സ്വാഗതം
WELCOME

News Update..

Friday, May 22, 2015

ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ഗവര്‍ണറുടെ അധികാരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം Madhyamam News Feeds

ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ഗവര്‍ണറുടെ അധികാരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം Madhyamam News Feeds

Link to

ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ഗവര്‍ണറുടെ അധികാരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Posted: 22 May 2015 12:05 AM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോരില്‍ കേന്ദ്രം ഗവര്‍ണര്‍ക്കൊപ്പം. വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമനം നടത്തുന്നതിനും ഗവര്‍ണര്‍ക്കാണ് അധികാരമെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രാലയം. ഇത് സംബന്ധിച്ച് വിഞ്ജാപനം  ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.  പൊതുകാര്യങ്ങള്‍ക്കും ഉത്തരവ് നല്‍കുന്നതിനും പൊലീസ്, ഭൂമി വിഷയങ്ങല്‍ക്കും നിയമാധികാരം ഗവര്‍ണര്‍ക്കാണെന്നും അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു വിഭാഗം ഉദ്യോഗസ്ഥരും സര്‍ക്കാറിനെതിരെ രംഗത്തത്തെിയിരുന്നു. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകര്‍ക്കുന്നുവെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. താല്‍ക്കാലിക ചീഫ്സെക്രട്ടറിയായ ശകുന്തള ഗാംലിന്‍ ഊര്‍ജ കമ്പനികളുടെ സ്വന്തക്കാരിയെന്ന് മുഖ്യമന്ത്രി കെജ് രിവാള്‍ ആരോപണമുന്നയിച്ചതും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കാന്‍ തീരുമാനിച്ചതും ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി പടര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാറിനെതിരെ ഒരുവിഭാഗം രംഗത്തത്തെിയത്.

എന്നാല്‍, ഉദ്യോഗസ്ഥരില്‍ ചിലര്‍ നടത്തിയ നിയമന-സ്ഥലംമാറ്റ കച്ചവടത്തിന് തടയിട്ടതോടെയാണ് അവര്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തിരിച്ചടിച്ചു. സ്ഥലംമാറ്റവും നിയമനവും ഒപ്പിച്ചുകൊടുത്ത് കോടികളാണ് ചിലര്‍ സമ്പാദിച്ചിരുന്നത്. മൂന്നുമാസമായി അതു നിലച്ചിരിക്കുകയാണ്. സത്യസന്ധതയും പ്രവൃത്തി മികവും പരിഗണിച്ചാണ് സര്‍ക്കാര്‍ നിയമനം നടത്തുന്നതെന്ന് അദ്ദഹേം അവകാശപ്പെട്ടു. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് പദവി ദുരുപയോഗം ചെയ്ത് കോടികള്‍ കൊയ്ത പലരും ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ധാര്‍മികതയെക്കുറിച്ച് വാചാലരാവുകയാണെന്നും അദ്ദഹേം വ്യക്തമാക്കി.
 
ഉള്ള്യേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച

Posted: 22 May 2015 12:04 AM PDT

ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ മുണ്ടോത്ത്, ആനവാതില്‍ പ്രദേശങ്ങളിലെ മൂന്ന് വീടുകളില്‍ കവര്‍ച്ച. ഒരിടത്ത് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷണശ്രമം വിഫലമായി.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആനവാതില്‍ കാരോല്‍കുനി പുഷ്പരാജ്, കൊമ്മോട്ടുകണ്ടി ഫിറോസ്, കൊമ്മോട്ടുകണ്ടി ഹസന്‍കുട്ടി എന്നിവരുടെ വീടുകളില്‍ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയത്. പുഷ്പരാജിന്‍െറ ഭാര്യയുടെ കഴുത്തിലണിഞ്ഞ 10 പവന്‍ സ്വര്‍ണമാലയും അലമാരയില്‍ സൂക്ഷിച്ച ഒരുപവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു. കഴുത്തില്‍നിന്ന് മാല പൊട്ടിക്കുന്നതിനിടെ വീട്ടുകാരുണര്‍ന്നു. മോഷ്ടാവുമായുള്ള മല്‍പിടിത്തത്തില്‍ പുഷ്പരാജിന്‍െറ മുഖത്തും കൈക്കും പരിക്കേറ്റു. മാലയുമായി മോഷ്ടാവ് രക്ഷപ്പെട്ടു. കൊമ്മോട്ടുകണ്ടി ഫിറോസിന്‍െറ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തു. ഇവിടെ മൂന്ന് വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഇവിടെയും ശബ്ദംകേട്ട് വീട്ടുകാരുണര്‍ന്നെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.
തൊട്ടടുത്ത ഹസന്‍കുട്ടിയുടെ വീട്ടിലും മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവിന് കാര്യമായൊന്നും കിട്ടിയില്ല. വീട്ടുകാര്‍ കുറ്റ്യാടിയിലെ ബന്ധുവീട്ടിലായതിനാല്‍ വ്യാഴാഴ്ച വീട് അടച്ചിട്ടതായിരുന്നു. നാലുദിവസം മുമ്പ് ഉള്ള്യേരി ടൗണ്‍ പള്ളിക്ക് സമീപത്തെ കുഞ്ഞായന്‍ കോയഹാജിയുടെ വീട്ടില്‍നിന്ന് ആറര പവന്‍ മോഷണം പോയിരുന്നു.
കൊയിലാണ്ടി സി.ഐ ഹരിദാസ്, അത്തോളി എസ്.ഐ കെ.വി. സുരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും വീടുകളില്‍ പരിശോധന നടത്തി.

ബീഫ് കഴിക്കേണ്ടവര്‍ക്ക് പാകിസ്താനിലേക്കു പോകാം ^മുഖ്താര്‍ അബ്ബാസ് നഖ് വി

Posted: 21 May 2015 11:13 PM PDT

Image: 

ന്യൂഡല്‍ഹി: ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റില്ളെന്നു പറയുന്നവര്‍ക്ക് പാകിസ്താനിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ പോകാമെന്നു കേന്ദ്ര പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ആജ് തക് ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് നഖ്വി ഇക്കാര്യം വ്യക്തമാക്കിയത്.

ബീഫ് നിരോധത്തെ താന്‍ അനുകൂലിക്കുന്നു. ഇതു ലാഭ നഷ്ടത്തിന്‍്റെ പ്രശ്നമല്ല. വിശ്വാസത്തെ സംബന്ധിക്കുന്ന പ്രശ്നമാണ്. ഹിന്ദു മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം വൈകാരികമായ വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് കഴിക്കാനാവാതെ മരിക്കുമെന്ന കരുതുന്നവര്‍ക്ക് പാകിസ്താനിലേക്കോ മറ്റേതെങ്കിലും അറബ് രാജ്യങ്ങളിലേക്കോ ലോകത്തു ബീഫ് ലഭ്യമാവുന്ന മറ്റേതെങ്കിലും രാജ്യങ്ങളിലേക്കോ പോകാം- നഖ്വി ആവശ്യപ്പെട്ടു. കന്നുകാലികളെ കൊല്ലുന്നതിന് മുസ്ലിംകള്‍ പോലും എതിരാണെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ദാരിദ്ര്യമില്ലാതാക്കാനായി മോദി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായും നഖ്വി അവകാശപ്പെട്ടു.

മാഗി നൂഡില്‍സ് പിന്‍വലിക്കാനാവശ്യപ്പെട്ട വാര്‍ത്ത ശരിയല്ലെന്ന്‌ നെസ് ലേ

Posted: 21 May 2015 10:59 PM PDT

Image: 

ന്യൂഡല്‍ഹി: ലെഡിന്‍െറ അംശം കൂടിയതിനാല്‍ ഉത്തര്‍പ്രദേശിലെ ഭക്ഷ്യ പരിശോധനാ വകുപ്പ് ഉദ്യോഗസ്ഥര്‍ മാഗി നൂഡില്‍സ് ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കാനാവശ്യപ്പെട്ടു എന്ന വാര്‍ത്ത നെസ് ലേ ഇന്ത്യ ലിമിറ്റഡ് നിഷേധിച്ചു.

ഉത്തര്‍പ്രദേശ് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞ ദിവസമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. തങ്ങളുടെ പതിവു പരിശോധനക്കിടെ രണ്ടു ഡസന്‍ മാഗി ഇന്‍സ്റ്റന്‍റ് നൂഡില്‍സ് പാക്കറ്റുകളില്‍ കൂടിയ അളവില്‍ ലെഡിന്‍െറ അംശം കണ്ടത്തെിയെന്നായിരുന്നു വാര്‍ത്ത. സ്വിസ് ആസ്ഥാനമായ നെസ് ലേ എസ്.എ യുടെ ഇന്ത്യന്‍ കമ്പനിയാണ് നെസ് ലേ ഇന്ത്യ.

സംസ്ഥാന സര്‍ക്കാരിന്‍െറ ഉടമസ്ഥതയിലുള്ള ലബോറട്ടറി പരിശോധനാഫലത്തില്‍ ഇന്‍സ്റ്റന്‍റ് നൂഡില്‍സിന്‍െറ എല്ലാ പാക്കറ്റുകളിലും ലെഡിന്‍െറ അംശം കൂടുതല്‍ അളവില്‍ ഉണ്ടായിരുന്നു എന്നും അതിനാലാണ് ആ ബാച്ചില്‍പ്പെട്ട എല്ലാ പാക്കറ്റുകളും മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഒരു സ്വതന്ത്ര ലാബോറട്ടറിയില്‍ തങ്ങള്‍ എല്ലാ സാമ്പിളുകളും പരിശോധനക്കായി നല്‍കിയിട്ടുണ്ടെന്നും പരിശോധനാഫലം ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മോണോസോഡിയം ഗ്ളുട്ടമേറ്റിന്‍െറ അളവ് ഒരു പാക്കറ്റില്‍ കൂടുതലാണ് എന്നാണ് പരിശോധനാഫലമെന്നും മാഗി നൂഡില്‍സ് വിശ്വസിച്ച് ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മിച്ച രണ്ടു ലക്ഷം പാക്കറ്റുകളിലാണ് ലെഡിന്‍െറ അംശം കൂടുതലുള്ളതായി കണ്ടത്തെിയത്. ഇവ ഇതിനോടകം തന്നെ ഉപഭോക്താക്കളുടെ കൈകളിലത്തെിക്കഴിഞ്ഞു .
മാത്രമല്ല, ഈ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ തിരിച്ചെടുക്കണമെന്ന് കാണിച്ച് കമ്പനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നും നെസ് ലേ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശിലെ പരിശോധനാഫലത്തെ തുടര്‍ന്ന് മഹാരാഷ്ട്രയും ഗുജറാത്തും മാഗി നൂഡില്‍സ് സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്‍െറ ഫലം അടുത്തായാഴ്ച വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അരുവിക്കരയില്‍ കാര്‍ത്തികേയന്‍റെ ബന്ധുക്കള്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്നില്ല ^സുലേഖ

Posted: 21 May 2015 10:48 PM PDT

Image: 

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ജി. കാര്‍ത്തികേയന്‍്റെ ബന്ധുക്കള്‍ തന്നെ സ്ഥാനാര്‍ഥിയാകണമെന്നില്ളെന്ന് ഭാര്യ സുലേഖ. തന്‍്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നും അവര്‍ പറഞ്ഞു.

വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ പാര്‍ട്ടി സജ്ജമാണ്.  വിജയസാധ്യത മുന്നില്‍കണ്ടു മാത്രമായിരിക്കണം പ്രവര്‍ത്തനം. സ്ഥാനാര്‍ഥിയുടെ വിജയത്തിനു താനും പ്രവര്‍ത്തിക്കുമെന്നും സുലേഖ പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ കൂടിയായിരുന്ന ജി. കാര്‍ത്തികേയന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കാര്‍ത്തികേയന്‍്റെ ഭാര്യ സുലേഖ സ്ഥാനാര്‍ഥിയാകണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം താല്‍പര്യമറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പടെയുള്ളവര്‍ സുലേഖയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
 
പുനരുപയോഗ ഊര്‍ജമേഖല : ചുവടുവെപ്പിനൊരുങ്ങി ഒമാന്‍

Posted: 21 May 2015 10:33 PM PDT

Image: 

മസ്കത്ത്: പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഒമാന്‍ ശ്രദ്ധേയ ചുവടുവെപ്പിനൊരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നാല് സൗരോര്‍ജ വൈദ്യുതോല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങും.
റൂറല്‍ ഏരിയ ഇലക്ട്രിസിറ്റി (റായ്കോ) കമ്പനിയാണ് പ്ളാന്‍റുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്.  നാല് പ്ളാന്‍റുകളിലായി മൊത്തം ആറായിരം കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് പദ്ധതി. ഇബ്രി, ശര്‍ഖിയ, മുദൈബി, ദോഫാര്‍ എന്നീ നാലിടങ്ങളിലാകും വൈദ്യുതോല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങുകയെന്ന് റായ്കോ പുനരുപയോഗ ഊര്‍ജ വിഭാഗം മേധാവി ഖലീല്‍ അല്‍ മാന്ദാരി മസ്കത്തില്‍ നടന്ന ഊര്‍ജ-ജല കോണ്‍ഫറന്‍സില്‍ അറിയിച്ചു.
ഇബ്രി, ശര്‍ഖിയ, മുദൈബി പ്ളാന്‍റുകള്‍ക്ക് 2000 കിലോവാട്ട് വീതം ശേഷിയുണ്ടാകും. 500 കിലോവാട്ടാകും ദോഫാര്‍ പ്ളാന്‍റിന്‍െറ ശേഷി. വൈദ്യുതോല്‍പാദനരംഗത്ത് പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുനരുപയോഗ ഊര്‍ജമേഖലയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ഖലീല്‍ അല്‍ മാന്ദാരി അറിയിച്ചു.
ഊര്‍ജവിതരണത്തില്‍ സുരക്ഷിതത്ത്വത്തിനും മലിനീകരണം കുറക്കാനും ഇത് സഹായിക്കും. സൗരോര്‍ജ പദ്ധതികള്‍ക്കുപുറമെ മസീറയില്‍ 1600 കിലോവാട്ട് ശേഷിയുള്ള കാറ്റാടി വൈദ്യുതി പദ്ധതിയും നടപ്പാക്കുന്നുണ്ട്.
നിലവില്‍ റായ്കോക്ക് 35 ഡീസല്‍ വൈദ്യുതി പദ്ധതികളും നാല് ജലസംസ്കരണ പദ്ധതികളുമാണുള്ളത്.
ദോഫാര്‍, മുസന്ദം, അല്‍വുസ്ത മേഖലകളിലായി 30,904 ഉപഭോക്താക്കളാണുള്ളത്. ദോഫാറിലെ ഹര്‍വീലിലുള്ള 50 മെഗാവാട്ടിന്‍െറ കാറ്റാടിപ്പാടം വൈദ്യുതി 2017ന്‍െറ രണ്ടാംപാദത്തില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ.

വി.എസിന്‍െറ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ല ^എസ്.ആര്‍.പി

Posted: 21 May 2015 10:15 PM PDT

Image: 

കോഴിക്കോട്: വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ളെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. വിഷയം ആറ്, എഴ് തിയതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസിന്‍്റെ ആരോപണങ്ങള്‍ പി.ബി തള്ളിക്കളഞ്ഞതാണ്. പാര്‍ട്ടിയില്‍ വിഭാഗീയതയില്ളെ ന്നും എസ്.ആര്‍.പി മാധ്യമങ്ങളോട് പറഞ്ഞു.

‘അക്ഷര പ്രവാസം 2105’ സാഹിത്യ ക്യാമ്പിന് ഉജ്ജ്വല തുടക്കം

Posted: 21 May 2015 09:46 PM PDT

Image: 

ദോഹ: പ്രവാസഭൂമിയില്‍ മലയാള സാഹിത്യത്തിന്‍െറ വസന്തം തീര്‍ത്ത് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ‘അക്ഷര പ്രവാസം 2015’ ന് ഇന്തോ-അറബ് സമ്മേളനത്തോടെ ഉജ്ജ്വല തുടക്കം. മലയാള സാഹത്യത്തിലെ മഹാരഥന്‍മാരും അറബ് സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരന്ന ഉദ്ഘാടനസമ്മേളനം നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള അറബ്, മലയാള സംസ്കാരിക വിനിമയത്തിന്‍െറ നേര്‍ക്കാഴ്ച കൂടിയായി.  ഖത്തറിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍ററിന്‍െറ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന  ‘അക്ഷര പ്രവാസം 2015’ ന്‍െറ ഉദ്ഘാടനം ക്രൗണ്‍ പ്ളാസ ഹോട്ടലിലാണ് നടന്നത്. ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിലെ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങളുടെയും ക്യാമ്പ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ഖത്തര്‍ ചാരിറ്റി കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് സെന്‍റര്‍ മാനേജര്‍ അലി അത്വീഖ് അല്‍ അബ്ദുല്ല ത്രിദിന സാഹിത്യ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തില്‍ നിന്നുള്ള പ്രശസ്ത എഴുത്തുകാരെയും പ്രവാസി എഴുത്തുകാരെയും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ ചാരിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍ ഇത്തരമൊരു വേദി ഒരുക്കിയതില്‍ ഖത്തര്‍ ചാരിറ്റിക്ക് ചാരിതാര്‍ഥ്യമുണ്ട്. ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഈ രാജ്യത്തിന്ന് വലിയ സംഭാവനകളാണ് അര്‍പ്പിക്കുന്നത്. അവരുടെ വിജയം നമ്മുടെ കൂടി വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. അറബ് എഴുത്തുകാരോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ കേരള സാഹിത്യ അക്കാദമിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ന്യൂസ് ഏജന്‍സി ചീഫ് എഡിറ്റര്‍ ഖാലിദ് സിയാറ ആശംസ പ്രസംഗം നടത്തി. ‘അറബ് സാഹിത്യത്തില്‍ ഇന്ത്യന്‍ സ്വാധീനം’ എന്ന വിഷയത്തില്‍ വി.എ. കബീര്‍ സംസാരിച്ചു. അറബ് സാഹിത്യ മേഖലയിലെ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. ഖത്തര്‍ ന്യൂസ് ഏജന്‍സി എഡിറ്റര്‍ ഖാലിദ് സിയാറക്ക് കെ.സി. അബ്ദുല്ലത്തീഫ്, നാസിര്‍ അബ്ദുല്ല അല്‍ കഅബിക്ക് കെ. മുഹമ്മദ് ഈസ, ഡോ. ഹുദ അബ്ദുറഹ്മാന്‍ അസ്സബീഹക്ക് സഫാരി ഗ്രൂപ്പ് എം.ഡി. അബൂബക്കര്‍ മടപ്പാട്ട്, ജാസിം ഇബ്രാഹിം ഫക്രുവിന്ന് പി.എന്‍. ബാബുരാജ്, ഡോ. അബ്ദുല്ല ഫറജ് അല മന്‍സൂക്കിക്ക് അച്ചു ഉള്ളാട്ടില്‍ എന്നിവര്‍ ഉപഹാരം നല്‍കി. നൂറ അല ജാസിം ആല്‍ഥാനിക്ക് വേണ്ടി മകന്‍ നാസര്‍ ഖാലിദ് അല്‍ സുലൈത്തി കെ.പി. നൂറുദ്ധീനില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. മലയാള  സാഹിത്യത്തിലെ പ്രമുഖരായ പെരുമ്പടവം ശ്രീധരനെ അലി അതീഖ് അബ്ദുല്ല, സച്ചിദാനന്ദനെ ഖാലിദ് സിയാറ, സി. രാധാകൃഷ്ണനെ അലി ഖരീബി, പ്രഫ. എം. തോമസ് മാത്യുവിനെ അബ്ദുല്ല ഫറജ് അല്‍ മര്‍സൂഖി, ഇന്ദു മേനോനെ മുന അല്‍ സുലൈത്തി, വി.എ. കബീറിനെ മുഹമ്മദ് ഈസ അബ്ദുല്ല ഈസ എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു. മുഹമ്മദ് ഖുതുബ് അതിഥികളെ പരിചയപ്പെടുത്തി.
മൊയ്തീന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത ദൃശ്യാവിഷ്കാരത്തോടെയാണ് പരിപാടി തുടങ്ങിയത്. എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കിഴിശ്ശേരി സ്വാഗതവും, ജനറല്‍ കണ്‍വീനര്‍ തന്‍സീം കുറ്റ്യാടി നന്ദിയും പറഞ്ഞു.
 
ഡല്‍ഹിയില്‍ തോല്‍ക്കുന്ന ജനാധിപത്യം

Posted: 21 May 2015 08:13 PM PDT

Image: 

വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറും ലഫ്. ഗവര്‍ണറും തമ്മില്‍ ഭരണതലത്തില്‍ തുടരുന്ന പരസ്യമായ ഏറ്റുമുട്ടലും പോര്‍വിളികളും രാജ്യതലസ്ഥാനനഗരിയില്‍ മറ്റു സംസ്ഥാനങ്ങളൊന്നും ഇതുവരെ അഭിമുഖീകരിക്കാത്ത അപൂര്‍വമായൊരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പ് അധികാരത്തിലേറിയ അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനെ വരുതിയില്‍ നിര്‍ത്താന്‍ ഭരണഘടന ലഫ്. ഗവര്‍ണര്‍ക്ക് നല്‍കുന്ന സവിശേഷാധികാരങ്ങള്‍ ആ പദവിയിലിരിക്കുന്ന നജീബ് ജങ് എടുത്തുപയോഗിച്ചതാണ് പ്രശ്നത്തിന്‍െറ കാതല്‍. ഭരണം നല്ലനിലയില്‍ മുന്നോട്ടുകൊണ്ടുപോവുക എന്നതിനല്ല, താന്‍പ്രമാണിത്തം സ്ഥാപിക്കുന്നതിലാണ് ഇരുകൂട്ടരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മുഖ്യമന്ത്രി കെജ്രിവാളും ലഫ്. ഗവര്‍ണര്‍ നജീബും തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ രാഷ്ട്രപതിയെ സമീപിച്ചെങ്കിലും ഇരുകൂട്ടര്‍ക്കും പ്രശ്നം രമ്യമായി പരിഹരിക്കുന്നതിലല്ല താല്‍പര്യം എന്നാണ് ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലുദിവസം ആപ് സര്‍ക്കാര്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും ലഫ്. ഗവര്‍ണര്‍ റദ്ദാക്കിയിരിക്കുകയാണ്. ഭരണഘടനാവിരുദ്ധമായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഒരു തീരുമാനത്തിനും നിയമസാധുത ഉണ്ടായിരിക്കില്ളെന്ന് അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ താക്കീത് നല്‍കി. ഇങ്ങനെ നിര്‍ദേശം പുറപ്പെടുവിക്കാന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നതെന്നറിയണമെന്ന് കാണിച്ച് തല്‍ക്ഷണം കെജ്രിവാള്‍ അയച്ച മറുപടിക്കത്ത് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാനേ സഹായിച്ചുള്ളൂ. ഫയലുകള്‍ ഗവര്‍ണര്‍ കാണേണ്ടതില്ളെന്നും, നേരെ ബന്ധപ്പെട്ട മന്ത്രിമാരുടെ മുന്നിലേക്ക് പോയാല്‍ മതിയെന്നുമുള്ള കെജ്രിവാളിന്‍െറ നിര്‍ദേശമാണ് ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്.  അതേസമയം, ഗവര്‍ണറുടെ ഉത്തരവുകളും നിര്‍ദേശങ്ങളും അന്ധമായി അനുസരിക്കേണ്ടതില്ളെന്ന ഉപദേശമാണ് ഉപമുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കൈമാറിയത്. അതിനിടെ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ നിലപാട് എന്താണെന്ന് രാഷ്ട്രപതിയെ കണ്ട് വ്യക്തമാക്കുകയുണ്ടായി. മുഖ്യമന്ത്രിയെയും ലഫ്. ഗവര്‍ണറെയും നിയന്ത്രിക്കാനുള്ള അധികാരം ആഭ്യന്തരവകുപ്പിനുണ്ടെന്നാണത്രെ കേന്ദ്രത്തിന്‍െറ വാദം.
അരോചകമായ ഈ ചക്കളത്തിപ്പോരിന് ഭരണഘടനയോ ലഫ്. ഗവര്‍ണറോ ഒന്നുമല്ല യഥാര്‍ഥ ഉത്തരവാദിയെന്നും നരേന്ദ്ര മോദി സര്‍ക്കാറിന് കെജ്രിവാള്‍ മന്ത്രിസഭയോടുള്ള അടങ്ങാത്ത കെറുവാണ് അടിസ്ഥാന കാരണമെന്നും കണ്ടത്തൊന്‍ പ്രയാസമില്ല. താല്‍ക്കാലിക ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംഗലിന്‍ എന്ന ഉദ്യോഗസ്ഥയെ നിയമിക്കണമെന്ന് ലഫ്. ഗവര്‍ണര്‍ ശഠിച്ചതോടെയാണ് അധികാരത്തര്‍ക്കം തലപൊക്കുന്നത്. റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ ഊര്‍ജ കമ്പനികളുടെ താല്‍പര്യസംരക്ഷണാര്‍ഥമാണ് തങ്ങളെതിര്‍ത്തിട്ടും ഈ നിയമനവുമായി ഗവര്‍ണര്‍ മുന്നോട്ടുപോവുന്നതെന്ന് സംശയിച്ച കെജ്രിവാളും കൂട്ടരും പ്രതികാരം വീട്ടിയത് മറ്റൊരു തരത്തിലാണ്. ചീഫ് സെക്രട്ടറിയുടെ നിയമന ഉത്തരവ് പുറപ്പെടുവിച്ച സേവനവിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ലഫ്. ഗവര്‍ണറുമായി ആലോചിക്കാതെ തല്‍സ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്ന് മാത്രമല്ല, രണ്ടു പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ കൂടുതലായി വെച്ച് ഗവര്‍ണറുടെ നിയമനത്തെ നിഷ്ഫലമാക്കാനും ശ്രമിച്ചു. മറക്കു പിന്നില്‍നിന്ന് ആരുടെ വിരലുകളാണ് ചലിക്കുന്നതെന്ന് ഈ പാവകളി കണ്ടുനില്‍ക്കുന്നവര്‍ക്ക് പ്രയാസലേശമന്യേ ഗ്രഹിക്കാനാവുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാജ്യത്തെ ഞെട്ടിച്ച മാന്‍ഡേറ്റോടെ ആപ് വീണ്ടും അധികാരത്തിലത്തെിയത് മുതല്‍, കേന്ദ്രസര്‍ക്കാര്‍ അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെയാണ് ഡല്‍ഹി സംസ്ഥാന സര്‍ക്കാറിനോട് പെരുമാറുന്നത്. ലഫ്. ഗവര്‍ണറാവട്ടെ, രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കാന്‍ ഭരണഘടന ചിക്കിച്ചികഞ്ഞ് തന്‍െറ അധികാരങ്ങള്‍ മുഴുവന്‍ സമാഹരിച്ച് അമിതാവേശത്തോടെ അത് എടുത്തുപയോഗിക്കുകയുമാണ്.
ജനഹിതത്തെ അട്ടിമറിക്കുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് എല്ലാ പഴുതുകളും അടച്ചാണ് ഭരണഘടനാശില്‍പികള്‍ രാജ്യത്തിന്‍െറ ഫെഡറല്‍ സംവിധാനത്തിന് അന്തിമരൂപം നല്‍കിയതെങ്കില്‍, പില്‍ക്കാലത്ത് രാഷ്ട്രീയലക്ഷ്യങ്ങളോടെ കൂട്ടിച്ചേര്‍ത്ത ഭരണഘടനാ വ്യവസ്ഥകളില്‍ സന്ദിഗ്ധത കയറിക്കൂടിയതിന്‍െറ തിക്തഫലമാണ് ഡല്‍ഹി സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി. 1993ല്‍ ഡല്‍ഹി സംസ്ഥാനം നിലവില്‍വന്നതു തൊട്ട് കേന്ദ്രസര്‍ക്കാറിന്‍െറ അധികാരപരിധിയെക്കുറിച്ച് പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ഇക്കാലമത്രയും കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാര്‍ട്ടിയുടെ ഭരണമാണെന്നതിനാല്‍ പരസ്യമായ ഏറ്റുമുട്ടലിന് രാജ്യം സാക്ഷ്യംവഹിക്കേണ്ടിവന്നിരുന്നില്ല. ഭരണഘടന 239 (എഎ, എബി) ഖണ്ഡികകള്‍ മറ്റു ഗവര്‍ണര്‍മാര്‍ക്കില്ലാത്ത സവിശേഷാധികാരങ്ങള്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് നല്‍കുന്നുണ്ട്. ഉചിതമായ തീരുമാനങ്ങളെടുക്കാനും ആവശ്യമാണെന്ന് തോന്നുന്ന വിഷയത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശവും തേടാനും ഈ ഖണ്ഡികയുടെ നാലാം വകുപ്പ് അനുശാസിക്കുന്നു. ചീഫ് സെക്രട്ടറി നിയമനത്തിന്‍െറയും മറ്റും കാര്യത്തില്‍ വ്യക്തമായ വ്യവസ്ഥകളില്ല. അതുകൊണ്ടാണ് മൂപ്പിളമ തര്‍ക്കം ഉടലെടുക്കുന്നത്. ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാന വകുപ്പ് പൊലീസിന്‍േറതാണെന്നിരിക്കെ, അതിന്‍െറ അഭാവം ഡല്‍ഹി സര്‍ക്കാറിന്‍െറ അംഗവൈകല്യമാണ്. ജനായത്തക്രമം കാര്യക്ഷമമായി മുന്നോട്ടുപോകണമെങ്കില്‍ ഫലപ്രദമായ സ്ഥാപനങ്ങള്‍ അനിവാര്യമാണെന്നിരിക്കെ, ഡല്‍ഹിയുടെ നിലവിലെ ഭരണഘടനാപദവിയെക്കുറിച്ച് ഗൗരവമുള്ള പുനര്‍വിചിന്തനത്തിനാണ് എല്ലാവരും മുന്നോട്ടുവരേണ്ടത്. ഡല്‍ഹിയിലെ ഭരണപ്രതിസന്ധി രാജ്യത്തിന്‍െറ മൊത്തം പ്രതിസന്ധിയായി വിദേശരാജ്യങ്ങളില്‍പോലും ചര്‍ച്ചാവിഷയമാവുന്നത് വലിയ നാണക്കേടാണ്.

മഅ്ദനി ഇന്ന് മടങ്ങും

Posted: 21 May 2015 07:19 PM PDT

Image: 

കൊല്ലം: ജാമ്യവ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് മാതാവിനെ കാണാന്‍ കേരളത്തിലത്തെിയ അബ്ദുന്നാസിര്‍ മഅ്ദനി വെള്ളിയാഴ്ച ബംഗളൂരുവിലേക്ക് മടങ്ങുമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജുമുഅ നമസ്കാരത്തിനുശേഷം ഇന്ന് പ്രത്യേക പ്രാര്‍ഥന നടക്കും. മൂന്നിന് അന്‍വാര്‍ശ്ശേരിയില്‍നിന്ന് യാത്ര തിരിക്കുന്ന മഅ്ദനി ആഞ്ഞിലിമൂട്, കാരാളിമുക്ക്, പടപ്പനാല്‍, ചേനങ്കരമുക്ക്, പുത്തന്‍ചന്ത വഴി ടൈറ്റാനിയം ജങ്ഷനിലത്തെി ദേശീയപാത വഴി തിരുവനന്തപുരത്തേക്ക് പോകും. രാത്രി ഒമ്പതിന് ഇന്‍ഡിഗോ വിമാനത്തിലാണ് മടക്കം. ജനറല്‍ സെക്രട്ടറി  മൈലക്കാട് ഷായും പങ്കെടുത്തു.
 
ജയശ്രീ ശിവദാസിന് പഠനത്തിലും ‘അവാര്‍ഡ്’

Posted: 21 May 2015 12:07 PM PDT

Image: 

തൃശൂര്‍:   2007ല്‍ ‘ഒരിടത്തൊരു പുഴയുണ്ട്’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജയശ്രീ ശിവദാസിന് വീണ്ടും മിന്നുന്ന നേട്ടം. ഇത്തവണ അഭിനയത്തിനല്ല, പഠിച്ച് മിടുക്കിയായതിനാണ് അവാര്‍ഡ്. പ്ളസ് ടു പരീക്ഷാഫലം വന്നപ്പോള്‍ കോമേഴ്സില്‍ 1200ല്‍ മുഴുവന്‍ മാര്‍ക്കും നേടിയവരുടെ കൂട്ടത്തില്‍ ജയശ്രീയുമുണ്ട്.

തൃശൂര്‍ നല്ലങ്കര ഊരത്ത് വീട്ടില്‍ ശിവദാസിന്‍െറയും സ്വപ്നയുടെയും മകള്‍ ജയശ്രീ മലയാളം സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അഭിനയിച്ച സിനിമകളുടെ എണ്ണം പത്തിലധികമായി. ‘വെണ്‍മേഘം’ എന്ന തമിഴ് സിനിമയില്‍ നായികാ പ്രാധാന്യമുള്ള വേഷം ചെയ്തു. തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ അവധിക്കാല കലാപരിശീലനത്തിന് പോകുന്ന കാലത്ത് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാറിന്‍െറ മകള്‍ സഹപാഠിയായിരുന്നു. അന്ന് രവികുമാര്‍ ‘ഒരിടത്തൊരു പുഴയുണ്ട്’ ഒരുക്കാനുള്ള ശ്രമത്തിലാണ്. മകളാണ് അച്ഛനോട് പറഞ്ഞത്, ആ സിനിമയിലേക്ക് പറ്റിയ ഒരാള്‍ ബാലഭവനില്‍ തന്നോടൊപ്പമുണ്ടെന്ന്. രവികുമാര്‍ വന്ന് ജയശ്രീയെ കണ്ടു, തെരഞ്ഞെടുത്തു. ആ വര്‍ഷത്തെ മികച്ച ബാലതാരവുമായി.

ഭ്രമരം, ഡോക്ടര്‍ ഇന്‍ ലവ്, ഇടുക്കി ഗോള്‍ഡ്, ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, വര്‍ഷം, ഇരുവഴി തിരിയുന്നിടം എന്നിവയില്‍ അഭിനയിച്ചു. ഇപ്പോള്‍ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. അഞ്ച് മുതല്‍ പത്ത് വരെ തൃശൂര്‍ സെന്‍റ് ക്ളയേഴ്സ് സ്കൂളില്‍ പഠിച്ച് പ്ളസ് വണ്ണിന് വിവേകോദയം സ്കൂളില്‍ ചേര്‍ന്നു. സഹോദരന്‍ ജയകൃഷ്ണന്‍ പ്ളസ് വണ്ണിന് ചേരാനിരിക്കുകയാണ്. പരീക്ഷക്ക് ഒരുമാസം മുമ്പ് സിനിമക്ക് അവധി കൊടുത്ത് പഠനത്തില്‍ മാത്രം ശ്രദ്ധിച്ചെന്ന് ജയശ്രീ. ട്യൂഷന്‍ ഇല്ലാതെ മകള്‍ മികച്ച വിജയം നേടിയതിന്‍െറ ആഹ്ളാദത്തിലാണ് ശിവദാസും സ്വപ്നയും. ബി.കോം, പിന്നെ സി.എ... അങ്ങനെയാണ് ജയശ്രീയുടെ മോഹം.

എന്നും ജ്വലിക്കും ഈ വിജയജ്യോതി

Posted: 21 May 2015 12:05 PM PDT

Image: 

കട്ടപ്പ ന/നെടുങ്കണ്ടം: ഇല്ലായ്മകളുടെ നടുവില്‍നിന്ന് ജ്യോതിരാജ് നേടിയത് ചരിത്രവിജയം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷയില്‍ ഭിന്നശേഷിയുള്ളവരുടെ വിഭാഗത്തില്‍  കട്ടപ്പന സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ജ്യോതിരാജ് സയന്‍സ് ഗ്രൂപ്പില്‍ 1200ല്‍ 1200ഉം മാര്‍ക്ക് നേടിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. ഒരുവര്‍ഷമായി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നെങ്കിലും ജ്യോതി പഠനത്തില്‍ ഒരുവിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല. ആഘോഷങ്ങള്‍ എല്ലാം മാറ്റി പഠനത്തില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു.

ഊര്‍ജതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്ന ജ്യോതി സിവില്‍ സര്‍വിസില്‍ പ്രവേശിക്കുകയെന്ന മോഹവും മനസ്സില്‍ സൂക്ഷിക്കുന്നു. ട്യൂഷനില്ലാതെയായിരുന്നു  പഠനം. നെടുങ്കണ്ടം ഹോളിക്രോസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലായിരുന്നു  പഠനം. സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയിരുന്നു. കാര്‍പെന്‍ഡറായ പിതാവ് രാജേന്ദ്രന്‍െറ വരുമാനത്തെ ആശ്രയിച്ചാണ് ജ്യോതിയുടെ കുടുംബം കഴിയുന്നത്.

ഇല്ലായ്മകള്‍ക്ക് നടുവിലും മകളുടെ പഠനത്തിന് ഒരുകുറവും വരാതിരിക്കാന്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. മകളുടെ ചികിത്സക്കും പഠനത്തിനും മാതാവ് വിജയമ്മയായിരുന്നു  തുണ. തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജ്യേഷ്ഠന്‍ വിശാല്‍രാജും പഠനത്തില്‍ മുന്നിലാണ്. പ്ളസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിവരം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് കുര്യനാണ് ജ്യോതിയെ അറിയിച്ചത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗള്‍ഫില്‍ മികച്ച വിജയം

Posted: 21 May 2015 12:02 PM PDT

Image: 

തിരുവനന്തപും: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗള്‍ഫ് മേഖലയിലെ സ്കൂളുകള്‍ മികച്ച വിജയം കൈവരിച്ചു. നാലുസ്കൂളുകള്‍ നൂറുമേനി വിജയം നേടി. ഗള്‍ഫില്‍ ആകെയുള്ള എട്ടുസ്കൂളുകളില്‍ പരീക്ഷയെഴുതിയ 560 വിദ്യാര്‍ഥികളില്‍ 536 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. വിജയശതമാനം 95.71.  24 പേര്‍ എല്ലാ വിഷയത്തിനും എ പ്ളസ് കരസ്ഥമാക്കി. ദി മോഡല്‍ സ്കൂള്‍ അബൂദബി, ദി ഗള്‍ഫ് മോഡല്‍ സ്കൂള്‍ സൗദി, ന്യൂ ഇന്ത്യന്‍ മോഡല്‍ എച്ച്.എസ്.എസ് ഷാര്‍ജ, ന്യൂ ഇന്ത്യന്‍ മോഡല്‍ എച്ച്.എസ്.എസ് അല്‍ഐന്‍ എന്നീ സ്കൂളുകള്‍ക്കാണ് നൂറുമേനി നേട്ടം.

കരള്‍തുളച്ച വെടിയുണ്ട കവര്‍ന്ന ആറുവര്‍ഷങ്ങള്‍...

Posted: 21 May 2015 11:50 AM PDT

Image: 

ലാഹോര്‍: ശ്വാസകോശവും കരളും തകര്‍ത്ത് കടന്നുപോയ ആ രണ്ട് വെടിയുണ്ടകള്‍ അഹ്സാന്‍ റാസയുടെ ജീവിതത്തില്‍നിന്ന് കവര്‍ന്നെടുത്തത് ആറുവര്‍ഷം മാത്രമല്ല, വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന മത്സരം നിയന്ത്രിക്കുന്ന അമ്പയറാവുക എന്ന സ്വപ്നംകൂടിയായിരുന്നു. തോക്കിന്‍തണലിലാണെങ്കിലും വീണ്ടും പാകിസ്താനിലേക്ക് ക്രിക്കറ്റ് മടങ്ങിവരുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അഹ്സാന്‍ റാസയാണ്.
2009 മാര്‍ച്ച് മൂന്നിന് ആദ്യമായി ക്രിക്കറ്റ് അമ്പയര്‍ ആകാന്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു ആ ദുരന്തം. പാകിസ്താനെതിരെ ടെസ്റ്റ് കളിക്കാന്‍ വന്ന ശ്രീലങ്കന്‍ ടീമിന്‍െറ ബസിനുനേരേ തീവ്രവാദികള്‍ വെടിയുതിര്‍ത്തപ്പോള്‍ അതില്‍ രണ്ടെണ്ണം  കടന്നുപോയത് റാസയുടെ കരളിലൂടെയും ശ്വാസകോശത്തിലൂടെയുമായിരുന്നു. സൈമണ്‍ ടോഫല്‍, സ്റ്റീവ് ഡേവിസ്, നദീം ഗോറി എന്നിവരും മാച്ച് റഫറി ക്രിസ് ബ്രോഡും ആ ബസില്‍ ഉണ്ടായിരുന്നു.  അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച റാസയെ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രക്ഷപ്പെടുത്തിയത്. ഫീല്‍ഡ് അമ്പയറാവുക എന്ന മോഹമായിരുന്നു റാസയുടേത്. റിസര്‍വ് അമ്പയറായി അരങ്ങേറ്റം കുറിച്ചപ്പോഴാണ് ആ വെടിയുണ്ട എല്ലാം തകര്‍ത്തത്.അതിനുശേഷം പാകിസ്താനിലേക്ക് അന്താരാഷ്ട്ര ടീമുകള്‍ കളിക്കാന്‍ വന്നിട്ടില്ല. ആറു വര്‍ഷത്തിനു ശേഷം സിംബാബ്വേ ടീം പരമ്പര കളിക്കാനത്തെുമ്പോള്‍ ഫീല്‍ഡില്‍നിന്ന് കളി നിയന്ത്രിക്കുന്ന മുഖ്യ അമ്പയര്‍മാരില്‍ ഒരാളായി 40കാരനായ റാസ വളര്‍ന്നിരിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു റാസ. ആറുവര്‍ഷം മുമ്പുള്ള ആ ദിവസത്തെക്കുറിച്ച് എല്ലാം ഓര്‍ക്കുന്നുണ്ടെങ്കിലും ഒന്നും പറയാന്‍ റാസ തയാറല്ല. ആ ദുരന്തത്തിന്‍െറ എല്ലാ വാര്‍ഷികത്തിലും സൈമണ്‍ ടോഫലും സ്റ്റീവ് ഡേവിസുമായി പഴയ ഓര്‍മകള്‍ പങ്കുവെക്കാറുണ്ടെന്ന് റാസ പറഞ്ഞു. ‘ഇത് ക്രിക്കറ്റിന്‍െറ പുനര്‍ജന്മമാണ്; എന്‍െറയും’ - റാസ വികാരാധീനനാവുന്നു.
 
യുവന്‍റസിന് കോപ്പ ഇറ്റാലിയ

Posted: 21 May 2015 11:44 AM PDT

Image: 
Subtitle: 
ഫൈനലില്‍ ലാസിയോയെ 2^1ന് തകര്‍ത്തു

റോം: യുവന്‍റസിന് സീസണിലെ രണ്ടാം കിരീട മധുരം. സീരി എ ജേതാക്കളായതിനു പിന്നാലെ കോപ്പ ഇറ്റാലിയയിലും (ഇറ്റാലിയന്‍ കപ്പ്) യുവന്‍റസ് കിരീടമുയര്‍ത്തി. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എക്സ്ട്രാടൈമില്‍ അലക്സാണ്ട്രോ മട്രി നേടിയ വിജയ ഗോളില്‍ ലാസിയോയെ 2-1ന് തകര്‍ത്താണ് തങ്ങളുടെ 10ാം കോപ്പ ഇറ്റാലിയ യുവന്‍റസ് സ്വന്തമാക്കിയത്. കിരീടത്തിളക്കത്തിന് റെക്കോഡിന്‍െറ മികവുമുണ്ട്. 1995ല്‍ അവസാനമായി കിരീടമുയര്‍ത്തിയതിനുശേഷം നീണ്ട 20 വര്‍ഷം തങ്ങള്‍ക്ക് അന്യമായിരുന്ന കോപ്പ ഇറ്റാലിയയില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായതിന്‍െറ നേട്ടവുമായാണ് യുവന്‍റസ് പോരാളികള്‍ ഇത്തവണ കിരീടത്തില്‍ മുത്തമിട്ടത്. ഒമ്പത് കിരീടങ്ങള്‍ നേടിയിട്ടുള്ള റോമയാണ് രണ്ടാം സ്ഥാനത്തായത്. സീരി എയും കോപ്പ ഇറ്റാലിയയും ഷോകേസിലത്തെിച്ച മാസിമിലിയാനോ അല്ളെഗ്രിയുടെ കുട്ടികള്‍ക്ക് ഇനി മുന്നിലുള്ളത് സീസണിലെ കിരീടനേട്ടത്തില്‍ ഹാട്രിക് തികക്കാനുള്ള സുവര്‍ണാവസരം. ചാമ്പ്യന്‍സ് ലീഗിന്‍െറ ഫൈനലില്‍ കടന്ന യുവന്‍റസിന് ജൂണ്‍ ആറിന് ബാഴ്സലോണയെ കീഴടക്കാനായാല്‍, ഇന്‍റര്‍ മിലാനുശേഷം സീസണ്‍ ഹാട്രിക് തികക്കുന്ന രണ്ടാമത്തെ ഇറ്റാലിയന്‍ ടീമാകാം.

 ഫൈനലിന്‍െറ തുടക്കം യുവന്‍റസിന് ഞെട്ടലോടെയായിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നാലാം മിനിറ്റില്‍ തന്നെ ലാസിയോ ലക്ഷ്യം കണ്ടത് ചാമ്പ്യന്‍ ടീമിന് അപ്രതീക്ഷിത അടിയായി. പ്രതിരോധനിരക്കാരന്‍ സ്റ്റെഫാന്‍ റാഡുവാണ് ഹെഡറിലൂടെ നാലാം മിനിറ്റില്‍ യുവന്‍റസ് വലകുലുക്കിയത്. ഡാനിലോ കറ്റാല്‍ഡിയുടെ ഫ്രീകിക്കാണ് ഗോള്‍ പിറവിയിലേക്ക് നയിച്ചത്. ജിയാന്‍ ലൂയിഗി ബഫണ് യുവന്‍റസ് വിശ്രമമനുവദിച്ചപ്പോള്‍ പകരക്കാരനായിറങ്ങിയ കീപ്പര്‍ മാര്‍കോ സ്റ്റൊരാരിക്ക് റാഡുവിന്‍െറ ഹെഡറില്‍ ഒന്നു തഴുകാനേ കഴിഞ്ഞുള്ളൂ. എന്നാല്‍, ഉരുളക്കുപ്പേരിയായി തിരിച്ചടിച്ച യുവന്‍റസ്, 11ാം മിനിറ്റില്‍ തങ്ങളുടെ പ്രതിരോധനിരയിലെ വിശ്വസ്തന്‍ ജോര്‍ജിയോ ചെല്ലിനിയിലൂടെ സമനില ആശ്വാസം കണ്ടത്തെി. ആന്ദ്രെ പിര്‍ലോ എടുത്ത ഫ്രീകിക്ക് കാലില്‍ കൊരുത്ത പാട്രിക് എവ്ര ചെല്ലിനിക്ക് മറിച്ചുനല്‍കുകയായിരുന്നു. അവസരം പാഴാക്കാതെ ഒരു അക്രോബാറ്റിക് ഷോട്ടിലൂടെ ചെല്ലിനി വലകുലുക്കി. തുടര്‍ന്ന് ഒന്നാം പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോള്‍വഴി തുറക്കുന്നതിന് പലപ്പോഴും അടുത്തത്തെിയെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു.
87ാം മിനിറ്റില്‍ ലൊറെന്‍െറക്ക് പകരക്കാരനായി കളത്തിലത്തെിയ അലക്സാണ്ട്രോ മട്രി എക്സ്ട്രാടൈമില്‍ യുവന്‍റസിന്‍െറ രക്ഷകനായി അവതരിക്കുകയായിരുന്നു. 97ാം മിനിറ്റില്‍ ലാസിയോ പ്രതിരോധതാരം മൗറിഷ്യോയില്‍നിന്ന് തെറിച്ചുവീണ പന്ത് കാല്‍ക്കലാക്കിയ മട്രി ഒരു ലോ ഷോട്ടിലൂടെ കിട്ടിയ അവസരം മുതലാക്കി യുവന്‍റസിന് കിരീട നേട്ടം സമ്മാനിച്ചു.

വി.എസിന്‍െറ ലക്ഷ്യം വിഭാഗീയത^ സി.പി.എം

Posted: 21 May 2015 11:29 AM PDT

Image: 

തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിഭാഗീയത ലക്ഷ്യം വെച്ചാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. യു.ഡി.എഫ് രാഷ്ട്രീമായ തകര്‍ച്ച നേരിടുമ്പോള്‍ വലതു പക്ഷ മാധ്യമങ്ങള്‍ക്കൊപ്പം നിന്ന് സഹായിക്കുന്ന നിലപാടാണ് വി.എസിന്‍േറതെന്നും പാര്‍ട്ടിയെ അദ്ദേഹം വെല്ലുവിളിക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

സി.പി.എമ്മിന്‍െറ മുന്‍ ദേശീയ- സംസ്ഥാന സെക്രട്ടറിമാരെ ഇകഴ്ത്തുന്ന പരാമര്‍ശം ചാനലില്‍ നടത്തിയതിനോടുള്ള പ്രതികരണമെന്ന നിലക്കാണ് വി.എസിനെതിരെ പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിശിത വിമര്‍ശം ഉള്‍കൊള്ളുന്ന ദീര്‍ഘമായ പ്രമേയം അംഗീകരിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രമേയം പരസ്യപ്പെടുത്തിയത്.

വി.എസിന്‍െറ പ്രസ്താവന പൊളിറ്റ് ബ്യൂറോ നിഷേധിച്ചിട്ടും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്ന നിലപാട് പി.ബിയെ തള്ളിപ്പറയുന്നതിനും വെല്ലുവിളിക്കുന്നതിനും തുല്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടേത് ഒറ്റയാന്‍ പ്രവര്‍ത്തനമല്ല. കൂട്ടായ തീരുമാനത്തിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അഴിമതിയും ജനദ്രോഹ നടപടികളും സ്വീകരിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിനെ സഹായിക്കുന്ന തരത്തിലാണ് വി.എസിന്‍െറ ഇത്തരം ആക്ഷേപങ്ങള്‍.

കേരളത്തിലെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനായുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടി നിരവധി തവണ ചര്‍ച്ച ചെയ്തതാണ്. ഇത് ആദ്യമായല്ല വി.എസ് ഇത്തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. പാര്‍ട്ടിക്ക് വ്യതിയാനം സംഭവിച്ചെന്നാണ് അദ്ദേഹത്തിന്‍്റെ വാദം. വി.എസിന്‍െറ അഭിപ്രായങ്ങള്‍ പലതവണ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞതാണ്. എന്നിട്ടും അതേ വാദമുഖങ്ങള്‍ വി.എസ് വീണ്ടും ഉന്നയിക്കുകയാണ്.

സംഘടനാ തത്വങ്ങള്‍ തനിക്കു ബാധകമല്ളെന്ന നിലപാടാണ് വി.എസിന്‍േറത്. കേന്ദ്ര കമ്മിറ്റി പരസ്യ ശാസന വരെ നല്‍കിയിട്ടും തെറ്റു തിരുത്താന്‍ വി.എസ് തയ്യാറല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അദ്ദേഹം ആവര്‍ത്തിക്കുന്നു. എല്‍.ഡി.എഫ് വികസിപ്പിക്കണമെന്ന് 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതാണ്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനം ഇത് ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ എല്‍.ഡി.എഫ് വികസനം തന്‍െറ വ്യക്തിഗത അജണ്ടയായി ചിത്രീകരിക്കുന്ന സമീപനമാണ് വി.എസിന്‍േറത്. ഞാന്‍ മുന്‍ കൈയ്യെടുക്കുന്ന എന്നൊക്കെ വി.എസ് പറയുന്നത് ഇതിന്‍െറ ഭാഗമാണ്. തെറ്റുകള്‍ തിരുത്തുകയും വി.എസ് പാര്‍ട്ടിക്കു വഴങ്ങുകയും ചെയ്യണമെന്ന് പാര്‍ട്ടി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

മലബാര്‍ സിമന്‍റ്സിലെ അഴിമതികള്‍ യു.ഡി.എഫ് ഭരണകാലത്താണ് നടന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. കമ്പനി സെക്രട്ടറി ശശീന്ദ്രന്‍െറ മരണം നടന്നപ്പോള്‍ എല്‍.ഡി.എഫായിരുന്നു ഭരിച്ചിരുന്നത്. ആദ്യം പൊലിസ് കേസെടുത്ത് അന്വേഷിച്ചു. സി.ബി.ഐ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അതിനു അനുകൂലമായ നിലപാടെടുത്തു. കമ്പനി എം.ഡിയും ശശീന്ദ്രന്‍ വധക്കേസില്‍ ഒന്നാം പ്രതിയുമായ സുന്ദര മൂര്‍ത്തിയെ സിബി ഐ മാപ്പുസാക്ഷിയാക്കിയപ്പോള്‍ അദ്ദേഹം കോടതിയില്‍ രണ്ടു വര്‍ഷം മുമ്പ് നല്‍കിയ മൊഴി നേരത്തേ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതിപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്. ഈ മൊഴിയെക്കുറിച്ച് പാര്‍ട്ടിക്ക് നേരത്തേ അറിവുള്ളതാണ്. ഒന്നാം പ്രതിയായ സുന്ദര മൂര്‍ത്തി എങ്ങനെയാണ് പ്രതിസ്ഥാനത്തു നിന്നും ഒഴിവായതെന്ന് കോടിയേരി ചോദിച്ചു. ഇതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തിന്‍റെ പൂര്‍ണ്ണ രൂപം

സ: വി.എസ്. അച്യുതാനന്ദന്‍ ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ടിയുടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ നടത്തിയ പരസ്യവിമര്‍ശനങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും വി.എസിന്‍്റെ പരസ്യമായ ഇത്തരം പറച്ചിലുകള്‍ പാര്‍ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ളെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. പി.ബിയുടെ പ്രസ്താവന വന്നതിനുശേഷം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.ബി കാര്യങ്ങള്‍ ശരിയായി ധരിക്കാതെയാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്നും വി.എസ് മാധ്യമ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇത് പി.ബിയെ തന്നെ തള്ളിപ്പറയലും പി.ബിയെ വെല്ലുവിളിക്കുന്നതിനു തുല്യവുമാണ്. ഈ സാഹചര്യത്തില്‍ പി.ബി പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിച്ചുള്ളതല്ളെന്ന് വ്യക്തമാക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ബന്ധിതമാവുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വിശദമാക്കേണ്ടതുണ്ട്.

പാര്‍ടിയുടെ നേതൃത്വം കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ടിയുടെ സെക്രട്ടറി ഒറ്റയാന്‍ പ്രവര്‍ത്തനമല്ല നടത്തുന്നത്. കൂട്ടായ ആലോചനയുടെ ഭാഗമായി എടുക്കുന്ന തീരുമാനങ്ങളുടെയും സ്വീകരിക്കുന്ന നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നതും പരസ്യമായി പ്രതികരിക്കുന്നതും. ഇക്കാര്യത്തില്‍ പാര്‍ടിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചുകൊണ്ട് ചില വലതുപക്ഷ മാധ്യമങ്ങളും ബൂര്‍ഷ്വാ വക്താക്കളും സെക്രട്ടറി മാറ്റത്തെക്കുറിച്ച് സങ്കല്‍പ്പകഥകള്‍ മെനഞ്ഞു പ്രചരിപ്പിച്ചിരുന്നു. അത്തരം നുണപ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുംവിധത്തിലും വിശ്വാസ്യത നല്‍കുംവിധത്തിലും ആണ് സ: വി.എസ്. അച്യുതാനന്ദന്‍ പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പിനെ ചിത്രീകരിച്ചിരിക്കുന്നത്.

17, 18, 19, 20, 21 പാര്‍ടി കോണ്‍ഗ്രസ്സുകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന സംഘടനാ പ്രശ്നങ്ങളെക്കുറിച്ചും സ: വി.എസ് ഉയര്‍ത്തിയ പ്രശ്നങ്ങളെക്കുറിച്ചും പൊതുവിലുള്ള രാഷ്ര്ടീയ നിലപാടുകളെക്കുറിച്ചും ദേശീയ രാഷ്ര്ടീയത്തോടൊപ്പം വിലയിരുത്തിയതാണ്. കഴിഞ്ഞ അഞ്ച് പാര്‍ടി കോണ്‍ഗ്രസ്സുകള്‍ വ്യക്തത വരുത്തിയ പ്രശ്നങ്ങളാണ് സ: വി.എസ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുന്നത്.ജനങ്ങളുടെ കടുത്ത അവമതിപ്പ് സൃഷ്ടിച്ചുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. കേരളം നേടിയ നേട്ടങ്ങളെല്ലാം കനത്ത വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ജനദ്രോഹ നടപടികളും അഴിമതിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയും പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തിന്‍്റെ സാമ്പത്തിക നിലയാവട്ടെ ഏറെ തകര്‍ന്നിരിക്കുകയാണ്. വിലക്കയറ്റം എല്ലാ സീമകളേയും ലംഘിച്ച് മുന്നേറുന്നു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍ തകര്‍ക്കപ്പെടുകയാണ്. ആരോഗ്യവിദ്യാഭ്യാസ മേഖലയും തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ജാതിമത ശക്തികള്‍ സമൂഹത്തില്‍ പിടിമുറുക്കുന്നു. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഭരണം ഇല്ല എന്ന ഗുരുതരമായ സാഹചര്യം ഉടലെടുത്തിരിക്കുന്നു. ഇതിനു പുറമെ, മന്ത്രിമാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന അവസ്ഥയും ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നു. നിരവധിയായ ഇത്തരം പ്രശ്നങ്ങളുടെ ഫലമായി വന്‍ ജനവികാരം യു.ഡി.എഫിനെതിരെ സംസ്ഥാനത്താകെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

യു.ഡി.എഫ് ആകട്ടെ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിലാവട്ടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തുകയും ചേരിതിരിഞ്ഞ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയുമാണ്. ഘടകകക്ഷികള്‍ തമ്മിലുള്ള ഭിന്നതകളും മൂര്‍ച്ഛിക്കുകയാണ്. യു.ഡി.എഫിലെ ഓരോ കക്ഷിക്കകത്തും പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുന്നു. യു.ഡി.എഫ് എന്ന നിലയില്‍ യോജിച്ചുനിന്ന് ജാഥ നടത്തുന്നതിനുപോലും ഏറെ പ്രയാസപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും രാഷ്ര്ടീയമായി ഏറെ പ്രതിസന്ധികളില്‍ ചെന്നുപെട്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

യു.ഡി.എഫ് പ്രതിസന്ധി നേരിടുന്ന പല ഘട്ടങ്ങളിലും അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുമാറ് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനാവുംവിധം പാര്‍ടിക്കെതിരെ പരസ്യമായി ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന സ: വി.എസ്. അച്യുതാനന്ദന്‍ പതിവുപോലെ ഇത്തവണയും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ പാര്‍ടിക്കെതിരെ ഉന്നയിച്ചു.

കേരളത്തിലെ പാര്‍ടിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള പരസ്യ പ്രസ്താവന ആദ്യമായല്ല സ: വി.എസ്. അച്യുതാനന്ദന്‍്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങള്‍ പാര്‍ടി കേന്ദ്രകമ്മിറ്റി തന്നെ ഒന്നിലധികം തവണ ചര്‍ച്ച ചെയ്തതാണ്. ചര്‍ച്ചയുടെ അവസാനം പാര്‍ടി സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സന്നദ്ധനല്ല എന്ന് മുമ്പുതന്നെ പല ഘട്ടങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ പാര്‍ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരുന്നു എന്നും രാഷ്ര്ടീയ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിലും മറ്റും പാര്‍ടി നിലപാടില്‍നിന്ന് പാര്‍ടി കേരള നേതൃത്വത്തിന് വ്യതിയാനം സംഭവിച്ചു എന്നുമാണ് സ: വി.എസ് കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ ഉന്നയിച്ചതിനേക്കാളും കൂടുതല്‍ പ്രശ്നങ്ങള്‍ കേരളത്തിലെ പാര്‍ടി നേതൃത്വത്തിനെതിരായി സ: അച്യുതാനന്ദന്‍ നേരത്തെ ഉന്നയിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം കേരള സാഹചര്യത്തെക്കുറിച്ച് ഒരു പ്രമേയം അംഗീകരിച്ചു. ഇത്തരം ആരോപണങ്ങളെക്കുറിച്ച് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ വിലയിരുത്തിയ ഭാഗം താഴെ കൊടുക്കുന്നു:

""10. പോളിറ്റ് ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടി നേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ: വി.എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്ര കമ്മിറ്റി തള്ളിക്കളയുന്നു. ഡി.ഐ.സിയുമായുള്ള സഖ്യം, പി.ഡി.പിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ര്ടീയ പ്രശ്നങ്ങളിേല്‍ പി.ബിയുടെ ഇടപെടലുകളത്തെുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടി കോണ്‍ഗ്രസ്സും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ര്ടീയ പ്രശ്നങ്ങളില്‍ പി.ബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.''കേരളത്തില്‍ പാര്‍ടി തുടര്‍ന്നുവന്ന അടവുനയവും രാഷ്ര്ടീയ നിലപാടുകളും പാര്‍ടിയുടെ പൊതു നിലപാടില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണെന്ന സ: വി.എസിന്‍്റെ ആരോപണം തള്ളിക്കളഞ്ഞ കേന്ദ്രകമ്മിറ്റി, പാര്‍ടി സംസ്ഥാന കമ്മിറ്റി, പാര്‍ടി കോണ്‍ഗ്രസ്സും കേന്ദ്രകമ്മിറ്റിയും പി.ബിയും മുന്നോട്ടുവച്ച നയങ്ങളാണ് പാലിക്കുന്നതെന്ന് പരസ്യമായി പ്രസ്താവിച്ചു. കേന്ദ്രകമ്മിറ്റി 2012ല്‍ തന്നെ തള്ളിയ ആരോപണങ്ങള്‍ സ: വി.എസ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുമ്പോള്‍ അതിനു പിന്നില്‍ പാര്‍ടി താല്‍പ്പര്യം ഒട്ടുമില്ളെന്ന് വ്യക്തമാണ്.രാഷ്ര്ടീയവും സംഘടനാപരവും ആയ ചില ആരോപണങ്ങളാണ് പാര്‍ടി സംസ്ഥാന കമ്മിറ്റിക്കെതിരെ സ: വി.എസ്. അച്യുതാനന്ദന്‍ ഇത്തവണയും ഉന്നയിക്കുന്നത്. സ: വി.എസ് വിഭാഗീയ ഉദ്ദേശ്യത്തോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കേന്ദ്രകമ്മിറ്റി തന്നെ വിലയിരുത്തിയതാണ്.

""13. അതുകൊണ്ട് രാഷ്ര്ടീയവും പ്രത്യയശാസ്ത്രപരവുമാണ് തന്‍്റെ ഭിന്നതകള്‍ എന്ന് സ: വി.എസ് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ര്ടീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉ&യൗഹഹ;ൂലനം ചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ: വി.എസിന്‍്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.'' (പാര്‍ടി സി.സിയുടെ 2012 ലെ പ്രമേയം)"

"14. പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബ്ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ: വി.എസിനെ ശക്തമായി വിമര്‍ശിക്കുവാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ വാചകമാണ് ഇവിടെ ഉദ്ധരിച്ചത്. ഏതൊരു പാര്‍ടി സഖാവും പാര്‍ടി തീരുമാനം അംഗീകരിക്കാനും നടപ്പാക്കാനും ബാധ്യതപ്പെട്ടിരിക്കുന്നെങ്കിലും തനിക്ക് അത്തരം സംഘടനാ തത്വങ്ങളൊന്നും ബാധകമല്ളെന്നാണ് ഇത്തരം ആവര്‍ത്തനങ്ങളിലൂടെ സ: വി.എസ് വ്യക്തമാക്കുന്നത്.എല്ലാ കാര്യങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്ത പാര്‍ടി കേന്ദ്രകമ്മിറ്റി സ: വി.എസിന്‍്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം."

"15. ഇതിന്‍്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ: വി.എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' പാര്‍ടിയുടെ അത്യുന്നത ഘടകം സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിച്ച് പറ്റിയ തെറ്റ് തിരുത്താനുള്ള ശ്രമമാണ് ഏതൊരു സഖാവില്‍നിന്നും ഉണ്ടാവുക. പക്ഷെ, സ: വി.എസ് തിരുത്താന്‍ തയ്യാറില്ളെന്നു മാത്രമല്ല, പഴയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ച് പാര്‍ടിയുടെ 21ാം കോണ്‍ഗ്രസ്സും സംസ്ഥാന സമ്മേളനവും വിലയിരുത്തിയതാണ്. രാഷ്ര്ടീയ ബലാബലത്തില്‍ മാറ്റം സൃഷ്ടിക്കുമാറ് ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന സമ്മേളനം തീരുമാനിച്ചത്. ഇത് വ്യക്തിപരമായ തന്‍്റെ ഒരു അജണ്ടയാണെന്നു തോന്നുമാറാണ് സ: വി.എസ് അവതരിപ്പിക്കുന്നത്. അതിന്‍്റെ ഭാഗമായാണ് ""ഞാന്‍ മുന്‍കൈ എടുത്തുകൊണ്ടിരിക്കുകയാണ്'', ""കിട്ടുന്ന അവസരങ്ങളൊക്കെ ഞാന്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്'' എന്നൊക്കെ സ: വി.എസ് പ്രസ്താവിച്ചിരിക്കുന്നത്. അതോടൊപ്പം, പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വത്തെ ഇതിന്‍്റെ ഭാഗമായി തന്‍്റെ പ്രത്യേക വീക്ഷണത്തോടെ അവതരിപ്പിക്കാനും വി.എസ് തയ്യാറാവുകയാണ്. ""പാര്‍ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെപ്പോലുള്ള ലീഡേഴ്സ് അവിടെ പാര്‍ലമെന്‍്റില്‍ ചെല്ലുമ്പോഴും അല്ലാത്തപ്പോഴും ഇവരെല്ലാമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകുന്ന തരത്തില്‍ സമീപനമെടുത്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്, അതിന് നിങ്ങള്‍ സഹകരിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള സമീപനം എടുത്തുകൊണ്ടിരിക്കുകയാണ്.''

പാര്‍ടി സ്വീകരിച്ചിട്ടുള്ള ശരിയായ നിലപാടിനെ വക്രീകരിക്കാനാണ് സ: വി.എസ് ശ്രമിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്ന യു.ഡി.എഫിന്‍്റെ ഭാഗമായ പാര്‍ടികള്‍ക്ക് അവര്‍ സ്വീകരിച്ച തെറ്റായ നിലപാട് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലേ തിരുത്തലുണ്ടാകൂ. യു.ഡി.എഫിന്‍്റെ ഭാഗമായ ഒരു പാര്‍ടിക്ക് അവിടെ തുടര്‍ന്നുകൊണ്ട് എല്‍.ഡി.എഫില്‍ പ്രവേശിക്കാനാവില്ല എന്ന സാമാന്യധാരണ ഏതൊരാള്‍ക്കും ഉണ്ടാകും. അപ്പോള്‍ ആദ്യം വേണ്ടത് അത്തരം പാര്‍ടികള്‍ യു.ഡി.എഫ് വിടലാണ്. പാര്‍ടി സംസ്ഥാന സെക്രട്ടറി ആര്‍.എസ്.പിയെക്കുറിച്ച് പരാമര്‍ശിച്ചത് പാര്‍ടി നയത്തെ അടിസ്ഥാനപ്പെടുത്തിയും ആര്‍.എസ്.പി നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടിയായും ആണ്. ഇത്തരം പാര്‍ടികള്‍ തുടരുന്ന തെറ്റായ രാഷ്ര്ടീയ നിലപാട് തുറന്നുകാണിക്കല്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയാണ്. അതിനെ പരസ്യമായി വിമര്‍ശിച്ച സ: വി.എസിന്‍്റെ നടപടി തെറ്റാണ്.യു.ഡി.എഫ് ഘടകകക്ഷികളുടെ നേതാക്കളെ പാര്‍ടിയുടെ അഖിലേന്ത്യാ നേതാക്കളോ സംസ്ഥാന നേതാക്കളോ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ: സീതാറാം യെച്ചൂരിയെ വിവിധ പാര്‍ടി നേതാക്കള്‍ കാണുന്നതും സംസാരിക്കുന്നതും സ്വാഭാവികമാണ്. കേരളത്തിലെ ചില നേതാക്കള്‍ തന്നെ കണ്ടതും സംസാരിച്ചതും പാര്‍ടി ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. അതിനെക്കുറിച്ച് വി.എസിന്‍്റെ മനോനില വച്ചുകൊണ്ടുള്ള വക്രീകരണം ഉണ്ടായതിന്‍്റെ ഭാഗമായാണ് മുമ്പ് വേദനയുണ്ടാകുന്ന സമീപനം ഉണ്ടായെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്, സഹകരിക്കണം എന്ന് ജനറല്‍ സെക്രട്ടറി തന്നെ കണ്ട നേതാക്കളോട് സംസാരിച്ചു എന്ന വി.എസിന്‍്റെ ഭാഷ്യം. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമായതും കേവലം ഭാവനയില്‍ കെട്ടിച്ചമച്ചതും ആയ കാര്യങ്ങളാണ്. മുന്നണി വികസനത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാര്‍ടി കോണ്‍ഗ്രസ്സിന്‍്റെ കാഴ്ചപ്പാടനുസരിച്ച് കേന്ദ്രകമ്മിറ്റിയും പി.ബിയും ആവിഷ്കരിക്കുന്ന രാഷ്ര്ടീയ നയത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തില്‍ മുന്നണി വികസിപ്പിക്കുന്ന കാര്യം ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ സമയത്ത് പാര്‍ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യും. ആ ഘട്ടത്തില്‍ സ: വി.എസിനും അദ്ദേഹത്തിന്‍്റേതായ അഭിപ്രായം പാര്‍ടിയില്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും.പാര്‍ടി സംസ്ഥാന സെക്രട്ടറിയെ കുറ്റപ്പെടുത്തുംവിധത്തില്‍ സംസാരിച്ചതിനുശേഷം വി.എസ് പ്രകടിപ്പിക്കുന്ന അഭിപ്രായമുണ്ട്. അതിവിടെ ഉദ്ധരിക്കാം ""അതേയതെ, അതിനുവേണ്ടിയുള്ള ശ്രമം ഞങ്ങളൊക്കെ നടത്തുന്നുണ്ട്. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയടക്കം അതിനുവേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട് എന്നുള്ള വിവരം എനിക്കുണ്ട്. അതുകൊണ്ട് കണിശമായിട്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ അതിനെ ശക്തമായി നേരിടാന്‍ തക്ക വിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ഞങ്ങള്‍ ചെയ്യുകതന്നെ ചെയ്യുമെന്നുള്ളത് ഉറപ്പാണ്.'' പാര്‍ടി സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന നേതൃത്വത്തെയും മാറ്റിനിര്‍ത്തി ഇടതുപക്ഷമതനിരപേക്ഷ കക്ഷികളുമായുള്ള യോജിപ്പ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന "ഞങ്ങള്‍' ആരാണ്? സംസ്ഥാനത്ത് ഒരു സമാന്തര പാര്‍ടി നേതൃത്വത്തിന് താന്‍ നേതൃത്വം നല്‍കുമെന്നാണോ വി.എസ് ഉദ്ദേശിക്കുന്നത്? അത്തരത്തിലുള്ള ഒരു നീക്കവും പാര്‍ടി വച്ചുപൊറുപ്പിക്കില്ല.പുതിയ സംസ്ഥാന സെക്രട്ടറിയുടെ ചില അഭിപ്രായപ്രകടനങ്ങള്‍ പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ തന്നെയാണ് എന്നതിന്‍്റെ സൂചനയാണെന്ന് വി.എസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി പാര്‍ടി അംഗീകരിച്ച നിലപാടാണ് പരസ്യമായി സംസാരിക്കുന്നത്. പാര്‍ടി നിലപാട് വ്യക്തമാക്കുമ്പോള്‍ പഴയതും പുതിയതും തമ്മില്‍ എന്തു വ്യത്യാസമാണ് സംഭവിക്കുക? പാര്‍ടി നിലപാടിനോടൊപ്പം നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് വി.എസിന്‍്റെ ഭാഗത്തുനിന്ന് തെറ്റായ ഈ വിമര്‍ശനം ഉയര്‍ന്നത്.""2004 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 20ല്‍ 18 സീറ്റിലും വിജയിച്ചു. അതിനെ ഉലയ്ക്കത്തക്കവിധത്തില്‍, നശിപ്പിക്കത്തക്കവിധത്തില്‍ പിന്നീട് അധികാരത്തില്‍ വന്ന നേതൃത്വം തെറ്റായ രീതിയിലുള്ള നിലപാടുകള്‍ സ്വീകരിച്ചതിന്‍്റെ ഫലമായിട്ടാണ് 2009ലും 2014ലുമൊക്കെ തന്നെ മുന്നണി ശിഥിലമായതും കോണ്‍ഗ്രസ്സിന് ഗുണം കിട്ടിയതും.'' 2004, 2005, 2006 കേരളത്തില്‍ ലോക്സഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രശംസനീയമായ വിജയം എല്‍.ഡി.എഫ് നേടുമ്പോള്‍ ഉണ്ടായിരുന്ന നേതൃത്വം തന്നെയാണ് അഖിലേന്ത്യാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും പാര്‍ടിക്ക് 2009ലും 2014ലും തുടര്‍ന്നത്. വി.എസ് ആരോപിക്കുംപോലെ പുതിയ ഏതെങ്കിലും ഒരു നേതൃത്വം അധികാരത്തില്‍ വന്നതിന്‍്റെ ഭാഗമായോ നേതൃത്വം തെറ്റായ രീതി സ്വീകരിച്ചതുകൊണ്ടോ അല്ല പിന്നീട് പരാജയപ്പെട്ടത്. പരാജയപ്പെടാനിടയായ കാരണങ്ങള്‍ ശരിയായ രീതിയില്‍ തന്നെ പാര്‍ടി വിലയിരുത്തിയിരുന്നു. അതിലേക്കാകെ ഇപ്പോള്‍ പോകുന്നില്ളെങ്കിലും സ: വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കുന്ന അച്ചടക്ക നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി തീരുമാനത്തിന്‍്റെ ഒരു ഭാഗം ഇവിടെ പ്രസക്തമാണ്.""കേരളത്തിലെ പാര്‍ടിയുടെ ഏറ്റവും സീനിയറായ നേതാവാണ് സ: വി.എസ്. പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ പാര്‍ടിയുടെ സംഘടനാ തത്വങ്ങളും അച്ചടക്കവും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുമ്പ് പല ഘട്ടങ്ങളിലും പി.ബിയും സി.സിയും അദ്ദേഹത്തെ ഇക്കാര്യത്തില്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു.എന്നാല്‍, ഏറ്റവും ഒടുവിലത്തെ ഈ ലംഘനങ്ങളും അച്ചടക്കം തെറ്റിക്കലും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍, ക്ഷമിക്കുവാനാകില്ല.അതിനാല്‍, സ: വി.എസ്. അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.''യു.ഡി.എഫ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം അതില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ സ: വി.എസ്. അച്യുതാനന്ദന്‍്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. 2013 ഫെബ്രുവരി 11ന് പാര്‍ടി സംസ്ഥാന കമ്മിറ്റി സ: വി.എസിന്‍്റെ ഇത്തരം സമീപനങ്ങളെ വിലയിരുത്തിയത് ഇപ്രകാരമായിരുന്നു: ""പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം സ: വി.എസ്. അച്യുതാനന്ദന്‍ സ്വീകരിക്കുന്ന നിലപാടുകളും സമീപനങ്ങളും പുറപ്പെടുവിക്കുന്ന പ്രസ്താവനകളും കേരളത്തിലെ പാര്‍ടിയെ വന്‍ പ്രതിസന്ധിയിലത്തെിക്കുന്നു. യു.ഡി.എഫും കേരളത്തിലെ വലതുപക്ഷവും വന്‍ പ്രതിസന്ധിയിലകപ്പെടുമ്പോള്‍ സ: വി.എസ് സ്വീകരിക്കുന്ന സമീപനം പലപ്പോഴും അവരുടെ രക്ഷയ്ക്കുതകുന്നു.'' യു.ഡി.എഫിന്‍്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുമ്പ് സ്വീകരിച്ച സമീപനം വി.എസ് തുടരുന്നതിന്‍്റെ ഭാഗമാണ് ഇപ്പോഴുള്ള വെളിപ്പെടുത്തലുകള്‍.കേരളത്തിലെ ഏറ്റവും സീനിയറായ പാര്‍ടി നേതാവായ സ: വി.എസ്. അച്യുതാനന്ദനോട് മുമ്പ് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനാണ് സെക്രട്ടേറിയറ്റ് ആഗ്രഹിക്കുന്നത്.""പാര്‍ടിയെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പൊതു പ്രസ്താവനകള്‍ അദ്ദേഹം ചെയ്യരുത്.സംസ്ഥാന കമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക് അദ്ദേഹം വഴങ്ങണം.''

സ: വി.എസ്. അച്യുതാനന്ദന്‍ ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ നടത്തിയ പരസ്യവിമര്‍ശനങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും വി.എസിന്റെ പരസ്യമായ ഇത്തരം പറച്ചിലുകള്‍ പാര്‍ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. പി.ബിയുടെ പ്രസ്താവന വന്നതിനുശേഷം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.ബി കാര്യങ്ങള്‍ ശരിയായി ധരിക്കാതെയാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്നും വി.എസ് മാധ്യമ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇത് പി.ബിയെ തന്നെ തള്ളിപ്പറയലും പി.ബിയെ വെല്ലുവിളിക്കുന്നതിനു തുല്യവുമാണ്. ഈ സാഹചര്യത്തില്‍ പി.ബി പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിച്ചുള്ളതല്ലെന്ന് വ്യക്തമാക്കാന്‍ പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ബന്ധിതമാവുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വിശദമാക്കേണ്ടതുണ്ട്.

പാര്‍ടിയുടെ നേതൃത്വം കൂട്ടായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ടിയുടെ സെക്രട്ടറി ഒറ്റയാന്‍ പ്രവര്‍ത്തനമല്ല നടത്തുന്നത്. കൂട്ടായ ആലോചനയുടെ ഭാഗമായി എടുക്കുന്ന തീരുമാനങ്ങളുടെയും സ്വീകരിക്കുന്ന നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നതും പരസ്യമായി പ്രതികരിക്കുന്നതും. ഇക്കാര്യത്തില്‍ പാര്‍ടിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചുകൊണ്ട് ചില വലതുപക്ഷ മാധ്യമങ്ങളും ബൂര്‍ഷ്വാ വക്താക്കളും സെക്രട്ടറി മാറ്റത്തെക്കുറിച്ച് സങ്കല്‍പ്പകഥകള്‍ മെനഞ്ഞു പ്രചരിപ്പിച്ചിരുന്നു. അത്തരം നുണപ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുംവിധത്തിലും വിശ്വാസ്യത നല്‍കുംവിധത്തിലും ആണ് സ: വി.എസ്. അച്യുതാനന്ദന്‍ പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പിനെ ചിത്രീകരിച്ചിരിക്കുന്നത്.

17, 18, 19, 20, 21 പാര്‍ടി കോണ്‍ഗ്രസ്സുകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന സംഘടനാ പ്രശ്നങ്ങളെക്കുറിച്ചും സ: വി.എസ് ഉയര്‍ത്തിയ പ്രശ്നങ്ങളെക്കുറിച്ചും പൊതുവിലുള്ള രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തോടൊപ്പം വിലയിരുത്തിയതാണ്. കഴിഞ്ഞ അഞ്ച് പാര്‍ടി കോണ്‍ഗ്രസ്സുകള്‍ വ്യക്തത വരുത്തിയ പ്രശ്നങ്ങളാണ് സ: വി.എസ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുന്നത്.ജനങ്ങളുടെ കടുത്ത അവമതിപ്പ് സൃഷ്ടിച്ചുകൊണ്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. കേരളം നേടിയ നേട്ടങ്ങളെല്ലാം കനത്ത വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ജനദ്രോഹ നടപടികളും അഴിമതിയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയും പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയാവട്ടെ ഏറെ തകര്‍ന്നിരിക്കുകയാണ്. വിലക്കയറ്റം എല്ലാ സീമകളേയും ലംഘിച്ച് മുന്നേറുന്നു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍ തകര്‍ക്കപ്പെടുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയും തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ജാതി-മത ശക്തികള്‍ സമൂഹത്തില്‍ പിടിമുറുക്കുന്നു. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഭരണം ഇല്ല എന്ന ഗുരുതരമായ സാഹചര്യം ഉടലെടുത്തിരിക്കുന്നു. ഇതിനു പുറമെ, മന്ത്രിമാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന അവസ്ഥയും ജനങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നു. നിരവധിയായ ഇത്തരം പ്രശ്നങ്ങളുടെ ഫലമായി വന്‍ ജനവികാരം യു.ഡി.എഫിനെതിരെ സംസ്ഥാനത്താകെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

യു.ഡി.എഫ് ആകട്ടെ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിലാവട്ടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തുകയും ചേരിതിരിഞ്ഞ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയുമാണ്. ഘടകകക്ഷികള്‍ തമ്മിലുള്ള ഭിന്നതകളും മൂര്‍ച്ഛിക്കുകയാണ്. യു.ഡി.എഫിലെ ഓരോ കക്ഷിക്കകത്തും പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുന്നു. യു.ഡി.എഫ് എന്ന നിലയില്‍ യോജിച്ചുനിന്ന് ജാഥ നടത്തുന്നതിനുപോലും ഏറെ പ്രയാസപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും രാഷ്ട്രീയമായി ഏറെ പ്രതിസന്ധികളില്‍ ചെന്നുപെട്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

യു.ഡി.എഫ് പ്രതിസന്ധി നേരിടുന്ന പല ഘട്ടങ്ങളിലും അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുമാറ് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനാവുംവിധം പാര്‍ടിക്കെതിരെ പരസ്യമായി ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന സ: വി.എസ്. അച്യുതാനന്ദന്‍ പതിവുപോലെ ഇത്തവണയും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ പാര്‍ടിക്കെതിരെ ഉന്നയിച്ചു.കേരളത്തിലെ പാര്‍ടിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള പരസ്യ പ്രസ്താവന ആദ്യമായല്ല സ: വി.എസ്. അച്യുതാനന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങള്‍ പാര്‍ടി കേന്ദ്രകമ്മിറ്റി തന്നെ ഒന്നിലധികം തവണ ചര്‍ച്ച ചെയ്തതാണ്. ചര്‍ച്ചയുടെ അവസാനം പാര്‍ടി സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സന്നദ്ധനല്ല എന്ന് മുമ്പുതന്നെ പല ഘട്ടങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ പാര്‍ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരുന്നു എന്നും രാഷ്ട്രീയ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിലും മറ്റും പാര്‍ടി നിലപാടില്‍നിന്ന് പാര്‍ടി കേരള നേതൃത്വത്തിന് വ്യതിയാനം സംഭവിച്ചു എന്നുമാണ് സ: വി.എസ് കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ ഉന്നയിച്ചതിനേക്കാളും കൂടുതല്‍ പ്രശ്നങ്ങള്‍ കേരളത്തിലെ പാര്‍ടി നേതൃത്വത്തിനെതിരായി സ: അച്യുതാനന്ദന്‍ നേരത്തെ ഉന്നയിച്ചിരുന്നു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗം കേരള സാഹചര്യത്തെക്കുറിച്ച് ഒരു പ്രമേയം അംഗീകരിച്ചു. ഇത്തരം ആരോപണങ്ങളെക്കുറിച്ച് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ വിലയിരുത്തിയ ഭാഗം താഴെ കൊടുക്കുന്നു:""10. പോളിറ്റ് ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടി നേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ: വി.എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്ര കമ്മിറ്റി തള്ളിക്കളയുന്നു. ഡി.ഐ.സിയുമായുള്ള സഖ്യം, പി.ഡി.പിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രശ്നങ്ങളിേ&യൗഹഹ;ല്‍ പി.ബിയുടെ ഇടപെടലുകളെത്തുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടി കോണ്‍ഗ്രസ്സും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളില്‍ പി.ബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.''കേരളത്തില്‍ പാര്‍ടി തുടര്‍ന്നുവന്ന അടവുനയവും രാഷ്ട്രീയ നിലപാടുകളും പാര്‍ടിയുടെ പൊതു നിലപാടില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണെന്ന സ: വി.എസിന്റെ ആരോപണം തള്ളിക്കളഞ്ഞ കേന്ദ്രകമ്മിറ്റി, പാര്‍ടി സംസ്ഥാന കമ്മിറ്റി, പാര്‍ടി കോണ്‍ഗ്രസ്സും കേന്ദ്രകമ്മിറ്റിയും പി.ബിയും മുന്നോട്ടുവച്ച നയങ്ങളാണ് പാലിക്കുന്നതെന്ന് പരസ്യമായി പ്രസ്താവിച്ചു. കേന്ദ്രകമ്മിറ്റി 2012-ല്‍ തന്നെ തള്ളിയ ആരോപണങ്ങള്‍ സ: വി.എസ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുമ്പോള്‍ അതിനു പിന്നില്‍ പാര്‍ടി താല്‍പ്പര്യം ഒട്ടുമില്ലെന്ന് വ്യക്തമാണ്.രാഷ്ട്രീയവും സംഘടനാപരവും ആയ ചില ആരോപണങ്ങളാണ് പാര്‍ടി സംസ്ഥാന കമ്മിറ്റിക്കെതിരെ സ: വി.എസ്. അച്യുതാനന്ദന്‍ ഇത്തവണയും ഉന്നയിക്കുന്നത്. സ: വി.എസ് വിഭാഗീയ ഉദ്ദേശ്യത്തോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കേന്ദ്രകമ്മിറ്റി തന്നെ വിലയിരുത്തിയതാണ്.""13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ: വി.എസ് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉ&യൗഹഹ;ൂലനം ചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ: വി.എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.'' (പാര്‍ടി സി.സിയുടെ 2012 ലെ പ്രമേയം)""14. പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബ്ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ: വി.എസിനെ ശക്തമായി വിമര്‍ശിക്കുവാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ വാചകമാണ് ഇവിടെ ഉദ്ധരിച്ചത്. ഏതൊരു പാര്‍ടി സഖാവും പാര്‍ടി തീരുമാനം അംഗീകരിക്കാനും നടപ്പാക്കാനും ബാധ്യതപ്പെട്ടിരിക്കുന്നെങ്കിലും തനിക്ക് അത്തരം സംഘടനാ തത്വങ്ങളൊന്നും ബാധകമല്ലെന്നാണ് ഇത്തരം ആവര്‍ത്തനങ്ങളിലൂടെ സ: വി.എസ് വ്യക്തമാക്കുന്നത്.എല്ലാ കാര്യങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്ത പാര്‍ടി കേന്ദ്രകമ്മിറ്റി സ: വി.എസിന്റെ പേരില്‍ അച്ചടക്ക നടപടി സ്വീകരിച്ചു. നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം.""15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ: വി.എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' പാര്‍ടിയുടെ അത്യുന്നത ഘടകം സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിച്ച് പറ്റിയ തെറ്റ് തിരുത്താനുള്ള ശ്രമമാണ് ഏതൊരു സഖാവില്‍നിന്നും ഉണ്ടാവുക. പക്ഷെ, സ: വി.എസ് തിരുത്താന്‍ തയ്യാറില്ലെന്നു മാത്രമല്ല, പഴയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്.ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ച് പാര്‍ടിയുടെ 21-ാം കോണ്‍ഗ്രസ്സും സംസ്ഥാന സമ്മേളനവും വിലയിരുത്തിയതാണ്. രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം സൃഷ്ടിക്കുമാറ് ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന സമ്മേളനം തീരുമാനിച്ചത്. ഇത് വ്യക്തിപരമായ തന്റെ ഒരു അജണ്ടയാണെന്നു തോന്നുമാറാണ് സ: വി.എസ് അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് ""ഞാന്‍ മുന്‍കൈ എടുത്തുകൊണ്ടിരിക്കുകയാണ്'', ""കിട്ടുന്ന അവസരങ്ങളൊക്കെ ഞാന്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്'' എന്നൊക്കെ സ: വി.എസ് പ്രസ്താവിച്ചിരിക്കുന്നത്. അതോടൊപ്പം, പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വത്തെ ഇതിന്റെ ഭാഗമായി തന്റെ പ്രത്യേക വീക്ഷണത്തോടെ അവതരിപ്പിക്കാനും വി.എസ് തയ്യാറാവുകയാണ്. ""പാര്‍ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെപ്പോലുള്ള ലീഡേഴ്സ് അവിടെ പാര്‍ലമെന്റില്‍ ചെല്ലുമ്പോഴും അല്ലാത്തപ്പോഴും ഇവരെല്ലാമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകുന്ന തരത്തില്‍ സമീപനമെടുത്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്, അതിന് നിങ്ങള്‍ സഹകരിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള സമീപനം എടുത്തുകൊണ്ടിരിക്കുകയാണ്.''പാര്‍ടി സ്വീകരിച്ചിട്ടുള്ള ശരിയായ നിലപാടിനെ വക്രീകരിക്കാനാണ് സ: വി.എസ് ശ്രമിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്ന യു.ഡി.എഫിന്റെ ഭാഗമായ പാര്‍ടികള്‍ക്ക് അവര്‍ സ്വീകരിച്ച തെറ്റായ നിലപാട് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലേ തിരുത്തലുണ്ടാകൂ. യു.ഡി.എഫിന്റെ ഭാഗമായ ഒരു പാര്‍ടിക്ക് അവിടെ തുടര്‍ന്നുകൊണ്ട് എല്‍.ഡി.എഫില്‍ പ്രവേശിക്കാനാവില്ല എന്ന സാമാന്യധാരണ ഏതൊരാള്‍ക്കും ഉണ്ടാകും. അപ്പോള്‍ ആദ്യം വേണ്ടത് അത്തരം പാര്‍ടികള്‍ യു.ഡി.എഫ് വിടലാണ്. പാര്‍ടി സംസ്ഥാന സെക്രട്ടറി ആര്‍.എസ്.പിയെക്കുറിച്ച് പരാമര്‍ശിച്ചത് പാര്‍ടി നയത്തെ അടിസ്ഥാനപ്പെടുത്തിയും ആര്‍.എസ്.പി നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടിയായും ആണ്. ഇത്തരം പാര്‍ടികള്‍ തുടരുന്ന തെറ്റായ രാഷ്ട്രീയ നിലപാട് തുറന്നുകാണിക്കല്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയാണ്. അതിനെ പരസ്യമായി വിമര്‍ശിച്ച സ: വി.എസിന്റെ നടപടി തെറ്റാണ്.യു.ഡി.എഫ് ഘടകകക്ഷികളുടെ നേതാക്കളെ പാര്‍ടിയുടെ അഖിലേന്ത്യാ നേതാക്കളോ സംസ്ഥാന നേതാക്കളോ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ: സീതാറാം യെച്ചൂരിയെ വിവിധ പാര്‍ടി നേതാക്കള്‍ കാണുന്നതും സംസാരിക്കുന്നതും സ്വാഭാവികമാണ്. കേരളത്തിലെ ചില നേതാക്കള്‍ തന്നെ കണ്ടതും സംസാരിച്ചതും പാര്‍ടി ജനറല്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. അതിനെക്കുറിച്ച് വി.എസിന്റെ മനോനില വച്ചുകൊണ്ടുള്ള വക്രീകരണം ഉണ്ടായതിന്റെ ഭാഗമായാണ് മുമ്പ് വേദനയുണ്ടാകുന്ന സമീപനം ഉണ്ടായെങ്കില്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്, സഹകരിക്കണം എന്ന് ജനറല്‍ സെക്രട്ടറി തന്നെ കണ്ട നേതാക്കളോട് സംസാരിച്ചു എന്ന വി.എസിന്റെ ഭാഷ്യം. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമായതും കേവലം ഭാവനയില്‍ കെട്ടിച്ചമച്ചതും ആയ കാര്യങ്ങളാണ്. മുന്നണി വികസനത്തെക്കുറിച്ച് ജനറല്‍ സെക്രട്ടറി തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാര്‍ടി കോണ്‍ഗ്രസ്സിന്റെ കാഴ്ചപ്പാടനുസരിച്ച് കേന്ദ്രകമ്മിറ്റിയും പി.ബിയും ആവിഷ്കരിക്കുന്ന രാഷ്ട്രീയ നയത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തില്‍ മുന്നണി വികസിപ്പിക്കുന്ന കാര്യം ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ സമയത്ത് പാര്‍ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യും. ആ ഘട്ടത്തില്‍ സ: വി.എസിനും അദ്ദേഹത്തിന്റേതായ അഭിപ്രായം പാര്‍ടിയില്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും.പാര്‍ടി സംസ്ഥാന സെക്രട്ടറിയെ കുറ്റപ്പെടുത്തുംവിധത്തില്‍ സംസാരിച്ചതിനുശേഷം വി.എസ് പ്രകടിപ്പിക്കുന്ന അഭിപ്രായമുണ്ട്. അതിവിടെ ഉദ്ധരിക്കാം ""അതേയതെ, അതിനുവേണ്ടിയുള്ള ശ്രമം ഞങ്ങളൊക്കെ നടത്തുന്നുണ്ട്. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയടക്കം അതിനുവേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട് എന്നുള്ള വിവരം എനിക്കുണ്ട്. അതുകൊണ്ട് കണിശമായിട്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ അതിനെ ശക്തമായി നേരിടാന്‍ തക്ക വിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ഞങ്ങള്‍ ചെയ്യുകതന്നെ ചെയ്യുമെന്നുള്ളത് ഉറപ്പാണ്.'' പാര്‍ടി സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന നേതൃത്വത്തെയും മാറ്റിനിര്‍ത്തി ഇടതുപക്ഷ-മതനിരപേക്ഷ കക്ഷികളുമായുള്ള യോജിപ്പ് ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന "ഞങ്ങള്‍' ആരാണ്? സംസ്ഥാനത്ത് ഒരു സമാന്തര പാര്‍ടി നേതൃത്വത്തിന് താന്‍ നേതൃത്വം നല്‍കുമെന്നാണോ വി.എസ് ഉദ്ദേശിക്കുന്നത്? അത്തരത്തിലുള്ള ഒരു നീക്കവും പാര്‍ടി വച്ചുപൊറുപ്പിക്കില്ല.പുതിയ സംസ്ഥാന സെക്രട്ടറിയുടെ ചില അഭിപ്രായപ്രകടനങ്ങള്‍ പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ തന്നെയാണ് എന്നതിന്റെ സൂചനയാണെന്ന് വി.എസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി പാര്‍ടി അംഗീകരിച്ച നിലപാടാണ് പരസ്യമായി സംസാരിക്കുന്നത്. പാര്‍ടി നിലപാട് വ്യക്തമാക്കുമ്പോള്‍ പഴയതും പുതിയതും തമ്മില്‍ എന്തു വ്യത്യാസമാണ് സംഭവിക്കുക? പാര്‍ടി നിലപാടിനോടൊപ്പം നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് വി.എസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഈ വിമര്‍ശനം ഉയര്‍ന്നത്.""2004 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 20-ല്‍ 18 സീറ്റിലും വിജയിച്ചു. അതിനെ ഉലയ്ക്കത്തക്കവിധത്തില്‍, നശിപ്പിക്കത്തക്കവിധത്തില്‍ പിന്നീട് അധികാരത്തില്‍ വന്ന നേതൃത്വം തെറ്റായ രീതിയിലുള്ള നിലപാടുകള്‍ സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് 2009-ലും 2014-ലുമൊക്കെ തന്നെ മുന്നണി ശിഥിലമായതും കോണ്‍ഗ്രസ്സിന് ഗുണം കിട്ടിയതും.'' 2004, 2005, 2006 കേരളത്തില്‍ ലോക്സഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രശംസനീയമായ വിജയം എല്‍.ഡി.എഫ് നേടുമ്പോള്‍ ഉണ്ടായിരുന്ന നേതൃത്വം തന്നെയാണ് അഖിലേന്ത്യാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും പാര്‍ടിക്ക് 2009-ലും 2014-ലും തുടര്‍ന്നത്. വി.എസ് ആരോപിക്കുംപോലെ പുതിയ ഏതെങ്കിലും ഒരു നേതൃത്വം അധികാരത്തില്‍ വന്നതിന്റെ ഭാഗമായോ നേതൃത്വം തെറ്റായ രീതി സ്വീകരിച്ചതുകൊണ്ടോ അല്ല പിന്നീട് പരാജയപ്പെട്ടത്. പരാജയപ്പെടാനിടയായ കാരണങ്ങള്‍ ശരിയായ രീതിയില്‍ തന്നെ പാര്‍ടി വിലയിരുത്തിയിരുന്നു. അതിലേക്കാകെ ഇപ്പോള്‍ പോകുന്നില്ലെങ്കിലും സ: വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കുന്ന അച്ചടക്ക നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി തീരുമാനത്തിന്റെ ഒരു ഭാഗം ഇവിടെ പ്രസക്തമാണ്.""കേരളത്തിലെ പാര്‍ടിയുടെ ഏറ്റവും സീനിയറായ നേതാവാണ് സ: വി.എസ്. പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ പാര്‍ടിയുടെ സംഘടനാ തത്വങ്ങളും അച്ചടക്കവും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുമ്പ് പല ഘട്ടങ്ങളിലും പി.ബിയും സി.സിയും അദ്ദേഹത്തെ ഇക്കാര്യത്തില്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു.എന്നാല്‍, ഏറ്റവും ഒടുവിലത്തെ ഈ ലംഘനങ്ങളും അച്ചടക്കം തെറ്റിക്കലും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍, ക്ഷമിക്കുവാനാകില്ല.അതിനാല്‍, സ: വി.എസ്. അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.''യു.ഡി.എഫ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം അതില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ സ: വി.എസ്. അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. 2013 ഫെബ്രുവരി 11-ന് പാര്‍ടി സംസ്ഥാന കമ്മിറ്റി സ: വി.എസിന്റെ ഇത്തരം സമീപനങ്ങളെ വിലയിരുത്തിയത് ഇപ്രകാരമായിരുന്നു: ""പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം സ: വി.എസ്. അച്യുതാനന്ദന്‍ സ്വീകരിക്കുന്ന നിലപാടുകളും സമീപനങ്ങളും പുറപ്പെടുവിക്കുന്ന പ്രസ്താവനകളും കേരളത്തിലെ പാര്‍ടിയെ വന്‍ പ്രതിസന്ധിയിലെത്തിക്കുന്നു. യു.ഡി.എഫും കേരളത്തിലെ വലതുപക്ഷവും വന്‍ പ്രതിസന്ധിയിലകപ്പെടുമ്പോള്‍ സ: വി.എസ് സ്വീകരിക്കുന്ന സമീപനം പലപ്പോഴും അവരുടെ രക്ഷയ്ക്കുതകുന്നു.'' യു.ഡി.എഫിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ മുമ്പ് സ്വീകരിച്ച സമീപനം വി.എസ് തുടരുന്നതിന്റെ ഭാഗമാണ് ഇപ്പോഴുള്ള വെളിപ്പെടുത്തലുകള്‍.കേരളത്തിലെ ഏറ്റവും സീനിയറായ പാര്‍ടി നേതാവായ സ: വി.എസ്. അച്യുതാനന്ദനോട് മുമ്പ് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനാണ് സെക്രട്ടേറിയറ്റ് ആഗ്രഹിക്കുന്നത്.""പാര്‍ടിയെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പൊതു പ്രസ്താവനകള്‍ അദ്ദേഹം ചെയ്യരുത്.സംസ്ഥാന കമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക് അദ്ദേഹം വഴങ്ങണം.''

- See more at: http://www.deshabhimani.com/news-kerala-all-latest_news-467443.html#sthash.oEtnMfje.dpuf

റോഹിങ്ക്യ ദുരിതത്തില്‍ സൂചിയുടെ മൗനം നമ്മോടു പറയുന്നത്

Posted: 21 May 2015 11:20 AM PDT

Image: 

റോഹിങ്ക്യ മുസ് ലിംകള്‍ക്ക് ഇത്രയൊക്കെ സംഭവിച്ചിട്ടും രാജ്യത്തെ പ്രതിപക്ഷനേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചി മൗനംതുടരുന്നതിന്‍െറ കാരണങ്ങള്‍ എന്തൊക്കെയാവാം? ലണ്ടന്‍ ആസ്ഥാനമായ ഇന്‍റര്‍നാഷനല്‍ സ്റ്റേറ്റ് ക്രൈം ഇനീഷ്യേറ്റിവ് ഡയറക്ടറും ക്വീന്‍ മേരി സര്‍വകലാശാലയിലെ നിയമ വിഭാഗം പ്രഫസറുമായ ഡോ. പെന്നി ഗ്രീനിന്‍െറ വിശകലനം

മ്യാന്മറില്‍ റോഹിങ്ക്യ മുസ്ലിംകള്‍ക്കെതിരെ ആസൂത്രിതമായി നടക്കുന്ന വംശഹത്യാ ശ്രമങ്ങളോട് ഓങ് സാന്‍ സൂചി പാലിക്കുന്ന മൗനം ആരെയും ആശ്ചര്യപ്പെടുത്തും. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകള്‍ക്കെതിരെ കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്ന പീഡനങ്ങള്‍ അതിന്‍െറ പാരമ്യത്തിലത്തെിയിരിക്കുന്നു. അവരിപ്പോള്‍ രണ്ടിലൊന്ന് ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒന്നുകില്‍, സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായിതന്നെ തുടരുക. അല്ളെങ്കില്‍, മറ്റെവിടെയെങ്കിലും അഭയംപ്രാപിക്കുക. ഇതില്‍ രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്ത് നാടുവിട്ട 8000ത്തിലധികം പേരാണ് മാസങ്ങളോളം കടലില്‍ കുടുങ്ങി ലോകത്തിന്‍െറ സഹായഹസ്തങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും രാജ്യത്തെ പ്രതിപക്ഷനേതാവും സമാധാന നൊബേല്‍ ജേതാവുമായ സൂചി മൗനംതുടരുന്നതിന്‍െറ കാരണങ്ങള്‍ എന്തൊക്കെയാവാം?

കഴിഞ്ഞ ഏതാനും ദശകങ്ങളായി മ്യാന്മറില്‍ റോഹിങ്ക്യ മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള നടപടികള്‍ ഭരണകൂടത്തിന്‍െറ ഒത്താശയോടെ നടക്കുന്നുണ്ട്. 2012ല്‍ അതിന് പുതിയ മുഖം കൈവന്നു. പ്രസ്തുത വര്‍ഷം, ബുദ്ധിസ്റ്റ് തീവ്രവാദി സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങളില്‍ 200ലധികം റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഒൗദ്യോഗിക കണക്ക്. ഇതിനുപുറമെ, ആയിരക്കണക്കിന് റോഹിങ്ക്യ ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടു; ഒന്നേകാല്‍ ലക്ഷം പേര്‍ അഭയാര്‍ഥികളായി. ഈ അഭയാര്‍ഥികള്‍ ഇന്ന് ‘തുറന്ന ജയിലുകളില്‍’ കഴിയുന്നു. റോഹിങ്ക്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന രാകൈന്‍ സ്റ്റേറ്റിന്‍െറ തലസ്ഥാനമായ സിത്വെയിലെ ഏറ്റവും വൃത്തിഹീനമായ ചേരിയില്‍ ഇപ്പോഴുമുണ്ട് 4000ത്തിലേറെ പേര്‍. ഭരണകൂടത്തിന്‍െറ ചെയ്തികളെ ഒരുതരത്തിലും സൂകിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ചോദ്യംചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാറിന് ഇത്തരം വിവേചനങ്ങളെ സ്ഥാപനവത്കരിക്കാന്‍ ഒരു പ്രയാസവുമില്ല. മ്യാന്മറില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്നതിനും കലാപകാരികളെ സംരക്ഷിക്കുന്നതിനുമെല്ലാം സര്‍ക്കാറിന് കഴിയുന്നത് ഈ നിലപാടുകൊണ്ടുകൂടിയാണ്.

2012ലെ കലാപം റോഹിങ്ക്യ ഉന്മൂലനമായിരുന്നില്ളെന്നാണ് സൂചിയുടെ പക്ഷം. ഒരു അഭിമുഖത്തില്‍ അത് അവര്‍ വ്യക്തമാക്കുകയും ചെയ്തതാണ്. ‘മുസ്ലിംകള്‍ മാത്രമല്ല, കലാപത്തിന്‍െറ ഇരകള്‍, ബുദ്ധിസ്റ്റുകളും കൂടിയാണ്. അവിടെ ബുദ്ധിസ്റ്റുകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്’ -അവര്‍ പറയുന്നു.

റോഹിങ്ക്യകളെ ഉന്മൂലനംചെയ്യുന്നതിനുള്ള വളരെ ആസൂത്രിതമായ നടപടികളാണ് മ്യാന്മര്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ഡോ. ഡാനിയേല്‍ ഫിയേസ്റ്റണ്‍ നിരീക്ഷിക്കുന്നു. ക്രമാനുഗതമായി റോഹിങ്ക്യകളെ ദുര്‍ബലരാക്കുക എന്നതാണ് ഇതിന്‍െറ ആദ്യപടി. ഇപ്പോള്‍ മ്യാന്മര്‍ വിടാത്ത അഭയാര്‍ഥികളുടെ പ്രാഥമിക അവകാശങ്ങള്‍പോലും നിഷേധിച്ച് അവരെ ശാരീരികമായും മാനസികമായും തളര്‍ത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. റോഹിങ്ക്യകള്‍ക്ക് ചികിത്സയും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്നതിന്‍െറയും അവരെ പട്ടിണിക്കിടുന്നതിന്‍െറയും അവരുടെ കൃഷി സ്ഥലങ്ങള്‍ നശിപ്പിക്കപ്പെടുന്നതിന്‍െറയുമെല്ലാം റിപ്പോര്‍ട്ടുകള്‍ ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.
രാജ്യത്തുനിന്ന് രക്ഷപ്പെട്ട് അന്തമാന്‍ കടലില്‍ കുടുങ്ങിയ അഭയാര്‍ഥികളുടെയും അവസ്ഥ മറ്റൊന്നല്ല.

സൂചിയുടെ മൗനത്തിനുപിന്നില്‍, അവരുടെ അധികാര താല്‍പര്യങ്ങളാണെന്ന് വ്യക്തമാണ്. ഒരിക്കല്‍ ബര്‍മയുടെ ഭരണാധികാരിയാകണമെന്നുതന്നെയാണ് അവര്‍ ആഗ്രഹിക്കുന്നത്. ആറു മാസത്തിനപ്പുറം രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 90 ശതമാനം വരുന്ന ബുദ്ധമത വിഭാഗക്കാര്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന ഒരു വാക്കുപോലും സൂചിയുടെയോ അവരുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയോ (എന്‍.എല്‍.ഡി) ഭാഗത്തുനിന്നും പ്രതീക്ഷിക്കാനാവില്ല. എന്നല്ല, മ്യാന്മറിലെ ‘പൗരന്മാരല്ലാത്ത’ റോഹിങ്ക്യകള്‍ക്ക് അവിടെ വോട്ടവകാശവുമില്ല. മ്യാന്മര്‍ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ ഇസ്ലാമോഫോബിയക്കും   ഹീനമായ വംശീയതക്കും എതിരെ നില്‍ക്കാനുള്ള രാഷ്ട്രീയ, ധാര്‍മിക മൂലധനം ഒരുകാലത്ത് സൂചിക്കുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവരുടെ അജണ്ടയില്‍ അതൊന്നുമില്ല. ഈ നിലപാട് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ആറു മാസം മുമ്പ്, വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഈ വിമര്‍ശം സൂചിപ്പിക്കപ്പെട്ടപ്പോള്‍, അവരുടെ മറുപടി മറ്റൊന്നായിരുന്നു. ‘രാഷ്ട്രീയ ലക്ഷ്യത്തിന്‍െറ പുറത്തല്ല എന്‍െറ മൗനം. ഞാന്‍ ആരുടെ ഭാഗത്തുനില്‍ക്കുന്നുവോ അവര്‍ക്കാണ് ഏറ്റവും അധികം നഷ്ടമുണ്ടാകുക. ഇനിയും ഈ രാജ്യത്ത് കൂടുതല്‍ രക്തമൊഴുകരുതെന്ന് ഞാന്‍ കരുതുന്നു.’

സൂചിയുടെ മൗനം റോഹിങ്ക്യകളുടെ രക്ഷക്കാണെന്നാണ് അവര്‍ പറയാതെ പറഞ്ഞത്. യാഥാര്‍ഥ്യം മറ്റൊന്നാണ്. സൂചിയുടെ മൗനം തുടരുമ്പോഴും മ്യാന്മറില്‍ റോഹിങ്ക്യകളുടെ രക്തം ഒഴുകിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ അവരുടെ നടപടി അവസാനിപ്പിച്ചില്ളെങ്കില്‍ റോഹിങ്ക്യകളുടെ രക്തം ഇനിയും ചിന്തും. ഇനിയും അവരുടെ പ്രതികരണത്തിനായി നാം കാത്തിരുന്നാല്‍ ഒരൊറ്റ റോഹിങ്ക്യ മുസ്ലിമും ലോകത്ത് ബാക്കിയാകില്ല.

വി.എസിന് കുറ്റപത്രം

Posted: 21 May 2015 10:24 AM PDT

Image: 

തിരുവനന്തപുരം: സംസ്ഥാനത്ത് സമാന്തര പാര്‍ട്ടി നേതൃത്വത്തിന് നേതൃത്വം നല്‍കുന്നെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ പ്രമേയം. ഇത്തരത്തിലുള്ള ഒരു നീക്കവും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ളെന്നും സെക്രട്ടേറിയറ്റ് യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
യു.ഡി.എഫ് പ്രതിസന്ധി നേരിടുന്ന പല ഘട്ടങ്ങളിലും അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്ന തരത്തില്‍  പാര്‍ട്ടിക്കെതിരെ പരസ്യമായി ആക്ഷേപങ്ങളും ആരോപണങ്ങളും വി.എസ് ഉന്നയിക്കുന്നെന്നും ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പൊതുപ്രസ്താവനകള്‍ വി.എസ് നടത്തരുതെന്നും സംസ്ഥാന കമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്ക് വഴങ്ങണമെന്നും നിര്‍ദേശിക്കുന്ന നാലു പേജ് വരുന്ന പ്രമേയം മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു.

സംസ്ഥാന, കേന്ദ്ര നേതൃത്വത്തിനെതിരായ തന്‍െറ ചാനല്‍ അഭിമുഖത്തെ പോളിറ്റ് ബ്യൂറോ തള്ളിക്കളഞ്ഞതും പ്രസ്താവന പുറപ്പെടുവിച്ചതും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയാണെന്ന് അദ്ദേഹം വീണ്ടും മാധ്യമങ്ങളോട് പറഞ്ഞതാണ് സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചത്. എല്‍.ഡി.എഫ് വികസനം, പഴയ നേതൃത്വത്തിന്‍െറ തെറ്റായ സമീപനം, സംസ്ഥാന സെക്രട്ടറിക്ക് പഴയ സെക്രട്ടറിയുടെ സ്വരം തുടങ്ങിയ വി.എസിന്‍െറ ആരോപണങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് അക്കമിട്ട് മറുപടി പറയുന്നു.

വി.എസിനെതിരായ കേന്ദ്ര കമ്മിറ്റിയുടെ മുന്‍കാല അച്ചടക്ക നടപടികളും പ്രമേയം ഉദ്ധരിക്കുന്നുണ്ട്. പി.ബിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്‍െറ കുറ്റപത്രത്തിലും ഓര്‍മിപ്പിക്കുന്നു. ‘യു.ഡി.എഫ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും രാഷ്ട്രീയ പ്രതിസന്ധികളില്‍പെട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

യു.ഡി.എഫ് പ്രതിസന്ധി നേരിടുന്ന പല ഘട്ടങ്ങളിലും അതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനും കഴിയുംവിധം പാര്‍ട്ടിക്കെതിരെ പരസ്യമായി ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ പതിവുപോലെ ഇത്തവണയും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ചു. കഴിഞ്ഞ അഞ്ച് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ വ്യക്തത വരുത്തിയ പ്രശ്നങ്ങളാണ് വി.എസ് ഇപ്പോള്‍ വീണ്ടും ഉന്നയിക്കുന്നതെ’ന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

വി.എസ് ഉന്നയിച്ച പ്രശ്നങ്ങള്‍ കേന്ദ്ര കമ്മിറ്റിതന്നെ ഒന്നിലധികം തവണ ചര്‍ച്ച ചെയ്തതാണെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനം അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധനല്ളെന്ന് അദ്ദേഹം മുമ്പ് പല ഘട്ടങ്ങളിലും തെളിയിച്ചിട്ടുണ്ട്.  വി.എസ് തിരുത്താന്‍ തയാറല്ളെന്ന് മാത്രമല്ല, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തുന്നു.

നേരിയ നഷ്ടം

Posted: 21 May 2015 09:58 AM PDT

മുംബൈ: ഓഹരിസൂചികകള്‍ വ്യാഴാഴ്ച നേരിയ നഷ്ടത്തില്‍ അവസാനിച്ചു. ബി.എസ്.ഇ സെന്‍സെക്സ് 27.86 പോയന്‍റ് താഴ്ന്ന് 27,809.35ലും എന്‍.എസ്.ഇ നിഫ്റ്റി 2.25 പോയന്‍റ് താഴ്ന്ന് 8421ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. കമ്പനികളുടെ പാദഫലങ്ങള്‍ മോശമാകുന്നത് സംബന്ധിച്ച ആശങ്കകളാണ് വിപണിയെ പിന്നോട്ടുവലിച്ചത്. മാര്‍ച്ച് പാദത്തില്‍ 5674.29 കോടിയുടെ നഷ്ടം പുറത്തുവിട്ട ടാറ്റാ സ്റ്റീലിനായിരുന്നു സെന്‍സെക്സില്‍ ഏറ്റവും നഷ്ടം-5.11 ശതമാനം. വേദാന്ത, എച്ച്.ഡി.എഫ്.സി, സിപ്ള, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, എസ്.ബി.ഐ, മാരുതി സുസുകി എന്നിവയിലും വില്‍പന സമ്മര്‍ദം ശക്തമായിരുന്നു. സെന്‍സെക്സിലെ 30ല്‍ 14ലും നഷ്ടത്തിലായിരുന്നു. 6.94 ശതമാനം നേട്ടവുമായി ബജാജ് ഓട്ടോയായിരുന്നു ലാഭത്തില്‍ മുന്നില്‍. കോള്‍ ഇന്ത്യ, ആക്സിസ് ബാങ്ക്, സണ്‍ഫാര്‍മ, ലാര്‍സണ്‍, ടാറ്റ മോട്ടോഴ്സ് എന്നിവയും ലാഭത്തില്‍ മുന്നില്‍നിന്നു.  
 
മുസ്‌ലിംകള്‍ക്ക് ജോലി നല്‍കില്ലെന്നറിയിച്ച സ്ഥാപനത്തിനെതിരെ കേസ്

Posted: 21 May 2015 05:37 AM PDT

Image: 

മുംബൈ: മുസ് ലിംകള്‍ക്ക് ജോലി കൊടുക്കില്ലെന്ന്‌ ഉദ്യോഗാര്‍ഥിക്ക്‌ രേഖാമൂലം മറുപടി നല്‍കിയ സ്ഥാപനത്തിനെതിരെ കേസ്. മുംബൈയില്‍ നിന്നുള്ള സീഷാന്‍ അലിഖാന്‍ എന്ന എം.ബി.എക്കാരന്‍െറ പരാതിയിലാണ് പോലീസ് കേസെടുത്തത്. മുംബൈയിലെ പ്രശസ്തമായ ഹരികൃഷ്ണ എക്സ്പോര്‍ട്ടില്‍ ജോലി തേടി സീഷാന്‍ നല്‍കിയ അപേക്ഷയിലാണ് കമ്പനിയുടെ വിവാദ മറുപടി. രത്ന കയറ്റുമതി സ്ഥാപനമാണ് ഇത്. കഴിഞ്ഞ ദിവസമാണ് സീഷാന്‍ അപേക്ഷ മെയില്‍ ചെയ്തത്. അപേക്ഷ അയച്ച് കാല്‍ മണിക്കൂറിനകം തന്നെ കമ്പനിയുടെ മറുപടി വന്നു; 'അമുസ് ലിംകളായവരെ മാത്രമേ തങ്ങള്‍ ജോലിക്കെടുക്കുകയുള്ളൂ'. മറുപടി കിട്ടിയ ഉടനെ സീഷാന്‍ അത് സ്ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കമ്പനിയുടെ മതവിവേചനത്തിനെതിരെ സീഷാന്‍ നല്‍കിയ പരാതിയില്‍ മുംബൈ പോലീസ് കേസെടുക്കുകയായിരുന്നു.

കമ്പനിയുടെ മത വിവേചനത്തിന് നിയമപരമായി മൂന്ന് വര്‍ഷം തടവാണ് ലഭിക്കുകയെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ സൂര്യകാന്ത് ജഗ്ദാലെ പറഞ്ഞു. ആരാണ് ഇതിന് പിന്നിലെന്ന് അന്വേഷണത്തിന് ശേഷമെ വെളിപ്പെടുത്താന്‍ സാധിക്കൂ എന്നും ജഗ്ദാലെ അറിയിച്ചു.

കത്ത് വിവാദമായതോടെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. ഇത് തങ്ങളുടെ ഒരു തൊഴിലാളിയുടെ ഭാഗത്തുനിന്നുമുണ്ടായ തെറ്റാണെന്നും തൊഴിലാളികള്‍ക്കിടയില്‍ മതപരമായ വിവേചനം തങ്ങളുടെ നയമല്ലെന്നും കമ്പനി അറിയിച്ചു. 'കമ്പനിയിലെ ട്രെയ്നിയുടെ ഭാഗത്തു നിന്നുമുണ്ടായ തെറ്റാണത്. ആ ജോലിക്കാരന് കമ്പനിയില്‍ തീരുമാനമെടുക്കാനുള്ള അധികാരമില്ല. 61 ജോലിക്കാരുള്ള തങ്ങളുടെ ഓഫീസിലെ എച്.ആര്‍ വിഭാഗത്തിലെ ഒരാള്‍ മുസ് ലിമാണെന്നും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

എം.ബി.എ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു നില്‍ക്കുമ്പോഴാണ് ഹരികൃഷ്ണ എക്സ്പോര്‍ട്ടേഴ്സിലെ മാര്‍ക്കറ്റിങ് വിഭാഗത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം ശ്രദ്ധയില്‍പെട്ടതെന്ന് സീഷന്‍ പറഞ്ഞു. കരിയറിന്‍െറ തുടക്കത്തില്‍ തന്നെ മികച്ച കമ്പനിയില്‍ ജോലി ചെയ്യാമെന്ന പ്രതീക്ഷയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നെന്നും സീഷന്‍ പറഞ്ഞു.

മറ്റ് രണ്ട് കൂട്ടുകാരുടെ കൂടെയാണ് മെയ് 19ന് വൈകുന്നേരം 5.45ന് കമ്പനിയുടെ മെയിലിലേക്ക് അപേക്ഷ അയച്ചതെന്ന് സീഷന്‍ ഖാന്‍ പറഞ്ഞു. മുസ് ലിംകളെ ഞങ്ങള്‍ ജോലിക്കെടുക്കാറില്ലെന്ന മറുപടി കൃത്യം 15 മിനിറ്റിനുള്ളില്‍ എച്ച്.ആറിന്‍െറ വിലാസത്തില്‍ നിന്ന് ലഭിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളോട് (മുകുന്ദ് മണി, ഓംകര്‍ ബാന്‍ഡോസ്) അടുത്ത ദിവസം ഇന്റര്‍വ്യൂവിന് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്ന സമയത്താണ് ഒരു കമ്പനി മതത്തിന്‍െറ പേരില്‍ ഉദ്യോഗാര്‍ഥികളെ മാറ്റിനിര്‍ത്തുന്നത് ^സീഷാന്‍ കൂട്ടിച്ചേര്‍ത്തു. സീഷന് ജോലി നിഷേധിച്ച കമ്പനിയിലെ ജോലി തങ്ങള്‍ക്കും വേണ്ടെന്നാണ് കൂട്ടുകാരുടെ നിലപാട്.

സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനിലും സീഷാന്‍ പരാതി നല്‍കി. സംഭവം നിര്‍ഭാഗ്യകരമാണെന്നും കമ്പനിയുടെ മറുപടി ലഭിച്ചശേഷം നടപടിയെടുക്കുമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹ്മദ് പറഞ്ഞു.

ബിന്‍ലാദിനെ ഇന്ത്യക്കാരന്‍ സഹായിച്ചുവെന്ന് രേഖകള്‍

Posted: 21 May 2015 05:28 AM PDT

Image: 

ന്യൂഡല്‍ഹി: അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനെ സൗദി അറേബ്യയിലെ മദീനയിലുള്ള ഇന്ത്യക്കാരന്‍ സഹായിച്ചിരുന്നുവെന്നു വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് മുമ്പ് ബിന്‍ലാദിന്‍ താമസിച്ചിരുന്ന പാകിസ്താനിലെ അബോട്ടാബാദിലെ വീട്ടില്‍ നിന്നാണ് യു.എസിന് ഈ രേഖകള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം യു.എസ് നാഷണല്‍ ഇന്‍്റലിജന്‍സ് ഡയറക്ടറുടെ ഓഫീസാണ് രേഖകള്‍ ഒൗദ്യോഗികമായി പുറത്തുവിട്ടത്.

2009 മെയിലും ജൂണിലുമായി ബിന്‍ലാദിന് മദീനയിലുള്ള ഇന്ത്യന്‍ സഹോദരന്‍ ലക്ഷകണക്കിന് രൂപ നല്‍കിയതായി രേഖ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം മെയില്‍ 2,92,400 പാക്കിസ്താനി രൂപയും ജൂലൈയില്‍ 35,000 പാക്കിസ്താനി രൂപയും ബിന്‍ലാദിന് ലഭിച്ചിട്ടുണ്ട്. പണം കൈമാറിയ ഇടനിലക്കാരന് 5,000 രൂപ പ്രതിഫലം നല്‍കിയതായും പറയുന്നു.

അല്‍ഖാഇദക്ക് കൂടുതല്‍ തുക ലഭിച്ചിട്ടുള്ളത് സൗദി, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ്. പരസ്പര ശത്രുത പാടില്ളെന്നും അമേരിക്കയാണ് പൊതുശത്രുവെന്നും തന്നെ പിന്തുണക്കുന്നവരെ ബോധിപ്പിക്കാനായിരുന്നു ബിന്‍ലാദിന്‍ ഇതിലൂടെ ശ്രമിച്ചിരുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

കാര്‍ഷിക മേഖലക്ക് മാതൃകയായി ഗ്രീന്‍ ആര്‍മിയും സേവന കേന്ദ്രവും

Posted: 21 May 2015 01:51 AM PDT

അഗളി: അട്ടപ്പാടി സര്‍വീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഗ്രീന്‍ ആര്‍മിയും കാര്‍ഷിക സേവന കേന്ദ്രവും സഹകരണ മേഖലക്ക് മാതൃകയാവുന്നു. കര്‍ഷകരെ സഹായിക്കാന്‍ സജ്ജരായി നില്‍ക്കുന്ന ഗ്രീന്‍ ആര്‍മിയാണ് സേവന കേന്ദ്രത്തിന്‍െറ പ്രധാന പ്രത്യേകത. എട്ട് പേരടങ്ങുന്ന ഭക്ഷ്യ സുരക്ഷക്കായി രൂപവത്കരിച്ച സംഘമാണ് ഗ്രീന്‍ ആര്‍മി. തൃശൂര്‍ മണ്ണുത്തിയിലുള്ള കാര്‍ഷിക സര്‍വകലശാലയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ഇതിലെ പ്രവര്‍ത്തകര്‍ പുതിയ ജൈവ നഴ്സറിക്ക് തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ്. 700 ഗ്രോബാഗിനുള്ള ഓര്‍ഡര്‍ ഇതിനോടകം ഗ്രീന്‍ ആര്‍മിക്ക് ലഭിച്ചു. മട്ടുപ്പാവില്‍ കൃഷിചെയ്യാനുള്ള ജൈവവളമടങ്ങിയ മിശ്രിതമാണ് ഗ്രോബാഗ്. സംഘത്തില്‍ ചിണ്ടക്കി ഊരില്‍ നിന്ന് രണ്ട് ആദിവാസി യുവാക്കളുമുണ്ട്. വിഷമയമായ പച്ചക്കറി ഇനി അട്ടപ്പാടിയില്‍ ഉല്‍പാദിപ്പിക്കരുതെന്ന ദൃഢപ്രതിജ്ഞയിലാണ് ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍. ജില്ലയില്‍ നാല് കാര്‍ഷിക സേവന കേന്ദ്രമാണുള്ളത്. അട്ടപ്പാടിയില്‍ സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭൂതിവഴിയില്‍ പോളി ഹൗസിനുള്ള ഒരുക്കങ്ങള്‍ കാര്‍ഷിക സേവന കേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചു. അട്ടപ്പാടിയിലെ 100 കര്‍ഷകരെ തെരഞ്ഞെടുത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും ആവശ്യമായ വിത്തുകളും അനുബന്ധ സഹായങ്ങളും നല്‍കാനും പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ബാങ്ക് സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. ബാങ്ക് പ്രസിഡന്‍റ് എന്‍.പി. ഷാജന്‍െറ നേതൃത്വത്തിലാണ് ഗ്രീന്‍ ആര്‍മിയുടെ പ്രവര്‍ത്തനം. എസ്. രാജേഷ്, സി.എന്‍. അനി. എസ്. ഷോബ, രാജന്‍, മെര്‍ബിന്‍ ബേബി, ശ്രീജിത്ത്, സുജിത്ത് എന്നിവരാണ് മറ്റു അംഗങ്ങള്‍.

കെടുകാര്യസ്ഥത: ബൃഹത്പദ്ധതിയുടെ നിറംകെടുത്തി കുടുംബശ്രീ

Posted: 21 May 2015 01:49 AM PDT

വെഞ്ഞാറമൂട്: ബൃഹത്പദ്ധതിയെ കെടുകാര്യസ്ഥതകൊണ്ട് നിറംകെടുത്തി കുടുംബശ്രീ. ബി.പി.എല്‍ കുടുംബങ്ങളിലെ യുവതീയുവാക്കള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭാസവും , വ്യക്തിത്വ വികസനവും നല്‍കി തൊഴിലിന് പ്രാപ്തരാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന(ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ അഭിമുഖമാണ് കെടുകാര്യസ്ഥത മൂലം അലങ്കോലമായത്.
കുടുംബശ്രീക്കായിരുന്നു സംസ്ഥാനത്തെ പദ്ധതിയുടെ മേല്‍നോട്ടം. ബുധനാഴ്ച രാവിലെ 10.30മുതല്‍ തൈക്കാട് മോഡല്‍ സ്കൂളില്‍ പരിപാടി തുടങ്ങി. ജില്ലയിലെ 73 പഞ്ചായത്തുകളില്‍നിന്ന് 5000ത്തിലധികം ആളുകളെ ഇതിനായി വിളിച്ചുവരുത്തി. ഏതെല്ലാം ട്രേഡുകളുടെ ഇന്‍റവ്യൂവാണെന്നോ അടിസ്ഥാനയോഗ്യതയോ, സമയമോ അറിയിച്ചില്ല. മഴപെയ്താല്‍ കയറിനില്‍ക്കാനുള്ള സൗകര്യം ഒരുക്കിയില്ല. വലിയ തിരക്കില്‍ ശ്വാസംകിട്ടാതെ ഞെരുങ്ങിയാണ് മൂന്നുവശവും അടച്ചകെട്ടിടത്തിലെ ചെറിയ ഇടനാഴിയിലൂടെ സ്ത്രീകളും പുരുഷന്മാരും നീങ്ങിയത്. എന്നാല്‍ ഓരോ കമ്പനിക്കും വ്യത്യസ്ത നിബന്ധനകള്‍ ആയിരുന്നു.
ചിലര്‍ക്ക് ഉയര്‍ന്ന പ്രായപരിധി പ്രശ്നമായി, മറ്റുചിലര്‍ക്ക് പരിശീലനം അന്യസംസ്ഥാനത്ത്, മറ്റുചില കമ്പനികളില്‍ വിദ്യാഭ്യാസ യോഗ്യത പ്രശ്നം എന്നിങ്ങനെ. ക്യൂവില്‍ തള്ളി അകത്തുചെല്ലുന്നവരില്‍ ഭൂരിഭാഗത്തിനും നിബന്ധന കാരണം പദ്ധതിയില്‍ ചേരാനും കഴിഞ്ഞില്ല. അത്യാഹിതം സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. അഞ്ഞൂറോളം ആളുകള്‍ക്കുമാത്രം ഇരിക്കാന്‍ കഴിയുന്ന ഹാളിലാണ് ഉദ്ഘാടനവും കോഴ്സുകളെക്കുറിച്ചുള്ള ബോധവത്കരണവും നടന്നത്. രജിസ്ട്രേഷന്‍ സ്കൂളിനു മുന്‍വശത്ത് ഒരുക്കിയിരുന്നു. എന്നാല്‍ പരിപടിക്കത്തെിയവരെ നിയന്ത്രിക്കാന്‍ ആരുമില്ലായിരുന്നു. അകത്തു കയറിയവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ആറുമാസം മുമ്പാണ് കുടുംബശ്രീവഴി യോഗ്യരായവരുടെ ലിസ്റ്റുണ്ടാക്കിയത്. അഭിരുചിക്കും തൊഴില്‍ദാതാവിന്‍െറ ആവശ്യത്തിനും അനുസരിച്ച് ബ്ളോക്കുതലത്തില്‍ പ്രത്യേകം സമയം ക്രമീകരിച്ച് വിളിച്ചുവരുത്തുന്നതിനുപകരം ഒരേസമയം വിളിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത്.

ഇടുക്കി ഡാമിനടുത്ത് പാറമട

Posted: 21 May 2015 01:46 AM PDT

ചെറുതോണി: ഇടുക്കി ആര്‍ച്ച് ഡാമില്‍നിന്ന് കേവലം മൂന്നു കി.മീ. അകലെ 100 ഏക്കര്‍ പ്രദേശത്തെ പാറമട അപകട ഭീഷണി ഉയര്‍ത്തുന്നു. മരിയാപുരം പഞ്ചായത്തിലെ ചന്ദ്രഗിരിമേട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒന്നര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന പാറമടക്ക് അനുവാദം നല്‍കിയത് ആരാണെന്നത് ദുരൂഹമാണ്. അഞ്ചു ഹെക്ടറില്‍ താഴെമാത്രം ലൈസന്‍സ് നല്‍കാന്‍ അനുവാദമുള്ളപ്പോള്‍ ഇടുക്കി ഡാമിന്‍െറ പരിസരത്ത് അതീവസുരക്ഷാ മേഖലയില്‍ പാറമട പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ബുധനാഴ്ച മീഡിയവണ്‍ ചാനലാണ് പുറത്തുവിട്ടത്. ഉഗ്രശേഷിയുള്ള ചെറുതും വലുതുമായ നാല്‍പതില്‍പരം കുഴി സൃഷ്ടിച്ച് സ്ഫോടക വസ്തു നിറച്ച് പൊട്ടിക്കുമ്പോള്‍ നേരെ എതിര്‍ഭാഗത്തുള്ള ഇടുക്കി ആര്‍ച്ച് ഡാം വരെ വിറക്കും.
ദിനംപ്രതി 500 ലോഡാണ് ഇവിടെനിന്ന് കയറിപ്പോകുന്നത്. സര്‍ക്കാറില്‍നിന്ന് പാട്ടക്കരാറിന് ഭൂമിയെടുത്താണ് പാറമട നടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഇതിന് അനുമതി നല്‍കിയിട്ടില്ല. 2012ന് മുമ്പ് തുടങ്ങിയ ക്വാറികള്‍ക്ക് ലൈസന്‍സ് ബാധകമായിരുന്നില്ളെന്നാണ് അധികൃതരുടെ ന്യായവാദം. മൂന്നുവര്‍ഷം മുമ്പ് ഇതിനെതിരെ നാട്ടുകാര്‍ പൗരസമിതി നേതൃത്വത്തില്‍ സമരത്തിനിറങ്ങിയിരുന്നു. പ്രശ്നപരിഹാരം ഉണ്ടാകാതെ വന്നതോടെ ഇവര്‍ കോടതിയെയും സമീപിച്ചു. ഒടുവില്‍ ചില മധ്യസ്ഥര്‍ ഇടപെട്ട് പരാതിക്കാരും സമീപത്ത് താമസക്കാരുമായ 40 കുടുംബങ്ങളുടെ സ്ഥലവും വീടും ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങി പരാതിക്കാരെ ഒഴിവാക്കി.
ദിനംപ്രതി 45 തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ട്. ആധുനിക യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നതും തരം തിരിക്കുന്നതും. പരാതിക്കാരെയും എതിര്‍ക്കുന്നവരെയും ഒതുക്കി കോടികളുടെ കല്ലുകളാണ് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ദിനേന പോകുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന മണിയാറംകുടി സ്വദേശിയായ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഈ വിവരം ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇതിനുപുറമെ സമീപത്തുള്ള മറ്റ് വീടുകളിലെ താമസക്കാരും ഭീതിയിലാണ് കഴിയുന്നത്. ലോഡ് കയറ്റി ടിപ്പറുകള്‍ പോകുന്നതുമൂലം റോഡുകള്‍ തകര്‍ന്നുകിടക്കുന്നു.
ഇത്രയും പരാതികളും വിവാദങ്ങളും തലപൊക്കുമ്പോഴും കമ്പനി ഉടമക്ക് കൂസലില്ല. സഹായം ചോദിച്ചുചെല്ലുന്നവരെ ആരെയും ഇദ്ദേഹം നിരാശനാക്കാറില്ല. ആര്‍ക്കും കൈയയച്ച് സംഭാവനകള്‍ നല്‍കുന്നതിനും മടിയില്ല. ഇക്കാരണത്താല്‍ കമ്പനിക്കെതിരെ പ്രതികരിക്കാന്‍ ആരും തയാറല്ല.

നഗരസുരക്ഷാ കാമറകള്‍ കണ്ണടച്ചു; നന്നാക്കണമെന്ന ആവശ്യവുമായി പൊലീസ്

Posted: 21 May 2015 01:46 AM PDT

കാഞ്ഞിരപ്പള്ളി: നഗര സുരക്ഷയുടെ ഭാഗമായി നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കാമറകള്‍ കൂട്ടത്തോടെ തകരാറിലായിട്ട് രണ്ടു വര്‍ഷമായി. അധികൃതര്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് കാമറകളെല്ലാം കണ്ണടക്കാന്‍ കാരണമായതെന്ന് ആരോപണമുണ്ട്.
സ്ഥാപിച്ച ശേഷം അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. പ്രവര്‍ത്തനം നിലച്ച കാമറകളില്‍ കാടുകയറി മൂടിയത്് കഴിഞ്ഞ ദിവസമാണ് തെളിച്ചത്. മൂന്നു വര്‍ഷം മുമ്പ് ആറര ലക്ഷം ചെലവഴിച്ചാണ് കാഞ്ഞിരപ്പള്ളി നഗരത്തില്‍ 16 സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്. പ്രധാന ജങ്ഷനുകളായ പേട്ട ജങ്ഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മൂന്നു കാമറ വീതവും തിരക്കേറിയ കെ.കെ റോഡില്‍ മൂന്നിടത്തും സിവില്‍ സ്റ്റേഷന്‍ പരിസരം, കുരിശുങ്കല്‍ ജങ്ഷന്‍, പുത്തനങ്ങാടി റോഡില്‍ കെ.എസ്.ഇ.ബി ജങ്ഷന് സമീപം, ഗ്രോട്ടോ ജങ്ഷന്‍, തമ്പലക്കാട് റോഡ് എന്നിവിടങ്ങളിലുമാണ് കാമറകള്‍ സ്ഥാപിച്ചിരുന്നത്.
കെല്‍ട്രോണിന്‍െറ സാങ്കേതിക സഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ഒരുവര്‍ഷം കൊണ്ട് പാഴായത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് കാമറകളുടെ തകരാറുകള്‍ക്ക് കാരണം.
പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ വര്‍ഷവും നടത്തേണ്ട സര്‍വിസിങ്ങിന് പദ്ധതിയുടെ 10 ശതമാനം തുക കെല്‍ട്രോണില്‍ അടക്കണം. 65000 രൂപ ഇത്തരത്തില്‍ അടക്കണമെന്നിരിക്കെ തകരാറുകള്‍ പരിഹരിക്കുന്നതിന് 48000 രൂപ അടച്ചാല്‍ മതിയെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ ഒരുവര്‍ഷം മുമ്പ് വ്യക്തമാക്കിയെങ്കിലും തുക അടക്കുന്നതില്‍ പഞ്ചായത്ത് വീഴ്ച വരുത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ 16 കാമറകളിലൂടെ രാത്രിയും പകലും പൊലീസ് സ്റ്റേഷനിലെ സ്ക്രീനില്‍ ലഭ്യമായിരുന്നു.
എന്നാല്‍, പിന്നീട് കാമറകളുടെ പ്രവര്‍ത്തനം ഒന്നൊന്നായി നിലച്ചു. ഇപ്പോള്‍ ദൃശ്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല.
ട്രാഫിക് ലംഘനം, കുറ്റകൃത്യങ്ങള്‍ തുടങ്ങി പൂവാല ശല്യം, മാലിന്യ നിക്ഷേപം വരെയുള്ള നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ സ്റ്റേഷനിലിരുന്ന് കണ്ടത്തെി പിടികൂടാന്‍ പൊലീസിന് സഹായമായിരുന്നു കാമറകള്‍. സംഘര്‍ഷങ്ങളുണ്ടാകുമ്പോഴും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. രാത്രിയിലെ സാമൂഹികവിരുദ്ധ പ്രവര്‍ത്തകരെയും മോഷ്ടാക്കളെയും കുടുക്കിയിരുന്ന കാമറകള്‍ കണ്ണടച്ചത് പൊലീസിന് എറെ ബുദ്ധിമുട്ടായി. കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസും പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP