സ്വാഗതം
WELCOME

News Update..

Tuesday, May 19, 2015

ഗണ്‍മാന്‍ കണ്ണിറുക്കി കാണിച്ചു: യുവതി സമാജ് വാദി പാര്‍ട്ടി നേതാവിന്‍െറ കാര്‍ ചില്ല് തകര്‍ത്തു Madhyamam News Feeds

ഗണ്‍മാന്‍ കണ്ണിറുക്കി കാണിച്ചു: യുവതി സമാജ് വാദി പാര്‍ട്ടി നേതാവിന്‍െറ കാര്‍ ചില്ല് തകര്‍ത്തു Madhyamam News Feeds

Link to

ഗണ്‍മാന്‍ കണ്ണിറുക്കി കാണിച്ചു: യുവതി സമാജ് വാദി പാര്‍ട്ടി നേതാവിന്‍െറ കാര്‍ ചില്ല് തകര്‍ത്തു

Posted: 19 May 2015 12:42 AM PDT

Image: 

ആഗ്ര: ഗണ്‍മാന്‍ കണ്ണിറുക്കി കാണിച്ചതിന് യുവതി സമാജ് വാദി പാര്‍ട്ടി നേതാവ് അഭിനവ് ശര്‍മയുടെ കാറിന്‍െറ ചില്ല് തകര്‍ത്തു. ഗണ്‍മാന്‍ നേതാവിനൊപ്പം പോകുമ്പോള്‍ കാറിന് മുകളിലേക്ക് എടുത്ത് ചാടിക്കയറിയ യുവതി ബോണറ്റില്‍ സ്ഥാപിച്ച പാര്‍ട്ടി കൊടി ഊരിയെടുത്ത് കാറിന്‍റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. കൂടാതെ കാറിന്‍െറ ബോണറ്റില്‍ കയറി നിന്ന യുവതി ഗണ്‍മാന്‍ തന്നോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഈ സമയം നേതാവ് കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. എന്നാല്‍, ഒപ്പമുണ്ടായിരുന്നവരില്‍ ചിലര്‍ യുവതിയുമായി തര്‍ക്കം കൂടുകയും ഗണ്‍മാന്‍റെ ചിത്രം പകര്‍ത്തിയ ഫോണ്‍ പിടിച്ചടെുത്ത് നിലത്തെറിയുകയും ചെയ്തു.

ഞായറാഴ്ച വൈകീട്ട് സഹോദരിയോടൊപ്പം ഡോക്ടറെ കണ്ടു മടങ്ങുമ്പോള്‍ ഇരുചക്ര വാഹനം ഒരു സിഗ്നല്‍ ലൈറ്റില്‍ നിര്‍ത്തിയപ്പോഴായിരുന്നു വാഹനം നിര്‍ത്തിയ നേതാവിന്‍്റെ ഗണ്‍മാന്‍ യുവതിക്ക് നേരെ കണ്ണിറുക്കിക്കാണിച്ചത്. ഇത് യുവതിയുടെ സഹോദരി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഒരു മണിക്കൂര്‍ നീണ്ടുനിന്നു ബഹളത്തിനുശേഷം മൊബൈല്‍ ഫോണിന്‍്റെ വിലയായ 6,500 രൂപ നല്‍കി നേതാവും സംഘവും തടിയൂരുകയായിരുന്നു.

കാഴ്ചക്കാരനായി നിന്ന നൂറുകണക്കിന് ആളുകള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും വിഡിയോ വൈറലാകുകയുമായിരുന്നു.

അഞ്ചുതെങ്ങ് -ചിറയിന്‍കീഴ് തീരത്ത് കടല്‍ക്ഷോഭം: അഞ്ചുവീടുകള്‍ ഭാഗികമായി തകര്‍ന്നു; നൂറോളം വീടുകള്‍ ഭീഷണിയില്‍

Posted: 18 May 2015 11:55 PM PDT

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് -ചിറയിന്‍കീഴ് തീരത്ത് കടല്‍ക്ഷോഭം, അഞ്ചുവീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂറോളം വീടുകള്‍ കടലാക്രമണ ഭീഷണിയില്‍. ചിറയിന്‍കീഴ് പഞ്ചായത്തിലെ താഴംപള്ളി മുതല്‍ അഞ്ചുതെങ്ങ് പഞ്ചായത്തിലെ കോട്ട വരെയുള്ള ഭാഗത്ത് ഞായറാഴ്ചയോടെ കടല്‍ക്ഷോഭം ശക്തി പ്രാപിച്ചു. ഞായറാഴ്ച രാത്രിയോടെ അപ്രതീക്ഷിതമായി തിരമാലകള്‍ വീടുകളിലേക്ക് കയറിയതോടെ ഉറങ്ങിക്കിടന്ന കുട്ടികളെയുമെടുത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ പുറത്തേക്കോടി. പൂത്തുറ, ശിങ്കാരത്തോപ്പ്, മുതലപ്പൊഴി, മുഞ്ഞമൂട്, അഞ്ചുതെങ്ങ് കോട്ട ഭാഗങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. ശിങ്കാരത്തോപ്പ് പുതുവല്‍ പുരയിടത്തില്‍ റീത്ത ഗില്‍ബര്‍ട്ട്, ജോണ്‍സണ്‍, ദാസന്‍, ക്ളമന്‍റ്, ലൂര്‍ദ് എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പതിനഞ്ചോളം വീടുകളിലെ കക്കൂസുകള്‍ തകര്‍ന്നു. അമ്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ശിങ്കാരത്തോപ്പ്-പൂത്തുറ-മുഞ്ഞമൂട് ഭാഗത്ത് കടല്‍ ഭിത്തി ഏറക്കുറെ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. കടല്‍തീരത്ത് നിന്ന തെങ്ങുകള്‍ വ്യാപകമായി കടപുഴകി കടലില്‍ പതിച്ചു. ഇതര വൃക്ഷങ്ങളും നശിച്ചു. മുന്‍കൂട്ടി മനസ്സിലാക്കി ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും വള്ളങ്ങളും വലയും മത്സ്യബന്ധനോപാധികളും കടല്‍തീരത്ത് നിന്ന് മാറ്റിയിരുന്നു. കടല്‍ക്കരയിലുണ്ടായിരുന്ന വള്ളങ്ങള്‍ക്കും അനുബന്ധ മത്സ്യബന്ധനോപാധികള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുമുണ്ട്. കടല്‍ഭിത്തിയുടെ അടിഭാഗത്തെ മണ്ണ് ശക്തമായ തിരയില്‍ ഒലിച്ചുപോയതാണ് കടല്‍ഭിത്തികള്‍ തകരാന്‍ കാരണം. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ അഞ്ചുദിവസമായി തീരത്ത് മത്സ്യബന്ധനം നിലച്ച അവസ്ഥയിലാണ്. വി.ശശി എം.എല്‍.എയും ഇതര ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.

സര്‍ക്കാറിന് സ്വജന പ്രേമം –അബ്ദുല്‍ ഖാദര്‍ എം.എല്‍.എ

Posted: 18 May 2015 10:53 PM PDT

ഗുരുവായൂര്‍: തങ്ങളുടേതല്ലാത്ത ജനപ്രതിനിധികളുടെ മണ്ഡലങ്ങളെ യു.ഡി.എഫ് സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും സര്‍ക്കാറിന് സ്വജന പ്രേമമാണെന്നും കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ.
എം.എല്‍.എ യു.ഡി.എഫുകാരനല്ലാത്തതിനാല്‍ തന്‍െറ മണ്ഡലമായ ഗുരുവായൂരും വികസനകാര്യങ്ങളില്‍ കടുത്ത അവഗണന നേരിടുകയാണെന്ന് എം.എല്‍.എ പറഞ്ഞു.
നാടിന്‍െറ ആവശ്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായ റെയില്‍വേ മേല്‍പാലത്തിന് സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കാത്തത് ഈ അവഗണനയുടെ ഉദാഹരണമാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി.
ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലത്തിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്‍െറ ജനപ്രതിനിധികള്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
ഗുരുവായൂര്‍, ചാവക്കാട് നഗരസഭകള്‍ക്കായുള്ള കുടിവെള്ളപദ്ധതിയും ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയും പൂര്‍ത്തിയാകാത്തതിന് കാരണം സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാടാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. കിഴക്കെനടയില്‍ നടന്ന ഉപവാസത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരും സഹകരണ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരുമാണ് പങ്കെടുത്തത്.
മുന്‍ നഗരസഭ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സന്‍ എ.കെ. സതീരത്നം, ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ മഹിമ രാജേഷ്, ജി.കെ. പ്രകാശന്‍, കെ.പി. വിനോദ്, ആര്‍.വി. ഷെരീഫ്, കെ.കെ. മുബാറക്, എം.സി. സുനില്‍കുമാര്‍, എ.എസ്. മനോജ്, സി.കെ. സദാനന്ദന്‍, കെ.എ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
വൈകീട്ട് സമാപന സമ്മേളനം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മേല്‍പാലം യാഥാര്‍ഥ്യമാക്കാന്‍ സമാന ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തി സമരത്തിന് സി.പി.എം നേതൃത്വം നല്‍കുമെന്ന് മൊയ്തീന്‍ പറഞ്ഞു. സി.പി.എം മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി സി. സുമേഷ് അധ്യക്ഷത വഹിച്ചു. ടി.ടി. ശിവദാസന് മൊയ്തീന്‍ നാരങ്ങാനീര് നല്‍കി.
ഗുരുവായൂര്‍, കോട്ടപ്പടി, തമ്പുരാന്‍പടി, തൈക്കാട് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും നടന്നു.

പാലക്കാട് നഗരത്തില്‍ 200 കോടിയുടെ പി.പി.പി പദ്ധതിക്ക് പാര്‍ട്ണര്‍ കേരള മിഷന്‍ നടപടി തുടങ്ങി

Posted: 18 May 2015 10:43 PM PDT

പാലക്കാട്: നഗരത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പി.പി.പി) സ്ഥാപിക്കുന്ന 200 കോടി രൂപയുടെ മൂന്ന് പദ്ധതികളുടെ ടെന്‍ഡര്‍ നടപടിക്ക് മുന്നോടിയായി സ്വകാര്യസംരംഭകരില്‍നിന്ന് ക്വാളിഫിക്കേഷന്‍ റിക്വസ്റ്റ് ക്ഷണിച്ചു. ആധുനിക അറവുശാല, കല്‍മണ്ഡപം പബ്ളിക്ക് മാര്‍ക്കറ്റ് കം ഷോപ്പിങ്മാള്‍, കല്‍മണ്ഡപം ഇന്‍ഡോര്‍ സ്റ്റേഡിയം ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നിവക്കാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ പാര്‍ട്ണര്‍ കേരള മിഷന്‍ ക്വാളിഫിക്കേഷന്‍ റിക്വസ്റ്റ് ക്ഷണിച്ചത്. മേയ് 30നകം അപേക്ഷ സമര്‍പ്പിക്കണം.
സംരംഭകര്‍ക്ക് സാങ്കേതിക അറിവും നിശ്ചിത ആസ്തിയും മുന്‍പരിചയവും വേണം. ജൂലൈ ആറിന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ഡി.ബി.എഫ്.ഒ.ടി) വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുക. ആവശ്യമായ സ്ഥലം നഗരസഭ അനുവദിക്കും. കെട്ടിടവും അനുബന്ധ സൗകര്യവും ഒരുക്കേണ്ടത് സ്വകാര്യ സംരംഭകരാണ്.
നിശ്ചിത വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തിയശേഷം നഗരസഭക്ക് കൈമാറണം.
കല്‍മണ്ഡപത്ത് ഇന്‍ഡോര്‍ സ്റ്റേഡിയവും അനുബന്ധമായി വാണിജ്യകേന്ദ്രവും കണ്‍വെന്‍ഷന്‍ സെന്‍ററുകളും നിര്‍മിക്കാന്‍ 68 കോടി രൂപയാണ് മതിപ്പ് ചെലവ് കണക്കാക്കുന്നത്. 24 കോടിയാണ് അറവുശാലക്ക് മതിപ്പ് ചെലവ്. പ്ളാന്‍റ്, യന്ത്രസാമഗ്രികള്‍, ബ്ളഡ് പ്രോസസിങ് പ്ളാന്‍റ്, ചില്ലിങ് സംവിധാനം, ട്രീറ്റ്മെന്‍റ്, ബയോഗ്യാസ് പ്ളാന്‍റ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ആധുനിക അറവുശാല. 93 കോടി രൂപ ചെലവിലാണ് കല്‍മണ്ഡപത്ത് മാര്‍ക്കറ്റും ഷോപ്പിങ് മാളും പണിയുന്നത്.

ഇനി ഒബാമക്കും ട്വിറ്റര്‍

Posted: 18 May 2015 10:32 PM PDT

Image: 

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഉപയോഗിക്കുന്ന ലോക നേതാക്കളില്‍ ഒന്നാമനായ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ‘പേഴ്സണല്‍’ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. ഇതു വരെ ബറാക് ഒബാമയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് വൈറ്റ് ഹൗസില്‍നിന്നാണ്.
 ‘അറ്റ് പോട്ടസ് പ്രസിഡന്‍റ് ഒബാമ’ എന്ന പേരിലാണ് അക്കൗണ്ട് തുടങ്ങിയത്. 12 മണിക്കൂറിനുള്ളില്‍ 1.5 ദശലക്ഷം ഫോളോവേഴ്സാണ് അദ്ദേഹത്തിനു ലഭിച്ചത്.

‘‘ഹലോ ട്വിറ്റര്‍, ഇത് ബറാക്. ആറു വര്‍ഷത്തിനു ശേഷം ഞാന്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്’’ എന്നാണ് ഒബാമയുടെ ആദ്യ ട്വീറ്റ്. പിതാവ്, ഭര്‍ത്താവ്, അമേരിക്കയുടെ 44ാമത് പ്രസിഡന്‍റ് എന്നാണ് ഒബാമ തന്‍റെ അക്കൗണ്ടിലെ ബയോഗ്രഫിയില്‍ കൊടുത്തിരിക്കുന്നത്.

ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഒബാമ തന്നെയാണെന്ന് മറ്റൊരു ട്വീറ്റിലൂടെ വൈറ്റ് ഹൗസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്‍െറ മകള്‍ നര്‍ത്തകിയായിക്കോട്ടെ.. പക്ഷെ ഡോക്ടറാവേണ്ട..

Posted: 18 May 2015 10:12 PM PDT

Image: 

തിരുവനന്തപുരം: കേരളത്തിലെ മാതാപിതാക്കളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയാണ് ഒരച്ഛന്‍െറ  ബ്ളോഗ്. "എന്‍െറ മകള്‍ക്ക് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാം. പക്ഷെ ഇന്ത്യയിയില്‍ അവളെ ഒരു ഡോക്ടറാകാന്‍ മാത്രം ഞാന്‍ അനുവദിക്കുകയില്ല."
പറയുന്നത് മലയാളി ഡോക്ടറായ റോഷന്‍ രാധാകൃഷ്ണനാണ്.  ഇതിനകം അദ്ദേഹത്തിന്‍െറ ബ്ളോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.  

'എന്തുകൊണ്ട് മകളെ ഇന്ത്യയില്‍ ഡോക്ടറാകാന്‍ ഞാന്‍ അനുവദിക്കില്ല' എന്ന ബ്ളോഗില്‍  ഇക്കാര്യം സാധൂകരിക്കാനായി അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ ഇതെല്ലാമാണ്.

ഡോക്ടറെന്ന വ്യക്തി മാത്രമല്ല തന്‍െറ പ്രഫഷനുവേണ്ടി ത്യാഗം സഹിക്കേണ്ടത്. അവരുടെ ഭാര്യ/ ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍, എല്ലാവരും ത്യാഗം സഹിക്കേണ്ടി വരുന്നു.

സാധാരണ ജോലിസമയത്തിന്‍െറ ഇരട്ടി ചിലവഴിച്ചാലും ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. രോഗികളെ മരണത്തില്‍ നിന്നും രക്ഷിക്കുന്ന ഡോക്ടര്‍മാര്‍ ഇപ്പോള്‍ ജീവിക്കുന്നത്, രോഗികളുടെ സഹായി എപ്പോള്‍ തന്നെ കൊല്ലുമെന്നോര്‍ത്ത് പേടിച്ചാണ്.

ആരെങ്കിലും സ്വന്തം പ്രഫഷനുവേണ്ടി മരിക്കാന്‍ തയ്യാറാകുമോ?
കേരളത്തിലെ ആശുപത്രിയില്‍ അനസ്തേഷ്യസ്റ്റായ ഡോക്ടര്‍ റോഷന്‍ ചോദിക്കുന്നു.

ഇന്ത്യയിലെ 75 ശതമാനം ഡോക്ടര്‍മാരും രോഗികളില്‍ നിന്നും പല തരത്തിലുള്ള പീഡനം അനുഭവിക്കുന്നവരാണ് എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍െറ കണ്ടത്തെല്‍.

മകള്‍ക്കായി എഴുതുന്ന പോസ്റ്റ് അദ്ദേഹം ഇങ്ങനെ അവസാനിപ്പിക്കുന്നു. "നിനക്ക് നിന്‍െറ മതവിശ്വാസം നിലനിറുത്താനോ ഉപേക്ഷിക്കാനോ അവകാശമുണ്ട്. ജാതിക്കും മതത്തിനും ലിംഗത്തിനു പോലും ഉപരിയായി ഏതൊരാളെ പ്രണയിക്കാനും സ്വാതന്ത്ര്യമുണ്ട്.

നിനക്ക് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാകുകയോ ആമസോണിലൂടെ സാഹസികയാത്ര നടത്തുകയോ ലാസ് വേഗാസില്‍ പോള്‍ ഡാന്‍സറാവുകയോ ചെയ്യാം.

പക്ഷെ നിന്നെ ഇന്ത്യയില്‍ ഒരു ഡോക്ടറാകാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഇരുപതു വര്‍ഷക്കാലം ഞാന്‍ മകളെ വളര്‍ത്തിവലുതാക്കിയത് തെറ്റിനെയും ശരിയെയും കുറിച്ച് ബോധ്യമില്ലാതെ മരിക്കാന്‍ വേണ്ടിയല്ല."

 

കുണ്ടുംകുഴിയും നിറഞ്ഞു: കാഞ്ഞിരപ്പള്ളി സ്വകാര്യ സ്റ്റാന്‍ഡ് ബഹിഷ്കരിക്കുമെന്ന് ബസുടമകള്‍

Posted: 18 May 2015 09:59 PM PDT

കാഞ്ഞിരപ്പള്ളി: കുണ്ടും കുഴിയും നിറഞ്ഞതോടെ കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ്സ്റ്റാന്‍ഡ് ബഹിഷ്കരിക്കാന്‍ ബസുടമകള്‍ തയാറെടുക്കുന്നു.
ബസ്സ്റ്റാന്‍ഡില്‍ കുഴികളായിട്ട് നാളുകളായെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ളെന്ന് ഇവര്‍ ആരോപിക്കുന്നു.
സ്ഥലപരിമിതിയോടൊപ്പം പ്രവേശപാത മുതല്‍ കുഴികള്‍ രൂപപ്പെട്ടത് ദുരിതം ഇരട്ടിയാക്കി. കോണ്‍ക്രീറ്റിങ് തകര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ ബസുകള്‍ കയറിയിറങ്ങി ടയറുകള്‍ക്കും പ്ളേറ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങിയതോടെയാണ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. ബസ് യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളില്‍ മഴപെയ്ത് വെള്ളം നിറയുന്നതോടെ കാല്‍നടക്കാരും ദുരിതത്തിലായി.
വെള്ളക്കെട്ടില്‍ ചാടാതെ ബസ്സ്റ്റാന്‍ഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ദേശീയപാതയിലൂടെ സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ അടക്കം നൂറുകണക്കിന് ബസുകള്‍ കയറിയിറങ്ങുന്ന പ്രധാന സ്റ്റാന്‍ഡാണിത്. ഇവിടെ അടിസ്ഥാനസൗകര്യം ഒരുക്കാന്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്.
അറ്റകുറ്റപ്പണി നടത്തിയില്ളെങ്കില്‍ ജൂണ്‍ ഒന്നു മുതല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറ്റില്ളെന്ന് കാട്ടി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി യൂനിറ്റ് കമ്മിറ്റി പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കി. സ്ഥലപരിമിതി ഏറെയുള്ള പ്രവേശ കവാടത്തിലും പുറത്തേക്കുള്ള പാതയിലും അനധികൃത പാര്‍ക്കിങ് നടത്തുന്നതും അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. കഴിഞ്ഞദിവസം പുറത്തേക്കുള്ള പാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്‍െറ പിന്‍ഭാഗം തട്ടി അപകടമുണ്ടായി. അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ പഞ്ചായത്തിന്‍െറയും പൊലീസിന്‍െറയും നേതൃത്വത്തില്‍ നടപ്പാക്കിയ ഗതാഗതപരിഷ്കരണം പാളിയതാണ് പ്രശ്നത്തിന് കാരണം.

കെജ് രിവാള്‍ നക്സലൈറ്റെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Posted: 18 May 2015 09:57 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നക്സലൈറ്റെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കെജ് രിവാള്‍ സൃഷ്ടിച്ചതാണെന്നും സ്വാമി ആരോപിച്ചു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കെജ് രിവാളിന് താല്‍പര്യമില്ല. ഡല്‍ഹിയില്‍ സൗജന്യ വൈ-ഫൈ വാഗ്ദാന ഇതിന് ഉദാഹരണമാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രധാന പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണു കെജ് രിവാള്‍ ശ്രമിക്കുന്നതെന്നും സ്വാമി ആരോപിച്ചു.

താല്‍ക്കാലിക ചീഫ് സെക്രട്ടറിയെ നിയോഗിക്കുന്ന വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാറും ലഫ്.ഗവര്‍ണറും തമ്മിലുയര്‍ന്ന തര്‍ക്കം കൂടുതല്‍ വഷളായിരിക്കുകയാണ്.  ഈ പദവിയിലേക്ക് ലഫ്.ഗവര്‍ണര്‍ നജീബ് ജങ് നിയോഗിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥ ശകുന്തള ഗാംലിനെതിരെ ഗുരുതര ആരോപണങ്ങള്‍ കെജ്രിവാള്‍ പൊതുവേദിയില്‍ ഉന്നയിച്ചിരുന്നു. സര്‍ക്കാറിനെ പറ്റിച്ച് സ്വകാര്യ വൈദ്യുതി കമ്പനികള്‍ക്ക് പതിനൊന്നായിരം കോടി രൂപയുടെ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് ശകുന്തളക്കെതിരെ കെജ്രിവാള്‍ ഉയര്‍ത്തിയ ആക്ഷേപം.
 

ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ല^ കെജ്രിവാള്‍

Posted: 18 May 2015 09:53 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങും തമ്മിലുള്ള പോര് മുറുകുന്നു. ലഫ്.ഗവര്‍ണറുടെ ഉത്തരവുകള്‍ പാലിക്കേണ്ടതില്ളെന്ന് അരവിന്ദ് കെജ് രിവാള്‍ നിയമസഭാംഗങ്ങളെ അറിയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുഖ്യമന്ത്രി എല്ലാ വകുപ്പുകള്‍ക്കും കൈമാറിയിട്ടുണ്ട്. ലഫ്.ഗവര്‍ണറോ അദ്ദേഹത്തിന്‍്റെ ഓഫീസോ വകുപ്പ് സെക്രട്ടറിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്കു നല്‍കുന്ന  വാക്കാലുള്ളതോ രേഖാമൂലമുള്ളതോ ആയ ഉത്തരവുകളും നിര്‍ദേശങ്ങളിലും  മുഖ്യമന്ത്രിയായിരിക്കും തീരുമാനമെടുക്കുക എന്നതാണ് കെജ് രിവാളിന്‍റെ ഓഫീസ് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്.
ഡല്‍ഹിയില്‍ താല്‍ക്കാലികമായി ചീഫ് സെക്രട്ടറി ചുമതലയുള്ള ശകുന്തള ഗാംലിനോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം കര്‍ശനമായി പാലിക്കാനും ഉത്തരവ് നല്‍കിയിട്ടുണ്ട്.
എല്ലാ ഫയലുകളിലും തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണറുടെ നിര്‍ദേശം തേടേണ്ടതില്ളെന്ന് കെജ്രിവാള്‍ നേരത്തെ അദ്ദേഹത്തിന്‍്റെ ഓഫീസില്‍ അറിയിച്ചിരുന്നു. ബി.ജെ.പി സര്‍ക്കാറിന്‍റെ ഭാഗമായാണ് ലഫ്.ഗവര്‍ണര്‍ നജീബ് ജങ് ഡല്‍ഹിയില്‍ ഇടപെടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.
 

കനത്ത മഴ: അച്ചന്‍കോവില്‍, പമ്പ, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു

Posted: 18 May 2015 09:45 PM PDT

പത്തനംതിട്ട: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ നദികളിലും കിണറുകളിലും ജലനിരപ്പ് ഉയര്‍ന്നു.
അച്ചന്‍കോവില്‍, പമ്പ, മണിമലയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. ചെറുതും വലുതുമായ തോടുകളിലും കിണറുകളിലും ജലം ഉയര്‍ന്നിട്ടുണ്ട്. മലയോര മേഖലകളില്‍ കനത്ത മഴ ലഭിച്ചതോടെ ജലക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്. അപ്പര്‍കുട്ടനാട് മേഖലകളില്‍ മഴ കര്‍ഷകരെ ദോഷകരമായി ബാധിച്ചുതുടങ്ങി.
കനത്ത മഴ തുടര്‍ന്നാല്‍ പല പ്രദേശങ്ങളും വെള്ളത്തിലാകാനുള്ള സാധ്യതയും വര്‍ധിച്ചു. മഴയോടൊപ്പമുള്ള മിന്നലും വന്‍ ഭീഷണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം അടൂരില്‍ മിന്നലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം ഉണ്ടായി. മഴയിലും കാറ്റിലും മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് പല സ്ഥലത്തും ഗതാഗത തടസ്സവും ഇതോടൊപ്പം വൈദ്യുതി തടസ്സവും ഉണ്ടാക്കുന്നുണ്ട്.
മഴയില്‍ നദീതീരങ്ങള്‍ ഇടിഞ്ഞുതാഴുന്നത് നിരവധി കര്‍ഷകര്‍ക്ക് നഷ്ടം വരുത്തിവെക്കുന്നു.
അച്ചന്‍കോവില്‍, പമ്പ നദികളുടെ തീരങ്ങളാണ് കൂടുതലായി ഇടിയുന്നത്. റോഡുകള്‍ മിക്കതും തകര്‍ന്നുതുടങ്ങിയിട്ടുണ്ട്. സമീപ നാളുകളില്‍ നന്നാക്കിയ റോഡുകളാണ് ഇത്തരത്തില്‍ തകര്‍ന്നത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി മേയ് 30ന് കേരളത്തില്‍ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം വ്യക്തമാക്കിയത്.
എന്നാല്‍, ഇപ്പോള്‍ തുടര്‍ച്ചയായി സംസ്ഥാനത്ത് ലഭിക്കുന്ന മഴ വേനല്‍ മഴയായാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം കണക്കാക്കുന്നത്.

ശബരി റെയില്‍: സന്ദേശയാത്രക്ക് ആവേശ വരവേല്‍പ്

Posted: 18 May 2015 09:40 PM PDT

തൊടുപുഴ: അഡ്വ. ജോയ്സ് ജോര്‍ജ് എം.പി നയിക്കുന്ന ശബരി റെയില്‍ സമര സന്ദേശയാത്രക്ക് തൊടുപുഴ മേഖലയില്‍ ആവേശകരമായ വരവേല്‍പ്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തൊടുപുഴയിലത്തെിയ ജാഥക്ക് നഗരവാസികള്‍ ഊഷ്മള സ്വീകരണം നല്‍കി. ടൗണ്‍ പള്ളിക്ക് മുന്നില്‍ ഇന്‍ഫാം മേഖല പ്രസിഡന്‍റ് ഫാ. ജോസ് മോനിപ്പിള്ളിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
തുടര്‍ന്ന് മുനിസിപ്പല്‍ മൈതാനിയില്‍ ചേര്‍ന്ന സമ്മേളനം ഇന്നസെന്‍റ് എം.പി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി മാരിയില്‍ കൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എമാരായ ബാബുപോള്‍, ഗോപി കോട്ടമുറിക്കല്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പി.എം. ഇസ്മായില്‍, അഡ്വ. സി.കെ. വിദ്യാസാഗര്‍, ഇന്‍ഫാം ദേശീയ ട്രസ്റ്റി ഡോ. എന്‍.സി. ജോര്‍ജ്, റീജനല്‍ പ്രസിഡന്‍റ് ജോസ് ഇടപ്പാട്ട്, പി.പി. ജോയി, അഡ്വ. ഇ.എ. റഹിം, പ്രഫ. ജോസഫ് അഗസ്റ്റിന്‍, വി.വി. മത്തായി, ടി.ആര്‍. സോമന്‍ എന്നിവര്‍ സംസാരിച്ചു. പിന്നീട് വെങ്ങല്ലൂരത്തെിയ ജാഥക്ക് നൂറുകണക്കിനാളുകള്‍ അണിനിരന്ന വമ്പിച്ച സ്വീകരണം നല്‍കി. തുടര്‍ന്ന് രണ്ടാംദിവസ പര്യടനം മടക്കത്താനത്ത് സമാപിച്ചു.

വേനല്‍മഴ: മിന്നലില്‍ ജില്ലയില്‍ പരക്കെ നാശം

Posted: 18 May 2015 09:32 PM PDT

കാസര്‍കോട്: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലില്‍ ജില്ലയില്‍ പരക്കെ നാശം. നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. ബദിയടുക്കയില്‍ വീട്ടമ്മയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു. ബദിയടുക്ക മാവിനക്കട്ട നാലാംമൈലിലെ ഗിരിജയുടെ (46) കേള്‍വി ശക്തിയാണ് നഷ്ടപ്പെട്ടത്. സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിരിജയുടെ വീടിന്‍െറ ഭിത്തിക്ക് വിള്ളല്‍ വീണിട്ടുണ്ട്. ബിര്‍മിനടുക്ക അബ്ബാസിന്‍െറ വീട്ടിലും മിന്നല്‍ നാശം വിതച്ചു. മീറ്റര്‍ ബോര്‍ഡ് പൊട്ടിത്തെറിച്ചു. അടുക്കള ഭാഗത്തെ ബോര്‍ഡുകള്‍ തകര്‍ന്നു. ബീജന്തടുക്കയിലെ കപ്പണ ഹമീദിന്‍െറ കോണ്‍ക്രീറ്റ് വീടിന് വിള്ളലേറ്റു. ചുവരിന്‍െറ ഒരു ഭാഗം വിള്ളലും ജനല്‍ ഗ്ളാസ് തകരുകയും ചെയ്തു. വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെയാണ് സംഭവം അറിയുന്നത്. അതേ സമയം ബാപ്പാലിപൊനം, നീര്‍ച്ചാല്‍, കന്യപ്പാടി ഭാഗത്ത് പല വീടുകളിലും ഫ്രിഡ്ജ്, ടി.വി, എമര്‍ജന്‍സി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. അബ്ബാസിന്‍െറ ഭാര്യ റംലയെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയടുക്കക്ക് സമീപം കരിമ്പിലയില്‍ ഗോവിന്ദപ്രഭുവിന്‍െറ വീടിന്‍െറ കുളിമുറി തകര്‍ന്നു. മാര്‍പ്പനടുക്കയിലെ സുധാമ മണിയാണിയുടെ വീടിന്‍െറ മുന്‍ഭാഗത്തെ രണ്ട് ഫില്ലറുകള്‍ക്ക് വിള്ളല്‍ വീണു. വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. രാമചന്ദ്രന്‍െറ കുമ്പഡാജെയിലെ വീട്ടിലും മിന്നല്‍ നാശം വിതച്ചു. മുന്‍ഭാഗത്തെ സ്ളാബിന് വിള്ളല്‍ വീണു. പെര്‍ള അമക്കളയിലെ ഇന്ദിരയുടെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ബിര്‍മിനടുക്കയിലെ പരേതയായ നഫീസയുടെ വീട്ടില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. നെല്ലിക്കട്ട ആസാദ്നഗര്‍ ചീരാളിയിലെ മുഹമ്മദിന്‍െറ വീട്ടില്‍ മിന്നല്‍ കനത്ത നാശം വിതച്ചു. ഇവിടെ ഫ്രിഡ്ജ്, ടി.വി, ഡി.വി.ഡി തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വയറിങ്ങും പൂര്‍ണമായും കത്തി നശിച്ചു. എടനീരിലെ അബ്ദുല്‍ഖാദറിന്‍െറയും എതിര്‍തോട്ടെ റസാഖിന്‍െറയും പറമ്പിലെ ചുറ്റുമതില്‍ തകര്‍ന്നു. ഇവിടെ വ്യാപക കൃഷിനാശവുമുണ്ടായി.

42 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍

Posted: 18 May 2015 09:26 PM PDT

മട്ടന്നൂര്‍: കുഴല്‍പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സങ്കൂരിലെ വിശാല്‍ നാഥ ശ്രാവന്ത്(26), ദീപക് ഗോവക ജാവിര്‍ (25) എന്നിവരാണ് 42ലക്ഷം രൂപയുമായി മട്ടന്നൂര്‍ പൊലീസിന്‍െറ പിടിയിലായത്.
ഇന്നലെ പുലര്‍ച്ച ബംഗളൂരുവില്‍ നിന്നു വരുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ്് ബസില്‍ നിന്ന് മട്ടന്നൂര്‍ ജങ്ഷനില്‍ ഇറങ്ങിയ ഇവരെ നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംശയംതോന്നി പരിശോധിച്ചപ്പോഴാണ് കുഴല്‍പണം കണ്ടത്തെിയത്. വിശാല്‍ നാഥ ശ്രാവന്തിനെ പരിശോധിക്കവേ ദീപക് ഗോവക ജാവിര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.
ഇവരില്‍ നിന്ന് 21 ലക്ഷം രൂപ വീതമാണ് പിടികൂടിയത്. എസ്.ഐ രാജീവ് കുമാര്‍, ഗ്രേഡ് എസ്.ഐ കെ. പ്രേമന്‍, സീനിയര്‍ സി.പി.ഒമാരായ ഒ.വി. മുനീര്‍, വി.വി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
500, 1000 രൂപകളുടെ നോട്ട് കെട്ടുകള്‍ ബാഗിലും ശരീരത്തിലും കെട്ടിവെച്ച നിലയിലായിരുന്നു.

കടലാക്രമണ ഭീഷണി: തീരദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Posted: 18 May 2015 09:20 PM PDT

ചേര്‍ത്തല: കടലാക്രമണ ഭീഷണിയില്‍ തീരദേശത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മൂന്നുദിവസമായി കടലാക്രമണ ഭീഷണി രൂക്ഷമായ ചേര്‍ത്തല സൗത് പഞ്ചായത്തില്‍പ്പെട്ട തീരദേശ പ്രദേശങ്ങളായ ചേന്നവേലി-ആയിരംതൈ പ്രദേശങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ളെന്നാരോപിച്ചാണ് തിങ്കളാഴ്ച രാവിലെ മുതല്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.
വൈകീട്ട് പി. തിലോത്തമന്‍ എം.എല്‍.എ, സബ് കലക്ടര്‍ ഡി. ബാലമുരളി, തഹസില്‍ദാര്‍ കെ.ബി. ഷിബുകുമാര്‍ എന്നിവരത്തെി ചര്‍ച്ച നടത്തിയെങ്കിലും സമരം പിന്‍വലിക്കാന്‍ നാട്ടുകാര്‍ തയാറായില്ല.
പ്രദേശത്ത് രണ്ട് കിലോമീറ്ററോളം കടല്‍ത്തീരം കടലാക്രമണ ഭീഷണിയിലാണ്. ചത്തെി ഹാര്‍ബറിന് വടക്കുഭാഗത്തും അര്‍ത്തുങ്കല്‍ ഫിഷിങ് ഹാര്‍ബറിന്‍െറ വടക്കുഭാഗത്തുമാണ് ഇരുപതോളം വീടുകള്‍ എപ്പോള്‍ വേണമെങ്കിലും കടലെടുക്കാവുന്ന തരത്തില്‍ നില്‍ക്കുന്നത്.
ഈ വീടുകള്‍ക്ക് ചുറ്റും വെള്ളം കയറിയിരിക്കുകയാണ്. കാലവര്‍ഷം തുടങ്ങുമ്പോള്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളായി ഇവിടെ സ്ഥിരം കടലാക്രമണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസമായി ഉണ്ടായ കടലാക്രമണത്തില്‍ നൂറോളം തെങ്ങുകളാണ് ഇവിടെ കടപുഴകിയിരിക്കുന്നത്. അടിയന്തരമായി പരിഹാര നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് ചേന്നവേലിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ തീരദേശ വാസികള്‍ രാവിലെ മുതല്‍ റോഡ് ഉപരോധിച്ചത്.
പ്രശ്നപരിഹാരത്തിന് പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ സബ് കലക്ടര്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് താലൂക്ക് ഓഫിസില്‍ യോഗം വിളിച്ചു. എപ്പോള്‍ വേണമെങ്കിലും കടലെടുക്കാവുന്ന തരത്തില്‍ നില്‍ക്കുന്ന വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാമെന്ന് സബ് കലക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും ജനപ്രതിനിധികള്‍ വഴങ്ങിയില്ല. ഒടുവില്‍ കലക്ടറുമായി ബന്ധപ്പെടുകയും മന്ത്രിയുമായി ബന്ധപ്പെട്ട് ചൊവാഴ്ച മുതല്‍തന്നെ കല്ലിറക്കാമെന്ന ഉറപ്പിലാണ് യോഗം പിരിഞ്ഞത്.
പി. തിലോത്തമന്‍ എം.എല്‍.എ, സബ് കലക്ടര്‍, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ബി. ഷിബുകുമാര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ചേന്നവേലിയില്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.
ചൊവാഴ്ച തന്നെ അടിയന്തരമായി കല്ലിറക്കാമെന്ന് സബ് കലക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും കല്ലിറക്കിയതിനുശേഷം സമരം പിന്‍വലിക്കാമെന്നാണ് സമരക്കാര്‍ പറഞ്ഞത്. ഉപരോധം സി.പി.എം അരീപ്പറമ്പ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി. സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബര്‍ എം.ജി. ഒൗസേഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എസ്. ജഗദംബ, വൈസ് പ്രസിഡന്‍റ് സുധര്‍മ തമ്പാന്‍, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. രാധാകൃഷ്ണന്‍, പി.ഐ. ഹാരിസ്, പി.എസ്. കുഞ്ഞപ്പന്‍, എസ്. സിനു എന്നിവര്‍ സംസാരിച്ചു. അര്‍ത്തുങ്കല്‍ ബസിലിക്ക ഡയറക്ടര്‍ സ്റ്റീഫന്‍ പഴമ്പാശ്ശേരി, ചേന്നവേലി പള്ളി വികാരി ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ എന്നിവര്‍ ഉപരോധ സ്ഥലത്തത്തെി പിന്തുണയര്‍പ്പിച്ചു. കടല്‍ ക്ഷോഭത്തിന്‍െറയും കടലാക്രമണത്തിന്‍െറയും ഭീഷണിയില്‍ കഴിയുന്ന ചേര്‍ത്തലയുടെ തീരപ്രദേശം പുലിമുട്ടുകളും കടല്‍ഭിത്തികളും കെട്ടി സുരക്ഷിതമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി. തിലോത്തമന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

എന്‍ജിനീയറെ കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മര്‍ദിച്ചെന്ന്

Posted: 18 May 2015 08:57 PM PDT

കല്‍പറ്റ: കല്‍പറ്റ ബ്ളോക് പഞ്ചായത്തിലെ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയറെ പ്രസിഡന്‍റ് പി.കെ. അനില്‍കുമാറും സംഘവും മര്‍ദിച്ചതായി ആരോപണം. എന്‍ജിനീയര്‍ കോഴിക്കോട് കുന്ദമംഗലം സ്വദേശി അബ്ദുല്‍ സലീം (36) കല്‍പറ്റ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, എന്‍ജിനീയറെ മര്‍ദിച്ചിട്ടില്ളെന്നും ബ്ളോക് പഞ്ചായത്തിന്‍െറ മിക്ക വര്‍ക്കുകളും അംഗീകരിക്കില്ളെന്നുപറഞ്ഞ് ഒപ്പിടാന്‍ മന$പൂര്‍വം വിസമ്മതിച്ച എന്‍ജിനീയറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുക മാത്രമാണുണ്ടായതെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.
15 ദിവസം മുമ്പാണ് സലീം കല്‍പറ്റ ബ്ളോക് ഓഫിസില്‍ ചുമതലയേറ്റത്. ബ്ളോക്കിലെ പല പ്രവൃത്തികളും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ളതാണെന്നും ഒപ്പിടില്ളെന്നും പറഞ്ഞതോടെ പ്രസിഡന്‍റ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നുവെന്ന് അബ്ദുല്‍സലാം പറഞ്ഞു. കഴിഞ്ഞദിവസം തന്‍െറ ചേംബറിലത്തെിയ പ്രസിഡന്‍റ് ഇനി ഓഫിസില്‍ കയറരുതെന്നും ഉടന്‍തന്നെ ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടുവെന്നും അസഭ്യവര്‍ഷം നടത്തിയെന്നും സലീം ആരോപിക്കുന്നു.
തുടര്‍ന്ന് ബലമായി പുറത്താക്കുകയും ഓഫിസ് പൂട്ടുകയും ചെയ്തു. പിന്നീട് ഫോണില്‍ വിളിച്ച്, ഇവിടെ ജോലി ചെയ്യരുതെന്നും ഉടന്‍ ലീവെടുത്ത് മാറാന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ കുറേ യൂത്ത്കോണ്‍ഗ്രസുകാരെയും കൂട്ടി അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ ആലക്കല്‍ എന്നിവര്‍ തന്‍െറ ചേംബറിലത്തെി അസഭ്യം പറയുകയും പ്രസിഡന്‍റ് മുഖത്തടിക്കുകയും ചെയ്തു. അവശനായതന്നെ മറ്റു ജീവനക്കാരത്തെിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലത്തെിച്ചതെന്നും സലീം പറഞ്ഞു.
എന്നാല്‍, അന്തിമഘട്ടത്തില്‍ രാഷ്ട്രീയ താല്‍പര്യം വെച്ചാണ് പദ്ധതികള്‍ മിക്കതും അംഗീകരിക്കില്ളെന്ന് എന്‍ജിനീയര്‍ നിലപാടെടുക്കുന്നതെന്ന് പി.കെ. അനില്‍കുമാര്‍ പറഞ്ഞു. പ്രസിഡന്‍റ് ഓഫിസില്‍ ഉള്ളപ്പോള്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഓഫിസില്‍ ഇരിക്കില്ല. തുടര്‍ന്ന് ഇദ്ദേഹം കാബിനിലുണ്ടെന്നറിഞ്ഞ് ചെന്നപ്പോള്‍ 'എന്‍െറ കാബിനില്‍നിന്ന് ഇറങ്ങിപ്പോകൂ' എന്നുപറഞ്ഞതിനെ തുടര്‍ന്നാണ് വാഗ്വാദം ഉണ്ടായതെന്നും പ്രസിഡന്‍റ് പറയുന്നു. ബ്ളോക്കില്‍ മുമ്പുണ്ടായിരുന്ന രണ്ട് എ.എക്സ്.ഇമാരുമായി ഏറെ രമ്യതയില്‍ പ്രവര്‍ത്തിച്ചയാളാണു ഞാന്‍. മാനന്തവാടിയുള്‍പ്പെടെ മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലൊക്കെ പ്രശ്നക്കാരനായിരുന്നു അബ്ദുല്‍ സലീമെന്നും അനില്‍കുമാര്‍ ആരോപിക്കുന്നു.

സാമ്പത്തിക ക്രമക്കേട്: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വായനശാല അംഗത്വത്തില്‍നിന്ന് പുറത്താക്കി

Posted: 18 May 2015 08:50 PM PDT

കോഴിക്കോട്: സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വായനശാല അംഗത്വത്തില്‍നിന്ന് പുറത്താക്കി. മേത്തോട്ടുതാഴം വിവേകദായിനി വായനശാലയുടെ മുന്‍ പ്രസിഡന്‍റും സി.പി.എം വളയനാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ പി. ഭരതക്കുറുപ്പിനെയാണ് വിശേഷാല്‍ പൊതുയോഗം ചേര്‍ന്ന് പുറത്താക്കിയത്.
ഭരതക്കുറുപ്പ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച 2005-11 കാലയളവില്‍ വായനശാലയുടെ ധനശേഖരണാര്‍ഥം നടത്തിയ സമ്പാദ്യപദ്ധതിയില്‍ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.
പിന്നീടുവന്ന ഭരണസമിതി പ്രശ്നം പരിശോധിച്ചപ്പോള്‍ കണക്കുകകളില്‍ പ്രഥമദൃഷ്ട്യാ പൊരുത്തക്കേട് കണ്ടത്തെി.
തുടര്‍ന്ന് ഇന്‍േറണല്‍ ഓഡിറ്റിന് മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ടി. പ്രകാശന്‍, എ. രാധാകൃഷ്ണന്‍, പി.വി. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതി വിശദ പരിശോധനക്കുശേഷം 1,72,000 രൂപയുടെ ക്രമക്കേട് നടന്നതായി വായനശാലക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിനിടെ, ഭരതക്കുറുപ്പ് വായനശാലയുടെ നിലവിലെ ഭരണസമിതിക്കെതിരെ ജില്ലാ ലൈബ്രറി കൗണ്‍സിലിനും സാംസ്കാരിക മന്ത്രിക്കും പരാതി നല്‍കി.
ലൈബ്രറി കൗണ്‍സില്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ളെന്നുകണ്ട് തള്ളി. ഇതോടെയാണ് വിശേഷാല്‍ പൊതുയോഗം ചേര്‍ന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് സി.പി.എം സമ്മേളനങ്ങളിലായി വായനശാലയിലെ അഴിമതി സജീവ ചര്‍ച്ചയായിരുന്നു.
സമ്മേളനത്തില്‍ ആരോപണമുന്നയിച്ച രണ്ടുപേര്‍ക്കെതിരെ മുമ്പ് നടപടിയെടുത്തത് വിവാദമായിരുന്നു.
അഴിമതി ബോധ്യപ്പെട്ടിട്ടും പാര്‍ട്ടി ഇദ്ദേഹത്തെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇത്തവണ പാര്‍ട്ടി അംഗത്വം പുതുക്കിയില്ല.
കഴിഞ്ഞ നവംബറില്‍ നടന്ന വായനശാല തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചു.
പാര്‍ട്ടി നിര്‍ദേശിച്ച പാനലിനെതിരെ പ്രവര്‍ത്തകരില്‍ ഒരുവിഭാഗം ബദല്‍ പാനല്‍വെച്ച് മത്സരിക്കുകയും ഇവര്‍ വിജയിക്കുകയും ചെയ്തു.
തുടര്‍ന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന എ. രാധാകൃഷ്ണന്‍, കെ.കെ. സദാനന്ദന്‍, വി. സന്തോഷ്, വി. സജേഷ് എന്നിവരെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.

മഅ്ദനി എത്തി; വാത്സല്യം കണ്ണീര്‍മഴയായി

Posted: 18 May 2015 08:34 PM PDT

Image: 
Subtitle: 
2000ത്തോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മഅ്ദനി എത്തിയത്

ശാസ്താംകോട്ട: സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയില്‍ വൃദ്ധമാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച രാത്രി 9.45 ഓടെ അബ്ദുന്നാസിര്‍ മഅ്ദനി കുടുംബവീടായ മൈനാഗപ്പള്ളി വേങ്ങ തോട്ടുവാല്‍ മന്‍സിലിലത്തെി. നീണ്ട ഇടവേളക്കുശേഷം മാതാപിതാക്കളും സീമന്തപുത്രനും കണ്ടപ്പോള്‍ സ്നേഹവാത്സല്യങ്ങള്‍ കണ്ണീര്‍മഴയായി. പക്ഷാഘാതം ബാധിച്ചതിനത്തെുടര്‍ന്ന് മഅ്ദനിയുടെ പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്റര്‍ 2010 ആഗസ്റ്റ് 14 മുതല്‍ ചക്രക്കസേരയിലാണ്. ശ്വാസകോശാര്‍ബുദം ബാധിച്ച മാതാവ് അസ്മാബീവി കിടക്കയിലും. തിരുവനന്തപുരം ആര്‍.സി.സിയിലെ ചികിത്സയിലാണ് അസ്മാബീവി.

നേരത്തേ അറിയിച്ചതിലും നാലുമണിക്കൂര്‍ വൈകി  2000ത്തോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മഅ്ദനി എത്തിയത്. പി.ഡി.പി പ്രവര്‍ത്തകരും അനുയായികളും ബന്ധുക്കളും ജാതിമത വ്യത്യാസമില്ലാതെ അഭ്യുദയകാംക്ഷികളും വരവും കാത്ത് മണിക്കൂറുകളോളം നിന്നു. ഇവര്‍ക്കിടയിലൂടെ മഅ്ദനിയുടെ വാഹനം ഏറെ പണിപ്പെട്ട് കാര്‍പോര്‍ച്ചിലത്തെിയപ്പോള്‍ തക്ബീര്‍ മുഴങ്ങി. പീപ്പ്ള്‍സ് മൈറ്റി ഗാര്‍ഡുകളുടെ സഹായത്തോടെ വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ മഅ്ദനി നേരെ പോയത് മാതാവിന്‍െറ അടുത്തേക്കാണ്.

രോഗം തളര്‍ത്തിയെങ്കിലും ആ മാതാവ് ഒരു ജന്മത്തിന്‍െറ മുഴുവന്‍ സ്നേഹ വാത്സല്യത്തോടെ മകനെ ആശ്ളേഷിച്ചു. ഉമ്മയുടെ നെറുകെയില്‍ മഅ്ദനി ചൊരിഞ്ഞ സ്നേഹമുത്തത്തിന് ചുടുകണ്ണീരിന്‍െറ അകമ്പടിയുണ്ടായിരുന്നു. ‘ഉമ്മാ, ഞാന്‍ മടങ്ങിയത്തെി’ എന്നുപറഞ്ഞ് മഅ്ദനി വീണ്ടും ആ സ്നേഹത്തണലിലേക്ക് ചാഞ്ഞു. സ്വീകരണ മുറിയിലിരുന്ന പിതാവ് ടി.എ. അബ്ദുസ്സമദ് മാസ്റ്ററെ കണ്ടനേരം മൗനം വാചാലമായി.
പിന്നെ വാപ്പയുടെ നെഞ്ചിലേക്ക് ഒരു ചെറുബാല്യക്കാരനെപ്പോലെ മഅ്ദനി മുഖം അമര്‍ത്തിക്കരഞ്ഞു. ഈ രംഗങ്ങള്‍ക്ക് സാക്ഷിയായ ഭാര്യ സൂഫിയ മഅ്ദനിയും മക്കള്‍ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും മഅ്ദനിയുടെ സഹോദരങ്ങളുമെല്ലാം പരിസരം മറന്ന് കരയുകയായിരുന്നു.

പുന:സമാഗമത്തിന്‍െറ സ്നേഹലാളനങ്ങള്‍ക്കുശേഷം മഅ്ദനി അരമണിക്കൂറോളം ബന്ധുക്കളെയും സുഹൃത്തുക്കളുടെയും കണ്ടു. തുടര്‍ന്ന് അത്താഴം. വീണ്ടും ഉമ്മയെയും വാപ്പയേയും കണ്ട് അഭിവാദ്യവചനങ്ങള്‍ പറഞ്ഞ് മുത്തം നല്‍കിയും ഏറ്റുവാങ്ങിയും യാത്ര ചൊല്ലി അന്‍വാര്‍ശ്ശേരി അനാഥമന്ദിരത്തിലെ വാസസ്ഥാനത്തേക്ക് രാത്രി വൈകി യാത്രയായി. ഇവിടെയാണ് മഅ്ദനി നാട്ടിലുള്ളപ്പോഴെല്ലാം തങ്ങുക. മൈനാഗപ്പള്ളിയിലെ യാത്രക്കിടെ ഓച്ചിറയില്‍ ഭാര്യമാതാവിനെയും കണ്ടിരുന്നു.

ദേശീയപാതക്കരികിലെ മേമന മരുതവനം വീടിന് സമീപത്ത് എത്തിയ വാഹനത്തിനരികിലത്തെിയാണ് ഭാര്യ സൂഫിയയുടെ ഉമ്മ ഫാത്തിമാ ഇബ്രാഹീം മഅ്ദനിയെ കണ്ടത്. ഇവരും രോഗബാധിതയായി കഴിയുകയാണ്. ദേശീയപാതക്കിരുവശവും വന്‍ജനാവലിയാണ് മഅ്ദനിയെ കാണാന്‍ കാത്തുനിന്നത്. വൈകുന്നേരം 7.30ഓടെ കൊല്ലം ജില്ലാ അതിര്‍ത്തിയായ ഓച്ചിറയില്‍ വന്‍ജനാവലി അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ഉണ്ടായിരുന്നു.

ക്യാമ്പ് ഡേവിഡ് കരാറിന് മന്ത്രിസഭയുടെ പിന്തുണ

Posted: 18 May 2015 08:11 PM PDT

Image: 

റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റും ജി.സി.സി നേതാക്കളും മേയ് 14ന് ക്യാമ്പ് ഡേവിഡില്‍ ചേര്‍ന്ന ഉച്ചകോടി നിലപാടിന് സൗദി മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഉച്ചകോടി തീരുമാനത്തിലും ധാരണയിലും സംതൃപ്തി രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി സല്‍മാന്‍ രാജാവ് നടത്തിയ ടെലിഫോണ്‍ സംഭാഷണവും ഇരു രാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദബന്ധവും അവലോകനം ചെയ്തു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ നേതൃത്വത്തില്‍ സൗദി സംഘത്തിന്‍െറ ഉച്ചേകോടിയിലെ സാന്നിധ്യത്തിലും തീരുമാനത്തിലും സംതൃപ്തി രേഖപ്പെടുത്തി. സല്‍മാന്‍ രാജാവിന്‍െറ പേരില്‍ സ്ഥായിയായ ജീവകാരുണ്യ ഫണ്ടിന് തറക്കല്ലിട്ടതിലും സഭ മതിപ്പ് രേഖപ്പെടുത്തിയതായി മാധ്യമ മന്ത്രി ആദില്‍ അത്തുറൈഫ് പറഞ്ഞു. യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ആരംഭിച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അടിസ്ഥാന വസ്തുക്കള്‍ യമനിലത്തെിക്കാനായിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ ആവര്‍ത്തിച്ച് ലംഘിച്ച ഹൂതി, അലി സാലിഹ് പക്ഷത്തിന്‍െറ നിലപാടിനെ സൗദി ശക്തമായി ഭാഷയില്‍ അപലപിച്ചു. ഭരണം അട്ടിമറിക്കാനും തീവ്രവാദത്തിന് സങ്കേതം ഒരുക്കാനും യമനിലെ ഛിദ്രശക്തികളെ അനുവദിക്കില്ളെന്നാണ് സൗദി തലസ്ഥാനത്ത് ഞായറാഴ്ച ആരംഭിച്ച ത്രിദിന സംവാദം പ്രഖ്യാപിച്ചതെന്നും മന്ത്രിസഭ ഓര്‍മിപ്പിച്ചു. ടൂറിസ മേഖലയില്‍ മലേഷ്യയുമായി സഹകരണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൗദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനെ ഇതിനെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചുമതലപ്പെടുത്തി. നിക്കരാഗ്വയുമായി രാഷ്ട്രീയ  സഹകരണത്തിന് വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറിനെ ചുമതലപ്പെടുത്തി. സൈബര്‍ കുറ്റവാളികളെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളില്‍ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള തീരുമാനത്തില്‍ ആവശ്യമായ ഭേദഗതി വരുത്താനും തീരുമാനിച്ചു. ടെലികമ്യൂണിക്കേഷന്‍ മന്ത്രി സമര്‍പ്പിച്ച കരടിന് യോഗം അംഗീകാരം നല്‍കുകയായിരുന്നു. ഈ വിഷയത്തില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് മന്ത്രിസഭ തീരുമാനിച്ചത്.
 

നഴ്സിങ് റിക്രൂട്ട്മെന്‍റ്: ലക്ഷങ്ങള്‍ വാങ്ങി കുവൈത്തിലത്തെിച്ചവരെ ഏജന്‍സികള്‍ വീണ്ടും കബളിപ്പിക്കുന്നു

Posted: 18 May 2015 07:40 PM PDT

Image: 

കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങി കുവൈത്തിലത്തെിച്ച ഉദ്യോഗാര്‍ഥികളെ ഏജന്‍സികള്‍ വീണ്ടും കബളിപ്പിക്കുന്നതായി പരാതി. ആരോഗ്യ മന്ത്രാലയത്തില്‍ ജോലി വാഗ്ദാനംചെയ്ത് 20 ലക്ഷം രൂപയിലേറെ വാങ്ങി കൊണ്ടുവന്ന ഉദ്യോഗാര്‍ഥികള്‍ക്ക് താരതമ്യേന ശമ്പളവും മറ്റാനുകൂല്യങ്ങളും കുറഞ്ഞ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി നല്‍കാമെന്നാണ് ഏജന്‍സികള്‍ പറയുന്നത്. വഴങ്ങാത്തവരെ സ്വദേശി ഉദ്യോഗസഥരെ മുന്‍നിര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
 കേരളത്തിലെ പ്രമുഖ റിക്രൂട്ടിങ് എജന്‍സി വഴിയത്തെിയ 250 ഓളം നഴ്സുമാര്‍ക്ക് വാഗ്ദാനം ചെയ്തത് ആരോഗ്യമന്ത്രാലയത്തിലെ ജോലിയായിരുന്നു. എന്നാല്‍, കുവൈത്തിലത്തെിയ ശേഷം ഇവരോട് പറയുന്നത് ആരോഗ്യ മന്ത്രാലയത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് നിയമനമില്ളെന്നും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലിക്ക് കയറാനുമാണ്.
ആരോഗ്യ മന്ത്രാലയത്തിലെ മികച്ച ജോലി പ്രതീക്ഷിച്ച് 20 ലക്ഷത്തിലേറെ രൂപ നല്‍കി വന്നവരാണ് എല്ലാവരും. തുടക്കത്തില്‍ തന്നെ 750 ദീനാറോളം ശമ്പളമുള്ള ആരോഗ്യമന്ത്രാലയത്തിലെ ജോലിക്കായി വന്‍തുക നല്‍കിയ ഇവര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലിക്ക് കയറുന്നതോടെ ശമ്പളത്തില്‍ തന്നെ 200 ദീനാറോളം കുറവുണ്ടാവും.
ഇതുകൂടാതെ മറ്റാനുകൂല്യങ്ങളിലും വ്യത്യാസമുണ്ടാവും. ഇതോടൊപ്പം, ആരോഗ്യമന്ത്രാലയത്തിലേതില്‍നിന്ന് വ്യത്യസ്തമായി ലോണെടുക്കുന്നതിനും പരിമിതിയുണ്ട്.
അതുകൊണ്ടുതന്നെ, ആരോഗ്യമന്ത്രാലയത്തിലെ ജോലി വാഗ്ദാനംചെയ്യപ്പെട്ട് എത്തിയ ഉദ്യോഗാര്‍ഥികള്‍ മറ്റു വകുപ്പുകളില്‍ ജോലിക്ക് കയറാന്‍ സന്നദ്ധരല്ല. എന്നാല്‍, ഇതിന് തയാറായില്ളെങ്കില്‍ ജോലിതന്നെ ലഭിക്കില്ളെന്നും നല്‍കിയ ലക്ഷങ്ങള്‍ തിരികെ ലഭിക്കില്ളെന്നും ഭീഷണി മുഴക്കുകയാണ് ഏജന്‍സികള്‍. ഇതിന് മന്ത്രാലയങ്ങളിലെ സ്വദേശി ഉദ്യോഗസഥരെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഈ 250 ഉദ്യോഗാര്‍ഥികളെ കൂടാതെ 300 കോടി രൂപയുടെ നഴ്സിങ് തട്ടിപ്പില്‍ പ്രതിയായ ഉതുപ്പ് വര്‍ഗീസിന്‍െറ ഏജന്‍സി വഴിയത്തെിയ 250ഓളം നഴ്സുമാരും ഇതേ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യമന്ത്രാലയത്തിലെ ജോലിക്കായി 20 ലക്ഷം രൂപയിലേറെ നല്‍കിയത്തെിയ ഇവരോടും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലിക്ക് കയറാനാണ് ഏജന്‍സി ആവശ്യപ്പെടുന്നത്.
നഴ്സിങ് റിക്രൂട്ട്മെന്‍റ് സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എമിഗ്രേഷന്‍ ക്ളിയറന്‍സ് സംവിധാനം ഈമാസം 30ന് നിലവില്‍ വരാനിരിക്കെ, അതിനുമുമ്പ് പരമാവധി ഉദ്യോഗാര്‍ഥികളെ കുവൈത്തിലത്തെിക്കാനുള്ള ഏജന്‍സികളുടെ ശ്രമത്തിന്‍െറ ഭാഗമായാണ് വകുപ്പുമാറിയുള്ള ജോലി വാഗ്ദാനം എന്നാണ് കരുതപ്പെടുന്നത്.
 

പ്രവാസികളുടെ മെഡിക്കല്‍ നടപടികള്‍ ഓണ്‍ലൈനാക്കുന്നു

Posted: 18 May 2015 07:26 PM PDT

Image: 

മസ്കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് വിസ ലഭിക്കാനുള്ള മെഡിക്കല്‍ നടപടികള്‍ ഓണ്‍ലൈനാക്കുന്നു. വിസ ആവശ്യത്തിനായി  നാട്ടിലും ഒമാനിലും നടത്തുന്ന മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അറ്റസ്റ്റ് ചെയ്യാനായി കാത്തുനില്‍ക്കുന്ന ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. നടപടി പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒമാനില്‍ തൊഴില്‍, താമസ വിസകള്‍ ലഭിക്കുന്നതിന് മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. ഇതിനായി നാട്ടില്‍ ഒമാന്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളുണ്ട്. ഇവര്‍ നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിനു കീഴിലെ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രം അറ്റസ്റ്റ് ചെയ്താല്‍ മാത്രമേ പുതിയ വിസ ലഭിക്കുകയുള്ളൂ. അറ്റസ്റ്റേഷന്‍ ലഭിക്കുന്നതിന് ദാര്‍സൈത്തിലെ കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ക്യൂനില്‍ക്കേണ്ട ബുദ്ധിമുട്ടുകളാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഒഴിവാകുന്നത്. നാട്ടിലെ അംഗീകൃത മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍, തൊഴില്‍മന്ത്രാലയം, പാസ്പോര്‍ട്ട് വിസാ ഡയറക്ടറേറ്റ് എന്നിവയെ  ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്നതോടെയാണ് വിസ മെഡിക്കല്‍ രേഖകള്‍ ശരിയാക്കുന്നതിനുള്ള കാത്തുനില്‍പ്പും കാലതാമസവും ഒഴിവാക്കാന്‍ കഴിയുന്നത്.
പാസ്പോര്‍ട്ട് വിസാ ഡയറക്ടറേറ്റില്‍  വിസാ അപേക്ഷ ലഭിക്കുമ്പോള്‍തന്നെ ഓണ്‍ലൈനില്‍ മെഡിക്കല്‍ രേഖകള്‍ ലഭിക്കുന്നത് തൊഴില്‍മന്ത്രാലയം, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും സൗകര്യമാകും.
ഫാമിലി വിസ ലഭിക്കുന്നതിന് കുടുംബാംഗങ്ങള്‍ എല്ലാവരും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി അറ്റസ്റ്റേഷന് മണിക്കൂറുകള്‍  കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
ഒരു മാസത്തിനുള്ളിലാണ് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വരുക. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു നമ്പര്‍ നല്‍കും. തുടര്‍നടപടികള്‍ക്കെല്ലാം ഈ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയും.
 

ന്യൂസ്റൂമുകള്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ?

Posted: 18 May 2015 07:08 PM PDT

Image: 

ഈയിടെ ദ ഹിന്ദു പത്രം ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ എത്രത്തോളം സമൂഹത്തിന്‍െറ ബഹുസ്വരതയെ പ്രതിനിധാനം ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കുന്ന പഠനം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഒരുപക്ഷേ ആദ്യമായാകണം ഒരു പത്രം ഈ രീതിയില്‍ ഒരു പഠനം നടത്തുന്നത്. പഠനത്തിലെ കണ്ടത്തെലുകള്‍ ശ്രദ്ധേയമായിരുന്നു. മിക്ക പാര്‍ട്ടികളിലും വനിതകള്‍, ന്യൂനപക്ഷജനവിഭാഗങ്ങള്‍, ദലിത്-ആദിവാസിവിഭാഗങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യം വളരെ മോശമായിരുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര സമിതിയില്‍ 92 ശതമാനവും പുരുഷന്മാരാണ്. കോണ്‍ഗ്രസില്‍ 86 ശതമാനവും സി.പി.എമ്മില്‍ 94 ശതമാനവും സി.പി.ഐയില്‍ 94 ശതമാനവും എന്‍.സി.പിയില്‍ 97 ശതമാനവും പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നു. ബി.ജെ.പി നേതൃസമിതിയില്‍ നൂറു ശതമാനവും ഹിന്ദുക്കളാണെന്നതില്‍ അദ്ഭുതമില്ല. അതില്‍ 83 ശതമാനവും സവര്‍ണജാതിക്കാര്‍. 75 ശതമാനത്തിന് മുകളിലാണ് എല്ലാ പാര്‍ട്ടികളിലെയും നേതൃത്വങ്ങളിലെ ഹിന്ദുപ്രാതിനിധ്യം. ദലിത് ആദിവാസി പ്രാതിനിധ്യത്തിന്‍െറ ദയനീയാവസ്ഥ  പറയേണ്ടതില്ല. ഒരു ദലിത് പോലും ഇല്ലാത്ത പാര്‍ട്ടികളുടെ കൂട്ടത്തില്‍ വിപ്ളവപാര്‍ട്ടികളും പെടുന്നു.
യാദൃച്ഛികമായാകാം, ഈ ഫീച്ചര്‍ പ്രസിദ്ധപ്പെടുത്തിയ അതേ ദിവസംതന്നെ ഹിന്ദു പത്രത്തിന്‍െറ റീഡേഴ്സ് എഡിറ്റര്‍ എ.എസ്. പന്നീര്‍ശെല്‍വന്‍ സമാനമായ മറ്റൊരു പ്രശ്നത്തിലേക്ക്  നമ്മുടെ ശ്രദ്ധക്ഷണിച്ചു. ഇന്ത്യയിലെ ഏക റീഡേഴ്സ് എഡിറ്റര്‍ (ഓംബുഡ്സ്മാന്‍) ആണല്ളോ അദ്ദേഹം. പത്രവായനക്കാരന്‍െറ പത്രത്തെക്കുറിച്ചുള്ള പരാതികള്‍ സ്വതന്ത്രമായി പരിശോധിച്ച് പത്രത്തിന് ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാന്‍ പത്രസ്ഥാപനംതന്നെ നിയോഗിക്കുന്ന ഓംബുഡ്സ്മാന്‍ ലോകത്ത് പല പത്രങ്ങളിലുമുണ്ടെങ്കിലും മറ്റ് ഇന്ത്യന്‍ പത്രങ്ങള്‍ അത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ല. പന്നീര്‍ശെല്‍വന്‍ ഹിന്ദു പത്രത്തില്‍ തിങ്കളാഴ്ചതോറും എഴുതുന്ന ലേഖനങ്ങളിലൊന്നില്‍ അദ്ദേഹം ഉന്നയിച്ചത് നമ്മുടെ ന്യൂസ്റൂമുകള്‍ എത്രത്തോളം ചുറ്റുമുള്ള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന ചോദ്യമാണ്. ജനാധിപത്യത്തിന്‍െറ ഉപകരണങ്ങളായ സര്‍ക്കാര്‍ ഓഫിസുകളില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഒരു പരിധിവരെയെങ്കിലും നിയമപരമായി ഉറപ്പുവരുത്തുന്നുണ്ട്. നയരൂപവത്കരണവും ഭരണവും നിര്‍വഹിക്കുന്ന പാര്‍ട്ടികള്‍ക്കും ജനാധിപത്യ സംവിധാനത്തെയും സമൂഹത്തെയും നിരന്തരം വിലയിരുത്തുന്ന മാധ്യമങ്ങള്‍ക്കും ഇത് ബാധകമല്ളേ  എന്ന സുപ്രധാന ചോദ്യം മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാറില്ല. ആ ചോദ്യമാണ് പന്നീര്‍ശെല്‍വന്‍ ഉന്നയിച്ചത്.
ഒരു പഠനവും നടത്താതെതന്നെ നമുക്കറിയാം നമ്മുടെ ന്യൂസ്റൂമുകള്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന്. പ്രമുഖ മാധ്യമ-സാമൂഹിക ഗവേഷകനായ റോബിന്‍ ജെഫ്രി മുതല്‍ ഒട്ടനവധി നിരീക്ഷകര്‍ ഇന്ത്യന്‍ മാധ്യമങ്ങളിലെ അതിശുഷ്കമായ അല്ളെങ്കില്‍ ഒട്ടും ഇല്ലാത്ത ദലിത് പ്രാതിനിധ്യത്തിലേക്ക് പലവട്ടം ശ്രദ്ധക്ഷണിച്ചിട്ടുണ്ട്. 30 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്തുള്ള ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് താന്‍ ഒരിക്കല്‍പോലും ഒരു ദലിത് പത്രപ്രവര്‍ത്തകനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അടുത്തദിവസം പ്രമുഖ പത്രപ്രവര്‍ത്തകനായ പി. സായ്നാഥും ഇതേ പ്രശ്നം ധാര്‍മികരോഷത്തോടെ വിലയിരുത്തി. ഇന്ത്യയുടെ രാഷ്ട്രപതിയാകാന്‍ ഒരു ദലിതന്  കഴിഞ്ഞു. പക്ഷേ,  ഒരു പത്രത്തിന്‍െറ ചീഫ് സബ് എഡിറ്ററാന്‍ കഴിഞ്ഞിട്ടില്ല എന്ന് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (2015 മേയ് 17)  അഭിമുഖത്തില്‍ പരിഹസിക്കുകയുണ്ടായി. എന്തുകൊണ്ടാണ് അത് സാധ്യമാകാതെ പോകുന്നത്? മാധ്യമ ഉടമസ്ഥന്മാര്‍ ജാതി-മതഭ്രാന്തന്മാരായതുകൊണ്ടാണ് എന്ന് ആരുമേ ആക്ഷേപിക്കുന്നില്ല. പക്ഷേ, തങ്ങളുടെ ന്യൂസ്റൂമുകള്‍ ചുറ്റുമുള്ള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതാകണം എന്ന് അവര്‍ക്ക് ഇതുവരെ തോന്നിയിട്ടില്ല. പിന്നെയെങ്ങനെയാണ് തങ്ങള്‍ ഇടപെട്ട് കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നം ഇതിലുണ്ട് എന്ന് തോന്നുക?

‘ബഹുഭൂരിപക്ഷം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരും തന്നെപ്പോലെ ആംഗലവത്കൃത മധ്യവര്‍ഗത്തില്‍’ നിന്നുള്ളവരായിരിക്കും എന്ന് പന്നീര്‍ശെല്‍വന്‍ നിരീക്ഷിക്കുന്നു. അവര്‍ കണ്ട, അവര്‍ വളര്‍ന്ന സമൂഹംതന്നെയാണ് മൊത്തത്തില്‍ ഇന്ത്യന്‍ സമൂഹം എന്ന തെറ്റായ ധാരണയോടെയാണ് അവര്‍ മുന്നിലത്തെുന്ന എല്ലാ സാമൂഹികപ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴാണ് പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നത് അങ്ങേയറ്റം അപലപനീയമായ ഒരു സാമൂഹികദ്രോഹമാണ് എന്ന ധാരണയുണ്ടാകുന്നത്. അവര്‍ക്ക് സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാകില്ല, ന്യൂനപക്ഷങ്ങളുടെ ആശകളും അഭിലാഷങ്ങളും ധര്‍മസങ്കടങ്ങളും മനസ്സിലാകില്ല. ഒരു ന്യൂസ്റൂം ഒന്നിച്ചിരുന്ന് ഹൃദയപൂര്‍വം ആശയങ്ങള്‍ കൈമാറുമ്പോഴേ അതവര്‍ അറിയാനിടയുള്ളൂ. വനിതകളില്ലാത്ത,  ദലിതുകളില്ലാത്ത,  ന്യൂനപക്ഷ മതക്കാരില്ലാത്ത ഒരു ന്യൂസ്റൂമിന് ചുറ്റുമുള്ള സമൂഹത്തെ കാണാനേ കഴിയാതെ പോകും. ന്യൂസ്റൂമുകളില്‍ ഏതെല്ലാം സാമൂഹികവിഭാഗങ്ങളില്‍പെട്ട എത്ര പത്രപ്രവര്‍ത്തകരുണ്ട് എന്നതിനെക്കുറിച്ച് ഒരു അന്വേഷണവും ഇന്ത്യയിലിതുവരെ നടന്നില്ല എന്ന് നാം ഖേദപൂര്‍വം തിരിച്ചറിയുന്നു. ഇത് ചെയ്യേണ്ടത് മാധ്യമ ഉടമസ്ഥരല്ല, മാധ്യമങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളാണ്. അവരും ചെയ്തിട്ടില്ല.

അമേരിക്കന്‍ സമൂഹം ഇന്ത്യന്‍ സമൂഹത്തോളം വൈവിധ്യം നിറഞ്ഞതല്ല എങ്കില്‍പോലും സാമൂഹികസംഘര്‍ഷങ്ങളുടെ ചരിത്രം അവരെ പിന്തുടരുന്നുണ്ട്. കറുത്ത വിഭാഗക്കാരും സ്പാനിഷ് സംസാരിച്ചിരുന്ന ലാറ്റിനമേരിക്കന്‍ ജനവിഭാഗങ്ങളുടെ പിന്മുറക്കാരായ  ഹിസ്പാനിക്സ് എന്ന് വിളിക്കപ്പെടുന്നരും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് എത്തിയ മുസ്ലിം വിശ്വാസികളുമെല്ലാം ചേര്‍ന്നതാണ് അവരുടെ സമൂഹം. അവിടെ അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് എഡിറ്റേഴ്സ് (ASNE) എന്ന സംഘടന 1977 മുതല്‍ ഈ പ്രശ്നം കൈകാര്യം  ചെയ്തുവരുകയായിരുന്നു. വര്‍ഷംതോറും അവര്‍ ന്യൂസ്റൂമുകളിലെ വൈവിധ്യം എന്ന വിഷയം ചര്‍ച്ചചെയ്യുന്നു. എല്ലാ വിഭാഗങ്ങളിലുംപെട്ട യുവതീയുവാക്കള്‍ എല്ലാ വാര്‍ത്താമാധ്യമങ്ങളുടെയും എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടാകണം എന്ന് അവര്‍ നിഷ്കര്‍ഷിക്കുകയും അത് സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. 1997 മുതല്‍ അവര്‍ വര്‍ഷംതോറും ന്യൂസ്റൂം സെന്‍സസ് നടത്തി ന്യൂനപക്ഷവിഭാഗക്കാരുടെ, വനിതകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടോ, ഇല്ളെങ്കില്‍ എന്തുകൊണ്ട് എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താറുമുണ്ട്. ഈ ശ്രമങ്ങളുടെ ഫലമായി സ്ഥിതി വളരെയേറെ ഭേദപ്പെട്ടിട്ടുണ്ട്. 2014ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ന്യൂസ്റൂമിലെ ന്യൂനപക്ഷപ്രാതിനിധ്യം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട് എന്നും 63 ശതമാനം സ്ഥാപനങ്ങളുടെ ഉന്നത എഡിറ്റോറിയല്‍ സമിതിയില്‍ വനിതകള്‍ ഉണ്ട് എന്നുമാണ്. ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവര്‍ മൊത്തം പത്രപ്രവര്‍ത്തകരില്‍ 13.34 ശതമാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ (www.asne.org) വിവരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുവര്‍ഷം അമേരിക്കയില്‍ 36,700 മുഴുവന്‍സമയ പത്രപ്രവര്‍ത്തകരുണ്ട്. എന്നാല്‍, ഇത് 2012നേക്കാള്‍ 1300 പേര്‍ കുറവാണ് എന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരമൊരു പഠനത്തിന് സമയമായില്ളേ എന്ന് ആലോചിക്കേണ്ടതുണ്ട്.

ഈജിപ്ത് കോടതിയേക്കാള്‍ ഭീകരം, ഈ മൗനം

Posted: 18 May 2015 06:57 PM PDT

Image: 

പരിഹാസ്യം  എന്ന വാക്കാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്‍റ് മുര്‍സിക്കും ലോകപ്രശസ്ത പണ്ഡിതന്‍  യൂസുഫുല്‍ ഖറദാവിക്കും മറ്റു 104 പേര്‍ക്കും ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചതിനെ  വിശേഷിപ്പിക്കാന്‍ ഏറ്റവും യോജിക്കുക. ആദ്യമായി നടന്ന സ്വതന്ത്ര, ജനായത്ത തെരഞ്ഞെടുപ്പില്‍ ആധികാരിക ജയം നേടിയാണ് മുര്‍സി പ്രസിഡന്‍റായത്. അദ്ദേഹത്തെ നിയമവിരുദ്ധമായി പുറത്താക്കിക്കൊണ്ട് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വയം അവരോധിച്ച പട്ടാള ജനറല്‍ അല്‍ സീസി പടിപടിയായി അവിടത്തെ ജനാധിപത്യ പ്രസ്ഥാനത്തെയും അതിന്‍െറ നേതാക്കളെയും ഉന്മൂലനം ചെയ്യുന്നു. ജനകീയ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിനും ഈജിപ്തിനെ സ്വേച്ഛാധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനുമായി അല്‍ സീസി നടത്തുന്ന ശ്രമങ്ങള്‍ക്ക് വേണ്ടതിലേറെ പിന്തുണയാണ് നീതിന്യായത്തെപ്പറ്റി ബോധമോ അറിവോ ഇല്ലാത്ത, വിനീതവിധേയരായ ജുഡീഷ്യറി നല്‍കിക്കൊണ്ടിരിക്കുന്നത്. ഹുസ്നി മുബാറക് എന്ന അഴിമതിക്കാരനെ ജനകീയ മുന്നേറ്റത്തിലൂടെ പുറത്താക്കിയ 2011ലെ വിപ്ളവത്തില്‍ പങ്കെടുത്തതും, തുറക്കപ്പെട്ട ജയിലില്‍നിന്ന് പുറത്തുകടന്നതുമാണ് ഇപ്പോള്‍ വധശിക്ഷ നല്‍കാന്‍ പ്രധാന കാരണം. മറുഭാഗത്ത് മുബാറക്കിന്‍െറ ശിക്ഷകള്‍ ഓരോന്നായി പിന്‍വലിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അല്‍ സീസിയുടെ പട്ടാള അട്ടിമറിക്കു മുമ്പ് ഏതാനും മാസം ഭരണത്തിലുണ്ടായിരുന്ന ജനായത്ത സര്‍ക്കാറിനെയും അതിനെ പിന്തുണച്ചവരെയും കള്ളന്യായം പറഞ്ഞിട്ടായാലും എന്നന്നേക്കുമായി ഇല്ലാതാക്കുക എന്ന രാജ്യവിരുദ്ധ ശക്തികളുടെ അജണ്ടയാണ് ആഗോള സാമ്രാജ്യത്വ കേന്ദ്രങ്ങളുടെ ഒത്താശയോടെ ഈജിപ്തില്‍ അരങ്ങേറുന്നതെന്ന് വ്യക്തമാണ്.

അല്‍ സീസി സര്‍ക്കാറിനു കീഴില്‍ നടക്കുന്നത് വധശിക്ഷകളല്ല, കൊലപാതകങ്ങളാണ്. ഭരണകൂടത്തിന്‍െറ രാഷ്ട്രീയായുധമാണ് അവിടത്തെ കോടതി. മുര്‍സിയുടെ കാര്യത്തിലുണ്ടായ നഗ്നമായ നിയമലംഘനവും അന്യായവും ആംനസ്റ്റി ഇന്‍റര്‍നാഷനലും മറ്റു മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെട്ടിച്ചമച്ച ആരോപണങ്ങളെപ്പറ്റി അന്വേഷണം നടത്തുന്ന ഘട്ടത്തില്‍ അഭിഭാഷകനെ അനുവദിച്ചുകൊടുത്തില്ല; മാസങ്ങളോളം ആരുമായും സമ്പര്‍ക്കമില്ലാതെയും ജുഡീഷ്യറിയുടെ ഒരു മേല്‍നോട്ടവുമില്ലാതെയും ഒറ്റക്ക് പാര്‍പ്പിച്ചു; കുറ്റാരോപണം സംബന്ധിച്ചോ വിചാരണ സംബന്ധിച്ചോ  മതിയായ രേഖകള്‍പോലും സൂക്ഷിക്കുന്നില്ല. 23 വര്‍ഷം കടുത്ത അഴിമതി  നടത്തി നാടിനെ പിഴിഞ്ഞ മുബാറക്കിനെയും കൂട്ടാളികളെയും കുറ്റമുക്തരാക്കുമ്പോഴാണ്, ലോകത്തിലെ ഏറ്റവും കുറഞ്ഞ വേതനത്തോടെ പ്രസിഡന്‍റ് പദവി വഹിക്കുകയും സാമ്പത്തിക വളര്‍ച്ചക്ക്  തുടക്കമിടുകയും ചെയ്ത മുര്‍സിയെ കൊല്ലാന്‍ തീരുമാനിക്കുന്നത്. ജനകീയ വിമോചനത്തില്‍ പങ്കാളികളായവര്‍ക്ക് കഴുമരം ഒരുക്കുന്നവര്‍, മുര്‍സി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചത്തെിയ മൂവായിരത്തോളം പേരെ കൂട്ടക്കൊല ചെയ്തവര്‍ക്കെതിരെ ചെറുവിരല്‍ അനക്കിയില്ല. മരിച്ചുപോയവരെയും കുട്ടികളെയും വരെ വധശിക്ഷപ്പട്ടികയില്‍ പെടുത്തിയ കോടതിയുടെ നേതൃത്വത്തിലുള്ളത് തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ക്ക് മാര്‍ഗമൊരുക്കുകയും സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചാരണങ്ങള്‍ നടത്തുകയും ചെയ്തയാളത്രെ.
ജനകീയ നേതാക്കളെ പട്ടാള മേധാവികള്‍ ഭയക്കുന്നതും ഉന്മൂലനം ചെയ്യുന്നതും ഇതാദ്യമല്ല. അതേസമയം, ഈജിപ്തിലെ സംഭവങ്ങളെച്ചൊല്ലി യു.എന്നും ലോകരാഷ്ട്രങ്ങളും പുലര്‍ത്തുന്ന നിഷ്ക്രിയത്വവും മൗനവും നമ്മെ ലജ്ജിപ്പിക്കണം. സാമ്രാജ്യത്വങ്ങളോട് ലോകം എത്രത്തോളം രാജിയായിക്കഴിഞ്ഞു എന്നതിന് ഒരു തെളിവുകൂടിയാണിത്. ഭരണമേറ്റ് ഏറെ വൈകാതെ മുര്‍സി ഗസ്സയിലെയും സിറിയയിലെയും പീഡിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലില്‍നിന്ന് അംബാസഡറെ മടക്കിവിളിച്ചിരുന്നു. ഗസ്സയിലേക്ക് പ്രധാനമന്ത്രിയെ അയച്ചും അല്‍ റഫാ അതിര്‍ത്തി തുറന്നുമൊക്കെ കാണിച്ച ചങ്കൂറ്റത്തിനുള്ള പ്രതിഫലംകൂടിയാകണം ഇപ്പോള്‍ കിട്ടുന്നത്. അറബ്ലോകത്ത് അപൂര്‍വമായ ജനാധിപത്യ ഭരണകൂടത്തെ തകര്‍ത്ത അല്‍ സീസിക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സൈനികസഹായം പുന$സ്ഥാപിച്ചുകൊടുത്തു. ജനങ്ങളെ പിഴിയുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂടങ്ങളെയാണ് സാമ്രാജ്യത്വ ശക്തികള്‍ ഇഷ്ടപ്പെടുന്നത്. ഈജിപ്തിലെ സംഭവവികാസങ്ങളോട് ശക്തമായി പ്രതികരിക്കേണ്ട രാജ്യമാണ് ഇന്ത്യ. ചേരിചേരായ്മ എന്ന സ്വതന്ത്ര നിലപാടില്‍ നമ്മോടൊപ്പം ഉണ്ടായിരുന്ന ആ നാട്ടില്‍ സാമ്രാജ്യത്വ ശക്തികള്‍ അവരുടെ ഏജന്‍റുമാര്‍ മുഖേന യഥേഷ്ടം മേയുന്നതും ജനങ്ങളെ കൊല്ലുന്നതും നമ്മുടെ ധാര്‍മികബോധത്തോടുള്ള വെല്ലുവിളി കൂടിയാണ്. ഈജിപ്തില്‍ ജനകീയ മുന്നേറ്റത്തിന് താല്‍ക്കാലികമായ തിരിച്ചടി ഉണ്ടായി എന്നത് വാസ്തവം. പക്ഷേ, വിപ്ളവബോധമുള്ള ജനതയെ കഴുമരം കാട്ടി പേടിപ്പിക്കാമെന്നത്  വ്യാമോഹമാകും. അന്തിമമായി തുറന്നുകാട്ടപ്പെടുന്നതും നാണംകെടുന്നതും അവിടത്തെ നെറിയില്ലാത്ത ഭരണകൂടവും അതിന് സ്തോത്രം ചൊല്ലുന്ന ജുഡീഷ്യറിയും മൗനംകൊണ്ട് അതിനെ പിന്തുണക്കുന്ന ആഗോള സമൂഹവുമാകും.

ശശീന്ദ്രന്‍െറ മരണം: അഴിമതിയില്‍ മുന്‍മന്ത്രിക്കും പങ്കെന്ന രഹസ്യമൊഴി പുറത്ത്

Posted: 18 May 2015 12:25 PM PDT

Image: 

പാലക്കാട്: മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്‍െറയും രണ്ട് മക്കളുടെയും മരണത്തിന് വഴിവെച്ച് മലബാര്‍ സിമന്‍റ്സ് ഫാക്ടറിയില്‍ നടന്ന അഴിമതിയില്‍ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന് പുറമെ മുന്‍മന്ത്രി എളമരം കരീം അടക്കമുള്ളവര്‍ക്കും പങ്കുണ്ടെന്ന രഹസ്യമൊഴികള്‍ പുറത്ത്. മരണത്തെതുടര്‍ന്ന്, നേരത്തേ പ്രതിയാക്കുകയും പിന്നീട് സി.ബി.ഐ മാപ്പുസാക്ഷികളാക്കുകയും ചെയ്ത മുന്‍ മാനേജിങ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി, എക്സി. സെക്രട്ടറിയായിരുന്ന സൂര്യനാരായണന്‍ എന്നിവരില്‍നിന്ന് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷം മുമ്പ് രേഖപ്പെടുത്തിയ മൊഴിയാണ് പുറത്തായത്. ശശീന്ദ്രനെതിരെ ഉന്നതരുടെ നിര്‍ദേശപ്രകാരം നടന്ന പീഡനങ്ങളും അഴിമതിയും മൊഴിയില്‍ വിവരിക്കുന്നുണ്ട്. ശശീന്ദ്രന്‍െറ പിതാവ് വേലായുധന്‍ മാസ്റ്ററും സഹോദരന്‍ സനല്‍കുമാറും കോടതിയില്‍ നല്‍കിയ ഹരജിയുടെ ആവശ്യാര്‍ഥം അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് മൊഴികള്‍ പുറത്തുവന്നത്.  

തമിഴ്നാട്ടിലെ ചെട്ടിനാട് സിമന്‍റ്സില്‍ ഉദ്യോഗസ്ഥനായിരുന്ന തന്നെ മലബാര്‍ സിമന്‍റ്സ് ഫാക്ടറി എം.ഡിയായി നിയമിക്കാന്‍ ഒത്താശ ചെയ്തതും അഴിമതി ചോദ്യം ചെയ്ത ശശീന്ദ്രനെ സ്ഥാപനത്തില്‍ നിന്ന് തുരത്തുന്നതില്‍ കലാശിച്ച പ്രവൃത്തികള്‍ ചെയ്യിച്ചതും വി.എം. രാധാകൃഷ്ണനാണെന്ന് സുന്ദരമൂര്‍ത്തിയുടെ രഹസ്യമൊഴിയിലുണ്ട്. രാധാകൃഷ്ണന്‍െറ താല്‍പര്യം സംരക്ഷിക്കാനായിരുന്നു അന്നത്തെ വ്യവസായ മന്ത്രി എളമരം

‘രാധാകൃഷ്ണന്‍ പറയുന്നത് മാത്രം   അനുസരിച്ചാല്‍ മതിയെന്ന് മന്ത്രി പറഞ്ഞു’
മലബാര്‍ സിമന്‍റ്സ് അഴിമതി സംബന്ധിച്ച രഹസ്യമൊഴിയില്‍ മുന്‍ മന്ത്രി എളമരം കരീമിനെതിരെയുള്ളത് ഗൗരവതരമായ ആരോപണങ്ങള്‍. മലബാര്‍ സിമന്‍റ്സിലെ നിയമന ഉത്തരവ് ലഭിക്കും  മുമ്പുതന്നെ രാധാകൃഷ്ണനാണ് തന്നെ എം.ഡിയാക്കിയ വിവരമറിയിച്ചതെന്ന് സുന്ദരമൂര്‍ത്തി കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.  രാധാകൃഷ്ണന്‍ പറയുന്നത് മാത്രം സ്ഥാപനത്തില്‍ അനുസരിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. 2010 ജൂലൈ 24ന് വാളയാറില്‍ ഫാക്ടറിയുടെ സെയില്‍സ് ഓഫിസ് ഉദ്ഘാടനത്തിനത്തെിയ എളമരം കരീമിന് രാധാകൃഷ്ണന്‍െറ നിര്‍ദേശപ്രകാരം പാരിതോഷികം നല്‍കിയതും സുന്ദരമൂര്‍ത്തി സമ്മതിക്കുന്നു.

കമ്പനി സെക്രട്ടറിയായ ശശീന്ദ്രന്‍െറ കാബിനില്‍ പേഴ്സനല്‍ സെക്രട്ടറിയായി സൂര്യനാരായണനെ നിയമിച്ചത് രാധാകൃഷ്ണന്‍െറ താല്‍പര്യം സംരക്ഷിക്കാനായിരുന്നു. നിസ്സഹായത മൂലമാണ് ഇക്കാര്യം കോടതിയില്‍ ബോധിപ്പിക്കുന്നത്. ജീവനുവരെ ഭീഷണി ഉണ്ടായെന്നും മൊഴിയില്‍ പറയുന്നു. ശശീന്ദ്രനെതിരായ നിരവധി മെമോകള്‍ രാധാകൃഷ്ണന്‍ പറഞ്ഞതനുസരിച്ച് നല്‍കേണ്ടി വന്നു.

ഇപ്പോള്‍ സ്ഥാപനത്തില്‍നിന്ന് പുറത്തായ സൂര്യനാരായണന്‍ ഇതേ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും സമാന ആരോപണങ്ങളാണുള്ളത്. ശശീന്ദ്രന്‍െറ മരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച ഘട്ടത്തില്‍ സുന്ദരമൂര്‍ത്തി കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് എഴുതിനല്‍കിയിരുന്നു. തുടര്‍ന്നാണ് മൊഴി കോടതിയില്‍ രേഖപ്പെടുത്താന്‍ സി.ബി.ഐ തീരുമാനിച്ചത്. 2013 ഏപ്രില്‍ എട്ടിന് സുന്ദരമൂര്‍ത്തിയും 2013 മേയ് 28ന് സൂര്യനാരായണനും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി.ജെ. ബിജുവിന് നല്‍കിയ മൊഴികളില്‍ ശശീന്ദ്രന്‍െറ മരണം ആത്മഹത്യയല്ളെന്ന നിഗമനത്തിലത്തൊന്‍ സഹായിക്കുന്ന ഒട്ടേറെ വിവരങ്ങളാണുള്ളത്.

മൊഴികളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടായിട്ടില്ളെന്നാണ് സൂചന. ശശീന്ദ്രന്‍െറ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. മൊഴികളില്‍ പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ സെക്രട്ടറിമാര്‍, മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫംഗം, ഫാക്ടറിയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവരെക്കുറിച്ച് അന്വേഷണം നടത്താത്തത് ഗുരുതര വീഴ്ചയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആക്ടിങ് ചെയര്‍മാന്‍ ജോയ് കൈതാരത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.

രണ്ടുപേരെ മാപ്പുസാക്ഷികളാക്കിയത് വ്യവസായിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണെന്നാണ് കണക്കാക്കുന്നത്. വി.എം. രാധാകൃഷ്ണന്‍ പ്രതിയായ അഴിമതികേസുകളില്‍ പ്രധാന സാക്ഷിയായ വി. ശശീന്ദ്രനും മക്കളായ വിവേക്, വ്യാസ് എന്നിവരും 2011 ജനുവരി 24നാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

മുംബൈ Vs ചെന്നൈ; ആദ്യ ക്വാളിഫയര്‍ ഇന്ന്

Posted: 18 May 2015 12:18 PM PDT

Image: 

മുംബൈ: എട്ട് ടീമുകള്‍.  56 മത്സരങ്ങള്‍. കുത്തിയൊലിച്ചത് 17052 റണ്‍സ്. മൈതാനത്തിന് പുറത്തേക്ക് പറന്നിറങ്ങിയ 639 സിക്സറുകള്‍. അതിര്‍ത്തിവരകള്‍ കടന്നുപോയ 1525 ഫോറുകള്‍. പിഴുതുവീണത് 628 വിക്കറ്റുകള്‍. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പിറന്ന സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും. 41 ദിവസങ്ങളില്‍ രാവും പകലുമായി കാഴ്ചവെച്ച വിസ്മയങ്ങള്‍ അവസാനിക്കുമ്പോള്‍ എട്ടാമത് ഐ.പി.എല്ലിന്‍െറ കലാശപ്പോരില്‍ ശേഷിക്കുന്നത് നാല് ടീമുകള്‍. കിരീട ജേതാവ് ആരെന്നറിയാന്‍ നാല് മത്സരങ്ങളുടെ ദൂരം മാത്രം.

ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നീ നാല് ടീമുകള്‍ പ്ളേ ഓഫില്‍ മാറ്റുരക്കാന്‍ യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റണ്ണേഴ്സ് അപ്പായ കിങ്സ് ഇലവന്‍ പഞ്ചാബും അവസാന നാലിലത്തൊതെ പുറത്തായതാണ് ഇത്തവണത്തെ പ്രത്യേകത. ഏറ്റവും വലിയ പതനം പഞ്ചാബിന്‍േറതായിരുന്നു.  പഞ്ചാബ് ഇക്കുറി പട്ടികയില്‍ ഏറ്റവും പിന്നിലായി. അതേസമയം, മാറിമറിഞ്ഞ സാധ്യതകള്‍ക്കൊടുവില്‍ കൊല്‍ക്കത്തയും പുറത്തായി. പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഒന്നാമതായി പ്ളേ ഓഫില്‍ ഇടംപിടിച്ചത്. കുറഞ്ഞ സ്കോറുകളിലും  എതിരാളികളെ പിടിച്ചുകെട്ടിയതിന്‍െറ ക്രെഡിറ്റ് ധോണി എന്ന ക്യാപ്റ്റന് അവകാശപ്പെട്ടതാണ്.

അവസാനവട്ട കുതിപ്പില്‍ പോയന്‍റ് നിലയില്‍ രണ്ടാമതത്തെിയ മുംബൈയും മഴ മുടക്കിയ കളിയില്‍ പോയന്‍റ് പങ്കുവെച്ച് ബാംഗ്ളൂരും പ്ളേ ഓഫില്‍ ഇടം കണ്ടു. ആദ്യ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളില്‍നിന്ന് പിന്നാക്കം പോയെങ്കിലും പ്ളേ ഓഫിലത്തൊന്‍ രാജസ്ഥാനും കഴിഞ്ഞു.
ചൊവ്വാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ പോയന്‍റ് നിലയില്‍ മുന്നില്‍നില്‍ക്കുന്ന ചെന്നൈയും മുംബൈയും ഏറ്റുമുട്ടും. ബുധനാഴ്ച പുണെ എം.സി.എ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എലിമിനേറ്ററില്‍ ബാംഗ്ളൂരും രാജസ്ഥാനും ഏറ്റുമുട്ടും. ഈ മത്സരത്തില്‍ തോല്‍ക്കുന്ന ടീം പുറത്താകും.

ക്വാളിഫയറില്‍ തോറ്റ ടീമും എലിമിനേറ്ററില്‍ വിജയിച്ച ടീമും ഏറ്റുമുട്ടുന്ന രണ്ടാമത്തെ ക്വാളിഫയര്‍ വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കും.
 ഈ മത്സരത്തിലെ വിജയി ആദ്യ ക്വാളിഫയറുമായി ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തിനിറങ്ങും. 

കൂടുതല്‍ പ്രതിരോധ സഹകരണത്തിന് ഇന്ത്യ^ദക്ഷിണ കൊറിയ ധാരണ

Posted: 18 May 2015 12:10 PM PDT

Image: 
Subtitle: 
ദ. കൊറിയ ഇന്ത്യയില്‍ 63000 കോടി രൂപയുടെ നിക്ഷേപം നടത്തും

സോള്‍: പ്രതിരോധ, സുരക്ഷാരംഗത്തെ സഹകരണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഇന്ത്യയും ദക്ഷിണ കൊറിയയും ധാരണയായി. ഇരട്ട നികുതി ഒഴിവാക്കുന്നതുള്‍പ്പെടെ ഏഴ് കരാറുകളും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. ഉഭയകക്ഷി ബന്ധം പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തമായി ഉയര്‍ത്താന്‍ ഇരു രാജ്യങ്ങളും ധാരണയായതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ജ്യൂന്‍ ഹൈയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ കൗണ്‍സിലുകള്‍ തമ്മില്‍ സഹകരണം, വൈദ്യുതോല്‍പാദനം, യുവജനക്ഷേമം, ഉപരിതല ഗതാഗതം, ദേശീയപാതകള്‍ എന്നിവയിലെ സഹകരണത്തിനുള്ള രൂപരേഖ, സമുദ്രഗതാഗതം, ഓഡിയോ വിഷ്വല്‍ സംയുക്ത നിര്‍മാണം എന്നിവ സംബന്ധിച്ചുള്ളതാണ് മറ്റ് കരാറുകള്‍. ഇന്ത്യയിലെ അടിസ്ഥാന സൗകര്യവികസനം, സ്മാര്‍ട് സിറ്റി നിര്‍മാണം, റെയില്‍വേ, വൈദ്യുതോല്‍പാദനം തുടങ്ങിയ മേഖലകളിലേക്കായി 63000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ദക്ഷിണ കൊറിയ തീരുമാനിച്ചു. എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് കൊറിയ, നയരൂപവത്കരണ, ധനകാര്യ മന്ത്രാലയം എന്നിവയാണ് ഇതിനുള്ള സന്നദ്ധത അറിയിച്ചത്.

ഇന്ത്യയില്‍ നിര്‍മിക്കൂ’ പദ്ധതിയില്‍ കൊറിയന്‍ കമ്പനികള്‍ക്ക് മികച്ച സാധ്യതകളുണ്ടെന്ന് പാര്‍ക് ജ്യൂന്‍ വിലയിരുത്തിയതായി മോദി പറഞ്ഞു. പ്രതിരോധ രംഗത്തിന് പുറമേ, എല്‍.എന്‍.ജി ടാങ്കര്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ നിര്‍മാണ രംഗത്തും കൊറിയന്‍ കമ്പനികളുടെ സഹകരണം മോദി തേടി. മേഖലയിലെ സമുദ്രസഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് പരസ്പരം സഹകരിച്ചും മറ്റ് രാജ്യങ്ങളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിന് ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനികളെ അദ്ദേഹം ക്ഷണിച്ചു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍െറ അവസാന പാദത്തിലാണ് മോദി തിങ്കളാഴ്ച രാവിലെ ദക്ഷിണ കൊറിയയിലത്തെിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ, ദക്ഷിണ കൊറിയയിലെ വ്യവസായപ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP