പാലാ കോണ്‍വെന്‍റില്‍ മുമ്പും ആക്രമണം നടന്നതായി പൊലീസ് Madhyamam News Feeds | ![]() |
- പാലാ കോണ്‍വെന്‍റില്‍ മുമ്പും ആക്രമണം നടന്നതായി പൊലീസ്
- ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കിന് സസ്പെന്‍ഷന്‍
- ഓഹരി വിപണിയില്‍ കുതിപ്പ്: സെന്‍സെക്സ് 400 പോയന്‍റില്‍
- മൂന്നാര്‍ സമരം: തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് സി.ഐ.ടി.യു
- ഡേവിസ് കപ്പ്: ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം
- കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ
- സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു
- വെള്ളക്കരം ആറിരട്ടി കൂട്ടാന്‍ നിര്‍ദേശം
- കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചില്ളെങ്കില്‍ നടപടി
- വട്ടംകുളത്തെ കുടിവെള്ള പദ്ധതികളുടെ വൈദ്യുതി വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി നീക്കം
- ഷീന ബോറ കേസ്: കമീഷണര്‍ അഹമദ് ജാവേദിന് ഇന്ദ്രാണിയുമായി മുന്‍ പരിചയം
- തണ്ണിത്തോട്–ചിറ്റാര്‍ റോഡില്‍ അപകടം പതിവാകുന്നു
- സിസ്റ്റര്‍ അമലയുടെ കൊലപാതകം: നടുക്കം മാറാതെ സഹപ്രവര്‍ത്തകര്‍
- നെഞ്ചുവേദന: ജഗ് മോഹന്‍ ഡാല്‍മിയയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി
- മൂന്നാര്‍ സമരം: വ്യാപാര, ടൂറിസം മേഖലക്ക് നഷ്ടം എട്ടുകോടി
- കുഡ്ലു ബാങ്ക് കവര്‍ച്ച: ശരീഫിനെ പിടികൂടിയത് ട്രെയിനില്‍ വെച്ച്
- ബ്ളോക് പഞ്ചായത്ത് വാര്‍ഡ് വിഭജനം; കരട് വിജ്ഞാപനമായി
- മഹാരാജാസ് കോളജിലെ ബിരുദ പ്രവേശം: വിവാദം കത്തുന്നു
- പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയ മോഷ്ടാക്കള്‍ പിടിയില്‍
- പുല്‍ക്കുന്ന് കോളനിയില്‍ 18 കുടുംബങ്ങള്‍; ജീവിതം ദുരിതത്തില്‍
- തെരുവുനായ്ക്കളുടെ ആക്രമണം: കടലുണ്ടിയില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു
- ഇന്ന് ആദ്യ വെള്ളി; പഴുതടച്ച സംവിധാനങ്ങളൊരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍
- മജ്ലിസുശ്ശൂറ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25ന്
- ഗ്വണ്ടാനമോയിലെ കുവൈത്തി പൗരന്‍ ഫായിസ് അല്‍ കന്ദരിയെ ഉടന്‍ മോചിപ്പിച്ചേക്കും
- പാക് വ്യോമസേനാ കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം; ആറ് മരണം
പാലാ കോണ്‍വെന്‍റില്‍ മുമ്പും ആക്രമണം നടന്നതായി പൊലീസ് Posted: 18 Sep 2015 12:03 AM PDT Image: ![]() പാലാ: പാലാ ലിസ്യു കോണ്‍വെന്‍റില്‍ മുമ്പും സമാനമായ രീതിയില്‍ മറ്റൊരു കന്യാസ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായതായി പൊലീസ്. സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ആക്രമണം. അന്നത്തെ ആക്രമണത്തില്‍ 72 വയസുള്ള കന്യാസ്ത്രീയുടെ തലക്കാണ് പരിക്കേറ്റത്. രാത്രി ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. മഠത്തിലെ മുറികളില്‍ നടത്തിയ പരിശോധനയിലാണ് കന്യാസ്ത്രീയുടെ മുറിയിലെ തലയിണയില്‍ രക്തപ്പാടുകള്‍ പൊലീസ് കണ്ടത്. ഇതേക്കുറിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും ഓര്‍മക്കുറവുള്ളതിനാല്‍ കന്യാസ്ത്രീയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല. ഈ രണ്ട് സംഭവങ്ങള്‍ക്ക് പിന്നില്‍ ഒരാളാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ചറിയാനാവാത്ത ഒരു വിരലടയാളം മൂന്നാം നിലയിലെ സിസ്റ്റര്‍ അമലയുടെ മുറിയുടെ വാതിലില്‍ നിന്നാണ് വിരലടയാള വിദഗ്ധര്‍ക്ക് ലഭിച്ചത്. കൂടാതെ മഠത്തിലെ ഭിത്തിയില്‍ സ്ഥാപിച്ച പൈപ്പലിലൂടെ ആരോ കയറിയ പാടുകള്‍ വ്യാഴാഴ്ച പൊലീസ് കണ്ടെ ത്തിയിരുന്നു. മഠത്തില്‍ താമസിക്കുന്ന കന്യാസ്ത്രീകളെയും ജോലിക്ക് എത്തുന്നവരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. |
ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കിന് സസ്പെന്‍ഷന്‍ Posted: 17 Sep 2015 11:30 PM PDT Image: ![]() സൂറിച്ച്: തുടര്‍ച്ചയായി അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കിനെ ഫിഫ സസ്പെന്‍ഡ് ചെയ്തു. ചുമതലകളില്‍ നിന്നും ഒഴിവാക്കി അദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഫിഫ നിര്‍ദേശിച്ചു. സെക്രട്ടറി ജനറലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്നും അതുവരെ അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്നതായും ഫിഫ പ്രസ്താവനയില്‍ അറിയിച്ചു. ലോകകപ്പ് ടിക്കറ്റ് അഴിമതിയിലും ജെറോം വാല്‍ക്കിന് ബന്ധമുണ്ടെന്ന് വ്യാഴാഴ്ച മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പുതിയ പ്രസിഡന്‍റാവാനുള്ള പരിഗണനാ ലിസ്റ്റിലുള്ള ആളാണ് ജെറോംവാല്‍ക്ക്. നിലവില്‍ സെപ് ബ്ളാറ്റര്‍ക്കു തൊട്ടുതാഴെ ഫിഫയിലെ രണ്ടാമനാണ് അദ്ദേഹം. എന്നാല്‍ ഗുരുതര ആരോപണങ്ങളുയര്‍ന്നതിന്‍െറ അടിസ്ഥാനത്തില്‍ ജെറോം വാല്‍ക്ക് ഫിഫ എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം നേരിടുകയാണ്. വാല്‍ക്കിനെതിരെ 10 മില്യണ്‍ ഡോളറിന്‍്റെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 2010 ലോകകപ്പ് ദക്ഷിണാഫ്രിക്കക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം പണം കൈപറ്റി എന്നാണ് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. 2010 ലോകകപ്പ് അനുവദിക്കുന്നതിനായി വോട്ടുറപ്പിക്കാന്‍ ജെറോം വാല്‍ക്ക് കരീബിയന്‍ രാജ്യങ്ങള്‍ക്ക് ഒരു കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം. 2007 മുതല്‍ ഫിഫ സെക്രട്ടറി ജനറല്‍ ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ വലം കൈ ആയാണ് അറിയപ്പെടുന്നത്. 1984ല്‍ കനാല്‍ പ്ളസില്‍ ഒരു സ്പോര്‍ട്സ് പത്രപ്രവര്‍ത്തകനായി തന്‍െറ ഒൗദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2003 ല്‍ ഫിഫയുടെ ടിവി -വിപണന വിഭാഗത്തില്‍ ഡയറക്ടറായാണ് ജോലിക്ക് കയറിയത്. പിന്നീട് ബ്ളാറ്ററിന്‍െറ ഇഷ്ടം പിടിച്ചുപറ്റിയതോടെ ഫിഫയിലെ ഉന്നത സ്ഥാനത്തത്തെുകയായിരുന്നു. സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണം ഉയര്‍ന്നത് മുതല്‍ കര്‍ശന നിലപാടുകളുമായാണ് ഫിഫ മുന്നോട്ട് പേകുന്നത്. ഇതിന്‍െറ ഭാഗമായി സ്വിസ് പോലീസ് സൂറിച്ചിലെ ഹോട്ടല്‍ റെയ്ഡ് ചെയ്ത് ഫിഫയുടെ ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഫിഫ വൈസ് പ്രസിഡന്‍റുമാരായ ജെഫ്രി വെബ്, യൂജിനിയോ ഫിഗ്വരേദോ, കോസ്റ്ററീക ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എഡ്വേര്‍ഡോ ലി, വെനിസ്വേല ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് റാഫേല്‍ എസിക്വേല്‍, ബ്രസീല്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ജോസ് മരിയ മാറിന്‍, മുന്‍ ഫിഫ വൈസ് പ്രസിഡന്‍റും മുന്‍ കോണ്‍കാഫ് പ്രസിഡന്‍റുമായ ജാക് വാര്‍ണര്‍, തെക്കനമേരിക്കന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് നികളസ് ലിയോസ് എന്നിവരാണ് സൂറിച്ചിലെ ആഡംബര ഹോട്ടലില്‍ അറസ്റ്റിലായത്.
|
ഓഹരി വിപണിയില്‍ കുതിപ്പ്: സെന്‍സെക്സ് 400 പോയന്‍റില്‍ Posted: 17 Sep 2015 11:11 PM PDT Image: ![]() മുംബൈ: യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താത്തത് ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമായി. മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 400 പോയന്‍റ് കുതിക്കുകയും ദേശീയ സൂചിക നിഫ്റ്റി 8,000 പോയന്‍റ് മറികടക്കുകയും ചെയ്തു. ആഗസ്റ്റ് 31ന് ശേഷം നിഫ്റ്റി ആദ്യമായാണ് 8,000 പോയന്‍റ് മറികടക്കുന്നത്. സെന്‍സെക്സ് 433.31 പോയന്‍റ് ഉയര്‍ന്ന് 26,397.28ലും നിഫ്റ്റി 131.75 പോയന്‍റ് ഉയര്‍ന്ന് 8,030.90ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എം ആന്‍ഡ് എം എന്നീ പ്രധാന കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍. ആഗോള സാമ്പത്തിക രംഗം ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ യു.എസിലെ പലിശ നിരക്കുകളില്‍ മാറ്റംവരുത്തേണ്ടെന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. യു.എസ് തീരുമാനം ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്കാണ് ഗുണം ചെയ്തത്. ആഗോള സ്ഥിതി മെച്ചപ്പെട്ടാല്‍ ഈ വര്‍ഷം തന്നെ പലിശ നിരക്കുകള്‍ ഉയര്‍ത്താനാണ് ഫെഡറല്‍ റിസര്‍വിന്‍െറ തീരുമാനം. സമ്പദ്ഘടന 2.1 ശതമാനം വളര്‍ച്ച ഈ വര്‍ഷം നേടുമെന്നാണ് വിലയിരുത്തല്‍. ഇനി ഒക്ടോബറിലും ഡിസംബറിലുമാണ് കേന്ദ്ര ബാങ്കിന്‍െറ നയ രൂപവത്കരണ യോഗമുള്ളത്. |
മൂന്നാര്‍ സമരം: തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് സി.ഐ.ടി.യു Posted: 17 Sep 2015 11:05 PM PDT Image: ![]() ന്യൂഡല്‍ഹി: മൂന്നാര്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുവിനും നേതാക്കള്‍ക്കും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്‍റും സി.പി.എം പി.ബി അംഗവുമായ എ.കെ. പത്മനാഭന്‍. ഇക്കാര്യം സംഘടനാ നേതൃത്വം പരിശോധിക്കും. പ്രശ്നങ്ങളും കുറവുകളും പാര്‍ട്ടി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ സമരം നടത്തിയപ്പോള്‍ പൊതുസമൂഹം കൂടെ നിന്നു. അതാണ് സമരം വിജയിക്കാന്‍ കാരണം. എന്നാല്‍, മൂന്നാര്‍ രീതിയിലുള്ള സമരങ്ങള്‍ക്ക് മാത്രമേ ഭാവിയുള്ളൂവെന്ന വാദം ശരിയല്ല. സംഘടനയില്ലാതെ തൊഴിലാളി സമരങ്ങള്‍ പൂര്‍ണ വിജയത്തില്‍ എത്തില്ളെന്നും പത്മനാഭന്‍ പറഞ്ഞു. ട്രേഡ് യൂണിയനുകളെ ഇല്ലാതാക്കാനും തൊഴിലാളികളെ അരാഷ്ട്രീയവത്കരിക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ മൂന്നാര്‍ സമര വിജയത്തിന്‍െറ മറവില്‍ നടക്കുന്നുണ്ട്. മൂന്നാര്‍ രീതിയിലുള്ള സമരം മാത്രമാണ് ഇനി വേണ്ടതെന്ന വാദം ശരിയല്ല. സമരത്തിന് തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്ന പ്രചാരണം തെറ്റാണെന്നും പത്മനാഭന്‍ മാധ്യമങ്ങളോട് പറഞ്ഞു. |
ഡേവിസ് കപ്പ്: ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം Posted: 17 Sep 2015 11:00 PM PDT Image: ![]() ന്യൂഡല്‍ഹി: ഡേവിസ് കപ്പില്‍ ചെക്ക് റിപ്പബ്ളിക്ക് എന്ന വന്മല താണ്ടാനിറങ്ങിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി. യുകി ഭാംബ്രിയാണ് ചെക്ക് താരം ലൂകാസ് റോസലിനോട് തോറ്റത്. സ്കോര്‍ 2^6, 1^6, 5^7. ഇതോടെ ഡേവിസ് കപ്പ് പ്ളേ ഓഫില്‍ ചെക്ക് 1^0ത്തിന് മുന്നിലെത്തി. ടൂര്‍ണമെന്‍റില്‍ സിംഗ്ള്‍സ് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലെ ങ്കിലും വിജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.
|
കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ Posted: 17 Sep 2015 10:32 PM PDT തിരുവനന്തപുരം: മുട്ടത്തറ പൊന്നറ ശ്രീധര്‍ മെമ്മോറിയല്‍ യു.പി സ്കൂള്‍ കെട്ടിടം തകര്‍ന്നത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. |
സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു Posted: 17 Sep 2015 10:29 PM PDT ആയൂര്‍: കണ്‍സഷന്‍ നിഷേധിച്ചത് ചോദ്യം ചെയ്തതിന്് സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെ പോരേടം ഗണപതിനടയിലായിരുന്നു സംഭവം. കഴിഞ്ഞദിവസം പോരേടം വിവേകാനന്ദ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളെ കണ്‍സഷന്‍ നല്‍കാതെ വെള്ളൂപ്പാറ മുമ്മൂലഭാഗത്ത് ഇറക്കിവിട്ടിരുന്നു. സംഭവം സ്കൂള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പി.ടി.എയും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ചടയമംഗലം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസുടമയെയും ജീവനക്കാരെയും സ്കൂള്‍ പി.ടി.എ അധികൃതരെയും സ്റ്റേഷനില്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നു. |
വെള്ളക്കരം ആറിരട്ടി കൂട്ടാന്‍ നിര്‍ദേശം Posted: 17 Sep 2015 10:25 PM PDT തൃശൂര്‍: നഗരവാസികള്‍ക്ക് കനത്ത പ്രഹരമേല്‍പിച്ച് വാട്ടര്‍ അതോറിറ്റി വെള്ളക്കരം ആറിരട്ടി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. നഗരത്തില്‍ കുടിവെള്ള വിതരണത്തിന്‍െറ ചുമതലയുള്ള കോര്‍പറേഷന്‍ യൂസര്‍ ചാര്‍ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് നിലവില്‍ പ്രതിമാസം നല്‍കുന്ന ആറുലക്ഷം രൂപ 34, 20,000 രൂപയായി വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. കഴിഞ്ഞ ഒക്ടോബറില്‍ വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് കോര്‍പറേഷന്‍ കൗണ്‍സിലിന്‍െറ അജണ്ടയില്‍ ഇടം പിടിച്ചത്. |
കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചില്ളെങ്കില്‍ നടപടി Posted: 17 Sep 2015 10:15 PM PDT പാലക്കാട്: കച്ചവട സ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എ.ഡി.എം യു. നാരായണന്‍കുട്ടി. ഉപഭോക്തൃതര്‍ക്ക പരിഹാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. |
വട്ടംകുളത്തെ കുടിവെള്ള പദ്ധതികളുടെ വൈദ്യുതി വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി നീക്കം Posted: 17 Sep 2015 10:12 PM PDT എടപ്പാള്‍: വൈദ്യുതി കുടിശ്ശികയുടെ പേരില്‍ വട്ടംകുളം പഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി നീക്കം തുടങ്ങി. ഗുണഭോക്തൃ കമ്മിറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കുടിവെള്ള പദ്ധതികള്‍ക്കും പഞ്ചായത്ത് നേരിട്ട് നടത്തുന്ന ബൂസ്റ്റര്‍ പമ്പ് ഹൗസിനുമാണ് വൈദ്യുതി കുടിശ്ശികയുള്ളത്. വട്ടംകുളം ഇറക്കത്ത് സര്‍വിസ് സ്റ്റേഷന് മുന്നിലുള്ള ബൂസ്റ്റര്‍ പമ്പ്ഹൗസിന് 25,000 രൂപയാണ് കുടിശ്ശികയുള്ളത്. |
ഷീന ബോറ കേസ്: കമീഷണര്‍ അഹമദ് ജാവേദിന് ഇന്ദ്രാണിയുമായി മുന്‍ പരിചയം Posted: 17 Sep 2015 10:11 PM PDT Image: ![]() മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മുംബൈ പൊലീസ് കമീഷണര്‍ അഹമദ് ജാവേദിന് മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായും മുന്‍ പരിചയമുണ്ടെന്ന് റിപ്പോര്‍ട്ട്. അഹമദ് ജാവേദ് നടത്തിയ ഈദ് പാര്‍ട്ടിയിലേക്ക് ഇന്ദ്രാണിയെയും പീറ്ററെയും ക്ഷണിച്ചിരുന്നതായി സി.എന്‍.എന്‍-ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 ജൂലൈയില്‍ മുംബൈ വര്‍ളിയിലെ മഹാരാഷ്ട്ര പൊലീസ് ഓഫീസര്‍മാരുടെ മെസ്സിലാണ് കമീഷണര്‍ അഹമദ് ജാവേദ് ഈദ് പാര്‍ട്ടി സംഘടിപ്പിച്ചത്. രാകേഷ് മരിയയുടെ സ്ഥലംമാറ്റം കേസ് അന്വേഷണത്തെ ബാധിക്കില്ളെന്ന് മുംബൈ പൊലീസ് കമീഷണറായി ചുമതലയേറ്റ വേളയില്‍ അഹമദ് ജാവേദ് പറഞ്ഞിരുന്നു. ഷീന ബോറ കൊലപാതക കേസിന്‍െറ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു രാകേഷ് മരിയയുടെ സ്ഥാനചലനം. മഹരാഷ്ട്ര സര്‍ക്കാറിന്‍െറ ഈ നീക്കം കേസ് അട്ടിമറിക്കാനാണെന്ന് അന്നുതന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രാകേഷ് മാരിയയെ മാറ്റി അഹമദ് ജാവേദിനെ മുംബൈ പൊലീസ് കമീഷണറായി നിയമിക്കുകയായിരുന്നു. കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാകാന്‍ 22 ദിവസം ബാക്കി നില്‍ക്കെയായിരുന്നു എ.ഡി.ജി.പി റാങ്കില്‍ നിന്ന് ഡി.ജി.പിയായി ഉയര്‍ത്തി ഹോംഗാര്‍ഡിന്‍െറ നേതൃത്വം രാകേഷ് മാരിയക്ക് നല്‍കിയത്. മൂന്ന് വര്‍ഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രാകേഷ് മാരിയക്കു ലഭിച്ച രഹസ്യവിവരമാണ് ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് വഴിതുറന്നത്. രണ്ട് മാസത്തെ രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം കഴിഞ്ഞ മാസം 25 നാണ് മാധ്യമ മേധാവിയായിരുന്ന ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ദ്രാണി മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയായതിനാല്‍ ഷീന ബോറ കൊലക്കേസ് ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഷീന ബോറ കൊല്ലപ്പെട്ടതാണെന്നും റായിഗഡിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തത് ഷീന ബോറയുടെ എല്ലുകളാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മാരിയയുടെ പദവി മാറ്റം. 1981 ലെ ഐ.പി.എസ് ബാച്ചുകാരനാണ് മാരിയ. 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ തുമ്പുണ്ടാക്കിയത് മാരിയയാണ്. അന്ന് ട്രാഫിക് ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറായിരുന്നു അദ്ദേഹം. സ്ഫോടന പരമ്പരയില്‍ ടൈഗര്‍ മേമന്‍െറയും മേമന്‍ കുടുംബത്തിന്‍െറയും പങ്ക് കണ്ടെ ത്തിയത് മാരിയയാണ്. പിന്നീടാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്. മുംബൈ ക്രൈംബ്രാഞ്ച്, മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന എന്നിവയുടെ മേധാവിത്വവും വഹിച്ചിട്ടുണ്ട്. |
തണ്ണിത്തോട്–ചിറ്റാര്‍ റോഡില്‍ അപകടം പതിവാകുന്നു Posted: 17 Sep 2015 10:07 PM PDT കോന്നി: അച്ചന്‍കോവില്‍-ചിറ്റാര്‍ ശബരിമല പാതയില്‍ തണ്ണിത്തോട്-ചിറ്റാര്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. തണ്ണിത്തോട് കൂത്താടിമണ്ണ് മുതല്‍ നീലിപിലാവ് വരെയുള്ള ഭാഗത്താണ് പതിവായി അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെ റോഡില്‍ ഇന്‍റര്‍ലോക്കിങ് കട്ടകളാണ് പാകിയിരിക്കുന്നത്. മഴ പെയ്യുന്നതോടെ വാഹനങ്ങള്‍ തെന്നി നിയന്ത്രണം വിടുന്നു. |
സിസ്റ്റര്‍ അമലയുടെ കൊലപാതകം: നടുക്കം മാറാതെ സഹപ്രവര്‍ത്തകര്‍ Posted: 17 Sep 2015 10:04 PM PDT പാലാ: കോണ്‍വെന്‍റിലെ കിടപ്പുമുറിയില്‍ കന്യാസ്ത്രീയെ തലക്കടിച്ചു കൊന്ന സംഭവം നാടിനെ നടുക്കി. കര്‍മലീത്താ മഠാംഗം സിസ്റ്റര്‍ അമലയെ പാലാ ലിസ്യൂ കോണ്‍വെന്‍റിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത് വ്യാഴാഴ്ച രാവിലെയാണ്. |
നെഞ്ചുവേദന: ജഗ് മോഹന്‍ ഡാല്‍മിയയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി Posted: 17 Sep 2015 09:59 PM PDT Image: ![]() കൊല്‍ക്കത്ത: നെഞ്ചുവേദനയത്തെുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബി.എം ബിര്‍ള ആശുപത്രിയിലെ ഐ.സി.യുവിലാണ് ഡാല്‍മിയ ഇപ്പോഴുള്ളത്. ഡാല്‍മിയയെ അടിയന്തര ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 10 മണിയോട് കൂടിയാണ് അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദനയും ശ്വാസതടസ്സവും നേരിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡാല്‍മിയയുടെ ആരോഗ്യസ്ഥിതി മോശമാണ്. ഡാല്‍മിയയുടെ മകന്‍ അഭിഷേക്, മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി എന്നിവര്‍ ആശുപത്രിയില്‍ ഡാല്‍മിയക്കൊപ്പമുണ്ടായിരുന്നു. വാര്‍ത്തയറിഞ്ഞയുടന്‍ പശ്ചിമബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ്, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തിന്‍െറ ആരോഗ്യനില സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ആശങ്കകളുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ ഡാല്‍മിയയക്കു പകരം ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ആണ് ഓഫീസ് ചുമതലകള്‍ നിര്‍വഹിച്ചിരുന്നതും മാധ്യമങ്ങളോട് സംസാരിച്ചിരുന്നതും. യാത്ര പാടില്ളെന്ന ഡാല്‍മിയയുടെ ആരോഗ്യം മോശമായതുകാരണം പുതിയ പ്രസിഡന്‍റിനെ തേടേണ്ടി വരുമെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ നേരത്തേ സൂചന നല്‍കിയിരുന്നു. ഈ മാസം നടക്കുന്ന വാര്‍ഷിക ജനറല്‍ യോഗത്തിന് പിന്നാലെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.
|
മൂന്നാര്‍ സമരം: വ്യാപാര, ടൂറിസം മേഖലക്ക് നഷ്ടം എട്ടുകോടി Posted: 17 Sep 2015 09:56 PM PDT തൊടുപുഴ: മൂന്നാര്‍ സമരം ഇടുക്കിയിലെ വ്യാപാര ടൂറിസം മേഖലയില്‍ ഉണ്ടാക്കിയത് എട്ടുകോടിയിലേറെ രൂപയുടെ നഷ്ടം. ഒമ്പതുദിവസം മൂന്നാറിനെ സ്തംഭിച്ച് തോട്ടംതൊഴിലാളി സ്ത്രീകള്‍ നടത്തിയ സമരത്തിലാണ് സമസ്ത മേഖലകള്‍ക്കും തിരിച്ചടിയായത്. മൂന്നാര്‍ അടക്കമുള്ള പ്രധാന ടൂറിസം ആകര്‍ഷണ കേന്ദ്രങ്ങളിലെല്ലാം വിനോദസഞ്ചാരികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. വ്യാപാര വാണിജ്യ മേഖലയില്‍ മാത്രം ഏകദേശം എട്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ജില്ലാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളടക്കം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിലും ഈ ഘടകങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. പ്രതിസന്ധി അവസാനിപ്പിക്കാന്‍ തൊഴിലാളികളെക്കാള്‍ ആത്മാര്‍ത്ഥതയോടെ ശ്രമം നടത്തിയവര്‍ മറ്റുമേഖലകളിലുമുണ്ട്. ആവശ്യം സമരം തുടങ്ങിയതോടെ സന്ദര്‍ശകരുടെ വരവ് നിലച്ചതിനാല്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളും കാലിയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ സഞ്ചാരികള്‍ മൂന്നാറില്‍ നിന്ന് ഒഴിവായിരുന്നു. പലരും മാസങ്ങള്‍ക്കുമുമ്പ് ബുക്ക് ചെയ്ത മുറികള്‍ വരെ റദ്ദ് ചെയ്തു. |
കുഡ്ലു ബാങ്ക് കവര്‍ച്ച: ശരീഫിനെ പിടികൂടിയത് ട്രെയിനില്‍ വെച്ച് Posted: 17 Sep 2015 09:47 PM PDT കാസര്‍കോട്: പട്ടാപ്പകല്‍ ജീവനക്കാരികളെയും ഇടപാടുകാരിയെയും ബന്ധിയാക്കി നടത്തിയ കോടികളുടെ ബാങ്ക് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത് പൊലീസിന്‍െറ ജാഗ്രതയിലൂടെ. 30ഓളം പേരുള്ള അന്വേഷണ സംഘത്തെ മൂന്നായി തിരിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ വിന്യസിച്ചാണ് പൊലീസ് ഇവരെ വലയിലാക്കിയത്. ഗോവ, ബംഗളൂരു, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഒളിവില്‍ കഴിയാനുള്ള ശ്രമത്തിനിടയിലും പൊലീസിന്‍െറ ജാഗ്രതയും ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ സഹകരണവുമാണ് 10 ദിവസത്തിനുള്ളില്‍ പ്രമാദമായ കേസിലെ പ്രതികളെ പിടികൂടാന്‍ സഹായകമായത്. |
ബ്ളോക് പഞ്ചായത്ത് വാര്‍ഡ് വിഭജനം; കരട് വിജ്ഞാപനമായി Posted: 17 Sep 2015 09:39 PM PDT കണ്ണൂര്‍: ജില്ലയില്‍ പുന:സംഘടിപ്പിക്കപ്പെട്ട ഇരിട്ടി, ഇരിക്കൂര്‍, പാനൂര്‍, കണ്ണൂര്‍, എടക്കാട് ബ്ളോക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷന്‍ കമീഷന്‍ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സെപ്റ്റംബര്‍ 23നകം സമര്‍പ്പിക്കണം. |
മഹാരാജാസ് കോളജിലെ ബിരുദ പ്രവേശം: വിവാദം കത്തുന്നു Posted: 17 Sep 2015 09:34 PM PDT കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ കോഴ്സില്‍ പട്ടികജാതിക്കാരായ വിദ്യാര്‍ഥികള്‍ക്കും പിന്നാക്ക സമുദായ വിദ്യാര്‍ഥികള്‍ക്കും പ്രവേശം നിഷേധിച്ച കോളജ് അധികൃതരുടെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് എസ്. ശര്‍മ എം.എല്‍.എ നിവേദനം നല്‍കി. |
പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയ മോഷ്ടാക്കള്‍ പിടിയില്‍ Posted: 17 Sep 2015 09:29 PM PDT ആറാട്ടുപുഴ: കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേന എത്തി കച്ചവടക്കാരിയുടെ ഒന്നര പവന്‍െറ മാല പൊട്ടിച്ച് ബൈക്കില്‍ കടന്ന യുവാക്കളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പിടികൂടി. ഒന്നര മണിക്കൂര്‍ തൃക്കുന്നപ്പുഴ ഗ്രാമത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതികളെ എസ്.ഐ കെ.ടി. സന്ദീപിന്‍െറ നേതൃത്വത്തില്‍ പൊലീസും ജനങ്ങളും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് വലയിലാക്കിയത്. ഇതിനിടെ, പൊലീസ് ജീപ്പ് അപകടത്തില്‍ പ്പെടുകയും പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം പത്തിയൂര്‍ സ്വദേശികളായ പാലറക്കല്‍ വീട്ടില്‍ അജയ് (18), വെളുത്തറ വടക്കതില്‍ ലക്ഷംവീട്ടില്‍ നാദിര്‍ഷ (20) എന്നിവരാണ് പിടിയിലായത്. |
പുല്‍ക്കുന്ന് കോളനിയില്‍ 18 കുടുംബങ്ങള്‍; ജീവിതം ദുരിതത്തില്‍ Posted: 17 Sep 2015 09:21 PM PDT അമ്പലവയല്‍: മൂപ്പൈനാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട പുല്‍ക്കുന്ന് കോളനിയിലെ 18 കുടുംബങ്ങള്‍ അടിസ്ഥാനസൗകര്യമില്ലാതെ ദുരിതത്തില്‍. വാസയോഗ്യമായ വീടും വഴിയും കുടിവെള്ളവും വൈദ്യുതിയുമില്ല. അമ്പലവയല്‍ ഗ്രാമപഞ്ചായത്തും മൂപ്പൈനാട് ഗ്രാമപഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന പുറ്റാട് ടൗണില്‍നിന്നും രണ്ട് കിലോമീറ്റര്‍ മാറി രണ്ട് കുന്നുകളിലായാണ് കോളനി. |
തെരുവുനായ്ക്കളുടെ ആക്രമണം: കടലുണ്ടിയില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു Posted: 17 Sep 2015 09:17 PM PDT കടലുണ്ടി: റെയില്‍വേ ഗേറ്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷയും കുത്തിവെപ്പും നല്‍കി വിട്ടയച്ചു. |
ഇന്ന് ആദ്യ വെള്ളി; പഴുതടച്ച സംവിധാനങ്ങളൊരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ Posted: 17 Sep 2015 09:01 PM PDT Image: ![]() മക്ക: ഹജ്ജിനു തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ ഇന്ന് ഹജ്ജ് ദിനങ്ങളിലേതിന് സമാനമായ സംവിധാനങ്ങളൊരുക്കി ഇന്ത്യന്‍ ഹജ്ജ് മിഷനും വിവിധ സന്നദ്ധസംഘടനകളും സേവനസജ്ജരായി. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വഴിയുള്ള എല്ലാ ഹാജിമാരും മക്കയില്‍ എത്തിക്കഴിഞ്ഞു. സ്വകാര്യഗ്രൂപ്പില്‍ അവശേഷിക്കുന്ന ഹാജിമാര്‍ കൂടി വെള്ളിയാഴ്ചയോടെ എത്തിക്കഴിയും. അവസാനത്തെ ഹജ്ജ് വിമാനം ഇന്നാണ്. അറഫ, മിന ഓഫിസുകളുടെയും തമ്പുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നു. അസീസിയ്യയില്‍ താമസിക്കുന്ന ഹാജിമാരെ ഹറമില്‍ നമസ്കാരത്തിനത്തെിക്കാന്‍ പഴുതടച്ച ക്രമീകരണങ്ങളാണ് മിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ സ്റ്റാഫിനെയും വളണ്ടിയര്‍മാരെയും ഇവിടെ നിയോഗിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് വെള്ളം, ജ്യൂസ്, ചെരിപ്പുകള്‍, കുടകള്‍, തൊപ്പികള്‍ എന്നിവ ആവശ്യാനുസൃതം ലഭ്യമാക്കുന്നുണ്ടെന്നും ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മക്കയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വീല്‍ചെയറുകളും ആംബുലന്‍സുകളുമടക്കമുള്ള കരുതല്‍ സംവിധാനങ്ങളുണ്ട്. വിവിധ സംഘടനകളുടെ വളണ്ടിയര്‍മാരും മിഷനെ സഹായിക്കാന്‍ പിന്തുണയുമായി രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 390 ഹാജിമാര്‍ക്ക് ഓരോ ബസ് വീതം അനുവദിച്ചു. ബസുകള്‍ക്കിടയില്‍ സമയദൈര്‍ഘ്യം ഇതിലൂടെ കുറക്കാനായി. ഇത്തവണ ബസുകളുടെ ഗുണനിലവാരം വര്‍ധിപ്പിച്ചിട്ടുണ്ട്. അസീസിയ്യ ഗതാഗതത്തിനു മാത്രമായി ഒരു കോ-ഓഡിനേറ്ററെ നിയമിച്ചിട്ടുണ്ട്. ഏതു പരാതിയും അന്വേഷിക്കാന്‍ ഈ സംവിധാനം പര്യാപ്തമാണ്. കുദയ് തുരങ്കം വഴിയുള്ള ഗതാഗതത്തിന് ആയിരം ഹാജിമാര്‍ക്ക് ഒരു ബസ് എന്ന തോതില്‍ സംവിധാനിച്ചു. ബസുകള്‍ കൂടുതലായി അനുവദിച്ചത് വെള്ളിയാഴ്ച ജുമുഅക്കും രാത്രി ഇശാ നമസ്കാരത്തിനു ശേഷവുമാണ്. ഈ രണ്ടു തിരക്കുള്ള സമയവുമാണ് കൂടുതല്‍ ബസുകള്‍ കുറഞ്ഞ ദൈര്‍ഘ്യത്തില്‍ അനുവദിച്ചിട്ടുള്ളത്. ഓരോ ഹാജിയും അവരുടെ താല്‍പര്യമനുസരിച്ച് ഓരോ നമസ്കാരത്തിനായി വന്നു പോകുമ്പോള്‍ ചിലപ്പോള്‍ ബസ് കരുതിയ സമയത്തിനകം കിട്ടിയില്ളെന്ന പരാതിയുണ്ടാകാമെന്ന് ഹജ്ജ് കോണ്‍സല്‍ ചൂണ്ടിക്കാട്ടി. സൗദി ആരോഗ്യ അധികൃതര്‍ ഇന്ത്യന്‍ സംവിധാനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് മിഷന്‍െറ എല്ലാ ഓഫിസുകളും ആതുരാലയങ്ങളും എല്ലാ വിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 145 ഡോക്ടര്‍മാരും 145 പാരാ മെഡിക്കല്‍ സ്റ്റാഫും ഇന്ത്യയില്‍ നിന്നത്തെിയിട്ടുണ്ട്. ഹജ്ജ് മിഷന്‍ ആശുപത്രിയില്‍ മൂന്നു പ്രസവങ്ങള്‍ നടന്നു. മൂന്നും യു.പിയില്‍ നിന്നാണ്. 52 ഹജ്ജ് കമ്മിറ്റി ഹാജിമാരും എട്ട് സ്വകാര്യ ഗ്രൂപ് തീര്‍ഥാടകരുമടക്കം 60 പേര്‍ മരിച്ചു. ക്രെയിന്‍ അപകടസംഭവത്തില്‍ വലിയ സഹായമാണ് സൗദി അധികൃതര്‍ ചെയ്തത്. സൗദി ആരോഗ്യമന്ത്രി വിവിധ ഹജ്ജ് മിഷനുകളുടെ ആളുകളെ വിളിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഹൈദര്‍ ശറഫുദ്ദീന്‍ എന്ന മഹാരാഷ്ട്ര തീര്‍ഥാടകനെ ഇനിയും കണ്ടു കിട്ടിയിട്ടില്ല. കാണാതായവരില്‍ ഒരു മഹാരാഷ്ട്രക്കാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 31ഇന്ത്യന്‍ ഹാജിമാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 19 പേര്‍ വിവിധ സൗദി ആശുപത്രികളിലും 12 പേര്‍ ഇന്ത്യന്‍ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. സൗദി ആശുപത്രികളിലുള്ളവര്‍ക്കു വേണ്ടി ദ്വിഭാഷികളെയും പാരാ മെഡിക്കല്‍ സ്റ്റാഫിനെയും ഇന്ത്യന്‍ മിഷന്‍ നേരിട്ട് നല്‍കിയിരുന്നു. സൗദി ആശുപത്രികളിലെ സേവനം വളരെ മികച്ചതാണെന്നാണ് അനുഭവം. ആശയവിനിമയ സൗകര്യം എന്ന3േ6000 പേര്‍ ആപ്പ് സൗകര്യം ഡൗണ്‍ലോഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് വെറും ഏഴായിരം മാത്രമായിരുന്നു. മികച്ച കെട്ടിടങ്ങളാണ് ഈ വര്‍ഷം കിട്ടിയത്. 77,000 യൂണിറ്റുകളും നല്ല നിലയിലാണ്. ചില കെട്ടിടങ്ങളില്‍ വെള്ളം കിട്ടാത്ത പ്രശ്നമുണ്ടായിരുന്നു. അവിടങ്ങളില്‍ മുത്വവ്വിഫ് സൗകര്യത്തിനു കാത്തു നില്‍ക്കാതെ ഇന്ത്യന്‍ മിഷന്‍ തന്നെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തി. ബാഗേജ് സംവിധാനത്തില്‍ ഏകോപനമുണ്ടാക്കിയത് സഹായകമായെങ്കിലും ഒരേ നിറത്തിലും ആകൃതിയിലുമായത് തരംതിരിക്കുന്നതില്‍ പ്രയാസമുണ്ടാക്കി. ചില രാജ്യങ്ങള്‍ ആളുകളുടെ താമസസ്ഥലത്തിനനുസരിച്ച് വിവിധ നിറങ്ങളില്‍ ബാഗേജുകള്‍ ക്രമീകരിച്ചിരുന്നു. ഈ രീതി അടുത്ത വര്‍ഷം വിവിധ സംസ്ഥാനങ്ങളിലെ ഗ്രീന്‍, അസീസിയ്യ കാറ്റഗറികള്‍ക്ക് വ്യത്യസ്ത നിറങ്ങളെന്ന രീതിയില്‍ നല്‍കിയാല്‍ തീര്‍ക്കാവുന്നതേയുള്ളൂ. പണം നഷ്ടപ്പെട്ട പരാതിയുമായി സമീപിച്ചവര്‍ക്ക് കാശ് തിരിച്ചുകൊടുക്കുന്നതിനുള്ള സംവിധാനമുണ്ട്. ഹാജിമാരുടെ കൈവശം ഇന്ത്യന്‍ മിഷന്‍ ഏല്‍പിക്കുന്ന 1500 റിയാല്‍ വരെയാണ് ഈ ഗണത്തില്‍ പരമാവധി നല്‍കുക. കനത്ത ചൂട് ആയതിനാല്‍ ആളുകള്‍ കരുതിയിരിക്കണമെന്ന് ഹജ്ജ് കോണ്‍സല്‍ ഓര്‍മിപ്പിച്ചു. കൈയും മുഖവും ഇടക്ക് സോപ്പിട്ട് കഴുകി ശുചിയായി സൂക്ഷിക്കണം. പകര്‍ച്ചപ്പനി, കൊറോണ രോഗബാധ്യതയെക്കുറിച്ച് മുന്നറിയിപ്പുണ്ട്. പഴങ്ങളും ശീതളപാനീയങ്ങളും ധാരാളമായി ഉപയോഗിക്കാം. എല്ലാം നന്നായി കഴുകി ഉപയോഗിക്കണം. തൊപ്പി, കുട എന്നിവയില്ലാതെ വെയിലില്‍ പുറത്തിറങ്ങരുത്. അത് സൂര്യാഘാതത്തിനിടയാക്കും. തിക്കിത്തിരക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ജമ്മു - കശ്മീര്‍ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും പാര്‍ലമെന്‍റ് അംഗവുമായ മഹ്ബൂബ മുഫ്തി, മധ്യപ്രദേശ് ന്യൂനപക്ഷകമീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മുഹമ്മദ് ഖാന്‍ എന്നിവരാണ് ഹജ്ജ് സൗഹൃദസംഘമായി എത്തുന്നതെന്ന് കോണ്‍സല്‍ അറിയിച്ചു. |
മജ്ലിസുശ്ശൂറ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25ന് Posted: 17 Sep 2015 08:49 PM PDT Image: ![]() മസ്കത്ത്: മജ്ലിസുശ്ശൂറയിലേക്കുള്ള എട്ടാമത് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 25നായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ് തെരഞ്ഞെടുപ്പ് സമയം. എല്ലാവര്‍ക്കും സുഗമമായി വോട്ട്ചെയ്യുന്നതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി മന്ത്രി അറിയിച്ചു. 85 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 20 വനിതകളടക്കം 596 സ്ഥാനാര്‍ഥികളാണ് നിലവില്‍ മത്സരരംഗത്തുള്ളത്. 78 സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം അവസാനം മത്സരരംഗത്തുനിന്ന് പിന്മാറിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി യുവാക്കളാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ കൂടുതലായി മത്സരിക്കുന്നത്. 30 മുതല്‍ 44 വരെ പ്രായപരിധിയിലുള്ളവരാണ് 64 ശതമാനം സ്ഥാനാര്‍ഥികളും. 126 പേര്‍ മത്സര രംഗത്തുള്ള ദോഫാര്‍ ഗവര്‍ണറേറ്റിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. ദാഖിലിയയില്‍ 77 പേരും മസ്കത്തില്‍ 70ഉം തെക്കന്‍ ബാത്തിനയില്‍ 61ഉം വടക്കന്‍ ബാത്തിനയില്‍ 60 പേരുമാണ് മത്സരിക്കുന്നത്. മത്സരാര്‍ഥികളില്‍ 2.8 ശതമാനം പേര്‍ പിഎച്ച്.ഡി യോഗ്യതയുള്ളവരാണ്. 36.6 ശതമാനം പേര്‍ ബിരുദധാരികളാണ്. സെക്കന്‍ഡറി സ്കൂള്‍ യോഗ്യതയുള്ളവര്‍ 38.1 ശതമാനമാണ്. മത്സരിക്കുന്നവരുടെ കുറഞ്ഞ യോഗ്യത ഈവര്‍ഷം സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസമാക്കിയിരുന്നു. നിലവിലെ ശൂറാ കൗണ്‍സില്‍ അംഗങ്ങളായ സലീം അല്‍ ഒൗഫി, ഹുമൈദ് അല്‍ നസ്റി, സലീം അല്‍ മഷാനി എന്നിവരടക്കം 174 പേരെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് ജൂണില്‍ ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യത, അപേക്ഷകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തല്‍, സമയത്തിന് അപേക്ഷിക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ അപേക്ഷ തള്ളിയത്. ആറുലക്ഷം വോട്ടര്‍മാരാണ് മജ്ലിസുശ്ശൂറ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. |
ഗ്വണ്ടാനമോയിലെ കുവൈത്തി പൗരന്‍ ഫായിസ് അല്‍ കന്ദരിയെ ഉടന്‍ മോചിപ്പിച്ചേക്കും Posted: 17 Sep 2015 08:43 PM PDT Image: ![]() കുവൈത്ത് സിറ്റി: 14 വര്‍ഷംമുമ്പ് അമേരിക്ക പിടികൂടി ഗ്വണ്ടാനമോ ജയിലിലടച്ച കുവൈത്തി പൗരന്‍ ഫായിസ് അല്‍ കന്ദരിക്ക് ഉടന്‍ മോചനം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അവസാനഘട്ട നടപടികള്‍കൂടി പൂര്‍ത്തിയാക്കി രണ്ടു മാസത്തിനുള്ളില്‍ ഫായിസ് അല്‍ കന്ദരിക്ക് ജന്മനാട്ടില്‍ തിരിച്ചത്തൊനാകുമെന്ന് അമേരിക്കയിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് സാലിം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ് കഴിഞ്ഞദിവസം വെളിപ്പെടുത്തി. എംബസിയുടെ നേതൃത്വത്തില്‍ ഫായിസിനെ നാട്ടിലത്തെിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. അധികൃതരില്‍നിന്ന് ഒൗദ്യോഗികമായി ഏറ്റുവാങ്ങുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളാണ് ഇനി ബാക്കിയുള്ളത്. ഗ്വണ്ടാനമോ തടവറയില്‍ ഇനി അവശേഷിക്കുന്ന ഏക കുവൈത്തി തടവുകാരനായ ഫായിസ് അല്‍ കന്ദരിയുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് ഇതിനുമുമ്പ് മോചിപ്പിക്കപ്പെട്ട ഫൗസി ഒൗദയുടെ പിതാവും തടവുകാരുടെ മോചനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി മേധാവിയുമായ ഖാലിദ് അല്‍ഒൗദ പറഞ്ഞു. 13 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ കൊല്ലമാണ് ഖാലിദ് അല്‍ ഒൗദയുടെ മകന്‍ ഫൗസിയെ ഗ്വണ്ടാനമോയില്‍നിന്ന് മോചിപ്പിച്ച് നാട്ടിലത്തെിച്ചത്. 2014 ജൂലൈയില്‍ ഫൗസി അല്‍ ഒൗദയെ മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍ അമേരിക്കന്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഫായിസ് കന്ദരിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, ഫായിസിന്‍െറയും മോചനം വൈകാതെ ഉണ്ടാകുമെന്ന് മോചനകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതിക്ക് അധികൃതര്‍ അന്ന് വാക്കുകൊടുത്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍നടപടികള്‍ക്കൊടുവിലാണ് ഫായിസിന്‍െറയും മോചനം സാധ്യമാകുന്നത്. |
പാക് വ്യോമസേനാ കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം; ആറ് മരണം Posted: 17 Sep 2015 08:24 PM PDT Image: ![]() പെഷാവര്‍: പാകിസ്താനിലെ പെഷാവറിന് സമീപം വ്യോമസേനാ കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം. പുലര്‍ച്ചെ പത്തംഗ തീവ്രവാദി സംഘം സേനാ കേന്ദ്രത്തിന്‍െറ ഗാര്‍ഡ് റൂമിന് നേരെയാണ് വെടിവെപ്പ് നടത്തിയത്. വടക്ക് പടിഞ്ഞാറന്‍ പട്ടണമായ പെഷാവറിലെ ബദാബര്‍ വ്യോമസേനാ കേന്ദ്രത്തിലാണ് സംഭവം. സേനാ കേന്ദ്രത്തിലെ പാര്‍പ്പിട സമുച്ചയം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേനകള്‍ നടത്തിയ കനത്ത പ്രത്യാക്രമണമാണ് തീവ്രവാദികളുടെ നീക്കം തകര്‍ത്തത്. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ മേഖലയില്‍ കനത്ത ജാഗ്രാത നിര്‍ദേശം പുറപ്പെടുവിച്ചു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം തെഹ് രീകെ താലിബാന്‍ ഏറ്റെടുത്തു. 2014 ഡിസംബറില്‍ സൈനിക സ്കൂളിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment