ബംഗ്ളാദേശില്‍ വീണ്ടും ബ്ളോഗര്‍ കൊല്ലപ്പെട്ടു Madhyamam News Feeds | ![]() |
- ബംഗ്ളാദേശില്‍ വീണ്ടും ബ്ളോഗര്‍ കൊല്ലപ്പെട്ടു
- മഴക്കാലത്തിനുമുമ്പ് ശുചീകരണം ആരംഭിക്കുമെന്ന് മന്ത്രി ആര്യാടന്‍
- ഐ.ജി കോപ്പിയടിച്ചതിന് തെളവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
- മഞ്ചേരിയില്‍ ട്രാഫിക് പരിഷ്കാരം തുടങ്ങി; ആദ്യദിനം തന്നെ പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു
- തിരുനാവായ കുടിവെള്ള പദ്ധതി സമര്‍പ്പണത്തിനൊരുങ്ങി
- രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി
- ജില്ലാ ആശുപത്രി പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്
- മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനം: കട ഒഴിപ്പിക്കല്‍ നടന്നില്ല
- ഫേസ്ബുക്കില്‍ കുട്ടികളുടെ അശ്ളീല ചിത്രം പോസ്റ്റു ചെയ്തയാള്‍ അറസ്റ്റില്‍
- മാണിക്ക് വഴങ്ങി യു.ഡി.എഫ്: മധ്യമേഖലാ ജാഥ മാറ്റി
- നജ്റാനിലും ജീസാനിലും ഹൂതികളുടെ ഷെല്‍ ആക്രമണം; പാക് പൗരനും സ്വദേശിയും കൊല്ലപ്പെട്ടു
- കുവൈത്ത് വിദേശമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയ നോട്ടീസ്
- ജെ.ഡി.(യു) യു.ഡി.എഫ് ഘടകകക്ഷി തന്നെ^ വീരേന്ദ്രകുമാര്‍
- കൊല്‍ക്കത്തയില്‍ ട്രെയിനില്‍ സ്ഫോടനം: 17 പേര്‍ക്ക് പരിക്ക്
- പിണറായിയുടെ മുഖ്യമന്ത്രിപദം: സി.പി.എമ്മിലെ ചര്‍ച്ച നവമാധ്യമങ്ങളും ഏറ്റുപിടിക്കുന്നു
- എന്‍.ജി.ഒകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍
- ‘സല്മാന് ജാമ്യവും സന്യാസിനി പ്രഗ്യക്ക് ജയിലും എന്നത് ന്യായമല്ല’
- അമൃത്സറുകാരി ‘പ്ളാസ്റ്റിക്’ കുഞ്ഞിനെ പ്രസവിച്ചു
- വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് മിഷേല്‍ ഒബാമ
- ബ്രിട്ടനിലെ കാമറണ്‍ മന്ത്രിസഭ: ആദ്യ പട്ടികയില്‍ ഇന്ത്യന്‍ വംശജയും
- ആകാംക്ഷയുടെ ഒരു മണിക്കൂര്‍
- ജയയുടെ വരവില്‍ കവിഞ്ഞ സ്വത്ത് 2.82 കോടി മാത്രം ^കോടതി
- പഞ്ചാബിന് തോല്‍വിതന്നെ ശരണം
- ഏഷ്യന്‍ യൂത്ത് മീറ്റ്: ചൈന ചാമ്പ്യന്മാര്‍
- നദാലിനെ വീഴ്ത്തി മഡ്രിഡില്‍ മറെ കിരീടമണിഞ്ഞു
ബംഗ്ളാദേശില്‍ വീണ്ടും ബ്ളോഗര്‍ കൊല്ലപ്പെട്ടു Posted: 12 May 2015 12:23 AM PDT Image: ![]() ധാക്ക: ബംഗ്ളാദേശില്‍ മതേതരവാദിയായ മറ്റൊരു ബ്ളോഗര്‍ കൂടി കൊല്ലപ്പെട്ടു. ആനന്ദ ബിജോയ് ദാസ് എന്ന ബ്ളോഗറാണ് കൊല്ലപ്പെട്ടത്. സില്‍ഹത്തെ് നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ 8.30 നാണ് സംഭവം. ഓഫീസിലേക്ക് പോവുകയായിരുന്ന ആനന്ദ ബിജോയി ദാസിനെ മുഖംമൂടി ധരിച്ചത്തെിയ നാലംഗ സംഘം കുത്തികൊലപ്പെടുത്തുകയായിരുന്നു. |
മഴക്കാലത്തിനുമുമ്പ് ശുചീകരണം ആരംഭിക്കുമെന്ന് മന്ത്രി ആര്യാടന്‍ Posted: 12 May 2015 12:18 AM PDT കൊച്ചി: മന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമായാല്‍ കൊച്ചി ഇത്തവണ മഴയില്‍ മുങ്ങില്ല. മണ്‍സൂണ്‍ ആരംഭിക്കുന്ന ജൂണ്‍ ഒന്നിനുമുമ്പ് മെട്രോ നിര്‍മാണജോലി പുരോഗമിക്കുന്ന കൊച്ചി നഗരത്തില്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ക്ളീനിങ് ജോലി ആരംഭിക്കുമെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ വാഗ്ദാനം. കൊച്ചിയില്‍ ചേര്‍ന്ന മെട്രോ അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കെ.എം.ആര്‍.എല്‍ കനിഞ്ഞില്ളെങ്കില്‍ കൊച്ചി മഴക്കാലത്ത് മുങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് 'മാധ്യമം' നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. |
ഐ.ജി കോപ്പിയടിച്ചതിന് തെളവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് Posted: 12 May 2015 12:08 AM PDT Image: ![]() തിരുവനന്തപുരം: ഐ.ജിയുടെ കോപ്പിയടിക്ക് വ്യക്തമായ തെളിവില്ളെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ.ജി ടി.ജെ ജോസിന്‍െറ ഉത്തരപേപ്പറുകള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം മുഴുവന്‍ ഉത്തരങ്ങളും തെറ്റായിട്ടാണ് എഴുതിയിരിക്കുന്നത്. കോപ്പിയടിച്ചയാള്‍ ഒരിക്കലും ഉത്തരങ്ങള്‍ തെറ്റായി എഴുതില്ല. കൂടാതെ കോപ്പിയടിച്ചതിന് തെളിവ് ഇന്‍വിജിലേറ്റര്‍ക്ക് പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ളെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. |
മഞ്ചേരിയില്‍ ട്രാഫിക് പരിഷ്കാരം തുടങ്ങി; ആദ്യദിനം തന്നെ പണിമുടക്ക്, യാത്രക്കാര്‍ വലഞ്ഞു Posted: 12 May 2015 12:01 AM PDT മഞ്ചേരി: മൂന്ന് സ്റ്റാന്‍ഡിലും ബസുകള്‍ കയറി ഇറങ്ങുന്ന രീതിയില്‍ തിങ്കളാഴ്ച മഞ്ചേരിയില്‍ ഗാതാഗത പരിഷ്കാരം തുടങ്ങി. പരിഷ്കാരം ബസുകള്‍ക്ക് സമയനഷ്ടം വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സി.ഐ.ടി.യുവിന്‍െറ ആഭിമുഖ്യത്തില്‍ ബസ് തൊഴിലാളികള്‍ ഏതാനും റൂട്ടുകളില്‍ സര്‍വിസ് നിര്‍ത്തിവെച്ചു. ഇത് പ്രതിഷേധത്തിനിടയാക്കി. രാവിലെ സര്‍വിസ് തുടങ്ങിയ ശേഷം ബസ് സ്റ്റാന്‍ഡില്‍ കയറാതെ മേലാക്കത്തും ടൗണില്‍ റോഡുവക്കിലും യാത്രക്കാരെ ഇറക്കിവിട്ടാണ് സമരം തുടങ്ങിയത്. |
തിരുനാവായ കുടിവെള്ള പദ്ധതി സമര്‍പ്പണത്തിനൊരുങ്ങി Posted: 12 May 2015 12:01 AM PDT തിരൂര്‍: 52 കോടി രൂപ ചെലവില്‍ തിരൂര്‍, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങളിലെ നാലു പഞ്ചായത്തുകളില്‍ കുടിവെള്ളമത്തെിക്കുന്ന തിരുനാവായ കുടിവെള്ള പദ്ധതി സമര്‍പ്പണത്തിനൊരുങ്ങി. ജൂണ്‍ ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി നാടിന് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ പമ്പിങ് വിജയകരമായിരുന്നു. |
രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി Posted: 12 May 2015 12:00 AM PDT Image: ![]() അമേത്തി:: കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി എം.ഐ.എ അഥവാ മിസിങ് ഇന്‍ ആക്ഷന്‍ ആണെന്നാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം. അമേത്തിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ ഇവിടേക്ക് കാണാനില്ല. അമേത്തിയിലെ എം.പി തന്‍റെ പാത പിന്തുടര്‍ന്ന് ഇവിടെ എത്തുമെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും സ്മൃതി ഇറാനി പറഞ്ഞു. |
ജില്ലാ ആശുപത്രി പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് Posted: 11 May 2015 11:52 PM PDT മാനന്തവാടി: ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റമായതോടെ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. |
മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനം: കട ഒഴിപ്പിക്കല്‍ നടന്നില്ല Posted: 11 May 2015 11:33 PM PDT കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനഭാഗമായി മലാപ്പറമ്പ് ഭാഗത്തെ കട ഒഴിപ്പിക്കല്‍ നടന്നില്ല. റോഡ് നാലുവരിയാക്കുന്നതിന്‍െറ ഭാഗമായി ഇഖ്റ ആശുപത്രി ജങ്ഷന്‍ മുതല്‍ എ.ഡി.എം ബംഗ്ളാവ് വരെയുള്ള റോഡിന്‍െറ രണ്ടു വശങ്ങളിലുമുള്ള 30ഓളം കടക്കാര്‍ക്ക് തിങ്കളാഴ്ച കട ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് റെവന്യൂ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. |
ഫേസ്ബുക്കില്‍ കുട്ടികളുടെ അശ്ളീല ചിത്രം പോസ്റ്റു ചെയ്തയാള്‍ അറസ്റ്റില്‍ Posted: 11 May 2015 11:26 PM PDT Image: ![]() ചെന്നൈ: ഫേസ്ബുക്കില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. 27 കാരനായ ഇയാളെ ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ വെച്ച് തമിഴ്നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. |
മാണിക്ക് വഴങ്ങി യു.ഡി.എഫ്: മധ്യമേഖലാ ജാഥ മാറ്റി Posted: 11 May 2015 10:54 PM PDT Image: ![]() തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സമ്മര്‍ദത്തിനു വഴങ്ങി യു.ഡി.എഫ് മധ്യമേഖലാ ജാഥ മാറ്റി വെച്ചു. കെ.എം മാണിയുടെ വ്യക്തിപരമായ അസൗകര്യങ്ങള്‍ പരിഗണിച്ച് ജാഥ മെയ് 27 ന് നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന്‍റേതാണ് തീരുമാനം. ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ ജാഥയാണ് 27 ലേക്ക് മാറ്റിയത്. മെയ് 19 നാണ് ജാഥ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഘടകകക്ഷിയിലെ മുതിര്‍ന്ന നേതാവ് എന്ന നിലയിലും മധ്യമേഖലാ ജാഥയുടെ ഉദ്ഘാടകന്‍ എന്ന നിലയിലും യു.ഡി.എഫ് കക്ഷികള്‍ കെ.എം മാണിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നുവെന്ന് പി.പി തങ്കച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റു മേഖലാ ജാഥകള്‍ നിശ്ചയിച്ച സമയത്ത് നടക്കും. ജാഥ ക്യാപ്റ്റന്‍ സി.എഫ് തോമസ് ആരോഗ്യപരമായ കാരണത്താല്‍ ജാഥ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറിയതിനാല്‍ പുതിയ ക്യാപ്റ്റനെ കെ.എം മാണിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. മേഖലാ ജാഥകളുമായി കേരള കോണ്‍ഗ്രസ് പൂര്‍ണമായി സഹകരിക്കുമെന്ന് അറിയിച്ചതായും പി.പി തങ്കച്ചന്‍ വ്യക്തമാക്കി. ജാഥ മാറ്റിയത് പാര്‍ട്ടിയുടെ അസൗകര്യമൂലമാണ്. 25 ന് കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുള്ളതിനാലും 26ന് ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരള സന്ദര്‍ശനവുമുള്ളതിനാലാണ് ജാഥ 27 ലേക്ക് മാറ്റിയതെന്നും കേരള കോണ്‍ഗ്രസ് അറിയിച്ചു. മേഖലാ ജാഥ മാറ്റുന്നത് കെ.എം മാണിയുടെ വ്യക്തിപരമായ അസൗകര്യമായിരുന്നുവെങ്കില്‍ അത് നേരത്തെ അറിയിക്കാമായിരുന്നു. ജാഥയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം തിയതി മാറ്റുന്നത് അണികളുടെ ആവേശം ചോര്‍ത്തുമെന്നും അതില്‍ നിരാശയുണ്ടെന്നും കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാനും ജാഥ വൈസ് ക്യാപ്റ്റനുമായ ജോണി നെല്ലൂര്‍ പ്രതികരിച്ചു. |
നജ്റാനിലും ജീസാനിലും ഹൂതികളുടെ ഷെല്‍ ആക്രമണം; പാക് പൗരനും സ്വദേശിയും കൊല്ലപ്പെട്ടു Posted: 11 May 2015 10:48 PM PDT Image: ![]() റിയാദ്: സൗദിയുടെ തെക്കന്‍ മേഖല നഗരങ്ങളില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും ഹൂതികളുടെ ഷെല്‍ ആക്രമണമുണ്ടായതായി സൗദി സിവല്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സഖ്യസേന നടത്തിയ കനത്ത തിരിച്ചടിക്കിടയിലും സൗദിയോട് ചേര്‍ന്ന് കിടക്കുന്ന യമന്‍ പട്ടണമായ സഅ്ദയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഹൂതികള്‍ നജ്റാന്‍, ജീസാന്‍ എന്നീ അതിര്‍ത്തി നഗരങ്ങളില്‍ തിങ്കളാഴ്ചയും ഷെല്‍ ആക്രമണം നടത്തി. നജ്റാനില്‍ പാക് പൗരനും ജീസാനില്‍ സ്വദേശിയും കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. ജീസാനില്‍ സ്വദേശിക്കും മൂന്ന് വിദേശികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ നജ്റാനിലെ വീടുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായതായി സിവില്‍ ഡിഫന്‍സ് വക്താവ് അലി അശ്ശഹ്റാനി പറഞ്ഞു. രാവിലെ 7.30 നജ്റാന്‍ നഗരത്തിനടുത്തുള്ള സ്കൂളിലും വീട്ടിലും പതിച്ച ഷെല്ലുകളാണ് ആള്‍നാശത്തിന് കാരണമായത്. സ്വദേശി ബാലികക്കും മൂന്ന് വിദേശികള്‍ക്കുമാണ് നജ്റാനില്‍ പരിക്കേറ്റത്. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വിവിധ രാജ്യക്കാരായ വിദേശികള്‍ക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് അവരുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. തെക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം ലഭിച്ച മഴയത്തെുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായപ്പോള്‍ താഴ്വരയില്‍ ഉല്ലാസത്തിനത്തെിയ ചിലര്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. |
കുവൈത്ത് വിദേശമന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയ നോട്ടീസ് Posted: 11 May 2015 10:41 PM PDT Image: ![]() കുവൈത്ത് സിറ്റി: ഒരിടവേളക്കുശേഷം കുവൈത്ത് പാര്‍ലമെന്‍റില്‍ വീണ്ടും കുറ്റവിചാരണ പ്രമേയ നോട്ടീസ്. ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹിനെതിരെ എം.പി. അബ്ദുല്‍ ഹമീദ് അല്‍ദശ്തിയാണ് കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള നോട്ടീസ് സമര്‍പ്പിച്ചത്. സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിന്‍െറ അഭാവത്തില്‍ സഭയുടെ ചുമതലയുള്ള ആദില്‍ അല്‍ഖറാഫി നോട്ടീസ് സ്വീകരിച്ചു. നാല് ആരോപണങ്ങളാണ് കുറ്റവിചാരണ പ്രമേയ നോട്ടീസില്‍ എം.പി, വിദേശമന്ത്രിക്കെതിരെ ഉന്നയിച്ചത്. രാജ്യത്തിന്‍െറ അഭിമാനത്തിന് ക്ഷതമേല്‍പിക്കുംവിധം ഭരണഘടനാ തത്ത്വങ്ങള്‍ ലംഘിച്ചു, ജി.സി.സി സുരക്ഷാ ഉടമ്പടി വിഷയത്തില്‍ ഭരണഘടനക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, പാര്‍ലമെന്‍റില്‍ ചോദ്യങ്ങളില്‍നിന്നൊഴിവായി പൗരന്മാരോടുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറി, അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്‍െറ പ്രതിച്ഛായക്ക് കളങ്കമേല്‍പിക്കുംവിധം പ്രവര്‍ത്തിച്ചു എന്നിവയാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. |
ജെ.ഡി.(യു) യു.ഡി.എഫ് ഘടകകക്ഷി തന്നെ^ വീരേന്ദ്രകുമാര്‍ Posted: 11 May 2015 10:00 PM PDT Image: ![]() കോഴിക്കോട്: ജെ.ഡി (യു) ഇപ്പോഴും യു.ഡി.എഫിന്‍റെ ഘടകകക്ഷി തന്നെയാണെന്ന് ജെ.ഡി (യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍. കഴിഞ്ഞ ദിവസം സി.പി.എം നേതാക്കളുമായി വേദി പങ്കിട്ടതില്‍ രാഷ്ട്രീയ ലക്ഷ്യമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ചയിലും ചര്‍ച്ച രാഷ്ട്രീയമായിരുന്നില്ളെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. |
കൊല്‍ക്കത്തയില്‍ ട്രെയിനില്‍ സ്ഫോടനം: 17 പേര്‍ക്ക് പരിക്ക് Posted: 11 May 2015 08:05 PM PDT Image: ![]() കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ലോക്കല്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. സീല്‍ദ^ കൃഷ്ണനഗര്‍ ലോക്കല്‍ ട്രെയിനിലാണ് ശക്തി കുറഞ്ഞ സ്ഫോടനം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.55ന് ട്രെയിന്‍ തിത്താഗഢ് സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്. യാത്രക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചനയുണ്ട്. രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള എറ്റുമുട്ടലിനിടെ പരസ്പരം ബോംബേറ് നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആര്‍.ജി കര്‍ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെതുടര്‍ന്ന് നഗരത്തിലെ ലോക്കല്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം താറുമാറായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. |
പിണറായിയുടെ മുഖ്യമന്ത്രിപദം: സി.പി.എമ്മിലെ ചര്‍ച്ച നവമാധ്യമങ്ങളും ഏറ്റുപിടിക്കുന്നു Posted: 11 May 2015 07:05 PM PDT Image: ![]() തിരുവനന്തപുരം: പിണറായി വിജയന്‍െറ മുഖ്യമന്ത്രിപദം സംബന്ധിച്ച് സി.പി.എമ്മില്‍ ഒരു വിഭാഗം ഉയര്‍ത്തിയ ചര്‍ച്ച നവമാധ്യമ കൂട്ടയായ്മകള്‍ ഏറ്റെടുക്കുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പ്രമുഖ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മുന്നോട്ടുവെച്ച വാദഗതിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും അടങ്ങുന്ന വിഭാഗം സജീവ ആശയപ്രചാരണമായി മാറ്റുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പിണറായി മുഖ്യമന്ത്രിയാകണമെന്ന് കേരളത്തിന്‍െറ പൊതുസമൂഹം ആഗ്രഹിക്കുന്നെന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, എളമരം കരീം, എ.കെ. ബാലന്‍ എന്നിവര്‍ വ്യക്തമാക്കിയിരുന്നു. ‘കേരളം കാത്തിരിക്കുന്ന മുഖ്യമന്ത്രി, Com. Pinarayi Vijayan For The Next Kerala CM, Com. Pinarayi Vijayan for next CM of Kerala’ തുടങ്ങിയ പേരുകളില്‍ ഫേസ്ബുക്കില്‍ ആരംഭിച്ച പേജുകളിലും ഗ്രൂപ്പുകളിലുമാണ് പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായുള്ള ആശയപ്രചാരണം നടക്കുന്നത്. ഫേസ്ബുക്കിലെ പിണറായി വിജയന്‍െറ പേരിലെ ഒൗദ്യോഗിക അക്കൗണ്ടില്‍ നല്‍കുന്ന പ്രസ്താവനകള്‍ക്കുപുറമെ അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനമികവ് പുകഴ്ത്തുന്ന പോസ്റ്റുകളും ഒൗദ്യോഗിക പരിപാടികളുടെ ഫോട്ടോകളും വാര്‍ത്തകളുമാണ് ഇവയുടെ മുഖ്യഘടകം. ‘പിണറായി കേരള യുവതയുടെ പ്രതീക്ഷ, കേരളം കാത്തിരിക്കുന്നു, നെഞ്ചുറപ്പുള്ള ഈ മുഖ്യമന്ത്രിയെ...’ എന്നിങ്ങനെ പോകുന്നു പിണറായി അനുകൂല പോസ്റ്റുകള്‍. ഒപ്പം സി.പി.എമ്മിന്‍െറയും എല്‍.ഡി.എഫിന്‍െറയും സമരപരിപാടികളുടെ ഫോട്ടോകളും മറ്റു നേതാക്കളുടെ പ്രസ്താവനകളും വിലക്കയറ്റം ഉള്‍പ്പെടെ വാര്‍ത്തകളും പ്രചാരണായുധമാക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം ബാക്കിനില്‍ക്കെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ സംബന്ധിച്ച പ്രചാരണവും ചര്‍ച്ചയും സി.പി.എമ്മില്‍ വ്യാപകമാകുന്നത് ഇതാദ്യമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉചിതസമയത്ത് തീരുമാനിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ട്ടിക്കുള്ളില്‍ ഇതുസംബന്ധിച്ച ഒൗദ്യോഗിക ചര്‍ച്ച ആരംഭിച്ചിട്ടില്ല. എന്നാല്‍, യു.ഡി.എഫിലെ അനൈക്യവും ഉരുത്തിരിയുന്ന രാഷ്ട്രീയ സാഹചര്യവും അവസരോചിതമായി ഉപയോഗിക്കണമെന്ന ചിന്താഗതി സി.പി.എം സംസ്ഥാന സമിതിയിലടക്കം ശക്തമാണ്. |
എന്‍.ജി.ഒകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ Posted: 11 May 2015 06:39 PM PDT Image: ![]() കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സര്‍ക്കാറിതര സന്നദ്ധസംഘടനകളെ (എന്‍.ജി.ഒ) നിയന്ത്രിക്കാന്‍ ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നു. ഗ്രീന്‍പീസ് ഇന്ത്യക്കെതിരായ ആക്ഷേപശരങ്ങളില്‍ തുടങ്ങിയ പുതിയനീക്കം പിന്നീട് അവരുടെ വിദേശഫണ്ട് അനുമതി റദ്ദാക്കുന്നതിലും ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിലുമത്തെി. ഗ്രീന്‍പീസിനെതിരെ മാത്രമല്ല, മറ്റുപല എന്‍.ജി.ഒകള്‍ക്കെതിരെയും നടപടികള്‍ വന്നു; കുറെ വരാനിരിക്കുന്നു. ഫോര്‍ഡ് ഫൗണ്ടേഷന്‍, ഗേറ്റ്സ് ഫൗണ്ടേഷന്‍, ടീസ്റ്റ സെറ്റല്‍വാദും ജാവേദ് ആനന്ദും നയിക്കുന്ന സബ്രംഗ് ട്രസ്റ്റ് തുടങ്ങിയവക്കെതിരെയും പടനീക്കമുണ്ട്. ഇത്തരം നീക്കത്തിന് പറയുന്ന കാരണങ്ങള്‍ പലതാണ്. വിദേശ സംഭാവനച്ചട്ടം പാലിക്കുന്നതില്‍ വീഴ്ചവരുത്തി, വിവരങ്ങള്‍ മറച്ചുവെച്ചു, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കി എന്നിവ തുടങ്ങി, മതപരിവര്‍ത്തനം നടത്തി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഒൗദ്യോഗികമായും അല്ലാതെയും ഉയര്‍ത്തിയിട്ടുള്ളത്. ഇതില്‍ പലതും അര്‍ധസത്യങ്ങളോ അസത്യങ്ങളോ ആണ്. വിശദീകരണം ചോദിച്ച് വ്യക്തത വരുത്തേണ്ട കാര്യങ്ങളില്‍വരെ പ്രവര്‍ത്തനാനുമതി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 9000ത്തോളം എന്‍.ജി.ഒകളുടെ വിദേശ സംഭാവനാ രജിസ്ട്രേഷന്‍ റദ്ദാക്കിയത് അവ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചില്ല എന്ന കാരണത്താലാണ്. തങ്ങള്‍ ഉന്നമിട്ടവയെ തളക്കാന്‍ കാരണങ്ങള്‍ തിരഞ്ഞുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് തെളിയിക്കുന്നതാണ് പലതും. ഇന്ത്യയില്‍ 40,000ത്തില്‍പരം എന്‍.ജി.ഒകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയോളമാണ് വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നത്. അവയില്‍തന്നെ, ഗ്രീന്‍പീസ് പോലുള്ളവക്ക് പ്രവര്‍ത്തനഫണ്ടിന്‍െറ ചെറിയ ഭാഗമേ വിദേശത്തുനിന്ന് കിട്ടുന്നുള്ളൂ. സന്നദ്ധ സംഘടനകളെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരുപാടെണ്ണം ശരിയായ രീതിയിലോ ഉദ്ദേശ്യങ്ങള്‍ക്കോ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത് എന്നതൊരു സത്യമാണ്. പലര്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. എന്‍.ജി.ഒകള്‍ക്കെതിരായ നടപടികളെ യു.എസ് അംബാസഡര്‍ റിച്ചഡ് വര്‍മ വിമര്‍ശിച്ചതിലും താല്‍പര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞേക്കും. 9000ത്തോളം എന്‍.ജി.ഒകള്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ അനങ്ങാതിരുന്ന സ്ഥാനപതി, യു.എസ് ഫണ്ട് വാങ്ങുന്നവരെ തൊട്ടപ്പോള്‍ പരസ്യപ്രസ്താവനയുമായി ഇറങ്ങുകയാണ് ചെയ്തത്. പക്ഷേ, മുന്‍വിധിയോടെയുള്ള സമീപനം തന്നെയാണ് ഇന്ത്യന്‍ സര്‍ക്കാറില്‍നിന്ന് ഉണ്ടാകുന്നത്. എന്‍.ജി.ഒകള്‍ക്ക് പ്രവര്‍ത്തനത്തിലും സാമ്പത്തിക ഇടപാടുകളിലും സുതാര്യത വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, വാര്‍ഷിക റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് തല്‍ക്ഷണം ലൈസന്‍സ് റദ്ദാക്കുന്നത് പ്രതികാര നടപടിയായിട്ടേ കാണാനാവൂ. രാജ്യത്ത് അനേകം കമ്പനികള്‍ (ചിലത് വളരെ വലിയവ) അത്തരം വീഴ്ചവരുത്തുമ്പോള്‍ പരിഹരിക്കാനുള്ള സമയം നല്‍കുകയാണ് പതിവ്. ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അക്കൗണ്ടുകള്‍ സമര്‍പ്പിക്കാറേ ഇല്ല. വേദാന്ത പോലുള്ള ഇന്ത്യന്‍ ഉപകമ്പനികളിലൂടെ വിദേശഫണ്ടുകള്‍ സമാഹരിച്ച മുഖ്യ രാഷ്ട്രീയകക്ഷികള്‍ സുരക്ഷിതരാണ്! അപ്പോള്‍ പ്രശ്നം മറ്റൊന്നാണ്. സര്‍ക്കാറിന്‍െറ കോര്‍പറേറ്റ്, വര്‍ഗീയ താല്‍പര്യങ്ങള്‍ ഇപ്പോഴത്തെ നടപടിക്ക് പിന്നിലുണ്ട്. സബ്രംഗ് ട്രസ്റ്റ് പോലുള്ളവ ഗുജറാത്തിലെ വംശഹത്യക്ക് പിന്നിലെ ശക്തികളെ തുറന്നുകാണിക്കുന്നു. ഗ്രീന്‍പീസും മറ്റും സര്‍ക്കാറിന്‍െറ ജനവിരുദ്ധ, കോര്‍പറേറ്റ് വിധേയത്വത്തെ എതിര്‍ക്കുകയും ജനപക്ഷ ചെറുത്തുനില്‍പുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. യു.പി.എ സര്‍ക്കാര്‍ ചരിച്ച പാതയില്‍ തന്നെയാണ് എന്‍.ഡി.എയും പോകുന്നത്. ആണവനിലയങ്ങള്‍, വന്‍കിട പദ്ധതികള്‍ തുടങ്ങിയവക്കായി കോര്‍പറേറ്റുകള്‍ക്ക് ഭൂമിയും വിഭവങ്ങളും നല്‍കുകയും ജനങ്ങളെ കുടിയൊഴിപ്പിക്കുകയും ചെയ്യുമ്പോള്‍ എന്‍.ജി.ഒകള്‍ ജനപക്ഷത്ത് നിലകൊള്ളുന്നതാണ് ഇവര്‍ക്ക് പ്രശ്നം. വന്‍ കോര്‍പറേറ്റുകളുടെ ഗുണഭോക്താക്കളായ രാഷ്ട്രീയക്കാര്‍ അവര്‍ക്കുവേണ്ടി ചെറുത്തുനില്‍പുകളെയും വിയോജിപ്പുകളെയും അടിച്ചമര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഇതാണ് എന്‍.ജി.ഒകള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്. വിയോജിക്കാനും പ്രതിഷേധിക്കാനും സംഘടിക്കാനുമുള്ള ഭരണഘടനാദത്തമായ അവകാശങ്ങള്‍ക്കെതിരായിക്കൂടിയാണ് ഈ എന്‍.ജി.ഒ വേട്ട. ആക്ടിവിസ്റ്റുകളെ ‘ദേശവിരുദ്ധരെ’ന്ന് മുദ്രകുത്തിയും പലരെയും പിടിച്ചുവെച്ചും തടങ്കലിലിട്ടും പീഡിപ്പിക്കുന്നുണ്ട്; സന്നദ്ധ സംഘടനകളെ ഒതുക്കുന്നതും ഇതിന്‍െറ ഭാഗംതന്നെ. ഇന്ത്യയില്‍ ഒരുപാട് ജനപക്ഷ നിയമങ്ങള്‍ക്ക് എന്‍.ജി.ഒകള്‍ നായകത്വം വഹിച്ചിട്ടുണ്ട്. വിവരാവകാശനിയമം അവരുടെ സംഭാവനയാണ്. തൊഴിലുറപ്പ് പദ്ധതിയും അങ്ങനെതന്നെ. ഭക്ഷ്യസുരക്ഷാ നിയമവും വിദ്യാഭ്യാസാവകാശ നിയമവും എന്‍.ജി.ഒകളുടെ മുന്‍കൈ ഇല്ലായിരുന്നെങ്കില്‍ ഇവിടെ നിര്‍മിക്കപ്പെടില്ലായിരുന്നു. സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്ന എന്‍.ജി.ഒകളെ ഉന്നമിട്ടുള്ള കേന്ദ്ര നടപടികള്‍ ജനങ്ങളെയാണ് ബാധിക്കുക. |
‘സല്‍മാന് ജാമ്യവും സന്യാസിനി പ്രഗ്യക്ക് ജയിലും എന്നത് ന്യായമല്ല’ Posted: 11 May 2015 04:35 PM PDT Image: ![]() Subtitle: സല്‍മാന്‍െറ ജാമ്യം ചോദ്യംചെയ്ത് പ്രവീണ്‍ തൊഗാഡിയ ഡെറാഡൂണ്‍: 2002ലെ വാഹനാപകടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ച മുംബൈ ഹൈകോടതി നടപടി ചോദ്യംചെയ്ത് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. സല്‍മാന് ജാമ്യം അനുവദിച്ചതിനെതിരെ ഹിന്ദു സമൂഹത്തിന്‍െറ ഭാഗത്തുനിന്ന് നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷിംലയില്‍ ഹിന്ദു സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. |
അമൃത്സറുകാരി ‘പ്ളാസ്റ്റിക്’ കുഞ്ഞിനെ പ്രസവിച്ചു Posted: 11 May 2015 11:56 AM PDT Image: ![]() ചണ്ഡിഗഢ്: പഞ്ചാബിലെ അമൃത്സറില്‍ യുവതി ജന്മം നല്‍കിയത് റബര്‍പാവ പോലുള്ള കുഞ്ഞിന്. മത്സ്യത്തിന്‍േറതു പോലെയാണ് കുഞ്ഞിന്‍െറ മുഖം. കണ്ണുകളും ചുണ്ടും ചുവന്നുതുടുത്താണുള്ളത്. കുഞ്ഞിന് മുലപ്പാല്‍ കുടിക്കാനും കഴിയുന്നില്ല. ആരെങ്കിലും തൊട്ടാലുടന്‍ കുഞ്ഞ് കരഞ്ഞുതുടങ്ങും. ഉരഗങ്ങളുടേതുപോലെ തൊലി അടര്‍ന്നുപോകുകയും ചെയ്യും. ഇത്തരത്തില്‍ പ്ളാസ്റ്റിക് പോലെ തോന്നിക്കുന്ന ശരീരവുമായി ജനിച്ച കുഞ്ഞുങ്ങള്‍ ‘കൊളോഡിയന്‍’ കുഞ്ഞുങ്ങളെന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. തൊലിക്ക് തിളങ്ങുന്ന മെഴുകുപുറന്തോടുണ്ടാകുന്ന ഈ അവസ്ഥ ലോകത്ത് ആറുലക്ഷം കുഞ്ഞുങ്ങളിലൊരാളില്‍ മാത്രമാണ് കണ്ടത്തെിയിട്ടുള്ളത്. ജനിതക വ്യതിയാനംമൂലമുണ്ടാകുന്ന രോഗമാണിത്. ജനിച്ച് 15 മുതല്‍ 30 വരെ ദിവസങ്ങള്‍ക്കുള്ളില്‍ ആവരണചര്‍മം അടര്‍ന്നുപോയേക്കാം. ഈ കാലയളവില്‍ കുഞ്ഞ് കടുത്ത വേദന അനുഭവിക്കേണ്ടിവരും. അണുബാധക്കും കാരണമായേക്കാമെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. 10 ശതമാനം കുഞ്ഞുങ്ങള്‍ക്കും പുറന്തൊലിക്ക് താഴെ സാധാരണചര്‍മം ഉണ്ടായിരിക്കും. അമൃത്സറില്‍ ജനിക്കുന്ന രണ്ടാമത്തെ പ്ളാസ്റ്റിക് കുഞ്ഞാണിത്. 2014ല്‍ ജനിച്ച കുഞ്ഞ് മൂന്നാംദിവസത്തിനകം മരിച്ചുപോകുകയാണുണ്ടായത്. |
വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് മിഷേല്‍ ഒബാമ Posted: 11 May 2015 11:46 AM PDT Image: ![]() Subtitle: രാജ്യത്ത് കറുത്തവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച ഘട്ടത്തിലാണ് മിഷേലിന്‍െറ തുറന്നുപറച്ചില്‍ ന്യൂയോര്‍ക്: മറ്റുള്ളവരുടെ വര്‍ണബോധങ്ങ ള്‍ തനിക്ക് പലപ്പോഴും പ്രഹരമേ ല്‍പിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ പ്രഥമ വനിതയും പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഭാര്യയുമായ മിഷേല്‍ ഒബാമ. അലബാമയില്‍ തുസ്കിഗീ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോഴാണ് മിഷേല്‍ ഹൃദയംതുറന്നത്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന ഘട്ടത്തിലാണ് മിഷേലിന്‍െറ തുറന്നുപറച്ചില്‍ എന്നത് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. |
ബ്രിട്ടനിലെ കാമറണ്‍ മന്ത്രിസഭ: ആദ്യ പട്ടികയില്‍ ഇന്ത്യന്‍ വംശജയും Posted: 11 May 2015 11:44 AM PDT Image: ![]() ലണ്ടന്‍: ബ്രിട്ടനില്‍ മന്ത്രിസഭാ രൂപവത്കരണ തീരുമാനങ്ങള്‍ പുരോഗമിക്കുമ്പോള്‍ സഭയിലിടം നേടുന്ന പ്രമുഖരുടെ പേരുകള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജ പ്രീതി പട്ടേലും ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. |
Posted: 11 May 2015 11:28 AM PDT Image: ![]() ആ കണ്ണീര്‍ തിരിച്ചത്തെി; ആഹ്ളാദത്തിനൊപ്പം മാസങ്ങള്‍ക്ക് മുമ്പ് ശിക്ഷവിധിച്ചുകൊണ്ടുള്ള വിധി വന്ന ദിവസം ഉദ്വേഗജനകമായിരുന്നു കോടതി പരിസരം. ജയലളിതക്ക് വിധിച്ച നാലുവര്‍ഷ തടവും 100 കോടി പിഴയും അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരെയും ജയയുടെ അനുയായികളെയും ഞെട്ടിച്ചു. മന്ത്രിമാരടക്കം കോടതി പരിസരത്ത് എത്തിയ ആയിരത്തോളം എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ വിധി അംഗീകരിക്കാനാകാതെ അന്ന് വിതുമ്പിനിന്നു. ചിലര്‍ അക്രമത്തിലേക്കും നീങ്ങി. പൊലീസ് വീണ്ടും ലാത്തി വീശി. റോഡിലൂടെ നാലുഭാഗവും ചിതറിയോടിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കുനേരെ കല്ളെറിഞ്ഞ് വാഹനഗതാഗതം തടസ്സപ്പെടുത്തുകയുമുണ്ടായി. ജയ കിടക്കുന്ന ജയിലിന് പുറത്ത് കണ്ണീരോടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയവരും അന്നുണ്ടായിരുന്നു. അമ്മയുടെ ഫോട്ടോക്ക് ചുറ്റും പൂജയും മറ്റുമായി പ്രാര്‍ഥനയോടെ കഴിഞ്ഞവര്‍. ജയലളിതക്കൊപ്പം തമിഴ്നാട്ടില്‍ നിന്നത്തെി ഒറ്റക്കു തിരിച്ചുപോകാന്‍ അനുയായികള്‍ അന്ന് ഒരുക്കമായിരുന്നില്ല. പൊലീസ് എത്തി മാറ്റുംവരെ അവര്‍ ജയിലിന് പുറത്തുകഴിഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ് പന്നീര്‍സെല്‍വവും സഹമന്ത്രിമാരും ആദ്യം ഓടിയത്തെിയതും പരപ്പന അഗ്രഹാര ജയിലിലേക്കായിരുന്നു. കാര്യങ്ങള്‍ ഇത്ര അനുകൂലമാകുമെന്ന് തിങ്കളാഴ്ച വിധി വരുന്നതുവരെ പ്രവര്‍ത്തകരും പ്രതീക്ഷിച്ചിരുന്നില്ല. ശിക്ഷയില്‍ ഇളവ് വരുത്തിയേക്കുമെന്നായിരുന്നു കോടതി പരിസരത്തെ സംസാരം. ജയലളിതയുടെ അഭിഭാഷകര്‍തന്നെ ഇത് സൂചിപ്പിക്കുകയുമുണ്ടായി. എന്നാല്‍ ജയയുടെ സ്വത്ത് വകകളില്‍ പ്രോസിക്യൂഷന്‍ നിരത്തിയ കണക്കുകളില്‍ വിചാരണക്കിടെ ജഡ്ജി വി.വി.കുമാരസ്വാമി ഉയര്‍ത്തിയ സംശയങ്ങള്‍ എ.ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ 11ന് വിധിപറയും മുമ്പ് ഹൈകോടതിയിലെ 14ാം നമ്പര്‍ മുറിയില്‍ അഭിഭാഷകരും മറ്റുമായി നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. ജയലളിതയെ കുറ്റമുക്തയാക്കികൊണ്ടുള്ള ആദ്യ വാചകം ജഡ്ജി വായിച്ചതിന് പിറകെ ജയയുടെ അഭിഭാഷകര്‍ ആഹ്ളാദം പ്രകടിപ്പിച്ച് കോടതിക്ക് പുറത്തിറങ്ങി. ജയയുടെ അഭിഭാഷകന്‍ ബി.കുമാറിനെ ആഹ്ളാദാരവങ്ങളോടെയാണ് സഹ അഭിഭാഷകര്‍ കോടതിക്ക് പുറത്തേക്ക് കൊണ്ടുവന്നത്. കോടതിവളപ്പില്‍നിന്ന് വാര്‍ത്ത മാധ്യമങ്ങളിലൂടെയും മൊബൈല്‍ വഴിയും പുറത്തേക്കൊഴുകി. കോടതിക്ക് പുറത്തും തമിഴ്നാട്ടിലും അപ്പോഴേക്കും ആഹ്ളാദപ്രകടനങ്ങള്‍ക്ക് തിരികൊളുത്തി തുടങ്ങിയിരുന്നു. ആകാംക്ഷയുടെ ഒരു മണിക്കൂര്‍ |
ജയയുടെ വരവില്‍ കവിഞ്ഞ സ്വത്ത് 2.82 കോടി മാത്രം ^കോടതി Posted: 11 May 2015 11:23 AM PDT Image: ![]() ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനകേസില്‍ ജയലളിതക്കെതിരായ വിചാരണകോടതിയുടെ വിധി റദ്ദാക്കിയ കര്‍ണാടക ഹൈകോടതിയുടെ 919 പേജ് വരുന്ന വിധിന്യായം പ്രോസിക്യൂഷന്‍െറ വാദങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. പ്രോസിക്യൂഷന്‍ ജയയുടെ സ്വത്തുവിവരങ്ങള്‍ പെരുപ്പിച്ചു കാണിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. വരുമാനവും സ്വത്തും തമ്മില്‍ 8.12 ശതമാനത്തിന്‍െറ വ്യത്യാസം മാത്രമാണുള്ളതെന്നും പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ഇത് വലിയ തുകയല്ളെന്നും കോടതി പറഞ്ഞു. 37.59 കോടി രൂപയുടെ സ്വത്ത് ജയയുടെ പേരിലുണ്ട്. എന്നാല്‍, വിവിധ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയില്‍നിന്ന് ജയക്കുള്ള വരുമാനം 34.76 കോടി രൂപയാണ്. 2.82 കോടി രൂപ മാത്രമാണ് കണക്കില്‍പ്പെടാത്തത്. കുറ്റാരോപിതയുടെ പേരിലുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികള്‍ പ്രോസിക്യൂഷന്‍ കണക്കിലെടുത്തു. കൂടാതെ, 27 കോടിയുടെ നിര്‍മാണ ചെലവുകളും കല്യാണ ചെലവിലെ 6.45 കോടിയും ജയയുടെ കണക്കില്‍ ഉള്‍പ്പെടുത്തിയാണ് 66.44 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് കണ്ടത്തെിയത്. നിര്‍മാണ ചെലവുകളും കല്യാണ ചെലവുകളും സ്വത്തായി പരിഗണിക്കാനാവില്ല. ഹിന്ദു ആചാരപ്രകാരം വധുവിന്‍െറ വീട്ടുകാരാണ് കല്യാണ ചെലവ് വഹിക്കേണ്ടത്. വരന്‍െറ വീട്ടുകാര്‍ നാമമാത്രമായ ചെലവുകള്‍ വഹിച്ചാല്‍ മതിയാകുമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അനധികൃത സ്വത്തുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറും കോടതി പരിഗണനക്കെടുത്തു. വരുമാനത്തിന്‍െറ 20 ശതമാനത്തില്‍ കൂടുതലുള്ള സ്വത്തുക്കളാണ് അനധികൃത സ്വത്തായി കണക്കാക്കാവൂവെന്നായിരുന്നു സര്‍ക്കുലര്‍. |
Posted: 11 May 2015 11:06 AM PDT Image: ![]() Subtitle: ഡേവിഡ് മില്ലറുടെ വെടിക്കെട്ട് പാഴായി; ഹൈദരാബാദിന് അഞ്ചു റണ്‍സ് ജയം ഹൈദരാബാദ്: 44 പന്തില്‍ 89 റണ്‍സ് അടിച്ച് സംഹാരതാണ്ഡവമാടിയ ഡേവിഡ് മില്ലറിനും കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ വിധി മാറ്റിയെഴുതാനായില്ല. അവസാനവട്ട പരാക്രമത്തിനൊടുവില്‍ വെറും അഞ്ച് റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ പഞ്ചാബ് പോയന്‍റ് നിലയില്‍ ഏറ്റവും പിന്നില്‍തന്നെ തുടരുന്നു. ഇശാന്ത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 28 റണ്‍സായിരുന്നു. ആദ്യ രണ്ട് പന്തും ഗാലറിയിലത്തെിച്ച് മില്ലര്‍ ജയപ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും അടുത്ത ബോളില്‍ റണ്‍ എടുക്കാന്‍ കഴിയാതെ പോയത് വഴിത്തിരിവായി. നാലാമത്തെ പന്തും മില്ലര്‍ ബൗണ്ടറിയാക്കി. ഒടുവില്‍ രണ്ട് പന്തില്‍ 12 റണ്‍സെന്ന നിലയില്‍ അഞ്ചാമത്തെ പന്തില്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കാന്‍ ഇശാന്തിനായി. അവസാന പന്ത് ഗാലറിയിലേക്ക് പറന്നിറങ്ങുമ്പോഴും ജയിക്കാന്‍ പിന്നെയും ആറ് റണ്‍സ് ബാക്കി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ പഞ്ചാബിന്‍െറ പോരാട്ടം അവസാനിച്ചു. ഒമ്പത് സിക്സറും രണ്ട് ബൗണ്ടറിയുമാണ് മില്ലര്‍ പായിച്ചത്.
|
ഏഷ്യന്‍ യൂത്ത് മീറ്റ്: ചൈന ചാമ്പ്യന്മാര്‍ Posted: 11 May 2015 11:04 AM PDT Image: ![]() ദോഹ: പ്രഥമ ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചൈന ചാമ്പ്യന്മാരായി. രണ്ടു സ്വര്‍ണവും അഞ്ചുവീതം വെള്ളിയും വെങ്കലവും അടക്കം 12 മെഡലുകളോടെ ഇന്ത്യയും തുടക്കം ഗംഭീരമാക്കി. |
നദാലിനെ വീഴ്ത്തി മഡ്രിഡില്‍ മറെ കിരീടമണിഞ്ഞു Posted: 11 May 2015 11:00 AM PDT Image: ![]() മഡ്രിഡ്: കളിമണ്‍ കോര്‍ട്ടില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെക്ക് ആദ്യ കിരീടം. മഡ്രിഡ് ഓപണ്‍ പുരുഷ സിംഗ്ള്‍സില്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു മറെയുടെ കളിമണ്ണിലെ ആദ്യ നേട്ടം. ഇതാദ്യമായാണ് ബ്രിട്ടീഷ് താരം നദാലിനെതിരെ ജയിക്കുന്നതും. സ്കോര്‍ 6^3, 6^2. പന്ത് ഉയര്‍ന്നുവരുമ്പോഴും മനോഹരമായി റിട്ടേണ്‍ അടിച്ചുകളിച്ച മറെ പിഴവുകളൊന്നും ആവര്‍ത്തിക്കാതെയായിരുന്നു മത്സരം സ്വന്തമാക്കിയത്. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഫൈനല്‍ വരെയത്തെിയ നദാലിന് ഞായറാഴ്ച രാത്രിയില്‍ തൊട്ടതെല്ലാം പിഴച്ചു. തോല്‍വിയോടെ നദാല്‍ എ.ടി.പി റാങ്കിങ്ങില്‍ ഏഴിലത്തെി. 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് താരം ആദ്യ അഞ്ചില്‍നിന്നും പുറത്താവുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment