സ്വാഗതം
WELCOME

News Update..

Wednesday, September 9, 2015

അഭയാര്‍ഥിക്കൂട്ടത്തിലെ പിതാവിനെയും കുഞ്ഞിനെയും തൊഴിച്ച് വീഴ്ത്തി ഹംഗേറിയന്‍ കാമറാവുമണ്‍ Madhyamam News Feeds

അഭയാര്‍ഥിക്കൂട്ടത്തിലെ പിതാവിനെയും കുഞ്ഞിനെയും തൊഴിച്ച് വീഴ്ത്തി ഹംഗേറിയന്‍ കാമറാവുമണ്‍ Madhyamam News Feeds

Link to a feed

അഭയാര്‍ഥിക്കൂട്ടത്തിലെ പിതാവിനെയും കുഞ്ഞിനെയും തൊഴിച്ച് വീഴ്ത്തി ഹംഗേറിയന്‍ കാമറാവുമണ്‍

Posted: 09 Sep 2015 12:34 AM PDT

Image: 

ബുഡാപെസ്റ്റ്: കഴുത്തില്‍ കെട്ടിപ്പിടിച്ച് പേടിച്ച് കരയുന്ന കുഞ്ഞുമായി പൊലീസിന്‍െറ കയ്യില്‍നിന്ന് കുതറി ഓടുകയായിരുന്നു അയാള്‍. കയ്യില്‍ കാമറയുമായി ദൂരെനിന്ന ആ സ്ത്രീ മറ്റൊന്നും ആലോചിച്ചില്ല. കാലു നീട്ടി വെച്ച് പിതാവിനെയും മകനെയും തൊഴിച്ച് വീഴ്ത്തി. ഇരുവരും കമിഴ്ന്നടിച്ചു വീഴുന്നത് ചുറ്റും കൂടി നിന്ന കാമറകള്‍ ഒപ്പിയെടുത്തപ്പോള്‍ ശത്രുക്കളുടെ പോലും കണ്ണുകള്‍ നനയിക്കാന്‍ പോന്ന രംഗങ്ങള്‍ ആയി മാറി അത്. അഭയാര്‍ഥികളോട് കര്‍ക്കശ നിലപാട് തുടരുന്ന  ഹംഗറിയിലെ റോസ്കെയില്‍ ആണ് സംഭവം.  പെട്ര ലാസ് ലോ എന്ന സ്ത്രീയാണ് ഈ നിഷ്കരുണ കൃത്യം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. 

വിഡിയോ പുറത്തുവന്നതോടെ ലോകത്തിന്‍െറ തന്നെ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ് പെട്രയുടെ ഈ ക്രൂരത. എന്‍1 ടി വി പ്രവര്‍ത്തകയായ യുവതിയെ അധികൃതര്‍  ഇക്കാരണത്താല്‍ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തങ്ങളുടെ ജീവനക്കാരിയുടെ ഈ ചെയ്തി അംഗീകരിക്കാനാവില്ളെന്ന് എന്‍1 ടി വി  എഡിറ്റര്‍ ഇന്‍ ചീഫ് സാബോള്‍സ് കിസ്ബെര്‍ക്ക് ചാനലിന്‍െറ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചു. ഹംഗറിയിലെ തീവ്ര വലതുപക്ഷക്കാരായ ജോബിക് പാര്‍ട്ടിയുടെ ഇന്‍റര്‍നെറ്റ് അധിഷ്ഠിത ടി വി സ്റ്റേഷന്‍ ആണ് എന്‍1 ടി വി.  കാമറവുമണിന്‍െറ തൊഴില്‍ കറാര്‍ ഉടനടി റദ്ദാക്കുമെന്നും അവര്‍ അറിയിച്ചു.

തുര്‍ക്കി വഴി എത്തുന്ന അഭയാര്‍ഥികള്‍ സെര്‍ബിയന്‍ അതിര്‍ത്തി കടന്ന് എത്തുന്ന ഇടത്താവളമാണ് ഹംഗറി. ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായിട്ടും ഹംഗറി പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ അഭയാര്‍ഥികളെ തടയുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കുരുമുളക് സ്പ്രേ അടക്കമുള്ളവ പൊലീസ് പ്രയോഗിച്ചിരുന്നു. ഗ്രീസിലേക്കും ജര്‍മനിയിലേക്കുമുള്ള യാത്ര ലക്ഷ്യമിട്ട് എത്തുന്ന ബുഡാപെസ്റ്റ് റെയില്‍വെ സ്റ്റേഷനും അധികൃതര്‍ അഭയാര്‍ഥികള്‍ക്കു മുന്നില്‍ പലതവണ കൊട്ടിയടച്ചു.

ലൈറ്റ് മെട്രോ പദ്ധതിക്ക് പൂര്‍ണ ഭരണാനുമതി

Posted: 09 Sep 2015 12:28 AM PDT

Image: 

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇ. ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് തീരുമാനം. ഡി.എം.ആര്‍.സിയുടെ പദ്ധതിരേഖയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് പുതിയ കത്ത് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാന്‍ സ്വീകരിച്ച രീതികളും നടപടികളും ലൈറ്റ് മെട്രോകള്‍ക്കും മാതൃകയായി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും ഉള്‍പെട്ട കത്ത് കേന്ദ്രത്തിന് നല്‍കാനാണ് തീരുമാനം. ആദ്യം നല്‍കിയ കത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.  

നേരത്തെ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പ് എഴുതിയിരുന്നു. പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം കത്ത് നല്‍കിയത്.

യമനില്‍ വ്യോമാക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടില്ല ^വിദേശകാര്യ മന്ത്രാലയം

Posted: 09 Sep 2015 12:04 AM PDT

Image: 

ന്യൂഡല്‍ഹി: സൗദി സഖ്യസേനയുടെ ആക്രമണത്തില്‍ യമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വിദേശ കാര്യ വക്താവ് വികാസ് സ്വരൂപാണ് വാര്‍ത്ത നിരാകരിച്ചത്. ആക്രമണം നടന്നു എന്നത് ശരിയാണെന്നും ഏഴു പേരെ കാണാതായിട്ടുണ്ടെന്നും 13 പേര്‍ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യക്കാര്‍ മരിച്ചെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ബോട്ടുകളിലായി ഇരുപത് പേരായിരുന്നു ഇവിടെയുണ്ടായിരുന്നത്. ബോട്ടുകള്‍ സോമാലിയയിലെ ബെര്‍ബറക്കും യമനിലെ ഖോക്കക്കും ഇടയിലായിരുന്നു ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ബോട്ടുകള്‍ക്കുനേരെ ആക്രമണമുണ്ടായത്. 20 പേരില്‍ 13 പേര്‍ ജീവനോടെയുണ്ട്. ഏഴ് പേരെ കാണാതായിട്ടുണ്ടെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി. അതേസമയം ബോട്ടിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടി െല്ലന്നും അദ്ദേഹം അറിയിച്ചു.

യമനില്‍ ഹൂതി വിമതര്‍ക്കെതിരെയുള്ള സൗദി  സഖ്യ സേനാ ആക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് ചൊവ്വാഴ്ച രാത്രി പുറത്തുവന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറന്‍ യമനിലെ ഹുദൈദയിലാണ് ആക്രമണമുണ്ടായത്. എണ്ണ കടത്തു സംഘങ്ങളും മത്സ്യതൊഴിലാളികളുമാണ് ആക്രമണത്തിനിരയായതെന്നാണ് ഒൗദ്യോഗിക വിശദീകരണം വന്നത്. സമാനമായി മആരിബില്‍ നടന്ന ആക്രമണങ്ങളില്‍ 12 ശിയാ വിമതരും കൊല്ലപ്പെട്ടിരുന്നു.  ഇന്ത്യക്കാര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടി െല്ലന്നും പരിശോധിച്ച് വരികയാണെന്നും വികാസ് സ്വരൂപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. നിലവില്‍ യമനില്‍ ഇന്ത്യക്ക് എംബസി ഇല്ല. കഴിഞ്ഞ ഏപ്രിലില്‍ സൗദിയുടെ ശക്തമായ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇത് അടച്ച് പൂട്ടിയിരുന്നു.

മആരിബില്‍ കഴിഞ്ഞ ദിവസം വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 55 യു.എ.ഇ സൈനികരും അഞ്ച് ബഹ്റൈന്‍ സൈനികരും മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സഖ്യകക്ഷി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹുദൈദ തുറമുഖത്തും ഇതിന്‍െറ ഭാഗമായുള്ള ആക്രമണമാണെന്നാണ് സംശയം. പ്രദേശത്ത് 20 ഓളം തവണ വ്യോമാക്രമണം നടന്നതായി ഹൂതി വക്താവ് സ്ഥിരീകരിച്ചു. തലസ്ഥാനമായ സന്‍ആയില്‍മാത്രം 15 സിവിലിയന്മാര്‍ മരിച്ചതായി ആശുപത്രി വൃത്തങ്ങളും വ്യക്തമാക്കി.

തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മാറ്റി; ട്രാന്‍സ്പോര്‍ട്ട് കമീഷണറായി നിയമനം

Posted: 08 Sep 2015 11:55 PM PDT

Image: 

തിരുവനന്തപുരം: ടോമിന്‍ ജെ. തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത് നിന്ന്  മാറ്റി ട്രാന്‍സ്പോര്‍ട്ട് കമീഷണറായി നിയമിച്ചു. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിക്കുന്ന ഒഴിവിലാണ് നിയമനം. തച്ചങ്കരിക്ക് പകരം എസ്.രത്നകുമാര്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാകും.

കെ.എം.എം.എല്‍ എം.ഡിയായി തച്ചങ്കരിയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എതിര്‍ത്തു. ഐ ഗ്രൂപ്പിന്‍െറ ആവശ്യപ്രകാരമാണ് തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് മാറ്റിയത്. എന്നാല്‍ ഐ ഗ്രൂപ്പിന്‍െറ നീക്കത്തെ എ ഗ്രൂപ്പ് എതിര്‍ത്തിരുന്നു.

കഴിഞ്ഞയാഴ്ച മന്ത്രിസഭ തീരുമാനമെടുക്കുന്നതിന് മുമ്പ് തച്ചങ്കരിയെ മാറ്റാന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ തീരുമാനിക്കുകയായിരുന്നു. താനറിയാതെ ഇക്കാര്യം മന്ത്രിസഭയുടെ തീരുമാനമായി വന്നതില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇക്കാര്യം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചത്.
 

രാജിവെക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല ^രാകേഷ് മാരിയ

Posted: 08 Sep 2015 10:54 PM PDT

Image: 

മുംബൈ: രാജിവെക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ളെന്ന് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മാരിയ. ഷീന ബോറ കൊലക്കേസ് അന്വേഷണത്തലവനായ മാരിയയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തിയുണ്ടെന്നും രാജിവെച്ചേക്കാമെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാകാന്‍ 22 ദിവസം ബാക്കി നില്‍ക്കെ ചൊവ്വാഴ്ചയാണ് സ്ഥാനക്കയറ്റേത്തോടെ മാരിയയെ മാറ്റിയത്. എ.ഡി.ജി.പി റാങ്കില്‍ നിന്ന് ഡി.ജി.പിയായി ഉയര്‍ത്തി ഹോംഗാര്‍ഡിന്‍െറ നേതൃത്വമാണ് മാരിയക്ക് നല്‍കിയത്.
കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ഷീന ബോറ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഷീന ബോറ കൊലക്കേസിന് അരൂഷി തല്‍വാര്‍ കൊലക്കേസിന്‍െറ വിധി ഉണ്ടാകില്ളെന്നും രാകേഷ് മാരിയ കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഹിന്ദി പത്രത്തോട് പറഞ്ഞിരുന്നു.

പുതിയ കമ്മീഷണര്‍ അഹമദ് ജാവേദിനോട് കഴിഞ്ഞദിവസം തന്നെ കമീഷണറായി ചുമതലയേല്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

അതിര്‍ത്തി ഗ്രാമങ്ങളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

Posted: 08 Sep 2015 10:45 PM PDT

പാറശ്ശാല: അതിര്‍ത്തിയിലെ മിക്ക ഗ്രാമപ്രദേശങ്ങളും കഞ്ചാവ് മാഫിയയുടെ പിടിയില്‍. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ കഞ്ചാവ് വില്‍പനക്കാരുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നു.
പാറശ്ശാല റെയില്‍വേ സ്റ്റേഷന്‍ റോഡ്, ബ്ളോക് ഓഫിസിന് മുന്നിലെ റോഡ്, കൊടവിളാകം, നെടുവാന്‍വിള, ഇഞ്ചിവിള, പാറശ്ശാല ഇവാന്‍ സ്കൂള്‍, ഗവ. ഗേള്‍സ് ഹൈസ്കൂള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. വില്‍പന പൊലീസിന്‍െറയും എക്സൈസിന്‍െറയും ഒത്താശയോടെയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. തമിഴ്നാട്ടില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും രാത്രി രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയുമാണ്.
ഇവിടെനിന്നാണ് മൊത്ത വ്യാപാരികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ചെറുതും വലുതുമായ പൊതികളിലാക്കി ഏജന്‍റുമാര്‍ എത്തിക്കുന്നത്. നാട്ടുകാര്‍ നിരവധി തവണ പൊലീസിനും എക്സൈസിനും രഹസ്യവിവരം നല്‍കിയിട്ടും നടപടിയുമുണ്ടായില്ലത്രേ. ചോറുപൊതിയുടെ രൂപത്തിലും ചോറ്റുപാത്രങ്ങളിലുമാക്കിയാണ് കഞ്ചാവ് കച്ചവടക്കാര്‍ ചില്ലറ വില്‍പനശാലകളില്‍ എത്തിക്കുന്നത്. പാറശ്ശാല-കാരക്കോണം റോഡിലെ മിക്ക ചെറുകടകളിലും കഞ്ചാവ് സുലഭമാണ്.
സ്ഥിരം ഉപഭോക്താക്കള്‍ക്ക് മാത്രമേ നല്‍കാറുള്ളൂ. രണ്ടാഴ്ച മുമ്പ് പാറശ്ശാല പൊലീസ് കഞ്ചാവ് വില്‍പന നടത്തിയ സ്കൂള്‍ വിദ്യാര്‍ഥിയും മധ്യവയസ്കയും അടക്കം അഞ്ചോളം പേരെ പിടികൂടിയിരുന്നു. 50, 100, 200, 500 രൂപക്ക് എന്നിങ്ങനെയുള്ള പൊതികളിലാക്കിയാണ് വില്‍പന. ബിവറേജസ് ഒൗട്ട്ലെറ്റിന് സമീപവും വില്‍പന തകൃതിയാണ്.
'പോഞ്ചാനുണ്ടോ' എന്ന കോഡ് ഭാഷയാണ് ഉപയോഗിക്കുന്നതെന്നും അറിയുന്നു. അതിര്‍ത്തിയില്‍ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശാസ്താംകോട്ട തടാകം: ജലനിരപ്പ് വീണ്ടും താഴുന്നു

Posted: 08 Sep 2015 10:39 PM PDT

ശാസ്താംകോട്ട: സംരക്ഷണമില്ലാതെ നാശോന്മുഖമായ ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്‍െറ ജലനിരപ്പ് വീണ്ടും താഴുന്നു. സമുദ്രനിരപ്പില്‍നിന്ന് 30 സെന്‍റീമീറ്റര്‍ താഴ്ചയിലാണ് ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ്. ഈ നിലയിലേക്ക് ഒരു കാലത്തും തടാകം എത്തിയിട്ടില്ളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശ നിയമപ്രകാരം ജല അതോറിറ്റി നല്‍കിയ രേഖകള്‍ തടാകത്തിന്‍െറ ജലനിരപ്പ് താഴുന്നുവെന്ന ആശങ്ക ശരിവെക്കുന്നതാണ്. മഴയുള്ളപ്പോള്‍ പോലും ജലനിരപ്പ് ഉയരാത്ത സാഹചര്യമാണിപ്പോള്‍. മുന്‍കാലങ്ങളില്‍ മഴക്കാലത്ത് ജലനിരപ്പ് ഉയരാറുണ്ട്.
മഴവെള്ളമത്തെിയിട്ടും ജലനിരപ്പ് ഉയരാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ക്കും ആവുന്നില്ല. കഴിഞ്ഞ ആഗസ്റ്റില്‍ സമുദ്രനിരപ്പില്‍നിന്ന് 33 സെന്‍റീമീറ്റര്‍ ഉയരത്തിലായിരുന്നു ജലനിരപ്പ്. 2013ല്‍ 52 ഉം 2012ല്‍ 95ഉം സെന്‍റീമീറ്ററും ഉയരത്തിലായിരുന്ന ജലനിരപ്പാണ് 30 സെന്‍റീമീറ്റര്‍ താഴ്ചയിലേക്ക് എത്തിയത്.
മൂന്ന് ജല പദ്ധതികളിലായി രാപകല്‍ ഭേദമില്ലാതെ 48.5 ദശലക്ഷം ലിറ്റര്‍ വെള്ളം ജല അതോറിറ്റി തടാകത്തില്‍നിന്ന് പമ്പ് ചെയ്ത് വില്‍ക്കുന്നുണ്ട്.
ഇതില്‍ ഒരു ശതമാനം വെള്ളം പ്രാദേശിക പദ്ധതികളിലേക്കുള്ളതാണ്. കല്ലടയാറിന് കടപുഴയില്‍ തടയണകെട്ടി വെള്ളം പമ്പ് ചെയ്ത് ശാസ്താംകോട്ടയിലെ ശുദ്ധീകരണിയിലത്തെിച്ചശേഷം വിതരണം ചെയ്യാനുള്ള ബദല്‍ പദ്ധതി ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. മുഖ്യമന്ത്രി മൂന്നുവര്‍ഷം മുമ്പ് ശാസ്താംകോട്ടയിലത്തെി പ്രഖ്യാപിച്ച പദ്ധതിയാണിത്.
അതേസമയം, തടാകത്തിന്‍െറ നിലനില്‍പുതന്നെ ഇല്ലാതാക്കുന്ന സ്ഥിതിയുണ്ടായിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
നിലവിലെ സാഹചര്യത്തല്‍ വേനല്‍ കനക്കുന്നതോടെ തടാകത്തിന്‍െറ നില കൂടുതല്‍ മോശമാവും.

ശക്തനിലെ ഇന്‍സിനറേറ്ററിന് ശാപമോക്ഷം

Posted: 08 Sep 2015 10:30 PM PDT

തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റില്‍ നോക്കുകുത്തിയായിരുന്ന ഇന്‍സിനറേറ്ററിന് രണ്ടാം ഉദ്ഘാടനത്തിലൂടെ ശാപമോക്ഷം. ശക്തന്‍ മാര്‍ക്കറ്റിന് സമീപം പത്തുമാസം മുമ്പ് കോര്‍പറേഷന്‍ സ്ഥാപിച്ച് ഉപയോഗിക്കാതെ നശിക്കുകയായിരുന്ന ഇന്‍സിനറേറ്ററാണ് പ്രവര്‍ത്തനക്ഷമമാക്കിയത്. ഇതിന്‍െറ രണ്ടാം ഉദ്ഘാടനം ചൊവ്വാഴ്ച മേയര്‍ രാജന്‍ ജെ. പല്ലന്‍ നിര്‍വഹിച്ചു.
മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ അനുമതി ലഭിക്കാത്തതിനാലാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ടും പ്രവര്‍ത്തനം തുടങ്ങാതിരുന്നത്. മാലിന്യം കത്തിക്കുമ്പോള്‍ മലിനീകരണം ഉണ്ടാവുമോയെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ പരിശോധന വിവിധ ഘട്ടങ്ങളിലായി ഇപ്പോഴും തുടരുകയാണ്. അതിനിടെ ഇന്‍സിനറേറ്ററിന് വൈദ്യുതി ലഭിക്കാത്തതും പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമായി. വൈദ്യുതി ലഭിച്ച് ട്രയല്‍ റണ്‍ നടത്തി മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ അനുമതി ലഭിക്കാന്‍ വൈകിയതാണ് പ്രവര്‍ത്തനം നീളാന്‍ കാരണം.
നഗരത്തിലെ ഖരമാലിന്യം കത്തിക്കാനുള്ള ഇന്‍സിനറേറ്ററില്‍ 300 കിലോ വീതം പത്തു തവണയായി ദിനേന മൂന്നു ടണ്‍ മാലിന്യം കത്തിക്കാന്‍ കഴിയും.
പാചകവാതകം ഉപയോഗിച്ച് 1000 ഡിഗ്രി സെല്‍ഷ്യസില്‍ കത്തുമ്പോള്‍ മാലിന്യം പൂര്‍ണമായും ചാരമാകും. 100 അടി ഉയരമുള്ള കുഴലാണ് പുക പുറന്തള്ളാന്‍ നിര്‍മിച്ചിരിക്കുന്നത്. ജൈവ, അജൈവ മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന ഇന്‍സിനറേറ്ററിലൂടെ മാലിന്യപ്രശ്നം തീരുമെന്നാണ് കോര്‍പറേഷന്‍െറ കണക്കു കൂട്ടല്‍. പ്രധാനമന്ത്രിയുടെ 'സ്വച്ഛ് ഭാരത്' പദ്ധതിയുടെ ഭാഗമായി കോര്‍പറേഷന്‍െറ സഹകരണത്തോടെ വ്യവസായി ടി.എ. സുന്ദര്‍മേനോന്‍െറ സണ്‍ ചാരിറ്റബ്ള്‍ ട്രസ്റ്റാണ് 25 ലക്ഷം മുടക്കി ശക്തന്‍ നഗറില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി.വി. സരോജിനി അധ്യക്ഷത വഹിച്ചു. ഡോ. ടി.എ. സുന്ദര്‍മേനോന്‍ മുഖ്യാതിഥിയായി. ഡിവിഷന്‍ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. നാന്‍സി അക്കരപ്പറ്റി, കെ. ഗിരീഷ്കുമാര്‍, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. എം. ജയപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.എസ്. ഫ്രാന്‍സിസ്, വൈസ് പ്രസിഡന്‍റ് എ.കെ. ഡേവിസ്, ലാമ്പ്സ് കോഓഡിനേറ്റര്‍ ടി.എന്‍. ജഗദീഷ്കുമാര്‍, ഹെല്‍ത്ത് സൂപ്രണ്ട് ടി.കെ. ഉപേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ലോട്ടറി തൊഴിലാളികളുടെ ബോണസ് വിതരണം അവതാളത്തില്‍

Posted: 08 Sep 2015 10:28 PM PDT

പാലക്കാട്: ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികളുടെ വാര്‍ഷിക ബോണസ് വിതരണം അവതാളത്തിലാവാന്‍ കാരണം ബജറ്റ് അലോട്ട്മെന്‍റിലെ കുറവ്. ക്ഷേമനിധി ഓഫിസുകളുടെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്കടക്കം എട്ടു കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്ത് ബോണസ് വിതരണത്തിന് 14 കോടിയോളം രൂപ വേണം. പാലക്കാട് ജില്ലയില്‍ മാത്രം ബോണസിന്് അര്‍ഹതയുള്ള 3450 അംഗങ്ങളും പെന്‍ഷന് അര്‍ഹതയുള്ള 235 പേരുമുണ്ട്.
ബോണസായി 4,000 രൂപയും പെന്‍ഷനായി 7,00 രൂപയുമാണ് നല്‍കേണ്ടത്. ജില്ലയില്‍ 1.25 കോടി രൂപ ഇതിനുമാത്രം വേണം. കഴിഞ്ഞ വര്‍ഷം ഓണത്തിന് മുമ്പ് ബോണസ് വിതരണം പൂര്‍ത്തിയാക്കിയിരുന്നു. ഇത്തവണ ജില്ലയില്‍ ഓണത്തിന് മുമ്പ് 30 ലക്ഷം രൂപയും ഓണത്തിനുശേഷം 35 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്.
40 ശതമാനം പേര്‍ക്ക് ബോണസ് വിതരണം ചെയ്തിട്ടില്ല. പെന്‍ഷന്‍ വിതരണവും പൂര്‍ത്തിയായിട്ടില്ല. ഫണ്ട് ലഭ്യത സംബന്ധിച്ച് അനിശ്ചിതത്വം നില നില്‍ക്കുകയാണ്. വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 31ന് ലോട്ടറി തൊഴിലാളികള്‍ ജില്ലാ ക്ഷേമനിധി ഓഫിസറെ ഉപരോധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഓണ്‍ഫണ്ട് ഉണ്ടായതിനാലാണ് യഥാസമയം വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് സംസ്ഥാന ലോട്ടറി ക്ഷേമനിധി ഓഫിസര്‍ പീര്‍ മുഹമ്മദ് വ്യക്തമാക്കി. ഇത്തവണ ഓണ്‍ ഫണ്ട് കുറവാണ്. മുന്‍ വര്‍ഷത്തേക്കാള്‍ കുടൂതല്‍ ബജറ്റ് വിഹിതം ലഭിച്ചിട്ടില്ല. സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭ്യമാക്കാനുള്ള നപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും ഘട്ടങ്ങളായി വിതരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് : ഭൂമി കൈമാറിയാലുടന്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Posted: 08 Sep 2015 10:20 PM PDT

മലപ്പുറം: മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പദ്ധതി റിപ്പോര്‍ട്ട് തയാറായി.
ആവശ്യമായ ഭൂമി കൈമാറിയാലുടന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും. ബുധനാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ച ഇന്‍കെല്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഭൂമി വിട്ടു നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിനും തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്‍ററിനും ശേഷം സംസ്ഥാനത്തെ സമ്പൂര്‍ണ കാന്‍സര്‍ ആശുപത്രിയാണ് മലപ്പുറത്ത് സ്ഥാപിക്കുക. കെ.എസ്.ഐ.ഡി.സി പാണക്കാട്ട് ഇന്‍കെലിന് പാട്ടവ്യവസ്ഥയില്‍ നല്‍കിയ 243 ഏക്കറില്‍ 25 ഏക്കറിലാണ് മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ഇഫ്ളു കാമ്പസിനായി കൈമാറിയ 75 ഏക്കറിലെ 25 ഏക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി കൈമാറാന്‍ ധാരണയായിട്ടുണ്ട്. ഇഫ്ളു കാമ്പസ് സ്ഥാപിക്കാന്‍ സര്‍വകലാശാല താല്‍പര്യമെടുക്കാത്ത സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഭൂമി തിരിച്ചുപിടിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
2013-14 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2015ല്‍ തന്നെ സ്ഥാപിക്കുമെന്ന് മലപ്പുറം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ പദ്ധതി പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
മലപ്പുറത്ത് വിഭാവന ചെയ്യുന്ന, നവീന ചികിത്സാ സംവിധാനങ്ങളോടെ 300 കിടക്കകളുള്ള കാന്‍സര്‍ ആശുപത്രിക്കായി ബജറ്റില്‍ ഒരു കോടി രൂപയാണ് നീക്കിവെച്ചത്. 2014 ഫെബ്രുവരി 14ന് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 'മലപ്പുറം കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്' എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരുന്നു. മലപ്പുറത്ത് പ്രോജക്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ പ്രാരംഭചെലവുകള്‍ക്കായി 2015 ജനുവരി 16ന് ഒരു കോടി രൂപ കെ.എസ്.ഐ.ഡി.സി വായ്പയായി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് നിലവില്‍ അര്‍ബുദ ചികിത്സക്കുള്ള സൗകര്യങ്ങളില്ല. അനൗദ്യോഗിക കണക്കുപ്രകാരം, 2015 ജനുവരി മുതല്‍ ഏപ്രില്‍ വരെ 1998 പേരാണ് ജില്ലയില്‍ അര്‍ബുദബാധിതരായുള്ളത്.അതേസമയം, കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി 45 കോടി ചെലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി കാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗതിയിലാണ്. ആദ്യ ഗഡുവായി 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

വികസനം തൊട്ടുതീണ്ടാതെ പന്തളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന്‍

Posted: 08 Sep 2015 10:14 PM PDT

പന്തളം: വളര്‍ന്നുവളര്‍ന്ന് പന്തളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന്‍ പടവലങ്ങ പോലെ. 1983ല്‍ സബ്ഡിപ്പോ ആയി പ്രവര്‍ത്തനം ആരംഭിച്ച ബസ്സ്റ്റേഷന്‍ ഇപ്പോള്‍ ഓപറേറ്റിങ് സെന്‍ററായി മാറി.
ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ച അടൂര്‍ ഡിപ്പോ ഇപ്പോള്‍ ഡി.ടി.ഒ ഓഫിസായി. തുടക്കത്തില്‍ 28 ബസുകളുമായി സര്‍വിസ് ആരംഭിച്ച ഡിപ്പോയില്‍ ഇപ്പോള്‍ 17 എണ്ണമാണുള്ളത്. ഇവയില്‍ പലതും സര്‍വിസ് നടത്താന്‍ കഴിയുന്ന തരത്തിലുമല്ല.
പന്തളം ഗ്രാമപഞ്ചായത്ത് 1983ല്‍ വാങ്ങി നല്‍കിയ 3.2 ഏക്കര്‍ സ്ഥലത്താണ് ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്‍.ടി.സി രണ്ടു വര്‍ഷം മുമ്പ് 18 ലക്ഷം രൂപ അനുവദിച്ച് ഗാരേജ് നിര്‍മിച്ചതല്ലാതെ ഇതുവരെ ഒരു ഫണ്ടും ഡിപ്പോക്ക് നല്‍കിയിട്ടില്ല.
പണി തീരാത്ത ഗാരേജാകട്ടെ മഴപെയ്താല്‍ ചോര്‍ന്നൊലിക്കും. തൊഴിലാളികള്‍ക്ക് ഇരിക്കുന്നതിനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ കഴിയാത്ത സ്ഥിതിയാണ്.
തുടക്കത്തില്‍ സ്റ്റേഷന്‍മാസ്റ്ററും ഡിപ്പോ എന്‍ജിനീയറും ഉണ്ടായിരുന്ന ഇവിടെ 32 വര്‍ഷത്തെ വികസനം മൂലം ഇപ്പോള്‍ ഇന്‍സ്പെക്ടര്‍ മാത്രമാണുള്ളത്. അതുതന്നെ രണ്ടുപേര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രം. ജീവനക്കാര്‍ ആവശ്യത്തിനില്ല. 140 ജീവനക്കാര്‍ വേണ്ടിടത്ത് 115 പേരാണുള്ളത്.
ശബരിമലയുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള പന്തളത്തുനിന്ന് ഒരു സര്‍വിസ് മാത്രമാണ് പമ്പയിലേക്കുള്ളത്.
അതുതിരിച്ച് പന്തളത്ത് എത്താതെ നേരിട്ട് തിരുവനന്തപുരത്തിന് പോകും.
അഞ്ചു ഫാസ്റ്റ് സര്‍വിസും 12 ഓര്‍ഡിനറി സര്‍വിസുമാണ് നിലവില്‍ പന്തളത്തുനിന്ന് ഓപറേറ്റ് ചെയ്യുന്നത്. ഇതില്‍ രണ്ടു ഫാസ്റ്റ് സര്‍വിസ് നടത്തുന്ന ബസുകള്‍ കട്ടപ്പുറത്തായിട്ട് രണ്ടു മാസത്തിലേറെയായി. ബസുകള്‍ നന്നാക്കുന്നതിന് ആവശ്യമായ ടൂള്‍സും ഇവിടെ ലഭ്യമല്ല.
രണ്ടു വര്‍ഷം മുമ്പ് ടാറിങ് നടത്തിയ ബസ്സ്റ്റാന്‍ഡ് ഉടന്‍ കുളമായി. രമേശ് ചെന്നിത്തല എം.പി ആയിരുന്ന കാലത്ത് 12 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഓഫിസ് കെട്ടിടം സ്റ്റാന്‍ഡിന്‍െറ നടുക്ക് ഏറുമാടം പോലെയാണ് നിര്‍മിച്ചിട്ടുള്ളത്.
ഡിപ്പോ ആരംഭിക്കുന്ന അവസരത്തില്‍ പന്തളം പഞ്ചായത്ത് നിര്‍മിച്ച് നല്‍കിയ കെട്ടിടത്തിലാണ് ഓഫിസിന്‍െറ പല വിഭാഗവും പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടമാകട്ടെ ഏതു നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലുമാണ്. പുതുക്കിപ്പണിയണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിട്ടും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റ് പുറംതിരിഞ്ഞുനില്‍ക്കുകയാണ്.
ബസ്സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ കഴിയാത്ത ഏകസ്റ്റാന്‍ഡ് പന്തളം സ്റ്റാന്‍ഡായിരിക്കും. ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ തകര്‍ന്നുവീണതോടെയാണ് ഈ ദുരവസ്ഥക്ക് കാരണം.
രണ്ടു വര്‍ഷം മുമ്പ് നിര്‍മല്‍ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്ന് പന്തളം ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡില്‍ ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ പണിതു നല്‍കി. എന്നാല്‍, ഇതുവരെ അത് തുറന്നുനല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞിട്ടില്ല. രണ്ടേക്കറോളം സ്ഥലം കാടുകയറി ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമാണ്. രാത്രി ഇവിടെ യാത്രക്കാര്‍ എത്താറില്ല.
ഒരു പ്രയോജനമില്ലാതെ കാടുകയറി കിടക്കുന്ന സ്ഥലം പാട്ടമെടുത്ത് കൃഷി ചെയ്യാന്‍ മാനേജ്മെന്‍റ് ചോദിക്കുന്നത് ഭീമമായ തുകയാണ്.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്നനുവദിച്ച് വാങ്ങിയ ബസ് ഡിപ്പോയില്‍ ലഭിച്ചെങ്കിലും അത് സര്‍വിസ് നടത്താന്‍ റൂട്ട് ലഭ്യമാക്കാന്‍ മാനേജ്മെന്‍റ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ഇപ്പോള്‍ കൊട്ടാരക്കര-ചെങ്ങന്നൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുകയാണ് ഈ ബസ്.

ബോണസ്: തൊഴിലാളികള്‍ കൊടിമരങ്ങള്‍ തകര്‍ത്തു; പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്

Posted: 08 Sep 2015 10:11 PM PDT

മൂന്നാര്‍: കണ്ണന്‍ദേവന്‍ കമ്പനിയുടമകള്‍ നല്‍കുന്ന ശമ്പളം, ബോണസ് എന്നിവ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തോട്ടംതൊഴിലാളികള്‍ മൂന്നാര്‍ ടൗണില്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബി.എം.എസും ബി.ജെ.പിയും നടത്തിയ ഹര്‍ത്താലിനെ നിര്‍വീര്യമാക്കി ആയിരക്കണക്കിന് സ്ത്രീതൊഴിലാളികളാണ് മൂന്നാറിലത്തെിയത്. ടൗണിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കറുത്തകൊടികളുമായി മുദ്രാവാക്യം വിളിച്ചു കമ്പനിയുടെ ഒൗട്ട്ലെറ്റിന് മുന്നിലത്തെിയ സമരക്കാരെ പൊലീസ് ആര്‍.ഒ ജങ്ഷനില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ സമരക്കാര്‍ക്ക് ഓട്ടോതൊഴിലാളികള്‍ ഉച്ചഭക്ഷണം നല്‍കി. ബോണസ് 20 ശതമാനമായും ശമ്പളം 500 രൂപയായും ഉയര്‍ത്തുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. ചൊവ്വാഴ്ച ഫോറസ്റ്റ് ഐ.ബി തല്ലിത്തകര്‍ത്ത 19 തൊഴിലാളികളെ റിമാന്‍ഡ് ചെയ്തു.
സി.പി.എം, സി.പി.ഐ, ഐ.എന്‍.ടി.യു.സി ട്രേഡ് യൂനിയനുകള്‍ വിവിധ എസ്റ്റേറ്റുകളില്‍ സ്ഥാപിച്ചിരുന്ന കൊടികള്‍ തൊഴിലാളികള്‍ തകര്‍ത്തു. വര്‍ഷങ്ങളായി എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കമ്പനിയില്‍നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കുന്നതില്‍ യൂനിയനുകള്‍ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ചാണ് കൊടികള്‍ നശിപ്പിച്ചത്. സമാധാനപരമായി നടന്ന സമരത്തിനിടയില്‍ ചില സാമൂഹിക വിരുദ്ധര്‍ തൊഴിലാളികള്‍ക്കിടയില്‍ കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബോണസ് പ്രശ്നം പരിഹരിക്കപ്പെട്ടില്ളെങ്കില്‍ വരും ദിവസങ്ങളില്‍ മൂന്നാറിലെ ദേശീയപാത സ്തംഭനം തുടരും. തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് പൊലീസിന് യഥാസമയം മുകളില്‍നിന്ന് നിര്‍ദേശം നല്‍കാതിരുന്നതാണ് മൂന്നാറില്‍ ദേശീയപാതകള്‍ നിശ്ചലമാകാന്‍ കാരണം. നാലുദിവസമായി എസ്റ്റേറ്റുകളില്‍നിന്ന് ജീപ്പുമാര്‍ഗം മൂന്നാറിലത്തെുന്ന തൊഴിലാളികള്‍ ടൗണില്‍ കുത്തിയിരിക്കുന്നത് ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയായി. മാസങ്ങള്‍ക്ക് മുമ്പ് മുറികള്‍ ബുക് ചെയ്ത് സന്ദര്‍ശനത്തിനത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് തൊഴിലാളികളുടെ സമരംമൂലം സ്ഥലങ്ങള്‍ കാണുന്നതിനു കഴിയുന്നില്ല. പെട്ടെന്നുണ്ടായ സമരം നിയന്ത്രിക്കുന്നതിന് ആയിരക്കണക്കിനു പൊലീസ് സംഭവസ്ഥലത്ത് ഉണ്ടെങ്കിലും തുടര്‍നടപടി സ്വീകരിക്കുന്നതിന് തയാറാകുന്നില്ല.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബി.ജെ.പി-ബി.എം.എസ് പ്രവര്‍ത്തകരുടെ പിന്മാറ്റം ശ്രദ്ധേയമായി. തന്ത്രപരമായി മൂന്നാറില്‍ പ്രകടനമോ, വാഹനങ്ങള്‍ തടയുന്നതിനോ അവര്‍ ശ്രമിച്ചില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. തൊഴിലാളികള്‍ പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൂന്നാറിലെ പാര്‍ട്ടി ഓഫിസുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കി. കണ്ണന്‍ ദേവന്‍െറ 112 ഡിവിഷനുകളിലെ തൊഴിലാളികള്‍ എസ്റ്റേറ്റിലെ പണി ബഹിഷ്കരിച്ചാണ് സമരത്തിന് അണിചേര്‍ന്നത്.

ജില്ലാ ഹര്‍ത്താല്‍ പൂര്‍ണം

Posted: 08 Sep 2015 10:07 PM PDT

തൊടുപുഴ: ബി.ജെ.പി, ബി.എം.എസ് നേതൃത്വത്തില്‍ ഇടുക്കിയില്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് കണ്ണന്‍ ദേവന്‍ കമ്പനി പ്രഖ്യാപിച്ച കുറഞ്ഞ ബോണസിനെതിരെ തൊഴിലാളികള്‍ ഒന്നടങ്കം നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചും സമരത്തെ അനുകൂലിച്ച് തിങ്കളാഴ്ച മൂന്നാറില്‍ പ്രകടനം നടത്തിയ ബി.ജെ.പി, ബി.എം.എസ് നേതാക്കളെ മര്‍ദിച്ച നടപടിയില്‍ പ്രതിഷേധിച്ചുമായിരുന്നു ഹര്‍ത്താല്‍. കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച നിരത്തിലിറങ്ങിയില്ല. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില കുറവായിരുന്നു. കലക്ടറേറ്റില്‍ 118 പേരില്‍ 51 പേരും തൊടുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ 205 പേരില്‍ 73പേരും പീരുമേട് 77ല്‍ 15ഉം ഉടുമ്പന്‍ചോലയില്‍ 90ല്‍ 30ഉം ഇടുക്കിയില്‍ 62ല്‍ 24പേരും ഹാജരായി. ജില്ലയിലെമ്പാടും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിവിധ കേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴ പ്രസ്ക്ളബ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ബി.ജെ.പി ദേശീയ സമിതി അംഗം പി.പി. സാനു, സംസ്ഥാന സമിതി അംഗം സന്തോഷ് അറയ്ക്കല്‍, നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.എസ്. അജി, ബി.എം.എസ് ജില്ലാ ട്രഷറര്‍ കെ. ജയന്‍, മേഖലാ സെക്രട്ടറി കെ.ആര്‍. വിജയന്‍, ടി.ജി. ഹരികുമാര്‍, അഡ്വ. വിനയചന്ദ്രന്‍, എസ്. പത്മഭൂഷണ്‍, പി.എന്‍. രാമകൃഷ്ണന്‍, ടി.എസ്. രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഗാന്ധിസ്ക്വയറില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്തോഷ് അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. അജി, കെ. ജയന്‍ എന്നിവര്‍ സംസാരിച്ചു. ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തെ തുടര്‍ന്ന് ബി.ജെ.പി പ്രഖ്യാപിച്ച ജില്ലാ ഹര്‍ത്താലില്‍നിന്ന് കട്ടപ്പനയെ ഒഴിവാക്കിയിരുന്നെങ്കിലും ടൗണില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
സി.എസ്.ഡി.എസ് സംസ്ഥാന സമ്മേളനത്തിനത്തെിയ വാഹനങ്ങളും പ്രവര്‍ത്തകരുമാണ് ടൗണില്‍ ഉണ്ടായിരുന്നത്. ഏതാനും ചില ഓട്ടോകള്‍ ഒഴിച്ച് മുഴുവന്‍ ഓട്ടോടാക്സി വാഹനങ്ങളും സ്വകാര്യ -കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തില്‍നിന്ന് വിട്ടുനിന്നു. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും ജീവനക്കാര്‍ കുറവായിരുന്നു. സ്കൂള്‍, കോളജുകള്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. ഹോട്ടലുകളും ചായക്കടകളും അടഞ്ഞുകിടന്നത് എട്ടുനോമ്പ് തിരുനാളിന് സാധനങ്ങള്‍ വാങ്ങാനത്തെിയവര്‍ക്ക് നിരാശ പകര്‍ന്നു.
കുമളി: മുന്നറിയിപ്പില്ലാതെയത്തെിയ ബി.ജെ.പി ഹര്‍ത്താലില്‍ തേക്കടിയിലും കുമളിയിലുമത്തെിയ വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍ വലഞ്ഞു. ഹോട്ടലുകള്‍ ഉള്‍പ്പെടെ മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടന്നതിനാല്‍ സഞ്ചാരികള്‍ക്ക് ലഘുഭക്ഷണം പോലും ലഭിക്കാതെയായി. ജില്ലാ ഹര്‍ത്താല്‍ അറിയാതെ ഇതരസംസ്ഥാനങ്ങളില്‍നിന്നത്തെിയ നിരവധിയാത്രക്കാര്‍ ഹര്‍ത്താല്‍ കഴിയുംവരെ അതിര്‍ത്തിയില്‍ കുടുങ്ങി.
കട്ടപ്പന മേഖലയില്‍ പത്രം എത്തിച്ചശേഷം മടങ്ങിവരികയായിരുന്ന വിതരണ വാഹനം അമരാവതിക്ക് സമീപം തടഞ്ഞ ഹര്‍ത്താലനുകൂലികള്‍ ഡ്രൈവറെ മര്‍ദിച്ചു. കുട്ടിക്കാനം സ്വദേശി ജോസഫ് മാത്യുവിനാണ് (45) മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരെ കുമളി പൊലീസ് കേസെടുത്തു. തേക്കടിയിലെ ബോട്ട് സവാരി മുടക്കമില്ലാതെ നടന്നു.

കരീലക്കുളങ്ങരയില്‍ ആര്‍.എസ്.എസ് –സി.പി.എം സംഘര്‍ഷം

Posted: 08 Sep 2015 09:58 PM PDT

കായംകുളം: കരീലക്കുളങ്ങരയില്‍ വീണ്ടും സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം. സംഘര്‍ഷം ചിത്രീകരിക്കാന്‍ ശ്രമിച്ച ചാനല്‍ കാമറമാനെ സി.പി.എമ്മുകാര്‍ മര്‍ദിച്ചു. കാമറയും തകര്‍ത്തു. ബൈക്കിലത്തെിയ സി.പി.എം പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന് ബൈക്ക് കാലില്‍ കയറി പരിക്കേറ്റു.
ഇരുപക്ഷത്തുമായി നിരവധി പേര്‍ക്ക് മര്‍ദനമേറ്റു. മര്‍ദനമേറ്റ ഒ.സി.വി കാമറമാന്‍ അജയന്‍ അമ്മാസിനെ (46) കായംകുളം ഗവ. ആശുപത്രിയിലും ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഹരിപ്പാട് ഉള്ളന്നൂരില്‍ ഷിബുകുമാറിനെ (28) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറോടെ കരീലക്കുളങ്ങരയിലും മാളിയേക്കല്‍ ജങ്ഷനിലുമായാണ് ആക്രമണം അരങ്ങേറിയത്.
പഞ്ചായത്തംഗത്തെ ആക്രമിച്ച ആര്‍.എസ്.എസ് നടപടിക്കെതിരെ സി.പി.എം നേതൃത്വത്തില്‍ മാളിയേക്കല്‍ ജങ്ഷനിലും സി.പി.എം ആക്രമണത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കരീലക്കുളങ്ങരയിലുമാണ് ഒരേസമയം പ്രതിഷേധയോഗം സംഘടിപ്പിച്ചത്.
സി.പി.എം പ്രകടനത്തില്‍ പങ്കെടുക്കാന്‍ കൊടിയുമായി എത്തിയവരെ ആര്‍.എസ്.എസുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കാലിലൂടെ ബൈക്ക് കയറിയിറങ്ങിയത്. ഹരിപ്പാട് സ്വദേശി ഷിബുകുമാറിന്‍െറ കാലിനാണ് പരിക്കേറ്റത്. ഇതിനുശേഷം സി.പി.എം യോഗ സ്ഥലത്ത് എത്തിയ ആര്‍.എസ്.എസുകാരെ സി.പി.എമ്മുകാര്‍ വളഞ്ഞുവെച്ച് മര്‍ദിച്ചു.
ഇത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജയന്‍ അമ്മാസിന് മര്‍ദനമേറ്റത്. അതേ സമയം സംഘര്‍ഷമേഖലയില്‍ സി.പി.എമ്മിനും ആര്‍.എസ്.എസിനും ഒരേസമയം അടുത്തടുത്ത് യോഗവും പ്രകടനവും നടത്താന്‍ അനുമതി നല്‍കിയ പൊലീസ് നടപടി വിവാദമാവുകയാണ്.
പ്രകടനത്തിന് വന്നവര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസ് നിസ്സഹായരായി.

സഹോദരിമാരുടെ പോരാട്ടത്തില്‍ സെറീനക്ക് ജയം

Posted: 08 Sep 2015 09:57 PM PDT

Image: 

ന്യൂയോര്‍ക്ക്: ഒരു കലണ്ടര്‍ വര്‍ഷത്തിലെ എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കുന്ന താരമാവാന്‍ യു.എസിന്‍െറ സെറീന വില്യംസ് കുതിക്കുന്നു. ബുധനാഴ്ച യു.എസ് ഓപണില്‍ സഹോദരി വീനസ് വില്യംസിനെതിരായ മത്സരം ജയിച്ചതോടെയാണ് സെറീന ചരിത്ര നേട്ടത്തിലേക്ക് അടുത്തെ ത്തിയത്. 6^2, 1^6, 6^3 എന്ന സ്കോറിനാണ് സെറീന മൂത്ത സഹോദരിക്കെതിരെ വിജയം നേടിയത്. ഇരുവരും തമ്മിലുള്ള 27ാമത്തെ മത്സരമാണിത്. ഇതില്‍ 16 തവണ സെറീനയും 11 തവണ വീനസും ജയിച്ചു.

യു.എസ് താരമായ മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചാണ് 33കാരിയായ സെറീന സെമിയില്‍ എത്തിയത്. എസ്തോണിയന്‍ താരത്തെ തോല്‍പ്പിച്ചായിരുന്നു വീനസിന്‍െറ സെമി പ്രവേശം.

യു.എസ് ഓപണ്‍ നേടിയാല്‍ കലണ്ടര്‍ വര്‍ഷത്തിലെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടുന്ന നാലാമത്തെ വനിതാ താരമാകും സെറീന. മൗറീന്‍ കൊനോളി (യു.എസ്) മാര്‍ഗരറ്റ് കോര്‍ട്ട് (ആസ്ട്രേലിയ), സ്റ്റെഫി ഗ്രാഫ് (ജര്‍മനി) എന്നിവരാണ് ഇതിനു മുമ്പ് സിംഗിള്‍സില്‍ ഒരു വര്‍ഷത്തെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കിയ വനിതാ താരങ്ങള്‍. റോഡ് ലോവര്‍ (ആസ്ട്രേലിയ) മാത്രമാണ് പുരുഷന്‍മാരില്‍ നാലു ഗ്രാന്‍ഡ് സ്ളാമും സ്വന്തമാക്കിയത്.

22 ഗ്രാന്‍സ് സ്ലാം കിരീടങ്ങള്‍ നേടിയ സ്റ്റെഫി ഗ്രാഫിന്‍െറ റെക്കോര്‍ഡിനൊപ്പമത്തൊനും സെറീനക്കാവും.

ഫോര്‍ട്ട്കൊച്ചി ബോട്ട്ദുരന്തം: എല്‍.ഡി.എഫ് ലോങ് മാര്‍ച്ച് ഇന്ന്

Posted: 08 Sep 2015 09:53 PM PDT

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിനുശേഷവും കോര്‍പറേഷന്‍ അടക്കമുള്ള ഭരണാധികാരികള്‍ അവഗണന തുടരുകയാണെന്ന് ആരോപിച്ച് ബുധനാഴ്ച ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് കോര്‍പറേഷന്‍ ഓഫിസിലേക്ക് എല്‍.ഡി.എഫ് ലോങ് മാര്‍ച്ച് നടത്തും. മാര്‍ച്ച് രാവിലെ ഏഴിന് ഫോര്‍ട്ട്കൊച്ചിയിലെ ദുരന്തം നടന്ന ബോട്ട്ജെട്ടിയില്‍നിന്ന് ആരംഭിക്കും. തോപ്പുംപടി വഴി 15 കിലോമീറ്ററോളം സഞ്ചരിച്ച് കോര്‍പറേഷന് മുന്നില്‍ എത്തുമ്പോള്‍ കോര്‍പറേഷനിലെ മറ്റുഭാഗങ്ങളിലെ പ്രവര്‍ത്തകരും അണിചേരും. ജുഡീഷ്യല്‍ അന്വേഷണം നടത്തുക, നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക, സുരക്ഷിതമായ ബദല്‍യാത്രാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ബോട്ട്ദുരന്തത്തെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ രാവിലെ 10ന് ചേരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് എല്‍.ഡി.എഫ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായി ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തത്തിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്ന് നഗരസഭക്ക് ഒഴിയാനാകില്ല. കരാറുകാരന്‍ ഭരണനേതൃത്വവുമായി ബന്ധമുള്ളയാളാണ്. ഈ കരാറുതന്നെ എന്നാണ് ഒപ്പിട്ടതെന്ന് വ്യക്തമല്ല. കൗണ്‍സിലര്‍മാര്‍ക്ക് പരിശോധിക്കാന്‍ പോലും കൊടുക്കാതെ മേയറും സെക്രട്ടറിയും ചേര്‍ന്ന് ഫയല്‍ പൂഴ്ത്തിവെച്ചിരിക്കുകയാണ്. വൈപ്പിന്‍ - ഫോര്‍ട്ട്കൊച്ചി പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളുടെ യാത്ര മുടങ്ങിയിട്ട് പതിനാറ് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ജനങ്ങള്‍ക്ക് സുരക്ഷിത യാത്രക്ക് ബദല്‍ മാര്‍ഗം ഒരുക്കാന്‍ ഭരണാധികാരികള്‍ തയാറായിട്ടില്ല. സുരക്ഷിത യാത്രക്ക് റോറോ സര്‍വിസ് ആരംഭിക്കണം.
ഇത്രയേറെ പഴക്കമുള്ള ബോട്ടിന് 2017 വരെ അംഗീകാരം നല്‍കിയതും പരിശോധിക്കേണ്ടതുണ്ട്. ഭാവിയില്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ ചെയ്യണം എന്നതിനെകുറിച്ചും പഠിക്കണം. മുമ്പുണ്ടായിട്ടുള്ള ബോട്ടപകടങ്ങളെ കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ കമീഷനുകളുടെ ശിപാര്‍ശകള്‍ എന്തുകൊണ്ട് നടപ്പാക്കിയില്ല എന്നതുള്‍പ്പെടെ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനു മാത്രമേ സാധിക്കൂ. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാനും തയാറായിട്ടില്ല. കൊച്ചി - വൈപ്പിന്‍ നിവാസികളുടെ ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത ഭരണാധികാരികള്‍ക്കെതിരായ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനാണ് ലോങ് മാര്‍ച്ചെന്നും രാജീവ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.കെ. മണിശങ്കര്‍, കെ. വിജയന്‍ പിള്ള, സാബു ജോര്‍ജ്, പി.ജെ. കുഞ്ഞുമോന്‍, കെ.ജെ. ബേസില്‍ എന്നിവരും പങ്കെടുത്തു.

ഇന്ത്യാ^പാക് സൈനികതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍

Posted: 08 Sep 2015 09:46 PM PDT

Image: 

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെക്കുറിച്ച് ഇന്ത്യാ-പാക് സൈനികതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍. ചര്‍ച്ചയില്‍ പങ്കെടുക്കാനായി പാകിസ്താന്‍ റെയ്ഞ്ചേഴ്സിന്‍്റെ പതിനാറംഗ ഉന്നതതലസംഘം ഡല്‍ഹിയിലത്തെി. ബി.എസ്.എഫിന്‍്റെ 23 അംഗ സംഘവുമായിട്ടാണ് ചര്‍ച്ച നടക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൂടാതെ നുഴഞ്ഞുകയറ്റം, സാധാരണക്കാരുടെ നേരെയുള്ള ആക്രമണം എന്നിവയും ചര്‍ച്ചാവിഷയമാകും.

പാകിസ്താന്‍ റെയ്ഞ്ചേഴ്സിനെ നയിക്കുന്നത് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉമര്‍ ഫറൂഖ് ബുര്‍ഖിയാണ്. ബി.എസ്.എഫിനെ ഡയറക്ടര്‍ ജനറല്‍ ഡി.കെ പാഠക് നയിക്കും. 2013 ഡിസംബറില്‍ ലാഹോറിലാണ് ഇതിനുമുമ്പ് പാക് റെയ്ഞ്ചേഴ്സ് ബി.എസ്.എഫ് ചര്‍ച്ച നടന്നത്.
 

അഞ്ചു പഞ്ചായത്തുകളില്‍ കാല്‍കോടിയുടെ പദ്ധതിക്ക് സാങ്കേതികാനുമതി

Posted: 08 Sep 2015 09:42 PM PDT

കാസര്‍കോട്: ഉറവിട മാലിന്യ സംസ്കരണ യൂനിറ്റുകള്‍ സ്ഥാപിക്കാനായി കാല്‍കോടി രൂപയുടെ പദ്ധതിക്ക് ജില്ലാ ശുചിത്വമിഷന്‍െറ സാങ്കേതിക അനുമതിയായി. ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിലായി ആറു പദ്ധതികളാണ് നടപ്പാക്കുക. പുല്ലൂര്‍-പെരിയ, പിലിക്കോട്, മടിക്കൈ, ചെറുവത്തൂര്‍, ദേലംപാടി എന്നീ പഞ്ചായത്തുകളില്‍ തെരഞ്ഞെടുത്ത വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ്, കലം കമ്പോസ്റ്റ് യൂനിറ്റുകളാണ് സ്ഥാപിക്കുക.
പുല്ലൂര്‍ പെരിയയില്‍ 550 പൈപ്പ് കമ്പോസ്റ്റിനായി 4.95 ലക്ഷം രൂപയും പിലിക്കോടില്‍ 48 ബയോഗ്യാസ് പ്ളാന്‍റിന് 4.08 ലക്ഷവും മടിക്കൈയില്‍ 50 ബയോഗ്യാസ് പ്ളാന്‍റിന് 4.25 ലക്ഷവും 1000 കലം കമ്പോസ്റ്റിന് അഞ്ച് ലക്ഷം രൂപയും ചെറുവത്തൂരില്‍ 200 പൈപ്പ് കമ്പോസ്റ്റിന് 1.8 ലക്ഷവും ദേലംപാടിയില്‍ 555 പൈപ്പ് കമ്പോസ്റ്റിന് 4.9 ലക്ഷം രൂപയുമാണ് അടങ്കല്‍ തുക കണക്കാക്കിയിരിക്കുന്നത്.
ഒരു ബയോഗ്യാസ് പ്ളാന്‍റിന് 8500 രൂപയും പൈപ്പ് കമ്പോസ്റ്റിന് 900 രൂപയും കലം കമ്പോസ്റ്റിന് 500 രൂപയുമാണ് നിര്‍മാണ ചെലവ്. ബയോഗ്യാസ് പ്ളാന്‍റ് നിര്‍മിക്കാനുള്ള തുകയില്‍ 50 ശതമാനം ശുചിത്വമിഷനും 25 ശതമാനം വീതം അതത് തദ്ദേശ സ്ഥാപനവും ഗുണഭോക്താവും വഹിക്കും. പൈപ്പ് കമ്പോസ്റ്റിനും കലം കമ്പോസ്റ്റിനും 75 ശതമാനം ശുചിത്വമിഷനും 15 ശതമാനം തദ്ദേശ സ്ഥാപനവും 10 ശതമാനം ഗുണഭോക്താവും വഹിക്കണം.
സംസ്ഥാനത്ത് ആദ്യമായാണ് ശുചിത്വമിഷന്‍ ജില്ലാതല സമിതിയുടെ സാങ്കേതിക അനുമതിയോടെ ഇത്തരം പദ്ധതി ആവിഷ്കരിക്കുന്നത്.
ശുചിത്വമിഷന്‍െറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ജനങ്ങളിലേക്കത്തെിക്കുന്നതിന്‍െറ ഭാഗമായി അഞ്ചുലക്ഷം വരെയുള്ള പ്രോജക്ടുകള്‍ക്ക് ജില്ലാതല സമിതിയുടെ പരിഗണന ലഭിച്ചാല്‍ മതിയെന്ന നിര്‍ദേശമുണ്ട്. അതിനാലാണ് ജില്ലയില്‍ ഇത്തരമൊരു പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കാനായതെന്ന് ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.വി. രാധാകൃഷ്ണന്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ നീളം കൂട്ടുന്നതോടെ അമേരിക്കന്‍ വിമാനങ്ങളുമിറങ്ങും

Posted: 08 Sep 2015 09:35 PM PDT

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള റണ്‍വേ നീളം 3050ല്‍ നിന്നും 3400 മീറ്റര്‍ ആയി ഉയര്‍ത്തുന്നതോടെ അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള ബോയിങ് 777, ആര്‍വേസ് 35 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കും.
നിലവിലെ റണ്‍വേ സൗകര്യത്തില്‍ ദുബൈ, അബൂദബി, ഷാര്‍ജ, മസ്കത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് ഇറങ്ങാന്‍ സാധിക്കുക.
റണ്‍വേക്ക് ആവശ്യമായ നീളമില്ലാത്തതിനാല്‍ കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍െറ നിലനില്‍പ്പുപോലും ഭീഷണിയായ സാഹചര്യത്തിലാണ് ഭാവി വികസനം മുന്നില്‍ക്കണ്ട് കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ റണ്‍വേ 3400 മീറ്റര്‍ ആയി വര്‍ധിപ്പിക്കുന്നത്.
നാലാംഘട്ടത്തില്‍ വിമാനത്താവള സര്‍വേയുമായി സഹകരിക്കില്ളെന്ന് കുടിയിറക്കു വിരുദ്ധ കര്‍മസമിതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടിവരും. രണ്ടാം ഘട്ടത്തില്‍ പുനരധിവാസത്തിനു നല്‍കിയ സ്ഥലത്തെ വീടുകളില്‍ ചിലത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വീണ്ടും ഏറ്റെടുക്കുന്നതിനെ തുടര്‍ന്നാണ് കല്ളേരിക്കര, പാറാപ്പൊയില്‍, വായാന്തോട് ഭാഗങ്ങളിലെ ഭൂവുടമകള്‍ കുടിയിറക്കുവിരുദ്ധ കര്‍മസമിതി രൂപവത്കരിച്ച് സമരരംഗത്തുള്ളത്.
നിലവില്‍ റണ്‍വേയുടെ ഇരു അഗ്രഭാഗങ്ങളിലും ഒരു മീറ്റര്‍ സ്ഥലംപോലും അവശേഷിക്കുന്നില്ളെന്നാണ് കിയാല്‍ മാനേജിങ് ഡയറക്ടര്‍ ജി. ചന്ദ്രമൗലിയുടെ വാദം. ആദ്യഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കുകയെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
ഭൂമി ഏറ്റെടുത്ത ശേഷമാണ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴാണ് റണ്‍വേയുടെ നീളം വര്‍ധിപ്പിക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ വികസനത്തിനു മുതല്‍ക്കൂട്ടാവുമെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം പറയുന്നു.
റണ്‍വേ നീളം കൂട്ടുന്നതോടെ മൂര്‍ഖന്‍ പറമ്പില്‍ മറ്റു രാഷ്ട്രങ്ങളില്‍ നിന്നുവരുന്ന വിമാനങ്ങള്‍ക്ക് താല്‍ക്കാലിക മെയിന്‍റനന്‍സ് പ്രവൃത്തികള്‍ ചെയ്യാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.
ബോയിങ് 777, ആര്‍വേസ് 35 പോലുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കുന്നതോടെ കേരളത്തിലേക്കു വിദേശ സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതോടെ ടെര്‍മിനല്‍ ബില്‍ഡിങ്ങുകളുടെ എണ്ണവും മറ്റു ജീവനക്കാരുടെ എണ്ണവും വര്‍ധിക്കും.
നിലവിലുള്ള 3050 മീറ്റര്‍ റണ്‍വേ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഏറ്റെടുത്ത ഭൂമിയുടെ ഒരു ഭാഗത്തുനിന്നു മറുഭാഗം വരെ എത്തുന്ന തരത്തിലാണ് ഇപ്പോള്‍ റണ്‍വേയുടെ പ്രവൃത്തി നടക്കുന്നത്. ടെര്‍മിനല്‍ കെട്ടിടം, അനുബന്ധ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്.

വരദൂരിലെ മണല്‍ഖനനം: അധികൃതര്‍ക്കു നിസ്സംഗത

Posted: 08 Sep 2015 09:27 PM PDT

കണിയാമ്പറ്റ: വരദൂര്‍ പുഴയോടനുബന്ധിച്ചുള്ള അനിയന്ത്രിതമായ മണല്‍ ഖനനത്തിനെതിരെ നടപടിയില്ളെന്ന് ആക്ഷേപം. പ്രകൃതിക്ക് ദോഷകരമാകുന്ന രീതിയിലുള്ള മണല്‍ ഖനനത്തിന് പഞ്ചായത്ത്, ജിയോളജി അധികൃതര്‍ ഒത്താശചെയ്യുകയാണെന്ന പരാതി ശക്തമാണ്. കുളം കുഴിക്കാനെന്ന പേരില്‍ അനുമതി വാങ്ങിയാണ് അനധികൃത മണലൂറ്റ് നടത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വരദൂര്‍ പുഴയോരത്ത് പാലത്തിന് അല്‍പം അകലെ വരെ കുഴിച്ചുകൊണ്ടുള്ള മണല്‍ ഖനനം തകൃതിയാണ്.
വെള്ളം പമ്പുചെയ്യാനുള്ള മോട്ടോര്‍, മണല്‍ അരിച്ചെടുക്കാനുള്ള ഉപകരണങ്ങള്‍ എന്നിവയൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. ശേഖരിച്ച മണല്‍ കൂട്ടിയിട്ടിരിക്കയാണ്. രാത്രിയിലാണ് കയറ്റിക്കൊണ്ടുപോകുക. വരദൂര്‍ പുഴയുടെ ഇരു വശങ്ങളിലുമുള്ള നെല്‍വയല്‍ പാട്ടത്തിനെടുത്ത് മണല്‍ ഖനനം ചെയ്യുന്നത് അടുത്തകാലത്തായി പതിവായിരിക്കയാണ്. വയല്‍ കുഴിച്ച് മണലെടുക്കാന്‍ ജിയോളജി വകുപ്പിന്‍െറ അനുമതി വേണമെന്നാണ് ചട്ടം. അതൊന്നും ഇവിടെ പാലിക്കപ്പെടാറില്ല. മണല്‍ മുഴുവനും കയറ്റിക്കൊണ്ടുപോയാലും പരിശോധനക്കായി അധികൃതര്‍ എത്താത്തതും ദുരൂഹതയുണ്ടാക്കുന്നു.

നായപ്പേടി... ഭീതിയോടെ ജനം

Posted: 08 Sep 2015 09:16 PM PDT

കോഴിക്കോട്: അങ്കണവാടിയിലേക്ക് ഓടിക്കയറി പിഞ്ചു കുഞ്ഞുങ്ങളെ തെരുവു നായ കടിച്ചുപരിക്കേല്‍പ്പിച്ച സംഭവത്തോടെ പൊതുജനം കടുത്ത ഭീതിയില്‍. മൂവാറ്റുപുഴയിലാണ് സംഭവമെങ്കിലും തെരുവുനായ ശല്യം ജില്ലയിലും ഒട്ടും കുറവല്ലാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം തെരുവു നായശല്യം കൂടുതലാണ്. പേപ്പട്ടി ശല്യവും വര്‍ധിച്ചിട്ടുണ്ട്.
മൂഴിക്കലില്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയുടെ ചെവി നായ കടിച്ചു മുറിച്ചെടുത്തത് ഒരുമാസം മുമ്പാണ്. അയല്‍വീട്ടില്‍ പാല്‍വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു ദാരുണ സംഭവം.
ചൊവ്വാഴ്ച തലക്കുളത്തൂരില്‍ വികലാംഗ സെന്‍സസ് പ്രവര്‍ത്തനത്തിനിടെ ആരോഗ്യ പ്രവര്‍ത്തകക്കും നായയുടെ കടിയേറ്റു. നായയുടെ കടിയേറ്റ് ദിവസവും നാലും അഞ്ചും പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍മാത്രം ചികിത്സക്കത്തെുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ കണക്ക് ഇതിനു പുറമെയാണ്.
ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയുള്ള കണക്കനുസരിച്ച് മെഡിക്കല്‍ കോളജില്‍ വിവിധ ജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് എത്തിയ 1255 പേരില്‍ ഭൂരിഭാഗം പേരും നായയുടെ കടിയേറ്റവരാണ്. നായ, പൂച്ച, പെരുച്ചാഴി, കീരി, കുറുക്കന്‍, മറ്റു വന്യ ജീവികള്‍ എന്നിവ കടിച്ചാലോ മാന്തിയാലോ ആണ് മെഡിക്കല്‍ കോളജില്‍ പ്രതിരോധ കുത്തിവെപ്പുള്ളത്. നായ കടിച്ചാല്‍ നല്‍കുന്ന ഇഞ്ചക്ഷന്‍ മരുന്നായ ഹ്യൂമന്‍ റാബിസ് ഇമ്മ്യൂണോ ഗ്ളോബുലിന്‍ ആശുപത്രികളില്‍ ലഭ്യമാണെങ്കിലും നായശല്യം ചെറുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നും ചെയ്യാത്തതാണ് ആശങ്ക കൂട്ടുന്നത്. നായയെ പിടിച്ചു കൊണ്ടു പോയി വന്ധ്യംകരിക്കുകയാണ് ആകെയുള്ള പ്രതിവിധി. തദ്ദേശ സ്ഥാപനങ്ങളാണ് ഇതിന് മേല്‍നോട്ടം വഹിക്കേണ്ടത്. ജില്ലയില്‍ ഒരിടത്തും ഇത് നടക്കുന്നില്ല. കോഴിക്കോട് കോര്‍പറേഷന്‍ വന്ധ്യംകരണ ക്യാമ്പ് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വെറ്ററിനറി സര്‍വകലാശാലയുടെ സഹകരണത്തോടെ സ്ഥിരം വന്ധ്യംകരണ യൂനിറ്റ് തുടങ്ങാന്‍ ഉദ്ദേശിച്ചെങ്കിലും എങ്ങുമത്തെിയില്ല.
റെസിഡന്‍റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഗ്രാമങ്ങളില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

സൗദി നയതന്ത്രജ്ഞനെതിരെ ബലാത്സംഗത്തിന് കേസ്

Posted: 08 Sep 2015 08:04 PM PDT

Image: 

ഗുഡ്ഗാവ്: ഡല്‍ഹിയിലെ സൗദി എംബസിയിലെ ഉന്നത നയതന്ത്രജ്ഞനെതിരെ ബലാത്സംഗത്തിനും ഭാര്യക്കും മകള്‍ക്കും ഗാര്‍ഹിക പീഡനത്തിനും കേസ്. എന്നാല്‍, സൗദി എംബസി സംഭവം നിഷേധിച്ചു. പൂര്‍ണമായും തെറ്റായ കാര്യമാണിതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്ര രീതിയനുസരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് കാത്തിരിക്കുകയാണെന്നും എംബസി അധികൃതര്‍ പറഞ്ഞു.
 നയതന്ത്രജ്ഞനും അദ്ദേഹത്തിന്‍െറ കൂട്ടുകാരും അതിഥികളുമടക്കമുള്ളവര്‍ വേലക്കാരായ രണ്ട് നേപ്പാളികളെ ബലാത്സംഗം ചെയ്തതായാണ് പരാതി. നേപ്പാളി എംബസിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ സൗദി നയതന്ത്രജ്ഞന്‍െറ താമസസ്ഥലത്തുനിന്ന് രക്ഷിക്കാനായത്.
ഇയാള്‍ക്കെതിരെ ബലാത്സംഗമടക്കമുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ഷാര്‍ജയിലെ സ്കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

Posted: 08 Sep 2015 08:04 PM PDT

Image: 

ഷാര്‍ജ: ഷാര്‍ജ മോഡല്‍ സ്കൂള്‍ ഓഫ് ബോയ്സില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ 9.30ഓടെ അധ്യാപകരുടെ മുറിയില്‍ നിന്നാണ് തീപടര്‍ന്നത്. മുറി പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ 579ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു. സ്കൂളിന് ഞായറാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്.
തീപിടിച്ചയുടന്‍ സ്കൂളിലെ സൈറണ്‍ മുഴങ്ങി. ഉടന്‍ സിവില്‍ ഡിഫന്‍സ് സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു.
എല്ലാവരെയും ഉടന്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി ഓടാതിരിക്കാനും അധികൃതര്‍ ശ്രദ്ധിച്ചു.
അതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. അധ്യാപകരുടെ മുറിയിലെ ഫര്‍ണിച്ചറും മറ്റും കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടം അധികൃതര്‍ വിലയിരുത്തിവരികയാണ്. സ്കൂളിലെ സൗകര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാനാണ് ഞായറാഴ്ച വരെ അവധി നല്‍കിയിരിക്കുന്നത്. തീപിടിത്തത്തിന്‍െറ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.

ഇന്ത്യന്‍ സ്കൂള്‍ കരാറുകളില്‍ ക്രമക്കേടെന്ന് യു.പി.പി

Posted: 08 Sep 2015 08:00 PM PDT

മനാമ: ഇന്ത്യന്‍ സ്കൂളിലെ പുതിയ കരാറുകള്‍  ക്രമക്കേടും അവ്യക്തതയും നിറഞ്ഞതാണെന്ന് മുന്‍ ഭരണസമിതി യു.പി.പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇന്ത്യന്‍ സ്കൂള്‍ ഭരണഘടന പ്രകാരം 10000 ദിനാറില്‍ കൂടുതലുള്ള ഏതു കരാറും  ജനറല്‍  ബോഡി കൂടി രക്ഷിതാക്കളുടെ അംഗീകാരത്തോടെ പാസാക്കണം. ഈ വ്യവസ്ഥ നിലനില്‍ക്കെ,ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട് കരാര്‍ പുതുക്കലും അതേക്കുറിച്ചുള്ള അവകാശവാദവുമെല്ലാം ഒട്ടും സുതാര്യമല്ലാത്തതാണ്.
ജൂണില്‍ അവസാനിച്ച പഴയ ട്രാന്‍സ്പോര്‍ട് കരാര്‍  ഒഴിവാക്കി പുതുതായി കോടിക്കണക്കിന് രൂപയുടെ ഇടപാടില്‍ ഏര്‍പ്പെടുമ്പോള്‍ ചട്ട പ്രകാരം മൂന്നു മാസം മുമ്പേ  കരാര്‍  കൊടുക്കേണ്ടിയിരുന്നതാണ്.  
അത് ചെയ്യാതെ അവധിക്കാലം വരെ കാത്തിരുന്നതും ജനറല്‍ ബോഡി  വിളിക്കാതിരുന്നതും എന്തുകൊണ്ടാണെന്ന്  ഭരണസമിതി വ്യക്തമാക്കണം. സ്കൂളിന്‍െറ എല്ലാ പ്രധാന കാര്യങ്ങളിലും ഭാഗഭാക്കാവേണ്ട പ്രിന്‍സിപ്പലിന്‍െറ അഭാവത്തിലാണ് ഇത്രയും വലിയൊരു കരാറുണ്ടാക്കിയത്. 2008ല്‍ യു.പി.പി സ്കൂള്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ബസ് ഒന്നിന് മാസവാടകയായി  665  ദിനാറായിരുന്നു കൊടുത്തിരുന്നത്. 2011ല്‍ അത് 610 ദിനാറാക്കി കുറച്ചിരുന്നു.  അത് വീണ്ടും 680 ദിനാര്‍ ആക്കിയതില്‍ എന്താണ് നേട്ടമെന്നും യു.പി.പി ചോദിക്കുന്നു.   
റിഫ ക്യാമ്പസില്‍ മാത്രം ഇന്ന് നാല് കമ്പനികളുടെ ബസുകള്‍  ഓടുന്നുണ്ട്. ഇതില്‍ ഏതാണ് ഇവര്‍ പറയുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനി എന്ന് വ്യക്തമാക്കണം. ടെണ്ടര്‍ പ്രീക്വാളിഫിക്കേഷന്‍ പ്രകാരം കരാര്‍ ലഭിക്കുന്ന കമ്പനിക്ക്  സ്കൂളിന് ആവശ്യമായ മുഴുവന്‍ ബസുകളും ഓടിക്കാനുള്ള കഴിവുണ്ടായിരിക്കണം. അങ്ങിനെയെങ്കില്‍ നാല് കമ്പനികളുടെ  ബസുകള്‍ റിഫ കാമ്പസ്സില്‍ സര്‍വ്വീസ് നടത്തുന്നതെന്തിനാണ്?
ട്രാന്‍സ്പോര്‍ട് കരാര്‍ സംബന്ധിച്ച ഒരു കാര്യവും രക്ഷിതാക്കളെ അറിയിച്ചിട്ടില്ല. പുതിയ കരാര്‍ ലാഭകരമാണെങ്കില്‍ ആ അനുപാതത്തില്‍ ഇപ്പോള്‍ വരുന്ന ചെലവ്  മാത്രമേ രക്ഷിതാവില്‍ നിന്നും ട്രാന്‍സ്പോര്‍ട് ഫീസിനത്തില്‍ ഈടാക്കാന്‍ പാടുള്ളൂ. പഴയ  ട്രാന്‍സ്പോര്‍ട് കമ്പനിക്ക് തന്നെ വീണ്ടും കരാര്‍ കൊടുക്കണം എന്ന് സമ്മര്‍ദ്ദമുണ്ടായതായി ഭരണസമിതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇത് ആരൊക്കെയാണ് എന്ന് വെളിപ്പെടുത്തണം എന്നും യു.പി.പി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സ്കൂളിന്‍െറ ഗതാഗത സംവിധാനം സുഗമമായി നടന്നത് പ്രതിഫലം കൂടാതെ ആ ചുമതല ഏറ്റെടുത്തിരുന്ന ഒരു വിഭാഗം അധ്യാപകരുടെ സഹകരണത്തോടെയായിരുന്നു. യാത്രാ സുരക്ഷയുടെ ഉത്തരവാദിത്തം ബസിലെ അധ്യാപകരിലും നിക്ഷിപ്തമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്റ്റാഫ് പ്രതിനിധിയായി മത്സരിച്ച വ്യക്തി അധികാരത്തില്‍ കയറിയപ്പോള്‍ ജീവനക്കാര്‍ക്ക് അധിക വേതനം നല്‍കുന്നതിനു പകരം വേദനയാണ് നല്‍കുന്നത്. യു.പി.പി. യുടെ ആറു വര്‍ഷത്തെ ഭരണ കാലത്ത് അഞ്ച് ഇന്‍ക്രിമെന്‍റും ഒരു പേ റിവിഷനും കൊടുത്തിരുന്നു. ഇപ്പോള്‍ പീഡനവും, ‘നാവടക്കൂ പണിയെടുക്കൂ’ എന്ന അവസ്ഥയുമാണ്. അധ്യാപക ദിനത്തില്‍ പോലും തികഞ്ഞ അവഹേളനമാണ്  അധ്യാപകര്‍ക്കുണ്ടായത്.
പീഡനം മൂലം പല സീനിയര്‍ അധ്യാപകരും രാജി വക്കുകയാണ്. തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ നിര്‍ബന്ധിച്ച് രാജി വെപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.
നിയമനങ്ങള്‍ വെബ് സൈറ്റില്‍ പരസ്യപ്പെടുത്തും എന്ന് വാഗ്ദാനം നല്‍കിയവര്‍ ഇപ്പോള്‍ യോഗ്യത ഇല്ലാത്തവരെ പിന്‍വാതിലിലൂടെ നിയമിക്കുകയാണ്. സ്കൂളിലെ ‘എഫ് ആന്‍റ് എ  മാനേജര്‍’ എന്ന വലിയ പോസ്റ്റില്‍ നിയമിച്ച ആളുടെ യോഗ്യത ഭരണസമിതിയുടെ ആശ്രിതന്‍ എന്നതുമാത്രമാണ്. കാന്‍റീന്‍ കരാര്‍ പുതുക്കി വരുമാനം കൂട്ടി എന്ന് പറയുന്നവര്‍ കാന്‍റീനിലെ വിഭവങ്ങള്‍ക്ക് 100 ശതമാനം വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. പാവപ്പെട്ട രക്ഷിതാക്കളാണ് ഇതിന്‍െറ ഭാരം പേറേണ്ടി വരുന്നത്.  കാന്‍റീനിലെ വിഭവങ്ങളുടെ അളവും തൂക്കവും കുറച്ച കാര്യം വിദ്യാര്‍ഥികളും അധ്യാപകരും ചര്‍ച്ച ചെയ്യുന്നുണ്ട്.
 ഭരണ പരാജയവും ജാള്യതയും മറച്ചു വക്കാന്‍ നടത്തുന്ന  പ്രസ്താവനകള്‍ വിശ്വസിക്കുന്നവരല്ല ഇന്ത്യന്‍ സ്കൂളിലെ രക്ഷിതാക്കള്‍.
ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നതിനു പകരം യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങി ചെന്ന് സ്കൂള്‍ ഭരണം കാര്യക്ഷമമായി നടത്താനാണ് ഭരണ സമിതി ശ്രമിക്കേണ്ടതെന്നും യു.പി.പി.ഭാരവാഹികള്‍ പറഞ്ഞു. ജന.കണ്‍വീനര്‍ വി.അജയകൃഷ്ണന്‍, അജി ഭാസി, അനീഷ്, സേവി മാത്തുണ്ണി, എഫ്.എം.ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
 

ജിദ്ദയില്‍ ശക്തമായ പൊടിക്കാറ്റ്; വിമാനസര്‍വീസ് മുടങ്ങി

Posted: 08 Sep 2015 07:52 PM PDT

ജിദ്ദ: ചൊവ്വാഴ്ച വൈകുന്നേരം ജിദ്ദയിലും മക്കയിലും വീശിയടിച്ച ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. വൈകുന്നേരം ആറോടെ മാനം മൂടിക്കെട്ടി പൊടിക്കാറ്റ് അടിച്ചു തുടങ്ങിപ്പോള്‍ അന്തരീക്ഷത്തിനു രാത്രിയുടെ പ്രതീതിയായി. ദൂരക്കാഴ്ച അര കിലോമീറ്ററിലും താഴെ മങ്ങിയതിനാല്‍ നിരത്തുകളില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. അത്യാവശ്യത്തിനല്ലാതെ വാഹനവുമായി പുറത്തിറങ്ങരുതെന്നും ഡ്രൈവിങ്ങില്‍ കരുതല്‍ വേണമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. ജിദ്ദ, ഖുലൈസ്, അസ്ഫാന്‍, നഗരത്തിന്‍െറ തെക്കു കിഴക്കന്‍ പ്രാന്തങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റു വീശിയതായി സിവില്‍ ഡിഫന്‍സ് മക്ക പ്രവിശ്യ വക്താവ് സഈദ് സര്‍ഹാന്‍ അറിയിച്ചു. ശക്തമായ കാറ്റ് ജിദ്ദ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസിനെ ബാധിച്ചു. ഒരറിയിപ്പുണ്ടാകുന്നതു വരെ വിമാനങ്ങളുടെ സര്‍വീസ് വൈകിട്ട് നിര്‍ത്തിവെച്ചു. രാത്രി വൈകിയാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. ജിദ്ദയില്‍ എത്തിച്ചേരേണ്ട വിമാനങ്ങള്‍ യാമ്പു, ത്വാഇഫ്, മദീന എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവളം ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് അബല്‍ അര്‍റി അറിയിച്ചു. ഹജ്ജ് ടെര്‍മിനലില്‍ എത്തിയ ഹാജിമാര്‍ പുറത്തിറങ്ങാനും ബസ് പിടിക്കാനും വിഷമിച്ചു. കാറ്റിന് ശക്തി കൂടിയതോടെ യാത്ര നിര്‍ത്തിവെച്ച ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തീര്‍ഥാടകര്‍ക്ക് പൊടിയില്‍ നിന്നു രക്ഷപ്പെടാന്‍ മാസ്കുകള്‍ വിതരണം ചെയ്തു. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ അര്‍ധരാത്രിയോളം പൊടിക്കാറ്റ് നീണ്ടു നിന്നു.
മക്കയില്‍ പൊടിക്കാറ്റ് തീര്‍ഥാടകര്‍ക്ക് സഞ്ചാരത്തിന് ഏറെ വിഷമം സൃഷ്ടിച്ചു. താമസസ്ഥലത്തു നിന്നു നമസ്കാരത്തിനും ഉംറക്കുമായി ഹറമിലത്തെിയവര്‍ തിരിച്ചുപോകാനും പുറത്തിറങ്ങാനും പ്രയാസപ്പെട്ടു. വൈകിട്ട് വീശിയ പൊടിക്കാറ്റിനു പിറകെ മക്കയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. മിനാ, അറഫ, മുസ്ദലിഫ, അല്‍അവാലി എന്നിവിടങ്ങളിലും ത്വാഇഫിലേക്കുള്ള അല്‍ ഹദാ റോഡിലും നല്ല മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് വാഹനഗതാഗതത്തെ ബാധിച്ചു. മാറി വരുന്ന കാലാവസ്ഥയില്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണവിഭാഗം നിര്‍ദേശിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP