കൊല്ലം–ചെങ്ങന്നൂര്‍ വേണാട് ചെയിന്‍ സര്‍വിസ് തുടങ്ങി Madhyamam News Feeds | ![]() |
- കൊല്ലം–ചെങ്ങന്നൂര്‍ വേണാട് ചെയിന്‍ സര്‍വിസ് തുടങ്ങി
- പൊന്മുടിയുടെ വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും –മന്ത്രി
- പിഞ്ചുകുഞ്ഞിന്‍െറ മരണം: മാതാവ് കസ്റ്റഡിയില്‍
- മഴക്കാറുകണ്ടാല്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വൈദ്യുതി മുടങ്ങും
- വയനാട് കലക്ടറേറ്റ് സമരം: സ്ത്രീകളെ ജയില്‍ മോചിതരാക്കി
- ആനകളുടെ എഴുന്നള്ളത്ത്: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസ് എടുക്കാം
- സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പാടില്ല^ സുപ്രീംകോടതി
- കാറ്റ്, മഴ: ആലുവയില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും
- കാന്‍സര്‍മുക്ത ജില്ല : ജില്ലാ പഞ്ചായത്തും മെഡി. കോളജും കൈകോര്‍ക്കുന്നു
- കറാച്ചിയില്‍ ബസിന് നേരെ വെടിവെപ്പ്; 43 പേര്‍ കൊല്ലപ്പെട്ടു
- സായിയിലെ ആത്മഹത്യ: അന്വേഷണത്തിന് വിദഗ്ധ സമിതിയെന്ന് കേന്ദ്രസര്‍ക്കാര്‍
- വാളയാര്‍ മോഡല്‍ പ്രഖ്യാപനത്തിലൊതുങ്ങി ; കുരുക്കഴിയാതെ മുത്തങ്ങ
- വീക്ഷണം മുഖപ്രസംഗം: അനുചിതമെന്ന് സുധീരന്‍
- ആദ്യ ഇന്ത്യന്‍ തടവുകാരനെ നാട്ടിലെ ജയിലിലേക്ക് മാറ്റാന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
- ക്യാമ്പ് ഡേവിഡ് ഉച്ചകോടിക്കായി അമീര്‍ അമേരിക്കയിലത്തെി
- ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ്
- നേപ്പാളില്‍ വീണ്ടും ഭൂകമ്പം 60 മരണം; ഉത്തരേന്ത്യയില്‍ 17
- ബാഴ്സ ഫൈനലില്‍
- ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് ഖല്‍ഫാന്‍ അല്‍അസ്റി നിര്യാതനായി
- ക്യാമ്പ് ഡേവിഡ് ഉച്ചകോടി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും -ആദില്‍ അല്‍ജുബൈര്‍
- വീരേന്ദ്രകുമാറിനെതിരെ പരോക്ഷ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം
- സ്വര്‍ണവില ഉയര്‍ന്നു; പവന് 20,360 രൂപ
- യെമന്‍ വെടിനിര്‍ത്തല്‍ ഇന്നു മുതല്‍
- അറിവിന്‍െറ തുളുമ്പാത്ത നിറകുടം
- ബംഗ്ളാ കുടിയേറ്റക്കാരും നമ്മുടെ മതേതരത്വവും
കൊല്ലം–ചെങ്ങന്നൂര്‍ വേണാട് ചെയിന്‍ സര്‍വിസ് തുടങ്ങി Posted: 13 May 2015 12:30 AM PDT കൊല്ലം: കെ.എസ്.ആര്‍.ടി.സിയുടെ കൊല്ലം-ചെങ്ങന്നൂര്‍ വേണാട് ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ചെയിന്‍ സര്‍വിസുകള്‍ തുടങ്ങി. സര്‍വിസുകളുടെ ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനും വൈസ് പ്രസിഡന്‍റ് കെ. ജഗദമ്മ ബസിന്‍െറ താക്കോലും കൈമാറി. കൊല്ലം, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍നിന്ന് അഞ്ച് ബസുകള്‍ വീതമാണ് സര്‍വിസ് നടത്തുക. രാവിലെ 4.30 മുതലാണ് ആരംഭിക്കുന്നത്. ഇതേ സമയത്ത് ചെങ്ങന്നൂരില്‍നിന്ന് സര്‍വിസുകള്‍ ആരംഭിക്കും. രാവിലെ 4.30ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ബസ് 6.55ന് ചെങ്ങന്നൂരിലത്തെും. |
പൊന്മുടിയുടെ വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും –മന്ത്രി Posted: 13 May 2015 12:28 AM PDT തിരുവനന്തപുരം: പൊന്മുടിയുടെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. കല്ലാറില്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മിച്ച ടൂറിസ്റ്റ് ക്യാമ്പിങ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |
പിഞ്ചുകുഞ്ഞിന്‍െറ മരണം: മാതാവ് കസ്റ്റഡിയില്‍ Posted: 13 May 2015 12:28 AM PDT ആറ്റിങ്ങല്‍: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കീഴാറ്റിങ്ങല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം കാര്‍ത്തികയില്‍ വാടകക്ക് താമസിക്കുന്ന ചന്ദ്രപ്രഭയെയാണ് കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചന്ദ്രപ്രഭയുടെ കുട്ടി സുപ്രിയയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ ചന്ദ്രപ്രഭയുടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. |
മഴക്കാറുകണ്ടാല്‍ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വൈദ്യുതി മുടങ്ങും Posted: 13 May 2015 12:21 AM PDT അടിമാലി: ശക്തമായ കാറ്റോ മഴയോ വേണമെന്നില്ല. മഴക്കാറുകണ്ടാല്‍ മതി ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങും. ഇതേതുടര്‍ന്ന് ചെറുകിട സംരംഭകരും ഗാര്‍ഹിക ഉപഭോക്താക്കളും വ്യാപാരികളും പ്രതിസന്ധിയിലാണ്. |
വയനാട് കലക്ടറേറ്റ് സമരം: സ്ത്രീകളെ ജയില്‍ മോചിതരാക്കി Posted: 13 May 2015 12:10 AM PDT കണ്ണൂര്‍: വയനാട് കലക്ടറേറ്റ് ഉപരോധിച്ച കേസില്‍ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നവരുടെ പേരിലുള്ള കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. |
ആനകളുടെ എഴുന്നള്ളത്ത്: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസ് എടുക്കാം Posted: 13 May 2015 12:01 AM PDT Image: ![]() ന്യുഡല്‍ഹി: ഉത്സവത്തിനായി ആനകളെ എഴുന്നള്ളിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ളെങ്കില്‍ ഉടമസ്ഥനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഇടക്കാല ഉത്തരവ്. ഉത്സവത്തിന് എഴുന്നള്ളിക്കുമ്പോള്‍ വന്യജീവി ബോര്‍ഡിന്‍റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. നടപടിക്രമങ്ങള്‍ പാലിച്ചില്ളെങ്കില്‍ ആനയുടമക്കെതിരെയോ ഉത്സവകമ്മറ്റിക്കെതിരെയോ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാവുന്നതാണെന്നും കോടതി അറിയിച്ചു. ആനകളെ ഉത്സവത്തിനു കൊണ്ടുപോകുമ്പോള്‍ അവയുടെ സുരക്ഷ, ഭക്ഷണം, വെള്ളം, ആരോഗ്യസ്ഥിതി എന്നിവയിലേതെങ്കിലും ലംഘിക്കപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാം. വന്യജീവി ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍, ആനയുടമകളുടെ അസോസിയേഷന്‍ എന്നിവര്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസില്‍ ജൂണ്‍ 20 നു മുമ്പ് മറുപടി നല്‍കണം. ജൂണ്‍ 14 ന് കേസ് വീണ്ടും പരിഗണിക്കും. ആനകളെ സംരക്ഷിക്കുന്നതിന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. |
സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പാടില്ല^ സുപ്രീംകോടതി Posted: 12 May 2015 11:49 PM PDT Image: ![]() ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി. സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാം. ഇവരുടെ അനുമതിയോടെ മാത്രമേ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പരേതരായ നേതാക്കളുടെയും രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും ചിത്രം ഉപയോഗിക്കുന്നതിനും വിലക്കില്ല. പരസ്യങ്ങളില്‍ ചിത്രങ്ങള്‍ നല്‍കുന്നത് വ്യക്തിയോട് ആരാധന ഉളവാക്കുമെന്നും കോടതി നിരീക്ഷിച്ചു. പരസ്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച് പൊതു നിയമാവലി ഉണ്ടാക്കാന്‍ മൂന്നംഗ സമതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രവും എഴുത്തും നല്‍കുന്നതില്‍ കൃത്യമായ മാര്‍ഗരേഖ വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷനും അദ്ദേഹത്തിന്‍്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി വിധി. |
കാറ്റ്, മഴ: ആലുവയില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും Posted: 12 May 2015 11:39 PM PDT ആലുവ: ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആലുവ നഗരം വെള്ളക്കെട്ടിലായി. മരങ്ങള്‍ റോഡില്‍ മറിഞ്ഞുവീണതോടെ ഗതാഗതം പലസ്ഥലത്തും തടസ്സപ്പെട്ടു. ഇലക്ട്രിക് കമ്പികള്‍ പൊട്ടിയതിനാല്‍ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. വൈകീട്ട് മൂന്നിനുശേഷമാണ് ഇടിവെട്ടോടെ മഴയാരംഭിച്ചത്. |
കാന്‍സര്‍മുക്ത ജില്ല : ജില്ലാ പഞ്ചായത്തും മെഡി. കോളജും കൈകോര്‍ക്കുന്നു Posted: 12 May 2015 11:19 PM PDT കോഴിക്കോട്: ജില്ലയെ കാന്‍സര്‍ മുക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നു. ബോധവത്കരണം, രോഗനിര്‍ണയ ക്യാമ്പ്, തുടര്‍ചികിത്സ എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയിലൂടെ, 10 വര്‍ഷത്തിനകം കാന്‍സര്‍ബാധിതരുടെ എണ്ണം കുറക്കാനും രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയുമാണ് ലക്ഷ്യം. കക്കോടി ഗ്രാമപഞ്ചായത്തില്‍ തുടക്കംകുറിക്കുന്ന പദ്ധതി നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് 10 ലക്ഷം വകയിരുത്തി.സ്വകാര്യവ്യക്തി സര്‍ക്കാറിന് കൈമാറിയ മാവൂര്‍ തെങ്ങിലക്കടവിലെ കാന്‍സര്‍ സെന്‍ററും സ്ഥലവും വികസിപ്പിച്ച് പ്രയോജനപ്പെടുത്തുന്നതുള്‍പ്പെടെ വിശദ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, നഴ്സിങ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹായത്തോടെ ബോധവത്കരണവും വിവരശേഖരണവുമാണ് ആദ്യഘട്ടം നടക്കുക. രണ്ടാംഘട്ടത്തില്‍ രോഗലക്ഷണമുള്ളവരെ പഞ്ചായത്തുതലത്തില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളിലത്തെിക്കും. ഓങ്കോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. അത്യാവശ്യ പരിശോധനകള്‍ക്കുള്ള സൗകര്യവുമൊരുക്കും. വിശദ പരിശോധനയും തുടര്‍ ചികിത്സയും ആവശ്യമുള്ളവര്‍ക്ക് തെങ്ങിലക്കടവ് സെന്‍ററിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും സൗകര്യമൊരുക്കും. തെങ്ങിലക്കടവ് സെന്‍ററിലെ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കാനും റോഡുള്‍പ്പെടെ അടിസ്ഥാനസൗക്യങ്ങള്‍ ഏര്‍പ്പെടുത്താനും 4.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഫര്‍ണിചര്‍, മറ്റുപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ 60 ലക്ഷം രൂപയും കണക്കാക്കി. ഡയറക്ടര്‍, നാല് മെഡിക്കല്‍ ഓഫിസര്‍മാര്‍, 12 സ്റ്റാഫ് നഴ്സ്, രണ്ടു ഫാര്‍മസിസ്റ്റ്, രണ്ടു ലാബ് ടെക്നീഷ്യന്‍, നാല് നഴ്സിങ് അസിസ്റ്റന്‍റ്സ് ഉള്‍പ്പെടെ 37 തസ്തികകളും ആവശ്യമാണ്. സര്‍ക്കാര്‍തലത്തില്‍ അംഗീകാരവും തീരുമാനവുമുണ്ടാകണം. അതിന് ജില്ലാപഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന്‍െറ സഹായത്തോടെ ശ്രമം നടത്തും. ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. കക്കോടി പഞ്ചായത്തില്‍ രണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ ജൂണില്‍ നടത്തും. വളന്‍റിയര്‍മാരുടെ യോഗം മേയ് 15ന് കക്കോടി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല അറിയിച്ചു. |
കറാച്ചിയില്‍ ബസിന് നേരെ വെടിവെപ്പ്; 43 പേര്‍ കൊല്ലപ്പെട്ടു Posted: 12 May 2015 11:18 PM PDT Image: ![]() കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ബസിന് നേരെ ആയുധധാരികളുടെ വെടിവെപ്പ്. 16 സ്ത്രീകള്‍ അടക്കം 43 പേര്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കറാച്ചിയിലെ സഫൂറ ചൗക്കിന് സമീപമായിരുന്നു വെടിവെപ്പുണ്ടായത്. പാകിസ്താനിലെ പിന്നാക്ക വിഭാഗമായ ഇസ്മായീലികളാണ് ആക്രമണത്തിന് ഇരയായത്. |
സായിയിലെ ആത്മഹത്യ: അന്വേഷണത്തിന് വിദഗ്ധ സമിതിയെന്ന് കേന്ദ്രസര്‍ക്കാര്‍ Posted: 12 May 2015 11:15 PM PDT Image: ![]() ന്യൂഡല്‍ഹി: ആലപ്പുഴ സായി കായിക പരിശീലന കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം അന്വേഷിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് പാര്‍ലമെന്‍ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി. പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചത് റാഗിങ് മൂലമാണെന്ന് കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. സായി കേന്ദ്രത്തിലെ കായിക വിദ്യാര്‍ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ സ്ഥാപിക്കും. സായിയില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കും. കുട്ടികള്‍ക്ക് യോഗ പരിശീലനം നിര്‍ബന്ധമാക്കുമെന്നും മന്ത്രി രാജ് പ്രതാപ് റൂഡി പാര്‍ലമെന്‍്റില്‍ അറിയിച്ചു. സായിക്കായി പുതിയല്‍ ഹോസ്റ്റല്‍ നിര്‍മ്മിച്ചു നല്‍കും. വിഷക്കായ കഴിച്ച് ആശുപത്രിയിലുള്ള മൂന്നു കുട്ടികളുടെയും വിദഗ്ധ ചികിത്സക്കായി സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. മരിച്ച അപര്‍ണയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. |
വാളയാര്‍ മോഡല്‍ പ്രഖ്യാപനത്തിലൊതുങ്ങി ; കുരുക്കഴിയാതെ മുത്തങ്ങ Posted: 12 May 2015 10:51 PM PDT സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ചെക്പോസ്റ്റിനോടുചേര്‍ന്ന ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. കൊടുംവനത്തിന് നടുവിലുള്ള വില്‍പന നികുതി ചെക്പോസ്റ്റ് പരിസരത്ത് യാത്രാവാഹനങ്ങളടക്കം മണിക്കൂറുകളാണ് പലപ്പോഴും കാത്തുകെട്ടിക്കിടക്കുന്നത്. ദേശീയപാതയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്രാ നിരോധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പും അവസാനിച്ചതിനു ശേഷവും ഈ തിരക്കും കുരുക്കും മൂര്‍ധന്യത്തിലത്തെും. ചെക്പോസ്റ്റിലെ വാഹനപരിശോധനയുടെ പേരിലാണ് കുരുക്ക് രൂപപ്പെടുന്നതെങ്കിലും സൗകര്യങ്ങളുടെ പരിമിതിയും സംവിധാനങ്ങളുടെ പോരായ്മയുംകാരണം പരിശോധന വഴിപാടായി മാറുകയാണ്. |
വീക്ഷണം മുഖപ്രസംഗം: അനുചിതമെന്ന് സുധീരന്‍ Posted: 12 May 2015 10:43 PM PDT Image: ![]() തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറിനെതിരെ മുഖപ്രസംഗമെഴുതിയത് അപ്രസക്തവും അനുചിതവുമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. മുഖപസ്രംഗത്തില്‍ വന്നത് പാര്‍ട്ടിയുടെ നിലപാടല്ല. വളരെ ഗൗവരത്തോടെയാണ് പാര്‍ട്ടി ഈ വിഷയം കണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് പത്രത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. പാര്‍ട്ടി പത്രത്തിന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ പാര്‍ട്ടി നയം എന്താണെന്ന് മനസിലാക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീരേന്ദ്രകുമാര്‍ യു.ഡി.എഫിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം സി.പി.എം പരിപാടിയില്‍ പങ്കെടുക്കുന്നതിനു മുമ്പും ശേഷവും കണ്ടിരുന്നു. സി.പി.എമ്മിന്‍റെ സെമിനാറില്‍ അദ്ദേഹം പങ്കെടുത്തതില്‍ അപാകതയുമില്ല. വ്യത്യസ്ത രാഷ്ട്രീയ തലത്തിലുള്ള നേതാക്കന്‍മാര്‍ തമ്മില്‍ സൗഹൃദം പങ്കിടുന്നതില്‍ തെറ്റില്ളെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. |
ആദ്യ ഇന്ത്യന്‍ തടവുകാരനെ നാട്ടിലെ ജയിലിലേക്ക് മാറ്റാന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു Posted: 12 May 2015 10:19 PM PDT Image: ![]() അബൂദബി: യു.എ.ഇയും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച തടവുകാരെ കൈമാറല്‍ നിയമത്തിന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ അംഗീകാരം ലഭിച്ച് രണ്ട് വര്‍ഷം ആകുമ്പോള്‍ തടവുകാരെ നാട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. |
ക്യാമ്പ് ഡേവിഡ് ഉച്ചകോടിക്കായി അമീര്‍ അമേരിക്കയിലത്തെി Posted: 12 May 2015 10:05 PM PDT Image: ![]() ദോഹ: ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വിളിച്ചു ചേര്‍ത്ത ക്യാമ്പ് ഡേവിഡ് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അമേരിക്കയിലത്തെി. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ ആന്‍ഡ്രൂസ് നാവിക സേനാ ആസ്ഥാനത്താണ് അമീര്‍ വിമാനമിറങ്ങിയത്. അമീറിനൊപ്പം ഖത്തറില്‍ നിന്നുള്ള ഉന്നത തല സംഘവും അമേരിക്കയിലത്തെിയിട്ടുണ്ട്. |
ഷാരൂഖ് ഖാന് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ് Posted: 12 May 2015 09:44 PM PDT Image: ![]() മുംബൈ: ഐ.പി.എല്‍ ഫ്രാഞ്ചൈസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍െറ ഓഹരിമൂല്യം കുറച്ചുകാട്ടിയ ഉടമയും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് നോട്ടീസ്. എന്‍ഫോഴ്സ്മെന്‍റ് വിഭാഗമാണ് സമന്‍സ് അയച്ചത്. ഈ മാസം അവസാനം ഷാരൂഖിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 90 രൂപ മൂല്യമുണ്ടായിരുന്ന നൈറ്റ് റൈഡേഴ്സിന്‍െറ ഓഹരികള്‍ നടി ജൂഹി ചൗളക്ക് 10 രൂപ വില കാണിച്ചു വിറ്റുവെന്നാണ് പരാതി. ഇതുവഴി സര്‍ക്കാറിന് ലഭിക്കേണ്ട 72 കോടി ഷാരൂഖ് തട്ടിച്ചെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തല്‍. ഐ.പി.എല്‍ രണ്ടാം സീസണില്‍ വിദേശ നികുതി വെട്ടിച്ച് പണം ഒഴുക്കിയതിന് ഷാരൂഖിനെ നാലു വര്‍ഷം മുമ്പ് ചോദ്യം ചെയ്തിരുന്നു. 2010^11 കാലയളവിലെ കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ഫ്രാഞ്ചൈസിയിലെ കളിക്കാരെ വാങ്ങല്‍, പരസ്യം, വരുമാനം, ഓഹരി ഘടന എന്നിവ വിശദീകരിക്കുന്ന രേഖകള്‍ ഷാരൂഖ് എന്‍ഫോഴ്സ്മെന്‍റിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
|
നേപ്പാളില്‍ വീണ്ടും ഭൂകമ്പം 60 മരണം; ഉത്തരേന്ത്യയില്‍ 17 Posted: 12 May 2015 09:28 PM PDT Image: ![]() കാഠ്മണ്ഡു: രണ്ടാഴ്ചമുമ്പുണ്ടായ ഭൂകമ്പം തകര്‍ത്ത നേപ്പാളിനെ ഞെട്ടിച്ച് വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയില്‍ പ്രാദേശിക സമയം ഉച്ചക്ക് 12.35നുണ്ടായ ഭൂചലനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. അതേസമയം, മരണസംഖ്യ 500 കവിയുമെന്ന് നേപ്പാള്‍ റേഡിയോ അറിയിച്ചു. കാഠ്മണ്ഡുവില്‍നിന്ന് 83 കിലോമീറ്റര്‍ അകലെ എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപം തിബത്ത് അതിര്‍ത്തിയോട് ചേര്‍ന്ന നാംചെ ബസാറിലാണ് പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അഫ്ഗാനിസ്താനില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്തോനേഷ്യയിലും ദക്ഷിണ ചൈനയിലും പാകിസ്താനിലും ബംഗ്ളാദേശിലും ഭൂചലനമനുഭവപ്പെട്ടു. ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തിന്‍െറ തീവ്രത 7.8 ആയിരുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സിന്ധുപാല്‍ചൗക്ക് ജില്ലയിലെ ചൗതാരയില്‍ അഞ്ചുപേരും പ്രഭവകേന്ദ്രത്തിനോട് ചേര്‍ന്ന ദൊലാക ജില്ലയില്‍ ആറുപേരും കാഠ്മണ്ഡുവില്‍ മൂന്നുപേരും മരിച്ചതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിബത്തില്‍ കാറിനുമുകളില്‍ പാറ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ 8000ഓളം പേര്‍ മരിക്കുകയും 17,000ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഭൂകമ്പത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങള്‍ നിലംപൊത്തിയതാണ് കൂടുതല്‍ നാശനഷ്ടമുണ്ടാകാന്‍ കാരണം. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ഇറങ്ങിയോടി. 25 സെക്കന്‍േറാളം നീണ്ടുനിന്ന ആദ്യ ചലനം 18.5 കിലോമീറ്റര്‍ താഴ്ചയിലാണുണ്ടായത്. ഏപ്രില്‍ 25നും ഇതേ ആഴത്തിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് അഞ്ചും അതിലധികവും തീവ്രതയുള്ള ആറ് തുടര്‍ ചലനങ്ങളുമുണ്ടായി. ആദ്യ ഭൂകമ്പമുണ്ടായി 30 മിനിറ്റിനുശേഷം കാഠ്മണ്ഡുവിന് കിഴക്കുള്ള രമേചാപ് ജില്ലയില്‍ കോദാരി പ്രഭവകേന്ദ്രമായുണ്ടായ ഭൂചലനത്തിന് 6.3 ആയിരുന്നു തീവ്രത. ഭൂചലനത്തെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം രണ്ടുമണിക്കൂറോളം അടച്ചിട്ടു. നേപ്പാളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇവിടെനിന്നുള്ള വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. കഴിഞ്ഞ മാസത്തെ ഭൂചലനത്തില്‍ വന്‍ നാശമുണ്ടായ ഗോര്‍ഖ ജില്ലയിലെ മലയോര പാതകളില്‍ കനത്ത മണ്ണിടിച്ചിലുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിന് നേപ്പാള്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ എട്ട് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പുതിയ ഭൂചലനത്തെ തുടര്‍ന്ന് നേപ്പാളില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് രണ്ടാഴ്ചത്തേക്കുകൂടി നീട്ടി. നേപ്പാള്‍ ഇന്ത്യന്‍ എംബസി ഹൈല്‍പ്ലൈന്‍: (+977) 9851107021; (+977) 9851135141. |
Posted: 12 May 2015 09:13 PM PDT Image: ![]() Subtitle: രണ്ടാം പാദ സെമിയില്‍ ബയേണിന് ജയം (3^2); ഇരുപാദങ്ങളിലുമായി ബാഴ്സക്ക് ലീഡ് (3^5); നെയ്മറിന് ഇരട്ട ഗോള്‍ മ്യൂണിക്: യൂറോപ്യന്‍ ക്ളബ് ഫുട്ബാളിലെ ആറാം കിരീടം തേടി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഫൈനലിലേക്ക്. ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തില്‍ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണികിനു മുന്നില്‍ തോല്‍വി വഴങ്ങിയെങ്കിലും (3^2) ഇരുപാദങ്ങളിലെ ആകെ ഗോള്‍ വ്യത്യാസത്തിലാണ് (3^5) ബാഴ്സലോണ ബര്‍ലിന്‍ ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. ജൂണ്‍ ആറിനാണ് ഫൈനല്‍. നെയ്മറിന്‍െറ ഇരട്ട ഗോളില്‍ ബാഴ്സ പിടിച്ചുനിന്നപ്പോള്‍, ലെവന്‍ഡോവ്സ്കിയും മ്യൂളറും നടത്തിയ ജീവന്മരണ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണികിന് രണ്ടാം പാദം ആശ്വാസ വിജയം മാത്രമായി. റയല്‍ മഡ്രിഡ് ^യുവന്‍റസ് മത്സരത്തിലെ വിജയികളാവും ബര്‍ലിനില്‍ ബാഴ്സയുടെ എതിരാളി. സ്വന്തം ഗ്രൗണ്ടില്‍ ബയേണിന്‍െറ ജീവന്മരണ പോരാട്ടമായി മാറിയ മത്സരത്തില്‍ ആദ്യം വലകുലുക്കിക്കൊണ്ടായിരുന്നു ആതിഥേയര്‍ തുടങ്ങിയത്. ഏഴാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിലൂടെ പറന്നത്തെിയ പന്ത് പോസ്റ്റിന്‍െറ മധ്യഭാഗത്തുനിന്ന് വലയിലേക്ക് ഹെഡ്ചെയ്ത് മെദി ബെനാറ്റിയ ബയേണിനെ മുന്നിലത്തെിച്ചു. നാല് ഗോള്‍ മാര്‍ജിന്‍ ആവശ്യമായ മുന്‍ ചാമ്പ്യന്മാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തുടക്കം. എന്നാല്‍, ചെമ്പട കീഴടക്കിയ ഗാലറിയുടെ ആര്‍പ്പുവിളിക്ക് അധികം ആയുസ്സുണ്ടായില്ല. 15ാം മിനിറ്റില്‍ മെസ്സി^സുവാരസ് കൂട്ടുകെട്ട് ആസൂത്രണം ചെയ്ത നീക്കത്തില്‍ പന്ത് ലഭിച്ച നെയ്മര്‍ ഞൊടിയിടയില്‍ നോയറുടെ വലകുലുക്കി 1^1. 29ാം മിനിറ്റില്‍ ബയേണ്‍ പ്രതിരോധത്തിലെ വിള്ളല്‍ തുറന്നുകാട്ടി സുവരസ് നടത്തിയ മുന്നേറ്റത്തില്‍ നെയ്മര്‍ വീണ്ടും വലയിളക്കി. രണ്ടാം പകുതിയിലെ 59ാം മിനിറ്റില്‍ റോബര്‍ട് ലെന്‍ഡോവ്സ്കിയും 74ാം മിനിറ്റില്‍ തോമസ് മ്യൂളറും ബാഴ്സ വലയിലേക്ക് അടിച്ചുകയറ്റിയതോടെ തണുത്തുപോയ ഗാലറിയും ആവേശത്തിലേക്ക് തിരിച്ചത്തെി. |
ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് ഖല്‍ഫാന്‍ അല്‍അസ്റി നിര്യാതനായി Posted: 12 May 2015 09:04 PM PDT Image: ![]() മസ്കത്ത്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് ഖല്‍ഫാന്‍ അല്‍അസ്റി നിര്യാതനായി. അര്‍ബുദ ബാധത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. എന്‍ജിനീയറിങ് ബിരുദധാരിയും എച്ച്.ആര്‍ വിദഗ്ധനുമായ ശൈഖ് ഖല്‍ഫാന്‍ അല്‍അസ്റി ഒമാനില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന ഇസ്ലാമിക പ്രഭാഷകനായിരുന്നു. ഇംഗ്ളണ്ടില്‍ ഉന്നതപഠനത്തിന് ശേഷം ഒമാനില്‍ തിരിച്ചത്തെിയ ഇദ്ദേഹം വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും യുവാക്കളെ പ്രചോദിപ്പിക്കുന്ന പ്രഭാഷണങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ബോഡി മൈന്‍ഡ് ആന്‍ഡ് സോള്‍ എന്ന പേരില്‍ ഒമാന്‍ റേഡിയോയിലും ടി.വിയിലും നടത്തിയിരുന്ന ഇംഗ്ളീഷ് പ്രഭാഷണങ്ങള്‍ ഇദ്ദേഹത്തെ മറ്റു മതവിശ്വാസികളുടെ കൂടി പ്രിയപ്പെട്ടവനാക്കി. |
ക്യാമ്പ് ഡേവിഡ് ഉച്ചകോടി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും -ആദില്‍ അല്‍ജുബൈര്‍ Posted: 12 May 2015 08:23 PM PDT Image: ![]() റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ വിളിച്ചുചേര്‍ത്തതനുസരിച്ച് വ്യാഴാഴ്ച ക്യാമ്പ് ഡേവിഡില്‍ ചേരുന്ന ജി.സി.സി സുരക്ഷ ഉച്ചകോടി മുഖ്യമായും മൂന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. വാഷിങ്ടണിലത്തെിയ വിദേശകാര്യ മന്ത്രി അമേരിക്കന്‍ എംബസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. |
വീരേന്ദ്രകുമാറിനെതിരെ പരോക്ഷ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം Posted: 12 May 2015 08:02 PM PDT Image: ![]() തിരുവനന്തപുരം: ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാറിനെതിരെ പരോക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. 'ഇത് ചെമ്പരത്തിപ്പൂവല്ല, സ്പന്ദിക്കുന്ന ഹൃദയമാണ്' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ജെ.ഡി.യുവിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നത്. പേരെടുത്ത് പറയുന്നില്ളെങ്കിലും വിമര്‍ശത്തിന്‍െറ മുന യു.ഡി.എഫില്‍ നിന്ന് പടിയിറങ്ങാന്‍ നില്‍ക്കുന്ന ജെ.ഡി.യുവിന് നേരെ തന്നെയാണ്. അഭയം നല്‍കി ഏറെകാലം അന്തിയുറങ്ങിയ കൂരക്ക് തീകൊളുത്തി ഇറങ്ങിപ്പോകുന്നത് വഞ്ചനയും ക്രൂരതയുമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഘടകകക്ഷികള്‍ അശരണരായ അഭയാര്‍ഥികളാണ്. ആപത്തുകാലത്ത് അഭയം നല്‍കിയവരെ ദൈവമായി കാണണം.കുന്നോളം നന്മ ചെയ്ത കോണ്‍ഗ്രസിന് കുന്നിക്കുരുവോളം നന്മ തിരിച്ചുകിട്ടിയില്ല. തിരിച്ചു കുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനം. നന്ദികെട്ടവരും ഹൃദയശൂന്യരുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുഖപത്രം വിമര്‍ശിക്കുന്നു. സി.പി.എമ്മില്‍ നിന്ന് പുറത്ത് വന്ന എം.വി രാഘവനും ഗൗരിയമ്മക്കും ജനതാദളിനും അര്‍ഹമായ സ്ഥാനം നല്‍കിയത് കോണ്‍ഗ്രസാണ്. ആര്‍.എസ്.പിയെ പിടലിക്ക് പിടിച്ച് പുറത്താക്കിയപ്പോള്‍ സീറ്റ് നല്‍കി മാനം കാത്തത് കോണ്‍ഗ്രസാണ് എന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് വിടര്‍ത്തിക്കാണിക്കുന്നത് ചെമ്പരത്തിപ്പൂവല്ല, സ്പന്ദിക്കുന്ന ഹൃദയമാണെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്. |
സ്വര്‍ണവില ഉയര്‍ന്നു; പവന് 20,360 രൂപ Posted: 12 May 2015 07:41 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപ കൂടി 20,360 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 2,545 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അഞ്ചു ദിവസത്തെ വിലസ്ഥിരതക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ 0.18 ഡോളര്‍ വര്‍ധിച്ച് 1,192.78 ഡോളറിലെത്തി. |
യെമന്‍ വെടിനിര്‍ത്തല്‍ ഇന്നു മുതല്‍ Posted: 12 May 2015 07:22 PM PDT Image: ![]() Subtitle: സൈനിക ഡിപ്പോയിലുണ്ടായ ആക്രമണത്തില്‍ 69 മരണം സന്‍ആ: യമനില്‍ സൗദി സഖ്യസേനയും ഹൂതി വിമതരും അംഗീകരിച്ച അഞ്ചുദിവസത്തെ വെടിനിര്‍ത്തല്‍ ബുധനാഴ്ച നിലവില്‍ വരും. സിവിലിയന്മാര്‍ക്ക് അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെടിനിര്‍ത്തുന്നത്. ഹൂതികളും ആയുധം താഴെവെക്കുമെന്ന നിബന്ധനയോടെയാണ് വെടിനിര്‍ത്തലിന് ധാരണയെന്നും അല്ലാത്തപക്ഷം വ്യോമാക്രമണം തുടരുമെന്നും സൗദി അറേബ്യ വ്യക്തമാക്കി. |
അറിവിന്‍െറ തുളുമ്പാത്ത നിറകുടം Posted: 12 May 2015 07:13 PM PDT Image: ![]() ധിഷണയുടെ നിശിതമായ പ്രകാശംകൊണ്ട് കേരളീയ ജീവിതത്തിന് കഴിഞ്ഞ നൂറ്റാണ്ടിലെ മുക്കാല്‍പ്പങ്കോളം കാലം ശാസ്ത്രാവബോധത്തിലേക്ക് വഴികാണിച്ച് ചാരിതാര്‍ഥനായ ഒരു മഹാ ഗുരുനാഥന്‍െറ നൂറാം ജന്മദിനമാണിന്ന്. കവിയും വിമര്‍ശകനും സംഘാടകനും പത്രാധിപരും പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനും വിപ്ളവകാരിയും എല്ലാമായിരുന്ന, എന്‍.വി എന്ന രണ്ടക്ഷരംകൊണ്ടറിയപ്പെട്ട, ഡോ. എന്‍.വി. കൃഷ്ണവാരിയരെ അര്‍ഹമായി ആദരിക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെക്കുറിച്ച ഓര്‍മകള്‍ വേണ്ടത്രയുണ്ടായിരിക്കുന്നത് മേലിലും നേര്‍വഴി കാണാന്‍ നമ്മെ സഹായിക്കുമെന്ന് നിശ്ചയം. |
ബംഗ്ളാ കുടിയേറ്റക്കാരും നമ്മുടെ മതേതരത്വവും Posted: 12 May 2015 07:07 PM PDT Image: ![]() ബംഗ്ളാദേശില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന ഹിന്ദുക്കള്‍ക്ക് മുഴുവന്‍ ആദ്യഘട്ടത്തില്‍ അഭയാര്‍ഥി പദവിയും തുടര്‍ന്ന് ഇന്ത്യന്‍ പൗരത്വവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ ബോധിപ്പിക്കും. 2012ല്‍ സ്വജന്‍, ബിമലാംഗുഷു റോയി ഫൗണ്ടേഷന്‍ എന്നീ സര്‍ക്കാറിതര സംഘടനകള്‍, മതപരമായ പീഡനങ്ങളത്തെുടര്‍ന്ന് ബംഗ്ളാദേശില്‍നിന്ന് പലായനം ചെയ്ത് ഇന്ത്യയിലത്തെിയ ഹിന്ദുക്കളെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി തിരിച്ചയക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതിയുടെ മുമ്പാകെയുള്ളത്. ഇതുസംബന്ധമായി പരമോന്നത കോടതിയില്‍നിന്ന് ലഭിച്ച നോട്ടീസിനുള്ള മറുപടിയിലാണ് ഹരജിക്കാരുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 27ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അസമില്‍വെച്ച് ബംഗ്ളാദേശില്‍നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഉടന്‍ പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2016ലെ അസം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് അമിത് ഷായുടെ വാഗ്ദാനം. കാരണം ബംഗ്ളാ അഭയാര്‍ഥികളില്‍ ഗണ്യമായ ഭാഗം കഴിഞ്ഞുകൂടുന്നത് അസമിലാണ്. യു.പി.എ സര്‍ക്കാര്‍ വൈകാരികസ്വഭാവമുള്ള ബംഗ്ളാ അഭയാര്‍ഥി പ്രശ്നത്തില്‍ ദൃഢമായ നിലപാട് സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. മുസ്ലിംകളായ അഭയാര്‍ഥികളെ തിരഞ്ഞുപിടിച്ച് കൂട്ടത്തോടെ അതിര്‍ത്തി കടത്തിവിടുകയും ഹിന്ദുക്കള്‍ക്ക് മാത്രം അഭയാര്‍ഥി പദവിയും തുടര്‍ന്ന് പൗരത്വം നല്‍കുകയും ചെയ്യുന്ന നടപടി തീര്‍ത്തും വിവേചനപരമാണെന്ന ആരോപണത്തെ പേടിച്ചായിരുന്നു ഇത്. ബി.ജെ.പിയാകട്ടെ, അത്തരമൊരു നടപടി തങ്ങളുടെ പ്രഖ്യാപിത അജണ്ട നടപ്പാക്കുന്നതിന്‍െറ ഭാഗമായേ കാണുന്നുള്ളൂ. 1971ലെ അസം കരാര്‍ പ്രകാരം ബംഗ്ളാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ തിരിച്ചയക്കേണ്ടതാണെങ്കിലും മാറിയ പരിതസ്ഥിതിയില്‍ പ്രസ്തുത കരാര്‍ മാനിക്കപ്പെടേണ്ടതായി ബി.ജെ.പി കരുതുന്നില്ല. ബംഗ്ളാദേശിലെ അവാമി ലീഗ് സര്‍ക്കാര്‍ ഈ നടപടിയെ എതിര്‍ക്കാനോ അതില്‍ പ്രതിഷേധിക്കാനോ മുതിരില്ളെന്ന് മോദി സര്‍ക്കാര്‍ കരുതുന്നുമുണ്ടാകണം. 1947ലെ വിഭജന കാലഘട്ടത്തിലും തുടര്‍ന്നും ഗണ്യമായ വിഭാഗം ഹിന്ദുക്കള്‍ കിഴക്കന്‍ പാകിസ്താനായി മാറിയ പൂര്‍വ ബംഗാളില്‍നിന്ന് ഇന്ത്യയില്‍ അഭയാര്‍ഥികളായത്തെിയിരുന്നു. ഏകദേശം 30 ലക്ഷംപേര്‍ പൂര്‍വ ബംഗാളില്‍നിന്ന് ഇന്ത്യയിലേക്കും 8,64,000 പേര്‍ പശ്ചിമ ബംഗാളില്‍നിന്ന് ഈസ്റ്റ് പാകിസ്താനിലേക്കും ഒഴുകിയെന്നാണ് ഒരു കണക്ക്. 1951ലെ സെന്‍സസ് പ്രകാരം കൊല്‍ക്കത്തയിലെ ജനസംഖ്യയില്‍ 27 ശതമാനം ഈസ്റ്റ് ബംഗാളുകാരായിരുന്നു. നൊബേല്‍ പുരസ്കാരം നേടിയ അമര്‍ത്യ സെന്‍, സിനിമാരംഗത്ത് പ്രശസ്തനായ ബിമല്‍ റോയ്, ഫുട്ബാള്‍ കളിക്കാരനായിരുന്ന ചുനി ഗോസ്വാമി തുടങ്ങി അനേകം പ്രമുഖരുണ്ട് അവരുടെ കൂട്ടത്തില്‍. എന്നാല്‍, അഭയാര്‍ഥി പ്രവാഹം ഏറ്റവും ഗുരുതരമാകാന്‍ നിമിത്തമായത് 1971ലെ ബംഗ്ളാദേശ് യുദ്ധമാണ്. പ്രസിഡന്‍റ് ജനറല്‍ യഹ്യാ ഖാന്‍െറ ഒരു ലക്ഷത്തോളം വരുന്ന പാക് പട്ടാളം കിഴക്കന്‍ പാകിസ്താന്‍െറ വിഘടനവാദം അടിച്ചൊതുക്കാന്‍ ധാക്കയില്‍ ഇറങ്ങിയതോടെ തീര്‍ത്തും അരക്ഷിതമായിത്തീര്‍ന്ന കിഴക്കന്‍ ബംഗാളില്‍നിന്ന് ഒരു കോടിയോളം അഭയാര്‍ഥികളാണ് അതിര്‍ത്തി സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലേക്കും അസമിലേക്കും പ്രവഹിച്ചത്. യുദ്ധത്തില്‍ പക്ഷേ, ഇന്ത്യയുടെ സൈനികപിന്തുണയോടെ ശൈഖ് മുജീബുര്‍റഹ്മാന്‍െറ മുക്തിബാഹിനി നിര്‍ണായക വിജയം നേടുകയും സ്വതന്ത്ര ബംഗ്ളാദേശ് നിലവില്‍വരുകയും ചെയ്തതിനെ തുടര്‍ന്ന് വന്നവരില്‍ ഭൂരിപക്ഷവും തിരിച്ചുപോയി. അവശേഷിച്ചവര്‍ പട്ടിണിയും ദാരിദ്ര്യവും ദയനീയ ജീവിതസാഹചര്യങ്ങളും ഭയന്നതുമൂലം ഇന്ത്യയില്‍ത്തന്നെ താമസമുറപ്പിച്ചു. അവരുടെ കൃത്യമായ സംഖ്യ സര്‍ക്കാറിന്‍െറ പക്കലില്ല. 18 സംസ്ഥാനങ്ങളിലായി അവര്‍ ചിതറിക്കിടക്കുന്നുണ്ട് എന്നാണ് വിവരം. മുസ്ലിം അഭയാര്‍ഥികളിലേറെയും അസമിലാണ്. അവരെ ഒന്നടങ്കം പുറത്താക്കണമെന്നാവശ്യപ്പെട്ട് അസം സ്റ്റുഡന്‍റ്സ് യൂനിയന്‍ അഥവാ ആസു 1983ല്‍ നെല്ലിയില്‍ നടത്തിയ കലാപത്തില്‍ 5000 പേര്‍ക്കെങ്കിലും ജീവഹാനി നേരിട്ടതായി കണക്കാക്കപ്പെടുന്നു. പിന്നീടങ്ങോട്ട് അസമിന്‍െറ സൈ്വരജീവിതത്തിന് സ്ഥിരമായ ഭീഷണിയാണ് ബംഗ്ളാദേശികള്‍ എന്നാരോപിക്കപ്പെടുന്ന മുസ്ലിംകളെച്ചൊല്ലിയുള്ള കലാപങ്ങള്‍. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളൊക്കെ ബംഗ്ളാദേശുകാരാണെന്നു മുദ്രകുത്തി അവര്‍ക്കെതിരെ രക്തരൂഷിത കലാപങ്ങള്‍ നടമാടുക പതിവാണ്. മതേതരത്വം അവകാശപ്പെടുന്ന കേന്ദ്ര-സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് സമാധാനപരമായ പ്രശ്നപരിഹാരം സാധ്യമായില്ല. അന്നേ മുസ്ലിം ബംഗാളികളെ രാജ്യഭ്രഷ്ടരാക്കണമെന്നാവശ്യപ്പെട്ടുവന്ന ഹിന്ദുത്വശക്തികള്‍ കേന്ദ്രത്തില്‍ അധികാരത്തിലേറ്റതോടെ അത് നടപ്പാക്കാനുള്ള തകൃതിയായ നീക്കത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ബംഗാളി ഭാഷ സംസാരിക്കുന്നവരെ മുഴുവന്‍ മതത്തിന്‍െറ അടിസ്ഥാനത്തില്‍ വിഭജിച്ച് ഒരു വിഭാഗത്തിന് സമ്പൂര്‍ണ പൗരത്വവും മറ്റേ വിഭാഗത്തിന് ബലപ്രയോഗത്തിലൂടെ നാടുകടത്തലും എന്ന നയം രാജ്യത്തെ പരമോന്നത മതേതര നീതിപീഠം ശരിവെക്കുമോ, അഥവാ ശരിവെച്ചാല്‍ ഇന്ത്യയുമായി ഉറ്റ സൗഹൃദത്തില്‍ കഴിയുന്ന ബംഗ്ളാദേശ് സര്‍ക്കാര്‍ അതിനോടെവ്വിധം പ്രതികരിക്കും തുടങ്ങിയ ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ സമസ്യ. ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന മുസ്ലിംകള്‍ക്കെങ്കിലും സംവരണം ആവശ്യപ്പെട്ട സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്മേല്‍ മതത്തിന്‍െറ അടിസ്ഥാനത്തില്‍ സംവരണം പാടില്ല എന്ന ശാഠ്യം; പൂര്‍വ ബംഗാളികള്‍ അഭയാര്‍ഥി പദവി തേടിയാല്‍ മതത്തിന്‍െറ അടിസ്ഥാനത്തിലേ അതംഗീകരിക്കാനാവൂ എന്ന നിലപാടും. എങ്ങനെയുണ്ട് നമ്മുടെ മതേതരത്വം! |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment