ബാര്‍കോഴ:വിജിലന്‍സ് അഭിഭാഷകനെ മാറ്റി Posted: 06 Sep 2015 12:38 AM PDT തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഹാജരാവുന്നതില്‍ നിന്ന് അഭിഭാഷകനും വിജിലന്‍സ് നിയമോപദേശകനുമായ സി.സി അഗസ്റ്റിനെ അഗസ്റ്റിനെ മാറ്റി. ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കാന്‍ തെളിവില്ളെന്ന് കാണിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഗസ്റ്റിനെ മാറ്റിയത്. അഗസ്റ്റിന് പകരം വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ വി ശശീന്ദ്രന്‍ ഹാജരാകും. ഈ മാസം പത്തിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. ബാര്‍കോഴക്കേസില്‍ മാണിക്കെതിരെ കേസെടുക്കാന്‍ തെളിവുകള്‍ അപര്യാപ്തമാണെന്നാണ് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കോടയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ തവണ ബാര്‍കോഴക്കേസ് പരിഗണിച്ചപ്പോള്‍ , അഡ്വക്കറ്റ് ജനറലിനെ മറികടന്ന് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതിന്‍്റെ സാധുത കോടതി ചോദ്യം ചെയ്തിരുന്നു.എന്നാല്‍ വിജിലന്‍സ് അഭിഭാഷകന്‍ ഇതിന് വ്യക്തമായ മറുപടി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകനെ സര്‍ക്കാര്‍ മാറ്റിയത്.  |
സൗദിയില്‍ വന്‍കിട നിക്ഷേപത്തിന് സല്‍മാന്‍ രാജാവിന്‍െറ ക്ഷണം Posted: 06 Sep 2015 12:30 AM PDT വാഷിങ്ടണ്‍: സൗദിയിലെ പുതിയ വാണിജ്യസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സ്വദേശി നിക്ഷേപകര്‍ക്കും വന്‍കിട വിദേശ കമ്പനികള്‍ക്കും സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ക്ഷണം. യു.എസ് പര്യടനത്തിന്‍െറ ഭാഗമായി സൗദി വാണിജ്യമണ്ഡലം വിളിച്ചുചേര്‍ത്ത ആഗോളകമ്പനി തലവന്മാരുടെയും സ്വദേശി വ്യവസായ പ്രമുഖരുടെയും അത്താഴവിരുന്നിലാണ് വിദേശനിക്ഷേപത്തിന് വാതിലുകള്‍ തുറന്നുള്ള രാജാവിന്‍െറ പ്രഖ്യാപനം. രാജ്യത്ത് ഒട്ടേറെ പ്രകൃതിവിഭവങ്ങള്‍ ഇനിയും ഉപയോഗപ്പെടുത്താനുള്ള അവസരം തുറന്നുകിടപ്പാണെന്നും ഇക്കാര്യത്തില്‍ വന്‍കിട നിക്ഷേപം സൗദി സ്വാഗതം ചെയ്യുന്നുവെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ഊര്‍ജം, ഖനിജ, ഭൂഗര്‍ഭ വിഭവങ്ങള്‍ തുടങ്ങി വ്യവസായ വാണിജ്യമേഖലകളില്‍ വരെ സൗദിയിലെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ചു. രാജ്യത്തിന്‍െറ വികസനത്തില്‍ സ്വകാര്യമേഖലയുടെ പൂര്‍ണപങ്കാളിത്തം സൗദി ഉറപ്പുവരുത്തുണ്ട്. രാഷ്ട്രപുരോഗതിയില്‍ സ്വകാര്യ മേഖല നല്‍കുന്ന സംഭാവന അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. സൗദി വിപണിയില്‍ നേരിട്ട് ഇടപെടുന്നതിനുള്ള പ്രതിബന്ധങ്ങളൊഴിവാക്കാനും നിക്ഷേപപദ്ധതികള്‍ സുഗമമാക്കാനുമുള്ള പരിപാടികള്‍ ആവിഷ്കരിക്കാന്‍ വ്യാപാരവാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സുസ്ഥിരവും സന്തുലിതവുമായ വികസനരീതിയാണ് സൗദി ആഗ്രഹിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കം തുടരും. പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രതിസന്ധികളെയും പുതിയ സാമ്പത്തിക സാഹചര്യങ്ങളെയും നേരിടാന്‍ സൗദി പ്രതിജ്ഞാബദ്ധമാണ്. എണ്ണ വിലയിടിവ് സമ്പദ്ഘടനക്കു നേരെ ഉയര്‍ത്തുന്ന ഭീഷണി നേരിടേണ്ടതുണ്ട്. ലോകത്തെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ എണ്ണ വലിയ പങ്കു വഹിക്കുന്നുണ്ട്. ഏറ്റവും വലിയ എണ്ണയുല്‍പാദക രാജ്യമെന്ന നിലയില്‍ ഇക്കാര്യത്തില്‍ സൗദിക്ക് കൂടുതല്‍ ചെയ്യാനുണ്ട്. ഉപഭോക്താക്കളുടെയും ഉല്‍പാദകരുടെയും താല്‍പര്യങ്ങള്‍ ഒരേ സമയം പരിഗണിക്കുന്ന ആഗോള സമ്പദ്ഘടനയുടെ സ്ഥിരമായ വളര്‍ച്ചയാണ് സൗദിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയും അമേരിക്കയുമായുള്ള ചരിത്രപരമായ നയതന്ത്രബന്ധത്തിന് രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍അസീസ് രാജാവിന്‍െറയും അന്തരിച്ച പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റിന്‍െറയും കാലത്തോളം പഴക്കമുണ്ട്. പശ്ചിമേഷ്യയിലെ സമാധാനത്തിനും സ്ഥിരതക്കും കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെയായി ഇരുരാജ്യങ്ങളും തോളോടു തോള്‍ ചേര്‍ന്നു നീങ്ങുന്നു. എല്ലാ രംഗത്തും ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതല്‍ വിപുലപ്പെടുത്താനുള്ള സാധ്യതകള്‍ ആരായുന്നതാണ് തന്‍െറ സന്ദര്‍ശനം. ഒട്ടു മിക്ക കാര്യങ്ങളിലും ഇരുരാജ്യങ്ങള്‍ക്കും പൂര്‍ണ യോജിപ്പാണുള്ളതെന്ന് ചര്‍ച്ചയില്‍ വ്യക്തമായത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് രാജാവ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപകര്‍ അമേരിക്കക്കാരാണെന്നും വരുന്ന പതിറ്റാണ്ടുകളില്‍ കൂടുതല്‍ ബിസിനസ് ബന്ധങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.  |
കുവൈത്തിലെ ഇറാന്‍ എംബസി അടച്ചുപൂട്ടിക്കണമെന്ന് എം.പിമാര്‍ Posted: 06 Sep 2015 12:04 AM PDT കുവൈത്ത് സിറ്റി: നയതന്ത്ര മര്യാദകള്‍ ലംഘിച്ച സാഹചര്യത്തില്‍ കുവൈത്തിലെ ഇറാന്‍ എംബസി അടച്ചുപൂട്ടിക്കണമെന്ന് പാര്‍ലമെന്‍റംഗങ്ങള്‍ ആവശ്യപ്പെട്ടു. അബ്ദലി ഭീകരവാദ സെല്‍ സംഭവത്തില്‍ നയതന്ത്ര ചട്ടങ്ങള്‍ ലംഘിച്ച് ഇറാന്‍ എംബസി വാര്‍ത്താകുറിപ്പിറക്കിയ പശ്ചാത്തലത്തിലാണ് എം.പിമാര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. ഭീകരവാദ കേസില്‍ പിടിയിലായവര്‍ ഇറാനും ഹിസ്ബുല്ലക്കും വേണ്ടി ചാരവൃത്തി നടത്തിയെന്ന പ്രോസിക്യൂഷന്‍െറ നിലപാട് ഇറാന്‍ എംബസി നിഷേധിച്ചിരുന്നു. പാര്‍ലമെന്‍റ് വിദേശകാര്യ സമിതി ചെയര്‍മാര്‍ ഹമദ് അല്‍ ഹര്‍ഷാനി എം.പി. അടക്കമുള്ളവരാണ് ഇറാന്‍ എംബസി അടച്ചുപൂട്ടിക്കണമെന്ന നിലപാട് സ്വീകരിക്കുന്നത്. ബഹ്റൈനില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ഇടപെട്ട ഇറാന്‍ ഇപ്പോള്‍ കുവൈത്തിലും സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും അബ്ദലി ഭീകരവാദ കേസില്‍ പിടിയിലായവര്‍ക്ക് ഇറാന്‍ നയതന്ത്രപ്രതിനിധികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതാണെന്നും ഹമദ് അല്‍ ഹര്‍ഷാനി പറഞ്ഞു. തങ്ങള്‍ക്ക് ഇറാന്‍ നയതന്ത്ര പ്രതിനിധികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അബ്ദലി കേസില്‍ പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. ബഹ്റൈനിലേതിന് സമാനമായി കുവൈത്തിലും വിഭാഗീയതയും കലഹവും സൃഷ്ടിക്കാനാണ് ഇറാന്‍െറ ശ്രമം. ഇത് ശിയാക്കളുടെ താല്‍പര്യങ്ങള്‍ക്കും എതിരാണെന്നും ഹമദ് അല്‍ ഹര്‍ഷാനി പറഞ്ഞു. കുവൈത്തിലെ ശിയാക്കള്‍ സ്വന്തം നാട്ടുകാരോടൊപ്പം ഉറച്ചുനില്‍ക്കണം. ഇറാന്‍െറ തെറ്റായ മുദ്രാവാക്യങ്ങള്‍ക്ക് ചെവികൊടുക്കരുത്. ഇറാന്‍ സുന്നികളേക്കാള്‍ കൂടുതല്‍ ശിയാക്കളുടെ ശത്രുവാണ്. ഗള്‍ഫ് മേഖലയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാന്‍ കുവൈത്തിലെ ശിയാക്കളെ ഉപയോഗിക്കാനാണ് ശ്രമം. അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്നത് അറബ് രാജ്യങ്ങളെ നശിപ്പിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇറാന് അനുകൂലമായി ചില എം.പിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ അത്തരക്കാര്‍ക്കെതിരെ സര്‍ക്കാറും പാര്‍ലമെന്‍റും ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഹമദ് അല്‍ ഹര്‍ഷാനി ആവശ്യപ്പെട്ടു. അബ്ദലി ഭീകരവാദ സെല്‍ കേസില്‍ ഇറാനിയന്‍ എംബസിയുടെ വാര്‍ത്താകുറിപ്പ് രാജ്യത്തിന്‍െറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലും ജുഡീഷ്യല്‍ അതോറിറ്റിയെ അപമാനിക്കലും പബ്ളിക് പ്രോസിക്യൂഷന്‍െറ അന്വേഷണങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കലുമാണെന്ന് മാജിദ് മൂസ അല്‍ മുതൈരി എം.പി. അഭിപ്രായപ്പെട്ടു. ഇറാന്‍െറയും ഹിസ്ബുല്ലയുടെയും പ്രതിനിധികളുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് അബ്ദലി കേസ് പ്രതികള്‍ സമ്മതിച്ചതാണ്. കുവൈത്തിലെ ഇറാന്‍ എംബസി വൃത്തികെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്. രാഷ്ട്രീയ- നയതന്ത്ര പ്രാതിനിധ്യത്തിന് പകരം മറ്റു കാര്യങ്ങളാണ് എംബസി ചെയ്തുവരുന്നത്. ഇറാനിയന്‍ എംബസിയും ഉദ്യോഗസ്ഥരും ചെയ്ത നിയമലംഘനങ്ങള്‍ വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടി കുവൈത്തിന്‍െറ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് തടയുന്നതിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കണം. ഇറാന്‍ പൗരന്മാരുടെ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുകയോ അല്ളെങ്കില്‍ രാജ്യംവിടുകയോ ചെയ്യുകയാണ് ഇറാന്‍ നയതന്ത്ര പ്രതിനിധികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാര്‍ അടക്കം കുവൈത്തിലെ എല്ലാ ജനങ്ങളും നിശ്ശബ്ദത വെടിയുകയും ഇറാന്‍ എംബസി അടച്ചുപൂട്ടുന്നതിനും ഇറാന്‍ പൗരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇല്ലാതാക്കുന്നതിനും ശബ്ദമുയര്‍ത്തുകയും ചെയ്യണം. ഇറാന്‍െറ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റംഗങ്ങളും രംഗത്ത് വരണം. കുവൈത്തിന്‍െറ കാര്യങ്ങളില്‍ ഇറാന്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഒരു വാര്‍ത്താകുറിപ്പ് കൂടി പുറത്തിറക്കണമെന്നും മാജിദ് മൂസ അല്‍ മുതൈരി എം.പി. ആവശ്യപ്പെട്ടു. അബ്ദലി കേസുമായി ബന്ധപ്പെട്ട് ഇറാന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് വലിയ തമാശയാണെന്ന് അബ്ദുല്ല അല്‍ മയൂഫ് എം.പി. പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ മാത്രമേ ഇറാന്‍ എംബസി പ്രതികരിക്കാന്‍ പാടുള്ളൂ. വാര്‍ത്താകുറിപ്പ് പുറത്തിറക്കുന്നതിന് പകരം തങ്ങളുടെ നിലപാടുകള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുകയാണ് വേണ്ടിയിരുന്നത്. കുവൈത്ത് പൊലീസ് സ്റ്റേറ്റ് അല്ളെന്നും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ എംബസിക്ക് തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ വേണമെങ്കില്‍ നിഷേധിക്കാം. എന്നാല്‍, ജുഡീഷ്യല്‍ അധികാരത്തെ വിമര്‍ശിക്കുന്നതിന് ഒരു അവകാശവുമില്ളെന്ന് മനസ്സിലാക്കണം. കുവൈത്തുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജ്യത്തിന്‍െറ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  |
റുസ്താഖില്‍ ഒഴുക്കില്‍പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു Posted: 05 Sep 2015 11:49 PM PDT മസ്കത്ത്: വെള്ളിയാഴ്ച ഉച്ചക്കുശേഷമുണ്ടായ കനത്ത മഴയില്‍ റുസ്താഖിന് സമീപം വാദിഹൊഖെയ്ന്‍ വാദിയില്‍ ഒഴുക്കില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സ്വദേശി മാതാവും രണ്ടു മക്കളും പ്രവാസി വീട്ടുജോലിക്കാരിയുമാണ് മരിച്ചത്. ഇവരെ കാറില്‍ ഇരുത്തി ഭര്‍ത്താവ് ജുമുഅ നമസ്കരിക്കാന്‍ പോയ സമയത്തുണ്ടായ മഴവെള്ളപാച്ചിലില്‍ കാര്‍ ഒഴുക്കില്‍പെടുകയായിരുന്നു. പ്രവാസി ജോലിക്കാരിയുടെയും വീട്ടമ്മയുടെയും മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരത്തോടെയും മകന്‍െറ മൃതദേഹം സന്ധ്യയോടെയും കണ്ടത്തെിയിരുന്നു. രണ്ടാമത്തെ മകന്‍െറ മൃതദേഹം ശനിയാഴ്ച വൈകീട്ടും കണ്ടത്തെി. സിവില്‍ ഡിഫന്‍സ് അധികൃതര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. മത്രയില്‍ ഒഴുക്കില്‍പെട്ട് കടലില്‍വീണ സ്വദേശി യുവാവെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടത്തെിയിട്ടില്ല. ഇയാള്‍ക്കായി കോസ്റ്റ്ഗാര്‍ഡ് ശനിയാഴ്ചയും ഊര്‍ജിത തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. റുസ്താഖില്‍ പൊലീസ് നായകളുടെ സഹായത്തോടെയാണ് പൊലീസും സിവില്‍ ഡിഫന്‍സ് അധികൃതരും ശനിയാഴ്ച തിരച്ചില്‍ നടത്തിയത്. ബാത്തിന മേഖലയിലാണ് വെള്ളിയാഴ്ച മഴ കൂടുതല്‍ നാശം വിതച്ചത്. റുസ്താഖിന് പുറമെ ഖാര, ബിദായ, തര്‍മത്ത് എന്നിവിടങ്ങളില്‍ വാദികളുണ്ടായി. അമിറാത്തിലും ഖുറിയാത്തിലും മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നു. മസ്കത്തിലെ വിവിധ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച രാത്രി വരെ നീണ്ടു. കെട്ടിക്കിടന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനും റോഡിലെ മണ്ണും മറ്റും നീക്കുന്നതിനുള്ള നടപടികള്‍ വെള്ളിയാഴ്ച രാത്രി മുതലേ ആരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെയോടെ മുനിസിപ്പല്‍ ജോലിക്കാരുടെ അക്ഷീണയത്നത്തെ തുടര്‍ന്ന് ഏതാണ്ടെല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കി. ശനിയാഴ്ചയും മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ജനം ജാഗരൂകരായിരുന്നു. അത്യാവശ്യക്കാര്‍ മാത്രമാണ് റോഡുകളില്‍ ഇറങ്ങിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ടനുസരിച്ച് അമിറാത്തിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്- 59.8 മി. മീറ്റര്‍. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് 25 മി.മീറ്ററും റുസ്താഖില്‍ 17.4 മി.മീറ്ററും ബിദ്ബിദില്‍ 16 മി.മീറ്ററും മഴപെയ്തു. മസ്കത്തിലാകട്ടെ 8.4 മി.മീറ്റര്‍ മഴ മാത്രമാണ് പെയ്തത്. അല്‍ഹജര്‍ പര്‍വതനിരകളിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. മത്ര സൂഖ് വാര്‍ത്തയില്‍ ചേര്‍ക്കാന്‍- 200ഓളം കടകളിലാണ് മത്രയില്‍ വെള്ളം കയറിയത്. 1000 മുതല്‍ 10000 വരെ റിയാലിന്‍െറ നഷ്ടമുണ്ടായ വ്യാപാരികളുണ്ട്.  |
ഹംഗറി വഴങ്ങി; 10,000ഓളം അഭയാര്‍ഥികള്‍ ജര്‍മനിയില്‍ Posted: 05 Sep 2015 10:00 PM PDT ബുഡാപെസ്റ്റ്: ദിവസങ്ങളായി ട്രെയിനിലും തെരുവുകളിലും തടഞ്ഞുവെച്ച ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ ഹംഗറി വിട്ടയച്ചു. അഭയാര്‍ഥികള്‍ സമരം ശക്തമാക്കുകയും രാജ്യാന്തര സമ്മര്‍ദം കനക്കുകയും ചെയ്തതോടെയാണ് തടഞ്ഞുവെച്ചവര്‍ക്ക് രാജ്യം വിടാന്‍ ഹംഗറി സംവിധാനമൊരുക്കിയത്. ഇവരെ ബസുകളില്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലത്തെിച്ചു തുടങ്ങി. ഇന്നലെമാത്രം ആയിരങ്ങള്‍ ബസുകളിലും കാല്‍നടയായും ഓസ്ട്രിയയിലും തുടര്‍ന്ന് ജര്‍മനിയിലുമത്തെിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഭയാര്‍ഥികളുടെ സുഗമ യാത്രക്ക് ജര്‍മനിയും ഓസ്ട്രിയയും കഴിഞ്ഞ ദിവസം കരാറിലത്തെിയിരുന്നു. .jpg) ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍നിന്ന് ദിവസവും ആയിരക്കണക്കിന് പേര്‍ തുര്‍ക്കി വഴി ഗ്രീസിലേക്കും തുടര്‍ന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്കും കുടിയേറുന്നുണ്ട്. നടപടികള്‍ കര്‍ക്കശമാക്കിയിട്ടും അഭയാര്‍ഥികളുടെ ഒഴുക്കില്‍ കാര്യമായ കുറവുവന്നിട്ടില്ല. ശനിയാഴ്ച 10,000 ഓളം പേര്‍ രാജ്യത്തത്തെിയതായി ജര്‍മനി വ്യക്തമാക്കി. രാവിലെമാത്രം 4,000 പേര്‍ അതിര്‍ത്തി കടന്നതായി ഓസ്ട്രിയന്‍ അധികൃതരും അറിയിച്ചു. കനത്ത മഴയെ അതിജീവിച്ച് കമ്പിളി പുതച്ചും മഴക്കോട്ടണിഞ്ഞും നൂറുകണക്കിന് പേര്‍ പിഞ്ചുകുഞ്ഞുങ്ങളുമായാണ് ഹംഗറിയില്‍നിന്ന് യാത്രതിരിച്ചത്. ഇവരെ രാജ്യത്തെ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുമെന്ന് നേരത്തെ ഹംഗറി ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് മാറ്റി. ജര്‍മനിയിലേക്ക് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് ഒൗദ്യോഗികമായി പുനരാരംഭിച്ചിട്ടില്ളെങ്കിലും 500 അഭയാര്‍ഥികളെ കയറ്റിയ ഒരു ട്രെയിന്‍ ഇന്നലെ മ്യൂണിക്കിലത്തെിയിട്ടുണ്ട്. .jpg) ഈ വര്‍ഷം ഇതുവരെയായി മൂന്നര ലക്ഷം പേര്‍ യൂറോപ്യന്‍ അതിര്‍ത്തി കടന്നതായാണ് പ്രാഥമിക കണക്കുകള്‍. ജൂലൈയില്‍മാത്രം 50,000 പേര്‍ ഗ്രീസിലത്തെിയിട്ടുണ്ട്. 165,000 പേര്‍ ഹംഗറി വഴി ഈ വര്‍ഷം യാത്ര ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വര്‍ഷാവസാനത്തോടെ ജര്‍മനിയില്‍മാത്രം എട്ടു ലക്ഷം പേര്‍ അഭയം തേടുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 അംഗ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ പലതും അഭയാര്‍ഥികളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നുവെങ്കിലും ഏതു രാജ്യം വഴി വന്നാലും അഭയാര്‍ഥികളെ സ്വീകരിക്കുമെന്നാണ് ജര്‍മനി ഉള്‍പെടെ വ്യക്തമാക്കിയത്. 2,000 അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് പോളണ്ട് പ്രധാനമന്ത്രി ഇവാ കോപാക്സും അറിയിച്ചു. പശ്ചിമേഷ്യന്‍ പ്രതിസന്ധി അതീവ രൂക്ഷമായതോടെയാണ് പിറന്ന മണ്ണും വീടും ഉപേക്ഷിച്ച് ഉറ്റവരെയുമായി കുടുംബങ്ങള്‍ കടല്‍വഴി അതിര്‍ത്തി കടക്കുന്നത്. ഏറെ പേരും സിറിയയില്‍നിന്ന് തുര്‍ക്കിയിലത്തെി കടല്‍മാര്‍ഗം ഗ്രീസിലേക്കും തുടര്‍ന്ന് മാസിഡോണിയ, സെര്‍ബിയ, ഹംഗറി, ഓസ്ട്രിയ എന്നിവ വഴി സമ്പന്നമായ ജര്‍മനിയും ഫ്രാന്‍സുമാണ് ലക്ഷ്യമിടുന്നത്.
 |
വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ 10 സൗദി സൈനികര്‍ കൊല്ലപ്പെട്ടു Posted: 05 Sep 2015 09:31 PM PDT സനാ: യമനില്‍ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസീരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ യമനില്‍ ഏറ്റുമുട്ടല്‍ നടത്തുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 60 ആയി. വെള്ളിയാഴ്ച നടന്ന സ്ഫോടനത്തില്‍ 45 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി സഖ്യസേനയിലുള്ള ബഹ്റൈനും വ്യക്തമാക്കിയിരുന്നു.  |
സ്വകാര്യ സര്‍വകലാശാല: നഗരങ്ങളില്‍ സ്ഥലം രണ്ടിടത്തായാലും അനുമതി Posted: 05 Sep 2015 08:09 PM PDT കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാന്‍ നഗരപരിധിയില്‍ 20 ഏക്കര്‍ സ്ഥലം ഒന്നിച്ച് ലഭ്യമല്ളെങ്കില്‍ ഭൂമി രണ്ടിടത്തായാലും അനുമതി നല്‍കാമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പതിനഞ്ചും അഞ്ചും ഏക്കര്‍ വീതം രണ്ടു കാമ്പസായാലും അനുമതി നല്‍കാമെന്ന് സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ അഞ്ചേക്കര്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കിനും 15 ഏക്കര്‍ അക്കാദമിക് ബ്ളോക്കിനും ഉപയോഗിക്കാമെന്നാണ് പ്രധാന ശിപാര്‍ശ. ഇതോടെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ വസ്തുതാപരമാണെന്ന സൂചനകള്‍ പുറത്തുവന്നു തുടങ്ങി. നഗരപരിധിയില്‍ 20 ഏക്കര്‍ ഭൂമി ഒന്നിച്ചുകിട്ടുന്നില്ളെങ്കിലും സ്വകാര്യ സര്‍വകലാശാലകള്‍ക്കായി മുന്നോട്ടുവരുന്നവരെ മടക്കി വിടരുതെന്ന ലക്ഷ്യം സമിതിക്കുണ്ടത്രേ. സര്‍ക്കാറിന്‍െറയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി 80 ദിവസം കൊണ്ട് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടില്‍ അടിമുടി ദൂരൂഹതയുണ്ടെന്ന ആക്ഷേപം വീണ്ടും ശക്തമാകുകയാണ്. അതേസമയം, നഗരപരിധിയില്‍ അഞ്ചേക്കറും പുറത്ത് 15 ഏക്കറും ലഭ്യമാക്കിയാലും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാമെന്ന് സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാനും മുന്‍ എം.ജി വി.സിയുമായ ഡോ. സിറിയക് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുതാര്യവും വിദ്യാഭ്യാസ വിചക്ഷണര്‍ അടക്കമുള്ളവരുമായി ചര്‍ച്ചനടത്തിയ ശേഷം തയാറാക്കിയതുമാണ്. റിപ്പോര്‍ട്ടില്‍ ദുരൂഹതകളില്ല. മൂന്നു മാസത്തിനിടെ മൂന്നിടത്ത് സിറ്റിങ് നടത്തി. നേരത്തേ ഒരു സിറ്റിങ് മാത്രമാണ് തീരുമാനിച്ചിരുന്നത്. കുറഞ്ഞ സമയത്തിനിടെ എ.കെ.പി.സി.ടി.എ-കേരള ഗവ. കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ നേതാക്കളുമായും എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് സംഘടനകളുമായും ചര്‍ച്ച നടത്തി. സ്വകാര്യ സര്‍വകലാശാല അഴിമതിമുക്തമായിരിക്കണമെന്ന് മാത്രമാണ് അവരെല്ലാം നിര്‍ദേശിച്ചത്. പൂര്‍ണമായി അഴിമതി മുക്തമാകും സ്വകാര്യ സര്‍വകലാശാലകളെന്നും കോഴ്സ്-ഫീസ്-പാഠ്യപദ്ധതി എന്നിവ യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചു വേണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.സ്വകാര്യ സര്‍വകലാശാലകള്‍ സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്ക് ഭീഷണിയാവില്ല. എന്നാല്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മത്സരം വരുമെന്നും ഇതോടെ സര്‍ക്കാര്‍ സര്‍വകലാശാലകളുടെ നിലവാരം കൂടുതല്‍ ഉയരുമെന്നും സിറിയക് തോമസ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് പുറത്ത് 207 സ്വകാര്യ സര്‍വകലാശാലകളുണ്ട്. ത്രിപുരയില്‍ രണ്ടും ബംഗാളില്‍ ആറും സ്വകാര്യ സര്‍വകലാശാലകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.കാര്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഗവര്‍ണര്‍ വിസിറ്ററും പുറമെ ചാന്‍സലറും വൈസ്ചാന്‍സലറും രണ്ടു പി.വി.സിമാരും ഉള്ള സ്വകാര്യസര്‍വകലാശാലകള്‍ക്കെതിരെ എതിര്‍പ്പ് ഇല്ലാതാകും. 80 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് കൈമാറിയത്. കുറഞ്ഞ സമയം കൊണ്ട് തയാറാക്കിയ റിപ്പോര്‍ട്ടിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ല. മധുര കാമരാജ് സര്‍വകലാശാല വി.സി ഡോ. എന്‍.എ.എം. സാലിഹു, നുവാല്‍സ് മുന്‍ വി.സി ഡോ. കെ.എന്‍. ചന്ദ്രശേഖരന്‍ പിള്ള, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ലിഡ ജേക്കബ്, പ്രഫ. പി.ഒ.ജെ. ലബ്ബ, പ്രഫ. ജി. സത്യന്‍, പ്രഫ. സി.ഐ. അബ്ദുറഹ്മാന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.  |
ബാലസംഗമം: ലക്ഷ്യം സി.പി.എം ശക്തികേന്ദ്രങ്ങളിലെ സംഘ്പരിവാര്‍ കടന്നുകയറ്റം തടയല്‍ Posted: 05 Sep 2015 08:03 PM PDT തിരുവനന്തപുരം: ബാലസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കണ്ണൂരില്‍ ഉള്‍പ്പെടെ നടത്തിയ ബാലസംഗമം വഴി സി.പി.എം ലക്ഷ്യമിട്ടത് ശക്തികേന്ദ്രങ്ങളിലെ സംഘ്പരിവാര്‍ കടന്നുകയറ്റം തടയല്‍. മത-സാമുദായിക സംഘടനകളെ ഹിന്ദുത്വചട്ടക്കൂടിലേക്ക് കൊണ്ടുപോയി സംസ്ഥാന രാഷ്ട്രീയ-പൊതുമണ്ഡലത്തില്‍ ശക്തി വര്‍ധിപ്പിക്കാനുള്ള ബി.ജെ.പി നീക്കം ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. അതേസമയം, ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വമാര്‍ഗം സ്വീകരിക്കുന്നത് സി.പി.എമ്മിന് തിരിച്ചടിയാവുമെന്ന അഭിപ്രായം പാര്‍ട്ടിയിലും പുറത്തും ഒരു വിഭാഗത്തിനുണ്ട്. ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ സി.പി.എം അംഗങ്ങളുടെയും അനുഭാവികുടുംബങ്ങളിലെയും അംഗങ്ങള്‍ പങ്കെടുക്കുന്നത് നേരത്തേതന്നെ നേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനത്ത് പുതിയ രാഷ്ട്രീയസമവാക്യം സൃഷ്ടിക്കാനും ഒപ്പം കണ്ണൂര്‍ പോലെ സി.പി.എം കേന്ദ്രങ്ങളിലേക്ക് കടക്കാനുള്ള ബി.ജെ.പി ശ്രമം തടയാനുമാണ് ബദല്‍മാര്‍ഗങ്ങള്‍ തേടിയത്. ബാലഗോകുലത്തിന്‍െറ ശ്രീകൃഷ്ണജയന്തി ആഘോഷം കടമെടുത്തെന്ന ആക്ഷേപത്തെ പാടേ നിഷേധിച്ചാണിത് സംഘടിപ്പിച്ചതും. തങ്ങള്‍ നടത്തിയത് ഓണാഘോഷങ്ങളുടെ സമാപനം മാത്രമാണെന്നാണ് ബാലസംഘവും സി.പി.എമ്മും നല്‍കുന്ന വിശദീകരണം. സംസ്ഥാനത്തെമ്പാടും വില്ളേജ് കേന്ദ്രങ്ങളില്‍ ഇത് നടത്തിയതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ പോലെ പാര്‍ട്ടിഗ്രാമങ്ങളുള്ള വടക്കന്‍ മലബാറില്‍ എതിര്‍കക്ഷികള്‍ക്ക് മേല്‍ക്കോയ്മയുള്ള ഇടങ്ങളിലേക്ക് ശക്തി വ്യാപിപ്പിക്കാന്‍ ഓരോ പാര്‍ട്ടിയും ശ്രമിക്കാറുണ്ട്. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള പോംവഴി. ശ്രീകൃഷ്ണജയന്തിദിനത്തില്‍ ബാലസംഗമം സംഘടിപ്പിച്ചതുവഴി എതിരാളികള്‍ക്ക് അപ്രതീക്ഷിത പ്രഹരം നല്‍കാനായെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിന് മുന്നില്‍ ഉറിയടി നടത്താനും സി.പി.എമ്മിനെ പ്രകോപിപ്പിക്കാനും ആര്‍.എസ്.എസ് ബാലഗോകുലത്തെ ഉപയോഗിച്ചുനടത്തിയ ശ്രമം ഇതിന് ഉദാഹരണമായി ഇവര്‍ കാണുന്നു. എസ്.എന്‍.ഡി.പിയെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാനുള്ള യോഗംനേതൃത്വത്തിന്‍െറ ശ്രമങ്ങള്‍ക്കെതിരെ ബൗദ്ധികതലത്തിലും പൊതുസമൂഹത്തിലും തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ഗുണം ചെയ്തതായി സി.പി.എം ചൂണ്ടിക്കാട്ടുന്നു. ശ്രീനാരായണഗുരുവിന്‍െറ ദര്‍ശനങ്ങളും സംഘ്പരിവാര്‍ പ്രത്യയശാസ്ത്രവും തമ്മിലുള്ള വ്യത്യാസം പ്രസംഗവേദികളിലൂടെയും ലേഖനങ്ങള്‍ വഴിയും അവതരിപ്പിച്ചത് എസ്.എന്‍.ഡി.പി അംഗങ്ങളെ നല്ലനിലയില്‍ സ്വാധീനിച്ചുവെന്നും വിലയിരുത്തുന്നു. ഇതുകൂടി മുന്‍നിര്‍ത്തിയാണ് ശ്രീകൃഷ്ണജയന്തി വഴിയുള്ള മുതലെടുപ്പ് തടയുന്നതിന് സി.പി.എം മുന്നിട്ടിറങ്ങിയത്. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ആക്രമണം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മധ്യവര്‍ഗത്തിനിടയില്‍ മൃദുഹിന്ദുത്വവികാരങ്ങള്‍ ഉണര്‍ത്തുന്ന നടപടിയാണ് ശ്രീകൃഷ്ണജയന്തിദിനത്തിലെ ആഘോഷങ്ങള്‍ എന്ന ആക്ഷേപം ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി അനുഭാവികളില്‍ നിന്നടക്കമുള്ള ചില പ്രതികരണവും ഈ ആശങ്ക പങ്കുവെക്കുന്നതാണ്. 2002ലെ ഗുജറാത്ത് കലാപത്തിനുശേഷം കോണ്‍ഗ്രസ് അവിടെ ബി.ജെ.പിയെ നേരിടാന്‍ സ്വീകരിച്ച മൃദുഹിന്ദുത്വസമീപനം ഒടുവില്‍ തിരിച്ചടിക്കിടയാക്കിയത് ചൂണ്ടിക്കാട്ടിയാണിത്. സി.പി.എമ്മിനും സമാന സ്ഥിതിവിശേഷം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.  |
ഷീന ബോറ കേസ്: അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് Posted: 05 Sep 2015 12:57 PM PDT Subtitle: സഞ്ജീവ് ഖന്നയും ഇന്ദ്രാണിയും ചേര്‍ന്ന് കഴുത്തുഞെരിച്ചാണ് ഷീനയെ കൊന്നതെന്ന് പൊലീസ് മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കൊലക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയുടെയും നിലവിലെ ഭര്‍ത്താവ് സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയുടെയും ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ ഫോറന്‍സിക് ഓഡിറ്റിങ് പൂര്‍ത്തിയാവുകയും ഷീനയുടേതെന്ന് കരുതുന്ന ജഡാവശിഷ്ടങ്ങളുടെ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്യുന്നതോടെ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് വിവരം. മൃതദേഹം ഉപേക്ഷിച്ച പെന്നിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍നിന്ന് കണ്ടെടുത്ത തലയോട്ടി ഷീനയുടേതിന് സമാനമാണെന്ന് ക്രാണിയോഫേഷ്യല്‍ സൂപ്പര്‍ ഇംപോസിഷന്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. തലയോട്ടിയുടെ മുഖഭാഗവും ആളുടെ ഫോട്ടോയും താരതമ്യം ചെയ്തുള്ള ഡിജിറ്റല്‍ പരിശോധനയാണിത്. നേരത്തേ എല്ലുകള്‍ 22നും 25നും ഇടയിലുള്ള പെണ്‍കുട്ടിയുടേതാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലേ കണ്ടത്തെിയവ ഷീനയുടേതാണെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ പൊലീസ് കസ്റ്റഡി തിങ്കാളാഴ്ച വരെ നീട്ടി. നവമാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യയും കൊലപാതകാസൂത്രണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മുംബൈ മുതല്‍ ലണ്ടന്‍ വരെ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ പരിശോധനയിലാണെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ടുദിവസംകൂടി ചോദ്യംചെയ്യാനുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇന്ദ്രാണിയുടെ അഭിഭാഷക എതിര്‍ത്തെങ്കിലും കോടതി പൊലീസ് കസ്റ്റഡി നീട്ടുകയായിരുന്നു. കൊലചെയ്യാനുള്ള കാരണം സങ്കീര്‍ണമാണെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഇതിനിടെ, ഷീനയും ഇന്ദ്രാണിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നില്ളെന്നും ഇന്ദ്രാണിയെ ഷീന മാനിച്ചിരുന്നില്ളെന്നും വിധി പൊലീസിന് മൊഴി നല്‍കി. ഇന്ദ്രാണിക്ക് സഞ്ജീവ് ഖന്നയിലുള്ള മകളാണ് വിധി. ഇപ്പോള്‍ പീറ്റര്‍ മുഖര്‍ജിയുടെ ദത്തുപുത്രിയാണ്. അമ്മയും ഷീനയും തമ്മില്‍ പിണങ്ങിയതിനെ തുടര്‍ന്ന് താന്‍ ഇടപെട്ടിരുന്നതായും വിധി മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം, സഞ്ജീവ് ഖന്നയും ഇന്ദ്രാണിയും ചേര്‍ന്ന് കഴുത്തുഞെരിച്ചാണ് ഷീനയെ കൊന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ജഡം കാറിന്‍െറ പിന്‍സീറ്റില്‍ ഖന്നക്കും ഇന്ദ്രാണിക്കും ഇടക്കിരുത്തിയാണ് പെന്നിലേക്ക് കൊണ്ടുപോയതെന്നും സംശയം തോന്നാതിരിക്കാന്‍ ഷീനയുടെ ചുണ്ടില്‍ ഇന്ദ്രാണി ലിപ്സ്റ്റിക് പുരട്ടുകയും മുടി ചീകി ഒതുക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അമ്മയുടെ ചുമലില്‍ തല ചായ്ച്ചുറങ്ങുന്നതുപോലെ ഷീനയുടെ തല ഇന്ദ്രാണിയുടെ ചുമലിലേക്ക് ചരിച്ചുവെക്കുക യായിരുന്നു.  |
ആര്‍.എസ്.എസ് പ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നുവെന്ന് മോദി Posted: 05 Sep 2015 12:31 PM PDT Subtitle: കേന്ദ്ര സര്‍ക്കാറിനെ ആര്‍.എസ്.എസാണ് നിയന്ത്രിക്കുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് രാജ്നാഥ് സിങ് ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയം സേവക് (ആര്‍.എസ്.എസ്) പ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി ഏകോപനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. സംഘ് പ്രവര്‍ത്തകനെന്ന നിലയില്‍ രാജ്യത്തെ ഏറ്റവും താഴെ തട്ടിലുള്ളവരിലേക്കും ഭരണനേട്ടങ്ങള്‍ എത്തിക്കുകയെന്നതാണ് തന്‍െറ ലക്ഷ്യം.15 മാസത്തെ ഭരണത്തില്‍നിന്ന് രാജ്യത്തെ സ്വയം പര്യാപ്തതയിലത്തെിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ഇതിന് ആര്‍.എസ്.എസിന്‍െറയും പോഷക സംഘടനളുടെയും സഹായം ആവശ്യമാണ്. സാമ്പത്തികവും സുരക്ഷിതവുമായ കാര്യത്തില്‍ പരാശ്രയമില്ലാതെ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. എക്കാലവും ഇറക്കുമതിയെ ആശ്രയിക്കാനാവില്ല. അതിലേക്കുള്ള പ്രയാണത്തിലാണ് സര്‍ക്കാറെന്നും മോദി വിശദീകരിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, മനോഹര്‍ പരീകര്‍, വെങ്കയ്യ നായിഡു, ആനന്ദ് കുമാര്‍ തുടങ്ങിയവരും തങ്ങളുടെ വകുപ്പുകളുടെ പ്രവര്‍ത്തനം യോഗത്തില്‍ വിശ ദീകരിച്ചു. കേന്ദ്ര സര്‍ക്കാറിനെ ആര്‍.എസ്.എസാണ് നിയന്ത്രിക്കുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമ്മേളനശേഷം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. ആര്‍.എസ്.എസ്. സമ്മേളനത്തില്‍ പങ്കെടുത്തതിലൂടെ കേന്ദ്ര മന്ത്രിമാര്‍ രഹസ്യമായ ഒരു പ്രതിജ്ഞയും ലംഘിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.  |
അര്‍ജന്‍റീനക്ക് ഏഴു ഗോളിന്‍െറ തകര്‍പ്പന്‍ ജയം Posted: 05 Sep 2015 12:24 PM PDT ടെക്സസ്: ലോകകപ്പ്, കോപ അമേരിക്ക. ഒരു വര്‍ഷത്തിനുള്ളിലത്തെിയ രണ്ട് സുപ്രധാന ഫൈനലുകളില്‍ കളിച്ചിട്ടും എതിരാളികളുടെ കിരീടഘോഷയാത്രയുടെ കാഴ്ചക്കാരനാവുകയെന്ന തീരാവേദനയില്‍നിന്ന് അര്‍ജന്‍റീന തിരിച്ചുവരുകയാണ്. കോപ ഫൈനലില്‍ ചിലിക്കു മുന്നില്‍ തോറ്റശേഷം രണ്ടു മാസം കഴിഞ്ഞ് അര്‍ജന്‍റീന വീണ്ടും കളത്തിലിറങ്ങിയപ്പോള്‍ ബൊളീവിയക്കെതിരെ ഏഴു ഗോളിന്‍െറ തകര്‍പ്പന്‍ ജയം. സൗഹൃദപോരാട്ടത്തില്‍ ലയണല്‍ മെസ്സി, എസിക്വേല്‍ ലാവെസ്സി, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഇരട്ട ഗോളടിച്ചുകൂട്ടിയപ്പോള്‍ അവസാന ഗോള്‍ പിറന്നത് അരങ്ങേറ്റക്കാരന്‍ എയ്ഞ്ചല്‍ കൊറീയയുടെ ബൂട്ടില്‍നിന്ന്. 65ാം മിനിറ്റില്‍ പകരക്കാരന്‍െറ ബെഞ്ചില്‍നിന്ന് മൈതാനത്തത്തെിയായിരുന്നു 10 മിനിറ്റിനുള്ളില്‍ മെസ്സിയുടെ ഇരട്ട ഗോളുകള്‍. കോപ അമേരിക്കയിലെ തോല്‍വിക്കു പിന്നാലെ, ആരാധകവിമര്‍ശത്തില്‍ മനംമടുത്ത് ദേശീയ ടീമില്‍നിന്ന് അവധിയെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു ബാഴ്സലോണ സൂപ്പര്‍താരം കളത്തിലത്തെിയതും ഗോളടിച്ചുകൂട്ടിയതും. അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടന്ന മത്സരത്തില്‍ താരസമ്പന്നമായിതന്നെ അര്‍ജന്‍റീനയത്തെി. മെസ്സിയും ടെവസും മഷറാനോയുമെല്ലാം പകരക്കാരുടെ ബെഞ്ചിലായപ്പോള്‍, പ്ളെയിങ് ഇലവനില്‍ ആക്രമണദൗത്യം അഗ്യൂറോക്കായിരുന്നു. 4^3^3 ഫോര്‍മേഷന്‍ ലൈനപ്പില്‍ വിങ്ങില്‍ ലാവെസ്സിയും ബെന്‍ഫിക താരം നികോളസ് ഗെയ്റ്റാനും നിലയുറപ്പിച്ചു. ആറാം മിനിറ്റില്‍തന്നെ അഗ്യൂറോയുടെ പാസിലൂടെ ലാവെസ്സിയാണ് ബൊളീവിയന്‍ ഗോള്‍വല ആദ്യം കുലുക്കിയത്. തുടര്‍ന്ന് 34ാം മിനിറ്റില്‍ അഗ്യൂറോയും ലക്ഷ്യംകണ്ടതോടെ അര്‍ജന്‍റീന റൈറ്റ് ട്രാക്കിലായി. 41ാം മിനിറ്റില്‍ ലാവെസ്സി ഇരട്ടഗോള്‍ തികച്ചപ്പോള്‍, 59ാം മിനിറ്റില്‍ അഗ്യൂറോയും രണ്ട് പൂര്‍ത്തിയാക്കി.  67, 75 മിനിറ്റുകളിലായിരുന്നു മെസ്സി ലക്ഷ്യംകണ്ടത്. ഇതോടെ അര്‍ജന്‍റീനക്കുവേണ്ടി ബാഴ്സതാരത്തിന്‍െറ ഗോള്‍നേട്ടം 48 ആയി. 56 ഗോളടിച്ച ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് മെസ്സിക്ക് മുന്നിലെ ഏകതാരം. ലാവെസ്സിക്കു പകരം 81ാം മിനിറ്റില്‍ ഗ്രൗണ്ടിലത്തെി രാജ്യാന്തര അരങ്ങേറ്റംകുറിച്ച 20കാരന്‍ കൊറീയ മൂന്ന് മിനിറ്റിനകം ഗോളടിച്ച് അര്‍ജന്‍റീനയുടെ വിജയത്തിന് ഏഴഴക് സമ്മാനിച്ചു. അത്ലറ്റികോ മഡ്രിഡിന്‍െറ താരംകൂടിയാണ് കൊറീയ. രണ്ടു ഗോളടിക്കുകയും മൂന്നു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് അഗ്യൂറോയും തിളങ്ങി.  |
ഫലസ്തീന്‍ പ്രശ്നപരിഹാരം: ഉന്നതതല ചര്‍ച്ച 30ന് Posted: 05 Sep 2015 12:21 PM PDT ന്യൂയോര്‍ക്: പലവട്ടം നടത്തി പരാജയമായ ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. യു.എന്‍ പൊതുസഭയുടെ 70ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ ഫലസ്തീന്‍^ഇസ്രായേല്‍ പ്രശ്നപരിഹാരത്തിനായി നാലു വന്‍ശക്തികളായ യു.എസ്, യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, റഷ്യ എന്നിവയെ പങ്കെടുപ്പിച്ച് സെപ്റ്റംബര്‍ 30ന് ഉന്നതതല ചര്‍ച്ച നടക്കും. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ കാര്‍മികത്വം നല്‍കുന്ന ചര്‍ച്ച ന്യൂയോര്‍ക്കിലാകും നടക്കുക. റഷ്യന്‍ വിദേശകാര്യ മന്ത്രി, യു.എസ് സ്റ്റേറ്റ് സെക്രട്ടറി, യൂറോപ്യന്‍ യൂനിയന്‍ ഉന്നതതല പ്രതിനിധി, സുരക്ഷാ നയ മേധാവി എന്നിവരാണ് പങ്കെടുക്കുക. അറബ് ലീഗ് സെക്രട്ടറി ജനറല്‍, ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ഡന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ എന്നിവര്‍ക്കുകൂടി ക്ഷണമുണ്ടായേക്കും. പശ്ചിമേഷ്യന്‍ വിഷയവുമായി ബന്ധപ്പെട്ട് ചതുര്‍ ശക്തികളായി പരിഗണിക്കപ്പെടുന്നവയാണ് യു.എന്‍, യു.എസ്, ഇ.യു, റഷ്യ എന്നിവ. യു.എന്‍ പൊതുസഭയുടെ വാര്‍ഷിക ചടങ്ങുകളുടെ ഭാഗമായി എത്തുന്ന പ്രതിനിധികളെ പങ്കെടുപ്പിക്കുക എളുപ്പമാകുമെന്ന് കണ്ടാണ് ബാന്‍ കി മൂണ്‍ ചര്‍ച്ച ആസൂത്രണംചെയ്തത്. ചതുര്‍ ശക്തികളെന്ന ആശയം ഇടക്കാലത്ത് ദുര്‍ബലമായിരുന്നുവെങ്കിലും വീണ്ടും പുതുജീവന്‍ കൈവന്നതോടെ ചര്‍ച്ചകളും സജീവമാകുമെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശനയ വക്താവ് ഫ്രഡറിക് മുഗ്രിനിയും പറഞ്ഞു. മാര്‍ച്ചിലാണ് നാലു ശക്തികളുടെ പ്രതിനിധികള്‍ ഫലസ്തീന്‍ വിഷയത്തില്‍ വീണ്ടും സംഗമിച്ചിരുന്നത്. ഇസ്രായേലിന്‍െറ ഭാഗത്തുനിന്നുള്ള അനാവശ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2014 ആരംഭത്തോടെ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. അമേരിക്ക മുന്‍കൈയെടുത്ത സംഭാഷണങ്ങള്‍ അവസാനിച്ച് മാസങ്ങളാവും മുമ്പേ ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതിയും നടത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ നടന്ന ആക്രമണത്തില്‍ 2200 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.  |
പരമരഹസ്യം, ബ്ളാസ്റ്റേഴ്സിന്‍െറ പടയൊരുക്കം Posted: 05 Sep 2015 11:52 AM PDT തിരുവനന്തപുരം: എതിരാളികളെല്ലാം സ്പെയ്നിലും ഇറ്റലിയിലും ദുബൈയിലുമായി പരിശീലനത്തിരക്കിലലിഞ്ഞപ്പോള്‍ സ്വന്തം മണ്ണിനെ സ്വര്‍ഗമാക്കി കേരള ബ്ളാസ്റ്റേഴ്സിന്‍െറ പടയൊരുക്കം. ദേശീയ ഗെയിംസ് വേദിയായിരുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സര്‍വം രഹസ്യമാക്കി കോച്ച് പീറ്റര്‍ ടെയ്ലറിനും സഹായികള്‍ക്കും നടുവില്‍ ബ്ളാസ്റ്റേഴ്സിന്‍െറ കൊമ്പന്മാര്‍ മൂര്‍ച്ചകൂട്ടുന്ന തിരക്കിലാണ്. മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും അകന്ന് ഇംഗ്ളീഷ് കോച്ചിന്‍െറ കടുത്ത ശിക്ഷണത്തില്‍ രണ്ടാം സീസണ്‍ ഒരുക്കം തകൃതിയായി. പരിശീലനസമയത്ത് ആരെയും കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് കടത്തരുതെന്നാണ് സുരക്ഷാചുമതലയുള്ളചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് കോച്ചിന്‍െറ നിര്‍ദേശം. വീഴ്ചയുണ്ടായല്‍ പരിശീലനം മതിയാക്കി ടീം ഗോവയിലേക്ക് പറക്കുമെന്നും ടെയ്ലര്‍ വ്യക്തമാക്കിയതോടെ, പ്രിയതാരങ്ങളെ കാണാനുള്ള ആരാധകരുടെ മോഹങ്ങള്‍ തുടക്കത്തിലേ കെട്ടടങ്ങി. ഈമാസം രണ്ടിനാണ് ബ്ളാസ്റ്റേഴ്സ് താരങ്ങള്‍ തലസ്ഥാനത്തത്തെിയത്. വെള്ളിയാഴ്ച മുതല്‍ ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ 9.30 വരെയാണ് ടീമിന്‍െറ പരിശീലനം. ദിവസവും പുലര്‍ച്ചെ അഞ്ചോടെ പരിശീലനം ഉണ്ടോ എന്നത് സംബന്ധിച്ച കോച്ചിന്‍െറ ഇ-മെയില്‍ സന്ദേശം സ്റ്റേഡിയം ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് ലഭിക്കും. ഇതിനുശേഷം സ്റ്റേഡിയത്തിലെ അഞ്ച് ഗേറ്റുകളിലായി നാല്‍പതോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. തുടര്‍ന്ന് ടീം സ്റ്റേഡിയം വിട്ടശേഷമേ ഗേറ്റുകളിലൂടെ സ്റ്റേഡിയം ജീവനക്കാരെപ്പോലും കടത്തിവിടൂ. കളിക്കാരെ സംബന്ധിച്ച ഒരു വിവരവും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ അധികൃതര്‍ക്കും ഗ്രീന്‍ഫീല്‍ഡ് ഗ്രൗണ്ട് ജീവനക്കാര്‍ക്കും നിര്‍ദേശമുണ്ട്. ശനിയാഴ്ചയോടെ ടീമിലെ കൂടുതല്‍ താരങ്ങള്‍ തലസ്ഥാനത്തത്തെി. ഇയാന്‍ ഹ്യൂമിന്‍െറ പകരക്കാരന്‍ ഇംഗ്ളീഷ് താരം ക്രിസ് ഡഗ്നാല്‍, പ്രതിരോധക്കാരന്‍ മാര്‍ക്കസ് വില്യംസ്, ബ്രൂണോ പെറോണ്‍, ജോസ് ക്യൂറൈസ് പ്രിറ്റോ, സാഞ്ചസ് വാട്ട്, ജൊവാവോ കോയിംബ്ര, മലയാളിതാരം മുഹമ്മദ് റാഫി, രമണ്‍ ദീപ് സിങ്, ഇഷ്ഫാക്ക് അഹമ്മദ്, പീറ്റര്‍ കാര്‍വാലോ തുടങ്ങിയവര്‍ ടീമിനൊപ്പംചേര്‍ന്നു. ഒരാഴ്ചയോളം തലസ്ഥാനത്തുള്ള ടീം പരിശീലനം പൂര്‍ത്തിയാക്കി ഗോവയിലേക്ക് പറക്കും. അവിടെ ഗോവന്‍ ക്ളബുകളായ ചര്‍ച്ചില്‍ ബ്രദേഴ്സ്, ഡെംപോ എന്നിവയുമായി പരിശീലന മത്സരം കളിക്കും.  |
ഇംഗ്ളണ്ടിന് ജയിക്കാന്‍ 310 റണ്‍സ് Posted: 05 Sep 2015 11:49 AM PDT ലോഡ്സ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ളണ്ടിന് 310 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 49 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തു. മഴമൂലം വൈകിയാരംഭിച്ച മത്സരം ഒരോവര്‍ കുറച്ചാണ് നിശ്ചയിച്ചത്. ടോസ് നേടിയ ഇംഗ്ളീഷ് ക്യാപ്റ്റന്‍ സന്ദര്‍ശകരെ ബാറ്റിങ്ങിനയയച്ചു. ഇന്നിങ്സ് തുടങ്ങിയതിനു പിന്നാലെ ഓസീസ് ഓപണര്‍ ഡേവിഡ് വാര്‍നര്‍ പരിക്കേറ്റ് പുറത്തായി. നായകന്‍ സ്റ്റീവന്‍ സ്മിത്ത് (70) നയിച്ച ബാറ്റിങ്ങില്‍ ജോര്‍ജ് ബെയ്ലി (54), ഗ്ളെന്‍ മാക്സ്വെല്‍ (49), മിച്ചല്‍ മാര്‍ഷ് (64) എന്നിവരും അടിച്ചുതകര്‍ത്തതോടെ ഓസീസ് മികച്ച സ്കോറിലേക്ക് നീങ്ങി. ബെന്‍സ്റ്റോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.  |
‘മുങ്ങിമരിച്ചാലും കടല്‍ മാത്രമായിരുന്നു മാര്‍ഗം’ Posted: 05 Sep 2015 11:34 AM PDT ലണ്ടന്‍: ‘മുങ്ങിമരിച്ചാലും യൂറോപ്പിലേക്ക് കടക്കുക മാത്രമായിരുന്നു പോംവഴി. മുന്നില്‍ വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ല’ -ഇറാഖില്‍നിന്ന് ഭര്‍ത്താവിനും അഞ്ചും മൂന്നും വയസ്സുള്ള മക്കള്‍ക്കുമൊപ്പം അതിസാഹസികമായി ഗ്രീക് തീരമായ കോസില്‍ എത്തിപ്പെട്ട അഭയാര്‍ഥിയായ ഇബ്താല്‍ അല്‍ജിര്‍യാന്‍ എന്ന 26കാരി പറയുന്നതില്‍ തെല്ലും കളങ്കമില്ല. കഥ അവര്‍തന്നെ പറയട്ടെ: ‘തുര്‍ക്കിയില്‍നിന്ന് യാത്ര തുടങ്ങി ഏറെയാകും മുമ്പേ ബോട്ടില്‍ വെള്ളം കയറിത്തുടങ്ങിയിരുന്നു. ഒന്നുമറിയാത്ത പാവം കുഞ്ഞുങ്ങള്‍ ഭയന്ന് വാവിട്ടു കരയുന്നു. ആളുകള്‍ കൂട്ടമായി ദൈവത്തെ വിളിച്ച് പ്രാര്‍ഥനയിലും. സ്വന്തം കണ്‍മുന്നില്‍ ജീവന്‍ കൈവിട്ടുപോകുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഓരോരുത്തരും. മുങ്ങിമരിക്കാന്‍ സമയം ഇനി ഏറെയില്ളെന്ന് ഉറപ്പിച്ചുള്ള ഇരുത്തം. ഗ്രീക് തീരത്തത്തെുമെന്ന പ്രതീക്ഷ പാതി അസ്തമിച്ചവര്‍. എന്നാലും ഞാന്‍ മക്കളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു; ഭര്‍ത്താവിനെയും. കൂട്ടത്തില്‍ എന്നെയും. കരച്ചിലടങ്ങാത്ത മക്കളെ കണ്ട് ഞങ്ങളും കരഞ്ഞു... ആശയറ്റ യാത്രക്കൊടുവില്‍ പക്ഷേ, വിഹ്വലതകളെ വെറുതെയാക്കി ഒരുവിധം ബോട്ട് ഞങ്ങളെയുമായി കരപറ്റി... ഇറാഖിലെ ജീവിതം ആലോചിക്കുമ്പോള്‍ യൂറോപ്പ് മാത്രമായിരുന്നു ഞങ്ങള്‍ക്കു മുന്നിലെ ഏക ആശ്രയം. രാജ്യത്ത് ഇനിയും തങ്ങിയിരുന്നെങ്കില്‍ എന്‍െറ മക്കള്‍ അനാഥരായേനേ; ഞാന്‍ വിധവയും. സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബത്തിലേക്ക് ഒരുനാള്‍ എത്തിയ കത്താണ് വിധി നിര്‍ണയിച്ചത്. കാര്‍ മെക്കാനിക് ആയി ജോലി നോക്കുന്ന ഭര്‍ത്താവിന്‍െറ വര്‍ക്ഷോപ്പില്‍ ഒരു ദിവസം രാവിലെ എത്തുമ്പോള്‍ പുറത്ത് ഒരു കത്തുണ്ട്. നിങ്ങള്‍ കൊല്ലപ്പെടാന്‍ പോകുന്നുവെന്നാണ് സന്ദേശം. ശിയാ ഭൂരിപക്ഷ പ്രദേശമാണവിടം. ഞങ്ങള്‍ സുന്നി മുസ്ലിംകളും. വിഭാഗീയത മൂര്‍ച്ഛിച്ച നാട്ടില്‍ ഒരു കത്തു മതി മുന്നറിയിപ്പായി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകില്ളെന്ന് ഉറപ്പായതോടെ മൂന്നാംനാള്‍ ഉള്ളതു പെറുക്കിയെടുത്ത് എയര്‍പോര്‍ട്ടിലേക്ക് പിടിച്ചു. ബഗ്ദാദിനു പുറത്തേക്കു മാത്രമല്ല, ഇറാഖിനും പുറത്തേക്ക് കടക്കാതെ ജീവന്‍ ബാക്കിയാകില്ളെന്ന തിരിച്ചറിവിലായിരുന്നു യാത്ര. കൈയിലുണ്ടായിരുന്ന ബി.എം.ഡബ്ള്യു കാര്‍ വിറ്റാണ് പണം കണ്ടത്തെിയത്. തുര്‍ക്കിയില്‍ പുതിയ ജീവിതം തുടങ്ങാന്‍ ശ്രമം പലതു നടത്തി. നിര്‍മാണ മേഖലയില്‍, തലയിലേറ്റുന്ന ജോലി... ഒന്നും ക്ളച്ചുപിടിച്ചില്ല. അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങളും. മക്കള്‍ക്കാകട്ടെ, വിദ്യാഭ്യാസത്തിന് വഴിയും മുടങ്ങി. അങ്ങനെയാണ് ഗ്രീസിലേക്ക് തിരിക്കാന്‍ തീരുമാനിക്കുന്നത്. ബോദ്റം പട്ടണത്തില്‍ മനുഷ്യക്കടത്തു സംഘങ്ങളുടെ സഹായത്തോടെയായിരുന്നു യാത്ര. അവര്‍ ഞങ്ങളെ ഒരു വീട്ടിലത്തെിച്ചു. നിരവധി പേരുണ്ടവിടെ, യാത്ര കാത്തിരിക്കുന്നവര്‍. ഒരു രാത്രിയിലായിരുന്നു യാത്ര. 48 പേരുണ്ട് കൊച്ചുബോട്ടില്‍. 28 മണിക്കൂറാണ് കടലില്‍ ചെലവഴിച്ചത്. കടപ്പാട്: ഡെയ് ലി മെയില്‍  |
സംസ്ഥാന അധ്യാപക ദിനാഘോഷം അധ്യാപകര്‍ അലങ്കോലപ്പെടുത്തി Posted: 05 Sep 2015 11:26 AM PDT Subtitle: തോക്കിന്‍െറ നടുവില്‍ ഉദ്ഘാടനം കാഞ്ഞങ്ങാട് (കാസര്‍കോട്): കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശനിയാഴ്ച നടന്ന സംസ്ഥാന അധ്യാപക ദിനാഘോഷം കെ.എസ്.ടി.എയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് നീങ്ങി. സ്വാഗത പ്രഭാഷണം തുടങ്ങിയപ്പോള്‍ തന്നെ വേദിക്കരികില്‍നിന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അധ്യക്ഷ പ്രസംഗം നടത്തുന്നതിന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ എഴുന്നേറ്റതോടെ അധ്യാപകര്‍ ബഹളം ശക്തമാക്കി. പ്രതിഷേധം നിര്‍ത്താന്‍ എം.എല്‍.എ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയാറായില്ല. ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രസംഗപീഠത്തിലത്തെിയപ്പോള്‍ സമരക്കാര്‍ മുദ്രാവാക്യം വിളി ഉച്ചത്തിലാക്കി. ഒടുവില്‍ പൊലീസിന്‍െറയും റിസര്‍വ് ബറ്റാലിയന്‍െറയും തോക്കുകളുടെ നടുവില്‍ നിന്നായിരുന്നു മന്ത്രി അബ്ദുറബ്ബിന്‍െറ ഉദ്ഘാടനം. മന്ത്രിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും മുമ്പാകെ സമര്‍പ്പിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ അനുകൂല തീരുമാനം കൈക്കൊള്ളാനോ തയാറാകാത്തതിനാലാണ് കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ പ്രതിഷേധിച്ചത്. മലപ്പുറം മുന്നിയൂര്‍ സ്കൂളിലെ അധ്യാപകന്‍ അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക, കെ.എസ്.ടി.എ നേതാക്കളായ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക, അധ്യാപകദ്രോഹ നടപടികള്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് ഉന്നയിച്ചത്. അതിനിടെ, പ്രതിഷേധം വകവെക്കാതെ മന്ത്രി അധ്യാപക ദിനാഘോഷവും അവാര്‍ഡുദാനവും ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ളെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനവുമായപ്പോള്‍ സദസ്സിലുണ്ടായിരുന്ന 200ലേറെ അധ്യാപകര്‍ അത്യുച്ചത്തില്‍ മുദ്രാവാക്യം വിളി ആരംഭിച്ചു. രംഗം കൂടുതല്‍ വഷളാവാന്‍ തുടങ്ങിയതോടെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഹരിശ്ചന്ദ്രന്‍, സി.ഐ യു. പ്രേമന്‍, എസ്.ഐ കെ. ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും റിസര്‍വ് ബറ്റാലിയനും സദസ്സിലേക്കിറങ്ങി അധ്യാപകരെ ബലപ്രയോഗത്തിലൂടെ മാറ്റിനിര്‍ത്തി. അരമണിക്കൂറോളം വേദിയില്‍ പ്രതിഷേധ പ്രകടനം നടന്നു.  |
കാവിക്കൊപ്പം കണ്ണന്‍; ചെങ്കൊടിക്കീഴില്‍ മാവേലി Posted: 05 Sep 2015 11:04 AM PDT Subtitle: വീര്‍പ്പടക്കി പൊലീസും ജനവും കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ ‘മതപരത’യും മാവേലിയുടെ ‘രാഷ്ട്രീയ’വും കൂടിക്കലര്‍ന്ന് കാവിയും ചെങ്കൊടിയുമേന്തിയ വേഷങ്ങള്‍ കണ്ണൂരില്‍ കൗതുക കാഴ്ചയായി. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സി.പി.എം ഓണാഘോഷ സമാപന ഘോഷയാത്ര ഒരുക്കിയപ്പോള്‍, പതിവ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ബാലഗോകുലം കെങ്കേമമാക്കി. ഓണാഘോഷത്തിന്‍െറ പേരില്‍ സി.പി.എമ്മിന്‍െറ വിവിധ സംഘടനകള്‍ ഒന്നിച്ചവതരിപ്പിച്ച ഘോഷയാത്രയില്‍ പാര്‍ട്ടി ആചാര്യന്മാരുടെ കട്ടൗട്ടുകള്‍ മുതല്‍ മതാചാര വേഷങ്ങളും ഒപ്പം ചിലയിടത്ത് മാവേലിയും ഉണ്ണിക്കണ്ണന്മാരും നിറഞ്ഞാടി. അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ കനത്ത സുരക്ഷയോടും ജനം ശ്വാസം അടക്കിപ്പിടിച്ചുമാണ് ഘോഷയാത്രകള്‍ ദര്‍ശിച്ചത്. പക്ഷേ, ഒരിടത്തും അസ്വാരസ്യം ഉണ്ടായില്ല. പീതവര്‍ണ ശീലകളണിഞ്ഞ ഉണ്ണിക്കണ്ണന്മാര്‍ നിറഞ്ഞ മഹാശോഭായാത്രയില്‍ കണ്ണൂര്‍ നഗരത്തെ പര്‍ണശാലപോലെയാക്കിയാണ് ബാലഗോകുലത്തിന്‍െറ ഉജ്ജ്വല ഘോഷയാത്ര. കണ്ണൂര്‍ നഗരത്തില്‍ ബാലഗോകുലത്തിനു മാത്രമായിരുന്നു ഘോഷയാത്രക്ക് അനുമതി നല്‍കിയത്. എസ്.എന്‍ പാര്‍ക്കില്‍ നിന്ന് ആരംഭിച്ച ശോഭായാത്രയില്‍ നഗരപരിധിയില്‍ നിന്നുള്ള വിവിധ ബാലഗോകുലങ്ങളുടെ നിശ്ചലദൃശ്യങ്ങളും ചമയങ്ങളും ചേര്‍ന്നിരുന്നു. ബാലസംഘത്തിന്‍െറയും പോഷക സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ സി.പി.എം നടത്തിയ ഘോഷയാത്രയും സമാധാനത്തോടെയാണ് നടന്നത്. അഴീക്കോട്ടായിരുന്നു ബാലസംഘത്തിന്‍െറ പ്രധാന ഘോഷയാത്ര. പെരളശ്ശേരിയിലും കല്യാശ്ശേരിയിലുമുള്‍പ്പെടെ വലിയ ഘോഷയാത്രകള്‍ നടന്നു. ഇ.എം.എസിന്‍െറയും എ.കെ.ജിയുടെയും നായനാരുടെയും വിവേകാനന്ദന്‍െറയും വലിയ കട്ടൗട്ടുകളും ചിത്രങ്ങളുമുണ്ടായിരുന്നു.  |
ഒൗറംഗസീബിനെ തിരിച്ചറിയാത്ത ചരിത്രത്തിന്‍െറ അടിമകള്‍ Posted: 05 Sep 2015 05:46 AM PDT ‘സ്വന്തം ചരിത്രത്തെക്കുറിച്ച് ബോധമില്ലാത്ത ദേശത്തിന് ഭാവിയില്ല. അതുപോലെ സത്യമാണ്, സ്വന്തം ഭൂതത്തെക്കുറിച്ച് അവകാശപ്പെടാനുള്ള ശേഷി മാത്രമല്ല ഭാവി രൂപപ്പെടുത്തുന്നതില്‍ അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അറിവ് വളര്‍ത്തുന്നതും. ഒരു ദേശം സ്വന്തം ചരിത്രത്തിന്‍െറ അധിപനായിരിക്കണം, അടിമയാവാന്‍ പാടില്ല. മുഹമ്മദീയരോടുള്ള വെറുപ്പിന്‍െറ വികാരം ശിവജിയുടെ കാലഘട്ടത്തില്‍ അനിവാര്യവും ന്യായവുമായിരിക്കാം. എന്നാല്‍, അന്ന് ഹിന്ദുക്കളുടെ വികാരം അതായിരുന്നുവെന്ന ഏക കാരണംകൊണ്ട് ഇന്നും അത്തരമൊരു വികാരം കൊണ്ടുനടക്കുന്നത് അനീതിയും വിഡ്ഢിത്തവുമാണ്’ -സംഘ്പരിവാര്‍ താത്ത്വികാചാര്യന്‍ വീര്‍ സവര്‍ക്കറുടെ വാക്കുകളാണിത്. സവര്‍ക്കര്‍ ഓര്‍മയിലോടിയത്തെിയത് അദ്ദേഹത്തിന്‍െറ അനുയായികള്‍ ഇന്നും ചരിത്രത്തിന്‍െറ അടിമകളായി പെരുമാറുന്ന അശ്ളീല കാഴ്ച കണ്ടപ്പോഴാണ്. വികല ചരിത്രത്തെ ആയുധമാക്കി പോയകാലത്തോട് നിഴല്‍യുദ്ധം നടത്താന്‍ തുനിഞ്ഞിറങ്ങിയ അവിവേകമാണ് ഡല്‍ഹിയിലെ ഒൗറംഗസീബ് റോഡിനെ അബ്ദുല്‍ കലാം റോഡായി രൂപാന്തരപ്പെടുത്തിയത്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആയിരം വര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും പരസ്യമായി പരിദേവനംകൊണ്ട കാലസന്ധിയില്‍ ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. ചരിത്രത്തിലെ വില്ലന്‍വേഷമാണ് സംഘ്പരിവാരം ഒൗറംഗസീബിനു നീക്കിവെച്ചിരിക്കുന്നത്. ഹിന്ദുക്കളെയും മുസ്ലിംകളെയും പരസ്പരം ഭിന്നിപ്പിച്ചു ഭരിക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ ബ്രിട്ടീഷ് ഭരണാധികാരികളും ചരിത്രകാരന്മാരും വിരിച്ച വലയില്‍ ഇക്കൂട്ടര്‍ ഇപ്പോഴും ഗാഢനിദ്രകൊള്ളുകയാണ്. ഒന്നര കി.മീറ്റര്‍ റോഡിന്‍െറ പേരില്‍നിന്ന് ഒൗറംഗസീബിനെ വെട്ടി അബ്ദുല്‍ കലാമിനെ പ്രതിഷ്ഠിച്ച നടപടി തെളിയിക്കുന്നത് മറ്റെന്താണ്? 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ചരിത്രകാരന്‍ സര്‍ ഹെന്‍ട്രി എലിയട്ട് കോളനിവാഴ്ചക്കാരുടെ അധികാരതാല്‍പര്യങ്ങള്‍ മുന്നില്‍വെച്ച് എഴുതിയ കള്ളക്കഥകളില്‍ അന്ധമായി വിശ്വസിച്ചതാണ് ഇവര്‍ക്ക് പറ്റിയ അമളി. മുഗള്‍ കാലത്ത് ഹിന്ദുക്കള്‍ക്ക് വിശ്വാസസ്വാതന്ത്ര്യം അനുവദിച്ചില്ളെന്നും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്നും ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നും മതഘോഷയാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നുമൊക്കെ എഴുതിവെച്ചത് അണ്ണാക്ക് തൊടാതെ വിഴുങ്ങി. മതസ്പര്‍ധ സൃഷ്ടിക്കുന്നതിന് ഇമ്മട്ടിലുള്ള ചരിത്രപഠനവും വിദ്യാഭ്യാസവും നമ്മുടെ നയമാണെന്ന് ഗവര്‍ണര്‍ ജനറലും വൈസ്രോയിയുമായിരുന്ന കഴ്സണ്‍ പ്രഭുവിന് ഇന്ത്യയിലെ സ്റ്റേറ്റ് സെക്രട്ടറി ജോര്‍ജ് ഫ്രാന്‍സിസ് ഹാമില്‍ട്ടണ്‍ എഴുതിയ കത്തുകള്‍ നമ്മുടെ മുന്നിലുണ്ട്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചാണ് നമ്മള്‍ ഇന്നാട്ടില്‍ അധികാരം സുഗമമായി നിലനിര്‍ത്തുന്നതെന്ന് മറ്റൊരു വൈസ്രോയി എല്‍ജിന്‍ പ്രഭുവിന് അയച്ച കത്തിലും വെളിപ്പെടുത്തുന്നുണ്ട്. യഥാര്‍ഥത്തില്‍ ആരാണ് ഒൗറംഗസീബ്? രാഷ്ട്രീയമായി ഭിന്ന ധ്രുവത്തില്‍ നില്‍ക്കുന്ന നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തെരുവില്‍നിന്ന് ആട്ടിയോടിക്കാന്‍ മാത്രം എന്തപരാധമാണ് അദ്ദേഹം ചെയ്തത്? ആറ് പ്രഗല്ഭ മുഗള്‍ ചക്രവര്‍ത്തിമാരില്‍ അവസാനത്തെയാളാണ് അരനൂറ്റാണ്ടുകാലം (1658-1707) ഡല്‍ഹി ഭരിച്ച ഒൗറംഗസീബ്. അഫ്ഗാന്‍ മുതല്‍ ഡെക്കാന്‍ വരെ നീണ്ടുപരന്നുകിടന്ന മുഗള്‍സാമ്രാജ്യം (ഇന്നത്തെ അഫ്ഗാനും പാകിസ്താനും ബംഗ്ളാദേശും ഉള്‍പ്പെടെ) അതിന്‍െറ ഉത്തുംഗത ദര്‍ശിച്ചത് ഇദ്ദേഹത്തിന്‍െറ കാലഘട്ടത്തിലാണ്. 1700ല്‍ ലോകജനസംഖ്യയുടെ 30 ശതമാനം (60 കോടിയില്‍ 18 കോടി) ഒൗറംഗസീബിന്‍െറ പ്രജകളായിരുന്നു. അന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ഹിന്ദുസ്ഥാന്‍തന്നെ. ലോക ആഭ്യന്തര ഉല്‍പാദനത്തിന്‍െറ ( ജി.ഡി.പി) 24.5 ശതമാനമാണ് ഇന്ത്യയുടെ പങ്ക്. ചൈനയിലെ മിങ് സാമ്രാജ്യം മാത്രമാണ് തൊട്ടടുത്ത് നില്‍ക്കുന്നത്. ബ്രിട്ടന്‍െറ മൊത്തം ഉല്‍പാദനം രണ്ടുശതമാനം വരില്ല. അന്നത്തെ ആഗ്ര, 7,00,000 പൗരന്മാരുമായി യൂറോപ്പിലെ എല്ലാ നഗരങ്ങള്‍ക്കും മുകളിലാണ്. ലണ്ടനും പാരിസും ലിസ്ബനും മഡ്രിഡും റോമും എല്ലാം ചേര്‍ത്തുവെച്ചാല്‍ ലാഹോറിനൊപ്പമത്തെില്ളെന്ന് പറയുന്നത് ചരിത്രകാരന്‍ വില്യം ഡാല്‍റിംപ്സാണ്. പിതാവടക്കമുള്ള തന്‍െറ മുന്‍ഗാമികളെപ്പോലെ ആഡംബര ജീവിതം നയിക്കാനോ രാജ്യസമ്പത്ത് ധൂര്‍ത്തടിക്കാനോ എളിമയാര്‍ന്ന ജീവിതം നയിച്ച, മതനിഷ്ഠയുള്ള ഒൗറംഗസീബ് തയാറായിരുന്നില്ല. തൊപ്പി തുന്നിയും ഖുര്‍ആന്‍ പകര്‍ത്തിയെഴുതിയും കിട്ടുന്ന ചില്ലറ തുട്ടുകള്‍കൊണ്ടാണത്രെ സ്വകാര്യാവശ്യങ്ങള്‍ നിറവേറ്റിയത്. താജ്മഹലും ചെങ്കോട്ടയും ഡല്‍ഹി ജുമാമസ്ജിദും കെട്ടിപ്പൊക്കിയ ഷാജഹാന്‍െറ പുത്രനാണ് ഈ ചക്രവര്‍ത്തിയെന്ന് ഓര്‍ക്കുമ്പോഴാണ് ആ ജീവിതത്തിന്‍െറ ലാളിത്യവും എളിമയും കണ്ട് നാം അമ്പരന്നുപോകുന്നത്. സംഗീതത്തെ കുഴിച്ചുമൂടിയ മതാന്ധന്‍ എന്ന ആരോപണത്തെ ശരിവെക്കുന്ന ഒരു ചരിത്രരേഖയും ഇതുവരെ ആരും കണ്ടത്തെിയിട്ടില്ല. ഹിന്ദുത്വയും സംഗീതവും തമ്മിലെന്താണ് ബന്ധമെന്ന് ചോദിക്കരുത്. ഒൗറംഗസീബിന്‍െറ പേര് ചുരണ്ടിയെടുത്ത് അബ്ദുല്‍ കലാമിന്‍െറ പേര് ആലേഖനംചെയ്യുമ്പോള്‍ പലരും കലാമില്‍ കാണുന്ന പ്രകടമായ ഹൈന്ദവാഭിമുഖ്യം വീണ വായനയിലാണ്. എന്നാല്‍, ഇത്തരം വിതണ്ഡാവാദങ്ങള്‍ മുന്നോട്ടുവെക്കുന്നവര്‍ ഒരു പരമാര്‍ഥം അറിയാതെപോയി; മുസ്ലിം സൂഫിമാര്‍ പേര്‍ഷ്യയില്‍നിന്ന് കൊണ്ടുവന്ന സംഗീതോപകരണമാണ് വീണ. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഹിന്ദുക്കള്‍ക്ക് ഏറ്റവുമധികം ഭരണപ്രാതിനിധ്യം ലഭിച്ചത് ഒൗറംഗസീബിന്‍െറ കാലത്തായിരുന്നു. അദ്ദേഹത്തിന്‍െറ ഭരണത്തില്‍ അത്യുന്നത പദവിയിലുള്ള രണ്ടു സൈനികമേധാവികളും ഹിന്ദുക്കളായിരുന്നു; ജസ്വന്ത് സിങ്ങും ജയ് സിങ്ങും. രാജാരാജ്രൂപ്, കബീര്‍ സിങ്, പ്രേംദേവ് സിങ്, ദിലീപ് റോയ്, ലസിക് ലാല്‍ ക്രോറി തുടങ്ങിയ ഹിന്ദുനേതാക്കള്‍ ഭരണത്തിന്‍െറ കുഞ്ചികസ്ഥാനങ്ങള്‍ അലങ്കരിച്ചു. മതമൈത്രിക്ക് കീര്‍ത്തികേട്ട അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ മൊത്തം ഉണ്ടായിരുന്നത് 14 ഹിന്ദു മന്‍സബ്ദാരികള്‍ (ഉയര്‍ന്ന സൈനികപദവി) ആണെങ്കില്‍ ഒൗറംഗസീബിന്‍െറ കാലത്ത് അത് 148 ആയിരുന്നുവെന്ന് ചരിത്രകാരനായ ശര്‍മ സാക്ഷ്യപ്പെടുത്തുന്നു. ഷാജഹാന്‍െറ കാലത്ത് ഹൈന്ദവ ഉദ്യോഗസ്ഥരുടെ അനുപാതം 24.5 ശതമാനമാണെങ്കില്‍ ഇദ്ദേഹത്തിന്‍െറ കീഴില്‍ 33 ശതമാനമാണ്. ഒൗറംഗസീബിനെക്കുറിച്ച് ഇവിടെ പ്രചാരത്തിലുള്ള അസത്യജടിലമായ അപവാദങ്ങള്‍ ദൂരീകരിക്കുന്നതിന് ആത്മാര്‍ഥശ്രമങ്ങള്‍ നടത്തിയ ചരിത്രകാരനാണ് ഗവര്‍ണര്‍കൂടിയായിരുന്ന ഡോ. ബി.എന്‍. പാണ്ഡെ. അലഹബാദ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ രണ്ടു ക്ഷേത്രപൂജാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനിടയില്‍ ചില ഒൗദ്യോഗിക രേഖകള്‍ കാണാനിടയായ അനുഭവം ഡോ. പാണ്ഡെ പങ്കുവെക്കുന്നുണ്ട്. ക്ഷേത്രപരിപാലനത്തിന് പണത്തിനു പുറമെ ഏതാനും ഭൂമിയും ചക്രവര്‍ത്തി ദാനംചെയ്തതിന്‍െറ രാജകല്‍പന (ഫിര്‍മാന്‍) പൂജാരിമാരില്‍ ഒരാള്‍ ഹാജരാക്കിയപ്പോള്‍ അതിന്‍െറ ആധികാരികത പരിശോധിക്കാന്‍ പ്രഗല്ഭ അഭിഭാഷകനും അറബിക്, പേര്‍ഷ്യന്‍ ഭാഷകളില്‍ പണ്ഡിതനുമായ ഡോ. തേജ് ബഹാദൂര്‍ സപ്രുവിനെ ചുമതലപ്പെടുത്തിയത്രെ. ബ്രാഹ്മണനായ സപ്രുവിന്‍െറ സൂക്ഷ്മപരിശോധനയില്‍ ആ ഫിര്‍മാന്‍ ഒൗറംഗസീബിന്‍േറതാണെന്ന് തെളിഞ്ഞു. ഇതോടെ ഒൗറംഗസീബില്‍നിന്ന് ഭൂമി ദാനം കിട്ടിയ ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡോ. പാണ്ഡെ ശ്രമം തുടര്‍ന്നു. ഉജ്ജയിനിലെ മഹാകാലേശ്വര, ചിത്രകൂടത്തിലെ ബാലാജി ക്ഷേത്രം, ഗുവാഹതിയിലെ ഉമാനന്ദ് ക്ഷേത്രം തുടങ്ങി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ക്ക് ഉദാരമായി ഭൂമി നല്‍കിയതിന്‍െറ രേഖകളാണ് അദ്ദേഹത്തിന്‍െറ മുന്നിലുള്ളത്. വാരാണസിയിലെ ക്ഷേത്രങ്ങളുടെ പരിപാലനത്തില്‍ ഒൗറംഗസീബ് അതീവശ്രദ്ധാലുവായിരുന്നുവെന്നും ചരിത്രം പറയുന്നു. എന്നിട്ടും ഒൗറംഗസീബ് എങ്ങനെ ‘ക്ഷേത്രധ്വംസക’നായി എന്ന ചോദ്യത്തിനു മറുപടി തരുന്ന ഒരു സംഭവം ‘ആധികാരിക’ ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിക്കാതെ പോയി. ബംഗാളിലേക്കുള്ള യാത്രാമധ്യേ വാരാണസിയിലത്തെിയപ്പോള്‍ ഒരുദിവസം അവിടെ വിശ്രമിക്കുകയാണെങ്കില്‍ വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും ഗംഗയില്‍ സ്നാനം നടത്താനും സ്ത്രീകള്‍ക്ക് അവസരം ലഭിക്കുമല്ളോ എന്ന് അകമ്പടിയിലുണ്ടായിരുന്ന രാജാക്കന്മാര്‍ ചക്രവര്‍ത്തിയെ ഓര്‍മപ്പെടുത്തിയത്രെ. ഒൗറംഗസീബ് സമ്മതം നല്‍കി. സ്നാനവും ദര്‍ശനവും കഴിഞ്ഞ് റാണിമാരെല്ലാം തിരിച്ചുവന്നിട്ടും കച്ചിലെ മഹാറാണിയെ മാത്രം കണ്ടില്ല. വിവരമറിഞ്ഞ ചക്രവര്‍ത്തി രോഷാകുലനായി. മഹാറാണിയെ അന്വേഷിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു. തിരച്ചിലിനിടയില്‍, ചുമരിലെ ഗണേശവിഗ്രഹം നീക്കം ചെയ്യാവുന്നതാണെന്ന് കണ്ടത്തെി. വിഗ്രഹം നീക്കിയപ്പോള്‍ നിലവറയിലേക്കുള്ള നടകളാണ് കണ്ടത്. ആ വഴിയുള്ള അന്വേഷണത്തില്‍ മഹാറാണി ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട് അവശയായി കിടക്കുന്ന ദാരുണ കാഴ്ചയാണ് കണ്ണില്‍ തടഞ്ഞത്. ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. അശുദ്ധമായ ആ സ്ഥലത്തുനിന്ന് ഗണേഷവിഗ്രഹം മാറ്റാനും ക്ഷേത്രം നീക്കം ചെയ്യാനും പൂജാരിയെ ശിക്ഷിക്കാനും കല്‍പിച്ചതാണ് ഒൗറംഗസീബിന് ക്ഷേത്രധ്വംസക പട്ടം ചാര്‍ത്തിക്കൊടുത്തത്. ഒൗറംഗസീബിലൂടെ അക്ബറിലേക്കും ഹുമയൂണിലേക്കും ഷാജഹാനിലേക്കും ജഹാംഗീറിലേക്കും നീളുന്ന ചരിത്രാക്ഷേപം ഹിന്ദുത്വ എവിടെ കൊണ്ടാണവസാനിപ്പിക്കുക? കാറ്റാടി മരങ്ങളോട് യുദ്ധംചെയ്ത ഡോണ്‍ ക്വിക്സോട്ടിന്‍െറ കഥാപാത്രത്തെക്കാള്‍ പരിഹാസ്യരാവുകയേയുള്ളൂ ഇവര്‍. ചരിത്രത്തിന്‍െറ കുഞ്ഞേടുകളില്‍ തങ്കലിപികളില്‍ കുറിച്ചിടപ്പെട്ട സമ്മോഹനമായൊരു കാലഘട്ടത്തെ രോഗാതുരമായ മനസ്സുകൊണ്ട് മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് എന്തുമാത്രം പോഴത്തമാണ്! ഒൗറംഗസീബിനെ തള്ളിപ്പറയുമ്പോഴും അദ്ദേഹത്തിന്‍െറ പിതാവ് ഷാജഹാന്‍ കെട്ടിപ്പടുത്ത ചെങ്കോട്ടയില്‍നിന്നുകൊണ്ടാണ് സാക്ഷാല്‍ മോദി സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതെന്ന വിരോധാഭാസം നമുക്ക് കണ്ടില്ളെന്ന് നടിക്കാം. l  |
ആ മരണങ്ങള്‍ സര്‍ക്കാറിനെ പ്രതിയാക്കേണ്ട കൊലപാതകങ്ങളാണ് Posted: 05 Sep 2015 05:43 AM PDT നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെയും ആദിവാസി ജനതയോട്, പരിഷ്കൃതരെന്ന് നടിക്കുന്ന നാട്ടുവാസികളുടെ തിരുത്തപ്പെടേണ്ട മനോഘടനയുടെയും ഒടുവിലത്തെ ഉദാഹരണമാണ് വയനാട് ജില്ലയിലെ വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിതയനുഭവിച്ച സമാനതകളില്ലാത്ത ദുരന്തവും മരണമടഞ്ഞ മൂന്നു കുഞ്ഞുങ്ങളും. വിവാഹിതയായി ആറു വര്‍ഷത്തിനുശേഷമാണ് അനിത ഗര്‍ഭിണിയായത്. മൂന്നു കുഞ്ഞുങ്ങളെയാണ് ഉദരത്തിലേറുന്നതെന്ന് നേരത്തേ നടത്തിയ പരിശോധനയിലൂടെ അനിതക്കും ആശുപത്രി അധികൃതര്‍ക്കുമറിയാം. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തന്നെയാണവര്‍ പരിശോധനക്കത്തൊറുള്ളത്. ഓലമേഞ്ഞ ഒറ്റമുറിയില്‍നിന്ന് ഏഴാം മാസത്തില്‍ വേദനവന്ന് അരക്കിലോമീറ്ററോളം ആളുകള്‍ ചുമന്നും പിന്നെ ജീപ്പിലുമായി ആശുപത്രിയിലത്തെിയ ആ അമ്മയോട് കാണിക്കേണ്ട ഒരു ദാക്ഷിണ്യവും ജില്ലാ ആശുപത്രിയധികൃതരില്‍നിന്നുണ്ടായില്ല. അടിയന്തര സാഹചര്യമായിരുന്നിട്ടും ഗൈനക്കോളജിസ്റ്റ് രോഗിയെ പരിശോധിക്കാന്‍ തയാറായില്ല. ട്രൈബല്‍ ആംബുലന്‍സില്‍ ഒരു ആശുപത്രി ജീവനക്കാരുപോലും കയറിയതുമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് ലക്ഷ്യംവെച്ചുള്ള ഓട്ടപ്പാച്ചലില്‍ പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിലും ആംബുലന്‍സിലും കല്‍പറ്റ ജനറല്‍ ആശുപത്രിയിലുമായി മൂന്നു പൈതലുകള്‍ ഭൂമിയില്‍വന്ന് നെറികെട്ട മനുഷ്യരുടെ സ്വഭാവമറിഞ്ഞ് ദൈവസന്നിധിയിലേക്ക് വേഗം തന്നെ തിരിച്ചുപോയി. ഒരു ഗര്‍ഭിണി മൂന്നിടത്ത് പ്രസവിക്കേണ്ടി വന്ന ഈ ദുരവസ്ഥ കേരളത്തില്‍ ആദിവാസി യുവതികള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലുമാണുണ്ടാകുന്നതെങ്കില്‍ കേരളം ഇത്ര സംയമനത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുമോ? മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും ഇത്ര അവധാനതയോടെയാകുമോ അപ്പോള്‍ കാര്യങ്ങള്‍ നോക്കിക്കാണുക? സംഭവത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും യുവജനസംഘങ്ങളുടെയും പ്രതിഷേധം വയനാട്ടില്‍ മാത്രമായി ചുരുങ്ങുകയും ചെയ്തു. നമ്മുടെ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ക്കും അനിതയുടെ ദുരന്തത്തില്‍ വലിയ കാര്യമുള്ളതായി തോന്നിയില്ല. വ്യാപകമായ പ്രതിഷേധ പോസ്റ്റുകളൊന്നും ഈ വിഷയത്തില്‍ കണ്ടില്ല. യഥാര്‍ഥത്തില്‍ ആദിവാസികളോടുള്ള മലയാളി പൊതുബോധം എത്ര ബീഭത്സമാണെന്ന് തെളിയിക്കുകയാണ് ഈ സംഭവം. അതിരാവിലെ ഫോണ്‍ വന്നപ്പോള്‍ രോഗിയെ തിരിഞ്ഞുനോക്കാതെയിരുന്ന ഡോക്ടറും ആശുപത്രി അധികൃതരും പ്രതിനിധാനംചെയ്യുന്നത് നമ്മുടെയെല്ലാം ഉള്ളില്‍ പതച്ചുകൊണ്ടിരിക്കുന്ന ദുഷിച്ച വംശീയ മേല്‍ക്കോയ്മാ പൊതുബോധത്തെതന്നെയാണ്. അതിനാലാണ് വയനാട്ടിലെ ആദിവാസി യുവതിയുടെ ദുരന്തം സാധാരണ സംഭവം മാത്രമായി നാം വിസ്മൃതിയുടെ കൊട്ടയിലേക്ക് വലിച്ചെറിയുന്നത്. അതിനെ ചോദ്യംചെയ്യാതെയും തിരുത്താതെയും ഈ മണ്ണില്‍ ആദിവാസി കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും ആത്മാഭിമാനത്തോടെ ജനിക്കാനും ജീവിക്കാനുമാകില്ല. കേരളത്തിലെ ആദിവാസി ജനസംഖ്യയില്‍ 31 ശതമാനം വസിക്കുന്ന വയനാട്ടില്‍ ആരോഗ്യമേഖലയിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്ന ആരോഗ്യവകുപ്പാണ് ഈ ദുരന്തത്തിന്‍െറ ഒന്നാം പ്രതി. പ്രസവത്തത്തെുടര്‍ന്നുള്ള മാതൃ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് വയനാട്ടിലാണെന്ന് 2013ല്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. അതില്‍തന്നെ ഏറ്റവും കൂടുതല്‍ (51ല്‍ 32 പേരും) ആദിവാസി അമ്മമാരും. കേരളത്തിലെ ശിശുമരണനിരക്ക് പൊതുവില്‍ കുറയുമ്പോള്‍ വയനാട്ടില്‍ 7.72ല്‍നിന്ന് 9.67ലേക്ക് വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. വംശനാശം ഭയപ്പെടുമാറത്ര ഭീതിജനകമാണ് ആദിവാസി മേഖലകളിലെ ശിശുമരണനിരക്കെന്ന് യൂനിസെഫ് പഠനവും വ്യക്തമാക്കുന്നു. ഇത്തരം പഠനങ്ങളെ ആധാരമാക്കിയുള്ള വസ്തുതകള്‍ എത്രയുണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല. വയനാട് ജില്ലയില്‍ 12 ഗൈനക്കോളജിസ്റ്റ് തസ്തികകള്‍ ഉണ്ടെങ്കിലും ഗര്‍ഭിണികളെ പരിശോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെയുള്ള ഡോക്ടര്‍മാര്‍ അഞ്ചുപേരാണ്. ഇതിലൊരാള്‍ ദീര്‍ഘാവധിയിലും. ഈ കെടുകാര്യസ്ഥതയുടെ ദുരന്തമാണ് അനിതക്കും കുഞ്ഞുങ്ങള്‍ക്കും അനുഭവിക്കേണ്ടിവന്നത്. ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ലഭിക്കുന്നില്ളെന്ന സ്ഥിരം പല്ലവിമാത്രമായിരിക്കും ഇവിടെയും സര്‍ക്കാറിന് പറയാനുണ്ടാവുക. അവരുടെ സേവനം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് പലപ്പോഴും തയാറാകാത്തതാണ് യഥാര്‍ഥ പ്രശ്നം. പട്ടികവര്‍ഗവകുപ്പും ആരോഗ്യവകുപ്പും സംയോജിതമായി നിര്‍വഹിക്കേണ്ട കാര്യങ്ങളും ഉദാസീനമായി കൈകാര്യം ചെയ്യുന്നു. എല്ലാവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ളതും കാര്യക്ഷമമായി നടത്തുന്നതും ആദിവാസിക്കുവേണ്ടി നീക്കിവെച്ചിരിക്കുന്ന ഫണ്ട് തിരിമറിനടത്തി സ്വന്തം പോക്കറ്റിലാക്കുന്നതില്‍ മാത്രം. നാട്ടുവാസികളായ ബ്യൂറോക്രാറ്റുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തടിച്ചുകൊഴുക്കാനുള്ള ഒരു ഉപകരണം മാത്രമാണ് പലപ്പോഴും ആദിവാസികള്‍. അവരുടെ ജീവിതവും ജീവനും തൃണവല്‍ഗണിക്കുന്ന സര്‍ക്കാറിനെ പ്രതിപ്പട്ടികയില്‍ നിര്‍ത്തി വിചാരണ ചെയ്യാതെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം അസാധ്യമാണ്.  |
മദ്യത്തിന്‍െറയും പുകയിലയുടെയും പരസ്യത്തെ പ്രോത്സാഹിപ്പിക്കില്ല ^സചിന്‍ Posted: 05 Sep 2015 03:26 AM PDT കൊച്ചി: മദ്യത്തിന്‍െറയും പുകയിലയുടെയും പരസ്യത്തില്‍ സഹകരിക്കില്ളെന്ന് ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കര്‍. ഇത്തരം ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രവര്‍ത്തനത്തിലും സഹകരിക്കില്ല. ഇത് പിതാവ് നല്‍കിയ ഉപദേശമാണ്. പരസ്യ- വിപണന സ്ഥാപനങ്ങളുടെ ദേശീയ സംഘടനയായ ഇന്‍റര്‍നാഷനല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍െറ (ഐ.എ.എ) സില്‍വര്‍ ജൂബിലി സംഗമത്തില്‍ സമാപന ദിവസമായ ശനിയാഴ്ച മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കാല്‍നൂറ്റാണ്ടായി വിവിധ ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന്‍ ടെണ്ടുല്‍കര്‍, ബ്രാന്‍ഡ് പ്രതീകമെന്ന നിലക്കുള്ള തന്‍െറ അനുഭവങ്ങളും പങ്കുവെച്ചു. താനെന്നല്ല, ഒരു കളിക്കാരനും ക്രിക്കറ്റിനേക്കാള്‍ വലുതല്ല. അതേസമയം, ക്രിക്കറ്റിനെ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചിരുന്നില്ല. അങ്ങനെ സ്വാഭാവികമായി ക്രിക്കറ്റ് എന്നില്‍ വളര്‍ന്നു. ശരിയായ ആള്‍ക്കാരെ ശരിയായ സമയത്ത് കണ്ടുമുട്ടാനായി എന്നതാണ് ക്രിക്കറ്റില്‍ വിജയത്തിലേക്ക് നയിച്ചത്. കരിയറിനെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയതും അവരാണ്. വിജയത്തിലേക്ക് ഒരിക്കലും കുറുക്കുവഴികളില്ല. കഠിനമായി പ്രയത്നിക്കുക എന്നതാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശരിയായ മാര്‍ഗം. ഒരിക്കലും കുറുക്കുവഴി തേടിപ്പോകരുത്. കഠിനമായ പരിശീലനംവഴി മാനസികമായും ശക്തി നേടിയതാണ് വിജയത്തിന് കാരണം. എപ്പോഴും, അവസാനം കളിച്ച മത്സരത്തെക്കുറിച്ചായിരിക്കും ലോകം ചര്‍ച്ച ചെയ്യുക. നല്ളൊരു കളിക്കാരന്‍ അപ്പോഴും ചിന്തിക്കുക അടുത്ത മത്സരത്തെ കുറിച്ചായിരിക്കും. ഒരു ജോലിയായാലും ഏറ്റെടുത്ത ദൗത്യമായാലും അതിനെ സ്നേഹിക്കുകയാണ് വേണ്ടതെന്നും സചിന്‍ പറഞ്ഞു. ഐ.എ.എയുടെ ത്രിദിന ജൂബിലി സംഗമം ശനിയാഴ്ച സമാപിച്ചു. സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. ശനിയാഴ്ച സദ്ഗുരു ജഗ്ഗി വാസുദേവ് , ടൈംസ് നൗ എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി, ഐ.ടി.സി ഇന്‍ഫോടെക് എം.ഡി സഞ്ജീവ് പുരി, ട്വിറ്റര്‍ ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് വി.പി. ഷൈലേഷ് റാവു, യൂനിലിവര്‍ മീഡിയാ തലവന്‍ രാഹുല്‍ വെല്‍ദേ, സെക്വോയിയ ക്യാപ്പിറ്റല്‍ എം.ഡി അഭയ് പാണ്ഡേ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. മൂന്നുദിവസത്തെ സംഗമത്തില്‍, പരസ്യ-വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ സംബന്ധിച്ചു.  |
ജില്ലയിലെ വടക്കുകിഴക്കന്‍ മേഖലകളുടെ വൈദ്യുതി പ്രശ്നം: 86 കോടിയുടെ പദ്ധതിക്ക് ബോര്‍ഡിന്‍െറ അനുമതി Posted: 05 Sep 2015 02:40 AM PDT നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണുന്നതിന് 86 കോടി രൂപയുടെ ബൃഹത്തായ പദ്ധതിക്ക് കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി. വോള്‍ട്ടേജ് ക്ഷാമവും അടിക്കടിയുള്ള വൈദ്യുതിമുടക്കമടക്കമുള്ള പ്രശ്നങ്ങളും പൂര്‍ണമായി പരിഹരിക്കുന്നതരത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. മലപ്പുറത്തും മഞ്ചേരിയിലും വൈദ്യുതി പ്രശ്നമുണ്ടായാല്‍ നിലമ്പൂരിലും പരിസരങ്ങളിലേയും ജനങ്ങള്‍ ഇരുട്ടിലാകുന്ന ദുരിതത്തിന് പരിഹാരമായി മേലാറ്റൂരില്‍ നിന്ന് നിലമ്പൂരിലേക്ക് 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 110 കെ.വി ഡി.സി ലൈന്‍ വലിക്കാന്‍ 6.68 കോടി രൂപ അനുവദിച്ചു. 20ന് ആരംഭിച്ച് ഒരുവര്‍ഷത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. പെരിന്തല്‍മണ്ണ 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈന്‍ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനാക്കി ഉയര്‍ത്തും. 1.08 കോടി രൂപയുടെ പ്രവൃത്തി 20ന് തുടങ്ങി ആറുമാസത്തെ കാലയളവിനുള്ളില്‍ തീര്‍ക്കും. ജില്ലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും വിതരണ സംവിധാനം കാര്യക്ഷമമാക്കാനും മഞ്ചേരിയില്‍ പുതിയ 220 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കും. ഇതിനായി 78.8 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. നവംബറില്‍ പ്രവൃത്തി ആരംഭിച്ച് 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മഞ്ചേരിയില്‍ 220 കെ.വി സബ്സ്റ്റേഷന്‍ സ്ഥാപിച്ച് മാടക്കത്തറ 220 കെ.വി ഡി.സി ഫീഡറില്‍ നിന്ന് 220 കെ.വി മള്‍ട്ടി സര്‍ക്യൂട്ട്, മള്‍ട്ടി വോള്‍ട്ടേജ് ലൈനുകള്‍ വലിക്കും. മഞ്ചേരിയില്‍ നിലവിലുള്ള 66 കെ.വി സബ്സ്റ്റേഷന്‍ 110 കെ.വി സബ് സ്റ്റേഷനായി ഉയര്‍ത്തും. മഞ്ചേരിയില്‍ നിന്ന് നിലമ്പൂരിലേക്കുള്ള 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈന്‍ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനായി ഉയര്‍ത്തും. ഇതോടെ ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലകളായ മഞ്ചേരി, നിലമ്പൂര്‍, എടക്കര, വണ്ടൂര്‍ മേഖലകളില്‍ വൈദ്യുതി വിതരണ പ്രസരണ സംവിധാനത്തിലെ അപര്യാപ്തത കാരണമുള്ള അടിക്കടിയുള്ള ലോഡ്ഷെഡിങ്ങും വൈദ്യുതി മുടക്കവും ഇല്ലാതാവും. നിലവില്‍ നിലമ്പൂര്‍ മേഖലയില്‍ ഓവര്‍ലോഡ് കാരണം വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്. മഞ്ചേരിയില്‍ പുതിയ 220 കെ.വി സബ് സ്റ്റേഷന്‍ വരുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാവും. ജില്ലയില്‍ ഇതുവരെയില്ലാത്ത വന്‍ വികസന പ്രവൃത്തിയാണ് വൈദ്യുതി വകുപ്പ് നടത്തുന്നതെന്നും ആറുമാസം മുതല്‍ രണ്ടുവര്‍ഷത്തിനകം വരെ ഓരോ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ ഓഫിസ് അറിയിച്ചു.  |
No comments:
Post a Comment