സ്വാഗതം
WELCOME

News Update..

Thursday, September 17, 2015

മുഖ്യമന്ത്രിയുടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: പട്ടയം ലഭിച്ച 12 കുടുംബങ്ങള്‍ വഴിയാധാരം Madhyamam News Feeds

മുഖ്യമന്ത്രിയുടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: പട്ടയം ലഭിച്ച 12 കുടുംബങ്ങള്‍ വഴിയാധാരം Madhyamam News Feeds

Link to a feed

മുഖ്യമന്ത്രിയുടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: പട്ടയം ലഭിച്ച 12 കുടുംബങ്ങള്‍ വഴിയാധാരം

Posted: 17 Sep 2015 12:26 AM PDT

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പട്ടയം ലഭിച്ച 12 കുടുംബങ്ങള്‍ വഴിയാധാരമായി. റവന്യൂ വകുപ്പിന്‍െറയും കുമ്പള പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ കാരണം ശാരീരിക വൈകല്യമുള്ള സ്ത്രീകളടക്കമുള്ളവരാണ് രണ്ടാം തവണയും കുടിയൊഴിപ്പിക്കപ്പെട്ടത്.
ബംബ്രാണ വില്ളേജ് പരിധിയില്‍ ആരിക്കാടി ചൂരിത്തടുക്കയില്‍ 12 കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കിയ 36 സെന്‍റ് ഭൂമിയില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടായതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ നിര്‍ദേശിച്ച ബായിക്കട്ടയിലെ പുതിയ ഭൂമി അളന്ന് നല്‍കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് ഇവര്‍ പെരുവഴിയിലായത്. പൂമാണി കുഞ്ഞുമാണി ക്ഷേത്രത്തിന് സമീപത്ത് അംബിലടുക്കയില്‍ കണ്ടത്തെിയ സ്ഥലം അളക്കാനത്തെിയ വില്ളേജ് ഓഫിസറെ ബുധനാഴ്ച രാവിലെ നാട്ടുകാരും അമ്പല കമ്മിറ്റിയും ചേര്‍ന്ന് തടയുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള നാഗ പ്രതിഷ്ഠയുള്ള ഭൂമി കാണിച്ചു കൊടുത്ത് ഭൂരഹിതരെ പറ്റിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഭൂമി ലഭിക്കാത്തതിനെ തുടര്‍ന്ന് അവകാശികള്‍ ബംബ്രാണ വില്ളേജ് ഓഫിസിലത്തെി ബഹളം വെച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ആദ്യം അനുവദിച്ച കൊടിയമ്മയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ബായിക്കട്ടയിലാണ് നിര്‍ദിഷ്ട സ്ഥലം. ഉത്സവത്തിന് ഉപയോഗിക്കുന്ന ഭൂമി ക്ഷേത്രത്തിന് അനുവദിച്ച് തരണം എന്നാവശ്യപ്പെട്ട് അമ്പല കമ്മിറ്റി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍ ശശിധര ഷെട്ടി പറഞ്ഞു. ഭൂമിക്ക് വേണ്ടി പാവപ്പെട്ടവരെ വട്ടം കറക്കുന്ന നടപടി ശരിയല്ളെന്നും ഇവര്‍ നികുതി അടച്ച ഭൂമി തന്നെ നല്‍കണമെന്നും മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വാസയോഗ്യമല്ലാത്തതും കേസില്‍ കിടക്കുന്നതുമായ ഭൂമി നല്‍കി സര്‍ക്കാര്‍ പാവങ്ങളെ പറ്റിക്കുന്നതായി നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. കുമ്പള ആരിക്കാടി വില്ളേജില്‍ 12 കുടുംബങ്ങള്‍ക്കായി പതിച്ച് നല്‍കിയ ഭൂമിയുടെ അവകാശ വാദവുമായി പഞ്ചായത്ത് ഭരണ സമിതി തന്നെ മുന്നോട്ട് വന്നതോടെയാണ് അവകാശികള്‍ പെരുവഴിയിലായത്. അതിന് പിന്നാലെയാണ് സ്വകാര്യ വ്യക്തിയുടെ ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് റവന്യൂ അധികൃതര്‍ ജനങ്ങളെ കബളിപ്പിച്ചത്. ബംബ്രാണ വില്ളേജിലെ ചൂരിത്തടുക്കയിലാണ് 36 സെന്‍റ് ഭൂമി നിര്‍ധനര്‍ക്കായി നല്‍കിയത്.
ഭൂമി അളന്ന് കിട്ടാത്തതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടിയുടെ ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ നിര്‍ദിഷ്ട ഭൂമിയില്‍ കുടില്‍കെട്ടി വാസം തുടങ്ങിയിരുന്നു. ഇതോടെയാണ് കുമ്പള പഞ്ചായത്ത് അധികൃതര്‍ റവന്യൂ വകുപ്പിന്‍െറ കീഴിലുള്ള ഭൂമി ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും അങ്കണവാടിക്ക് വേണ്ടിയും പഞ്ചായത്ത് കണ്ടുവെച്ച ഭൂമിയാണെന്ന അവകാശവാദവുമായത്തെിയത്.
സാമൂഹിക വിരുദ്ധരുടെ സഹായത്താല്‍ രാത്രിയുടെ മറവില്‍ നിര്‍ധനരുടെ കുടിലുകള്‍ പൊളിച്ചു നീക്കാനും ആരംഭിച്ചതോടെ വീണ്ടും ജനരോഷമുയര്‍ന്നു. സംഭവത്തില്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുടിലുകള്‍ പൊളിച്ചവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും എടുത്തില്ല.
ദേശീയപാതയോരത്തുള്ള നിര്‍ദിഷ്ട ഭൂമി പഞ്ചായത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണെന്നാണ് കുമ്പള പഞ്ചായത്ത് പ്രസിഡന്‍റ് മുസ്ലിംലീഗിലെ യു.പി. താഹിറ പറയുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് തനിക്ക് ഭൂമി നല്‍കിയതെന്നും ഭൂമിക്ക് നികുതി അടച്ചിരുന്നെന്നും വികലാംഗയായ ആസ്യുമ്മ പറഞ്ഞു. 2014 ഫെബ്രുവരി 21ന് റവന്യൂ അധികൃതര്‍ പതിച്ചു കൊടുത്ത ഭൂമിക്ക് കഴിഞ്ഞ ദിവസം പഞ്ചായത്ത് അവകാശവാദവുമായി എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ വകുപ്പിന്‍െറ അധികാരത്തിലുള്ള ഭൂമിയാണിതെന്നും പഞ്ചായത്ത് അവകാശവാദമുന്നയിക്കുന്നതിന് ഒരു അടിസ്ഥാനവും ഇല്ളെന്നും പഞ്ചായത്ത് ഇതിന് അപേക്ഷയൊന്നും നല്‍കിയിട്ടില്ളെന്നും എ.ഡി.എം ദിനേശന്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ ഇനി ‘ഡിസ് ലൈക്കും’

Posted: 17 Sep 2015 12:17 AM PDT

Image: 

ഹ്യൂസ്റ്റന്‍: ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഒരിക്കലെങ്കിലും തോന്നിക്കാണും ‘ഡിസ്ലൈക്ക്’ ബട്ടന്‍െറ അനിവാര്യത. ഉപയോക്താക്കളുടെ ഏറെക്കാലം നീണ്ട ആവശ്യത്തിനൊടുവില്‍ ‘ഡിസ്ലൈക്ക്’ ബട്ടന്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് കമ്പനി.
കമ്പനിയുടെ കാലിഫോര്‍ണിയ ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫേസ്ബുക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അപമാനിക്കാനുള്ളതല്ല ഇതെന്ന് സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
 

പഴയങ്ങാടിയില്‍ ബസ് വൈദ്യുതി തൂണിനിടിച്ച് 12 പേര്‍ക്ക് പരിക്ക്

Posted: 17 Sep 2015 12:11 AM PDT

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി തൂണിനിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു.
ബസ് യാത്രികരായ മാട്ടൂലിലെ കെ.പി. ഖദീജ (43), കെ.പി. മുഫൈദ (27), എം. സുബൈദ (52), വി.എസ്.ജോളി (31), എന്‍.സരിത (34), കെ.കെ.ഹാശിം (47), ഇ.കെ.പി.ഹസീന (39), സമീറ അമീര്‍ (30), ബിന്ദു (35), പഴയങ്ങാടിയിലെ നിഷ സജിത് (35), സുഹറാബി നാസര്‍ (46), തൃക്കരിപ്പൂരിലെ സതീദേവി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവര്‍ പഴയങ്ങാടിയിലെയും ചെറുകുന്നിലെയും സ്വകാര്യ ആശുപത്രികള്‍, താലൂക്ക് ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി.
ബുധനാഴ്ച ഉച്ചക്ക് 12.35ന് മാട്ടൂലില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍. 58 സി.4334 ഓര്‍ക്കിഡ് ബസാണ് അപകടത്തില്‍പെട്ടത്. ബസിന്‍െറ യന്ത്രത്തകരാറാണ് അപകട കാരണമെന്ന് കരുതുന്നു. ബസ് പാതയോരത്തെ മരത്തിനും വൈദ്യുതി തൂണിനുമിടിച്ച് വശത്തേക്ക് ചെരിഞ്ഞ് കൂറ്റന്‍ മരത്തടിതടഞ്ഞ് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് വൈദ്യുതി തൂണ്‍ തകര്‍ന്നു. വൈദ്യുതി പ്രവാഹമുണ്ടായിരുന്നെങ്കിലും കമ്പികള്‍ ബസിനു മുകളില്‍ പതിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാനും മറ്റു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അപകടത്തെ തുടര്‍ന്ന് പഴയങ്ങാടി ടൗണില്‍ രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.

ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം –ഇ.പി ജയരാജന്‍

Posted: 17 Sep 2015 12:03 AM PDT

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബും സി.പി.ഐ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സി.എ. ഷക്കീറും നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നാലാം ദിവസത്തിലേക്ക്. ബോട്ട് ദുരന്തത്തില്‍ സര്‍ക്കാറും കോര്‍പറേഷനും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്.സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ ബുധനാഴ്ച സമരപ്പന്തലിലത്തെി സത്യഗ്രഹികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടത്തൊന്‍ എത്രയും വേഗം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച സമരപ്പന്തലില്‍ എത്തി. മരിച്ച സിന്ധു, സിജുഷ, വോള്‍ഗ, ജോസഫ് എന്നിവരുടെ ബന്ധുക്കള്‍ നേതാക്കള്‍ക്ക് രക്തഹാരം അണിയിച്ചു. സിന്ധുവിന്‍െറ ഭര്‍ത്താവ് കുഞ്ഞുമോനും മകന്‍ സുജിത്തും വിജയന്‍െറ മകന്‍ ജയേഷും വോള്‍ഗയുടെ ഭര്‍ത്താവും ജോസഫിന്‍െറ സഹോദരനുമായ ഡേവിഡും ബീവിയുടെ ഭര്‍ത്താവ് അഷറഫുമാണ് സമരപ്പന്തലില്‍ എത്തിയത്. ബി.ജെ.പി കൗണ്‍സിലര്‍ സുധ ദിലീപും സമരപ്പന്തലില്‍ എത്തി പിന്തുണ വാഗ്ദാനം ചെയ്തു. ബോട്ട് ദുരന്ത അന്വേഷണത്തില്‍ മേയര്‍, നഗരസഭാ സെക്രട്ടറി, കരാറുകാര്‍ എന്നിവരെ പ്രതിചേര്‍ക്കുക, അടിയന്തരമായി സുരക്ഷിത ബദല്‍ യാത്രാസംവിധാനം ഒരുക്കുക, മതിയായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

പതിറ്റാണ്ടുകള്‍ക്ക്ശേഷം ശാപമോക്ഷം: ആലപ്പുഴ ബൈപാസ്; പൈലിങ് പുരോഗമിക്കുന്നു

Posted: 16 Sep 2015 11:58 PM PDT

ആലപ്പുഴ: പതിറ്റാണ്ടുകള്‍ മൃതാവസ്ഥയില്‍ കിടന്ന നിര്‍ദിഷ്ട ആലപ്പുഴ ബൈപാസിന്‍െറ നിര്‍മാണം വേഗത്തിലായി.
ഭരണപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ ഒഴിവായതിനാല്‍ പ്രാഥമികഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. ഒരിക്കലും സാധ്യമാകില്ളെന്ന് കരുതിയ ബൈപാസിന്‍െറ നിര്‍മാണത്തുടക്കം കുറ്റമറ്റരീതിയില്‍ നീങ്ങുകയാണ്.
കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കി.മീ. നീളമുള്ള ബൈപാസ് ഗതികിട്ടാപ്രേതം പോലെ കിടക്കുകയായിരുന്നു. ഓരോ ഭരണകൂടവും കൈയൊഴിഞ്ഞ പദ്ധതിക്ക് കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ അവസാനകാലത്താണ് അല്‍പമെങ്കിലും ജീവന്‍വെച്ചത്. പലതരത്തിലെ തടസ്സങ്ങളായിരുന്നു അഭിമുഖീകരിക്കേണ്ടി വന്നത്.
പ്രധാനമായും സാമ്പത്തികംതന്നെ. കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ആലപ്പുഴയുടെ പ്രത്യേകസാഹചര്യവും ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും തടസ്സങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട ജോലിയുടെ കാര്യത്തില്‍ വന്ന അനിശ്ചിതത്വവും തടസ്സത്തിന് ആക്കംകൂട്ടി.
കെ.സി. വേണുഗോപാല്‍ കേന്ദ്രസഹമന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകളാണ് കേന്ദ്ര അംഗീകാരത്തിന് വഴിവെച്ചത്. ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകാതിരുന്നത് കെ.സി. വേണുഗോപാലിന് എതിരെയുള്ള വലിയ ആരോപണമായി നിലനിന്നു. വെല്ലുവിളി രാഷ്ട്രീയഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും മുന്നില്‍ നടത്തിയ സമ്മര്‍ദമാണ് അവസാന നിമിഷത്തിലെങ്കിലും ബൈപാസിന് പച്ചക്കൊടി കാണാനായത്.
സംസ്ഥാനസര്‍ക്കാറും ഇക്കാര്യത്തില്‍ കാണിച്ച താല്‍പര്യം കാര്യങ്ങള്‍ വേഗത്തിലാക്കി. പുതിയ കേന്ദ്രസര്‍ക്കാറും ബൈപാസ് നിര്‍മാണത്തിന് വേണ്ടസഹായം വാഗ്ദാനം ചെയ്തതോടെ നടപടികള്‍ക്കൊപ്പം നിര്‍മാണവും തുടങ്ങാനായി.
ആലപ്പുഴ നഗരത്തിന്‍െറ തീരാശാപമായ ഗതാഗതക്കുരുക്കും ചരക്കുകയറ്റി പോകുന്ന വാഹനങ്ങളുടെ ബാഹുല്യവും പരിഹരിക്കാന്‍ ബൈപാസ് കൂടിയേതീരു. അതറിഞ്ഞുകൊണ്ടാണ് നിര്‍മാണത്തിന് വേഗം കൈവന്നത്.
348.43 കോടി രൂപ ചെലവുള്ള ബൈപാസിന്‍െറ പ്രധാന ആകര്‍ഷണം കുതിരപ്പന്തിയിലും മാളികമുക്കിലുമുള്ള രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിക്കുന്ന 3200 മീറ്റര്‍ നീളത്തിലെ എലിവേറ്റഡ് ഹൈവേയാണ്.
ഇതുമായി ബന്ധപ്പെട്ട പൈലുകളുടെ ലോഡ് ടെസ്റ്റ് വിജയകരമായി. വര്‍ക്കിങ് പൈലുകളുടെ നിര്‍മാണപ്രവൃത്തി ബീച്ചിന് സമീപം നടക്കുകയാണ്. മാളികമുക്ക് റെയില്‍വേ ക്രോസിന് സമീപം നടത്തിയ ടെസ്റ്റ് പൈലിന്‍െറ ലോഡ് ടെസ്റ്റ് വിജയകരമായിരുന്നു.
43 മീറ്റര്‍ താഴ്ചയില്‍ 1200 എം.എം വ്യാസമുള്ള ടെസ്റ്റ് പൈലായിരുന്നു ലോഡ് ടെസ്റ്റിന് ഇവിടെ നിര്‍മിച്ചത്.
പിന്നീട് 2500 കിലോ ഭാരമുള്ള അഞ്ഞൂറോളം കോണ്‍ക്രീറ്റ് ബ്ളോക്കുകള്‍ ക്രമമായി അടുക്കിവെച്ചാണ് ലോഡ് ടെസ്റ്റ് നടത്തിയത്. 26 മണിക്കൂറിലേറെ പൈലിന് മുകളില്‍ ഭാരം കയറ്റിയശേഷമാണ് നടപടി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ വര്‍ക്കിങ് പൈലുകളുടെ ജോലി ദ്രുതഗതിയിലാണ്.
എലിവേറ്റഡ് ഹൈവേക്ക് നാനൂറോളം പൈലുകളാണ് വേണ്ടിവരുന്നത്. പൈലുകള്‍ ക്രമീകരിക്കുന്നതിന്‍െറ ഭാഗമായി ഓരോ 35 മീറ്റര്‍ ഇടവിട്ടും ഓരോ പില്ലര്‍ പോയന്‍റുകള്‍ നിര്‍മിക്കുന്നുണ്ട്.
അതില്‍ ഓരോന്നിലും നാലുവരെ പൈലുകളുണ്ടാകും. പാറ കണ്ടത്തെുന്ന പൈലിങ് രീതി ആലപ്പുഴയിലെ മണ്ണിന്‍െറ സ്വഭാവം അനുസരിച്ച് പ്രായോഗികമല്ല. അതിനാല്‍ ഫ്രിക്ഷന്‍ പൈലിങ്ങാണ് നടത്തുന്നത്. എലിവേറ്റഡ് ഹൈവേ വരുമ്പോള്‍ സ്ഥലവാസികള്‍ക്ക് നിലവിലെ സൗകര്യങ്ങള്‍ കുറയില്ല.
എറണാകുളം കേന്ദ്രമാക്കിയുള്ള ആര്‍.ഡി.എസ് പ്രോജക്ടാണ് ബൈപാസിന്‍െറ നിര്‍മാണം നടത്തുന്നത്.
90 ദിവസം കൊണ്ട് പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ കഴിയുമെന്ന് പ്രോജക്ട് കോഓഡിനേറ്റര്‍ കെ. മനീഷ് പറഞ്ഞു.

ഓടകള്‍ നിറഞ്ഞു; കൊല്ലങ്കോട്ട് മലിനജലം കടകളിലേക്ക്

Posted: 16 Sep 2015 11:55 PM PDT

കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം റോഡരികിലെ അഴുക്കുചാല്‍ അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ മാലിന്യങ്ങള്‍ നിറഞ്ഞ മഴവെള്ളം വീടുകളിലേക്കും കടകളിലേക്കും കയറുന്നത് ആരോഗ്യഭീഷണിയുയര്‍ത്തുന്നു.
കൊല്ലങ്കോട് ടൗണ്‍ മുതല്‍ കോവിലകംമുക്ക് വരെയാണ് അഴുക്കുചാല്‍ അടഞ്ഞ് നാട്ടുകാര്‍ക്ക് ദുരിതമായത്. എട്ടുവര്‍ഷം മുമ്പ് ശുചിത്വ പഞ്ചായത്തിനുള്ള കേരള ശുചിത്വ മിഷന്‍െറ നിര്‍മല്‍ഗ്രാമ പുരസ്കാരം നേടിയ ഗ്രാമപഞ്ചായത്താണിത്.
മാലിന്യം അഴുക്കുചാലില്‍നിന്ന് നീക്കം ചെയ്യുന്ന പ്രവൃത്തി മൂന്നുവര്‍ഷമായി നടക്കുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അഴുക്കുചാല്‍ വൃത്തിയാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ തയാറായില്ല.
ഓടയുടെ പൊട്ടിപൊളിഞ്ഞ സ്ളാബുകള്‍ സ്ഥാപന ഉടമകളാണ് സ്വന്ത ചെലവില്‍ പുന$സ്ഥാപിക്കുന്നത്.
കൊല്ലങ്കോട് പോസ്റ്റ് ഓഫിസിനകത്ത് മലിനജലം കയറുന്നത് തടയാന്‍ പഞ്ചായത്ത് നടപടിയടുക്കാത്തത് ജനപ്രതിനിധികളും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായിരുന്നു.
റോഡിന്‍െറ ഇരുവശത്തുമുള്ള അഴുക്കുചാലിന്‍െറ ദുരവസ്ഥ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ എസ്.എന്‍.ഡി.പി നീക്കം

Posted: 16 Sep 2015 11:52 PM PDT

Image: 

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ എസ്.എന്‍.ഡി.പി നീക്കമാരംഭിച്ചു. പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്യാന്‍ വരുന്ന ഞായറാഴ്ച ചേര്‍ത്തലയില്‍ പ്രത്യേക യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ 138 യൂണിയനുകളിലെ ഭാരവാഹികളും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും.

കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ പ്രധാന പാര്‍ട്ടികളില്‍ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലപാടിലേക്ക് എസ്.എന്‍.ഡി.പി നീങ്ങുന്നത്. കൂടാതെ. സി.പി.എം നേതാക്കളായ പിണറായി വിജയന്‍, വി.എസ് അച്യുതാനന്ദന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ യോഗത്തിനും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തി രംഗത്തു വന്നതും കാരണമായി.

എന്‍.എസ്.എസ് ഒഴികെ വിശ്വകര്‍മസഭ, കെ.പി.എം.എസ് അടക്കം ഏഴോളം ഹൈന്ദവ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാല പാര്‍ട്ടി രൂപീകരിക്കാനാണ് എസ്.എന്‍.ഡി.പി ആലോചന.

പാവിട്ടപ്പുറം–കോലിക്കര പ്രദേശത്ത് കുടിവെള്ളമത്തെി

Posted: 16 Sep 2015 11:45 PM PDT

ചങ്ങരംകുളം: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന കോലിക്കര-പാവിട്ടപ്പുറം പ്രദേശത്തുകാര്‍ക്ക് ആശ്വാസമായി കുടിവെള്ള പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് നിര്‍വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതിയില്‍ നടപ്പാക്കിയ പദ്ധതിക്ക് 17ലക്ഷം രൂപയാണ് ചെലവായത്.
കോലിക്കര, പാവിട്ടപ്പുറം, കോലിക്കരകുന്ന്, പാകിസ്താന്‍ കോളനി, എസ്.സി കോളനി, കോക്കൂര്‍ പ്രദേശങ്ങളിലെ ഇരുനൂറോളം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമത്തെുക.
അറുപതോളം പൊതു ടാപ്പുകളും സ്ഥാപിച്ചു. പ്രാദേശിക ഗുണഭോക്തൃ സമിതിക്കാണ് നടത്തിപ്പ് ചുമതല.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഴല്‍ കിണര്‍ നിര്‍മിച്ച് 10,000 ലിറ്റര്‍ ശേഷിയുള്ള ജല സംഭരണിയിലേക്ക് ജലം പമ്പ് ചെയ്താണ് ടാപ്പുകളിലേക്ക് വിതരണം ചെയ്യുന്നത്. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റഫീഖ് കിഴിക്കര അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂര്‍, സല്‍മ മുഹമ്മദ്കുട്ടി, ഷാഹിദ കമാല്‍ എന്നിവര്‍ പങ്കെടുത്തു. പ്രദേശത്തുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പായത്.

ഒരു കേസില്‍കൂടി രൂപേഷിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി

Posted: 16 Sep 2015 11:32 PM PDT

മാനന്തവാടി: ഒരു കേസില്‍കൂടി മാവോവാദി നേതാവ് രൂപേഷിന്‍െറ അറസ്റ്റ് രേഖപ്പെടുത്തി. പടിഞ്ഞാറത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണിത്. 2013ല്‍ തരിയോട് കരിങ്കണ്ണി കോളനിയില്‍ മാവോവാദി ആശയം പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്ത് ആദിവാസികളെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കല്‍, അന്യായമായി വനഭൂമിയില്‍ അതിക്രമിച്ചു കയറല്‍, ആയുധം കൈവശംവെക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. യു.എ.പി.എ പ്രകാരമുള്ള കേസും ഉണ്ട്. മാനന്തവാടി പൊലീസിന്‍െറ ആറുദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചക്ക് കല്‍പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. ദേവകുമാര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി.പി. അനുപമന്‍ മുഖേന അപേക്ഷ നല്‍കിയത്.
കസ്റ്റഡി ആവശ്യം തള്ളിയ കോടതി രൂപേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. അവിടെവച്ച് ബുധനാഴ്ചതന്നെ ജയില്‍ സൂപ്രണ്ടിന്‍െറ മുമ്പാകെ അറസ്റ്റ് രേഖപ്പെടുത്താനാണ് നിര്‍ദേശിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് വ്യാഴാഴ്ച വീണ്ടും കല്‍പറ്റ കോടതിയില്‍ അപേക്ഷ നല്‍കും. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ നിരവില്‍പ്പുഴ മട്ടിലയം പാലമൊട്ടംകുന്ന് പ്രമോദിന്‍െറ വീട്ടിലത്തെി ബൈക്ക് കത്തിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് രൂപേഷിനെ സെപ്റ്റംബര്‍ 10ന് കോടതി ആറുദിവസത്തേക്ക് മാനന്തവാടി പൊലീസിന്‍െറ കസ്റ്റഡിയില്‍ വിട്ടത്.

മാനാഞ്ചിറ–വെള്ളിമാട്കുന്ന് റോഡ്: സമരം ശക്തമാക്കാന്‍ തീരുമാനം

Posted: 16 Sep 2015 11:29 PM PDT

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിനുവേണ്ടിയുള്ള ജനകീയസമരം ശക്തമാക്കാന്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന ബഹുജന സെമിനാര്‍ തീരുമാനിച്ചു. പ്രക്ഷോഭത്തിന്‍െറ ഭാഗമായി ഒക്ടോബര്‍ രണ്ടിന് കിഴക്കെ നടക്കാവില്‍ ഈ പാതയില്‍ രണ്ടു വര്‍ഷത്തിനകം മരിച്ച 90 പേരുടെ ഓര്‍മക്ക് രക്തസാക്ഷിമണ്ഡപം തീര്‍ത്ത് പുഷ്പാര്‍ച്ചന നടത്തും. അന്നുതന്നെ റോഡിന് തടസ്സംനില്‍ക്കുന്ന ദുഷ്ടശക്തികളുടെ മനസ്സ് വൃത്തിയാക്കാന്‍ പ്രതീകാത്മകമായി ശുചീകരണയജ്ഞം നടത്തും. ഒക്ടോബര്‍ 15ന് റോഡിനുവേണ്ടി സര്‍ക്കാര്‍ വിട്ടുകൊടുക്കേണ്ട ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തും. ഒക്ടോബര്‍ 30ന് ബഹുജനങ്ങളെ സംഘടിപ്പിച്ച് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഉപരോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.ജി.എസ്. നാരായണന്‍ പ്രഖ്യാപിച്ചു.
ഏതു തരം സമരത്തിനും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത എം.കെ. രാഘവന്‍ എം.പി പ്രഖ്യാപിച്ചു. നഗരപാതാ വികസന പദ്ധതിയില്‍പെട്ട ഏഴ് റോഡുകളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുണ്ടായിരുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് പാത എങ്ങനെ അപ്രത്യക്ഷമായെന്നത് ദുരൂഹമാണെന്ന് എം.പി പറഞ്ഞു. ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്ന റോഡ് ഏറ്റവും പിന്നിലാവുകയും പിന്നീട് അപ്രത്യക്ഷമാവുകയുമായിരുന്നു. ഇതെങ്ങനെ സംഭവിച്ചെന്ന് ഒരു പിടിയും കിട്ടുന്നില്ളെന്ന് എം.പി പറഞ്ഞു. പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമി ആദ്യം ഏറ്റെടുക്കണമെന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തിന് കാലതാമസം വന്നു. രണ്ടാംഘട്ടസമരം നടന്നപ്പോള്‍ 25 കോടി രൂപ അനുവദിക്കുമെന്ന് ചീഫ് സെക്രട്ടറി ഫോണില്‍ അറിയിച്ചിരുന്നു. പദ്ധതിക്കുണ്ടായ കാലതാമസമെന്താണ് എന്നത് പഠിക്കേണ്ട വിഷയമാണെന്നും എം.കെ. രാഘവന്‍ എം.പി പറഞ്ഞു.
എം.ജി.എസിന്‍െറ നേതൃത്വ ത്തില്‍ നടക്കുന്ന സമരത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. സര്‍ക്കാറിന്‍െറ വാക്കുകള്‍ പാലിക്കപ്പെടാതെ പോയതാണ് പദ്ധതി മുടങ്ങാനുള്ള കാരണങ്ങളില്‍ പ്രധാനമെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന നഗരപാതാ വികസനപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് വെള്ളിമാട്കുന്ന് പാതക്കുവേണ്ടി 100 കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അത് ലഭിച്ചില്ളെന്ന് മാത്രമല്ല, പിന്നീട് അവതരിപ്പിച്ച ബജറ്റില്‍പോലും ഇതിന് പണം നീക്കിവെച്ചില്ല. വീണ്ടും പലതവണ കോടികളുടെ പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത്. ഇത്രയും കാലത്തിനിടെ ആകെ ലഭിച്ചത് 25 കോടി രൂപ മാത്രമാണ്. നഗരപാതാ വികസനപദ്ധതിയില്‍നിന്ന് ഈ റോഡ് അപ്രത്യക്ഷമായതെങ്ങനെ എന്ന് കണ്ടത്തെണം. പദ്ധതികളുമായി ബന്ധപ്പെട്ട അവലോകനയോഗങ്ങള്‍പോലും സ്വകാര്യമായാണ് നടക്കുന്നത് എന്ന് പ്രദീപ്കുമാര്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന്‍െറ പ്രഥമപരിഗണനാപട്ടികയില്‍ പദ്ധതി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഐ.ടി അസോസിയേറ്റ് പ്രഫസര്‍ ഡോ. പി.പി. അനില്‍കുമാര്‍ 'നഗരവികസനവും മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡും' വിഷയം അവതരിപ്പിച്ചു. റിട്ട. റീജനല്‍ ടൗണ്‍ പ്ളാനിങ് ഓഫിസര്‍ എം.കെ. ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, മുന്‍ മേയര്‍ എം. ഭാസ്കരന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, മാധ്യമം കോഴിക്കോട് ബ്യൂറോ ചീഫ് ഉമര്‍ പുതിയോട്ടില്‍, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് സി. മോഹന്‍, കാലിക്കറ്റ് ചേംബര്‍ പ്രതിനിധി ഡോ. കെ. മൊയ്തു, ബി.ജെ.പി പ്രതിനിധി ആര്‍.ജി. രമേഷ്, ആം ആദ്മി പാര്‍ട്ടി പ്രതിനിധി ആലിക്കുട്ടി, മുന്‍ മേയര്‍ സി.ജെ. റോബിന്‍, പി.എം. കോയ തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ. മാത്യു കട്ടിക്കാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍ സ്വാഗതവും സിറാജ് വെള്ളിമാട്കുന്ന് നന്ദിയും പറഞ്ഞു.

റാബിത്വ ഹജ്ജ് വാര്‍ഷികസമ്മേളനത്തിന് തുടക്കം: നവമാധ്യമ സ്വാധീനത്തെ നേര്‍വഴിക്ക് തിരിച്ചുവിടുക - മക്ക ഗവര്‍ണര്‍

Posted: 16 Sep 2015 11:09 PM PDT

Image: 

മക്ക: യുവാക്കളുടെ കര്‍മശേഷിയെ സമൂഹപുരോഗതിക്കും രാഷ്ട്ര പുനര്‍നിര്‍മാണത്തിനും ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും ശിഥിലീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ നന്മയുടെ സമുദ്ധാരണത്തിലേക്ക് തിരിച്ചുവിടാനുള്ള ഉത്തരവാദിത്തം മുസ്ലിം സമൂഹം ഏറ്റെടുക്കണമെന്നുമുള്ള ആഹ്വാനത്തോടെ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി) സംഘടിപ്പിക്കുന്ന ഹജ്ജ് വാര്‍ഷികസമ്മേളനത്തിന് തുടക്കമായി. ‘മുസ്ലിം യുവാക്കളും നവമാധ്യമങ്ങളും’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനുവേണ്ടി രാജ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ ജനസ്വാധീനം നേടിയ നവമാധ്യമങ്ങളുടെ ഗുണഭോക്താക്കളായ യുവാക്കള്‍ ചിന്താപരമായ അപഭ്രംശത്തിലും തീവ്രവാദത്തിലും പെട്ടു പോകാതിരിക്കാന്‍ വേണ്ട തയാറെടുപ്പുകള്‍ നടത്താന്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ആവശ്യപ്പെട്ടു. സമൂഹത്തിന്‍െറ ഭൂരിഭാഗവും യുവതയാണ്. അവരുടെ അപാരമായ കര്‍മശേഷിയാണ് ലോകത്തിന്‍െറ തന്നെ നിലനില്‍പിന് ആധാരം. അവര്‍ ആശയകാലുഷ്യത്തിലും വഴികെട്ട ചിന്തയിലും പെട്ടുപോകുന്നത് സാമൂഹികദുരന്തമാണ്. അവരെ നന്മയുടെയും ക്രിയാത്മകചിന്തയുടെയും വഴിയിലേക്ക് നയിക്കുകയാണെങ്കില്‍ അര്‍ഥവത്തായ ഫലങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുഹറം സേവകന്‍െറ അതിഥികളായി സമ്മേളനത്തിനും ഹജ്ജിനുമത്തെിയ അതിഥികളെ ഗവര്‍ണര്‍ രാജാവിന്‍െറ അഭിവാദ്യങ്ങള്‍ അറിയിച്ചു. ഹറം ദുരന്തത്തില്‍ മരിച്ചവര്‍ക്ക് രാജ്യത്തിന്‍െറയും ജനതയുടെയും പേരില്‍ സല്‍മാന്‍ രാജാവ് അനുശോചനമറിയിക്കുന്നു. സമാധാനപരവും സുരക്ഷിതവുമായി ഹജ്ജ് നിര്‍വഹിച്ച് സ്വദേശങ്ങളില്‍ തിരിച്ചത്തൊന്‍ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് രാജാവ് പ്രാര്‍ഥിക്കുന്നു - അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. സമൂഹത്തിന്‍െറയും കാലത്തിന്‍െറയും താല്‍പര്യത്തിനനുസൃതമായ വിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ മുസ്ലിം വേള്‍ഡ് ലീഗ് മുന്‍കൈയെടുക്കുന്നതിനെ ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു.
തീവ്രവാദചിന്തകളില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും യുവാക്കളെ തടയാനും രചനാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ഉപയോഗപ്പെടുത്താനും മാധ്യമ, സാംസ്കാരിക, വിദ്യാഭ്യാസമേഖലകളില്‍ നിന്നുള്ള കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് സമ്മേളനത്തില്‍ സംസാരിച്ച മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍മുഹ്സിന്‍ അത്തുര്‍ക്കി അഭിപ്രായപ്പെട്ടു.
പഴയ കാലത്തേതില്‍ നിന്നു വ്യത്യസ്തമായി മാധ്യമ സ്വാധീനത്തില്‍ നിന്നു മാറിനടക്കാനാവാത്ത സ്ഥിതിവിശേഷമാണുള്ളതെന്നും അതിന്‍െറ മലീമസമായ ചുറ്റുപാടുകളില്‍ നിന്നു പുതുതലമുറയെ രക്ഷപ്പെടുത്തുകയും നന്മയുടെ പ്രചാരണത്തിന് പുതിയ കാല മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയും വേണമെന്നും സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍അസീസ് ബിന്‍ അബ്ദുല്ല ആലുശൈഖ് നിര്‍ദേശിച്ചു. ആദര്‍ശവും ലക്ഷ്യവും മാര്‍ഗദര്‍ശകരുമെല്ലാം ഒന്നായിട്ടും മുസ്ലിം സമൂഹം വിവിധ തട്ടുകളില്‍ ഭിന്നിച്ചു നില്‍ക്കുന്നത് അപലപനീയമാണെന്ന് സമ്മേളനപ്രതിനിധികള്‍ക്കു വേണ്ടി സംസാരിച്ച കെയ്റോ അല്‍അസ്ഹര്‍ സര്‍വകലാശാല പ്രസിഡന്‍റ് ഡോ. അബ്ദുല്‍ഹയ്യ് അബ്ദുല്‍ആല്‍ അസ്ബ് പറഞ്ഞു.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം പണ്ഡിതര്‍ പങ്കെടുക്കുന്ന രണ്ടു നാള്‍ സമ്മേളനത്തില്‍ മുപ്പത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നവമാധ്യമങ്ങളുടെ വര്‍ത്തമാന സവിശേഷതകള്‍, നവമാധ്യമ സ്വാധീനം യുവാക്കളില്‍, നവമാധ്യമങ്ങളുടെ വെല്ലുവിളികള്‍, നവമാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ, ലക്ഷ്യബോധമുള്ള പുതുമാധ്യമത്തിനു വേണ്ടി എന്നീ വിഷയങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യും. കേരളത്തില്‍ നിന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

ഡെങ്കി പനിയില്‍ തലസ്ഥാനം വിറക്കുന്നു

Posted: 16 Sep 2015 10:41 PM PDT

Image: 

ന്യൂ ഡല്‍ഹി: തലസ്ഥാനത്ത് ഡെങ്കിപനി ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു.  41 വയസായ സ്ത്രീയും ഏഴും 14ഉം വയസായ രണ്ടു കുട്ടികളുമാണ് ബുധനാഴ്ച പനി മൂലം മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ഡല്‍ഹിയില്‍ ഏകദേശം 1,900 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

രോഗികളുടെ എണ്ണം വര്‍ധിച്ചത് മൂലം ആശുപത്രികളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തതിനാല്‍ മൂന്നും നാലും രോഗികള്‍ ഒരേ കിടക്ക തന്നെ പങ്കിടുന്ന അവസ്ഥയാണുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ 1,000  കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കിടക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയോഗിക്കാനും സ്വകാര്യ ആശുപത്രികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രോഗികള്‍ക്ക് ചികിത്സ നല്‍കാതെ തിരിച്ചയതായി ബോധ്യപ്പെട്ടാല്‍ സ്വകാര്യ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച അവിനാശ്(9), അമന്‍ ശര്‍മ(6) എന്നീ കുട്ടികള്‍ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. തുടര്‍ന്ന് അവിനാശിന്‍െറ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തത് സംസ്ഥാനത്ത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. ആവശ്യത്തിന് കിടക്കകള്‍ ഇല്ളെങ്കില്‍ പോലും രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

്അടിയന്തിര സാഹചര്യങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു.

 

റോഡുകളുടെ ശേഷി എട്ടുലക്ഷം; ഓടുന്നത് 18 ലക്ഷം വാഹനങ്ങള്‍

Posted: 16 Sep 2015 10:35 PM PDT

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വാഹന ഗതാഗതം സുഗമമാക്കുന്നതിനും നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍മുഹന്ന.
രാജ്യത്തെ റോഡുകള്‍ക്ക് എട്ടുലക്ഷം വാഹനങ്ങളെ ഉള്‍ക്കൊള്ളാനാണ് ശേഷിയുള്ളത്. എന്നാല്‍, 18 ലക്ഷം വാഹനങ്ങളാണ് നിരത്തിലൂടെ ഓടുന്നത്. ഈ സാഹചര്യത്തിലും കുരുക്ക് ഒഴിവാക്കി വാഹന ഗതാഗതം സുഗമമാക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ തുറന്നതുമൂലം രാജ്യത്ത് വന്‍തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. യാത്രക്കാരുടെയും ജനങ്ങളുടെയും പ്രയാസം ഒഴിവാക്കുന്നതിന് ട്രാഫിക് പൊലീസ് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പൊലീസ് പട്രോളുകളും പബ്ളിക് സെക്യൂരിറ്റിയും സഹകരിച്ചും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പരിശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗതാഗത വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നില്ളെന്നും ഇതു സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ തെറ്റാണെന്നും മേജര്‍ ജനറല്‍ അബ്ദുല്ല അല്‍മുഹന്ന പറഞ്ഞു. ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയവക്ക് നൂറുകണക്കിന് ദീനാറിന്‍െറ വര്‍ധന വരുത്താന്‍ അധികൃതര്‍ ലക്ഷ്യമിടുന്നതായും പ്രവാസി ഒന്നില്‍കൂടുതല്‍ വാഹനങ്ങള്‍ വാങ്ങുന്നത് തടയുമെന്നുമുള്ള ഊഹാപോഹങ്ങളാണ് പ്രചരിച്ചത്. ഇത് തെറ്റാണെന്നും ഇത്തരമൊരുദ്ദേശ്യം ആഭ്യന്തര മന്ത്രാലയത്തിനില്ളെന്നും മേജര്‍ ജനറല്‍ അബ്ദുല്ല അല്‍മുഹന്ന പറഞ്ഞു.
അതേസമയം, ഗതാഗത നിയമങ്ങളുമായി ബന്ധപ്പെട്ട ഫീസുകളില്‍ വര്‍ധനയുണ്ടാകും. ഇത് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെയാണ് ബാധിക്കുക. നൂറുകണക്കിന് ദീനാറിന്‍െറ വര്‍ധനയുണ്ടാകില്ല. എല്ലാവര്‍ക്കും താങ്ങാവുന്ന രീതിയിലാണ് ഫീസ് വര്‍ധിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് പൂര്‍ണമായും നിയന്ത്രിക്കും. ആറുമാസത്തിനിടെ ഇത്തരത്തില്‍ വാഹനമോടിച്ച 300 പ്രവാസികളെ നാടുകടത്തിയിട്ടുണ്ട്.
പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിന് 10 വര്‍ഷം കാലാവധിയെന്നത് തുടരും. അതേസമയം, വിസ കാലാവധിയോട് ഡ്രൈവിങ് ലൈസന്‍സ് ബന്ധിപ്പിക്കുന്നതിന്‍െറ ഭാഗമായി പ്രഫഷന്‍ മാറുന്നതുവരെ മാത്രമേ ലൈസന്‍സിന് കാലാവധിയുണ്ടാകുകയുള്ളൂ. കൃത്രിമ മാര്‍ഗങ്ങളിലൂടെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കൃത്രിമം തടയുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം ആരംഭിക്കണമെന്ന് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ വാഹനാപകടങ്ങളില്‍ 79 പൗരന്മാരക്കം 200 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവാക്കള്‍ക്ക് അംഗവൈകല്യം സംഭവിച്ച സാഹചര്യത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കല്‍ കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. അമിതവേഗത്തിനെതിരെ ശക്തമായ സമീപനമാണ് സ്വീകരിക്കുന്നത്. 120 കിലോമീറ്ററില്‍ അധികം വേഗത്തില്‍ വാഹനമോടിച്ചതിന് 27,000 പേര്‍ക്ക് പിഴ വിധിച്ചതായും അദ്ദേഹം പറഞ്ഞു. സേഫ്റ്റി ലൈനില്‍ പരമാവധി വേഗം 45 കിലോമീറ്ററായ സ്ഥാനത്തുവരെ 120 കിലോമീറ്ററിന് മുകളില്‍ വാഹനമോടിച്ച സംഭവങ്ങളുണ്ട്.  നിയമലംഘനങ്ങള്‍ക്ക് വാഹനം പിടിച്ചെടുക്കല്‍ കര്‍ക്കശമാക്കിയതിന്‍െറ ഭാഗമായി രാജ്യത്തെ അഞ്ച് വാഹന സൂക്ഷിപ്പു കേന്ദ്രങ്ങളും നിറഞ്ഞുകഴിഞ്ഞു. മൊത്തം 38,528 വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വാഹനം പിടിച്ചെടുക്കല്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്. വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് പുതിയ കേന്ദ്രം കണ്ടത്തെുന്നതുവരെയാണ് ഇത് മരവിപ്പിച്ചിരിക്കുന്നത്.
 

സലാലയിലെ രണ്ടാമത്തെ പാസ്പോര്‍ട്ട് സേവന കേന്ദ്രം: പ്രവാസികള്‍ക്ക് ആശ്വാസമാവുന്നു

Posted: 16 Sep 2015 09:47 PM PDT

Image: 

സലാല: പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് സലാലയില്‍ രണ്ട് കേന്ദ്രങ്ങളായത് മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും ആശ്വാസമാകുന്നു. ബി.എല്‍.എസിന്‍െറ ഏജന്‍റായ സ്റ്റൈല്‍ വേള്‍ഡാണ് രണ്ടുമാസം മുമ്പ് സലാല സെന്‍ററില്‍ ഓഫിസ് തുറന്നത്.
രാവിലെ 9.30 മുതല്‍ ഒരു മണിവരെയും വൈകീട്ട് 4.30 മുതല്‍ 9.30 വരെയുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. നേരത്തേ ബി.എല്‍.എസിന്‍െറ ഏജന്‍റായ ട്രാവല്‍ സിറ്റി രണ്ട് മണിക്കൂര്‍ മാത്രമാണ് പാസ്പോര്‍ട്ട് സേവനങ്ങള്‍ നടത്തിയിരുന്നത്.
സലാല സെന്‍ററില്‍ മസ്കത്ത് ഫാര്‍മസിക്ക് പിന്‍വശത്താണ് ട്രാവല്‍സിറ്റിയുടെ ഓഫിസുള്ളത്. പുതുക്കാന്‍ നല്‍കുന്ന പാസ്പോര്‍ട്ടുകള്‍ പുതുക്കിയ ശേഷം ഇവിടെനിന്നുതന്നെ സ്വീകരിക്കാന്‍ കഴിയും. പാസ്പോര്‍ട്ട് എത്തിയാല്‍ ഉടന്‍ ഉടമയെ വിളിച്ചറിയിക്കും. പാസ്പോര്‍ട്ട് പുതുക്കുന്നതിനും കുട്ടികളുടെ പാസ്പോര്‍ട്ട് എടുക്കുന്നതിനും 36 റിയാലാണ് മൊത്തം ഈടാക്കുന്നത്. പാസ്പോര്‍ട്ട് സേവനങ്ങള്‍ കൂടാതെ മറ്റു സേവനങ്ങളും ഇവിടെ ലഭ്യമാണ്. എംബസി അറ്റസ്റ്റേഷന് സര്‍വിസ് ചാര്‍ജായി 11 റിയാലും ഫോറിന്‍ അഫയേഴ്സ് കൂടി അറ്റസ്റ്റ് ചെയ്യേണ്ട പേപ്പറുകള്‍ക്ക് 18 റിയാലുമാണ് നിരക്ക്.
സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റും അപോസ്റ്റല്‍ അറ്റസ്റ്റേഷന് 46 റിയാലും ഈടാക്കുന്നുണ്ട്. 15 മുതല്‍ 20 വരെ ദിവസത്തിനകം ഇവ ലഭിക്കുകയും ചെയ്യും.
സാധാരണ ഒരു പാസ്പോര്‍ട്ട് പുതുക്കുന്നതിന് ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെയാണ് സമയമെടുക്കുക. സലാലക്ക് ദൂര സ്ഥലത്തുനിന്ന് പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കത്തെുന്നവര്‍ക്ക് പുതിയ കേന്ദ്രം കൂടുതല്‍ ആശ്വാസമാകുന്നു.
ട്രാവല്‍ സിറ്റി പാസ്പോര്‍ട്ട് പുതുക്കുന്നതിന് കൊറിയര്‍ നിരക്കുള്‍പ്പെടെ 33 റിയാല്‍ 600 ബൈസയാണ് ഈടാക്കുന്നത്. എന്നാല്‍, വൈകീട്ട് നാലു മുതല്‍ ആറു വരെ മാത്രമാണ് പാസ്പോര്‍ട്ട് സേവനം ലഭ്യമാവുക. പാസ്പോര്‍ട്ട് ഡെലിവറി ചെയ്യുന്ന കൊറിയര്‍ സര്‍വിസിനെക്കുറിച്ചും പരാതിയുണ്ട്.  
കൊറിയര്‍ സര്‍വിസ് ഏജന്‍റ് അപൂര്‍വമായി മാത്രമാണ് ഓഫിസിലുണ്ടാവുകയെന്നാണ് ആക്ഷേപം.
പാസ്പോര്‍ട്ട് ഉടമക്ക് നേരിട്ട് എത്തിച്ചുകൊടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇവര്‍ക്ക് ലഭിക്കുന്ന തുച്ഛമായ നിരക്കിന് ഇത്ര സേവനമേ സാധ്യമാകൂ എന്നതാണ് കൊറിയറുകാരുടെ നിലപാട്. നിരക്കില്‍ കുറച്ചു വ്യത്യാസം ഉണ്ടെങ്കിലും പുതിയ കേന്ദ്രം മുഴുസമയ സര്‍വിസാണ് നടത്തുന്നത്. ഇവിടത്തെ നമ്പര്‍ 99768998, 23383232.

ഫ്ളോറന്‍സി ഗോളില്‍ റോമ ബാഴ്സയെ തളച്ചിട്ടു

Posted: 16 Sep 2015 09:46 PM PDT

Image: 

റോമ: യൂറോപ്പിന്‍െറ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള ആവേശപ്പോരില്‍ നിലവിലെ ജേതാക്കളായ ബാഴ്സക്ക് റോമയുടെ പൂട്ട്. 1^1 എന്ന സ്കോറിനാണ് സ്പാനിഷ് സംഘത്തെ ഇറ്റാലിയന്‍ പോരാളികള്‍ പിടിച്ചുകെട്ടിയത്.

സ്റ്റേഡിയോ ഒളിമ്പിക്കോയില്‍ 21ാം മിനിറ്റില്‍ ലൂയി സുവാരസ് ഹെഡറിലൂടെ കാറ്റലന്‍ സംഘത്തെ മുന്നിലെത്തിച്ചെങ്കിലും 31ാംമിനിറ്റില്‍ അലസ്സാന്ദ്രോ ഫ്ളോറന്‍സി ഇറ്റാലിയന്‍ ശക്തികളുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. ഗ്രൂപ്പ് ഇയില്‍ പോരാടാനിറങ്ങിയ ഇരു ടീമിനും ഒന്നാം പകുതിക്ക് ശേഷം ഗോളുകളൊന്നും കുറിക്കാനായില്ല. ലീഗില്‍ ഇരു ടീമും ഒരോ പോയന്‍റ് വീതം നേടി. ചാമ്പ്യന്‍സ് ലീഗില്‍ സെഞ്ച്വറി പോരാട്ടത്തിനിറങ്ങിയ അര്‍ജന്‍റീന സൂപ്പര്‍താരം ലയണല്‍ മെസ്സി ഗോള്‍ നേടുന്നതില്‍ പരാജിതനായി.

ക്ളോസ് റേഞ്ച് കിക്കില്‍ തലവെച്ചാണ് സുവാരസ് ബാഴ്സലോണക്കായി ലീഡെടുത്തത്. എന്നാല്‍ 10 മിനിറ്റിനകം 50 മീറ്റര്‍ അകലെ നിന്നും അലസാന്ദ്രോ ഫ്ളോറന്‍സി നേടിയ ലോങ് റേഞ്ച് ഗോള്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ചിരുന്നു. ഫേ്ലാറന്‍സി ഉയര്‍ത്തിയടിച്ച പന്ത് ഗോള്‍വലയിലെ ത്തുന്നത് നോക്കി നില്‍ക്കാനേ ബാഴ്സ ഗോളിക്കായുള്ളൂ. സ്പാനിഷ് സംഘത്തെ നേരിടാന്‍ കനത്ത പ്രതിരോധക്കോട്ട തന്നെയാണ് റൂഡി ഗാര്‍ഷ്യയുടെ ശിഷ്യന്മാര്‍ കെട്ടിയത്.

തന്‍െറ മുന്‍ ടീമിനെതിരെ ജയിക്കണമെന്ന ബാഴ്സലോണ മാനേജര്‍ ലൂയി എന്‍റിക്കിന്‍െറ വാശിക്കാണ് ഫ്ളോറന്‍സി തടയിട്ടത്. 2011^12 സീസണില്‍ ഇറ്റാലിയന്‍ ക്ളബ് പരിശീലകനായിരുന്ന എന്‍റിക്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. ബാഴ്സയിലെ ആദ്യ സീസണില്‍ തന്നെ ട്രിപ്ള്‍ കിരീടനേട്ടം ആഘോഷിച്ച എന്‍റികിനെ സംബന്ധിച്ച് പണ്ട് പുറത്താക്കിയവരെ, അവരുടെ വീട്ടിലെ ത്തി തോല്‍പിക്കാനുള്ള അവസരമാണ് നഷ്ടമായത്.


ലാ ലിഗയിലെ അവസാന മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ പകരക്കാരന്‍െറ കുപ്പായത്തിലായിരുന്നു മെസ്സി. എന്നാല്‍, 60ാം മിനിറ്റില്‍ ഗ്രൗണ്ടിലിറങ്ങിയ താരം ടീമിന്‍െറ വിജയഗോള്‍ കുറിച്ച് മിന്നിത്തിളങ്ങിയിരുന്നു. രണ്ടാം കുഞ്ഞ് പിറന്ന തിരക്കിലായിരുന്ന അര്‍ജന്‍റീന താരം കഴിഞ്ഞ ദിവസം പരിശീലനത്തിലും ടീമിനൊപ്പമില്ലായിരുന്നു.
 

പാലായില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

Posted: 16 Sep 2015 09:35 PM PDT

Image: 

പാലാ: കോട്ടയം പാലാ കാര്‍മലീത്ത മഠത്തില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ അമല (69)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലാ കെ.എസ്.ആര്‍.ടി.സി ബസ്റ്റ് സ്റ്റാന്‍ഡിന് സമീപത്തെ മഠത്തിലാണ് സംഭവം. മഠത്തിന് സമീപത്തെ കാര്‍മല്‍ ആശുപത്രിയില്‍ നഴ്സായിരുന്നു സിസ്റ്റര്‍ അമല.

പനി ബാധിതയായ സിസ്റ്ററെ രാവിലെ കുര്‍ബാനക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന മഠത്തിലെ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.  

മുറിയിലെ കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സിസ്റ്റര്‍ അമലയുടെ നെറ്റിയില്‍ മുറിവേറ്റ പാടുകളുണ്ട്. ഇതാകാം മരണ കാരണമെന്ന് പൊലീസിന്‍െറ പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പാലാ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. 

അതേസമയം, സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കോട്ടയം എസ്.പി സതീഷ് ബിനോയിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡോഗ് സ്ക്വാഡിനെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. എറണാകുളം റേഞ്ച് ഐ.ജി സ്ഥലം സന്ദര്‍ശിക്കും.

യു.എ.ഇ സേനയോട് ഐക്യദാര്‍ഢ്യം: രാജ്യമെങ്ങും ദേശീയപതാക ഉയര്‍ത്താന്‍ ശൈഖ് മുഹമ്മദ്

Posted: 16 Sep 2015 09:34 PM PDT

Image: 

അബൂദബി: യമനില്‍ പോരാട്ടം നടത്തുന്ന യു.എ.ഇ സൈനികരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യമെങ്ങും ദേശീയപതാക ഉയര്‍ത്താന്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആഹ്വാനം ചെയ്തു. നവംബര്‍ മൂന്നിന് പതാകദിനം ആചരിക്കാനും നിര്‍ദേശിച്ചു. വീടുകളിലും കൃഷിയിടങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം പതാക ഉയരേണ്ടതുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രം നിര്‍ണായക ചരിത്രസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇ സേന യമനില്‍ ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും പുതുചരിത്രം രചിച്ചിരിക്കുകയാണ്. യു.എ.ഇ ജനത അവര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നു. സേനക്ക് യമനില്‍ വിജയം കൈവരിക്കാന്‍ സാധിക്കട്ടെയെന്നും സമാധാനം പുനസ്ഥാപിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പ്രാര്‍ഥിച്ചു.

ഇറാനുമായി ചര്‍ച്ചക്ക് ബഹ്റൈന്‍ തയാറെന്ന് വിദേശകാര്യമന്ത്രി

Posted: 16 Sep 2015 09:20 PM PDT

Image: 

മനാമ: ഇറാനുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ഒരേയൊരു പോംവഴി വെടിനിര്‍ത്തല്‍ ചര്‍ച്ചകളാണെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ പറഞ്ഞു. തെഹ്റാന്‍ തയ്യാറാണെങ്കില്‍ ബഹ്റൈന്‍ ചര്‍ച്ചക്ക് ഒരുക്കമാണ്.  ഇതുവഴി എല്ലാ തരത്തിലുള്ള രാഷ്ട്രീയ-സൈനിക പ്രശ്നങ്ങളും തീര്‍ക്കാനാകും.
കഴിഞ്ഞ ദിവസം ഇന്‍റര്‍നാഷനല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ ‘മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കി മുന്‍ പ്രസിഡന്‍റ് അബ്ദുല്ല ഗുല്‍, ഐ.പി.ഐ പ്രസിഡന്‍റ് ടെര്‍ജ് റോയ്ഡ് ലാര്‍സണ്‍ തുടങ്ങിയവരും ഈ സെഷനില്‍ പങ്കെടുത്തു.
ഇറാനുമായുള്ള ചര്‍ച്ചക്ക് പലതവണ ജി.സി.സിയും അറബ് ലീഗും മുന്‍കയ്യെടുത്തതാണ്. എന്നാല്‍ ഒന്നിലും കാര്യമായ പുരോഗതിയുണ്ടായില്ളെന്ന് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ പറഞ്ഞു.
ഇറാന്‍െറ വിദേശകാര്യമന്ത്രിയില്‍ നിന്നും പ്രസിഡന്‍റില്‍ നിന്നുമുണ്ടാകുന്ന എല്ലാ നയതന്ത്ര പ്രസ്താവനകളില്‍ നിന്നും വിരുദ്ധമായ വാക്കുകളാണ് ആ രാജ്യത്തിന്‍െറ പരമോന്നത നേതൃത്വത്തില്‍ നിന്നുണ്ടാവുക. യുദ്ധസമാന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ ശരിയായ കാഴ്ചപ്പാടില്ളെങ്കില്‍ അത് തീര്‍ത്തും സമയനഷ്ടമാകും. യുദ്ധവേളയില്‍  ചര്‍ച്ച സാധ്യമാക്കാനുള്ള ഒരേയൊരു പോംവഴി വെടിനിര്‍ത്തിനെ കുറിച്ചുള്ള ചര്‍ച്ചയാണ്. രാഷ്ട്രീയവും സൈനികവുമായ വെടിനിര്‍ത്തലാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മുമ്പ് പലവേളകളിലും പറഞ്ഞതുപോലെ, ചര്‍ച്ചക്കായി ഇറാന്‍ ഒരടി മുന്നോട്ടുവച്ചാല്‍, ബഹ്റൈന്‍ രണ്ടടി മുന്നോട്ട് പോകാന്‍ സന്നദ്ധമാണ്. മറ്റെല്ലാ കാര്യങ്ങളും മാറ്റി വച്ചാലും അവര്‍ ഞങ്ങളുടെ അയല്‍ക്കാരാണ്. ഇറാനെ ഒരു ശിയാ ശക്തിയായും ബഹ്റൈനെ ഒരു സുന്നി ശക്തിയായും ഞങ്ങള്‍ കാണുന്നില്ല. ഇതൊരു പേര്‍ഷ്യന്‍-അറബ് സംഘര്‍ഷമായും കാണാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് മന്ത്രി പറഞ്ഞു.
മേഖലയില്‍ നിന്ന് തീവ്രവാദ പ്രത്യയശാസ്ത്രങ്ങളുടെ വേരറുക്കേണ്ടതിന്‍െറ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.
ഭീകരത ന്യായവും ആവശ്യവുമാണ് എന്ന മട്ടിലുള്ള ചിന്തക്ക് പ്രാമുഖ്യം ലഭിക്കുന്ന അപകടകരമായ സാഹചര്യമാണുള്ളത്. 50കളിലും 70കളിലും ഈ മേഖല മറ്റുരാജ്യങ്ങളോടൊപ്പമത്തൊന്‍ കുതിക്കുകയായിരുന്നു. പിന്നീട്, ഈജിപ്തിലെയും ഇറാഖിലെയും ഏകാധിപത്യം, ഇറാന്‍ വിപ്ളവം, ഇറാന്‍-ഇറാഖ് യുദ്ധം, അഫ്ഗാനിസ്താനിലെ ജിഹാദി പ്രസ്ഥാനം തുടങ്ങിയവയെല്ലാം നമ്മുടെ സമൂഹത്തെയും ബാധിച്ചു.
ഐ.എസ് മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പറഞ്ഞ മന്ത്രി ബഹ്റൈന്‍ ഒരു രാഷ്ട്രം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെയാണ് അഭിമുഖീകരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര പ്രതിനിധികളും മതനേതാക്കളും പ്രമുഖ വ്യവസായികളും പരിപാടിയില്‍ പങ്കെടുത്തു.
 

കുഡ് ലു ബാങ്ക് കവര്‍ച്ചാ കേസ്: മുഖ്യപ്രതി പിടിയില്‍

Posted: 16 Sep 2015 08:26 PM PDT

Image: 

കാസര്‍കോട്: കുഡ് ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പളയില്‍ താമസക്കാരനുമായ ദുല്‍ദുല്‍ എന്ന ഷരീഫ് (42)ആണ് പിടിയിലായത്. മോഷ്ടിച്ച പണവും സ്വര്‍ണത്തിന്‍െറ ഭൂരിഭാഗവും ഷരീഫിന്‍െറ കൈയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കര്‍ണാടകയില്‍വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയ ഇയാളെ 10 മണിയോടെ കാസര്‍കോട് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു.

ഷരീഫ് നേപ്പാളിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്ന് എയര്‍പോട്ടിലും മറ്റും ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. കേസിലെ പ്രതികളും ചൗക്കി സ്വദേശികളുമായ ഷബീര്‍ (25), മഹ്ഷൂഖ് (26) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ ആറിനാണ് കുഡ് ലു സര്‍വീസ് ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ ജീവനക്കാരികളെ ബന്ദികളാക്കി 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവരുകയായിരുന്നു. ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.

കവര്‍ച്ചക്കാര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിനിടെ ബാങ്ക് ജീവനക്കാരിയായ ബിന്ദുവിന് കൈക്ക് കുത്തേറ്റിരുന്നു. കൂടാതെ, ബാങ്കില്‍ ഇടപാടിനെത്തിയ വീട്ടമ്മയുടെ 20 പവന്‍ സ്വര്‍ണാഭരണവും വനിതാ ജീവനക്കാരിയുടെ അഞ്ചു പവന്‍ ആഭരണവും കവര്‍ച്ചാസംഘം തട്ടിയെടുത്തിരുന്നു.

ചിലിയില്‍ ശക്തമായ ഭൂചലനം; അഞ്ച് മരണം, 10 ലക്ഷം പേരെ ഒഴിപ്പിച്ചു

Posted: 16 Sep 2015 07:57 PM PDT

Image: 

സാന്‍റിയാഗോ: ചിലിയില്‍ റിക്ടര്‍ സ്കെയില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് മരണം. 10 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. ശക്തയേറിയ ആദ്യ ഭൂചലനത്തിന് ശേഷം 11 ചെറു പ്രകമ്പനങ്ങളും അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് ചിലി, ന്യൂസിലന്‍ഡ്, ഹവായ്, പെറുവിലെ പസഫിക് തീരദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൂടാതെ തീരദേശ മേഖലയില്‍ നിന്ന് 10 ലക്ഷം പേരെ ഒഴിപ്പിച്ചു.

പ്രാദേശിക സമയം വൈകിട്ട് 6.54ന് അനുഭവപ്പെട്ട ഭൂചലനത്തിന്‍െറ പ്രഭവ കേന്ദ്രം വടക്ക്^വടക്ക്പടിഞ്ഞാറ് സാന്‍റിയാഗോക്ക് 228 കിലോമീറ്റര്‍ അകലെ 12 കിലോമീറ്റര്‍ ആഴത്തിലാണ്. ഭൂചലനത്തെ തുടര്‍ന്ന് സാന്‍റിയാഗോ, അര്‍ജന്‍റീനയിലെ ബ്യുനസ് ഐറസ് എന്നിവിടങ്ങളിലെ ജനങ്ങള്‍ നിരത്തുകളിലിറങ്ങി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തീരദേശ പട്ടണങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതെന്ന് ചിലി ആഭ്യന്തര മന്ത്രി ജോര്‍ഗ് ബര്‍ഗോസ് അറിയിച്ചു.

തീരപ്രദേശങ്ങളില്‍ സുനാമി തിരകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും ചിലി തീരങ്ങളില്‍ 10 അടി വരെ തിരകള്‍ ഉയരാന്‍ ഇടയുണ്ടെന്നും ഹവായ് ആസ്ഥാനമായ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ജപ്പാന്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ചെറിയ സുനാമി തിരകളടിക്കാനും സാധ്യതയുണ്ട്.

2010 ഫെബ്രുവരിയില്‍ 8.8 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ ചിലി മാലെ തീരപ്രദേശത്ത് 500 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2014 ഏപ്രിലില്‍ 8.2 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ വടക്കന്‍ ചിലിയില്‍ ആറു പേര്‍ മരിച്ചിരുന്നു.

സ്വര്‍ണ വില ഉയര്‍ന്നു; പവന് 19,680 രൂപ

Posted: 16 Sep 2015 07:53 PM PDT

Image: 

കൊച്ചി: ഒരു ദിവസത്തെ താഴ്ചക്ക് ശേഷം സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ കൂടി 19,680 രൂപയിലെ ത്തി. ഗ്രാമിന് 20 ഉയര്‍ന്ന് 2,460 രൂപയിലാണ് വ്യാപാരം.

രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച 19,520 രൂപയായിരുന്നു പവന്‍ വില. ആറു ദിവസത്തെ സ്ഥിരതക്ക് ശേഷമാണ് പവന്‍ വില 19,520 രൂപയിലേക്ക് താഴ്ന്നത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.10 ഡോളര്‍ കൂടി 1,120.30 ഡോളറിലെത്തി.
 

മോദിയുടെ യു.എസ് സന്ദര്‍ശനത്തിനുമേല്‍ പട്ടേല്‍ പ്രക്ഷോഭത്തിന്‍െറ കരിനിഴല്‍

Posted: 16 Sep 2015 07:05 PM PDT

Image: 
Subtitle: 
മോദി ന്യൂയോര്‍ക്കിലത്തെുമ്പോള്‍ കറുത്ത കൊടികളുമായി പ്രതിഷേധിക്കാന്‍ ആഹ്വാനം

അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിനുമേല്‍ പ്രവാസി പട്ടേല്‍ സമുദായത്തിന്‍െറ പ്രതിഷേധം കരിനിഴല്‍ വീഴ്ത്തുമെന്ന് സൂചന. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളിയുടെ 70ാമത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ മാസം 23ന് മോദി ന്യൂയോര്‍ക്കിലത്തെുമ്പോള്‍ കറുത്ത കൊടികളുമായി പ്രതിഷേധിക്കാനാണ് യു.എസിലെ പട്ടേലുമാരോട് സമുദായനേതാവ് ഹാര്‍ദിക് പട്ടേലിന്‍െറ ആഹ്വാനം.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ആദ്യ യു.എസ് സന്ദര്‍ശനത്തില്‍ മോദിക്ക് ഇന്ത്യന്‍ സമൂഹം ഗംഭീര വരവേല്‍പ് നല്‍കിയ മാഡിസന്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ ഇത്തവണ പട്ടേല്‍ സമുദായത്തിന്‍െറ പ്രതിഷേധജ്വാല ആളിക്കത്തിക്കാനാണ് ആഹ്വാനം. 24ന് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തുനിന്ന് മാഡിസന്‍ സ്ക്വയര്‍ ഗാര്‍ഡനിലേക്ക് 25,000 പേരുടെ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് പാട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ പ്രവാസിവിഭാഗമായ ഓവര്‍സീസ് അനാമത് ആന്ദോളന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കറുത്ത വസ്ത്രം ധരിച്ചും കരിങ്കൊടി പിടിച്ചും മോദിയെ പ്രതിഷേധമറിയിക്കാന്‍ ന്യൂയോര്‍ക്കിലെ പട്ടേല്‍ സമുദായക്കാരോട് ഹാര്‍ദിക് പട്ടേലും ആഹ്വാനം ചെയ്തു. അഹ്മദാബാദില്‍ ആഗസ്റ്റ് 25ന് റാലിക്കിടെ ഹാര്‍ദിക് പട്ടേലിനെ കസ്റ്റഡിയിലെടുത്തതിനെതുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ സമുദായനേതാക്കള്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിക്കാനാണ് യു.എസിലെ പട്ടേലുകാര്‍ മാര്‍ച്ച് നടത്തുന്നത്. അതിനിടെ, നരേന്ദ്ര മോദി ഒരു ആണ്‍പൂച്ചയാണെന്ന് വിജയപൂരില്‍ നടന്ന യോഗത്തില്‍ ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചു. ‘ആണ്‍പൂച്ച അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ അവിടെ കാത്തിരിക്കുന്നത് പട്ടേലുകാരുടെ പ്രതിഷേധമായിരിക്കും’ -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലുമായി നടന്ന കൂടിക്കാഴ്ചയില്‍ ന്യൂയോര്‍ക്കിലെ പ്രതിഷേധം വിഷയമായില്ളെന്ന് ഹാര്‍ദിക് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി 10 ദിവസം ആവശ്യപ്പെട്ടതായും പ്രക്ഷോഭം തുടരുമെന്നും പറഞ്ഞു. സമുദായനേതാക്കള്‍ക്കെതിരായ അതിക്രമത്തില്‍ പങ്കാളികളായ പൊലീസുകാരുടെ അറസ്റ്റും സസ്പെന്‍ഷനുമാണ് ആവശ്യം. അതിനിടെ, സമുദായത്തിന്‍െറ ശക്തികേന്ദ്രങ്ങളായ ഗുജറാത്തിലെ നിരവധി ഗ്രാമങ്ങളില്‍ രാഷ്ട്രീയനേതാക്കള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

ഗാന്ധിനഗര്‍, മഹേസന ജില്ലകളില്‍ വിലക്ക് അറിയിച്ച് ബാനറുകള്‍ ഉയര്‍ത്തി. അരാവല്ലി ജില്ലയിലെ മൊദാസ നഗരത്തില്‍ ബി.ജെ.പി ജില്ലാ ഓഫിസ് ഭാരവാഹികളോട് 10 ദിവസത്തിനകം അവരുടെ വാടകസ്ഥലം ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. പട്ടേല്‍ സമുദായത്തിന്‍െറ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്‍െറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ ബി.ജെ.പി ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

സീസണിലെ ആകാശക്കൊള്ള: കേന്ദ്രം ഇടപെടുന്നു

Posted: 16 Sep 2015 07:02 PM PDT

Image: 
Subtitle: 
10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി:  സീസണില്‍ വിമാനക്കമ്പനികള്‍ പ്രവാസികളെ ‘കഴുത്തറുക്കുന്നു’വെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. നിരക്ക് ക്രമാതീതമായി വര്‍ധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നുകാണിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചതായി വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് വിമാനക്കമ്പനി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. വിമാന ടിക്കറ്റിന് പരിധി നിശ്ചയിക്കാന്‍ സര്‍ക്കാറിന് പരിപാടിയില്ളെന്നും  സമവായ ചര്‍ച്ചയിലൂടെ വിമാനക്കമ്പനികളെ സ്വയം നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വീണ്ടും യോഗം ചേരുമെന്നും  മന്ത്രി  കൂട്ടിച്ചേര്‍ത്തു.

സീസണില്‍ നിരക്ക് കൂടുന്നതിന് പ്രധാന കാരണം തിരക്കാണ്. തിരക്ക് കുറക്കാന്‍ ഗള്‍ഫ് സെക്ടറില്‍ കൂടുതല്‍ സര്‍വിസ് നടത്തുന്നതിന്‍െറ സാധ്യത യോഗം ചര്‍ച്ചചെയ്തു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ക്ക് ഓരോ റൂട്ടിലും നിശ്ചിത സീറ്റ് അനുവദിച്ചിട്ടുണ്ട്. ഗള്‍ഫ് സെക്ടറില്‍ പല റൂട്ടുകളിലും  അനുവദിക്കപ്പെട്ട അത്രയും സര്‍വിസ് നടത്തുന്നില്ല. ഉപയോഗിക്കാതെ കിടക്കുന്ന സീറ്റ് തിരിച്ചെടുത്ത്  മറ്റ് വിമാനക്കമ്പനികള്‍ക്ക് നല്‍കുന്നത് പരിശോധിക്കാന്‍ ധാരണയായി. കൂടുതല്‍ സീറ്റ് ലഭ്യമാകുന്നതോടെ നിരക്ക് കുതിച്ചുയരുന്നത് തടയാനാകുമെന്നാണ് കണക്കുകൂട്ടല്‍.  

വെബ്സൈറ്റില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച ഉയര്‍ന്ന നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അധികാരമില്ല. അത് ലംഘിക്കുന്നത് നിരീക്ഷിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്‍െറ നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കും. ഗള്‍ഫ് സെക്ടറിലെ നിരക്ക് സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. നിരക്ക് ക്രമാതീതമായി കൂടിയെന്ന വാദം ശരിയല്ളെന്ന് വിമാനക്കമ്പനികള്‍ വാദിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഈയിടെ നടത്തിയ റിപ്പോര്‍ട്ടുപ്രകാരം  ഇന്ത്യയില്‍ ഈ വര്‍ഷം വിമാനടിക്കറ്റ് നിരക്ക് 20 ശതമാനം കുറഞ്ഞുവെന്നാണ് കണ്ടത്തെിയത്. പ്രസ്തുത റിപ്പോര്‍ട്ടിന്‍െറ പിന്‍ബലത്തിലാണ് നിരക്ക് കൂടിയിട്ടില്ളെന്ന വാദം വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോഴുള്ള ഇന്ധനത്തിന്‍െറ വില കുറഞ്ഞുവെന്നും അതിന്‍െറ  ആനുകൂല്യം യാത്രക്കാര്‍ക്കും ലഭിക്കണമെന്നും  മന്ത്രാലയം ഉദ്യോഗസ്ഥര്‍ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ മലയാളി പ്രവാസി സംഘടനകള്‍ വിമാനക്കമ്പനികളുടെ കൊള്ള അദ്ദേഹത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എയര്‍ ഇന്ത്യ, ജെറ്റ്, എയര്‍ ഏഷ്യ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

മാംസനിരോധം അസഹിഷ്ണുതയുടെ ആരംഭം

Posted: 16 Sep 2015 06:43 PM PDT

Image: 

ദിവസങ്ങള്‍ നീളുന്ന ജൈനമതോത്സവം കണക്കിലെടുത്താണത്രെ ഈ ദിവസങ്ങളില്‍ ഇറച്ചി നിരോധിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നു. ഒരേസമയം നീതീകരിക്കാനാകാത്തതും യുക്തിഹീനവുമായ തീരുമാനമെന്ന് ഇതിനെ നിസ്സംശയം വിശേഷിപ്പിക്കാം. ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍െറ - അത് ന്യൂനപക്ഷമോ ഭൂരിപക്ഷമോ ആകട്ടെ- ആചാരവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ അന്യ മതസ്ഥര്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ഒരു മതേതര രാജ്യത്തെ ഭരണകൂടം തയാറാകുന്നത് നിയമപരമായി ശരിയല്ല എന്നതുകൊണ്ടാണ് ന്യായീകരിക്കാനാകാത്തതാണ്  ഈ തീരുമാനമെന്നു പറയാന്‍ കാരണം.

സ്വന്തം ആദര്‍ശ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ജൈനര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിക്കപ്പെടുകതന്നെ വേണം (കൂട്ടത്തില്‍ പറയട്ടെ ഞാനും ഒരു ജൈനമതസ്ഥനാണ്. ഉള്ളി പോലും വെജിറ്റേറിയന്മാര്‍ക്ക് പാടില്ളെന്ന് ശഠിക്കുന്ന ശുദ്ധ സസ്യഭുക്കുകളുടെ കുടുംബത്തില്‍ പിറന്നവന്‍. പക്ഷേ, ഭക്ഷ്യശീലം ഇത്തരം വിലക്കുകള്‍കൊണ്ട് ഞാന്‍ നിയന്ത്രിക്കാറേയില്ല). എന്നാല്‍, വെജിറ്റേറിയനിസം അന്യമതസ്ഥര്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ജൈനര്‍ക്ക് അധികാരാവകാശങ്ങളില്ല.

ജൈനമതാഘോഷ വേളയില്‍ ജൈനേതര  മതക്കാര്‍ ഇറച്ചി വില്‍ക്കാനും വാങ്ങാനും പാടില്ളെന്ന് മതേതര സര്‍ക്കാര്‍ തന്നെ ഉത്തരവിടുന്നത് മതേതരത്വത്തിന്‍െറ സത്തയുമായി ഇണങ്ങുന്നതല്ല. യുക്തിരഹിതമായ ഈ നിരോധത്തെ തികഞ്ഞ അസംബന്ധമായേ വിലയിരുത്താനാകൂ. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്‍െറ ഭാഗമായി ചില കാലിത്തീറ്റകള്‍ നിരോധിക്കപ്പെട്ടിരുന്നു. മൃഗങ്ങളുടെ ആരോഗ്യത്തെ ഹനിക്കുമെന്ന ആശങ്കയായിരുന്നു ആ നിരോധത്തിനുള്ള പ്രേരകം. എന്നാല്‍, ജൈനരായ  മനുഷ്യരുടെ പ്രശ്നത്തില്‍ ഉദ്ഭവിച്ച ആശങ്കമൂലമാണത്രേ ഇപ്പോഴത്തെ ഇറച്ചി നിരോധം. ആടുകളെ കശാപ്പു ചെയ്യുമ്പോള്‍ ജൈനവികാരങ്ങള്‍ക്ക് പോറലേല്‍ക്കുമത്രെ.

വര്‍ഷം മുഴുവന്‍ സസ്യാഹാരം മാത്രം കഴിച്ച് ജീവിക്കുന്നവരാണ് ജൈനമതക്കാര്‍. അപ്പോള്‍ ജൈനവികാരം രക്ഷിക്കാന്‍ വര്‍ഷം മുഴുക്കെ കശാപ്പ് നിരോധിക്കേണ്ടതല്ളേ. മറ്റൊരസംബന്ധം ശ്രദ്ധിക്കുക. ഏതാനും ദിവസങ്ങള്‍ മാംസനിരോധ കാലയളവായി മാറുന്നതിനാല്‍ ജനങ്ങള്‍ മുന്‍കൂട്ടിത്തന്നെ മാംസശേഖരണം ആരംഭിച്ചേക്കും. അപ്പോള്‍ ആടുകളെയും കോഴികളെയും കൂടുതല്‍ കശാപ്പുചെയ്യാന്‍ കാരണമാകും (ഫ്രീസറുകളില്‍ മാംസം ശേഖരിക്കപ്പെടും).

ക്രമാതീതമായ ഈ കശാപ്പുകള്‍ ജൈനവിശ്വാസികള്‍ക്ക് ആലോസരമാകുമോ? മഹാരാഷ്ട്ര സര്‍ക്കാറാകട്ടെ, നിരോധത്തില്‍നിന്ന് മത്സ്യത്തിന് ഇളവ് അനുവദിച്ചിരിക്കുന്നു. മത്സ്യങ്ങള്‍ കശാപ്പു ചെയ്യപ്പെടാറില്ല, അവ വലക്കണ്ണികളില്‍ കുരുങ്ങി സ്വയം ജീവന്‍ വെടിയാറാണ് പതിവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. മത്സ്യങ്ങള്‍ കടലില്‍നിന്ന് സ്വയം ബോട്ടിലും വലകളിലും കയറി ആത്മാഹുതി ചെയ്യാറാണെന്ന് തോന്നിപ്പിക്കുന്നതാണ് ഈ യുക്തിരഹിത ന്യായവാദവും. മത്സ്യം ചാകുന്നതിനെയും കശാപ്പു ചെയ്യപ്പെടുന്നതിനെയും ജൈനര്‍ രണ്ടായി കാണാറില്ല.

മാംസനിരോധം മഹാരാഷ്ട്രയില്‍ ഇറച്ചി കയറ്റുമതിക്കാരില്‍ (ഇവരില്‍ ഭൂരിപക്ഷവും മുസ്ലിംകളാണ്) ആശങ്ക വളര്‍ത്തിയിരിക്കുന്നു. മത്സ്യബന്ധനത്തിലേര്‍പ്പെട്ടവര്‍ ഭൂരിഭാഗവും ഹിന്ദു വിഭാഗക്കാര്‍ ആയതുകൊണ്ടാണ് അവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചതെന്നും അവര്‍ സംശയിക്കുന്നു. മുസ്ലിംകള്‍ പൊതുവെ മാംസാഹാരശീലരായിരിക്കും. അവരുടെ ഭക്ഷണക്രമത്തെ ഈ തീരുമാനം അട്ടിമറിക്കാനിടയാക്കുന്നു. ഇറച്ചിയും മീനും നിഷിദ്ധമാക്കുന്ന ഉപവാസരീതി ഹിന്ദുക്കള്‍ ശീലിക്കുന്നതിനാല്‍ മാംസാഹാര നിരോധം ഹൈന്ദവ വിഭാഗങ്ങളെ ഒട്ടും അലോസരപ്പെടുത്തുന്നുമില്ല.

ഇതിനെ ഒറ്റപ്പെട്ട നടപടിയായി ന്യായീകരിക്കാനാണ് ചില ലിബറല്‍ ചിന്താഗതിക്കാരുടെ ശ്രമം. യഥാര്‍ഥത്തില്‍ മതസമ്മര്‍ദങ്ങളെ അതിജീവിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിന്‍െറ സൂചനയാണ് ഇത്തരം തീരുമാനങ്ങള്‍. മിക്ക വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഗോവധ നിരോധം ഈ പ്രവണതയെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറിയതോടെയാണ് ഇത്തരം നിരോധ നടപടികള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഗോമാംസ നിരോധം പോലും എതിര്‍ക്കാന്‍ ലിബറലുകള്‍ തയാറായില്ല. ഹിന്ദുക്കള്‍ക്കുവേണ്ടി ഗോമാംസം നിരോധിക്കുന്ന സര്‍ക്കാറിന് ജൈനര്‍ക്കുവേണ്ടി താല്‍ക്കാലിക മാംസനിരോധം എന്തുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന ചോദ്യവും സ്വാഭാവികമായും ഉയര്‍ന്നേക്കും.

നിരോധം എന്തിന് ഭക്ഷ്യവസ്തുക്കളില്‍ പരിമിതപ്പെടുത്തണം? മതാധ്യക്ഷന്മാരുടെ ആജ്ഞ ശിരസാവഹിച്ച് തോന്നിയപടിയുള്ള നിരോധങ്ങള്‍ ആരംഭിച്ചുകൂടേ? ഭക്ഷ്യവസ്തുക്കളോ പുസ്തകങ്ങളോ നിരോധിക്കപ്പെടേണ്ടതില്ല. ഇഷ്ടമില്ലാത്തവര്‍ക്ക് അവ ഉപയോഗിക്കാതിരിക്കാം. ഇത്തരം നിസ്സാര പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തപക്ഷം വന്‍ പ്രശ്നങ്ങള്‍ ഉദയം ചെയ്യുമ്പോള്‍ മൗനംദീക്ഷിക്കാന്‍ നാം നിര്‍ബന്ധിതരാകും. കൂടുതല്‍ നിരോധങ്ങള്‍ വന്നേക്കും. കൂടുതല്‍ അസഹിഷ്ണുതകളും. ഇത് ഒരു തുടക്കം മാത്രം.

കടപ്പാട്: ദി ഹിന്ദുസ്ഥാന്‍ ടൈംസ്

ഐ.എസ് എന്ന മതഭ്രാന്ത്

Posted: 16 Sep 2015 06:38 PM PDT

Image: 

സന്‍ആ മുതല്‍ ഹദര്‍മൗത്ത് വരെ ഏതൊരു പെണ്‍കുട്ടിക്കും ഏത് പാതിരാവിലും, ആടിനെ പിടിക്കുന്ന ചെന്നായയെയും അല്ലാഹുവിനെയുമല്ലാതെ മറ്റാരെയും ഭയക്കാതെ ഒറ്റക്ക് യാത്രചെയ്യാന്‍ പറ്റുന്ന ഒരു കാലത്തെക്കറിച്ച് പ്രവാചകന്‍ മുഹമ്മദ് തന്‍െറ ആദ്യനാളുകളില്‍ പ്രവചിച്ചിരുന്നു. സമാധാനത്തിന്‍െറയും നിര്‍ഭയത്വത്തിന്‍െറയും ഒരു മാതൃകാ സാമൂഹിക ക്രമം (ദാറുസ്സലാം) കെട്ടിപ്പടുത്തുകൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. വിശപ്പില്‍നിന്നും ഭയത്തില്‍നിന്നുമുള്ള മോചനം ഇസ്ലാമിക സാമൂഹിക ക്രമത്തിന്‍െറ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ്. എന്നാല്‍, അതേ പ്രവാചകന്‍െറ കാല്‍പ്പാടുകള്‍ പതിഞ്ഞ നാടുകള്‍, പ്രവാചകന്‍െറ അനുയായികള്‍ കെട്ടിപ്പടുത്ത നഗരങ്ങള്‍ പലതും ഇന്ന് അരക്ഷിതത്വത്തിന്‍െറയും കനത്ത ഭയത്തിന്‍െറയും കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്നത് ചരിത്രത്തിലെ വേദനാജനകമായ  വിപര്യയമാണ്.

ദിനംദിനേ രക്തം കിനിയുന്ന വാര്‍ത്തകള്‍ പല അറബ് നാടുകളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നു. ഈ വാര്‍ത്തകളിലെയെല്ലാം പ്രധാനപ്പെട്ടൊരു ഘടകമാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം. ധമനികളെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരതകളുടെ വാര്‍ത്തകളാണ് അവരുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. പ്രവാചക മാതൃകയിലുള്ള ഭരണക്രമം (ഖിലാഫത്ത്) നടപ്പാക്കുകയാണ് തങ്ങളെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഐ.എസ് ഇതെല്ലാം ചെയ്യുന്നതെന്നതാണ് മറ്റൊരു ക്രൂരഫലിതം. പ്രവാചകന്‍െറയും അനുയായികളുടെയും ഖിലാഫത്ത്, ഭയത്തില്‍നിന്ന് നിര്‍ഭയത്വത്തിലേക്കുള്ള യാത്രയായിരുന്നെങ്കില്‍, ഐ.എസ് ലോകത്താകമാനം ഭയമാണ് ഉല്‍പാദിപ്പിക്കുന്നത്.
ഐ.എസിന്‍െറ പേരില്‍ പൊതുവെ പരക്കുന്ന വാര്‍ത്തകളുടെ നിജ$സ്ഥിതി, ഐ.എസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്യപ്പെടുന്നവരെ സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ തുടങ്ങിയവയെപ്പറ്റിയെല്ലാം വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം.

ഇസ്രായേലിന്‍െറയും അമേരിക്കയുടെയും ഗൂഢപദ്ധതികളുടെ ഭാഗമായി രൂപപ്പെട്ട കൂലിപ്പടയാളി സംഘമാണ് ഐ.എസ് എന്ന്  ഉറച്ചുവിശ്വസിക്കുന്നവരുണ്ട്. ഈ ഗൂഢാലോചനാ സിദ്ധാന്തത്തിന് അറബ്-മുസ്ലിം വൃത്തങ്ങളില്‍ വലിയ സ്വീകാര്യതയുമുണ്ട്. അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അവര്‍ നിരത്താറുമുണ്ട്. മുസ്ലിം നാടുകളെ അസ്ഥിരമാക്കുകയെന്ന ഇസ്രായേലി അജണ്ടയെക്കുറിച്ച് അറിയാവുന്നവര്‍ക്ക് അതില്‍ വലിയ അതിശയവുമുണ്ടാവില്ല. അറബ് നാടുകളിലാകമാനം നാശംവിതക്കുന്ന ഐ.എസ് ഇസ്രായേലിനെ ഇതുവരെയും തൊട്ടിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, അങ്ങനെയൊക്കെയാണെങ്കിലും ഐ.എസ് എന്നത് യാഥാര്‍ഥ്യമാണ്. ഇസ്ലാമിന്‍െറ പേരില്‍ ഇസ്ലാമിക പദാവലികള്‍ ഉപയോഗിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും. അവരുടെ രൂപവത്കരണത്തില്‍ ഇസ്രായേലിന് പങ്കുണ്ടെങ്കില്‍പോലും അവര്‍ നിലനില്‍ക്കുന്നത് അതിന്‍െറ മാത്രം അടിസ്ഥാനത്തിലല്ല.

ലോകത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നും ഐ.എസില്‍ ആകൃഷ്ടരായി ചെറുപ്പക്കാര്‍ സിറിയയിലേക്കും ഇറാഖിലേക്കും യാത്രതിരിക്കുന്നുണ്ട്. ഇസ്ലാമിനെക്കുറിച്ച വളരെ കുടുസ്സായ വായനയാണ് അവരെ ഐ.എസിലേക്ക് നയിക്കുന്നത്. അസഹിഷ്ണുതയിലധിഷ്ഠിതമായ ഈ മതവ്യാഖ്യാനമാണ് ഐ.എസിനെ നിലനിര്‍ത്തുന്നത്. അതിനാല്‍, ഇസ്ലാമിനെക്കുറിച്ച യഥാര്‍ഥ വായനയെ വളര്‍ത്തുകയെന്നതാണ് ഐ.എസ് പോലുള്ള പ്രതിഭാസങ്ങളെ തളര്‍ത്താനുള്ള പോംവഴി.

മുസ്ലിമേതര സമൂഹങ്ങളെയല്ല, ഇസ്ലാമിനകത്തുതന്നെയുള്ള വ്യത്യസ്തതകളെയും വൈവിധ്യങ്ങളെയുമാണ് ഐ.എസ് ഒന്നാമതായി ലക്ഷ്യംവെക്കുന്നത്. തങ്ങളുടെ വ്യാഖ്യാനത്തിന് പുറത്തുള്ള മുസ്ലിംകളെല്ലാം മതവിരുദ്ധരും വധാര്‍ഹരുമാണ് എന്ന അതിവിചിത്ര സിദ്ധാന്തമാണ് അവര്‍ കൊണ്ടുനടക്കുന്നത്. അഭിപ്രായ വൈവിധ്യങ്ങളെ മാനിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാനേ പറ്റുന്നില്ല. അതിനാല്‍, അഭിപ്രായ വൈവിധ്യങ്ങളെ ആദരിക്കുകയും മുഴുവന്‍ സമൂഹങ്ങളുമായും ആരോഗ്യകരമായ സംവാദാത്മക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയെന്നതാണ് ഐ.എസ് പോലുള്ള അതിവാദ പ്രവണതകളെ തടുക്കാനുള്ള മികച്ച പോംവഴി.

ഐ.എസിനെതിരായി പടിഞ്ഞാറന്‍ ശക്തികള്‍ നടത്തുന്ന നീക്കങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പലപ്പോഴും മുസ്ലിംകള്‍ക്ക് സാധിച്ചെന്നുവരില്ല. കാരണം, ഐ.എസ് ചെയ്യുന്നതിന്‍െറ എത്രയോ ഇരട്ടി ക്രൂരതകള്‍ മുസ്ലിം-അറബ് നാടുകളില്‍ ചെയ്തുകൂട്ടിയവരാണവര്‍. അതിനാല്‍തന്നെ മുസ്ലിം സമൂഹത്തിനകത്തുനിന്നുതന്നെ ഐ.എസിനെതിരായ ആശയപരമായ മുന്‍കൈകള്‍ രൂപപ്പെട്ടുവരുകയാണ് വേണ്ടത്. അത്തരം നീക്കങ്ങള്‍ക്ക് മുസ്ലിം സംഘടനകള്‍ തുടക്കമിടുന്നുവെന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സാമ്രാജ്യത്വത്തിന്‍െറ കുതന്ത്രങ്ങളെയും സങ്കുചിത മതഭ്രാന്തിന്‍െറ വന്യമായ നടപടികളെയും ഒരേസമയം തുറന്നെതിര്‍ക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. പക്ഷേ, ഈ കെട്ടകാലത്ത് ആ സാഹസിക ദൗത്യം ഏറ്റെടുത്തേ മതിയാവൂ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP