മുഖ്യമന്ത്രി ജയലളിത ഇന്ന് ഓഫീസിലെത്തും Madhyamam News Feeds | ![]() |
- മുഖ്യമന്ത്രി ജയലളിത ഇന്ന് ഓഫീസിലെത്തും
- ഗുജ്ജറുകളുടെ സമരം ശക്തം, റെയില്‍ ഗതാഗതം തടസപ്പെട്ടു
- താമസം വൃത്തിഹീനമായ സ്ഥലങ്ങളില്‍; 718 പേരില്‍ പനി സ്ഥിരീകരിച്ചു
- ശുചിത്വമില്ലാത്ത 147 കേന്ദ്രങ്ങള്‍ക്ക് നോട്ടീസ്
- ജില്ലയില്‍ 137 രോഗബോംബുകള്‍
- ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ പരിശോധന
- സി.പി.ഐ യു.ഡി.എഫിൽ വരുമെന്ന് മജീദ്; ലീഗിന്‍െറ ഗതികേടെന്ന് ബിനോയ്
- അത്താണിക്കലും കോണോംപാറയിലും അപകടം; മൂന്നുപേര്‍ക്ക് പരിക്ക്
- ദേശീയ തലത്തില്‍ ജില്ലക്ക് രണ്ടാംസ്ഥാനം
- കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു^ മനീഷ് സിസോദിയ
- ആഹ്ളാദത്തില്‍ നാട്
- പ്രീമണ്‍സൂണ്‍ ചെക്കപ്; 161 ബസുകള്‍ പിടികൂടി
- കാസര്‍കോട് ജില്ലക്ക് ഇന്ന് 31ാം പിറന്നാള്‍
- ടീച്ചറും ‘കുട്ടി’യും നേര്‍ക്കുനേര്‍
- ‘വെള്ളക്കെട്ടി’ല്‍ മുങ്ങി കൗണ്‍സില്‍ യോഗം
- വള്ളികുന്നം ചിറ നവീകരണം: സംരക്ഷണഭിത്തി ഇടിഞ്ഞു
- ജില്ലയില്‍ പാലുല്‍പാദനത്തില്‍ 25 ശതമാനം വര്‍ധന
- ടി. സിദ്ദിഖ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
- കരീമിനെതിരായ ആരോപണം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല –വി.എസ് സുനില്‍കുമാര്‍
- മന്ത്രിമാര്‍ക്കു പുറമെ എം.എല്‍.എമാര്‍ക്കും പണം നല്‍കി: ബിജു രമേശ്
- രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് 10 പുതിയ സ്കൂളുകള്‍ നിര്‍മിക്കും
- ജാസിം ഖറാഫിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടം –അമീര്‍
- ഉദയംപേരൂര്‍ പ്ലാന്‍റില്‍ പണിമുടക്ക്; പാചകവാതക നീക്കം നിലച്ചു
- പൊതുഗതാഗത യാത്രികര്‍ക്കായി ആര്‍.ടി.എയുടെ സ്മാര്‍ട്ട് കാര്‍ റെന്‍റല്‍ പദ്ധതി
- വളര്‍ത്തുനായയെ ഉപേക്ഷിച്ചതിന് കേസെടുക്കാന്‍ നീക്കം
മുഖ്യമന്ത്രി ജയലളിത ഇന്ന് ഓഫീസിലെത്തും Posted: 23 May 2015 11:04 PM PDT Image: ![]() ചെന്നൈ: അഞ്ചാം തവണയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ജയലളിത ഇന്ന് ഓഫീസിലെത്തും. ഞായറാഴ്ച അവധി ഒഴിവാക്കിയാണ് മുഖ്യമന്ത്രി ജയലളിത മൂന്നു മണിയോടെ സെക്രട്ടറിയേറ്റിലെ ഓഫീസിലത്തെുക. വിലക്കുറവില്‍ ഭക്ഷണ സാധനങ്ങള്‍ വിതണം ചെയ്യുന്ന അമ്മ കാന്‍റീന്‍ ശൃംഖലയുടെ ഉദ്ഘാടനവും ഇന്ന് ജയലളിത നിര്‍വഹിക്കുമെന്നാണ് സൂചന. |
ഗുജ്ജറുകളുടെ സമരം ശക്തം, റെയില്‍ ഗതാഗതം തടസപ്പെട്ടു Posted: 23 May 2015 11:03 PM PDT Image: ![]() ഭരത്പുര്‍: സംവരണത്തിന് വേണ്ടി രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗം നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമായ സാഹചര്യത്തില്‍ രാജസ്ഥാന്‍ വഴിയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടു. വിഷയത്തില്‍ ശക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ളെന്ന് ഗുജ്ജര്‍ നേതാവ് കിരോരി സിങ് ബെന്‍സ് ല പറഞ്ഞു. കേരളത്തിലേക്കുള്ള ട്രെയിന്‍ ഗതാഗതവും ഡല്‍ഹി^മുംബൈ റെയില്‍ പാത വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. ശനിയാഴ്ച രാത്രി 9.30 പുറപ്പെടേണ്ടിയിരുന്ന നിസാമുദീന്‍^എറണാകുളം എക്സ്പ്രസും ഞായറാഴ്ച രാവിലെ 5.55ന് പുറപ്പെടേണ്ടിയിരുന്ന അമൃത്സര്‍^കൊച്ചുവേളി എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. അമൃത്സര്‍^കൊച്ചുവേളി എക്സ്പ്രസിലെ യാത്രക്കാര്‍ക്കായി മംഗളാ എക്സ്പ്രസില്‍ പ്രത്യേക ബോഗി അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. എന്നാല്‍, നിസാമുദീന്‍^ കന്യാകുമാരി രാജധാനി എക്സ്പ്രസ് യാത്ര പുറപ്പെട്ടു. റദ്ദാക്കിയ സര്‍വീസിന് പകരം സംവിധാനം റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടില്ല. ഡല്‍ഹിയില്‍ സ്കൂള്‍ അവധിയായതിനാല്‍ കേരളത്തിലെ ത്താനായി ടിക്കറ്റ് റിസര്‍വ് ചെയ്ത മലയാളി യാത്രക്കാരെ സമരം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പിന്നാക്ക സമുദായ പട്ടികയില്‍ അഞ്ചു ശതമാനം പ്രത്യേക സംവരണം വേണമെന്ന് ആവശ്യപ്പെട്ടാണ് രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗക്കാര്‍ ട്രെയില്‍ തടയല്‍ സമരം നടത്തുന്നത്. വിഷയം പരിഹരിക്കാന്‍ ഭരത്പുര്‍ കേന്ദ്രീകരിച്ചു മൂന്നംഗ മന്ത്രിതല സമിതിയുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. ശനിയാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. |
താമസം വൃത്തിഹീനമായ സ്ഥലങ്ങളില്‍; 718 പേരില്‍ പനി സ്ഥിരീകരിച്ചു Posted: 23 May 2015 10:55 PM PDT തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി മറുനാടന്‍ തൊഴിലാളികളുടെ താമസസ്ഥലത്തും തൊഴിലിടങ്ങളിലും ജില്ലാ ആരോഗ്യവിഭാഗം പരിശോധന നടത്തി. |
ശുചിത്വമില്ലാത്ത 147 കേന്ദ്രങ്ങള്‍ക്ക് നോട്ടീസ് Posted: 23 May 2015 10:50 PM PDT കൊല്ലം: ജില്ലയില്‍ മറുനാടന്‍ തൊഴിലാളികള്‍ പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് വ്യാപക പരിശോധന നടത്തി. രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് തടയാനും ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടത്തൊനും ഡി.എം.ഒയുടെ നേതൃത്വത്തില്‍ 98 ടീമുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനക്കത്തെിയത്. പ്രായപൂര്‍ത്തിയായ 6894 പേരും 210 കുട്ടികളും 881 കേന്ദ്രങ്ങളിലായാണ് താമസിക്കുന്നത്. ഇതില്‍ 6402 പുരുഷന്മാര്‍, 492 സ്ത്രീകള്‍, ഒരു വയസ്സില്‍ താഴെയുള്ള 15 കുട്ടികള്‍, ഒന്നിനും അഞ്ചിനുമിടയില്‍ 116, ആറ് മുതല്‍ 10 വരെ 51, 11 വയസ്സിന് മുകളില്‍ 28 എന്നീ കണക്കിലാണ് താമസിക്കുന്നത്. വൃത്തിഹീനമായ സാഹചര്യമുള്ള 147 താമസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി. കൊതുകിന്‍െറ ഉറവിടം നശിപ്പിക്കാതിരിക്കുക, കക്കൂസ് കുഴി വൃത്തിയാക്കാതിരിക്കുക, മാലിന്യസംസ്കരണത്തിന് മതിയായ സൗകര്യങ്ങള്‍ ഇല്ലാതിരിക്കുക, ഓടയില്‍ വെള്ളം കെട്ടിനില്‍ക്കുക തുടങ്ങിയ സാഹചര്യമുള്ളിടത്താണ് നോട്ടീസ് നല്‍കിയത്. |
Posted: 23 May 2015 10:44 PM PDT തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച 137 ക്യാമ്പുകളുടെ നടത്തിപ്പുകാര്‍ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി. പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ള ക്യാമ്പുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ക്യാമ്പുകളില്‍ കഴിയുന്നവരെ പരിശോധിച്ച് പനി കണ്ടത്തെിയ 453 പേരുടെ രക്ത സാമ്പിള്‍ ശേഖരിച്ചു. ഇവര്‍ക്ക് മലമ്പനിയുണ്ടോ എന്ന സ്ഥിരീകരിക്കാനാണ് പരിശോധന. കുഷ്ഠരോഗ ലക്ഷണമുള്ള രണ്ട് പേരെയും മറ്റ് രോഗങ്ങളുള്ള 16 പേരെയും ക്യാമ്പുകളില്‍ കണ്ടത്തെി. |
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ പരിശോധന Posted: 23 May 2015 10:36 PM PDT പാലക്കാട്: പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍െറ ഭാഗമായി ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും ചേര്‍ന്ന് ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന നടത്തി. |
സി.പി.ഐ യു.ഡി.എഫിൽ വരുമെന്ന് മജീദ്; ലീഗിന്‍െറ ഗതികേടെന്ന് ബിനോയ് Posted: 23 May 2015 10:33 PM PDT Image: ![]() കോഴിക്കോട്: സി.പി.ഐ ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ വരാൻ തയ്യാറാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മജീദിന്റെ പ്രസ്താവന ലീഗിന്റെ രാഷ്ട്രീയ ഗതികേടിന്‍െറ തെളിവാണെന്ന് സി.പി.ഐ ദേശീയ സമിതി അംഗം ബിനോയ് വിശ്വം. മാന്യമായ സ്ഥാനം പദവി, പെരുമാറ്റം എന്നിവ ലഭിച്ചാൽ സി.പി.ഐ വരുമെന്നാണ് മജീദ് പ്രസ്താവിച്ചത്. സി.പി.ഐ നേതാക്കളുമായി യു.ഡി.എഫ് ആശയ വിനിമയം നടത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ മജീദ് കുറേക്കൂടി രാഷ്ട്രീയ പക്വത കാണിക്കണമെന്ന് ബിനോയ് വിശ്വം മാധ്യമത്തോട് പറഞ്ഞു. എൽ.ഡി.എഫിലെ പ്രധാന പാർട്ടിയാണ് സി.പി.ഐ. ഇടതുപക്ഷത്തു ശക്തിയായി നിലകൊള്ളുന്ന സി.പി.ഐ ഏതെങ്കിലും പദവി മോഹിച്ചു യു.ഡി.എഫിൽ പോകുമെന്ന് രാഷ്ട്രീയം അറിയുന്ന ആരും പറയില്ല. ദേശീയാടിസ്ഥാനത്തിൽ വീക്ഷണമുള്ള പാർട്ടിയാണിത്. അഴിമതിയിൽ മുങ്ങികുളിച്ച് നിൽക്കുന്ന യു.ഡി.എഫിന്‍െറ ഭാഗമാകും സി.പി.ഐ എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക. കെ.പി.എ മജീദിനോട് ബഹുമാനമുണ്ട്. പക്ഷേ അദ്ദേഹം രാഷ്ട്രീയം പറയുമ്പോൾ ഗൃഹപാഠം ചെയ്യുന്നത് നല്ലതാണെന്നും ബിനോയ് പറഞ്ഞു. അതേസമയം ഇടതു മുന്നണിയിൽ വീർപ്പു മുട്ടി കഴിയുകയാണ് സി.പി.ഐ എന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. സി.പി.എമ്മുമായി പല കാര്യങ്ങളിലും സി.പി.ഐക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. |
അത്താണിക്കലും കോണോംപാറയിലും അപകടം; മൂന്നുപേര്‍ക്ക് പരിക്ക് Posted: 23 May 2015 10:32 PM PDT മലപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ മലപ്പുറത്തിന് സമീപം രണ്ടിടത്ത് വാഹനാപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതത്തേുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വള്ളുവമ്പ്രം അത്താണിക്കലില്‍ നാല് മണിയോടെ പിക്അപ് ലോറി ട്രാന്‍സ്ഫോര്‍മറിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്ക് പരിക്കേറ്റു. ഇവര്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സതേടി. തമിഴ്നാട്ടില്‍നിന്ന് കൊണ്ടോട്ടിയിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്നു പിക്അപ് ലോറി. ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. |
ദേശീയ തലത്തില്‍ ജില്ലക്ക് രണ്ടാംസ്ഥാനം Posted: 23 May 2015 10:28 PM PDT പത്തനംതിട്ട: ഓട്ടിസം, ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി തുടങ്ങി ഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിനായി രക്ഷിതാക്കളെ നിയമിക്കുന്നതില്‍ ദേശീയ തലത്തില്‍ പത്തനംതിട്ട ജില്ല രണ്ടാം സ്ഥാനത്ത്. കൊല്ലം ജില്ലക്കാണ് ഒന്നാം സ്ഥാനം. |
കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു^ മനീഷ് സിസോദിയ Posted: 23 May 2015 10:24 PM PDT Image: ![]() ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാറും ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലുള്ള പോര് തുടരുമ്പോള്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രസര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിയുടെ അജണ്ട അട്ടിമറിച്ച് ഭരണത്തെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സിസോദിയ ആരോപിച്ചു. ബി.ജെ.പി സര്‍ക്കാര്‍ ഡല്‍ഹിയിലും ഭരണം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. അതിനായി എ.എ.പിയുടെ അജണ്ട തകര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. എന്നാല്‍ അതിന് പാര്‍ട്ടി അനുവദിക്കില്ളെന്നും സിസോദിയ പറഞ്ഞു. എ.എ.പി സര്‍ക്കാര്‍ വിവാദങ്ങളെ ഭയക്കുന്നില്ല. തങ്ങളുടെ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാടും. മാധ്യമങ്ങള്‍ ഡല്‍ഹി സര്‍ക്കാറിനെ എങ്ങനെ ചിത്രീകരിക്കുമെന്നതിനെ കുറിച്ച് ആശങ്കയില്ളെന്നും സിസോദിയ വ്യക്തമാക്കി. |
Posted: 23 May 2015 10:16 PM PDT കോട്ടയം: കാത്തിരിപ്പിന് അറുതിയായി. നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന കുമാരനല്ലൂര്‍ മേല്‍പാലം ഞായറാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കും. റെയില്‍വേ ഗേറ്റിന് മുന്നില്‍ കാത്തുനില്‍ക്കാതെ കുമാരനല്ലൂര്‍കാര്‍ക്ക് ഇനി യാത്രതുടരാം. 17.5 കോടി ചെലവിട്ട് നിര്‍മിച്ച പാലത്തിന്‍െറ ഉദ്ഘാടനം വൈകുന്നേരം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. |
പ്രീമണ്‍സൂണ്‍ ചെക്കപ്; 161 ബസുകള്‍ പിടികൂടി Posted: 23 May 2015 10:08 PM PDT തൊടുപുഴ: മുന്നറിയിപ്പില്ലാതെ കടന്നുവന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ സ്വകാര്യ ബസുകളിലെ കിളിയും കണ്ട്രാവിയും ഡ്രൈവര്‍ സാറുമെല്ലാം ഒന്നുഞെട്ടി. ശനിയാഴ്ച രാവിലെ ജില്ലയിലെ വിവിധ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡുകളിലായിരുന്നു അധികൃതരുടെ മിന്നല്‍ പരിശോധന. |
കാസര്‍കോട് ജില്ലക്ക് ഇന്ന് 31ാം പിറന്നാള്‍ Posted: 23 May 2015 10:04 PM PDT കാസര്‍കോട്: പ്രതീക്ഷകളും ആവശ്യങ്ങളും മുറവിളികളും പോരാട്ടങ്ങളുമായി ജില്ലക്ക് ഇന്ന് 31ാം പിറന്നാള്‍. ജില്ല രൂപവത്കൃതമായി മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും പരിദേവനങ്ങള്‍ പതിഞ്ഞത് ഏറെയും ബധിര കര്‍ണങ്ങളില്‍. ഏറ്റവുമൊടുവില്‍ ജില്ലാ വികസനത്തിന് രൂപവത്കരിച്ച പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാറിന്‍െറ ചുവപ്പുനാടയില്‍. ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളജാകട്ടെ തറക്കല്ലിലും ഒതുങ്ങി. |
ടീച്ചറും ‘കുട്ടി’യും നേര്‍ക്കുനേര്‍ Posted: 23 May 2015 09:55 PM PDT കണ്ണൂര്‍: വികസനത്തിന്‍െറ കാര്യം പറഞ്ഞ് കണ്ണൂര്‍ എം.പിയും എം.എല്‍.എയും കൊമ്പു കോര്‍ക്കുന്നു. എം.പിയായതിന്‍െറ ഒന്നാം വാര്‍ഷികത്തില്‍ തന്‍െറ നേട്ടങ്ങളുടെ പട്ടിക നിരത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വികസനവുമായി ബന്ധപ്പെട്ട് എം.എല്‍.എ സഹകരിക്കുന്നില്ളെന്ന് എം.പി പി.കെ. ശ്രീമതി ടീച്ചര്‍ ആരോപണമുന്നയിച്ചത്. •എം.പിയുടെ •എം.എല്‍.എയുടെ മറുപടി: 1 •എം.പിയുടെ •എം.എല്‍.എയുടെ മറുപടി: 2 •എം.പിയുടെ •എം.എല്‍.എയുടെ മറുപടി: 3 |
‘വെള്ളക്കെട്ടി’ല്‍ മുങ്ങി കൗണ്‍സില്‍ യോഗം Posted: 23 May 2015 09:50 PM PDT കൊച്ചി: മഴക്ക് മുമ്പേ കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗം വെള്ളക്കെട്ട് ചര്‍ച്ചയില്‍ മുങ്ങി. കൗണ്‍സില്‍ യോഗം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷം വാക്കൗട്ട് നടത്തി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയില്‍ വെള്ളക്കെട്ട് പ്രശ്നത്തില്‍ ഇരുപക്ഷവും കൗണ്‍സില്‍ യോഗത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചെന്ന് ഭരണപക്ഷവും മഴപെയ്താല്‍ സാധാരണക്കാരുടെ വീടുകള്‍ വെള്ളത്തില്‍ മുങ്ങുമെന്ന് പ്രതിപക്ഷവും വാദിച്ചു. ഒടുവില്‍ മേയര്‍ ടോണി ചമ്മണിയുടെ വിശദീകരണത്തില്‍ സംതൃപ്തരാകാതെ പ്രതിപക്ഷനേതാവ് യോഗം ബഹിഷ്കരിക്കുകയായിരുന്നു. വൈകിയവേളയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അഴിമതി നടത്താനാണെന്നും പ്രതിപക്ഷം ആരോപിച്ചു. |
വള്ളികുന്നം ചിറ നവീകരണം: സംരക്ഷണഭിത്തി ഇടിഞ്ഞു Posted: 23 May 2015 09:44 PM PDT കായംകുളം: വള്ളികുന്നം ചിറ നവീകരണ പദ്ധതി നടത്തിപ്പില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നില്ളെന്ന് പരാതി. നിര്‍മാണം തീരുംമുമ്പ് വശങ്ങളിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. |
ജില്ലയില്‍ പാലുല്‍പാദനത്തില്‍ 25 ശതമാനം വര്‍ധന Posted: 23 May 2015 09:21 PM PDT കോഴിക്കോട്: ജില്ലയിലെ പാലുല്‍പാദനത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായതായി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ് അറിയിച്ചു. |
ടി. സിദ്ദിഖ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു Posted: 23 May 2015 09:10 PM PDT Image: ![]() കോഴിക്കോട്: മുന്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം അഡ്വ. ടി. സിദ്ദിഖ് രാജിവെച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് സിദ്ദിഖ് അയച്ചു കൊടുത്തു. സത്യം തെളിയുന്നതു വരെ മാറിനില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ആരോപണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെക്കുന്നത്. തനിക്കെതിരായ ആരോപണത്തില്‍ നിന്ന് മുക്തനാകും വരെ ഒൗദ്യോഗിക പദവികളില്‍ തുടരില്ല. തന്നെ വേട്ടയാടുന്നതിനാല്‍ മാറിനില്‍ക്കുന്നതാണ് നല്ലതെന്നും സിദ്ദിഖ് പറഞ്ഞു. രാജി തീരുമാനം വിശദീകരിക്കാന്‍ ഉച്ചക്ക് 12.30ന് സിദ്ദിഖ് മാധ്യമങ്ങളെ കാണുന്നുണ്ട്. അതേസമയം, ഗാര്‍ഹിക പീഡന കേസില്‍ ക്രിമിനല്‍ ചട്ടപ്രകാരം കോഴിക്കോട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി കേസെടുത്ത പശ്ചാത്തലത്തില്‍ ഒൗദ്യോഗിക പദവികളില്‍ നിന്ന് മാറിനില്‍ക്കാന്‍ സിദ്ദിഖിനോട് കെ.പി.സി.സി നേതൃത്വം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗാര്‍ഹിക പീഡന കേസില്‍ പ്രതിയാകുന്നവര്‍ പാര്‍ട്ടിയുടെ ഒൗദ്യോഗിക പദവികള്‍ വഹിക്കരുതെന്ന് കെ.പി.സി.സി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം വിവിധ കേസുകളില്‍ ആരോപണവിധേയരായ 400ഓളം പേരെ അധ്യക്ഷനായ വി.എം സുധീരന്‍ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. സിദ്ദിഖിന്‍െറ രാജി കൊണ്ടു പ്രശ്നങ്ങള്‍ തീരുന്നില്ളെന്ന് മുന്‍ ഭാര്യ ജെ. നസീമ പറഞ്ഞു. തനിക്കും കുടുംബത്തിനും നീതി ലഭിക്കണം. സിദ്ദിഖിന്‍െറ ഉപദ്രവം ഇപ്പോഴും തുടരുന്നുണ്ട്. അദ്ദേഹത്തിന്‍െറ അനുയായികള്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നു. ഈ വിഷയത്തിന്‍െറ പേരില്‍ സിദ്ദിഖ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചതില്‍ വിഷമമുണ്ടെന്നും നസീമ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഭാര്യ ജെ. നസീമ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നസീമയില്‍ നിന്ന് നോര്‍ത് അസി. കമീഷണര്‍ ജോസി ചെറിയാന്‍ നേരിട്ട് മൊഴിയെടുക്കുകയും ചെയ്തു. സിദ്ദീഖ് പുതിയ ഭാര്യയുടെ സഹോദരങ്ങളെയും കൂട്ടി വന്ന് അസഭ്യം പറയുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവിക്കാന്‍ അനുവദിക്കില്ളെന്ന് ആക്രോശിക്കുകയും ശരീരം കൊണ്ട് എന്നെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് നസീമയുടെ പരാതി. ഇതേതുടര്‍ന്ന് മുന്‍ ഭാര്യ നസീമ അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് സിദ്ദീഖും ശനിയാഴ്ച സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ രണ്ട് പരാതികളും അസി. കമീഷണറാണ് അന്വേഷിക്കുക. നസീമ തനിക്കെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ എം.ഐ. ഷാനവാസ് എം.പിയും കോണ്‍ഗ്രസ് നേതാവ് ജയന്തും ആണെന്ന് സിദ്ദിഖ് ശനിയാഴ്ച ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്നും കോടതിയിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് മുമ്പിലും തെളിവുകള്‍ സമര്‍പ്പിക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അസഭ്യം പറഞ്ഞതിന് കേസെടുക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വകുപ്പില്ളെന്നാണ് പൊലീസിന്‍െറ നിലപാട്. അതേസമയം, അശ്ളീലം പറഞ്ഞെന്നാണ് പരാതിയെങ്കില്‍ ഐ.പി.സി 294 (ബി) വകുപ്പനുസരിച്ച് കേസെടുക്കാം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കേസെടുക്കണമെങ്കില്‍ കോടതിയുടെ ഉത്തരവുണ്ടാകണമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. |
കരീമിനെതിരായ ആരോപണം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല –വി.എസ് സുനില്‍കുമാര്‍ Posted: 23 May 2015 09:08 PM PDT Image: ![]() റിയാദ്: മലബാര്‍ സിമന്‍റിലെ അഴിമതിയുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എളമരം കരീമിനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കേരള സര്‍ക്കാര്‍ അന്വേഷിക്കുന്നില്ളെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ ചോദിച്ചു. സൗദി സന്ദര്‍ശിക്കുന്ന അദ്ദേഹം റിയാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ആര്‍ജ്ജവമുണ്ടെങ്കില്‍ ചെയ്യേണ്ടത് അതായിരുന്നില്ളേ? പ്രതിപക്ഷത്തിനെതിരെ വീണുകിട്ടുന്ന അവസരം കളഞ്ഞുകുളിക്കുമായിരുന്നോ? എളമരം കരീമിനുവേണ്ടി നിയമമൊന്നും മാറ്റേണ്ടതില്ല. എല്ലാ നിയമങ്ങളും അദ്ദേഹത്തിനും ബാധകമാണ്. വ്യവസായ മന്ത്രിയായിരിക്കെ അദ്ദേഹം കൈക്കൂലി കൈപ്പറ്റിയതായി മലബാര്‍ സിമന്‍റ്സ് മുന്‍ എം.ഡി എം. സുന്ദരമൂര്‍ത്തി മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ മടിക്കുന്നു? എന്നാല്‍ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ത്ത ഈ സര്‍ക്കാറിന് അതിന് കഴിയില്ല. നിയമം നിയമത്തിന്‍െറ വഴിയെ എന്ന് വീമ്പിളക്കാറുള്ള ഉമ്മന്‍ ചാണ്ടി നിയമത്തെ തന്‍െറ വഴിക്ക് നടത്താനാണ് ശ്രമിക്കുന്നത്. കേരളം കണ്ട ഏറ്റവും മര്യാദ കെട്ട സര്‍ക്കാറാണ് ഇത്. എല്ലാ മൂല്യങ്ങളും ബലികഴിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ഈ സര്‍ക്കാറിനെ നയിക്കുന്നത്. മുഖ്യന്ത്രി മുതല്‍ ഏറ്റവും ജൂനിയര്‍ മന്ത്രിയായ അനൂപ് ജേക്കബ് വരെ നടത്തിയ അഴിമതികളുടെ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മന്ത്രി ബാബുവിനെതിരെ കേസെടുക്കാത്തത് അങ്ങിനെ ചെയ്താല്‍ മാണിക്കും അതുപോലെ മറ്റു പലര്‍ക്കുമെതിരെ നടപടി വേണ്ടിവരും എന്ന് ഭയന്നിട്ടാണ്. അഴിമതിയുടെ ഒരു അച്ചുതണ്ടാണ് കേരളം ഭരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്ന ആ അച്ചുതണ്ട് എല്ലാ അഴിമതിയെയും സംരക്ഷിക്കാനുള്ളതാണ്. ഉമ്മന്‍ ചാണ്ടിക്ക് കുഞ്ഞാലിക്കുട്ടിയുടെയും മാണിയുടെയും അഴിമതികളെ കുറിച്ച് വ്യക്തമായും അറിയാം. ഉമ്മന്‍ ചാണ്ടിയുടേത് മറ്റ് രണ്ടുപേര്‍ക്കും. ഇതെല്ലാം അറിഞ്ഞുകൊണ്ട് പരസ്പരം സംരക്ഷിക്കാന്‍ വേണ്ടി രൂപം കൊടുത്ത അച്ചുതണ്ടാണ് അധികാരം കൈയടക്കിവെച്ചിരിക്കുന്നത്. കെ.എം മാണി ബാറുകാരില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനും വാങ്ങിയതിനും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായതാണ്. എന്നിട്ട് കേസെടുത്തോ? ഇല്ല. അതാണ് പറഞ്ഞത്, കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്. ജനാധിപത്യ മര്യാദകളെ ലംഘിച്ച സര്‍ക്കാര്‍ കേരളത്തെ എല്ലാനിലക്കും തകര്‍ത്തു. സംസ്ഥാനം കടക്കെണിയിലാണ്. വന്‍ സാമ്പത്തിക തകര്‍ച്ചയെയാണ് നേരിടുന്നത്. പരമ്പരാഗത തൊഴില്‍ മേഖല ഒരു കാലത്തുമില്ലാതിരുന്ന പ്രശ്നങ്ങളെയാണ് നേരിടുന്നത്. ചെയ്തുകൂട്ടിയ മഹാപാപങ്ങള്‍ കഴുകിക്കളയാനാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ശ്രമം നടത്തുന്നത്. ജനാധിപത്യ മര്യാദകളെ അട്ടിമറിച്ച സര്‍ക്കാറിനെതിരെ ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ടുവരുമ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളും സര്‍ക്കാര്‍ പക്ഷം ചേരുന്നതാണ് കാണുന്നത്. ഏതായാലും ഇതിനെല്ലാം ഒരു അവസാനമുണ്ടാകും. അതിന്‍െറ ആദ്യ മണി അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുഴങ്ങും. യു.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങും. ഒത്തുതീര്‍പ്പ് സമരമെന്ന ആരോപണവുമായി ഇടയില്‍ കയറി ആളാവാന്‍ ശ്രമിച്ച ബി.ജെ.പിയുടെ പൂച്ച് പുറത്തായി. ഏറ്റവും വലിയ അഴിമതിക്കാരനായ കെ.എം മാണിയെ അവരുടെ കേന്ദ്രസര്‍ക്കാര്‍ ധനകാര്യമന്ത്രിമാരുടെ ചെയര്‍മാനാക്കി ആദരിക്കുകയാണ് ചെയ്തത്. ആറന്മുളയിലും അവരുടെ ചെമ്പ് വ്യക്തമായി. ബി.ജെ.പി കേരളത്തില്‍ ഒരിക്കലും അക്കൗണ്ട് തുറക്കില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിന്‍െറ പത്തിലൊന്നുപോലും അവര്‍ക്ക് കിട്ടില്ല. മാവോയിസ്റ്റുകളുടെ തീവ്രവാദത്തോട് യോജിപ്പില്ളെങ്കിലും അവര്‍ക്കെതിരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തുന്നതിനെ ഒരിക്കലും സി.പി.ഐ അംഗീകരിക്കില്ളെന്നും എന്നാല്‍ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത് സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ന്യൂഏജ് റിയാദ് ഘടകം ഭാരവാഹികളും പങ്കെടുത്തു. |
മന്ത്രിമാര്‍ക്കു പുറമെ എം.എല്‍.എമാര്‍ക്കും പണം നല്‍കി: ബിജു രമേശ് Posted: 23 May 2015 09:02 PM PDT Image: ![]() കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്‍െറ കാലത്ത് കൈക്കൂലി നല്‍കാനായി ബാറുടമകള്‍ 24 കോടി രൂപ പിരിച്ചെടുത്തു എന്ന് ബാര്‍ക്കോഴ കേസിലെ പരാതിക്കാരനായ ബിജു രമേശ്. ഇന്നലെ ചേര്‍ന്ന ബാറുടമകളുടെ യോഗം ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന്‍െറ പുതിയ വെളിപ്പെടുത്തല്‍. മന്ത്രിമാര്‍ക്കു പുറമെ യു.ഡി. എഫ് എം.എല്‍.എമാര്‍ക്കും പണം നല്‍കിയിട്ടുണ്ട്. എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. കെ. ബാബുവിനും കെ.എം. മാണിക്കുമാണ് പ്രധാനമായും പണം നല്‍കിയത്. ഇനി മാണിക്ക് പണം കൊടുക്കരുതെന്ന് തന്നോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായും ബിജു രമേശ് വെളിപ്പെടുത്തി. ഓരോ ബാറിനും വേണ്ടി അഞ്ച് ലക്ഷം രൂപയാണ് താന്‍ നല്‍കിയത്. ആകെ എത്ര പണം പിരിച്ചെടുത്തു എന്നും ഈ പണം ആര്‍ക്കൊക്കെ കൊടുത്തുവെന്നും ഉള്ള കണക്കുകള്‍ ബാര്‍ അസോസിയേഷന്‍െറ അടുത്ത യോഗത്തില്‍ അവതരിപ്പിക്കുമെന്നും ബിജു രമേശ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ബിജു രമേശ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. |
രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് 10 പുതിയ സ്കൂളുകള്‍ നിര്‍മിക്കും Posted: 23 May 2015 08:03 PM PDT മനാമ: രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യത്ത് 10 പുതിയ സ്കൂളുകള്‍ നിര്‍മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് അലി നുഐമി അറിയിച്ചു. |
ജാസിം ഖറാഫിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ടം –അമീര്‍ Posted: 23 May 2015 07:38 PM PDT Image: ![]() കുവൈത്ത് സിറ്റി: പാര്‍ലമെന്‍റ് മുന്‍ സ്പീക്കര്‍ ജാസിം ഖറാഫിയുടെ നിര്യാണത്തിലൂടെ വലിയ രാജ്യസേവകനെയാണ് നഷ്ടമായതെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജാസിം ഖറാഫി മികച്ച പാര്‍ലമെന്‍േററിയനായിരുന്നു. പാര്‍ലമെന്‍റില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. തന്‍െറ ജീവിതകാലത്ത് രാജ്യത്തിനുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നെന്നും സ്മരിക്കുന്നതാണ്. അറബ് ലോകത്തും മറ്റ് ലോകരാഷ്ട്രങ്ങളിലും അദ്ദേഹം കാഴ്ചവെച്ച സേവനങ്ങള്‍ പ്രശംസനീയമാണെന്നും അമീര്‍ പറഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ ജാസിം ഖറാഫി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്‍െറ ജീവിതം മുഴുവനും രാജ്യ സേവനത്തിനുവേണ്ടി മാറ്റിവെച്ച നേതാവാണ് ജാസിം ഖറാഫിയെന്ന് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് പറഞ്ഞു. വിനയവും സത്യസന്ധതയും അദ്ദേഹത്തിന്‍െറ മുഖമുദ്രയായിരുന്നെന്നും രാജ്യത്തിന്‍െറ ചരിത്രത്തില്‍ അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രി അനുസ്മരിച്ചു. നിരവധി രാഷ്ട്രനേതാക്കളും സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന്‍െറ മരണത്തില്‍ അനുശോചിച്ചു. സംസ്കാരച്ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. |
ഉദയംപേരൂര്‍ പ്ലാന്‍റില്‍ പണിമുടക്ക്; പാചകവാതക നീക്കം നിലച്ചു Posted: 23 May 2015 07:35 PM PDT Image: ![]() കൊച്ചി: തൊഴിലാളി പണിമുടക്കിനെ തുടര്‍ന്ന് കൊച്ചി ഉദയംപേരൂര്‍ ഐ.ഒ.സി പ്ളാന്‍റിലെ പാചകവാതക നീക്കം നിലച്ചു. സിലിണ്ടര്‍ ഹാന്‍ഡ്ലിങ് ആന്‍റ് ഹൗസ് കീപ്പിങ് തൊഴിലാളികളിലെ ഒരു വിഭാഗം ഇന്നലെ വൈകിട്ടാണ് പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അവധി ദിവസമായതു കൊണ്ട് പാചകവാതക നീക്കം നടക്കില്ല. നിലവില്‍ ലോഡിങ് തൊഴിലാളികളുടെ കുറവ് ഹൗസ് കീപ്പിങ് തൊഴിലാളികളെ ഉപയോഗിച്ചാണു മാനേജ്മെന്‍റ് പരിഹരിച്ചിരുന്നത്. എന്നാല്‍ പുതിയ കരാറുകാരന്‍ ചുമതലയേറ്റപ്പോള്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ലോഡിങ് തൊഴിലാളികളെ നിയമിച്ചു. ഇത് തൊഴില്‍ നഷ്ടം ഉണ്ടാക്കുമെന്നാണ് സമരം ചെയ്യുന്ന ഹൗസ് കീപ്പിങ് തൊഴിലാളികളുടെ പരാതി. പ്രശ്ന പരിഹാരമായില്ളെങ്കില്‍ നാളെയും സമരം തുടരുമെന്നു തൊഴിലാളി നേതാക്കള്‍ അറിയിച്ചു. |
പൊതുഗതാഗത യാത്രികര്‍ക്കായി ആര്‍.ടി.എയുടെ സ്മാര്‍ട്ട് കാര്‍ റെന്‍റല്‍ പദ്ധതി Posted: 23 May 2015 07:28 PM PDT Image: ![]() ദുബൈ: പൊതുഗതാഗത യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുകയെന്ന ഉദ്ദേശ്യത്തോടെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്മാര്‍ട്ട് കാര്‍ റെന്‍റല്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. |
വളര്‍ത്തുനായയെ ഉപേക്ഷിച്ചതിന് കേസെടുക്കാന്‍ നീക്കം Posted: 23 May 2015 07:27 PM PDT Image: ![]() Subtitle: നായയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉടമസ്ഥനെതിരെ കേസെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നീക്കംനടത്തുന്നത് ബാലുശ്ശേരി: രോഗം ബാധിച്ച വളര്‍ത്തുനായയെ ഉപേക്ഷിച്ച ഉടമസ്ഥനെതിരെ കേസെടുക്കാന്‍ നീക്കം. രണ്ടുദിവസം മുമ്പ് പനങ്ങാട് വട്ടോളി ബസാറിനടുത്ത കിളിയംപുറത്ത് ഗിരിജ ടീച്ചറുടെ വീടിനുമുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ ‘റോട്ട് വീലര്‍’ ഇനത്തില്‍പെട്ട നായയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉടമസ്ഥനെതിരെ കേസെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നീക്കംനടത്തുന്നത്. മുഖത്ത് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ഉടമസ്ഥന്‍ നായയെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. ഗിരിജ ടീച്ചറുടെ വട്ടോളി ബസാറിലെ വീടിനു മുന്നില്‍ കണ്ടത്തെിയ നായയെ വീട്ടുകാര്‍ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും നായ പോകാന്‍ തയാറായിരുന്നില്ല. ഇതേതുടര്‍ന്ന് ഗിരിജ ടീച്ചര്‍ ബാലുശ്ശേരി പൊലീസ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരെ വിവരമറിയിച്ചിരുന്നു. നായയെ തല്ലിയോടിക്കാനായിരുന്നു മറുപടി ലഭിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ പീപ്ള്‍ ഫോര്‍ അനിമല്‍ എന്ന സംഘടന പ്രവര്‍ത്തകയായ മറിയ ജേക്കബിനെയും തൃശൂരിലെ സേവ് എ ലൈഫ് പ്രവര്‍ത്തകരെയും വിവരമറിയിച്ചു. ഇതേതുടര്‍ന്ന് മന്ത്രി മേനക ഗാന്ധിയുടെ ഓഫിസിലും വിവരമത്തെി. നായയെ സംരക്ഷിക്കാനുള്ള സംവിധാനമൊരുക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശവുമുണ്ടായി. പൂക്കോട് വെറ്ററിനറി കോളജിലെ പരിശോധനയില്‍ കാന്‍സര്‍ ഉണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ഉടമ നായയെ ഉപേക്ഷിച്ചതത്രെ. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രുവാലിറ്റി ടു അനിമല്‍ നിയമപ്രകാരം രോഗം ബാധിച്ച വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് കുറ്റകരമാണ്. ഈ നിയമപ്രകാരം നായയുടെ ഉടമസ്ഥനെതിരെ കേസെടുക്കാനാണ് നീക്കംനടക്കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment