സ്വാഗതം
WELCOME

News Update..

Saturday, May 9, 2015

ഛത്തിസ്ഗഢില്‍ 300 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി; നിഷേധിച്ച് പൊലീസ് Madhyamam News Feeds

ഛത്തിസ്ഗഢില്‍ 300 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി; നിഷേധിച്ച് പൊലീസ് Madhyamam News Feeds

Link to

ഛത്തിസ്ഗഢില്‍ 300 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി; നിഷേധിച്ച് പൊലീസ്

Posted: 09 May 2015 12:31 AM PDT

Image: 

ദന്തേവാഡ: ഛത്തിസ്ഗഢില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ 300 ഗ്രാമീണരെ ബന്ദികളാക്കി. വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി മോദി നക്സല്‍ ഏരിയയായ ദന്തേവാഡയില്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം. ജിരം വാലിക്ക് സമീപം തോങ്പാലില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ ഗ്രാമീണരെ ബന്ദികളാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്ന ചടങ്ങ് നടക്കുന്നതിന്‍റെ 60 കിലോമീറ്റര്‍ അകലെയാണ് സംഭവം. ചടങ്ങില്‍ സംബന്ധിക്കാന്‍ പോവുകയായിരുന്നവരെയാണ് മാവോയിസ്റ്റുകള്‍ തടഞ്ഞത്.
എന്നാല്‍ ആരേയും ബന്ദിയാക്കിയിട്ടില്ളെന്ന് പൊലീസ് പറഞ്ഞു. മരിംഗ ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ യോഗം ചേരുക മാത്രമാണ് ചെയ്തതെന്നും അവര്‍ ഇതുവരെ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടിട്ടില്ളെന്നും പൊലീസ് സൂപ്രണ്ട് സുഖ്മ ഡി ശരവണ്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനെതിരെ  പ്രതിഷേധമറിയിച്ച് മാവോയിസ്റ്റുകള്‍ രണ്ടു ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പരിപാടി തടയുന്നതിനായി  മാവോയിസ്റ്റുകള്‍ മരം മുറിച്ചിട്ട്  പ്രദേശത്തെ റോഡ് ഉപരോധിക്കുകയും മോദിയുടെയും മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെയും കോലം തൂക്കിയിടുകയും ചെയ്തിരുന്നു. മോദിക്കെതിരെ പോസ്റ്റുകളും പതിച്ചിട്ടുണ്ട്.

 ദാന്തേവാഡയിലെ ദില്‍മിലി ഗ്രാമത്തില്‍ സ്ഥാപിക്കുന്ന സ്റ്റീല്‍ പ്ളാന്‍റിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ക്കായാണ് മോദി ഛത്തിസ്ഗഢിലത്തെിയത്.  24,000 കോടി രൂപയുടെ പദ്ധതിയാണ് ഇത്. റാവോഘട്ടില്‍ നിന്നും ജഗല്‍പൂരിലേക്കുള്ള 140 കിലോമീറ്റര്‍ റെയില്‍ വേ പാത രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും നരേന്ദ്ര മോദി നിര്‍വഹിക്കും.രാജീവ് ഗാന്ധിക്കു ശേഷം മാവോയിസ്റ്റ് മേഖലയായ ബസ്തറില്‍ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനത്തെുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
 അതേസമയം, ധാതുലവണ സമ്പുഷ്ടമായ ബസ്തര്‍ മേഖല കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കൈമാറുന്നതിനാണ് ഇവിടെ സന്ദര്‍ശനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15000 സുരക്ഷാ ഭടന്‍മാരെയാണ് ബസ്തറില്‍ വിന്യസിച്ചിരിക്കുന്നത്. ദാന്തെവാഡയിലെ എജ്യുക്കേഷന്‍ സിറ്റിയും ലൈവ്ലിഹുഡ് കോളജും നരേന്ദ്രമോദി  സന്ദര്‍ശിക്കും.

ബര്‍ദ്വാനില്‍ ബോംബ് സ്ഫോടനം: രണ്ടു പേര്‍ക്ക് പരിക്ക്

Posted: 09 May 2015 12:01 AM PDT

Image: 

ബര്‍ദ്വാന്‍: പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ ബോംബ് സ്ഫോടനം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബര്‍ദ്വാനിലെ ബോറോഗോറിയ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇവരെ ദുര്‍ഗാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ളെന്ന് പൊലീസ് വ്യക്തമാക്കി.

സായി സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു

Posted: 08 May 2015 11:28 PM PDT

Image: 

ആലപ്പുഴ: വിഷക്കായ കഴിച്ച് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ആലപ്പുഴയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യുടെ സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു. വിദ്യാര്‍ഥികളുടെ പരാതികളെതുടര്‍ന്നാണ് സ്കൂള്‍ അടച്ചത്.

പരിശീലകന്‍്റെയും സീനിയര്‍ വിദ്യാര്‍ഥികളുടേയും മാനസിക പീഡനത്തെ തുടര്‍ന്നാണ് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. വിഷക്കായ കഴിച്ച മൂന്നുപേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സായി കേന്ദ്രം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബുധനാഴ്ച വൈകുന്നേരമായിരുന്നു നാല് പെണ്‍കുട്ടികളെ വിഷക്കായ കഴിച്ച് അവശനിലയില്‍ കണ്ടത്തെിയത്. നാലുപേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപര്‍ണ എന്ന പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
 

ഗുജറാത്തില്‍ നേരിയ ഭൂചലനം

Posted: 08 May 2015 11:16 PM PDT

Image: 

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നേരിയ ഭൂചലനം. കച്ച് മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം അനുഭവപ്പെട്ടത്.  ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് ഭൂചലനമുണ്ടായത്. 7.45 ന് റിക്ടര്‍ സ്കെയിലില്‍ രണ്ട് തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി.
കച്ച് ജില്ലയിലെ ബച്ചുവയില്‍ നിന്ന് 22 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് സീസ്മോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
കച്ചിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വലിയ കെട്ടിടങ്ങളിലും വിറയല്‍ അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി. എന്നാല്‍  നാശനഷ്ടങ്ങളൊ ആളപായമോ ഉണ്ടായിട്ടില്ല. കച്ച് ജില്ലയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറന്നു.

പാലക്കാട് തോല്‍വി: യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Posted: 08 May 2015 10:50 PM PDT

Image: 

തിരുവനന്തപുരം: പാലക്കാട്ട് എം.പി വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടതിനെ കുറിച്ചുള്ള യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പാലക്കാട് ഡി.സി.സി പ്രസിഡന്‍റ് അടക്കം നാല് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുന്നതാണ് റിപ്പോര്‍ട്ട്. ഉപസമിതി അധ്യക്ഷന്‍ പി.പി. തങ്കച്ചനാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയത്. നിര്‍വാഹക സമതിക്ക് മുന്നോടിയായി മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. യു.ഡി.എഫ് മേഖലാ ജാഥകള്‍ മാറ്റിവെക്കണമെന്ന കേരള കോണ്‍ഗ്രസിന്‍െറ ആവശ്യം യോഗം ചര്‍ച്ച ചെയ്തു.

പാലക്കാട് ഡി.സി.സി പ്രഡിഡന്‍്റ് സി.വി. ബാലചന്ദ്രന്‍, സി. ചന്ദ്രന്‍, പി. ബാലഗോപാല്‍, അട്ടപ്പാടിയിലെ കോണ്‍ഗ്രസ് നേതാവ് പി.സി. ബേബി എന്നിവരേയാണു കുറ്റക്കാരായി കണ്ടത്തെിയിരിക്കുന്നത്. ഇവര്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിനായി ശ്രമിച്ചുവെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, തോല്‍വിക്ക് കാരണക്കാരായവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ജെഡിയു വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഡി.സി.സി പ്രസിഡന്‍്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി പ്രതീക്ഷിക്കുന്നതായും ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് പി. ഹാരിസ് അറിയിച്ചു.

എന്നാല്‍ റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണവിധേയരുടെ പ്രതികരണം.
 

സ്വര്‍ണവില വര്‍ധിച്ചു; പവന് 20,280 രൂപ

Posted: 08 May 2015 10:20 PM PDT

Image: 

കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 20,280 രൂപയാണ് ഇന്നത്തെ വില. 10 രൂപ വര്‍ധിച്ച് ഗ്രാം സ്വര്‍ണത്തിന് 2,535 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

മന്ത്രിക്കല്യാണം നാളെ; മണവാട്ടിയായി ജയലക്ഷ്മി

Posted: 08 May 2015 09:56 PM PDT

Image: 
Subtitle: 
നിരവധി വി.ഐ.പികള്‍ എത്തും

മാനന്തവാടി: തെക്കേ ഇന്ത്യയിലെ ആദ്യ പട്ടികവര്‍ഗ വനിതാ മന്ത്രിയും കേരളത്തിലെ ഏക വനിതാ മന്ത്രിയുമായ പട്ടികവര്‍ഗ ക്ഷേമ^യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ വിവാഹം ഞായറാഴ്ച. വയനാട് അടുത്തിടെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വി.ഐ.പി കല്യാണത്തിന് വാളാട് പാലോട്ട് കുറിച്യ തറവാട് മേയ് 10ന് വേദിയാകും. രാവിലെ 9.15നും 10.15നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ മന്ത്രിയുടെ തറവാടായ പാലോട്ട് തറവാട്ടിലാണ് മിന്നുകെട്ട്.

പാരമ്പര്യങ്ങളും ആചാരങ്ങളും മുറതെറ്റാതെ പാലിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ വിഭാഗത്തില്‍പെട്ടയാളാണ് ജയലക്ഷ്മി. സമുദായ കീഴ്വഴക്കപ്രകാരം മുറച്ചെറുക്കനായ കമ്പളക്കാട് ചെറുവടി തറവാട്ടിലെ പരേതനായ അണ്ണന്‍െറയും ലീലയുടെയും മൂത്ത മകനായ സി.എ. അനില്‍കുമാറാണ് വരന്‍. മികച്ച കര്‍ഷകന്‍ കൂടിയായ ഇദ്ദേഹവുമായുള്ള വിവാഹം ഏഴുവര്‍ഷംമുമ്പ് തീരുമാനിച്ചതാണ്. എങ്കിലും നിശ്ചയം നടന്നിരുന്നില്ല. കുറിച്യ ആചാരപ്രകാരം മുറച്ചെറുക്കനും മുറപ്പെണ്ണും തമ്മിലുള്ള വിവാഹത്തിന് ഇരുവര്‍ക്കും സമ്മതമല്ളെങ്കില്‍ മാത്രമാണ് അച്ഛന്‍ വഴിയുള്ള പന്തികുലത്തില്‍നിന്ന് വിവാഹാലോചനകള്‍ നടത്താന്‍ പാടുള്ളൂ. അമ്മ വഴിയുള്ള ബന്ധുകുലത്തില്‍നിന്ന്  വിവാഹം പാടില്ല. മന്ത്രി ജയലക്ഷ്മിയുടെ അച്ഛനും പാലോട്ട് കുറിച്യ തറവാട്ടിലെ കാരണവരുമായ കുഞ്ഞാമന്‍െറ സഹോദരി അമ്മിണിയുടെ മകളാണ് അനില്‍കുമാറിന്‍െറ അമ്മ ലീല.

വിവാഹത്തിനുമുണ്ട് ചില ചിട്ടകള്‍. ആചാരങ്ങള്‍ക്ക് അണുവിട വിട്ടുവീഴ്ചയില്ല. അതിനാല്‍തന്നെ സ്ത്രീകള്‍ നേരിട്ട് വിവാഹം ക്ഷണിക്കുന്നതും പതിവില്ല. ഏകദേശം 6000ത്തോളം പേരെ വീട്ടുകാര്‍ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ഭരണ^പ്രതിപക്ഷ പാര്‍ട്ടികള്‍ വഴി ക്ഷണിച്ചവരും ഉദ്യോഗസ്ഥരും തവിഞ്ഞാല്‍ പഞ്ചായത്തിലെ തൊട്ടടുത്ത മൂന്ന് വാര്‍ഡിലെ ജനങ്ങളും ഉള്‍പ്പെടെ10,000ത്തോളം പേര്‍ വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ തറവാട്ടിലത്തെുമെന്നാണ് പ്രതീക്ഷ. വിവാഹത്തിന് മൂന്നുദിവസം മുമ്പുതന്നെ തറവാട്ടില്‍ ആഘോഷത്തിന് തുടക്കമായി. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ് തുടങ്ങി നേതാക്കളുടെ നീണ്ടനിരതന്നെ വെള്ളിയാഴ്ച പാലോട്ട് തറവാട്ടിലത്തെി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നവദമ്പതികള്‍ക്കും കുടുംബത്തിനും ആശംസ അറിയിച്ച് സന്ദേശമയച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവരെല്ലാം വിവാഹത്തിനത്തെും. ഞായറാഴ്ച രാവിലെ 7.30ന് വരന്‍െറ വീട്ടില്‍നിന്ന് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും വധുവിന്‍െറ തറവാട്ടിലത്തെും. അവര്‍ വധുവിനെ അണിയിച്ചൊരുക്കിയശേഷം എട്ട് കുറിച്യ തറവാടുകളില്‍നിന്നുള്ള കാരണവന്മാരില്‍നിന്ന് അനുമതിവാങ്ങി കുറിച്യ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടക്കും. വധുവിന്‍െറ അടുത്തബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കുക. 9.15ന് വരനും സംഘവും വധുവിന്‍െറ വീട്ടിലത്തെും. വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രം മേല്‍ശാന്തി റീജേഷ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മറ്റ് ചടങ്ങുകള്‍ നടക്കും. നാലുകെട്ടിന്‍െറ ആകൃതിയിലാണ് പാലോട്ട് തറവാട് സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 20 ഓളം പേര്‍ക്ക് മാത്രമേ വേദിക്കരികില്‍ പ്രവേശിക്കാന്‍ കഴിയൂ. മറ്റ് എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കായി പ്രത്യേക ഇരിപ്പിടമുണ്ട്. 600 പേര്‍ക്ക് ഒരേസമയം സദ്യകഴിക്കാന്‍ സാധിക്കുന്ന മറ്റൊരു പന്തല്‍ തയാറാക്കിയിട്ടുണ്ട്. ലളിത ചടങ്ങുകളോടെയായിരിക്കും വിവാഹം.

ഏകാന്തതയിലേക്ക് മറഞ്ഞില്ല, ഗാബോയുടെ പ്രഥമ പ്രതി തിരികെകിട്ടി

Posted: 08 May 2015 09:56 PM PDT

Image: 

ബൊഗോട്ട: ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസിന്‍റെ മോഷണം പോയ വിഖ്യാത നോവല്‍ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളു'ടെ സ്പാനിഷ് ഭാഷയിലെ മൂലകൃതി തിരിച്ചുകിട്ടി. കൊളംബിയന്‍ പൊലീസാണ് പുസ്കം കണ്ടെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് അറിയിച്ചു. ബൊഗോട്ടയില്‍ നടന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍വെച്ച് ഞായറാഴ്ചയാണ് പുസ്തകം കാണാതായത്.

1967ല്‍ ആണ് ‘വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിന്‍റെ’ ഒന്നാം എഡിഷന്‍ സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയത്. സാഹിത്യ ലോകത്തെ മാസ്റ്റര്‍പീസുകളില്‍ ഒന്നായി അറിയപ്പെടുന്ന ഈ കൃതി ലോകത്തുടനീളം വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പട്ടിട്ടുണ്ട്. ‘പഴയ പുസ്തകങ്ങളുടെ വില്‍പനക്കാരനായ എന്‍റെ സുഹൃത്ത് അല്‍വാരോ കാസ്റ്റില്ളോക്ക് ഗാബോ സമ്മാനിക്കുന്നത്’ എന്ന് പുസ്തകത്തിനുമേല്‍ മാര്‍ക്വേസ് എഴുതിയിരുന്നു. ഗാബോ എന്ന പേരില്‍ ആയിരുന്നു ലാറ്റിനമേരിക്കയില്‍ ഉടനീളം മാര്‍ക്വേസ് അറിയപ്പെട്ടിരുന്നത്. മറ്റു ഭാഷകളില്‍ പുറത്തിറങ്ങിയ പുറം ചട്ടയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇതിന്‍റേത്. വന്യമായ മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ബോട്ടായിരുന്നു പുറംചട്ടയിലെ ചിത്രത്തില്‍. 1982ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ മാര്‍ക്വേസ് 2014 ഏപ്രില്‍ 14നാണ് അന്തരിച്ചത്.

ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണം തട്ടിപ്പെന്ന് വി.എസ്

Posted: 08 May 2015 09:50 PM PDT

Image: 

കോഴിക്കോട്: ബാര്‍ കോഴകേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെയും എക്സൈസ് മന്ത്രി കെ.ബാബുവിനുമെതിരെ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉദ്യോഗസ്ഥ മേധാവികള്‍ തന്നെ അഴിമതി നടത്തികൊണ്ടിരിക്കയാണ്. വിജിലന്‍സ് മേധാവി ഇക്കാര്യം വ്യക്തമാക്കിയതാണ്.
അഴിമതിക്കാരെ ആക്ഷേപിക്കാന്‍ ബാലകൃഷ്ണപിള്ളയല്ല ആരു വന്നാലും സഹകരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെടിനിര്‍ത്തല്‍ ഹൂതികള്‍ ലംഘിച്ചു; യമനിലെ സഅ്ദയില്‍ കനത്ത ആക്രമണം

Posted: 08 May 2015 09:49 PM PDT

Image: 

റിയാദ്: സൗദിയുടെ തെക്കന്‍ മേഖലയിലെ നജ്റാനോട് അടുത്തുകിടക്കുന്ന യമന്‍ അതിര്‍ത്തി നഗരമായ സഅ്ദയില്‍ വെള്ളിയാഴ്ച അസ്തമയത്തോടെ കനത്ത ആക്രമണം. നഗരത്തില്‍ നിന്ന് സിവിലിയന്മാരോട് ഒഴിഞ്ഞുപോവാന്‍ സഖ്യസേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സഖ്യസേന വിമാനത്തില്‍ നോട്ടീസ് വിതരണം ചെയ്തതനുസരിച്ച് പൗരാണിക നഗരമായ സഅ്ദയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ മുതല്‍ ജനങ്ങളുടെ ഒഴിച്ചുപോക്ക് പ്രകടമായിരുന്നു. വെള്ളിയാഴ്ച അസ്തമയം വരെ പൊതുനിരത്തുകള്‍ സിവിലിയന്മാരുടെ ഒഴിച്ചുപോക്കിന് സൗകര്യമുണ്ടായിരിക്കുമെന്നും അസ്തമയത്തോടെ സഅ്ദ നഗരം മുഴുവന്‍ ആക്രമണ ലക്ഷ്യമായിരിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. സഅ്ദയിലെ ദഹ്യാനിലുള്ള ഹൂതി സൈനിക കേന്ദ്രം കഴിഞ്ഞ ദിവസം സഖ്യസേന തകര്‍ത്തിരുന്നു. ബനുമുആദിലുള്ള ഹൂതികളുടെ രണ്ട് കേന്ദ്രങ്ങളും സഅ്ദയിലെ മൈന്‍ നിര്‍മാണ ഫാക്ടറിയും തകര്‍ത്തതായും സേന അവകാശപ്പെട്ടു. മസല്ലസിലെ ടെലികമ്യൂണിക്കേഷന്‍ കോംപ്ളക്സും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. സഅ്ദയുടെ വടക്ക് ഭാഗത്തുള്ള മിദാബ് അസ്സഫ്റാഅ്, സാഖൈന്‍ എന്നിവിടങ്ങളിലെ ഹൂതി കേന്ദ്രങ്ങളിലും ആക്രമണം നടന്നു. ഇതിനുപുറമെ വെള്ളിയാഴ്ച വൈകിട്ട് സഅ്ദയുടെ എല്ലാ ഭാഗവും ആക്രമണ ലക്ഷ്യമായിരിക്കുമെന്ന് സേന  വക്താവ് ആവര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭയുടെയും ലോകരാജ്യങ്ങളുടെയും അഭ്യര്‍ഥന മാനിച്ച് യമനിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹൂതികളുടെ ഭാഗത്തുനിന്ന് ഇത് ലംഘിച്ച സാഹചര്യത്തിലാണ് സഖ്യസേന സഅ്ദ നഗരം ആക്രമിക്കാന്‍ തീരുമാനിച്ചത്. സൗദി അതിര്‍ത്തിയായ നജ്റാന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹൂതി ഷെല്‍ ആക്രമണത്തില്‍ സിവിലിയന്മാര്‍ ഉള്‍പ്പെടെ എട്ടിലധികം പേര്‍ മിരിക്കുകയും 11ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്കൂളുകളും വിമാനത്താവളവും അടച്ചിടാനും ഹൂതി ആക്രമണം കാരണമായി. സൗദിയുടെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന ആക്രമണം ഹൂതികളും അലി സാലിഹ് പക്ഷവും നടത്തുകയാണെങ്കില്‍ അത് അപകട ലൈന്‍ മുറച്ചുകടക്കലായി മനസ്സിലാക്കുമെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ അഹ്മദ് അല്‍അസീരി സഅ്ദ ആക്രമണത്തിന് മുന്നോടിയായി മുന്നറിയിപ്പ് നല്‍കി.
 

എണ്ണ ഉല്‍പാദനം കുറക്കല്‍: ഒപെക്കില്‍ ഭിന്നത ശക്തമാകുന്നു

Posted: 08 May 2015 09:37 PM PDT

Image: 

എണ്ണവില കുത്തനെ കുറഞ്ഞിട്ടും എണ്ണ ഉല്‍പാദനം കുറക്കാത്തതിനെ ചൊല്ലി ഉല്‍പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ ഭിന്നത രൂക്ഷമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യയാണ് ഉല്‍പാദനം കുറക്കാന്‍ തയാറാകാത്തത്. ഇതിനെതിരെ ഒമാന്‍ വീണ്ടും പരസ്യമായി രംഗത്തത്തെിയിട്ടുണ്ട്. ബര്‍ലിനില്‍ നടന്ന ഊര്‍ജ സുരക്ഷാ സമ്മേളനത്തില്‍ ഒമാന്‍ എണ്ണ മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹിയാണ് സൗദി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്.
എണ്ണവില നിയന്ത്രിക്കാന്‍ ദൈവം സൗദി അറേബ്യക്ക് അധികാരം നല്‍കിയിട്ടില്ളെന്ന് അല്‍ റുംഹി പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടതായി മിഡ്ലീസ്റ്റ് ഐ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. സൗദി നിലപാട് തിരുത്താന്‍ തയാറാകാത്ത പക്ഷം ഒപെക്കിലെ ഏതാനും അംഗങ്ങള്‍  ഉല്‍പാദനത്തില്‍ കുറവുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മുമ്പും സൗദി നിലപാടിനെതിരെ ഒമാന്‍ രംഗത്തത്തെിയിരുന്നു. വിലയിടിവുണ്ടായാലും ഉല്‍പാദനം കുറക്കേണ്ടതില്ളെന്ന സൗദി തീരുമാനത്തിന് യു.എ.ഇയുടെയും പിന്തുണയുണ്ട്. എന്നാല്‍, പ്രധാനമായും എണ്ണവിലയില്‍ അധിഷ്ഠിതമായ സമ്പദ്ഘടനയുള്ള ഒമാന്‍, ബഹ്റൈന്‍, ഇറാന്‍, നൈജീരിയ, വെനിസ്വേല രാഷ്ട്രങ്ങള്‍ക്ക് എണ്ണവിലയിലെ ഇടിവ് കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഒപെക്ക് യോഗത്തില്‍ ഉല്‍പാദനം കുറക്കാന്‍ നിരവധിതവണ ആവശ്യമുന്നയിച്ചെങ്കിലും സൗദിയുടെ നേതൃത്വത്തില്‍ അത് എതിര്‍ക്കുകയായിരുന്നു. രാഷ്ട്രീയമല്ല മറിച്ച് വിപണി താല്‍പര്യങ്ങളാണ് എണ്ണയുല്‍പാദനം കുറക്കേണ്ടതില്ളെന്ന തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൗദി നിലപാട്. കഴിഞ്ഞവര്‍ഷം ജൂണില്‍ 115 ഡോളറായിരുന്ന എണ്ണവില ഈ വര്‍ഷം ജനുവരിയില്‍ 46 ഡോളറിലേക്കാണ് ഇടിഞ്ഞത്. വര്‍ധിച്ച ലഭ്യതയും കുറഞ്ഞ ആവശ്യവുമാണ് എണ്ണവിലയിലെ കുറവിന് കാരണം. നിലവിലെ അവസ്ഥ പ്രധാനമായും എണ്ണ കയറ്റുമതിയെ ആശ്രയിക്കുന്ന രാഷ്ട്രങ്ങളുടെ സമ്പദ്ഘടനക്ക് നല്ലതല്ളെന്ന് അല്‍ റുംഹി ബര്‍ലിനില്‍ അഭിപ്രായപ്പെട്ടു.
 യോജിച്ചുള്ള തീരുമാനം ഇല്ലാത്തപക്ഷം ഒപെക് രാഷ്ട്രങ്ങളായ അംഗോള, നൈജീരിയ, ഗാബോണ്‍ വെനിസ്വേല, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഒരുമിച്ച് ഉല്‍പാദനത്തില്‍ കുറവ് വരുത്തുന്നത് വരും ദിവസങ്ങളില്‍ കാണാം. ഇറാഖും ഇവര്‍ക്കൊപ്പം ചേരാനിടയുണ്ടെന്നും അല്‍ റുംഹി പറഞ്ഞു. വിലയിടിവ് സമ്പദ്ഘടനയെ രൂക്ഷമായി ബാധിച്ച രാഷ്ട്രങ്ങള്‍ എത്രയും പെട്ടന്ന് പ്രശ്നത്തില്‍ പ്രതികരിക്കേണ്ടതുണ്ട്. സ്ഥിതിഗതികള്‍ മെച്ചമാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നതില്‍ ഒരു കാര്യവുമില്ല. പ്രശ്നപരിഹാരത്തിനുള്ള ചുവടുവെപ്പിന് ഞങ്ങള്‍ ഒരുങ്ങുകയാണെന്നും അല്‍ റുംഹി കൂട്ടിച്ചേര്‍ത്തു.  എണ്ണവിലയിലെ കുറവ് ഇറാനിയന്‍ സമ്പദ്വ്യവസ്ഥയെയാണ് രൂക്ഷമായി ബാധിച്ചത്. സൗദി തങ്ങളുടെ ബദ്ധശത്രുവായ ഇറാനെ സാമ്പത്തികമായി തകര്‍ക്കുന്നതിന്‍െറ ഭാഗമായാണ് ഉല്‍പാദനം കുറച്ച് എണ്ണവില ഉയര്‍ത്താന്‍ തയാറാകാത്തതെന്നും വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു.
ഇറാനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഏക ജി.സി.സി രാഷ്ട്രമാണ് ഒമാന്‍. ഇറാനില്‍നിന്ന് പ്രകൃതിവാതകം ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പൈപ്പ്ലൈനിന്‍െറ റൂട്ട് സംബന്ധിച്ച് ധാരണയായ ശേഷമേ വിലയടക്കം കാര്യങ്ങളില്‍ തീരുമാനമാകൂ. കണക്കുകള്‍ പ്രകാരം ഒമാന്‍ കഴിഞ്ഞവര്‍ഷം പ്രതിദിനം 9.43 ലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പാദിപ്പിച്ചത്.  ഈവര്‍ഷം അത് 9.80 ലക്ഷം ബാരലായി ഉയര്‍ത്താനാണ് നീക്കം.
 

പ്രചാരണ മികവില്‍ കാമറണ്‍; ലേബറിനെ വീഴ്ത്തിയത് എസ്.എന്‍.പി

Posted: 08 May 2015 09:34 PM PDT

Image: 

ലണ്ടന്‍: കണ്‍സര്‍വേറ്റീവുകള്‍ക്ക് മുന്‍തൂക്കം പ്രവചിക്കാത്ത മാധ്യമങ്ങളുണ്ടായിരുന്നില്ല, ബ്രിട്ടനില്‍. പക്ഷേ, ഏറെക്കാലത്തിനു ശേഷം ആദ്യമായി കേവല ഭൂരിപക്ഷമെന്ന മാന്ത്രിക അക്കത്തിലേക്ക് അനായാസം നടന്നുകയറുന്ന പ്രധാനമന്ത്രിയെ മുന്‍കൂട്ടി കാണാന്‍ ആയില്ളെന്ന കുറ്റമേറ്റുപറയുകയാണിപ്പോള്‍ ബ്രിട്ടനിലെ മാധ്യമ പ്രവര്‍ത്തകര്‍. വിധിയെഴുതിയ ജനം കൂട്ടമായി കാമറണിനും കണ്‍സര്‍വേറ്റീവുകള്‍ക്കും വോട്ടുകുത്തിയതിനു പിന്നില്‍ കൃത്യമായി തയാറാക്കി നടപ്പാക്കിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങളായിരുന്നുവെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. തീപ്പൊരി പ്രഭാഷകരായ എഡ് മിലിബന്‍ഡ്, നിജെല്‍ ഫാറാജ് തുടങ്ങിയവരുയര്‍ത്തിയ കൊടുങ്കാറ്റിനെ മറികടക്കാന്‍ അതല്ലാതെ മറ്റൊരു ആയുധവും അദ്ദേഹത്തിന്‍െറ വശമില്ലായിരുന്നു.

മൂന്നാം കക്ഷിയായി മാറിയ സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി)യുടെ പിന്തുണ പ്രതിപക്ഷമായ ലേബറിന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടതോടെ കാമറണ്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടാനുള്ള സാധ്യത കല്‍പിച്ചവരാണ് ഏറെയും. എസ്.എന്‍.പി 58 സീറ്റുകളുമായി ഇത്തവണ വന്‍ കുതിപ്പ് നടത്തുകയും ചെയ്തതാണ്. പക്ഷേ, സ്വതന്ത്ര സ്കോട്ലന്‍ഡിനു വേണ്ടി വാദിക്കുന്ന എസ്.എന്‍.പിയുമായി മിലിബന്‍ഡ് കൂട്ടുകൂടിയത് ഐക്യ ബ്രിട്ടനെന്ന സങ്കല്‍പം തന്നെ ഇല്ലാതാകുമെന്നായിരുന്നു കാമറണിന്‍െറ പ്രചാരണം. സ്കോട്ലന്‍ഡ് കൂടെ വേണമെന്ന് വിശ്വസിക്കുന്ന മഹാഭൂരിപക്ഷത്തിന്‍െറ മനസ്സിലും ഇത് ശരിക്കും ഏല്‍ക്കുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ പോലും ഈ ‘അവിശുദ്ധ’ കൂട്ടുകെട്ടില്‍നിന്ന് മിലിബന്‍ഡും ലേബറും പിന്‍വാങ്ങണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്തത്തെി. മഹാഭൂരിപക്ഷത്തിന്‍െറയും മനസ്സ് എതിരാണെന്ന് തിരിച്ചറിഞ്ഞ മിലിബന്‍ഡ് സഖ്യം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഏറെ വൈകിയിരുന്നു. നേരത്തെ ലേബറിനു വോട്ടുചെയ്തുവരുന്നവര്‍ പോലും ഇത്തവണ വോട്ടുമാറിക്കുത്തി. ബ്രിട്ടനില്‍ ജീവിതച്ചെലവ് കുത്തനെ ഉയര്‍ന്നതും ആരോഗ്യരംഗത്തെ പ്രശ്നങ്ങളും മുഖ്യവിഷയമാക്കിയ ലേബറിന് അത് വേണ്ടത്ര ഫലപ്രദമായി ജനങ്ങളിലത്തെിക്കാനാവാതെ പോയതും ഘടകമായി. ഇത്രയും കാലം ലേബര്‍ കോട്ടയായിരുന്ന സ്കോട്ലന്‍ഡ് മാറിച്ചിന്തിച്ചതാണ് ഏറ്റവും വലിയ അപകടമായത്. കഴിഞ്ഞ തവണ 41 സീറ്റുകളുണ്ടായിരുന്നിടത്ത് ഇത്തവണ ഒരു സീറ്റ് തന്നെ ലഭിച്ചത് ഭാഗ്യത്തിന്. നഷ്ടമായവയാകട്ടെ, വലിയ മാര്‍ജിനിലും.

കണ്‍സര്‍വേറ്റീവുകള്‍ എന്ന പുതിയ പേരണിഞ്ഞ ടോറികളുടെ നേതാവു കൂടിയായ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സമീപ കാലത്ത് ബ്രിട്ടീഷ് ജനതക്ക് നല്ല നേതൃത്വത്തിന്‍െറ പ്രതീകം കൂടിയാണ്. മിലിബന്‍ഡിനെക്കാള്‍ മികച്ച ഭരണാധികാരിയാകും അദ്ദേഹമെന്ന് ജനം ഒരുപോലെ വിശ്വസിക്കുന്നു.

യൂറോപ ലീഗ് സെവിയ്യക്ക് ജയം; നാപോളിക്ക് സമനില

Posted: 08 May 2015 08:39 PM PDT

Image: 

സെവിയ്യ: യുവേഫ യൂറോപ ലീഗ് ആദ്യപാദ സെമിയില്‍ സെവിയ്യക്ക് ജയം. ഇറ്റാലിയന്‍ ക്ളബ് ഫിയോറെന്‍റിനയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചാണ് സ്പാനിഷ് ക്ളബ് സെവിയ്യ മുന്‍തൂക്കം നേടിയത്. രണ്ടാം സെമിയില്‍ ഇറ്റാലിയന്‍ ക്ളബ് നാപോളിയെ, യുക്രെയ്ന്‍െറ നിപ്രോ നിപ്രൊപെട്രോസ്ക് 1^1ന് സമനിലയില്‍ തളച്ചു. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കളിയുടെ ഇരുപകുതികളിലും പിറന്ന ഗോളുകളിലൂടെയായിരുന്ന സെവിയ്യയുടെ ജയം. അലക്സ് വിദാല്‍ ഇരട്ട ഗോള്‍ നേട്ടവുമായി ടീമിന്‍െറ വിജയ ശില്‍പിയായി. 17, 52 മിനിറ്റുകളിലായിരുന്നു വിദാല്‍ എതിര്‍വലയിലേക്ക് നിറയൊഴിച്ചത്. 75ാം മിനിറ്റില്‍ കെവിന്‍ ഗാമിറോയുടെ വകയായിരുന്നു മൂന്നാം ഗോള്‍ പിറന്നത്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സമനില വഴങ്ങിയത് നാപോളിക്ക് തിരിച്ചടിയായി. രണ്ടാംപകുതിയിലെ 50ാം മിനിറ്റില്‍ ഡേവിഡ് ലോപസിലൂടെ നാപോളി മുന്നിലത്തെിയെങ്കിലും 80ാം മിനിറ്റില്‍ യുക്രെയ്ന്‍ ടീം സമനില പിടിച്ചു. മേയ് 14നാണ് രണ്ടാംപാദ സെമി മത്സരങ്ങള്‍.

ബാലനീതി നിയമം കുട്ടിക്കുറ്റവാളികളുടെ എണ്ണം കുറക്കുമോ?

Posted: 08 May 2015 08:06 PM PDT

Image: 

മാനഭംഗം, കൊലപാതകം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ ആരോപിതരാവുന്നവരില്‍ 16 വയസ്സ് കഴിഞ്ഞവരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യുകയും കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയും ജീവപര്യന്തം തടവും ഒഴിച്ചുള്ള ശിക്ഷ വിധിക്കുകയും ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ബില്‍- 2014 ലോക്സഭ പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പോടെ കഴിഞ്ഞദിവസം പാസാക്കി. കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി നിര്‍ഭയ ബലാത്സംഗ-കൊലപാതകക്കേസില്‍ ഒരു പതിനാറുകാരനും പ്രതിയായെങ്കിലും അയാളെ കുട്ടിക്കുറ്റവാളികളില്‍ ഉള്‍പ്പെടുത്തി ലഘുവിചാരണയും ശിക്ഷയും മാത്രം നല്‍കാനേ കഴിഞ്ഞുള്ളൂ എന്ന നിലവിലെ നിയമപരിമിതി കണക്കിലെടുത്താണ് പുതിയ നിയമനിര്‍മാണ നീക്കം ആരംഭിച്ചത്. യു.പി.എ സര്‍ക്കാര്‍ കുട്ടിക്കുറ്റവാളികളുടെ പരമാവധി വയസ്സ് 16 ആക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങിയെങ്കിലും വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ലോക്സഭയില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷമുള്ളതിനാല്‍ എതിര്‍പ്പ് അവഗണിക്കാന്‍ സാധ്യമായതാണ് ബില്‍ പാസാക്കാന്‍ അവസരമൊരുക്കിയത്. പതിനാറ് കഴിഞ്ഞ പ്രതികളുടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിഗണിച്ചശേഷമാണ് മുതിര്‍ന്നവരെ വിചാരണ ചെയ്യുന്ന കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിക്കേണ്ടത്.
രാജ്യത്ത് കൗമാരപ്രായക്കാരായ കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലമാണ് പുതിയ നിയമഭേദഗതിക്കുള്ള ന്യായീകരണമായി വനിത-ശിശുക്ഷേമ മന്ത്രി മേനകഗാന്ധി ലോക്സഭയില്‍ ചൂണ്ടിക്കാട്ടിയത്. 2013ല്‍ മാത്രം 28,000 ഇളംപ്രായക്കാരാണ് വിവിധ കേസുകളില്‍ പ്രതികളായത്. അവരില്‍ 3,887 പേര്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ആരോപിതരായിരുന്നു. തീര്‍ച്ചയായും  അപകടകരമായ ഈ പ്രവണത തടയപ്പെടുകതന്നെ വേണം. പക്ഷേ, ശിക്ഷയുടെ കാഠിന്യം കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കാനുള്ള വഴികളില്‍ ഒന്നു മാത്രമാണ്. അതുതന്നെയും സ്വതന്ത്രമായ കേസന്വേഷണവും സത്യസന്ധമായ സാക്ഷിവിസ്താരവും നിഷ്പക്ഷമായ നീതിനിര്‍വഹണവും യുക്തിസഹമായ കാലയളവില്‍ പൂര്‍ത്തിയായാല്‍ മാത്രവുമാണ്. ഇതൊക്കെ സ്വപ്നം മാത്രമായ നമ്മുടെ രാജ്യത്ത്, നിര്‍ഭയ സംഭവത്തിനുശേഷം കൊണ്ടുവന്ന കര്‍ക്കശമായ സ്ത്രീപീഡന ശിക്ഷ നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ട് ആ തരത്തില്‍പെട്ട ക്രൂരകൃത്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതാണ് അനുഭവം. ഏറ്റവുമൊടുവില്‍ പഞ്ചാബില്‍ ഓടുന്ന ബസില്‍നിന്ന് മാനംരക്ഷിക്കാന്‍ പുറത്തേക്കുചാടേണ്ടിവന്ന പെണ്‍കുട്ടിയുടെയും അമ്മയുടെയും കരളലിയിക്കുന്ന കഥ കണ്‍മുന്നിലുണ്ടല്ളോ. സംസ്ഥാന മുഖ്യമന്ത്രിയും സര്‍ക്കാറും തുടര്‍ നടപടികളില്‍ കാണിക്കുന്ന അലംഭാവം രൂക്ഷമായ പ്രതികരണം ക്ഷണിച്ചുവരുത്തിയിട്ടുമുണ്ട്.
കുട്ടികളെയും കൗമാരക്കാരെയും ക്രിമിനലുകളും കൊടുംകുറ്റവാളികളുമാക്കുന്നത് സാമൂഹിക സാഹചര്യങ്ങളാണ്. അവരെ കുറ്റകൃത്യങ്ങളിലേക്ക് വലിച്ചിഴക്കുന്നതും തള്ളിവീഴ്ത്തുന്നതും മുതിര്‍ന്നവരുമാണ്. ഇളംതലമുറക്ക് മാതൃകയാവേണ്ട മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും അധ്യാപകരും ആത്മീയ പുരുഷന്മാരും കലാകാരന്മാരും അപഥസഞ്ചാരത്തിന്‍െറയും കുത്തഴിഞ്ഞ ജീവിതത്തിന്‍െറയും വഴികാട്ടികളാവുന്നതു കണ്ടാണ് തലമുറകള്‍ വളരുന്നത്. അവരെ ഫലപ്രദമായി ബോധവത്കരിക്കുന്ന ഒന്നും മതേതര വിദ്യാഭ്യാസത്തിലില്ലതാനും. ഇളംമനസ്സുകളെ അതിരറ്റ് സ്വാധീനിക്കുന്ന നവമാധ്യമങ്ങളോ കുറ്റകൃത്യങ്ങളിലേക്കവരെ മാടിവിളിക്കുകയും ചെയ്യുന്നു. പ്രമാദമായ കുറ്റകൃത്യങ്ങള്‍ ജീവിതത്തെ നശിപ്പിക്കുമെന്നല്ല, കുറ്റകൃത്യങ്ങളില്‍ നിന്നെങ്ങനെ നിയമത്തെ തോല്‍പിച്ച് രക്ഷപ്പെടാമെന്നാണ് സിനിമ പോലുള്ള ദൃശ്യമാധ്യമങ്ങള്‍ അവരെ പഠിപ്പിക്കുന്നത്. അശ്ളീലാഭാസങ്ങളുടെ അനിയന്ത്രിത പ്രവാഹം തന്നെയുണ്ട് മാധ്യമങ്ങളില്‍. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസമാകട്ടെ, വ്യവസ്ഥാപിതമായി നല്‍കപ്പെടുന്നില്ലതാനും. 13ാം വയസ്സു മുതല്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നവരാണ് മലയാളികള്‍ എന്ന സര്‍വേ റിപ്പോര്‍ട്ട് കൂടി ഇതോട് ചേര്‍ത്തുവായിക്കണം. ഇപ്രകാരം കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനവും പ്രചോദനവും ലഭിക്കുന്ന സാഹചര്യങ്ങളില്‍ വളര്‍ന്ന കൗമാരക്കാരെ പിടികൂടി ശിക്ഷിച്ചുവെന്നിരിക്കട്ടെ, അവര്‍ക്ക് തെറ്റു തിരുത്താനും നല്ല പൗരന്മാരായി ജീവിക്കാനുമുള്ള ശിക്ഷണത്തിന് വല്ല സംവിധാനവുമുണ്ടോ നമ്മുടെ ജയിലുകളില്‍? ഇല്ളെന്ന് മത്രമല്ല, പൂര്‍വാധികം കടുത്ത കുറ്റവാളികളാക്കി മാറ്റുന്നതാണ് ജയിലുകളില്‍ നിലനില്‍ക്കുന്ന അന്തരീക്ഷം. ചുരുക്കത്തില്‍ ഇത്തരം യാഥാര്‍ഥ്യങ്ങളുടെ നേരെ അപ്പാടെ കണ്ണടച്ച്, ശിക്ഷാപ്രായം കുറച്ചതുകൊണ്ട് ഗുണകരമായ എന്തെങ്കിലും ഫലമുണ്ടാകുമെന്ന കാര്യം തീര്‍ത്തും സംശയകരമാണ്.
 

ജനസംഖ്യാ പെരുപ്പവും ഹിന്ദുത്വ പ്രചാരണവും

Posted: 08 May 2015 07:58 PM PDT

Image: 

ഹിന്ദുസമൂഹത്തെ തങ്ങളോടൊപ്പം നിര്‍ത്താന്‍ സംഘ്പരിവാര്‍ സംഘടനകള്‍ എല്ലായ്പോഴും എടുത്തുപയോഗിക്കുന്ന ഒരായുധമാണ് മുസ്ലിം ജനസംഖ്യാ വര്‍ധനയെ കുറിച്ചുള്ള ‘ഉത്കണ്ഠകള്‍’. സന്താനോല്‍പാദനത്തില്‍ മുസ്ലിംകള്‍ ഹിന്ദുക്കളെ അപേക്ഷിച്ച് മുന്നിലാണെന്ന പ്രചാരണം 19ാം നൂറ്റാണ്ട് തൊട്ടേ വ്യാപകമാണെന്ന് വര്‍ഗീയതയെ കുറിച്ചുള്ള പഠനങ്ങള്‍ സമര്‍ഥിക്കുന്നുണ്ട്. ‘ഹം പാഞ്ച് ഹംകൊ പച്ചീസ്’ (നാം അഞ്ച് ; നമുക്ക് ഇരുപത്തഞ്ച്) എന്ന അവഹേളനപരമായ സൂത്രവാക്യം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ തന്നെ പ്രചരിപ്പിക്കപ്പെട്ടിരുന്നുവെന്ന് അറിയുമ്പോള്‍ നാം അന്തംവിട്ടുപോവാം. മുസ്ലിം പുരുഷന്മാര്‍ നാലു കല്യാണം വഴി 25 കുട്ടികളെ ഉല്‍പാദിപ്പിക്കുന്നുവെന്ന സിദ്ധാന്തത്തിലടങ്ങിയ യുക്തിരാഹിത്യം സാമാന്യബുദ്ധിക്ക് ഗ്രാഹ്യമാണെങ്കിലും ഹിന്ദുത്വവാദികള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്. നാലു സ്ത്രീകളെ വീതം വിവാഹം കഴിക്കാന്‍  ഒരു സമൂഹത്തിലെയും സ്ത്രീ-പുരുഷ അനുപാതം അനുവദിക്കില്ല എന്ന വശം പോകട്ടെ, ഒരു പുരുഷന്‍ നാലു സ്ത്രീകളെ വിവാഹം ചെയ്താല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനേക്കാള്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുക നാലു സ്ത്രീകള്‍ നാലു പുരുഷന്മാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണെന്ന കേവലസത്യത്തിനു മുന്നിലും വിദ്വേഷപ്രചാരകരുടെ യുക്തിബോധം തലകുനിക്കുന്നതായി കാണാം.
മുസ്ലിം ജനസംഖ്യ ക്രമാതീതമായി പെരുകുന്നു എന്ന ആശങ്ക പരത്തുന്നതില്‍ ഹിന്ദുത്വനേതൃത്വം പരസ്പരം മത്സരിക്കുന്നതിന്‍െറ നിരവധി ഉദാഹരണങ്ങള്‍ സമീപകാലത്തുണ്ടായി. ഗുജറാത്തിലെ ന്യൂനപക്ഷവിരുദ്ധ കലാപത്തില്‍പ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെക്കുറിച്ച് ‘സന്താനോല്‍പാദന ഫാക്ടറി’ എന്ന് പരിഹസിച്ചത് സാക്ഷാല്‍ നരേന്ദ്ര മോദിയാണ്. മുസ്ലിംകള്‍ നാല്‍പതു വീതം നായ്ക്കള്‍ക്ക് ജന്മം കൊടുക്കുന്നവരാണെന്നും ഹിന്ദുസ്ഥാനെ ‘ദാറുല്‍ ഇസ്ലാം’ ആയി പരിവര്‍ത്തിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ബി.ജെ.പി നേതാവ് സാധ്വി പ്രാചി ഈയിടെ ആരോപിക്കുകയുണ്ടായി. സാക്ഷി മഹാരാജ് മാത്രമല്ല, ബ്രഹ്മചാരികളായി നടക്കുന്ന ആര്‍.എസ്.എസ് നേതാക്കള്‍പോലും ചുരുങ്ങിയത് നാല് കുട്ടികളെ പ്രസവിച്ച് രാഷ്ട്രത്തെയും ഹിന്ദുസമാജത്തെയും ‘സേവിക്കാന്‍’ സ്ത്രീകളോട് ആഹ്വാനം ചെയ്തത് മുസ്ലിം ജനസംഖ്യാവളര്‍ച്ചയെ മറികടക്കാനാണ്. ഈയിടെ അമേരിക്കയിലെ ‘പ്യൂ’ റിസര്‍ച്ച് സെന്‍റര്‍ ‘ലോകമതങ്ങളുടെ ഭാവി’യെക്കുറിച്ച്  ചില നിഗമനങ്ങളും അനുമാനങ്ങളും പുറത്തുവിടേണ്ട താമസം സംഘ്പരിവാര്‍ സംഘടനകള്‍ അതേറ്റുപിടിച്ച് പ്രചണ്ഡമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.‘ജനസംഖ്യാ അസന്തുലിതത്വം’ പരിഹരിക്കാന്‍ ഹിന്ദുസ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അല്ലാത്തപക്ഷം മുസ്ലിംകള്‍ ഹിന്ദുക്കളെ കടത്തിവെട്ടുമെന്നും വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയിന്‍ ആവര്‍ത്തിച്ചു. വിഷയം ഏറ്റുപിടിച്ച ശിവസേന ജിഹ്വ സാമ്നയാവട്ടെ ജനസംഖ്യാ അസന്തുലിതത്വത്തിനു ‘പ്രതിവിധിയായി’ നിര്‍ദേശിച്ചത് മുസ്ലിംകള്‍ക്ക് നിര്‍ബന്ധ വന്ധ്യംകരണവും വോട്ടവകാശനിഷേധവും നടപ്പാക്കണമെന്നാണ് . ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട ഘട്ടത്തില്‍ 2011ലെ സെന്‍സസിന്‍െറ അതുവരെ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടതിന്‍െറ പിന്നിലെ ദുഷ്ടലാക്ക് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മുസ്ലിം ജനസംഖ്യാനിരക്ക് ഹിന്ദുക്കളെക്കാള്‍ കൂടുതലാണെന്നും ഹിന്ദുഇന്ത്യയുടെ ഭാവി അവതാളത്തിലാണെന്നും ബി.ജെ.പിക്ക് പ്രചരിപ്പിക്കാന്‍ പാകത്തിലാണ് റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍ അവതരിപ്പിച്ചത്.  2001-2011 കാലയളവില്‍ ഹിന്ദുക്കളുടെ ജനസംഖ്യാ വളര്‍ച്ച നിരക്ക് 1.4 ശതമാനമാണെങ്കില്‍ മുസ്ലിംകളുടേത് 2.2 ആണെന്നാണ് സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ നിരക്കില്‍ ഇരുസമുദായങ്ങളും വളരുകയാണെങ്കില്‍ 200 വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2220ല്‍ മുസ്ലിംകള്‍ ഹിന്ദുക്കളുടെമേല്‍ മേധാവിത്വം സ്ഥാപിക്കുമെന്നാണ് പ്യൂ റിസര്‍ച്ച് സെന്‍ററിന്‍െറ കണ്ടത്തെല്‍. അന്ന് രാജ്യത്തെ ജനസംഖ്യ 3264 കോടിയായിരിക്കും. അതായത് ഇന്നത്തെ ലോകജനസംഖ്യയുടെ അഞ്ചിരട്ടി. തീര്‍ത്തും അസംഭവ്യമായ അമ്മട്ടിലുള്ളൊരു സാഹചര്യത്തെ കുറിച്ച് ഓര്‍ത്ത് എന്തിന് സംഭ്രാന്തരാവണം?
ഒരു ജനവിഭാഗത്തിന്‍െറ സന്താനോല്‍പാദന പ്രവണത ആശ്രയിച്ചിരിക്കുന്നത് സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങളാണെന്ന വസ്തുത സര്‍വത്ര അംഗീകരിക്കപ്പെട്ടതാണ്. ഏറ്റവും താഴ്ന്ന ജീവിതനിലവാരമാണ് മുസ്ലിംകളിലെ ജനസംഖ്യാവര്‍ധനക്ക് നിദാനമെന്ന് ഇടത്-ലിബറല്‍ സാമ്പത്തിക വിദഗ്ധര്‍ എന്നോ ചൂണ്ടിക്കാട്ടിയതാണ്. ഹിന്ദുത്വബുദ്ധിജീവികളാവട്ടെ മതത്തെയാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്. ജീവിതനിലവാരത്തിലുള്ള മാറ്റം ഇതിനകം മുസ്ലിം ജനസംഖ്യാവര്‍ധനയെ നിയന്ത്രിച്ചതായും കാണാം. ബെല്‍ജിയന്‍ ഇന്‍ഡോളജിസ്റ്റ് കോണ്‍റാഡ് എല്‍സ്റ്റ് (Konraad Elst) ഏത് സാമ്പത്തിക ഗ്രൂപ്പിലും മുസ്ലിംകളുടെ ജനസംഖ്യ വര്‍ധനാ പ്രവണത കൂടുതലാണെന്ന് പറഞ്ഞ് സംഘ്പരിവാര്‍ നേതൃത്വത്തെ പിരികയറ്റാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, യാഥാര്‍ഥ്യമെന്താണ്? 1991-2001 കാലത്ത് വളര്‍ച്ചനിരക്ക് 29.3 ശതമാനമാണെങ്കില്‍ 2001-2011 ദശകത്തില്‍ 24.4 ശതമാനമാണ്. അഞ്ചുശതമാനത്തിന്‍െറ കുറവ്. ജനസംഖ്യാവര്‍ധന നിരക്കിലെ താഴോട്ടുള്ള പ്രവണതയെക്കുറിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റി 2100 ആകുമ്പോഴേക്കും മുസ്ലിം ജനസംഖ്യ17-20 ശതമാനത്തില്‍ ചെന്നുനില്‍ക്കുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബംഗ്ളാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം പശ്ചിമബംഗാളിലെയും അസമിലെയും ജനസംഖ്യാ സന്തുലിതത്വം തകര്‍ക്കുന്നുവെന്ന പതിവ് മുറവിളിയില്‍ വല്ല കഴമ്പുമുണ്ടോ? ഇല്ളെന്നാണ് 1991ലെയും 2001ലെയും 2011ലെയും സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബംഗാളില്‍ മുസ്ലിം ജനസംഖ്യാനിരക്ക് വാസ്തവത്തില്‍ കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഭീഷണിയായ ‘നുഴഞ്ഞുകയറ്റ’ത്തെ കുറിച്ചുള്ള വിലാപത്തിന് ഒരു അടിസ്ഥാനവുമില്ളെന്ന് കണക്കുകള്‍ സമര്‍ഥിക്കുന്നു.
ഈവക വസ്തുതകള്‍ മുന്നില്‍വെച്ച് ഹിന്ദുത്വവാദികള്‍ എന്തിനു ഇന്ത്യ ഹിന്ദുക്കള്‍ക്ക് അന്യമാവുന്നുവെന്ന കുപ്രചാരണത്തിനു തുനിയുന്നു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ഭൂരിപക്ഷ സമുദായത്തിന്‍െറ മനസ്സില്‍ ന്യൂനപക്ഷങ്ങളെ കുറിച്ച് വെറുപ്പ് ഉല്‍പാദിപ്പിക്കാനും അവരില്‍ ഭീതിവളര്‍ത്തി തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് സമാജത്തെ മൊത്തം കൊണ്ടുനടക്കാനും. അധികാരം പിടിച്ചെടുക്കാനും കിട്ടിയ ഭരണം നിലനിര്‍ത്താനും അംഗബലം സ്വരൂപിക്കുക അല്ളെങ്കില്‍ കേവലഭൂരിപക്ഷം സ്ഥാപിച്ചെടുക്കുക എന്ന ഏകലക്ഷ്യത്തിലൂന്നിയാണ് ഹിന്ദുത്വ അതിന്‍െറ അടിസ്ഥാന ആശയസംഹിതയെ കരുപ്പിടിപ്പിച്ചിരിക്കുന്നത്. ഹിന്ദുസ്ത്രീകള്‍ കൂടുതല്‍ കൂടുതല്‍ പ്രസവിക്കേണ്ടത് ജനാധിപത്യമൂല്യങ്ങളില്‍ വിശ്വാസമില്ലാത്ത, ബഹുസ്വരതയെ നിരാകരിക്കുന്ന ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം അധികാരലബ്ധിയുടെ അനിവാര്യഘടകമാണ്. ഹിറ്റ്ലറുടെ നാസി സിദ്ധാന്തങ്ങളുടെ ചുവടുപിടിച്ചാണ്് ഹിന്ദുത്വ അധികാര- അതിജീവന തന്ത്രങ്ങള്‍ മെനയുന്നത്. ഹിറ്റ്ലര്‍ അനുയായികളെ ബോധവത്കരിച്ചത് ഇങ്ങനെയാണ്: ‘വിദൂരഭാവിയില്‍ ലോകം ഒന്നുകില്‍ നിയന്ത്രിക്കപ്പെടുക ജനാധിപത്യ രീതിയിലാകും, അതല്ളെങ്കില്‍ ശക്തിയുടെ മാനദണ്ഡത്തിലാകും. ആദ്യത്തേതാണെങ്കില്‍ എണ്ണത്തിലധികമുള്ളവര്‍ക്കാവും നിയന്ത്രണം. രണ്ടാമത്തേതില്‍ കൈയൂക്കിനും. രണ്ടായാലും വളര്‍ച്ചയുടെ സാധ്യതകള്‍ സ്വയം നിഷേധിച്ചവര്‍ക്കാകില്ല, ക്രൂരമായ കരുത്തോടെ പിടിച്ചടക്കിയവര്‍ക്കാകും വിജയം’. നമ്മുടെ രാജ്യത്തിന്‍െറ ജനാധിപത്യസാധ്യതകള്‍ മുതലെടുക്കാനാണ് ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാഷിസം സ്വാതന്ത്ര്യലബ്ധി തൊട്ടേ തങ്ങള്‍ക്ക് ആശ്രയിക്കാവുന്നവരുടെ എണ്ണം കൂട്ടാനും ശത്രുപക്ഷത്തുള്ളവരുടെ എണ്ണം കുറക്കാനും തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്.  ഈ ദിശയിലാണ് പെരുങ്കള്ളങ്ങള്‍ പ്രചരിപ്പികൊണ്ടിരിക്കുന്നത്. ‘ക്രൂരമായ കരുത്തില്‍’ ഉറച്ചുവിശ്വസിക്കുന്നവരാണ് ആര്‍.എസ്.എസ് എന്ന് ഇത$പര്യന്ത അനുഭവം ഓര്‍മപ്പെടുത്തുന്നുണ്ട്. രാജ്യത്തിനു ഒരു ഭരണഘടന എഴുതാനിരുന്ന ബാബാസാഹെബ് അംബേദ്കറെ ഏറ്റവുമധികം വിഷമിപ്പിച്ചത് ജനാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ഒരു വിഭാഗം ഹിന്ദുസമൂഹത്തിന്‍െറ,  അടിസ്ഥാന കാഴ്ചപ്പാടിലെ  ദൗര്‍ബല്യങ്ങളായിരുന്നു. ഹിന്ദുക്കളോട് ഒരു വാക്ക് ’എന്ന അധ്യായത്തില്‍ അംബേദ്കര്‍ ഇങ്ങനെ പറയുന്നു: ‘രാഷ്ട്രീയ ഭൂരിപക്ഷം നിര്‍ണീതമോ സ്ഥിരമോ അല്ല. സൃഷ്ടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും പുന$സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഭൂരിപക്ഷമാണത്. അതേസമയം, സാമുദായിക ഭൂരിപക്ഷം മനോഭാവത്തില്‍ ഉറപ്പിക്കപ്പെട്ട സ്ഥിരസ്വഭാവിയായ ഭൂരിപക്ഷമാണ്. അതിനെ ഒരുപക്ഷേ നശിപ്പിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, അതിനു രൂപപരിണാമം വരുത്താനാവില്ല. ഒരു രാഷ്ട്രീയഭൂരിപക്ഷത്തോട് അത്രക്ക് എതിര്‍പ്പാണെങ്കില്‍ ഒരു സാമുദായിക ഭൂരിപക്ഷത്തോടുള്ള എതിര്‍പ്പ് എത്ര വിനാശകരമായിരിക്കും!’
സാമുദായിക ഭൂരിപക്ഷമാണ് ജനായത്ത സംസ്കൃതി അന്വേഷിക്കുന്ന ഭൂരിപക്ഷമെന്ന് വിശ്വസിക്കുന്നിടത്താണ് മതേതരത്വം തോല്‍ക്കുന്നതും ഹിന്ദുത്വത്തെ പോലുള്ള ശക്തികള്‍ ഇടം കണ്ടത്തെുന്നതും. കേവല ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാമായി എന്ന് കരുതുന്നതിലെ വങ്കത്തവുമായി കൂടുതല്‍ മുന്നോട്ടുപോകുമ്പോഴാണ് ഹിന്ദുരാഷ്ട്രത്തെ കുറിച്ച് പകല്‍ക്കിനാവ് കാണാന്‍ ഇക്കൂട്ടര്‍ ധൈര്യം ആര്‍ജിക്കുന്നത്. ജനാധിപത്യത്തില്‍ കേവലഭൂരിപക്ഷത്തിന് പലമാതിരി പരിമിതികളുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് അംബേദ്കര്‍ ആധുനിക ഇന്ത്യയെ രാഷ്ട്രീയം പഠിപ്പിക്കുന്നത് കാണുക: ‘ഭൂരിപക്ഷ ഭരണത്തിന്‍െറ പരിമിതികള്‍ അംഗീകരിക്കാന്‍ ഹിന്ദുക്കള്‍ തയാറല്ല. അവര്‍ ആവശ്യപ്പെടുന്നത് കേവല ഭൂരിപക്ഷമാണ്. കേവല ഭൂരിപക്ഷമെന്ന  പിടിവാശി രാഷ്ട്രീയ ദാര്‍ശനികര്‍ അംഗീകരിക്കുന്ന ന്യായമായ നിര്‍ദേശമാണോ? ഹിന്ദുക്കള്‍ ശാഠ്യം പിടിക്കുന്ന തരത്തിലുള്ള ഭൂരിപക്ഷത്തിനു യു.എസ് ഭരണഘടനപോലും പിന്തുണ നല്‍കുന്നില്ളെന്ന വസ്തുത അവരറിയുന്നില്ല. യു.എസ് ഭരണഘടനയില്‍നിന്ന് തന്നെ ഇക്കാര്യം വ്യക്തമാക്കാം. മൗലികാവകാശ സംബന്ധിയായ വകുപ്പുതന്നെ എടുക്കാം. ആ വകുപ്പ് അര്‍ഥമാക്കുന്നതെന്താണ്? കേവലം ഒരു ഭൂരിപക്ഷ ഭരണത്തിനു ഇടപെടാന്‍ വയ്യാത്തവിധം പരമപ്രധാനമായ കാര്യങ്ങളാണ് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നത്. മറ്റൊരു ഉദാഹരണമിതാ: ഭരണഘടനയുടെ ഏതെങ്കിലുമൊരംശത്തിനു മാറ്റം വരുത്തണമെങ്കില്‍ അതിനുള്ള നിര്‍ദേശം നാലില്‍ മൂന്നു ഭൂരിപക്ഷപ്രകാരം പാസാക്കുകയും അത് സംസ്ഥാനങ്ങള്‍ അംഗീകരിക്കുകയും വേണമെന്ന് യു.എസ് ഭരണഘടനയില്‍ പറയുന്നുണ്ട്. ഇത് വെളിവാക്കുന്നതെന്താണ്? ചില കാര്യങ്ങള്‍ക്ക് കേവല ഭൂരിപക്ഷം മതിയാവുകയില്ളെന്നാണ്.’
എന്നാല്‍, കേവലം ഭൂരിപക്ഷം കൊണ്ട് പഴയ ഇന്ത്യയെ തച്ചുടച്ച് ആര്‍.എസ്.എസിന്‍െറ വിഭാവനയിലുള്ള ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന മിഥ്യാധാരണയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും. നാലില്‍ മൂന്ന് ഭൂരിപക്ഷം ലഭിച്ചാലും ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട് തകര്‍ക്കാനോ മതേതര ജനാധിപത്യത്തിന്‍െറ ആധാരശില ഇടിച്ചുനിരത്താനോ സാധ്യമല്ളെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ അംഗബലത്തെ കുറിച്ചുള്ള ഏത് അവകാശവാദവും സ്വയം സായുജ്യമടയാനുള്ള ഉപാധിയായി ചുരുങ്ങുമെന്നുറപ്പ്.

രണ്ടു വര്‍ഷമായി രൂപേഷും ഷൈനയും താമസിച്ചത് വാടക വീട്ടിലെന്ന് പൊലീസ്

Posted: 08 May 2015 07:08 PM PDT

Image: 
Subtitle: 
വാടക വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു

കോയമ്പത്തൂര്‍: മാവോവാദി നേതാവ് രൂപേഷിന്‍െറയും ഭാര്യ ഷൈനയും രണ്ട് വര്‍ഷക്കാലത്തിലധികമായി താമസിച്ചത് തിരുപ്പൂരില്‍ വാടകവീട്ടിലെന്ന് പൊലീസ്.
എം.എസ്. നഗറില്‍ രണ്ടാമത് വീഥിയില്‍ ഈശ്വരമൂര്‍ത്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍െറ ഒന്നാം നിലയിലാണ് രൂപേഷും ഷൈനയും താമസിച്ചിരുന്നത്. 2,500 രൂപയായിരുന്നു വാടക. രൂപേഷ് വസ്ത്ര കയറ്റുമതി വ്യാപാരിയായും ഷൈന മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനും സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് പ്രവര്‍ത്തനങ്ങളും നടത്തി വരുന്നതായുമാണ് പറഞ്ഞിരുന്നത്. കറുമത്തംപട്ടിയില്‍ പൊലീസ് പിടിയിലായതിന്‍െറ തൊട്ടടുത്ത ദിവസം വാര്‍ത്തകള്‍ കണ്ടതോടെയാണ് പരിസരവാസികള്‍ ഇവര്‍ പൊലീസ് തേടുന്ന മാവോവാദികളാണെന്ന കാര്യമറിയുന്നത്. വ്യാഴാഴ്ച രൂപേഷിനെയും ഷൈനയെയും വാടക വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. ഒരു ലാപ്ടോപും ടാബ്ലെറ്റും നിരവധി മൊബൈല്‍ ഫോണുകളും 50 ഡി.വി.ഡികളും ലഘുലേഖകളുമാണ് പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. രൂപേഷിന്‍െറ മക്കളായ ആമിയും സവേരയും പതിവായി തിരുപ്പൂരില്‍ എത്തിയിരുന്നതായി പൊലീസ് പറയുന്നു.

ഇവര്‍ ഉപയോഗിച്ച ടാബ്ലെറ്റും മൊബൈല്‍ ഫോണുകളും ആന്ധ്ര പൊലീസ് നിരീക്ഷിച്ചു വന്നിരുന്നു. അറസ്റ്റിന് മൂന്നു ദിവസം മുന്‍പ് ആമിയും സവേരയും തിരുപ്പൂരില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചുപോയതായി പൊലീസ് പറയുന്നു. രൂപേഷും ഷൈനയും രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രിയാണ് തിരിച്ചത്തെുക. ചില സമയത്ത് മൂന്നും നാലും ദിവസം കഴിഞ്ഞാണ് തിരിച്ചത്തെുകയെന്ന് പരിസരവാസികള്‍ വ്യക്തമാക്കി. ഈയിടെ ആറു മാസക്കാലം രൂപേഷ് സ്ഥലത്തുണ്ടായിരുന്നില്ല. വ്യാപാരാവശ്യാര്‍ഥം ഭര്‍ത്താവ് വിദേശത്തേക്ക് പോയതായാണ് ഷൈന അയല്‍വാസികളോട് പറഞ്ഞത്.  രൂപേഷ്-ഷൈന ദമ്പതികളെ തിരുപ്പൂരിലേക്ക് കൊണ്ടുപോയ വേളയില്‍ സഹപ്രവര്‍ത്തകരായ മൂന്നു പ്രതികളും ഭക്ഷണം കഴിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ അഞ്ചരക്കാണ് പൊലീസ് രൂപേഷിനെയും ഭാര്യയെയും തിരുപ്പൂരിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇവര്‍ തിരുപ്പൂരിലേക്കാണ് പോവുന്നതെന്ന് മറ്റു പ്രതികളെ അറിയിച്ചിരുന്നില്ല. ദമ്പതികളെ അപായപ്പെടുത്താന്‍ കൊണ്ടുപോയതാണെന്നാണ് ഇവര്‍ ധരിച്ചത്. രാത്രി ഏറെ വൈകിയാണ് തിരിച്ചുവന്നത്. അതുവരെ മൂന്നു പ്രതികളും ഭക്ഷണം നിരാകരിക്കുകയായിരുന്നു. സംഘം ഉപയോഗിച്ചിരുന്ന ലാപ്ടോപും ടാബ്ലെറ്റും മൊബൈല്‍ ഫോണുകളും പരിശോധിക്കുന്നതിന് പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

ഒന്നാം ക്ളാസ് പ്രവേശം; സര്‍ക്കാര്‍ സ്കൂളില്‍ മൂന്നുനാള്‍ മുമ്പെ നീണ്ട ക്യൂ

Posted: 08 May 2015 06:45 PM PDT

Image: 
Subtitle: 
സ്ത്രീകള്‍ കുട്ടികളുമായി ക്യൂവില്‍

നടുവണ്ണൂര്‍(കോഴിക്കോട്): വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം തികക്കാന്‍ അധ്യാപകര്‍ വീടുകള്‍ കയറിയിറങ്ങുമ്പോള്‍ ഇവിടെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഒന്നാം ക്ളാസ് അഡ്മിഷനുവേണ്ടി രാത്രി ഉറക്കമൊഴിഞ്ഞ് ക്യൂനില്‍ക്കുകയാണ് ഒരു ഗ്രാമം. നടുവണ്ണൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ളീഷ് മീഡിയം ഒന്നാം ക്ളാസ് അഡ്മിഷനുവേണ്ടിയാണ് മൂന്നു ദിവസം മുമ്പെ രക്ഷിതാക്കളും കുട്ടികളും ക്യൂ നില്‍ക്കുന്നത്.
മേയ് 11നാണ് അഡ്മിഷന്‍ ആരംഭിക്കുന്നത്. എന്നാല്‍, വ്യാഴാഴ്ച രാത്രിതന്നെ എത്തി ക്യൂവില്‍ സ്ഥാനം പിടിക്കുകയാണ് പലരും. 40 പേര്‍ക്കു മാത്രമേ ഇവിടെ അഡ്മിഷനെങ്കിലും ഇപ്പോള്‍തന്നെ ക്യൂവില്‍ 80ഓളം പേരായി. ശേഷം വന്ന നിരവധി പേര്‍ തിരിച്ചുപോയി.
സ്കൂളിന്‍െറ വരാന്തയില്‍ നീളത്തില്‍ ബെഞ്ചിട്ടാണ് സ്ത്രീകളടക്കമുള്ളവര്‍ ഇരിക്കുന്നത്. പലരും കുട്ടികളുമായാണ് വരിനില്‍ക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തുപോകുന്നവര്‍ പകരം ആളെ നിര്‍ത്തി പോകുന്നു. ഭക്ഷണം കഴിക്കലും ഇങ്ങനെതന്നെ. വരാന്തയോട് ചേര്‍ന്ന ക്ളാസ്മുറിയിലാണ് പലരും അന്തിയുറക്കം.
ഇവിടെ അഡ്മിഷന്‍ ലഭിക്കാന്‍ മൂന്നു രാത്രി ഉറക്കമൊഴിക്കുന്നതൊന്നും പ്രശ്നമില്ളെന്ന് രക്ഷിതാക്കള്‍ പറയുന്നു. രാത്രിയില്‍ സ്ത്രീകള്‍ക്കു പകരം വീട്ടിലെ പുരുഷന്മാരാണ് ക്യൂവില്‍. പകല്‍ വീണ്ടും സ്ത്രീകള്‍ ക്യൂവില്‍ ഇടംപിടിക്കും. നടുവണ്ണൂര്‍ പഞ്ചായത്തിനു പുറമെ ഉള്ള്യേരി, അരിക്കുളം പഞ്ചായത്തിലെ രക്ഷിതാക്കളും ഇവിടെ ക്യൂവിലുണ്ട്.
ഒന്നാം ക്ളാസില്‍ മലയാളം മീഡിയത്തിലും ഇംഗ്ളീഷ് മീഡിയത്തിലും ഓരോ ഡിവിഷനാണ് ഇവിടെ നിലവിലുള്ളത്. എട്ടാം ക്ളാസ് അഡ്മിഷനും ഇവിടെ വന്‍തിരക്കായിരുന്നു. ഹൈസ്കൂളിലും പ്ളസ്ടുവിലുമായി 2500ലേറെ വിദ്യാര്‍ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. 99.33 ശതമാനമായിരുന്നു ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം. 52 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ളസ് നേടി. നൂറു വര്‍ഷം പിന്നിടുന്ന ഈ സര്‍ക്കാര്‍ സ്കൂളിന്‍െറ ചരിത്രവിജയമായിരുന്നു ഇത്.
ജെ.ആര്‍.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് തുടങ്ങിയ ക്ളബുകളും ഇവിടെ സജീവമാണ്. ‘ബി 3 ബെസ്റ്റ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരത്തെ ഉയര്‍ത്തുന്നു. ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ ‘എന്‍െറ സ്കൂള്‍ പദ്ധതി’യില്‍ ഉള്‍പ്പെട്ട സ്കൂളാണിത്. ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയാണ് ഒന്നാം ക്ളാസിലെ ഡിവിഷന്‍ കുറയാന്‍ കാരണം. കഴിഞ്ഞ വര്‍ഷംവരെ ക്ളാസ്മുറികളുടെ അപര്യാപ്തത കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചത്.
എം.എല്‍.എയുടെ 75 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടവും എം.കെ. രാഘവന്‍ എം.പിയുടെ 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടവും പണി പൂര്‍ത്തിയായതോടെയാണ് ഷിഫ്റ്റ് സമ്പ്രദായം അവസാനിച്ചത്. ഒന്നാം ക്ളാസില്‍ ഡിവിഷന്‍ വര്‍ധിപ്പിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അതേസമയം, ഒന്നാം ക്ളാസ് മലയാളം മീഡിയത്തിലേക്കുള്ള അഡ്മിഷന്‍ അവസാനിച്ചിട്ടില്ല. ഭൗതിക സാഹചര്യങ്ങള്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ് എച്ച്.എസി.എസിലെപ്പോലെ ഉയര്‍ത്തുന്നതിന് സേവനമനസ്കരായ ആളുകളും സര്‍ക്കാര്‍ ഫണ്ടും ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ സ്കൂള്‍ പുതിയ ഉയരങ്ങളിലേക്ക് കുതിക്കും.

ബ്രിട്ടനില്‍ വീണ്ടും കാമറണ്‍

Posted: 08 May 2015 07:13 AM PDT

Image: 
Subtitle: 
കണ്‍സര്‍വേറ്റിവുകള്‍ക്ക് കേവലഭൂരിപക്ഷം, എഡ് മിലിബാന്‍ഡ് ഉള്‍പ്പെടെ പ്രതിപക്ഷനേതാക്കള്‍ രാജിവെച്ചു,

ലണ്ടന്‍: തൂക്കുസഭ പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെ തിരുത്തി സമീപകാല ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷവുമായി ബ്രിട്ടനില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വീണ്ടും അധികാരത്തില്‍. 650 അംഗ പൊതുസഭയില്‍ 331സീറ്റുകളുമായി ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയപ്പോള്‍ എഡ് മിലിബാന്‍ഡിന്‍െറ ലേബര്‍ പാര്‍ട്ടി 232 സീറ്റുകളിലൊതുങ്ങി. ഹിതപരിശോധനയില്‍ ബ്രിട്ടനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച സ്കോട്ലന്‍ഡില്‍ കടുത്ത സ്വാതന്ത്ര്യവാദികളായ സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി) 59ല്‍ 56 സീറ്റും നേടി സമ്പൂര്‍ണാധിപത്യം ഉറപ്പാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 41സീറ്റുകളുമായി പ്രബല സാന്നിധ്യമായിരുന്ന ലേബര്‍ പാര്‍ട്ടിക്ക് 40 സീറ്റുകളും നഷ്ടമായി.

പൊതുസഭയില്‍ മറ്റു പ്രബലകക്ഷികളായ ലിബറല്‍ ഡെമോക്രാറ്റുകള്‍, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി) എന്നിവക്ക് എട്ടും യൂറോപ്യന്‍വിരുദ്ധ കക്ഷിയായ യുകിപ്, ഗ്രീന്‍ എന്നിവക്ക് ഓരോപ്രതിനിധികളും മാത്രമായി ചുരുങ്ങി. കണ്‍സര്‍വേറ്റിവുകള്‍ സീറ്റുകള്‍ വാരിക്കൂട്ടിയപ്പോള്‍ എസ്.എന്‍.പി ഒഴികെ എല്ലാ കക്ഷികള്‍ക്കും ചുവടുപിഴച്ചത് ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ പുതുമയായി. ഡാനി അലക്സാണ്ടര്‍, വിന്‍സ് കാബ്ള്‍, എഡ് ബാള്‍സ്, നിജെല്‍ ഫാറേജ്, എസ്തര്‍ മക്വി തുടങ്ങി ജനവിധിയില്‍ അടിതെറ്റിയവര്‍ നിരവധി. കേവല ഭൂരിപക്ഷത്തിനാവശ്യമായ 326 സീറ്റുകള്‍ അനായാസംകടന്ന കണ്‍സര്‍വേറ്റിവുകള്‍ 37 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ ലേബര്‍ 31ശതമാനവും യുകിപ് 13ഉം എസ്.എന്‍.പി അഞ്ചു ശതമാനവും നേടി. പ്രധാനമന്ത്രി കാമറണ്‍ വിറ്റ്നി മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്ത് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് രാജിവെച്ചു. ഡി.യു.പി മേധാവി നിക് ക്ളെഗ്, യൂറോപ്പില്‍നിന്ന് വിട്ടുപോരാന്‍ ശക്തമായി രംഗത്തുണ്ടായിരുന്ന യുകിപ് മേധാവി നിജെല്‍ ഫാറേജ് എന്നിവരും സ്ഥാനത്യാഗം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് വിജയമെന്നും ഐക്യ ബ്രിട്ടനെ ഒന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായതൊക്കെ ചെയ്യുമെന്നും ഡേവിഡ് കാമറണ്‍ പറഞ്ഞു. പുതിയ മന്ത്രിസഭ രൂപവത്കരണത്തിനായി എലിസബത്ത് രാജ്ഞിയെ അദ്ദേഹം കാണുന്നുണ്ട്.

 

 

ആറന്മുള വിമാനത്താവളത്തിന്‍െറ എന്‍.ഒ.സി പ്രതിരോധ മന്ത്രാലയം റദ്ദാക്കി

Posted: 08 May 2015 07:10 AM PDT

Image: 

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയം നല്‍കിയ എന്‍.ഒ.സി റദ്ദാക്കി. വിമാനത്താവളം നിര്‍മിക്കാന്‍ വേണ്ടി കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര പ്രതിരോധമന്ത്രാലയം 2011ല്‍ നല്‍കിയ എന്‍.ഒ.സിയാണ് പിന്‍വലിച്ചത്. വനം-പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നിഷേധിക്കുകയും സുപ്രീംകോടതി കെ.ജി.എസിന്‍െറ അപ്പീല്‍ തള്ളുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധമന്ത്രാലയവും നല്‍കിയ അംഗീകാരവും തത്വത്തില്‍ റദ്ദാക്കിയത്.
പ്രതിരോധമന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും അനുമതികള്‍ റദ്ദാക്കിയെന്ന് മേയ് എട്ടിനാണ് വ്യോമയാന മന്ത്രാലയത്തിന്‍െറ സ്റ്റിയറിങ് കമ്മിറ്റിയെ അറിയിച്ചത്. ഈ സ്റ്റിയറിങ് കമ്മിറ്റിയാണ് ആറന്മുള വിമാനത്താവളത്തിന്‍െറ അനുമതികള്‍ പൂര്‍ണമായി ഇനി റദ്ദാക്കേണ്ടത്. അതേസമയം, ഹരിത ട്രൈബ്യൂണലും സുപ്രീംകോടതിയും കെ.ജി.എസിന് തങ്ങളുടെ ഭാഗം വ്യക്തമാക്കാന്‍ ഉചിതമായ അവസരം നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, പദ്ധതിയുടെ അനുമതികള്‍ റദ്ദാക്കിയ കാര്യം അറിഞ്ഞിട്ടില്ളെന്നും കമ്പനിയുടെ അഭിപ്രായം തേടാതെയാണ് മന്ത്രാലയങ്ങളുടെ നടപടിയെന്നും കെ.ജി.എസ് അധികൃതര്‍ വ്യക്തമാക്കി.

 

പാണ്ഡ്യനടിച്ചു, മുംബൈ ജയിച്ചു

Posted: 08 May 2015 07:09 AM PDT

Image: 

ചെന്നൈ: തോറ്റെന്നുറപ്പിച്ചിടത്ത് നിന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുംബൈ ഇന്ത്യന്‍സ് നാല് പന്ത് ബാക്കിയിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. 19ാമത്തെ ഓവര്‍ വിധി നിര്‍ണയിച്ച മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ നടത്തിയ കൂട്ടക്കുരുതിയാണ് പരാജയത്തിന്‍െറ വക്കില്‍നിന്ന് മുംബൈയെ ചെന്നൈ ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യത്തിലത്തെിച്ചത്.

19ാമത്തെ ഓവര്‍ എറിയാന്‍ പവന്‍ നെഗി വരുമ്പോള്‍ മുംബൈക്ക് വേണ്ടിയിരുന്നത് 12 പന്തില്‍ 30 റണ്‍സ്. ആദ്യ പന്ത് സിക്സ്. റണ്ണില്ലാത്ത അടുത്ത പന്തിന് ശേഷം തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍. ആറാമത്തെ പന്തില്‍ അമ്പാട്ടി റായ്ഡു വക വീണ്ടും സിക്സ്.

അടുത്ത ഓവറില്‍ ജയിക്കാന്‍ വേണ്ടത് വെറും അഞ്ച് റണ്‍സ്. ബ്രാവോയുടെ ആദ്യ പന്ത് പാണ്ഡ്യ അടിച്ചുപൊക്കിയത് ജദേജ നിലത്തിട്ടപ്പോള്‍ അടുത്ത പന്ത് ബൗണ്ടറി കടത്തി റായ്ഡു മുംബൈ വിജയം പൂര്‍ത്തിയാക്കി. ഇതോടെ പോയന്‍റ് നിലയില്‍ ആറാമതായിരുന്ന മുംബൈ നാലാമതത്തെി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈക്ക് ഓപ്പണര്‍മാരായ ബ്രണ്ടന്‍ മക്കല്ലവും ഡൈ്വന്‍ സ്മിത്തും അതിവേഗ തുടക്കമാണ് നല്‍കിയത്. അഞ്ചാമത്തെ ഓവറില്‍ സ്കോര്‍ 44ല്‍ നില്‍ക്കെ 11 പന്തില്‍ 23 റണ്‍സ് നേടിയ മക്കല്ലം തുടര്‍ച്ചയായ രണ്ട് ബൗണ്ടറികള്‍ക്കു ശേഷം വിനയ്കുമാറിന് കീഴടങ്ങി ബൗണ്ടറി ലൈനില്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ സ്കോറിംഗ് താഴ്ന്നു. പിന്നീട് വന്ന റെയ്നയും ഓപ്പണര്‍ സ്മിത്തും മക്കല്ലത്തിന്‍െറ വഴിയില്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കി ഡ്രസിംഗ് സൈഡില്‍ മടങ്ങിയത്തെി. ഫാഫ് ഡുപ്ളസിസിനും പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ധോണിയും യുവതാരം പവന്‍ നെഗിയും രണ്ടും കല്‍പ്പിച്ച് ആഞ്ഞടിച്ചാണ് സ്കോര്‍ 158ല്‍ എത്തിച്ചത്.
 

മികച്ച പത്രരൂപകല്‍പനക്കുള്ള സ്വദേശാഭിമാനി അവാര്‍ഡ് 'മാധ്യമ'ത്തിന്

Posted: 08 May 2015 04:14 AM PDT

Image: 

തിരുവനന്തപുരം:  മികച്ച പത്രരൂപകല്‍പനക്കുള്ള  2013ലെ തിരുവനന്തപുരം പ്രസ്ക്ളബിന്‍െറ സ്വദേശാഭിമാനി പുരസ്കാരം 'മാധ്യമ'ത്തിന്. സ്വര്‍ണ പതക്കവും ഫലകവും പ്രശംസാപത്രവും അടങ്ങിയതാണ് അവാര്‍ഡ്. 2013 ഓഗസ്റ്റ് 12ലെ പത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. ചീഫ് സബ് എഡിറ്റര്‍ പി.സി സെബാസ്റ്റ്യനാണ് പേജ് രൂപകല്‍പന ചെയ്തത്. 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം.ജി രാധാകൃഷ്ണന്‍, എസ്.ആര്‍ ശക്തിധരന്‍, സണ്ണിക്കുട്ടി എബ്രഹാം, സി. ഗൗരീദാസന്‍ നായര്‍, ജേക്കബ് ജോര്‍ജ്, ഹരി എസ്. കര്‍ത്ത എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മേയ് അവസാന വാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രസ്ക്ളബ് പ്രസിഡന്‍റ് പി.പി ജയിംസ്, സെക്രട്ടറി ജയന്‍ മേനോന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പത്താമത് തവണയാണ് സ്വദേശാഭിമാനി പുരസ്കാരം ‘മാധ്യമ’ത്തെ തേടിയത്തെുന്നത്.

2013ലെ മികച്ച ജനറല്‍ വാര്‍ത്തക്കുള്ള എം. ശിവറാം പുരസ്കാരത്തിന് മലയാള മനോരമയിലെ ഷില്ലര്‍ സ്റ്റീഫനും 2014ലെ എം. ശിവറാം പുരസ്കാരത്തിന് മാതൃഭൂമിയിലെ എസ്.എന്‍ ജയപ്രകാശും അര്‍ഹരായി. മംഗളം ദിനപത്രത്തിലെ ജിനേഷ് പൂന്നത്തിനാണ് 2014ലെ മികച്ച സാഹസികാത്മക റിപ്പോര്‍ട്ടിനുള്ള ജി. വേണുഗോപാല്‍ അവാര്‍ഡ് ലഭിച്ചത്. 2013ലെ ഇംഗ്ളീഷ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച ന്യൂസ് സ്റ്റോറിക്കുള്ള വി.കൃഷ്ണമൂര്‍ത്തി അവാര്‍ഡിന് ടൈംസ് ഓഫ് ഇന്ത്യയിലെ ലക്ഷ്മി അജയ് പ്രസന്ന അര്‍ഹയായി. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള 2013ലെ പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ പി.ആര്‍ പ്രവീണയെ തെരഞ്ഞെടുത്തു. മാതൃഭൂമി ന്യൂസിലെ ബിജു പങ്കജിനാണ് 2014ലെ മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ്.

മെഹയ് രി ബ്ലാക്: ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ബേബി

Posted: 08 May 2015 02:30 AM PDT

Image: 

ലണ്ടന്‍: ബ്രിട്ടന്‍െറ രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിച്ച് 20കാരിയായ യൂനിവേഴ്സിറ്റി വിദ്യാര്‍ഥി മെഹയ് രി ബ്ളാക്. നൂറ്റാണ്ടുകള്‍ക്കിടെ ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗമായ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയാണ് മെഹയ് രി. സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച മെഹയ് രി ഇനി പാര്‍ലമെന്‍റിലെ ബേബിയെന്ന് അറിയപ്പെടും.

പെയ്സ് ലി ആന്‍ഡ് റെന്‍ഫ്രെഷെയര്‍ സൗത്ത് മണ്ഡലത്തില്‍ നിന്ന് ആറായിരത്തോളം വോട്ടുകള്‍ക്കാണ് മെഹയ് രി ബ്ളാക് വിജയിച്ചത്. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ഡെഗ്ളസ് അലക്സാണ്ടറെയാണ് രാഷ്ട്രീയ ഗോദയില്‍ മെഹയ് രി മലര്‍ത്തിയടിച്ചത്. ലേബറിന്‍െറ മുതിര്‍ന്ന നേതാവും വിദേശ നയ വക്താവുമാണ് 47കാരനായ ഡെഗ്ളസ്.

ക്രിസ്റ്റഫര്‍ മങ്കാണ് മെഹയ് രിക്ക് മുമ്പ് ബ്രിട്ടീഷ് പാര്‍ലമെന്‍റിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി. 1667ല്‍ 13ാം വയസിലായിരുന്നു ക്രിസ്റ്റഫറിന്‍െറ പാര്‍ലമെന്‍റ് അരങ്ങേറ്റം. 348 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.

തെരഞ്ഞെടുപ്പില്‍ 5,684 വോട്ടിന്‍െറ ഭൂരിപക്ഷത്തിലായിരുന്നു മെഹയ് രി ബ്ളാക്കിന്‍െറ വിജയം. പോള്‍ ചെയ്തതില്‍ മെഹയ് രി 23,548 (50.9%)ഉം ഡഗ്ളസ് 17,864 (38.6%)ഉം വോട്ടുകള്‍ നേടി.

തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് ഒൗദ്യോഗിക ട്വിറ്ററിലൂടെ മെഹയ് രി ബ്ളാക് നന്ദി പറഞ്ഞു. ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയില്‍ പൊളിറ്റിക്സ് പഠനം പൂര്‍ത്തിയാക്കിയ മെഹയ് രി അവസാന വര്‍ഷ പരീക്ഷ അടുത്തതിനാല്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി കൂടുതല്‍ സമയം ചെലവിടാനാവില്ല.

മെഹയ് രി ബ്ളാക്കിന്‍െറ കോട്ടിഷ് നാഷണല്‍ പാര്‍ട്ടി എക്സിറ്റ്പോള്‍ ഫലങ്ങളെ മറികടക്കുന്ന വിജയമാണ് ഇത്തവണ നേടിയത്. അവസാന ഫലം പുറത്തു വരുമ്പോള്‍ എസ്.എന്‍.പി 56 സീറ്റുകള്‍ നേടിയിട്ടുണ്ട്.

കോവളം ബാങ്ക് കവര്‍ച്ച : അന്വേഷണസംഘം ഇരുട്ടില്‍തപ്പുന്നു

Posted: 08 May 2015 01:36 AM PDT

കോവളം: കോവളം ബാങ്ക് കവര്‍ച്ച അന്വേഷണസംഘാംഗങ്ങള്‍ക്കിടയില്‍ ഏകോപനമില്ളെന്ന് ആക്ഷേപം. മോഷണംനടന്ന് മണിക്കൂറുകള്‍ക്കകംതന്നെ കവര്‍ച്ചനടത്തിയ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പറഞ്ഞ അന്വേഷണസംഘം ഇരുട്ടില്‍തപ്പുന്ന കാഴ്ചയാണ് കണ്ടത്. ഇതിനായി ഝാര്‍ഖണ്ഡിലേക്ക് പോയ അന്വേഷണസംഘത്തിനുനേരെ പ്രതികളുടെ കൂട്ടാളികളില്‍ നിന്ന് കല്ളേറുമുണ്ടായി. ഇതോടെ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് കവര്‍ച്ചയുടെ സൂത്രധാരനെന്ന് പറയപ്പെടുന്ന ഝാര്‍ഖണ്ഡ് സ്വദേശിയെ വിഴിഞ്ഞം പൊലീസ് പിടികൂടുന്നത്. വിഴിഞ്ഞം ഉച്ചക്കട പയറ്റുവിളയില്‍ നിന്ന് ഹരിഓം മണ്ഡലിനെയാണ്(25) വിഴിഞ്ഞം സി.ഐ വി.ജെ. ജോഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം അന്യസംസ്ഥാനത്തേക്ക് കടന്നെന്ന ധാരണയില്‍ പൊലീസ് സംഘം ആഴ്ചകളോളം അന്യസംസ്ഥാനങ്ങള്‍ ചുറ്റിക്കറങ്ങവെയാണ് സംഭവത്തിലെ സൂത്രധാരന്‍ ഇവിടെ വിലസിനടന്നത്. വിഴിഞ്ഞം സര്‍ക്കിളിന് കീഴില്‍ അന്യസംസ്ഥാനക്കാരായ ആയിരക്കണക്കിന് തൊഴിലാളികളാണുള്ളത്. എന്നാല്‍, ഇവരെക്കുറിച്ച് പ്രാഥമികവിവരംപോലും പൊലീസ് സ്റ്റേഷനുകളില്‍ ലഭ്യമല്ല. വിഴിഞ്ഞം, കോസ്റ്റല്‍ സി.ഐമാര്‍ക്ക് പുറമെ തമ്പാനൂര്‍, നേമം സി.ഐമാര്‍, സിറ്റി ഷാഡോ പൊലീസ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷണം നടത്തുന്നത്. എന്നാല്‍, ഇവര്‍ അന്വേഷണ പുരോഗതി പങ്കുവെക്കുന്നില്ളെന്നും ഇത് അന്വേഷണത്തിന്‍െറ ക്രെഡിറ്റ് മറ്റാര്‍ക്കും നല്‍ക്കാതെ സ്വന്തമായി കൈക്കലാക്കാന്‍ വേണ്ടിയുള്ള സംഘാംഗങ്ങളുടെ നീക്കമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് പിടികൂടിയ പ്രതിയെ അതീവരഹസ്യമായി ചോദ്യം ചെയ്തതും കോടതിയില്‍ ഹാജരാക്കിയതിലും ദുരൂഹത ഉള്ളതായി പറയപ്പെടുന്നു. മറ്റ് പ്രതികളെ പിടികൂടാന്‍ ഇന്ന് പോകാനിരുന്ന വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍െറ യാത്ര മാറ്റി. ധനമന്ത്രിമാരുടെ ദേശീയ സമ്മേളനം മുന്‍നിര്‍ത്തിയാണ് യാത്ര മാറ്റിയതെന്നാണറിയുന്നത്. ശനിയാഴ്ച അന്വേഷണസംഘം ഝാര്‍ഖണ്ഡിലേക്ക് തിരിക്കുമെന്നാണ് സൂചന

ഏഷ്യന്‍ യൂത്ത് അത് ലറ്റിക് മീറ്റ് ഇന്നുമുതല്‍

Posted: 08 May 2015 01:23 AM PDT

Image: 

ദോഹ: പ്രഥമ ഏഷ്യന്‍ യൂത്ത് അത് ലറ്റിക് മീറ്റ് ഇന്ന് ദോഹയില്‍ ആരംഭിക്കും. ഇന്‍റര്‍നാഷനല്‍ അത് ലറ്റിക്സ് അസോസിയേഷന്‍സ് ഫെഡറേഷന്‍ (ഐ.എ.എ.എഫ്), നാഷനല്‍ അത്ലറ്റിക്സ് ഫെഡറേഷനുകള്‍ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഏഷ്യന്‍ യുവജന കായിക മേള ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 40 രാജ്യങ്ങളില്‍ നിന്നായി 400 യുവ താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 22 താരങ്ങളാണ് മത്സരിക്കാനത്തെുന്നത്. 13 പുരുഷ താരങ്ങളും ഒമ്പത് വനിതകളുമാണ് ടീമിലുള്ളത്. 200 മീറ്ററിലും 400 മീറ്ററിലും മത്സരിക്കുന്ന പി.ടി. ഉഷയുടെ ശിഷ്യ ജിസ്ന മാത്യു, പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പി.ആര്‍. അലീഷ, അനുമോള്‍ തമ്പി എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. ആദ്യ ഏഷ്യന്‍ യുവജന കായികമേളക്ക് ചൈനയില്‍ നിന്നാണ് കൂടുതല്‍ താരങ്ങളത്തെുന്നത്. ചൈനയില്‍ നിന്ന്്  48 പേരാണ് വിവിധ മത്സരങ്ങളില്‍ മറ്റുരക്കുക. ഒമാനില്‍ നിന്ന് 30 താരങ്ങളുും കസാകിസ്താനില്‍ നിന്ന് 25 പേരും ആതിഥേയരായ ഖത്തറിന്‍െറ 19 പേരും പങ്കെടുക്കുമെന്ന് സംഘാടകര്‍ വിശദീകരിച്ചു.
മീറ്റ് വിജയകരമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ സജ്ജീകരണവും പൂര്‍ത്തിയായതായി ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്‍റ് ദഹ്ലാന്‍ അല്‍ഹമദ് പറഞ്ഞു. ഏഷ്യന്‍ യുവജനങ്ങള്‍ക്കിടയില്‍ കായിക വിനോദത്തിന് എല്ലാ തരത്തിലുമുള്ള പ്രോത്സാഹനവും നല്‍കുകയാണ് ചാമ്പ്യന്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ന് രാവിലെ എട്ട് മണിക്ക്  ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഡെക്കാത്തലോണോടു കൂടിയാണ് കായിക മല്‍സരങ്ങള്‍ക്ക് തുടക്കമാവുക. വൈകുന്നേരം 5.30-ന് ഒൗപചാരിക ഉദ്ഘാടന ചടങ്ങ് നടക്കും. എല്ലാ മത്സരങ്ങളും ഖത്തര്‍ സ്പോര്‍ട്സ് ക്ളബ്ബിന്‍െറ ശുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് നടക്കുക. വിജയികളില്‍ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മെഡലുകളും നാല് മുതല്‍ എട്ട് വരെ സ്ഥാനക്കാര്‍ക്ക് അംഗീകാര പത്രവും നല്‍കും.
ഗോവയില്‍ കഴിഞ്ഞ മാസം നടന്ന ദേശീയ യൂത്ത് അത്ലറ്റിക്സിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഏഷ്യന്‍ യൂത്ത് അത്ലറ്റിക്സിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തത്. അത്ലറ്റ് ബിയാന്ത് സിങ് (800 മീറ്റര്‍), ഹൈജംപ് താരം തേജസ്വിന്‍ ശങ്കര്‍, ഹാമ്മര്‍ ത്രോ താരങ്ങളായ അഭിഷേക് ദ്രാല്‍, ആശിഷ് ജാക്കര്‍ എന്നിവരാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. വനിത ടീം: പി.ആര്‍. അലീഷ, അനുമോള്‍ തമ്പി (3000 മീറ്റര്‍), ദുര്‍ഗ പ്രമോദ് ദിയോറ (1500 മീറ്റര്‍), ജിസ്ന മാത്യു (200, 400 മീറ്റര്‍), സയസ പ്രഭാകരന്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), സീമ (ഡിസ്കസ് ത്രോ), തിയാഷ സാമാദര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), ലെയ്വം നര്‍സാറി (ഹൈജംപ്), സോണാല്‍ ഗോയല്‍ (ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ). പുരുഷ ടീം: അഭിഷേക് ദ്രാല്‍, ആശിഷ് ജാക്കര്‍ (ഹാമ്മര്‍ ത്രോ), ആശിഷ് ഭാലോട്ടിയ (ഷോട്ട്പുട്ട്), ബിയാന്ത് സിങ് (800 മീറ്റര്‍), ചന്ദന്‍ ബൗരി (200, 400 മീറ്റര്‍), കിഷന്‍ നര്‍ഷി തഡ്വി (3000 മീറ്റര്‍), മീരജ് അലി (ഹാമ്മര്‍ ത്രോ), മുഹമ്മദ് ഹദീഷ് (ജാവലിന്‍ ത്രോ), നുസ്റത്ത് (100 മീറ്റര്‍), സോനു കുമാര്‍ (ലോങ്, ട്രിപ്പിള്‍ ജംപ്), തേജസ്വിന്‍ ശങ്കര്‍ (ഹൈ ജംപ്), രാജേഷ് രാമസ്വാമി (ഡെകാത്ലണ്‍), ചിരാഗ് (200 മീറ്റര്‍).  വസീര്‍ സിങ്ങാണ് മുഖ്യപരിശീലകന്‍. ജയ്പാല്‍ സിങ്, രേണു ബാല കോഹ് ലി എന്നിവര്‍ പരിശീലകര്‍.
 

സിവില്‍ സ്റ്റേഷനിലെ സമരനിരോധം : കലക്ടറുടെ നടപടിയില്‍ സര്‍വിസ് സംഘടനകള്‍ക്ക് പ്രതിഷേധം

Posted: 08 May 2015 01:14 AM PDT

കൊച്ചി: സിവില്‍ സ്റ്റേഷനില്‍ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ച കലക്ടറുടെ നടപടിയില്‍ ഭരണ-പ്രതിപക്ഷ സര്‍വിസ് സംഘടനാനേതാക്കളില്‍ പ്രതിഷേധം. കലക്ടറുടെ തീരുമാനത്തെ കാടന്‍ നടപടിയെന്നാണ് പ്രതിപക്ഷ സര്‍വിസ് സംഘടനാനേതാക്കള്‍ വിശേഷിപ്പിച്ചത്. ഉത്തരവ് മരവിപ്പിക്കാന്‍ ഭരണതലത്തില്‍ സ്വാധീനിക്കാനാണ് ഭരണപക്ഷ സര്‍വിസ് സംഘടനാ നേതാക്കള്‍ ആലോചിക്കുന്നത്.
ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ച ചികിത്സാധനസഹായം അനധികൃതമായി വെട്ടിക്കുറച്ചെന്ന പരാതിയെച്ചൊല്ലി കലക്ടറേറ്റില്‍ ഭരണ-ഇടതുപക്ഷ സര്‍വിസ് സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇത് സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ ഇടയാക്കിയതിനെ തുടര്‍ന്നാണ് കലക്ടര്‍ സമരങ്ങളും പ്രകടനങ്ങളും നിരോധിച്ചത്. സമരം നിരോധിക്കുന്നതിന് സംഘടനാനേതാക്കളുമായി ആലോചിച്ചില്ളെന്നാണ് കക്ഷിഭേദമില്ലാതെ നേതാക്കളുടെ പ്രതികരണം.
സര്‍വിസ് സംഘടകളുമായി ചര്‍ച്ച കൂടാതെ സര്‍ക്കുലര്‍ ഇറക്കിയ കലക്ടറുടെ നടപടിക്കെതിരെ വായ മൂടിക്കെട്ടി പ്രതിഷേധിക്കാനാണ് ആലോചിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP