സ്വാഗതം
WELCOME

News Update..

Saturday, September 12, 2015

മൂന്നാറിലെ കൊളുന്ത് വിപ്ലവം Madhyamam News Feeds

മൂന്നാറിലെ കൊളുന്ത് വിപ്ലവം Madhyamam News Feeds

Link to a feed

മൂന്നാറിലെ കൊളുന്ത് വിപ്ലവം

Posted: 12 Sep 2015 12:33 AM PDT

Image: 

ഇത്തരമൊരു സമരം കണ്ണന്‍ ദേവന്‍ കുന്നുകളുടെതെന്നല്ല, കേരളത്തിന്‍െറ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. രാവിലെതന്നെ വീട്ടില്‍ നിന്നും നിന്നിറങ്ങുന്ന തോട്ടം തൊഴിലാളി സ്ത്രീകള്‍ മണിക്കുറുകളോളം ദേശീയ പാതയടക്കമുള്ള റോഡുകള്‍ ഉപരോധിക്കുകയും തങ്ങള്‍ക്ക് കൂടി ഓഹരി ഉടമസ്ഥാവകാശമുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആസ്ഥാനത്തിന് മുന്നില്‍ സമരം നടത്തുകുയും ചെയ്യുന്നത് പുതിയ അനുഭവമാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്ത്രീ തൊഴിലാളികളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ബ്രിട്ടീഷ് പ്ളാന്‍റര്‍മാര്‍ സൃഷ്ടിച്ച മൂന്നാര്‍.

കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഓരോ  തേയില ചെടിയെക്കുറിച്ചും ഇപ്പോഴത്തെ തലമുറക്ക് പറയാന്‍ എന്തെങ്കിലുമൊരു അടുപ്പമുണ്ടാകും. അവരുടെ ഭാഷയില്‍പറഞ്ഞാല്‍ പാട്ടനോ (മുത്തച്ഛനോ) പാട്ടിയോ (മുത്തശ്ശിയോ) അതുമല്ളെങ്കില്‍ മുപ്പാട്ടനോ മുപ്പാട്ടിയോ നട്ടതായിരിക്കും ഈ തേയില ചെടികള്‍. മുന്നാര്‍ മലകളിലെ എസ്റ്റേറ്റ് ലായങ്ങളില്‍ കഴിയുന്നര്‍ക്ക് ഈ തേയില തോട്ടങ്ങളുമായി അത്രക്ക് ആത്മ ബന്ധമുണ്ട്. അവരാണ് കഴിഞ്ഞ ഒരാഴ്ചയായി കൊളുന്തെടുക്കാതെ മൂന്നാറിലത്തെി റോഡുപരോധിക്കുന്നതും സമരം ചെയ്യുന്നതും. 1880ല്‍ ആദ്യ തേയില എസ്റ്റേറ്റ് ബ്രിട്ടീഷുകാര്‍ സ്ഥാപിക്കപ്പെട്ടതോടെയാണ് തമിഴ്നാട്ടില്‍നിന്നും തൊഴിലാളികളെയും കൊണ്ടു വന്നത്. അന്നത്തെ തൊഴിലാളികളുടെ പിന്‍തലമുറക്കാരാണിവര്‍. ആദ്യകാലത്ത് കങ്കാണിമാര്‍ അഥവാ സൂപ്പര്‍വൈസര്‍മാരുടെ കൊടിയ പീഡനത്തിന് എതിരെ യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം നടത്തിയെന്നാണ് ചരിത്രം. എന്നാല്‍,ഇപ്പോള്‍ ട്രേഡ് യുണിയന്‍-മാനേജ്മെന്‍റ് കൂട്ടുകെട്ട് തൊഴിലാളികളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് സമരം. ഈ സമരത്തിന് നേതൃത്വമില്ല. ആരും സമരം ചെയ്യണമെന്ന് ആഹ്വാനവും നല്‍കിയില്ല. എന്നാല്‍, വാട്സ്അപ്പും മൊബൈല്‍ ഫോണും സമര സന്ദേശ വാഹകരായി.

ഇത്തവണത്തെ ബോണസാണ് സമരത്തിന് കാരണമായത്. യഥാര്‍ഥത്തില്‍ ഇതൊരു നിമിത്തമായെന്ന് മാത്രം. തൊഴിലാളികള്‍ക്കിടയില്‍ വര്‍ഷങ്ങളായി നീറി കിടന്ന അമര്‍ഷം അഗ്നി പര്‍വ്വതം പോലെ പുറത്തേക്ക് ചാടുകയായിരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവര്‍ പലതും കണ്ടും കേട്ടും പരസ്പരം പരിദേവനങ്ങള്‍ പങ്കുവെക്കുന്നു. വാര്‍ഷിക വരിസംഖ്യയില്‍ ഒപ്പിടുന്നതില്‍ അവസാനിക്കുന്നു എസ്റ്റേറ്റ് തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ അവകാശമെന്ന് പലരും പറഞ്ഞു കൊടുത്തതും അവരുടെ മനസിലുണ്ടായിരുന്നു. ഇവിടെ അംഗീകൃത യൂണിയനുകള്‍ക്ക് മാനേജ്മെന്‍റാണ് വാര്‍ഷിക വരിസംഖ്യ ശമ്പളത്തില്‍ നിന്നും പിടിച്ചു കൊടുക്കുന്നത്. അതിന് വേണ്ടത് തൊഴിലാളികളുടെ ഒപ്പും. അല്ലാതെ യൂണിയന്‍ ഭാരവാഹിത്വത്തിലൊന്നും തൊഴിലാളികളില്ല.

ഇത്തവണ പത്തുശതമാനം ബോണസാണ്പ്രഖ്യാപിച്ചത്. 60ശതമാനം വരുന്ന ഓഹരികളും  തൊഴിലാളികള്‍ക്കും  ജീവനക്കാര്‍ക്കുമാണെന്നിരിക്കെ, അവര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത് ന്യുനപക്ഷ ഓഹരികള്‍ മാത്രമുള്ളവരാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം 19ശതമാനമായിരുന്നു ബോണസ്. ഇത്തവണ ബോണസില്‍ കാര്യമായ കുറവ് വന്നതോടെ അസ്വസ്ഥത പുകഞ്ഞു തുടങ്ങി. തൊഴിലാളികള്‍ മെല്ളെപോക്ക് ലൈന്‍ സ്വീകരിച്ചു തുടങ്ങി. കൊളുന്ത് സീസണ്‍ കാലത്തെ മെല്ളെപോക്കില്‍ മാനേജ്മെന്‍റ് അതൃപ്തി പ്രകടിപ്പിക്കുന്നത് സ്വഭാവികം. പക്ഷെ, ഇവിടെ തൊഴിലാളിക്കൊപ്പം നില്‍ക്കേണ്ട യൂണിയനുകളിലൊന്ന് മെല്ളെപോക്കിന് എതിരെ രംഗത്ത് വന്നതാണ് പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണമെന്നും പറയുന്നു. അപകടം മണത്തെ മറ്റു യൂണിയനുകള്‍ ബോണസ് വാങ്ങരുതെന്നും അറിയിപ്പ് നല്‍കി. രണ്ടായിരം രൂപ അഡ്വാന്‍സ് വാങ്ങി നല്‍കാമെന്നും അറിയിച്ചു. എന്നാല്‍, ഇതൊക്കെ ഒരു തരം അഡ്ജസ്റ്റുമെന്‍റാണെന്നാണ് തൊഴിലാളികള്‍ പറയുന്നുത്. അവര്‍ യൂണിയനുകള്‍ക്ക് എതിരെ രംഗത്തു വന്നു. സെപ്തംബര്‍ രണ്ടിലെ പൊതു പണിമുടക്ക് ദിവസം സമ്മേളന വേദിയിലത്തെിയ ചില തൊട്ടം തൊഴിലാളി വനിതകള്‍ 20ശതമാനം ബോണസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നേതാക്കള്‍ക്ക് മറുപടി നല്‍കാനുണ്ടായിരുന്നില്ല.

ഈ സ്ത്രീകളുടെ പ്രതിഷേധം വൈറലായി മാറുകയായിരുന്നു. സന്ദേശം എസ്റ്റേറ്റുകളില്‍ നിന്നും എസ്റ്റേറ്റുകളിലേക്ക് പറന്നു. അതോടെ പുതിയ സമര മുഖത്തിന് തുടക്കമായി. പുരുഷന്മാരെ വീട്ടിലിരുത്തിയാണ് അവര്‍ സമര രംഗത്ത് എത്തിയത്. അതിനും കാരണമുണ്ട്. ടൂറിസം മൂന്നാറിന്‍െറ വലിയ വ്യവസായമായി മാറിയതോടെ പുരുഷ തൊഴിലാളികള്‍ മിനിമം കൊളുന്തെടുത്ത ശേഷം ഉച്ചയോടെ മൂന്നാറിലത്തെുന്ന രാത്രിയാകും വീട്ടിലത്തെുക. വീട്ടാവശ്യത്തിന് ഇവര്‍ പണം നല്‍കുന്നില്ളെന്ന പരാതി സ്ത്രീകള്‍ക്കുണ്ട്. ചരായം നിരോധിച്ചുവെങ്കിലും മദ്യത്തിന് ഇവിടെ ക്ഷാമമില്ളെന്നതും സ്ത്രീകളുടെ തീരുമാനത്തിന് പിന്നിലെ കാരണമാണ്. പുരുഷന്മാര്‍ സമരത്തിനിറങ്ങിയാല്‍ നേതാക്കളുടെ വലയില്‍ വീഴുമോയെന്ന സംശയവും മറ്റൊരു കാരണമാണ്. ട്രേഡ് യൂണിയന്‍ നേതാക്കളുടെ തമിഴ്നാടിലെതടക്കമുള്ള സ്വകാര്യ സ്വത്തിന്‍െറ  വിവരങ്ങളുമായാണ് സ്ത്രീ തൊഴിലാളികള്‍ സമരം നടത്തുന്നത്.

ഏതൊക്കെ നേതാക്കളുടെ മക്കള്‍ക്ക് കമ്പനിയില്‍ ജോലി ലഭിച്ചു, അവര്‍ക്ക് കമ്പനി നല്‍കിയ ബംഗ്ളാവുകള്‍, നേതാക്കള്‍ക്ക് നല്‍കിയ വീടുകളുടെയും ബംഗ്ളാവുകളുടെയും വിവരങ്ങള്‍ തുടങ്ങി തൊഴിലാളികള്‍ ഒട്ടേറെ കണക്കുകള്‍ നിരത്തുന്നു. ഒന്നുമില്ലാതിരുന്നവര്‍ നിരന്തരം കാറില്‍ യാത്ര ചെയ്യുകയും സമ്പന്നനാകുകയൂം  ചെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് സംശയം തോന്നുന്നത് സ്വഭാവികം. പ്രത്യേകിച്ച് തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ പലരും മല്‍സരിക്കുമ്പോള്‍. ഒരു പക്ഷെ അത്തരക്കാരില്‍ നിന്നായിരിക്കും ഇത്തരം കണക്കുകള്‍ കൈമാറി കിട്ടിയിരിക്കുക. അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നത് രണ്ടാമത്തെ കാര്യം.

ബോണസ് മാത്രമല്ല, യഥാര്‍ഥ പ്രശ്നമെന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചക്ക് ശേഷം തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കിയിരുന്നു. കൂലി വര്‍ധനവ് പൊതുവായ പ്രശ്നമാണ്. എന്നാല്‍, ഇവിടെ തൊഴിലാളികള്‍ മറ്റൊരു ചൂഷണത്തെ കുറിച്ച് പറയുന്നു. അധികമെടുക്കുന്ന കൊളുന്തിന് സീസണ്‍ വേളകളില്‍ ഇന്‍സന്‍റീവ് കൊടുക്കാറുണ്ട്. തൊഴിലാളിക്ക് ഒരു രൂപ ലഭിക്കുമ്പോള്‍ സൂപ്പര്‍വൈസര്‍ക്കും മാനേജ്മെന്‍റ് അസിസ്റ്റന്‍റിനുമൊക്കെ വലിയ തുക നല്‍കുന്നുവത്രെ. മാസത്തില്‍ മുന്നു ദിവസം അവധിയെടുത്താല്‍ ഇന്‍സെന്‍റീവ് നല്‍കില്ളെന്നും പറയുന്നു. ഇതിന് പുറമെയാണ് എടുക്കുന്ന കൊളുന്തില്‍നിന്നും തൂക്കം കുറക്കുന്നത്. രണ്ടിലയും കൂമ്പുമാണ് എടുക്കേണ്ടത്. നേരത്തെ കൈകൊണ്ട് കൊളുന്തെടുക്കുമ്പോള്‍ കൃത്യമായും രണ്ടിലയും കൂമ്പും മാത്രമാണ് എടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ കത്രിക ഉപയോഗിച്ചാണ് കൊളുന്ത് എടുക്കുന്നത്. കൂടുതല്‍ ഇല വരുന്നുവെന്ന കാരണത്താല്‍ വേസ്റ്റെന്ന പേരില്‍ പത്തു ശതമാനം തൂക്കം കുറക്കുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതിന് പുറമെ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ലായങ്ങള്‍ നവീകരിക്കുക തുടങ്ങി പല ആവശ്യങ്ങളും ഉയര്‍ന്നു വരുന്നു.

ഇതു മാത്രമല്ല, ഈ മണ്ണില്‍ ജനിച്ച് ഈ മണ്ണില്‍ വളരുന്നുവരാണ് തോട്ടം തൊഴിലാളികള്‍. അവര്‍ക്കിവിടെ സ്വകാര്യ സ്വത്തില്ല. റിട്ടയര്‍ ചെയ്യുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തുകളില്‍ അല്‍പം സ്ഥലംവാങ്ങി താമസിക്കും. അതുമല്ളെങ്കില്‍ തമിഴ്നാടില്‍ സ്ഥലം  വാങ്ങി അവിടെ കൂടും. തൊഴിലാളികളും അവരുടെ മുന്‍തലമുറകളും മൂന്നാറില്‍ ബ്രിട്ടീഷുകാരുടെ കണ്ണന്‍ ദേവന്‍ കമ്പനിക്കും, തുടര്‍ന്നു ടാറ്റക്കും വേണ്ടി തേയില തോട്ടങ്ങള്‍ വെച്ചു പിടിച്ചപ്പോഴും ബാക്കി കിടന്ന സര്‍ക്കാര്‍ ഭൂമി അതേ പോലെ സംരക്ഷിച്ചു. അവര്‍ വന്യജീവികളെ വേട്ടയാടിയില്ല. ഒരു കൂര പണിയാന്‍വേണ്ടി പോലും ഭൂമി കൈയ്യേറിയില്ല. എന്നാല്‍,  മല കയറി വന്നവര്‍ ഏതാനം രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തോടെ ഭൂമി വെട്ടി പിടിച്ചു. അവിടെ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തി. ഇതു തോട്ടം തൊളിലാളികളുടെ മാത്രമല്ല, മൂന്നാറുകാരുടെ മുഴുവന്‍ മനസില്‍ നീറുന്ന അനുഭവമായി കിടക്കുന്നു.അതിനാലാണ് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വ്യാപാരികളും ഡ്രൈവറന്മാരും തുടങ്ങിയവര്‍ അണിനിരന്നത്. ഒരര്‍ഥത്തില്‍ ഇതു ട്രേഡ് യുണിയന്‍ മുതലാളിത്തിന് എതിരെയുമുള്ള സമരമാണ്. നാളെ എവിടെയും സംഭവിക്കാം. ഇവിടെ,പക്ഷെ കൊമ്പന്‍ പോയാല്‍ മോഴ എന്ന പോലെ അവസരം നോക്കി ചിലരുണ്ട്. അതും സമരം ശക്തിപ്പെടാന്‍ കാരണമാണ്. അഥവാ അവരില്‍ ചിലരാണ് സമരത്തിന്‍െറ ബുദ്ധി കേന്ദ്രം.

ഈ സമരത്തോടെ തകര്‍ന്നടിയുന്നത് രാജ്യത്തിനാകെ മാതൃകയെന്ന നിലയില്‍ കൊണ്ടു വന്ന തൊഴിലാളി-മുതലാളി പങ്കാളിത്ത കമ്പനിയാണ്. 2005 എപ്രില്‍ ഒന്നിനാണ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍േറഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ വരുന്നത്. 2004 ഏപ്രിലില്‍ തെന്മല എസ്റ്റേറ്റില്‍ പരീക്ഷിച്ചു വിജയം കണ്ട പങ്കാളിത്ത മാതൃകയായിരുന്നു ഇത്. അന്ന് തോട്ടം മേഖലയില്‍ നിലനിന്ന പ്രതിസന്ധിയില്‍ കരകയറാണ് 12500 ജീവനക്കാരെ മുതലാളിമാരാക്കിയത്. ഓഹരി ഉടമകളെന്ന നിലയില്‍ ഡിവിഡന്‍റും ലഭിക്കുന്നു. ഈ സമരത്തെ തുടര്‍ന്ന് ഇപ്പോള്‍ കൊളുന്ത് എടുക്കുന്നില്ല. ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നില്ല. ഒരു പക്ഷെ, മൂന്നാറിന്‍െറ ചരിത്രത്തിലാദ്യമായിരിക്കാം തേയില ഫാക്ടറികളുടെ ഇരമ്പലുകള്‍ നിലക്കുന്നതും അന്തരീക്ഷത്തില്‍ ചായപ്പൊടിയുടെ ഗന്ധം ഇല്ലാതാകുന്നതും. അതു മൂന്നാറിലെ തേയില വ്യവസായത്തെ മാത്രമല്ല, ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചു.

 

മക്ക ക്രെയിന്‍ ദുരന്തം: മരണം 107; മരിച്ച ഇന്ത്യക്കാര്‍ കേരള, ബംഗാള്‍ സ്വദേശികള്‍

Posted: 12 Sep 2015 12:22 AM PDT

Image: 

ജിദ്ദ: മക്കയില്‍ മസ്ജിദുല്‍ ഹറാമില്‍ ക്രെയിനുകള്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ട് ഇന്ത്യക്കാരടക്കം 107 ആയി.  മലയാളിയും പശ്ചിമബംഗാള്‍ സ്വദേശിയുമാണ് മരിച്ച ഇന്ത്യക്കാര്‍. രണ്ട് ഇന്ത്യക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. 15 ഇന്ത്യക്കാരുള്‍പ്പെടെ 238 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 15 ഇന്ത്യക്കാരില്‍ നാല് പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും 11 പേര്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയും തീര്‍ഥാടനത്തിന് എത്തിയവരാണ്. പരിക്കേറ്റ ഇന്ത്യക്കാരുടെ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ക്ക് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ അറിയിച്ചു.

പാലക്കാട് സ്വദേശിനി മുഅ്മിന ഇസ്മായില്‍ (22), പശ്ചിമബംഗാള്‍ സ്വദേശിനി മുനീസ ഇസ്മായില്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. പാലക്കാട് കല്‍മണ്ഡപം മീന നഗറില്‍ മുഹമ്മദ് ഇസ്മയിലിന്‍െറ ഭാര്യയാണ് മുഅ്മിന. സ്വകാര്യ ഏജന്‍സിയായ ഐ.ടി.എല്‍ വഴിയാണ് ഇവര്‍ തീര്‍ഥാടനത്തിന് പോയത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം മക്കയില്‍ എത്തിയത്. ഇസ്മായിലിന് അപകടത്തില്‍ നിസ്സാര പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്തമാന്‍ സ്വദേശി കോയയുടേത് നേരത്തേ നടന്ന സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍ പെട്ട മൃതദേഹങ്ങള്‍ എത്തിയ അന്നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഇദ്ദേഹത്തിന്‍െറ മൃതദേഹം ഉണ്ടായിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.

വെള്ളിയാഴ്ച വൈകീട്ട് മക്കയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് മസ്ജിദുല്‍ ഹറാമില്‍ വികസന ജോലികള്‍ക്കായി ഉയര്‍ത്തിയിരുന്ന രണ്ടു കൂറ്റന്‍ ക്രെയിനുകള്‍ തകര്‍ന്നു വീണത്. സഫ, മര്‍വ കുന്നുകള്‍ക്കിടയിലെ മേല്‍പ്പുരക്കുമേല്‍ വികസനജോലികള്‍ക്കായി ഉപയോഗിച്ചുവന്ന രണ്ടു ക്രെയിനുകള്‍ കാറ്റില്‍ പൊട്ടി വീഴുകയായിരുന്നു. മേല്‍പ്പുരയുടെ ഭാഗം തകര്‍ത്ത് കഅ്ബയുടെ പ്രദക്ഷിണ സ്ഥലമായ മതാഫിലേക്ക് പതിച്ച ക്രെയിനുകളുടെയും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളുടെയും ഇടയില്‍ കുരുങ്ങിയാണ് ആളുകള്‍ മരിച്ചത്. വെള്ളിയാഴ്ച 5.30ഓടെ മഗ് രിബ് നമസ്കാരത്തിനു മുമ്പാണ് സംഭവം.

സംഭവസ്ഥലത്തും പരിസരങ്ങളിലേക്കും പ്രവേശം തടഞ്ഞിരിക്കുകയാണ്. മക്കയിലും പരിസരപ്രദേശങ്ങളിലും കനത്ത കാറ്റും മഴയുമായിരുന്നു. പശ്ചിമേഷ്യയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ഏറ്റവും വലിയ ക്രെയിനുകളാണ് തകര്‍ന്നു വീണത്. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സും ഹറം രക്ഷാസേനയും ആതുര ശുശ്രൂഷ വിഭാഗമായ റെഡ് ക്രസന്‍റിന്‍െറ സഹായത്തോടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. മക്കയിലെ മുഴുവന്‍ ആശുപത്രികളിലും ആരോഗ്യവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് പ്രത്യേകസമിതിയെ നിയോഗിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സയും സഹായങ്ങളും ലഭ്യമാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനെ മാറ്റണമെന്ന് സുധീരന്‍

Posted: 12 Sep 2015 12:04 AM PDT

Image: 

തിരുവനന്തപുരം: കേരള സംസ്ഥാന കോ ഓപറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍(കണ്‍സ്യൂമര്‍ഫെഡ്) ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ജോയി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ജോയ് തോമസിനെ മാറ്റി കാര്യപ്രാപ്തിയുള്ള മറ്റൊരാളെ ചെയര്‍മാനാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത്  സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന് കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഹരിയാനയിലും മാംസ നിരോധം

Posted: 11 Sep 2015 11:38 PM PDT

Image: 

ചണ്ഡിഗഡ്: ജൈന ഉത്സവമയ പരിയൂഷാനോടനുബന്ധിച്ച് ഹരിയാനയിലും മാംസത്തിന് നിരോധമേര്‍പ്പെടുത്തി. സെപ്തംബര്‍ 11 മുതല്‍ 19വരെ അറവുശാലകള്‍ അടച്ചിടാനാണ് ഹരിയാനയിലെ തദ്ദേശവകുപ്പ് വ്യാപാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ മാംസത്തിന് നിരോധമേര്‍പ്പെടുത്തുന്ന ആറാമത്തെ സംസ്ഥാനമായി മാറി ഹരിയാന. മഹാരാഷ്ട്ര, ജമ്മു-കശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരസഭകളില്‍ നേരത്തേ നിരോധം നിലവില്‍ വന്നിട്ടുണ്ട്.

ഛത്തിസ്ഗഢില്‍ അറവിനും അറവുശാലകള്‍ക്കും സെപ്തംബര്‍ 17 വരെ നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.
മുംബൈയില്‍ ഏര്‍പ്പെടുത്തിയ നിരോധത്തിനെതിരെ മട്ടന്‍ ഡിലേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന നിരോധത്തിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തത്തെി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ നഗരസഭ  നിരോധം നാലു ദിവസങ്ങളില്‍ നിന്ന് രണ്ടായി വെട്ടിച്ചുരുക്കി.

പ്രത്യേക മതവിഭാഗത്തിന്‍െറ വികാരങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്, എങ്കിലും മാംസഭക്ഷണം വാങ്ങിക്കാനുള്ള ഒരാളുടെ അവകാശത്തെ നിഷേധിക്കരുതെന്ന് മാംസനിരോധത്തെ പരാമര്‍ശിച്ചുകൊണ്ട് ബോബെ ഹൈകോടതി നിരീക്ഷിച്ചു.
 

ടോള്‍ ഭീഷണിയില്‍ മുരിങ്ങൂര്‍ മേല്‍പാലം; ഉദ്ഘാടനം മൂന്നിന്

Posted: 11 Sep 2015 11:34 PM PDT

ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ മേല്‍പാലം ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന യോഗം ടോള്‍ പിരിവിനെതിരെയുള്ള പ്രതിഷേധത്തില്‍ മുങ്ങാന്‍ സാധ്യത. മുരിങ്ങൂര്‍ മേല്‍പാല നിര്‍മാണം അവസാനഘട്ടത്തിലാണ്. ആളൂര്‍ മേല്‍പാലത്തില്‍ ടോള്‍ പിരിക്കാന്‍ സംവിധാനം ഒരുക്കിയ സാഹചര്യത്തില്‍ മുരിങ്ങൂര്‍ മേല്‍പാലത്തിലും ടോള്‍ പിരിക്കുമെന്ന കാര്യത്തില്‍ സംശമില്ല.
പാലത്തിന്‍െറ കിഴക്കേ ഭാഗത്ത് ഒത്ത നടുവില്‍ ടോള്‍ ബൂത്ത് പണിതിട്ടുണ്ട്. എന്നാല്‍, ടോള്‍ പിരിവിനെ സംബന്ധിച്ച് അധികൃതര്‍ ഒരു സൂചനയും നല്‍കിയിട്ടില്ല.
മുരിങ്ങൂരിലെ മേല്‍പാലം പണികളില്‍ ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറി പണികള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കുകയാണ്. ആര്‍.ബി.ഡി.സിയുടെ ഭാഗത്തെ അപ്രോച്ച് റോഡടക്കമുള്ള പണികള്‍ 2014 ഫെബ്രുവരിയില്‍ തീര്‍ന്നിരുന്നുവെങ്കിലും റെയില്‍വേയുടെ ഭാഗത്തെ യോജിപ്പിക്കുന്ന പണികള്‍ തീരാതിരുന്നതിനാലാണ് പാലം തുറക്കാന്‍ വൈകിയത്. നിര്‍മാണത്തിന് ഭൂമി ഏറ്റെടുത്തതിന് നല്‍കിയ 1.60 കോടി രൂപയടക്കം 13.70 കോടി രൂപയാണ് നിര്‍മാണച്ചെലവ്. പാലത്തിന്‍െറ ആകെ നീളം 328.38 മീറ്റര്‍ ആണ്. അതില്‍ കാടുകുറ്റി ഭാഗത്തെ നീളം 157.22 മീറ്റരും മുരിങ്ങൂര്‍ ഭാഗത്തെ നീളം 138.44 മീറ്ററുമാണ്. ദേശീയപാത 47നെയും 17നെയും ബന്ധിപ്പിക്കുന്ന റോഡാണ് ഇതിലൂടെ കടന്നുപോകുന്നത്.
ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് ഒന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ബി.ഡി. ദേവസി എം.എല്‍.എ അറിയിച്ചു. 14ന് വൈകീട്ട് മൂന്നിന് മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രം സമാജം ഹാളില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച സംഘാടകസമിതി യോഗം ചേരും. ബന്ധപ്പെട്ട മുഴുവന്‍ പേരും യോഗത്തില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ അറിയിച്ചു.

ഡോക്ടര്‍മാരുടെ കൂട്ട അവധി; ദുരിതം രോഗികള്‍ക്ക്

Posted: 11 Sep 2015 11:22 PM PDT

കോട്ടയം: പ്രതിഷേധത്തിന്‍െറ ഭാഗമായി ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതോടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികള്‍ ദുരിതത്തിലായി. ജില്ലയില്‍ ആകെയുള്ള 339 സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ 242 പേര്‍ അവധിയെടുത്തു.
339 പേരില്‍ 15ഓളം പേര്‍ അഡ്മിനിസ്ട്രേറ്റിവ് കാഡറിലുള്ളവരാണ്. ഇവര്‍ അവധിയെടുത്തില്ല. ഇതിന് പുറമേ 15ഓളം ഒഴിവുകളുമുണ്ട്.ഒരു ഡോക്ടര്‍ മാത്രമുള്ള പി.എച്ച്.സികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. 55ഓളം പി.എച്ച്.സികളാണ് ജില്ലയിലുള്ളത്. താലൂക്ക് ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. സ്പെഷലിസ്റ്റ് ഒ.പികളുടെ പ്രവര്‍ത്തനം മുടങ്ങി.
അത്യാഹിത വിഭാഗത്തിലടക്കം എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി. കോട്ടയം ജില്ലാ ആശുപത്രിയില്‍ മുഴുവന്‍ ഡോക്ടര്‍മാരും കൂട്ട അവധിയെടുത്ത് സമരത്തില്‍ പങ്കുചേര്‍ന്നെങ്കിലും ഇവര്‍ ഒ.പികളിലത്തെി. ജോലിചെയ്തെങ്കിലും ഇവരാരും ഒപ്പിട്ടില്ല.
സൂപ്രണ്ടും ആര്‍.എം.ഒയും ഒഴികെയുള്ള ഡോക്ടര്‍മാരാണ് ഇത്തരത്തില്‍ സമരത്തില്‍ പങ്കെടുത്തത്. ഇതുമൂലം ജില്ലാ ആശുപത്രികളിലെ രോഗികളെ സമരം കാര്യമായി ബാധിച്ചില്ല.
രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതിന്‍െറ ഭാഗമായാണ് സമരത്തില്‍ ഒപ്പിടാതെ പങ്കാളികളായതെന്ന് ഇവര്‍ പറഞ്ഞു. രാവിലെ 11ഓടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറോളം ഡോക്ടര്‍മാര്‍ നഗരത്തില്‍ പ്രകടനവും നടത്തി. മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കാളികളായിരുന്നില്ല. അതിനാല്‍ പതിവുപോലെ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നടന്നു.
കേരള മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) സംസ്ഥാന ഭാരവാഹികള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചത്. താലൂക്ക് ആശുപത്രികളില്‍ സമരവിവരം അറിയാതെ രോഗികള്‍ എത്തിയിരുന്നു. അതേസമയം ജില്ലയില്‍ സമരം പൂര്‍ണമായിരുന്നുവെന്നും അഡ്മിനിസ്ട്രേറ്റിവ് കാഡറില്‍ ഉള്ളവരൊഴിച്ച് മറ്റ് മുഴുവന്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കാളികളായെന്നും കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
ഒരു സൗകര്യവും നല്‍കാതെ ജില്ലാ ആശുപത്രികള്‍ ജനറല്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളുമാക്കി സര്‍ക്കാര്‍ മാറ്റുകയാണ്. എന്നാല്‍, ഇവിടേക്ക് ആവശ്യമായ സ്റ്റാഫോ മരുന്നോ നല്‍കുന്നില്ല. ഇത്തരം നടപടികള്‍ക്കെതിരെയാണ് പ്രതിഷേധമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ സമരം സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിച്ചത്. പനിയടക്കമുള്ള രോഗങ്ങളുമായി ഡോക്ടര്‍മാരെ തേടിയത്തെിയ ഇവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വന്നു. വൈകിയായിരുന്നു സമരപ്രഖ്യാപനമെന്നതിനാല്‍ പലരും അവധി വിവരം അറിഞ്ഞിരുന്നില്ല. ജില്ലയുടെ മലയോര മേഖലയില്‍ നിന്നടക്കം നിരവധി രോഗികള്‍ സമരമറിയാതെ ആശുപത്രികളില്‍ എത്തിയിരുന്നു. പലരും ഡോക്ടര്‍ എത്തുമെന്ന പ്രതീക്ഷയില്‍ ഉച്ചവരെ കാത്തിരുന്ന ശേഷം മടങ്ങുകയായിരുന്നു. ചിലര്‍ രോഷാകുലരാകുകയും ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് കെ.ജി.എം.ഒ.എ സംസ്ഥാന ഭാരവാഹികള്‍ നിരാഹാര സമരം നടത്തിവരുകയാണ്. ഇത് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാരുടെ സമരം.

വണ്ടിപ്പെരിയാര്‍ സത്രം മേഖലയില്‍ അനധികൃത കൈയേറ്റം വ്യാപകം

Posted: 11 Sep 2015 11:14 PM PDT

വണ്ടിപ്പെരിയാര്‍: പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍െറ അതിര്‍ത്തി പ്രദേശമായ സത്രം മേഖലയിലെ റവന്യൂ ഭൂമിയില്‍ കൈയേറ്റം വ്യാപകമാകുന്നു.
പുല്‍മേടുകള്‍ ഇടിച്ചുനിരത്തി ഏലം, കാപ്പി, തുടങ്ങിയവ കൃഷിചെയ്താണ് വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ക്കുവേണ്ടി പ്രദേശവാസികളെ ഉപയോഗിച്ച് കൈയേറ്റം നടത്തിയിരിക്കുന്നത്. പീരുമേട് താലൂക്കിലെ മഞ്ചുമല വില്ളേജില്‍പെട്ട സത്രം പ്രദേശത്ത് ഏക്കര്‍ കണക്കിന് റവന്യൂ ഭൂമിയാണുള്ളത്. പുല്‍മേടുകളാല്‍ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്ത് കൈയേറ്റം നടത്തിയ പ്രദേശങ്ങള്‍ കമ്പിവേലി കെട്ടിത്തിരിച്ച് ആയിരത്തിലധികം കാപ്പിച്ചെടികളാണ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. വള്ളക്കടവ് വനംവകുപ്പ് ചെക്പോസ്റ്റിന് സമീപത്തെ പൊന്‍നഗര്‍ കോളനിയിലെ ചിലരാണ് കൈയേറ്റങ്ങള്‍ക്ക് പിന്നിലെന്ന് സൂചനയുണ്ട്. പഴയ കൃഷി ഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് കൃഷി ദേഹണ്ഡങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്. എറണാകുളം, കോട്ടയം, പാലാ എന്നിവിടങ്ങളിലുള്ള വമ്പന്‍ റിസോര്‍ട്ട് മാഫിയകള്‍ക്കുവേണ്ടിയാണത്രെ കൈയേറ്റം നടത്തിയിരിക്കുന്നത്.
നാമമാത്രമായ പട്ടയഭൂമിയുള്ളവരുടെ പക്കലിന്ന് ഏക്കര്‍ കണക്കിന് ഭൂമിയാണുള്ളത്. കൈയേറ്റ ഭൂമിയിലെ കൃഷികള്‍ കാലപ്പഴക്കം എത്തുമ്പോള്‍ വ്യാജരേഖ ചമച്ചെടുക്കുകയാണ് കൈയേറ്റക്കാരുടെ പതിവ്. മുമ്പും ഇത്തരം കൈയേറ്റങ്ങള്‍ അധികൃതര്‍ ഒഴിപ്പിച്ചിരുന്നെങ്കിലും വീണ്ടും സത്രം മേഖലയില്‍ മാഫിയകള്‍ സജീവമായിരിക്കുകയാണ്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അടുത്തകാലത്ത് സത്രം മേഖലയില്‍ പട്ടയങ്ങള്‍ നേടിയെടുത്തവരുമുണ്ട്. ഒരു സെന്‍റ് മുതല്‍ 40 സെന്‍റ് വരെയുള്ള ഭൂമിക്ക് പട്ടയം തേടി നിരവധിയാളുകളാണ് വില്ളേജ് ഓഫിസില്‍ കയറിയിറങ്ങുന്നത്.
ഒരേക്കര്‍ മുതല്‍ നാലേക്കര്‍ വരെ ഭൂമിക്കുള്ള പട്ടയം ഒരുതടസ്സവും കൂടാതെ ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. പ്രദേശവാസികളുടെ നേതൃത്വത്തിലാണ് കൈയേറ്റങ്ങള്‍ നടക്കുന്നതെങ്കിലും റിസോര്‍ട്ട് മാഫിയകളാണ് പണവും ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗപ്പെടുത്തി പട്ടയം നേടിയെടുക്കുന്നത്.
മുന്തിയ ഇനം വാഹനവും സത്രം പ്രദേശത്ത് മിക്ക ദിവസങ്ങളിലും എത്താറുണ്ട്. കൈയേറ്റങ്ങള്‍ വ്യാപകമായതായി പരാതി ഉയര്‍ന്നപ്പോള്‍ അന്വേഷണത്തിനത്തെുന്ന ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടുകാരുടെ ആതിഥ്യം സ്വീകരിച്ച് മുങ്ങുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്.

സി.പി.എമ്മിന്‍െറ വിരട്ടല്‍ എസ്.എന്‍.ഡി.പിയോട് വേണ്ടെന്ന് വെള്ളാപ്പള്ളി

Posted: 11 Sep 2015 11:14 PM PDT

Image: 

അമ്പലപ്പുഴ: സി.പി.എം നേതാക്കളുടെ ധാര്‍ഷ്ട്യവും വിരട്ടലും എസ്.എന്‍.ഡി.പിയോട് വേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. വര്‍ഗീയതക്കെതിരെ പറയുന്ന പിണറായി വിജയന്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ പിടിച്ച് അധികാരത്തിലത്തൊന്‍ ശ്രമിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് രക്ഷയുണ്ടാവില്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി അമ്പലപ്പുഴ യൂനിയന്‍ നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടന ചടങ്ങിലാണ് സി.പി.എമ്മിനും പിറണായിക്കുമെതിരെ വെള്ളാപ്പള്ളി വിമര്‍ശമുന്നയിച്ചത്.
മലബാറിലെ സി.പി.എം നേതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണ്. വിരട്ടി കാര്യം നേടുന്നതാണ് പിണറായിയുടെ ശൈലി. ശ്രീനാരായണ ഗുരുവിനെയല്ല തന്നെയാണ് സി.പി.എം ലക്ഷ്യം വെക്കുന്നത്. വിരട്ടി ഇരുത്തിക്കളയാമെന്നു കരുതിയാല്‍ നടക്കില്ല. കാര്യങ്ങള്‍ നേടിയെടുക്കാന്‍ താന്‍ എ.കെ.ജി സെന്‍ററില്‍ പോയിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പൂജാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കീഴടങ്ങി

Posted: 11 Sep 2015 11:07 PM PDT

കഴക്കൂട്ടം: പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ആളൊഴിഞ്ഞ വീട്ടില്‍ നായക്കൊപ്പം പൂട്ടിയിട്ട കേസില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ മെഡിക്കല്‍ കോളജ് സി.ഐ ഷീന്‍ തറയിലിനുമുന്നില്‍ കീഴടങ്ങി. ശ്രീകാര്യത്തിന് സമീപം വെഞ്ചാവോട് സ്വദേശികളായ സുമരാജ് (27), രാജേഷ് കുമാര്‍(36) എന്നിവരാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതുടര്‍ന്ന് കീഴടങ്ങിയത്.
ആഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം. വെഞ്ചാവോട് വാടകക്ക് താമസിച്ചിരുന്ന ക്ഷേത്രപൂജാരി ദീപുവിനെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. സുമരാജ് നടത്തുന്ന ചിട്ടിയില്‍ ചേരണമെന്നും സുമരാജിന്‍െറ ട്രാവല്‍സിലേക്ക് പൂജാരിയുടെ കാര്‍ നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍ നിരസിച്ചതിലുള്ള വൈരാഗ്യമാണത്രേ കാരണം. ഉത്രാടതലേന്ന് ഉച്ചക്ക് ഒന്നരയോടെ മദ്യപിച്ചത്തെിയ രണ്ടുപേര്‍ പുറത്തിറങ്ങിവരാന്‍ ആവശ്യപ്പെട്ട് ബഹളം വെച്ചപ്പോള്‍ പൂജാരി കെട്ടിട ഉടമയെ ഫോണില്‍ വിവരമറിയിച്ചു.
നാട്ടുകാരില്‍ ചിലരെയും കൂട്ടി എത്തിയ വീട്ടുടമ ഇവരെ താക്കീത് നല്‍കി പറഞ്ഞുവിട്ടു. രാത്രി ഇവര്‍ വീണ്ടും എത്തുകയും പൂജാരിയെ കാറില്‍കയറ്റി സുമരാജ് ട്രാവല്‍സിലെ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിന് വാടകക്ക് എടുത്ത അണിയൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദിച്ച് മുറിയില്‍ നായക്കൊപ്പം പൂട്ടി ഇടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പുലര്‍ച്ചെ മൂന്നോടെ വീടിന്‍െറ പിന്‍വാതില്‍ തുറന്ന് പൂജാരി രക്ഷപ്പെട്ടു. രാവിലെ ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.
രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ശ്രീകാര്യം എസ്.ഐ ബിജു, അഡീഷനല്‍ എസ്.ഐ സൈറസ് പോള്‍, എ.എസ്.ഐ കുമാരന്‍, സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ജ്വല്ലറി ഉടമയുടെ മരണം : പുനരന്വേഷണത്തിന് കോടതി ഉത്തരവ്

Posted: 11 Sep 2015 11:07 PM PDT

കഴക്കൂട്ടം: ദുരൂഹ സാഹചര്യത്തില്‍ ജ്വല്ലറി ഉടമ മരിച്ചത് പുനരന്വേഷിക്കാന്‍ ഹൈകോടതി നിര്‍ദേശം.
ഏഴുവര്‍ഷം മുമ്പ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദ് ചെയ്ത കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കഴക്കൂട്ടം അനന്തപുരം ജ്വല്ലറി ഉടമ അഷറഫിന്‍െറ (44) മരണമാണ് വീണ്ടും അന്വേഷിക്കുന്നത്. എസ്.പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്.അഷറഫിന്‍െറ ഭാര്യ സൈഫുന്നിസ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
ഹരജിക്കാരിക്കുവേണ്ടി അഡ്വ. സാന്‍ടിജോര്‍ജ്, അഡ്വ. ഷാജിന്‍ ഹമീദ് എന്നിവര്‍ ഹാജരായി.2005 നവംബര്‍ 10നാണ് പള്ളിപ്പുറം ശ്രീപാദം കോളനിക്ക് സമീപത്തെ തുറസ്സായ സ്ഥലത്ത് അഷറഫിനെ മരിച്ചനിലയില്‍ കണ്ടത്തെിയത്. മൃതദേഹത്തില്‍ വയറിലും ഇരുകാലുകളിലും മുറിവുകള്‍ കണ്ടത്തെിയതായി പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 2005 ഡിസംബര്‍ ഒന്നിന് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. മൂന്നുവര്‍ഷത്തോളം ക്രൈംബ്രാഞ്ച് അന്വേഷിച്ചു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍, അന്വേഷണം അവസാനിപ്പിച്ച വിവരം അഷറഫിന്‍െറ ബന്ധുക്കള്‍ അറിയുന്നത് ആറു വര്‍ഷത്തിനുശേഷമാണത്രേ.
2008 ഒക്ടോബര്‍ 25നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് സൈഫുന്നിസ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആറുമാസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം.

മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 25 മരണം; 80 പേര്‍ക്ക് പരിക്ക്

Posted: 11 Sep 2015 10:49 PM PDT

Image: 

ജെബുവ: മധ്യപ്രദേശിലെ ജബുവയിലെ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 25 പേര്‍ മരിച്ചു. 80 പേര്‍ക്ക് പരിക്കുണ്ട്. ജബുവയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ പെട്ലാവാദ് നഗരത്തിലെ ബസ്സ്റ്റാന്‍ഡിലെ റസ്റ്ററന്‍ിലാണ് രാവിലെ 9 മണിക്ക് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഒറ്റനിലകെട്ടിടം പൂര്‍ണമായും തകര്‍ന്നു.

25ഓളം പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ എത്രപേര്‍ കുടുങ്ങി കിടപ്പുണ്ടെന്ന് കൃത്യമായി അറിയാന്‍ കഴിയാത്തതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്.

പടക്കനിര്‍മാണത്തിനായി ഹോട്ടലില്‍ വെടിമരുന്ന് സൂക്ഷിച്ചതാകാം ദുരന്തത്തിന്‍െറ ആക്കം കൂട്ടിയതെന്നാണ് നിഗമനം. പാര്‍പ്പിട സമുച്ചയത്തിന് നടുവിലുള്ള ഹോട്ടലിലുണ്ടായ അപകടം തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

 

മലബാറിലെ ആദ്യ ഗ്യാസ് ശ്മശാനം നാളെ നാടിന് സമര്‍പ്പിക്കും

Posted: 11 Sep 2015 10:41 PM PDT

തലശ്ശേരി: 33,000ലധികം പേര്‍ തിങ്ങിത്താമസിക്കുന്ന കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ മലബാറിലെ ആദ്യ ഗ്യാസ് ശ്മശാനം പൂര്‍ത്തിയായി. ജലനിധിയുടെ 'ശുചിത്വം' പദ്ധതി പ്രകാരം 52 ലക്ഷം രൂപ ചെലവിലാണ് ലോകബാങ്ക് സഹായത്തോടെ ശ്മശാനമൊരുക്കിയത്. സംസ്കാരം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ശാസ്ത്രീയമായ ശ്മശാനം എന്ന ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി സംസ്ഥാനമാകെ സഞ്ചരിക്കുകയുണ്ടായി. മൂന്നും നാലും സെന്‍റുകളില്‍ വീടുവെച്ച് താമസിക്കുന്നവര്‍ക്കുള്‍പ്പെടെ ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന പാരിസ്ഥിതിക പ്രശ്നമില്ലാത്ത ഗ്യാസ് ശ്മശാനം എന്ന ആശയം ഈ യാത്രയില്‍ നിന്നാണ് ഉരിത്തിരിഞ്ഞത്. ആലുവയിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്. പഞ്ചായത്തിന്‍െറ കൈവശമുള്ള കുണ്ടുചിറയിലെ 54 സെന്‍റ് സ്ഥലത്ത് കിണര്‍, പൂന്തോട്ടം, സിലിണ്ടര്‍ റൂം എന്നിവയുള്‍പ്പെടെയാണ് തയാറായത്. പരിസര പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും സൗകര്യം ഉപയോഗപ്പെടുത്താം.
30 മീറ്റര്‍ ഉയരമുള്ള പുകക്കുഴലുകളാണ് സ്ഥാപിച്ചത്. ശവശരീരം കത്തുമ്പോഴുണ്ടാകുന്ന പുക വാട്ടര്‍ ട്രീറ്റ്മെന്‍റ് നടത്തിയാണ് ഈ കുഴല്‍ വഴി കടത്തിവിടുക. ഒരു ശരീരം കത്തിത്തീരാന്‍ ഏകദേശം 10 മുതല്‍ 12 കി.ഗ്രാം വരെ ഗ്യാസ് ചെലവാകും.
ഏകദേശം ഒരു മണിക്കൂര്‍ സമയവുമെടുക്കും. എട്ട് ഗ്യാസ് കുറ്റികളില്‍നിന്ന് ഒരേസമയം ഒരേ അളവില്‍ ഗ്യാസ് കടത്തിവിടും. എട്ട് കുറ്റി ഗ്യാസ് കൊണ്ട് 13 മൃതദേഹം ദഹിപ്പിക്കാനാവും. കെട്ടിടവും ഓഫിസും ശമശാനത്തോടൊപ്പം ഒരുങ്ങി. ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കാനും കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുളിക്കാനും വസ്ത്രം മാറാനും ഇവിടെ സൗകര്യമുണ്ട്. പ്രദേശത്തെ വെള്ളവും മറ്റും മലിനമാകുന്നത് ഒഴിവാക്കാനും ഗ്യാസ് ശ്മശാനം വഴി സാധിക്കും. കെട്ടിടത്തിന്‍െറ താക്കോല്‍ദാനം ഞായറാഴ്ച നടക്കുമെന്ന് കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. പവിത്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പതിന് ശ്മശാനത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് താക്കോല്‍ കൈമാറും.
ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ മുഖ്യാതിഥിയായിരിക്കും. യന്ത്രസാമഗ്രികളുടെയും മൃതദേഹം ദഹിപ്പിക്കുന്നതിന്‍െറയും പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ പരിശീലനം നേടിയ ഉടന്‍ മൃതദേഹം സംസ്കരിക്കാന്‍ തുടങ്ങും.
ഗ്രാമപഞ്ചായത്ത് അംഗത്തിന്‍െറയോ ബന്ധപ്പെട്ട അധികാരിയുടെയോ സാക്ഷ്യപത്രവും 2500 രൂപയുമാണ് ശ്മശാന ഓഫിസില്‍ എത്തിക്കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി എന്‍. പവിത്രന്‍, എം. ഷീബ, ടി.കെ. ഷാജി, പി.വി. രാഘവന്‍, സി. ബാലകൃഷ്ണന്‍, പി. ലീല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ചെമ്മീന്‍ പീലിങ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി

Posted: 11 Sep 2015 10:34 PM PDT

അമ്പലപ്പുഴ: അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ 24 ദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. കലക്ടറേറ്റില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ചര്‍ച്ചയിലാണ് പിന്‍വലിക്കാന്‍ ധാരണയായത്. ഒരുകിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 14 രൂപ പ്രകാരം ഉടമകള്‍ നല്‍കും. നിലവില്‍ ഒന്നരക്കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 16.50 രൂപയും 1.50 രൂപ ബോണസുമായിരുന്നു. ഇത് 21 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് തൊഴിലാളി യൂനിയന്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നരക്കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് ബോണസ് ഉള്‍പ്പെടെ രണ്ടുരൂപ കൂട്ടി നല്‍കാമെന്ന നിലപാടിലായിരുന്നു ഷെഡ് ഉടമകള്‍. ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറായതോടെയാണ് പ്രശ്നം പരിഹരിച്ചത്. ചെമ്മീനിലെ കറുത്ത ഞരമ്പ് വലിച്ചുകളയുന്നതിന് ഒരുകിലോക്ക് 15.50 രൂപയും തീരുമാനമായി. രാത്രികാലങ്ങളിലെ പീലിങ് നിര്‍ത്തിയതായും നിലവിലെ ഭക്ഷണം തുടരാനും തീരുമാനിച്ചതായി തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി എസ്. സീതിലാല്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഷെഡ് ഉടമകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സമരം തുടര്‍ന്നതുമൂലം പീലിങ് മേഖലയില്‍ പ്രതിസന്ധിയും ശക്തമായിരുന്നു. കലക്ടര്‍ ഇടപെടണമെന്ന് ഷെഡ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. കലക്ടര്‍ എന്‍. പത്മകുമാര്‍, ലേബര്‍ ഓഫിസര്‍ ഹരികുമാര്‍, എ.ഡി.എം ടി.ആര്‍. ആസാദ്, പീലിങ് ഓണേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളായ എ. ഹാരിസ്, സാദിഖ്, ഷാജി, മുസ്തഫ, അഷ്റഫ്, മനോഹരന്‍, യൂനിയന്‍ പ്രതിനിധികളായ എസ്. സുബാഹു, കെ.കെ. ഗോപി, യു. രാജുമോഹന്‍, എസ്. സീതിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തിയ രേവമ്മ ചന്ദ്രന് സീതിലാല്‍ നാരങ്ങാനീര് നല്‍കി സമരം അവസാനിച്ചതായി പ്രഖ്യാപിച്ചു.

ഡോക്ടര്‍മാരുടെ കൂട്ട അവധി; രോഗികള്‍ വലഞ്ഞു

Posted: 11 Sep 2015 10:26 PM PDT

കൊച്ചി : വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന അവധിസമരം ജില്ലയില്‍ പൂര്‍ണം. മുന്നറിയിപ്പില്ലാതെ ഡോക്ടര്‍മാര്‍ കൂട്ടഅവധി എടുത്തതോടെ സര്‍ക്കാര്‍ ആശുപത്രികളിലത്തെിയ ആയിരക്കണക്കിന് രോഗികള്‍ വലഞ്ഞു. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ അത്യാഹിതവിഭാഗത്തിന് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്നു.
ജില്ലയില്‍ 400 ഡോക്ടര്‍മാര്‍ സമരത്തില്‍ അണിചേര്‍ന്നതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിക്കത്തെിയത്. ആലുവ ജില്ലാ ആശുപത്രിയില്‍ 35 ഡോക്ടര്‍മാര്‍ അവധിയിലാണ്. ഇവിടെ ഡയാലിസിസ് സെന്‍റര്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. ഡോക്ടര്‍മാരുടെ സമരം അറിയാതെ ആശുപത്രികളില്‍ രാവിലെ എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്.
ഡോക്ടര്‍മാര്‍ അവധിയിലാണെന്ന ബോര്‍ഡ് ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍ക്കുമുന്നില്‍ രാവിലെ എട്ടോടെയാണ് പ്രദര്‍ശിപ്പിച്ചത്. ഇതോടെ പുലര്‍ച്ചെ മുതല്‍ ടിക്കറ്റെടുക്കാന്‍ കാത്തുനിന്നവര്‍ പലയിടത്തും പ്രതിഷേധവുമായി രംഗത്തത്തെി. സമരംചെയ്ത ഡോക്ടര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി.
കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മുഴുവന്‍ ഡോക്ടര്‍മാരും പങ്കെടുത്തതായി കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്‍റ് ഡോ. പി.കെ. ദിലീപ്കുമാര്‍ അറിയിച്ചു.
അസോസിയേഷന്‍ നിര്‍ദേശപ്രകാരം അത്യാഹിതവിഭാഗത്തിലെ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചതായും ഡോ. ദിലീപ്കുമാര്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ മനുഷ്യസ്നേഹം അജണ്ടയാക്കണം –എ.കെ.ആന്‍റണി

Posted: 11 Sep 2015 10:26 PM PDT

കൊച്ചി: കേരളത്തിലെ രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും മനുഷ്യസ്നേഹം, അനുകമ്പ, ജീവകാരുണ്യം എന്നിവ ആദ്യ അജണ്ടയായിക്കണ്ട് പ്രവര്‍ത്തിക്കണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ. കെ. ആന്‍റണി. തൃക്കാക്കര മണ്ഡലത്തില്‍ ബെന്നി ബഹന്നാന്‍ എം. എല്‍. എ ആവിഷ്കരിച്ച് നടപ്പാക്കുന്ന സാന്ത്വന സാഫല്യം സഹായ വിതരണം പരിപാടിയുടെ ഏഴാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടറേറ്റ് അങ്കണത്തില്‍ തയാറാക്കിയ വേദിയില്‍ ജീവകാരുണ്യ സഹായ പദ്ധതിയുടെ അവസാനഘട്ടത്തിന്‍െറ ഉദ്ഘാടനവും നിര്‍വഹിച്ചു.
വികസനകാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റ് ഏതു സംസ്ഥാനത്തേക്കാളും മുന്നിലത്തെിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന തനിക്ക് ഇതു നേരിട്ട് ബോധ്യപ്പെട്ടുകഴിഞ്ഞു.
ഇതിനൊപ്പം സ്വാര്‍ഥ ചിന്ത വെടിഞ്ഞ് കൂടുതല്‍ നന്മ ചെയ്യുന്നവരുടെയും കഷ്ടപ്പെടുന്നവരുടെയും കണ്ണീരൊപ്പുന്നവരുടെയും എണ്ണം കൂടിവരുന്നത് ഒരു നല്ല പ്രവണതയാണ്. ഞാനും കുടുംബവും പോര മറ്റുള്ളവരും ജീവിക്കണമെന്ന ചിന്താഗതി പലരിലും വര്‍ധിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവിഷ്കരിച്ച ജനസമ്പര്‍ക്ക പരിപാടിയാണ് ഇതിനു വഴിതെളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി അശരണര്‍ക്ക് സഹായത്തിന് നടപടികള്‍ സ്വീകരിക്കുന്നത്. ജയിക്കുക, ഭരിക്കുക, ഏറ്റുമുട്ടുക എന്നതല്ല പൊതുപ്രവര്‍ത്തനം. മുന്‍കാല നേതാക്കള്‍ കാട്ടിത്തന്നത് ജനസേവനമാണ്. ഇതിന്‍െറ പ്രതിഫലനമാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടുവരുന്നത്.
ഇത് വ്യക്തികളും പ്രസ്ഥാനങ്ങളും കൂടുതലായി ഏറ്റെടുക്കണം.
വീടില്ലാത്തവര്‍ക്ക് വീടും വിദ്യാഭ്യാസമില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കണം. ഇതിലൂടെ കേരളത്തില്‍ ജീവകാരുണ്യം വളര്‍ന്നുവരട്ടെയെന്നും ആന്‍റണി ആശംസിച്ചു.നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍, പ്രഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഡൊമിനിക് പ്രസന്‍േറഷന്‍, ലൂഡി ലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍, മുന്‍ എം.പി. ചാള്‍സ് ഡയസ്, ഡോ. എം. തോമസ് മാത്യു, കവി ചെമ്മനം ചാക്കോ, കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, പ്രമുഖ ഡോക്ടര്‍മാരായ വി.പി. ഗംഗാധരന്‍, ജോസ് ചാക്കോ പെരിയപ്പുറം, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ എസ്. സുഹാസ്, എ.ഡി.എം പി. പദ്മകുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ്, കൗണ്‍സിലര്‍ എസ്.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഡോക്ടര്‍മാരുടെ അവധിയെടുപ്പ് സമരം പൂര്‍ണം; ഒ.പികള്‍ നിശ്ചലം

Posted: 11 Sep 2015 10:21 PM PDT

മലപ്പുറം: കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ) വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഗവ. ഡോക്ടര്‍മാര്‍ നടത്തിയ അവധിയെടുപ്പ് സമരം ജില്ലയില്‍ പൂര്‍ണം.
മിക്ക ആശുപത്രികളിലും ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്തിയില്ല. ഇതുമൂലം രാവിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ചികിത്സക്കത്തെിയവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നു. ചുരുക്കം പി.എച്ച്.സികളില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ വെച്ച് ഒ.പി പ്രവര്‍ത്തിപ്പിച്ചതായി ഡി.എം.ഒ അറിയിച്ചു.
അത്യാഹിത വിഭാഗങ്ങളും പ്രവര്‍ത്തിച്ചു.
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിരവധിരോഗികള്‍ ഡോക്ടര്‍മാര്‍ അവധിയെടുത്തത് കാരണം വലഞ്ഞു.
നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാ-ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി ഡെപ്യൂട്ടേഷന്‍ പുന$സ്ഥാപിക്കുക, സ്വകാര്യ പ്രാക്ടീസ് നോംസ് പരിഷ്കരിക്കുക, സമയബന്ധിതമായി പ്രമോഷന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരം പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ആഴ്ചയില്‍ മൂന്നുദിവസം മെഡിക്കല്‍ കോളജ് വിഭാഗം ഡോക്ടമാരും മൂന്ന് ദിവസം ജനറല്‍ ആശുപത്രി വിഭാഗം ഡോക്ടര്‍മാരുമാണ് ഒ.പിയില്‍ സേവനമനുഷ്ടിക്കാറ്. വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് വിഭാഗം ഡോക്ടര്‍മാരുടെ ഒ.പി ദിവസമായിരുന്നതിനാലാണ് സമരം ബാധിക്കാതിരുന്നത്.

ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന : ദുര്‍ബലമായ കേസെന്ന് കോടതി

Posted: 11 Sep 2015 10:03 PM PDT

കോഴിക്കോട്: 2009 ആഗസ്റ്റില്‍ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് അനുമാനിക്കത്തക്ക തെളിവുകളൊന്നും കേസ് രേഖകളിലില്ളെന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.
പൊലീസ് രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴികളില്‍ മതിയായ തെളിവുകള്‍ വരുന്നില്ല. ശാസ്ത്രീയ തെളിവുകളായ ഫോണ്‍ കോള്‍ രേഖകള്‍, സിം കാര്‍ഡുകള്‍ തുടങ്ങിയവയൊന്നും ഹാജരാക്കിയിട്ടില്ല. പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിനും അവര്‍ ഗൂഢാലോചന നടത്തിയതിനും ആയുധങ്ങള്‍ ഏന്തിയതിനും മതിയായ തെളിവില്ല. അപര്യാപ്തവും ദുര്‍ബലവുമായ കേസുമായി മുന്നോട്ടുപോകുന്നത് നിരര്‍ഥകമാണെന്ന് പറഞ്ഞാണ് 26 പേജുള്ള ഉത്തരവ് അവസാനിക്കുന്നത്. വടകര പാര്‍ലമെന്‍റ് മണ്ഡലം നഷ്ടപ്പെടുകയും ഏറാമല, അഴിയൂര്‍, ചോറോട്, ഒഞ്ചിയം എന്നീ പഞ്ചായത്തുകളില്‍ സംഘട്ടനവും കാരണം സി.പി.എമ്മും ആര്‍.എം.പിയും തമ്മില്‍ രാഷ്ട്രീയ വിരോധം വര്‍ധിച്ചത് ടി.പി.യെ വകവരുത്തണമെന്ന തീരുമാനത്തിലത്തൊന്‍ പ്രതികളെ പ്രേരിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
അതുവഴി ആര്‍.എം.പിയെ ഉന്മൂലനം ചെയ്യുകയായിരുന്നു ലക്ഷ്യം.
ഇതിനായി 2009 ആഗസ്റ്റില്‍ ആദ്യ ആഴ്ച സി.പി.എം നേതാക്കളായ സി.എച്ച്. അശോകനടക്കമുള്ള മൂന്ന് പ്രതികള്‍ 11ാം പ്രതി പി.പി. രാമകൃഷ്ണന്‍െറ മാഹിയിലെ വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പിന്നീട് രണ്ടാമത്തെയാഴ്ച സി.പി.എമ്മിന്‍െറ ഒഞ്ചിയം ഏരിയ കമ്മറ്റി ഓഫിസില്‍ ഒത്തുകൂടി ടി.പി.യുടെ കൊല നടപ്പാക്കാന്‍ തീരുമാനിച്ചു.
ആറാം പ്രതി കിര്‍മാണി മനോജ് സംഘടിപ്പിച്ച വാളടക്കം മാരകായുധങ്ങളുമായി 2009 ഒക്ടോബറില്‍ പല ദിവസങ്ങളിലായി ഓമ്നി വാനിലും ജീപ്പിലുമായി ടി.പിയെ കൊല്ലാന്‍ അദ്ദേഹത്തിന്‍െറ വീട്ടുപരിസരങ്ങളിലും മറ്റും കറങ്ങി. എന്നാല്‍, അനുയോജ്യമായ സാഹചര്യം ഒത്തുവരാത്തതിനാല്‍ കൊല നടത്താനായില്ല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന് തെളിവ് നല്‍കുന്ന കാര്യങ്ങള്‍ കേസ് ഡയറിയിലില്ളെന്നാണ് കോടതി നിരീക്ഷണം. എന്നാല്‍, ടി.പിയെ വധിച്ച കേസില്‍ വിചാരണ നേരിട്ട പ്രതികളെ വീണ്ടും വിചാരണ ചെയ്യുന്നത് ഒരേ കുറ്റം രണ്ടുതവണ പരിഗണിക്കുന്നതിന് തുല്യമാവുമെന്ന പ്രതിഭാഗം വാദം കോടതി തള്ളി.
വധക്കേസും 2009 ലെ ഗൂഢാലോചനക്കേസും വെവ്വേറെയാണെന്ന് വിധിയിലുണ്ട്. രാവിലെ 11ന് പരിഗണിച്ച കേസ് വിധിപറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരം മൂന്നോടെയാണ് വിധി പ്രഖ്യാപിച്ചത്. വിധി പറയുമ്പോള്‍ കോടതിയില്‍ പ്രതികള്‍ ഹാജരായിരുന്നില്ല.
ചോമ്പാല പൊലീസെടുത്ത് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറിയ കേസ് പ്രഥമ വിവര റിപ്പോര്‍ട്ട് 2012 സെപ്റ്റംബര്‍ എട്ടിന് വടകര ജൂഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പിന്നീട് കേസ് കോഴിക്കോട് കോടതിയിലേക്ക് മാറ്റി.

സുധീരനെതിരെ പരാതിയുമായി മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഡല്‍ഹിക്ക്

Posted: 11 Sep 2015 09:46 PM PDT

Image: 
Subtitle: 
സുധീരന്‍െറ പ്രവര്‍ത്തന ശൈലി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നിലംപരിശാക്കുമെന്ന് കേന്ദ്ര ത്തെ ധരിപ്പിക്കും

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസിലെ പ്രശ്നങ്ങളുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തനിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ കേന്ദ്ര നേതൃത്വത്തില്‍ ശ്രദ്ധയില്‍പെടുത്താന്‍ മുതിര്‍ന്ന ഐ ഗ്രൂപ് നേതാവും സഹകരണ മന്ത്രിയുമായ സി.എന്‍. ബാലകൃഷ്ണന്‍ ഞായറാഴ്ച ഡല്‍ഹിക്ക്. സംസ്ഥാന സഹകരണ മേഖലയിലെ സേവന നികുതി, ആദായ നികുതി പ്രശ്നങ്ങള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച ചെയ്യാനുള്ള ഒൗദ്യോഗിക യാത്രയാണെങ്കിലും പാര്‍ട്ടി പ്രശ്നങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കാനുള്ള അവസരം കൂടിയാക്കും.
തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എത്തുന്നുണ്ട്. മന്ത്രിയായ ശേഷം രണ്ടാം തവണയാണ് സി.എന്‍. ബാലകൃഷ്ണന്‍ ഡല്‍ഹിക്ക് പോകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉയര്‍ന്നപ്പോള്‍ കേന്ദ്ര നേതൃത്വം വിളിപ്പിച്ചതനുസരിച്ചായിരുന്നു ആദ്യ സന്ദര്‍ശനം. മന്ത്രിയുടെ ഡല്‍ഹി യാത്രയോടെ സംസ്ഥാന കോണ്‍ഗ്രസിലെ ചില സമവാക്യങ്ങളും മാറുമെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് സി.എന്‍. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുമായി നല്ലബന്ധം അല്ലാത്തതിന്‍െറ പേരിലാണ് പി.സി. ചാക്കോ ചാലക്കുടിയിലേക്ക് മാറിയത്. അതിന്‍െറ പേരില്‍ സി.എന്‍ കുറേ പഴി കേട്ടു. ഐ ഗ്രൂപ് നിയന്ത്രണത്തിലായിരുന്ന തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒ. അബ്ദുറഹ്മാന്‍ കുട്ടിയുടെ കൈകളില്‍ എത്തിക്കാന്‍ പി.സി. ചാക്കോ കേന്ദ്ര നേതൃത്വത്തിലെ സ്വാധീനം ഉപയോഗിച്ചതാണ് ചാക്കോയും ഐ ഗ്രൂപ് നേതാക്കളും തമ്മിലെ അസ്വാരസ്യത്തിന് കാരണം. ഈ പോരിനൊടുവില്‍ ചാക്കോ ചാലക്കുടിയിലും പകരമത്തെിയ കെ.പി. ധനപാലന്‍ തൃശൂരിലും തോറ്റു.
എന്നാല്‍, ഇപ്പോള്‍ ചില മഞ്ഞുരുക്കങ്ങള്‍ക്ക് വഴിയൊരുങ്ങിയതായാണ് അറിയുന്നത്. ചാവക്കാട് ഹനീഫ വധവും കണ്‍സ്യൂമര്‍ ഫെഡിലെ വിഷയങ്ങളും തനിക്കെതിരെ തിരിച്ചു വിടുന്നതില്‍ തൃശൂര്‍ ജില്ലക്കാരനായ കെ.പി.സി.സി പ്രസിഡന്‍റിന് വ്യക്തമായ പദ്ധതിയുണ്ടെന്ന് സി.എന്‍ കരുതുന്നു. സുധീരന്‍െറ ശൈലിയോട് താല്‍പര്യമില്ലാത്ത ചാക്കോയുമായി സി.എന്‍ സന്ധി ചെയ്യുന്നതായാണ് പുതിയ സൂചന.
ചാക്കോക്ക് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ ബന്ധം മുതലാക്കുകയാണ് ഡല്‍ഹി യാത്രയുടെ ലക്ഷ്യം. സുധീരന്‍െറ പ്രവര്‍ത്തന ശൈലി പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത്, പ്രത്യേകിച്ച് തൃശൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ നിലംപരിശാക്കുമെന്ന് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. ചാക്കോയുടെ സഹായത്തോടെ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാനാണ് ശ്രമം. തൃശൂര്‍ ഡി.സി.സി പ്രസിഡന്‍റിനെ മാറ്റണമെന്നും ആവശ്യപ്പെട്ടേക്കും. പി.സി. ചാക്കോ ഇടപെട്ട് വാഴിച്ച അബ്ദുറഹ്മാന്‍കുട്ടിയോട് ഇപ്പോള്‍ ചാക്കോക്കും താല്‍പര്യല്ലത്രേ. സി.എന്‍. ബാലകൃഷ്ണനുവേണ്ടി ഡല്‍ഹിയില്‍ കരുനീക്കുന്നതില്‍ ചാക്കോക്കും വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്.

മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് അടിമജീവിതം

Posted: 11 Sep 2015 09:29 PM PDT

Image: 
Subtitle: 
തൊഴിലാളികള്‍ പട്ടിണി കിടക്കുമ്പോഴും കമ്പനി ഉദ്യോഗസ്ഥര്‍ക്ക് ആധുനിക സൗകര്യങ്ങള്‍

മൂന്നാര്‍: പുലര്‍കാലത്ത് ലോകം മുഴുവന്‍ മൂന്നാര്‍ തേയിലയുടെ സ്വാദ് നുകര്‍ന്ന് ചായ കുടിക്കുമ്പോള്‍ ഇവിടത്തെ തോട്ടംതൊഴിലാളിക്ക് രാവിലെ പണിക്കിടയില്‍ ലഭിക്കുന്നത് ഒരു ഗ്ളാസ് കട്ടന്‍കാപ്പി. അതില്‍ ചേര്‍ക്കാന്‍ കമ്പനി അനുവദിച്ചത് 13 ഗ്രാം കരിപ്പെട്ടിയും. അതേസമയം, തൊഴിലാളികളുടെ വിയര്‍പ്പില്‍ കെട്ടിപ്പടുത്ത കണ്ണന്‍ദേവന്‍ കമ്പനിയുടെ മാനേജര്‍മാര്‍ അനുഭവിക്കുന്നത് രാജകീയ സുഖസൗകര്യങ്ങളും.
ബ്രിട്ടീഷുകാരുടെ കാലത്ത് പണിതതാണ് തോട്ടം തൊളിലാളികള്‍ ജീവിക്കുന്ന ലയങ്ങള്‍. നിന്നുതിരിയാന്‍ ഇടമില്ലാത്ത ലയങ്ങളില്‍ മൂന്നുതലമുറയിലെ പതിനെട്ടും ഇരുപതും ജീവനുകളാണ് തിങ്ങിപ്പാര്‍ക്കുന്നത്. അതേസമയം, കമ്പനിയിലെ സ്റ്റാഫിന് ആറും ഏഴും മുറികളുള്ള ക്വാര്‍ട്ടേഴ്സുകള്‍. മാനേജര്‍മാര്‍ക്ക് വുഡന്‍ ഫ്ളോറിങ് ഉള്ള 15 മുറി ബംഗ്ളാവ്. ഇവര്‍ക്ക് ഒരു വര്‍ഷം പാചകത്തിന് 24 ഗ്യാസ് സിലിണ്ടറുകള്‍. പുറമേ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ച് ലിറ്റര്‍ മണ്ണെണ്ണ വേറെ. അതേസമയം, അത്താഴപ്പട്ടിണിക്കാരായ തൊഴിലാളികളുടെ അടുപ്പുകളില്‍ പുകയുന്ന വിറകിന് 900 രൂപ വാങ്ങാന്‍ മടിക്കുന്നില്ല കമ്പനി.
പരമാവധി 3000 രൂപ വരെയുള്ള ബോണസിനാണ് തൊഴിലാളികള്‍ കഴിഞ്ഞ ഒരാഴ്ചയായി സമരം ചെയ്യുന്നത്. മാനേജര്‍മാര്‍ക്ക് ലഭിക്കുന്ന ബോണസ് എത്രയെന്ന് അറിയുമ്പോള്‍ മാത്രമേ കാലങ്ങളായി നടക്കുന്ന തൊഴിലാളി ചൂഷണത്തിന്‍െറ വ്യാപ്തി മനസ്സിലാകൂ. മൂന്നു മുതല്‍ അഞ്ച് ലക്ഷം വരെ ഇതുവരുമെന്ന് വര്‍ഷങ്ങളായി കമ്പനിക്കായി പണിയെടുത്ത പൊന്നയ്യ പറയുന്നു. ആശുപത്രിയില്‍ പോകുന്നതിന് തൊഴിലാളിക്ക് വെറും 17 രൂപയാണ് യാത്രാബത്ത. ശീതീകരിച്ച ഓഫിസ് മുറികളില്‍ ഇരിക്കുന്ന മാനേജര്‍മാര്‍ക്ക് 2000 രൂപയും.
കമ്പനി ഉല്‍പാദിപ്പിക്കുന്ന ഒരു കിലോ ഗ്രീന്‍ ടീക്ക് 800 രൂപയും സാധാരണ തേയിലക്ക് 190 രൂപയുമാണ് വില. മറ്റ് ഫ്ളേവറുകളിലെ ചായക്ക് വില കമ്പനി നിശ്ചയിക്കുംപോലെയാണ്. കമ്പനി സൗജന്യമായി ജീവനക്കാര്‍ക്ക് 15 കിലോ തേയില നല്‍കും. മാനേജര്‍ക്ക് 24 കിലോയും. അതേസമയം, തൊഴിലാളിക്ക് ‘സൗജന്യ’ നിരക്കെന്ന് പറഞ്ഞ് 100 രൂപ ഈടാക്കിയാണ് അവര്‍തന്നെ ഉല്‍പാദിപ്പിക്കുന്ന തേയില നല്‍കുന്നത്. തൊഴിലാളിയുടെ ഒരുദിവസത്തെ ശമ്പളം ഡി.എ അടക്കം കേവലം 220 രൂപയാണ്. കമ്പനി നഷ്ടത്തിലെന്ന് പറയുന്ന എം.ഡിയുടെ ശമ്പളം പ്രതിദിനം 35,000 രൂപ വരും. പുറമേ ഒരു ലക്ഷം വരെ ശമ്പളം പറ്റുന്ന മാനേജര്‍മാര്‍ക്ക് ബട്ലറും വീട്ടുകാരെ സഹായിക്കാന്‍ ഓര്‍ഡര്‍ലിമാരും ഉണ്ട്.
നാലും അഞ്ചും തലമുറകളായി മൂന്നാറില്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന തമിഴ്വംശജരായ തോട്ടംതൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാണ്. പിരിയാന്‍ നേരം ഇവര്‍ക്ക് ലഭിക്കുന്ന ഗ്രാറ്റ്വിറ്റി അടക്കമുള്ള തുക തുടര്‍ന്നുള്ള മാസങ്ങളിലെ ജീവിതച്ചെലവിന് തികയില്ല. എല്ലാം വിധിയെന്നു കരുതി ആശ്വസിച്ചവരായിരുന്നു കങ്കാണിമാരുടെ ചാട്ടവാറടിയേറ്റ പഴയകാല തോട്ടംതൊഴിലാളികള്‍.
കാലംമാറിയപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെയും മാനേജ്മെന്‍റുകളുടെയും കാപട്യം തിരിച്ചറിഞ്ഞ പില്‍ക്കാല തലമുറ സഹികെട്ട് സമരമുഖത്തേക്ക് എടുത്തുചാടേണ്ടിവന്നു. പ്രതിഷേധത്തിന്‍െറ കുത്തൊഴുക്കില്‍ രാഷ്ട്രീയ ട്രേഡ് യൂനിയനുകള്‍ക്കും അടിതെറ്റിയ കാഴ്ചയാണിവിടെ.

വിസ്മയിപ്പിക്കുന്ന സങ്കീര്‍ണതയുമായി പുതിയ പ്ളൂട്ടോ ചിത്രങ്ങള്‍

Posted: 11 Sep 2015 09:02 PM PDT

Image: 

വാഷിങ്ടണ്‍: പ്ളൂട്ടോയുടെ ഇതുവരെ കാണാത്ത അമ്പരപ്പിക്കുന്ന ഉപരിതല ദൃശ്യങ്ങള്‍ പുറത്തുവന്നു. നാസയുടെ ന്യൂ ഹൊറൈസണ്‍സ് ഉപഗ്രഹമാണ് അഗ്നിപര്‍വതമുഖങ്ങളും മഞ്ഞുപാളികളും പര്‍വതനിരകളും താഴ്വരകളും മണല്‍ക്കൂനകളുമുള്ള പ്ളൂട്ടോയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പ്ളൂട്ടോയെക്കുറിച്ച് ശാസ്ത്രലോകം ഇതുവരെ നടത്തിയ പഠനങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് പുതിയ ദൃശ്യങ്ങള്‍.
ഈയിടെയാണ് ന്യൂ ഹൊറൈസണ്‍സ് പുതിയ ചിത്രങ്ങളും മറ്റുവിവരങ്ങളും അയച്ചുതുടങ്ങിയത്. മണല്‍ത്തിട്ടകളും പര്‍വതങ്ങളില്‍നിന്ന് സമതലങ്ങളിലേക്ക് ഒലിച്ചിറങ്ങിയതുപോലെ തോന്നിക്കുന്ന നൈട്രജന്‍ ഹിമ പ്രവാഹവും ഉപരിതലത്തിലൂടെ ഒഴുകുന്ന പദാര്‍ഥങ്ങളാല്‍ രൂപാന്തരം സംഭവിച്ച താഴ്വരകളുമുള്‍പ്പെടുന്ന വൈവിധ്യം ചിത്രങ്ങളില്‍ പ്രകടമാണ്.  പ്ളൂട്ടോയുടെ ഉപരിതലം ചൊവ്വയുടേതുപോലെ സങ്കീര്‍ണമാണെന്ന് ന്യൂ ഹൊറൈസണ്‍സിന്‍െറ ജിയോളജി ജിയോഫിസിക്സ് ആന്‍ഡ് ഇമേജിങ് ടീമിന്‍െറ തലവന്‍ ജെഫ് മോര്‍ പറഞ്ഞു. ക്രമരഹിതമായി പൊങ്ങിക്കാണുന്ന പര്‍വതനിരകള്‍ വിശാലവും സാന്ദ്രതയേറിയതുമായ തണുത്തുറഞ്ഞ നൈട്രജന്‍ നിക്ഷേപങ്ങള്‍ക്കിടയിലൂടെ ഒഴുകിയ മഞ്ഞുപാളികളാവാന്‍ സാധ്യതയുണ്ടെന്നും മൂര്‍ പറഞ്ഞു.പ്ളൂട്ടോയുടെ അന്തരീക്ഷം മൃദുലമാണെന്ന ശാസ്ത്രനിഗമനങ്ങള്‍ കൃത്യമല്ളെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ‘ഒന്നുകില്‍ പണ്ടെന്നോ പ്ളൂട്ടോക്ക് ഘനമേറിയ അന്തരീക്ഷമുണ്ടായിരുന്നു. അല്ളെങ്കില്‍ നാം കണ്ടത്തൊത്ത എന്തോ പ്രക്രിയകള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നു’- ജി.ജി.ഐ ഉപമേധാവിയായ വില്യം ബി മക്കിന്നണ്‍ പറഞ്ഞു. ഭൂമിയില്‍നിന്ന് അഞ്ചു ബില്യണ്‍ കിലോമീറ്റര്‍ അകലെയും പ്ളൂട്ടോയുടെ 69 മില്യണ്‍ കിലോമീറ്റര്‍ പിറകിലുമാണ് ന്യൂ ഹൊറൈസണ്‍സ് ഇപ്പോഴുള്ളത്.

പ്രവാസി ക്ഷേമനിധി: പ്രായപരിധി ഉടന്‍ ഉയര്‍ത്തും ^ നോര്‍ക്ക സെക്രട്ടറി

Posted: 11 Sep 2015 08:47 PM PDT

Image: 
മസ്കത്ത്: കേരള സര്‍ക്കാറിന്‍െറ പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള പ്രായപരിധി ഉയര്‍ത്തുമെന്ന് നോര്‍ക്ക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്. ഇതുസംബന്ധിച്ച നിയമഭേദഗതി ഉണ്ടാകുമെന്നും മസ്കത്ത് സന്ദര്‍ശനത്തിന് എത്തിയ സെക്രട്ടറി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നിലവില്‍ 55 ആണ് പ്രായപരിധി. ഇത് 60 ആക്കി ഉയര്‍ത്താനാണ് പദ്ധതി. 
പ്രവാസി ക്ഷേമനിധിയില്‍ രണ്ടു ലക്ഷത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ പേരിലേക്ക് ക്ഷേമനിധിയുടെ സന്ദേശം അറിയിക്കാന്‍ നോര്‍ക്ക പ്രത്യേക ബോധവത്കരണ പദ്ധതികള്‍ നടത്തും. വിദേശത്തേക്ക് ജോലിക്കുപോകുന്ന മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നോര്‍ക്ക വിശദമായ പഠനം നടത്തുന്നുണ്ടെന്നും റാണി ജോര്‍ജ് പറഞ്ഞു. 
ഏതുതരം ഇന്‍ഷുറന്‍സാണ് ഏര്‍പ്പെടുത്തേണ്ടത്, പ്രീമിയം തുക എത്ര ഈടാക്കണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്. പ്രവാസി പുനരധിവാസ പദ്ധതി കാര്യക്ഷമമായി മുന്നോട്ട് പോകുന്നതായും റാണി ജോര്‍ജ് പറഞ്ഞു. ബാങ്കുകളുമായി ചേര്‍ന്ന് 20 ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. 
ഇതില്‍ 15 ശതമാനം വരെ സബ്സിഡി അനുവദിക്കുകയും ചെയ്യും. മൂന്നു വര്‍ഷത്തേക്ക് തിരിച്ചടവ് വേണ്ടതുമില്ല. ഇതിനകം 1200 പേര്‍ക്കാണ് പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം വായ്പ നല്‍കിയത്. 
ഇതില്‍ കൂടുതല്‍ പേര്‍ക്കും ടാക്സി വാഹനങ്ങള്‍ വാങ്ങുന്നതിനാണ് വായ്പ നല്‍കുന്നത്. വലിയ പദ്ധതികള്‍ ഒന്നും പരിഗണനക്ക് എത്തിയിട്ടില്ല. 
കാര്‍ഷിക വകുപ്പ് ചില പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. ഭാവിയില്‍ നോര്‍ക്ക വഴി കൂടുതല്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും റാണി ജോര്‍ജ് പറഞ്ഞു. നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണ് നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആര്‍.എസ്.കണ്ണന്‍ തുടങ്ങിയവര്‍ ഒമാനിലത്തെിയത്. 
റിക്രൂട്ടിങ് നടത്തുന്ന ആശുപത്രികളുടെ പ്രതിനിധികളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയില്‍ ആശുപത്രി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയതായി ഇവര്‍ പറഞ്ഞു. എംബസിയില്‍ മലയാളി സാമൂഹികപ്രവര്‍ത്തകരുമായും നോര്‍ക്ക പ്രതിനിധികള്‍ സംവദിച്ചു. 
നഴ്സിങ് റക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിയ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഏജന്‍സികളെ ഇതിനായി നിയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് റാണി ജോര്‍ജ് ചൂണ്ടിക്കാട്ടി.
 

കുവൈത്തില്‍ വന്‍കിട സൗരോര്‍ജ പദ്ധതി വരുന്നു

Posted: 11 Sep 2015 08:42 PM PDT

Image: 
കുവൈത്ത് സിറ്റി: പാരമ്പര്യേതര- പുനരുപയോഗ ഊര്‍ജ ഉല്‍പാദനം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി കുവൈത്തില്‍ വന്‍കിട സൗരോര്‍ജ പദ്ധതി വരുന്നു. സൗരോര്‍ജം ഉപയോഗിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന പദ്ധതിയാണ് പ്രാവര്‍ത്തികമാക്കുന്നത്. ഇതിനായി 116 ദശലക്ഷം ദീനാറിന്‍െറ കരാറില്‍ കുവൈത്ത് ഒപ്പുവെച്ചു. 
സ്പാനിഷ് സ്ഥാപനമായ ടി.എസ്.കെ ഗ്രൂപ്പുമായാണ് കരാറില്‍ ഒപ്പുവെച്ചത്.  എണ്ണസമ്പന്നമായ കുവൈത്ത് പുനരുപയോഗ ഊര്‍ജമേഖലക്കുകൂടി പ്രാധാന്യം നല്‍കി മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നത്. 2030ഓടുകൂടി മൊത്തം വൈദ്യുതി ആവശ്യത്തിന്‍െറ 15 ശതമാനം പുനരുപയോഗ മേഖലയില്‍നിന്ന് ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. നിലവില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗം 12,000 മെഗാവാട്ടാണ്. 2030ഓടെ ഇത് 30,000 മെഗാവാട്ടായി ഉയരുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ 2030ല്‍ മൊത്തം 4500 മെഗാവാട്ട് വൈദ്യുതി പുനരുപയോഗ, പാരമ്പര്യേതര ഊര്‍ജ മേഖലകള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജല-വൈദ്യുതി, പൊതുമരാമത്ത് മന്ത്രി അഹ്മദ് അല്‍ജസ്സാര്‍ പറഞ്ഞു. കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം.  
50 മെഗാവാട്ടിന്‍െറ പുതിയ പദ്ധതിയില്‍നിന്ന് 2017 ഡിസംബറില്‍ വൈദ്യുതി ഉല്‍പാദനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍റിഫിക് റിസര്‍ച് ഊര്‍ജഗവേഷണ വിഭാഗം മേധാവി സാലിം അല്‍ ഹജ്റഫ് പറഞ്ഞു.  
നേരത്തേ, കരാര്‍ ഒപ്പുവെച്ച 10 മെഗാവാട്ട് വീതം ഉല്‍പാദനശേഷിയുള്ള രണ്ട് പദ്ധതികള്‍ അടുത്തവര്‍ഷം മേയ്, ജൂലൈ മാസങ്ങളിലായി പ്രവര്‍ത്തനസജ്ജമാകും. ആദ്യ മൂന്നു പദ്ധതികള്‍ക്കും സര്‍ക്കാറാണ് ഫണ്ട് നല്‍കിയത്. 
എന്നാല്‍, ഭാവിയിലുള്ള പദ്ധതികള്‍ സ്വകാര്യമേഖലക്കാകും കൈമാറുകയെന്നാണ് സൂചന.  നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറല്‍ സംവിധാനത്തിലാണ് സ്വകാര്യമേഖലക്ക് പദ്ധതികള്‍ അനുവദിക്കുകയെന്ന്  സാലിം അല്‍ ഹജ്റഫ് പറഞ്ഞു. 2025 ഓടെ പാരമ്പര്യേതര പുനരുപയോഗ ഊര്‍ജമേഖലയില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം 2000 മെഗാവാട്ട് എങ്കിലും ആക്കുകയാണ് ലക്ഷ്യം. ആദ്യപദ്ധതികള്‍ ഷഗായയിലെ 100 ചതുരശ്ര കിലോമീറ്ററിലാണ് നടപ്പാക്കുക. 
ഇറാഖ്, സൗദി അറേബ്യ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മരുഭൂമിയിലാണ് പദ്ധതി വരുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഒരു ലക്ഷം വീടുകള്‍ക്കുള്ള വൈദ്യുതി നല്‍കാന്‍ സാധിക്കും. 
ഇതിലൂടെ പ്രതിവര്‍ഷം 12.5 ദശലക്ഷം വീപ്പ എണ്ണ ലാഭിക്കാനാകുമെന്നും സാലിം അല്‍ ഹജ്റഫ് പറഞ്ഞു.

പേസ്^ഹിംഗിസ് സഖ്യത്തിന് യു.എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടം

Posted: 11 Sep 2015 08:28 PM PDT

Image: 

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടം ലിയാന്‍ഡര്‍ പേസ്^മാര്‍ട്ടിന് ഹിംഗിസ് സഖ്യത്തിന്. യു.എസിന്‍െറ സാം ക്വറേ^ബഥാനി മാറ്റെക് സാന്‍ഡ്സ് സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്കോര്‍ 6^4, 3^6, 10^7.

ഈ വര്‍ഷത്തെ മൂന്ന് ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളിലും ഇന്തോ^സ്വിസ് സഖ്യം മിക്സഡ് സബ്ള്‍സില്‍ കിരീടം സ്വന്തമാക്കി. യു.എസ് ഓപണിന് മുമ്പ് ആസ്ട്രേലിയന്‍, വിംബിള്‍ഡണ്‍ ഓപണുകളിലാണ് ഇരുവരും കപ്പ് സ്വന്തമാക്കിയത്. ഇതോടെ 1969ന് ശേഷം ഒരു വര്‍ഷത്തില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമായി പേസ്^ഹിംഗിസ് സഖ്യം.

42കാരനായ ലിയാന്‍ഡര്‍ പേസ് തന്‍െറ ഒമ്പതാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ശനിയാഴ്ച നേടിയത്. കിരീട നേട്ടത്തോടെ ടെന്നിസിന്‍െറ ഓപണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ മിക്സഡ് ഡബ്ള്‍സ് വിജയത്തില്‍ പങ്കാളിയായ പുരുഷ ടെന്നിസ് താരമായി മാറി ലിയാന്‍ഡര്‍ പേസ്.

34കാരിയായ മാര്‍ട്ടിന് ഹിംഗിസിന്‍െറ 19ാം ഗ്രാന്‍ഡ് സ്ളാം കിരീടമാണിത്. അഞ്ച് വനിതാ സിംഗ്ള്‍സ് കിരീടം, പത്ത് വനിതാ ഡബ്ള്‍സ് കിരീടം, നാല് മിക്സഡ് ഡബ്ള്‍സ് കിരീടം എന്നിവയാണ് ഹിംഗിസിന്‍െറ ഷോകേസിലുള്ളത്. യു.എസ് ഓപണില്‍ തന്നെ വനിതാ ഡബ്ള്‍സ് ഫൈനലില്‍ ഹിംഗിസ് ഞായറാഴ്ച സാനിയ മിര്‍സയുമൊത്ത് കളത്തിലിറങ്ങും. ഇതുകൂടി ജയിച്ചാല്‍ തന്‍െറ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം 20ല്‍ എത്തിക്കാന്‍ ഹിംഗിസിനാകും.

അഭയാര്‍ഥി ക്യാമ്പുകളില്‍ കനത്ത ദുരിതം

Posted: 11 Sep 2015 08:27 PM PDT

Image: 
Subtitle: 
അടുത്തവര്‍ഷം 10000 സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് യു.എസ്

ബുഡപെസ്റ്റ്: യുദ്ധഭൂമികളില്‍നിന്ന് ജീവനുംകൊണ്ട് യൂറോപ്പിലേക്ക് പലായനം ചെയ്യുന്നവര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നേരിടുന്നത് അതിദാരുണ അവസ്ഥയെന്ന് റിപ്പോര്‍ട്ട്. തൊഴുത്തിലടച്ച കന്നുകാലികളെപോലെയാണ് നിസ്സഹായരായ ജനത കഴിയുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എമര്‍ജന്‍സി വെളിപ്പെടുത്തി. ഹംഗറിയിലെ ക്യാമ്പില്‍ പൊലീസ് അഭയാര്‍ഥികള്‍ക്കു നേരെ ഭക്ഷണപ്പൊതികള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഹംഗറിയില്‍ 300 കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ ഒരുക്കിയായി യു.എന്‍ അറിയിച്ചു.
പുതുതായത്തെുന്നവര്‍ക്കായി അടിയന്തര ഷെല്‍ട്ടറുകള്‍ ഒരുക്കാന്‍ യു.എന്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് അടിയന്തരമായി എത്തിച്ചുനല്‍കേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഇതുവരെയും ആയിട്ടില്ളെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. അഭയാര്‍ഥികളെ ജയില്‍പ്പുള്ളികളായി കണക്കാക്കരുതെന്ന് യൂറോപ്യന്‍ കൗണ്‍സിലും മുന്നറിയിപ്പു നല്‍കി. യുദ്ധസമാനമായ സിറിയയിലെ ഇദ്ലിബ്, റാഖ പ്രവിശ്യകളില്‍നിന്നത്തെുന്നവരെ കൂടുതല്‍ കാഠിന്യമാണ് ക്യാമ്പുകളില്‍ കാത്തിരിക്കുന്നത്.
ഓസ്ട്രിയന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ സൈന്യത്തിന്‍െറ നേതൃത്വത്തില്‍ പുതിയ ടെന്‍റുകള്‍ നിര്‍മിക്കുന്നുണ്ട്. ഗ്രീക് അതിര്‍ത്തി ഗ്രാമങ്ങളില്‍ തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും ആയിരക്കണക്കിന് പേര്‍ ദുരിതംപേറുകയാണ്. മഴയെ തടുക്കാന്‍ ചിലര്‍ കൈയിലുള്ള പ്ളാസ്റ്റിക് ബാഗുകള്‍കൊണ്ട് വിഫലശ്രമം നടത്തുന്നുണ്ടായിരുന്നു. അതിനിടെ അടുത്തവര്‍ഷം പതിനായിരം സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വ്യക്തമാക്കി. സംഘര്‍ഷം നേരിടുന്ന രാജ്യങ്ങളില്‍നിന്ന് പലായനം ചെയ്യുന്ന 70,000 പേര്‍ക്ക് യു.എസ് പ്രതിവര്‍ഷം അഭയം നല്‍കുന്നുണ്ട്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളുടെ കാര്യത്തില്‍ മൗനം പാലിക്കുന്ന യു.എസ് സമീപനത്തില്‍ വിമര്‍ശമുയര്‍ന്നിരുന്നു.
 2016ഓടെ 65,000 സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 62,000 അമേരിക്കക്കാര്‍ ഒപ്പിട്ട നിവേദനം ഒബാമഭരണകൂടത്തിനു സമര്‍പ്പിച്ചു. സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാനുള്ള ഒബാമയുടെ തീരുമാനത്തെ യു.എന്‍ വക്താവ് സ്വാഗതം ചെയ്തു.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവഹിക്കുന്ന ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യന്‍ യൂനിയന്‍ നേരിടുന്ന പ്രധാന  വെല്ലുവിളിയാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വോള്‍ട്ടര്‍ സ്റ്റീന്‍ മീര്‍ പ്രസ്താവിച്ചു. ഈ വാരാന്ത്യത്തില്‍ 40,000 അഭയാര്‍ഥികളെയാണ് ജര്‍മനി പ്രതീക്ഷിക്കുന്നത്. അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറന്നിട്ട ജര്‍മന്‍ സമീപനം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യൂറോപിലെ അഭയാര്‍ഥികള്‍ക്കായി നാനൂറ് കോടി യു.എന്‍ വകയിരുത്തിയിട്ടുണ്ട്.
അതിനിടെ അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ പൊലിസ് ഓസ്ട്രിയയിലെ തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ കാല്‍നടയായി തലസ്ഥാന നഗരിയായ വിയന്നയിലേക്ക് നീങ്ങുകയാണ്.

അധ്യാപക പാക്കേജ്: അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

Posted: 11 Sep 2015 07:46 PM PDT

Image: 
Subtitle: 
മാനേജ്മെന്‍റുകളുമായി ഇനി ചര്‍ച്ചയില്ല

തിരുവനന്തപുരം: സ്കൂളുകളില്‍ അധികമുള്ള അധ്യാപകരുടെ ജോലിസംരക്ഷണവും പുനര്‍വിന്യാസവും ലക്ഷ്യമിട്ട് നടപ്പാക്കാന്‍ തീരുമാനിച്ച അധ്യാപക പാക്കേജ് ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പാക്കേജുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റുകളുമായി ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടോടെയാണ് സ്റ്റേ നീക്കാന്‍ അപ്പീല്‍ നല്‍കാന്‍  മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. സെപ്റ്റംബര്‍ 29ന്  അപ്പീല്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കും.
നേരത്തെ വിവിധ കോര്‍പറേറ്റ് മാനേജ്മെന്‍റ് ഭാരവാഹികളുമായും എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷനുമായും മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയത്തെുടര്‍ന്നാണ് പാക്കേജിന് രൂപം നല്‍കി ഉത്തരവിറക്കിയത്. ആഗസ്റ്റ് ആറിന് ഇറക്കിയ ഉത്തരവിനെതിരെ ഏതാനും സ്കൂള്‍ മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചാണ് സ്റ്റേ സമ്പാദിച്ചത്.
ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സ്കൂളുകളില്‍ തസ്തിക നിര്‍ണയ നടപടികള്‍ ആരംഭിച്ചതിനിടെയായിരുന്നു സ്റ്റേ. ഇതോടെ നടപടികള്‍ ഒന്നടങ്കം തടസ്സപ്പെടുകയായിരുന്നു.
2010-11 അധ്യയന വര്‍ഷത്തിനുശേഷം എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരായി ചേര്‍ന്ന ആയിരക്കണക്കിന് അധ്യാപകര്‍ക്കാണ് നിയമനാംഗീകാരം ലഭിക്കാനുള്ളത്. ഇവര്‍ ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി യോഗ്യതയുള്ളവര്‍ക്കെല്ലാം നിയമനാംഗീകാരം ലഭിക്കാനും വഴിയൊരുങ്ങിയിരുന്നു. സ്റ്റേ വന്നതോടെ ഈ അധ്യാപകരുടെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായിരുന്നു.
സര്‍ക്കാര്‍ ചര്‍ച്ച നടത്തി ധാരണയിലത്തെിയതനുസരിച്ച് ഏപ്രില്‍ 12ന് പാക്കേജ് സംബന്ധിച്ച് വിശദമായ ഉത്തരവ് ഇറങ്ങിയിരുന്നു.  ഇതിനെതിരെ മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിക്കുകയും ഉത്തരവുകള്‍ റദ്ദ് ചെയ്യിക്കുകയുമായിരുന്നു.
ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ട് മാനേജ്മെന്‍റ് പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തിയതും ധാരണയുണ്ടാക്കി പുതിയ ഉത്തരവിറക്കിയതും. ഇതിനെതിരെ ചുരുക്കം മാനേജ്മെന്‍റുകളാണ് കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചത്.
എന്നാല്‍  വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ മാനേജ്മെന്‍റുകള്‍  തോന്നുംപടി നിയമനം നല്‍കിയവര്‍ക്കെല്ലാം നിയമനാംഗീകാരം എന്ന ആവശ്യത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും സ്റ്റേ നീക്കി ഉത്തരവ് നടപ്പാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
ഉന്നതതല യോഗത്തില്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ജലീല്‍, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP