സ്വാഗതം
WELCOME

News Update..

Monday, May 18, 2015

ലോകം ചുറ്റുന്ന മോദി ഒരു കര്‍ഷകന്‍െറ വീടുപോലും സന്ദര്‍ശിച്ചില്ല്ള ^രാഹുല്‍ Madhyamam News Feeds

ലോകം ചുറ്റുന്ന മോദി ഒരു കര്‍ഷകന്‍െറ വീടുപോലും സന്ദര്‍ശിച്ചില്ല്ള ^രാഹുല്‍ Madhyamam News Feeds

Link to

ലോകം ചുറ്റുന്ന മോദി ഒരു കര്‍ഷകന്‍െറ വീടുപോലും സന്ദര്‍ശിച്ചില്ല്ള ^രാഹുല്‍

Posted: 18 May 2015 01:07 AM PDT

Image: 

അമേത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ലോകം മുഴുവന്‍ സഞ്ചരിക്കുന്ന നരേന്ദ്ര മോദി, രാജ്യത്തെ ആത്മഹത്യ ചെയ്ത ഒരു കര്‍ഷകന്‍െറ വീടുപോലും സന്ദര്‍ശിച്ചി െല്ലന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലമായ അമേത്തിയിലാണ് അദ്ദേഹം മോദിയെ വിമര്‍ശിച്ച് രംഗത്തുവന്നത്.

അമേത്തിയിലെ ഫുഡ് പാര്‍ക്ക് സര്‍ക്കാര്‍ എടുത്തുകളഞ്ഞുവെന്ന് രാഹുല്‍ പറഞ്ഞു. നിരവധി പേര്‍ക്ക് ഗുണം ലഭിക്കുന്ന ഒരു പദ്ധതിയായിരുന്നു അത്. എന്‍െറ അടുത്ത് നിന്നല്ല അത് തട്ടിപ്പറിച്ചത്. കര്‍ഷകര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരുടെ പക്കല്‍ നിന്നാണ് പാര്‍ക്ക് എടുത്തുകളഞ്ഞത്. അശരണരെയും കര്‍ഷകരെയും മറ്റു തൊഴിലാളികളെയും സര്‍ക്കാര്‍ ഉപദ്രവിച്ചിരിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

രണ്ട് മാസത്തെ അജ്ഞാത വാസത്തിനുശേഷം തിരിച്ചുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി രാജ്യത്തുടനീളമുള്ള കര്‍ഷകരെ കാണുന്നത്. വിവാദമായ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയും പാര്‍ലമെന്‍റിനകത്തും പുറത്തും രാഹുല്‍ ഗാന്ധി ശക്തമായി രംഗത്തുവന്നിരുന്നു. 2014 ഡിസംബറിനുശേഷം ആദ്യമായി അമേത്തി സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി, തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ അവഗണിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ദക്ഷിണകൊറിയയിലാണ്. അധികാരമേറ്റ ശേഷം നിരന്തരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദിയെ കോണ്‍ഗ്രസ് അടക്കം പാര്‍ട്ടികള്‍ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. താന്‍ 125 കോടി ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണെന്ന് കഴിഞ്ഞദിവസം ഷാങ്ഹായിയില്‍ വിമര്‍ശത്തിന് മറുപടിയായി മോദി പറഞ്ഞിരുന്നു.

വി.എസിന്‍െറ പ്രസ്താവന പാര്‍ട്ടി വിരുദ്ധം ^പി.ബി

Posted: 18 May 2015 12:42 AM PDT

Image: 

ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ചാനല്‍ അഭിമുഖത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ വിമര്‍ശങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് പൊളിറ്റ് ബ്യൂറോ. ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി പി.ബി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അച്യുതാനന്ദന്‍്റെ ഇത്തരം പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് യോജിച്ചതല്ളെന്നും പി.ബി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെയും വി.എസ് നിശിതമായി വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി രീതിയനുസരിച്ച് ഇത് വി.എസിനുള്ള പരസ്യ ശാസനയാണ്.

 

പി.ബി പുറത്തിറക്കിയ വാര്‍ത്താകുറിപ്പ്

ആകാശചാട്ടത്തിടെ യു.എസ് സാഹസിക താരത്തിന് ദാരുണാന്ത്യം

Posted: 18 May 2015 12:07 AM PDT

Image: 

കാലിഫോര്‍ണിയ: ആകാശചാട്ടത്തിനിടെ യു.എസിന്‍റെ സാഹസിക താരത്തിന് ദയനീയ അന്ത്യം. രാജ്യത്തെ മികച്ച സാഹസിക അത് ലറ്റായി അറിയപ്പെടുന്ന 43 കാരനായ ഡീന്‍ പോട്ടറും കൂടെയുണ്ടായിരുന്ന ഗ്രഹാം ഹണ്ടുമാണ് മരിച്ചത്. യോസെമൈറ്റ് ദേശീയ പാര്‍ക്കിലെ താഫ്റ്റ് പോയന്‍റില്‍ നിന്നും 7500 അടി ഉയരത്തില്‍ നിന്നായിരുന്നു ചാട്ടം.

അള്ളിപ്പിടിച്ച് മലയിടുക്കുകള്‍ കീഴടക്കുന്നതില്‍ ലോക പ്രശ്സതനായിരുന്നു പോട്ടര്‍. ഇരുവരുടെയും മടക്കം കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ദുരന്തത്തില്‍പെട്ടതായി മനസ്സിലായത്. ശനിയാഴ്ച രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും ഇവരുടെ മൃതദേഹം കണ്ടത്തൊനായില്ല. കാലിഫോര്‍ണിയ ഹൈവേ പട്രോളിന്‍റെ സഹായത്തോടെ ഹെലികോപ്ടറില്‍ തിരച്ചില്‍ തുടരുകയാണ്. ചാട്ടത്തിനിടയില്‍ പാരച്യൂട്ട് വിടരാതിരുന്നതായിരിക്കാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.


പാര്‍ക്കിലെ തന്നെ കൂറ്റന്‍ ഒറ്റക്കല്ലില്‍ ഏറ്റവും വേഗത്തില്‍ കയറി പോട്ടര്‍ ഈ മാസം ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. എറ്റവും നീളം കൂടിയ കയര്‍ നടത്തത്തിലും റെക്കോര്‍ഡ് ഇട്ടിരുന്നു. രണ്ടു മിനിറ്റും 50 സെക്കന്‍റും കൊണ്ട് കയറില്‍ 6.5 കിലോമീറ്റര്‍ നടന്നായിരുന്നു അത്. കൂട്ടുകാരിക്കും വളര്‍ത്തു നായക്കുമൊപ്പം യോസെമൈറ്റില്‍ വീടുവെച്ച് താമസിക്കുകയായിരുന്നു പോട്ടര്‍. ഒരിക്കല്‍ തന്‍റെ നായയെയും ഇദ്ദേഹം ആകാശ നടത്തത്തില്‍ ഒപ്പം കൂട്ടിയിരുന്നു.

ഇറാഖിലെ റമാദീ പട്ടണം ഐ.എസ് പിടിച്ചടക്കി

Posted: 17 May 2015 11:46 PM PDT

Image: 

ബാഗ്ദാദ്: ഇറാഖിലെ റമാദീ പട്ടണം ഇസ് ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്) തീവ്രവാദികള്‍ പിടിച്ചടക്കി. ബാഗ്ദാദില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ മധ്യഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ പട്ടണമാണ് റമാദീ. ഇറാഖ് സൈന്യത്തിന്‍െറ അധീനതയിലുള്ള അവസാന പട്ടണമാണ് റമാദീയെന്നാണ് അറിയുന്നത്. സായുധരായ ഐ.എസ് തീവ്രവാദികള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് ഇറാഖി സൈന്യം സ്ഥലം വിട്ടതോടെയാണ് ഐ.എസിന് റമാദീ പിടിച്ചടക്കാനായത്. ഐ.എസ് നേരത്തെ തന്നെ റമാദീയിലെ സൈനിക താവളം കൈക്കലാക്കിയിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിലാണ് സൈന്യത്തിന്‍െറ പിന്‍മാറ്റം.  

ഇറാഖ് സൈന്യത്തിന്‍െറ താവളം പിടിച്ചടക്കിയതായി ഐ.എസ് അവകാശപ്പെട്ടു. സൈന്യം ഉപേക്ഷിച്ചുപോയ ടാങ്കുകളും മിസൈല്‍ ലോഞ്ചറുകളും ഐ.എസ് കൈക്കലാക്കിയിട്ടുണ്ട്. റമാദീ ഐ.എസിന്‍െറ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് അന്‍ബര്‍ ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഐ.എസിനെതിരെ ശിയാ മിലീഷ്യകളെ വിന്യസിക്കാനാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അറിയിച്ചു. പോരാട്ടരംഗത്തുനിന്ന് പിന്‍മാറരുതെന്ന് സൈന്യത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ റമാദീയുടെ കിഴക്ക് ഭാഗത്തുള്ള ഖാലിദിയയിലെ സൈനിക ക്യാമ്പില്‍ നിന്ന് ഏകദേശം എല്ലാ സൈനികരും പിന്‍മാറിയിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ആര്‍മി ഉദ്യോഗസ്ഥന്‍ ബി.ബി. സിയോട് പറഞ്ഞു. സൈനികര്‍ വാഹനങ്ങളില്‍ പോര്‍മുഖത്തുനിന്നും രക്ഷപ്പെടുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്.

അതേസമയം ഐ.എസിനെതിരെ ശിയാ മിലീഷ്യയെ രംഗത്തിറക്കുന്നത് ഇറാഖ് സര്‍ക്കാറിനെ പിന്തുണക്കുന്ന സുന്നി ഗോത്ര പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ഇറാന്‍െറ അധിനിവേശമാണെന്ന് പ്രമുഖ ഗോത്ര നേതാവായ ശൈഖ് അലി അല്‍ ഹാതിം പറഞ്ഞു.

ആലുവ ജില്ലാആശുപത്രി പ്രവര്‍ത്തനം കുത്തഴിയുന്നു

Posted: 17 May 2015 11:39 PM PDT

ആലുവ: ആലുവ ജില്ലാആശുപത്രി പ്രവര്‍ത്തനം താറുമാറാകുന്നു. ജില്ലയില്‍ കൂടുതല്‍ പ്രസവം നടന്നിരുന്ന ജില്ലാ ആശുപത്രി ഇന്ന് ഗര്‍ഭിണികള്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. സമീപകാലത്ത് നിരവധി വീഴ്ചകളാണ് പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാമേഖലകളില്‍ ആശുപത്രിയില്‍ സംഭവിച്ചത്. അധികൃതരുടെ അനാസ്ഥമൂലം നവജാത ശിശുക്കളുടെ മരണംവരെ നടന്നിട്ടുണ്ട്. അസൗകര്യങ്ങളും ജീവനക്കാരുടെ അനാസ്ഥയുമാണ് ആശുപത്രിയെ നാശത്തിന്‍െറ പടുകുഴിയില്‍ തള്ളിവിടുന്നത്. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതോടെ സേവനങ്ങള്‍ അനുദിനം താഴോട്ടുപോവുകയായിരുന്നു. ഇതിന് ഉദാഹരണമാണ് ഞായറാഴ്ച ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ പ്രസവവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍.
ജില്ലാ ആശുപത്രിയില്‍ പ്രസവവേദനയുമായി എത്തിയ ഒഡിഷ സ്വദേശി ജോഗിര്‍നാഥിന്‍െറ ഭാര്യ ആരതിക്ക് (32) പരിചരണം നല്‍കാന്‍ ഡോക്ടറോ മറ്റുജീവനക്കാരോ തയാറായില്ല. യുവതിയെ പരിശോധിച്ച ഡോക്ടര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വാഹനത്തില്‍ കയറ്റിയ യുവതിയോടൊപ്പം നഴ്സുമാരോ മറ്റുജീവനക്കാരോ ഉണ്ടായിരുന്നില്ല. പ്രാഥമിക ശുശ്രൂഷയും നല്‍കിയില്ല. ആംബുലന്‍സില്‍ കയറിയ യുവതി ആശുപത്രി വളപ്പില്‍തന്നെ പ്രസവിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ ആശുപതി വളപ്പില്‍ തടിച്ചുകൂടി. പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയെയും കുട്ടിയെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് ആശുപത്രി ജില്ലാ പഞ്ചായത്തിന്‍െറ കൈകളില്‍ എത്തിയതോടെയാണ് നാശം തുടങ്ങിയത്.
ദിനേന ആലുവ ജില്ലാ ആശുപത്രിയില്‍ ആയിരത്തില്‍ അധികം പേരാണ് ചികിത്സ തേടി എത്തുന്നത്. ഇവര്‍ക്ക് അടിസ്ഥാനസൗകര്യം പോലും ആശുപത്രിയില്‍ ലഭിക്കുന്നില്ല. നാലുവര്‍ഷം മുമ്പ് ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ ഇവിടെ അത്യാഹിതവിഭാഗമായ ഇന്‍റന്‍സിവ് കെയര്‍ യൂനിറ്റ് നിലവില്‍ ഇല്ല. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരടക്കം നിരവധി രോഗികള്‍ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സ തേടിയത്തെുന്നുണ്ട്. എന്നാല്‍, ഈ വിഭാഗത്തിന് അത്യാവശ്യമായ എക്സ്റേ യൂനിറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ലാബ് സംവിധാനം സാധാരണക്കാരായ രോഗികള്‍ക്ക് യഥാസമയം പ്രയോജനപ്പെടുന്നില്ളെന്നും പരാതിയുണ്ട്. ഓപറേഷന്‍ തിയറ്റര്‍ ചോര്‍ന്നൊലിക്കുകയാണ്. ആശുപത്രിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി മനുഷ്യാവകാശ കമീഷനെ സമീപിച്ചിട്ടുണ്ട്. ഈ മാസം 12ന് ആലുവ പാലസില്‍ നടന്ന കമീഷന്‍ സിറ്റിങ്ങില്‍ പരാതി ഫയലില്‍ സ്വീകരിച്ച കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി, ജില്ലാപഞ്ചായത്ത് സെക്രട്ടറി, ഡി.എം.ഒ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പടിഞ്ഞാറെക്കര ബീച്ചിനെ വിദേശികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കും –മന്ത്രി

Posted: 17 May 2015 11:29 PM PDT

പുറത്തൂര്‍: പടിഞ്ഞാറെക്കര ബീച്ചിനെ വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍. ബീച്ചിന്‍െറ രണ്ടാംഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ചതിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിദേശികള്‍ വരാത്ത സ്ഥിതി പരിഹരിക്കാന്‍ മലയോര-കടലോര മേഖലകളെ ബന്ധപ്പെടുത്തി മലബാര്‍ മേഖലാ ടൂറിസം വികസിപ്പിക്കാനുള്ള രൂപരേഖ തയാറായതായും മന്ത്രി പറഞ്ഞു. ഡി.ടി.പി.സിയുടെ കീഴില്‍ നവീകരിച്ച മലപ്പുറം കൈറ്റ് ക്ളബിന്‍െറ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
കെ.ടി. ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. 70 ലക്ഷം രൂപ ചെലവില്‍ പൂന്തോട്ട നിര്‍മാണം, പ്രവേശ കവാടം, വൈദ്യുതീകരണം എന്നിവയാണ് രണ്ടാംഘട്ട സൗന്ദര്യവത്കരണത്തില്‍ പൂര്‍ത്തിയായത്. പടിഞ്ഞാറെക്കര ബീച്ചിന്‍െറ പുതിയ പേര് 'സണ്‍ ആന്‍ഡ് സാന്‍ഡ്' ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ചടങ്ങില്‍ പ്രഖ്യാപിച്ചു. തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി, സബ്കലക്ടര്‍ ആദില അബ്ദുല്ല, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സരസ്വതി ടീച്ചര്‍, പി.പി. സഫിയ, പി.വി. ആയിഷാ ബീഗം, തറമ്മല്‍ വിജയന്‍, കെ. രാധ, മറിയം ബീവി, എം. മൊയ്തീന്‍കുട്ടി, കെ.വി.എം. ഹനീഫ, മോനുട്ടി പൊയിലിശ്ശേരി, കെ.എ. സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയ സ്വാഗതവും ബീച്ച് മാനേജര്‍ സലാം താണിക്കാട് നന്ദിയും പറഞ്ഞു.

ലൈറ്റ് മെട്രോ: നിലപാടില്‍ മാറ്റമില്ലെന്ന് ശ്രീധരന്‍

Posted: 17 May 2015 11:28 PM PDT

Image: 

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും  നടപ്പാക്കാനുദ്ദേശിക്കുന്ന ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന നിലപാടില്‍  മാറ്റമില്ളെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തന്‍റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അത് ആവര്‍ത്തിക്കേണ്ടതില്ളെ ന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലൈറ്റ് മെട്രോ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി രണ്ടാം വട്ടവും ചര്‍ച്ച നടത്താന്‍ എത്തിയപ്പോഴാണ് ശ്രീധരന്‍ നിലപാട് ആവര്‍ത്തിച്ചത്.

പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്നാണ് ധനവകുപ്പിന്‍റെ നിര്‍ദേശം. എന്നാല്‍ പൂര്‍ണമായും കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സംരംഭമായി പദ്ധതി നടപ്പാക്കണമെന്ന നിലപാടിലാണ് ശ്രീധരന്‍.

ആദിവാസികള്‍ക്ക് പട്ടയം കിട്ടിയിട്ട് ആറുവര്‍ഷം; ഭൂമി ലഭിച്ചില്ല

Posted: 17 May 2015 11:25 PM PDT

കല്‍പറ്റ: 2009ല്‍ കെ.പി. രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായ കാലത്ത് സര്‍ക്കാര്‍ നടത്തിയ പട്ടയമേളയില്‍ പട്ടയംലഭിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് ആറു വര്‍ഷങ്ങളായിട്ടും ഭൂമിമാത്രം ലഭിച്ചില്ല. കലക്ടറേറ്റിന് മുന്നില്‍ കുടില്‍കെട്ടല്‍ സമരമടക്കം നടത്താനുള്ള ഒരുക്കത്തിലാണിവര്‍.
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന മേളയിലാണ് എസ്.ടി വിഭാഗക്കാരായ മണിയങ്കോട് മാടക്കുന്ന് ചണ്ണന് 5.5 സെന്‍റ്, കല്‍പറ്റ മുണ്ടേരി പൊയില്‍ ചണ്ണക്ക് നാലര സെന്‍റ്, മാടക്കുന്ന് മുരളിക്ക് അഞ്ച് സെന്‍റ്, എസ്.സി വിഭാഗക്കാരിയായ മണിയങ്കോട് മുക്കുന്നുമ്മല്‍ കല്യാണിക്ക് നാലുസെന്‍റ് എന്നിങ്ങനെ ഭൂമി ലഭിച്ചത്. മുണ്ടേരി ഹൗസിങ് കോളനിയുടെ പിറകിലെ സ്ഥലത്താണ് പട്ടയപ്രകാരം ഇവര്‍ക്ക് ഭൂമിയുള്ളത്. എന്നാല്‍, ഇതുവരെ ഭൂമി ഏതെന്ന് കാണിച്ചുകൊടുത്തിട്ടില്ല.
ഭൂമി ഏതെന്ന് തിരിച്ചുകൊടുക്കണമെന്ന് എസ്.സി-എസ്.ടി ഗോത്രവര്‍ഗ കമീഷന്‍ ഉത്തരവിട്ടിട്ടും നടപടികളില്ല.
കഴിഞ്ഞദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം അളന്നുതിരിച്ചു നല്‍കാനായി സ്ഥലത്തത്തെിയെങ്കിലും പ്രസ്തുത ഭൂമിയിലെ താമസക്കാരുടെ എതിര്‍പ്പുകാരണം നടന്നില്ല. ഇവിടെ ആകെ 51 സെന്‍റ് ഭൂമിയാണുള്ളത്. 1980ല്‍ ടി.എസ്. രാമകൃഷ്ണന്‍ എന്നയാളില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയാണിത്. അന്നത്തെ ജില്ലാ കലക്ടറുടെ എല്‍.4-18 403/97 ഉത്തരവുപ്രകാരമാണ് കല്‍പറ്റ വില്ളേജിലെ ബ്ളോക് 18ലെ റീസര്‍വേ നമ്പര്‍ 157/76ല്‍പെട്ട 51 സെന്‍റ് മിച്ചഭൂമി ഏറ്റെടുത്തത്. 2008ല്‍ സര്‍ക്കാര്‍ മിച്ചഭൂമിക്കായി ഭൂരഹിതരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അഞ്ച് കുടുംബങ്ങള്‍ അന്നുതന്നെ ഭൂമിയില്‍ താമസമുണ്ടായിരുന്നു. 35 പേരാണ് ഭൂമി കിട്ടാനായി അപേക്ഷ നല്‍കിയത്. നിലവിലെ താമസക്കാരെക്കൂടി ഉള്‍പ്പെടുത്തിയാണ് ആകെ ഒമ്പത് കുടുംബങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന മേളയില്‍ പട്ടയം ലഭിച്ചത്. നിലവിലെ താമസക്കാരായ പൊതുവിഭാഗത്തില്‍പെട്ട ചെമ്പോത്ത് രാമചന്ദ്രന് അഞ്ചര സെന്‍റ്, വടക്കേരി വി.കെ. ഹംസക്ക് ആറ് സെന്‍റ്, മംഗലശ്ശേരി വേലായുധന് അഞ്ചര സെന്‍റ്, തോട്ടശ്ശേരി ഹലീമക്ക് നാല് സെന്‍റ്, എടത്തില്‍ എം.കെ. ഉഷക്ക് ഒമ്പത് സെന്‍റ് എന്നിങ്ങനെയും പട്ടയം ലഭിച്ചു. ഇവര്‍ക്ക് അവരവരുടെ ഭൂമി ഏതാണെന്ന് അളന്നുതിരിച്ച് നല്‍കുകയും ചെയ്തു.
പൊതു വിഭാഗത്തില്‍പെട്ടവര്‍ക്ക് ആകെ 30 സെന്‍റും ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ക്ക് ആകെ 19 സെന്‍റും വഴിക്കായി രണ്ട് സെന്‍റുമാണ് നല്‍കിയത്. എന്നാല്‍, ആറുവര്‍ഷമായിട്ടും ആദിവാസി കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഭൂമി ലഭിച്ചില്ല. സ്വന്തംഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതെ നട്ടംതിരിയുകയാണ് ആദിവാസികള്‍. ഇതോടെയാണ് ആദിവാസികള്‍ എസ്.സി, എസ്.ടി ഗോത്രവര്‍ഗ കമീഷന് പരാതി നല്‍കിയത്്.
ഉടന്‍ ഭൂമി അളന്നുതിരിച്ച് നല്‍കണമെന്ന് ഉത്തരവിട്ടു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തത്തെിയത്. എന്നാല്‍, ഇവിടെ നിലവില്‍ താമസിക്കുന്ന കുടുംബങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടാവുകയും ഉദ്യോഗസ്ഥര്‍ തിരിച്ചുപോവുകയുമായിരുന്നു.

ഈജിപ്ഷ്യന്‍ ജുഡീഷ്യറി പരിഹാസ്യമായി -ഡോ. യൂസുഫുല്‍ ഖറദാവി

Posted: 17 May 2015 11:02 PM PDT

Image: 

ദോഹ: ഈജിപ്ഷ്യന്‍ ജുഡീഷ്യറി പരിഹാസ്യരായി മാറിയതായി ആഗോള മുസ്ലിം പണ്ഡിത സഭ അധ്യക്ഷനും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഡോ. യൂസുഫുല്‍ ഖറദാവി. കഴിഞ്ഞ കാലങ്ങളില്‍ ഈജിപ്ഷ്യന്‍ കോടതിയിലും വിധികളിലും അഭിമാനിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവിടുത്തെ ജുഡീഷ്യറി വെറും പരിഹാസ പേക്കൂത്തായി മാറിയിരിക്കുന്നു. വധശിക്ഷ വിധിച്ച കോടതി വിധിക്ക് ഒരു മൂല്യവും പരിഗണനയും നല്‍കുന്നില്ല. വിധിക്കെതിരെ അല്‍ ജസീറ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് കൈറോയിലെ ക്രിമിനല്‍ കോടതി ഖറദാവിയും അട്ടിമറിക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുമുള്‍പ്പെടുന്ന നൂറുക്കണക്കിന് ആളുകള്‍ക്ക് വധശിക്ഷ വിധിച്ചത്. ഈ വിധി നടപ്പാവുകയില്ളെന്നും കാരണം അല്ലാഹുവിന്‍െറ മഹത്തായ സുന്നതിന് അത് എതിരാണെന്നും ഖറദാവി പറഞ്ഞു. ജനങ്ങളുടെ പാരമ്പര്യത്തിനും നിയമസംഹിതക്കും ഒട്ടും അനുയോജ്യമായതല്ല ഇത്. ഒരു മനുഷ്യനെ മനപൂര്‍വം വധിച്ചവനേ വധശിക്ഷക്ക് വിധിക്കാന്‍ പാടുള്ളൂ എന്നിരിക്കെ ഇത്തരം വിധി കല്‍പിക്കാന്‍ എന്തധികാരമാണുള്ളതെന്ന് ഖറദാവി ചോദിച്ചു. അതിനാല്‍, അടിസ്ഥാനപരമായി തന്നെ ഈ വിധിക്ക് നിയമസാധുതയില്ല. അതിനാല്‍, പൂര്‍ണമായും അവഗണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേവലം ദേഹേഛക്ക് അടിമപ്പെട്ടുള്ള വിധിയാണ് വന്നിരിക്കുന്നത്. ഹുസ്നി മുബാറകിനെതിരായ വിപ്ളവത്തിന് പ്രേരിപ്പിച്ചുവെന്ന വാദം തള്ളിക്കളഞ്ഞ ഖറദാവി, അധര്‍മത്തിനും അക്രമത്തിനും അഴിമതിക്കുമെതിരെ ഇറങ്ങിപ്പുറപ്പെടല്‍ ഒരു ജനതയുടെ അവകാശമാണെന്നും അതിലേക്ക് ജനങ്ങളെ വിളിക്കല്‍ നിര്‍ബന്ധമാണെന്നും പറഞ്ഞു.
 നമ്മള്‍ സത്യവിശ്വാസികളാണ്. അടിച്ചമര്‍ത്തപ്പെട്ട ജനത തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവാന്മാരാകുമ്പോള്‍, ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. അതില്‍ പൂര്‍ണ പ്രതീക്ഷയാണുള്ളതെന്നും ഖറദാവി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
 

ജില്ലയില്‍ മൂന്ന് കോടിയുടെ കൃഷിനാശം

Posted: 17 May 2015 10:37 PM PDT

കോഴിക്കോട്: വേനല്‍മഴയിലും കാറ്റിലും ജില്ലയില്‍ മൂന്ന് കോടിയിലേറെ രൂപയുടെ കൃഷിനാശം. ഏറ്റവുമധികം നഷ്ടമുണ്ടായത് വാഴകര്‍ഷകര്‍ക്കാണ്. 58,000ത്തിലധികം വാഴകള്‍ നിലംപൊത്തി. 41,272 എണ്ണം കുലച്ച വാഴകളാണ്. ഈയിനത്തില്‍ മാത്രം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 2.76 കോടി രൂപ വരുമെന്നാണ് കണക്ക്.
എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍െറ പുതുക്കിയ മാനദണ്ഡമനുസരിച്ച് നാമമാത്ര തുകയാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുക.
പഴയതുപോലെ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
വിവിധ കൃഷിഭവനുകളില്‍നിന്ന് മേയ് 10 വരെ ലഭിച്ച കണക്കനുസരിച്ച് 1022 തെങ്ങും 1019 കവുങ്ങും 350 റബറും 100 ജാതിയും ഏപ്രില്‍, മേയ് മാസങ്ങളിലായുണ്ടായ മഴയിലും കാറ്റിലും കടപുഴകി.
6.5 ഹെക്ടറിലെ നെല്‍കൃഷിയും 4.2 ഹെക്ടറിലെ കപ്പയും 3.30 ഏക്കറിലെ പച്ചക്കറിയും നശിച്ചു.
ഇതിലെല്ലാമായി 35 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ട്. അടുത്ത ദിവസങ്ങളിലുണ്ടായ നാശനഷ്ടംകൂടി കണക്കാക്കിയാല്‍ തുക ഇനിയും കൂടും.
കുലച്ച വാഴ ഒന്നിന് 220 രൂപ തോതിലാണ് നഷ്ടം കണക്കാക്കുന്നതെങ്കിലും 100 രൂപ തോതിലാണ് കര്‍ഷകന് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്. എന്നാല്‍, കേന്ദ്രത്തിന്‍െറ പുതുക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് വാഴയൊന്നിന് 3.60 രൂപ മാത്രമാണ് കര്‍ഷകന് ലഭിക്കുക.
കുലച്ച തെങ്ങിന് 700 രൂപയില്‍നിന്ന് 68.57 രൂപയായും കവുങ്ങിന് 150ല്‍നിന്ന് 10.91 രൂപയായും ടാപ്പിങ് ഉള്ള റബറിന് 300ല്‍നിന്ന് 30 രൂപയായും നഷ്ടപരിഹാരം കുറഞ്ഞു.
കര്‍ഷകര്‍ക്ക് പഴയ നിരക്കില്‍തന്നെ നഷ്ടപരിഹാരം നല്‍കുമെന്നും അതിനുള്ള ചെലവ് സംസ്ഥാനം വഹിക്കുമെന്നും കൃഷിമന്ത്രി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഉത്തരവ് ഇറക്കിയിട്ടില്ല.
മുമ്പത്തെപ്പോലെ നഷ്ടപരിഹാരം നല്‍കണമെങ്കില്‍ എത്ര തുക വേണ്ടിവരുമെന്ന് അറിയിക്കാന്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍മാരോട് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്.

മോദി ദക്ഷിണകൊറിയയില്‍

Posted: 17 May 2015 10:12 PM PDT

Image: 

സോള്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്പോഡിയയില്‍ നിന്ന് ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിലെത്തി. വിമാനത്താവളത്തില്‍ പ്രസിഡന്‍റ് പാര്‍ക് ജ്യൂന്‍ ഹി മോദിയെ സ്വീകരിച്ചു. പാര്‍ക് ജ്യൂന്‍ ഹി അടക്കമുള്ളവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

സാമ്പത്തിക, ഉഭയകക്ഷി, വ്യാപാര ബന്ധങ്ങള്‍ കൊറിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും. 16 ബില്യണ്‍ ഡോളറിന്‍െറ വ്യാപാര ബന്ധമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്ന കൊറിയന്‍ കമ്പനികളുടെ മേധാവികളുമായി മോദി ചര്‍ച്ച നടത്തും. ഹ്യൂണ്ടായി ഹെവി ഇന്‍ഡസ്ട്രീസിന്‍െറ ഷിപ് യാര്‍ഡിലും അദ്ദേഹം സന്ദര്‍ശനം നടത്തും. നാളെ നടക്കുന്ന ആറാമത് ഏഷ്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ നരേന്ദ്ര മോദി സംബന്ധിക്കും.

കഴിഞ്ഞയാഴ്ചയാണ് മൂന്ന് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തോടെ മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിച്ചത്.

കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന്‍ ഇന്ത്യയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചിരുന്നു^ മുഷര്‍റഫ്

Posted: 17 May 2015 09:52 PM PDT

Image: 

ഇസ്ലാമബാദ്: കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന്‍ സൈന്യം ഇന്ത്യയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചിരുന്നുവെന്ന് പാകിസ്താന്‍ മുന്‍ പ്രസിഡന്‍റും കരസേനാ മേധാവിയുമായ പര്‍വേസ് മുഷര്‍റഫ്. കാര്‍ഗിലില്‍ ഇന്ത്യന്‍ സേനയെ നേരിടാന്‍ പാക്സേനയെ കൂടാതെ അര്‍ധസൈനിക വിഭാഗത്തെ കൂടി വിന്യസിച്ചിരുന്നു.  ഇന്ത്യയുടെ കഴുത്തിനു കുത്തിപ്പിടിക്കുന്ന രീതിയിലായിരുന്നു പാക് സേനയുടെ പ്രതിരോധം. കാര്‍ഗിലില്‍ പാക്സേനയുടെ പ്രതിരോധം ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ളെന്നും മുഷര്‍റഫ് പറഞ്ഞു. ഓള്‍ പാകിസ്താന്‍ മുസ് ലിം ലീഗിന്‍റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഗിലിന്‍റെ നാലുവശങ്ങളിലൂടെയും പാക്സൈന്യം നുഴഞ്ഞുകയറി ഇന്ത്യയെ ആക്രമിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ളെന്നും ഇതോടെ ഇന്ത്യ പ്രതിസന്ധിയിലായെന്നും മുഷര്‍റഫ് കൂട്ടിച്ചേര്‍ത്തു.

1999 മേയ് മുതല്‍ ജൂലൈ വരെയായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ അതിര്‍ത്തിയിലെ പോരാട്ടം. കശ്മീരിലെ കാര്‍ഗിലില്‍ അതിര്‍ത്തി നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്താന്‍ സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി  സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് തുടങ്ങിയതോടെയാണ് യുദ്ധം ആരംഭിച്ചത്. പിന്നീട് ഇന്ത്യന്‍ സേനയുടെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് പാകിസ്താന്‍ യുദ്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
 

ഉംറ ബസ് അപകടം: മൂന്ന് പേരുടെ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും

Posted: 17 May 2015 08:44 PM PDT

Image: 
അബൂദബി:  മലയാളി തീര്‍ഥാടകര്‍ സഞ്ചരിച്ച ഉംറ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ പേരും അപകട നില തരണം ചെയ്തു. അബൂദബി ബനിയാസ് മഫ്റഖ് ആശുപത്രി, ബദാസായിദ് ആശുപത്രി, മിര്‍ഫ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് അപകട നില തരണം ചെയ്തത്. മൂന്ന് ആശുപത്രികളിലുമായി കുട്ടികളും സ്ത്രീകളും അടക്കം 25ഓളം പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ ആറോളം പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഒരു കുട്ടിയും സ്ത്രീയും അടക്കമാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരുടെയും നില ഗുരുതരമല്ളെന്ന് ബന്ധുക്കള്‍ അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ന് അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനത്തില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകും. ഖബറടക്കം തിങ്കളാഴ്ച നടക്കും.  
ഉംറ കോര്‍ഡിനേറ്റര്‍ മലപ്പുറം എടരിക്കോട് ചോലക്കുണ്ട് സ്വദേശി കവുങ്ങില്‍ അബൂബക്കര്‍ (40), പാലക്കാട് ജില്ലയിലെ കപ്പൂര്‍ പഞ്ചായത്ത്  കൊഴിക്കര ഉദിനുപറമ്പ് സ്വദേശി ആണ്ടനാത്ത് (അത്താണിക്കല്‍) മുഹമ്മദിന്‍െറ മകന്‍ അബ്ദുല്ലത്തീഫ് (38), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും ഉംറ അമീറുമായ മുഹമ്മദ് മൗലവി (42) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മുഹമ്മദ് മൗലവി ആശുപത്രിയില്‍ വെച്ചും മറ്റ് രണ്ട് പേരും അപകട സ്ഥലത്തുമാണ് മരണപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 6.30ഓടെ അബൂദബി താരിഫിന് സമീപമുള്ള അബു അല്‍ അബിയള് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബസിന്‍െറ വലതു ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറില്‍ ഇടിച്ച് ബസ് മറിയുകയുമായിരുന്നു. ബസ് മണ്ണിലേക്ക് മറിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് പരിക്കേറ്റ് മഫ്റഖ് ആശുപത്രിയില്‍ കഴിയുന്നവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബസിന്‍െറ മുന്നിലുണ്ടായിരുന്ന മൂന്ന് പേരാണ് മരണപ്പെട്ടത്. പിന്നിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കേറ്റില്ല. 
അതേസമയം, അപകടത്തിന്‍െറ ആഘാതത്തില്‍ നിന്ന് പരിക്കേറ്റവര്‍ മോചിതരായിട്ടില്ല. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പലരും ഉംറ യാത്രയില്‍ തങ്ങളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ മരണപ്പെട്ട വിവരം അറിഞ്ഞിട്ടില്ല. തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് സ്വദേശികളാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി ഷാഫി, ഭാര്യ നൈമ, കാസര്‍കോട് പടന്ന സ്വദേശി ഇബ്രാഹിം, പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുല്‍ റഷീദ്, ഭാര്യ സുഹ്റാബി,  ഷംന, നസീമ, ഷാഹിദ, യാസീന തുടങ്ങിയവരാണ് മഫ്റഖ് ആശുപത്രിയില്‍ കഴിയുന്നത്. എടപ്പാള്‍ തണ്ണീര്‍ക്കോട് സ്വദേശി നൗഫല്‍, സഹോദരങ്ങളായ അഷ്റഫ്, അലി, ഷഫീക്ക് എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും മഫ്റഖ് ആശുപത്രിയിലുണ്ട്. തണ്ണീര്‍ക്കോട് തലവടപ്പറമ്പില്‍ കുടുംബത്തില്‍ നിന്നുള്ള 17 പേരാണ് ഉംറ സംഘത്തിലുണ്ടായിരുന്നു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍, തൃശൂര്‍ സ്വദേശി അസീബ് എന്നിവരാണ് ബദാസായിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച രാത്രി വൈകി മഫ്റഖ് ആശുപത്രിയിലേക്ക് ഉംറ സംഘത്തിലുണ്ടായിരുന്ന 35 പേരെയാണ് എത്തിച്ചത്. ഇവരില്‍ 20 പേര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടു. ബാക്കി 15 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ അബൂദബി സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 
മേയ് ആറിന് ദുബൈയില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്. ഉംറ പൂര്‍ത്തിയാക്കിയ ശേഷം മദീനയില്‍ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. ഡ്രൈവര്‍ അടക്കം ബസിലുണ്ടായിരുന്ന 60 പേരും മലയാളികളായിരുന്നു. ഇതില്‍ പത്ത് പേര്‍ കുട്ടികളായിരുന്നു. ഉംറ സംഘത്തില്‍ കൂടുതല്‍ പേരും കുടുംബങ്ങളോടൊപ്പമാണ് പോയിരുന്നത്. 
എടരിക്കോട് ചോലക്കുണ്ട് കവുങ്ങില്‍ ഹുസൈന്‍ എന്ന കുഞ്ഞുവിന്‍െറയും ആമിനയുടെയും മകനാണ് മരിച്ച അബൂബക്കര്‍. ഭാര്യ: റഹ്മത്ത്. മക്കള്‍: സൈഫുല്ല, അസദുല്ല, ഹിസാമുല്ല. സഹോദരങ്ങള്‍: ആബിദ, നബീസ. നൗഷിദയാണ് മരിച്ച ലത്തീഫിന്‍െറ ഭാര്യ. ഏഴ് വര്‍ഷമായി ദുബൈയിലുള്ള മുഹമ്മദ് മൗലവി അവധിക്ക് നാട്ടില്‍ പോയ ശേഷം നാല് മാസം മുമ്പാണ് മടങ്ങിവന്നത്. ഷാഹിദയാണ് ഭാര്യ. സഹദ്, ഫാത്തിമ, ഖദീജ എന്നിവരാണ് മക്കള്‍. 
 

കമ്യൂണിസ്റ്റുകാരന്‍െറ പണിയാലയില്‍ പിറക്കുന്നത് ‘ദൈവവിഗ്രഹങ്ങള്‍’

Posted: 17 May 2015 08:11 PM PDT

Image: 

വടകര: മണിയൂര്‍ എളമ്പിലാട് പറയന്‍കണ്ടി കുഞ്ഞിക്കണ്ണന്‍െറ വീടിനു സമീപത്തെ പണിയാലയില്‍ പിറക്കുന്നത് ‘ദൈവവിഗ്രഹങ്ങ’ളാണ്. കഴിഞ്ഞ 35 വര്‍ഷമായി കുഞ്ഞിക്കണ്ണന്‍െറ കരവിരുതില്‍പിറന്ന ദൈവവിഗ്രഹങ്ങള്‍ക്ക് കൈയും കണക്കുമില്ല. ആദ്യകാല കമ്യൂണിസ്റ്റ് സംഘാടകരില്‍ സജീവമായിരുന്ന കുഞ്ഞിക്കണ്ണന്‍ ഇപ്പോള്‍ സി.പി.എം എളമ്പിലാട് സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഇതോടെ, വിശ്വാസികള്‍ക്കിടയില്‍ കുഞ്ഞിക്കണ്ണന് ‘ദേവശില്‍പി’ എന്ന പേരുകൂടി ലഭിച്ചു.  

വിഗ്രഹനിര്‍മാണം തന്‍െറ കലാ സപര്യയുടെ പൂര്‍ണതയാണെന്നാണ് കുഞ്ഞിക്കണ്ണന്‍െറ പക്ഷം. വിഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനായി നേരിടേണ്ടിവന്ന നിരവധി തിക്താനുഭവങ്ങളും ഇദ്ദേഹത്തിന്‍െറ മനസ്സിലുണ്ട്. വിഗ്രഹങ്ങള്‍ക്കൊപ്പം മലബാറിലെ തെയ്യച്ചമയങ്ങള്‍ നിര്‍മിക്കുന്നവരില്‍ പ്രമുഖന്‍ കൂടിയാണിദ്ദേഹം.

ചെറുപ്പത്തില്‍തന്നെ കൊയിലാണ്ടി-കൊല്ലത്തുനിന്ന് ഹുക്ക നിര്‍മാണം പഠിച്ചിരുന്നു. ഇതിനിടയിലാണ് വിഗ്രഹനിര്‍മാണത്തില്‍ മോഹംജനിക്കുന്നത്. പിന്നെ, ശില്‍പശാസ്ത്രം, തച്ചുശാസ്ത്രം എന്നിവ വായിച്ചുപഠിച്ചു. പൂര്‍ത്തീകരിച്ച ശില്‍പം ഒടുവില്‍ ദൃഷ്ടികൊത്തി ക്ഷേത്രതന്ത്രിക്ക് കൈമാറുന്നതോടെ ശില്‍പിയുടെ ജോലി കഴിഞ്ഞു. ചെമ്പ്, വെള്ളി, വെള്ളി ഈയം, ഇരുമ്പ്, തങ്കം എന്നിവ ചേര്‍ത്താണ് പഞ്ചലോഹം നിര്‍മിക്കുന്നത്. ഈ ചേരുവകള്‍ക്ക് പ്രത്യേക കണക്കുകളുണ്ട്. നിരവധി ശിലാവിഗ്രഹങ്ങളും പണിതിട്ടുണ്ട് ഇദ്ദേഹം.

ദേവി, ദേവവിഗ്രഹങ്ങളുടെ കല്ലിനും ചില കണക്കുകളുണ്ട്. മണിയൂരിലെ എളമ്പിലാട് കുന്നോത്ത് ഭഗവതി ക്ഷേത്രത്തിലാണ് ആദ്യവിഗ്രഹം നിര്‍മിച്ചത്. പിന്നീട് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ നൂറുകണക്കിന് ക്ഷേത്രത്തിലേക്ക് പഞ്ചലോഹത്തില്‍ വിഗ്രഹങ്ങള്‍ നിര്‍മിച്ചു. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, കടവത്തൂര്‍ കൂറുള്ളിക്കാവ് ക്ഷേത്രം, കോഴിക്കോട് ചെലവൂര്‍ നാഗകാളിക്ഷേത്രം, അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രം, ചക്കരക്കല്ല് നരസിംഹമൂര്‍ത്തി ക്ഷേത്രം, വടകര റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ കുഞ്ഞിക്കണ്ണന്‍ പണിതതാണ്. വെള്ളോടിലാണ് ഏറെ വിഗ്രഹങ്ങളും പണിതത്. തേന്‍ മെഴുകില്‍ വിഗ്രഹം കൊത്തിയെടുത്ത് അലങ്കാരപ്പണികള്‍ ചെയ്ത് പ്രത്യേകതരം മണ്ണില്‍ ഇതിന്‍െറ പകര്‍പ്പെടുക്കും. മൂന്ന് അട്ടിയായി മണ്ണ് പൊതിയും പിന്നീട് വിഗ്രഹം കൊത്തിയ മെഴുകൊഴിവാക്കി അവിടേക്കുരുകിയ വെള്ളോട്ട് ലോഹം ഒഴിക്കും. ഒരു വിഗ്രഹം പൂര്‍ത്തിയാക്കാന്‍ മൂന്നുനാല് മാസം വേണ്ടിവരും.
 കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തെയ്യം കലാകാരന്മാര്‍ക്കായി ആഭരണങ്ങള്‍ നിര്‍മിക്കുന്നത് കുഞ്ഞിക്കണ്ണനാണ്. തെയ്യത്തിന്‍െറ ആഭരണങ്ങള്‍ക്കും മറ്റുമായി ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും പുതിയ തലമുറയിലെ ആരും ഈ രംഗത്തേക്ക് കടന്നുവരുന്നില്ല. വിഗ്രങ്ങള്‍ക്കൊപ്പം കഴിഞ്ഞിട്ടും ജീവിതം പച്ചപിടിച്ചില്ളെന്നും അംഗീകാരങ്ങള്‍ തേടിയത്തെിയില്ളെന്നുമുള്ള പരാതിയുണ്ട് ഇദ്ദേഹത്തിന്‍െറ മനസ്സില്‍.

കേരള ഫോക് ലോര്‍ അക്കാദമിയുടെ ആദരമാണ് നാളിതുവരെ നേടിയത്. കുഞ്ഞിക്കണ്ണന് വിഗ്രഹം, തെയ്യത്തിന്‍െറ ആഭരണനിര്‍മാണം എന്നിവക്ക് സഹായിക്കാനായി പ്രകാശന്‍ കൊല്ലം, കുഞ്ഞിക്കണ്ണന്‍ കീഴരിയൂര്‍, ചന്തുക്കുട്ടി പേരാമ്പ്ര എന്നിവരാണുള്ളത്.

യമന്‍ സമാധാന സംവാദത്തിന് റിയാദില്‍ തുടക്കമായി

Posted: 17 May 2015 08:10 PM PDT

Image: 
റിയാദ്: യമനില്‍ സമാധാനം സ്ഥാപിക്കലും സുസ്ഥിരഭരണവും ലക്ഷ്യമാക്കിയുള്ള ത്രിദിന യമന്‍ സംവാദം സൗദി തലസ്ഥാനത്ത് ഞായറാഴ്ച ആരംഭിച്ചു. റിയാദ് കോണ്‍ഫറന്‍സ് പാലസില്‍ ചേരുന്ന സംവാദസമ്മേളനത്തില്‍ യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് ഹാദി മന്‍സൂര്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഖാലിദ് ബഹാഹ്, ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനി, അറബ് ലീഗ് അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ അഹ്മദ് ബിന്‍ ജലി, ഐക്യരാഷ്ട്ര പ്രതിനിധി ഇസ്മാഈല്‍ വലദ് ശൈഖ് തുടങ്ങി വിവിധ തലങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു. ‘യമനെ രക്ഷിക്കുക, ഐക്യരാഷ്ട്രം സ്ഥാപിക്കുക’ എന്നതാണ് ത്രിദിന സമ്മേളനത്തിന്‍െറ തലക്കെട്ട്. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ കരാറിന്‍െറയും ജി.സി.സി സമാധാന പാക്കേജിന്‍െറയും അടിസ്ഥാനത്തില്‍ യമനില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ ഉദ്ദേശിച്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ അറബ് ലോകത്തിന് പുറമെ ബ്രിട്ടീഷ് അംബാസഡറും ഉപദേശകസമിതി മേധാവി അബ്ദുല്‍ അസീസ് ജബാരി തുടങ്ങിയവരും സംബന്ധിച്ചു. സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തുന്ന സൈനിക നടപടി അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചത് ബ്രിട്ടീഷ് അംബാസഡര്‍ സ്വാഗതം ചെയ്തു. തിങ്കളാഴ്ച അവസാനിക്കുന്ന വെടിനിര്‍ത്തല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി ഇസ്മാഈല്‍ വലദ് ശൈഖ് അഭ്യര്‍ഥിച്ചു. ഐക്യരാഷ്ട്രയുടെ താല്‍പര്യപ്രകാരം നടക്കുന്ന സംവാദത്തില്‍ എല്ലാ കക്ഷികളും പങ്കെടുക്കണമെന്നനും അദ്ദേഹം ആവശ്യപ്പെട്ടു. വിഘടനവാദികള്‍ യമനെ അടഞ്ഞവഴിയില്‍ കൊണ്ടത്തെിച്ചിരിക്കയാണെന്നും റിയാദ് സമ്മേളനം അയല്‍ രാജ്യത്തിന്‍െറ മുഖം പ്രകാശിതമാവാന്‍ വഴിതുറക്കുമെന്നും അബ്ദുല്‍ അസീസ് ജബാരി പറഞ്ഞു. യമനില്‍ സമാധാനം കൊതിക്കുന്ന എല്ലാ കക്ഷികളും സംവാദത്തില്‍ പങ്കുചേരണമെന്നും ഐക്യത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യമന്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് അതിനെ മോചിപ്പിക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനി പറഞ്ഞു. ജി.സി.സി പാക്കേജ് നടപ്പാക്കുന്നതിലൂടെ സമാധാനം പുന:സ്ഥാപിക്കാനും സുസ്ഥിരഭരണം നിലനിര്‍ത്താനും ഗള്‍ഫ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു. യമനില്‍ തമ്പടിച്ച വിഘടനവാദികളെ തുരത്താനാണ് സൈനിക നടപടി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യമനെ ഭിന്നിപ്പിക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുമ്പോള്‍ സമാധാനപരമായ ഐക്യയമന്‍ നിലനിര്‍ത്താനാണ് സൗദി ശ്രമിക്കുന്നതെന്ന് അറബ് ലീഗ് അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ അഹ്മദ് ബിന്‍ ജലി പറഞ്ഞു. ഹൂതികള്‍ തലസ്ഥാന നഗരമായ സന്‍ആയില്‍ നിന്ന് പിന്മാറണമെന്നും വെടിനിര്‍ത്തല്‍ പാലിച്ച് ആയുധംവെച്ച് കീഴടങ്ങണമെന്നും അറബ് ലീഗ് അഭ്യര്‍ഥിച്ചു. സല്‍മാന്‍ രാജാവിന്‍െറ പേരില്‍ ആരംഭിച്ച ഹ്യൂമാനിറ്റി സെന്‍ററിന്‍െറ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അഹ്മദ് ബിന്‍ ജലി കൂട്ടിച്ചേര്‍ത്തു.

മരിച്ച നിലയില്‍ കണ്ടത്തെിയ ആള്‍ മലയാളി സിവില്‍ എഞ്ചിനിയര്‍

Posted: 17 May 2015 08:05 PM PDT

Image: 
മനാമ: സല്‍മാനിയയിലെ മുറിയില്‍  മരിച്ച നിലയില്‍ കണ്ട മലയാളിയുടെ ബന്ധുക്കളെ കണ്ടത്തെി.  മാവേലിക്കര കാരായ്മ സ്വദേശി കുഞ്ഞുകുഞ്ഞാശാരിയുടെ മകന്‍ ചെറുമലക്കാട്ടില്‍ രവി (52)ആണ് മരിച്ചത്. സിവില്‍എഞ്ചിനിയറായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി നാടുമായി ബന്ധമില്ല. മകളുടെ വിവാഹത്തിനു പോലും ഇയാളെ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല. ബഹ്റൈനില്‍ ജോലി ചെയ്യുന്ന ഭാര്യാ സഹോദരന്‍ മോഹനന്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ സല്‍മാനിയ മെഡിക്കല്‍ സെന്‍ററിലത്തെിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളായി രവിയെ കണ്ടത്തെുന്നതിനുള്ള അന്വേഷണം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മൃതദേഹം കാണണമെന്ന് ഭാര്യമല്ലികയും മകള്‍ മീരയും അമ്മ ദേവകിയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
 ഇതനുസരിച്ച് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐ.സി.ആര്‍.എഫ് വളണ്ടിയര്‍മാരായ കെ.ടി സലിം , സുബൈര്‍ കണ്ണൂര്‍, അജയ് കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതിനാവശ്യമായ രേഖകള്‍ തയ്യാറാക്കി അയക്കാമെന്നു നാട്ടിലുള്ള സഹോദരങ്ങള്‍ കെ.ടി സലീമിനെ അറിയിച്ചിട്ടുണ്ട്.
രവി നേരത്തെ 12 വര്‍ഷത്തോളം ബഹ്റൈനില്‍ ഉണ്ടായിരുന്നു. ഇക്കാലത്തും നാടുമായി ബന്ധമുണ്ടായിരുന്നില്ല. 
പിന്നീട് നാട്ടില്‍ പോയി കുറച്ചു നാള്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ് തിരിച്ചുവന്നെങ്കിലും കഴിഞ്ഞ എട്ടു വര്‍ഷമായി വീടുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. ഇദ്ദേഹത്തിനു മാനസികമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു കരുതുന്നതായി ബന്ധു പറഞ്ഞു.
ദാര്‍ അല്‍മെബ് താക്കെറൂന്‍ കോണ്‍ട്രാക്ഷന്‍ കമ്പനിയില്‍ സൈറ്റ് എഞ്ചിനിയര്‍ ആയിട്ടായിരുന്നു രവി ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് അവിടെനിന്ന് ഓടിപ്പോയി എന്നാണ് എല്‍.എം.ആര്‍.എ രേഖ പറയുന്നത്. പിന്നീട് ഇയാള്‍ വിവിധ കേന്ദ്രങ്ങളില്‍ ജോലി ചെയ്തു കഴിഞ്ഞു വരികയായിരുന്നു.
 

ഈ സര്‍ക്കാര്‍ കൂടെയുണ്ട് എപ്പോഴും

Posted: 17 May 2015 08:01 PM PDT

Image: 

ഏറ്റവും പ്രയാസമേറിയ സന്ദര്‍ഭങ്ങള്‍  നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ജീവന്‍പോലും തുലാസില്‍ നില്‍ക്കുന്ന നിമിഷങ്ങള്‍. അപ്പോഴൊക്കെ നാം സഹായത്തിനുവേണ്ടി ചുറ്റും നോക്കും. അഞ്ചാം വയസ്സിലേക്കു കടക്കുന്ന ഈ സര്‍ക്കാറിന്‍െറ ഏറ്റവും വലിയ നേട്ടമായി കാണാവുന്നത്, ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് താങ്ങും തണലുമായി അവിടെ ഉണ്ടായിരുന്നു എന്നതാണ്. ജനങ്ങള്‍ എപ്പോഴൊക്കെ സര്‍ക്കാറിന്‍െറ സാമീപ്യം ആഗ്രഹിച്ചുവോ അപ്പോഴൊക്കെ അവിടെ എത്താന്‍  സാധിച്ചു. വിദേശത്ത് യുദ്ധത്തിനിടയിലും ആഭ്യന്തര പ്രശ്നങ്ങളിലും പ്രകൃതിദുരന്തങ്ങളിലും അകപ്പെട്ട മലയാളികളുടെ ജീവനുപോലും വെല്ലുവിളി ഉയര്‍ന്ന സന്ദര്‍ഭങ്ങളില്‍ സര്‍ക്കാറത്തെി. ഇറാഖ്, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യുദ്ധമുണ്ടായപ്പോഴും സൗദി അറേബ്യയില്‍ നിതാഖാത് ഏര്‍പ്പെടുത്തിയപ്പോഴും നേപ്പാളില്‍ ഭൂമികുലുക്കം ഉണ്ടായപ്പോഴും ഈ സര്‍ക്കാറിന്‍െറ സഹായഹസ്തം നീണ്ടു.

പാവങ്ങളിലേക്ക്

ഒരു തുറന്ന പ്രദേശത്ത് നില്‍ക്കുന്ന ഒറ്റയാന്‍ മരംപോലെയാണ് സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിതം. കാറ്റോ മഴയോ മിന്നലോ ഉണ്ടായാല്‍ മരം നിലംപൊത്തും. എന്നാല്‍, ഈ വിഭാഗത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ട്.  ജനസമ്പര്‍ക്ക പരിപാടി, കാരുണ്യ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയ നിരവധി പരിപാടികളിലൂടെ പാവപ്പെട്ടവരുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കൂടെനിന്നു. മേയ് 15 വരെ 86,876 പേര്‍ക്ക് 701 കോടി രൂപയുടെ കാരുണ്യ ഫണ്ടും മേയ് രണ്ടു വരെ 452 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും വിതരണം ചെയ്തു. നേരത്തേ നടന്ന രണ്ടു ജനസമ്പര്‍ക്ക പരിപാടികളില്‍ 76 കോടി രൂപ നല്‍കി. ഈ മൂന്നിനങ്ങളില്‍ മാത്രം 1229 കോടി രൂപ പാവപ്പെട്ടവരിലത്തെി.  മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടിയും പൂര്‍ത്തിയായി. ഒരു രൂപ അരിക്ക് ഒരു വര്‍ഷം 700 കോടി രൂപ സബ്സിഡി നല്‍കുന്നു. ഒരു രൂപക്ക് അരി നല്‍കുമെന്നു പറഞ്ഞ് യു.ഡി.എഫ് അധികാരത്തിലേറി 100 ദിവസത്തിനുള്ളില്‍ അതു നടപ്പാക്കി. ഇടതുസര്‍ക്കാര്‍ രണ്ടു രൂപക്ക് അരി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയിട്ട് നാലുവര്‍ഷം കഴിഞ്ഞ് നടപ്പാക്കി.  
ക്ഷേമപ്രവര്‍ത്തനങ്ങളോട് കിടപിടിക്കുന്ന വികസനപ്രവര്‍ത്തനങ്ങളും. നമ്മുടെ നാടിനെക്കുറിച്ച് പൊതുവെ പറഞ്ഞു കേള്‍ക്കാറുള്ള ഒരു ആക്ഷേപം കേരളത്തില്‍ ഒരു കാര്യവും നടക്കില്ല എന്നാണ്. ഇടുക്കി അണക്കെട്ടിനും (1973) നെടുമ്പാശ്ശേരി വിമാനത്താവളത്തിനും (1999) ശേഷം കേരളത്തില്‍ വന്‍കിട പദ്ധതികള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, ഈ സര്‍ക്കാര്‍ കുരുക്കുകള്‍ ഓരോന്നോരോന്ന് അഴിച്ചുമാറ്റി, പ്രതിസന്ധികളെ ഒന്നൊന്നായി മറികടന്ന് ഏറെ നാളായി കാത്തിരിക്കുന്ന സ്വപ്നപദ്ധതികളെല്ലാം കരക്കടുപ്പിച്ചു. കൊച്ചി മെട്രോ 2016 ജൂണിലും സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം വരുന്ന ജൂണിലും നടപ്പാകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം ഡിസംബര്‍ 31ന് പറന്നിറങ്ങും. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന ഘട്ടമത്തെിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടിനുശേഷം തിരുവനന്തപുരം ബൈപാസിലെ കരമന-കളിയിക്കാവിള റോഡിന്‍െറ വീതി കൂട്ടുന്നു.    കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകള്‍, കഴക്കൂട്ടം-മുക്കോല  ബൈപാസ് എന്നിവയും പതിറ്റാണ്ടുകള്‍ക്കുശേഷം നടപ്പാകുന്നു. കേരളത്തില്‍ ഒന്നും നടക്കില്ളെന്ന് ഇനിയാരും പറയില്ല.

യുവശാക്തീകരണം

യുവാക്കളെ നാടിന്‍െറ വികസനപ്രക്രിയയില്‍ പങ്കാളികളാക്കി എന്നതാണ് എനിക്ക് തൃപ്തി നല്‍കിയ മറ്റൊരു കാര്യം. വിദ്യാര്‍ഥി സംരംഭകത്വ നയത്തിനും തുടര്‍ന്ന് സ്റ്റാര്‍ട്ടപ് പദ്ധതികള്‍ക്കും രൂപംകൊടുത്തു. സ്റ്റാര്‍ട്ടപ്പിലേക്ക് മൂവായിരത്തോളം ആശയങ്ങളുമായി കുട്ടികള്‍ രംഗത്തുവന്നു. ഇവരില്‍  900 പേര്‍ സംരംഭങ്ങള്‍ ആരംഭിച്ചു. ഈ നൂതനപദ്ധതി ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ടു. യുവസംരംഭകര്‍ക്ക് 20 ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതിയും വന്‍വിജയമായി. സര്‍ക്കാര്‍ ജോലിക്കും വിദേശജോലിക്കും അപ്പുറത്ത് പുതിയൊരു ആകാശമുണ്ടെന്ന് യുവാക്കള്‍ കണ്ടത്തെി. കര്‍ഷകര്‍ ഏറെക്കാലമായി കാത്തിരുന്ന നീര ഉല്‍പന്നം വിപണിയിലിറങ്ങിയത് വലിയൊരു കാല്‍വെപ്പാണ്. നീരയിലൂടെ ഒരു തെങ്ങില്‍നിന്ന് 900 രൂപ മുതല്‍ 3000 രൂപവരെ പ്രതിമാസം ആദായം വര്‍ധിക്കും. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം 2005ല്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച വിഷന്‍ 2010ലെ ഒരു പദ്ധതിയായിരുന്നു ഇത്.  

ഡിജിറ്റല്‍ കേരള

ഒരു സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ പതിറ്റാണ്ടിന്‍െറ യുദ്ധംതന്നെ വേണ്ടിവന്നു. ടെക്നോപാര്‍ക്ക് സ്ഥാപിച്ച്  25 വര്‍ഷം കഴിഞ്ഞപ്പോഴാണ് കേരളം ഐ.ടി.യില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. ടി.സി.എസിന്‍െറ ഗ്ളോബല്‍ ട്രെയ്നിങ് സെന്‍ററിന്‍െറ പണി 3600 കോടി രൂപ ചെലവില്‍ ആരംഭിച്ചു. ഇന്‍ഫോസിസിന്‍െറ രണ്ടാം കാമ്പസ്, ഒറാക്ള്‍, ടോറസ്, സടെക്, ട്രിപ്പ്ള്‍ ഐ.ടി.എം.കെ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ടെക്നോപാര്‍ക്കില്‍ എത്തിയിരിക്കുന്നു. കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഉള്‍പ്പെടെ വെറേയും സ്ഥാപനങ്ങള്‍. ജൂണില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ടം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളും ഇ-ഡിസ്ട്രിക്ടായി. റവന്യൂ വകുപ്പില്‍ മാത്രം 24 ഇനം സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. മേയ് 11 വരെ ലഭിച്ച 1.29 കോടി അപേക്ഷകളില്‍ 1.14 കോടി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കി.
35 വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍ പുതിയ നാലു മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നത്. രാജ്യത്ത് ഇതാദ്യമായി പട്ടികജാതി വിഭാഗത്തിന് പാലക്കാട്ട് മെഡിക്കല്‍ കോളജ് ആരംഭിച്ചു. ഹരിപ്പാട് സ്വകാര്യ പങ്കാളിത്തമുള്ള പുതിയ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടു. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് എന്നതാണ് ലക്ഷ്യം.  711 ഇനം മരുന്നുകള്‍  സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നു.  കാരുണ്യ ഫാര്‍മസികള്‍ വ്യാപകമായി തുറന്നു.

സാമൂഹിക ശാക്തീകരണം

ഏറ്റവും കൂടിയ മദ്യപാന നിരക്ക്, ഏറ്റവും കൂടിയ അപകട നിരക്ക്, ഏറ്റവും കൂടിയ ആത്മഹത്യ നിരക്ക്, ഏറ്റവും കൂടിയ കുറ്റകൃത്യ നിരക്ക് തുടങ്ങിയവ ദൈവത്തിന്‍െറ നാടിന് നാണക്കേടായി. മിക്ക വിപത്തുകളുടെയും അടിസ്ഥാനം മദ്യമാണ്. അതുകൊണ്ടാണ് ഈ വിപത്തിന്‍െറ കൊമ്പിനുതന്നെ പിടിച്ചത്. 730 ബാറുകള്‍ പൂട്ടുകയും മദ്യത്തിന്‍െറ ലഭ്യത കുറക്കുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ബാറുകള്‍ പൂട്ടിയതോടെ കുറ്റകൃത്യ നിരക്കിലും ഗാര്‍ഹിക പീഡനങ്ങളിലും അപകടനിരക്കിലും ആത്മഹത്യ നിരക്കിലുമൊക്കെ വലിയ കുറവുണ്ടായി. വിദേശമദ്യ ഉപഭോഗം 24 ശതമാനം കുറഞ്ഞു. 2013ല്‍ 4258 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചപ്പോള്‍ 2014ല്‍ അത് 4049 പേരായി കുറഞ്ഞു. പലിശക്കാര്‍ക്കെതിരെ നടന്ന ഓപറേഷന്‍ കുബേര, സ്ഥിരം കുറ്റവാളികള്‍ക്കെതിരേ നടന്ന ഓപറേഷന്‍ സുരക്ഷാ നടപടികളും കുറ്റകൃത്യം കുറച്ചു.
ഐ.ഐ.ടി, സാങ്കേതിക സര്‍വകലാശാല, മലയാള സര്‍വകലാശാല എന്നിവ ഉന്നതവിദ്യാഭ്യാസ രംഗത്തും കുടുംബശ്രീ, ഷീ ടാക്സി, നിര്‍ഭയ ഷെല്‍ട്ടര്‍ തുടങ്ങിയവ സ്ത്രീശാക്തീകരണ രംഗത്തും ശ്രദ്ധേയമായി. 82 ലക്ഷം സ്ത്രീകളെ റേഷന്‍ കാര്‍ഡ് ഉടമകളാക്കി. 36,491 പേര്‍ക്ക് മൂന്നു സെന്‍റുവീതം ഭൂമി നല്‍കി. മൂലമ്പിള്ളി പാക്കേജ്, ആദിവാസി പാക്കേജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ്, കെ.എസ്.ആര്‍.ടി.സി പാക്കേജ്, അധ്യാപക പാക്കേജ് എന്നിവയിലൂടെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു.
ഒരു ലക്ഷം കോടി രൂപ പ്രതിവര്‍ഷം അയച്ചുതരുന്ന പ്രവാസികളാണ് കേരളത്തിന്‍െറ നട്ടെല്ല്. നിരവധി സംഘര്‍ഷമേഖലകളില്‍നിന്ന് മലയാളികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നു.
വിദേശത്തേക്കുള്ള വ്യാജ റിക്രൂട്ട്മെന്‍റ് തടഞ്ഞു. നോര്‍ക്ക മന്ത്രിയുടെ കാരുണ്യ-സാന്ത്വന സഹായ പദ്ധതിയിലൂടെ 10 കോടി രൂപ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചുകഴിഞ്ഞു.

ആരോപണങ്ങള്‍

പ്രീതിയോ ഭീതിയോ ഇല്ലാതെ നിയമവാഴ്ച നടപ്പാക്കുമ്പോഴാണ്  സര്‍ക്കാര്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍പോലും ഇതില്‍ കടുകിട വ്യതിചലിച്ചിട്ടില്ല. സോളാര്‍, ദേശീയ ഗെയിംസ്, ബാര്‍ എന്നിവയാണ് സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ഏര്‍പ്പെടുത്തിയപ്പോള്‍ കമീഷന് പലരെയും നോട്ടീസ് അയച്ച് വിളിച്ചുവരുത്തി തെളിവെടുക്കേണ്ടിവന്നു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ചവര്‍പോലും അതു മറന്നു. ബാര്‍ കേസ് ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നു. ആരോപണമുയര്‍ന്നാല്‍ നിഷ്പക്ഷമായ അന്വേഷണമുണ്ടാകും. പക്ഷേ, തെളിവുകള്‍കൂടി സര്‍ക്കാര്‍ ഉണ്ടാക്കണമെന്നു പറയുന്നതിന് ന്യായീകരണമില്ല.   
ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ രണ്ടംഗങ്ങളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതേക്കുറിച്ച് ആര്‍ക്കും മിണ്ടാട്ടമില്ല. ഭൂരിപക്ഷമല്ല, ഇച്ഛാശക്തിയാണ് പ്രധാനം. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ അദ്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും.
ജനങ്ങള്‍ക്കു വേണ്ടത്  വിവാദങ്ങളല്ല, റിസല്‍ട്ടാണ്.  അതിന് ഈ സര്‍ക്കാറിനു കഴിയുമെന്ന് തെളിയിച്ചു. ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ കൂടുതല്‍ വികസന ക്ഷേമപ്രവര്‍ത്തനങ്ങളിലേക്ക് മുന്നേറുകതന്നെ ചെയ്യും.

മോദിയുടെ ചൈന സന്ദര്‍ശനത്തിന്‍െറ മിച്ചം

Posted: 17 May 2015 07:50 PM PDT

Image: 

ദേശീയതയുടെ വിഷയത്തില്‍ കടുത്ത തീവ്രവാദ വായ്ത്താരികള്‍ ഉതിര്‍ക്കാറുള്ള ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയും, നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയും വിദേശത്തത്തെുമ്പോള്‍ കവാത്തുമറക്കുന്ന അനുഭവമാണ് അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ ലോകസഞ്ചാരം തെളിയിക്കുന്നത്. ഒരു വിദേശരാജ്യത്ത് പര്യടനത്തിനു പോകുന്ന പ്രധാനമന്ത്രി ഉഭയകക്ഷി വിഷയങ്ങളില്‍ സ്വന്തം രാജ്യത്തിന്‍െറ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥനാണ്. ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതുപോലെതന്നെ പ്രധാനമാണ് രാഷ്ട്രീയതര്‍ക്കങ്ങളില്‍ തന്‍െറ രാജ്യത്തിനു പറയാനുള്ളത് ആതിഥേയരെ കേള്‍പ്പിക്കുകയെന്നത്. രാഷ്ട്രങ്ങള്‍ക്കിടയില്‍ തര്‍ക്കവിഷയങ്ങളുണ്ടെങ്കില്‍ ഇതിന് ഏറെ പ്രാധാന്യവും കൈവരുന്നു. ഈ നിലയില്‍ നോക്കുമ്പോള്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ച ചൈന സന്ദര്‍ശനം എട്ടു നിലയില്‍ പൊട്ടിയെന്നാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍െറ വിമര്‍ശം. വിദേശയാത്രക്കിടെ കോണ്‍ഗ്രസിനെ ഇടിച്ചുതാഴ്ത്തുന്ന പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനകളില്‍ വന്നുകൊണ്ടിരുന്നതാണ് അവരെ ചൊടിപ്പിച്ചതെങ്കിലും അവര്‍ ഉന്നയിച്ച വിഷയങ്ങളില്‍ കാര്യമില്ലാതെയില്ല.
വിദേശയാത്രകളിലും നരേന്ദ്ര മോദി നാട്ടിലെ തെരഞ്ഞെടുപ്പ് റാലികളിലെന്നപോലെ തെരുവുരാഷ്ട്രീയ പ്രസംഗമാണ് നടത്തുന്നതെന്ന ആക്ഷേപം നിലവിലുണ്ട്. അമേരിക്ക, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോഴും തെരഞ്ഞെടുപ്പ് പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. ഇപ്പോള്‍ ചൈനയിലെ ഷാങ്ഹായിലും അതുതന്നെ ആവര്‍ത്തിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ചെയ്യാതെപോയ ജോലികളാണ് താന്‍ ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നതെന്ന് പറഞ്ഞ മോദി, ഒരു വര്‍ഷമായി രാപ്പകല്‍ ജോലി ചെയ്യുന്ന താന്‍ ഒറ്റ ലീവും എടുത്തില്ളെന്നും വാഗ്ദാനങ്ങള്‍ നടപ്പാക്കുകയാണെന്നും വീമ്പടിച്ചു. 56 നാള്‍ അവധിയില്‍ പ്രവേശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുത്തുകകൂടിയായിരുന്നു അദ്ദേഹം. വിദേശമണ്ണില്‍വെച്ച് ലോകത്തെ പുതിയ ശക്തിയായി വളരുന്നുവെന്നവകാശപ്പെടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഇത്തരത്തില്‍ ‘അങ്ങാടിരാഷ്ട്രീയം’ പറയുന്നത് ലോകത്തിനു മുന്നില്‍ സ്വന്തം നിലയും വിലയും  കെടുത്താനേ ഉപകരിക്കുകയുള്ളൂ. ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാനവും രാഷ്ട്രീയവും സാമ്പത്തികവുമായ ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമായി വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിമാര്‍ സാധാരണഗതിയില്‍ സ്വന്തം നാട്ടിലെ രാഷ്ട്രീയതര്‍ക്കങ്ങളെ സംബന്ധിച്ച് മൗനംപാലിക്കുകയാണ് പതിവ്. എന്നാല്‍, പഴയ തെരഞ്ഞെടുപ്പ് റാലികളുടെ ഹാങ്ഓവര്‍ ഇനിയും വിട്ടുമാറാത്ത പ്രധാനമന്ത്രി രാജ്യത്തെ രാഷ്ട്രീയവേദികളിലെ പതിവ് പ്രസംഗവുമായി ലോകംചുറ്റുന്നത് അദ്ദേഹത്തിന്‍െറ മാത്രമല്ല, രാജ്യത്തിന്‍െറകൂടി ചെറുപ്പമളക്കാനാണ് ഉപകരിക്കുക.
സന്ദര്‍ശനത്തില്‍ 63,000 കോടി രൂപയുടെ ചൈനീസ് നിക്ഷേപത്തിന് അവസരമൊരുങ്ങിയിട്ടുണ്ട്. ഇന്ത്യ, ചൈനീസ് ബിസിനസ് സ്ഥാപനങ്ങളടക്കം എത്തിച്ചേര്‍ന്ന കരാറുകള്‍ 26 എണ്ണമാണ്. 22 ശതകോടി ഡോളറിന്‍െറ വ്യാപാരകരാറുകള്‍ മോദിയുടെ സ്വന്തം കോര്‍പറേറ്റ് തോഴന്‍ അദാനിക്കും ഭാരതി എയര്‍ടെല്ലിനുമായി ലഭിച്ചിരിക്കുന്നുവെന്നാണ് കണക്ക്. ഈ കച്ചവടമുറപ്പിക്കലിനപ്പുറം ചൈനയുമായി തര്‍ക്കത്തിലിരിക്കുന്ന തന്ത്രപ്രധാന വിഷയങ്ങളൊന്നും മോദി തൊട്ടിട്ടില്ല. ചൈനയില്‍നിന്ന് വരുന്നവര്‍ക്കെല്ലാം ഇ-വിസ സൗകര്യം വാഗ്ദാനംചെയ്ത പ്രധാനമന്ത്രിക്ക്, ജമ്മു-കശ്മീരില്‍നിന്ന് ചൈന സന്ദര്‍ശിക്കുന്നവരുടെ ‘തുന്നിക്കൂട്ട്’ (സ്റ്റാപ്ള്‍ഡ്) വിസയുടെ കാര്യത്തില്‍ നീക്കുപോക്കുമുണ്ടാക്കാനായില്ല. അരുണാചല്‍പ്രദേശിനെക്കുറിച്ച ചൈനയുടെ അവകാശവാദത്തില്‍ പുന$പരിശോധന ആവശ്യപ്പെടാനോ പാക്അധീന കശ്മീരില്‍ 46 ബില്യണ്‍ ഡോളര്‍ ചൈന മുതല്‍മുടക്കുന്നത് ചോദ്യംചെയ്യാനോ ആയില്ല. മോദിയുടെ സന്ദര്‍ശനത്തിനിടെ, അരുണാചലിനെ ചൈനയുടെയും ജമ്മു-കശ്മീരിന്‍െറ ഭാഗങ്ങള്‍ പാകിസ്താന്‍െറയും ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഒൗദ്യോഗിക ചൈനീസ് മാധ്യമം പ്രസിദ്ധീകരിക്കുകയും ചെയ്തു. രാജ്യത്തിന്‍െറ പരമാധികാരത്തെതന്നെ ചോദ്യംചെയ്യുന്ന ഇത്തരം കാര്യങ്ങളിലേക്കൊന്നും കടക്കാതെ സ്വന്തക്കാര്‍ക്ക് കുറെ കച്ചവടക്കരാറുറപ്പിച്ചത് മാത്രമാണ് മോദിയുടെ ചൈന സന്ദര്‍ശന മിച്ചം. ഒരു വര്‍ഷത്തിനകം 16 ലോകരാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചു. ഓരോ സന്ദര്‍ശനത്തിലും ഇന്ത്യയുടെ നട്ടെല്ല് പിന്നെയും പിന്നെയും വളഞ്ഞുതന്നെ വരുകയാണ്. അതിന്‍െറ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് ചൈന സന്ദര്‍ശനം.

മെസ്സിയുടെ ഗോളില്‍ ബാഴ്സക്ക് ലാലിഗ കിരീടം

Posted: 17 May 2015 12:31 PM PDT

Image: 
Subtitle: 
റയലിന് തകര്‍പ്പന്‍ ജയം; ക്രിസ്റ്റ്യനോക്ക് ഹാട്രിക്

മഡ്രിഡ്: ഒരു വര്‍ഷം മുമ്പാണ് ബാഴ്സലോണയുടെ തട്ടകത്തില്‍ വിജയിച്ച് അത് ലറ്റികോ മഡ്രിഡ് സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരായത്. ഒരു വര്‍ഷത്തിന് ശേഷം അത് ലറ്റികോയുടെ വിസെന്‍െറ കാല്‍ഡറോണില്‍ കിരീടം നേടി ബാഴ്സയുടെ മധുരപ്രതികാരം. സൂപ്പര്‍ താരം ലണല്‍ മെസിയുടെ ഗോളിലായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സയുടെ 23ാം സ്പാനിഷ് ലീഗ് കിരീടനോട്ടമാണിത്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ എസ്പാന്യോളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ മഡ്രിഡ് തകര്‍ത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്‍െറ സഹായത്തോടെയാണ് റയലിന്‍െറ ജയം. സ്പാനിഷ് ലീഗ് കിരീടത്തിന് ബാഴ്സക്കും റയലിനും തുല്യ സാധ്യതയുണ്ടായുരുന്നെങ്കിലും കഴിഞ്ഞ മത്സരത്തില്‍ വിയ്യാറയലുമായി സമനില വഴങ്ങിയത് റയലിന് തിരിച്ചടിയാവുകയായിരുന്നു.

തന്‍െറ അപാരമായ ഫിനിഷിങ് പാടവം ഒന്നുകൂടി മെസ്സി പുറത്തെടുത്തതോടെയാണ് സുന്ദരമായ ഗോള്‍ പിറന്നത്. 65ാം മിനിറ്റിലായിരുന്നു ഗോള്‍. ബോക്സിന് പുറത്തുനിന്ന് ബോക്സിനകത്തുള്ള പെഡ്രോ റോഡ്രിഗ്വസിന് മെസ്സി നീക്കി നല്‍കിയ പന്ത് പെഡ്രോ വീണ്ടും മെസ്സിക്ക് നല്‍കുകയായിരുന്നു. രണ്ട് ഡിഫന്‍റര്‍മാരുടെയും ഗോളിയുടെയും ഇടയിലൂടെ മെസ്സി പന്ത് വലയില്‍ എത്തിച്ചു. കളിയുടെ തുടക്കം മുതല്‍ തന്നെ ബാഴ്സക്ക് അവസരങ്ങല്‍ ലഭിച്ചു എങ്കിലും ആദ്യ പകുതിക്ക് ശേഷമാണ് ഗോള്‍ കണ്ടെ ത്താനായത്.

37 കളികളില്‍ നിന്ന് ബാഴ്സക്ക് 93 പോയിന്‍റും അത്രയും കളികളില്‍ നിന്ന് റയലിന് 89 പോയിന്‍റുമാണുള്ളത്. 77 പോയിന്‍റുമായി അത് ലറ്റികോ മഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. ബാഴ്സ കിരീടം നേടിയതോടെ ലീഗിലെ അവസാന മത്സരം അപ്രസക്തമായി.

എസ്പാന്യോളിന്‍െറ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സീസണിലെ ഏഴാം ഹാട്രിക്കാണ് റോണോ നേടിയത്. 59ാം മിനിറ്റിലായിരുന്നു ഗോള്‍. 73ാം മിനിറ്റില്‍ അത് ലറ്റികോ ക്രിസ്റ്റ്യന്‍ സ്റ്റുവാനിയിലൂടെ ഗോള്‍ മടക്കി. എന്നാല്‍ 79ാം മിനിറ്റില്‍ മാഴ്സലോയും 83, 90 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോയും റയലിന്‍െറ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

കരുതിയിരിക്കുക, വിമാനവും ഹാക് ചെയ്യപ്പെട്ടേക്കാം

Posted: 17 May 2015 12:25 PM PDT

Image: 
Subtitle: 
ക്രിസ് റോബര്‍ട്സ് എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍ വിമാനം ഹാക്ക് ചെയ്തത് 20ഓളം തവണ

ന്യൂയോര്‍ക്: ന്യൂയോര്‍ക്: വിദഗ്ധനായ ഒരു കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ക്ക് പറന്നുകൊണ്ടിരിക്കുന്ന വിമാനത്തെ ഹാക് ചെയ്ത് നിയന്ത്രണത്തിലാക്കാന്‍ കഴിയുമോ? അതത്ര അസാധ്യമായ ഒരു കാര്യമല്ളെന്നാണ് അമേരിക്കയില്‍നിന്നുള്ള വാര്‍ത്ത. കോളറാഡോ സ്റ്റേറ്റ് തലസ്ഥാനമായ ഡെന്‍വറിലുള്ള ക്രിസ് റോബര്‍ട്സ് എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍ വിമാനത്തിലിരുന്ന് അതിലെ എന്‍റര്‍ടെയ്ന്‍മെന്‍റ് സിസ്റ്റം വഴി വിമാനം നിയന്ത്രണത്തിലാക്കിയ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതും ഒരു തവണയല്ല, 2011-14 കാലത്തായി 20ഓളം പ്രാവശ്യമാണ് ഇയാള്‍ വിമാനത്തിന്‍െറ ഉയരവും വേഗതയുമെല്ലാം ആരും അറിയാതെ നിയന്ത്രിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി എഫ്.ബി.ഐ ന്യൂയോര്‍ക് കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്. സൈബര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള റോബര്‍ട്സിന്‍െറ വിമാന ഹാക്കിങ്ങിന്‍െറ സൂചന ലഭിച്ചത് ഇയാളുടെ ട്വീറ്റില്‍നിന്നുതന്നെയായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റോബര്‍ട്സ് നാല് തവണ വിമാനം ഹാക് ചെയ്തു. ഓരോ തവണയും 20 മിനിറ്റുവരെ വിമാനം നിയന്ത്രിച്ചു. പലപ്പോഴും റണ്‍വേ ട്രാഫിക്കും നിയന്ത്രിച്ചു. സീറ്റിന്‍െറ സമീപത്തുള്ള ഫൈ്ളറ്റ് എന്‍റര്‍ടെയ്ന്‍മെന്‍റ് സിസ്റ്റത്തില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് ഈ സൈബര്‍ ഹാക്കിങ്. ഫൈ്ളറ്റ് എന്‍റര്‍ടെയ്ന്‍മെന്‍റ് സിസ്റ്റവും റോബര്‍ട്സ് വികസിപ്പിച്ച സീറ്റ് ഇലക്ട്രോണിക്സ് ബോക്സ് എന്ന ഉപകരണവും ഈഥര്‍നെറ്റ് കേബ്ള്‍ വഴി തന്‍െറ ലാപ്ടോപ്പില്‍ കണക്റ്റ് ചെയ്താണ് ഹാക്കിങ്. പ്രത്യക്ഷത്തില്‍ റോബര്‍ട്സ് ലാപ്ടോപ് ഉപയോഗിക്കുന്നുവെന്നേ തോന്നു. എന്നാല്‍, അയാള്‍ ആ സമയങ്ങളിലെല്ലാം ആ വിമാനംതന്നെ നിയന്ത്രിക്കുകയായിരുന്നു. കോക്പിറ്റ് സിസ്റ്റവും ഈ സമയം റോബര്‍ട്സിന് നിയന്ത്രിക്കാനായി.
കഴിഞ്ഞ ഏപ്രിലില്‍ റോബര്‍ട്സ് പലതവണ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ യാത്രചെയ്തിരുന്നു. ഈ സമയത്തെല്ലാം, തനിക്ക് വിമാനം ഹാക് ചെയ്യാന്‍ സാധിക്കും എന്ന് സൂചനയുള്ള ട്വീറ്റുകളും അയാള്‍ പോസ്റ്റ് ചെയ്തു. ഇതാണ് എഫ്.ബി.ഐയെ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.
ഇപ്പോള്‍, ഇയാളുടെ വീട് റെയഡ് നടത്താന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് എഫ്.ബി.ഐ കോടതിയെ സമീപിച്ചിരിക്കുന്നത്. വിമാനം ഹാക് ചെയ്യപ്പെട്ടുവെന്ന് വ്യക്തമായിട്ടും റോബര്‍ട്സിനെതിരെ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല.
എഫ്.ബി.ഐ രഹസ്യമാക്കിവെച്ചിരുന്ന ഈ സംഭവം കഴിഞ്ഞദിവസം കാനഡയിലെ എ.പി.ടി.എന്‍ എന്ന വാര്‍ത്താ ഏജന്‍സിയാണ് പുറംലോകത്തെ അറിയിച്ചത്.
 

റോഹിങ്ക്യകള്‍: കൂട്ടഹത്യക്ക് കളമൊരുങ്ങുന്നു

Posted: 17 May 2015 12:17 PM PDT

Image: 
Subtitle: 
ഭക്ഷണമില്ലാതെ 100 പേര്‍ മരിച്ചതായി ബോട്ടില്‍നിന്ന് രക്ഷപ്പെട്ടവര്‍

ജകാര്‍ത്ത: കരക്കണയാമെന്ന പ്രതീക്ഷവിടാതെ മാസങ്ങളായി നടുക്കടലില്‍ കഴിയുന്ന ആയിരക്കണക്കിന് റോഹിങ്ക്യകള്‍ ഭക്ഷണവും അവശ്യവസ്തുക്കളുമില്ലാതെ കൂട്ടമരണത്തിന്‍െറ വക്കില്‍. കഴിഞ്ഞദിവസം ഇന്തോനേഷ്യന്‍ തീരത്തണഞ്ഞ ബോട്ടിലുള്ളവരാണ് കടലിലെ ഞെട്ടിക്കുന്ന കഥകള്‍ പുറംലോകത്തത്തെിച്ചത്.
ബോട്ടില്‍ കരുതിവെച്ച ഭക്ഷണം തീയെടുത്തതോടെ അവശേഷിച്ച ഭക്ഷ്യവസ്തുക്കള്‍ക്കായുണ്ടായ കൂട്ടയടിയില്‍ 100ലേറെപേര്‍ മരിച്ചതായി രക്ഷപ്പെട്ട സംഘം മാധ്യമങ്ങളോട് പറഞ്ഞു. സംഘര്‍ഷം മൂത്ത് പരസ്പരം കുത്തിയും മര്‍ദിച്ചും കടലിലെറിഞ്ഞും കലിതീര്‍ക്കുകയായിരുന്നു. ഏറെശ്രമിച്ച് മലേഷ്യന്‍ തീരത്തണയാന്‍ ശ്രമിച്ചെങ്കിലും സൈന്യം ഇടപെട്ട് ബോട്ട് തിരിച്ചുവിട്ടു. ഒടുവില്‍ മുങ്ങിത്തുടങ്ങിയ കപ്പലിലുള്ളവരെ ഇന്തോനേഷ്യന്‍ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് കരക്കത്തെിക്കുകയായിരുന്നു.
നടുക്കടലില്‍ കഴിയുന്ന ബോട്ടുകളിലുള്ളവര്‍ പട്ടിണികിടന്നും വയറിളക്കം ബാധിച്ചും മരിക്കുന്നത് തുടര്‍ക്കഥയാവുകയാണെന്ന് രക്ഷപ്പെട്ട് കരക്കത്തെിയ മറ്റൊരാള്‍ പറഞ്ഞു. പല കപ്പലുകളിലെയും ക്യാപ്റ്റന്‍മാര്‍ യാത്രക്കാരെ പെരുവഴിയിലാക്കി സ്ഥലംവിടുന്നതാണ് ഏറ്റവുംവലിയ വെല്ലുവിളിയാകുന്നത്. കടലോളങ്ങളില്‍ നീങ്ങി കരപറ്റുന്നവ അപൂര്‍വം. തീരത്തണഞ്ഞാല്‍ തന്നെ ജലാതിര്‍ത്തികളില്‍ കഴുകക്കണ്ണുമായി നിലയുറപ്പിച്ച സൈനികസംഘങ്ങള്‍ ഇവയെ രാജ്യാതിര്‍ത്തി കടത്തും. ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ടെന്ന് പറയുന്നതുപോലും മതിയാകുന്ന അളവിലല്ല.
ബംഗ്ളാദേശില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് കുടിയേറിയ റോഹിങ്ക്യകള്‍ക്കുനേരെ മ്യാന്മര്‍ സര്‍ക്കാര്‍ തുടരുന്ന കടുത്തപീഡനമാണ് അഭയാര്‍ഥികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നത്.
കുടിയേറ്റപ്രശ്നത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ളെന്ന് മ്യാന്മര്‍ സര്‍ക്കാര്‍ പറയുന്നു. പ്രശ്നം പരിഹരിക്കാന്‍ മലേഷ്യന്‍ വിദേശകാര്യമന്ത്രി അനിഫാഹ് അമന്‍ കഴിഞ്ഞ ദിവസം ബംഗ്ളാദേശ് സര്‍ക്കാറുമായി സംഭാഷണം നടത്തിയിരുന്നു.
കൂട്ടദുരന്തമൊഴിവാക്കാന്‍ അയല്‍രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്നാണ് നിലവിലെ ആവശ്യം.

ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Posted: 17 May 2015 11:44 AM PDT

Image: 
Subtitle: 
കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍, കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 2.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ട്.

ഉത്തരപടിഞ്ഞാറന്‍ മേഖലയില്‍നിന്ന് വീശുന്ന ശക്തമായ കാറ്റാണ് കടല്‍ക്ഷോഭത്തിന് കാരണം. രണ്ടു ദിവസമായി തെക്കന്‍ ജില്ലകളില്‍ വീശുന്ന കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഉത്തരകേരളത്തിലേക്കും വ്യാപിച്ചേക്കും. അങ്ങനെയെങ്കില്‍ ഉത്തരമേഖലയിലും കടല്‍ക്ഷോഭം ശക്തിയാര്‍ജിക്കും.
ഞായറാഴ്ച രാവിലെ മുതല്‍ മലബാര്‍ മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായിരുന്നു. ഇതു കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.

അതേസമയം, രണ്ടുദിവസമായി സംസ്ഥാന വ്യാപകമായി പെയ്ത മഴയില്‍ കനത്ത നാശനഷ്ടമുണ്ടായതായി ലാന്‍ഡ് റവന്യൂ കമീഷണര്‍ അറിയിച്ചു. കടല്‍ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താനും അവധിയിലുള്ള ഉദ്യോഗസ്ഥരോട് ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടുദിവസമായി പെയ്യുന്ന മഴ അടുത്ത 24 മണിക്കൂര്‍  ശക്തമായി തുടരും. ചൊവ്വാഴ്ച രാവിലെ വരെ കേരളത്തിലും ലക്ഷദ്വീപിലും വ്യാപക മഴക്ക് സാധ്യതയുണ്ട്.  കേരളത്തിനും ലക്ഷദ്വീപ് തീരത്തിനുമിടയില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴി തുടരുന്നതിനാല്‍ ചില സ്ഥലങ്ങളില്‍ ശക്തമായ ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
 

കോണ്‍ഗ്രസിലെ ഗ്രൂപ് പോര്: ഘടകകക്ഷികള്‍ക്കും അതൃപ്തി

Posted: 17 May 2015 11:41 AM PDT

Image: 

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഉടലെടുത്ത പരസ്യമായ ഗ്രൂപ് പോരില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി. ഞായറാഴ്ച നടന്ന ലീഗ് നേതൃയോഗത്തില്‍ ഉണ്ടായ അഭിപ്രായവും പിന്നാലേ മറ്റു ഘടകകക്ഷികളുടെ പ്രതികരണവും അതിന്‍െറ സൂചനയാണ്.  പരസ്പര വിശ്വാസമില്ലാതെ മേഖലാ ജാഥ നടത്തിയിട്ട് പ്രയോജനമില്ളെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ജനതാദള്‍^യുവും അഭിപ്രായപ്പെട്ടു.  
 കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളിലെയും നേതാക്കള്‍ ആരോപണ- പ്രത്യാരോപണങ്ങളുമായി രംഗത്തു വന്നെങ്കിലും ഞായറാഴ്ച സ്ഥിതി വ്യത്യസ്തമായിരുന്നു. ഞായറാഴ്ച മന്ത്രി കെ.സി. ജോസഫ് മാത്രമാണ് കാര്യമായ പ്രതികരണത്തിന് തുനിഞ്ഞത്.

നേതൃമാറ്റം ചിലരുടെ ദിവാസ്വപ്നം മാത്രമെന്നായിരുന്നു ജോസഫിന്‍െറ നിലപാട്.  വൈകുന്നേരം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സമവായ പാതയാണ് സ്വീകരിച്ചത്.  ഐ ഗ്രൂപ് നേതാവ് കെ. സുധാകരന് ഇപ്പോഴത്തെ വിഴുപ്പലക്കലില്‍ അതൃപ്തിയുണ്ട്.
നേതാക്കള്‍ തെരുവില്‍ തര്‍ക്കിക്കുന്നത് ഗുണകരമല്ളെന്ന അദ്ദേഹത്തിന്‍െറ വാക്കുകള്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ക്കെങ്കിലും അതൃപ്തിയുണ്ടെന്നതിന്‍െറ സൂചനയാണ്.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഘടകകക്ഷികളില്‍ അതൃപ്തി പരത്തിയിരിക്കുന്ന സാഹചര്യത്തില്‍ അതേനിലയില്‍ മുന്നോട്ടു പോകാന്‍ ഗ്രൂപ്പുകള്‍ക്ക് കഴിയില്ല.   ഞായറാഴ്ച ആലപ്പുഴയില്‍ മന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്.

എ വിഭാഗത്തില്‍നിന്ന് പ്രകോപനപരമായ പ്രസ്താവന ഉണ്ടാകുന്നുവെന്ന പരാതി ചെന്നിത്തല അദ്ദേഹവുമായി പങ്കവെച്ചതായി സൂചനയുണ്ട്. അഴിമതിയെ കേന്ദ്രബിന്ദുവാക്കി ഗ്രൂപ് പോരിനാണ് ഐ ഗ്രൂപ് ശ്രമിക്കുന്നതെങ്കിലും അത്തരം അവസരം ഒരുക്കിക്കൊടുക്കാന്‍ എ വിഭാഗം തയാറല്ല. അഴിമതിക്കെതിരായ എ.കെ. ആന്‍റണിയുടെ പ്രസ്താവന പൊതുതത്ത്വം പറഞ്ഞത്  മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്.

മന്ത്രി കെ.സി. ജോസഫ് ഉള്‍പ്പെടെ മറ്റു നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇനി കാര്യമായ തര്‍ക്കങ്ങളിലേക്കും ഗ്രൂപ് വിഴുപ്പലക്കലിലേക്കും പെട്ടെന്ന് പോകാന്‍ സാധ്യതയില്ളെങ്കിലും ഭരണ നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ഐ വിഭാഗം ആശ്വാസത്തിലാണ്. അഴിമതി ചൂണ്ടിക്കാട്ടി നേതൃമാറ്റമെന്ന ആവശ്യം പൊതുചര്‍ച്ചയാക്കാനും അവര്‍ക്ക് സാധിച്ചു. പെട്ടെന്നൊരു നേതൃമാറ്റത്തിന് സാധ്യതയില്ളെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്  അവരുടെ കരുനീക്കങ്ങള്‍. എന്നാല്‍, അരുവിക്കര ഉപതെരഞ്ഞെടുപ്പിനുശേഷം അവസരം ഒത്തുവരുമെന്ന പ്രതീക്ഷയും ഐ ഗ്രൂപ്പിനുണ്ട്.

‘ഏഴു വര്‍ഷം നരകത്തില്‍, അവര്‍ എന്‍െറ നല്ല വര്‍ഷങ്ങള്‍ നശിപ്പിച്ചു’

Posted: 17 May 2015 11:37 AM PDT

Image: 
Subtitle: 
ഹുബ്ബള്ളി സ്ഫോടനക്കേസില്‍ കോടതി നിരപരാധിയായി വിട്ടയച്ച ഡോ. യദ്വാദ് അനുഭവം വിവരിക്കുന്നു

ഹുബ്ബള്ളി: ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അല്ലാ ബക്ഷ് യദ്വാദ്. ഏഴു വര്‍ഷത്തെ തടവറജീവിതം യദ്വാദിന്‍െറ ഭാവി മുഴുവന്‍ തകര്‍ത്തു. ഹുബ്ബള്ളി സ്ഫോടനക്കേസില്‍ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചെങ്കിലും മനസ്സില്‍ ആശങ്കയൊഴിയുന്നില്ല.

ഏഴു വര്‍ഷം മുമ്പ് യദ്വാദിന് 23 വയസ്സ്. ഡോക്ടറാകാന്‍ യോഗ്യത നേടിയതിന്‍െറ സന്തോഷത്തിലായിരുന്നു. അശരണര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കണമെന്നായിരുന്നു ചിന്ത. എന്നാല്‍, ഫെബ്രുവരി ആറിന് വൈകീട്ട് നാലുമണിക്ക് വാതിലില്‍ ആഞ്ഞുപതിച്ച മുട്ടുകള്‍ ജീവിതമാകെ മാറ്റി.
ഹൊന്നാലിയില്‍ രണ്ട് യുവാക്കളില്‍നിന്ന് രേഖകളില്ലാത്ത ബൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതില്‍ ഒരാള്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥിയായിരുന്നു. ആ സമയത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു യദ്വാദ്.

അറസ്റ്റിലായ യുവാവിനെ യദ്വാദുമായി പൊലീസ് ബന്ധിപ്പിച്ചു. ഹുബ്ബള്ളിയിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത ഉടനെ പൊലീസ് യദ്വാദിനെ മര്‍ദിച്ചു.
 ഭീഷണിപ്പെടുത്തി എട്ട് ഒഴി ഞ്ഞ വെള്ളപേപ്പറില്‍ ഒപ്പിടിച്ചു.  ഹുബ്ബള്ളി സ്ഫോടനക്കേസില്‍ ആറാം പ്രതിയാക്കി. യദ്വാദ് സിമിയുടെ രഹസ്യ യോഗങ്ങള്‍ സംഘടിപ്പിച്ചുവെന്ന് പൊലീസ് കഥയുണ്ടാക്കി. അങ്ങനെ കര്‍ണാടക മെഡിക്കല്‍ കോളജിലെ 15 എം.ബി.ബി.എസ് വിദ്യാര്‍ഥികളെ ജിഹാദിനുവേണ്ടി തയാറാക്കി എന്നും ആരോപിച്ചു.

ഒരു തെളിവും പൊലീസിന്‍െറ കൈയില്‍ ഉണ്ടായിരുന്നില്ല. 45 സാക്ഷികളെ പൊലീസ് അണിനിരത്തി. അതില്‍ 24 പേര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു. എല്ലാ സാക്ഷികളും പൊലീസിന്‍െറ ആരോപണം നിഷേധിച്ചു. ഒടുവില്‍ ഏപ്രില്‍ 30ന് കോടതി യദ്വാദിനെ വിട്ടയച്ചു. വിധി പ്രസ്താവത്തില്‍ 39 ഖണ്ഡികകളാണ് യദ്വാദിന്‍െറ നിരപരാധിത്വത്തെപ്പറ്റി പറയാന്‍ കോടതി നീക്കിവെച്ചത്.

ഏഴു വര്‍ഷം ഞാന്‍ നരകത്തില്‍ കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷങ്ങള്‍ അവര്‍ അപഹരിച്ചു. എനിക്ക് ജീവിക്കണം. എനിക്കെന്‍െറ ജീവിതം തിരിച്ചുവേണം, വേദനയോടെ യദ്വാദ് പറന്നു. പൊലീസ് എന്‍െറ മകനെ കുടുക്കുകയായിരുന്നു. ഒരച്ഛനും ഇത്തരം വിധി ഉണ്ടാകാതിരിക്കട്ടെ ^യദ്വാദിന്‍െറ പിതാവ് വലിയുല്ല പറഞ്ഞു. ആറ് മക്കളില്‍ മൂത്തയാളെ പൊലീസ് പിടികൂടിയെന്നറിഞ്ഞ് ഹൃദയസ്തംഭനവും തുടര്‍ന്ന് ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായ വലിയുല്ലക്ക് കരയണമോ ചിരിക്കണമോ എന്നുപോലും നിശ്ചയമില്ല.

ജോര്‍ജ് ഓര്‍വലിന്‍െറ ജന്മഗൃഹം ഇനി മ്യൂസിയം

Posted: 17 May 2015 11:27 AM PDT

Image: 

പട്ന: വിഖ്യാത ബ്രിട്ടീഷ് നോവലിസ്റ്റ് ജോര്‍ജ് ഓര്‍വലിന്‍െറ ബിഹാറിലെ ജന്മഗൃഹം ഇനി മ്യൂസിയം. പന്നികളും നായ്ക്കളും കയറി അനാഥമായിരുന്ന വീട് ബിഹാര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ചമ്പാരന്‍ ജില്ലയിലെ മൊയ്ത്താരിയില്‍ സ്ഥിതിചെയ്യുന്ന മ്യൂസിയം കഴിഞ്ഞദിവസം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ജോര്‍ജ് ഓര്‍വല്‍ എന്ന എറിക് ആര്‍തര്‍ ബ്ളെയര്‍ 1903ലാണ് ജനിച്ചത്. അദ്ദേഹത്തിന്‍െറ പിതാവ് ബ്രിട്ടീഷ് ഭരണത്തിനുകീഴില്‍ ഇന്ത്യയില്‍ ജോലി നോക്കുകയായിരുന്നു അപ്പോള്‍. 1984, അനിമല്‍ ഫാം തുടങ്ങിയ നോവലുകളിലൂടെ ചിരപ്രതിഷ്ഠ നേടിയ ഓര്‍വലിന്‍െറ ജന്മഗൃഹം പില്‍ക്കാലത്ത് വിസ്മൃതിയിലായി. അനിമല്‍ ഫാം എന്ന അദ്ദേഹത്തിന്‍െറ നോവലിന്‍െറ പേരുപോലെയായി വീടിന്‍െറയും അവസ്ഥ. ഈ സാഹചര്യത്തിലാണ് വീട് ഏറ്റെടുത്ത് മ്യൂസിയമാക്കാന്‍ സര്‍ക്കാര്‍ തയാറായത്.

ഇംഗ്ളണ്ടിലെ വില്യം ഷേക്സ്പിയറിന്‍െറയും റഷ്യയിലെ ലിയോ ടോള്‍സ്റ്റോയിയുടെയും ജന്മസ്ഥലംപോലെ പ്രശസ്തമാക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. 59.50 ലക്ഷം രൂപ ചെലവില്‍ 2014ലാണ് നവീകരണപ്രവൃത്തി തുടങ്ങിയത്. 2.48 ഏക്കറില്‍ സ്ഥിതിചെയ്യുന്ന മ്യൂസിയത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP