അരുവിക്കര: ഒ. രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി Posted: 31 May 2015 02:43 AM PDT തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി കോര്‍കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നേതാക്കളായ സി. ശിവന്‍കട്ടി, വി.വി രാജേഷ്,എസ്. ഗിരിജ എന്നിവരുടെ പേരുകള്‍ ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന കോര്‍ കമ്മറ്റിയുടെ നിര്‍ദേശമാണ് രാജഗോപാലിന് നറുക്കുവീണത്. മത്സരിക്കാനുള്ള സന്നദ്ധത രാജഗോപാല്‍ കോര്‍ കമ്മിറ്റിയെ അറിയിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉച്ചയോടെയുണ്ടാകും. രാജഗോപാല്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനാവുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. വാജ്പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്നു രാജഗോപാല്‍. 2004, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി എം. വിജയകുമാറും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജി. കാര്‍ത്തികേയന്‍്റെ മകന്‍ കെ.എസ്. ശബരീനാഥനുമാണ് മത്സര രംഗത്തുള്ളത്. ഇരുവരും മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.  |
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി; സൈനികര്‍ ക്ഷമ കാണിക്കണം മോദി Posted: 31 May 2015 12:44 AM PDT ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അല്‍പം കൂടി സമയമനുവദിക്കണം. ഇക്കാര്യത്തില്‍ സൈനികര്‍ ക്ഷമ കാണിക്കണമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി 40 വര്‍ഷം കാത്തിരുന്ന സൈനികര്‍ കുറച്ചു കൂടി സാവകാശം തരണം. പദ്ധതി നടപ്പാക്കുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമല്ല, സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന പൗരന്‍െറ ഉറപ്പാണ്. പദ്ധതിയുടെ പേരില്‍ 40 വര്‍ഷം സൈനികരെ വഞ്ചിച്ച കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. ഒരോ സര്‍ക്കാറും പദ്ധതി വാഗ്ദാനം ചെയ്തതല്ലാതെ നിറവേറ്റിയിട്ടില്ല. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയ വിഷയമല്ല. പദ്ധതി യഥാര്‍ഥ്യമാക്കാന്‍ വിവിധമന്ത്രാലയങ്ങള്‍ ശ്രമിച്ചുവരികയാണ്. വാഗ്ദാനങ്ങള്‍ വിസ്മരിക്കാനും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാനും തന്‍റെ സര്‍ക്കാര്‍ തയാറല്ളെന്നും നരേന്ദ്ര മോദി പറഞ്ഞു.  |
സ്ഥാനാര്‍ഥികളത്തെി; അരുവിക്കര പ്രചാരണചൂടിലേക്ക് Posted: 31 May 2015 12:19 AM PDT കാട്ടാക്കട: ഇടതുവലതു മുന്നണികളുടെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ അരുവിക്കര നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഇടതു മുന്നണി സ്ഥാനാര്‍ഥി എം. വിജയകുമാര്‍ ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആര്യനാട് ജങ്ഷനിലത്തെി. ജങ്ഷനിലെ വ്യാപാരികളെയും വ്യവസായികളേയും മറ്റ് തൊഴിലാളികളെയും പ്രവര്‍ത്തകരെയും നേരില്‍ കണ്ട് വോട്ട് തേടി. കെ.എസ്.ആര്‍.ടി.സി ആര്യനാട് ഡിപ്പോയിലത്തെി യാത്രക്കാരോടും പഴയകാല പ്രവര്‍ത്തകരോടും വോട്ടഭ്യര്‍ഥിച്ചു. വൈകീട്ട് നാലോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ ആര്യനാടത്തെി. വളരെ ആവേശത്തോടെയാണ് അദ്ദേഹത്തെ പ്രവര്‍ത്തകര്‍ എതിരേറ്റത്. ഇതിനിടെ ആര്യനാട് വോട്ടഭ്യര്‍ഥിക്കുന്ന എതിര്‍ സ്ഥാനാര്‍ഥി എം. വിജയകുമാറിനെ കണ്ട് സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു. ശബരീനാഥന്‍ ഗാന്ധിപാര്‍ക്കിലും അന്തരിച്ച കോണ്‍ഗ്രസ് പ്രദേശിക നേതാവ് പ്രശാന്തിന്‍െറ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. 24 വര്‍ഷം മുമ്പ് ആര്യനാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ ഗാന്ധിപാര്‍ക്കില്‍ പുഷ്പാര്‍ച്ചന ചെയ്തും പ്രദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ എന്‍. രഞ്ചകുമാറിന്‍െറ ആശീര്‍വാദം ഏറ്റുവാങ്ങിയുമാണ് കാര്‍ത്തികേയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. അതേപോലെയാണ് മകന്‍ ശബരീനാഥനും ശനിയാഴ്ച തുടക്കം കുറിച്ചതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓര്‍മിച്ചു. ആര്യനാട്ട് ജി.കെയുടെ കൂട്ടുകാരെയും നേതാക്കളെയും പാര്‍ട്ടിപ്രവര്‍ത്തകരെയും വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് മത്സരിക്കുന്ന കാര്യം അറിയിച്ചു. സ്ഥാനാര്‍ഥിത്വത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ ജി. കാര്‍ത്തികേയന്‍െറ പിന്‍ഗാമിയെന്ന പരാമര്‍ശം ഉയര്‍ന്നതോടെ ശബരീനാഥന്‍െറ കണ്ഠമിടറി. കണ്ണുകള്‍ നനഞ്ഞു. ജി.കെയുടെ പാദസ്പര്‍ശമേറ്റ് വളര്‍ന്ന ആര്യനാട്ടില്‍ അദ്ദേഹം തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ വോട്ട് നല്‍കി വിജയിപ്പിക്കണമെന്നാണ് യു.ഡി.എഫിന്‍െറ അഭ്യര്‍ഥന. ആര്യനാട്-അരുവിക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള കമ്മിറ്റികള്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചു. ശനിയാഴ്ച രാവിലെ ആര്യനാട് ലോക്കല്‍ കമ്മിറ്റി ഓഫിസിലായിരുന്നു തുടക്കം കുറിച്ചത്. ഏരിയാ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത കമ്മിറ്റിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ മെനഞ്ഞു. ഒന്നരമണിക്കൂറിലേറെ നീണ്ട യോഗത്തിനുശേഷം പുറത്തിറങ്ങിയ പിണറായി വിജയന്‍ ഉടന്‍ തന്നെ കാറില്‍ കയറി അടുത്ത കമ്മിറ്റി സ്ഥലമായ പറണ്ടോട് ലോക്കല്‍ കമ്മിറ്റിയിലേക്ക് പുറപ്പെട്ടു. ഇതിനിടെ പിണറായി വിജയനെ മാധ്യമപട വളഞ്ഞെങ്കിലും ഒന്നും ഉരിയാടാതെയാണ് അദ്ദേഹം പോയത്. കാട്ടാക്കട, വിളപ്പില്‍, വിതുര ഏരിയാ കമ്മിറ്റികള്‍ക്ക് കീഴില്‍ വരുന്ന അരുവിക്കര നിയോജകമണ്ഡലത്തില്‍ ഓരോ പഞ്ചായത്തിലും സംസ്ഥാന നേതാക്കള്‍ക്കാണ് ചുമതല. അരുവിക്കര നിയോജക മണ്ഡലത്തിലെ ഒഴിഞ്ഞുകിടന്ന വീടുകളും മുറികളുമൊക്കെ നേതാക്കള്‍ വാടകക്ക് ഏറ്റെടുത്തു. ആര്യനാട്ട് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ മാധ്യമസ്ഥാപനങ്ങളും വീടുകള്‍ വാടകക്കെടുത്തു.  |
കുട്ടികളുടെ കുറവുമൂലം ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പെരുവഴിയില്‍ Posted: 31 May 2015 12:08 AM PDT കൊട്ടാരക്കര: കുട്ടികളുടെ കുറവുമൂലം സംസ്ഥാനത്ത് ഗവ. എയ്ഡഡ് സ്കൂളുകളില്‍നിന്ന് വിവിധ വര്‍ഷങ്ങളില്‍ ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പുനര്‍നിയമനം ലഭിക്കാതെ പെരുവഴിയില്‍. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് സ്കൂളുകളില്‍നിന്ന് കുട്ടികളുടെ കുറവുമൂലം ജോലി നഷ്ടപ്പെട്ട 50ഓളം പേരാണ് ഇപ്പോഴും ആശങ്കയില്‍ തുടരുന്നത്. തങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം തേടി മുഖ്യമന്ത്രി മുതല്‍ താഴോട്ട് എല്ലാ മന്ത്രിമാരെയും കണ്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ളെന്ന് ഇവര്‍ പറയുന്നു. ചെറുപ്പക്കാര്‍ മുതല്‍ 48 കഴിഞ്ഞവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരെ സര്‍ക്കാര്‍ റീട്രഞ്ചഡ്നോണ്‍ ടീച്ചിങ് സ്റ്റാഫ് എന്ന പേരില്‍ ഒരു പാക്കേജില്‍ ഉള്‍പ്പെടുത്തി പുനര്‍നിയമനം നടത്തുമെന്ന് പറഞ്ഞിട്ട് നാളുകള്‍ ഏറെയായി. 2010 വരെ സംസ്ഥാനത്തെ സ്കൂളുകളില്‍നിന്ന് ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് ജോലി സംരക്ഷണം നല്‍കിയിരുന്നു. ജോലി നഷ്ടപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും അധ്യാപക പാക്കേജില്‍ ഉള്‍പ്പെടുത്തി 2012ല്‍ സര്‍ക്കാര്‍ അധ്യാപക പാക്കേജ് കൊണ്ടുവരുകയും ബി.ആര്‍.സി.എസ്.എസ്.എ എന്നിവിടങ്ങളില്‍ പുനര്‍നിയമനം നല്‍കുകയും ചെയ്തു. സംഘടിതരായ അധ്യാപക സംഘടനകള്‍ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കുവേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ സംഘടനാശക്തിയില്‍ ദുര്‍ബലരായ അനധ്യാപകര്‍ക്ക് ജോലി സംരക്ഷിക്കാനായില്ല.  |
കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി കാണാന്‍ മോദിക്ക് മോഹം Posted: 31 May 2015 12:07 AM PDT കൊച്ചി: കേരളാ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ആദ്യ മുസ് ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി കാണാന്‍ മോഹം. ടൂറിസം വകുപ്പിന്‍െറ മുസരിസ് പൈതൃക പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണം ഉദ്ഘാടനം ചെയ്യാന്‍ എത്തുമ്പോഴാണ് മോദി പള്ളി സന്ദര്‍ശിക്കുക. ജൂലൈയിലോ ആഗസ്റ്റിലോ ആയിരിക്കും മോദി കേരളം സന്ദര്‍ശിക്കുകയെന്ന് ടൂറിസം സെക്രട്ടറി ജി. കമല വര്‍ധന റാവു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പ്രവാചകന്‍ മുഹമ്മദിന്‍െറ അനുയായിയായ മാലിക് ദീനാര്‍ എ.ഡി 629ല്‍ പണിക്കഴിപ്പിച്ചതാണ് കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമുഅത്ത് പള്ളി. ഇസ് ലാം സ്വീകരിച്ച കൊടുങ്ങല്ലൂരിലെ ഭരണാധികാരി ചേരമാന്‍ പെരുമാളിന്‍െറ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്‍െറ പിന്‍ഗാമികളാണ് പള്ളി നിര്‍മാണത്തിനുള്ള സഹായങ്ങള്‍ ചെയ്തത്. മുമ്പ് മലബാറിന്‍െറ ഭാഗമായിരുന്നു കൊടുങ്ങല്ലൂര്‍ പ്രദേശം. ബി.ജെ.പിയുടെ രഹസ്യ അജണ്ടയുടെ ഭാഗമായാണ് മോദിയുടെ പള്ളി സന്ദര്‍ശനമെന്ന് എം.ഇ.എസ് അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനം വിലയിരുത്താനായി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പള്ളി സന്ദര്‍ശിച്ചതായി അഡ്മിനിസ്ട്രേറ്റര്‍ ഫൈസല്‍ എടവനക്കാട് പറഞ്ഞു. പള്ളിയുടെ വാതിലുകളുടെയും കവാടത്തിന്‍െറയും എണ്ണം ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായും അദ്ദേഹം അറിയിച്ചു. ചേരമാന്‍ പള്ളി കൂടാതെ കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ഭഗവതി ക്ഷേത്രവും പുരാതന ക്രൈസ്തവ ദേവാലയമായ സെന്‍റ്. തോമസ് ചര്‍ച്ചും സന്ദര്‍ശിക്കാന്‍ മോദിക്ക് പരിപാടിയുണ്ട്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മാരക സര്‍ക്കാര്‍ കോളേജിലാണ് ഹെലികോപ്റ്റര്‍ മാര്‍ഗം മോദി എത്തുന്നത്. ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മുസരിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിക്കുന്നത്.  |
കൊല്‍കത്തയിലെ ആശുപത്രിയില്‍ കൂട്ടമാനഭംഗം Posted: 30 May 2015 11:52 PM PDT കൊല്‍കത്ത: പശ്ചിമബംഗാളിലെ ആശുപത്രിയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കൊല്‍കത്ത നഗരത്തിലെ ആര്‍.ജി ഖര്‍ ആശുപത്രിയിലാണ് 24കാരിയായ യുവതി കൂട്ടമാനംഭഗത്തിനിരയായത്. പ്രതികളായ ആശുപത്രിയിലെ രണ്ട് ലിഫ്റ്റ് ജീവനക്കാരായ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരായ മൗസം അലി ഖാന്‍, ഹൈദര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുര്‍ഷിദാബാദ് ജില്ലയിലെ ഭഹ്റംപൂര്‍ സ്വദേശിനിയാണ് യുവതി. മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷം പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.  |
എം.ജി റോഡ് 60 ദിവസത്തിനകം വീതി കൂട്ടുമെന്ന് മേയര്‍ Posted: 30 May 2015 11:40 PM PDT തൃശൂര്‍: എം.ജി റോഡില്‍ കോട്ടപ്പുറം മേല്‍പാലം വരെയുള്ള റോഡ് 60 ദിവസത്തിനകം വീതി കൂട്ടുമെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍. റോഡ് വീതി കൂട്ടാനും ജങ്ഷന്‍ വികസനത്തിനും ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ വില നിശ്ചയിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമദാസ് തിയറ്റര്‍ വരെയുള്ള സ്ഥലം ഏറ്റെടുക്കുമ്പോള്‍ സെന്‍റിന് 41 ലക്ഷം രൂപ നല്‍കാന്‍ യോഗത്തില്‍ ഭൂവുടമകളുമായി ധാരണയിലത്തെി. എം.ജി റോഡിനും കിഴക്കേകോട്ടക്കും സമീപമുള്ള ഭൂവുടമകളുടെ യോഗവും കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. റോഡ് വീതി കൂട്ടാന്‍ വേണ്ട സ്ഥലം സൗജന്യമായി നല്‍കാന്‍ ഭൂവുടമയായ സിദ്ധകുമാര്‍ തയാറായി. ഇവിടെയുള്ള കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് കൗണ്‍സിലിന്‍െറ അംഗീകാരത്തോടെ നടപ്പാക്കും. കിഴക്കേകോട്ടയിലെ ഭൂവുടമകളുമായുള്ള ചര്‍ച്ചയില്‍ 17.5 ലക്ഷം രൂപ സെന്‍റിന് നല്‍കാനും ധാരണയായി. ഭൂവുടമകള്‍ മുന്‍കൂര്‍ കൈവശാവകാശം കോര്‍പറേഷന് നല്‍കണം. ഭൂമിയുടെ വില മൂന്ന് മാസത്തിനകം ആധാരപ്രകാരമുള്ള ഉടമകള്‍ക്ക് കോര്‍പറേഷന്‍ നല്‍കും. ചര്‍ച്ചയില്‍ കലക്ടര്‍ എം.എസ്. ജയ, മേയര്‍ രാജന്‍ ജെ. പല്ലന്‍, മുന്‍മേയര്‍ ഐ.പി. പോള്‍, കൗണ്‍സിലര്‍മാരായ ബൈജു വര്‍ഗീസ്, ലിനി ഹാപ്പി, പുല്ലാട്ട് സരളാദേവി, കോര്‍പറേഷന്‍ സെക്രട്ടറി കെ.എം. ബഷീര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.വി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തീരുമാനങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് നടപടിയിലേക്ക് കടക്കും.  |
വിദ്യാലയങ്ങള്‍ നാളെ തുറക്കും; മികവുയര്‍ത്താന്‍ പുതിയ പദ്ധതികള്‍ Posted: 30 May 2015 11:25 PM PDT പാലക്കാട്: പുതിയ അധ്യയനവര്‍ഷം വിദ്യാഭ്യാസ മികവുയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് നീക്കിവെച്ചത് ഒന്നരകോടി രൂപ. വിജയശതമാനം ഉയര്‍ത്തുന്നതോടൊപ്പം ഉയര്‍ന്ന മാര്‍ക്കുകൂടി നേടുക ലക്ഷ്യമിട്ട് താഴെ ക്ളാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കാന്‍ 'സ്പന്ദനം' പേരില്‍ പുതിയ പദ്ധതിക്ക് ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് തുടക്കം കുറിക്കും. ഹരിശ്രീ, വിജയശ്രീ പദ്ധതികളിലൂടെ എസ്.എസ്.എല്‍.സി, പ്ളസ് ടു വിജയശതമാനത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. കുറവുകള്‍ കണ്ടത്തെി മികച്ച പരിശീലനത്തിലൂടെ കുട്ടികളെ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ പ്രാപ്തരാക്കുകയാണ് 'സ്പന്ദനം' വഴി ലക്ഷ്യമിടുന്നത്. എട്ട്, ഒമ്പത് ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. 13 സ്കൂളുകളെ മാതൃകാ വിദ്യാലയങ്ങളാക്കും. ജി.എച്ച്.എസ്.എസ് വട്ടേനാട് തൃത്താല, ജി.എച്ച്.എസ്.എസ് കൊടുമുണ്ട പട്ടാമ്പി, ജി.എച്ച്.എസ്.എസ് മാരായമംഗലം ഷൊര്‍ണൂര്‍, ജി.എച്ച്.എസ്.എസ് പുലാപ്പറ്റ, ചെര്‍പ്പുളശ്ശേരി, ജി.എച്ച്.എസ്.എസ് കാരാകുര്‍ശ്ശി, ജി.വി.എച്ച്.എസ്.എസ് കഞ്ചിക്കോട്, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ, ജി.വി.എച്ച്.എസ്.എസ് കൊടുവായൂര്‍, ജി.ജി.എച്ച്.എസ്.എസ് ആലത്തൂര്‍, ജി.എച്ച്.എസ്.എസ് കോട്ടായി, ജി.എച്ച്.എസ്.എസ് കടമ്പൂര്‍ എന്നിവയാണ് മോഡല്‍ സ്കൂളുകളാക്കി മാറ്റുന്നത്. തെരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വിപുലീകരിക്കുകയും സാങ്കേതിക സൗകര്യം വര്‍ധിപ്പിക്കുകയും ചെയ്യും. ഡയറ്റിന്‍െറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സമൂഹിക, സന്നദ്ധ സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണവും തേടും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ലൈബ്രറി ഒരുക്കും. അടുത്തവര്‍ഷം 13 സ്കൂളുകളെ കൂടി മാതൃക വിദ്യാലയങ്ങളായി തെരഞ്ഞെടുക്കും. അത്ലറ്റിക്സിലും ഗെയിംസിലും മികച്ച വിജയം നേടാന്‍ 22 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നത്. സംസ്ഥാനതലത്തില്‍ മികവു നിലനിര്‍ത്താന്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കും. അട്ടപ്പാടി മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനായി സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി ഈ വര്‍ഷവും തുടരും. വിദ്യാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമുള്ളതാക്കാനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വനംവകുപ്പുമായി ചേര്‍ന്ന് വിപുലമായ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം കാരാകുര്‍ശ്ശി സ്കൂളില്‍ പാലക്കാട്: ജില്ലാതല പ്രവേശനോത്സവം തിങ്കളാഴ്ച രാവിലെ പത്തിന് കെ.വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് പി.ടി.എ പ്രസിഡന്‍റ് കെ.കെ. ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ മുടക്കി നര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനവും വിജയദാസ് എം.എല്‍.എ നിര്‍വഹിക്കും. ശതാബ്ദി സ്മാരക പ്രവേശ കവാടം എം. ഹംസ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി വാരാചരണത്തിന്‍െറ ഉദ്ഘാടനം സൈലന്‍റ്വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശില്‍പ വി. കുമാര്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ അധ്യക്ഷത വഹിക്കും. നവാഗതരായ 80 കുട്ടികള്‍ക്ക് മാജിക് സ്ളേറ്റും ഒരു വൃക്ഷത്തൈയും നല്‍കും. പ്രവേശനോത്സവത്തിന്‍െറ ഭാഗമായി ഘോഷയാത്രയും സംഘടിപ്പിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാഫ് സെക്രട്ടറി മണികണ്ഠന്‍, അധ്യാപകരായ എം. കൃഷ്ണദാസ്, സി. അച്യുതന്‍, ജയകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.  |
പദ്ധതി നിര്‍വഹണത്തില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ വേണം –ഇ. അഹമ്മദ് എം.പി Posted: 30 May 2015 11:21 PM PDT മലപ്പുറം: ജില്ലയില്‍ കേന്ദ്രാവിഷ്കൃത വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂടുതല്‍ സഹകരണ മനോഭാവത്തോടെ ഇടപെടണമെന്ന് ഇ. അഹമ്മദ് എം.പി. പദ്ധതികളുടെ പുരോഗതി മന്ദഗതിയിലാണെങ്കില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്‍സദ് ആദര്‍ശ് ഗ്രാമ് യോജനയില്‍ പുല്‍പ്പറ്റ, നന്നമ്പ്ര ഗ്രാമപഞ്ചായത്തുകളിലെ സമഗ്ര വില്ളേജ് വികസന പദ്ധതി തയാറാക്കി നല്‍കുന്നതിനായി അടിസ്ഥാന വിവര ശേഖരണത്തിന്‍െറ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായി വരുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തീരദേശ, പട്ടികജാതി വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുന്നതിന് അനുയോജ്യമായ പ്രോജക്ടുകള്‍ തയറാക്കണമെന്നും കേന്ദ്രവിഹിതം ഉടന്‍ ലഭ്യമാക്കി വേതന കുടിശ്ശിക തീര്‍ക്കുന്നതിനും യോഗം നിര്‍ദേശിച്ചു. വേതന വിതരണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാതലത്തില്‍ ക്രോഡീകരണ റിപ്പോര്‍ട്ട് എം.ഐ.എസില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും സമിതി നിര്‍ദേശിച്ചു. ഐ.എ.വൈ പദ്ധതിയില്‍ വീടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അധിക ധനസഹായം ലഭ്യമാകുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണം. ഇത് ലഭ്യമാക്കാന്‍ എം.എല്‍.എമാര്‍ ഇടപെടണമെന്നും പിഎം.ജി.എസ്.വൈ- രണ്ട് പദ്ധതിയില്‍ അനുവദിച്ച റോഡിന്‍െറ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി ഉടന്‍ അംഗീകാരം ലഭ്യമാക്കാനും ഇ. അഹമ്മദ് എം.പി നിര്‍ദേശിച്ചു. നിലവിലുള്ള തടസ്സങ്ങള്‍ നീക്കി 'പുര' പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ദേശീയ ആരോഗ്യമിഷന്‍ പദ്ധതി, അപൂര്‍ണ, ട്രൈബല്‍ ഡെവലപ്മെന്‍റ് പ്രോജക്ടുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാണോ എന്ന് യോഗം വിലയിരുത്തി. എന്‍.ആര്‍.എല്‍.എം പദ്ധതിയില്‍ തീരദേശ മേഖലയില്‍ നൂതന മത്സ്യ സംസ്കരണത്തില്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ പദ്ധതി തയാറാക്കും. യോഗത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളായ എം.ജി.എന്‍.ആര്‍.എ.ജി.എസ്, ഐ.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ്ഭാരത് മിഷന്‍, ഡി.ആര്‍.ഡി.എ അഡ്മിനിസ്ട്രേഷന്‍, ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണം, ദേശീയ കുടുംബ സഹായനിധി, എ.ആര്‍.ഡബ്ള്യു.എസ്.പി, അപൂര്‍ണ, മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫയേഴ്സ് നടപ്പിലാക്കുന്ന പദ്ധതികള്‍, എന്‍.ആര്‍.എച്ച്.എം പദ്ധതികള്‍, രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ യോജന, നാഷനല്‍ റൂറല്‍ ലവ്ലിഹുഡ് മിഷന്‍, സാമൂഹിക നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവയുടെ പുരോഗതി യോഗം വിലയിരുത്തി. എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ. മുഹമ്മദുണ്ണി ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ഡി. ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.  |
ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം Posted: 30 May 2015 10:41 PM PDT ന്യൂഡല്‍ഹി: വിവാദമായ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. നിലവിലുള്ള ഓര്‍ഡിനന്‍സിന്‍െറ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം രാഷ്ട്രപതിയോട് മൂന്നാമതും ശിപാര്‍ശ ചെയ്തിരുന്നു. യു.പി.എ സര്‍ക്കാര്‍ 2013ല്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്ത് രണ്ടു തവണ ലോക്സഭയില്‍ പാസാക്കിയെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയുടെ അംഗീകാരം നേടാനായില്ല. ഇതേതുടര്‍ന്ന് 2014 ഡിസംബറില്‍ ആദ്യ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി നിയമം നടപ്പാക്കി. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ പുതുക്കിയ ഓര്‍ഡിനന്‍സാണ് വീണ്ടും കാലാവധി നീട്ടി രാഷ്ട്രപതിയുടെ അംഗികാരത്തിന് സമര്‍പ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് 70^80 ശതമാനം വരെ ഉടമകളുടെ സമ്മതം വേണം, സാമൂഹിക ആഘാതപഠനം നടത്തണം എന്നീ സുപ്രധാന വ്യവസ്ഥകള്‍ നീക്കിയാണ് മോദി സര്‍ക്കാര്‍ ഭേദഗതി നിയമം കൊണ്ടുവന്നത്. കര്‍ഷകഭൂമി കോര്‍പറേറ്റുകള്‍ക്ക് തട്ടിയെടുക്കാന്‍ സഹായിക്കുന്ന ഭേദഗതികളാണ് ഇവയെന്നാണ് പ്രതിപക്ഷത്തിന്‍െറ പരാതി.  |
അവധിക്കാലത്തിന് വിട; കുരുന്നുകള്‍ നാളെ സ്കൂളിലേക്ക് Posted: 30 May 2015 10:13 PM PDT പത്തനംതിട്ട: പുതിയ അധ്യയവര്‍ഷത്തിലേക്ക് വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്കൂളുകള്‍ ഒരുങ്ങി. മധ്യവേനല്‍ അവധിയുടെ ആഘോഷങ്ങള്‍ക്ക് വിട നല്‍കി വീണ്ടും സ്കൂള്‍ മുറ്റത്തത്തൊന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളും ഒരുങ്ങി കഴിഞ്ഞു. ആദ്യദിനമായ തിങ്കളാഴ്ച മഴയുടെ അകമ്പടി ഉണ്ടാവില്ളെന്നാണ് കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ജനനനിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയായത് എല്‍.പി സ്കൂളുകളില്‍ പലതിലും കുട്ടികളെ കിട്ടാത്ത അവസ്ഥക്ക് കാരണമാകും. കഴിഞ്ഞ ഒന്നാംക്ളാസില്‍ വര്‍ഷം 10 കുട്ടികളില്‍ താഴെമാത്രം പ്രവേശം നടന്ന നിരവധി സ്കൂളുകളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇത്തവണ ഇത്തരം സ്കൂളുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും പുതുതായി ഇത്തവണ ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ ഒന്നാം ക്ളാസിലത്തെുമെന്നാണ് കണക്കുകൂട്ടല്‍. ആദ്യക്ഷര മധുരം നുകരാന്‍ സ്കൂള്‍ മുറ്റത്തത്തെുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം എല്ലാ സ്കൂളുകളിലും സംഘടിപ്പിച്ചിട്ടുണ്ട്. വര്‍ണ ബലൂണുകളും തോരണങ്ങളും ചാര്‍ത്തി അലങ്കരിച്ച ക്ളാസ് മുറികളിലേക്കത്തെുന്നവരെ മധുരം നല്‍കിയാകും അധ്യാപകര്‍ സ്വീകരിക്കുക. പെയ്ന്‍റിങ്, അറ്റകുറ്റപ്പണി അടക്കമുള്ള ജോലികളും പൂര്‍ത്തിയായി. സ്കൂള്‍ ബസുകളുടെ ടെസ്റ്റിങ് അടക്കമുള്ളവയും നേരത്തേതന്നെ അധികൃതര്‍ പൂര്‍ത്തിയാക്കിയിരുന്നു. പൊലീസിന്‍െറയും മോട്ടോര്‍ വാഹനവകുപ്പിന്‍െറയും നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഒന്നാംക്ളാസിലത്തെിയത് കോന്നി ഗവ. എല്‍.പി സ്കൂളിലാണ്- 125 പേര്‍. ഇത്തവണ ഇവിടെ ഇതുവരെ പ്രവേശം നേടിയവര്‍ 130 ആയി. മധ്യവേനല്‍ അവധി പകുതിയായപ്പോള്‍ തന്നെ പലയിടത്തും പത്താം ക്ളാസ് വിദ്യാര്‍ഥികളുടെ ക്ളാസുകള്‍ ആരംഭിച്ചിരുന്നു. പല എയ്ഡഡ് സ്കൂളുകളിലും മിക്കവാറും അണ്‍ എയ്ഡ് സ്കൂളുകളിലും മേയ് ആദ്യവാരം തന്നെ യു.പി വിഭാഗം മുതലുള്ള ക്ളാസുകള്‍ ആരംഭിച്ചിരുന്നു. ഇങ്ങനെ അവധിക്കാലത്ത് ക്ളാസ് നടത്തുന്നത് വിലക്കിയിരുന്നെങ്കിലും സ്കൂള്‍ അധികൃതര്‍ അത് ചെവിക്കൊണ്ടില്ല. ക്ളാസ് നടത്തിയവര്‍ക്കെതിരെ എവിടെയും നടപടിയുമെടുത്തില്ല. പുതു അധ്യയവര്‍ഷത്തെ വരവേല്‍ക്കുന്നതിന്‍െറ ഭാഗമായി അധ്യാപക പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്. അതേസമയം, മാറിയ പാഠപുസ്തകങ്ങള്‍ ഇതുവരെ സ്കൂളുകളില്‍ എത്തിയിട്ടില്ല. പാഠപുസ്തകങ്ങളുടെ പകര്‍പ്പ് എടുത്ത് അതിനെ ആശ്രയിച്ച് ആദ്യ ടേം പൂര്‍ത്തിയാക്കേണ്ട ഗതികേടാകും ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഇത്തവണ ഉണ്ടാകുക. ജില്ലയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കുട്ടികളെ സ്കൂളില്‍ അയക്കാന്‍ ചെലവ് സാധാരണക്കാരന് ദുസ്സഹമായിട്ടുണ്ട്. ബാഗുകള്‍, കുടകള്‍, നോട്ടുബുക്കുകള്‍ തുടങ്ങി സ്ളേറ്റ് പെന്‍സിലിന് വരെ പൊള്ളുന്ന വിലയാണ്. ഇടത്തരക്കാരന്‍െറ കുടുംബ ബജറ്റ് താളം തെറ്റുന്ന മാസമാണ് ജൂണ്‍. യൂനിഫോം, ഷൂസ്, ബെല്‍റ്റ്, ഡയറി, ബസ് ഫീസ് തുടങ്ങിയവ കൂടിയാകുമ്പോള്‍ രക്ഷിതാക്കളുടെ മനമുരുകുകയാണ്.  |
ഇനി തെളിയട്ടെ ശുചിത്വദീപങ്ങള്‍ Posted: 30 May 2015 10:10 PM PDT കോട്ടയം: മാലിന്യങ്ങളെ ജില്ലക്ക് പുറത്താക്കാന്‍ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആവിഷ്കരിക്കുന്ന ശുചിത്വ കോട്ടയം പദ്ധതിക്ക് പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് തുടക്കമാവും. പദ്ധതിക്ക് മുന്നോടിയായി ജൂണ്‍ നാലിന് വൈകുന്നേരം ആറിന് തിരുനക്കരമൈതാനിയില്‍ ശുചിത്വദീപം തെളിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്,എം.കെ. മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിന്‍െറ ഭാഗമായി ജില്ലയിലെ പഞ്ചായത്ത്, ബ്ളോക്, നഗരസഭ ആസ്ഥാനങ്ങളില്‍ നിന്ന് പ്രസിഡന്‍റുമാരുടെ നേതൃത്വത്തില്‍ ദീപം എത്തിക്കും. അനൗണ്‍സ്മെന്‍റ് വാഹനത്തിന്‍െറ അകമ്പടിയോടെ ഇവ തിരുനക്കരയില്‍ എത്തിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുമുള്ള ദീപങ്ങള്‍ എത്തുന്നതോടെ വിശിഷ്ടാതിഥികളും നാട്ടുകാരും ശുചിത്വ ദീപങ്ങള്‍ തെളിയിക്കും. തുടര്‍ന്ന് ലോഗോ പ്രകാശനം, തീംസോങ് അവതരണം എന്നിവ നടക്കുമെന്ന് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ശുചിത്വ കോട്ടയം പദ്ധതിക്ക് സര്‍ക്കാര്‍ ഒരുകോടി അനുവദിച്ചിരുന്നു. ശുചിത്വ കോട്ടയം പദ്ധതിയുടെ ആദ്യഘട്ടം ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. പൂര്‍ണമായി ജില്ലയെ മാലിന്യമുക്തമാക്കാന്‍ രണ്ടുവര്‍ഷമാണ് വേണ്ടി വരുക. പദ്ധതിക്ക് പഞ്ചായത്ത്, ബ്ളോക്കുകള്‍ അമ്പത് ലക്ഷവും മുനിസിപ്പാലിറ്റി ,ജില്ലാ പഞ്ചായത്ത് ഒരുകോടി വീതവും 2015-16 പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്ളാസ്റ്റിക് മാലിന്യങ്ങള്‍ സ്കൂള്‍ വഴിയും ഇ- വേസ്റ്റ് വാര്‍ഡുതല സമിതികള്‍ വഴിയും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തിലും തന്നെ സംസ്കരിക്കുന്ന മാതൃകയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. വീടുകളില്‍ നിന്നുള്ള പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ എത്തിക്കും. പഞ്ചായത്തുകള്‍ വഴി ഇത് ശേഖരിച്ച് ബ്ളോക്കുകള്‍ക്ക് നല്‍കും. പ്ളാസ്റ്റിക്, ഇ-വേസ്റ്റ് എന്നിവ ശേഖരിക്കുന്നതിനും കയറ്റിക്കൊണ്ടുപോകുന്നതിനും പഞ്ചായത്ത് തലത്തില്‍ പ്രത്യേക സൗകര്യം ഒരുക്കും. ഇവ ശേഖരിച്ച് ക്ളീന്‍ കേരള കമ്പനിക്ക് കൈമാറും. റോഡരികില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. മാലിന്യങ്ങളെ തരംതിരിച്ചാണ് നിര്‍മാര്‍ജനം ചെയ്യുക. ജീര്‍ണിക്കുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കും. ഇതിനായി കമ്പോസ്റ്റിങ് , ബയോഗ്യാസ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. കഴുകി ഉണക്കി നല്‍കുന്ന കവറുകള്‍ക്ക ്കിലോക്ക് രണ്ട് രൂപ നല്‍കിയാവും ക്ളീന്‍ കേരള കമ്പനി ഏറ്റെടുക്കുക. ഇ -വേസ്റ്റിന് അഞ്ച് രൂപയും നല്‍കും. ട്യൂബ്,ബള്‍ബ് എന്നിവ ശേഖരിക്കുമെങ്കിലും ഇവക്ക ് വില നല്‍കില്ല. ആദ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വില നല്‍കില്ളെങ്കിലും പിന്നീട് മാലിന്യത്തിന് പണം ലഭിച്ചുതുടങ്ങും. ഫ്ളാറ്റുകള്‍, ആശുപത്രികള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ നിര്‍ബന്ധമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. കോഴി മാലിന്യങ്ങള്‍ അടക്കമുള്ള സംസ്കരിക്കാന്‍ ചെറുകിട മാലിന്യസംസ്കരണ കേന്ദ്രങ്ങള്‍ തുറക്കും. കലക്ടറേറ്റ് അടക്കം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്കരിക്കും. ജില്ലയില്‍ മുഴുവന്‍ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ രൂപവത്കരിക്കും. ഇവരുടെ സഹായവും പദ്ധതിക്ക് ഉറപ്പാക്കും. ജില്ലാതലം മുതല്‍ വീടുകള്‍ വരെ നിരീക്ഷിക്കാന്‍ കമ്മിറ്റി ഉണ്ടാക്കും. ബോധവത്കരണത്തിലൂടെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം ടി.വി. സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, വൈസ് പ്രസിഡന്‍റ് ബിജു പുന്നത്താനം, ഫില്‍സന്‍ മാത്യൂസ് എന്നിവരും പങ്കെടുത്തു  |
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തില്‍ ജില്ലക്ക് 11 ഇന പദ്ധതികള്‍ Posted: 30 May 2015 10:03 PM PDT തൊടുപുഴ: പൊതുജനത്തിന് ധനസഹായം വാരി നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 'കരുതല്‍ 2015' പരിപാടിയില്‍ ജില്ലയുടെ വികസനത്തിന് 11 ഇന പദ്ധതികളുടെ പ്രഖ്യാപനവും. പട്ടയപ്രശ്നം മുതല്‍ കാന്‍സര്‍ ചികിത്സാ സൗകര്യം വരെ നീളുന്നതാണ് പദ്ധതികള്‍. തൊടുപുഴ ന്യൂമാന്‍ കോളജ് മൈതാനിയിലായിരുന്നു പരിപാടി. സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളിലായി 10000 പേര്‍ക്ക് കൂടി പട്ടയം നല്‍കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. തുടര്‍ന്ന് വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 3,000 കേസുകള്‍ പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റം വരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രപദ്ധതിയാണ് നടപ്പാക്കുക. ഇടുക്കി മെഡിക്കല്‍ കോളജ് വികസനത്തിന് നടപടി സ്വീകരിക്കുന്നതിനൊപ്പം ഇടുക്കിയിലും തൊടുപുഴയിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കും. തൊടുപുഴ നഗരസഭ 10 ലക്ഷവും ജലവിഭവമന്ത്രി 15 ലക്ഷവും നല്‍കി താലൂക്ക് ആശുപത്രിയില്‍ കീമോ തെറപ്പി യൂനിറ്റ് ആരംഭിക്കും. ഇടുക്കി കാന്‍സര്‍ ചികിത്സാകേന്ദ്രം ജില്ലാ സഹ. ബാങ്ക് നിര്‍മിച്ചു നല്‍കുന്നതിന് പ്രസിഡന്‍റ് ഇ.എം. അഗസ്തി സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 'ശുചിത്വ മൂന്നാര്‍' പദ്ധതി നടപ്പാക്കും. കലക്ടര്‍ പദ്ധതി ഏകോപിപ്പിക്കും. ഇടമലക്കുടിയിലെ 2,647 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23.32 കോടിയുടെ പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ രൂപരേഖയില്‍ ഫണ്ട് ലഭ്യമായതായി മുഖ്യമന്ത്രി അറിയിച്ചു. ടൂറിസം വികസനവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്ന 9.80 കോടിയുടെ പദ്ധതി നടപ്പാക്കും. തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ തദ്ദേശ ഭരണ വകുപ്പ്, ശുചിത്വമിഷന്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സംയുക്ത പദ്ധതി ആവിഷ്കരിക്കും. ഇതോടൊപ്പം ലയങ്ങളുടെ ഉടമസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളും. തൊഴില്‍ പരിശീലനം നല്‍കി യുവാക്കളുടെ നൈപുണ്യവികസനത്തിനായി അഞ്ചു താലൂക്കുകളില്‍ ഓരോ കേന്ദ്രം വീതം തുറക്കും. വിഭിന്നശേഷിയുള്ളവരുടെ പ്രത്യേക പരിചരണത്തിനും പരിപാലനത്തിനുമായി ആരോഗ്യവകുപ്പ്, സാമൂഹികനീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുരുതിക്കളം മുതല്‍ വെള്ളിയാമറ്റം വഴി ചെറുതോണിയിലത്തെുന്ന റോഡ് ആന്വിറ്റി പദ്ധതിയില്‍പെടുത്തി ചെയ്യും. ഇത് ടെന്‍ഡര്‍ ചെയ്ത് ഉടന്‍ പണി തുടങ്ങും. നേര്യമംഗലം-കരിമ്പന്‍-മുരിക്കാശ്ശേരി -മൈലാടുംപാറ വഴി നെടുങ്കണ്ടത്തത്തെുന്ന റോഡ് നിര്‍മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  |
ജില്ലയില്‍ വീണ്ടും ഇ-മണല്‍ തട്ടിപ്പ്: കീഴൂര്‍ കടവില്‍ വിജിലന്‍സ് റെയ്ഡ് Posted: 30 May 2015 09:57 PM PDT കാസര്‍കോട്: ഇ-മണല്‍ വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി കണ്ടത്തെിയതിനെതുടര്‍ന്ന് കീഴൂര്‍ കടവില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. ശനിയാഴ്ച രാവിലെയാണ് കടവില്‍ റെയ്ഡ് നടത്തിയത്. ഇ-മണല്‍ വിതരണം അനുസരിച്ച് അഞ്ച് ടണ്‍ മണലാണ് നല്‍കിവരുന്നത്. ഇതുകൂടാതെ 1,000 രൂപ നല്‍കിയാല്‍ ഒരോ ലോഡിലും അധികം മണല്‍ സൊസൈറ്റി അധികൃതരുടെ ഒത്താശയോടെ നല്‍കിവരുന്നുണ്ട്.ഒരുദിവസം തന്നെ 50 മുതല്‍ 100 ലോഡ് വരെ മണലാണ് ഇവിടെ നിന്നും നല്‍കുന്നത്. ചുരുങ്ങിയത് ഒരു ദിവസം മാത്രം 50,000 രൂപയോളം ലാഭം ഇത്തരത്തില്‍ സൊസൈറ്റിക്ക് ലഭിക്കുന്നുണ്ടെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. എസ്.പിയുടെ നിര്‍ദേശപ്രകാരം പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടത്തെിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് ആരംഭിച്ചത്. കടവിന്‍െറ ചുമതലയുള്ള ഹാര്‍ബര്‍ ജീവനക്കാരന് ദിവസം 4,000 രൂപയാണ് ഇത്തരം തട്ടിപ്പിന് വേണ്ടി സൊസൈറ്റി അധികൃതര്‍ നല്‍കുന്നതെന്നാണ് സൂചന. കീഴൂരിലെ രണ്ട് ആരാധനാലയങ്ങളുടെ കമ്മിറ്റിയാണ് സൊസൈറ്റി രൂപവത്കരിച്ച് മണല്‍ വിതരണം നടത്തിവരുന്നത്. സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴിയുണ്ടാകുന്നത്. കീഴൂര്‍ കടവില്‍നിന്നുമാത്രം അനധികൃതമായി മണല്‍ നല്‍കുന്നത് വഴി മാസം 25 ലക്ഷം രൂപയോളം സൊസൈറ്റി അനധികൃതമായി ഉണ്ടാക്കുന്നുണ്ടെന്നാണ് ആരോപണം. സര്‍ക്കാര്‍ മുദ്രയടക്കം വ്യാജമായി നിര്‍മിച്ച് വന്‍തോതില്‍ മണല്‍ പാസുകള്‍ കൃത്രിമമായി നിര്‍മിച്ച സംഭവത്തില്‍ കേസ് നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ തട്ടിപ്പ്.  |
ജനസമ്പര്‍ക്കം രണ്ടിന് ജവഹര്‍ സ്റ്റേഡിയത്തില്‍; ഒരുക്കങ്ങളായി Posted: 30 May 2015 09:50 PM PDT കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കരുതല്‍-2015 ജൂണ്‍ രണ്ടിന് കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.സി. ജോസഫിന്‍െറ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി കെ.പി. മോഹനനും ജില്ലയിലെ മറ്റു ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യകവാടത്തില്‍ കലക്ടറേറ്റിന്‍െറ കൗണ്ടറും ജനറല്‍ കൗണ്ടറും അതിന് സമീപം വലതുവശത്തായി അക്ഷയയുടെ 30 കൗണ്ടറുകളും വേദിയുടെ എതിര്‍വശത്തായി സെക്രട്ടേറിയറ്റടക്കമുള്ള വിവിധ വകുപ്പുകളുടെ 36 കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫിസര്‍മാരുള്‍പ്പെടെ 260ഓളം ജീവനക്കാരുടെ സേവനവും ക്രമസമാധാനപാലനത്തിനായി എണ്ണൂറോളം പൊലീസുകാരുടെ സേവനവും ഉറപ്പുവരുത്തും. പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മൂന്നുനേരവും ഭക്ഷണത്തിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ലഭിച്ച പരാതികളില്‍നിന്ന് തെരഞ്ഞെടുത്ത 110 പേര്‍ക്ക് പ്ളോട്ട് എയില്‍ സ്ഥാനം ലഭിക്കും. പുതിയ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അക്ഷയയുടെ 30 കൗണ്ടറുകള്‍ ഉപയോഗിക്കാം. ഇവരെ ബി പ്ളോട്ടില്‍ ഇരുത്തും. പരിപാടി കഴിയുന്നതുവരെ ആംബുലന്‍സ്, വീല്‍ചെയര്‍ എന്നിവ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യവും സജ്ജമാക്കും. ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നിശ്ചിതസമയത്തിനുള്ളില്‍ ആകെ 9924 അപേക്ഷകള്‍ ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിനായി 3500ഓളം അപേക്ഷകളും വീട് നിര്‍മാണ ധനസഹായത്തിനായി 1700 അപേക്ഷകളും ബി.പി.എല്‍ കാര്‍ഡിനായി 950 അപേക്ഷകളും വായ്പാ തിരിച്ചടവ് സംബന്ധിച്ച 1022 അപേക്ഷകളും ലഭിച്ചു. മൊത്തം 9412 അപേക്ഷകള്‍ തീര്‍പ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള 2900 അപേക്ഷകളിലായി 5,80,00,000 രൂപ ശിപാര്‍ശ ചെയ്ത് ഉത്തരവായി. 248 കിടപ്പുരോഗികളെ ഡോക്ടര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം വീടുകളില്‍ ചെന്ന് സന്ദര്‍ശിച്ചു. നിശ്ചിത തീയതിക്കുശേഷം 3402 അപേക്ഷകള്‍ ലഭിച്ചു. ഇവ ജനസമ്പര്‍ക്കദിനത്തില്‍ ലഭിക്കുന്ന അപേക്ഷകളോടൊപ്പം ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. രാവിലെ മുതല്‍ ഉച്ചവരെ മുഖ്യമന്ത്രി നേരത്തേ പരാതി നല്‍കിയവരില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ കാണും. ഉച്ചക്കുശേഷം പുതിയ പരാതികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയും കാണും. അനുവദിക്കുന്ന തുക അപേക്ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കുന്ന വിധത്തിലാണ് ലഭ്യമാക്കുകയെന്നും കലക്ടര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.കെ. സുധീര്‍ബാബു, കെ.ടി. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.  |
ജില്ലയില്‍ ഒമ്പത് സ്കൂളുകള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം Posted: 30 May 2015 09:42 PM PDT കൊച്ചി: മതിയായ ശുചിത്വമില്ളെന്ന് കണ്ടത്തെി നോട്ടീസ് നല്‍കിയിട്ടും പരിഹരിക്കാത്ത ഒമ്പത് സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. തിങ്കളാഴ്ചക്കകം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ആരോഗ്യവകുപ്പ് പരിശോധന നടത്തി നോട്ടീസ് നല്‍കിയ രണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ ജില്ലയിലെ ഒമ്പത് സ്കൂളുകളാണ് ശുചിത്വമില്ലായ്മ പരിഹരിക്കേണ്ടത്. സി.ജി.എല്‍.പി.എസ് മുളന്തുരുത്തി, ഗവ. എച്ച്.എസ്.എസ് എളങ്കുന്നപ്പുഴ, ന്യൂ എല്‍.പി.എസ് എളങ്കുന്നപ്പുഴ, സെന്‍റ് ജോര്‍ജ് എല്‍.പി.എസ് ചെറായി, സെന്‍റ് ആന്‍സ് എച്ച്.എസ്.എസ് ഏലൂര്‍, ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ യു.പി.എസ് മഞ്ഞുമ്മല്‍, ഗവ.എച്ച്.എസ്.എസ് പാതാളം, എന്‍.എസ്.എസ് എച്ച്.എസ്.എസ് വാരപ്പെട്ടി കോതമംഗലം, ജി.എച്ച്.എസ്.എസ് ഏഴിക്കര ആലുവ എന്നിവയാണിവ. മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധി നിയന്ത്രണം കൂടി കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് സ്കൂളുകളില്‍ പരിശോധന കര്‍ശനമാക്കിയത്. ടോയ്ലറ്റും പാചകപ്പുരയും വൃത്തിഹീനമായി സൂക്ഷിക്കുക, പകര്‍ച്ചവ്യാധിയുള്ള തൊഴിലാളികളെ പാചകപ്പുരയില്‍ ജോലിക്കാരായി നിയമിക്കുക, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കുക, സ്കൂളുകളില്‍ പുകയില വിരുദ്ധ ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കുക, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുരകളും ടോയ്ലറ്റ് സൗകര്യങ്ങളും ഇല്ലാതിരിക്കുക, ആരോഗ്യപരിപാലനം ഉറപ്പുവരുത്താതിരിക്കുക എന്നീ കാര്യങ്ങളിലായിരുന്നു പരിശോധന. മേയ് 13ന് നടത്തിയ പരിശോധനയില്‍ മതിയായ ശുചിത്വമില്ളെന്ന് കണ്ടത്തെി നോട്ടീസ് നല്‍കിയ 123 സ്കൂളുകളില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. ഈ ആഴ്ചതന്നെ 17 സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് എട്ട് സ്കൂളുകള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.  |
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി Posted: 30 May 2015 09:39 PM PDT ശ്രീനഗര്‍: ജമ്മുകശ്മീരിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഭീകരരെ സൈന്യം തുരത്തി. നിയന്ത്രണ രേഖക്കടുത്ത് താങ്ധര്‍ സെക്ടറിലാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ആയുധങ്ങളുമായി അതിര്‍ത്തികടക്കാന്‍ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. സൈന്യത്തിന്‍റെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് ഭീകരര്‍ പിന്‍വാങ്ങി. വെടിവെപ്പില്‍ ആളപായമുണ്ടായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ആഴ്ച കുപ് വാര ജില്ലയിലുണ്ടായ ഏറ്റമുട്ടലില്‍ തീവ്രവാദിയും മൂന്നു സൈനികരും കൊല്ലപ്പെട്ടിരുന്നു.  |
പുതിയ സ്കൂള്‍വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി Posted: 30 May 2015 09:34 PM PDT ആലപ്പുഴ: പരാധീനതകള്‍ക്ക് നടുവിലും പുതിയ സ്കൂള്‍വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി. ഭിത്തികള്‍ ചായം പൂശി മോടിയാക്കിയും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയും കൂടുതല്‍ സ്കൂളുകളും നേരത്തേ തന്നെ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മറ്റ് ചില സ്കൂളുകള്‍ അവസാന നിമിഷവും കുറവുകള്‍ പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്. ആരോഗ്യ വകുപ്പിന്‍െറ പരിശോധന കര്‍ശനമായതാണ് അനാസ്ഥ പുലര്‍ത്തിയ സ്കൂളുകളെ അവസാന നിമിഷം വെട്ടിലാക്കിയത്. ആരോഗ്യ വകുപ്പിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കാത്ത 16 സ്കൂളുകളാണ് ജില്ലയില്‍ നടപടി നേരിടുന്നത്. ഇതില്‍ സ്വകാര്യ സ്കൂളുകളുമുണ്ട്. ഏറെ പരിമിതികള്‍ക്ക് നടുവിലും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലടക്കം കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയും ഇതിന് സഹായകമായി. സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്ന സാഹചര്യവും പല സ്ഥലത്തും ദൃശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വകാര്യ സ്കൂളുകളെയും കടത്തിവെട്ടി നേടിയ വിജയമാണ് ഇതിന് കാരണമായിട്ടുള്ളത്. രണ്ട്, നാല്, ആറ്, എട്ട് ക്ളാസുകളിലെ പുസ്തകങ്ങള്‍ ഇത്തവണ മാറുന്നുണ്ട്. മാറുന്ന പുസ്തകങ്ങള്‍ എപ്പോള്‍ വിദ്യാര്‍ഥികളുടെ കൈകളില്‍ എത്തുമെന്ന കാര്യത്തില്‍ സ്കൂള്‍ തുറക്കുന്ന വേളയിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മാറ്റമില്ലാത്ത പുസ്തകങ്ങള്‍ ഏറെയും ഡിപ്പോകളില്‍ എത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് സൗജന്യ യൂനിഫോമിനുള്ള ഫണ്ടും അതത് സ്കൂളുകളില്‍ പ്രധാനാധ്യാപകരുടെ കൈകളില്‍ എത്തിയിട്ടുണ്ട്. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്സ് പദ്ധതി ഇത്തവണ കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞവര്‍ഷം 28 സ്കൂളുകളിലാണ് പദ്ധതി ഉണ്ടായിരുന്നത്. ഇത്രയും സ്കൂളുകളിലായി 2024 കുട്ടികളാണ് പദ്ധതിയുടെ കീഴില്‍ വന്നിരുന്നത്. കഴിഞ്ഞപ്രാവശ്യം പദ്ധതി അനുവദിച്ച പള്ളിത്തോട് സ്കൂളിന് ഇത് ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ ഇവിടെ പദ്ധതിക്ക് തുടക്കംകുറിക്കുകയാണ്. ഇതുകൂടാതെ നിരവധി സ്കൂളുകള്‍ പദ്ധതിയില്‍ ചേരുന്നതിനുവേണ്ടി അപേക്ഷ നല്‍കി കാത്തിരിപ്പുണ്ട്. കലക്ടറും ജില്ലാ പൊലീസ് ചീഫും ഉള്‍പ്പെട്ട സമിതി പരിശോധന നടത്തിയാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ആഗസ്റ്റ് മാസത്തോടെ മാത്രമേ പുതിയ സ്കൂളുകളില്‍ പദ്ധതി ആരംഭിക്കാനാകൂ. 130 മണിക്കൂറാണ് പദ്ധതിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഇതില്‍ 60 മണിക്കൂര്‍ ഒൗട്ട്ഡോര്‍ ആക്റ്റിവിറ്റിയും 40 മണിക്കൂര്‍ ഇന്‍ഡോര്‍ ക്ളാസുകളും 30 മണിക്കൂര്‍ ഫീല്‍ഡ് വിസിറ്റുമാണ്. ഓരോ സ്കൂളിനും രണ്ട് അധ്യാപകരെയും രണ്ട് പൊലീസുകാരെയുമാണ് പദ്ധതി നടത്തിപ്പിന് നിയോഗിക്കുന്നത്. 'ഒൗവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍സ്' പദ്ധതിയും ഇത്തവണ ജില്ലയില്‍ നടപ്പാക്കുന്നുണ്ട്. 2010ല്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ചതാണ് ഈ പദ്ധതി. കുറ്റവാസനയുള്ള കുട്ടികളെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഈ പദ്ധതിയില്‍ നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ വിജയകരമായി നടപ്പാക്കിയ പദ്ധതി പിന്നീട് തൃശൂരിലും അതിനുശേഷം എറണാകുളം, തിരുവനന്തപുരം ജില്ലകളിലും പൈലറ്റ് പ്രോജക്ടായി നടപ്പാക്കി. ഇത്തവണ സംസ്ഥാനത്ത് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ്. പുതുതായി പദ്ധതി നടപ്പാക്കുന്ന ഓരോ ജില്ലയിലും അഞ്ച് സ്കൂളുകളെയാണ് ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്. ജില്ലയിലെ അഞ്ച് സ്കൂളുകളെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്.  |
നൈജീരിയയില്‍ ചാവേര്‍ സ്ഫോടനം; 29 പേര്‍ കൊല്ലപ്പെട്ടു Posted: 30 May 2015 09:07 PM PDT അബൂജ: വടക്കന്‍ നൈജീരിയയിലെ മുസ് ലിം പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 12ലധികം പേര്‍ക്ക് പരിക്കേറ്റു. അര്‍ധരാത്രിയില്‍ മെയ്ദുഗിരിയിലെ അല്‍ഹാജി ഹരൂന പള്ളിയിലാണ് ചാവേറാക്രമണം നടന്നത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിയുടെ മേല്‍കൂര സ്ഫോടനത്തില്‍ തകര്‍ന്നു. കൂടാതെ ഖുര്‍ആനുകളും പരവതാനിയും അഗ്നിക്കിരയായെന്ന് പ്രദേശത്തെ കച്ചവടക്കാരന്‍ നൂറ ഖാലിദ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.  ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ബോക്കോഹറം തീവ്രവാദികള്‍ ഏറ്റെടുത്തു. നൈജീരിയയുടെ പുതിയ പ്രസിഡന്‍റായി മുഹമ്മദ് ബുഹാരി സ്ഥാനമേറ്റതിന് പിന്നാലെയായിരുന്നു ബോക്കോഹറമിന്‍െറ ആക്രമണം. ചാവേറാക്രമണത്തെ അപലപിച്ച നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.  |
പുളിഞ്ഞാല്‍ ഹൈസ്കൂളില്‍ അധ്യാപകരില്ല; രക്ഷിതാക്കള്‍ സമരത്തിന് Posted: 30 May 2015 08:36 PM PDT വെള്ളമുണ്ട: വെള്ളമുണ്ട ആര്‍.എം.എസ്.എ പദ്ധതിയിലുള്‍പ്പെടുത്തി ഹൈസ്കൂളായി ഉയര്‍ത്തിയ പുളിഞ്ഞാല്‍ ഗവ. ഹൈസ്കൂളിന് ഇത്തവണയും അധ്യാപകരില്ല. വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്ത്. 2013-14 വര്‍ഷമാണ് പുളിഞ്ഞാല്‍ ഗവ. എല്‍.പിയിലെ താല്‍ക്കാലിക കെട്ടിടത്തില്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഹൈസ്കൂളായി ഉയര്‍ത്തിയെങ്കിലും പ്രാധാനാധ്യാപകനടക്കം ഒരു അധ്യാപകനെപ്പോലും നിയമിച്ചിരുന്നില്ല. 2011-12 വര്‍ഷംമാത്രം ആരംഭിച്ച സ്കൂളുകള്‍ക്ക് ഈ അധ്യയനവര്‍ഷം മുതല്‍ പ്രധാനാധ്യാപകരെയും അധ്യാപകരെയും നിയമിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ ശേഷംവന്ന ഹൈസ്കൂളുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷവും പി.ടി.എ കമ്മിറ്റി താല്‍ക്കാലികമായി നിയമിച്ച അധ്യാപകരെക്കൊണ്ടാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. 3500 രൂപ ശമ്പളത്തില്‍ ആറ് അധ്യാപകരെ നിയമിക്കുകയായിരുന്നു. സ്ഥിരം അധ്യാപകരെ ഉടന്‍ നിയമിക്കുമെന്ന് വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ രക്ഷിതാക്കളെ കബളിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കലക്ടര്‍ അടക്കമുള്ളവരുടെ അടുത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് അന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ജില്ലാപഞ്ചായത്ത് ഇടപെട്ടു. 70,000 രൂപയും കെട്ടിടം നിര്‍മിക്കാന്‍ മൂന്നു ലക്ഷം രൂപയും അനുവദിച്ചിരുന്നു. മറ്റു ഫണ്ടുകളൊന്നും ലഭിച്ചില്ല. കഴിഞ്ഞവര്‍ഷം എട്ടാംതരത്തില്‍ 58 കുട്ടികളും ഒമ്പതാംതരത്തില്‍ 37 കുട്ടികളുമാണ് ഉണ്ടായിരുന്നത്. സ്കൂളിന്‍െറ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതോടെ ഇത്തവണ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കളും മടിക്കുകയാണ്. അഞ്ചു വിദ്യാര്‍ഥികള്‍ മാത്രമാണ് ഈവര്‍ഷം എട്ടാംതരത്തിലേക്ക് അഡ്മിഷന്‍ വാങ്ങിയത്. കഴിഞ്ഞവര്‍ഷം സ്കൂളിലുണ്ടായിരുന്ന കുട്ടികളെ ടി.സി വാങ്ങി രക്ഷിതാക്കള്‍ പിന്‍വലിച്ചുതുടങ്ങിയതും സ്കൂളിന്‍െറ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. 12ലധികം കുട്ടികളെ ഒരാഴ്ചക്കകം ഇവിടെനിന്ന് രക്ഷിതാക്കള്‍ പിന്‍വലിച്ചുകഴിഞ്ഞു. സ്കൂളിനോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രതിഷേധത്തിനിറങ്ങാന്‍ നാട്ടുകാര്‍ തീരുമാനിച്ചു.  |
നാടിനെ നടുക്കി ബസ് അപകടം Posted: 30 May 2015 08:33 PM PDT ചേളന്നൂര്‍: ശനിയാഴ്ച രാവിലെ ചേളന്നൂര്‍ വില്ളേജ് ഓഫിസിന് സമീപം ബസ് മറിഞ്ഞുണ്ടായ അപകടം നാടിനെ നടുക്കി. രാവിലെയായതിനാല്‍ ജോലിക്കും മറ്റ് ആവശ്യത്തിനുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന നിരവധിയാളുകള്‍ ബസിലുണ്ടായിരുന്നു. അപകടത്തെതുടര്‍ന്ന് 35ഓളം പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വന്‍ ദുരന്തമായാണ് അപകടം ആദ്യം നാട്ടുകാരുടെ ചെവിയിലത്തെിയത്. അതിനാല്‍, അപകടവിവരം അറിയാന്‍ നാട്ടുകാരുടെ നെട്ടോട്ടമായിരുന്നു. ഇതുകാരണം ഈ റൂട്ടില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാക്കൂര്‍ പൊലീസും നരിക്കുനിയില്‍നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തത്തെി. ബസ് മറിഞ്ഞതിനാല്‍ അടിയില്‍ ആരെങ്കിലും ഉണ്ടോ എന്ന സംശയം ആശങ്കയുണ്ടാക്കി. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി. നാട്ടുകാരുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ബസ് ഇടിച്ചുകയറിയ ബേക്കറിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇതിന്‍െറ ഒരുവശത്തായി വറുത്തകായ ഉണ്ടാക്കുന്നതിന് ഓലകൊണ്ട് കെട്ടിമറച്ചിരുന്നു. ഈ ഭാഗത്തിനും കേടുപറ്റിയിട്ടുണ്ട്. അപകടസമയത്ത് റോഡരികിലും മറ്റും ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.  |
കടലില്‍ താഴ്ത്തിയ മജീഷ്യന്‍ ‘മുങ്ങി’ Posted: 30 May 2015 08:29 PM PDT Subtitle: വാട്ടര്‍ എസ്കേപ് വിജയിച്ചെന്നും ഇല്ളെന്നും ബേപ്പൂര്‍: ജാലവിദ്യ വിജയമെന്ന് സംഘാടകര്‍ പറയുമ്പോള്‍ പരിപാടി പതറിയതായി കാണികള്‍. ശനിയാഴ്ച ബേപ്പൂര്‍ തുറമുഖത്താണ് ആയിരങ്ങളെ സാക്ഷിയാക്കി മജീഷ്യന്‍ പ്രദീപ് ഹുഡിനോ തന്‍െറ ദേഹത്ത് ചങ്ങലകളുടെ സാക്ഷയണിഞ്ഞ് ഇരുമ്പുപെട്ടിക്കകത്ത് കയറിയത്. തുടര്‍ന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ച് പ്രദീപ് ഹുഡിനോയെ ബന്ധിപ്പിച്ച പെട്ടി ബേപ്പൂര്‍ ജങ്കാര്‍ വഴി അറബിക്കടലിന്‍െറയും അഴിമുഖത്തിന്‍െറയും ഇടയില്‍ താഴ്ത്തി. ആയിരങ്ങള്‍ ചങ്ങല പൊട്ടിച്ച് തീരമണയുന്ന മാന്ത്രികനെ കാത്ത് മണിക്കൂറുകളോളം കടല്‍ത്തീരത്ത് നിന്നെങ്കിലും പ്രദീപ് ഹുഡിനോ പ്രത്യക്ഷനായില്ല. ഇതിനിടയില്‍ ചങ്ങലയില്‍ ബന്ധിതനാക്കിയ ഹുഡിനോയെ വേദിക്കു സമീപം ചിലര്‍ കണ്ടുവത്രെ. രാവിലെ നടന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ എ.കെ. പ്രേമജം, എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, എടത്തൊടി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നദ്ധരായിരുന്നു.  |
ഉഷ്ണക്കാറ്റില്‍ മരണസംഖ്യ 2207 കവിഞ്ഞു Posted: 30 May 2015 08:08 PM PDT ന്യൂഡല്‍ഹി: ചുട്ടുപൊള്ളുന്ന ഉഷ്ണക്കാറ്റില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 2207 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആന്ധ്ര (146), തെലങ്കാന (52), ഒഡിഷ (4) എന്നിങ്ങനെ മരണം റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആന്ധ്രപ്രദേശില്‍ 202ഉം തെലങ്കാനയില്‍ 541ഉം ഒഡിഷയില്‍ 21ഉം ആളുകള്‍ നേരത്തെ മരണപ്പെട്ടിരുന്നു. പ്രകാശം^333, ഗുണ്ടൂര്‍^233, ഈസ്റ്റ് ഗോദാവരി^192, വിശാഖപട്ടണം^185, വിഴിനഗരം^177, നെല്ലൂര്‍^163, കൃഷ്ണ^78, ചിറ്റൂര്‍^64, ശ്രീകാകുളം^60, അനന്തപുര്‍^56, കഡപ്പ^38, കുര്‍നൂല്‍^34, വെസ്റ്റ് ഗോദാവരി^23 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. മോശം കാലാവസ്ഥയില്‍ ഗുജറാത്തില്‍ ഏഴു പേരും ഡല്‍ഹിയില്‍ രണ്ടു പേരും മരണപ്പെട്ടു. ശനിയാഴ്ച മഹരാഷ്ട്രയിലെ നാഗ്പൂരില്‍ റെക്കോഡ് ചൂട് (47.1 ഡിഗ്രി സെല്‍ഷ്യല്‍സ്) രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും തെലങ്കാന, റായലസീമ എന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  |
ദമ്മാം സ്ഫോടനം: മരിച്ചവരുടെ എണ്ണം അഞ്ചായി Posted: 30 May 2015 07:50 PM PDT ദമ്മാം: ടൊയോട്ട പച്ചക്കറി മാര്‍ക്കറ്റിന് സമീപം അനൂദിലെ ശിയ പള്ളിയായ ഇമാം ഹുസൈന്‍ മസ്ജിദിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ ജലീല്‍ അര്‍ബാഷ് എന്നയാളാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹമ്മദ് സ്ഫോടനം നടന്ന വെള്ളിയാഴ്ച മരിച്ചിരുന്നു. അതിനിടെ, സ്ത്രീ വേഷത്തില്‍ ചാവേറായി എത്തിയത് അബൂ ജന്തല്‍ ജസ്റാവി എന്നയാളാണെന്ന് ഐ.എസ് വെളിപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇയാളുടെ യഥാര്‍ഥ പേര് ഇതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഐ.എസ് തീവ്രവാദികള്‍ ശിയ പള്ളികള്‍ തെരഞ്ഞു പിടിച്ച് ആക്രമണം നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും ശത്രുതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഖതീഫിലെ ഖുദൈ പള്ളിയിലും ദമ്മാം നഗരത്തില്‍ അനൂദിലെ ഏറ്റവും വലിയ ശിയ പള്ളിയിലും അടുത്തടുത്ത വെള്ളിയാഴ്ചകളില്‍ ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയത് ഇതിന്‍െറ ഭാഗമാണെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. വികാരങ്ങള്‍ വ്രണപ്പെടുത്തി ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുക എന്നതാണ് ഇതിന് പിന്നിലുള്ളവരുടെ തന്ത്രം. ഇത്തരം നീച പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരാവരുതെന്നും ക്ഷമ കൈവിടരുതെന്നും സൗദി പണ്ഡിത സഭ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ജനങ്ങളുടെ ഐക്യവും സമാധാനവും തകര്‍ക്കുക എന്ന ലക്ഷ്യമാണ് അക്രമികള്‍ക്കുള്ളതെന്നും ഈ നീചവൃത്തിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പണ്ഡിത സഭ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ഈജിപ്ത്, പാക്കിസ്താന്‍, സുഡാന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ സ്ഫോടനത്തെ ശക്തിയായ ഭാഷയില്‍ അപലപിച്ചു.  |
അനശ്വര സംഗീതം പെയ്തിറങ്ങിയ രാവില്‍ മനംനിറഞ്ഞ് ബഹ്റൈന്‍ Posted: 30 May 2015 07:46 PM PDT മനാമ: മലയാളികളുടെ പ്രിയ ഗായരായ കെ.ജെ.യേശുദാസും കെ.എസ്. ചിത്രയും, വിജയ് യേശുദാസും, ശ്വേത മോഹനും ചേര്‍ന്നൊരുക്കിയ സംഗീത സന്ധ്യ-‘മ്യൂസിക്കല്‍ റെയ്ന്‍’-ബഹ്റൈനിലെ മലയാളികള്‍ക്ക് അവിസ്മരണീയ അനുഭവമായി. പാട്ടിന്‍െറ ആസ്വാദനത്തിനപ്പുറം തങ്ങള്‍ ആരാധനയോടെ കാണുന്ന യേശുദാസും ചിത്രയും ഒരുമിച്ച് പാടുന്ന കാഴ്ച കാണുക എന്ന നിലക്കാണ് പ്രവാസികള്‍ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയത്തെിയത്. പതിവുപോലെ ‘ഇടയകന്യകേ പോരുക നീ’ എന്ന ഗാനത്തോടെയാണ് യേശുദാസ് തുടങ്ങിയത്. പിന്നീട് സ്വര്‍ഗ നന്ദിനീ, ആയിരം കാതമകലെയാണെങ്കിലും എന്നീ ഗാനങ്ങള്‍ക്ക് ചേര്‍ത്തുപാടി. ചിത്രയും യേശുദാസും ചേര്‍ന്ന് പാടിയ ‘ഓ, സൈനബാ’ സംഗീത നിശയിലെ ഏറ്റവും മികച്ച പാട്ടുകളിലൊന്നായി. മൂന്ന് പതിറ്റാണ്ടിനുശേഷം ബഹ്റൈനില്‍ യേശുദാസും ചിത്രയും ഒന്നിച്ച വേദി എന്ന പ്രത്യേകതയും കഴിഞ്ഞ ദിവസത്തെ പരിപാടിക്കുണ്ടായിരുന്നു. ചില പാട്ടുകള്‍ കേട്ടുപതിഞ്ഞ ഈണത്തിന്‍െറ പുറത്തേക്ക് മാറിയെങ്കിലും സദസ്സിനെ അത് മുഷിപ്പിച്ചില്ല. ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ പോലുള്ള പാട്ടുകള്‍ പാടുമ്പോള്‍ അതിന്‍െറ ഭാവസാന്ദ്രതയെയും അര്‍ഥഗാംഭീര്യത്തെയും കുറിച്ച് യേശുദാസ് വാചാലനായി. ശ്വേതയുടെയും വിജയിന്‍െറയും പാട്ടുകള്‍ പുതുതലമുറയെ കയ്യിലെടുത്തു. ‘കണ്ണാളനേ’ എന്ന പാട്ട് ചിത്ര പാടിയപ്പോള്‍ അത് അന്തരീക്ഷത്തെ പ്രണയസാന്ദ്രമാക്കി. പഴയതും പുതിയതുമായ മികച്ച പാട്ടുകളുടെ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. എക്കാലത്തെയും മികച്ച പാട്ടുകളായ ‘ശ്യാമസുന്ദര പുഷ്പമേ’, ‘ഒരു വട്ടം കൂടിയെന്‍’, ‘അകലെ അകലെ’ തുടങ്ങിയ പാട്ടുകള്‍ ജനം നന്നായി ആസ്വദിച്ചു. ‘സംകൃതപമഗരി’ പാടിയപ്പോള്‍ പലയിടത്തും നൃത്തച്ചുവടുകള്‍ കാണാമായിരുന്നു. നാല് മണിക്കൂറോളം പരിപാടി നീണ്ടു. ബഹ്റൈന്‍െറ സാമൂഹിക മണ്ഡലങ്ങളിലുള്ളവരെ ആദരിക്കുന്ന ചടങ്ങും നടന്നു. ഗീതാ പൊതുവാള്‍, വിനോദ് നാരായണന്‍ എന്നിവരായിരുന്നു അവതാരകര്‍. നടി മീരാ നന്ദന്‍െറയും ബഹ്റൈന്‍ സ്വദേശിയായ നൂര്‍ അസൂമിയുടെയും നൃത്തവും അരങ്ങേറി.  |