സ്വാഗതം
WELCOME

News Update..

Monday, September 28, 2015

മലമ്പുഴയില്‍ വി.എസിനെ സഹായിച്ചത് സമുദായ പരിഗണനയില്‍: തുഷാര്‍ വെള്ളാപ്പള്ളി Madhyamam News Feeds

മലമ്പുഴയില്‍ വി.എസിനെ സഹായിച്ചത് സമുദായ പരിഗണനയില്‍: തുഷാര്‍ വെള്ളാപ്പള്ളി Madhyamam News Feeds

Link to a feed

മലമ്പുഴയില്‍ വി.എസിനെ സഹായിച്ചത് സമുദായ പരിഗണനയില്‍: തുഷാര്‍ വെള്ളാപ്പള്ളി

Posted: 28 Sep 2015 12:53 AM PDT

Image: 

കോഴിക്കോട്: മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനെ സഹായിച്ചത് സമുദായ പരിഗണനയില്‍ തന്നെയെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി എതിര്‍ത്തപ്പോള്‍ മലമ്പുഴയില്‍ സഹായിച്ചത് ആരെന്ന് വി.എസ് മറക്കരുത്. എസ്.എന്‍.ഡി.പി യോഗവുമായി സഹകരണമാകാമെന്ന സി.പി.എം പി.ബി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ആരോടും അയിത്തമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം അടക്കം ഏത് പാര്‍ട്ടിയുമായും സഹകരിക്കും. എസ്.എന്‍.ഡി.പിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ സഹായിച്ചാല്‍ തിരിച്ചും ധാരണയാകാം. ജയ സാധ്യതയുള്ള ആരുമായും എസ്.എന്‍.ഡി.പി കൂട്ടുകൂടുമെന്നും തുഷാര്‍ വ്യക്തമാക്കി.

പുതുതായി തുടങ്ങുന്ന കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്‍െറ പേരിടുമെന്ന് ഉറപ്പ് ലഭിച്ചതായും തുഷാര്‍ വെള്ളാപ്പള്ളി  മാധ്യമങ്ങളെ അറിയിച്ചു.

കലക്ടര്‍ക്കുള്ള പരാതി ഇനി ഒരു മൗസ് ക്ളിക്കില്‍; ജില്ലക്ക് പുതിയ വെബ്സൈറ്റ്

Posted: 28 Sep 2015 12:33 AM PDT

പത്തനംതിട്ട: കലക്ടര്‍ക്കുള്ള പരാതികള്‍ ഇനി ഒരു മൗസ് ക്ളിക്കില്‍ സമര്‍പ്പിക്കാം. ജില്ലാ ഭരണകൂടം നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ സഹകരണത്തോടെ തയാറാക്കിയ പുതിയ ഒൗദ്യോഗിക വെബ്സൈറ്റില്‍ വിവിധ സൗകര്യം ഒരുക്കിയിരിക്കുന്നു.വെബ്സൈറ്റ് ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.55ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും.
ആമുഖ പേജില്‍ കലക്ടര്‍ക്കുള്ള പരാതി നിശ്ചിത സ്ഥലത്ത് ഇംഗ്ളീഷില്‍ ടൈപ് ചെയ്തുനല്‍കണം.
ഇതോടനുബന്ധിച്ച് പരാതി നല്‍കുന്ന തീയതി, ഏതു വിഭാഗത്തില്‍പെടുന്ന പരാതി, അപേക്ഷകന്‍െറ പേര്, വീട്ടുപേര്, മൊബൈല്‍ നമ്പര്‍, വില്ളേജ് തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. പി.ജി.ആര്‍ നമ്പര്‍ അപേക്ഷകന്‍ എഴുതി സൂക്ഷിക്കണം.
ഈ നമ്പര്‍ ഉപയോഗിച്ചു മാത്രമേ പരാതിയിന്മേല്‍ സ്വീകരിച്ച നടപടി അറിയാന്‍ കഴിയുകയുള്ളു. ജില്ലയെ സംബന്ധിച്ച പൊതുവിവരങ്ങള്‍, എക്സ്പ്ളോര്‍ പത്തനംതിട്ട, സിറ്റിസണ്‍ സര്‍വിസസ്, കറന്‍റ് ഈവന്‍റ്സ്, കോണ്‍ടാക്ട് തുടങ്ങിയ വിഭാഗങ്ങളാണ് ആമുഖ പേജില്‍.
കേന്ദ്ര സര്‍ക്കാറിന്‍െറ പോര്‍ട്ടലുകളായ india.gov.in, mygov, സംസ്ഥാന സര്‍ക്കാറിന്‍െറ പോര്‍ട്ടലായ kerala.gov.in, സുതാര്യകേരളം, കലക്ടറുടെ ഫേസ്ബുക് പേജ്, എക്സ്പ്ളോര്‍ പത്തനംതിട്ട എന്നിവയിലേക്കുള്ള ലിങ്കുകളും ആമുഖ ലഭിക്കും.
പൊതുവിവര വിഭാഗത്തില്‍ പത്തനംതിട്ടയെക്കുറിച്ച് ചെറുകുറിപ്പ്, ജില്ലയുടെ ചരിത്രം, സ്ഥിതിവിവര കണക്കുകള്‍, ഭൂപ്രകൃതി, കാലാവസ്ഥ, ജില്ലയിലെ പ്രകൃതി ദൃശ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ജില്ലാ ഭരണകൂടം നടപ്പാക്കാന്‍ പോകുന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ന്യൂ പ്രോജക്ട്സ് എന്ന ലിങ്കിലൂടെ അറിയാം.
വിലാസം: www.pathanamthitta.kerala.gov.in വെബ്സൈറ്റ് ഉദ്ഘാടനത്തിനുശേഷം ക്ളിക്ക് ചെയ്താല്‍ സൈറ്റിലേക്ക് കടക്കാന്‍ കഴിയും.

തോട്ടം തൊഴിലാളി സമരം കണ്ടില്ളെന്ന് നടിക്കുന്നത് ശരിയല്ല –സുരേഷ് ഗോപി

Posted: 28 Sep 2015 12:30 AM PDT

പൊന്‍കുന്നം: തോട്ടം മേഖലയിലെ തൊഴിലാളി സമരത്തെ കണ്ടില്ളെന്ന് നടിക്കുന്നത് ശരിയല്ളെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി.
ഇല്ലായ്മക്കാര്‍ കലാപം സൃഷ്ടിക്കുന്നത് രാജ്യത്തിന് ആപത്താണ്. ഈ മേഖലയിലെ സ്ത്രീകള്‍ നടത്തുന്ന സമരങ്ങളോട് സമൂഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ഭവനദാന പദ്ധതി 'ശ്രീധരീയം' ഭാഗമായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നടത്തുകയായിരുന്നു അദ്ദേഹം.
സമ്മേളനം ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയും ദീനദയാല്‍ റൂറല്‍ ഡെവല്പ്മെന്‍റ് സൊസൈറ്റിയും ചേര്‍ന്നാണ് സ്ഥലം വാങ്ങി ചിറക്കടവ് പ്ളാവോലിക്കവലയില്‍ മൂന്നു വീടുകള്‍ നിര്‍മിച്ച് ഭവനരഹിതര്‍ക്ക് നല്‍കിയത്. അര്‍ഹരായ രണ്ടുപേരെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. പിന്നീട് ലഭിച്ച 169 അപേക്ഷകളില്‍ നിന്ന് വേദിയില്‍ വെച്ച് നറുക്കിട്ട് ഒരാള്‍ക്ക് കൂടി വീട് ലഭ്യമാക്കുകയായിരുന്നു. സുരേഷ് ഗോപിയാണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്. മൂന്നു വീടുകളുടെയും താക്കോല്‍ദാനവും സുരേഷ്ഗോപി നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് വിജു മണക്കാട്ട് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റ് കെ.ജി. കണ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്, ആര്‍.എസ്.എസ് വിഭാഗ് സേവാ പ്രമുഖ് കെ.പി. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ് കുമാര്‍, സംസ്ഥാന നഗരപാലിക സെല്‍ കണ്‍വീനര്‍ വി.എന്‍. മനോജ്, കേരള കോണ്‍ഗ്രസ് നാഷനലിസ്റ്റ് ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.ജി. വിനോദ്, നിര്‍മാണ സമിതി കണ്‍വീനര്‍ പി.ആര്‍. ഗോപന്‍ എന്നിവര്‍ സംസാരിച്ചു

അടിമാലി രാജധാനി കൂട്ടക്കൊലക്കേസ്: അന്വേഷണം ഇഴയുന്നതായി ആക്ഷേപം

Posted: 28 Sep 2015 12:27 AM PDT

അടിമാലി: അടിമാലി രാജധാനി കൂട്ടക്കൊലക്കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം.
കേസിലെ രണ്ടാംപ്രതി കര്‍ണാടക സിറ സ്വദേശി മധുവിനെ കണ്ടത്തെുന്ന അന്വേഷണത്തിലാണ് പൊലീസ് വീഴ്ച വരുത്തുന്നതായി പരാതി. സംഭവത്തിലെ ഒന്നും മൂന്നും പ്രതികളായ കര്‍ണാടക സിറ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), മൂന്നാംപ്രതി സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവര്‍ക്കെതിരെ അടിമാലി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായുമാണ് പൊലീസ് പറയുന്നത്.
2015 ഫെബ്രുവരി 13ന് അടിമാലി രാജധാനി ലോഡ്ജ് ഉടമ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണവും പണവും റാഡോ വാച്ചും സംഘം കവരുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയെ ഗോവയിലെ പനാജിയില്‍നിന്നും മൂന്നാംപ്രതിയെ കര്‍ണാടകയിലെ വീട്ടില്‍നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡ് തടവുകാരായി ഇപ്പോഴും ജയിലിലാണ്. 1200 പേജ് വരുന്ന കുറ്റപത്രത്തില്‍ കൊലപാതകം, ഗൂഢാലോചന, മോഷണം, തെളിവ് നശിപ്പിക്കല്‍ സംഘംചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി 12ലേറെ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കുറ്റപത്രത്തില്‍ 94 സാക്ഷികളാണുള്ളത്. മഞ്ജുനാഥിന്‍െറ സഹോദരനാണ് ഒളിവില്‍ കഴിയുന്ന മധു. ഇയാളെ പിടികൂടുന്നതിന് അന്വേഷണം നടത്തി വരുന്നതായി പറയുന്നുണ്ടെങ്കിലും പൊലീസ് ഈ കാര്യത്തില്‍ അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മോഷണവസ്തുകളില്‍ ഒരുഭാഗം മധുവാണ് കൊണ്ടുപോയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മധു കൊണ്ടുപോയെന്ന് പറയുന്ന റാഡോ വാച്ച്, ബാക്കി സ്വര്‍ണം എന്നിവ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പിടിയിലാകാനുള്ള മധുവിനെതിരെ മോഷണം, ഗുണ്ടാ പ്രവര്‍ത്തനം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കേസ് നിലവിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. മധുവിനെക്കൂടി പിടികൂടിയാലെ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയു.

അടിമാലി രാജധാനി കൂട്ടക്കൊലക്കേസ്: അന്വേഷണം ഇഴയുന്നതായി ആക്ഷേപം

Posted: 28 Sep 2015 12:27 AM PDT

അടിമാലി: അടിമാലി രാജധാനി കൂട്ടക്കൊലക്കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം.
കേസിലെ രണ്ടാംപ്രതി കര്‍ണാടക സിറ സ്വദേശി മധുവിനെ കണ്ടത്തെുന്ന അന്വേഷണത്തിലാണ് പൊലീസ് വീഴ്ച വരുത്തുന്നതായി പരാതി. സംഭവത്തിലെ ഒന്നും മൂന്നും പ്രതികളായ കര്‍ണാടക സിറ ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര (23), മൂന്നാംപ്രതി സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവര്‍ക്കെതിരെ അടിമാലി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായുമാണ് പൊലീസ് പറയുന്നത്.
2015 ഫെബ്രുവരി 13ന് അടിമാലി രാജധാനി ലോഡ്ജ് ഉടമ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ആയിഷ, ആയിഷയുടെ മാതാവ് നാച്ചി എന്നിവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണവും പണവും റാഡോ വാച്ചും സംഘം കവരുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയെ ഗോവയിലെ പനാജിയില്‍നിന്നും മൂന്നാംപ്രതിയെ കര്‍ണാടകയിലെ വീട്ടില്‍നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡ് തടവുകാരായി ഇപ്പോഴും ജയിലിലാണ്. 1200 പേജ് വരുന്ന കുറ്റപത്രത്തില്‍ കൊലപാതകം, ഗൂഢാലോചന, മോഷണം, തെളിവ് നശിപ്പിക്കല്‍ സംഘംചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി 12ലേറെ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കുറ്റപത്രത്തില്‍ 94 സാക്ഷികളാണുള്ളത്. മഞ്ജുനാഥിന്‍െറ സഹോദരനാണ് ഒളിവില്‍ കഴിയുന്ന മധു. ഇയാളെ പിടികൂടുന്നതിന് അന്വേഷണം നടത്തി വരുന്നതായി പറയുന്നുണ്ടെങ്കിലും പൊലീസ് ഈ കാര്യത്തില്‍ അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മോഷണവസ്തുകളില്‍ ഒരുഭാഗം മധുവാണ് കൊണ്ടുപോയതെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മധു കൊണ്ടുപോയെന്ന് പറയുന്ന റാഡോ വാച്ച്, ബാക്കി സ്വര്‍ണം എന്നിവ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പിടിയിലാകാനുള്ള മധുവിനെതിരെ മോഷണം, ഗുണ്ടാ പ്രവര്‍ത്തനം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കേസ് നിലവിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. മധുവിനെക്കൂടി പിടികൂടിയാലെ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയു.

അമിത വേഗത വേണ്ട; കാമറ മുന്നിലുണ്ട്

Posted: 28 Sep 2015 12:24 AM PDT

കണ്ണൂര്‍: അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ. റോഡ് നിയമങ്ങള്‍ പാലിക്കാതെ കുതിക്കുന്നവരെ പിടികൂടുന്നതിനായുള്ള സ്പീഡ് കാമറകള്‍ ദേശീയ പാതയിലും സ്റ്റേറ്റ് ഹൈവേയിലുമായി പ്രവര്‍ത്തം ആരംഭിച്ചു.
ജില്ലയില്‍ പുതുതായി 17 സ്പീഡ് കാമറകള്‍ കൂടിയാണ് സ്ഥാപിച്ചത്. ഇവയുടെ പ്രവര്‍ത്തന ക്ഷമത കെല്‍ട്രോണ്‍ അധികൃതരുടെ സാന്നിധ്യത്തില്‍ വാഹനമോടിച്ച് പരിശോധിച്ചു. നേരത്തെ ഏഴ് സ്പീഡ് കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇതോടെ മൊത്തം സ്പീഡ് കാമറകളുടെ എണ്ണം 24 ആയി മാറി.
സ്പീഡ് കാമറകള്‍ക്കു പുറമെ എട്ട് സിഗ്നല്‍ കാമറകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്്.
കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പ് ദേശീയ പാതയില്‍ അല്ലാതെ കാമറകള്‍ സ്ഥാപിക്കുന്നത്. കാമറ സ്പോട്ടുകള്‍: വളപട്ടണം-രണ്ട് , പിലാത്തറ-രണ്ട്, പാലത്തറ-രണ്ട്, ബക്കളം-രണ്ട്, മേലെ ചൊവ്വ-ഒന്ന്, കിഴുത്തള്ളി-ഒന്ന്, മുഴപ്പിലങ്ങാട്-രണ്ട്, കുടുക്കിമൊട്ട-ഒന്ന്, ചാലോട്-ഒന്ന്, കുറുമാത്തൂര്‍-രണ്ട്, ചെങ്ങളായി രണ്ട്, ആലക്കോട് റൂട്ട് രണ്ട്, എമ്പേറ്റ്-രണ്ട്, പറശ്ശിനി റൂട്ട്-രണ്ട്. സിഗ്നല്‍ കാമറകള്‍: കാല്‍ടെക്സ്-നാല്, താണ-നാല്.

പാസ്പോര്‍ട്ട് സേവാ ക്യാമ്പ്; 150 അപേക്ഷകള്‍ പരിഗണിച്ചു

Posted: 28 Sep 2015 12:22 AM PDT

കാസര്‍കോട്: കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാസര്‍കോട് ജില്ലക്കാര്‍ക്കായി പാസ്പോര്‍ട്ട് സേവാ ക്യാമ്പ് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിലും കാസര്‍കോടുമാണ് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് അപേക്ഷകരുള്ളത്. ഈ ജില്ലകളില്‍ സേവാകേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷ. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. പാസ്പോര്‍ട്ട് ഓഫിസര്‍ കെ.പി. മധുസൂദനന്‍ സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍നായര്‍ നന്ദിയും പറഞ്ഞു.
150 അപേക്ഷകള്‍ പരിഗണിച്ചു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസ് സംഘടിപ്പിച്ച ആദ്യ സേവാ ക്യാമ്പാണ് കാസര്‍കോട് കലക്ടറേറ്റില്‍ നടത്തിയത്. മതിയായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ഒരുമാസത്തിനകം പാസ്പോര്‍ട്ട് ലഭ്യമാകും.
കൈക്കുഞ്ഞുങ്ങളുമായും നിരവധി പേര്‍ ക്യാമ്പിനത്തെി. ഓണ്‍ലൈനായി കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചവരാണ് ക്യാമ്പില്‍ ഹാജരായത്.
പുതിയ അപേക്ഷ, പുതുക്കുന്നതിനുള്ള അപേക്ഷ, റീവ്യൂ അപേക്ഷ എന്നിവയാണ് ക്യാമ്പില്‍ പരിഗണിച്ചത്.

ആവേശം പകര്‍ന്ന് വഞ്ചിതുഴയല്‍ മത്സരം

Posted: 28 Sep 2015 12:20 AM PDT

എടവനക്കാട്: കരയില്‍ കൂടിനിന്നവരുടെ ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ കുതിച്ചുപായുന്ന ചെറുവഞ്ചികള്‍. ലക്ഷ്യം മുന്നില്‍ക്കണ്ട് തങ്ങളുടെ വഞ്ചിയെ ഒന്നാമതാക്കാന്‍ ആവേശത്തോടെ തുഴയുന്ന മത്സരാര്‍ഥികള്‍. എടവനക്കാട് അനുഗ്രഹ യുവജനസംഘത്തിന്‍െറ നേതൃത്വത്തില്‍ 'തീരനിലാവ് 2015' എന്ന പേരില്‍ നടത്തിയ നാടന്‍ വഞ്ചി വലി മത്സരം പുതുമകള്‍കൊണ്ട് വ്യത്യസ്തമായി.
എടവനക്കാട് ചാത്തങ്ങാട് ബീച്ചിലെ ചെറിയ കണ്ണുപ്പിള്ള ചെമ്മീന്‍ കെട്ടില്‍ നടന്ന മത്സരം കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. രണ്ടുപേര്‍ വീതമായിരുന്നു ഒരോ വഞ്ചിയിലും തുഴക്കാരായി ഉണ്ടായിരുന്നത്. ചെമ്മീന്‍ കെട്ടില്‍ പ്രത്യകം തയാറാക്കിയ ട്രാക്കിലൂടെ ഒരേസമയം നാലുവഞ്ചികളാണ് മത്സരത്തില്‍ പങ്കെടുത്തത്.16 ടീമുകള്‍ പങ്കെടുത്ത പ്രാഥമിക മത്സരങ്ങള്‍ക്കുശേഷം സെമി ഫൈനലും പിന്നീട് ഫൈനലും നടന്നു. അയ്യൂബ്, ഷഫീഖ് എന്നിവര്‍ തുഴയെറിഞ്ഞ് ഒന്നാംസ്ഥാനം നേടി. മത്സരങ്ങള്‍ എസ്. ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനുഗ്രഹ യുവജനസംഘം പ്രസിഡന്‍റ് കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു. എടവനക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എച്ച്. അബൂബക്കര്‍, കെ.എ. സാജിത്ത്, അനുഗ്രഹ യുവജനസംഘം സെക്രട്ടറി പി.എം. ഷെഫീര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഞാറക്കല്‍ എസ്.ഐ. രഗീഷ് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഉദ്ഘാടനം നാളെ

Posted: 28 Sep 2015 12:16 AM PDT

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം 29ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ യു.ആര്‍. ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടനത്തിന് മുന്നോടിയായി 28ന് വൈകുന്നേരം 4.30ന് ദേശീയ കായികതാരമായ സഹലിന്‍െറ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം ആരംഭിക്കും. നൂറുകണക്കിന് കായികപ്രേമികള്‍ അണിനിരക്കുന്ന ദീപശിഖാ പ്രയാണം 5.30ന് സ്റ്റേഡിയത്തിലത്തെും തുടര്‍ന്ന് ദീപശിഖ സ്റ്റേഡിയത്തില്‍ സ്ഥാപിക്കും. 29ന് ഉച്ചക്ക് 2.30ന് നിര്‍മല സ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ബാന്‍ഡ് സെറ്റ്, നാസിക് ഡോള്‍, റോളര്‍ സ്കേറ്റിങ്, കരാട്ടേ പ്രദര്‍ശനം തുടങ്ങി കലാപ്രകടനങ്ങള്‍ ഘോഷയാത്രയിലുണ്ടാകും. 3.30ന് ഘോഷയാത്ര സ്റ്റേഡിയത്തിലത്തെി ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ജോസഫ് വാഴക്കന്‍ എം.എല്‍.എ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ യു.ആര്‍. ബാബു സ്വാഗതം പറയും. ജോയ്സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സ്പോട്സ് ഡയറക്ടര്‍ പി. പുകഴേന്തി, സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ്, ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ. മത്തേര്‍, സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറി ബിനുജോര്‍ജ് വര്‍ഗീസ്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആനീസ് ബാബുരാജ്, മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എമാരായ ഗോപി കോട്ടമുറിക്കല്‍, ജോണി നെല്ലൂര്‍, ബാബുപോള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. കബീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജി. അനില്‍കുമാര്‍, നിസ അഷ്റഫ്, ഫുട്ബാള്‍ ക്ളബ് പ്രസിഡന്‍റ് എല്‍ദോ വട്ടക്കാവ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വയലാര്‍ ഗ്രാമവിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം

Posted: 28 Sep 2015 12:08 AM PDT

ചേര്‍ത്തല: വയലാര്‍ ഗ്രാമവിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കം. മലയാള കാവ്യ സിംഹാസനത്തിലെ അതുല്യ പ്രതിഭ വയലാര്‍ രാമവര്‍മ ആദ്യക്ഷരങ്ങള്‍ കുറിച്ച ഈ വിദ്യാലയം ഇന്ന് ആ കാവ്യ പ്രതിഭയുടെ പേരില്‍ അറിയപ്പെടുന്ന വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയി മാറിയിരിക്കുകയാണ്.
1916 ല്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ തന്നെയാണ് രാഷ്ട്രീയ രംഗത്ത് അതികായരായി വളര്‍ന്ന വയലാര്‍ രവിയും മണ്‍മറഞ്ഞ സി.കെ. ചന്ദ്രപ്പനും പഠിച്ചത്. 1960ല്‍ യു.പി സ്കൂളായും 79ല്‍ ഹൈസ്കൂളായും പിന്നീട് 2004ല്‍ ഹയര്‍സെക്കന്‍ഡറിയായും ഉയര്‍ന്ന ഈ മുത്തശ്ശി സ്കൂളിന്‍െറ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷം സ്വന്തം ആഘോഷമാക്കാന്‍ ഗ്രാമവാസികള്‍ തയാറെടുക്കുകയാണ്. കവിയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന ഈ സ്കൂള്‍ അദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍കൊണ്ടും കാവ്യശകലങ്ങളുടെ ചിത്രീകരണങ്ങള്‍കൊണ്ടും പെയിന്‍റിങ്ങിലൂടെ മനോഹരമായി അലങ്കരിച്ചാണ് ശതാബ്ദി ആഘോഷങ്ങള്‍ക്കായി തയാറാക്കിയത്. സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്നേഹിക്കാത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന പ്രശസ്തമായ വയലാര്‍ ഈരടികളാണ് പ്രവേശ കവാടത്തില്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നത്. അവിടെനിന്നും സ്കൂള്‍ വരാന്തയിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ത്തന്നെ കവിയുടെ ചിരിക്കുന്ന ചിത്രമാണ് ഏവരെയും വരവേല്‍ക്കുന്നത്. തുടര്‍ന്ന്, ക്ളാസ് മുറികളുടെപുറം ചുവരുകളെല്ലാം കവിയുടെ ഗാനങ്ങളുടെയും കവിതകളുടെയും ചിത്രീകരണമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ദൈവപുത്രന് വീഥിയൊരുക്കുവാന്‍ സ്നാപകയോഹന്നാന്‍ വന്നതും, സന്ധ്യ മയങ്ങും നേരം ഗ്രാമ ചന്ത പിരിയുന്നതിന്‍െറ വശ്യതയും, പെയിന്‍റിങ്ങില്‍ മനോഹരമായാണ് ആര്‍ട്ടിസ്റ്റ് ഗോപകുമാര്‍ വരച്ചിട്ടത്.
മാത്രമല്ല, കവിയുടെ എല്ലാമായിരുന്ന അമ്മയുടെ ചിത്രവും കവിയുടെ പഠന മുറിയും വര്‍ണങ്ങളില്‍ കോറിയിട്ടിരിമ്പോള്‍ത്തന്നെ, കയറുപിരിക്കും തൊഴിലാളിക്കൊണ്ടൊരു കഥ, യുജ്ജ്വല സമരകഥ എന്ന ചിത്രീകരണവും ആയിഷയുടെയും അദ്രമാന്‍േറയും തനതു രൂപങ്ങളും ചുവരുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ കലാലയം കവിയുടെയും കാവ്യ പ്രപഞ്ചത്തിന്‍െറയും മാസ്മരിക ലോകത്തേക്ക് കാണികളെയത്തെിക്കുന്ന പ്രതീതിയാണനുഭവപ്പെടുന്നത്. ശതാബ്ദിയാഘോഷത്തിന്‍െറ ഭാഗമായി നടത്തുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് വയലാര്‍ രവി എം.പിയാണ്. പി. തിലോത്തമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
വയലാര്‍ രാമവര്‍മയുടെ സഹധര്‍മിണി ഭാരതി തമ്പുരാട്ടിയും മകന്‍ ശരത്ച്ചന്ദ്രവര്‍മയും ചേര്‍ന്നാണ് വയലാര്‍ ചിത്രങ്ങളുടെ അനാഛാദന കര്‍മം നിര്‍വഹിക്കുന്നത്. എ.എം. ആരിഫ് എം.എല്‍.എ, യു. പ്രതിഭാ ഹരി, കെ.ആര്‍. രാജേന്ദ്രപ്രസാദ്, മനു സി. പുളിക്കല്‍, ദിലീപ് കണ്ണാടന്‍, ബീന തങ്കരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

മെഡി.കോളജ് ഫാര്‍മസിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൗണ്ടറില്ല

Posted: 28 Sep 2015 12:05 AM PDT

മുളങ്കുന്നത്തുകാവ്: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ പതിനാറ് മരുന്നു കൗണ്ടറുകളുണ്ടെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കൗണ്ടറില്ല. ആശുപത്രി ജീവനക്കാര്‍ക്ക് മരുന്ന് കൊടുക്കാന്‍ മാത്രം പ്രത്യേക കൗണ്ടര്‍ ഉള്ളപ്പോഴാണ് വയോധികര്‍ക്ക് അവഗണന.
മെഡിക്കല്‍ കോളജ് പുതിയ ആശുപത്രിയിലാണ് ഒ.പി ഫാര്‍മസിയില്‍ വയോധികരായ രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 35 ലക്ഷം രൂപ ചെലവിട്ടാണ് രണ്ട് ടോക്കണ്‍ കൗണ്ടറുള്‍പ്പെടെ പതിനാറ് മരുന്നു കൗണ്ടര്‍ സ്ഥാപിച്ചത്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന വൃദ്ധ രോഗികള്‍ക്ക് സൗകര്യങ്ങളൊരുക്കാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ട്. മരുന്ന് ശീട്ടുമായി മണിക്കൂറുകളോളം വരി നില്‍ക്കാനാകാതെ ഈ രോഗികള്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്ക് പോകേണ്ട സ്ഥിതിയാണുള്ളത്.

രാജീവ് ഗാന്ധി പ്രസംഗിച്ച വേദി പൊളിക്കുന്നതിനെതിരെ കോണ്‍ഗ്രസ്

Posted: 28 Sep 2015 12:01 AM PDT

ഗുരുവായൂര്‍: മുന്‍സിപ്പല്‍ മൈതാനത്തെ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി പ്രസംഗിച്ച സ്റ്റേജ് പൊളിച്ചു മാറ്റാനുള്ള നഗരസഭ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പുമായി കോണ്‍ഗ്രസ്. നഗരസഭ നടപടിക്കെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച വൈകീട്ട് നാലിന് കിഴക്കെ നടയില്‍ പ്രതിഷേധ ധര്‍ണ നടത്തും. ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച നടക്കുന്ന മുനിസിപ്പല്‍ ഗ്രൗണ്ട് നവീകരണ നിര്‍മാണോദ്ഘാടനം ബഹിഷ്കരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്‍റ് ഒ.കെ.ആര്‍. മണികണ്ഠന്‍ അറിയിച്ചു. മേല്‍പത്തൂര്‍ 'നാരായണീയം' രചിച്ചതിന്‍െറ 400ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ രാജീവ് ഗാന്ധി പ്രസംഗിച്ച കിഴക്കെനടയിലെ സ്റ്റേജ് സംരക്ഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍, സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി വേദി പൊളിക്കുമെന്ന ചെയര്‍മാന്‍െറ പ്രസ്താവന അപക്വവും സങ്കുചിതവുമാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നഗരസഭ യു.ഡി.എഫ് ഭരിച്ച കാലത്ത് ടൗണ്‍ഹാളിന് മുന്നിലെ ഷോപ്പിങ് കോംപ്ളക്സിന് സി.പി.ഐ നേതാവായ കുട്ടികൃഷ്ണന്‍െറ പേര് നല്‍കിയതും തൃശൂര്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന പാര്‍ക്കിന് സി. അച്യുതമേനോന്‍െറ പേര് നല്‍കുന്നതും ഇടതുമുന്നണി ഓര്‍ക്കണം. രാജീവ് ഗാന്ധിയുടെ സ്മാരകമായി സ്റ്റേജ് സംരക്ഷിക്കുന്നതിന്‍െറ മുഴുവന്‍ ചെലവും ദേവസ്വം വഹിക്കാന്‍ തയാറാണ്. തിരക്കിട്ട് മുനിസിപ്പല്‍ മൈതാനം നവീകരിക്കുന്നത് രാജീവ് ഗാന്ധി പ്രസംഗിച്ച വേദി പൊളിക്കാന്‍ വേണ്ടിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ലോക പേവിഷ ബാധദിനം ഇന്ന്

Posted: 27 Sep 2015 11:33 PM PDT

Image: 

പേവിഷബാധക്കെതിരെ ബോധവത്കരണ ഡോക്യുമെന്‍ററിയുമായി വെറ്ററിനറി ഡോക്ടര്‍
കണ്ണൂര്‍: ലോകത്ത് ഓരോ 10 മിനിറ്റിലും പേവിഷ ബാധയേറ്റ് ഒരാള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ അതിദയനീയ മരണം ദൃശ്യവത്കരിച്ച് പേവിഷ ബാധക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാനുള്ള യജ്ഞത്തിലാണ് മൃഗസംരക്ഷണ വകുപ്പില്‍നിന്ന് വിരമിച്ച ഡോ. എം. ഗംഗാധരന്‍ നായര്‍. പേവിഷബാധയേറ്റാല്‍ മരണം സുനിശ്ചിതമാണെന്ന മുന്നറിയിപ്പാണ്  ഇദ്ദേഹം തയാറാക്കിയ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി നല്‍കുന്നത്.
ലൂയി പാസ്റ്ററുടെ ചിത്രത്തിലൂടെ തുടങ്ങുന്ന ഡോക്യുമെന്‍ററിയില്‍ ആദിമ മനുഷ്യന്‍ മുതല്‍ പുതിയ തലമുറവരെ നായകളുമായുള്ള ബന്ധവും ചിത്രീകരിക്കുന്നുണ്ട്. പേവിഷബാധയേറ്റ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് കാതല്‍. ഒരാള്‍ ചികിത്സയെടുക്കുന്നു. മറ്റേയാള്‍ ചികിത്സ തേടാതെ മുറിവില്‍ ചുണ്ണാമ്പ് പുരട്ടി വീട്ടില്‍ തന്നെ കഴിയുന്നു. രണ്ടാമത്തെയാള്‍ പിന്നീട് വിഷബാധമൂലം പരാക്രമിയായി ദയനീയമായി മരിക്കുന്ന രംഗങ്ങളിലൂടെയാണ് ഡോക്യുമെന്‍ററി വികസിക്കുന്നത്.തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കരുതലെടുക്കേണ്ട സന്ദേശമാണ് ഡോക്യൂമെന്‍ററി ജനങ്ങളുമായി സംവദിക്കുന്നത്.
പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് കണ്ടുപിടിച്ച ലൂയി പാസ്റ്റര്‍ എന്ന ശാസ്ത്രജ്ഞന്‍െറ അനുസ്മരണാര്‍ഥമാണ് സെപ്റ്റംബര്‍ 28 ലോക പേവിഷ ബാധ ദിനമായി ആചരിക്കുന്നത്. 2007 മുതല്‍ 135ലധികം രാജ്യങ്ങളില്‍ ഈ ദിനം ആചരിച്ചുവരുന്നുണ്ട്. ഗുഡ് സര്‍വിസ് എന്‍ട്രിക്ക് അര്‍ഹനായ ഡോ. എം. ഗംഗാധരന്‍ നായര്‍ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ആയിരത്തില്‍പരം ലേഖനങ്ങള്‍ വിവിധ പത്രങ്ങളിലും മാസികകളിലും എഴുതിയിട്ടുണ്ട്. ‘പ്രകാശം പരത്തുന്ന ഗ്രാമം’എന്ന നോവലിന് സര്‍ഗദീപ്തി അവാര്‍ഡ് കിട്ടിയിട്ടുണ്ട്. നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലായിരുന്നു നീണ്ട കാലം സര്‍വിസില്‍ ഉണ്ടായിരുന്നത്. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അദ്ദേഹം പൂങ്കുന്നത്താണ് ഇപ്പോള്‍ താമസിക്കുന്നത്.
 

സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍

Posted: 27 Sep 2015 11:27 PM PDT

Image: 

ന്യൂഡല്‍ഹി: ഷൂസില്‍ ഘടിപ്പിച്ച രഹസ്യ കാമറ ഉപയോഗിച്ച് സ്ത്രീകളുടെ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍. ഹരിയാന ഉപഭോക്തൃ ഫോറം മുന്‍ പ്രസിഡന്‍റിന്‍െറ മകനാണ് അറസ്റ്റിലായത്. സൗത്ത് ഡല്‍ഹിയിലെ പ്രശസ്ത ഷോപ്പിങ് മാളിലായിരുന്നു സംഭവം.  

സ്ത്രീകള്‍ക്ക് നേരെ വലതു കാല്‍ അസാധാരണമായി ചലിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാള്‍ മാനേജരാണ് വിവരം സുരക്ഷാ ജീവനക്കാരെ അറിയിച്ചത്. സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ അഭിഭാഷകന്‍െറ ഷൂസില്‍ നിന്ന് രഹസ്യ കാമറ കണ്ടെ ത്തി.

യുവാവിന്‍െറ ലാപ് ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. പന്ത്രണ്ടോളം അശ്ളീല ക്ളിപ്പുകള്‍ യുവാവില്‍ നിന്ന് കണ്ടെ ത്തിയെന്നും ഐ.പി.സി നിയമപ്രകാരം അഭിഭാഷകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും സൗത്ത് ഡി.സി.പി പ്രേംനാഥ് പറഞ്ഞു.

രഹസ്യ കാമറ ഉപയോഗിച്ച് പകര്‍ത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇന്‍റര്‍നെറ്റ് സൈറ്റുകളില്‍ ഇയാള്‍ അപ്ലോഡ് ചെയ്തിരുന്നു.

കാട്ടാക്കടയിലെ ഗതാഗതക്കുരുക്ക് അഴിയുന്നില്ല

Posted: 27 Sep 2015 11:21 PM PDT

കാട്ടാക്കട: കാട്ടാക്കടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ജില്ലാഭരണകൂടത്തിന്‍െറ അധ്യക്ഷതയില്‍ വിവിധ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയില്ല. കഴിഞ്ഞവര്‍ഷം സബ് കലക്ടര്‍ കാര്‍ത്തിക് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തിരുന്നു.
പൊളിഞ്ഞ റോഡുകള്‍ അടിയന്തരമായി ഗതാഗതയോഗ്യമാക്കാമെന്ന് പൊതുമാരാമത്ത് വകുപ്പും ജങ്ഷനിലെ വാഹന പാര്‍ക്കിങ്ങിന് ക്രമീകരണം ഏര്‍പ്പെടുത്താമെന്ന് പഞ്ചായത്ത്-പൊലീസ്-മോട്ടോര്‍ വാഹന വകുപ്പും യോഗത്തില്‍ ധാരണയായി. എന്നാല്‍, ഇവയൊന്നും നടപ്പാക്കാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ക്കായില്ല.
ജില്ലാ ഭരണകൂടത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ പൊലീസ്-റവന്യൂ -പൊതുമരാമത്ത് അധികൃതര്‍ക്കൊപ്പം നിന്ന് പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചതായി നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആരോപിക്കുന്നു.
കാട്ടാക്കടയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് ഉപരോധമുള്‍പ്പെടെ നിരവധി സമരങ്ങള്‍ ഇതിനകം നാട്ടുകാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി.
റോഡിന്‍െറ ശോച്യാവസ്ഥയും വഴിവാണിഭവും ചിട്ടയില്ലാത്ത പാര്‍ക്കിങ്ങും കാരണം കാട്ടാക്കട സദാസമയവും വാഹനങ്ങള്‍ കുടുങ്ങി രൂക്ഷമായ ഗതാഗതക്കുരുക്കിലാകുന്നു. ഇതിനെതുടര്‍ന്ന് ഇവിടെ അപകടം പതിവായി.
കഴിഞ്ഞവര്‍ഷം അമ്മയും കുഞ്ഞും റോഡപകടത്തില്‍ ദാരുണമായി മരിച്ചത് കാട്ടാക്കടയില്‍ വന്‍പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇടപെടുകയും അടിയന്തരയോഗം നടത്തുകയും ചെയ്തത്. എന്നാല്‍, യോഗത്തിലെ പല തീരുമാനവും കടലാസില്‍ മാത്രം ഒതുങ്ങി.

‘എന്‍െറ കൊല്ലം’ പരിപാടിക്ക് തുടക്കം

Posted: 27 Sep 2015 11:11 PM PDT

കൊല്ലം: ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 'എന്‍െറ കൊല്ലം' പരിപാടി ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. കൊല്ലം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ മുന്നിലത്തെുന്ന കടലാസുകള്‍ പലപ്പോഴും വ്യക്തികളുടെ ജീവിത പ്രശ്നമാണെന്ന വസ്തുത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാറില്ല. അതുകൊണ്ടുതന്നെ ജനങ്ങളിലേക്ക് നേരിട്ടത്തെി, അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ കലക്ടര്‍ തുടക്കം കുറിച്ച 'ജില്ലാ ഭരണകൂടം ജനങ്ങള്‍ക്കിടയില്‍' എന്ന പരിപാടിയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പി.കെ. ഗുരുദാസന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കലക്ടര്‍ എ. ഷൈനമോള്‍, മേയര്‍ ഹണി ബെഞ്ചമിന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആശാ ബെന്‍, അഡീഷനല്‍ ജില്ലാ ജഡ്ജി അഷീദ, അസിസ്റ്റന്‍റ് കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. അബ്ദുല്‍ റഷീദ്, എ.ഡി.എം എം.എ. റഹീം എന്നിവര്‍ സംബന്ധിച്ചു.
ജനകീയ പങ്കാളിത്തത്തോടെ പൗരബോധം വളര്‍ത്താനും ക്ഷേമവും പരിസ്ഥിതി സംരക്ഷണവും ശുചിത്വവും യാഥാര്‍ഥ്യമാക്കാനും വിവിധ പ്രശ്നങ്ങള്‍ക്ക് സാധ്യമായ പരിഹാരമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് 'എന്‍െറ കൊല്ലം' പദ്ധതി നടപ്പാക്കുന്നത്.

മണലെടുപ്പ്: അംഗീകാരം ലഭിച്ചാലും കടവുകളുടെ എണ്ണം കുറയും

Posted: 27 Sep 2015 10:54 PM PDT

മലപ്പുറം: ജില്ലയിലെ പുഴകളില്‍നിന്ന് മണലെടുക്കാനുള്ള അനുമതി നീളുന്നു. സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചെങ്കിലും പരിസ്ഥിതി ആഘാത പഠനവകുപ്പിന്‍െറ അനുമതി ലഭിക്കാത്തതാണ് മണലെടുപ്പ് നീളുന്നത്.
ചാലിയാര്‍, കടലുണ്ടി പുഴകളില്‍ സ്വകാര്യ ഏജന്‍സികള്‍ പഠനം നടത്തി സമര്‍പ്പിച്ച സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിന് കഴിഞ്ഞ ആഗസ്റ്റിലാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി ആഘാത പഠനവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ അപേക്ഷയില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. ഒക്ടോബര്‍ ആദ്യവാരത്തില്‍ ഹിയറിങ് നടക്കുമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹിയറിങ്ങില്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പരിസ്ഥിതി വകുപ്പിന് മുന്നില്‍ അവതരിപ്പിക്കണം. തുടര്‍ന്നാണ് ജില്ലയില്‍ നിന്ന് മണലെടുക്കാനുള്ള അനുമതി ലഭിക്കുക. നടപടികള്‍ പൂര്‍ത്തിയായി മണലെടുക്കാനുള്ള അനുമതി ലഭിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. നേരത്തേ, സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് വൈകിയതിനെ തുടര്‍ന്ന് ജില്ലക്ക് ഇളവ് അനുവദിച്ചിരുന്നു. ഇളവ് ലഭിച്ചതിനാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇ-മണല്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് മണല്‍ ലഭിച്ചിരുന്നു. എന്നാല്‍, സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത ജില്ലകളില്‍ നിന്നുള്ള മണലെടുപ്പിന് അനുമതി നല്‍കരുതെന്ന ഹരിത ടൈബ്ര്യൂണലിന്‍െറ നിര്‍ദേശം വന്നിരുന്നു. ഇതോടെയാണ് ജില്ലയില്‍ മണലെടുപ്പ് നിര്‍ത്തിയത്. പാരിസ്ഥിതിക വകുപ്പിന്‍െറ അനുമതി ലഭിച്ചാലും ജില്ലയില്‍നിന്ന് മണലെടുക്കുന്നതിന്‍െറ അളവ് കുറയും. നേരത്തേ എടുത്തതിന്‍െറ പകുതി കടവുകളില്‍നിന്ന് മാത്രമേ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മണലെടുക്കാന്‍ സാധിക്കുകയുള്ളൂ. മണലെടുപ്പ് നീളുന്നതോടെ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്നത് 30,000ത്തോളം അപേക്ഷകളാണ്. ഇ-മണലിന് അനുമതി വൈകുന്നതോടെ അനധികൃത മണല്‍കടത്തും ജില്ലയില്‍ വ്യാപകമായിട്ടുണ്ട്. ചാലിയാര്‍, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിലെ ഓഡിറ്റിങ് പൂര്‍ത്തിയായെങ്കിലും ഭാരതപ്പുഴയിലെ ഓഡിറ്റിങ് പൂര്‍ത്തിയായിട്ടില്ല.

തോട്ടം തൊഴിലാളികളുടെ ദേശീയപാത ഉപരോധം ഇന്ന്

Posted: 27 Sep 2015 10:48 PM PDT

കല്‍പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ തിങ്കളാഴ്ച പണിമുടക്കി ദേശീയപാത ഉപരോധിക്കും.
തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ ചുണ്ടേലില്‍ നടക്കുന്ന ഉപരോധം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
തൊഴിലാളികള്‍ക്ക് 500 രൂപ കൂലി നല്‍കുക, ബോണസ് 20 ശതമാനം നല്‍കുക, സീലിങ് ഒഴിവാക്കുക, തോട്ടം തൊഴിലാളികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, തോട്ടം തൊഴിലാളികളായ പട്ടികജാതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, ആധുനിക ചികിത്സ ഒരുക്കുക, ഭൂമിയും വീടും നല്‍കുന്ന പദ്ധതി നടപ്പാക്കുക, കൃത്യമായി ഗ്രാറ്റ്വിറ്റി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഉടുമ്പിറങ്ങിമലയിലെ ഖനനം മാടാഞ്ചേരി ആദിവാസി കോളനിക്ക് ഭീഷണി

Posted: 27 Sep 2015 10:26 PM PDT

വാണിമേല്‍: വിലങ്ങാട് ഉടുമ്പിറങ്ങിമലയില്‍ കരിങ്കല്‍ ഖനനം ആരംഭിച്ചാല്‍ മാടാഞ്ചേരി ആദിവാസി കോളനിക്ക് ഭീഷണിയാവുമെന്ന് ആശങ്ക.
ഉടുമ്പിറങ്ങിമലയിലെ 60 ഏക്കറോളം ഭൂമിയിലാണ് ഖനനം ആരംഭിക്കുന്നത്. മാടാഞ്ചേരി കോളനി, കണ്ണവം വനം, ഉടുമ്പിറങ്ങിത്തോട് എന്നീ ഭാഗങ്ങളാണ് ഖനനപ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങള്‍. ഖനനഭൂമിയില്‍ നടക്കുന്ന സ്ഫോടനങ്ങളടക്കം കോളനിവാസികളുടെ ജീവിതം ദുസ്സഹമാക്കും. ഇവിടങ്ങളിലുള്ള ചെറിയ വീടുകള്‍ക്ക് സ്ഫോടനങ്ങള്‍ താങ്ങാനുള്ള കരുത്തില്ല.
ഗ്രാമപഞ്ചായത്ത് നിയോഗിച്ച സമിതി മാടാഞ്ചേരി കോളനി സന്ദര്‍ശിക്കുകപോലും ചെയ്യാതെയാണ് പ്രദേശവാസികള്‍ക്ക് ഖനനത്തിന് എതിര്‍പ്പില്ളെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ഉടുമ്പിറങ്ങിമലയിലേക്ക് അടുത്ത കാലത്തായി നിര്‍മിച്ച റോഡിന് ഇരുവശത്തുമുള്ളവരില്‍ നിന്നാണ് സമിതി അംഗങ്ങള്‍ വിവരം ശേഖരിച്ചത്. ഇവരാകട്ടെ, വീടിന് മുന്നിലൂടെ കരിങ്കല്‍ ലോഡുകള്‍ പോകുന്ന മുറക്ക് നിശ്ചിത തുക മാസപ്പടി വാങ്ങിയിരുന്നവരുമാണ്. കൂടാതെ ഇവിടെ നേരത്തേ ജോലി ചെയ്തിരുന്നവരില്‍നിന്നുമാണ് ഗ്രാമപഞ്ചായത്ത് നിയോഗിച്ച സമിതി അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി ഖനനത്തിന് അനുകൂലമായി റിപ്പോര്‍ട്ട് തയാറാക്കിയത്. മാടാഞ്ചേരി കോളനിയില്‍ സമിതി അംഗങ്ങള്‍ എത്തുകപോലും ചെയ്തില്ളെന്ന് കോളനിയിലെ വീട്ടുകാര്‍ പറഞ്ഞു. ഭൂമിയുടെ അതിര്‍ത്തിപോലും നിശ്ചയമില്ലാതെയാണ് ഖനനത്തിന് അനുമതി നല്‍കാന്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സൂചനയുണ്ട്. 12 സെന്‍റ് ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കിയെന്നാണ് ഗ്രാമപഞ്ചായത്ത് വിശദീകരിക്കുന്നത്. ഉടുമ്പിറങ്ങിമലയില്‍ 12 സെന്‍റില്‍ ഒതുങ്ങിനില്‍ക്കുന്ന പാറക്കൂട്ടങ്ങളില്ല. ഖനനത്തെ ചെറുതാക്കിക്കാണിക്കാന്‍ 12 സെന്‍റ് ഭൂമിയിലാണ് ഖനനം എന്നുകാണിച്ച് നവമാധ്യമങ്ങളില്‍ അധികൃതര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ

Posted: 27 Sep 2015 10:23 PM PDT

Image: 

കൊച്ചി: അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,080 രൂപയിലും 2,510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.  

സെപ്റ്റംബര്‍ 24നാണ് പവന്‍വില 19,800 രൂപയില്‍ നിന്ന് 20,080 രൂപയിലേക്ക് ഉയര്‍ന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.60 ഡോളര്‍ താഴ്ന്ന് 1,145.30 ഡോളറിലെത്തി.

ജ്യോതിശാസ്ത്ര നിരീക്ഷണ ഉപഗ്രഹം 'ആസ്ട്രോസാറ്റ്' വിക്ഷേപിച്ചു

Posted: 27 Sep 2015 09:51 PM PDT

Image: 

ശ്രീഹരിക്കോട്ട: രാജ്യത്തിന്‍െറ ആദ്യ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപഗ്രഹമായ 'ആസ്ട്രോസാറ്റ്' വിക്ഷേപിച്ചു. രാവിലെ 10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വി^സി 30 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ആസ്ട്രോസാറ്റ് വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

നാസയുടെ ഹബ്ള്‍ ടെലിസ്കോപ്പിന് സമാനമായ ‘ആസ്ട്രോസാറ്റ്’ ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യയുടെ നിര്‍ണായക കാല്‍വെപ്പാണ്. ഭൂമിയില്‍ നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള നിയര്‍ ഇക്വിറ്റോറിയല്‍ ഭ്രമണപഥത്തിലായിരിക്കും ആസ്ട്രോസാറ്റ് ഭൂമിയെ ചുറ്റുക. ആസ്ട്രോസാറ്റിനോടൊപ്പം ഇന്തോനേഷ്യ, കാനഡ എന്നീ രാജ്യങ്ങളുടെ രണ്ട് ഉപഗ്രഹങ്ങളും അമേരിക്കയുടെ നാല് നാനോ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കും.

‘പ്രപഞ്ചത്തിന് നേര്‍ക്ക് ഇന്ത്യ തുറന്നുവെക്കുന്ന കണ്ണ്’ എന്നാണ് 1513 കിലോ ഭാരമുള്ള ഉപഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. ദൃശ്യപ്രകാശത്തിന് പുറമെ എക്സ്റേയിലും അള്‍ട്രാവയലറ്റ് തരംഗത്തിലും പ്രവര്‍ത്തിക്കാന്‍ ആസ്ട്രോസാറ്റിന് കഴിവുണ്ട്. 10 വര്‍ഷമെടുത്ത് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച ഉപഗ്രഹത്തിന് അഞ്ചു വര്‍ഷമാണ് ആയുസ്.

ഒരേസമയം വിവിധ തരംഗ ദൈര്‍ഘ്യത്തിലുള്ള വികിരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രപഞ്ചനിരീക്ഷണം, ബഹിരാകാശത്ത് പ്രത്യക്ഷപ്പെട്ട് അതിവേഗം മറഞ്ഞുപോകുന്ന ‘ട്രാന്‍സിയന്‍റ്’ എന്നറിയപ്പെടുന്ന പ്രതിഭാസങ്ങളുടെ പഠനം, എക്സ്റേ^അള്‍ട്രാവയലറ്റ് തരംഗ ദൈര്‍ഘ്യത്തില്‍ ആകാശത്തിന്‍െറ സമ്പൂര്‍ണ സര്‍വേ, ഇരട്ട നക്ഷത്രങ്ങളെക്കുറിച്ച പഠനം, തമോഗര്‍ത്തങ്ങള്‍, ക്വാസാറുകള്‍, ഗാലക്സിക്കൂട്ടങ്ങള്‍, സൂപ്പര്‍ നോവ തുടങ്ങി വിവിധ പ്രപഞ്ച വസ്തുക്കളുടെ പഠനം എന്നിവ ആസ്ട്രോസാറ്റിന്‍െറ ലക്ഷ്യങ്ങളാണ്.

ദൃശ്യ പ്രകാശത്തിനു പുറമെ എക്സ്റേയിലും അള്‍ട്രാവയലറ്റ് തരംഗത്തിലും ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആസ്ട്രോസാറ്റിന് മറ്റു ദൂരദര്‍ശിനികള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയാത്ത പ്രപഞ്ച പ്രതിഭാസങ്ങളിലേക്കും കണ്‍തുറക്കാനാകും. അമേരിക്കയുടെ നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, റഷ്യ, ജപ്പാന്‍ എന്നിവക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ദൂരദര്‍ശിനിയുള്ളത്.

കണ്‍സ്യൂമര്‍ഫെഡ്: സി.ബി.ഐ അന്വേഷണത്തിനെതിരെ കെ. മുരളീധരന്‍

Posted: 27 Sep 2015 09:50 PM PDT

Image: 

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയെകുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. നിഷ്പക്ഷ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് സാധിക്കുമെന്ന് കരുതുന്നില്ല. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമില്ല. പാര്‍ട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടു പോകുന്നതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തോട്ടം തൊഴിലാളി പ്രശ്നം പരിഹരിക്കും: മുഖ്യമന്ത്രി

Posted: 27 Sep 2015 09:49 PM PDT

Image: 

തൃശൂര്‍: നാളെ നടക്കുന്ന ചര്‍ച്ചയില്‍ തോട്ടം തൊഴിലാളി സമരം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൃശൂരില്‍ മണ്ണുത്തി കാര്‍ഷികസര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളി സമരം ഗൗരവമായാണ് കാണുന്നത്. കേരളത്തിന് മെച്ചപ്പെട്ട വിദേശനാണ്യം നേടിത്തരുന്ന മേഖലയാണിത്. അതോടൊപ്പം, തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്നവും ഗൗരവമുള്ളതാണ്. മന്ത്രിസഭാ ഉപസസമിതിയെ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. നാളെ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്ര കൂട്ടിചേര്‍ത്തു.

ദേശീയപാത 47ല്‍ മണ്ണുത്തി^വടക്കുഞ്ചേരി സെക്ടറിലെ പുനര്‍നിര്‍ണയം വൈകുന്നതില്‍ ദേശീയപാത അതോറിറ്റി ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞു. കാര്‍ഷിക സര്‍വകലാശാലയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാനത്തെിയതായിരുന്നു ഉമ്മന്‍ചാണ്ടി.

ഭീകരവാദം: യു.എന്നിനെ വിമര്‍ശിച്ച് നരേന്ദ്ര മോദി

Posted: 27 Sep 2015 09:08 PM PDT

Image: 
Subtitle: 
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് നരേന്ദ്ര മോദി

 സാന്‍ഹോസ: ഭീകരവാദം, ആഗോള താപനം എന്നീ വിഷയങ്ങളില്‍ യു.എന്നിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് മുന്നിലെ പ്രധാന വെല്ലുവിളികളാണ് ഭീകരവാദവും ആഗോള താപനവും. കഴിഞ്ഞ 15 വര്‍ഷമായി ഭീകരവാദത്തെ യു.എന്‍ നിര്‍വചിക്കുന്നു. ഇനി എത്ര വര്‍ഷം വേണ്ടിവരും ഭീകരവാദത്തിനെതിരെ പോരാട്ടം നടത്താനെന്നും മോദി ചോദിച്ചു. ലോകത്തില്‍ ഭീകരവാദത്തെ നല്ലതെന്നും മോശമെന്നും വേര്‍തിരിക്കാനാവില്ല. ഭീകരവാദം എന്നത് ഒരു സത്യമാണ്. ഇതില്‍ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും അമേരിക്കയിലെ സാപ് സെന്‍ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി മികച്ച ബന്ധത്തിന് വിദേശ രാജ്യങ്ങള്‍ മത്സരിക്കുന്നു. നേതൃത്വത്തിനായി ലോകം ഇന്ത്യയെ നോക്കുന്ന സമയമാണിത്. രാജ്യത്തെ മൊത്തം ജനങ്ങളുടെ കഴിവു കൊണ്ടാണിതെന്നും മോദി ചൂണ്ടിക്കാട്ടി.

മികച്ച വേഗത്തില്‍ മുന്നേറുന്ന രാഷ്ട്രമായാണ് ലോകം ഇന്ത്യയെ കാണുന്നത്. പ്രവാസികളുടെ കഠിന പ്രയത്നങ്ങളാണ് രാജ്യത്തിന്‍െറ പ്രതിഛായ വളര്‍ത്തുന്നത്. ഇതുവഴി ഇന്ത്യന്‍ സമൂഹത്തിന് ലോകത്തിന് മുന്നില്‍ പുതിയൊരു പരിവേഷം ലഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

125 കോടി ഇന്ത്യക്കാര്‍ ഒരുമിച്ചാണ് ലോകജനതയില്‍ ഇത്തരമൊരു മാറ്റം സൃഷ്ടിച്ചത്. ഒരിക്കല്‍ ഭാരതത്തെ കളിയാക്കിയവര്‍ ഇന്ന് ഭാരതത്തെ കേന്ദ്രബിന്ദുവായി കാണുന്നു. മുമ്പ് ഇന്ത്യ മറ്റ് രാഷ്ട്രങ്ങള്‍ക്കൊപ്പം മുന്നേറാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്കൊപ്പം മുന്നേറാന്‍ കൊതിക്കുന്നു. 'ബ്രെയിന്‍ ഡ്രെയ്ന്‍ മതിയാക്കാം, ഇനി ബ്രെയ്ന്‍ ഗെയ്ന്‍' മതിയെന്നും മോദി പറഞ്ഞു.

തനിക്കെതിരെ യാതൊരു അഴിമതി ആരോപണങ്ങളുമില്ല. ഇന്ന് താന്‍ ജനങ്ങള്‍ക്ക് മധ്യത്തിലാണ്. തനിക്കെതിരെ എന്തെങ്കിലും അഴിമതി ആരോപണങ്ങളുണ്ടോയെന്ന് സാപ് സെന്‍്ററിലെ ത്തിയവരോട് മോദി ചോദിച്ചു. മക്കളും മരുമക്കളും അഴിമതിയിലൂടെ പണമുണ്ടാക്കുന്ന കഥകളാണ് എതിര്‍ഭാഗത്തുള്ളവരുടേതെന്ന് ഗാന്ധി കുടുംബത്തെ ലക്ഷ്യംവെച്ച് മോദി പറഞ്ഞു.

തന്‍െറ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കുന്നു. ഇന്ത്യക്ക് വേണ്ടി മരിക്കാന്‍ തയാറാണെന്ന് ജനങ്ങള്‍ക്ക് ഉറപ്പുതരുന്നതായും മോദി പറഞ്ഞു.

ഞായറാഴ്ച ഫേസ്ബുക്ക്, ഗൂഗ്ള്‍ എന്നീ കമ്പനികളുടെ ആസ്ഥാനം പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. അഞ്ച് ദിവസം നീണ്ടു നിന്ന മോദിയുടെ യു.എസ് സന്ദര്‍ശം ഇന്നവസാനിക്കും.

പ്രതീക്ഷാഭവനില്‍ നിന്ന് അമ്മയെത്തേടി നന്ദലാല്‍

Posted: 27 Sep 2015 08:27 PM PDT

Image: 

കുറ്റിപ്പുറം: കുഞ്ഞുനാളില്‍ കണ്ട അമ്മയെ തേടി പ്രതീക്ഷാഭവനില്‍നിന്ന് നന്ദലാല്‍ ബിലാസ്പൂരിലേക്ക് യാത്ര തിരിച്ചു. ബിലാസ്പൂര്‍ വെഗോറി സ്വദേശിയും തവനൂരിലെ പ്രതീക്ഷാഭവന്‍ അന്തേവാസിയുമായ നന്ദലാലാണ് വളര്‍ത്തച്ഛന്മാരെ വിട്ട് അമ്മയെ തേടി ജന്മനാട്ടിലേക്ക് ട്രെയിന്‍ കയറിയത്.
ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ നിന്ന്, അമ്മയും അച്ഛനും വഴക്കടിക്കുന്നത് കണ്ടാണ് കുഞ്ഞുനാളില്‍ നന്ദലാല്‍ വീട് വിട്ടിറങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ വര്‍ഷങ്ങളോളം അലഞ്ഞ് പത്തുവര്‍ഷം മുമ്പാണ് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലത്തെിയത്. പ്രായപൂര്‍ത്തിയായതോടെ തവനൂരിലെ പ്രതീക്ഷാഭവനിലേക്ക് മാറ്റുകയായിരുന്നു. ശ്രവണ വൈകല്യമുള്ള നന്ദലാലിന് ഉറ്റവരെ കുറിച്ചുള്ള ഓര്‍മകള്‍ നഷ്ടമായിരുന്നു. ഇതിനാല്‍ ബന്ധുക്കളെ കണ്ടത്തൊനാകാതെ അധികൃതര്‍ കുഴങ്ങി. തവനൂര്‍ പ്രതീക്ഷാഭവനില്‍ കൃഷിയിലും അന്തേവാസികളെ നിയന്ത്രിക്കുന്ന കാര്യത്തിലും സജീവമായ നന്ദലാല്‍ ജീവനക്കാരുടെ കണ്ണിലുണ്ണിയുമായി. നാലുവര്‍ഷം മുമ്പാണ് തവനൂരിലത്തെുന്നത്. അന്തേവാസികള്‍ക്കായി വിവിധ ക്ളാസുകള്‍ നല്‍കുകയും കൃഷിചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം അമ്മയുടെ കൂടെ കൃഷിചെയ്യുന്നത് സ്വപ്നത്തില്‍ കണ്ടതോടെയാണ് നാട്ടില്‍ പോകണമെന്ന ആവശ്യവുമായി സൂപ്രണ്ടിനെ സമീപിച്ചത്. അമ്മയെ നിരന്തരം സ്വപ്നം കണ്ടതോടെ നന്ദലാലിന് നഷ്ടപ്പെട്ട ഓര്‍മ തിരികെ ലഭിക്കുകയും ജന്മനാടിന്‍െറ പേര് ഓര്‍ത്ത് പറയുകയുമായിരുന്നു. മലയാളത്തിന് പുറമെ മാതൃഭാഷയായ ഹിന്ദിയിലും സംസാരിച്ച് വെഗോറിയെന്ന സ്ഥലവും ഗ്രാമത്തിലെ മറ്റ് കാര്യങ്ങളും പറഞ്ഞതോടെ ജീവനക്കാര്‍ ഉറ്റവരെ കണ്ടത്തെി തിരികെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തിലത്തെുകയായിരുന്നു. ഞായറാഴ്ച രാവിലെ പ്രതീക്ഷാഭവന്‍ ജീവനക്കാരായ എം.പി. ബിജു, ആര്‍. യഷോല്‍ കപൂര്‍, മുഹമ്മദ് കുട്ടി, പി. അജീഷ് എന്നിവരുടെ കൂടെ തൃശൂരില്‍നിന്ന് ബിലാസ്പൂര്‍ എക്സ്പ്രസില്‍ യാത്രതിരിച്ചു. പെറ്റമ്മയെ കണ്ടത്തെി മകനെ തിരികെ നല്‍കാനുള്ള യാത്ര സഫലമാകണമേ എന്ന പ്രാര്‍ഥനയിലാണ് പ്രതീക്ഷാഭവനിലെ 80ഓളം അന്തേവാസികളും ജീവനക്കാരും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP