സ്വാഗതം
WELCOME

News Update..

Friday, September 4, 2015

കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; അന്വേഷണം ഊര്‍ജിതം Madhyamam News Feeds

കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; അന്വേഷണം ഊര്‍ജിതം Madhyamam News Feeds

Link to

കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; അന്വേഷണം ഊര്‍ജിതം

Posted: 03 Sep 2015 11:26 PM PDT

വിഴിഞ്ഞം: പുല്ലുവിളയില്‍ യുവാവിനെ ചാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത കാര്‍ വനിതാസെല്‍ എസ്.പിയുടെ ഉടമസ്ഥതയിലുള്ളത്. കൊലപാതകം ഒരാഴ്ച മുമ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ്.
പ്രതിയെ കൊലപാതകം നടന്ന ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തു. വിദേശത്തേക്ക് കടന്നുവെന്ന് പറയപ്പെടുന്ന രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാവിലെ 10ഓടെ പ്രതിയായ സതീഷിനെ(37)കൊലപാതകം നടന്ന കോവളത്തെ ഹോളിഡേ ഹോം റിസോര്‍ട്ടിലെ 101 നമ്പര്‍ മുറിയില്‍ എത്തിച്ച് തെളിവെടുത്തു. ഫോറന്‍സിക് വിഭാഗത്തിന്‍െറ പരിശോധനയില്‍ മുറിയില്‍ നിന്ന് കൊല്ലപ്പെട്ട ഷാജിയുടേതെന്ന് കരുതുന്ന രക്തസാമ്പിളുകള്‍ ലഭിച്ചു.
തിരുവല്ലത്തുനിന്ന് കസ്റ്റഡിയിലെടുത്ത റെന്‍റ് എ കാര്‍ വനിതാ സെല്‍ എസ്.പി എസ്. രാജേന്ദ്രന്‍െറ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹോദരനെ കൊലപ്പെടുത്തുന്നതിലും തെളിവ് നശിപ്പിക്കുന്നതിലും പ്രതിയെ സഹായിച്ച കോട്ടപ്പുറം തുലവിള കോളനി സ്വദേശി ആരോഗ്യദാസ്(34)ഗള്‍ഫിലേക്ക് കടന്നതായും പൊലീസിന് വിവരംലഭിച്ചു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയതായി കേസ് അന്വേഷിക്കുന്ന വിഴിഞ്ഞം സി.ഐ ജി. ബിനു പറഞ്ഞു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: കൊലപാതകത്തിന് ഒരാഴ്ച മുമ്പ് പൂവാറില്‍ സതീഷിന് പങ്കാളിത്തമുള്ള ബോട്ട് ക്ളബില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. 14ാം തീയതി വൈകീട്ട് ആറോടെ കോവളത്തെ ഹോട്ടലില്‍ എത്തിയ സതീഷ് രാത്രി രണ്ട് ഗെസ്റ്റിന് വേണ്ടി റൂം വേണമെന്ന് ആവശ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാര്‍ രണ്ടാം നിലയിലുള്ള 109 നമ്പര്‍ മുറി നല്‍കിയെങ്കിലും വാഹനത്തില്‍ നിന്ന് നേരിട്ട് കയറാന്‍ സൗകര്യമുള്ള 101 മുറി തന്നെ വേണമെന്ന് സതീഷ് നിര്‍ബന്ധിച്ചു. രാത്രി എട്ടോടെ ആരോഗ്യദാസ് ഫോണില്‍ വിളിച്ചതനുസരിച്ച് ഷാജി മുറിയിലത്തെി. മദ്യപിച്ച് ബോധം മറഞ്ഞ ഷാജിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സതീഷ് വീട്ടിലേക്ക് പോയി ചാക്കും കയറും സംഘടിപ്പിച്ച് തിരികെ എത്തി. മൃതദേഹം ചാക്കിനുള്ളിലാക്കി കാറില്‍ കയറ്റി വിഴിഞ്ഞത്തേക്ക് തിരിച്ചു. പഴയ വാര്‍ഫില്‍ എത്തിയ ഇരുവരും വല കെട്ടാന്‍ മത്സ്യത്തൊഴിലാളികള്‍ വെച്ചിരുന്ന കയര്‍ ഉപയോഗിച്ച് മൃതദേഹത്തില്‍ കരിങ്കല്‍ ചേര്‍ത്തു കെട്ടി പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് കടലിലേക്ക് ഇടുകയായിരുന്നു.
കഴിഞ്ഞ 18നാണ് പുല്ലുവിള കടപ്പുറത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടത്തെിയത്. കൊലപാതകമാണെന്ന് തെളിഞ്ഞതിനത്തെുടര്‍ന്ന് കൊല്ലപ്പെട്ട ഷാജിയുടെ സഹോദരന്‍ സതീഷ് അറസ്റ്റിലായി. മണല്‍ കടത്തും അടിപിടിയുമായി നടന്നിരുന്ന കൊല്ലപ്പെട്ട ഷാജി, സതീഷിനും ഭാര്യക്കും നിരന്തരശല്യമായിരുന്നുവെന്ന് പൊലീസ് പറയുന്നു. നേരിട്ട് ആക്രമിച്ചുകീഴ്പ്പെടുത്താനാകാത്തതിനാല്‍ ഇരുവരുടെയും പൊതുസുഹൃത്തായ ആരോഗ്യദാസിന്‍െറ സഹായം തേടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

പുനലൂര്‍ പേപ്പര്‍ മില്‍ തുറക്കുന്നു, കാല്‍ നൂറ്റാണ്ടിനുശേഷം

Posted: 03 Sep 2015 11:14 PM PDT

കൊല്ലം: 28 വര്‍ഷമായി അടഞ്ഞുകിടന്ന പുനലൂര്‍ പേപ്പര്‍ മില്‍ തുറക്കുന്നു. എല്ലാ പ്രതിസന്ധികളും മറികടന്ന് പ്രവര്‍ത്തനസജ്ജമായ മില്‍ 11ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിക്കും. വൈകീട്ട് ആറിന് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, അടൂര്‍ പ്രകാശ് അടക്കം ജനപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും മാനേജ്മെന്‍റ് പ്രതിനിധികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്രാഫ്റ്റ് പേപ്പര്‍ ഉല്‍പാദനമാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഇതിലൂടെ 120 പേര്‍ക്ക് തൊഴില്‍ ലഭിക്കും. മില്ലിലെ രണ്ട് മെഷീന്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ 400ലധികം പേര്‍ക്ക് ജോലി നല്‍കാനാവുമെന്നാണ് പ്രതീക്ഷ. മില്‍ പൂട്ടുന്ന സമയത്തുണ്ടായിരുന്ന 50 ടണ്‍ ശേഷിയുള്ള മെഷീന്‍െറ കപ്പാസിറ്റി 90 ടണ്ണായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2010ഓടെ മില്ലിന്‍െറ പുനരുദ്ധാരണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി ലഭിക്കുന്നതിലെ താമസമാണ് വൈകിപ്പിച്ചത്.
പൂട്ടുന്ന സമയത്തെ ഉടമ എല്‍.എം. ഡാല്‍മിയയുടെ ഓഹരികള്‍ 2010ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഭീമമായ കടബാധ്യത തീര്‍പ്പാക്കുകയും വൈദ്യുതി കുടിശ്ശികയില്‍ ഇളവ് അനുവദിക്കുകയും ചെയ്തു.
1888ല്‍ 207 ഏക്കര്‍ സ്ഥലമുണ്ടായിരുന്ന മില്ലിന് ഇന്ന് 80 ഏക്കര്‍ മാത്രമാണുള്ളത്. ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വായ്പ തിരിച്ചടവ്, സെയില്‍ടാക്സ്, വൈദ്യുതി ബില്‍ എന്നിവയുടെ കുടിശ്ശിക, തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റ്വിറ്റി, പ്രോവിഡന്‍റ് ഫണ്ട് എന്നിവ നല്‍കാനുള്ള തുക ഇല്ലാത്തതിനാല്‍ 1977 മുതലാണ് കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ട് തുടങ്ങിയത്. വായ്പ തിരിച്ചടവിലുണ്ടായ വീഴ്ചമൂലം 1986ല്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ കേസുകളില്‍ കമ്പനിയുടെ കുറേ വസ്തുക്കള്‍ ജപ്തി ചെയ്തു. 1021 തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും വേതനവും നല്‍കാന്‍ കഴിയാതെവന്ന സാഹചര്യത്തില്‍ 1987ലാണ് മില്‍ പൂട്ടിയത്.
മില്‍ തുറക്കുന്നത് ജില്ലയിലെ വ്യവസായരംഗത്ത് ഉണര്‍വേകുമെന്നും അദ്ദേഹം പറഞ്ഞു. കെ. രാജു എം.എല്‍.എ, ചെയര്‍മാന്‍ ടി.കെ. സുന്ദരേശന്‍, മാനേജിങ് ഡയറക്ടര്‍ എജയ് സുന്ദരേശന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം നെല്‍സണ്‍ സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

14കാരിയെ പീഡിപ്പിച്ച വികാരി മുങ്ങിയിട്ട് ആറുമാസം; ലോക്കല്‍ പൊലീസ് അന്വേഷണം വഴിമുട്ടി

Posted: 03 Sep 2015 11:05 PM PDT

പറവൂര്‍: 14കാരിയെ പീഡിപ്പിച്ച കേസില്‍ മുങ്ങിയ ഫാ. എഡ്വിന്‍ ഫിഗരസ് ഒളിവില്‍ പോയിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനുള്ള ലോക്കല്‍ പൊലീസിന്‍െറ ശ്രമങ്ങളെല്ലാം വിഫലമായി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷവും വിദേശസന്ദര്‍ശനം നടത്തിയ ഫാ. ഫിഗരസ് വ്യാജ പാസ്പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ, അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ജില്ലാ പൊലീസ് തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തിന്‍െറ ഫലമാണെന്നാണ് പൊലീസിനെതിരെയുള്ള ആരോപണം.
വടക്കേക്കര സി.ഐയുടെ നേതൃത്വത്തിലാണ് ഫാ. ഫിഗരസിനുവേണ്ടി അന്വേഷണം നടക്കുന്നത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്തിടെ ഫയലില്‍ സ്വീകരിക്കാതെ തള്ളിയിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളിലും നാട്ടുകാരിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
അടുത്ത ബന്ധുക്കളെ പോലും ബന്ധപ്പെടാത്തതിനാല്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ കണ്ടത്തൊനും പൊലീസിന് കഴിഞ്ഞിട്ടില്ല. സ്ഥിരമായി ഒരു ഫോണ്‍ ഇയാള്‍ ഉപയോഗിക്കുന്നില്ളെന്നാണ് പൊലീസ് അനുമാനിക്കുന്നത്. രഹസ്യവിവരങ്ങള്‍ പിന്തുടര്‍ന്ന് ഡല്‍ഹിയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലിലും സുപ്രീംകോടതിയില്‍ ഇയാള്‍ക്ക് വേണ്ടി ഹാജരായ ബംഗളൂരുവിലെ മലയാളി അഭിഭാഷകന്‍െറ വസതിയിലും ഓഫിസിലും ഫാ. ഫിഗരസിന്‍െറ ബന്ധുവിന്‍െറ ബംഗളൂരുവിലെ വസതിയിലും പൊലീസ് ആഗസ്റ്റില്‍ പരിശോധന നടത്തിയിരുന്നു. പക്ഷേ വെറുംകൈയോടെ മടങ്ങേണ്ടിവന്നു.
പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശിങ്കല്‍ പള്ളിയില്‍ വികാരിയായിരുന്ന എഡ്വിന്‍ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം ക്ളാസുകാരിയെ കഴിഞ്ഞ ജനുവരി മുതല്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മാര്‍ച്ചില്‍ കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബൈയിലേക്ക് കടന്നു. ഷാര്‍ജയില്‍ മുന്‍നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിന്‍ ഫിഗരസിന്‍െറ മാതാപിതാക്കള്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
മേയ് അഞ്ചുവരെ എഡ്വിന്‍ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാര്‍ജയില്‍നിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്പോര്‍ട്ട് പിടിച്ചുവെച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളില്‍ ഹൈകോടതി ഇയാളുടെ മാതാപിതാക്കളുടെ ഹരജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ പിന്തുടര്‍ന്ന് കണ്ടത്തൊനായില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍.
പിന്നീട് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാല്‍ ഇയാള്‍ ഇനി വിദേശത്തേക്ക് കടക്കില്ളെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബന്ധപ്പെട്ട കോടതിയില്‍ നല്‍കാന്‍ നിര്‍ദേശിച്ചാണ് സുപ്രീംകോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്.

എനിക്കിനി ഒന്നും വേണ്ട, വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു... ഐലന്‍െറ പിതാവ് കുര്‍ദി

Posted: 03 Sep 2015 11:00 PM PDT

Image: 

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് മോട്ടോര്‍ബോട്ടില്‍ ഒരു യാത്രയാണ് കടല്‍ക്കൊള്ളക്കാര്‍ അബ്ദുല്ല കുര്‍ദിക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷെ നല്‍കിയതോ, 15 അടി മാത്രം നീളമുള്ള ശക്തമായ തിരമാലകളെ നേരിടാന്‍ ശേഷിയില്ലാത്ത ഒരു റബര്‍ റാഫ്റ്റും. അതാണ് കുര്‍ദിയുടെ ജീവിതം തകര്‍ത്തത്.

തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കുള്ള ആ യാത്ര അന്ത്യയാത്രയാകുമെന്ന് കുരുന്നുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. മെഡിറ്ററേനിയന്‍ കടലിലേക്ക് കുര്‍ദിയും ഭാര്യയും രണ്ടുചെറിയ മക്കളും വീണ് അല്‍പനിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇളയമകന്‍ ഐലന്‍ മരണത്തിലേക്ക് വഴുതിനീങ്ങി. പിന്നീട് ഗാലിബിനെ എങ്ങനെയെങ്കിലും വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിപ്പിടിച്ച് രക്ഷിക്കാനായിരുന്നുശ്രമം. പക്ഷെ ഒന്നും കഴിഞ്ഞില്ല. ഭാര്യ റിഹാനും കുഞ്ഞുമക്കളായ ഐലനും ഗാലിബും ഇല്ലാത്ത ലോകത്ത് ഇനി കുര്‍ദി മാത്രം.

തുര്‍ക്കിയിലെ മുഗ്ളയില്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ നിന്നും ഇറങ്ങിവരുന്ന കുര്‍ദിയുടെ ചിത്രം ആരേയും നൊമ്പരപ്പെടുത്തും.

'ഇനി എനിക്ക് ഒന്നും ആവശ്യമില്ല.
ഈ ലോകത്തെ എല്ലാ രാജ്യങ്ങളും ഒരുമിച്ച ് നല്‍കിയാലും എനിക്കൊന്നും വേണ്ട. എന്‍െറ ജീവിതത്തിലെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു' മൃതദേഹങ്ങളുടെ അവകാശിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകളില്‍ ഒപ്പിട്ടുകൊടുത്ത് തിരിച്ചിറങ്ങിയ കുര്‍ദി വിതുമ്പി.

കഴിഞ്ഞ ദിവസം തുര്‍ക്കി തീരത്ത് ജീവനറ്റ നിലയില്‍ കണ്ടത്തെിയ ആരുടേയും കരളലയിക്കുന്ന ഐലന്‍െറ ചിത്രത്തിനു പിന്നാലെ പിതാവിന്‍െറ ചിത്രവും ലോകത്തെ നൊമ്പരപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. പലായനത്തിന്‍െറ വേദന ലോകത്തിനു മുഴുവന്‍ പകരാന്‍ മൂന്നുവയസുകാരന്‍ ഐലന്‍െറ ചിത്രത്തിനായി. യുദ്ധവും സംഘര്‍ഷവും അനാഥമാക്കിയ മണ്ണില്‍നിന്ന് എല്ലാം വെടിഞ്ഞ് നാടുവിടേണ്ടിവരുന്നവരുടെ ദൈന്യം പങ്കുവെക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ഇനിയെങ്കിലും മുന്നോട്ടുവരുമെന്നാണ് ലോകത്തിന്‍െറ പ്രതീക്ഷ.

ഫറോക്ക് ഇനി ഫുട്ട്വെയര്‍ വില്ളേജ്

Posted: 03 Sep 2015 10:35 PM PDT

ഫറോക്ക്: ഗ്രാമപഞ്ചായത്തിലെ ഓരോ വീട്ടില്‍നിന്നും ഒരാളെയെങ്കിലും പാദരക്ഷ നിര്‍മാണ വ്യവസായത്തിന്‍െറ ഭാഗമാക്കി വീടുകളില്‍ തന്നെ ചെരിപ്പും അനുബന്ധ സാധനങ്ങളും നിര്‍മിക്കുന്ന പദ്ധതി രൂപംകൊള്ളുന്നു. ഫുട്ട്വെയര്‍ വില്ളേജ് എന്നു പേരിട്ട പദ്ധതി പരിശീലനത്തിന്‍െറ ഒൗപചാരിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് കമ്യൂണിറ്റി ഹാളില്‍ എളമരം കരീം എം.എല്‍.എ നിര്‍വഹിക്കുമെന്ന് ഗ്രാമപഞ്ചായത്ത്-ഫുട്വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ (എഫ്.ഡി.ഡി.സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പഞ്ചായത്ത് സബ്സിഡിയും ഫറോക്ക് സര്‍വിസ് സഹ. ബാങ്ക് വായ്പയും നല്‍കി കുടില്‍വ്യവസായങ്ങള്‍ക്ക് പ്രാപ്തരാക്കും. വ്യവസായത്തിന്‍െറയും പൗരന്മാരുടെയും വളര്‍ച്ചക്ക് ഉപകരിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 120 പേര്‍ക്ക് പരിശീലനത്തിനായി 18 ലക്ഷം രൂപ ഉപയോഗിക്കാനുള്ള അനുമതി പഞ്ചായത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 16.80 ലക്ഷം ബാങ്ക്വായ്പ, 1.20 ലക്ഷം ഗുണഭോക്തൃ വിഹിതം, ആറ് ലക്ഷം കുടുംബശ്രീ മിഷന്‍ എന്നിവ വഹിക്കുന്നതടക്കം 42 ലക്ഷം രൂപയാണ് പദ്ധതി അടങ്കല്‍.
രാജ്യത്തെ ചെരിപ്പ് നിര്‍മാണ രംഗത്ത് മുന്‍പന്തിയിലേക്ക് കുതിക്കുകയാണ് ഫറോക്ക്. 130 നിര്‍മാണ യൂനിറ്റുകളും അഞ്ഞൂറിലേറെ അനുബന്ധ യൂനിറ്റുകളും മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളടക്കം കാല്‍ ലക്ഷത്തിലേറെ പേര്‍ ഈ തൊഴില്‍ രംഗത്തുണ്ട്. 1500ലേറെ സ്ത്രീകള്‍ ചെരിപ്പ് നിര്‍മാണ മേഖലയില്‍ പരിശീലനം നേടി സംരംഭകരായും തൊഴിലാളികളായും പ്രവര്‍ത്തിക്കുന്നു. 2007ല്‍ എഫ്.ഡി.ഡി.സി രൂപം കൊണ്ടതു മുതല്‍ കുടുംബശ്രീ, ഗ്രാമ പഞ്ചായത്തുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുടെ സഹകരണം വ്യവസായത്തിന് ലഭ്യമാകുന്നുണ്ട്. ഫറോക്കില്‍ 80 വനിതകള്‍ എട്ട് യൂനിറ്റുകള്‍ വിജയകരമായി നടത്തിവരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനമാണ് പുതിയ പദ്ധതിയായി കൂടുതല്‍ വിപുലീകരിക്കുന്നത്. ഇപ്പോള്‍ സ്ത്രീകളെ മാത്രമാണ് പദ്ധതിയില്‍ പെടുത്തിയിട്ടുള്ളത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അസംസ്കൃത സാധനങ്ങള്‍ നല്‍കും. സ്ത്രീകളുടെ അപ്പര്‍ സ്റ്റിച്ചിങ് യൂനിറ്റുകളാണ് തുടങ്ങുക. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എം.എല്‍.എയും എഫ്.ഡി.ഡി.സി പ്രസിഡന്‍റുമാരായ വി.കെ.സി. മമ്മദ്കോയ, ഫറോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വാളക്കട സരസു, വൈസ് പ്രസിഡന്‍റ് കെ.ടി.എ. മജീദ്, കെ.കെ. സന്തോഷ്, കെ.പി.എ. ഹാശിം തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ആശുപത്രിയില്‍ സമരങ്ങളുടെ വേലിയേറ്റം

Posted: 03 Sep 2015 10:24 PM PDT

മാനന്തവാടി: ഡോക്ടര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിക്കുകയും കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്ച ജില്ലാ ആശുപത്രിയില്‍ സമരങ്ങളുടെ വേലിയേറ്റം. ഡി.വൈ.എഫ്.ഐ, ആദിവാസി ക്ഷേമസമിതി, യുവമോര്‍ച്ച എന്നീ സംഘടനകളാണ് രാവിലെ മുതല്‍ സമരം ആരംഭിച്ചത്. മെഡിക്കല്‍ ബോര്‍ഡ് നടക്കുന്ന ടെലിമെഡിസിന്‍ യൂനിറ്റിന് മുന്നിലായിരുന്നു സംഭവം. സമരത്തെ തുടര്‍ന്ന് ഡി.എം.ഒ ഡോ. ശശിധരന്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിലേക്ക് നീങ്ങിയതോടെ ജില്ലാ കലക്ടര്‍ പ്രശ്നത്തില്‍ ഇടപെടുകയും ചര്‍ച്ചകള്‍ക്കായി എ.ഡി.എം പി.വി. ഗംഗാധരനെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തത്തെിയ എ.ഡി.എം സമരക്കാരും ഡി.എം.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ അടിയന്തര സഹായമായി ഒരുലക്ഷം രൂപ അനുവദിക്കാനും ഡോക്ടര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യാനും കുടുംബത്തിന് പരമാവധി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനമായി.
ജില്ലാ ആശുപത്രിയില്‍ പകരം ഗൈനക്കോളജിസ്റ്റിനെ നിയമിക്കാനും ആദിവാസി രോഗികളെ റഫര്‍ ചെയ്യുന്ന സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. ചര്‍ച്ചയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. രത്നവല്ലി, ആര്‍.എം.ഒ ഡോ. കെ. സുരേഷ്, മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍, ടി.ഡി.ഒ വാണിദാസ്, എസ്.ഐ വിനോദ് വലിയാറ്റൂര്‍, സമര സമിതി നേതാക്കളായ മുന്‍ എം.എല്‍.എ കെ.സി. കുഞ്ഞിരാമന്‍, ഒ.ആര്‍. കേളു, കെ.എം. വര്‍ക്കി, എന്‍.ജെ. ഷജിത്ത്, സജി ശങ്കര്‍, അഖില്‍ പ്രേം.സി, കണ്ണന്‍ കണിയാരം, ജി.കെ. മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

പൊലീസിനെതിരെ പരസ്യവെല്ലുവിളിയുമായി ബി.ജെ.പി നേതാവ്

Posted: 03 Sep 2015 10:03 PM PDT

Image: 

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യവെല്ലുവിളിയുമായി ബി.ജെ.പി നേതാവ് വി. വി രാജേഷ് രംഗത്ത്. ബി.ജെ.പി പ്രവര്‍ത്തരെ അക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിച്ചാല്‍ പൊലീസിനെ കൈകാര്യം ചെയ്യും. മുമ്പും പല കേമന്മാരായ ഉദ്യോഗസ്ഥരും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെല്ലാം പലിശയുടെ പലിശയടക്കം കൊടുത്തിട്ടുണ്ട്.വിരമിച്ചാലും പൊലീസുകാര്‍ക്ക് വീട്ടില്‍ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും രാജേഷ് പറഞ്ഞു.
കായംകുളത്ത് ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ്  രാജേഷ് പൊലീസിനു നേരെ പരസ്യ ഭീഷണി ഉയര്‍ത്തിയത്. ബി.ജെ.പി ^സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആരംഭിച്ചതിനെ തുടര്‍ന്നാണ് വെല്ലുവിളി.

ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ട് കേന്ദ്രം

Posted: 03 Sep 2015 08:29 PM PDT

Image: 

സംഘ്പരിവാര്‍ നേതാക്കളെ പ്രധാനമന്ത്രി നിലക്കുനിര്‍ത്തണമെന്ന് ആപ്
 ന്യൂഡല്‍ഹി: മുസ്ലിം മജ്ലിസെ മുശാവറയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നടത്തിയ പ്രസംഗത്തെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. ഉപരാഷ്ട്രപതിക്കെതിരെ വി.എച്ച്.പിയും ബി.ജെ.പിയും രംഗത്തുവന്നതിന് പിന്നാലെ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് പ്രസംഗത്തിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതിയുടെ ഓഫിസിനെ സമീപിച്ചു.
ഭരണഘടനാപരമായി രണ്ടാമത്തെ ഉയര്‍ന്ന പദവിയാണ് ഉപരാഷ്ട്രപതി. ഉപരാഷ്ട്രപതിയുടെ ഓഫിസില്‍നിന്ന് രേഖകള്‍ ആവശ്യപ്പെടാന്‍ മന്ത്രാലയത്തിന് അധികാരമില്ല. പ്രസംഗത്തിന്‍െറ പകര്‍പ്പ് ആവശ്യപ്പെടുകയല്ല, അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് ന്യൂനപക്ഷ മന്ത്രാലയം വിശദീകരിച്ചു. ഉപരാഷ്ട്രപതി പറഞ്ഞത് ന്യൂനപക്ഷ മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യമായതിനാലാണ് പ്രസംഗത്തിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ടതെന്നും അവര്‍ പറയുന്നു. മുസ്ലിം സമുദായം നേരിടുന്ന ദാരിദ്ര്യം, വിവേചനം, അരക്ഷിതാവസ്ഥ എന്നിവ പരിഹരിക്കാന്‍ ഭരണകൂടം സ്വമേധയാ  നടപടിയെടുക്കണമെന്നാണ് ഉപരാഷ്ട്രപതി പ്രസംഗിച്ചത്. സച്ചാര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടക്കമിട്ട പദ്ധതികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നത്, സമുദായം നേരിടുന്ന സുരക്ഷാപ്രശ്നങ്ങള്‍, വിദ്യാഭ്യാസം, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയില്‍ അര്‍ഹിക്കുന്ന വിഹിതം കിട്ടാതെ പോകുന്നത്, തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ സമുദായത്തിന് പ്രാതിനിധ്യമില്ലാത്തത് എന്നിവയെല്ലാം എണ്ണിപ്പറഞ്ഞ അന്‍സാരിയുടെ പ്രസംഗം മുസ്ലിം സമുദായത്തിന്‍െറ ആശങ്കകള്‍ പ്രതിഫലിക്കുന്നതാണ്. ഇതാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്.
ഹാമിദ് അന്‍സാരി പറഞ്ഞത് രാഷ്ട്രീയവും വര്‍ഗീയതയുമാണെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയെ പിന്തുണച്ച് കോണ്‍ഗ്രസ്, ജെ.ഡി.യു തുടങ്ങിയ പാര്‍ട്ടികള്‍  രംഗത്തുവന്നിരുന്നു. സംഘ്പരിവാറിനെതിരായ പ്രതികരണവുമായി കൂടുതല്‍ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. അന്‍സാരിയുടെ പ്രസ്താവനയില്‍ തെറ്റായി ഒന്നുമില്ളെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് ചൂണ്ടിക്കാട്ടി. യോഗദിനാചരണത്തിന്‍െറ പേരിലും റിപ്പബ്ളിക്ദിന ചടങ്ങിന്‍െറ പേരിലും അന്‍സാരിക്കെതിരെ തെറ്റായ ആക്ഷേപം ഉന്നയിച്ച് സംഘ്പരിവാര്‍ തികഞ്ഞ വര്‍ഗീയതയാണ് കളിക്കുന്നത്. ഭരണഘടനാപദവിയിലിരിക്കുന്നയാളെ ആക്ഷേപിക്കുന്ന സ്വന്തം ആളുകളെ നിലക്കുനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും അശുതോഷ് പറഞ്ഞു.
 ഉപരാഷ്ട്രപതിക്കെതിരായ ആക്ഷേപം സംഘ്പരിവാറിന്‍െറ വര്‍ഗീയമനസ്സാണ് കാണിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്‍റ് എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു. ഒരു മുസ്ലിം സംഘടനയുടെ പരിപാടിയില്‍ സംസാരിക്കവെ, മുസ്ലിം വിഭാഗത്തിന് സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കണമെന്ന് പറയുന്നത് സ്വാഭാവികമാണ്. അതില്‍ ഭരണഘടനക്കും പദവിക്കും നിരക്കാത്തതായി എന്താണുള്ളതെന്നും ഇല്യാസ് ചോദിച്ചു.

സല്‍മാന്‍ രാജാവ് -ഒബാമ കൂടിക്കാഴ്ച ഇന്ന് വൈറ്റ്ഹൗസില്‍

Posted: 03 Sep 2015 08:03 PM PDT

Image: 
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസില്‍. മൊറോക്കോയില്‍ അവധിക്കാലം ചെലവഴിക്കുന്ന രാജാവ് അവിടെ നിന്നാണ് യു.എസിലേക്ക് തിരിച്ചത്. മുതിര്‍ന്ന മന്ത്രിമാരും നയതന്ത്രജ്ഞരും അടങ്ങുന്ന വന്‍ സംഘം രാജാവിനെ അനുഗമിക്കുന്നുണ്ട്. എട്ടര പതിറ്റാണ്ടടുക്കുന്ന യു.എസ് - സൗദി സൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന ക്യാമ്പ് ഡേവിഡ് ഉച്ചകോടിയുടെ പുരോഗതിയും ചര്‍ച്ചകളില്‍ വിലയിരുത്തും. ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവിന് പകരം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് പങ്കെടുത്തത്. വാഷിങ്ടണില്‍ നടക്കുന്ന യു.എസ് - സൗദി ഫോറം സമ്മേളനത്തിലും രാജാവ് സംബന്ധിക്കും. ഊര്‍ജം, ആരോഗ്യം, പെട്രോ കെമിക്കല്‍, ധനകാര്യ സേവനങ്ങള്‍ എന്നീ മേഖലകളിലാകും ഫോറത്തില്‍ ചര്‍ച്ച നടക്കുക. അധികാരമേറ്റ ശേഷം ആദ്യമായാണ് രാജാവ് യു.എസ് സന്ദര്‍ശിക്കുന്നതെങ്കിലും ഒബാമയെ കാണുന്നത് ഇത് രണ്ടാം വട്ടമാണ്. അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തിലുള്ള  അനുശോചനം അറിയിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ ഒബാമ സല്‍മാന്‍ രാജാവിനെ കണ്ടിരുന്നു. ഇന്ത്യന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് മടക്കയാത്രയില്‍ ഒബാമ അന്ന് റിയാദിലിറങ്ങിയത്. 
മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന സുരക്ഷ ഭീഷണി നേരിടുന്നതില്‍ അമേരിക്കന്‍ സഹായം ചര്‍ച്ചകളില്‍ ഉറപ്പുനല്‍കുമെന്ന് സന്ദര്‍ശനത്തിന്‍െറ വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. വന്‍ ശക്തി രാഷ്ട്രങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവകരാറില്‍ സൗദി അറേബ്യ ഉന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാന്‍ അമേരിക്ക കാര്യമായി ഇടപെടും. ഇക്കാര്യത്തില്‍ നിര്‍ണായകമായ ചില ഉറപ്പുകള്‍ ഒബാമയില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
സാമ്പത്തിക ഉപരോധം നീങ്ങുമ്പോള്‍ ശക്തിപ്പെടുന്ന ഇറാന്‍െറ കാര്യത്തില്‍ സൗദിക്ക് ന്യായമായ ചില ആശങ്കകള്‍ ഉണ്ടെന്നും അവയെ ഗൗരവത്തിലാണ് എടുക്കുന്നതെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് വാഷിങ്ടണില്‍ പറഞ്ഞു. ഉപരോധകാലത്ത് മരവിപ്പിക്കപ്പെട്ട ആസ്തികള്‍ക്ക് മേലുള്ള നിയന്ത്രണം തിരികെ ലഭിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനാകും ഇറാന്‍ മുന്‍ഗണന നല്‍കുകയെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഹീനപ്രവൃത്തികള്‍ക്ക് ആ പണം ഇറാന്‍ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരത്തിലുള്ള എന്തെങ്കിലും നീക്കമുണ്ടായാല്‍ ഏതുതരത്തിലും ഇടപെടുമെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയുടെ സുരക്ഷക്കായി ഏതു നടപടിക്കും മടിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. 
യമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വഷളാക്കുന്നതിന് പിന്നില്‍ ഇറാന്‍െറ കരങ്ങളുണ്ടെന്നാണ് സൗദി അറേബ്യയുടെ പരാതി. ഐ.എസിനെതിരെ സിറിയ യിലും ഇറാഖിലും അമേരിക്കയുടെ നേതൃത്വത്തില്‍ തുടരുന്ന സൈനിക നടപടിയില്‍ പ്രധാന പങ്കാളിയാണ് സൗദി അറേബ്യ. സംയുക്ത ഗള്‍ഫ് സൈന്യത്തിന്‍െറ കാര്‍മികത്വത്തില്‍ യമനില്‍ ഹൂതികള്‍ക്കെതിരെ ആരംഭിച്ച വ്യോമാക്രമണത്തിന് യു.എസിന്‍െറ സാങ്കേതികസഹായവും ലഭിക്കുന്നുണ്ട്. ഈ രണ്ടു വിഷയങ്ങളിലും നിര്‍ണായകമായ ചില തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ സന്ദര്‍ശനത്തില്‍ പ്രതീക്ഷിക്കാം. സൗദിയുടെ ചില സൈനിക ആവശ്യങ്ങളും ചര്‍ച്ചക്കത്തെുന്നുണ്ട്. കിഴക്കന്‍ തീരത്ത് അറേബ്യന്‍ ഉള്‍ക്കടലിലുള്ള സൗദി നാവികപ്പടയുടെ നവീകരണത്തിനായി രണ്ടു കൂറ്റന്‍ യുദ്ധക്കപ്പലുകള്‍ വാങ്ങുന്ന കാര്യത്തിലും തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. യു.എസിലെ മേരിലാന്‍ഡ് ആസ്ഥാനമായ ആഗോള ആയുധ നിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷന്‍ അമേരിക്കന്‍ നാവികസേനക്കായി നിര്‍മിച്ച കപ്പലുകളാണ് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. ശതകോടി ഡോളറിന് മുകളില്‍ വില വരുന്ന ഇടപാടിന്‍െറ ആദ്യഘട്ടം ഈ സന്ദര്‍ശനത്തില്‍ പൂര്‍ത്തിയാക്കും. ഈ വര്‍ഷം അവസാനത്തോടെ കടലാസ് പണികള്‍ പൂര്‍ത്തിയാക്കി കപ്പലുകള്‍ സൗദിയിലത്തെിക്കാനാണ് ആലോചന. ഇറാന്‍ നാവികസേനയുടെ സജീവസാന്നിധ്യമുള്ള അറേബ്യന്‍ ഉള്‍ക്കടലില്‍ പേശീബലം വര്‍ധിപ്പിക്കേണ്ടത് സൗദിയുടെ അടിയന്തരാവശ്യമാണ്. 
ഒപ്പം മിസൈല്‍ ആവനാഴിയുടെ കരുത്ത് കൂട്ടുന്നതിനും ലോക്ക്ഹീഡിന്‍െറ സഹായം പ്രതീക്ഷിക്കുന്നു. റയ്ത്തണ്‍ പാട്രിയറ്റ് മിസൈല്‍ വ്യോമ പ്രതിരോധസംവിധാനമാണ് നിലവില്‍ സൗദിക്കുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ യമനില്‍ നിന്ന് ഹൂതികളുടെ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചത് ഈ സംവിധാനമായിരുന്നു. ലോക്ക്ഹീഡിന്‍െറ പി.എ.സി -3 മിസൈലുകള്‍ കൂടി വാങ്ങി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ശ്രമം. 80 അത്യാധുനിക ബ്ളാക്ക് ഹോക്ക് യുദ്ധ ഹെലികോപ്റ്ററുകളും വാങ്ങുന്നതിനുള്ള കരാറിനും സന്ദര്‍ശനത്തില്‍ അന്തിമ രൂപം നല്‍കും.  

ഫത്ഹുല്‍ ഖൈര്‍ പായക്കപ്പല്‍ കോഴിക്കോടും സന്ദര്‍ശിച്ചേക്കും

Posted: 03 Sep 2015 07:58 PM PDT

Image: 
ദോഹ: ഖത്തറിന്‍െറ പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയിലേക്ക് തിരിക്കുന്ന ഫത്ഹുല്‍ ഖൈര്‍ പായ്കപ്പല്‍ കോഴിക്കോടും സന്ദര്‍ശിച്ചേക്കുമെന്ന് യാത്രാസംഘത്തലവന്‍. മുംബൈയിലേക്കാണ് പരമ്പരാഗത ഉരുവിന്‍െറ യാത്രയെങ്കിലും അറബികളുമായി ഏറെക്കാലത്തെ വാണിജ്യ ബന്ധമുള്ള കോഴിക്കോടും ഫത്ഹുല്‍ ഖൈര്‍ സന്ദര്‍ശിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് യൂസുഫ് അല്‍ സാദ മീഡിയവണ്‍ ചാനലിനോട് പറഞ്ഞു. പുരാതന കാലം മുതല്‍ കേരളവുമായി ഖത്തറിന് വാണിജ്യ ബന്ധമുണ്ട്. 
ഖത്തറിലെ വിവിധ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള ഉരു നിര്‍മാണം ഇപ്പോഴും ബേപ്പൂരിലാണ് നടക്കുന്നത്. ഫത്ഹുല്‍ ഖൈര്‍ യാത്രയോടനുബന്ധിച്ച് കതാറയില്‍  നടക്കുന്ന പരമ്പരാഗത ധൗ ഫെസ്റ്റിവലിലും ബേപ്പൂരില്‍ നിന്നും കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള ബോട്ട് നിര്‍മാതാക്കള്‍ പങ്കെടുക്കാറുണ്ട്.കതാറ ബീച്ചില്‍ നിന്ന് ഒക്ടോബര്‍ ഒന്നിന് പുറപ്പെട്ട് 15ന് ഒമാനിലെ സുര്‍ തുറമുഖത്തത്തെുകയും ഒക്ടോബര്‍ 25 ഓടെ ഇന്ത്യയിലത്തെിച്ചേരുകയും ചെയ്യും. നവംബര്‍ 15ന്  മടക്കയാത്ര മസ്കത്തിലത്തെിച്ചേരും. നവംബര്‍ 17 ഓടെ യാത്രക്ക് ദോഹയില്‍ സമാപനമാകും. അതോടെയാണ് നാലാം പരമ്പരാഗത ദൗ ഫെസ്റ്റിവലിന് ദോഹയില്‍ തുടക്കമാവുക. യാത്രയില്‍ പങ്കെടുക്കാനായി പേര് രജിസ്ററര്‍ ചെയ്തവര്‍ക്കുള്ള എഴുത്തു പരീക്ഷ കതാറയില്‍ നടന്നു. യാത്രികര്‍ക്കുള്ള കായികക്ഷമത പരീക്ഷണങ്ങളും കതാറ ബീച്ചില്‍ നടക്കുന്നുണ്ട്.  20നും 45നുമിടയില്‍ പ്രായമുള്ള യാത്രക്ക് തയാറെടുക്കുന്നവര്‍ക്കായുള്ള നീന്തല്‍, കയറ്റം, അപകടങ്ങളില്‍നിന്ന് രക്ഷപ്പെടുത്തല്‍ തുടങ്ങിയവയിലുള്ള പ്രാവീണ്യം തെളിയിക്കലായിരുന്നു പരീക്ഷണം. ഒക്ടോബര്‍ ഒന്നിന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന സംഘത്തിന്‍െറ പ്രധാന ലക്ഷ്യസ്ഥാനം മുംബൈ തുറമുഖമാണ്. 47 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ അനുകൂല അന്തരീക്ഷമുണ്ടായാല്‍ കോഴിക്കോട് കൂടി ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണെന്ന് യാത്രാ സംഘത്തലവന്‍ പറഞ്ഞു. 
പരമ്പരാഗത പായ്ക്കപ്പല്‍ മേളയോടനുബന്ധിച്ച് ഖത്തര്‍ സംഘടിപ്പിച്ചു വരുന്ന ഫത്ഹുല്‍ ഖൈര്‍ യാത്ര ആദ്യമായാണ് ഇന്ത്യയിലേക്ക് തിരിക്കുന്നത്. ഈ യാത്രകള്‍ക്ക് ഇനിയും തുടര്‍ച്ചയുണ്ടാവുമെന്ന് മുഹമ്മദ് യൂസുഫ് സാദ പറഞ്ഞു. 32 വര്‍ഷം പഴക്കമുള്ള ഫത്ഹുല്‍ ഖൈര്‍ പായക്കപ്പല്‍ ഇന്ത്യയുമായുള്ള പഴയ വാണിജ്യ ബന്ധത്തിന്‍െറയും കപ്പല്‍ യാത്രയുടെയും സ്മരണ പുതുക്കാനാണ് ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നത്. 
 

വിദ്യാഭ്യാസത്തിന്‍െറ കോര്‍പറേറ്റ്വത്കരണം

Posted: 03 Sep 2015 07:55 PM PDT

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല രൂപവത്കരിക്കുന്നത് സംബന്ധിച്ച്  മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുകയാണ്. സ്വകാര്യ സര്‍വകലാശാല രൂപവത്കരണ നീക്കം തുടക്കത്തില്‍തന്നെ കല്ലുകടിയോടെയാണ് ആരംഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കേരള ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ സ്വകാര്യ സര്‍വകലാശാല രൂപവത്കരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ളെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍നിന്ന് ലാഭംകൊയ്യാന്‍ ലക്ഷ്യമിടുന്ന ഏതോ കോര്‍പറേറ്റ് സ്ഥാപനത്തിന്‍െറ സമ്മര്‍ദത്തിനു വഴങ്ങിയാണ് വിദ്യാഭ്യാസ മന്ത്രിയോടു പോലും ആലോചിക്കാതെ മുഖ്യമന്ത്രി സ്വകാര്യ സര്‍വകലാശാല രൂപവത്കരിക്കുന്നതിനുള്ള നീക്കം നടത്തുന്നതെന്ന് വ്യക്തമാണ്. കേരളത്തെ വിദ്യാഭ്യാസ ഹബായി മാറ്റുന്നതിന്‍െറ ഭാഗമായിട്ടാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. എന്താണ് അതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. തന്‍െറ മുന്‍ഗാമിയായ എ.കെ. ആന്‍റണി തുറന്നുവിട്ട സ്വാശ്രയ പ്രഫഷനല്‍ കോളജ് എന്ന ഭൂതത്തിന്‍െറ തുടര്‍ച്ചയായിട്ടാണിപ്പോള്‍ ഉമ്മന്‍ ചാണ്ടി മറ്റൊരു ഭൂതത്തെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് ആവാഹിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.  
മറ്റു സംസ്ഥാനങ്ങളില്‍ സ്വാശ്രയ സര്‍വകലാശാലകള്‍ സ്ഥാപിച്ചിട്ടുള്ളത് വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളോ കുടുംബങ്ങളോ ആണ്. കേരളത്തില്‍ സ്വാശ്രയ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടുന്നതോടെ വിദ്യാഭ്യാസമേഖലയുടെ  സ്വകാര്യവത്കരണം കോര്‍പറേറ്റ്വത്കരണമായി വികസിക്കാനാണ്  സാധ്യത. സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ നഗരത്തില്‍ 20 ഏക്കറും ഗ്രാമത്തില്‍ 30 ഏക്കറും ഉണ്ടായിരിക്കണം, വിദ്യാര്‍ഥി പ്രവേശത്തില്‍ സംവരണം പാലിക്കണം, യു.ജി.സി നിയമപ്രകാരം സെര്‍ച് കമ്മിറ്റി രൂപവത്കരിച്ച് വേണം വൈസ് ചാന്‍സലര്‍ നിയമനം, എന്‍ജിനീയറിങ്, നിയമം, മാനേജ്മെന്‍റ്, ആയുര്‍വേദം, വിദ്യാഭ്യാസം, സയന്‍സ്, ആര്‍ട്സ്, സോഷ്യല്‍ സയന്‍സ്, ഇകണോമിക്സ് എന്നിവയില്‍ എതെങ്കിലും അഞ്ചു വിഭാഗങ്ങളെങ്കിലും സര്‍വകലാശാലയില്‍ ഉണ്ടായിരിക്കണം, ലാഭം മറ്റു വ്യവസായങ്ങളില്‍ മുടക്കരുത് തുടങ്ങിയ കര്‍ശന നിബന്ധനങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഫീസ് സര്‍വകലാശാല നിശ്ചയിക്കുമെന്നും സര്‍വകലാശാല പൂട്ടിയാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ്റ്റി ഫിഫ്റ്റി എന്നെല്ലാമുള്ള കര്‍ശന നിബന്ധനകളുമായി ആരംഭിച്ച സ്വാശ്രയ കോളജുകളുടെ അനുഭവം മുന്നിലുള്ളതുകൊണ്ട് വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പോകുന്ന സ്വകാര്യ സര്‍വകലാശാലകളില്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാന്‍ കഴിയും.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയും സര്‍വകലാശാലകളും ഗുരുതരമായ പ്രശ്നങ്ങളെ നേരിട്ടുവരുന്ന സാഹചര്യത്തില്‍ അതൊന്നും പരിശോധിക്കാന്‍ മിനക്കെടാതെയാണിപ്പോള്‍ പുതിയൊരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരുന്നത്. ഉന്നത വിദ്യാഭ്യാസമേഖലക്ക് അക്കാദമിക് നേതൃത്വം നല്‍കേണ്ട  സര്‍വകലാശാലകള്‍ നിരവധി പ്രതിസന്ധികളില്‍പെട്ട് ഫലത്തില്‍ നിഷ്ക്രിയമായിക്കൊണ്ടിരിക്കയാണ്. സര്‍വകലാശാലകളുടെ ഘടനയും പ്രവര്‍ത്തനരീതിയുമെല്ലാം സമഗ്രമായ പരിഷ്കരണത്തിനും നവീകരണത്തിനും വിധേയമാക്കേണ്ട ചുമതലയില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുനിന്നുകൊണ്ട് പ്രത്യാഘാതങ്ങള്‍ പ്രവചിക്കാനാവാത്ത പുതിയ പരീക്ഷണങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ നമുക്കിതുവരെ സമുചിതമായ വികസന പരിപ്രേക്ഷ്യമോ  നയരൂപവത്കരണമോ നടത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ തയാറാക്കിയ ഉന്നത വിദ്യാഭ്യാസ കരട് നയരേഖയും ഇപ്പോഴത്തെ  കൗണ്‍സില്‍ നിയോഗിച്ച ജെ.എ.കെ തരീന്‍ ചെയര്‍മാനും  ഡോ. ഷീന ഷുക്കൂര്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച നിര്‍ദേശങ്ങളും പൂര്‍ണമായി അവഗണിക്കുകയാണുണ്ടായത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തയാറാക്കിയ സ്റ്റാറ്റ്യൂട്ടിന്‍െറയും ആക്ടിന്‍െറയും ബലത്തിലാണ് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലകളില്‍ നിക്ഷിപ്തമായിട്ടുള്ള അക്കാദമിക് ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഒട്ടും പ്രാപ്തമല്ലാത്ത ഭരണ രീതികളാണ് ഇപ്പോള്‍ പിന്തുടര്‍ന്നുവരുന്നത്. ചട്ടങ്ങളിലും നിയമങ്ങളിലും ഉചിതമായ  മാറ്റങ്ങള്‍ വരുത്തിയും സുതാര്യതയും കാര്യക്ഷമതയും വേഗവും ഉറപ്പാക്കിക്കൊണ്ടുള്ള ആധുനികീകരണം നടപ്പാക്കിയും സര്‍വകലാശാലയില്‍ നിക്ഷിപ്തമായ അക്കാദമിക് അജണ്ട സാക്ഷാത്കരിക്കാന്‍ സഹായകമായ ഭരണപരിഷ്കാരം നടപ്പാക്കേണ്ടതായിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വിഷയാടിസ്ഥാനത്തിലുള്ള നിരവധി സര്‍വകലാശാലകള്‍ കേരളത്തില്‍ നിലവില്‍ വന്നിട്ടുമുണ്ട്.  പൊലീസ്, അറബിക്, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ പുതിയ സര്‍വകലാശാലകള്‍ക്കായി സമ്മര്‍ദവും നടന്നുവരുകയാണ്. ഇതൊന്നും ഗൗരവമായി പരിശോധിക്കാതെയാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാന്‍ പോകുന്നത്.
സ്വകാര്യ സ്വാശ്രയ പ്രഫഷനല്‍  കോളജുകളുടെ കടന്നുവരവ് കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ നിലവിലുള്ള പ്രതിസന്ധികള്‍ രൂക്ഷമാക്കുകയും പുതിയ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടാറുള്ള സമൂഹികനീതി, ഗുണമേന്മ, തൊഴില്‍സാധ്യത തുടങ്ങിയ എല്ലാ തലങ്ങളിലും കേരളം ഇന്നു പിറകോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.
വൈദ്യസേവനത്തില്‍ അഭിരുചിയോ അതിലേക്കാവശ്യമായ മനോഭാവമോ തീരെയില്ലാത്ത കുട്ടികളെ മെഡിക്കല്‍ രംഗത്തേക്ക് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചയക്കുകയാണ്. ലക്ഷക്കണക്കിന് രൂപ നല്‍കി എം.ബി.ബി.എസും കോടിക്കണക്കിന് രൂപ നല്‍കി പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടുന്ന ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്ര നൈതികത പിന്തുടരാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. വ്യക്തികളെന്ന നിലയില്‍ ഇവരില്‍ പലരും ധാര്‍മികബോധമുള്ളവരാണെങ്കില്‍പോലും കുടുംബാംഗങ്ങളും ബന്ധുക്കളും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ അവരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് തീര്‍ച്ചയാണ്.  
എന്‍ജിനീയറിങ് വിദ്യാഭ്യാസം മറ്റ് ഉന്നതവിദ്യാഭ്യാസമേഖലകളോടൊപ്പം കേരളത്തില്‍ അതിഭീമമായ നിലവാരത്തകര്‍ച്ചയെ നേരിടുകയാണ്. എന്‍ജിനീയറിങ് പരീക്ഷയില്‍ പാസാകുന്ന കുട്ടികളുടെ എണ്ണം മിക്ക സ്വാശ്രയ കോളജുകളിലും വളരെ കുറവാണെന്ന് കാണാന്‍ കഴിയും. മാത്രമല്ല വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍തന്നെ പഠിച്ച വിഷയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആത്മവിശ്വാസമില്ലത്തതുമൂലം എം.ബി.എ തുടങ്ങിയ മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് ചേരുന്ന പ്രവണതയും വര്‍ധിച്ചുവരുന്നു. കെല്‍ട്രോണ്‍, ഇലക്ട്രോണിക് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍, ടെക്നോപാര്‍ക്ക് തുടങ്ങിയ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുമ്പേ സ്ഥാപിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍, വിവരസാങ്കേതികവിദ്യാ വിപ്ളവത്തിന്‍െറ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നവീനവ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും കേരളത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമെല്ലാം നാം അമ്പേ പരാജയപ്പെട്ടത് എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്‍െറ നിലവാരത്തകര്‍ച്ചമൂലമാണ്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവോടെ കേരള സമൂഹത്തിന്‍െറ ശ്രദ്ധമുഴുവന്‍ മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മാത്രമായി ചുരുങ്ങിനില്‍ക്കുന്നത് വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ചുള്ള  സമഗ്രവും പ്രസക്തങ്ങളുമായ ചര്‍ച്ച അസാധ്യമാക്കുന്നുണ്ട്. സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ എത്രയോ അധികം കുട്ടികള്‍, അതും സാമൂഹിക പിന്നാക്കാവസ്ഥയിലും ദരിദ്രവിഭാഗത്തിലും പെട്ടവര്‍ പഠിക്കുന്ന ഐ.ടി.ഐ, പോളിടെക്നിക്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, സര്‍വകലാശാല ഡിപ്പാര്‍ട്മെന്‍റുകള്‍ തുടങ്ങിയവ നേരിടുന്ന അക്കാദമിക് ഭരണ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടത്തൊനും തൊഴില്‍ മേഖലകളില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നവര്‍ക്കൊരിടം ഉറപ്പാക്കാനാവശ്യമായ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ആവിഷ്കരിക്കാനുമാണ് സര്‍ക്കാര്‍  അടിയന്തരമായി ശ്രദ്ധിക്കേണ്ടത്.
ആധികാരികമായി തയാറാക്കിയ മനുഷ്യവിഭവശേഷി ആസൂത്രണത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രമാണ് പുതിയ കോളജുകള്‍ വിവിധ മേഖലകളില്‍ ആരംഭിക്കേണ്ടത്. സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി സ്വാശ്രയകോളജുകള്‍ അനുവദിക്കുന്ന  ഇന്നത്തെ രീതി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനു പകരമായി ഇതാ സ്വകാര്യ കോര്‍പറേറ്റ്  സര്‍വകലാശാലകള്‍ കടന്നുവരാന്‍ പോകുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്കുള്ള പരിമിതമായ നിയന്ത്രണം പോലുമില്ലാതെയായിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുക എന്നും ഓര്‍ത്തിരിക്കേണ്ടതാണ്.

ആ കുഞ്ഞുടല്‍ ലോകത്തോട് വിളിച്ചുപറയുന്നത്

Posted: 03 Sep 2015 07:48 PM PDT

Image: 

തുര്‍ക്കിയിലെ ബോദ്റും കടല്‍ത്തീരത്തടിഞ്ഞ മൂന്നുവയസ്സുള്ള ഒരു കുഞ്ഞിന്‍െറ ചേതനയറ്റ ശരീരം മനസ്സാക്ഷി മരവിക്കാത്ത മനുഷ്യരുടെ മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണിന്ന്. മണലില്‍ മുഖംകുത്തി കിടക്കുന്ന മൂന്നുവയസ്സുള്ള കുട്ടി പിറന്നമണ്ണില്‍ അഭയം നഷ്ടപ്പെട്ട് ദിശയറിയാതെ പരക്കംപായുന്ന ഒരു ജനതയുടെ കരളലിയിക്കുന്ന വര്‍ത്തമാനകാല അവസ്ഥാവിശേഷത്തിന്‍െറ പ്രതീകമാവുകയാണ്. വിവിധ സൈന്യങ്ങളും മിലിഷ്യകളും പരസ്പരം ഏറ്റുമുട്ടുന്ന, വന്‍ശക്തികള്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്ന, സംഘര്‍ഷഭരിതമായ സിറിയയിലെ കോബാനില്‍നിന്ന് ഗ്രീസിലെ കോസ് ദ്വീപിലേക്ക് രണ്ടുബോട്ടുകളിലായി രക്ഷപ്പെടാന്‍ ശ്രമിച്ച 23 പേരില്‍ മരണത്തിന്‍െറ കാണാക്കയത്തില്‍ അകപ്പെട്ടപ്പോഴാണത്രെ ഐലന്‍ കുര്‍ദി എന്ന ഈ മൂന്നുവയസ്സുകാരന് ദാരുണമരണം ഏറ്റുവാങ്ങേണ്ടിവന്നത്. അഞ്ചുവയസ്സുള്ള സഹോദരനടക്കം അഞ്ചുകുഞ്ഞുങ്ങളും ഒരു സ്ത്രീയും ബോട്ട് മറിഞ്ഞ് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനകം മധ്യധരണ്യാഴിയില്‍ മുങ്ങിമരിച്ച 2500നുമേല്‍  അഭയാര്‍ഥികളുടെ കൂട്ടത്തില്‍ ഇവരുടെ പേരും കൂട്ടിച്ചേര്‍ക്കുന്നതിലപ്പുറം ഈ കുഞ്ഞിന്‍െറ കരള്‍പിളര്‍ക്കുന്ന അനുഭവം ലോകത്തിന്‍െറ മനോഗതിയില്‍ വല്ല മാറ്റവും വരുത്താന്‍ ഉതകുമോ എന്ന് സംശയമാണ്. ‘ഈ ചിത്രം അഭയാര്‍ഥികളോടുള്ള യൂറോപ്പിന്‍െറ മനോഭാവത്തില്‍ മാറ്റംവരുത്തുന്നില്ളെങ്കില്‍ പിന്നെന്താണ് മാറ്റുക’ എന്ന് ഇന്‍ഡിപെന്‍ഡന്‍റ് പത്രം ഉയര്‍ത്തിയ ചോദ്യം വൃഥാവിലാവില്ളെന്ന് ആര്‍ക്കാണ് ഉറപ്പുനല്‍കാനാവുക?
അഭയാര്‍ഥിപ്രശ്നം പശ്ചിമേഷ്യയിലും യൂറോപ്പിലും അത്യപൂര്‍വ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഭ്യന്തര യുദ്ധവും സംഘര്‍ഷവുംകൊണ്ട് ശിഥിലീകരണ വഴിയിലൂടെ കുതിക്കുന്ന സിറിയ, ലിബിയ, ഇറാഖ്, ഉത്തരാഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഹതഭാഗ്യരാണ് പ്രാണനുംകൊണ്ട് ഓടിരക്ഷപ്പെടുന്നത്. എല്ലാവരുടെയും ലക്ഷ്യം സാമ്പത്തികമായി ഭദ്രതയും സമാധാനവുമുള്ള യൂറോപ്പാണ്; വിശിഷ്യാ ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങള്‍. കടലും കരയും താണ്ടി ഈ രാജ്യങ്ങളില്‍ എത്തിപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ബോട്ട് മറിഞ്ഞും ട്രക്കുകളില്‍ ശ്വാസംമുട്ടിയും മരിക്കുന്നവരുടെ ദയാര്‍ഹമായ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇനി അഭയാര്‍ഥികളെ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ സാധ്യമല്ല എന്ന നിലപാടാണ് ഫ്രാന്‍സും ഇംഗ്ളണ്ടുമൊക്കെ കൈക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം എട്ടുലക്ഷത്തോളം കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ സന്നദ്ധത അറിയിച്ച ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ നിലപാടിനെതിരെ അവിടത്തെ തീവ്ര വലതുപക്ഷം രംഗത്തുവന്നതോടെ പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ് അവരിന്ന്. ഹംഗറി-ഓസ്ട്രിയന്‍ അതിര്‍ത്തി അഭയാര്‍ഥി പ്രശ്നത്തിന്‍െറ പേരില്‍ സംഘര്‍ഷഭരിതമായി തുടരുന്നു. അതിരുകളില്ലാത്ത യൂറോപ്പില്‍ 16 അടി ഉയരമുള്ള മുള്ളുവേലികള്‍ ഉയരുന്ന കാഴ്ച ഒരു പ്രതിസന്ധിക്കുമുന്നില്‍ മനുഷ്യത്വം മറക്കുന്ന സമൂഹത്തിന്‍െറ സഹതാപാര്‍ഹമായ നിസ്സഹായതയാണ് അനാവൃതമാക്കുന്നത്. തങ്ങള്‍ക്കിനി കൂടുതലായി കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ സാധ്യമല്ല എന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. ഈ നിലപാടിനെതിരെ രാഷ്ട്രീയ-മത നേതൃത്വം പരസ്യമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് അവിടത്തെന്നെയാവണം എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് അദ്ദേഹം. ഗ്രീസില്‍ മാത്രം 2,05,000 ശരണാര്‍ഥികള്‍ തുടര്‍യാത്രക്കായി തങ്ങുന്നുണ്ടെന്നാണ് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി വെളിപ്പെടുത്തുന്നത്. വിഷയം ചര്‍ച്ചചെയ്യാന്‍ സെപ്റ്റംബര്‍ 24ന് യൂറോപ്യന്‍ യൂനിയന്‍ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും ഈ മാനുഷികപ്രതിസന്ധിക്ക് പോംവഴി കാണാന്‍ സാധിക്കുമെന്ന് കരുതുന്നത് അമിതപ്രതീക്ഷയാവും.
സ്വയംകൃതാനര്‍ഥങ്ങള്‍ക്കാണ് ആഗോളസമൂഹം ശമ്പളം കൊടുത്തുതീര്‍ക്കുന്നത്. ഇന്നത്തെ പശ്ചിമേഷ്യ വന്‍ശക്തികളുടെ സൃഷ്ടിയാണ്. സിറിയയിലും ലിബിയയിലും ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ അധിനിവേശസേന കടന്നുചെന്നപ്പോള്‍ അവിടത്തെ മനുഷ്യരെ മറന്നുകളിക്കരുതെന്ന് വിവേകശാലികള്‍ മുന്നറിയിപ്പ് നല്‍കിയതാണ്. അന്ന് അവരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചവര്‍ക്കുതന്നെയാണ് അധിനിവേശവും തജ്ജന്യമായ ഭീകരവാദവും തുറന്നുവിട്ട മനുഷ്യദുരന്തത്തിന്‍െറ ഒഴുക്കിനു മുന്നില്‍ സ്തബ്ധരായി നില്‍ക്കേണ്ടിവന്നിരിക്കുന്നത്. സിറിയയും ലിബിയയുമൊക്കെ ഇന്ന് സങ്കല്‍പത്തിലെ രാജ്യങ്ങളാണ്. മൂന്നുലക്ഷം മനുഷ്യരാണത്രെ ഇതുവരെ സിറിയയില്‍ കൊല്ലപ്പെട്ടത്. ഒരുകോടി പൗരന്മാര്‍ അഭയാര്‍ഥികളായി അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെട്ടിരിക്കുകയുമാണ്. ഈ ഹതഭാഗ്യരാണ് പെരുവഴിയില്‍ ദയാരഹിതരായ മനുഷ്യരെയും രാജ്യങ്ങളെയും കണ്ടുമുട്ടുന്നതും ദിശതെറ്റി നട്ടം തിരിയുന്നതും കൂട്ടമരണങ്ങള്‍ക്ക് ഇരയാവുന്നതും. അപരിമേയമായ ഈ മാനുഷിക ദുരന്തത്തിനു മുന്നില്‍ ലോകത്തിനു കൈയുംകെട്ടി നില്‍ക്കാന്‍ സാധ്യമല്ല. ലോകമനസ്സാക്ഷി ഞെട്ടിയുണര്‍ന്ന് പോംവഴി കണ്ടത്തെുകയേ നിര്‍വാഹമുള്ളൂ.
 

വിദേശികള്‍ക്ക് ഇരുചക്രവാഹന ലൈസന്‍സ് നിര്‍ത്തി

Posted: 03 Sep 2015 07:47 PM PDT

Image: 
മസ്കത്ത്: വിദേശികള്‍ക്ക് ഒമാനില്‍ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. വിദേശികള്‍ക്ക് ഇരുചക്ര വാഹന ലൈസന്‍സ് നല്‍കേണ്ടതില്ളെന്നാണ് പുതിയ തീരുമാനം. ഗിയറുള്ള ബൈക്കുകള്‍ ഓടിക്കാന്‍ ലൈസന്‍സ് നല്‍കുന്നതാണ് നിര്‍ത്തിയത്. പുതിയ അപേക്ഷകള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ളെന്ന തീരുമാനപ്രകാരമാണ് ഇതെന്ന് ആര്‍.ഒ.പി അധികൃതര്‍ അറിയിച്ചു. എന്നാല്‍, പഴയ ലൈസന്‍സുകള്‍ പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല.  
രാജ്യത്തെ റോഡുകളില്‍ വര്‍ധിക്കുന്ന ബൈക്ക് ഗതാഗതം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമാണ് റോയല്‍ ഒമാന്‍ പൊലീസിന്‍െറ പുതിയ തീരുമാനം. ജൂലൈ പകുതി  മുതലാണ് വിദേശികളുടെ പുതിയ ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ളെന്ന തീരുമാനം  നിലവില്‍ വന്നത്. മലയാളികളടക്കം നിരവധി പേരാണ് ഇരുചക്ര വാഹന ലൈസന്‍സിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഗിയറില്ലാത്ത സി.സി കുറഞ്ഞ ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് നല്‍കുന്നതിന് തടസ്സമില്ളെന്നാണ് അപേക്ഷകരോട് ആര്‍.ഒ.പി അധികൃതര്‍ പറഞ്ഞത്. എന്നാല്‍, ഇത്തരം വാഹനങ്ങള്‍ പ്രധാന റോഡുകളില്‍ ഓടിക്കാന്‍ കഴിയില്ല. ഇടറോഡുകളില്‍ മാത്രമേ ഇവ ഓടിക്കാന്‍ പാടുള്ളൂ. അതിനാല്‍, പ്രവാസികള്‍ക്ക് ഈ ലൈസന്‍സ് കൊണ്ട് കാര്യമില്ലാത്ത അവസ്ഥയാണ്.  
ഏപ്രിലില്‍ ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും ഉള്‍പ്രദേശങ്ങളില്‍ അടക്കം പലയിടത്തും നിയമം കര്‍ക്കശമാക്കിയിരുന്നില്ല. ലേണേഴ്സുമായി സൊഹാറില്‍ ടെസ്റ്റിനത്തെിയ തന്നോട് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെച്ചതായാണ് ആര്‍.ഒ.പി ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് ലിവയില്‍ ഇലക്ട്രോണിക് ഷോപ് നടത്തുന്ന കൊല്ലം സ്വദേശി യാസിര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ലിവയിലെ പൊലീസ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ ജൂലൈ പകുതി മുതല്‍ നിയമം കര്‍ക്കശമാക്കിയെന്നാണ് പറഞ്ഞതെന്നും യാസിര്‍ പറഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച് നിയമങ്ങളൊന്നും നിലവില്‍ വന്നിട്ടില്ളെന്നും ഒൗദ്യോഗിക തലത്തില്‍ എടുത്ത തീരുമാനമാണ് ഇതെന്നും ഖുറം ആര്‍.ഒ.പി അധികൃതര്‍ അറിയിച്ചു. 
നിയമപ്രകാരം സ്ഥിരമായ ലൈസന്‍സുള്ളവരുടെ പേരില്‍ മാത്രമേ ബൈക്കുകള്‍ക്ക് രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളൂ. ലൈസന്‍സ് ഉടമകള്‍ക്ക് മാത്രമേ ബൈക്ക് ഓടിക്കാനും പാടുള്ളൂ. നേരത്തേ, റെസിഡന്‍റ് കാര്‍ഡുള്ള ആര്‍ക്കും ബൈക്കുകള്‍ വാങ്ങാമായിരുന്നു. ആര്‍.ഒ.പി നല്‍കുന്ന ലേണേഴ്സ് ലൈസന്‍സ് ഉപയോഗിച്ച് ആര്‍ക്കും ഇത്തരം വാഹനങ്ങള്‍ ഓടിക്കാമായിരുന്നു. ലേണേഴ്സ് ബോര്‍ഡ് വെച്ച് എത്ര കാലം വേണമെങ്കിലും ബൈക്കുകള്‍ ഓടിക്കാന്‍ കഴിയുന്നതിനാല്‍ പലരും ഈ ലൈസന്‍സുകള്‍ മാറ്റിയിരുന്നില്ല. വര്‍ഷങ്ങളായി ലേണേഴ്സ് ലൈസന്‍സില്‍ ബൈക്കുകള്‍ ഓടിക്കുന്ന നിരവധി പേര്‍ ഒമാനിലുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ ഒഴിവാക്കാനാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. സ്ഥിര ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ബൈക്കുകള്‍ വാങ്ങാനും ഓടിക്കാനും അനുവാദമുണ്ടാവുകയുള്ളൂവെന്നതിനാല്‍ നിലവില്‍ ബൈക്കുകളുള്ള കമ്പനികള്‍ വാഹനമോടിക്കുന്നവരുടെ പേരില്‍ മാറ്റി രജിസ്റ്റര്‍ ചെയ്യേണ്ടിവരും. സ്വന്തം ബൈക്ക് ഉണ്ടെങ്കിലും ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ളവര്‍ക്കും നിയമം കര്‍ക്കശമാക്കുന്നതോടെ വാഹനമോടിക്കാന്‍ കഴിയില്ല. നേരത്തേ, ബൈക്കുകള്‍ വാങ്ങാനും ഓടിക്കാനും ഒമാനില്‍ എളുപ്പമായിരുന്നു. പുതിയനിയമം നിരവധി ബൈക്കുകളെ കട്ടപ്പുറത്താക്കും. ബൈക്കുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രമാണെങ്കിലും ഒമാനില്‍ നിരവധി സ്ഥാപനങ്ങളും കമ്പനികളും ജോലിക്ക് ഉപയോഗിക്കുന്നുണ്ട്. ഹോട്ടലുകാരും ഡെലിവറി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ബൈക്കുകള്‍ കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഏതാണ്ടെല്ലാ ഹോട്ടലുകളും ഹോം ഡെലിവറിക്ക് ബൈക്കുകളെയാണ് ആശ്രയിക്കുന്നത്. ചെലവുകുറവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുമെന്നതുമാണ് ബൈക്ക് ഡെലിവറിയുടെ മെച്ചം. റൂവി നഗരത്തില്‍ തന്നെ ഇത്തരം നൂറുകണക്കിന് ബൈക്കുകള്‍ ഉണ്ട്. പത്രസ്ഥാപനങ്ങള്‍ വിതരണത്തിനും ബൈക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ നിയമം ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പല ഹോട്ടലുകളുടെയും ഡോര്‍ ഡെലിവറിയെയും മറ്റും പുതിയ നിയമം ബാധിച്ചിട്ടുണ്ട്. ലൈസന്‍സുള്ള വ്യക്തിയുടെ പേരില്‍ ബൈക്കുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നതും കമ്പനികളെ പ്രതികൂലമായി ബാധിക്കും. രജിസ്റ്റര്‍ ചെയ്ത വ്യക്തിയെ മാത്രമേ ബൈക്ക് ഓടിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും നിയമത്തിലുണ്ട്. ഇതനുസരിച്ച് കമ്പനികള്‍ വാങ്ങുന്ന ബൈക്കുകള്‍ ജീവനക്കാരന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇതോടെ, മുതല്‍മുടക്കിറക്കുന്ന കമ്പനിക്ക് ബൈക്കില്‍ ഒരു അവകാശവും ഇല്ലാതാവും. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ബൈക്കുകള്‍ ജോലിക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനാലാണിത്. നിയമം കര്‍ശനമാക്കുന്നത് വാഹനവിതരണക്കാരെയും പ്രതികൂലമായി ബാധിക്കും. 

തീവ്രവാദികള്‍ക്ക് പിന്തുണ: ഇറാനും ഹിസ്ബുല്ലക്കുമെതിരെ ശക്തമായ പ്രതിഷേധം

Posted: 03 Sep 2015 07:43 PM PDT

Image: 
കുവൈത്ത് സിറ്റി: കുവൈത്തില്‍ അന്തശ്ഛിദ്രത്തിന് ശ്രമിക്കുന്ന തീവ്രവാദ ശക്തികള്‍ക്ക് പിന്തുണ നല്‍കുന്ന ഇറാനും ഹിസ്ബുല്ലക്കുമെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇത്തരം നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇറാന്‍ കുവൈത്തില്‍ ഇടപെടലിന് ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. അതേസമയം, ഇറാനുമായുള്ള  നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന് പാര്‍ലമെന്‍റ് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇറാന്‍െറയും ഹിസ്ബുല്ലയുടെയും സഹായത്തോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ച 26 അംഗ സംഘത്തെയും അവരുടെ ആയുധങ്ങളും പിടികൂടിയ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്. 
പിടിയിലായ സംഘത്തിനെതിരെ ചാരവൃത്തി അടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ചുമത്തിയ സാഹചര്യത്തില്‍ കഴിഞ്ഞദിവസം മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. അബ്ദലി ആയുധവേട്ട സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതായി പബ്ളിക് പ്രോസിക്യൂഷന്‍െറ പ്രസ്താവന വന്നതോടെയാണ് ഹിസ്ബുല്ലക്കും  ഇറാനുമെതിരായ പ്രതിഷേധം വ്യാപകമായത്. പാര്‍ലമെന്‍റിലും ദീവാനിയകളിലും പൊതുജന റാലികളിലും ഇറാനും ഹിസ്ബുല്ലക്കുമെതിരായ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പാര്‍ലമെന്‍റ് വിദേശകാര്യ സമിതി അധ്യക്ഷന്‍ കൂടിയായ ഹമദ് അല്‍ ഹറഷാനി എം.പിയാണ്  ഇറാനെതിരെ ആദ്യം രംഗത്തത്തെിയത്. ഇറാനാണ് അറബ്- ഗള്‍ഫ് മേഖലയുടെ പ്രധാനശത്രുവെന്നും യമനിലും ഇറാഖിലും സിറിയയിലും സമാധാനം തകര്‍ത്ത ഇറാന്‍ ഇപ്പോള്‍ ജി.സി.സി രാജ്യങ്ങളെ ലക്ഷ്യമിട്ടിരിക്കുകയാണെന്നുമായിരുന്നു ഹമദ് അല്‍ ഹറഷാനി എം.പി തുറന്നടിച്ചത്. 
ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന് എം.പിമാരായ സൗദ് അല്‍ ഹുറൈജി, അബ്ദുല്ല അല്‍ തുറൈജി എന്നിവര്‍ ആവശ്യപ്പെട്ടു. ഹിസ്ബുല്ലയെ ജി.സി.സി നേതൃത്വം ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ഒറ്റപ്പെടുത്തണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. കുവൈത്തിന്‍െറ പരമാധികാരത്തിലേക്ക് ഒളിഞ്ഞു നോക്കാന്‍ ചാരന്മാരെ അയക്കുകയാണ് ഇറാന്‍  ചെയ്തതെന്ന്  മാദ്വീ അല്‍ ഹാജിരി കുറ്റപ്പെടുത്തി. എണ്ണ  ലക്ഷ്യമിട്ട് കുവൈത്തിലും മറ്റു ജി.സി.സി രാജ്യങ്ങളിലും അധിനിവേശം നടത്താനുള്ള  നീക്കമാണ്  ഇറാന്‍-ഹിസ്ബുല്ല സഖ്യം നടത്തുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അബ്ദുല്ല അല്‍ നഫീസി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും ചാരവൃത്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

യു.എസ് ഓപണ്‍: സെറീന പൊരുതിക്കടന്നു

Posted: 03 Sep 2015 12:25 PM PDT

Image: 
Subtitle: 
ദ്യോകോവിച്, സിലിച്, വീനസ്, നദാല്‍ മൂന്നാം റൗണ്ടില്‍

ന്യൂയോര്‍ക്: കലണ്ടര്‍ സ്ളാം മുന്നില്‍കണ്ടുള്ള പ്രയാണത്തില്‍ രണ്ടാം റൗണ്ടില്‍ നേരിട്ട ചെറിയ പരീക്ഷണം അതിജീവിച്ച് നിലവിലെ വനിതാ സിംഗ്ള്‍സ് ചാമ്പ്യന്‍ സെറീന വില്യംസ് മുന്നേറി. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്, നിലവിലെ ചാമ്പ്യന്‍ മരിന്‍ സിലിച്, സ്പാനിഷ് കരുത്തന്‍ റാഫേല്‍ നദാല്‍ എന്നിവര്‍ പുരുഷ വിഭാഗം സിംഗ്ള്‍സില്‍ അനായാസം മൂന്നാം റൗണ്ടിലത്തെി. വനിതകളില്‍ വീനസ് വില്യംസും കനേഡിയന്‍ താരം യൂഗിന്‍ ബൗചാഡും മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു.
പുരുഷ ഡബ്ള്‍സിലാണ് ഇത്തവണ യു.എസ് ഓപണിനെ ഞെട്ടിച്ച ഏറ്റവും വലിയ അട്ടിമറി പിറന്നത്. നിലവിലെ ജേതാക്കളും ലോക്കല്‍താരങ്ങളുമായ ബോബ്-മൈക്ക് ബ്രയാന്‍ സഹോദരങ്ങള്‍ ഒന്നാം റൗണ്ടില്‍ തോറ്റുപുറത്തായി. യു.എസിന്‍െറതന്നെ താരങ്ങളായ സ്റ്റീവ് ജോണ്‍സണ്‍-സാം ക്വറെ സഖ്യമാണ് ഒന്നാം സീഡ് ജോടിയെ കെട്ടുകെട്ടിച്ചത്. 7-6(7-4), 5-7, 6-3 സ്കോറിന് ജോണ്‍സണ്‍-ക്വറെ സഖ്യം ജയം പിടിച്ചു. മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിറ്റ്സര്‍ലന്‍ഡിന്‍െറ മാര്‍ട്ടിന ഹിംഗിസ് സഖ്യവും പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമേനിയയുടെ ഫ്ളോറിന്‍ മെര്‍ജിയ സഖ്യവും രണ്ടാം റൗണ്ടിലത്തെി.
നെതര്‍ലന്‍ഡ്സിന്‍െറ സീഡില്ലാതാരമായ കികി ബെര്‍ട്ടെന്‍സിന്‍െറ മുന്നില്‍ ഒന്നാം സെറ്റിലാണ് ലോക ഒന്നാം നമ്പര്‍ താരമായ സെറീന കുറച്ചുനേരം വിയര്‍ക്കേണ്ടിവന്നത്. അണ്‍ഫോഴ്സ്ഡ് എററുകളും ഡബ്ള്‍ ഫാള്‍ട്ടുകളും വരുത്തുന്നതില്‍ മുന്നില്‍നിന്ന സെറീന ഒടുവില്‍, 7-6(7-5), 6-3ന് എതിരാളിയെ തറപറ്റിച്ചു.  
ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ ആരാധകരെ ആവേശത്തിലാക്കിയ ‘ഗന്നം സ്റ്റൈല്‍’ ഡാന്‍സുമായാണ് സെര്‍ബിയന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച് ഓസ്ട്രിയയുടെ ആന്ദ്രിയാസ് ഹൈദര്‍-മൗററിനെതിരായ രണ്ടാം റൗണ്ട് ജയം ആഘോഷിച്ചത്. ഗാലറിയില്‍നിന്ന് ഒപ്പം ചേര്‍ന്ന ഒരു ആരാധകനൊപ്പം ചുവടുവെച്ച ദ്യോകോവിച് ആരാധകരെ കൈയിലെടുത്തു. 6-4, 6-1, 6-2 സ്കോറിന് അനായാസമായിരുന്നു സെര്‍ബിയന്‍ മുന്‍ ചാമ്പ്യന്‍െറ ജയം.  
ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിന് വെല്ലുവിളി ഉയര്‍ത്തിയതിനുശേഷമാണ് റഷ്യയുടെ എവ്ജെനി ഡോന്‍സ്കോയ് മുട്ടുമടക്കിയത്. 6-2, 6-3, 7-5ന് ജയം നേടി ഒമ്പതാം സീഡ് സിലിച് മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു.
അര്‍ജന്‍റീനയുടെ ഡീഗോ ഷ്വാര്‍ട്ട്സ്മാനോട് ധീരമായി പൊരുതിയാണ് മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ട് പിന്നിട്ടത്. എട്ടാം സീഡായ നദാല്‍ 7-6(7-5), 6-3, 7-5ന് മത്സരം നേടിയെടുത്തു. ഇറ്റലിയുടെ 32ാം സീഡ് ഫാബിയോ ഫോഗ്നിനിയെ അടുത്ത റൗണ്ടില്‍ നേരിടും. കാനഡയുടെ 10ാം സീഡ് മിലോസ് റാവോണിക് നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ 6-2, 6-4, 6-7(5-7), 7-6(7-1)ന് തോല്‍പിച്ചു. മറ്റൊരു സ്പാനിഷ് താരം മാഴ്സല്‍ ഗ്രനോല്ളേഴ്സ് 6-3, 6-4, 6-3ന് ഫ്രഞ്ചുകാരന്‍ ജോ വില്‍ഫ്രഡ് സോംഗക്ക് മുന്നില്‍ വീണു. ഇറിന ഫാല്‍കോണിയാണ് വീനസിന് മുന്നില്‍ വീണത്.  6-3, 6-7(2-7), 6-2ന് മത്സരം വീനസ് തന്‍േറതാക്കി. യു.എസിന്‍െറ ക്ളെയര്‍ ലിയു-ടെയ്ലര്‍ ഹാരി ഫ്രിറ്റ്സ് സഖ്യമാണ് പേസ്-ഹിംഗിസ് ജോടിക്ക് മുന്നില്‍ 6-2, 6-2ന് വീണത്. മറ്റൊരു യു.എസ് സഖ്യമായ ആസ്റ്റിന്‍ ക്രയിചെക്-നികോളസ് മണ്‍റോ ആണ് ബൊപ്പണ്ണ-മെര്‍ജിയ കൂട്ടുകെട്ടിന് മുന്നില്‍ തോറ്റമ്പിയത്. സ്കോര്‍: 6-3, 6-4.

സചിന്‍ ഇനി കൊച്ചിക്കാരന്‍

Posted: 03 Sep 2015 12:19 PM PDT

Image: 
Subtitle: 
സ്വകാര്യ സന്ദര്‍ശനത്തിന് ഇന്ന് കൊച്ചിയിലത്തെും

കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ കൊച്ചിയില്‍ വീട് വാങ്ങാനൊരുങ്ങുന്നു. കുണ്ടന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന പ്രൈം മെറിഡിയന്‍െറ കായലോര പ്രോജക്ടായ ബ്ളൂ വാട്ടേഴ്സിലെ വില്ലയാണ് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സ്വന്തമാക്കുക. കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാള്‍ ടീം ഉടമകളിലൊരാള്‍ കൂടിയായ സചിന്‍ കേരളത്തില്‍ കൂടുതല്‍ സമയം ചെലവിടുന്നതിന്‍െറ ഭാഗമായാണ് കൊച്ചിയില്‍ വീട് സ്വന്തമാക്കുന്നതെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സചിന്‍ വീട് സ്വന്തമാക്കുന്നത്.
 കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിന്‍െറ അംബാസഡര്‍ കൂടിയായിരുന്നു സചിന്‍. സചിന്‍െറ കരിയറിലെ മികച്ച ബൗളിങ് പ്രകടനത്തിന് വേദിയായതും കൊച്ചിയാണ്. ഓണനാളില്‍ സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ആശംസ നേര്‍ന്ന സചിന്‍ വാഴയിലയില്‍ സദ്യ ഉണ്ണുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.
ഇന്‍റര്‍നാഷനല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്‍െറ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച കൊച്ചിയിലത്തെുന്ന സചിന്‍ ശനിയാഴ്ച വില്ല സന്ദര്‍ശിച്ചേക്കും. ബാന്ദ്ര പെറി ക്രോസ് റോഡിലെ ബംഗ്ളാവിലാണ് സചിനും കുടുംബവും ഇപ്പോള്‍ താമസം.

റോഡില്‍ പൊലിഞ്ഞത് 75,000 യൗവനങ്ങള്‍

Posted: 03 Sep 2015 11:58 AM PDT

Image: 
Subtitle: 
മരിച്ചവരില്‍ അധികവും 15നും 34നും ഇടയിലുള്ളവര്‍

ന്യൂഡല്‍ഹി: യുദ്ധത്തെക്കാള്‍ കൂടുതല്‍ പേര്‍ റോഡില്‍ മരിക്കുന്നുവെന്ന് ഞെട്ടിക്കുന്ന സത്യം സാക്ഷ്യപ്പെടുത്തി ഗതാഗത മന്ത്രാലയത്തിന്‍െറ ഗവേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റോഡുകളില്‍ പൊലിഞ്ഞത് 75,000 യൗവനങ്ങള്‍. 15നും 34നും ഇടയില്‍ പ്രായമുള്ളവരുടെ മാത്രം കണക്കാണിത്. അതില്‍ 82 ശതമാനവും പുരുഷന്മാര്‍.
2014ല്‍ റോഡപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍  53.8 ശതമാനം പേരാണ് 15നും 34നും ഇടയിലുള്ളവര്‍. 35നും 64നും ഇടയിലുള്ളവര്‍ 35.7 ശതമാനം വരും. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് 15നും 29നും ഇടയിലുള്ളവരിലെ മരണത്തിന്‍െറ പ്രധാന കാരണം റോഡപകടമാണ്. വര്‍ഷംതോറും 3.4 ലക്ഷം ചെറുപ്പക്കാരാണ് ലോകത്ത് റോഡുകളില്‍ പിടഞ്ഞുവീണൊടുങ്ങുന്നത്.
‘ലോകത്തിന്‍െറ ശ്രദ്ധ അടിയന്തരമായി പതിയേണ്ട വിഷയമാണിത്. റോഡില്‍ എങ്ങനെ മാന്യമായി പെരുമാറണമെന്ന് കുടുംബങ്ങള്‍ക്കുള്ളില്‍ തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഇല്ളെങ്കില്‍ കുടുംബങ്ങളും സമൂഹവും പേറേണ്ടിവരുന്നത് കനത്ത നഷ്ടമാണ്’-റോഡ് സുരക്ഷാ വിദഗ്ധന്‍ രോഹിത് ബലൂച പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം 4.89 ലക്ഷം പേരാണ് 2014ല്‍ ഇന്ത്യയില്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. 2013ല്‍ 4.86 പേരായിരുന്നു മരണപ്പെട്ടത്. 1.5 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ബിഹാര്‍, പഞ്ചാബ്, ഹരിയാന എന്നീ 13 സംസ്ഥാനങ്ങളിലാണ് 83.2 ശതമാനം പേരും മരണപ്പെട്ടത്. റോഡപകടങ്ങളില്‍ മാരകമായി പരിക്കേല്‍ക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കര്‍ണാടകയിലും കേരളത്തിലുമാണ്. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമാണ് ഇക്കാര്യത്തില്‍ തൊട്ടുപിന്നില്‍.
‘റോഡപകടത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയാലും ആജീവനാന്തം വികലാംഗരായി ജീവിതം തള്ളിനീക്കേണ്ടിവരുന്നവരാണ് അധികവും. റോഡപകടങ്ങളും മരണവും കാരണം നിരവധി കുടുംബങ്ങള്‍ ദരിദ്രരായി മാറുന്നതായി ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് നടത്തിയ പഠനം വ്യക്തമാക്കുന്നതായി ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ റോഡ് ഫെഡറേഷന്‍ മേധാവി കെ.കെ. കപില പറയുന്നു. 10 ലക്ഷത്തിനു മുകളില്‍ ജനങ്ങള്‍ അധിവസിക്കുന്ന 50 നഗരങ്ങളിലാണ്  ഇന്ത്യയിലെ റോഡപകടങ്ങളുടെ 12 ശതമാനവും നടക്കുന്നത്. ഇതില്‍ ഡല്‍ഹിയാണ് ഏറ്റവും മുന്നില്‍. 1,671 പേര്‍ കഴിഞ്ഞ വര്‍ഷം അപകടത്തില്‍  മരിച്ചു. 1,118പേരുമായി ചെന്നൈയാണ് രണ്ടാമത്. ലുധിയാന, ധന്‍ബാദ്, അമൃത്സര്‍, വാരാണസി, കാണ്‍പുര്‍, പട്ന എന്നിവയാണ് അപകടനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് നഗരങ്ങള്‍.

ബിഹാര്‍ തെരഞ്ഞെടുപ്പ്: വിമുക്ത ഭടന്മാരുടെ സമരം തീര്‍ക്കാന്‍ തിരക്കിട്ട നീക്കം

Posted: 03 Sep 2015 11:49 AM PDT

Image: 

ന്യൂഡല്‍ഹി: ‘ഒരു റാങ്ക്, ഒരു പെന്‍ഷന്‍’ ആവശ്യപ്പെട്ട്  വിമുക്ത ഭടന്മാര്‍ നടത്തിവരുന്ന സമരം ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് ഒത്തുതീര്‍ക്കാന്‍ തിരക്കിട്ട ശ്രമം. ബിഹാര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സാധ്യതയെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നത്.
പെന്‍ഷന്‍ പരിഷ്കരണം ഒഴികെ വിഷയങ്ങളില്‍ സമരക്കാരുമായി സര്‍ക്കാര്‍ ധാരണയിലത്തെിയതായാണ് വിവരം. പരിഷ്കരണം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ എന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. എല്ലാ വര്‍ഷവും പരിഷ്കരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പരിഷ്കരണം എന്നത് അംഗീകരിക്കാന്‍ സമരക്കാര്‍ തയാറാണെങ്കിലും അഞ്ചു വര്‍ഷമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ധനമന്ത്രാലയം. വലിയ സാമ്പത്തികബാധ്യതയുണ്ടാകുമെന്നാണ് ധനമന്ത്രാലയം നല്‍കുന്ന വിശദീകരണം. സമരം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് ആര്‍.എസ്.എസ് നിര്‍ദേശിക്കുകകൂടി ചെയ്ത പശ്ചാത്തലത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ ഇടനിലക്കാര്‍ വഴി നിരന്തര ചര്‍ച്ചയിലാണ്. പരിഷ്കരണം മൂന്നു വര്‍ഷത്തിലൊരിക്കല്‍ എന്ന ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് മുന്‍ സൈനികമേധാവികളും മറ്റും ഇടപെട്ട് നടക്കുന്ന ചര്‍ച്ചകളിലൂടെ നടക്കുന്നത്.
അതേസമയം, സമരക്കാര്‍ക്കിടയില്‍ ഭിന്നതയും ഉടലെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ അഭ്യര്‍ഥന മാനിച്ച് മൂന്നു വര്‍ഷത്തിലൊരിക്കല്‍ പരിഷ്കരണം സമ്മതിച്ച് സമരം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗം ജനറല്‍ ബോഡി വിളിച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന നിലപാടിലാണ്.

വടക്കുന്നാഥ ക്ഷേത്രത്തിന് യുനെസ്കോ പൈതൃക സംരക്ഷണ പുരസ്കാരം

Posted: 03 Sep 2015 11:44 AM PDT

Image: 

തൃശൂര്‍: പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്കോയുടെ ‘അവാര്‍ഡ് ഓഫ് എക്സലന്‍സി’ന് തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രം അര്‍ഹമായി. കേരളത്തിന് ആദ്യമായാണ് ഐക്യരാഷ്ട്ര സഭ വിദ്യാഭ്യാസ -ശാസ്ത്ര -സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) ഈ പുരസ്കാരം ലഭിക്കുന്നത്. ലോകത്തെ 12 കേന്ദ്രങ്ങള്‍ക്ക് പൈതൃക സംരക്ഷണ പുരസ്കാരം പ്രഖ്യാപിച്ചതില്‍ ഇന്ത്യയില്‍നിന്ന് ഇടംപിടിച്ച് മൂന്നെണ്ണത്തില്‍ ഒന്നാണ് വടക്കുന്നാഥ ക്ഷേത്രം.
പൈതൃകം സംരക്ഷിച്ച് ക്ഷേത്രത്തില്‍ നടക്കുന്ന നവീകരണങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 12 വര്‍ഷമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിന് മുമ്പും ശേഷവും എടുത്ത ചിത്രങ്ങള്‍ കഴിഞ്ഞ പൂരക്കാലത്ത് ബന്ധപ്പെട്ടവര്‍ യുനെസ്കോ സമിതിക്ക് അയച്ചിരുന്നു. പുരാവസ്തു വകുപ്പും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും മറ്റുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ദര്‍ശനത്തിനു തന്നെ സവിശേഷ രീതിയുള്ള വടക്കുന്നാഥ ക്ഷേത്രത്തിലെ ഗോപുരങ്ങളും മണ്ഡപങ്ങളും ചുമര്‍ ചിത്രങ്ങളും മറ്റും തനിമ നിലനിര്‍ത്തി പുതുക്കിപ്പണിതിരുന്നു. സിമന്‍റിന് പകരം പഴയ രീതിയില്‍ കുമ്മായക്കൂട്ടാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. മുമ്പ് രാജസ്ഥാനിലെ നാഗൂറിലുള്ള അഭിഛത്രഗഡ് കോട്ട, മുംബൈ ഭാവുതാജി മ്യൂസിയം, ലഡാക്കിലെ മൈത്രേയ ക്ഷേത്രം, ലേയിലെ സുംഡു ചുന്‍ ഗോപ എന്നിവയാണ് ഇന്ത്യയില്‍നിന്ന് ഈ ബഹുമതിക്ക് അര്‍ഹമായത്.
 

ഷീന ബോറ കേസ്: ഇന്ദ്രാണി ഭാഗികമായി കുറ്റം സമ്മതിച്ചതായി പൊലീസ്

Posted: 03 Sep 2015 11:41 AM PDT

Image: 
Subtitle: 
ഉന്നത പൊലീസ് ഉദ്യോഗസ്ഥനും സംശയനിഴലില്‍

മുംബൈ: ഷീന ബോറ കൊലക്കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും സംശയത്തിന്‍െറ നിഴലില്‍. 2012 ഏപ്രില്‍ 23 റായ്ഗഢ് ജില്ലയിലെ പെന്നിലുള്ള ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടത്തെിയതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് സംശയനിഴലിലായത്. പാതി കത്തിയെരിഞ്ഞ മൃതദേഹം ഷീന ബോറയുടേതാണെന്നാണ് സംശയിക്കുന്നത്.
അവശിഷ്ടം കണ്ടത്തെിയത് പൊലീസ് സ്റ്റേഷന്‍ ഡയറിയില്‍ രേഖപ്പെടുത്തിയ അന്നത്തെ പെന്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ സുരേഷ് മിറാഗെയുടെ മൊഴിയാണ് ഉന്നതനിലേക്ക് ശ്രദ്ധതിരിച്ചത്.
സംശയനിഴലിലുള്ള ഉന്നതന്‍െറ കീഴില്‍ മൃതദേഹം കണ്ടത്തെിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സുരേഷ് മിറാഗെ ഡയറിയില്‍ കുറിച്ചിട്ടുണ്ട്. കണ്ടത്തെിയ അവശിഷ്ടങ്ങളുടെ ഭാഗങ്ങള്‍ ഡി.എന്‍.എ പരിശോധനക്കായി മുംബൈയിലെ ജെ.ജെ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാതിയായ പ്രഥമ വിവര റിപ്പോര്‍ട്ട് കീറക്കളഞ്ഞ ഉന്നതന്‍ കേസ് ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചതായാണ് മൊഴി. പിന്നീട് കേസ് അന്വേഷണവും ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് ശേഖരിക്കലുമുണ്ടായിട്ടില്ല.
പെന്നിലെ പൊലീസുകാരില്‍ സംശയം തോന്നിയ മുംബൈ പൊലീസ് ഡി.എന്‍.എ പരിശോധനക്ക് 2012ല്‍ ജെ.ജെ മെഡിക്കല്‍ കോളജില്‍ നല്‍കിയ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഇന്ദ്രാണി മുഖര്‍ജിയുടെ അറസ്റ്റിനുശേഷം പെന്നില്‍ മൃതദേഹം സംസ്കരിച്ച സ്ഥലത്തുനിന്ന് കണ്ടെടുത്ത എല്ലിന്‍ കഷണങ്ങളാണ് മുംബൈ പൊലീസ് ഡി.എന്‍.എ പരിശോധനക്ക് അയച്ചത്. പെന്‍ പൊലീസ് അയച്ചവയില്‍ കൃത്രിമമുണ്ടായേക്കാമെന്ന സംശയത്തെ തുടര്‍ന്നാണിത്. അതേസമയം, ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവ് സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയെ പൊലീസ് വ്യാഴാഴ്ചയും ചോദ്യം ചെയ്തു. ഷീന ബോറ ഇന്ദ്രാണിയുടെ സഹോദരിയല്ല, മകളാണെന്ന് ഷീനയും മിഖായേല്‍ ബോറയും ഷീനയുടെ കാമുകനായിരുന്ന തന്‍െറ മകന്‍ രാഹുല്‍ മുഖര്‍ജിയും പറഞ്ഞിരുന്നതായി പീറ്റര്‍ മൊഴിനല്‍കി. എന്നാല്‍, ഇന്ദ്രാണി നിഷേധിച്ചതോടെ താനത് കാര്യമാക്കിയില്ളെന്നും പീറ്റര്‍ പൊലീസിനോട് പറഞ്ഞു.
കുടുംബ സ്വത്തില്‍ ഷീനക്ക് പങ്കുണ്ടായിരുന്നില്ളെന്നുപറഞ്ഞ പീറ്റര്‍ അവളെ പഠനത്തില്‍ ഇന്ദ്രാണിക്കൊപ്പം താനും സഹായിച്ചിരുന്നതായും മൊഴിനല്‍കി. ഷീനയെ കൊന്ന് മൃതദേഹം നശിപ്പിക്കാന്‍ ഉപയോഗിച്ച വാഹനം റോമില്‍ ഇരുന്ന് ബുക് ചെയ്തത് ഇന്ദ്രാണി ആവശ്യപ്പെട്ടതു പ്രകാരമാണ്. തനിക്കും വിധിക്കുമൊപ്പമുണ്ടായിരുന്ന ഇന്ദ്രാണി 2012 ഏപ്രില്‍ 22നാണ് മുംബൈയിലേക്ക് പോന്നത്. പുതുതായി തുടങ്ങുന്ന എച്ച്.ആര്‍ കമ്പനിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍ക്കായാണ് മുംബൈയിലേക്ക് പോകുന്നതെന്നാണ് ഇന്ദ്രാണി പറഞ്ഞതെന്നും പീറ്റര്‍ മൊഴി നല്‍കി.
അതേസമയം, ഇന്ദ്രാണി ഭാഗികമായി കുറ്റം സമ്മതിച്ചതായി പൊലീസ് അവകാശപ്പെട്ടു. ഷീനയെ താന്‍ കൊന്നിട്ടില്ളെന്നും എന്നാല്‍, അവളുടെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നുമാണ് ഇന്ദ്രാണി പറഞ്ഞത്. എന്നാല്‍, പൊലീസിനു മുന്നിലുള്ള കുറ്റസമ്മതം നിലനില്‍ക്കില്ളെന്ന് ഇന്ദ്രാണിയുടെ അഭിഭാഷക പറഞ്ഞു. മകള്‍ വിധിയെ കാണാന്‍ ഇന്ദ്രാണി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പൊലീസ് വഴങ്ങിയിട്ടില്ല. സഞ്ജയ് ഖന്നയില്‍ ഇന്ദ്രാണിക്കുള്ള മകളാണ് വിധി. വിധി ഇപ്പോള്‍ പീറ്റര്‍ മുഖര്‍ജിയുടെ ദത്തുപുത്രിയാണ്.

ഉന്നത വിദ്യാഭ്യാസം, ടൂറിസം രംഗങ്ങളില്‍ കൂടുതല്‍ സഹകരണത്തിന് ഇന്ത്യ–യു.എ.ഇ ധാരണ

Posted: 03 Sep 2015 11:30 AM PDT

Image: 
Subtitle: 
എ.എസ്. സുരേഷ്കുമാര്‍

ന്യൂഡല്‍ഹി: പരസ്പര സഹകരണം കൂടുതല്‍ വിപുലമാക്കുന്നതിന്‍െറ ഭാഗമായി ഉന്നത വിദ്യാഭ്യാസം, ടൂറിസം തുടങ്ങി വിവിധ രംഗങ്ങളില്‍ ഇന്ത്യയും യു.എ.ഇയും ധാരണാപത്രം ഒപ്പുവെച്ചു. നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സംയുക്ത വ്യവസായ കൗണ്‍സിലിനും തുടക്കംകുറിച്ചു. ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി, തൊഴില്‍രംഗത്തെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംയുക്ത കര്‍മസമിതിക്കു കീഴില്‍ നടപടി മുന്നോട്ടുനീക്കാനും തീരുമാനിച്ചു.
ഡല്‍ഹിയിലത്തെിയ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആലുനഹ്യാന്‍െറയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറയും സംയുക്ത അധ്യക്ഷതയില്‍ നടന്ന ഇന്ത്യ-യു.എ.ഇ സംയുക്ത കമീഷന്‍ യോഗമാണ് സഹകരണം വിപുലമാക്കുന്ന നടപടികളിലേക്ക് കടന്നത്.
നാലു ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചത്. വിദ്യാഭ്യാസ, ടൂറിസം രംഗങ്ങള്‍ക്കു പുറമെ, ശാസ്ത്ര ഗവേഷണത്തിലും സഹകരിക്കാന്‍ ധാരണയായി. രണ്ടിടത്തെയും ടെലികോം നിയന്ത്രണ അതോറിറ്റികളും പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു. ഇലക്ട്രോണിക്സ്, തുറമുഖം, ദേശീയപാത, ഇന്ത്യയില്‍ നിര്‍മിക്കാം പദ്ധതി തുടങ്ങിയ മേഖലകളില്‍ നിക്ഷേപസാധ്യതകള്‍ തേടുന്നതിന് യു.എ.ഇ ചേംബര്‍ ഓഫ് കോമേഴ്സും ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ‘ഫിക്കി’യും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.എ.ഇ സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായിട്ടാണ്, മൂന്നു വര്‍ഷത്തിനുശേഷം ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത കമീഷന്‍ യോഗം നടന്നത്. യോഗത്തിലെ പൊതുധാരണകള്‍ വിദേശകാര്യ മന്ത്രാലയത്തിലെ കിഴക്കന്‍ മേഖലാ സെക്രട്ടറി അനില്‍ വാധ്വ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ചികിത്സ, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ കൂടുതല്‍ സാധ്യതകള്‍ക്ക് വഴിയൊരുക്കും.
യു.എ.ഇയില്‍ ഇന്ത്യ കൂടുതല്‍ ആശുപത്രിശൃംഖല തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ട്.
 മെഡിക്കല്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി പ്രത്യേക മെഡിക്കല്‍ കോഴ്സുകള്‍, മെഡിക്കല്‍ ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കും. ഇന്ത്യയില്‍ മെഡിക്കല്‍ സര്‍വകലാശാല തുടങ്ങുന്നതിന് യു.എ.ഇ താല്‍പര്യം പ്രകടിപ്പിച്ചു.
തൊഴില്‍രംഗത്തെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംയുക്ത കര്‍മസമിതിക്കു കീഴില്‍ നടപടികള്‍ തുടരും. ഏഴു വിഷയങ്ങളാണ് നിര്‍ണയിച്ചിട്ടുള്ളത്. മാതൃകാ കരാര്‍നിയമം തയാറാക്കല്‍, വേതനവ്യവസ്ഥകള്‍, പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്ന പ്രശ്നം, വേതനം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കല്‍, മറ്റു കമ്പനികളിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ മാറ്റുന്ന വിഷയം, മറ്റ് രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റം സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ എന്നിവയാണ് കര്‍മസമിതി ചര്‍ച്ച ചെയ്യുന്നത്.

മരണപ്പാച്ചിലിനിടയിലെ ജനന (മരണ) മുനമ്പുകള്‍...

Posted: 03 Sep 2015 11:29 AM PDT

Image: 
Subtitle: 
ജില്ലാ ആശുപത്രി മടക്കിയയച്ച ആദിവാസി യുവതി പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളും മരിച്ച സംഭവം: ആശുപത്രികളില്‍ സംഭവിച്ചത് ഇങ്ങനെ...

കല്‍പറ്റ: പ്രസവവേദനയില്‍ പുളഞ്ഞ് വാളാട്ടെ കോളനിയില്‍നിന്ന് ജില്ലാ ആശുപത്രിയിലത്തെിയ ആദിവാസി യുവതി അനിതക്ക് (27) നേരിടേണ്ടിവന്നത് ജീവിതത്തിലെ ഏറ്റവും വലിയ അഗ്നിപരീക്ഷണങ്ങളിലൊന്ന്. ഒരു കുഞ്ഞിക്കാലുകാണാന്‍ വര്‍ഷങ്ങളായി കാത്തുകാത്തിരുന്ന അനിതക്ക് പക്ഷേ, ജില്ലാ ആശുപത്രിയില്‍ മാനുഷിക പരിഗണനയൊന്നും ലഭിച്ചില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ലക്ഷ്യമാക്കിയുള്ള മരണപ്പാച്ചിലിനിടെ ആദ്യ 31 കിലോമീറ്ററിനുള്ളില്‍ മൂന്നു പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അനിത ജന്മംനല്‍കി. എന്നാല്‍, ചികിത്സ കിട്ടാതെ വലയുന്ന വയനാടന്‍ ജനതയുടെ മുഴുവന്‍ ദൈന്യതയും വരച്ചുകാട്ടിയ ഒരു വന്‍ ദുരന്തചിത്രമായി ആ മൂന്നു പിഞ്ചോമനകളും മരണത്തിനു കീഴടങ്ങിയപ്പോള്‍.
വയനാട്ടിലെ സാധാരണക്കാര്‍ക്ക് ലഭ്യമാവുന്ന ചികിത്സാ സൗകര്യങ്ങളുടെ ‘വ്യാപ്തി’ മറനീക്കി പുറത്തുവന്ന സംഭവത്തില്‍ വിവിധ ആശുപത്രികളില്‍നിന്ന് അനിതക്ക് കിട്ടിയ ചികിത്സയും പരിഗണനയും എങ്ങനെയായിരുന്നുവെന്ന് മാധ്യമം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്...
ഏഴുമാസം ഗര്‍ഭിണിയായ അനിതക്ക് പ്രസവവേദന വന്നത് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ്. വാഹനം ലഭിക്കാത്തതിനാല്‍ 500 മീറ്ററോളം ഇവരെ ബന്ധുക്കള്‍ കോളനിയില്‍നിന്ന് ചുമന്നു.
പിന്നീട് 6.30ന് ജീപ്പില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലത്തെിച്ചു. ഗൈനക്കോളജിസ്റ്റായ ഡോ. സുഷമ ആശുപത്രിയിലുണ്ടായിരുന്നില്ല. കാഷ്വാലിറ്റി ഡോക്ടര്‍ അനിതയെ പരിശോധിച്ച് ഗൈനക്കോളജിസ്റ്റിനെ വിളിക്കാന്‍ നഴ്സിനോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് ഡ്യൂട്ടി നഴ്സ് ഡോ. സുഷമയെ ഫോണില്‍ ബന്ധപ്പെട്ടു. വിവരങ്ങള്‍ ഫോണില്‍ കേട്ട ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഗര്‍ഭിണിയെ പറഞ്ഞയക്കാനായിരുന്നു നിര്‍ദേശിച്ചത്.
ട്രൈബല്‍ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക്
ഇതനുസരിച്ച് ട്രൈബല്‍ ആംബുലന്‍സില്‍ അനിതയെയും ബന്ധുക്കളെയും മടക്കിയയച്ചു. അടിയന്തരസാഹചര്യമായിട്ടും ആശുപത്രി ജീവനക്കാരാരും ഇവരോടൊപ്പം പോയില്ല. തുടക്കം മുതല്‍ തന്നെ മാനന്തവാടി ആശുപത്രിയില്‍ അനിത ചികിത്സ തേടിയിരുന്നു. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിന് ശേഷമാണ് അനിത ആദ്യമായി ഗര്‍ഭം ധരിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. നസീറ ബാനുവാണ് അനിതയെ ആദ്യം ചികിത്സിച്ചിരുന്നത്. മകളുടെ പ്രസവത്തോടനുബന്ധിച്ച് ഈ ഡോക്ടര്‍ രണ്ടുമാസമായി അവധിയിലാണ്. മറ്റൊരു ഡോക്ടര്‍ പരിശോധിച്ച രോഗിയായിരുന്നതിനാലാണ് അനിതയെ ഡോ. സുഷമ പരിശോധിക്കാന്‍ തയാറാകാതിരുന്നതത്രേ. ആശുപത്രിയില്‍ ഇത് പതിവാണെന്നും ആരോപണമുണ്ട്.
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അഭയം
വഴിമധ്യേ വേദന അസഹ്യമായപ്പോള്‍ ഡ്രൈവര്‍ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആംബുലന്‍സ് കയറ്റി. അപ്പോള്‍ സമയം രാവിലെ 7.30. ഇവിടത്തെ നഴ്സ് ഉടന്‍ തന്നെ ആശുപത്രിക്കടുത്തുതന്നെ താമസിച്ചിരുന്ന മെഡിക്കല്‍ ഓഫിസര്‍ ഡോ. ദഹര്‍ മുഹമ്മദിനെ വിളിച്ചു. ഉടന്‍ തന്നെ ഡോക്ടര്‍ ആശുപത്രിയിലത്തെി.
ഇതിനകം തന്നെ നഴ്സ് അനിതയെ തിയറ്ററില്‍ കയറ്റി ആദ്യ പ്രസവമെടുത്തു. ആണ്‍ കുഞ്ഞായിരുന്നു. പനമരം ആശുപത്രിയില്‍ തുടര്‍ ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. ഇതിനാല്‍ ഓക്സിജനും മറ്റ് അടിയന്തര മുന്‍കരുതലുകളുമെടുത്തു. കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ വിളിച്ച് ഗൈനക്കോളജിസ്റ്റും പീഡിയാട്രീഷ്യനും ഉണ്ടെന്ന് ഉറപ്പുവരുത്തി.
നഴ്സിനെയും അസിസ്റ്റന്‍റിനെയും ആംബുലന്‍സില്‍ അനിതക്കൊപ്പം കയറ്റിയാണ് കല്‍പറ്റ ജനറല്‍ ആശുപത്രിയിലേക്ക് അയച്ചത്. പണിമുടക്കായതിനാല്‍ നഴ്സിന് തിരിച്ചുവരാനായി മറ്റൊരു വാഹനവും പിറകെ അയച്ചിരുന്നു. പനമരം ആശുപത്രി വരാന്തയിലാണ് പ്രസവം നടന്നതെന്നത് തെറ്റാണെന്നും ആവശ്യമായ ചികിത്സ നല്‍കിയിരുന്നതായും ഡോ. ദഹര്‍ മുഹമ്മദ് പറഞ്ഞു.  
രണ്ടാമത്തെ പ്രസവം ആംബുലന്‍സില്‍
പച്ചിലക്കാടത്തെിയപ്പോള്‍ അനിത ആംബുലന്‍സില്‍തന്നെ രണ്ടാമത്തെ പെണ്‍കുഞ്ഞിനെയും പ്രസവിച്ചു. കൂടെയുണ്ടായിരുന്ന പനമരം ആശുപത്രിയിലെ നഴ്സായിരുന്നു കുട്ടിയെ കൈയിലെടുത്തത്.
എന്നാല്‍, ഉടന്‍ തന്നെ കുഞ്ഞ് മരിച്ചു. രാവിലെ 9.30ഓടെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ അനിത എത്തുമ്പോള്‍ ഗുരുതര നിലയിലായിരുന്നു. ഗൈനക്കോളജിസ്റ്റും പീഡിയാട്രീഷ്യനും അപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്നു. ഉടന്‍തന്നെ തിയറ്ററില്‍ കയറ്റി അടുത്ത പെണ്‍കുഞ്ഞിനെയും പുറത്തെടുത്തു. എന്നാല്‍, ഉള്ളില്‍നിന്നുതന്നെ ജീവന്‍പോയ നിലയിലായിരുന്നു കുഞ്ഞെന്ന് കല്‍പറ്റ ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാര്‍ പറഞ്ഞു. പനമരം ആശുപത്രിയില്‍നിന്ന് പ്രസവിച്ച കുഞ്ഞിന് മതിയായ അടിയന്തര ചികിത്സയും നല്‍കിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. എന്നാല്‍, മൂന്നു മണിക്കൂര്‍ യാത്രക്കുശേഷം അവിടെയത്തെിച്ച കുഞ്ഞിന്‍െറ ജീവനും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
‘സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു’
കല്‍പറ്റ ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ഇവിടെ അതിനനുസൃതമായ സൗകര്യങ്ങള്‍ ഇല്ല. സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇവിടെതന്നെ കിടത്തി ചികിത്സ നല്‍കാമായിരുന്നെന്നും ബാക്കിയായ കുഞ്ഞിനെയെങ്കിലും രക്ഷിക്കാന്‍ സാധ്യതയുണ്ടായിരുന്നതായും ഡോ. അജിത്കുമാര്‍ പറഞ്ഞു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറായപ്പോഴേക്കും പനമരം ആശുപത്രിയില്‍നിന്ന് അനിത പ്രസവിച്ചിരുന്നു. പരിമിതമായ സൗകര്യങ്ങള്‍ക്കിടിയിലും നഴ്സും ഡോക്ടറും ഇതിനുള്ള സൗകര്യമൊരുക്കി.
എന്നാല്‍, ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിട്ടും മാനന്തവാടി ജില്ലാ ആശുപത്രിയില്‍നിന്ന് ഇവരെ മടക്കിയയക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍തന്നെ ഒരു മണിക്കൂറിനകം പ്രസവം നടക്കുമെന്ന് അറിയാമായിരുന്നു. എന്നിട്ടും യുവതിയെ മടക്കിയയച്ച ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തില്‍ ഡോ. സുഷമയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതികരണത്തിനായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍ ഫോണ്‍ എടുത്തില്ല.
 

ശ്രീലങ്കയില്‍ തമിഴ് സംഘടനക്ക് മുഖ്യ പ്രതിപക്ഷ പദവി

Posted: 03 Sep 2015 11:18 AM PDT

Image: 
Subtitle: 
ടി.എന്‍.എ നേതാവ് ആര്‍. സംപന്തന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവാകും

കൊളംബോ: ലങ്കയില്‍ പതിറ്റാണ്ടുകള്‍ക്കിടെ തമിഴ് രാഷ്ട്രീയത്തിന് ചരിത്രപരമായ അംഗീകാരം. തമിഴ് ദേശീയ സഖ്യം (ടി.എന്‍.എ) മുഖ്യ പ്രതിപക്ഷമായി അംഗീകരിക്കപ്പെട്ടതോടെ പാര്‍ട്ടി നേതാവ് ആര്‍. സംപന്തന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷനേതാവാകും. 32 വര്‍ഷത്തിനിടെ ഈ പദവിയിലത്തെുന്ന ആദ്യ തമിഴ് വംശജനാണ് അദ്ദേഹം.
ആഗസ്റ്റ് 17ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന നേതൃത്വം നല്‍കുന്ന  യു.പി.എഫ്.എയാണ് രണ്ടാം സ്ഥാനത്തത്തെിയതെങ്കിലും പ്രതിപക്ഷസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് മൂന്നാമതുള്ള ടി.എന്‍.എയെ തെരഞ്ഞെടുക്കുന്നതെന്ന് സ്പീക്കര്‍ കാരു ജയസൂര്യ പാര്‍ലമെന്‍റില്‍ അറിയിച്ചു. ടി.എന്‍.എ 17 സീറ്റുകള്‍ നേടിയിരുന്നു. രാജ്യത്തിന്‍െറ ചരിത്രത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തത്തെുന്ന രണ്ടാമത്തെ തമിഴ് വംശജനാണ് സംപന്തന്‍. 1977ല്‍ തെരഞ്ഞെടുക്കപ്പെട്ട അപ്പാപിള്ള അമിര്‍ത്തലിംഗമാണ് മുമ്പ് ഈ പദവിയിലത്തെിയത്. തമിഴ് സ്വതന്ത്ര പദവിയുമായി ബന്ധപ്പെട്ട് പിന്നീട് അദ്ദേഹം മാറിനിന്നു.

പലായനത്തിന്‍െറ നൊമ്പരമായി ഐലന്‍ കുര്‍ദി

Posted: 03 Sep 2015 10:52 AM PDT

Image: 
Subtitle: 
മരിച്ചുകിടക്കുമ്പോഴും മുഖത്തെ ഓമനത്തം വിടാത്ത ബാലന്‍െറ ചിത്രം ബ്രിട്ടീഷ് പത്രമാണ് ആദ്യമായി പുറംലോകത്തത്തെിച്ചത്

അങ്കാറ: കുസൃതിയും കുട്ടിത്തവും തുളുമ്പുന്ന മുഖവുമായി മാതാവിന്‍െറ തോളിലേറി കടലിലിറങ്ങുമ്പോള്‍ മോഹങ്ങള്‍ പലതുണ്ടായിക്കാണണം കുഞ്ഞ് ഐലന്‍െറ നെഞ്ചകത്ത്. കൗതുകങ്ങളുടെ ആഴിയും വിധിയും മറ്റൊന്ന് കരുതിവെച്ചത് അറിഞ്ഞുകാണില്ല അവനൊരിക്കലും. ഒടുവില്‍, മണിക്കൂറുകള്‍ കഴിഞ്ഞ് എല്ലാം അവസാനിപ്പിച്ച് പുറപ്പെട്ട തീരത്തേക്ക് ജീവനറ്റ് തിരിച്ചത്തെുമ്പോള്‍ പലായനത്തിന്‍െറ വേദന ലോകത്തിനു മുഴുവന്‍ പകരുന്നതില്‍ അവന്‍ വിജയിച്ചുകഴിഞ്ഞിരുന്നു.
കാനഡയിലുള്ള പിതാവ് അബ്ദുല്ല കുര്‍ദിയുടെ അടുത്തേക്ക് പഴകിപ്പൊളിഞ്ഞ ബോട്ടില്‍ മാതാവിനും സഹോദരനുമൊപ്പം പുറപ്പെട്ടതായിരുന്നു ഐലന്‍. ഐ.എസുമായി പോരാട്ടം ഇപ്പോഴും തുടരുന്ന സിറിയന്‍ അതിര്‍ത്തി ഗ്രാമമായ കൊബാനിയില്‍നിന്നാണ് യാത്ര. കരമാര്‍ഗം ഏറെദൂരം സഞ്ചരിച്ചശേഷമായിരുന്നു തുര്‍ക്കി തീരത്തത്തെിയത്. എല്ലാ ശുഭമാകുന്നതിനു പകരം ഐലന്‍ മാത്രമല്ല, മാതാവ് റിഹാനും അഞ്ചു വയസ്സുകാരനായ സഹോദരന്‍ ഗാലിബും കടലില്‍ മരണത്തിന് കീഴടങ്ങി.
മരിച്ചുകിടക്കുമ്പോഴും മുഖത്തെ ഓമനത്തം വിടാത്ത  ബാലന്‍െറ ചിത്രം ബ്രിട്ടീഷ് പത്രമാണ് ആദ്യമായി പുറംലോകത്തത്തെിച്ചത്. ലോകമാധ്യമങ്ങളും ചുവടുപിടിച്ച് വാര്‍ത്ത നല്‍കി. ഇതുകണ്ട കാനഡയിലുള്ള പിതാവ് അബ്ദുല്ലയാണ് മകന്‍െറയും കുടുംബത്തിന്‍െറയും ദാരുണാന്ത്യം സ്ഥിരീകരിച്ചത്. പിന്നാലെ, ഐലനും ഗാലിപും കളിപ്പാവ പിടിച്ചുനില്‍ക്കുന്നതും സോഫയില്‍ ഒന്നിച്ചുനില്‍ക്കുന്നതുമുള്‍പ്പെടെ മറ്റു ചിത്രങ്ങളും പുറത്തുവന്നു. നിഷ്കളങ്കതയും ഓമനത്തവും പുഞ്ചിരി പൊഴിച്ചുനില്‍ക്കുന്ന കുരുന്നുകള്‍.
രണ്ടു പതിറ്റാണ്ടുമുമ്പ് കാനഡയിലത്തെിയ അബ്ദുല്ല അടുത്തിടെ കുടുംബത്തിന് വിസ അപേക്ഷ നല്‍കിയിരുന്നെങ്കിലും അധികൃതര്‍ തള്ളിയിരുന്നു. ഇതോടെ വഴിയടഞ്ഞാണ് അനധികൃത യാത്രക്കിറങ്ങുന്നത്.
ഒന്നിലേറെ ബോട്ടുകളില്‍ ഇവരുള്‍പ്പെടെ കുടുംബങ്ങള്‍ ഒന്നിച്ചായിരുന്നു സഞ്ചാരം. തിക്കിനിറച്ച നിലയിലായിരുന്നു കൊച്ചുബോട്ടില്‍ 17 പേര്‍. നടുക്കടലിലത്തെിയതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 16 പേര്‍ സഞ്ചരിച്ച ഒരു ബോട്ടുകൂടി തകര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ എല്ലാവരും മരിച്ചെന്നാണ് കരുതുന്നത്.
ഈ ആഴ്ച മാത്രം ഈജിയന്‍ കടലില്‍നിന്ന് 42,000 പേരെ രക്ഷപ്പെടുത്തിയതായി തുര്‍ക്കി അധികൃതര്‍ പറയുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഇവിടെ മരിച്ചത് 2160ലേറെ പേര്‍. ബുധനാഴ്ച രാത്രി മാത്രം തീരമണഞ്ഞത് നൂറിലേറെ മൃതദേഹങ്ങള്‍.
യുദ്ധവും സംഘര്‍ഷവും അനാഥമാക്കിയ മണ്ണില്‍നിന്ന് എല്ലാം വെടിഞ്ഞ് നാടുവിടേണ്ടിവരുന്നവരുടെ ദൈന്യം പങ്കുവെക്കാന്‍ പക്ഷേ, ഇനിയും ലോകം മുന്നോട്ടുവന്നില്ളെന്നതാണ് പ്രശ്നം. സിറിയയില്‍നിന്നു മാത്രമല്ല, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ആഫ്രിക്ക തുടങ്ങിയ മേഖലകളില്‍നിന്നൊക്കെയും ഒഴുക്ക് ശക്തമാണ്.
അതിനിടെ, മ്യൂണിക്കിലത്തെുന്ന അഭയാര്‍ഥികളെ സഹായിക്കാന്‍ ജര്‍മന്‍ ഫുട്ബാള്‍ ക്ളബായ ബയേണ്‍ മ്യൂണിക് 11 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തു.

തുര്‍ക്കി തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു

Posted: 03 Sep 2015 08:17 AM PDT

Image: 

അങ്കാറ: തുര്‍ക്കി തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ കുട്ടിയെ തിരിച്ചറിഞ്ഞു. സിറിയയില്‍ നിന്നുള്ള മൂന്ന് വയസുകാരനായ ഐലന്‍ കുര്‍ദിയാണ് ഈ ബാലനെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ബ്രിട്ടനിലെ ഇന്‍ഡിപെന്‍ഡന്‍റ് പത്രമാണ് കുട്ടിയുടെ ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത്.
കാനഡയിലുള്ള പിതാവ് അബ്ദുല്ല കുര്‍ദിയുടെ അടുത്തേക്ക്  ബോട്ടില്‍ മാതാവിനും സഹോദരനുമൊപ്പം പുറപ്പെട്ടതായിരുന്നു ഐലന്‍. ഐ.എസുമായി പോരാട്ടം ഇപ്പോഴും തുടരുന്ന സിറിയന്‍  അതിര്‍ത്തി ഗ്രാമമായ കൊബാനിയില്‍നിന്നാണ് യാത്ര. കരമാര്‍ഗം ഏറെദൂരം സഞ്ചരിച്ചശേഷമായിരുന്നു തുര്‍ക്കി തീരത്തത്തെിയത്. എല്ലാ ശുഭമാകുന്നതിനു പകരം ഐലന്‍ മാത്രമല്ല, മാതാവ് റിഹാനും അഞ്ചു വയസ്സുകാരനായ സഹോദരന്‍ ഗാലിപും കടലില്‍ മരണത്തിന് കീഴടങ്ങി.

മരിച്ചുകിടക്കുമ്പോഴും മുഖത്തെ ഓമനത്തം വിടാത്ത  ബാലന്‍െറ ചിത്രം ബ്രിട്ടീഷ് പത്രം ഇന്‍ഡിപെന്‍ഡന്‍റാണ് ആദ്യമായി പുറംലോകത്തത്തെിച്ചത്. ലോകമാധ്യമങ്ങളും ചുവടുപിടിച്ച് വാര്‍ത്ത നല്‍കി. ഇതുകണ്ട കാനഡയിലുള്ള പിതാവ് അബ്ദുല്ലയാണ് മകന്‍െറയും കുടുംബത്തിന്‍െറയും ദാരുണാന്ത്യം സ്ഥിരീകരിച്ചത്. പിന്നാലെ, ഐലനും ഗാലിപും കളിപ്പാവ പിടിച്ചുനില്‍ക്കുന്നതും സോഫയില്‍ ഒന്നിച്ചുനില്‍ക്കുന്നതുമുള്‍പ്പെടെ മറ്റു ചിത്രങ്ങളും പുറത്തുവന്നു. ഒന്നിലേറെ ബോട്ടുകളില്‍ ഇവരുള്‍പ്പെടെ കുടുംബങ്ങള്‍ ഒന്നിച്ചായിരുന്നു സഞ്ചാരം. തിക്കിനിറച്ച നിലയിലായിരുന്നു കൊച്ചുബോട്ടില്‍ 17 പേര്‍. നടുക്കടലിലത്തെിയതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 16 പേര്‍ സഞ്ചരിച്ച ഒരു ബോട്ടുകൂടി തകര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ എല്ലാവരും മരിച്ചെന്നാണ് കരുതുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP