സ്വാഗതം
WELCOME

News Update..

Friday, May 1, 2015

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സംഘാംഗങ്ങളുടെ വിവരങ്ങള്‍ അറിയിക്കണം ^കെ.സി ജോസഫ് Madhyamam News Feeds

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സംഘാംഗങ്ങളുടെ വിവരങ്ങള്‍ അറിയിക്കണം ^കെ.സി ജോസഫ് Madhyamam News Feeds

Link to

ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സംഘാംഗങ്ങളുടെ വിവരങ്ങള്‍ അറിയിക്കണം ^കെ.സി ജോസഫ്

Posted: 30 Apr 2015 11:53 PM PDT

Image: 

കണ്ണൂര്‍: കേരളംവിട്ടു പോകുന്ന വിനോദ സഞ്ചാര ഗ്രൂപ്പുകള്‍ സംഘാംഗങ്ങളുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് പ്രവാസി മന്ത്രി കെ.സി ജോസഫ്. വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. ഇക്കാര്യം കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.  

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേരളത്തില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയുടെ വിജയമാണെന്നും കെ.സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

നേപ്പാള്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ശരിയായ കണക്ക് ലഭിക്കാതെ വന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കൊല്ലം തുറമുഖം: കണ്ടെയ്നര്‍ നീക്കാന്‍ വാഹനമത്തെി, കപ്പലത്തെിയാല്‍ ചരക്കുനീക്കം തുടങ്ങും

Posted: 30 Apr 2015 11:48 PM PDT

കൊല്ലം: കണ്ടെയ്നര്‍ എടുത്തുനീക്കാനുള്ള അത്യാധുനിക വാഹനം റീച്ച് സ്റ്റേക്കര്‍ കൊല്ലം തുറമുഖത്തത്തെി. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതോടെ ചരക്കുമായി കപ്പലത്തൊനുള്ള കാലതാമസം മാത്രമാണ് അവശേഷിക്കുന്നത്. വിഴിഞ്ഞത്തിനും കൊല്ലത്തിനുംവേണ്ടി രണ്ടെണ്ണമാണ് എത്തിച്ചിരിക്കുന്നത്. വിഴിഞ്ഞത്തെ നടപടികളൊന്നുമാകാത്തതിനാല്‍ തല്‍ക്കാലം രണ്ടും ഇവിടെ ഉപയോഗിക്കാനാകും. ഒരെണ്ണത്തിന് മൂന്നേകാല്‍ കോടിയോളം രൂപയാണ് വില. ഫോര്‍ക് ലിഫ്റ്റിനേക്കാള്‍ ഏറെ സവിശേഷതകളുള്ളതാണ് റീച്ച് സ്റ്റേക്കര്‍. ഏതു ദിശയിലേക്കും തിരിക്കാന്‍ കഴിയുന്ന ഇവക്ക് കണ്ടെയ്നറുകള്‍ ഒന്നിനുമേലെ ഒന്നായി അഞ്ചുനില വരെ അട്ടിവെക്കാന്‍ കഴിയും. രണ്ടു നിരകളായി കണ്ടെയ്നറുകള്‍ വെക്കാനും പിന്നിലെ നിരയില്‍നിന്ന് കണ്ടെയ്നര്‍ ഉയര്‍ത്തിയെടുക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം നടത്തി. കല്‍മാര്‍ കമ്പനിയാണ് നിര്‍മാതാക്കള്‍. മേയ് 14ന് റീച്ച് സ്റ്റേക്കറിന്‍െറ ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. കൊച്ചി തുറമുഖവുമായി ചരക്കുഗതാഗതം ആരംഭിക്കാനും ശ്രമിക്കും. കൊച്ചിയില്‍നിന്ന് തോട്ടണ്ടി കപ്പല്‍വഴി കൊല്ലത്തേക്ക് കൊണ്ടുവരും. ചരക്കുഗതാഗതം കൊച്ചി വഴിയാക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദവും സംസ്ഥാനത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് ഉചിതമെന്നുമുള്ള അഭിപ്രായത്തെ തുടര്‍ന്നാണിത്. തൂത്തുക്കുടി തുറമുഖത്തുനിന്ന് കൊല്ലം തുറമുഖത്തേക്ക് ഫെബ്രുവരി പകുതിയോടെ ഗതാഗതം തുടങ്ങുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രാവര്‍ത്തികമായിട്ടില്ല. നിരക്കുകള്‍ സംബന്ധിച്ച് ധാരണയിലത്തൊത്തതാണ് പ്രധാന പ്രശ്നം. പ്രഥമപരിഗണന കൊച്ചിക്കു നല്‍കാനാണ് ഇപ്പോള്‍ തീരുമാനം.
കൊച്ചിയിലത്തെുന്ന തോട്ടണ്ടിയടക്കമുള്ള ചരക്കുകള്‍ സെസിന്‍െറ പരിധിയില്‍പെടുത്തി അധിക വാറ്റ് ഈടാക്കുന്നതൊഴിവാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനെ കശുവണ്ടി വ്യവസായികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കൊല്ലത്തേക്കുള്ള ചരക്ക് കൊച്ചിയില്‍വെച്ച് ഒന്നിലേറെ തവണ കച്ചവടം നടത്താമെന്നതാണ് ഇതിന്‍െറ ഗുണം. ഓരോ ഇടപാടിനും വാറ്റ് നല്‍കേണ്ടതില്ല. കൊല്ലത്തേക്കുള്ള ബില്ലില്‍ മാത്രമേ വാറ്റ് ഉണ്ടാവുകയുള്ളൂ. തീരദേശ ചരക്കുനീക്കത്തിന് സബ്സിഡി കൊടുക്കാനും തീരുമാനിച്ചു. ആദ്യവര്‍ഷം 75ഉം രണ്ടാംവര്‍ഷം 30ഉം മൂന്നാംവര്‍ഷം 25ഉം ശതമാനമാണ് സബ്സിഡി. ഇതിനു പുറമേ മഞ്ചേശ്വരം മുതല്‍ വിഴിഞ്ഞം വരെ ഒരു ടണ്‍ ചരക്കിന് കിലോമീറ്ററിന് ഒരു രൂപ നിരക്കില്‍ ഇന്‍സെന്‍റീവും കൊടുക്കും.

പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു

Posted: 30 Apr 2015 11:32 PM PDT

തിരുവനന്തപുരം: മോട്ടോര്‍ത്തൊഴിലാളി പണിമുടക്ക് ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യവാഹനങ്ങള്‍ യഥേഷ്ടം ഓടി. എന്നാല്‍ കെ.എസ്.ആര്‍.ടിയുടേതടക്കം ബസുകളോ ഓട്ടോ-ടാക്സികളോ സര്‍വീസ് നടത്തിയില്ല. പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്നത് ദൂരദിക്കുകളില്‍ നിന്ന് നഗരത്തിലത്തെിയവരെ ഏറെ ബാധിച്ചു. ലോറികളും സര്‍വീസ് നിര്‍ത്തിയതോടെ ചരക്കുനീക്കവും തടസ്സപ്പെട്ടു. ഇന്‍റര്‍വ്യൂവും വെരിഫിക്കേഷനും നടന്ന പി.എസ്.സി ആസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ മുതല്‍ വന്‍തിരക്കായിരുന്നു. ഉദ്യോഗാര്‍ഥികളില്‍ ഒരു വിഭാഗം തലേദിവസം തന്നെ നഗരത്തിലത്തെി താമസിക്കേണ്ടിവന്നു.സമീപ ജില്ലകളിലുള്ളവര്‍ വാഹനങ്ങളിലത്തെി.
പണിമുടക്കായിട്ടും പി.എസ്.സി പരീക്ഷകളോ ഇന്‍റര്‍വ്യൂവോ മാറ്റിവെച്ചിരുന്നില്ല. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് നടന്ന എഴുത്തുപരീക്ഷക്കത്തൊനും ഉദ്യോഗാര്‍ഥികള്‍ പ്രയാസപ്പെട്ടു. തമ്പാനൂരില്‍ ട്രെയിനുകളിലും ബസുകളിലും എത്തിയ യാത്രക്കാരെ പൊലീസും സന്നദ്ധസംഘടനകളും ലക്ഷ്യസ്ഥാനത്തെ്ത്തിച്ചു. ഹര്‍ത്താല്‍ദിനങ്ങളില്‍ രോഗികളെ ആശുപത്രിയിലത്തെിക്കാന്‍ തമ്പാനൂരില്‍ നിന്ന് പൊലീസ് ഒരുക്കുന്ന വാഹന സംവിധാനം പ്രവര്‍ത്തിച്ചു. കടകളും ഹോട്ടലുകളും പ്രവര്‍ത്തിച്ചത് യാത്രക്കാര്‍ക്ക് അനുഗ്രഹമായി. ബസില്ലാതായതോടെ തീവണ്ടികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴിലാളി ദ്രോഹവും ജനദ്രോഹപരവുമായ റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണമായിരുന്നുവെന്ന് സംയുക്ത സമരസമിതി സംസ്ഥാന കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്ക് പൂര്‍ണമാക്കിയ തൊഴിലാളികളെ എംപ്ളോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ അഭിവാദ്യം ചെയ്തു. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളില്‍ പ്രകടനം നടത്തി. ആര്‍.ടി ഓഫിസുകള്‍ നിര്‍ത്തലാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കെ.എസ്.ആര്‍.ടി.സിക്കും മറ്റു പൊതുഗതാഗത വാഹനങ്ങള്‍ക്കും ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കുമെന്ന് പൊലീസ് മേധാവി അറിയിച്ചിരുന്നെങ്കിലും അത്തരം സര്‍വീസുകള്‍ നടന്നില്ല.

ഭഗവതിമാര്‍ ഉപചാരം ചൊല്ലി; ഇനി അടുത്ത പൂരത്തിന്...

Posted: 30 Apr 2015 11:21 PM PDT

തൃശൂര്‍: ആരവമൊഴിഞ്ഞു, ആള്‍ക്കൂട്ടവും. കാത്തിരുന്ന ഒരാണ്ടിനിപ്പുറം എത്തിയ പൂരം ആഹ്ളാദത്തോടെ ആഘോഷിച്ചു. ഒരു പകലും രാവും പിന്നിട്ട് അടുത്ത പകലിന്‍െറ പാതിയത്തെിയപ്പോള്‍ പിരിയുന്നതിന്‍െറ വേദന. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുന്നാഥന്‍െറ മുന്നില്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
കണ്ണൊന്നടച്ചാല്‍ ഒന്നര ദിവസംകൊണ്ട് കാതുകളില്‍ കയറിയ മേളം കേള്‍ക്കാം, കാഴ്ചയില്‍ നിറഞ്ഞ ആനകളെ കാണാം. ഇനി ഭഗവതിമാര്‍ക്ക് വിശ്രമമാണ്, അടുത്ത പൂരം വരെ.
പതിവിലും വൈകിയാണ് ഇത്തവണ ഉപചാരം ചൊല്ലല്‍ നടന്നത്. വെടിക്കെട്ട് തുടങ്ങാന്‍ വൈകിയതും കാരണമായി. ശിവസുന്ദറിന്‍െറ പുറത്തേറിയാണ് തിരുവമ്പാടി ഭഗവതി ഉപചാരം ചൊല്ലാനത്തെിയത്.
പൂരം നാളില്‍ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ശ്രീപത്മനാഭനു പകരം ദേവീദാസനാണ് തിടമ്പുമായി ഉപചാരത്തിന് വന്നത്.
മേളം കഴിഞ്ഞ് വെടിക്കെട്ട് നടത്തുമ്പോള്‍ സാധാരണ പാറമേക്കാവിന്‍െറ ആന വടക്കുന്നാഥന്‍െറ മുന്നിലാണ് നിലയുറപ്പിക്കാറുള്ളതെങ്കിലും ഇത്തവണ തിരുവമ്പാടിയുടെ ആനയോടൊപ്പം പാറമേക്കാവിന്‍െറ ദേവീദാസനും വടക്കുന്നാഥ ക്ഷേത്ര മതിലകകത്തേക്ക് കയറി. വെടിക്കെട്ട് കഴിഞ്ഞ് പാറമേക്കാവിന്‍െറ ദേവീദാസന്‍ നേരെ താഴേക്കിറങ്ങി നടുവിലാല്‍ ഗണപതിയുടെ ആല്‍ത്തറയില്‍ വണങ്ങി വന്നാണ് ഉപചാരം ചൊല്ലിയത്.
രാവിനെ പകലാക്കിയ പൂരമാണ് കടന്നുപോയത്. രാവിലെ തുടങ്ങിയ എഴുന്നള്ളിപ്പുകളും മേളങ്ങളും രാത്രി ആവര്‍ത്തിച്ചു. വ്യാഴാഴ്ചയും രാവിലെ വീണ്ടും മേളവും ആനകളും പ്രദക്ഷിണവഴിയില്‍ നിറഞ്ഞു.
വാഹന പണിമുടക്കായിരുന്നിട്ടും പകല്‍പൂരത്തിന് പതിവിലധികം ജനമത്തെി. തട്ടകക്കാരുടെ പൂരമെന്നാണ് പകല്‍പൂരം അറിയപ്പെടുന്നതെങ്കിലും മറ്റ് ജില്ലകളില്‍നിന്നുള്ളവരും ഉണ്ടായിരുന്നു. പൂരത്തിന് വന്ന് മടങ്ങിപ്പോകാത്തവരായിരുന്നു ഏറെയും. സ്ത്രീകളും കുട്ടികളും ഏറെയുണ്ടായി. വാഹന പണിമുടക്ക് കോര്‍പറേഷന്‍ പരിധിയില്‍ ഒഴിവാക്കിയെങ്കിലും ബസുകളോ ടാക്സികളോ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങളിലാണ് ആളുകള്‍ പൂരത്തിനത്തെിയത്.
പുലര്‍ച്ചെ വെടിക്കെട്ടിനുശേഷം മണികണ്ഠനാല്‍ പന്തലില്‍നിന്ന് ക്ഷേത്രത്തിലേക്കു തിരിച്ചുപോയ പാറമേക്കാവ് ഭഗവതിയും നായ്ക്കനാലില്‍നിന്ന് മടങ്ങിയ തിരുവമ്പാടി ഭഗവതിയും രാവിലെ തിരിച്ചത്തെിയാണ് പകല്‍പൂരം തുടങ്ങിയത്. പാറമേക്കാവിന്‍െറ എഴുന്നള്ളിപ്പ് രാവിലെ ഏഴരയോടെ ആരംഭിച്ചു. തിടമ്പേറ്റിയ കൊമ്പന് ഇരുവശത്തുമായി 14 ഗജവീരന്മാര്‍ നിരന്നു. കുഴല്‍പറ്റ്, കൊമ്പുപറ്റ്, ചെമ്പടക്കുശേഷം പാണ്ടിമേളം എന്നിവയോടെ എഴുന്നള്ളിപ്പ് പുരോഗമിച്ചു.
പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തോടെ വാദ്യകലാകാരന്മാര്‍ മേളവിസ്മയമൊരുക്കി. രാവിലെ എട്ടരയോടെയാണ് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിന് തുടക്കമായത്.
മേളം പെരുക്കി നായ്ക്കനാലില്‍നിന്ന് 15 ആനകളുമായി തുടങ്ങിയ ഘോഷയാത്ര ഉച്ചക്ക് 12ഓടെ വടക്കുന്നാഥന്‍െറ മുന്നില്‍ സമാപിച്ചു. പിന്നെ പകല്‍ വെടിക്കെട്ടിനായി ഭഗവതിമാര്‍ കാത്തുനിന്നു. രണ്ടോടെയാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. പുലര്‍ച്ചെ നടന്ന വെടിക്കെട്ടിനോളം ഗംഭീരമാക്കി ഇരുവിഭാഗക്കാരും പൂരപ്രേമികളെ സന്തോഷിപ്പിച്ചു. മേളത്തിന്‍െറ അകമ്പടിയിലായിരുന്നു ചടങ്ങുകള്‍.
വടക്കോട്ട് തിരിഞ്ഞ് തിരുവമ്പാടി ശിവസുന്ദറും തെക്കോട്ട് അഭിമുഖമായി പാറമേക്കാവിറെ ദേവീദാസനും നിന്നു. കണ്ണിമ ചിമ്മാതെ പതിനായിരങ്ങള്‍ ഉപചാരം ചൊല്ലുന്നത് കണ്ടുനിന്നു. 2.30ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
കതിനാവെടികളുടെ മുഴക്കം ബാക്കിയാക്കി പാറമേക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലൂടെ ക്ഷേത്രത്തിലേക്ക് മടങ്ങി. തിരുവമ്പാടി ഭഗവതി നിലപാടുതറ വഴിയും. ഇതിനിടെ പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടിയുടെ കൗസ്തുഭം ഓഡിറ്റോറിയത്തിലും പൂരക്കഞ്ഞി കൊടുത്തു തുടങ്ങിയിരുന്നു.
ഇരു ഭഗവതിമാരും വൈകീട്ട് പടിഞ്ഞാറേ ചിറയില്‍ ആറാടി. രാത്രി ഉത്രംവിളക്കോടെയാണ് രാപ്പകല്‍ നിറഞ്ഞുനിന്ന പൂരവിസ്മയം കൊടിയിറങ്ങിയത്. ഭഗവതിമാര്‍ മടങ്ങിയതിനൊപ്പം ജനങ്ങളും മനസ്സില്ലാമനസ്സോടെ പൂരപ്പറമ്പ് വിട്ടു.
പൂരത്തിന്‍െറ രുചിപകരുന്ന പൂരക്കഞ്ഞി കുടിച്ച് പൂരാലസ്യവുമായി തട്ടകങ്ങളിലേക്ക് മടങ്ങി. ഇനി പൂരവിശേഷങ്ങള്‍ വിളമ്പി അടുത്ത പൂരത്തിനുള്ള കാത്തിരിപ്പ്.

നെന്മാറ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

Posted: 30 Apr 2015 11:06 PM PDT

നെന്മാറ: മേഖലയില്‍ കടുത്ത കുടിവെള്ളക്ഷാമം. നെന്മാറ, മേലാര്‍കോട്, അയിലൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകളാണ് കുടിവെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്.
പോത്തുണ്ടി ഡാമില്‍ നിന്നുള്ള ശുദ്ധജലം പമ്പ് ചെയ്യുന്ന മോട്ടോര്‍ തകരാറിലായതാണ് പല സ്ഥലങ്ങളിലും കുടിവെള്ള വിതരണം താറുമാറാകാന്‍ കാരണം. പലയിടത്തും വെള്ളം ലഭിച്ചിട്ട് പത്തു ദിവസത്തിലേറെയായി. കണിമംഗലം, ഏന്തന്‍പാത, കമ്മാന്തറ, കല്‍മുക്ക്, ഇടിയമ്പൊറ്റ, നായര്‍തറ, മാട്ടായി, ചാത്തമംഗലം, കൊടുവാള്‍പാറ, ചേരുംകാട്, വിത്തനശ്ശേരി, ഒറവുമട, അയപ്പന്‍പാറ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിന്‍െറ പിടിയിലാണ്. നെന്മാറ ഗ്രാമപഞ്ചായത്തില്‍ 30ഓളം സ്ഥലങ്ങളില്‍ പൈപ്പ് തകര്‍ന്ന് വെള്ളം പാഴായിപ്പോകുന്നുണ്ട്. അധികൃതരെ വിവരമറിയിച്ചിട്ടും നന്നാക്കാന്‍ കൂട്ടാക്കുന്നില്ളെന്ന പരാതിയുണ്ട്.
പോത്തുണ്ടിയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാനായി ജല ശുദ്ധീകരണ ശാലക്ക് സമീപം സ്ഥാപിക്കാനായി 40 ലക്ഷം രൂപയുടെ പുതിയ ട്രാന്‍സ്ഫോര്‍മര്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയെങ്കിലും ഇതുവരേയും സ്ഥാപിച്ചിട്ടില്ല.
പമ്പിങ് മുടങ്ങാതെ കുടിവെള്ള വിതരണത്തിനാണ് മാസങ്ങള്‍ക്ക് മുമ്പ് ട്രാന്‍സ്ഫോര്‍മര്‍ വാങ്ങിയത്. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ജല അതോറിറ്റി അധികൃതര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുന്നോട്ട് വന്നു. വേനല്‍ കടുത്തതോടെ മേഖലയിലെ ജല സ്രോതസുകള്‍ വറ്റി വരണ്ടു കിടക്കുകയാണ്.
വീട്ടമ്മമാര്‍ കുടിനീരിനായി ദൂരങ്ങള്‍ താണ്ടിയാണ് വെള്ളം ശേഖരിക്കുന്നത്.

ദേശീയ വാഹന പണിമുടക്ക് : ജില്ലയില്‍ ഭാഗികം, ശാന്തം

Posted: 30 Apr 2015 11:03 PM PDT

മലപ്പുറം: കേന്ദ്ര റോഡ് സുരക്ഷാബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ ശാന്തം. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും പണിമുടക്കില്‍ സര്‍വിസ് നിര്‍ത്തിവെച്ചപ്പോള്‍ ജനജീവിതം സ്തംഭിച്ചു. ദീര്‍ഘദൂര യാത്രക്കായി അങ്ങാടിപ്പുറം, തിരൂര്‍ അടക്കമുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ടവരും പെരിന്തല്‍മണ്ണ, മഞ്ചേരി, കോട്ടക്കല്‍ ഭാഗങ്ങളിലെ പ്രധാന ആശുപത്രികളിലേക്കുള്ള യാത്രക്കാരും ഏറെ ബുദ്ധിമുട്ടി.
സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. നിലമ്പൂരില്‍ തമിഴ്നാട്ടില്‍നിന്ന് പച്ചക്കറിയുമായി എത്തിയ വണ്ടികള്‍ സമരാനുകൂലികള്‍ തടഞ്ഞതൊഴിച്ചാല്‍ അനിഷ്ട സംഭവങ്ങള്‍ ഒരിടത്തുമുണ്ടായില്ല. നഗരപ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ ഭാഗികമായി അടഞ്ഞുകിടന്നപ്പോള്‍ ഉള്‍പ്രദേശങ്ങളില്‍ പണിമുടക്ക് കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. കൊണ്ടോട്ടിയില്‍ പണിമുടക്ക് ഹര്‍ത്താലിന്‍െറ പ്രതീതി തീര്‍ത്തപ്പോള്‍ പെരിന്തല്‍മണ്ണയില്‍ മിക്ക കടകളും തുറന്നുപ്രവര്‍ത്തിച്ചു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് സഞ്ചരിച്ച ടാക്സികള്‍ അടക്കമുള്ള വാഹനങ്ങളെ എവിടെയും തടഞ്ഞില്ല. ഓട്ടോ, ടാക്സി, ലോറി, വാന്‍ സര്‍വിസുകള്‍ പൂര്‍ണമായും മുടങ്ങി. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില പൊതുവെ കുറവായിരുന്നു.
നിലമ്പൂര്‍: വാഹനപണിമുടക്ക് തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ജില്ലാ അതിര്‍ത്തിയായ നിലമ്പൂര്‍ മേഖലയെ കാര്യമായി ബാധിച്ചു. അന്യസംസ്ഥാന സര്‍ക്കാര്‍ ബസുകള്‍ കേരളത്തിലേക്കും സംസ്ഥാനത്ത് നിന്നുള്ള ബസുകള്‍ തിരിച്ചും സര്‍വിസ് നടത്താതിരുന്നത് നീലഗിരി, മലപ്പുറം ജില്ലകളിലെ യാത്രക്കാരെ ഏറെ വലച്ചു. ഗൂഡല്ലൂരില്‍നിന്ന് വഴിക്കടവിലേക്കും തിരിച്ചും നാടുകാണി ചുരം വഴി പാരലല്‍ സര്‍വിസ് നടത്തിയിരുന്ന ജീപ്പുകളും ഓട്ടം നിര്‍ത്തിയതോടെ ഇരു ജില്ലകളിലെയും യാത്ര പൂര്‍ണമായി സ്തംഭിച്ചു. തമിഴ്നാട്ടിലെ തൊഴിലാളികള്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മേഖലയിലെ കെട്ടിട നിര്‍മാണം ഉള്‍പ്പടെയുള്ള തൊഴില്‍ മേഖല സ്തംഭിച്ചു. നീലഗിരി ജില്ലയില്‍ വാഹനങ്ങള്‍ തടയാതിരുന്നതിനാല്‍ ചരക്ക് വാഹനങ്ങള്‍ നാടുകാണി ചുരം വഴി ജില്ലയിലേക്ക് പുറപ്പെട്ടു. എന്നാല്‍, നിലമ്പൂര്‍, ചുങ്കത്തറ, എടക്കര എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നതറിഞ്ഞ് ഈ വാഹനങ്ങള്‍ ആനമറി ചുരം മേഖലയില്‍ നിര്‍ത്തിയിട്ടു. ബസ് ഒഴികെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ടാക്സി വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുത്തു. നിലമ്പൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പോക്കറ്റ് ടൗണുകളില്‍ പണിമുടക്ക് അനുകൂലികള്‍ നിരത്തിലിറങ്ങിയ ടാക്സി വാഹനങ്ങളും ചരക്ക് ലോറികളും അരമണിക്കൂറോളം തടഞ്ഞിട്ടു.
രാവിലെ ഒമ്പതരയോടെയാണ് വാഹനങ്ങള്‍ തടയാന്‍ ആരംഭിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചില്ല. അതേസമയം, കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ ചില ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നെങ്കിലും യാത്രകാര്‍ നന്നേ കുറഞ്ഞതിനാല്‍ ഉച്ചക്ക് മുമ്പ് തന്നെ അടച്ചിട്ടു. നിലമ്പൂര്‍, ചുങ്കത്തറ, എടക്കര ടൗണുകള്‍ കേന്ദ്രീകരിച്ച് പണിമുടക്ക് അനുകൂലികള്‍ രാവിലെയും വൈകുന്നേരങ്ങളിലുമായി പ്രകടനം നടത്തി.

ഹര്‍ത്താല്‍ പ്രതീതിയായി മോട്ടോര്‍ തൊഴിലാളി പണിമുടക്ക്

Posted: 30 Apr 2015 10:48 PM PDT

കോട്ടയം: ഹര്‍ത്താലിന്‍െറ പ്രതീതിയുണര്‍ത്തി ജില്ലയില്‍ മോട്ടോര്‍ തൊഴിലാളി പണിമുടക്ക്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് സര്‍വീസുകള്‍ പൂര്‍ണമായി സ്തംഭിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു. ദീര്‍ഘദൂരയാത്രക്കാര്‍ ഏറെ വലഞ്ഞു.
ഏറെപ്പേര്‍ ട്രെയിന്‍ ഗതാഗതത്തെ ആശ്രയിച്ചു. ഓട്ടോ, ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ജലഗതാഗതവകുപ്പിന്‍െറ ബോട്ട് സര്‍വീസുകളും മുടങ്ങി. സ്വകാര്യവാഹനങ്ങളും വിവാഹസംഘങ്ങളുടെ ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓടി. പ്രധാന കവലകളിലെല്ലാം പൊലീസിനെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. പൊതുവാഹനങ്ങള്‍ ഇല്ലാതിരുന്നത് കാരണം സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍ കുറവായിരുന്നു.
കലക്ടറേറ്റില്‍ 37 ശതമാനം ഹാജരാണ് ഉണ്ടായത്. മിക്ക ഓഫീസുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരത്തൊതിരുന്നതിനെ തുടര്‍ന്ന് എത്തിയ ജനം ബുദ്ധിമുട്ടി. പേരിന് മാത്രമായിരുന്നു സര്‍ക്കാറോഫീസുകളുടെ പ്രവര്‍ത്തനം. അതേസമയം കോടതികള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചു.
ബാങ്കുകളില്‍ ഇടപാടുകാര്‍ കുറവായിരുന്നെങ്കിലും ജീവനക്കാര്‍ മിക്കയിടത്തും പൂര്‍ണമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. മെഡിക്കല്‍ കോളജ് അടക്കം ആശുപത്രികളില്‍ ഒ.പി വിഭാഗത്തില്‍ രോഗികളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. സാധാരണ തിരക്കേറിയ കോട്ടയം മാര്‍ക്കറ്റില്‍ ഹര്‍ത്താലിന്‍െറ പ്രതീതിയായിരുന്നു. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
വസ്ത്രവ്യാപാരശാലകള്‍, സ്വര്‍ണക്കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞു കിടന്നു. നിരത്തില്‍ ആളുകള്‍ വളരെക്കുറവായിരുന്നു. വര്‍ക്ഷോപ്പുകള്‍, പെട്രോള്‍പമ്പുകള്‍ എന്നിവയും മിക്കതും അടഞ്ഞു കിടന്നു. അതേസമയം ഇറച്ചിക്കടകളിലും മല്‍സ്യവില്‍പ്പനകേന്ദ്രങ്ങളിലും രാവിലെ തിരക്കനുഭവപ്പെട്ടു.
റോഡ് ഗതാഗത സുരക്ഷാബില്‍ നിയമമാക്കരുതെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കിനെ കേരളത്തില്‍ സി.ഐ.ടി.യു, കോണ്‍ഗ്രസ്, എ.ഐ.ടി.യു.സി, ബി.എം.എസ് സംഘടനകള്‍ പിന്തുണച്ചിരുന്നു. കോട്ടയത്ത് രാവിലെ പ്രകടനത്തിനു ശേഷം നടത്തിയ യോഗം സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.
ബി.എം.എസ് ജില്ലാ സെക്രട്ടറി നളിനാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ചു.സുനില്‍ തോമസ്, വി.കെ. പ്രസന്നന്‍ (സി.ഐ.ടി.യു), ഫിലിപ്പ് ജോസഫ്, മോഹന്‍ദാസ് ഉണ്ണിമഠം, വി.കെ. സുരേന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), ആര്‍. രാമചന്ദ്രന്‍ (എ.ഐ.ടി.യു.സി) എന്നിവര്‍ സംസാരിച്ചു.
ഈരാറ്റുപേട്ട: പണിമുടക്ക് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ഹര്‍ത്താലിന്‍െറ പ്രതീതിയുളവാക്കി. പണിമുടക്ക് മൂലം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാത്തതാണ് കാരണം.
സ്വകാര്യ വാഹനങ്ങളൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും നിരത്തിലില്ലായിരുന്നു. വ്യാപാരികള്‍ കൂടി നഗരത്തില്‍നിന്ന് വിട്ടുനിന്നതോടെ പണിമുടക്ക് ഹര്‍ത്താലായി മാറി.
തൊഴിലാളികള്‍ നടത്തിയ പ്രകടനത്തിന് സി.പി.എം ഏരിയ സെക്രട്ടറി കെ.ആര്‍. ശശിധരന്‍, ലോക്കല്‍ സെക്രട്ടറി കെ.ഐ. നാഷാദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കാഞ്ഞിരപ്പള്ളി: മോട്ടോര്‍ വാഹന പണിമുടക്കില്‍ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം മേഖലകളില്‍ രാവിലെ മുതല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.
ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് യാത്രക്കാരെ വലച്ചു. കടകളും ഹോട്ടലകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് യാത്രക്കാര്‍ കരുതിയിരുന്നത്. പകല്‍ തട്ടുകടകള്‍ പോലും പ്രവര്‍ത്തിച്ചില്ല. പെട്ടിക്കടകളും തുറക്കാതിരുന്നതിനാല്‍ യാത്രക്കാര്‍ വലഞ്ഞു.

ജനസമ്പര്‍ക്കം സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള അകലം കുറക്കുന്നു–മുഖ്യമന്ത്രി

Posted: 30 Apr 2015 10:48 PM PDT

പത്തനംതിട്ട: നടപടിക്രമങ്ങളിലെ പോരായ്മകളും നിയമ തടസ്സങ്ങളും കണ്ടുപിടിച്ച് പരിഹരിക്കുമ്പോള്‍ മാത്രമേ ജനസമ്പര്‍ക്കം പൂര്‍ണ വിജയമാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തനംതിട്ടയിലെ ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015 പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറും ജനപ്രതിനിധികളും ജനങ്ങളും ചേരുന്ന കൂട്ടായ്മയാണിത്. എല്ലാ പരാതികള്‍ക്കും പൂര്‍ണ പരിഹാരം കാണാനാകില്ല. എന്നാല്‍ ചെയ്തു കൊടുക്കാന്‍ പറ്റാത്ത സഹായങ്ങളുണ്ടെങ്കില്‍ അത് പരാതിക്കാരനെ പറഞ്ഞ് ബോധ്യപ്പെടുത്തണം. സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള അകലം കുറക്കുന്നതാണ് ജനസമ്പര്‍ക്ക പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എട്ട് നൂതന പദ്ധതികള്‍ പ്രഖ്യാപിച്ചു. നാലു പദ്ധതികള്‍ സാമൂഹിക സുരക്ഷാ വിഭാഗത്തിലും മറ്റു നാലു പദ്ധതികള്‍ അടിസ്ഥാന സൗകര്യ-ടൂറിസം വികസനവും ലക്ഷ്യമിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റാലം-അച്ചന്‍കോവില്‍-തണ്ണിത്തോട്, ചിറ്റാര്‍-പ്ളാപ്പള്ളി വഴി തേക്കടിയിലൂടെ കൊടൈക്കനാലില്‍ അവസാനിക്കുന്ന റോഡിന്‍െറ നിര്‍മാണമാണ് ഇതില്‍ പ്രധാനം. ഇതുസംബന്ധിച്ച് പരിസ്ഥിതി അവലോകന പഠനത്തിനും വനഭൂമി വിട്ടുകിട്ടുന്നതു സംബന്ധിച്ചും ഉടന്‍ തീരുമാനമാകും. തമിഴ്നാട് സര്‍ക്കാറുമായി യോജിച്ച് ദേശീയപാത വിഭാഗത്തിന്‍െറ സഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടയപ്രശ്നവും കൃഷിക്കാരുടെ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടുന്നതിനുള്ള തടസ്സവുമാണ് ജില്ലയിലെ രണ്ട് പ്രധാന പ്രശ്നങ്ങളെന്നും ഇവക്ക് സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള യാത്രാസൗകര്യം വിപുലമാക്കും. പുതുതായി അനുവദിച്ച എന്‍.എച്ച് 183 എ ദേശീയപാത പത്തനംതിട്ടയുടെ ഹൃദയഭൂമിയിലൂടെ മുണ്ടക്കയത്ത് എത്തുംവിധമാണ്. പ്ളാസ്റ്റിക്രഹിത ശബരിമല പദ്ധതിക്കായി ജില്ലാഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങളെ കോര്‍ത്തിണക്കി തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പാക്കും. ശബരിമല, മഞ്ഞനിക്കര, മാരാമണ്‍, പരുമല, പത്തനംതിട്ട ജുമ മസ്ജിദ്, ആറന്മുള ക്ഷേത്രം തുടങ്ങിയ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വികസനമുഖം മാറ്റുന്ന എക്സ്പ്ളോര്‍ പത്തനംതിട്ട പദ്ധതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ എസ്. ഹരികിഷോറിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
ഊരില്‍ ഒരു സ്വപ്നവീട്, പ്രവാസിമിത്രം, ജനസേവ, ഉണര്‍വ് എന്നീ നാലു പ്രധാന സാമൂഹികസുരക്ഷാ പദ്ധതികളും ഉടനെ ആരംഭിക്കും. പട്ടികവര്‍ഗക്കാര്‍ക്ക് സാമ്പത്തിക സഹായത്തോടെ അനുവദിച്ച വീടുകളുടെ പണി പൂര്‍ത്തിയാകാത്ത ഘട്ടത്തിലാണ് ഊരിന് ഒരു സ്വപ്നവീട് പദ്ധതിക്ക് കലക്ടര്‍ രൂപം നല്‍കിയത്. പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. ബാക്കി തുക സുമനസ്സുകളില്‍ നിന്നും കണ്ടത്തെും. ഏതാനും മാസത്തിനകം പദ്ധതിയില്‍ 100 വീട് പൂര്‍ത്തീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ഈ നാലു പദ്ധതികളുടെയും ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ആന്‍േറാ ആന്‍റണി എംപി, കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹരിദാസ് ഇടത്തിട്ട, കലക്ടര്‍ എസ്.ഹരികിഷോര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ എ.സുരേഷ് കുമാര്‍, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാന്‍ മാത്യു കുളത്തുങ്കല്‍, എ.ഡി.എം എം.സുരേഷ്കുമാര്‍, അസിസ്റ്റന്‍റ് കലക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. പഴകുളം മധു, മറിയാമ്മ ചെറിയാന്‍, ബാബു ജോര്‍ജ്, ഡോ. സജി ചാക്കോ, എം.ജി.കണ്ണന്‍, കെ.ജി.അനിത, മുന്‍ നഗരസഭാ ചെയര്‍മാന്‍ പി. മോഹന്‍രാജ്, ദേശീയ ന്യൂനപക്ഷ സമിതി അംഗം തൈക്കൂട്ടത്തില്‍ സക്കീര്‍ എന്നിവര്‍ സംബന്ധിച്ചു.

ബാലാവകാശ ലംഘനം: കമീഷന്‍ ഇടപെടുന്നു

Posted: 30 Apr 2015 10:41 PM PDT

തൊടുപുഴ: ബാലവേല ഉള്‍പ്പെടെ ജില്ലയില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന വിഷയങ്ങളില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ ഇടപെടുന്നു. ബാലവേല, ശൈശവവിവാഹം, കുട്ടിക്കടത്ത് എന്നിവ ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ജില്ലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ മേയ് പകുതിയോടെ കമീഷന്‍ അംഗങ്ങള്‍ ജില്ല സന്ദര്‍ശിക്കും. തോട്ടം മേഖലകളില്‍ നിരവധി കുട്ടികള്‍ക്ക് വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങുന്നതായി അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടത്തെിയിട്ടുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള കമീഷന്‍ അംഗം മീന 'മാധ്യമ'ത്തോട് പറഞ്ഞു.
ജില്ലയിലെ തോട്ടം മേഖലകളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള നൂറുകണക്കിനാളുകളാണ് ജോലിചെയ്യുന്നുണ്ട്. വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നതും ഇവിടെയാണ്. എന്നാല്‍, ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസം വേണ്ടരീതിയില്‍ നടക്കുന്നില്ല. പല കുട്ടികളും തോട്ടങ്ങളില്‍ പണിയെടുക്കുന്നതായും കമീഷന്‍ കണ്ടത്തെിയിട്ടുണ്ട്.
തോട്ടം മേഖല കേന്ദ്രീകരിച്ച് ബാലവകാശ ലംഘനങ്ങള്‍ കൂടുന്നു എന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ ഇടപെട്ട് വിദഗ്ധ സമിതിയെ ഉള്‍പ്പെടുത്തിയാണ് ജില്ലയില്‍ പഠനം നടത്തിയത്.
ജില്ലാ ശിശുക്ഷേമ സമിതി, പ്ളാന്‍േറഷന്‍ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. റിപ്പോര്‍ട്ടും വിഷയത്തെ സാധൂകരിക്കുന്നതാണെന്ന് കമീഷന്‍ അംഗം പറഞ്ഞു. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കമീഷന്‍ സന്ദര്‍ശിക്കുന്നത്.
തോട്ടം മേഖല കേന്ദ്രീകരിച്ചാണ് ആദ്യഘട്ടം. പിന്നീട് ആദിവാസി മേഖലയും സന്ദര്‍ശിക്കും. ശൈശവവിവാഹങ്ങള്‍ സംബന്ധിച്ച് ജില്ലയില്‍നിന്ന് പരാതി ശ്രദ്ധയില്‍പ്പെട്ടെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി. ശൈശവവിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ളെന്ന് അധികൃതര്‍ പറയുമ്പോഴും നിരവധി കേസുകളാണ് പുറത്തുവരുന്നത്. ഇതിന്‍െറ ഇരട്ടിയിലധികം വരും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലാണ് പലപ്പോഴും ശൈശവവിവാഹങ്ങള്‍ ഒഴിവാക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും സഹായകമാകുന്നത്. തടയാന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഇല്ലാത്തതാണ് ഇവ ആവര്‍ത്തിക്കാന്‍ കാരണം. ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ ആദിവാസി-തമിഴ് മേഖലകളില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കുട്ടികളെ കടത്തുന്നതും കമീഷന്‍െറ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ചും കമീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളിലെ തുണിമില്ലുകള്‍, കോഴിഫാമുകള്‍, വാഴത്തോട്ടങ്ങള്‍, ചെമ്മീന്‍ കളങ്ങള്‍, സമ്പന്നരുടെ വീടുകള്‍ എന്നിവിടങ്ങളില്‍ ജോലിക്കായാണ് 14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കൊണ്ടുപോകുന്നത്. ആദിവാസി- തമിഴ് മേഖലകളിലെ നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഇവരിലേറെയും. കുട്ടികളെ കടത്തുന്നതിന് പിന്നില്‍ വലിയ മാഫിയ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ ചേര്‍ക്കാന്‍ സ്കൂള്‍ അധികൃതര്‍ ജനനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതായും നല്‍കാന്‍ കഴിയാത്തതിനത്തെുടര്‍ന്ന് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് തടസ്സം നേരിടുന്നതായും പരാതി ലഭിക്കുന്നുണ്ട്.

ഹര്‍ത്താല്‍ പ്രതീതിയില്‍ പണിമുടക്ക്

Posted: 30 Apr 2015 10:33 PM PDT

കാസര്‍കോട്: റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത യൂനിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ ഹര്‍ത്താലിന്‍െറ പ്രതീതിയുളവാക്കി. പണിമുടക്കിയത് മോട്ടോര്‍ തൊഴിലാളികളാണെങ്കിലും ഇതിന്‍െറ ഭാഗമായി തട്ടുകടകളടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടത് ജനങ്ങളെ വലച്ചു.
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകളും ഓട്ടോ, ടാക്സി വാഹനങ്ങളും ഓടിയില്ല. ഏതാനും സ്വകാര്യ കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. വിദൂര സ്ഥലങ്ങളില്‍ നിന്ന് ട്രെയിനുകളില്‍ വന്നത്തെിയവര്‍ ഏറെ പ്രയാസപ്പെട്ടു.
ഉള്‍പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളില്ലാത്തത് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. നഗരത്തില്‍ പൊലീസ് വാഹനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തകനായ ബാങ്കോട് സ്വദേശി സത്താറും പ്രത്യേക സര്‍വിസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസകരമായി.
നെല്ലിയടുക്കം വയനാട്ട് കുലവന്‍ തെയ്യംകെട്ട് നടക്കുന്നതിനാല്‍ ഉദുമ, പള്ളിക്കര പഞ്ചായത്തുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നു. പണിമുടക്കിനെ അനുകൂലിച്ച് തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡന്‍റ് കെ.പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. വിശ്വനാഥ്, ശാഹുല്‍ ഹമീദ്, എ. കേശവ, ഗിരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എം. അബ്ദുറഹ്മാന്‍, മോഹന കുമാര്‍, ഭുജംഗഷെട്ടി, സുബൈര്‍ മാര, ഹസൈനാര്‍ താനിയത്ത്, കെ. കമലാക്ഷ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
മഞ്ചേശ്വരം: മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടന്ന പ്രകടനത്തിന് മുസ്തഫ (എ.ഐ.ടി.യു.സി), റിയാസ് (സി.ഐ.ടി.യു), സക്കറിയ (എസ്.ടി.യു), ഹമീദ് നെല്ലിയാടി (എസ്.ഡി.പി.ഐ) എന്നിവര്‍ നേതൃത്വം നല്‍കി.
നീലേശ്വരം: മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് നീലേശ്വരത്ത് ഹര്‍ത്താല്‍ പ്രതീതി. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവാണ്.സമരക്കാര്‍ നീലേശ്വരത്ത് പ്രകടനം നടത്തി. കെ. ഉണ്ണിനായര്‍, സി. വിദ്യാധരന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാറ്റും മഴയും: മലയോരത്ത് വ്യാപക നാശം

Posted: 30 Apr 2015 10:30 PM PDT

രാജപുരം: കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മഴയിലും ചുഴലിക്കാറ്റിലും മലയോരത്ത് വ്യാപക നാശനഷ്ടം. 15ഓളം വീടുകളും ഏക്കര്‍കണക്കിന് കാര്‍ഷികവിളകളും കാറ്റില്‍ നിലംപതിച്ചു. കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലാണ് കാറ്റ് ശക്തിയായി വീശിയടിച്ചത്. രാത്രി എട്ട് മണിയോടുകൂടി വീശിത്തുടങ്ങിയ ചുഴലിക്കാറ്റ് മൂന്നു മണിക്കൂറോളം നീണ്ടു. മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണുമാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായത്. വൈദ്യുതി തൂണുകള്‍ തകര്‍ന്നത് മലയോരത്തെ ഇരുട്ടിലാക്കി. പല സ്ഥലത്തും വൈദ്യുതി തൂണുകള്‍ ഒടിഞ്ഞും കടപുഴകിയും റോഡിന് കുറുകെ വീണ് കിടക്കുകയാണ്. നാട്ടുകാരുടെ സഹകരണത്തോടെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തകരാറുകള്‍ പരിഹരിച്ചുവരുകയാണ്. കമ്പികള്‍ പൊട്ടിവീണത് വൈദ്യുതി വിതരണം പെട്ടെന്ന് പുന:ക്രമീകരിക്കുന്നിന് തടസ്സമായി.
കള്ളാര്‍ പഞ്ചായത്തിലെ കള്ളാര്‍-അടോട്ടുകയ റോഡില്‍ പാതയോരത്തെ റബര്‍മരങ്ങളും മഹാഗണി മരങ്ങളും റോഡിലേക്ക് മുറിഞ്ഞുവീണത് ഗതാഗതത്തിനും വൈദ്യുതി വിതരണത്തിനും തടസ്സമായി. അടോട്ടുകയ സ്കൂളിന് സമീപം ഹെല്‍ത്ത് സെന്‍ററിന്‍െറ മുന്‍ഭാഗത്തെ ഫൈബര്‍ ഷീറ്റിട്ട മേല്‍ക്കൂര പൂര്‍ണമായും കാറ്റെടുത്തു. ഇതിന് സമീപത്തെ വടാന ജോസിന്‍െറ നൂറോളം ടാപ് ചെയ്യുന്ന റബര്‍ മരങ്ങള്‍ കാറ്റില്‍ നിലംപതിച്ചു. ഈ പ്രദേശങ്ങളില്‍ ഏകദേശം 300ഓളം റബര്‍മരങ്ങളാണ് നശിച്ചിട്ടുള്ളത്. കള്ളാറില്‍നിന്നും ചുള്ളിത്തട്ട് വരെയുള്ള ഭാഗത്ത് പാതയോരത്തെ അഞ്ചോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നിട്ടുണ്ട്. ഈ ഭാഗങ്ങളിലെ വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും. മരുതോം വനാതിര്‍ത്തിയില്‍ മരങ്ങള്‍ മുറിഞ്ഞുവീണ് ഗതാഗതവും മുടങ്ങിയിട്ടുണ്ട്. പുത്തന്‍പുരക്കല്‍ ബിജുവിന്‍െറ ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായും തകര്‍ത്തെറിഞ്ഞു.
മരുതോം ശിവഗിരിയിലെ മേക്കുന്നേല്‍ സെബാസ്റ്റ്യന്‍െറ 1500ഓളം കുലച്ച നേന്ത്രവാഴയാണ് ചുഴലിക്കാറ്റ് മറിച്ചിട്ടത്. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സെബാസ്റ്റ്യന്‍ പറഞ്ഞു. തൊട്ടടുത്ത ഏലിയാമ്മ കുഞ്ഞപ്പന്‍െറ 200 കവുങ്ങ്, നാലുവര്‍ഷം പ്രായമായ 300 റബര്‍ തൈ, 100 ടാപ്പ് ചെയ്യുന്ന റബര്‍, വാഴ, ജാതിക്ക മരങ്ങള്‍ എന്നിവ നശിച്ചു. എട്ട് മണിയോടുകൂടിയാണ് കാറ്റ് വന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്നുമണിക്കൂറോളം കാറ്റ് വീശിയടിച്ചു. ശിവഗിരിയിലെതന്നെ എം.എന്‍. ഗോപിയുടെ വീടിന്‍െറ അടുക്കള മുഴുവന്‍ തകര്‍ന്നു. സി.കെ. റെജിയുടെ വീടിന്‍െറ ഷീറ്റിട്ട മേല്‍ക്കൂര കാറ്റില്‍ പാറിപ്പോയി.
പനത്തടി പഞ്ചായത്തിലാണ് കൃഷിനാശവും ഗൃഹനാശവും ഏറ്റവും കൂടുതലുണ്ടായിട്ടുള്ളത്. മീത്തലെ കുറിഞ്ഞിയിലെ മാധവി, പനത്തടി പൂടംകല്ലടുക്കത്തെ എം. ശങ്കരന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണമായും കാറ്റില്‍ തകര്‍ന്നു. ഇതില്‍ ശങ്കരനും ഭാര്യ ജാനകിക്കും തലയില്‍ ഓട് വീണ് പരിക്കേറ്റിട്ടുണ്ട്. മീത്തലെ കുറിഞ്ഞിയിലെ എം.സി. സുധാകരന്‍, കെ.വി. ഗംഗാധരന്‍, മീനാക്ഷി, ജാനകി, സാജന്‍, നാരായണി, പനത്തടി തച്ചര്‍കടവിലെ എം. രാഘവന്‍, രാജശേഖരന്‍, മായത്തിയിലെ മുരളി എന്നിവരുടെ വീടുകള്‍ തകര്‍ന്നു. മാട്ടക്കുന്നിലെ ചെന്നപ്പ നായ്കിന്‍െറ വീട്ടില്‍ കല്യാണത്തോടനുബന്ധിച്ചുണ്ടാക്കിയ പാചകശാല തകര്‍ന്നു. തൊട്ടടുത്ത രാജേഷിന്‍െറ വീടിന്‍െറ ഷീറ്റും കാറ്റെടുത്തു.
മാട്ടക്കുന്ന് വിനോദ്, മോഹനന്‍, ഇന്ദിര എന്നിവരുടെ റബര്‍, കവുങ്ങ് എന്നിവ നശിച്ചിട്ടുണ്ട്, താന്നിക്കാലിലെ ദാമു, സീതാരാമന്‍, ബാലകൃഷ്ണന്‍, കമലാക്ഷി, ബാബു, രാഘവന്‍ എന്നിവരുടെ 200ഓളം റബര്‍മരങ്ങള്‍ കാറ്റില്‍ നശിച്ചു. കൊളപ്പുറത്തെ വര്‍ക്കി എന്ന ജിജിയുടെ 100 റബര്‍, ജോണി, ജോസ് ആലുങ്കല്‍, ജോസ് കൂനത്താന്‍ എന്നിവരുടെ റബര്‍, പുകപ്പുര എന്നിവയും കാറ്റില്‍ നശിച്ചു. കൊളപ്പുറത്തെ കുന്നത്തില്‍ ജോയി, സെബാസ്റ്റ്യന്‍ നാലാംപറമ്പില്‍, ഗോപാലകൃഷ്ണ പിള്ള ചക്കാലക്കല്‍, പുള്ളോലില്‍ ജോണി, ജോസ് മടിയകാല, അത്തിക്കല്‍ നാരായണന്‍, ത്രേസ്യാമ്മ മടിയംകുളം എന്നിവരുടെ റബര്‍, ജോസ് കൂനപ്പാലിന്‍െറ പച്ചക്കറിതോട്ടം എന്നിവ നശിച്ചു. പ്രാന്തര്‍കാവ് മൊട്ടയംകൊച്ചിയിലെ രാജേഷ്, ഗോപി, കുഞ്ഞിരാമന്‍ നായര്‍, കരിച്ചേരി ദാമോദരന്‍ എന്നിവരുടെ കവുങ്ങുകളും ഈ ഭാഗങ്ങളിലേക്കുള്ള 20 വൈദ്യുതി തൂണുകളും നിലംപൊത്തി.
പ്രാന്തര്‍കാവിലെ ഏലിയാസ് ഉണ്ണിയേപ്പള്ളിയില്‍, മാത്യു, മാച്ചിപ്പള്ളിയിലെ കൃഷ്ണന്‍ ഗുരുക്കള്‍, കെ.രാജന്‍, മുന്തന്‍െറ മൂലയിലെ കുമാരന്‍, ലിംഗപ്പന്‍, ശ്രീധരന്‍ എന്നിവരുടെ കവുങ്ങുകളും കാറ്റില്‍ നശിച്ചു.
പനത്തടി പഞ്ചായത്തില്‍ മാത്രം ഒമ്പത് ലക്ഷം രൂപയുടെ കാര്‍ഷിക നാശമുണ്ടായതായാണ് കൃഷിവകുപ്പിന്‍െറ പ്രാഥമിക കണക്ക്. വീടുകളുടെ കണക്ക് വേറെയും. ഒറ്റ രാത്രിയിലുണ്ടായ ചുഴലിക്കാറ്റില്‍ കോടികളുടെ നഷ്ടമാണ് മലയോരത്തുണ്ടായിരിക്കുന്നത്.

നേപ്പാള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍; മരണസംഖ്യ 6,204 കടന്നു

Posted: 30 Apr 2015 10:29 PM PDT

Image: 

കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,204 കടന്നു. പരിക്കേറ്റവരുടെ എണ്ണം 13,932 ആയി. നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഏകദേശം 10,000നും 15,000നും ഇടയില്‍ മരണസംഖ്യ എത്താന്‍ സാധ്യതയുണ്ടെന്ന് നേപ്പാള്‍ കരസേനാ മേധാവി ജനറല്‍  ഗൗരവ് റാണ പറഞ്ഞു. ഭൂകമ്പത്തിന് ശേഷം രാജ്യം ഉത്കണ്ഠയിലും പകര്‍ച്ചവ്യാധി ഭീഷണിയിലും ആണെന്നും റാണ ചൂണ്ടിക്കാട്ടി.

നേപ്പാളിന്‍െറ ഉള്‍പ്രദേശങ്ങള്‍ തകര്‍ന്നു തരിപ്പണമായെന്നും ദുരന്തത്തില്‍ നിന്നു രാജ്യത്തെ കരകയറ്റാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ സര്‍ക്കാരെന്നും റെഡ്ക്രോസ് പ്രതിനിധികള്‍ വ്യക്തമാക്കി. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഇന്ത്യന്‍ സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇന്ത്യയുടെയും നേപ്പാളിന്‍െറയും സേനകള്‍ സംയുക്തമായി  നടത്തിയ പരിശ്രമത്തില്‍ 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ലുക്ള, സിരി, മനസ്ളു, തമാകോശി എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ലഗാന്‍ഖെല്‍, ലളിത്പുര്‍ എന്നിവിടങ്ങളിലെ താല്‍കാലിക സൈനിക ആശുപത്രിയില്‍ ചികിത്സ നല്‍കുന്നുണ്ട്. അതേസമയം, നേപ്പാളില്‍ നിന്ന് റോഡ് മാര്‍ഗം ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 9000 ആയി.
 

ജില്ലയില്‍ പണിമുടക്ക് പൂര്‍ണം

Posted: 30 Apr 2015 10:13 PM PDT

ആലപ്പുഴ: കേന്ദ്ര സര്‍ക്കാറിന്‍െറ റോഡ് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂനിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. വിവാഹാവശ്യത്തിനും ആശുപത്രികളില്‍ പോകുന്നതിനും മറ്റുമായി നാമമാത്രമായി സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. പണിമുടക്കിനത്തെുടര്‍ന്ന് ജില്ലയിലെ പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
സ്വകാര്യ ബസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി സര്‍വിസുകളും പൂര്‍ണമായും നിര്‍ത്തിവെച്ചു. ചരക്കുവാഹനങ്ങളും ഓടിയില്ല. ഓട്ടോ, ടാക്സി, ടെമ്പോ, ലോറി ഡ്രൈവര്‍മാരും തൊഴിലാളികളും പണിമുടക്കില്‍ അണിചേര്‍ന്നു. ജലഗതാഗതവകുപ്പിന്‍െറ ബോട്ട് സര്‍വിസുകളും ഭാഗികമായിരുന്നു. ഹൗസ് ബോട്ട് മേഖലയും സ്തംഭിച്ചു. ഓഫിസുകളില്‍ ഹാജര്‍ നില നാമമാത്രമായിരുന്നു. ഹര്‍ത്താല്‍ പ്രതീതി ഉണര്‍ത്തി കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. എന്നാല്‍, വൈകുന്നേരത്തോടെ നഗരപ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ തുറന്ന് വ്യാപാരമേഖല സജീവമായി. പണിമുടക്കുമായി ബന്ധപ്പെട്ട് എങ്ങും അനിഷ്ട സംഭവങ്ങളില്ല. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി.
ബില്‍ നിയമമായാല്‍ നിലവിലുള്ള ഓട്ടോകള്‍, ടാക്സികള്‍, ചരക്ക് കടത്തുവാഹനങ്ങള്‍, സ്വകാര്യ ബസുകള്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍, ഡ്രൈവിങ് സ്കൂളുകള്‍, ഓട്ടോ കണ്‍സള്‍ട്ടന്‍സികള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഇല്ലാതാകുമെന്ന് യോഗത്തില്‍ സംസാരിച്ച ട്രേഡ് യൂനിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതിനെതുടര്‍ന്ന് യാത്രാക്കൂലി, ചരക്കു കടത്തുകൂലി, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ കുതിച്ചുയരും. ഡ്രൈവിങ് സ്കൂളുകള്‍ക്കു പകരം റീജനല്‍ ഡ്രൈവര്‍ ട്രെയ്നിങ് സെന്‍റര്‍ നിലവില്‍ വരും.
മോട്ടോര്‍ വാഹനവകുപ്പിനെ ഇല്ലാതാക്കി നാഷനല്‍ റോഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ എന്ന പേരില്‍ ബോര്‍ഡ് രൂപവത്കരിക്കും. ഇതിനു കീഴില്‍ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട്, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്, യൂനിഫൈഡ് മെട്രോപോളി എന്നിങ്ങനെ അഞ്ച് അതോറിറ്റികള്‍ രൂപവത്കരിക്കും. ഇതോടെ ഗതാഗതനിയമനിര്‍മാണം, റോഡ് സുരക്ഷാ നിരീക്ഷണം, നിയന്ത്രണം എന്നീ അധികാരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നഷ്ടമാകും. ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തിയ തൊഴിലാളികള്‍ ബി.എസ്.എന്‍.എല്‍ ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി. കെ.ജി. ജയലാല്‍ ഉദ്ഘാടനം ചെയ്തു. പുഷ്പരാജന്‍ അധ്യക്ഷത വഹിച്ചു. എം.എം. ഷെരീഫ്, ശേഷന്‍, ശ്രീകുമാര്‍, പ്രേംചന്ദ് എന്നിവര്‍ സംസാരിച്ചു. ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ മുഴുവന്‍ ഓട്ടോമൊബൈല്‍ തൊഴില്‍ അനുബന്ധ സ്ഥാപനങ്ങളും അടച്ചിട്ടു. ഉടമകളും ജീവനക്കാരും രാവിലെ ആലപ്പുഴ നഗരത്തില്‍ പ്രകടനം നടത്തി. ഇ.എം.എസ് സ്റ്റേഡിയത്തില്‍നിന്നാരംഭിച്ച പ്രകടനം ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. ജില്ലാ ട്രഷറര്‍ റിയാസ് സംസാരിച്ചു.
വടുതല: റോഡ് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് അരൂക്കുറ്റിയില്‍ പൂര്‍ണമായിരുന്നു. ബസുകളും ഓട്ടോകളും നിരത്തിലിറങ്ങിയില്ല. പാണാവള്ളിയില്‍ ബോട്ട് ജെട്ടിയില്‍നിന്ന് രണ്ട് ബോട്ടുകള്‍ സര്‍വിസ് നടത്തിയത് പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് ആശ്വാസമായി. സര്‍ക്കാര്‍ സ്ഥാപനങ്ങളും കട കമ്പോളങ്ങളും തുറന്നുപ്രവര്‍ത്തിച്ചു.
മാവേലിക്കര: കേന്ദ്ര ട്രേഡ് യൂനിയനുകള്‍ സംയുക്തമായി സംഘടിപ്പിച്ച വാഹന പണിമുടക്ക് മാവേലിക്കരയില്‍ പൂര്‍ണം. സ്വകാര്യ-ട്രാന്‍സ്പോര്‍ട്ട് ബസ് ഗതാഗതവും ഓട്ടോ, ടാക്സി, ടെമ്പോ സര്‍വിസുകളും തടസ്സപ്പെട്ടു. കച്ചവട സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചില്ല. സംയുക്ത ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ മാവേലിക്കര നഗരത്തില്‍ പ്രകടനം നടത്തി. വാഹനങ്ങളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചു.

വാഹന പണിമുടക്ക് പൂര്‍ണം

Posted: 30 Apr 2015 09:52 PM PDT

കോഴിക്കോട്: റോഡ് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് യൂനിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതു വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് ബസുകള്‍, ടാക്സി, ഓട്ടോറിക്ഷ, ലോറി തുടങ്ങി പൊതുവാഹനങ്ങളൊന്നും 24 മണിക്കൂര്‍ നേരം നിരത്തിലിറങ്ങിയില്ല. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രിവരെയായിരുന്നു പണിമുടക്ക്.
സ്വകാര്യ വാഹനങ്ങള്‍ തടയില്ളെന്ന് സമരസമിതി നേരത്തേ പ്രഖ്യാപിച്ചതിനാല്‍ സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും യഥേഷ്ടം ഓടി. ജില്ലയില്‍ എവിടെയും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സാധാരണ പണിമുടക്ക് ദിനങ്ങളില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വിസ് നടത്താറുള്ള കെ.എസ്.ആര്‍.ടി.സി ഒരു സര്‍വിസ്പോലും നടത്തിയില്ല. വ്യാഴാഴ്ചത്തെ രാത്രി സര്‍വിസുകള്‍ അര്‍ധരാത്രിക്കുശേഷം ഓടിത്തുടങ്ങി.
പൊതു വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ നഗരത്തിലെ 80 ശതമാനം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഭൂരിഭാഗം ഹോട്ടലുകളും കൂള്‍ബാറുകളും തുറന്നു പ്രവര്‍ത്തിച്ചതിനാല്‍ നഗരം ഇന്നലെ പട്ടിണിയായില്ല. സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നെങ്കിലും ജീവനക്കാര്‍ കുറവായിരുന്നു. ശനിയാഴ്ച അവധിയെടുത്താല്‍ നാല് ദിവസം ഒരുമിച്ച് 'ലഭിക്കുന്ന' തുടര്‍ അവധി മുതലാക്കാന്‍ ദൂരദിക്കുകളില്‍നിന്നുള്ളവര്‍ ബുധനാഴ്ച തന്നെ നാടുകളിലേക്ക് മടങ്ങിയിരുന്നു. ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. ട്രെയിനുകളില്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് യാത്രക്കാര്‍ കുറവായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്ക് പൊലീസ് വാഹനങ്ങള്‍ സഹായമായി.
മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് നഗരത്തില്‍നിന്ന് ഇടക്കിടെ പൊലീസ് ബസുകള്‍ ഓടിച്ചു. ഓട്ടോറിക്ഷകള്‍ ഇല്ലാത്തത് ട്രെയിന്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
നഗരപ്രാന്തത്തിലുള്ളവരെ വീടുകളിലത്തെിക്കാന്‍ സൗജന്യ ഇരുചക്രവാഹന സര്‍വിസും ഉണ്ടായിരുന്നു. മൊഫ്യൂസില്‍-പാളയം ബസ്സ്റ്റാന്‍ഡുകള്‍ക്കടുത്ത 95 ശതമാനം കടകളും തുറന്നില്ല. പാളയം പച്ചക്കറി മാര്‍ക്കറ്റ് പൂര്‍ണമായും അടഞ്ഞുകിടന്നു.
വലിയങ്ങാടിയിലും കടകള്‍ തുറന്നില്ല. പൊതുവാഹനങ്ങള്‍ ഇല്ലാതിരുന്നിട്ടും നഗരത്തിലെ വിദേശ മദ്യഷാപ്പുകള്‍ക്കുമുന്നില്‍ രാവിലെ മുതല്‍ ക്യൂ കാണപ്പെട്ടു. 'തുടര്‍ അവധി' ആഘോഷിക്കാന്‍ യഥേഷ്ടം മദ്യം വാങ്ങിയാണ് പലരും മടങ്ങിയത്.
പണിമുടക്കിന്‍െറ ഭാഗമായി എവിടെയും റോഡ് തടസ്സപ്പെടുത്തിയിട്ടില്ളെന്ന് സിറ്റി പൊലീസ് അറിയിച്ചു.
നഗരത്തിന്‍െറ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

പഞ്ചാബിലെ മോഗയില്‍ വീണ്ടും കൂട്ടമാനഭംഗം

Posted: 30 Apr 2015 09:37 PM PDT

Image: 

മോഗ: മാനഭംഗശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ചാടിയ 13കാരി മരിച്ച സംഭവത്തിന് പിന്നാലെ പഞ്ചാബിലെ മോഗ ജില്ലയില്‍ വീണ്ടും കൂട്ടമാനഭംഗം. ഭര്‍ത്താവിന്‍െറ സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായി യുവതി പൊലിസില്‍ പരാതി നല്‍കി.

ഇവര്‍ തന്നെ തട്ടിക്കൊണ്ടു പോയതിനു ശേഷം വിജനമായ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവം പ്രതികള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ 12 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. എന്നാല്‍ പ്രതികളെ പിടികൂടാനായിട്ടില്ല. അന്വേഷണം തുടങ്ങിയതായി പൊലിസ് വ്യക്തമാക്കി.

പഞ്ചാബ് തലസ്ഥാനമായ ചണ്ഡീഗഢിന് 150 കിലോമീറ്റര്‍ അകലെ മോഗ- ബട്ടിന്‍ഡ ദേശീയപാതയില്‍ ബുധനാഴ്ച വൈകുന്നേരമാണ് മാനഭംഗശ്രമം ചെറുത്തതിന് ബസില്‍ നിന്നും 13 കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
 

യമന്‍ കക്ഷികള്‍ സംവാദത്തിന് ഒരുങ്ങാന്‍ ആഹ്വാനം

Posted: 30 Apr 2015 09:37 PM PDT

Image: 

റിയാദ്: തീവ്രവാദവും സംഘര്‍ഷവും വെടിഞ്ഞും നിയമവിധേയ ഭരണക്രമത്തിനു വഴങ്ങിയും സമഗ്രമായ ദേശീയ സംവാദത്തിനു തയാറെടുക്കാന്‍ ജി.സി.സി രാഷ്ട്ര വിദേശമന്ത്രിമാരുടെ സമ്മേളനം യമനിലെ വിവിധ കക്ഷികളോട് ആവശ്യപ്പെട്ടു. ‘പ്രത്യാശയുടെ വീണ്ടെടുപ്പി’നുള്ള രണ്ടാം ഘട്ട സൈനിക നീക്കം അതിനനുയോജ്യമായ അവസരമാണൊരുക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. എല്ലാ കക്ഷികളെയും ചേര്‍ത്തുനിര്‍ത്തിയുള്ള രാഷ്ട്രീയപ്രക്രിയക്ക് ജി.സി.സി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
അടുത്ത ചൊവ്വാഴ്ച നടക്കുന്ന ജി.സി.സി രാഷ്ട്രത്തലവന്മാരുടെ കൂടിയാലോചന യോഗത്തിനു മുന്നോടിയായാണ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം റിയാദില്‍ ചേര്‍ന്നത്. നേവല്‍ എയര്‍ബേസില്‍ ചേര്‍ന്ന യോഗത്തില്‍ ഖത്തര്‍ വിദേശമന്ത്രി ഖാലിദ് മുഹമ്മദ് ബിന്‍ അത്വിയ്യ അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലം സൗദി വിദേശമന്ത്രിയായി ജി.സി.സി രാഷ്ട്രസമുച്ചയത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് അമീര്‍ സുഊദ് അല്‍ ഫൈസല്‍ നല്‍കിയ ഈടുറ്റ സംഭാവനകള്‍ അദ്ദേഹം അനുസ്മരിച്ചു.
പുതുതായി സ്ഥാനമേറ്റ വിദേശമന്ത്രി ഡോ. ആദില്‍ ജുബൈറിന് ആശംസ നേര്‍ന്നു. ഒമാനില്‍ നിന്ന് യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, കുവൈത്ത് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സ്വബാഹ് ഖാലിദ് അല്‍ ഹമദ് അസ്സ്വബാഹ്, യു.എ.ഇ വിദേശമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആലു നഹ്യാന്‍, ബഹ്റൈന്‍ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആലു ഖലീഫ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
സൗദി സംഘത്തെ വിദേശകാര്യ സഹമന്ത്രി അമീര്‍ അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല നയിച്ചു.
നേരത്തേ റിയാദിലത്തെിയ അതിഥികളെ വിദേശകാര്യ സഹമന്ത്രി അമീര്‍ അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല, ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അസ്സയാനി, വിവിധ ജി.സി.സി രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

വ്യാജ കമ്പനിയുടെ പേരില്‍ നഴ്സുമാരെ വീടുകളിലത്തെിക്കുന്ന സംഘം പിടിയില്‍

Posted: 30 Apr 2015 09:04 PM PDT

Image: 
Subtitle: 
തട്ടിപ്പ് സോഷ്യല്‍ മീഡിയ വഴി

കുവൈത്ത് സിറ്റി: ഖൈത്താനില്‍ വ്യാജ കോണ്‍ട്രാക്ടിങ് കമ്പനിയുടെ പേരില്‍ നഴ്സുമാരെ വീടുകളിലത്തെിക്കുന്ന സംഘം പിടിയില്‍. കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് പ്രകൃതി ചികിത്സ, മസാജ് തുടങ്ങിയ സേവനങ്ങള്‍ വീടുകളിലത്തെി ചെയ്തുകൊടുക്കുന്നു എന്ന പരസ്യം സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രചരിപ്പിച്ചാണ് ഇവര്‍ നഴ്സുമാരെ വീടുകളില്‍ എത്തിക്കുന്നത്. ആഭ്യന്തര മന്ത്രാലയം സുരക്ഷാവിഭാഗം തലവന്‍ ബ്രിഗേഡിയര്‍ മാസിന്‍ ജര്‍റാഹിന്‍െറ നിര്‍ദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇവരെ പിടികൂടിയത്.
വീട്ടിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട് എന്ന ഭാവേന രഹസ്യാന്വേഷണ വിഭാഗം സംഘവുമായി ബന്ധപ്പെടുകയും രഹസ്യാന്വേഷണ വിഭാഗം പറഞ്ഞ സ്ഥലത്ത് ഇന്ത്യക്കാരന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നഴ്സുമാര്‍ സ്ഥലത്തത്തെിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇവരെ രഹസ്യാന്വേഷണ വിഭാഗം  പിടികൂടുകയായിരുന്നു. ഖൈത്താനിലാണ് നഴ്സുമാര്‍ താമസിക്കുന്നതെന്നും ഇറാഖി പൗരനാണ് വ്യാജ കോണ്‍ട്രാക്ടിങ് കമ്പനിയുടെ ലൈസില്‍ നഴ്സുമാരെ വീടുകളിലത്തെിക്കാന്‍ പ്രധാന ഏജന്‍റായി പ്രവര്‍ത്തിക്കുന്നതെന്നും 400 ദീനാറാണ് ഇയാളുടെ  പ്രതിമാസ പ്രതിഫലമെന്നും കണ്ടത്തെി. തുടര്‍ന്ന് ഖൈത്താനിലെ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍  അഞ്ച് ഏഷ്യന്‍ നഴ്സുമാരെ പിടികൂടിയിട്ടുണ്ട്. പ്രധാന ഏജന്‍റായ ഇറാഖി പൗരനുവേണ്ടി അന്വേഷണം നടന്നുവരുകയാണ്. പിടിയിലായ നഴ്സുമാര്‍ ഇഖാമ നിയമലംഘനം നടത്തിയവരാണെന്നും സുരക്ഷാവിഭാഗം വ്യക്തമാക്കി.

ഫെഡറേഷന്‍ കപ്പ് അത് ലറ്റിക്സ്: കേരളത്തിന് ആദ്യ മെഡല്‍

Posted: 30 Apr 2015 08:59 PM PDT

Image: 

മംഗളൂരു: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത് ലറ്റിക്സ് മീറ്റില്‍ കേരളത്തിന് ആദ്യ മെഡല്‍. വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പി.യു ചിത്രയാണ് വെള്ളി നേടിയത്. 16.56 സെക്കന്‍ഡിലാണ് ചിത്ര 5000 മീറ്റര്‍ ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ മത്സരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 19കാരിയായ ചിത്ര. തമിഴ്നാടിന്‍െറ എല്‍. സൂര്യക്കാണ് സ്വര്‍ണം.

പ്രമുഖ താരങ്ങളായ എം.എ പ്രജുഷ, സുജിത് കുട്ടന്‍, കെ.ടി ഇര്‍ഫാന്‍, ജിതിന്‍ തോമസ് എന്നിവര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നില്ല. 800 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായ കേരളാ താരം ടിന്‍റു ലൂക്ക നാളെ ട്രാക്കിലിറങ്ങും.

മാനവ വിഭവശേഷി മന്ത്രാലയം പഠനം നടത്താന്‍ ഒരുങ്ങുന്നു

Posted: 30 Apr 2015 08:29 PM PDT

Image: 
Subtitle: 
തൊഴിലിടങ്ങളിലെ സുരക്ഷ

മസ്കത്ത്: തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍  സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം പഠനം നടത്താന്‍ ഒരുങ്ങുന്നു. തൊഴിലിടങ്ങളില്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍െറ തീരുമാനം. ഖുറത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് രണ്ടു പേര്‍ മരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍െറ നീക്കം വേഗത്തിലാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കമ്പനികള്‍ പാലിക്കുന്നുണ്ടോയെന്നതാകും പരിശോധിക്കുകയെന്ന് മാനവ വിഭവശേഷി അധികൃതര്‍ അറിയിച്ചു. സ്വകാര്യ കമ്പനികളുടെ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളും പരിക്കുകളും പഠന വിധേയമാക്കും. അപകടങ്ങള്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിച്ചുവെന്നതും അവ മറികടക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നതും പഠിക്കും. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവുമാകണം ഒരു തൊഴിലിടത്തിലെ ഏറ്റവും സുപ്രധാനമായ ഘടകമെന്ന് അധികൃതര്‍ അറിയിച്ചു.
ദേശീയ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയിലും ഇത് സുപ്രധാന ഘടകമാണ്. അപകടങ്ങള്‍ കുറയുന്ന പക്ഷം തൊഴിലാളികളുടെ ഉത്തരവാദിത്വബോധവും വര്‍ധിക്കും. നിരവധി സുപ്രധാന പദ്ധതികളാണ് സ്വകാര്യമേഖലയുടെ സഹകരണത്തോടെ നടപ്പാക്കുന്നത്.
 രാജ്യ പുരോഗതിയില്‍ സ്വദേശി, വിദേശി തൊഴിലാളികളുടെ പങ്ക് സുപ്രധാനമാണ്. അതുകൊണ്ടുതന്നെ, അവരുടെ ക്ഷേമം ഉറപ്പാക്കുക സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണ.് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന കമ്പനികളില്‍ അപകടങ്ങള്‍ കുറവായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടപരിഹാരയിനത്തിലും മറ്റുമുണ്ടാകുന്ന ചെലവുകളും പഠനത്തിലെ മുഖ്യ ഘടകമായിരിക്കും.
 ആരോഗ്യ മന്ത്രാലയവും പബ്ളിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്നാകും നഷ്ടപരിഹാര വിഷയത്തില്‍ പഠനം നടത്തുക. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് ലഭിച്ച നഷ്ടപരിഹാരവും അന്വേഷിക്കും.
പബ്ളിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്‍െറ കണക്കനുസരിച്ച് തൊഴില്‍ സ്ഥലത്തെ അപകടങ്ങളില്‍ 2013ല്‍ 5.9 ശതമാനം കുറവുണ്ടായി. 2012ല്‍ 512 അപകടങ്ങളുണ്ടായപ്പോള്‍2013ല്‍ 482 അപകടങ്ങളാണുണ്ടായത്.

 

കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ സര്‍വിസുകള്‍ നിര്‍ത്തി

Posted: 30 Apr 2015 08:20 PM PDT

Image: 
Subtitle: 
നിയന്ത്രണം രണ്ട് വര്‍ഷത്തേക്ക്

കരിപ്പൂര്‍: മലബാറിലെ പ്രവാസികളെ ദുരിതത്തിലാക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ജംബോ സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റണ്‍വേ നവീകരണത്തിന്‍െറ ഭാഗമായി എയര്‍ ഇന്ത്യയുടെ കോഴിക്കോട്^ജിദ്ദ, കോഴിക്കോട്^റിയാദ്, സൗദി എയര്‍ലൈന്‍സിന്‍െറ കോഴിക്കോട്^റിയാദ്^ജിദ്ദ, എമിറേറ്റ്സിന്‍െറ കോഴിക്കോട്^ദുബൈ സെക്ടറുകളിലേക്കുള്ള ജംബോ വിമാനങ്ങളാണ് സര്‍വിസുകള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

അര ലക്ഷത്തോളം പേരാണ് പ്രതിമാസം ഈ വിമാനങ്ങളില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. നിയന്ത്രണം ദുരിതത്തിലാക്കുന്നത് സൗദി അറേബ്യയിലുള്ള മലയാളികളെയാണ്. സൗദിയിലേക്ക് ഇനി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ 190 സീറ്റുള്ള ദമ്മാം വിമാനം മാത്രമാണുള്ളത്. നിയന്ത്രണം വരുന്നതോടെ  കരിപ്പൂരില്‍നിന്ന് ആഴ്ചയില്‍ 52 സര്‍വിസുകള്‍ കുറയും. ദുബൈയിലേക്കുള്ള എമിറേറ്റ്സിന്‍െറ വിമാനം വ്യാഴാഴ്ച രാവിലെ 10.20നും ജിദ്ദയിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്‍െറ വിമാനം ഉച്ചക്ക് 1.10നും എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം രാത്രി 7.40നും കോഴിക്കോട്ടുനിന്ന് അവസാന സര്‍വിസുകള്‍ നടത്തി. എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും അവരുടെ സര്‍വിസുകള്‍ ഇതിനകം നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിര്‍ത്തിവെക്കുന്ന സര്‍വിസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. നേരത്തേ വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും അറിയിച്ചിരുന്നത് മേയ് ഒന്നുമുതല്‍ ആറ് മാസത്തേക്ക് കോഡ് ‘ഇ’യില്‍ (വൈഡ് ബോഡി) പെടുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നാണ്. എന്നാല്‍, ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ പറയുന്നത് ഇത്തരം വിമാനങ്ങളുടെ സര്‍വിസുകള്‍ക്ക് 23 മാസത്തേക്ക് വിലക്കുണ്ടാവുമെന്നാണ്.

റണ്‍വേ നവീകരണം പൂര്‍ത്തിയായാലും ഈ വിമാനങ്ങളുടെ സര്‍വിസുകള്‍ പുനരാരംഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ളെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിന്‍െറ റണ്‍വേ നിര്‍മിച്ചിരിക്കുന്നത് ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിന് വേണ്ടിയാണെന്നാണ് കാരണമായി പറയുന്നത്. ഇത്രയും വര്‍ഷം ജംബോജെറ്റ് വിമാനങ്ങളെല്ലാം പ്രത്യേക അനുമതിയോടു കൂടിയായിരുന്നു സര്‍വിസ് നടത്തിയതെന്നും അതോറിറ്റി പറയുന്നു.

പ്രവൃത്തി പൂര്‍ത്തിയായാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ (ഡി.ജി.സി.എ) സാങ്കേതിക വിഭാഗം പരിശോധിച്ച് അനുമതി നല്‍കിയാല്‍ മാത്രമേ നിര്‍ത്തലാക്കുന്ന സര്‍വിസുകള്‍ പുനരാരംഭിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. വെള്ളിയാഴ്ച മുതല്‍ നിയന്ത്രണം ആരംഭിക്കുമെങ്കിലും റണ്‍വേ നവീകരണം സെപ്റ്റംബറിലാണ് തുടങ്ങുക. ദിവസവും ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ വിമാനത്താവളം അടച്ചായിരിക്കും പ്രവൃത്തി. 60 കോടി രൂപ ചെലവില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്.

ഗ്രൗണ്ടില്‍ മലക്കംമറിഞ്ഞ ആരാധകന് വിലക്ക്

Posted: 30 Apr 2015 08:00 PM PDT

Image: 

ലണ്ടന്‍: എഫ്.എ കപ്പ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ അനധികൃതമായി പ്രവേശിക്കുകയും മലക്കംമറിയുകയും ചെയ്ത ആരാധകന് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു മൂന്നു വര്‍ഷം വിലക്കേര്‍പെടുത്തി. കഴിഞ്ഞ മാസം ന്ടന്ന റീഡിങ്^ ബ്രാഫോഡ് സിറ്റി ക്വാര്‍ട്ടര്‍ മത്സരത്തിനിടെയാണ് 20 വയസുകാരനായ ചാര്‍ലി സമ്മര്‍ ഗ്രൗണ്ടില്‍ കയറിയത്.

റീഡിങ് ക്ളബിന്‍െറ കടുത്ത ആരാധകനായ ചാര്‍ലി സമ്മര്‍ ടീം 3^0ന് മുന്നില്‍ നില്‍ക്കുമ്പോഴാണ് സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് അര്‍ദ്ധ നഗ്നനായി ഗ്രൗണ്ടിലെത്തിയത്. തുടര്‍ന്ന് നാലു തവണ മൈതാനത്ത് മലക്കംമറിഞ്ഞു. നാലു തവണയും പുറമടിച്ച് നിലത്തുവീഴുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തൂക്കിയെടുത്ത് ഇയാളെ കൊണ്ടു പോയി. എന്നാല്‍ എഫ്.എ കപ്പ് മത്സരങ്ങള്‍ ലൈവ് സംപ്രേഷണമുള്ള ബി.ബി.സി ഒണ്‍ ചാനലിലൂടെ സമ്മറിന്‍െറ അഭ്യാസങ്ങള്‍ ഇന്‍്റര്‍നെറ്റില്‍ വൈറലാവുകയായിരുന്നു.

 

ഉത്തപ്പ മിന്നി; പകരം വീട്ടി കൊല്‍ക്കത്ത

Posted: 30 Apr 2015 07:55 PM PDT

Image: 

കൊല്‍ക്കത്ത: ചെന്നൈ അവരുടെ നാട്ടില്‍ അവസാന ഓവറില്‍ രണ്ടുറണ്‍സ് തോല്‍വിയിലേക്ക് തങ്ങളെ തള്ളിവിട്ടതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തം തട്ടകത്തില്‍ പകരം വീട്ടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ മുന്നോട്ടുവെച്ച 166 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത റോബിന്‍ ഉത്തപ്പയുടെ ചിറകിലേറി ഒരു പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി.

ഓപണറായത്തെി പുറത്താകാതെനിന്ന് പോരാടിയ ഉത്തപ്പ 80 റണ്‍സെടുത്തു. 58 പന്തില്‍ ഏഴു ഫോറും ഒരു സിക്സും പറത്തിയാണ് ഉത്തപ്പ ടോപ് സ്കോററായത്. ഗൗതം ഗംഭീര്‍ (19), മനീഷ് പാണ്ഡെ (3), സൂര്യകുമാര്‍ യാദവ് (2) എന്നിവര്‍ പുറത്തായപ്പോള്‍ ഫിഫ്റ്റിയുമായി(55*) ഉത്തപ്പക്ക് കൂട്ടുനില്‍ക്കുകയും രണ്ടുവിക്കറ്റെടുക്കുകയും ചെയ്ത ആന്ദ്രെ റസല്‍ കളിയിലെ കേമനായി. നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ചെന്നൈയെ ബ്രാഡ് ഹോഗിന്‍െറ നേതൃത്വത്തില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തി 165 റണ്‍സിലേക്ക് കൊല്‍ക്കത്ത പൂട്ടുകയായിരുന്നു.

ഹോഗ് നാലു വിക്കറ്റെടുത്തു. ചെന്നൈ നിരയില്‍ ആര്‍ക്കും ഫിഫ്റ്റി കടക്കാനായില്ല. അതേസമയം, എക്സ്ട്രാസ് ഇനത്തില്‍ കൊല്‍ക്കത്ത വിട്ടുനല്‍കിയ 20 റണ്‍സ് സന്ദര്‍ശകര്‍ക്ക് താങ്ങായി. 32 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലമാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മക്കല്ലത്തിന്‍െറ വിക്കറ്റാണ് ഹോഗ് ആദ്യം വീഴ്ത്തിയത്. പിന്നീട് ഫാഫ് ഡുപ്ളെസിസ് (20), രവീന്ദ്ര ജദേജ (24), പവന്‍ നേഗി (27) എന്നിവരെയും മടക്കി. ഡ്വെ്ന്‍ ബ്രാവോയും (30) ജദേജയും ചേര്‍ന്ന് നേടിയ 57 റണ്‍സ് ചെന്നൈക്ക് ആശ്വാസമായി.

ബാര്‍ കോഴ: മാണിയെ ഉടന്‍ ചോദ്യംചെയ്തേക്കും

Posted: 30 Apr 2015 07:45 PM PDT

Image: 
Subtitle: 
വിജിലന്‍സ് നടപടികള്‍ രഹസ്യമായി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്നോടിയായി മന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ഉടന്‍ ചോദ്യംചെയ്തേക്കും. ചോദ്യംചെയ്യല്‍ അതീവരഹസ്യമായി നടത്താനാണ് അന്വേഷണസംഘത്തിന്‍െറ തീരുമാനം.
ചോദ്യംചെയ്യലിന് സമയം ആവശ്യപ്പെട്ട് അന്വേഷണച്ചുമതലയുള്ള എസ്.പി ആര്‍. സുകേശന്‍ മാണിയെ ബന്ധപ്പെട്ടുകഴിഞ്ഞു. എന്നാല്‍, മാണി സമയം അറിയിച്ചിട്ടില്ളെന്നാണ് ലഭ്യമാകുന്ന വിവരം. മാണിയുടെ പ്രായം കണക്കിലെടുത്ത് അദ്ദേഹം ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ദേശിക്കുന്ന സമയത്ത് എത്താമെന്നാണ് വിജിലന്‍സ് അറിയിച്ചിരിക്കുന്നത്. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ്, അദ്ദേഹത്തിന്‍െറ ഡ്രൈവര്‍ അമ്പിളി, ബാറുടമ സാജു ഡൊമനിക് എന്നിവര്‍ മാത്രമാണ് മാണിക്കെതിരെ മൊഴിനല്‍കിയിട്ടുള്ളത്.

മറ്റ് ബാറുടമകളെല്ലാം ബിജുവിന്‍െറ മൊഴിതള്ളിയ സാഹചര്യത്തില്‍ സാഹചര്യത്തെളിവുകളുമായാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ബാറുടമകളെ തനിക്കറിയില്ളെന്നും ആരില്‍നിന്നും പണം കൈപ്പറ്റിയിട്ടില്ളെന്നുമാണ് ക്വിക് വെരിഫിക്കേഷന്‍ സമയത്ത് മാണി നല്‍കിയ മൊഴി. എന്നാല്‍, ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണി മാണിയുടെ ഒൗദ്യോഗികവസതിയില്‍ ഏപ്രില്‍ രണ്ടിന് പണവുമായി പോയെന്നും മാണി പണംകൈപ്പറ്റിയെന്നും ബിജുരമേശ് മൊഴി നല്‍കിയിട്ടുണ്ട്. ഇതു സാധൂകരിക്കുന്ന തെളിവ് ക്ളിഫ് ഹൗസിലെ വാഹനരജിസ്റ്ററില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കൊഴ കൈമാറിയെന്ന് പറയപ്പെടുന്ന ദിവസം (ഏപ്രില്‍ രണ്ട്) മാണിയുടെയും ബാറുടമകളുടെയും (കോഴ നല്‍കാന്‍ പോയ) ഡ്രൈവര്‍ അമ്പിളിയുടെയും മൊബൈലുകള്‍ ഒരേ ടവര്‍ പരിധിയിലായിരുന്നെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് മാണിയുടെ പ്രതികരണമാകും ആദ്യം ആരായുക. ക്വിക് വെരിഫിക്കേഷന്‍ സമയത്ത് ചോദിച്ച ചോദ്യങ്ങളും ആവര്‍ത്തിച്ചേക്കും. ക്വിക് വെരിഫിക്കേഷന്‍ സമയത്ത് മാണിക്ക് ചോദ്യാവലി നല്‍കി ഉത്തരം എഴുതിവാങ്ങുകയായിരുന്നു. എന്നാല്‍, ഇനി അദ്ദേഹത്തോട് കാര്യങ്ങള്‍ നേരിട്ട് ചോദിക്കാനാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്. അതേസമയം, അമ്പിളുടെ മൊഴി സി.ആര്‍.പി.സി 164ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താനും ആലോചനയുണ്ട്. മേയ് പത്തിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശമുള്ളതിനാല്‍ ഇതൊഴിവാക്കാന്‍ സാധ്യതയുണ്ടെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ സ്കൂളില്‍ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശം

Posted: 30 Apr 2015 07:43 PM PDT

Image: 

മനാമ: അഡ്മിഷന്‍ കാത്തുനില്‍ക്കുന്ന മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്ത്യന്‍ സ്കൂളില്‍ പ്രവേശം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.  അബ്ദുല്ല യൂസുഫ് അല്‍ മുത്തവ അനുമതി നല്‍കി. കമ്മ്യൂണിറ്റി സ്കൂള്‍ എന്ന നിലയിലാണ് ഈ പരിഗണന.   ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സര്‍ക്കാര്‍ നോമിനി സജി മാര്‍ക്കോസ്, മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലെനി.പി.മാത്യു, മുന്‍ രക്ഷിതാവും സാമൂഹിക പ്രവര്‍ത്തകനുമായ  ജേക്കബ് വര്‍ഗീസ്  എന്നിവര്‍ അണ്ടര്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രവേശന പ്രതിസന്ധിക്ക് പരിഹാരമായത്.   രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രാലയം എല്ലാ സഹായങ്ങളും  വാഗ്ധാനം ചെയ്യുന്നതായി ഡോ. മുത്തവ അറിയിച്ചു. അതേ സമയം, ക്ളാസിലെ കുട്ടികളുടെ എണ്ണം നിജപ്പെടുത്തുന്നതിനുള്ള  നടപടികള്‍ സ്കൂള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  മന്ത്രാലയത്തിന്‍െറ  എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്ന് പ്രിന്‍സ് നടരാജന്‍ ഉറപ്പ് നല്‍കി.  ഇന്ത്യന്‍ സമൂഹത്തോട് വിദ്യാഭ്യാസമന്ത്രാലയം കാണിക്കുന്ന അനുഭാവപൂര്‍ണമായ നിലപാടിന്  സ്കൂള്‍ അധികൃതര്‍ നന്ദി അറിയിച്ചു.  കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. അഹ്ലം അല്‍ ആമറുമായും എക്സിക്യൂട്ടീവ് കമ്മിറ്റി ഈ വിഷയത്തില്‍  ചര്‍ച്ച നടത്തിയിരുന്നു.  കൂട്ടായ ശ്രമങ്ങളാണ് പ്രശ്നപരിഹാരത്തിലേക്ക് നയിച്ചതെന്നും  മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കാണിച്ച പക്വത അഭിനന്ദനാര്‍ഹമാണെന്നും  പ്രിന്‍സ് നടരാജന്‍ അറിയിച്ചു.  മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചതോടെ രണ്ടാഴ്ചയായി നിലനിന്ന അഡ്മിഷന്‍ പ്രതിസന്ധി അവസാനിച്ചു. അടുത്ത പ്രവൃത്തി ദിനത്തില്‍ തന്നെ  രക്ഷിതാക്കള്‍ക്ക് സ്കൂള്‍ ഓഫിസുമായി ബന്ധപ്പെടാവുന്നതാണെന്ന് ചെയര്‍മാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതാണ് പുതിയ കമ്മിറ്റിയുടെ രീതിയെന്നും അഡ്മിഷന്‍ വിഷയത്തില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നവരില്‍ നിന്നും രക്ഷിതാക്കള്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരനിയമത്തിന്‍െറ തടവറയില്‍ ഏഴുവര്‍ഷങ്ങള്‍; പൊളിഞ്ഞത് കര്‍ണാടക പൊലീസിന്‍െറ കെട്ടുകഥ

Posted: 30 Apr 2015 07:38 PM PDT

Image: 

ബംഗളൂരു: 2008 ജനുവരി എട്ടിന് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് സിയാവുദ്ദീന്‍ നസീര്‍ എന്ന മുഹമ്മദ് ഖൗസുമിന്‍, അസദുല്ല എന്നീ യുവാക്കളെ ദാവണ്‍ഗരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഹുബ്ബാളി ഗൂഢാലോചനക്കേസിന്‍െറ തുടക്കം. ആന്ധ്രപ്രദേശുകാരനായ മുഹമ്മദ് ഖൗസുമിന്‍െറ പിതാവ് മൗലാനാ നസിറുദ്ദീന്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരേന്‍ പാണ്ഡ്യ കൊലക്കേസില്‍ പ്രതിയാണ് എന്നറിയുന്നതോടെയാണ് കേസിന് തീവ്രവാദത്തിന്‍െറ മുഖം വന്നത്. എന്നാല്‍, 2011ല്‍ ഹരേന്‍ പാണ്ഡ്യ കൊലക്കേസിലെ എല്ലാ പ്രതികളെയും ഗുജറാത്ത് ഹൈകോടതി വെറുതെവിട്ടിരുന്നു.

മുഹമ്മദ് ഖൗസുമിന്‍ കൊടും തീവ്രവാദിയാണെന്നും ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നും പാകിസ്താനില്‍ ആയുധപരിശീലനം ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ കണ്ടത്തെിയെന്ന് പൊലീസ് അവകാശപ്പെട്ടു. ഗൂഢാലോചനയിലും രഹസ്യയോഗത്തിലും പങ്കാളികളായി എന്നാരോപിച്ചാണ് യഹ്യ, ഷിബിലി, ഷാദുലി, അന്‍സാര്‍ എന്നീ മലയാളികളടക്കം കേസില്‍ പ്രതികളാകുന്നത്.

2008 ഫെബ്രുവരി 18ന് രാത്രി ബംഗളൂരുവിലെ ഫ്ളാറ്റില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴാണ് യഹ്യയെത്തേടി ഐ.ബി ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിയവര്‍ എത്തിയത്. 20 മിനിറ്റിനകം തിരികെയത്തെിക്കാമെന്നുപറഞ്ഞ് കൊണ്ടുപോയവര്‍  ജയിലിലടക്കുകയായിരുന്നു. ഭാര്യ ഫരീദ ഒരുമാസം ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ജീവിതത്തിലെ എല്ലാ സന്തോഷവും കവര്‍ന്നെടുത്ത് യഹ്യയെ ജയിലിലടച്ചത്. നിരോധിത സംഘടനയായ സിമിയില്‍ പ്രവര്‍ത്തിച്ചെന്നും ബംഗളൂരുവിലെ താമസസ്ഥലത്തിനു സമീപത്തെ കെട്ടിടത്തില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തെന്നുംപറഞ്ഞ് യു.എ.പി.എ നിയമം ചുമത്തി. മുക്കം ഗോതമ്പ് റോഡില്‍ നീരൊലിപ്പില്‍ വീരാന്‍കുട്ടിയുടെ മകനായ യഹ്യ കമ്മുക്കുട്ടി ബംഗളൂരുവിലെ അമേരിക്കന്‍ സോഫ്റ്റ് വെയര്‍ കമ്പനി ജനറല്‍ ഇലക്ട്രിക്കില്‍ സീനിയര്‍ ആര്‍ക്കിടെക്റ്റായിരുന്നു. ’95ല്‍ കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് (എന്‍.ഐ.ടി) ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി കാമ്പസില്‍നിന്നുതന്നെ ബംഗളൂരുവിലെ ടാറ്റ ഇന്‍ഫോടെക്കിലേക്കു സെലക്ഷന്‍ കിട്ടിയിരുന്നു. 2008 മാര്‍ച്ച് 23നാണ് ആലുവ കുഞ്ഞുണ്ണിക്കരയിലെ അന്‍സാര്‍ നദ്വി സുഹൃത്ത് ശാദുലിയോടൊപ്പം ശാദുലിയുടെ ജ്യേഷ്ഠനെ കാണാനായി ഇന്ദോറിലേക്കു വണ്ടികയറുന്നത്. 26നു പുലര്‍ച്ചെ ഇന്ദോറിലിറങ്ങി വിശ്രമിക്കുമ്പോള്‍ സിമി ക്യാമ്പില്‍ പങ്കെടുത്തുവെന്ന കുറ്റംചുമത്തി പുലര്‍ച്ചെ നാലിന് പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നീട് രാജ്യത്തിന്‍െറ വിവിധ ജയിലുകളില്‍ മാറിമാറി തടവിലാക്കി. അറസ്റ്റിനുശേഷം രാജ്യത്തുനടന്ന പ്രധാന സംഭവങ്ങളിലും സ്ഫോടനങ്ങളിലും ഇവരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. പാനായിക്കുളം കേസിന്‍െറ വിചാരണക്കായി അന്‍സാറും ശാദുലിയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. കലബുറഗി ജയിലില്‍ കഴിയുമ്പോഴാണ് വാഗമണ്‍ കേസിലുള്‍പ്പെടുത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുവന്നത്. ഇതിനിടെയാണ് എറണാകുളം കലക്ടറേറ്റില്‍ സ്ഫോടനം നടക്കുന്നത്. പിന്നീട് ആ കേസിലും ഇവരെ പ്രതിചേര്‍ത്തു.
ഷിബിലി സബര്‍മതി ജയിലിലാണ്. ഓരോ കേസിലും നൂറുകണക്കിന് സാക്ഷികള്‍. ഒരു കേസിന്‍െറ വിചാരണ പൂര്‍ത്തിയാകണമെങ്കില്‍തന്നെ ദീര്‍ഘനാളുകള്‍ വേണ്ടിവരും. കര്‍ണാടക പൊലീസിന്‍െറ കെട്ടുകഥകള്‍ കൂടിയാണ് ഈ കോടതി വിധിയോടെ പൊളിയുന്നത്. യു.എ.പി.എ എന്ന കരിനിയമത്തിന്‍െറ ദുരുപയോഗവും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP