സ്വാഗതം
WELCOME

News Update..

Thursday, September 24, 2015

മുസഫര്‍നഗര്‍ കലാപം: എസ്.പിക്കും ബി.ജെ.പിക്കും പങ്കുണ്ടെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട് Madhyamam News Feeds

മുസഫര്‍നഗര്‍ കലാപം: എസ്.പിക്കും ബി.ജെ.പിക്കും പങ്കുണ്ടെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട് Madhyamam News Feeds

Link to a feed

മുസഫര്‍നഗര്‍ കലാപം: എസ്.പിക്കും ബി.ജെ.പിക്കും പങ്കുണ്ടെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്

Posted: 24 Sep 2015 12:26 AM PDT

Image: 

ലക്നോ: മുസഫര്‍നഗര്‍ കലാപം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മിഷന്‍െറ റിപ്പോര്‍ട്ടില്‍ സമാജ്വാദി പാര്‍ട്ടിനേതാക്കള്‍ക്കും ബി.ജെ.പിനേതാക്കള്‍ക്കും പങ്കുണ്ടെന്ന് സൂചന. ചില പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും കലാപത്തില്‍ പങ്കുണ്ടെന്ന്് റിപ്പോര്‍ട്ടിലുണ്ട്. ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന വിഷ്ണു സഹായ് കമ്മിഷന്‍  775 പേജുകളുള്ള റിപ്പോര്‍ട്ട് ബുധനാഴ്ച ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. വ്യാഴാഴ്്ച ഗവര്‍ണര്‍ ഇത് മുഖ്യമന്ത്രി അഖിലേഷ് യാദവിന് സമര്‍പ്പിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് കമ്മിഷന്‍ 470 പേരുടെ മൊഴി രേഖപ്പെടുത്തി. അതില്‍ 100 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു.

എന്നാല്‍ കലാപത്തിന്‍െറ പേരില്‍ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയുടെ സൃഷ്ടിയാണ് കലാപം എന്ന് എസ്.പിയും ആരോപിക്കുന്നു.

ബിഹാറിലെ മുസഫര്‍ നഗറില്‍ 2013 ആഗസ്റ്റില്‍ നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും  40,000ത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 

ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് : നാലു ബ്ളോക്കിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി

Posted: 23 Sep 2015 11:34 PM PDT

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ നാലു ബ്ളോക്കിലെ ഗ്രാമപഞ്ചായത്തുകളുടെ വനിത, എസ്.സി വനിത, എസ്.സി സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറും ജില്ലാ ഇലക്ഷന്‍ ഓഫിസറുമായ എസ്. ഹരികിഷോറിന്‍െറ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍ എന്നീ ബ്ളോക്കുകളിലെ 350 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. നാലു ബ്ളോക്കിലായി 165 വാര്‍ഡുകള്‍ വനിതകള്‍ക്കും 18 വാര്‍ഡുകള്‍ എസ്.സി വനിതകള്‍ക്കും 25 വാര്‍ഡുകള്‍ എസ്.സി വിഭാഗത്തിനുമായി തെരഞ്ഞെടുത്തു. മല്ലപ്പള്ളി ബ്ളോക്കില്‍ 44 വാര്‍ഡുകള്‍ വനിതാ സംവരണവും ആറു വാര്‍ഡുകള്‍ എസ്.സി വനിതാ സംവരണവും ഏഴു വാര്‍ഡുകള്‍ എസ്.സി സംവരണവുമാണ്. 96 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 39 എണ്ണം ജനറല്‍ വിഭാഗത്തിലാണ്. പുളിക്കീഴ് ബ്ളോക്കില്‍ 70 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 34 എണ്ണം വനിതകള്‍ക്കും മൂന്നെണ്ണം എസ്.സി വനിതകള്‍ക്കും അഞ്ച് എണ്ണം എസ്.സി വിഭാഗത്തിനുമായി തെരഞ്ഞെടുത്തു. കോയിപ്രം ബ്ളോക്കില്‍ 90 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ വനിതകള്‍ക്ക് 43ഉം എസ്.സി വനിതകള്‍ക്ക് നാലും എസ്.സി വിഭാഗത്തിന് ആറും വാര്‍ഡുകള്‍ തെരഞ്ഞെടുത്തു. ഇലന്തൂര്‍ ബ്ളോക്കിലെ 94 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 44 എണ്ണം വനിതകള്‍ക്കും അഞ്ച് എണ്ണം എസ്.സി വനിതകള്‍ക്കും ഏഴ് എണ്ണം എസ്.സി വിഭാഗത്തിനുമായി തെരഞ്ഞെടുത്തു.
ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-03 ആനിക്കാട്, 08 വടക്കേമുറി, 09 പുളിക്കാമല, 10 പുല്ലുകുത്തി, 11 പൂവന്‍പാറ, 13 മാരിക്കല്‍. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -02 വള്ളിയാംകുളം. പട്ടികജാതി സംവരണ വാര്‍ഡ് -06 കുരുന്നംവേലി.
കവിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -03 പുന്നിലം, 04-നാഴിപ്പാറ, 06 മത്തിമല, 09 തോട്ടഭാഗം, 10-മനയ്ക്കച്ചിറ,14 ഇലവിനാല്‍. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്-01 ഐക്കുഴി. പട്ടികജാതി സംവരണ വാര്‍ഡ്-07 കവിയൂര്‍.
കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -02 പെരുമ്പെട്ടി, 03 ചുട്ടുമണ്‍, 06 കളമ്പാല, 07 വൃന്ദാവനം, 09 തീയാടിക്കല്‍, 11 ചാന്ദോലില്‍. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -10 വെള്ളയില്‍. പട്ടികജാതി സംവരണ വാര്‍ഡ് -05 കണ്ടന്‍പേരൂര്‍.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -04 തുണ്ടിയാംകുളം, 05 തുരുത്തിക്കാട്, 07 അമ്പാട്ടുഭാഗം, 09 ചെറുമാത, 13 ശാസ്താങ്ങല്‍, 14 പുതുശേരി. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -02 കാഞ്ഞിരത്തിങ്കല്‍. പട്ടികജാതി സംവരണ വാര്‍ഡ് -11 ചാക്കോംഭാഗം.
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -01 മേലേ പാടിമണ്‍, 04 കുളത്തൂര്‍, 08 ചുങ്കപ്പാറ വടക്ക്, 10 കേരളപുരം, 12 ഊട്ടുകുളം, 13 പെരുമ്പാറ, പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -03 വായ്പൂര്. പട്ടികജാതി സംവരണ വാര്‍ഡ് -06 കോട്ടാങ്ങല്‍ പടിഞ്ഞാറ്.
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -02 വള്ളോക്കുന്ന്, 04 കാരക്കാട്, 06 പുളിന്താനം, 08 കുന്നന്താനം, 09 മുണ്ടക്കാമണ്‍, 12 ആഞ്ഞിലിത്താനം, 15 മാന്താനം. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 10 പാലക്കുഴി. പട്ടികജാതി സംവരണ വാര്‍ഡ്-11 കോലത്ത്.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 മങ്കുഴി, 05 മുരണി, 06 പരയ്ക്കത്താനം, 08 കീഴ്വായ്പൂര്‍ തെക്ക്, 10 കീഴ്വായ്പൂര്‍ ഈസ്റ്റ്, 12 പരിയാരം, 13 മല്ലപ്പള്ളി വെസ്റ്റ്. പട്ടികജാതി സംവരണ വാര്‍ഡ്- 11 പുന്നമറ്റം.
കടപ്ര ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-03 ആലംതുരുത്തി കിഴക്ക്, 04 വളഞ്ഞവട്ടം ഈസ്റ്റ്, 05 തിക്കപ്പുഴ, 06 ഉപദേശിക്കടവ്, 08 ഉഴത്തില്‍, 13 തേവേരി, 15 ആലംതുരുത്തി. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്-02 ഷുഗര്‍ ഫാക്ടറി വാര്‍ഡ്. പട്ടികജാതി സംവരണ വാര്‍ഡ്- 10 കടപ്ര.
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-02 കദളിമംഗലം, 03 കുറ്റൂര്‍, 10 കുറ്റൂര്‍ കിഴക്ക്, 12 തലയാര്‍, 13 കുറ്റൂര്‍ പടിഞ്ഞാറ്, 14 തെങ്ങേലി. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്-08 കോതവിരുത്തി. പട്ടികജാതി സംവരണ വാര്‍ഡ്- 04 കുറ്റൂര്‍ വടക്ക്.
നിരണം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 കാട്ടുനിലം, 02 വടക്കുംഭാഗം പടിഞ്ഞാറ്, 06 ഡക്ക് ഫാം, 07 കിഴക്കുംമുറി, 08 തോട്ടുമട, 09 പഞ്ചായത്ത് ഓഫിസ്. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 11 എരതോട്. പട്ടികജാതി സംവരണ വാര്‍ഡ്-04 കണ്ണശ്ശ.
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 അവിച്ചകരി, 03 പുതിയകാവ്, 05 ചൂന്താര, 06 പൊടിയാടി, 07 മണിപ്പുഴ, 09 കല്ലുങ്കല്‍, 12 ഒറ്റത്തെങ്ങ്. പട്ടികജാതി സംവരണ വാര്‍ഡ്- 04 വൈക്കത്തില്ലം.
പെരിങ്ങര ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-03 മേപ്രാല്‍ കിഴക്ക്, 04 ആലംതുരുത്തി, 05 എടഞ്ഞില്ലം, 07 ചാലക്കുഴി, 08 കുഴിവേലിപ്പുറം, 09 കാരയ്ക്കല്‍, 13 പെരിങ്ങര പടിഞ്ഞാറ്, 15 ചാത്തങ്കരി വടക്ക്. പട്ടികജാതി സംവരണ വാര്‍ഡ്-11 പെരിങ്ങര.
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -03 വെള്ളിയറ, 06 പ്ളാങ്കമണ്‍, 07 പേരൂര്‍ചാല്‍, 08 ഇടപ്പാവൂര്‍, 10 കോറ്റാത്തൂര്‍, 12 അയിരൂര്‍, 13 ചെറുകോല്‍പുഴ, 14 പുത്തേഴം. പട്ടികജാതി സംവരണ വാര്‍ഡ്-11 ഞുഴൂര്‍.
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -06 തേവര്‍കാട്, 07 ഓതറ കിഴക്ക്, 08 ഓതറ, 09 ഓതറ തെക്ക്, 11 കോഴിമല, 12 നന്നൂര്‍ കിഴക്ക്, 13 നന്നൂര്‍ തെക്ക്. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 01 ഇരവിപേരൂര്‍ പടിഞ്ഞാറ്, 02 ഇരവിപേരൂര്‍. പട്ടികജാതി സംവരണ വാര്‍ഡ്- 15 വള്ളംകുളം പടിഞ്ഞാറ്.
കോയിപ്രം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 കുമ്പനാട് വടക്ക്, 03 കാഞ്ഞിരപ്പാറ, 04 കുറവന്‍കുഴി, 05 പുല്ലാട് കിഴക്ക്, 08 വരയന്നൂര്‍, 10 കടപ്ര, 11 നെല്ലിക്കല്‍, 14 തട്ടക്കാട് കിഴക്ക്. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്-09 പൂവത്തൂര്‍. പട്ടികജാതി സംവരണ വാര്‍ഡ്- 17 നെല്ലിമല.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 കള്ളിപ്പാറ, 03 മരംകൊള്ളി, 04 പൊന്മല, 06 കട്ടേപ്പുറം, 07 നെടുമ്പ്രയാര്‍, 10 വെള്ളങ്ങൂര്‍, 13 തോണിപ്പുഴ. പട്ടികജാതി സംവരണ വാര്‍ഡ്-12 ചിറയിറമ്പ്.
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-02 മലേക്കീഴ്, 03 മത്തോനം, 06 ഇണ്ടനാട്, 11 പെരുമ്പ്രാക്കാട്, 12 വാളക്കുഴി, 13 ശാന്തിപുരം, 14 വേങ്ങഴ, പട്ടികജാതി സംവരണ വാര്‍ഡ്- 05 ഇരുമ്പുകുഴി.
പുറമറ്റം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-02 കവുങ്ങുംപ്രയാര്‍, 04 വാലാങ്കര, 07 വെള്ളാറ, 09 മേമല, 12 പുറമറ്റം, 13 ഉമിക്കുന്ന്. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 01 ഗാലക്സി നഗര്‍. പട്ടികജാതി സംവരണ വാര്‍ഡ്-08 കോതകുളം.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-03 ഐമാലി ഈസ്റ്റ്, 06 പുത്തന്‍പീടിക, 07 പൈവള്ളി, 08 വാഴമുട്ടം നോര്‍ത്, 12 ആറ്റരികം, 14 മഞ്ഞനിക്കര. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 09 വാഴമുട്ടം. പട്ടികജാതി സംവരണ വാര്‍ഡ്-13 ഓമല്ലൂര്‍ ടൗണ്‍.
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -02 ഇടനാട്, 03 പ്രക്കാനം, 07 വാലുതറ, 09 മാത്തൂര്‍, 10 മുറിപ്പാറ. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്- 04 മുട്ടുകുടുക്ക, 12 ചെന്നീര്‍ക്കര. പട്ടികജാതി സംവരണ വാര്‍ഡ്-14 നല്ലാനിക്കുന്ന്.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -01 പരിയാരം, 04 മധുമല, 06 ഭഗവതിക്കുന്ന്, 07 വാര്യാപുരം, 08 അരീക്കല്‍, 09 മണ്ണുംഭാഗം, പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -11 ഇലന്തൂര്‍. പട്ടികജാതി സംവരണ വാര്‍ഡ്-02 തുമ്പമണ്‍തറ.
ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -02 വാഴക്കുന്നം, 03 കാട്ടൂര്‍, 04 പുതമണ്‍, 06 കീക്കൊഴൂര്‍, 07 മഞ്ഞപ്രമല, 08 ചരളേല്‍, 13 ചണ്ണമാങ്കല്‍. പട്ടികജാതി സംവരണ വാര്‍ഡ് -09 കുടിലുമുക്ക്.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-01 കിഴുകര, 02 മേലുകര, 03 മേലുകര കിഴക്ക്, 04 കോളജ് വാര്‍ഡ്, 05 പാമ്പാടിമണ്‍, 07 കോഴഞ്ചേരി ഈസ്റ്റ്, 10 തെക്കേമല സൗത്. പട്ടികജാതി സംവരണ വാര്‍ഡ്- 11 കുന്നത്തുകര.
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍-02 പേരാപ്പൂര്, 04 ഓന്തേക്കാട്, 05 കര്‍ത്തവ്യം, 06 കാരംവേലി, 07 നെല്ലിക്കാല, 11 കുറുന്താര്‍. പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് -08 പുന്നക്കാട്. പട്ടികജാതി സംവരണ വാര്‍ഡ്-09 കുഴിക്കാല ഈസ്റ്റ്.
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ സ്ത്രീ സംവരണവിഭാഗം വാര്‍ഡുകള്‍ -06 കല്ളേലി, 07 ഇളപ്പുങ്കല്‍, 08 കല്ലൂര്‍, 09 കടമ്മനിട്ട, 10 മടുമേച്ചില്‍, 12 കന്നിടുംകുഴി, 14 തെക്കേഭാഗം. പട്ടികജാതി സംവരണ വാര്‍ഡ്-05 അന്ത്യാളന്‍കാവ്.

കോട്ടയത്തെ ശുദ്ധജലക്ഷാമം പരിഹരിക്കും –മന്ത്രി തിരുവഞ്ചൂര്‍

Posted: 23 Sep 2015 11:25 PM PDT

കോട്ടയം: നിയോജക മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ശുദ്ധ ജലവിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്‍െറയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറയും സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
പേരൂര്‍ പ്ളാന്‍റില്‍നിന്ന് കോട്ടയം നഗരത്തിലെ ടാങ്കിലേക്ക് കൂടുതല്‍ വെള്ളമത്തെിക്കാന്‍ സ്ഥാപിക്കുന്ന 1000 എം.എം പൈപ്പ് ലൈനിന്‍െറ പണി എത്രയുംവേഗം പൂര്‍ത്തീകരിക്കും.
പേരൂരില്‍ പുതുതായി സ്ഥാപിക്കുന്ന 50 എം.എല്‍.ഡി. പ്ളാന്‍റിന്‍െറ ടെന്‍ഡര്‍ നടപടി വേഗത്തിലാക്കും.
നാട്ടകം ഓവര്‍ഹെഡ് ടാങ്കിലേക്കുള്ള പമ്പിങ് മെയിന്‍ മാറ്റി സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പേരൂര്‍ പ്ളാന്‍റിലെ കാലപ്പഴക്കം മൂലം പ്രവര്‍ത്തനരഹിതമായ മോട്ടോറുകള്‍ക്ക് പകരം പുതിയ മോട്ടോറുകള്‍ വാങ്ങി പ്രവര്‍ത്തനക്ഷമമാക്കും. പുത്തനങ്ങാടിയില്‍ പുതിയ ടാങ്ക് നിര്‍മിക്കുന്നതിനും ഉയര്‍ന്ന ഗുണനിലവാരമുള്ള 600 എം.എം പൈപ്പ് ലൈന്‍ ഇടുന്നതിനുമുള്ള ജോലി ത്വരിതപ്പെടുത്തും.
ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന ജില്ലാ ആശുപത്രി, ബി.സി.എം കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പുതിയ പൈപ്പ് ലൈന്‍ ഇടുന്നതാണ്. എം.ജി യൂനിവേഴ്സിറ്റി നല്‍കുന്ന സ്ഥലത്ത് പുല്ലരിക്കുന്നില്‍ പുതിയ ടാങ്ക് നിര്‍മിക്കും. കാലപ്പഴക്കം മൂലം കോട്ടയം പട്ടണത്തില്‍ അടിക്കടി ഉണ്ടാകുന്ന പൈപ്പുപൊട്ടല്‍ ഒഴിവാക്കുന്നതിന് ഗുണനിലവാരമുള്ള പുതിയ പൈപ്പുകള്‍ സ്ഥാപിക്കും. ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍, വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ശ്രീകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കാലാവസ്ഥാ വ്യതിയാനം: പിടിമുറുക്കി പകര്‍ച്ചവ്യാധികള്‍

Posted: 23 Sep 2015 11:20 PM PDT

തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം മൂലം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. പകര്‍ച്ചപ്പനിയാണ് (വൈറല്‍ പനി) ഏറ്റവും കൂടുതല്‍. സെപ്റ്റംബര്‍ ഒന്നു മുതല്‍ ബുധനാഴ്ച വരെ പനി ബാധിച്ച് ആശുപത്രിയിലത്തെിയവരുടെ എണ്ണം 4190 കവിഞ്ഞു.
ചൊവ്വാഴ്ച മാത്രം 150പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്തെി. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 1398പേര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടു.
കഴിഞ്ഞ ദിവസം ജില്ലയിലെ ഒരുകോളജില്‍നിന്ന് എന്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുത്ത 18 പേര്‍ക്കും ചിക്കന്‍പോക്സ് പിടിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മറയൂര്‍, പീരുമേട് ചെമ്പകപ്പാറ, ഉപ്പുതോട്, സേനാപതി, രാജാക്കാട്, ദേവികുളം എന്നിവിടങ്ങളില്‍ ചിക്കന്‍പോക്സ് വ്യാപകമാണ്. ഈവര്‍ഷം 19 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും 51 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും 55 പേര്‍ക്ക് ടൈഫോയ്ഡും സ്ഥിരീകരിച്ചു. ഫെബ്രുവരിയില്‍ ജില്ലയില്‍ ഒരു എലിപ്പനി മരണമുണ്ടായി.
ഛര്‍ദി, അതിസാര രോഗങ്ങളും കുറവല്ല. ജില്ലയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാനത്തൊഴിലാളികളായ മൂന്നുപേര്‍ മലേറിയ ബാധിച്ച് മരിച്ചിരുന്നു. ഈവര്‍ഷം രണ്ടുപേരാണ് എച്ച്1 എന്‍1 ബാധിച്ച് മരണപ്പെട്ടത്. നാലുപേര്‍ക്ക് തക്കാളിപനിയും സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് കട്ടപ്പനയില്‍ കാഞ്ചിയാര്‍ സ്വദേശിയായ യുവാവ് എലിപ്പനി മൂലം മരിച്ചു.
വെയിലും മഴയും മാറിവരുന്നതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ വ്യാപകമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. ദിവസേന ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കൊതുകുജന്യ രോഗങ്ങളാണ് കൂടുതലും പടരുന്നത്. ചൂടുകാലത്ത് കണ്ടുവരുന്ന ചിക്കന്‍പോക്സ് ഇപ്പോള്‍ വ്യാപകമാകുന്നത് ആരോഗ്യവകുപ്പ് അധികൃതരെയും വലക്കുന്നുണ്ട്.
മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര കാര്യക്ഷമമല്ളെന്ന ആക്ഷേപവും ഉയരുന്നു.
എല്ലാ പഞ്ചായത്തുകളിലും ജനുവരി മുതല്‍ മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളും സെപ്റ്റംബര്‍ മുതല്‍ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കൊതുകിന്‍െറ ഉറവിട നശീകരണം കാര്യക്ഷമമാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലത്തൊറില്ല.
ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടുമ്പോഴും ആരോഗ്യമേഖലയില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതാണ് പ്രധാന പ്രശ്നം. സ്പെഷലിസ്റ്റുകളടക്കം 30ഓളം ഡോക്ടര്‍മാരുടെ കുറവ് ജില്ലയിലുണ്ട്.
നിലവിലുള്ളവര്‍ കൂടുതല്‍ ജോലി ചെയ്താണ് കുറവ് പരിഹരിക്കുന്നത്. കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും അങ്ങനെ സൗകര്യമുള്ള ഒരു കേന്ദ്രം പോലും ജില്ലയിലില്ല.
പല ആരോഗ്യ കേന്ദ്രത്തിലും ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഡോക്ടര്‍ എത്തുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
തൊടുപുഴ, നെടുങ്കണ്ടം, അടിമാലി താലൂക്ക് ആശുപത്രികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. രോഗിയുമായി എത്തുന്നവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ്. പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ആവശ്യം.

മോദി ന്യൂയോര്‍ക്കില്‍

Posted: 23 Sep 2015 11:11 PM PDT

Image: 

വാഷിങ്ടണ്‍: ഏഴു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച അയര്‍ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലത്തെി. അഞ്ചു ദിവസം അദ്ദേഹം അമേരിക്കയിലുണ്ടാകും . ന്യൂയോര്‍ക്കിലെ വാള്‍സ്റോഫ് ഹോട്ടലില്‍ തങ്ങുന്ന മോദി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ , ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബ്, ബ്രസീല്‍ പ്രസിഡന്‍്റ് ദില്‍മ കസഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച യു. എന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. ഇന്ത്യക്ക് സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം നേടാന്‍ മറ്റു രാഷ്ര്ടങ്ങളുടെ പിന്തുണ ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് മോദി .
സിലിക്കണ്‍ വാലിയില്‍ ബഹുരാഷ്ര്ട കമ്പനികളുടെ സി. ഇ.ഓ മാരെ കാണുന്ന മോദി കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും . ഫേസ്ബുക്ക് സ്ഥാപകനും സി. ഇ.ഓ യുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയാണ് നരേന്ദ്രമോഡിയുടെ ഈ യാത്രയിലെ ശ്രദ്ധേയമായ ഒരിനം. ബഹുരാഷ്ര്ട കമ്പനി മേധാവികള്‍ക്ക് മുന്നില്‍ മേക് ഇന്‍  ഇന്ത്യ , ഡിജിറ്റല്‍ ഇന്ത്യ എന്നീ പദ്ധതികള്‍ മോദി അവതരിപ്പിക്കും. ഇന്ത്യയില്‍ വ്യവസായ നിക്ഷേപത്തിന് അവരെ ക്ഷണിക്കും. ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്ന് ഗൂഗിള്‍ ക്യാമ്പസിലേക്കും മോദി പോകും.

27 നു സാന്‍ഹോസയിലെ സാഫ് സെന്‍്ററില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മാഡിസണ്‍ സ്ക്വയറില്‍ കഴിഞ്ഞ വര്‍ഷം മോദിക്ക് ലഭിച്ചതിനേക്കാള്‍ വലിയ സ്വീകരണം ഒരുക്കാനുള്ള തിരക്കിലാണ് ഇന്ത്യന്‍ സമൂഹം.ന്യൂയോര്‍ക്കില്‍ തിരിച്ചത്തെി യു എസ് പ്രസിഡന്‍്റ് ഒബാമയെ സന്ദര്‍ശിച്ച ശേഷമാണു മോദി മടങ്ങുക.

ജുഡീഷ്യല്‍ അന്വേഷണമില്ല; കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍.ഡി.എഫ്

Posted: 23 Sep 2015 11:06 PM PDT

കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനത്തില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയതോടെ എല്‍.ഡി.എഫ് സമ്മര്‍ദത്തില്‍. നഗരസഭാ ഓഫിസിന് മുന്നില്‍ കഴിഞ്ഞ 10 ദിവസം പിന്നിട്ട നിരാഹാര സമരം തുടരുന്ന എല്‍.ഡി.എഫിന് ഇനി ആവശ്യം അംഗീകരിച്ചുകിട്ടും വരെ സമരം തുടരുകയെന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്. അതേസമയം, ജുഡീഷ്യല്‍ അന്വേഷണാവശ്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജി ബുധനാഴ്ച ഹൈകോടതി ഫയലില്‍ സ്വീകരിച്ചു.
കൗണ്‍സില്‍ യോഗത്തിന് കോടതി പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിട്ട സാഹചര്യത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഇടത് കൗണ്‍സിലര്‍മാര്‍ ബുധനാഴ്ച പങ്കെടുത്തിരുന്നു. കൗണ്‍സില്‍ യോഗത്തിന് ശേഷം ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം അംഗം ബെനഡിക്ട് ഫെര്‍ണാണ്ടസിന്‍െറ നേതൃത്വത്തില്‍ കൗണ്‍സില്‍ ഹാളില്‍ ആരംഭിച്ച നിരാഹാര സമരം രാത്രി വൈകിയും തുടരുകയാണ്. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിനുള്ളില്‍ കുത്തിയിരിന്നുള്ള സമരവുമുണ്ട്. അതേസമയം, ബലിപെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച അവധിയായതിനാല്‍ കൗണ്‍സിലര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കേണ്ടതില്ളെന്നാണ് ഭരണകക്ഷിയായ യു.ഡി.എഫിന്‍െറ തീരുമാനം. ഈ സാഹചര്യത്തില്‍ കൗണ്‍സിലിനുള്ളില്‍ പ്രവേശിക്കാന്‍ പൊലീസ് തയാറായിട്ടില്ല.
വൈകുന്നേരം അഞ്ചിനുശേഷം കൗണ്‍സില്‍ ഹാളില്‍ സമരം നടത്തുന്നതിന്‍െറ അനൗചിത്യം ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി സമരം ചെയ്യുന്ന കൗണ്‍സിലര്‍മാരുമായി സംസാരിച്ചിരുന്നു. എന്നാല്‍, കൗണ്‍സില്‍ ഹാളില്‍തന്നെ സമരം തുടരുമെന്നാണ് ഇവര്‍ അറിയിച്ചത്. കൗണ്‍സില്‍ ഹാളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ ഈ ആവശ്യവും അധികൃതര്‍ പിന്‍വലിച്ചിരുന്നു.

അരൂര്‍ ട്രെയിനപകടം നടന്നിട്ട് മൂന്നുവര്‍ഷം; റെയില്‍വേയുടെ വാഗ്ദാനം നടപ്പായില്ല

Posted: 23 Sep 2015 11:00 PM PDT

അരൂര്‍: അരൂരില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം ഉണ്ടായപ്പോള്‍ ജനരോഷം തണുപ്പിക്കാന്‍ റെയില്‍വേ അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങളും നടപ്പായില്ല. ദുരന്തത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട പൊന്തക്കാടുകള്‍ പോലും ഇതുവരെ നീക്കിയിട്ടില്ല.
അരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വടക്കുഭാഗത്തുനിന്ന് നടപ്പാത ഉണ്ടാക്കുമെന്നതും വാഗ്ദാനത്തില്‍ ഒതുങ്ങി. വെള്ളക്കെട്ടായിക്കിടക്കുന്ന സ്റ്റേഷന്‍ പരിസരം നികത്തി വഴിയൊരുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. അരൂര്‍ മേഖലയില്‍ ഏറ്റവും അധികം സ്ഥലം സ്വന്തമായുള്ള റെയില്‍വേ സ്റ്റേഷന്‍ ഇന്നും പരാധീനതകള്‍ക്ക് നടുവിലാണ്.
ദുരന്തകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട റെയില്‍വേ ഗേറ്റ് മാത്രമാണ് അധികൃതര്‍ സ്ഥാപിച്ചത്. കാവല്‍ക്കാരനെയും ഏര്‍പ്പെടുത്തി. രണ്ടരവയസ്സുള്ള ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേരാണ് 2012 സെപ്റ്റംബര്‍ 23ന് ഉച്ചക്ക് 2.30ഓടെ ഹാപ്പ-തിരുനെല്‍വേലി എക്സ്പ്രസ് ഇടിച്ച് മരിച്ചത്.
അരൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മരിച്ച നാലുപേരും. ദരിദ്ര കുടുംബാംഗങ്ങളായ ഇവരുടെ ആശ്രിതര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയും ഇന്‍ഷുറന്‍സ് കമ്പനിയും തയാറായിട്ടില്ല. വലിയ വാഗ്ദാനങ്ങളുമായത്തെിയ റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരെ വഞ്ചിക്കുകയാണ് ചെയ്തത്.

ഇതര സംസ്ഥാനക്കാരുടെ വിവര ശേഖരണം: എടക്കരയില്‍ അതിഥി വിവരം പദ്ധതി നടപ്പാക്കുന്നു

Posted: 23 Sep 2015 10:43 PM PDT

എടക്കര: മേഖലയിലെ വാടക വീടുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് എടക്കര പൊലീസ് 'അതിഥി വിവരം' പദ്ധതി നടപ്പാക്കുന്നു.
ഇതര സംസ്ഥാനക്കാര്‍ക്ക് പുറമെ തദ്ദേശീയരല്ലാത്തവരുടെയും സമഗ്ര വിവരം പദ്ധതിയിലൂടെ ശേഖരിക്കും.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും പൊലീസിന്‍െറ സുഗമമായ കൃത്യനിര്‍വഹണത്തിനുമാണ് പദ്ധതി നടപ്പാക്കുന്നത്. എടക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂത്തേടം, എടക്കര, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
മേഖലയിലെ വിവിധ ക്ളബുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്‍െറ ഭാഗമായി മുഴുവന്‍ കെട്ടിട ഉടമസ്ഥരുടെയും വിവര ശേഖരണം പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ ചൊവ്വാഴ്ച രാവിലെ പത്തിന് മൂത്തേടം പഞ്ചായത്തിലെ മുഴുവന്‍ കെട്ടിട ഉടമകളുടെയും യോഗം കാരപ്പുറത്ത് പഞ്ചായത്ത് ഹാളില്‍ ചേരും.
ഇതര സംസ്ഥാന തൊഴിലാളികളും അല്ലാത്തവരുമായി വാടക വീടുകളില്‍ താമസിക്കുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള രജിസ്റ്ററുകള്‍ ഇവര്‍ക്ക് പൊലീസ് സൗജന്യമായി നല്‍കും.
രജിസ്റ്ററിലെ ആദ്യ പേജില്‍ വീട്ടുടമസ്ഥനെ സംബന്ധിക്കുന്ന വിവരങ്ങളും തുടര്‍ന്നുള്ള പേജുകളില്‍ അന്തേവാസികളായ ഓരോരുത്തരെ കുറിച്ചുള്ള സമഗ്ര വിവരങ്ങളും രേഖപ്പെടുത്തണം. താമസക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ വീട്ടുടമയാണ് ശേഖരിക്കേണ്ടത്. താമസിക്കുന്നയാളുടെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പ്, ഒപ്പ്, വിരലടയാളം എന്നിവ സൂക്ഷിക്കണം.
പഞ്ചായത്തംഗങ്ങളും ജനമൈത്രി ബീറ്റ് ഓഫിസര്‍മാരും സഹായിക്കും. ലഭ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒൗദ്യോഗിക രേഖയായി പ്രസിദ്ധീകരിക്കുമെന്നും എടക്കര എസ്.ഐ മനോജ് പറയട്ട അറിയിച്ചു.

ചാനല്‍ ചര്‍ച്ചക്കിടെ ബാലശിങ്കം ഇറങ്ങിപ്പോയി

Posted: 23 Sep 2015 10:42 PM PDT

Image: 

കോഴിക്കോട്: മൂന്നാര്‍ സമരത്തിന്‍െറ ആസൂത്രകനെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ‘തമിളര്‍ ദേശീയ മുന്നണി’ സംസ്ഥാന വൈസ് പ്രസിഡന്‍റ് അന്‍വര്‍ ബാലശിങ്കം മൂന്നാറിലെ തമിഴ് സ്ത്രീ തൊഴിലാളി നേതാക്കള്‍ തള്ളിപ്പറഞ്ഞതോടെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്ച രാത്രി ഏഷ്യാനെറ്റ് ന്യൂസിന്‍െറ ‘ന്യൂസ് അവറി’ല്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മൂന്നാര്‍ സമര സമിതി നേതാവ് സുന്ദരവല്ലി ബാലശിങ്കത്തെ അറിയില്ളെന്നു പറഞ്ഞത്. ഇതത്തേുടര്‍ന്ന് അവകാശവാദം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ചര്‍ച്ചയില്‍നിന്ന് ബാലശിങ്കം ഇറങ്ങിപ്പോകുകയായിരുന്നു.

മൂന്നാര്‍ ജനതയുടെ ജീവിതകഥ പറയുന്ന ‘ഇളന്ത നിലം’ എന്ന ഡോക്യുമെന്‍ററി താന്‍ രണ്ട് വര്‍ഷം മുമ്പെ ഇറക്കിയിരുന്നെന്നും അതിന് വന്‍ സ്വീകാര്യതയായിരുന്നെന്നും അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ മൂന്നാറിലെ തൊഴിലാളികളെ പ്രാപ്തരാക്കിയത് താനും കൂടിയാണെന്നും അന്‍വര്‍ ബാലശിങ്കം അവകാശപ്പെട്ടിരുന്നു. മൂന്നാര്‍ സമരത്തിന് പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളാണെന്ന ആരോപണം നിലനില്‍ക്കെയാണ് സമരം ആസൂത്രണം ചെയ്തതും തൊഴിലാളികളെ നേതാക്കളുടെ പിന്‍ബലമില്ലാതെ തെരുവിലിറക്കിയതും താനാണെന്ന് ഇദ്ദേഹം പറഞ്ഞത്.  ചാനല്‍  ചര്‍ച്ചക്കിടെ അവതാരകന്‍െറ ചോദ്യങ്ങള്‍ക്കും ഇതേ രീതിയിലാണ് ബാലശിങ്കം പ്രതികരിച്ചത്. അതിനിടെയാണ് ടെലിഫോണിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്നാര്‍ സമര സമിതി നേതാവ് സുന്ദരവല്ലി ബാലശിങ്കത്തെ തനിക്കോ മറ്റ് നേതാക്കള്‍ക്കോ തൊഴിലാളികള്‍ക്കോ അറിയില്ളെന്ന് വ്യക്തമാക്കിയത്.  മൂന്നാറിലുള്ള ആര്‍ക്കും ഇദ്ദേഹത്തെ അറിയില്ല. പിന്നെ എങ്ങനെ ബാലശിങ്കം സമര നേതാവാകുമെന്നും സുന്ദരവല്ലി ചോദിച്ചു. ഇതോടെ തൊഴിലാളികള്‍ക്ക് ആവശ്യമില്ളെങ്കില്‍ ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് തമിഴ്നാട്ടിലേക്കു മടങ്ങുകയാണെന്നറിയിച്ച് ചര്‍ച്ചയില്‍നിന്ന് ബാലശിങ്കം ഇറങ്ങിപ്പോകുകയായിരുന്നു.

ബാലശിങ്കം സംവിധാനം ചെയ്ത ‘ഇളന്തനിലം’ എന്ന ഹ്രസ്വ ചിത്രത്തിന്‍െറ പ്രദര്‍ശനത്തോടൊപ്പം ബുധനാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ഓപണ്‍ ഫോറത്തിലും താന്‍ തീവ്രവാദിയല്ളെന്നും തീവ്രവാദം തന്‍െറ വഴിയല്ളെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മൂന്നാറിലെ സമരത്തില്‍ താനുമുണ്ടായിരുന്നെന്നും താനാണ് മൂന്നാറിലെ സമരം അടയാളപ്പെടുത്തിയതെന്നും പറഞ്ഞ ഇദ്ദേഹം സമരരംഗത്തേക്ക് ഇറങ്ങിയാല്‍  തീവ്രവാദിയായി മുദ്രകുത്തി സമരത്തെ ഇല്ലാതാക്കാന്‍ ശ്രമമുണ്ടാകുന്നതിനാലാണ് ഉള്ളില്‍നിന്ന് സമരം നയിച്ചതെന്നും അവകാശപ്പെട്ടു. മൂന്നുവര്‍ഷം മുമ്പ് കേരളത്തോടുണ്ടായ ദേഷ്യത്തില്‍നിന്നാണ് ‘ഇളന്ത നിലം’ എന്ന മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള  ചിത്രമെടുത്തതെന്നും ഇപ്പോള്‍ കേരളത്തോട് ദേഷ്യമില്ളെന്നും ഇത്തരമൊരു ഡോക്യുമെന്‍ററി എടുത്തതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന തദ്ദശേ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ തോട്ടം മേഖലയിലെ തമിഴ് സ്ത്രീകളെ മത്സരരംഗത്ത് ഇറക്കാനും ബാലശിങ്കത്തിന് പദ്ധതിയുണ്ടായിരുന്നു. ഇതിനായി അടുത്തയാഴ്ച കോട്ടയത്തത്തെി കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ പരിപാടിയിടുകയും ചെയ്തു. ഹാരിസണ്‍ സമരത്തിനു പിന്നിലും തന്‍െറ സംഘടനയാണെന്നും ദേവികുളം, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ തോട്ടം തൊഴിലാളികള്‍ സമരത്തിനിറങ്ങുമെന്നും ഇദ്ദേഹം കഴിഞ്ഞദിവസങ്ങളിലായി പറഞ്ഞിരുന്നു.

ഇക്കാര്യങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടായിരുന്നു ചാനല്‍ ചര്‍ക്കിടെ സുന്ദരവല്ലി ബാലശിങ്കത്തെ തള്ളിപ്പറഞ്ഞത്.

മണലാരു തോട്ടം തൊഴിലാളികള്‍ക്ക് ദുരിത ജീവിതം

Posted: 23 Sep 2015 10:31 PM PDT

നെല്ലിയാമ്പതി: എ.വി.ടി മണലാരു ടീ എസ്റ്റേറ്റിലെ ഏലം സ്റ്റോര്‍, കൂനംപാലം എന്നിവിടങ്ങളില്‍ അധിവസിക്കുന്ന മുന്നൂറിലധികം തോട്ടം തൊഴിലാളികള്‍ ശുദ്ധജലമില്ലാതെയും ചികിത്സാ സൗകര്യങ്ങളില്ലാതെയും ബുദ്ധിമുട്ടുന്നു.
തോട്ടം തൊഴിലാളികള്‍കള്‍ക്ക് വെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിന്‍െറ മണ്‍ ചുമര്‍കെട്ട് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ചെളി കലങ്ങിയ വെള്ളമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നാല് മാസത്തിലധികമായി ഇങ്ങനെ വെള്ളം ലഭിക്കാന്‍ തുടങ്ങിയിട്ട്.
കിണര്‍ വൃത്തിയാക്കി ശുദ്ധജലം ലഭിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും എസ്റ്റേറ്റ് അധികൃതര്‍ കൂട്ടാക്കുന്നില്ളെന്ന് തോട്ടം തൊഴിലാളികള്‍ പറയുന്നു.
കൂടാതെ, തൊഴിലാളികള്‍ താമസിക്കുന്ന പാര്‍പ്പിടങ്ങള്‍ മേല്‍ക്കൂര തകര്‍ന്നതും ശൗചാലയങ്ങള്‍ കേടുപാട് സംഭവിച്ചതുമാണ്.
ശൗചാലയങ്ങളില്‍ പലതും സൗകര്യങ്ങള്‍ ഇല്ലാത്തതും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. എസ്റ്റേറ്റിന്‍െറ നിയന്ത്രണത്തില്‍ പോത്തുപാറയില്‍ ഒരു ആശുപത്രി ഉണ്ടെങ്കിലും 15 വര്‍ഷമായി ഇവിടെ ഡോക്ടറില്ല.
തൊഴിലാളികള്‍ക്ക് അസുഖം വരുമ്പോള്‍ അത്യാവശ്യ മരുന്നുകള്‍ പോലും ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയെയാണ് ആശ്രയിച്ചുവരുന്നത്. ഇവിടെ ഒരു ജീവനക്കാരന്‍ മാത്രമാണണുള്ളത്. മണലാരു എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ ദുരിതജീവിതം ചൂണ്ടിക്കാട്ടി ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്ളാന്‍േറഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എച്ച്.എം.എസ്) പ്ളാന്‍േറഷന്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി.

വിഴിഞ്ഞം പദ്ധതി: തിരകളുടെ തിരിച്ചടി ഭയാനകമാവും –സുഗതകുമാരി

Posted: 23 Sep 2015 10:22 PM PDT

തിരുവനന്തപുരം: പ്രകൃതിയെ തകര്‍ത്ത് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയാല്‍ കടല്‍ത്തിരകളുടെ തിരിച്ചടി ഭയാനകമായിരിക്കുമെന്ന് സുഗതകുമാരി. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ക്ക് പരിഹാരം തേടി വൈദികരുടെയും സന്യസ്തരുടെയും ഉപവാസം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ അളവുകോലല്ല പ്രകൃതിയുടേത്. പ്രകൃതി ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിട്ടും രാഷ്ടീയ പാര്‍ട്ടികള്‍ വിഴിഞ്ഞം പദ്ധതിയെ കൈയടിച്ച് അംഗീകരിച്ചു.
കണ്ണ് മഞ്ഞളിക്കാത്ത കുറച്ചുപേരാണ് സത്യം വിളിച്ചുപറയുന്നത്. ഭൂമിയുടെ നിലവിളികേള്‍ക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സമയമില്ല. വന്‍വികസനങ്ങള്‍ പ്രകൃതിയുടെ നാശത്തിലും സംസ്കാരത്തിന്‍െറ തകര്‍ച്ചക്കുമാണ് വഴിവെക്കുന്നത്. വിഴിഞ്ഞത്തെക്കുറിച്ച് സര്‍ക്കാര്‍ പറയുന്നത് കോടികളുടെ കഥകള്‍ മാത്രമാണ്. കടലിനേല്‍ക്കുന്ന മുറിവും മണ്ണിന് നേരിടേണ്ടിവരുന്ന ദുരവസ്ഥയും ആരും പരിഗണിക്കുന്നില്ല. പശ്ചിമഘട്ടം നിരപ്പാക്കിയാലേ വിഴിഞ്ഞത്തെ കടല്‍ നികത്താനാവൂ. ഇങ്ങനെ പശ്ചിമഘട്ടത്തിന് ഏല്‍ക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ഇതുവരെ പഠനം നടത്തിയിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഒഴിവാക്കുന്നതിനല്ല പദ്ധതി. ഒരുപിടി വന്‍തോക്കുകള്‍ക്ക് പണം വാരാനാണ്.
മുംബൈയില്‍ വലിയ തുറമുഖം നിര്‍മിച്ചപ്പോഴാണ് ലോകത്ത് മറ്റൊരിടത്തുമില്ലാത്തത്ര ചേരികള്‍ ഉണ്ടായത്. വിഴിഞ്ഞത്തും ഇതു സംഭവിക്കാം. ഇവിടെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിക്കാനുളള അവകാശമാണ് പ്രധാനം. പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരാണെന്ന് ആലോചിക്കണം. രാഷ്ട്രീയക്കാര്‍ ദരിദ്രരായ ഗ്രാമീണരുടെ മുഖം ഹൃദയത്തിലേക്ക് ആവാഹിക്കണം. ഭൂമിയെ നശിപ്പിച്ച് അതിസമ്പന്നരെ സൃഷ്ടിക്കുകയല്ല വികസനത്തിന്‍െറ ലക്ഷ്യമെന്നും സുഗതകുമാരി പറഞ്ഞു.
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, ഫാ. യൂജിന്‍ എച്ച്. പെരേര, ടി. പീറ്റര്‍, ഫാ. ഫ്രാന്‍സിസ് സേവിയര്‍ താന്നിക്കാപ്പള്ളി, ഷാജി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ആര്‍.എല്‍.സി.സി, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, ലേബര്‍ മൂവ്മെന്‍റ്, മത്സ്യത്തൊഴിലാളി സ്ത്രീ ഫോറം, മത്സ്യത്തൊഴിലാളി സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയ സംഘനകളുടെയും തൈക്കാട്, പാളയം, കൊച്ചുവേളി, പേട്ട, പൂന്തുറ ഇടവകകളുടെയും പ്രതിനിധികള്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.

വാഹനപരിശോധനക്കിടെ പത്ത് വയസ്സുകാരിയെ ഉദ്യോഗസ്ഥന്‍ ചൂരല്‍കൊണ്ടടിച്ചു

Posted: 23 Sep 2015 10:15 PM PDT

കൊല്ലം: ദേശീയപാതയില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍െറ വാഹന പരിശോധനക്കിടെ സ്കൂളിലേക്ക് പോയ പത്ത് വയസ്സുകാരിയെ ഡ്രൈവര്‍ ചൂരല്‍ കൊണ്ടടിച്ചു. മാമൂട് ഇടവട്ടം ഷാ മന്‍സിലില്‍ ഷെമീറിന്‍െറ മകളും ടി.കെ.എം പബ്ളിക് സ്കൂളിലെ അഞ്ചാംക്ളാസ് വിദ്യാര്‍ഥിനിയുമായ അലീഷക്കാണ് (10) മര്‍ദനമേറ്റത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ആര്‍.ടി.ഒ ഓഫിസിലെ മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവറും എഴുകോണ്‍ സ്വദേശിയുമായ വി.കെ. സുരേഷ്കുമാറിനെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതിന് കരിക്കോട് പഴയസ്റ്റാന്‍ഡിനടുത്തുള്ള വളവില്‍ എം.വി.ഐ വിനോദിന്‍െറ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്. മുത്തച്ഛന്‍ ലത്തീഫിന്‍െറ ബൈക്കിന്‍െറ പിന്നിലിരുന്ന് സ്കൂളിലേക്ക് പോവുകയായിരുന്നു അലീഷ. ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ച ലത്തീഫിനോട് സുരേഷ്കുമാര്‍ ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ലത്തീഫ് ബൈക്ക് നിര്‍ത്താനായി റോഡിന്‍െറ വശത്തേക്ക് നീങ്ങിയപ്പോള്‍ പിന്നിലെ സീറ്റിലിരുന്ന അലീഷയെ ചൂരല്‍വടികൊണ്ട് മര്‍ദിച്ചെന്നാണ് പരാതി.
ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മോട്ടോര്‍ വകുപ്പ് ജീവനക്കാര്‍ തട്ടിക്കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. ഇതുവഴിയത്തെിയ യാത്രക്കാരും പ്രദേശവാസികളും തടിച്ചുകൂടിയതോടെ കൊല്ലം- കൊട്ടാരക്കര ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍ സുരേഷ്കുമാറിനെ അറസ്റ്റ്ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംഭവസ്ഥലത്തത്തെിയ കിളികൊല്ലൂര്‍ എസ്.ഐ പ്രസാദിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എ.സി.പി എം.എസ്. സന്തോഷിന്‍െറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തത്തെി. വാഹനപരിശോധന സമയത്ത് സുരേഷ്കുമാര്‍ മദ്യപിച്ചിരുന്നെന്ന ആരോപണത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചെങ്കിലും മദ്യപിച്ചിട്ടില്ളെന്ന് തെളിഞ്ഞു. അലീഷയെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. പെണ്‍കുട്ടിയെ മര്‍ദിച്ച ഡ്രൈവര്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു.
സുരേഷ്കുമാറിനെ വൈദ്യപരിശോധനക്ക് കിളികൊല്ലൂര്‍ പൊലീസ് ജീപ്പില്‍ കയറ്റുന്നതിനിടെ പൊലീസിനെ കൈയേറ്റം ചെയ്യാനും വാഹനത്തിന്‍െറ താക്കോല്‍ ഊരിയെടുക്കാനും ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാര്‍ക്കെതിരെ പൊലീസ് മറ്റൊരു കേസെടുത്തിട്ടുണ്ട്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ അധികൃതരും പരാതി നല്‍കി.

മരത്തംകോട് ബാര്‍ബര്‍ ഷോപ്പില്‍ കയറി ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

Posted: 23 Sep 2015 09:58 PM PDT

കുന്നംകുളം: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്‍െറ പേരില്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി ആക്രമണം. മൂന്നുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ വെള്ളത്തിരുത്തി നാലകത്ത് ഇസ്മായിലിന്‍െറ മക്കളായ ഷെമീര്‍ (24), സഹോദരന്‍ ഷിഹാബ് (21), മരത്തംകോട് താഴിശേരി സദാനന്ദന്‍െറ മകന്‍ വിഷ്ണു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്ക് ആഴത്തിലുള്ള മുറിവേറ്റ ഷെമീറിനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും ഷിഹാബിനെ റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടത് കൈക്ക് കത്തി കൊണ്ട് വെട്ടേറ്റ വിഷ്ണു കുന്നംകുളം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 9.30ഓടെ മരത്തംകോട്ട് വെച്ചായിരുന്നു സംഭവം. വിഷ്ണുവിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഷെമീറിനെയും സഹോദരനെയും ബാര്‍ബര്‍ ഷോപ്പില്‍ കയറി ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പുകൊണ്ട് അടിയേറ്റ ഷെമീറിന്‍െറ തലക്ക് ഗുരുതര പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ വെള്ളിത്തിരുത്തി കുരിശുപള്ളി പെരുന്നാളിനിടെയുണ്ടായ സംഘട്ടനത്തിന്‍െറ തുടര്‍ച്ചയാണ് കടയില്‍ കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചതെന്ന് ്െ പാലീസപറഞ്ഞു. സുഹൃത്തുക്കളും ഒരേ പാര്‍ട്ടി പ്രവര്‍ത്തകരുമായിരുന്ന ഇരു വിഭാഗക്കാരും തമ്മില്‍ വാക്കേറ്റവും പിന്നീട് ഏറ്റുമുട്ടലും നടന്നിരുന്നു. ഇതോടെ ആശുപത്രിയില്‍ ഇരു വിഭാഗവും ചികിത്സ തേടിയത്തെി.
എന്നാല്‍, നേതാക്കള്‍ ഇടപെട്ട് കേസെടുക്കേണ്ടതില്ളെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് ആശുപത്രി വിട്ടത്. പിന്നീട് പൊലീസ് ചൊവ്വാഴ്ച സ്റ്റേഷനിലേക്ക് ഇരു കൂട്ടരെയും വിളിച്ചിരുന്നു. പ്രശ്നം പറഞ്ഞ് തീര്‍ത്തുവെന്ന് അറിയിച്ച് സ്റ്റേഷനില്‍ ഇക്കൂട്ടര്‍ എത്തിയിരുന്നു. അതിന് ശേഷമാണ് ബുധനാഴ്ച കടയില്‍ കയറി ആക്രമണം നടന്നത്. തലമുടി വെട്ടാന്‍ കടയിലത്തെിയതായിരുന്നുവെന്നാണ് വിഷ്ണു പൊലീസിന് നല്‍കിയ മൊഴി. വിഷ്ണു ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കുന്നംകുളം പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന വിഷ്ണു പൊലീസ് നിരീക്ഷണത്തിലാണ്. മറ്റുള്ളവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിന് മെല്ളെപ്പോക്ക് –എം.പി

Posted: 23 Sep 2015 09:37 PM PDT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാതയുടെ പ്രാഥമിക സര്‍വേ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പാതക്കാവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണന കാട്ടുകയാണെന്ന് പി. കരുണാകരന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭൂമിയേറ്റെടുത്ത് റെയില്‍വേക്ക് കൈമാറുമെന്ന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പാതയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുമായി റെയില്‍വേ മുന്നോട്ടുപോയത്. യു.ഡി.എഫ് സര്‍ക്കാറും ഈ ഉറപ്പ് ആവര്‍ത്തിച്ചു. ഭൂമി ഏറ്റെടുത്തുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരെ നേരില്‍ കണ്ട് ജില്ലയിലെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ നയമനുസരിച്ച് പുതിയ റെയില്‍വേ പദ്ധതികളുടെ മൊത്തം ചെലവ് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ തുല്യമായി വഹിക്കണമെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ എറ്റവും ലാഭകരമായും വേഗത്തിലും പാത യാഥാര്‍ഥ്യമാക്കാനാവും. ഭൂമി വിട്ടുകിട്ടാന്‍ പാത കടന്നുപോകുന്ന പഞ്ചായത്തുകളില്‍ ഭരണസമിതികളുടെ നേതൃത്വത്തിലുള്ള കര്‍മസമിതികളും തയാറായിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത് കൈമാറാന്‍ കേരളം അടിയന്തര നടപടി സ്വീകരിച്ചാലേ കര്‍ണാടക സര്‍ക്കാറും തയാറാവുകയുള്ളൂ.
പുതുതായി തൃക്കരിപ്പൂര്‍, ബേക്കല്‍ ഫോര്‍ട്ട്, കുമ്പള എന്നീ സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇളമ്പച്ചി, പള്ളം, ആരിക്കാടി എന്നിവിടങ്ങളില്‍ എട്ട് കോടിയുടെ മൂന്ന് അണ്ടര്‍പാസേജുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടിയായിട്ടുണ്ട്. ഉദിനൂര്‍, ബിരിച്ചേരി മേല്‍പാലങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദര്‍ശ് സ്റ്റേഷനുകളുടെ സമഗ്രവികസനത്തിനുള്ള പ്രത്യേക പദ്ധതികള്‍ പാലക്കാട് ഡിവിഷനില്‍ സമര്‍പ്പിച്ചതായും പി. കരുണാകരന്‍ എം.പി അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിന് മെല്ളെപ്പോക്ക് –എം.പി

Posted: 23 Sep 2015 09:37 PM PDT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്‍പാതയുടെ പ്രാഥമിക സര്‍വേ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പാതക്കാവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണന കാട്ടുകയാണെന്ന് പി. കരുണാകരന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭൂമിയേറ്റെടുത്ത് റെയില്‍വേക്ക് കൈമാറുമെന്ന് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പാതയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുമായി റെയില്‍വേ മുന്നോട്ടുപോയത്. യു.ഡി.എഫ് സര്‍ക്കാറും ഈ ഉറപ്പ് ആവര്‍ത്തിച്ചു. ഭൂമി ഏറ്റെടുത്തുനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരെ നേരില്‍ കണ്ട് ജില്ലയിലെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ നയമനുസരിച്ച് പുതിയ റെയില്‍വേ പദ്ധതികളുടെ മൊത്തം ചെലവ് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ തുല്യമായി വഹിക്കണമെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ എറ്റവും ലാഭകരമായും വേഗത്തിലും പാത യാഥാര്‍ഥ്യമാക്കാനാവും. ഭൂമി വിട്ടുകിട്ടാന്‍ പാത കടന്നുപോകുന്ന പഞ്ചായത്തുകളില്‍ ഭരണസമിതികളുടെ നേതൃത്വത്തിലുള്ള കര്‍മസമിതികളും തയാറായിട്ടുണ്ട്. സ്ഥലം ഏറ്റെടുത്ത് കൈമാറാന്‍ കേരളം അടിയന്തര നടപടി സ്വീകരിച്ചാലേ കര്‍ണാടക സര്‍ക്കാറും തയാറാവുകയുള്ളൂ.
പുതുതായി തൃക്കരിപ്പൂര്‍, ബേക്കല്‍ ഫോര്‍ട്ട്, കുമ്പള എന്നീ സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇളമ്പച്ചി, പള്ളം, ആരിക്കാടി എന്നിവിടങ്ങളില്‍ എട്ട് കോടിയുടെ മൂന്ന് അണ്ടര്‍പാസേജുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടിയായിട്ടുണ്ട്. ഉദിനൂര്‍, ബിരിച്ചേരി മേല്‍പാലങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദര്‍ശ് സ്റ്റേഷനുകളുടെ സമഗ്രവികസനത്തിനുള്ള പ്രത്യേക പദ്ധതികള്‍ പാലക്കാട് ഡിവിഷനില്‍ സമര്‍പ്പിച്ചതായും പി. കരുണാകരന്‍ എം.പി അറിയിച്ചു.

അഞ്ചരക്കണ്ടിയില്‍ സി.പി.എം ഓഫിസിന് നേരെ അക്രമം

Posted: 23 Sep 2015 09:37 PM PDT

അഞ്ചരക്കണ്ടി: സി.പി.എം ഓഫിസിന് നേരെ കരിഓയില്‍ പ്രയോഗവും തീവെപ്പും. അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡില്‍ ചെറിയവളപ്പിലെ സുധീഷ് സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തത്.
വാതില്‍ പകുതിയോളം ഭാഗം കത്തിനശിക്കുകയും ഗ്രില്‍സിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഓഫിസിന്‍െറ മുന്‍ഭാഗത്ത് വിരിച്ച മാറ്റില്‍ തീപടരുകയായിരുന്നു.
സമീപത്തെ വീട്ടുകാരന്‍ പുക ഉയരുന്നതുകണ്ട് ബ്രാഞ്ച് സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ കൊടിമരം, ഫ്ളക്സ്ബോര്‍ഡ്, നോട്ടീസ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.കെ. നാരായണന്‍ എം.എല്‍.എ, കെ. ശശിധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. മൂന്നുദിവസം മുമ്പ് കീഴല്ലൂരിലെ ബി.ജെ.പിയുടെ ബസ് കാത്തിരിപ്പിന് കേന്ദ്രം കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു.
വൈകീട്ട് നടന്ന പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു.
പടുവിലായി ലോക്കല്‍ സെക്രട്ടറി ഇ.എം. ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു.

അഞ്ചരക്കണ്ടിയില്‍ സി.പി.എം ഓഫിസിന് നേരെ അക്രമം

Posted: 23 Sep 2015 09:37 PM PDT

അഞ്ചരക്കണ്ടി: സി.പി.എം ഓഫിസിന് നേരെ കരിഓയില്‍ പ്രയോഗവും തീവെപ്പും. അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡില്‍ ചെറിയവളപ്പിലെ സുധീഷ് സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസാണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തത്.
വാതില്‍ പകുതിയോളം ഭാഗം കത്തിനശിക്കുകയും ഗ്രില്‍സിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഓഫിസിന്‍െറ മുന്‍ഭാഗത്ത് വിരിച്ച മാറ്റില്‍ തീപടരുകയായിരുന്നു.
സമീപത്തെ വീട്ടുകാരന്‍ പുക ഉയരുന്നതുകണ്ട് ബ്രാഞ്ച് സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ കൊടിമരം, ഫ്ളക്സ്ബോര്‍ഡ്, നോട്ടീസ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.കെ. നാരായണന്‍ എം.എല്‍.എ, കെ. ശശിധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. മൂന്നുദിവസം മുമ്പ് കീഴല്ലൂരിലെ ബി.ജെ.പിയുടെ ബസ് കാത്തിരിപ്പിന് കേന്ദ്രം കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു.
വൈകീട്ട് നടന്ന പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു.
പടുവിലായി ലോക്കല്‍ സെക്രട്ടറി ഇ.എം. ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു.

വനം കൈയേറ്റം ഒഴിപ്പിക്കല്‍ ഉത്തരവ് : ആദിവാസികളെ ഒഴിപ്പിക്കുന്നതിന് എതിരെ കലക്ടറേറ്റ് വളയും

Posted: 23 Sep 2015 09:25 PM PDT

കല്‍പറ്റ: നിക്ഷിപ്ത വനത്തില്‍ കുടില്‍കെട്ടി താമസിക്കുന്ന ആദിവാസികളെ ഹൈകോടതി വിധിയുടെ മറവില്‍ ഇറക്കിവിടാനുള്ള നീക്കത്തിനെതിരെ ഒക്ടോബര്‍ അഞ്ചുമുതല്‍ ആദിവാസികള്‍ കുടുംബസമേതം കലക്ടറേറ്റ് വളയല്‍ സമരം നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, ആദിവാസി ക്ഷേമ സമിതി സെക്രട്ടറി പി. വാസുദേവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1977ന് ശേഷമുള്ള മുഴുവന്‍ വനം കൈയേറ്റങ്ങളും ഒഴിവാക്കണമെന്ന് ഹൈകോടതി വിധിയുണ്ട്. ഇതിന്‍െറ മറവിലാണ് ആദിവാസികളെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നത്.
പലയിടങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസി സമര നേതാക്കളോട് ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. വനഭൂമി കൈയേറിയ എസ്റ്റേറ്റ് മാഫിയകളെയും വന്‍കിട കൈയേറ്റക്കാരെയുമാണ് ഒഴിപ്പിക്കേണ്ടത്. ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളവരുമായ ആദിവാസികളെ ഒഴിപ്പിക്കാനാണ് ശ്രമം. നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായാണ് വനാവകാശ നിയമം ഉണ്ടായത്.
ഈ കേന്ദ്രനിയമത്തെപോലും ഹൈകോടതി പരിഗണിച്ചില്ല. ആദിവാസികള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ ഭൂമി നല്‍കണമെന്നത് സര്‍ക്കാര്‍ നിയമംമൂലം അംഗീകരിച്ചതാണ്. വനംവകുപ്പ് ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരുടെ കണക്കെടുത്താണ് ഒഴിപ്പിക്കേണ്ടത്. ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിലെ വീഴ്ച പരിശാധിക്കാന്‍ ഹൈകോടതിക്ക് ആവുന്നില്ല.
ആദിവാസി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നിലപാടുമൂലമാണ് ഇത്തരം കോടതി വിധികള്‍ ഉണ്ടാകുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

പണമടച്ചിട്ടും പ്രവൃത്തി തുടങ്ങിയില്ല:ജലവകുപ്പിനെതിരെ ഭരണപക്ഷം

Posted: 23 Sep 2015 09:00 PM PDT

കോഴിക്കോട്: നഗരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന ജലവകുപ്പിന്‍െറ നയത്തില്‍ പ്രതിഷേധിച്ച് നഗരസഭയിലെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. നഗരത്തില്‍ കുടിവെള്ളം മുടക്കുന്ന അതോറിറ്റിയുടെ നിലപാട് തിരുത്തുക, വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രക്ഷോഭപരിപാടി എ.പ്രദീപ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ഇരുപത് മാസം മുമ്പ് രണ്ട്കോടിയോളം രൂപ നിക്ഷേപിച്ചിട്ടും ഇതുവരെ പൈപ്പിടീല്‍ പ്രവര്‍ത്തിപോലും ആരംഭിക്കാത്തതിനുപിന്നില്‍ സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയോട് മാത്രമല്ല ഈ അവഗണന. എം.എല്‍.എ ഫണ്ടില്‍നിന്ന് പണമടച്ചിട്ടും ഇതുതന്നെയാണ് അവസ്ഥ. നഗരത്തില്‍ ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവിക്കുന്ന കോട്ടുളി പള്ളിമലക്കുന്നില്‍ കുടിവെള്ളപദ്ധതി തുടങ്ങാന്‍ തന്‍െറ ഫണ്ടില്‍നിന്ന് 20 ലക്ഷത്തോളം രൂപ നല്‍കിയിട്ട് മാസങ്ങളായി. പദ്ധതി സംബന്ധിച്ച ഒരുപ്രവര്‍ത്തിയും വാട്ടര്‍ അതോറിറ്റി ആരംഭിച്ചിട്ടില്ല.
പൊതു ടാപ്പുകളെ ആശ്രയിക്കുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ ഈ നഗരത്തിലുണ്ട്. അവരോടുപോലും ഒരുകാരുണ്യവും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത്നിന്നുണ്ടാവുന്നില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരത്തില്‍ പൊതുടാപ്പ് സ്ഥാപിക്കാനും സബ്മെയിന്‍ നീട്ടാനുമായി രണ്ട് കോടിയോളം രൂപ 20 മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ കെട്ടിവെച്ചിട്ടും വാട്ടര്‍ അതോറിറ്റി നിഷേധാത്മക നിലപാടിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
വാട്ടര്‍ അതോറിറ്റിക്കെതിരായ ഏത് പ്രക്ഷോഭത്തിലും പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇപ്പോള്‍ കാലുമാറി രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മോഹനന്‍, മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയധ്യക്ഷന്മാരായ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജാനമ്മ കുഞ്ഞുണ്ണി, ടി.രജനി, അനിതാ രാജന്‍, കൗണ്‍സിലര്‍മാരായ സി.കെ. രേണുകാദേവി, വി. സുധീര്‍, എല്‍.ഡി.എഫ് നേതാക്കളായ അഡ്വ. എം.പി. സൂര്യനാരായണന്‍, എം.കെ.എം. കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
കൗണ്‍സിലര്‍മാരായ ടി.സുജന്‍, എം.പി.ഹമീദ്, സി.പി. മുസഫിര്‍ അഹമ്മദ്, ചേമ്പില്‍ വിവേകാനന്ദന്‍, ഒ. സദാശിവന്‍, കെ.സിനി, കറ്റടത്ത് ഹാജറ, വി.കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബലിപെരുന്നാള്‍ ആഘോഷിച്ചു; ഈദ് ഗാഹുകളില്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രാര്‍ഥന

Posted: 23 Sep 2015 09:00 PM PDT

Image: 

കോഴിക്കോട്: ആത്മസമര്‍പ്പണത്തിന്‍െറയും ത്യാഗത്തിന്‍െറയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച്  വിശ്വാസികള്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷത്തില്‍ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഈദ് ഗാഹുകള്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. പള്ളികളിലും ഭക്തര്‍ പെരുന്നാള്‍ നമസ്കാരത്തിനത്തെി. തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ പരസ്പരം ആശ്ളേഷിച്ച് ഈദിന്‍െറ ആഹ്ളാദം പങ്കുവെച്ചു.

ഇത്തവണ ഭൂരിപക്ഷം ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരങ്ങളിലും സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ നടന്നു.

കോഴിക്കോട് സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബീച്ച് ഓപണ്‍ സ്റ്റേജിന് സമീപം നടന്ന ഈദ് ഗാഹിന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി. ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിന്‍െറ ഭാഗമല്ളെന്നും ഈ സംഘടനക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം കലൂര്‍ സ്റ്റേഡിയത്തിന് സമീപം നടന്ന ഈദ് ഗാഹിന് നസ്റുദ്ദീന്‍ റഹ്മാനി മൗലവി നേതൃത്വം നല്‍കി. സിനിമാതാരം മമ്മുട്ടിയടക്കമുള്ള വന്‍ ജനാവലിയാണ് ഇവിടെ നമസ്കാരത്തിനത്തെിയത്.

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹിന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് നേതൃത്വം നല്‍കി.

തീവ്രവാദ പ്രവണതക്കെതിരെ ഓരോ മുസ്ലിമും ഉത്തരവാദിത്തം നിര്‍വഹിക്കണം -ഗ്രാന്‍റ് മുഫ്തി

Posted: 23 Sep 2015 08:46 PM PDT

Image: 
അറഫ: ഇസ്ലാമിനെ വികൃതമാക്കുന്ന ‘ദാഇശ്’, ഹൂതികള്‍ പോലുള്ള വിഘടന, ഛിദ്രശക്തികളെ തിരിച്ചറിയണമെന്ന് സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ആല്‍ശൈഖ്. ഹജ്ജിന്‍െറ മുഖ്യ അനുഷ്ഠാനമായ അറഫ ഖുതുബയിലാണ് വിഘടനവാദികളുടെയും വഴിപിഴച്ചവരുടെയും ചിന്താധാരയെ കരുതിയിരിക്കണമെന്ന് ഗ്രാന്‍റ് മുഫ്തി മുന്നറിയിപ്പ് നല്‍കിയത്. പ്രവാചകന്‍െറ പിന്‍ഗാമികളായി ഭരണത്തിലത്തെിയ ഖലീഫമാരായ അബൂബക്കറിനെയും ഉമറിനെയും തള്ളിപ്പറഞ്ഞവരുടെ പിന്തുടര്‍ച്ചയാണ് ഇത്തരം ചിന്തകള്‍ക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ നവനൂറ്റാണ്ടിലെ ഖവാരിജുകളെയും അവാന്തരവിഭാഗങ്ങളെയും തിരിച്ചറിയണം. മുസ്ലിം ലോകത്ത് ഉരുണ്ടുകൂടിയ തീവ്രവാദ പ്രവണത ഇല്ലാതാക്കുന്നതില്‍ ഓരോ മുസ്ലിമും അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. മതത്തിന്‍െറ പേരിലാണ് ഇത്തരം മതവിരുദ്ധ പ്രവണതകള്‍ അരങ്ങേറുന്നത്. വഴിപിഴച്ച ചിന്തകള്‍ ഇസ്ലാമിന് അന്യമാണ്. ഇസ്ലാമിന്‍െറ നേര്‍പാതയില്‍ നിന്ന് വിഘടിച്ച് പോയവര്‍ സന്മാര്‍ഗത്തിന് പകരം മാര്‍ഗഭ്രംശവും ഛിദ്രതയുമാണ് വിതക്കുന്നത്. യുദ്ധത്തിന്‍െറ പ്രയാസങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തുന്നവരോട് കാരുണ്യപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്നും ഗ്രാന്‍റ് മുഫ്തി അറഫ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.
നിരപരാധികളെ വധിക്കാന്‍ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. സ്ത്രീകളെയും കുട്ടികളെയും ഇസ്ലാമിക രാഷ്ട്രവുമായി കരാറിലേര്‍പ്പെട്ടവരെയും വധിക്കുന്നത് ഖുര്‍ആനും പ്രവാചകനും വിലക്കിയതാണ്. ഇത്തരത്തിലുള്ള തീവ്രവാദ പ്രവണതകള്‍ ഇസ്ലാമിന്‍െറ ശത്രുക്കളില്‍ നിന്നാണ് ഉടലെടുക്കുന്നത്. ശത്രുക്കളുടെ ഗൂഡാലോചന നാം തിരിച്ചറിയണം. അക്രമം അല്ലാഹു സ്വയം വിലക്കിയ മഹാപാതകമാണ്. അക്രമവും അനീതിയും സമൂഹത്തില്‍ ഉണ്ടാവാതിരിക്കാനും പരസ്പരം അക്രമം കാണിക്കാതിരിക്കാനും ഓരോ വിശ്വാസിയും പ്രതിജ്ഞാബദ്ധരായിരിക്കണം. നന്മ കല്‍പിക്കുകയും വിജ്ഞാനം പ്രചരിപ്പിക്കുകയുമാണ് വിശ്വാസികളുടെ ധര്‍മം. പരസ്പരബന്ധം നന്നാക്കാനും അയല്‍പക്ക ബന്ധം സുദൃഢമാക്കാനും വ്യക്തികളും രാഷ്ട്രങ്ങളും പരിശ്രമിക്കണം. സുരക്ഷ, സാമ്പത്തിക പുരോഗതി, വിദ്യാഭ്യാസ ഉന്നമനം, സാമൂഹിക വളര്‍ച്ച എന്നിവക്കാണ് നന്മ കാംക്ഷിക്കുന്നവര്‍ പ്രവര്‍ത്തിക്കേണ്ടത്.
നന്മ സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യക്തിക്കും സമൂഹത്തിനും സ്ഥാപനങ്ങള്‍ക്കും രാഷ്ട്രത്തിനും അതിന്‍േറതായ ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങള്‍ ഈ രംഗത്ത് തങ്ങളുടെ ബാധ്യത നിറവേറ്റണമെന്നും ഗ്രാന്‍റ് മുഫ്തി ഉണര്‍ത്തി. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഇസ്ലാമിന്‍െറ സുന്ദരമായ മുഖത്തെയാണ് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടത്. മക്കയുടെയും മസ്ജിദുല്‍ ഹറാമിന്‍െറയും ശ്രേഷ്ഠതകളും പുണ്യവും എണ്ണിപ്പറഞ്ഞ് ഭക്തിപൂര്‍ണമായ ജീവിതം നയിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പ്രസംഗമാരംഭിച്ച ഗ്രാന്‍റ് മുഫ്തി സൗദി അറേബ്യക്ക് മുസ്ലിം ലോകത്തുള്ള നായകസ്ഥാനത്തിനും ഇരുഹറമുകളുടെ രാജ്യത്തോട് അല്ലാഹു ചെയ്ത എണ്ണമറ്റ അനുഗ്രഹങ്ങളോടും കൃതജ്ഞതയുള്ളവരായിരിക്കണമെന്ന് ഓര്‍മിപ്പിച്ചു. 
മക്ക മേഖല ഗവര്‍ണറും സൗദി ഹജ്ജ് സെന്‍ട്രല്‍ കമ്മിറ്റി മേധാവിയുമായ അമീര്‍ ഖാലിദ് അല്‍ഫൈസലും മറ്റു പ്രമുഖരും അറഫ അതിര്‍ത്തിയിലെ നമിറ പള്ളിയില്‍ തീര്‍ഥാടകരുടെ മൂന്‍നിരയിലുണ്ടായിരുന്നു. 1,10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നമിറ പള്ളിയും 8,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പരിസരപ്രദേശവും നിറഞ്ഞ് കവിഞ്ഞതിനാല്‍ തീര്‍ഥാടകരില്‍ ഭൂരിഭാഗവും പള്ളിക്ക് പുറത്താണ് അറഫാ ദിനം ചെലവഴിച്ചത്.
 

തടവറയില്‍ വെന്ത വര്‍ഷങ്ങള്‍; കരിഞ്ഞ ഹൃദയവുമായി സുശീല്‍

Posted: 23 Sep 2015 08:45 PM PDT

Image: 

ഭാര്യയെ വെടിവെച്ചുകൊന്ന് തന്തൂരി അടുപ്പിലിട്ട് കത്തിച്ച കേസിലെ പ്രതി സുശീല്‍ ശര്‍മക്ക് 20 വര്‍ഷത്തിനുശേഷം പരോള്‍

ന്യൂഡല്‍ഹി: ‘ശപിക്കപ്പെട്ട ആ നിമിഷത്തിന് വിലയായി നല്‍കേണ്ടിവന്നത് എന്‍െറ 20 വര്‍ഷങ്ങളാണ്’ -പശ്ചാത്താപവിവശമായ ഈ വാക്കുകള്‍ രാജ്യത്തെ ഞെട്ടിച്ച ഒരു കുറ്റവാളിയുടേതാണ്. മറന്നിരിക്കില്ല സുശീല്‍ ശര്‍മയെ. ഭാര്യ നൈന സാഹ്നിയെ വെടിവെച്ചുകൊന്ന് മൃതദേഹം കഷണങ്ങളാക്കി വെട്ടിമുറിച്ച് തന്തൂരി അടുപ്പിലിട്ട് വേവിച്ച കുറ്റവാളി. 20 വര്‍ഷമായി തിഹാറിലെ രണ്ടാംനമ്പര്‍ ജയിലിലെ തടവുകാരന്‍. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി സുശീല്‍ ശര്‍മ പരോളിലിറങ്ങി. പരോളില്ലാതെ ഇത്രയും കാലം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ആദ്യ ജീവപര്യന്തം തടവുകാരനാണ് സുശീല്‍ ശര്‍മ.
പരോളിലിറങ്ങി 54കാരനായ സുശീല്‍ ആദ്യം പോയത് ദക്ഷിണ ഡല്‍ഹിയിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തന്‍െറ അമ്മായിയെ കാണാനാണ്. പിന്നെ, രോഗം മൂലം വിഷമിക്കുന്ന വയോധികരായ മാതാപിതാക്കളെ ആശുപത്രിയിലും കൊണ്ടുപോയി.
ജീവിതത്തെ കീഴ്മേല്‍ മറിച്ച 1995 ജൂലൈ രണ്ടിലെ ആ രാത്രി സുശീല്‍ ശര്‍മക്ക് മറക്കാനാകില്ല. ‘എന്താണ് സംഭവിച്ചതെന്ന് ഇന്നും തിരിച്ചറിയാനാകാത്ത ഇരുണ്ട ദിനമായിരുന്നു അത്’. യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം പ്രസിഡന്‍റായിരുന്നു അന്ന് സുശീല്‍. നൈനക്ക് മത്ലൂബ് എന്നയാളുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവദിവസം രാത്രി സുശീല്‍ വീട്ടിലത്തെുമ്പോള്‍ നൈന ഫോണില്‍ ഇയാളുമായി സംസാരിക്കുകയായിരുന്നു. സുശീലിനെ കണ്ടയുടന്‍ നൈന ഫോണ്‍ കട്ടാക്കി. സുശീല്‍ വീണ്ടും ഡയല്‍ ചെയ്തപ്പോള്‍ മറുതലക്കല്‍ മത്ലൂബ്.
സംശയം ഉറപ്പിച്ച സുശീല്‍ ഉടന്‍ തോക്കെടുത്ത് നൈനക്കുനേരെ നിറയൊഴിച്ചു. തുടര്‍ന്ന് മൃതദേഹം സമീപത്തെ റസ്റ്റാറന്‍റിലേക്ക് കൊണ്ടുപോകുകയും അവിടത്തെ മാനേജ`റുടെ സഹായത്തോടെ കത്തിച്ചുകളയാന്‍ തീരുമാനിക്കുകയും ചെയ്തു. മൃതദേഹം മുറിച്ച് കഷണങ്ങളാക്കി തന്തൂരി അടുപ്പിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് കേസ്. റസ്റ്റാറന്‍റ് മാനേജറെയാണ് ആദ്യം പൊലീസ് അറസ്റ്റ്ചെയ്തത്. സുശീല്‍ ഒളിവില്‍ പോയെങ്കിലും ഒരാഴ്ചക്കുശേഷം കീഴടങ്ങി. 2003ല്‍ കേസിന്‍െറ വിധി വന്നു. സുശീലിന് വധശിക്ഷയും റസ്റ്റാറന്‍റ് മാനേജര്‍ കേശവ്കുമാറിന് ഏഴുവര്‍ഷം കഠിനതടവും. കീഴ്കോടതിവിധി ഡല്‍ഹി ഹൈകോടതി ശരിവെച്ചതോടെ സുശീല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 2013 ഒക്ടോബര്‍ എട്ടിന് സുശീല്‍ ശര്‍മയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി. സുശീലിന് കുറ്റകൃത്യ പശ്ചാത്തലമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവുചെയ്തത്.
‘അന്ന് എന്താണ് സംഭവിച്ചത്  എന്ന് ജയിലിലായിരുന്ന സമയത്ത് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, 20 വര്‍ഷത്തെ വിയര്‍പ്പില്‍ ആ ഓര്‍മകള്‍ കുതിര്‍ന്നുപോയി. എന്‍െറ മാതാപിതാക്കള്‍ക്കും ഇതൊരു പീഡനകാലമായിരുന്നു. അവരെ നോക്കാന്‍ ആരുമുണ്ടായിരുന്നില്ല’ -പരോളിലിറങ്ങിയ സുശീല്‍ പറഞ്ഞു. ജയിലില്‍ കമ്പ്യൂട്ടര്‍ അധ്യാപകനായിരുന്നു സുശീല്‍. നല്ലനടപ്പുകാരന്‍.
‘നല്ല തടവുകാരെ 14 വര്‍ഷത്തിനുശേഷം മോചിപ്പിക്കാറുണ്ട്. എന്നാല്‍, സുശീലിന് പരോള്‍ കിട്ടാന്‍പോലും 20 വര്‍ഷം കാത്തിരിക്കേണ്ടിവന്നു’ -സുശീലിന്‍െറ ബന്ധു വൈഭവ് പറയുന്നു.

നാടിനൊപ്പം പ്രവാസികള്‍ക്കും ഇന്ന് സന്തോഷ പെരുന്നാള്‍

Posted: 23 Sep 2015 08:25 PM PDT

Image: 
കുവൈത്ത് സിറ്റി: ഇബ്രാഹീം പ്രവാചകന്‍െറയും കുടുംബത്തിന്‍െറയും ത്യാഗോജ്ജ്വലമായ ജീവിതം അനുസ്മരിച്ച് രാജ്യം വ്യാഴാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മലയാളികളുള്‍പ്പെടെയുള്ള പ്രവാസിസമൂഹവും ആഘോഷത്തിമര്‍പ്പില്‍. കുവൈത്തിലേതുപോലെ കേരളത്തിലും ഒരേദിവസം തന്നെ പെരുന്നാളായത് പ്രവാസി മലയാളികളുടെ ആഘോഷത്തിന്  മാറ്റുകൂട്ടിയിട്ടുണ്ട്. 
മിക്കപ്പോഴും കുവൈത്തില്‍ ഒരുദിവസവും നാട്ടില്‍ മറുദിവസവുമാണ് പെരുന്നാളുകള്‍ ഉണ്ടാവാറുള്ളത്. ഇതുകാരണം നാട്ടിലെ പെരുന്നാള്‍ സുദിനത്തില്‍പോലും ഇവിടെ ജോലിക്ക് പോവേണ്ടതായ അവസ്ഥ പല പ്രവാസികള്‍ക്കും ഉണ്ടാവാറുമുണ്ട്. ഗൃഹാതുരത്വത്തിന്‍െറ നോവുന്ന ഓര്‍മകള്‍ പ്രയാസപ്പെടുത്തുമ്പോഴും ആവുന്ന തരത്തില്‍ വിഭവങ്ങള്‍ ഉണ്ടാക്കിയും കളിതമാശകള്‍ പറഞ്ഞും കൂട്ടുകാരുമൊത്ത് പ്രവാസിസമൂഹവും പെരുന്നാള്‍ ആഘോഷിക്കും. 
സോഷ്യല്‍ മീഡിയ അനുദിനം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈകാലത്ത് കുട്ടികളും കുടുംബങ്ങളും തങ്ങളുടെ കൂടെയില്ളെങ്കിലും വാട്സ്ആപ്പും ഫേസ്ബുക്കും പോലുള്ളവ പ്രവാസികളുടെ സങ്കടങ്ങള്‍ കുറക്കാന്‍ ഒരുപരിധിവരെ കാരണമാകുന്നുണ്ട്. പുത്തനുടുപ്പിട്ട് തങ്ങളുടെ പിഞ്ചോമനകള്‍ നാട്ടിലെ പള്ളികളിലേക്ക് പോകുന്നതിന്‍െറയും രാത്രികളില്‍ മൈലാഞ്ചി ഇടുന്നതിന്‍െറയും ചിത്രങ്ങളും വിഡിയോകളും കണ്ട് ആനന്തം കണ്ടത്തൊനെങ്കിലും ഇന്നത്തെ പ്രവാസികള്‍ക്ക് കഴിയുന്നുണ്ട്. കുടുംബം കൂടെയില്ലാത്ത സാധാരണ പ്രവാസികള്‍  നാട്ടില്‍നിന്ന് വാട്സ്ആപ്പിലൂടെ വരുന്ന പെരുന്നാള്‍ ആഘോഷത്തിന്‍െറ ചിത്രങ്ങള്‍ കണ്ട് ആസ്വദിക്കുകയും സായൂജ്യമടയുകയും ചെയ്യും. നാട്ടിലും ഇവിടെയും ഒരേദിവസം പെരുന്നാള്‍ ആയതിന്‍െറ ഇരട്ടിമധുരത്തിലാണ് ഇത്തവണ പ്രവാസികള്‍. നമസ്കാരത്തിനുശേഷം ഫ്ളാറ്റുകളിലും താമസസ്ഥലങ്ങളിലും ഒത്തുചേര്‍ന്ന് പ്രവാസികള്‍ കുടുംബ, സുഹൃദ് സന്ദര്‍ശനങ്ങള്‍ക്കും സമയം കണ്ടത്തെും. പെരുന്നാളിനോടനുബന്ധിച്ച് വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ ഈദ് സംഗമങ്ങളും സൗഹൃദ സദസ്സുകളും ഒരുക്കിയിട്ടുണ്ട്. ചൂടിന് അല്‍പം ആശ്വാസമുള്ളതിനാല്‍ വൈകുന്നേരങ്ങളില്‍ കുടുംബസമേതവും ബാച്ചിലര്‍ സംഘങ്ങളായും പുറത്തിറങ്ങിയും പെരുന്നാള്‍ ആഘോഷിക്കാനുള്ള ഏര്‍പ്പാടുകളും പലരും നേരത്തെ ചെയ്തുവെച്ചിട്ടുണ്ട്.
 
രാജ്യത്തിന് പുറത്ത് ആഘോഷത്തിന് പോകുന്നത് 89000 പേര്‍
കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്നവരുടെ എണ്ണം 89000 ലത്തെിയതായി വെളിപ്പെടുത്തല്‍. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇത്രയുംപേര്‍ വിവിധ രാജ്യങ്ങളിലേക്ക് പെരുന്നാള്‍ ആഘോഷത്തിന്‍െറ ഭാഗമായി ഉല്ലാസത്തിന് പുറപ്പെടുമെന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഓപറേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് മേധാവി സാലിഹ് അല്‍ ഫിദാഇ പറഞ്ഞു. 
ദുബൈ, ഇറാനിലെ മശ്ഹദ്, ഇസ്തംബൂള്‍, ബൈറൂത്ത്, കൈറോ എന്നിവിടങ്ങളിലേക്കാണ് ഇക്കുറി രാജ്യത്തെ സ്വദേശികളില്‍ അധികവും ഉല്ലാസത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി അഞ്ച് ദിവസമായി കുറഞ്ഞത് വിദൂരദേശങ്ങളിലേക്കുള്ള നീണ്ടയാത്രക്ക് തടസ്സമായിട്ടുണ്ട്. രാജ്യത്തിന് പുറത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്നവരെകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. യാത്രക്കാര്‍ കൂടുന്നത്കൊണ്ടുള്ള പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ വിമാനത്താവളത്തില്‍ വന്‍ സജ്ജീകരണങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
എമിഗ്രേഷന്‍ കൗണ്ടറുകളുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ യാത്രക്കാരെയും അവരെ സ്വീകരിക്കാന്‍ എത്തുന്നവരെയും ശക്തമായി നിരീക്ഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രാനടപടികള്‍ സൗകര്യപ്രദമായി പൂര്‍ത്തീകരിക്കാന്‍ നിശ്ചിതസമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
 
 

ഈദ്ഗാഹുകള്‍ ഒരുങ്ങി; ഇന്ന് ബലിപെരുന്നാള്‍

Posted: 23 Sep 2015 08:15 PM PDT

Image: 
മസ്കത്ത്: വിശ്വാസികളില്‍ ത്യാഗത്തിന്‍െറയും ആത്മസമര്‍പ്പണത്തിന്‍െറയും സ്മരണകളുണര്‍ത്തി ഒമാനിലും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും വ്യാഴാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തിലും വ്യാഴാഴ്ച തന്നെയാണ് ബലിപെരുന്നാള്‍. 
പുതുവസ്ത്രങ്ങള്‍ ധരിച്ച് അത്തറിന്‍െറ സുഗന്ധവുമായി സ്വദേശികള്‍ക്കൊപ്പം പ്രവാസികളും ഈദ് സുദിനത്തില്‍ ഈദുഗാഹുകളിലും മസ്ജിദുകളിലും ഒരുമിച്ചുകൂടും. കുടുംബത്തോടൊപ്പവും അല്ലാതെയും വിശ്വാസികള്‍ പെരുന്നാള്‍ മുസല്ലകളിലത്തെും. ദൈവത്തെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്ന തക്ബീര്‍ ധ്വനികളാല്‍ ഈദുഗാഹുകളും മസ്ജിദുകളും മുഖരിതമാക്കും. ദൈവമഹത്വങ്ങളുമായി മഹാനായ ഇബ്രാഹീം നബിയുടെ ത്യാഗത്തിന്‍െറ ജീവിതത്താളുകള്‍ ഇമാമുമാര്‍ ഒരിക്കല്‍കൂടി അനുസ്മരിക്കും. 
മുസ്ലിംലോകം നേരിടുന്ന വെല്ലുവിളികളും സമുദായത്തെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന തീവ്രവാദശക്തികള്‍ക്കെതിരായ പോരാട്ടങ്ങളും ഖുത്തുബയില്‍ വിഷയമാകും. പെരുന്നാള്‍ നമസ്കാരത്തിനും പ്രാര്‍ഥനകള്‍ക്കുംശേഷം വിശ്വാസികള്‍ ആശംസകള്‍ കൈമാറിയും ആലിഗനം ചെയ്തുമാണ് ഈദ് മുസല്ലകളില്‍നിന്ന് പിരിയുക. രാജ്യത്തിന്‍െറ വിവിധഭാഗങ്ങളില്‍ ഈദുഗാഹുകള്‍ ഒരുങ്ങിക്കഴിഞ്ഞു. മലയാളികള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഈദുഗാഹുകളും പെരുന്നാള്‍ നമസ്കാരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഗാല, സീബ്, റൂവി, വാദീകബീര്‍, ഖദറ, സൊഹാര്‍, മുസന്ന, സലാല, നിസ്വ, ബര്‍ക, സൂര്‍, ബുആലി എന്നിവിടങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ പെരുന്നാള്‍ നമസ്കാരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഏറ്റവുംവലിയ ഗാല റുസൈഖി മൈതാനത്തെ ഈദ്ഗാഹിന് ഒരുക്കങ്ങള്‍പൂര്‍ത്തിയായി. 
 രാവിലെ 6.30ന് നടക്കുന്ന നമസ്കാരത്തിന് മുനീര്‍ വരന്തരപ്പള്ളി നേതൃത്വം നല്‍കും. റൂവി അല്‍ കരാമ ഹൈപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് എം.എം. അക്ബറും റൂവി അപ്പോളോ ഹോസ്പിറ്റല്‍ മൈതാനിയില്‍ സലാഹുദ്ദീന്‍ ചുഴലിയും റൂവി ഫാമിലി ഷോപ്പിങ് സെന്‍റര്‍ പരിസരത്ത്  നൗഷാദ് കാക്കവയലും നേതൃത്വം നല്‍കും. വാദികബീര്‍ ഇബ്ന്‍ ഖല്‍ദൂന്‍ സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന നമസ്കാരത്തിന് നാസര്‍ സുല്ലമിയാണ് നേതൃത്വം നല്‍കുക. സീബില്‍ അല്‍ സഹൂര്‍ ഗാര്‍ഡന്‍ ഫുട്ബാള്‍ മൈതാനിയിലും (കുര്‍റത്തുല്‍ ഇസ്നൈന്‍) ഈദ്ഗാഹ് ഉണ്ടാകും. സീബ് സ്പോര്‍ട്സ് ക്ളബ് മൈതാനിയില്‍ ഷമീര്‍ ചന്ദ്രാപ്പിന്നിയും സീബ് അല്‍ഹൈല്‍ ഫുട്ബാള്‍ മൈതാനിയില്‍ നിയാസ് സ്വലാഹിയും സൂര്‍ സനായിയ അല്‍ഹരീബ് മൈതാനിയില്‍ അന്‍വര്‍ സുലൈമാനും സുവൈഖ്ഷാഹി ഫുഡ്സ് ഗ്രൗണ്ടില്‍ ഹുസൈന്‍ കക്കാടും ഖദറ അല്‍ ഹിലാല്‍ ഫുട്ബാള്‍ മൈതാനിയില്‍ ഫൈസല്‍ കൊച്ചിയും സൊഹാര്‍ ഫലജ് ഈദ്ഗാഹിന് എം.ഐ. അബ്ദുല്‍ റഷീദ് മാസ്റ്ററും സലാല ദോഫാര്‍ ക്ളബ് ഗ്രൗണ്ടില്‍ കെ. ഷൗക്കത്തലി മാസ്റ്ററും സലാല അല്‍ഹിന്ദ് ക്ളബ് ഗ്രൗണ്ടില്‍ ടി.കെ. അഷ്റഫും സഹം ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ ഷഫീഖ് കോട്ടയവും ഈദ്ഗാഹിന് നേതൃത്വം നല്‍കും. ബുഅലി സ്റ്റേഡിയത്തില്‍ രാവിലെ ഏഴിനാരംഭിക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് മുഹമ്മദ് ജാസിം നേതൃത്വംനല്‍കും.
പെരുന്നാളിന്‍െറ ഭാഗമായി വിവിധ സംഘടനകള്‍ കൂട്ടായ്മകളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മസ്കത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന ഈദ്മീറ്റും സാംസ്കാരിക സംഗമവും വ്യാഴാഴ്ച അല്‍ ഫലജ് ഹോട്ടലിലെ ലി ഗ്രാന്‍റ് ഹാളില്‍ നടക്കും. വൈകുന്നേരം ആറിനാരംഭിക്കുന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്യും. 
പെരുന്നാള്‍ വസ്ത്രങ്ങളും പെരുന്നാള്‍ അത്തറുകളും വാങ്ങാന്‍ പ്രധാന നഗരങ്ങളില്‍ ബുധനാഴ്ച  നല്ലതിരക്കാണ് അനുഭവപ്പെട്ടത്. വിവിധയിടങ്ങളില്‍ ബലിയര്‍പ്പിക്കുന്നതിനുള്ള കന്നുകാലികളെയും ആടുമാടുകളെയും വാങ്ങാനും നല്ലതിരക്ക് അനുഭവപ്പെട്ടു. വലിയ ആടുകള്‍ക്ക് 250 -300 റിയാലാണ് പലയിടത്തും വില. 
പെരുന്നാള്‍ അടുത്തതോടെ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകില്ളെന്ന വിശ്വാസത്തിലാണ് ആളുകള്‍ വില കയറ്റുന്നത്. ജബലുകളില്‍ താമസിക്കുന്നവര്‍ കൊണ്ടുവരുന്ന സ്വദേശി ആടുകള്‍ക്കാണ് വില അധികം. വില താരതമ്യേന കുറഞ്ഞ സൊമാലിയന്‍ ആടുകളെയാണ് പ്രവാസികള്‍ അടക്കമുള്ളവര്‍ വാങ്ങുന്നത്. ബലി അറുക്കുന്നതിന് അല്‍ഖുവൈര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നഗരസഭ അറവുശാലകള്‍ സജ്ജമാക്കിയിട്ടുണ്ട്. താമസസ്ഥലങ്ങള്‍ക്ക് സമീപവും മറ്റും ബലി അറുക്കുന്നതിനും വിലക്ക് ബാധകമാണ്. ബലിയറുക്കുന്നവര്‍ ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. കൈയുറയും ഷൂസും ഗൗണും ധരിക്കണം. കോംഗോഫീവര്‍ അടക്കം മൃഗങ്ങളില്‍നിന്ന് പകരാന്‍ സാധ്യതയുള്ള രോഗങ്ങളില്‍നിന്ന് സുരക്ഷ നേടണമെന്ന് ആരോഗ്യമന്ത്രാലയം സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. മെര്‍സ് ബാധയുടെ പശ്ചാത്തലത്തില്‍ അയല്‍രാഷ്ട്രങ്ങളില്‍നിന്ന് കൊണ്ടുവന്ന ഒട്ടകങ്ങളെയും മറ്റും അധികൃതര്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കിയിരുന്നു. 
 

തിങ്കളാഴ്ച ഈ ബസുകളോടുന്നത് കാരുണ്യത്തുട്ടുകള്‍ സ്വരൂപിക്കാന്‍

Posted: 23 Sep 2015 11:40 AM PDT

Image: 

തിരൂര്‍: തിരൂരില്‍നിന്ന് വ്യത്യസ്ത റൂട്ടുകളില്‍ സര്‍വിസ് നടത്തുന്ന കെ.എം.എച്ച്, ദയ, ചെങ്ങണക്കാട്ടില്‍ എന്നീ ബസുകളില്‍ തിങ്കളാഴ്ച കണ്ടക്ടര്‍മാര്‍ യാത്രക്കാരുടെയടുത്തത്തെുക ബക്കറ്റുകളുമായി. ടിക്കറ്റിന് പകരം നല്‍കാനുള്ളത് കൊച്ചുനോട്ടീസ്. രക്താര്‍ബുദത്തെ തുടര്‍ന്ന് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്ന വൈലത്തൂര്‍ മങ്കത്ത് നാഷിദ് എന്ന നാലര വയസ്സുകാരനെ സഹായിക്കണമെന്നാകും അതിലെ അഭ്യര്‍ഥന. തിങ്കളാഴ്ച ബസുകളിലെ കലക്ഷന്‍ മാത്രമല്ല, ജീവനക്കാരുടെ വേതനവും നാഷിദിനെ സഹായിക്കാനുള്ളതാണ്. 10 ബസുകളും ജീവനക്കാരുമാണ് കുരുന്നിന് താങ്ങായി ഒരുദിവസത്തെ വരുമാനം നീക്കിവെക്കാന്‍ സന്നദ്ധരായിരിക്കുന്നത്. വരമ്പനാല ചെറവന്നൂരിലെ ചോരാത്ത് അലിയുടെ ഉടമസ്ഥതയിലുള്ള കെ.എം.എച്ച് ഗ്രൂപ്പിന് കീഴിലെ ഏഴ് ബസുകളാണ് ഈ യഞ്ജത്തില്‍ പങ്കെടുക്കുന്നത്. ആറ് ബസുകള്‍ തിരൂര്‍-വളാഞ്ചേരി റൂട്ടിലും ഒന്ന് വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടിലുമാണ് സര്‍വിസ് നടത്തുന്നത്. ഒഴൂര്‍ വെള്ളച്ചാല്‍ ചെങ്ങണക്കാട്ടില്‍ കുഞ്ഞന് രണ്ട് ബസുകളാണുള്ളത്. ഒന്ന് തിരൂര്‍-ചെമ്മാട് റൂട്ടിലും രണ്ടാമത്തേത് തിരൂര്‍-ഇരിങ്ങാവൂര്‍-കോട്ടക്കല്‍ റൂട്ടിലുമാണ് സര്‍വിസ് നടത്തുന്നത്. വൈലത്തൂരിലെ ബര്‍സാത്ത് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് ഉടമ ആദൃശ്ശേരി മുണ്ടേക്കാട്ടില്‍ മുഹമ്മദ് സക്കീറിന്‍െറതോണ് തിരൂര്‍-മഞ്ചേരി റൂട്ടിലോടുന്ന ദയ ബസ്. ഇത്രയും ബസുകളിലായി 38 ജീവനക്കാരാണുള്ളത്.
നാഷിദിന് മജ്ജ മാറ്റിവെക്കലിന് 30 ലക്ഷത്തിലധികം രൂപ ആവശ്യമാണ്. ഒരു മാസമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മജ്ജ മാറ്റിവെക്കല്‍ മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രതിവിധി. വിവിധ കോണുകളില്‍നിന്ന് സഹായങ്ങള്‍ ലഭിക്കുന്നതിനിടെയാണ് നാഷിദിന്‍െറ അയല്‍വാസി കൂടിയായ ‘ദയ’ ബസുടമ സക്കീറിന്‍െറ നേതൃത്വത്തില്‍ ബസുടമകള്‍ മുന്നോട്ടുവന്നത്. നാഷിദിനെ സഹായിക്കണമെന്ന അഭ്യര്‍ഥന സുഹൃത്തുക്കളായ അലിയും കുഞ്ഞനും സന്തോഷപൂര്‍വം ഏറ്റെടുക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. നാഷിദിനെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായ സമിതി രൂപവത്കരിച്ച് വൈലത്തൂര്‍ പുല്‍പ്പറമ്പ ശാഖയില്‍ (നമ്പര്‍: 67335248220, IFC CODE: SBTR 0000593) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സഹായം തേടിയതായി സമിതി കണ്‍വീനര്‍ പുല്ലാട്ട് സിദ്ദീക്ക് അറിയിച്ചു.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP