മക്കയിലേക്ക് അനുശോചന പ്രവാഹം Madhyamam News Feeds | ![]() |
- മക്കയിലേക്ക് അനുശോചന പ്രവാഹം
- അഭയാര്‍ഥികളോട് കാരുണ്യം കാണിക്കണം ^മാര്‍പാപ്പ
- പാകിസ്താനിലും ചൈനയിലും ബ്രിട്ടണിലും ഇന്ത്യക്ക് പുതിയ നയതന്ത്രജ്ഞര്‍
- സനാതന്‍ സന്‍സ്തയെ നിരോധിച്ചിരുന്നുവെങ്കില്‍ അച്ഛന്‍ കൊല്ലപ്പെടില്ലായിരുന്നു: സ്മിത പന്‍സാരെ
- കൊച്ചി കോര്‍പറേഷന്‍ സമരം ഒത്തുതീര്‍പ്പായി; ജുഡീഷ്യല്‍ അന്വേഷണമില്ല
- മിനാ ദുരന്തം: സൗദി അന്വേഷണത്തിന് ഉത്തരവിട്ടു
- മിനാ അപകടം: 17 ഇന്ത്യക്കാരുള്‍പ്പെടെ 717 മരണം; 863 പേര്‍ക്ക് പരിക്ക്
- സാന്‍്റിയാഗോ മാര്‍ട്ടിന്‍െറ ഓഫീസില്‍ റെയ്ഡ്: 20 കോടി പിടിച്ചു
- ഹജ്ജ് കര്‍മത്തിനിടെയുണ്ടായ പ്രധാന അപകടങ്ങള്‍
Posted: 25 Sep 2015 12:52 AM PDT Image: ![]() മക്ക: തീര്‍ഥാടന നഗരിയിലെ അപ്രതീക്ഷിത ദുരന്തത്തില്‍ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും അനുശോചനം പ്രവഹിക്കുന്നു. മക്കയിലെ രണ്ട് വിശുദ്ധ പള്ളികളുടെ കൈകാര്യ കര്‍തൃത്വം വഹിക്കുന്ന ഇമാമുമാര്‍ക്കാണ് നേരിട്ടും അല്ലാതെയും അനുശോചന സന്ദേശങ്ങള്‍ ലഭിക്കുന്നത്. യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍, യു.എ.ഇ വൈസ് പ്രസിഡന്‍റ് , യു. എസ് അംബാസഡര്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി,ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍കല്‍,ഖത്തര്‍ പ്രധാനമന്ത്രി, ജോര്‍ദാന്‍ രാജാവ്, തുര്‍ക്കി പ്രസിഡന്‍റ്, ഇറ്റാലിയന്‍ കോണ്‍സുലേറ്റ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ച പ്രമുഖരില്‍ പെടും. ദുരന്ത സ്ഥലത്തത്തെിയ സൗദിയിയിലെ ജനറല്‍ മുഫ്തി, പണ്ഡിതന്‍മാര്‍, ശൈഖുമാര്‍, ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ക്ഷണിതാക്കള്‍, മിനയിലെ മന്ത്രിമാര്‍ എന്നിവരെ രണ്ടു ഇമാമുമാരും ചേര്‍ന്ന് സ്വീകരിച്ചു. മിന ദുരന്തത്തില്‍ അന്വേഷണം നടക്കുന്നതായി സൗദി സുരക്ഷാ വക്താവ് അറിയിച്ചു. നൈഗര്‍ റിപ്പബ്ളിക്കിന്‍റെ പ്രസിഡന്‍റ് സൗദി അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. |
അഭയാര്‍ഥികളോട് കാരുണ്യം കാണിക്കണം ^മാര്‍പാപ്പ Posted: 25 Sep 2015 12:11 AM PDT Image: ![]() വാഷിങ്ടണ്‍: സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളോട് ലോകം കാരുണ്യം കാണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. യു.എസ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് മാര്‍പാപ്പയുടെ ആഹ്വാനം. അഭയാര്‍ഥികള്‍ ഏറെ വര്‍ധിച്ചിരിക്കുകയാണ്. ഇത് ലോകത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ അവരുടെ എണ്ണം നോക്കാതെ ഇരുകൈയും നീട്ടി അവരെ സ്വീകരിക്കണം. ചരിത്രത്തിലെ തെറ്റുകളും പാപങ്ങളും ആവര്‍ത്തിക്കരുതെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അപരിചിതരാണെങ്കിലും സഹായത്തിന് അഭ്യര്‍ഥിക്കുമ്പോള്‍ നാം അവരെ ശ്രദ്ധിക്കണം. അവര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. അയല്‍ക്കാരുടെ ആവശ്യങ്ങള്‍ക്കുനേരെ മുഖം തിരിക്കരുത് എന്ന് നാം പഠിപ്പിക്കുന്നതുപോലെ ദുരിതമനുഭവിക്കുന്നവരുടെ അപേക്ഷക്ക് നേരെ നാം മുഖം തിരിക്കരുതെന്നും പാപ്പ പറഞ്ഞു. അഭയാര്‍ഥികളെ വ്യക്തികളായി കാണണം. ശത്രുതാ മനോഭാവം മാറ്റണം. യു.എസിന് അഭയാര്‍ഥി പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. കുടിയേറ്റക്കാരുടെ പുത്രനെന്നാണ് മാര്‍പ്പാപ്പ സ്വയം വിശേഷിപ്പിച്ചത്. ഇറ്റലിയില്‍ നിന്ന് അര്‍ജന്‍റീനയിലേക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ കുടിയേറി പാര്‍ത്തവരാണ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നേരത്തെ പ്രസിഡന്‍റ് ബറാക് ഒബാമയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച വരെ മാര്‍പാപ്പ യു.എസിലുണ്ടാകും. വെള്ളിയാഴ്ച യു.എന്നിനെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ സംസാരിക്കും. |
പാകിസ്താനിലും ചൈനയിലും ബ്രിട്ടണിലും ഇന്ത്യക്ക് പുതിയ നയതന്ത്രജ്ഞര്‍ Posted: 25 Sep 2015 12:10 AM PDT Image: ![]() ന്യൂഡല്‍ഹി: പാകിസ്താന്‍, ചൈന, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞരെ ഇന്ത്യ മാറ്റി നിയമിച്ചു. സയിദ് അക്ബറുദ്ദീനെ ഐക്യരാഷ്ര്ടസഭയിലെ സ്ഥിരം പ്രതിനിധിയാക്കാനും തീരുമാനിച്ചു. വിദേശകാര്യമന്ത്രാലയത്തിലെ മുഖ്യ വക്താവാണ് സയിദ് അക്ബറുദ്ദീന്‍. വിദേശകാര്യമന്ത്രാലയത്തിലെ പടിഞ്ഞാറന്‍ മേഖലയുടെ ചുമതലയുള്ള നവ്തേജ് സര്‍ണയാണ് ലണ്ടനിലെ അടുത്ത ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്. രഞ്ജന്‍ മത്തായിയാണ് നിലവിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍. നവംബറില്‍ മോദിയുടെ ലണ്ടന്‍ പര്യടനത്തിന് ശേഷമായിരിക്കും മാറ്റമുണ്ടാകുക. ഭൂട്ടാനിലെ അംബാസഡറായ ഗൗതം ബംബാവാലേയാണ് പാകിസ്താനിലെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനാകുന്നത്. നിലവിലെ ഹൈക്കമ്മീഷണറായ ടി.സി.എ രാഘവന്‍ ഡിസംബര്‍ 31 ന് സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഗൗതം നിയമിതനാകുന്നത്. ജര്‍മനിയിലെ അംബാസഡറായ വിജയ് ഗോഖലെയായിരിക്കും ചൈനയിലെ പുതിയ അംബാസഡര്‍. അശോക് കാന്തയാണ് നിലവില്‍ ബെയ്ജിങിലെ ഇന്ത്യന്‍ സ്ഥാനപതി. യു.എന്നിലെ സ്ഥിരം പ്രതിനിധിയാകുന്ന സയിദ് അക്ബറുദ്ദീന്‍, അശോക് മുഖര്‍ജിക്കു പകരമായാണ്ഐക്യരാഷ്ര്ട സഭയിലത്തെുന്നത്. |
സനാതന്‍ സന്‍സ്തയെ നിരോധിച്ചിരുന്നുവെങ്കില്‍ അച്ഛന്‍ കൊല്ലപ്പെടില്ലായിരുന്നു: സ്മിത പന്‍സാരെ Posted: 24 Sep 2015 11:31 PM PDT Image: ![]() മുംബൈ: തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് കൊല്ലപ്പെട്ട സി.പി.ഐ. നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെയുടെ മകള്‍ സ്മിതാ പന്‍സാരെ. സനാതന്‍ സന്‍സ്തയെ ആദ്യമേ തന്നെ നിരോധിച്ചിരുന്നുവെങ്കില്‍ തന്‍്റെ അച്ഛന്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും സ്മിത പറഞ്ഞു. ഗോവിന്ദ് പന്‍സാരെ വധം ഒരു വ്യക്തിയുടെ ചെയ്തിയല്ല. ഒരു സംഘത്തിന്‍്റെ ഗൂഢാലോചനയണ്. ഇക്കാര്യത്തില്‍ മറ്റ് രാഷ്ര്ടീയകക്ഷികള്‍ എടുക്കുന്ന നിലപാടില്‍ അതൃപ്തിയുണ്ട്. ഇനിയെങ്കിലും സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സ്മിത പന്‍സാരെ ആവശ്യപ്പെട്ടു. പൊലീസിന്‍െറ അഅന്വേഷണത്തില്‍ താന്‍ തൃപ്തയാണ്. സനാതന്‍ സന്‍സ്തയെ നിരോധിക്കമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സ്മിത വ്യക്തമാക്കി. ഫിബ്രവരി 16നാണ് പ്രഭാതസവാരിക്കിറങ്ങിയ ഗോവിന്ദ് പന്‍സാരെയെയും ഭാര്യ ഉമയെയും ബൈക്കിലത്തെിയ സംഘം വെടിവെച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് ഗോവിന്ദ് പന്‍സാരെ മരണമടഞ്ഞു. ഭാര്യ ഉമ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആക്രമണം മൂലമുള്ള പരിക്കുകളില്‍ നിന്ന് ഇപ്പോഴും മുക്തയല്ല. മഹാരാഷ്ട്രയിലെ സാംഗ്ളിയില്‍ നിന്ന് പന്‍സാരെ വധക്കേസ് പ്രതി സമീര്‍ ഗെയക്വാദിനെ സെപ്തംബര്‍ 16ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സംഘടനയെ നിരോധിക്കണമെന്ന ആവശ്യം കോണ്‍ഗ്രസും എന്‍.സി.പിയും ശക്തമാക്കി. അതേസമയം, പന്‍സാരെ വധത്തില്‍ സംഘടനക്കോ സമീര്‍ ഗെയ്ക്വാദിനോ പങ്കില്ളെന്ന നിലപാടിലാണ് സനാതന്‍ സന്‍സ്ത. |
കൊച്ചി കോര്‍പറേഷന്‍ സമരം ഒത്തുതീര്‍പ്പായി; ജുഡീഷ്യല്‍ അന്വേഷണമില്ല Posted: 24 Sep 2015 09:34 PM PDT Image: ![]() കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടത് മുന്നണി കഴിഞ്ഞ പതിനൊന്ന് ദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് രാവിലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. സമരക്കാരുടെ പ്രധാന ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണം തത്ക്കാലം ഇല്ല. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയില്ളെന്നും എന്നാല്‍ ഈ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കില്ളെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. കോടതി തീരുമാനം വന്ന ശേഷം ജുഡീഷ്യല്‍ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള ബോട്ടുകളുടെ സുരക്ഷയെ പറ്റി പഠിക്കാന്‍ ജല ഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി നായരെ ചുമതലപ്പെടുത്തും. ഫോര്‍ട്ട് കൊച്ചി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഗരസഭ നല്‍കിയ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും അതിനാല്‍ അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന സമരക്കാരുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തും. നഷ്ടപരിഹാരം എത്രയും വേഗം നല്‍കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. എല്ലാ യാത്രാ ബോട്ടുകളിലും മതിയായ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്താനും ധാരണയായി. മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, എസ്. ശര്‍മ, ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അതേസമയം, ഒരാഴ്ച മുമ്പ് തീരേണ്ട സമരം ഇത്രയും നാള്‍ നീണ്ടത് സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവിന്‍െറ പിടിവാശി കാരണമാണെന്ന് മേയര്‍ ടോണി ചമ്മണി പിന്നീട് വാര്‍ത്താ സമ്മേളനത്തതില്‍ ആരോപിച്ചു. |
മിനാ ദുരന്തം: സൗദി അന്വേഷണത്തിന് ഉത്തരവിട്ടു Posted: 24 Sep 2015 08:14 PM PDT Image: ![]() റിയാദ്: മിനായില്‍ ഹജ്ജ് കര്‍മങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ സൗദി ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് സൗദി ഹജ്ജ് കമ്മിറ്റി ചെയര്‍മാനായ നായിഫ് രാജകുമാരന്‍ അന്വേഷണം പ്രഖാപിച്ചത്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടാക്കി സല്‍മാന്‍ രാജാവിന് കൈമാറും. റിപ്പോര്‍ട്ടിന്‍മേലുള്ള ബാക്കിയുള്ള നടപടികള്‍ സല്‍മാന്‍ രാജാവ് തീരുമാനിക്കും. മലയാളികളുള്‍പ്പെടെയുള്ള വളണ്ടിയര്‍മാര്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി. ഒൗദ്യോഗിക സുരക്ഷാ വിഭാഗത്തില്‍ നിന്നുള്ള 4000 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. 220 ആംബുലന്‍സുകളും ഇവരുടെ സഹായത്തിനുണ്ടായിരുന്നു. വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ 717 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 863 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുശോചനമറിയിച്ചു. രാജ്യത്തിന്‍െറ തീര്‍ഥാടന പദ്ധതി പരിഷ്കരിക്കുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും രാജാവ് വ്യക്തമാക്കി. അപകടം നടന്ന തെരുവില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ തീര്‍ഥാടകര്‍ എത്തിയതാണ് അപകടമുണ്ടാക്കിയതെന്ന് സൗദി ഇന്‍റീരിയര്‍ മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. പെട്ടെന്ന് ഇവിടെ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കാന്‍ എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം മിനായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. |
മിനാ അപകടം: 17 ഇന്ത്യക്കാരുള്‍പ്പെടെ 717 മരണം; 863 പേര്‍ക്ക് പരിക്ക് Posted: 24 Sep 2015 07:21 PM PDT Image: ![]() Subtitle: ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 00966125458000; 00966125496000 മക്ക: ഹജ്ജിനിടെ മിനായില്‍ തീര്‍ഥാടകരുടെ താമസസ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി. 863 പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. രണ്ട് മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരും അപകടത്തില്‍ മരിച്ചു. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് സ്വദേശി ആശാരിപ്പടി അബ്ദുറഹ്മാന്‍ (51), പാലക്കാട് വടക്കുഞ്ചേരിക്കടുത്ത് പുതുക്കോട് മൈദാകര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62) എന്നിവരാണ് മരിച്ച മലയാളികള്‍. അബ്ദുറഹ്മാന്‍െറ ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. മരിച്ചവരില്‍ കൂടുതല്‍ പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്. വ്യാഴാഴ്ച രാവിലെ സൗദി സമയം ഒമ്പതിന് ഹാജിമാരുടെ താമസ സ്ഥലത്തുനിന്നുള്ള സുഖുല്‍ അറബ് റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുള്ള 204ാം നമ്പര്‍ സ്ട്രീറ്റിലാണ് അപകടം. കനത്ത ചൂട് രേഖപ്പെടുത്തിയ മക്കയില്‍ രാവിലെ ജംറയിലെ കല്ലേറിന് പുറപ്പെട്ട പ്രായാധിക്യമുള്ളവരും സ്ത്രീകളും വഴിയില്‍ തളര്‍ന്നിരിക്കുകയും കിടക്കുകയും ചെയ്തത് മൂലമുണ്ടായ മാര്‍ഗതടസ്സമാണ് ജനപ്രവാഹമുണ്ടായപ്പോള്‍ തിക്കിനും തിരക്കിനുമിടയാക്കിയത്. ഈ ഭാഗത്ത് ആഫ്രിക്കക്കാരുടെ തമ്പുകളാണ് അധികവും. ന്യൂ മിന ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളില്‍ അധികവും ആഫ്രിക്കക്കാരുടേതാണെന്ന് മലയാളി വളണ്ടിയര്‍മാര്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. യു.പി സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തെക്കുറിച്ച് സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു. ദുരന്തത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രികളില്‍ റെഡ് അലേട്ട് പ്രഖ്യാപിച്ചു. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഹെല്‍പൈ് ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍: 00966125458000, 00966125496000 |
സാന്‍്റിയാഗോ മാര്‍ട്ടിന്‍െറ ഓഫീസില്‍ റെയ്ഡ്: 20 കോടി പിടിച്ചു Posted: 24 Sep 2015 04:52 AM PDT Image: ![]() കൊല്‍കത്ത: ലോട്ടറി ഭീമന്‍ സാന്‍്റിയാഗോ മാര്‍ട്ടിന്‍െറ കൊല്‍ക്കത്തിയിലെ ഓഫീസില്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 20 കോടി രൂപ പിടിച്ചെടുത്തു. ഇന്‍റലിജന്‍റ്സ് ബ്യൂറോയുടെ നല്‍കിയ രഹസ്യ വിവരത്തത്തെുടര്‍ന്നായിരുന്നു റെയ്ഡ്. കൊല്‍കത്തയിലെ ഓഫീസില്‍ അലമാരയില്‍ സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്. കൊല്‍കത്തയിലെയും സിലിഗുരിയിലെയും ഒമ്പതിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്തത് ഹവാല ഇടപടിനുള്ള പണമാണെന്നാണ് സൂചന. |
ഹജ്ജ് കര്‍മത്തിനിടെയുണ്ടായ പ്രധാന അപകടങ്ങള്‍ Posted: 24 Sep 2015 03:26 AM PDT Image: ![]() എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന മക്കയില്‍ ഹജ്ജ് കര്‍മത്തിനിടെ ഇതിനുമുമ്പും അപകടങ്ങളുണ്ടായിട്ടുണ്ട്. 1990ല്‍ തിക്കിലും തിരക്കിലും 1426 തീര്‍ഥാടകര്‍ മരിച്ചതാണ് സമീപകാലത്തെ ഏറ്റവും വലിയ ദുരന്തം. 2015 സെപ്റ്റംബര്‍ 11: മക്കയിലെ ഗ്രാന്‍ഡ് മോസ്കിന് മുകളിലേക്ക് കൂറ്റന്‍ ക്രെയ്ന്‍ തകര്‍ന്നുവീണ് 107 പേര്‍ മരിച്ചു 2006: മക്കക്ക് സമീപം മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 360ലേറെ പേര്‍ മരിച്ചു. 2004: ഹജ്ജിന്‍െറ സമാപന ദിവസമുണ്ടായ തിക്കിലും തിരക്കിലും 244 തീര്‍ഥാടകര്‍ മരിച്ചു 2001: മിനായിലുണ്ടായ തിക്കിലും തിരക്കിലും 35 തീര്‍ഥാടകര്‍ മരിച്ചു 1998: മിനായില്‍ കല്ളേറ് ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 180 പേര്‍ മരിച്ചു 1997: മിനായില്‍ തീര്‍ഥാടകര്‍ക്കൊരുക്കിയ തമ്പുകള്‍ക്ക് തീപിടിച്ച് 340 പേര്‍ മരിച്ചു 1994: മിനായില്‍ കല്ളേറ് ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 270 തീര്‍ഥാടകര്‍ മരിച്ചു 1990: മക്കയിലെ വിശുദ്ധനഗരങ്ങളിലേക്കുള്ള തുരങ്കത്തിലുണ്ടായ തിക്കിലും തിരക്കിലും 1426 തീര്‍ഥാടകര്‍ മരിച്ചു |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment