സ്വാഗതം
WELCOME

News Update..

Saturday, May 23, 2015

രൂപേഷും ഷൈനയും ജൂണ്‍ രണ്ടുവരെ കസ്റ്റഡിയില്‍ Madhyamam News Feeds

രൂപേഷും ഷൈനയും ജൂണ്‍ രണ്ടുവരെ കസ്റ്റഡിയില്‍ Madhyamam News Feeds

Link to

രൂപേഷും ഷൈനയും ജൂണ്‍ രണ്ടുവരെ കസ്റ്റഡിയില്‍

Posted: 23 May 2015 12:20 AM PDT

Image: 

കൊച്ചി: മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ രൂപേഷിനെയും ഭാര്യ ഷൈനയെയും ജൂണ്‍ രണ്ടു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമാണ് കസ്റ്റഡിയില്‍ വിടുന്നതെന്ന് കോടതി അറിയിച്ചു.
പ്രതികളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ 15 ദിവസത്തെ കസ്റ്റഡി ആവശ്യമാണെന്ന്  ആഭ്യന്തര സുരക്ഷാ വിഭാഗം (ഐ.എസ്.ഐ.ടി) കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനായി പത്തു ദിവസത്തെ കസ്റ്റിയാണ് ജഡ്ജി എം. നന്ദകുമാര്‍  അനുവദിച്ചത്. ചോദ്യം ചെയ്യുന്ന സമയം പ്രതികളുടെ അഭിഭാഷകരെ മുന്‍കൂട്ടി അറിയിക്കണമെന്നും ഇവരെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്‍റെ സാന്നിധ്യത്തിലായിരിക്കണമെന്നും കോടതി ഉത്തരവിട്ടു. കസ്റ്റഡിയില്‍ പ്രതികള്‍ക്ക് യാതൊരു തരത്തിലുള്ള ശാരീരിക, മാനസിക പീഡനങ്ങള്‍ ഉണ്ടാകരുത്.  അഭിഭാഷകരെ കാണാന്‍ പ്രതികള്‍ക്ക് സമയം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

തങ്ങള്‍ ഒളിവിലായിരുന്നില്ളെന്നും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെന്നായിരുന്നു രൂപേഷും ഷൈനയും കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. കോയമ്പത്തൂരില്‍വെച്ച് കേരള പൊലീസ് ചോദ്യം ചെയ്യവെ കേരളത്തിലേക്ക് കൊണ്ടുവന്നശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2007 ല്‍ മല്ലരാജ റെഡ്ഡിയെയും ഭാര്യയെയും അറസ്റ്റ് ചെയ്തപ്പോള്‍ രൂപേഷിനെയും ഷൈനയെയും പിടികൂടാന്‍ പൊലീസ് ശ്രമമൊന്നും നടത്തിയിരുന്നില്ല. ഇപ്പോള്‍ തെറ്റായ ഉദ്ദേശത്തോടെ കേസില്‍ ഉള്‍പ്പെടുത്തുകയാണെന്നും പ്രതിഭാഗം വാദിച്ചു. ഷൈനക്ക് വൈദ്യസഹായം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മറ്റൊരു അപേക്ഷയും നല്‍കിയിരുന്നു. ബുധനാഴ്ചയാണ് ഇരുവരെയും കോയമ്പത്തൂരില്‍നിന്ന് കൊച്ചിയിലത്തെിച്ചത്.

2007 ആഗസ്റ്റില്‍ പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ആമംപള്ളി മുരളിയുടെ വീട് വ്യാജ പേരില്‍ വാടകക്കെടുത്ത രൂപേഷ് ഭാര്യ ഷൈനയുടെ അറിവോടെ ആന്ധ്രപ്രദേശിലെ പ്രമുഖ നക്സല്‍ നേതാവ് മല്ലരാജ റെഡ്ഡി, റെഡ്ഡിയുടെ ഭാര്യയും പീപ്ള്‍സ് വാര്‍ ഗ്രൂപ് വനിതാ വിഭാഗം നേതാവുമായ ബീച്ച ജഗണ്ണെ എന്ന സുഗുണ എന്നിവര്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. കേസിലെ ഒന്നും രണ്ടും പ്രതികളാണ് രൂപേഷും ഷൈനയും. മല്ലരാജ റെഡ്ഡി, ബീച്ച ജഗണ്ണെ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. വ്യാജ പേരില്‍ വീട് വാടകക്കെടുത്ത രൂപേഷ് പിന്നീട് വീട് കുത്തിത്തുറന്ന് കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചതായും വാടക വീടിന്‍െറ ഉടമ നല്‍കിയ പരാതിയിലുണ്ടായിരുന്നു.

ഗെയ്ല്‍ പൈപ്പ് ലൈന്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല

Posted: 23 May 2015 12:09 AM PDT

കോട്ടക്കല്‍/കുറ്റിപ്പുറം: ഗെയ്ല്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്) വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് വളാഞ്ചേരിയിലും പൊന്മള പഞ്ചായത്തിലെ ചാപ്പനങ്ങാടിയിലും കലക്ടര്‍ പി.കെ. ബിജു വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇരുസ്ഥലത്തും സര്‍വേ നടപടി പൂര്‍ത്തീകരിച്ചു നല്‍കണമെന്ന കലക്ടറുടെ നിര്‍ദേശം സമരസമിതി തള്ളി.
ബുധനാഴ്ചയാണ് പൊന്മള പഞ്ചായത്തില്‍ വില്ളേജ് ഓഫിസറുടെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചത്. ഭൂമിയും വീടും നഷ്ടപ്പെടുന്ന പ്രദേശവാസികള്‍ സംഘടിച്ചത്തെി സര്‍വേ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. താല്‍ക്കാലികമായി നിര്‍ത്തിവെച്ച സര്‍വേ വെള്ളിയാഴ്ച രാവിലെ പുനരാരംഭിച്ചതും പ്രതിഷേധത്തിന് വഴിവെച്ചു. തുടര്‍ന്ന് ചാപ്പനങ്ങാടി ജി.എല്‍.പി സ്കൂളില്‍ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
വീടുകളും ആരാധനാലയങ്ങളും പൊളിച്ചുമാറ്റാതെ 1962ലെ കേന്ദ്രസര്‍ക്കാര്‍ നിയമം പാലിക്കണമെന്ന് സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ പ്രാഥമിക സര്‍വേ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും നാശനഷ്ടം ഉണ്ടോയെന്ന് അറിയാനുള്ള സര്‍വേ മാത്രമാണിതെന്നും കലക്ടര്‍ യോഗത്തെ അറിയിച്ചു. ബലപ്രയോഗത്തിലൂടെയല്ല, ജനങ്ങളെ ബോധവത്കരിച്ച് സര്‍വേ നടപടി പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്ന് കലക്ടര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. പഞ്ചായത്ത് അധികൃതര്‍, സമരസമിതി നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ സമവായത്തിലൂടെ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചതെന്നും കലക്ടര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. പൊന്മള പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. നഫീസു, ഉപാധ്യക്ഷന്‍ ഷൗക്കത്തലി, തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുല്ല, അസി. കലക്ടര്‍ ഗോപാലകൃഷ്ണന്‍, സമരസമിതി ചെയര്‍മാന്‍ താമരശ്ശേരി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
വളാഞ്ചേരിയില്‍ വെള്ളിയാഴ്ചയും നാട്ടുകാര്‍ സര്‍വേ തടഞ്ഞു. രാവിലെ പൊലീസ് സംരക്ഷണത്തില്‍ തുടങ്ങിയ സര്‍വേ നാട്ടുകാര്‍ സംഘടിച്ചത്തെി തടയുകയായിരുന്നു. വളാഞ്ചേരി സി.ഐ കെ.ജെ. സുരേഷിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെി സര്‍വേ വീണ്ടും തുടങ്ങാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് സ്ഥലത്തത്തെിയ അധികൃതര്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. വൈകീട്ട് വളാഞ്ചേരി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും മറ്റ് ദുരിതമനുഭവിക്കുന്നവര്‍ക്കും പറയാനുള്ളതുകൂടി കേട്ട് പ്രശ്നപരിഹാരം നടത്തുമെന്ന് കലക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. തിങ്കളാഴ്ച രാവിലെ വളാഞ്ചേരി കമ്യൂണിറ്റി ഹാളില്‍ തുടര്‍ചര്‍ച്ച നടത്തുംവരെ സര്‍വേ നിര്‍ത്തിവെക്കാനും ഉത്തരവായിട്ടുണ്ട്.

ജില്ലയില്‍ പൊലീസ്–കോണ്‍ഗ്രസ് പോര് മുറുകുന്നു

Posted: 22 May 2015 11:56 PM PDT

കല്‍പറ്റ: സ്വയമേവ സ്റ്റേഷനില്‍ ഹാജരാകാന്‍ തയാറായിരുന്ന നേതാക്കളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്തെന്ന് കോണ്‍ഗ്രസ്. ഒടുവില്‍ അഞ്ച് നേതാക്കളെ ആശുപത്രിയില്‍നിന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇറക്കിക്കൊണ്ടുപോയി. ജില്ലയില്‍ പൊലീസ്-കോണ്‍ഗ്രസ് പോര് രൂക്ഷമാകുന്ന കാഴ്ചയാണ് വെള്ളിയാഴ്ച കണ്ടത്. പൊലീസിനെതിരെ ഭരണകക്ഷി തന്നെ തിരിയുന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ പുകയും. അതേസമയം, ചട്ടങ്ങള്‍ പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
എസ്.എം.എസ് ഡിവൈ.എസ്.പി ജെയ്സണ്‍ അബ്രഹാമിന്‍െറ നേതൃത്വത്തില്‍ വീടുകളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ റെയ്ഡ് നടത്തിയാണ് അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ പരിശോധനക്കായി സ്റ്റേഷനടുത്തുള്ള കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാരത്തെി ഇറക്കിക്കൊണ്ടുപോയത്. ഇതിനത്തെുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ നല്‍കിയ കള്ളപ്പരാതിയില്‍ പുലര്‍ച്ചെ വീടുകള്‍ റെയ്ഡ് ചെയ്ത് നേതാക്കളെ അറസ്റ്റ് ചെയ്തതിലൂടെ ജില്ലയില്‍ അരാജകത്വം സൃഷ്ടിക്കാനും പൊലീസ് രാജ് നടപ്പാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു.
ജനപ്രതിനിധികളെയും ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരെയും ഭീകരരെന്നപോലെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാന്‍ പൊലീസ് തയാറാകണം. വ്യാഴാഴ്ച മാനന്തവാടി സബ് കലക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് നേതാക്കള്‍ അദ്ദേഹത്തിന്‍െറ മുന്നില്‍ ഹാജരായിരുന്നു. അതിനുശേഷം കല്‍പറ്റയിലും സമീപ പ്രദേശങ്ങളിലും നടന്ന പൊതുപരിപാടികളിലും ഇവര്‍ പങ്കെടുത്തിരുന്നു.
അപ്പോഴൊന്നും അറസ്റ്റ് ചെയ്യുകയോ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയോ ചെയ്യാതെ പുലര്‍ച്ചെ വീടുകള്‍ വളഞ്ഞ് വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പൊലീസ് നടപടി ഉണ്ടായത്.
പൊലീസ് സ്റ്റേഷനില്‍ എത്തിയ പൊഴുതന മണ്ഡലം വൈസ് പ്രസിഡന്‍റിനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. വൈകീട്ട് ജില്ലയിലത്തെുന്ന എ.ഡി.ജി.പിയുടെ മുന്നില്‍ ഹാജരാക്കാമെന്ന ധാരണയിലാണ് അറസ്റ്റിലായവരെ ആശുപത്രിയില്‍നിന്ന് കൊണ്ടുവന്നത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കമ്മിറ്റി അറിയിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, പി.കെ. ഗോപാലന്‍, എന്‍.ഡി. അപ്പച്ചന്‍, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, പി.വി. ബാലചന്ദ്രന്‍, പി.പി. ആലി, വി.എ. മജീദ്, ടി.ജെ. ഐസക്ക്, എം.എ. ജോസഫ്, ഗോകുല്‍ദാസ് കോട്ടയില്‍, എം.ജി. ബിജു, ഒ.ആര്‍. രഘു, പി.കെ. കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. പൊലീസ് നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ബി. സുവിത്ത് അധ്യക്ഷത വഹിച്ചു.
സി. ഷഫീഖ്, സുബൈര്‍ ഓണിവയല്‍, അബിദ് പുല്‍പാറ, ജ്യോതി മണിയങ്കോട്, കുമാരി എം. അയ്യപ്പന്‍, ഷബീര്‍ പുല്‍പാറ, ബബീഷ് ഓണിവയല്‍, സെനുദ്ദീന്‍, ബെന്നി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്‍റ് ജഷീര്‍ പള്ളിവയലിനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു. സി.പി.എമ്മിന് വേണ്ടി പൊലീസ് നടത്തുന്ന അതിക്രമങ്ങളെ ചെറുത്തുതോല്‍പിക്കും. ജില്ലാ വൈസ് പ്രസിഡന്‍റ് അജ്മല്‍ ആധ്യക്ഷത വഹിച്ചു. മുനീര്‍ പൊഴുതന, ശ്രീജിത്ത് കുപ്പാടിത്തറ, രോഹിത്ത് ബോദി, അഫ്സല്‍ ചീരാല്‍, ലിജോ ജോസ്, അനസ് മരക്കാര്‍, സുബിന്‍ ജോസ്, അലന്‍ സജി, ജോമോന്‍, ഷമീര്‍ അബ്ദുല്ല, ജിന്‍സന്‍, ഷഫീഖ് എന്നിവര്‍ സംസാരിച്ചു.

വിനോദസഞ്ചാരത്തിന് പുതിയ പദ്ധതികളൊരുങ്ങി

Posted: 22 May 2015 11:46 PM PDT

കോഴിക്കോട്: ജില്ലയില്‍ വിനോദസഞ്ചാരമേഖലയില്‍ പുതിയ പദ്ധതികളൊരുങ്ങി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും രാജ്യത്തിനകത്തും പുറത്തുമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും വിവിധ പദ്ധതികള്‍ തയാറായതായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അറിയിച്ചു.
45 ലക്ഷം രൂപ ചെലവില്‍ കുറ്റിച്ചിറ മിശ്കാല്‍ പള്ളി ടൂറിസം വികസനപദ്ധതി, ബാലുശ്ശേരി ടുറിസം കോറിഡോര്‍ പദ്ധതി, തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന സൗത്-ഈസ്റ്റ് ടൂറിസം കോറിഡോര്‍ പദ്ധതി, കക്കയം-പെരുവണ്ണാമൂഴി മാസ്റ്റര്‍പ്ളാന്‍ എന്നിവയാണ് പുതിയ പദ്ധതികള്‍. 1.9 കോടി രൂപ ചെലവില്‍ പെരുവണ്ണാമൂഴി, കക്കയം ടൂറിസം പ്രദേശത്തെ വികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നു.
പദ്ധതിയുടെ ഭാഗമായി തോണിക്കടവ് പ്രദേശത്ത് ഫെസിലിറ്റേഷന്‍ സെന്‍റര്‍, വാച്ച് ടവര്‍, ബോട്ട് ജെട്ടി, കഫറ്റീരിയ, വാഹന പാര്‍ക്കിങ് സംവിധാനം, റോഡ് എന്നിവ നിര്‍മിക്കും. 39 ലക്ഷം രൂപ ചെലവില്‍ കോഴിക്കോട് ബീച്ച് അക്വേറിയം നവീകരണം പൂര്‍ത്തിയാക്കും. 15 ലക്ഷം ചെലവില്‍ പയംകുറ്റിമല ടൂറിസം വികസനപദ്ധതി, 33.08 ലക്ഷം ചെലവില്‍ ഭട്ട് റോഡ് ഇലക്ട്രിഫിക്കേഷനും നവീകരണവും എന്നീ പ്രവൃത്തികള്‍ പൂര്‍ത്തി
യാക്കി.
തുഷാരഗിരി ഇക്കോടൂറിസം പദ്ധതി പ്രദേശത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 79.53 ലക്ഷം, അരിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 49.19 ലക്ഷം, ഇരിങ്ങല്‍ ക്രാഫറ്റ് വില്ളേജില്‍ ട്രെയ്നിങ് അക്കാദമി നിര്‍മിക്കുന്നതിനായി 2.75 കോടി, കോഴിക്കോട് സൗത് ബീച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് 3.85 ലക്ഷം, കക്കയം ടൂറിസം വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വഴിയോര വിശ്രമകേന്ദ്രം നിര്‍മിക്കുന്നതിന് 95 ലക്ഷം, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ കുട്ടികള്‍ക്കുള്ള പാര്‍ക്ക് നിര്‍മിക്കുന്നതിന് 25 ലക്ഷം, 2.65 കോടി ചെലവില്‍ മിഠായിത്തെരുവ് സൗന്ദര്യവത്കരണം എന്നീ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറി
യിച്ചു.

ഐ.പി.എല്‍ വാതുവെപ്പ്: വിധി ജൂണ്‍ 29ലേക്ക് മാറ്റി

Posted: 22 May 2015 11:33 PM PDT

Image: 

ന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ വിധി പറയുന്നത് ജൂണ്‍ 29ലേക്ക് മാറ്റി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കേസ് മാറ്റിയത്. ജൂണ്‍ ആറിനകം ഇരു വിഭാഗങ്ങളോടും വാദങ്ങള്‍ എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഒത്തുകളിയില്‍ പങ്കില്ളെ ന്നും ഡല്‍ഹി പൊലീസ് ചുമത്തിയ മക്കൊക്ക വകുപ്പ് നിലനില്‍ക്കുന്നതല്ലന്നെുമാണ് ശ്രീശാന്തിന്‍റെ വാദം.  ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ഏതാനും പ്രതികള്‍ വാദങ്ങള്‍ രേഖാമൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഐ.പി.എല്‍ ഒത്തുകളികേസില്‍ മക്കൊക്ക ചുമത്തണോ വേണ്ടയോ എന്ന കോടതിയുടെ തീര്‍പ്പായിരിക്കും കേസിന്‍റെ ഗതി നിര്‍ണ്ണയിക്കുക. ഒത്തുകളിക്കു പിന്നില്‍ അധോലോക സംഘാംഗം ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട സംഘമാണെന്നാണ് ഡല്‍ഹി പൊലീസിന്‍റെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കുമേല്‍ 2005 മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം മക്കൊക്ക പ്രകാരം കേസെടുത്തത്. ശ്രീശാന്തിനു പുറമെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചന്ദീല, അങ്കിത് ചവാന്‍ ചെന്ന3400 സൂപ്പര്‍ കിങ്സ് ഉടമ എന്‍. ശ്രീനിവാസന്‍റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, നടന്‍ വിന്ദു ധാരാസിങ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

 

തമിഴ്നാട്ടില്‍ വീണ്ടും തലൈവി

Posted: 22 May 2015 10:58 PM PDT

Image: 
Subtitle: 
ജയലളിത സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും അധികാരമേറ്റു. മദ്രാസ് സര്‍വകലാശാലയിലെ ശതാബ്ദി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് അഞ്ചാം തവണയാണ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തമാക്കിയതിനെ തുടര്‍ന്നാണ് ജയലളിത വീണ്ടും മുഖ്യമന്ത്രി പദത്തില്‍ തിരിച്ചത്തെുന്നത്. ജയലളിതയോടൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എല്ലാ മന്ത്രിമാരും ഒരുമിച്ചാണ് സത്യവാചകം ചൊല്ലിയത്. തമിഴ്നാടിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് മന്ത്രിമാര്‍ കൂട്ടത്തോടെ സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, രജനികാന്ത്, പ്രഭു, വിക്രം, ശരത്കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ 27നാണ് ജയലളിത മുഖ്യമന്ത്രി പദവിയില്‍നിന്ന് പുറത്തായത്. തുടര്‍ന്ന് ജയലളിതയുടെ വിശ്വസ്തനായ അനുയായി ഒ.പന്നീര്‍സെല്‍വം മുഖ്യമന്ത്രിയായി. ഈ മാസം 11ന് കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ടപ്പോള്‍ തന്നെ ജയലളിത അധികാരത്തില്‍ തിരിച്ചത്തെുമെന്ന് ഉറപ്പായിരുന്നു. ഇന്നലെ ചേര്‍ന്ന എ.ഐ.ഡി.എം.കെ. നിയമസഭാകക്ഷിയോഗം ജയലളിതയെ പുതിയ നേതാവായി തിരഞ്ഞെടുത്തു. തുടര്‍ന്ന് ജയലളിതയുടെ വസതിയിലത്തെി പനീര്‍സെല്‍വം രാജി വക്കുന്നതായി അറിയിച്ചു. ഉച്ചയോടെ ജയലളിത രാജ്ഭവനിലത്തെി ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അനുമതി തേടി. 217 ദിവസത്തിനു ശേഷം ആദ്യമായാണ് ഇന്നലെ ജയലളിത പൊതുപരിപാടിയില്‍ പങ്കെടുത്തത്.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അപ്പീല്‍ സാധ്യത നിലനില്‍ക്കെയാണ് ജയലളിത മുഖ്യമന്ത്രിയാകുന്നത്. അതേസമയം കേസില്‍ അപ്പീല്‍ പോകേണ്ടതില്ളെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടക സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം.
 

മെക്സിക്കോയില്‍ 42 മയക്കുമരുന്നു കടത്തുകാരെ സൈന്യം കൊലപ്പെടുത്തി

Posted: 22 May 2015 10:21 PM PDT

Image: 

സമോറ: പടിഞ്ഞാറന്‍ മെക്സിക്കോയില്‍  മയക്കുമരുന്നു കടത്തു സംഘവുമായി ബന്ധമുള്ള 42 പേരെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മൂന്നു മണിക്കൂര്‍ നീണ്ട വെടിവെപ്പില്‍  മയക്കുമരുന്നും ആയുധങ്ങളും  സൂക്ഷിച്ച ഗോഡൗണും മൂന്നു വാഹനങ്ങളും കത്തിനശിച്ചു.
മിചോകാന്‍ പ്രവിശ്യയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.  മയക്കുമരുന്നു കടത്തു സംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടി. 36 റൈഫിള്‍, റോക്കറ്റ് ലോഞ്ചര്‍, .50 കാലിബര്‍ റൈഫിള്‍, തിരകള്‍ എന്നിവ സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.
വെടിവെപ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
 

വാളയാര്‍^വടക്കഞ്ചരേി നാലുവരിപ്പാത: ടോള്‍പിരിവ് നിര്‍ത്തിവെച്ചു

Posted: 22 May 2015 10:18 PM PDT

Image: 

പാലക്കാട്: വാളയാര്‍^ വടക്കഞ്ചേരി നാലുവരിപ്പാതയില്‍ ടോള്‍പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജനങ്ങളുടെ പ്രതിഷേധത്തത്തെുടര്‍ന്നാണ് ടോള്‍പിരിവ് നിര്‍ത്തിവച്ചത്. സമരക്കാരുമായി ടോള്‍ പ്ളാസ അധികൃതര്‍ ഇന്നു ചര്‍ച്ച നടത്തും. പാതയുടെ പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിവ് നല്‍കാനാവില്ളെന്നാണ് സമരസമിതിയുടെ നിലപാട്.

ഇന്നു രാവിലെ മുതലാണ്  ടോള്‍പിരിവ് ആരംഭിച്ചത്. ടോള്‍ പിരിവ് ആരംഭിച്ചതിനത്തെുടര്‍ന്ന് സ്ഥലത്ത് ചെറിയതോതില്‍ സംഘര്‍ഷം നിലനിന്നിരുന്നു.  കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് ഇരു ഭാഗത്തേക്കും 70 രൂപ, ബസ് , ട്രക്ക് തുങ്ങയിവക്ക് 240 രൂപ ,ഭാരവാഹനങ്ങള്‍ക്ക് 370 രൂപ എന്നിങ്ങനെയാണ് ടോള്‍ നിരക്ക്.
എന്നാല്‍, പാതയുടെ 90 ശതമാനം പണി പൂര്‍ത്തിയായെന്ന് റോഡ് നിര്‍മ്മാണ ചുമതലയുളള കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് അധികൃതര്‍ അറിയിച്ചു.

 

ഹമദ് രാജാവിന് മികച്ച അറബ് വ്യക്തിത്വ അവാര്‍ഡ്

Posted: 22 May 2015 10:03 PM PDT

Image: 

മനാമ: അറബ് ക്രിയേറ്റേഴ്സ് യൂനിയന്‍െറ (എ.സി.യു) ഈ വര്‍ഷത്തെ മികച്ച അറബ് ദേശീയ വ്യക്തിത്വ അവാര്‍ഡിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയെ തെരഞ്ഞെടുത്തു. വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രഗല്‍ഭര്‍ അടങ്ങിയ അവാര്‍ഡ് കമ്മിറ്റി ഏകകണ്ഠമായാണ് ഹമദ് രാജാവിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് എ.സി.യു പ്രസിഡന്‍റ് അഹ്മദ് നൂര്‍ പറഞ്ഞു. അറബ് സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് എ.സി.യു ഓസ്കാറും ക്രിയേറ്റീവിറ്റി എക്സലന്‍സ് മെഡലും സമ്മാനിക്കും. എ.സി.യു ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേടിയ രാജാവിനെ അഭിനന്ദിച്ച് സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ സന്ദേശങ്ങള്‍ അയച്ചു.
 

ഹൈകോടതിയുടെ മാവോവാദി പരമാര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Posted: 22 May 2015 09:52 PM PDT

Image: 

തിരുവനന്തപുരം: മാവോവാദിയായിരിക്കുകയെന്നത് കുറ്റകൃത്യമല്ളെന്ന ഹൈകോടതി പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിധി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി.

മാവോവാദിയായിരിക്കുകയെന്നത് കുറ്റകൃത്യമല്ളെന്ന് കഴിഞ്ഞദിവസം ഹൈകോടതി പരാമര്‍ശം നടത്തിയിരുന്നു. ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്‍െറ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ളെന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിരീക്ഷിച്ചത്. അതേസമയം, ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുമ്പോള്‍ രാജ്യത്തിന്‍െറ നിയമം ഉപയോഗിച്ചു തടയാമെന്നും കോടതി ഉണര്‍ത്തി. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നുവെങ്കില്‍ മാവോവാദികളെ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, സംരക്ഷകരാകേണ്ട സര്‍ക്കാര്‍ സംഹാരം നടത്തുന്നവരുടെ വേഷമണിഞ്ഞ് മൃഗങ്ങളെ വേട്ടയാടുന്നപോലെ മാവോവാദി വേട്ട നടത്തുകയാണ് ചെയ്യന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

ജയലളിത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted: 22 May 2015 09:51 PM PDT

Image: 

ചെന്നൈ: ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേല്‍ക്കും. രാവിലെ 11ന് മദ്രാസ് സര്‍വകലാശാലയുടെ ശതാബ്ദി മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. പന്നീര്‍സെല്‍വം മന്ത്രിസഭയിലെ രണ്ടുപേരൊഴികെ മറ്റെല്ലാ മന്ത്രിമാരും ജയലളിതയുടെ മന്ത്രിസഭയിലുണ്ടാകും.
വെള്ളിയാഴ്ച രാവിലെ ഏഴിന് അണ്ണാ ഡി.എം.കെ ആസ്ഥാനത്തുചേര്‍ന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. തൊട്ടുപിറകെ പന്നീര്‍സെല്‍വം മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞു. അദ്ദേഹം അവതരിപ്പിച്ച പ്രമേയം എം.എല്‍.എമാര്‍ പിന്താങ്ങി. അണ്ണാ ഡി.എം.കെയുടെ 151 എം.എല്‍.എമാരില്‍ 146 പേരും നടന്‍ വിജയകാന്തിന്‍െറ ഡി.എം.ഡി.കെയിലെ അഞ്ചു വിമത എം.എല്‍.എമാരും പങ്കെടുത്തു.
10 മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ച് പന്നീര്‍സെല്‍വവും മൂന്നു മന്ത്രിമാരും പോയസ് ഗാര്‍ഡനിലത്തെി ജയലളിതയെ കണ്ടു. തുടര്‍ന്ന് മന്ത്രിസഭയുടെ രാജിയുമായി ഗവര്‍ണര്‍ ഡോ. കെ. റോസയ്യയെ സന്ദര്‍ശിച്ചു. രാജി സ്വീകരിച്ച ഗവര്‍ണര്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ജയയെ ക്ഷണിച്ചു. 214 ദിവസത്തിനുശേഷം പോയസ് ഗാര്‍ഡനില്‍നിന്ന് പുറത്തിറങ്ങിയ ജയലളിതയും തോഴി ശശികലയും ഗവര്‍ണറെ കണ്ട് പുതിയ മന്ത്രിസഭാംഗങ്ങളുടെ പട്ടിക കൈമാറി.
മന്ത്രിസഭ ശനിയാഴ്ച അധികാരമേല്‍ക്കുമെന്ന് ഒൗദ്യോഗിക അറിയിപ്പ് വന്നു. പന്നീര്‍സെല്‍വം മന്ത്രിസഭയിലെ ദേവസ്വംമന്ത്രി സെന്തൂര്‍ പാണ്ഡ്യനും വനംവകുപ്പ് മന്ത്രി എം.എസ്.എം.
ആനന്ദനും ഒഴികെയുള്ളവര്‍ പുതിയ മന്ത്രിസഭയിലുണ്ടാകും.
രോഗംമൂലം കിടപ്പിലായ സെന്തൂര്‍ പാണ്ഡ്യന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ല. ജയലളിതക്കായി എം.എല്‍.എ സ്ഥാനം രാജിവെച്ചതിനാല്‍ പി. വെട്രിവേലും പങ്കെടുത്തില്ല. അഴിമതിക്കേസില്‍ മറ്റൊരു എം.എല്‍.എ ജയിലിലാണ്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2014 സെപ്റ്റംബര്‍ 27നാണ് ജയലളിത മുഖ്യമന്ത്രി പദവിയില്‍നിന്ന് പുറത്തായത്. നേതാവിനെ കാണാന്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങളാണ് ചെന്നൈയിലേക്ക് ഒഴുകിയത്തെുന്നത്.

 

കുവൈത്ത് പാര്‍ലമെന്‍റ് മുന്‍ സ്പീക്കര്‍ ജാസിം അല്‍ഖറാഫി അന്തരിച്ചു

Posted: 22 May 2015 09:03 PM PDT

Image: 

കുവൈത്ത് സിറ്റി: പാര്‍ലമെന്‍റ് മുന്‍ സ്പീക്കര്‍ ജാസിം മുഹമ്മദ് അല്‍ഖറാഫി അന്തരിച്ചു. 71 വയസ്സായിരുന്നു. തുര്‍ക്കിയില്‍നിന്ന് തിരിച്ചുവരവെ ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസര്‍ നമസ്കാരത്തിനുശേഷം സുലൈബിഖാത്ത് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യയും ഏഴു മക്കളുമുണ്ട്.  രാഷ്ട്രീയരംഗത്തും വ്യാപാരമേഖലയിലും ഒരുപോലെ മികച്ചുനിന്ന വ്യക്തിത്വമായിരുന്നു ജാസിം അല്‍ഖറാഫിയുടേത്. രാജ്യത്തെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ അല്‍ഖറാഫി ഗ്രൂപ്പിന്‍െറ ഉടമയാണ്. 1944ല്‍ കുവൈത്ത് സിറ്റിയിലെ ഖിബ്ല മേഖലയിലെ പ്രമുഖ കുടുംബത്തിലാണ് ജനനം. രാഷ്ട്രീയ-ബിസിനസ് മേഖലകളില്‍ അറിയപ്പെടുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്‍േറത്. പിതാവ് അബ്ദുല്‍ മുഹ്സിന്‍ അല്‍ഖറാഫി പാര്‍ലമെന്‍റ് അംഗമായിരുന്നു. അദ്ദേഹമാണ് അല്‍ഖറാഫി ഗ്രൂപ് സ്ഥാപിച്ചത്.
ബ്രിട്ടനില്‍ ഉപരിപഠനം നടത്തിയശേഷം രാഷ്ട്രീയരംഗത്തിറങ്ങിയ ജാസിം അല്‍ഖറാഫി 1979, 1981, 1985, 1996, 1999, 2003, 2006, 2008, 2009 വര്‍ഷങ്ങളില്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1985 മുതല്‍ 1990 വരെ ധനകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1999 മുതല്‍ 2011വരെ പാര്‍ലമെന്‍റ് സ്പീക്കറായി സേവനമനുഷ്ഠിച്ചു. വിവിധ സാമ്പത്തിക സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ള ജാസിം അല്‍ഖറാഫി, അറബ് അന്താരാഷ്ട്ര തലത്തില്‍ വിവിധ സാമൂഹിക സംഘടനകളുടെയും ജീവകാരുണ്യ-സന്നദ്ധ സംഘങ്ങളുടെയും ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു.
 

മുഖ്യമന്ത്രിയായി അഞ്ചാം തവണ

Posted: 22 May 2015 08:18 PM PDT

Image: 
Subtitle: 
ഫീനിക്സ് പക്ഷിയെപ്പോലെ ജയലളിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ചെന്നൈ: അഞ്ചാംതവണയാണ് ജയലളിത തമിഴ്നാടിന്‍െറ ഭരണസിരാകേന്ദ്രമായ സെന്‍റ്ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത്. 1987ല്‍ എം.ജി.ആറിന്‍െറ മരണത്തോടെയാണ് ജയലളിതയുടെ ‘ഐതിഹാസിക’ ജീവിതം തുടങ്ങുന്നത്.
ചെന്നൈയിലെ കോണ്‍വെന്‍റ് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജയലളിത 10ാം ക്ളാസ് പരീക്ഷയില്‍ ഒന്നാംസ്ഥാനം നേടി. അഭിഭാഷകയാകാനായിരുന്നു ആഗ്രഹം. സാമ്പത്തിക ബുദ്ധിമുട്ടില്‍ മോഹം തട്ടിത്തെറിച്ചു. ഉയരങ്ങളില്‍ എത്തണമെന്ന മോഹം മനസ്സില്‍ക്കൊണ്ടുനടന്നു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടിന് ശാശ്വതപരിഹാരമായി ആ കുട്ടി സിനിമയുടെ മായികപ്രപഞ്ചത്തിലത്തെി. തമിഴന്‍െറ സിരകളില്‍ എം.ജി.ആറിനൊപ്പം ഇടംപിടിച്ചു. സിനിമയിലെപ്പോലെ രാഷ്ട്രീയത്തിലും എം.ജി.ആറിന്‍െറ ആശിര്‍വാദം കിട്ടി. പക്ഷേ, എം.ജി.ആര്‍ അവസാനഘട്ടത്തില്‍ ജയലളിതയെ രാഷ്ട്രീയ പിന്‍ഗാമിയാക്കാന്‍ മടിച്ചു.
തിരിച്ചടിനേരിട്ട് രാഷ്്ട്രീയ പടുകുഴിയിലേക്കുവീണ ജയ ഓരോതവണയും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു. ബിംബകല്‍പനയിലൂടെ ജയ ആരാധിക്കപ്പെട്ടു. അണ്ണാ ഡി.എം.കെയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചവരെ ഞെട്ടിച്ച് അവര്‍ പാര്‍ട്ടി സ്വന്തമാക്കി. ഡി.എം.കെയും രാഷ്ട്രീയചാണക്യനായ കരുണാനിധിയും പതിനെട്ടടവും പയറ്റിയിട്ടും 1991ല്‍ 43ാം വയസ്സില്‍ തമിഴ്നാടിന്‍െറ മുഖ്യമന്ത്രിയായി.
1991-96ല്‍ ഭരണംരുചിച്ച ജയ അതിന്‍െറ ഫലമാണ് ഇപ്പോഴും അനുഭവിക്കുന്നത്. കോടികളുടെ ഞെട്ടിപ്പിക്കുന്ന അഴിമതി, രാജ്യത്തും പുറത്തും സ്വത്തുവകകള്‍ വാങ്ങികൂട്ടി. 1996ല്‍ ‘അമ്മ’യും മക്കളും പരാജയമറിഞ്ഞു. കരുണാനിധി സര്‍ക്കാര്‍ ജയയെ കേസുകളില്‍ കുരുക്കി. എന്നിട്ടും, 2001ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയ നിയമസഭ പിടിച്ചെടുത്തു. താന്‍സി കേസില്‍ ശിക്ഷിക്കപ്പെട്ട് പദവി ഒഴിഞ്ഞെങ്കിലും 2002ല്‍ വീണ്ടും മുഖ്യമന്ത്രിപദവിയിലേക്ക്.
വിശാലസഖ്യത്തിന്‍െറ പിന്തുണയോടെ 2006ല്‍ ഭരണത്തിലേറിയ കരുണാനിധി, കുടുംബത്തിന്‍െറ അഴിമതിയില്‍ മൂക്കുകുത്തിയതോടെ ജയയും പാര്‍ട്ടിയും 2011ല്‍ വീണ്ടും അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 39ല്‍ 37 സീറ്റും നേടിയെടുത്തു. ബംഗളൂരു ഹൈകോടതിയുടെ കുറ്റമുക്തവിധിയില്‍ ജയ വീണ്ടും പറന്നുകയറുകയാണ്.

ഉള്ളവനിലേക്ക് ചായുന്ന നീതി

Posted: 22 May 2015 07:44 PM PDT

Image: 

നിയമം അനുസരിക്കുന്ന പൗരനെന്ന നിലയില്‍, എനിക്കെതിരെയുണ്ടായ അനീതി തിരുത്തുമെന്ന വിശ്വാസം കോടതിയില്‍ എനിക്കുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ഒരു കാരണവുമില്ലാതെ തടവിലാക്കുകയും ചെയ്തപ്പോളൊഴികെ മറ്റൊരിക്കലും ഞാന്‍ വഞ്ചിക്കപ്പെട്ടിട്ടില്ല.
എന്‍െറ ഭാര്യയുടെ ഹേബിയസ് കോര്‍പസ് പരാതി രണ്ടംഗ ബെഞ്ച് സ്വീകരിക്കുകയും എന്നെ വിട്ടയക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടയാളല്ലാത്തതുകൊണ്ടും പത്രപ്രവര്‍ത്തകന്‍ എന്ന തൊഴില്‍ പ്രഫഷനലായി ചെയ്തിരുന്നതുകൊണ്ടും തടവിലിടാന്‍ കാരണമൊന്നുമില്ലാത്തതിനാലാണ് എന്നെ വിട്ടയച്ചത്. എന്നാലും, രണ്ട് ജഡ്ജിമാരും ശിക്ഷിക്കപ്പെട്ടു. മുതിര്‍ന്ന ജഡ്ജി എസ്. രംഗരാജനെ സിക്കിമിലേക്ക് സ്ഥലംമാറ്റി. ജസ്റ്റിസ് ആര്‍.എന്‍. അഗര്‍വാളിനെ സെഷന്‍സ് കോടതിയിലേക്ക് തരംതാഴ്ത്തി. പത്രസ്വാതന്ത്ര്യത്തിന്‍െറ അള്‍ത്താരയില്‍ ആത്മബലിയര്‍പ്പിക്കുകയായിരുന്നു ഇരുവരും.
നീതിയുടെ വഴിയില്‍ സ്വാധീനമോ സമ്മര്‍ദമോ പണമോ വിലപ്പോകുമെന്ന് ഞാന്‍ സംശയിച്ചിട്ടില്ല. എന്നാല്‍, അടുത്തിടെയുണ്ടായ രണ്ട് വിധികള്‍ കോടതികളിലുള്ള എന്‍െറ വിശ്വാസത്തിന് കോട്ടംതട്ടിച്ചിരിക്കുന്നു. ഒന്നാമത്തേതില്‍ നടന്‍ സല്‍മാന്‍ ഖാനെ ഒരു മിനിറ്റുപോലും ജയിലിലിടാതെ ജാമ്യത്തില്‍വിട്ടു. രണ്ടാമത്തേതില്‍, വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയേണ്ടിവന്ന ജെ. ജയലളിതയെ കുറ്റമുക്തയാക്കി.


അഭിഭാഷകര്‍ നന്നായി വാദിച്ചിട്ടുണ്ടാകുമെന്നത് സമ്മതിക്കുന്നു. രാജ്യത്തെ ഏറ്റവുംമികച്ച അഭിഭാഷകരെ ഏര്‍പ്പാടാക്കാനുള്ള ശേഷി സല്‍മാന്‍ ഖാനും ജയലളിതക്കുമുണ്ട്. എന്നാല്‍, പ്രോസിക്യൂഷന്‍ എത്ര ദുര്‍ബലമാണെങ്കിലും നീതി നടപ്പാക്കുന്നെന്ന് ഉറപ്പുവരുത്താന്‍ ഇരുവരുടെയും കേസുകളില്‍ വാദംകേട്ട ജഡ്ജിമാര്‍ക്ക് ബാധ്യതയുണ്ട്.
എന്നാല്‍, അത് സംഭവിച്ചില്ളെന്നതില്‍ ഖേദമുണ്ട്. അഭിഭാഷകര്‍ വിജയിച്ചതുകൊണ്ടല്ല; മറ്റ് പരിഗണനകള്‍ വന്നിട്ടുണ്ടാകും. പണമല്ളെങ്കില്‍ മറ്റെന്തെങ്കിലും സ്വാധീനം ഉണ്ടായിട്ടുണ്ടെന്നാണ് എന്‍െറ വിശ്വാസം. സൂപ്രീംകോടതിക്ക് കീഴിലെ പ്രത്യേക അന്വേഷണസംഘത്തിന് അന്വേഷിക്കാവുന്ന കേസുകളാണിവ. സല്‍മാന്‍െറയും ജയലളിതയുടെയും കാര്യത്തിലുള്ള വിധി അതുപോലെ അംഗീകരിക്കുകയും അതിനെതിരെ ഒന്നും ചെയ്യാതെയുമിരുന്നാല്‍ അത് നീതിയെ പരിഹസിക്കലാകും.
സല്‍മാന്‍െറ കാര്യമെടുക്കാം. അദ്ദേഹം മദ്യലഹരിയില്‍ കാര്‍ ഓടിച്ചെന്നും നടപ്പാതയില്‍ കിടന്നുറങ്ങിയവരെ കൊന്നെന്നും വിചാരണ കോടതി കണ്ടത്തെി. അഞ്ചുവര്‍ഷത്തെ ശിക്ഷ വിധിക്കുകയും ചെയ്തു. നിയമത്തിനുകീഴില്‍ ജഡ്ജിക്ക് വിധിക്കാവുന്ന ഏറ്റവുംകുറഞ്ഞ ശിക്ഷയായിരുന്നു അത്.
എന്നാല്‍, ജാമ്യം അനുവദിക്കാന്‍ ബോംബെ ഹൈകോടതിയില്‍ കേസ് പരിഗണിക്കുന്നതിനുമുമ്പുതന്നെ അദ്ദേഹത്തിന് ഇടക്കാലജാമ്യം ലഭിച്ചു. സല്‍മാന്‍െറ അപ്പീലില്‍ വിചാരണ നടക്കാനിരിക്കെ ജഡ്ജി വിധി മരവിപ്പിച്ചു. ഇത് അദ്ദേഹത്തിന്‍െറ സവിശേഷാധികാരമാണെന്നത് സത്യമാണ്. എന്നാല്‍, ഒരുസാധാരണ പൗരന്‍െറ കാര്യത്തില്‍ അദ്ദേഹം അങ്ങനെ ചെയ്യുമോ? കുറ്റകൃത്യത്തെ സൗമ്യഭാവത്തില്‍ വീക്ഷിക്കുന്നതിന് പ്രതിയുടെ വി.ഐ.പി പദവിയും കാരണമായിട്ടുണ്ട്.
ഇരകളുടെ അനാഥരാക്കപ്പെട്ട കുടുംബങ്ങളെ ജഡ്ജി ഓര്‍ത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു. നഷ്ടപരിഹാരം നല്‍കാന്‍ സല്‍മാന്‍ സ്വയം നിക്ഷേപിച്ച 19 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍പോലും ജഡ്ജി നിര്‍ദേശിച്ചില്ല. ഈ തുകയാകട്ടെ, കഴിഞ്ഞ 13 വര്‍ഷമായിട്ടും കോടതി ഇരകള്‍ക്ക് നല്‍കിയിട്ടുമില്ല. കേസ് ആവുന്നത്ര നീട്ടിക്കൊണ്ടുപോകുന്നതില്‍ സല്‍മാന്‍െറ സ്വാധീനമോ പണശേഷിയോ കാരണമായിട്ടുണ്ട്. പൊലീസും ഇതിന്‍െറ ഗുണഭോക്താക്കളാണ്.
പാര്‍ലമെന്‍റ് ഇക്കാര്യം ഗൗരവമായി  പരിഗണിക്കേണ്ടതാണ്. നിയമസംവിധാനം ഇഴഞ്ഞും ഉദാസീനവുമായല്ല നീങ്ങുന്നതെന്ന് ഉറപ്പുവരുത്തണം. ഇതില്‍ രാഷ്ട്രീയമൊന്നുമില്ല. പണം മാത്രമാണ് വിഷയം. പണവും സ്വാധീനവുമുള്ളവര്‍ കുറ്റംചെയ്ത് രക്ഷപ്പെടുന്നത് തടയാന്‍ മാര്‍ഗങ്ങള്‍ കണ്ടത്തൊവുന്നതാണ്. പാര്‍ട്ടി വിപ്പിന് പകരം മന:സാക്ഷിക്കനുസരിച്ച് എം.പിമാര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് സാധ്യമാകും.
സഞ്ജീവ് നന്ദ കാറിടിപ്പിച്ച കേസാണ് ഇതിനൊരപവാദമായി എനിക്കോര്‍മ വരുന്നത്. നടപടിക്രമങ്ങളെല്ലാം ഇഴഞ്ഞുനീങ്ങിയിട്ടും നന്ദയെ ജയിലിലടച്ചു. അദ്ദേഹത്തിന്‍റ പിതാവ് നാവികസേന മുന്‍ മേധാവിയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് സഞ്ജീവിനെ രക്ഷിക്കാനായില്ല. മറുവശത്ത്, സല്‍മാന്‍ സ്വാധീനമുപയോഗിച്ച് ജയിലില്‍ കിടക്കുന്നതില്‍നിന്ന് രക്ഷപ്പെടുന്നു.

ജയലളിതയുടെ കാര്യവും ഇതുപോലെ ആശ്ചര്യപ്പെടുത്തുന്നതാണ്. അവരുടെ ആഡംബരം വെറും ഭാവനാ സൃഷ്ടിയല്ല. കെട്ടിടങ്ങളുടെയും മറ്റ് ദൃശ്യവസ്തുക്കളുടെയും രൂപത്തില്‍ അവ കാണാവുന്നതും വില കണക്കാക്കാവുന്നതുമാണ്. കുറ്റവാളിക്ക് സംശയത്തിന്‍െറ ആനുകൂല്യം നല്‍കാനുള്ള അവകാശം ജഡ്ജിക്കുണ്ട്.  എന്നാല്‍, യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുന്നത് പക്ഷപാതിത്വമാണ്.
ജയലളിതയുടെ മൊത്തം ആസ്തി 34.76 കോടിയാണെന്ന് വിധിപ്രസ്താവനയില്‍ പറയുന്നു. തെറ്റായി ചേര്‍ത്ത 13.50 കോടി കുറച്ചാല്‍ വരുമാനം 21.26 കോടിയാകും. എന്നാല്‍, ജഡ്ജി അംഗീകരിച്ച കണക്കുപ്രകാരം ജയലളിതയുടെ ആസ്തി 37.59 കോടിയാണ്. ആസ്തിയും യഥാര്‍ഥവരുമാനവും തമ്മില്‍ 16.32 കോടിയുടെ വ്യത്യാസമുണ്ട്. എന്നാല്‍, വ്യത്യാസം 2.82 കോടി മാത്രമാണെന്ന് ജഡ്ജി പറയുന്നു. ഇത് വരുമാനത്തേക്കാള്‍ 8.12 ശതമാനം മാത്രം അധികമാണ്. എന്നാല്‍, 16.32 കോടി യും ആസ്തിയായി കണക്കാക്കിയാല്‍ വ്യത്യാസം മൊത്തം ആസ്തിയുടെ 76 ശതമാനം വരുമെന്ന് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പറയുന്നു. തിരുത്തേണ്ട ഒരുതെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.
ഉള്ളവന്‍െറ ഭാഗത്തേക്ക് നിയമസംവിധാനം ചാഞ്ഞിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഭരണഘടനയില്‍ ഹിതപരിശോധനക്കുള്ള വ്യവസ്ഥയില്ല. കാര്യമായ മാറ്റത്തിന് മുഖ്യ പാര്‍ട്ടികളായ ബി.ജെ.പിയും കോണ്‍ഗ്രസും സമ്മതിക്കാത്തതിനാല്‍ പാര്‍ലമെന്‍റിന് ഇടപെടാനുമാവില്ല. അവരുടെ യഥാര്‍ഥ അടിത്തറ മധ്യവര്‍ഗമാണ്.

സല്‍മാന്‍ ഖാന്‍െറയും ജയലളിതയുടെയും കാര്യത്തിലുള്ള കോടതി വിധികള്‍ രാജ്യത്തെ ഞെട്ടിച്ചു. നരേന്ദ്ര മോദി സര്‍ക്കാറിന് ഇനിയും നാലുവര്‍ഷം ശേഷിക്കുന്നുണ്ട്. അതിനാല്‍, വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന പുതിയ തെരഞ്ഞെടുപ്പിന് രാജ്യത്തിന് കാത്തിരിക്കേണ്ടിവരും. എങ്കിലും, താഴത്തേട്ടിലുള്ളവര്‍ക്കും നീതിലഭിക്കുന്നെന്ന് ഉറപ്പാക്കാന്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണ്.

പൊതുപ്രശ്നങ്ങളില്‍ പോലും മലയാളി ഒന്നിക്കുന്നില്ല -സി. രാധാകൃഷ്ണന്‍

Posted: 22 May 2015 07:42 PM PDT

Image: 

ദോഹ: അന്ധമായ കക്ഷിരാഷ്ട്രീയം കാരണം പൊതുവായ പ്രശ്നങ്ങളില്‍ പോലും മലയാളികള്‍ക്കിടയില്‍ കൂട്ടായ അഭിപ്രായമുണ്ടാവുന്നില്ളെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. കേരള സാഹിത്യ അകാദമിയും ഫ്രന്‍റ്സ് കള്‍ചറല്‍ സെന്‍ററും ചേര്‍ന്ന് സംഘടിപ്പിച്ച ‘അക്ഷര പ്രവാസം’ ശില്‍പശാലയില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ഗള്‍ഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. ഇതുവരെ രാഷ്ട്രീയത്തിന്‍െറ അതിപ്രസരം മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ മത വിഭാഗീയതയും ശക്തമാവുകയാണ്. പ്രത്യേകിച്ച് കേന്ദ്രത്തിലെ അധികാര മാറ്റത്തോടെ ഈ പ്രവണത ശക്തമായിട്ടുണ്ട്. രാഷ്ട്രീയ വ്യത്യാസത്തേക്കാള്‍ വളരെയേറെ ആഴത്തിലുള്ള വിടവാണ് മത വീഭാഗീയത സൃഷ്ടിക്കുന്നത്. ഇതിന്‍െറ സമീപനം വളരെ വൈകാരികമാണെന്നത് കൊണ്ട് മനുഷ്യര്‍ ഇയ്യാംപാറ്റകളെ പോലെ ഇതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രതിലോമ പ്രവണതകള്‍ക്കെല്ലാം ആത്യന്തികമായ പ്രതിരോധം സംസ്കാരമാണ്. താന്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഒരാള്‍ക്ക് സംസ്കാരം കൊണ്ടുമാത്രമേ കഴിയുകയുള്ളൂ. നര്‍മബോധം, ആത്മീയത എന്നിവയില്‍ ഊന്നിയ ദാര്‍ശനികതയാണ് മലയാളികളുടേത്. അതിനാല്‍, നമുക്ക് ഇത്തരം പ്രശ്നങ്ങളെയെല്ലാം മറികടക്കാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷം കലര്‍ന്ന പച്ചക്കറികളും മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുമാണ് ഇന്ന് നാം നേരിടുന്ന വലിയ ശാപം. നെല്ല്, പച്ചക്കറി തുടങ്ങി നമുക്ക് വേണ്ടത് നാം തന്നെ ഉല്‍പാദിപ്പിക്കുന്നതാണ് ഇതിന് ഉത്തമപരിഹാരം. പക്ഷെ, ചെറിയ പ്ളോട്ടുകളില്‍ കൃഷി ചെയ്യുന്നത് ഒരുതരത്തിലും ലാഭകരമാവില്ളെന്നതാണ് ഇതിന് തടസം. ചമ്രവട്ടത്ത് ഞാനുള്‍പ്പെടെയുള്ള പാടശേഖരസമിതി 14 ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി നല്ല ലാഭത്തിലായിരുന്നു. എന്നാല്‍, ചമ്രവട്ടം പദ്ധതി വന്നപ്പോള്‍ വെള്ളം ലഭിക്കാതായതോടെയാണ് രണ്ട് വര്‍ഷം മുമ്പ് കൃഷി അവസാനിപ്പിക്കേണ്ടി വന്നത്. ഭക്ഷ്യവസ്തുക്കളിലെ മായം അവസാനിപ്പിക്കാന്‍ കഴിയാത്തതിന് കാരണം അഴിമതിയാണ്. നമ്മുടെ നാട്ടില്‍ ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തിയതിനും കീടനാശിനി തളിച്ചതിനുമൊന്നും ആരും ശിക്ഷിക്കപ്പെട്ടതായി കേട്ടിട്ടില്ല. ഖത്തര്‍ അടക്കമുള്ള മറ്റ് രാജ്യങ്ങളില്‍ അതല്ല സ്ഥിതിയെന്നാണ് മനസിലാക്കുന്നത്. സ്വാധീനമുള്ളവര്‍ക്കും എന്തുമാവാമെന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. അഴിമതിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. നമ്മുടെ കൃഷിയും വ്യവസായവുമെല്ലാം ഇങ്ങനെയാവാന്‍ കാരണം അഴിമതിയാണ്. ഇത്രയും കാലമായിട്ട് നമുക്ക് കൃത്യമായൊരു വ്യവസായ നയം ഉണ്ടായിട്ടില്ല. സ്വിറ്റ്സര്‍ലന്‍റിലും ജപ്പാനിലുമൊന്നും ഇതല്ല, അവസ്ഥ. ശരിയായ പാരിസ്ഥിതിക നയം, വ്യവസായ നയം, ഭക്ഷ്യസുരക്ഷ നയം, അഴിമതി നിര്‍മാര്‍ജനം എന്നിവയെല്ലാം വികസിത ജനവിഭാഗത്തിന് അത്യന്താപേക്ഷിതമാണ്. മലയാളികള്‍ ഒറ്റക്കെട്ടായി ഇതിന് വേണ്ടി നിലകൊള്ളണം.
പത്തിരുപത് വര്‍ഷം കൊണ്ട് കേരളം ഒരു റെസിഷന്‍ഷ്യല്‍ കോളനിയായി മാറുമെന്ന ഭീതിയുണ്ട്. കൃഷിയിടങ്ങളും മരങ്ങളുമൊക്കെ പോയി വീടുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും മാത്രമുള്ള കോളനിയായിരിക്കും അത്. കാടും മേടും നശിക്കുന്നതോടെ നമ്മുടെ കാലാവസ്ഥയിലും മാറ്റങ്ങള്‍ വന്നുതുടങ്ങുകയാണ്. വെള്ളവും വായുവും നിരന്തരം മലിനീകരിക്കപ്പെടുന്നു.
ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന അസമിലെ ചിറാപുഞ്ചിയില്‍ ഇന്ന് കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. കേരളത്തെ പോലെ ഇത്രയേറെ നല്ല കാലാവസ്ഥയുള്ള ഒരു ഭൂപ്രദേശം ലോകത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. ചൂടും തണുപ്പുമെല്ലാം ആവശ്യത്തിനുള്ള, വര്‍ഷത്തില്‍ രണ്ട് തവണ കാലവര്‍ഷം ലഭിക്കുന്ന അനുഗ്രഹീതമായ അന്തരീക്ഷത്തിന്‍െറ കടക്കലാണ് കോടാലി വെക്കുന്നത്.
എഴുപതുകളില്‍ നിലവിലുണ്ടായിരുന്ന എഴുത്തിന്‍െറ പച്ചപ്പ് ഇപ്പോഴില്ല. ഇന്നത്തേത് ഏകദാനമായ എഴുത്താണ്. പുതുമയോ പിടിച്ചുനിര്‍ത്തുന്ന ചിന്താധാരയോ അതിലില്ല. അറുപതുകളും എഴുപതുകളും നവോത്ഥാനത്തിന്‍െറ കാലം കൂടിയായിരുന്നു. എവിടെ നോക്കിയാലും കവിതയും കഥയും സാഹിത്യവുമായിരുന്നു അന്ന്.
പ്രവാസത്തില്‍ നിന്നാണ് എല്ലാ എഴുത്തുകളും പിറന്നിട്ടുള്ളത്. പ്രവാസമെന്നത് വിദേശത്ത് പോയി വസിക്കുന്നത് മാത്രമല്ല. സ്വന്തം അസ്ഥിത്വത്തില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ടവരെല്ലാം പ്രവാസികളാണ്.
പ്രവാസം അനുഭവിച്ചവര്‍ക്കേ അതേക്കുറിച്ച് പറയാന്‍ പറ്റുകയുള്ളൂ. പ്രവാസമാണ് എല്ലാ കാലത്തും എഴുത്തിനെ പരിപോഷിപ്പിച്ചത്. അത് എഴുത്തിലൂടെ മാത്രമല്ല വായനയിലൂടെയുമാണ്. കലയുടെയും സാഹിത്യത്തിന്‍െറയുമെല്ലാം ശരിയായ ആസ്വാദകര്‍ കൂടുതലും പ്രവാസികളിലാണ്. നാട്ടിലെ എഴുത്തിലേക്കാള്‍ പച്ചപ്പ് കാണുന്നത് പുറത്ത് നിന്ന് വരുന്ന ബ്ളോഗെഴുത്തുകളിലും മറ്റുമാണ്. മലയാളിയുടെ അസ്ഥിത്വം ഒരുപിടി സംസ്കാരങ്ങള്‍ ഉരുകിച്ചേര്‍ന്നതാണ്. ലോകത്തെവിടെയും ജീവിക്കാന്‍ അര്‍ഹരാണ് മലയാളികള്‍.
ആരോടും ഇഴുകിച്ചേരാനും എവിടെയും സ്വീകാര്യനാവാനുമുള്ള കഴിവാണ് മലയാളിയെ വിശ്വപൗരനാക്കുന്നത്. കണ്ടിടത്തോളം പ്രവാസികള്‍ക്ക് എഴുതാനുള്ള നല്ളൊരു പരിസരമുണ്ട്. എന്നാല്‍ സമയവും സാഹചര്യവും ഇല്ലാത്തതിനാലാവാം പ്രവാസികള്‍ക്കിടയില്‍ നിന്ന് നല്ല പുസ്തകങ്ങള്‍ ഉണ്ടാവാത്തത്.
 

ഐ.എസ് ഭീഷണി മുറുകുകയാണ്

Posted: 22 May 2015 07:29 PM PDT

Image: 

കഷ്ടിച്ച് ഒരുവര്‍ഷം മുമ്പ്, 2014 ജൂണില്‍ ഇറാഖിലെ തന്ത്രപ്രധാനമായ മൂസില്‍ നഗരം പിടിച്ചടക്കിക്കൊണ്ട് തീവ്ര സുന്നി സൈനിക ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ലോകത്തെ ഞെട്ടിച്ചതില്‍പിന്നെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അറബ് ലോകത്തെ അവരുടെ കൂട്ടാളികളും ചേര്‍ന്ന് നടത്തിയ സൈനിക നടപടി ലക്ഷ്യത്തിന്‍െറ അടുത്തൊന്നുമത്തെിയിട്ടില്ളെന്നാണ് ഏറ്റവുമൊടുവിലത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ചരിത്രപ്രധാന സിറിയന്‍ നഗരമായ പാമിരയും തൊട്ടുമുമ്പ് ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ റമാദിയും ഐ.എസിന്‍െറ പിടിയിലായതോടെ സിറിയയുടെ പകുതിയും അവര്‍ കൈയടക്കിക്കഴിഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ കഥ കഴിക്കാനുള്ള അമേരിക്കയുടെയും സഖ്യശക്തികളുടെയും ആസൂത്രിതനീക്കത്തിന് ഇതോടെ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഇറാഖ്, കുര്‍ദ് സൈന്യങ്ങളുടെയും ശിയാ  മിലീഷ്യയുടെയും പ്രത്യാക്രമണങ്ങള്‍ക്ക് നിരന്തര വ്യോമാക്രമണങ്ങളിലൂടെ പിന്തുണ നല്‍കിയാല്‍  കരസേന മാത്രമുള്ള ഐ.എസിന് പിടിച്ചുനില്‍ക്കാനാവില്ളെന്ന ബ്രിട്ടീഷ്-അമേരിക്കന്‍ കണക്കുകൂട്ടല്‍ പിഴച്ചതായി അവര്‍തന്നെ സമ്മതിക്കുന്നു. അമേരിക്കന്‍ കരസേനയത്തെന്നെ രംഗത്തിറക്കാനുള്ള റിപ്പബ്ളിക്കരുടെ സമ്മര്‍ദത്തിന്  പക്ഷേ, അഫ്ഗാനിസ്താനിലെയും ഇറാഖിലെയും തിക്താനുഭവങ്ങള്‍ മുന്നിലുള്ള പ്രസിഡന്‍റ് ബറാക് ഒബാമ വഴങ്ങിയിട്ടില്ല. സൈനിക ഉപദേശകരുടെ വേഷത്തില്‍ ഇപ്പോള്‍ത്തന്നെ ആയിരക്കണക്കിന് യു.എസ് പട്ടാളക്കാര്‍ യുദ്ധരംഗത്തുണ്ടുതാനും. അത്യന്താധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ പരമാവധി നാശനഷ്ടങ്ങള്‍ വരുത്താന്‍ പാശ്ചാത്യന്‍പട്ടാളത്തിന് കഴിയുമെങ്കിലും അല്‍ഖാഇദ-ഇസ്ലാമിക് സ്റ്റേറ്റ് പ്രഭൃതികളുടെ ജീവന്‍ ബലിയര്‍പ്പിച്ചുള്ള മുന്നേറ്റത്തിനുമുന്നില്‍ അവരുടെ വ്യോമ മേധാവിത്വം വിഫലമാവുകയാണ്.
പുരാതന റോമന്‍ സാമ്രാജ്യത്വത്തിന്‍െറ അടയാളങ്ങളും അവശിഷ്ടങ്ങളും പരിരക്ഷിക്കുന്ന പാമിരയുടെ പതനം ഐക്യരാഷ്ട്ര ഏജന്‍സികളെയും അസ്വസ്ഥരാക്കുന്നുണ്ട്. ശില്‍പങ്ങളും വിഗ്രഹങ്ങളും ക്ഷേത്രങ്ങളുമടങ്ങിയ പുരാവസ്തുക്കള്‍ ഐ.എസ് തീവ്രവാദികള്‍ നശിപ്പിച്ചുകളയുമോ എന്നാണവരുടെ ഭീതി. ഇത്തരം പൈതൃക സ്വത്തുക്കള്‍ തകര്‍ക്കുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി മതവിധി പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും താലിബാന്‍െറയും അല്‍ഖാഇദയുടെയും മാതൃകയില്‍ സംഹാരത്തിനിറങ്ങിയ ഇസ്ലാമിക് സ്റ്റേറ്റിന് അതൊന്നും കേട്ട ഭാവമില്ല. അതുപോലെ, തങ്ങളുടെ ശത്രുക്കളെ സഹായിക്കുന്നുവെന്ന് തോന്നുന്നവരെ മുഴുവന്‍ കശാപ്പ് ചെയ്യാനും അവര്‍ക്ക് വൈമനസ്യമില്ല. അതേയവസരത്തില്‍, ഇറാഖില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷ്-അമേരിക്കന്‍ പട വിലമതിക്കാനാവാത്ത ഇസ്ലാമിക ചരിത്ര സ്മാരകങ്ങളും പൈതൃക സമ്പത്തും കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തപ്പോള്‍ അത് തടയാന്‍ ഐക്യരാഷ്ട്ര സഭയോ മറ്റാരെങ്കിലുമോ ഉണ്ടായിരുന്നില്ളെന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് നിരപരാധികളായ സിവിലിയന്മാരെ കൊന്നൊടുക്കിയ പാപഭാരവും നാറ്റോ സൈന്യം പേറുന്നു. ഇപ്പോള്‍ അതേ നാറ്റോ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ അത്യാചാരങ്ങളുടെ നേരെ അലറുന്നത് ആരിലും സഹതാപമോ അനുഭാവമോ ഉണര്‍ത്തില്ളെങ്കില്‍ അത് സ്വാഭാവികമാണ്.
ബഅസ് സോഷ്യലിസ്റ്റ് ഏകാധിപതി ബശ്ശാര്‍ അല്‍അസദിനെതിരെ പോരാടുന്ന പ്രതിപക്ഷത്തില്‍ ഒരുവിഭാഗത്തിന്‍െറ പിന്തുണ ഇസ്ലാമിക് സ്റ്റേറ്റിന് ലഭിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. സിറിയയെ ഇത്രയുംനാള്‍ അടക്കിഭരിച്ചുകൊണ്ടിരിക്കുന്ന ശിയാ ഉപവിഭാഗമായ അലവികള്‍ക്കെതിരെ ജനാധിപത്യ സംസ്ഥാപനത്തിന് വേണ്ടി രംഗത്തിറങ്ങിയ സുന്നി ഭൂരിപക്ഷത്തെ ആത്മാര്‍ഥമായി സഹായിക്കാന്‍ ആരും തയാറായില്ളെന്നത് അവരെ തികഞ്ഞ പ്രതിസന്ധിയിലാഴ്ത്തിയതും ഒപ്പം ഇറാന്‍, റഷ്യപോലുള്ള രാജ്യങ്ങളുടെ പൂര്‍ണ പിന്തുണ ബശ്ശാറിന് ലഭിച്ചതുമാണ് സിറിയന്‍ സുന്നികളില്‍ ഒരുവിഭാഗത്തിന്‍െറ അനുഭാവം ഇസ്ലാമിക് സ്റ്റേറ്റിന് നേടിക്കൊടുക്കുന്നത്. ശത്രുവിന്‍െറ ശത്രു മിത്രം എന്നത് മനുഷ്യരുടെ ദൗര്‍ബല്യം തന്നെയാണല്ളോ. സിറിയന്‍ ജനകീയപ്രക്ഷോഭത്തെ സഹായിച്ചിരുന്ന സൗദി അറേബ്യയെപ്പോലുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ എന്തു നിലപാടെടുക്കുന്നു  എന്നുള്ളതും ദുരൂഹമാണ്. സുന്നി തീവ്രവാദികളായി അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കാനോ സഹായിക്കാനോ അവര്‍ക്ക് സാധ്യമല്ല. എന്നാല്‍, ഇറാന്‍ ബശ്ശാര്‍ അല്‍അസദിനെ പരസ്യമായി സഹായിക്കുകയും ചെയ്യുന്നു. ആണവപ്രശ്നത്തില്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്ന അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഇറാനോടുള്ള നിലപാട് മയപ്പെടുന്നതില്‍ സ്വാഭാവികമായും സൗദി അറേബ്യയും സമാന മനസ്കരും അസ്വസ്ഥരുമാണ്. ഒപ്പം, ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നിര്‍ണായകമായ സൈനിക ഓപറേഷനില്‍നിന്ന് പാശ്ചാത്യശക്തികളെ തടയുന്നത് അവരുടെ ഇറാന്‍ നയമാണെന്ന വിലയിരുത്തലും ഉണ്ട്. ചുരുക്കത്തില്‍, അമേരിക്കന്‍ പക്ഷത്തിന്‍െറയും മധ്യപൗരസ്ത്യ രാജ്യങ്ങളുടെയും പരസ്പരവിരുദ്ധമായ താല്‍പര്യങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ആത്യന്തിക ശക്തികള്‍ക്ക് പിടിച്ചുനില്‍ക്കാനും മുന്നേറാനും അവസരമൊരുക്കുന്നത്. എണ്ണപ്പാടങ്ങള്‍ ആദ്യമേ പിടിയിലൊതുക്കിക്കൊണ്ട് തങ്ങളുടെ സാമ്പത്തിക സ്രോതസ്സ് അവര്‍ ഭദ്രമാക്കുകകൂടി ചെയ്തിരിക്കുന്നു. സങ്കീര്‍ണമായ ഈ സാഹചര്യത്തില്‍ സമാധാനത്തിന്‍െറ അരുണോദയം ആസന്നമല്ളെന്നുതന്നെ കരുതേണ്ടിവരും.

ചെന്നൈ x മുംബൈ

Posted: 22 May 2015 12:29 PM PDT

Image: 
Subtitle: 
ബാംഗ്ളൂരിനെ തോല്‍പിച്ച് ചെന്നൈ ഫൈനലില്‍ •കിരീടപ്പോരാട്ടം നാളെ

റാഞ്ചി: ഒടുവില്‍ ധോണിതന്നെ കേമനെന്ന് കോഹ് ലി സമ്മതിച്ചു. ഇന്ത്യന്‍ ടീമിന്‍െറ രണ്ട് ക്യാപ്റ്റന്മാര്‍ കൊമ്പുകോര്‍ത്ത മത്സരത്തില്‍ വിജയം ധോണിപ്പടക്ക് സ്വന്തം. ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.

കുറഞ്ഞ സ്കോറിലും ആവേശത്തിന് കുറവില്ലാതിരുന്ന രണ്ടാം ക്വാളിഫയറില്‍ കോഹ്ലി നയിച്ച ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചാണ് ധോണിയുടെ ചെന്നൈ ആറാം ഫൈനല്‍ എന്ന റെക്കോഡിലത്തെിയത്.

20 ഓവറില്‍ ബാംഗ്ളൂര്‍ ഉയര്‍ത്തിയ 140 റണ്‍സെന്ന വിജയലക്ഷ്യം ഒരു പന്ത് ബാക്കിയിരിക്കെയാണ് ചെന്നൈ എത്തിപ്പിടിച്ചത്. 46 പന്തില്‍ 56 റണ്‍സ് അടിച്ചെടുത്ത വെറ്ററന്‍ താരം മൈക്ക് ഹസിയുടെ ചങ്കുറപ്പും അവസാന ഓവര്‍ വരെ മുന്നില്‍നിന്ന് നയിച്ച ധോണിയുടെ (26 റണ്‍സ്) മനസ്സാന്നിധ്യവുമാണ് കളി ചെന്നൈയുടെ വരുതിയിലാക്കിയത്. ഫാഫ് ഡുപ്ളസിസ് 21 റണ്‍സെടുത്തു.
അടിച്ചുതകര്‍ക്കുന്നതില്‍ പേരുകേട്ട നിരയുമായി രണ്ടാം ക്വാളിഫയറിന് ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ചെന്നൈ സൂപ്പര്‍ കിങ്സ് എട്ടിന് 139 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു.

നെഹ്റ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തുതന്നെ ഗെയില്‍ സിക്സറിന് പറത്തിയപ്പോള്‍ ചെന്നൈയുടെ നെഞ്ചിടിച്ചെങ്കിലും അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ കോഹ്ലിയെ പുറത്താക്കി നെഹ്റ ബാംഗ്ളൂരിനെ ഞെട്ടിച്ചു. ഒമ്പത് പന്തില്‍ ഓരോ സിക്സറും ബൗണ്ടറിയും പറത്തിയ കോഹ്ലിയുടെ സ്കോര്‍ 12 റണ്‍സായിരുന്നു. അതേ ഓവറിലെ ഒടുവിലത്തെ പന്തില്‍ വെടിക്കെട്ട് വീരന്‍ എ.ബി. ഡിവില്ലിയേഴ്സിനെ വിക്കറ്റിന് മുന്നില്‍ക്കുടുക്കി ഒരു റണ്‍സിന് നെഹ്റ പറഞ്ഞുവിട്ടു. ഇതോടെ പ്രതിരോധത്തിലായ ബാംഗ്ളൂരിന്‍െറ പ്രതീക്ഷ എപ്പോള്‍ വേണമെങ്കിലും തീപിടിക്കാവുന്ന ഗെയിലിന്‍െറ ബാറ്റിലായിരുന്നു.

14ാമത്തെ ഓവര്‍ എറിഞ്ഞ റെയ്നക്കുതന്നെ ക്യാച്ച് നല്‍കി ഗെയിലിന്‍െറ പരാക്രമവും അവസാനിച്ചു. മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും ഗെയില്‍ പായിച്ചു. ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 28 റണ്‍സെടുത്തു. നെഹ്റ മൂന്ന് വിക്കറ്റ് വീഴ്ത്തി.
 

മോസ്കോയില്‍ നിന്ന് വയനാട്ടിലേക്കൊരു മണവാട്ടി

Posted: 22 May 2015 11:55 AM PDT

Image: 
Subtitle: 
അഭിഭാഷകയായ നൂറ സന്ദര്‍ശക വിസയില്‍ ഗോവയിലത്തെിയപ്പോഴാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്

കല്‍പറ്റ: വയനാട് സ്വദേശിക്ക് റഷ്യയില്‍നിന്ന് മണവാട്ടി. കമ്പളക്കാട് ഇളയിടത്ത് സിദ്ദീഖാണ് റഷ്യയിലെ മോസ്കോ സ്വദേശിനി നൂറയെ ജീവിതസഖിയാക്കിയത്. ഗോവയില്‍ സിദ്ദീഖിന്‍െറ ഉടമസ്ഥതയിലുള്ള ആയുര്‍വേദ സ്പായില്‍ 2013ല്‍ ചികിത്സക്കത്തെിയതായിരുന്നു നൂറ. ഇരുവരും തമ്മിലുള്ള അടുപ്പം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. നിക്കാഹ് കഴിഞ്ഞദിവസം കമ്പളക്കാട് നടത്തി.

എട്ടു വര്‍ഷമായി ഗോവയില്‍ ജോലി ചെയ്യുന്ന സിദ്ദീഖിന് റഷ്യന്‍ അടക്കമുള്ള ഭാഷകളറിയാം. അഭിഭാഷകയായ നൂറ സന്ദര്‍ശക വിസയില്‍ ഗോവയിലത്തെിയപ്പോഴാണ് ഇവര്‍ പരിചയപ്പെട്ടത്. പ്രണയത്തിനൊടുവില്‍ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. റഷ്യയില്‍നിന്ന് നൂറയുടെ സഹോദരി ഗാലയും ഭര്‍ത്താവ് അലക്സാണ്ടറും ഇവരുടെ രണ്ടു മക്കളും കല്യാണത്തില്‍ പങ്കെടുക്കാന്‍ കമ്പളക്കാട്ടത്തെിയിട്ടുണ്ട്.

വയനാടന്‍ പ്രകൃതിഭംഗി തങ്ങളെ ഏറെ ആകര്‍ഷിച്ചുവെന്ന് നൂറയും ബന്ധുക്കളും പറഞ്ഞു. കല്യാണത്തില്‍ പങ്കെടുക്കാനത്തെിയ രണ്ടു ജര്‍മന്‍ സുഹൃത്തുക്കള്‍ വെള്ളിയാഴ്ച മടങ്ങി. നവദമ്പതികള്‍ ഒരാഴ്ചകഴിഞ്ഞ് റഷ്യയിലേക്ക് തിരിക്കും.

പിതാവിനൊപ്പം മാതാവും ഇനി കുഞ്ഞിന്‍െറ സ്വാഭാവിക രക്ഷകര്‍ത്താവ്

Posted: 22 May 2015 11:52 AM PDT

Image: 
Subtitle: 
കലഹിക്കുന്ന ദമ്പതികളുടെ കുഞ്ഞിന് കൈത്താങ്ങായി നിയമ കമീഷന്‍

ന്യൂഡല്‍ഹി: ദാമ്പത്യബന്ധം ഉലഞ്ഞുനില്‍ക്കുന്ന ദമ്പതികളില്‍, മക്കളുടെ സ്വാഭാവിക രക്ഷകര്‍ത്താവ് പിതാവാണെന്ന വ്യവസ്ഥ മാറ്റാന്‍ നിയമ കമീഷന്‍ ശിപാര്‍ശ. കമീഷന്‍ തയാറാക്കിയ കരടു നിയമപ്രകാരം കുഞ്ഞിന് തണലാകാന്‍ അമ്മക്കും തുല്യാവകാശമുണ്ട്. ദാമ്പത്യബന്ധം ശിഥിലമാകുന്നത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളുടെ രക്ഷാകര്‍തൃത്വ, സംരക്ഷണ ചുമതല സംബന്ധിച്ച നിയമത്തില്‍ വരുത്തേണ്ട മാറ്റം ഉള്‍ക്കൊള്ളിച്ച് 257ാമത് റിപ്പോര്‍ട്ട് നിയമ കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.

ഹിന്ദു നിയമവ്യവസ്ഥയാണ് കമീഷന്‍ പ്രധാനമായും പരിഗണിച്ചത്. പൊതുവെ സ്വീകാര്യമാവുന്ന വ്യവസ്ഥകള്‍ എല്ലാ സമുദായങ്ങള്‍ക്കും ബാധകമാക്കാമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്തു.  ദാമ്പത്യബന്ധം വേര്‍പെടുത്താന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ കോടതി കയറുമ്പോള്‍ വൈകാരിക വേദന അനുഭവിക്കുന്ന മക്കള്‍ക്ക് പ്രത്യേക നിയമസംരക്ഷണവും പരിഗണനയും ആവശ്യമാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി.

കോടതി തീരുമാനങ്ങളിലെ പൊരുത്തക്കേടും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.  കുഞ്ഞുങ്ങളുടെ പരിരക്ഷ സംബന്ധിച്ച വ്യവസ്ഥ ശക്തിപ്പെടുത്താന്‍ നിയമ കമീഷന്‍ ശിപാര്‍ശ ചെയ്തു. കുട്ടിയുടെ ക്ഷേമത്തിന് ഉചിതമെന്ന് കോടതിക്ക് തോന്നുന്നപക്ഷം, ദമ്പതികളുടെ സംയുക്ത സംരക്ഷണത്തില്‍ കുട്ടിയെ വിടുന്നതിന് കമീഷന്‍ തയാറാക്കിയ കരടുനിയമം കോടതിക്ക് അധികാരം നല്‍കുന്നു. ദമ്പതികളില്‍ ഒരാളുടെ മാത്രം കസ്റ്റഡിയിലാണ് വിടുന്നതെങ്കില്‍ രണ്ടാമത്തെയാള്‍ക്ക് കുട്ടിയെ കാണാനും ഇടപഴകാനും സൗകര്യം നല്‍കണം.  സമയബന്ധിത മധ്യസ്ഥ ശ്രമങ്ങള്‍വഴി കുട്ടിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കണം.

അതുവഴി മാനസിക പിരിമുറുക്കം മാത്രമല്ല, കോടതികളിലെ കാത്തുനില്‍പും ഒഴിവാക്കാന്‍ കഴിയണം. കുട്ടിയുടെ സംരക്ഷണ-ജീവിതച്ചെലവിന് നിശ്ചിത സംഖ്യ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കോടതികള്‍ക്ക് കരടുനിയമം അധികാരം നല്‍കുന്നു. മാതാപിതാക്കളുടെ സമ്പത്തും കുട്ടിയുടെ ജീവിത നിലവാരവും തുക നിശ്ചയിക്കുമ്പോള്‍ പരിഗണിക്കണം. 18 വയസ്സു തികയുന്നതുവരെ ഈ സാമ്പത്തിക പരിരക്ഷ ലഭിക്കണമെന്നും കരടു നിയമത്തിലുണ്ട്.
 

ബശ്ശാര്‍ അല്‍ അസദ്: ഒടുക്കത്തിന്‍െറ തുടക്കം

Posted: 22 May 2015 11:48 AM PDT

Image: 

സിറിയയുടെ പകുതിയിലധികം ഭാഗവും ഐ. എസ് നിയ ന്ത്രണത്തിലാണെന്ന റിപ്പോര്‍ട്ടുക ളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് അല്‍ ജസീറയുടെ രാഷ്ട്രീയ കാര്യ ലേഖകനായ മര്‍വാന്‍ ബിശാറ

നാലുവര്‍ഷംമുമ്പ് സിറിയയില്‍ ഭരണകൂടത്തിനെതിരായ ജനകീയപ്രക്ഷോഭം ആരംഭിക്കുമ്പോള്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ് എങ്ങനെയാകും അധികാരം ഒഴിയുകയെന്നായിരുന്നു പ്രധാന ചര്‍ച്ച. പക്ഷേ, സര്‍വവിധ എതിര്‍പ്പുകളെയും പ്രതിരോധിച്ച് അദ്ദേഹം അധികാര കസേരയില്‍തന്നെ കടിച്ചുതൂങ്ങി. അതിനായി അദ്ദേഹത്തിന് ആയിരങ്ങളെ കൊന്നൊടുക്കേണ്ടിവന്നു. മെല്ളെമെല്ളെ ജനകീയപ്രക്ഷോഭം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയതോടെ ബശ്ശാര്‍ വിമര്‍ശകര്‍ അദ്ദേഹത്തിന്‍െറ അധികാരകൈമാറ്റ ചര്‍ച്ചകളും അവസാനിപ്പിച്ചു.

പക്ഷേ, ഇപ്പോള്‍ അല്‍പം ആശങ്കയോടെയാണെങ്കിലും ബശ്ശാര്‍വിരുദ്ധ പ്രക്ഷോഭകര്‍ മറ്റൊരു ഘട്ടത്തിലത്തെിയിരിക്കുകയാണ്. നാലര പതിറ്റാണ്ടോടടുക്കുന്ന അസദ് ഭരണകൂടം (1971-2000ല്‍ ഹാഫിസുല്‍ അസദും 2000 മുതല്‍ മകന്‍ ബശ്ശാര്‍ അല്‍ അസദും) അതിന്‍െറ അന്ത്യദശയിലാണോ? ആരാണ് എന്നതിനെക്കാള്‍, എന്തായിരിക്കും ബശ്ശാര്‍ യുഗത്തിനുശേഷം സിറിയയില്‍ നടക്കാന്‍ പോവുക എന്നതാണ് അതിനുമപ്പുറം, ഏറെ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളുടെ നിയന്ത്രണം ബശ്ശാര്‍ സൈന്യത്തിന് നഷ്ടപ്പെട്ട റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ ഈ ചോദ്യത്തിന്‍െറ പ്രസക്തി ഏറുകയാണ്. സിറിയയിലെ വിമതസൈന്യമാണ് ഇദ്ലിബ് നഗരം പിടിച്ചെടുത്തതെങ്കില്‍ ഐ.എസിന്‍െറ (ഇസ്ലാമിക് സ്റ്റേറ്റ്) സൈനിക നീക്കത്തിലൂടെ രാജ്യത്തിന് നഷ്ടപ്പെട്ടത് ചരിത്രമുറങ്ങുന്ന പാമിരയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബശ്ശാര്‍ ഭരണകൂടത്തിനേറ്റ ഏറ്റവുംവലിയ തിരിച്ചടിയായാണ് ഇതൊക്കെ വിലയിരുത്തപ്പെടുന്നത്.

സിറിയയുടെ പകുതി പ്രദേശവും ഇപ്പോള്‍ ഐ.എസ് കൈയടക്കിയിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. നഷ്ടപ്പെട്ട മേഖലകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള ശേഷിയും ബശ്ശാര്‍ സൈന്യത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. അല്ളെങ്കിലും അലക്ഷ്യമായ ഒരു യുദ്ധത്തിന്‍െറ അനന്തരഫലം ഇങ്ങനെയൊക്കെയായിരിക്കും. ശക്തമായ സൈന്യമാണെങ്കില്‍പോലും കാലം ചെല്ലുംതോറും അവര്‍ ശോഷിച്ചുവരും. നാലു വര്‍ഷത്തെ പോരാട്ടം ബശ്ശാറിനെയും അദ്ദേഹത്തിന്‍െറ സൈന്യത്തെയും അത്തരമൊരു സ്ഥിതിയിലത്തെിച്ചിട്ടുണ്ട്.

യഥാര്‍ഥത്തില്‍, തുനീഷ്യക്കും ഈജിപ്തിനൊപ്പം സിറിയയില്‍ തുടങ്ങിയ ജനകീയപ്രക്ഷോഭത്തിന്‍െറ ആദ്യ നാളുകളില്‍തന്നെ അതിനെ ഇല്ലാതാക്കുന്നതിനുള്ള ഒരുവിധ തന്ത്രങ്ങളും ബശ്ശാര്‍ ആവിഷ്കരിച്ചിരുന്നില്ല. പിന്നെ, സൈന്യത്തെ ഉപയോഗിച്ച് സിവിലിയന്മാരെ അന്യായമായി അടിച്ചമര്‍ത്താനാണ് അദ്ദേഹം ശ്രമിച്ചത്. അതും ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നു.

ഏതൊരു ഏകാധിപതിയെയുംപോലെ ബശ്ശാറും പ്രാഥമികമായി ആശ്രയിച്ചതും വിശ്വസിച്ചതും സൈന്യത്തെതന്നെയായിരുന്നു. സൈന്യം പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇതുപോലൊരു നേതാവിന് പിന്നെ ആശ്രയിക്കാനുള്ളത് തന്‍െറ വിശ്വസ്ത അനുയായികളെയാണ്. ബശ്ശാറിന്‍െറ കാര്യത്തില്‍ അത് സിറിയയിലെ അലവി വിഭാഗക്കാരാണ്. പക്ഷേ, അടുത്തിടെയായി ബശ്ശാറിനെക്കാളും അവര്‍ക്ക് പ്രിയം രാജ്യത്തോടാണെന്ന് തോന്നുന്നു. അതവരുടെ നിലനില്‍പിന്‍െറകൂടി പ്രശ്നമാണ്. അതിനാല്‍, രാജ്യത്തെ രക്ഷിക്കാന്‍ അവര്‍ക്ക് ബശ്ശാറിനെ വിട്ടുകൊടുക്കുകയല്ലാതെ മാര്‍ഗമില്ല. ഇറാന്‍, റഷ്യ തുടങ്ങി ബശ്ശാറിനെ പിന്തുണച്ച രാജ്യങ്ങളും ഈ നിലപാടുതന്നെ സ്വീകരിക്കാനാണ് സാധ്യത.
ബശ്ശാറിനെയും സൈനികനേതാക്കളെയും വിധിക്കുവിട്ട് മേഖലയില്‍ തങ്ങളുടെ ദൗത്യം തുടരുകയെന്ന നയം അവര്‍ സ്വീകരിച്ചുകൂടായ്കയില്ല. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞദിവസം പുടിനുമായി നടത്തിയ കൂടിക്കാഴ്ച ഇതോടൊപ്പം വായിക്കുക. സിറിയയെ തകര്‍ക്കാതെതന്നെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിന് സഹായിക്കണമെന്നാണ് റഷ്യയോടുള്ള അമേരിക്കയുടെ ആവശ്യം.
അമേരിക്കയും റഷ്യയുമെല്ലാം സിറിയ എന്ന രാജ്യം അതുപോലെ നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ അതാണ് വേണ്ടതെന്നും അവര്‍ കരുതുന്നു.

പക്ഷേ, അഭിപ്രായഭിന്നത നിലനില്‍ക്കുന്നത് ബശ്ശാറിനെ എപ്പോള്‍, എങ്ങനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന കാര്യത്തിലാണ്. പരിഹാരശ്രമങ്ങളുടെ തുടക്കത്തില്‍തന്നെ ബശ്ശാര്‍ പുറത്തുപോകണമെന്നാണ് യു.എസ് പക്ഷം. എന്നാല്‍, അവസാനം മതിയെന്ന് റഷ്യ. ഈ ചര്‍ച്ചക്കിടെയാണ് അപ്രതീക്ഷിതമായുള്ള ഐ.എസിന്‍െറ മുന്നേറ്റം. ആദ്യം സ്വന്തം ജനതയും പിന്നെ അനുയായികളും അവസാനം സഖ്യരാഷ്ട്രങ്ങളും ബശ്ശാറിനെ കൈയൊഴിഞ്ഞ സാഹചര്യത്തില്‍ക്കൂടിയാണ് രാജ്യത്തിന്‍െറ നല്ളൊരു ഭാഗവും ഐ.എസ് പിടിച്ചടക്കിയിരിക്കുന്നത്.
അതുകൊണ്ടുതന്നെ, അസദ് ഭരണകൂടത്തിന്‍െറ അവസാനം സമീപ ഭാവിയില്‍തന്നെ യാഥാര്‍ഥ്യമാകുമെന്നുതന്നെയാണ് കരുതേണ്ടത്.

ജംബോ മജുംദാറുടെ മെഡലുകള്‍ വ്യോമസേന സ്വന്തമാക്കും

Posted: 22 May 2015 11:27 AM PDT

Image: 
Subtitle: 
ലലത്തുകയായ 28 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം പ്രതിരോധ മന്ത്രാലയം തള്ളി

ന്യൂഡല്‍ഹി: രണ്ടാം ലോകയുദ്ധത്തിലെ വീരനായകനായിരുന്ന ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ ജംബോ മജുംദാറുടെ മെഡലുകള്‍ വ്യോമസേന സ്വന്തമാക്കുന്നു. പ്രസിദ്ധമായ ഫ്ളെയിങ് ക്രോസ് ഉള്‍പ്പെടെയുള്ള മെഡലുകളാണ് യു.കെ ആസ്ഥാനമായ മോര്‍ട്ടന്‍ ആന്‍ഡ് എഡെന്‍ എന്ന ലേല സ്ഥാപനത്തില്‍നിന്ന് വ്യോമസേന വാങ്ങുന്നത്. ലേലത്തുകയായ 28 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം പ്രതിരോധ മന്ത്രാലയം തള്ളിയതിനെ തുടര്‍ന്നാണ് ആഭ്യന്തര ഫണ്ടുകള്‍ വിനിയോഗിച്ച് മെഡലുകള്‍ ലേലത്തിലെടുക്കാന്‍ വ്യോമസേന തീരുമാനിച്ചത്.

രണ്ടാം ലോകയുദ്ധത്തില്‍ ബര്‍മയിലും നോര്‍മാന്‍ഡിയിലും നടന്ന പോരാട്ടങ്ങളില്‍ മജുംദാറുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഡി.എഫ്.സി (ഡിസ്റ്റിംഗ്യൂഷ്ഡ് ഫ്ളെയിങ് ക്രോസ്), ബാര്‍ എന്നീ വിശിഷ്ട മെഡലുകള്‍ ലഭിച്ച ഇന്ത്യന്‍ വ്യോമസേനയിലെ ഏക പൈലറ്റാണ് മജുംദാര്‍. മജുംദാറുടെ മകന്‍ സൈലന്‍ മജുംദാറില്‍ നിന്നാണ് മോര്‍ട്ടന്‍ ആന്‍ഡ് എഡെന്‍ മെഡലുകള്‍ സ്വന്തമാക്കിയത്. മേയ് 26ന് ലേലം അവസാനിക്കുമെന്നിരിക്കെ പ്രതിരോധ, സാംസ്കാരിക മന്ത്രാലയങ്ങള്‍ ധാരണയിലത്തൊതിരുന്നതിനാലാണ് ലണ്ടനിലെ തങ്ങളുടെ എയര്‍ അറ്റാഷെ വഴി വ്യോമസേന അധികൃതര്‍ ലേലമുറപ്പിച്ചത്.

മാവോവാദം കുറ്റമല്ലെന്ന് ഹൈകോടതി

Posted: 22 May 2015 11:21 AM PDT

Image: 
Subtitle: 
നിയമവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നുവെങ്കില്‍ കടിഞ്ഞാണിടാം, പൊലീസ് പീഡനത്തിനിരയായ ശ്യാമിന് ലക്ഷം നഷ്ടപരിഹാരം

കൊച്ചി: മാവോവാദിയായിരിക്കുകയെന്നത് കുറ്റകൃത്യമല്ളെന്ന് ഹൈകോടതി. ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്‍െറ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ളെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിരീക്ഷിച്ചു. അതേസമയം, ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു വഴിമാറുമ്പോള്‍ രാജ്യത്തിന്‍െറ നിയമം ഉപയോഗിച്ചു തടയാമെന്നും കോടതി ഉണര്‍ത്തി. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നുവെങ്കില്‍ മാവോവാദികളെ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, സംരക്ഷകരാകേണ്ട സര്‍ക്കാര്‍ സംഹാരം നടത്തുന്നവരുടെ വേഷമണിഞ്ഞ് മൃഗങ്ങളെ വേട്ടയാടുന്നപോലെ  മാവോവാദി വേട്ട നടത്തുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

മാവോവാദി ബന്ധം ആരോപിച്ച് പൊലീസ്  വേട്ടയാടിയെന്നാരോപിച്ച് എഴുത്തുകാരന്‍ ശ്യാം ബാലകൃഷ്ണന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അനാവശ്യ പൊലീസ് പീഡനത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. 2014 മേയ് 20ന് വൈകുന്നേരം 4.30ന് അന്യായമായി പൊലീസ് പിടികൂടി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് ശ്യാം ബാലകൃഷ്ണന്‍ ഹരജി നല്‍കിയത്. പിടികൂടിയ പൊലീസ്, ജീപ്പിലിട്ട് സ്റ്റേഷനില്‍ എത്തിച്ചശേഷം വസ്ത്രമുരിഞ്ഞു ദേഹപരിശോധന നടത്തി.

അതിനുശേഷം തന്നെ വീട്ടിലത്തെിച്ച് തിരച്ചില്‍ നടത്തുകയും ഭാര്യയുടേതടക്കം മൊബൈല്‍ ഫോണും ലാപ്ടോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു. ഇത് കനത്ത മാനസിക പ്രശ്നങ്ങളുള്‍പ്പെടെ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മനുഷ്യന്‍െറ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം അവന്‍െറ സ്വാഭാവിക അവകാശമാണെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
അത് അടിയറ വെക്കേണ്ട അവകാശമല്ല. നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയോ അതിനെതിരെ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നടപടിയെടുക്കുക തന്നെ വേണം.

അതേസമയം, ഒരാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതിനു നടപടിയെടുക്കുന്ന ഉദ്യോഗസ്ഥന് വിശ്വാസമോ ന്യായമായും സംശയമോ ഉണ്ടാകണം. ഒരു കുറ്റകൃത്യം നടന്നുവെന്നതിന് സാധ്യതകളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ള സംശയത്തിന്‍െറ ബലത്തില്‍ നടപടി പാടില്ല. വെറും സാധ്യതയെക്കാള്‍ ഏറെ വലുതാണ് ന്യായമായ സംശയവും വിശ്വാസവും. ലഭ്യമായ സാഹചര്യങ്ങളിലും വസ്തുതകളിലും നിന്ന് ബുദ്ധിതലത്തിലൂടെയുള്ള സൂക്ഷ്മപരിശോധനകളിലൂടെ ഒരു സംശയത്തിന് ന്യായമായ അടിസ്ഥാനമുണ്ടോയെന്ന് ഉദ്യോഗസ്ഥന്‍ തീര്‍ച്ചയായും പരിശോധിച്ചിരിക്കണം. എന്നിട്ടുമാത്രമേ നടപടിക്കു മുതിരാവൂ എന്നും കോടതി നിരീക്ഷിച്ചു.
വാദിച്ചത് മനുഷ്യാവകാശത്തിന് ^ശ്യാം ബാലകൃഷ്ണന്‍
മാവോവാദിയാവുകയെന്നത് കുറ്റമല്ളെന്ന കേരള ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നതായി ശ്യാം ബാലകൃഷ്ണന്‍. അന്യായമായി പൊലീസ് തടങ്കലില്‍ കഴിഞ്ഞ തനിക്ക് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് മാതൃകാപരമാണ്. മാവോവാദിയെന്ന് മുദ്രകുത്തി ആരെയും എന്തും ചെയ്യാമെന്ന ചിന്താഗതിയെയാണ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്. മാവോവാദത്തിനുവേണ്ടിയല്ല, മനുഷ്യാവകാശത്തിനുവേണ്ടിയായിരുന്നു താന്‍ വാദിച്ചത്. ഒരു തെളിവുമില്ലാതെ ഒരാളെ പീഡിപ്പിക്കുക, അതില്‍ കുഴപ്പമൊന്നുമില്ളെന്ന രീതിയില്‍ ഭരണകൂടം ഒത്താശ ചെയ്യുക തുടങ്ങിയവയെയാണ് എതിര്‍ക്കാന്‍ ശ്രമിച്ചതെന്നും ശ്യാം പറഞ്ഞു. വെള്ളമുണ്ടക്കടുത്ത് കോറോത്ത് കുടുംബത്തിനൊപ്പം കഴിയുന്ന ശ്യാമിനെ കഴിഞ്ഞവര്‍ഷമാണ് മാവോവാദിയെന്ന് മുദ്രകുത്തി കസ്റ്റഡിയിലെടുത്തത്.

എണ്ണവില 60 ഡോളറിലെത്തിയാല്‍ ഇളവ് ഒഴിവാക്കുന്നു

Posted: 22 May 2015 11:18 AM PDT

Image: 

ഡല്‍ഹി: അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ബാരലിന് ശരാശരി 60 ഡോളറിലത്തെിയാല്‍ എണ്ണ വില്‍പനക്ക് ഡിസ്കൗണ്ട് അനുവദിക്കുന്നതില്‍നിന്ന് മൂന്നു പൊതുമേഖലാ കമ്പനികളെ ഒഴിവാക്കി കേന്ദ്രസര്‍ക്കാറിന്‍െറ ഇടക്കാല ഉത്തരവ് തയാറായതായി സൂചന. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസങ്ങളിലാണ് ഈ ഉത്തരവ് ബാധകമാകുക. നിലവില്‍, ബാരലിന് 66 ഡോളറാണ് അന്താരാഷ്ട്രവിപണിയിലെ വില. ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ, ഗെയ്ല്‍ എന്നീ കമ്പനികള്‍ക്കാണ് പെട്രോളിയം മന്ത്രാലയത്തിന്‍െറ ഉത്തരവ് ബാധകമാവുക.

സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ വില്‍ക്കുമ്പോള്‍ ചില്ലറ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ പെട്രോളിയം കമ്പനികള്‍ അസംസ്കൃത എണ്ണയും പാചകവാതകവും കുറഞ്ഞ വിലയ്ക്കാണ് നല്‍കുന്നത്. ഈ ഇളവാണ് പുതിയ ഉത്തരവിലൂടെ ഒഴിവാക്കുന്നത്.

ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ഗവര്‍ണറുടെ അധികാരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Posted: 22 May 2015 10:17 AM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോരില്‍ കേന്ദ്രം ഗവര്‍ണര്‍ക്കൊപ്പം. വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമനം നടത്തുന്നതിനും ഗവര്‍ണര്‍ക്കാണ് അധികാരമെന്ന നിലപാടിലാണ് ആഭ്യന്തരമന്ത്രാലയം. ഇത് സംബന്ധിച്ച് വിഞ്ജാപനം  ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.  പൊതുകാര്യങ്ങള്‍ക്കും ഉത്തരവ് നല്‍കുന്നതിനും പൊലീസ്, ഭൂമി വിഷയങ്ങല്‍ക്കും നിയമാധികാരം ഗവര്‍ണര്‍ക്കാണെന്നും അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു വിഭാഗം ഉദ്യോഗസ്ഥരും സര്‍ക്കാറിനെതിരെ രംഗത്തത്തെിയിരുന്നു. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകര്‍ക്കുന്നുവെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. താല്‍ക്കാലിക ചീഫ്സെക്രട്ടറിയായ ശകുന്തള ഗാംലിന്‍ ഊര്‍ജ കമ്പനികളുടെ സ്വന്തക്കാരിയെന്ന് മുഖ്യമന്ത്രി കെജ് രിവാള്‍ ആരോപണമുന്നയിച്ചതും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കാന്‍ തീരുമാനിച്ചതും ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി പടര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാറിനെതിരെ ഒരുവിഭാഗം രംഗത്തത്തെിയത്.

എന്നാല്‍, ഉദ്യോഗസ്ഥരില്‍ ചിലര്‍ നടത്തിയ നിയമന-സ്ഥലംമാറ്റ കച്ചവടത്തിന് തടയിട്ടതോടെയാണ് അവര്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തിരിച്ചടിച്ചു. സ്ഥലംമാറ്റവും നിയമനവും ഒപ്പിച്ചുകൊടുത്ത് കോടികളാണ് ചിലര്‍ സമ്പാദിച്ചിരുന്നത്. മൂന്നുമാസമായി അതു നിലച്ചിരിക്കുകയാണ്. സത്യസന്ധതയും പ്രവൃത്തി മികവും പരിഗണിച്ചാണ് സര്‍ക്കാര്‍ നിയമനം നടത്തുന്നതെന്ന് അദ്ദഹേം അവകാശപ്പെട്ടു. മുന്‍ സര്‍ക്കാറുകളുടെ കാലത്ത് പദവി ദുരുപയോഗം ചെയ്ത് കോടികള്‍ കൊയ്ത പലരും ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ധാര്‍മികതയെക്കുറിച്ച് വാചാലരാവുകയാണെന്നും അദ്ദഹേം വ്യക്തമാക്കി.

സൗദി പള്ളിയില്‍ സ്ഫോടനം; 22 മരണം

Posted: 22 May 2015 10:06 AM PDT

Image: 
Subtitle: 
ഏതാനും പേര്‍ പിടിയില്‍

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ മത്സ്യബന്ധന നഗരമായ ഖതീഫില്‍ ശിയ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 22 പേര്‍ മരിച്ചു. 75ലേറെ പേര്‍ക്ക് പരിക്കേറ്റു. ഖതീഫില്‍നിന്ന് അവാമിയയിലേക്ക് പോകുന്ന റൂട്ടില്‍ ഖുദൈ നഗരത്തില്‍ ഇമാം അലി മസ്ജിദിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനത്തെിയവര്‍ക്കിടയില്‍ ചാവേറായി എത്തിയയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആളുകള്‍ പിരിഞ്ഞുപോകുന്നതിന് മുമ്പായി വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിക്കുകയായിരുന്നുവെന്ന് പള്ളിയിലുണ്ടായിരുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാനായി 150ഓളം പേര്‍ എത്തിയിരുന്നു. ചാവേര്‍ പാക് പൗരനാണെന്ന്  അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും സ്വദേശിയാണെന്ന് ഖതീഫ് ഗവര്‍ണര്‍ ഖാലിദ് അല്‍സുഫ്യാന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവനാളുകളെയും കണ്ടത്തെുമെന്നും കടുത്ത നടപടികളുണ്ടാവുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഏതാനും പേരെ പൊലീസ് പിടികൂടി. ഇവര്‍ ഐ.എസ് ഭീകരരാണെന്ന് സൂചനയുണ്ട്. 73 പേര്‍ അടങ്ങുന്ന സംഘമാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

അതിനിടെ, സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈനിലൂടെ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ചാവേറായത് അബൂ അമര്‍ അല്‍നജ്ദിയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇയാളുടെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭൂരിഭാഗവും ശിയാക്കളുള്ള പ്രദേശമാണ് ഖുദൈ. തൊട്ടടുത്ത അവാമിയയും ശിയാക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. സൗദി സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇടക്കിടെ സംഘര്‍ഷങ്ങളുണ്ടാവുന്ന പ്രദേശങ്ങളാണിത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP