പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ്-പെന്‍ഷന്‍ പദ്ധതികള്‍ക്ക് തുടക്കമായി Posted: 10 May 2015 12:23 AM PDT പത്തനംതിട്ട: പ്രധാനമന്ത്രി ദേശീയ തലത്തില്‍ ഉദ്ഘാടനം ചെയ്ത ജീവന്‍ ജ്യോതി ബീമാ യോജന,(പി.എം.ജെ.ബി.വൈ) പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പി.എം.എസ്.ബി.വൈ), അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) എന്നീ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ട നിര്‍വഹിച്ചു. രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള സമൂഹത്തെ വാര്‍ത്തെടുക്കണമെങ്കില്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കേണ്ടതായിട്ടുണ്ടെന്നും അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി കൊല്‍ക്കത്തയില്‍ നടത്തിയ പ്രസംഗത്തിന്‍െറ തത്സമയ സംപ്രേഷണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിച്ചു. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പദ്ധതികളായ ജീവന്‍ ജ്യോതി ബീമാ യോജനയും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും നടപ്പാക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. എല്ലാ സേവിങസ് ബാങ്ക് അക്കൗണ്ട് ഉടമകളും തങ്ങളുടെ പാസ് ബുക്ക്, അക്കൗണ്ട് നമ്പര്‍ സഹിതം പൊതുമേഖലാ, സ്വകാര്യ-ജില്ലാ സഹകരണ ബാങ്കുകള്‍ വഴി പദ്ധതിയില്‍ അംഗങ്ങളാകാം. 2015 ജൂണ്‍ ഒന്നു മുതല്‍ 2016 മേയ് 31വരെയാണ് ഈ പദ്ധതിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷാ കാലയളവ്. മേയ് 31വരെയാണ് പദ്ധതിയില്‍ ചേരാനുള്ള കാലാവധി. താമസിച്ചാല്‍ 2015 ആഗസ്റ്റ് 31ന് മുമ്പെങ്കിലും ഈ പദ്ധതിയില്‍ ചേര്‍ന്നിരിക്കണം. അതിനു ശേഷവും കൂടുതല്‍ ആളുകള്‍ ചേരാനുണ്ടെന്ന് കണ്ടാല്‍ കേന്ദ്ര സര്‍ക്കാറിന് നവംബര്‍ 30വരെ കാലാവധി നീട്ടാനാകും. എന്നാല്‍, ഇങ്ങനെ ചേരുന്നവര്‍ മൊത്തം പ്രിമിയം തുക അടയ്ക്കുകയും തന്‍െറ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേക ഫോമില്‍ ബാങ്കില്‍ സമര്‍പ്പിക്കുകയും വേണം. കസ്റ്റമറുടെ എസ്.ബി അക്കൗണ്ടില്‍നിന്ന് ഓട്ടോ ഡെബിറ്റ് രീതിയില്‍ സ്കീമിന് ആവശ്യമായ തുക ബാങ്ക് ഈടാക്കും. സ്വകാര്യ-പൊതുമേഖലാ ബാങ്കുകളും എല്‍.ഐ.സിയും മറ്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പില്‍വരുത്തുന്നത്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതി പ്രകാരം അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യം ഉണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. 18നും 70നും മധ്യേ പ്രായമുള്ളവര്‍ക്ക് 12രൂപ വാര്‍ഷിക പ്രീമിയത്തില്‍ രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഇതിലൂടെ ലഭിക്കും. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്ക്കേണ്ടത്. അപകടത്തില്‍ മരിക്കുകയോ രണ്ടു കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടുലക്ഷം രൂപ ഇന്‍ഷുറന്‍സും ഭാഗീകമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപ ഇന്‍ഷുറന്‍സും ഈ പദ്ധതിയിലൂടെ ലഭ്യമാവും. അടല്‍ പെന്‍ഷന്‍ യോജന പദ്ധതിപ്രകാരം ഉപഭോക്താക്കള്‍ക്ക് 1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 വയസ്സ് തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ അംഗമാവാം. ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുകക്ക് പുറമെ കേന്ദ്രസര്‍ക്കാറും ഒരു നിശ്ചിത തുക അടയ്ക്കും. ഉപഭോക്താവ് അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലായിരിക്കും പെന്‍ഷന്‍ തുക നിശ്ചയിക്കുക. 20വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം. 2015 ഡിസംബര്‍ 31നകം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് ആനുകൂല്യം ലഭിക്കുക. ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയായ ജീവന്‍ ജ്യോതി ബീമാ യോജനയുടെയും അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെയും അപേക്ഷാ ഫോമുകളുടെ വിതരണം ജില്ലയില്‍ മേയ് ഒന്നു മുതല്‍ തുടങ്ങിയിട്ടുണ്ട്. ഈ മാസം 31 വരെ അപേക്ഷ സ്വീകരിക്കും. ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രഘു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബാബു ജോര്‍ജ്, എസ്.ബി.ടി അസി. ജനറല്‍ മാനേജര്‍ വി. സുരേഷ്, നബാര്‍ഡ് മാനേജര്‍ ജയിംസ് മാത്യു, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ.എസ്.വാസുദേവന്‍, ഫെഡറല്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ പരമേശ്വരന്‍, എല്‍.ഐ.സി, ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്, യുനെറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, നാഷനല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  |
ജില്ലയില്‍ തെരുവുനായ്ക്കളുടെ ആക്രമണം പെരുകുന്നു Posted: 10 May 2015 12:13 AM PDT തൊടുപുഴ: ജില്ലയില്‍ തെരുവുനായകളുടെ ആക്രമണം പെരുകുന്നു. കട്ടപ്പന ടൗണില്‍ പിഞ്ചുകുട്ടികള്‍ അടക്കം ആറുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നായകളുടെ ആക്രമണം വര്‍ധിച്ചിട്ടും അധികൃതര്‍ സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കട്ടപ്പനയില്‍ തെരുവുനായകളുടെ കടിയേറ്റവര്‍ക്ക് പ്രതിരോധ വാക്സിന്‍ ജില്ലയില്‍ ലഭിക്കാത്തതിനെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. അഞ്ചുമാസത്തിനിടെ 1401പേര്‍ക്കാണ് ജില്ലയില്‍ നായകളുടെ കടിയേറ്റത്. ഒമ്പതുദിവസത്തിനിടെ 79പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്. നായയുടെ കടിയേറ്റാല്‍ പ്രാഥമികമായി നല്‍കേണ്ട മരുന്ന് ലഭ്യമാണെങ്കിലും ആക്രമണത്തില്‍ പരിക്കേറ്റ് സ്ഥിതി ഗുരുതരമായേക്കാവുന്നവര്‍ക്ക് നല്‍കാനുള്ള പ്രതിരോധ വാക്സിനുകള്‍ ജില്ലയില്‍ ഒരിടത്തും ലഭ്യമല്ളെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കട്ടപ്പനയില്‍ നായയുടെ ആക്രമണത്തിന് പരിക്കേറ്റ കുട്ടികളുമായി നിരവധി ആശുപത്രികളിലാണ് രക്ഷിതാക്കള്‍ കയറിയിറങ്ങിയത്. ഇത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. പൈനാവിലെ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളജിലും പ്രതിരോധ വാക്സിന്‍ ലഭിക്കാത്തതിനെതുടര്‍ന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളജില്‍ ഇവരെ എത്തിക്കുകയായിരുന്നു. പ്രതിരോധ മരുന്നായ ഇന്‍ഡ്രോ ഡെര്‍മല്‍ റാബീസ വാക്സിന്‍ (ഐ.ഡി.ആര്‍.വി) ചില ആശുപത്രികളില്‍ ലഭ്യമാണ്. എന്നാല്‍, കടിച്ച നായയെ തിരിച്ചറിയാതിരിക്കുകയോ ഇവ ചാവുകയോ ചെയ്താല്‍ നല്‍കേണ്ട വാക്സിന്‍ ജില്ലയില്‍ ഒരിടത്തും ലഭ്യമല്ല. ഈ മരുന്ന് ഉടന്‍ നല്‍കിയില്ളെങ്കില്‍ പേവിഷബാധയേറ്റ രോഗിക്ക് മരണംവരെ സംഭവിക്കാം. പൊതുവിപണിയില്‍ 4000 മുതല്‍ 8,000 രൂപ വരെയാണ് ഈ മരുന്നിന് നല്‍കേണ്ടത്. കൂടുതല്‍ പേരും പേവിഷബാധയേറ്റാല്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കാറ്. എന്നാല്‍, മരുന്ന് കിട്ടാനില്ലാത്ത സ്ഥിതിയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മറ്റും ഇവ സൂക്ഷിക്കാറില്ല. ഇത്തരം മരുന്നുകള്‍ കഴിച്ചാല്‍ പലതരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാന്‍ സാധ്യതുള്ളതിനാലാണിത്. ജില്ലയില്‍ ഒരാഴ്ചക്കിടെ 50 ഓളം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഒരുമാസം മുമ്പ് മൂന്നാര്‍ സ്വദേശിയായ ബാലികയെ തെരുവുനായ ആക്രമിച്ച സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാഭരണകൂടത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തെരുവുനായകളുടെ ശല്യം തടയാനും പെരുകുന്നത് നിയന്ത്രിക്കാനും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി എടുത്തിട്ടില്ളെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടിയുടെ ഉടമസ്ഥന്‍ 700 രൂപ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് എന്തൊക്കെ നടപടികളെടുത്ത് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.  |
സി.പി.എമ്മില്‍ കത്ത് പോര് Posted: 10 May 2015 12:00 AM PDT തൃശൂര്‍: റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്‍െറ ഇടപാട് ഓഫിസായി സി.പി.എം തൃശൂര്‍ ഏരിയാ കമ്മിറ്റി ഓഫിസ് മാറിയെന്ന് ആക്ഷേപം. സമ്മേളനകാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ പരസ്യപ്പെടുത്തി സി.പി.എം അംഗങ്ങള്‍ക്ക് ലഭിച്ച കത്തിലാണ് ഏരിയാ സെക്രട്ടറിക്കും കമ്മിറ്റിക്കും ഇവരെ നിയന്ത്രിക്കാനാവാത്ത ജില്ലാ നേതൃത്വത്തിനെയും കുറ്റപ്പെടുത്തിയിട്ടുള്ളത്. മൂന്ന് പേജുള്ള കത്ത് രക്തസാക്ഷികളുടെ പാര്‍ട്ടിയായ സി.പി.എമ്മിനെ വിറ്റു തിന്നുവരെ തിരിച്ചറിയണമെന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. ഏരിയാ കമ്മിറ്റിയുടെ ജീര്‍ണതക്ക് കാരണം ജില്ലാ നേതൃത്വമാണെന്ന വിമര്‍ശവും കത്തില്‍ ഉന്നയിക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ഏരിയാ സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം റദ്ദ് ചെയ്യണമെന്ന് എ.ആര്‍ ഓഫിസര്‍ കുറിപ്പെഴുതിയതായും മന്ത്രി സി.എന്‍. ബാലകൃഷ്ണനെ കണ്ട് ഏരിയാ സെക്രട്ടറിയും മറ്റ് നേതാക്കളും ചേര്‍ന്ന് സംഭവം ഒതുക്കിയതായും കത്തില്‍ ആരോപിക്കുന്നു. ഏരിയാ സെക്രട്ടറി ബിനാമികളുടെ പേരില്‍ സ്വത്ത് സമ്പാദിക്കുകയാണെന്നും കത്ത് കുറ്റപ്പെടുത്തുന്നു. ഏരിയാ സെക്രട്ടറിയും സെന്‍ററിലെ കൂട്ടാളികളും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തുന്ന ഓഫിസായി ഏരിയാ കമ്മിറ്റി ഓഫിസിനെ മാറ്റിയെന്നും കത്തില്‍ പറയുന്നു. ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും സമ്മേളനത്തില്‍ ചര്‍ച്ചയാക്കരുതെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി സമ്മേളനത്തില്‍ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഒരു ചുവടുപോലും മുന്നോട്ട് പോവാന്‍ കഴിഞ്ഞിട്ടില്ല. ഏരിയാ കമ്മിറ്റിയുടെ പല നിയമനങ്ങളും നടപടികളും സംശയങ്ങളുണ്ടാക്കുന്നതാണെന്നും പാര്‍ട്ടി ജില്ലാ നേതൃത്വം ഇത് പരിശോധിക്കാന്‍ തയാറാകുന്നില്ളെന്നും കത്തിലുണ്ട്. തൃശൂരില്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇടവേളക്ക് ശേഷം സി.പി.എമ്മിലെ ചേരി പരസ്യപ്പെടുന്നതിന്‍െറ സൂചനയായിട്ടാണ് കത്തിനെ വിലയിരുത്തുന്നത്.  |
കാറ്റും മഴയും: മലമ്പുഴ മേഖലയില്‍ 2,000 കുലച്ചവാഴകള്‍ നശിച്ചു Posted: 09 May 2015 11:47 PM PDT മലമ്പുഴ: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലമ്പുഴ മേഖലയില്‍ വ്യാപക നാശനഷ്ടം. കാഞ്ഞിരക്കടവ്, കുളപ്പരാത്തി, മന്തക്കാട്, വാരണി എന്നിവിടങ്ങളിലെ കുലച്ച 2,000 ത്തോളം നേന്ത്രവാഴകള്‍ പൊട്ടിവീണ് നശിച്ചു. കാഞ്ഞിരക്കടവ് മോഹനന്‍, കിട്ടുണ്ണി, കുളപ്പരത്തി ഏലിയാസ്, ടോമി, മന്തക്കാട് വിജയന്‍, വാരണി അയ്യപ്പന്‍ എന്നിവരുടെ നേന്ത്രവാഴകളാണ് നശിച്ചത്. മനക്കല്‍ക്കാട് കോളനിയിലെ ദാസന്‍െറ വീടിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് ഓട്ടുപുര തകര്‍ന്നു. പ്രഭയുടെ വീടിന്‍െറ മേല്‍ക്കൂരയില്‍നിന്ന് ഓടുകള്‍ പറന്നുപോയി. കൊട്ടേക്കാട് കുന്നുകാട് കമലാക്ഷിയുടെ വീടിന്‍െറ മുന്‍ഭാഗം തകര്‍ന്നു. കടുക്കാംകുന്നത്ത് മണിയുടെ ഭാര്യ ലക്ഷ്മി (45) യുടെമേല്‍ മരംവീണ് പരിക്കേറ്റു. മന്തക്കാട് ജലസേചനവകുപ്പിന്‍െറ എട്ടോളം ക്വാര്‍ട്ടേഴ്സുകളും വൈദ്യുതി പോസ്റ്റുകളും മരംവീണ് തകര്‍ന്നു.  |
ഇന്‍റര്‍സോണ്‍ : റണ്ണേഴ്സ് അപ്പ് ട്രോഫി നിരസിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടല്‍ കാരണമെന്ന് Posted: 09 May 2015 11:37 PM PDT മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ഇന്‍റര്‍സോണ്‍ കലോത്സവത്തിലെ റണ്ണേഴ്സ് അപ്പായ ഫാറൂഖ് കോളജ് ട്രോഫി നിരസിച്ചത് പ്രോഗ്രാം കമ്മിറ്റിയുടെ മേല്‍നോട്ടം വഹിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കലോത്സവ നടത്തിപ്പില്‍ ഇടപെട്ടതിനെ തുടര്‍ന്നാണെന്ന് ഫാറൂഖ് കോളജ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.യുവിന് സ്വാധീനമുള്ള കോഴിക്കോട് ദേവഗിരി കോളജില്‍ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താനുള്ള കളികളുടെ ഭാഗമായി അവര്‍ക്ക് കലാകിരീടം ലഭിക്കാന്‍ ഉതകുന്ന നീക്കങ്ങളാണ് പ്രോഗ്രാം കമ്മിറ്റി നടത്തിയത്. ചട്ടപ്രകാരം പ്രോഗ്രാം കണ്‍വീനര്‍ ആവേണ്ടത് ഒൗദ്യോഗിക പദവിയിലുള്ള വ്യക്തിയാണ്. എന്നാല്‍, കണ്‍വീനറായത് ഒരുപദവിയുമില്ലാത്ത കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ദുല്‍കിഫിലാണ്. വിധികര്‍ത്താക്കളില്‍ നല്ളൊരുപങ്കും യൂനിവേഴ്സിറ്റി അംഗീകൃത ലിസ്റ്റില്‍നിന്ന് പുറത്തുള്ളവരാണ്. യൂനിവേഴ്സിറ്റി യൂനിയന്‍ ചെയര്‍മാന്‍ കെ.എം. അഭിജിത്തിന്‍െറ മെയിലിലേക്ക് ദേവഗിരി കോളജിലെ സ്വാതി എന്ന വിദ്യാര്‍ഥിയുടെ അമ്മാവനായ മധുസൂദനന്‍ വിധികര്‍ത്താക്കളുടെ ലിസ്റ്റ് അയച്ചിരുന്നു. മധുസൂദനന് പ്രോഗാം കമ്മിറ്റിയുമായി നേരിട്ട് ഒരു ബന്ധവുമില്ല. പ്രോഗാം കമ്മിറ്റി ഓഫിസില്‍ റിസല്‍ട്ട് വിഭാഗത്തില്‍ ദേവഗിരി കോളജിലെ ഒരുപെണ്‍കുട്ടിയെ വെച്ചതിന്‍െറ സത്യാവസ്ഥ വെളിപ്പെടുത്തണം. ഇംഗ്ളീഷ് കവിതാരചനയുടെ വിധി നിര്‍ണയിച്ചത് സര്‍വകലാശാലയുടെ ബൈലോ അനുസരിച്ച് കോറം തികയാതെയാണ്. കഥകളി സംഗീതം, വെസ്റ്റേണ്‍ മ്യൂസിക് എന്നിവയുടെ മാര്‍ക്ക് കൂട്ടിയിട്ടത് പുറത്തുനിന്നുള്ള ആളുമായി ചര്‍ച്ചചെയ്ത ശേഷമാണ്. അതിന്‍െറ ഫോട്ടോ തെളിവായുണ്ട്. അറബന കൈയില്‍നിന്ന് വീണ ടീമിന് ഒന്നാം സ്ഥാനം നല്‍കിയതിനെയും ചോദ്യം ചെയ്തു. ഇത്തരം കാര്യങ്ങള്‍ക്ക് വിശദീകരണം ലഭിക്കാത്തതിനാലാണ് 148 പോയന്‍റ് ലഭിച്ചിട്ടും റണ്ണേഴ്സ് അപ്പ് സ്ഥാനം തിരിച്ചുനല്‍കിയത്. നടത്തിപ്പിലെ അപാകത സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമ നടപടി സ്വീകരിക്കുന്നതിനെകുറിച്ചും ആലോചിക്കുന്നുണ്ട്. ആറ് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിയ ഇതേകോളജിലെ ഫതഹുറഹ്മാന്‍ തന്‍െറ സര്‍ഗപ്രതിഭാപട്ടം തിരിച്ചു നല്‍കുമെന്നും അറിയിച്ചു. ഇന്‍റര്‍സോണില്‍ 157 പോയന്‍റുമായി ദേവഗിരി ഒന്നാം സ്ഥാനം നേടിയപ്പോള്‍ 86 പോയന്‍റുള്ള പാലക്കാട് വിക്ടോറിയക്കായിരുന്നു മൂന്നാം സ്ഥാനം. വാര്‍ത്താസമ്മേളനത്തില്‍ കോളജ് യൂനിയന്‍ ചെയര്‍മാന്‍ എം. ശാക്കിര്‍, ജനറല്‍ സെക്രട്ടറി ഹഫ്സമോള്‍, കെ. താഹിര്‍ സമാന്‍, സി. അബുജുനൈജ്, ഫതഹുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.  |
സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കടുത്ത പീഡനമെന്ന് പഠനം Posted: 09 May 2015 11:33 PM PDT കല്‍പറ്റ: അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീജീവനക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ കടുത്ത പീഡനമെന്ന് വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വിമന്‍സ് വോയ്സ്' സംഘടന നടത്തിയ പഠനം തെളിയിക്കുന്നു. വസ്ത്രശാലകളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒന്നിരിക്കാന്‍പോലും സമയമോ ഇടമോ ഇല്ല. 14 ജില്ലകളിലെയും തെരഞ്ഞെടുത്ത വിവിധ സ്ഥാപനങ്ങളിലാണ് സംഘടന പഠനം നടത്തിയത്. ടെക്സ്റ്റയില്‍സുകള്‍, ആശുപത്രികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പെട്രോള്‍ പമ്പുകള്‍, ഫിഷറീസ്, ഏലം-തേയില എസ്റ്റേറ്റുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളെ ഇതിനായി നേരില്‍ക്കണ്ട് സംസാരിച്ചു. ഓരോ ജില്ലകളിലെയും അഞ്ച് സ്ഥാപനങ്ങളിലായിരുന്നു പഠനം. ടെക്സ്റ്റൈല്‍സുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമസ്ഥലം, കൃത്യമായ ജോലിസമയം എന്നിവയില്ല. ഇവര്‍ നിന്നുമാത്രം ജോലി ചെയ്യണം. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് സമയം. ഉത്സവാഘോഷ സമയങ്ങളില്‍ 18-20 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നു. ടെക്സ്റ്റൈല്‍സ് മേഖലയിലെ 80 ശതമാനം തൊഴിലാളികള്‍ക്കും പി.എഫ് ലഭിക്കുന്നില്ല. 65 ശതമാനം ടെക്സ്റ്റൈല്‍ ഷോപ്പുകളിലും 6,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിക്കുന്നതെന്നും കണ്ടത്തെി. ആശുപത്രികളില്‍ ജോലിയെടുക്കുന്ന സ്ത്രീകളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമേ പി.എഫ്, ഗ്രാറ്റ്വിറ്റി എന്നിവയുള്ളൂ. 72 ശതമാനം പേര്‍ക്കും ഗ്രാറ്റ്വിറ്റി, ഗ്രൂപ് ഇന്‍ഷുറന്‍സ്, മെഡിക്ളെയിം, യാത്രാബത്ത, വീട്ടുവാടക, ഭക്ഷണം, പെന്‍ഷന്‍, ഉത്സവബത്ത, കുട്ടികള്‍ക്ക് പഠനസഹായം എന്നിവ ലഭിക്കുന്നില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേക വിശ്രമസ്ഥലം, സമയം എന്നിവയില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ എല്ലാ ദിവസവും ജോലി സാധ്യതയില്ളെന്നും വേതനം ലഭിക്കാന്‍ കാലതാമസം നേരിടുന്നതായും ആനുകൂല്യങ്ങള്‍ പ്രഖ്യാപനത്തിലുണ്ടെങ്കിലും തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നതെന്നും പഠനത്തില്‍ കണ്ടത്തെി. പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്ന 55 ശതമാനം സ്ത്രീകള്‍ക്കും പി.എഫ്, ഗ്രാറ്റ്വിറ്റി, ഗ്രൂപ് ഇന്‍ഷുറന്‍സ്, മെഡിക്ളെയിം, യാത്രാബത്ത, വീട്ടുവാടക, ഭക്ഷണം, പെന്‍ഷന്‍, ഉത്സവബത്ത, കുട്ടികള്‍ക്ക് പഠനസഹായം എന്നിവ ലഭിക്കുന്നില്ല. നിന്നുള്ള ജോലിയായതിനാല്‍ കാല്‍വേദന, നടുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളതായും കണ്ടത്തെി. ഇടുക്കി, വയനാട് ജില്ലകളിലെ എസ്റ്റേറ്റുകളില്‍ നടത്തിയ പഠനത്തില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ ശമ്പളവും ജോലിസ്ഥിരതയും ലഭിക്കുന്നില്ളെന്ന് കണ്ടത്തെി. കീടനാശിനി പ്രയോഗംമൂലം ശ്വാസംമുട്ട്, ശരീരവേദന, സന്ധികള്‍ക്ക് വേദന എന്നീ രോഗങ്ങള്‍ ബാധിക്കുന്നതായും പഠന റിപ്പോര്‍ട്ടിലുണ്ട്. സ്കൂളുകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗത്തിനും ജോലി സ്ഥിരതയില്ലാത്തതാണ് പ്രധാന പ്രശ്നം. ഇ.എസ്.ഐ, പി.എഫ്, സീനിയോറിറ്റി എന്നിവ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ജോലിയെടുത്തവര്‍ക്കാണുള്ളത്. എന്നാല്‍, മൂന്നുവര്‍ഷം തികയും മുമ്പ് പല സ്കൂള്‍ മാനേജ്മെന്‍റുകളും ജോലിക്കാരെ പിരിച്ചുവിടുകയാണ്. 78 ശതമാനം സ്ഥാപനങ്ങളിലും ടോയ്ലറ്റ് സൗകര്യമില്ളെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്.  |
മത്സ്യവാഹനങ്ങള്‍ക്കെതിരെ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ Posted: 09 May 2015 11:23 PM PDT കടലുണ്ടി: മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം വഴിയില്‍ ഒഴുക്കിവിടുന്നതിനെതിരെ റെസിഡന്‍റ്സ് അസോസിയേഷന്‍ രംഗത്ത്. ചാലിയം, കടലുണ്ടി, മണ്ണൂര്‍, കരുവന്‍തിരുത്തി പ്രദേശവാസികള്‍ ഇതിന്‍െറ ദുരിതം പേറുന്നവരാണ്. മലിനജലം വാഹനങ്ങളില്‍ പ്രത്യേകം തട്ടുകളില്‍ ശേഖരിച്ച് ജനതാമസമില്ലാത്ത സ്ഥലത്ത് ഒഴിവാക്കുകയാണ് വേണ്ടത്. എന്നാല്‍, മത്സ്യവണ്ടിക്കാര്‍ വാഹനങ്ങളുടെ പ്ളാറ്റ്ഫോമില്‍ ഊറിയത്തെുന്ന മലിനജലം പൈപ്പ്വഴി റോഡിലേക്ക് ഒഴു ക്കുന്നു. ഇതുമൂലം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സ്പ്രേരൂപത്തില്‍ മത്സ്യാഭിഷേകം കിട്ടുന്നു. റോഡിനിരുവശവുമുള്ള വീട്ടുകാര്‍ക്കും ഇതുമൂലം ദുരിതമാകുന്നു. റോഡില്‍ അടിക്കടി വരമ്പുകള്‍ സ്ഥാപിച്ചിട്ടുള്ള കരുവന്‍തിരുത്തി റോഡില്‍ വാഹനങ്ങള്‍ വേഗം കുറക്കുമ്പോള്‍ മലിനജലം ഒന്നായി ഒഴുകിയത്തെി തളം കെട്ടുകയും ചെയ്യുന്നുണ്ട്. ഉപയോഗ്യമായ മത്സ്യങ്ങളില്‍നിന്നുള്ളതിനേക്കാള്‍ രൂക്ഷഗന്ധമുള്ളതാണ് വളത്തിനും കോഴി-കാലിത്തീറ്റ നിര്‍മാണാവശ്യങ്ങള്‍ക്കുമൊക്കെ കൊണ്ടുപോകുന്ന അഴുകിയ മത്സ്യങ്ങളുടേത്. മത്സ്യവെള്ളം ആരോഗ്യത്തിന് ഹാനികരമാകുന്നില്ളെങ്കിലും അതിന്‍െറ ദുര്‍ഗന്ധമാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. വാഹനങ്ങളില്‍ തന്നെ ഈ വെള്ളം ശേഖരിച്ച് ആള്‍പാര്‍പ്പില്ലാത്ത ഭാഗങ്ങളിലോ മറ്റോ ഒഴിവാക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ കടലുണ്ടിക്കടവ്, വാക്കടവ്, മാതൃക, സാഗരതീരം റെസിഡന്‍റ്സ് അസോസിയേഷനുകള്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് മത്സ്യവണ്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാഹന ജീവനക്കാര്‍ സഹകരിക്കാത്തപക്ഷം റോഡ് ഉപരോധമടക്കം സമരങ്ങള്‍ക്ക് തയാറാകുമെന്ന് നാട്ടുകാര്‍ പറ ഞ്ഞു.  |
ഇന്‍റര്‍നെറ്റ് സൗജന്യ കോളുകള്‍ നിരോധിക്കണമെന്ന് ടെലികോം കമ്പനികള്‍ Posted: 09 May 2015 10:27 PM PDT Subtitle: കമ്പനികള്‍ക്ക് നഷ്ടം 33 മില്യണ്‍ ദീനാര്‍ കുവൈത്ത് സിറ്റി: വാട്സ്ആപ് ഉള്‍പ്പെടെ ഇന്‍റര്‍നെറ്റ് വഴിയുള്ള സൗജന്യ കോളിങ് സംവിധാനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്തണമെന്ന് ടെലികോം കമ്പനികള്‍ കമ്യൂണിക്കേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വാട്സ്ആപ്, സ്കൈപ്, വൈബര്‍ എന്നിവയുടെ നിരോധമാണ് ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സൗജന്യ കോളുകള്‍ വഴി ദേശീയ-അന്തര്‍ദേശീയ ടെലിഫോണ്‍ വിളികളില്‍ 20 ശതമാനം കുറഞ്ഞതായി ടെലികോം കമ്പനികള്‍ വെളിപ്പെടുത്തി. ഇവയുടെ അമിത ഉപയോഗം കാരണം ഇന്‍റര്‍നെറ്റ് കമ്പനികള്‍ ഉപഭോക്താക്കളില്‍നിന്നും അധിക ചാര്‍ജ് ഈടാക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അങ്ങനെയാണ് ചില കമ്പനികള്‍ അവരുടെ നഷ്ടം നികത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി വാട്സ്ആപ്, സ്കൈപ്, വൈബര്‍ എന്നിവകളിലൂടെ സൗജന്യ സംഭാഷണവും അമിതോപയോഗവും കമ്പനികളുടെ ലാഭത്തില്‍ കുറവ് വന്നിരിക്കുകയാണ്. ഏകദേശം 85 ശതമാനം പ്രാദേശിക, അന്താരാഷ്ട്ര സംഭാഷണങ്ങളും, സന്ദേശങ്ങള്‍ അയക്കലും ഇത്തരം മീഡിയകള്‍ വഴിയാണെന്ന് ടെലികോം കമ്പനികള്‍ പരാതിയില്‍ വ്യക്തമാക്കി. ഇതിലൂടെ കമ്പനികള്‍ക്കുള്ള നഷ്ടം 33 മില്യണ്‍ ദീനാറാണ് കണക്കാക്കിയിരിക്കുന്നത്.  |
നോയിഡയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ തീകൊളുത്തി Posted: 09 May 2015 10:26 PM PDT നോയിഡ: ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരപീഡനം. യു.പി.യിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ജീവനോടെ തീകൊളുത്തി. ഗുരുതര പരിക്കുകളോടെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പിന്നീട് മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. അക്രമികള്‍ പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ളീല വിഡിയോ നിര്‍മിക്കുന്നവരാണെന്നും പെണ്‍കുട്ടിയെ അതിനായി ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പറഞ്ഞു. സംഘത്തിന്‍റെ ഭീഷണിക്ക് വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കുകയും ചെറുത്തതിന് ജീവനോടെ തീകൊളുത്തുകയുമായിരുന്നു. നേരത്തെ പെണ്‍കുട്ടിയെ ഇവര്‍ ലൈംഗികമായി ഉപയോഗിക്കുകയും വിഡിയോ ദൃശ്യം എം.എം.എസായി പ്രചരിപ്പിച്ച് പണം തട്ടുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസില്‍ അതു സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും കേസെടുത്തില്ളെന്നും ബന്ധുക്കള്‍ ആരോപിച്ചു.  |
സ്പാനിഷ് ലീഗ്: ബാഴ്സ ജയിച്ചു; റയലിന് സമനില Posted: 09 May 2015 10:25 PM PDT മഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണ കിരീടനേട്ടത്തിലേക്ക്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ വലന്‍സിയയോട് സമനില വഴങ്ങിയതോടെയാണ് ബാഴ്സയുടെ കിരീട സാധ്യത വര്‍ധിച്ചത്. റയല്‍ സോസീഡാഡിന് എതിരെയുള്ള മത്സരത്തില്‍ ബാഴ്സ ജയിച്ചത് റയലിന് ഇരട്ടപ്രഹരമായി. ബാഴ്സക്ക് 36 മത്സരത്തില്‍ നിന്ന് 90 പോയന്‍റുള്ളപ്പോള്‍ അത്രയും മത്സരത്തില്‍ നിന്ന് 86 പോയിന്‍റാണ് റയല്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചടി നേരിട്ടതിന് ശേഷമാണ് സ്പാനിഷ് ലീഗിലും റയല്‍ കിരീട നേട്ടത്തില്‍ നിന്ന് അകലുന്നത്.  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനല്‍റ്റി വലന്‍സിയ ഗോള്‍കീപ്പര്‍ തടുത്തിട്ടത് റയലിന് തിരിച്ചടിയായി. രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം റയല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് റയല്‍ മടങ്ങിവരികയായിരുന്നു. 45+1ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ പെനല്‍റ്റിയെടുത്തത്. ബെയ്ലിനെ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് കൃത്യമായി ചാടി വലന്‍സിയ കീപ്പര്‍ ഡീഗോ ആല്‍വസ് തടുത്തിടുകയായിരുന്നു. 19ാം മിനിറ്റില്‍ അല്‍കാസറാണ് വലന്‍സിയയുടെ ആദ്യ ഗോള്‍ നേടിയത്. ജോസ് ലൂയി ഗയയുടെ മികച്ച ക്രോസ് അല്‍കാസര്‍ ഗോളാക്കി മാറ്റുകയായിരുന്നു. 29ാം മിനിറ്റില്‍ ഫ്യൂഗോ വലന്‍സിയയുടെ രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തു. ഒരു ഗോള്‍ ആദ്യ പകുതിക്ക് മുമ്പ് വീട്ടാന്‍ കിട്ടിയ അവസരമാണ് റൊണാള്‍ഡോ പാഴാക്കിയത്. 56ാം മിനിറ്റില്‍ പെപെയും 84ാം മിനിറ്റില്‍ ഇസ്കോയുമാണ് റയലിന് വേണ്ടി ഗോള്‍ മടക്കിയത്. പിന്നീട് റയലിന് അവരസങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നോടാനായില്ല.  കാംപ് നൗവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്സ റയല്‍ സോസിഡഡിനെ തോല്‍പിച്ചത്. 50ാം മിനിറ്റില്‍ നെയ്മറും 85ാം മിനിറ്റില്‍ പെഡ്രോ റോഡ്രിഗ്വസുമാണ് ബാഴ്സയുടെ ഗോള്‍ നേടിയത്. ഹെഡ്ഡറിലൂടെയാണ് നെയ്മര്‍ ഗോള്‍ നേടിയത്. 85ാം മിനിറ്റില്‍ ഉജ്ജ്വലമായ ബൈസിക്ക്ള്‍ കിക്കിലൂടെയായിരുന്നു പെഡ്രോയുടെ ഗോള്‍. എതിര്‍ കളിക്കാരന്‍െറ കാലില്‍ തട്ടി ഉയര്‍ന്ന മെസിയുടെ പാസ് പെഡ്രോ ഗോളാക്കുകയായിരുന്നു.  |
പൊതുമാപ്പ് : ആദ്യ ഇന്ത്യന്‍ സംഘം 17ന് രാജ്യം വിടും Posted: 09 May 2015 10:21 PM PDT മസ്കത്ത്: ഒമാന്‍ സര്‍ക്കാര്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് നല്‍കുന്ന പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് ആദ്യ ഇന്ത്യന്‍ സംഘം അടുത്ത ഞായറാഴ്ച രാജ്യം വിടും. തിങ്കളാഴ്ച മുതല്‍ മറ്റ് രാജ്യക്കാരായ അനധികൃത താമസക്കാരും രാജ്യം വിടും. എന്നാല്‍, സ്കൂള്‍ അവധിക്കാലവും റമദാന്‍ അവധിയും കാരണം ജൂണ്‍ മുതല്‍ ഇന്ത്യന്‍ സെക്ടറിലേക്കുള്ള വിമാനങ്ങളില്‍ സീറ്റുകളില്ലാത്തത് പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വന്‍ തിരിച്ചടിയാവും. സ്കൂള്‍ അവധിക്കാലത്ത് ഇന്ത്യന്‍ സെക്ടറിലേക്ക് ടിക്കറ്റുകള്‍ ലഭിക്കാന്‍ ഏറെ പ്രയാസമാണ്. കേരളത്തിലേക്കുള്ള ടിക്കറ്റുകളുടെ അവസ്ഥ പറയാനുമില്ല. ലഭിക്കുന്ന ടിക്കറ്റുകള്‍ക്ക് വന്‍ നിരക്കുകള്‍ നല്‍കേണ്ടി വരും. പൊതുവെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നത്. ഇവര്‍ക്ക് വിമാനടിക്കറ്റുകള്‍ കിട്ടാക്കനിയാകാനാണ് സാധ്യത. മുന്‍വര്‍ഷങ്ങളില്‍ പൊതുമാപ്പ് കാലത്ത് എയര്‍ ഇന്ത്യ ടിക്കറ്റ് ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും ഇതുസംബന്ധമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വിമാനങ്ങള്‍ക്ക് ഏറ്റവും തിരക്കേറിയ സീസണായതിനാല്‍ ആനുകൂല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ളെന്നാണ് ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. പൊതുമാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സാഹചര്യമൊരുക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്. മേയില്‍ വിമാനങ്ങളില്‍ തിരക്ക് കുറവാണെങ്കിലും ആദ്യം രജിസ്റ്റര്‍ ചെയ്ത 1000 പേര്‍ക്ക് മാത്രമെ ഈ കാലയളവില്‍ ടിക്കറ്റെടുക്കാന്‍ കഴിയുകയുള്ളൂ. പാകിസ്താന്‍, ബംഗ്ളാദേശ് എയര്‍ലൈന്‍സുകള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി സ്വദേശത്തേക്ക് തിരിക്കുന്നവര്‍ക്ക് യാത്രാഇളവ് ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത 17ന് ഉറപ്പാക്കിയ ടിക്കറ്റുമായി എംബസിയിലത്തെണമെന്ന് അറിയിപ്പ് ലഭിച്ചതായി കന്യാകുമാരി സ്വദേശി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ലേബര്‍ കോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യുകയും അന്നുതന്നെ ഫിംഗര്‍ പ്രിന്‍റ് നടത്തുകയും ചെയ്തവര്‍ക്കാണ് അടുത്തയാഴ്ച മുതല്‍ രാജ്യം വിടാന്‍ അവസരം ലഭിക്കുക. ഫിംഗര്‍ പ്രിന്‍റ് വഴി ക്ളിയറന്‍സ് ലഭിച്ചവര്‍ക്ക് മാത്രമാണ് രാജ്യം വിടാന്‍ കഴിയുക. രാജ്യത്ത് കുറ്റകൃത്യങ്ങളും മറ്റും നടത്തിയവര്‍ക്ക് രാജ്യം വിടാന്‍ കഴിയില്ല. അത്തരക്കാര്‍ നിയമനടപടികള്‍ക്ക് വിധേയരാവും. പൊതുമാപ്പ് ഉപയോഗിച്ച് രാജ്യം വിടുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ കഴിഞ്ഞ മാസം ആദ്യം മുതല്‍ വിവിധ എംബസികളില്‍ ആരംഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞമാസം അവസാനം മാത്രമാണ് ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്. ആദ്യം രജിസ്റ്റര്‍ ചെയ്ത 500 പേരാണ് ഞായറാഴ്ച ലേബര്‍ ഓഫിസിലത്തെി നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ഇവരുടെ അപേക്ഷകള്‍ ലേബര്‍ ഓഫിസില്‍ സ്വീകരിക്കുകയും ഇവരുടെ പേര് വിവരം ബന്ധപ്പെട്ട സ്പോണ്‍സര്‍മാരെ അറിയിക്കാന്‍ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അതേദിവസം 300 പേരെയും തൊട്ടടുത്ത ദിവസം ബാക്കിയുള്ളവരെയും ഫിംഗര്‍ പ്രിന്‍റ് പരിശോധനക്കും വിധേയമാക്കിയിരുന്നു. ഇവരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരും ഇരു സ്ഥലങ്ങളിലും എത്തിയിരുന്നതായി അപേക്ഷകര്‍ പറയുന്നു. ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍ ലേബര്‍ കോര്‍ട്ട് സന്ദര്‍ശിച്ചിരുന്നു. അടുത്ത 500 ഇന്ത്യക്കാരായ അപേക്ഷകര്‍ ഇന്ന് ലേബര്‍ കോര്‍ട്ടിലത്തെും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പൊതുമാപ്പിനുള്ള നടപടി ക്രമങ്ങള്‍ ഏറെ എളുപ്പമാണ്. ഒമാനില്‍ തങ്ങുന്നവര്‍ക്ക് എംബസികളില്‍ രജിസ്റ്റര്‍ ചെയ്തശേഷം രേഖകളുമായി ലേബര്‍ കോര്‍ട്ടിലത്തെുകയും അതേദിവസം തന്നെ ഫിംഗര്‍ പ്രിന്‍റ് ചെയ്യുകയും വേണം. ഫിംഗര്‍ പ്രിന്‍റ് കഴിഞ്ഞാല്‍ രണ്ടാഴ്ചക്കുള്ളില്‍ രാജ്യം വിടണമെന്നാണ് നിബന്ധന. ഇത് മന്ത്രാലയം നല്‍കുന്ന രശീതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫിംഗര്‍ പ്രിന്‍റില്‍ പ്രശ്നമില്ളെങ്കിലും സ്പോണ്‍സര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ളെങ്കിലും ഇവര്‍ക്ക് ഒരാഴ്ചക്ക് ശേഷം രാജ്യം വിടാവുന്നതാണ്. കഴിഞ്ഞ പൊതുമാപ്പ് കാലത്ത് രജിസ്ട്രേഷന്‍ കഴിഞ്ഞ് മന്ത്രാലയത്തില്‍ നിന്നുള്ള ക്ളിയറന്‍സിന് മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍, ഇത്തരം നൂലാമാലകളൊന്നുമില്ലാത്തതിനാല്‍ മൂന്നുമാസം കൊണ്ട് പൊതുമാപ്പ് കാലാവധി അവസാനിക്കും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാനുള്ള അവസരമാണ് ഒമാന്‍ സര്‍ക്കാര്‍ ഒരുക്കുന്നത്. ആനുകൂല്യം ഉപയോഗിച്ച് 50,000ത്തോളം പേര്‍ രാജ്യം വിടുമെന്നാണ് ഒമാന്‍ സര്‍ക്കാര്‍ കരുതുന്നത്. ഏറ്റവും കൂടുതല്‍ അനധികൃത താമസക്കാരുള്ളത് ബംഗ്ളാദേശില്‍ നിന്നുള്ളവരാണെന്ന് അധികൃതര്‍ പറയുന്നു. പാകിസ്താനികള്‍ക്കും പൊതുമാപ്പ് പ്രയോജനം ചെയ്യും. എന്നാല്‍, ഇന്ത്യക്കാന്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ താരതമ്യേന കുറവാണ്. രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ നിരവധി പേര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തിയിരുന്നു. എന്നാല്‍, പിന്നീട് തിരക്ക് കുറയുകയായിരുന്നു. മറ്റ് എംബസികളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരാന്‍ കഴിയുമോ എന്നതടക്കം നിരവധി വിഷയങ്ങളില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല.  |
പ്രധാനമന്ത്രി ഇന്ന് പശ്ചിമബംഗാളില്‍ Posted: 09 May 2015 09:32 PM PDT കൊല്‍കത്ത: രണ്ടു ദിവസത്തെ സന്ദര്‍ശത്തിനായി പശ്ചിമബംഗാളിലത്തെിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാണ യൂനിറ്റ് ഉദ്ഘാടനം ചെയ്യും.ബേന്‍പൂരില്‍ നിര്‍മിച്ച സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സീറ്റില്‍ പ്ളാന്‍്റ് യൂനിറ്റാണ് മോദി രാഷ്ട്രത്തിനു സമര്‍പ്പിക്കുക. കഴിഞ്ഞ ദിവസം ബംഗാളിലത്തെിയ അദ്ദേഹം ഞായറാഴ്ച രാവിലെ കൊല്‍കത്തയിലെ ദക്ഷിണേശ്വര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രദര്‍ശനത്തിനു ശേഷം മോദി ഹൗറയിലെ ബേലൂര്‍ മഠത്തിലത്തെി. സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണമിഷന്‍്റെ ആസ്ഥാനമാണ് ബേലൂര്‍ മഠം.  |
റോഡ് സുരക്ഷ: റാസല്‍ഖൈമയില്‍ ക്രിയാത്മക നടപടികളുമായി ആഭ്യന്തര മന്ത്രാലയം Posted: 09 May 2015 09:19 PM PDT എം.ബി. അനീസുദ്ദീന്‍ റാസല്‍ഖൈമ: വാഹനാപകടങ്ങളത്തെുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങള്‍ക്കറുതി വരുത്താന്‍ ക്രിയാത്മക നടപടികളുമായി റാക് പൊലീസ്. റോഡ് സുരക്ഷയെക്കുറിച്ച് നടത്തി വരുന്ന ബോധവത്കരണ പരിപാടികള്‍ക്കിടയിലും തുടരുന്ന വാഹനാപകടങ്ങളത്തെുടര്‍ന്നാണ് റോഡ് സുരക്ഷക്കായി അധികൃതര്‍ പ്രത്യേക പദ്ധതികളൊരുക്കുന്നത്. വിവിധ ട്രാഫിക് സിഗ്നലുകളിലും പ്രധാന നിരത്തുകളിലുമായി അത്യാധുനിക നിരീക്ഷണ കാമറകളാണ് സ്ഥാപിക്കുന്നത്. സ്കൂളുകളും ജനതിരക്കേറിയിടങ്ങളിലുമായി സ്പീഡ് ബാരിയറുകളും വിവിധ കേന്ദ്രങ്ങളിലായി 23 കാമറകളുമാണ് റാസല്‍ഖൈമയില്‍ പുതുതായി സ്ഥാനം പിടിക്കുന്നത്. സ്വന്തം ജീവന്‍ പോലെ മറ്റുള്ളവരുടെ ജീവനും വിലകല്‍പ്പിക്കാന്‍ തയാറാകണമെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍നുഐമി ആവശ്യപ്പെട്ടു. അശ്രദ്ധവും നിരുത്തരവാദപരവുമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിരപരാധികളുടെ ജീനുകളാണ് അപഹരിക്കപ്പെടുന്നത്. എല്ലാ ജനങ്ങളെയും ഉറ്റവരായി കാണാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഗ്നലുകളിലെ റെഡ് ലൈറ്റ് അവഗണിക്കുന്നവരെ കുടുക്കാന്‍ സഹായിക്കുന്നതാണ് പുതുതായി സ്ഥാപിച്ചിട്ടുള്ള കാമറകളധികവും. സിഗ്നലുകളിലെ നിര്‍ദേശങ്ങള്‍ വകവെക്കാതെ വാഹനമെടുത്തതിനാല്‍ അടിക്കടി അപകടങ്ങള്‍ നടന്നിരുന്ന മനാമ സിഗ്നലില്‍ പുതിയ നിരീക്ഷണ കാമറ സ്ഥാപിച്ചതിലൂടെ അപകടങ്ങള്‍ കുറഞ്ഞതായാണ് അധികൃതരുടെ വിലയിരുത്തല്‍. സമാനമായ സിഗ്നലുകളിലെല്ലാം കാമറ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 2014ല്‍ സിഗ്നലുകളിലെ റെഡ് ലൈറ്റ് അവഗണിച്ചത് 247 വാഹനങ്ങളായിരുന്നെങ്കില്‍ 2015ന്‍െറ ആദ്യ മൂന്ന് മാസത്തില്‍ 77 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 800 ദിര്‍ഹം പിഴയും ലൈസന്‍സില്‍ എട്ട് ബ്ളാക്ക് പോയന്‍റും വാഹനം 15 ദിസത്തേക്ക് അധികൃതരുടെ കസ്റ്റഡിയില്‍ വെക്കലുമാണ് റെഡ് ലൈറ്റ് അവഗണിക്കുന്നവര്‍ക്കുള്ള ശിക്ഷയെന്നും അധികൃതര്‍ വ്യക്തമാക്കി.  |
അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് അക്ഷരങ്ങളിലൂടെ അനശ്വരത Posted: 09 May 2015 07:55 PM PDT ഗുരുവായൂര്‍: 50 വര്‍ഷം മുമ്പ് മണ്‍മറഞ്ഞ അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് അക്ഷരക്കൂട്ടുകൊണ്ട് മക്കളുടെ സ്മരണാഞ്ജലി. ഗുരുവായൂര്‍ തിരുവെങ്കിടം പൂത്തൂര്‍ പരേതനായ ഇട്ടുപ്പിന്‍െറ മക്കളാണ് അമ്മ ഏല്യാക്കുട്ടിയുടെ 50ാം ചരമവാര്‍ഷികദിനത്തില്‍ മാതൃസ്നേഹത്തിന്‍െറ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ‘അസ്തമിക്കാത്ത അമ്മ വെളിച്ചം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. റിട്ട. അധ്യാപകന്‍ ജനതാദള്‍ ജില്ലാ സെക്രട്ടറി പി.ഐ. സൈമണ്‍, വ്യാപാരിയായ പി.ഐ. വര്‍ഗീസ്, ഗുരുവായൂരിലെ സാംസ്കാരിക പ്രവര്‍ത്തകനായ പി.ഐ. ആന്‍േറാ, കത്തോലിക്കാ സഭയുടെ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്ന പി.ഐ. ലാസര്‍, കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പി.ഐ. ജോസഫ്, മേഴ്സി എന്നീ ആറ് മക്കള്‍ ചേര്‍ന്നാണ് അമ്മയെക്കുറിച്ച് 103 പേജ് വരുന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇളയമകന്‍ ജോസഫിന് അഞ്ച് വയസ്സ് തികയും മുമ്പ്, 1964 മേയ് 24നായിരുന്നു അമ്മ ഏല്യാക്കുട്ടിയുടെ മരണം. അമ്മയുടെ 50ാം ചരമവാര്‍ഷികം എങ്ങനെയായിരിക്കണം എന്ന ആലോചനയില്‍ നിന്നാണ് ഒരു ഓര്‍മപ്പുസ്തകം എന്ന ആശയം ഉയര്‍ന്നത്. വരുംതലമുറക്കുള്ള ഒരു സന്ദേശം കൂടിയാകും ഈ പുസ്തകമെന്നത് പുസ്തക പ്രസിദ്ധീകരണത്തിന് ഊര്‍ജം പകര്‍ന്നു. അമ്മയെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും മക്കള്‍ ആറുപേരും പുസ്തകത്തില്‍ പങ്കുവെച്ചിട്ടുണ്ട്. അമ്മ മരിക്കുമ്പോള്‍ മക്കളുടെ ആരുടെയും വിവാഹം കഴിഞ്ഞിരുന്നില്ളെങ്കിലും കുടുംബത്തില്‍നിന്ന് കേട്ടറിഞ്ഞ ഓര്‍മകള്‍ മരുമക്കളും അവരുടെ കാഴ്ചപ്പാടില്‍ നിന്ന് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പേരക്കുട്ടികളും തങ്ങള്‍ കേട്ടറിഞ്ഞ അമ്മാമ്മയെക്കുറിച്ച് എഴുതിയിട്ടുണ്ട്. മൂത്ത മകന്‍ സൈമണിന്‍െറ മകന്‍ അധ്യാപകനായ ജിഷോ പുത്തൂരാണ് പുസ്തകത്തിന്‍െറ എഡിറ്റര്‍. ഏല്യാക്കുട്ടിയുടെ സംസ്കാരച്ചടങ്ങിന് നേതൃത്വം കൊടുത്ത വൈദികന്‍ ഫാ. ലൂയിസ് ചാലക്കല്‍, ഈ കുടുംബവുമായി അടുത്ത ബന്ധമുള്ള ഫാ.ജോസ് തത്രത്തില്‍, ഫാ. ജേക്കബ് തച്ചറാട്ടില്‍, ഫാ. ഫ്രാന്‍സിസ് തലക്കോട്ടൂര്‍ എന്നിവരുടെ ലേഖനങ്ങള്‍ പുസ്തകത്തിലുണ്ട്. ഈ കുടുംബത്തിന്‍െറ അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നതിലുപരി 50 വര്‍ഷം മുമ്പത്തെ നാടിന്‍െറ ചിത്രം കൂടിയാണ് പുസ്തകത്തില്‍ തെളിയുന്നുത്. അമ്മയുടെ നാടായ കുന്നംകുളത്തിനടുത്തുള്ള കാര്‍ഷിക ഗ്രാമമായ പഴുന്നാനയുടെയും ഗുരുവായൂരിന്‍െറ സമീപപ്രദേശമായ തിരുവെങ്കിടത്തിന്‍െറയുമെല്ലാം അരനൂറ്റാണ്ട് മുമ്പുള്ള വാങ്മയ ചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്. കുടുംബ ബന്ധുക്കള്‍ എഴുതിയിട്ടുള്ള ഓര്‍മകളിലും നാടിന്‍െറ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മമനസ്സിനെ അക്ഷരങ്ങളില്‍ ആവാഹിച്ച് വരും തലമുറക്ക് പ്രചോദനമാകാനുള്ള കരുതിവെപ്പാണ് ‘അസ്തമിക്കാത്ത അമ്മവെളിച്ചം’ എന്ന ഓര്‍മപ്പുസ്തകമെന്ന് മക്കള്‍ പറയുന്നു. എല്ലാവര്‍ക്കും സൗജന്യമായാണ് പുസ്തകത്തിന്‍െറ വിതരണം.  |
ഇന്ത്യന്‍ സ്കൂള്‍: ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഭരണസമിതി Posted: 09 May 2015 07:44 PM PDT മനാമ: ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ട മറുപടിയുമായി പഴയ ഭരണസമിതി യു.പി.പി രംഗത്ത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിലവിലെ ഭരണസമിതി മുന്‍ ഭരണസമിതിയുടെ കാലത്ത് വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കാണിച്ച് ധവളപത്രം ഇറക്കിയിരുന്നു. ഇതില്‍ ഗുരുതരമായി പരാമര്‍ശങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനുള്ള മറുപടിയുമായാണ് യു.പി.പി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. 2008 ഡിസംബറില്‍ ഒന്നാം യു.പി.പി.കമ്മിറ്റി അധികാരമേല്‍ക്കുമ്പോള്‍ ഓഡിറ്റ് ചെയ്യപ്പെട്ട പ്രകാരം നടത്തിപ്പിലെ ധനനഷ്ടം 228397ദിനാര്‍ ആയിരുന്നെന്നും അവിടെ നിന്നാണ് തങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. കെടുകാര്യസ്ഥതയും പ്രതിബദ്ധതയുടെ കുറവും കാരണം അഡ്മിഷന്‍ വിഷയത്തില്‍ ഉണ്ടാക്കിയ കുഴപ്പം മറച്ചു വക്കാനായി ഭരണപക്ഷം മുന്‍ കമ്മിറ്റികള്‍ക്കെതിരെ നടത്തിയ പ്രചാരണങ്ങള്‍ ആറു വര്‍ഷങ്ങളായി ഇന്ത്യന്‍ സ്കൂള്‍ കേന്ദ്രമായി നടന്ന മഹത്തായ പ്രവര്‍ത്തനങ്ങളെ കരിതേക്കുന്നതാണ്. മുന്‍ ഭരണസമിതിയുടെ കാലത്ത് അഞ്ച് ദശലക്ഷം ദിനാറിന്‍െറ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. ഇക്കാലയളവില്‍ കമ്മിറ്റി അഞ്ച് ഫെയറുകള്‍ നടത്തി. ഇതുവഴിയാണ് കാര്യമായ ധനശേഖരണം നടത്തിയത്. 6700ല്‍ നിന്ന് 12,000 ലേക്ക് അഡ്മിഷന്‍ വര്‍ധിപ്പിക്കുവാന്‍ ആവശ്യമായ ക്ളാസ് മുറികളും മറ്റു അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും സ്കൂളില്‍ നടപ്പാക്കി. ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയും തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങളില്‍ ഇക്രിമെന്‍റും നല്‍കി. പൊതു സമൂഹത്തിലേക്കിറങ്ങി ധനശേഖരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വര്‍ഷം തോറും ആയിരത്തില്‍ അധികം കുട്ടികളെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. ഈസാ ടൗണ്‍ കാമ്പസില്‍ ക്ളാസ്റൂം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും റിഫയില്‍ പുതിയ കാമ്പസ് സ്ഥാപിക്കുകയും ചെയ്തു. ആദ്യ യു.പി.പി കമ്മിറ്റിയിലെ വൈസ് ചെയര്‍മാന്‍ നേരിട്ടു ഭരിച്ചിട്ടും 227380 ദിനാര്‍ ധനനഷ്ടമാണ് 2007 ല്‍ ഒപ്പു വച്ച ട്രാന്‍സ്പോര്‍ട് കരാര്‍ പ്രകാരം ഉണ്ടായത്. സമയോചിതവും ധീരവുമായ നടപടിയിലൂടെ യു.പി.പി പുതിയ കരാറില്‍ ഏര്‍പ്പെടുകയും നഷ്ടം നികത്തി ട്രാന്‍സ്പോര്‍ട് ലാഭത്തില്‍ കൊണ്ടു വരികയും ചെയ്തു. ‘അജ്ഞാത അന്വേഷണ സംഘ’ത്തിന് അതിലൊന്നും ഒരു കുഴപ്പവും ആരോപിക്കുവാന്‍ കഴിയുന്നില്ല. 2005- 08 കമ്മിറ്റിയെയും ഒളിയമ്പെയ്യുക എന്ന ലക്ഷ്യം കൂടി ഈ അന്വേഷണ സംഘത്തിനുണ്ട്. കാരണം 2008 മധ്യത്തിലാണ് ധനാപഹരണവും വഴിവിട്ട ചിലവഴിക്കലും എന്നാണ് പറയുന്നത് .യു.പി.പി. അധികാരമേല്‍ക്കുന്നത് 2008 ഡിസംബറിലാണ്. പത്തു ദിനാര്‍ മാസം എന്ന കണക്കിന് ഫീസ് വര്‍ധിപ്പിക്കുന്നില്ളെങ്കില്‍ സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമല്ല എന്ന വിദഗ്ധ സമിതിയുടെ പഠന ഫലം ജനറല്‍ ബോഡിയില്‍ 2007ല്‍ അവതരിപ്പിച്ചവരാണ് ഇന്നത്തെ ഭരണപക്ഷം. പഴയ തന്ത്രം പുതിയ കുപ്പിയില്‍ എന്ന പോലെ ഏത് വിധേനയും ഫീസ് വര്‍ധിപ്പിക്കാനുള്ള ഗൂഡതന്ത്രങ്ങളില്‍ നിന്നും ഭരണസമിതി പിന്മാറണം. ശൈഖ് ഈസ ബ്ളോക്കിന്‍െറ നിര്‍മ്മാണത്തിനു ശേഷമുണ്ടായ ഡിപ്രീസി¥േയഷന്‍ ആണ് കമ്മി കാണിക്കുന്നതിന് കാരണം . ആ കമ്മി ധന വിനിയോഗത്തെ ഫലത്തില്‍ ബാധിക്കുകയില്ളെന്ന് ഞങ്ങള്‍ പ്രവര്‍ത്തിച്ചു കാണിച്ചതാണ്. സ്കൂള്‍ ഭരണ സമിതിയില്‍ എത്തുന്നവര്‍ പ്രതിബദ്ധതയുള്ള പൊതുപ്രവര്‍ത്തകരാകണം. പ്രൈവറ്റ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ആകാനാണ് ഭരണത്തില്‍ വന്നതെങ്കില്‍ കമ്മി കണ്ട് ഭയന്നുപോകുന്നത് സ്വാഭാവികമാണ്. സ്കൂളുമായി സഹകരിച്ചിവര്‍ക്ക് ഓഡിറ്റോറിയം പരിപാടി നടത്തുവാന്‍ വിട്ടു കൊടുത്തിട്ടുണ്ട്. അതില്‍ രഹസ്യമോ അവിഹിതമോ ആയി ഒന്നുമില്ല. പുസ്തക വില്പനയില്‍ നിന്നുള്ള വരുമാനത്തിന്‍െറ ഓഡിറ്റു ചെയ്ത രേഖ പ്രകാരം 2007 ലെ വരുമാനം 15% എന്നാണ് കാണുന്നത്. അതിനു മുന്‍പ് വളരെ കുറവായിരുന്നു. 2009 മുതല്‍ യു.പി.പി. കമ്മിറ്റി ഇക്കാര്യത്തില്‍ ശ്രദ്ധ വയ്ക്കുകയും വരുമാനം ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തു എന്നതാണ് സത്യം. ഉദ്ഘാടനം 2008 നവംബറില്‍ നടന്നെങ്കിലും യു.പി.പി. അധികാരത്തില്‍ എത്തി എട്ടു മാസങ്ങള്‍ കഴിഞ്ഞാണ് ശൈഖ് ഈസ ബ്ളോക്ക് പ്രവര്‍ത്തന സജ്ജമായത്. അതിനാല്‍ ഈ ബ്ളോക്കിന്‍െറ കരാറുമായി ബന്ധപ്പെട്ട നിരവധി ബില്ലുകള്‍ പാസാക്കുകയും ധന വിതരണം നടത്തുകയും കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തത് ഒന്നാം യു.പി.പി. കമ്മിറ്റിയാണ്. നിയോഗിക്കപ്പെട്ട കണ്‍സള്‍ട്ടന്‍റുമായി സ്കൂള്‍ ഏര്‍പ്പെട്ട കരാറിനെ പൂര്‍ണ്ണമായും മാനിക്കുകയും അവര്‍ അക്കാര്യത്തില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യുക എന്നതായിരുന്നു യു.പി.പി.യുടെ നയം. ഡയമണ്ട് ജൂബിലി ബ്ളോക്കിന്‍െറ നിര്‍മ്മാണത്തിനു വേണ്ടിയുള്ള ഫണ്ട് പിരിവ് ആവേശത്തിന്‍െറ അലകളാണ് ബഹറൈനില്‍ ഉയര്‍ത്തിയത്. ഒരു അന്താരാഷ്ട്ര സോഫ്റ്റ് ഡ്രിങ്ക് കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന ഇന്ത്യാക്കാരന്‍െറശ്രമ ഫലമായി 75,000 ദിനാറിന്‍െറ ചെക്ക് ആ സ്ഥാപനത്തില്‍ നിന്ന് ലഭിച്ചു. ഇതോടനുബന്ധിച്ച് അഞ്ചു വര്‍ഷക്കാലത്തേക്ക് അവരുടെ ഉത്പന്നങ്ങള്‍ മാത്രമേ കാമ്പസില്‍ ഉപയോഗിക്കൂ എന്ന ഒരു കരാര്‍ കമ്പനി ആവശ്യപ്പെടുകയും ഞങ്ങള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അത് ഒരു ഒൗപചാരികത മാത്രമാണെന്നും ഇക്കാര്യം നടപ്പാക്കാന്‍ നിര്‍ബന്ധിക്കുകയില്ളെന്നുമുള്ള വാക്ക് അവര്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്. കമ്മിറ്റിയില്‍ അംഗമായി തുടരാന്‍ കുട്ടി സ്കൂളില്‍ ഉണ്ടായിരിക്കണം എന്ന പ്രസ്താവന ശരിയല്ല.കിട്ടാനുള്ള ഒരു പൈസ പോലും ഞങ്ങള്‍ എഴുതി തള്ളിയിട്ടില്ല. ഫീസ് അടയ്ക്കാത്ത എല്ലാവരുടെയും വിവരം രേഖകളില്‍ ഉണ്ട്. ടി.സി വാങ്ങാനോ മറ്റോ വരുന്ന രക്ഷിതാവില്‍ നിന്നും അത് ഈടാക്കണം. ഫീസിളവുകള്‍ നല്‍കിയത് മാനദണ്ഡപ്രകാരം തന്നെയാണ്. എന്നാല്‍ ചില കേസുകള്‍ മനുഷ്യത്വത്തോടെ കണ്ടിട്ടുണ്ട്. അത് ഞങ്ങളുടെ ആദര്‍ശത്തിന്‍െറ അടിസ്ഥാനത്തിലാണ്. അക്കാദമിക രംഗത്തും വളരെ ശ്രദ്ധയോടെയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റ ഉടന്‍ സ്വന്തക്കാരെ നിലവാരം നോക്കാതെ ഉന്നത സ്ഥാനങ്ങളിലേക്ക് കുടിയിരുത്തുകയാണുണ്ടായത്. ഒരു തരത്തിലുള്ള കണക്കുകളും ചിലവുകളും പൂഴ്ത്തിവച്ചല്ല ഞങ്ങള്‍ സ്കൂളില്‍ നിന്നും പോന്നത്. തുറന്ന പുസ്തകം പോലെ എല്ലാം വ്യക്തമായിട്ടും നിഷ്കളങ്കരായ രക്ഷിതാക്കളെയും അഭ്യുദകാംക്ഷികളെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല. ബഹ്റൈനില്‍ എത്തിയത് മുതല്‍ ഭരണ പക്ഷത്തായിരിക്കുകയും ഓരോ കമ്മിറ്റി വരുമ്പോഴും അതിനൊപ്പം കൂടി പഴയ കമ്മിറ്റിയെ വിചാരണ ചെയ്യുവാന്‍ ഇറങ്ങി പുറപ്പെടുകയും ചെയ്യുന്ന ചിലര്‍ ഇപ്പോഴും ഭരണ കാര്യങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ട്.അവരാണ് സ്ഥിരമായ ‘കണ്ടിന്യുയിറ്റി മെമ്പര്‍’മാര്‍. മുന്‍ ഭരണത്തിലെ സകല കാര്യങ്ങളിലും പങ്കെടുത്ത അവര്‍ തന്നെയാണ് കുറ്റ വിചാരണയുടെ സ്ഥിരം ജഡ്ജിമാര്‍. അവരുടെ ക്രൂര വിനോദങ്ങളില്‍ പങ്കെടുത്ത് സമയം പാഴാക്കാതെ സ്കൂളിന്‍െറ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു തുടങ്ങണമെന്ന് യു.പി.പി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ ചെയര്‍മാന്‍ അബ്രഹാം ജോണ്‍, മുന്‍ വൈസ് ചെയര്‍മാന്‍ ആര്‍.പവിത്രന്‍, ഇ.എ സലിം, സ്റ്റാന്‍ലി ജോസഫ്, തോമസ് എബ്രഹാം, രമേശ് സാംബശിവന്‍, റോസ്ലിന്‍ റോയ് പങ്കെടുത്തു.  |
ഡോക്ടര്‍മാര്‍ക്ക് ഉപഹാരം നല്‍കിയ വകയില്‍ മരുന്നു കമ്പനികള്‍ വെട്ടിച്ചത് കോടികള്‍ Posted: 09 May 2015 07:38 PM PDT Subtitle: ആദായ നികുതി വകുപ്പിന് സി.എ.ജിയുടെ വിമര്‍ശം ന്യൂഡല്‍ഹി: സഹസ്ര കോടികളുടെ ലാഭം കൊയ്യുന്ന മരുന്നു കമ്പനികള്‍ കുറുക്കുവിദ്യകളും തട്ടിപ്പു കാരണങ്ങളും പറഞ്ഞ് പൊതു ഖജനാവിലടക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപ വെട്ടിച്ചെന്ന് സി.എ.ജി റിപ്പോര്‍ട്ട്. തങ്ങളുടെ കമ്പനിയുടെ മരുന്ന് കൂടുതലായി എഴുതുന്നതിനു പാരിതോഷികമായി ഡോക്ടര്‍മാര്‍ക്കും ഭാര്യമാര്‍ക്കും വിനോദയാത്രകളൊരുക്കിയതിന്‍െറയും വിലകൂടിയ സമ്മാനം നല്‍കിയതിന്‍െറയും കണക്കു കാണിച്ചാണ് പല കമ്പനികളും നികുതി വെട്ടിച്ചത്. നടക്കാത്ത ഗവേഷണങ്ങളുടെ പേരില്‍ പെരുംതട്ടിപ്പും അരങ്ങേറിയിട്ടുണ്ട്. തട്ടിപ്പ് അനുവദിച്ചു കൊടുത്ത ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശവുമുണ്ട്. 2013 വര്‍ഷം 1.2 ലക്ഷം കോടിയുടെ വിറ്റുവരവു നടന്ന മരുന്നുല്‍പാദന മേഖലയുടെ നികുതി മൂല്യനിര്‍ണയം നടത്തുന്നതിനായി ആദായ നികുതി വകുപ്പിനോട് സി.എ.ജി കൃത്യമായ രേഖകള്‍ തേടിയെങ്കിലും അവ പൂര്‍ണമായി ലഭ്യമായില്ല. 2868 രേഖകള്‍ പരിശോധിച്ചതില്‍നിന്ന് 1348 കോടി രൂപയുടെ നികുതിവെട്ടിപ്പ് ബോധ്യമായി. ഡോക്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കിയതിന്‍െറ പേരില്‍ നികുതി ഇളവ് നല്‍കാനാവില്ളെന്ന് 2012ല്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കിയിട്ടും നിരവധി കമ്പനികള്‍ ഇക്കാര്യം കാണിച്ച് കോടികള്‍ വെട്ടിച്ചു. മരുന്നുകളും പ്രത്യേക പരിശോധനകളും ചികിത്സകളും നിര്‍ദേശിക്കുന്നതിന് പ്രതിഫലമായി പാരിതോഷികം നല്‍കുന്നത് മെഡിക്കല്‍ കൗണ്‍സിലും വിലക്കിയതാണ്. ഡോക്ടര്‍മാരുടെ വിനോദയാത്രാ ചെലവിനത്തില്‍ 7.48 കോടി രൂപ ചെലവിട്ട ഗുജറാത്തിലെ ഒരു മരുന്നു കമ്പനി 2.54 കോടിയുടെ നികുതി ഇളവ് നേടിയെടുത്തു. ഗവേഷണ, വികസന പദ്ധതികളുടെ പേരിലാണ് കൂടുതല്‍ വെട്ടിപ്പു നടന്നിരിക്കുന്നത്. ഇല്ലാത്ത ഗവേഷണങ്ങളുടെ ചെലവു കാണിച്ച് 570 കോടി രൂപയുടെ നികുതി സൗജന്യമാണ് കമ്പനികള്‍ ഒപ്പിച്ചത്. കോടികള്‍ ചെലവുകാണിക്കുന്ന പല കമ്പനികളും ഗവേഷണത്തിന് അനുമതി പോലും നേടിയിട്ടില്ളെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  |
അനധികൃത സ്വത്ത് കേസ്: ജയലളിതയുടെ വിധി നാളെ ആകാംക്ഷയോടെ തമിഴ് രാഷ്ട്രീയം Posted: 09 May 2015 07:22 PM PDT ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രത്യേക കോടതിവിധിക്കെതിരെ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നല്‍കിയ അപ്പീലില്‍ കര്‍ണാടക ഹൈകോടതി തിങ്കളാഴ്ച വിധി പറയും. രാവിലെ 11ന് ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമിയാകും വിധി പ്രസ്താവിക്കുക. കേസില്‍ സുപ്രീംകോടതി ജയലളിതക്ക് അനുവദിച്ച ജാമ്യം 12ന് അവസാനിക്കും. ഇതിനുമുമ്പ് അപ്പീലില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ണാടക ഹൈകോടതിയോട് നിര്‍ദേശിച്ചിരുന്നു. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ കേസ് ഹൈകോടതി പ്രത്യേക ബെഞ്ച് വിധി പറയാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു. വിധി വരുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ പൊലീസ് തിങ്കളാഴ്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിധി പുറപ്പെടുവിക്കുന്ന ഹൈകോടതി പരിസരത്തും നഗരത്തിലും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നിരോധാജ്ഞ പ്രഖ്യാപിച്ചു. കോടതി ചുറ്റളവിലെ ഒരുകിലോമീറ്റര്‍ പരിധിയിലാണ് നിരോധാജ്ഞ. വിധി പുറത്തുവരുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ കോടതിയിലത്തൊന്‍ സാധ്യതയുണ്ടെന്നും ഇത് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നുമുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് നടപടി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ 2014 സെപ്റ്റംബര്‍ 27ന് ബംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ ഡികുഞ്ഞ ജയലളിതക്ക് നാലുവര്‍ഷം തടവും 100 കോടി പിഴയും വിധിച്ചിരുന്നു. ജയലളിതയുടെ തോഴി ശശികല, വളര്‍ത്തുമകന്‍ വി.എന്‍. സുധാകരന്‍, ശശികലയുടെ മരുമകള്‍ ഇളവരശി എന്നിവര്‍ക്കും നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയും വിധിക്കുകയുണ്ടായി. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ ’96 വരെയുള്ള കാലയളവില്‍ 66.56 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. പ്രത്യേക കോടതി വിധിക്കെതിരെ ജയലളിത കര്‍ണാടക ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച ജയലളിതക്ക് ജാമ്യം ലഭിച്ചു. കര്‍ണാടക ഹൈകോടതിയില്‍ പ്രത്യേക ബെഞ്ച് രൂപവത്കരിച്ച് മൂന്നുമാസത്തിനകം അപ്പീലില്‍ വാദം പൂര്‍ത്തിയാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിലെ വിധിയാണ് തിങ്കളാഴ്ച പറയുക. കുറ്റക്കാരിയെന്ന് പ്രത്യേക കോടതി കണ്ടത്തെിയതോടെ ജയലളിത മുഖ്യമന്ത്രിപദം രാജിവെച്ചിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം അവശേഷിക്കെ തിങ്കളാഴ്ചയിലെ വിധി ജയലളിതയുടെയും തമിഴ്നാട് രാഷ്ട്രീയത്തിന്‍െറയും ഗതിമാറ്റിമറിക്കും. ഹൈകോടതി വിധി പ്രതികൂലമായാല്‍ ജയലളിതക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ കുറ്റമുക്തയായി പുറത്തത്തെിയാലേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയൂ.  |
റബര്‍ വിലത്തകര്‍ച്ച: തീരുവ ഉയര്‍ത്തലും സംഭരണവും മതിയോ? Posted: 09 May 2015 07:17 PM PDT കേരളത്തെ സംബന്ധിച്ചിടത്തോളം റബര്‍ വെറുമൊരു കാര്‍ഷികോല്‍പന്നം മാത്രമല്ല; പ്രത്യുത, ഒരു രാഷ്ട്രീയ പ്രശ്നംകൂടിയാണ്. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍െറ അടിസ്ഥാന മര്‍മം കൂടിയാണ് റബര്‍. അതുകൊണ്ട് റബറിന്‍െറ വിലത്തകര്‍ച്ച ഗൗരവമേറിയ വിഷയമാണ്. എന്നാല്‍, അര്‍ഹിക്കുന്ന ഗൗരവത്തില്‍ കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ പ്രതിസന്ധിയെ കാണുന്നില്ല. പ്രതിസന്ധിയിലൂടെ എങ്ങനെ രാഷ്ട്രീയ നേട്ടമുണ്ടാക്കാം എന്നതാണ് അവരുടെ ചിന്ത. വര്‍ഷത്തിലൊരിക്കല്‍ മദ്യനയം വഴി വന്‍തുക സമാഹരിച്ചിരുന്നവര്‍ മാസത്തിലൊരിക്കല്‍ എങ്ങനെ കോടികള്‍ നേടാം എന്നു ഗവേഷണം നടത്തിയതിന്‍െറ ഫലമാണ് പുതിയ മദ്യനയം. അതുപോലെ ബജറ്റും ധനസമാഹരണത്തിന് പറ്റിയ ഉപാധിയാണെന്ന് കണ്ടത്തെിയവര്‍ക്ക് റബര്‍ വിലത്തകര്‍ച്ച ഒരു രാഷ്ട്രീയ മത്തിക്കച്ചവടം മാത്രമാണ്. എല്ലാറ്റിലുമെന്നപോലെ മറ്റൊരു കപട രാഷ്ട്രീയനാടകം. സര്‍ക്കാറും രാഷ്ട്രീയ നേതാക്കളും പ്രധാനമായും രണ്ട് നിര്‍ദേശങ്ങളാണ് വിലയിടിവിന് പരിഹാരമായി പറയുന്നത്. ഒന്ന്, ഇറക്കുമതി തീരുവ കൂട്ടുക. മറ്റൊന്ന്, റബര്‍ സംഭരിക്കുക. ഇതില്‍ ആദ്യത്തെ കാര്യം നടന്നുകഴിഞ്ഞു. ഇറക്കുമതി തീരുവ 20ല്‍നിന്ന് 25 ശതമാനമാക്കി. തീരുവ കൂട്ടിയാല്‍ റബര്‍ ഇറക്കുമതി കുറയുമെന്നും ആഭ്യന്തര ഡിമാന്‍ഡ് കൂടുമെന്നുമാണ് വാദം. ഈ ശുദ്ധഭോഷ്ക് പാവം കര്‍ഷകരെ പറഞ്ഞുവിശ്വസിപ്പിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, അതായത് 2014-15ല്‍ 4,14,606 ടണ്‍ റബര്‍ ഇറക്കുമതിവഴി വന്നു. തൊട്ടുതലേവര്‍ഷം ഇത് 3,60,263 ടണ്‍ ആയിരുന്നു. 2014-15ല്‍ മൊത്തം ഉല്‍പാദനം 6,55,000 ടണ്‍ മാത്രമാണ്. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 15.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. മറ്റുവിധത്തില്‍ പറഞ്ഞാല്‍ മൊത്തം ഉല്‍പാദനത്തിന്‍െറ പകുതിയില്‍ കൂടുതല്‍ ഇറക്കുമതി ഉണ്ടായെന്നര്‍ഥം. വിദേശവിപണിയിലെ കുറഞ്ഞ വിലയാണ് ഇറക്കുമതി കൂടാന്‍ കാരണം. ഒപ്പം അഡ്വാന്‍സ് ലൈസന്‍സ് പദ്ധതി പ്രകാരം തീരുവയില്ലാതെ ഏതാണ്ട് രണ്ടുലക്ഷം ടണ്ണിന്‍െറ ഇറക്കുമതി നടന്നിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഒരു കിലോ റബറിന് 125 രൂപ വിലയുള്ളപ്പോള്‍ വിദേശത്ത് 115 രൂപ മാത്രമാണ് വില. ടയര്‍ വ്യവസായികളടക്കം കുറഞ്ഞ വിലയുള്ള സ്റ്റാന്‍ഡേഡ് മലേഷ്യന്‍ റബര്‍ അഥവാ ക്രംബ് റബറാണ് കൂടുതലും ഇറക്കുമതി ചെയ്യുന്നത്. ഇതിന്‍െറ ബാങ്കോക് മാര്‍ക്കറ്റിലെ വില കേവലം 93 രൂപ മാത്രമാണ്. വില ഇടക്ക് 85 രൂപ വരെ താഴ്ന്നിരുന്നു. ഇത് 25 ശതമാനം ഡ്യൂട്ടി നല്‍കി കടത്തുകൂലിയും നല്‍കി ഇന്ത്യയിലത്തെുമ്പോള്‍ കമ്പനികള്‍ക്ക് ചെലവ് കിലോക്ക് 120 രൂപമാത്രമാണ്. അപ്പോഴും ഇവിടെനിന്ന് വാങ്ങുന്നതിനേക്കാള്‍ ലാഭം ഇറക്കുമതിയാണ്. ഇവിടെ ഡ്യൂട്ടി ഉയര്‍ത്തിയാല്‍ എങ്ങനെയാണ് ഇറക്കുമതി കുറയുന്നത്? കര്‍ഷകരെ കബളിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഒരു തന്ത്രമാണിത്. റബര്‍ വിലയിടിവ് നേരിടുന്നതിന് തങ്ങള്‍ എന്തൊക്കെയോ ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഇറക്കുമതിതന്നെയാണ് ആഭ്യന്തര വിപണിയിലെ പ്രതിസന്ധിക്ക് മുഖ്യകാരണം. ഇതിന് ഒരു പരിധിവരെ പരിഹാരമാകുക ഇറക്കുമതി താല്‍ക്കാലികമായി നിരോധിക്കുകയോ അളവില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയോ ആണ്. തീരുവയില്‍ വര്‍ധന വരുത്തി യഥേഷ്ടം ഇറക്കുമതി അനുവദിച്ചാല്‍ ആഭ്യന്തര വിപണി മെച്ചപ്പെടുകയില്ല. വിദേശ വിപണിയില്‍ വീണ്ടും വിലകുറഞ്ഞാല്‍ രാജ്യത്തേക്ക് വന്‍തോതില്‍ ഇറക്കുമതിയുണ്ടാകും. അതുകൊണ്ട് പരമാവധി ഇറക്കുമതി ക്വോട്ട രണ്ടുലക്ഷം ടണ്ണായി നിജപ്പെടുത്തുകയാണ് വേണ്ടത്. നിലവിലെ അവസ്ഥ ആഭ്യന്തര വിപണിയെയും കര്‍ഷകരേയും പാടേ തകര്‍ക്കും. ഇപ്പോള്‍തന്നെ നല്ളൊരു പങ്ക് കര്‍ഷകര്‍ റബര്‍കൃഷി ഏതാണ്ട് ഉപേക്ഷിച്ച മട്ടിലാണ്. ആഭ്യന്തര ഉല്‍പാദനം ഗണ്യമായി കുറഞ്ഞതിന്‍െറ കാരണം ഇതാണ്. ഇത് ഭാവിയില്‍ റബര്‍ കൃഷിയെ കേരളത്തില്‍ ഇല്ലാതാക്കാനുള്ള സാധ്യതയിലേക്കും വിരല്‍ചൂണ്ടുകയാണ്. വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുകയാവും ഇതിന്‍െറ ഫലം. ഇതോടൊപ്പം കേരളത്തിന്‍െറ കാര്‍ഷിക സമ്പദ്ഘടനയുടെയും മലയോര മേഖലയുടെയും നട്ടെല്ല് തകര്‍ക്കുകയുമാകും അനന്തരഫലം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റബര്‍ ബോര്‍ഡ് കണക്ക് പ്രകാരം 10,18,185 ടണ്‍ ഇന്ത്യയില്‍ ഉപയോഗിച്ചിട്ടുണ്ട്. അതായത്, ഉപഭോഗത്തിന്‍െറ 41 ശതമാനം ഇറക്കുമതി വഴിയായിരുന്നുവെന്നര്‍ഥം. ഉല്‍പാദനം കുറയുന്നതോടെ ഇനിയുള്ള വര്‍ഷങ്ങളില്‍ ഈ തോത് ഉയരും. ഭാവിയില്‍ സ്വാഭാവിക റബറിന്‍െറ കാര്യത്തില്‍ ഇന്ത്യ ഒരു പരാശ്രയ രാജ്യമായിമാറും. ഏതാനും വര്‍ഷം മുമ്പുവരെ റബറിന്‍െറ കാര്യത്തില്‍ നമ്മള്‍ ഏറക്കുറെ സ്വയംപര്യാപ്ത രാജ്യമായിരുന്നു. വികലമായ ഇറക്കുമതി നയം ദശലക്ഷത്തിലധികം വരുന്ന കര്‍ഷകരെ തകര്‍ക്കുന്നതോടൊപ്പം ഇന്ത്യയിലെ സ്വയം പര്യാപ്തതയെ പാടേ തകര്‍ക്കുകയും ചെയ്യുന്നു. ഇനി സംഭരണം നോക്കാം. 150 രൂപ നിരക്കില്‍ 50,000 ടണ്‍ റബര്‍ സംഭരിക്കുമെന്നായിരുന്നു കെ.എം. മാണിയുടെ ബജറ്റ് പ്രഖ്യാപനം. 300 കോടി രൂപ നീക്കിവെക്കുന്നുവെന്നും പറഞ്ഞു. ദോഷം പറയരുതല്ളോ, നാളിതുവരെ ഒരു കിലോ സംഭരിച്ചതായി അറിയില്ല. ആരാണ് സംഭരിക്കുന്നത് എന്നതിനും തീര്‍ച്ചയില്ല. കാശ് കേന്ദ്രം തരണമെന്നാണ് ഇപ്പോള്‍ പറയുന്നത്. അധ്വാനവര്‍ഗ സിദ്ധാന്തം തത്ത്വശാസ്ത്രമായി കൊണ്ടുനടക്കുന്നവര്‍ കര്‍ഷകരെ ഇത്രമാത്രം കബളിപ്പിക്കണോ? 150 രൂപക്ക് സംഭരിച്ച് നഷ്ടം സഹിച്ച് ഇറക്കുമതി വിലക്ക് കമ്പനിക്കാര്‍ക്ക് സാധനം നല്‍കിയാല്‍ ഒരു പരിധിവരെ കമ്പോളത്തെ മെച്ചപ്പെടുത്താന്‍ കഴിയും. കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഒരു പിടിവള്ളിയെങ്കിലും കിട്ടും. കേന്ദ്രത്തിന്‍െറ സഹായത്തിന് കാത്തുനില്‍ക്കാതെ റബര്‍ സംഭരണം ഉടന്‍ തുടങ്ങണം. 11 ലക്ഷം കര്‍ഷകരെയും അനുബന്ധമായി വരുന്ന 10 ലക്ഷത്തില്‍പരം തൊഴിലാളികളെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ 300 കോടി മുടക്കണം. പഠിപ്പിക്കാത്ത അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനും ഒരു ഭരണാധികാരിയുടെ പ്രതിച്ഛായ നന്നാക്കാനും കോടികള്‍ വാരിയെറിയുന്ന സര്‍ക്കാറിന്‍െറ കര്‍ഷകപ്രേമത്തിന്‍െറ വാചകമടിക്ക് ഏറ്റവും വലിയ തെളിവാണ് റബര്‍ സംഭരണം. കുറഞ്ഞപക്ഷം റബര്‍ മേഖല നല്ലകാലത്ത് നല്‍കിയ നികുതിപ്പണത്തിന്‍െറ ഒരംശമെങ്കിലും അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കേണ്ടതല്ളേ? സംഭരിക്കുന്ന റബര്‍ ശേഖരിച്ചുവെക്കാതെ ഉടന്‍തന്നെ കുറഞ്ഞ വിലയില്‍ വ്യവസായികള്‍ക്ക് നല്‍കണം. അങ്ങനെ ഇറക്കുമതി കുറക്കണം. റബര്‍ യഥാസമയം റിലീസ് ചെയ്യുന്നില്ളെങ്കില്‍ ഒരു വര്‍ഷം മുമ്പ് തായ്ലന്‍ഡില്‍ സംഭവിച്ചതുപോലെയാകും. വിലത്തകര്‍ച്ചയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ തായ്ലന്‍ഡിലെ ഷിനാവത്ര ഭരണകൂടം രണ്ടരലക്ഷം ടണ്‍ സംഭരിച്ചു. ശേഖരിച്ചുവെച്ചിരുന്ന റബര്‍ പിന്നീട് ഭരണം പിടിച്ചടക്കിയ മിലിട്ടറി ജൂണ്ട ഓപണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആഗോള വിപണിയില്‍ വന്‍വിലയിടിവിനാണ് ഇതു വഴിയൊരുക്കിയത്. വില ആറ് രൂപയില്‍ താഴെ വരെയത്തെി. ആഗോള മാര്‍ക്കറ്റിലെ വിലത്തകര്‍ച്ചയാണ് ഇന്ത്യയിലെയും വിലയിടിവിന് കാരണം. അതുകൊണ്ട് സംഭരണം, തീരുവ ഉയര്‍ത്തല്‍ ഇതൊന്നും ആത്യന്തിക പരിഹാര മാര്‍ഗങ്ങളല്ല. ലോക വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞത്, ക്രൂഡ ് ഓയില്‍ വിലയിടിവുമൂലം സിന്തറ്റിക് റബര്‍ വില കുറഞ്ഞുനില്‍ക്കുന്നത് തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. പല വിദഗ്ധരും പറയുന്നത് രണ്ടു മുതല്‍ അഞ്ചു വരെ വര്‍ഷം കൊണ്ടേ ഒരു തിരിച്ചുവരവ് സാധ്യമാകൂവെന്നാണ്. അത്രയുംകാലം മരങ്ങളെ പരിപാലിച്ച കര്‍ഷകര്‍ക്ക് നിലനില്‍ക്കണം. അതിന് അവര്‍ക്ക് നേരിട്ട് സഹായധനംതന്നെ നല്‍കണം. 150 രൂപയെങ്കിലും വില ലഭ്യമാക്കണം. ഇതിന് 1000 കോടി രൂപ ചെലവഴിച്ചാലും നഷ്ടമായി കണക്കാക്കരുത്. റബര്‍ കര്‍ഷകരുടെ നിലനില്‍പും റബറിന്‍െറ കാര്യത്തിലുള്ള സ്വയം പര്യാപ്തതയുമാണ് ഇവിടെ വിഷയം. ദൗര്‍ഭാഗ്യവശാല്‍ ഭരണകര്‍ത്താക്കള്‍ക്ക് ആവശ്യം പബ്ളിസിറ്റി സ്റ്റണ്ടാണ്. അതുകൊണ്ട് അവര്‍ ജനസമ്പര്‍ക്കവുമായി യഥേഷ്ടം മുന്നോട്ടുപോകും. സംഘടിത വോട്ട്ബാങ്ക് അല്ലാത്തതിനാല്‍ റബര്‍ കര്‍ഷകരുടെ പ്രതിസന്ധി മൂര്‍ച്ഛിക്കുകയും ചെയ്യും.  |
കാല്‍പനികന്‍ (മാധ്യമങ്ങളിലെ വ്യക്തി) Posted: 09 May 2015 07:12 PM PDT ‘കാലം പഴയതല്ല. വിട്ടുവീഴ്ചകളില്ല. ചോരക്കു ചോര. തോക്കിനു തോക്ക്. ധൈര്യത്തിനു ധൈര്യം. നിസ്സാരമായ ഒരു കാറ്റൂതിയാല്‍ കരിയിലകള്‍ ആര്‍ത്തുണരും. ആരും ശ്രദ്ധിക്കില്ല. പെട്ടെന്ന് സംഘടിക്കും. ഭയങ്കരമായ ചുഴലിയുണ്ടാകും. എല്ലാം അട്ടിമറിക്കും. വഴിതടയുന്ന കൂറ്റന്‍ പര്‍വതങ്ങളെ ഞെരിച്ചമര്‍ത്തും. ഒരിക്കല്‍ ചുഴലി കഴിഞ്ഞപ്പോള്‍ രാജ്യം വേരോടെ മാറിപ്പോയിരുന്നു. ഭരണം, നിയമം, മര്യാദകള്‍, രാപ്പകലുകള്‍-ആകെ പുത്തന്‍. പ്രഭുക്കന്മാരില്‍ ചിലരുടെ ദേഹങ്ങള്‍ നഗരത്തില്‍നിന്ന് വളരെ അകലെ കാട്ടില്‍ ഏതോ മുള്ളുമരങ്ങളില്‍ കുരുങ്ങിക്കിടന്നു. ചക്രവര്‍ത്തിയുടെ തല ഗംഗയിലെ ഒരു മുക്കുവന്‍െറ വലയില്‍ കൊരുത്തു. അതാ ഗ്രാമങ്ങള്‍ക്ക് മുകളില്‍ ചുഴിപിരിച്ചു ചുഴലി പൊങ്ങുന്നു. സര്‍ക്കാറിന്‍െറ ക്ളോക്കുകള്‍ വെട്ടിപ്പൊളിക്കുന്നു. ജയിലുകള്‍ കുത്തിത്തുറക്കുന്നു. സംഹാരിയുടെ രൗദ്രരൂപം ആകാശത്തില്‍ വളര്‍ന്നു നിറയുന്നു’ -ഇന്ത്യന്‍ യൗവനം പ്രക്ഷുബ്ധമായിരുന്ന 70കളുടെ തുടക്കത്തില്‍ കെ.ജി. ശങ്കരപ്പിള്ള ‘ബംഗാള്‍’ എന്ന കവിതയില്‍ കുറിച്ചിട്ട വരികള്‍. കേരളീയ യൗവനത്തിന്‍െറ വിപ്ളവസ്വപ്നങ്ങളുടെ കരിയിലകളെ തീപ്പിടിപ്പിച്ച വരികള്‍. രാഷ്ട്രീയമായ ശരികള്‍ക്കുവേണ്ടി യൗവനം ഹോമിച്ച ഒരു തലമുറ നമുക്കുണ്ടായിരുന്നു. ജനപിന്തുണയില്ലാതെ പോയ കാല്‍പനികവിപ്ളവത്തിനേറ്റ തിരിച്ചടിയില്‍ മനംനൊന്ത് പലരും ജീവനൊടുക്കി. ചിലര്‍ മനോരോഗാലയങ്ങളില്‍ മാവോ സൂക്തങ്ങള്‍ ചൊല്ലിനടന്നു. മറ്റുചിലര്‍ സുവിശേഷപ്രസംഗകരും ആള്‍ദൈവഭക്തരും സര്‍വോപരി പിന്തിരിപ്പന്മാരുമായി. മുണ്ടൂര്‍ രാവുണ്ണിയെപ്പോലുള്ള ചുരുക്കം ചിലരില്‍ മാത്രം ആ ചോരച്ചൂടും ആര്‍ജവവും ചോരാതെനിന്നു. കാല്‍പനികരുടെ ആ കണ്ണിയുടെ ഇങ്ങേയറ്റത്താണ് പെരിങ്ങോട്ടുകര തെക്കിനിയേടത്ത് രൂപേഷിന്‍െറ സ്ഥാനം. ‘ഈ നിശ്ശബ്ദ മണിക്കൂറിന്‍െറ ആഴങ്ങളില്‍ വസന്തത്തിന്‍െറ ഇടിമുഴക്കമുണ്ട്’ എന്ന് 70കളില്‍ രൂപേഷും വായിച്ചുകാണും. വായിക്കാതിരിക്കാന്‍ തരമില്ല. രണ്ടു നോവലുകള്‍ എഴുതിയ ആളല്ളേ. വിപ്ളവത്തിന്‍െറ മാത്രമല്ല, സാഹിത്യത്തിന്‍െറ അസ്ക്യത കൂടിയുണ്ടല്ളോ. അതനുസരിച്ച് വസന്തത്തിന്‍െറ ഇടിമുഴക്കത്തിന് ചെവിയോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. വിപ്ളവം വരും വരും എന്നു വിചാരിച്ചിട്ട് വന്നില്ല. വയസ്സിപ്പോള്‍ 45 ആയി. വിപ്ളവം വെറുതെയങ്ങ് സംഭവിക്കില്ല എന്ന് ബോധ്യമായപ്പോള്‍ ആ ഉട്ടോപ്യന്‍ സ്വപ്നവുമായി ഇറങ്ങിത്തിരിച്ചതാണ്. 10 കൊല്ലത്തോളമായി ഒളിവിലിരുന്നായിരുന്നു വിപ്ളവപ്രവര്‍ത്തനം. ഇപ്പോള്‍ പിടിയില്‍. ‘വിപ്ളവം തോക്കിന്‍കുഴലിലൂടെ’ എന്ന് മാവോ പറഞ്ഞത് പൊലീസും കേട്ടിട്ടുണ്ട്. കണ്ടവരെ പിടിച്ച് തോക്കിന്‍കുഴലിനു നേര്‍ക്കുനിര്‍ത്തി ഏറ്റുമുട്ടല്‍ വിപ്ളവം നടത്തുന്നത് പൊലീസിന്‍െറ വിനോദമാണ്. ആ വിപ്ളവത്തിനിരയാവാത്തത് മാവോ ചെയ്ത സുകൃതം കൊണ്ടാവാനേ തരമുള്ളൂ. പഠിക്കുന്നകാലത്ത് നല്ല ക്രിക്കറ്റ്, ഫുട്ബാള്‍ കളിക്കാരനായിരുന്നു. കളിക്കുപിറകിലെ കൊളോണിയല്‍ സ്വാധീനങ്ങളെക്കുറിച്ച് അന്ന് അറിഞ്ഞിരുന്നെങ്കില്‍ പന്ത് തൊടില്ലായിരുന്നു. കാല്‍പ്പന്തു വിപ്ളവകാലത്ത് നാട്ടിന്‍പുറങ്ങളിലെ മത്സരങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്. കലിക്കറ്റ് സര്‍വകലാശാല ക്രിക്കറ്റ് ടീമംഗമായിരുന്നു. മികച്ച ഓപണിങ് ബാറ്റ്സ്മാനും ഫീല്‍ഡറുമായി അറിയപ്പെട്ടു. എണ്‍പതുകളുടെ തുടക്കത്തില്‍ നക്സല്‍ നേതൃത്വം കലാലയ വിദ്യാഭ്യാസം സിദ്ധിച്ച സവര്‍ണ-പെറ്റി ബൂര്‍ഷ്വാ വിഭാഗങ്ങളുടെ പിടിയിലമര്‍ന്നു പോയിരുന്നല്ളോ. കെ.വേണു, കെ.എന്‍. രാമചന്ദ്രന്‍ എന്നിവരുടെയൊക്കെ കീഴിലായിരുന്നു അന്ന് കുട്ടികള്‍ക്ക് വിപ്ളവം പഠിക്കേണ്ടിയിരുന്നത്. തൊഴിലാളിവര്‍ഗ അടിത്തറയില്‍നിന്നുള്ള വാസുവേട്ടനൊക്കെ പ്രസ്ഥാനത്തില്‍നിന്ന് അകന്നുപോയി. വിപ്ളവപാതയില്‍ മുന്നണിപ്പോരാളിയാവുന്നതിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവണം അക്കാലത്ത് ഈ കൊച്ചുവിപ്ളവകാരി സാമാന്യം നല്ല പഠിപ്പും വിവരവും നേടിയത്. പെരിങ്ങോട്ടുകര ഗവ.മോഡല്‍ എല്‍.പി സ്കൂള്‍, പഴുവില്‍ സെന്‍റ് ആന്‍റണീസ് ഹൈസ്കൂള്‍,നാട്ടിക എസ്.എന്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. ഐ.ടി.ഐ യോഗ്യത കരസ്ഥമാക്കിയത് മലമ്പുഴയില്‍നിന്ന്. പഠനം അവിടം കൊണ്ടൊന്നും നിലച്ചില്ല. ഇന്ത്യന്‍ നിയമവ്യവസ്ഥ നല്ളോണം അറിഞ്ഞിരുന്നാലല്ളേ നിയമം ലംഘിച്ച് വിപ്ളവം നടത്താന്‍ പറ്റൂ. അതുകൊണ്ട് എല്‍.എല്‍.ബിയും നേടി. സാമ്പത്തികശാസ്ത്രം അക്കാദമിക് ആയി പഠിച്ചാലേ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പാവങ്ങളെ എങ്ങനെ ചൂഷണംചെയ്യുന്നു എന്നു മനസ്സിലാക്കാനാവൂ. അതുകൊണ്ട് പ്രൈവറ്റായി ബി.എ ഇക്കണോമിക്സും എഴുതിയെടുത്തു. തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ ഒരിടത്തരം കുടുംബത്തില്‍ ജനനം. അച്ഛന്‍ രാമചന്ദ്രന്‍. അമ്മ സുമ. അച്ഛന് വിപ്ളവം സ്വപ്നംകാണാനുള്ള നേരമുണ്ടായിരുന്നില്ല. കുടുംബത്തെ കരക്കത്തെിക്കാനുള്ള ബദ്ധപ്പാടില്‍ പ്രവാസിയായ ആളാണ്. നാട്ടിക എസ്.എന്‍ കോളജില്‍ പ്രിഡിഗ്രിക്കു പഠിക്കുമ്പോള്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായിരുന്നു. ആ ഇടതുപക്ഷത്തിനു തീവ്രത പോരെന്നു തോന്നിയപ്പോള്‍ കേരള വിദ്യാര്‍ഥി സംഘടനയില്‍ ചേര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) 2004ല്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതില്‍ അംഗം. അക്കാലത്ത് മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രവീണ്‍ എന്ന തൂലികാനാമത്തില്‍ ലേഖനങ്ങള്‍ എഴുതുമായിരുന്നു. അല്‍പം കാല്‍പനികഭാഷയില്‍ ക്ളീഷേയായി പറഞ്ഞാല്‍ വിപ്ളവത്തിന്‍െറ കനല്‍പ്പാതയില്‍ കൈപിടിച്ചു സഞ്ചരിക്കാന്‍ ഒരു കൂട്ടുകാരിയുണ്ട്. ഷൈന. നാട്ടിക എസ്.എന്‍ കോളജില്‍ എ.ഐ.എസ്.എഫ് കളിച്ചുനടക്കുന്ന കാലത്ത് ഷൈന അവിടെതന്നെ പ്രീഡിഗ്രിക്കു പഠിക്കുന്നുണ്ടായിരുന്നു. കവിതയും കഥയുമെഴുതി കഴിയുന്ന ആ പെണ്‍കുട്ടി അന്ന് മുഖ്യധാരാ ഇടതുപക്ഷവാദിയുടെ കണ്ണില്‍പെട്ടില്ല. തീവ്രഇടതുപക്ഷത്തേക്കു ചാഞ്ഞ കാലത്താണ് ഷൈന അടുത്ത കൂട്ടുകാരിയാവുന്നത്. അന്ന് ഷൈന ഫാര്‍മസി കോഴ്സ് കഴിഞ്ഞ് പാലക്കാട് പരിശീലിക്കുന്നു. യുവവിപ്ളവകാരി മലമ്പുഴ ഐ.ടി.ഐയിലും. രൂപേഷിനെപ്പോലെതന്നെ നല്ല വിദ്യാഭ്യാസ യോഗ്യതയുണ്ട്. ഹൈകോടതിയില്‍ ജോലിയുണ്ടായിരുന്നു. ഈ ദമ്പതികള്‍ക്ക് രണ്ടുകുട്ടികള്‍. ആമിയും സവേരയും. ആര്‍ജവമുള്ള നിലപാടുകളുമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ആമി അരാഷ്ട്രീയ യുവത്വം മേഞ്ഞുനടക്കുന്ന പ്രബുദ്ധകേരളത്തിന് മുമ്പാകെ അസ്വാസ്ഥ്യജനകമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. 13 കേസുകള്‍ ഇപ്പോള്‍ സ്വന്തം പേരിലുണ്ട്. ജനകീയ ജനാധിപത്യവിപ്ളവത്തിന്‍െറ സായുധപാത രൂപേഷിന്‍െറ അറസ്റ്റോടെ മുറിഞ്ഞുപോയി എന്നുതന്നെ വിചാരിക്കേണ്ടിവരും. കാതികൂടം, ഏലൂര്‍, പ്ളാച്ചിമട, കരിമുകള്‍, എരയാംകുടി, വിളപ്പില്‍ശാല, വിഴിഞ്ഞം,പാലിയേക്കര തുടങ്ങിയ ജനകീയ പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞുകയറി ഇരകളുടെ അവസ്ഥ കൂടുതല്‍ ദുസ്സഹമാക്കി എന്ന പഴി ഇപ്പോള്‍ ഉയരുന്നുണ്ട്. എന്നാല്‍, ഈ കാല്‍പനികന്‍െറ ലക്ഷ്യം മനുഷ്യനന്മതന്നെയാണ്; അതിനുള്ള മാര്‍ഗം ഉട്ടോപ്യന്‍ ആണെങ്കിലും.  |
സല്‍മാന് ജാമ്യം ലഭിച്ചത് ‘ഖാന്‍’ ആയതിനാലാണെന്ന് സാധ്വി പ്രാചി Posted: 09 May 2015 12:09 PM PDT ലഖ്നോ: വഴിവക്കില്‍ കിടന്നയാള്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ ഖാന് ജാമ്യം ലഭിക്കാന്‍ കാരണം അയാളൊരു ‘ഖാന്‍’ ആയതിനാലാണെന്ന് വി.എച്ച്.പി നേതാവ്. ഉത്തര്‍പ്രദേശിലെ വി.എച്ച്.പി നേതാവ് സാധ്വി പ്രാചി ആണ് സല്‍മാന്‍ കേസില്‍ മതവുമായി ബന്ധപ്പെടുത്തി വിവാദം സൃഷ്ടിച്ചത്. സല്‍മാന് ജാമ്യം നല്‍കിയ വിധി പാവപ്പെട്ടവരോടുള്ള അനീതിയാണെന്നും അവര്‍ പറഞ്ഞു. ‘അദ്ദേഹത്തിന് രണ്ടു ദിവസം പോലും ജയിലില്‍ കിടക്കേണ്ടി വരില്ല. പാവങ്ങള്‍ക്ക് ഒരിക്കലും നീതിലഭിക്കില്ളെന്നാണ് ഇത് തെളിയിക്കുന്നത്. സല്‍മാന്‍ ‘ഖാന്‍’ ആയതിനാലാണ് ഇത് സംഭവിച്ചത്’ ^പ്രാചി കൂട്ടിച്ചേര്‍ത്തു.  |
മന്ത്രിയുടെ അച്ഛനുമായുള്ള ഓര്‍മ പുതുക്കി കോടിയേരി Posted: 09 May 2015 11:50 AM PDT മാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മിക്ക് വിവാഹാശംസകള്‍ നേരാന്‍ ശനിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയുടെ തറവാട്ടിലത്തെി. മന്ത്രിയുടെ അച്ഛന്‍ കുഞ്ഞാമനുമായി ഓര്‍മ പുതുക്കാനുള്ള വേദിയായി കോടിയേരിക്കത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കുഞ്ഞാമന്‍ പോസ്റ്റല്‍ സര്‍വിസില്‍ അഞ്ചുവര്‍ഷത്തോളം തലശ്ശേരിയില്‍ ജോലി ചെയ്തിരുന്നു. ഈ കാലയളവിലാണ് ഇവര്‍ തമ്മില്‍ പരിചയം. കുഞ്ഞാമന്‍ വയനാട്ടിലേക്ക് സ്ഥലം മാറിയതോടെ ബന്ധം തുടരാന്‍ കഴിഞ്ഞില്ല. ജയലക്ഷ്മി മന്ത്രിയായെങ്കിലും കുഞ്ഞാമന്‍െറ മകളാണെന്ന് കോടിയേരിയും അറിഞ്ഞിരുന്നില്ല. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് കോടിയേരി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനൊപ്പമാണ് മന്ത്രിയുടെ കാട്ടിമൂല പാലോട്ട് തറവാട്ടിലത്തെിയത്. മന്ത്രിയുമായി കുശലം പറയുന്നതിനിടെയാണ് പിതാവ് കടന്നുവന്നത്. ഇദ്ദേഹത്തെ എനിക്ക് പണ്ടേ അറിയാമായിരുന്നെന്നും മന്ത്രിയുടെ അച്ഛനാണെന്ന് അറിയില്ലായിരുന്നെന്നും പറയാന്‍ കോടിയേരി മടികാണിച്ചില്ല. അരമണിക്കൂറോളം ചെലവഴിച്ച ഇവര്‍ ചായ കഴിച്ചാണ് മടങ്ങിയത്.  |
ഡെവിള്‍സിനെതിരെ ഹൈദരാബാദിന് ജയം Posted: 09 May 2015 11:47 AM PDT റായ്പൂര്‍: നോക്കൗട്ട് പ്രതീക്ഷക്ക് പുതുജീവനേകിക്കൊണ്ട്, ശനിയാഴ്ച നടന്ന രണ്ടാം ഐ.പി.എല്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ആറു റണ്‍സ് ജയം. ഹൈദരാബാദ് മുന്നോട്ടുവെച്ച 163 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ ഒതുങ്ങി. ക്വിന്‍റണ്‍ ഡി കോക്കിന്‍െറയും കേദാര്‍ ജാദവിന്‍െറയും അര്‍ധശതകങ്ങള്‍ക്ക് ഡല്‍ഹിയെ തോല്‍വിയില്‍നിന്ന് രക്ഷിക്കാനായില്ല. ഡികോക്ക് 31 പന്തില്‍നിന്ന് 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍, 34 പന്തില്‍ 63 റണ്‍സുമായി കീഴടങ്ങാതെനിന്ന കേദാറിന് കണ്‍മുന്നില്‍ ടീം തോല്‍ക്കുന്നത് കാണാനായി വിധി. സൗരവ് തിവാരി 26 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജയത്തോടെ ഹൈദരാബാദ് നാലാം സ്ഥാനത്തത്തെി. മൂന്ന് ഓവറില്‍ 12 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റെടുത്ത കരണ്‍ ശര്‍മ, നാല് ഓവറില്‍ 20 റണ്‍സ് നല്‍കി ഒരു വിക്കറ്റെടുത്ത ഭുവനേശ്വര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബൗളിങ്ങാണ് ഡല്‍ഹിയെ കുരുക്കിയത്. നിര്‍ണായക പോരാട്ടത്തില്‍ മൊയിസസ് ഹെന്‍റിക്സ് പുറത്താകാതെ നേടിയ അര്‍ധശതകമാണ് (74) ഹൈദരാബാദിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ഹെന്‍റിക്സാണ് കളിയിലെ താരം. നാലുവിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അവര്‍ക്ക് ഓപണിങ്ങില്‍ 29 റണ്‍സത്തെുമ്പോഴേക്കും ശിഖര്‍ ധവാനെ(13) നഷ്ടമായി. ഡേവിഡ് വാര്‍ണറെ(17) അഞ്ചാം ഓവറില്‍ കൗള്‍ട്ടര്‍ നീല്‍ മടക്കി. തുടര്‍ന്ന് ഒയിന്‍ മോര്‍ഗനൊപ്പം(22) ചേര്‍ന്ന് ഹെന്‍റിക്സ് ഹൈദരാബാദ് ഇന്നിങ്സിനെ താങ്ങി. അഞ്ചാം വിക്കറ്റില്‍ രവി ബൊപ്പാരക്കൊപ്പം(17*) ചേര്‍ന്ന് ഹെന്‍റിക്സ് എതിര്‍ ബൗളിങ്ങിനെ ശിക്ഷിച്ചു. 63 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ പിറന്നത്. 46 പന്തില്‍ ഒരു ഫോറും അഞ്ച് സിക്സും പറത്തി ഹെന്‍റിക്സ് 74 റണ്‍സിലത്തെിയത്.  |
ഏഷ്യന്‍ യൂത്ത് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍ Posted: 09 May 2015 11:44 AM PDT Subtitle: അനുമോള്‍ക്ക് വെങ്കലം; ജിസ്നക്ക് ഇന്ന് ഫൈനല്‍ ദോഹ: പ്രഥമ ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അനുമോള്‍ തമ്പിയുടെ വെങ്കലം ഉള്‍പ്പെടെ ഇന്ത്യക്ക് മൂന്ന് മെഡലുകള്‍. 3000 മീറ്ററില്‍ അനുമോള്‍ വെങ്കലം നേടിയാണ് ഏഷ്യന്‍ മീറ്റില്‍ അഭിമാന താരമായി മാറിയത്. ശനിയാഴ്ച നടന്ന 400 മീറ്റര്‍ സെമിഫൈനലില്‍ രണ്ടാമതത്തെി മലയാളി താരം ജിസ്ന മാത്യൂ ഫൈനലിലേക്ക് യോഗ്യത തേടി. ഇന്നാണ് ഫൈനല്‍ മത്സരം. ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ വിദ്യാര്‍ഥിയാണ് ജിസ്ന. സെമിഫൈനലില്‍ 54.6 സെക്കന്‍ഡില്‍ ഓടിയത്തെിയ ജിസ്ന ബഹ്റൈന്‍ താരത്തിന് പിന്നിലായാണ് ഫിനിഷ് ചെയ്തത്. ശനിയാഴ്ച രാവിലെ നടന്ന പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും വെള്ളിയും ചൈനീസ് താരങ്ങള്‍ സ്വന്തമാക്കി. ചൈനയുടെ മാ സെന്‍സിയക്കാണ് സ്വര്‍ണം. 23 മിനിട്ട് 45.19 സെക്കന്‍റ് സമയത്തില്‍ നടന്നത്തെിയാണ് സെന്‍സിയ സ്വര്‍ണം നേടിയത്. ചൈനയുടെ തന്നെ ക്വിജി ഷൗമ വെള്ളി നേടി. 24 മിനിട്ടും 5.84 സെക്കന്‍റുമാണ് ഷൗമ കുറിച്ച സമയം. ജപ്പാന്‍െറ കാനാ കിമൂറക്കാണ് വെങ്കലം. ആദ്യദിനത്തിലായിരുന്നു ഒരു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പടെ ഇന്ത്യയുടെ മൂന്ന് മെഡല്‍ നേട്ടം. ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ആശിഷ് ഭാലോതിയ വെള്ളി നേടി. പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തിലാണ് കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി അനുമോള്‍ തമ്പി വെങ്കലം നേടിയത്. 10 മിനിട്ട് 24.98 സെക്കന്‍ഡില്‍ ഓടിയത്തെിയാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഷിബി മാത്യൂവാണ് കോച്ച്. ബഹ്റൈന്‍ താരം ഫാതിമ ജെവറോ ചെസ്ബിയാണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ മലയാളിതാരം പി.ആര്‍. അലീഷ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ ഇന്ത്യയുടെ സീമ സങ്വാന്‍ വെങ്കലം നേടി. 41.14 ദൂരത്തേക്ക് ഡിസ്ക്സ് എറിഞ്ഞാണ് സീമ വെങ്കലം നേടിയത്. ആണ്‍കുട്ടികളുടെ നൂറു മീറ്ററില്‍ സ്വര്‍ണം നേടിയ ചൈനീസ് തായ്പേയിയുടെ യു സെന്‍ ഷെന്‍ ജൂനിയര്‍ തലത്തില്‍ ഏഷ്യയിലെ വേഗതയേറിയ ഓട്ടക്കാരനായി. പെണ്‍കുട്ടികളില്‍ ഹോങ്കോങ്ങിന്‍െറ പൂന്‍ ഹാങ് വെയ് ഒന്നാമതത്തെി. മീറ്റിന്‍െറ മൂന്നാം ദിനമായ ഇന്ന് 12 ഫൈനലുകള്‍ ഉള്‍പ്പടെ 24 മത്സരങ്ങള്‍ നടക്കും. ആണ്‍കുട്ടികളുടെ ട്രിപ്ള്‍ ജമ്പ്, ജാവലിന്‍ ത്രോ (700 ഗ്രാം), പോള്‍വോള്‍ട്ട്, 1500 മീറ്റര്‍, ഹാമര്‍ത്രോ (അഞ്ചു കിലോഗ്രാം), 400 മീറ്റര്‍, 110 മീറ്റര്‍ ഹര്‍ഡില്‍സ്. പെണ്‍കുട്ടികളുടെ ഹൈജംപ്, 800മീറ്റര്‍, ലോങ്ജംപ്, 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസ്, 400 മീറ്റര്‍ എന്നീ ഇനങ്ങളിലാണ് ഇന്ന് ഫൈനലുകള്‍ നടക്കുക. പെണ്‍കുട്ടികളുടെ ഹൈജംപില്‍ ലെയ്വം നര്‍സാറി, ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ആശിഷ് ജാക്കര്‍, ജാവലിന്‍ ത്രോയില്‍ മുഹമ്മദ് ഹദീഷ്, ട്രിപ്ള്‍ ജംപില്‍ സോനുകുമാര്‍, 400 മീറ്ററില്‍ ചന്ദന്‍ ബൗരി എന്നിവര്‍ ഇന്ത്യക്കായി ഇന്ന് മത്സരിക്കാനിറങ്ങും.  |
മഡ്രിഡ് ഓപണ്‍: നദാല്‍ ഫൈനലില്‍ Posted: 09 May 2015 11:13 AM PDT മഡ്രിഡ്: മഡ്രിസ് ഓപണ്‍ പുരുഷവിഭാഗം സിംഗ്ള്‍സില്‍ ലോക നാലാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഫൈനലില്‍. സെമിയില്‍, തുല്യ എതിരാളിയായ ചെക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിച്ചിനെ തോല്‍പിച്ചാണ് നദാല്‍ കലാശപ്പോരാട്ടത്തിന് ഇടം നേടിയത്. ടൈബ്രേക്കറിലേക്ക് നീങ്ങിയ ആദ്യ സെറ്റിനു ശേഷം കോര്‍ട്ട് പിടിച്ചടക്കിയായിരുന്നു നദാലിന്‍െറ വിജയം. സ്കോര്‍. 7-6, 6-1. ബ്രിട്ടന്‍െറ ആന്‍ഡി മറെയും ജപ്പാന്‍െറ കി നിഷികോറിതും തമ്മിലുള്ള മത്സരത്തിലെ വിജയിയാവും ഫൈനലിലെ എതിരാളി. നിലവിലെ ചാമ്പ്യന്‍ കൂടിയാണ് നദാല്‍. സെമിയില്‍ ബള്‍ഗേറിയയുടെ 10ാം സീഡ് ദിമിത്രോവിനെ തോല്‍പിച്ചായിരുന്നു നദാല്‍ ഫൈനലില്‍ കടന്നത്. അഞ്ചാം സീഡ് കാനഡയുടെ മിലോസ് റാവോണിക്കിനെ വീഴ്ത്തിയാണ് മറെ സെമിയില്‍ കടന്നത്. സ്കോര്‍. 6-4, 7-5. ടോപ് സീഡ് ഡേവിഡ് ഫെററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ജപ്പാന്‍ താരം മുന്നേറിയത്. സ്കോര്‍: 6-4, 6-2. വനിതാവിഭാഗം സിംഗ്ള്‍സ് ഫൈനലില്‍ പെട്ര ക്വിറ്റോവ, സ്വെ്ലാന കുസ്നെറ്റ്സോവയെ നേരിടും. സെമിയില്‍ സെറീന വില്യംസിന്‍െറ ജൈത്രയാത്ര അവസാനിപ്പിച്ചുകൊണ്ടായിരുന്നു റഷ്യന്‍ താരം ഫൈനലില്‍ ഇടം നേടിയത്. 27 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിച്ച ലോക ഒന്നാം നമ്പറായ സെറീന ഈ വര്‍ഷം നേരിടുന്ന ആദ്യ തോല്‍വിയായിരുന്നു ഇത്(6-2, 6-3). മരിയ ഷറപോവയെ (6-2, 6-4) തോല്‍പിച്ചാണ് കുസ്നെറ്റ്സോവ ഫൈനലില്‍ ഇടം നേടിയത്.  |
ബയേണിന് തോല്‍വി Posted: 09 May 2015 11:07 AM PDT മ്യൂണിക്: ജര്‍മന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിന് വീണ്ടും നാണംകെട്ട തോല്‍വി. ഇതിനകം ബുണ്ടസ്ലിഗ കിരീടം സ്വന്തമാക്കിയ ബയേണിനെ അവരുടെ തട്ടകത്തില്‍ നടന്ന ലീഗ് പോരാട്ടത്തില്‍ ഓഗ്സ്ബര്‍ഗാണ് 1-0ത്തിന് അട്ടിമറിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ടീം ബാഴ്സലോണയോട് 3-0ത്തിന് തോറ്റതിന് പിന്നാലെയാണ് സ്വന്തം മണ്ണില്‍ ബയേണ്‍ മുട്ടുമടക്കിയത്. ജയത്തോടെ 32 മത്സരങ്ങളില്‍നിന്ന് 46 പോയന്‍റുമായി ഓഗ്സ്ബര്‍ഗ് ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ഹെര്‍തയെ 2-0ന് തോല്‍പിച്ചു. നെവന്‍ സുബോടിച്, എറിക് ഡം എന്നിവരാണ് സ്കോറര്‍മാര്‍. 32 കളിയില്‍ 43 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്മാര്‍കൂടിയായ ബൊറൂസിയ. ബയര്‍ലെവര്‍കൂസനെ ബൊറൂസിയ ഗ്ളാഡ്ബാഷ് 3-0ന് തോല്‍പിച്ചു.  |
No comments:
Post a Comment