വംശീയതക്ക് വെള്ളക്കാരന് കിട്ടിയത് ഇന്ത്യക്കാരന്‍െറ മുട്ടനടി Madhyamam News Feeds | ![]() |
- വംശീയതക്ക് വെള്ളക്കാരന് കിട്ടിയത് ഇന്ത്യക്കാരന്‍െറ മുട്ടനടി
- അട്ടപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും
- ഗെയ്ല്‍: പ്രതിഷേധം ശക്തം; പൊന്മളയില്‍ ഇന്ന് ഹര്‍ത്താല്‍
- ഒ.വി റോഡ് നവീകരണം തുടങ്ങി; കോണ്‍ക്രീറ്റ് റോഡ് വിസ്മൃതിയിലേക്ക്
- 'ബോഫോഴ്സ് മാധ്യമവിചാരണ'; പ്രണബിന്‍െറ അഭിപ്രായം ഞെട്ടിച്ചു ^ചിത്ര സുബ്രമണ്യം
- മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം ^ചെന്നിത്തല
- ഇംഹാന്‍സ് ചൈല്‍ഡ് ഡെവലപ്മെന്‍റ് പദ്ധതി സുരക്ഷാമിഷന്‍ ഏറ്റെടുത്തു
- അരുവിക്കരയില്‍ എം.വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി
- ഝാര്‍ഖണ്ഡിലെ ആശുപത്രിയില്‍ ക്ഷയപരിശോധന കക്കൂസില്‍
- രാജ്യത്ത് പൊതുഗതാഗത അതോറിറ്റി രൂപവത്കരിക്കും –ഒ.എന്‍.ടി.സി ചെയര്‍മാന്‍
- ഹിസ്ബുല്ല നേതാക്കള്‍ സൗദിയുടെ തീവ്രവാദ പട്ടികയില്‍
- റമദാനില്‍ അവശ്യസാധനങ്ങളുടെ വില 50 ശതമാനം കുറയും
- ഗവര്‍ണറെക്കൊണ്ടുള്ള ഉപകാരങ്ങള്‍
- ത്രിപുരയില്‍ ‘അഫ്സ്പ’ പിന്‍വലിച്ചു
- ഫിഫ @ ഓഫ് സൈഡ്
- ഫ്രഞ്ച് ഓപണ്‍: ഷറപ്പോവ, ഫെഡറര്‍ മൂന്നാം റൗണ്ടില്‍
- ആസ്ട്രേലിയന്‍ ഓപണ്‍: സൈന, ശ്രീകാന്ത് ജയത്തോടെ തുടങ്ങി
- ഗോള്‍ഡന്‍ സ്പൈക് മീറ്റ്: ബോള്‍ട്ടിന് സീസണിലെ മികച്ച സമയം
- മന്‍മോഹന്‍ സിങ് നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു
- റോഹിങ്ക്യന്‍ ദുരിതത്തിന് പിന്നില്‍ ബുദ്ധസന്ന്യാസി വിരാദു; മൗനമാചരിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍
- സ്വവര്‍ഗ വിവാഹം: അയര്‍ലന്‍ഡ് ജനവിധി മാനുഷികതയുടെ പരാജയമെന്ന് വത്തിക്കാന്‍
- അന്‍റാര്‍ട്ടിക്കയിലേക്ക് മഞ്ഞ് കയറ്റിയയക്കുന്നു
- പേമാരി, വെള്ളപ്പൊക്കം: 17 മരണം
- മനാബി: മൂന്നാംലിംഗക്കാരിയായ രാജ്യത്തെ ആദ്യ കോളജ് പ്രിന്‍സിപ്പല്‍
- കടലോളം സ്നേഹം നുകര്‍ന്ന് രാഹുല്‍; പരാതിപ്രളയമായി കടലിന്‍െറ മക്കള്‍
വംശീയതക്ക് വെള്ളക്കാരന് കിട്ടിയത് ഇന്ത്യക്കാരന്‍െറ മുട്ടനടി Posted: 28 May 2015 12:36 AM PDT Image: ![]() ലണ്ടന്‍: തന്നെ ശല്യം ചെയ്യാന്‍ വന്ന ഇംഗ്ളീഷുകാരനെ സിഖുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി 'കൈകാര്യം' ചെയ്യുന്ന വിഡിയോ വൈറലാകുന്നു. എന്തോ ഒരു കാര്യം സംസാരിക്കുന്നതിനിടക്ക് വെള്ളക്കാരന്‍ വിദ്യാര്‍ഥി സിഖുകാരനെ കയറി മര്‍ദിക്കുകയായിരുന്നു. എന്നാല്‍ ഒരടി കിട്ടിയ കൗമാരക്കാരന്‍ തിരിച്ചുനല്‍കിയത് 12 മുട്ടന്‍ തല്ലുകള്‍. ആദ്യ അടിയില്‍ തന്നെ നിലത്തുവീണ വെള്ളക്കാരനെ വീണ്ടും പിന്നാലെ കൂടി മര്‍ദ്ദിക്കുകയായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ഥി. സിഖ് വംശീയതക്കെതിരെ ആര്‍ക്കും പെട്ടെന്ന് മറക്കാന്‍ സാധിക്കാത്ത പ്രതികരണമാണ് വിദ്യാര്‍ഥി നല്‍കിയത്. ലണ്ടനിലെ ഒരു സ്കൂളിന് പുറത്ത് വിദ്യാര്‍ഥികളടക്കം മറ്റുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു സിഖുകാരന്‍െറ പൊതിരെയുള്ള തല്ല്. |
അട്ടപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും Posted: 28 May 2015 12:16 AM PDT പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്‍െറ മന്ത്രിസഭാ വാര്‍ഷിക ഭാഗമായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അട്ടപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, സാമൂഹിക ക്ഷേമവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. |
ഗെയ്ല്‍: പ്രതിഷേധം ശക്തം; പൊന്മളയില്‍ ഇന്ന് ഹര്‍ത്താല്‍ Posted: 27 May 2015 11:50 PM PDT കോട്ടക്കല്‍: ഗെയ്ല്‍ പൈപ്പ്ലൈനുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായ പൊന്മള പഞ്ചായത്തില്‍ സര്‍വകക്ഷി നേതാക്കള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. |
ഒ.വി റോഡ് നവീകരണം തുടങ്ങി; കോണ്‍ക്രീറ്റ് റോഡ് വിസ്മൃതിയിലേക്ക് Posted: 27 May 2015 11:40 PM PDT തലശ്ശേരി: ഒ.വി റോഡ് നവീകരണം ആരംഭിച്ചതോടെ മലബാറിലെ കോണ്‍ക്രീറ്റ് റോഡ് ചരിത്രത്തിന്‍െറ ഭാഗമാകുന്നു. |
'ബോഫോഴ്സ് മാധ്യമവിചാരണ'; പ്രണബിന്‍െറ അഭിപ്രായം ഞെട്ടിച്ചു ^ചിത്ര സുബ്രമണ്യം Posted: 27 May 2015 10:59 PM PDT Image: ![]() ന്യൂഡല്‍ഹി: ബോഫോഴ്സ് ആയുധ ഇടപാട് കേസില്‍ നടന്നത് മാധ്യമ വിചാരണയാണെന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. പ്രണബിന്‍െറ അഭിപ്രായം ഞെട്ടിക്കുന്നതാണെന്ന് ബോഫോഴ്സ് അഴിമതി പുറത്തുകൊണ്ടുവന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തക ചിത്ര സുബ്രമണ്യം പറഞ്ഞു. 'പ്രണബിന്‍െറ പ്രസ്താവന ഒരേസമയം ഞെട്ടിപ്പിക്കുന്നതും അപഹാസ്യവുമാണ്. അദ്ദേഹം വഹിക്കുന്ന സ്ഥാനവും അദ്ദേഹത്തിന്‍െറ വ്യക്തിത്വവും പരിഗണിച്ചാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ശ്രദ്ധേയനായ ഒരു രാഷ്ട്രീയ നേതാവാണ് പ്രണബ്. ബോഫോഴ്സ് കേസിന്‍െറ കാര്യത്തില്‍ നടന്നത് മാധ്യമവിചാരണയല്ല' ^ചിത്ര വ്യക്തമാക്കി. ഒരു ഇന്ത്യന്‍ കോടതിയിലും ബോഫോഴ്സ് ഇടപാടില്‍ കൃത്രിമം നടന്നു എന്നത് തെളിയിക്കപ്പെട്ടില്ല എന്ന പ്രണബിന്‍െറ അഭിപ്രായം ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് തുല്യമാണ്. ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കേസല്ല അത്. ഇന്ത്യക്കുപുറമെ സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. കേസുമായി ബന്ധപ്പെട്ട് ആരെയും ഇന്ത്യയില്‍ ചോദ്യം ചെയ്തിട്ടില്ല. അതിന് അനുമതി ലഭിച്ചിട്ടുമില്ല. അതിനാലാണ് ഇന്ത്യയിലെ ഒരു കോടതിക്കും ഒരാളെയും കുറ്റവാളികളായി കണ്ടെ ത്താന്‍ സാധിക്കാത്തത്. അഴിമതി പുറത്തുകൊണ്ടുവരാന്‍ സമര്‍പ്പിച്ച രേഖകള്‍ക്ക് സ്വിസ് കോടതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്വീഡിഷ് നാഷണല്‍ ഓഡിറ്റ് ബ്യൂറോ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ഇന്ത്യയില്‍ ഇതുസംബന്ധിച്ച തെളിവുകള്‍ ഉണ്ടായിരുന്നി െല്ലന്ന് പറയുന്നത് ലോകം മുഴുവനുള്ള ജനങ്ങളും വിഡ്ഢികളായിരുന്നു എന്ന് പറയുന്നതിന് തുല്യമാണ് ^ചിത്ര സുബ്രമണ്യം ചൂണ്ടിക്കാട്ടി. സ്വീഡിഷ് പത്രമായ ഡാഗന്‍സ് നീതറിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണബ് മുഖര്‍ജി വിവാദമായ പരാമര്‍ശം നടത്തിയത്. അഭിമുഖം പുറത്തുവന്നതോടെ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെ ത്തി. മുഖര്‍ജിയുടെ അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയാണ് സ്വീഡിഷ് പത്രം ചെയ്തതെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. രാഷ്ട്രപതിയുടെ സ്വീഡിഷ് സന്ദര്‍ശനത്തിന്‍െറ പ്രാധാന്യം കാണിക്കാതെ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം നടന്നതെന്നും രാഷ്ട്രപതിയുടെ ഓഫീസ് പ്രതികരിച്ചു. സ്വീഡിഷ്് കമ്പനിയായ ബോഫോഴ്സുമായി 1986ലാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1,500 കോടിയുടെ ആയുധ കരാറില്‍ ഏര്‍പ്പെട്ടത്. ഹോവിസ്റ്റര്‍ പീരങ്കികള്‍ വാങ്ങാനായിരുന്നു കരാര്‍. കരാര്‍ അനുവദിച്ചുകിട്ടുന്നതിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും പ്രതിരോധ ഉദ്യോഗസ്ഥരും വന്‍ തുക കൈപ്പറ്റി എന്ന് കാര്യമാണ് പുറത്തുവന്നത്. മൂന്ന് വര്‍ഷത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ തോല്‍വിക്ക് ഈ വിവാദം കാരണമായി. |
മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം ^ചെന്നിത്തല Posted: 27 May 2015 10:45 PM PDT Image: ![]() തിരുവനന്തപുരം: കുറ്റം ചെയ്തുവെന്നത് കൊണ്ട് ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനമൈത്രി പൊലീസിന്‍റെ ഉദ്ദേശശുദ്ധിക്ക് വിരുദ്ധമായ ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെയാണ് ജയില്‍ ഡി.ജി.പി സെന്‍കുമാര്‍ രംഗത്തുവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
|
ഇംഹാന്‍സ് ചൈല്‍ഡ് ഡെവലപ്മെന്‍റ് പദ്ധതി സുരക്ഷാമിഷന്‍ ഏറ്റെടുത്തു Posted: 27 May 2015 10:44 PM PDT കോഴിക്കോട്: തുടര്‍പ്രവര്‍ത്തനം പ്രതിസന്ധിയിലായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) സാമൂഹിക-മാനസികാരോഗ്യ പദ്ധതിയായ ചൈല്‍ഡ് ഡെവലപ്മെന്‍റ് സര്‍വീസ് പദ്ധതി സാമൂഹിക സുരക്ഷാമിഷന്‍ ഏറ്റെടുത്തു. പദ്ധതി സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വൈകാരിക-മാനസിക പ്രശ്നങ്ങള്‍, പഠനപ്രശ്നങ്ങള്‍, ബുദ്ധിമാന്ദ്യം, സംസാരവൈകല്യം എന്നിവ പരിഹരിക്കാനുള്ള പദ്ധതിയാണ് ചൈല്‍ഡ് ഡെവലപമെന്‍റ് സര്‍വീസ്. |
അരുവിക്കരയില്‍ എം.വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി Posted: 27 May 2015 10:35 PM PDT Image: ![]() തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി.പി.എം സംസ്ഥാന സമിതിയംഗം എം. വിജയകുമാര്‍ മത്സരിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റാണ് വിജയകുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തിന് നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കും. ജനകീയനായ വിജയകുമാറിനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചതോടെ കോണ്‍ഗ്രസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. മുന്‍ സ്പീക്കര്‍ കാര്‍ത്തികേയന്‍െറ ഭാര്യ എം. സുലേഖയെ തന്നെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. ഇ.കെ.നായനാര്‍ സര്‍ക്കാറിന്‍റെ കാലത്ത് നിയമസഭാ സ്പീക്കറായിരുന്ന എം. വിജയകുമാര്‍. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട മൊട്ടമൂട് സ്വദേശിയാണ് അദ്ദേഹം. അതേസമയം, നിലവിലെ രാഷ്ട്രീയസാഹചര്യം അരുവിക്കര തെരഞ്ഞെടുപ്പിനെ ബാധിക്കില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പ്രതികരിച്ചു. യു.ഡി.എഫ് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം എത്രയും പെട്ടെന്നുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.
|
ഝാര്‍ഖണ്ഡിലെ ആശുപത്രിയില്‍ ക്ഷയപരിശോധന കക്കൂസില്‍ Posted: 27 May 2015 10:04 PM PDT Image: ![]() റാഞ്ചി: ഝാര്‍ഖണ്ഡിലെ ഗോഡ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്ഷയരോഗ നിര്‍ണയം നടത്തുന്നത് ടോയ്ലറ്റില്‍. ഗോഡയിലെ സദര്‍ ആശുപത്രിയിലാണ് കക്കൂസ് ലാബാക്കി മാറ്റിയിരിക്കുന്നത്. ക്ഷയ പരിശോധനയും രോഗവുമായി ബന്ധപ്പെട്ട മറ്റു പരിശോധനകളും നടത്താനുള്ള ലാബാണ് ഉപയോഗശൂന്യമായ കക്കൂസിനുള്ളില്‍ സജീകരിച്ചിരിക്കുന്നത്. ടോയലറ്റ് സീറ്റും വാഷ് ബേസിനും ഫ്ളഷ് ടാങ്കുമെല്ലാം സാധനങ്ങള്‍ അടുക്കിവെക്കാനാണ് ഉപയോഗിക്കുന്നത്. ടി.ബി ലാബ് മറ്റൊരു മുറിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്നാല്‍ അവിടെ സൗകര്യങ്ങള്‍ ഇതിലും ദയനീയമായതിനാല്‍ ഉപയോഗിക്കാതെ കിടന്ന കക്കൂസ് സജീകരിച്ച് ലാബാക്കി മാറ്റുകയായിരുന്നുവെന്നും ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചു. എന്നാല്‍ ശുചീകരിച്ച ടോയ്ലറ്റില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വെക്കുകമാത്രമാണ് ചെയ്തതെന്നും ലാബായി പ്രവര്‍ത്തിപ്പിക്കുന്നില്ളെന്നും ഗോഡ ജില്ല സിവിക് സര്‍ജന്‍ ഡോ.സി.കെ സാഹി പ്രതികരിച്ചു. പുതിയ കെട്ടിട നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാലാണ് സാധനങ്ങള്‍ ഉപയോഗശൂന്യമായ കക്കൂസില്‍ വെക്കേണ്ടി വന്നത്. എത്രയും പെട്ടന്ന് മെഡിക്കല്‍ ഉപകരണങ്ങളും മറ്റു അവിടെ നിന്നും മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോ.സാഹി പറഞ്ഞു. ഗോഡ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് സദര്‍. |
രാജ്യത്ത് പൊതുഗതാഗത അതോറിറ്റി രൂപവത്കരിക്കും –ഒ.എന്‍.ടി.സി ചെയര്‍മാന്‍ Posted: 27 May 2015 09:20 PM PDT Image: ![]() മസ്കത്ത്: രാജ്യത്ത് പൊതുഗതാഗത അതോറിറ്റി രൂപവത്കരിക്കുമെന്ന് ഒ.എന്‍.ടി.സി ചെയര്‍മാനും ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായ എന്‍ജിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി. പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് ഈ നീക്കം. ഹ്രസ്വദൂര യാത്രകള്‍ക്ക് അധികപേരും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഗതാഗതപ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, ബസ് ഗതാഗത സംവിധാനം പരിഷ്കരിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി സ്പെയിന്‍ കേന്ദ്രമായ ഇനേകോയുമായി ഒ.എന്‍.ടി.സി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. മസ്കത്ത് അടക്കം ഗവര്‍ണറേറ്റുകളിലെ ബസ് സര്‍വീസ് പരിഷ്കരണം സംബന്ധിച്ച അന്തിമ മാസ്റ്റര്‍പ്ളാന്‍ 52 ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. നഗരഗതാഗതത്തിന്‍െറ മുഖച്ഛായതന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോഫ്ളോര്‍ ബസുകളുടെ പ്രധാനപാതകള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നെതര്‍ലന്‍റ്സ് കേന്ദ്രമായ വി.ഡി.എല്‍ ബസ് ആന്‍ഡ് കോച്ച് കമ്പനിയില്‍നിന്ന് ഈ വര്‍ഷം അവസാനത്തോടെയാണ് 40 ലോഫ്ളോര്‍ ബസുകള്‍ ലഭിക്കുക. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒമാന്‍ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയും യൂറോപ്പിലെ ഏറ്റവും വലിയ ബസ് നിര്‍മാതാക്കളില്‍ ഒരാളുമായ വി.ഡി.എല്ലുമായി കഴിഞ്ഞ ദിവസമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതുപ്രകാരം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ മുഴുവന്‍ ബസുകളും ഒ.എന്‍.ടി.സിക്ക് കൈമാറും. സീബില്‍ നിന്ന് റൂവിയിലേക്കാകും ആദ്യ സര്‍വീസ് നടത്തുകയെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ഒ.എന്‍.ടി.സി ചെയര്‍മാനുമായ എന്‍ജിനീയര്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി അറിയിച്ചു. റൂവി-വാദി അദായി-മത്ര- വാദി അദായി റൂട്ടിലാകും രണ്ടാമത്തെ സര്‍വീസ് നടത്തുക. അല്‍ഖൂദില്‍ നിന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലേക്കായിരിക്കും മൂന്നാമത്തെ റൂട്ട്. പരീക്ഷണ റൂട്ടുകളായാണ് ഇതിനെ കണക്കിലെടുക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന്‍െറ ആവശ്യകതയും പൊതുജനത്തിന്‍െറ പ്രതികരണവുമടക്കം പഠിച്ചശേഷമാകും മറ്റു റൂട്ടുകള്‍ തീരുമാനിക്കുക. സുല്‍ത്താനേറ്റിലെ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ബസുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി അറിയിച്ചു. ഓരോ ബസിലും 40 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വികലാംഗര്‍ക്കും ബസുകളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ടാകും. ബസ്റൂട്ടുകളും സ്റ്റേഷനുകളുമടങ്ങുന്ന കാര്യങ്ങളില്‍ റോയല്‍ ഒമാന്‍ പൊലീസ് ആര്‍.ഒ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. |
ഹിസ്ബുല്ല നേതാക്കള്‍ സൗദിയുടെ തീവ്രവാദ പട്ടികയില്‍ Posted: 27 May 2015 08:04 PM PDT Image: ![]() റിയാദ്: ഹിസ്ബുല്ല നേതാക്കളായ രണ്ട് ലബനാന്‍ പൗരന്മാരെ സൗദി അറേബ്യ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു. ഇവര്‍ അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തിന് നേതൃത്വം നല്‍കുന്നതായും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഖലീല്‍ യൂസുഫ് ഹര്‍ബ്, മുഹമ്മദ് ഖബ്ലാന്‍ എന്നിവരെയാണ് തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്കുള്ള ശിക്ഷ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സിറിയലയയിലെ ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തെ പിന്തുണക്കുക, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യുദ്ധത്തിന് ആളെ അയക്കുക, വിവിധ തീവ്രവാദ സംഘത്തിന് സാമ്പത്തിക സഹായം നല്‍കുക, മധ്യപൗരസ്ത്യ ദേശത്ത് പ്രശ്നമുണ്ടാക്കാന്‍ നേതൃപരമായ പങ്ക് വഹിക്കുക എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. തീവ്രവാദ പ്രവര്‍ത്തനങ്ങളും അതിന് സഹായിക്കലും കുറ്റകരമാണെന്ന സൗദി റോയല്‍ കോര്‍ട്ട് കരാറനുസരിച്ചാണ് ഇവരെ കുറ്റവാളികളായി പ്രഖ്യാപിച്ചത്. രണ്ട് പേരുടെയും പേരില്‍ സൗദിയില്‍ എന്തെങ്കിലും വസ്തുവഹകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ മരവിപ്പിക്കും. ഇവരുമായി സഹകരിക്കുന്നതിന് സൗദി പൗരന്മാര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിന്‍െറ നിലപാടിന് ചുവടുപിടിച്ചാണ് സൗദിയുടെ പ്രഖ്യാപനം. 2010 ഏപ്രില്‍ മാസത്തില്‍ ഈജിപ്ത് മുഹമ്മദ് ഖബ്ലാന് അദ്ദേഹത്തിന്‍െറ അസാന്നിധ്യത്തില്‍ ആജീവനാന്ത തടവ് വിധിച്ചിരുന്നു. ഈജിപ്തിലെ ഹിസ്ബുല്ല സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഇദ്ദേഹം 2011 അവസാനം വരെ മധ്യപൗരസ്ത്യ ദേശത്ത് ഹിസ്ബുല്ലയുടെ രഹസ്യ സംഘത്തിന്‍െറ നേതാവായിരുന്നു. ഹിസ്ബുല്ലയില്‍ ഇദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. ഖലീല്‍ ഹര്‍ബ് എന്നയാള്‍ 2012ല്‍ യമനിലെ ഹിസ്ബുല്ലക്ക് നിരവധി സാമ്പത്തിക സഹായം നല്‍കിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. 50,000 ഡോളര്‍ യമന്‍ സംഘത്തിന് നല്‍കാന്‍ സജ്ജമാക്കിയതായും ബോധ്യപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദത്തോട് സ്വീകരിക്കുന്ന നിലപാടിന്‍െറ ഭാഗമായാണ് സൗദിയുടെ തീരുമാനമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. |
റമദാനില്‍ അവശ്യസാധനങ്ങളുടെ വില 50 ശതമാനം കുറയും Posted: 27 May 2015 07:52 PM PDT Image: ![]() അബൂദബി: റമദാനില്‍ അവശ്യസാധനങ്ങളുടെ വില 50 ശതമാനം വരെ കുറക്കാന്‍ യു.എ.ഇ സാമ്പത്തിക മന്ത്രാലയവും വിവിധ വ്യാപാര സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. റമദാനില്‍ ഏറ്റവും കൂടുതല്‍ വേണ്ടിവരുന്ന ഭക്ഷ്യസാധനങ്ങളുടെയടക്കം വിലയിലാണ് കുറവുണ്ടാകുക. ജൂണ്‍ ഏഴ് മുതല്‍ റമദാന്‍ ഓഫറുകള്‍ നിലവില്‍ വരുമെന്ന് സാമ്പത്തിക മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയിലും റമദാനില്‍ കുറവുണ്ടാകും. ഷാര്‍ജ കോഓപറേറ്റിവ് സൊസൈറ്റി റമദാന്‍ ഓഫറുകള്‍ക്കായി 16 ദശലക്ഷം ദിര്‍ഹം ചെലവിടും. 350ഓളം അവശ്യവസ്തുക്കളുടെ വില കുറക്കുകയും ചെയ്യും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം വരെ അധികം ഓഫറുകള്‍ ഇത്തവണയുണ്ടാകും. നല്ല കാലാവസ്ഥയായതിനാല്‍ വിദേശരാജ്യങ്ങളില്‍ പഴം-പച്ചക്കറി വിളപ്പെടുപ്പ് ഇത്തവണ മെച്ചപ്പെട്ടിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഇറക്കുമതി ചെയ്യാന്‍ ഇത് വ്യാപാരികളെ സഹായിക്കുന്നു. ഈ വിലക്കുറവ് ഉപഭോക്താക്കളിലത്തെിക്കും. ഇതിന് പുറമെ പ്രത്യേക ഓഫറുകളും റമദാന്‍ കിറ്റുകളുമുണ്ടാകും. വിലക്കുറവ്, പ്രത്യേക ഓഫറുകള്‍ എന്നിവ സംബന്ധിച്ച് മന്ത്രാലയം കഴിഞ്ഞ രണ്ടുമാസത്തോളമായി വ്യാപാരികളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. റമദാനിലുടനീളം ഒരേ വിലക്ക് സാധനങ്ങള്‍ വില്‍ക്കാമെന്ന് വ്യാപാരികള്‍ ഉറപ്പുനല്‍കി. വിപണിയിലെ ആവശ്യകതക്കനുസരിച്ച് പഴം-പച്ചക്കറി വില കൂട്ടില്ല. അവശ്യസാധനങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് മന്ത്രാലയം ഉറപ്പുവരുത്തും. ഇതിനായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. അതാത് നഗരസഭകളുടെ മേല്‍നോട്ടത്തിലായിരിക്കും പരിശോധന. ഏതെങ്കിലും ഇനത്തിന്‍െറ വില കൂടുതലാണെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നുകയാണെങ്കില്‍ ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തില്‍ പരാതി നല്‍കാം. റമദാനില്‍ കേന്ദ്രം രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കും. പരാതികള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. ഷാര്‍ജ കോഓപറേറ്റീവ് സൊസൈറ്റി 350ഓളം ഇനങ്ങളുടെ വില കുറക്കും. അരി, പഞ്ചസാര, എണ്ണകള്‍, ധാന്യപ്പൊടികള്‍, മുട്ട, തക്കാളി, പാല്‍, പഴച്ചാറുകള്‍ തുടങ്ങിയവയുടെ വിലയിലാണ് കുറവുണ്ടാവുക. ജൂണ്‍ ഏഴ് മുതല്‍ റമദാന്‍ അവസാനം വരെ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ വില്‍ക്കുമെന്ന് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ മാജിന് അല്‍ ജുനൈദ് പറഞ്ഞു. |
ഗവര്‍ണറെക്കൊണ്ടുള്ള ഉപകാരങ്ങള്‍ Posted: 27 May 2015 07:08 PM PDT Image: ![]() ഇന്ത്യന്‍ ഭരണഘടനയുടെ ഖണ്ഡിക 153 ആണ് സംസ്ഥാന ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത്. ഖണ്ഡിക 157 ഗവര്‍ണര്‍ക്ക് 35 വയസ്സായിരിക്കണമെന്നും പറയുന്നുണ്ട്. കേന്ദ്രത്തില്‍ രാഷ്ട്രപതിക്കുള്ള സ്ഥാനമാണ് സംസ്ഥാനതലത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് കല്‍പിക്കപ്പെടുന്നത്. എന്നാല്‍, ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്ന നിലക്കും പലവിധ ഭരണഘടനാ സ്ഥാപനങ്ങള്‍ ചേര്‍ന്ന രാഷ്ട്രകൂടത്തിന്‍െറ സന്തുലിതത്വം കാത്തുസൂക്ഷിക്കുന്ന ആളെന്ന നിലക്കുമുള്ള മഹത്തായ ഉത്തരവാദിത്തങ്ങള്‍ രാഷ്ട്രപതിക്ക് നിര്‍വഹിക്കാനുണ്ട്. അതേസമയം, രാഷ്ട്രീയത്തില്‍ എടുക്കാച്ചരക്കായി മാറിയ വൃദ്ധ കേസരികളെ കുടിയിരുത്താനുള്ള വഴിയായാണ് പൊതുവെ ഗവര്‍ണര്‍ പദവി രാജ്യത്ത് ഉപയോഗപ്പെടുത്തപ്പെട്ടു പോന്നത്. വൃദ്ധസദനങ്ങള്‍ എന്ന പരിഹാസപ്പേര് തന്നെ രാജ്ഭവനുകള്‍ക്കുണ്ട്. പക്ഷേ, ഈ വൃദ്ധന്മാരെ തീറ്റിപ്പോറ്റാന്‍ പൊതു ഖജനാവില്‍നിന്ന് വന്‍ തുകയാണ് ചെലവഴിച്ചുപോരുന്നത്. ഗവര്‍ണറെക്കൊണ്ടുള്ള ഉപകാരങ്ങളെന്ത്, ഇനിയും ഇങ്ങനെയൊരു പദവിയുടെ ആവശ്യമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാനുള്ള കാരണവും ഇതുതന്നെ. |
ത്രിപുരയില്‍ ‘അഫ്സ്പ’ പിന്‍വലിച്ചു Posted: 27 May 2015 11:53 AM PDT Image: ![]() അഗര്‍തല: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പിന്‍വലിക്കാന്‍ ത്രിപുരയിലെ സി.പി.എം. സര്‍ക്കാര്‍ തീരുമാനിച്ചു. |
Posted: 27 May 2015 11:42 AM PDT Image: ![]() Subtitle: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ സൂറിച്ച്: നാലു പതിറ്റാണ്ടായി സ്വിറ്റ്സര്‍ലന്‍ഡുകാരനായ സെപ് ബ്ളാറ്റര്‍ ഫുട്ബാളിനൊപ്പമാണ്. അതില്‍ 17 വര്‍ഷം ലോകത്തെ കരുത്തരായ കായിക സംഘടന ‘ഫിഫ’യുടെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്‍റ്. അധ്യക്ഷ പദവിയില്‍ അഞ്ചാമൂഴം ലക്ഷ്യമിട്ട് മത്സരരംഗത്തിറങ്ങിയ ബ്ളാറ്റര്‍ക്ക് ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ ദിനങ്ങളാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും. സൂറിച്ചിലെ ആസ്ഥാന മന്ദിരത്തില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന 65ാം കോണ്‍ഗ്രസിലേക്കാണ് ഫുട്ബാള്‍ ലോകത്തിന്‍െറ കണ്ണും കാതും. അംഗങ്ങളായ 209 അസോസിയേഷന്‍ പ്രതിനിധികളുടെ വോട്ടവകാശം കഴിയുന്നതോടെ ഫിഫയുടെ അടുത്ത ഭരണാധികാരിയാരെന്ന് വ്യക്തമാവും. നാല് ഊഴംകഴിഞ്ഞ് അഞ്ചാം ഊഴത്തിനായി ശ്രമിക്കുന്ന സെപ് ബ്ളാറ്റര്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തി ജോര്‍ഡന്‍ രാജകുമാരനും നിലവിലെ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈനാണ് മത്സരരംഗത്തുള്ളത്. കാല്‍പന്ത് ലോകമാവട്ടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും കൈവിട്ട് ഇരുചേരികളിലായി പോര്‍വിളിയിലും. ബ്ളാറ്റര്‍ എന്ന ലോകത്തെ ഏറ്റവും സ്വാധീന ശക്തികളായവരുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടപ്പോള്‍ 70ാമനായി ബ്ളാറ്ററുമുണ്ടായിരുന്നു. ഈ പട്ടികയിലുള്ള ഏക കായിക ഭരണാധികാരി. ബറാക് ഒബാമക്കും വ്ളാദിമിര്‍ പുടിനും പിന്നില്‍ സ്ഥാനം. മുന്‍ അമച്വര്‍ ഫുട്ബാളറായ ബ്ളാറ്റര്‍ 1975ലാണ് ഫിഫയുടെ ഭാഗമാവുന്നത്. സ്വിസ് വാച്ച്കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജോലിയുപേക്ഷിച്ചായിരുന്നു വരവ്. പക്ഷേ, ഇന്ന് ബ്ളാറ്റര്‍ നാലാമൂഴം പൂര്‍ത്തിയാക്കുമ്പോള്‍ ആസ്തിയില്‍ ലോകത്തെ ഒന്നാംനിര സംഘമാണ് ഫിഫ. 2010-14 ലോകകപ്പുകള്‍ക്കിടയില്‍ മാത്രം വരുമാനം 570 കോടി യു.എസ് ഡോളര്‍. ജീവനക്കാരുടെ എണ്ണം 1400ഉം. ലോകമാകെ സഞ്ചരിച്ച് ഫുട്ബാളിനായി പണിയെടുക്കുമ്പോള്‍ വിമര്‍ശങ്ങള്‍ക്കും നടുവിലായിരുന്നു ബ്ളാറ്റര്‍. ഏറ്റവുമൊടുവിലായി 2018, 2022 ലോകകപ്പുകള്‍ റഷ്യക്കും ഖത്തറിനും അനുവദിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. 2011ല്‍ തന്‍െറ അവസാന ഊഴമെന്ന് പ്രഖ്യാപിച്ച് മത്സരിച്ച ബ്ളാറ്റര്‍ വാക്കുമാറ്റിയതാണ് യൂറോപ്പിനെ ചൊടിപ്പിച്ചത്. ഫിഫയില്‍ യൂറോപ്പിനുള്ള അപ്രമാദിത്വം ബ്ളാറ്റര്‍ തകര്‍ത്തതായും യുവേഫയിലെ ഭരണാധികാരികള്‍ ആരോപിക്കുന്നു. എങ്കിലും, യൂറോപ്പിനു പുറമെയുള്ള പിന്തുണയാണ് സ്വിറ്റ്സര്‍ലന്‍ഡുകാരനായ ഭരണാധികാരിയുടെ കരുത്ത്. കോണ്‍കാഫ്, ഏഷ്യ, ആഫ്രിക്ക, ഓഷ്യാനിയ എന്നിവ ബ്ളാറ്ററിന് പൂര്‍ണപിന്തുണ നല്‍കുന്നു. |
ഫ്രഞ്ച് ഓപണ്‍: ഷറപ്പോവ, ഫെഡറര്‍ മൂന്നാം റൗണ്ടില്‍ Posted: 27 May 2015 11:38 AM PDT Image: ![]() പാരിസ്: കപ്പ് നിലനിര്‍ത്താന്‍ കളത്തിലിറങ്ങിയ നിലവിലെ ചാമ്പ്യന്‍ മരിയ ഷറപ്പോവയും ടെന്നിസിന്‍െറ കൊടുമുടികള്‍ കീഴടക്കിയിട്ടും തനിക്കധികം വഴങ്ങാത്ത കളിമണ്‍ കോര്‍ട്ടില്‍ ഒരുവട്ടംകൂടി കിരീടം കൊതിക്കുന്ന റോജര്‍ ഫെഡററും ഫ്രഞ്ച് ഓപണിന്‍െറ മൂന്നാം റൗണ്ടില്‍ കടന്നു. ലോക റാങ്കിങ്ങില്‍ 91ാം സ്ഥാനക്കാരിയും സ്വന്തം നാട്ടുകാരിയുമായ വിറ്റാലിയ ഡയാച്ചെങ്കോയെയാണ് റഷ്യക്കാരി ഷറപ്പോവ പരാജയപ്പെടുത്തിയത്. 81 മിനിറ്റ് പോരാട്ടത്തില്‍ 6^3, 6^1നാണ് ഷറപ്പോവ ജയിച്ചത്. സ്പെയിനിന്‍െറ മാര്‍സല്‍ ഗ്രാനോല്ളേഴ്സിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ട് മത്സരം ഫെഡറര്‍ക്ക് എളുപ്പമായിരുന്നില്ല. ആദ്യ ഗെയിമില്‍ അനായാസം ജയിച്ച ഫെഡറര്‍ രണ്ടാം ഗെയിം ടൈബ്രേക്കറിലാണ് ജയിച്ചത്. മൂന്നാം ഗെയിമും ജയിച്ചു മത്സരം സ്വന്തമാക്കി. 6^2, 7^6, 6^3 എന്ന ക്രമത്തിലായിരുന്നു ഫെഡററുടെ പോരാട്ടം. ജപ്പാന്‍െറ നിഷികോറി, ജര്‍മനിയുടെ ബെഞ്ചമിന്‍ ബെക്കര്‍ എന്നിവരും പുരുഷ സിംഗ്ള്‍സ് മൂന്നാം റൗണ്ടിലേക്ക് കടന്നു. |
ആസ്ട്രേലിയന്‍ ഓപണ്‍: സൈന, ശ്രീകാന്ത് ജയത്തോടെ തുടങ്ങി Posted: 27 May 2015 11:36 AM PDT Image: ![]() സിഡ്നി: ആസ്ട്രേലിയന്‍ ഓപണ്‍ ബാഡ്മിന്‍റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ സൈന നെഹ്വാളിനും കെ. ശ്രീകാന്തിനും ജയത്തോടെ തുടക്കം. നിലവിലെ ജേതാവും ലോക ഒന്നാം നമ്പറുമായ സൈന, വനിതാ സിംഗ്ള്‍സില്‍ 67ാം റാങ്കുകാരി മലേഷ്യയുടെ ചിയ ലിഡിയയെ തോല്‍പിച്ചാണ് വിജയക്കുതിപ്പിന് തുടക്കമിട്ടത്. സ്കോര്‍ 21^12, 21^10. രണ്ടാം റൗണ്ടില്‍ ചൈനയുടെ സുന്‍ യുവാണ് സൈനയുടെ എതിരാളി. അതേസമയം, പി.വി. സിന്ധു, പി. കശ്യപ്, ഗുരു സായ്ദത്ത് എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. എട്ടാം സീഡ് വാങ് യിഹാനാണ് സിന്ധുവിനെ തോല്‍പിച്ചത്. സ്കോര്‍ 21^18, 15^21, 23^25. പുരുഷ സിംഗ്ള്‍സില്‍ ശ്രീകാന്തിന് മാത്രമേ വിജയിക്കാനായുള്ളൂ. 53 മിനിറ്റ് നീണ്ട മത്സരത്തില്‍ ഡെന്‍മാര്‍ക്കിന്‍െറ ക്രിസ്റ്റിന്‍ വിറ്റിന്‍ഗുസിനെയാണ് ശ്രീകാന്ത് തോല്‍പിച്ചത്. സ്കോര്‍ 14^21, 21^8, 22^20. കശ്യപിനെ ആറാം സീഡ് വാങ് സെന്‍മിങ്ങും (24^26, 21^18, 22^20) സായ്ദത്തിനെ ഒന്നാം സീഡ് ചൈനയുടെ ചെന്‍ ലോങ്ങും (15^21, 21^9, 21^17) തോല്‍പിച്ചു. വനിതാ ഡബ്ള്‍സില്‍ ജ്വാല ഗുട്ട^അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ഡച് സഖ്യത്തെ 21^13, 21^13 സ്കോറിന് തോല്‍പിച്ചാണ് ഇവര്‍ മുന്നേറിയത്. മിക്സഡ് ഡബ്ള്‍സില്‍ അശ്വിനി-പ്രണവ് ജെറി സഖ്യം തോല്‍വി വഴങ്ങി. |
ഗോള്‍ഡന്‍ സ്പൈക് മീറ്റ്: ബോള്‍ട്ടിന് സീസണിലെ മികച്ച സമയം Posted: 27 May 2015 11:33 AM PDT Image: ![]() ഒസ്ട്രാവ: പരിക്കിനോട് വിടപറഞ്ഞ് ട്രാക്കിലിറങ്ങിയ ഉസൈന്‍ ബോള്‍ട്ടിന് 200 മീറ്ററില്‍ സീസണില്‍ മികച്ച സമയം. ചെക് റിപ്പബ്ളിക്കില്‍ നടന്ന ഗോള്‍ഡന്‍ സ്പൈക് മീറ്റില്‍ 20.13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജമൈക്കന്‍ ലോക ഒളിമ്പിക്സ് ചാമ്പ്യനും ലോകറെക്കോഡുകാരനുമായ ബോള്‍ട്ട് ഒന്നാമതത്തെിയത്. 2009ല്‍ ലോകറെക്കോഡ് സ്ഥാപിച്ച സമയമായ 19.19ന് ശേഷം ബോള്‍ട്ടിന്‍െറ ഏറ്റവും മികച്ച ഓട്ടം കൂടിയാണിത്. എന്നാല്‍, പ്രകടനം സംതൃപ്തി നല്‍കുന്നതല്ളെന്നാണ് ബോള്‍ട്ടിന്‍െറ പ്രതികരണം. അതേസമയം, പരിക്കില്‍നിന്നും മോചിതനായതില്‍ സന്തോഷവും പ്രകടിപ്പിച്ചു. വരാനിരിക്കുന്ന ന്യൂയോര്‍ക് ഡയമണ്ട് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. 100 മീറ്ററില്‍ ജമൈക്കയുടെ തന്നെ അസഫ പവല്‍ ഒന്നാമതത്തെി. 10.04 സെക്കന്‍ഡിലായിരുന്നു പവലിന്‍െറ ഫിനിഷിങ്. ഈ ഇനത്തില്‍ ബോള്‍ട്ട് മത്സരിച്ചിരുന്നില്ല. |
മന്‍മോഹന്‍ സിങ് നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു Posted: 27 May 2015 11:10 AM PDT Image: ![]() Subtitle: കടുത്ത വിമര്‍ശങ്ങള്‍ക്കിടയില്‍ 'അസാധാരണ' കൂടിക്കാഴ്ച ന്യൂഡല്‍ഹി: ഒന്നാം വാര്‍ഷിക വേളയില്‍ മോദി സര്‍ക്കാറിനെതിരെ പൊതുവേദിയില്‍ കടുത്ത വിമര്‍ശം നടത്തിയ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ബുധനാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒൗദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. ഉള്ളടക്കം കോണ്‍ഗ്രസോ ബി.ജെ.പിയോ വെളിപ്പെടുത്തിയിട്ടില്ല. മോദി സര്‍ക്കാറിന്‍െറ ഓരോ പ്രവൃത്തികളെയും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അക്കമിട്ട് വിമര്‍ശിക്കുന്നതിനിടയില്‍ നടന്ന കൂടിക്കാഴ്ചയുടെ പിന്നാമ്പുറത്ത് രാഷ്ട്രീയ പ്രാധാന്യം കാണുന്നവര്‍ ഏറെ. പടിയിറങ്ങിപ്പോയ റേസ്കോഴ്സ് റോഡിലെ ഏഴാം നമ്പര്‍ വസതിയിലേക്ക് ഒരു വര്‍ഷത്തിനുശേഷം ആദ്യമായാണ് മന്‍മോഹന്‍ സിങ് കാലെടുത്തുവെച്ചത്. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയാണിത്. ‘ഡോ. മന്‍മോഹന്‍ സിങ്ങിനെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. 7-റേസ്കോഴ്സ് റോഡിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതിലും സന്തോഷം. നല്ളൊരു കൂടിക്കാഴ്ചയായിരുന്നു’ -നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, ഇതിന്‍െറ പേരില്‍ മോദിയെ കണ്ട് സൗഹാര്‍ദമുറപ്പിക്കാന്‍ മന്‍മോഹന്‍ സിങ് തയാറാവുമോ എന്ന ആശ്ചര്യമാണ് ഒരുവശത്ത്. ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ മുന്‍സര്‍ക്കാറിനും മന്‍മോഹനുമെതിരെ പരസ്യ ആക്രമണം നടത്തുന്നതിനിടെ, അതിനോടുള്ള പ്രതിഷേധം നേരിട്ട് അറിയിക്കുകയാണ് മുന്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് പിന്നിലെന്നാണ് മറ്റൊരു വിശദീകരണം. കൂടിക്കാഴ്ച കോണ്‍ഗ്രസ് കേന്ദ്രങ്ങളിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
|
റോഹിങ്ക്യന്‍ ദുരിതത്തിന് പിന്നില്‍ ബുദ്ധസന്ന്യാസി വിരാദു; മൗനമാചരിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ Posted: 27 May 2015 11:04 AM PDT Image: ![]() യാംഗോന്‍: നിഷ്ഠുരരായ കടത്തുസംഘങ്ങളുടെ ഇല്ലാത്ത ഒൗദാര്യം കാത്ത് നടുക്കടലിലേക്ക് സ്വയം എടുത്തെറിയുന്ന റോഹിങ്ക്യകളുടെ ദുരന്തം ലോകം നടുക്കത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്. മരണം നൃത്തംവെക്കുന്ന ക്യാമ്പുകളിലും ഏതുനിമിഷവും തകരാവുന്ന ബോട്ടുകളിലും രക്ഷതേടുന്ന ഇവരുടെ പീഡനപര്‍വത്തിന് പിന്നില്‍ ആരെന്നു പക്ഷേ, ഗുരുതരമായ വിലയിരുത്തല്‍ ഉണ്ടായിട്ടില്ല. ലോകത്തെ ഏറ്റവും പീഡിതരെന്ന് ആംനസ്റ്റി മുദ്രകുത്തിയ റോഹിങ്ക്യകള്‍ക്കെതിരെ തീപ്പൊരി പ്രഭാഷണങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന അശിന്‍ വിരാദുവാണ് ആദ്യ പ്രതിയെന്ന് പ്രമുഖര്‍ ആണയിടുന്നു. ‘ശത്രുതയുള്ള വിഭാഗങ്ങളാല്‍ ചുറ്റപ്പെട്ട റോഹിങ്ക്യകള്‍ക്കെതിരെ ഇസ്ലാം ഭീതി പ്രഭാഷണങ്ങളുമായി ആക്രമണത്തിന് വിരാദു കൊഴുപ്പുകൂട്ടുകയാണെന്ന് ലണ്ടന്‍ ക്യൂന്‍ മേരി വാഴ്സിറ്റിയിലെ ഇന്‍റര്‍നാഷനല്‍ സ്റ്റേറ്റ് ക്രൈം ഇനീഷ്യേറ്റിവ് ഡയറക്ടര്‍ പെന്നി ഗ്രീന്‍ അഭിപ്രായപ്പെടുന്നു. ‘പിറന്ന നാട്ടിലെ അസ്തിത്വം പോലും അപകടത്തിലെന്നും തങ്ങള്‍ക്ക് ഭാവിയില്ളെന്നുമറിയുന്നതോടെ എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് ഇവര്‍ എടുത്തുചാടാന്‍ നിര്‍ബന്ധിതരാവുകയാണ് -അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വളരെ നേര്‍ത്ത, അളന്നുമുറിച്ച വാക്കുകളില്‍ കൈകള്‍ മുറുകെ പിടിച്ചായിരിക്കും വിരാദുവിന്‍െറ പ്രഭാഷണങ്ങള്‍. മണ്ടാലയിലെ ആശ്രമത്തിലും ശാന്തത തുളുമ്പിനില്‍ക്കും. പക്ഷേ, പുറത്ത് നിറയെ പോസ്റ്ററുകളാണ്, തകര്‍ന്ന ബുദ്ധ ക്ഷേത്രങ്ങളുടെയും രക്തത്തില്‍ കുളിച്ച ശരീരങ്ങളുടെയും. എല്ലാം റോഹിങ്ക്യന്‍ മുസ്ലിംകള്‍ ചെയ്തെന്നാണ് ആരോപണം. ബുദ്ധമതത്തിന്‍െറ സംരക്ഷണത്തിനാണ് ഇങ്ങനെ പോസ്റ്ററുകള്‍ പതിച്ചതെന്ന് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ന്യായം പറഞ്ഞിരുന്നു. റോഹിങ്ക്യകള്‍ക്കെതിരെ വന്‍തോതില്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ‘969 പ്രസ്ഥാന’ത്തിന്‍െറ നേതാവാണ് വിരാദു. നിയോ നാസിയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇയാളെ വിളിക്കുന്നത്. ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖമെന്ന പേരില്‍ 2013ല്‍ ടൈം മാസിക ഇദ്ദേഹത്തെക്കുറിച്ച് ലേഖനമെഴുതി. ബര്‍മയിലെ ബിന്‍ ലാദിനെന്നാണ് വിരാദു സ്വയം വിശേഷിപ്പിക്കുന്നത്. വിരാദുവിന് മുമ്പും റോഹിങ്ക്യകള്‍ക്കെതിരെ രാജ്യത്ത് പീഡനമുണ്ടായിട്ടുണ്ട്. തലമുറകളായി രാജ്യത്ത് ജീവിച്ചുപോരുന്നവരായിട്ടും 1982 മുതല്‍ പൗരത്വവും നിഷേധിക്കപ്പെടുന്നു. പക്ഷേ, 2012ല്‍ റഖൈനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെയാണ് പ്രശ്നം വഷളാകുന്നത്. ഒരു വര്‍ഷമാകുമ്പോഴേക്ക് റഖൈനില്‍ തുടങ്ങിയ കലാപം രാജ്യം മുഴുക്കെ വ്യാപിച്ചു. 2003ല്‍ വിരാദുവിനെ ബര്‍മയിലെ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. പൊതുമാപ്പിന്‍െറ ഭാഗമായി 2012ല്‍ മോചിതനായതോടെയാണ് പ്രഭാഷണങ്ങളുമായി ഊരുചുറ്റല്‍ തുടങ്ങുന്നത്. ‘സോങ് ടു വിപ് അപ് റിലീജ്യസ് ബ്ളഡ്’ എന്ന പേരില്‍ തയാറാക്കിയ ഗാനവും വിരാദുവിന്‍െറ പേരിലുള്ള ഫേസ്ബുക് പേജിലെ പോസ്റ്റുകളുമാണ് പലപ്പോഴും കലാപങ്ങള്‍ വ്യാപിപ്പിച്ചതെന്നാണ് സത്യം. നടുക്കടലില്‍ ഇപ്പോഴും ആയിരങ്ങള്‍; റോഹിങ്ക്യന്‍ പുനരധിവാസം ഇഴയുന്നു |
സ്വവര്‍ഗ വിവാഹം: അയര്‍ലന്‍ഡ് ജനവിധി മാനുഷികതയുടെ പരാജയമെന്ന് വത്തിക്കാന്‍ Posted: 27 May 2015 11:01 AM PDT Image: ![]() വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി അയര്‍ലന്‍ഡില്‍ ജനം വിധിയെഴുതിയത് മനുഷ്യസമൂഹത്തിന്‍െറ പരാജയമെന്ന് വത്തിക്കാന്‍. ഹിതപരിശോധനയില്‍ വന്‍ ഭൂരിപക്ഷത്തിന് സ്വവര്‍ഗ വിവാഹം അംഗീകരിക്കപ്പെട്ടത് ക്രിസ്ത്യന്‍ വിശ്വാസത്തിന്‍െറ മാത്രം പരാജയമായി കാണാനാവില്ളെന്നും തന്നെ അത് വല്ലാതെ ദു:ഖിപ്പിച്ചെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പീട്രോ പരോലിന്‍ പറഞ്ഞു. 62 ശതമാനം വോട്ടോടെയാണ് സ്വവര്‍ഗ വിവാഹം അംഗീകരിക്കപ്പെട്ടത്. ഇതോടെ ജനവിധിയിലൂടെ ഇത് നിയമമാകുന്ന ആദ്യ രാജ്യമായി അയര്‍ലന്‍ഡ് മാറി. വിധിയെ തുടര്‍ന്ന് വിഷയം രാജ്യത്തും പരിഗണിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി പറഞ്ഞിരുന്നു. യാഥാര്‍ഥ്യ പരിശോധന നടത്താന്‍ ചര്‍ച്ച് തയാറാകണമെന്ന് അയര്‍ലന്‍ഡിലെ ഡബ്ളിന്‍ ആര്‍ച്ച് ബിഷപ് ഡയര്‍മ്യൂഡ് മാര്‍ട്ടിയും പറഞ്ഞു. എന്നാല്‍, കുടുംബമാണ് എല്ലാറ്റിന്‍െറയും അടിസ്ഥാനമെന്നതിനാല്‍ അതു സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനാവശ്യമായതെന്തും ചെയ്യണമെന്നുമായിരുന്നു വത്തിക്കാന്‍ പ്രതിനിധിയുടെ പ്രതികരണം. |
അന്‍റാര്‍ട്ടിക്കയിലേക്ക് മഞ്ഞ് കയറ്റിയയക്കുന്നു Posted: 27 May 2015 10:56 AM PDT Image: ![]() പാരിസ്: മഞ്ഞ് പുതച്ചുകിടക്കുന്ന അന്‍റാര്‍ട്ടിക്കയിലേക്ക് അത് കയറ്റിയയക്കുന്നുവെന്ന് കേള്‍ക്കുമ്പോഴേ ചിരി വരേണ്ടതാണ്. ഹിമ സംരക്ഷണത്തിനാവുമ്പോള്‍ വിശേഷിച്ചും. എന്നാല്‍, ആല്‍പ്സ് പര്‍വതനിരകളില്‍നിന്ന് പ്രത്യേകമായി ശേഖരിച്ച് മഞ്ഞിന്‍െറ പറുദീസയിലേക്ക് കയറ്റിയയക്കാന്‍ ശരിക്കും ഒരുങ്ങിയിരിക്കുന്നത് ഫ്രഞ്ച് ദേശീയ ശാസ്ത്ര ഗവേഷണ സംഘമാണ്. |
പേമാരി, വെള്ളപ്പൊക്കം: 17 മരണം Posted: 27 May 2015 10:51 AM PDT Image: ![]() ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസ്, ഓക്ലഹോമ നഗരങ്ങളില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. 12ഓളം ആളുകളെ കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആളുകള്‍ പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. അമേരിക്കയിലെ നാലാമത്തെ വലിയ നഗരമായ ഹ്യൂസ്റ്റണും വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ട്. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. |
മനാബി: മൂന്നാംലിംഗക്കാരിയായ രാജ്യത്തെ ആദ്യ കോളജ് പ്രിന്‍സിപ്പല്‍ Posted: 27 May 2015 10:45 AM PDT Image: ![]() Subtitle: മൂന്നാംലിംഗക്കാരിയായ രാജ്യത്തെ ആദ്യ കോളജ് പ്രിന്‍സിപ്പല്‍ കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കൃഷ്ണ വനിതാ കോളജ് പ്രിന്‍സിപ്പലായി മനാബി ബന്ദോപാധ്യായ അടുത്ത മാസം ചുമതലയേല്‍ക്കുന്നതോടെ മൂന്നാംലിംഗക്കാരിയായ രാജ്യത്തെ ആദ്യ കോളജ് പ്രിന്‍സിപ്പല്‍ എന്ന അപൂര്‍വ ബഹുമതിക്കുകൂടിയാണ് ഇവര്‍ അര്‍ഹയാവുന്നത്. 2003ലാണ് ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. താന്‍ വളരെ സന്തോഷത്തിലാണെന്നും ഈ നേട്ടം രാജ്യത്തെ മൂന്നാംലിംഗ സമൂഹത്തിന് അഭിമാനമാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം ജോലിസ്ഥലത്ത് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മുമ്പ് അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നതായി മനാബി പറഞ്ഞു. ബംഗാളിലെ നൈഹാതിയില്‍ ജനിച്ച ഇവരുടെ പേര് ശസ്ത്രക്രിയക്കുമുമ്പ് സോമനാഥ് എന്നായിരുന്നു. |
കടലോളം സ്നേഹം നുകര്‍ന്ന് രാഹുല്‍; പരാതിപ്രളയമായി കടലിന്‍െറ മക്കള്‍ Posted: 27 May 2015 10:23 AM PDT Image: ![]() ചാവക്കാട്: കടലോളം വിശാലമായ സ്നേഹത്തില്‍ അലിഞ്ഞും സ്നേഹത്തിന്‍െറ രുചിക്കൂട്ട് നുകര്‍ന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചാവക്കാട് കടപ്പുറത്തിന്‍െറ മനം കവര്‍ന്നു. രക്ഷിതാക്കളുടെ വാത്സല്യം നുകര്‍ന്നും കുട്ടികളെ തലോടിയും കടലെടുത്ത മോഹങ്ങള്‍ക്ക് ജീവന്‍വെപ്പിച്ച രാഹുല്‍ഗാന്ധി ബ്ളാങ്ങാട് കോളനിയിലെ 51 വീടുകളില്‍ പ്രതീക്ഷയുടെ തിരിനാളം തെളിച്ചു.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment