അരുണാ ഷാന്‍ബാഗിന്‍െറ ഘാതകന്‍ ഗാസിയാബാദില്‍ Madhyamam News Feeds | ![]() |
- അരുണാ ഷാന്‍ബാഗിന്‍െറ ഘാതകന്‍ ഗാസിയാബാദില്‍
- ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കും^ മോദി
- മ്യോ മ്യോ മയക്കുമരുന്നു കേസ്: അഞ്ച് പൊലീസുകാര്‍ അറസ്റ്റില്‍
- വിമാന നിരക്ക് കുതിക്കുന്നു; ആകാശക്കൊള്ളക്ക് ഇത്തവണയും പരിഹാരമില്ല
- പാകിസ്താനില്‍ തീവ്രവാദികള്‍ 19 യാത്രക്കാരെ വധിച്ചു
- കൊള്ളപ്പലിശക്കാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ എംബസിയും പങ്കുചേരുന്നു
- പൊലീസില്‍ സമൂലമാറ്റം –ടി.പി. സെന്‍കുമാര്‍
- മോദി 2.0; ജനങ്ങളും
- ‘അഫ്സ്പ’ക്ക് ത്രിപുരയില്‍നിന്നൊരു വിലങ്ങ്
- ഭീകര കരിമ്പട്ടികയില്‍നിന്ന് ക്യൂബയെ അമേരിക്ക ഒഴിവാക്കി
- കാന്‍സര്‍ ഇരട്ടിയായി; മരണനിരക്ക് കുറഞ്ഞു
- സൂചികകള്‍ക്ക് കുതിപ്പ്
- ഐ.എസ്.എല്‍: രണ്ടാം സീസണ് ഒക്ടോബര്‍ മൂന്നിന് കിക്കോഫ്
- 2017 അണ്ടര്‍^17 ലോകകപ്പ് സെപ്റ്റംബറില്‍
- ആസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ്: സൈന ക്വാര്‍ട്ടറില്‍ പുറത്ത്
- ഫ്രഞ്ച് ഓപണ്‍: ഫെഡറര്‍, ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍
- പേസ്, സാനിയ സഖ്യങ്ങള്‍ മൂന്നാം റൗണ്ടില്‍
- അഞ്ചാമൂഴത്തിലും സെപ് ബ്ളാറ്റര്‍
- റോഹിങ്ക്യ അഭയാര്‍ഥി പ്രതിസന്ധി: ബാങ്കോക് സമ്മേളനത്തില്‍ മ്യാന്മറിന് രൂക്ഷ വിമര്‍ശം
- നെരൂദയുടെ മരണം: അന്വേഷണ സംഘം ഇരുട്ടില്‍തപ്പുന്നു
- സൗദിയില്‍ വീണ്ടും ചാവേര്‍ സ്ഫോടനം; നാല് മരണം
- ഏക തന്മാത്ര ഡയോഡുമായി ഇന്ത്യന്‍ ഗവേഷക
- മാഗി പരസ്യം; മാധുരി ദീക്ഷിതിന് നോട്ടീസ്
- ഇന്ത്യയിലുള്ളവര്‍ എങ്ങോട്ടും പോകേണ്ട ^രാജ്നാഥ് സിങ്
- അധികാരത്തര്‍ക്കം: ഡല്‍ഹി ഹൈകോടതിയുടെ പരാമര്‍ശത്തിന് സ്റ്റേ ഇല്ല
അരുണാ ഷാന്‍ബാഗിന്‍െറ ഘാതകന്‍ ഗാസിയാബാദില്‍ Posted: 30 May 2015 12:06 AM PDT Image: ![]() മുബൈ: അരുണാ ഷാന്‍ബാഗിനെ ക്രൂരമായി ആക്രമിച്ച് മൃതപ്രായയാക്കിയ സോഹന്‍ ലാല്‍ ബര്‍ത്ത വാത്മീകിയെ കണ്ടത്തൊന്‍ കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍. 1973 നവംബര്‍ മാസത്തില്‍ അരുണ ക്രൂരമായി ആക്രമിക്കപ്പെട്ട ദിവസത്തെക്കുറിച്ച് അയാള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്നാണ് സകാല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അരുണാ ഷാന്‍ബാഗിനെ താന്‍ ബലാത്സംഗം ചെയ്തിട്ടില്ല. ആ സംഭവത്തില്‍ പശ്ചാത്താപമുണ്ട്. താന്‍ അവരെ ആക്രമിച്ചത് ശരിയാണെങ്കിലും ബലാത്സംഗം ചെയ്തിട്ടില്ല. കുറ്റവാളിയായിജീവിച്ചു മടുത്തു, എനിക്കിനി മരിച്ചാല്‍ മതി എന്നിങ്ങനെയായിരുന്നു മറ്റു മാധ്യമങ്ങളോടുള്ള സോഹന്‍ലാലിന്‍്റെ പ്രതികരണം. സംഭവദിവസം രാത്രി അരുണാ ഷാന്‍ബാഗിനെ ദേഷ്യം കൊണ്ടു തന്നെയാണ് ആക്രമിച്ചത്. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെ കലാശിക്കുമെന്ന് കരുതിയിരുന്നില്ല. അവരുടെ ആഭരണങ്ങള്‍ താന്‍ എടുത്തിട്ടുണ്ടാകാം. എന്നാല്‍ ബലാത്സംഗം ചെയ്തിട്ടില്ല. പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. ബലാത്സംഗമാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു. ഞാന്‍ അത് ചെയ്തിട്ടില്ല, അത് ചെയ്തത് മറ്റാരെങ്കിലുമായിരിക്കുമെന്നും സോഹന്‍ലാല്‍ പറയുന്നു. അരുണ നഴ്സായി ജോലി ചെയ്തിരുന്ന കെ.ഇ.എം ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയിരുന്നു സോഹന്‍ ലാല്‍ ബര്‍ത്ത വാത്മീകി. സംഭവദിവസം ഭക്ഷണം മോഷ്ടിക്കുന്നത് കാണാനിടയായ അരുണ, സോഹന്‍ലാലിനെ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചത്. ഷിഫ്റ്റ് കഴിഞ്ഞ് വസ്ത്രം മാറാനത്തെിയ അരുണയെ ഇയാള്‍ പട്ടിയുടെ തുടലു കൊണ്ട് കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. 11 മണിക്കൂറുകള്‍ക്കു ശേഷം സഹപ്രവര്‍ത്തകര്‍ കണ്ടത്തെുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടയപ്പെട്ട് മരണാസന്നയായിത്തീര്‍ന്നിരുന്നു അരുണ. 42 വര്‍ഷത്തെ അബോധാവസ്ഥയിലുള്ള ദുരിതപൂര്‍ണമായ ജീവിതത്തിനുശേഷം ഇക്കഴിഞ്ഞ മെയ് പതിനെട്ടിനാണ് അരുണ മരണത്തിന് കീഴടങ്ങിയത്. പൂനെയിലെ യര്‍വാദ ജയിലിലാണ് സോഹന്‍ലാല്‍ ഏഴുവര്‍ഷത്തെ ശിക്ഷ അനുഭവിച്ചത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ സോഹന്‍ ലാലിനെക്കുറിച്ച് യാതൊരു വിവരമുണ്ടായിരുന്നില്ല. ഇയാള്‍ ജീവിച്ചിരുപ്പുണ്ടോ എന്നുപോലും സംശയമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോഹന്‍ ലാല്‍ ബര്‍ത്ത ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ജീവിച്ചിരുപ്പുണ്ടെന്ന് സകാല്‍ ടൈംസ് എന്നപ്രാദേശിക മറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്തത്. അരുണാ ഷാന്‍ ബാഗിന്‍െറ ജീവിതത്തെക്കുറിച്ച് 'അരുണയുടെ കഥ' എന്ന പേരില്‍ പത്രപ്രവര്‍ത്തകയായ പിങ്കി വിറാനി എഴുതിയ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സോഹന്‍ലാല്‍ മറ്റൊരു പേരില്‍ ഡല്‍ഹിയില്‍ ജോലി ചെയ്തുവരുന്നതായി ആശുപത്രിയിലെ മറ്റ് വാര്‍ഡ് അറ്റന്‍ഡര്‍മാര്‍ പിങ്കി വിറാനിയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്ന് ഇയാള്‍ വ്യക്തമാക്കി. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതു മുതല്‍ ദാദുപൂരിലെ പിതൃഗൃഹത്തില്‍ തന്നെയായിരുന്നു താമസം. പിന്നീടാണ് ഭാര്യാഗൃഹമായ പര്‍പയിലേക്ക് താമസം മാറ്റിയത്. ഇപ്പോള്‍ പര്‍പയില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെയുള്ള പവര്‍ പ്ളാന്‍റിലാണ് ജോലി ചെയ്യുന്നത്. സകാല്‍ ടൈംസിലെ റിപ്പോര്‍ട്ടര്‍ വന്നപ്പോഴാണ് അരുണ മരിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും സോഹന്‍ലാല്‍ പറയുന്നു. ഭാര്യയും മക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് സോഹന്‍ ലാലിന്‍െറ കുടുംബം. മകള്‍ വിവാഹത്തിനുശേഷം മറ്റൊരു ഗ്രാമത്തിലാണ് താമസം. മകന്‍െറ കുടുംബത്തോടൊപ്പമാണ് സോഹന്‍ലാലും ഭാര്യയും താമസിക്കുന്നത്, അതേ സമയം സോഹന്‍ ലാല്‍ ബര്‍ത്ത ജീവിച്ചിരിക്കുന്നു എന്ന കണ്ടത്തെലിന്‍െറ പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ കൊലപാതകത്തിന് പുതിയ കേസെടുക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇക്കാര്യത്തില്‍ നിയമോപദേശം തേടുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാല്‍ അരുണയുടെ അന്ത്യം ന്യൂമോണിയ മൂലമായതിനാല്‍ പുതിയ കേസ് ചാര്‍ജ് ചെയ്യുന്നതുകൊണ്ട് ഫലം ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് മുംബൈ പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ ദേവന്‍ ബര്‍ത്തിയുടെ അഭിപ്രായം. എങ്കിലും വിദഗ്ധമായ നിയമോപദേശം തേടുമെന്നും അതിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. |
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കും^ മോദി Posted: 29 May 2015 09:52 PM PDT Image: ![]() ന്യൂഡല്‍ഹി: വിരമിച്ച സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുള്ള ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ പദ്ധതി നടപ്പാക്കുമെന്നതില്‍ സംശയമില്ളെന്നും മോദി ട്വീറ്റ് ചെയ്തു. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ് എന്നു മുതല്‍ നടപ്പിലാക്കുമെന്നത് സംബന്ധിച്ച് കൃത്യമായി പറയാനാകില്ല. പദ്ധതിയുടെ രണ്ടോ മൂന്നോ ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടിള്ളതിനാലാണ് കൃത്യമായ വിവരം നല്‍കാന്‍ കഴിയാത്തതെന്നും കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരേ സേവന കാലാവധിയുള്ളവരും ഒരേ റാങ്കില്‍നിന്നു വിരമിച്ചവരുമായ എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഒരേ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് ഇത്. നിലവിലെ സ്ഥിതി അനുസരിച്ചു നേരത്തേ വിരമിച്ചവര്‍ക്കു കുറഞ്ഞ പെന്‍ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സൈനികര്‍ക്ക് നരേന്ദ്രമോദി നല്‍കിയ വാഗ്ദാനമായിരുന്നു ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി.
|
മ്യോ മ്യോ മയക്കുമരുന്നു കേസ്: അഞ്ച് പൊലീസുകാര്‍ അറസ്റ്റില്‍ Posted: 29 May 2015 09:52 PM PDT Image: ![]() മുംബൈ: പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ധര്‍മ്മരാജ് കലോഖ് ഉള്‍പ്പെട്ട മെഫിഡ്രോണ്‍ മയക്കുമരുന്നു കേസില്‍ അഞ്ചു പൊലീസുകാര്‍ കൂടി അറസ്റ്റില്‍. സീനിയര്‍ പൊലീസ് ഇന്‍സ് പെക്ടര്‍ സുഹാസ് ഗോഖലെ, ഇന്‍സ്പെക്ടര്‍ ഗൗതം, സബ് ഇന്‍സ്പെക്ടര്‍ സുധാകര്‍ സാരംഗ്, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ജ്യോതി റാം മാനെ, ഹെഡ് കോണ്‍സ്റ്റബജള്‍ യശ്വന്ത് പറാതെ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തതത്. മെഫിഡ്രോണ്‍ എന്ന മയക്കുമരുന്നു കടത്തുകയും കൈവശം വെക്കുകയും ചെയ്ത കേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ധര്‍മ്മരാജ് കലോഖിനെയും കൂട്ടാളി ബേബി പട്നാകറെയും മാര്‍ച്ചില്‍ അറസ്റ്റു ചെയ്തിരുന്നു. ധര്‍മ്മരാജില്‍ നിന്ന് 114 കിലോ മെഫജിഡ്രോണ്‍ പൊലീസ് പിടികൂടിയിരുന്നു. മറൈന്‍ ഡ്രൈവ് പൊലീസ് സ്റ്റേഷന്‍ ലോക്കറില്‍ ഇയാള്‍ സൂക്ഷിച്ച 12 കിലോ മയക്കുമരുന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. മുംബൈ നഗരത്തില്‍ മ്യോ മ്യോ എന്ന പേരില്‍ അറിയപ്പെടുന്ന മെഫിഡ്രോണ്‍ വിതരണം ചെയ്യുന്നതില്‍ കുപ്രസിദ്ധി നേടിയ ശശികല പട്നാകര്‍ എന്ന ബേബി പട്നാകറെയും പൊലീസ് പിടികൂടി. 40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ‘മ്യോ മ്യോ ബേബി’യെ പൊലീസിന് പിടികൂടാനായത്. |
വിമാന നിരക്ക് കുതിക്കുന്നു; ആകാശക്കൊള്ളക്ക് ഇത്തവണയും പരിഹാരമില്ല Posted: 29 May 2015 09:23 PM PDT Image: ![]() ദുബൈ: അവധിക്കാലത്ത് പ്രവാസികളെ ചൂഷണം ചെയ്ത് ഗള്‍ഫ് മേഖലയില്‍ വിമാനക്കമ്പനികള്‍ കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കുന്ന പതിവിന്് ഇത്തവണയും പരിഹാരമില്ല. പ്രവാസികളുടെ പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ എല്ലാ വര്‍ഷവും നല്‍കുന്ന പരിഹാര വാഗ്ദാനങ്ങള്‍ വെറും കളിപ്പിക്കലാണെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കി വിമാനക്കമ്പനികള്‍ സാധാരണ നിരക്കിലും നാലു മടങ്ങിലേറെയാണ് വിവിധ ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് റണ്‍വേ ജോലിയുടെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികള്‍ കൊള്ളലാഭത്തിനായി മുതലെടുക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഗള്‍ഫില്‍ സ്കൂള്‍ അവധിക്കാലമായതിനാല്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകുന്ന തിരക്കാണ് വിമാനക്കമ്പനികള്‍ മുതലെടുക്കുന്നത്. ചെറിയ പെരുന്നാളും ഇതിനിടയില്‍ വരുന്നതിനാല്‍ തിരക്ക് കൂടുതലാണ്. നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരാന്‍ വിമാനടിക്കറ്റിന് മാത്രങ്ങള്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കേണ്ടിവരും. ഷാര്‍ജ-കൊച്ചി റൂട്ടില്‍ എയര്‍ ഇന്ത്യ ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റിട്ടേണ്‍ ടിക്കറ്റിന് 760 ദിര്‍ഹമാണ് ഈടാക്കിയതെങ്കില്‍ അടുത്ത ജൂണ്‍ 25ന് സീറ്റ് കിട്ടാന്‍ 3605 ദിര്‍ഹം (ഏകദേശം 62,000 രൂപ )നല്‍കണം. ഷാര്‍ജ- കോഴിക്കോട് റൂട്ടില്‍ ജൂണ്‍ 25ന് പുറപ്പെട്ട് ആഗസ്റ്റ് 25ന് തിരിച്ചുപോകാന്‍ നമ്മുടെ ദേശീയ വിമാനക്കമ്പനിക്ക് 3205 ദിര്‍ഹം നല്‍കണം. ജൂലൈ ഒന്നിന് യാത്ര പുറപ്പെടുകയാണെങ്കില്‍ 3400ന് മുകളിലാണ് നിരക്ക്. കഴിഞ്ഞമാസം വരെ നിരക്ക് 1000-1200 ദിര്‍ഹമായിരുന്നു. ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസിലെ അവധിക്കാലത്തെ നിരക്ക് 3035 ദിര്‍ഹമാണ്. ഷാര്‍ജ- തിരുവനന്തപുരം റൂട്ടില്‍ 2600 ദിര്‍ഹത്തിനു മുകളിലാണ് ടിക്കറ്റ് നിരക്ക്. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഇതേ തീയതിയില്‍ യാത്ര ചെയ്യാന്‍ 5,735 ദിര്‍ഹമാണ് (ഏകദേശം 98,000 രൂപ )നിരക്ക്. യൂറോപ്യന്‍ നഗരങ്ങളിലേക്ക് ഇതിലും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ് എന്നതാണ് കൗതുകം. ഇത് ഇന്നലെ ബുക്ക് ചെയ്താല്‍ ലഭിക്കുന്ന നിരക്കാണ്. യാത്രാ തീയതിയോട് അടുക്കുന്തോറും നിരക്കും വര്‍ധിച്ചുകൊണ്ടിരിക്കും. ഈ വര്‍ഷം ടിക്കറ്റ് നിരക്ക് റെക്കോഡിടുമെന്നാണ് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നത്. കോഴിക്കോട്ടേക്കാണ് തിരക്കും നിരക്കും കൂടുതല്‍. റണ്‍വേ ജോലി കാരണം എമിറേറ്റ്സ് സര്‍വീസ് നിര്‍ത്തിയതോടെ ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ദിവസം 500 മുതല്‍ 600 വരെ സീറ്റുകളുടെ കുറവാണ് വന്നിരിക്കുന്നത്. റാസല്‍ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാക് എയര്‍വേസ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് അവരുടെ കോഴിക്കോട് സര്‍വീസും ഇപ്പോള്‍ ഇല്ല. ഇതെല്ലാം മൂലമുണ്ടായ തിരക്ക് വര്‍ധനവ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മുതലെടുക്കുന്നു. പ്രവാസി കുടുംബങ്ങള്‍ക്ക് പുറമെ ദുബൈയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബിസിനസുകാരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണവും ദിനം പ്രതി വര്‍ധിച്ചുവരികയാണ്. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയോ വലിയ വിമാനങ്ങള്‍ പറത്തുകയോ ആണ് ഇതിനുള്ള പ്രതിവിധിയെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഷങ്ങളായി ചൂണ്ടിക്കാണിക്കുന്നതാണ്. എയര്‍ ഇന്ത്യയുടെ പക്കലുള്ള, കൂടുതല്‍ സീറ്റും സൗകര്യങ്ങളുമുള്ള ബോയിങ് ഡ്രീം ലൈനര്‍ വിമാനത്തില്‍ ഒന്നുപോലും ഏറ്റവും തിരക്കേറിയ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നില്ളെന്നതാണ് വലിയ വിരോധാഭാസം. ഡ്രീംലൈനര്‍ സര്‍വീസ് കേരളത്തിലേക്ക് ഉടനെ തുടങ്ങുമെന്ന് ഈ വര്‍ഷമാദ്യം എയര്‍ ഇന്ത്യ പ്രഖ്യാപിച്ചതാണെങ്കിലും ഒന്നും നടന്നില്ല. എയര്‍ ഇന്ത്യ നടത്തുന്ന 33 അന്താരാഷ്ട്ര സര്‍വീസുകളില്‍ മൂന്നെണ്ണം മാത്രമാണ് ലാഭത്തില്‍ പറക്കുന്നതെന്നാണ് ലോക്സഭയില്‍ വ്യോമയാന മന്ത്രി തന്നെ പറഞ്ഞത്. ഇതില്‍ രണ്ടെണ്ണവും കോഴിക്കോട്ടേക്കാണ്. ഷാര്‍ജ, ജിദ്ദ സര്‍വീസുകളാണിത്. ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ്, ഫൈ്ള ദുബൈ തുടങ്ങിയ കമ്പനികള്‍ കേരള സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങാന്‍ അനുവാദം കാത്തുനില്‍ക്കുകയാണ്. പക്ഷെ വ്യോമയാന മന്ത്രാലയം കനിഞ്ഞിട്ടില്ല. റാക് എയര്‍വേസിന്‍െറ സര്‍വീസുകളെല്ലാം ഏറ്റെടുത്ത എയര്‍ അറേബ്യക്ക് കോഴിക്കോട് സര്‍വീസ് മാത്രം പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ പിറ്റേന്ന് തന്നെ സര്‍വീസ് നടത്താന്‍ തയറാണെന്ന നിലപാടിലാണ് എയര്‍ അറേബ്യ. പക്ഷെ ഇത്തവണയും പ്രവാസികളുടെ ആശങ്കകളും വേവലാതികളും വാര്‍ത്തകളിലൊതുങ്ങാന്‍ തന്നെയാണ് സാധ്യത. |
പാകിസ്താനില്‍ തീവ്രവാദികള്‍ 19 യാത്രക്കാരെ വധിച്ചു Posted: 29 May 2015 08:52 PM PDT Image: ![]() ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ രണ്ടു ബസുകള്‍ തട്ടിയെടത്ത തീവ്രവാദികള്‍ 19 യാത്രക്കാരെ കൊലപ്പെടുത്തി. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റയില്‍ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന ബസുകള്‍ വെള്ളിയാഴ്ച രാത്രിയാണ് തീവ്രവാദികള്‍ തട്ടിയെടുത്തത്. |
കൊള്ളപ്പലിശക്കാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ എംബസിയും പങ്കുചേരുന്നു Posted: 29 May 2015 08:19 PM PDT Image: ![]() മനാമ: ബഹ്റൈനില്‍ ഇന്ത്യക്കാരുടെ ആത്മഹത്യകള്‍ക്ക് വരെ കാരണമായ പലിശ മാഫിയയുടെ പ്രവര്‍ത്തനത്തിനെതിരായി എന്തു ചെയ്യാന്‍ കഴിയുമെന്ന് ഗൗരവകരമായി ആലോചിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട്(ഐ.സി.ആര്‍.എഫ്) ഭാരവാഹികള്‍ക്ക് എംബസി ഫസ്റ്റ് സെക്രട്ടറി രാംസിങ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം മുഹറഖില്‍ മലയാളി കടയുടമ ആത്മഹത്യ ചെയ്ത വിഷയം ഓപണ്‍ ഹൗസിനു ശേഷം നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈക്കാര്യത്തില്‍ സജീവമായി ഇടപെടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഓപണ്‍ ഹൗസിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. പലിശ സംഘങ്ങളെക്കുറിച്ച് വ്യക്തമായ വിവരമുള്ളവര്‍ക്ക് അത് ഐ.സി.ആര്‍.എഫിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാം. പലിശ സംഘങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഐ.സി.ആര്‍.എഫ് നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിക്കും. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ ഈ സമിതി പ്രവര്‍ത്തിക്കും. പലിശക്കാരെ കുറിച്ചു വിവരം നല്‍കാന്‍ ഇരകള്‍ തയ്യാറാകുന്നില്ളെന്ന് ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഭഗവാന്‍ അസര്‍പോട്ട പറഞ്ഞു. ഓപണ്‍ ഹൗസില്‍ പരാതികളുടെ എണ്ണം വളരെ കുറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹവും എംബസിയും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. പ്രതിവര്‍ഷം ഏതാണ്ട് 800നും 900ത്തിനുമിടയില്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഏതുദിവസവും എംബസിയിലത്തൊമെന്ന സന്ദേശം ജനങ്ങള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. എല്ലാ ദിവസങ്ങളിലും പരാതികള്‍ സ്വീകരിക്കുന്നതിനാലാണ് ഓപണ്‍ ഹൗസിലെ പരാതികളുടെ പ്രളയം കുറഞ്ഞത്. വെള്ളിയാഴ്ച മാത്രം വരാന്‍ കഴിയുന്നവരെയാണ് ഓപണ്‍ ഹൗസില്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ പ്രതിദിനം രണ്ടും മൂന്നും പരാതികള്‍ എത്തുന്നുണ്ട്. അവധിയില്ലാത്ത ദിവസങ്ങളിലാണു പരാതി വരുന്നതെങ്കില്‍ തൊഴിലുടമകളെ എംബസിയില്‍ നിന്നു നേരിട്ടു വിളിക്കുന്നതിനും പൊലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടുന്നതിനുമെല്ലാം സൗകര്യമുണ്ട്. ജൂണ്‍ 10 നകം പുതിയ അംബാസിഡര്‍ സ്ഥാനമേല്‍ക്കുമെന്നാണ് പ്രതീക്ഷ. എംബസിയുടെ പുതിയ കെട്ടിടത്തിന്‍െറ പണി ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നുണ്ട്. കെട്ടിടത്തിന്‍െറ പുറത്തുപതിക്കാനുള്ള ചുവപ്പു നിറമുള്ള ‘ആഗ്ര സ്റ്റോണ്‍’ ബഹ്റൈനില്‍ എത്തിക്കഴിഞ്ഞു. കെട്ടിടം നാലു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. |
പൊലീസില്‍ സമൂലമാറ്റം –ടി.പി. സെന്‍കുമാര്‍ Posted: 29 May 2015 07:25 PM PDT Image: ![]() കോട്ടയം: പൊലീസ് സേന നവീകരണത്തിന് പുതിയ ആശയങ്ങള്‍ കണ്ടത്തൊന്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ടീം ഒരുമാസത്തിനകം രൂപവത്കരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കുന്ന ടി.പി. സെന്‍കുമാര്‍. സേനയെ കാര്യക്ഷമമാക്കാന്‍ നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയും സര്‍ക്കാര്‍ നയങ്ങളില്‍ ഉറച്ചുനിന്നും താഴത്തേലം മുതല്‍ അടിമുടി മാറ്റങ്ങള്‍ നടപ്പാക്കും. ഇതിനായി പൊലീസില്‍ തന്നെയുള്ള പ്രഗല്ഭരെ ഉള്‍പ്പെടുത്തിയാവും റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ടീം രൂപവത്കരിക്കുകയെന്നും നിയുക്ത ഡി.ജി.പി ‘മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. |
Posted: 29 May 2015 07:12 PM PDT Image: ![]() തന്‍െറ നേതൃത്വത്തിലുള്ള കേന്ദ്രഭരണം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാളിതുവരെ കണ്ട നരേന്ദ്ര മോദിയില്‍നിന്ന് ശ്രദ്ധേയമായ ചില വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഏകപക്ഷീയമായ താന്‍ ശരി വാദം മുന്നോട്ടുവെച്ചുകൊണ്ടാണ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് മോദി നേരിട്ടത്, ഒരു വര്‍ഷം നീണ്ട ഭരണത്തിന്‍െറ ഭൂരിഭാഗം സമയവും പ്രവര്‍ത്തിച്ചതും. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന ഒരു ദശാബ്ദത്തിലേറെ കാലവും പിന്തുടര്‍ന്ന ദൃഢവും ആക്രമണോത്സുകവുമായ രാഷ്ട്രീയ-ഭരണ നിലപാടുകളുടെ തുടര്‍ച്ചയാണ് ഈ കാലയളവില്‍ മുഴച്ചുനിന്നത്. എന്നാല്‍, ഭരണത്തിന്‍െറ ഒന്നാം വാര്‍ഷികവേളയില്‍ അദ്ദേഹത്തില്‍നിന്നുണ്ടായ രണ്ട് നീക്കങ്ങള്‍ ഈ പൊതുസ്വഭാവത്തില്‍നിന്ന് വ്യത്യാസമുള്ളതായിരുന്നു. അതിലേറ്റവും പ്രധാനം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായുള്ള കൂടിക്കാഴ്ച തന്നെയായിരുന്നു. മറ്റൊന്ന്, വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി നല്‍കിയ ഒരു മുഖാമുഖത്തിന്‍െറ സ്വരവും. |
‘അഫ്സ്പ’ക്ക് ത്രിപുരയില്‍നിന്നൊരു വിലങ്ങ് Posted: 29 May 2015 07:04 PM PDT Image: ![]() കരിനിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യാശയും പ്രചോദനവുമാണ് 18 വര്‍ഷമായി ത്രിപുരയില്‍ നിലവിലുണ്ടായിരുന്ന ‘അഫ്സ്പ’ (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട്) പിന്‍വലിക്കാനുള്ള മണിക് സര്‍ക്കാറിന്‍െറ തീരുമാനം. ഇതിനു മുമ്പ് ഇത്തരമൊരു തീരുമാനമെടുത്തത് 1997ല്‍ പഞ്ചാബ് സര്‍ക്കാറാണ്. അഫ്സ്പ റദ്ദാക്കാന്‍ നേരത്തേ ആഗ്രഹിച്ചിരുന്നെങ്കിലും സുരക്ഷാ വിഭാഗങ്ങളുടെ അനുമതി ലഭിക്കാതിരുന്നതിനാലാണ് തീരുമാനം ഇത്രയും വൈകിയതെന്ന മണിക് സര്‍ക്കാറിന്‍െറ പ്രസ്താവന ഇത്തരം നിയമങ്ങള്‍ നിലനിര്‍ത്താനുള്ള സായുധ സേനകളുടെയും സുരക്ഷാ വിഭാഗത്തിന്‍െറയും അമിത ഒൗത്സുക്യം വ്യക്തമാക്കുന്നു. അഫ്സ്പ റദ്ദാക്കണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം ശക്തമായി ആവശ്യപ്പെട്ടതും സായുധ സേനകളുടെ ആശങ്കജനകമായ അമിതാധികാരത്തിനെതിരെ അദ്ദേഹം ഉറച്ച നിലപാട് പ്രഖ്യാപിച്ചതും ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. അത്യധികം പ്രാകൃതവും മനുഷ്യവിരുദ്ധവുമാണ് അഫ്സ്പയെന്നാണ് ചിദംബരം വിശേഷിപ്പിച്ചത്. ഇത്തരമൊരു പ്രാകൃതസ്വഭാവമുള്ള നിയമം റദ്ദാക്കേണ്ടത് അനിവാര്യമാണെന്ന് തനിക്ക് നേരത്തേ തന്നെ ബോധ്യപ്പെട്ടി രുന്നതായും എന്നാല്‍, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയുടെ സമ്മര്‍ദഫലമായി നിയമം റദ്ദാക്കാനുള്ള നിര്‍ദേശം ആഭ്യന്തരമന്ത്രാലയം നിരാകരിക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. ജസ്റ്റിസ് ജീവന്‍ റെഡ്ഡി കമ്മിറ്റി അഫ്സ്പ റദ്ദാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മിറ്റി അടിയന്തരമായി പുന$പരിശോധിക്കണമെന്നും അവശ്യപ്പെട്ടു. അഫ്സ്പക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത് കശ്മീരിലെയും മണിപ്പൂരിലെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ളെന്ന് ചുരുക്കം. പക്ഷേ, ജനങ്ങളുടെമേല്‍ തേര്‍വാഴ്ചക്കുള്ള സായുധസേനയുടെ അധികാരം നിലനിര്‍ത്താനാണ് സര്‍ക്കാറുകള്‍ക്ക് താല്‍പര്യം. |
ഭീകര കരിമ്പട്ടികയില്‍നിന്ന് ക്യൂബയെ അമേരിക്ക ഒഴിവാക്കി Posted: 29 May 2015 11:39 AM PDT Image: ![]() വാഷിങ്ടണ്‍: നീണ്ടകാല ശത്രുവായ ക്യൂബയെ ഭീകര കരിമ്പട്ടികയില്‍നിന്ന് അമേരിക്ക ഒഴിവാക്കി. ക്യൂബയുമായുള്ള ബന്ധം അമേരിക്ക മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് നടപടി. ഇതത്തേുടര്‍ന്ന് ക്യൂബക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പൂര്‍ണമായി പിന്‍വലിക്കാന്‍ സാധ്യത ഏറി. |
കാന്‍സര്‍ ഇരട്ടിയായി; മരണനിരക്ക് കുറഞ്ഞു Posted: 29 May 2015 11:26 AM PDT Image: ![]() Subtitle: സ്തനാര്‍ബുദവും ശ്വാസകോശ കാന്‍സറും മുഖ്യ കൊലയാളികള്‍ ന്യൂഡല്‍ഹി: രാജ്യത്ത് കാന്‍സര്‍ ബാധയില്‍ നടുക്കുന്ന വര്‍ധന. 1990ല്‍ ആറേകാല്‍ ലക്ഷം കാന്‍സര്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2013ല്‍ ഇരട്ടിയായി; 11.7 ലക്ഷം. എന്നാല്‍, മരണനിരക്ക് കുറഞ്ഞതായി വാഷിങ്ടണ്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍െറ പഠനം വ്യക്തമാക്കുന്നു. ഈ കാലയളവില്‍ ലോകത്തെ കാന്‍സര്‍ കേസുകള്‍ 85 ലക്ഷത്തില്‍നിന്ന് ഒന്നരക്കോടിയായി ഉയര്‍ന്നു. ‘ഗ്ളോബര്‍ ബര്‍ഡന്‍ ഓഫ് കാന്‍സര്‍ 2013’ എന്ന പഠനം ഉള്‍ക്കൊള്ളുന്ന ജമാ ഓങ്കോളജി ജേണല്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സ്ത്രീകളിലെ സ്തനാര്‍ബുദമാണ് കൂടുതല്‍ ജീവനെടുക്കുന്നത്. പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വര്‍ധിക്കുന്നുവെങ്കിലും കൂടുതല്‍ മരണത്തിനിടയാക്കുന്നത് ശ്വാസകോശ കാന്‍സറാണ്. 1990ല്‍ 34,962 സ്ത്രീകള്‍ കഴുത്തിലെ കാന്‍സര്‍ മൂലം ഇന്ത്യയില്‍ മരിച്ചു. 2013ല്‍ ഇത് 40,985 ആയി. സ്തനാര്‍ബുദം മൂലം ജീവന്‍ നഷ്ടപ്പെട്ടത് 47,587 പേര്‍ക്കാണ്;166 ശതമാനം വര്‍ധന. 1990ലെ കണക്കനുസരിച്ച് 30,188 പേര്‍ വയറിലെ കാന്‍സര്‍ മൂലം മരിച്ചു. 2013ല്‍ എത്തുമ്പോള്‍ ശ്വാസകോശ കാന്‍സറാണ് കൂടുതല്‍ ജീവനെടുക്കുന്നത് ^45,333. ഉദരാര്‍ബുദം 33 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ പ്രോസ്റ്റേറ്റ് കാന്‍സറില്‍ 220 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായി. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും അതിവേഗം പടരുന്നത് വായിലെ കാന്‍സറാണ്. നേരത്തേ രോഗനിര്‍ണയം നടത്തിയാല്‍ ഇവ പൂര്‍ണഭേദമാക്കാനാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. |
Posted: 29 May 2015 11:22 AM PDT Image: ![]() മുംബൈ: പലിശനിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയില്‍ ബ്ളൂചിപ് ഓഹരികളില്‍ നിക്ഷേപകതാല്‍പര്യമേറിയതോടെ സൂചികകള്‍ കുതിച്ചുകയറി. മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കുകള്‍ പുറത്തുവരാനിരിക്കെയാണ് പലിശനിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നത്. 321.73 പോയന്‍റ് മുന്നേറിയ സെന്‍സെക്സ് 27,828.44ലും 114.65 പോയന്‍റ് ഉയര്‍ന്ന നിഫ്റ്റി 8,433.65ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. മേയ് 18നുശേഷമുള്ള മികച്ച ക്ളോസിങ്ങാണ് സെന്‍സെക്സിനിത്. ഭാരതി എയര്‍ടെല്‍, എം ആന്‍ഡ് എം, ഗെയ്ല്‍, മാരുതി സുസുകി, കോള്‍ ഇന്ത്യ, എച്.ഡി.എഫ്.സി ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, ഐ.ടി.സി, ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, എച്ച്.യു.എല്‍, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടം കണ്ടപ്പോള്‍ ഹിന്‍ഡാല്‍കോ നഷ്ടത്തിലായി. |
ഐ.എസ്.എല്‍: രണ്ടാം സീസണ് ഒക്ടോബര്‍ മൂന്നിന് കിക്കോഫ് Posted: 29 May 2015 10:56 AM PDT Image: ![]() Subtitle: ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ മത്സരം ആറിന് കൊച്ചിയില്‍ മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണ് ഒക്ടോബര്‍ മൂന്നിന് കിക്കോഫ് കുറിക്കും. ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയും നിലവിലെ ജേതാക്കളായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടും. റണ്ണറപ്പ് കൂടിയായ കേരള ബ്ളാസ്റ്റേഴ്സിന് ഒക്ടോബര്‍ ആറിന് ഹോം ഗ്രൗണ്ടായ കൊച്ചിയിലാണ് രണ്ടാം സീസണിലെ ആദ്യ മത്സരം. നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയാണ് എതിരാളികള്‍. റൗണ്ട് മത്സരങ്ങള്‍ ഡിസംബര്‍ ആറിന് അവസാനിക്കും. രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലുകള്‍ ഡിസംബര്‍ 16ന് അവസാനിക്കും. ലീഗ് റൗണ്ടില്‍ ഹോം^എവേ അടിസ്ഥാനത്തില്‍ 56 മത്സരങ്ങളാണുള്ളത്. രാത്രി ഏഴു മണിക്കാണ് എല്ലാ മത്സരങ്ങളും. ഒരു ക്ളബിന് ഏഴ് വീതം ഹോം മാച്ചും എവേ മാച്ചും അടങ്ങിയതാണ് ലീഗ് റൗണ്ട്. കൂടുതല്‍ പോയന്‍റ് നേടുന്ന നാല് ടീമുകള്‍ സെമിഫൈനലില്‍ മാറ്റുരക്കും. ഡിസംബര്‍ 11, 12, 15, 16 തീയതികളിലാണ് സെമി. ഫൈനല്‍ മത്സരവേദി പിന്നീട് പ്രഖ്യാപിക്കും. കേരള ബ്ളാസ്റ്റേഴ്സ് ഉള്‍പ്പെടെ എട്ട് ടീമുകളാണ് മത്സരിക്കുന്നത്.രണ്ടാം സീസണില്‍ ആഭ്യന്തര താരങ്ങളെ സ്വന്തമാക്കി ടീമുകളെല്ലാം ഇതിനകം ഒരുക്കം തുടങ്ങി. വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സ്വന്തമാക്കാനുള്ള ലേലം ജൂലൈ ആദ്യവാരത്തില്‍ നടക്കും. |
2017 അണ്ടര്‍^17 ലോകകപ്പ് സെപ്റ്റംബറില്‍ Posted: 29 May 2015 10:53 AM PDT Image: ![]() Subtitle: കൊച്ചി, ഗുവാഹതി, കൊല്‍ക്കത്ത, മുംബൈ വേദികള്‍', ലോകകപ്പ് മത്സരങ്ങള്‍ ഐ.എസ്.എല്ലിനെ ബാധിക്കും മുംബൈ: 2017ല്‍ ഇന്ത്യ വേദിയാവുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍. ആതിഥേയര്‍ ഉള്‍പ്പെടെ 24 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഗുവാഹതി, കൊല്‍ക്കത്ത, കൊച്ചി, നവിമുബൈ തുടങ്ങിയ വേദികള്‍ സന്ദര്‍ശിച്ച ശേഷമാണ് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി ഏതുമാസം നടക്കുമെന്ന് പ്രഖ്യാപിച്ചത്. ഗ്രൂപ് റൗണ്ട്, നോക്കൗട്ട്, ഫൈനല്‍ ഉള്‍പ്പെടെ 23 ദിവസമാണ് മത്സരങ്ങള്‍. നാല് വേദികളാണ് നിലവില്‍ തീരുമാനമായത്. രണ്ട് വേദികള്‍ കൂടി വൈകാതെ പ്രഖ്യാപിക്കും. ഗോവ, ചെന്നൈ, ഡല്‍ഹി, ബംഗളൂരു, പുണെ എന്നീ നഗരങ്ങളാണ് ഇതിനായി രംഗത്തുള്ളത്. ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ മേയ് മാസത്തിന് മുമ്പായി അവസാനിക്കും. യൂറോപ്പിന് ആറും ഏഷ്യയില്‍നിന്ന് ഇന്ത്യ ഒഴികെ നാലും വടക്കന്‍ അമേരിക്ക, തെക്കന്‍ അമേരിക്ക, ആഫ്രിക്ക കോണ്‍ഫെഡറേഷനുകള്‍ക്ക് നാല് വീതവും ഓഷ്യാനക്ക് ഒന്നും ടിക്കറ്റുകളാണുള്ളത്. അതേസമയം, ലോകകപ്പ് 2017ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളെ ബാധിക്കും. ഐ.എസ്.എല്‍ ടീമുകളുടെ ഹോംഗ്രൗണ്ടാണ് ലോകകപ്പ് വേദികളെന്നതിനാല്‍ സൂപ്പര്‍ ലീഗ് ഷെഡ്യൂള്‍ പുനക്രമീകരിക്കേണ്ടിവരും. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനുമായി ചര്‍ച്ചനടത്തിയാണ് ലോകകപ്പ് സമയം തീരുമാനിച്ചതെന്ന് ഹാവിയര്‍ സെപ്പി പറഞ്ഞു. |
ആസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ്: സൈന ക്വാര്‍ട്ടറില്‍ പുറത്ത് Posted: 29 May 2015 10:52 AM PDT Image: ![]() സിഡ്നി: ആസ്ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍പോരാട്ടം അവസാനിച്ചു. ഏക പ്രതീക്ഷയായി വനിതാ സിംഗ്ള്‍സ് ഒന്നാം നമ്പര്‍ സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്. അഞ്ചാം സീഡ് ചൈനയുടെ ഷിസിയാങ് വാങ്ങാണ് സൈനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്കോര്‍ 15-21, 13-21. ചൈനീസ് താരത്തിനുമുന്നില്‍ സൈനയുടെ ആറാം തോല്‍വിയാണിത്. 41 മിനിറ്റു നീണ്ട മത്സരത്തില്‍ സൈനക്ക് ഒരിക്കല്‍പോലും മേധാവിത്വം നിലനിര്‍ത്താന്‍ കഴിയാതെയായിരുന്നു ചൈനീസ് താരത്തിന്‍െറ ആക്രമണം. ആദ്യ സെറ്റില്‍ 14-14ന് സൈന പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പതുക്കെ മുന്നേറിയ ഷിസിയാന്‍വാങ് ലീഡ് സ്വന്തമാക്കി. ആറു ഗെയിം പോയന്‍റ് നേടി 20-14ന് മുന്നിലത്തെിയ ചൈനീസ് താരം പിന്നെ തിരിഞ്ഞുനോക്കിയില്ല. |
ഫ്രഞ്ച് ഓപണ്‍: ഫെഡറര്‍, ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍ Posted: 29 May 2015 10:49 AM PDT Image: ![]() പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗ്ള്‍സില്‍ റോജര്‍ ഫെഡറര്‍ക്ക് അനായാസ മുന്നേറ്റം. ഒപ്പം എട്ടാം സീഡ് സ്റ്റാനിസ്ലാസ് വാവ്റിങ്ക്, ജപ്പാന്‍െറ കെ നിഷികോറി എന്നവരും നാലാം റൗണ്ടില്‍ കടന്നു. വനിതാ സിംഗ്ള്‍സില്‍ നിലവിലെ കിരീട ജേതാവ് മരിയ ഷറപ്പോവ വെല്ലുവിളിയില്ലാതെ മുന്നേറി. മൂന്നാം റൗണ്ടില്‍ ആസ്ട്രേലിയയുടെ സമന്ത സ്റ്റോസറിനെ തോല്‍പിച്ചാണ് ഷറപ്പോവ പ്രീക്വാര്‍ട്ടറില്‍ കടന്നത്. 6-3, 6-4 എന്ന സ്കോറിന് അനായാസമായിരുന്നു റഷ്യന്‍ താരത്തിന്‍െറ വിജയം. മൂന്നാം റൗണ്ടില്‍ മൂന്നു സെറ്റ് പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡ് എക്സ്പ്രസിന്‍െറ പ്രീക്വാര്‍ട്ടര്‍ പ്രവേശം. ബോസ്നിയന്‍ താരം ഡാമിര്‍ സുമറിനെ 6-4, 6-3, 6-2 എന്ന സ്കോറിനാണ് വീഴ്ത്തിയത്. 11ാം വര്‍ഷമാണ് ഫെഡ് എക്സ്പ്രസ് ഫ്രഞ്ച് ഓപണില്‍ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത്. ഇതില്‍ ഒരുതവണ കിരീടമുയര്‍ത്തി. പ്രീക്വാര്‍ട്ടറില്‍ ആതിഥേയതാരം ഗെയ്ല്‍ മോന്‍ഫില്‍സോ, ഉറുഗ്വായുടെ പാബ്ളോ ക്യുവാസോ ആയിരിക്കും എതിരാളി. വനിതകളില്‍ മുന്‍ ചാമ്പ്യന്‍ അന ഇവാനൊവിച്, എകത്രീന മകറോവ, ലൂസി സഫറോവ എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്റ്റീവ് ജോണ്‍സനെ തോല്‍പിച്ചാണ് വാവ്റിങ്ക മുന്നേറിയത്. സ്കോര്‍ 6-4, 6-3, 6-2. ഗില്ലസ് സിമോണും പ്രീക്വാര്‍ട്ടറില്‍ കടന്നു. |
പേസ്, സാനിയ സഖ്യങ്ങള്‍ മൂന്നാം റൗണ്ടില്‍ Posted: 29 May 2015 10:48 AM PDT Image: ![]() പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ-വനിതാ ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്, സാനിയ മിര്‍സ സഖ്യങ്ങള്‍ മൂന്നാം റൗണ്ടില്‍. പേസ്-കാനഡയുടെ ഡാനിയല്‍ നെസ്റ്റര്‍ സഖ്യം രണ്ടാം റൗണ്ടില്‍ ജര്‍മന്‍-ഓസ്ട്രിയ കൂട്ടായ ആന്ദ്രെ ബെഗമാന്‍-ജൂലിയന്‍ നോവെല്‍ സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്കോര്‍: 7-6, 6-2. |
അഞ്ചാമൂഴത്തിലും സെപ് ബ്ളാറ്റര്‍ Posted: 29 May 2015 10:42 AM PDT Image: ![]() സൂറിച്ച്: കായിക ലോകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സെപ് ബ്ളാറ്ററിനു തന്നെ ജയം. വീറുറ്റവോട്ടെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയ ജോര്‍ഡന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനെ തോല്‍പിച്ചാണ്ബ്ളാറ്റര്‍ അഞ്ചാമതും ഫിഫ തലവനായത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ബ്ളാറ്റര്‍ 173 വോട്ടും അല്‍ ഹുസൈന്‍ 73 വോട്ടും നേടി. ഇതോടെ രണ്ടാം റൗണ്ടിലേക്ക് പോയെങ്കിലും ജോര്‍ഡന്‍ രാജകുമാരന്‍ പിന്‍വാങ്ങി. സൂറിച്ചിലെ ആസ്ഥാന മന്ദിരത്തില്‍ വ്യാഴാഴ്ച ആരംഭിച്ച 65ാം കോണ്‍ഗ്രസിലാണ് ഫിഫയുടെ അടുത്ത പ്രസിഡന്‍റിനെ കണ്ടത്തൊന്‍ തെരഞ്ഞെടുപ്പ് നടന്നത്. അംഗങ്ങളായ 209 അസോസിയേഷന്‍ പ്രതിനിധികളാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. മൂന്ന് വോട്ടുകള്‍ അസാധുവായി. നാലുവട്ടം പ്രസിഡന്‍റായ സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ സെപ് ബ്ളാറ്റര്‍ക്ക് അഞ്ചാമൂഴത്തില്‍ ശക്തമായ വെല്ലുവിളിയാണ് ജോര്‍ഡന്‍ രാജകുമാരനും നിലവിലെ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈന്‍ ഉയര്‍ത്തിയത്. ഫിഫയില്‍ അഴിമതിയും തട്ടിപ്പും നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഏഴു ഫിഫ ഒഫിഷ്യലുകള്‍ സൂറിച്ചില്‍ അറസ്റ്റിലായ വിവാദ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 79 കാരനായ ബ്ളാറ്റര്‍ 1998ലാണ് ആദ്യമായി പ്രസിഡന്‍റായത്. 39 കാരനായ അലി ബിന്‍ അല്‍ ഹുസൈന്‍ നിലവിലെ വൈസ് പ്രസിഡന്‍റാണ്. പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ഇപ്പോളുയരുന്ന വിവാദങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചായിരുന്നു ബ്ളാറ്ററുടെ പ്രസംഗം. വിജയിച്ചാല്‍ ഫിഫയുടെ നഷ്ടമായ വിശുദ്ധി വീണ്ടെടുക്കുമെന്നും ഈ കൊടുങ്കാറ്റിനെ അതിജീവിക്കുമെന്നും ബ്ളാറ്റര്‍ പറഞ്ഞു. ഫുട്ബാളില്‍ ഇപ്പോഴും വംശീയത നിലനില്‍ക്കുന്നുവെന്നും ഫിഫ ഒഫിഷ്യലായ ജെഫ്രി വെബിന്‍െറ അറസ്റ്റ് വംശീയതയുടെ ഭാഗമാണെന്നും ബ്ളാറ്റര്‍ കുറ്റപ്പെടുത്തി. |
റോഹിങ്ക്യ അഭയാര്‍ഥി പ്രതിസന്ധി: ബാങ്കോക് സമ്മേളനത്തില്‍ മ്യാന്മറിന് രൂക്ഷ വിമര്‍ശം Posted: 29 May 2015 10:17 AM PDT Image: ![]() ബാങ്കോക്: റോഹിങ്ക്യന്‍ അഭയാര്‍ഥിപ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി തായ്ലന്‍ഡിലെ ബാങ്കോകില്‍ നടന്ന ഏകദിന സമ്മേളനത്തില്‍ മ്യാന്മറിന് രൂക്ഷവിമര്‍ശം. അമേരിക്ക ഉള്‍പ്പെടെയുള്ള 17 അംഗ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രതിനിധിയും പങ്കെടുത്തു. യു.എന്‍ അസിസ്റ്റന്‍റ് ഹൈകമീഷണര്‍ വോള്‍ക്കര്‍ ടര്‍ക്കാണ് മ്യാന്മര്‍ ഭരണകൂടത്തെ സമ്മേളനത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. റോഹിങ്ക്യ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം മ്യാന്മര്‍ ഭരണകൂടത്തിന്‍െറ നിഷേധാത്മക നിലപാടാണെന്ന് വോള്‍ക്കര്‍ തുറന്നടിച്ചു. ഇക്കാര്യം പുന:പരിശോധിക്കാന്‍ മ്യാന്മര്‍ തയാറാകാത്ത കാലത്തോളം പ്രശ്നം തുടരും. 3500ലധികം അഭയാര്‍ഥികള്‍ ഇപ്പോഴും അന്തമാന്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത് മ്യാന്മര്‍ അവരെ ഉപേക്ഷിച്ചതുമൂലമാണ്. റോഹിങ്ക്യകള്‍ക്ക് പൗരത്വം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മ്യാന്മര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. തലമുറകളായി ആ രാജ്യത്ത് ജീവിക്കുന്ന ജനതക്ക് പൗത്വം നല്‍കാത്തത് മനുഷ്യാവകാശങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, റോഹിങ്ക്യന്‍ വിഷയത്തില്‍ തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമ്മേളനത്തില്‍ മ്യാന്മര്‍ വിദേശകാര്യമന്ത്രാലയം ഡയറക്ടര്‍ തെയ്ന്‍ ലിന്‍ തിരിച്ചടിച്ചു. ദക്ഷിണേഷ്യയിലെ അഭയാര്‍ഥിപ്രശ്നത്തിന് തങ്ങള്‍ മാത്രമല്ല ഉത്തരവാദികളെന്ന് ബംഗ്ളാദേശിന്‍െറ പേര് പരാമര്‍ശിക്കാതെ അദ്ദേഹം സൂചിപ്പിച്ചു. അഭയാര്‍ഥി പ്രശ്നപരിഹാരത്തിന് മേഖലയിലെ മുഴുവന്‍ രാജ്യങ്ങളുടെയും കൂട്ടായ ശ്രമമാണ് ഉണ്ടാവേണ്ടത്^അദ്ദേഹം വ്യക്തമാക്കി. ആസിയാന്‍ രാഷ്ട്ര പ്രതിനിധികള്‍ക്കു പുറമെ, അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍കൂടി പങ്കെടുത്ത സമ്മേളനം പൊതുവെ വിജയകരമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഹിങ്ക്യന്‍ പ്രതിസന്ധി അന്താരാഷ്ട്ര സമൂഹത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ സമ്മേളനത്തിലൂടെ സാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മ്യാന്മര്‍ സമ്മേളനത്തോട് സഹകരിച്ചതും ശ്രദ്ധേയമാണ്. എന്നാല്‍, ഒരു രാജ്യവും മന്ത്രിമാരടക്കമുള്ള പ്രതിനിധികളെ സമ്മേളനത്തിനയക്കാത്തത് വിഷയത്തിന്‍െറ ഗൗരവം ചോര്‍ത്തിക്കളഞ്ഞതായും ആക്ഷേപമുണ്ട്. തായ്ലന്‍ഡ് പ്രതിനിധി മാത്രമാണ് സമ്മേളനത്തില്‍ മന്ത്രിയായിട്ടുണ്ടായിരുന്നത്. |
നെരൂദയുടെ മരണം: അന്വേഷണ സംഘം ഇരുട്ടില്‍തപ്പുന്നു Posted: 29 May 2015 10:14 AM PDT Image: ![]() സാന്‍റിയാഗോ: പ്രശസ്ത കവിയും നൊബേല്‍ ജേതാവുമായ പാബ്ളോ നെരൂദയുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കുന്ന സ്പാനിഷ് ശാസ്ത്രജ്ഞര്‍ തെളിവുകള്‍ ലഭിക്കാതെ കുഴങ്ങുന്നു. 1973ല്‍ വിഷം അകത്തുചെന്നതിനെ തുടര്‍ന്നാണ് നെരൂദ മരിച്ചതെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ചിലി സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്. വിഷമേറ്റാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന പ്രോട്ടീന്‍ സാന്നിധ്യം കണ്ടത്തെുന്നതിനുള്ള പുതിയ പരിശോധനകള്‍ ജനുവരിയില്‍ നടത്തിയിരുന്നു. എന്നാല്‍, പ്രോസ്ട്രേറ്റ് കാന്‍സര്‍ ബാധിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്നപോലുള്ള സ്വാഭാവിക പ്രോട്ടീന്‍ സാന്നിധ്യമാണ് കണ്ടത്തൊനായതെന്ന് അന്വേഷകര്‍ വ്യക്തമാക്കി. 2013ല്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടത്തെിയിരുന്നില്ല. വിഷവും കാന്‍സറും അല്ലാതെ പ്രോട്ടീന്‍ സാന്നിധ്യത്തിനുള്ള മൂന്നാമത്തെ കാരണം എന്ന നിലയില്‍ അണുബാധയോ മരണശേഷം ശരീരഭാഗങ്ങള്‍ കൈകാര്യം ചെയ്തിലെ വീഴ്ചയോ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അവസാനവട്ട ഡി.എന്‍.എ പരിശോധന നടക്കേണ്ടതുണ്ട്. 1973ലെ മിലിട്ടറി അട്ടിമറിക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് നെരൂദ മരിച്ചത്. കാന്‍സറാണ് കാരണമായതെന്നാണ് കരുതിയിരുന്നത്. എന്നാല്‍, മിലിട്ടറി അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജനറല്‍ അഗസ്റ്റോ പിനോഷെയുടെ ഏജന്‍റുമാര്‍ നെരൂദ ആശുപത്രിയില്‍ കിടക്കവേ, അസുഖം മുതലാക്കി, വയറ്റില്‍ വിഷം കുത്തിവെക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ പിന്നീട് ആരോപിച്ചു. |
സൗദിയില്‍ വീണ്ടും ചാവേര്‍ സ്ഫോടനം; നാല് മരണം Posted: 29 May 2015 10:11 AM PDT Image: ![]() ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം നഗരത്തില്‍ ശിയ പള്ളിക്ക് സമീപം ചാവേര്‍ സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ടൊയോട്ടയിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം അനൂദില്‍, നഗരത്തിലെ പ്രധാനപ്പെട്ട ശിയ പള്ളിക്ക് മുന്നിലാണ് കാറിലത്തെിയവര്‍ പൊട്ടിത്തെറിച്ചത്. |
ഏക തന്മാത്ര ഡയോഡുമായി ഇന്ത്യന്‍ ഗവേഷക Posted: 29 May 2015 09:53 AM PDT Image: ![]() ന്യൂയോര്‍ക്: ഏക തന്മാത്രയില്‍നിന്ന് ഡയോഡ് നിര്‍മിച്ച് ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലുള്ള സംഘം ചരിത്രം കുറിച്ചു. നിലവിലുള്ള ഡയോഡുകളേക്കാള്‍ 50 മടങ്ങ് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് ഏക തന്മാത്ര ഡയോഡെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കൊളംബിയ സര്‍വകലാശാലയിലെ ലത വെങ്കട്ടരാമന്‍ പറഞ്ഞു. ഒരുവശത്തേക്ക് മാത്രം വൈദ്യുതി കടത്തിവിടുന്ന ഉപകരണമാണ് ഡയോഡ്. പ്രത്യാവര്‍ത്തിധാരാ വൈദ്യുതിയെ (അള്‍ട്ടര്‍നേറ്റിങ് കറന്‍റ്) നേര്‍ധാരാ വൈദ്യുതിയാക്കി (ഡയറക്റ്റ് കറന്‍റ്) മാറ്റുന്ന റക്ടിഫിക്കേഷന്‍ എന്ന പ്രക്രിയയാണ് ഡയോഡിന്‍െറ ഏറ്റവും വലിയ ഉപയോഗം. നാനോ വലിപ്പത്തിലുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ലതയും സംഘവും വികസിപ്പിച്ച ഡയോഡ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുദിനം ചെറുതായി വരുമ്പോള്‍ ഏക തന്മാത്ര ഡയോഡിന്‍െറ കണ്ടുപിടിത്തം ഏറെ നിര്‍ണായകമാണ്. നേച്ചര്‍ നാനോടെക്നോളജി എന്ന ശാസ്ത്ര മാസികയിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. അരിയെ അവിരാം, മാര്‍ക്ക് റാറ്റ്നര്‍ എന്നീ ശാസ്ത്രജ്ഞരാണ് 1974ല്‍ ഏക തന്മാത്രയില്‍നിന്ന് ഡയോഡ് നിര്‍മിക്കുകയെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. |
മാഗി പരസ്യം; മാധുരി ദീക്ഷിതിന് നോട്ടീസ് Posted: 29 May 2015 07:27 AM PDT Image: ![]() ഡറാഡൂണ്‍: മാഗി നൂഡ്ല്‍സിന്‍െറ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരം മാധുരി ദീക്ഷിതിന് ഹരിദ്വാറിലെ ഭക്ഷ്യവകുപ്പ് നോട്ടീസ് നല്‍കി. നെസ് ലെ ഇന്ത്യയുടെ ഉല്‍പന്നമായ മാഗി നൂഡ്ല്‍സ് ആരോഗ്യത്തിന് നല്ലതാണെന്ന പരസ്യവാദം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. 15 ദിവസത്തിനകം മറുപടി നല്‍കണം. മറുപടി തൃപ്തികരമല്ളെങ്കില്‍ നടിക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. മോണോ സോഡിയം ഗ്ളൂട്ടമേറ്റും ഈയവും അനുവദനീയമായതിലും കൂടുതല്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാവിഭാഗം മാഗി നൂഡ്ല്‍സിന്‍െറ ഒരു ബാച്ച് തിരിച്ചുവിളിച്ചിരുന്നു. |
ഇന്ത്യയിലുള്ളവര്‍ എങ്ങോട്ടും പോകേണ്ട ^രാജ്നാഥ് സിങ് Posted: 29 May 2015 07:13 AM PDT Image: ![]() ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നവര്‍ പാകിസ്താനില്‍ പോകണമെന്നുപറഞ്ഞ കേന്ദ്ര പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മറുപടി. ഇന്ത്യയിലുള്ളവര്‍ ഇന്ത്യയില്‍തന്നെ തുടരുമെന്നാണ് ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് രാജ്നാഥ് പ്രതികരിച്ചത്. |
അധികാരത്തര്‍ക്കം: ഡല്‍ഹി ഹൈകോടതിയുടെ പരാമര്‍ശത്തിന് സ്റ്റേ ഇല്ല Posted: 29 May 2015 04:14 AM PDT Image: ![]() ന്യൂഡല്‍ഹി: ലഫ്റ്റനന്‍റ് ജനറലിന്‍െറ അധികാരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെയുള്ള ഡല്‍ഹി ഹൈകോടതി പരാമര്‍ശത്തിന് സുപ്രീംകോടതി സ്റ്റേയില്ല. കേന്ദ്ര സര്‍ക്കാറിന്‍െറ ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും നടത്തുന്നതിന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് പൂര്‍ണാധികാരമുണ്ടെന്നായിരുന്നു മെയ് 21ന് ഇറക്കിയ വിജ്ഞാപനം. ഇത് സംശയാസ്പദമാണെന്നായിരുന്നു ഡല്‍ഹി ഹൈകോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ എ.കെ സിക്രി, യു.യു. ലളിത് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിജ്ഞാപനത്തിന്‍െറ നിയമസാധുത ചോദ്യം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയുമായി മുന്നോട്ടുപോവാനും ഡല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇത് പരിഗണിക്കുന്നതിനെ വിജ്ഞാപനം സംശയാസ്പദമാണെന്ന സിംഗ്ള്‍ ബെഞ്ച് പരാമര്‍ശം സ്വാധീനിക്കരുതെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഡല്‍ഹി സര്‍ക്കാറിന്‍െറ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറ് ആഴ്ചക്കുള്ളില്‍ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കണം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment