സ്വാഗതം
WELCOME

News Update..

Monday, May 25, 2015

പഴയങ്ങാടിയില്‍ ഓവുചാല്‍ നിര്‍മാണം ഇഴയുന്നു Madhyamam News Feeds

പഴയങ്ങാടിയില്‍ ഓവുചാല്‍ നിര്‍മാണം ഇഴയുന്നു Madhyamam News Feeds

Link to

പഴയങ്ങാടിയില്‍ ഓവുചാല്‍ നിര്‍മാണം ഇഴയുന്നു

Posted: 25 May 2015 12:33 AM PDT

പഴയങ്ങാടി: കെ.എസ്.ടി.പി പിലാത്തറ-പാപ്പിനിശ്ശേരി റോഡ് വികസനത്തിന്‍െറ ഭാഗമായുള്ള ഓവുചാലിന്‍െറ നിര്‍മാണം പഴയങ്ങാടിയില്‍ ഇഴഞ്ഞുനീങ്ങുന്നു. വികസന പ്രവൃത്തിയെ തുടര്‍ന്ന് എരിപുരം മുതല്‍ പഴയങ്ങാടി പഴയ ബസ്സ്റ്റാന്‍ഡ് വരെയുള്ള കടകള്‍ മുഴുവനും താഴ്ന്നാണ് കിടക്കുന്നത്.
റോഡിന്‍െറ പടിഞ്ഞാറു ഭാഗത്താണ് ഇപ്പോള്‍ പണി നടന്നുവരുന്നത്. മേയ് 25നകം പണി പൂര്‍ത്തീകരിക്കുമെന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കാതായതോടെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. റോഡിന്‍െറ കിഴക്ക് വശത്ത് ജോലി ആരംഭിക്കുക പോലും ചെയ്തിട്ടില്ല.
മഴ പെയ്താല്‍ റോഡില്‍ നിന്ന് വെള്ളം കടകളിലേക്ക് കുത്തിയൊലിച്ചു കയറുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ഓവുചാല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മേഖലയില്‍ ജോലി ഇഴഞ്ഞുനീങ്ങുന്നതിനാല്‍ മിക്ക കടകളിലേക്കുമുള്ള വഴി തടഞ്ഞിട്ട് ദിവസങ്ങളായി. സുഗമമായ രീതിയില്‍ വഴി തുറന്നുകൊടുക്കാന്‍ കഴിയാത്തതിനാല്‍ വ്യാപാരികളും ജനങ്ങളും ദുരിതമനുഭവിക്കുകയാണ്.

ഹോമിയോ ഡോക്ടര്‍മാരെ വ്യാജന്മാരായി മുദ്രകുത്തുന്നത് അവസാനിപ്പിക്കണമെന്ന്

Posted: 25 May 2015 12:28 AM PDT

കൊച്ചി: സ്വയം പഠിച്ച് ഹോമിയോപതി ചികിത്സ നടത്തുന്ന ഡോക്ടര്‍മാരെ വ്യാജഡോക്ടര്‍മാരായി മുദ്രകുത്തി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഓള്‍ കേരള ഹോമിയോപതിക് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
സ്വയം പഠിച്ച് പ്രാക്ടീസ് നടത്തുന്ന ഓള്‍ കേരള ഹോമിയോപതിക് അസോസിയേഷന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്ന 2006ലെ ഹൈകോടതി വിധി മറികടന്നുകൊണ്ടാണ് ഹോമിയോ ഓഫിസര്‍മാരും പൊലീസും ചേര്‍ന്ന് വ്യാജഡോക്ടര്‍മാരുടെ പട്ടികയില്‍ പെടുത്തി അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്.
കോടതി വിധി പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കെ.എം.ഇ.എ ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലീഗല്‍ ഒപ്പീനിയന്‍െറ പ്രകാശനം റിട്ട. ജസ്റ്റിസ് കെ. ജോണ്‍ മാത്യു നിര്‍വഹിച്ചു.
ഡോ. ഇ. താഹിര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പീറ്റര്‍ റൂബന്‍ സംഘടനാ റിപ്പോര്‍ട്ടും ഡോ. കുരുവിള കുര്യന്‍ കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്‍റ് കെ.കെ. ബാലചന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഡോ. ഹാനിമാന്‍ ജന്മദിന അനുസ്മരണ സമ്മേളനത്തില്‍ ഡോ. നൂറനാട് രാജന്‍ ഹാനിമാന്‍ അനുസ്മരണപ്രഭാഷണം നടത്തി.
ഡോ.കെ.പി. ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം ഇ. താഹിര്‍ നിര്‍വഹിച്ചു. പീറ്റര്‍ റൂബന്‍ സ്വാഗതവും ഡോ. ഷരീഫ് നന്ദിയും പറഞ്ഞു.

ഓണ്‍ലൈനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : വലയില്‍ വീണവര്‍ നിരവധി

Posted: 24 May 2015 11:58 PM PDT

വണ്ടൂര്‍: ഓണ്‍ലൈനിലൂടെ വിവിധ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പില്‍ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടു. വണ്ടൂര്‍, മേലാറ്റൂര്‍, നടുവക്കാട്, കുളപ്പറമ്പ്, വള്ളുവമ്പ്രം, എടത്തനാട്ടുകര ഭാഗങ്ങളിലായി നിരവധി പേര്‍ തട്ടിപ്പിനിരയായതായാണ് വിവരം. ഉന്നത വിദ്യാഭ്യാസവും വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ളവരുമാണ് തട്ടിപ്പിനിരയാവുന്നവരില്‍ അധികവും. മാനഹാനിയോര്‍ത്ത് അധികംപേരും പരാതി നല്‍കാത്തതിനാല്‍ തട്ടിപ്പുസംഘം കൊഴുക്കുകയാണ്.
അമേരിക്കയില്‍ ഹോട്ടല്‍ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ വണ്ടൂര്‍ നടുവത്ത് സ്വദേശിയായ വിമുക്തഭടന് ലക്ഷങ്ങളാണ് നഷ്ടപ്പെട്ടത്. മുംബൈ കേന്ദ്രീകരിച്ചുള്ള സംഘം വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 24 തവണകളിലായി 70,68,500 രൂപ തട്ടിയെടുത്തതായി വ്യാഴാഴ്ച വണ്ടൂര്‍ സി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. റിട്ട. നേവി ഉദ്യോഗസ്ഥനായ സന്തോഷ് വീട്ടില്‍ ഹരിനന്ദനാണ് തട്ടിപ്പിനിരയായത്. ഇയാള്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ പരിചയമുള്ളയാളാണ്. ന്യൂയോര്‍ക്കിലെ പ്രമുഖ ഹോട്ടലില്‍ സെക്യൂരിറ്റി ഓഫിസറുടെ ഒഴിവുണ്ടെന്ന് ഇന്‍റര്‍നെറ്റില്‍ കണ്ടാണ് ഹരിനന്ദനന്‍ അപേക്ഷിച്ചത്. തുടര്‍ന്ന് ഇന്‍റര്‍വ്യൂ അടക്കം ഓണ്‍ലൈനില്‍ നടത്തിയ സംഘം 2.5 ലക്ഷം ഇന്ത്യന്‍ രൂപ പ്രതിമാസം ശമ്പളം ലഭിക്കുമെന്നും അറിയിച്ചു. തുടര്‍ന്ന് വിസ, സെക്യൂരിറ്റി തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ അറിയിച്ചാണ് മൂന്ന് മാസത്തിനകം 70 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. എംബസിയുമായി അടുത്ത ബന്ധമുള്ളയാളെന്ന് പറയുന്ന ഡിപ്ളോമ മിസ്റ്റര്‍ തോമസ് എല്‍ വാജിറ എന്ന പേരില്‍ പരിചയപ്പെടുത്തിയ ആളാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.
സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്താണ് മേലാറ്റൂര്‍ സ്വദേശിയായ അധ്യാപകന്‍ തട്ടിപ്പിനിരയായത്. 20,000 സിംഗപ്പൂര്‍ ഡോളറാണ് ഇയാള്‍ക്ക് നഷ്ടപ്പെട്ടത്. കാനഡയില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് എടത്തനാട്ടുകര സ്വദേശിയായ യുവതി കഴിഞ്ഞമാസം തട്ടിപ്പിനിരയായിരുന്നു.
അബൂദബിയില്‍ നഴ്സായി ജോലി നോക്കിയിരുന്ന യുവതി വിസക്കുള്ള സെക്യൂരിറ്റി തുക എന്ന പേരിലാണ് പണം നല്‍കിയത്. നടുവക്കാട്, കുളപ്പറമ്പ്, വള്ളുവമ്പ്രം ഭാഗങ്ങളിലും സമാനരീതിയില്‍ ലക്ഷങ്ങള്‍ തട്ടിയതായി വിവരമുണ്ട്. തട്ടിപ്പിനിരയാവുന്നവര്‍ പരാതി നല്‍കുന്നില്ളെന്നതും പ്രത്യേകതയാണ്. പരാതികള്‍ നല്‍കാന്‍ തെളിവുകളും പലരിലുമുണ്ടാവില്ല. ഇത്തരത്തില്‍ മലേഷ്യയില്‍ ഹോട്ടല്‍ നടത്തിപ്പിന് അപേക്ഷിച്ച് പണം നഷ്ടപ്പെട്ട വെള്ളുവമ്പ്രം സ്വദേശി ഇസ്മാഈല്‍ പരാതി അറിയിക്കാന്‍ പൊലീസിനെ സമീപിച്ചെങ്കിലും അന്വേഷിച്ചിട്ടു കാര്യമില്ളെന്നറിയിച്ച് മടക്കിവിട്ടതായി ആക്ഷേപമുണ്ട്.
തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ രാജ്യാന്തര തലത്തില്‍ തന്നെ അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ഉള്‍പ്പെടെയുള്ള അന്വേഷണ സംഘങ്ങളില്‍നിന്നുതന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ഇടതുമുന്നണിയില്‍ സി.പി.ഐയും സി.പി.എമ്മില്‍ വി.എസും ഉണ്ടാവില്ല^ എം.എം. ഹസ്സന്‍

Posted: 24 May 2015 11:36 PM PDT

Image: 
തൃശൂര്‍: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാവുമ്പോള്‍ ഇടതുമുന്നണിയില്‍ സി.പി.ഐയും സി.പി.എമ്മില്‍ വി.എസ്. അച്യുതാനന്ദനും ഉണ്ടാവില്ളെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസ്സന്‍. യു.ഡി.എഫ് മധ്യമേഖലാ ജാഥാ പര്യടനത്തിനിടെ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ഹസ്സന്‍. പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസവുമായാണ് സി.പി.ഐ മുന്നണിയില്‍ തുടരുന്നത്. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട് എളമരം കരിമിനെതിരെ ഉയര്‍ന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പാര്‍ട്ടിയിലെ അഴിമതിക്കും അക്രമത്തിനുമെതിരായ വി.എസ്. അച്യുതാനന്ദന്‍െറ നിലപാടുകള്‍ വിഭാഗീയതയെന്നു പറഞ്ഞ് സി.പി.എം തള്ളുകയാണ്. ഈ നിലക്ക് അധികകാലം അദ്ദേഹത്തിന് സി.പി.എമ്മില്‍ തുടരാനാവില്ല.
 
എല്‍.ഡി.എഫിലെ പ്രമുഖ കക്ഷിയുമായി ചര്‍ച്ച നടത്തിയെന്ന ലീഗ് നേതാവ് കെ.പി.എ. മജീദിന്‍െറ പ്രസ്താവന അദ്ദേഹത്തിന് കാര്യങ്ങള്‍ അറിയാവുന്നതു കൊണ്ട് പറഞ്ഞതാണ്. ബാര്‍ കോഴ കേസില്‍ അഴിമതി ആരോപിച്ച ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധനാ ഫലം ചോര്‍ന്നുവെന്ന് പറയുന്നതില്‍ കാര്യമില്ളെന്നും അദ്ദേഹം മുമ്പ് പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും ഹസ്സന്‍ പറഞ്ഞു. നുണ പരിശോധനാ ഫലം ശരിയെന്നോ തെറ്റെന്നോ പറയുന്നില്ല. മലബാര്‍ സിമന്‍റ്സ് അഴിമതിയെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈസ് ക്യാപ്റ്റന്‍, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോണു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

ലോ ഫ്ളോര്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വിസുകളാക്കുന്നു

Posted: 24 May 2015 11:28 PM PDT

സുല്‍ത്താന്‍ ബത്തേരി: ഏറെ ആരവങ്ങളോടെ കടന്നുവന്ന ലോ ഫ്ളോര്‍ ജനുറം ബസുകള്‍ നഷ്ടത്തില്‍. ഒന്നാം ഘട്ടമായി മൂന്ന് ബസുകളാണ് ലഭിച്ചത്. ലക്കിടി-മാനന്തവാടി, ലക്കിടി-സുല്‍ത്താന്‍ ബത്തേരി സര്‍വിസുകളാണ് നഷ്ടത്തിലായത്. തുടക്കത്തിലുള്ള യാത്രക്കാരുടെ തിരക്ക് പിന്നീടുണ്ടായില്ല. യാത്രനിരക്ക് ഇരട്ടിയിലും അധികമായ ആഡംബര ബസില്‍ സ്ഥിരം യാത്രക്കാര്‍ കയറുന്നില്ല. 10,000 രൂപയോളമാണ് പ്രതിദിന കലക്ഷന്‍. ഒരു ലിറ്റര്‍ ഡീസലിന് ശരാശരി രണ്ടു കിലോമീറ്റര്‍ മാത്രമാണ് ഈ എയര്‍കണ്ടീഷന്‍ ബസുകള്‍ ഓടുക. ശരാശരി ഒരു ദിവസം 150 ലിറ്റര്‍ ഡീസല്‍ വേണം.
ലക്കിടി-ബത്തേരി സര്‍വിസ് നടത്തിയിരുന്ന ഒരു ബസ് കോഴിക്കോട്ടേക്കും അവിടെനിന്ന് കണ്ണൂരിലേക്കും തിരിച്ച് കോഴിക്കോട് വഴി സുല്‍ത്താന്‍ ബത്തേരിയിലേക്കും തിരിച്ചുവിട്ടതോടെ പ്രതിദിന കലക്ഷന്‍ 25,000ത്തിനും മീതെയായി. നിലവിലുള്ള മറ്റു രണ്ടു സര്‍വിസുകള്‍ കൂടി കോഴിക്കോട്ടേക്ക് നീട്ടാനാണ് തീരുമാനം. വളവു തിരിവുകള്‍ ഏറെയുള്ള വയനാടന്‍ ചുരം മറികടക്കുകയാണ് സര്‍വിസുകള്‍ നീട്ടുമ്പോള്‍ ലോ ഫ്ളോര്‍ ബസുകള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. 12 കിലോമീറ്റര്‍ ഒരു മണിക്കൂര്‍ സമയമെടുത്താണ് ഇപ്പോള്‍ ലോ ഫ്ളോര്‍ ബസുകള്‍ പിന്നിടുന്നത്. ഫ്ളോര്‍ ഉയര്‍ത്തിയും താഴ്ത്തിയും ചരിച്ചുമാണ് ചുരംയാത്ര. എ.സി ലോ ഫ്ളോര്‍ ബസില്‍ 10 രൂപ സെസ് അടക്കം 165 രൂപയാണ് സുല്‍ത്താന്‍ ബത്തേരി-കോഴിക്കോട് ചാര്‍ജ്. മിനിമം ചാര്‍ജ് 16 രൂപ. എന്നാല്‍, നോണ്‍ എ.സി ബസുകള്‍ വരുന്നതോടെ ചാര്‍ജ് ഗണ്യമായി കുറയും. ബത്തേരി-കല്‍പറ്റ 25 കിലോമീറ്റര്‍ ചാര്‍ജ് 23 രൂപ മാത്രമാവും.
16 നോണ്‍ എ.സി ബസുകളും ഒരു എ.സി ബസുമടക്കം 17 ലോ ഫ്ളോറുകള്‍ കൂടി വയനാടിന് അനുവദിച്ചിട്ടുണ്ട്. നോണ്‍ എ.സി ബസുകള്‍ കല്‍പറ്റ-മേപ്പാടി, ബത്തേരി-പുല്‍പള്ളി റൂട്ടുകളിലും ഇടംപിടിക്കും.

കാന്തന്‍പാറ നവീകരണ പ്രവൃത്തി മന്ദഗതിയില്‍

Posted: 24 May 2015 11:28 PM PDT

മേപ്പാടി: കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ തുടങ്ങിവെച്ച നവീകരണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു. 50 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തികളാണിവിടെ നടത്തുമെന്ന് പ്രഖ്യാപിച്ചത്. പാര്‍ക്കിങ് ഏരിയക്കുവേണ്ടി മണ്ണ് നീക്കംചെയ്യുന്ന പ്രവൃത്തി മൂന്നുദിവസം നടന്നുവെന്നതൊഴിച്ചാല്‍ മറ്റ് പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ല.
വനം വകുപ്പിന്‍െറ അധീനതയിലായിരുന്ന കാന്തന്‍പാറ വിനോദസഞ്ചാര കേന്ദ്രം അനിശ്ചിതമായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍, വെള്ളച്ചാട്ടം അടങ്ങുന്ന വിനോദ സഞ്ചാര മേഖല റവന്യൂ ഭൂമിയിലാണെന്ന് സര്‍വേ നടത്തിയപ്പോള്‍ തെളിഞ്ഞു. അതോടെയാണ് നവീകരണ പ്രവൃത്തികള്‍ നടത്താനുള്ള സാഹചര്യമൊരുങ്ങിയത്. ഡി.ടി.പി.സിയാണിപ്പോള്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്‍െറ കൂടി സഹകരണത്തോടെ 50 ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പ്രവൃത്തികള്‍ ആരംഭിച്ചത്. ചില സ്വകാര്യ വ്യക്തികളുടെ കൂടി കൈവശത്തിലുണ്ടായിരുന്ന റവന്യൂ ഭൂമികള്‍ സര്‍വേ നടത്തി തിരിച്ചെടുത്തു. ഇങ്ങനെയാണ് പാര്‍ക്കിങ് ഏരിയക്കുള്ള സ്ഥലം കണ്ടത്തെിയത്. കഴിഞ്ഞമാസം എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ നിര്‍മാണ പ്രവൃത്തികളുടെ ഒൗപചാരിക ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍, പാര്‍ക്കിങ് ഏരിയയിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി മാത്രമാണ് ഇതിനകം നടന്നത്. നിര്‍മിതി കേന്ദ്രത്തിനെയാണ് പ്രവൃത്തികളുടെ ചുമതല ഏല്‍പിച്ചിരിക്കുന്നത്. പാര്‍ക്കിങ് ഏരിയയില്‍ കല്ലുപതിക്കുക, ടോയ്ലെറ്റ്, ടിക്കറ്റ് കൗണ്ടര്‍ എന്നിവ നിര്‍മിക്കുക, സുരക്ഷാ കൈവരികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം നടത്തേണ്ടതുണ്ട്. കരിങ്കല്ലിന്‍െറ ക്ഷാമമാണ് പ്രവൃത്തികള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചിരിക്കുന്നതെന്നാണ് നിര്‍മിതി അധികൃതര്‍ പറയുന്നത്. വിലക്ക് പിന്‍വലിച്ചതോടെ നിത്യേന ധാരാളം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് സന്ദര്‍ശന സമയം. റിപ്പണ്‍ 52ല്‍ നിന്ന് 2.700 കി.മീ ദൂരമാണ് കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ളത്. ഇവിടേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വാഹനങ്ങളില്‍ ഇവിടേക്കത്തെുന്നതിന് വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നു. കുണ്ടുംകുഴികളും നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇപ്പോഴത്തെ 50 ലക്ഷത്തിന്‍െറ പദ്ധതിയില്‍ റോഡിന്‍െറ ടാറിങ് പ്രവൃത്തി ഉള്‍പ്പെട്ടിട്ടില്ല. റോഡ് ഗതാഗത യോഗ്യമാക്കാതെ ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയില്ല. റോഡിന് കൂടിയുള്ള ഫണ്ട് കണ്ടത്തെണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്. ശാസ്ത്രീയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് കാന്തന്‍പാറ വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

പ്രവാസികളുടെ പണം ഫലപ്രദമായി ഉപയോഗിക്കുന്നില്ല –തോമസ് ഐസക്

Posted: 24 May 2015 11:21 PM PDT

കോഴിക്കോട്: ആധുനിക കേരള നിര്‍മിതിയില്‍ ഏറ്റവും പ്രധാന സംഭാവന നല്‍കിയ പ്രവാസികളില്‍നിന്നുള്ള വരുമാനം നാം വേണ്ടവിധം വിനിയോഗിക്കുന്നില്ളെന്ന് ഡോ. തോമസ് ഐസക് എം.എല്‍.എ. എ.കെ.ജി. പഠന കേന്ദ്രവും കേളുവേട്ടന്‍ പഠന കേന്ദ്രവും സംയുക്തമായി നടത്തുന്ന നാലാം അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിന്‍െറ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ സംഘടിപ്പിച്ച പ്രവാസി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
24 ലക്ഷം മലയാളികള്‍ വിദേശത്ത് ജോലിചെയ്യുന്നുണ്ട്. ഇവര്‍ 70,000 കോടി രൂപ വരുമാനം നല്‍കുന്നു. നമ്മുടെ ആഭ്യന്തര വരുമാനത്തിന്‍െറ 36 ശതമാനം വരുമിത്. എന്നാല്‍, ഈ വരുമാനം കൃഷിയിലേക്കും വ്യവസായത്തിലേക്കും എത്തുന്നില്ല. കൃഷിയും വ്യവസായവും വളരാത്തതിനാല്‍ നമ്മുടെ തൊഴില്‍സാധ്യത കുറയുകയാണ്. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് അവരുടെ ആവശ്യാര്‍ഥമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം ഇവരും പ്രവാസജീവിതത്തിലേക്ക് നയിക്കപ്പെടുകയാണ്. വരുമാനം വേണ്ടവിധത്തില്‍ ഉപയോഗിക്കാനാകുന്നില്ളെന്ന ദൗര്‍ബല്യം എങ്ങനെ പരിഹരിക്കാമെന്നതാണ് നാം ഇന്ന് നേരിടുന്ന വെല്ലുവിളിയെന്നും ഡോ. തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് പ്രവാസികള്‍ തിരിച്ചുവരേണ്ടവരാണ്. അവരുടെ പുനരധിവാസവും പ്രശ്നമാണ്. തിരിച്ചുവരുന്നവര്‍ ബാധ്യതയല്ല. പല കഴിവുകളും ആര്‍ജിച്ചാണ് ഇവരത്തെുന്നത്. എന്നാല്‍, ഇവ നമ്മുടെ വികസനത്തിന് ഉപയോഗിക്കാന്‍ നമുക്കാകുന്നില്ല. കയറ്റുമതിക്കാര്‍ക്കും വിദേശനിക്ഷേപകര്‍ക്കുമെല്ലാം ആനുകൂല്യം നല്‍കുന്ന സര്‍ക്കാറിന് ഇന്ത്യയിലെ സാധാരണക്കാരനായ പ്രവാസിക്ക് സുരക്ഷിതത്വം നല്‍കാന്‍ സാധിക്കുന്നില്ല. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട പദ്ധതികളൊന്നും ഇല്ല. ഇതിനുദാഹരണമാണ് യമനിലെ നഴ്സുമാര്‍. ഒന്നും കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചില്ല. പുനരധിവസിപ്പിക്കാന്‍ നമുക്കും കഴിഞ്ഞില്ല. പ്രവാസികള്‍ ജോലി വാങ്ങുന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. നാട്ടില്‍ പുതുതായി തുടങ്ങുന്ന കമ്പനികളില്‍ പ്രവാസികള്‍ക്ക് ഷെയറെടുക്കാം. ഇങ്ങനെ പ്രവാസി ഷെയര്‍ ഹോള്‍ഡേഴ്സിനോ നോമിനിക്കോ ആ കമ്പനിയിലെ ജോലിക്ക് വേണ്ട മിനിമം യോഗ്യതയുണ്ടെങ്കില്‍ ജോലി ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.
എളമരം കരീം അധ്യക്ഷത വഹിച്ചു. ഡോ. ഇരുദയരാജന്‍, ഡോ. ഫസല്‍ ഗഫൂര്‍, നോര്‍ക്കാ റൂട്ട്സ് സി.ഇ.ഒ. ആര്‍.എസ്. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. മേയര്‍ പ്രഫ. എ.കെ. പ്രേമജം, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, പി.ടി. കുഞ്ഞിമുഹമ്മദ്, പി.ആര്‍. കൃഷ്ണന്‍, വി.കെ.സി. മമ്മദ് കോയ, ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കെ.ടി. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ബാദുഷ കടലുണ്ടി നന്ദിയും പറഞ്ഞു. ഉച്ചക്കുശേഷം സമാന്തരസെഷനുകളും നടന്നു.

നുണപരിശോധനാഫലം ചോര്‍ന്നത് അന്വേഷിക്കും ^ചെന്നിത്തല

Posted: 24 May 2015 11:00 PM PDT

Image: 
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി ബാറുടമ ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയമാക്കിയതിന്‍റെ ഫലം ചോര്‍ന്നത് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നുണപരിശോധനാ ഫലം ചോര്‍ന്നതെങ്ങനെ എന്നറിയില്ല. പരിശോധനാ ഫലത്തിന്‍റെ റിപ്പോര്‍ട്ട്  നല്‍കുന്നത് കോടതിയിലാണ്. കോടതിയും വിജിലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരവകുപ്പ് അറിയാറില്ല. ഫോറന്‍സിക് ഫലം സീലുവെച്ച കവറിലാണ് കോടതിക്ക്‌ കൈമാറുന്നത്. ഇത് എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 
 
ചോര്‍ന്ന രഹസ്യമൊഴി ശരിയാണോ അല്ലയോയെന്ന് വ്യക്തമല്ല. കേസില്‍ വിജിലന്‍സ് സ്വതന്ത്രമായ അന്വേഷണമാണ് നടത്തുന്നത്. ഉന്നത നിലവാരമുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നീണ്ടുപോകുന്നതില്‍ തനിക്കും അതൃപ്തിയുണ്ട്. അന്വേഷണം നേരത്തെയാക്കാനോ നീട്ടിക്കൊണ്ടുപോകാനോ ശ്രമിക്കുന്നില്ളെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 
 

ഇന്ത്യന്‍ ഹജ്ജ് സേവനത്തിനായി ‘മുതവ്വിഫ്’ കരാര്‍ ഒപ്പുവെച്ചു

Posted: 24 May 2015 10:29 PM PDT

Image: 
ജിദ്ദ: ഈ വര്‍ഷം വിശുദ്ധ ഹജ്ജിനത്തെുന്ന 136,000 ഇന്ത്യന്‍ ഹാജിമാര്‍ക്ക് വിവിധ സേവനം നല്‍കാനുള്ള കരാറില്‍ ഹജ് സേവന വിഭാഗമായ ‘മുതവ്വിഫും’ ഇന്ത്യന്‍ അധികൃതരും ഒപ്പുവെച്ചു. മക്കയിലെ അല്‍റുസൈഫയിലുള്ള മുതവ്വിഫ് സ്ഥാപന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മുതവ്വിഫ് വിഭാഗം മേധാവി ഡോ. റഅ്ഫത് ബിന്‍ ഇസ്മാഈല്‍ ബദര്‍, ഇന്ത്യയില്‍നിന്നത്തെിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ശമീം എന്നിവരാണ് കരാരില്‍ ഒപ്പുവെച്ചത്. ഇന്ത്യല്‍ കോണ്‍സുലര്‍ ജനറല്‍ ബി.എസ്. മുബാറക്, ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍, കമ്മിറ്റി അംഗം അബ്ദുല്‍ റഷീദ് അന്‍സാരി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യയില്‍നിന്ന് ഒരുലക്ഷം ഹാജിമാര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും അവശേഷിക്കുന്നവര്‍ അംഗീകൃത ഏജന്‍സികള്‍ മുഖേനയുമാണ് ഹജ്ജിനത്തെുകയെന്നും ബി.എസ് മുബാറക് പറഞ്ഞു. ഹജ്ജ് വേളയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ മിന അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യനഗരികള്‍ക്കിടയിലെ എല്ലാ യാത്രകള്‍ക്കും തുടര്‍ന്ന് ദുല്‍ഹജ്ജ് 11,12,13 നാളുകളിലെ കല്ളേറ് വേളകളിലുമെല്ലാം മശാഇര്‍ ട്രെയ്ന്‍ സര്‍വീസ് ഉപയോഗിക്കും. മക്കയിലും പുണ്യ നഗരികളിലും ഭക്ഷണ വിതരണം, മിന, മുസ്ദലിഫ, അറഫ തുങ്ങിയ ഹജ് തീര്‍ഥാടകര്‍ കഴിച്ചുകൂട്ടുന്ന പുണ്യ പ്രദേശങ്ങളില്‍ടെന്‍റുകളൊരുക്കല്‍, ഹാജിമാരുടെ നീക്കത്തിനാവശ്യമായ ട്രാന്‍സ്പോര്‍ട്ടേഷന്‍ സംവിധാനം, മക്കയിലും മദീനയിലും ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള താമസ കെട്ടിട ലഭ്യത ഉറപ്പുവരുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം മുതവ്വിഫ് കരാറിന്‍െറ ഭാഗമായിരിക്കുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഇന്ത്യയില്‍നിന്നത്തെുന്ന ഹജ് തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളുടെ പുരോഗതി വിലയിരുത്തുകയെന്നതായിരുന്നു ഇന്ത്യന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയുടെ മുഖ്യ ലക്ഷ്യമെന്ന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഹജ് മുതവ്വിഫ് വിഭാഗം മേധാവി ഡോ. റഅ്ഫത് ബിന്‍ ഇസ്മാഈല്‍ ബദര്‍ വ്യക്തമാക്കി. ഹറമില്‍ നടക്കുന്ന വികസന പ്രവര്‍ത്തനം കാരണം 20 ശതമാനം തീര്‍ഥാടകരെ കുറക്കണമെന്ന ധാരണയനുസരിച്ച് ഈ വര്‍ഷം 1,36,000 ഇന്ത്യന്‍ തീര്‍ഥാടകരാണ് ഹജ്ജിനത്തെുകയെന്നും അദ്ദേഹം പറഞ്ഞു. 
ഹജ്ജ് തീര്‍ഥാടകര്‍ സ്വീകരികേണ്ട മുന്‍കരുതലുകളെക്കുറിച്ച അവബോധം നല്‍കുവാനും മറ്റും ഇന്ത്യന്‍ സംഘവുമായുള്ള കൂടിക്കാഴ്ച ഉപകാരപ്പെട്ടതായി ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടക കാര്യങ്ങളുടെ കോര്‍ഡിനേറ്ററും  മുതവ്വിഫ് സ്ഥാപന ഒൗദ്വോഗിക വാക്താവുമായ ഉമര്‍ സിറാജ് അക്ബര്‍ പറഞ്ഞു. 
തീര്‍ഥാടകരുടെ പുണ്യ നഗരികള്‍ക്കിടയിലെ യാത്രാ ഷെഡ്യൂളുകളും തീര്‍ഥാടകരുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്തതായും  ഉമര്‍ സിറാജ് അക്ബര്‍ പറഞ്ഞു. 

ബാര്‍ കോഴ: അന്വേഷണവിവരങ്ങള്‍ ചോരുന്നത് ഗൗരവതരം^ കെ.എം മാണി

Posted: 24 May 2015 10:16 PM PDT

Image: 
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നത് ഗൗരവതരമായ കാര്യമാണെന്ന് ധനമന്ത്രി കെ.എം മാണി. അന്വേഷണം പൂര്‍ത്തിയായിട്ട് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കാമെന്നും അന്വേഷണത്തെ സ്വാധീനിക്കാനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളിയുടെ നുണാപരിശോധനാഫലം എന്ന രീതിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് യഥാര്‍ഥ  വിവരമാണോയെന്നറിയില്ല. ചോര്‍ന്ന വാര്‍ത്തയുടെ പേരില്‍ മാധ്യമങ്ങളില്‍ സാങ്കല്‍പിക കഥകളാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.  വിജിലന്‍സില്‍ നിന്നും അന്വേഷണവിവരങ്ങള്‍ ചോരുന്നത് ആഭ്യന്തരവകുപ്പ് ശ്രദ്ധിക്കണമെന്നും കെ.എം മാണി പറഞ്ഞു. 

മുംബൈയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം

Posted: 24 May 2015 09:34 PM PDT

Image: 
മുംബൈ: മുംബൈ താനെക്ക്  സമീപം മിനി ബസും ലക്ഷ്വറി ബസും കൂട്ടിയിടിച്ച് പതിനൊന്നുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഹൈദരാബാദ് ദേശീയപാത എട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. സൂറത്തിലേക്ക് പോവുകയായിരുന്ന മിനി ബസ് സൂറത്തില്‍ നിന്നും മുംബൈയിലേക്കു വരികയായിരുന്ന ലക്ഷ്വറി  ബസില്‍ ഇടിക്കുകയായിരുന്നു. 
 
മിനി ബസിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ അഞ്ചുവയസുകാരിയായ കുട്ടിയുള്‍പ്പെടെ അഞ്ചുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ തലസരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതശരീരങ്ങള്‍ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. 

ജനിതകമാറ്റം വരുത്തിയ വിളകള്‍: മൊണ്‍സാന്‍േറാക്കെതിരെ കടുത്ത പ്രതിഷേധം

Posted: 24 May 2015 08:14 PM PDT

Image: 
Subtitle: 
40 രാജ്യങ്ങളില്‍ 400ഓളം നഗരങ്ങളിലായാണ് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്

പാരിസ്: ജനിതകമാറ്റം വരുത്തിയ വിളകളും കീടനാശിനികളും ആഗോള കാര്‍ഷിക രംഗത്ത് വരുത്തുന്ന വന്‍ ദുരന്തങ്ങളെക്കുറിച്ച് താക്കീതായി ലോകമെങ്ങും വന്‍ പ്രതിഷേധ ജ്വാല. അമേരിക്കന്‍ ബയോടെക്നോളജി ഭീമന്‍ മൊണ്‍സാന്‍േറക്കെതിരെ ‘ഒക്കുപ്പൈ മൂവ്മെന്‍റ്’ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ 40 രാജ്യങ്ങളില്‍ 400ഓളം നഗരങ്ങളിലായാണ് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നത്.

മൊണ്‍സാന്‍േറാ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്വിസ് നഗരമായ മോര്‍ഗസിലും തൊട്ടടുത്ത ബേസലിലും നടന്ന പ്രതിഷേധങ്ങളില്‍ 2500ലേറെ പേര്‍ അണിനിരന്നു. ഗ്രീന്‍പീസും കുത്തകവിരുദ്ധ സംഘടന ‘സ്റ്റോപ് ടാഫ്റ്റ’യും ചേര്‍ന്ന് പാരിസില്‍ സംഘടിപ്പിച്ച പരിപാടികളില്‍ 3000ത്തിലേറെ പേരുടെ സാന്നിധ്യമുണ്ടായി. മൊണ്‍സാന്‍േറാ പരീക്ഷിച്ച ജനിതകമാറ്റം വരുത്തിയ കീടനാശിനികളില്‍ അര്‍ബുദത്തിനു കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു. ‘കൂട്ട ആത്മഹത്യയാണോ തേടുന്നത്, നിങ്ങള്‍ ‘റൗണ്ടപ്’ (മൊണ്‍സാന്‍േറാ കീടനാശിനി) ഉപയോഗിക്കൂ’ എന്നായിരുന്നു ഞായറാഴ്ച പ്രകടനക്കാരുടെ പ്രധാന മുദ്രാവാക്യം. മൊണ്‍സാന്‍േറാ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ബോധവത്കരിക്കുന്ന പ്ളക്കാര്‍ഡുകളും പ്രകടനങ്ങളെ സജീവമാക്കി.

ആഫ്രിക്കയില്‍ ആദ്യമായി ജനിതകമാറ്റം വരുത്തിയ വിളകള്‍ പരീക്ഷിക്കപ്പെട്ട ബുര്‍കിനഫാസോയിലും അമേരിക്കന്‍ ഭീമനെതിരെ ജനം തെരുവിലിറങ്ങി. മൊണ്‍സാന്‍േറാ ഉല്‍പന്നങ്ങള്‍ക്ക് 10 വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. യൂറോപ്യന്‍ പാര്‍ലമെന്‍റ് മന്ദിരം സ്ഥിതിചെയ്യുന്ന സ്ട്രാറ്റ്സ്ബര്‍ഗില്‍ 1000ത്തിലേറെ സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും ശ്രദ്ധേയമായി. അമേരിക്കയിലെ ലോസ് ആഞ്ജലസ്, ബ്രസീലില്‍ റിയോ ഡെ ജനീറോ തുടങ്ങിയ നഗരങ്ങളും പ്രക്ഷോഭ ഭൂമികളായി. മൊണ്‍സാന്‍േറായുടെത് ജൈവ ഭീകരതയാണെന്ന് റിയോയിലെ പ്രകടനക്കാര്‍ പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ ശരാശരി കൈക്കൂലി 4400 രൂപ

Posted: 24 May 2015 07:44 PM PDT

Image: 
ന്യൂഡല്‍ഹി: അഴിമതിയും കൈക്കൂലിയും തടയാനും നിരോധിക്കാനും നിയമങ്ങള്‍ ഒട്ടേറെ ഉണ്ടെങ്കിലും ഇന്ത്യയില്‍ കാര്യം നടക്കാന്‍ പച്ചനോട്ടുകള്‍ വീശിയേ തീരൂ എന്നത് സര്‍വാംഗീകൃത സത്യം. 
 നഗരവാസികളായ ഒരു ഇന്ത്യന്‍ കുടുംബം വര്‍ഷത്തില്‍ നല്‍കുന്ന ശരാശരി കൈക്കൂലി 4400 രൂപയാണ്.
 ഗ്രാമവാസികള്‍ 2900 രൂപ വര്‍ഷത്തില്‍ നല്‍കേണ്ടി വരുന്നുവെന്നും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സംഘം വെളിപ്പെടുത്തുന്നു. 
  പൊതുപ്രവൃത്തികള്‍ നടത്തിക്കിട്ടാനും വിവിധ അഡ്മിഷനും പൊലീസുകാര്‍ക്കുമാണ് കൂടുതല്‍ പേരും കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരാവുന്നതെന്നാണ് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ അപൈ്ളഡ് ഇക്കണോമിക് റിസര്‍ച് (എന്‍.സി.എ.ഇ.ആര്‍) നടത്തിയ സര്‍വേയില്‍ കണ്ടത്തെിയത്. 
ജോലി കിട്ടാനും സ്ഥലംമാറ്റം നേടാനും നഗരവാസികള്‍ ശരാശരി 18,000 രൂപ നല്‍കേണ്ടി വരുന്നു. 2012 സെപ്റ്റംബറില്‍ നടത്തിയ പഠനമനുസരിച്ച് ട്രാഫിക് പൊലീസുകാര്‍ക്ക് 600 രൂപ നല്‍കുന്നു. വഴിവിട്ട് കരാറുകള്‍ നല്‍കിയും വികസന പദ്ധതികളില്‍നിന്ന് കട്ടുമുടിച്ചും വായ്പകള്‍ എഴുതിത്തള്ളിയും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്‍കിയ കോടികളുടെ കൈക്കൂലിയാണ് കള്ളപ്പണമായി കുമിഞ്ഞുകൂടിയതില്‍ ഏറെയുമെന്ന് സര്‍വേകളില്‍നിന്ന് വായിച്ചെടുക്കാം. 
കള്ളപ്പണം വിദേശ നിക്ഷേപമായോ റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലോ മുടക്കുന്നത് വ്യാപകമാണെന്നും അത് കണ്ടത്തെി ഇല്ലാതാക്കാതെ അനധികൃത സ്വത്ത് സമ്പാദനം തടയാനാവില്ളെന്നുമാണ് പാര്‍ലമെന്‍റിന്‍െറ സാമ്പത്തിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ   നിരീക്ഷണം. 
 ഇതേ  തുടര്‍ന്നാണ് എന്‍.സി.എ.ഇ.ആറിനു പുറമെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഫിനാന്‍സ്, പോളിസി ആന്‍ഡ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് എന്നിവയെ അനധികൃത സ്വത്തുസമ്പാദനത്തിന്‍െറ തോത് പഠിക്കാന്‍ ചുമതലപ്പെടുത്തിയത്. 2013,14 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ മാത്രമാണ് പുറത്തുവന്നത്. ദാരിദ്ര്യവും സാമൂഹിക പിന്നാക്കാവസ്ഥയും ഇല്ലാതാക്കാന്‍ ആരംഭിച്ച ക്ഷേമ പദ്ധതികളുടെ ഭൂരിഭാഗം ഗുണഭോക്താക്കളും ചൂഷണത്തിനിരയാവുന്നുണ്ട്. 
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഇന്ദിര ആവാസ് യോജന എന്നിവയില്‍ ഉള്‍പ്പെടുന്നതിനും റേഷന്‍ കടകളില്‍നിന്നുള്ള ഭക്ഷ്യസാധനങ്ങള്‍, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ എന്നിവ ലഭിക്കുന്നതിനും കൈക്കൂലി നല്‍കാതെ രക്ഷയില്ലാത്ത അവസ്ഥയിലാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍. തൊഴിലുറപ്പ് പദ്ധതി വേതനത്തിലാണ് ഏറെയും പിടിച്ചുപറി.   
ആന്ധ്ര, ബിഹാര്‍, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, യു.പി, ബംഗാള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്വകാര്യ കരാറുകാര്‍ക്കിടയില്‍  നടത്തിയ സാമ്പിള്‍ സര്‍വേ പ്രകാരം പദ്ധതി തുകയുടെ ഒമ്പതു ശതമാനം കൈക്കൂലിയായി നല്‍കേണ്ടി വരുന്നുവെന്ന് 80 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കൈക്കൂലി നല്‍കാതെ കാര്യങ്ങള്‍ നടക്കാറില്ളെന്ന് ഉല്‍പാദന മേഖലയില്‍നിന്നുള്ള 91 ശതമാനം പേര്‍ വ്യക്തമാക്കി.
ഡല്‍ഹി, നോയിഡ, ലഖ്നോ, പട്ന തുടങ്ങിയ നഗരങ്ങളില്‍ തെരുവു കച്ചവടവും വഴിയോര ഭക്ഷണശാലകളും നടത്തുന്നവര്‍ കൊടും കൈക്കൂലി ചൂഷണത്തിന് ഇരയാവുന്നുണ്ട്. പ്രതിമാസം ഏകദേശം1100 രൂപയാണ് അവര്‍ നല്‍കേണ്ടിവരുന്നത്. സമ്പാദ്യത്തിന്‍െറ 13ശതമാനം പണവും ഈ വഴിക്ക് നഷ്ടമാവുന്നു.
 

ഉള്ളുകലങ്ങി മുന്നണികള്‍

Posted: 24 May 2015 07:34 PM PDT

Image: 
തിരുവനന്തപുരം: തദ്ദേശ, അരുവിക്കര തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ തമ്മിലടിച്ച് സ്വയം കലങ്ങി മുന്നണികള്‍. എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ വീഴ്ച മുതലെടുക്കാന്‍ ഒരുങ്ങിയ ബി.ജെ.പി പ്രതീക്ഷ അസ്തമിച്ച അവസ്ഥയിലും. സ്വന്തം മുന്നണിയിലെ പ്രശ്നങ്ങള്‍ക്ക് മറുമുന്നണിയിലെ തമ്മിലടി പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് ഇരുമുന്നണിയും.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുതലുള്ള പരാജയങ്ങളുടെയും സോളാര്‍ സമര ഒത്തുതീര്‍പ്പ് ആരോപണങ്ങളുടെയും കരിനിഴലില്‍ നിന്ന എല്‍.ഡി.എഫിന് തിരിച്ചുവരവിനുള്ള അവസരമൊരുക്കുകയായിരുന്നു ബാര്‍ കോഴ ആരോപണം. തുടക്കത്തില്‍ കെ.എം. മാണിക്കെതിരെ സി.പി.എമ്മിലെ ഒൗദ്യോഗികവിഭാഗം തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നെന്ന ആക്ഷേപം ഉയര്‍ന്നെങ്കിലും പിന്നീട് സര്‍ക്കാറിനും മാണിക്കുമെതിരെ ശക്തമായ നിലപാടിലേക്ക് സി.പി.എമ്മും എല്‍.ഡി.എഫും എത്തി. മാണിക്കെതിരെ നടത്തിയ പ്രക്ഷോഭത്തിന്‍െറ ഭാഗമായി ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ സംഭവങ്ങള്‍പോലും എല്‍.ഡി.എഫിനെ കാര്യമായ പരിക്കേല്‍പിച്ചില്ല. 
സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളും പെട്ടെന്ന് തണുത്തു. പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും നിയമസഭയില്‍ വി.എസിന്‍െറ നേതൃത്വത്തില്‍തന്നെ ശക്തമായ നിലപാട് തുടരുകയും ചെയ്തു. 
ജനങ്ങളുമായി നേരിട്ടിടപെടാന്‍ സി.പി.എം തുടങ്ങിയ മാലിന്യനിര്‍മാജനം, ജൈവകൃഷി തുടങ്ങിയവ സൃഷ്ടിച്ച അന്തരീക്ഷത്തിനു പുറമേയായിരുന്നു അഴിമതിവിരുദ്ധ നിലപാടും പൊതുസ്വീകാര്യത നേടിയത്. അതിനിടെയാണ് വി.എസിന്‍െറ ചാനല്‍ അഭിമുഖം വന്നത്. തുടര്‍ന്ന് മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമിനെതിരെ നല്‍കിയ മൊഴിയും പുറത്തുവന്നു. അതില്‍ പ്രതിരോധത്തിലായി നില്‍ക്കേയാണ് വി.എസിനെ സമാന്തര നേതാവായും യു.ഡി.എഫിന്‍െറ ആപത്ബന്ധുവായും വിശേഷിപ്പിക്കുന്ന സി.പി.എം പ്രമേയം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസിദ്ധപ്പെടുത്തിയത്. എളമരം കരീമിനെതിരായ ആരോപണത്തില്‍ എല്ലാവര്‍ക്കും ബോധ്യമാവുന്ന വിശദീകരണത്തിന് സി.പി.എമ്മിനോ കരീമിന് തന്നെയോ കഴിഞ്ഞിട്ടുമില്ല. മുന്നണി വികസനത്തിന് ‘ഞങ്ങള്‍’ മുന്‍കൈയെടുക്കുമെന്ന് പറഞ്ഞതിന്‍െറ പേരില്‍ വി.എസ് പാര്‍ട്ടി ഭീഷണി നേരിട്ട സാഹചര്യത്തില്‍ വീരേന്ദ്രകുമാറോ ആര്‍.എസ്.പിയോ ആ വഴിക്ക് തിരിയുമോയെന്നും കണ്ടറിയണം. 
പാര്‍ട്ടിവിരുദ്ധ മനോഭാവമുണ്ടെന്ന് പറഞ്ഞതിന് സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വി.എസ്, യു.ഡി.എഫ് സഹായി എന്ന് ആരോപിച്ചിട്ടുപോലും ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല. ഇനി കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ വന്ന ആരോപണം മുന്‍നിര്‍ത്തിയാവുമോ അദ്ദേഹം പുതിയ യുദ്ധമുഖം തുറക്കുക എന്നേ അറിയേണ്ടതുള്ളൂ. സി.പി.ഐയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. നാമമാത്ര ഭൂരിപക്ഷത്തില്‍ അധികാരത്തിലത്തെുകയും തുടക്കംമുതല്‍ തുടരെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി എന്നതുതന്നെയാണ് അവരുടെ പ്രധാന നേട്ടം. കൊച്ചി മെട്രോ മുതല്‍ വിഴിഞ്ഞംവരെയും ബാര്‍ നിരോധവുമടക്കമുള്ള പ്രതിച്ഛായ വര്‍ധന വിഷയങ്ങളെല്ലാം അഴിമതി ആരോപണത്തില്‍ മുങ്ങി. ഒടുവില്‍ ഒരു കുഴപ്പവുമില്ലാതെ നടത്തിയിരുന്ന എസ്.എസ്.എല്‍.സി പരീക്ഷയെയും വിവാദത്തിലാക്കി. 
എ.കെ. ആന്‍റണിവരെ അഴിമതിയില്‍ ഉത്കണ്ഠാകുലനായി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കംപോലും ഫലവുമുണ്ടാക്കിയില്ല. എല്ലാം നിസ്സാരമെന്നും അതിന്‍െറ വഴിക്കെന്നും പറഞ്ഞ് ഒഴിയാനല്ലാതെ ഒന്നും ജനത്തെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായില്ല. ഭരണനേട്ടം ജനങ്ങളിലത്തെിക്കാന്‍ നടത്താനിരുന്ന ജാഥയിലൊന്ന് യു.ഡി.എഫിന് മാറ്റിവെക്കേണ്ടിയും വന്നു. ഘടകകക്ഷികളുടെ ഭീഷണിക്ക് വഴങ്ങില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പ്രഖ്യാപിച്ചതിന് പിറകെയാണ് അതിന്‍െറ പേരില്‍ത്തന്നെ മധ്യമേഖലാ ജാഥ മാറ്റിയത്. മലബാര്‍ സിമന്‍റ്സ് സംബന്ധിച്ച് ഇപ്പോഴുയര്‍ന്ന ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നാണ് കെ.പി.സി.സി ആവശ്യം. സ്വന്തം രണ്ട് മന്ത്രിമാര്‍ക്കെതിരെ സംസ്ഥാന വിജിലന്‍സ് അന്വേഷണം നടക്കുമ്പോഴാണ് മുന്‍ മന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സിക്കായി ആവശ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ബി.ജെ.പിക്ക് നിലനിര്‍ത്താനായില്ളെന്നാണ് അവരുടെ നേതാക്കള്‍തന്നെ പറയുന്നത്. ഘര്‍വാപസി, ഗോവധ നിരോധം, വര്‍ഗീയ പരാമര്‍ശങ്ങള്‍ എന്നിവ കേരളത്തില്‍ പുതിയ വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതെയുമാക്കി. 
ഇത്തരത്തില്‍ നിര്‍ണായക ഘട്ടത്തോടടുക്കുമ്പോള്‍ ആകെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് എല്‍.ഡി.എഫും യു.ഡി.എഫും പുതുശക്തിയാവാന്‍ പുറപ്പെട്ട ബി.ജെ.പിയും. ഇതിന് പരിഹാരം കാണുക എന്നതാവും തെരഞ്ഞെടുപ്പിനു മുമ്പുള്ള എല്ലാവരുടെയും ആദ്യ പരീക്ഷണം. 

മോദി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കം

Posted: 24 May 2015 07:33 PM PDT

Image: 
ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷപരിപാടികള്‍ ഇന്ന് തുടങ്ങും. പരിപാടിയുടെ ഭാഗമായുള്ള  ആദ്യ റാലി ഉത്തര്‍പ്രദേശിലെ മഥുരയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 
ബി.ജെ.പിയുടെ താത്ത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജനന്മദിനാഷോഷത്തിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന്‍റെ ജന്മദേശമായ മഥുരയില്‍ ആദ്യ ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നത്. മഥുരയിലെ നഗ്ല ചന്ദ്രഭാന്‍ ഗ്രാമത്തില്‍ നടക്കുന്ന റാലിയെ മോദി അഭിസബോധന ചെയ്തു സംസാരിക്കും. മഥുരയില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 3000 പൊലീസുകാരെയും കമാന്‍റോകളെയും വിന്യസിച്ചിട്ടുണ്ട്. 
‘ജന്‍ കല്യാണ്‍ പര്‍വ്’ എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ രാജ്യത്താകമാനം 200 റാലികളും 5000 പൊതുയോഗങ്ങളുമാണ്  ബി.ജെ.പി സംഘടിപ്പിക്കുന്നത്. 25 മുതല്‍ 30 വരെയാണ് പരിപാടികള്‍ നടക്കുക. 

ഒരു വര്‍ഷം നല്‍കുന്ന സൂചനകള്‍

Posted: 24 May 2015 07:27 PM PDT

Image: 
‘മോദി365’, ‘മോദി സര്‍ക്കാറിന്‍െറ ഒരു വര്‍ഷം’ എന്നിങ്ങനെയാണ് വിശേഷണങ്ങള്‍ദേശീയ ജനാധിപത്യ സഖ്യത്തിന്‍െറ (എന്‍.ഡി.എയുടെ) ഒരു വര്‍ഷമെന്നോ ബി.ജെ.പി സര്‍ക്കാറിന്‍െറ ഒരു വര്‍ഷമെന്നുപോലുമോ അല്ല. വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ഈ ശൈലി വെറുമൊരു പരസ്യവാക്യമല്ലനരേന്ദ്ര മോദി പ്രധാനമന്ത്രിയായുള്ള കേന്ദ്രസര്‍ക്കാറിന്‍െറ മുഖമുദ്രയാണ്. എന്‍.ഡി.എ സര്‍ക്കാറില്‍ സഖ്യകക്ഷികള്‍ക്കെന്നല്ല ബി.ജെ.പി നേതാക്കള്‍ക്കോ കാബിനറ്റ് അംഗങ്ങള്‍ക്കോ നയതീരുമാനങ്ങളില്‍ എത്രത്തോളം പങ്കുണ്ട് എന്ന ചോദ്യം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന് അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ രീതിയോടാണ്, ഇന്ത്യന്‍  പാര്‍ലമെന്‍റിനോടല്ല പ്രിയം. വ്യക്തികേന്ദ്രീകൃതമായ ഈ ഭരണശൈലി തന്നെയാണ് മോദി സര്‍ക്കാറിന്‍െറ ഏറ്റവും വലിയ മികവായി കൊണ്ടാടപ്പെടുന്നതും. മന്‍മോഹന്‍ സിങ്ങിന്‍െറ കാലത്തില്‍നിന്ന് വ്യത്യസ്തമായി ഇവിടെ കരുത്തുറ്റ ദേശീയ നേതൃത്വമുണ്ടെന്ന് വന്നിരിക്കുന്നു എന്നതാണ് ആ മികവ്.
മോദിയുടെ ആദ്യവര്‍ഷത്തിന്‍െറ ബാക്കിപത്രത്തില്‍ നേട്ടമായി എഴുതിക്കാണുക വിദേശബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള ചടുലതയും സജീവതയുമാണ്. സത്യപ്രതിജ്ഞാ ചടങ്ങിലെ വിദേശ നേതൃസാന്നിധ്യം മുതല്‍ ബറാക് ഒബാമയുടെ സന്ദര്‍ശനം വരെ ഇന്ത്യയുടെ ശബ്ദം ആഗോളതലത്തില്‍ മുഴങ്ങാന്‍ സന്ദര്‍ഭമായിട്ടുണ്ട്. മോദിയുടെ ഒരു കോട്ടും പരിചയക്കുറവിന്‍േറതായ ചില വീഴ്ചകളും ശ്രദ്ധിക്കപ്പെട്ടെങ്കിലും അവ അബദ്ധങ്ങള്‍ മാത്രമായി തള്ളാവുന്നതേയുള്ളൂ. എന്നാല്‍, മറുവശത്ത്, നാക്കുപിഴ എന്ന് കരുതാനാവാത്തവിധം ഷാങ്ഹായിയിലും സോളിലും അദ്ദേഹം ചെയ്ത പ്രസംഗം (ഇന്ത്യയില്‍ ജനിച്ചതില്‍ ലജ്ജിക്കുകയായിരുന്നു നാം മുമ്പ് എന്ന്) വിദേശത്ത് രാജ്യത്തിന്‍െറയോ പ്രധാനമന്ത്രിയുടെയോ യശസ്സ് ഉയര്‍ത്തിയിട്ടില്ല. അതിലുമപ്പുറം, 12 മാസത്തിനുള്ളില്‍ 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി ഒരു പ്രവാസി പ്രധാനമന്ത്രിയായിട്ടാണ് പേരെടുക്കാനിടയായത്. വിദേശകാര്യമന്ത്രിയായി സുഷമ സ്വരാജ് എന്നൊരാള്‍ ഉണ്ടെന്ന് മറ്റു രാജ്യങ്ങളോ ഇന്നാട്ടുകാര്‍ പോലുമോ ഓര്‍ക്കാനിടയില്ല. നേപ്പാള്‍ ഭൂകമ്പത്തില്‍ നമ്മുടെ സഹായങ്ങള്‍ അവയുടെ പ്രകടനപരതകൊണ്ട് വിപരീതഫലം ചെയ്തു എന്ന ആക്ഷേപവുമുണ്ട്. റോഹിങ്ക്യ അഭയാര്‍ഥികളെ കണ്ടഭാവം നടിക്കാതിരുന്നതും ഇസ്രായേലിന്‍െറ വംശഹത്യാ ശൈലിയോടുള്ള മമതയും വിദേശരംഗത്തെ കറുത്ത പാടുകളാണ്.
ഇത്തിരി ചെയ്തതിനെപ്പറ്റി ഒരുപാട് പറയുക എന്നത് പരസ്യങ്ങളുടെ രീതിയാണ്. പരസ്യരംഗത്ത് തെരഞ്ഞെടുപ്പുകാലം മുതലേ സമര്‍ഥനാണ് മോദി. അദ്ദേഹത്തിന്‍െറ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ വരുന്ന വര്‍ഷങ്ങളില്‍ ഫലം കാണിക്കുമെന്ന് പ്രതീക്ഷിക്കാനേ ഇപ്പോള്‍ തരമുള്ളൂ. ‘ജന്‍ധന്‍ യോജന’ ഇപ്പോഴും ഫലം ചെയ്ത് തുടങ്ങിയിട്ടില്ല. ‘ജീവന്‍ ജ്യോതി’ ഇന്‍ഷുറന്‍സ് പദ്ധതി, അടല്‍ പെന്‍ഷന്‍ പദ്ധതി തുടങ്ങി, ഒന്നാം വര്‍ഷത്തോടനുബന്ധിച്ചുള്ള പദ്ധതികള്‍ വരെ എണ്ണാന്‍ ഒരുപാടുണ്ട്. സ്വച്ഛ് ഭാരത് പദ്ധതിയാണ് അല്‍പമെങ്കിലും ജനജീവിതത്തെ സ്പര്‍ശിച്ചിട്ടുള്ളത്. അതേസമയം, മറുവശത്ത് പെന്‍ഷന്‍ കുറക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കാനുമുള്ള നീക്കങ്ങള്‍ നടക്കുന്നു. യു.പി.എ സര്‍ക്കാറില്‍ മോദിയും കൂട്ടരും കണ്ട കുറ്റങ്ങള്‍ അതേപടി മോദി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. കോര്‍പറേറ്റ് ചങ്ങാത്തം മോദി സര്‍ക്കാറിന്‍െറ മുഖമുദ്രയും അടിസ്ഥാന ഭാവവുമാണ്. അദാനി അടക്കമുള്ളവര്‍ക്കായി വീതിക്കാന്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും അതിലെ വിഭവങ്ങളും ഒരുക്കപ്പെടുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമം ഇതിനുവേണ്ടിയുള്ളതാണെന്ന് വ്യക്തമായ ശേഷവും സര്‍ക്കാര്‍ മുന്നോട്ടുതന്നെ നീങ്ങുന്നു. പാര്‍ലമെന്‍റിനെ മറികടന്നുകൊണ്ടാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. എട്ടുമാസംകൊണ്ട് എട്ട് ഓര്‍ഡിനന്‍സ് എന്ന സര്‍വകാല റെക്കോഡ് മോദി സര്‍ക്കാറിനവകാശപ്പെട്ടതാണ്.
സാമ്പത്തികരംഗത്ത് കോര്‍പറേറ്റ് മേധാവിത്വം, പാര്‍ലമെന്‍റിനോടും കൂടിയാലോചനാ രീതിയോടും സഖ്യകക്ഷികളോടും മാധ്യമങ്ങളോടുമുള്ള അകല്‍ച്ച എന്നിവക്ക് പുറമെ സാമൂഹികരംഗത്ത് ന്യൂനപക്ഷ വിരോധവും ഏകസംസ്കാര ഭ്രമവും വര്‍ഗീയ ധ്രുവീകരണവും അസ്വസ്ഥത വിതക്കുന്നു. ഭക്ഷണമേശയില്‍ വരെ വര്‍ഗീയ നിലപാടുകള്‍ എത്തുന്നു. ലൗ ജിഹാദ് പ്രചാരണവും ഘര്‍വാപസിയും വിവിധ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ വിഷമയമായ പ്രസ്താവനകളും ഭീതിപടര്‍ത്തുമ്പോള്‍ പ്രധാനമന്ത്രി മൗനം അവലംബിക്കുന്നു. വിവിധ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ഇറങ്ങുന്ന വര്‍ഗീയോക്തികള്‍ക്ക് അത്തരം മൗനം പ്രോത്സാഹനമാകുന്നു. തെരഞ്ഞെടുപ്പില്ലാത്ത വേളകളില്‍ പ്രധാനമന്ത്രി ബഹുസ്വരതയെപ്പറ്റിയും എല്ലാവരെയും ഉള്‍ക്കൊള്ളേണ്ടതിനെപ്പറ്റിയും പറയാറുണ്ടെന്നത് ശരി. എന്നാല്‍, പഴയ കൂട്ടക്കൊലകളിലെ പ്രതികള്‍ മുതല്‍ പുതിയ വര്‍ഗീയ പ്രസ്താവനകളുടെ കര്‍ത്താക്കള്‍ വരെ കുറ്റമുക്തി ആസ്വദിക്കുമ്പോള്‍ സന്ദേശം വ്യക്തമാണ്മോദി സര്‍ക്കാര്‍ അതിന്‍െറ സങ്കുചിത നിലപാടില്‍നിന്ന് മോചിതമായിട്ടില്ല എന്ന്. ചുരുക്കത്തില്‍, നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നേരം ഇന്ത്യ എന്ന ജനായത്ത, മതനിരപേക്ഷ രാജ്യം എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിച്ചോ അതൊന്നും പുലര്‍ന്നുതുടങ്ങിയില്ല. എന്തൊക്കെ ഭയപ്പെട്ടുവോ അതെല്ലാം പുലര്‍ന്നുതുടങ്ങുകയും ചെയ്തു.

രാജി: സിദ്ദീഖിനും കോണ്‍ഗ്രസിനും താല്‍ക്കാലികാശ്വാസം

Posted: 24 May 2015 06:35 PM PDT

Image: 

കോഴിക്കോട്: തെരുവിലത്തെിയ കുടുംബവഴക്ക് പിടിവിട്ട സാഹചര്യത്തില്‍ കെ.പി.സി.സി ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ടി. സിദ്ദീഖിന്‍െറ രാജി അദ്ദേഹത്തിനും കോണ്‍ഗ്രസിനും താല്‍ക്കാലികാശ്വാസമായി.

ഫേസ്ബുക് വിവാദങ്ങളില്‍ കുരുങ്ങിക്കിടന്ന സിദ്ദീഖിന്‍െറ രണ്ടാം വിവാഹവിവാദം മുതലെടുക്കാന്‍ സി.പി.എമ്മും മഹിളാ അസോസിയേഷനും  പരസ്യ നിലപാടെടുത്ത സാഹചര്യത്തില്‍കൂടിയാണ് പാര്‍ട്ടിയുടെ സമ്മര്‍ദം മൂലം സിദ്ദീഖ് രാജിവെച്ചത്. എം.ഐ. ഷാനവാസ് എം.പിയെയും കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ജയന്തിനെയും വിവാദത്തില്‍ സിദ്ദീഖ്തന്നെ കക്ഷിചേര്‍ത്ത് പരസ്യമായി രംഗത്തുവന്നത് രംഗം കൂടുതല്‍ വഷളാക്കുകയായിരുന്നു. ശനിയാഴ്ച രാത്രി സിദ്ദീഖും ജയന്തും സ്വകാര്യ ചാനല്‍ചര്‍ച്ചയില്‍ നടത്തിയ പോര്‍വിളികള്‍ കോണ്‍ഗ്രസിന്‍െറ സംസ്കാരത്തിന് നിരക്കാത്ത തരത്തിലായിരുന്നു.

ഈ ചര്‍ച്ചക്കു പിന്നാലെ സിദ്ദീഖിനെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയും രംഗത്തുവന്നു. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിന് അകത്തുനിന്നും പുറത്തുനിന്നും സിദ്ദീഖ്പ്രശ്നം പാര്‍ട്ടിക്ക്  പ്രതിസന്ധി സൃഷ്ടിക്കുമെന്ന സാഹചര്യത്തിലാണ് രാജി.
യഥാര്‍ഥത്തില്‍ മൂന്നാഴ്ച മുമ്പാണ് സിദ്ദീഖിനെതിരെ കോഴിക്കോട് ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തത്.
അപ്പോഴും പ്രതിപക്ഷമോ എതിര്‍ഗ്രൂപ്പോ പരസ്യമായി രംഗത്തുവരാതിരുന്നത് സിദ്ദീഖിന് തുണയാവുകയായിരുന്നു. അതിനിടെയാണ് നസീമയുടെ പുതിയ പരാതി വിവാദം ആളിക്കത്തിച്ചത്.

എളമരം കരീമിനെതിരെ അഴിമതിയാരോപണമുയര്‍ന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ കിട്ടിയ ആയുധമായി സിദ്ദീഖിന്‍െറ വിവാഹവിവാദം ഉപയോഗിക്കാന്‍ സി.പി.എം ശ്രമിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം പുതിയ പരാതിയുമായി സിദ്ദീഖിന്‍െറ മുന്‍ ഭാര്യ ജെ. നസീമ രംഗത്തുവന്നത്.

ഗാര്‍ഹികപീഡനക്കേസില്‍ പ്രതിയായ സിദ്ദീഖ് കെ.പി.സി.സി ജനറല്‍സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് വലിയ ദോഷംചെയ്യുമെന്ന അവസ്ഥയിലാണ് സിദ്ദീഖിന്‍െറ നാടകീയ രാജി. പാര്‍ട്ടിക്കും സിദ്ദീഖിനും രൂക്ഷമായ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ തല്‍ക്കാലം ഇതു സഹായിക്കും.

എന്നാല്‍, നസീമയുമായുള്ള പ്രശ്നം നല്ലനിലയില്‍ തീര്‍ത്തില്ളെങ്കില്‍ തെരഞ്ഞെടുപ്പു രംഗത്തും മറ്റും സിദ്ദീഖിന് കനത്ത വില നല്‍കേണ്ടിവരും.
മലബാറില്‍നിന്നുയര്‍ന്നുവരുന്ന കോണ്‍ഗ്രസിന്‍െറ പ്രഗല്ഭനായ മുസ്ലിം നേതാവിന്‍െറ  തസ്തികയിലേക്കാണ് സിദ്ദീഖ് കയറാന്‍ ശ്രമിച്ചത്.
അതിനാവശ്യമായ അനുയായിവൃന്ദവും അദ്ദേഹം സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഭാഗ്യം തുണക്കാത്ത സിദ്ദീഖിന് ഇനിയും പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.   
 

ഉയരങ്ങള്‍ കീഴടക്കി കൊച്ചു അനുശ്രീ

Posted: 24 May 2015 12:33 PM PDT

Image: 
Subtitle: 
അഭിഭാഷകരായി 351പേര്‍ സന്നദ് എടുത്തു

കൊച്ചി: ഉയരങ്ങള്‍ കീഴടക്കാന്‍ ഈ മനസ്സ് തന്നെ ധാരാളമെന്നാണ് വിജയത്തെക്കുറിച്ച് ചോദിക്കുന്നവരോട് അനുശ്രീ പറയാറ്. 106 സെന്‍റിമീറ്റര്‍ ഉയരക്കാരിയാക്കി ജീവിതപുസ്തകത്തില്‍ വിധി കുറിച്ച ‘വൈകല്യം’ മറികടന്ന് അനുശ്രീ അഡ്വ. അനുശ്രീയായി ഹരിശ്രീ കുറിക്കുമ്പോള്‍ അവള്‍ ഇത് വീണ്ടും തെളിയിച്ചു. എറണാകുളം ഫൈന്‍ ആട്സ് ഹാളില്‍ നടന്ന അഭിഭാഷക എന്‍റോള്‍മെന്‍റ് ചടങ്ങിലാണ് പൊക്കക്കുറവുള്ള അനുശ്രീയടക്കം സംസ്ഥാനത്തെ 351 നിയമ വിദ്യാര്‍ഥികള്‍ സന്നദ് എടുത്തത്.
അഭിഭാഷകയായി കറുത്ത കോട്ടും വെളുത്ത ഗൗണുമണിഞ്ഞ് വേദിയിലത്തെിയ അനുശ്രീയെ നീണ്ട കരഘോഷത്തോടെ വേദിയും സദസ്സും ഒന്നാകെ സ്വീകരിച്ചു. കോഴിക്കോട് പാവണ്ടൂര്‍ മേലത്തേടത്തില്‍ കൃഷ്ണന്‍െറയും അധ്യാപികയായ സ്വര്‍ണ്ണലതയുടെയും മകളാണ് അനുശ്രീ. ജന്മനാ പൊക്കക്കുറവ്  ഒപ്പമുണ്ടെങ്കിലും അനുശ്രീയുടെ അമ്മയുടെ പിതാവ് വേലായുധന്‍ ആണ് അഭിഭാഷകയാകാന്‍ പ്രചോദനമേകിയത്. അഭിഭാഷക പ്രവേശ പരീക്ഷയെഴുതാന്‍ അപ്പൂപ്പന്‍െറ നിര്‍ദേശ പ്രകാരം തീരുമാനിച്ച അനുശ്രീ പരീക്ഷ പാസായി കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളജില്‍ പഠനം തുടരുകയായിരുന്നു.
 2014ല്‍ നിയമബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഞായറാഴ്ച എന്‍റോള്‍ ചെയ്തത്. ഇപ്പോള്‍ കോഴിക്കോട് ലോ കോളജില്‍ തന്നെ എല്‍.എല്‍.എമ്മിന് പ്രവേശം ലഭിച്ച അനുശ്രീക്ക് കോടതിയില്‍ പരിശീലനം ആരംഭിക്കാന്‍ ഇനി എല്‍.എല്‍.എം പഠനം പൂര്‍ത്തിയാവണമെന്ന കടമ്പയുണ്ട്. തിരുവനന്തപുരം ലോകോളജിലായിരുന്നു എല്‍.എല്‍.എമ്മിന് പ്രവേശം ലഭിച്ചതെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് അപേക്ഷ നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് അനുശ്രീക്ക് സ്വദേശമായ കോഴിക്കോട്ടേക്ക് മാറാന്‍ കഴിഞ്ഞത്. എല്‍.എല്‍.എം പൂര്‍ത്തിയാക്കി നിയമ ഉപദേശകയാവാനാണ് താല്‍പര്യമെന്ന് അനുശ്രീ പറഞ്ഞു.  സഹായിച്ച എല്ലാ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ബന്ധുക്കള്‍ക്കുമായി നേട്ടം സമര്‍പ്പിക്കുന്നുവെന്നും അനുശ്രീ പ്രതികരിച്ചു.
 റിട്ടയേര്‍ഡ് സിവില്‍ സപൈ്ളസ് ജീവനക്കാരനാണ് പിതാവ് കൃഷ്ണന്‍. വെട്ടിയൊഴിഞ്ഞതോട്ടം ഗവ. എല്‍.പി. സ്കൂള്‍ അധ്യാപികയാണ് മാതാവ് സ്വര്‍ണ്ണലത. ചടങ്ങില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍ മുഖ്യാതിഥിയായി. കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോ അധ്യക്ഷനായിരുന്നു.

തല നട്ടെല്ലില്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ഡോക്ടര്‍ വിസ്മയമായി

Posted: 24 May 2015 12:18 PM PDT

Image: 

ലണ്ടന്‍: നട്ടെല്ലില്‍നിന്ന് വേര്‍പെട്ട തല കൂട്ടിയോജിപ്പിച്ച ഇന്ത്യന്‍ വംശജനായ ന്യൂറോ സര്‍ജന്‍ ബ്രിട്ടനില്‍ വിസ്മയമായി. കാറപകടത്തില്‍ തലയോട്ടി നട്ടെല്ലില്‍നിന്നും വേര്‍പെട്ട ടോണി കൊവാന്‍ എന്നയാള്‍ക്കാണ് ആനന്ദ് കാമത്ത് എന്ന ഡോക്ടറിലൂടെ പുനര്‍ജീവിതം ലഭിച്ചത്. അപൂര്‍വമായ ശസ്ത്രക്രിയയിലൂടെ ലോഹപ്ളേറ്റും ബോള്‍ട്ടും ഉപയോഗിച്ചാണ് തലയോട്ടി നട്ടെല്ലില്‍ കൂട്ടിച്ചേര്‍ത്തത്. ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന കൊവാന് വൈകാതെ വീട്ടിലേക്ക് പോകാനാകുമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.
ന്യൂകാസില്‍ സ്വദേശിയായ ടോണി കൊവാന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിനാണ് അപകടത്തില്‍പെട്ടത്. സ്പീഡ് ബമ്പില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് ടെലിഫോണ്‍ പോസ്റ്റ് തകര്‍ത്താണ് നിന്നത്. കൊവാന്‍െറ കഴുത്തില്‍ പൊട്ടലും നട്ടെല്ലിന് കാര്യമായ പരിക്കുമുണ്ടായി. അതിജീവിക്കാന്‍ കഴിയാത്ത ദുരന്തം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിടത്താണ് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രക്ഷകനായത്. മുംബൈ യൂനിവേഴ്സിറ്റിയില്‍നിന്ന് സ്വര്‍ണമെഡലോടെ ന്യൂറോ സര്‍ജറി യോഗ്യത നേടിയശേഷമാണ് ആനന്ദ് കാമത്ത് ബ്രിട്ടനില്‍ എത്തിയത്.

സ്പെയ്ന്‍ ഉറങ്ങിയില്ല; ഫുട്ബാള്‍ രാവിന് വിട

Posted: 24 May 2015 11:10 AM PDT

Image: 
Subtitle: 
അവസാന മത്സരത്തില്‍ ക്രിസ്റ്റ്യാനോക്ക് ഹാട്രിക്, റയലിന് തകര്‍പ്പന്‍ ജയം

നൂകാംപ്: കറ്റാലന്മാരുടെ തലച്ചോറായ സാവിയുടെ കണ്ണീരില്‍ കുതിര്‍ന്ന നൂകാംപ്. 23ാം കിരീടം കൈയിലേന്തി ബാഴ്സലോണയുടെ ആനന്ദനൃത്തം. മഡ്രിഡില്‍ ഹാട്രിക് ഗോള്‍മഴയോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും റയലിന്‍െറയും വിജയാഘോഷം. കിരീടനേട്ടത്തിന് സമാനമായി സമനില ആഘോഷമാക്കി നൂകാംപിന്‍െറ മുറ്റത്ത് ഡിപോര്‍ട്ടിവോയുടെയും മറ്റൊരു മൈതാനിയില്‍ ഗ്രനഡയുടെയും ഉറങ്ങാത്ത രാവ്.
ലോക ഫുട്ബാളിലെ, താരപ്പകിട്ടാര്‍ന്ന സ്പാനിഷ് ഉത്സവത്തിന്‍െറ അവസാന രാവ് ശരിക്കുമൊരു പെരുന്നാള്‍രാവായി മാറി. കിരീടമുറപ്പിച്ച് ബൂട്ടണിഞ്ഞ ബാഴ്സലോണക്കിത് പ്രിയപ്പെട്ട താരത്തിന്‍െറ യാത്രയയപ്പ് പോരാട്ടമായിരുന്നുവെങ്കില്‍ എതിരിടാനത്തെിയ ഡിപോര്‍ട്ടിവോക്ക് നിലനില്‍പിനുവേണ്ടിയുള്ള അങ്കമായിരുന്നു. തരംതാഴ്ത്തല്‍ ഭീഷണിയില്‍ പന്തുതട്ടുമ്പോള്‍ ഡിപോര്‍ട്ടിവോ താരങ്ങളുടെയും മനസ്സും കാതും ലാ ലിഗയിലെ മറ്റു മൈതാനങ്ങളിലേക്കുകൂടിയായിരുന്നു. തോല്‍വി ഒഴിവാക്കുക, എന്ത് വിലകൊടുത്തും സമനില പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലിറങ്ങിയവരെ അഞ്ചാം മിനിറ്റില്‍തന്നെ ബാഴ്സ ഞെട്ടിച്ചു. ലയണല്‍ മെസ്സിയിലൂടെയായിരുന്നു ആതിഥേയരുടെ ഗോള്‍. രണ്ടാം പകുതിയിലെ 59ാം മിനിറ്റില്‍ മെസ്സിയിലൂടെതന്നെ ബാഴ്സ വീണ്ടും വലകുലുക്കിയതോടെ ‘ഗലീസിയ’ക്കാര്‍ പ്രതിസന്ധിയിലായി. ‘മരിക്കുക അല്ളെങ്കില്‍ പൊരുതുക’ എന്ന നിലയിലായി അവരുടെ അവസാന മിനിറ്റുകളിലെ പോരാട്ടം. അതിന് ഫലവും കണ്ടു. ലൂകാസും (67ാം മിനിറ്റ്), ഡീയാഗോ സലൊമാവോയും (76) അടുത്തടുത്ത നിമിഷങ്ങളില്‍ വലകുലുക്കിയതോടെ ആശ്വാസ സമനില. വിജയമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ബാഴ്സ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചെങ്കിലും സമനിലകൊണ്ട് രക്ഷപ്പെട്ടു. അത്ലറ്റികോ മഡ്രിഡിനെ സമനിലയില്‍ തളച്ച  (0-0) ഗ്രനഡയും രക്ഷപ്പെട്ടത് ഗോള്‍വ്യത്യാസത്തില്‍.

35 പോയന്‍റുള്ള ഡിപോര്‍ട്ടിവോയെ രക്ഷപ്പെടുത്തിയത് ഗോള്‍ ശരാശരിയുടെ നേട്ടം. ഇതേ പോയന്‍റുള്ള ഐബര്‍ രണ്ടാം ഡിവിഷനിലേക്ക് വീണു. അല്‍മേരിയ (32), കൊര്‍ദോബ (20) എന്നിവരാണ് തരംതാഴ്ത്തപ്പെട്ടത്.
മഡ്രിഡില്‍, ക്രിസ്റ്റ്യാനോ നിറഞ്ഞാടിയ മത്സരത്തില്‍ 7-3നായിരുന്നു റയല്‍ ഗെറ്റാഫയെ നിലംപരിശാക്കിയത്.
13, 32, 34 മിനിറ്റില്‍ വലകുലുക്കിയ ക്രിസ്റ്റ്യാനോ ലാ ലിഗയിലെ എട്ടാം ഹാട്രിക് നേടി. യാവിയര്‍ ഹെര്‍ണാണ്ടസ്, ജെയിംസ് റോഡ്രിഗസ്, ജെസി, മാഴ്സലോ എന്നിവരുടെ വകയായിരുന്നു മറ്റ് നാലു ഗോളുകള്‍ പിറന്നത്. സീസണില്‍ ക്രിസ്റ്റ്യാനോയുടെ ആകെ ഗോള്‍നേട്ടം 61ലുമത്തെി.
അവസാന മത്സരത്തിലെ ഹാട്രിക് നേട്ടത്തോടെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് റയലിന്‍െറ പോര്‍ചുഗല്‍ താരത്തിനാകുമെന്നും ഉറപ്പായി.
 

ഫ്രഞ്ച് ഓപണ്‍: ഫെഡറര്‍, വാവ്റിങ്ക രണ്ടാം റൗണ്ടില്‍

Posted: 24 May 2015 11:02 AM PDT

Image: 

പാരിസ്: മുന്‍ ചാമ്പ്യനും രണ്ടാം സീഡുമായ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് പുരുഷ വിഭാഗം സിംഗ്ള്‍സിന്‍െറ ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കൊളംബിയയുടെ അലസാണ്ട്രോ ഫല്ലയെ 6^3, 6^3, 6^4 സ്കോറിനാണ് ഫെഡറര്‍ മറികടന്നത്. സ്പെയിനിന്‍െറ മാഴ്സല്‍ ഗ്രനോല്ളെഴ്സാണ് രണ്ടാം റൗണ്ടില്‍ സ്വിസ് മാസ്റ്ററുടെ എതിരാളി.

ഫെഡററുടെ നാട്ടുകാരനായ സ്റ്റാനിസ്ളാവ് വാവ്റിങ്കയും രണ്ടാം റൗണ്ടിലത്തെി. തുര്‍ക്കിയുടെ മാഴ്സല്‍ ഇല്‍ഹാനെ 6^3, 6^2, 6^3നാണ് എട്ടാം സീഡായ വാവ്റിങ്ക തറപറ്റിച്ചത്. വനിത വിഭാഗത്തില്‍ മൂന്നാം സീഡ് റുമേനിയയുടെ സിമോണ ഹാലെപ് ആദ്യ റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി മുന്നേറി. റഷ്യയുടെ എവ്ജേനിയ റോഡിനയെ 7^5, 6^4നാണ് ഹാലെപ് തോല്‍പിച്ചത്. അമേരിക്കയുടെ ലൂയിസ ചിരികോയെ 6^4, 6^2ന് തോല്‍പിച്ച് റഷ്യയുടെ എകാതറീന മകരോവയും രണ്ടാം റൗണ്ടിലേക്ക് കുതിച്ചു. പുരുഷ വിഭാഗത്തില്‍ ജര്‍മനിയുടെ ഫ്ളോറിയന്‍ മെയെറെ 6^3, 6^1, 6^3 സ്കോറിന് മറികടന്ന് സ്പെയിനിന്‍െറ റോബര്‍ട്ടോ ബൗട്ടിസ്റ്റ അഗൂട്ടും രണ്ടാം റൗണ്ടിലത്തെി. സ്പെയിനിന്‍െറ വനിത താരം ഗര്‍ബീന്‍ മുഗുരുസ ക്രൊയേഷ്യയുടെ പെട്ര മാര്‍ടിചിനെ 6^2, 7^5ന് തോല്‍പിച്ച് മുന്നേറി.

പൊലീസുകാരനെ കുറ്റമുക്തനാക്കി; യു.എസില്‍ കലാപം

Posted: 24 May 2015 11:02 AM PDT

Image: 

വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരായ നിരായുധ ദമ്പതിമാരെ വെടിവെച്ചുകൊന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കുറ്റമുക്തനാക്കിയതിനെതിരെ അമേരിക്കയില്‍ കലാപം. മൈക്കല്‍ ബ്രിലോ എന്ന പൊലീസ് ഉദ്യോഗസ്ഥനെ ശനിയാഴ്ചയാണ് ക്ളീവ്ലാന്‍ഡ് കോടതി പ്രതിയല്ളെന്നുകണ്ട് വെറുതെവിട്ടത്. ഇതോടെ, കോടതി വര്‍ണവിവേചനം കാണിക്കുന്നെന്ന ആരോപിച്ച് നൂറുകണക്കിന് പേരാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തെരുവിലിറങ്ങിയത്. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നാരോപിച്ച് ക്ളീവ്ലാന്‍ഡില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20ഓളം പേരെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
2012ല്‍ ക്ളീവ്ലാന്‍ഡിലാണ് വിവാദ സംഭവം. ദമ്പതികള്‍ സഞ്ചരിച്ച കാറിന്‍െറ സിലിണ്ടറില്‍ നിന്നുയര്‍ന്ന ശബ്ദം വെടിയൊച്ചയാണെന്ന് തെറ്റിദ്ധരിച്ച് വാഹനത്തില്‍ പിന്തുടര്‍ന്ന പൊലീസ് ഇരുവരെയും വെടിവെച്ചുകൊല്ലുകയായിരുന്നു. 13ഓളം പൊലീസുകാര്‍ സംഭവത്തിലുണ്ടായിരുന്നെങ്കിലും കാര്‍ നിര്‍ത്തി ബോണറ്റില്‍ കയറി വിന്‍ഡ് സ്ക്രീന്‍ വഴി തുടര്‍ച്ചയായി 49 തവണ വെടിയുതിര്‍ത്ത് കൊലനടത്തിയത് ബ്രിലോയാണെന്ന് പിന്നീട് തെളിഞ്ഞു. ആയുധമില്ലാത്ത ഇരുവരും ഒരിക്കലും ഭീഷണിയല്ളെന്നറിഞ്ഞിട്ടും അരുംകൊല നടത്തിയതിനെതിരെ അമേരിക്കയില്‍ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
ഓരോരുത്തരുടെ ശരീരത്തിലും 20ലേറെ വെടിയുണ്ടകളാണ് തറച്ചുകയറിയത്. മരണത്തില്‍ ബ്രിലോ മാത്രമാണ് ഉത്തരവാദിയെന്ന് തെളിയിക്കാനായില്ളെന്ന് കാണിച്ചാണ് ഇന്നലെ കോടതി വെറുതെ വിട്ടത്.
തുടര്‍ച്ചയായി കറുത്തവര്‍ഗക്കാരെ പൊലീസ് വേട്ടയാടുകയാണെന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ കുറ്റപ്പെടുത്തി. ക്ളീവ്ലാന്‍ഡിന് പുറമെ ഫെര്‍ഗുസണ്‍, മിസൂറി, ബാള്‍ട്ടിമോര്‍ തുടങ്ങിയ നഗരങ്ങളിലും പൊലീസ് വര്‍ണവിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

ഇന്തോനേഷ്യന്‍ ഓപണ്‍: സൈനയും സിന്ധുവും ഏറ്റുമുട്ടാന്‍ സാധ്യത

Posted: 24 May 2015 10:48 AM PDT

Image: 

ജകാര്‍ത്ത: ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ഇന്തോനേഷ്യ ഓപണ്‍ ബാഡ്മിന്‍റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍താരങ്ങളായ സൈന നെഹ്വാളും പി.വി. സിന്ധുവും രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടാന്‍ സാധ്യത. ലോക ഒന്നാം നമ്പര്‍ താരമായ സൈന ടൂര്‍ണമെന്‍റില്‍ രണ്ടാം സീഡായി ഇറങ്ങുമ്പോള്‍ സിന്ധു സീഡ് ചെയ്യപ്പെട്ടിട്ടില്ല. ആദ്യ റൗണ്ടില്‍ തായ്ലന്‍ഡിന്‍െറ നിചാവോന്‍ ജിന്‍ദപോനാണ് സൈനയുടെ എതിരാളി. 12ാം റാങ്കുകാരിയായ സിന്ധുവിന് 27ാം റാങ്കുകാരിയായ ചൈനീസ് തായ്പേയിയുടെ സു യ ചിങ്ങിനെയാണ് ആദ്യ റൗണ്ടില്‍ എതിരിടേണ്ടത്. ആദ്യ റൗണ്ടില്‍ ജയിച്ച് മുന്നേറിയാല്‍ രണ്ടാം റൗണ്ടില്‍ പരസ്പരം മത്സരിക്കും. അന്താരാഷ്ട്ര മത്സരരംഗത്ത് ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. അന്ന് സൈന ജയിച്ചു.
 

സാവി യാത്രപറഞ്ഞു; ബാഴ്സ വിതുമ്പി

Posted: 24 May 2015 09:39 AM PDT

Image: 

ബാഴ്സലോണ: ബാഴ്സലോണയോടും ആരാധകരോടും നന്ദിപറഞ്ഞ് മധ്യനിരയിലെ വിശ്വസ്ത താരം സാവി നൂകാംപിലെ പടിയിറങ്ങി. ‘ഈ ദിവസത്തിനും മുഴുവന്‍ സീസണിനും എല്ലാവര്‍ക്കും നന്ദി. ഒരു ബാഴ്സലോണ കളിക്കാരനാവുന്നതില്‍ എന്‍െറ അഭിമാനം നിങ്ങള്‍ക്ക് മനസ്സിലാകുമോ എന്നറിയില്ല. ആരെന്ത് പറഞ്ഞാലും ലോകത്തെ ഏറ്റവും മികച്ച ടീമാണിത്’ -ഗാലറിയിലെ ലക്ഷത്തോളം വരുന്ന കാണികള്‍ക്കുമുന്നില്‍ മൈക്കെടുത്ത് പറഞ്ഞുതുടങ്ങുമ്പോഴേക്കും സാവിയുടെ വാക്കുകള്‍ മുറിഞ്ഞു. കണ്ണീര് തുടച്ച് ശബ്ദം നിയന്ത്രിച്ച് വീണ്ടും നന്ദിപറയാന്‍ ശ്രമിക്കുമ്പോഴും വാക്കുകള്‍ ഇടറുകയായിരുന്നു. 24 വര്‍ഷം ബാഴ്സക്കൊപ്പം കഴിഞ്ഞ കളിജീവിതത്തിന് വിരാമമിട്ട് ഖത്തറിലേക്ക് പറക്കാനൊരുങ്ങുന്ന പ്രിയ താരത്തിന് കറ്റാലന്മാര്‍ അര്‍ഹിച്ച യാത്രയയപ്പ് തന്നെ നല്‍കി.


‘ഭാര്യ, കുടുബം, മാതാപിതാക്കള്‍, സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും നന്ദി. അവരെല്ലാം എന്നെ വിസ്മയിപ്പിച്ചു. അടുത്ത 15 ദിവസം കൂടി കാത്തിരിക്കൂ. ചാമ്പ്യന്‍സ് ലീഗും കിങ്സ് കപ്പും നമുക്കുവേണം. വിവാ ബാഴ്സ, വിവാ കാറ്റലോണിയ’ -ഉറ്റ സുഹൃത്ത് ഇനിയേസ്റ്റയെ ഒപ്പംനിര്‍ത്തി സാവി യാത്രപറഞ്ഞു. ജൂണ്‍ ഏഴിന് ചാമ്പ്യന്‍സ് ലീഗ് വിജയമാഘോഷിക്കാന്‍ വീണ്ടും ഇവിടെയത്തെുമെന്ന ഉറപ്പോടെയായിരുന്നു സാവിയുടെ യാത്രപറച്ചില്‍.

 

ജയലളിത ഓഫീസിലെത്തി; 201 പുതിയ അമ്മ കാന്‍റീനുകള്‍ പ്രഖ്യാപിച്ചു

Posted: 24 May 2015 08:48 AM PDT

Image: 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്‍െറ അടുത്ത ദിവസം തന്നെ ഓഫീസിലെത്തിയ ജയലളിത കൂടുതല്‍ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം 201 പുതിയ അമ്മ കാന്‍റീനുകളാണ് ജയലളിത പ്രഖ്യാപിച്ചത്. കുറഞ്ഞ വിലക്ക് ഭക്ഷണം ലഭിക്കുന്ന അമ്മ കാന്‍റീനുകള്‍ 2013ലാണ് ജയലളിത ആരംഭിച്ചത്.

ഒരു രൂപക്ക് ഇഡലി, അഞ്ച് രൂപക്ക് സാമ്പാര്‍, മൂന്ന് രൂപക്ക് തൈര് സാദം എന്നിവയാണ് കാന്‍റീനിലെ പ്രധാന ആകര്‍ഷണം. തമിഴ്നാട്ടില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും ആശ്വാസം നല്‍കുന്ന പ്രഖ്യാപനമായാണ് അമ്മ കാന്‍റീനുകള്‍ വിലയിരുത്തപ്പെടുന്നത്.

1,800 കോടി രൂപയുടെ റോഡ് വികസന പദ്ധതിക്കും 100 കോടി രൂപയുടെ തൊഴില്‍ പരിശീലന പദ്ധതിക്കും ജയലളിത ഇന്ന് അംഗീകാരം നല്‍കി. സ്ത്രീകള്‍ അത്താണിയായ കുടുംബങ്ങള്‍ക്കാണ് ഇത് വഴി തൊഴില്‍ പരിശീലനം ലഭിക്കുക.

വിചാരണ കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ ജയലളിതയില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ഒ. പന്നീര്‍സെല്‍വം ഭരണരംഗത്ത് പരാജയമാണ് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പന്നീര്‍സെല്‍വത്തിന് ഭരണം ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല എന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞയാഴ്ചയാണ് കര്‍ണാടക ഹൈകോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയത്. കുറ്റവിമുക്തയാക്കപ്പെട്ടതോടെ ശനിയാഴ്ച ജയലളിത മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP