കീഴ്വഴക്കമനുസരിച്ചുള്ള വസ്ത്രം ധരിക്കേണ്ടതില്ലെന്ന് ഐ.എ.എസ്. അസോസിയേഷന്‍ Madhyamam News Feeds | ![]() |
- കീഴ്വഴക്കമനുസരിച്ചുള്ള വസ്ത്രം ധരിക്കേണ്ടതില്ലെന്ന് ഐ.എ.എസ്. അസോസിയേഷന്‍
- കാബൂളില്‍ ചാവേര്‍ സ്ഫോടനം; രണ്ടു മരണം
- അപകടത്തില്‍ പെട്ട കുട്ടിയെ രക്ഷിക്കാനായി സിക്കുകാരന്‍ തലപ്പാവഴിച്ചു
- ആന്‍ഫീല്‍ഡില്‍ ജെറാര്‍ഡിന് വികാരഭരിതമായ വിടവാങ്ങല്‍
- വധശിക്ഷ വിധിയില്‍ പ്രതിഷേധം ശക്തം
- സന്യാസിമാര്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങണം–സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി
- ജി.സി.സി രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ഒബാമയുടെ ശ്രമം ശ്ളാഘനീയം –അമീര്‍
- കൊച്ചിയില്‍ വാഹനാപകടം; രണ്ടു മരണം
- അഴിമതി ഉയർത്തിക്കാട്ടി നേതൃമാറ്റത്തിന് ഐ ഗ്രൂപ്; നേരിടാനുറച്ച് എ വിഭാഗം
- നഗരസഭ നാലാമതും കട പൊളിച്ചുനീക്കി; നിയമപോരാട്ടം തുടരാനുറച്ച് പൗലോസേട്ടന്
- ശിക്ഷിതൻ
- മഅ്ദനി നാളെ കേരളത്തിലെത്തും
- മുര്‍സിക്കും ഖറദാവിക്കും വധശിക്ഷ
- മോദിക്കൊപ്പംപോയി അദാനി വാരിയത് കോടികള്‍
- ഉംറ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു
- മൂന്നാംഘട്ട ചികിത്സ കഴിഞ്ഞ് ഷഫീഖ് തിരിച്ചത്തെി
- ഭരണതുടര്‍ച്ചക്ക് ഗ്രൂപ് പോര് അവസാനിപ്പിക്കണം ^എ.കെ.ആന്‍റണി
- വധുവിന് വിവാഹസമ്മാനമായി റെഡിമെയ്ഡ് ടോയ്ലെറ്റ്
- ഇംഗ്ളീഷ് മണ്ണില്‍ പന്തുതട്ടി പഠിക്കാന്‍ ഇന്ത്യന്‍ കൗമാര താരം
- ഇറ്റാലിയന്‍ ഓപണ്‍: സാനിയ സഖ്യം ഫൈനലില്‍
- ലിയാന നീന്തുകയാണ്, ഹാട്രിക് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിനായി
- കൊല്‍ക്കത്തക്കെതിരെ ജയം: രാജസ്ഥാന്‍ മുന്നോട്ട്
- ഇത് നാട്ടിലേക്കുള്ള വരവ് ^റാഫി
- ബ്ളാസ്റ്റേഴ്സ്, ‘മേക് ഇന്‍ ഇന്ത്യ’
- ഭൂതര്‍ക്കം: രാജസ്ഥാനില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
കീഴ്വഴക്കമനുസരിച്ചുള്ള വസ്ത്രം ധരിക്കേണ്ടതില്ലെന്ന് ഐ.എ.എസ്. അസോസിയേഷന്‍ Posted: 17 May 2015 01:08 AM PDT Image: ![]() റായ്പൂര്‍: സണ്‍ഗ്ളാസ് ധരിച്ച് പ്രധാനമന്തിയെ സ്വീകരിച്ചതിന്‍െറ പേരില്‍ കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയ ഛത്തീസ്ഗഢ് സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശം. ബസ്തര്‍ കലക്ടര്‍ അമിത് കതാരിയയെ ന്യായീകരിച്ചുകൊണ്ട് ഐ.എ.എസ്. അസോസിയേഷനാണ് രംഗത്തെത്തിയത്. സിവില്‍ സര്‍വീസ് മാന്വലില്‍ പ്രധാനമന്ത്രി വരുമ്പോള്‍ കീഴ്വഴക്കമനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നില്ല. അതിനാല്‍ ബസ്തര്‍ കലക്ടര്‍ അമിത് കതാരിയക്ക് നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ നടപടി മണ്ടത്തരമാണെന്ന് ഐ.എ.എസ്. അസോസിയേഷന്‍ വ്യക്തമാക്കുന്നു. കളക്ടര്‍ പ്രധാനമന്തിയെ കാണാനായി പോകുമ്പോള്‍ മാത്രമാണ് കീഴ്വഴക്കമനുസരിച്ച് വസ്ത്രം ധരിക്കേണ്ടത്. 45 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന സമയത്ത് ഒൗദ്യോഗിക വേഷം ധരിക്കുക ദുഷ്ക്കരമാണെന്നും കതാരിയ സണ്‍ഗ്ളാസ് ധരിച്ചത് കണ്ണുകള്‍ സംരക്ഷിക്കാനായിരുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് കളക്ടറെ ശക്തമായി പിന്തുണക്കുകയാണ് ഐ.എ.എസ്. അസോസിയേഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ സണ്‍ഗ്ളാസ് ധരിച്ചെ ത്തിയ ബസ്തര്‍ ജില്ലാ കലക്ടര്‍ അമിത് കതാരിയക്ക് കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കാണിച്ചായിരുന്നു നോട്ടീസ്. പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോള്‍ കീഴ് വഴക്കമനുസരിച്ച് വസ്ത്രം ധരിക്കാത്തതിന് വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. മോദി കഴിഞ്ഞയാഴ്ച ഛത്തീസ്ഗഢ് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. കതാരിയ ആള്‍ ഇന്ത്യ സര്‍വീസ് റൂളിലെ 3 (1) വകുപ്പ് ലംഘിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍മാര്‍ എല്ലാ സമയത്തും സത്യസന്ധവും ശ്രദ്ധയോടുകൂടിയതുമായ സമീപനം ജോലിയുമായി ബന്ധപ്പെട്ട് സ്വീകരിക്കണം. സര്‍വീസില്‍ നിന്ന് പുറത്താവുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുത്. ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്‍െറ നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്നാല്‍ കീഴ്വഴക്കം ലംഘിക്കുന്ന ഓഫീസര്‍മാര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്ന് സര്‍ക്കാരിന്‍െറ നടപടിയെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി രമണ്‍സിംഗ് അഭിപ്രായപ്പെട്ടു. |
കാബൂളില്‍ ചാവേര്‍ സ്ഫോടനം; രണ്ടു മരണം Posted: 17 May 2015 12:55 AM PDT Image: ![]() കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനരികെ വിദേശ ൈെസനിക വ്യൂഹത്തെ ലക്ഷ്യമിട്ട് ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ രണ്ടു സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ തിരക്കേറിയ സമയത്തായിരുന്നു ശക്തിയേറിയ സ്ഫോടനം. ടൊയോട്ട സെഡാനില്‍ എത്തിയ ചാവേര്‍ വിദേശ സൈനികര്‍ കടന്നുപോവുന്ന വാഹനത്തിനു സമീപം സ്ഫോടനം നടത്തുകയായിരുന്നുവെന്ന് കാബൂള്‍ പൊലീസ് വക്താവ് ഇബാദുല്ല കരീമി അറിയിച്ചു. എന്നാല്‍, മരിച്ചത് രണ്ട് യുവതികള്‍ ആണെന്നും മൂന്ന് സിവിലിയന്‍ വാഹനങ്ങള്‍ തകര്‍ന്നതായും കരീമി അറിയിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സിവിലിയന്‍മാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ എണ്ണം കൂടിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.എസ് സേനയുടെ നേതൃത്വത്തിലല്ലാതെ അഫ്ഗാന്‍ സൈന്യം താലിബാന്‍ വേട്ടക്കിറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ ആണ് ഈ ആക്രമണം. കഴിഞ്ഞ ബുധനാഴ്ച കാബൂള്‍ ഗസ്റ്റ് ഹൗസിനു സമീപം നടത്തിയ ശക്തിയേറിയ സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. |
അപകടത്തില്‍ പെട്ട കുട്ടിയെ രക്ഷിക്കാനായി സിക്കുകാരന്‍ തലപ്പാവഴിച്ചു Posted: 16 May 2015 10:38 PM PDT Image: ![]() വെല്ലിംഗ്ണ്‍: ന്യൂസിലന്‍ഡില്‍ റോഡപകടത്തില്‍ പെട്ട് രക്തം വാര്‍ന്നൊലിക്കുന്ന കുട്ടിയെ രക്ഷിക്കാനായി തലപ്പാവഴിച്ച സിക്കുകാരന്‍ മനുഷ്യത്വത്തിന് മഹനീയ മാതൃകയായി. ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡിലാണ് സംഭവം. അഞ്ചു വയസ്സായ ആണ്‍കുട്ടി സഹോദരിയോടൊപ്പം സ്കൂളിലേക്ക് പോകവെ കാറിടിക്കുകയായിരുന്നു. കാറിന്‍െറ അസുഖകരമായ ഒച്ചയും അപകടത്തെതുടര്‍ന്നുണ്ടായ ബഹളവും കേട്ടാണ് ഓക്ക്ലന്‍ഡിലെ വീട്ടില്‍ നിന്നും ഹര്‍മണ്‍ സിംഗ് എന്ന 22 കാരന്‍ സംഭവസ്ഥലത്തത്തെിയത്. തലയില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന കുട്ടിയെ രക്ഷിക്കാനായി തലപ്പാവ് വലിച്ചൂരാന്‍ ഹര്‍മണ്‍ സിംഗ് രണ്ടാമതൊന്ന് ആലോചിച്ചില്ല. അപകടത്തില്‍ പെട്ട ആണ്‍കുട്ടി ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തിനു ദൃക്സാക്ഷിയായ മറ്റൊരു സിക്കുകാരന്‍ ധില്ലന്‍ സിംഗ് ദൃശ്യം പകര്‍ത്തി ഫേസ്ബുക്കിലിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്. "ഈ യുവ സിക്കുകാരനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു" എന്നായിരുന്നു ധില്ലന്‍ സിംഗ് ആ വാര്‍ത്തക്ക് ഫേസ്ബുക്കില്‍ കൊടുത്ത ശീര്‍ഷകം. മിനിറ്റുകള്‍ക്കകം നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ഹര്‍മണ്‍ സിംഗിനെ അഭിനന്ദിക്കുകയും ചെയ്തു. തലപ്പാവിന് ഒരു സിക്കുകാരന്‍ നല്‍കുന്ന ബഹുമാനം അളവറ്റതാണ്. മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് തലപ്പാവഴിക്കാന്‍ സിക്കുകാര്‍ സാധാരണയായി തയ്യാറാവുകയില്ല. ഒരു അപരിചിതനെ സഹായിക്കുവാനായി ഹര്‍മണ്‍ സിംഗ് അസാധാരണ പ്രവൃത്തിയാണ് ചെയ്തത് എന്ന് ധില്ലന്‍ സിംഗ് പറയുന്നു. മതവിശ്വാസങ്ങള്‍ക്കുപരിയായി മനുഷ്യത്വത്തിനുവേണ്ടി ചെയ്ത ഈ ധീരമായ പ്രവൃത്തി സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. |
ആന്‍ഫീല്‍ഡില്‍ ജെറാര്‍ഡിന് വികാരഭരിതമായ വിടവാങ്ങല്‍ Posted: 16 May 2015 09:51 PM PDT Image: ![]() ലണ്ടന്‍: ചുവപ്പന്മാരുടെ പ്രിയ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് പടിയിറങ്ങി. ആന്‍ഫീല്‍ഡ് സ്റ്റേഡിയം ജെറാര്‍ഡിനു രാജകീയ യാത്രയപ്പാണ് നല്‍കിയതെങ്കിലും സങ്കടത്തോടെയാണ് താരം സ്റ്റേഡിയം വിട്ടത്. സ്വന്തം ടീമിനെ വിജയത്തേരിലേറ്റി സന്തോഷത്തെടെ വിട പറയാന്‍ അദ്ദേഹത്തിനായില്ല. മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് ലിവര്‍പൂളിന് 3^1 ന്‍െറ തോല്‍വിയേറ്റു. തോല്‍വി തീര്‍ത്ത നിരാശ മുഖത്ത് പ്രകടമായിരുന്നെങ്കിലും കാലങ്ങളായി ടീമിനെ നയിച്ച ജെറാര്‍ഡിനു ലിവര്‍പൂള്‍ കളിക്കാരും ആരാധകരും രാജകീയമായ വിടവാങ്ങല്‍ നല്‍കി. മത്സരത്തിനു മുമ്പ് ഇരു ടീമുകളും ഗാര്‍ഡ് ഓഫ് ഓര്‍ഡര്‍ നല്‍കി താരത്തെ ആദരിച്ചിരുന്നു. 17 വര്‍ഷത്തെ കായിക ജീവിതത്തില്‍ സംതൃപ്തനാണെന്നും ഈ ദിവസം ഒരിക്കലും മറക്കില്ളെന്നും മറുപടി പ്രസംഗത്തില്‍ 34 കാരനായ ജെറാര്‍ഡ് വ്യക്തമാക്കി. 1987ല്‍ ലിവര്‍പൂള്‍ യൂത്ത് ടീമിലെ ത്തിയ ജെറാര്‍ഡ് 1998ലാണ് സീനിയര്‍ ടീമില്‍ ഇടംനേടിയത്. 17 വര്‍ഷത്തിനുള്ളില്‍ 708 കളിയില്‍ 185 ഗോളുകളും 10 കിരീടങ്ങളും ആന്‍ഫീല്‍ഡിലെ ഷെല്‍ഫിലെ ത്തിച്ചു. ഇഷ്ടതാരത്തെ യാത്രയയക്കാനൊഴുകുന്ന ആരാധകരുടെ ഇടിയില്‍ ടിക്കറ്റുകള്‍ നേരത്തേ വിറ്റുതീര്‍ന്നിരുന്നു. ലിവര്‍പൂള്‍ ജീവിതത്തിന് വിടപറയുന്ന ജെറാര്‍ഡ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്കാണ് കൂടുമാറുന്നത്. ലോസ് ആഞ്ജലസ് ഗാലക്സിക്കൊപ്പം ജൂലൈയില്‍ ചേരും.
|
വധശിക്ഷ വിധിയില്‍ പ്രതിഷേധം ശക്തം Posted: 16 May 2015 09:36 PM PDT Image: ![]() ദോഹ: ഈജിപ്് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയേണ്ടിവന്ന മുഹമ്മദ് മുര്‍സിയെയും അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ യൂസുഫുല്‍ ഖറദാവിയെയുമടക്കം നിരവധി പേരെ വധശിക്ഷക്ക് വിധിച്ച ഈജിപ്ഷ്യന്‍ കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധം. ഈജിപ്ത് പുരാതന കാലത്തേക്ക് തിരികെപോവുകയാണെന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവസാനിച്ച കിരാത ഭരണത്തിലേക്കും നിയമവ്യവസ്ഥിതിയിലേക്കുമാണ് ഈ വിധി ചൂണ്ടിക്കാട്ടുന്നതെന്നും തുര്‍ക്കി പ്രസിഡന്‍ന്് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പറഞ്ഞു. സീസിയുടെ അട്ടിമറിക്കെതിരെ കണ്ണടച്ചിരുട്ടാക്കുകയാണ് പാശ്ചാത്യ ലോകം. സ്വന്തം നാട്ടില്‍ വധശിക്ഷക്കെതിരെ മുറവിളികൂട്ടുന്ന പാശ്ചാത്യര്‍ ഈജിപ്തില്‍ സംഭവിക്കുന്നതില്‍ കാഴ്ചക്കാരുടെ റോളിലാണെന്നും 52 ശതമാനം വോട്ടോടെ അധികാരത്തിലേറിയ മുര്‍സിയെ വധശിക്ഷക്ക് വിധിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്താംബൂളില്‍ അന്താരാഷ്ട്ര യൂത്ത് ഇവന്‍റില്‍ സംസാരിക്കുന്നതിനിടക്കാണ് അദ്ദേഹം കോടതിവിധിക്കെതിരെ രംഗത്തത്തെിയത്. മുര്‍സിയെ മോചിപ്പിക്കാതെ ഈജിപ്തുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ കഴിയില്ളെന്ന് ഉര്‍ദുഗാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈജിപ്ഷ്യന്‍ കോടതി വിധി പരിഹാസ്യമാണെന്നും നിരര്‍ഥകമായ നടപടിക്രമങ്ങളാണ് അതിലുള്ളതെന്നും ആംനസ്റ്റിഇന്‍റര്‍നാഷണല്‍ പറഞ്ഞു. തികച്ചും അന്യായമായ വിധിയാണെന്നും മനുഷ്യവകാശങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തികളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ആംനസ്റ്റി വിലയിരുത്തി. രണ്ട് വര്‍ഷമായി ഈജിപ്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് ഈവിധിയില്‍ യാതൊരു ആശ്ചര്യവും തോന്നുകയില്ളെന്ന് ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ പ്രഫ. അബ്ദുല്ല അല്‍ അരിയാന്‍ അല്‍ ജസീറയോട് പറഞ്ഞു. ഈജിപ്ഷ്യന്‍ ജുഡീഷ്യറി രാഷ്ട്രീയവല്‍കരിക്കപ്പെട്ടിരിക്കുന്നുവെന്നും വിധി രാഷ്ട്രീയപ്രേരിതമാണെന്നും കാലങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സ്വേഛാധിപത്യത്തിന്‍െറ മൂര്‍ത്തരൂപമാണ് ഇന്ന് കാണാന്‍ സാധിക്കുന്നതെന്നും അരിയാന്‍ കൂട്ടിച്ചേര്‍ത്തു. |
സന്യാസിമാര്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങണം–സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി Posted: 16 May 2015 09:27 PM PDT Image: ![]() മനാമ: സന്യാസിമാര്‍ ഹിമാലയസാനുക്കളില്‍ ഏകാന്തതപസില്‍ മുഴുകേണ്ടവരാണ് എന്ന സങ്കല്‍പം തിരുത്തേണ്ടതുണ്ടെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയും പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. മനാമയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ന്യാസിമാര്‍ ആത്മീയ മേഖലയില്‍ മാത്രം വ്യാപരിക്കണം എന്നൊന്നും എവിടെയും എഴുതിവച്ചിട്ടില്ല. എല്ലാ സമുദായങ്ങളിലും പുരോഹിതന്‍മാരും ആത്മീയ നേതാക്കളും പൊതുവിഷയങ്ങളാണ് ഏറ്റെടുക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. എന്നാല്‍ പുരാതന ഭാരതത്തിലെ സന്യാസി സങ്കല്‍പം ഇപ്പോഴും ഹൈന്ദവ സമൂഹത്തില്‍ നിന്ന് മാറിയിട്ടില്ല. സന്യാസിമാര്‍ക്ക് പൊതുസമൂഹത്തില്‍ സജീവമായ പങ്കുവഹിക്കാനാകും എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 1999മുതലാണ് താന്‍ മുഖ്യധാരയിലേക്ക് വരുന്നതെന്നും ആ കാലം ഒരു പാട് വ്യാജ സന്യാസിമാരുടെ സാന്നിധ്യം കൊണ്ട് വിവാദങ്ങള്‍ നിറഞ്ഞ സമയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അത് ചില പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല, സന്യാസിമാര്‍ വര്‍ഗീയ വാദികളാണ് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നു. അത്തരം ആളുകള്‍ ഉണ്ടാകാം. എന്നാല്‍ എല്ലാവരെയും അങ്ങിനെ കാണാന്‍ സാധിക്കില്ല. മതനിരപേക്ഷ നിലപാടുള്ള നിരവധി സന്യാസിമാരുണ്ട്. ആത്മീയതയുമായാണ് സന്യാസത്തിന് ബന്ധമുള്ളത്. ഇതിന് ജനങ്ങളുമായി ബന്ധം സ്ഥാപിക്കണം. ദന്തഗോപുരങ്ങളിലിരുന്ന് ആത്മീയത പറയുന്ന രീതി ശരിയല്ല. വിവേകാനന്ദനാണ് ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് ഒരു വലിയ വിടവാണ് കാണാന്‍ സാധിക്കുന്നത്. തന്‍െറ ഗുരുവായ കരുണാകര ഗുരു പ്രശസ്തിയുടെ പിറകെ പോകാന്‍ മടിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍െറ ഒരു പടം പോലും എവിടെയും കാണാന്‍ സാധിക്കില്ല. ഒ.വി വിജയനെപ്പോലുള്ള വലിയ ശിഷ്യന്‍മാര്‍ ഉണ്ടാകുമ്പോഴും ഉള്‍വലിഞ്ഞ് നില്‍ക്കാനാണ് ഗുരു ശ്രമിച്ചത്.ഗുരുപരമ്പര എല്ലാലവും നിലനില്‍ക്കുന്നതാണ്. ഗുരുക്കന്‍മാരുടെ ശിഷ്യഗണങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ശ്രീനാരായണഗുരുവിന്‍െറ മദ്യവിരുദ്ധ സന്ദേശം. ഈ വിഷയത്തില്‍ ഇപ്പോഴും നടക്കുന്നത് ചര്‍ച്ച മാത്രാണ്. സന്യാസിമാരെക്കുറിച്ചുള്ള പൊതുസമൂഹത്തിന്‍െറ സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതാന്‍ സ്വപ്രയത്നം കൊണ്ട് ഒരു പരിധി വരെ സാധിച്ചു എന്നു തന്നെയാണ് എന്‍െറ വിശ്വാസം. മതങ്ങളില്‍ ഏറ്റുവമധികും ഉള്‍പ്പിരിവുകള്‍ നടക്കുന്ന കാലമാണിത്. ഓരോ മതത്തിനകത്തും നിരവധി അഭിപ്രായങ്ങളും സംഘര്‍ഷങ്ങളും പുകയുകയാണ്. ഈ ഉള്‍പ്പിരിവുകള്‍ ആത്മീയ തലത്തെ പൂര്‍ണമായി വെല്ലുവിളിച്ചുകൊണ്ടിരിക്കുകകയാണ്. ഇതിനിടയിലും മതാന്തര സംവാദങ്ങളും മറ്റും സജീവമായി നടക്കുന്നുണ്ട്. ലോകത്തിന്‍െറ പല ഭാഗങ്ങളിലും നടന്ന ഇത്തരം സംവാദങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സന്യാസി വേഷം ധരിച്ചു പ്രത്യക്ഷപ്പെടുന്ന ചിലര്‍ നടത്തുന്ന വര്‍ഗീയ പ്രസ്താവനകളില്‍ മത ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ടതില്ളെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ അവഗണിച്ചുകൊണ്ട് ഒരു സര്‍ക്കാറിനും മുന്നോട്ടു പോവാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ആയിരക്കണക്കിനു സന്യാസികളുള്ള രാജ്യത്ത് കാഷായം ധരിച്ച ഏതെങ്കിലും ചിലര്‍ എന്തെങ്കിലും വിളിച്ചു പറയുന്നതിനെ ഗൗരവമായി കാണേണ്ടതില്ല. എല്ലാ മതങ്ങളിലും ഇത്തരത്തിലുള്ള തീവ്രവാദികള്‍ ഉണ്ട്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നു വരുത്തിതീര്‍ക്കാനേ ഇത്തരം നീക്കങ്ങള്‍ കൊണ്ട് കഴിയുകയുള്ളൂ. ബി.ജെ.പിയെ അധികാരത്തിലത്തെിച്ചത് മുന്‍ സര്‍ക്കാറുകളുടെ കാലത്തു നടന്ന അഴിമതിയാണ്. പുരോഹിതന്‍മാര്‍ അജണ്ട നിശ്ചയിക്കുന്ന സാഹചര്യം എല്ലാ മതങ്ങളിലും ശക്തമായി നിലനില്‍ക്കുകയാണ്. ഇന്ദിരാഗാന്ധിയെപ്പോലും മസ്തിഷ്ക പ്രക്ഷാളനം നടത്തിയ ധീരേന്ദ്ര ബ്രഹ്മചാരി മുതല്‍ ചന്ദ്രസാമിയും സന്തോഷ് മാധവനും നിത്യാനന്ദയുമെല്ലാമാണ് സന്യാസികളുടെ പ്രതിരൂപങ്ങളായി പ്രത്യക്ഷപ്പെടുന്നത്.ആത്മീയതയെ വിപണനം ചെയ്യാന്‍ ശ്രമിക്കുന്നവരാണ് മഹത്തായ സന്ന്യാസ പാരമ്പര്യത്തെ പുറകോട്ടു കൊണ്ടുപോയത്. മതാതീത ആത്മീയത എന്നത് മതനിരാസമല്ല. മതസൗഹാര്‍ദ സമ്മേളനങ്ങള്‍ നടത്തുന്നതല്ല ആത്മീയ പ്രവര്‍ത്തനം. പാതിരിയും സന്യാസിയും മൗലവിയും ഒരു വേദിയില്‍ ഇരുന്നതുകൊണ്ടുണ്ടാവുന്നതല്ല മത സൗഹാര്‍ദം. സകലചരാചരങ്ങളേയും നിയന്ത്രിക്കുന്ന ശക്തിവിശേഷമാണ് ഈശ്വരന്‍ എന്ന ബോധം പ്രതിഫലിക്കുമ്പോഴാണ് ആത്മീയത സഫലമാകുന്നത്. അത്തരം സന്ദേശങ്ങളുമായാണ് പ്രവാചന്‍മാര്‍ പ്രത്യക്ഷപ്പെടുന്നത്. പ്രവാസികളുടെ പ്രശ്നങ്ങള്‍ എന്ന നിലയില്‍ എല്ലാ വേദിയിലും ചര്‍ച്ച ചെയ്യപ്പെടുന്നതു ഒരു കൂട്ടം സമ്പന്നരരുടെ പ്രശ്നങ്ങളാണെന്നും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ എവിടെയും പരിഗണിക്കപ്പെടുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ‘പ്രവാസി ഭാരതീയ ദിവസ്’ പോലുള്ള സമ്മേളനങ്ങളില്‍ പ്രവാസിയെ പ്രതിനിധീകരിക്കുന്നത് സമ്പന്നര്‍ മാത്രമാണ്. യൂറോപ്പിലുള്ള പ്രവാസികള്‍ നേരിടുന്നതു പോലുള്ള പ്രശ്നങ്ങളല്ല ഗള്‍ഫ് പ്രവാസി നേരിടുന്നത്. പ്രവാസിക്ക് നാട്ടിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഫലപ്രദമായ സംവിധാനമില്ല. ‘നോര്‍ക’ സെല്ലും മറ്റും കാര്യക്ഷമമല്ല. ലിബിയയില്‍ നിന്നും മടങ്ങേണ്ടി വന്ന പ്രവാസി നഴ്സുമാരുടെ പുനരധിവാസ കാര്യത്തില്‍ പോലും ഈ അവഗണന പ്രകടമാണ്. കേരളത്തില്‍ വിവാദങ്ങള്‍ ഒഴിഞ്ഞ് ഒന്നിനും സമയമില്ലാത്ത അവസ്ഥയായി. മറ്റു രാജ്യങ്ങള്‍ അനുദിനം വളര്‍ച്ച നേടുമ്പോള്‍ കേരളം അപകടരഹിതമായ റോഡുപോലും ഇല്ലാത്ത സ്ഥലമായി. അഴിമതി സാര്‍വത്രികമായി. ഇക്കാര്യമാണ് ഈയിടെ എ.കെ.ആന്‍റണി ചൂണ്ടിക്കാണിച്ചത്. നാടിനെ അഴിമതി മുക്തമാക്കാനുള്ള ഇഛാശക്തി നേതൃത്വത്തിനുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ജി.സി.സി രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ഒബാമയുടെ ശ്രമം ശ്ളാഘനീയം –അമീര്‍ Posted: 16 May 2015 09:17 PM PDT Image: ![]() കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രസിഡന്‍റ് ബറാക് ഒബാമ നടത്തിയ ശ്രമങ്ങള്‍ക്ക് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് നന്ദി പറഞ്ഞു. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടി അമേരിക്കന്‍ പ്രസിഡന്‍റ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി അമീര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസങ്ങളില്‍ അമേരിക്കയില്‍ നടത്തിയ ഒൗദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ അമീര്‍ വാര്‍ത്താമാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. കിരീടാവകാശി നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, നാഷനല്‍ സെക്യൂരിറ്റി വിഭാഗം തലവന്‍ മിശ്അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, ശൈഖ് നാസര്‍ മുഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ്, അമീരി ദീവാനി മന്ത്രി ശൈഖ് അലി അല്‍ജര്‍റാഹ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അമീറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലത്തെിയിരുന്നു. മേഖലയില്‍ ഭാവിയില്‍ സമാധാനവും പുരോഗതിയും നിലനിര്‍ത്തുന്നതില്‍ ക്യാമ്പ് ഡേവിഡ് ഉച്ചകോടി മുഖ്യപങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ഖാലിദ് അസ്സബാഹ് പറഞ്ഞു. ജി.സി.സിയിലെ പ്രധാന വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. യമന്‍, ഇറാഖ്, ലിബിയ, സിറിയ എന്നിവിടങ്ങളിലെ നിരവധി വിഷയങ്ങള്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ ബറാക് ഒബാമയുടെയും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നേതൃത്വത്തിലുള്ള ജി.സി.സി സംഘം ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. |
കൊച്ചിയില്‍ വാഹനാപകടം; രണ്ടു മരണം Posted: 16 May 2015 08:58 PM PDT Image: ![]() കൊച്ചി: കൊച്ചി കളമശേരിയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. ഞായറാഴ്ച രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. |
അഴിമതി ഉയർത്തിക്കാട്ടി നേതൃമാറ്റത്തിന് ഐ ഗ്രൂപ്; നേരിടാനുറച്ച് എ വിഭാഗം Posted: 16 May 2015 08:30 PM PDT Image: ![]() തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കേരളസന്ദർശനത്തിന് ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ് പോര് വീണ്ടും സജീവമായി. പാർട്ടിയിൽ ഏറെക്കാലമായി പുകഞ്ഞിരുന്ന പ്രതിഷേധവും അമർഷവും ആണ് ആരോപണപ്രത്യാരോപണങ്ങളായി പുറത്തുവന്നത്. ഭരണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി നേതൃമാറ്റമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് നീങ്ങാൻ ഐ പക്ഷവും വെല്ലുവിളി നേരിടാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കി എ പക്ഷവും രംഗത്തിറങ്ങിയതോടെ കാറും കോളും നിറഞ്ഞ ഭരണമുന്നണി രാഷ്ട്രീയം കൂടുതൽ കലുഷിതമായി. മുന്നണിയിൽ ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയെയും സർക്കാറിനെയും കടുത്തഭാഷയിൽ വിമർശിച്ച് ഐ ഗ്രൂപ് നേതാവായ കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ രംഗത്തെത്തിയത്. സർക്കാർ അഴിമതിയുടെ കരിനിഴലിൽ ആണെന്ന് ആക്ഷേപിച്ച അദ്ദേഹം നേതൃമാറ്റം അജണ്ടയാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. സതീശെൻറ വാക്കുകളാണ് പാർട്ടിയിൽ ഏറെക്കാലമായി നീറിപ്പുകയുന്ന പ്രതിഷേധങ്ങളെ പൊടുന്നനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചത്. സതീശന് പിന്നാലെ ആൻറണിയും അഴിമതിക്കെതിരെ വെടിപൊട്ടിച്ചു. അഴിമതിക്കെതിരെ പൊതുവായ പ്രസ്താവനയാണ് ആൻറണി നടത്തിയതെങ്കിലും ഐ പക്ഷത്തിനത് പിടിവള്ളിയായി. അഴിമതി പ്രധാന ചർച്ചാവിഷയമായതോടെ ബാർ കോഴ ആരോപണങ്ങളിൽ മുങ്ങിയ സംസ്ഥാനഭരണം പ്രതിക്കൂട്ടിലായി. ഇതോടെയാണ് പ്രതിരോധവുമായി എ പക്ഷം എത്തിയത്. ഉമ്മൻ ചാണ്ടിയെ മാറ്റുകയെന്ന ലക്ഷ്യമാണ് ആത്യന്തികമായി ഐ വിഭാഗത്തിനെന്ന് എ ഗ്രൂപ് വിശ്വസിക്കുന്നു. അതിനാൽ വി.ഡി. സതീശനെതിരെ രൂക്ഷ ഭാഷയിലാണ് എ പക്ഷക്കാരായ മന്ത്രി കെ.സി. ജോസഫും കൊടിക്കുന്നിൽ സുരേഷും പ്രതികരിച്ചത്. സതീശൻ അധികാരമോഹിയാണെന്നും ഹൈകമാൻഡ് ചമയാൻ നോക്കേണ്ടെന്നുമായിരുന്നു പ്രതികരണങ്ങൾ. പ്രതിപക്ഷ ഭാഷയിലാണ് സംസാരിച്ചതെന്ന ആരോപണവും സതീശനെതിരെ ഉയർത്തുന്നു. എ ഗ്രൂപ് നേതാക്കളുടെ പ്രതികരണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകിയ സതീശൻ, സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും ഇനിയും പറയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. |
നഗരസഭ നാലാമതും കട പൊളിച്ചുനീക്കി; നിയമപോരാട്ടം തുടരാനുറച്ച് പൗലോസേട്ടന്‍ Posted: 16 May 2015 08:09 PM PDT Image: ![]() കല്‍പറ്റ: കല്‍പറ്റ നഗരസഭ നാലാമതും വയോധികനായ പൗലോസേട്ടന്‍െറ കട പൊളിച്ചുനീക്കി. എന്നാല്‍ ചോരനീരാക്കിയ പണംകൊടുത്തുവാങ്ങിയ സ്വന്തംഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ളെന്നും മരണംവരെ നിയമയുദ്ധം തുടരുമെന്നുമുള്ള ദൃഢനിശ്ചയത്തിലാണ് പൗലോസേട്ടന്‍. കല്‍പറ്റ നഗരത്തിലെ പഴയ ബസ്സ്റ്റാന്‍ഡിന്‍െറ പ്രവേശകവാടത്തിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒന്നേമുക്കാല്‍ സെന്‍റ് സ്ഥലത്തെ സംബന്ധിച്ചാണ് നഗരസഭയും പൗലോസേട്ടനുമായുള്ള തര്‍ക്കങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നത്. 1993ലാണ് 1.20 ലക്ഷം രൂപ കൊടുത്ത് തൃക്കൈപ്പറ്റ സ്വദേശിയായ ഞാലിയത്ത് പൗലോസ് (62), പുളിയംപൊയില്‍ അലിയുമ്മയില്‍ നിന്ന് സ്ഥലംവാങ്ങുന്നത്. |
Posted: 16 May 2015 07:27 PM PDT Image: ![]() കള്ളന്മാരുടെ കല്യാണത്തിന് കരവിരുതുള്ളോൻ കാര്യക്കാരൻ എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതുപോലെയാണ് ഈജിപ്തിലെ ന്യായാസനത്തിെൻറ അവസ്ഥ. എതിരായി ഒരു വാക്കും ഉരിയാടാത്ത ആൾക്കൂട്ടമാണ് ആ നാട്ടിലെ ഭരണകൂടത്തിനുവേണ്ടത്. കുനിയാൻ പറയുമ്പോൾ മുട്ടിട്ടിഴയണം. അതിൽ ന്യായമില്ലെന്ന് അറിയാൻ നിയമപുസ്തകം അരച്ചുകലക്കി കുടിക്കേണ്ട കാര്യമൊന്നുമില്ല. അൽപസ്വൽപം സാമാന്യബുദ്ധി മതി. ആ അന്യായത്തിന് നാട്ടിലെ ന്യായാസനം കൂട്ടുനിൽക്കുന്നതിനെ കള്ളനുള്ള കഞ്ഞിവെപ്പ് എന്നല്ലാതെ എന്താണ് പറയുക? മുഹമ്മദ് മുർസി ഈസ അൽ അയ്യാത്തിനെ കഴുമരത്തിലേറ്റാൻ വിചാരണ കോടതി വിധിക്കുമ്പോൾ ശിക്ഷിക്കപ്പെടുന്നത് ജനാധിപത്യമാണ്. കാരണമുണ്ട്. രാജ്യത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറാണ് മുർസി. വക്കടർന്ന കലത്തിന് കണമുറിഞ്ഞ കയിലുപോലെ സമഗ്രാധിപത്യത്തിന് കുടപിടിച്ചുകൊടുക്കുന്ന നീതിപീഠമുണ്ടായിട്ട് ജനത്തിനെന്തു കാര്യം? തഹ്രീർ സ്ക്വയറിൽനിന്നുള്ള ആൾക്കൂട്ടാരവത്തിന് അധികനാളില്ല എന്നു തോന്നുന്നവിധമാണ് കാര്യങ്ങളുടെ പോക്ക്. ഹെറോഡോട്ടസിന് തെറ്റിപ്പോയി. ഈജിപ്ത് ഇപ്പോൾ നൈൽനദിയുടെ ദാനമൊന്നുമല്ല. മരുഭൂമിയാൽ ചുറ്റപ്പെട്ട ഭൂപ്രദേശം നൈൽ നദിയുടെ കനിവിനാൽ ഒരു നാഗരികതയെ പോറ്റിയെടുത്തത് പഴയ കഥ. ഭരണസംവിധാനത്തിനുള്ളിൽ ഇപ്പോൾ മരുഭൂമികൾ ഉണ്ടാവുകയാണ്. ആധുനിക രാഷ്ട്രം എന്ന അധികാരയന്ത്രം എങ്ങനെയാണ് മനുഷ്യർക്കിടയിൽ മരുഭൂമികൾ ഉണ്ടാക്കുന്നതെന്ന് ആനന്ദ് എഴുതിയിട്ടുണ്ട്. മണലിെൻറ കിരുകിരുപ്പുപോലുള്ള അധികാരത്തിെൻറ സ്വരം എല്ലാ മൃദുശബ്ദങ്ങളെയും ഞെരിച്ചമർത്തുമ്പോൾ, ഭരണകൂടം നിസ്സഹായരായ ജനതയെ മണൽക്കാറ്റുപോലെ വേട്ടയാടുമ്പോൾ, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളർച്ച മുഴുവനാകുന്നു എന്നാണ് ആനന്ദ് കുറിച്ചിട്ടത്. ഈജിപ്തിലെ സമഗ്രാധിപത്യം അതിെൻറ തേർവാഴ്ച തുടരുമ്പോൾ ഭൗമശാസ്ത്രപരമായ അതിർത്തിയിലെ മരുഭൂമികളിൽനിന്നുള്ള ഈഷരമായ മണൽക്കാറ്റ് ജനാധിപത്യത്തിെൻറ പച്ചത്തഴപ്പുകളെയെല്ലാം കരിച്ചുകളയുന്നു. ദശകങ്ങളായുള്ള ഇരുട്ടിലേക്ക് നാഗരികതയുടെ വെളിച്ചത്തെ അത് നാടുകടത്തുന്നു. 20 കൊല്ലത്തെ തടവിന് വിധിച്ചിട്ട് മാസം ഒന്നേ ആയുള്ളൂ. 2012ൽ മുർസി ഭരണകൂടത്തിനെതിരായ പ്രതിപക്ഷപ്രക്ഷോഭം അടിച്ചമർത്താൻ കൂട്ട അറസ്റ്റിനും മർദനത്തിനും ഉത്തരവിട്ടതാണ് കുറ്റം. രണ്ടുകൊല്ലം മുമ്പ് ജൂലൈയിലാണ് പട്ടാളം പുറത്താക്കി അധികാരം പിടിച്ചത്. 2011ൽ അറബ്നാടുകളിൽ മുല്ലപ്പൂ മണം പരത്തിയ ജനകീയ വിപ്ലവത്തിനൊടുവിൽ ഹുസ്നി മുബാറക് പുറത്താക്കപ്പെട്ടതിനെ തുടർന്ന് മുൻഭരണകൂടാനുകൂലികളും സ്വകാര്യമാധ്യമങ്ങളും തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്രമണോത്സുകമായ ജനമുന്നേറ്റത്തിനുവേണ്ട പദ്ധതിയിടുന്നുണ്ടായിരുന്നു. ഈ അവസരമാണ് പട്ടാളം മുതലെടുത്തത്. ഭീതിയുടെ അന്തരീക്ഷം പുന$സ്ഥാപിക്കാൻ സൈന്യം വേണ്ടതെല്ലാം ചെയ്തു. നീതിപീഠവും ഈ സമഗ്രാധിപത്യത്തിന് വളക്കൂറുള്ള മണ്ണൊരുക്കി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പിരിച്ചുവിട്ട നടപടിതന്നെ ഉദാഹരണം. മുൻ ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനെയും വിചാരണ ചെയ്ത് ശിക്ഷിക്കാൻ കോടതി ശ്രമിച്ചില്ല. വിപ്ലവകരമായ ജനകീയമുന്നേറ്റങ്ങളെ ഒതുക്കാനുള്ള നടപടികൾ ഉറപ്പുവരുത്തി. പൗരന്മാർക്കുമേൽ സ്റ്റേറ്റിെൻറ അധികാരം അരക്കിട്ടുറപ്പിക്കുന്നവിധത്തിലുള്ള നിയമദുരുപയോഗത്തിന് ന്യായീകരണം കണ്ടെത്താനുള്ള നീതിപീഠത്തിെൻറ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം പുച്ഛിച്ചുതള്ളുകയായിരുന്നു. അറസ്റ്റും കൂട്ടക്കൊലയും വസ്തുവകകൾ പിടിച്ചെടുക്കലുമായി സൈന്യം മുസ്ലിം ബ്രദർഹുഡ് എന്ന പ്രസ്ഥാനത്തെ തകർത്തപ്പോൾ ജുഡീഷ്യറി ഔപചാരികമായി പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു. അജ്ഞാതമായ ഒരു പ്രദേശത്ത് അനധികൃത തടങ്കലിലായിരുന്നു മുർസി. ഭരണകൂട ഉദ്യോഗസ്ഥർ തമ്മിലുള്ള ഫോൺസംഭാഷണത്തിനിടെ സംഗതി പുറത്തുവന്നപ്പോൾ സീസി ഭരണകൂടം മുഖം രക്ഷിക്കാനൊരു പണി ചെയ്തു. സൈനികനിലയങ്ങളിലൊന്നിനെ ജയിലായി പ്രഖ്യാപിച്ചു! കെട്ടിടത്തിനു ചുറ്റും ജയിൽവേലി കെട്ടി. മുർസിയെ വിചാരണ ചെയ്യുന്നതിനെതിരെ ഹ്യൂമൻറൈറ്റ്സ് വാച്ച് രംഗത്തെത്തിയിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുർസി കുറ്റവാളിയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി. കൂട്ട വധശിക്ഷകളും കാണിക്കുന്നത് ഈജിപ്ഷ്യൻ ജുഡീഷ്യറിയുടെ നിയമബാഹ്യമായ അധികാരപ്രമത്തതയെയാണ്. 1951 ആഗസ്റ്റ് 20ന് കൈറോക്ക് വടക്ക് അൽഅദ്വയിൽ ജനനം. അഞ്ചു പുത്രന്മാരിൽ മൂത്തവനായിരുന്നു. കഴുതപ്പുറത്തായിരുന്നു കുട്ടിക്കാലത്ത് സ്കൂളിൽ പോയിരുന്നത്. പിന്നീട് പഠനത്തിൽ എന്നും ഒന്നാമനായി. അക്കാദമികരംഗത്ത് വലിയ നേട്ടങ്ങൾ കൊയ്ത അപൂർവം ലോകനേതാക്കളിലൊരാളാണ്. കൈറോ യൂനിവേഴ്സിറ്റിയിൽനിന്ന് എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം. സതേൺ കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് മെറ്റീരിയൽ സയൻസിൽ ഡോക്ടറേറ്റ്. കാലിഫോർണിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസറായിരുന്നു. 1985ൽ നാട്ടിലേക്കു മടങ്ങി സാഗാസിഗ് യൂനിവേഴ്സിറ്റിയിലെ എൻജിനീയറിങ് വകുപ്പിെൻറ തലവനായി. 2010 വരെ അവിടെ പ്രഫസറായിരുന്നു. 2000ത്തിലാണ് ആദ്യമായി പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുസ്ലിം ബ്രദർഹുഡിന് കീഴിൽ രൂപവത്കരിച്ച ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനായിരുന്നു. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ എഫ്.ജെ.പിയെ പ്രതിനിധാനംചെയ്ത മുഹമ്മദ് മുർസി 2012 ജൂൺ 24ന് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ വിജയിയായി. പശ്ചിമേഷ്യയുടെ പുതിയ പ്രതീക്ഷയായി. അമ്മാവെൻറ മകൾ നജ്ല അലി മഹ്മൂദ് ആണ് സഹധർമിണി. 1979ലായിരുന്നു വിവാഹം. മുർസിക്കൊപ്പം നജ്ല അമേരിക്കയിൽ കുറെ യാത്രകൾ നടത്തിയിട്ടുണ്ട്. കാലിഫോർണിയയിലെ ഇസ്ലാമിക് സെൻററിൽ ജോലിചെയ്ത നജ്ല വിദ്യാഭ്യാസരംഗത്ത് സന്നദ്ധപ്രവർത്തനങ്ങൾ നടത്തി. നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഈ ദമ്പതികൾക്ക്. അഞ്ചു കുട്ടികളിൽ രണ്ടുപേർ അമേരിക്കൻ പൗരന്മാരാണ്. ‘പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യൻ’ എന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച വ്യക്തിയാണ്. 2011 മുതലുള്ള 12 മാസക്കാലത്ത് ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രനേതാവാണെന്ന് അവർ വിധിയെഴുതി. ഫലസ്തീനികൾ അദ്ദേഹത്തെ രക്ഷകനായി കണ്ടു. അറബ്ലോകത്തെ പുതിയ സ്വാധീനശക്തിയായി മുർസി വളരുമെന്ന് പ്രവചിച്ചവരും ഏറെ. മുന്നിലുള്ളത് കഴുമരമാണ്. ഗ്രാൻഡ് മുഫ്തി അംഗീകരിച്ചാൽ ജനാധിപത്യം കഴുമരത്തിലേറും. |
Posted: 16 May 2015 02:01 PM PDT Image: ![]() Subtitle: തിങ്കളാഴ്ച 1.30ഓടെ നെടുമ്പാശ്ശേരിയില്‍ എത്തും ബംഗളൂരു: അഞ്ചു ദിവസത്തെ ജാമ്യ ഇളവ് ലഭിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തിങ്കളാഴ്ച കേരളത്തിലത്തെും. ബംഗളൂരു സഹായ ഹോളിസ്റ്റിക് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅ്ദനിക്ക് ശനിയാഴ്ച സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചു. ഞായറാഴ്ച സൗകര്യപ്രദമായ സമയത്ത് കേരളത്തിലേക്ക് വിമാനം ഇല്ലാത്തതിനാല്‍ യാത്ര തിങ്കളാഴ്ചയിലേക്ക് നിശ്ചയിക്കുകയായിരുന്നു. മഅ്ദനിക്ക് സുരക്ഷ ഒരുക്കേണ്ടത് കര്‍ണാടക പൊലീസായതിനാല്‍ ഉത്തരവിന്‍െറ പകര്‍പ്പ് ശനിയാഴ്ച സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കി. ഇതില്‍ തീരുമാനമെടുക്കുന്നതിന് പൊലീസിന് സാവകാശം വേണ്ടിവരും എന്നതുകൂടി കണക്കിലെടുത്താണ് യാത്ര ഒരു ദിവസം നീട്ടിയത്. |
മുര്‍സിക്കും ഖറദാവിക്കും വധശിക്ഷ Posted: 16 May 2015 01:30 PM PDT Image: ![]() കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡണ്ടും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയും ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുമടക്കം 105 പേര്‍ക്ക് വധശിക്ഷ. മുന്‍ പ്രസിഡണ്ട് ഹുസ്നി മുബാറകിനെതിരെ 2011ല്‍ മുര്‍സിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്‍െറ ഭാഗമായി വ്യാപകമായി ജയില്‍ ഭേദനം നടത്തിയതിനാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. വിധി ഈജിപ്ത് ഗ്രാന്‍റ് മുഫ്തിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. ഗ്രാന്‍റ് മുഫ്തി അംഗീകരിച്ചാല്‍ അപ്പീലിന് അവസരമുണ്ടാവും. രണ്ട് കേസിലാണ് കെയ്റോയിലെ കോടതി ഇന്ന് തീര്‍പ്പ് കല്‍പിച്ചത്. 2011ല്‍ ഫലസ്തീനിലെ ഹമാസ്, ലബനാനിലെ ഹിസ്ബുല്ല ഗ്രൂപ്പുകളുമായി ചേര്‍ന്ന് മുര്‍സിയും 130 പേരും പൊലിസിനെ അക്രമിച്ച് ജയിലില്‍ നിന്ന് തടവുകാരെ മോചിപ്പിച്ചു എന്നാണ് ആദ്യത്തെ കേസ്. മുര്‍സിയും 35 പേരും ഹമാസ്, ഇറാനിലെ ശിയാക്കള്‍ എന്നിവരുമായി ചേര്‍ന്ന് ഈജിപ്തിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് രണ്ടാമത്തെ കേസ്. പ്രതികള്‍ ഇന്‍റര്‍നാഷണല്‍ ബ്രദര്‍ഹുഡിന്‍െറ ബാനറില്‍ ഹമാസുമായി ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്നും പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ പെടും. ഖറദാവി അടക്കം പലരെയും അവരുടെ അഭാവത്തിലാണ് വിചാരണ ചെയ്തതും ശിക്ഷ വിധിച്ചതും. ഇപ്പോള്‍ ദോഹയില്‍ താമസിക്കുന്ന ഖറദാവിക്ക് ഖത്തര്‍ ഭരണകൂടം നേരത്തേ തന്നെ പൗരത്വം നല്‍കിയിരുന്നു. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ടായ മുര്‍സിയെ 2013 ജൂലൈയില്‍ പട്ടാളം പുറത്താക്കി ഭരണം പിടിച്ചെടുക്കുകയായിരുന്നു.മുര്‍സി പ്രസിഡണ്ടായിരിക്കെ 2011ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനു കൂട്ട അറസ്റ്റിനും മര്‍ദ്ദനത്തിനും നിര്‍ദ്ദേശം നല്‍കിയ കേസില്‍ മുര്‍സിയെ കോടതി ഈയിടെ 20 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.
|
മോദിക്കൊപ്പംപോയി അദാനി വാരിയത് കോടികള്‍ Posted: 16 May 2015 01:02 PM PDT Image: ![]() Subtitle: ഷാങ്ഹായിയില്‍ ഒപ്പുവെച്ച 2200 കോടി ഡോളറിന്‍െറ കരാറുകളില്‍ നല്ളൊരു പങ്ക് അദാനിക്ക് ആദായമുണ്ടാക്കാനുള്ളതാണ് ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍പോയതും അദ്ദേഹത്തിന്‍െറ ഉറ്റസുഹൃത്തും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി മുതലാക്കി. ഷാങ്ഹായിയില്‍ ശനിയാഴ്ച ഒപ്പുവെച്ച 2200 കോടി ഡോളറിന്‍െറ 26 കരാറുകളില്‍ നല്ളൊരു പങ്ക് അദാനിക്ക് ആദായമുണ്ടാക്കാനുള്ളതാണ്. വിഴിഞ്ഞം തുറമുഖനിര്‍മാണം ഏറ്റെടുക്കാന്‍പോകുന്ന വിവാദ വ്യവസായിയാണ് ഗൗതം അദാനി. |
ഉംറ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു Posted: 16 May 2015 12:37 PM PDT Image: ![]() Subtitle: രണ്ട് മലപ്പുറം സ്വദേശികളും കണ്ണൂര്‍ സ്വദേശിയുമാണ് മരിച്ചത് അബൂദബിയിലെ താരിഫിന് സമീപമാണ് അപകടം താരിഫ് (അബൂദബി): ഉംറ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം എടരിക്കോട് സ്വദേശി അബൂബക്കര്‍, മലപ്പുറം സ്വദേശിയും ബസ് ഡ്രൈവറുമായ ലത്തീഫ്, കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് മൗലവി എന്നിവരാണ് മരിച്ചത്. 60 പേരാണ് ബസിലുണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ രണ്ടു പേരെ ബദാസായിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ മിര്‍ഫ, മഫ്റഖ് ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ 20ലധികം പേരെ മഫ്റഖ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 6.30ഓടെ താരിഫിന് സമീപം അബു അല്‍ അബിയള് എന്ന പ്രദേശത്തെ പാലത്തിന് മുന്നില്‍ ഡിവൈഡറില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. ഒന്നിലധികം തവണ മറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ബസിന്‍െറ മുന്‍ഭാഗവും പിന്‍ഭാഗവും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മേയ് ആറിന് ദുബൈയില്‍നിന്ന് ഉംറ തീര്‍ഥാടനത്തിന് തിരിച്ച 60 അംഗമാണ് സംഘമാണ് അപകടത്തില്‍പെട്ടത്. 10 കുട്ടികളുമുണ്ട്. വെള്ളിയാഴ്ച മദീനയില്‍നിന്ന് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഉംറക്ക് പോയതെന്നാണ് വിവരം. മൃതദേഹങ്ങള്‍ ബദാസായിദ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പൊലീസ് എത്തി ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്. വലതുവശത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്‍െറ ഗുരുതരാവസ്ഥ അറിഞ്ഞയുടന്‍ മഫ്റഖ് ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. ![]() |
മൂന്നാംഘട്ട ചികിത്സ കഴിഞ്ഞ് ഷഫീഖ് തിരിച്ചത്തെി Posted: 16 May 2015 12:35 PM PDT Image: ![]() Subtitle: മെഡിക്കല്‍ സംഘത്തോടൊപ്പമാണ് ഷഫീഖും പോറ്റമ്മയായ രാഗിണിയും എത്തിയത് തൊടുപുഴ: പിതാവിന്‍െറയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായ ഷഫീഖ് വെല്ലൂര്‍ സി.എം.സി ആശുപത്രിയിലെ രണ്ടുമാസം നീണ്ടുനിന്ന മൂന്നാംഘട്ട ചികിത്സക്കുശേഷം തിരിച്ചത്തെി. ശനിയാഴ്ച രാവിലെ 11ഓടെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലത്തെിയ ഇവരെ സ്വീകരിക്കാന്‍ ആശുപത്രി അധികൃതരും വൈദ്യവിദ്യാര്‍ഥികളുമത്തെിയിരുന്നു. |
ഭരണതുടര്‍ച്ചക്ക് ഗ്രൂപ് പോര് അവസാനിപ്പിക്കണം ^എ.കെ.ആന്‍റണി Posted: 16 May 2015 12:27 PM PDT Image: ![]() തിരുവനന്തപുരം: ഭരണതുടര്‍ച്ച ഉറപ്പാക്കണമെങ്കില്‍ ഗ്രൂപ് പോര് അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്‍റണി. ജനങ്ങള്‍ക്ക് ഹിതകരമായ പരിപാടികള്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ഭരണതുടര്‍ച്ച ഉറപ്പാക്കാം. അടുത്ത ഒരുവര്‍ഷത്തേക്ക് അഭിപ്രായഭിന്നതകള്‍ മാറ്റിവെക്കണം. പുറമേയുള്ള ഐക്യമല്ല മാനസികമായ ഐക്യമാണ് പ്രധാനം. ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ളയെ അഭിനന്ദിക്കാന്‍ തിരുവനന്തപുരം ഡി.സി.സി ഓഫിസിലത്തെിയതായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ ചില വിയോജിപ്പുകള്‍ ഉണ്ടെന്നത് ശരിയാണ്.മറക്കാനും പൊറുക്കാനും പറ്റാത്ത ഭിന്നതകളൊന്നുമില്ല. ഗ്രൂപ് പോര് തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഭരണതുടര്‍ച്ച ഉണ്ടാകില്ല. |
വധുവിന് വിവാഹസമ്മാനമായി റെഡിമെയ്ഡ് ടോയ്ലെറ്റ് Posted: 16 May 2015 12:09 PM PDT Image: ![]() അകോല/ മഹാരാഷ്ട്ര: വിവാഹസമ്മാനമായി റെഡിമെയ്ഡ് ടോയ്ലെറ്റ് ആവശ്യപ്പെട്ട വധുവിന് മറ്റുപെണ്‍കുട്ടികളുടെ വക അനുമോദനം. മഹാരാഷ്ട്രയിലെ അകോല താലൂക്കിലെ ചൈതാലി ഡി. ഗാല്‍ക്കേയാണ് മാതാപിതാക്കളോട് വിവാഹസമ്മാനമായി ടോയ്ലെറ്റ് ആവശ്യപ്പെട്ടത്. ക്ളോസറ്റ്, വാഷ് ബേസിന്‍, കണ്ണാടി ഉള്‍പ്പെടെയുള്ളതാണ് ഈ സമ്മാനം. |
ഇംഗ്ളീഷ് മണ്ണില്‍ പന്തുതട്ടി പഠിക്കാന്‍ ഇന്ത്യന്‍ കൗമാര താരം Posted: 16 May 2015 10:52 AM PDT Image: ![]() ന്യൂഡല്‍ഹി: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന്‍െറ വര്‍ണാഭ ലോകത്ത് പന്തുതട്ടി പഠിക്കാന്‍ ഇന്ത്യന്‍ കൗമാര താരത്തിന് അവസരം. ക്രിസ്റ്റല്‍ പാലസ് ക്ളബാണ് മുംബൈക്കാരനായ ധ്രുവ്മില്‍ പാണ്ഡ്യ എന്ന 15കാരനെ തങ്ങളുടെ അക്കാദമിയില്‍ ഒരു വര്‍ഷം കളിച്ചുപഠിക്കാനായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ മുംബൈ സിറ്റി എഫ്.സിയും ക്രിസ്റ്റല്‍ പാലസും ചേര്‍ന്ന് നടത്തിയ ‘പ്ളേ ഫോര്‍ പാലസ്’ എന്ന പ്രതിഭാന്വേഷണ പരിപാടിയില്‍ ഒന്നാമതത്തെിയാണ് ധ്രുവ്മില്‍ ഇംഗ്ളണ്ടിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. പാലസ് ടീം ഇതിഹാസ താരം മാര്‍ക്ക് ബ്രൈറ്റ്, ലിവര്‍പൂള്‍ മുന്‍ സൂപ്പര്‍ താരം റോബി ഫൗളര്‍, മുംബൈ സിറ്റി എഫ്.സി സി.ഇ.ഒ. ഇന്ദ്രനില്‍ ബ്ളാഹ്, മുംബൈ താരം അഭിഷേക് യാദവ് എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയിയെ തെരഞ്ഞെടുത്തത്. 350ല്‍ അധികം പേരില്‍നിന്നാണ് യുവതാരത്തിന് നറുക്കുവീണത്. ക്രിസ്റ്റല്‍ പാലസ് അക്കാദമിക്കായി ഒരു സൗഹൃദ മത്സരത്തിലും ഇതിനകം ധ്രുവ്മില്‍ കളിച്ചുകഴിഞ്ഞു. ഫുട്ബാള്‍ പരിശീലനം നേടുന്നതിനൊപ്പം ധ്രുവ്മിലിന്‍െറ വിദ്യാഭ്യാസവും ക്ളബിന്‍െറ മേല്‍നോട്ടത്തിലായിരിക്കും. താമസിച്ച് പഠിക്കുന്ന അക്കാദമിയല്ലാത്തതിനാല്‍ ലണ്ടനില്‍ ഒരു ബന്ധുവിനൊപ്പമായിരിക്കും കുഞ്ഞുതാരം ഇക്കാലയളവില്‍ താമസിക്കുന്നത്. പ്രഫഷനല്‍ ഫുട്ബാള്‍ ലോകത്ത് മുന്നേറാനുതകുന്ന തരത്തില്‍ ടെക്നിക് മികച്ചതാക്കാന്‍ എല്ലാവിധത്തിലും ആവശ്യമായ പരിശീലനം ധ്രുവ്മിലിന് ലഭിക്കും. ഇതു കൂടാതെ, ക്രിസ്റ്റല്‍ പാലസിന്‍െറ ഹോം മത്സരങ്ങളില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനുള്ള അവസരവും കാത്തിരിക്കുന്നുണ്ട്. പാലസിന്‍െറ മുഖ്യ കോച്ച്, കളിക്കാര്‍, മറ്റു സ്റ്റാഫ് എന്നിവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കാനും കഴിയും. |
ഇറ്റാലിയന്‍ ഓപണ്‍: സാനിയ സഖ്യം ഫൈനലില്‍ Posted: 16 May 2015 10:41 AM PDT Image: ![]() റോം: ഇറ്റാലിയന്‍ ഓപണില്‍ ഫൈനലിലേക്ക് കുതിച്ച പ്രകടനമികവില്‍ ഇന്ത്യയുടെ സാനിയ മിര്‍സ^സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സഖ്യം വനിതാ ഡബ്ള്‍സില്‍ ലോക ഒന്നാം നമ്പര്‍ റാങ്കിങ് വീണ്ടെടുത്തു. സെമിയില്‍ കരോളിന്‍ ഗാര്‍ഷ്യ^കാറ്റരീന സ്രെബോട്നിക് സഖ്യത്തെ 6^2, 7^6(5) സ്കോറിനാണ് ഒന്നാം നമ്പര്‍ ജോടി മറികടന്നത്. സ്റ്റുട്ട്ഗാര്‍ട്ടിലും മഡ്രിഡിലും നടന്ന ടൂര്‍ണമെന്‍റുകളില്‍ തോറ്റതിനെതുടര്‍ന്നാണ് സാനിയ-ഹിംഗിസ് സഖ്യത്തിന് ഒന്നാം നമ്പര്‍ പദവി നഷ്ടമായത്. ഫൈനലില്‍ ടിമിയ ബാബോസ്^ക്രിസ്റ്റീന മ്ളാഡെനോവിച് സഖ്യമാണ് ഇന്തോ-സ്വിസ് ജോടിയുടെ എതിരാളി. പുരുഷ സിംഗ്ള്‍സില്‍ ഡേവിഡ് ഫെററെ 6^4, 6^4ന് തോല്‍പിച്ച സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് ഫൈനലിലത്തെി. റോജര്‍ ഫെഡറര്‍-സ്റ്റാനിസ്ളാവ് വാവ്റിങ്ക സെമിയിലെ വിജയിയെ ദ്യോകോവിച് ഫൈനലില്‍ നേരിടും. റാഫേല്‍ നദാലിനെതിരെ കളിമണ്‍ പ്രതലത്തില്‍ ആദ്യ ജയം നേടിയാണ് വാവ്റിങ്ക സെമിയിലത്തെിയത് (7^6, 6^2). തോമസ് ബെര്‍ഡിച്ചിനെ 6^3, 6^3ന് തോല്‍പിച്ചാണ് ഫെഡറര്‍ സെമിയില്‍ കടന്നത്. |
ലിയാന നീന്തുകയാണ്, ഹാട്രിക് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിനായി Posted: 16 May 2015 10:39 AM PDT Image: ![]() 100 മീറ്റര്‍ ബട്ടര്‍ഫൈ്ള, 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4x50 മീറ്റര്‍ മെഡലെ റിലേ എന്നിവയിലാണ് ലിയാന ഒന്നാമതത്തെിയത് 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബട്ടര്‍ഫൈ്ള, 4x50 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ മത്സരങ്ങളാണ് ശേഷിക്കുന്നത്. ലിയാന ആറിനങ്ങളിലും സ്വര്‍ണം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോച്ച് സന്തോഷ് കുമാര്‍. 2014ല്‍ സംസ്ഥാന ജൂനിയര്‍- സബ് ജൂനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിവും വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുമാണ് കാസര്‍കോട് മേല്‍പറമ്പുകാരിയായ ലിയാന സ്വന്തമാക്കിയത്. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 200 മീറ്റര്‍ വ്യക്തിഗത മെഡലെ, 4x50 മീറ്റര്‍ റിലേ മെഡലെ, 50 മീറ്റര്‍ റിലേ എന്നിവയിലായിരുന്നു കഴിഞ്ഞ വര്‍ഷം വിജയം. 50 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ റെക്കോഡിട്ട് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നേടി എറണാകുളത്തെ ഗ്ളോബല്‍ പബ്ളിക് സ്കൂളിലെ ഈ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനി. 2013ലെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ലിയാനക്ക് ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവും കിട്ടി. ഗോവയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടി. പാലക്കാട്ടുകാരനായ സന്തോഷ്കുമാറിന്‍െറ കീഴിലാണ് പരിശീലനം. ഷാര്‍ജയിലായിരുന്ന ലിയാനയുടെ കുടുംബം ഇപ്പോള്‍ എറണാകുളത്താണ് താമസം. ബിസിനസുകാരനായ ഉമ്മര്‍ നിസാറിന്‍െറയും റാഹിലയുടെയും മകളാണ്. സഹോദരി ജുമാനയും നീന്തല്‍ക്കാരിയാണ്. ചെറുപ്പം മുതല്‍ മാതാപിതാക്കളുടെ പ്രോത്സാഹനമുണ്ടെന്ന് ലിയാന പറയുന്നു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സന്തോഷ്കുമാറിന്‍െറ പത്ത് ശിഷ്യരില്‍ ഒന്നാം നമ്പര്‍ താരമാണ് ലിയാന. |
കൊല്‍ക്കത്തക്കെതിരെ ജയം: രാജസ്ഥാന്‍ മുന്നോട്ട് Posted: 16 May 2015 10:26 AM PDT Image: ![]() മുംബൈ: യൂസുഫ് പത്താനും ആന്ദ്രെ റസലിനും ഒടുവില്‍ വാലറ്റത്ത് ഉമേഷ് യാദവിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍വിയില്‍നിന്ന് രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സിന്‍െറ കൂറ്റന്‍ ലക്ഷ്യം മുന്നോട്ടുവെച്ച രാജസ്ഥാന്‍ റോയല്‍സ്, വീറോടെ പൊരുതിയ കൊല്‍ക്കത്തയെ ഒമ്പത് റണ്‍സിന് തോല്‍പിച്ച് പ്ളേഓഫിലേക്ക് മുന്നേറി. ഷെയ്ന്‍ വാട്സന്‍(104*) സെഞ്ച്വറിയുമായി മുന്നില്‍നിന്ന് നയിച്ചാണ് രാജസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് വരെ പിന്തുടര്‍ന്നത്തെിയ നിലവിലെ ചാമ്പ്യന്മാര്‍ക്ക് പ്ളേഓഫിലേക്ക് കയറ്റംകിട്ടാന്‍ ഞായറാഴ്ച നടക്കുന്ന രണ്ട് മത്സരങ്ങളുടെ ഫലങ്ങള്‍ കനിയണം. 14 മത്സരങ്ങളില്‍ നിന്ന് 16 പോയന്‍റുള്ള രാജസ്ഥാന്‍ ഇപ്പോള്‍ രണ്ടാമതാണ്. പത്താന്‍ 35 പന്തില്‍നിന്ന് 44ഉം റസല്‍ 20 പന്തില്‍നിന്ന് 37 റണ്‍സുമെടുത്ത ് പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ പോരാട്ടം കടുത്തതാക്കിയ ഉമേഷ് 11 പന്തില്‍ 24 റണ്‍സുമായി കീഴടങ്ങാതെ നിന്നു. നാല് ഓവറില്‍ 23 റണ്‍സ് മാത്രം നല്‍കി നാലു വിക്കറ്റെടുത്ത ക്രിസ് മോറിസ് കൊല്‍ക്കത്തയുടെ സ്കോറിങ് ദുര്‍ഘടമാക്കി. പത്താന്‍െറ വിക്കറ്റ് സ്വന്തമാക്കി കളിയിലെ ടേണിങ് പോയന്‍റ് നിമിഷമൊരുക്കിയത് ഷെയ്ന്‍ വാട്സനാണ്. |
ഇത് നാട്ടിലേക്കുള്ള വരവ് ^റാഫി Posted: 16 May 2015 07:06 AM PDT Image: ![]() കോഴിക്കോട്: ‘കളി തുടങ്ങിയ കാലത്തേയുള്ള ആഗ്രഹമാണ് സഫലമാവുന്നത്. സ്വന്തം മണ്ണില്‍, നാട്ടുകാര്‍ക്കുമുന്നില്‍ കളിക്കാനായി കാത്തിരിക്കുകയാണ്. കേരള ബ്ളാസ്റ്റേഴ്സിലൂടെ അത് സാധ്യമാവുന്നതില്‍ സന്തോഷമുണ്ട്’ -ഐ.എസ്.എല്‍ ടീം ബ്ളാസ്റ്റേഴ്സുമായി കരാറിലൊപ്പിട്ട മലയാളിതാരം മുഹമ്മദ് റാഫി ‘മാധ്യമ’ത്തോട് പ്രതികരിച്ചു. പുതിയ സീസണില്‍ കേരള ബ്ളാസ്റ്റേഴ്സ് ഒപ്പിടുന്ന ആദ്യ മലയാളി താരം കൂടിയാണ് അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ മുഹമ്മദ് റാഫി. രണ്ടാഴ്ച മുമ്പേ ധാരണയിലത്തെിയിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് മെഡിക്കല്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. ‘പ്രഥമ സീസണില്‍ തന്നെ കേരള ടീമിനു വേണ്ടി കളിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, നേരത്തെതന്നെ കൊല്‍ക്കത്ത ടീമുമായി ഒപ്പിട്ടതിനാല്‍ അതുനടന്നില്ല. ഇക്കുറി, കരാര്‍ പുതുക്കാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. ബ്ളാസ്റ്റേഴ്സ് ക്ഷണിക്കുമെന്ന പ്രതീക്ഷയില്‍ അത് നിരസിക്കുകയായിരുന്നു. കാത്തിരിപ്പ് പൂവണിഞ്ഞതിന്‍െറ സംതൃപ്തിയുണ്ടിപ്പോള്‍’ -റാഫി പറഞ്ഞു. ഐ ലീഗില്‍ മുംബൈ എഫ്.സി താരമായ റാഫി ഡെംപോക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിനായി ഗോവയിലാണിപ്പോള്‍. സീസണില്‍ മുംബൈക്കുവേണ്ടി 17 മത്സരങ്ങളിലും കളിച്ചതാരം രണ്ട് ഗോള്‍ സ്കോര്‍ ചെയ്തു. പ്രഥമ സീസണില്‍ കൊല്‍ക്കത്തക്കുവേണ്ടി 10 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞെങ്കിലും വലകുലുക്കാന്‍ കഴിഞ്ഞില്ല. ലൂയി ഗാര്‍ഷ്യ, ഫിക്രു തുടങ്ങിയ ലോകതാരങ്ങള്‍ക്കൊപ്പം കളിച്ച പരിചയസമ്പത്തുമായാണ് ഇന്ത്യയുടെ മികച്ച ഫുട്ബാളര്‍മാരിലൊരാളായ റാഫി ബ്ളാസ്റ്റേഴ്സ് നിരയിലത്തെുന്നത്. |
ബ്ളാസ്റ്റേഴ്സ്, ‘മേക് ഇന്‍ ഇന്ത്യ’ Posted: 16 May 2015 07:02 AM PDT Image: ![]() Subtitle: ജിന്‍ഗാന്‍ അടക്കം എട്ടു താരങ്ങളെ നിലനിര്‍ത്തി •മുഹമ്മദ് റാഫി ടീമില്‍ കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്‍െറ രണ്ടാം സീസണിലേക്ക് ആഭ്യന്തര താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ്. ടീമില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന കളിക്കാരുമായി കരാര്‍ ഒപ്പിടാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചപ്പോള്‍ ആദ്യ സീസണിലെ എട്ട് കളിക്കാരെ ബ്ളാസ്റ്റേഴ്സ് ഒപ്പം നിര്‍ത്തി. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദേശതാരങ്ങള്‍ക്ക് പകരം ആഭ്യന്തര താരങ്ങളെ കണ്ടത്തൊനും ശ്രമമുണ്ട്. അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ മലയാളിതാരം മുഹമ്മദ് റാഫി ഇത്തവണ ബ്ളാസ്റ്റേഴ്സിനുവേണ്ടി ബൂട്ടണിയും. ആദ്യ സീസണില്‍ ബ്ളാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിച്ച കളി മികവും ടീം ഒത്തിണക്കവുമാണ് ആഭ്യന്തര താരങ്ങളെ നിലനിര്‍ത്താനുള്ള കാരണം. സെമി ഫൈനല്‍ ഉള്‍പ്പെടെ നിര്‍ണായക മത്സരങ്ങളില്‍ ഗോള്‍വല കാത്ത സന്ദീപ് നന്ദി, പ്രതിരോധത്തില്‍ ബ്ളാസ്റ്റേഴ്സിന്‍െറ കരുത്തായിരുന്ന സന്ദേശ് ജിംഗാന്‍, മിഡ്ഫീല്‍ഡര്‍ ഇഷ്ഫാഖ് അഹ്മദ്, സൗമിക് ഡേ, ഗുര്‍വീന്ദര്‍ സിങ്, മെഹ്താബ് ഹുസൈന്‍, നിര്‍മല്‍ ഛെത്രി, രമണ്‍ദീപ് സിങ് എന്നിവര്‍ ഇത്തവണയും ബ്ളാസ്റ്റേഴ്സ് ജഴ്സിയണിയും. ബ്ളാസ്റ്റേഴ്സിന്‍െറ ഗോള്‍ നേട്ടക്കാരില്‍ ഒരാളായ മലയാളിതാരം സുശാന്ത് മാത്യു ആദ്യപട്ടികയില്‍ ഇടം നേടിയിട്ടില്ല. അതേസമയം, സി.എസ്. സബീത്ത് എഫ്.സി ഗോവക്കുവേണ്ടിയാകും കളിക്കുക. ആഭ്യന്തര താരങ്ങളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുക കരാറായിരിക്കുന്നത് ജിംഗാനാണ്. അടുത്ത രണ്ടുവര്‍ഷത്തേക്ക് 1.55 കോടിയാണ് പ്രതിഫലം. ലോണ്‍ ഫീയുടെ 50 ശതമാനവും ജിംഗാന് ലഭിക്കും. ആദ്യസീസണിലെ ഏതാനും വിദേശതാരങ്ങളും ഇക്കുറി ഉണ്ടാകില്ല. ബ്ളാസ്റ്റേഴ്സ് ഗോള്‍ കീപ്പറും പരിശീലകനുമായിരുന്ന ഇംഗ്ളണ്ട് താരം ഡേവിഡ് ജയിംസ് ഇത്തവണയില്ല. പകരം മുന്‍ ഇംഗ്ളണ്ട് കോച്ച് പീറ്റര്‍ ടെയ്ലറാണ് പരിശീലകസ്ഥാനത്ത്. സഹപരിശീലകനായിരുന്ന ട്രെവര്‍ മോര്‍ഗന്‍ തുടരും. ജയിംസിനെ കൂടാതെ ആദ്യസീസണില്‍ തിളങ്ങിയ ഇയാന്‍ ഹ്യൂം, സ്റ്റീഫന്‍ പിയേഴ്സണ്‍ തുടങ്ങിയ വിദേശതാരങ്ങളും ഇത്തവണയുണ്ടാകില്ളെന്നാണ് സൂചന. ഇവരുടെ അഭാവം മികച്ച ആഭ്യന്തര താരങ്ങളെ കണ്ടത്തെി നികത്താമെന്നാണ് ടീം മാനേജ്മെന്‍റിന്‍െറ കണക്കുക്കൂട്ടല്‍. കഴിഞ്ഞ സീസണില്‍ ഫിക്രു ടഫേരക്കൊപ്പം അത്ലറ്റികൊ കൊല്‍ക്കത്തയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച താരമാണ് റാഫി. വിവ കേരള മുന്‍ ക്യാപ്ടനും ഗോവന്‍ ക്ളബ് സാല്‍ഗോക്കറിന്‍െറ മധ്യനിര താരവുമായ എം.പി. സക്കീര്‍ ഉള്‍പ്പെടെ താരങ്ങളെ കൊണ്ടുവരാനും ടീം മാനേജ്മെന്‍റ് ശ്രമിക്കുന്നുണ്ട്. ജൂണിലാണ് ആഭ്യന്തര കളിക്കാരുടെ ലേലം. |
ഭൂതര്‍ക്കം: രാജസ്ഥാനില്‍ നാലുപേര്‍ കൊല്ലപ്പെട്ടു Posted: 16 May 2015 06:54 AM PDT Image: ![]() Subtitle: 13 പേര്‍ക്ക് പരിക്ക് , ഒരാള്‍ പിടിയില്‍ ജയ്പൂര്‍: രാജസ്ഥാനിലെ നഗൗര്‍ ജില്ലയില്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. ദന്‍ഗവാസ് ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment