സ്വാഗതം
WELCOME

News Update..

Thursday, May 21, 2015

സ്കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു Madhyamam News Feeds

സ്കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു Madhyamam News Feeds

Link to

സ്കൂള്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു

Posted: 21 May 2015 12:54 AM PDT

കളമശ്ശേരി: നഗരസഭയുടെ കീഴിലെ തേവക്കല്‍ ഗവ. എല്‍.പി സ്കൂളില്‍ നിര്‍മാണത്തിലിരിക്കുന്ന ഓപണ്‍ എയര്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു. തൊഴിലാളികള്‍ രക്ഷപ്പെട്ടു.
ഓഡിറ്റോറിയത്തിന്‍െറ മേല്‍ത്തട്ട് കോണ്‍ക്രീറ്റ് കഴിഞ്ഞ് തൊഴിലാളികള്‍ താഴെ ഇറങ്ങി നിമിഷങ്ങള്‍ക്കകമായിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടം. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ സ്കൂള്‍ കെട്ടിടത്തോടുചേര്‍ന്നാണ് ഓപണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. കളമശ്ശേരി നഗരസഭ തനത് ഫണ്ടില്‍നിന്ന് 10 ലക്ഷം മുടക്കിയാണ് ഓഡിറ്റോറിയം നിര്‍മിക്കുന്നത്.
നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമെന്നാണ് ആരോപണം. സ്കൂളുമായി ബന്ധിപ്പിച്ച് നിര്‍മിച്ച ഓഡിറ്റോറിയത്തിന് തൂണുകളുടെ എണ്ണം കുറച്ചതും വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതും തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നു. നിര്‍മാണഘട്ടത്തില്‍ നഗരസഭാ എന്‍ജിനീയറിങ് ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ളെന്നും ആക്ഷേപം ഉണ്ട്.
കോണ്‍ക്രീറ്റ് കഴിഞ്ഞ് തൊഴിലാളികള്‍ താഴെ ഇറങ്ങി മാറിയ ഘട്ടത്തിലാണ് മേല്‍ത്തട്ട് പൂര്‍ണമായും തകര്‍ന്നുവീണത്. സംഭവം അറിഞ്ഞ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ പാറങ്ങാടന്‍, നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. ബേബി എന്നിവര്‍ സ്ഥലത്തത്തെിയെങ്കിലും എന്‍ജിനീയര്‍ ഉദ്യോഗസ്ഥര്‍ ആരും തന്നെ സ്ഥലത്തത്തെിയില്ളെന്നും ആക്ഷേപം ഉയര്‍ന്നു.
അതേസമയം, കരാറുകാരന്‍െറയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും അതിനാല്‍ ഈ കരാറുകാരന്‍െറ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെപ്പിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

നഗരപാത വികസനം പാതിവഴിയില്‍; പ്രക്ഷോഭം തുടങ്ങുമെന്ന് എം.എല്‍.എ

Posted: 21 May 2015 12:51 AM PDT

കോഴിക്കോട്: നഗരപാതാ വികസനപദ്ധതിയുടെ ഭാഗമായ ആറ് റോഡുകളുടെ നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിച്ചില്ളെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ധനവകുപ്പിന്‍െറ നീതീകരിക്കാനാകാത്ത നിഷേധാത്മക നിലപാടാണ് പ്രവൃത്തി വൈകാന്‍ കാരണമായിരിക്കുന്നത്.
റോഡ് നിര്‍മാണത്തിനുള്ള കരാര്‍ ഏറ്റെടുക്കാന്‍ തയാറായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സര്‍ക്കാര്‍ അനുമതി ഇനിയും വൈകിയാല്‍ തങ്ങള്‍ കരാറില്‍നിന്നും പിന്മാറുമെന്നറിയിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്.
സ്റ്റേഡിയം-പുതിയാപ്പ റോഡ്, കോവൂര്‍-വെള്ളിമാട്കുന്ന് റോഡ്, ഗാന്ധിറോഡ്-മിനി ബൈപ്പാസ്, കാരപ്പറമ്പ്-എരഞ്ഞിപ്പാലം റോഡ്, സി.ഡബ്ള്യൂ.ആര്‍.ഡി.എം-പനാത്ത്താഴം റോഡ്, പുഷ്പ ജങ്ഷന്‍-മാങ്കാവ് റോഡ് എന്നിവ വീതികൂട്ടി വികസിപ്പിക്കുന്നതാണ് പദ്ധതി. ഇതിനായി ഭൂമി ഏറ്റെടുക്കാനുള്ള ഫണ്ട് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തുതന്നെ അനുവദിക്കുകയും 127 കോടി രൂപ ചെലവിട്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുകയും ചെയ്തതാണ്. ഈ ആറ് റോഡുകളുടെയും നവീകരണ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ലോക്സഭാ ഇലക്ഷന് മുമ്പായി മാങ്കാവില്‍ നടത്തുകയും ചെയ്തിരുന്നു.
പണി പൂര്‍ത്തിയായി 15 വര്‍ഷംകൊണ്ട് പണം കൊടുത്താല്‍ മതിയാകുന്ന ആന്വിറ്റി വ്യവസ്ഥയിലാണ് ഊരാളുങ്കല്‍ സൊസൈറ്റി പ്രവൃത്തി ഏറ്റെടുത്തത്. അതാകട്ടെ സര്‍ക്കാറിന്‍െറ എസ്റ്റിമേറ്റ് തുകയേക്കാള്‍ എത്രയോ കുറഞ്ഞനിരക്കിലും.
അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ന്യായമൊന്നും പറയാനുമാകില്ല. എന്നിട്ടും ധനവകുപ്പ് ഉടക്കുന്നത് വികസനകാര്യങ്ങളില്‍ വടക്കന്‍ കേരളത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനയുടെ ഭാഗമായിട്ടാണ്. ജനങ്ങള്‍ക്ക് മുന്നില്‍ സമരമല്ലാതെ ഇനി മറ്റുമാര്‍ഗങ്ങളില്ല.
ഇതിന്‍െറ മുന്നോടിയായി ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ടികള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, സാമൂഹിക-സാംസ്കാരിക സംഘടനകള്‍ തുടങ്ങിയവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പ
റഞ്ഞു.

അഭിഭാഷകര്‍ ഇന്നുമത്തെിയില്ല: കക്ഷികളെ അറിയിക്കേണ്ടിവരുമെന്ന് ഹൈകോടതി

Posted: 21 May 2015 12:51 AM PDT

Image: 

കൊച്ചി: ക്രിമിനല്‍ കേസുകള്‍ പരിഗണിക്കവേ ബന്ധപ്പെട്ട അഭിഭാഷകര്‍ ഇന്നും കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈകോടതി ഇക്കാര്യം കക്ഷികളെ അറിയിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി.

വേനലവധി കഴിഞ്ഞ് ആദ്യമായി കോടതി പ്രവര്‍ത്തനം ആരംഭിച്ച ബുധനാഴ്ച അഭിഭാഷകരില്ലാതെ ആദ്യം പരിഗണിച്ച കേസുകള്‍ മാറ്റിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് സുധീന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. പുതിയ ഏഴ് ജഡ്ജിമാര്‍ ചുമതലയേറ്റ പശ്ചാത്തലത്തില്‍ ആദ്യമായി പത്ത് ഡിവിഷന്‍ ബെഞ്ചുകള്‍ ഹൈകോടതിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ദിവസം തന്നെയാണ് ഇത്തരമൊരു വിമര്‍ശമുണ്ടായത്.  തുടര്‍ന്ന് ഇന്നും കേസുകള്‍ പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍ ഹാജരായില്ല.

ഇനിയും അഭിഭാഷകര്‍ ഇത്തരം വീഴ്ചവരുത്തിയാല്‍ ഹരജിക്കാരെ മാത്രമല്ല, കേരള ബാര്‍ കൗണ്‍സിലിനെയും അറിയിക്കും. അഡ്വക്കറ്റ്സ് അസോസിയേഷന്‍, ഹൈകോടതി എന്നിവിടങ്ങളിലെ ബോര്‍ഡുകളിലും ഇക്കാര്യം വ്യക്തമാക്കി നോട്ടീസ് പതിക്കുമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഹൈക്കോടതിയുടെ വെബ്സൈറ്റില്‍ കേസുകള്‍ യഥാസമയം ലിസ്റ്റ് ചെയ്യുന്നില്ല എന്നാണ് അഭിഭാഷകര്‍ പറയുന്ന ന്യായം. വെബ്സൈറ്റിലെ വിവരങ്ങള്‍ നോക്കിയാണ് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത്.  

 

ഗെയ്ല്‍ വാതക പൈപ്പ്ലൈന്‍: സര്‍വേ നാട്ടുകാര്‍ തടഞ്ഞു

Posted: 21 May 2015 12:20 AM PDT

കോട്ടക്കല്‍: നിര്‍ദിഷ്ട ഗെയ്ല്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ സര്‍വേക്കത്തെിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കോട്ടക്കല്‍, പൊന്മള തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തിയായ മരവട്ടത്താണ് സംഭവം. പൊന്മള വില്ളേജ് ഓഫിസര്‍ സോഫിയയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ സര്‍വേ നടപടികള്‍ ആരംഭിച്ചിരുന്നു.
സമീപ പഞ്ചായത്തായ മാറാക്കരയുടെ അതിര്‍ത്തി മുതല്‍ ചൂനൂര്‍, കോല്‍ക്കളം, തലകാപ്പ്, ചാപ്പനങ്ങാടി, കോഡൂര്‍ എന്നിവിടങ്ങളില്‍ കൂടിയാണ് പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. പൊന്മള പഞ്ചായത്തിന്‍െറ നാല് കിലോമീറ്റര്‍ ചുറ്റളവിലൂടെ കടന്നുപോകുന്ന പദ്ധതി നൂറോളം വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തുമെന്ന ആശങ്കയിലാണ് പ്രദേശത്തുകാര്‍ സംഘടിച്ചത്തെിയത്. ജനവാസ കേന്ദ്രങ്ങളില്‍കൂടി പദ്ധതി അനുവദിക്കില്ളെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു. ഇതോടെ സര്‍വേ നടപടികള്‍ നിര്‍ത്തി.
കോട്ടക്കല്‍, കാടാമ്പുഴ ഭാഗങ്ങളില്‍നിന്ന് പൊലീസ് എത്തിയതോടെ പ്രതിഷേധം ശക്തമായി. തിരൂര്‍ തഹസില്‍ദാര്‍ കൃഷ്ണകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ചര്‍ച്ച നടത്തിയെങ്കിലും നാട്ടുകാര്‍ പിന്തിരിഞ്ഞില്ല. ജില്ലാ കലക്ടറില്‍നിന്ന് വ്യക്തമായ നിര്‍ദേശം ലഭിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ മുന്നോട്ടുവെച്ചു.
ഗെയ്ല്‍ പദ്ധതിയുടെ നടപടിക്രമങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുന്ന തിരക്കിലായിരുന്നു കലക്ടര്‍. തുടര്‍ന്ന് അദ്ദേഹം തിരൂര്‍ സബ്കലക്ടറെ ചുമതലപ്പെടുത്തി. വൈകീട്ട് നാലോടെ എത്തിയ സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല, നാട്ടുകാര്‍, ജനപ്രതിനിധികള്‍, എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ നാട്ടുകാര്‍ ഉറച്ചുനിന്നു.
ഇതോടെ താല്‍ക്കാലികമായി നടപടികള്‍ നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥര്‍ പിന്തിരിഞ്ഞു. ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായതിനത്തെുടര്‍ന്ന് നേരത്തേ പൊന്മള പഞ്ചായത്ത് ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി ഉണ്ടാകില്ളെന്ന് ഉറപ്പു ലഭിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് നഫീസു അറിയിച്ചു. നാലുദിവസം മുമ്പ് തിരൂരില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും ജനങ്ങളുടെ എതിര്‍പ്പ് അറിയിച്ചിരുന്നതായും പ്രസിഡന്‍റ് പറഞ്ഞു.

ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു; പ്ളസ്ടുവില്‍ 83.96%, വി.എച്ച്.എസ്.ഇയില്‍ 91.63%

Posted: 21 May 2015 12:01 AM PDT

Image: 

തിരുവനന്തപുരം: പ്ളസ്ടു^ വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. പ്ളസ്ടുവില്‍ 83.96 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
കഴിഞ്ഞവര്‍ഷം 79.39 ശതമാനമായിരുന്നു വിജയം. 10839 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത്. 89.34 ശതമാനം പെണ്‍കുട്ടികളും 77.78 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. എറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ജില്ല കോഴിക്കോടാണ്. 87.5 ശതമാനം.  ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല പത്തനംതിട്ട(76.11). 59 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. തിരുവനന്തപുരമാണ് ഏറ്റവും കൂടുതല്‍ എ പ്ളസ് നേടിയ ജില്ല. സേ പരീക്ഷ ജൂണ്‍ 8 മുതല്‍ 12 വരെ നടക്കും.

വി.എച്ച്.എസ്.ഇയില്‍ 91.63 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.  പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്.

www.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ പ്ളസ്ടു പരീക്ഷാ ഫലം ലഭിക്കും.

www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.inഎന്നീ സൈറ്റുകളില്‍ വി.എച്ച്.എസ്.ഇ ഫലവും ലഭിക്കും.

മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

Posted: 20 May 2015 11:17 PM PDT

Image: 
തിരുവനന്തപുരം: ഭക്ഷ്യ,സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണം. കേരള കോണ്‍ഗ്രസ് ബി 
ചെയര്‍മാന്‍  ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ പരാതിയിലാണ് അന്വേഷണം.
 
 ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കുകയായിരുന്നു. പിള്ളയുടെ പരാതിമേല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സ്പെഷല്‍ സെല്‍ എസ്.പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
 
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പിള്ള പരാതി നല്‍കിയിരുന്നു. ഇതേ കത്താണ് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതിയായി നല്‍കിയത്. അഴിമതി ആരോപിച്ച് കെ.എം മാണിക്കെതിരെയും ബാലകൃഷ്ണപിള്ള പരാതി നല്‍കിയിരുന്നു.

ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന

Posted: 20 May 2015 10:52 PM PDT

Image: 
മസ്കത്ത്: രാജ്യത്തെ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന. ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് ഏപ്രില്‍ അവസാനത്തില്‍ 16,04,158 വിദേശ തൊഴിലാളികളാണ് രാജ്യത്തുള്ളത്. മാര്‍ച്ച് അവസാനത്തെ കണക്കായ 15,94,464ല്‍നിന്ന് 0.6 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്. 
സ്വകാര്യ മേഖലയിലാണ് ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്നത്.12 ലക്ഷത്തിലധികം പേരാണ് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍. 14,16,162 പുരുഷ തൊഴിലാളികളും 1,87,996 സ്ത്രീ തൊഴിലാളികളുമാണ് രാജ്യത്ത് ഉള്ളതെന്നും കണക്കുകള്‍ പറയുന്നു. 
രാജ്യം തിരിച്ചുള്ള കണക്കെടുക്കുമ്പോള്‍ ഇന്ത്യക്കാരാണ് അധികമുള്ളത്. ഇന്ത്യന്‍ തൊഴിലാളികള്‍ 0.9 ശതമാനം വര്‍ധിച്ച് 6,19,850 ആയി. 
ഇതില്‍ 5,85,836 പേര്‍ പുരുഷ തൊഴിലാളികളാണ്. ബംഗ്ളാദേശില്‍നിന്നുള്ളവരുടെ എണ്ണം 0.7 ശതമാനം വര്‍ധിച്ച് 5,54,114 ആയി. 5,28,332 പുരുഷ തൊഴിലാളികളാണ് ബംഗ്ളാദേശില്‍നിന്നുള്ളത്. പാകിസ്താനില്‍നിന്നുള്ളവരുടെ എണ്ണമാകട്ടെ 0.3 ശതമാനം വര്‍ധിച്ച് 2,14,016 ആയി. 
ഇത്യോപ്യയില്‍നിന്നുള്ളവരുടെ എണ്ണത്തില്‍ 2.6 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. ഇതില്‍ 30,833 പേരും സ്ത്രീകളാണ്. ഇന്തോനേഷ്യയില്‍നിന്നുള്ളവരില്‍ സ്ത്രീ തൊഴിലാളികളാണ് ഭൂരിപക്ഷവും. 39,737 തൊഴിലാളികളില്‍ 39,085 പേരും സ്ത്രീകളാണ്. 21,415 സ്ത്രീ തൊഴിലാളികളടക്കം 31,942 ഫിലിപ്പീന്‍സുകാരും സുല്‍ത്താനേറ്റിലുണ്ട്.പ്രവാസികളില്‍ ഭൂരിപക്ഷവും ലേബര്‍ തസ്തികയിലാണ് തൊഴിലെടുക്കുന്നത്. 5,23,139 പുരുഷന്മാരടക്കം 5,89,373 ലേബര്‍മാരാണ് ഒമാനിലുള്ളത്. 
സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുള്ള 2,41,857 പേരും ഡിപ്ളോമ സര്‍ട്ടിഫിക്കറ്റുള്ള 52,942 പേരും സര്‍വകലാശാല ബിരുദമുള്ള 92,610 പേരും ഉന്നത ഡിപ്ളോമയുള്ള 52,942 പേരും മാസ്റ്റര്‍ യോഗ്യതയുള്ള 5,953 പേരും പി.എച്ച്.ഡിയുള്ള 2,793 പേരും പ്രവാസികളില്‍ ഉണ്ട്. നിരക്ഷരരായ  21,416 പ്രവാസികളും രാജ്യത്ത് തൊഴിലെടുക്കുന്നുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം പ്രവാസികളുള്ളത്, 7,18,133.  0.9 ശതമാനത്തിന്‍െറ വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. വടക്കന്‍ ബാത്തിനയില്‍ 2,08,042ഉം ദോഫാറില്‍ 1,76,968 ഉം പ്രവാസികള്‍ തൊഴിലെടുക്കുന്നതായി കണക്കുകള്‍ പറയുന്നു. 
 

സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഐ.എസ് പിടിച്ചെടുത്തു

Posted: 20 May 2015 10:45 PM PDT

Image: 
ദമസ്കസ്: സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചെടുത്തു. നഗരത്തില്‍നിന്ന് സിറിയന്‍ സൈന്യം പൂര്‍ണമായും പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച തന്നെ ഐ.എസ് പല്‍മിറ നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.  യുനസ്കോയുടെ ലോക പൈതൃക പട്ടിയില്‍ ഇടംനേടിയിട്ടുള്ള  നഗരമാണ് പല്‍മിറ. ദമസ്കസില്‍ നിന്നും 210 കിലോമീറ്റര്‍ വടക്കു കിഴക്ക്, ഹോംസ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണിത്. ഹോംസ് പ്രവിശ്യയും തലസ്ഥാനവുമുള്‍പ്പെടെ ഐ.എസ് പിടിച്ചെടുത്തു.  നഗരത്തിന്‍റെ വടക്കന്‍ പ്രദേശത്തിന്‍്റെ നിയന്ത്രണം കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഭീകരര്‍ ശക്തമായ പോരാട്ടം നടത്തിയാണ് നഗരം പൂര്‍ണമായും കീഴടക്കിയത്. 
കഴിഞ്ഞ ആഴ്ച പല്‍മിറ നഗരം പിടിച്ചെടുക്കാന്‍ ഐ.എസിന്‍റെ പേരാട്ടത്തെ സിറിയന്‍ സൈന്യം ചെറുത്തിരുന്നു. പോരാട്ടത്തിനിടെ നഗരത്തിലെ പൗരാണിക അവശിഷ്ടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി സൈനികരും പൗരന്‍മാരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. 
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ ഭീകരര്‍ പലതവണ സ്ഫോടനങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. 
 
‘മരുഭൂമിയിലെ മുത്ത്’ എന്നറിയപ്പെടുന്ന പല്‍മിറനഗരത്തിലെ പൗരാണിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍  തകരുമെന്ന ഭയമുണ്ടെന്ന് പുരാവസ്തു വകുപ്പ് മേധാവി മമൂന്‍ അബ്ദുല്‍ കരീം പറഞ്ഞു. ചരിത്ര പ്രധാന്യമുള്ള സ്തൂപങ്ങളും പ്രതിമകളും ഇവിടെനിന്നും മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാചീന ലോകത്തെ ഏറ്റവും പ്രധാന സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പല്‍മിറ നഗരം. 

മലയാളികള്‍ക്ക് സാഹിത്യവും മതസൗഹാര്‍ദവും സംരക്ഷിക്കേണ്ട ബാധ്യത -സച്ചിദാനന്ദന്‍

Posted: 20 May 2015 09:43 PM PDT

Image: 
ദോഹ: കേരളത്തിന്‍െറ സാഹിത്യവും സംസ്കാരവും മതസൗഹാര്‍ദവും വെല്ലുവിളി നേരിടുകയാണെന്നും അവ സംരക്ഷിക്കേണ്ട ബാധ്യത മലയാളികള്‍ക്കാണെന്നും പ്രശസ്തഎഴുത്തുകാരന്‍ സച്ചിദാനന്ദന്‍. ഒരു ഭാഷയെയും മാതൃഭാഷയുടെ തലയില്‍ കയറി ഇരിക്കാന്‍ അനുവദിക്കരുതെന്നും മലയാളഭാഷയെ സംരക്ഷിക്കുകയെന്നത് മലയാളിയുടെ പ്രധാന കടമയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമി ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍ററിന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘അക്ഷര പ്രവാസം 2015’ ത്രിദിന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ദോഹയിലത്തെിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 
മാതൃഭാഷയിലൂടെ മാത്രമെ സ്വന്തം ആശയങ്ങളും ഓര്‍മ്മകളും പങ്കുവെക്കാന്‍ സാധിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ജാഗ്രത്തായ വായനസമൂഹം ഇന്ത്യയിലെ മൂന്ന് ഭാഷകളിലാണ് ഇന്ന് നിലനില്‍ക്കുന്നത്. അതില്‍ ഒന്ന് മലയാളമാണ്. രചനകള്‍ മോശമായാല്‍ അത് തുറന്നുപറയാന്‍ മലയാളിക്ക് മടിയില്ളെന്നും ലോക സാഹിത്യങ്ങള്‍ വായിക്കുന്നതുകൊണ്ടാണ് അത് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഉള്‍പ്പെടെയുളള ഭാഷകളില്‍ മഹാന്‍മാരായ സാഹിത്യക്കാരന്‍മാരുണ്ടെങ്കിലും വായനക്കാന്‍ വളരെ കുറവാണ്. നമ്മുടെ സാഹിത്യവും സംസ്കാരവും നിത്യജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതു കൊണ്ടാണ് മലയാളത്തില്‍ വായനക്കാര്‍ ന്യൂനപക്ഷമാകാത്തതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
കേരളത്തില്‍ പാഠപുസ്തകങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അച്ചടിക്കപ്പെടുന്നത് സാഹിത്യ രചനകളാണെന്ന് പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ പറഞ്ഞു. വരുമാനത്തിന്‍െറ നല്ല ശതമാനവും പുസ്തകം വാങ്ങാന്‍ ഉപയോഗിക്കുന്നവരാണ് മലയാളികളെന്നും അതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മലയാളത്തില്‍ രചനകള്‍ കൂടുതലാണെങ്കിലും അതിന്‍െറ പച്ചപ്പ് കുറഞ്ഞുവരുന്നുണ്ട്. മലയാള ഭാഷക്ക് ഇല്ലാതാകുന്ന ഈര്‍പ്പം തിരിച്ചുകൊണ്ടുവരാന്‍ ഇത്തരം ശില്‍പശാലകള്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുളള എല്ലാ സ്ഥലങ്ങളിലേക്കും കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് സാഹിത്യ അകാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. എഴുതാനും വായിക്കാനമുളള താല്‍പര്യം ഇപ്പോള്‍ പ്രവാസികളില്‍ കൂടിവരികയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ അക്ഷര പ്രവാസം നല്‍കിയ ഊര്‍ജമാണ് ഈ പ്രാവശ്യവും ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍ററുമായി ചേര്‍ന്ന് അക്ഷര പ്രവാസം സംഘടിപ്പിക്കാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം സിംഗപ്പൂരില്‍ അകാദമിയുടെ ക്യാമ്പ് നടത്തുന്നുണ്ട്. 
വാര്‍ത്താസമ്മേളനത്തില്‍ എഴുത്തുകാരായ വി.എ. കബീര്‍, ഇന്ദുമേനോന്‍,ഫ്രന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ്റഹ്മാന്‍ കിഴിശ്ശേരി, ¤്രപാഗ്രാം കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി, കെ.പി. നൂറുദ്ധീന്‍, ഇസ്മാഈല്‍ മേലടി എന്നിവരും പങ്കെടുത്തു.
 

യുദ്ധവിമാനം റോഡിലിറക്കി

Posted: 20 May 2015 09:37 PM PDT

Image: 

ആഗ്ര: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനം അതിവേഗപാതയിലിറക്കി. അടിയന്തര സാഹചര്യങ്ങളില്‍ റോഡുകളില്‍ വിമാനം ഇറക്കാനുള്ള വ്യോമസേനയുടെ പരിശീലനത്തിന്‍െറ  ഭാഗമായാണ് ലാന്‍ഡിങ്. ഇന്ത്യയില്‍ ആദ്യമായാണ് റണ്‍വേയിലല്ലാതെ റോഡില്‍ ഒരു വിമാനം ഇറക്കുന്നത്.

രാവിലെ ഡല്‍ഹി^ ആഗ്ര യമുന എക്സ്പ്രസ് വേയില്‍ മഥുരക്കു സമീപമാണ് വിമാനം ലാന്‍ഡ് ചെയ്തത്. വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. അടിയന്തിര സാഹചര്യങ്ങളില്‍ ദേശീയപാതകളില്‍ ലാന്‍ഡിങ് നടത്തുന്നതിനായുള്ള പരീക്ഷണം വിജയകരമായിരുന്നുവെന്ന് വ്യോമസേനാ വിഭാഗം അറിയിച്ചു.

പരീക്ഷണത്തിനു മുമ്പായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ പ്രദേശത്ത് റോന്ത് ചുറ്റിയിരുന്നു. പരീക്ഷണത്തിനായുള്ള നിയന്ത്രണത്തത്തെുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

 

ദുരിതത്തീയില്‍ 64 കുടുംബങ്ങള്‍; ഇവര്‍ ശ്രീലങ്കക്കാരായ ഇന്ത്യക്കാര്‍

Posted: 20 May 2015 08:29 PM PDT

Image: 
കല്‍പറ്റ:ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും ഉണ്ടെങ്കിലും സ്വന്തം നാട്ടില്‍ ഇവര്‍ക്ക് ദുരിതജീവിതം. ബ്രിട്ടീഷ് ഭരണകാലത്ത് ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിലെ പണികള്‍ക്കായി കൊണ്ടുപോവുകയും 1980-82 കാലത്ത് ഇന്ത്യയില്‍ തിരിച്ചത്തെുകയും ചെയ്തവരുടെ പിന്മുറക്കാരാണ് ദുരിതത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അധികൃതര്‍ നിര്‍ത്തിയതോടെ കുട്ടികളുടെ വിദ്യാഭ്യാസംകൂടി മുടങ്ങുന്ന അവസ്ഥയിലാണ്. വയനാട്ടിലെ തവിഞ്ഞാലിലെ കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ (കെ.എഫ്.ഡി.സി) കമ്പമല തേയിലത്തോട്ടത്തിലെ തൊഴിലാളികളാണിവര്‍. 64 കുടുംബങ്ങളാണ് ആകെയുള്ളത്. 
സ്വന്തമായി വീടില്ലാതെ വര്‍ഷങ്ങളായി പാടികളില്‍ കഴിയുന്ന ഇവര്‍ മനുഷ്യാവകാശകമീഷനില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണിപ്പോള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച കാലത്ത് ഇവരുടെ മാതാപിതാക്കളെ  ശ്രീലങ്കയിലെ കോട്മാലെ ഗ്രാമത്തിലെ കാട്ടബൂല എസ്റ്റേറ്റില്‍ പണികള്‍ക്കായി കൊണ്ടുപോയതായിരുന്നു. ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബണ്ഡാരനായകെയും ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിയും തമ്മിലുണ്ടാക്കിയ 1964-74 കാലത്തെ ഉടമ്പടിപ്രകാരമാണ് പിന്നീട് കേരളത്തില്‍ തിരിച്ചത്തെുന്നത്. 1955ലെ സിറ്റിസണ്‍ഷിപ് ആക്ട് പ്രകാരം ഇന്ത്യക്കാരാണിവരെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമീഷണര്‍ സാക്ഷ്യപ്പെടുത്തിയ ഇന്ത്യന്‍ പാസ്പോര്‍ട്ടുമുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മണ്ഡപം ക്യാമ്പിലാണ് ശ്രീലങ്കയില്‍നിന്ന് ഇവര്‍ ആദ്യം തിരിച്ചത്തെുന്നത്. ഇവിടെവെച്ച് രാമനാഥപുരം സ്പെഷല്‍ ജില്ലാ കലക്ടറും കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടറും ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് കമ്പമല തേയിലത്തോട്ടത്തില്‍ ജോലിക്കായി എത്തുന്നത്.  ഇവരുടെ പിന്മുറക്കാര്‍ക്ക് സര്‍ക്കാര്‍ റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ നല്‍കിയിട്ടുമുണ്ട്. പലരും മലയാളി സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു. രേഖകളില്‍ ഇവര്‍ പട്ടികജാതിക്കാരാണ്. കുട്ടികളുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളിലും ജാതി ചേര്‍ത്തിട്ടുണ്ട്. ചിലര്‍ ക്രിസ്ത്യന്‍ ഒ.ബി.സി വിഭാഗത്തിലും പെടുന്നുണ്ട്. 2004 വരെ ഇവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍, 1950ന് മുമ്പ് കേരളത്തില്‍ വരാത്തതിനാല്‍ ജാതിസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ നിയമതടസ്സമുണ്ടെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.  ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ കുട്ടികളുടെ വിദ്യാഭ്യാസം, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയൊക്കെ തടസ്സപ്പെട്ടതായി തൊഴിലാളികളായ രവീന്ദ്രന്‍, നവകുമാര്‍ എന്നിവര്‍ പറയുന്നു. ദേശീയ മനുഷ്യാവകാശ കമീഷന് കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നു. ജാതിസര്‍ട്ടിഫിക്കറ്റ് കാര്യത്തില്‍ അനുകൂലമായ തീരുമാനം അടിയന്തരമായി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പ്രതികരിച്ചു. 

മഴ കാത്ത് മീന്‍കൂടുകള്‍

Posted: 20 May 2015 08:26 PM PDT

Image: 
ആദി വിഭാഗത്തില്‍പെട്ടവരാണ് പ്രദേശത്ത് പ്രധാനമായും മീന്‍കൂടുകള്‍ നിര്‍മിച്ച് വില്‍പന നടത്തുന്നത്
വാണിമേല്‍: കാലവര്‍ഷം പതിവിലുംനേരത്തെ എത്തുമെന്ന കാണക്കുകൂട്ടലുകള്‍ക്കിടയില്‍ പുതുമഴയെ വരവേല്‍ക്കാന്‍ മലയോരമേഖലയില്‍ മീന്‍കൂടുകള്‍ വില്‍പനക്കായി എത്തിത്തുടങ്ങി. വേനല്‍മഴയോടൊപ്പം തന്നെ ചിലയിടങ്ങളില്‍ പുഴമത്സ്യം കയറിത്തുടങ്ങിയിട്ടുണ്ട്. പുഴമത്സ്യത്തെ പിടിക്കാന്‍ വിലങ്ങാട്, വാളാംതോട്, ഉരുട്ടി എന്നിവിടങ്ങളില്‍ മീന്‍ കൂടുകള്‍ വില്‍പനക്കത്തെിയിട്ടുണ്ട്. മഴ നേരത്തെ ലഭിച്ചതിനാല്‍ മലയോരത്തെ തോടുകളില്‍ ആവശ്യത്തിന് വെള്ളം ഒഴുകിയത്തെിയിട്ടുണ്ട്. ആദി വിഭാഗത്തില്‍പെട്ടവരാണ് പ്രദേശത്ത് പ്രധാനമായും മീന്‍കൂടുകള്‍ നിര്‍മിച്ച് വില്‍പന നടത്തുന്നത്. പുറംദിക്കുകളില്‍നിന്നടക്കം മീന്‍കൂടിന് ആവശ്യക്കാര്‍ എത്തുന്നുണ്ട്. രണ്ടുതരത്തിലുള്ളവയാണ് വില്‍പനക്കത്തെിയത്. 
വലുതിന് 800 രൂപയും  ചെറുതിന് 600മാണ് വില. ചൂരല്‍, ഈര്‍ക്കല്‍, വഴനാര് തുടങ്ങിയവ ഉപയോഗിച്ച് മീന്‍കൂട് നിര്‍മിക്കാന്‍ മൂന്ന് ദിവസമെങ്കിലുമെടുക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

വി.എസിന് ജന്മനാട്ടില്‍ അപ്രഖ്യാപിത അയിത്തം

Posted: 20 May 2015 08:16 PM PDT

Image: 
  ആലപ്പുഴ: സി.പി.എം ഒൗദ്യോഗിക പക്ഷത്തിന്‍െറ അരുതായ്മകളെ ചോദ്യംചെയ്യാന്‍ വിവിധഭാഗങ്ങളില്‍ രൂപംകൊണ്ട സാമൂഹിക സേവന മുഖമുള്ള സംഘടനകളുടെ ഉദ്ഘാടന ചടങ്ങില്‍ എത്തുന്ന വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി നേതൃത്വം അപ്രഖ്യാപിത അയിത്തം പ്രഖ്യാപിച്ചു. വി.എസ് പങ്കെടുക്കുന്ന ചടങ്ങില്‍ ഒൗദ്യോഗിക പദവി വഹിക്കുന്നവര്‍ പങ്കെടുക്കേണ്ടതില്ളെന്നാണ് നിര്‍ദേശം. 
 മാന്നാറിലാണ് ഇത്തരത്തില്‍ ആദ്യമായി സേവനസംഘടനയുടെ ഉദ്ഘാടനത്തിന് വി.എസ് എത്തിയത്. പാര്‍ട്ടി സമ്മേളനത്തിന്‍െറ വിവാദതീ അണയും മുമ്പേ സമാന്തര സ്വഭാവത്തില്‍ വി.എസിനെ ഉയര്‍ത്തിക്കാട്ടാന്‍ മാന്നാറിലാണ് ആദ്യശ്രമം നടന്നത്. എന്നാല്‍, പ്രാദേശിക നേതൃത്വം അതില്‍ തല്‍പരരാകേണ്ട എന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്വീകരിച്ചത്. സാമൂഹിക സേവനത്തില്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലാത്തതു കൊണ്ടാണ് ഇത്തരം നിലപാടെന്ന വിമര്‍ശമുണ്ടായി. 
ജനങ്ങള്‍ക്ക് വീടും മറ്റ് സഹായങ്ങളും നല്‍കുന്ന ചടങ്ങില്‍ പ്രവര്‍ത്തകരെ വിലക്കുന്നത് നല്ലതല്ളെന്ന ആലോചനയില്‍ പിന്നീട് നേതൃത്വം നിലപാട് മയപ്പെടുത്തി. അതിനുശേഷം മുഹമ്മയില്‍ നടന്ന വി.എസ് പങ്കെടുത്ത ചടങ്ങ് വലിയ വിവാദമില്ലാതെ കടന്നുപോയി. ഇപ്പോഴത്തെയും നേരത്തേയുമുള്ള സെക്രട്ടറിമാരെയും മുന്‍ അഖിലേന്ത്യ സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിക്കുകയും നേതൃത്വത്തെ ശക്തമായ ഭാഷയില്‍ കടന്നാക്രമിക്കുകയും ചെയ്ത വി.എസിന് ജന്മനാട്ടില്‍ വേണ്ടത്ര പരിഗണന നല്‍കണ്ട എന്ന നിലപാടിലാണ് നേതൃത്വം. ബുധനാഴ്ച തുറവൂരിലും ചേര്‍ത്തലയിലും നടന്ന സന്നദ്ധസംഘടന ഉദ്ഘാടന ചടങ്ങിലെ പ്രവര്‍ത്തകരുടെ അസാന്നിധ്യം വി.എസിനെതിരെയുള്ള പാര്‍ട്ടി നേതൃത്വത്തിന്‍െറ മുന്നറിയിപ്പായി. കോണ്‍ഗ്രസ്-സി.പി.ഐ നേതാക്കള്‍ എത്തിയപ്പോള്‍ ചടങ്ങ് സി.പി.എം ‘അറിഞ്ഞതേയില്ല’. 
തുറവൂരില്‍ സാന്ത്വന പരിചരണത്തിന്‍െറ പാലിയേറ്റിവ് കെയര്‍ ആന്‍ഡ് ആന്‍റി കറപ്ഷന്‍ മൂവ്മെന്‍റിന്‍െറ ഉദ്ഘാടന ചടങ്ങില്‍ അഡ്വ. എ.എം. ആരിഫ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരാണ് വിട്ടുനിന്നത്.   സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവരോ സ്വയം പോയവരോ ആയവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സേവന സംഘങ്ങള്‍ക്ക് രൂപംനല്‍കി വരുകയാണ്. അതുമായി വി.എസ് സഹകരിക്കുമ്പോള്‍ പാര്‍ട്ടിവിരുദ്ധ സന്ദേശമാണ് നല്‍കുന്നതെന്നാണ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സേവനത്തിന്‍െറ ഏത് മാധ്യമവും ഉപയോഗപ്പെടുത്താനാണ് വി.എസ് തന്‍െറ വിശ്വസ്തരോട് ആവശ്യപ്പെടുന്നത്. അതാണ് ഇത്തരം സംഘടനകളുടെ ഉദയത്തിന് കാരണം.  
തുറവൂരിലെ സമ്മേളനത്തിന് ശേഷം ചേര്‍ത്തല പുത്തനങ്ങാടിയില്‍ കനിവ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ഉദ്ഘാടനവും വി.എസ് നിര്‍വഹിച്ചിരുന്നു. നോട്ടീസില്‍ പേരുവെച്ചിരുന്ന നേതാക്കള്‍ ആരുംതന്നെ എത്തിയില്ല. പ്രകാശ് കാരാട്ടിനെയും പിണറായിയെയും കോടിയേരിയെയും വിമര്‍ശിക്കുന്ന വി.എസിന്‍െറ പരിപാടികള്‍ കൊഴുപ്പിക്കാന്‍ പ്രവര്‍ത്തകര്‍ കൂട്ടുനില്‍ക്കേണ്ടതില്ളെന്നാണ് താഴത്തെട്ടിലത്തെുന്ന സന്ദേശം. 
 കനിവ് സന്നദ്ധ സംഘടനയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്  ഡോ. തോമസ് ഐസക് എം.എല്‍.എയും  വീല്‍ചെയര്‍ വിതരണം നടത്തേണ്ടിയിരുന്നത്  എ.എം ആരിഫ് എം.എല്‍.എയുമായിരുന്നു.   ആശംസ പ്രസംഗം നടത്തേണ്ടിയിരുന്ന ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഡി. പ്രിയേഷ് കുമാര്‍,  ജില്ലാ പഞ്ചായത്ത് അംഗം മനു. സി പുളിക്കല്‍, സി.പി.എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവരും വിട്ടുനിന്നു. വി.എസിനോടുള്ള അപ്രഖ്യാപിത അയിത്തം താഴത്തെട്ടിലുള്ള പ്രവര്‍ത്തകരില്‍ നേതൃവിരുദ്ധ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. 
 

സല്‍മാന്‍ ഖാനെതിരായ മാധ്യമരോഷം

Posted: 20 May 2015 08:04 PM PDT

Image: 
Subtitle: 
അവര്‍ണം
കഴിഞ്ഞ എട്ടാം തീയതി 2002ലെ വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന് കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഏറ്റവും ശക്തമായി ഇതിനെ എതിര്‍ത്തത് ദേശീയ-പ്രാദേശിക തലത്തിലുള്ള പത്ര-ദൃശ്യ മാധ്യമങ്ങളാണ്. വൈകാതെ മിക്കവാറുമെല്ലാവരും ഇവര്‍ നിര്‍മിച്ചെടുത്ത ധാര്‍മികരോഷത്തിന്‍െറ ഭാഗമായിത്തീര്‍ന്നു. ഇപ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും അതിനുള്ളിലെ അഴിമതിയെക്കുറിച്ചുമെല്ലാം പറയാന്‍ സല്‍മാന്‍ ഖാന്‍െറ കേസുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്ന സ്ഥിതി വന്നുചേര്‍ന്നിരിക്കുകയാണ്. എന്നാല്‍, അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ കാണാതെയും പറയാതെയും സല്‍മാനെപോലൊരു സൂപ്പര്‍താരചിഹ്നത്തെ ഉപയോഗിച്ച് ഇന്നത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് തീര്‍ത്തും പൊള്ളയും ഉപരിപ്ളവവുമായ ഒരു സംഭാഷണമുണ്ടാക്കിയെടുക്കുക മാത്രമാണ് ഇന്നത്തെ മുഖ്യധാരയിലെ മാധ്യമങ്ങള്‍ ചെയ്യുന്നത്.
സല്‍മാന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ച അതേ ദിവസമാണ് ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ ഡി.എസ്.പി നരേന്ദ്ര കെ. അമീനിന് സി.ബി.ഐ സ്പെഷല്‍ കോടതി ജാമ്യം നല്‍കുന്നത്. എന്നാല്‍, സല്‍മാന്‍െറ കുറ്റകൃത്യങ്ങള്‍ അപലപിക്കുന്ന തിരക്കില്‍ ഈ കാര്യം പലരും അറിഞ്ഞതുപോലുമില്ല. അതുപോലെ, കഴിഞ്ഞമാസം ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ 20 തമിഴ്നാട്ടുകാരെ പൊലീസ് നിഷ്ഠുരം വെടിവെച്ചുകൊന്നപ്പോഴും തെലങ്കാനയില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ തങ്ങളുടെ ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചു മുസ്ലിം ചെറുപ്പക്കാരെ പൊലീസ് കൊലപ്പെടുത്തിയപ്പോഴും മിണ്ടാതിരുന്നവരും പൊലീസിന്‍െറ ഭാഷ്യം പുറത്തുകൊണ്ടുവന്ന പത്രമാധ്യങ്ങളുമാണ് ഇപ്പോള്‍ സല്‍മാനെക്കുറിച്ച് രോഷംകൊള്ളുന്നത്. ഇതേ മാധ്യമങ്ങള്‍തന്നെയാണ് സല്‍മാനെപ്പോലെതന്നെ 2013ല്‍ മുകേഷ് അംബാനിയുടെ മകനുണ്ടായ വാഹനാപകടത്തെക്കുറിച്ചുള്ള എല്ലാ വാര്‍ത്തകളും പൂഴ്ത്തിവെച്ചത്.
13 കൊല്ലം നീണ്ടുപോയ കേസിന് പണത്തിന്‍െറയും പ്രശസ്തിയുടെയും ബലത്തില്‍ മണിക്കൂറുകള്‍കൊണ്ട് ജാമ്യം നല്‍കിയെന്ന് പറഞ്ഞുകൊണ്ടാണ് ചാനലുകളിലും സോഷ്യല്‍മീഡിയയിലും സല്‍മാന്‍ ഖാന്‍ അപലപിക്കപ്പെടുന്നത്. എന്നാല്‍, കേസ് നീണ്ടുപോയതിന് ഉത്തരവാദിയല്ളെന്നിരിക്കെ തന്‍െറ പണവും സ്വാധീനവുമുപയോഗിച്ച് പ്രഗല്ഭരായ അഭിഭാഷകരിലൂടെ വളരെ പെട്ടെന്ന് സല്‍മാന്‍ നേടിയെടുത്ത ജാമ്യം ഏതു തരത്തില്‍ നോക്കിയാലും നിയമവിരുദ്ധമല്ല. ഇങ്ങനെയൊരു കേസില്‍ ജാമ്യം കൊടുക്കുകതന്നെയാണ് പതിവ്. വാസ്തവത്തില്‍, സല്‍മാന് ജാമ്യംകൊടുത്ത ജസ്റ്റിസ് അഭയ് തിപ്സായി വെറും മൂന്നു ദിവസംമുമ്പ് കുറേക്കൂടി ഗൗരവപരമായ (വധശ്രമത്തിനുള്ള) ഒരു കേസില്‍ ഏഴു പേര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. മാത്രമല്ല, സല്‍മാനെപ്പോലെ കള്ളുകുടിച്ച് കാറോടിച്ച് ഏഴുപേരെ കൊന്ന ബിസിനസുകാരന്‍െറ മകന്‍ അലിസ്റ്റര്‍ പെരേരക്ക് മൂന്നു കൊല്ലവും ഇതേപോലെ ആറുപേരെ കൊന്ന മറ്റൊരു വ്യവസായിയുടെ മകന്‍ സഞ്ജീവ് നന്ദക്ക് രണ്ടു കൊല്ലവും മാത്രമാണ് ശിക്ഷ കിട്ടിയിട്ടുള്ളത്. ഇതിനേക്കാളുപരി ശിവസേനയുടെയും ബി.ജെ.പിയുടെയും പ്രതിഷേധത്തിന്‍െറയും സമ്മര്‍ദത്തിന്‍െറയും ഫലമായാണ് ഐ.പി.സി 304 എയില്‍നിന്ന് കുറെക്കൂടി കര്‍ശനമായ 304 II വകുപ്പുപ്രകാരമുള്ള കേസ് സല്‍മാനുമേലെ ചുമത്തപ്പെടുന്നത് എന്നും പറയപ്പെടുന്നു. അതുപോലെ, വാഹനാപകടക്കേസുകളിലല്ല- കൊലപാതകം പോലെയുള്ളതിലാണ്- പണവും സ്വാധീനവുമില്ലാത്തതുകൊണ്ട് ജാമ്യം കിട്ടാതെ പലരും വിചാരണത്തടവുകാരായി തുടരുന്നത്. ഇതുകൊണ്ടെല്ലാംതന്നെ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഗുരുതരമായ പാകപ്പിഴകളെല്ലാം ഒരു വിധത്തിലും നിയമം ലംഘിക്കാതെ ഒരു ജാമ്യം നേടിയെടുത്തതിന്‍െറ പേരില്‍ സല്‍മാന്‍െറ തലയില്‍ കെട്ടിവെക്കുന്നത് അന്യായമാണ്. വാസ്തവത്തില്‍, പണവും പ്രശസ്തിയുമുണ്ടായിട്ടും അത്രയൊന്നും അധികാരമില്ലാത്ത ഒരു സാംസ്കാരിക-സാമൂഹിക സ്ഥാനത്ത് നില്‍ക്കുന്നതുകൊണ്ടാണ് സല്‍മാന്‍ ഇത്തരത്തില്‍ പഴിക്കപ്പെടുന്നത് എന്ന് പറയാവുന്നതാണ്.
ഒരു അടിസ്ഥാന സൗകര്യവുമില്ലാതെ കവിഞ്ഞൊഴുകുന്ന ജയിലുകള്‍, ജഡ്ജിമാരുടെ കുറവ്, പഴഞ്ചന്‍ നിയമങ്ങള്‍, യു.എ.പി.എ പോലെയുള്ള കരിനിയമങ്ങള്‍, ഭരണകൂടത്തിന്‍െറ ഗുണ്ടകളായി പ്രവര്‍ത്തിക്കുന്ന പൊലീസ്, ജുഡീഷ്യറിയുടെ ഉന്നതതലത്തില്‍ ഇന്നും സംവരണം ഏര്‍പ്പെടുത്താതിരിക്കുന്നത്, ജാതി ഹിന്ദു പ്രത്യയശാസ്ത്രങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കുന്ന കോടതി വിധികള്‍... ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ. അതുകൊണ്ട്, സല്‍മാന്‍ കേസില്‍ മാധ്യമങ്ങളിന്ന് ചെയ്യുന്നതുപോലെ എല്ലാ പ്രശ്നങ്ങളെയും ‘പണക്കാര്‍ക്കും പാവങ്ങള്‍ക്കും വ്യത്യസ്ത നിയമങ്ങളോ’ എന്ന ചോദ്യത്തിലേക്ക് മാത്രം ചുരുക്കിയെഴുതുന്നത് പ്രശ്നകരമാണ്. വാസ്തവത്തില്‍, ഇന്ന് നാം ചിന്തിക്കേണ്ടത് ജയിലുകളില്‍ എന്തുകൊണ്ടാണ് മറ്റെവിടെയുമില്ലാത്തത്രയും ദലിത്-ആദിവാസി-മുസ്ലിം- കീഴ്ജാതി സമുദായങ്ങളില്‍പെട്ടവര്‍ കാണപ്പെടുന്നത് എന്നതിനെക്കുറിച്ചാണ്. സല്‍മാന്‍ ഖാന്‍െറ മഹാരാഷ്ട്രയില്‍തന്നെ ജനസംഖ്യയില്‍ 10.8 ശതമാനം മാത്രം വരുന്ന മുസ്ലിം സമുദായത്തില്‍പെട്ടവര്‍ ജയിലുകളില്‍ 32.4 ശതമാനമാണെന്ന കാര്യമിവിടെ ഓര്‍മിക്കുക (ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകര്‍, സംസ്ഥാന ന്യൂനപക്ഷ കമീഷനുവേണ്ടി 2002ല്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം). അതുപോലെ, സല്‍മാന്‍ ഖാന് ജാമ്യം കിട്ടിയതിന് ഏതാനും ചില ദിവസങ്ങള്‍ക്കുശേഷമാണ് അഴിമതിയിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് ജയില്‍ശിക്ഷ അനുഭവിച്ചുവന്നിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കര്‍ണാടക ഹൈകോടതി കുറ്റമുക്തയാക്കുന്നത്. ഈ സമയത്തും പണക്കാര്‍/പാവപ്പെട്ടവര്‍ എന്ന ദ്വന്ദ്വങ്ങള്‍തന്നെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, സാധാരണ ദലിത് ബഹുജന ആദിവാസി നേതാക്കന്മാരും ഉദ്യോഗസ്ഥരുമാണ് അഴിമതിക്കേസുകളില്‍ കൂടുതലും പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും. ഇതിനെക്കുറിച്ച് കാഞ്ച ഐലയ്യ, കെ.കെ. കൊച്ച്, ബുജ്ജതാരകം എന്നിങ്ങനെയുള്ള ദലിത് ബഹുജന ചിന്തകര്‍ ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയിരിക്കെ പണം, പ്രശസ്തി, സ്വാധീനം എന്ന രീതിയില്‍ മാത്രം ചിന്തിക്കുമ്പോള്‍ ഇന്ത്യന്‍ ന്യായവ്യവസ്ഥയെ ആഴത്തില്‍ നിര്‍മിക്കുന്ന ജാതി-മത-ലിംഗ ഘടനകള്‍ കാണപ്പെടാതെ പോകുന്നു.
അതുപോലെ, ചാനല്‍ചര്‍ച്ചകളില്‍ സല്‍മാന്‍ ഖാനെ മീഡിയ ഇങ്ങനെ വേട്ടയാടുന്നതിനെതിരെയുള്ള എല്ലാ ചോദ്യങ്ങളും സല്‍മാന്‍ അപകടപ്പെടുത്തിയ പാവപ്പെട്ടവരെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മിക്കവാറും എല്ലാ അവതാരകരും നേരിടുന്നത്. എന്നാല്‍, മരിച്ച നൂറുല്ലയുടെ കുടുംബത്തിന് 2002ല്‍തന്നെ സല്‍മാന്‍ ഹൈകോടതിയില്‍ കെട്ടിവെച്ച 19.50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഇന്നുവരെ ലഭിക്കാത്തതിലേക്ക് ശ്രദ്ധതിരിക്കാന്‍ മാധ്യമങ്ങള്‍ തയാറല്ല. വാഹനാപകടത്തിനുശേഷം കാലുകള്‍ക്ക് ശക്തികുറഞ്ഞതുകൊണ്ട് തനിക്കിപ്പോള്‍ വേണ്ടത് നഷ്ടപരിഹാരമാണ് എന്ന് പറയുന്ന മുഹമ്മദ് കലീമിനോട് എന്‍.ഡി.ടി.വിയിലെ ബര്‍ക്ക ദത്ത് ചോദിക്കുന്നത്, ‘നീതിയെന്നൊരു കാര്യമില്ളേ, അത് നിങ്ങള്‍ക്ക് വേണ്ടേ? അതിന് സല്‍മാന്‍ ശിക്ഷ അനുഭവിക്കണ്ടേ’ എന്നാണ്! ഇങ്ങനെയൊരവസ്ഥയില്‍ സി.വി. സുരേന്ദ്രന്‍ ഡി.എന്‍.എയില്‍ എഴുതുന്നതുപോലെ പ്രതിവര്‍ഷം 40,000 കോടി വരുമാനമുള്ള ബോംബെ മുനിസിപ്പല്‍ കോര്‍പറേഷന്‍ 60 ശതമാനം പേരെ ചേരികളിലും ഫുട്പാത്തിലും ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ആരും ചോദിക്കുന്നില്ല.
വാസ്തവത്തില്‍, യു.എ.പി.എ പോലെയുള്ള കരിനിയമങ്ങള്‍ക്കെതിരെയും ദലിതര്‍ക്കെതിരെയുമുള്ള ആക്രമണങ്ങളിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടാതിരിക്കുന്നതിനെതിരെയും കള്ളക്കേസുകളില്‍ കുടുക്കി മുസ്ലിം ചെറുപ്പക്കാരെ വര്‍ഷങ്ങളോളം ജയിലില്‍ തള്ളുന്നതിനെതിരെയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെയുമെല്ലാം കൂടുതല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടായി ക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഇങ്ങനെയൊരു സമയത്ത് മാധ്യമങ്ങള്‍ സല്‍മാനെപ്പോലെയൊരു താരത്തെ നീതിന്യായവ്യവസ്ഥയുടെ പ്രശ്നങ്ങളെ ക്കുറിച്ചുള്ള സംഭാഷണത്തിന്‍െറ ഒത്തനടുവില്‍ കൊണ്ടുനിര്‍ത്തുന്നത് തീര്‍ത്തും ഉപയോഗശൂന്യമാണെന്ന് മാത്രമല്ല, വളരെയധികം അപകടകരവുമാണ്.

ഇന്ത്യ^ബംഗ്ളാദേശ് അതിര്‍ത്തിയില്‍ അന്യരാകുന്നവര്‍

Posted: 20 May 2015 08:02 PM PDT

പതിറ്റാണ്ടുകളായി കൈവശംവെച്ച 10,000ത്തോളം ഏക്കര്‍ ഭൂമി വിട്ടുകൊടുക്കുന്ന കരാറിലാണ് ബംഗ്ളാദേശുമായി ഇന്ത്യ ഒപ്പിടാനൊരുങ്ങുന്നത്. 2013ല്‍ യു.പി.എയുടെ കാലത്ത് പാര്‍ലമെന്‍റില്‍ തടസ്സപ്പെട്ട ബില്‍ മേയ് 10ന് ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ കേവലം 15 മിനിറ്റ് ചര്‍ച്ചയേ രാജ്യസഭയില്‍ വേണ്ടിവന്നുള്ളൂ. ബംഗ്ളാദേശിനകത്ത് ഇന്ത്യക്ക് 111 തുരുത്തുകളും ബംഗ്ളാദേശിന് ഇന്ത്യക്കകത്ത് 51 തുരുത്തുകളുമുണ്ടെന്നാണ് കണക്കുകള്‍. വങ്കനാട്ടില്‍ കുരുങ്ങിപ്പോയ ഈ ഇന്ത്യന്‍ ഭൂമിയുടെ വിസ്തീര്‍ണം 17,000 ഏക്കറോളം വരും. ഇന്ത്യയിലുള്ള അവരുടെ ഭൂമിയാകട്ടെ 7000 ഏക്കറും. ഇവയെല്ലാം കൈയൊഴിയുമ്പോള്‍ ഒടുവില്‍ കച്ചവടത്തിലെ ലാഭം വെറും ഏകദേശം 2700 ഏക്കര്‍ മാത്രമാണെന്നാണ് കണക്കുകള്‍. എങ്കിലും ഈ കൈയൊഴിയലിലൂടെ മറ്റു ചില ലാഭങ്ങള്‍ ഇന്ത്യക്കുണ്ട്. അന്യോന്യം കയറിയിറങ്ങിക്കിടക്കുന്ന ഈ അതിര്‍ത്തികള്‍ക്കിടയില്‍ കമ്പിവേലിയും പാറാവും സാധ്യമല്ലാത്തതാണ് ‘ബംഗ്ളാദേശി നുഴഞ്ഞുകയറ്റം’ അനുസ്യൂതമായി നിലനിര്‍ത്തുന്നതെന്നാണ് പൊതുവെയുള്ള ഒരു സങ്കല്‍പം. ഇതോടൊപ്പം അഭയാര്‍ഥി പ്രവാഹമെന്ന പ്രഹേളികയും കഴിഞ്ഞ എത്രയോ പതിറ്റാണ്ടായി ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ആളുകളുള്ള തുരുത്തുകള്‍ പശ്ചിമബംഗാളിലാണെങ്കിലും ആളില്ലാത്ത ഭൂമിയുള്ള അസമിലാണ് നുഴഞ്ഞുകയറ്റം ഏറ്റവുംവലിയ രാഷ്ട്രീയ പ്രതിസന്ധി തീര്‍ത്തുകൊണ്ടിരുന്നത്. ബംഗ്ളാദേശുമായുള്ള അതിര്‍ത്തി നിശ്ചയിക്കാനുള്ള നീക്കങ്ങള്‍ക്ക് ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കവെ തുടക്കമിട്ടത് ഈ സാഹചര്യങ്ങള്‍ക്കിടയിലായിരുന്നു. പക്ഷേ, മന്‍മോഹന്‍ വിതച്ച പാടത്ത് കൊയ്യാനുള്ള യോഗം മോദിക്കായിരുന്നുവെന്നു മാത്രം.    
ഇന്ത്യ, പാകിസ്താന്‍ വിഭജനകാലത്തോളം തന്നെ പഴക്കമുള്ള തര്‍ക്കമാണിത്. പിന്നീട് ഇന്ദിരഗാന്ധി-ശൈഖ് മുജീബുര്‍ റഹ്മാന്‍ കാലഘട്ടത്തിലും അതിര്‍ത്തി മാറ്റിവരക്കാനായി നിരവധി ചര്‍ച്ചകള്‍ നടന്നു. 2010ല്‍ ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലത്തെിയതിന്‍െറ മുഖ്യലക്ഷ്യം തന്നെ ഈ തര്‍ക്കം പരിഹരിക്കുകയായിരുന്നു. 2011 സെപ്റ്റംബറില്‍ മന്‍മോഹന്‍ ധാക്കയിലത്തെി അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ ഒപ്പുവെക്കുകയും 2013ല്‍ ഈ ഭരണഘടനാദേഭഗതി ബില്‍ സഭയിലവതരിപ്പിച്ചുവെങ്കിലും കരാറിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ കേന്ദ്രമന്ത്രിയായ സര്‍ബാനന്ദ സൊനോവാളിന്‍െറ നേതൃത്വത്തിലുള്ള ബി.ജെ.പിക്കാര്‍ അസമില്‍ മന്‍മോഹന്‍ സിങ്ങിന്‍െറ കോലംകത്തിച്ചും ബന്ദ് പ്രഖ്യാപിച്ചുമാണ് ബില്ലിനെ നേരിട്ടത്. അക്കാലത്ത് തീതുപ്പി ഈ നീക്കത്തെ എതിര്‍ത്തവരിലൊരാളാണ് അസം ഗണപരിഷത്തിന്‍െറ അധ്യക്ഷനായിരുന്ന ചന്ദ്രമോഹന്‍ പട്വാരി. ബി.ജെ.പിയിലത്തെിയതോടെ പട്വാരി ഇപ്പോള്‍ നിശ്ശബ്ദനായിമാറി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ ചുവടുമാറേണ്ടിവന്ന സംഘ്പരിവാര്‍ സംഘടനകളും ബി.ജെ.പിയുമാണ് യഥാര്‍ഥത്തില്‍ ബില്ലിനെ സഹായിച്ചതെങ്കിലും സോണിയ ഗാന്ധിക്കും തരുണ്‍ ഗൊഗോയിക്കുമാണ് പ്രധാനമന്ത്രി നന്ദിപറഞ്ഞത്. 
കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് ഇന്ത്യയുടെയും ബംഗ്ളാദേശിന്‍െറയും അതിര്‍ത്തി പുനര്‍നിര്‍ണയിക്കപ്പെടുന്നത്. നിയമത്തിന്‍െറ കണ്ണില്‍ ഒരേകുറ്റം മാത്രമായ ബംഗ്ളാദേശി നുഴഞ്ഞുകയറ്റത്തിനും അഭയാര്‍ഥി പ്രവാഹത്തിനും വെവ്വേറെ നിര്‍വചനങ്ങളാണ് അസമില്‍ പ്രചാരത്തിലുള്ളത്. നുഴഞ്ഞുകയറുന്നവരും അഭയാര്‍ഥികളായി വരുന്നവരും വ്യത്യസ്ത മതവിഭാഗങ്ങളാണെന്നും അതില്‍ ഒരുകൂട്ടരുടെ കാര്യത്തില്‍ വിട്ടുവീഴ്ച ആവശ്യമുണ്ടെന്നും അസമിലെ മിക്ക സംഘടനകള്‍ക്കും അഭിപ്രായമുണ്ട്. ഈ നിലപാടുള്ളവരില്‍ മുന്‍പന്തിയിലായിരുന്നു ബി.ജെ.പി. അതുകൊണ്ടാണ് യു.പി.എ കാലത്ത് അതിര്‍ത്തി നിശ്ചയിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതിന് യുക്തിസഹമായ കാരണങ്ങള്‍ പാര്‍ട്ടിക്ക് ഇല്ലാതിരുന്നതും ഇപ്പോള്‍ അതേ നിയമം സഭയില്‍  പാസാക്കുമ്പോള്‍ പുതിയ കാരണങ്ങളൊന്നും പറയാനില്ലാത്തതും. അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള വി.എച്ച്.പി സമ്മര്‍ദം മുറുകുന്ന സാഹചര്യത്തില്‍ ഒരുപക്ഷേ, നല്ലതീരുമാനമാണ് ബി.ജെ.പി എടുക്കാനൊരുങ്ങുന്നത്. ഓരോ സെന്‍സസ് കാലത്തും അഭയാര്‍ഥികളെ കണക്കില്‍ പെടുത്താന്‍ പാവംപിടിച്ച കുറെ പൗരന്മാരെ ‘നുഴഞ്ഞുകയറ്റ’ക്കാരുടെ പട്ടികയിലേക്കുതള്ളുന്ന അസമിന്‍െറ പതിവ് ഇതോടെ അവസാനിക്കുമായിരിക്കും. അതിര്‍ത്തി പുനര്‍നിര്‍ണയ ബില്‍ പാസായതിനു തൊട്ടുപിറകെ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതോടെ ഈ ആശയക്കുഴപ്പങ്ങള്‍ എന്നന്നേക്കുമായി അവസാനിക്കേണ്ടതാണ്.  
കൈമാറ്റം ചെയ്യപ്പെടുന്ന തുരുത്തുകളിലെ താമസക്കാര്‍ക്ക് രണ്ടിലൊരു രാജ്യം തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ബംഗാളിലാണ് ഇത്തരം തുരുത്തുകള്‍ ഏറ്റവുംകൂടുതലുള്ളത്. ഇഷ്ടമുള്ള രാജ്യത്തേക്ക് പോവാന്‍ അവസരം കൊടുക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ഇതൊക്കെ കണ്ടറിയേണ്ട കാര്യങ്ങളാവും. മതത്തിന്‍െറ അടിസ്ഥാനത്തില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന പൗരന്മാരെ ഈ തുരുത്തുകളില്‍നിന്ന് പുറന്തള്ളുമോയെന്ന ആശങ്കക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലേറെ പ്രസക്തിയുണ്ട്. ലുങ്കിയുടുക്കുന്നവരെ പുറന്തള്ളുകയെന്നതായിരുന്നു പ്രായോഗികതലത്തില്‍ ഐ.എം.ഡി.ടി നിയമം നടപ്പാക്കിയിരുന്നരീതി. മറുഭാഗത്ത് അതില്‍ ചില പ്രായോഗിക വൈഷമ്യങ്ങളുണ്ടായിരുന്നു. നിയമവിരുദ്ധമായ രീതിയില്‍ താമസിക്കുന്നവരാരെന്ന് ഈ തുരുത്തുകളില്‍ പോയി കണ്ടത്തെുക എളുപ്പവുമല്ല. തീര്‍ച്ചയായും അത്തരക്കാര്‍ ഈ തുരുത്തുകളില്‍ ധാരാളമായി താമസിക്കുന്നുമുണ്ട്. പക്ഷേ, നിയമവിധേയരെ കണ്ടത്തെുന്നതും ഒട്ടും എളുപ്പമല്ളെന്നാണ് ഈ പ്രശ്നത്തിന്‍െറ ചരിത്രം ഓര്‍മിപ്പിക്കുന്നത്. ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്‍ററി കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. നിലവില്‍ ബംഗ്ളാദേശില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കുമാത്രമല്ല, ചിലപ്പോള്‍ ബംഗ്ളാദേശികള്‍ക്കും പൗരത്വം നല്‍കേണ്ടിവരും. തള്ളുകയും കൊള്ളുകയും ചെയ്യുന്നതിന്‍െറ അടിസ്ഥാനം മതമാണെന്ന ആരോപണം ഉയരാതിരുന്നാല്‍ അത്രയും നന്ന്. അന്താരാഷ്ട്ര സമൂഹത്തിനു ബോധ്യമാവുന്ന ഒരു മേല്‍വിലാസവുമില്ലാതെ ഇന്ത്യക്കും ബംഗ്ളാദേശിനുമിടയിലെ ‘ആരുടേതുമല്ലാത്ത ഭൂമിയില്‍’ (No Man’s Land) ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇപ്പോഴുള്ളത്. ഒടുവിലത്തെ കാനേഷുമാരി കണക്കുകളനുസരിച്ച് ഇവരുടെയെണ്ണം 51,549 ആയിരുന്നു. ഇപ്പോഴത് 70,000 കടന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മൊത്തം 165 തുരുത്തുകളാണ് ഇങ്ങനെയുള്ളത്. ലോകത്തെവിടെയും സമാനതകളുണ്ടാവാനിടയില്ലാത്ത ഈ ജനക്കൂട്ടത്തെ ‘നോ ലാന്‍ഡ്സ് മെന്‍’ (No Land’s men) എന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം. നാടെവിടെയെന്ന ചോദ്യത്തിന് ഇന്ത്യ എന്നേ ഇവര്‍ക്കു മറുപടിയുള്ളൂ. പക്ഷേ, കമ്പിവേലിക്കപ്പുറത്തുനിന്ന് ‘മാതൃ’രാജ്യത്തേക്ക് പ്രവേശിക്കാന്‍ ദിവസത്തില്‍ നിയതമായ മണിക്കൂറുകള്‍ മാത്രമാണ് ഇവര്‍ക്കനുമതിയുള്ളത്. പശ്ചിമബംഗാളിലെ മാല്‍ഡ നഗരത്തില്‍നിന്ന് ബംഗ്ളാദേശിന്‍െറ അതിര്‍ത്തിയിലേക്കു പോകുമ്പോഴുള്ള ദുസ്യത്താബിഗിക്കപ്പുറം ഇക്കൂട്ടത്തില്‍പെട്ട ഒരുവലിയ തുരുത്തുണ്ട്. ബംഗ്ളാദേശിന് ഈ തുരുത്തിന്‍െറ അങ്ങേഭാഗത്ത് വേലിയുണ്ടായിരുന്നില്ല. അവിടെ അങ്ങനെയൊരു രാജ്യമുണ്ടെന്ന സങ്കല്‍പം പോലുമില്ലായിരുന്നു. അങ്ങാടിയോ ആശുപത്രിയോ പള്ളിക്കൂടമോ ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. അവിടെ ബംഗ്ളാദേശിന്‍േറതാവാനിടയുള്ള ഉന്തുവണ്ടി കച്ചവടക്കാര്‍ ചുറ്റിനടക്കുന്നതും വൈദ്യുതിയോ വെള്ളമോ ഇല്ലാത്തതും ഗ്രഹണിപിടിച്ച കുഞ്ഞുങ്ങള്‍ കമ്പിവേലിയുടെ അങ്ങേപ്പുറത്ത് കൊതിയോടെ നോക്കി നില്‍ക്കുന്നതുമൊക്കെ ഇപ്പുറത്തുനിന്നാല്‍ കാണാനാവും. നമ്മുടെ ഈ ‘സ്വന്തം അന്യന്‍’മാര്‍ക്ക് ഇന്ത്യയിലേക്കു പ്രവേശിക്കാനുള്ള സമയക്രമം പട്ടാളം കമ്പിവേലിയില്‍ എഴുതി തൂക്കിയിട്ടിരുന്നു. മൂന്നുതവണയായി രണ്ടുമണിക്കൂര്‍ വീതം ഇപ്പുറത്തേക്കുവരാം. 
ദയാരഹിതമായ ഈ നപടപടിക്രമങ്ങള്‍ അവസാനിക്കുകയും ബംഗ്ളാദേശി നുഴഞ്ഞുകയറ്റത്തിന്‍െറ പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുകയും ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്ത ഡി. വോട്ടര്‍ (Doubtful voter) പട്ടിക ഇല്ലാതാവുകയും ചെയ്താല്‍ അതുതന്നെയാണ് ഈ ഭൂമികൈമാറ്റ ബില്ലിന്‍െറ ഏറ്റവുംവലിയ നന്മ. പക്ഷേ, സംഭവിക്കുന്നത് അതല്ല. ഇങ്ങോട്ട് ഒരേക്കര്‍ പോലും കിട്ടാതെ അസമിന്‍െറ 268.39 ഏക്കര്‍ ഭൂമി ബംഗ്ളാദേശിന് വിട്ടുകൊടുക്കുന്നുവെന്ന ആരോപണം പോയവര്‍ഷം ബി.ജെ.പിയുടെതാണെങ്കില്‍ ഇന്നത് സംസ്ഥാനത്തെ മുസ്ലിം സംഘടനയായ എ.യു.ഡി.എഫ് ഏറ്റുപിടിക്കുന്നു. ഒരര്‍ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആത്മവഞ്ചനയാണിത്. വേട്ടയാടപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരനില്‍ മണ്ണിന്‍െറ മകനായ അസമികളുണ്ടെന്ന പഴയ നിലപാടില്‍ എ.യു.ഡി.എഫ് എവിടെയോ വെള്ളം ചേര്‍ക്കുകയാണ്. അസമിനോ ബംഗാളിനോ നഷ്ടമാവുന്ന ഏതാനും ഏക്കറുകളാണോ അതോ ആ ഏക്കറുകളില്‍ താമസിക്കുന്ന പച്ചമനുഷ്യരാണോ അവരുടെ വിഷയം? 

അഴിമതിച്ചാക്കിലെ വന്മരങ്ങള്‍

Posted: 20 May 2015 08:01 PM PDT

Image: 
പാലക്കാട് ജില്ലയിലെ വാളയാറില്‍ സ്ഥിതിചെയ്യുന്ന, 1984ല്‍ പ്രവര്‍ത്തനമാരംഭിച്ച, മലബാര്‍ സിമന്‍റ്സ് എന്ന പൊതുമേഖലാ സ്ഥാപനം കാലങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് അവര്‍ ഉല്‍പാദിപ്പിക്കുന്ന സിമന്‍റിന്‍െറ ഗുണമേന്മയുടെ പേരിലല്ല. കെട്ടുനാറുന്ന അഴിമതിക്കഥകളുടെ പര്യായമായി ആ സ്ഥാപനം മാറിയിട്ട് കുറെയായി. ഇടത്തും വലത്തുമുള്ള ഭരണക്കാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കൈയിട്ടുവാരാനുള്ള വലിയൊരു ചക്കരക്കുടമാണ് ആ സ്ഥാപനം. ‘കേരളത്തിന്‍െറ കെട്ടുറപ്പ്’ എന്നതാണ് മലബാര്‍ സിമന്‍റ്സ് ലിമിറ്റഡിന്‍െറ മുദ്രാവാചകം. ഇരുമുന്നണികളിലും പെട്ടവര്‍ കെട്ടുറപ്പോടെ അഴിമതി നടത്തുന്ന സ്ഥാപനം എന്ന അര്‍ഥത്തില്‍ അത് തീര്‍ത്തും ശരിയുമാണ്. മലബാര്‍ സിമന്‍റ്സിലെ അഴിമതിക്കഥകള്‍ വേദനാജനകമായ വഴിത്തിരിവില്‍ എത്തിയത് 2011 ജനുവരിയിലാണ്. സ്ഥാപനത്തിന്‍െറ കമ്പനി സെക്രട്ടറിയായിരുന്ന പാലക്കാട് കുരുടിക്കാട് ജവഹര്‍ നഗറിലെ ശശീന്ദ്രന്‍ (46), തന്‍െറ മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരോടൊപ്പം വീടിനകത്ത്  മരിച്ചനിലയില്‍ കാണപ്പെട്ടത് 2011 ജനുവരി 24നായിരുന്നു. മലബാര്‍ സിമന്‍റ്സിലെ അഴിമതികളെക്കുറിച്ച് നേരിട്ടറിയാവുന്ന ശശീന്ദ്രന്‍ അതെല്ലാം ശ്രദ്ധിക്കുകയും മേലധികാരികള്‍ക്ക് ഒൗദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. 2010 ആഗസ്റ്റില്‍ കേരള മുഖ്യമന്ത്രിക്കുതന്നെ ഇതു സംബന്ധിച്ച് ശശീന്ദ്രന്‍ കത്തയച്ചിരുന്നു. അഴിമതിയുടെ വൈതാളികര്‍ ഇതിന്‍െറ പേരില്‍ ശശീന്ദ്രന്‍െറയും കുടുംബത്തിന്‍െറയും മേല്‍ വന്‍ സമ്മര്‍ദങ്ങള്‍ ചെലുത്തിപ്പോന്നു. ഈ സമ്മര്‍ദങ്ങളില്‍ പെട്ടുലഞ്ഞ അദ്ദേഹം കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു, അതല്ല, അവരെ അഴിമതിക്കാരുടെ വാടക ഗുണ്ടകള്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്നിങ്ങനെ രണ്ട് അഭിപ്രായങ്ങള്‍ ആ ദുര്‍മരണങ്ങളുമായി ബന്ധപ്പെട്ട് ഉണ്ട്.
ജനകീയ സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ശശീന്ദ്രന്‍െറയും മക്കളുടെയും മരണം അന്വേഷിക്കാന്‍ സി.ബി.ഐയെ ഏല്‍പിച്ചു. 2013 ജൂണില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, കുട്ടികളെ കെട്ടിത്തൂക്കി ശശീന്ദ്രന്‍ ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് പറയുന്നത്. മലബാര്‍ സിമന്‍റ്സിലെ സ്വകാര്യ കരാറുകാരനും പാലക്കാട് കേന്ദ്രീകരിച്ചുള്ള വിവാദ വ്യവസായിയുമായ വി.എം. രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണക്ക് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു സി.ബി.ഐ. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട എല്ലാ കെട്ട വാര്‍ത്തകളുടെയും കേന്ദ്ര ബിന്ദുവാണ് ഈ രാധാകൃഷ്ണന്‍. അഴിമതിയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നേരത്തേതന്നെ കേസ് നിലവിലുണ്ടായിരുന്നു. കെട്ടുനാറുന്ന എല്ലാ അഴിമതിക്കഥകള്‍ക്കിടയിലും ഒരു രോമത്തിനു പോലും പോറലേല്‍ക്കാതെ പൂര്‍വാധികം ശക്തിയോടെ തന്‍െറ പ്രവൃത്തികള്‍ തുടരാന്‍ രാധാകൃഷ്ണനെപ്പോലൊരാള്‍ക്ക് സാധിച്ചത് ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അടുത്ത ബന്ധം കാരണമായിരുന്നു. പാര്‍ട്ടിയെ അഴിമതിയില്‍നിന്നും മറ്റു ബൂര്‍ഷ്വാ മൂല്യങ്ങളില്‍നിന്നും സംരക്ഷിക്കാനായി സി.പി.എം പാലക്കാട് പ്ളീനം ചേര്‍ന്നപ്പോള്‍ അതിന് ആശംസകള്‍ നേര്‍ന്ന് ഈ രാധാകൃഷ്ണന്‍ പരസ്യം പ്രസിദ്ധീകരിച്ചത് വന്‍ വിവാദമായിരുന്നു. അഴിമതിയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ തമ്മില്‍ നിലവിലുള്ള അനുരാഗാത്മകമായ സൗഹൃദവുമായി ബന്ധപ്പെട്ട പല കഥകളില്‍ ഏറ്റവും തെളിച്ചമുള്ളതാണ് മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട നാറുന്ന കഥകള്‍.
ശശീന്ദ്രന്‍ കേസില്‍ സി.ബി.ഐ മാപ്പുസാക്ഷിയാക്കിയ, സ്ഥാപനത്തിന്‍െറ മാനേജിങ് ഡയറക്ടറായ സുന്ദര മൂര്‍ത്തി സി.ബി.ഐക്ക് നല്‍കിയ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് വ്യവസായമന്ത്രിയും ഇപ്പോള്‍ സി.പി.എമ്മിന്‍െറ കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീമിന്‍െറ പേര് ഈ അഴിമതിക്കഥകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്നു എന്ന നിലക്ക് സുന്ദരമൂര്‍ത്തിയുടെ മൊഴിക്ക് പ്രാധാന്യമുണ്ട്. വിവാദ വ്യവസായി രാധാകൃഷ്ണന്‍ നല്‍കിയ കവര്‍ മന്ത്രിയായിരുന്ന കരീമിന്  താന്‍ കൈമാറി എന്നതടക്കമുള്ള സുന്ദരമൂര്‍ത്തിയുടെ മൊഴികളെ പലനിലക്ക് വ്യാഖ്യാനിക്കാനും ഒഴിഞ്ഞുമാറാനും കരീമിനും അദ്ദേഹത്തിന്‍െറ പാര്‍ട്ടിക്കും കഴിയും. പക്ഷേ, ശശീന്ദ്രന്‍െറ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതു മുതല്‍ പാര്‍ട്ടി പ്ളീനത്തിന് വിവാദ വ്യവസായിയുടെ പരസ്യം വന്നതുവരെയുള്ള കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല എന്നതുതന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 
പുതുതായി പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പുതിയ കേസെടുത്ത്, സി.ബി.ഐ പോലുള്ള ഏജന്‍സികളെ അന്വേഷണം ഏല്‍പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. കേരളത്തിലെ സര്‍വകക്ഷി ഐക്യമുന്നണിയാണ് മലബാര്‍ സിമന്‍റ്സിലെ തീവെട്ടിക്കൊള്ളകള്‍ക്കും അതിനെ നിലനിര്‍ത്താന്‍ വേണ്ടിയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് എന്നതിനാല്‍ ജാഗ്രത്തായ ജനകീയ ഇടപെടല്‍ വിഷയത്തില്‍ ഇനിയും തുടര്‍ന്നേ മതിയാവൂ.

സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

Posted: 20 May 2015 06:46 PM PDT

Image: 
തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍  ചെയര്‍മാനാകാനും.  ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്‍്റെ ഉറപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഒൗദ്യേഗിക പ്രഖ്യാപനം ഉടന്‍ വരും. 
 ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് എന്നിവരുമായി സുരേഷ്ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമിതനായാല്‍ ഈ പദവിയിലത്തെുന്ന ആദ്യമലയാളിയാകും സുരേഷ്ഗോപി. 
 സിനിമാമേഖലയുടെ വളര്‍ച്ചക്കുവേണ്ടി 1975ലാണ് കോര്‍പ്പറേഷന്‍ സ്ഥാപിതമായത്. മുംബൈയിലാണ് ആസ്ഥാനം. സിനിമാ നിര്‍മ്മാതാവ് രമേശ് സിപ്പി, നടന്‍ ഓംപുരി തുടങ്ങിയ പ്രശസ്തര്‍ ഈ സ്ഥാനം വഹിച്ചിരുന്നു. 

മാതാപിതാക്കളുടെ വഴിയെ ലക്ഷ്മി പാര്‍വതി

Posted: 20 May 2015 12:20 PM PDT

Image: 

കോട്ടയം:  മാതാപിതാക്കളുടെ വഴി തന്നെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ച ലക്ഷ്മി പാര്‍വതി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്.ടി വിഭാഗത്തില്‍ ഒന്നാമത്.  ആദ്യ ശ്രമത്തില്‍ തന്നെ ലക്ഷ്മി  സംസ്ഥാനതലത്തില്‍ ഒന്നാമതായതിന്‍െറ സന്തോഷത്തിലാണ് കുമരകം  അപ്സര ജങ്ഷനിലെ പുളിക്കല്‍ വീട്.  കോട്ടയം ജില്ലാ ആശുപത്രി ഓര്‍ത്തോ വിഭാഗത്തിലെ  ഡോ.പി.ജി. ഹരിദാസിന്‍െറയും കോട്ടയം മെഡിക്കല്‍  കോളജ് പാത്തോളജി  വിഭാഗം അസി. പ്രഫസര്‍ ഡോ.പി.ജി. പ്രിയയുടെയും മകളാണ് ലക്ഷ്മി.

ചെറുപ്പം മുതല്‍ രക്ഷിതാക്കളുടെ ജോലി കണ്ടുള്ള താല്‍പര്യമാണ്  മെഡിക്കല്‍  രംഗം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. താഴത്തങ്ങാടി ചിന്മയ സ്കൂളില്‍ പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മി പാലാ ബ്രില്യന്‍റ്സിലാണ് പരീക്ഷാ പരിശീലനം നടത്തിയത്  സംസ്ഥാന തലത്തില്‍ 7432 ആണ് റാങ്ക്. അഖിലേന്ത്യ പ്രവേശ പരീക്ഷയും എഴുതിയിട്ടുണ്ട്. അമ്മ ജോലി ചെയ്യുന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ തന്നെ പഠിക്കാനാണ് തീരുമാനമെന്ന്  ലക്ഷ്മി പറഞ്ഞു.  വളരെ സന്തോഷമുണ്ട്. ഒന്നാമതത്തെുമെന്ന്  പ്രതീക്ഷിച്ചിരുന്നില്ല.  മികച്ചൊരു ഡോക്ടറാകാനാണ് ആഗഹം -ലക്ഷ്മി പറയുന്നു.  
ഈരാറ്റുപേട്ട അടുക്കം സ്വദേശിയായ ഹരിദാസ് ജോലി ആവശ്യാര്‍ഥമാണ് കുമരകത്ത് സ്ഥിരതാമസമാക്കിയത്.   അനിയന്‍ കൈലാസ് മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ്്.

ജയലളിത 23ന് സത്യപ്രതിജ്ഞ ചെയ്തേക്കും

Posted: 20 May 2015 12:03 PM PDT

Image: 
Subtitle: 
വിധിക്കെതിരെ സുപ്രീംകോടതിയില്‍ പരാതി

ചെന്നൈ: അനധികൃത സ്വത്തുസമ്പാദന കേസില്‍ കര്‍ണാടക ഹൈകോടതി കുറ്റമുക്തയാക്കിയ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി 23ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം വെള്ളിയാഴ്ച രാജിവെക്കുമെന്നും പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍  സൂചന നല്‍കി. എന്നാല്‍, ഇക്കാര്യം ജയ ടി.വി സ്ഥിരീകരിച്ചിട്ടില്ല്ള. അന്തിമ തീരുമാനം ജയലളിതയുടേതായതിനാല്‍ മറ്റു നേതാക്കളും പ്രതികരിക്കാന്‍ തയാറായില്ല. ജയലളിത മുഖ്യമന്ത്രിയായി തിരിച്ചുവരാത്തതില്‍ മനംനൊന്ത് ആത്മഹത്യ വര്‍ധിച്ചതോടെ പ്രവര്‍ത്തകരുടെ ആഗ്രഹംപോലെ ഉചിതസമയത്ത് തീരുമാനമുണ്ടാകുമെന്ന് അവര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.  

വെള്ളിയാഴ്ച പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തില്‍ ജയലളിതയെ നേതാവായി തെരഞ്ഞെടുക്കും. മദ്രാസ് സര്‍വകലാശാല സെന്‍റിനറി ഓഡിറ്റോറിയത്തിലാണ്  സത്യപ്രതിജ്ഞ. ഓഡിറ്റോറിയം മോടിപിടിപ്പിച്ചിട്ടുണ്ട്. ചടങ്ങിന് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഓഡിറ്റോറിയത്തിനുപുറത്ത് വിശാലമായ പന്തലും തയാറാക്കുന്നുണ്ട്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെ മന്ത്രിമാരെ ക്ഷണിച്ചതായാണ് വിവരം. ഭാവിയില്‍ തെരഞ്ഞെടുപ്പ് സഖ്യം ആഗ്രഹിക്കുന്ന ബി.ജെ.പി നേതൃത്വം പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പിലൂടെ ജയലളിതക്ക് നിയമസഭയില്‍ തിരിച്ചത്തൊന്‍ പാര്‍ട്ടി എം.എല്‍.എ രാജിവെച്ചിരുന്നു.

ഇതിനിടെ, കര്‍ണാടക ഹൈകോടതി വിധിക്കെതിരെ സാമൂഹികപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമി സുപ്രീംകോടതിയില്‍ പരാതി നല്‍കി. കേസിലെ കക്ഷികള്‍ മേല്‍കോടതിയെ സമീപിക്കാത്ത സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്ന് രാമസ്വാമി പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് കേസിനെ സമീപിച്ചതെന്നും പൊതുജനവികാരമാണ് തന്‍െറ പരാതിയില്‍ പ്രതിഫലിക്കുന്നതെന്നും രാമസ്വാമി പറഞ്ഞു. പൊതുതാല്‍പര്യ ഹരജി നല്‍കി ശ്രദ്ധേയനായ ആളാണ് രാമസ്വാമി. 

ഓഹരി വിറ്റ് 50,000 കോടി സമാഹരിക്കും

Posted: 20 May 2015 11:40 AM PDT

Image: 

ന്യൂഡല്‍ഹി: 20 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് ഇക്കൊല്ലം 50,000 കോടി രൂപ സമാഹരിക്കും. ഇതിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. ഒ.എന്‍.ജി.സിയുടെ ഓഹരി വില്‍പന വഴിയാണ് ഏറ്റവും കൂടുതല്‍ വിഭവസമാഹരണം ലക്ഷ്യംവെക്കുന്നത്; 13,600 കോടി രൂപ. ഐ.ഒ.സി, എന്‍.ടി.പി.സി, ഭെല്‍, എന്‍.എച്ച്.പി.സി, മംഗലാപുരം റിഫൈനറി പെട്രോ കെമിക്കല്‍സ്, എന്‍.എം.ഡി.സി എന്നിവകളിലെയും ഓഹരി വിറ്റഴിക്കാനാണ് നീക്കം.

റോഹിങ്ക്യകള്‍ക്ക് അഭയം: സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ മലേഷ്യയും ഇന്തോനേഷ്യയും സമ്മതിച്ചു

Posted: 20 May 2015 11:14 AM PDT

Image: 

ക്വാലാലംപൂര്‍: സ്വന്തം ജനങ്ങളില്‍നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍നിന്നുമുള്ള സമ്മര്‍ദത്തെ തുടര്‍ന്ന്, റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് താല്‍ക്കാലിക അഭയം നല്‍കാമെന്ന് മലേഷ്യയും ഇന്തോനേഷ്യയും സമ്മതിച്ചു. മ്യാന്മറില്‍ ബുദ്ധവിഭാഗങ്ങളുടെയും സര്‍ക്കാറിന്‍െറയും പീഡനങ്ങളില്‍നിന്ന് രക്ഷതേടാന്‍ കടല്‍വഴി ഇറങ്ങിത്തിരിച്ച റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് അയല്‍രാജ്യങ്ങളെല്ലാം അഭയം നിഷേധിച്ചിരുന്നു. ഒടുവില്‍ ഫിലിപ്പീന്‍സാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ഇതോടെ, കടലില്‍ മരിച്ചുവീഴുന്ന അഭയാര്‍ഥികളോട് മാനുഷിക പരിഗണന കാണിക്കണമെന്ന് ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും വിവിധ സംഘടനകള്‍ സ്വന്തം സര്‍ക്കാറുകളോട് ആവശ്യപ്പെടുകയുണ്ടായി.
7000ത്തോളം പേര്‍ക്ക് താല്‍ക്കാലിക അഭയകേന്ദ്രം ഒരുക്കാമെന്നാണ് രണ്ടു രാജ്യങ്ങളും അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലുമായി 3000ത്തോളം പേര്‍ ഇതിനകം അഭയം തേടിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ അടക്കമുള്ള അഭ്യര്‍ഥന തള്ളിയാണ് ഇരു രാജ്യങ്ങളും തായ്ലന്‍ഡും റോഹിങ്ക്യക്കാരെ തീരത്തേക്ക് അടുക്കാനനുവദിക്കാതെ ആട്ടിപ്പായിച്ചുകൊണ്ടിരുന്നത്. ഇവരെ താല്‍ക്കാലികമായി സ്വീകരിക്കാമെന്ന് ഇപ്പോള്‍ നിലപാടെടുത്തെങ്കിലും അഭയാര്‍ഥികളുടെ ഭാവി സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹം തീരുമാനമെടുക്കണമെന്നും ഈ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ‘നിലവില്‍ പുറംകടലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മാത്രമാണ് ഞങ്ങള്‍ താല്‍ക്കാലിക അഭയം നല്‍കുക. ഇനിയും പ്രവാഹമുണ്ടാവുകയാണെങ്കില്‍ ഒരു കാരണവശാലും അവരെ അടുപ്പിക്കുകയില്ല’ -മലേഷ്യന്‍ വിദേശകാര്യ മന്ത്രി അനിഫ അമന്‍ പറഞ്ഞു. അതേസമയം, തങ്ങളുടെ സമുദ്രമേഖലയില്‍ അകപ്പെട്ടവരിലെ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ തയാറാണെന്ന് തായ്ലന്‍ഡ് അറിയിച്ചു.

ഇതിനിടെ, റോഹിങ്ക്യന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ക്വാലാലംപൂരില്‍ നടന്ന ചര്‍ച്ചയില്‍ തായ്ലന്‍ഡും സംബന്ധിച്ചു. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ അടുത്തയാഴ്ച ബാങ്കോക്കില്‍ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും തായ് അധികൃതര്‍ അറിയിച്ചു. മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാനുള്ള ഇടത്താവളമായി റോഹിങ്ക്യക്കാര്‍ കാണുന്നത് തായ്ലന്‍ഡിനെ ആയതിനാല്‍, മറ്റുള്ളവരെക്കാള്‍ പ്രശ്നങ്ങള്‍ നേരിടുന്നത് തങ്ങളാണെന്നാണ് തായ് പ്രധാനമന്ത്രി പ്രയുത്ചാന്‍ ഓച വാദിക്കുന്നത്. നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ അഭയാര്‍ഥികളെ  സ്വീകരിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച്, ഈമാസം 29ന് ചേരുന്ന സമ്മേളനത്തോടെ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഹിങ്ക്യന്‍ ദുരന്തത്തിന്‍െറ യഥാര്‍ഥ ഉത്തരവാദി മ്യാന്മര്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ ആ രാജ്യം വേണ്ടതു ചെയ്യണമെന്ന് ഇന്തോനേഷ്യ ആവശ്യപ്പെട്ടു. അഭയാര്‍ഥി പ്രവാഹം അവസാനിപ്പിക്കണമെങ്കില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കു നേരെയുള്ള പീഡനം മ്യാന്മര്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു.

400 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍നിന്നുള്ള മത്സ്യബന്ധന തൊഴിലാളികള്‍ 400ഓളം  റോഹിങ്ക്യ അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. മലാക്ക കടലിടുക്കില്‍ ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവരെ അസേഹ് പ്രവിശ്യയിലെ സിംപാങ് തിഗ എന്ന തീരദേശ ഗ്രാമത്തിലത്തെിച്ചു. മലേഷ്യയും ഇന്തോനേഷ്യയും റോഹിങ്ക്യകള്‍ക്ക് അഭയം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം. തങ്ങളെ മൂന്ന് തവണ തായ്ലന്‍ഡ് അധികൃതരും രണ്ട് തവണ മലേഷ്യന്‍ തീരസേനയും മടക്കി അയച്ചതായി തിരിച്ചത്തെിയ റോഹിങ്ക്യന്‍ സംഘം അല്‍ ജസീറയോട് വെളിപ്പെടുത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തിലുള്ള ഭൂരിഭാഗം പേരും രോഗാവസ്ഥയിലാണ്.

ബിന്‍ലാദിന്‍ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ യു.എസ് പ്രസിദ്ധപ്പെടുത്തി

Posted: 20 May 2015 11:04 AM PDT

Image: 

വാഷിങ്ടണ്‍: അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനെ പിടികൂടി വധിച്ച റെയ്ഡില്‍ കണ്ടത്തെിയെന്ന് പറയപ്പെടുന്ന രേഖകള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടു. 2011ല്‍ പാകിസ്താനില്‍ യു.എസ് സേന നടത്തിയ റെയ്ഡിനിടെ ലഭിച്ച രേഖകളാണ് രഹസ്യാന്വേഷണ വിഭാഗം പ്രസിദ്ധപ്പെടുത്തിയത്. ഇംഗ്ളീഷ് ഭാഷാ പുസ്തകങ്ങള്‍, മറ്റു തീവ്രവാദ സംഘടനകളുടെ പ്രസിദ്ധീകരണങ്ങള്‍, ഇസ്ലാമിക രാഷ്ട്രങ്ങളിലെ പ്രധാന സംഘടനാ നേതാക്കള്‍, അനുയായികള്‍ എന്നിവരുമായി നടത്തിയ കത്തിടപാടുകളുടെ അറബിരേഖകള്‍ തുടങ്ങിയവ രേഖകളില്‍ ഉള്‍പ്പെടുന്നു.  
ജിഹാദി സാഹിത്യം, യു.എസ് വിദേശ നയം, അന്താരാഷ്ട്ര മാധ്യമങ്ങളിലെ അല്‍ഖാഇദയെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നിവ വായിക്കുന്നതിലും അറിയുന്നതിലും ബിന്‍ലാദിന്‍ അതീവ തല്‍പരനായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബിന്‍ലാദിന്‍െറ മാര്‍ഗദര്‍ശിയായ അബ്ദുല്ലാ അസ്സമിന്‍െറ ജോയിന്‍ ദ കാരവന്‍, ദ ഡിഫന്‍സ് ഓഫ് മുസ്ലിം ലാന്‍ഡ്സ്, ഈജിപ്ഷ്യന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ സയ്യിദ് ഖുതുബിന്‍െറ ദ അമേരിക്ക ഐ ഹാവ് സീന്‍, അന്താരാഷ്ട്ര ഇസ്ലാമിക സംഘടനയായ ഹിസ്ബുത്തഹ്രീര്‍ പ്രസിദ്ധീകരിച്ച പത്തിലധികം പുസ്തകങ്ങളും കണ്ടത്തെിയ രേഖകളില്‍ ഉള്‍പ്പെടുന്നു. യേലിലെ അക്കാദമീഷ്യനായ പോള്‍ കെന്നഡിയുടെ റൈസ് ആന്‍ഡ് ഫാള്‍ ഓഫ് ദ ഗ്രേറ്റ് പവേഴ്സ് തുടങ്ങി നോം ചോംസ്കിയുടെ രചനകള്‍ വരെ നീളുന്നതാണ് ബിന്‍ലാദിന്‍െറ വായനാലോകം.
ബിന്‍ലാദിന്‍െറ രേഖകള്‍ വായിക്കുന്നതിനും മനസ്സിലാക്കുന്നതിനും രാജ്യത്തെ പൗരന്മാര്‍, അക്കാദമിക്കുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍ എന്നിവര്‍ക്ക് അവസരമൊരുക്കുന്നതിന്‍െറ ഭാഗമായാണ് രേഖകള്‍ പ്രസിദ്ധപ്പെടുത്തുന്നതെന്ന് പ്രതിനിധിസഭയിലെ ഇന്‍റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡെവിന്‍ നൂന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
 സര്‍ക്കാര്‍ ഏജന്‍സികളുടെ കര്‍ശനമായ അവലോകനത്തിനും ദേശീയ സുരക്ഷാ വിശേഷാധികാരങ്ങളില്‍ സുതാര്യത ഉറപ്പാക്കാനുള്ള പ്രസിഡന്‍റിന്‍െറ നിര്‍ദേശത്തിനും അനുസൃതമായാണ് രേഖകള്‍ പുറത്തുവിട്ടതെന്ന് നാഷനല്‍ ഇന്‍റലിജന്‍സ് ഡയറക്ടറുടെ ഓഫിസും വ്യക്തമാക്കി.

വി.എസിനെ സി.പി.എം ബഹിഷ്കരിച്ചു

Posted: 20 May 2015 11:03 AM PDT

Image: 
Subtitle: 
സി.പി.എം വിട്ടവരുടെ പാലിയേറ്റീവ് സംഘടന വി.എസ് ഉദ്ഘാടനം ചെയ്തു, പങ്കെടുക്കാന്‍ പാടില്ളെന്ന് ജില്ലാ നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിരുന്നു

തുറവൂര്‍(ആലപ്പുഴ): സി.പി.എം വിട്ടവര്‍ ഉള്‍പ്പെടെ രൂപവത്കരിച്ച പാലിയേറ്റീവ് സംഘടനയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ചടങ്ങ് എം.എല്‍.എ ഉള്‍പ്പെടെ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു. സോഷ്യല്‍ ജസ്റ്റിസ് പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ആന്‍റി കറപ്ഷന്‍ മൂവ്മെന്‍റിന്‍െറ (സ്പാം) ഉദ്ഘാടന ചടങ്ങില്‍നിന്നാണ് ഇവര്‍ വിട്ടുനിന്നത്. തുറവൂര്‍ കേന്ദ്രീകരിച്ച് ജില്ലയാകെ പ്രവര്‍ത്തനം ലക്ഷ്യമിടുന്ന സന്നദ്ധ സംഘടനയാണിത്. ബുധനാഴ്ച രാവിലെ തുറവൂര്‍ കവലയിലായിരുന്നു ചടങ്ങ്.

സി.പി.എം വിട്ടുപോയവര്‍ സംഘടിപ്പിച്ച പരിപാടിയായതിനാല്‍ അതില്‍ പങ്കെടുക്കാന്‍ പാടില്ളെന്ന് ജില്ലാ നേതൃത്വം പാര്‍ട്ടി ജനപ്രതിനിധികളോടും പ്രാദേശിക നേതാക്കളോടും നിര്‍ദേശിച്ചിരുന്നു. ശയ്യാവലംബരായവര്‍ക്ക് സാന്ത്വന പരിചരണം നല്‍കുക, അശരണരെ സഹായിക്കുക, സമര്‍ഥരായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം.

സാന്ത്വന സഹായവിതരണം അഡ്വ. എ.എം. ആരിഫ് എം.എല്‍.എയാണ് നിര്‍വഹിക്കേണ്ടിയിരുന്നത്. ആശംസനേരാന്‍ സി.പി.എം അംഗമായ പട്ടണക്കാട് ബ്ളോക് പഞ്ചായത്ത് അംഗത്തെയും ക്ഷണിച്ചിരുന്നു. അവരാരും ഉണ്ടായില്ല.  സി.പി.എമ്മില്‍നിന്ന് വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന മുന്‍ ഏരിയ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ എല്‍. ഒൗസേപ്പ്, സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ.ആര്‍. ശശി, മുന്‍ എല്‍.സി സെക്രട്ടറി സി. രാജപ്പന്‍, എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപവത്കരിച്ചത്.

ഇവരുടെ സ്വാധീനത്തിലും ജില്ലാ നേതൃത്വത്തിന്‍െറ വിപ്പ് ലംഘിച്ചും കോടംതുരുത്ത് എല്‍.സി സെക്രട്ടറി ആര്‍. അശോകന്‍, തുറവൂര്‍ എല്‍.സി അംഗം സി.ആര്‍. സിനോജ്, ബ്രാഞ്ച് സെക്രട്ടറി എം. പ്രസാദ്, ഡി.വൈ.എഫ്.ഐ മുന്‍ ഏരിയ സെക്രട്ടറി ബി. സോജകുമാര്‍ എന്നിവര്‍ പങ്കെടുത്തത് നേതൃത്വത്തിന് ക്ഷീണമാവുകയും ചെയ്തു. അതേസമയം, സി.പി.ഐ തങ്ങളുടെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു. അഴിമതിക്കും തട്ടിപ്പിനുമെതിരെയുള്ള വിമര്‍ശമായിരുന്നു വി.എസിന്‍െറ പ്രസംഗം. കോടികളുടെ അഴിമതിയാണ് ഭരണസിരാകേന്ദ്രത്തിന് ചുറ്റും നടക്കുന്നത്. പണാധിപത്യവും സ്ഥാപിതതാല്‍പര്യവും ഭരണത്തിന്‍െറ തണലില്‍ തുടരുന്നു.

മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി മാണി ഉള്‍പ്പെടെ അഴിമതിക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് വി.എസ്. ആരോപിച്ചു. സാന്ത്വന പരിചരണ ഫണ്ടിന്‍െറ സ്വീകരണവും സഹായവിതരണവും കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു. മെംബര്‍ഷിപ് വിതരണം നടത്തിയത് പി. തിലോത്തമന്‍ എം.എല്‍.എയാണ്. ചേര്‍ത്തലയില്‍ വി.എസ് പങ്കെടുത്ത പരിപാടിയിലും സി.പി.എമ്മിന്‍െറ ബഹിഷ്കരണമുണ്ടായി.

പുടിനെ വിശ്വസിക്കാന്‍ കൊള്ളില്ല; റഷ്യയുമായി ഇപ്പോഴൂം യുദ്ധത്തില്‍ ^യുക്രെയ്ന്‍

Posted: 20 May 2015 10:58 AM PDT

Image: 

കിയവ്: റഷ്യയുമായി തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോ. കിഴക്കന്‍ യുക്രെയ്നില്‍ വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് റഷ്യന്‍ പിന്തുണയുണ്ടെന്നും പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനെ വിശ്വസിക്കാന്‍ കൊള്ളില്ളെന്നും ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ യുക്രെയ്നില്‍ ഇപ്പോള്‍ നടക്കുന്നത് റഷ്യന്‍ അനുകൂല വിമതര്‍ക്കെതിരായ യുദ്ധമല്ല മറിച്ച്, റഷ്യക്കെതിരായ യുദ്ധമാണ്. അവിടെനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ മേഖലയിലെ സംഘര്‍ഷത്തില്‍ റഷ്യന്‍ സൈന്യത്തിനുള്ള പങ്ക് വ്യക്തമായിട്ടുണ്ട്. ഏതു നിമിഷവും റഷ്യയുടെ ഭാഗത്തുനിന്ന് നേരിട്ടുള്ള ആക്രമണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ വിമതര്‍ നിയന്ത്രണത്തിലാക്കിയ  മേഖലകള്‍ സൈനിക നീക്കത്തിലൂടെ മാത്രം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ളെന്ന് പൊറോഷെങ്കോ പറഞ്ഞു. വിമതരുമായുള്ള നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിമതരുമായി വെടിനിര്‍ത്തല്‍ കരാറിന് ധാരണയായിരുന്നുവെങ്കിലും പിന്നീട് ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP