സ്വാഗതം
WELCOME

News Update..

Sunday, September 27, 2015

സി.പി.ഐ വിട്ടവര്‍ സി.പി.എമ്മിലേക്ക് Madhyamam News Feeds

സി.പി.ഐ വിട്ടവര്‍ സി.പി.എമ്മിലേക്ക് Madhyamam News Feeds

Link to a feed

സി.പി.ഐ വിട്ടവര്‍ സി.പി.എമ്മിലേക്ക്

Posted: 26 Sep 2015 10:05 PM PDT

വെഞ്ഞാറമൂട്: സി.പി.ഐ പാലോട്, വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റികളിലെ നേതാക്കളടക്കം നൂറോളം പേര്‍ പാര്‍ട്ടിവിട്ട് സി.പി.എമ്മിലേക്ക്. പ്രവര്‍ത്തനപാരമ്പര്യമുള്ള സി.പി.ഐക്കാരെ തഴഞ്ഞ് പാര്‍ട്ടിവിരുദ്ധ നടപടികള്‍ക്ക് പുറത്താക്കിയവരെയും എല്‍.ഡി.എഫ് സംവിധാനത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയും സംരക്ഷിക്കുന്ന ജില്ലാ സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സി.പി.ഐ മുന്‍ ജില്ലാ എക്സിക്യൂട്ടിവ് അംഗവും പാലോട് മണ്ഡലം കമ്മിറ്റി അംഗവുമായ കെ. ശിവന്‍കുട്ടിനായരടക്കമുള്ളവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സി.പി.ഐ വിട്ട് വരുന്നവര്‍ക്ക് നല്‍കുന്ന സ്ഥാനങ്ങളെക്കുറിച്ചും സ്വീകരണം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം പ്രാദേശികനേതൃത്വം പ്രതികരിച്ചു.
ഒക്ടോബര്‍ പത്തിനകം ജില്ലയില്‍നിന്ന് വലിയൊരു വിഭാഗം പാര്‍ട്ടി വിടുമെന്ന് സി.പി.ഐ ബന്ധം ഉപേക്ഷിക്കുന്നവര്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റിയിലെ സി.പി.ഐക്കാര്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കാന്‍ നീക്കം നടത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നവര്‍ ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചു. ഇതടക്കമുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. മാത്രമല്ല അന്വേഷിക്കാന്‍ ആരോപണവിധേയനെ തന്നെ ചുമതലപ്പെടുത്തി. 22ന് പരാതിയില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി പരാതിക്കാരെ വിളിച്ചുവരുത്തിയെങ്കിലും പിന്നീട് ഒരു അറിയിപ്പും ഉണ്ടായില്ളെന്നും അവര്‍ ആരോപിച്ചു.
എ.കെ.എസ്.ടി.യു മുന്‍ സംസ്ഥാന സെക്രട്ടറി വേങ്കവിള സുരേഷ്, എ.ഐ.വൈ.എഫ് വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്‍റ് കോട്ടൂര്‍ ഷാഫി, കിസാന്‍സഭ വാമനപുരം മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്ന ആല്‍ബര്‍ട്ട്, പാലോട് ലോക്കല്‍ കമ്മിറ്റി അംഗം കാട്ടിലക്കുഴി ഹരികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സി.പി.എം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല. എന്നാല്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍ എം.എല്‍.എ, ഏരിയാ സെക്രട്ടറി ഡി.കെ. മുരളി, എ.എ. റഹിം തുടങ്ങിയവര്‍ രാവിലെ മുതല്‍ ഏരിയാ കമ്മിറ്റി ഓഫിസില്‍ ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയെ ക്ഷണിച്ചതിനെച്ചൊല്ലി പഞ്ചായത്ത് യോഗത്തില്‍ ബഹളം

Posted: 26 Sep 2015 10:02 PM PDT

മയ്യനാട്: ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തില്‍ പൊതുപരിപാടിയുടെ ഉദ്ഘാടകനായി മുഖ്യമന്ത്രിയെ കൊണ്ടുവന്നത് സി.പി.എം പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ഇതോടെ പഞ്ചായത്ത് കമ്മിറ്റി അലങ്കോലപ്പെട്ടു. കമ്മിറ്റി നിര്‍ത്തിവെച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ഇറങ്ങിപ്പോവുകയും ചെയ്തു.
മയ്യനാട് പഞ്ചായത്തിലാണ് 18ന് സമഗ്ര ശിശു സംരക്ഷണ പദ്ധതിയായ സ്നേഹതീരത്തിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള ഏതാനും അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. ശനിയാഴ്ച രാവിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി യോഗം കൂടി. പദ്ധതി ഉദ്ഘാടനത്തിന് പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് കമ്മിറ്റി നിര്‍ത്തിവെക്കാന്‍ കാരണമായത്. കഴിഞ്ഞ കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് ഷീലാകുമാരി അറിയിച്ചു. എന്നാല്‍, അങ്ങനെയൊരു തീരുമാനം എടുത്തിരുന്നില്ളെന്ന് ആരോപിച്ച് സി.പി.എം അംഗങ്ങള്‍ രംഗത്തത്തെുകയായിരുന്നു.
വലിയ പരിപാടികള്‍ക്ക് ഒരു ലക്ഷം രൂപവരെ ചെലവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്‍റും സെക്രട്ടറിയും വ്യക്തമാക്കിയെങ്കിലും അത് മുഖവിലയ്ക്കെടുക്കാന്‍ ഭരണകക്ഷിയിലെ സി.പി.എം അംഗങ്ങള്‍ തയാറായില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ പ്രതിപക്ഷ നേതാവിനെ ഉദ്ഘാടകനാക്കാതെ മുഖ്യമന്ത്രിയെ ക്ഷണിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.

ഗ്രൂപ് പോര്‍വിളി പാര്‍ട്ടിയെ തളര്‍ത്തിയെന്ന് ഡി.സി.സി നേതൃയോഗത്തില്‍ വിമര്‍ശം

Posted: 26 Sep 2015 09:57 PM PDT

തൃശൂര്‍: ചാവക്കാട് തിരുവത്ര ഹനീഫ വധത്തിന് പിന്നാലെയുണ്ടായ ഗ്രൂപ് പോര്‍വിളികളും പോസ്റ്റര്‍ പ്രചാരണവും ഒന്നരമാസം സംഘടനയെ തളര്‍ത്തിയെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിമര്‍ശവും കുറ്റസമ്മതവും. ശനിയാഴ്ച ചേര്‍ന്ന നേതൃയോഗത്തിലാണ് ഇരു വിഭാഗങ്ങളിലുമുള്ളവര്‍ ഈ അഭിപ്രായങ്ങള്‍ പറഞ്ഞത്.
ഞായറാഴ്ച ചേരുന്ന യു.ഡി.എഫ് ജില്ലാ യോഗത്തിന് മുമ്പ് തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍െറ മുന്നൊരുക്കം ആലോചിക്കാനാണ് ശനിയാഴ്ച യോഗം ചേര്‍ന്നത്.
യോഗത്തില്‍ ഒരു മണിക്കൂറിലധികം വിമര്‍ശത്തിനാണ് നേതാക്കള്‍ ഉപയോഗിച്ചത്. അങ്കമാലിയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി.സതീശന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ ഐക്യ ധാരണയെക്കുറിച്ച് ഡി.സി.സി പ്രസിഡന്‍റ് ഒ.അബ്ദുറഹിമാന്‍ കുട്ടിയും അഡ്വ.വി. ബാലറാമും വിശദീകരിച്ചു. ഐക്യധാരണ കീഴ്ഘടകങ്ങളിലേക്ക് പകരാനും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ഒറ്റക്കെട്ടായി നീങ്ങാനും തീരുമാനമായി. സതീശന്‍െറ സാന്നിധ്യത്തിലുണ്ടാക്കിയ ഐക്യധാരണക്ക് ശേഷം ഡി.സി.സി പ്രസിഡന്‍റ് പങ്കെടുത്ത പൊതുവേദിയില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ തന്നെ പ്രതിയാക്കാന്‍ നടക്കുന്നവര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്ന് ആരോപിച്ചത് ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും ആരും വിമര്‍ശിച്ചില്ല.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചരട് സമുദായ നേതാക്കള്‍ നിയന്ത്രിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
ഞായറാഴ്ച രാവിലെ ഡി.സി.സി ഭാരവാഹികള്‍, എം.എല്‍.എമാര്‍, കെ.പി.സി.സി അംഗങ്ങള്‍, ബ്ളോക്-മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ സംസ്ഥാന ജില്ലാ പ്രസിഡന്‍റുമാര്‍, മേയര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍ എന്നിവരുടെ യോഗം ചേരും.
ഗ്രൂപ് പോര് അവസാനിപ്പിച്ചുള്ള ഐക്യധാരണ നിര്‍ദേശം യോഗത്തില്‍ അവതരിപ്പിക്കും. മന്ത്രി സി.എന്‍.ബാലകൃഷ്ണനും പി.എ.മാധവന്‍ എം.എല്‍.എയും യോഗത്തില്‍ പങ്കെടുത്തില്ല.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്സണ്‍, കെ.പി.വിശ്വനാഥന്‍, എം.പി.വിന്‍സെന്‍റ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, കെ.പി.സി.സി സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍, എന്‍.കെ.സുധീര്‍, സി.എന്‍.ഗോവിന്ദന്‍കുട്ടി, സി.ഒ.ജേക്കബ്, ടി.എസ്.രാമദാസ്, സുനില്‍ അന്തിക്കാട്, ജോണ്‍ ഡാനിയേല്‍, പി.കെ.അബൂബക്കര്‍ ഹാജി, എ.ആര്‍.രാധാകൃഷ്ണന്‍ സംസാരിച്ചു.

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: സംവരണ ചിത്രം പാതി തെളിഞ്ഞു

Posted: 26 Sep 2015 09:55 PM PDT

പാലക്കാട്: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടന്നു. ശനിയാഴ്ച രാവിലെ ഒമ്പതിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയിലാണ് നറുക്കെടുപ്പ് ആരംഭിച്ചത്. തൃത്താല ബ്ളോക്കിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കിട്ടെടുത്തത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. വിജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷാനവാസ്ഖാന്‍, എല്‍വിന്‍ ആന്‍റണി ഫെര്‍ണാണ്ടസ്, അംഗീകൃത ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആകെ വാര്‍ഡുകളില്‍ 50 ശതമാനം സ്ത്രീ സംവരണമാണ്. നിലവിലെ സ്ത്രീ സംവരണ വാര്‍ഡുകള്‍ ഇനി ജനറലായിരിക്കും. പട്ടികജാതി, വര്‍ഗ സംവരണ സീറ്റുകളും അതിലുള്‍പ്പെട്ട വനിത സംവരണ സീറ്റുകളുമാണ് നറുക്കിട്ടെടുത്തത്.

തിരൂര്‍ ജി.എം.യു.പി സ്കൂള്‍ കുട്ടികളുടെ കാത്തിരിപ്പിന് അറുതി: പഠിപ്പിക്കാന്‍ അധ്യാപകരത്തെുമെന്ന് മന്ത്രി

Posted: 26 Sep 2015 09:50 PM PDT

തിരൂര്‍: അധ്യാപകര്‍ക്ക് വേണ്ടിയുള്ള തിരൂര്‍ ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ കാത്തിരിപ്പിന് അറുതിയാകുന്നു. തെരഞ്ഞെടുപ്പ് ചട്ടം വിലങ്ങുതടിയായില്ളെങ്കില്‍ അടുത്തയാഴ്ചയോടെ അധ്യാപകരെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ഉദ്ഘാടനത്തിനത്തെുമ്പോള്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത് പഠിപ്പിക്കാന്‍ അധ്യാപകരെയാണെന്ന് ചൂണ്ടിക്കാട്ടി 'മാധ്യമം' ശനിയാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതായി പറഞ്ഞുകൊണ്ടാണ് മന്ത്രി സ്കൂളിലെ അധ്യാപക ക്ഷാമം പരിഹരിക്കാനെടുക്കുന്ന നടപടികള്‍ വ്യക്തമാക്കിയത്.
അധ്യാപക പാക്കേജിനുള്ള സ്റ്റേ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. 29ന് കോടതി സര്‍ക്കാര്‍ ആവശ്യം പരിഗണിക്കും. സര്‍ക്കാറിന് അനുകൂലമായ വിധിയുണ്ടായാല്‍ പിന്നെ സംസ്ഥാനത്ത് അധ്യാപക ക്ഷാമം ഉണ്ടാകില്ല. സ്കൂളില്‍ കെട്ടിട സൗകര്യങ്ങളായെങ്കിലും അധ്യാപക ക്ഷാമം നിലനില്‍ക്കുന്നത് 'മാധ്യമം' വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാഗതം ആശംസിച്ച നഗരസഭാധ്യക്ഷ കെ. സഫിയ ടീച്ചറും അധ്യക്ഷത വഹിച്ച സി. മമ്മുട്ടി എം.എല്‍.എയും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രസംഗിച്ചത്. ചടങ്ങില്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകളില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച തുകയുപയോഗിച്ച് സജ്ജീകരിച്ച മള്‍ട്ടി ലാംഗ്വേജ് ലാബ് ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ അനിത കല്ലരി, കെ.കെ. അബ്ദുസ്സലാം, പി.ഐ. റൈഹാനത്ത്, ഡോ. എം.പി. കുഞ്ഞീര്യം, മുഹമ്മദ്കുട്ടി എന്ന അബ്ദു, തിരൂര്‍ ഡി.ഇ.ഒ ശ്രീനീവാസന്‍, എ.ഇ.ഒ ബാലകൃഷ്ണന്‍, ബി.പി.ഒ ജോസഫ് അഗസ്റ്റിന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ സി. മുഹമ്മദലി, സി.വി. വേലായുധന്‍, രാജ് കെ. ചാക്കോ, കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി, പി. കുഞ്ഞീതുട്ടി ഹാജി, അഡ്വ. പി. ഹംസക്കുട്ടി, എ.എസ്. അനില്‍കുമാര്‍, കെ. മുരളീധരന്‍, പിമ്പുറത്ത് ശ്രീനിവാസന്‍, ശശിധരന്‍ നായത്ത്, പി.ടി.എ പ്രസിഡന്‍റ് അഡ്വ. യു. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍ നന്ദി പറഞ്ഞു.

ജില്ലാ പഞ്ചായത്തിനെതിരായ സി.പി.എം സമരം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന്

Posted: 26 Sep 2015 09:46 PM PDT

പത്തനംതിട്ട: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ജില്ലാ പഞ്ചായത്തിനെതിരെ സി.പി.എം സമരവുമായി രംഗത്തുവരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഹരിദാസ് ഇടത്തിട്ടയും മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്തിനെതിരെ ഒരുവിയോജനക്കുറിപ്പും രേഖപ്പെടുത്താത്ത പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് 28ന് ജില്ലാ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് ഹിതപരിശോധനക്ക് തങ്ങള്‍ തയാറാണെന്ന് നേതാക്കള്‍ പറഞ്ഞു. പദ്ധതിവിഹിതം നഷ്ടമാക്കുന്നു എന്നതാണ് പ്രതിപക്ഷം ആരോപിക്കുന്നതെങ്കില്‍ കഴിഞ്ഞ ഭരണഘട്ടത്തെക്കാള്‍ 80 ശതമാനം പദ്ധതിച്ചെലവ് കൈവരിക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞു. ജില്ലാ പഞ്ചായത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്‍െറ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്കാരം ലഭിച്ചു.
ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ റോഡുകള്‍ എല്ലാം പരിപാലിക്കാന്‍ കഴിഞ്ഞു. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചു. ടോയ്ലറ്റ്, കുടിവെള്ളം, ബയോഗ്യാസ് പ്ളാന്‍റുകള്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, നാപ്കിന്‍ ഡിസ്ട്രോയര്‍ എന്നിവ സ്ഥാപിച്ചു. കുട്ടികളുടെ മാനസികാരോഗ്യ വളര്‍ച്ചക്കായുള്ള ജില്ലാ പഞ്ചായത്തിന്‍െറ അഭിമാന പദ്ധതിയായ സാന്ത്വനം മാനസികാരോഗ്യ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിച്ചു. ആരോഗ്യ, കൃഷി മേഖലയിലുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. അംഗപരിമിതര്‍ക്ക് ട്രൈസ്കൂട്ടര്‍ വിതരണം നടത്തി. പട്ടികജാതി/വര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി കോടികളുടെ പദ്ധതികള്‍ നടപ്പാക്കി. ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്‍െറ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി 9 ശബരിമല ഇടത്താവളങ്ങള്‍ തീര്‍ഥാടകര്‍ക്ക് തുറന്ന് കൊടുത്തു. അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സഞ്ചരിക്കുന്ന ആയുര്‍വേദാശുപത്രി എന്ന പദ്ധതി നടപ്പാക്കി.
ആഴ്ചയില്‍ ആറുദിവസവും പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫിറുടെ നേതൃത്വത്തിലുള്ള മൊബൈല്‍ യൂനിറ്റില്‍നിന്ന് സൗജന്യ ചികിത്സയും ലഭ്യമാക്കി വരുന്നതായും അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ടയും ബാബു ജോര്‍ജും പറഞ്ഞു.

സതീഷ് ബാബു ഹരിദ്വാറില്‍നിന്ന് സഹോദരനെ ഫോണില്‍ വിളിച്ചു

Posted: 26 Sep 2015 09:39 PM PDT

കോട്ടയം: സിസ്റ്റര്‍ അമല കൊലപാതക കേസില്‍ അറസ്റ്റിലായ കാസര്‍കോട് മുന്നാട് കുറ്റിക്കോല്‍ മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു (സതീഷ് നായര്‍-38) ഒളിവില്‍ കഴിഞ്ഞ ഹരിദ്വാറില്‍നിന്ന് സഹോദരനെ ഫോണില്‍ വിളിച്ചു. ഹരിദ്വാര്‍ അയ്യപ്പമന്ദിരം ഗെസ്റ്റ് ഹൗസില്‍ താമസിക്കാന്‍ അവസരം നല്‍കിയ തിരുവനന്തപുരം സ്വദേശി സത്യന്‍െറ മൊബൈല്‍ ഫോണില്‍നിന്നായിരുന്നു കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ജ്യേഷ്ഠനെ വിളിച്ചത്. സൈബര്‍ സെല്‍ ചോര്‍ത്തിയ ഫോണ്‍ സംഭാഷണത്തില്‍ പൊലീസ് അന്വേഷിച്ചുവന്നുവെന്ന് സഹോദരന്‍ അറിയിച്ചപ്പോള്‍ സതീഷ് പരിഭ്രാന്തനാകുന്നത് വ്യക്തമാണ്. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഫോണ്‍ സംഭാഷണവും ക്ഷേത്രത്തിലെ പൂജാരി അയച്ച എസ്.എം.എസ് സന്ദേശവുമാണ് പ്രതിയെ കണ്ടത്തൊന്‍ അന്വേഷണ സംഘത്തിന് തുണയായത്.
ഫോണ്‍ സംഭാഷണത്തില്‍ താനൊരു ഗുലുമാലും ചെയ്തിട്ടില്ളെന്ന് സതീഷ് അവകാശപ്പെടുന്നുണ്ട്. ഹരിദ്വാര്‍ വരെ വന്നതാണെന്ന് പറയുന്ന സതീഷ് ഇവിടെ എത്തിയപ്പോള്‍ തട്ടുകേട് പറ്റിയെന്നും പറയുന്നു.
പഴ്സ് പോക്കറ്റടിച്ചുപോയെന്നും പറയുന്നതായി സംഭാഷണത്തിലുണ്ട്. നിന്നെ അന്വേഷിച്ച് 10 പ്രാവശ്യം പൊലീസ് വന്നുവെന്ന് സഹോദരന്‍ പറഞ്ഞപ്പോള്‍ പരിഭ്രാന്തനാകുന്നു. കോട്ടയത്തുനിന്നാണ് പൊലീസ് വന്നതെന്ന് പറഞ്ഞപ്പോള്‍ എന്തിനാണെന്ന് അറിയില്ളെന്നായിരുന്നു ഇയാളുടെ മറുപടി. വീട്ടില്‍ വന്നോയെന്നും ചോദിക്കുന്നുണ്ട്.
പൊലീസ് വന്നതും ഫോട്ടോ വാങ്ങിയതുമെല്ലാം സഹോദരന്‍ വിശദീകരിച്ചെങ്കിലും തനിക്കൊന്നുമറിയില്ളെനാണ് ഇയാള്‍ മറുപടി പറയുന്നത്. പാലക്കാട്ടെ മറ്റേ കേസിന്‍െറ വാറന്‍റായിരിക്കുമെന്നും പറയുന്നു. താന്‍ അങ്ങോട്ടുവരുകയാണെന്ന് പറയുന സതീഷ് ഫോണ്‍ നമ്പര്‍ നല്‍കേണ്ടെന്നും പറയുന്നു. ഇതിന് മറുപടിയായി ഫോണ്‍ പൊലീസ് ചോര്‍ത്തുന്നുണ്ടാകാമെന്ന് സഹോദരന്‍ പറഞ്ഞതോടെ സതീഷ് മറുപടി പറയാതെ ഫോണ്‍ കട്ട് ചെയ്തു.
സതീഷിന്‍െറ കൈയില്‍ കാര്യമായ പണമില്ളെന്ന് അറിയാവുന്ന അന്വേഷണ സംഘം ഇയാള്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഫോണില്‍ വിളിച്ചു സാമ്പത്തിക സഹായം ചോദിച്ചേക്കാമെന്ന നിഗമനത്തില്‍ വിളിക്കാന്‍ സാധ്യതയുള്ളവരുടെ ഫോണുകള്‍ സൈബര്‍ സെല്‍ വഴി നിരീക്ഷണത്തില്‍ വെച്ചിരുന്നു.
സതീഷിന്‍െറ ജ്യേഷ്ഠന്‍െറ നമ്പറും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഈ നമ്പറിലേക്ക് വിളിയും സന്ദേശവും എത്തിയത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ മൊബൈല്‍ ലോക്കേഷനും അന്വേഷണസംഘം കണ്ടത്തെി.
തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം ഹരിദ്വാര്‍ പൊലീസിന്‍െറ സഹായം തേടുകയായിരുന്നു. ഇവര്‍ക്ക് ഫോട്ടോയും വാട്സ്ആപ്പിലൂടെ നല്‍കി. ഇതിനൊടുവിലാണ് പിടിയിലാവുന്നത്.
വളഞ്ഞ കമ്പികൊണ്ട് തലക്കടിച്ചാണ് കന്യാസ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ ചോദ്യംചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.
കൊലപാതകത്തിനുശേഷം കമ്പി മഠത്തിന് സമീപം കാട്ടില്‍ എറിഞ്ഞു. ക്വട്ടേഷന്‍ ആക്രമണങ്ങളുടെയടക്കം നിരവധി കേസുകളുടെ വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായാണ് വിവരം.

മുട്ടം-ഇടവെട്ടി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മലങ്കര പാലം തുറന്നുകൊടുത്തു

Posted: 26 Sep 2015 09:33 PM PDT

തൊടുപുഴ: മുട്ടം-ഇടവെട്ടി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മലങ്കര പാലം മന്ത്രി പി.ജെ. ജോസഫ് നാടിനു സമര്‍പ്പിച്ചു.
ഉപയോഗശൂന്യമായ പഴയ ചപ്പാത്തിന് പകരമായാണ് ജലസേചന വകുപ്പ് പുതുതായി പാലം നിര്‍മിച്ചത്.
രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഇതോടെ യാഥാര്‍ഥ്യമായത്. പുതിയ പാലത്തിനുവേണ്ടിയുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്ന് മന്ത്രി പ്രത്യേകം താല്‍പര്യമെടുത്താണ് പാലം നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയത്.
നിലവിലുള്ള പാലത്തിന് സമാന്തരമായി 10 മീറ്റര്‍ മാറി താഴ്ഭാഗത്താണ് പുതിയ പാലം പണിപൂര്‍ത്തിയായത്. നിലവിലുള്ളതില്‍നിന്ന് ഏഴുമീറ്റര്‍ അധികം ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന് 55 മീറ്റര്‍ ദൂരവും ഏഴര മീറ്റര്‍ വീതിയുമുണ്ട്.
നാല് തൂണുകളുള്ള പാലത്തിലൂടെ ഭാരവണ്ടികള്‍ ഉള്‍പ്പെടെ കടന്നുപോകത്തക്ക വിധമാണ് നിര്‍മാണം.
പഴയ മലങ്കരപാലം വര്‍ഷങ്ങളായി അപകടാവസ്ഥയിലായിരുന്നു.
പാലത്തിന്‍െറ മധ്യഭാഗത്ത് വിള്ളല്‍ വീഴുകയും തൂണുകള്‍ ഇടിഞ്ഞ് നിലംപൊത്താറായ നിലയിലുമായിരുന്നു.
അപകടാവസ്ഥ കണക്കിലെടുത്ത് ഇതുവഴി ചെറുവാഹനങ്ങള്‍ ഒഴികെയുള്ളവയുടെ ഗതാഗതം നിരോധിച്ചിരുന്നു. മലങ്കര പാലം വഴി ഇടവെട്ടി, ആലക്കോട് തെക്കുംഭാഗം മേഖലയിലുള്ളവര്‍ക്ക്
മുട്ടം, കരിങ്കുന്നം ഭാഗത്തേക്ക് വേഗം എത്താന്‍ കഴിയും. മുട്ടം കോടതി, എന്‍ജിനീയറിങ്് കോളജ്, പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാരാണ് പാലം ഉപയോഗിക്കുന്നത്.
എം.വി.ഐ.പിക്കാണ് പാലത്തിന്‍െറ സംരക്ഷണ ചുമതല. 6.71 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
പാലത്തിനു 8.50 മീറ്റര്‍ വീതിയും 18 മീറ്റര്‍ നീളവുമുള്ള മൂന്ന് സ്പാനും ഉള്‍പ്പെടെ 54 മീറ്റര്‍ നീളമാണുള്ളത്.
പാലത്തിന്‍െറ ഇരുകരകളിലും സംരക്ഷണഭിത്തിയും അപ്രോച്ച് റോഡുകളും ഈ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അപ്രോച്ച് റോഡിന്‍െറ നിര്‍മാണത്തിനാവശ്യമായ 22 സെന്‍റ് സ്ഥലം മലങ്കര എസ്റ്റേറ്റ് അധികാരികള്‍ സൗജന്യമായി നല്‍കുകയുണ്ടായി. മുട്ടം, ഇടവെട്ടി പഞ്ചായത്തുകളുടെ വികസനത്തിന് ഈ പാലം സഹായകമാകും.
കുന്നം- നടുക്കണ്ടം ഒൗട്ടര്‍ റിങ് റോഡിന്‍െറ ഭാഗമായാണ് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
പാലം യാഥാര്‍ഥ്യമായതോടെ ഈ പ്രദേശങ്ങളുടെ വികസനവും ത്വരിതഗതിയിലാകും.

മിനാ ദുരന്തം: രണ്ട് മലയാളികള്‍കൂടി മരിച്ചു

Posted: 26 Sep 2015 09:30 PM PDT

Image: 

മക്ക: മിനാ ദുരന്തത്തില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. പൊന്നാനി സ്വദേശി പുതുവീട്ടില്‍ കുഞ്ഞുമോന്‍ (57), കോട്ടക്കല്‍ എടരിക്കോട് കുന്നുമ്മല്‍ പൂക്കയില്‍ മുഹമ്മദ് കുട്ടി (30) എന്നിവരുടെ മൃതദേഹമാണ് ഏറ്റവും ഒടുവില്‍ തിരിച്ചറിഞ്ഞത്. ഇവര്‍ മരിച്ചതായി ബന്ധുക്കള്‍ക്കാണ് വിവരം ലഭിച്ചത്.

ഇതോടെ ദുരന്തത്തില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം എട്ടായി. മലയാളികളടക്കം നാല് ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇന്ന് തിരിച്ചറിഞ്ഞത്. മന്‍സൂറുല്‍ ഹഖ് (ത്സാര്‍ഖണ്ഡ്), അന്‍വര്‍ ജന (ഉത്തര്‍പ്രദേശ്) എന്നിവരാണ് തിരിച്ചറിയപ്പെട്ട മറ്റുള്ളവര്‍. ഇതോടെ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 30 ആയി.

ആറു മലയാളികളടക്കം 26 ഇന്ത്യക്കാരുടെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൊല്ലം കടക്കല്‍ പേഴുംമൂട് മണ്ണറക്കോട് ഷിഫിന്‍ മന്‍സിലില്‍ സുല്‍ഫിക്കര്‍ (32), പുനലൂര്‍ ചെമ്മന്തൂര്‍ സലീന മന്‍സിലില്‍ (സജന മന്‍സില്‍) സജീവ് ഹബീബ് (42), കരുനാഗപ്പള്ളി സ്വദേശി ആമിന, കോഴിക്കോട് ഫറോക്കിലെ കുങ്ങര വീട്ടില്‍ മുനീര്‍^ശഹ്നാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫാഇസ് (ഒന്നര വയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ തിരിച്ചറിഞ്ഞത്.

മരിച്ചതായി നേരത്തേതന്നെ വിവരം ലഭിച്ചിരുന്ന മലപ്പുറം ചേലേമ്പ്ര അബ്ദുറഹ്മാന്‍, പാലക്കാട് അബ്ദുല്‍ ഖാദര്‍ എന്നിവരുടെ മൃതദേഹങ്ങളും ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.

 

വാഹനാപകടങ്ങള്‍ കുറക്കാന്‍ കാര്യങ്കോട്ട് ഇരുമ്പ് വേലി

Posted: 26 Sep 2015 09:29 PM PDT

നീലേശ്വരം: അപകടങ്ങള്‍ പതിവാകുന്ന ദേശീയപാതയില്‍ കാര്യങ്കോട്ട് അപകടങ്ങള്‍ കുറക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി വീതി കുറഞ്ഞ കാര്യങ്കോട് പാലത്തിന്‍െറ വടക്കുഭാഗത്തായി റോഡരികില്‍ ഇരുമ്പ് വേലി നിര്‍മിച്ചു.
കാര്യങ്കോട് പാലത്തിന് തെക്കുഭാഗവും സുരക്ഷാ വേലി നിര്‍മിച്ചു. ഈ ഭാഗങ്ങളില്‍ ഹമ്പുകളും റിഫ്ളക്ടറുകളും സ്ഥാപിച്ചു.
ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്ന് ജീവഹാനി സംഭവിക്കുന്ന സ്ഥലമാണ് കാര്യങ്കോട്, മയ്യിച്ച പ്രദേശങ്ങള്‍.അപകടങ്ങള്‍ തുടരത്തെുടരെ നടന്നിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തതുമൂലം നാട്ടുകാര്‍ ദേശീയപാത തടഞ്ഞിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇടപെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് സുരക്ഷാ വേലികള്‍ അധികൃതര്‍ നിര്‍മിച്ചത്.
പള്ളിക്കരയില്‍ അടച്ച റെയില്‍വേ ഗേറ്റ് തുറന്നാല്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകും. ഇതുമൂലം വളരെ വീതി കുറഞ്ഞ കാര്യങ്കോട് മയ്യിച്ച പാതയില്‍ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റാത്തതുമൂലമാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്.
അപകടങ്ങള്‍ തടയാന്‍ സുരക്ഷാ ഇരുമ്പ് വേലി നിര്‍മിച്ചത് നാട്ടുകാര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി.

പുതിയ കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാവണം –ജില്ലാ കലക്ടര്‍

Posted: 26 Sep 2015 09:22 PM PDT

കണ്ണൂര്‍: പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലിഫ്റ്റ്, റാംപ്, ദിശാസൂചക ബോര്‍ഡുകള്‍ എന്നിവയൊക്കെ ഉണ്ടാക്കണം. റോഡുകളില്‍ ഫൂട്പാത്ത് നിര്‍മിക്കുമ്പോഴും ഇത്തരക്കാരെ പരിഗണിക്കണമെന്ന് പൊതുമരാമത്ത് ബില്‍ഡിങ്, എല്‍.എസ്.ജി.ഡി വിഭാഗങ്ങളോട് കലക്ടര്‍ നിര്‍ദേശിച്ചു.
കണ്ണൂര്‍- മട്ടന്നൂര്‍ റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആദ്യവാരം കുഴി അടക്കല്‍ ആരംഭിക്കുമെന്ന് പി.ഡബ്ള്യു.ഡി അധികൃതര്‍ മറുപടി പറഞ്ഞു. കണ്ണൂര്‍ മട്ടന്നൂര്‍ റോഡ് വികസന കാര്യത്തില്‍ കാഞ്ഞിരോട് ഭാഗത്തുള്ള കടക്കാരുമായി കലക്ടര്‍ സംസാരിക്കണമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു.
വിമാനത്താവളവുമായി ബന്ധപ്പെട്ട അനുബന്ധറോഡുകളുടെ വികസനത്തിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാറിലേക്ക് അയച്ചിട്ടുണ്ടെന്ന് പി.ഡബ്ള്യു.ഡി അധികൃതര്‍ അറിയിച്ചു.
വെള്ളൂര്‍ ചെറുപുഴ റോഡ് പാച്ച്വര്‍ക്ക് ചെയ്യാന്‍ ടെന്‍ഡര്‍ ആയെന്നും കുഴി അടക്കുന്ന പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും സി. കൃഷ്ണന്‍ എം.എല്‍.എയുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി പറഞ്ഞു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും. ജില്ലയിലെ മണലെടുപ്പിന് പല കടവുകളിലും അനുമതി നല്‍കാത്തതും കരിങ്കല്‍ ക്വാറികള്‍ സ്തംഭിച്ചതും കാരണം നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നില്ളെന്ന് സി. കൃഷ്ണന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക അനുമതി ലഭിക്കാത്തതിനാല്‍ ചില ഭാഗങ്ങളില്‍ മണല്‍ വാരല്‍ നടക്കുന്നില്ളെന്നും അനുമതിക്കായി ശ്രമിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ചിറ്റടിയിലെ 10 പട്ടികജാതി കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ മൂന്ന് സെന്‍റുകാര്‍ക്ക് ഭൂമി നല്‍കാനുള്ള തീരുമാനം പുന:പരിശോധിച്ച് അവര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ പട്ടയം നല്‍കും. കവ്വായി പുഴയില്‍ ഒരേ ഭാഗത്ത് നിന്നുതന്നെ സ്ഥിരമായി മണലെടുക്കുന്നത് പരിസരത്തെ ജലസ്രോതസ്സിനെ ബാധിക്കുന്നുവെന്ന പരാതി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എസ്.ടി.പി ജോലികളില്‍ പുരോഗതിയില്ളെന്ന് ടി.വി. രാജേഷ് എം.എല്‍.എ പറഞ്ഞു. പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കിയിട്ടും ഇലക്ട്രിക്കല്‍ ജോലികള്‍ വൈകുന്നത് മൂലം പിന്നീട് കുത്തിപ്പൊളിച്ച് വൃത്തികേടാക്കേണ്ടിവരുകയാണ്.
എല്‍.എസ്.ജി.ഡി ജോലികള്‍ക്ക് ഭരണാനുമതിയായിട്ടും ടെന്‍ഡര്‍ നടപടികള്‍ ആവുന്നില്ല. ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജലവിതരണ പൈപ്പ് ലൈനുകളിലും ഒക്ടോബര്‍ 31നുള്ളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ എം.എല്‍.എയെ അറിയിച്ചു. കണ്ണൂര്‍ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ കുഴി അടച്ചുതീര്‍ത്തെന്നും ടാറിങ് നവംബര്‍ ആദ്യം ആരംഭിക്കുമെന്നും പി.ഡബ്ള്യു.ഡി അധികൃതര്‍ പറഞ്ഞു. ആറളം പുനരധിവാസ മേഖലകളിലെ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. കൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ അസി.കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല എന്നിവരും പങ്കെടുത്തു.

പരിക്ക്: മെസ്സി രണ്ടു മാസം പുറത്ത്

Posted: 26 Sep 2015 09:20 PM PDT

Image: 

ബാഴ്സലോണ: കാല്‍മുട്ടിന് പരിക്കേറ്റ ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് രണ്ടു മാസത്തേക്ക് കളത്തിലിറങ്ങാന്‍ കഴിയില്ല. ആരാധകരെ കടുത്ത നിരാശരാക്കുന്ന വാര്‍ത്ത ക്ളബ് അധികൃതര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടു. ഇതോടെ നവംബര്‍ 21ന് നടക്കുന്ന എല്‍ ക്ളാസിക്കോ മത്സരത്തില്‍ മെസ്സിക്ക് കളിക്കാനാവില്ല.

ശനിയാഴ്ച ലാസ് പലാമാസിനെതിരായ മത്സരത്തിലാണ് മെസ്സിക്ക് കാല്‍മുട്ടിന് പരിക്കേറ്റത്. മത്സരത്തിന്‍െറ ആദ്യ പകുതിയില്‍ പെനാല്‍ട്ടി ബോക്സില്‍ വെച്ച് ഗോളിലേക്ക് ലക്ഷ്യംവെച്ചപ്പോള്‍ ഡിഫന്‍ഡര്‍ പെഡ്രോ ബികാസുമായി കൂട്ടിയിടിച്ചാണ് മെസിക്ക് പരിക്കേറ്റത്. ഗ്രൗണ്ടില്‍ വീണു കിടന്ന മെസി കളി തുടരാന്‍ ശ്രമിച്ചെ ങ്കിലും തിരിച്ച് കയറുകയായിരുന്നു. പരിക്കേറ്റ് മെസ്സി മടങ്ങുമ്പോള്‍ ബാഴ്സ നിര മാത്രമല്ല, ഗാലറിയും മൗനംപൂണ്ടു. എഴു മിനിറ്റിനു ശേഷം മെസ്സിക്ക് പകരക്കാരനായി മുനീര്‍ എല്‍ ഹെദ്ദാദിയെ ലൂയിസ് ഹെന്‍റിക് ഗ്രൗണ്ടിലിറക്കി.

തുടര്‍ന്ന് താരത്തെ വൈദ്യ പരിശോധനക്കു വിധേയമാക്കി. ഇടതുകാല്‍ മുട്ടിലെ സന്ധിയില്‍ ആന്തരികമായി പൊട്ടലുള്ളതിനാല്‍ ഏഴു മുതല്‍ എട്ടാഴ്ച വരെ അര്‍ജന്‍റീനന്‍ താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കില്ളെ ന്ന് ബാഴ്സ വ്യക്തമാക്കി.
 

 

 

കോതമംഗലത്ത് ആളില്ലാത്ത വീടുകളിലും കടകളിലും മോഷണം

Posted: 26 Sep 2015 09:17 PM PDT

കോതമംഗലം: കോതമംഗലം മേഖലയില്‍ ആളില്ലാത്ത വീടുകളിലും കടകളിലും വ്യാപക മോഷണം. 17 പവനും 15,000 രൂപയും നഷ്ടമായി. ശനിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നെന്നാണ് സംശയിക്കുന്നത്.
കോതമംഗലം വെണ്ടുവഴിയില്‍ നാല് വീടുകള്‍, മാതിരപ്പിള്ളിയില്‍ ഒരു വീട്, നഗരത്തിലെ രണ്ട് കടകള്‍ എന്നിവിടങ്ങളില്‍ മോഷ്ടാക്കള്‍ കയറി. 17 പവനും 15,000 രൂപയും റെഡിമെയ്ഡ് വസ്ത്രങ്ങളും അപഹരിച്ചു. തെക്കേവെണ്ടുവഴി ഇക്കരക്കുടി അലിയാര്‍, ഇതിനാട്ട് ബാവ, പൂക്കരമോളയില്‍ ഷമീര്‍, തടത്തിക്കുന്നേല്‍ പരേതനായ മുഹമ്മദ്, മാതിരപ്പിള്ളി കാവുപുത്തുങ്കല്‍ പീറ്റര്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഗവ. ആശുപത്രിക്ക് സമീപത്തെ 'ഒ മാന്‍' എന്ന റെഡിമെയ്ഡ് ഷോപ്പിലും മാര്‍ക്കറ്റിലെ പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലും മോഷണം അരങ്ങേറി. ഷോപ്പിന്‍െറ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് 4500 രൂപയുടെ വസ്ത്രങ്ങള്‍ കവര്‍ന്നു. മാര്‍ത്തോമ ചെറിയപള്ളിയില്‍ പ്രാര്‍ഥനക്ക് എത്തിയ പെരുമ്പിള്ളിച്ചിറ ബിന്‍സ അനൂപിന്‍െറ 10,000 രൂപയും എ.ടി.എം കാര്‍ഡുമടങ്ങുന്ന പഴ്സും മോഷണം പോയി.
തെക്കേ വെണ്ടുവഴി അലിയാറിന്‍െറ വീട്ടില്‍ പുലര്‍ച്ചെ 5.30നും ആറിനുമിടയിലായിരുന്നു മോഷണം. ഇവിടെനിന്ന് 16 പവനോളം സ്വര്‍ണം അലമാരയില്‍നിന്ന് മോഷ്ടിച്ചു. അലിയാര്‍ ഹജ്ജിന് പോയിരിക്കുകയാണ്. ഇളയ മകന്‍ മുഹമ്മദാലിയും കുടുംബവും പുലര്‍ച്ചെ മലമ്പുഴയില്‍ വിനോദസഞ്ചാരത്തിനും പുറപ്പെട്ടു. അടുത്ത് താമസിക്കുന്ന സഹോദരന്‍ പള്ളിയില്‍ പോകുമ്പോള്‍ കുടുംബം യാത്രപുറപ്പെടാന്‍ ഒരുങ്ങിയിരുന്നു. പള്ളിയില്‍നിന്ന് തിരിച്ചുവരുമ്പോള്‍ വീടിന്‍െറ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് പരിശോധിക്കുമ്പോള്‍ മോഷണം നടന്നതായി കണ്ടത്തെി. ഉടന്‍ പൊലീസില്‍ അറിയിച്ചു. മുഹമ്മദാലിയെയും കുടുംബത്തെയും തിരിച്ചുവിളിച്ചു. വീട് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുന്നത്. മോഷണം അറിഞ്ഞ് സമീപത്ത് അടഞ്ഞുകിടന്ന വീടുകള്‍ ബന്ധുക്കള്‍ പരിശോധിച്ചതോടെയാണ് മറ്റ് വീടുകളിലെയും മോഷണം അറിയുന്നത്.
പൂക്കരമോളയില്‍ ഷമീറിന്‍െറ വീട്ടില്‍നിന്ന് കുട്ടിയുടെ ഒരു പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. ഷമീര്‍ തിരുവനന്തപുരത്ത് ഭാര്യവീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇതിനാട്ട് ബാവയും കുടുംബവും ഹജ്ജിന് പോയിരിക്കുന്നതിനാല്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. അലിയാരുടെ വീടിന് നേരെ എതിര്‍വശത്തുള്ള ഈ വീട്ടിലത്തെിയ മോഷ്ടാക്കള്‍ അലിയാരുടെ വീട്ടിലെ ആളുകള്‍ പുറത്തുപോകുന്നത് നിരീക്ഷിച്ച ശേഷം മോഷണം നടത്തിയെന്നാണ് കരുതുന്നത്. തടത്തിക്കുന്നേല്‍ മുഹമ്മദിന്‍െറ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. ബാവയുടെയും മുഹമ്മദിന്‍െറയും വീട്ടില്‍നിന്ന് ഒന്നും അപഹരിച്ചിട്ടില്ല.
മോഷണ പരമ്പര നടന്നതറിഞ്ഞ് മാതിരപ്പിള്ളിയിലെ പീറ്ററിന്‍െറ വീട്ടില്‍ ബന്ധുക്കള്‍ എത്തി പരിശോധിക്കുമ്പോള്‍ വീടിന്‍െറ വരാന്തയില്‍ കമ്പ്യൂട്ടറും മറ്റും വാരിവിതറിയനിലയില്‍ കണ്ടത്തെി. പീറ്റര്‍ വര്‍ഷങ്ങളായി വിദേശത്താണ്.
മാര്‍ക്കറ്റിലെ പലചരക്ക് കടയുടെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് മോഷണശ്രമം നടന്നു. സമീപത്തെ സ്ഥാപനത്തിലെ സി.സി ടി.വിയില്‍ മോഷ്ടാവിന്‍േറതെന്ന് തോന്നിക്കുന്ന ചിത്രം പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധിച്ചു.
കഴിഞ്ഞ ദിവസം ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാക്കളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒരാഴ്ച മുമ്പ് നെല്ലിക്കുഴിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം നടന്നിരുന്നു.

പരിസ്ഥിതിസൗഹൃദ ടൂറിസത്തിന് ഊന്നല്‍ നല്‍കി അരൂക്കുറ്റിയെ വീണ്ടെടുക്കണം

Posted: 26 Sep 2015 09:09 PM PDT

വടുതല: ടൂറിസം മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ അതിന് അടിസ്ഥാനഘടകങ്ങളുള്ള അരൂക്കുറ്റിയുടെ സ്ഥാനം അകലെ. അരൂക്കുറ്റിയെ ടൂറിസം ഭൂപടത്തിലേക്ക് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസംവിധാനത്തിനും വേണ്ടത്ര ഉത്സാഹമില്ല. രാഷ്ട്രീയ പടലപ്പിണക്കവും ഒത്തൊരുമ ഇല്ലാത്തതിനാലും ഈ കാര്യത്തില്‍ അരൂക്കുറ്റിയുടെ സ്ഥാനം വട്ടപ്പൂജ്യമാണ്. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്‍െറ സാധ്യതകള്‍ ഏറെയുണ്ട്. എന്നാല്‍, ആരും തിരിഞ്ഞുനോക്കുന്നില്ല. അരൂക്കുറ്റിയില്‍ ഹൗസ്ബോട്ട് ടെര്‍മിനല്‍ വരുന്നെന്ന പ്രചാരണം തുടങ്ങിയിട്ട് നാളുകളേറെയായി. അത് ജനങ്ങളില്‍ പ്രതീക്ഷ നല്‍കിയിരുന്നു.
സര്‍ക്യൂട്ട് ടൂറിസവുമായി ബന്ധപ്പെടുത്തിയാണ് നിലവിലെ അരൂക്കുറ്റി ബോട്ട്ജെട്ടിക്കടുത്ത് ഹൗസ്ബോട്ട് ലാന്‍ഡിങ് ടെര്‍മിനല്‍ വരുന്നത്. ഇതിന് പണി പുരോഗമിക്കുകയാണ്. 2.68 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
2014 ജൂണില്‍ ഇതിന്‍െറ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുകയും അധികം വൈകാതെ പാതിവഴില്‍ നിലക്കുകയും ചെയ്തു. നിര്‍മാണത്തിന് പകുതിയോളം സ്ഥലം എക്സൈസ് വകുപ്പിന്‍േറതാണ്. ഇത് ലഭിക്കാത്തതാണ് അന്ന് പ്രവര്‍ത്തനം നിലക്കാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. ഹൗസ്ബോട്ട് ലാന്‍ഡിങ് സെന്‍ററിന് വേണ്ടി ഇപ്പോള്‍ നിര്‍മാണം നടക്കുമ്പോഴും എക്സൈസ് വകുപ്പിന്‍െറ സ്ഥലം ലഭിച്ചതായി അറിവൊന്നുമില്ളെന്ന് അരൂക്കുറ്റി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ലാന്‍ഡിങ് സെന്‍ററിന്‍െറ പണി പൂര്‍ത്തിയായാലും എക്സൈസ് വകുപ്പിന്‍െറ സ്ഥലം കിട്ടുന്നതുവരെ അതിന്‍െറ പ്രയോജനം ഉണ്ടാകില്ല. വാഹനങ്ങളുടെ പാര്‍ക്കിങ്, വിശ്രമകേന്ദ്രം, റസ്റ്റാറന്‍റ് തുടങ്ങിയവ നിര്‍മിക്കേണ്ടത് എക്സൈസ് വകുപ്പിന്‍െറ സ്ഥലത്താണ്.
ഈ സ്ഥലം കൂടി ആവശ്യപ്പെടുന്ന അളവില്‍ അനുവദിച്ചുകിട്ടിയാലേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഇറിഗേഷന്‍ വകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ് നിര്‍മാണം.
ഇന്ന് റോഡ്മാര്‍ഗം എറണാകുളത്ത് എത്താന്‍ മണിക്കൂറുകള്‍ എടുക്കും. അരൂക്കുറ്റിയില്‍ മുമ്പുണ്ടായിരുന്ന ബോട്ട് സര്‍വിസ് പുനരാരംഭിച്ചാല്‍ മിതമായ നിരക്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എറണാകുളത്ത് എത്താന്‍ കഴിയും. ടെര്‍മിനലിന്‍െറ നിര്‍മാണം പൂര്‍ത്തിയായാല്‍ അരൂക്കുറ്റിയുടെ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനം. അത് സാധ്യമായാല്‍ ആലപ്പുഴയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇവിടം മാറും. ടൂറിസത്തിന്‍െറ ഭാഗമായി അരൂക്കുറ്റിയിലെ ചെറുദ്വീപുകളും നല്ലവണ്ണം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

തെരുവുവിളക്കുകളുടെ പരിപാലനം കാര്യക്ഷമമല്ളെന്ന പരാതി വ്യാപകം

Posted: 26 Sep 2015 09:03 PM PDT

ഗൂഡല്ലൂര്‍: തെരുവുവിളക്കുകളുടെ പരിപാലനം കാര്യക്ഷമമല്ലാത്തതിനാല്‍ സ്വകാര്യ കമ്പനികളുടെ സേവനം റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തമിഴ്നാട്ടിലെ കോര്‍പറേഷന്‍, നഗരസഭകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ തെരുവുവിളക്ക് പരിപാലനവും പുതിയവ സ്ഥാപിക്കലും ഉള്‍പ്പെടെയുള്ള സേവനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. വൈദ്യുതി ലഭ്യമാകാത്ത ഭാഗങ്ങളില്‍ സോളാര്‍ സ്ഥാപിച്ചും തെരുവുവിളക്ക് സൗകര്യം നല്‍കുന്നുണ്ടെങ്കിലും ഇവരുടെ സേവനത്തെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ പരാതികള്‍ ഏറുകയാണ്. മാത്രമല്ല, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് ഇതേക്കുറിച്ച് ഭരണസമതി യോഗങ്ങളില്‍ പരാതിപ്പെടാനും കഴിയാതെ വന്നിരിക്കുകയാണ്.
യോഗത്തില്‍ ഉന്നയിച്ചാല്‍ തെരുവുവിളക്കുകളുടെ പരിപാലനം സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലായതിനാല്‍ നഗരസഭാ അധികൃതര്‍ക്കോ ഭരണസമിതിക്കോ ഒന്നും ചെയ്യാന്‍ പറ്റില്ളെന്ന മറുപടിയാണ് ലഭിക്കുന്നത്. അതിനാല്‍ സ്വകാര്യ സേവനം റദ്ദ് ചെയ്യണം.
ഇതിനിടെ, ഊട്ടി നഗരസഭയുടെ പരിപാലന ചുമതലയുള്ള കമ്പനിയുടെ വാഹനം തടഞ്ഞ് ഭരണകക്ഷി കൗണ്‍സിലര്‍ പ്രതിഷേധിച്ചത് വിവാദമായിട്ടുണ്ട്.
ഊട്ടി നഗരസഭയുടെ വാര്‍ഡുകളില്‍ സ്ഥാപിക്കുന്ന തെരുവുവിളക്കുസാമഗ്രികളും മറ്റും ഗുണമേന്മയില്ലാത്തതാണെന്നും പരിപാലനം കാര്യക്ഷമമല്ളെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ കൗണ്‍സിലര്‍ ഇംതിയാസാണ് വാഹനത്തിനുമുന്നില്‍ കുത്തിയിരിപ്പ് നടത്തി പ്രതിഷേധിച്ചത്. കൊണ്ടുവരുന്ന സാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലറുടെ പ്രതിഷേധം. സ്വകാര്യ കമ്പനികളുടെ സേവനത്തെക്കുറിച്ച് പരാതികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ സത്യഭാമ അറിയിച്ചു.

7.8 കോടി ചെലവില്‍ ആറു റോഡുകളുടെ നവീകരണം തുടങ്ങി

Posted: 26 Sep 2015 09:00 PM PDT

കോഴിക്കോട്: നഗരത്തില്‍ ആറു റോഡുകള്‍ 7.8 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പ്രവൃത്തി മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു.
ജയില്‍ റോഡ്, ചിന്താവളപ്പ്-തളി റോഡ്, പി.വി. സാമി റോഡ്, പുതിയപാലം-ചാലപ്പുറം റോഡ്, പുതിയപാലം-മൂരിയാട് റോഡ്, ചാലപ്പുറം-ഈസ്റ്റ് കല്ലായി റോഡ് എന്നിവയാണ് നന്നാക്കുന്നത്. നഗരസഭാ പരിധിയിലെ റോഡുകള്‍ ഒറ്റത്തവണ നവീകരിക്കാനുള്ള പദ്ധതിയിലാണ് പ്രവൃത്തി.
കരാറേറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 12 മാസത്തിനകം പണി തീര്‍ക്കണമെന്നാണ് ധാരണ. നിലവിലുള്ള റോഡുകളുടെ അടിത്തറ ബലപ്പെടുത്തിയശേഷമാകും പണി തുടങ്ങുക.
ആവശ്യമായ ഓവുചാലുകളും ഓവുപാലങ്ങളും പണിയും. റോഡ്സുരക്ഷക്കാവശ്യമായ അടയാളങ്ങളും സൂചനാ ബോര്‍ഡുകളുമടക്കമാണ് നവീകരണം. കല്ലായിയിലെ ഫ്രൈഡേ ക്ളബിന് മുന്നിലൂടെയുള്ള റോഡ് 10 ലക്ഷം രൂപ ചെലവിലും മേലേ പാളയം റോഡ് ഒരു കോടി ചെലവിലും ഇന്‍റര്‍ലോക് ചെയ്ത് നന്നാക്കുമെന്ന് മന്ത്രി മുനീര്‍ പറഞ്ഞു.
എം.ടി. പത്മ അധ്യക്ഷത വഹിച്ചു. കെ. മൊയ്തീന്‍കോയ, എന്‍.സി. അബൂബക്കര്‍, പി.വി. അവറാന്‍, കെ.പി. അബ്ദുല്ലക്കോയ എന്നിവര്‍ സംസാരിച്ചു. പി.ടി. സന്തോഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എന്‍.വി. ഹമീം റഹ്മാന്‍ സ്വാഗതവും പി.കെ. രഞ്ജിനി നന്ദിയും പറഞ്ഞു.

ചില ഹാജിമാര്‍ എളുപ്പവഴി തേടിയത് ദുരന്തത്തില്‍ കലാശിച്ചെന്ന് ദൃക്സാക്ഷികള്‍

Posted: 26 Sep 2015 08:50 PM PDT

Image: 
മിനാ: ഇടുങ്ങിയ ക്രോസ് റോഡ് കയറി ജംറയിലേക്ക് എളുപ്പ വഴി തേടിയതാണ് നൂറുകണക്കിന് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണമെന്ന് ദുരന്തമുണ്ടായ പ്രദേശത്തെ ഈജിപ്ത് തമ്പുകാരും മരണം മുഖാമുഖം കണ്ട് രക്ഷപ്പെട്ട ദൃക്സാക്ഷികളും പറയുന്നു. കടുത്ത വെയിലില്‍ മാര്‍ഗതടസ്സം വന്നു നില്‍പ് തുടരേണ്ടി വന്നതിനാല്‍ സൂര്യാഘാതത്തിലും തളര്‍ച്ചയിലുമാണ് പലരും മരിച്ചതെന്നും ദൃക്സാക്ഷിവിവരണങ്ങളില്‍ വ്യക്തമാവുന്നു. രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ പലരും സമീപത്തെ തമ്പുകള്‍ക്ക് അകത്തേക്കും മുകളിലേക്കും കയറാന്‍ ശ്രമിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. 
200 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ചെറിയ ക്രോസ് റോഡാണ് 223. കിങ് ഫഹദ് റോഡില്‍ നിന്ന് വരുന്നവര്‍ക്ക് ജംറയിലേക്ക് ഈ വഴിയും പോകാം. അങ്ങനെ വന്നവര്‍ 204 ാം നമ്പര്‍ റോഡിലേക്ക് വന്നു ചേര്‍ന്നപ്പോള്‍ തിരക്കുണ്ടായി. കൊടുംചൂടിലെ തിരക്കില്‍ പ്രായമായ ഹാജിമാര്‍ ബേജാറായി. തിരക്കു കൂടിയതോടെ പലരും സമീപത്തെ തമ്പു മതിലുകളിലേക്കും തമ്പുകളുടെ മുകളിലേക്കും കയറാന്‍ തുടങ്ങി. കുറേ തമ്പുകള്‍ തകരാനുള്ള കാരണം ഇതാണെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ‘ഉക്കാള്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. അറഫയില്‍ നിന്നു തലേന്നാള്‍ നടന്നു ക്ഷീണിച്ചത്തെിയ പ്രായം ചെന്നയാളുകള്‍ എളുപ്പവഴി സ്വീകരിക്കുകയും കടുത്ത ചൂടിലുണ്ടായ തിരക്കില്‍ തളര്‍ന്നു വീഴുകയുമാണ് ചെയ്തതെന്ന് തമ്പുകളിലെ ജീവനക്കാരനായ ഇംറാന്‍ ഇംറാന്‍ പറഞ്ഞു. പെരുന്നാള്‍ ദിനം മിനായിലുള്ള സാധാരണ തിരക്കേ രാവിലെ തുടക്കത്തില്‍ കണ്ടിരുന്നുള്ളൂ. പിന്നെപ്പിന്നെ അത് കൂടി വന്നു. പ്രായാധിക്യമുള്ള തീര്‍ഥാടകര്‍ തളര്‍ന്നു വീഴുന്നതു കണ്ടപ്പോള്‍ അവരെ തമ്പിനകത്തേക്ക് എടുത്തുകിടത്തി. പിന്നീട് തിരക്ക് ഏറിവന്നു കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നുവെന്ന് ഈജിപ്ഷ്യന്‍ തമ്പുകളിലൊന്നിലെ കാവല്‍ക്കാരന്‍ ത്വയ്യിബ് ഹികമി പറഞ്ഞു. 
അല്‍ജീരിയന്‍ തമ്പിലിരിക്കുകയായിരുന്ന ബഷീര്‍ ഏതൊക്കെയോ തീര്‍ഥാടകര്‍ തമ്പിനകത്തേക്ക് ഇരച്ചുകയറുന്നത് കണ്ട് പകച്ചുപോയി. പിന്നീട് ആളുകള്‍ പ്രാണരക്ഷാര്‍ഥം തമ്പുകളിലേക്ക് തുടരത്തുടരെ വന്നു കയറുന്നതാണ് കണ്ടത്. ഈജിപ്തില്‍ നിന്നുള്ള ഹാജി അഹ്മദും കൂട്ടുകാരും രാവിലെ ഏഴിനാണ് മുസ്ദലിഫയില്‍ നിന്നു തമ്പിലത്തെിയത്. പെട്ടെന്ന് തമ്പുകളുടെ ചുറ്റുപാടിലുമുള്ള റോഡുകളില്‍ വന്‍തിരക്കുണ്ടാകുന്നത് കണ്ടു. 
തന്‍െറ ഓഫിസിനു മുന്നില്‍ നിന്നാണ് തിരക്ക് തുടങ്ങിയതെന്ന് ഈജിപ്തിന്‍െറ മൂന്നാം ബ്രാഞ്ച് ഓഫിസിന്‍െറ ചുമതലക്കാരനായ മുഹമ്മദ് അബ്ദുല്ല ഫൂദ പറയുന്നു. ‘‘രാവിലെ ഏഴിനു തന്നെ ഇതുവഴി കടന്നുപോകുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. എട്ട് - എട്ടരയായിക്കാണും തിരക്ക് ക്രമാതീതമായതോടെ പ്രായമായവര്‍ നിലത്തു വീഴാന്‍ തുടങ്ങി. ഇങ്ങനെ വീണുപോയവരില്‍ ചിലരെ ഞങ്ങള്‍ തമ്പുകള്‍ക്കുള്ളിലേക്ക് എടുത്തുകിടത്തി’’. ഇത്രയും കാലം ഈ വഴി ഇതുപോലൊരു തിരക്ക് ഉണ്ടാവാത്തതാണെന്ന് സഹോദരന്‍ അമീന്‍ അബ്ദുല്ല ഫൂദ പറഞ്ഞു. രണ്ടു വഴികളില്‍ നിന്നു വന്നവര്‍ കൂടിച്ചേരുന്നിടത്തുണ്ടായ വര്‍ധിച്ച തിരക്കാണ് കാരണം. എട്ടരയാകുമ്പോള്‍ തന്നെ ആ ഭാഗത്തെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നതായി നിരവധി ഹാജിമാര്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വളണ്ടിയര്‍മാരോട് ആവലാതി ബോധിപ്പിച്ചിരുന്നുവെന്ന് ഈജിപ്തില്‍ നിന്നുള്ള സ്വകാര്യ ടൂര്‍ ഓപറേറ്ററായ ‘റുവ്വാദി’ന്‍െറ മേധാവി അശ്റഫ് വഹീദ് ഹസന്‍ പറഞ്ഞു. 204 റോഡിലുള്ളവര്‍ ക്രമം പാലിച്ചു തന്നെയാണ് നീങ്ങിയിരുന്നത്. എന്നാല്‍ കിങ് ഫഹദ് ഭാഗത്തെ റബ്വയില്‍ നിന്നു വന്നവര്‍ കൂടി ഇവര്‍ക്കൊപ്പം കൂടിച്ചേര്‍ന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്.  

ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയവും മത്താഫും ‘ഓസ്കാര്‍’ പരിഗണനയില്‍

Posted: 26 Sep 2015 08:39 PM PDT

Image: 
ദോഹ: കലാ-പുരാവസ്തു രംഗത്തെ ‘ഓസ്കാര്‍’ എന്നറിയപ്പെടുന്ന എല്‍.സി.ഡി അവാര്‍ഡിന്‍െറ പരിഗണനക്കായി ഖത്തറിലെ രണ്ട് ചരിത്ര മ്യൂസിയങ്ങളും. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്,  അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് (മത്താഫ്) എന്നീ രണ്ട് പ്രധാന സാംസ്കാരിക-കലാ പ്രദര്‍ശന കേന്ദ്രങ്ങളാണ് ‘ലീഡിങ് കള്‍ച്ചറല്‍ ഡെസ്റ്റിനേഷന്‍സ് -എല്‍.സി.ഡി’ അവാര്‍ഡുകള്‍ക്കുള്ള പരിഗണനക്ക് നാമനിര്‍ദേശം ചെയ്തത്. 
ലോകത്തെ പ്രധാന സഞ്ചാരകേന്ദ്രങ്ങളെയും യാത്രാ സംബന്ധിയായ അനുഭവങ്ങളെയും വിഷയമാക്കുന്ന ത്രൈമാസിക പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് ‘ലീഡിങ് കള്‍ച്ചറല്‍ ഡെസ്റ്റിനേഷന്‍സ്’. 15 വര്‍ഷമായി മേഖലയിലുള്ള എല്‍.സി.ഡിയുടെ പുരസ്കാരം ഈ മേഖലയില്‍ വളരെ വിലമതിക്കപ്പെടുന്നതാണ്.
രൂപകല്‍പനയിലെയും നിര്‍മിതിയിലെയും ഉദാത്ത മാതൃകയെന്ന നിലക്കാണ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് അവാര്‍ഡിന്‍െറ പരിഗണനക്കുള്ള പട്ടികയില്‍ ഇടംപിടിച്ചത്. ഉത്തമ സാംസ്കാരിക കേന്ദ്രങ്ങള്‍ക്കുള്ള പുരസ്കാരത്തിനാണ് ‘മത്താഫ്’ പരിഗണക്കപ്പെടുന്നത്. 
വിവിധ നാടുകളില്‍നിന്ന് ഓരോവര്‍ഷവും അവാര്‍ഡുകള്‍ക്കുള്ള മ്യൂസിയങ്ങളെ എല്‍.സി.ഡി നിര്‍ദേശിക്കാറാണ് പതിവ്. പ്രദര്‍ശനവും നടത്തിപ്പും, രൂപകല്‍പനയും കാലാന്തരത്തിനനുയോജ്യമായ നിര്‍മിതി, ഭക്ഷണ കേന്ദ്രങ്ങള്‍, ഷോപ്പിങ് ആന്‍റ് ഡിജിറ്റല്‍ എക്സ്പീരിയന്‍സ് എന്നീ അഞ്ച് വ്യത്യസ്ത മേഖലകളും അവാര്‍ഡ് നിര്‍ണയത്തിന്‍െറ പരിഗണനക്ക് വരുന്നുണ്ട്.
ഈ വര്‍ഷത്തെ പട്ടികയിലുണ്ടായിരുന്ന പാരീസിലെ ലോവ്റെ മ്യൂസിയം, ന്യൂയോര്‍ക്ക് മ്യൂസിയം ഫോര്‍ മോഡേണ്‍ ആര്‍ട്ട്, ഫ്ളോറന്‍സ് ഗലേറിയ ഡെഗ്ളി ഉഫിസ്സി, മാഡ്രിഡ് റെയ്ന സോഫിയ എന്നീ മ്യൂസിയങ്ങളെല്ലാം ആദ്യഘട്ടത്തില്‍ പിന്തള്ളപ്പെട്ടിട്ടുണ്ട്. പാരമ്പര്യകലാ ശക്തികേന്ദ്രങ്ങളില്‍നിന്ന് മാറി ഭൂമിശാസ്ത്രപരമായി ഇനിയും കണ്ടത്തെിയിട്ടില്ലാത്ത ഇടങ്ങളിലെ  സാംസ്കാരിക കേന്ദ്രങ്ങളെ പരിചയപ്പെടുത്തുകയാണ് പുതിയ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്‍െറ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് മാത്രമാണ് മിഡീലിസ്റ്റില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍  അവാര്‍ഡ് പരിഗണനക്ക് വന്ന ഏക മ്യൂസിയം. 
ഇത് മല്‍സരിക്കുന്നതാവട്ടെ ന്യൂയോര്‍ക്കിലെ ഗുഗന്‍ഹീം മ്യൂസിയത്തിനോടും ബില്‍ബാഒയോടുമാണ്. എന്നാല്‍, ദുബൈയിലെ മൂവിങ് ഇമേജ് മ്യൂസിയവും സല്‍സാലി പ്രൈവറ്റ് മ്യൂസിയവും, ഒമാന്‍െറ മസ്കത്ത് നാഷനല്‍ മ്യൂസിയവും ഖത്തറിന്‍െറ മത്താഫിനോടൊപ്പം മല്‍സരരംഗത്തുണ്ട്. ഏറ്റവും നല്ല സാംസ്കാരിക കേന്ദ്രങ്ങള്‍ക്കുള്ള അവാര്‍ഡിന്‍െറ പരിഗണനയിലാണ് ഇവയുള്ളത്. ലോക സഞ്ചാരരംഗത്തെ പ്രഗല്‍ഭരായ 74ഓളം സാംസ്കാരിക അംബാഡര്‍മാരുടെ സംഘമാണ് ജേതാക്കളെ കണ്ടത്തെുക. 
നവീന സാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളിച്ച് നിര്‍മിച്ചതും കാഴ്ചക്കാര്‍ക്ക് വിസ്മയാനുഭവങ്ങള്‍ നല്‍കുന്നതുമായ മ്യൂസിയങ്ങളും, രൂപകല്‍പനയിലും ഷോപ്പിങ്, രുചി അനുഭവങ്ങളിലെ വ്യത്യസ്തതയും നൂതനവുമായ സാങ്കേതികതയുമൊക്കെയായിരിക്കും ജൂറിയുടെ മുന്‍ഗണനകളെന്ന് എല്‍.സി.ഡി വെബ് സൈറ്റ് പറയുന്നു. ഒക്ടോബര്‍ ഒമ്പതിന് ലണ്ടനില്‍ വെച്ചാണ് വിജയികളെ പ്രഖ്യാപിക്കുക. 
 

കരിപ്പൂര്‍ റണ്‍വേ വികസനം: സ്ഥലം നല്‍കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം –പി.വി. അബ്ദുല്‍ വഹാബ് എം.പി

Posted: 26 Sep 2015 08:24 PM PDT

Image: 
ദുബൈ: സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കി വേണം കരിപ്പൂര്‍ വിമാനത്താവള വികസനം പൂര്‍ത്തീകരിക്കേണ്ടതെന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി അഭിപ്രായപ്പെട്ടു. ഭൂമിക്ക് ന്യായവില നല്‍കുന്നതിനൊപ്പം അവരെ പുനരധിവസിപ്പിക്കുകയും കഴിയാവുന്ന വിധത്തില്‍ ജോലി നല്‍കുകയും വേണം. എത്രയും വേഗം വിമാനത്താവള വികസനം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കരിപ്പൂര്‍ വിമാനത്താവളത്തോട് മലബാറുകാര്‍ക്ക് വൈകാരിക അടുപ്പമാണുള്ളത്. മലബാറിന്‍െറ വികസനത്തില്‍ വിമാനത്താവളം വഹിച്ച പങ്ക് വളരെ വലുതാണ്്. എന്നാല്‍ വിമാനത്താവളത്തിന്‍െറ പ്രാധാന്യവും പ്രസക്തിയും ഡല്‍ഹിയിലുള്ളവര്‍ക്കും മാറിമാറി വരുന്ന ഉദ്യോഗസ്ഥര്‍ക്കും മനസ്സിലാകുന്നില്ല. ഈ വിമാനത്താവളവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ പലരും പലപ്പോഴും ശ്രമിക്കുന്നു. കള്ളക്കടത്ത് നടന്നത് കരിപ്പൂരിലാണെങ്കില്‍ അതിന് പ്രത്യേക മാനം കൈവരുന്നു. സ്ത്രീകള്‍ റാക്കറ്റിലകപ്പെട്ടാല്‍, അവര്‍ ഈ വിമാനത്താവളം വഴിയാണ് യാത്ര ചെയ്തതെങ്കില്‍ മനുഷ്യക്കടത്തെന്ന രീതിയില്‍ വലിയ വാര്‍ത്തയാകുന്നു. 
വിമാനത്താവളവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പലരും പങ്കുവെക്കുന്നു. എന്നാല്‍ പുറത്തുവരുന്ന പല കാര്യങ്ങളും അര്‍ധ സത്യങ്ങളാണ്. റണ്‍വേ നവീകരണം സമയമെടുത്ത് നിര്‍വഹിക്കേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവങ്ങളുണ്ടെങ്കിലും പലരും പറയുന്നത് പോലെ അതത്ര ലളിതമല്ല. അവിടെ ഒരു റണ്‍വേ മാത്രമേയുള്ളൂ. ദിവസം എട്ടു മണിക്കൂര്‍ മാത്രം റണ്‍വേ അടച്ചിട്ട് റീകാര്‍പെറ്റിങ് ചെയ്യല്‍ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. എങ്കിലും പരിമിതികള്‍ മറികടന്ന് സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെക്കാതെ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 
വിമാനത്താവള റണ്‍വേ 12,000 അടിയാക്കി വികസിപ്പിക്കണം. ഇതിനായി ഭൂമി ഏറ്റെടുത്ത് കൈമാറേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് ജനങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്നത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ. അഹമ്മദും പി.കെ കുഞ്ഞാലിക്കുട്ടിയും മറ്റു നേതാക്കളും താനുമെല്ലാം ഇടപെടല്‍ നടത്തിയിട്ടുണ്ട്. വിമാനത്താവളത്തിന് ക്ഷീണമുണ്ടാകുന്നുവെന്ന് തോന്നിയ സന്ദര്‍ഭങ്ങളിലെല്ലാം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിച്ചിട്ടുണ്ട്. പ്രതിഷേധ ധര്‍ണയിലും മറ്റും നാമത് കണ്ടതാണ്. 
ഈ സഹകരണ മനോഭാവം തുടര്‍ന്നും നിലനില്‍ക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു. യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവരും സന്നിഹിതരായിരുന്നു.

ബഹ്റൈന്‍ സ്ത്രീകളുടെ തുല്യാവകാശത്തിനായി നിലകൊള്ളുന്ന രാജ്യം–മന്ത്രി

Posted: 26 Sep 2015 07:59 PM PDT

Image: 
ന്യൂയോര്‍ക്: സ്ത്രീകളുടെ സാമൂഹിക നില മെച്ചപ്പെടുത്താനുതകുന്ന നിരവധി പദ്ധതികള്‍ ബഹ്റൈന്‍ നടപ്പാക്കുന്നുണ്ടെന്ന് സാമൂഹി വികസന മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ വികസന പദ്ധതികള്‍ യു.എന്‍ മുന്നോട്ട് വക്കുന്ന വികസന സങ്കല്‍പങ്ങളുമായി ചേര്‍ന്നുപോകുന്നതാണെന്നും അവര്‍ പറഞ്ഞു. ന്യൂയോര്‍കില്‍ യു.എന്‍ സുസ്ഥിര വികസന ഉച്ചകോടിയോടനുബന്ധിച്ച് നടന്ന സ്ത്രീശാക്തീകരണ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 
ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമായി നിരവധി നടപടകള്‍ സ്വീകരിക്കാന്‍ ബഹ്റൈന് സാധിച്ചിട്ടിട്ടുണ്ട്. രാഷ്ട്രീയവും, സാമ്പത്തികവുമായ കാര്യങ്ങളിലും പൊതുജീവിതത്തിലും ബഹ്റൈന്‍ സ്ത്രീകള്‍ പുരുഷനോടൊപ്പം പങ്കാളിയാവുന്നുണ്ട്. അവര്‍ക്ക് സമൂഹത്തില്‍ മെച്ചപ്പെട്ട സ്ഥാനവുമുണ്ട്. 
ബഹ്റൈനില്‍ സ്ത്രീ സമത്വം ഉറപ്പുവരുത്താന്‍ നിരവധി സംവിധാനങ്ങളുണ്ട്. രാജ്യത്തിന്‍െറ ഭരണഘടനയില്‍ തന്നെ ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളും മറ്റും ഉറപ്പുവരുത്താനായി ‘സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍’ രൂപവത്കരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും ശൈശവ വിവാഹം ഉള്‍പ്പെടെ സ്ത്രീസമൂഹത്തിന് ദോഷകരമാകുന്ന എല്ലാ ദുരാചാരങ്ങളും അവസാനിപ്പിക്കാനും രാജ്യം കനത്ത ജാഗ്രത പാലിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

മോദി സിലിക്കണ്‍വാലിയില്‍; ടെക്നോളജി തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി

Posted: 26 Sep 2015 07:45 PM PDT

Image: 

കലിഫോര്‍ണിയ: യു.എസ് സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സിലിക്കണ്‍ വാലിയില്‍ എത്തി. ലോകത്തെ തന്നെ പ്രധാനപ്പെട്ട ടെക്നോളജി കമ്പനികളുടെ ആസ്ഥാനം ഉള്‍പ്പെടുന്നതാണ് സിലിക്കണ്‍ വാലി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് യു.എസ് കമ്പനികളുടെ സഹായം ഉറപ്പുവരുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം എന്നാണറിയുന്നത്.

സാന്‍ഹൊസെ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മോദി ഫെയര്‍ മൗണ്ട് ഹോട്ടലില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച റിസപ്ഷനില്‍ പങ്കെടുത്തു. പിന്നീട് ടെസ് ലാ ഇലക്ട്രിക് കാര്‍ കമ്പനിയില്‍ സി.ഇ.ഒ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യാ നാദല്ലെ, ഗൂഗ്ള്‍ കമ്പനി പ്രൊഡക്ട് ചീഫ് സുന്ദര്‍ പിച്ചൈ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ഇനി ഫെയ്സ്ബുക് ഹെഡ്ക്വാര്‍ട്ടേഴ്സാണ് മോദി സന്ദര്‍ശിക്കുന്നത്. അവിടെ സി.ഇ.ഒ മാര്‍ക്ക് സൊകര്‍ബെര്‍ഗുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഫേസ്ബുക്ക് വഴി പൊതുജനങ്ങളുമായി ചോദ്യോത്തര പരിപാടി നടക്കും.

നേരത്തെ സാന്‍ഹൊസെ വിമാനത്താവളത്തില്‍ മോദിയെ മേയര്‍ സാം ലിക്കാര്‍ഡേ, കൗണ്‍സില്‍ മെമ്പര്‍ ആഷ് കാര്‍ല, സന്‍ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റ് ജനറല്‍ അംബാസിഡര്‍ വെങ്കിടേശന്‍ അശോക് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കണ്‍സ്യൂമര്‍ഫെഡ്: കോണ്‍ഗ്രസില്‍ പോര് മുറുകുന്നു

Posted: 26 Sep 2015 07:28 PM PDT

Image: 

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ചേരിപ്പോര് ശക്തമാകുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുമായി കൂടിയാലോചനക്കുപോലും തയാറാകാതെ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത ഭരണനേതൃത്വത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് സുധീരന്‍ അനുകൂലികള്‍ പരസ്യമായി രംഗത്തിറങ്ങി.

അഴിമതി വിരുദ്ധമുഖം സുധീരന്‍െറ മാത്രം കുത്തകയല്ളെന്ന് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സഹകരണമന്ത്രിയും ഉള്‍പ്പെടുന്ന ഭരണനേതൃത്വം കൂടിയാലോചിച്ച് കഴിഞ്ഞദിവസം  കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, സി.ബി.ഐ അന്വേഷണം വേണമെന്നും ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്താല്‍ മാത്രം പോരെന്നും ചൂണ്ടിക്കാട്ടിയാണ് സുധീരന്‍െറ വിശ്വസ്തര്‍ രംഗത്തുവന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരന്‍െറ വിശ്വസ്തന്‍ ടി.എന്‍. പ്രതാപന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കി. സുധീരന്‍െറ മറ്റൊരു വിശ്വസ്തനായ കെ.പി.സി.സി ജന.സെക്രട്ടറി കെ.പി. അനില്‍കുമാറും ഇതേ ആവശ്യം ഉന്നയിച്ചു.
സംഘടനാ പുന$സംഘടന തടയുന്നതിന്  എല്ലാ തര്‍ക്കങ്ങളും മറന്ന് ഒരുമിച്ച എ, ഐ ഗ്രൂപ്പുകളെ നേരിടാന്‍ കണ്‍സ്യൂമര്‍ഫെഡ് അഴിമതിയും തൃശൂരിലെ അക്രമസംഭവങ്ങളും ആണ് സുധീരന്‍ ആയുധമാക്കിയത്. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസിനെ മാറ്റണമെന്ന് കത്ത് നല്‍കിക്കൊണ്ടാണ് തനിക്കെതിരെ ഒരുമിച്ച ഗ്രൂപ് നേതൃത്വങ്ങളെ സുധീരന്‍ വെട്ടിലാക്കിയത്. അതോടൊപ്പം തന്‍െറ  അഴിമതി വിരുദ്ധമുഖം ഒരിക്കല്‍ക്കൂടി വ്യക്തമാക്കാനും സുധീരന് സാധിച്ചു.

ഇതിനെല്ലാം തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സുധീരനുമായി യാതൊരു കൂടിയാലോചനയും നടത്താതെ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്യാന്‍ ഭരണനേതൃത്വം കഴിഞ്ഞദിവസം തയാറായത്. അഴിമതി വിരുദ്ധമുഖം സുധീരന് മാത്രമല്ളെന്ന് വരുത്തുന്നതിനൊപ്പം ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അദ്ദേഹത്തെ അനുവദിക്കില്ളെന്ന് വ്യക്തമാക്കുന്നതും ആയിരുന്നു സര്‍ക്കാറിന്‍െറ തീരുമാനം. ഭരണസമിതിക്കെതിരെ സസ്പെന്‍ഷന്‍ നടപടിയെടുത്ത് മണിക്കൂറുകള്‍ക്കകം പ്രസിഡന്‍റ് ജോയ് തോമസ് കെ.പി.സി.സി ജന. സെക്രട്ടറിയും സുധീരന്‍െറ വിശ്വസ്തനുമായ കെ.പി. അനില്‍കുമാറിനെതിരെ ആരോപണം ഉന്നയിച്ചു. സുധീരനൊപ്പം നില്‍ക്കുന്നവരുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് ആരോപണം തൊടുത്തുവിട്ടതെന്ന് വ്യക്തമാണ്. അതോടെ പ്രത്യാക്രമണത്തിന് സുധീരന്‍ അനുകൂലികളും രംഗത്തിറങ്ങി. ടി.എന്‍. പ്രതാപന്‍െറ കത്തും അനില്‍കുമാറിന്‍െറ പ്രസ്താവനയും അതിന്‍െറഭാഗമാണ്. മാത്രമല്ല, തനിക്കെതിരെ ആരോപണം ഉന്നയിച്ച ജോയി തോമസിനെതിരെ വക്കീല്‍ നോട്ടീസ് അയക്കാനും അനില്‍കുമാര്‍ തയാറായി.

അഴിമതി ആരോപണത്തിന് വിധേയനായ കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് നേരത്തേമുതല്‍ സുധീരന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അദ്ദേഹത്തിനെതിരെ മാത്രമായി നടപടിയെടുക്കുന്നതിന് പകരം ഭരണസമിതിയെ  ഒന്നടങ്കം സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ രാഷ്ട്രീയതീരുമാനം കൈക്കൊള്ളുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തിനുള്ള സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറായിരിക്കുന്നതെന്ന് സുധീരന്‍ പക്ഷം വിശ്വസിക്കുന്നു.
 

ഹജ്ജിന് ഇന്ന് പരിസമാപ്തി

Posted: 26 Sep 2015 07:25 PM PDT

Image: 

മിനാ: വിശുദ്ധ തീര്‍ഥാടനത്തിന് അവസാനം കുറിച്ച് പുണ്യനഗരിയോട് വിടചൊല്ലുന്ന വിശ്വാസിലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനയില്‍ ഈ വര്‍ഷത്തെ ഹജ്ജിന് വിരാമമാകുന്നു. ശനിയാഴ്ച മിനായിലെ മൂന്നു ജംറകളിലും കല്ളെറിഞ്ഞ് കഅ്ബയിലത്തെി വിടവാങ്ങല്‍ പ്രദക്ഷിണവും നിര്‍വഹിച്ച് 65 ശതമാനം ഹാജിമാരും മക്ക വിട്ടു. വിദേശ ഹാജിമാരില്‍ പകുതിയോളം പേര്‍ മദീന സന്ദര്‍ശനത്തിന് തിരിച്ചപ്പോള്‍ സ്വദേശി തീര്‍ഥാടകര്‍ നാടുകളിലേക്ക് മടങ്ങി. അവശേഷിക്കുന്നവര്‍ ഞായറാഴ്ച ജംറയിലെ അവസാന കല്ളേറും നിര്‍വഹിച്ച ശേഷം മടങ്ങും. ഇനി പ്രവാചകനഗരിയായ മദീനയാണ് തീര്‍ഥാടകരുടെ മുഖ്യകേന്ദ്രം.

ളുഹ്ര്‍ നമസ്കാരശേഷമാണ് അനുഷ്ഠാനപരമായി രണ്ടാം നാളിലെ കല്ളേറ് തുടങ്ങുന്നത്. എന്നാല്‍, തിരക്കൊഴിവാക്കാന്‍ സൂര്യോദയത്തോടെ കൃത്യം നിര്‍വഹിക്കാമെന്ന് പണ്ഡിതര്‍ മതവിധി നല്‍കിയതിനാല്‍ ഈ സൗകര്യം കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തി. തീര്‍ഥാടനത്തിനിടയിലെ ഏറ്റവും തിരക്കുപിടിച്ച രണ്ടാം ദിവസം അധികൃതര്‍ പ്രത്യേക തയാറെടുപ്പ് നടത്തിയിരുന്നു. മിനായില്‍നിന്ന് ജംറയിലേക്കും അവിടെനിന്ന് ഹറമിലേക്കും തീര്‍ഥാടകര്‍ സംഘംചേര്‍ന്ന് പുറപ്പെടുമ്പോഴുള്ള തിരക്ക് മുന്നില്‍ക്കണ്ട്, മിനാ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ പഴുതടച്ച സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.ഇന്ത്യന്‍ ഹാജിമാരുടെ രണ്ടാം നാളിലെ മിനാപ്രയാണം ഉച്ചതിരിഞ്ഞാണ് ആരംഭിച്ചത്. മിക്കവരും മിനാ വിട്ട് മക്കയിലെ താമസസ്ഥലങ്ങളിലേക്ക് മടങ്ങി.

അവശേഷിക്കുന്നവര്‍ ഞായറാഴ്ച മടങ്ങുമെന്നും അവസാന ഹാജിയും മടങ്ങിയ ശേഷം മിനായിലെ ഇന്ത്യന്‍ മിഷന്‍ ഓഫിസ് ഞായറാഴ്ച അടക്കുമെന്നും ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. മലയാളികളില്‍ പകുതിയിലേറെ പേര്‍ ശനിയാഴ്ച മിനാ വിട്ടു. അവശേഷിക്കുന്നവര്‍ ഞായറാഴ്ച മിനാ വിടുമെന്ന് മലയാളി വളന്‍റിയര്‍ ക്യാപ്റ്റന്‍ പി.ടി. മുഹമ്മദ് ഹനീഫ പറഞ്ഞു.

നാലാമൂഴം

Posted: 26 Sep 2015 06:34 PM PDT

Image: 

‘വിഗ്രഹം വേണ്ട എന്ന് നീ പഠിപ്പിക്കുമ്പോള്‍ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു, നിന്നെ ഉരുക്കുകൊണ്ട് വീരാഭിഷേകം ചെയ്യുമെന്ന്. പേടി പഠിക്കാത്ത നിന്‍െറ വായനാപരിഷകള്‍ക്ക് നിന്നെ ചുവന്ന വിഗ്രഹമാക്കി സമ്മാനിക്കുമെന്ന്. ഇതാണ് ഗുരോ ഞങ്ങളുടെ കുരുത്തം. ഞങ്ങളുടെ ജോലിപരമ്പര പവിത്രമാണ്. മഹാഭാരതംപോലെ രാമാനന്ദസാഗരം പോലെ. അങ്ങാടിത്തെരുവിലെ ചൊക്ളിപ്പട്ടിയുടെ അന്ത്യം ഇരന്ന് ഇനിയും ഇവിടെ വൃദ്ധഗുരുക്കന്മാര്‍ തോന്ന്യവാസം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ കഴിഞ്ഞ സന്ദേശം വായിക്കാനറിയുമല്ളോ. ‘മൂര്‍ത്തി പോയി. ഏയ് ഭഗവാന്‍. നീയാണ് അടുത്തവന്‍’ -സരിത മോഹനന്‍ വര്‍മയുടെ ‘ഗുരുഭൂതര്‍ അറിയാന്‍’ എന്ന കവിതയില്‍നിന്നുള്ള വരികളാണിത്. പ്രഫസര്‍ കല്‍ബുര്‍ഗിയെ ഹിന്ദുത്വ തീവ്രവാദികള്‍ വെടിവെച്ചുകൊന്നതിന്‍െറ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട രചന. നീയാണ് അടുത്തവന്‍ എന്ന ഭീഷണിസന്ദേശം പലതവണ കേട്ടിരിക്കുന്നു കെ.എസ്. ഭഗവാന്‍. ബജ്റങ്ദളിന്‍െറ കണ്‍വീനര്‍ ഭുവിത്ഷെട്ടി ട്വിറ്ററില്‍ അത് പ്രഖ്യാപിക്കുകയുംചെയ്തു. ഏതുനിമിഷവും ഒരു തോക്കിന്‍െറ കുഴല്‍ തന്‍െറ നേരെ നീളാം എന്ന് അറിഞ്ഞുകൊണ്ട് നിര്‍ഭയനായി നിലകൊള്ളുകയാണ് ഭഗവാന്‍.

തെരുവുപട്ടിയുടെ അന്ത്യമിരന്ന് തോന്ന്യവാസം പറയുന്ന മറ്റൊരു വൃദ്ധഗുരുവെന്ന് ഹിന്ദുത്വവാദികള്‍ കരുതുന്ന ഭഗവാന്‍ സമകാലിക ഇന്ത്യന്‍ സാഹിത്യത്തിലെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ്. അക്ഷരങ്ങളില്‍ ഭാവനയുടെ വിസ്മയപ്രപഞ്ചം സൃഷ്ടിക്കുക മാത്രമല്ല, ആര്‍ജവമുള്ള രാഷ്ട്രീയ നിലപാടുകളിലൂടെ സമൂഹത്തെ മുന്നോട്ടുനയിക്കുക കൂടിയാണ് എഴുത്തുകാരന്‍െറ ദൗത്യമെന്ന് തിരിച്ചറിഞ്ഞ സാഹിത്യപ്രതിഭ. ചരിത്രയാഥാര്‍ഥ്യങ്ങളെ തമസ്കരിച്ചുകൊണ്ട് മിത്തുകളെയും പുരാണങ്ങളെയും തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള സാംസ്കാരിക ഉപജാപം ഒൗദ്യോഗികതലത്തില്‍തന്നെ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഭഗവദ്ഗീതയെയും രാമായണത്തെയും ചരിത്രപരമായ പുനര്‍വായനക്ക് ഭഗവാന്‍ വിധേയമാക്കുന്നത്.

അസാമാന്യമായ ധൈര്യവും രാഷ്ട്രീയമായ ആര്‍ജവവുമുള്ള ഒരു എഴുത്തുകാരനുമാത്രം സാധ്യമാവുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു ഭഗവാന്‍. അവിടെയാണ് ഭഗവാന്‍െറ നിരീക്ഷണങ്ങളുടെയും നിലപാടുകളുടെയും സമകാലിക പ്രസക്തി. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്‍െറ ചെയര്‍മാന്‍ വൈ. സുദര്‍ശന്‍ റാവു രാമായണത്തെയും മഹാഭാരതത്തെയും കാണുന്നത് കേവലം ഇതിഹാസങ്ങളായല്ല. മറിച്ച് ചരിത്രഗ്രന്ഥങ്ങളായാണ്. അവയുടെ ചരിത്രപരതക്ക് തെളിവുകളില്ളെന്ന് റോമിലാ ഥാപര്‍ ഉള്‍പ്പെടെയുള്ള വിഖ്യാത ചരിത്രഗവേഷകര്‍ കണ്ടത്തെിയിട്ടുള്ളതാണ്. ഇതിഹാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ശാസ്ത്രീയമായ സ്ഥിരീകരണം നല്‍കാനുള്ള തിരക്കില്‍ പമ്പരവിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിച്ചിട്ടുണ്ട് സുദര്‍ശന്‍ റാവു. 5000 കൊല്ലം മുമ്പ് ഇന്ത്യയില്‍ വിമാനയാത്രയുണ്ടായിരുന്നെന്നും ടെസ്റ്റ്റ്റ്യൂബ് ശിശുക്കളെ ഉല്‍പാദിപ്പിച്ചിരുന്നെന്നും കോസ്മിക് ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നുമൊക്കെയാണ് റാവു പറഞ്ഞത്. പുഷ്പകവിമാനവും ഗാന്ധാരിയുടെ പ്രസവവുമെല്ലാം തെളിവായി കാട്ടാനുണ്ടല്ളോ.

പ്ളാസ്റ്റിക് സര്‍ജറി പണ്ടേക്കുപണ്ടേ ഇന്ത്യയിലുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഗണപതിയുടെ ശിരസ്സ് എന്നു പറഞ്ഞത് പ്രധാനമന്ത്രിയാണ്. ഇങ്ങനെ ഒൗദ്യോഗികതലത്തില്‍ തന്നെ പുരാണത്തെ ചരിത്രമാക്കി അവതരിപ്പിച്ച് ഹിന്ദുത്വരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണൊരുക്കാനുള്ള കുടിലതന്ത്രങ്ങളെയാണ് ഭഗവാന്‍ ചെറുത്തുതോല്‍പിക്കുന്നത്. നമുക്കുമുണ്ട് ചരിത്രകാരന്മാരും എഴുത്തുകാരുമൊക്കെ. അവര്‍ക്കില്ല ഇത്രയും ചങ്കൂറ്റം.

രാമന്‍ ദൈവത്തിന്‍െറ അവതാരമാണെന്ന് വാല്മീകി എവിടെയും പറഞ്ഞിട്ടില്ളെന്ന് ഭഗവാന്‍ വ്യക്തമാക്കുന്നു. അഹം മാനുഷം മന്യേ; രാമം ദശരഥാത്മജം എന്ന ശ്ളോകം ഉദ്ധരിച്ച് ദശരഥന്‍െറ മകനായ താന്‍ മനുഷ്യനാണെന്ന് രാമന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. രാമന്‍ സരയൂ നദിയില്‍ പോയി ആത്മഹത്യചെയ്തത് വെറും മനുഷ്യനായ ഇതിഹാസകഥാപാത്രമായതുകൊണ്ടാണ്. ദൈവത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. ശംഭുകന്‍ എന്ന ശൂദ്രന്‍െറ കഴുത്തുവെട്ടിയ, ഭാര്യയുടെ ചാരിത്ര്യം സംശയിച്ച് അഗ്നിപരീക്ഷ നടത്തിയ രാമന്‍ നല്ളൊരു ഭരണകര്‍ത്താവോ നല്ളൊരു ഭര്‍ത്താവോ ആയിരുന്നില്ല, ബുദ്ധമതത്തിന്‍െറ പ്രഭാവം അവസാനിക്കാന്‍ തുടങ്ങിയ എ.ഡി മൂന്നാംനൂറ്റാണ്ടിലാണ് ഭഗവദ്ഗീത എഴുതപ്പെട്ടത്, ജാതിവ്യവസ്ഥയെ എതിര്‍ത്ത ബുദ്ധമതത്തിന്‍െറ വ്യാപനം നിലവിലുള്ള സാമൂഹികഘടനയെ തകര്‍ക്കുമോ എന്ന ഭീതിയില്‍ എഴുതപ്പെട്ടതാണ് ഈ ഗീത എന്നെല്ലാം ഭഗവാന്‍ ചരിത്രവസ്തുതകളുടെ വെളിച്ചത്തില്‍ സമര്‍ഥിക്കുന്നു.

ചാതുര്‍വര്‍ണ്യവ്യവസ്ഥ നിലനിര്‍ത്തി മേലാളര്‍ക്ക് സസുഖം വാഴാനുള്ള തന്ത്രമായിരുന്നു അത്. എല്ലാ സ്ത്രീകളും പാപികളാണെന്ന് ഗീതയിലെ ഒമ്പതാമധ്യായത്തിലെ 32ാം ശ്ളോകത്തില്‍ കൃഷ്ണന്‍ പറയുന്നുണ്ട്. ശൂദ്രന്മാരും വൈശ്യന്മാരും പാപികളാണ്. ബ്രാഹ്മണരും ക്ഷത്രിയരും മാത്രമാണ് പുണ്യവാന്മാര്‍. സാധാരണക്കാരന് ഒരു ആദരവും ബഹുമാനവും നല്‍കാത്ത ഈ കൃതിയെ ഇന്ത്യന്‍ ജനത പുനര്‍വായനക്കും വിലയിരുത്തലിനും വിധേയമാക്കണമെന്ന് ഭഗവാന്‍ ആവശ്യപ്പെടുന്നു.

വേദങ്ങളിലും ഉപനിഷത്തുക്കളിലും ഹിന്ദു എന്ന പദമില്ല. പത്താംനൂറ്റാണ്ടിനുശേഷം മുഗള്‍ അധിനിവേശകാലത്ത് സിന്ധുനദിയെ ഹിന്ദു എന്നു വിളിച്ചതിനത്തെുടര്‍ന്നാണ് ഈ പദം വരുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ സ എന്ന ശബ്ദമില്ലാത്തതിനാല്‍ ചരിത്രകാരന്‍ അല്‍ ബിറൂനി ഹ എന്ന് ഉച്ചരിച്ചു. അത് പിന്നീട് മുഗള്‍ ഭരണരേഖകളില്‍ ഇടംപിടിച്ചു. ഇത്തരം ചരിത്രവസ്തുതകള്‍ തെളിവുസഹിതം നിരത്തിയതാണ് ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. ആശയത്തെ ആശയംകൊണ്ട് നേരിടാനുള്ള ശേഷിയില്ലാത്തതുകൊണ്ട് അവര്‍ ആയുധമെടുക്കുന്നു. ഒൗറംഗസീബുമായി ശിവജി നടത്തിയ യുദ്ധം മതപരമായിരുന്നില്ളെന്നുപറഞ്ഞ ഗോവിന്ദ് പന്‍സാരെയെ കഴിഞ്ഞ ഫെബ്രുവരിയില്‍ അവര്‍ വെടിവെച്ചുകൊന്നു.

വിഗ്രഹാരാധനയെ എതിര്‍ത്ത കല്‍ബുര്‍ഗിയെ കഴിഞ്ഞ ആഗസ്റ്റില്‍ വെടിവെച്ചുകൊന്നു. അന്ധവിശ്വാസങ്ങളെ പൊളിച്ചുകാട്ടിയ നരേന്ദ്ര ദാഭോല്‍ക്കറെ കൊന്നത് രണ്ടുവര്‍ഷം മുമ്പാണ്. ‘അര്‍ധനാരീശ്വരന്‍’ എഴുതിയ പെരുമാള്‍ മുരുകനെ നിശബ്ദനാക്കി. അടുത്ത ഊഴം തന്‍േറതാണെന്നറിഞ്ഞിട്ടും എഴുതിയ വസ്തുതകളെ മുറുകെപ്പിടിച്ചിരിക്കുന്നു ഈ എഴുപതുകാരന്‍. 1945 ജൂലൈ 14ന് ജനനം. മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്. മൈസൂര്‍ മഹാരാജാസ് കോളജില്‍ ഇംഗ്ളീഷ് പ്രഫസറായിരുന്നു. 1985ല്‍ ‘ശങ്കരാചാര്യരും പിന്തിരിപ്പന്‍ ദാര്‍ശനികതയും എന്ന ഗ്രന്ഥത്തോടെ വിഗ്രഹഭഞ്ജനത്തിന് തുടക്കമിട്ടു. അന്നുമുതല്‍ ഭീഷണി പിന്നാലെയുണ്ട്. മോദി സര്‍ക്കാര്‍ വന്നപ്പോള്‍ അതിന്‍െറ തീവ്രത കൂടി. തങ്ങളെ കൊന്നാലും തങ്ങളുടെ ആശയങ്ങള്‍ ജീവിച്ചിരിക്കുമെന്ന് അവര്‍ക്ക് മുന്നറിയിപ്പുനല്‍കുന്നു കെ.എസ്. ഭഗവാന്‍.
 

ഇന്ത്യക്കെതിരെ പാക് ഒളിയുദ്ധമെന്ന് രാജ്നാഥ് സിങ്

Posted: 26 Sep 2015 12:15 PM PDT

Image: 
Subtitle: 
ഐ.എസിന് ഇവിടെ വേരോട്ടമുണ്ടാക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ മുസ്ലിംകള്‍മൂലം

ലഖ്നോ: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെ പാകിസ്താന്‍ ഇന്ത്യക്കെതിരെ ഒളിയുദ്ധം നടത്തുന്നതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇതിന് ഇന്ത്യ യോജിച്ച മറുപടി നല്‍കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ഇന്ത്യക്ക് ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര നടപടികളും രാജ്യം കൈക്കൊള്ളുന്നുണ്ട്. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തിലും രഹസ്യവിവരം പങ്കിടുന്നതിലും യു.എ.ഇയുമായുണ്ടാക്കിയ കരാര്‍ വന്‍ നയതന്ത്ര വിജയമാണ്. ഹിന്ദുസ്ഥാന്‍ മീഡിയ വെഞ്ച്വേഴ്സ് ലിമിറ്റഡ് സംഘടിപ്പിച്ച യോഗത്തില്‍ രാജ്യസുരക്ഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനുമായും ചൈനയുമായുമുള്ള അതിര്‍ത്തികള്‍ പെട്ടെന്ന് അസ്വസ്ഥമാകുന്നതാണെന്ന വസ്തുത പരിഗണിച്ചായിരിക്കണം സുരക്ഷാക്രമീകരണങ്ങള്‍. ഭീകരസംഘടനയായ ഐ.എസിന് ഇന്ത്യയില്‍ ശൃംഖലയുണ്ടാക്കാനാകില്ളെന്നും രാജ്നാഥ് സിങ് പറഞ്ഞു. യുവാക്കള്‍ വഴിതെറ്റുകയാണെങ്കില്‍ രക്ഷിതാക്കള്‍ തന്നെ തങ്ങളെ വിവരമറിയിക്കും. ഐ.എസിന് ഇവിടെ വേരോട്ടമുണ്ടാക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ മുസ്ലിംകള്‍ മൂലമാണ്. മതസൗഹാര്‍ദം തകര്‍ക്കുന്ന മട്ടിലുള്ള ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രസ്താവനകളെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റിലെ പ്രതിപക്ഷ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നെന്നും സര്‍ക്കാര്‍ അവരെ അവഗണിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP