വണ്ടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്–ലീഗ് ചേരിപ്പോര് രൂക്ഷം Posted: 04 May 2015 12:28 AM PDT കാളികാവ്: നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ലീഗ് ചേരിപ്പോര് കൂടുതല്‍ രൂക്ഷമായി. പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോരിന് ആവേശം പകരാന്‍ സംസ്ഥാന നേതാക്കളും മന്ത്രിമാരും എത്തിയതോടെയാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായത്. നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ മൂന്നെണ്ണത്തില്‍ യു.ഡി.എഫ് മുന്നണിബന്ധം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. മറ്റ് പഞ്ചായത്തുകളിലും യുവജന സംഘടനകളിലൂടെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം തുടങ്ങിയിട്ടുണ്ട് ലീഗുമായുള്ള തര്‍ക്കം കാരണം ചോക്കാട്ടും പോരൂരിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായപ്പോള്‍ കരുവാരകുണ്ടില്‍ ലീഗിനാണ് അധികാരം നഷ്ടമായത്. പ്രസിഡന്‍റ്സ്ഥാനം നല്‍കിയില്ല എന്നാരോപിച്ചുണ്ടായ തര്‍ക്കങ്ങളാണ് മൂന്ന് പഞ്ചായത്തുകളിലും ഭരണം തന്നെ മാറിമറിയുന്ന അവസ്ഥയുണ്ടാക്കിയത്. രണ്ട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് പിന്തുണയോടെയാണ് ഭരണം നിലനില്‍ക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചില പഞ്ചായത്തുകളില്‍ വാര്‍ഡ് തലങ്ങളില്‍ വിമതര്‍ രംഗത്തുണ്ടായിരുന്നു. ജയിച്ച വിമതരെല്ലാം പിന്നീട് ഒൗദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ജില്ലാ-ബ്ളോക്ക്-പഞ്ചായത്ത്-മണ്ഡലങ്ങളില്‍ യു.ഡി.എഫ് സംവിധാനത്തില്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിമതര്‍ ഉണ്ടായിരുന്നില്ല. വിമതര്‍ ഒൗദ്യോഗിക പക്ഷത്തേിനൊപ്പം നിന്നത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉണ്ടായ രഹസ്യധാരണയുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളെ ചൊല്ലിയും ദിവസങ്ങളോളം തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആദ്യപകുതി പിന്നിട്ടപ്പോള്‍ സ്ഥാനങ്ങള്‍ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അവകാശ വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ന്നതോടെ തര്‍ക്കം വീണ്ടും തുടങ്ങി. ആദ്യഘട്ടത്തില്‍ ഉണ്ടാക്കിയ കരാറുകള്‍ പലതും ലംഘിക്കപ്പെട്ടു. തുടര്‍ന്ന് ഇരുപക്ഷവും പരസ്പരം അഴിമതി ആരോപണങ്ങളും സ്വജന പക്ഷപാതവും ആരോപിച്ചു. ചിലയിടങ്ങളില്‍ എല്‍.ഡി.എഫുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയങ്ങളും അധികാരത്തില്‍നിന്ന് താഴെയിറക്കലും വരെ നടന്നു. പിന്നീട് പോര്‍വിളി യുവജന സംഘടനകളിലൂടെയായി. കോണ്‍ഗ്രസുകാര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കിയപ്പോള്‍ ലീഗ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കിയാണ് വീര്യം കാട്ടുന്നത്. കോണ്‍ഗ്രസും ലീഗും പരസ്പരം പോര്‍വിളിച്ച് കരുവാരകുണ്ടില്‍ കരുത്ത് തെളിയിച്ചപ്പോള്‍ പോരൂരില്‍ രമേശ് ചെന്നിത്തലയെയും ആര്യാടനെയും രംഗത്തിറക്കി കോണ്‍ഗ്രസും കാളികാവില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കി ലീഗും കരുത്ത് കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് തലത്തില്‍ മാത്രമാണ് ഭിന്നിപ്പ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും ഭിന്നിപ്പ് വ്യാപിക്കുമെന്നാണ് ഇരു പക്ഷത്തില്‍നിന്നും കിട്ടുന്ന വിവരം. പ്രാദേശികപരമായി തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ മന്ത്രിമാരടക്കമുള്ള സംസ്ഥാന നേതാക്കള്‍ ഏറ്റുപിടിച്ചതോടെ എരിതീയില്‍ എണ്ണയൊഴിച്ചത് പോലെ കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്തത്. ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും നോക്കുകുത്തിയായി മാറുകയും ഗുണഭോക്തൃ കമ്മിറ്റികള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയും ചെയ്തിരിക്കെയാണ് പല വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നത്. കോണ്‍ഗ്രസും ലീഗും പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും കൈയാങ്കളി വരെ നടന്നിട്ടും ഹാഡ പദ്ധതികള്‍ പോലുള്ള വന്‍ തട്ടിപ്പുകള്‍ക്കെതിരെ കാര്യമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.എം തയാറായിട്ടുമില്ല. ഹാഡക്കെതിരെ ചില ഒറ്റപ്പെട്ട സമരങ്ങള്‍ ഡി.വൈ.എഫ്.ഐ നടത്തിയതല്ലാതെ കാര്യമായ തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ അവരും തയാറായിട്ടില്ല.  |
കൈതക്കാടുകള്‍ കാണാമറയത്തേക്ക് Posted: 04 May 2015 12:20 AM PDT വടകര: പരിസ്ഥിതിക്ക് വന്‍ ആഘാതമുണ്ടാക്കി കൈതക്കാടുകള്‍ കാണാമറയത്തേക്ക്. ഗ്രാമീണ വയലോരങ്ങളില്‍ പടര്‍ന്ന കൈതച്ചെടികളാണ് വികസനത്തിന്‍െറ മറവില്‍ വെട്ടിനശിപ്പിക്കപ്പെടുന്നത്. കൈതച്ചെടികള്‍ ഇല്ലാതാകുന്നത് കാരണം പരമ്പരാഗത പായ നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗവും അടയുകയാണ്. വയലുകള്‍ക്ക് സമീപത്തെ തുരുത്തുകളിലാണ് കൈതച്ചെടികള്‍ വ്യാപകമായ തോതില്‍ വളരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ഷകത്തൊഴിലാളികളാണ് പായ നെയ്ത്തിനും മറ്റുമായി കൈതച്ചെടികള്‍ നട്ടുവളര്‍ത്തിയത്. കൃഷിയോടൊപ്പം പരമ്പരാഗത ജോലിയും സംരക്ഷിക്കുക എന്നതായിരുന്നു തൊഴിലാളികളുടെ ലക്ഷ്യം. നെല്‍കൃഷിയോടൊപ്പം കൈതച്ചെടികളും വളര്‍ന്നത് പരമ്പരാഗത പായ നെയ്ത്തുകാര്‍ക്ക് താങ്ങായി. വേനല്‍ക്കാലത്ത് മുറിച്ചുണക്കുന്ന കൈതോലകള്‍ ഉപയോഗിച്ച് പായ, വട്ടി തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും അവ ഗ്രാമീണ ചന്തകളില്‍ വില്‍ക്കുകയും ചെയ്തിരുന്നു. മഴക്കാലത്ത് തൊഴില്‍ കുറയുന്നതോടെ ഇത്തരം ഉല്‍പന്നങ്ങളാണ് തൊഴിലാളികള്‍ക്ക് തുണയായത്. എന്നാല്‍, കോള്‍നില വികസനത്തിന്‍െറ ഭാഗമായി തോടുകള്‍ക്ക് ആഴം കൂട്ടുകയും വീതിയാക്കുകയും ചെയ്തപ്പോള്‍ വലിയ തോതില്‍ കൈതച്ചെടികള്‍ പിഴുതുമാറ്റപ്പെട്ടു. ആയഞ്ചേരി-വേളം കോള്‍നില വികസന പദ്ധതിയുടെ ഭാഗമായി തുലാറ്റുംനട, പാലോടിക്കുന്ന്, ആവള പാണ്ടി എന്നിവിടങ്ങളില്‍നിന്ന് ഇത്തരത്തില്‍ ധാരാളം കൈതക്കാടുകള്‍ നശിപ്പിക്കപ്പെട്ടു. വടകര-മാഹി കനാല്‍ നവീകരണ പദ്ധതിക്കായി കോട്ടപ്പള്ളി, കന്നിനട, മാങ്ങാംമൂഴി തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് കൈതച്ചെടികള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ല. വന്‍തോതിലുള്ള പരിസ്ഥിതി പ്രശ്നത്തിനും കൈതച്ചെടികളുടെ നാശം ഇടയാക്കുന്നു. വിവിധ ജീവികള്‍ താമസിക്കുന്നതും മുട്ടയിടുന്നതും കൈതച്ചെടികളോട് ചേര്‍ന്നുള്ള കാടുകളിലാണ്. ഇവ ഇല്ലാതാകുന്നതോടെ ഇപ്പോള്‍ കണ്ടുവരുന്ന ജീവികളുടെ നാശത്തിന് വഴിയൊരുക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വികസനത്തിന്‍െറ പേരില്‍ കൈതക്കാടുകള്‍ നശിപ്പിക്കപ്പെടുന്നത് തുടര്‍ന്നാല്‍ 10 വര്‍ഷത്തിനുള്ളില്‍ ഇവ നാമാവശേഷമാകുമെന്ന് കരുതപ്പെടുന്നു.  |
പഞ്ചാബില്‍ ഓടുന്ന ബസില്‍ വീണ്ടും പീഡനശ്രമം Posted: 03 May 2015 10:18 PM PDT ചണ്ഡിഗഡ്: പഞ്ചാബിലെ ഖാനയില്‍ ഓടുന്ന ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഞായറാഴ്ച വൈകിട്ട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിയെ സഹയാത്രികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനശ്രമത്തെ ചെറുത്ത് ബസില്‍ നിന്നും ചാടിയിറങ്ങിയ യുവതി പൊലീസ് ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായം ആവശ്യപ്പെടുകയായിരുന്നു. സഹയാത്രികന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്ടറോടും ഡ്രൈവറോടും സഹായമഭ്യര്‍ഥിച്ചെങ്കിലും അവര്‍ ശ്രദ്ധിച്ചില്ളെന്നും ബസ് നിര്‍ത്തിയില്ളെന്നും യുവതി മൊഴി നല്‍കി. പ്രതി രക്ഷപ്പെടാനും ബസ് ജീവനക്കാര്‍ സഹായിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റു ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച പഞ്ചാബിലെ മോഗയില്‍ ഓടുന്ന ബസില്‍ പീഡനശ്രമത്തെ എതിര്‍ത്ത 14 കാരിയെ പുറത്തേക്ക് തള്ളിട്ട് കൊലപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ചികിത്സയിലാണ്.  |
ഗ്രാന്‍ഡ് സര്‍ക്കസില്‍ ഇനി മൃഗങ്ങള്‍ ഇല്ല Posted: 03 May 2015 10:07 PM PDT Subtitle: ുഴുവന്‍ മൃഗങ്ങളെയും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന് കൈമാറി തൃശൂര്‍: സര്‍ക്കസിന്‍െറ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിച്ച് ഗ്രാന്‍ഡ് സര്‍ക്കസില്‍ നിന്ന് 14 പേര്‍ ഒഴിവാകുന്നു- 14 മിണ്ടാപ്രാണികള്‍. 27 വര്‍ഷത്തോളം പഴക്കമുള്ള ഈ സര്‍ക്കസ് കമ്പനിയുടെ ചരിത്രത്തില്‍ 170 ഓളം പേരടങ്ങുന്ന സംഘത്തിന്‍െറ യാത്രകളില്‍ തട്ടിക്കൂട്ടിയ ടെന്‍റുകളില്‍ ഒരുമിച്ചുണ്ടും ഉറങ്ങിയും കഴിഞ്ഞ ഇവരായിരുന്നു ഗ്രാന്‍ഡ് സര്‍ക്കസിന്‍െറ ബലവും. മൃഗങ്ങള്‍ക്കൊപ്പമുള്ള അവസാനത്തെ ഷോ ശക്തന്‍ സ്റ്റാന്‍ഡില്‍ ഞായറാഴ്ച വൈകീട്ട് ഏഴിന് അവസാനിച്ചു. ശക്തന്‍ മൈതാനിയില്‍ സര്‍ക്കസിന്‍െറ അവസാന ദിവസമായിരുന്ന ഞായറാഴ്ച പരിശോധനക്കത്തെിയ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ മൃഗങ്ങളെയും വിട്ടുകൊടുക്കാന്‍ പ്രൊപ്രൈറ്റര്‍ എം.ചന്ദ്രന്‍ തയാറാവുകയായിരുന്നു. ചില പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദേശം ബോര്‍ഡ് വെച്ചപ്പോഴാണ് അതിനെക്കാള്‍ ഭേദം മൃഗങ്ങളെ വിട്ട് കൊടുക്കുന്നതല്ളേയെന്ന് ചന്ദ്രന്‍ ആലോചിച്ചത്. ഒരു ഒട്ടകം, ആറ് കുതിര, ഏഴ് നായ്ക്കള്‍ എന്നിവയെയാണ് കൈമാറിയത്.വര്‍ധിക്കുന്ന ചെലവുകള്‍ക്കനുസരിച്ച് വരുമാനം ഉണ്ടാകാത്തത് നിലനില്‍പ്പിനെ ബാധിച്ചു തുടങ്ങിയത് കൊണ്ട് ഇതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. മിണ്ടാപ്രാണികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ കൂടിയായിരുന്നു ആ നടപടി. 75,000 രൂപയാണ് പ്രതിദിന ചെലവ് എന്നാല്‍ കിട്ടുന്നതാകട്ടെ 60,000 താഴെ മാത്രം. പിടിച്ച് നില്‍ക്കാനാവില്ല എന്ന് ഉറപ്പായതോടെയാണ് ഇത് ചെയ്യേണ്ടിവന്നത്. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് ഷോ മാറ്റണമെങ്കില്‍ ആറുലക്ഷംവരെ ചെലവ് വരും. ഏറ്റെടുത്ത മൃഗങ്ങളില്‍പെട്ട ഏഴ് നായ്ക്കളെയും ആറ് കുതിരകളെയും തിരുവനന്തപുരത്തെ മൃഗങ്ങളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. എന്നാല്‍ ഒട്ടകത്തെ അവിടെ സംരക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ മാഹാരാഷ്ട്രയിലേക്ക് കൊണ്ടുപോകണം. മഹാരാഷ്ട്രയില്‍ നിന്നും ഒട്ടകത്തെക്കൊണ്ടുപോകാനുള്ള ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ അഞ്ചേരിയിലെ ക്ഷേത്രത്തിനോട് ചേര്‍ന്ന പറമ്പില്‍ സംരക്ഷിച്ചിരിക്കുകയാണ്.  |
ഹൃദയം നിറയെ കര്‍ണാടക സംഗീതവുമായി ഒരു ബഹ്റൈനി യുവതി Posted: 03 May 2015 09:59 PM PDT മനാമ: നൂര്‍ അസീമി എന്ന കലാകാരിയോട് സംഗീതത്തെക്കുറിച്ച് എത്രവേണമെങ്കിലും സംസാരിക്കാം. അത് ഇന്ത്യന്‍ സംഗീതവും നൃത്തവുമാണെങ്കില്‍ സംസാരം അല്‍പം കൂടി ദീപ്തമാകും. ചെറുപ്പം മുതല്‍ സംഗീതം ഒരു ബാധപോലെ തന്നെ ആവേശിച്ചിരുന്നതായി അസീമി പറയുന്നു. വലിയ സംഗീത പാരമ്പര്യമുള്ള അറബ് സംസ്കാരത്തിന്‍െറ വേരുകളില്‍ നിന്ന് ഇന്ത്യന്‍ സംഗീത-നൃത്ത ശാഖകളിലേക്കുള്ള ചുവടുമാറ്റം നടത്തിയിട്ട് അധികകാലമായിട്ടില്ല ഈ ബഹ്റൈനി യുവതി. എങ്കിലും കര്‍ണാടക സംഗീതത്തിലെ ഗഹനമായ രാഗങ്ങളും ഭരതനാട്യത്തിന്‍െറ ചടുല ചലനങ്ങളും ഇവര്‍ മെരുക്കിയെടുത്തു. മ്യൂസിക് തെറാപിസ്റ്റ് ആയ അസീമി ഇതിനകം ബഹ്റൈനിലെ നിരവധി വേദികളില്‍ കര്‍ണാടിക് വയലിനും ഫ്യൂഷനും അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് മ്യൂസിക് തെറാപിയില്‍ കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബഹ്റൈനില്‍ വച്ച് അര്‍ച്ചന കൃഷ്ണകുമാര്‍ വയലിന്‍ കച്ചേരി അവതരിപ്പിച്ചത് കേട്ടതോടെ താന്‍ കര്‍ണാട സംഗീതവുമായി അനുരാഗത്തിലാവുകയായിരുന്നെന്ന് അസൂമി പറഞ്ഞു. നേരത്തെ വെസ്റ്റേണ്‍ ക്ളാസിക്കല്‍ സംഗീതം അഭ്യസിച്ചിരുന്നു. എങ്കിലും ഉള്ളിലൊരു ശൂന്യത അനുഭവപ്പെട്ടു. അതാണ് കര്‍ണാടക സംഗീതം നികത്തിയത്. തന്നെ ശിഷ്യയായി സ്വീകരിക്കണമെന്ന് അര്‍ച്ചനയോട് പറഞ്ഞപ്പോള്‍ താന്‍ അര്‍പ്പണബോധമുള്ളവരെ മാത്രമേ വിദ്യാര്‍ഥികളായി സ്വീകരിക്കാറുള്ളൂ എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പിന്നീട് ഒരിക്കലും അസീമിയോട് ഓര്‍മ്മിപ്പിക്കേണ്ടി വന്നിട്ടില്ല. കാരണം തികഞ്ഞ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നു വരുന്ന ഒരാളെപ്പോലെയാണ് അവര്‍ കര്‍ണാടക സംഗീതപാഠങ്ങള്‍ ചിട്ടയായി പഠിച്ചെടുത്തത്. തുടര്‍ന്ന് 2013ല്‍ അമ്പിളിക്കുട്ടന്‍ നേതൃത്വം നല്‍കുന്ന ബഹ്റൈനിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സില്‍ ചേര്‍ന്നു. ഇവിടെ നിന്ന് കര്‍ണാടിക് വായ്പാട്ടും വയലിനും അഭ്യസിക്കാന്‍ തുടങ്ങി. ജയകുമാര്‍ ആണ് ഗുരു. ഒപ്പം ഭരതനാട്യവും. ശോഭ എന്ന നൃത്താധ്യാപികയാണ് ഭരതനാട്യത്തില്‍ ഗുരു. ബഹ്റൈന് തനതായ സംഗീത പാരമ്പര്യമുണ്ടെങ്കിലും ഇന്ന് എല്ലാം പടിഞ്ഞാറന്‍ സംഗീതത്തിന്‍െറ പിടിയിലാണെന്ന് അസീമി പറഞ്ഞു. ഇതിനിടയില്‍ ശാന്തവും സൗമ്യവുമായ ഇന്ത്യന്‍ സംഗീതം ബഹ്റൈനിലത്തെിക്കുക എന്ന ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്ന് അവര്‍ കരുതുന്നു. സൗണ്ട് തെറാപിയില്‍ സംഗീതത്തിനുള്ള പ്രാധാന്യം വലുതാണ്. ഇതിനെ സമഗ്രമാക്കാന്‍ കര്‍ണാടക സംഗീത പഠനം ഉപകരിച്ചു. നൃത്തവും അഭ്യസിക്കുന്നതില്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ, നിശ്ചയദാര്‍ഡ്യം കൊണ്ടാണ് കല കൈവിടാതിരുന്നത്. തെലുങ്കിലും മറ്റുമുള്ള കൃതികള്‍ പാടാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. പക്ഷേ, പഠിച്ചു കഴിയുമ്പോള്‍ ഉള്ള ആനന്ദം അനിര്‍വചനീയമാണ്. കര്‍ണാടക സംഗീതത്തില്‍ ഏറ്റവും സങ്കീര്‍ണം താളമാണെന്നാണ് അസീമിയുടെ അഭിപ്രായം. ടി.എന്‍.കൃഷ്ണയും ബോംബെ ജയശ്രീയുമാണ് അസീമിയുടെ ഇഷ്ടഗായകര്‍. വയലിനില്‍ ലാല്‍ഗുഡി ജയരാമന്‍െറ വായനയോടാണ് ഏറ്റവം പ്രിയം. കല്ല്യാണിയും ഖരഹരപ്രിയയുമാണ് ഏറ്റവും ഇഷ്ടപ്പെട്ട രാഗങ്ങള്‍. എന്നാല്‍ ഫ്യൂഷന്‍ ചെയ്യാന്‍ ശങ്കരാഭരണം മികച്ച രാഗമാണെന്നും അവര്‍ പറഞ്ഞു. ഈ മാസം അവസാനം ബഹ്റൈനില്‍ യേശുദാസ് പാടുന്ന വേദിയില്‍ നൃത്തം ചെയ്യാന്‍ ഒരുങ്ങുകയാണ് അസീമി. ഇതിനിടെ, അസീമിയുടെ ഇന്ത്യന്‍ സംഗീത-നൃത്ത സപര്യകള്‍ക്കായുള്ള വരുന്ന ഒരു വര്‍ഷത്തെ ചെലവുകള്‍ വഹിക്കാമെന്നേറ്റ് ബഹ്റൈനിലെ പ്രമുഖ മലയാളി വ്യവസായി ആലിയ സിറ്റി പ്രോപര്‍ട്ടീസ് ഉടമ രവികുമാര്‍ കൊളങ്ങര രംഗത്തത്തെി. ഈ തുക കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം അസീമിക്ക് കൈമാറി.  |
ദുബൈ താമസ- കുടിയേറ്റ വകുപ്പ് തൊഴിലാളി ദിനം ആചരിച്ചു Posted: 03 May 2015 09:45 PM PDT ദുബൈ: ദുബൈ താമസ-കുടിയേറ്റ വകുപ്പ് ലോക തൊഴിലാളി ദിനം ആചരിച്ചു. ലാന്‍ഡ് പോര്‍ട്ട് ബോര്‍ഡേഴ്സ് അങ്കണത്തില്‍ ഞായറാഴ്ചയായിരുന്നു പരിപാടി. വകുപ്പ് ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് പുറമെ പൊതുജനങ്ങളും ആഘോഷത്തില്‍ പങ്കാളികളായി. പെര്‍മനന്‍റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്സും കമ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റിയും ഡള്‍സ്കോ കമ്പനി അങ്കണത്തില്‍ വെള്ളിയാഴ്ച തൊഴിലാളി ദിനാചരണം നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 2500ഓളം തൊഴിലാളികള്‍ പങ്കെടുത്തു. വിവിധ കലാ-കായിക പരിപാടികള്‍ ഇതിന്‍െറ ഭാഗമായുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് ടീഷര്‍ട്ട്, ജ്യൂസ്, ലഘുഭക്ഷണങ്ങള്‍ എന്നിവ വിതരണം ചെയ്തു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും ഉണ്ടായിരുന്നു. രാജ്യത്തിന്‍െറ വികസനത്തില്‍ നിര്‍ണായക പങ്കാണ് തൊഴിലാളികള്‍ വഹിക്കുന്നതെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.  |
വംശീയതക്കെതിരെ ഇസ്രയേലില്‍ എത്യോപ്യന്‍ ജൂതരുടെ പ്രതിഷേധം Posted: 03 May 2015 09:44 PM PDT തെല്‍അവീവ്: കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വംശീയാതിക്രമം നടക്കുന്നെന്നാരോപിച്ചുള്ള പ്രതിഷേധം ഇസ്രായേലില്‍ ശക്തമാകുന്നു. എത്യോപ്യന്‍ വംശജരായ ജൂതന്‍മാരാണ് തെല്‍ അവിവില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നത്. കറുത്തവര്‍ഗക്കാരനായ പട്ടാളക്കാരനെ പൊലീസ് തള്ളിയിട്ട് മര്‍ദിക്കുന്നതിന്‍െറ വിഡിയോ ദൃശ്യം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഹൊലോനിലായിരുന്നു സംഭവം. ഇതിന്‍െറ പശ്ചാത്തലത്തിലാണ് രാജ്യത്ത് വംശീയതക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്. കല്ലെറിഞ്ഞ സമരക്കാര്‍ക്കെതിരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. സമരത്തില്‍ ഞായറാഴ്ച രാത്രി വരെ 40 പേര്‍ക്ക് പരിക്കേറ്റതായും 26 പേര്‍ അറസ്റ്റിലായതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.  |
ശബരിഗിരിയില്‍ ചോര്‍ച്ച; വൈദ്യുതോല്‍പാദനം നിര്‍ത്തിച്ചുവെച്ചു Posted: 03 May 2015 09:31 PM PDT ചിറ്റാര്‍: കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പെന്‍സ്റ്റോക്ക് പൈപ്പില്‍ വന്‍ ചോര്‍ച്ച. അരണമുടി ബട്ടര്‍ഫ്ളെയ് വാല്‍വിനു മുകളിലായി രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക് പൈപ്പിലാണ് ചോര്‍ച്ച കണ്ടത്തെിയത്. ഞായറാഴ്ച ഉച്ചയോടെ ചോര്‍ച്ച കണ്ടത്തെിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം നിര്‍ത്തിവെച്ചു. അരണമുടി ബട്ടല്‍ഫ്ളെ വാല്‍വിലെ ഫ്ളോ മീറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ചോര്‍ച്ച ഉണ്ടായത്. മൂന്നു പെന്‍സ്റ്റോക്കുകളിലെയും വെള്ളം വറ്റിച്ച ശേഷം മാത്രമേ ചോര്‍ച്ച പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയൂ. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ നാലു ദിവസമെടുക്കുമെന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അറിയിച്ചു. 320 മെഗാ വാട്ട് വൈദ്യുതിയാണ് ശബരിഗിരിയില്‍ ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദനം നിര്‍ത്തിയത് സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധിക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. തകരാര്‍ പരിഹരിക്കുംവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. 2014 ല്‍ രണ്ടാം പെന്‍സ്റ്റോക്ക് പൈപ്പിന്‍റെ ബട്ടര്‍ഫ്ളെയ് വാല്‍വിന്‍റെ അറ്റകുറ്റപണികള്‍ക്കായി വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെച്ചിരുന്നു. മാസങ്ങള്‍ക്കു ശേഷമാണ് ഇതിന്‍റെ തകരാര്‍ പരിഹരിച്ച് ഉല്‍പാദനം പുന:രാരംഭിച്ചത്. ഈ ഭാഗത്തു തന്നെയാണ് വീണ്ടും ചോര്‍ച്ച കണ്ടത്തെിയിരിക്കുന്നത്. കരാര്‍ ജീവനക്കാരുടെ അശ്രദ്ധയാണ് വീണ്ടും ഇതേ ഭാഗത്ത് ചോര്‍ച്ചയുണ്ടാകാന്‍ കാരണമെന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ആരോപിച്ചു.  |
കുറു മുന്നണിയുണ്ടാക്കാന്‍ പി.സി ജോര്‍ജിനെ അനുവദിക്കില്ല^ ചെന്നിത്തല Posted: 03 May 2015 08:40 PM PDT കോഴിക്കോട്: കുറു മുന്നണിയുണ്ടാക്കാന്‍ പി.സി ജോര്‍ജിനെ അനുവദിക്കില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജോര്‍ജ് യു.ഡി.എഫിനകത്തു നില്‍ക്കണോ പുറത്തു നില്‍ക്കണോയെന്ന് തീരുമാനിക്കണം. കേരളത്തില്‍ രണ്ട് മുന്നണികളാണുള്ളത്. മൂന്നാമതൊരു മുന്നണിക്ക് യാതൊരു സാധ്യതയുമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. യു.ഡി.എഫില്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളൊന്നുമില്ല. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴ കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണം നീതിപൂര്‍വമാണ് നടക്കുന്നത്. ഒരാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കരുതി അയാള്‍ കുറ്റക്കാരനാകണമെന്നില്ളെന്നും ചെന്നിത്തല പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല. അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ ചെയ്യാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. രണ്ടു തവണ ഇതു സംബന്ധിച്ച് സി.ബി.ഐക്ക് കത്ത് നല്‍കിയിരുന്നതാണ്. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിക്കേണ്ടത് സി.ബി.ഐയാണന്നും ചെന്നിത്തല പറഞ്ഞു.  |
പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം; രണ്ട് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിച്ചു Posted: 03 May 2015 07:59 PM PDT വാഷിങ്ടണ്‍: പ്രവാചകന്‍ മുഹമ്മദിന്‍െറ കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം നടക്കുന്ന വേദിക്ക് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഡാളസില്‍ കര്‍ട്ടിസ് കള്‍വെല്‍ സെന്‍ററിലാണ് കാര്‍ട്ടൂണ്‍ മത്സരം നടന്നത്. വെടിവെപ്പിനെ തുടര്‍ന്ന് ഗര്‍ലന്‍ഡ് നഗരം പൊലീസ് സീല്‍ ചെയ്തു. വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. പരിപാടിക്കെതിരെ പ്രതിഷേധിച്ചവരാണ് വെടിയേറ്റ് മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റിവ് അമേരിക്ക എന്ന സംഘമാണ് പ്രവാചകന്‍െറ ചിത്രം വരക്കാനുള്ള മത്സരം സംഘടിപ്പിച്ചത്.  |
ന്യൂസിലന്‍ഡില്‍ ഭൂചലനം: ആളപായമില്ല Posted: 03 May 2015 07:10 PM PDT വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം. ന്യൂസിലന്‍ഡിലെ വാനകയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. പ്രാദേശിക സമയം ഉച്ചക്ക് 2.29നുണ്ടായ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാനകയില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്കു^പടിഞ്ഞാറ് ഭാഗത്താണ് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രകമ്പനം ഒരു മിനിറ്റോളം നീണ്ടുനിന്നു. കൂടുതല്‍ ജനവാസമുള്ള സ്ഥലമല്ലാത്തതിനാല്‍ അധികം നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് വിഗദ്ധര്‍ പറഞ്ഞു. രാജ്യത്ത് 2011ലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 185 പേര്‍ കൊല്ലപ്പെട്ടിരുന്നു. ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലായിരുന്നു ദുരന്തം. ഓസ്ട്രലേഷ്യന്‍ ഈകോസോണിലുള്ള രാജ്യമാണ് ന്യൂസിലന്‍ഡ്. ആന്‍ഡമാന്‍ നികോബാറിലും ഓസ്ട്രലേഷ്യയിലെ പാപുവ ന്യൂഗിനിയിലും കഴിഞ്ഞ ദിവസം ഭൂമി കുലുങ്ങിയിരുന്നു. ഒരു വര്‍ഷം ന്യൂസിലന്‍ഡില്‍ 15,000ഓളം ചെറുകുലുക്കങ്ങള്‍ ഉണ്ടാകാറുണ്ട് എന്നാണ് കണക്ക്.  |
കോര്‍പറേറ്റ് മോദിയോട് കിസാന്‍ ഗാന്ധി ഏറ്റുമുട്ടുമ്പോള്‍ Posted: 03 May 2015 06:45 PM PDT രണ്ടു മാസത്തെ അജ്ഞാതവാസത്തിനുശേഷം തിരിച്ചുവന്ന രാഹുല്‍ ഗാന്ധിക്ക് ഏതോ ബോധിവൃക്ഷ ചുവട്ടിലിരുന്ന മട്ട്. മൊത്തത്തില്‍ ഒരു തെളിമ. കര്‍ഷകറാലിയില്‍ പങ്കെടുക്കുന്നു. പ്രളയം തകര്‍ത്ത കേദാര്‍നാഥ് മലചവിട്ടുന്നു. സ്ളീപ്പര്‍ ക്ളാസ് കമ്പാര്‍ട്ട്മെന്‍റില്‍ കയറി പഞ്ചാബിലെ കര്‍ഷകരെ കാണുന്നു. കര്‍ഷക ആത്മഹത്യ നടന്ന വിദര്‍ഭയില്‍ പദയാത്ര നടത്തുന്നു. ലോക്സഭയില്‍ അടിക്കടി സംസാരിക്കുന്നു. പത്രക്കാര്‍ക്ക് മുഖംകൊടുക്കുന്നു. ഫ്ളാറ്റ് തട്ടിപ്പുകള്‍ക്ക് ഇരയായവരുടെ പരാതി കേള്‍ക്കുന്നു. ആകപ്പാടെ, ജനകീയ പ്രശ്നങ്ങളില്‍ ഇരിപ്പുറക്കാതെ ഇടപെടാനുള്ള ഒരു മനസ്സ്. ഇതെല്ലാം ഇതേപോലെ നിരന്തരം മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന് കഴിയുമോ എന്നാണ് കോണ്‍ഗ്രസുകാര്‍ക്കിടയില്‍നിന്നുതന്നെ ഉയര്‍ന്നുവരുന്ന സന്ദേഹം. ഇത്തരമൊരു ഉഷാര്‍ നേരത്തേ കാണിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഈ ഗതി വരുമായിരുന്നോ എന്ന ചോദ്യം പുറമെ. പക്ഷേ, ഒരു കാര്യം സ്പഷ്ടം. അജ്ഞാതവാസത്തിന് രാഹുല്‍ പുറപ്പെട്ടുപോയ കാലത്തെ സ്ഥിതിയല്ല, ഇപ്പോള്‍ മോദിസര്‍ക്കാറിന്‍േറത്. ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയ ശേഷം അധികാരത്തിന്‍െറ ഒന്നാം വാര്‍ഷികത്തിലേക്ക് കുതിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന് നല്ല കിതപ്പുണ്ട്. വീണ്ടുമൊരു മേയ് വന്നപ്പോഴേക്കും അജയ്യതയുടെ പരിവേഷംവിട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നു. 31 ശതമാനം വോട്ടു മാത്രമാണ് ബി.ജെ.പിക്ക് കിട്ടിയതെന്ന യാഥാര്‍ഥ്യമായിരുന്നില്ല ഒരു വര്‍ഷം മുമ്പത്തെ പൊതുസ്ഥിതി. എന്നാല്‍, ഇപ്പോള്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും പ്രതിപക്ഷമായി മാറി. ഭരണത്തിന്‍െറ ‘സുഖാനുഭൂതി’ കാണ്‍മാനില്ല. വായ്ത്താരിക്കപ്പുറം, ഭരണമെച്ചം താഴത്തെട്ടില്‍ കാണാനില്ല. പലവിധ നൂലാമാലകള്‍കൊണ്ട് സര്‍ക്കാര്‍ ദ്രോഹിക്കുന്നുവെന്ന പ്രതീതി നിലനില്‍ക്കുന്നു. വര്‍ഗീയതയുടെ തള്ളിക്കയറ്റം സമാധാനപരമായ സാമൂഹികാവസ്ഥയുടെ ഊടുംപാവും തെറ്റിച്ചുവെന്ന യാഥാര്‍ഥ്യം സര്‍ക്കാറിനെ തുറിച്ചുനോക്കുന്ന പ്രശ്നം വേറെ. പെരുപ്പിച്ചുകാട്ടിയ ഇമേജില്‍നിന്ന് ഇത്തരമൊരു പ്രതിച്ഛായാ നഷ്ടത്തിലേക്ക് നരേന്ദ്ര മോദി എടുത്തെറിയപ്പെട്ടത് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍കൊണ്ടല്ല. മോഹംനല്‍കി വോട്ടുവാങ്ങിയ സര്‍ക്കാറില്‍നിന്ന് ജനത്തിനുണ്ടാവുന്ന തിരിച്ചടികള്‍ ഫലപ്രദമായി ഉയര്‍ത്തിക്കാട്ടാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പ്രത്യേകമായി ശ്രദ്ധിക്കുന്നുവെന്നു മാത്രം. തോന്നിയപോലെ മേയാമെന്ന തോന്നല്‍ ആദ്യത്തെ സുഖദമാസങ്ങളില്‍ ഉണ്ടായിപ്പോയ ഭരണപക്ഷം അതുവഴി വലിയൊരു പരിഭ്രമത്തിലാണ്. വര്‍ഗീയ അജണ്ടകള്‍ പുറത്തെടുത്തതിന്‍െറ പ്രശ്നങ്ങള്‍ക്കു പിന്നാലെ ജനകീയ-വികസന വിഷയങ്ങളിലും സര്‍ക്കാര്‍ ഇന്ന് പ്രതിക്കൂട്ടിലാണ്. പ്രതിപക്ഷത്തെ നയിക്കാന്‍ രാഹുലിനുള്ള ശേഷി ചോദ്യം ചെയ്തവരെ, രാഹുലിന്‍െറ പുതിയ നീക്കങ്ങള്‍ അസ്വസ്ഥമാക്കുന്നുണ്ട്. മന്‍മോഹന്‍സിങ് നയിച്ച യു.പി.എ സര്‍ക്കാറിനെ ബി.ജെ.പിയും സംഘ്പരിവാറും കുരുക്കിയത് പ്രധാനമായും അഴിമതിപ്രശ്നമാണ്. 2 ജി, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാട അഴിമതികളെല്ലാം യു.പി.എ സര്‍ക്കാറിന്‍െറ മുഖത്ത് കരിതേച്ചു. അഴിമതിക്കെതിരായ മുന്നേറ്റം ഉയര്‍ന്നുവന്നപ്പോള്‍, അഥവാ ഉയര്‍ത്തിക്കൊണ്ടുവന്ന്, ബി.ജെ.പിയും സംഘ്പരിവാറും സമര്‍ഥമായി മുതലാക്കി. അങ്ങനെ പറയുന്നതിനര്‍ഥം അഴിമതി നടന്നില്ളെന്നല്ല; അഴിമതിയില്‍ മുങ്ങിയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ എതിര്‍ചേരിക്ക് കഴിഞ്ഞുവെന്നു മാത്രമാണ്. ഇതിന്‍െറ പുതിയ പതിപ്പാണ് കോണ്‍ഗ്രസും ‘കിസാന്‍ ഗാന്ധി’യും ഇപ്പോള്‍ മുന്നോട്ടു നീക്കുന്നത്. കര്‍ഷകനെയും അവന്‍െറ ഭൂമിയെയും കേന്ദ്രവിഷയമാക്കി മോദിസര്‍ക്കാറിനെതിരെ പടനയിച്ചു തുടങ്ങുകയാണ് കോണ്‍ഗ്രസ്. യു.പി.എ സര്‍ക്കാറിനെതിരെ അഴിമതി പ്രധാന വിഷയമാക്കിയ സംഘ്പരിവാറിന്, കോണ്‍ഗ്രസ് കര്‍ഷകനെ സംഘടിപ്പിക്കുമ്പോള്‍ ഭയക്കാതെ വയ്യ. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും കര്‍ഷകരായ രാജ്യത്ത്, അവന്‍െറ വികാരവിചാരങ്ങള്‍ പ്രതിപക്ഷം ഏറ്റെടുക്കുമ്പോഴത്തെ അപകടമാണ് മോദിസര്‍ക്കാര്‍ ഇന്ന് തിരിച്ചറിയുന്നത്. കോര്‍പറേറ്റുകളുടെ പണത്തേക്കാള്‍ കര്‍ഷകന്‍െറ വോട്ടിന് എക്കാലവും വിലയുണ്ട്. കര്‍ഷകന്‍െറ നിലവിളി കേള്‍ക്കാന്‍ ഒരു പാര്‍ട്ടിയും ഇല്ലാതെപോകുമ്പോഴാണ്, അവനെ അവഗണിക്കാമെന്ന സ്ഥിതിവരുന്നത്. മോദിയുടെ ‘ഇന്ത്യയില്‍ നിര്‍മിക്കാമെ’ന്ന കോര്‍പറേറ്റ് സംഗീതത്തേക്കാള്‍ ഇപ്പോള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നത് കര്‍ഷകന്‍െറ നിലവിളിയാണ്. കൃഷിഭൂമിയില്‍ ഒഴുക്കുന്ന വിയര്‍പ്പിനും മുടക്കുന്ന കാശിനും വിലയില്ലാത്തവിധം തകര്‍ന്നു നില്‍ക്കുന്ന കര്‍ഷകന്‍െറ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് മോദിസര്‍ക്കാറിനെതിരായ പടപ്പുറപ്പാടാണ് യഥാര്‍ഥത്തില്‍ രാഹുല്‍ ഗാന്ധി തുടങ്ങിവെച്ചിരിക്കുന്നത്. ഇപ്പോഴത്തെ ആവേശം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അജ്ഞാതവാസത്തിന്‍െറ പരിക്കുകള്‍ക്കപ്പുറം, രാഹുലിന് മുന്നില്‍ നേട്ടത്തിന്‍െറ സാധ്യതകളുമുണ്ട്. ഉല്‍പന്നങ്ങള്‍ക്ക് മുടക്കുമുതല്‍പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയില്‍നിന്ന കര്‍ഷകനെയാണ് കാലംതെറ്റി പെയ്ത മഴ മറ്റൊരു ദുരിതത്തില്‍ കുളിപ്പിച്ചത്. വിളനാശം നേരിട്ട കര്‍ഷകനെ നേരില്‍ക്കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പല സംസ്ഥാനങ്ങളിലേക്കും ആദ്യംതന്നെ പറന്നുചെന്നതില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടു നീങ്ങിയതിലും ഈ രാഷ്ട്രീയമുണ്ട്. രണ്ട് വിഷയത്തിലും മോദിസര്‍ക്കാര്‍ മിഴിച്ചുനില്‍ക്കുന്നു. കോര്‍പറേറ്റ് താല്‍പര്യങ്ങളാണ് മോദി നടപ്പാക്കുന്നതെന്നും കര്‍ഷകനെ ചവിട്ടിമെതിക്കുന്നുവെന്നുമുള്ള വികാരം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. സംഘ്പരിവാറിന്‍െറ കര്‍ഷക സംഘടനക്കുപോലും ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സിനെ അനുകൂലിക്കാന്‍ കഴിയാതെപോവുന്നത് ഇതുകൊണ്ടാണ്. പറന്നുനടക്കുന്ന സ്റ്റേജ് മാനേജരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ, അദ്ദേഹത്തെക്കാള്‍ മുമ്പേ വിഷയങ്ങളില്‍ ഇടപെടാനാണ് രാഹുല്‍ ഗാന്ധി ഇന്ന് മത്സരിക്കുന്നത്. ഉത്തരാഖണ്ഡിനെ മുക്കിയ പ്രളയക്കെടുതി യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് ഉണ്ടായത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അവിടെ പറന്നത്തെുകയും ഒട്ടേറെ പേരെ സ്വന്തം കരവിരുതില്‍ രക്ഷിച്ചുവെന്ന ഖ്യാതിക്ക് ശ്രമിക്കുകയും ചെയ്ത കഥ മറക്കാറായിട്ടില്ല. ആ ദുരന്തഭൂമിയിലേക്ക് രാഹുല്‍ നടന്നുചെന്നതില്‍ രാഷ്ട്രീയമുണ്ട്. ബി.ജെ.പിയും സഖ്യകക്ഷിയും ഭരിക്കുന്ന മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കര്‍ഷകപ്രശ്നങ്ങള്‍ കേള്‍ക്കാന്‍ കാല്‍നടയായും സ്ളീപ്പര്‍ ക്ളാസില്‍ കയറിയുമൊക്കെയുള്ള പോക്കും പ്രധാനമന്ത്രിയെ രാഷ്ട്രീയമായി പിന്തള്ളി. അഖിലേന്ത്യാതലത്തില്‍ ജീര്‍ണിച്ചുപോയ കോണ്‍ഗ്രസിന്‍െറ സംഘടനാ സംവിധാനം കര്‍ഷകന്‍െറ വിഷയം ഉയര്‍ത്തി വീണ്ടെടുക്കാനുള്ള ശ്രമംകൂടിയാണ് രാഹുല്‍ തുടങ്ങിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ തന്ത്രവിശാരദര്‍ പുറത്തിറക്കാന്‍ മടിച്ച്, പൊതിഞ്ഞുപിടിച്ച വിഗ്രഹമായിരുന്നു ഇതുവരെ താനെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ തിരിച്ചുവരവാണ് രാഹുലിന്‍േറതെന്നാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഈ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്താന്‍ രാഹുല്‍ നിരന്തരം പ്രവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് ഇനിയുള്ള കാലം പൂരിപ്പിക്കേണ്ടത്. ഓര്‍ഡിനന്‍സ് കീറി കൊട്ടയിലിടണമെന്നുപറഞ്ഞതടക്കം, വിഷയങ്ങള്‍ ഏറ്റെടുക്കുന്ന പരിപാടികള്‍ വിവിധ സ്റ്റേജുകളില്‍ രാഹുല്‍ ഗാന്ധി കളിച്ചിട്ടുണ്ട്. അത്തരത്തിലൊന്നായി ഇപ്പോഴത്തെ വീര്യം മാറുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം. പക്ഷേ, 56 ഇഞ്ച് നെഞ്ചളവുകാരന്‍െറയും പരിവാരങ്ങളുടെയും മനസ്സില്‍ പരിഭ്രാന്തിയുണ്ടാക്കാന്‍ തനിക്ക് കെല്‍പുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ തെളിയിച്ചിട്ടുണ്ട്. റബറിന്‍െറ ഇറക്കുമതി തീരുവ കൂട്ടിയതടക്കം ഏതാനും കര്‍ഷകപ്രേമ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ ഇതിനിടയില്‍ നടത്തിയത് ഇതിന്‍െറ ബാക്കിയാണ്. കോണ്‍ഗ്രസിനൊപ്പം മറ്റു പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളും കരുത്തുകാട്ടുന്നു. പശ്ചിമ ബംഗാളില്‍ ഇടതിനെയും തൃണമൂലിനെയും വെട്ടി പശ്ചിമ ബംഗാളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ക്കിടയിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മമത അജയ്യത നേടിയത്. ഈ വര്‍ഷാവസാനം ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, ജനതാ പരിവാര്‍ ലയനനീക്കം പുരോഗമിക്കുന്നത് ബി.ജെ.പിക്ക് മറ്റൊരു കല്ലുകടി. മോദി സര്‍ക്കാറിനെതിരെ പാര്‍ട്ടിയിലെ അസംതൃപ്തരും പ്രതിപക്ഷ പാര്‍ട്ടികളും കരുത്ത് സമാഹരിക്കുകയുമാണ്. നരേന്ദ്ര മോദി-അമിത്ഷാ-അരുണ്‍ ജെയ്റ്റ്ലി എന്നീ ത്രിമൂര്‍ത്തിമാര്‍ക്കെതിരെ പഴയ മന്ത്രി അരുണ്‍ ഷൂരി പരസ്യവിമര്‍ശം നടത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. തുടക്കത്തിലെ ആരവങ്ങള്‍ക്കപ്പുറം, ഇതൊക്കെയും മോദിയുടെ മനോവീര്യം തകര്‍ക്കുന്ന ഘടകങ്ങള്‍.  |
മോന്തായം വളഞ്ഞ കേരളം Posted: 03 May 2015 06:30 PM PDT അഴിമതിയിലും കോഴവിവാദങ്ങളിലും മുങ്ങിയ ഭരണത്തിന്‍െറ തലപ്പത്തുനിന്ന് ഒരാള്‍ ഉള്ളതു വിളിച്ചുപറഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ അഴിമതികള്‍ക്കു പിറകില്‍ ഒരുസംഘം രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ക്രിമിനലുകളും ഉള്‍പ്പെട്ട കറക്കു കമ്പനിയാണെന്ന് പറയുന്നത് ഒൗദ്യോഗികരംഗത്തെ അഴിമതി കണ്ടത്തെി പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ബാധ്യസ്ഥമായ വിജിലന്‍സ് വകുപ്പിന്‍െറ ഡയറക്ടര്‍ വിന്‍സന്‍ എം. പോളാണ്. അടിക്കടി ഉയരുന്ന അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിപ്രവരന്മാരും അടച്ചുനിഷേധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥന്‍െറ ഈ തുറന്നുപറച്ചില്‍. അഴിമതിക്കേസില്‍ പിടിയിലാകുന്നത് നാണക്കേടായിരുന്ന കാലം മാറിയെന്നും അതൊക്കെ അഭിമാനമായി കൊണ്ടുനടക്കുന്നവരാണ് മിക്കവരുമെന്നും അദ്ദേഹം പറയുന്നു. എത്ര വലിയ അഴിമതി നടത്തിയാലും നാലഞ്ചു നാളത്തെ ജയില്‍വാസംകൊണ്ട് തീരുന്നതേയുള്ളൂ. കേരളത്തില്‍ നാലു വിജിലന്‍സ് കോടതികളിലായി 1200 കേസുകളുണ്ട്. അതൊക്കെ തീര്‍പ്പാകണമെങ്കില്‍ കാല്‍നൂറ്റാണ്ടെങ്കിലും കാത്തിരിക്കേണ്ട നിലയാണ്. കേരളത്തില്‍ 60 ശതമാനം പേരും അഴിമതിയുമായി നേരിട്ടു ബന്ധപ്പെടുന്നുണ്ടെന്നാണ് വിജിലന്‍സിന്‍െറ കണക്ക്. അഴിമതി നിര്‍മാര്‍ജന ദിനാചരണ പരിപാടിയില്‍ വിന്‍സന്‍ എം. പോള്‍ പറഞ്ഞതില്‍ എല്ലാമടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ ഭരണവും രാഷ്ട്രീയരംഗവും ഇത്ര മലീമസമാകുന്നതിനുള്ള കാരണങ്ങളാണ് ഓരോന്നായി ഈ ഉന്നത ഉദ്യോഗസ്ഥന്‍ എടുത്തുപറയുന്നത്. അഴിമതി കേരളത്തില്‍ തഴച്ചുവളരുന്ന വഴികളും കാരണങ്ങളും പ്രതിവിധികളും അദ്ദേഹം പറഞ്ഞുവെക്കുന്നു. അടുത്തൂണ്‍ പറ്റി ആത്മകഥയെഴുതി വിറ്റു കാശാക്കുന്ന ഉന്നത ബ്യൂറോക്രാറ്റുകളുടെ പതിവുതെറ്റിച്ച് ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ച തികഞ്ഞ ബോധ്യത്തോടെ ഉള്ളതു പറയാന്‍ ത്രാണി കാണിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകതന്നെ വേണം. ബാര്‍ കോഴയും ഭൂമി കുംഭകോണവും വരെ എത്തിനില്‍ക്കുന്ന നിലവിലെ ഭരണകൂടത്തിന്‍െറ പേരിലുള്ള ആരോപണങ്ങളും കേസുകളുമെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും വായ്ത്താരികൊണ്ടു മറികടക്കുകയാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് അറിയാം. നിയമം നിയമത്തിന്‍െറ വഴിക്ക് എന്നത് ഭരണീയരെ പേടിപ്പിച്ചുനിര്‍ത്താനുള്ളതാണെന്നും നിയമം വഴിവിട്ട അധികാരത്തിനും വിത്തപ്രതാപത്തിനും പിറകെതന്നെയാണെന്നും മാലോകരെ ബോധ്യപ്പെടുത്താനെങ്കിലും നിലവിലെ കേരളഭരണം ഉതകിയിട്ടുണ്ടെന്നത് സത്യമാണ്. ഈ സര്‍ക്കാര്‍ നിലവില്‍വന്ന ശേഷം പിരിയാനടുത്ത കാലം വരെയുള്ള വിവാദങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനു പകരം വാചകക്കസര്‍ത്തിനു വിടുക, അന്വേഷണത്തിനു വല്ലവിധേനയും നിര്‍ബന്ധിക്കപ്പെട്ടാല്‍തന്നെ അത് വഴിപാടാക്കുന്നതിനുള്ള ചതുരുപായങ്ങള്‍ തേടുക, ഫലപ്രദമായ അന്വേഷണത്തിന് ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും ഏജന്‍സിയെയും സമ്മര്‍ദത്തിനു വിധേയമാക്കുക എന്നിവയൊക്കെയാണ് അഴിമതിയെ കേരളത്തില്‍ അതിവേഗം ബഹുദൂരം മുന്നിലത്തെിച്ചത്. ജനത്തിന്‍െറ നിസ്സഹായതയും വിവരക്കേടുമാണ് അഴിമതിക്കാര്‍ ആയുധമാക്കുന്നത്. കൈക്കൂലി മുതല്‍ വന്‍ കുംഭകോണം വരെയുള്ളവ ഒപ്പിച്ചെടുക്കാനും അതു പൊതുദൃഷ്ടിയില്‍നിന്നു മറച്ചുപിടിക്കാനും ഒരുപോലെ ജനത്തിന്‍െറ വിവരക്കേടിനെതന്നെ അധികാരികളും രാഷ്ട്രീയനേതൃത്വവുമൊക്കെ ഉപയോഗിക്കുന്നു. ഹെല്‍മറ്റിന്‍െറയും സീറ്റ് ബെല്‍റ്റിന്‍െറയുമൊക്കെ പേരില്‍ സാധാരണക്കാരെ വേട്ടയാടുന്ന നാട്ടില്‍ ഭരണാധിപന്മാരും രാഷ്ട്രീയനേതാക്കളും വായ തുറക്കുന്നതു മുഴുവന്‍ കട്ടതിന്‍െറ കെട്ട വര്‍ത്തമാനങ്ങളില്‍ വാദിച്ചുജയിക്കാനാണ്. അങ്ങനെ മോന്തായംതന്നെ വളഞ്ഞുപോയ ഒരു സംവിധാനത്തിനകത്തെ വിമ്മിട്ടങ്ങളാണ് വിന്‍സന്‍ പോള്‍ കെട്ടഴിച്ചു വിട്ടത്. അഴിമതി കണ്ടത്തെി നടപടിയെടുക്കേണ്ട വിജിലന്‍സ് അടക്കമുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനം സ്വതന്ത്രമല്ളെന്ന് ഉദ്യോഗസ്ഥന്‍തന്നെ സാക്ഷ്യപ്പെടുത്തുകയാണ്. മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ക്കെതിരായുയര്‍ന്ന കേസില്‍ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും വിജിലന്‍സിനു മേല്‍ സമ്മര്‍ദതന്ത്രം പയറ്റുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മേധാവിയുടെ ഈ പ്രസ്താവന. പ്രമാദമായ ഇത്തരം കേസുകളിലെല്ലാം വായടപ്പന്‍ മറുപടി പറഞ്ഞ് രക്ഷപ്പെടുകയാണ് രാഷ്ട്രീയനേതൃത്വം ചെയ്യുന്നത്. അഴിമതിമുക്തനാണെന്ന പ്രതിച്ഛായ വെച്ച് അഴിമതി നടത്തുന്നവരുമുണ്ടെന്നും രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും ഒരുപോലെ വീണ്ടുവിചാരത്തിനു ശ്രമിക്കണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, പരസ്പരസഹായസമിതിയായി പ്രവര്‍ത്തിക്കുന്ന അഴിമതിയുടെ കറക്കു കമ്പനിക്ക് ഈ സദുപദേശമൊന്നും ഏശില്ളെന്നുറപ്പ്. പിന്നെയുള്ള പരിഹാരം അദ്ദേഹംതന്നെ പറഞ്ഞ പോലെ ജനത്തിന്‍െറ ഇച്ഛാശക്തിയാണ്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഉന്നത നിയമനിര്‍മാണസഭകളിലേക്ക് ജനപ്രതിനിധികളായി അയക്കാതിരിക്കാനുള്ള ഉശിര് അവര്‍ക്കു പ്രകടിപ്പിക്കാനാവണം. പ്രാതല്‍ മുതല്‍ അത്താഴം വരെ അപവാദമൂട്ടില്‍ വയറു നിറക്കുന്ന മലയാളിക്ക് അതിന് ത്രാണിയുണ്ടാവുമോ? ഇല്ളെങ്കില്‍ ഇത്തരം ചെറുവിരലനക്കങ്ങള്‍ക്കും അല്‍പായുസ്സു മാത്രം പ്രതീക്ഷിച്ചാല്‍ മതി.  |
മോഗ കൂട്ടമാനഭംഗം: ഒത്തുതീര്‍പ്പിന് ബന്ധുക്കള്‍ വഴങ്ങി; മൃതദേഹം സംസ്കരിച്ചു Posted: 03 May 2015 02:19 PM PDT Subtitle: മുഖ്യമന്ത്രി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു •ബസ് സഞ്ചരിച്ചത് അപകടകരമായി ചണ്ഡിഗഢ്: പഞ്ചാബിലെ മോഗ ജില്ലയില്‍ കൂട്ടമാനഭംഗത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന ബസില്‍നിന്ന് ചാടിയ 13കാരി മരിച്ച സംഭവത്തില്‍ നാടകീയരംഗങ്ങള്‍. ബസ് ഉടമയെ അറസ്റ്റ് ചെയ്യാതെ മകളുടെ മൃതദേഹം സംസ്കരിക്കില്ളെന്ന നിലപാടെടുത്ത് ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്ന പിതാവും മറ്റു ബന്ധുക്കളും ഞായറാഴ്ച വൈകുന്നേരത്തോടെ ഒത്തുതീര്‍പ്പിനുവഴങ്ങി സംസ്കാരച്ചടങ്ങിന് തയാറായി. പെണ്‍കുട്ടിയുടെ ജന്മനാട്ടില്‍ ഞായറാഴ്ച വൈകുന്നേരം കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സംസ്കാരം. ഫരീദ്കോട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞശേഷമായിരുന്നു മൃതദേഹം വസതിയിലത്തെിച്ചത്. അതിനിടെ, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ദു$ഖമറിയിച്ചു. സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നുപറഞ്ഞ അദ്ദേഹം, സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് കര്‍ശന സുരക്ഷയൊരുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി എന്ന നിലയിലും ഒരു അച്ഛനെന്ന നിലയിലുമാണ് കുടുംബത്തെ സന്ദര്‍ശിച്ചതെന്നും പഞ്ചാബിലെ ഓരോ പെണ്‍മക്കളുടെയും അന്തസ്സ് സംരക്ഷിക്കാന്‍ തനിക്ക് വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പെണ്‍കുട്ടി മരിച്ച് നാലുദിവസത്തിനുശേഷമാണ് മുഖ്യമന്ത്രി വസതി സന്ദര്‍ശിക്കുന്നത്. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്വീര്‍ ബാദലിന്‍െറ ഉടമസ്ഥതയിലുള്ള ഓര്‍ബിറ്റ് ഏവിയേഷന്‍ എന്ന കമ്പനിയുടെ ബസിലാണ് ബുധനാഴ്ച പെണ്‍കുട്ടിയും മാതാവും മാനഭംഗശ്രമത്തിനിരയായത്. ബസ് ഉടമസ്ഥനെ അറസ്റ്റ് ചെയ്യാതെ മകളുടെ സംസ്കാരച്ചടങ്ങുകള്‍ നടത്തുകയില്ളെന്നായിരുന്നു പിതാവിന്‍െറയും മറ്റു ബന്ധുക്കളുടെയും നിലപാട്. നഷ്ടപരിഹാരം ആവശ്യമില്ളെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സിങ്ഹേവാലയിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ കുടുംബാംഗങ്ങള്‍ കുത്തിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഇതത്തേുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷഭരിത രംഗങ്ങളുമുണ്ടായി. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരും ആശുപത്രിയിലത്തെി. ബന്ധുക്കളെ ഒരു ഭാഗത്തേക്ക് ഒതുക്കിനിര്‍ത്താനുള്ള ആശുപത്രി അധികൃതരുടെ ശ്രമവും പ്രതിഷേധത്തിനിടയാക്കി. എന്നാല്‍, വൈകീട്ടോടെ പിതാവും ബന്ധുക്കളും ഒത്തുതീര്‍പ്പിന് സന്നദ്ധമാവുകയായിരുന്നു. ഇതനുസരിച്ച് കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരമായി നല്‍കും. പെണ്‍കുട്ടിയുടെ സഹോദരന്‍െറ പഠനാവശ്യത്തിന് 3.80 ലക്ഷം രൂപയും സംഭവത്തില്‍ പരിക്കേറ്റ അമ്മക്ക് സര്‍ക്കാര്‍ ജോലിയും അഞ്ചുലക്ഷം രൂപയും നഷ്ടപരിഹാരമായി ലഭിക്കും. അതിനിടെ, ഓര്‍ബിറ്റ് ഏവിയേഷന്‍ ബസുകളെല്ലാം സര്‍വിസ് നിര്‍ത്താന്‍ ആഭ്യന്തരമന്ത്രി കൂടിയായ ഉടമ സുഖ്വീര്‍ ബാദല്‍ ഉത്തരവിട്ടു. ബസ് ജീവനക്കാരെല്ലാം വ്യക്തിനവീകരണ കോഴ്സുകളില്‍ പങ്കെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു. അതിനിടെ, പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ബസ് ജീവനക്കാര്‍ ശ്രമിച്ച സമയത്ത് ബസ് അപകടകരമായ രീതിയിലാണ് സഞ്ചരിച്ചത് എന്നതിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. എതിര്‍ദിശയില്‍നിന്ന് വന്ന ഒരു ട്രാക്ടറില്‍ ഇടിക്കുന്നതില്‍നിന്ന് തലനാരിഴക്കാണ് ബസ് രക്ഷപ്പെട്ടത്. പിന്നെ എതിര്‍വശത്തെ ലൈനില്‍ നിര്‍ത്തി ക്ളീനര്‍ അമര്‍ രാമിനെയും കണ്ടക്ടര്‍ അടക്കം മൂന്നുപേരെയും കയറ്റുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബന്ധുക്കള്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയെങ്കിലും പഞ്ചാബില്‍ പ്രതിഷേധം തുടരുകയാണ്.  |
സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗമെന്ന് റിപ്പോര്‍ട്ട് Posted: 03 May 2015 11:17 AM PDT Subtitle: യുദ്ധക്കുറ്റം ചുമത്തണമെന്ന് ആംനസ്റ്റി ഡമസ്കസ്: സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരെ അടിച്ചമര്‍ത്താന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ ഭരണകൂടം മാരകമായ രാസായുധം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ നഗരമായ ഇദ്ലിബില്‍ കഴിഞ്ഞ ദിവസം നടത്തിയ രാസായുധ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. രണ്ടുതവണ ക്ളോറിന്‍ വാതക ബാരലുകള്‍ വര്‍ഷിച്ചാണ് ആക്രമണം നടത്തിയത്. 40ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ക്ളോറിന്‍ വാതകം ശ്വസിച്ച് ശ്വാസതടസ്സവും ചുമയും നേരിട്ട കുട്ടികളുടെ വിഡിയോ ദൃശ്യങ്ങള്‍ സിറിയന്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാസായുധം നടന്ന പ്രദേശങ്ങളിലെ സ്ഥിതി വളരെ മോശമാണെന്ന് സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റിയുടെ ഡോക്ടറായ സാഹിര്‍ സഹ്ലൂല്‍ പറഞ്ഞു. എല്ലാവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചിരിക്കുകയാണ്. ചുമയും ശ്വാസ തടസ്സവുമാണ് പലര്‍ക്കും. ഇവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാസായുധ ആക്രമണം സ്ഥിരീകരിച്ച് ബ്രിട്ടന്‍ ആസ്ഥാനമായ ഒബ്സര്‍വേറ്ററി ഓഫ് ഹ്യൂമണ്‍ റൈറ്റ്സും രംഗത്തത്തെി. എന്നാല്‍, രാസായുധ ആക്രമണങ്ങള്‍ നടന്നതായി സിറിയന്‍ ഒൗദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. സര്‍ക്കാര്‍ നേരത്തെ നടത്തിയ രാസായുധ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഐക്യരാഷ്ട്രസഭയുമായി ബന്ധമുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ് സംഘടന പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് ആക്രമണം. അന്വേഷണത്തിനായി രാജ്യം സന്ദര്‍ശിക്കണമെങ്കില്‍ സംഘടനക്ക് സര്‍ക്കാറിന്‍െറ അനുമതി വേണം. മാര്‍ച്ചില്‍ ഇദ്ലിബ് പ്രവിശ്യയിലെ തന്നെ സര്‍മിന്‍ ഗ്രാമത്തില്‍ രാസായുധ ആക്രമണം നടത്തിയിരുന്നതായി ഡോക്ടര്‍മാര്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രതിനിധികള്‍ക്ക് വിവരം നല്‍കിയിരുന്നു. സര്‍മിനില്‍ മൂന്ന് കുട്ടികളും അവരുടെ രക്ഷിതാക്കളും മുത്തശ്ശിയുമാണ് മരണപ്പെട്ടത്. സിറിയന്‍ സര്‍ക്കാര്‍ മാത്രമാണ് നിലവില്‍ ആക്രമണത്തിനായി ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നത്. രാസായുധ ആക്രമണത്തെ യു.എസും ഫ്രാന്‍സും ശക്തമായി അപലപിച്ചിരുന്നു. സിറിയന്‍ സര്‍ക്കാര്‍ കടുത്ത യുദ്ധക്കുറ്റങ്ങള്‍ ചെയ്യുന്നുവെന്നതിന് വ്യക്തമായ തെളിവാണ് രാസായുധ ആക്രമണമെന്നും സിറിയക്കെതിരെ അടിയന്തരമായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കണമെന്നും ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പ്രോഗ്രാം ഡയറക്ടര്‍ ഫിലിപ് ലൂഥര്‍ പറഞ്ഞു. ഒന്നാം ലോകയുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന രാസായുധമാണ് ക്ളോറിന്‍.  |
നിലോഫര്‍ പറക്കുന്നത് സ്വപ്നങ്ങള്‍ക്കു മേല്‍ Posted: 03 May 2015 11:12 AM PDT Subtitle: അഫ്ഗാന്‍െറ ചരിത്രത്തിലെ ആദ്യ വനിതാ പൈലറ്റ് എന്ന പദവിയുമായി വിമാനങ്ങള്‍ പറത്തുന്നു കാബൂള്‍: നിലോഫര്‍ റഹ്മാനി എന്ന 23കാരി ഇപ്പോള്‍ അഫ്ഗാനിസ്താനിലെ താരമാണ്. പെണ്‍കുട്ടികളുടെ റോള്‍ മോഡല്‍. ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ആകാശത്തോളം പ്രതീക്ഷകള്‍ നല്‍കി വിമാനം പറത്തുന്ന നിലോഫര്‍ അങ്ങനെയായില്ളെങ്കിലേ അദ്ഭുതമുള്ളൂ. വിമാനം പറത്തുക പുരുഷന്മാരുടെ മാത്രം കുത്തകയായ ഒരു ലോകത്തേക്കാണ് നിലോഫര്‍ റഹ്മാനിയുടെ കടന്നുവരവ്. കാക്കിക്കുപ്പായവും കറുത്ത ശിരോവസ്ത്രവും അണിഞ്ഞ് പൈലറ്റിന്‍െറ സീറ്റില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനിലും മറ്റും വൈറലായാണ് പടരുന്നത്. കാബൂള്‍ വ്യോമസേനാ താവളത്തില്‍നിന്നാണ് നിലോഫര്‍ വിമാനം പറത്തുന്നത്. യുദ്ധഭൂമിയില്‍ മൃതദേഹങ്ങള്‍ നീക്കുന്നതടക്കമുള്ള ജോലികള്‍ക്കായി പലപ്പോഴും നിയോഗിക്കപ്പെടുന്നു. കുട്ടിയായിരിക്കുമ്പോഴേ പക്ഷിയെപ്പോലെ പറക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നിലോഫര്‍ പറയുന്നു. അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്കെല്ലാം സ്വപ്നങ്ങള്‍ ഉണ്ടെന്ന രാഷ്ട്രീയ പ്രസ്താവനയും അവര്‍ തുടര്‍ന്നു നടത്തുന്നു. പക്ഷേ, താലിബാനും അധിനിവേശവുമെല്ലാം ആ സ്വപ്നങ്ങളെ തല്ലിക്കെടുത്തിക്കളഞ്ഞു. കാബൂളില്‍ ജനിച്ച നിലോഫര്‍ 2010ല്‍ വ്യോമസേന നടത്തിയ പൈലറ്റ് പരിശീലന പരിപാടിയില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. എന്നാല്‍, പരിശീലനത്തെപ്പറ്റി അടുത്ത ബന്ധുക്കളില്‍നിന്നുപോലും മറച്ചുവെച്ചു. പെണ്‍കുട്ടികള്‍ വീടിന് പുറത്തിറങ്ങരുതെന്ന് അവരെല്ലാം തെറ്റിധരിച്ചിരുന്നതുതന്നെ കാരണം. രണ്ടുവര്‍ഷത്തെ പരിശീലനത്തിന് ശേഷം അഫ്ഗാന്‍െറ ചരിത്രത്തിലെ ആദ്യ വനിതാ പൈലറ്റ് എന്ന പദവിയുമായി വിമാനങ്ങള്‍ സ്വതന്ത്രമായി പറത്തിത്തുടങ്ങി. അടുത്തിടെ, യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ധീരതക്കുള്ള അന്താരാഷ്ട്ര വനിതാ പുരസ്കാരം നിലോഫര്‍ നേടി. സുഗമമല്ല നിലൂഫറിന്‍െറ വ്യോമപഥം. ജോലിവിടാന്‍ ഭീഷണിക്കത്തുകളും ഫോണ്‍ സന്ദേശങ്ങളും പതിവായി ലഭിക്കുന്നുണ്ട്. 2013ല്‍ ഭീഷണി ശക്തമായപ്പോള്‍ രണ്ടുമാസം രാജ്യം വിടാനും നിര്‍ബന്ധിക്കപ്പെട്ടു. ‘അവര്‍ എന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കരുത്തയായി നിലകൊള്ളാനും ഭീഷണിപ്പെടുത്തുന്നവരെ അവഗണിക്കാനുമായിരുന്നു തീരുമാനം’ -വിമാനം പറത്തുന്നതിനിടെ നിലോഫര്‍ പറഞ്ഞു. സുരക്ഷക്ക് നിലോഫര്‍ കുപ്പായക്കീശയില്‍ പിസ്റ്റള്‍ സ്ഥിരമായി ധരിക്കുന്നുണ്ട്. ജോലിക്ക് ശേഷം യൂനിഫോമില്‍ വ്യോമത്താവളം വിട്ടുപോകാറില്ല. ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന് മറ്റാരേക്കാളും നിലോഫറിനും ഉറപ്പുണ്ട്. തെരുവിലൂടെ നടക്കുക, കടകളില്‍ പോകുക എന്നതെല്ലാം ഇനി സാധ്യമല്ല. എനിക്ക് എന്‍െറ സ്വാതന്ത്ര്യം നഷ്ടമായി’ - നിലോഫര്‍ പറയുന്നു. എന്നാല്‍, താന്‍ പിന്നോട്ടില്ളെന്ന് അവര്‍ വ്യക്തമാക്കുന്നു. താന്‍ പലരുടെയും സ്വപ്നങ്ങള്‍ക്ക് മേലാണ് വിമാനം പറത്തുന്നതെന്ന് അവര്‍ക്കറിയാം. അത് അണയാതെ നോക്കണം. കാരണം പ്രതീക്ഷകള്‍തന്നെയാണ് നിലൂഫറിനെയും നയിക്കുന്നത്.  |
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു Posted: 03 May 2015 08:20 AM PDT ലണ്ടന്‍: ഇംഗ്ളണ്ട് നാട്ടില്‍ ജോസെ മൗറീന്യോയുടെ നീലപ്പട ഫുട്ബാള്‍ രാജാക്കന്മാര്‍. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നാലു സീസണുകളിലെ കിരീടനഷ്ടത്തിന് ചെല്‍സി അവസാനം കുറിച്ചു. സ്വന്തം തട്ടകമായ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ 1-0ത്തിന് ജയം പിടിച്ച ചെല്‍സി, പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടി. മൂന്നു മത്സരങ്ങള്‍ ശേഷിക്കെയാണ് കിരീടധാരണം. കിരീടമുറപ്പിച്ചിരുന്ന ചെല്‍സിക്ക് ഇന്നലത്തെന്നെ ചാമ്പ്യന്‍പദവി പിടിക്കാന്‍ ജയം ആവശ്യമായിരുന്ന പോരാട്ടത്തില്‍ ഈഡന്‍ ഹസാര്‍ഡിന്‍െറ ഗോളിലൂടെയാണ് ചാമ്പ്യന്‍ പട്ടത്തിലേക്ക് കുതിച്ചത്. ചെല്‍സിയുടെ കിരീടത്തിന് പിന്നിലെ പ്രധാന ശക്തിയായ ഹസാര്‍ഡിന്‍െറ സീസണിലെ 19 ാം ലീഡ് ഗോളാണിത്. 35 മത്സരങ്ങളില്‍നിന്ന് 83 പോയന്‍റാണ് ഇതുവരെയുള്ള ചെല്‍സിയുടെ സമ്പാദ്യം. 2010ലാണ് അവസാനമായി ടീം ലീഗ് ജേതാക്കളായത്. ക്ളബ് ചരിത്രത്തിലെ അഞ്ചാം ലീഗ് കിരീടം. ചെല്‍സിയിലേക്ക് തിരിച്ചത്തെിയശേഷം മാനേജര്‍ മൗറീന്യോയുടെ ആദ്യ ലീഗ് കിരീടമാണിത്. പരിശീലകക്കുപ്പായത്തില്‍ മൗറീന്യോയുടെ എട്ടാമത്തേതും. രണ്ടാം സ്ഥാനത്തുള്ള കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ (34 മത്സരങ്ങളില്‍ 67 പോയന്‍റ്) 16 പോയന്‍റാണ് ചെല്‍സിക്ക് അധികമുള്ളത്. സീസണിന്‍െറ തുടക്കം മുതല്‍ പുലര്‍ത്തിയ ആധിപത്യത്തിനൊടുവിലാണ് ചെല്‍സി ജേതാക്കളായത്.  |
ഒരു സ്വര്‍ണം മാത്രം; കേരളം വിയര്‍ക്കുന്നു Posted: 03 May 2015 07:31 AM PDT Subtitle: എന്‍.വി. ഷീനക്ക് ട്രിപ്ള്‍ ജംപ് സ്വര്‍ണം ...അവസാനദിനത്തിലേക്ക് പ്രതീക്ഷയര്‍പ്പിച്ച് കേരളം മംഗളൂരു: നിരാശജനകമായ പ്രകടനത്തിനൊടുവില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും മാത്രം സ്വന്തമാക്കിയ കേരളം 19ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സില്‍ വിയര്‍ക്കുന്നു. മൂന്നാം ദിനം വനിതകളുടെ ട്രിപ്ള്‍ ജംപില്‍ എന്‍.വി. ഷീന നേടിയ സ്വര്‍ണവും ശില്‍പ ചാക്കോയുടെ വെങ്കലവുമാണ് കേരളത്തിനുള്ളത്. ഹെപ്റ്റാത്തലണില്‍ മൂന്നിനങ്ങള്‍ ബാക്കിയിരിക്കേ കേരളത്തിന്‍െറ ലിക്സി ജോസഫ് രണ്ടാംസ്ഥാനത്താണ്. റെക്കോഡുകളൊന്നും പിറക്കാതെയാണ് മൂന്നാംദിനം അവസാനിച്ചത്. 60 പോയന്‍റുമായി കേരളം മൂന്നാംസ്ഥാനത്തുള്ളത്. ഒന്നാമതുള്ള കര്‍ണാടകക്ക് 84.5 പോയന്‍റുണ്ട്. ആര്‍മി ടീമാണ് രണ്ടാമത് (68.5 പോയന്‍റ് ). ആര്‍മിയുടെ ജയ്വീര്‍ സിങ്ങും നവീന്‍ കുമാറും 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യഷിപ്പിന് യോഗ്യത നേടി. അവസാന ദിനമായ തിങ്കളാഴ്ച റിലേയടക്കം 17 ഇനങ്ങളില്‍ ഫൈനല്‍ അരങ്ങേറും. ഇന്ന് കുതിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരള ക്യാമ്പ്. വനിതകളുടെ 400 മീറ്റര്‍ ഫൈനലില്‍ കേരളത്തിന്‍െറ ടിന്‍റു ലൂക്കയും ആര്‍. അനുവും ഒ.എന്‍.ജി.സിയുടെ എം.ആര്‍. പൂവമ്മയും ട്രാക്കിലിറങ്ങും. മാനംകാത്ത് ഷീന മൂന്നാം ദിനം കേരളത്തിന്‍െറ മാനംകാത്തത് വനിതകളുടെ ട്രിപ്ള്‍ ജംപില്‍ സ്വര്‍ണം നേടിയ എന്‍.വി. ഷീനയാണ്. നാല് താരങ്ങള്‍ മാത്രമാണ് ഈയിനത്തില്‍ പങ്കെടുത്തത്. 12.92 മീറ്റര്‍ ചാടിയാണ് എന്‍.വി. ഷീന ദേശീയ ഗെയിംസിലെ സുവര്‍ണനേട്ടം ഫെഡറേഷന്‍ കപ്പിലും ആവര്‍ത്തിച്ചത്. നാലം ശ്രമത്തിലാണ് ഷീന സുവര്‍ണ ദൂരം താണ്ടിയത്. എന്നാല്‍, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാന്‍ ഷീനക്ക് കഴിഞ്ഞില്ല. രണ്ടാംസ്ഥാനം നേടിയ കര്‍ണാടകയുടെ ജോയ്ലിന്‍ ലോബോ 12.62 മീറ്റര്‍ ചാടി. വെങ്കലമണിഞ്ഞ കേരളത്തിന്‍െറ ശില്‍പ ചാക്കോ 12.45 മീറ്റര്‍ പിന്നിട്ടു. കോതമംഗലം എം.എ കോളജിലെ എം.എ ഇക്കണോമിക്സ് വിദ്യാര്‍ഥിനിയായ ഷീന തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയില്‍ എം.എ. ജോര്‍ജിന് കീഴിലാണ് പരിശീലിക്കുന്നത്. ദേശീയ ഗെയിംസില്‍ 13.38 മീറ്ററായിരുന്നു ഷീനയുടെ ദൂരം. ദേശീയ ഗെയിംസിന് ശേഷം കാര്യമായ പരിശീലനമില്ലാതിരുന്നതും ഇവിടെ കടുത്ത മത്സരമില്ലാതിരുന്നതും മികച്ച ദൂരത്തിലേക്കത്തൊന്‍ തടസ്സമായെന്ന് ഷീന പറഞ്ഞു. തൃശൂര്‍ ചേലക്കര നെല്ലിക്കല്‍ വര്‍ക്കിയുടെയും ശോശാമ്മയുടെയും മകളാണ് ഈ താരം. പുരുഷന്മാരുടെ ഹൈജംപില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന ശ്രീനിത് മോഹന്‍ 2.09 മീറ്ററോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്‍െറ മികച്ച ഉയരമായ 2.21 മീറ്ററിന്‍െറ അടുത്തത്തൊന്‍ പോലും ശ്രീനിത്തിനായില്ല. ആതിഥേയരുടെ എസ്. ഹര്‍ഷിത്താണ് സ്വര്‍ണം സ്വന്തമാക്കിയത് (ഉയരം 2.13 മീറ്റര്‍) വെള്ളി നേടിയ കര്‍ണാടകയുടെ സുപ്രിത് രാജും വെങ്കലം നേടിയ ആര്‍മിയുടെ സി. ശ്രീനിഷും 2.09 മീറ്ററാണ് പിന്നിട്ടതെങ്കിലും ഇടക്ക് അവസരം ഉപയോഗപ്പെടുത്താതിരുന്നത് ശ്രീനിത്തിന് വിനയായി. രാവിലെ നടന്ന പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഗുജറാത്തിന്‍െറ മണിറാം പട്ടേല്‍ ഒന്നാമനായി. ഒരു മണിക്കൂര്‍ 29.51 സെക്കന്‍ഡിലാണ് മണിറാം സ്വര്‍ണം നേടിയത്. നിലവിലെ ജേതാവും മലയാളി ഒളിമ്പ്യനുമായ കെ.ടി. ഇര്‍ഫാന്‍ ഈയിനത്തില്‍ മത്സരിക്കാത്തത് കേരളത്തിന് തിരിച്ചടിയായി. ടാറ്റ മോട്ടോഴ്സിന്‍െറ കുല്‍ദീപ് വെള്ളിയും നേവിയുടെ അങ്കിത് കുമാര്‍ വെങ്കലവും നേടി. കേരളത്തിന്‍െറ അബ്ദുല്‍ജലീല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. താരങ്ങള്‍ മുങ്ങി; ആവേശമില്ലാതെ മീറ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ യോഗ്യതക്കുള്ള അവസാന അവസരമാണെങ്കിലും ഫെഡറേഷന്‍സ് കപ്പ് അത്ലറ്റിക് മീറ്റില്‍ എന്‍ട്രി നല്‍കിയ താരങ്ങളില്‍ പലരും മുങ്ങി. പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്‍ഫാന്‍, വനിതകളുടെ ലോങ്ജംപില്‍ എം.എ. പ്രജുഷയും മത്സരിക്കാത്തത് കേരളത്തിന് തിരിച്ചടിയായി. വനിതകളുടെ ഡിസ്കസ് ത്രോയില്‍ രണ്ടുപേരാണ് എറിയാനുണ്ടായിരുന്നത്. വനിതകളുടെ പോള്‍വാള്‍ട്ടില്‍ തമിഴ്നാടിന്‍െറ മലയാളി താരം വി.എസ്. സുരേഖ മാത്രമാണ് കഴിഞ്ഞദിവസം മത്സരിക്കാനുണ്ടായിരുന്നത്. മൂന്നുപേരെങ്കിലും ഇല്ലാത്തതിനാല്‍ ഈ മത്സരങ്ങള്‍ സംഘാടകര്‍ ഉപേക്ഷിക്കുകയായിരുന്നു. മീറ്റിന്‍െറ ചരിത്രത്തില്‍ അപൂര്‍വ സംഭവമാണിത്. ഒളിമ്പിക്സ് യോഗ്യത നേടിയ നടത്തമത്സര താരം കുശ്ബീര്‍ കൗര്‍ അടക്കമുള്ളവര്‍ എന്‍ട്രി നല്‍കിയിരുന്നെങ്കിലും പോര്‍ചുഗലില്‍ പരിശീലനത്തിലായതിനാല്‍ മംഗളൂരുവിലത്തെിയിരുന്നില്ല. വിദേശ പരിശീലകരുടൈ കീഴില്‍ പരിശീലിക്കുന്ന മലയാളി താരം ഒ.പി. ജെയ്ഷയടക്കമുള്ളവരും വിട്ടുനിന്നു. കഴിഞ്ഞവര്‍ഷം ഫെഡറേഷന്‍ കപ്പില്‍നിന്ന് വിട്ടുനിന്ന ചില താരങ്ങള്‍ക്കെതിരെ ഫെഡറേഷന്‍ നടപടിയെടുത്തിരുന്നു. ഒളിമ്പിക്സിനായി വമ്പന്‍ തുക ധനസഹായം കിട്ടിയ താരങ്ങളില്‍ പലരുമാണ് മംഗളൂരുവില്‍ എത്താതിരുന്നത്.  |
ജെ.ഡി.യുവുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും ^മുഖ്യമന്ത്രി Posted: 03 May 2015 04:11 AM PDT കോഴിക്കോട്: ജെ.ഡി.യു ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജെ.ഡി.യു നേതാവ് വീരേന്ദ്രകുമാറുമായി ചര്‍ച്ച നടത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാറിന്‍റെ കോഴിക്കോട്ടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയപരമായ പ്രശ്നങ്ങള്‍ ആണ് ജെ.ഡി.യു ഉന്നയിച്ചതെന്നും പ്രശ്ന പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം അഞ്ചാം തിയതി കെ.പി.സി.സി പ്രസിഡന്‍റും ആഭ്യന്തര മന്ത്രിയും ജെ.ഡി.യുവുമായി ചര്‍ച്ച നടത്തും. പാലക്കാട് തെരഞ്ഞടുപ്പിലെ തോല്‍വി,ജെ.ഡിയുവിന്‍റെ രാജ്യസഭാ സീറ്റ്, യു.ഡി.എഫ് ഉപസമിതിയില്‍ ഉള്ള പ്രാതിനിധ്യം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അനുകൂലമായ സമീപനം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതില്‍ സന്തോഷം ഉണ്ടെന്ന് യോഗത്തിനു ശേഷം വീരേന്ദ്രകുമാര്‍ പ്രതികരിച്ചു. കഴിഞ്ഞ ജെ.ഡി.യു നേതൃയോഗത്തിന് ശേഷം വീരേന്ദ്രകുമാര്‍ യു.ഡി.എഫിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ത്തിയിരുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുന്നില്ല,യു.ഡി.എഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്നിവയായിരുന്നു ജെ.ഡി.യുവിന്‍െറ പരാതി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.  |
നിക്ഷേപകര്‍ക്ക് പണം ലഭിക്കുന്നില്ല; മഞ്ചേരി എല്‍.ഐ.സി ഓഫിസില്‍ ബഹളം Posted: 03 May 2015 02:55 AM PDT മഞ്ചേരി: എല്‍.ഐ.സിയുടെ മൈക്രോ ഫിനാന്‍സിങ് പദ്ധതിയില്‍ പണമടച്ചത് മുഴുവന്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടെല്ളെന്നും പണം തിരികെനല്‍കുന്നില്ളെന്നും ആരോപിച്ച് മഞ്ചേരി എല്‍.ഐ.സി ഓഫിസില്‍ സ്ത്രീകളുള്‍പ്പെടെയുള്ള ഇടപാടുകാരുടെ ബഹളം. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. എല്‍.ഐ.സി നേരത്തേ എന്‍.ജി.ഒകള്‍ വഴി നടത്തിയ നിക്ഷേപ സമാഹരണത്തില്‍ വ്യാപക പാളിച്ചകള്‍ ഉണ്ടായതായും പദ്ധതി തുടങ്ങിയപ്പോള്‍ പറഞ്ഞിരുന്നത് പാടേ ലംഘിക്കുന്നതായും പോളിസിയില്‍ ചേര്‍ന്നവര്‍ പരാതിപ്പെട്ടിരുന്നു. നൂറും 150ഉം രൂപ വീതം അടയ്ക്കുന്ന സാധാരണക്കാരായ വീട്ടമ്മമാരും കൂലിത്തൊഴിലാളികളുമാണ് പരാതി ഉന്നയിക്കുന്നത്. കോഴിക്കോട്ടെ ഒരു സന്നദ്ധ സംഘടന വഴിയാണ് മഞ്ചേരിയില്‍ പോളിസി ചേര്‍ത്തതും നിത്യപ്പിരിവ് നടത്തിയിരുന്നതും. രണ്ടുവര്‍ഷം വരെ അടച്ചാല്‍ പോളിസി നഷ്ടപ്പെടില്ളെന്നും മൂന്നുവര്‍ഷം വരെ അടച്ചാല്‍ അടച്ചതുകക്ക് പുറമെ 900 രൂപ വരെ ബോണസ് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, പണം പിന്‍വലിക്കാന്‍ ചെന്നവരോട് അഞ്ചുവര്‍ഷം വരെ അടച്ചാലാണ് മികച്ച പോളിസി ലഭിക്കുകയെന്നുപറഞ്ഞ് തിരിച്ചയച്ചു. പദ്ധതി ഏറ്റെടുത്ത കോഴിക്കോട്ടെ സന്നദ്ധസംഘടന ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് ഇടപാടുകാരുടെ പരാതി കൃത്യമായി പരിഹരിക്കാനും നിയമാനുസൃതമായ തുക നല്‍കാനും വിധിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി രാമനാട്ടുകര, തിരൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ ഇടപാടുകാരെ ശനിയാഴ്ച വിളിപ്പിച്ചിരുന്നു. മഞ്ചേരിയില്‍ 68തവണ അടച്ചിട്ടും 46 ഗഡുക്കളാണ് രേഖയില്‍ കയറിയതെന്ന് പണമടച്ച മുരളിയെന്നയാളും 64 തവണ അടച്ച തനിക്ക് 44 തവണയേ അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് വീട്ടമ്മയായ ഗീതയും പറഞ്ഞു. സമാന സ്വഭാവത്തിലുള്ള 85ഓളം പരാതിക്കാരായിരുന്നു എത്തിയത്. ഇവരുടെ പരാതി പരിഹരിക്കുകയോ സംശയങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കുകയോ ചെയ്യാതിരുന്നതും പണം ലഭിക്കുന്നത് സംബന്ധിച്ച് ഉറപ്പുനല്‍കാത്തതും ബഹളത്തിന് കാരണമായി.വിഷയം തീര്‍പ്പാക്കാതെ എല്‍.ഐ.സി ഓഫിസിലെ ചുമതലയുള്ളവര്‍ പോകാന്‍ പാടില്ളെന്ന് പറഞ്ഞതോടെ എല്‍.ഐ.സി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. മഞ്ചേരി എസ്.ഐ എത്തി പരാതിക്കാരെ താല്‍ക്കാലികമായി പിന്തിരിപ്പിച്ചു. നേരത്തേ പറഞ്ഞ് വിശ്വസിപ്പിച്ച കാര്യങ്ങളില്‍നിന്ന് എല്‍.ഐ.സി പിറകോട്ടുപോയതും പരാതികളോ സംശയങ്ങളോ തീര്‍ക്കാത്തതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കോഴിക്കോട്ടെ സന്നദ്ധ സംഘടനാ പ്രവര്‍ത്തക പറഞ്ഞു.  |
മിശ്കാല്‍ പള്ളി നവീകരണം: കുറ്റിച്ചിറയില്‍ പരക്കെ ആശയക്കുഴപ്പം Posted: 03 May 2015 01:35 AM PDT കോഴിക്കോട്: കുറ്റിച്ചിറയില്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ടൂറിസം വികസനപരിപാടിയുമായി ബന്ധപ്പെട്ട് പരക്കെ ആശയക്കുഴപ്പം. പദ്ധതിയെപ്പറ്റി സര്‍ക്കാര്‍ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. ടൂറിസം വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ 'മിശ്കാല്‍ പള്ളി-കുറ്റിച്ചിറ തീര്‍ഥാടന ടൂറിസം വികസന പരിപാടി കഴിഞ്ഞദിവസം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍, പരിപാടിയെക്കുറിച്ച് ടൂറിസം വകുപ്പിന്‍െറ അറിയിപ്പ് വന്നതോടെ പള്ളിയുമായി ഇതിന് ബന്ധമില്ളെന്ന വാദവുമായി കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദ്ഹാജി പരസ്യമായി രംഗത്തുവന്നു. തെറ്റിദ്ധാരണ പരത്തുന്നതാണ് സര്‍ക്കാര്‍ പരിപാടിയെന്നാണ് ഖാദി അറിയിച്ചത്. ഒ.എന്‍.ജി.സിയുടെ സാമ്പത്തികസഹായത്തോടെ 84 ലക്ഷം രൂപ ചെലവില്‍ പള്ളി പുനരുദ്ധാരണം മൂന്നുവര്‍ഷം മുമ്പ് നടന്നതാണെന്നും പുതിയ നവീകരണ പദ്ധതിയെക്കുറിച്ച് നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ സ്വകാര്യവ്യക്തിയുടെ സംഭാവന ഉപയോഗിച്ച് പള്ളിക്ക് ചുറ്റുമതില്‍ നിര്‍മാണവും മുറ്റം നവീകരണവും ആരംഭിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ് കുറ്റിച്ചിറയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഖാദി വ്യക്തമാക്കി. ഇതോടെ മിശ്കാല്‍ പള്ളിയുമായി പുതിയ പദ്ധതിക്ക് ബന്ധമില്ളെന്നും പള്ളിയെ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടില്ളെന്നും ടൂറിസം വകുപ്പ് വൃത്തങ്ങള്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ അറിയിച്ചു. പക്ഷെ, മന്ത്രി മുനീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞത് മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച മിശ്കാല്‍പള്ളി പുനരുദ്ധാരണത്തിന്‍െറ തുടര്‍ച്ചയാണ് പരിപാടി എന്നാണ്. ഇതോടെ മന്ത്രി സ്വന്തം മണ്ഡലത്തില്‍ വികസനവിപ്ളവം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വശ്രമം നടത്തുകയാണെന്നുവരെ ആരോപണമുയര്‍ന്നു. പള്ളിയുടെ കാര്യത്തില്‍പോലും മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി ഇതിനിടയില്‍ മിശ്കാല്‍പള്ളി സംരക്ഷണസമിതിയുടെ പേരില്‍ നോട്ടീസുമിറങ്ങി. ഇടക്കാലത്ത് മുസ്ലിം ലീഗുമായി ഉടക്കി നില്‍ക്കുന്ന പാര്‍ട്ടിയിലെ വിമതവിഭാഗമാണ് നോട്ടീസിന് പിന്നില്‍. ഇവരുടെ ആരോപണം ശരിവെക്കുന്നതാണ് കുറ്റിച്ചിറയിലെ സംഭവവികാസങ്ങള്‍. മിശ്കാല്‍പള്ളിയെ തീര്‍ഥാടനകേന്ദ്രമാക്കുന്ന ടൂറിസംവകുപ്പിന്‍െറ പരാമര്‍ശം തന്നെ തെറ്റാണ്. മിശ്കാല്‍പള്ളി ഒരിക്കലും തീര്‍ഥാടനകേന്ദ്രത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനമല്ളെന്ന് നാട്ടുകാര്‍ പറയുന്നു. വോട്ടിന് വേണ്ടി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടികളാണിതെന്നാണ് വിമര്‍ശമുയര്‍ന്നിരിക്കുന്നത്. കുറ്റിച്ചിറ കുളത്തിന്‍െറ പടവുകള്‍ നവീകരിക്കുന്ന പരിപാടിയാണ് യഥാര്‍ഥത്തില്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. ഇതിനെ പള്ളിയുമായി ബന്ധിപ്പിച്ചത് അബദ്ധം പറ്റിയതാണെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ചടങ്ങില്‍ നിസ്സംശയം വ്യക്തമാക്കിയിരിക്കുന്നത്. പള്ളിപ്പരിസരത്താണ് ഉദ്ഘാടനച്ചടങ്ങ് എന്ന് ടൂറിസം വകുപ്പിന്‍െറ ക്ഷണക്കത്തില്‍ പറഞ്ഞത് പോലും തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് സംശയിക്കുന്നതായി ഖാദി ഇമ്പിച്ചഹമ്മദ് 'മാധ്യമ'ത്തോടു പറഞ്ഞു. യഥാര്‍ഥത്തില്‍ ഉദ്ഘാടനം നടന്നത് കുറ്റിച്ചിറ ഗവ. സ്കൂള്‍ അങ്കണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അനുമതി ചോദിക്കാതെ ടൂറിസം വകുപ്പിന്‍െറ ക്ഷണക്കത്തില്‍ തന്‍െറ പേര് മുഖ്യാതിഥിയായി ഉള്‍പ്പെടുത്തിയെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരിപാടിയായതിനാല്‍ ചടങ്ങില്‍ പങ്കെടുത്തില്ളെന്നും അദ്ദേഹം പറഞ്ഞു.  |
ലഖ് വിയെ മോചിപ്പിച്ച സംഭവം ചര്‍ച്ച ചെയ്യാമെന്ന് യു.എന്‍ Posted: 03 May 2015 12:39 AM PDT യുനൈറ്റഡ് നേഷന്‍സ്: മുംബൈ ഭീകരാക്രമണത്തിന്‍െറ സൂത്രധാരനും ലശ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയുര്‍റഹ്മാന്‍ ലഖ്വിയെ പാകിസ്താന്‍ മോചിപ്പിച്ച സംഭവത്തില്‍ ഇടപെടുമെന്ന് ഇന്ത്യക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി അല്‍ഖാഇദ ഉപരോധസമിതിയുടെ ഉറപ്പ്. അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്ന് ഉപരോധസമിതി അംബാസഡര്‍ ജിം മാക് ലെ പറഞ്ഞു. ഏതാനും ദിവസത്തിനുള്ളില്‍തന്നെ ഇതുസംബന്ധിച്ച യോഗം നടക്കുമെന്നാണ് സൂചന. നേരത്തേ ഈ ആവശ്യമുന്നയിച്ച് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി അശോക് മുഖര്‍ജി ജിം മാക് ലെക്ക് കത്തയച്ചിരുന്നു. പാകിസ്താന്‍ ലഖ്വിയെ മോചിപ്പിച്ചത് യു.എന്‍ പ്രമേയം 1267ന്‍െറ ലംഘനമാണെന്നും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രമേയം ബാധകമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. 2008 ഡിസംബറില്‍ ഉപരോധസമിതി ലഖ്വിയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അല്‍ഖാഇദ, ലശ്കറെ ത്വയ്യിബ സംഘടനകള്‍ക്കുവേണ്ടി സാമ്പത്തിക സഹായം നല്‍കുകയും ഭീകരകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു നടപടി. ജംഇയ്യതുദ്ദഅ്വ മേധാവിയെന്ന നിലക്ക് ഇറാഖിലും ദക്ഷിണ പൂര്‍വേഷ്യയിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ലഖ്വിക്കായിരുന്നുവെന്നും അഫ്ഗാനിസ്താനില്‍ സ്വന്തമായി പരിശീലന ക്യാമ്പ് നടത്തിയിരുന്നുവെന്നും സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നു. പ്രഖ്യാപിത ഭീകരന്‍ എന്ന നിലയില്‍ ഇയാളുടെ സ്വത്ത് മരവിപ്പിക്കുകയും യാത്ര-ആയുധ നിരോധം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്. എല്ലാ സ്വത്തുക്കളും മരവിപ്പിക്കപ്പെടേണ്ടതിനാല്‍ പണം വാങ്ങാനോ കൊടുക്കാനോ ലഖ്വിക്ക് കഴിയില്ളെന്നും ജാമ്യത്തിനുവേണ്ടി ലഖ്വിയുടെ പേരില്‍ പണം കെട്ടിവെക്കുന്നത് യു.എന്‍ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാകുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. യു.എസ്, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും നേരത്തേ ലഖ്വിയുടെ മോചനത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. ലശ്കറെ ത്വയ്യിബയുടെയും ജമാഅത്തുദ്ദഅ്വയുടെയും സ്ഥാപകനായ ഹാഫിസ് സഈദിന്‍െറ അടുത്ത ബന്ധുകൂടിയായ ലഖ്വിയെ 2008 ഡിസംബറിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് മറ്റ് ആറുപേര്‍ക്കൊപ്പം 2009 നവംബര്‍ 25നാണ് ഇയാളെ മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയാക്കിയത്. കേസില്‍ വിചാരണ തുടരുകയാണ്. അതിനിടെയാണ് ഏപ്രില്‍ ഒമ്പതിന് പാകിസ്താന്‍ കോടതി ഇയാളെ ജാമ്യത്തില്‍ വിട്ടത്. വിഷയത്തില്‍ ഇടപെടുമെന്ന യു.എന്‍ വാഗ്ദാനം ഇന്ത്യ സ്വാഗതം ചെയ്തു.  |
No comments:
Post a Comment