സ്വാഗതം
WELCOME

News Update..

Thursday, September 10, 2015

മട്ടന്നൂരില്‍ എസ്.എഫ്.ഐ–എം.എസ്.എഫ് സംഘര്‍ഷം: ഒമ്പത് പേര്‍ക്ക് പരിക്ക് Madhyamam News Feeds

മട്ടന്നൂരില്‍ എസ്.എഫ്.ഐ–എം.എസ്.എഫ് സംഘര്‍ഷം: ഒമ്പത് പേര്‍ക്ക് പരിക്ക് Madhyamam News Feeds

Link to a feed

മട്ടന്നൂരില്‍ എസ്.എഫ്.ഐ–എം.എസ്.എഫ് സംഘര്‍ഷം: ഒമ്പത് പേര്‍ക്ക് പരിക്ക്

Posted: 09 Sep 2015 11:45 PM PDT

മട്ടന്നൂര്‍: ഗവ. പോളിടെക്നിക്കില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് സിറാജ് (25), പോളിടെക്നിക്കിലെ വിദ്യാര്‍ഥികളായ പി. റമീസ ്(18), വിഷ്ണു കെ. സത്യന്‍ (18), സായന്ത് ഷാജി (18), രാഗിന്‍ രാജ് (18), ജോര്‍ജ് റോഷന്‍ (18), അജയ് രാജ് (18) എന്നിവരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും എം.എസ്.എഫ് മണ്ഡലം പ്രസിഡന്‍റ് ബാസിത്ത് പെടയങ്ങോട് (20), മുസ്തഫ പാലോട്ടുപള്ളി (20) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് മട്ടന്നൂര്‍ സി.ഐ ടി. ഉത്തംദാസ്, എസ്.ഐമാരായ കെ.എസ്. സുശാന്ത്, കെ. സതീശന്‍, രാഘവന്‍ വയലേരി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ യോഗം കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ആദര്‍ശ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിറാജ്, എ.പി. രാഗിന്ദ് എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനവും നടത്തി. ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ടൗണില്‍ പ്രകടനം നടത്തി.
പി. പ്രസാദ്, കെ. ദിവാകരന്‍, പി. സനീഷ് എന്നിവര്‍ സംസാരിച്ചു.പോളിടെക്നിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.എസ്.എഫ് മണ്ഡലം നേതാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ സെക്രട്ടറി അദ്ദുറഹ്മാന്‍ കല്ലായി, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്‍റ് അന്‍സാരി തില്ലങ്കേരി, സെക്രട്ടറി ഇ.പി. ഷംസുദ്ദീന്‍, യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് വി.എന്‍. മുഹമ്മദ് എന്നിവര്‍ പ്രതിഷേധിച്ചു.

ഭംഗിയുള്ള ചുവന്ന ചുണ്ടുകള്‍ ലഭിക്കാന്‍ എന്തു ചെയ്യണം? രേഷ്മ ബാനു ഖുറേശി പറയുന്നു...

Posted: 09 Sep 2015 11:39 PM PDT

Image: 

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ലഭിക്കുന്ന രണ്ട് ലക്ഷത്തോളം വീഡിയോ ട്യൂട്ടോറിയലുകളില്‍ രേശ്മ ബാനു ഖുറേശിയുടെ ലിപ്സ്റ്റിക് ട്യൂട്ടോറിയല്‍ മാത്രം ലൈക്കുകള്‍ കൊണ്ട് നിറഞ്ഞതെങ്ങനെ? സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള എളുപ്പവഴികള്‍ പറഞ്ഞുതരുന്ന18  കാരിയായ രേഷ്മയുടെ സൗന്ദര്യത്തേക്കാള്‍ കാഴ്ചക്കാര്‍ പ്രശംസിച്ചത് അവളുടെ ധൈര്യത്തെയും ആത്മവിശ്വാസത്തേയുമാണ്.

രേഷ്മക്ക് ഒരു കണ്ണില്ല. മുഖത്തെ തൊലി പല സ്ഥലത്തും അടര്‍ന്നുപോയിരിക്കുന്നു.
കഴിഞ്ഞവര്‍ഷം ഭര്‍ത്താവിന്‍െറ സഹോദരനും സംഘവും അവളുടെ മുഖത്ത് സള്‍ഫ്യൂറിക് ആസിഡ് കോരിയൊഴിക്കുന്നതുവരെ ആ മുഖം സുന്ദരമായിരുന്നു. ആക്രമണം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഭര്‍ത്താവിന്‍െറ സഹോദരനൊഴിച്ചുള്ള പ്രതികള്‍ അറസ്റ്റിലായിട്ടില്ല. സര്‍ക്കാരില്‍ നിന്ന് ഒരുസഹായവും ലഭിച്ചിട്ടുമില്ല.

ലിപ്സ്റ്റിക്കിനേക്കാള്‍ വില കുറവാണ് സള്‍ഫ്യൂരിക് ആസിഡിന്. അക്രമികള്‍ എങ്ങനെയാണ് മാര്‍ക്കറ്റില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് വാങ്ങിയതെന്നും തന്‍െറ മുഖത്തൊഴിച്ചതെന്നും വിഡിയോയില്‍ രേശ്മ വിശദീകരിക്കുന്നുണ്ട്. 'മേക് ലൗ നോട്ട് സ്കാര്‍സ്' എന്ന സംഘടന നിര്‍മിച്ച ഈ വിഡിയോ ഇതുവരെ ഒമ്പത് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള  ആസിഡ് അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ത്രീ സൗന്ദര്യത്തെ മുന്‍നിറുത്തിയുള്ള വിഡിയോകളുടെ ജനപ്രീതി മുതലെടുക്കുകയാണ് 'മേക് ലൗ നോട്ട് സ്കാര്‍സ്' എന്ന സംഘടന.
ആസിഡ് ആക്രമണ ഇരകളെ സാധാരണക്കാരായി കാണാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണ് വിഡിയോയുടെ ഉദ്ദേശ്യമെന്ന് സംഘടനയുടെ പ്രതിനിധി ഭരത്നായക് പറയുന്നു.
വര്‍ഷംതോറും ഏകദേശം 1000ത്തോളം ആസിഡ് ആക്രമണകേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. യഥാര്‍ഥ സംഭവങ്ങള്‍ ഇതിലുമധികമുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.

 

 

ബോട്ട് ദുരന്തം: കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം

Posted: 09 Sep 2015 11:12 PM PDT

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ച നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗം പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ബഹളത്തിലും മുദ്രാവാക്യം വിളിയിലും മേയറെയും നഗരസഭാ സെക്രട്ടറിയെയും തടഞ്ഞുവെക്കലിലും കലാശിച്ചു. പ്രത്യേക യോഗത്തിനുശേഷം നടക്കാനിരുന്ന സാധാരണ യോഗത്തിനത്തെിയ മേയറെ ഡയസിലേക്ക് കയറാന്‍ അനുവദിച്ചില്ല. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ഡയസ് കൈയേറി മുദ്രാവാക്യം വിളിച്ചു. ഭരണ - പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിന് ഇടയാവുകയും ചെയ്തു. ഇരുകൂട്ടരും ഏറ്റുമുട്ടലിന്‍െറ വക്കോളമത്തെുകയും ചെയ്തു. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാറിന് ശിപാര്‍ശ ചെയ്യുമെന്ന് തുടക്കത്തില്‍ മേയര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചയും ബഹളവുമുണ്ടായത്.
11 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട യാത്രാബോട്ടിന് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ളെന്നും അതുമായി ബന്ധപ്പെട്ട രേഖകളടങ്ങിയ ഫയലില്‍ കൃത്രിമം നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു. ചര്‍ച്ചക്കൊടുവില്‍ മേയര്‍ മറുപടിപറയവേ അസ്സല്‍ ഫയല്‍ സഭയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധവും തടയലും. ഫയലിന്‍െറ സര്‍ട്ടിഫൈഡ് കോപ്പി ഹാജരാക്കാമെന്ന് മേയര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. പ്രതിപക്ഷത്തെ അഡ്വ. അനില്‍ കുമാറാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. ബന്ധപ്പെട്ട ഫയലില്‍ കൃത്രിമം നടന്നെന്ന് അനില്‍ അക്കമിട്ടുനിരത്തി. ദുരന്തമുണ്ടായ ദിവസമാണ് സെക്രട്ടറി ഫയലില്‍ ഒപ്പുവെച്ചതെന്നും ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകില്ളെന്നും കരാറുകാരന്‍ നേരത്തേ പണമടച്ചിരുന്നില്ളെന്നും അടക്കമുള്ള ആരോപണങ്ങള്‍ അനില്‍ ഉന്നയിച്ചു. കരാറുകാരന്‍ സമര്‍പ്പിച്ചത് വണ്ടിച്ചെക്കായിരുന്നെന്നും സെക്രട്ടറി ഒപ്പിട്ട തീയതി തെറ്റായിട്ടാണെന്നും അനില്‍ പറഞ്ഞു.
അനിലിനെ പിന്തുണച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബും മറ്റു പ്രതിപക്ഷ കൗണ്‍സിലര്‍മാരും മേയറും സെക്രട്ടറിമാരും കുറ്റക്കാരാണെന്നും മേയര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. മേയര്‍ കൊലക്കുറ്റത്തിന് ഉത്തരവാദിയാണെന്നും തല്‍സ്ഥാനത്തിരുന്ന ജുഡീഷ്യല്‍ അന്വേഷണം നടത്താനാകില്ളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എന്നാല്‍, ഇതെല്ലാം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നുപറഞ്ഞ് മേയര്‍ അത് നിഷേധിച്ചു. അതേസമയം, പ്രതിപക്ഷ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താമെന്ന് വ്യക്തമാക്കി.
ഫയലില്‍ കൃത്രിമം നടന്നെന്ന ആരോപണം വരെ ജുഡീഷ്യല്‍ അന്വേഷണത്തിന്‍െറ പരിശോധനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യാമെന്നും അറിയിച്ചു. എന്നാല്‍, പ്രതിപക്ഷം തൃപ്തരായില്ല. ഫയലില്‍ കൃത്രിമം നടത്തിയത് സംബന്ധിച്ച് സെക്രട്ടറി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച സെക്രട്ടറി പ്രതിപക്ഷ ആരോപണങ്ങള്‍ നിഷേധിച്ചു. അതോടെ ഫയല്‍ സഭയില്‍ വെക്കണമെന്നായി പ്രതിപക്ഷം. എന്നാല്‍, സര്‍ട്ടിഫൈഡ് കോപ്പി ഹാജരാക്കാമെന്നായി മേയര്‍. പൊലീസിന്‍െറ അന്വേഷണം നടക്കുന്നതിനാലും ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുന്നതിനാലും യഥാര്‍ഥ ഫയല്‍ സുരക്ഷിത കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും മേയര്‍ അറിയിച്ചു.
അതോടെ മുദ്രാവാക്യം വിളികളോടെ സഭയുടെ നടുത്തളത്തിലത്തെിയ പ്രതിപക്ഷം മേയറുടെ ചെയറിനുമുന്നില്‍ മുദ്രാവാക്യം വിളിച്ചു.
ഇവരെ ശാന്തരാക്കാനുള്ള ശ്രമം വിഫലമായപ്പോള്‍ യോഗം അവസാനിച്ചതായി പ്രഖ്യാപിച്ച് മേയര്‍ സഭ വിട്ടിറങ്ങി. അതോടെ പ്രതിപക്ഷം സെക്രട്ടറിയെ വളഞ്ഞുവെച്ച് മുദ്രാവാക്യം വിളിച്ചു. അല്‍പം കഴിഞ്ഞ് അവര്‍ പിരിഞ്ഞുപോകാന്‍ ഒരുങ്ങുന്നതിനിടെ രണ്ടാം യോഗത്തിന് മേയര്‍ എത്തി. അതോടെ അദ്ദേഹത്തെ ഡയസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞു. ഡയസ് കൈയേറി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം യോഗത്തിലെ എല്ലാ അജണ്ടകളും അംഗീകരിച്ചതായി പ്രഖ്യാപിച്ച് മേയര്‍ സഭവിട്ടു. ബോട്ട് ദുരന്തം സംബന്ധിച്ച് ഇത് രണ്ടാം തവണയാണ് കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിക്കുന്നത്.

നവിമുംബൈയിലും ഇറച്ചിക്ക് നിരോധം

Posted: 09 Sep 2015 10:37 PM PDT

Image: 

മുംബൈ: മീരാഭയന്തര്‍, മുംബൈ നഗരസഭ എന്നിവക്ക് പിന്നാലെ നവിമുംബൈ നഗരസഭയും ഇറച്ചിക്ക് നിരോധമേര്‍പ്പെടുത്തി. ജൈനമതക്കാരുടെ വ്രതാനുഷ്ഠാന ഉത്സവമായ പരിയൂഷാന്‍ പ്രമാണിച്ചാണ് നിരോധം. എന്‍.സി.പി.യാണ് നവിമുംബൈ നഗരസഭ ഭരിക്കുന്നത്. സെപ്തംബര്‍ ഒമ്പത് മുതല്‍17 വരെയാണ് നിരോധം.  

മീരാഭയന്തര്‍, മുംബൈ എന്നീ നഗരസഭകളിലെ ഇറച്ചി വ്യാപാര നിരോധത്തിനെതിരെ എന്‍.സി.പി രംഗത്ത് വന്നിരുന്നു. മുംബൈ നഗരത്തിലെ വാണിജ്യ വ്യവസായ മേഖലയില്‍ ശക്തമായ സാന്നിധ്യവും വിപുലമായ വോട്ട് ബാങ്കും ഉള്ള വിഭാഗമാണ് ജൈനമതക്കാര്‍. തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് നഗരസഭകളില്‍ ബി.ജെ.പി വിവാദപരമായ നിരോധതീരുമാനം കൈക്കൊണ്ടതെന്നായിരുന്നു എന്‍.സി.പി ആരോപിച്ചിരുന്നത്. ഇതിനുപിറകെ എന്‍.സി.പി ഭരിക്കുന്ന മുനിസിപ്പാലിറ്റിയും ഇതേ തീരുമാനം കൈക്കൊണ്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, ബി.ജെ.പിയുടെ സഖ്യകക്ഷികളായ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും നിരോധത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിരോധദിനങ്ങള്‍ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുമെന്നും മാംസവില്‍പന തടയുന്നില്ളെന്ന് ഉറപ്പുവരുത്തുമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അറിയിച്ചു.

എന്നാല്‍ പരിയൂഷാനോട് അനുബന്ധിച്ച് ഇറച്ചിവില്‍പന നിരോധത്തിന് തുടക്കമിട്ടത് 1994ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് ബി.ജെ.പിയുടെ വാദം.

വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; തെരഞ്ഞെടുപ്പിന്‍െറ കേളികൊട്ട് തുടങ്ങി

Posted: 09 Sep 2015 10:33 PM PDT

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെ തെരഞ്ഞെടുപ്പിന്‍െറ കേളികൊട്ട് തുടങ്ങി.
ശബരിമല സീസണ്‍ ആരംഭിക്കുന്ന നവംബര്‍ 17ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. വാര്‍ഡ് പുനര്‍നിര്‍ണയവും ഉടനെയുണ്ടാകും. ഒക്ടോബര്‍ ആദ്യ ആഴ്ച തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലുമാണ്. ഇതിന് മുമ്പ് വാര്‍ഡുകളില്‍ മത്സരിക്കുന്നത് അടക്കമുള്ള തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കീഴ്ഘടകങ്ങളെ സജ്ജമാക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും വിവിധ പരിപാടികള്‍ ഇതിനകം ആസൂത്രണം ചെയ്തുകഴിഞ്ഞു. സി.പി.എം നേരത്തേ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. പല സ്ഥലത്തും പാര്‍ട്ടി മേഖലാ യോഗങ്ങളും ജനറല്‍ ബോഡികളും നടന്നുകഴിഞ്ഞു. ബൂത്തുതല പാര്‍ട്ടി യോഗങ്ങളും ഇടക്കിടെ കൂടി അണികളെ സജ്ജമാക്കി നിര്‍ത്തുന്നു. വരും ദിവസങ്ങളില്‍ ആര്‍.എസ്.എസ്-ബി.ജെ.പി കടന്നുകയറ്റത്തെ പ്രതിരോധിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനാണ് തീരുമാനം. എസ്.എന്‍.ഡി.പിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും തന്ത്രപരമായി നേരിടാന്‍ അണിയറയില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
ജില്ലയില്‍ കുളനട ബ്ളോക് പഞ്ചായത്തും ഏനാത്ത്, പെരിങ്ങനാട്, കൂടല്‍ ഗ്രാമപഞ്ചായത്തുകളും പുതുതായി രൂപവത്കരിച്ച് വിജ്ഞാപനം ഇറങ്ങിയിരുന്നെങ്കിലും ഹൈകോടതി ഉത്തരവോടെ റദ്ദായവയുടെ പട്ടികയില്‍ ഇവയും ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ അവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഏതുവിധമാകുമെന്നതില്‍ അവ്യക്തതയുണ്ട്. സമീപ പഞ്ചായത്തുകളില്‍നിന്ന് അടര്‍ത്തിയെടുത്ത വാര്‍ഡുകള്‍ സംയോജിപ്പിച്ചാണ് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപവത്കരിച്ചത്. പുതിയ പഞ്ചായത്ത് രൂപവത്കരണം റദ്ദായതിനാല്‍ പഴയ പഞ്ചായത്തുകളില്‍ തന്നെയാകും അടര്‍ത്തിയെടുത്ത വാര്‍ഡുകള്‍ തുടരാന്‍ സാധ്യത. പന്തളം ഗ്രാമപഞ്ചായത്ത് നഗരസഭയാക്കിയത് റദ്ദായിട്ടില്ല. അതിനാല്‍ അവിടെ നഗരസഭാ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും വാര്‍ഡുതോറും പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളും തറക്കല്ലിടലുമൊക്കെ തകൃതിയായിട്ടാണ് വിവിധ പഞ്ചായത്തുകളില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇതിന് കഴിയാത്തതിനാലും ഉദ്ഘാടനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.പത്തനംതിട്ട ജില്ലയില്‍ ആകെ വോട്ടര്‍മാര്‍ 996171 ആണ്. ഇതില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ പേരും 529730, പുരുഷ വോട്ടര്‍മാര്‍ 466441. ജില്ലാ, ബ്ളോക് ഗ്രാമപഞ്ചായത്തുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സീറ്റ് നിര്‍ണയ ചര്‍ച്ച ഇക്കുറിയും കീറാമുട്ടിയാകാനാണ് സാധ്യത.
ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. യു.ഡി.എഫില്‍ കോണ്‍ഗ്രസും എല്‍.ഡി.എഫില്‍ സി.പി.എമ്മും ജയസാധ്യതയുള്ള കൂടുതല്‍ സീറ്റുകളും കൈയടക്കാനാണ് സാധ്യത. ഘടക കക്ഷികളിലെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ സീറ്റ് ലക്ഷ്യമാക്കി രംഗത്തിറങ്ങിയത് വല്യേട്ടന്മാര്‍ക്ക് ഇഷ്ടമായിട്ടില്ല. കഴിഞ്ഞ തവണ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പല സ്ഥലത്തും സീറ്റുതര്‍ക്കം നിലനിന്നിരുന്നു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതയും രൂക്ഷമായിരുന്നു. ഇതൊക്കെ പലയിടത്തും വിമതന്മാരെ സൃഷ്ടിക്കാനും ഇടയാക്കിയിരുന്നു. 15ഓളം പഞ്ചായത്തുകളില്‍ വിമതശല്യം കാരണം എല്‍.ഡി.എഫിനും യു.ഡി.എഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ പോയി. നഗരസഭകളിലും വിമതന്‍ രംഗത്തിറങ്ങിയിരുന്നു.
നിലവില്‍ ജില്ലാ പഞ്ചായത്ത് 17 ഡിവിഷനുകളിലായി യു.ഡി.എഫില്‍ കോണ്‍ഗ്രസിന് 10ഉം കേരള കോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണുള്ളത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് ആറും സി.പി.ഐക്ക് രണ്ടും സീറ്റുകളുണ്ട്. നഗരസഭകളില്‍ പത്തനംതിട്ട, അടൂര്‍ യു.ഡി.എഫും തിരുവല്ല എല്‍.ഡി.എഫുമായി ഭരിക്കുന്നത്. ഇക്കുറി പന്തളം ഗ്രാമപഞ്ചായത്ത് പുതിയതായി നഗരസഭയാകാനാണ് സാധ്യത.

സപൈ്ളകോ കോട്ടയം സൂപ്പര്‍മാര്‍ക്കറ്റ് കാലി

Posted: 09 Sep 2015 10:29 PM PDT

കോട്ടയം: കൂലിവര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ ഒമ്പതു ദിവസമായി സാധനങ്ങള്‍ ഇറക്കാതെ നടത്തുന്ന സമരത്തത്തെുടര്‍ന്ന് സപൈ്ളകോ കോട്ടയം സൂപ്പര്‍മാര്‍ക്കറ്റ് കാലിയായി. വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഇറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ പ്രവര്‍ത്തനം അവതാളത്തില്‍. സബ്സിഡി സാധനങ്ങള്‍ ലഭിക്കാതായതോടെ നൂറുകണക്കിന് ഉപഭോക്താക്കളാണ് ദിനംപ്രതി വന്ന് മടങ്ങുന്നത്.
കോട്ടയം പ്രസ്ക്ളബിന് സമീപത്തെ സപൈ്ളകോ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) തൊഴിലാളികളാണ് കൂലിവര്‍ധന ആവശ്യപ്പെട്ട് ഈമാസം ഒന്നു മുതല്‍ സമരം ആരംഭിച്ചത്. ലോറിയില്‍നിന്ന് ഇറക്കുന്ന സാധനങ്ങള്‍ പടവുകള്‍ ചവിട്ടി ഒന്നാംനിലയിലെ ഗോഡൗണില്‍ എത്തിക്കാന്‍ മറ്റ് വില്‍പനശാലകളെക്കാള്‍ ദൂരം കൂടുതലാണെന്നും അതിനാല്‍ നിലവിലെ കൂലി 50 ശതമാനമായി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. സമരത്തിന്‍െറ തുടക്കത്തില്‍ സപൈ്ളകോ നേരിട്ടിറക്കുന്ന പലവ്യഞ്ജനങ്ങളുടെ ലോഡുകളാണ് തടഞ്ഞത്. പിന്നീട് വിവിധകമ്പനികളുടെ ഉല്‍പന്നങ്ങളും ഇറക്കാനാവില്ളെന്ന നിലപാട് തൊഴിലാളി യൂനിയന്‍ സ്വീകരിച്ചു. മുന്‍വശത്തെ പടവുകളിലൂടെ സാധനങ്ങളുമായി അകത്തുകടന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ പിന്നിലെ ഗോഡൗണിലേക്ക് എത്തിക്കുന്നതിന്‍െറ ദൂരം കൂടുതലെന്നാണ് തൊഴിലാളികളുടെ വാദം.
50 കിലോക്ക് മുകളിലുള്ള ചരക്ക് ഇറക്കുന്നതിന് 11.15 രൂപയും 27 ശതമാനം ലെവിയും ചേര്‍ത്ത് 14.28 രൂപയും അതിനുതാഴെ തൂക്കമുള്ളവക്ക് 12.70 രൂപയുമാണ് കൂലി. ജില്ലയിലെ മറ്റ് സപൈ്ളകോ വില്‍പനശാലകളില്‍ ചരക്കിറക്ക് കൂലി ഒരുക്വിന്‍റലിനാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് കുമരകത്ത് 5.50 രൂപയും കുമാരനല്ലൂരില്‍ 4.50 രൂപയും കഞ്ഞിക്കുഴിയില്‍ 11.50 രൂപയുമാണ് ഇറക്കുകൂലിയെന്ന് സപൈ്ളകോ അധികൃതര്‍ പറഞ്ഞു. സപൈ്ളകോയുടെ ലോഡില്‍ 100 കിലോയില്‍ താഴേതൂക്കമുള്ള സാധനങ്ങളാണ് ഉണ്ടാകാറുള്ളത്. അതിനാല്‍, ഉയര്‍ന്ന കൂലിനിരക്കില്‍നിന്ന് 50 ശതമാനം വര്‍ധനയെന്നത് അംഗീകരിക്കാനാവില്ളെന്ന നിലപാടിലാണ് അധികൃതര്‍.
കൂലി വര്‍ധിപ്പിച്ചാല്‍ ഒരുചാക്കിന് 21.56 രൂപ നല്‍കേണ്ടിവരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നതിനാല്‍ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയും വഴിമുട്ടി. സമരത്തിന്‍െറ തുടക്കത്തില്‍ ഡിപ്പോ മാനേജറുമായും പിന്നീട് റീജനല്‍ മാനേജറുമായും നടത്തിയ ചര്‍ച്ചകള്‍ വിഫലമായതോടെ വിഷയം എറണാകുളത്തെ ഹെഡ് ഓഫിസിന്‍െറ പരിഗണനക്ക് വിട്ടതായി അറിയുന്നു. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് പിന്‍വശത്തെ ഗോഡൗണ്‍ മുന്‍വശത്തേക്ക് മാറ്റുന്നതിന് അധികൃതര്‍ തയാറാണ്. എന്നാല്‍, അതിന് സാവകാശം വേണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, സമരത്തിന്‍െറ ഭാഗമായി മൂന്നു ദിവസമായി ലോഡുകള്‍ ഇറക്കാത്തത് പ്രശ്നം രൂക്ഷമാക്കി. പലവ്യഞ്ജനങ്ങള്‍ക്കൊപ്പം മറ്റുസാധനങ്ങളുടെയും കുറവ് അനുഭവപ്പെട്ടതോടെ വരുംദിവസങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം തന്നെ നിലക്കും. സൂപ്പര്‍മാര്‍ക്കറ്റിലെ പലതട്ടുകളും കാലിയായി. ഏതാനും ദിവസത്തേക്കുള്ള അരിയും പഞ്ചസാരയും മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. പച്ചരി, ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവര, പരിപ്പ്, മല്ലി, വറ്റല്‍മുളക്, വെളിച്ചെണ്ണ (ശബരി), ആട്ട എന്നീ സാധനങ്ങളാണ് പൂര്‍ണമായി തീര്‍ന്നത്. പൊതുമാര്‍ക്കറ്റില്‍ വിലയേറെയുള്ള ചെറുപയര്‍, വന്‍പയര്‍, കടല, ഉഴുന്ന്, മുളക്, മല്ലി, അരി എന്നീ സബ്സിഡി സാധനങ്ങളും കിട്ടാത്ത സ്ഥിതിയാണ്.

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: മുന്നണികള്‍ സജ്ജം

Posted: 09 Sep 2015 10:22 PM PDT

തൊടുപുഴ: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്ന് വ്യക്തമായതോടെ മുന്നണികള്‍ മത്സരരംഗത്ത് തയാറായിക്കഴിഞ്ഞു.
വികസനപ്രവര്‍ത്തനങ്ങള്‍, അഴിമതികള്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, പട്ടയവിതരണം മുതലായ കാര്യങ്ങള്‍ ഇത്തവണയും ഇടുക്കിയില്‍ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാകും. തെരഞ്ഞെടുപ്പ് എപ്പോള്‍ നടക്കുമെന്ന കാര്യം അനിശ്ചിതത്വത്തില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ചിത്രം തെളിഞ്ഞതോടെ രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചുകഴിഞ്ഞു.
ജില്ലയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ. ശിവരാമന്‍ പറഞ്ഞു. വാര്‍ഡുതല, പഞ്ചായത്തുതല കമ്മിറ്റികള്‍ രൂപവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ബ്ളോക്കുതല കമ്മിറ്റികള്‍ ഉടന്‍ രൂപവത്കരിക്കും. പ്രവര്‍ത്തകര്‍ക്കായി ജില്ലാതലത്തിലും മണ്ഡലം തലത്തിലും ശില്‍പശാലകളും മണ്ഡലങ്ങളില്‍ രാഷ്ട്രീയ പ്രചാരണ യാത്രകളും നടത്തും.
ഈ മാസം 25ന് ഉള്ളില്‍ ഇവ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇത്തവണയും ജില്ലയിലെ വോട്ടര്‍മാരെ സ്വാധീനിക്കും. ആര്‍.എസ്.എസ്-ബി.ജെ.പി സംഘ്പരിവാര്‍ സംഘടനകളുടെ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കാനാണ് തീരുമാനം.
സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ മാസം അവസാനത്തോടെ ധാരണയിലത്തെും. മാലിന്യസംസ്കരണം, ജൈവപച്ചക്കറികൃഷി തുടങ്ങിയ സി.പി.എമ്മിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണം ലഭിച്ചത് തെരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാറിന്‍െറയും ത്രിതല പഞ്ചായത്തുതലത്തിലും നടന്നുവരുന്ന അഴിമതികള്‍ പ്രചാരണവിഷയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ശിവരാമന്‍ പറഞ്ഞു.
മികച്ച വിജയപ്രതീക്ഷയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ യു.ഡി.എഫ് നേതൃത്വത്തിനുള്ളത്. പാര്‍ലമെന്‍റ് ഇലക്ഷനില്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ഡി.എഫ് തിരിച്ചടി നേരിട്ടിരുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് കര്‍ഷകരുടെ വിശ്വാസം നേടിയിട്ടുണ്ടെന്നും വിഷയം ചര്‍ച്ചയാകുമ്പോള്‍ തിരിച്ചടിയുണ്ടാവില്ളെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന്‍െറ ഭാഗമായുള്ള യു.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ 15ന് നടക്കുന്ന ജില്ലാതല യോഗത്തോടെ ആരംഭിക്കും. സെപ്റ്റംബര്‍ 30ന് നിയോജകമണ്ഡലം യോഗങ്ങള്‍ നടക്കും. സംസ്ഥാന സര്‍ക്കാറിന്‍െറ ജനപക്ഷവികസനവും ഭരണനേട്ടങ്ങളുമാണ് പ്രധാന പ്രചാരണ വിഷയങ്ങളാകുകയെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കോഴിമല പറഞ്ഞു.
പട്ടയവിതരണം, ഇടുക്കി മെഡി. കോളജ്, ഇടുക്കി താലൂക്ക്, കട്ടപ്പന മുനിസിപ്പാലിറ്റി തുടങ്ങിയവയും യു.ഡി.എഫിന് സഹായകമാകും എന്നാണ് നേതൃത്വത്തിന്‍െറ പ്രതീക്ഷ. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ പ്രതീക്ഷയാണ് ബി.ജെ.പിക്ക് ഉള്ളത്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോകുകയാണ്. വാര്‍ഡുതല കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്തുകഴിഞ്ഞു. മാനേജ്മെന്‍റ് കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറാക്കി. കേന്ദ്രമാതൃകയിലുള്ള വികസനവും കേന്ദ്രസര്‍ക്കാറിന്‍െറ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാന പ്രചാരണ വിഷയങ്ങളാക്കുക. ക്ഷേമപദ്ധതികള്‍ ജനങ്ങളിലത്തെിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലൊട്ടാകെ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നും ഇടുക്കിയിലെ അനുകൂല സാഹചര്യത്തില്‍ വലിയ വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വേലുക്കുട്ടന്‍ പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രം സ്വീകരിച്ച നിലപാടുകള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്നും ഇത് കര്‍ഷകര്‍ക്കിടയില്‍ മുന്നേറ്റമുണ്ടാക്കുമെന്നുമാണ് പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിലെയും അരുവിക്കരയിലെയും മുന്നേറ്റം തദ്ദേശതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.

തിരൂരില്‍ ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ പുന$സംഘടന

Posted: 09 Sep 2015 10:17 PM PDT

തിരൂര്‍: ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയിലെ പുന$സംഘടനയില്‍ സ്ഥാനം നഷ്ടപ്പെട്ടവര്‍ക്ക് പാര്‍ട്ടി വാഗ്ദാനം ചെയ്തത് വരുന്ന നഗരസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്. പാര്‍ട്ടിയില്‍ രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന ചേരിപ്പോര് മൂലം ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് കമ്മിറ്റി പുന$സംഘടിപ്പിക്കുന്നത്. നേരത്തേയുണ്ടായിരുന്ന 11അംഗ കമ്മിറ്റിയെ 10ആക്കി ചുരുക്കിയിട്ടുമുണ്ട്. ആദ്യത്തെ പുന$സംഘടനയില്‍ അന്നുണ്ടായിരുന്ന ഏഴംഗ കമ്മിറ്റിയെ 11 ഭാരവാഹികളുള്ളതാക്കി വികസിപ്പിച്ചിരുന്നു. ഈ കമ്മിറ്റിയെയാണ് ഇപ്പോള്‍ വെട്ടിച്ചുരുക്കിയത്.
നേരത്തേയുണ്ടായിരുന്ന നാല് വൈസ് പ്രസിഡന്‍റുമാരെ മൂന്നാക്കിയാണ് അംഗബലം കുറച്ചത്. പ്രാദേശിക വാദവും ഗ്രൂപ് പോരും മൂലമായിരുന്നു ആദ്യം ജംബോ കമ്മിറ്റിയാക്കി അഴിച്ചുപണി നടത്തിയത്. പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, രണ്ട് വീതം വൈസ് പ്രസിഡന്‍റുമാര്‍, ജോയന്‍റ് സെക്രട്ടറിമാര്‍ എന്നിവരാണ് പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള കമ്മിറ്റി. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഗ്രൂപ് പോര് ശക്തിപ്പെട്ടപ്പോള്‍, ആവശ്യമെങ്കില്‍ 11 അംഗങ്ങള്‍ വരെയാകാമെന്ന ഇളവ് അനുസരിച്ചായിരുന്നു കമ്മിറ്റി വികസനം.
അന്ന് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറിമാരെ നിലനിര്‍ത്തിയ പാര്‍ട്ടി മുന്‍ നഗരസഭാധ്യക്ഷന്‍ കണ്ടാത്ത് മുഹമ്മദലിയെ ട്രഷററാക്കി. നേരത്തേയുണ്ടായിരുന്ന അലിക്കുട്ടി രാജിവെച്ചതിനാലായിരുന്നു ഇത്. വൈസ് പ്രസിഡന്‍റുമാരില്‍ എം.എം. കുഞ്ഞിബാവ, സി.എം. അലി ഹാജി എന്നിവര്‍ക്ക് പുറമെ വി.പി. ഉമ്മര്‍, വി.പി. സെയ്തലവി ഹാജി എന്നിവരെയും ജോയന്‍റ് സെക്രട്ടറിമാരായി കെ. അബൂബക്കര്‍, എ. സെയ്താലിക്കുട്ടി, യൂസഫ് പൂഴിത്തറ, കെ.കെ. നൗഷാദ് എന്നിവരെയും ഉള്‍പ്പെടുത്തി. ഇപ്പോള്‍ വി.പി. ഉമ്മറിനെ ട്രഷററാക്കിയാണ് വൈസ് പ്രസിഡന്‍റുമാരുടെ എണ്ണം കുറച്ചത്. സി.എം. അലി ഹാജിയെ നീക്കി എം. മുസ്തഫയെ ഉള്‍പ്പെടുത്തി. ജോയന്‍റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് എ. സെയ്താലിക്കുട്ടിയെ കെ.പി. ഹുസൈന് പകരം ജനറല്‍ സെക്രട്ടറിയാക്കിയത്. ഈ ഒഴിവും കെ. അബൂബക്കറിനെ മാറ്റിയുമാണ് യൂത്ത് ലീഗ് നേതാവ് വി. മന്‍സൂറലി, സി.പി. അബ്ദുല്‍ഖാദര്‍ എന്നിവര്‍ക്ക് ജോയന്‍റ് സെക്രട്ടറി പദവി നല്‍കിയത്.

എ.ടി.എം കവര്‍ച്ച: മൂന്ന് പേരെ ചോദ്യം ചെയ്യുന്നു

Posted: 09 Sep 2015 10:14 PM PDT

Image: 

തൃശൂര്‍: നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ.ടി.എമ്മില്‍നിന്ന് 26 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേരെ പൊലിസ് ചോദ്യം ചെയ്യുന്നു. എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാന്‍ കരാറെടുത്ത സ്വകാര്യ കമ്പനിയുടെ ജീവനക്കാരെയാണ് ചോദ്യം ചെയ്യുന്നതെന്നറിയുന്നു. അതേസമയം, രഹസ്യമായി സൂക്ഷിക്കേണ്ട എ.ടി.എം മെഷീന്‍െറ പാസ്വേഡ് കമ്പനിയിലെ 12 പേരുടെ കൈവശം ഉണ്ടെന്നാണ് അന്വേഷണത്തില്‍ ലഭിച്ച സൂചന. എല്ലാ മാസവും പാസ്വേഡ് മാറ്റണമെന്നിരിക്കെ കഴിഞ്ഞ മാസം മാറ്റം ഉണ്ടായിട്ടില്ളെന്നും അറിയുന്നു. മെഷീന്‍ തകര്‍ക്കാതെ കാഷ് ചെസ്റ്റ് (പണം വെക്കുന്ന ട്രേ) അതേപടി കൊണ്ടുപോയിരിക്കുകയാണ്.

വെളിയന്നൂരില്‍ വെളിയന്നൂര്‍കാവ് ക്ഷേത്രത്തിന് സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ എ.ടി.എമ്മിലാണ് നഗരത്തെ ഞെട്ടിച്ച മോഷണം നടന്നത്. എ.ടി.എം മെഷീനോ കൗണ്ടറിന്‍െറ ഷട്ടര്‍ ഉള്‍പ്പെടെയുള്ളവക്കോ കേട് വരുത്താതെ പണം സൂക്ഷിക്കുന്ന ട്രേ  മോഷ്ടിക്കുകയാണ് ചെയ്തത്. കാമറ പ്രവര്‍ത്തനരഹിതമായിരുന്നു. പൊലീസും ഫോറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവെടുത്തിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റോഡില്‍ തിരക്കുള്ള വെളിയന്നൂര്‍ ജങ്ഷന് സമീപമാണ് കൗണ്ടര്‍. ഈമാസം ഒന്നിനാണ് അവസാനമായി പണം നിറച്ചത്. രണ്ടിന് ശേഷം കൗണ്ടറില്‍ പണമിടപാട് നടന്നിട്ടില്ല. ഷട്ടര്‍ താഴ്ത്തിയ നിലയിലായിരുന്നു. കൗണ്ടര്‍ തുറന്നിട്ടില്ളെന്ന ഉപഭോക്താക്കളുടെ പരാതിയത്തെുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ബാങ്ക് അധികൃതരും സാങ്കേതിക വിദഗ്ധരും എത്തി പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിക്കുന്ന ട്രേ മോഷ്ടിക്കപ്പെട്ടതായി കണ്ടെ ത്തിയത്. ബാങ്ക് അധികൃതര്‍ ഉന്നതതലത്തില്‍ വിവരം അറിയിക്കുകയും തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

പ്രധാന റോഡിനരികില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ നിന്ന് ദിവസവും നിരവധി പേര്‍ പണം പിന്‍വലിക്കുന്നതിനാലാണ് വന്‍തുക സൂക്ഷിച്ചിരുന്നതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. എസ്.ബി.ഐ ഗ്രൂപ്പ് ഉള്‍പ്പെടെ മിക്ക ബാങ്കുകളും വാച്ച്മാന്‍മാരുടെ സേവനം അവസാനിപ്പിച്ചതും ഇത്തരം കവര്‍ച്ചകള്‍ തടയുന്നതിന് തടസമാവുന്നുണ്ട്.

 

പിഴക്കു പകരം പ്രവൃത്തി: ഇത് മീനാക്ഷിപുരം പൊലീസ് മാതൃക

Posted: 09 Sep 2015 10:07 PM PDT

പാലക്കാട്: പെറ്റി കേസുകള്‍ക്ക് പിഴ ചുമത്തുന്നതിന് പകരം നാടിന് സേവനം ചെയ്ത് പിഴ ശിക്ഷയില്‍നിന്ന് ഒഴിവാക്കുന്ന മീനാക്ഷിപുരം പൊലീസിന്‍െറ രീതി മാതൃകയാവുന്നു.
ജലസേചന വകുപ്പിന്‍െറ സ്ഥലത്തുനിന്ന് തേങ്ങ മോഷ്ടിച്ച അഞ്ചംഗ സംഘത്തിന് എസ്.ഐ നല്‍കിയ ശിക്ഷ കാടുപിടിച്ചുകിടക്കുന്ന മീനാക്ഷിപുരത്തെ ബസ്സ്റ്റാന്‍ഡ് വെട്ടി വെടിപ്പാക്കുകയെന്നതായിരുന്നു.
മോഷ്ടിച്ച തേങ്ങ മുഴുവന്‍ അനാഥാലയത്തിലേക്ക് കൊണ്ടുപോയി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഹെല്‍മെറ്റ് ധരിക്കാതെയും ലൈസന്‍സ് ഇല്ലാതെയും ബൈക്ക് ഓടിക്കുന്ന ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന ശിക്ഷയും റോഡോരം വൃത്തിയാക്കല്‍ അടക്കമുള്ള സേവനപ്രവര്‍ത്തനങ്ങളാണ്. ഹാന്‍സ്, പാന്‍പരാഗ് പോലുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ പിടിച്ചാല്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഉപദേശം നല്‍കി പറഞ്ഞു വിടുന്നു. എസ്.ഐയുടെ ഈ സമീപനം പൊലീസിനോടുള്ള ജനങ്ങളുടെ അകല്‍ച്ചയും ഭയാശങ്കയും കുറക്കാന്‍ സഹായകരമായിട്ടുണ്ട്. കുറ്റകൃത്യങ്ങളും കുറയാന്‍ കാരണമായി.
സാധാരണ ജനങ്ങള്‍ പൊലീസ് സ്റ്റേഷനുമായി കൂടുതല്‍ ബന്ധപ്പെടുന്നുണ്ട്. അതിര്‍ത്തി പ്രദേശമായ മീനാക്ഷിപുരത്ത് ആറുമാസം മുമ്പാണ് പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചത്.

പൂങ്കാവനമാക്കൂ ഇവിടം

Posted: 09 Sep 2015 10:01 PM PDT

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തിന് ചുറ്റുമുള്ള നടപ്പാത സൗന്ദര്യവത്കരണത്തിന് വിനോദസഞ്ചാര വകുപ്പ് ഒരുകോടിയുടെ ഭരണാനുമതി നല്‍കി. സംസ്ഥാന നിര്‍മിതി കേന്ദ്രം പ്രവൃത്തി ഏറ്റെടുത്ത് ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. വടക്കുന്നാഥ ക്ഷേത്രം യുനെസ്കോ പുരസ്കാരലബ്ധിയില്‍ ലോകനെറുകയിലേറുമ്പോള്‍ തൃശൂരിന്‍െറ അഭിമാനമായ തേക്കിന്‍കാടും വികസനത്തിലേക്ക് കുതിക്കുന്നതിന്‍െറ ആദ്യചുവടുവെപ്പാണിത്. തേക്കിന്‍കാടിന്‍െറ സൗന്ദര്യവത്കരണത്തിനായി കോടികളുടെ പദ്ധതികളാണ് തയാറാക്കിയത്. അതിന്‍െറ ഭാഗമായാണ് നടപ്പാതയുടെ സൗന്ദര്യവത്കരണം.
ചര്‍ച്ചകളും സംവാദങ്ങളും സമരങ്ങളും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും പ്രഖ്യാപനങ്ങളും നിറഞ്ഞ് സാംസ്കാരിക നഗരിയുടെ സ്വകാര്യ അഹങ്കാരമായ തേക്കിന്‍കാടിന്‍െറ വികസനത്തിനുള്ള സാധ്യത കൂടിയാണ് പൗരാണിക സമ്പത്തിന്‍െറ സംരക്ഷണ മികവിന് വടക്കുന്നാഥ ക്ഷേത്രത്തിന് ലഭിച്ച യുനെസ്കോയുടെ 2015ലെ ഏഷ്യാപസഫിക് ഹെറിറ്റേജ് അവാര്‍ഡ്.
ഇന്ത്യയില്‍നിന്ന് പുരസ്കാരത്തിന് അര്‍ഹത നേടിയ ഏക നിര്‍മിതിയാണ് ഇത്. അതോടെ ലോകഭൂപടത്തില്‍ പൂരപ്പെരുമക്കൊപ്പം തൃശൂര്‍ ചരിത്രപ്രാധാന്യത്തിന്‍െറകൂടി ഇടമാവുകയാണ്.
നേരത്തെ അഞ്ചരക്കോടിയുടെ സൗന്ദര്യവത്കരണ പദ്ധതികള്‍ തുടങ്ങിയെങ്കിലും പുല്ലുവെച്ച് പിടിപ്പിക്കുന്നതും, നടപ്പാതയൊരുക്കുന്നതുമുള്‍പ്പെടെയുള്ള ഒന്നരക്കോടിയുടെ പ്രവൃത്തികളേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച എതിര്‍പ്പിനെ തുടര്‍ന്ന് വൈദ്യുതീകരണമടക്കമുള്ള പ്രവൃത്തികള്‍ നടപ്പായില്ല. ഇതില്‍ നാലുകോടി രൂപ സര്‍ക്കാറിലേക്ക് തിരിച്ചടച്ചു. വൈദ്യുതീകരണമടക്കമുള്ള പ്രവൃത്തികള്‍ ഈമാസം തുടങ്ങും. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തിലാണ് ഇതിനുള്ള പദ്ധതി തയാറാക്കുന്നത്.
ശുചീകരണമുള്‍പ്പെടെ തേക്കിന്‍കാടിന്‍െറ പരിപാലനം കോര്‍പറേഷനാണ് നിര്‍വഹിക്കുന്നത്. എങ്കിലും നിലവില്‍ ഇതിനായി പദ്ധതികളൊന്നും തയാറാക്കിയിട്ടില്ല. അടുത്ത ബജറ്റില്‍ തേക്കിന്‍കാട് വികസന പദ്ധതി ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറയുമ്പോഴും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയാണ്.
ഉടമസ്ഥാവകാശമുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തേക്കിന്‍കാട് സംരക്ഷണ പദ്ധതികള്‍ തയാറാക്കുന്നുണ്ട്.
നഗരത്തിന് നടുവില്‍ ശീട്ടുകളിക്കാന്‍ രാജാധികാരം കല്‍പിച്ചു നല്‍കിയ നടുമുറ്റം, വടക്കനച്ചന്‍ പ്രതിഷേധ കുര്‍ബാനയര്‍പ്പിച്ച മൈതാനം, മണികണ്ഠനാലിലെ തൊഴിലാളി കോര്‍ണര്‍, വിദ്യാര്‍ഥി കോര്‍ണര്‍... മറ്റൊരിടത്തും കാണില്ല ഇത്തരമൊരിടം. ഇ.എം.എസും, സി. അച്യുതമേനോനും, മുണ്ടശേരിയും, വി.വി. രാഘവനും, ലീഡര്‍ കെ. കരുണാകരനും അടക്കം നേതാക്കള്‍ സൗഹൃദങ്ങള്‍ പങ്കുവെച്ചതിവിടെയിരുന്നാണ്.
വിദ്യാര്‍ഥി കൂട്ടങ്ങളും ശീട്ടുകളി സംഘങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും മത -സാമുദായിക -ആധ്യാത്മിക നേതാക്കളും ഒന്നായ് നിരന്ന മുറ്റം. കുട്ടിക്കൂട്ടങ്ങളില്‍ നിന്ന് മുതിര്‍ന്നവരിലേക്ക് നീളുന്ന ചങ്ങാതിക്കൂട്ടങ്ങള്‍, തേക്കിന്‍കാടിന്‍െറ സായന്തന കൂട്ടായ്മക്കാര്‍, തെക്കേനടയിലെ സൗഹൃദക്കാര്‍. സാംസ്കാരിക നഗരിയുടെ ഓണസന്ദേശമത്തെുന്ന തെക്കേനടയില്‍ അത്തംനാളില്‍ വിടരുന്ന ഭീമന്‍പൂക്കളം. ഓരോരുത്തരും അവരുടേതെന്ന് അഭിമാനപൂര്‍വം സ്വന്തമാക്കി അഹങ്കരിക്കുന്ന തേക്കിന്‍കാട് മൈതാനം മുഖം മിനുക്കാനുള്ള ഒരുക്കത്തിലാണെന്ന് സാരം.

യു.എസില്‍ സിഖുകാരനെ ബിന്‍ലാദനെന്നു വിളിച്ച് ക്രൂരമര്‍ദനത്തിനിരയാക്കി

Posted: 09 Sep 2015 09:42 PM PDT

Image: 

ന്യൂയോര്‍ക്ക്: ചിക്കാഗോയില്‍ പ്രായമായ സിഖുകാരനെ തീവ്രവാദിയെന്നും ബിന്‍ലാദന്‍ എന്നും വിളിച്ച് ക്രൂരമര്‍ദനത്തിനിരയാക്കി. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്‍െറ വാര്‍ഷികദിനത്തിന് തൊട്ടുമുമ്പാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇന്ദ്രജിത്ത് സിങ് മുഖര്‍ എന്ന സിക്കുകാരനെയാണ് ചൊവ്വാഴ്ച കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചത്. ഭീകരവാദിയെന്നും ബിന്‍ലാദന്‍ എന്നും വിളിച്ച് ആക്ഷേപിച്ചായിരുന്നു മര്‍ദനം. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഇയാളോട് ആവശ്യപ്പെടുകയും ചെയ്തു.

യു.എസ് പൗരത്വമുള്ള മുഖര്‍ പലചരക്ക് കടയിലേക്കുള്ള യാത്രയിലാണ് അക്രമിക്കപ്പെട്ടത്. റോഡില്‍ മറ്റൊരു കാര്‍ മുഖറിനെ പിന്തുടരുകയായിരുന്നു. കാറിന് കടന്നുപോകാനുള്ള വഴി ഒരുക്കിയെങ്കിലും അയാള്‍ വിടാതെ പിന്തുടരുകയും മുഖറിന്‍െറ കാറിനു മുന്നിലത്തെി വിലങ്ങിടുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ അക്രമി മുഖറിനെ മര്‍ദിച്ചു. തുടര്‍ച്ചയായി അടിയേറ്റതിനത്തെുടര്‍ന്ന് മുഖത്ത് നിന്നും ചോരയൊലിക്കുകയും മുക്കറിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അധികൃതര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവില്‍ ആറു തുന്നലിട്ടിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ത്യയില്‍ ഒരു അമേരിക്കക്കാരനും അവരുടെ വിശ്വാസം ഉയര്‍ത്തിപ്പിടിക്കാന്‍ ഭയപ്പെടേണ്ടി വരില്ളെന്ന് മുഖര്‍ സംഭവത്തോട് പ്രതികരിച്ചു. തന്നെ സഹായിച്ച അധികാരികള്‍ക്ക് നന്ദി അര്‍പ്പിച്ച മുഖര്‍ വിദ്വേഷ കുറ്റകൃത്യമായി തന്‍െറ കേസിനെ പരിഗണിക്കണമെന്നും സിഖുകാരുടക്കം രാജ്യത്തെ മറ്റു ന്യൂനപക്ഷത്തിനെതിരായ അസഹിഷ്ണുത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മുഖറിന്‍െറ സിഖ് മതഭാവം, ജാതി അല്ളെങ്കില്‍ ദേശീയത എന്നിവ കാരണമാണ് ആക്രമിക്കപ്പെട്ടതെന്ന് അമേരിക്കയിലെ സിഖ് കൂട്ടായ്മ വ്യക്തമാക്കി. വിദ്വേഷ കുറ്റകൃത്യമായി പരിഗണിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ലോക്കല്‍ ഫെഡറല്‍ ഏജന്‍സികളോട് അഭ്യര്‍ത്ഥിച്ചതായി അവര്‍ അറിയിച്ചു.

2012ല്‍, വിസ്കോണ്‍സിനിലെ ഓക്ക് ക്രീക്കില്‍ സിഖ് കുടുംബം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കടന്ന ആയുധധാരി ആറ് സിഖുകാരെ വെടിവെച്ച് കൊന്നിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ സന്ദീപ് സിങ്ങെന്ന സിക്കുകാരനെ തീവ്രവാദി എന്നു വിളിച്ച് 30 അടി വലിച്ചിഴച്ചു കൊണ്ടു പോയിരുന്നു.

 

തെരഞ്ഞെടുപ്പിന് ജില്ല തയാര്‍; ആകെ 2590470 വോട്ടര്‍മാര്‍

Posted: 09 Sep 2015 09:42 PM PDT

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന് തയാറെടുത്ത് ജില്ല. വോട്ടര്‍പട്ടിക അനുസരിച്ച് 2590470 പേരാണ് ജില്ലയിലെ സമ്മതിദായകര്‍. ഇതില്‍ വനിതകളാണ് മുന്നില്‍. 1370545 പേര്‍. പുരുഷന്മാര്‍ 1219917 പേരും. ഭിന്നലിംഗക്കാരായ എട്ട് പേര്‍ക്കും ജില്ലയില്‍ വോട്ടവകാശമുണ്ട്.
ജില്ലയിലെ ഒരു തദ്ദേശസ്ഥാപനത്തിലും ഇനി പുനക്രമീകരണമോ വാര്‍ഡ് വിഭജനമോ ഇല്ല. തിരുവനന്തപുരം കോര്‍പറേഷന്‍ വിഭജിച്ച് കഴക്കൂട്ടം മുനിസിപ്പാലിറ്റി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കോടതി റദ്ദാക്കിയിരുന്നു. ഇതോടെ കഴക്കൂട്ടം വീണ്ടും തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പെട്ടു.
പെരുമാതുറയടക്കം ഏതാനും ഗ്രാമപഞ്ചായത്തുകള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല.
ഫലത്തില്‍ ജില്ലയില്‍ എല്ലാം പഴയപടി. 2010ലെ വാര്‍ഡ് അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക.
കൂടുതല്‍ വോട്ടര്‍മാരുള്ള തദ്ദേശസ്ഥാപനം തിരുവനന്തപുരം കോര്‍പറേഷനാണ്; 759454 പേര്‍.
മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് നെയ്യാറ്റിന്‍കരയിലാണ്. 57939 പേര്‍. നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ 47855 പേര്‍ക്കും വര്‍ക്കലയില്‍ 29770 പേര്‍ക്കും ആറ്റിങ്ങലില്‍ 28770 പേര്‍ക്കും വോട്ടവകാശമുണ്ട്.
ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പാറശാലയിലാണ്; 41429 പേര്‍. കള്ളിക്കാടാണ് ഏറ്റവും കുറവ്; 11145 പേര്‍.

വീണ്ടും ‘ആരോഗ്യ’ കൊല്ലം

Posted: 09 Sep 2015 09:33 PM PDT

കൊല്ലം: ജില്ലയിലെ ആരോഗ്യമേഖലയില്‍ നടപ്പാക്കിയ നൂതനവും മികവുറ്റതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ജില്ലാ പഞ്ചായത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാറിന്‍െറ ആരോഗ്യകേരള പുരസ്കാരം. 2014-15 വര്‍ഷത്തെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്.
10 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. രണ്ടാം തവണയാണ് ജില്ലാ പഞ്ചായത്തിന് ആരോഗ്യകേരളം അവാര്‍ഡ് ലഭിക്കുന്നത്. 2012-13 വര്‍ഷത്തെ ആരോഗ്യവികസന പദ്ധതികളുടെ അടിസ്ഥാനത്തില്‍ 2013 ല്‍ ജില്ലാ പഞ്ചായത്തിന് ആരോഗ്യകേരളം അവാര്‍ഡ് ലഭിച്ചിരുന്നു.
ജില്ലാ പഞ്ചായത്തിന് ഈ വര്‍ഷം ലഭിക്കുന്ന നാലാമത്തെ അവാര്‍ഡാണിത്. ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ സ്വരാജ് ട്രോഫിയും കേന്ദ്രസര്‍ക്കാറിന്‍െറ രാജീവ് ഗാന്ധി ശാക്തീകരണ്‍ പുരസ്കാരവും പാരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ വനമിത്ര പുരസ്കാരവുമാണ് ലഭിച്ച മറ്റ് അവാര്‍ഡുകള്‍. ജില്ലയിലെ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേപോലെ ഗുണകരമായ വിവിധ പദ്ധതികള്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കിയിരുന്നു.
ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി, ആശ്രാമം ആയുര്‍വേദ ആശുപത്രി, തേവള്ളിയിലെ ഹോമിയോ ആശുപത്രി എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാണ് ആരോഗ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയതും നടപ്പാക്കിയതും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രഗല്ഭരായ ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പ്രത്യേക പരിശോധനാസംഘം ജില്ലാ പഞ്ചായത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിവിധ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് മാറ്റിവെച്ച തുക, അതില്‍ ചെലവാക്കിയ തുക, പദ്ധതിപ്രകാരം ആനുകൂല്യം ലഭിച്ച ആളുകളുടെ എണ്ണം, പദ്ധതികള്‍ നടപ്പാക്കിയതിലെ കാര്യക്ഷമത, പൊതുജനങ്ങള്‍ക്ക് പദ്ധതികളോടുള്ള ആഭിമുഖ്യം എന്നിവയെല്ലാം തന്നെ വിദഗ്ധസംഘം പരിശോധിച്ചിരുന്നു.
ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി, ഹോമിയോ ആശുപത്രി, ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി പദ്ധതികളുടെ പ്രായോഗികതയും സംഘം വിലയിരുത്തി. പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുപരിയായി നടപ്പാക്കുന്നതിലെ ആത്മാര്‍ഥതയും സത്യസന്ധതയും കാര്യക്ഷമതയും മുന്നിലത്തൊന്‍ സഹായിച്ചു. 2014-15 കാലയളവില്‍ 35 പദ്ധതികളാണ് നടപ്പാക്കിയത്.
15 കോടി രൂപ പദ്ധതിക്കായി മാറ്റിവെച്ചിരുന്നു. ഇതില്‍ 99.93 ശതമാനം ചെലവഴിക്കാന്‍ കഴിഞ്ഞു. ജില്ലാ ആശുപത്രിയില്‍ ഓട്ടിസം ക്ളിനിക്, കമ്പ്യൂട്ടര്‍വത്കരണം, ക്ളോസ് സര്‍ക്യൂട്ട് ടിവിയും കാമറയും, എക്സ്റേ ഡിപ്പാര്‍ട്ട്മെന്‍റ് ഡിജിറ്റലൈസേഷന്‍, ഡയാലിസിസ് യൂനിറ്റ്, ലാബ് തൈറോയ്ഡ് ആന്‍ഡ് ബയോകെമിസ്ട്രി അനലൈസര്‍, ഗവ. വിക്ടോറിയ ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്, ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യമാക്കല്‍, ആയുര്‍വേദ ആശുപത്രിയില്‍ ആവശ്യമായ മരുന്ന് ലഭ്യമാക്കല്‍, ലാബിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍, പതിനഞ്ച് റൂമുകളോട് കൂടിയ പേവാര്‍ഡ്, ജില്ലാ ഹോമിയോ ആശുപത്രി വഴി നടപ്പാക്കിയ തൈറോയ്ഡ് ചികിത്സാ പദ്ധതി, പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകള്‍, കമ്പ്യൂട്ടര്‍വത്കരണം, പാലിയേറ്റീവ് കെയര്‍ സെന്‍ററുകള്‍ എന്നിവയാണ് നടപ്പാക്കിയ ഏതാനും പദ്ധതികള്‍.
ആദിവാസി ഗര്‍ഭിണികള്‍ക്ക് സംസ്ഥാനത്താദ്യമായി പോഷകാഹാര പദ്ധതി നടപ്പാക്കിയത് ഇവിടെയാണ്. ആദിവാസികുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയായി മാറുന്നതിന് കൊല്ലം ജില്ലയെ ഇത് സഹായിച്ചു.
ജില്ലാ പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കുന്നതിന് വളരെയധികം സഹായിച്ച പദ്ധതിയാണ് ആദിവാസി ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര പദ്ധതി. ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയ ഡയാലിസിസ് യൂനിറ്റിന്‍െറ പ്രവര്‍ത്തനം അവാര്‍ഡിന് അര്‍ഹമാക്കി.
ഏകദേശം നാലായിരത്തോളം ആളുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധ്യമായി. ജില്ലാ വിക്ടോറിയ ആശുപത്രിയില്‍ ആരംഭിച്ച ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്, ഹോമിയോ ആശുപത്രിയില്‍ ആരംഭിച്ച തൈറോയ്ഡ് ഗവേഷണകേന്ദ്രം എന്നിവ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

സ്വര്‍ണവില കുറഞ്ഞു; പവന് 19,640 രൂപ

Posted: 09 Sep 2015 09:31 PM PDT

Image: 

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,640 രൂപയാണ് ഇന്നത്തെ വില. 20 രൂപ കുറഞ്ഞ് ഗ്രാമിന് 2455 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസം നാലു മുതല്‍ എട്ടാം തിയതി വരെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ബുധനാഴ്ച വിലയില്‍ കുറവു വരികയായിരുന്നു.
 

കാഞ്ഞിരത്തിനാല്‍ ഭൂപ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു: മന്ത്രി ജയലക്ഷ്മി ചര്‍ച്ച നടത്തും

Posted: 09 Sep 2015 09:26 PM PDT

കല്‍പ്പറ്റ: വനംവകുപ്പ് കൈയേറിയ തങ്ങളുടെ ഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ കുടുംബാംഗങ്ങള്‍ നടത്തുന്ന സമരത്തിന് പരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു.
വയനാട് കലക്ടറേറ്റിനു മുന്നില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇവരുമായി പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അടുത്ത ദിവസം ചര്‍ച്ച നടത്തും. വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അധ്യക്ഷതയില്‍ അദ്ദേഹത്തിന്‍െറ ചേംബറില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ കുടുംബാംഗങ്ങള്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ഒരു പാക്കേജ് തയാറാക്കാന്‍ യോഗം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അടുത്ത ദിവസം വയനാട്ടില്‍ എത്തിയാല്‍ ഉടന്‍ മന്ത്രി ജയലക്ഷ്മി പാക്കേജ് സംബന്ധിച്ച് ഇവരെ ധരിപ്പിക്കും. അവര്‍ക്കുകൂടി സ്വീകാര്യമായാല്‍ പ്രശ്നത്തില്‍ അന്തിമ തീരുമാനമെടുക്കും.
കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ പേരിലുണ്ടായിരുന്ന 12 ഏക്കര്‍ ഭൂമി അദ്ദേഹത്തിന്‍െറ കാലശേഷം അവകാശികളായ മക്കള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മകള്‍ ട്രീസയും ഭര്‍ത്താവും മക്കളും ആഗസ്റ്റ് 15 മുതല്‍ കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിവരുന്നത്. ഹൈകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനങ്ങളും എല്ലാകാലത്തും കുടുംബത്തിന് അനുകൂലമായേക്കില്ളെന്നതിനാല്‍ മാനുഷിക പരിഗണന നല്‍കിയാണ് ജോര്‍ജിന്‍െറ കുടുംബാംഗങ്ങള്‍ക്ക് തുടര്‍ന്ന് ജീവിക്കാന്‍ ആവശ്യമായ ഒരു പാക്കേജ് എന്ന നിലപാടില്‍ എത്തിച്ചേരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബുധനാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷമാണ് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച യോഗം നടന്നത്. നിയോജകമണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി ജയലക്ഷ്മി വനം മന്ത്രിക്കു നല്‍കിയ കത്തിനെ തുടര്‍ന്നായിരുന്നു അടിയന്തര യോഗം.
ഇതിനിടെ കഴിഞ്ഞ ദിവസത്തെ കെ.പി.സി.സി യോഗത്തില്‍ വയനാട് ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രശ്നപരിഹാരത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ കലക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. തീര്‍ത്തും ന്യായമെന്ന് പൊതുസമൂഹം കരുതുന്ന സമരത്തിന് ഒട്ടേറെ സംഘടനകളും ബഹുജനങ്ങളും പിന്തുണ നല്‍കിയിട്ടുണ്ട്.
ജനഹിതം മാനിച്ച് എല്ലാവര്‍ക്കും സ്വീകാര്യമായ ശാശ്വത പരിഹാരം എന്നതാണ് സര്‍ക്കാറിന്‍െറ മുന്നിലുള്ളതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പി.കെ. ജയലക്ഷ്മിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് ഓഫിസര്‍ ഡോ. ബി.എസ്. കോറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹരികുമാര്‍, അഡീഷനല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ് (പ്രൊട്ടക്ഷന്‍) നാരായണന്‍കുട്ടി, അഡീ. പ്രിന്‍സിപ്പല്‍ സി.സി.എഫ് (അഡ്മിന്‍) മോഹന്‍ലാല്‍, അഡീഷനല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ് (നോര്‍ത് റീജ്യന്‍) കേശവന്‍, നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിക്ടോറിയയെ പിന്തള്ളി എലിസബത്ത്

Posted: 09 Sep 2015 08:53 PM PDT

Image: 
Subtitle: 
അധികാരത്തില്‍ 63 വര്‍ഷവും ഏഴുമാസവും മൂന്നുദിവസവും പൂര്‍ത്തിയാക്കി

സ്കോട്ട്ലന്‍ഡ്: ‘ജീവിതത്തില്‍ ഒരിക്കല്‍പോലും ആഗ്രഹിച്ചിരുന്നില്ല ഈ അധികാരപ്പട്ടം. അതും പിന്നിട്ട് ഒരുപാട് നാഴികക്കല്ലുകള്‍ താണ്ടി കാലം കടന്നുപോയിരിക്കുന്നു. ഒന്നും എന്‍െറ നേട്ടമല്ല, നിങ്ങള്‍ തന്ന അദമ്യമായ പിന്തുണയുടെ ഫലമാണ്. നിങ്ങളുടെ ദയാവായ്പിനും നല്ല വാക്കുകള്‍ക്കും എന്‍െറ അകമഴിഞ്ഞ നന്ദി’ -സ്കോട്ടിഷ് അതിര്‍ത്തിയില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി എലിസബത്ത് രാജ്ഞി പറഞ്ഞു. ലോകം കാത്തിരിക്കുകയായിരുന്നു ആ നിമിഷത്തിന്.

മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ ഭരണറെക്കോഡ് എണ്‍പത്തൊമ്പതുകാരിയായ എലിസബത്ത് രാജ്ഞി  ബുധനാഴ്ചയാണ് പഴങ്കഥയാക്കിയത്.  കറുത്ത ബാഗും വൈഢൂര്യം പതിച്ച വസ്ത്രവുമണിഞ്ഞത്തെിയ രാജ്ഞി ഈഡിന്‍ബഗില്‍  തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പുഞ്ചിരിയോടെ കൈവീശി. ആദ്യം സ്വകാര്യമായി ആഘോഷിക്കാനിരുന്ന പരിപാടി പിന്നീട് പൊതുചടങ്ങായി മാറ്റുകയായിരുന്നു. പൊതുജനങ്ങളോട് നന്ദി പറയാനുള്ള അവസരമായാണ് അവര്‍ ഈ ആഘോഷത്തെ കണ്ടത്. അതിനാല്‍ പൊതുജനങ്ങളോടൊപ്പമാകണം ആ ദിവസമെന്നും കരുതി.

1952 ഫെബ്രുവരി ആറിനായിരുന്നു ചരിത്രത്തിലേക്കുള്ള ആ കിരീടധാരണം. കിരീടധാരണം ഏറ്റെടുക്കുമ്പോള്‍ 25 വയസ്സായിരുന്നു രാജ്ഞിക്ക്. സിംഹാസനത്തില്‍ 63 വര്‍ഷവും ഏഴുമാസവും മൂന്നുദിവസവും പൂര്‍ത്തിയാക്കിയാണ് രാജ്ഞി ചരിത്രത്തിലേക്ക് നടന്നടുത്തത്.

സുസ്ഥിരതയുടെ പര്യായമാണ് എലിസബത്ത് രാജ്ഞിയെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രസ്താവിച്ചു. എലിസബത്ത് രാജ്ഞി ലോകമെമ്പാടുള്ള കോടിക്കണക്കിന് ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റിയതില്‍ ഒട്ടും അതിശയോക്തിയില്ളെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ഹാരിയറ്റ് ഹര്‍മാന്‍ അഭിപ്രായപ്പെട്ടു. ആഘോഷത്തിന്‍െറ ഭാഗമായി ട്വീഡ്ബാങ്കില്‍ രാജ്യത്തെ ഏറ്റവും വലിയ അതിര്‍ത്തി റെയില്‍വേ ലൈന്‍ തുറന്നു.
ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം ട്രെയിന്‍ വഴിയാണ് രാജ്ഞി ട്വീഡ് ബാങ്കിലത്തെിയത്.

വിക്ടോറിയ രാജ്ഞി18ാമത്തെ വയസ്സിലാണ് സ്ഥാനം ഏറ്റെടുത്തത്; എലിസബത്ത് 25ലും. സിംഹാസനത്തില്‍ 63 വര്‍ഷം ഏഴുമാസം മൂന്നു ദിവസം തികച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ പടമുള്ള ഭരണാധികാരിയെന്ന റെക്കോഡും രാജ്ഞിക്ക് സ്വന്തം.

വൈദ്യുതി ശ്മശാനത്തിനൊരു ചരമഗീതം

Posted: 09 Sep 2015 08:52 PM PDT

കോഴിക്കോട്: മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തിന് ചരമഗീതം പാടാന്‍ സമയമായി. ഒന്നര വര്‍ഷമായി ശവദാഹം നടക്കാതെ പൂട്ടിയിട്ടിരിക്കുകയാണ് ശ്മശാനം. മോട്ടോര്‍ പ്രവര്‍ത്തനരഹിതമാണെന്നും വൈദ്യുതി ചൂള കേടാണെന്നുമാണ് അടച്ചുപൂട്ടിയതിനുകാരണം പറയുന്നത്. 2014 ഏപ്രില്‍ ഒന്നിന് അടച്ചുപൂട്ടിയതാണ് നാട്ടുകാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഈ ശ്മശാനം.
2002ല്‍ റോട്ടറി ക്ളബ് 70 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച് കോര്‍പറേഷന് കൈമാറിയതാണ് ഇത്. അറ്റകുറ്റപ്പണി കോര്‍പറേഷന്‍െറ ചുമതലയാണെങ്കിലും ഒന്നര വര്‍ഷത്തോളമായി വൈദ്യുതി ശ്മശാനത്തില്‍ ഒരു പണിയും നടന്നിട്ടില്ല.
ഇതോടൊപ്പമുള്ള സാധാരണ ശ്മശാനവും തകര്‍ച്ചയുടെ വക്കിലാണ്. 14 ചൂളകളാണ് ഇവിടെയുള്ളത്. അവയെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്്. ഈ ശ്മശാനത്തിലേക്കായി ഒരു ട്യൂബ്ലൈറ്റ് മാത്രമാണുള്ളത്. പുറത്തുള്ള ചൂളകളില്‍ രാത്രിസമയങ്ങളില്‍ ശവദാഹം നടത്തേണ്ടിവരുമ്പോള്‍ മൃതദേഹത്തോടൊപ്പം വന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് ഉപയോഗിക്കേണ്ട ഗതികേടിലാണ് ജീവനക്കാര്‍.
ചൂളയിലേക്കുള്ള ചകിരി, ചിരട്ട, പുല്ല് എന്നിവ സൂക്ഷിക്കാനും ഇടമില്ല. ജീവനക്കാര്‍ കെട്ടിയിരുന്ന താല്‍ക്കാലിക ഷെഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍പറേഷന്‍ പൊളിച്ചുമാറ്റിയിരുന്നു. പുതിയത് നിര്‍മിച്ചുകൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നിര്‍മിച്ചിട്ടില്ളെന്ന് ജീവനക്കാര്‍ പറയുന്നു. ചകിരിയും ചിരട്ടയുമെല്ലാം മഴയത്ത് സൂക്ഷിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാര്‍. കൂടാതെ, ചൂളയില്‍നിന്ന് വാരുന്ന വെണ്ണീറ് സമീപത്തുതന്നെ നിക്ഷേപിച്ച് വലിയൊരു കുന്നായി മാറിയിരിക്കുന്നു. ഇവ ഒഴിവാക്കിത്തരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മാറ്റിയിട്ടില്ളെന്ന് ജീവനക്കാര്‍ പറഞ്ഞു. ബാത്റൂം സൗകര്യമില്ലാത്തതും ബുദ്ധിമുട്ടാണെന്ന് ജീവനക്കാര്‍ പറയുന്നു.
ഒന്നര വര്‍ഷത്തോളമായി നഗരത്തിലെ പൊതുശ്മശാനം നശിക്കുന്നതില്‍ രാഷ്ട്രീയ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു.
യുവജനതാദള്‍ സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടാം ഗേറ്റില്‍നിന്ന് മാവൂര്‍റോഡ് ശ്മശാനത്തിലേക്ക് പ്രതീകാത്മക ശവമഞ്ചയാത്ര നടത്തി. റീത്തുവെച്ചലങ്കരിച്ച പ്രതീകാത്മക മൃതദേഹവുമേന്തി വന്ന യാത്ര മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. കിഷന്‍ ചന്ദ്, എം.സി. മോയിന്‍ കുട്ടി, ജയാനന്ത് വെസ്റ്റ്ഹില്‍, പി. വാസു, മനീഷ് കുളങ്ങര, ഷാജി, കുഞ്ഞുമോന്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
വ്യാഴാഴ്ച കോണ്‍ഗ്രസ് തിരുത്തിയാട് വാര്‍ഡ് കമ്മിറ്റിയുടെ പ്രതിഷേധവുമരങ്ങേറും.

പരിക്കേറ്റ സൈനികരെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സന്ദര്‍ശിച്ചു

Posted: 09 Sep 2015 08:45 PM PDT

Image: 

അബൂദബി: യമനില്‍ ആയുധപ്പുരക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് അബൂദബി സായിദ് സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൈനികരെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു. സൈനികരെ ആശ്വസിപ്പിച്ച അദ്ദേഹം അവരുടെ അര്‍പ്പണ മനോഭാവത്തെ പ്രശംസിച്ചു. സംഭവത്തെക്കുറിച്ച് സൈനികര്‍ ശൈഖ് മുഹമ്മദിന് വിശദീകരിച്ചുകൊടുത്തു.
എത്രയും വേഗം പരിക്കുകള്‍ ഭേദമാകട്ടെയെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. സൈനികരുടെ ബന്ധുക്കളുമായും സംസാരിച്ച അദ്ദേഹം അവരെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഹസ്സ ബിന്‍ സായിദ്, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.  അതിനിടെ, മരണപ്പെട്ട സൈനികരുടെ വീട്ടില്‍ ഭരണാധികാരികളുടെ സന്ദര്‍ശനം തുടരുകയാണ്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കഴിഞ്ഞദിവസം ഫുജൈറയിലെ സൈനികരുടെ വീട്ടില്‍ ആശ്വാസവാക്കുകളുമായത്തെി. മുഹമ്മദ് സഈദ് അല്‍ സാരിദി, ഖലീഫ അബ്ദുല്ല അല്‍ സാരിദി, ഖലീഫ മുഹമ്മദ് അല്‍ യമാഹി, റാശിദ് സഈദ് അല്‍ യമാഹി, വലീദ് അഹ്മദ് അല്‍ ഖദീം എന്നിവരുടെ വീടുകളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.
വിവിധ ലോകനേതാക്കളും യു.എ.ഇ ഭരണാധികാരികളെ അനുശോചനം അറിയിച്ചു. സ്പാനിഷ് വിദേശകാര്യമന്ത്രി ജോസ് മാനുവല്‍ ഗാര്‍ഷ്യ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനെ ടെലിഫോണില്‍ വിളിച്ചു.
ആസ്ത്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പും അനുശോചനം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ വനിതാ ജീവനക്കാര്‍ രക്തസാക്ഷികളുടെ മാതാക്കളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു.

ടാറ്റയുടെ സഹകരണത്തോടെ വനിത തൊഴിലവസരം വര്‍ധിപ്പിക്കും –തൊഴില്‍ മന്ത്രി

Posted: 09 Sep 2015 08:19 PM PDT

Image: 

റിയാദ്: ഇന്ത്യയിലെ ടാറ്റ ഗ്രുപ്പിന്‍െറ ഭാഗമായ ടാറ്റ കണ്‍സള്‍ട്ടിങ് സര്‍വീസ് കമ്പനിയുടെ പിന്തുണയോടെ സൗദിയിലെ വനിത തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് ബിന്‍ സഅദ് അല്‍ഹഖബാനി പറഞ്ഞു.
ടാറ്റ കണ്‍സള്‍ട്ടിങ് സര്‍വീസ് കമ്പനി, ജനറല്‍ ഇലക്ട്രിക്, സൗദി അരാംകോ എന്നീ കമ്പനികള്‍ ചേര്‍ന്ന് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ഇതിനകം 500 വനിതകള്‍ക്ക് ജോലി നല്‍കാനായിട്ടുണ്ട്.
ഒരു വര്‍ഷത്തിനകം ഇത് 1000 തൊഴിലവസരമായും രണ്ട് വര്‍ഷത്തിനകം 3000 ആയും വര്‍ധിപ്പിക്കാനും സംയുക്ത സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതായി കമ്പനി അധികൃതര്‍ വ്യക്തമാക്കിയതായി തൊഴില്‍ മന്ത്രി അറിയിച്ചു.
സ്വദേശി വനിതകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന പദ്ധതിയാണ് ടാറ്റ കണ്‍സള്‍ട്ടിങ് സര്‍വീസ് കമ്പനി മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായി മുഖ്യമായും നടപ്പാക്കുന്നത്. വനിതകളുടെ നിയമനത്തിനായി പ്രത്യേക കേന്ദ്രവും കമ്പനി ആരംഭിച്ചിട്ടുണ്ട്. 2014ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വനിത തൊഴില്‍ രംഗത്ത് വന്‍ നേട്ടമാണ് കൈവരിച്ചതെന്ന് കമ്പനി ജനറല്‍ മാനേജര്‍ നീരജ് ശ്രീവാസ്തവ തൊഴില്‍ മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു. കമ്പനി പ്രസിഡന്‍റ് അമല്‍ ജമീല്‍ ഫത്താനിയും പരിപാടിയില്‍ സംബന്ധിച്ചു.
തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി വിഭാഗമായ ‘ഹദഫി’ന് ആവശ്യമായ സേവനം നല്‍കാന്‍ ടാറ്റ കണ്‍സള്‍ട്ടിങ് സര്‍വീസ് കമ്പനിക്ക് സാധിക്കുമെന്നും ഇതിലൂടെ വനിത തൊഴില്‍ രംഗത്ത് വന്‍ കാല്‍വെപ്പുകള്‍ നടത്താനാവുമെന്നും തൊഴില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഐ.എസ് അനിസ് ലാമികം; ഫത് വയുമായി ആയിരത്തിലേറെ ഇന്ത്യന്‍ പണ്ഡിതര്‍

Posted: 09 Sep 2015 08:09 PM PDT

Image: 

ന്യൂഡല്‍ഹി: നിരപരാധികളെ കൊന്നൊടുക്കിയും പൈതൃകങ്ങള്‍ തച്ചുടച്ചും നാശം വിതക്കുന്ന ഇസ് ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരെ ഇന്ത്യന്‍ മുസ് ലിം പണ്ഡിതരുടെ ഫത് വ. പ്രമുഖ ഇസ് ലാമിക സ്ഥാപനങ്ങളിലെ പണ്ഡിതരും മുഫ്തിമാരും ഉള്‍പ്പെടെ 1050 പേര്‍ ഒപ്പുവെച്ച  ഫത് വ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിനു കൈമാറി.

കുട്ടികളെയും വൃദ്ധരെയും സ്ത്രീകളെയും കൊല്ലരുതെന്നാണ്  പ്രവാചകന്‍ മുഹമ്മദ് നബി അനുയായികള്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദേശം.
മരങ്ങള്‍ മുറിക്കരുതെന്നും ആരാധനാലയങ്ങള്‍ കേടുവരുത്തുകയോ പുരോഹിതരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുതെന്നും  പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  ഇതിന് കടകവിരുദ്ധമായ സ്വയംപ്രഖ്യാപിത ഐ.എസ് ഖിലാഫത്തിന്‍െറ ചെയ്തികള്‍ക്ക് മുസ് ലിംകളുമായോ ഇസ് ലാമുമായോ ബന്ധമില്ളെന്ന് ഫത് വ ചൂണ്ടിക്കാട്ടുന്നു.

മാനവിക വിരുദ്ധമായ അതിക്രമങ്ങളാണ് ഐ.എസ് ചെയ്തുകൂട്ടുന്നത്. എന്തു സാഹചര്യത്തിലും ഇസ് ലാം ഇതിനെ അംഗീകരിക്കുന്നില്ല. ഈ ഫത് വ ലോകം എങ്ങനെ ചിന്തിക്കുന്നു എന്നതിന് ഉദാഹരണമാണെന്നും ലോക സമാധാനം നിലനില്‍ക്കുന്നതിന് ഐ.എസ് പോലുള്ള ഭീകരസംഘങ്ങളെ തള്ളിക്കളയുക തന്നെ വേണമെന്നും അവര്‍ പറയുന്നു.

ഡല്‍ഹി ജുമാമസ്ജിദ് ഷാഹി ഇമാം, ഉലമാ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജംഇയ്യത്തുല്‍ ഉലമ മഹാരാഷ്ട്ര, ജംഇയ്യത്ത് അഹ് ലെ ഹദീസ് മുംബൈ, റാസാ അക്കാദമി, ആള്‍ ഇന്ത്യ തന്‍സീം അമ്മായേ മസ്ജിദ്,   ദാവൂദി ബോറാ ആചാര്യന്‍ സയ്യദ് സാഹിര്‍ അബ്ബാസ് റിസ് വി സൈനബ്യ, അജ്മീര്‍, നിസാമുദ്ദീന്‍ ദര്‍ഗകളുടെ മുഖ്യ ചുമതലക്കാര്‍ തുടങ്ങിയവര്‍ ഫത് വ അംഗീകരിച്ച് ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു. ഐ.എസിന്‍െറ സാധുത സംബന്ധിച്ച് സാമൂഹികപ്രവര്‍ത്തകനായ അബ്ദുല്‍ റഹ്മാന്‍ അന്‍ജാര ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി മുംബൈയിലെ ദാറുല്‍ ഉലൂം അലി ഹുസൈനി മേധാവി മുഫ്തി മന്‍സര്‍ ഹസന്‍ ഖാന്‍ അഷ്റഫ് മിസ്ബാഹിയാണ് 1100 പേജ് വരുന്ന ഫത് വ തയാറാക്കിയത്.

ഐ.എസിന്‍െറ ചെയ്തികളെ ഇഴകീറി പരിശോധിച്ചും എത്രമാത്രം ഇസ് ലാം വിരുദ്ധമെന്ന്  അധ്യാപനങ്ങള്‍ പ്രകാരം വിശദീകരിച്ചും നാലു മാസം കൊണ്ടാണ് ഇതു പൂര്‍ത്തിയാക്കിയത്.

മൃഗങ്ങളോട് അരുതായ്മ ചെയ്യുന്നതുപോലും വിലക്കുന്ന മതമാണ് ഇസ് ലാം, മനുഷ്യരെ കൊല്ലുകയും പീഡിപ്പിക്കുകയും മറ്റ് അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന സംഘത്തിന് ഇസ് ലാമികം എന്ന് വിളിക്കപ്പെടാന്‍ തെല്ലും അര്‍ഹതയില്ളെന്ന് അഷ്റഫ് മിസ്ബാഹി വ്യക്തമാക്കി.
 

വിവിധയിടങ്ങളില്‍ ഇന്നും കനത്ത മഴ; ബുറൈമിയില്‍ ഒരു മരണം

Posted: 09 Sep 2015 08:07 PM PDT

Image: 

മസ്കത്ത്: കഴിഞ്ഞ നാലിന് രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് രാജ്യത്തിന്‍െറ വടക്കുഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. ബുറൈമിയില്‍ വാദി മുറിച്ചുകടക്കവേ വാഹനം ഒഴുക്കില്‍പെട്ട് ഒരാള്‍ മരിച്ചു.
കനത്ത മഴയെ തുടര്‍ന്ന് കുത്തൊഴുക്കുണ്ടായ വാദി സുഹ്റമിലാണ് അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ അപായ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തെിയത്.
റുസ്താഖില്‍ വാദിഗാഫിറില്‍ വാദി മുറിച്ചുകടക്കാന്‍ ശ്രമിക്കവേ ഒഴുക്കില്‍പെട്ട വാഹനത്തില്‍നിന്ന് ഒരാളെ സമീപവാസികള്‍ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് രാജ്യത്ത് മഴ ആരംഭിച്ചത്. ഇതില്‍ മരിച്ചവരുടെ എണ്ണം ആറായി. രണ്ടുപേരെ ഇനിയും കണ്ടത്തൊനുണ്ട്. ശക്തമായ കാറ്റിന്‍െറ അകമ്പടിയോടെയാണ് ബുധനാഴ്ച മഴയുണ്ടായത്. ഖുറിയാത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ സിയ, റുസ്താഖ്, നിസ്വ, ഇബ്രി മേഖലകളിലാണ് ശക്തമായ മഴയുണ്ടായത്. പലയിടത്തും വാദികള്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
 വെള്ളിയാഴ്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റുസ്താഖില്‍ സ്വദേശീ വനിതയും രണ്ടു മക്കളും വീട്ടുജോലിക്കാരിയും മരിച്ചിരുന്നു.
മത്രയില്‍ കടലിലേക്ക് ഒഴുകിപ്പോയ സ്വദേശി യുവാവിന്‍െറ മൃതദേഹമാകട്ടെ രണ്ടു മൂന്ന് ദിവസത്തിനു ശേഷമാണ് കണ്ടെടുത്തത്. ഇബ്രി, വതയ്യ എന്നിവിടങ്ങളിലാണ് ഒഴുക്കില്‍പെട്ടവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നത്. പൊലീസും സിവില്‍ ഡിഫന്‍സ് അധികൃതരും ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ജനങ്ങള്‍ വാദികളില്‍ ഒഴുക്കില്‍പ്പെടുന്ന സംഭവങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വാദികളില്‍ ഒഴുക്കില്‍പ്പെട്ട 33 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മസ്കത്ത് മേഖലയില്‍ മാത്രം 19 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
റുസ്താഖ്, ഇബ്രി, സമാഈല്‍, ബുറൈമി തുടങ്ങിയ വടക്കന്‍ ഭാഗങ്ങളിലാണ് മറ്റു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കള്‍വര്‍ട്ടുകളും തടയണകളും നിര്‍മിച്ച് വാദികളുടെ ആഘാതം കുറക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബുറൈമി, ഫഹൂദ്, റുസ്താഖ്, ഇബ്ര, സമായില്‍, ബഹ്ല, ഖൈറൂന്‍, ഇബ്രി, നിസ്വ, സലാല, സുവൈഖ്, മുദൈബി, അമിറാത്ത്, സഹം തുടങ്ങി വിവിധയിടങ്ങളില്‍ വരുംമണിക്കൂറുകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

അധ്യയന വര്‍ഷാരംഭത്തോടൊപ്പം റോഡുകളില്‍ തിരക്കും കൂടി

Posted: 09 Sep 2015 07:58 PM PDT

Image: 

കുവൈത്ത് സിറ്റി: രാജ്യത്ത് എല്ലാ സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളിലും അധ്യയന വര്‍ഷം ആരംഭിച്ചതോടെ റോഡുകളില്‍ തിരക്കും വര്‍ധിച്ചു. നഴ്സറിതലം മുതല്‍ കോളജുകളില്‍ പഠിക്കുന്ന  വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുമായി രാവിലെ സ്കൂള്‍ ബസുകളും രക്ഷിതാക്കള്‍ സ്വന്തം വാഹനങ്ങളുമായും ചീറിപ്പായുന്നതാണ് റോഡുകളിലെ തിരക്ക് വീണ്ടും കൂട്ടിയിരിക്കുന്നത്. മധ്യവേനല്‍ അവധിയായിരുന്നതിനാല്‍ കഴിഞ്ഞ മൂന്നു മാസമായി വാഹനം ഓടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം യാത്രാക്ളേശം ഏറെ അനുഭവിക്കേണ്ടിവന്നിരുന്നില്ല.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജോലിക്കാര്‍ക്കും ഗതാഗതക്കുരുക്ക് അനുഭവിക്കാതത്തെന്നെ കൃത്യസമയത്ത് ഓഫിസുകളിലും കമ്പനികളിലും എത്താന്‍ സാധിച്ചിരുന്നു. എന്നാല്‍, വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷം ആരംഭിച്ച ആദ്യനാള്‍ മുതല്‍തന്നെ റോഡുകളിലെ പഴയ തിരക്കും അത് കാരണമായുള്ള ഗതാഗതക്കുരുക്കും തിരിച്ചത്തെി.  ആഴ്ചയിലെ ആദ്യ നാളുകളില്‍ സ്കൂളുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് അറിയാതെ പഴയ ധാരണയില്‍ ജോലിക്ക് പുറപ്പെട്ട പലരും വൈകിയാണ് ഓഫിസുകളില്‍ എത്തിയത്. വാഹനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞ റോഡുകളിലൂടെ ആയാസരഹിതമായി വാഹനം ഓടിച്ചുപോകാന്‍ സാധിക്കാത്തതാണ് പലരെയും കുഴക്കിയത്. അതേസമയം, രാവിലെ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതും ഓഫിസുകളും കമ്പനികളും പ്രവര്‍ത്തിക്കുന്നതും ഒരേസമയത്തായതാണ് രാജ്യത്തെ ഗതാഗതക്കുരുക്കിന് പ്രധാനകാരണം. സ്കൂള്‍ ബസുകള്‍ ഉണ്ടായിട്ടുകൂടി തങ്ങളുടെ മക്കളെ സ്വന്തം വാഹനങ്ങളില്‍ വിദ്യാലയങ്ങളിലത്തെിക്കാനുള്ള രക്ഷിതാക്കളുടെ പിടിവാശിയും ഗതാഗതക്കുരുക്കിന് ആക്കംപകരുന്നുണ്ട്. രാവിലെ വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് പോകുന്ന സമയത്തും ഉച്ചക്ക് തിരിച്ച് വീടുകളിലേക്ക് മടങ്ങുന്ന സമയത്തുമാണ് റോഡുകളില്‍ രൂക്ഷമായ തിരക്ക് അനുഭവപ്പെടുന്നത്. വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതോ ഓഫിസുകള്‍ തുറക്കുന്നതോ അല്‍പം മുന്നോട്ടോ പിന്നോട്ടോ ആക്കുന്ന പക്ഷം ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഇല്ലാതാക്കാനാവുമെന്ന അഭിപ്രായവും പൊതുവിലുണ്ട്.

ഭരണകൂടഭീകരതയുടെ ഞെട്ടിക്കുന്ന സാക്ഷ്യങ്ങള്‍

Posted: 09 Sep 2015 07:35 PM PDT

Image: 

ജമ്മു^കശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടമാടുന്നതായി ഇടക്കിടെ പരാതികള്‍ ഉയരാറുണ്ടെങ്കിലും കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ അതപ്പടി നിഷേധിക്കുകയാണ് പതിവ്. ആംനസ്റ്റി, ഹ്യൂമന്‍ റൈറ്റ്സ് വാച് തുടങ്ങിയ മനുഷ്യാവകാശ ഏജന്‍സികള്‍, രാജ്യസുരക്ഷയുടെയും ഭീകരവിരുദ്ധ പോരാട്ടത്തിന്‍െറയും മറവില്‍ അരങ്ങേറുന്ന ഇത്തരം പൗരാവകാശ നിഷേധങ്ങളെ കുറിച്ച് പലപ്പോഴായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അടിസ്ഥാനരഹിതമെന്നോ അനാവശ്യമായ ഇടപെടലുകളെന്നോ പറഞ്ഞ് കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു വ്യവസ്ഥിതിയുടെ കാവലാളുകള്‍ ഇതുവരെ. എന്നാല്‍, വ്യാജഏറ്റുമുട്ടല്‍ കേസില്‍ രണ്ട് ഓഫിസര്‍മാരടക്കം ആറു സൈനികര്‍ക്ക് പട്ടാളക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ കഴിഞ്ഞദിവസം ശരിവെച്ചത് ഭരണകൂടഭീകരതയുടെ കരാളമുഖമാണ് തുറന്നുകാട്ടിയത്. തീവ്രവാദികളുടെ കഥകഴിച്ചാല്‍ ലഭിക്കുന്ന പാരിതോഷികങ്ങളും ജോലിക്കയറ്റവും മുന്നില്‍ക്കണ്ട് നിരപരാധികളെ പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊല്ലാന്‍ നമ്മുടെ ജവാന്മാര്‍ക്ക് അശേഷം മന$സാക്ഷിക്കുത്ത് ഇല്ല എന്ന് സമര്‍ഥിക്കുന്നതാണ് രാജ്യത്താദ്യമായി നിയമത്തിന്‍െറ കൈകളില്‍ അകപ്പെട്ട ഈ പട്ടാളക്കുറ്റവാളികളുടെ ചെയ്തികള്‍. 2010 ഏപ്രില്‍ 30ന് വടക്കന്‍ കശ്മീരിലെ മാച്ചില്‍ മേഖലയില്‍ കണ്ടത്തെിയ മൂന്നു മൃതദേഹങ്ങള്‍ പാക് നുഴഞ്ഞുകയറ്റക്കാരുടേതാണെന്നാണ് സൈനികകേന്ദ്രങ്ങള്‍ ആദ്യമറിയിച്ചത്. എന്നാല്‍, ബാരാമുല്ല ജില്ലയില്‍നിന്നുള്ള തൊഴില്‍രഹിതരായ മൂന്നു ചെറുപ്പക്കാരുടെതാണ് ഈ മൃതദേഹങ്ങളെന്നും കൊലക്ക് ഉത്തരവാദികളെ ഉടന്‍ കണ്ടത്തെണമെന്നും ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയത് അന്ന് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നു നടത്തിയ ഒൗദ്യോഗിക അന്വേഷണത്തില്‍ കണ്ടത്തെിയത് രക്തം മരവിപ്പിക്കുന്ന സത്യങ്ങളാണ്. ജോലി തരപ്പെടുത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു മുന്‍ സ്പെഷല്‍ ഓഫിസര്‍ ബാരാമുല്ലയില്‍നിന്ന് മാച്ചിലേക്ക് കൂട്ടിക്കൊണ്ടുവന്ന് 50,000 രൂപ വാങ്ങി സൈനികര്‍ക്ക് മൂന്നുപേരെയും വില്‍ക്കുകയായിരുന്നുവത്രെ. രാജ്യസുരക്ഷ ഏറ്റെടുത്ത സൈനികരാവട്ടെ തീവ്രവാദികളെ വേട്ടയാടിയാല്‍ തങ്ങളെ കാത്തിരിക്കുന്ന വന്‍ പ്രതിഫലവും സ്ഥാനക്കയറ്റവും സ്വപ്നംകണ്ട് തൊട്ടടുത്തുനിന്ന് വെടിവെച്ചുകൊല്ലുകയായിരുന്നു ഈ പാവങ്ങളെ.

കശ്മീര്‍ അടക്കമുള്ള അതിര്‍ത്തിസംസ്ഥാനങ്ങളില്‍ സൈന്യത്തിന് അമിതാധികാരം നല്‍കുന്ന സായുധസേന പ്രത്യേകാധികാര നിയമമാണ് (അഫ്സ്പ) കിരാതങ്ങള്‍ പുറത്തെടുക്കാനും തങ്ങളിട്ട യൂനിഫോമിന്‍െറ പവിത്രത പിച്ചിച്ചീന്താനും ഇവര്‍ക്ക് ധൈര്യംപകരുന്നത്. സൈനികമേധാവികളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍പോലും സാധിക്കൂ. ഇതിനുമുമ്പും ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടായിട്ടും ആരും ശിക്ഷിക്കപ്പെടാതെപോയത് എന്തുകൊണ്ടാണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ല. സംസ്ഥാനത്ത് എല്ലാം ഭദ്രമാണെന്നും സൈന്യത്തിന്‍െറ അമിതസാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും വരുത്തിത്തീര്‍ക്കേണ്ടത് വ്യവസ്ഥിതിയുടെ താല്‍പര്യമാണ്. അതുകൊണ്ടുതന്നെ, താഴ്വരയിലെ യഥാര്‍ഥ അവസ്ഥ നമുക്കൊരിക്കലും ലഭ്യമാകുന്നില്ല. അതേസമയം, നിഷ്പക്ഷ പഠനങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്ന സത്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമാണ്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വസ്തുതകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ജമ്മു-കശ്മീരിലെ ഹിംസയുടെ ഘടനയെ കുറിച്ച് സന്നദ്ധ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവിട്ടപ്പോള്‍ താഴ്വരയുടെ യഥാര്‍ഥമുഖം അത് അനാവൃതമാക്കി. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ നടന്ന കൊലയുടെയും പീഡനങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും നിര്‍ബന്ധിത അപ്രത്യക്ഷമാകലിന്‍െറും 333 കേസുകള്‍ പരിശോധിച്ചതില്‍ ‘ഹിംസയുടെ ഏജന്‍റു’മാരായി 972 പേരെ കണ്ടത്തെിയത്രെ. അതില്‍ ജമ്മു-കശ്മീരിലെ 464 സൈനിക, പൊലീസ് ഉദ്യോഗസ്ഥരും 161 അര്‍ധസൈനിക വിഭാഗവും 198 ഗവണ്‍മെന്‍റ് ഗണ്‍മാന്മാരും ഉണ്ടത്രെ. ഒരു മേജര്‍ ജനറലും ഏഴു ബ്രിഗേഡിയര്‍മാരും 31 കേണല്‍മാരും നാലു ലഫ്. കേണല്‍മാരും 115 മേജര്‍മാരും 40 ക്യാപ്റ്റന്മാരും അര്‍ധസൈനിക വിഭാഗത്തിന്‍െ 53 മുതിര്‍ന്ന ഉദ്യോഗസ്ഥരും അതിക്രമകാരികളായി ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാരേയും തീവ്രവാദികളെയും നേരിടുകയാണെന്ന വ്യാജേനയാണ് കൃത്രിമ ഏറ്റുമുട്ടലുകളുടെ കള്ളക്കഥ മെനഞ്ഞ് പ്രമോഷന്‍ തരപ്പെടുത്തുന്നതും പാരിതോഷികങ്ങള്‍ വാരിക്കൂട്ടുന്നതും. തീവ്രവാദികളെ വിവിധ ഗണങ്ങളായി തിരിച്ച് അവരുടെ തലക്ക് ഇനാം പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ ജവാന്മാര്‍ക്ക് പണംകായ്ക്കുന്ന മരമായി അത് മാറുകയാണ്. എ പ്ളസ് ഗ്രേഡിലുള്ള ഒരു തീവ്രവാദിയുടെ കഥ കഴിക്കുമ്പോള്‍ അഞ്ചുലക്ഷം രൂപയാണ് കീശയില്‍ വീഴുന്നത്. ആറേഴുലക്ഷം സൈനികരാല്‍ ചുറ്റപ്പെട്ടുകഴിയുന്ന ഒരു ജനതക്ക് ഇത്തരത്തില്‍ മനുഷ്യത്വഹീനവും നിഷ്ഠുരവുമായ പെരുമാറ്റം സുരക്ഷാപാലകരില്‍നിന്നുതന്നെ ഉണ്ടാകുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അരക്ഷിതബോധത്തെ കുറിച്ച് നമ്മുടെ ഭരണ-രാഷ്ട്രീയനേതൃത്വം ഒരിക്കലും ചിന്തിക്കാറില്ല. ‘അഫ്സ്പ’ കരിനിയമം എടുത്തുകളയണമെന്ന് അഭിപ്രായപ്പെടുന്നതുപോലും വന്‍ പാതകമായി കാണുന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. അത്തരമൊരു ചുറ്റുപാടില്‍ ആറു സൈനിക കുറ്റവാളികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാന്‍ പ്രയോജനപ്പെട്ടെങ്കില്‍ എന്നാശിക്കാനേ നിര്‍വാഹമുള്ളൂ.

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് ആവശ്യമില്ല

Posted: 09 Sep 2015 07:33 PM PDT

Image: 

എല്ലാ മണ്‍സൂണ്‍ കാലത്തുമെന്നപോലെ ഇത്തവണയും മുല്ലപ്പെരിയാര്‍ വാര്‍ത്തയില്‍ നിറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനാനുമതി റദ്ദാക്കിയ വാര്‍ത്തയാണ് ഇത്തവണ വന്നത്. സുപ്രീംകോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ പഠനാനുമതി നല്‍കാനാവില്ലന്ന നിലപാട് അവര്‍ സ്വീകരിച്ചു.

100 വര്‍ഷത്തിലേറെ പഴക്കമുള്ളതും ‘ദുര്‍ബലവുമായ’ ഇപ്പോഴത്തെ അണക്കെട്ടിന് പകരം കൂടുതല്‍ സുരക്ഷിതവും ശാസ്ത്രീയവുമായ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. തമിഴ്നാടിന് വെള്ളം എത്രവേണമെങ്കിലും നല്‍കാം, അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കണം എന്നാണ് കേരളം വാദിക്കുന്നത്. തമിഴ്നാടാകട്ടെ, അതിന് വഴങ്ങുന്നില്ല. പുതിയ അണക്കെട്ട് അനുവദിച്ചാല്‍ അതിന്മേലുള്ള അവകാശം തമിഴ്നാടിനായിരിക്കണമെന്ന ആവശ്യം അവര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്‍െറ പണി പൂര്‍ണമായും ഏറ്റെടുത്തു നടത്താന്‍ സംസ്ഥാനം തയാറാണെന്ന് കേരളവും അറിയിച്ചു. ഇതിനിടയിലാണ് അണക്കെട്ട് നിര്‍മാണത്തിന്‍െറ പ്രാഥമിക നടപടിയെന്ന നിലയില്‍ പരിസ്ഥിതി ആഘാതപഠനത്തിന് അനുമതി തേടി കേരളം ദേശീയ വനം വന്യജീവി ബോര്‍ഡിനെ സമീപിച്ചത്.

അണക്കെട്ടിന്‍െറ രാഷ്ട്രീയം

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്‍െറ കാതല്‍ അണക്കെട്ടല്ല. അത് ആര് നിര്‍മിക്കും, അതിന്മേലുള്ള പരമാധികാരം ആര്‍ക്കാണ് എന്നതാണ്. വെള്ളം മാത്രമാണ്  പ്രശ്നമെങ്കില്‍ തമിഴ്നാടിന് അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കാവുന്നതേയുള്ളൂ. സുരക്ഷയാണ് പ്രശ്നമെങ്കില്‍ തമിഴ്നാട് ബലമുള്ള അണക്കെട്ട് നിര്‍മിക്കട്ടെ എന്ന് കേരളത്തിനും സമ്മതിക്കാം. രണ്ടും നടപ്പില്ല.

മുല്ലപ്പെരിയാര്‍ പ്രദേശത്ത്  8100 ഏക്കര്‍ ഭൂമി തമിഴ്നാട് പാട്ടത്തിനുപയോഗിക്കുന്നുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍െറ മര്‍മപ്രധാന കേന്ദ്രമായ ഈ പ്രദേശത്ത് വനം നശിപ്പിച്ചുകൊണ്ട് തമിഴ്നാട് റോഡ് ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ വനംവകുപ്പിന്‍െറ പരാതിയും നിലവിലുണ്ട്.

നിലവിലുള്ള കരാര്‍ റദ്ദ് ചെയ്ത് പുതിയ അണക്കെട്ടുവന്നാല്‍ തമിഴ്നാട് ഈ പ്രദേശത്തുനിന്നും പിന്മാറേണ്ടിവരും. കരാറില്‍ പിടിമുറുക്കിക്കൊണ്ട് തമിഴ്നാട് ഈ പ്രദേശത്ത് സ്വതന്ത്ര ഭരണം നടത്തുകയാണ്. കേരളം രൂപംകൊണ്ട ശേഷം കഴിഞ്ഞ അറുപത് വര്‍ഷവും നിസ്സഹായരായി നോക്കിനില്‍ക്കാനേ വിവിധ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. കരാര്‍ റദ്ദ് ചെയ്തുകൊണ്ട് പ്രദേശത്തിന്‍െറ ഭരണം തിരികെപിടിക്കുന്നതിനുള്ള കേരളത്തിന്‍െറ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

കരാറിന്‍െറ പിന്‍ബലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും 150 ചതുരശ്ര അടി വിസ്തീര്‍ണവും 5220 അടി നീളവുമുള്ള തുരങ്കത്തിലൂടെ കേരള അതിര്‍ത്തിവരെയും 5600 അടി നീളമുള്ള തുറന്ന കനാലിലൂടെ തമിഴ് താഴ്വരയിലേക്കും തമിഴ്നാട് യഥേഷ്ടം വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇതിനെ സംബന്ധിച്ച് കൃത്യമായി കണക്കുകളോ രേഖകളോ കേരളത്തിന് ലഭ്യമല്ല. മുല്ലപ്പെരിയാര്‍ മേഖലയിലെ മഴയുടെ ലഭ്യത, ഡാമിന്‍െറ ജലവിതാനം, വൈദ്യുതി ഉല്‍പാദനത്തിനും ജലസേചനത്തിനും കുടിവെള്ളത്തിനുമുപയോഗിക്കുന്ന ജലത്തിന്‍െറ അളവ് തുടങ്ങി നിരവധി അടിസ്ഥാന സാങ്കേതിക വിവരങ്ങള്‍ മുടക്കം കൂടാതെ കേരളത്തെ അറിയിക്കണമെന്നാണ് വ്യവസ്ഥ. തമിഴ്നാട് അതൊരിക്കലും പാലിച്ചിട്ടില്ളെന്നുമാത്രമല്ല, അണക്കെട്ട് പ്രദേശത്ത് സുരക്ഷാ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പലപ്പോഴും കേരളത്തെ അനുവദിക്കാറുമില്ല.

പുതിയ അണക്കെട്ടിന് അനുമതി ലഭിക്കുന്നതോടെ നിലവിലുള്ള കരാര്‍ റദ്ദു ചെയ്യപ്പെടും. തമിഴ്നാടിന് മുല്ലപ്പെരിയാര്‍ പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകേണ്ടിവരും. അങ്ങനെ പ്രദേശത്തിന്‍െറ പരമാധികാരം കേരളത്തിന് തിരികെ കിട്ടും. ഈ കെണി മനസ്സിലായതുകൊണ്ടാണ് അണക്കെട്ട് നിര്‍മാണത്തിനുള്ള അധികാരം തമിഴ്നാടിന് ലഭിക്കണമെന്ന വാദം അവരും ഉന്നയിക്കുന്നത്.

ഭീതിവ്യവസായം

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന ഭീതി ഓരോ വര്‍ഷകാലത്തും ആവര്‍ത്തിക്കുന്നു. ഇടുക്കിയിലെ പത്തു പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം മനുഷ്യരാണ് ഭയത്തിന്‍െറ മുനമ്പില്‍ കഴിയുന്നത്. ഇടുക്കിക്ക് താഴേക്ക് മൂന്നു ജില്ലകളും. അണക്കെട്ട് തകര്‍ന്നാല്‍ തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്കുനിലക്കും. തമിഴകത്തെ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തോളം മനുഷ്യരുടെ കുടിനീര്‍ നിലക്കും. കൃഷിയും ആടുമാടുകളും മനുഷ്യരും വെള്ളംകിട്ടാതെ മരിക്കും. അതായത് മലയുടെ ഒരു ഭാഗം വെള്ളത്തിനടിപ്പെട്ടുമരിക്കും, മറുഭാഗം വെള്ളം കിട്ടാതെ മരിക്കും. ഈ മരണഭീതിക്കുമുകളിലാണ് പുതിയ അണക്കെട്ട് എന്ന ആശയം കെട്ടിപ്പൊക്കിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ എന്നല്ല ഒരു ഡാമിന്‍െറയും സുരക്ഷയുടെ കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും നല്‍കാനാവില്ല. വലിയ ഭൂകമ്പമുണ്ടായാല്‍ എല്ലാം തകരാം. ഭൂകമ്പം എപ്പോള്‍ ഏതളവില്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല.  ഭ്രംശമേഖലയും ഭൂകമ്പ സാധ്യതാമേഖലയുമാണ് ഈ പ്രദേശം. ഇപ്പോഴുള്ള അണക്കെട്ടിന്‍െറ കേവലം 300 മീറ്റര്‍ താഴെ പണിയാന്‍ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ട് അങ്ങനെയെങ്കില്‍ എന്ത് സുരക്ഷയാണ് നല്‍കുന്നത്. ഇരുപതിലധികം അണക്കെട്ടുകളാണ് ഇടുക്കിയിലുള്ളത്. ഇടുക്കി ജലസംഭരണി ഉള്‍പ്പെടെ, കുളമാവ്, ചെറുതോണി അണക്കെട്ടുകളുടെ കാര്യത്തിലും എന്ത് സുരക്ഷയാണ് ഉറപ്പുനല്‍കാന്‍ കഴിയുക.

അണക്കെട്ട് പരിഹാരമല്ല

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമീഷന്‍ ചെയ്യണം. ലോകത്തില്‍ ഏറ്റവുമധികം അണക്കെട്ടുകള്‍ നിര്‍മിക്കുന്ന അമേരിക്ക ആയിരത്തിലേറെ അണക്കെട്ടുകള്‍ ഡീ കമീഷന്‍ ചെയ്തു കഴിഞ്ഞു. സുരക്ഷമാത്രമല്ല, പുഴകളുടെ നീരൊഴുക്ക് തിരിച്ചുപിടിക്കാനും മല്‍സ്യ ഇതര ജലജീവികളുടെ വംശനാശം തടയാനും പാരിസ്ഥിതിക സന്തുലനം തിരിച്ചുപിടിക്കാനുമാണ് അണക്കെട്ടുകള്‍ ഡീ കമീഷന്‍ ചെയ്യുന്നത്.

പുതിയ അണക്കെട്ട് നിര്‍മിക്കാതെ തമിഴ്നാടിന് വെള്ളം കൊടുക്കാന്‍ കഴിയും. ഹ്രസ്വ-ദീര്‍ഘകാല പദ്ധതിയിലൂടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സംഭരണശേഷി കുറച്ച്, ജലം തിരിച്ചുവിടാനുള്ള തടയണയാക്കി മാറ്റാനാവുമെന്നാണ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിലെ പ്രഫസറായ ഡോ. ജനകരാജന്‍ പറയുന്നത്.  ‘ജലനിരപ്പ് 120 അടിയാക്കി കുറക്കണം. അതോടെ മുല്ലപ്പെരിയാര്‍ ഒരു വലിയജലസംഭരണി അല്ലാതാകും. വലിയൊരുഭാഗം വനപ്രദേശം വെള്ളത്തിനടിയില്‍നിന്ന് സ്വതന്ത്രമാകും. 105-106 അടിയില്‍നിന്ന് ജലം തിരിച്ചുവിടാന്‍ ഇപ്പോള്‍ തന്നെ തമിഴ്നാടിന് കഴിയുന്നുണ്ട്. അതവര്‍ തുടരണം. ഈ ജലം വൈഗ അണക്കെട്ടിലും ജലസംഭരണികളുടെ ഒരു ശൃംഖല നിര്‍മിച്ച് അവയിലും സംഭരിക്കണം. ജലസംഭരണികളുടെ ശ്രേണി നിര്‍മിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ദോഷം കുറക്കാനുള്ള പഠനങ്ങള്‍ തമിഴ്നാട്ടില്‍ നടക്കണം. അതോടെ മുല്ലപ്പെരിയാര്‍ ജലം തിരിച്ചുവിടാനുള്ള ഒരു തടയണ മാത്രമാകും.’

 തെക്കുകിഴക്കന്‍ കാലവര്‍ഷം ശക്തമാകുന്ന കാലത്ത് തമിഴ്നാട്ടില്‍ മഴയില്ലാക്കാലമാണ്. ആ സമയത്താണ് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാറിന്‍െറ  സംഭരണ ശേഷി കുറക്കുന്നത് തമിഴ്നാടിന്‍െറ ജല ലഭ്യതയെ ബാധിക്കില്ല. മാത്രവുമല്ല, തമിഴ്നാട്ടില്‍ മഴ ലഭിക്കുന്ന വടക്കുകിഴക്കന്‍ കാലവര്‍ഷക്കാലത്ത് അവര്‍ കുറഞ്ഞ അളവിലാണ് ജലമെടുക്കുന്നത്. ഇക്കാലത്ത്  അണക്കെട്ടിന് താഴേക്ക് ഒഴുകാന്‍ വിട്ടാല്‍ മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കിവരെയെങ്കിലും പുഴക്ക് സ്വാഭാവികമായി ഒഴുകാനാവും. 120 വര്‍ഷമായി ജലമൊഴുക്ക് നിലച്ച പ്രദേശം ജൈവപ്രകൃതിയിലേക്ക് തിരിച്ചുവന്നേക്കാം. ഒരു ജൈവപ്രകൃതിയെ നിലനിര്‍ത്തുന്നതിനും പുനര്‍ നിര്‍മിക്കുന്നതിനുമുള്ള ഇടപെടലാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആവശ്യം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP