സ്വാഗതം
WELCOME

News Update..

Sunday, September 13, 2015

പണിയെപ്പത് നാങ്കള് കൊള്ളയടിപ്പതു നീങ്കള്; ഇത് പെമ്പിളൈ ഒരുമയുടെ ഇന്‍ക്വിലാബ് Madhyamam News Feeds

പണിയെപ്പത് നാങ്കള് കൊള്ളയടിപ്പതു നീങ്കള്; ഇത് പെമ്പിളൈ ഒരുമയുടെ ഇന്‍ക്വിലാബ് Madhyamam News Feeds

Link to a feed

പണിയെപ്പത് നാങ്കള് കൊള്ളയടിപ്പതു നീങ്കള്; ഇത് പെമ്പിളൈ ഒരുമയുടെ ഇന്‍ക്വിലാബ്

Posted: 13 Sep 2015 12:58 AM PDT

Image: 

മൂന്നാര്‍: കേരളത്തിന്‍റെ സമര ഭൂപടത്തില്‍ വീറുറ്റ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത മൂന്നാര്‍ സമരത്തിലെ മുദ്രാവാക്യവും ജനശ്രദ്ധ കവരുന്നു. ചൂഷകരായ മുതലാളിമാരുടെ ചങ്കിനു നേരെ ഉയര്‍ത്തുന്ന കത്തി പോലെയായിരുന്നു പെണ്‍ കണ്ഠദനാളങ്ങളില്‍ നിന്ന് ഉയര്‍ന്ന മുദ്രാവക്യങ്ങള്‍. കേട്ടു നില്‍ക്കുന്നവരുടെ സിരകളിലേക്കു കൂടി സമര വീര്യം പടര്‍ത്തുന്ന വിധം തമിഴ് സൗന്ദര്യവും മൂര്‍ച്ചയും ഒരുപോലെ ഉള്‍ചേര്‍ന്നിരുന്നു ആ ഇന്‍ക്വിലാബുകളില്‍.

‘ഇന്‍ക്വലാബ് സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ്’ ‘പെമ്പിള ഒരുമൈ സിന്ദാബാദ്’ ‘പണിയെടുപ്പതു നാങ്കളെ കൊള്ളയടിപ്പതു നീങ്കള്’ ‘കൊളുന്തുകുട്ട എടുപ്പതു നാങ്കള് പണക്കുട്ട അമുക്കുതു നീങ്കള്’  ‘അപ്പാ അപ്പാ കരിയപ്പാ കൊള്ളയടിച്ച പണത്തെ എവിടപ്പാ?’ - കരിയപ്പ എന്ന കമ്പനി മാനേജറോടുള്ള ചോദ്യമായിരുന്നു ഇത്.

‘പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക് എസി ബംഗ്ളാ ഉങ്കള്‍ക്ക്’ ‘തമിഴ് മീഡിയം നാങ്കള്‍ക്ക് ഇംഗ്ളീഷ് മീഡിയം ഉങ്കള്‍ക്ക്’ ‘കുട്ടതൊപ്പി നാങ്കള്‍ക്ക് കോട്ടും സൂട്ടും ഉങ്കള്‍ക്ക്’ ‘ചിക്കന്‍, ദോശ ഉങ്കള്‍ക്ക് കാടി കഞ്ഞി നാങ്കള്‍ക്ക്‘ ‘പണിയെടുക്കുവത് നാങ്കളെ് പണം കൊയ്വത് നീങ്കള്’ ‘പോരാടുവോം പോരാടുവോം നീതി കെടയ്ക്കും വരെ പോരാടുവോം’ ‘പോരാടുവോം വെട്രി വരുവോം’ ‘ഇന്‍ക്വിലാബ് സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ് പെമ്പിള ഒരുമൈ സിന്ദാബാദ്’. സമരമുഖത്ത് സാധാരണ കേള്‍ക്കാറുള്ള നെടുങ്കന്‍ പ്രസംഗങ്ങളെ പോലും അപ്രസക്തമാക്കിക്കൊണ്ട്  തൊഴിലാളികളുടെ ജീവല്‍ പ്രശ്നത്തിലേക്ക് ഏറ്റവും ലളിതമായി ശ്രദ്ധ ക്ഷണിക്കുക കൂടി ചെയ്യുന്നു ഈ മുദ്രാവാക്യങ്ങള്‍.

മൂന്നാര്‍ സമരം: മഹിളാ കോണ്‍ഗ്രസ് നേതാക്കളെ ഇറക്കിവിട്ടു

Posted: 12 Sep 2015 11:05 PM PDT

Image: 

മൂന്നാര്‍: മൂന്നാറിലെ സമര വേദിയിലെ ത്തിയ മഹിളാ കോണ്‍ഗ്രസ് നേതാക്കളെ  തൊഴിലാളികള്‍ എഴുന്നേല്‍പ്പിച്ചുവിട്ടു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി സെക്രട്ടറി ലതിക സുഭാഷ് എന്നിവരെയാണ് സമര വേദിയില്‍ നിന്ന് എഴുന്നേറ്റു പോകാന്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. തൊഴിലാളി സംഘടനാ പ്രതിനിധികളെന്ന് ആരോപിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ പ്രതിഷേധം ഉയര്‍ന്നത്.

തൊഴിലാളികളുടെ പ്രതിഷേധം സ്വഭാവികം മാത്രമെന്ന് ബിന്ദു കൃഷ്ണ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളി സംഘടനകളുടെ തെറ്റായ ശൈലിയാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. സംഘടനകളുടെ പ്രവര്‍ത്തന രീതിയില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. ഐതിഹാസിക സമരമാണ് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്നതെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

സമരവേദിയിലെ ത്തിയ ആര്‍.എം.പി നേതാവ് കെ.കെ രമയോടും മടങ്ങി പോകാന്‍ തോട്ടംതൊഴിലാളികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സമരത്തിന് പിന്തുണ അറിയിക്കാന്‍ എത്തിയതാണെന്ന് അറിയിച്ച് കെ.കെ രമ സമരവേദിയില്‍ നിന്ന് മടങ്ങി.

അജയ്യനായി മെയ്‌വെതര്‍

Posted: 12 Sep 2015 10:17 PM PDT

Image: 

ലാസ് വെഗാസ്: എം.ജി.എം ഗ്രാന്‍ഡ് സ്റ്റേഡിയത്തിലെ ആര്‍ക് ലൈറ്റുകള്‍ക്ക് കീഴില്‍ സജ്ജീകരിച്ച ഇടിക്കൂട്ടില്‍ എതിരാളി ആന്ദ്രേ ബെര്‍ട്ടോയെ (30^4) ലക്ഷ്യമാക്കി മുഷ്ടി ചുരുട്ടിയ ഫ്ളോയ്ഡ് മെയ്‌വെതര്‍ എന്ന അതികായന് സ്വപ്ന നേട്ടത്തോടെ പടിയിറക്കം. കരിയറിലെ അവസാനത്തെ മത്സരത്തിനിറങ്ങിയ മെയ് വെതര്‍ എതിരാളിയെ പരാജയപ്പെടുത്തി നേടിയത് ചരിത്ര നേട്ടം. 19 വര്‍ഷം നീണ്ട കരിയറിലെ  49ാമത്തെ മത്സരത്തിനിറങ്ങിയ മെയ്‌വെതര്‍ അവസാന മത്സരം വരെ തോല്‍ക്കാതെ 49^0ത്തിന്‍െറ അജയ്യമായ റെക്കോഡ് സ്വന്തമാക്കിയാണ് ഇടിക്കൂട്ടില്‍ നിന്നും മടങ്ങുന്നത്. അമേരിക്കക്കാരന്‍ റോക്കി മാര്‍സിയാനോ സ്ഥാപിച്ച 49^0ത്തിന്‍െറ റെക്കോഡിനൊപ്പമാണ് മെയ് വെതറത്തെിയത്.

ദൈവത്തിനും ആരാധകര്‍ക്കും നന്ദി പറഞ്ഞ മെയ്വെതര്‍ തന്‍െറ കരിയര്‍ അവസാനിപ്പിച്ചതായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ളെന്നും താന്‍ തന്നെയാണ് ലോകത്തിലെ മികച്ച താരമെന്നും മെയ്‌വെതര്‍ പറഞ്ഞു. ബെര്‍റ്റോ മികച്ച എതിരാളിയായിരുന്നെങ്കിലും പരിചയ സമ്പത്ത് തന്നെ സഹായിച്ചുവെന്നും മെയ്‌വെതര്‍ പറഞ്ഞു. അവസാന മത്സരത്തില്‍ ആന്ദ്രേ ബെര്‍ട്ടോയെ മെയ്‌വെതര്‍ തെരഞ്ഞെടുത്തത് അപരാജിതന്‍ എന്ന റെക്കോര്‍ഡ് നിലനിര്‍ത്താനാണെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കരിയറിലെ നാലാം തോല്‍വിയാണ് ബെര്‍ട്ടോക്കുണ്ടായത്. മെയ് വെതറിനു അഞ്ചു വിഭാഗങ്ങളിലായി 12 ലോക കിരീടങ്ങളുണ്ട്. ആന്ദ്രേ ബെര്‍ട്ടോക്കെതിരെ ലാസ് വെഗാസില്‍ തന്‍െറ കരിയറിലെ അവസാന മത്സരത്തിനാണിറങ്ങുന്നതെന്ന് 38കാരനായ മെയ്‌വെതര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

 

ഗ്യാസ് കണക്ഷന്‍െറ പേരില്‍ തട്ടിപ്പ്; നൂറിലേറെപ്പേര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി

Posted: 12 Sep 2015 09:53 PM PDT

ആര്യനാട്: മലയോര ഗ്രാമീണമേഖലയില്‍ പുതിയ ഗ്യാസ് കണക്ഷന്‍െറ പേരില്‍ വന്‍തട്ടിപ്പ്. ഉപഭോക്താക്കളില്‍ നിന്ന് ആയിരക്കണക്കിന് രൂപ അമിതമായി ഈടാക്കുന്നതായാണ് പരാതി. അടുത്തിടെ ആര്യനാട്ട് ആരംഭിച്ച ഇന്‍ഡന്‍ ഗ്യാസ് ഏജന്‍സിയുടെ പേരിലാണ് നൂറുകണക്കിനുപേര്‍ കബളിപ്പിക്കപ്പെട്ടത്. ഗ്യാസ് ഏജന്‍സി ജീവനക്കാരാണെന്ന പേരില്‍ ഏജന്‍റുമാര്‍ വീടുകളിലത്തെി പാചകവാതക കണക്ഷന്‍ തവണവ്യവസ്ഥയില്‍ ഉള്‍പ്പെടെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഉപഭോക്താക്കളെ കെണിയില്‍ വീഴ്ത്തുന്നത്. സിലിണ്ടര്‍, സ്റ്റൗ, അനുബന്ധ ഉപകരണങ്ങള്‍, ഡിപ്പോസിറ്റ്, ഉള്‍പ്പെടെ 6200 രൂപ മുതല്‍ നേരിട്ട് വാങ്ങും. തവണ വ്യവസ്ഥയാണെങ്കില്‍ 6500 മുതല്‍ 8000 രൂപ വരെയാണ് ഈടാക്കുന്നത്. തുടര്‍ന്ന് റേഷന്‍ കാര്‍ഡും അനുബന്ധരേഖകളുമായി ഏജന്‍സി ഓഫിസില്‍ നിശ്ചിതദിവസം എത്താന്‍ ആവശ്യപ്പെടും. ഇങ്ങനെ എത്തുമ്പോള്‍ ഇവര്‍ ഓഫിസ് ജീവനക്കാരെപ്പോലെ പെരുമാറി കണക്ഷന്‍ നല്‍കും. തുക ബാക്കി നല്‍കാനുണ്ടെങ്കില്‍ ഉപഭോക്താവില്‍ നിന്നും അതും വാങ്ങും. പലരും വീട്ടിലത്തെി ബില്ലുകള്‍ പരിശോധിക്കുമ്പോഴാണ് ആയിരക്കണക്കിന് രൂപ അമിതമായി ഈടാക്കിയതായി മനസ്സിലാവുന്നത്.
ഏജന്‍സി ഓഫിസുമായി ബന്ധപ്പെടുമ്പോള്‍ ആ പേരില്‍ ജീവനക്കാരനില്ളെന്ന് മറുപടി നല്‍കും. ഗ്യാസ് ഏജന്‍സി അധികൃതരുടെ ഒത്താശയോടെയാണ് തട്ടിപ്പെന്നാണ് ആരോപണം.
ഉറിയാക്കോട് സ്വദേശിയായ വിനോദിന്‍െറ വീട്ടില്‍ എത്തി ആര്യനാടെ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ ഷാജഹാന്‍ എന്ന് പരിചയപ്പെടുത്തി പുതിയ കണക്ഷന്‍ നല്‍കാമെന്ന് പറഞ്ഞ് 6200 രൂപ വാങ്ങിയിരുന്നു. തുടര്‍ന്ന് ഏജന്‍സി ഓഫിസില്‍ എത്തിയപ്പോള്‍ ഗ്യാസ് കണക്ഷനും ബുക്കും നല്‍കി. വീട്ടിലത്തെി ബില്ലുകള്‍ കൂട്ടി നോക്കിയപ്പോഴാണ് 5500 രൂപയുടെ സ്ഥാനത്ത് 6200 രൂപ ഈടാക്കിയതായി ബോധ്യപ്പെടുന്നത്.
തുടര്‍ന്ന് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഷാജഹാന്‍ എന്നപേരില്‍ ജീവനക്കാരനില്ല എന്ന മറുപടിയാണ് ലഭിച്ചതത്രെ. ഗ്യാസ് കണക്ഷന്‍ നല്‍കാമെന്ന പേരില്‍ തന്നെ സമീപിച്ചയാള്‍ ഓഫിസ് ജീവനക്കാരോടൊപ്പമുണ്ടായിരുന്നിട്ടും അറിയില്ളെന്ന് പറയുന്നത് ഏജന്‍സി അധികൃതരുടെ ഒത്താശക്ക് തെളിവാണെന്ന് ചൂണ്ടിക്കാട്ടി വിനോദ് കലക്ടര്‍ക്കും താലൂക്ക് സപൈ്ള ഓഫിസര്‍ക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്.
പുതിയ ഗ്യാസ് കണക്ഷന്‍ നല്‍കുന്നതിന് ഏജന്‍റുമാരെ നിയമിച്ചിട്ടില്ളെന്നും രേഖകളുമായി നേരിട്ട് ഏജന്‍സി ഓഫിസിലത്തെിയാല്‍ 5500 രൂപക്ക് പുതിയ പാചകവാതക കണക്ഷന്‍ ലഭിക്കുമെന്നും ആര്യനാട്ടെ ഇന്‍ഡന്‍െറ ഡീലറായ ബി.എസ് ഗ്യാസ് ഏജന്‍സി അധികൃതര്‍ അറിയിച്ചു.

നായപ്പേടിയില്‍ നാടും നഗരവും

Posted: 12 Sep 2015 09:51 PM PDT

കൊല്ലം: പകല്‍ പോലും വീടിന് പുറത്തിറങ്ങാന്‍ ഭയക്കേണ്ട അവസ്ഥ. കള്ളന്മാരെയോ കൊള്ളക്കാരെയോ പേടിച്ചിട്ടില്ല. ഏത് സമയത്തും ആക്രമിക്കപ്പെടാവുന്ന നിലയിലേക്ക് നാട് മാറി. നായകള്‍ നാടിന്‍െറ മുക്കിലും മൂലയിലും നിറഞ്ഞിരിക്കുകയാണ്. ഒറ്റക്ക് കുട്ടികളെ സ്കൂളുകളില്‍ വിടാന്‍ രക്ഷാകര്‍ത്താക്കള്‍ ഭയപ്പെടുന്നു. നായശല്യം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാറിനുപോലും കഴിയുന്നില്ല. ഒരു വശത്ത് നായ്ക്കള്‍ കുട്ടികളെയടക്കം കടിച്ചുകീറുമ്പോള്‍ മറുവശത്ത് മൃഗസ്നേഹികള്‍ നിറയുന്നു. വരുന്നമാസം നായ്ക്കളുടെ പ്രജനനകാലമായതിനാല്‍ ആക്രമണം കൂടുമെന്ന് വിദഗ്ധരും പറയുന്നു. സംസ്ഥാനത്തിന് മാതൃകയായി കൊല്ലം ജില്ലാ പഞ്ചായത്ത് ഉയര്‍ത്തിക്കാട്ടിയ വന്ധ്യംകരണപദ്ധതി ഇതുവരെ നടപ്പാക്കാനായിട്ടില്ല. എ.ബി.സി കമ്മിറ്റിയുടെ പുന$സംഘടനയാണ് ഇതിന് വിലങ്ങുതടിയായിരിക്കുന്നത്. പഴയ കമ്മിറ്റി പുന$സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ചില ഉദ്യോഗസ്ഥരുടെ പിടിവാശിയില്‍ തുടര്‍നടപടികളായിട്ടില്ല. അടിയന്തര ജനറല്‍ ബോഡി കൂടി പുതിയ കമ്മിറ്റി രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്ത്. ഇപ്പോള്‍ നായ്ക്കളുടെ ശല്യം വര്‍ധിച്ചതുകാട്ടി കലക്ടറെ കാണാനിരിക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റടക്കമുള്ളവര്‍. ശരാശരി 20-30 പേര്‍ക്ക് ദിവസവും നായ്ക്കളുടെ കടിയേല്‍ക്കുന്നതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് ജില്ലാ ആശുപത്രിയില്‍ സ്റ്റോക്കുണ്ട്. ആന്‍റി റാബിസ് വാക്സിനും സിറവുമാണ് ഇപ്പോഴുള്ളത്. കടിച്ചത് പേപ്പട്ടിയാണെന്ന് ഉറപ്പായാലാണ് ആന്‍റി റാബിസ് സിറം കുത്തിവെക്കുന്നത്. നായ കടിക്കുന്ന എല്ലാവര്‍ക്കും വാക്സിനാണ് എടുക്കുന്നത്.

ടോളിനെക്കുറിച്ച് അറിയില്ളെന്ന വാദം തെറ്റ്

Posted: 12 Sep 2015 09:48 PM PDT

ഇരിങ്ങാലക്കുട: പുതിയ ആളൂര്‍ റെയില്‍വേ മേല്‍പാലത്തിലെ വിവാദ ടോള്‍ പിരിവിനെക്കുറിച്ച് അറിയില്ളെന്ന സ്ഥലം എം.എല്‍.എ അടക്കമുള്ളവരുടെ വാദം പൊളിയുന്നു. മേല്‍പാലത്തിന്‍െറ പ്രാരംഭ നിര്‍മാണ ഘട്ടത്തില്‍ തന്നെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് ടോള്‍ പിരിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയ രേഖകള്‍ പുറത്തായി.
ഇതനുസരിച്ച് 2014 മേയ് ആറിന് കേരള ഗവര്‍മെന്‍റ് അസാധാരണ ഗസറ്റ് വിജ്ഞാനപനപ്രകാരം ആളൂര്‍ മേല്‍പാലത്തിന് 15 വര്‍ഷത്തേക്ക് ടോള്‍ പിരിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
ഈ വിവരം ജനപ്രതിനിധികള്‍ മറച്ചുവെച്ച് ടോളിനെക്കുറിച്ച് അറിയില്ളെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അംഗീകരിച്ച ടോള്‍ പ്രകാരം കാര്‍, ജീപ്, പിക്അപ് വാന്‍ ഒരു ഭാഗത്തേക്ക് അഞ്ച് രൂപ, ഇരുഭാഗത്തേക്ക് 7.50 രൂപ, പ്രതിമാസ നിരക്ക് 150 രൂപ, ലൈറ്റ് കമേഴ്സ്യല്‍ മീഡിയാടൈപ് വാഹനങ്ങള്‍ ഒരു ഭാഗത്തേക്ക് എട്ട് രൂപ, ഇരു ഭാഗത്തേക്ക് 12 രൂപ, പ്രതിമാസം 240 രൂപ, ബസ്, ടു ആക്സില്‍/മള്‍ട്ടി ആക്സില്‍ ട്രക്ക്, ടാങ്കര്‍ ലോറി ഒരു വശത്തേക്ക് 15 രൂപ ഇരുവശത്തേക്കും 22.50 രൂപ, പ്രതിമാസം 450 രൂപ എന്നിങ്ങനെയാണ് നിരക്ക്.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ ഫണ്ട് മാത്രം ആശ്രയിച്ച് സാധ്യതമല്ലാത്തതിനാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ധനസമാഹരണം നടത്തി പദ്ധതികള്‍ നടപ്പാക്കാനാണ് മേല്‍പാലം നിര്‍മാണം തങ്ങളെ ഏല്‍പിച്ചതെന്ന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ പറയുന്നു. ആയതിനാല്‍ ആളൂര്‍ മേല്‍പാലത്തിന്‍െറ ടോള്‍പിരിവുമായി മുന്നോട്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
'ടോള്‍ പിരിവ് പിന്‍വലിച്ചെന്ന' പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ വാദം തെറ്റാണെന്ന് ഇതോടെ വെളിപ്പെട്ടു. ടോള്‍ പിരിവിന് എതിരെ ശക്തമായ സമരപരിപാടികളുമായി ഇടതുപക്ഷവും ബി.ജെ.പിയും മുന്നോട്ടുപോവുകയാണ്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ടോള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയില്ളെന്ന പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
ടോള്‍ ഇല്ലാത്ത പാലം എന്ന നിലക്കാണ് സ്ഥലം എം.എല്‍.എ അവതരിപ്പിച്ചത്. പിന്നീട് ഉദ്ഘാടനം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞതോടെ രാത്രി തന്നെ ടോള്‍ ബൂത്ത് സ്ഥാപിക്കുകയായിരുന്നു.

മെസി വീണ്ടും ബാഴ്സയുടെ രക്ഷകനായി

Posted: 12 Sep 2015 09:46 PM PDT

Image: 

മാഡ്രിഡ്: അങ്ങനെ മെസി വീണ്ടും ബാഴ്സയുടെ രക്ഷകനായി. ബാഴ്സയുടെ ഒന്നാം ഇലവനില്‍ ഉള്‍പെടാതിരുന്ന അര്‍ജന്‍റീന താരത്തിന്‍െറ മികവില്‍ സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണ വിജയം രുചിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കാറ്റലന്‍ സംഘത്തിന്‍െറ ജയം. മെസിക്കു പുറമേ ബ്രസീല്‍ താരം നെയ്മറും ബാഴ്സക്കായി വലകുലുക്കി. ഫെര്‍ണാണ്ടാ ടോറസാണ് അത്ലറ്റിക്കോക്കായി ഗോള്‍ നേടിയത്.

വെള്ളിയാഴ്ച തന്‍െറ രണ്ടാമത്തെ മകന്‍ ജനിച്ച്  കളത്തിലിറങ്ങാന്‍ വന്ന സൂപ്പര്‍ താരത്തിന് ബെഞ്ചിലിരിക്കാനായിരുന്നു വിധി. എന്നാല്‍ കളി തീരുമ്പോള്‍ മെസി തന്നെയായിരുന്നു ഇന്നലെയും താരം. ഒന്നാം ലൈന്‍അപ്പില്‍ മെസ്സിയെക്കൂടാതെ ക്ളോഡിയോ ബ്രാവോ, ഡാനി ആല്‍വസ്, ജെറാര്‍ഡ് പിക്വോ എന്നിവരെയും കാണാനില്ലായിരുന്നു. എന്നാലും ആദ്യ പകുതിയില്‍ ബാര്‍സ തന്നെയായിരുന്നു അത്ലറ്റിക്കോയെക്കാള്‍ മികവ് കാണിച്ചത്. എന്നാലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല.

മത്സരത്തില്‍ ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 52ാം മിനിറ്റിലാണ് ടോറസ് അത്ലറ്റിക്കോയെ മുന്നിലെ ത്തിച്ചത്. എന്നാല്‍ 55ാം മിനിറ്റില്‍ നെയ്മറിലൂടെ ബാര്‍സ മറുപടി നല്‍കി. സമനില ഗോള്‍ വീണതിനു ശേഷമാണ് മെസിയെ കോച്ച് കളത്തിലിറക്കിയത്. ഗ്രൗണ്ടിലത്തെി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മെസി വിജയഗോള്‍ കണ്ടത്തെുകയും ചെയ്തു.  77ാം മിനിറ്റിലെ ഫിനിഷിലൂടെ മെസി ബാഴ്സ കോച്ചിന് ആശ്വാസം പകര്‍ന്നു. അല്ളെങ്കില്‍ ചില സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ മത്സരത്തിനു ശേഷം ബാഴ്സ കോച്ച് നേരിടേണ്ടി വരുമായിരുന്നു.

കേബ്ള്‍ സ്ഥാപിക്കാന്‍ സംസ്ഥാനപാത വെട്ടിപ്പൊളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted: 12 Sep 2015 09:45 PM PDT

പത്തിരിപ്പാല: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാത കുഴിച്ച് കേബ്ള്‍ ചാലെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ഒറ്റപ്പാലം മുതല്‍ പാലക്കാട് വരെയുള്ള സംസ്ഥാന പാതയിലാണ് സ്വകാര്യ നെറ്റ്വര്‍ക് കമ്പനിയുടെ നേതൃത്വത്തില്‍ പാത തകര്‍ത്ത് കേബ്ള്‍ ചാലെടുക്കുന്നത്.
പല ഭാഗത്തും പാത കീറിമുറിച്ചാണ് കേബ്ളിടാനായി കുഴിയെടുക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയായാലുടന്‍ മണ്ണിട്ട് മൂടി തൊഴിലാളികള്‍ സ്ഥലം വിടുകയാണ് പതിവ്. ലക്കിടി, പത്തിരിപ്പാല, മങ്കര, മാങ്കുറുശ്ശി, തേനൂര്‍ എന്നിവിടങ്ങളില്‍ പാത വെട്ടിമുറിച്ചിട്ടുണ്ട്. പലയിടത്തും നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞതോടെ കോണ്‍ക്രീറ്റ് നിക്ഷേപിച്ച് കുഴി മൂടുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ തേനൂരില്‍ സംസ്ഥാനപാതയില്‍ കുഴിയെടുക്കാനുള്ള ശ്രമം കണ്ടതോടെ നാട്ടുകാര്‍ സ്ഥലത്തത്തെി തടഞ്ഞു. തേനൂരില്‍ ഒരു മീറ്റര്‍ വീതിയിലാണ് പാത വെട്ടിപ്പൊളിച്ചത്. കുഴി മൂടാന്‍ ഉടന്‍ നടപടിയെടുത്തില്ളെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. ഒ.കെ. ഗംഗാധരന്‍, ഒ.കെ. വിനോദ്, പ്രകാശന്‍, ശശി, ഭരതന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മൈസൂര്‍ കല്യാണ ഇരകള്‍ക്ക് സാന്ത്വനമേകിയ വഴിക്കടവ് സി.ഡി.എസ് പുരസ്കാര നിറവില്‍

Posted: 12 Sep 2015 09:42 PM PDT

നിലമ്പൂര്‍: സംസ്ഥാനത്തെ മികച്ച സി.ഡി.എസിനുള്ള ദൂരദര്‍ശന്‍െറ അവാര്‍ഡ് ലഭിച്ച വഴിക്കടവ് സി.ഡി.എസിന് ഇത് അര്‍ഹതക്കുള്ള അംഗീകാരം. വിധവകളെയും വിവാഹമോചിതരെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ ഒന്നാം സ്ഥാനത്തത്തെിയത്.
മലപ്പുറം ജില്ലയില്‍ മൈസൂര്‍ കല്യാണത്തിന് ഇരകളായവര്‍ കൂടുതലുള്ളത് വഴിക്കടവിലാണ്. കുടുംബശ്രീ നേതൃത്വത്തില്‍ നടന്ന കണക്കെടുപ്പിനിടെയാണ് ഇവരുടെ ദയനീയചിത്രം വ്യക്തമായത്. ചില വാര്‍ഡുകളില്‍ വിവാഹമോചിതരുടെ എണ്ണം 50ല്‍ കൂടുതലാണ്.
വിവാഹമോചിതരായ, യുവതികളായ അമ്മമാരാണ് അധികവും. ഇതോടെയാണ് ഇവരുടെ പുനരധിവാസം ലക്ഷ്യമിടുന്ന പ്രവര്‍ത്തനം ഏറ്റെടുത്തത്.
463 അയല്‍ക്കൂട്ടങ്ങളാണ് സി.ഡി.എസിന് കീഴിലുള്ളത്. വിധവകളെയും വിവാഹമോചിതരെയും ഉള്‍പ്പെടുത്തി 92 കൃഷി സംഘങ്ങളുണ്ടാക്കി. വിവിധ ബാങ്കുകളുടെ സഹകരണത്തോടെ ഒരു വര്‍ഷത്തിനിടെ പത്ത് കോടിയിലധികം രൂപയുടെ ലിങ്കേജ് വായ്പ ഇവര്‍ക്ക് വിതരണം ചെയ്തു. മക്കളുടെ വിവാഹം, വീട് നിര്‍മാണം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ എന്നിവക്കാണ് വായ്പ ശരിയാക്കി നല്‍കിയത്. വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും പലിശരഹിത വായ്പ നല്‍കാനും പഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങളുടെ വീട് നിര്‍മാണത്തിനും അനാഥരുടെ പുനരധിവാസത്തിനുമായി അവാര്‍ഡ് തുകയായ 50 ലക്ഷം രൂപ വിനിയോഗിക്കുമെന്ന് സി.ഡി.എസ് പ്രസിഡന്‍റ് ഉഷ മേല്‍മറ്റം പറഞ്ഞു. ഇതിനായി പഞ്ചായത്തിന്‍െറ സഹകരണം തേടും.
തുടര്‍ച്ചയായി മൂന്ന് തവണ ജില്ലയിലെ മികച്ച സി.ഡി.എസായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ നൈതക്കോടന്‍ റംലയായിരുന്നു സി.ഡി.എസ് പ്രസിഡന്‍റ്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്‍റായതോടെ റംല സ്ഥാനത്തുനിന്ന് മാറി വൈസ് പ്രസിഡന്‍റ് ഉഷ മേല്‍മറ്റം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തിരുവല്ലയില്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് കോംപ്ളക്സ് തുറന്നു

Posted: 12 Sep 2015 09:33 PM PDT

തിരുവല്ല: എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതിന് കേരള ക്രിക്കറ്റ് അസോ. നടത്തുന്ന ശ്രമത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷനും തിരുവല്ല മുനിസിപ്പാലിറ്റിയും ചേര്‍ന്ന് നിര്‍മിച്ച ഇന്‍ഡോര്‍ ക്രിക്കറ്റ് കോംപ്ളക്സിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സ്പോര്‍ട്സിന് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോള്‍. ദേശീയ ഗെയിംസ് വിജയകരമായി നടത്താന്‍ കഴിഞ്ഞതാണ് ഇതിനു വഴിയൊരുക്കിയത്. കെ.സി.എ ആവിഷ്കരിച്ച വിവിധ ക്രിക്കറ്റ് പരിശീലന-വികസന പദ്ധതികള്‍ പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് ഏറെ ഗുണകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ക്രിക്കറ്റ് യുഗത്തിലേക്ക് എത്തുമെന്ന് ഇന്‍ഡോര്‍ നെറ്റ്സിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദേശീയ ഗെയിംസിന്‍െറ വികാരവും ആവേശവും സംതൃപ്തിയും കേരള ജനതയില്‍ ഓളംവെട്ടുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു.
ജിംനേഷ്യം ആന്‍േറാ ആന്‍റണി എം.പിയും ബോര്‍ഡ് റൂം മാത്യു ടി. തോമസ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ ഡെല്‍സി സാം അധ്യക്ഷത വഹിച്ചു.
ബി.സി.സി.ഐ വൈസ് പ്രസിഡന്‍റും കെ.സി.എ അധ്യക്ഷനുമായ ടി.സി. മാത്യു, കെ.സി.എ സെക്രട്ടറി ടി.എന്‍. അനന്തനാരായണന്‍, പി.ഡി.സി.എ പ്രസിഡന്‍റ് റോയി എം. മാത്യു, പി. മോഹന്‍രാജ്, പ്രതാപചന്ദ്രവര്‍മ, സനല്‍കുമാര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം സഞ്ജു വി. സാംസണ്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് സലീം പി. ചാക്കോ, വാര്‍ഡ് കൗണ്‍സിലര്‍ ജിജി വട്ടശേരില്‍, കെ.സി.എ വൈസ് പ്രസിഡന്‍റ് സുനില്‍ കോശി ജോര്‍ജ്, പി.ഡി.സി.എ സെക്രട്ടറി ജോജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം നഗരസഭ നല്‍കിയ 50 സെന്‍റ് സ്ഥലത്താണ് രണ്ടര കോടി രൂപ വിനിയോഗിച്ച് ഇന്‍ഡോര്‍ ക്രിക്കറ്റ് കോംപ്ളക്സ് നിര്‍മിച്ചത്.

ലക്ഷങ്ങളുടെ ജോലി തട്ടിപ്പ്: യുവതി അറസ്റ്റില്‍

Posted: 12 Sep 2015 09:31 PM PDT

ചങ്ങനാശേരി: ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ കമ്പനികളില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിപ്പുനടത്തിയ കേസില്‍ യുവതി അറസ്റ്റില്‍.
തൃക്കൊടിത്താനം പാണംപറമ്പില്‍ ടി.ടി. ബിന്ദുവിനെയാണ് (35) ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ചങ്ങനാശേരി പൊലീസില്‍ പത്തോളം പരാതികളാണ് ലഭിച്ചത്. അങ്കമാലി സ്വദേശികളായ രാഹുല്‍, മനു എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് പുറത്തായതോടെ കൂടുതല്‍ ആളുകള്‍ പരാതിയുമായി എത്തുകയായിരുന്നു. ഗുജറാത്തിലെ ജാംനഗറിലുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുതവണയായി 18,000 രൂപ കൈപ്പറ്റിയതായിട്ടാണ് രാഹുലും മനുവും പരാതി നല്‍കിയത്. ബിന്ദു അറിയിച്ചപ്രകാരം കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഇരുവരും ജാംനഗറില്‍ എത്തിയെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുമെന്ന് പറഞ്ഞ ഏജന്‍റ് എത്തിയിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇങ്ങനെ സ്ഥാപനമില്ളെന്ന് മനസ്സിലായെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. ഇരുവരും നാട്ടിലത്തെിയ ശേഷം വാഴൂര്‍ സ്റ്റാന്‍ഡിന് സമീപമുള്ള ഓഫിസിലത്തെി വിവരം അറിയിക്കുകയും ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പണം തിരികെ നല്‍കാമെന്ന യുവതിയുടെ വ്യവസ്ഥയില്‍ അന്ന് പൊലീസ് കേസെടുത്തില്ല.
തുടര്‍ന്ന് ഇവരുടെ ഓഫിസ് ഐ.സി.ഒ ജങ്ഷനിലേക്കുമാറ്റി പ്രവര്‍ത്തനമാരംഭിച്ചു. കരാര്‍ പ്രകാരം പണം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പലതവണ സ്ഥലത്തത്തെിയെങ്കിലും ഉദ്യോഗാര്‍ഥികളെ കാണാതെ യുവതി മുങ്ങിയത്രെ. സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ബിന്ദുവിന് ജാമ്യം ലഭിച്ചു.

ഇടുക്കിയില്‍ വിദേശ മദ്യക്കടത്ത് വ്യാപകം

Posted: 12 Sep 2015 09:29 PM PDT

ചെറുതോണി: ഇടുക്കി ജില്ലയില്‍ വിദേശ മദ്യക്കടത്ത് വ്യാപകമാകുന്നു. ബാറുകള്‍ നിരോധിച്ചതോടെ അനധികൃത വിദേശമദ്യ വ്യാപാരം കൊഴുക്കുകയാണ്. കഴിഞ്ഞ ദിവസം തടിയംപാട് ചപ്പാത്ത് വഴി ഓട്ടോയില്‍ രണ്ടു ചാക്കുകളിലായി കടത്താന്‍ ശ്രമിച്ച് 49 ലിറ്റര്‍ വിദേശമദ്യം പൊലീസ് പിടികൂടിയിരുന്നു.
ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റുകളില്‍നിന്ന് ഒരാള്‍ക്ക് ഒരു ദിവസം മൂന്നുലിറ്റര്‍ മദ്യം വില്‍ക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയിരിക്കേ ഇതിനെ മറികടന്ന് 49 ലിറ്റര്‍ മദ്യം ഒന്നിച്ചു വിറ്റതിന്‍െറ കാരണം വിശദീകരിക്കാന്‍ ബിവറേജ് കോര്‍പറേഷന്‍ അധികൃതര്‍ ഒൗട്ട്ലെറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയിലെ ബാറുകള്‍ എല്ലാം പൂട്ടിയതോടെ അനധികൃതമായിട്ടുള്ള വിദേശമദ്യ വ്യാപാരവും വ്യാജമദ്യ വില്‍പനയും തകൃതിയായി നടക്കുകയാണ്.
ഒരാഴ്ച മുമ്പ് തങ്കമണി ബിവറേജസിലെ താല്‍ക്കാലിക ജീവനക്കാരനെ ചേലച്ചുവട് കത്തിപ്പാറയുള്ള വീട്ടില്‍നിന്ന് പത്തുലിറ്റര്‍ വിദേശമദ്യവുമായി പിടികൂടിയിരുന്നു. മൂന്നാറില്‍ ആറു ലിറ്റര്‍ വിദേശമദ്യവുമായി മുന്‍ എം.എല്‍.എയുടെ മകന്‍ എന്‍.ജി. രാജനെ പൊലീസ് പിടികൂടിയിരുന്നു. അനധികൃതമായി വില്‍ക്കുന്ന മദ്യത്തെക്കുറിച്ച് പൊലീസിന് വിവരം ചോര്‍ത്തികൊടുക്കുന്നത് ഒരുകൂട്ടം ഉദ്യോഗസ്ഥരാണെന്നാണ് ലഭിക്കുന്ന വിവരം.
ബിവറേജുകളില്‍ നിന്ന് വാങ്ങുന്ന മദ്യം രണ്ടിരട്ടിയും മൂന്നിരട്ടിയും വിലയ്ക്കാണ് മറിച്ചു വില്‍ക്കുന്നത്. ഇതിനായി പ്രത്യേക ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതലായും വിദ്യാര്‍ഥികളും കൗമാരക്കാരുമാണ് ഇങ്ങനെ ലഭിക്കുന്ന മദ്യത്തിന്‍റ ഉപഭോക്താക്കള്‍.
ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വിദഗ്ധമായാണ് ഇവ വില്‍പന നടത്തുന്നത്. ഇതിനു പിറകില്‍ ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയുമുണ്ട്. ജില്ലയില്‍ ആവശ്യത്തിന് എക്സൈസ് ഓഫിസുകള്‍ ഇല്ലാത്തതും ജീവനക്കാരില്ലാത്തതും മദ്യവില്‍പനക്കാര്‍ക്ക് ഗുണകരമാകുന്നു. പിടികൂടുന്ന പ്രതികളെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തശേഷം കോടതിയില്‍ ഹാജരാക്കുന്നത് മൂലം പ്രതികളില്‍ 90 ശതമാനം പേരും ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്നു.
കഞ്ഞിക്കുഴി, മുരിക്കാശ്ശേരി, മാങ്കുളം തുടങ്ങിയ സ്്ഥലങ്ങള്‍ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളാണ്. ബിവറേജസിന്‍െറ ശാഖകള്‍ ഇവിടെ അടച്ചുപൂട്ടിയതോടെ വനങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ വാറ്റും വില്‍പനയും വര്‍ധിച്ചിട്ടുണ്ട്. പൊലീസ് വനം വകുപ്പ്, എക്സൈസ് വകുപ്പുകളുടെ ഏകോപനമില്ലായ്മ പലപ്പോഴും വിദേശ മദ്യവില്‍പനക്കാര്‍ക്ക് അനുകൂലമായി മാറുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് വാഹനമില്ലാത്തതും ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അവിടെ എത്തിപ്പെടുന്നതിനും കാലതാമസം നേരിടുന്നു. ഒരിക്കല്‍ പിടിക്കപ്പെട്ടവര്‍ വീണ്ടും ജാമ്യത്തിലിറങ്ങി ഇതേ തൊഴില്‍ തന്നെ ചെയ്യുന്നത് സാധാരണമായി തീര്‍ന്നിരിക്കുന്നു.
കഞ്ചാവ് കഴിഞ്ഞാല്‍ എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള വിദ്യയായി പലരും മദ്യവ്യവസായം തെരഞ്ഞെടുത്തിരിക്കുന്നു. കുടുംബശ്രീ പോലുള്ള വനിതകളുടെ സംഘടനകളും മദ്യ നിരോധന സമിതികളും തീവ്രമായി ശ്രമിച്ചിട്ടും അനധികൃത മദ്യ വ്യവസായം ജില്ലയില്‍ തഴച്ചു വളരുകയാണ്.
കുടുംബങ്ങളെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന അനധികൃത മദ്യവില്‍പന തടയേണ്ട സമയം അതിക്രമിച്ചിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണ്.

സബ്രജിസ്ട്രാര്‍, വില്ളേജ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

Posted: 12 Sep 2015 09:25 PM PDT

കാസര്‍കോട്: പോക്കുവരവ് രേഖകള്‍ സൂക്ഷിക്കാതിരിക്കുകയും കലക്ടര്‍ക്ക് കൈമാറാതിരിക്കുകയും ചെയ്ത വില്ളേജ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും നടപ്പാക്കിയില്ല.
നികുതി തട്ടിപ്പ് നടത്താനും ഭൂമി ഇടപാടില്‍ ക്രമക്കേട് നടത്താനും സൗകര്യമൊരുക്കുന്ന വില്ളേജ്, സബ്രജിസ്ട്രാര്‍ നടപടി സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടാക്കുമെന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് നടപടി. ബദിയടുക്ക, കാസര്‍കോട് സബ്രജിസ്ട്രാര്‍ ഓഫിസിലും കോയിപ്പാടി, എടനാട് വില്ളേജ് ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്.
സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആധാരം ചെയ്ത വിവരം രജിസ്ട്രേഡ് തപാലില്‍ ബന്ധപ്പെട്ട വില്ളേജ് ഓഫിസറെ അറിയിക്കണമെന്ന് 2011ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. ആധാരം കൈപ്പറ്റിയ ശേഷം വില്ളേജ് ഓഫിസര്‍ സ്ഥലം കണ്ടത്തെി ഉറപ്പാക്കണം. രേഖകള്‍ വ്യാജമല്ളെന്നും സ്ഥലവും പ്രമാണവും പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഇത് വില്ളേജ് ഓഫിസുകളില്‍ പ്രത്യേകമായി സൂക്ഷിക്കുന്ന പോക്കുവരവ് രജിസ്റ്ററില്‍ സൂക്ഷിക്കണം.
തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ക്ക് അയക്കണമെന്നാണ് ചട്ടം. എന്നാല്‍, കാസര്‍കോട് ജില്ലയിലെ മിക്ക വില്ളേജ് ഓഫിസുകളിലും പോക്കുവരവ് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. കലക്ടറെ രേഖാമൂലം അറിയിക്കുന്നുമില്ല. കാസര്‍കോട്ടെ നിരവധി ഭൂമി തട്ടിപ്പുകള്‍ക്ക് ഇത് സാഹചര്യം ഒരുക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് പതിച്ചുനല്‍കുന്ന ഭൂമി വീടുവെക്കാന്‍ ചെന്നാല്‍ കാണാത്ത സംഭവങ്ങള്‍ നിരവധിയാണ്. അത് മറ്റൊരാളുടെ കൈവശമായിരിക്കും. രേഖകളും ഉണ്ടാ കില്ല.
കുറ്റിക്കോലില്‍ സി.പി.എം വിലകൊടുത്തുവാങ്ങിയ ഭൂമി ഇപ്പോള്‍ അവരുടെ കൈവശമില്ല. അവര്‍ക്ക് ലഭിച്ചത് സര്‍ക്കാറിന്‍െറ വേറൊരു ഭൂമിയാണ്.
റവന്യൂ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉദുമ സബ്രജിസ്റ്റര്‍ ഓഫിസ്, ഉദുമ, തിരുവക്കോളി വില്ളേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.
സി.ഐ പി. ബാലകൃഷ്ണന്‍ നായര്‍, ഡോ. വി. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാഹനങ്ങള്‍ കാടുമൂടി തുരുമ്പെടുക്കുന്നു

Posted: 12 Sep 2015 09:22 PM PDT

ചക്കരക്കല്ല്: ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കാടുമൂടി തുരുമ്പെടുക്കുന്നു.
ചക്കരക്കല്ല് പൊലീസ് സ്റ്റേഷനുവേണ്ടി നിര്‍മിച്ച പനയത്താംപറമ്പിലെ സ്റ്റേഷന്‍ പരിസരത്താണ് നിരവധി ലോറികള്‍, ട്രക്കുകള്‍, ഓട്ടോറിക്ഷകള്‍, വാന്‍, ബൈക്കുകള്‍ എന്നിവ തുരുമ്പെടുത്ത് നശിക്കുന്നത്.
പനയത്താംപറമ്പില്‍ സ്ഥാപിച്ച സ്റ്റേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
മതിയായ രേഖകളില്ലാതെ പൂഴി കടത്താന്‍ ഉപയോഗിച്ച മിനിലോറികളാണ് പിടികൂടിയ വാഹനങ്ങളിലധികവും. വിശാലമായ പ്രദേശത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയില്‍ തെരുവു നായ്ക്കള്‍, കുറുക്കന്മാര്‍ എന്നിവ താവളമാക്കുന്നുണ്ട്.
ഇതുകാരണം പ്രദേശത്ത് ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്കൂളുകളിലും മദ്റസകളിലും പോകുന്ന കുട്ടികള്‍ ഭീതിയോടെയാണ് ഇതിലൂടെ കടന്നുപോകുന്നത്.
അതേസമയം, പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ക്ക് മതിയായ രേഖകളില്ലാത്തതാണ് ഉടമസ്ഥര്‍ തിരിച്ചെടുക്കാത്തതെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങള്‍ നിര്‍ത്തിയിട്ട വിശാലമായ പ്രദേശം സുരക്ഷാവേലികള്‍ കെട്ടി സംരക്ഷിക്കാത്തതാണ് തെരുവു നായ്ക്കളും മറ്റും താവളമാക്കുന്നതെന്ന് നാട്ടുകാരും പറഞ്ഞു.

ഫോര്‍ട്ട്കൊച്ചി– വൈപ്പിന്‍ ബോട്ട് സര്‍വിസ് ഇന്ന് പുനരാരംഭിക്കും

Posted: 12 Sep 2015 09:16 PM PDT

മട്ടാഞ്ചേരി: വൈപ്പിന്‍- ഫോര്‍ട്ട്കൊച്ചി ബോട്ട് സര്‍വിസും ജങ്കാര്‍ സര്‍വിസും ഞായറാഴ്ച പുനരാരംഭിക്കും. ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിനുശേഷം 18 ദിവസങ്ങള്‍ പിന്നിട്ടശേഷമാണ് മേഖലയില്‍ പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇന്നത്തെ യാത്ര സൗജന്യമായിരിക്കുമെന്ന് മേയര്‍ അറിയിച്ചു. ഫോര്‍ട്ട്കൊച്ചി- വൈപ്പിന്‍കര നിവാസികളുടെ ദുരിതത്തിന് അറുതിവരുത്തിക്കൊണ്ട് പുതിയ ബോട്ട് ഞായറാഴ്ച രാവിലെ എട്ടിനാണ് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്ക് യാത്രതിരിക്കുക.
മേയര്‍ അടക്കമുള്ള നഗരസഭാ പ്രതിനിധികള്‍ ആദ്യ സര്‍വിസില്‍ കയറും. പുതിയ ബോട്ടിന്‍െറ കാര്യക്ഷമതയെച്ചൊല്ലിയുള്ള ആശങ്കകള്‍ക്കുകൂടി ഇതോടെ പരിഹാരമാകുകയാണ്. കഴിഞ്ഞ ബുധനാഴ്ച സര്‍വിസ് നടത്താനാകുമെന്നാണ് പരിശോധനാ ഓട്ടത്തിനുശേഷം മേയര്‍ പൊതുജനങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍, ആലപ്പുഴ കൈനകരിയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഓടിയിരുന്ന ബാര്‍ജ് യാത്രാ ബോട്ടാക്കി രൂപപ്പെടുത്തിയതിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉയര്‍ന്നു. കപ്പല്‍ ചാലിന് കുറുകെ അഴിമുഖത്ത് 15 മീറ്റര്‍ ആഴമുള്ള മേഖലയില്‍ ബോട്ട് സര്‍വിസ് നടത്തുന്നതിനെ കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ബോട്ട് നിര്‍മാണമേഖലയില്‍ ഉള്ള വിദഗ്ധര്‍ തന്നെ വിമര്‍ശങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്നു. ഇതോടെ പരിശോധനാ നടപടികളും നീണ്ടു. ഇതേ തുടര്‍ന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും താമസം നേരിട്ടു.
ദുരന്തത്തിനുശേഷം 18 ദിവസങ്ങളാണ് വൈപ്പിന്‍- ഫോര്‍ട്ട്കൊച്ചി നിവാസികള്‍ ഫെറി സര്‍വിസ് ഇല്ലാതെ ദുരിതത്തിലായത്. നഗരസഭയുടെ അനാസ്ഥമൂലം ബോട്ട് സര്‍വിസ് പുനരാരംഭിക്കാന്‍ കാലതാമസമെടുത്തു. ജലഗതാഗത വകുപ്പും വൈപ്പിന്‍- ഫോര്‍ട്ട്കൊച്ചി ബോട്ട് സര്‍വിസ് നടത്താന്‍ തയാറായില്ല. ഒരുകിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഫോര്‍ട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയില്‍നിന്ന് വൈപ്പിനിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും തയാറായില്ല. ഇതോടെ ഇരുകരകളിലുമുള്ളവര്‍ക്കും രണ്ടുകിലോമീറ്റര്‍ മാറിക്കിടക്കുന്ന അക്കര കടക്കാന്‍ പെടാപ്പാടുപെട്ടു. ഫോര്‍ട്ട്കൊച്ചി മേഖലയിലെ ആറ് വിദ്യാലയങ്ങളിലായി നൂറുകണക്കിന് വൈപ്പിന്‍ നിവാസികളായ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരും ജോലി തേടി പോകുന്ന വരുമടക്കമുള്ളവരാണ് കഴിഞ്ഞ 18 ദിവസങ്ങളായി ദുരിതത്തിലായിരുന്നത്. രണ്ടുകിലോമീറ്റര്‍ വീതിയിലുള്ള അഴിമുഖം കടക്കാന്‍ മൂന്ന് ബസുകള്‍ കയറി മറുകരയെത്തേണ്ട ഗതികേടിലായിരുന്നു പൊതുജനങ്ങള്‍. അഴിമുഖം കടന്നുള്ള നാവികസേനാ യാനങ്ങളുടെയും വള്ളങ്ങളുടെയും അമിത വേഗത്തിലുള്ള പാച്ചിലിന് തടയിടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

വിവാദങ്ങള്‍ മൂടിയ സ്ത്രീസൗഹൃദ കേന്ദ്രം ഉദ്ഘാടനം 15ന്

Posted: 12 Sep 2015 09:13 PM PDT

ആലപ്പുഴ: ജില്ലാപഞ്ചായത്തിന്‍െറ സ്ത്രീസൗഹൃദ കേന്ദ്രത്തിന്‍െറ ഉദ്ഘാടനം 15ന് നടക്കും. വര്‍ഷങ്ങളായി വിവാദങ്ങള്‍ മൂടിക്കിടന്ന ജെന്‍റര്‍ പാര്‍ക്ക് അഥവാ സ്ത്രീസൗഹൃദ കേന്ദ്രം ജില്ലാപഞ്ചായത്ത് ഭരണസമിതിക്കുമേല്‍ വീണ കറുത്തപാടായി ഏറെനാള്‍ നിലനിന്നിരുന്നു. സ്ത്രീസൗഹൃദ കേന്ദ്രം ആലപ്പുഴ നഗരത്തില്‍ അനിവാര്യവും പ്രയോജനപ്രദവുമാണ്. അതിനായി സ്ഥലവും കെട്ടിടവും ഏറ്റെടുത്തത് സംബന്ധിച്ചാണ് വിവാദം നിലനിന്നത്. നഗരത്തിന്‍െറ ഹൃദയഭാഗത്ത് ഗേള്‍സ് എച്ച്.എസ്.എസിന് സമീപം പ്രമുഖ വസ്ത്ര വ്യവസായിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയും കെട്ടിടവുമാണ് ജില്ലാപഞ്ചായത്ത് വിലക്കു വാങ്ങിയത്. ഭൂമിയുടെ വില സംബന്ധിച്ച തര്‍ക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. പദ്ധതിയുടെ ഗുണപരവും സാമൂഹിക തല്‍പരവുമായ വിഷയം ഉയര്‍ത്തി ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് യു. പ്രതിഭാഹരി സ്ഥലം ഏറ്റെടുക്കലിനെ ന്യായീകരിച്ചെങ്കിലും പാളയത്തില്‍തന്നെ പടയുണ്ടായത് അവര്‍ക്ക് ഏറെ ക്ഷീണമായി. ഇടത് ഭരണത്തിലുള്ള ജില്ലാപഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റും സി.പി.ഐ അംഗവുമായ തമ്പി മേട്ടുതറയാണ് ജെന്‍റര്‍ പാര്‍ക്ക് സ്ഥലം ഇടപാടില്‍ അഴിമതി നടന്നതായി യോഗത്തില്‍ ആരോപിച്ചത്. പുറമെയുള്ള ചില സംഘടനകളും അത് ഏറ്റുപിടിച്ചു. പ്രശ്നം സി.പി.എം-സി.പി.ഐ പോരിന് കളമൊരുക്കി. വിഷയത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന്‍ ഇടപെട്ടു. അതിനെതിരെ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു പ്രതികരിച്ചു.
കലക്ടര്‍ നിര്‍ദേശിച്ച വിലയെക്കാള്‍ കൂട്ടി ഭൂമി വാങ്ങിയെന്നായിരുന്നു ആരോപണം. ഇതുമൂലം ജില്ലാപഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്രെ. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു ഭവനം ആലപ്പുഴയില്‍ ഇല്ളെന്ന പരാധീനതകള്‍ ഒഴിവാക്കാന്‍ ഇത്തരം സംവിധാനങ്ങള്‍ ആവശ്യമാണ്. പ്രത്യേകിച്ച് ദൂരസ്ഥലങ്ങളില്‍നിന്ന് ഇവിടെയത്തെുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു താവളമില്ലാത്തത് ഒട്ടേറെ പ്രയാസങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതിന് പരിഹാരമായാണ് സ്ത്രീസൗഹൃദ കേന്ദ്രം എല്ലാ സംവിധാനങ്ങളോടെയും ആരംഭിക്കുന്നത്. എന്നാല്‍, ലക്ഷ്യം നല്ലതാണെങ്കിലും മാര്‍ഗം ശരിയായില്ളെന്ന തരത്തിലായിരുന്നു വിമര്‍ശം ഏറെയുമുണ്ടായത്. സാമ്പത്തികമായ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായും ഭരണസമിതിയില്‍നിന്നുതന്നെ വിമര്‍ശമുയര്‍ന്നു. അവസാനം വിജിലന്‍സ് കേസായി വിഷയം മാറി. അതിന്‍െറ അവസാനം ഇപ്പോഴും എത്തിയിട്ടില്ല. സര്‍ക്കാര്‍ കാര്യം മുറപോലെയായതിനാല്‍ അഥവാ സാമ്പത്തിക ഇടപാടില്‍ ക്രമക്കേട് ഉണ്ടെങ്കില്‍തന്നെ അതും കാലം മൂടിക്കളയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷത്തുള്ളവര്‍. 60 സെന്‍റ് സ്ഥലവും 4300 ചതുരശ്ര അടി വിസ്തീര്‍ണം വീതമുള്ള രണ്ട് കെട്ടിടങ്ങളും ആറുകോടി രൂപക്കാണ് ജില്ലാപഞ്ചായത്ത് വാങ്ങിയത്. 50ലധികം മുറികളും അനുബന്ധ സൗകര്യങ്ങളുമുണ്ട്.
ഇപ്പോള്‍ ഈ തുകക്ക് ഇത്രയും ഭൂമിയും കെട്ടിടവും കിട്ടുമെന്ന് ചിന്തിക്കാന്‍ കഴിയില്ല. അതിനാല്‍ ഭാവിയിലേക്കുള്ള ജില്ലാപഞ്ചായത്തിന്‍െറ ആസ്തിയില്‍ ഇത് ഏറെ നേട്ടമാകും. ഒപ്പം മറ്റ് ജില്ലാപഞ്ചായത്തുകളില്‍ ഇല്ലാത്ത ഒരു പദ്ധതി ആവിഷ്കരിച്ചു എന്നതിന്‍െറ ക്രെഡിറ്റും.
ഇപ്പോള്‍ സി.പി.എം-സി.പി.ഐ തര്‍ക്കം ആ നിലയില്‍ ഇല്ല. വൈസ് പ്രസിഡന്‍റിന് വേണ്ട പരിഗണന ജില്ലാപഞ്ചായത്തില്‍ ലഭിക്കുന്നില്ളെന്ന ആക്ഷേപം മാത്രമേ സി.പി.ഐക്കുള്ളൂ. അത് പരസ്യമായി പ്രകടിപ്പിക്കുന്നുമില്ല. എന്തായാലും സ്ത്രീ സൗഹൃദ കേന്ദ്രം എന്ന ആശയത്തെ സ്വാഗതംചെയ്യുമ്പോള്‍ തന്നെ ഒരുകാലത്ത് അതിന്‍െറ പേരിലുണ്ടായ ആരോപണങ്ങളും സംശയങ്ങളും പുകമൂടി നില്‍ക്കുകയാണ്. പ്രതിപക്ഷം കൂടി പലപ്പോഴും വേണ്ടത്ര സഹകരണം ഇതിന്‍െറ സ്ഥാപനത്തിനായി നല്‍കിയിട്ടുള്ളതിനാല്‍ ഉള്ളുതുറന്നുള്ള പ്രതിഷേധം ജില്ലാപഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന് നടത്താനും കഴിയില്ല.
രാവിലെ 10.30ന് ജി. സുധാകരന്‍ എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കെ.സി. വേണുഗോപാല്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ജില്ലാപഞ്ചായത്തിന്‍െറ അഭിമാന പദ്ധതിയായാണ് ഇതിനെ പ്രസിഡന്‍റ് വിശേഷിപ്പിക്കുന്നത്. വനിതകള്‍ക്കായുള്ള ഹോസ്റ്റല്‍, റസ്റ്റാറന്‍റ്, സാംസ്കാരിക കേന്ദ്രം, സ്ത്രീസുരക്ഷ ലക്ഷ്യമാക്കുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ഭരണനിര്‍വഹണ ഓഫിസുകള്‍, ഇന്‍റര്‍നെറ്റ് കഫേ, ബുക്സ്റ്റാള്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ജൈവ പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടാകും.

വയനാടൊരുങ്ങുന്നു; മൂന്നാറാകാന്‍

Posted: 12 Sep 2015 09:08 PM PDT

കല്‍പറ്റ: വയനാട്ടിലെ തോട്ടം മേഖലയിലിപ്പോള്‍ മൂന്നാര്‍ നല്‍കുന്ന ആവേശം ഒത്തിരിയാണ്. ഒന്നിച്ചുനില്‍ക്കാന്‍ കൊടിയും നേതാക്കളുടെ ആജ്ഞകളുമൊന്നും ആവശ്യമില്ളെന്ന തിരിച്ചറിവ് മൂന്നാര്‍ നല്‍കുമ്പോള്‍ വയനാട്ടിലെ തോട്ടങ്ങളില്‍ അതിന്‍െറ അനുരണനങ്ങള്‍ക്ക് സാധ്യതയേറെയാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രകൃതിസുന്ദരമായ ചായത്തോട്ടങ്ങളില്‍ മുതലാളിമാര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്ന ജില്ലയിലെ പതിനായിരത്തോളം തൊളിലാളികള്‍ക്ക് മൂന്നാര്‍ മോഡല്‍ പ്രതീക്ഷയുണര്‍ത്തുന്ന പ്രചോദനമാവുകയാണ്. ബോണസില്‍ വന്ന ഗണ്യമായ കുറവാണ് ഏറെക്കാലമായി തൊഴിലാളികള്‍ക്കിടയില്‍ പുകയുന്ന അതൃപ്തി മൂന്നാറില്‍ തെരുവിലേക്കത്തൊന്‍ കാരണമായതെങ്കില്‍ അതേ കാരണങ്ങള്‍ വയനാട്ടിലുമുണ്ടെന്നതാണ് ഇങ്ങനെയൊരു സമരത്തെക്കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ചിന്തയുണരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം 16 ശതമാനം ബോണസ് നല്‍കിയിരുന്നിടത്ത് ഹാരിസണ്‍ മലയാളം ഇക്കുറി നല്‍കുന്നത് 8.33 ശതമാനം മാത്രം. തൊഴിലാളികളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി തോട്ടമുടകമള്‍ നിശ്ചയിച്ച ബോണസ് കൈപ്പറ്റാന്‍ പല യൂനിയനുകളും തീരുമാനിച്ചിട്ടുണ്ടെങ്കിലും ഈ യൂനിയനുകളില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ മിക്കവരും നേതാക്കളുടെ ആജ്ഞ ചെവിക്കൊള്ളാന്‍ തയാറാവുന്നില്ല. ട്രേഡ് യൂനിയനുകളുടെയും കമ്പനികളുടെയും അവിശുദ്ധ കൂട്ടുകെട്ട് ഭൂരിഭാഗം തൊഴിലാളികളും തിരിച്ചറിഞ്ഞുതുടങ്ങുന്നെന്ന സൂചനകളാണിത് നല്‍കുന്നത്. ശമ്പളം സ്ഥിരമായി വൈകി നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഒരുപാടുകാലമായി തുടരുന്ന അതൃപ്തി ശക്തമായ സമരത്തിന്‍െറ വഴിതേടാനൊരുങ്ങുകയാണ്.
ശരാശരി 232 രൂപയാണ് വയനാട്ടിലെ തോട്ടം തൊഴിലാളിയുടെ പ്രതിദിന കൂലി. ദിവസം 21 കിലോ കൊളുന്താണ് ഓരോ തൊഴിലാളിയും നുള്ളേണ്ടത്. 21 കിലോയില്‍ കൂടുതല്‍ നുള്ളുന്ന ഓരോ കിലോക്കും പരമാവധി 1.10 രൂപ മാത്രമാണ് ലഭിക്കുക. ജീവിതച്ചെലവ് ഗണ്യമായി വര്‍ധിച്ച കാലത്ത് ഈ തുകകൊണ്ട് കഴിഞ്ഞുപോകാന്‍ ഏറെ പ്രയാസപ്പെടുന്നതായി തോട്ടംതൊഴിലാളികള്‍ പറയുന്നു. എന്നിട്ടും മിക്കവരും ദാരിദ്ര്യരേഖക്ക് മുകളില്‍ (എ.പി.എല്‍) ആണ്. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത തങ്ങളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധമടക്കമുള്ള സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും അതൊന്നും ലക്ഷ്യത്തിലത്തെിയില്ല.
ബി.പി.എല്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ ഭവനപദ്ധതികളുടെ ആനുകൂല്യമൊന്നും ഇവരെ തേടിയത്തെുന്നില്ല. എസ്റ്റേറ്റ് പാടികളിലെ പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ സൗകര്യങ്ങളില്‍ ഒരു ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടേണ്ടിവരുന്നു. പണ്ട് കമ്പിളിപ്പുതപ്പും മറ്റും നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ അതൊന്നുമില്ല.
1951ലെ പ്ളാന്‍േറഷന്‍ ലേബര്‍ ആക്ട് പ്രകാരമുള്ള നാമമാത്രമായ വൈദ്യസഹായംപോലും ഇപ്പോള്‍ കമ്പനികള്‍ നല്‍കുന്നില്ല. വയനാട്ടിലെ തോട്ടങ്ങളില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നും മറ്റു ജില്ലകളില്‍നിന്നും കുടിയേറിയ പട്ടികജാതി, വര്‍ഗക്കാരായ നിരവധി തൊഴിലാളികളുണ്ട്. എന്നാല്‍, 1950നുമുമ്പ് വയനാട്ടില്‍ വന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ നല്‍കിയാല്‍ മാത്രമേ ഇവര്‍ക്ക് പട്ടികജാതിക്കാരെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കൂ. അതില്ലാത്തതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യം മിക്കവര്‍ക്കും ലഭിക്കുന്നില്ല.
എച്ച്.എം.എല്‍, പോഡാര്‍, എ.വി.ടി, ഹാരിസണ്‍ തുടങ്ങിയ വന്‍തോട്ടങ്ങള്‍ക്കു പുറമെ ജില്ലയിലെ എല്‍സ്റ്റണ്‍, ചെമ്പ്ര, കുറുക്കന്‍മല, കോട്ടനാട്, കോളേരി, വാര്യാട് തുടങ്ങിയ മുപ്പതോളം ചെറുകിട തോട്ടങ്ങളിലും അസംതൃപ്തി പുകയുമ്പോള്‍ മൂന്നാര്‍ മോഡലിന് വയനാടും അരങ്ങൊരുക്കിയാല്‍ അദ്ഭുതപ്പെടാനില്ല.

കരിപ്പൂര്‍ വിമാനത്താവളം: സത്യഗ്രഹം ആറാം ദിവസത്തിലേക്ക്

Posted: 12 Sep 2015 09:03 PM PDT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ റീകാര്‍പറ്റിങ് പ്രവൃത്തി ഉടന്‍ ആരംഭിച്ചില്ളെങ്കില്‍ സത്യഗ്രഹസമരത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. കോഴിക്കോട്, മലപ്പുറം നിവാസികളുടെ കാര്‍ഷിക, വ്യാപാര, വ്യവസായ, ടൂറിസം, ആരോഗ്യമേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാക്കിയ കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമം ഒരിക്കലും അനുവദിക്കില്ല. കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സും മലബാര്‍ ഡെവലപ്മെന്‍റ് ഫോറവും നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിലെ അഞ്ചാമത്തെ ദിവസം പ്രോട്ടോകോള്‍ ലംഘിച്ച് സമരപ്പന്തലിലത്തെി സംസാരിക്കുകയായിരുന്നു അദ്ദേഹം.സത്യഗ്രഹം അഞ്ചാം ദിവസം ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. വിമാനത്താവളം തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ ഒറ്റക്കെട്ടായി ജനങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. എന്തുവിലകൊടുത്തും കരിപ്പൂര്‍ വിമാനത്താവളം നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റ് ഇ. അഹമ്മദ് പറഞ്ഞു. റണ്‍വേ പ്രവൃത്തി ഉടന്‍ ആരംഭിക്കാനുള്ള സമ്മര്‍ദങ്ങള്‍ ചെലുത്തിവരുകയാണ്. കരിപ്പൂര്‍ വിമാനത്താവളം തകര്‍ക്കാര്‍ ഉദ്യോസ്ഥര്‍ നടത്തുന്ന ശ്രമങ്ങളില്‍ വലിയ നിഗൂഢതകളുണ്ടെന്നും വിമാനത്താവളം സംരക്ഷിക്കുകയെന്നത് മുസ്ലിം ലീഗിന്‍െറ കൂടി ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം കെ.ഇ. ഇസ്മയില്‍, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബ്, നദ്വത്തുല്‍ മുജാഹിദീന്‍ ദേശീയ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, ഒളിമ്പിക് അസോസിയേഷന്‍ ദേശീയ സെക്രട്ടറി പി.എ. ഹംസ, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം. അബ്ദുസ്സലാം, പ്രവാസി സംഘം ജില്ലാ പ്രസിഡന്‍റ് എം.കെ. നാരായണന്‍, പാലോളി അബ്ദുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍, കാലിക്കറ്റ് ചേംബര്‍ ജോയന്‍റ് സെക്രട്ടറി മുനീര്‍ കുറുമ്പടി, ആര്‍. ജയന്ത്കുമാര്‍, ഹക്കീം വെണ്ടല്ലൂര്‍, സുബൈര്‍ വളാഞ്ചേരി, നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.സമരസമിതി നേതാക്കളായ കെ.എം. ബഷീര്‍, പി. ഗംഗാധരന്‍, അബ്ദുല്ല മാളിയേക്കല്‍, അബ്ദുല്‍റഹ്മാന്‍ ഇടക്കുനി, ടി.പി.എം. ഹാഷിറലി, കെ. ഹാഷിം, മുനീര്‍ കുറുമ്പടി, പി.കെ. കബീര്‍, സുമ പള്ളിപ്പുറം എന്നിവരെ കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റ് രാമചന്ദ്രന്‍ കടന്നപ്പള്ളി ഹാരമണിയിച്ചു. അബ്ദുല്ല മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍റഹിമാന്‍ എടക്കുനി സ്വാഗതവും ഡോ. എം.എം. ഷരീഫ് നന്ദിയും പറഞ്ഞു. ഞായറാഴ്ച രവിലെ 10ന് എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. സമരപ്പൊങ്കാല സമരപ്പന്തലില്‍ നടത്തും.

ഹമദ് വിമാനത്താവളത്തില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

Posted: 12 Sep 2015 08:57 PM PDT

Image: 

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വിമാനത്താവളത്തിലത്തെിയ ഏഷ്യന്‍ വംശജനായ യാത്രക്കാരനില്‍ നിന്നാണ് രാജ്യത്ത് ശക്തമായ നിരോധം നിലനില്‍ക്കുന്ന ലഹരി പദാര്‍ഥം പിടികൂടിയത്. ലഗേജ് പരിശോധനയില്‍ സംശയം തോന്നിയതിനാല്‍ സൂക്ഷമപരിശോധനക്കായി യാത്രക്കാരനെ മാറ്റുകയായിരുന്നു. ഭക്ഷണ പദാര്‍ഥത്തോടൊപ്പം പൊതിഞ്ഞ് വളരെ വിദഗ്ദമായി ഒളിപ്പിച്ച നിലയിലാണ് ഇത് കൊണ്ടുവന്നതെന്ന് ഹമദിലെ ജനറല്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവാണ് ഇത്തരം അപകടകരമായ വസ്തുക്കള്‍ രാജ്യത്തേക്ക് കടക്കുന്നത് ഒഴിവാക്കുന്നതെന്ന് ഹമദിലെ കസ്റ്റംസ് വിഭാഗം മേധാവി അജബ് മന്‍സൂര്‍ അല്‍ കഹ്താനി പറഞ്ഞു. ഇതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ഡിപ്പാര്‍ട്ട്മെന്‍റിലുള്ളത്. കൂടാതെ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൊരുക്കിയിട്ടുണ്ട്. രാജ്യത്തേക്ക് കടത്തപ്പെടുന്ന നിരോധിത ഉല്‍പന്നങ്ങളിലധികവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടികൂടുകയാണ് പതിവ്. സംശയം തോന്നുന്ന യാത്രക്കാര്‍ അവരിറങ്ങിയത് മുതല്‍ കസ്റ്റംസ് പരിശോധന സ്ഥലം വരെ ഉദ്യോഗസ്ഥരുടെ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും. അടുത്ത കാലത്തായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നിരവധി ലഹരിപദാര്‍ഥങ്ങളും രാജ്യത്ത് നിരോധിക്കപ്പെട്ട വിവിധയിനം ടാബ്ളറ്റുകളും പിടികൂടിയിട്ടുണ്ട്.

വി.എസ് സ്വീകാര്യത തെളിയിക്കുമ്പോള്‍ വിയര്‍ക്കുക പാര്‍ട്ടി നേതൃത്വം

Posted: 12 Sep 2015 08:40 PM PDT

Image: 

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിന്‍െറ പേരില്‍  മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് എതിരെ തൊഴിലാളികളെ മുന്‍നിര്‍ത്തി ഇടതു നേതാക്കള്‍ മുമ്പ് തൊടുത്ത വാക്കുകള്‍ ഇന്ന് അവര്‍ക്ക് നേരെ തൊഴിലാളികള്‍തന്നെ പ്രാവര്‍ത്തികമാക്കുന്നു. 2006 ലെ മൂന്നാര്‍ ഓപറേഷന്‍െറ പേരില്‍ കണ്ണന്‍ദേവന്‍ കമ്പനി തൊഴിലാളികളെയടക്കം മുന്നില്‍ നിര്‍ത്തിയാണ് വി.എസിനെ ജില്ലയില്‍നിന്ന് സി.പി.എം, സി.പി.ഐ നേതൃത്വം പൂര്‍ണമായും ബഹിഷ്കൃതനാക്കിയത്. എന്നാല്‍, ഒമ്പതു വര്‍ഷത്തിനു ശേഷം കണ്ണന്‍ദേവന്‍ കമ്പനി തൊഴിലാളികള്‍ നടത്തുന്ന സമരവേദിയില്‍ ബഹിഷ്കൃതരായി ഇടം കിട്ടാനാവാതെ അതേ നേതൃത്വം കുഴയുമ്പോള്‍ സ്വാഗതം ലഭിക്കുന്നതാകട്ടെ വി.എസിനും. ഇന്ന് സമരക്കാരുടെ ഇടയിലേക്ക് അവരുടെ ആഗ്രഹപ്രകാരം വി.എസ് എത്തുകയാണ്.
മൂന്നാര്‍ ഓപറേഷന്‍െറ ഭാഗമായ അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ പാര്‍ട്ടി ഓഫിസുകളെ അടക്കം തൊട്ടപ്പോഴാണ് സി.പി.എം, സി.പി.ഐ നേതൃത്വം വി.എസിന് എതിരെ തിരിഞ്ഞത്. വി.എസിനൊപ്പം അന്നുവരെ ഉറച്ചുനിന്ന ഇടുക്കി ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടറി എം.എം. മണിയുടെ നേതൃത്വത്തില്‍ ഒൗദ്യോഗിക പക്ഷത്തേക്ക് ചാഞ്ഞു. തുടര്‍ന്ന്  മൂന്നാറില്‍ കാലുകുത്തിയാല്‍ കാലുവെട്ടുമെന്ന്  മണി ഭീഷണി മുഴക്കിയപ്പോള്‍ സഹോദരന്‍െറ കൈയേറ്റ ഭൂമിയുടെ പേരില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയും വി.എസിനെതിരെ പരസ്യമായി രംഗത്തത്തെി. സി.പി.ഐ നേതൃത്വവും ആക്ഷേപം ചൊരിഞ്ഞു. മൂന്നാറില്‍നിന്ന് ഇറങ്ങുമ്പോള്‍ തങ്ങളുടെ കൈയും കാലും ഉണ്ടോയെന്ന് പരിശോധിച്ചാല്‍ മതിയെന്ന് അച്യുതാനന്ദന്‍ മറുപടി നല്‍കിയെങ്കിലും പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹത്തെ സി.പി.എം നേതൃത്വം ബഹിഷ്കരിച്ചു.
എന്നാല്‍, ബോണസ് വിഷയത്തില്‍ കമ്പനി മാനേജ്മെന്‍റിനൊപ്പം ഒത്തുകളിച്ച ഇടതു രാഷ്ട്രീയ നേതൃത്വത്തെ തൊഴിലാളികള്‍  തള്ളിപ്പറഞ്ഞ് സമരരംഗത്ത് എത്തുന്നതാണ്  കാണാനാകുന്നത്.  ബോണസുപോലും  കുറക്കുന്നതിലേക്ക്  തൊഴിലാളി നേതൃത്വത്തിന്‍െറ നിലപാടുകള്‍ ചുരുങ്ങിയപ്പോഴാണ് സ്ത്രീകള്‍  തെരുവിലിറങ്ങിയത്. ബാഹ്യശക്തികളാണ് സമരത്തിന് പിന്നിലെന്ന് എസ്. രാജേന്ദ്രന്‍ ആക്ഷേപിച്ചതോടെയാണ് നേതൃത്വത്തെ പൂര്‍ണമായും തൊഴിലാളികള്‍ തള്ളിയത്. നേതാക്കളായിരുന്നവരെ സമരവേദിയിലേക്ക് കയറാന്‍ പോലും സമരം ചെയ്യുന്ന സ്ത്രീകള്‍ സമ്മതിച്ചില്ല. സമരം തുടങ്ങി ഒരാഴ്ചയോളം ജനപ്രതിനിധികള്‍ വരാത്തതോടെ നേതാക്കള്‍ വേണ്ട എന്നും സമരക്കാര്‍ പ്രഖ്യാപിച്ചു. ഇതിനിടെ സമരത്തില്‍ ഇടപെടുകയും  എത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വി.എസിന് പിന്തുണ നല്‍കിയ സമരക്കാര്‍ വന്നാല്‍ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.  
 

യമനില്‍ കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ എണ്ണം 52 ആയി

Posted: 12 Sep 2015 08:39 PM PDT

Image: 

അബൂദബി: സെപ്റ്റംബര്‍ നാലിന് യമനില്‍ ആയുധപ്പുരക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ എണ്ണം 52 ആയതായി യു.എ.ഇ സായുധസേന മുഖ്യകാര്യാലയം അറിയിച്ചു. 46 പേര്‍ മരിച്ചുവെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാക്കിയുള്ളവരുടെ മൃതദേഹം ശനിയാഴ്ച അബൂദബി അല്‍ ബാതീന്‍ വിമാനത്താവളത്തിലത്തെിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ മൃതദേഹം ഏറ്റുവാങ്ങി.
യമനിലെ മആരിബ് പ്രദേശത്ത് നടന്ന മിസൈല്‍ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂതി വിമതര്‍ക്കെതിരെ നടക്കുന്ന സൈനിക നടപടിയില്‍ പങ്കെടുക്കുന്ന യു.എ.ഇ സൈനികരാണ് രക്തസാക്ഷിത്വം വഹിച്ചത്. സൈനികരുടെ മരണത്തില്‍ അനുശോചിച്ച് രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം നടത്തിയിരുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഇപ്പോഴും യമനിലെ ഹൂതി ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിവരികയാണ്. യമനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സൗദിയും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
 

ഇന്ത്യന്‍ ക്ളബ് ഓണാഘോഷത്തില്‍ ഐ.എം.വിജയനും കലാഭവന്‍ മണിയും

Posted: 12 Sep 2015 08:32 PM PDT

Image: 

മനാമ: ഇന്ത്യന്‍ ക്ളബിന്‍െറ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ഓണാഘോഷ പരിപാടികള്‍ സമാപിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് നടന്ന വിഭവസമൃദ്ധമായ സദ്യയില്‍ 2,000ത്തോളം പേര്‍ പങ്കെടുത്തു. ‘ദ ഗള്‍ഫ് ഏജന്‍സി കമ്പനി’ മാനേജിങ് ഡയറക്ടര്‍ പോന്‍റസ് ഫ്രെഡറിക്സണ്‍ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഫുട്ബാള്‍ താരം ഐ.എം വിജയനും കലാഭവന്‍ മണിയും വിവിധ പരിപാടികളില്‍ പങ്കെടുത്തു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന പായസമത്സരത്തില്‍ 13 ടീമുകളും പൂക്കളമത്സരത്തില്‍ ആറ് ടീമുകളും വടംവലി മത്സരത്തില്‍ 16 ടീമുകളും പങ്കെടുത്തു.
സ്നേഹക്കൂട്, ഇന്ത്യന്‍ക്ളബ്, മന്ദാരം എന്നീ ടീമുകള്‍ പൂക്കളമത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വടംവലി മത്സരത്തില്‍ കടത്തനാട് ഒന്നാംസ്ഥാനം കരസ്ഥമാക്കി. സല്‍മാനിയ ബോയ്സ്, ബുക്കമല്‍ എന്നീ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ടാം ദിവസം വര്‍ണാഭമായ ഘോഷയാത്രയും നടന്നു.പ്രമുഖ വ്യാപാരി റഫീഖ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കലാഭവന്‍ മണി നയിച്ച നാടന്‍ കലാവിരുന്നും പാട്ടുകളും ഹൃദ്യമായി. നാലുവര്‍ഷങ്ങളായി ഓണാഘോഷം വിപുലമായാണ് നടത്താറുള്ളതെന്ന് ക്ളബ് ഭാരവാഹികള്‍ പറഞ്ഞു. അതിനിടെ, സദ്യക്കായി എത്തിയ പലര്‍ക്കും മണിക്കൂറുകള്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നെന്നും ചിലര്‍ ഇതില്‍ മനം മടുത്ത് മടങ്ങിയതായും പരാതി ഉയര്‍ന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ളെന്നും ക്ഷണം ഇല്ലാതെ വന്നവരെ പോലും സ്വീകരിച്ചിട്ടുണ്ടെന്നും ക്ളബ് ജനറല്‍ സെക്രട്ടറി ടി.എസ്.അശോക് കുമാര്‍ പറഞ്ഞു. ആദ്യ പന്തി 15 മിനിറ്റ് വൈകിയതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമരം തീരുന്നത് വരെ മൂന്നാറില്‍ തുടരും ^വി.എസ്

Posted: 12 Sep 2015 08:26 PM PDT

Image: 

കൊച്ചി: തൊഴിലാളി സമരം തീരുന്നത് വരെ മൂന്നാറില്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ളെങ്കില്‍ തൊഴിലാളികള്‍ക്കൊപ്പം സമര രംഗത്തുണ്ടാകും. നിരാഹാരമിരിക്കുന്ന എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ കാണാനല്ല, സമരം ചെയ്യുന്ന തൊഴിലാളികളെ കാണാനാണ് താന്‍ പോകുന്നതെന്നും വി.എസ് പറഞ്ഞു. ആലുവ പാലസ് ഗസ്റ്റ്ഹൗസില്‍ നിന്നു മൂന്നാറിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ പ്രശ്നങ്ങളെകുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ആവശ്യങ്ങള്‍ ന്യായമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. അത് അംഗീകരിക്കേണ്ടതാണ്. പ്രശ്ന പരിഹാരത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.

മൂന്നാറിലേക്ക് വി.എസ് വരുന്നത് സമരം ചെയ്യുന്ന തൊഴിലാളികളെ കാണാനാണെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ പ്രതികരിച്ചു. വി.എസിന്‍െറ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല. അദ്ദേഹത്തെ ഉപദേശിക്കാന്‍ താന്‍ ആളല്ളെന്നും രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമരം ഏറ്റെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതു കൊണ്ടാണ് താന്‍ നിരാഹാരമിരിക്കുന്നത്. പാര്‍ട്ടി നിലപാടിനൊപ്പമാണ് നില്‍കേണ്ടതെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ പി.കെ ജയലക്ഷ്മിയും മൂന്നാറിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ജെ.എന്‍.യു പ്രസിഡന്‍റ് സ്ഥാനം എ.ഐ.എസ്.എഫിന്

Posted: 12 Sep 2015 08:20 PM PDT

Image: 

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന് പ്രസിഡന്‍റ് സ്ഥാനം. 100ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കനയ്യ കുമാര്‍ വിജയിച്ചത്.

ഇടതു സംഘടനയായ ഐസ രണ്ട് ജനറല്‍ സീറ്റുകള്‍ നേടി. വൈസ് പ്രസിഡന്‍റ് (ഷെഹ് ല റാഷിദ് ഷോറ), ജനറല്‍ സെക്രട്ടറി (രാമ നാഗ) സീറ്റുകളാണ് നേടിയത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത്  (സൗരഭ് കുമാര്‍ ശര്‍മ) എ.ബി.വി.പി വിജയിച്ചു.

ബി.ജെ.പി വിദ്യാര്‍ഥി സംഘടന എ.ബി.വി.പി എട്ടും സി.പി.എം വിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐ നാലും കൗണ്‍സിലര്‍ സീറ്റുകള്‍ നേടി. ആം ആദ്മി പാര്‍ട്ടി യോഗേന്ദ്ര യാദവ് വിഭാഗം ഒരു കൗണ്‍സിലര്‍ സീറ്റില്‍ വിജയിച്ചിട്ടുണ്ട്.

ഇത്തവണ എസ്.എഫ്.ഐയുമായി സഖ്യമില്ലാതെയാണ് എ.ഐ.എസ്.എഫ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആം ആദ്മി പാര്‍ട്ടി കെജ് രിവാള്‍ വിഭാഗം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.

സൗഹൃദം നങ്കൂരമിട്ട് ഇന്ത്യന്‍ പടക്കപ്പലുകള്‍ ജുബൈലില്‍

Posted: 12 Sep 2015 07:48 PM PDT

Image: 

ദമ്മാം: സൈനിക സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിന്‍െറ ഭാഗമായി ഇന്ത്യന്‍ പടക്കപ്പലുകള്‍ സൗദിയിലെ ജുബൈല്‍ നാവികാസ്ഥാനത്ത് നങ്കൂരമിട്ടു. ഉപരിതല മിസൈല്‍ തൊടുക്കുന്നതിനും ശത്രുവിന്‍െറ മിസൈലുകളെ പ്രതിരോധിക്കുന്നതിനും സംവിധാനമുള്ള ‘ഐ.എന്‍.എസ് ഡല്‍ഹി’, ‘ഐ.എന്‍.എസ് തൃശൂല്‍’ എന്നീ കപ്പലുകളാണ് ജുബൈലില്‍ എത്തിയിരിക്കുന്നത്. ക്യാപ്റ്റന്മാരായ കാര്‍ത്തിക് കൃഷ്ണന്‍, മനീഷ് മിശ്ര എന്നിവരുടെ നേതൃത്വത്തില്‍ 500 ഓളം നാവികരാണ് ഇരു കപ്പലുകളിലുമായി സേവനത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം അന്നത്തെ കിരീടാവകാശിയായിരുന്ന സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഇന്ത്യ സന്ദര്‍ശിച്ച് സൈനിക സഹകരണത്തിനുള്ള ധാരണ പത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ഇതിന്‍െറ ഭാഗമായി ഇരു രാജ്യങ്ങള്‍ക്കിടയിലും സൈനിക പരിശീലനവും സഹകരണവും പൂര്‍വാധികം ശക്തിപ്പെട്ടിട്ടുണ്ടെന്ന് ഡിഫന്‍സ് അറ്റാഷെ കേണല്‍ ഗുര്‍പാല്‍ സിങ് പറഞ്ഞു.
കപ്പലിനകത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഇന്ത്യന്‍ പടക്കപ്പല്‍ ജിദ്ദയിലും യുദ്ധവിമാനങ്ങള്‍ ത്വായിഫിലും സന്ദര്‍ശനം നടത്തിയത് സല്‍മാന്‍ രാജാവ് ഒപ്പുവെച്ച ധാരണ പത്രത്തിന്‍െറ ഭാഗാമായിരന്നുവെന്ന് ഗുര്‍പാല്‍ സിങ് പറഞ്ഞു. ഇതിന്‍െറ തുടര്‍ച്ചയായാണ് നാവിക സേന ജുബൈലില്‍ എത്തിയിരിക്കുന്നത്. സൗദി സേനാംഗങ്ങള്‍ ഇന്ത്യയിലെ വിവിധ പ്രതിരോധ സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 10നാണ് കപ്പലുകള്‍ ജുബൈലിലത്തെിയത്. ദുബൈ സന്ദര്‍ശിച്ചതിന് ശേഷമാണ് സേന സൗദിയിലത്തെിയിരിക്കുന്നത്. ഇവിടെ നിന്ന് സെപ്റ്റംബര്‍ 13ന് ഖത്തറിലേക്ക് തിരിക്കും. സൗദി നാവിക സേനയുമായി വിവിധ സൈനിക പരിശീലന പരിപാടികളാണ് നടന്നു വരുന്നത്. ബഹ്റൈനില്‍ നാവിക സേനയുടെ രണ്ടു കപ്പലുകള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ നാലു കപ്പലുകളും ഒമാനിലെ മസ്കത്ത് തീരത്ത് ഒന്നിച്ചു ചേരും. അവിടെ നിന്ന് ഒമാന്‍ നാവിക സേനയുമായി പരിശീലനത്തിലേര്‍പ്പെട്ടതിന് ശേഷം സെപ്റ്റംബര്‍ 25ന് മുംബൈയിലേക്ക് തിരിക്കും. ചെന്നൈ സ്വദേശിയായ കാര്‍ത്തിക് മിശ്ര ഒരു വര്‍ഷമായി ഐ.എന്‍.എസ് ഡല്‍ഹിയില്‍ ക്യാപ്റ്റനായി സേവനമനുഷ്ടിക്കുന്നു. സൗദിയുമായി മികച്ച സൈനിക വ്യാപാര സഹകരണമാണ് ഇന്ത്യക്കുള്ളതെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ആശയ വിനിമയവും വ്യാപാര ബന്ധങ്ങളും ഊഷ്മളമാണെന്നും കാര്‍ത്തിക് മിശ്ര ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നീണ്ട 22 വര്‍ഷമായി സേനയുടെ ഭാഗമാണെന്നും രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം വിശാഖപട്ടണത്ത് നിരവധി രാജ്യങ്ങള്‍ പങ്കെടുക്കുന്ന സൈനി പരിശീലനത്തിലും മത്സര പരിപാടികളിലും സൗദി സംഘം പങ്കെടുക്കുമെന്നും കാര്‍ത്തിക് മിശ്ര അറിയിച്ചു. കിഴക്കന്‍ പ്രവിശ്യ നാവിക മേധാവി റിയര്‍ അഡ്മിറല്‍ സാലിഹിന്‍െറ നേതൃത്വത്തില്‍ സൗദി നാവിക സേനാംഗങ്ങളും ഇന്ത്യന്‍ അംബാസഡറുടെ ചുമതല വഹിക്കുന്ന ഡി.സി.എം ഹേമന്ദ് കൊട്ടല്‍വാറിന്‍െറ നേതൃത്വത്തില്‍ എംബസി ഉദ്യോഗസ്ഥ സംഘവും പ്രവിശ്യയിലെ പ്രമുഖരും കപ്പലില്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു.  നാവിക സേനാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP