ട്രോളിങ് നിരോധം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം Madhyamam News Feeds | ![]() |
- ട്രോളിങ് നിരോധം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം
- വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ലോബികള്‍ സജീവം –ശശി തരൂര്‍
- പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
- ഭൂരഹിതരില്ലാത്ത ജില്ലാ പ്രഖ്യാപനം പട്ടയത്തില്‍ ഒതുങ്ങി
- ഗെയ്ല്‍: പൊന്മളയില്‍ ഹര്‍ത്താല്‍ പൂര്‍ണം
- മോദി വിമര്‍ശം: മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി സംഘത്തെ നിരോധിച്ചു
- ജാലാന്‍ ബനീ ബുആലിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
- പരിക്കേറ്റ് ഫിഫ; പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്
- വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഇറാനിയന്‍ ഭര്‍ത്താവിന്‍െറ ആനുകൂല്യങ്ങള്‍ തേടി മലയാളി വീട്ടമ്മ അബൂദബിയില്‍
- ഡല്‍ഹി vs കേന്ദ്രം: യുദ്ധം ഇനി കോടതിയില്‍
- സി.ബി.എസ്.ഇ. : വിജയത്തിളക്കത്തില്‍ ബഹ്റൈന്‍ സ്കൂളുകള്‍
- അവരെ കാത്തിരിക്കുന്ന കുഴിമാടങ്ങള്‍
- വാഗ്വാദങ്ങള്‍ക്കപ്പുറത്തെ പരമാര്‍ഥങ്ങള്‍
- വൃക്ക മാറ്റിവെക്കണം; ചികിത്സക്ക് പണമില്ലാതെ ആമിന
- ഫിഫയില്‍ സെല്‍ഫ് ഗോളടിച്ചവര്‍....
- സെറീന, നദാല്‍, ദ്യോകോവിച് മൂന്നാം റൗണ്ടില്‍
- യൂറോപ്പയില്‍ വീണ്ടും സെവിയ്യ
- വിദേശനിക്ഷേപകര്‍ തമ്മിലെ ഓഹരി കൈമാറ്റം സുഗമമാക്കുന്നു
- സൂചികകള്‍ നഷ്ടത്തില്‍
- ‘ആനന്ദിന്‍െറ ആദ്യത്തെ എതിരാളി’
- കോടതി ഉത്തരവോടെ മൂന്നാംലിംഗക്കാരി എസ്.ഐ പരീക്ഷ എഴുതി
- ഗുജ്ജര്‍ സമരം അവസാനിച്ചു; അഞ്ച് ശതമാനം സംവരണത്തിന് ധാരണ
- നിതി ആയോഗ് നടത്തിപ്പില്‍ കേരളത്തിന് അതൃപ്തി
- ദ. കൊറിയയിലേക്ക് യു.എസ് സൈനിക ലാബില്‍നിന്ന് ആന്ത്രാക്സ് വൈറസ്
- റോഹിങ്ക്യന്‍ പ്രതിസന്ധി: സൂചി മൗനം വെടിയണം ^ദലൈലാമ
ട്രോളിങ് നിരോധം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം Posted: 29 May 2015 12:30 AM PDT Image: ![]() ന്യൂഡല്‍ഹി: ട്രോളിങ് നിരോധത്തില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങുമായി മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. നിലവിലുള്ള 61 ദിവസത്തെ ട്രോളിങ് നിരോധം 47 ദിവസമാക്കി ചുരുക്കാനുള്ള കേരളത്തിന്‍െറ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. മണ്‍സൂണ്‍ കാലത്ത് 47 ദിവസമാണ് തീരക്കടലില്‍ ട്രോളിങ് നിരോധനം ഇതുവരെ ഏര്‍പ്പെടുത്തിയിരുന്നത്. ഈ സമയത്ത് യന്ത്രവത്കൃത ട്രോളിങ് ബോട്ടുകള്‍ സംസ്ഥാന അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. എന്നാല്‍ ട്രോളിങ് നിരോധനം 61 ദിവസമാക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നിരോധനം ബാധകമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇളവ് തേടിയാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്. കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസ സഹായം വര്‍ദ്ധിപ്പിക്കണം. സബ്സിഡിയോടെ നല്‍കുന്ന മണ്ണെണ്ണ വിതരണം തുടരണമെന്നും കേരളം ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ.ബാബു, ഷിബു ബേബി ജോണ്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. |
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ലോബികള്‍ സജീവം –ശശി തരൂര്‍ Posted: 29 May 2015 12:02 AM PDT തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ലോബികളും സ്ഥാപിത താല്‍പര്യക്കാരും ശ്രമിക്കുന്നതായി തുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡംഗം കൂടിയായ ഡോ. ശശി തരൂര്‍ എം.പി. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മൂലം നമ്മള്‍ ഇത്തരം ശക്തികളുടെ കൈകളില്‍ കളിപ്പാവകളായാല്‍ തുറമുഖം യാഥാര്‍ഥ്യമാകില്ളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. |
പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു Posted: 28 May 2015 11:57 PM PDT Image: ![]() ഇടുക്കി: പീരുമേട്ടില്‍ കാമുകനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. അവശനിലയില്‍ കാണപ്പെട്ട യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ മുറിവുകളുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് കാമുകനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വഴിയില്‍ തള്ളിയത്. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് അവശനിലയില്‍ യുവതിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതിയില്‍ നിന്നും മൊഴിയെടുത്ത പോലീസ് പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങി. അന്യസംസ്ഥാനക്കാരനാണ് യുവതിയുടെ കാമുകന്‍ എന്ന് കരുതുന്നു. |
ഭൂരഹിതരില്ലാത്ത ജില്ലാ പ്രഖ്യാപനം പട്ടയത്തില്‍ ഒതുങ്ങി Posted: 28 May 2015 11:54 PM PDT തളിപ്പറമ്പ്: രാജ്യത്തെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ലയില്‍ ഭൂമിക്കായി കാത്തിരിക്കുന്നത് ആയിരങ്ങള്‍. 2013 നവംബര്‍ ഒന്നിനാണ് അന്നത്തെ കേന്ദ്ര, ഗ്രാമവികസന മന്ത്രി ജയറാം രമേശ് കണ്ണൂരിനെ ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത്. വര്‍ഷം രണ്ട് പൂര്‍ത്തിയാകുമ്പോഴും അനുവദിച്ച മൂന്ന് സെന്‍റ് സ്ഥലം ഏതെന്നറിയാതെ പോലും വലയുന്നത് ആയിരങ്ങളാണ് . |
ഗെയ്ല്‍: പൊന്മളയില്‍ ഹര്‍ത്താല്‍ പൂര്‍ണം Posted: 28 May 2015 11:32 PM PDT കോട്ടക്കല്‍: ഗെയ്ല്‍ സര്‍വേയുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊന്മളയില്‍ പൂര്‍ണം. പലസ്ഥലത്തും വാഹനങ്ങള്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. കല്ലും പൈപ്പുകളും നിരത്തി റോഡ് തടസ്സപ്പെടുത്തിയ ഹര്‍ത്താലനുകൂലികള്‍ ടയര്‍ കത്തിച്ചും പ്രതിഷേധിച്ചു. |
മോദി വിമര്‍ശം: മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി സംഘത്തെ നിരോധിച്ചു Posted: 28 May 2015 10:57 PM PDT Image: ![]() ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സര്‍ക്കാറിനെയും വിമര്‍ശിക്കുന്ന രീതിയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥി സംഘത്തെ നിരോധിക്കാന്‍ ഉത്തരവ്. കേന്ദ്ര മാനവവിഭവശേഷി വികസന (എച്ച്.ആര്‍.ഡി) മന്ത്രാലയമാണ് മദ്രാസ് ഐ.ഐ.ടിക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്‍ഡ്സ് സര്‍ക്കിള്‍ (എ.പി.എസ്.സി) എന്ന സംഘത്തെയാണ് ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കുന്നതില്‍ നിന്നും വിലക്കിയത്. പേര് വെളിപ്പെടുത്താത്ത ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് എച്ച്.ആര്‍.ഡി മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഹിന്ദി ഭാഷാ പ്രചാരണവും ഗോമാംസ നിരോധവുമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് എസ്.സി, എസ്.ടി വിദ്യാര്‍ഥികളെ സര്‍ക്കാറിനെതിരെ ഇളക്കിവിടാന്‍ ഈ സംഘം ശ്രമിക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിന് ഐ.ഐ.ടി അധികൃതര്‍ സമയം നല്‍കിയി െല്ലന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനമാണിത്. സംഘത്തെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഈ മാസം 15നാണ് എച്ച്.ആര്‍.ഡി. മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി പ്രിസ്ക മാത്യൂ ഐ.ഐ.ടി അധികൃതര്‍ക്ക് കത്തയച്ചത്. 22ന് എ.പി.എസ്.സിയെ നിരോധിച്ചുകൊണ്ടുള്ള മെയില്‍ ഡീന്‍ ഓഫ് സ്റ്റുഡന്‍റ്സ് ശിവകുമാര്‍ ശ്രീനിവാസന്‍ അയക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ അവകാശം ദുരുപയോഗം ചെയ്യുന്നു എന്നാണ് കത്തിലുള്ളത്. പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അനുവാദം വേണമെന്ന നിബന്ധന വിദ്യാര്‍ഥികള്‍ പാലിച്ചില്ലെന്നും ഡീന്‍ ഓഫ് സ്റ്റുഡന്‍റ്സ് പറയുന്നു. ബി. ആര്‍ അംബേ്ദകറുടേയും പെരിയാറിന്‍േറയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2014 ഏപ്രില്‍ 14ന് എ.പി.എസ്.സി രൂപീകരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഇവര്‍ ക്യാമ്പസിനകത്ത് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. |
ജാലാന്‍ ബനീ ബുആലിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു Posted: 28 May 2015 09:38 PM PDT Image: ![]() ജാലാന്‍ ബനീ ബുആലി: ബുആലിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മംഗലാപുരം സ്വദേശിയടക്കം മൂന്നുപേര്‍ മരിച്ചു. മംഗലാപുരം സ്വദേശി മുസ്തഫയും (26) ബംഗ്ളാദേശ് സ്വദേശിയും ഒമാനിയുമാണ് മരിച്ചവര്‍. ബുആലി ബലദിയക്കുസമീപം വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടം. മസ്കത്തില്‍നിന്ന് വന്ന ടാക്സിയില്‍ സഞ്ചരിച്ചവരാണ് മരിച്ചവര്‍. ഒരേ ദിശയില്‍ വന്ന ലക്സസ് കാറാണ് ടാക്സിയില്‍ ഇടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഏറെ വര്‍ഷങ്ങളായി മസ്കത്തിലുള്ള മുസ്തഫ, എക്സിബിഷനുകള്‍ക്കും മറ്റും ഭക്ഷണസാധനങ്ങളുടെ സ്റ്റാളിടുന്ന ജോലി ചെയ്തുവരുകയായിരുന്നു. ബുആലിയില്‍ നടക്കുന്ന എക്സിബിഷനില്‍ പങ്കെടുക്കുന്നതിനായി വരുമ്പോഴായിരുന്നു അപകടം. നേരത്തേ മസ്കത്തില്‍ കണ്ണൂര്‍ സ്വദേശിയുടെ പച്ചക്കറി മൊത്തവിതരണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ലക്സസ് ഓടിച്ചയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ബുആലി ആശുപത്രി മോര്‍ച്ചറിയില്‍. രണ്ടു ദിവസത്തെ വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ച മുസ്തഫയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളും. |
പരിക്കേറ്റ് ഫിഫ; പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് Posted: 28 May 2015 09:29 PM PDT Image: ![]() Subtitle: യുവേഫ ബഹിഷ്കരിക്കില്ല; അലി ബിന്‍ അല്‍ ഹുസൈന് പിന്തുണ സൂറിച്: ഫിഫയുടെ പുതിയ പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എക്സിക്യുട്ടീവുകള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍, സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്‍റുമായ സെപ് ബ്ളാറ്ററുടെ രക്തത്തിനായി വിവിധ കോണുകളില്‍ നിന്നും മുറവിളി ഉയരുന്നു. മുന്‍ താരങ്ങളും യുവേഫ ഉള്‍പ്പെടെയുള്ള ഫെഡറേഷനുകളും ഒരുവശത്ത് ബ്ളാറ്ററിന്‍െറ പതനത്തിന് കാത്തിരിക്കുമ്പോള്‍, സ്പോണ്‍സര്‍മാര്‍ അഴിമതിരഹിത സംഘടനക്കായുള്ള ആവശ്യവുമായി രംഗത്തത്തെിയത് ഫിഫയെ കുഴക്കിയിരിക്കുകയാണ്. കൊക്കകോള, അഡിഡാസ്, മക്ഡൊണാള്‍ഡ്സ്, ഹുണ്ടായ്, വിസ തുടങ്ങിയ പ്രമുഖ സ്പോണ്‍സര്‍മാരെല്ലാം ഒഫീഷ്യല്‍സിന്‍െറ അറസ്റ്റിനെ തുടര്‍ന്ന് സ്വയം ശുദ്ധീകരിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ധാര്‍മികതയിലൂന്നി എത്രയും പെട്ടെന്ന് ‘മുഖം മിനുക്കിയില്ളെങ്കില്‍’ സ്പോണ്‍സര്‍ഷിപ് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയതായി വിസ കമ്പനി അറിയിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ ലോകകപ്പിന് അപമാനമുണ്ടാക്കിയതായാണ് കൊക്കകോള പ്രതികരിച്ചത്. വിവാദങ്ങള്‍ക്കിടയിലും ബ്ളാറ്റര്‍ അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസും വോട്ടെടുപ്പും മാറ്റിവെക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട യുവേഫ പിന്നീട് തീരുമാനം മാറ്റി. വോട്ടെടുപ്പ് ബഹിഷ്കരിക്കില്ളെന്നും ബ്ളാറ്ററുടെ എതിര്‍സ്ഥാനാര്‍ഥിയായ ജോര്‍ഡന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്ളാറ്റിനി വ്യക്തമാക്കി. |
Posted: 28 May 2015 09:26 PM PDT Image: ![]() അബൂദബി: പ്രായത്തിന്‍െറ അവശതകള്‍ മറന്നും പാലക്കാട് പട്ടാമ്പി നെല്ലിക്കാട്ടിരി സ്വദേശി ഖദീജക്കുട്ടിയെന്ന 58കാരി ഒരിക്കല്‍ കൂടി അബൂദബിയിലത്തെിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട ഇറാന്‍കാരനായ ഭര്‍ത്താവിന്‍െറ ആനുകൂല്യങ്ങള്‍ തേടിയാണ് യാത്ര. പണം കിട്ടിയാല്‍ നാട്ടിലെ ഇടിഞ്ഞുവീഴാറായ വീടൊന്ന് നന്നാക്കണം...അഞ്ച് മക്കള്‍ക്കുള്ള അവകാശങ്ങള്‍ നല്‍കണം...ഇതിന് വേണ്ടി അബൂദബിയിലെ കോടതികള്‍ കയറിയിറങ്ങുകയാണ് ഖദീജക്കുട്ടിയിപ്പോള്‍. 1978ലാണ് ഇറാന്‍കാരനായ മുഹമ്മദ് അബ്ബാസ് കേരളത്തിലത്തെി ഖദീജക്കുട്ടിയെ വിവാഹം കഴിച്ചത്. അബൂദബിയില്‍ കോടതി ജീവനക്കാരനായിരുന്നു മുഹമ്മദ് അബ്ബാസ്. 1980 ജൂണില്‍ ഖദീജക്കുട്ടിയും അബൂദബിയിലത്തെി. ബനിയാസിലെ വീട്ടില്‍ ജീവിതം മുന്നോട്ടുപോയി. അഞ്ച് മക്കള്‍ പിറന്നു. ഒരാണും നാല് പെണ്ണും. ഇതിനിടെ 1996ല്‍ നഗരവികസനത്തിന്‍െറ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റപ്പെട്ടു. ഇതോടെ വിസ നഷ്ടമായി. താമസ വിസ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 4000 ദിര്‍ഹം ശമ്പളം വേണമെന്ന നിയമം നിലവില്‍ വന്നതും തിരിച്ചടിയായി. മുഹമ്മദ് അബ്ബാസിന് 1860 ദിര്‍ഹം മാത്രമായിരുന്നു ശമ്പളം. വിസയും താമസ സ്ഥലവും ഇല്ലാതായതോടെ ഖദീജക്കുട്ടിയുടെയും മക്കളുടെയും ജീവിതം ദുരിതമയമായി. സഹായത്തിനായി ഇന്ത്യന്‍ എംബസിയെയും മറ്റും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഗത്യന്തരമില്ലാതെ ഖദീജക്കുട്ടി മക്കളെയും കൂട്ടി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ഭര്‍ത്താവിന്‍െറ എതിര്‍പ്പ് അവഗണിച്ചും 1999 മേയ് 18ന് ഇവര്‍ നാട്ടിലേക്ക് മടങ്ങി. അസൗകര്യങ്ങള്‍ക്കിടയിലും തറവാട്ടു വീട്ടില്‍ താമസിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. ഭര്‍ത്താവുമായി ഒരുബന്ധവുമില്ലായിരുന്നു ഇക്കാലമത്രയും. പലരുടെയും സഹായത്തോടെ മക്കളെ വിവാഹം കഴിച്ചയച്ചു. ഇതിനിടെ ഭര്‍ത്താവ് മരിച്ചതായി ആരോ പറഞ്ഞറിഞ്ഞു. ജോലിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ കിട്ടിയ ആനുകൂല്യങ്ങള്‍ ഭര്‍ത്താവ് ബാങ്കില്‍ നിക്ഷേപിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതില്‍ നിന്ന് തന്‍െറ അവകാശം വാങ്ങിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മാര്‍ച്ച് 16ന് മൂന്നുമാസത്തെ സന്ദര്‍ശക വിസയില്‍ അബൂദബിയിലത്തെിയത്. മുഹമ്മദ് അബ്ബാസിന്‍െറ ഭാര്യയാണെന്ന് തെളിയിക്കുന്ന രേഖകളുമായി അബൂദബി കോടതിയിലത്തെി. സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്, താമസ രേഖകള്‍, മക്കളെ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവയെല്ലാം കൈയിലുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് അബ്ബാസിന്‍െറ ആദ്യ ഭാര്യ ആനുകൂല്യങ്ങള്‍ വാങ്ങിപ്പോയിയെന്ന മറുപടിയാണ് കോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ഖദീജക്കുട്ടി പറഞ്ഞു. ആദ്യ ഭാര്യയെ വിവാഹമോചനം നടത്തിയതിന്‍െറ രേഖകള്‍ ഹാജരാക്കിയെങ്കിലും കോടതിയില്‍ നിന്ന് അനുകൂല പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. ഏപ്രില്‍ 19ന് കോടതിയിലേക്കുള്ള യാത്രക്കിടെ ബസില്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തതോടെ ഖദീജക്കുട്ടി അവശനിലയിലായി. ഇതിനിടെയാണ് ഖദീജക്കുട്ടിയുടെ നിസ്സഹായാവസ്ഥ സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് പട്ടാമ്പിയുടെ ശ്രദ്ധയില്‍ പെടുകയും ഇസ്ലാമിക് സെന്‍റര്‍, കെ.എം.സി.സി തുടങ്ങിയവയുടെ സഹകരണത്തോടെ സഹായ ഹസ്തം നീട്ടുകയും ചെയ്തത്. ഇവര്‍ മുന്‍കൈയെടുത്ത് ഒരുക്കിയ മുസഫയിലെ താമസസ്ഥലത്താണ് ഖദീജക്കുട്ടി ഇപ്പോഴുള്ളത്. കോടതിയില്‍ തന്‍െറ അവസ്ഥ ശരിയായ രീതിയില്‍ ബോധ്യപ്പെടുത്താനായാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണിവര്‍. പണ്ട് ഭര്‍ത്താവിന്‍െറ മേലുദ്യോഗസ്ഥനായിരുന്ന ഇപ്പോഴത്തെ നിയമമന്ത്രി സുല്‍ത്താന്‍ അല്‍ ബാദിയെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമെന്നും ഇവര്‍ പറയുന്നു. ഇതിന് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണിവര്‍. ഖദീജക്കുട്ടിയുമായി 0525342568 എന്ന നമ്പറില്‍ ബന്ധപ്പെടാം. |
ഡല്‍ഹി vs കേന്ദ്രം: യുദ്ധം ഇനി കോടതിയില്‍ Posted: 28 May 2015 09:01 PM PDT Image: ![]() ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച ഹരജികള്‍ ഇന്ന് സുപ്രീംകോടതിയും ഹൈകോടതിയും പരിഗണനക്കെടുക്കുന്നു. ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് പരിപൂര്‍ണ അധികാരം നല്‍കുന്ന കേന്ദ്രത്തിന്‍െറ വിജ്ഞാപനത്തിനെതിരെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍െറ വിജ്ഞാപനം സംശയാസ്പദമാണെന്ന ഹൈകോടതി പരാമര്‍ശം തിരുത്തിക്കിട്ടാനാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടു ഹരജികളും ഇന്ന് പരിഗണിക്കും. ഇതോടെ ഡല്‍ഹി - കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിന് പുതിയ മുഖം കൈവന്നിരിക്കുകയാണ്. ഇതിനിടെ ലഫ്.ഗവര്‍ണര്‍ നജീബ് ജങ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണിലും മന്ത്രാലയ സെക്രട്ടറി എല്‍.സി. ഗോയലുമായി നേരിട്ടും ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിജ്ഞാപനം സംശയാസ്പദമാണെന്ന ഡല്‍ഹി ഹൈകോടതി നിരീക്ഷണത്തിനെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടും ഡല്‍ഹി നിയമസഭയുടെ പ്രമേയവുമാണ് ചര്‍ച്ച ചെയ്തതെന്നറിയുന്നു. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ഹൈകോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അധികാരപരിധിക്ക് പുറത്തുള്ള വിഷയത്തിലാണ് അഭിപ്രായ പ്രകടനമെന്നും മന്ത്രാലയം സുപ്രീംകോടതിയില്‍ ബോധിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍, ഇതേക്കുറിച്ചള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ജങ് തയാറായില്ല. അടിയന്തരപ്രാധാന്യത്തോടെ ഹരജി പരിഗണിക്കണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എസ്.കെ. സിക്രിയും യു.യു. ലളിതും അടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. വിജ്ഞാപനത്തിനെതിരായ ഹരജി കോടതിയിലെത്തുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്, രാജീവ് ധവാന്‍ എന്നിവര്‍ ആംആദ്മി സര്‍ക്കാറിനു വേണ്ടി ഹാജരാകും. അതിനിടെ, സംസ്ഥാനത്തിന്‍െറ അധികാരപരിധിയില്‍ കടന്നുകയറാനുള്ള കേന്ദ്രനീക്കത്തിനെതിരായ ഡല്‍ഹി സര്‍ക്കാറിന്‍െറ പോരാട്ടത്തിന് വിവിധ മുഖ്യമന്ത്രിമാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് പിന്തുണ അറിയിച്ചത്. വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമ്പോള്‍ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ്- ഇടത് എം.പിമാരില്‍ പലരും ആം ആദ്മി നേതൃത്വത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. |
സി.ബി.എസ്.ഇ. : വിജയത്തിളക്കത്തില്‍ ബഹ്റൈന്‍ സ്കൂളുകള്‍ Posted: 28 May 2015 08:48 PM PDT Image: ![]() മനാമ: സി.ബി.എസ്.ഇ. പത്താം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ബഹ്റൈനിലെ സ്കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഇന്ത്യന്‍ സ്കൂള്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍, ഏഷ്യന്‍ സ്കൂള്‍, ന്യൂ മില്ളേനിയം സ്കൂള്‍, അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ഇബ്നുല്‍ ഹൈഥം ഇസ്ലാമിക് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ബഹ്റൈനില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് ഇന്ത്യന്‍ സ്കൂളിലാണ്. ഇവിടെ പരീക്ഷയെഴുതിയ 772 വിദ്യാര്‍ഥികളില്‍ 98.1 ശതമാനം പേര്‍ വിജയിച്ചു. 1.9 ശതമാനം പേര്‍ക്ക് ഇംപ്രൂവ്മെന്‍റിന് അവസരമുണ്ട്. 73 വിദ്യാര്‍ഥികള്‍ പത്തില്‍ പത്തു പോയിന്‍റും കരസ്ഥമാക്കി എല്ലാ വിഷയത്തിലും എ-വണ്‍ ഗ്രേഡ് നേടി. എല്ലാ വിഷയത്തിലും എ-വണ്‍ ലഭിച്ചവര്‍: അഭിവേദ് ശ്രീധരന്‍ നായര്‍, ആകാശ് ഗണേഷമൂര്‍ത്തി, ട്രാജന്‍ ബ്രിട്ടോ, നീതു മറിയം ജോര്‍ജ്ജ്, രജിത ദുമി, ശ്രേയ സാറ ഫിലിപ്പ്, കൗഷല്‍ നാരായണസ്വാമി, നാദിയ, സംയുക്ത ഗോപിനാഥ്, ഷഹബാസ് ബെയ്ജ്, അഞ്ജലി സിനി ലാല്‍, ബെന്‍സണ്‍ ജോര്‍ജ്ജ് വര്‍ഗീസ്, രേണു ദേവദാസ്, രാഹുല്‍ സന്തോഷ് പോള്‍, മൈത്രി ഹേമന്ദ് മിസ്ത്രി, ശ്രുതി മറിയം സാജു, അഭിഷേക് ജോസഫ്, അനിരുദ്ധ് നാരായണന്‍ സുരേഷ്, അന്ന മറിയ റെജി, ഡാഫ്നി വയോല, റീമ ഗോപാലകൃഷ്ണന്‍ നായര്‍, സുദര്‍ശന്‍ മോഹന്‍ദാസ് ഗാന്ധി, വിഗ്നേഷ് ബാലാജി, അയത് രാജക് ശൈഖ്, അഞ്ജലി മുരളി, മുഹമ്മദ് ഫര്‍ഹാന്‍ ഹൈദര്‍, നീലിമ സജീവ്, നേഹ ചിന്നു ഇടിക്കുള, ഋതു ആന്‍ റോയ് ജോര്‍ജ്ജ്, ആരുഷി കിഷോര്‍, ജെയി അമോദ് ഖേല്‍കര്‍, സ്വരാജ് പ്രശാന്ത് രങ്കെ, ഷീബ മേരി റോയ്മോന്‍, ആന്‍ഡ്രില്ല ഗാംഗുലി, ജോവിത ജെറോം ഡിസില്‍വ, അഭിഷിത് ധര്‍മ്മരാജന്‍ തയ്യില്‍, ഹന സിദ്ദീഖ്, ഹര്‍ഷ സൂസന്‍ ജേക്കബ്, ഹെന്ന ദുല്‍ഖിഫില സാഹിലി, വൈശാഖ് കൃഷ്ണ മനോജ് കുമാര്‍ മേനോന്‍, പി.അശ്വിന്‍ അയ്യപ്പദാസ്, ജീവന്‍ ജോര്‍ജ്ജ് സ്കറിയ, മേഘമോള്‍ ടി. ജോസഫ്, പോള്‍ നിര്‍മ്മല സ്റ്റാന്‍ലി, വൃന്ദ സുരേന്ദ്രന്‍ നമ്പ്യാര്‍, ഹേബ ഫാത്തിമ നജീബ്, മുഹമ്മദ് ഇല്ല്യാസ് ഇഖ്ബാല്‍, സ്നേഹ രഞ്ജി, അമൃത മുരളി, ആഷ്ലി അന്ന ടോം, ഗോഗുല്‍ ജയന്‍, ഹുലി നിഖില്‍ വൈദ്യനാഥ്, ശ്രേയ ശങ്കര്‍, തരുണ്‍ താലിയത്ത്, ആകാശ് രാംകുമാര്‍ കണ്ണന്‍, ഗോപിക ശ്രീജ വിജയ്, വിജയ് കിരണ്‍ വിനോദ്, ഐശ്വര്യ ഒതയോത്ത്, അശ്വിനി അരവിന്ദ്, ജഗത് ജീവന്‍ ഷാ, ജതിന്‍ ജയദീപ്, മന്യ അറോറ, വിഷ്ണു അജിത്, അന്‍ഷിക പോള്‍, മുഹമ്മദ് ഇസ്മായില്‍, എയ്ഞ്ചല്‍ ചെറുവത്തൂര്‍ ആന്‍േറാ, ആഷ്ലി സാറ റോയ്, ഗോപിക രാമചന്ദ്രന്‍, ജിതിന്‍, പ്രണവ് പ്രമോദ്, രഞ്ജിത് മാടമ്പറമ്പത്ത്, റെജൂസ് ആന്‍റണി പോള്‍, സാന്ദ്ര ഷാജു. വിജയികളായ വിദ്യാര്‍ഥികളെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരേയും രക്ഷിതാക്കളെയും സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, പ്രിന്‍സിപ്പല്‍ വി.എസ്.പളനിസാമി എന്നിവര്‍ അഭിനന്ദിച്ചു. ന്യൂ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 145 വിദ്യാര്‍ഥികളും വിജയിച്ചു. ഒലീവ് റേചല്‍ മാമന്‍, ജനീറ്റ സൂസന്‍ ഫിലിപ്പ്, ഭാരതി കൃഷ്ണമൂര്‍ത്തി, അഭിരാമി നാരായണന്‍, ജയ്സണ്‍ മാത്യു തോമസ്, സാവ്മിഖാ.എം.എല്‍, സിതാരാ പുരുഷോത്തമന്‍, ജാസ്മിന്‍ മരിയാ ജേക്കബ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ-വണ്‍ ഗ്രേഡ് ലഭിച്ചു. ഡയറക്ടറും പ്രിന്‍സിപ്പലുമായ ഏ.ഗോപാലനും ചെയര്‍മാന്‍ ടി.ടി.തോമസും വിജയികളെ അഭിനന്ദിച്ചു. ന്യൂ മില്ളേനിയം സ്കൂളില്‍ പരീക്ഷയെഴുതിയ 66 വിദ്യാര്‍ഥികളും വിജയിച്ചു. ഇതില്‍ എമി എല്‍സാ ഇവാന്‍, ഗായത്രി സിബി, റോസലിന്‍ഡ് അഗസ്തി, സിമ്രാന്‍ കപൂര്‍, ഷിഫാലി അഗര്‍വാള്‍, ഉത്സോ റോയ്, വൃന്ദ ശര്‍മ്മ എന്നീ 7 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ-വണ്‍ ഗ്രേഡ് ലഭിച്ചു. വിജയികളെയും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും സ്കൂള്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ.രവി പിള്ളയും മാനേജിങ് ഡയറക്ടര്‍ ഗീതാ പിള്ളയും പ്രിന്‍സിപ്പല്‍ അരുണ്‍ കുമാര്‍ ശര്‍മ്മയും അനുമോദിച്ചു. ഏഷ്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 147 വിദ്യാര്‍ഥികളും വിജയിച്ചു. ഇതില്‍ 12 വിദ്യാര്‍ഥികള്‍ക്ക് ഏ-വണ്‍ ഗ്രേഡ് ലഭിച്ചു. അനീഷ് വര്‍ഗീസ്, ആന്‍ജോ ബോബ് അനില്‍, ഡയാന്‍ ലിസ് ഏബ്രഹാം, ഹാരില്‍ തച്ചില്‍ ടോമി, ഋഷികേശ് ജീവന്‍, കാര്‍ത്തിക് സായ് കൃഷ്ണന്‍, കൃപ ആന്‍ തരകന്‍, മിസ്ബാഹ് ഖാന്‍, മുഹമ്മദ് ഫുആദ് ഖാന്‍, നികിത നരേന്ദ്ര, ഷാരണ്‍ മരിയാ മാത്യു, വന്ദനാ റിച്ച ചാക്കോ, എന്നിവര്‍ക്കാണ് എല്ലാ വിഷയങ്ങളിലും എ-വണ്‍ ലഭിച്ചത്. വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂള്‍ ഡയറക്ടര്‍ ജോസഫ് തോമസും പ്രിന്‍സിപ്പല്‍ മോളി മാമ്മനും അഭിനന്ദിച്ചു. അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും മികച്ച വിജയം കൈവരിച്ചു. ആതിര ലാല്‍ അജിത, സ്വാതി സന്ധ്യ, രേഷ്മ മിക്കി ഷാജി എന്നിവരാണ് സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയത്. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂള്‍ ചെയര്‍മാന്‍ അലി ഹസ്സനും പ്രിന്‍സിപ്പല്‍ റാഷിദ് മന്ദിയും ഡയറക്ടര്‍ മുഹമ്മദ് മഷൂദും അഭിനന്ദിച്ചു. ഇബ്നുല്‍ ഹൈഥം ഇസ്ലാമിക് സ്കൂളില്‍ പരീക്ഷയെഴുതിയ 107 പേരും വിജയിച്ചു. മുഹമ്മദ് ഹഫീസ്, അശ്വതി പ്രകാശ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ-വണ്‍ ഗ്രേഡ് ലഭിച്ചു. വിജയികളെ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് തയ്യബ് അനുമോദിച്ചു. |
അവരെ കാത്തിരിക്കുന്ന കുഴിമാടങ്ങള്‍ Posted: 28 May 2015 08:12 PM PDT Image: ![]() ആ കാഴ്ച കാണുമ്പോള്‍ ‘ടൈറ്റാനിക്’ സിനിമയുടെ കൈ്ളമാക്സ് രംഗമാണ് ഓര്‍മയില്‍ വരുക. നെടുകെ പിളര്‍ന്ന കപ്പലില്‍നിന്ന് പ്രാണരക്ഷാര്‍ഥം ആഴക്കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യാത്രക്കാര്‍ മരണത്തിന് കീഴടങ്ങി വെള്ളത്തില്‍ ശവങ്ങളായി പൊങ്ങിനടക്കുന്ന ഹൃദയഭേദകമായ കാഴ്ച. ഇവിടെയാവട്ടെ, നൂറുകണക്കിനു മനുഷ്യര്‍ അള്ളിപ്പിടിച്ചുകഴിയുന്ന പഴകിയൊരു കപ്പലിനു ചുറ്റും നടുക്കടലില്‍ ഒഴുകിനടക്കുന്നത് ജീവനുള്ള മനുഷ്യരൂപങ്ങളായാണ്. അവര്‍ കൈകാലിട്ടടിക്കുന്നത് മരണമുഖത്തിലൂടെ കയങ്ങളില്‍ മുങ്ങിത്താവാതിരിക്കാന്‍ മാത്രമല്ല, ഹെലികോപ്ടറില്‍നിന്ന് എറിഞ്ഞുകൊടുക്കുന്ന ഭക്ഷണപ്പൊതികള്‍ കൈക്കലാക്കാനും കൂടിയാണ്. കൊടുംവിശപ്പിന്‍െറ വിളിയാണ് അവരെ കടലിലേക്ക് എടുത്തെറിഞ്ഞത്. ആഴ്ചകളായി തിന്നാനോ കുടിക്കാനോ കിട്ടാതെ, കപ്പലിന്‍െറ ഇടുങ്ങിയ മച്ചില്‍ ജീവച്ഛവങ്ങളായി കിടക്കുന്ന ഭാര്യയുടെ അല്ളെങ്കില്‍ മക്കളുടെ ദൈന്യാവസ്ഥയാണ് അവരില്‍ ശേഷിക്കുന്ന പൗരുഷത്തെ ഇതുപോലൊരു സാഹസത്തിനു പ്രേരിപ്പിക്കുന്നത്. അന്നത്തിനായുള്ള കൈകാലിട്ടടിയില്‍ ചിലരെങ്കിലും മരണത്തിന്‍െറ മൃദുകരങ്ങളിലൂടെ അഗാധഗര്‍ത്തത്തിലേക്ക് ഊര്‍ന്നുവീഴുന്നുണ്ടായിരുന്നു. വര്‍ഷങ്ങളായി ആഗോളസമൂഹം നിസ്സംഗമായി കൈകാര്യംചെയ്ത റോഹിങ്ക്യ പ്രശ്നം നമ്മുടെ കാലഘട്ടത്തിലെ അപൂര്‍വ മനുഷ്യദുരന്തമായി പരിണമിച്ചിട്ടും മൂലകാരണങ്ങള്‍ക്ക് പ്രതിവിധി കാണാനോ കള്ളക്കടത്തുകാരുടെയും ഇടനിലക്കാരുടെയും ചൂഷണം തടയാനോ ഇതുവരെ ഒരു രാജ്യവും മുന്നോട്ടുവരാതിരിക്കാന്‍ കാരണം അത്യാഹിത വേദി പൂര്‍വേഷ്യന്‍ രാജ്യങ്ങളായിപ്പോയി എന്നതാവണം. മധ്യധരണ്യാഴിയിലാണ് ഇമ്മട്ടിലൊരു മനുഷ്യക്കടത്ത് സംഭവിച്ചിരുന്നതെങ്കില്‍ ലോകമന$സാക്ഷി എത്രപെട്ടെന്ന് സടകുടഞ്ഞെഴുന്നേറ്റേനെ.18ാം നൂറ്റാണ്ടില്‍ ആഫ്രിക്കന്‍ കാടുകളില്‍നിന്ന് നീഗ്രോകളെ കപ്പലുകളില്‍ കയറ്റി അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് കടത്തുന്നതിനിടയില്‍ സംഭവിച്ച മഹാദുരന്തങ്ങളുടെ തനിയാവര്‍ത്തനമാണ് ലോകത്തിനു മുന്നില്‍ ഇന്ന് കെട്ടഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. അന്നത്തെ അടിമജീവിതത്തില്‍നിന്ന് ഇന്നത്തെ റോഹിങ്ക്യാജീവിതത്തിലേക്കുള്ള അകലം കൂടുതലൊന്നുമല്ല എന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കാനേ നമുക്ക് നിര്‍വാഹമുള്ളൂ. |
വാഗ്വാദങ്ങള്‍ക്കപ്പുറത്തെ പരമാര്‍ഥങ്ങള്‍ Posted: 28 May 2015 08:05 PM PDT Image: ![]() നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ഒന്നാംവാര്‍ഷികം ദേശവ്യാപകമായി കൊണ്ടാടപ്പെടുമ്പോള്‍ ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണവുമായി കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങിത്തിരിച്ചത് രാഷ്ട്രീയാന്തരീക്ഷം ചൂടുപിടിപ്പിച്ചിരിക്കുന്നു. ഇതുവരെ നിര്‍ജീവമായിക്കിടന്ന കോണ്‍ഗ്രസ് പരിസരബോധം വീണ്ടെടുത്ത് കൂടുതല്‍ ഊര്‍ജസ്വലമായി രംഗത്തുവരുകയും മോദിസര്‍ക്കാറിന്‍െറ നയനിലപാടുകളിലെ ജനവിരുദ്ധതയും കോര്‍പറേറ്റ് പ്രീണനവും തുറന്നുകാട്ടാന്‍ ആര്‍ജവം കാട്ടുകയും ചെയ്തപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രിക്കുതന്നെ അസ്ത്രങ്ങള്‍ തൊടുത്തുവിടേണ്ടിവന്നിരിക്കുകയാണ്. രണ്ടുമാസത്തെ ദുരൂഹ തിരോധാനം കഴിഞ്ഞു തിരിച്ചത്തെിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മതിയായ ഗൃഹപാഠം നടത്തിയാണ് രാഷ്ട്രീയവേദികളില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പാര്‍ലമെന്‍റിന് അകത്തും പുറത്തുമുള്ള അദ്ദേഹത്തിന്‍െറ പ്രകടനം തെളിയിക്കുന്നുണ്ട്. കേരള സന്ദര്‍ശന വേളയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ മോദിസര്‍ക്കാറിന്‍െറ അടിസ്ഥാന നയനിലപാടുകളില്‍ പതിയിരിക്കുന്ന അപകടം എടുത്തുകാട്ടുന്നതായിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടി അമിതാവേശത്തോടെ ഭരണചക്രം ചലിപ്പിക്കുമ്പോള്‍ അടിസ്ഥാനവര്‍ഗമായ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്നാണ് രാഹുല്‍ ഓര്‍മിപ്പിക്കുന്നത്. പാവങ്ങളെ മറന്ന ‘സ്യൂട്ട്ബൂട്ട് സര്‍ക്കാര്‍’ അഞ്ചുവര്‍ഷം തികക്കില്ളെന്നും അതിനുമുമ്പ് ജനരോഷം അധികാരത്തില്‍നിന്ന് താഴെയിറക്കുമെന്നുമാണ് അദ്ദേഹത്തിന്‍െറ പ്രവചനം. ബി.ജെ.പി സര്‍ക്കാറിനു കീഴില്‍ ജനാധിപത്യസ്ഥാപനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുകയാണെന്നും യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ച ജനക്ഷേമപദ്ധതികള്‍ തകര്‍ക്കുകയാണെന്നും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പരിഭവിക്കുന്നു. രാജ്യത്തിന്‍െറ സമീപകാല ചരിത്രത്തിലെ ഏറ്റവും കേന്ദ്രീകൃതമായ സര്‍ക്കാറാണ് മോദിയുടേതെന്നും ഒരു വ്യക്തിയെ ശക്തിപ്പെടുത്തുന്നതിന് രാജ്യത്തിന്‍െറ മുഴുവന്‍ കരുത്തും ദുര്‍വിനിയോഗം ചെയ്യുകയാണെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക്് പറയാനുള്ളത്. |
വൃക്ക മാറ്റിവെക്കണം; ചികിത്സക്ക് പണമില്ലാതെ ആമിന Posted: 28 May 2015 12:01 PM PDT Image: ![]() തിരുവമ്പാടി: വൃക്കരോഗ ബാധിതയായ വീട്ടമ്മ ചികിത്സക്ക് പണമില്ലാതെ ദുരിതത്തില്‍. തിരുവമ്പാടി പുന്നക്കല്‍ കമ്പളത്ത് അബ്ദുവിന്‍െറ ഭാര്യ ആമിനയാണ് (43) വൃക്കകള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റിവെക്കലാണ് രോഗത്തിന് പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. |
ഫിഫയില്‍ സെല്‍ഫ് ഗോളടിച്ചവര്‍.... Posted: 28 May 2015 11:32 AM PDT Image: ![]() സാമ്പത്തിക ക്രമക്കേടിന്‍െറ പേരില്‍ അറസ്റ്റിലായ അഞ്ച് ഫിഫ എക്സിക്യുട്ടീവുകള്‍ക്കും ഒമ്പത് ഒഫീഷ്യല്‍സിനുംമേല്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കുറ്റം ചാര്‍ത്തി. 166 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്. |
സെറീന, നദാല്‍, ദ്യോകോവിച് മൂന്നാം റൗണ്ടില്‍ Posted: 28 May 2015 11:18 AM PDT Image: ![]() പാരിസ്: വനിതാ വിഭാഗത്തില്‍ രണ്ട് വന്‍തോക്കുകള്‍ വീണ വ്യാഴാഴ്ച, ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് കഷ്ടിച്ച് രക്ഷപ്പെട്ട് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. പുരുഷ വിഭാഗം സിംഗ്ള്‍സില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലും ലോക ഒന്നാംനമ്പര്‍ താരം നൊവാക് ദ്യോകോവിച്ചും അനായാസ ജയവുമായി മൂന്നാം റൗണ്ടിലത്തെി. വനിതകളില്‍ മൂന്നാം സീഡ് സിമോണ ഹാലെപും അഞ്ചാം സീഡ് കരോളിന്‍ വോസ്നിയാക്കിയും രണ്ടാം റൗണ്ടില്‍ അട്ടിമറിക്ക് ഇരകളായി. ജര്‍മനിയുടെ സീഡില്ലാത്ത താരം അന്ന ലെന ഫ്രീഡ്സാം ആണ് സെറീനയെ പരീക്ഷിച്ച് കീഴടങ്ങിയത്. 5^7, 6^3, 6^3ന് ഒടുവില്‍ സെറീന ജയം പിടിച്ചു. നാട്ടുകാരന്‍ കൂടിയായ നികളസ് അല്‍മാഗ്രോയെയാണ് നദാല്‍ തോല്‍പിച്ചത്. 6^4, 6^3, 6^1ന് ചാമ്പ്യന്‍ താരത്തിന്‍െറ ജയമത്തെിയത്. ലക്സംബര്‍ഗിന്‍െറ ഗില്ളെസ് മ്യൂളറിനെ 6^1, 6^4, 6^4ന് തകര്‍ത്താണ് സെര്‍ബിയന്‍ താരം ദ്യോകോവിച്ച് മൂന്നാം റൗണ്ടില്‍ ഇടം പിടിച്ചത്. ജര്‍മനിയുടെ ജൂലിയ ജോര്‍ജസാണ് ഡെന്‍മാര്‍ക് താരം വോസ്നിയാക്കിക്ക് തലവേദന സമ്മാനിച്ചത്. 6^4, 7^6ന് വോസ്നിയാക്കി തോല്‍വി സമ്മതിച്ചു. ക്രൊയേഷ്യയുടെ മിര്‍യന ലുസിച് ബറോനിയാണ് കാനഡക്കാരിയായ ഹാലെപിനെ കെട്ടുകെട്ടിച്ചത്. 7^5, 6^1ന് ഹാലെപ് തോറ്റമ്പി. |
Posted: 28 May 2015 11:15 AM PDT Image: ![]() Subtitle: നിപ്രോക്കെതിരെ 3^2 ന്‍െറ ജയം •സെവിയ്യക്ക് നാലാം കിരീടം; റെക്കോഡ് വാഴ്സോ: സ്പാനിഷ് കരുത്തിന് മറുപടി നല്‍കാന്‍ യുക്രെയ്ന്‍ പോരാളികള്‍ കഴിവതും ശ്രമിച്ചു. എന്നാല്‍, ഹൃദയം മാത്രം ജയിച്ച് യൂറോപ്പ ലീഗ് കിരീടം അടിയറവ് വെക്കാനായി അവരുടെ വിധി. വാഴ്സോയില്‍ നടന്ന ഫൈനലില്‍ യുക്രെയ്ന്‍ ടീം നിപ്രോപെട്രോവ്സ്കിനെ 3^2ന് തകര്‍ത്താണ് സ്പാനിഷ് ടീം സെവിയ്യ റെക്കോഡ് തിളക്കത്തില്‍ വീണ്ടും യൂറോപ്പ കിരീടത്തില്‍ മുത്തമിട്ടത്. നാലാം കിരീടം സ്വന്തമാക്കിയ സെവിയ്യ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍തവണ ജേതാക്കളാകുന്ന ടീമായി. തുടര്‍ച്ചയായ രണ്ടാം കിരീടം. 2006, 2007 വര്‍ഷങ്ങളിലാണ് (അന്നത്തെ യുവേഫ കപ്പ്) ഇതിനുമുമ്പ് സെവിയ്യ ചാമ്പ്യന്‍മാരായത്. കൊളംബിയന്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ബക്കയുടെ ഇരട്ടപ്രഹരമാണ് വിജയത്തിലേക്കുള്ള സെവിയ്യയുടെ പാലമായത്. വിജയികള്‍ ചരിത്രത്തിലാദ്യമായി അടുത്തവര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ്ലീഗ് ഗ്രൂപ് ഘട്ടത്തിലേക്ക് യോഗ്യത നേടി എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. |
വിദേശനിക്ഷേപകര്‍ തമ്മിലെ ഓഹരി കൈമാറ്റം സുഗമമാക്കുന്നു Posted: 28 May 2015 11:15 AM PDT Image: ![]() Subtitle: ന്യൂഡല്‍ഹി: പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ച മേഖലകളിലെ ഓഹരി കൈമാറ്റത്തിന് വിദേശനിക്ഷേപകര്‍ ഇനി സര്‍ക്കാര്‍ അനുവാദംതേടേണ്ടതില്ല. രാജ്യത്ത് വ്യവസായം സുഗമമാക്കാനും പ്രത്യക്ഷ വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ തീരുമാനം. എന്നാല്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിച്ചിട്ടില്ലാത്ത മേഖലകളില്‍ വിദേശ ഓഹരിയുടമകള്‍ വിദേശികള്‍ക്ക് ഓഹരി കൈമാറുമ്പോള്‍ സര്‍ക്കാര്‍ അംഗീകാരം ആവശ്യമാണ്. പ്രത്യക്ഷ വിദേശനിക്ഷേപ നയത്തില്‍ വ്യക്തത വരുത്തുന്നതിന്‍െറ ഭാഗമായി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍േറതാണ് (ഡി.ഐ.പി.പി) തീരുമാനം. രണ്ട് വിഭാഗങ്ങളിലായാണ് വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളത്. 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മേഖലകളാണ് സ്വയമേവയുള്ള മാര്‍ഗത്തില്‍ വരുന്നത്. ഒരേസ്ഥാപനം അനുവദനീയമായ വിദേശനിക്ഷേപത്തിനകത്ത് പുതിയ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ളെന്നും ഛസര്‍ക്കുലര്‍ വ്യക്തമാക്കുന്നു. |
Posted: 28 May 2015 11:13 AM PDT Image: ![]() മുംബൈ: ഫാര്‍മ, ബാങ്കിങ്, എണ്ണ ഓഹരികളില്‍ വില്‍പന സമ്മര്‍ദമേറിയതോടെ സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 57.95 പോയന്‍റ് നഷ്ടത്തില്‍ 27,506.71ലും നിഫ്റ്റി 15.60 പോയന്‍റ് നഷ്ടത്തില്‍ 8,319.00ലുമാണ് ഇടപാടുകള്‍ തീര്‍ത്തത്. സിപ്ള, ടാറ്റാ പവര്‍, സണ്‍ ഫാര്‍മ, എം ആന്‍ഡ് എം, ഭാരതി എയര്‍ടെല്‍, ഡോക്ടര്‍ റെഡ്ഡീസ്, ഹിന്‍ഡാല്‍കോ, ആര്‍.ഐ.എല്‍, എസ്.ബി.ഐ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലായപ്പോള്‍ വേദാന്ത, ടാറ്റാ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോകോര്‍പ്, ഭെല്‍ ലാഭമുണ്ടാക്കി. |
‘ആനന്ദിന്‍െറ ആദ്യത്തെ എതിരാളി’ Posted: 28 May 2015 11:12 AM PDT Image: ![]() ചെന്നൈ: ‘ക്ഷമിക്കണം, നിങ്ങളോട് സംസാരിക്കാന്‍ ഇപ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഇക്കാലമത്രയും എന്നെ ഉയരങ്ങളിലത്തെിച്ച ചിറകാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്...’ പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ കാണാതെ വിശ്വനാഥന്‍ ആനന്ദ് എന്ന ലോക ചെസ് ചാമ്പ്യന്‍ അവര്‍ക്കായി കുറിച്ചത് ഈ വാക്കുകള്‍. 79 കാരിയായ സുശീല ദേവിയെ മരണംവന്ന് വിളിച്ചുകൊണ്ടുപോകുമ്പോള്‍ ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക് നഷ്ടമാകുന്നത് സ്വന്തം അമ്മയെ മാത്രമല്ല, ചതുരംഗ പലകയില്‍ കരുനീക്കങ്ങളുടെ ആദ്യ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത ഗുരുവിനെക്കൂടിയാണ്. മത്സരം നടക്കുന്നിടത്തെല്ലാം ആ അമ്മ മകന് കരുത്തായി കൂടെനിന്നു. അമ്മയില്ലായിരുന്നുവെങ്കില്‍ താന്‍ ഒന്നുമാകില്ലായിരുന്നുവെന്ന് ആനന്ദ് പലവട്ടം പറഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലെ മൈലാടുതുറയില്‍ ജനിച്ച ആനന്ദ് റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ പിതാവ് വിശ്വനാഥ അയ്യര്‍ക്കും അമ്മക്കുമൊപ്പം ചെന്നൈയിലേക്ക് ജീവിതം പറിച്ചുനടുകയായിരുന്നു. അമ്മ എന്ന തണല്‍ മായുമ്പോള്‍ അത് താങ്ങാനുള്ള കരുത്ത് തന്‍െറ പിതാവിനുണ്ടാകട്ടെ എന്ന് ആനന്ദ് ട്വിറ്ററില്‍ കുറിച്ചു. |
കോടതി ഉത്തരവോടെ മൂന്നാംലിംഗക്കാരി എസ്.ഐ പരീക്ഷ എഴുതി Posted: 28 May 2015 11:12 AM PDT Image: ![]() ചെന്നൈ: കോടതി ഉത്തരവോടെ മൂന്നാംലിംഗക്കാരി തമിഴ്നാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എഴുത്തുപരീക്ഷ എഴുതി. മൂന്നാംലിംഗക്കാരിയെന്ന കാരണത്താല്‍ പരീക്ഷക്ക് അനുമതി നിഷേധിക്കപ്പെട്ട സേലം കന്തംപട്ടി സ്വദേശി കെ. പ്രിതികാ യാഷിനി (24) മദ്രാസ് ഹൈകോടതിയെ സമീപിച്ചാണ് ചരിത്രവിധി സമ്പാദിച്ചത്. യോഗ്യതാ സര്‍ട്ടിഫിക്കറ്റിലും അപേക്ഷയിലും ലിംഗം രേഖപ്പെടുത്തിയതില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷാ ബോര്‍ഡ് അപേക്ഷ നിരസിച്ചത്. ഇവരുടെ സ്കൂള്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ കെ. പ്രദീപ്കുമാറെന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കെ. പ്രിതികാ യാഷിനി എന്ന പേര് സ്വീകരിച്ചു. ലിംഗമാറ്റം സര്‍ക്കാര്‍ ഗസറ്റില്‍ നല്‍കി ഒൗദ്യോഗിക അംഗീകാരവും സമ്പാദിച്ചിരുന്നു. ഓണ്‍ലൈന്‍ ഹാള്‍ ടിക്കറ്റ് ലഭിക്കാഞ്ഞതോടെ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള തമിഴ്നാട് യൂനിഫോമിഡ് സര്‍വിസസ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അധികൃതരെ സമീപിച്ചപ്പോഴാണ് മൂന്നാംലിംഗക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ വ്യവസ്ഥയില്ളെന്നറിഞ്ഞത്. അപേക്ഷയിലുള്ളതുപോലെ പുരുഷന്‍ /സ്ത്രീ വിഭാഗത്തില്‍പെട്ടവരെ മാത്രമേ പൊലീസിലേക്ക് പരിഗണിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരും ലിംഗവും യാഷിനി പരസ്യപ്പെടുത്തിയിട്ടുള്ളതിനാല്‍ പ്രിതികാ യാഷിനിയെ സ്ത്രീവിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷാ എഴുതിപ്പിക്കാന്‍ അവധിക്കാല ജഡ്ജി ജസ്റ്റിസ് ആര്‍. മഹാദേവന്‍ ഉത്തരവിട്ടു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരീക്ഷ. കോടതി നല്‍കിയ അംഗീകാരത്തെ ചരിത്രവിധിയെന്ന് പ്രിതികാ വിശേഷിപ്പിച്ചു. പൊലീസില്‍ സേവനം അനുഷ്ഠിക്കണമെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. കോടതി തീരുമാനത്തിലൂടെ ലക്ഷ്യത്തിനടുത്തത്തെിയതായും അവര്‍ പറഞ്ഞു. |
ഗുജ്ജര്‍ സമരം അവസാനിച്ചു; അഞ്ച് ശതമാനം സംവരണത്തിന് ധാരണ Posted: 28 May 2015 11:08 AM PDT Image: ![]() ജയ്പുര്‍: സംവരണം ആവശ്യപ്പെട്ട് എട്ട് ദിവസമായി രാജസ്ഥാനില്‍ ഗുജ്ജറുകള്‍ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാറുമായി വ്യാഴാഴ്ച നടന്ന ചര്‍ച്ചക്കൊടുവിലാണ് ഒത്തുതീര്‍പ്പായത്. സര്‍ക്കാര്‍ ജോലികളില്‍ അഞ്ച് ശതമാനം സംവരണം ഉള്‍പ്പെടെ എട്ടിന ആവശ്യങ്ങള്‍ അംഗീകരിച്ചതായി സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി രാജേന്ദ്ര റത്തോഡ് അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ പ്രക്ഷോഭ പരിപാടികള്‍ ഗുജ്ജറുകള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജ്ജര്‍ പ്രക്ഷോഭം ഒമ്പതാം ദിനത്തിലേക്ക് നീങ്ങവെ കര്‍ശന നിലപാടുമായി ഹൈകോടതി ഇടപെട്ട് ഏതാനും മണിക്കൂറുകള്‍ക്കകമാണ് സമരം അവസാനിച്ചത്. സംസ്ഥാനത്തെ റോഡ്, റെയില്‍ ഗതാഗതം നിശ്ചലമാക്കി ജനാധിപത്യ വിരുദ്ധമായി സമരം നടത്തുന്നവരില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്ന് കോടതി ചോദിച്ചു. ജനജീവിതം സുഗമമാക്കാന്‍ നടപടി സ്വീകരിക്കാത്ത ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും രാജസ്ഥാന്‍ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിനെ സഹായിക്കാന്‍ 4500 അര്‍ധ സൈനികരെ കേന്ദ്രം ഇന്നലെ രാജസ്ഥാനിലേക്ക് അയച്ചിരുന്നു. റോഡ്, റെയില്‍ ഗതാഗത ഉപരോധം ഉടന്‍ നീക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്ത് നടപടിയെടുത്തുവെന്നും ആരുടെയൊക്കെ പേരില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം വെള്ളിയാഴ്ച സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും നിര്‍ദേശിച്ചു. റെയില്‍ഗതാഗതം താറുമാറാക്കി നടത്തുന്ന പ്രതിഷേധത്തിലൂടെ ക്രമസമാധാന നില തകരാറാകുന്നതില്‍ കോടതി ആശങ്കപ്രകടിപ്പിച്ചു. ജനാധിപത്യ വിരുദ്ധമായ സമരത്തിന്‍െറ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് അനുവദിക്കാനാവില്ളെന്നും കോടതി വ്യക്തമാക്കി. സമരക്കാര്‍ ഡല്‍ഹി-മുംബൈ റെയില്‍പാതയും ദേശീയ ഹൈവേയും ഉപരോധിച്ചത് ഗതാഗത മേഖലയെ കാര്യമായി ബാധിച്ചിരുന്നു. സമരംമൂലം 100 കോടിയുടെ നഷ്ടമുണ്ടായതായി റെയില്‍വേ അറിയിച്ചു. ഇതുവരെ 326 മെയില്‍ എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. മേയ് 21ന് ശേഷം 1.9 ലക്ഷം ടിക്കറ്റുകള്‍ റദ്ദാക്കി. കോട്ട-മഥുര റൂട്ട് ഏറ്റവും തിരക്കേറിയ റെയില്‍വേ പാതകളിലൊന്നാണ്. സമരം ചരക്കു നീക്കത്തെയും ഗുരുതരമായി ബാധിച്ചു. പല ട്രെയിനുകളും വഴിതിരിച്ചുവിടുന്നതുമൂലമുള്ള നഷ്ടങ്ങള്‍ ഏറെയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തിലേക്കുള്ളത് ഉള്‍പെടെ നിരവധി ട്രെയിന്‍ സര്‍വീസുകളാണ് ദിവസവും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ല കേന്ദ്രീകരിച്ച് ഗുജ്ജര്‍ സമരക്കാര്‍ റെയില്‍പാതക്ക് കുറുകെ കുടില്‍കെട്ടിയാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. |
നിതി ആയോഗ് നടത്തിപ്പില്‍ കേരളത്തിന് അതൃപ്തി Posted: 28 May 2015 10:49 AM PDT Image: ![]() Subtitle: കരടുനിര്‍ദേശം വായിക്കാന്‍പോലും സമയം നല്‍കാതെയാണ് ചര്‍ച്ചക്കുവെച്ചതെന്ന് ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശം ന്യൂഡല്‍ഹി: നിതി ആയോഗിന്‍െറ നടത്തിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തെ അതൃപ്തി അറിയിച്ചു. അഞ്ചാം പഞ്ചവത്സര പദ്ധതി നടത്തിപ്പിന് വ്യക്തമായ സംവിധാനം ഉണ്ടാക്കാതെയാണ് ആസൂത്രണ കമീഷന്‍ നിര്‍ത്തി നിതി ആയോഗ് രൂപവത്കരിച്ചതെന്നും മുഖ്യമന്ത്രിമാരുടെ ഉപസമിതി യോഗം പരിഗണിക്കേണ്ട കരടുനിര്‍ദേശം വായിക്കാന്‍പോലും സമയം നല്‍കാതെയാണ് ചര്‍ച്ചക്ക് വെച്ചതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍െറ അധ്യക്ഷതയില്‍ ഭോപാലില്‍ നടന്ന മുഖ്യമന്ത്രിമാരുടെ ഉപസമിതി യോഗത്തിലാണ് ഉമ്മന്‍ ചാണ്ടി വിയോജിപ്പ് പ്രകടിപ്പിച്ചത്. ഈ യോഗം പരിഗണിക്കുന്ന കരടു ശിപാര്‍ശ കിട്ടിയത് യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തിമ ശിപാര്‍ശ തയാറാക്കുന്നതിനുമുമ്പ് കൂടുതല്‍ സാവകാശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിനെക്കുറിച്ചാണ് ഉപസമിതി യോഗം ചര്‍ച്ചചെയ്തത്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിതി ആയോഗിന്‍െറ പങ്ക് എന്താണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. പണം അനുവദിക്കുന്നതിന് നിതി ആയോഗ് കാലാകാലം യോഗം വിളിക്കണം. ഓരോ സംസ്ഥാനവും തയാറാക്കുന്ന പദ്ധതി അംഗീകരിക്കാന്‍ നിതി ആയോഗിനെ ചുമതലപ്പെടുത്തണം. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. 14ാം ധനകമീഷന്‍ ശിപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികളും വിഹിതവും കിട്ടുന്നത് കണക്കിലെടുത്ത് കേന്ദ്രപദ്ധതികള്‍ ഉടച്ചു വാര്‍ക്കുകയാണ്. പഴയപടി വിഹിതം കിട്ടില്ല; വെട്ടിക്കുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, സംസ്ഥാനങ്ങളിലേക്കുള്ള മൊത്തം വിഹിതം കുറഞ്ഞു. 2011-12ല്‍ മൊത്തം വരുമാനത്തിന്‍െറ 53.4 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 46.31 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ സാമൂഹികക്ഷേമ മേഖലക്കുള്ള കേന്ദ്ര ബജറ്റ് വിഹിതത്തില്‍ 66 ശതമാനമാണ് കുറച്ചത്. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ കേന്ദ്ര പദ്ധതികള്‍ക്കു കീഴില്‍ കൈമാറിക്കിട്ടിയ ആളോഹരി വിഹിതം 1332 രൂപയാണ്. കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന തുക എത്രയെന്ന് വര്‍ഷാരംഭത്തില്‍ അറിയിക്കാത്തത് പദ്ധതി നടത്തിപ്പിന്‍െറ കാര്യക്ഷമതയെ ബാധിക്കുന്നു. കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക വിഹിതം മൊത്തമായി കാണിക്കണം. പഴയ ധനസഹായ രീതിയനുസരിച്ച് നടന്നുവരുന്ന പദ്ധതികള്‍ അതേരീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. |
ദ. കൊറിയയിലേക്ക് യു.എസ് സൈനിക ലാബില്‍നിന്ന് ആന്ത്രാക്സ് വൈറസ് Posted: 28 May 2015 10:31 AM PDT Image: ![]() വാഷിങ്ടണ്‍: രാജ്യത്തിനകത്തെ ഒമ്പത് ലബോറട്ടറികളിലേക്കും ദക്ഷിണ കൊറിയയിലെ സൈനിക താവളത്തിലേക്കും അമേരിക്കന്‍ സൈന്യം അത്യന്തം അപകടകരമായ ആന്ത്രാക്സ് ബാക്ടീരിയയടങ്ങിയ പാര്‍സലുകള്‍ അയച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഇവയിലടങ്ങിയ ബാക്ടീരിയയെ നിര്‍വീര്യമാക്കാത്ത പാര്‍സല്‍ കഴിഞ്ഞ ദിവസമാണ് 10 കേന്ദ്രങ്ങളില്‍ എത്തിയത്. ഇതേതുടര്‍ന്ന്, ആളപായം സൈന്യം സ്ഥിരീകരിച്ചിട്ടില്ളെങ്കിലും അമേരിക്കയില്‍ നാലു സിവിലിയന്മാര്‍ക്ക് ചികിത്സ നല്‍കിയതായി പെന്‍റഗണ്‍ അറിയിച്ചു. കുത്തിവെപ്പിനു പുറമെ ആന്‍റിബയോട്ടിക്കുകളും അടങ്ങിയ ചികത്സാ നടപടികളാണ് സ്വീകരിച്ചത്. |
റോഹിങ്ക്യന്‍ പ്രതിസന്ധി: സൂചി മൗനം വെടിയണം ^ദലൈലാമ Posted: 28 May 2015 10:29 AM PDT Image: ![]() ബെയ്ജിങ്: മ്യാന്മറില്‍ ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ കൊടിയ പീഡനത്തിനിരയാവുന്നത് തുടരുമ്പോള്‍ പ്രതിപക്ഷ നേതാവ് ഓങ് സാന്‍ സൂചി മൗനംവെടിഞ്ഞ് അവരുടെ മോചനത്തിന് രംഗത്തിറങ്ങണമെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment