സ്വാഗതം
WELCOME

News Update..

Wednesday, May 27, 2015

മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ് Madhyamam News Feeds

മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ് Madhyamam News Feeds

Link to

മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്

Posted: 27 May 2015 12:24 AM PDT

Image: 
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ളെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. തനിക്കോ തന്‍റെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നേട്ടമുണ്ടാകുന്ന രീതിയില്‍   പ്രവര്‍ത്തിച്ചിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ യു.പി.എക്കെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്. തന്‍റെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ഒരു വര്‍ഷത്തിനിടെ ഭരണനേട്ടമുണ്ടാക്കിയെന്നത് സര്‍ക്കാറിന്‍റെ പൊള്ളയായ വാദമാണ്. ബി.ജെ.പി സര്‍ക്കാറിന്‍റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി യു.പി.എ നടപ്പിലാക്കിയ പദ്ധതികളുടെ കാര്‍ബണ്‍ കോപ്പിയാണ്. മോദി സര്‍ക്കാറിന് നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ഷികരംഗം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കയാണെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. 
ടുജി സ്പെക്ട്രം ഇടപാടില്‍  വഴിവിട്ടു പ്രവര്‍ത്തിക്കാന്‍ മന്‍മോഹന്‍ സിങ് പ്രേരിപ്പിച്ചെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) മുന്‍ ചെയര്‍മാന്‍ പ്രദീപ് ബൈജലിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്

Posted: 27 May 2015 12:24 AM PDT

Image: 
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ളെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. തനിക്കോ തന്‍റെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നേട്ടമുണ്ടാകുന്ന രീതിയില്‍   പ്രവര്‍ത്തിച്ചിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ യു.പി.എക്കെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ്. തന്‍റെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ഒരു വര്‍ഷത്തിനിടെ ഭരണനേട്ടമുണ്ടാക്കിയെന്നത് സര്‍ക്കാറിന്‍റെ പൊള്ളയായ വാദമാണ്. ബി.ജെ.പി സര്‍ക്കാറിന്‍റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി യു.പി.എ നടപ്പിലാക്കിയ പദ്ധതികളുടെ കാര്‍ബണ്‍ കോപ്പിയാണ്. മോദി സര്‍ക്കാറിന് നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ഷികരംഗം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കയാണെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. 
ടുജി സ്പെക്ട്രം ഇടപാടില്‍  വഴിവിട്ടു പ്രവര്‍ത്തിക്കാന്‍ മന്‍മോഹന്‍ സിങ് പ്രേരിപ്പിച്ചെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) മുന്‍ ചെയര്‍മാന്‍ പ്രദീപ് ബൈജലിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സിന്‍െറ പേരില്‍ പകല്‍ക്കൊള്ള

Posted: 27 May 2015 12:22 AM PDT

കൊല്ലം: ആരോഗ്യനില വഷളായ ആ വയോധികക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്താന്‍ ആംബുലന്‍സ് വേണമായിരുന്നു. അര മണിക്കൂറോളം നീണ്ട വിലപേശലിനൊടുവില്‍ തിരുവനന്തപുരത്തത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുളിന്‍െറ മറവില്‍ ജില്ലാ ആശുപത്രിയുടെ വരാന്തയിലെ കാഴ്ചകള്‍ 'പിടിച്ചുപറിക്കാരെ' തോല്‍പിക്കുന്നതാണ്.
ജില്ലാ പഞ്ചായത്തും ജനപ്രതിനിധികളുമൊക്കെ നോക്കാനുണ്ടായിട്ടും അത്യാവശ്യ സര്‍വിസായ ആംബുലന്‍സുകള്‍ നേരേചൊവ്വേ സര്‍വിസ് നടത്താന്‍ സ്വകാര്യലോബി അനുവദിക്കുന്നില്ല. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളെ ജില്ലാ ആശുപത്രിയിലെ ആംബുലന്‍സില്‍ എത്തിക്കാന്‍ സ്വകാര്യ ലോബി അനുവദിക്കാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ആംബുലന്‍സ് വിഷയം ജനപ്രതിനിധികളടക്കമുള്ളവരുടെ മുന്നിലത്തെിയെങ്കിലും ബദല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ജില്ലാ ആശുപത്രിക്ക് രണ്ട് ആംബുലന്‍സാണുള്ളത്. ഇതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്താന്‍ 1600 രൂപയാണ് ഈടാക്കുന്നത്. സ്വകാര്യ ആംബുലന്‍സ് സര്‍വിസുകള്‍ക്ക് 2800 രൂപ നല്‍കണം. അത്യാസന്ന നിലയിലുള്ള ഒരു രോഗിയെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്താല്‍ സ്വകാര്യ ആംബുലന്‍സുകളെ അറിയിക്കാന്‍ ജീവനക്കാരുണ്ട്.
കാഷ്വലിറ്റിയില്‍ ബില്ലടക്കാന്‍ എത്തുന്ന രോഗിയുടെ ബന്ധുക്കളെ സ്വകാര്യ ആംബുലന്‍സിന്‍െറ വക്താക്കള്‍ സമീപിക്കും. ജില്ലാ ആശുപത്രിയിലെ ആംബുലന്‍സില്‍ രോഗിയെ കൊണ്ടുപോയാല്‍ സമയത്തിനത്തെില്ളെന്നും രോഗിയുടെ ആരോഗ്യനില വഷളാകുമെന്നും ബന്ധുക്കളോട് പറയും. എല്ലാവിധ സൗകര്യവുമുള്ള ആംബുലന്‍സ് വിട്ടുതരാമെന്നും അതിനുള്ള തുകയും വിശദീകരിക്കും. ജില്ലാ ആശുപത്രിയിലെ ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചാല്‍ ഭീഷണിയുമായി രംഗത്തത്തെും. ആംബുലന്‍സിനായുള്ള വിലപേശല്‍ മണിക്കൂറുകളോളം നീളും. രോഗിയുടെ അവസ്ഥ പരിതാപകരമാകുമ്പോഴും കൊണ്ടുപോകാനാവാത്ത അവസ്ഥയാണ് മിക്ക ദിവസങ്ങളിലുമുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ ജില്ലാ പഞ്ചായത്തിന്‍െറ ഭാഗത്തുനിന്ന് ഒരു നടപടിയും എടുത്തിട്ടില്ല. നഗരത്തിലെ മറ്റു സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കാനായി നിലകൊള്ളുന്ന ആംബുലന്‍സ് സര്‍വിസുകളും ഇവിടെയുണ്ട്. അല്‍പം ഗുരുതരമായ രീതിയില്‍ രാത്രിയില്‍ എത്തുന്ന രോഗികളെയെല്ലാം സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പതിവ് ജില്ലാആശുപത്രിയിലുണ്ട്. ഇതു മുന്നില്‍ കണ്ടാണ് സ്വകാര്യ ആംബുലന്‍സ് സര്‍വിസുകള്‍ ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്യുന്നത്.

തിരുപ്പൂരിലെ കുളമ്പ് രോഗം : അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Posted: 26 May 2015 11:58 PM PDT

ഗോവിന്ദാപുരം: തിരുപ്പൂരില്‍ കുളമ്പ് രോഗം കണ്ടത്തെിയതിനെ തുടര്‍ന്ന് അതിര്‍ത്തിപ്രദേശത്ത് കന്നുകാലി പരിശോധന ശക്തമാക്കണമെന്ന ആവശ്യം ശക്തം. പൊള്ളാച്ചി, തിരുപ്പൂര്‍, ധാരാപുരം എന്നിവിടങ്ങളില്‍ കാലികളില്‍ കുളമ്പ് രോഗം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്.
പൊള്ളാച്ചി, ഈറോഡ്, ധര്‍മപുരി എന്നീ കാലിച്ചന്തകളില്‍നിന്ന് ഗോവിന്ദാപുരം, ചെമ്മണാമ്പതി, നീളിപ്പാറ ചെക്പോസ്റ്റുകളിലൂടെ നൂറുകണക്കിന് കന്നുകാലികളാണ് ദിനംപ്രതി അതിര്‍ത്തി കടക്കുന്നത്. ഇവക്ക് രോഗമില്ളെന്ന് ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നാണ് ആവശ്യം. കുളമ്പ് രോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് കേരളത്തിലേക്ക് കടക്കുന്ന കന്നുകാലികളില്‍ രണ്ടാഴ്ചക്കുമുമ്പേ നല്‍കിയാലേ പ്രതിരോധിക്കാനാവൂ. പൊള്ളാച്ചി ഉള്‍പ്പെടെയുള്ള ചന്തകളില്‍ പണം നല്‍കി പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്ന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് ഭൂരിപക്ഷം കന്നുകാലികളെയും കൊണ്ടുവരുന്നത്. ലോറികളില്‍ കയറ്റിവരുന്ന കന്നുകാലികളെ രോഗലക്ഷണമോ, ക്ഷീണിതമായ അവസ്ഥയോ ഉണ്ടെങ്കില്‍ ചെക്പോസ്റ്റിലെ റാമ്പില്‍ ഇറക്കി സൂക്ഷ്മ പരിശോധന നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ഇവ പാലിക്കപ്പെടുന്നില്ല. കന്നുകാലികളെ ഇറക്കി പരിശോധിക്കാന്‍ ഗോവിന്ദാപുരത്ത് റാമ്പ് സൗകര്യമുള്ള കെട്ടിടമുണ്ട്. ഇത് ഉപയോഗിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. കന്നുകാലികളെ കെട്ടിടത്തിനകത്തേക്ക് ഇറക്കാനും കയറ്റാനുമുള്ള സജ്ജീകരണമില്ലാത്തതും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് മടിക്കാന്‍ കാരണമാണ്. നിലവില്‍ ഗോവിന്ദാപുരത്ത് ലോറികളില്‍ കയറി കന്നുകാലികളുടെ ഊഷ്മാവിന്‍െറ തോത് മാത്രമാണ് പരിശോധിക്കുന്നത്. രാവിലെ രണ്ടും മൂന്നും ലോറികളില്‍മാത്രം ഇത്തരം പരിശോധന നടത്തുകയും തുടര്‍ന്നുവരുന്ന ലോറികളെ പരിശോധനയില്ലാതെ കടത്തിവിടുകയാണ് പതിവ്. ചെമ്മണാമ്പതി-കാമ്പ്രത്ത്ചള്ള റോഡിലെ മൂച്ചങ്കുണ്ട് കന്നുകാലി ചെക്പോസ്റ്റില്‍ ഒരു പരിശോധനയും നടക്കാറില്ല. കന്നുകാലികളുടെ എണ്ണം രജിസ്റ്ററില്‍ രേഖപ്പെടുത്തി അധികൃതര്‍ കടത്തിവിടുകയാണ് ചെയ്യാറുള്ളത്. കിഴവന്‍പുതൂര്‍-നീളിപ്പാറ റോഡില്‍ കന്നുകാലികളെ പരിശോധിക്കാന്‍ ചെക്പോസ്റ്റ് ഇല്ലാത്തതിനാല്‍ ഇതുവഴികടക്കുന്ന കാലികള്‍ രോഗബാധിതരാണെങ്കിലും പരിശോധന കൂടാതെ കേരളത്തിലത്തൊം.

കണ്ണൂര്‍ വിമാനത്താവളം മൂന്നാംഘട്ട ഭൂമിയുടെ വിലനിര്‍ണയം പൂര്‍ത്തിയായി

Posted: 26 May 2015 11:53 PM PDT

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള സ്ഥലമേറ്റെടുപ്പിന്‍െറ മൂന്നാംഘട്ടത്തില്‍ ഒഴിവാക്കപ്പെട്ട 131 ഏക്കര്‍ ഭൂമിയുടെ വിലനിര്‍ണയം പൂര്‍ത്തിയായി.
ജില്ലാ കലക്ടറുടെ ചേംബറില്‍ ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് വില സംബന്ധിച്ച് ധാരണയായത്. കാലതാമസം മൂലം മൂന്നാം ഘട്ടത്തില്‍ ഈ ഭൂമിയുടെ വിജ്ഞാപനം റദ്ദായതോടെയാണ് സ്ഥലമേറ്റെടുപ്പ് അനിശ്ചിതത്വത്തിലായത്. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുനര്‍വിജ്ഞാപനം ഇറക്കിയെങ്കിലും നടപടി വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കീഴല്ലൂര്‍ വില്ളേജിലെ കൊതേരി, കാനാട്, തെരൂര്‍ എന്നിവിടങ്ങളിലെ 53.2204 ഹെക്ടര്‍ ഭൂമിയുടെ വില സംബന്ധിച്ചാണ് ഭൂവുടമകളുമായി ധാരണയിലത്തെിയത്. സ്ഥലത്തെ 77 മുതല്‍ 82 വരെ ബ്ളോക്കുകളിലുള്ള സ്ഥലം മൂന്നുവിഭാഗങ്ങളാക്കിത്തിരിച്ചാണ് വില നിശ്ചയിച്ചത്.
പി.ഡബ്ള്യു.ഡി റോഡിന് സമീപത്തെ എ വിഭാഗത്തിന് സെന്‍റിന് 1,13,818 രൂപയും പഞ്ചായത്ത് റോഡിന് സമീപത്തെ ബി വിഭാഗത്തിന് 1,02,300 രൂപയും റോഡില്ലാത്ത സി വിഭാഗത്തിന് 90,976 രൂപയും വില നിശ്ചയിച്ചു.
സ്ഥലമേറ്റെടുക്കല്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനമായി.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ പി.ബാലകിരണ്‍, കിന്‍ഫ്ര-കിയാല്‍ ഉദ്യോഗസ്ഥര്‍, കര്‍മസമിതിക്കുവേണ്ടി വി.ആര്‍. ഭാസ്കരന്‍, എം. രാഘവന്‍, രാമചന്ദ്രന്‍ ചന്ദ്രോത്ത്, പി.ഇ. നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.

ബാര്‍കോഴ: മാണിക്കെതിരെ കുരുക്ക് മുറുകുന്നു

Posted: 26 May 2015 11:27 PM PDT

Image: 

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ നില കൂടുതല്‍ പരുങ്ങലിലേക്ക്. കേസില്‍ വിജിലന്‍സ് കുറ്റപത്രം തയാറാക്കി എന്നാണ് റിപ്പോര്‍ട്ട്. അഴിമതി നിരോധ നിയമപ്രകാരമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്‍മേല്‍ വിജിലന്‍സ് ഡയറക്ടര്‍ ഉടന്‍ നിയമോപദേശം തേടും. മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി നിയമോപദേശത്തില്‍ ലഭിക്കുന്ന പഴുതുകളാണ് മാണിക്ക് പ്രതീക്ഷ.  

ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലത്തിന് പുറമെ, ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണിയുടെ നാല് ഫോണ്‍കോളുകള്‍ സംബന്ധിച്ച രേഖകളും കേസില്‍ മാണിക്കെതിരെ തെളിവായി. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ യോഗത്തിലെ മിനുട്സ്, ബാര്‍ ഉടമകള്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട രേഖ എന്നിവയും തെളിവായി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. മാണിയുമായി രാജ്കുമാര്‍ ഉണ്ണി സംസാരിച്ചതിനും വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന് കിട്ടി.

അമ്പിളിയുടെ നുണപരിശോധനാഫലം പുറത്തുവന്നതാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. രാജ്കുമാര്‍ ഉണ്ണി മാണിക്ക് പണം കൈമാറുന്നത് നേരിട്ട് കണ്ടു എന്നായിരുന്നു അമ്പിളി മൊഴി നല്‍കിയത്. ഇത് ശരിവെക്കുന്നതായിരുന്നു നുണപരിശോധനാ ഫലം. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സര്‍ക്കാറും യു.ഡി.എഫും പ്രതിരോധത്തിലാവുകയായിരുന്നു. ഇതിനെതിരെ മാണി ശക്തമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പരിശോധനാഫലം ചോര്‍ന്നത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ച ദിവസം തന്നെ നുണപരിശോധനാ റിപ്പോര്‍ട്ടിന്‍െറ പൂര്‍ണ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് സര്‍ക്കാറിന് വീണ്ടും തിരിടച്ചടിയായി. അമ്പിളി പറഞ്ഞു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് പരിശോധനാഫലത്തില്‍ ഉണ്ടായിരുന്നത്. ഇതോടെ കെ. എം മാണി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.  

 

വിസ: രണ്ടുലക്ഷം തട്ടി പത്തനംതിട്ട സ്വദേശി മുങ്ങി

Posted: 26 May 2015 11:09 PM PDT

കല്‍പറ്റ: യു.എ.ഇയിലേക്കുള്ള വിസ നല്‍കാമെന്നുപറഞ്ഞ് കല്‍പറ്റ സ്വദേശികളില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടി പത്തനംതിട്ട സ്വദേശി മുങ്ങി.
പത്തനംതിട്ട കോന്നി സ്വദേശിയായ ഷബീര്‍ (28) ആണ് മുങ്ങിയത്. പണം നഷ്ടപ്പെട്ട മുണ്ടേരി, എമിലി സ്വദേശികളായ നാലുപേര്‍ കല്‍പറ്റ പൊലീസില്‍ പരാതി നല്‍കാനത്തെിയെങ്കിലും വിശദവിവരങ്ങള്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ളെന്ന നിലപാടിലാണ് പൊലീസ്.
അല്‍ ഐനിലെ 'ഫോറസ്' എന്ന റെന്‍റ് എ കാര്‍ കമ്പനിയിലേക്ക് ഡ്രൈവര്‍മാരുടെ വിസയുണ്ടെന്നും അടിയന്തരമായി ജോലിക്കത്തെണമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ഷബീര്‍ ഇവരില്‍നിന്ന് പണം വാങ്ങിയത്. വിമാന ടിക്കറ്റ്, വിസിറ്റിങ് വിസ, മെഡിക്കല്‍ എന്നിവക്കായി മൊത്തം 80,000 രൂപ നല്‍കണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
അല്‍ ഐനിലെ പൊലീസ് ഓഫിസറുടെ കീഴിലുള്ള സ്ഥാപനമാണെന്നും അടിയന്തരമായി ജോലിക്ക് ആളെ ആവശ്യമുള്ളതിനാലാണ് ഇത്ര ചെറിയതുക മാത്രം വാങ്ങുന്നതെന്നുമായിരുന്നു ഷബീറിന്‍െറ ന്യായങ്ങള്‍.
ഇയാള്‍ കാര്യമ്പാടിയില്‍നിന്ന് മുമ്പ് വിവാഹം കഴിച്ചിരുന്നു. ഭാര്യയുടെ മുണ്ടേരിയിലെ ഒരു ബന്ധുവിന്‍െറ വീട്ടില്‍ കുറച്ചുദിവസം താമസിച്ചിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ 20 ദിവസങ്ങളായി വയനാട്ടിലുണ്ട്. വാടകക്കെടുത്ത കാറിലായിരുന്നു യാത്രകള്‍.
വിസിറ്റിങ് വിസ, ടിക്കറ്റ് എന്നിവക്കായി 40,000 രൂപ വീതം ആദ്യം വേണമെന്ന് പറഞ്ഞു. മുണ്ടേരി സ്വദേശിയില്‍നിന്ന് 42,000 രൂപയും എമിലി സ്വദേശികളില്‍നിന്ന് 40,000 രൂപ വീതവുമാണ് വാങ്ങിയെടുത്തത്.
ഷബീറിന് ബിസിനസുകാര്‍ ഉപയോഗിക്കുന്ന പ്രത്യേക പാസ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇവകാണിച്ച് വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
നാലുപേരുടെയും വിമാന ടിക്കറ്റുകള്‍ ഒരുമിച്ചെടുത്തിരുന്നു. ഇതിന്‍െറ കോപ്പി ഇവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി 12.15ന് കരിപ്പൂരില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിന്‍െറതായിരുന്നു ടിക്കറ്റ്. എന്നാല്‍, ഇത് യഥാര്‍ഥത്തിലുള്ളതാണോയെന്ന് പരിശോധിക്കാന്‍ തട്ടിപ്പിനിരയായവര്‍ക്ക് കഴിഞ്ഞില്ല.
താനും ഇതേവിമാനത്തില്‍ യു.എ.യിലേക്ക് പോകുന്നുണ്ടെന്നും ഇതിനാല്‍ ടിക്കറ്റ് താന്‍ തന്നെ കൈവശംവെക്കാമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. യാത്രപോകേണ്ടവര്‍ ചൊവ്വാഴ്ച ഉച്ചക്ക് വീടുകളില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.
ഷബീറും ചടങ്ങില്‍ പങ്കെടുത്ത് ഉച്ചഭക്ഷണവും കഴിച്ച് മടങ്ങി. ഇതിനുശേഷം മൂന്നോടെ ഷബീറിന്‍െറ മൊബൈല്‍ ഫോണിലേക്ക് ചിലര്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
എന്നാല്‍, 3.30 ഓടെ മുണ്ടേരി സ്വദേശി ഫോണില്‍ വിളിച്ചപ്പോള്‍ ഷബീറുമായി സംസാരിക്കാന്‍ കഴിഞ്ഞു. കോഴിക്കോട് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ വൈകീട്ട് നാലോടെതന്നെ വയനാട്ടില്‍നിന്ന് പുറപ്പെടണമെന്നും ഷബീര്‍ ഇവരെ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് വിളിച്ചപ്പോഴൊക്കെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ഇയാള്‍ ഉപയോഗിച്ചിരുന്ന വാടക കാര്‍ കല്‍പറ്റ പഴയബസ്സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലിന് സമീപത്ത് നിര്‍ത്തിയിട്ട നിലയില്‍ കണ്ടത്തെി.
താക്കോലും കാറിലുണ്ടായിരുന്നു. ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം ഇവര്‍ക്ക് ബോധ്യമാവുന്നത്.
തുടക്കത്തില്‍തന്നെ ഷബീര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോയെന്ന് തട്ടിപ്പിനിരയായവര്‍ അപ്പപ്പോള്‍തന്നെ അധികൃതരോട് അന്വേഷിച്ചിരുന്നു.
അല്‍ ഐനില്‍ 'ഫോറസ്' എന്ന പേരില്‍ കമ്പനിയുള്ള കാര്യം നോര്‍ക്കവഴി ഇവര്‍ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പത്തനംതിട്ടയിലെ ഇയാളുടെ വീട്ടില്‍ ചെന്നപ്പോഴും കാര്യങ്ങള്‍ കുഴപ്പമില്ളെന്ന് ബോധ്യപ്പെട്ടു. ഇതിനാല്‍തന്നെ മറ്റുകാര്യങ്ങള്‍ ആലോചിക്കാതെ നാലുപേരും പണം കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടോടെ തട്ടിപ്പിനിരയായവരും ബന്ധുക്കളും കല്‍പറ്റ പൊലീസില്‍ പരാതി നല്‍കാനത്തെിയിരുന്നു.
എന്നാല്‍, പൊലീസ് പരാതി സ്വീകരിക്കാന്‍ തയാറായില്ല. പണം വാങ്ങിയെടുക്കുകയാണ് വേണ്ടതെന്നും പരാതി നല്‍കുന്നതിനേക്കാള്‍ നല്ലത് ഇതാണെന്നും കല്‍പറ്റ എസ്.ഐ പറഞ്ഞു. ഇതിനിടെ ഷബീറിനെ ഗുണ്ടല്‍പേട്ടയില്‍ കണ്ടെന്ന വിവരം ലഭിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ തട്ടിപ്പിനിരയായവര്‍ ഇയാളെത്തേടി ഗുണ്ടല്‍പേട്ടയിലേക്ക് യാത്രതിരിച്ചു.

നഗരത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം ഇന്ന് തുടങ്ങും

Posted: 26 May 2015 11:07 PM PDT

കോഴിക്കോട്: മഴക്കാലപൂര്‍വ ശുചീകരണ കര്‍മപരിപാടിയുടെ ഭാഗമായി നഗരപരിധിയില്‍ 8000 വൃക്ഷത്തൈകള്‍ നടാന്‍ തീരുമാനം. 'ഒരു മനുഷ്യന് ഒരു മരം' പദ്ധതിയുടെ ഭാഗമായി ജൂണ്‍ അഞ്ചിന് പുതിയ സ്റ്റാന്‍ഡിനു സമീപം ചാളത്തറ ശ്മശാനത്തില്‍ പദ്ധതി ഉദ്ഘാടനം നടക്കും.
വിദ്യാലയങ്ങള്‍ക്ക് സമീപം വില്‍ക്കുന്ന ഉപ്പിലിട്ട സാധനങ്ങള്‍, പാന്‍മസാല, മറ്റ് പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ പിടികൂടി നശിപ്പിക്കുകയും വില്‍ക്കുന്നവര്‍ക്ക് പിഴചുമത്തുകയും ചെയ്യും. വിദ്യാലയ അധികൃതര്‍ സുരക്ഷിതമായ കുടിവെള്ളം കുട്ടികള്‍ക്ക് ലഭ്യമാക്കണം. ചളിവെള്ളം വിദ്യാലയാങ്കണത്തില്‍ തളംകെട്ടുന്നത് തടയണം.
മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം വിലയിരുത്തുന്നതിനായി നടന്ന നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. ശുചീകരണപ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി നടക്കുന്ന കോര്‍പറേഷന്‍തല സമഗ്ര ശുചീകരണം ബുധനാഴ്ച രാവിലെ ഒമ്പതിന് പാളയം ബസ്സ്റ്റാന്‍ഡ് പരിസരത്ത് മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്യും.
27 മുതല്‍ 30 വരെ നഗരസഭയിലെ എല്ലാ ഹെല്‍ത്ത് സര്‍ക്കിള്‍ പരിധികളിലും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനം നടത്തുന്നതിനും തീരുമാനിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ മണ്ണുമാന്തിയന്ത്രം, ലോറികള്‍, കൈവണ്ടി മുതലായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 29ന് നഗരസഭാ ജീവനക്കാരുടെ സഹകരണത്തോടെ ഓഫിസ് പരിസരം വൃത്തിയാക്കും.
ഫ്ളാറ്റുകള്‍, വില്ലകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്ന് മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കിവിടുന്നത് ഒഴിവാക്കും. അത്തരം സ്ഥാപനങ്ങള്‍ സ്വന്തം കോമ്പൗണ്ടില്‍ 'വേസ്റ്റ്-പിറ്റു'കള്‍ സ്ഥാപിക്കണം. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജാനമ്മ കുഞ്ഞുണ്ണി, വിജയന്‍ എന്നിവര്‍ സംസാരിച്ചു.

കാബൂളില്‍ വെടിവെപ്പ്: നാലു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted: 26 May 2015 09:57 PM PDT

Image: 
കാബൂള്‍ : അഫ്ഗാനിലെ നയതന്ത്ര പ്രധാന്യമുള്ള സ്ഥലങ്ങളില്‍ താലിബാന്‍ ആക്രമണം. കാബൂളിലെ ഗസ്റ്റ്ഹൗസിനു നേരെ റോക്കറ്റ് പ്രോപെല്‍ഡ് ഗ്രനേഡുകളും മറ്റു വെടികോപ്പുകളുമായി ഭീകരര്‍ ആക്രമണം നടത്തി. ഗസ്റ്റ് ഹൗസ് വളഞ്ഞ പൊലീസും അക്രമികളും തമ്മിലുണ്ടായ വെടിവെപ്പില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ സുരക്ഷാഭടന്‍മാര്‍ക്കോ മറ്റുള്ളവര്‍ക്കോ പരിക്കേറ്റിട്ടില്ല.  
 
അക്രമികളില്‍ നിന്നും റോക്കറ്റ് പ്രോപെല്‍ഡ് ഗ്രനേഡ് ലോഞ്ചര്‍, മൂന്ന് ഓട്ടോമാറ്റിക് റൈഫിളുകള്‍, ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തു. 
ചൊവ്വാഴ്ച അഫ്ഗാനിലെ മറ്റിടങ്ങളിലും താലിബാന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാന്തഹാര്‍ പ്രവിശ്യയില്‍ പൊലീസും ഭീകരരും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്. വര്‍ദാക് പ്രവിശ്യയിലെ പ്രാദേശിക കോടതി പരിസരത്ത് ചാവേര്‍ സ്ഫോടനമുണ്ടായതായി പൊലീസ് അറിയിച്ചു. ഇവിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 
 
 
 
 
 
 
 
 

ആറന്‍മുള വിമാനത്താവളം: അനുമതി റദ്ദാക്കി

Posted: 26 May 2015 09:25 PM PDT

Image: 

ന്യൂഡല്‍ഹി: വിവാദമായ ആറന്‍മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. വിമാനത്താവള പദ്ധതിക്ക് പിന്നിലുള്ള കെ.ജി.എസ് ഗ്രൂപ്പിനെ ഇക്കാര്യം മന്ത്രാലയം അറിയിച്ചു. നേരത്തെ പ്രതിരോധ മന്ത്രാലയം വിമാനത്താവളത്തിനുള്ള അംഗീകാരം അസാധുവാക്കിയിരുന്നു. ഇതോടെ ആറന്‍മുള വിമാനത്താവളം നിലവില്‍ വരി െല്ലന്ന് ഏറെക്കുറെ ഉറപ്പായി.

വിമാനത്താവളത്തിനുള്ള അനുമതി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന്‍െറ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആറന്‍മുള വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. ഇത് സുപ്രീംകോടതി പിന്നീട് ശരിവെച്ചു. ഇതോടെയാണ് പ്രതിരോധ മന്ത്രാലയം വിമാനത്താവളത്തിനുള്ള അംഗീകാരം പിന്‍വലിച്ചത്. എയര്‍പോര്‍ട്ടിന് വ്യോമയാന മന്ത്രാലത്തിന്‍െറ അനുമതി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

രാജ്യത്ത് പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന 15 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയ പദ്ധതിയാണ് ആറന്‍മുള.

ബീഫ് കഴിക്കും, ആര്‍ക്കും തടയാനാവില്ല^ കേന്ദ്രമന്ത്രി റിജിജു

Posted: 26 May 2015 09:06 PM PDT

Image: 
ഐസ്വാള്‍: ബീഫ് നിരോധിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അരുണാചല്‍ പ്രദേശില്‍ നിന്നുമുള്ള താന്‍ ബീഫ് കഴിക്കും. ആര്‍ക്കും അത് തടയാന്‍ കഴിയില്ല. മറ്റുചിലരുടെ പ്രവര്‍ത്തികളില്‍ നമ്മള്‍ മുന്‍കോപം കാണിക്കരുതെന്നും റിജിജു പറഞ്ഞു. 
മഹാരാഷ്ട്ര ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാണ്. അവിടെ ബീഫ് വേണ്ട എന്നത് ഭൂരിപക്ഷത്തിന്‍്റെ തീരുമാനമാണ്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം ബീഫ് കഴിക്കുന്നവരാണ്. അവര്‍ അവരുടെ ശീലങ്ങള്‍ പാലിച്ച് ജീവിക്കുന്നതില്‍ പ്രശ്നമൊന്നുമില്ല. ഒരോ പ്രദേശങ്ങളിലുള്ളവരുടെ മനോവികാരങ്ങള്‍ മാനിക്കണമെന്നും കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു. 
രാജ്യത്ത് ബീഫ് നിരോധിക്കണമെന്നും ബീഫ് കഴിക്കേണ്ടവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമുള്ള ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

നജ്റാനില്‍ ഹൂതികളുടെ ഷെല്‍ ആക്രമണം: സൈനികനും സ്വദേശിയും മരിച്ചു

Posted: 26 May 2015 08:57 PM PDT

Image: 
റിയാദ്: സൗദിയുടെ തെക്കന്‍ അതിര്‍ത്തിയിലെ നജ്റാനില്‍ ചൊവ്വാഴ്ച രണ്ട് സമയങ്ങളിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ സൈനികന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക്  പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ സൈനികരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് അറിയിച്ചു.  ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് നജ്റാനിലെ റജലാ വില്ളേജില്‍ കൃത്യ നിര്‍വഹണത്തിനിടെയാണ് സൈനികര്‍ക്ക് നേരെ യമനില്‍ നിന്ന് ഷെല്‍ ആക്രമണമുണ്ടായത്. മശ്ഹൂര്‍ ബിന്‍ മാനിഅ് അല്‍ഖഹ്താനി എന്ന സൈനികനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.ഉച്ചക്ക് 12 മണിക്കാണ് രണ്ടാമത്തെ ഷെല്‍ ആക്രമണമുണ്ടായത്. നജ്റാന്‍ നഗരത്തിലെ ജനവാസമുള്ള പ്രദേശത്താണ് ഷെല്‍ പതിച്ചത്. സംഭവത്തില്‍ സ്വദേശി മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. ആക്രമണമുണ്ടായ ഭാഗത്തേക്ക് സൗദി കരസൈന്യം തിരിച്ചടിച്ചതായും സിവില്‍ ഡിഫന്‍സിന്‍െറ പ്രസ്താവനയില്‍ പറയുന്നു.
കൂടാതെ തിങ്കളാഴ്ച വൈകീട്ട് അത്തിവാല്‍ അതിര്‍ത്തി പ്രദേശത്തും ഷെല്ലുകള്‍ പതിച്ചിരുന്നതായി അതിര്‍ത്തി സേന മേധാവി സാലിഹ് ബിന്‍ ഉബൈദ് അല്‍അംരി പറഞ്ഞു. എന്നാല്‍ ഈ സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ വിദേശികള്‍ക്ക് പരിക്കേറ്റതായും വിവരം ലഭിച്ചിട്ടില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് കൂട്ടിച്ചേര്‍ത്തു.
 

അരുവിക്കര: നിലനില്‍പിന്‍െറ നിലമൊരുക്കാന്‍ മുന്നണികള്‍

Posted: 26 May 2015 07:53 PM PDT

Image: 

തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇരു മുന്നണിക്കും ബി.ജെ.പിക്കും ഭാവിയുടെയും നിലനില്‍പിന്‍െറയും വിഷയം. യു.ഡി.എഫിന്‍െറയും സര്‍ക്കാറിന്‍െറയും ഭാവിയും എല്‍.ഡി.എഫിന്‍െറ ഉയര്‍ത്തെഴുന്നേല്‍പും നിശ്ചയിക്കുക അരുവിക്കര ഫലമാവും. അവിടെ തിരിച്ചടിയുണ്ടായാല്‍ പ്രതിസന്ധിയില്‍പെട്ടുഴലുന്ന യു.ഡി.എഫിന് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാവും. അനുകൂലഘടകങ്ങള്‍ ഏറെയുണ്ടായിട്ടും വിജയിക്കാനായില്ളെങ്കില്‍ എല്‍.ഡി.എഫിന്‍െറ ഭാവിയും ചോദ്യം ചെയ്യപ്പെടും. ബി.ജെ.പിക്കാകട്ടെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലടക്കം നേടിയ മുന്നേറ്റം നിലനിര്‍ത്താനായില്ളെങ്കില്‍ അവരുടെ കേരളത്തിലെ പ്രതീക്ഷകളുടെ അവസാനവുമാകും അത്.

തദ്ദേശ തെരഞ്ഞെടുപ്പിന്‍െറയും തുടര്‍ന്നു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറയും റിഹേഴ്സല്‍ എന്ന നിലയില്‍ ഇരുമുന്നണിക്കും പരാജയം അചിന്ത്യമാണ്. ഒരു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ള നിയമസഭാംഗത്വം എന്നതിലുപരി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ നിലമൊരുക്കലാവും അരുവിക്കരയില്‍ നടക്കുക. അതിനാല്‍ മുഴുവന്‍ അടവുകളും തന്ത്രങ്ങളുമായിട്ടാവും എല്ലാവരും അവിടെയിറങ്ങുക. സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയന്‍െറ നിര്യാണം മൂലം ഒഴിവുവന്ന അരുവിക്കരയില്‍ അദ്ദേഹത്തിന്‍െറ ഭാര്യ എം.ടി. സുലേഖയെ സ്ഥാനാര്‍ഥിയാക്കി സഹതാപതരംഗത്തില്‍ വിജയിക്കാമെന്നാണ് യു.ഡി.എഫ് കരുതിയിരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവസരം നിഷേധിക്കുന്നതിനെതിരെ ഡി.സി.സി പ്രസിഡന്‍റടക്കം രംഗത്തുവന്നെങ്കിലും സംസ്ഥാന നേതൃത്വം സുലേഖയില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഒരുമിച്ചത്തെി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, അവര്‍ ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. സ്ഥാനാര്‍ഥി കാര്‍ത്തികേയന്‍െറ കുടുംബത്തില്‍നിന്നുതന്നെ വേണമെന്നില്ളെന്ന് അവര്‍ കഴിഞ്ഞദിവസം പരസ്യ പ്രതികരണം നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ സമ്മര്‍ദത്തിന് വഴങ്ങാന്‍ സുലേഖ തയാറാവുന്നില്ളെങ്കില്‍ കോണ്‍ഗ്രസിന് മറ്റു സ്ഥാനാര്‍ഥികളെ തേടേണ്ടിവരും. അങ്ങനെ വന്നാല്‍ മുന്‍ ഡി.സി.സി പ്രസിഡന്‍റും മുന്‍ എം.പിയുമായ എന്‍. പീതാംബരക്കുറുപ്പിനാവും പ്രഥമ പരിഗണന. ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ പ്രസിഡന്‍റും നിലവില്‍ വിവരാവകാശ കമീഷണറുമായ വിതുര ശശിയും പരിഗണിക്കപ്പെടുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിത റസല്‍, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, യൂത്ത് കമീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍.വി. രാജേഷ് എന്നിവരും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഐ ഗ്രൂപ്പിനവകാശപ്പെട്ട സീറ്റാണിത്. കുറുപ്പ് ഐ വിഭാഗവും ശശി എ ഗ്രൂപ്പുമാണ്. ശശി സ്ഥാനാര്‍ഥിയായാല്‍ അത് ചെന്നിത്തലയുടെ പിന്തുണയോടെയാവും.

എല്‍.ഡി.എഫില്‍  മുന്‍ സ്പീക്കറും മുന്‍ മന്ത്രിയുമായ സി.പി.എം സംസ്ഥാന സമിതി അംഗം എം. വിജയകുമാറിനാണ് സാധ്യത. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.കെ. മധു, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കെ.എസ്. സുനില്‍ കുമാര്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി, സി.പി.എം ഏരിയ സെക്രട്ടറി ഐ.ബി. സതീഷ് എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ബി.ജെ.പിയില്‍ സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടിയുടെ പേരിനാണ് മേല്‍ക്കൈ. സംസ്ഥാന തലത്തില്‍നിന്ന് ആരെങ്കിലും വരാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇരുമുന്നണിയും അരുവിക്കരയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അഴിമതിയടക്കം വിഷയങ്ങളും രാഷ്ട്രീയ ധാര്‍മികതയുമാവും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുക. സി.പി.എമ്മിലെ ഭിന്നതകളാവും എല്‍.ഡി.എഫിന് പ്രശ്നം. സി.പി.എമ്മില്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് തെരഞ്ഞെടുപ്പ് ചുമതല. അതിനാല്‍ പാര്‍ട്ടി സര്‍വ സന്നാഹങ്ങളോടെയുമാവും തെരഞ്ഞെടുപ്പിനത്തെുക.

 

യമന്‍ പ്രശ്നം : ഇറാന്‍-ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

Posted: 26 May 2015 07:50 PM PDT

Image: 
മസ്കത്ത്: ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും ഇറാന്‍ വിദേശകാര്യമന്ത്രി ഡോ. മുഹമ്മദ് ജവാദ് സാരിഫും ചര്‍ച്ച നടത്തി. യമന്‍ പ്രശ്നമടക്കം മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കുന്നതടക്കമുള്ള വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്തതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാനും ഇറാനുമായുള്ള സമുദ്രാതിര്‍ത്തി നിര്‍ണയ കരാറില്‍ ഒപ്പിടുന്നതിനാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഒമാനിലത്തെിയത്. 
യമനില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന് വിവിധ വഴികള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥിരമായ വെടിനിര്‍ത്തലിനൊപ്പം യുദ്ധം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമത്തെിക്കുക, യമനിലെ പോരടിക്കുന്ന വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ മുന്‍കൈയെടുക്കുക തുടങ്ങിയവയും ചര്‍ച്ചയില്‍ വിഷയമായതായി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. യുദ്ധം മൂലം യമനിലുണ്ടാകുന്ന നാശനഷ്ടങ്ങളിലും ഇരുവരും ആശങ്ക പങ്കുവെച്ചു. ചര്‍ച്ചകള്‍ക്ക് ഹൂതികളിലെ സാലിഹ് അല്‍ സമദിന്‍െറ നേതൃത്വത്തിലുള്ള അന്‍സാറുല്ല ഗ്രൂപ് പ്രതിനിധികള്‍ ഒമാനിലത്തെിയതായി യമനിലെ ഹൂതി അനുകൂല മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഒമാന്‍, ഇറാന്‍ വിദേശകാര്യ മന്ത്രാലയ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ജവാദ് സാരിഫ് ഒ.ഐ.സി യോഗത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിലേക്ക് യാത്ര തിരിച്ചു. യമനില്‍ നടക്കുന്ന സഖ്യകക്ഷി വ്യോമാക്രമണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഏക ഗള്‍ഫ് രാഷ്ട്രമാണ് ഒമാന്‍. ഇറാനുമായി ഊഷ്മളമായ നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ഏക ജി.സി.സി രാഷ്ട്രവും ഒമാനാണ്. ഇതിന്‍െറ ഏറ്റവും പുതിയ ഉദാഹരണമാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ ചൊവ്വാഴ്ച ഒപ്പിട്ട സമുദ്രാതിര്‍ത്തി നിര്‍ണയ കരാര്‍. ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായുള്ള ആണവ ചര്‍ച്ചകള്‍ക്കും മധ്യസ്ഥത വഹിച്ചത് ഒമാനാണ്. യമന്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഒമാന്‍ നേരത്തേ അറിയിച്ചിരുന്നു. 

എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി: മൃതദേഹത്തിന് ആംബുലന്‍സ് ഡ്രൈവര്‍ കാവല്‍

Posted: 26 May 2015 07:44 PM PDT

Image: 

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നല്‍കിയ രേഖകളിലെ ക്രമക്കേട് മൂലം അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചു. ഏറ്റെടുക്കാനോ സൂക്ഷിക്കാനോ ആളില്ലാതെ വന്നതോടെ നിസ്സഹായനായ ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹത്തിന് കാവലിരുന്നത് ഒരു രാപകല്‍. മോര്‍ച്ചറിയില്‍ അടക്കാന്‍ പണം ഇല്ലാത്തതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍ അഞ്ചേരി അമ്പാട്ട് വീട്ടില്‍ എ.ഒ. സണ്ണി സ്വന്തം വീട്ടുമുറ്റത്താണ് മൃതദേഹം സൂക്ഷിച്ചത്.

കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം മൂലം ഇളംതുരുത്തിയില്‍ വാടകവീട്ടില്‍ മരിച്ച നിര്‍മാണ തൊഴിലാളിയായ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ജാഫര്‍ ഷേഖിന്‍െറ (23)മൃതദേഹമാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വിമാനമാര്‍ഗം സ്വദേശത്തേക്ക് കൊണ്ടുപോകാനാകാതെ മണിക്കൂറുകളോളം ആംബുലന്‍സില്‍ കിടന്നത്. ഞായറാഴ്ച മരിച്ച ജാഫര്‍ ഷേഖിന്‍െറ മൃതദേഹം അന്ന് വൈകീട്ടോടെ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി. ഇന്‍ക്വസ്റ്റ് പകര്‍പ്പും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചെങ്കിലും ഞായറാഴ്ച മെഡിക്കല്‍ കോളജിലെ എംബാം വിഭാഗത്തിന് അവധി ആയതിനാല്‍ തിങ്കളാഴ്ചയാണ് എംബാം ചെയ്ത് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ചൊവ്വാഴ്ച രാവിലെ 7.10ന് വിമാനമാര്‍ഗം മൃതദേഹം ഡല്‍ഹിക്ക് കൊണ്ടുപോകാന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ജാഫര്‍ ഷേഖിനൊപ്പമുള്ള തൊഴിലാളികളാണ് ഇതിനായി പണം പിരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് മൃതദേഹവുമായി സണ്ണി തൃശൂരില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. എംബാം ചെയ്ത മൃതദേഹത്തിനൊപ്പം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പേരും പൂര്‍ണവിലാസവും മറ്റ് വിവരങ്ങളും ടൈപ്പ് ചെയ്ത് സീല്‍ വെച്ച് നല്‍കണമെന്നാണ് നിയമം. എന്നാല്‍, ജാഫര്‍ ഷേഖിന്‍െറ മൃതദേഹം എംബാം ചെയ്ത ജീവനക്കാരി സര്‍ട്ടിഫിക്കറ്റ് ടൈപ്പ് ചെയ്ത് പേര് കൈപ്പടയില്‍ എഴുതി ചേര്‍ത്തതിനാല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വിമാനത്തില്‍ കയറ്റാന്‍ വിസമ്മതിക്കുകയായിരുന്നു. ഇളംതുരുത്തിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന മറ്റൊരു നിര്‍മാണ തൊഴിലാളി മുര്‍ഷിദാബാദ് സ്വദേശി സലാം (35)  കഴിഞ്ഞ 21ന് മരിച്ചിരുന്നു. മൃതദേഹം എംബാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടാറുള്ളത്. എന്നാല്‍ ശനിയാഴ്ച സലാമിന്‍െറ മൃതദേഹവുമായി എത്തിയപ്പോള്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്‍െറ കോപ്പി ആവശ്യപ്പെട്ട് എംബാം വൈകിപ്പിച്ചതായി പരാതിയുണ്ട്. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് എംബാം ചെയ്യാന്‍ ജീവനക്കാര്‍ തയാറായത്. അന്നും സണ്ണിയുടെ ആംബുലന്‍സിലാണ് മൃതദേഹം കൊണ്ടുപോയത്. ജാഫറിന്‍െറ മൃതദേഹം തൃശൂരിലത്തെി കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി വീട്ടുകാര്‍ക്കില്ല. ഇതിനുള്ള നടപടികള്‍ക്ക് സാമ്പത്തികമായി സഹായിച്ചത് വീട്ടുടമയും സഹ തൊഴിലാളികളുമാണ്.

തൃശൂരില്‍ നിന്ന് മൃതദേഹം നെടുമ്പാശേരിയില്‍ എത്തിക്കാന്‍  2000 രൂപയാണ് ആംബുലന്‍സ് ചാര്‍ജ്. ജാഫര്‍ താമസിച്ച വീടിന്‍െറ ഉടമ മെഡിക്കല്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ടൈപ്പ് ചെയ്ത വിവരങ്ങള്‍ ശേഖരിച്ചു. ബുധനാഴ്ച രാവിലെ 6.10നുള്ള വിമാനത്തില്‍ മൃതദേഹം ഡല്‍ഹിക്ക് കൊണ്ട് പോകും.

കുവൈത്തിലുള്ള 33,000 വിദേശികള്‍ക്ക് രണ്ടുമാസം ഇളവുകാലം

Posted: 26 May 2015 07:38 PM PDT

Image: 
കുവൈത്ത് സിറ്റി: ഫയലുകള്‍ മരവിപ്പിക്കപ്പെട്ട കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പില്‍ കുവൈത്തിലുള്ള 33,000 വിദേശികള്‍ക്ക് രണ്ടുമാസത്തെ ഇളവുകാലം. ജൂണ്‍ ഒന്നിനും ആഗസ്റ്റ് ഒന്നിനും ഇടയില്‍ ഇവര്‍ക്ക് ഇഖാമ നിയമപരമാക്കുകയോ പിഴ കൂടാതെ രാജ്യം വിടുകയോ ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതൗതിഹ് അറിയിച്ചു. മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കുമെന്നാണ് സൂചന.
പുണ്യമാസമായ റമദാന്‍ ആഗതമാകുന്നതിനാല്‍ മാനുഷിക പരിഗണനയിലാണ് ഇത്രയും പേര്‍ക്ക് ഇളവുകാലം പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം രാജ്യത്തെ തൊഴില്‍ വിപണിയില്‍നിന്നുതന്നെ ജോലിപരിചയമുള്ളവരെ കണ്ടത്തൊന്‍ മറ്റു തൊഴിലുടമകള്‍ക്ക് ലഭിക്കുന്ന അവസരം കൂടിയാകും ഈ കാലാവധി. വിദേശത്തുനിന്ന് പുതിയ തൊഴിലാളികളെ കൊണ്ടുവന്ന് പരിശീലനം നല്‍കുന്നതിനുള്ള കാലതാമസം, കുവൈത്തില്‍ തന്നെയുള്ളവരെ നിയമിക്കുകവഴി ഇല്ലാതാക്കാം. ഈ അവസരം തൊഴിലാളികളും തൊഴിലുടമകളും കാര്യക്ഷമമായി വിനിയോഗിക്കണം. ഈ വിഭാഗത്തില്‍പ്പെട്ട വിദേശികളെ ഇളവുകാല സമയത്ത് അറസ്റ്റ് ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുതൗതിഹ് അറിയിച്ചു.
ഒട്ടേറെ കമ്പനികള്‍ ഫയലുകള്‍ മരവിപ്പിക്കപ്പെട്ട നിലയില്‍ രാജ്യത്തുണ്ട്. ചിലത് വിസക്കച്ചവടം മാത്രം ലക്ഷ്യമിട്ട് തുടങ്ങിയവയായതിനാല്‍ ഫയലുകള്‍ മരവിക്കപ്പെട്ടവയാണ്. എന്നാല്‍, മറ്റുചിലത് വിവിധ നിയമലംഘനങ്ങളുടെ പേരിലും സാങ്കേതിക പ്രശ്നങ്ങളുടെ പേരിലും ഫയലുകള്‍ മരവിക്കപ്പെട്ടവയാണ്. ഇത്തരം സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ളവര്‍ക്ക് ഇഖാമ പുതുക്കാന്‍ പറ്റില്ല. 
ഇഖാമ കാലാവധി കഴിഞ്ഞും തുടരുന്നതിനാല്‍ രാജ്യം വിട്ടുപോകണമെങ്കില്‍ പിഴയടക്കുകയും വേണം. ഇത്തരക്കാര്‍ക്കാണ് രണ്ടുമാസത്തെ ഇളവുകാലം ഉപകാരപ്പെടുക.

പ്രധാനമന്ത്രിയുടെ നെഞ്ചളവിനല്ല ഭരണഘടനക്കാണ് വിശാലത

Posted: 26 May 2015 07:25 PM PDT

Image: 

ഡല്‍ഹി പിടിക്കാന്‍ കരുക്കള്‍ നീക്കുമ്പോഴേ സംഘ്പരിവാരം കണ്ണെറിഞ്ഞത് നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങള്‍ക്കുമേലായിരുന്നു. ചരിത്ര ഗവേഷണ കൗണ്‍സില്‍, നാഷനല്‍ ബുക് ട്രസ്റ്റ്, ലളിതകലാ അക്കാദമി, സെന്‍സര്‍ ബോര്‍ഡ്... ഒന്നൊഴിയാതെ കര്‍സേവ നടത്തി  പിടിച്ചടക്കി കാവിക്കൊടി നാട്ടുന്ന തിരക്കിലാണവര്‍. സാംസ്കാരിക കേന്ദ്രങ്ങള്‍ കൈപ്പിടിയിലൊതുക്കിയും സ്വതന്ത്ര ശബ്ദങ്ങളെ നിശ്ശബ്ദരാക്കിയും ഭരണാധിപര്‍ നീങ്ങുമ്പോള്‍ മാധ്യമ^സാംസ്കാരിക പ്രവര്‍ത്തകര്‍ പുതിയ പ്രതിപക്ഷമായിനിന്ന് പ്രതിരോധം തീര്‍ക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു പ്രമുഖ കവിയും ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ഡോ. അശോക് വാജ്പേയി.

സവാദ് റഹ്മാന്‍: കഴിഞ്ഞ ഒരുവര്‍ഷത്തെ ഇന്ത്യയിലെ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?

ഡോ. അശോക് വാജ്പേയി: അപകടകരമായ പ്രവണതകളുടെ കുത്തൊഴുക്കാണ് ചുറ്റും. പിടിമുറുക്കാനും അടിച്ചമര്‍ത്താനും പുറന്തള്ളാനുമുള്ള ത്വര. സാംസ്കാരിക മേഖലയില്‍ അധീശത്വം സ്ഥാപിക്കാനുള്ള ഭരണകൂട വ്യഗ്രത. ഞങ്ങള്‍ എല്ലാവര്‍ക്കുമൊപ്പം എന്നുപറയുന്ന സര്‍ക്കാര്‍ എല്ലാവരും എന്ന ആശയത്തെ ഇല്ലാതാക്കി, ഞങ്ങളും അവരും എന്ന ചിന്തയെ പോറ്റുന്ന ഗ്രൂപ്പുകള്‍ക്ക് പ്രോത്സാഹനമേകുന്നു. ന്യൂനപക്ഷങ്ങള്‍ക്കുനേരെ കൊലവിളി ഉയര്‍ത്താനും കലാകാരന്മാര്‍ക്കുനേരെ കുരച്ചു ചാടാനും ആവോളം സ്വാതന്ത്ര്യം നല്‍കുന്നു. ഇന്ത്യ എന്ന വിശാല സങ്കല്‍പത്തെ ന്യൂനീകരിച്ചു കളയുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിച്ചിട്ടും അവര്‍ക്കെതിരെ ഒന്നുപ്രതികരിക്കാന്‍പോലും തയാറല്ല ഭരണകൂടം.

^ ഇന്ത്യ അല്ല ഭാരതം ആണെന്നും നൂറ്റാണ്ടുകള്‍ക്കുശേഷം അതിന്‍െറ യഥാര്‍ഥ അവകാശികള്‍ ഭരണത്തില്‍ എത്തി എന്നുമാണ് അവകാശവാദം

ഈ അവകാശവാദത്തിന് എന്ത് കഴമ്പ്? ബി.ജെ.പിക്ക് ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് അഗാധജ്ഞാനം ഉണ്ട് എന്നാണ് നാട്യം. എന്നാല്‍,  ഇന്ത്യന്‍ ബഹുസ്വരതക്ക് തെല്ലു വിലകല്‍പിക്കാത്ത, ഹിന്ദു ദര്‍ശനവുമായി ബന്ധമില്ലാത്ത ഒരുതരം കൊളോണിയല്‍ ഹിന്ദുത്വമാണ് അവരെ നയിക്കുന്നത്. അതാണ് ശരിയെന്ന് സ്ഥാപിച്ചെടുക്കാനും കലാ സാംസ്കാരിക രംഗത്തും ചരിത്രരചനയിലുമെല്ലാം അത് അടിച്ചേല്‍പിക്കാനുമാണ് ശ്രമിക്കുന്നത്. ഹിന്ദുത്വക്കാര്‍ക്ക് കൗശലമുണ്ട്, സാമുദായിക തീവ്രതയുണ്ട്. പക്ഷേ, രാജ്യത്തിനുവേണ്ടത് നല്‍കാന്‍ കെല്‍പുള്ള ആരും അവര്‍ക്കൊപ്പമില്ല. ചരിത്ര ഗവേഷണ കൗണ്‍സില്‍ അടിച്ചുതകര്‍ത്ത് കുടിയിരുത്തിയവരെ ശ്രദ്ധിക്കുക, എന്താണ് അവര്‍ പുലര്‍ത്തുന്ന ചരിത്ര ബോധം?

^ ഇടതുപക്ഷ ഭൂതങ്ങളില്‍നിന്ന് ചരിത്ര രചനയെ മോചിപ്പിച്ചെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  

അതാണ് തമാശ, ശരിയായിരിക്കാം. റോമില ഥാപ്പറും ഇര്‍ഫാന്‍ ഹബീബും കെ.എന്‍. പണിക്കരുമെല്ലാം ഇടതുചിന്താധാരയുള്ളവരാകാം. പക്ഷേ, ഇടതുപക്ഷക്കാര്‍ എന്ന പരിഗണന കൊണ്ടല്ല ഇപ്പോഴത്തെ സര്‍ക്കാര്‍ ചെയ്തപോലെ തങ്ങള്‍ പിന്‍പറ്റുന്ന വിചാരധാരയുടെ ഒപ്പം നടക്കുന്നു എന്ന പേരിലുമല്ല ഏറ്റവും മികച്ച, കുറ്റമറ്റ ചരിത്ര പടുക്കള്‍ എന്ന നിലയില്‍ തന്നെയാണ് അവര്‍ അംഗീകരിക്കപ്പെട്ടത്. നിങ്ങള്‍ക്ക് വിയോജിക്കാം. പല മാര്‍ക്സിസ്റ്റുകളുമായി എനിക്കു പലതരം വിയോജിപ്പുകളുണ്ട്. പക്ഷേ, അവരുടെ ചരിത്രബോധത്തെ, മനുഷ്യപക്ഷത്ത് ചേര്‍ന്നുനിന്ന് നേരുപറയാന്‍ കാണിച്ച ധൈര്യത്തെ അംഗീകരിക്കാതിരിക്കാനാവില്ല. ഏതെങ്കിലും ഒരു ഗവേഷണ കൗണ്‍സിലില്‍ അംഗമായതല്ല അവരുടെ യോഗ്യത. അവരെ മാറ്റിക്കോട്ടെ, പക്ഷേ, അത്തരം സാമൂഹിക അംഗീകാരമുള്ള ഒരാളെയെങ്കിലും കൊണ്ടുവരാന്‍ അവര്‍ക്കാവണം.

^ സാംസ്കാരിക സ്ഥാപനങ്ങളിലെല്ലാം അഴിച്ചുപണി നടക്കുന്നു, യോഗ്യരായ സംഘ്പരിവാര്‍ സഹയാത്രികരെ കിട്ടാനില്ലാത്തതുകൊണ്ട് പല അക്കാദമികളുടെയും നേതൃത്വം ഒഴിഞ്ഞുകിടക്കുന്നു

നാഷനല്‍ ബുക് ട്രസ്റ്റിനെ നല്ല രീതിയില്‍ നടത്തിക്കൊണ്ടുവന്ന സേതുവിനെ മാറ്റി പകരം പ്രതിഷ്ഠിച്ചതാരെയെന്ന് നോക്കൂ. ആര്‍.എസ്.എസ് മുഖപത്രത്തിന്‍െറ മുന്‍ പത്രാധിപര്‍ ബല്‍ദേവ് ശര്‍മയെ. ഇന്ത്യന്‍ കലകളിലും നൃത്തശാസ്ത്രത്തിലും അഗാധ നൈപുണ്യമുള്ള ലീല സാംസനെ സംഗീത നാടക അക്കാദമിയില്‍നിന്നും സെന്‍സര്‍ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റി. പകരം അക്കാദമിയിലേക്ക് ശേഖര്‍ സെന്നിനെയും സെന്‍സര്‍ ബോര്‍ഡിലേക്ക് പഹ്ലാജ് നിഹ്ലാനിയെയും കൊണ്ടുവന്നു. എന്താണ് നിഹ്ലാനിയുടെ സംഭാവന? കുറച്ചു സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. പക്ഷേ അതല്ല, തെരഞ്ഞെടുപ്പുകാലത്ത് ഘര്‍ ഘര്‍ മോദി എന്ന പരസ്യചിത്രം തയാറാക്കിയ ആള്‍ എന്ന പരിഗണനയാണ് അദ്ദേഹത്തെ ഉത്തരവാദിത്തപ്പെട്ട ഈ കസേരക്ക് യോഗ്യനാക്കിയത്. ലളിതകലാ അക്കാദമിക്ക് നേതൃത്വം നല്‍കിയ ആളാണു ഞാന്‍. സര്‍ക്കാര്‍ അവരോധിച്ച സെക്രട്ടറി സുധാകര്‍ ശര്‍മയുടെ  ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ട് നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. എനിക്ക് മുമ്പ് ചുമതല വഹിച്ചിരുന്ന ബാലന്‍ നമ്പ്യാര്‍ മുതല്‍ ഈയിടെ ഒഴിഞ്ഞ ചെയര്‍മാന്‍ കല്യാണ്‍ ചക്രവര്‍ത്തി വരെ ഇയാള്‍ നടത്തിയ ഗുരുതര ക്രമക്കേടുകളും തിരിമറികളും കണ്ടത്തെിയിരുന്നു. പക്ഷേ, ആര്‍.എസ്.എസ് ഭക്തന്‍ എന്ന ഒറ്റക്കാരണം കൊണ്ട് വീണ്ടും അതേ കസേരയില്‍ ഇരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നു. അതേസമയം, നാഷനല്‍ മ്യൂസിയം സെക്രട്ടറി എന്ന നിലയില്‍ ഒരുപാട് ഗുണകരമായ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കിയ ഡോ. വേണു വാസുദേവിനെ പോലുള്ളവരെ മൂലക്കൊതുക്കുന്നു. വേണു വെറുമൊരു സിവില്‍ സര്‍വിസുകാരന്‍ മാത്രമല്ല. പൈതൃക സംരക്ഷണത്തെക്കുറിച്ച്  ഒരുപാട് ധാരണകളുള്ള അവ പ്രവര്‍ത്തിച്ചു കാണിച്ച പ്രതിഭയാണ്.

മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുപോരുന്ന സ്വതന്ത്ര ചിന്താഗതിക്കാരെ നീക്കി വിചാരധാരയുടെ ഇഷ്ടക്കാരെ തിരുകി കയറ്റുമ്പോള്‍  സാംസ്കാരിക സ്ഥാപനങ്ങളുടെ ഉദ്ദേശ്യം തന്നെ തകിടം മറിക്കുകയാണ്. കല, സംസ്കാരം, ചരിത്രം എന്നിവയെല്ലാം രാജ്യത്തിന്‍െറ മുന്നേറ്റത്തിനുള്ള പാളങ്ങളാണ് എന്ന സത്യം മറച്ചുപിടിച്ച് ഭരണകൂടത്തിന്‍െറയും ഭൂരിപക്ഷത്തിന്‍െറയും താല്‍പര്യങ്ങളും തിണ്ണമിടുക്കും പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി അവ മാറുന്നു. സര്‍ക്കാറിന്‍െറ ശുചിത്വ കാമ്പയിനില്‍ സാഹിത്യ അക്കാദമി ഭാഗഭാക്കായത് നോക്കുക. സാഹിത്യത്തിന്‍െറ പോഷണത്തിനും സാമൂഹിക രംഗത്തെ മാലിന്യ നിര്‍മാര്‍ജനത്തിനും ശ്രമിക്കേണ്ട അക്കാദമി സര്‍ക്കാറിന്‍െറ ശുചിത്വ കാമ്പയിനില്‍ തല കാണിച്ച് വിധേയത്വം പുലര്‍ത്തുന്ന അവസ്ഥ പരിതാപകരമാണ്.

^ സ്വതന്ത്രമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുള്ള വേദികളും ഇല്ലാതാവുകയല്ളേ?

അത് മുമ്പും ഉണ്ടായിട്ടുണ്ട്. മറ്റുപല ഭരണകൂടങ്ങളും സ്വതന്ത്ര ശബ്ദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മമതയുടെ ബംഗാളിലും കോണ്‍ഗ്രസും എന്‍.സി.പിയും ഭരിക്കവെ മഹാരാഷ്ട്രയിലും കാര്‍ട്ടൂണിസ്റ്റുകളെ കുടുക്കിയിരുന്നു. പക്ഷേ, ഇപ്പോള്‍ ഭീഷണി ഉയര്‍ത്തി നിശ്ശബ്ദമാക്കല്‍ തങ്ങളുടെ അവകാശമാണെന്ന മട്ടിലാണ് പല സോഷ്യല്‍ ഗ്രൂപ്പുകളും പെരുമാറുന്നത്. തമിഴ്നാട്ടില്‍ പെരുമാള്‍ മുരുകനു സംഭവിച്ചതുനോക്കുക. ഒരു സാമൂഹിക യാഥാര്‍ഥ്യം വിളിച്ചുപറയുമ്പോഴേക്ക് വികാരം വ്രണപ്പെട്ടുവെന്ന പേരില്‍ ഭരണകൂടത്തെ സ്വാധീനിച്ച് വിലക്കുന്നു. ഭൂരിപക്ഷ സമൂഹം മാത്രമല്ല, ന്യൂനപക്ഷ സമൂഹവും ഇത്തരം അപകടാവസ്ഥ ആവോളം വരുത്തിവെക്കുന്നുണ്ട്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ കുറച്ച് മുല്ലമാര്‍ ഭീഷണി ഉയര്‍ത്തിയതിന്‍െറ പേരില്‍ സല്‍മാന്‍ റുഷ്ദിയുടെ പ്രഭാഷണം വേണ്ടെന്നുവെച്ചതിന് ഞാന്‍ സാക്ഷിയാണ്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ബാധ്യതയുള്ള ജനാധിപത്യ സര്‍ക്കാര്‍ ഏകാധിപതികളെപ്പോലെ നിരോധത്തിന്‍െറ വക്താക്കളാവുന്നു. ജനാധിപത്യ-ക്ഷേമ രാഷ്ട്രത്തിലെ അസഹിഷ്ണുക്കളായ സമൂഹമായി നമ്മള്‍ മാറിപ്പോയിരിക്കുന്നു.

^ പൊതുസമൂഹത്തിന് എത്രകണ്ട് പ്രതിരോധിക്കാന്‍ കഴിയുന്നുണ്ട് ഈ പ്രവണതയെ?

ഭരണകൂടം അതിന്‍െറ കടമ അടിയറവെക്കുമ്പോള്‍ ബഹുസ്വരതയുടെ ശബ്ദമുയര്‍ത്താനും ചെറുത്തുനില്‍ക്കാനും എഴുത്ത്-കലാ പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണ്. ആവുംവിധത്തിലുള്ള പ്രതിരോധങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. പക്ഷേ, പൗരസമൂഹത്തിന് വേണ്ടത്ര ഇടപെടാന്‍ കഴിയുന്നുണ്ടോ എന്നത് സംശയമാണ്.എന്തുകൊണ്ടെന്നാല്‍ ഭീഷണിപ്പെടുത്തിയും ഭിന്നിപ്പിച്ചും അവരെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന പല നീക്കങ്ങളും വരാനിരിക്കുന്നു എന്നതിന്‍െറ സൂചന കൂടിയാണിത്. ടീസ്റ്റ സെറ്റല്‍വാദിനെതിരെ നടക്കുന്ന വേട്ടയാടലും സന്നദ്ധസംഘടനകള്‍ക്കെതിരായ നീക്കവുമെല്ലാം അതിന്‍െറ ഭാഗമാണ്. ഭരണകൂടത്തിനെതിരെ മിണ്ടും മുമ്പ് രണ്ടുവട്ടം ആലോചിക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ് അവരുടെ ലക്ഷ്യം. ഒന്നോര്‍ക്കുക, അഭിപ്രായങ്ങളെയും എതിര്‍പ്പുകളെയും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ധൈര്യമല്ല ഭരണവര്‍ഗത്തിന്‍െറ തികഞ്ഞ ഭീരുത്വമാണ് വെളിപ്പെടുത്തുന്നത്.

^ വിദ്യാഭ്യാസ മേഖലയിലെ ഹിന്ദുത്വ ഇടപെടലുകള്‍ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച്

 ദീനാനാഥ് ബത്രയെപ്പോലുള്ള ഹിന്ദുത്വ പണ്ഡിറ്റുകള്‍ക്ക് വിദ്യാഭ്യാസ രംഗം ഏല്‍പിച്ചുകൊടുക്കുന്ന മാനവശേഷി വികസന വകുപ്പു മന്ത്രി മുന്‍കാലങ്ങളില്‍ പാഠ്യപദ്ധതികള്‍ അടിച്ചേല്‍പിക്കുകയായിരുന്നു എന്ന അബദ്ധ പ്രസ്താവന നടത്തിയത് വായിച്ചു. പ്രഫ. യശ്പാല്‍ നേതൃത്വം നല്‍കിയ ദേശീയ വിദ്യാഭ്യാസ പദ്ധതി രൂപവത്കരണ സംഘത്തില്‍ അംഗമായിരുന്നു ഈയുള്ളവന്‍. അവ തീര്‍ത്തും കുറ്റരഹിതമാണെന്ന് പറയുന്നില്ല. പക്ഷേ, ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് അവ രൂപംനല്‍കിയത്. ബത്രയും മറ്റും മുന്നോട്ടുവെക്കുന്ന, സ്മൃതി ഇറാനിയും മറ്റും തലകുനിച്ച് വണങ്ങുന്ന പാഠ്യപദ്ധതി നടപ്പാക്കുന്നത് ഇന്ത്യ എന്ന സങ്കല്‍പം, ബഹുസ്വരത, സമരസം തുടങ്ങിയ അവശ്യഗുണങ്ങള്‍ വരും തലമുറക്ക് നിഷേധിക്കപ്പെടാനാണ് വഴിവെക്കുക. അത് തികച്ചും ആപത്താണ്.

^ ഒരുവര്‍ഷം കൊണ്ടുതന്നെ തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം ഇന്ത്യ മാറിയിരിക്കുന്നു എന്നാണോ?

എന്നാരു പറഞ്ഞു? വിദേശരാജ്യങ്ങളില്‍പോയി പ്രധാനമന്ത്രി വീരവാദം മുഴക്കുന്നതുപോലെ ഇന്ത്യ ഈ നിലയില്‍ എത്തിയത് ഒരു കൊല്ലം കൊണ്ടല്ല. മുമ്പും ഇവിടെ സര്‍ക്കാറുകള്‍ ഉണ്ടായിട്ടുണ്ട്. ജനവിഭാഗങ്ങളുണ്ടായിട്ടുണ്ട്. വിയര്‍പ്പൊഴുക്കിയും ചെറുത്തുനിന്നും ഒത്തുപിടിച്ചുമാണ് അവര്‍  ഈ രാജ്യം കെട്ടിപ്പടുത്തത്.  ലോക്സഭയില്‍ കൂറ്റന്‍ അംഗബലം ഉള്ളതാണ് സര്‍ക്കാറിന്‍െറ ബലം.
എന്നാല്‍, രാജ്യത്തിനും ഇവിടുത്തെ ജനവിഭാഗങ്ങളുടെ എല്ലാവിധ അവകാശങ്ങളും അധികാരങ്ങളും ആസ്വദിച്ചുള്ള സൈ്വരജീവിതത്തിനും വിഘാതം തീര്‍ക്കാനുള്ള ഓരോ നീക്കത്തെയും സഭയിലല്ളെങ്കിലും നമ്മള്‍-എഴുത്തുകാരും വിദ്യാര്‍ഥികളും പൗരാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളുമെല്ലാം ശക്തമായ പ്രതിപക്ഷമായിനിന്ന് എതിര്‍ത്തുതോല്‍പിക്കുക തന്നെ വേണം.
നമുക്ക് ഒരു ഭരണഘടനയുണ്ട് എന്നതാണ് നമ്മുടെ ധൈര്യം. പ്രധാനമന്ത്രിയുടെ നെഞ്ചളവ് എത്രയോ ആയിക്കോട്ടെ നമ്മുടെ ഭരണഘടന തന്നെയാണ് വിശാലവും പ്രൗഢവും. നിയമസംവിധാനത്തില്‍ നമുക്ക് പരിരക്ഷയുണ്ട്. ഞാന്‍ ശുഭാപ്തി വിശ്വാസക്കാരനാണ്. ഇന്ത്യ മറികടക്കുക തന്നെ ചെയ്യും.

കേരളവും മറുനാടന്‍ തൊഴിലാളികളും

Posted: 26 May 2015 07:10 PM PDT

Image: 

കേരളത്തിന്‍െറ വളര്‍ച്ചയില്‍ മറുനാടന്‍ തൊഴിലാളികള്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നത് നിസ്തര്‍ക്കമാണ്. സംസ്ഥാനത്തിന്‍െറ തൊഴില്‍രംഗത്തെ സുപ്രധാന ഘടകമാണിവര്‍. ഇവിടത്തെ തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കപ്പെടുന്നത് ഏറെയും മറുനാടന്‍ തൊഴിലാളികളെക്കൊണ്ടത്രെ. കെട്ടിടനിര്‍മാണം, ബാര്‍ബര്‍ഷോപ്പ്, ഹോട്ടല്‍ വ്യാപാരം തുടങ്ങിയ മേഖലകളിലെല്ലാം ഇത്തരം തൊഴിലാളികളുടെ സാന്നിധ്യമുണ്ട്. പശ്ചിമബംഗാള്‍, ബിഹാര്‍, അസം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലും. കേരളത്തിലുള്ള ഇതര സംസ്ഥാനക്കാരെക്കുറിച്ച് കൃത്യമായ കണക്ക് ലഭ്യമല്ല. 2013 ല്‍ നടന്ന പഠനമനുസരിച്ച് കേരളത്തിലെ ഇതര സംസ്ഥാനക്കാരുടെ എണ്ണം ഏകദേശം 25 ലക്ഷമാണ്. നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന കൂലിയാണ് ഇവരെ കേരളത്തിലേക്കാകര്‍ഷിക്കുന്നത്.

മെച്ചമുള്ള തൊഴില്‍തേടി പോകുന്നത് എതിര്‍ക്കാനോ തടസ്സപ്പെടുത്താനോ ആവില്ല. മറുനാടന്‍ തൊഴിലാളികളോടുള്ള കേരളീയരുടെയെല്ലാം സമീപനവും അത്തരത്തിലാവണം. അതോടൊപ്പംതന്നെ ഇവര്‍ക്കിടയിലെ അക്രമ, അനാരോഗ്യപ്രവണതകളും ദുഷ്ചെയ്തികള്‍ക്കുള്ള താല്‍പര്യം വര്‍ധിച്ച് വരുന്നതും തടയാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. മോഷണം, പിടിച്ചുപറി, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി കൊലപാതകങ്ങളില്‍പോലും മറുനാടന്‍ തൊഴിലാളികള്‍ പങ്കാളികളായതിന്‍െറ നിരവധി സംഭവങ്ങള്‍ ഈ അടുത്ത കാലത്തായി പുറത്തുവരുകയുണ്ടായി. കോട്ടയം പാറമ്പുഴയില്‍ മാതാപിതാക്കളെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഉത്തര്‍പ്രദേശിലെ അയാളുടെ വീട്ടുപരിസരത്തുനിന്ന് പിടികൂടിയത്  കഴിഞ്ഞ ദിവസമാണ്. മയക്കുമരുന്നിന് അടിപ്പെട്ടവര്‍ ഇത്തരം തൊഴിലാളികള്‍ക്കിടയിലുണ്ടെന്നുള്ളതും വസ്തുതയാണ്. കുഴല്‍പ്പണ ഇടപാടുകളില്‍ കാരിയര്‍മാരായി പ്രവര്‍ത്തിച്ച മറുനാടന്‍ തൊഴിലാളികള്‍ പിടിയിലായ സംഭവം പുറത്തുവരുകയുണ്ടായി. തൊഴില്‍ തേടിയത്തെുന്നവര്‍ക്കിടയില്‍ ഇത്തരം ദുഷ്വൃത്തികള്‍ ചെയ്യാനുള്ള പ്രവണത വളര്‍ന്നുവരുന്നത് ആശങ്കജനകമാണ്. ഇവര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും മറ്റും ഒളിഞ്ഞും തെളിഞ്ഞും ഏര്‍പ്പെടുന്നത് തടയുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനുണ്ട്.

മറുനാടന്‍ തൊഴിലാളികളില്‍ പലരും താമസിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലത്രെ. തൊഴിലുടമകള്‍ ഏര്‍പ്പെടുത്തുന്ന ഇടുങ്ങിയ മുറികളില്‍ ഒട്ടേറെ പേര്‍ താമസിക്കേണ്ടി വരുന്നുണ്ട്. വേണ്ടത്ര കക്കൂസോ കുളിമുറിയോ ഉണ്ടാവുകയുമില്ല. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വീഴ്ച കണ്ടത്തെിയ ഒമ്പത് മറുനാടന്‍ തൊഴിലാളി ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത് കഴിഞ്ഞ ദിവസമാണ്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലുമായിരുന്നു അധികൃതരുടെ പരിശോധന. ആരോഗ്യകരമായ വാസത്തിനുവേണ്ട അടിസ്ഥാന സൗകര്യമേര്‍പ്പെടുത്താത്ത 1148 ക്യാമ്പുകള്‍ക്ക് നോട്ടീസും അധികൃതര്‍ നല്‍കി. ഗുരുതരമായ പരിസരമലിനീകരണവും പൊതുജനാരോഗ്യപ്രശ്നങ്ങളും ഉയര്‍ത്തുന്ന തരത്തിലാണ് കക്കൂസ് മാലിന്യം ഉള്‍പ്പെടെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന് പരിശോധനയില്‍ കണ്ടത്തെുകയുണ്ടായി. 150 പേര്‍ക്ക് മന്ത്രോഗവും 25 പേര്‍ക്ക് കുഷ്ഠരോഗവും ഉള്ളതായി സംശയിക്കുന്നെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 25 കുട്ടികള്‍ ഒരു തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പും എടുക്കാത്തവരാണ്. 307 കുട്ടികള്‍ ഭാഗികമായി കുത്തിവെപ്പ് സ്വീകരിച്ചവരായും കണ്ടത്തെുകയുണ്ടായി. 54 സ്ഥലങ്ങളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ശേഖരിച്ചതും ശ്രദ്ധയില്‍പ്പെട്ടു. മലമ്പനി, മന്ത് തുടങ്ങിയ രോഗങ്ങളുടെ വാഹകരായത്തെുന്ന മറുനാടന്‍ തൊഴിലാളികളുടെ എണ്ണം കൂടിക്കൂടി വരുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തണം. അല്ളെങ്കില്‍ പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരുന്ന സാഹചര്യം ഉണ്ടാവാനിടയാക്കും.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍ തേടിയത്തെുന്നവരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍പോലും ഇല്ല. ഈ സ്ഥിതി മാറണം. ഓരോയിടത്തും താമസിക്കുന്നവരെക്കുറിച്ചുള്ള കൃത്യമായ രേഖകള്‍ അധികൃതരില്‍ ഉണ്ടാവണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കേരളത്തില്‍ എത്തിക്കുന്നവരില്‍ പോലും തങ്ങള്‍ കൊണ്ടുവന്നവരെക്കുറിച്ച് വിവരങ്ങളില്ല. ഏജന്‍റുമാരിലും തങ്ങള്‍ എത്തിച്ചവരെക്കുറിച്ചുള്ള രേഖകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. രേഖകളുടെ അഭാവം മറ്റു നിരവധി പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത്തരം തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ വെച്ച് അപകടമോ ജീവഹാനിയോ സംഭവിച്ചാല്‍ ആര്‍ക്കുംതന്നെ ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയുണ്ടാവുന്നു. ദുരന്തത്തോട് ബന്ധപ്പെട്ട് സര്‍ക്കാറില്‍നിന്നും  മറ്റും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതരദേശ തൊഴിലാളികളുടെ വ്യക്തമായ രേഖകളുണ്ടെങ്കില്‍ ഈ പ്രശ്നമൊന്നുമുദിക്കില്ല. കേരളത്തിലത്തെുന്ന ഇതരദേശ തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നടപടികള്‍ നിര്‍ബന്ധമാക്കാവുന്നതാണ്. അതോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയുമാവാം. തൊഴിലുടമയുടെ ചൂഷണത്തിന്‍െറ ഇരയാവാതിരിക്കാന്‍ തൊഴിലാളിയുടെ അവകാശങ്ങളെക്കുറിച്ച് മറുനാടന്‍തൊഴിലാളികളെ ബോധവത്കരിക്കേണ്ടതുമുണ്ട്. അതിനൊക്കെ സത്വര നടപടിയെടുക്കേണ്ടത്  സംസ്ഥാന സര്‍ക്കാറാണ്.

മോദി സര്‍ക്കാര്‍ കടന്നത് വിമര്‍ശവര്‍ഷം

Posted: 26 May 2015 11:06 AM PDT

Image: 
Subtitle: 
വിദേശ മാധ്യമങ്ങള്‍ പാസ്മാര്‍ക്ക് നല്‍കിയില്ല

ന്യൂഡല്‍ഹി: വിജയലഹരിയുടെ ഹണിമൂണ്‍ മൂഡ് വിടാതെ രണ്ടാം വര്‍ഷത്തിലേക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ ചുവടുവെച്ചത് സര്‍വത്ര വിമര്‍ശത്തിന്‍െറ അകമ്പടിയില്‍. ഒരു വര്‍ഷത്തെ ഭരണത്തിന് രാജ്യത്തിനകത്തും പുറത്തുമുള്ള നിരീക്ഷകരില്‍ അധികവും പാസ്മാര്‍ക്കുതന്നെ നല്‍കിയില്ല. വിദേശമാധ്യമങ്ങള്‍ മിക്കതും സര്‍ക്കാറിനെ വിമര്‍ശിച്ചു.
 ഇന്ത്യയെ മാറ്റുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിവിട്ടത് മോദിക്ക് വലിയ പരിക്കേല്‍പിച്ചുവെന്നാണ് ബി.ബി.സി വിലയിരുത്തിയത്. അനന്തമായി ക്ഷമകാണിച്ച് കാത്തിരിക്കാന്‍ ഇന്ന് ഇന്ത്യക്കാര്‍ തയാറല്ല. കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്ന് മോദി മനസ്സിലാക്കണമെന്നും ബി.ബി.സി വിലയിരുത്തി.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ മനോനിലയില്‍നിന്ന് പ്രധാനമന്ത്രി പുറത്തുകടന്നിട്ടില്ളെന്നാണ് ‘ദി ഇക്കണോമിസ്റ്റ്’ പറഞ്ഞത്. ഉറച്ച തീരുമാനങ്ങള്‍ എടുക്കാതെ പാര്‍ലമെന്‍റിലെ ഭൂരിപക്ഷം തുലക്കുന്നുവെന്നാണ് ബ്രിട്ടനിലെ ബിസിനസ് സ്റ്റാന്‍ഡേഡ് കുറ്റപ്പെടുത്തിയത്. മോദിക്ക് വഴിയറിയാത്തത് സര്‍ക്കാറിലെതന്നെ ആശയക്കുഴപ്പമായി പ്രതിഫലിക്കുന്നു. വേഗത്തിലൊന്നും സ്ഥിതി മെച്ചപ്പെടാന്‍ പോകുന്നില്ല. വരാനിരിക്കുന്ന ദിവസങ്ങളിലും മോദിസര്‍ക്കാര്‍ വിഷമിക്കും. പ്രതിപക്ഷം ശക്തമായത് കടുത്ത സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാറിന് കഴിയാത്ത സ്ഥി തിയുണ്ടാക്കും.
ഇത്തവണ കാലാവധി പൂര്‍ത്തിയാക്കുമെങ്കിലും രണ്ടാമൂഴം മോദിക്ക് കിട്ടാന്‍ സാധ്യതയില്ളെന്നാണ് മറ്റൊരു വിഭാഗം മാധ്യമങ്ങള്‍ പറഞ്ഞത്. ഉദ്യോഗസ്ഥവൃന്ദത്തെ ചലിപ്പിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഇന്‍ഡിപെന്‍ഡന്‍റ് നിരീക്ഷിച്ചത്. ഗ്രീന്‍പീസ് പോലുള്ള സന്നദ്ധ സംഘടനകള്‍ക്കെതിരായ നടപടി സ്വേച്ഛാപരമായ രീതി പ്രകടമാക്കി. വിദേശ സന്ദര്‍ശനങ്ങള്‍ക്കപ്പുറം, താഴത്തെട്ടില്‍ ഭരണത്തിന്‍െറ മേന്മ പ്രതിഫലിച്ചില്ല. ‘മെയില്‍ ഓണ്‍ലൈന്‍’ വിലക്കയറ്റം കുറക്കാന്‍ മോദി സര്‍ക്കാര്‍ ചിലത് ചെയ്തുവെന്ന് വിലയിരുത്തി.
കേന്ദ്രമന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും കളത്തിലിറക്കി 200 കേന്ദ്രങ്ങളില്‍ വിപുലമായ പ്രചാരണം സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നു. കര്‍ഷകവിരോധി സര്‍ക്കാര്‍ എന്ന് പ്രതിപക്ഷം ചാര്‍ത്തിക്കൊടുത്ത ലേബലിനെ മറികടക്കാന്‍ ദൂരദര്‍ശന്‍െറ കിസാന്‍ ചാനലിന് വാര്‍ഷികദിനത്തില്‍ തുടക്കമിടുകയും ചെയ്തു. രാജ്യത്തെ എല്ലാ പത്രങ്ങളിലും ചാനലുകളിലും ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ നിരത്തി മോദിയുടെ ചിത്രമുള്ള പരസ്യം നല്‍കി.
ഒന്നാം വാര്‍ഷികം പ്രമാണിച്ച് വന്‍കിട പ്രചാരണം ആസൂത്രണംചെയ്ത സര്‍ക്കാര്‍ പക്ഷേ, പ്രതിപക്ഷത്തിന്‍െറ ശക്തമായ പ്രതിപ്രചാരണത്തെ അതിജീവിക്കാന്‍ പ്രയാസപ്പെട്ടു. കോണ്‍ഗ്രസ് കഴിഞ്ഞ ഏതാനും ദിവസമായി തുടര്‍ച്ചയായ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി സര്‍ക്കാറിന്‍െറ വാഗ്ദാനലംഘനങ്ങള്‍ അക്കമിട്ടുനിരത്തി.
 യു ടേണ്‍ സര്‍ക്കാറിനെക്കുറിച്ച് പ്രത്യേക പുസ്തകവും ഒന്നാം വാര്‍ഷികത്തില്‍ പുറത്തിറക്കി. വായ്ത്താരി മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നു.
തലസ്ഥാനനഗരമായ ഡല്‍ഹി വിട്ട്, ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മസ്ഥലമെന്ന പേരില്‍ മഥുര ഒന്നാം വാര്‍ഷികാഘോഷത്തിന്‍െറ ഉദ്ഘാടനവേദിയായി തെരഞ്ഞെടുത്തതില്‍ വേറിട്ടൊരു യാഥാര്‍ഥ്യം കാണുന്നവരുണ്ട്.
 ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ പരിപാടിക്ക് ആളു കുറയുമോ എന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് മഥുര വേദിയാക്കിയതെന്ന് പറയുന്നുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പു സമയത്ത് മോദിയുടെ പ്രചാരണ യോഗത്തില്‍ ആളു കുറഞ്ഞത് വിവാദമായിരുന്നു. 

രാമക്ഷേത്ര നിര്‍മാണം: ആര്‍.എസ്.എസും വി.എച്ച്.പിയും രംഗത്ത്

Posted: 26 May 2015 10:50 AM PDT

Image: 
Subtitle: 
മഥുരയിലും, വാരാണസിയിലും അമ്പലങ്ങള്‍ പണിയണമെന്നും വി.എച്ച്.പി

നാഗ്പൂര്‍: കേന്ദ്ര സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികദിനത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി ആര്‍.എസ്.എസും വി.എച്ച്.പിയും രംഗത്ത്.തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളായ രാമക്ഷേത്രനിര്‍മാണം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 370 എടുത്തുകളയല്‍ എന്നീ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്ന് ആര്‍.എസ്.എസ് നേതാവ് അരുണ്‍കുമാര്‍ നാഗ്പൂരില്‍ ആവശ്യപ്പെട്ടു.
രാമക്ഷേത്രനിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന് വി.എച്ച്.പിയും ആവശ്യപ്പെട്ടു. ഹരിദ്വാറില്‍ രണ്ടു ദിവസമായി നടക്കുന്ന കേന്ദ്രീയ മാര്‍ഗനിര്‍ദേശക മണ്ഡലില്‍ ആദ്യ ദിവസം അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് വി.എച്ച്.പി ക്ഷേത്രനിര്‍മാണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനായി സര്‍ക്കാറില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്തുമെന്നും പ്രമേയത്തിലുണ്ട്. പള്ളിയും അമ്പലവും നിര്‍മിച്ചുകൊണ്ടുള്ള പ്രശ്നപരിഹാരത്തിന് തയാറല്ല.
 സോമനാഥ് അമ്പലം പുനര്‍നിര്‍മിച്ച സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെ ആരാധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാരമ്പര്യം സംരക്ഷിക്കാനായി അയോധ്യക്കു പുറമെ മഥുര, വാരാണസി എന്നിവിടങ്ങളില്‍ കൃഷ്ണന്‍െറയും  ശിവന്‍െറയും അമ്പലങ്ങള്‍ പണിയണമെന്നും വി.എച്ച്.പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സൗര വിമാനം ചരിത്രയാത്രക്കൊരുങ്ങുന്നു

Posted: 26 May 2015 09:58 AM PDT

Image: 

സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ്  അതിന്‍െറ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രക്കൊരുങ്ങുകയാണ്.
സാധാരണഗതിയില്‍ ഒരു വിമാനത്തിന് 8000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 10 മണിക്കൂര്‍ മതി. എന്നാല്‍, സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇംപള്‍സ് വിമാനത്തിന് അഞ്ചോ ആറോ ദിവസം വേണം ഇത്രയും ദൂരം സഞ്ചരിക്കാന്‍. കടലിനു കുറുകെ ഇത്രയും ദൂരം സഞ്ചരിക്കുന്നതിലുള്ള അപകടം വേറെ. എന്നാല്‍, വെല്ലുവിളികളെയും പരിമിതികളെയും അതിജയിക്കാനുള്ള യാത്രക്കൊരുങ്ങുകയാണ് സോളാര്‍ ഇംപള്‍സ്.
സ്വിറ്റ്സര്‍ലന്‍ഡിലെ സൗരോര്‍ജ വിമാന പദ്ധതിയായ സോളാര്‍ ഇംപള്‍സ് അതിന്‍െറ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രക്കൊരുങ്ങുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ അബൂദബിയില്‍നിന്നും ആരംഭിച്ച സൗരവിമാന യാത്ര ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലിറങ്ങി ഇപ്പോള്‍ ചൈനയിലെ നാന്‍ജിങ്ങില്‍ എത്തിനില്‍ക്കുകയാണ്. നാന്‍ജിങ്ങില്‍നിന്നും കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് ഈയാഴ്ചതന്നെ മധ്യ പസഫിക്കിലെ ഹവായി ലക്ഷ്യമായി കുതിക്കും. നാന്‍ജിങ്ങില്‍നിന്നും ഹവായിയിലേക്ക് 8200 കിലോമീറ്റര്‍ ദൂരമാണ് കണക്കാക്കുന്നത്.
സോളാര്‍ ഇംപള്‍സ് ഇതിനകം ആകെ യാത്ര ചെയ്തത് 7222 കിലോമീറ്ററാണ്. ആറ് തവണകളായാണ് ഇത്രയും ദൂരം പിന്നിട്ടത്. ഇനിയുള്ള 8200 കിലോമീറ്റര്‍ യാത്രയില്‍ ഇടവേളകളോ വിശ്രമമോ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ, ഈ യാത്ര വിജയിച്ചാല്‍, ലോകത്ത് നടക്കുന്ന ബദല്‍ ഊര്‍ജ പരീക്ഷണങ്ങളിലെ നിര്‍ണായക നാഴികക്കല്ലായി അത് മാറും. ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെയാണ് സോളാര്‍ ഇംപള്‍സിന്‍െറ ചരിത്ര യാത്രയെ നോക്കിക്കാണുന്നത്.
സോളാര്‍ ഇംപള്‍സിന്‍െറ ഉടമസ്ഥരിലൊരാളും എന്‍ജിനീയറുമായ ആന്‍ഡ്രെ ബോര്‍ഷ്ബെര്‍ഗാണ് ചരിത്രയാത്രയില്‍ വിമാനം പറത്തുക. ആറ് ദിവസം തുടര്‍ച്ചയായുള്ള യാത്രക്കായുള്ള സര്‍വവിധ ഒരുക്കങ്ങളും ബോര്‍ഷ്ബെര്‍ഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. യാത്രയില്‍ ഏകാഗ്രത ലഭിക്കാന്‍ അദ്ദേഹം യോഗയും അഭ്യസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘എന്നെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ യാത്രയാണിത്. ഒരുപക്ഷേ മരണത്തിലേക്കായിരിക്കാം ഈ യാത്ര’ -ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വിചാരിക്കുന്നതുപോലെ അത്ര എളുപ്പമാകില്ല സോളാര്‍ ഇംപള്‍സിന്‍െറ ഇനിയുള്ള യാത്ര. 17,000 സോളാര്‍ സെല്ലുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സൗര വിമാനത്തിന്‍െറ പരമാവധി ‘പറക്കല്‍ സമയം’ കണക്കാക്കിയിരിക്കുന്നത് 20 മണിക്കൂറാണ്. അഥവാ, രാവിലെ നൂറ് ശതമാനം ചാര്‍ജ് ചെയ്ത് യാത്ര തുടങ്ങിയാല്‍പോലും പിറ്റെ ദിവസം ആകുമ്പോഴേക്കും ബാറ്ററി തീര്‍ന്നിട്ടുണ്ടാകും. അതുകൊണ്ടുതന്നെ, യാത്രക്കിടെ ബാറ്ററി ചാര്‍ജ് ചെയ്തുകൊണ്ടിരുന്നില്ളെങ്കില്‍, വിമാനം അപകടത്തില്‍പെടും. അതിനാല്‍, അന്തരീക്ഷം ഏറ്റവും തെളിഞ്ഞ സമയത്തു മാത്രമേ യാത്ര ചെയ്യാനാവുകയുള്ളൂ. ഇതിനു പുറമെ, പകല്‍ സമയങ്ങളില്‍ 28,000 അടി ഉയരത്തില്‍ പറന്ന് സോളാര്‍ ഇംപള്‍സ് പരമാവധി ഊര്‍ജം വലിച്ചെടുക്കും. രാത്രിയില്‍ 3000 അടി ഉയരത്തിലാകും വിമാനം പറക്കുക. ഈ ‘ഊര്‍ജ പ്രതിസന്ധി’ക്കു പുറമെ, ശക്തമായ കാറ്റിനെയും സൗര വിമാനത്തിന് അതിജയിക്കേണ്ടി വരും. താരതമ്യേന ഭാരം കുറഞ്ഞ വിമാനമായതിനാലാണ് ഇത്.
ഹവായിയില്‍നിന്നും സോളാര്‍ ഇംപള്‍സ് യു.എസിലെ ഫിനിക്സ് ലക്ഷ്യമാക്കി നീങ്ങും. നാല് ദിവസമാണ് ഇതിന് വേണ്ടിവരുന്ന സമയം. ഈ യാത്രയില്‍ വിമാനം പ്രവര്‍ത്തിപ്പിക്കുക ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് ആയിരിക്കും.

അന്‍ബാര്‍ തിരിച്ചുപിടിക്കാന്‍ ഇറാഖി സേന

Posted: 26 May 2015 09:54 AM PDT

Image: 
Subtitle: 
അന്‍ബാര്‍ തിരിച്ചുപിടിക്കാന്‍ ഇറാഖി സേന

ബഗ്ദാദ്: ഇറാഖിലെ ഏറ്റവും വലിയ പ്രവിശ്യയായ അന്‍ബാര്‍ ഐ.എസില്‍നിന്ന് (ഇസ്ലാമിക് സ്റ്റേറ്റ്) തിരിച്ചുപിടിക്കാന്‍ ഇറാഖി സൈന്യം ഒരുങ്ങി. മേഖലയിലെ ശിയാ മിലീഷ്യകള്‍ക്കൊപ്പം ഇറാഖി സൈന്യം ശക്തമായ ആക്രമണത്തിന് തയാറെടുത്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പ്രവിശ്യയിലെ പ്രധാന നഗരമായ റമാദി മേയ് 17 ന് ഐ.എസ് പിടിച്ചെടുത്ത ഉടന്‍ തന്നെ, ഇറാഖി സൈന്യം ഹബ്ബാനിയ്യ സൈനിക കേന്ദ്രത്തില്‍ തമ്പടിച്ചിരുന്നെങ്കിലും ആക്രമണത്തിന് മുതിര്‍ന്നിരുന്നില്ല. കഴിഞ്ഞ ദിവസം, അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പൂര്‍ണ സഹായം വാഗ്ദാനം ചെയ്ത് പ്രസ്താവന ഇറക്കിയതിന് തൊട്ടുടനെയാണ് ഇറാഖി സൈന്യം ദൗത്യം തുടങ്ങുന്നുവെന്നറിയിച്ചത്. മേഖലയില്‍ ഏതു സമയവും കനത്ത പോരാട്ടത്തിന് സാധ്യതയുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്‍ബാര്‍ ദൗത്യം തുടങ്ങിയതായി ഇറാഖ് ദേശീയ ടെലിവിഷന്‍ ചാനലും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവിശ്യ തിരിച്ചുപിടിക്കുംവരെ പോരാട്ടം തുടരുമെന്ന് ചാനല്‍റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദൗത്യത്തില്‍ പുതിയ ആയുധങ്ങള്‍ ഉപയോഗിക്കുമെന്നും അത് ശത്രുവിനെ അദ്ഭുതപ്പെടുത്തുമെന്നും ഇറാഖ് പാര്‍ലമെന്‍റ് അംഗം അഹമ്മദ് അല്‍അസദി പറഞ്ഞു.
റമാദിയുടെ പതനം, ഐ.എസ് വേട്ടയില്‍ അമേരിക്കക്ക് കനത്ത തിരിച്ചടിയായിരുന്നു. തിക്രീത് ഉള്‍പ്പെടെയുള്ള മേഖലകള്‍ ഇറാഖി സൈന്യം തിരിച്ചുപിടിച്ചപ്പോള്‍ തന്നെയാണ് ഐ.എസ് തന്ത്രപ്രധാനമായ റമാദി നിയന്ത്രണത്തിലാക്കിയത്.
ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍നിന്ന് 105 കിലോമീറ്റര്‍ മാത്രം അകലമുള്ള റമാദി അധിക കാലം ഐ.എസിന്‍െറ നിയന്ത്രണത്തിലിരിക്കുന്നത് കനത്ത പ്രത്യാഘാതങ്ങള്‍ക്കിടയാക്കും എന്ന വിലയിരുത്തലിലാണ് ഇറാഖ് സൈന്യം മേഖല തിരിച്ചുപിടിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളോടെ ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്.
 

മോദി കോര്‍പറേറ്റുകളുടെ വിടുപണിക്കാരനായി ^രാഹുല്‍ ഗാന്ധി

Posted: 26 May 2015 09:03 AM PDT

Image: 

കോഴിക്കോട്: കര്‍ഷകനെയും പാവപ്പെട്ടവനെയും മല്‍സ്യത്തൊഴിലാളികളെയും മറന്ന് സ്വന്തക്കാരായ കോര്‍പറേറ്റുകളുടെ വിടുപണിക്കാരനായി മോദി മാറിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോഴിക്കോട് കടപ്പുറത്ത് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ സൂട്ട്ബൂട്ട് സര്‍ക്കാറിന് ജന്‍മദിനാശംസകള്‍ നേരുന്നു എന്ന് കളിയാക്കിക്കൊണ്ടായിരുന്നു രാഹുല്‍ പ്രസംഗിച്ചു തുടങ്ങിയത്.രാഹുലിന്‍െറ വാക്കുകളില്‍ സമ്മേളനത്തിനത്തെിയ യുവസാഗരം ഇളകി മറിഞ്ഞു.പാവപ്പെട്ട കര്‍ഷകന്‍െറ ഭൂമിയും മല്‍സ്യത്തൊഴിലാളിയുടെ കടലും തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കാണിക്കവെക്കുന്ന മോദി സര്‍ക്കാറിന് ഇങ്ങനെ പോയാല്‍ അഞ്ചാം വര്‍ഷികം ആഘോഷിക്കാനാവില്ളെന്ന്  രാഹുല്‍ താക്കീതു ചെയ്തു.

എന്തെല്ലാം പ്രതീക്ഷകളായിരുന്നു യുവാക്കള്‍ക്ക് മോദി നല്‍കിയത്. എന്നിട്ട് ഓരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ മോദിക്കായോ, ഇതിനെ കുറിച്ച് ഒന്നാം വാര്‍ഷികത്തില്‍ ഒരു വാചകമെങ്കിലും പറയാന്‍ മോദിക്കാവുമോ, ഒരു വള്‍ഷം കൊണ്ട് മുപ്പത് ശതമാനം തൊഴിലവസരം കുറഞ്ഞുവെന്നാണ് കണക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിഏറ്റെടുക്കല്‍ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പറയുന്ന കാരണം പച്ചക്കള്ളമാണ്.ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തത് തൊഴിലവസരം സൃഷ്ടിക്കുന്നതിന് തടസമാവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഭൂമി ഏറ്റെടുക്കലിലൂടെ സംഭവിക്കാന്‍ പോവുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ മാത്രമാണ് മോദിയുടെ ശ്രമം.ഒന്നാം വാര്‍ഷികത്തില്‍ മോദി പറയുന്നത് വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി എന്നാണ്. എന്നാല്‍ അതിനെ കുറിച്ച് വീട്ടമ്മമാരോട് ചോദിച്ചാല്‍  മതി.ഒരു വര്‍ഷം കൊണ്ട് വില എത്ര മാത്രം ഏറിയെന്ന് അവര്‍ പറയുമെന്നും രാഹുല്‍ പറഞ്ഞു.

എപ്പോഴും ലോകരാഷ്ട്രങ്ങളില്‍ കറങ്ങുന്ന മോദി ഒരു കര്‍ഷകന്‍െറയെങ്കിലും കണ്ണീര്‍ കാണാന്‍ ഗ്രാമങ്ങളില്‍ പോയില്ല.മോദി സര്‍ക്കാറിനെ ‘സൂട്ട് ബൂട്ട് സര്‍ക്കാറെ’ന്നാണ് ഞാന്‍ വിളിക്കാറുള്ളത്.പഞ്ചാബിലും മഹാരാഷ്ട്രയിലും കര്‍ഷകരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ കൈ പിടിച്ച് പറയുന്നു.ഈ സര്‍ക്കാറിന് നല്‍കാവുന്ന ഏറ്റവും  ഉചിതമായ വിശേഷണമാണിതെന്ന്.അവരതു പറയാന്‍ കാരണം തൊഴിലാളി അപ്പത്തിന് വേണ്ടി കാത്തിരിക്കുമ്പോള്‍ പത്ത് ലക്ഷത്തിന്‍െറ കോട്ടിട്ട് നടക്കുന്ന പ്രധാനമന്ത്രിയെ കാണുമ്പോഴുള്ള അസ്വസ്ഥത കൊണ്ടാണ്. നാവടക്കൂ പണിയെടുക്കൂ എന്നാണ് അവസാനമായി മോദി സര്‍ക്കാറിനോട് പറയാനുള്ളത് എന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.
 

ആറ് ഇടത് എം.എല്‍.എമാര്‍ യു.ഡി.എഫിലേക്ക് വരുമെന്ന് ജോണി നെല്ലൂര്‍

Posted: 26 May 2015 05:40 AM PDT

Image: 

തൃശൂര്‍: ഇടതു മുന്നണിയില്‍ നിന്ന് ആറ് എം.എല്‍.എ മാരെങ്കിലും യു.ഡി.എഫിലേക്ക് എത്തുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. ജൂണില്‍ തുടങ്ങുന്ന നിയമസഭാ സമ്മേളനം അവസാനിക്കുന്നതിനു മുമ്പ് എല്‍.ഡിഎഫ് ശിഥിലമാകും. ഇതോടെ ഇടതു മുന്നണിയിലെ ചില എം.എല്‍.എമാരും കക്ഷികളും യു.ഡി.എഫില്‍ എത്തും. ഒരു പ്രമുഖ ഇടതു കക്ഷിയുമായി   പല തലത്തിലുള്ള ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്‍റെ പ്രസ്താവനയെ ശരിവെക്കുന്നുവെന്നും അതു സംബന്ധിച്ച കൂടുതല്‍  വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ളെ്ളന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
 

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന്

Posted: 26 May 2015 05:29 AM PDT

Image: 

ന്യൂഡല്‍ഹി:  മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ  നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ്.  30നാണ് വോട്ടെണ്ണല്‍. ജൂണ്‍ മൂന്നിന് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസരം ജൂണ്‍ 10 വരെയാണ്.  13 വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.
വോട്ടുയന്ത്രത്തില്‍   സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും പുറമെ ഫോട്ടോ പതിപ്പിച്ച ആദ്യ തെരഞ്ഞെടുപ്പാണ് അരുവിക്കരയില്‍ നടക്കാന്‍ പോകുന്നത്. മുഖ്യസ്ഥാനാര്‍ഥികളെ വെള്ളം കുടിപ്പിക്കുന്ന അതേ  പേരിലുള്ള അപരന്മാരെ ചെറുക്കാനുള്ള നടപടിയാണിത്.  തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ജയലളിതക്ക്  മത്സരിക്കുന്നതിനുവേണ്ടി പി. വെട്രിവേല്‍ സ്ഥാനമൊഴിഞ്ഞ ഡോ. രാധാകൃഷ്ണന്‍ നഗറിലും 27നാണ് ഉപതെരഞ്ഞെടുപ്പ്.  ത്രിപുരയിലെ  പ്രതാപ്ഗഢ്, സുര്‍മ, മധ്യപ്രദേശിലെ ഗരോത്ത്, മേഘാലയയിലെ ചോക്കോപോട്ട് എന്നിവിടങ്ങളിലും ഇതേ ദിവസം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP