രക്ഷാപ്രവര്‍ത്തനം നിറുത്തരുതേയെന്ന അപേക്ഷയുമായി മണ്ണിനടിയില്‍ നിന്ന് രണ്ടുപേര്‍ Madhyamam News Feeds | ![]() |
- രക്ഷാപ്രവര്‍ത്തനം നിറുത്തരുതേയെന്ന അപേക്ഷയുമായി മണ്ണിനടിയില്‍ നിന്ന് രണ്ടുപേര്‍
- പന്‍സാരെക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകനെയും വകവരുത്താന്‍ പദ്ധതിയിട്ടെന്ന് പൊലീസ്
- മഞ്ചേരിയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഗതാഗതക്രമം
- ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍ അവഗണനയില്‍: പദ്ധതികള്‍ മുടങ്ങുന്നു
- ഒഴിവുകള്‍ മറച്ചുവെച്ച് അധ്യാപക നിയമനം അട്ടിമറിക്കുന്നു
- സി.പി.എമ്മിനോട് അയിത്തമില്ല: തുഷാര്‍ വെള്ളാപ്പള്ളി
- തെരഞ്ഞെടുപ്പ് കമീഷന്‍ കൈപ്പിടിയിലാണെന്ന് ബി.ജെ.പി നേതാവ്
- സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 19,840 രൂപ
- ഹജ്ജ് സുരക്ഷക്ക് ഒരു ലക്ഷം സൈനികര്‍
- വിസ ഫീസ് വര്‍ധനയുമായി മുന്നോട്ട് –ശൈഖ് മാസിന്‍
- പ്രവാസി കമീഷന്‍ തെരഞ്ഞെടുപ്പിനു ശേഷം നിലവില്‍വരും –രമേശ് ചെന്നിത്തല
- ശൈഖ് റാശിദിന്‍െറ മരണം: അനുശോചന പ്രവാഹം
- സുസ്ഥിര വികസന ഉച്ചകോടിയില്‍ ബഹ്റൈന്‍ മന്ത്രിതല സംഘം പങ്കെടുക്കും
- ചരിത്രമായി ഫിദല്‍ കാസ്ട്രോ ^ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച
- പ്രായം നോക്കാതെ അവരെയും പരിചരിക്കണം; ക്ഷമയോടെ
- ക്രിക്കറ്റ് ചാണക്യന്‍
- സധൈര്യം സുധീരന്‍
- സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം: സര്‍ക്കാറിനെ നിയന്ത്രിക്കുന്നതാര്?
- ഗ്രീസില്‍ വീണ്ടും സിപ്രാസ്
- യു.എന്‍ @ 70
- ഡബ്ള്‍ മാര്‍ഷല്‍; സിറ്റി ബ്രേക്ക്ഡൗണ്‍
- ജയം; ഇന്ത്യക്ക് പരമ്പര
- ആ തൊഴി സൈദിനെ താരമാക്കി
- അഭയാര്‍ഥി പ്രതിസന്ധിയും പടിഞ്ഞാറിന്‍െറ നിസ്സംഗതയും
- സ്ളീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കല്‍: പ്രതിഷേധം ശക്തം
രക്ഷാപ്രവര്‍ത്തനം നിറുത്തരുതേയെന്ന അപേക്ഷയുമായി മണ്ണിനടിയില്‍ നിന്ന് രണ്ടുപേര്‍ Posted: 21 Sep 2015 12:14 AM PDT Image: ![]() ബിലാസ്പുര്‍: ഒന്‍പത് ദിവസങ്ങളായി മണ്ണിനടിയില്‍ കഴിയുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലത്തെുന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പുരില്‍ ഹൈവേ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തിലാണ് ഇവര്‍ മണ്ണിനടിയിലായത്. 1,200 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്‍െറ നിര്‍മാണജോലികള്‍ക്കിടെ അപ്രതീക്ഷിതമായി മണ്ണിടിയുകയായിരുന്നു. സെപ്തംബര്‍ 12നുണ്ടായ അപകടത്തില്‍ ഭൂരിഭാഗം തൊഴിലാളികള്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചെങ്കിലും മൂന്നുപേര്‍ തുരങ്കത്തില്‍ അകപ്പെട്ടുപോകുകയായിരുന്നു. സതീഷ് തോമര്‍, മണിറാം, ഹൃദയ് റാം എന്നിവരാണ് തുരങ്കത്തില്‍ അകപ്പെട്ടത്. കഴിഞ്ഞ ദിവസം, ഒരു പൈപ്പിലൂടെ വിഡിയോ കാമറ ഇറക്കി സതീഷ് തോമര്‍, മണിറാം എന്നിവരുമായി ദുരന്തനിവാരണ സേന പ്രവര്‍ത്തകര്‍ സംസാരിച്ചു. ഏഴോ എട്ടോ ദിവസങ്ങള്‍ കൂടി ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദയവായി തുടരുക എന്നായിരുന്നു അവസാനം സതീഷ് തോമര്‍ വിഡിയോ കാമറയിലൂടെ പറഞ്ഞത്. ജീവന്‍ നിലനിര്‍ത്താനായി ഇവര്‍ക്ക് കശുവണ്ടി, ബദാം, ഗ്ളൂക്കോസ് ബിസ്ക്കറ്റ് എന്നിവ പൈപ്പിലൂടെ എത്തിക്കുന്നുണ്ട്. എന്നാല്‍ ഹൃദയ് റാമിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചില്ല. സിംലയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ദുരന്തസ്ഥലത്ത് അനുഭവപ്പെടുന്ന തുടര്‍ച്ചയായ മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നുണ്ട്. മലയോരത്ത് മറ്റൊരു പാത നിര്‍മിച്ച് ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ദുരന്ത നിവാരണ സേന. സേനയുടെ 50 പ്രവര്‍ത്തകരാണ് ഇപ്പോള്‍ സംഭവസ്ഥലത്തുള്ളത്. യന്ത്രത്തകരാറും മഴയും മൂലം ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നടത്താനായില്ളെങ്കിലും തിങ്കളാഴ്ച ഇവരെ പുറത്തത്തെിക്കാനാവുമെന്ന ഉറപ്പിലാണ് സേന. തുരങ്കത്തിലകപ്പെട്ടവരുടെ കുടുംബാംഗങ്ങളും സ്ഥലത്തത്തെിയിട്ടുണ്ട്. ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതോടെ കണ്ണുനീരുമായി നില്‍ക്കുകയായിരുന്ന ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തനം പുനരാംരഭിച്ചതോടെ ശുഭപ്രതീക്ഷയിലാണ്. |
പന്‍സാരെക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകനെയും വകവരുത്താന്‍ പദ്ധതിയിട്ടെന്ന് പൊലീസ് Posted: 20 Sep 2015 11:46 PM PDT Image: ![]() ന്യൂഡല്‍ഹി: ഗോവിന്ദ് പന്‍സാരെ കൊലപാതക കേസിന്‍െറ അന്വേഷണത്തില്‍ വീണ്ടും വഴിത്തിരിവ്. പന്‍സാരെയെ കൊലപ്പെടുത്തിയത് പോലെ പ്രമുഖ മറാത്തി മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ വാഗ്‌ലെയെ വകവരുത്താന്‍ തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്ത പദ്ധതിയിട്ടിരുന്നതായി പൊലീസ്. പന്‍സാരെ വധക്കേസില്‍ അറസ്റ്റിലായ സനാതന്‍ സന്‍സ്ത അംഗം സമീര്‍ വിഷ്ണു ഗെയ്ക് വാദിന്‍െറ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പന്‍സാരെ വധത്തിന് ശേഷം ഗെയ്ക് വാദിന്‍െറ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. നിഖില്‍ വാഗ്‌ലെ യെയും വകവരുത്തുമെന്ന സംഭാഷണം ലഭിച്ചതിന് പിന്നാലെയാണ് ഗെയ്ക് വാദ് അറസ്റ്റിലായത്. അതേസമയം, സംരക്ഷണം നല്‍കാമെന്ന മഹാരാഷ്ട്ര പൊലീസിന്‍െറ വാഗ്ദാനം താന്‍ നിരസിച്ചിരുന്നതായി നിഖില്‍ വാഗ്‌ലെ സ്ഥിരീകരിച്ചു. 2011ല്‍ മഹാരാഷ്ട്ര അന്ധവിശ്വാസ വിരുദ്ധ ബില്ലിനെ കുറിച്ച് സംഘടിപ്പിച്ച ടിവി ഷോയില്‍ താന്‍ അവതാരകനായിരുന്നു. ഷോയില്‍ നിന്ന് പ്രകോപിതനായ സനാതന്‍ സന്‍സ്ത അംഗം ഇറങ്ങിപ്പോയി. ഈ സംഭവത്തിന് ശേഷം വധഭീഷണി സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചിരുന്നതായും വാഗ്‌ലെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ എഴുത്തുകാരനും കോലാപൂര്‍ ടോള്‍വിരുദ്ധ സമരനായകനും സി.പി.ഐ നേതാവുമായ ഗോവിന്ദ് പന്‍സാരെ ഫെബ്രുവരിയിലാണ് വെടിയേറ്റു മരിച്ചത്. ഭാര്യ ഉമക്കൊപ്പം പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തിനു നേരെ ബൈക്കിലെ ത്തിയ രണ്ടുപേര്‍ തൊട്ടടുത്തു നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ), മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്), ഗോവ പൊലീസ് എന്നിവയുടെ സംയുക്ത അന്വേഷണമാണ് നടക്കുന്നത്. ചരിത്രം വളച്ചൊടിച്ച് ശിവജിക്ക് പ്രാധാന്യം നല്‍കുന്നതിനും ശിവജിയെ ശിവസേനയടക്കമുള്ള പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യന്നതിനുമെതിരെ ഗോവിന്ദ് പന്‍സാരെ പുസ്തകം രചിച്ചിട്ടുണ്ട്. |
മഞ്ചേരിയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഗതാഗതക്രമം Posted: 20 Sep 2015 10:41 PM PDT മഞ്ചേരി: മഞ്ചേരി നഗരത്തില്‍ ബസ് ഗതാഗതസംവിധാനം അഴിച്ചുപണിയാന്‍ തീരുമാനമായി. പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം, കോട്ടക്കല്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിലവിലെ രീതിയില്‍ പാണ്ടിക്കാട് റോഡിലെ സ്റ്റാന്‍ഡില്‍നിന്ന് സര്‍വിസ് നടത്തും. നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട് റൂട്ടുകളിലെ ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാകും സര്‍വിസ് നടത്തുക. ഇവ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍നിന്ന് ബൈപാസ് വഴി ജസീല ജങ്ഷനില്‍ വന്ന് സര്‍വിസ് തുടരും. ഇതേ ബസുകള്‍ മഞ്ചേരിയിലേക്ക് വരുമ്പോള്‍ ജസീല ജങ്ഷനില്‍നിന്ന് നിലമ്പൂര്‍ റോഡ്, പ്രധാന ജങ്ഷന്‍, മലപ്പുറം റോഡ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ പ്രവേശിക്കും. |
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍ അവഗണനയില്‍: പദ്ധതികള്‍ മുടങ്ങുന്നു Posted: 20 Sep 2015 10:11 PM PDT സുല്‍ത്താന്‍ ബത്തേരി: ഗോത്രസമൂഹത്തിന്‍െറ വികസനവുമായി നേരിട്ട് ബന്ധപ്പെടുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍ കടുത്ത അവഗണനയില്‍. പരിമിതികളില്‍ വീര്‍പ്പുമുട്ടി പദ്ധതികള്‍ പലതും മുടങ്ങുന്നു. |
ഒഴിവുകള്‍ മറച്ചുവെച്ച് അധ്യാപക നിയമനം അട്ടിമറിക്കുന്നു Posted: 20 Sep 2015 10:07 PM PDT കോഴിക്കോട്: അധ്യാപക ഒഴിവുകള്‍ മറച്ചുവെച്ച് കോഴിക്കോട് ഡി.ഡി.ഇ ഓഫിസിന്‍െറ നിയമന അട്ടിമറി ശ്രമം വീണ്ടും. ജില്ലയിലെ ഗവ. യു.പി സ്കൂളുകളില്‍ അധ്യാപകക്ഷാമം നിലനില്‍ക്കെയാണ് ഒഴിവില്ളെന്നു പറഞ്ഞ് നിയമനം വൈകിപ്പിക്കുന്നത്. |
സി.പി.എമ്മിനോട് അയിത്തമില്ല: തുഷാര്‍ വെള്ളാപ്പള്ളി Posted: 20 Sep 2015 10:05 PM PDT Image: ![]() ആലപ്പുഴ: സി.പി.എമ്മുമായുള്ള സഹകരണം അടഞ്ഞ അധ്യായമല്ളെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഇടതുപക്ഷവുമായി സഹകരിക്കും. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. എസ്.എന്‍.ഡി.പി സമുദായ പാര്‍ട്ടിയല്ല രൂപീകരിക്കുക. നായര്‍ സമുദായവും കൂട്ടായ്മ ആഗ്രഹിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ക്രിസ്ത്യന്‍ സമുദായത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല. ഈയവസരത്തില്‍ സമാനമായ രീതിയില്‍ ദുരിതങ്ങളനുഭവിക്കുന്നരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും തുഷാര്‍ വെള്ളാപ്പിള്ളി വ്യക്തമാക്കി. ഇടത്-വലത് മുന്നണികള്‍ ന്യൂനപക്ഷപ്രീണനം നടത്തുകയും ഭൂരിപക്ഷസമുദായത്തെ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹികനീതി നേടിയെടുക്കാനായാണ് എസ്.എന്‍.ഡി.പി രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതെന്ന് ഞായറാഴ്ച ചേര്‍ന്ന നേതൃസംഗമത്തിന് ശേഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടി രൂപവത്കരണത്തില്‍ തീരുമാനമെടുക്കും. എസ്.എന്‍.ഡി.പി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. അവര്‍ ആ പാര്‍ട്ടി വിട്ടുപോകേണ്ടതില്ല. ഒരു പാര്‍ട്ടിയിലും പെടാത്തവര്‍ പുതുതായി രൂപം കൊള്ളുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരണമെന്നുമാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. |
തെരഞ്ഞെടുപ്പ് കമീഷന്‍ കൈപ്പിടിയിലാണെന്ന് ബി.ജെ.പി നേതാവ് Posted: 20 Sep 2015 10:03 PM PDT Image: ![]() സുരി/പശ്ചിമബംഗാള്‍: രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ തങ്ങളുടെ കൈപ്പിടിയിലാണെന്ന ബി.ജെ.പി നേതാവിന്‍െറ പ്രസ്താവന വിവാദത്തില്‍. സിനിമയില്‍ നിന്നു രാഷ്ട്രീയത്തില്‍ എത്തിയ ജയ് ബാനര്‍ജിയാണ് മയൂരേശ്വറില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ വിവാദ പ്രസ്താവന നടത്തിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ് എന്നായിരുന്നു പ്രസ്താവന. ബംഗാളിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് സൈന്യത്തിന്‍െറ മേല്‍നോട്ടത്തിലായിരിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബി.ജെ.പിയുടെ ബുള്‍ഡോസര്‍ ഉരുളുന്നത് പശ്ചിമ ബംഗാളിലേക്കാണെന്ന് കേന്ദ്ര നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും ജയ് ബാനര്‍ജി വ്യക്തമാക്കി. അതേസമയം, ജയ് ബാനര്‍ജിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞു തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭൂം ജില്ലാ പ്രസിഡന്‍റ് അനുബ്രത മണ്ഡല്‍ രംഗത്തെത്തി. സാധാരണക്കാര്‍ തൃണമൂലിനൊപ്പമാണെന്ന് അനുബ്രത പറഞ്ഞു. ബിര്‍ഭൂമിലെ 11 നിയമസഭാ സീറ്റിലും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിക്കും. ഏതു തരത്തിലുള്ള ബുള്‍ഡോസറാണ് ബംഗാളിലേക്ക് ഉരുളുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ളെന്നും അനുബ്രത കൂട്ടിച്ചേര്‍ത്തു. |
സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 19,840 രൂപ Posted: 20 Sep 2015 09:54 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 19,840 രൂപയിലും ഗ്രാമിന് 2,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. വെള്ളിയാഴ്ച 19.760 രൂപയില്‍ നിന്നാണ് പവന്‍ വില 19,840 രൂപയില്‍ എത്തിയത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.52 ഡോളര്‍ കുറഞ്ഞ് 1,137.52 ഡോളറിലെത്തി. |
ഹജ്ജ് സുരക്ഷക്ക് ഒരു ലക്ഷം സൈനികര്‍ Posted: 20 Sep 2015 09:54 PM PDT Image: ![]() അസ്ഹര്‍ പുള്ളിയില്‍ റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സുരക്ഷക്ക്് ഒരു ലക്ഷം സൈനികരെ നിയോഗിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഭീഷണി ചെറുക്കാനാണ് ഇത്തരത്തില്‍ സേനയെ വിന്യസിച്ചിരിക്കുന്നത്. ട്രാഫിക് വിഭാഗം, സിവില്‍ ഡിഫന്‍സ്, നാഷണല്‍ ഗാര്‍ഡ് എന്നിവ ഇതിന് പുറമെ തീര്‍ഥാടകരുടെ സേവനത്തിനുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ ഒരു ചാണ്‍ ഭൂമിയില്‍ പോലും തീവ്രവാദ പ്രവണത മുളമൊട്ടാന്‍ ആഭ്യന്തര മന്ത്രാലയം അനുവദിക്കില്ളെന്ന് അസോസിയേറ്റഡ് പ്രസിന് ശനിയാഴ്ച അനുവദിച്ച അഭിമുഖത്തില്‍ സുരക്ഷ വക്താവ് പറഞ്ഞു. ചൊവ്വാഴ്ച ഹജ്ജിന്‍െറ ആദ്യ അനുഷ്ഠാനങ്ങള്‍ ആരംഭിക്കാനിരിക്കെ പുണ്യ നഗരത്തില്‍ സുരക്ഷസേനയുടെ വിന്യാസം പൂര്‍ത്തിയായതായി വക്താവ് കൂട്ടിച്ചേര്‍ത്തു. ഐ.എസ് തീവ്രവാദികള്‍ സൗദിയില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. ഹജ്ജ്് ദിനങ്ങളും നഗരങ്ങളും ആരാധന, അനുഷ്ഠാനങ്ങള്‍ക്കല്ലാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കോ വിഘടനചിന്തകള്‍ പ്രചരിപ്പിക്കാനോ അനുവദിക്കില്ളെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദേശത്തുനിന്നുള്ള എല്ലാ തീര്‍ഥാടകരുടെയും വരവ് ഞായറാഴ്ചയോടെ പൂര്‍ത്തിയായി. കര, കടല്‍, വായുമാര്‍ഗം ആകെ 13.8 ലക്ഷം തീര്‍ഥാടകരാണ് വിദേശത്തുനിന്ന് എത്തിയതെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ വ്യക്തമാക്കി. 296 തീര്‍ഥാടകര്‍ സൗദിയിലത്തെിയ ശേഷം മരണപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. |
വിസ ഫീസ് വര്‍ധനയുമായി മുന്നോട്ട് –ശൈഖ് മാസിന്‍ Posted: 20 Sep 2015 09:44 PM PDT Image: ![]() കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ വിസകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ, കുടിയേറ്റ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ജര്‍റാഹ് അസ്സബാഹ് പറഞ്ഞു. സന്ദര്‍ശക, വിനോദസഞ്ചാര വിസകള്‍ക്കും താമസവിസകള്‍ക്കും ഫീസ് ഉയര്‍ത്തും. വിസ പുതുക്കുന്നതിനുള്ള ഫീസിലും വര്‍ധനയുണ്ടാകും. നിലവില്‍ മൂന്നു ദീനാറിന്‍െറ സ്റ്റാമ്പ് എടുത്താല്‍ സന്ദര്‍ശക, വിനോദ സഞ്ചാര വിസകള്‍ ലഭിക്കുന്ന സംവിധാനമാണുള്ളത്. പുതിയ നടപടി പ്രാബല്യത്തില്‍ വരുന്നതോടെ ഇതില്‍ മാറ്റംവരും. രാജ്യത്ത് വിസ ഫീസ് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് പൊതുമാപ്പ് അനുവദിക്കുന്ന വിഷയം ഉദിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. താമസനിയമ ലംഘകര്‍ക്ക് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അവസരമുണ്ടാകില്ല. പൊതുമാപ്പ് കാര്യമായി പ്രയോജനംചെയ്യുന്നില്ളെന്ന് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. പ്രവാസികളുടെ ഒളിച്ചോടല്‍ പരാതികളില്‍ പരിഹാരം കണ്ടത്തെുന്നതിന് തൊഴില്‍-സാമൂഹിക കാര്യ, ആസൂത്രണ-വികസനകാര്യ മന്ത്രി ഹിന്ദ് സബീഹ് അല്‍ സബീഹും മാന്‍പവര്‍ പബ്ളിക് അതോറിറ്റിയുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രവാസികളുടെ എണ്ണം 32 ലക്ഷമാക്കി കുറക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ ജര്‍റാഹ് അസ്സബാഹ് പറഞ്ഞു. അതിനിടെ, രാജ്യത്ത് അനധികൃതമായിക്കഴിയുന്ന സിറിയക്കാര്‍ക്ക് പെരുന്നാളിനു ശേഷം ‘ശുഭവാര്‍ത്ത‘ കേള്‍ക്കാന്‍ അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയയിലെ ആഭ്യന്തരയുദ്ധം മൂലം പാസ്പോര്‍ട്ടിന്‍െറ കാലാവധി കഴിഞ്ഞ് പ്രയാസത്തിലായവര്‍ക്കാണ് നല്ലവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കിയത്. ജി.സി.സി രാജ്യങ്ങള്‍ തമ്മിലെ കരാര്‍ വഴിയാണ് സിറിയന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുക. രാജ്യത്തെ നിരവധി സിറിയക്കാരാണ് പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതുമൂലം പ്രയാസത്തിലായത്. |
പ്രവാസി കമീഷന്‍ തെരഞ്ഞെടുപ്പിനു ശേഷം നിലവില്‍വരും –രമേശ് ചെന്നിത്തല Posted: 20 Sep 2015 09:18 PM PDT Image: ![]() മസ്കത്ത്: വിദേശമലയാളികളുടെ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവാസി കമീഷന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം നിലവില്‍വരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്‍െറ ബില്ല് തയാറായിവരുകയാണെന്നും ഓര്‍ഡിനന്‍സിലൂടെയെങ്കിലും അത് നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു. മസ്കത്തില്‍ ഒ.ഐ.സി.സി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ അധികാരമുള്ളതാകും പ്രവാസി കമീഷന്‍. വിരമിച്ച ഹൈകോടതി ജഡ്ജ് ചെയര്‍മാനായുള്ള കമീഷനില്‍ രണ്ട് സ്ഥിരാംഗങ്ങളുമുണ്ടാകും. പ്രവാസികളുടെ നാട്ടിലെ ഭൂമി കൈയേറുന്നതടക്കം നിരവധി പരാതികള്‍ ഉണ്ടാകാറുണ്ട്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടുന്നപക്ഷം തീര്‍പ്പാകാന്‍ വര്‍ഷങ്ങള്‍ എടുക്കും. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ നോര്‍ക്കക്ക് അധികാരവുമില്ല. പ്രവാസി കമീഷനെ സമീപിക്കുന്നപക്ഷം പരാതികളില്‍ തെളിവെടുത്ത് സമയബന്ധിതമായി പരിഹാരംകാണും. കമീഷന്‍െറ ശിപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ജേക്കബ് തോമസിനെതിരെ നടപടിയുണ്ടായത്. ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ പല തീരുമാനങ്ങളിലും അദ്ദേഹം കടുംപിടിത്തം പുലര്‍ത്തിയിരുന്നു. അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കാത്തതിന്‍െറ പേരില്‍ ഫ്ളാറ്റുകള്‍ക്ക് അനുമതി കൊടുക്കാത്തത് മാത്രമല്ല മറ്റു നിരവധി പരാതികളും ലഭിച്ചിരുന്നു. സര്‍ക്കാറിനോട് ആലോചിക്കാതെയാണ് അദ്ദേഹം സര്‍ക്കുലറുകള്‍ അയച്ചിരുന്നത്. ഓണാഘോഷത്തിന് ഫയര്‍എന്‍ജിന്‍ വിട്ടുകൊടുത്തത് വിവാദമായപ്പോള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടു. അപകടങ്ങളില്‍ ആളുകളെ തക്കസമയത്ത് രക്ഷിക്കാനായി ഫയര്‍എന്‍ജിനും ആംബുലന്‍സും ഈ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി എത്താതായി. ഇത് നിരവധി പരാതികള്‍ക്ക് വഴിയൊരുക്കിയിരുന്നു. സ്കൂളുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ക്കും പള്ളികള്‍ക്കും ആശുപത്രികള്‍ക്കും അനുമതി നല്‍കാത്ത സാഹചര്യമുണ്ടായിരുന്നു. പ്രവാസികള്‍ക്ക് ഫ്ളാറ്റ് എടുക്കാന്‍ കഴിയുന്നില്ളെന്നതടക്കം പരാതികളും ഉയര്‍ന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അഗ്നിശമന സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നതിന് 120 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുമുണ്ട്. ജേക്കബ് തോമസിനെ മാറ്റാനുള്ള തീരുമാനം കാബിനറ്റിന്‍െറ അംഗീകാരത്തോടെയാണ് കൈക്കൊണ്ടത്. അദ്ദേഹത്തെ പൊലീസ് ചുമതലയിലേക്ക് കൊണ്ടുവന്നത് താനാണ്. എന്നാല്‍, അതിന്‍െറ പേരില്‍ താന്‍ ഏറെ പഴികേട്ടതായും ചെന്നിത്തല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഒ.ഐ.സി.സി ഒമാന്‍ പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍, ജന.സെക്രട്ടറി എന്‍.ഒ. ഉമ്മന്‍, ശങ്കര്‍പിള്ള കുമ്പളത്ത്, മുന്‍ എം.പി ഡോ.കെ.എസ്. മനോജ്, മാന്നാര്‍ അയ്യൂബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. |
ശൈഖ് റാശിദിന്‍െറ മരണം: അനുശോചന പ്രവാഹം Posted: 20 Sep 2015 08:59 PM PDT Image: ![]() ദുബൈ: യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ മൂത്ത മകന്‍ ശൈഖ് റാശിദിന്‍െറ നിര്യാണത്തില്‍ അനുശോചന പ്രവാഹം തുടരുന്നു. ലോകനേതാക്കളും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും പൗര പ്രമുഖരും ഞായറാഴ്ച സഅബീല്‍ പാലസില്‍ ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. തിങ്കളാഴ്ചയും അദ്ദേഹം അനുശോചനം സ്വീകരിക്കും. ശൈഖ് റാശിദിന്‍െറ മാതാവ് ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമ ആല്‍ മക്തൂമിനെ ആശ്വസിപ്പിക്കാന്‍ നിരവധി സ്ത്രീകളുമത്തെി. പ്രിയ പുത്രന്‍െറ വിയോഗത്തിലും ഇടറാതെയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും മക്കളായ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും സന്ദര്‍ശകരെ സ്വീകരിച്ചത്. ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ ഥാനി, മകന്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ലബനീസ് പ്രധാനമന്ത്രി തമ്മാം സലാം, ജോര്‍ഡന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമന്‍, തുനീഷ്യന്‍ പ്രസിഡന്‍റ് ബെയ്ജി ഖാഇദ് അസ്സബ്സി, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍, കുവൈത്ത് അമീറിന്‍െറ പ്രതിനിധി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ്, ഒമാന്‍ സുല്‍ത്താന്‍െറ പ്രതിനിധി തുവൈനി ബിന്‍ ഹാരിബ്, മുന്‍ ലബനീസ് പ്രധാനമന്ത്രി സഅദ് ഹരീരി, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി, സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി, സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാശിദ് ആല്‍ മുഅല്ല, സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് ആല്‍ നുഐമി, സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി, വിവിധ യു.എ.ഇ മന്ത്രിമാര്‍, ദുബൈ പൊതുസുരക്ഷാ വിഭാഗം മേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന തുടങ്ങിയവര്‍ ശൈഖ് മുഹമ്മദിനെ നേരില്‍കണ്ട് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ ടെലിഫോണിലൂടെയും മറ്റും അനുശോചനം അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10 മുതല്‍ ളുഹര്‍ നമസ്കാരം വരെയും അസറിന് ശേഷം മഗ്രിബ് വരെയും സഅബീല്‍ പാലസിലത്തെി അനുശോചനം അറിയിക്കാന്‍ അവസരമുണ്ട്. ശനിയാഴ്ച രാവിലെയാണ് 34 കാരനായ ശൈഖ് റാശിദ് ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചത്. അന്ന് വൈകിട്ട് തന്നെ ഖബറടക്കി. ദുബൈ: ജീവിതത്തിന്‍്റെ പല മേഖലകളിലും വ്യക്തി മുദ്രപതിപ്പിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച് ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ആല്‍ മക്തൂം എന്ന് ദുബൈ അല്‍ മനാര്‍ സെന്‍റര്‍ പ്രസിഡന്‍റ് എ.പി.അബ്ദുസ്സമദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മുഖ്തൂമിന്‍െറ മൂത്ത മകന്‍െറ മരണം ഇന്ത്യക്കാരിലും പ്രത്യേകിച്ച് മലയാളി സമൂഹത്തിലും ദു$ഖവും വിഷമമുണ്ടാക്കി. ശൈഖ് മുഹമ്മദിന്‍െറ ഭാര്യ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമാണ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍റര്‍ സ്ഥാപിച്ചതും അതിന്‍െറ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നതും. ശൈഖ് റാഷിദ് ബിന്‍ മുഹമ്മദിന്‍െറ നിര്യാണംമൂലം രാജകുടുംബത്തിനുണ്ടായ ദു$ഖത്തിലും വിഷമത്തിലും അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററും ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററും അഗാധമായ ദു$ഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. |
സുസ്ഥിര വികസന ഉച്ചകോടിയില്‍ ബഹ്റൈന്‍ മന്ത്രിതല സംഘം പങ്കെടുക്കും Posted: 20 Sep 2015 08:48 PM PDT Image: ![]() മനാമ: ഈ മാസം 25 മുതല്‍ 27വരെ ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന സുസ്ഥിര വികസന ഉച്ചകോടിയില്‍ ബഹ്റൈന്‍ മന്ത്രിതല സംഘവും പങ്കെടുക്കും. വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയില്‍ ബഹ്റൈനെ പ്രതിനിധീകരിക്കുക. ഇതില്‍ 150ഓളം രാഷ്ട്രങ്ങളുടെ ഉന്നത നേതൃത്വത്തിന്‍െറ സാന്നിധ്യമുണ്ടാകും. പുതിയ കാലത്തേക്കുള്ള സുസ്ഥിര വികസന നയം രൂപവത്കരിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് യു.എന്‍, ബഹ്റൈന്‍ അധികൃതര്‍ ഇന്നലെ മനാമയിലെ യു.എന്‍ കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2030ആകുമ്പോഴേക്ക് സുസ്ഥിര വികസന സങ്കല്‍പം എന്ന ആശയം പൂര്‍ണമായും പ്രാവര്‍ത്തികമാക്കുക എന്ന മുദ്രാവാക്യത്തെ ഇതിനകം 193 യു.എന്‍ അംഗ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഉച്ചകോടിയില്‍ സുസ്ഥിരവികസനം സംബന്ധിച്ച അന്തിമരേഖക്ക് അംഗീകാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നെന്നും ബഹ്റൈനും ഈ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ.ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ പറഞ്ഞു. സുസ്ഥിര വികസന പാതയിലേക്കുള്ള 17 ലക്ഷ്യങ്ങളെക്കുറിച്ച് ഇതുസംബന്ധിച്ച രേഖയില്‍ പറയുന്നുണ്ട്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, അഭിവൃദ്ധിയിലേക്കുള്ള വഴിയൊരുക്കല്‍, ലോകസമാധാനം തുടങ്ങിയവ ഇതിലെ പ്രധാന ഘടകങ്ങളാണ്. സുസ്ഥിര വികസനം സംബന്ധിച്ച രണ്ടാമത് ഉന്നതതല അറബ് ഫോറത്തിന് ആതിഥ്യമേകിയത് ബഹ്റൈനാണ്. ഈ വര്‍ഷം മേയ് മാസം 5മുതല്‍ 7വരെയാണ് ഫോറം നടന്നത്. പൗരന്‍മാരുടെ മെച്ചപ്പെട്ട ജീവിതം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് ബഹ്റൈന്‍ തുടരും. പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിതം മെച്ചപ്പെടുത്താനുതകുന്ന നയങ്ങള്‍ രൂപവത്കരിക്കും. ദേശീയ പദ്ധതികളില്‍ പുതിയ സുസ്ഥിര വികസന കാഴ്ചപ്പാടിനനുസരിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തും. ഈ ലക്ഷ്യത്തിനായി ഇതര യു.എന്‍ അംഗരാജ്യങ്ങളോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു. യു.എന്‍ രൂപവത്കരണത്തിന്‍െറ 70ാം വാര്‍ഷിക വേളയിലാണ് മനുഷ്യരാശിയുടെ മൊത്തം ക്ഷേമത്തിനായുള്ള പദ്ധതി ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസനമേഖലയില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബഹ്റൈന് സാധിച്ചിട്ടുണ്ടെന്ന് സാമൂഹിക വികസന മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയങ്ങള്‍ ഇതിന് കരുത്തേകിയതായും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധനേടിയിട്ടുണ്ട്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിരന്തര പിന്തുണ സുസ്ഥിര വികസന നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകമായി. ലോകത്തു തന്നെ ആദ്യമായി സുസ്ഥിര വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കാനായ രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന് വരാനായത് അങ്ങിനെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.എന്‍.റെസിഡന്‍റ് കോഓര്‍ഡിനേറ്ററും യു.എന്‍.ഡി.പി റെസിഡന്‍റ് പ്രതിനിധിയുമായ പീറ്റര്‍ ഗ്രോമാനും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. |
ചരിത്രമായി ഫിദല്‍ കാസ്ട്രോ ^ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച Posted: 20 Sep 2015 08:27 PM PDT Image: ![]() ഹവാന: ക്യൂബന്‍ വിപ്ളവ ഇതിഹാസം ഫിദല്‍ കാസ്ട്രോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ സന്ദര്‍ശനത്തിന്‍െറ രണ്ടാം ദിവസത്തില്‍ കാസ്ട്രോയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ഓര്‍മയ്ക്കായി ഫിദല്‍ കാസ്ട്രോയും ഫ്രാന്‍സിസ് മാര്‍പാപ്പയും പുസ്തകങ്ങള്‍ കൈമാറി. |
പ്രായം നോക്കാതെ അവരെയും പരിചരിക്കണം; ക്ഷമയോടെ Posted: 20 Sep 2015 07:15 PM PDT Image: ![]() Subtitle: ഇന്ന് ലോക അല്‍ഷൈമേഴ്സ് ദിനം കോഴിക്കോട്: അവരുടെ മറവിക്ക് നിങ്ങളുടെ ഓര്‍മകള്‍ കൂട്ടാകണം. മറവിയുടെ ക്രൂരതക്കുമുന്നില്‍ പൊടുന്നനെ ശൂന്യമാകുന്ന മനസ്സിന് കുളിരേകാനും പാതിയറ്റുപോയ ഓര്‍മകള്‍ക്കൊപ്പം അവരെ കൈപ്പിടിച്ച് നടത്താനും അവരോടൊപ്പമുള്ളവര്‍ തയാറാകണം. മറവിരോഗത്തിന്‍െറ ഇരുട്ടിലകപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ വീട്ടുകാരുടെ പിന്തുണ അത്യാവശ്യമാണെന്ന തിരിച്ചറിവാണ് സൊസൈറ്റിയെ ഇതിലേക്ക് നയിച്ചത്. ഇതുവരെ കോഴിക്കോട് ജില്ലയിലെ ഓര്‍മനഷ്ടപ്പെട്ട 300ഓളം പേരുടെ വീടുകളിലത്തെി ആവശ്യമായ പരിചരണം നല്‍കിയിട്ടുണ്ട്. വീടുകളിലെ ഓര്‍മനഷ്ടപ്പെട്ട പ്രായമായവരെ അവഗണിക്കുന്നത് അവരുടെ രോഗത്തിന്‍െറ തീവ്രത വര്‍ധിപ്പിക്കുന്നു. ഇത്തരക്കാര്‍ക്ക് അവശേഷിക്കുന്ന ഓര്‍മ നഷ്ടപ്പെടാതിരിക്കാനുള്ള പരിചരണവും സ്നേഹവുമാണ് നല്‍കേണ്ടതെന്ന സന്ദേശവുമായി സൊസൈറ്റി വീടുകളിലത്തെി ബോധവത്കരണം നടത്തുന്നു. അതീവ ഗൗരവമായി നോക്കേണ്ട മൂന്നുപേരെ മാത്രമാണ് സെന്‍ററിലത്തെിച്ച് പരിചരിച്ചത്. 94 വയസ്സുള്ള വൃദ്ധയെ ഇവിടെയത്തെിക്കുമ്പോള്‍ അവര്‍ക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. സ്ഥിരമായി സെന്‍ററിലത്തെിയിരുന്ന ബന്ധുക്കളെപ്പോലും അവര്‍ മറന്നുപോയിരുന്നു. സെന്‍ററിലെ പരിചരണത്തിന്‍െറ ഫലമായി അവരുടെ അല്‍ഷൈമേഴ്സ് രോഗത്തിന്‍െറ തീവ്രത കുറക്കാനായി. വീട്ടിലത്തെിയശേഷം ശരിയായ പരിചരണം ലഭിച്ചില്ളെങ്കില്‍ പഴയ അവസ്ഥയിലേക്ക് അവര്‍ തിരിച്ചുപോകും. തിങ്കളാഴ്ച മുതല്‍ സെന്‍ററില്‍ രോഗികളെ നേരിട്ടത്തെിച്ച് മുഴുവന്‍ സമയവും പരിചരണം നല്‍കാന്‍ തുടങ്ങുകയാണെന്ന് പ്രോഗ്രാം ഓഫിസര്‍ പി. സതീഷ്കുമാര്‍ പറഞ്ഞു. സൊസൈറ്റി നടത്തിയ പഠനത്തില്‍ കോഴിക്കോട് ജില്ലയില്‍ 300ഓളം പേരെ പരിശോധനക്കുവിധേയമാക്കിയതില്‍ 70ഓളം പേര്‍ക്ക് പ്രാഥമികമായി അല്‍ഷൈമേഴ്സിന്‍െറ ലക്ഷണങ്ങള്‍ കണ്ടത്തെിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ. കുടുംബാംഗങ്ങള്‍ക്ക് പരിശീലന ക്ളാസുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍, കൗണ്‍സലിങ്, പഠന-ഗവേഷണങ്ങള്‍ തുടങ്ങിയവയും സൊസൈറ്റി നടത്തുന്നു. സൊസൈറ്റിയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍: 9446695744, 9656508877. എല്ലാ ഓര്‍മക്കുറവും മറവിരോഗമല്ല
|
Posted: 20 Sep 2015 07:12 PM PDT Image: ![]() Subtitle: ജഗ്മോഹന്‍ ഡാല്‍മിയ (1940^2015) ‘മാക്യവെല്ലി ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ്’- ഇന്ത്യന്‍ ക്രിക്കറ്റിലെ കൗശലങ്ങളുടെ കാരണവര്‍, അതായിരുന്നു ജഗ്മോഹന്‍ ഡാല്‍മിയ എന്ന പേരിനൊപ്പം ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകേട്ട വിശേഷണം. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ എന്ന ബി.സി.സി.ഐയെ പണംകായ്ക്കുന്ന മരമാക്കിമാറ്റിയ ചാണക്യന്‍. കുശാഗ്രത നിറഞ്ഞ ബിസിനസ് ബുദ്ധിയും മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി ഡാല്‍മിയ മുന്നില്‍നിന്ന് നയിച്ചപ്പോഴാണ് ലോക ക്രിക്കറ്റ് ബോര്‍ഡുകളില്‍ പണക്കൊഴുപ്പില്‍ ഒന്നാംസ്ഥാനത്തേക്ക് ബി.സി.സി.ഐ കുതിച്ചുകയറിയത്. ഇന്ത്യന്‍ കായികരംഗം കണ്ട കരുത്തുറ്റ അധികാരിയായി കളം വാണതിനൊപ്പം കാര്യംകാണാന്‍ എന്തുംചെയ്യുന്ന ബുദ്ധികൂര്‍മതയും ഡാല്‍മിയ എന്ന വ്യക്തിത്വത്തിന്‍െറ അവിഭാജ്യഘടകമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചുനടക്കുന്നത് സ്വപ്നംകണ്ട കൗമാരത്തിന് ബിസിനസ് വഴിയിലേക്ക് തിരിയേണ്ടിവന്നപ്പോള്‍ തന്‍െറ പ്രിയ ഗെയിമിലേക്കുള്ള മടങ്ങിവരവ് അദ്ദേഹം സാധ്യമാക്കിയത് അധികാരത്തിന്‍െറ പിച്ചിലൂടെയായിരുന്നു. ബംഗാള്‍ ലീഗില്‍ നാഷനല്‍ അത്ലറ്റിക് ക്ളബിനായും പിന്നീട് സ്കോട്ടിഷ് ചര്‍ച്ച് കോളജിനായും ബാറ്റും കീപ്പിങ് ഗ്ളൗസുമായി കളത്തില്‍ തിളങ്ങിയ ഡാല്‍മിയയെ അച്ഛന്‍െറ മരണമാണ് ബിസിനസ് ക്രീസില്‍ ഗാര്‍ഡെടുക്കാന്‍ നിര്‍ബന്ധിതനാക്കിയത്. എം.എല്‍. ഡാല്‍മിയ ആന്‍ഡ് കോ എന്ന കമ്പനിയെ ഇന്ത്യന്‍ നിര്‍മാണരംഗത്ത് മുന്‍നിരയിലത്തെിച്ച നാളുകളായിരുന്നു പിന്നീട്. ബി.സി.സി.ഐയുടെ അധികാര ഇടനാഴികളിലേക്ക് 1979ലാണ് ഡാല്‍മിയ എന്ന കൊല്‍ക്കത്ത ബിസിനസുകാരന്‍െറ കാലടികള്‍ ആദ്യമായി പതിഞ്ഞത്. പില്‍ക്കാലത്ത് എതിരാളിയായിമാറിയ സുഹൃത്ത് ഐ.എസ്. ബിന്ദ്രക്കൊപ്പമായിരുന്നു ആ വരവ്. ഇന്ത്യ ആദ്യമായി ലോക ചാമ്പ്യന്മാരായ 1983ല്‍ ബോര്‍ഡിന്‍െറ ട്രഷറര്‍ പദവിയിലേക്ക് ഡാല്‍മിയ കടന്നിരുന്നു. ബിന്ദ്രയുമായി കൈകോര്‍ത്ത് 1987ല്‍ ലോകകപ്പ് ക്രിക്കറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള അവകാശം നേടിയെടുത്ത അദ്ദേഹം ഉപദ്വീപിലേക്ക് ക്രിക്കറ്റ് പണമൊഴുകുന്നതിന് ചാലൊരുക്കി. 90കളുടെ തുടക്കത്തില്‍ ക്രിക്കറ്റിന്‍െറ വാണിജ്യവത്കരണത്തിലും ഡാല്‍മിയ-ബിന്ദ്ര സഖ്യം മുന്നില്‍നിന്ന് നയിച്ചു. അതുവഴിയാണ് ബി.സി.സി.ഐ സമ്പത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 1996ലെ ലോകകപ്പും ഉപദ്വീപിലേക്കത്തെിച്ച ഡാല്‍മിയ ആഗോള ക്രിക്കറ്റില്‍തന്നെ അനിഷേധ്യനായി വളര്‍ന്നു. 1997ല്‍ ഐ.സി.സിയുടെ പ്രസിഡന്‍റ് പദവിയിലേറിയ ആദ്യ ഏഷ്യക്കാരനായ ഡാല്‍മിയ, അവിടെയും പണമൊഴുക്കി. ലോക ക്രിക്കറ്റിന്‍െറ തലപ്പത്ത് ഡാല്‍മിയ എത്തിയതോടെയാണ് ക്രിക്കറ്റ് ഭരണത്തിന്‍െറ അച്ചുതണ്ട് കിഴക്കന്‍ ചക്രവാളത്തിലേക്ക് തിരിഞ്ഞത്. ഡാല്‍മിയയുടെ കൂര്‍മബുദ്ധി ഏവരെയും അമ്പരപ്പിച്ചത് 2001ലെ ബി.സി.സി.ഐ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലായിരുന്നു. എ.സി. മുത്തയ്യ വീണ്ടും പ്രസിഡന്‍റാകുമെന്ന് ഉറച്ചിരിക്കെ നാലു വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ഡാല്‍മിയ ഉയര്‍ന്നുവന്നു. അവിടന്നങ്ങോട്ട് നാലുവര്‍ഷം. വീഴ്ചയും പെട്ടെന്നായിരുന്നു. 2004ല്‍ തന്‍െറ അനുയായി രണ്‍ബീര്‍ സിങ് മഹേന്ദ്രയെ ബി.സി.സി.ഐ തലപ്പത്തത്തെിച്ച അദ്ദേഹത്തിനെ തൊട്ടടുത്തവര്‍ഷം ശരദ്പവാറും കൂട്ടരും ചേര്‍ന്ന് തറപറ്റിച്ചു. അഴിമതി ആരോപണങ്ങളില്‍ കുരുക്കി പവാറും കൂട്ടരും വിലക്കിന്‍െറ വജ്രായുധവും പ്രയോഗിച്ചു. എന്നാല്‍, കോടതിയുടെ വഴിയില്‍ അവയെല്ലാം നേരിട്ട ഡാല്‍മിയ ശക്തമായി തിരിച്ചുവന്നു. 2013ല്‍ എന്‍. ശ്രീനിവാസന്‍െറ കാലിടറിത്തുടങ്ങിയ വേളയില്‍ താല്‍ക്കാലികമായും പിന്നീട് ഈവര്‍ഷം തെരഞ്ഞെടുപ്പിന്‍െറ വഴിയിലൂടെയും ബി.സി.സി.ഐയുടെ തലപ്പത്തേക്ക് വീണ്ടും ഡാല്‍മിയ എത്തിയപ്പോള്‍ തിരിച്ചുവരവിന്‍െറ തമ്പുരാനെന്ന പട്ടവും ചാര്‍ത്തിക്കിട്ടി. |
Posted: 20 Sep 2015 07:00 PM PDT Image: ![]() Subtitle: പുന:സംഘടനയുമായി മുന്നോട്ടു പോകും ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ പുന$സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. മറിച്ചൊരു നിര്‍ദേശവും ഹൈകമാന്‍ഡ് നല്‍കിയിട്ടില്ല. എല്ലാവരും സഹകരിച്ചാല്‍ ഏതാനും ദിവസം കൊണ്ട് തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനും അതിന്‍െറ ഉണര്‍വോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനും സാധിക്കുമെന്ന് സുധീരന്‍ പറഞ്ഞു. ഞായറാഴ്ച കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച കിസാന്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ സുധീരന്‍ വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് നിലപാട് ആവര്‍ത്തിച്ചത്. ശനിയാഴ്ച അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി, കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയ എന്നിവരെ കണ്ടിരുന്നു. കിസാന്‍ റാലിക്ക് എത്തിയ ഉമ്മന്‍ ചാണ്ടി, അതു കഴിഞ്ഞയുടന്‍ ഹൈദരാബാദിലേക്കു പോയി. അദ്ദേഹം പാര്‍ട്ടി നേതാക്കളെ ആരെയും പ്രത്യേകമായി കണ്ടില്ല. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് സുധീരന്‍ സമയം ചോദിച്ചിരുന്നു. കിസാന്‍ റാലി കഴിഞ്ഞ് രാംലീലാ മൈതാനിയില്‍നിന്ന് സുധീരനെ സ്വന്തം കാറില്‍ കയറ്റി രാഹുല്‍ സോണിയ ഗാന്ധിയുടെ ഒൗദ്യോഗിക വസതിയായ10 ജന്‍പഥിലേക്ക് പോയി. ഇതിനിടയില്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്തെന്ന് സുധീരന്‍ വാര്‍ത്താലേഖകരോട് വിശദീകരിച്ചു. നേതൃത്വവുമായുള്ള ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തു പറയാന്‍ പറ്റില്ല. എങ്കിലും പുന$സംഘടന നിര്‍ത്തിവെക്കാന്‍ ഹൈകമാന്‍ഡ് നിര്‍ദേശിച്ചുവെന്ന വിധത്തില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ളെന്നു പറയാന്‍ തനിക്കു കഴിയും. പുന$സംഘടനാ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടന്നുവരികയാണ്. എ.ഐ.സി.സിയുടെ അനുവാദത്തോടെയാണ് അതു തുടങ്ങിയത്. നിര്‍ത്തിവെക്കാന്‍ ഒരു സന്ദര്‍ഭത്തിലും ആരും പറഞ്ഞിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പുന$സംഘടന പൂര്‍ത്തിയാക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാണ്. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതിനു കാത്തിരിക്കുന്നുണ്ട്. അവരെ നിരാശപ്പെടുത്താന്‍ പാടില്ല. പുന$സംഘടന നടന്ന തലങ്ങളില്‍ അതിന്‍േറതായ ഗുണഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ, എല്ലാവരുടെയും സഹകരണം തുടര്‍ന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിര്‍ബന്ധത്തിന്‍െറയോ വാശിയുടേയോ പ്രശ്നം ഇതിലില്ല. കെ.പി.സി.സിയുടെ വളരെ നാളത്തെ അധ്വാനത്തിന്‍െറ ഫലമാണ് പുന$സംഘടനയില്‍ ഉണ്ടായ പുരോഗതി. എല്ലാവരും സഹകരിക്കുകയും ചെയ്തു. ഇപ്പോള്‍ അത് നീട്ടിവെക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. പുന$സംഘടനയുമായി മുന്നോട്ടു പോകും -സുധീരന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് ഇങ്ങനെ വിശദീകരിക്കുന്നുണ്ടെങ്കിലും, പുന$സംഘടന മാറ്റിവെക്കണമെന്ന എ-ഐ ഗ്രൂപ്പുകളുടെ നിര്‍ബന്ധം മറികടക്കാന്‍ അദ്ദേഹത്തിന് എത്രത്തോളം കഴിയുമെന്ന പ്രശ്നം ബാക്കിയാണ്. സംസ്ഥാനത്തെ കാര്യം സംസ്ഥാന നേതാക്കള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കട്ടെയെന്ന നിലപാടാണ് ഹൈകമാന്‍ഡിന്. പുന$സംഘടന മാറ്റിവെച്ചാല്‍, അത് ഹൈകമാന്‍ഡിന്‍െറ നിര്‍ദേശപ്രകാരമല്ളെന്നും എ-ഐ ഗ്രൂപ്പുകളാണ് ഉത്തരവാദിയെന്നുമാണ് സുധീരന്‍ പറഞ്ഞുവെക്കുന്നത്. |
സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം: സര്‍ക്കാറിനെ നിയന്ത്രിക്കുന്നതാര്? Posted: 20 Sep 2015 06:49 PM PDT Image: ![]() കേരളത്തിന്‍െറ സമീപകാല ചരിത്രത്തിലൊന്നും വിവാദങ്ങളില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ വര്‍ഷാരംഭം ഉണ്ടായിട്ടില്ല. ഫീസും സീറ്റും നിശ്ചയിക്കുന്നതില്‍ കോളജ് ഉടമകളും സര്‍ക്കാറും നടത്തുന്ന ചര്‍ച്ചകളെയും അതിനത്തെുടര്‍ന്ന് രൂപപ്പെടുത്തുന്ന കരാറുകളെയും ചുറ്റിപ്പറ്റിയാണ് എല്ലാവിവാദങ്ങളും അരങ്ങേറുക. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച ചര്‍ച്ചകള്‍തന്നെ ഈ വിഷയങ്ങളിലേക്ക് പരിമിതപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ പതിവ് ചര്‍ച്ചകളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധിയാണ് സ്വാശ്രയ മെഡിക്കല്‍ മേഖലയിലുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്‍െറ പ്രഖ്യാപിത സ്വാശ്രയ നയങ്ങള്‍ക്ക് വിരുദ്ധമായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായെടുത്ത തീരുമാനം സ്വകാര്യമായി നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുസ്ലിം മാനേജ്മെന്‍റുകളോട് വിവേചനപരമായി പെരുമാറുന്നു എന്ന് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളിലൊന്നായ എം.ഇ. എസ് പരസ്യമായി വിമര്‍ശമുന്നയിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തുകയും ചെയ്തു. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു സ്വാശ്രയ കോളജുകള്‍ ആരംഭിക്കുമ്പോള്‍ മുന്നോട്ടുവെച്ച ആശയം. വിദ്യാഭ്യാസം പൊതുസംവിധാനത്തിലൂടെ മാത്രമെന്ന വിശ്വാസത്തിലുറച്ചുപോയ കേരളീയ പൊതുമനസ്സാക്ഷിയെ സ്വാശ്രയ മേഖലയോട് ഇണക്കിയെടുക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍റണിയാണ് ഈ തത്വം മുന്നോട്ടുവെച്ചത്. കോളജുകള്‍ പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കുക, അതില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന (കുറഞ്ഞ) ഫീസ് ഈടാക്കി മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശം നല്‍കുക, അവശേഷിക്കുന്ന പകുതി സീറ്റില്‍ മാനേജ്മെന്‍റുകള്‍ തന്നെ ഫീസ് നിശ്ചയിക്കുകയും കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുക -ഇതായിരുന്നു 50-50 സങ്കല്‍പത്തിന്‍െറ അടിസ്ഥാനം. തുടക്കത്തില്‍ ഇതിനനുസൃതമായ രീതിയില്‍ തന്നെയാണ് കാര്യങ്ങള്‍ ഏറെക്കുറെ നീങ്ങിയത്. എന്നാല്‍ സ്വകാര്യ നിക്ഷേപകര്‍ അവരുടെ വ്യവസായത്തിന് കൂടുതല്‍ ലാഭകരമായ വഴികളന്വേഷിച്ച് തുടങ്ങിയതോടെ ഇത് അപരിഹാര്യമായ സങ്കീര്‍ണതകളിലേക്ക് വഴിതിരിഞ്ഞു. വിവിധ ഹൈകോടതികളിലും സുപ്രീംകോടതിയിലുമായി നൂറുകണക്കിന് കേസുകള്‍ വന്നു. ഇതിനിടയിലാണ് മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ ന്യൂനപക്ഷപദവിയെന്ന പുതിയ ആയുധം പുറത്തെടുത്തത്. ന്യൂനപക്ഷപദവി സ്വകാര്യ കോളജ് ഉടമകള്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളാണ് നല്‍കിയത്. ഫീസ് നിശ്ചയിക്കാനും പ്രവേശംനടത്താനും കോളജുകള്‍ക്ക് പൂര്‍ണ അധികാരം ലഭിച്ചു. ന്യൂനപക്ഷവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി അനുവദിച്ചുകൊടുത്ത ഭരണഘടനാപരമായ അവകാശങ്ങള്‍, അനിയന്ത്രിതമായ വിദ്യാഭ്യാസ കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഭൂരിഭാഗം കോളജുടമകളും ചെയ്തത്. കേരളത്തില്‍ ഈ അവകാശം ആദ്യം ആയുധമാക്കിയത് കത്തോലിക്കസഭയുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകളാണ്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് കത്തോലിക്കസഭ സര്‍ക്കാറുമായുള്ള സ്വാശ്രയ ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളുടെ മറപറ്റി, മെഡിക്കല്‍ പ്രവേശവും ഫീസ് നിശ്ചയിക്കലുമെല്ലാം അവ സ്വയം നിര്‍വഹിച്ചു. സഭക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ ഇടതുസര്‍ക്കാറിന് കഴിഞ്ഞുള്ളൂ. സ്വാശ്രയത്തില്‍ കോളജുടമകളാണ് സര്‍വാധികാരികളെന്ന ധാരണ കേരളത്തില്‍ സൃഷ്ടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ നിലപാട് വലിയ പങ്കുവഹിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറുമായി കരാറുണ്ടാക്കുക എന്ന വാര്‍ഷിക പദ്ധതിയില്‍നിന്ന് കത്തോലിക്കസഭ പിന്മാറുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് വാങ്ങാനും പ്രവേശം സ്വന്തം റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്താനും സഭ തീരുമാനിച്ചു. അതേസമയം തന്നെ മറ്റുസ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ 50-50 പാലിച്ച് സര്‍ക്കാറുമായി കരാറുണ്ടാക്കാന്‍ സന്നദ്ധമായി. രണ്ടുചേരിയിലായ മാനേജ്മെന്‍റുകളെ ഒരുപോലെ സര്‍ക്കാറിനൊപ്പം നിര്‍ത്താനായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആദ്യവര്‍ഷം ശ്രമിച്ചത്. 50-50ല്‍ ഊന്നിനിന്നാണ് ആദ്യകാല ചര്‍ച്ചകളത്രയും നടന്നത്. എന്നാല്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ വഴങ്ങിയില്ല. ഫീസ് നിശ്ചയിക്കാനും കുട്ടികളെ തെരഞ്ഞെടുക്കാനുമുള്ള പൂര്‍ണാധികാരമില്ളെങ്കില്‍ കരാറിനില്ളെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. രണ്ടാംവര്‍ഷം കത്തോലിക്ക സഭയുടെ എല്ലാ അവകാശവാദങ്ങളും അംഗീകരിച്ചുകൊണ്ട് തന്നെ കരാറിന് സര്‍ക്കാര്‍ സന്നദ്ധമായി. ഇതോടെ 50-50 എന്ന യു.ഡി.എഫിന്‍െറ പ്രഖ്യാപിതനയം അട്ടിമറിക്കപ്പെട്ടു. ക്രോസ് സബ്സിഡി എന്ന് വിളിക്കുന്ന മെറിറ്റ് സീറ്റിലെ കുറഞ്ഞ ഫീസ് എന്ന തത്വവും അട്ടിമറിച്ചു. ഈ വ്യവസ്ഥകളെല്ലാം മറച്ചുവെച്ച്, കത്തോലിക്കസഭക്ക് പൊതുജനമധ്യത്തില്‍ സ്വീകാര്യതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതോടെ സര്‍ക്കാറുമായി വര്‍ഷങ്ങളായി സഹകരിച്ചിരുന്ന ആറ് കോളജുകള്‍ ഇടഞ്ഞു. എല്ലാതരം സാമൂഹികപ്രതിബദ്ധതയും മാറ്റിവെച്ച്, സ്വാശ്രയത്തില്‍ കത്തോലിക്കസഭയുടെ അഭിമാനം സംരക്ഷിക്കല്‍ മാത്രം സര്‍ക്കാര്‍ മുഖ്യ അജണ്ടയാക്കിയതോടെയാണ് കരാറില്‍നിന്ന് പിന്മാറാന്‍ ഈ കോളജുകള്‍ തീരുമാനിക്കുന്നത്. പക്ഷെ, ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളെയെല്ലാം നിയമനടപടിയുടെ ഭീഷണിയുയര്‍ത്തി സര്‍ക്കാര്‍ കൂടെനിര്‍ത്തി. ന്യൂനപക്ഷ പദവിയുള്ളവരാകട്ടെ നേരത്തെ ക്രിസ്ത്യന്‍ കോളജുകള്‍ സ്വീകരിച്ചതുപോലെ, സര്‍ക്കാറിനെ വെല്ലുവിളിച്ച് സ്വന്തംനിലയിലെ പ്രവേശനടപടികളുമായി മുന്നോട്ടുപോയി. ന്യൂനപക്ഷപദവി ഉണ്ടായിരിക്കെ തന്നെ 13 വര്‍ഷമായി സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍ കോളജുകള്‍ക്ക് രണ്ടുതരം വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതോടെ തന്നെ സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍നിന്ന് രണ്ട് മുസ്ലിം മാനേജ്മെന്‍റ് കോളജുകള്‍ ഇക്കാരണത്താല്‍ പിന്മാറി. ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അനുവദിച്ച അതേ വ്യവസ്ഥകളോടെയാണെങ്കില്‍ കരാറിന് സന്നദ്ധമാണെന്നറിയിച്ചാണ് ഇവ പിന്മാറിയത്. എന്നാല്‍ ക്രിസ്ത്യന്‍ കോളജ് മോഡല്‍ കരാര്‍ ഇവരുമായുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതില്‍ ഒരു കോളജ്, കരാറിന് സന്നദ്ധമാണെന്നും അതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. രണ്ട് കക്ഷികള്‍ തമ്മില്‍ കരാറിലത്തൊന്‍ ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയില്ളെന്ന് ചൂണ്ടിക്കാട്ടി കോടതി ആ കേസ് അവസാനിപ്പിച്ചു. എന്നാല്‍ അതിന്‍െറ വിധിയില്‍ മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളോട് വിവേചനപരമായ വ്യവസ്ഥകള്‍ വെക്കുന്നതിനെ കടുത്തഭാഷയില്‍ കോടതി വിമര്‍ശിച്ചു. ‘സര്‍ക്കാര്‍ ഒരു നയപരമായ തീരുമാനമെടുക്കുമ്പോള്‍ അത് നീതിപൂര്‍വവും യുക്തിസഹവും നിഷ്പക്ഷവുമായിരിക്കണം. വ്യത്യസ്ത മാനേജ്മെന്‍റുകള്‍ക്ക് വ്യത്യസ്ത മാനദണ്ഡം എന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല’ എന്നായിരുന്നു കോടതിയുടെ താക്കീത്. എന്നിട്ടും അതേ വിവേചനം ഈ വര്‍ഷവും തുടരാന്‍തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന്‍െറ ഈ നിലപാടാണ് ഇത്തവണ സ്വാശ്രയ മെഡിക്കല്‍ മേഖലയെ താറുമാറാക്കിയത്. സ്വാശ്രയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്നും ആരാണ് ഈ നയങ്ങള്‍ നിശ്ചയിക്കുന്നതെന്നുമുള്ള മൗലികമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. സര്‍ക്കാറിന്‍െറ പ്രഖ്യാപിതനയമായ 50-50 ലേക്ക് എല്ലാ സ്വാശ്രയ കോളജുകളെയും എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കത്തോലിക്കസഭാ കോളജുകളുടെ താല്‍പര്യത്തിന് വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കോളജുകളില്‍ മെറിറ്റ് സീറ്റ് എന്ന സങ്കല്‍പമേ ഇല്ല. പ്രതിലോമകരമായ സ്വാശ്രയ നിലപാടുകളിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളികളെപ്പോലെ നില്‍ക്കുകയായിരുന്ന കത്തോലിക്ക സഭയെ കരാറിന്‍െറ പേരില്‍ മാന്യതയുടെ മുഖംമൂടിയണിയിച്ച് കേരളത്തിന്‍െറ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതാകട്ടെ പരിമിതമായെങ്കിലും സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ നിലനിന്നുപോന്ന സാമൂഹികനീതി സങ്കല്‍പമാണ്. സര്‍ക്കാറിന്‍െറ പിടിപ്പുകേട് ഒന്നുകൊണ്ടുമാത്രം 50-50 എന്ന നയം അട്ടിമറിക്കപ്പെട്ടപ്പോള്‍ മെറിറ്റില്‍ തന്നെ മൂന്നുതരം ഫീസ് ഒടുക്കേണ്ടിവരുന്ന സ്ഥിതിവിശേഷമാണിപ്പോള്‍ സംജാതമായിരിക്കുന്നത്. എങ്കില്‍തന്നെയും യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട പഠനാവസരം നല്‍കാന്‍ കഴിയുന്നുണ്ട്. ഇക്കാര്യം മറ്റാരേക്കാളും നന്നായി അറിയുന്നയാളും ഉമ്മന്‍ ചാണ്ടി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ രീതിയില്‍ ഇതുവരെ കരാറിന് സന്നദ്ധമായിരുന്ന മുസ്ലിം മാനേജ്മെന്‍റുകള്‍, ക്രിസ്ത്യന്‍ കോളജുകളുടെ മാതൃകയിലേക്ക് മാറുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. അതേകാരണത്താലാണ്, സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിട്ടും ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അവരുടെ താല്‍പര്യപ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചത് ദുരൂഹമാകുന്നതും. കരാറാകട്ടെ തികച്ചും ഏകപക്ഷീയവും സര്‍ക്കാറിന്‍െറ എല്ലാ അവകാശങ്ങളും നിരാകരിക്കുന്നതുമാണ്. കരാറിലെ മൂന്നാംവ്യവസ്ഥ ഇക്കാര്യം സ്പഷ്ടമായി പറയുന്നുണ്ട്. ക്രിസ്ത്യന്‍ കോളജ് മാനേജ്മെന്‍റ് ഫെഡറേഷനോ അതിലെ അംഗങ്ങള്‍ക്കോ പ്രവേശകാര്യത്തിലുള്ള ഉപാധിരഹിതമായ അവകാശത്തെ കരാര്‍ ഒരുതരത്തിലും ബാധിക്കില്ല എന്നതാണ് ഈ വകുപ്പ്. ഒരു കരാറുമില്ലാതെ ഈ കോളജുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണ് കരാറിന് ശേഷവും സംഭവിക്കുക എന്നാണെങ്കില്‍ കേരളത്തിലെ ആറ് പ്രമുഖ സ്വാശ്രയ കോളജുകളെ പിണക്കി ഇത്തരമൊരു കരാറുണ്ടാക്കേണ്ടിവന്നതിന്‍െറ അടിയന്തരസാഹചര്യം കേരളത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ഏറെ പ്രയാസപ്പെടേണ്ടിവരും. ഒരു സര്‍ക്കാര്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകള്‍കൂടി അട്ടിമറിച്ചാണ് ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളുമായി ഉമ്മന്‍ ചാണ്ടി കരാറുണ്ടാക്കിയിരിക്കുന്നത്. പതിവില്‍നിന്ന് വ്യത്യസ്തമായി മൂന്നുകൊല്ലത്തേക്കാണ് ഇത്തവണത്തെ കരാര്‍. ഓരോവര്‍ഷവുമുണ്ടാക്കുന്ന അനിശ്ചിതത്വത്തിന് ഇത് പരിഹാരമാകുമെന്ന് സര്‍ക്കാറിന് വാദിക്കാം. എന്നാല്‍ അടുത്ത രണ്ട് വര്‍ഷംകൂടി ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതിയും ഇതിലൂടെ നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ കോളജുകളുടെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ അധികാരത്തിലത്തെിയാലും കത്തോലിക്ക സഭയുടെ ആവശ്യങ്ങള്‍ക്ക് ഭംഗംവരരുതെന്ന കാര്യത്തില്‍ ഒരുതരം അമിതതാല്‍പര്യം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചിട്ടുണ്ടെന്ന് വ്യക്തം. |
Posted: 20 Sep 2015 06:45 PM PDT Image: ![]() Subtitle: വിജയത്തില്‍ പ്രതിപക്ഷനേതാവ് വാങ്കലിസ് മീമറാകിസ് സിറിസയെയും സിപ്രാസിനെയും അഭിനന്ദിച്ചു ആതന്‍സ്: ഗ്രീസ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രിയും പുരോഗമന ഇടതുപക്ഷ നേതാവുമായ അലക്സിസ് സിപ്രാസ് നേതൃത്വംനല്‍കുന്ന സിറിസക്ക് വിജയം. പ്രതിപക്ഷനേതാവ് വാങ്കലിസ് മീമറാകിസ് നേതൃത്വംനല്‍കുന്ന വലതുപക്ഷ ന്യൂഡെമോക്രസി പാര്‍ട്ടിയെയാണ് പരാജയപ്പെടുത്തിയത്. സിറിസ 35 ശതമാനം വോട്ടുകള്‍ നേടിയതായാണ് അവസാനവിവരം. ഇത് വ്യക്തമായ ഭൂരിപക്ഷമല്ലാത്തതിനാല്‍ സിറിസക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണ വേണ്ടിവരും. 300 അംഗ പാര്‍ലമെന്‍റില്‍ സിറിസ 144 സീറ്റുകള്‍ നേടിയിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 151 സീറ്റുകള്‍ വേണം. ഇതിനായി 40 ശതമാനം വോട്ടെങ്കിലും കക്ഷികള്‍ നേടിയിരിക്കണം. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയനെതിരായ ജനവിധിയായിട്ടും സിപ്രാസ് നിലപാട് മാറ്റിയതോടെയാണ് രാജ്യം വീണ്ടും പൊതു തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടിവന്നത്. ഒരുകോടി വോട്ടര്‍മാരാണ് ഗ്രീസിലുള്ളത്. വിജയത്തില്‍ പ്രതിപക്ഷനേതാവ് വാങ്കലിസ് മീമറാകിസ് സിറിസയെയും സിപ്രാസിനെയും അഭിനന്ദിച്ചു. മാസങ്ങള്‍ക്കുമുമ്പ് അധികാരമേല്‍ക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ മാറ്റിവെച്ച് യൂറോപ്പ് മുന്നോട്ടുവെച്ച കടുത്ത സാമ്പത്തിക അച്ചടക്ക നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി ജനവിധി തേടേണ്ടിവന്ന സിപ്രാസിന് അഭിപ്രായസര്‍വേകള്‍ നേരിയ മുന്‍തൂക്കം പ്രവചിച്ചിരുന്നെങ്കിലും തുല്യ പ്രതീക്ഷയിലായിരുന്നു ഇരു വിഭാഗവും. ഈവര്‍ഷം രാജ്യം അഭിമുഖീകരിക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ആറുവര്‍ഷത്തിനിടെ അഞ്ചാമത്തേതും. |
Posted: 20 Sep 2015 06:43 PM PDT Image: ![]() ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറല്‍ ആയിരുന്ന ദാഗ് ഹമ്മര്‍ഷോള്‍ഡ് പ്രസ്തുത പദവിയിലിരിക്കെ, ഒരിക്കല്‍ ഇങ്ങനെ കുറിക്കുകയുണ്ടായി: ‘മനുഷ്യകുലത്തെ സ്വര്‍ഗത്തിലേക്ക് നയിക്കുകയല്ല, അവരെ ജീവിത നരകത്തില്‍നിന്ന് രക്ഷിക്കുകയാണ് ഈ പ്രസ്ഥാനത്തിന്‍െറ ലക്ഷ്യം.’ രണ്ടാം ലോകയുദ്ധം സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍നിന്ന് പൂര്‍ണമായും ഉയിര്‍ത്തെഴുന്നേല്‍ക്കുംമുമ്പുള്ള സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലാണ് യു.എന്നിനെക്കുറിച്ചുള്ള സ്വപ്നം അദ്ദേഹം പങ്കുവെച്ചത്. ഒരു പരിധിവരെയെങ്കിലും ആ സ്വപ്നം യഥാര്‍ഥ്യമായെന്ന് നിസ്സംശയം പറയാനാകും. പലതരത്തിലുള്ള നരകങ്ങളില്‍നിന്ന് ഈ പ്രസ്ഥാനം ആളുകളെ രക്ഷിച്ചിട്ടുണ്ട്. കോടിക്കണക്കിന് ആളുകളുടെ പട്ടിണിയകറ്റുന്നതിനും അതിലുമിരട്ടി പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനും യു.എന്നിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പോലും കുട്ടികള്‍ക്കായുള്ള യു.എന്നിന്‍െറ പ്രത്യേക സംഘടനയായ യൂനിസെഫിന്‍െറ വിദ്യാഭ്യാസ പദ്ധതിയുടെ ഗുണഫലം നേരിട്ടനുഭവിച്ചയാളാണ്. വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജനം, രോഗപ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇതിനകം സംഘടന 3500 കോടി ഡോളറിലധികം ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സംഘടനാ സംവിധാനവും പ്രവര്‍ത്തന രീതിയുമെല്ലാം രണ്ടാം ലോകയുദ്ധാനന്തരമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ടെന്ന് പറയാതെവയ്യ. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചൈനയും റഷ്യയുമൊക്കെ ചേര്‍ന്ന അക്കാലത്തെ മുഖ്യരാഷ്ട്രീയ ചേരിതന്നെയാണ് ഇപ്പോഴും സംഘടനയെ നിയന്ത്രിക്കുന്നത്. സോവിയറ്റ് യൂനിയന്‍െറ പതനത്തിനുശേഷം ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പുതിയ സാമ്പത്തിക ശക്തികളെ വേണ്ടവിധത്തില്‍ തിരിച്ചറിയാനും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ടോ? ഐക്യരാഷ്ട്രസഭയുടെ 70ാമത് പൊതുസഭാ സമ്മേളനം ന്യൂയോര്‍ക്കില്‍ പുരോഗമിക്കുമ്പോള്‍, ഒൗദ്യോഗികമായല്ളെങ്കില്‍ പോലും, സംഘടനയുടെ ഈ ന്യൂനതയാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടും, നേതൃതലത്തില്‍ ഭൂമിശാസ്ത്രപരമായ സന്തുലനം ഉറപ്പുവരുത്തിയുമുള്ള ഒരു ഘടനാമാറ്റം ഭൂരിഭാഗം രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും, യു.എന്‍ തീരുമാനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന യു.എന്‍ രക്ഷാസമിതിയുടെ വിപുലീകരണം എന്ന ആവശ്യം വര്‍ഷങ്ങളായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞദിവസം ന്യൂയോര്‍ക്കിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാസമിതി പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കണമെന്ന് ബാന്‍ കി മൂണിനോട് ആവശ്യപ്പെടുകയുണ്ടായി. രക്ഷാസമിതി പരിഷ്കരണം നടപ്പുസമ്മേളനത്തിന്‍െറ അജണ്ടയില്‍വരുന്നുണ്ടെങ്കിലും അന്തിമമായ ഒരു തീരുമാനമൊന്നും ഉരുത്തിരിയാന്‍ സാധ്യത കാണുന്നില്ല. രക്ഷാസമിതിയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം എടുത്തുകളയുക, സമിതിയില്‍ മേഖലാതലത്തിലുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ മാറ്റങ്ങളാണ് രക്ഷാസമിതി പരിഷ്കരണം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മറ്റൊരര്‍ഥത്തില്‍, ഐക്യരാഷ്ട്ര സഭയുടെ ജനാധിപത്യ സ്വഭാവത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ഇവ. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ചില പരിഷ്കരണങ്ങളൊക്കെ രക്ഷാസമിതിയില്‍ നടന്നിട്ടുമുണ്ട്. സമിതിയിലെ താല്‍ക്കാലിക അംഗങ്ങളുടെ എണ്ണം ആറില്‍നിന്ന് പത്താക്കിയത് അങ്ങനെയാണ്. പക്ഷേ, പുതിയ രാഷ്ട്രീയ, സാമ്പത്തിക ശക്തികള്‍ക്ക് സ്ഥിരാംഗത്വം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. അമേരിക്ക കഴിഞ്ഞാല്‍ യു.എന്നിന് ഏറ്റവും അധികം സാമ്പത്തിക സഹായം നല്‍കുന്ന ജര്‍മനിയും ജപ്പാനും രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം വേണമെന്ന ആവശ്യം ഇന്ത്യക്ക് മുന്നേ ഉന്നയിച്ചിട്ടുണ്ട്. ബ്രസീലും ഈ ആവശ്യവുമായി രംഗത്തുണ്ട്. തങ്ങളുടെ മേഖലയിലെ രണ്ട് രാജ്യങ്ങള്‍ക്ക് സമിതിയില്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ സ്ഥിരാംഗത്വം വേണമെന്ന് ആഫ്രിക്കന്‍ യൂനിയനും ആവശ്യപ്പെടുന്നു. രക്ഷാസമിതിയില്‍ ഏതെങ്കിലും തരത്തിലുള്ള പരിഷ്കരണം കൊണ്ടുവരണമെങ്കില്‍ മൂന്ന് കടമ്പകളാണ് താണ്ടേണ്ടത്. ഒന്ന്, പൊതുസഭയില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണം. രണ്ട്, രക്ഷാസമിതിയിലും ഈ ഭൂരിപക്ഷം നിലനിര്‍ത്തണം. മൂന്ന്, രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെയും പിന്തുണ വേണം. ഇവ മൂന്നും നേടിയെടുക്കുക അത്ര പ്രായോഗികമല്ല. കാരണം, നിലവിലെ സ്ഥിരാംഗങ്ങള്‍ ഈ പരിഷ്കരണങ്ങളെ തുടക്കംമുതലേ എതിര്‍ക്കുകയാണ്. ഇന്ത്യയുടെയും ജപ്പാന്‍െറയും രക്ഷാസമിതി പ്രവേശത്തെ അമേരിക്ക സ്വാഗതംചെയ്യുന്നുണ്ടെങ്കിലും ചൈന ഇതിനോടകംതന്നെ എതിര്‍പ്പ് അറിയിച്ചുകഴിഞ്ഞു. ജര്‍മനിയുടെയും ബ്രസീലിന്‍െറയും സ്ഥിതിയും വ്യത്യസ്തമല്ല. വീറ്റോ അധികാരം എടുത്തുകളയുന്നതിനെ ഒരു സ്ഥിരാംഗവും അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് രക്ഷാസമിതി പരിഷ്കരണം സാധ്യമാവുക? യഥാര്‍ഥത്തില്‍, ഐക്യരാഷ്ട്ര സഭ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഈ ചര്‍ച്ചകളിലൂടെ പ്രതിഫലിക്കുന്നത്. സിറിയന്‍ വിഷയത്തില്‍ രക്ഷാസമിതി കനത്ത പരാജയമാണെന്ന് ബാന്‍ കി മൂണ്‍ അടുത്തിടെ പ്രസ്താവിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. സിറിയന്‍ പ്രക്ഷോഭം സംബന്ധിച്ച് രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തതോടെ വിഷയത്തില്‍ യു.എന്‍ ഇടപെടല്‍തന്നെ പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ആ രാജ്യത്തുനിന്നുമൊഴുകുന്ന അഭയാര്‍ഥികളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ യു.എന്നിന് സാധിക്കുന്നില്ല. യുക്രെയ്ന്‍, ഫലസ്തീന്‍ തുടങ്ങിയ വിഷയങ്ങളിലും വന്‍ശക്തിരാഷ്ട്രങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നത് വീറ്റോ ഭീഷണിമൂലമായിരുന്നു. ജനാധിപത്യം കൂടുതല്‍ വിശാലത തേടുന്ന പുതിയലോകക്രമത്തിലും ആ പഴയ ഇരുണ്ട രാഷ്ട്രീയയുഗത്തില്‍തന്നെ തളച്ചിടാനാണ് യു.എന്നിലെ വരേണ്യരാജ്യങ്ങള്‍ ശ്രമിക്കുന്നത്. കൂടുതല്‍ കരുത്തുറ്റ ജനാധിപത്യ ക്രമത്തിലേക്ക് ഇനിയും പരിവര്‍ത്തനംചെയ്യാന്‍ ഈ ആഗോളരാഷ്ട്ര കൂട്ടായ്മക്ക് സാധിക്കാതെവന്നാല്‍ ഭൂമുഖത്ത് കൂടുതല്‍ നരകങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. |
ഡബ്ള്‍ മാര്‍ഷല്‍; സിറ്റി ബ്രേക്ക്ഡൗണ്‍ Posted: 20 Sep 2015 12:32 PM PDT Image: ![]() ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് വെസ്റ്റ് ഹാമിന്‍െറ കടിഞ്ഞാണ്‍. കൗമാരക്കാരന്‍ ആന്‍റണി മാര്‍ഷലിന്‍െറ ഇരട്ടഗോളിലേറി മാഞ്ചസ്റ്റര്‍ യുനൈറ്റഡും. മാഞ്ചസ്റ്റര്‍ ടീമുകള്‍ വിജയവും പരാജയവും രുചിച്ച ദിനത്തില്‍ താരമായത് ഫ്രഞ്ച് സ്ട്രൈക്കര്‍ മാര്‍ഷല്‍. |
Posted: 20 Sep 2015 12:23 PM PDT Image: ![]() Subtitle: അവസാന ഏകദിനത്തില്‍ ബംഗ്ളാദേശ് 'എ'ക്കെതിരെ ഇന്ത്യ 'എ'ക്ക് 75 റണ്‍സ് ജയം ബംഗളൂരു: ജൂനിയര്‍ ടീമില്‍ കളിച്ചുതെളിയാന്‍ കിട്ടിയ അവസരം മുതലാക്കിയ സുരേഷ് റെയ്നയും അവസരത്തിനൊത്തുയര്‍ന്ന മലയാളി താരം സഞ്ജു സാംസണും രസംകൊല്ലിയായത്തെിയ മഴയും നിറഞ്ഞുനിന്ന മത്സരത്തില്‍ ബംഗ്ളാദേശ് ‘എ’യെ തറപറ്റിച്ച് ഇന്ത്യ ‘എ’യുടെ ജയാരവം. അനൗദ്യോഗിക ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ പോരാട്ടത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമം വിധി നിര്‍ണയിച്ചപ്പോള്‍ 75 റണ്‍സിന്‍െറ ജയവുമായി ഇന്ത്യന്‍ ടീം 2-1ന് പരമ്പര വരുതിയിലാക്കി. റെയ്നയുടെ സെഞ്ച്വറിയും (104) സഞ്ജുവിന്‍െറ 90 റണ്‍സും ബലം പകര്‍ന്ന ഇന്നിങ്സില്‍ ആറു വിക്കറ്റ് നഷ്ത്തില്‍ 298 റണ്‍സാണ് നിശ്ചിത 50 ഓവറില്‍ ഇന്ത്യ എതിരാളികള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. മഴ കാരണം ലക്ഷ്യം പിന്നീട് 290 റണ്‍സാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശിനെ ആതിഥേയ ബൗളര്‍മാര്‍ ഏറെ ബുദ്ധിമുട്ടിച്ചപ്പോള്‍ 32 ഓവര്‍ പിന്നിടവേ ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമാണ് പിറന്നത്. മത്സരം മൂന്നാം തവണ മഴ മുടക്കിയ ഈ അവസരത്തിനുശേഷം കളി നടക്കാതെ വന്നതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമം വഴിയായി തീരുമാനം. അതനുസരിച്ച് 32 ഓവറില്‍ 217 റണ്‍സാണ് ബംഗ്ളാദേശിന് വേണ്ടിയിരുന്നത്. അരമണിക്കൂര്‍ കാത്തിരിപ്പിനുശേഷം ബാക്കി മത്സരം ഉപേക്ഷിച്ചപ്പോള്‍ 75 റണ്‍സ് ജയം ഉന്മുക്ത് ചന്ദിനും സംഘത്തിനും സ്വന്തമായി. സീനിയര്‍ ടീമിലേക്ക് വിളിയത്തെിയ എസ്. അരവിന്ദിന്‍െറ 14 റണ്‍സിന് രണ്ടു വിക്കറ്റ്, കുല്‍ദീപ് യാദവിന്‍െറ 29 റണ്‍സിന് രണ്ടു വിക്കറ്റ് എന്നീ പ്രകടനങ്ങളാണ് ബംഗ്ളാ ബാറ്റിങ്ങിനെ വലച്ചത്. |
Posted: 20 Sep 2015 12:20 PM PDT Image: ![]() Subtitle: ക്രിസ്റ്റ്യാനോക്കൊപ്പം ഗ്രൗണ്ടിലിറങ്ങി സിറിയന്‍ അഭയാര്‍ഥി ബാലന്‍
|
അഭയാര്‍ഥി പ്രതിസന്ധിയും പടിഞ്ഞാറിന്‍െറ നിസ്സംഗതയും Posted: 20 Sep 2015 11:57 AM PDT Image: ![]() സിറിയയിലും ഇറാഖിലും പാശ്ചാത്യ രാജ്യങ്ങള്‍ അപകടകരകരമായ നിസ്സംഗത തുടരുന്നതാണ് അഭയാര്‍ഥി പ്രശ്നം വഷളാക്കിയതെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ പാട്രിക് കോബേണ്‍ ഇറാഖിനെയും സിറിയയെയും തരിപ്പണമാക്കുകയും പശ്ചിമേഷ്യ കണ്ടതിലേറ്റവുംവലിയ കൂട്ടപലായനത്തിന് നിമിത്തമാകുകയുംചെയ്ത ആഭ്യന്തര യുദ്ധമവസാനിപ്പിക്കാന്‍ ഇതുവരെയും ഒന്നും നടന്നിട്ടില്ല. 2.3 കോടി ജനസംഖ്യയുള്ള സിറിയയില്‍ പകുതിയിലേറെപേര്‍ നാടും വീടുംവിട്ട് പലായനംചെയ്തവരാണ്. ഇവരില്‍ 40 ലക്ഷം പേര്‍ രാജ്യത്തുനിന്ന് പുറപ്പെടേണ്ടിവന്നവരും. പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ ഇറാഖും പിന്നിലല്ല. ഇതുവരെയായി നാടുവിട്ടത് 30 ലക്ഷം പേരാണ്. അനുദിനം എണ്ണം കുത്തനെപെരുകുന്നു. കടപ്പാട്: ഇന്‍ഡിപെന്‍ഡന്‍റ് |
സ്ളീപ്പര്‍ ടിക്കറ്റ് നിര്‍ത്തലാക്കല്‍: പ്രതിഷേധം ശക്തം Posted: 20 Sep 2015 11:56 AM PDT Image: ![]() Subtitle: ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളില്‍ തിരക്ക് രൂക്ഷം , തിരുവനന്തപുരം ഡിവിഷനില്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രാബല്യം പാലക്കാട്/തിരുവനന്തപുരം: ട്രെയിനുകളില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്ക് സ്ളീപ്പര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം നിര്‍ത്തലാക്കിയ റെയില്‍വേ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പകല്‍ സമയങ്ങളില്‍ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്‍റുകളിലെ യാത്രക്ക് സ്ളീപ്പര്‍ ടിക്കറ്റ് നല്‍കുന്നത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ശല്യമാകുന്നെന്ന പരാതിയെതുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് സെപ്റ്റംബര്‍ 16ന് ഉത്തരവിറക്കിയിരുന്നെങ്കിലും പ്രാബല്യത്തിലായത് ഞായറാഴ്ചയാണ്. ചില സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതിനാല്‍ മൂന്നു ദിവസത്തിനുള്ളിലേ തിരുവനന്തപുരം ഡിവിഷനില്‍ ഉത്തരവ് നിലവില്‍ വരൂ. പാലക്കാട് ഡിവിഷനില്‍ പ്രാവര്‍ത്തികമായിട്ടുണ്ട്. ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യാനുള്ള ഓര്‍ഡിനറി ടിക്കറ്റും പാസഞ്ചര്‍ ട്രെയിനിലെ ഫസ്റ്റ് ക്ളാസ് ടിക്കറ്റും മാത്രമേ ഇനി സാധാരണ കൗണ്ടറുകളില്‍നിന്ന് ലഭിക്കൂ. ഉയര്‍ന്ന ക്ളാസുകളിലെ കോച്ചുകളില്‍ സീറ്റുണ്ടെങ്കില്‍ മാത്രം ടി.ടി.ഇമാരുടെ മുന്‍കൂര്‍ അനുവാദത്തോടെ പണം നല്‍കി ഓര്‍ഡിനറി ടിക്കറ്റ് അപ്ഗ്രേഡ് ചെയ്ത് യാത്ര ചെയ്യാം. ട്രെയിനില്‍ കയറുന്നതിന് മുമ്പ് തന്നെ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യണം. അല്ളെങ്കില്‍ പിഴയും അധികനിരക്കും നല്‍കേണ്ടിവരും. അപ്ഗ്രേഡ് ചെയ്യുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് ലഭിക്കില്ല. പുതിയ പരിഷ്കാരം കാരണം സംസ്ഥാനത്ത് ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളിലെ തിരക്ക് വര്‍ധിച്ചിരിക്കയാണ്. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment