സ്വാഗതം
WELCOME

News Update..

Friday, September 11, 2015

സമര ചരിത്രത്തില്‍ പുത്തനേടുമായി മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ Madhyamam News Feeds

സമര ചരിത്രത്തില്‍ പുത്തനേടുമായി മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍ Madhyamam News Feeds

Link to a feed

സമര ചരിത്രത്തില്‍ പുത്തനേടുമായി മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകള്‍

Posted: 11 Sep 2015 12:01 AM PDT

Image: 

തൊടുപുഴ: രാഷ്ട്രീയ പാര്‍ട്ടികളേയും തൊഴിലാളി യൂണിയനുകളേയും ഒറ്റപ്പെടുത്തി മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം കേരളത്തിലെ തൊഴിലാളി ചരിത്രത്തില്‍ പുത്തന്‍ ഏട് രചിക്കുന്നു. മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ തലമുറകളായി തോട്ടം തൊഴിലിലേര്‍പ്പെട്ട് വരികയാണ്. ലയങ്ങളില്‍ താമസിക്കുന്ന അവരെ അടിമകളെ പോലെ കരുതി പോന്ന മാനേജ്മെന്‍്റ് സമീപനത്തെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ അഞ്ച് ദിവസമായി തുടരുന്ന സമാനതകളില്ലാത്ത സമര രീതിക്ക് കഴിഞ്ഞു. ആദ്യ ദിവസം തന്നെ മുഖ്യമായ തൊഴിലാളി യൂണിയനുകളുടെ ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുക വഴി തൊഴിലാളികള്‍ തങ്ങളുടെ നിലപാട് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുകയായിരുന്നു. നിരക്ഷരായി കണക്കാക്കി പോന്ന സ്ത്രീ തൊഴിലാളികള്‍ സമരത്തില്‍ സധൈര്യം പങ്കെടുത്ത് കാലങ്ങളായി തങ്ങള്‍ അനുഭവിച്ച് പോരുന്ന അടിച്ചമര്‍ത്തലിനെതിരെ തുറന്നടിച്ചത് മറ്റൊരു ചരിത്രപരമായ നീക്കമായി.

തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പതിവ് സമര പരിപാടികളില്‍ ആളെ കൂട്ടാനായി നേതാക്കള്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും പരാജയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പൊടുന്നനെ പതിനായിരത്തോളം വരുന്ന സ്ത്രീകള്‍ സംഘടിച്ച് കഴിഞ്ഞ 120 ലേറെ മണിക്കൂറുകള്‍ കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനെ നിശ്ചലമാക്കിയത്.

തൊഴിലാളിയൂണിയന്‍ നേതാക്കളെ മറ്റൊരു മാര്‍ഗവുമില്ലാതെ ഇക്കാലമത്രയും സഹിക്കുകയായിരുന്നുവെന്നും ഇനിയങ്ങോട്ട് തങ്ങളെ അതിന് കിട്ടില്ളെന്നുമുള്ള സമരക്കാരുടെ പ്രസ്താവനകളെ നേതാക്കള്‍ ഞെട്ടലോടെയാണ് കേട്ടത്. എല്ലുമുറിയെ പണിയെടുത്ത് തങ്ങള്‍ നല്‍കിയ അധ്വാനത്തിന്‍െറ ഫലം കൊയ്യുന്ന കമ്പനിയുടമകളോടൊപ്പം തടിച്ച് വീര്‍ത്തവരില്‍ തൊഴിലാളി യൂണിയന്‍ നേതാക്കളുമുണ്ടെന്ന് തുറന്ന് പറയാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ഇത്തരത്തിലൊരു മുന്നേറ്റത്തെ നേതൃത്വം തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.സമരത്തിന്  നേതൃത്വം നല്‍കുന്ന കേന്ദ്രങ്ങളെ കുറിച്ച് പൊലീസിനോ അന്വേഷണ ഏജന്‍സികള്‍ക്കോ ഇത് വരെ വ്യക്തമായ ധാരണയില്ല. പൊടുന്നനെ വളരെ കൃത്യമായ നീക്കങ്ങളുമായി സമരത്തിന് തൊഴിലാളികള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ ഇറങ്ങി പുറപ്പെട്ടതിന് പിന്നില്‍ കൃത്യമായ കണക്ക് കൂട്ടലുകള്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്‍്റെ അനുമാനം.ഇക്കാര്യത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ തൊഴിലാളി യൂണിയനുകളോ അഭിപ്രായം തുറന്ന് പറയുകയുണ്ടായിട്ടില്ല. അരാഷ്ട്രീയമായ ചില മുന്നേറ്റങ്ങളാണ് ഇതെന്ന മട്ടില്‍ ചിലര്‍ രഹസ്യമായി പറയാനും മറന്നില്ല. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ് ജനാധിപത്യ സംവിധാനത്തില്‍ അഭികാമ്യമെന്ന നിലപാടാണ് പല നേതാക്കള്‍ക്കുമുള്ളത്. തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന കൂലി,ബോണസ്,അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങളില്‍ നിയമസഭക്ക് അകത്തും പുറത്തും കാലാകാലങ്ങളായി എല്ലാ രാഷ്ട്രീയ -ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഇടപെട്ടിട്ടുണ്ടെന്നും അതിന്‍െറ ഫലമായാണ് പല സൗകര്യങ്ങളും ഇന്ന് ലഭിച്ചതെന്നുമാണ് അവരുടെ വാദം. അതേ സമയം തെറ്റിദ്ധാരണാ ജനകമായ രീതിയില്‍ തൊഴിലാളികളെ വഴിതിരിച്ച് വിടുന്നതിന് പിന്നില്‍ ആസൂത്രിതമായ നീക്കളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നേതാക്കള്‍ പറയുന്നു. തൊഴിലാളികളെ കരുവാക്കി നടത്തുന്ന നീക്കള്‍ക്ക് പിന്നില്‍ മറ്റ് താല്‍പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടോയെന്ന സംശയവും അവര്‍ മറച്ച് വെച്ചില്ല.

തോട്ടം തൊഴിലാളികളെ വംശീയമായ രീതിയില്‍ സംഘടിപ്പിക്കാനായി പണ്ട് മുതല്‍ക്കേ ശ്രമങ്ങള്‍ നടക്കുന്നതായും അത്തരം കേന്ദ്രങ്ങളുടെ ഹിഡണ്‍ അജണ്ട ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അഭിപ്രായമുള്ളവരുണ്ട്. രാജ്യതാല്‍പര്യത്തിന് വരെ എതിരാകാനിടയുള്ള ഗൂഡലക്ഷ്യങ്ങളുള്ളവരാണ് ഇക്കൂട്ടരെന്ന കാര്യത്തില്‍ സംശയം വേണ്ടതില്ളെന്ന് അവര്‍ കൂട്ടി ചേര്‍ക്കുന്നു.

 

അഹമ്മദാബാദിലും മാംസ വില്‍പനക്ക് വിലക്ക്

Posted: 10 Sep 2015 11:49 PM PDT

Image: 

അഹമ്മദാബാദ്: രാജസ്ഥാന്‍, ജമ്മു കശ്മീര്‍, മഹാരാഷ്ട്രയിലെ നവി മുംബൈ എന്നിവക്ക് പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദിലും മാംസ വില്‍പനക്ക് വിലക്ക്. ജൈനമത വിശ്വാസികളുടെ ആഘോഷമായ പരിയൂഷാന്‍െറ ഭാഗമായി ഒരാഴ്ചത്തെ വിലക്കാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ ഏര്‍പ്പെടുത്തിയത്. നഗരത്തില്‍ ഒരു തരത്തിലുമുള്ള അറവും മാംസ വില്‍പനയും നടത്തരുതെന്നാണ് നിര്‍ദേശം. എന്നാല്‍, മത്സ്യ വില്‍പനക്ക് വിലക്ക് ബാധകമല്ല.

ജൈനമതക്കാരുടെ വ്രതത്തേട് അനുബന്ധിച്ച് മാംസ വില്‍പനക്ക് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ വ്യാഴാഴ്ച നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ പരിധിയില്‍ ഈ മാസം 17, 18, 27 തീയതികളിലാണ് അറവും മാംസ വില്‍പനയും നിരോധിച്ചിട്ടുള്ളത്. നടപടിയില്‍ പ്രതിഷേധിച്ച് ഇറച്ചി വിതരണം ചെയ്ത ശിവസേന, എം.എന്‍.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

കൂടാതെ, ജമ്മു കശ്മീരിലും മാംസ വില്‍പന നിരോധിച്ചിട്ടുണ്ട്. അഭിഭാഷകനായ പരിമോക്ഷ് സേ ത്ത് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ച ഹൈകോടതിയാണ് ഉത്തരവിറക്കിയത്. ജമ്മു കശ്മീരിന് മാത്രം ബാധകമായ രണ്‍ബീര്‍ പീനല്‍ കോഡ് (ആര്‍.പി.സി) പ്രകാരം പശു, കാള, പോത്ത് എന്നീ മൃഗങ്ങളെ കൊല്ലുന്നതും മാട്ടിറച്ചി വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്. നിയമം ലംഘിച്ചാല്‍ ജാമ്യമില്ലാതെ 10 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. 

ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് നഗരസഭ അറവും ഇറച്ചി കച്ചവടവും നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ തീരുമാനത്തെ ചോദ്യം ചെയ്ത് മട്ടന്‍ ഡീലേസ് അസോസിയേഷന്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് നിരോധമെന്നും മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് നഗരസഭ നിരോധം ഏര്‍പ്പെടുത്തിയതെന്നും ഹരജിക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടും മുംബൈ നഗരസഭയോടും ഹൈകോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
 

ഫോര്‍ട്ടുകൊച്ചിയില്‍ യാത്രക്കായി കൊണ്ടുവന്ന ബോട്ടിനെച്ചൊല്ലി വിവാദം

Posted: 10 Sep 2015 11:49 PM PDT

മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് ദുരന്തത്തിനിടയാക്കിയ ഫെറി ബോട്ടുകള്‍ക്ക് പകരം നഗരസഭ പുതുതായി സര്‍വിസ് നടത്താന്‍ കൊണ്ടുവന്ന ബോട്ടിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു.
രണ്ടാഴ്ച മുമ്പ് വരെ ആലപ്പുഴ കൈനിക്കരയില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുകൊണ്ടിരുന്നു ബാര്‍ജാണ് പുതിയ സര്‍വിസ് ബോട്ടാക്കി മാറ്റാന്‍ കൊണ്ടുവന്നത്. അഴിമുഖത്ത് 1.5 മീറ്റര്‍ ആഴമുള്ള കപ്പല്‍ ചാലിന് കുറുകെയാണ് ബോട്ട് സര്‍വിസ് നടത്തേണ്ടത്.
നേരത്തേ സര്‍വിസ് നടത്തിയിരുന്ന ബോട്ടുകളില്‍ യാത്രക്കാര്‍ നില്‍ക്കുന്നതിന് ജലനിരപ്പില്‍നിന്നും ഒരു മീറ്റര്‍ ആഴത്തില്‍ പ്രത്യേകം രൂപകല്‍പന ചെയ്തായിരുന്നു ബോട്ടിന്‍െറ താഴത്തെട്ട് നിര്‍മിച്ചിരുന്നത്. കപ്പലുകള്‍ യഥേഷ്ടം കടന്നുപോകുന്ന മേഖലയായതിനാല്‍ ശക്തമായ ഓളങ്ങള്‍ മറികടക്കാനായിരുന്നു ഇത്തരത്തില്‍ പ്രത്യേക രീതി അവലംബിച്ചിരുന്നത്.
പുതിയ ബാര്‍ജില്‍ യാത്രക്കാര്‍ നില്‍ക്കേണ്ട സ്ഥലം ജലനിരപ്പില്‍നിന്ന് ഉയര്‍ന്ന ഭാഗത്താണ്. വൈപ്പിനിലെ സ്വകാര്യ ബോട്ട് യാര്‍ഡിലാണ് ബാര്‍ജ് ബോട്ടാക്കിയുള്ള നിര്‍മാണം നടക്കുന്നത്. ബോട്ടിന്‍െറ ഘടന മാറ്റുമ്പോള്‍ പാലിക്കേണ്ട രാജ്യാന്തര സമുദ്ര ജലഗതാഗത ചട്ടങ്ങള്‍ ലംഘിച്ചാണ് പുതിയ ബോട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൈവരികള്‍ ഉറപ്പിച്ചിരിക്കുന്നത് മേല്‍ക്കൂരയെ താങ്ങിനിര്‍ത്തുന്ന തൂണുകളിലാണ്. നിയമപ്രകാരം ഇവ പ്രത്യേകം ദൃഢമായി ഉറപ്പിക്കേണ്ടതാണ്. മേല്‍ക്കൂര ടാര്‍പോളിന്‍ കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. ഇത് കാറ്റ് പിടിക്കാന്‍ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു.
നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ ശേഷമേ ചരിവ് പരിശോധന നടത്തി ബോട്ടിന്‍െറ ഗുരുത്വകേന്ദ്രം കണ്ടത്തൊനാവൂ. എന്നാല്‍, മേല്‍കൂര നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് ചരിവ് പരിശോധന നടത്തിയതായും ആരോപണമുണ്ട്. സാധാരണ യാത്രാ ബോട്ടുകള്‍ വീല്‍ നിയന്ത്രിക്കാന്‍ ഡ്രൈവറും എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്രാങ്കും വേണമെന്നിരിക്കെ പുതിയ ബോട്ടില്‍ ഇതിനെല്ലാം ഒരു ഡ്രൈവര്‍ മാത്രമാണുള്ളത്. ഡ്രൈവര്‍ക്കാകട്ടെ പ്രത്യേക കാബിന്‍ പോലുമില്ല. നഗരസഭ പുതിയ ബോട്ട് വാങ്ങുംവരെ ദിവസ വാടകക്ക് പുതിയ ബോട്ട് സര്‍വിസ് നടത്തുമെന്നാണ് മേയര്‍ കഴിഞ്ഞദിവസം പറഞ്ഞത്. അതേ സമയം പൂര്‍ണ സുരക്ഷിതത്വം ഉറപ്പിച്ചശേഷം മാത്രമേ മേഖലയില്‍ പുതിയ ബോട്ട് സര്‍വിസ് ആരംഭിക്കാവൂവെന്ന് മേയര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ 'മാധ്യമ'ത്തോട് പറഞ്ഞു.

ഉച്ചഭാഷിണി ഉപയോഗം : സി.പി.എം, ബി.ജെ.പി നേതൃത്വത്തിനെതിരെ കേസ്

Posted: 10 Sep 2015 11:40 PM PDT

കായംകുളം: അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിന് സി.പി.എം, ബി.ജെ.പി നേതൃത്വത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം ഇരുകൂട്ടരും പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
സംഘ്പരിവാര്‍ സംഘടനകള്‍ കരീലക്കുളങ്ങരയിലും സി.പി.എം മാളിയേക്കല്‍ ജങ്ഷനിലുമാണ് യോഗം നടത്തിയത്. സംഭവദിവസം ഇരുകൂട്ടരും വിവിധ ഭാഗങ്ങളില്‍ നടത്തിയ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് മര്‍ദനമേറ്റിരുന്നു. സംഘര്‍ഷം ചിത്രീകരിക്കാന്‍ ശ്രമിച്ച പ്രാദേശിക ചാനല്‍ കാമറാമാന്‍ അജയന്‍ അമ്മാസിനും മര്‍ദനമേറ്റു. സംഘര്‍ഷപ്രദേശത്ത് ഓരേസമയം യോഗം നടത്താന്‍ അനുമതി നല്‍കിയ പൊലീസ് നടപടി വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിന് ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിരാട് കോഹ്‌ലി ഇനി ടെന്നിസ് ടീം ഉടമ

Posted: 10 Sep 2015 11:34 PM PDT

Image: 

ദുബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ളി ടെന്നിസില്‍ ഒരു കൈ പയറ്റുന്നു. കളിക്കാരനായല്ല ടീം ഉടമയുടെ റോളിലാണ് കോഹ്ളി എത്തുന്നത്. ഇന്‍റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നിസ് ലീഗി (ഐ.പി.ടി.എല്‍)ന്‍െറ രണ്ടാമത് പതിപ്പിനുള്ള യു.എ.ഇ റോയല്‍സ് ടീമിന്‍െറ സഹ ഉടമസ്ഥനാണ് വിരാട് കോഹ്ളി.  ലോക താരം റോജര്‍ ഫെഡറര്‍ ഉള്‍പ്പെടെയുള്ള മികച്ച താരങ്ങളാണ് യു.എ.ഇ റോയല്‍സില്‍ ഇത്തവണ റാക്കേറ്റേന്തുന്നത്. പ്രമുഖ കളിക്കാരും ഗ്രാന്‍ഡ് സ്ളാം കിരീട ജേതാക്കളുമായ ഗൊരാന്‍ ഇവാനിസോവിച്ച്, അന്ന ഇവനോവിച്ച്, ഡാനിയല്‍ നെസ്റ്റര്‍, എന്നിവരും ടൊമാസ് ബെര്‍ദിച്ചുമാണ് മറ്റംഗങ്ങള്‍.

ഇന്ത്യന്‍ ടെന്നിസ് താരം മഹേഷ് ഭൂപതി തുടക്കമിട്ട ഐ.പി.ടി.എല്ലിന്‍െറ മത്സരങ്ങള്‍ ഡിസംബര്‍ രണ്ടു മുതല്‍ 20 വരെയാണ് നടക്കുക. യു.എ.ഇ പാദ ലീഗ് മത്സരങ്ങള്‍ ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 14 മുതല്‍ 16 വരെ നടക്കും. ടീം പ്രഖ്യാപനം വ്യാഴാഴ്ച ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്നു.
തനിക്കേറെ ഇഷ്ടമുള്ള കളിയാണ് ടെന്നിസ് എന്നും ഒരു പ്രഫഷണല്‍ ടെന്നിസ് ടീമിന്‍െറ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും വിരാട് കോഹ്ളി ചടങ്ങില്‍ പറഞ്ഞു. റോജര്‍ ഫെഡററുടെ ആരാധകനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മഹേഷ് ഭൂപതിയും യൂ.എ.ഇ റോയല്‍സ് ടീം സഹ ഉടമകളായ നീലേഷ് ഭട്നഗറും സചിന്‍ ഗദോയയും ടീം സി.ഇ.ഒ പ്രവീണ്‍ ഭട്നഗറും ചടങ്ങില്‍ സംബന്ധിച്ചു.

ഐ.പി.ടി.എല്‍ രണ്ടാം പതിപ്പില്‍ അഞ്ചു ടീമുകളാണ് മാറ്റുരക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ ഇന്ത്യന്‍ ഏയ്സസ്, യു.എ.ഇ റോയല്‍സ്, ഫിലിപ്പീന്‍ മാവറിക്സ്,സിങ്കപ്പൂര്‍ സ്ളാമേഴ്സ് എന്നീ ടീമുകള്‍ക്കൊപ്പം ഇത്തവണ ജപ്പാന്‍ വാരിയേഴ്സ് കൂടി ചേരും. അഞ്ചു രാജ്യങ്ങളിലായി നടക്കുന്ന മത്സരം ഡിസംബര്‍ രണ്ടിന് ജപ്പാനില്‍ തുടങ്ങി 20ന് സിംഗപ്പൂരില്‍ സമാപിക്കും. ലീഗ് റൗണ്ടില്‍ മുന്നിലത്തെുന്ന രുണ്ടു ടീമുകള്‍ കിരീടിത്തിനായി സിങ്കപ്പൂരില്‍ പൊരുതും. പരമ്പരാഗത ടെന്നിസ് ഘടനയില്‍ നിന്ന് വ്യത്യസ്തമായാണ് ഐ.പി.ടി.എല്‍ മത്സരരീതി.  കളിയുടെ വേഗം കൂട്ടാനായി സിംഗിള്‍ സെറ്റ് മത്സരങ്ങളായിരിക്കും. ഒറ്റ ദിവസം 20 മികച്ച കളിക്കാരുടെ പ്രകടനം കാണികള്‍ക്ക് കാണാന്‍ ഇതുവഴി സാധിക്കും. ഹാപ്പിനെസ് പവര്‍ പോയന്‍റ്സ്, ഷൂട്ടൗട്ട് തുടങ്ങിയ പുതുമകളുമുണ്ടാകും. തത്സമയ സംഗീതവും മറ്റു വിനോദ പരിപാടികളും കളിയോടൊപ്പം സ്റ്റേഡിയത്തില്‍ അരങ്ങേറും.

ഫെഡറര്‍ ടീമിലത്തെുന്നതോടെ യു.എ.ഇയിലെ കളിപ്രേമികള്‍ വന്‍തോതില്‍ പിന്തുണയുമായത്തെുമെന്നാണ് പ്രതീക്ഷയെന്ന് ഐ.പി.ടി.എല്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മഹേഷ് ഭൂപതി പറഞ്ഞു.
ദുബൈ മത്സരങ്ങളൂടെ ടിക്കറ്റുകള്‍ക്കായി www.uaeroyals.com എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 500 പേര്‍ക്ക് നിരക്കില്‍ 10 ശതമാനം ഇളവ് ലഭിക്കും.
 

പൊലീസുകാരനെതിരായ കേസില്‍ ഹാജരായ വക്കീലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്

Posted: 10 Sep 2015 11:10 PM PDT

സുല്‍ത്താന്‍ബത്തേരി: പൊലീസുകാരനെതിരായ പരാതിയില്‍ ഹരജിക്കാരനു വേണ്ടി കോടതിയില്‍ ഹാജരായ വക്കീലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അമ്പലവയല്‍ പൊലീസ് കേസെടുത്തു.
കോടതിയില്‍ വ്യാജരേഖ ഹാജരാക്കിയെന്നാരോപിച്ച് ബത്തേരി ബാര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ അഡ്വ. കെ.പി. പ്രവീണിനെതിരെയാണ് കേസെടുത്ത് 506/15 ആയി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 465, 467, 468, ആര്‍.ഡബ്ള്യു 34 എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബത്തേരി ബാര്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
പൊലീസുകാരനുമായി ഒത്തുകളിച്ച് തികച്ചും നിയമവിരുദ്ധമായി കേസെടുത്ത അമ്പലവയല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുക, എഫ്.ഐ.ആര്‍ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. അഭിഭാഷകരുടെ തൊഴില്‍പരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
എന്നാല്‍, കോടതിയില്‍ വ്യാജരേഖ നല്‍കി തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്ന വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണത്തിനു വേണ്ടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് അമ്പലവയല്‍ എസ്.ഐ ബിജു ആന്‍റണി 'മാധ്യമ'ത്തോട് വിശദീകരിച്ചു.
അമ്പലവയല്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബത്തേരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാറും ഭാര്യാ സഹോദരി സുഷമ പ്രദീപും തമ്മിലുണ്ടാക്കിയ വസ്തുവില്‍പന കരാറുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.
സുനില്‍കുമാറിന്‍െറ ഉടമസ്ഥതയില്‍ അമ്പലവയല്‍ ഗവ. എല്‍.പി സ്കൂളിന് സമീപമുള്ള ആറര സെന്‍റ് സ്ഥലവും കോണ്‍ക്രീറ്റ് കെട്ടിടവും പതിനഞ്ചര ലക്ഷം രൂപ വില നിശ്ചയിച്ച് സുഷമക്ക് വില്‍പന നടത്തിയിരുന്നു. വസ്തു രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിന് അഡ്വാന്‍സായി 2014 മേയ് ആറിന് ഏഴു ലക്ഷം രൂപ കൈമാറുകയും ഒരു ലക്ഷം രൂപ 2014 മേയ് 30നും ബാക്കി രജിസ്ട്രേഷന്‍ സമയത്തും നല്‍കാമെന്നായിരുന്നു കരാര്‍. മേയ് 30ന് കരാര്‍പ്രകാരമുള്ള ഒരു ലക്ഷം രൂപ കൊടുക്കാന്‍ സുഷമക്ക് കഴിഞ്ഞില്ല.
ഇതേ തുടര്‍ന്ന് കൈവശം നല്‍കിയ വീട് ഒഴിഞ്ഞുകൊടുക്കാന്‍ സുനില്‍കുമാര്‍ സുഷമയോടാവശ്യപ്പെടുകയായിരുന്നു. വീട് ഒഴിപ്പിക്കുന്നതിനെതിരെ സുഷമ ബത്തേരി മുന്‍സിഫ് കോടതിയില്‍ നല്‍കിയ അന്യായത്തില്‍ അഡ്വ. കെ.പി. പ്രവീണാണ് സുഷമക്കുവേണ്ടി കേസ് വാദിക്കുകയും ഹരജിക്കാരിക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് നേടുകയും ചെയ്തത്. കേസിന് സഹായകമായി കോടതിയില്‍ സമര്‍പ്പിച്ച കരാറിന്‍െറ കോപ്പിയില്‍ ഒറിജിനല്‍ കരാറിനു പുറമെ വ്യാജമായി ചില സംഗതികള്‍ എഴുതിച്ചേര്‍ത്തുവെന്നും തനിക്കും തന്‍െറ കുടുംബത്തിനും മാനഹാനിക്ക് കാരണമായെന്നുമാരോപിച്ച് സുനില്‍കുമാറിന്‍െറ ഭാര്യ സിന്ധു അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് അമ്പലവയല്‍ പൊലീസ് കേസെടുത്തത്.
കക്ഷികള്‍ നല്‍കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കാനും കേസ് വാദിക്കാനും അഭിഭാഷകര്‍ക്കും ബാധ്യതയുണ്ടെന്നും സിന്ധുവിന്‍െറ പരാതിയില്‍പോലും അഭിഭാഷകന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ആക്ഷേപമില്ലാതിരിക്കെ അഡ്വ. പ്രവീണിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രാഥമികാന്വേഷണംപോലുമില്ലാതെ കേസെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ബാര്‍ അസോസിയേഷന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് കേസ് വാദിച്ചതിന്‍െറ പേരില്‍ വക്കീലിനെതിരെ കേസെടുക്കുന്നത്.
നടപടി തിരുത്താന്‍ തയാറാവാത്തപക്ഷം കോടതി നടപടികള്‍ ബഹിഷ്കരിച്ച് ബാര്‍ അസോസിയേഷനുകളുമായി സഹകരിച്ച് സമരം സംസ്ഥാനതലത്തില്‍ വ്യാപകമാക്കും. ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. പി.ഡി. സജി, സെക്രട്ടറി അഡ്വ. ഷാജില്‍ ജോണ്‍, ഭാരവാഹികളായ അഡ്വ. പി. വേണുഗോപാല്‍, അഡ്വ. കെ.കെ. സോമനാഥന്‍, അഡ്വ. കെ.ടി. ജോര്‍ജ്, അഡ്വ. സതീഷ് പൂതിക്കാട്, അഡ്വ. കെ.പി. പ്രവീണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കശ്യപും പുറത്ത്: ജപ്പാനില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

Posted: 10 Sep 2015 11:09 PM PDT

Image: 

ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ നിന്ന് ഏക ഇന്ത്യന്‍ പ്രതീക്ഷയായ പി. കശ്യപ് പുറത്ത്. ആറാം സീഡ് ചൈനീസ് തായ്പേയ് താരം ചൗ തിയെന്‍ ചെന്‍ ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കശ്യപിനെ തോല്‍പിച്ചു വിട്ടത്. സ്കോര്‍ 21^14,21^18. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ കശ്യപിന്‍െറ തോല്‍വിയോടെ ജപ്പാനില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

ഇന്നലെ കശ്യപിനോട് ഏറ്റുമുട്ടി കെ. ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും പുരുഷ സിംഗ്ള്‍സില്‍നിന്ന് പുറത്തായിരുന്നു. സീഡ് ചെയ്യപ്പെടാത്ത കശ്യപ്, ലോക നാലാം നമ്പറായ ശ്രീകാന്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തകര്‍ത്തത്. 45 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21^11, 21^19ന് കശ്യപ് ജയിച്ചുകയറി.

ലോക ഒന്നാം നമ്പര്‍ വനിതാ താരം സൈന നെഹ്വാളും നേരത്തേ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നേരിട്ടുള്ള ഗെയിമുകളിലാണ് സൈനയും മുട്ടുകുത്തിയത്. ഒന്നാം റൗണ്ടില്‍ പി.വി. സിന്ധുവിനെ തോല്‍പിച്ചത്തെിയ ആതിഥേയ താരം മിനാത്സു മിതാനിയാണ് ലോക ചാമ്പ്യന്‍ഷിപ് വെള്ളി മെഡല്‍ ജേത്രിയെ തലകുനിപ്പിച്ചത്. 21^13, 21^16ന് ലോക 18ാം നമ്പര്‍ താരം ജയം പിടിച്ചു.

ലീ ഡോങ് ക്യൂന്‍ ആണ് മലയാളിതാരം പ്രണോയിയുടെ വഴിമുടക്കിയത്. കൊറിയന്‍ താരത്തിന് മുന്നില്‍ 21^9, 21^16 സ്കോറിന് പ്രണോയ് കീഴടങ്ങുകയായിരുന്നു.

തകര്‍ന്ന ദേശീയപാതയില്‍ യാത്രാദുരിതം

Posted: 10 Sep 2015 10:48 PM PDT

കാസര്‍കോട്: ജില്ലയിലെ ദേശീയപാത തകര്‍ന്ന് തരിപ്പണമായിട്ടും അധികൃതര്‍ക്ക് നിസ്സംഗത. ദേശീയപാതയില്‍ പലയിടത്തും രൂപപ്പെട്ട വന്‍ കുഴികള്‍ കാരണം ഗതാഗത കുരുക്കും വാഹനാപകടങ്ങളും പതിവാണ്. ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂര്‍ മുതല്‍ കാസര്‍കോട് നഗരത്തിന് സമീപം ചെര്‍ക്കള വരെയും ദേശീയപാത പൂര്‍ണമായി തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്കും ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും തിരിച്ചും പാചക വാതകമുള്‍പ്പെടെയുള്ള അപകട സാധ്യതയേറിയ ഇന്ധനങ്ങള്‍ കൊണ്ടുപോകുന്ന വഴിയാണിത്. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ ഒരു പ്രദേശം മുഴുവന്‍ കത്തിച്ചാമ്പലാകുമെന്നിരിക്കെ ശരിയായ റോഡ് പോലുമില്ലാത്തത് ആശങ്കയുണര്‍ത്തുന്നു. കണ്ണൂര്‍ ചാലയില്‍ ഉണ്ടായ ടാങ്കര്‍ ദുരന്തത്തെ തുടര്‍ന്ന് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയെങ്കിലും ദേശീയപാത അധികൃതരും ജില്ലയിലെ എം.പിയും എന്‍.എച്ച് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. ദേശീയപാത വീതികൂട്ടാന്‍ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ മുതിരുമ്പോഴാണ് ദേശീയപാതയിലൂടെയുള്ള സഞ്ചാരത്തിനുള്ള സൗകര്യം പോലുമൊരുക്കാത്തത്. ജില്ലയില്‍ മാത്രമാണ് ദേശീയപാതക്ക് ഈ ദുര്‍ഗതി. കണ്ണൂര്‍ മുതല്‍ തെക്കോട്ട് എന്‍.എച്ച് കാര്യമായി തകര്‍ന്നിട്ടില്ല.
പടന്നക്കാട് റെയില്‍വേ മേല്‍പാലത്തില്‍ ടോള്‍ പിരിവ് നടക്കുന്നുണ്ടെങ്കിലും സമീപ സ്ഥലത്തെ ദേശീയപാത അക്ഷരാര്‍ഥത്തില്‍ തോടായിട്ടുണ്ട്. വാഹന ഉടമകളില്‍നിന്നും വന്‍തുക പിരിവെടുക്കുമ്പോഴും ആശുപത്രിയിലേക്കോ മറ്റോ അടിയന്തരമായി യാത്ര ചെയ്യാന്‍ പറ്റാത്ത വിധം തകര്‍ന്ന റോഡിലൂടെയുള്ള സഞ്ചാരത്തിനാണോ പണം നല്‍കുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.
ശരാശരി മൂന്ന് ലക്ഷം രൂപയോളം ടോളിനത്തില്‍ ലഭിക്കുന്ന ബൂത്താണ് പടന്നക്കാടുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ടോള്‍ പിരിക്കരുതെന്ന സുപ്രീംകോടതി നിര്‍ദശമുണ്ടായിട്ടും വാഹന ഉടമകളെ ഭീഷണിപ്പെടുത്തിയാണ് പടന്നക്കാട്ടെ ടോള്‍ പിരിവ്. പാലവും റോഡും പൊട്ടിപ്പൊളിഞ്ഞിട്ടും വന്‍ തുക പിരിവെടുക്കുന്ന നടപടിക്കെതിരെ ജനപ്രതിനിധികളോ രാഷ്ട്രീയ സംഘടനകളോ രംഗത്ത് വരാത്തതിലും നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
ദേശീയപാതയില്‍ മാവുങ്കാല്‍, ചാലിങ്കാല്‍, മൂലക്കണ്ടം, പെരിയ, കുണിയ തുടങ്ങി സ്ഥലങ്ങളിലും വന്‍കുഴികളുണ്ട്. നൂറ് മീറ്റര്‍ അകലത്തില്‍ വന്‍ ഗര്‍ത്തങ്ങളുള്ള ദേശീയപാതയില്‍ ചെര്‍ക്കള മുതല്‍ കാസര്‍കോട് വരെ മാത്രമാണ് സാമാന്യം ഭേദപ്പെട്ട റോഡുള്ളത്. കാസര്‍കോട് കഴിഞ്ഞാല്‍ മംഗളൂരു ഭാഗത്തേക്ക് വീണ്ടും ഇതേ സ്ഥിതി തന്നെയാണ്. കുമ്പള ടൗണ്‍, ആരിക്കാടി എന്നിവിടങ്ങളിലൂടെ ടാങ്കര്‍ ലോറികളും മറ്റും പോകുമ്പോള്‍ നാട്ടുകാര്‍ക്ക് നെഞ്ചിടിപ്പാണ്. മഴയില്ലാത്ത ദിവസങ്ങളിലാണെങ്കില്‍ മൊത്തം പൊടിപടലങ്ങളില്‍ മുങ്ങിയാണ് വാഹനങ്ങള്‍ നീങ്ങേണ്ടത്. പൊടിപടലങ്ങള്‍ നാട്ടുകാര്‍ക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വേറെ.
ഉപ്പള പാലം മുതല്‍ ഷിറിയ അമ്പലം വരെയാണ് ദേശീയപാത കൂടുതല്‍ തകര്‍ന്നത്. പൊട്ടിപ്പൊളിയാത്ത ദേശീയപാത കാണണമെങ്കില്‍ തലപ്പാടി കടന്ന് കര്‍ണാടകയിലേക്ക് പ്രവേശിക്കണം. ഉപ്പള ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ ഭാഗം അറ്റകുറ്റപ്പണി നടത്താന്‍ എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മഴ മാറിയാല്‍ മാത്രമെ പണി തുടങ്ങാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

Posted: 10 Sep 2015 10:44 PM PDT

കണ്ണൂര്‍: കണ്ണൂരിലെ വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം, പയ്യാമ്പലത്ത് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം, കണ്‍ട്രോള്‍ റൂമിന്‍െറ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്, നഗരത്തില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം എന്നിവ വെള്ളിയാഴ്ച ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും.
ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും കൈയേറ്റങ്ങളും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കാര്യക്ഷമമായും കൃത്യതയോടെയും സമയ ബന്ധിതമായും കൈകാര്യം ചെയ്യാനും അവരുടെ സുരക്ഷ ഉറപ്പ് വരുത്താനും അടിയന്തര സഹായം ഉറപ്പു വരുത്താനും വനിതാ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കഴിയും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭയാശങ്കയില്ലാതെ ഏത് സമയത്തും കയറിച്ചെല്ലാനും സഹായം തേടാനും വനിതാ പൊലീസ് സ്റ്റേഷന്‍ സദാ സജ്ജമായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ പറഞ്ഞു. സമീപകാലത്ത് അഴീക്കോട്, അഴീക്കല്‍ ഭാഗങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷ സ്ഥലങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതിനും സദാസമയവും സേവനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് പയ്യാമ്പലത്ത് കണ്‍ട്രോള്‍ റൂം തുടങ്ങുന്നത്. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പൊലീസിന്‍െറ സേവനം ഉറപ്പാക്കാവുന്നതാണ്.
സൈബര്‍, ഹൈടെക് കുറ്റകൃത്യങ്ങളുടെ കാലഘട്ടത്തില്‍ കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ട്രാഫിക് സംവിധാനം കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തന സജ്ജമാക്കാനും ട്രാഫിക് കുറ്റകൃത്യങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ കണ്ടത്തെി കുറ്റവാളികള്‍, വാഹന ഉടമകള്‍ എന്നിവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കഴിയും.
എല്ലാ തെളിവുകളും ശേഖരിക്കാന്‍ കഴിയുന്ന ശക്തമായ റേഞ്ചുള്ള കാമറകളാണ് വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.

ശ്മശാനത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ തുക അനുവദിക്കും –എം.കെ. രാഘവന്‍ എം.പി

Posted: 10 Sep 2015 10:20 PM PDT

കോഴിക്കോട്: നഗരസഭയുടെ കീഴിലുള്ള മാവൂര്‍ റോഡ് ശ്മശാനത്തില്‍ ടോയ്ലറ്റ്, കുളിമുറി എന്നിവ നിര്‍മിക്കുന്നതിനും കുടിവെള്ള സൗകര്യമൊരുക്കുന്നതിനും പ്രാദേശിക വികസന ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. കോണ്‍ഗ്രസ് തിരുത്തിയാട് വാര്‍ഡ് കമ്മിറ്റി ശ്മശാനത്തോടുള്ള നഗരസഭയുടെ അവഗണനക്കെതിരെ മാവൂര്‍ റോഡ് ജങ്ഷനില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാസ്റ്റര്‍ പ്ളാന്‍ ഇല്ലാത്ത ഏകനഗരമാണ് കോഴിക്കോട് എന്നുപറയുന്നതില്‍ ദു$ഖമുണ്ടെന്നും നഗരത്തിലെ അടിയന്തരകാര്യങ്ങള്‍പോലും കോര്‍പറേഷന്‍ നിറവേറ്റുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരചടങ്ങിനായി ശ്മശാനത്തിലത്തെുന്നവര്‍ക്ക് പ്രാഥമികകര്‍മങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിനൊക്കെ ഉത്തരം പറയാന്‍ കോര്‍പറേഷന് ബാധ്യതയുണ്ട്. എം.പി ഫണ്ടിന്‍െറ പരിമിതിയില്‍ നിന്നുകൊണ്ട് ശ്മശാനത്തില്‍ കുളിമുറിയും ടോയ്ലറ്റും നിര്‍മിക്കാനും കുടിവെള്ളസൗകര്യമൊരുക്കാനും തുക അനുവദിക്കും. ശ്മശാനത്തിലെ മറ്റുകാര്യങ്ങള്‍ പരിഹരിക്കുന്നതിനും പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും ശ്മശാനത്തിലേക്കുള്ള റോഡ് നവീകരിക്കാന്‍ മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ശ്മശാനത്തിന്‍െറ ജീര്‍ണാവസ്ഥക്കെതിരെ കോണ്‍ഗ്രസ് തിരുത്തിയാട് വാര്‍ഡ് കമ്മിറ്റി നടത്തിയ ജനകീയ ഒപ്പുശേഖരണത്തോടെയുള്ള നിവേദനം എം.പിക്ക് കൈമാറി.
മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനം ഒന്നരവര്‍ഷമായി ശവദാഹം നടക്കാതെ പൂട്ടിയിട്ടിരിക്കുകയാണ്. മോട്ടോര്‍ പ്രവര്‍ത്തനരഹിതമാണെന്നും വൈദ്യുതി ചൂള കേടാണെന്നുമാണ് അടച്ചുപൂട്ടിയതിന് കാരണമായി പറയുന്നത്. ഇതോടൊപ്പമുള്ള സാധാരണ ശ്മശാനവും തകര്‍ച്ചയുടെ വക്കിലാണ്. അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാല്‍ ശവദാഹത്തിനത്തെുന്നവര്‍ ബുദ്ധിമുട്ടുകയാണ്.
കോണ്‍ഗ്രസ് തിരുത്തിയാട് വാര്‍ഡ് കമ്മിറ്റി പ്രസിഡന്‍റ് പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍, എം.ടി. പത്മ, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കണ്ടിയില്‍ ഗംഗാധരന്‍, സക്കറിയ പി. ഹുസൈന്‍, സി.പി. സലീം, എന്‍. ഭാഗ്യനാഥന്‍, പി. സുകുമാരന്‍, വിദ്യാ ബാലകൃഷ്ണന്‍, കെ.ടി. അരവിന്ദാക്ഷന്‍, പി. ലോഹിതാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.എസ്. ജയപ്രകാശ് കുമാര്‍ സ്വാഗതവും കെ. പ്രേമനാഥന്‍ നന്ദിയും പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥന്‍െറ പുറത്തേറി എം.എല്‍.എയുടെ സുഖസവാരി

Posted: 10 Sep 2015 10:20 PM PDT

Image: 

കശ്മീര്‍: പൊലീസ് ഉദ്യോഗസ്ഥന്‍െറ പുറത്തേറി അരുവി കടക്കുന്ന ബി.ജെ.പി എം.എല്‍.എയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജമ്മു-കശ്മീരിലെ ഛബ് നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധി കൃഷന്‍ ലാല്‍ ആണ് പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍െറ പുറത്തേറി അരുവി കടന്നത്.
തന്നെ സഹായിക്കാനാണ് സര്‍ക്കാര്‍ പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നതെന്നും അതിനാല്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ളെന്നുമാണ് സംഭവത്തെക്കുറിച്ചുള്ള എം.എല്‍.എയുടെ പ്രതികരണം.
ഞങ്ങള്‍ രണ്ടുപേരും പൊതുപ്രവര്‍ത്തകരാണ്. ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുന്നതിലും അരുവി മുറിച്ച് കടക്കാനായി പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍െറ സഹായം തേടുന്നതിലും എന്തു തെറ്റാണുള്ളത്?
ഞാന്‍ ഇതേ പ്രദേശത്ത് ഡോക്ടറായി വളരെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്ന് ഒറ്റക്കായിരുന്നു അരുവി മുറിച്ചു കടന്നിരുന്നത്. ഇന്ന് ഞാന്‍ ഒരു ജനപ്രതിനിധിയാണ്. സര്‍ക്കാര്‍ പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ അനുവദിച്ചിട്ടുമുണ്ട്. അദ്ദേഹം എന്നെ സഹായിച്ചതില്‍ എന്താണ് തെറ്റ്?
ഇങ്ങനെയായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള കൃഷന്‍ ലാലിന്‍െറ വിശദീകരണം.
 

ജില്ലയില്‍ പനി ബാധിതര്‍ പെരുകുന്നു

Posted: 10 Sep 2015 10:08 PM PDT

പത്തനംതിട്ട: ജില്ലയില്‍ പനി പടരുന്നു. ഈ മാസം ഒമ്പതിലെ കണക്കുപ്രകാരം ഈ വര്‍ഷം 53,942 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.
കിടത്തിച്ചികിത്സക്ക് വിധേയരായവര്‍ 921 പേരും. ഈ മാസം മാത്രം 1858 പേര്‍ ചികിത്സ തേടി. ഡെങ്കിപ്പനി ബാധിച്ച് 301 പേര്‍ ചികിത്സ തേടിയതില്‍ 171 പേരില്‍ രോഗം സ്ഥിരീകരിച്ചു.
രോഗബാധിതരില്‍ രണ്ടുപേര്‍ മരിച്ചു. എലിപ്പനി ബാധിച്ച് ചികിത്സ തേടിയ 81ല്‍ രോഗം സ്ഥിരീകരിച്ചത് 41 പേരിലാണ്. ഇതില്‍ നാലുപേര്‍ മരണത്തിന് കീഴടങ്ങി. മലേറിയ കണ്ടത്തെിയ 29 പേരെ ചികിത്സക്ക് വിധേയമാക്കി.
ഇതില്‍ അധികവും ഇതര സംസ്ഥാന തൊഴിലാളികളും സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമാണ്.
ഹെപ്പറ്റൈറ്റിസ്-എ ബാധിച്ച് 47 പേരും ഹെപ്പറ്റൈറ്റിസ്-ബി രോഗലക്ഷണത്തോടെ 59 പേരും ചികിത്സ തേടി. വയറിളക്ക രോഗത്തെ തുടര്‍ന്ന് 5819 പേര്‍ ചികിത്സ തേടി. ഇതില്‍ 519 പേരെ കിടത്തിച്ചികിത്സക്ക് വിധേയമാക്കേണ്ടി വന്നു. ചിക്കന്‍പോക്സും ജില്ലയില്‍ പടരുന്നതായാണ് കണക്കുകള്‍.
2015ല്‍ ഇതുവരെ 454 പേര്‍ രോഗബാധിതരായി.
എലിപ്പനി അധികവും കണ്ടത്തെിയത് കോന്നി ബ്ളോക്കിലാണ്.
18 പേര്‍ കോന്നിയിലും 16 പേര്‍ ഇലന്തൂരിലും 12 പേര്‍ ചാത്തങ്കരിയിലും ചികിത്സ തേടി. എലിപ്പനി സംശയിക്കുന്ന മൂന്നുപേര്‍ ചാത്തങ്കരിയിലും രോഗം സ്ഥിരീകരിച്ച ഒരാള്‍ കോന്നിയിലും മരിച്ചു. ഡെങ്കിപ്പനി ഏറെയും ബാധിച്ചത് ഇലന്തൂര്‍ ബ്ളോക്കിനെയാണ്. 111 പേരാണ് ഇലന്തൂരില്‍ ചികിത്സ തേടിയത്. കോന്നിയില്‍ 65, വെച്ചൂച്ചിറയില്‍ 39 പേരും ഡെങ്കിപ്പനിക്ക് ചികിത്സ തേടി.
ജില്ലാ ആരോഗ്യ വിഭാഗം പുറത്തുവിടുന്ന കണക്കുകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്തെുന്നവരുടേത് മാത്രമാണ്.
ജില്ലയിലെ മൂന്ന് മെഡിക്കല്‍ കോളജുകളടക്കം വിവിധ സ്വകാര്യ ആശുപത്രിയില്‍ എത്തിയവരുടെ എണ്ണം ഇതിന്‍െറ ഇരട്ടിയോളം വരും.

ആറാം ദിവസവും മൂന്നാര്‍ സ്തംഭിച്ചു

Posted: 10 Sep 2015 10:02 PM PDT

മൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനി തോട്ടം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ആറാംദിവസവും മൂന്നാറിനെ സ്തംഭിപ്പിച്ചു. തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ഷിബു ബോബി ജോണുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ആറു ദിവസമായി മൂന്നാര്‍ ടൗണിലത്തെുന്ന തൊഴിലാളികള്‍ ദേശീയപാതകള്‍ ഉപരോധിച്ചാണ് സമരം നടത്തുന്നത്. വ്യാഴാഴ്ച തൊഴിലാളികള്‍ പൊലീസിന്‍െറ കനത്ത പ്രതിരോധം അവഗണിച്ച് ദേശീയപാതകളില്‍ കുത്തിയിരുന്നു. മാട്ടുപ്പെട്ടി, പോസ്റ്റ് ഓഫിസ് കവലകളില്‍ കുത്തിയിരുന്ന തൊഴിലാളികളെ മാറ്റാന്‍ പൊലീസ് നടത്തിയ ശ്രമം വിഫലമായി. തൊഴിലാളികളെ നിയന്ത്രിക്കാന്‍ വനിതാ പൊലീസുകാരടക്കം ആയിരക്കണക്കിന് സുരക്ഷാജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പ്രായോജനപ്പെട്ടിട്ടില്ല.
പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കാതെ വന്നതോടെ മൂന്നാറിലെ ടൂറിസം മേഖല നിശ്ചലമായി. സഞ്ചാരികള്‍ ഏറെയത്തെുന്ന രാജമല, മാട്ടുപ്പെട്ടി മേഖലകളിലെ ഹൈഡല്‍ ടൂറിസം സെന്‍ററുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മാട്ടുപ്പെട്ടിയില്‍ ഒരാഴ്ച മുമ്പ് 2000 സഞ്ചാരികള്‍ എത്തിയിരുന്നെങ്കില്‍ വ്യാഴാഴ്ച ഇവരുടെ എണ്ണം നേര്‍പകുതിയായി. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പലരും ബുക് ചെയ്ത റൂമുകള്‍ റദ്ദാക്കിയതായും ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ ഫാക്ടറികളെല്ലാം അടച്ചുപൂട്ടിയ നിലയിലാണ്. എസ്റ്റേറ്റുകളിലെ മാനേജര്‍മാരോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ടാറ്റയുടെ പള്ളിവാസല്‍, പെരിയക്കനാല്‍ എസ്റ്റേറ്റുകളിലെയും തൊഴിലാളികള്‍ സമരം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ മൂന്നാറിന് സമീപം കൊരണ്ടിക്കാടില്‍ സമരക്കാരെന്ന വ്യാജേന ചില സാമൂഹിക വിരുദ്ധര്‍ വാഹനങ്ങള്‍ തടയുകയും സഞ്ചാരികളെ ആക്രമിക്കുകയും ചെയ്തു. ബോണസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് കമ്പനിയുടമകള്‍ അനുകൂല നടപടി സ്വീകരിക്കാതെ വന്നാല്‍ തൊഴിലാളികള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയായും സൂചനയുണ്ട്.
പ്രശ്നപരിഹാരത്തിന് ജില്ലാ ഭരണകൂടവും ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. തൊഴിലാളി നേതാക്കളുമായി തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്. സമരത്തിനിടെ തോട്ടം തൊഴിലാളി സ്ത്രീ കുഴഞ്ഞു വീണു. കെ.ഡി.എച്ച്.പി കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ അജിതയാണ് (43) കുഴഞ്ഞുവീണത്. ഇവരെ മൂന്നാറിലെ ടാറ്റ ടീ ആശുപത്രിയില്‍ എത്തിച്ച് ശുശ്രൂഷ നല്‍കി.

മലങ്കര ടൂറിസം പദ്ധതി: രണ്ടരക്കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Posted: 10 Sep 2015 09:57 PM PDT

തൊടുപുഴ: ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര മേഖലക്ക് കുതിച്ചു ചാട്ടം നല്‍കുമെന്ന് കരുതുന്ന മലങ്കര ടൂറിസം പദ്ധതിയില്‍ രണ്ടരക്കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
സര്‍ക്കാറില്‍നിന്ന് അന്തിമ അനുമതി ലഭിച്ചതോടെയാണ് നിര്‍മാണം ആരംഭിച്ചത്. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മലങ്കര ടൂറിസം പദ്ധതി മാറുമെന്നാണ് സര്‍ക്കാറിന്‍െറ കണക്കുകൂട്ടല്‍.
പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നു എന്ന ആക്ഷേപം വര്‍ഷങ്ങളായി ഉയരുന്നതിനിടെയാണ് രണ്ടരക്കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 3.35 കോടിയുടെ ബൃഹത്തായ ടൂറിസം പദ്ധതിക്കാണ് മലങ്കര ജലാശയത്തില്‍ തുടക്കമിട്ടത്.
മലമ്പുഴ ടൂറിസം പദ്ധതിക്ക് സമാനരീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരുന്നത്. ജലാശയത്തിന് ചുറ്റുമുള്ള 15 ഏക്കറോളം വരുന്ന ഭൂമി പദ്ധതിക്കായി സജ്ജമാക്കിയിട്ടുണ്ട്. പൂന്തോട്ടം, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വിനോദ കേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ബോട്ട് സര്‍വിസ് എന്നിവയാണ് മലങ്കരയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പാര്‍ക്കിനും മറ്റുമായി വേണ്ടിവരുന്ന സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ പൂച്ചെടികള്‍ നിര്‍മിച്ച് മനോഹരമാക്കാനും പ്രവേശകവാടം സ്ഥാപിക്കാനുമാണ് ഒരുങ്ങുന്നത്. ഇതിനുള്ള ജോലി ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. അഞ്ചു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരിക്കും രണ്ടരക്കോടിയുടെ ഭരണാനുമതി. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്നു വര്‍ഷം മുമ്പ് മലങ്കര അണക്കെട്ടിന് മുകള്‍ ഭാഗത്ത് വിശാലമായി ബോട്ട് ജെട്ടി നിര്‍മിച്ചിരുന്നു. ഇവിടെ എന്‍ജിന്‍ ഘടിപ്പിച്ച ബോട്ട് ഉപയോഗിച്ച് സവാരി നടത്താനായിരുന്നു ആലോചന. എന്നാല്‍, പദ്ധതി നടപ്പായില്ല. ഇടുക്കി ഡാം തുറക്കുന്ന അവസരത്തില്‍ ആയിരക്കണക്കിനാളുകള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ജില്ലയിലേക്ക് എത്തുന്നുണ്ട്.
പ്രകൃതിഭംഗി കൊണ്ട് ഇടുക്കി ഡാമിന് കിടപിടിക്കുന്ന മലങ്കര ജലാശയത്തില്‍ ബോട്ടിങ് ആരംഭിക്കുന്നത് നൂറുകണക്കിന് സ്വദേശ-വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇടയാക്കും. ബോട്ട് ജെട്ടി നിര്‍മിച്ചിരിക്കുന്നതിന്‍െറ നേരെ മുകളില്‍ ഡാമിന് മധ്യത്തിലായി വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ തുരുത്തുണ്ട്.
ഈ തുരുത്ത് മനോഹരമാക്കാനും പദ്ധതിയിലൂടെ തീരുമാനിച്ചിട്ടുണ്ട്. മൂന്നേക്കറോളം വരുന്ന തുരുത്തിലേക്ക് ബോട്ട് സര്‍വിസും ഉണ്ടാകും.
മലങ്കര ടൂറിസത്തോടനുബന്ധിച്ച് കുടയത്തൂര്‍, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങളെ കൂടി ഉള്‍പ്പെടുത്തി സമഗ്രപാക്കേജ് തയാറാക്കാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം വെള്ള, പിങ്ക്, ഇളംനീല നിറങ്ങളില്‍

Posted: 10 Sep 2015 09:50 PM PDT

മലപ്പുറം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഇത്തവണ ആദ്യമായി മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കും. ഒരുകണ്‍ട്രോള്‍ യൂനിറ്റും ത്രിതല പഞ്ചായത്തുകള്‍ക്കായി മൂന്ന് ബാലറ്റ് യൂനിറ്റുകളും അടങ്ങിയ വോട്ടിങ് യന്ത്രങ്ങളാണ് ഓരോ ബൂത്തിലും സജ്ജീകരിക്കുക. ഗ്രാമ-ബ്ളോക്ക്-ജില്ലാ പഞ്ചായത്തുകളെ തിരിച്ചറിയാനായി ബാലറ്റ് യൂനിറ്റുകളുടെ പ്രതലത്തിന് യഥാക്രമം വെള്ള, പിങ്ക്, ഇളംനീല നിറങ്ങളായിരിക്കും.
മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ സംവിധാനത്തില്‍ ത്രിതല പഞ്ചായത്തുകളിലേക്കുള്ള മൂന്ന് വോട്ടുകളും രേഖപ്പെടുത്തുകയോ അല്ളെങ്കില്‍ ഇഷ്ടമുള്ള വോട്ട് രേഖപ്പെടുത്തിയ ശേഷം അവസാനത്തെ ബാലറ്റ് യൂനിറ്റിലെ 'എന്‍ഡ്' ബട്ടന്‍ അമര്‍ത്തുകയോ ചെയ്താല്‍ മാത്രമേ ഒരാളുടെ വോട്ടിങ് നടപടി പൂര്‍ത്തിയാവൂ.
മൂന്ന് വോട്ടും ചെയ്യാത്തവര്‍ ഇഷ്ടമുള്ള ഒന്നോ രണ്ടോ വോട്ട് രേഖപ്പെടുത്തിയ ശേഷം ജില്ലാ പഞ്ചായത്തിന്‍െറ ഇളംനീല ബാലറ്റ് യൂനിറ്റിലുള്ള 'എന്‍ഡ്' ബട്ടന്‍ അമര്‍ത്തണം. ഗ്രാമ-ബ്ളോക്ക് പഞ്ചായത്തുകളുടെ ബാലറ്റ് യൂനിറ്റുകളില്‍ 'എന്‍ഡ്' ബട്ടന്‍ മറച്ചുവെക്കും. മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ബ്ളോക്ക്തല ട്രെയ്നര്‍മാര്‍ക്ക് കലക്ടറേറ്റ് സമ്മേളന ഹാളില്‍ പരിശീലനം നല്‍കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്ളോക്ക് തലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ നിയോഗിക്കപ്പെട്ട 15 ട്രെയ്നര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍, ജില്ലാതല മാസ്റ്റര്‍ ട്രെയ്നര്‍മാരായ കെ.പി. അന്‍സുബാബു, പി.ഒ. സാദിഖ്, ടി. ജമാല്‍, കെ. അബ്ദുന്നാസര്‍, പി.എം. സുരേഷ്, എ. ശ്രീധരന്‍, എ.ഡി.സി ജനറല്‍ പ്രീതി എന്നിവര്‍ നേതൃത്വം നല്‍കി.

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,640 രൂപ

Posted: 10 Sep 2015 09:42 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,455 രൂപയിലും പവന് 19,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 19,800 രൂപയായിരുന്നു പവന്‍വില. ഇത് വ്യാഴാഴ്ച 19,640 രൂപയായി കുറഞ്ഞു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.84 ഡോളര്‍ കൂടി 1,112.32 ഡോളറിലെത്തി.

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി

Posted: 10 Sep 2015 09:39 PM PDT

വടക്കഞ്ചേരി: സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി. തൃശൂര്‍-ഗോവിന്ദാപുരം റൂട്ടിലാണ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
നാല്‍പത്താറോളം ബസുകളാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്.
സമയത്തെ ചൊല്ലി പൊലീസും ആര്‍.ടി.ഒയും ബസ് ജീവനക്കാരുമായി ബുധനാഴ്ച ഉണ്ടായ തര്‍ക്കത്തിന്‍െറ ഭാഗമായാണ് പണിമുടക്ക് നടത്തിയത്.
തൃശൂര്‍-ഗോവിന്ദാപുരം റൂട്ടിലോടുന്ന ബസുകള്‍ സമയക്രമം പാലിക്കണമെന്നാവശ്യപ്പെടുന്ന ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് വടക്കഞ്ചേരി പൊലീസ് ബസ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഈ സമയക്രമം പാലിക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍-ഗോവിന്ദാപുരം റൂട്ടിലോടുന്ന ബസുകളും പ്രദേശിക റൂട്ടിലോടുന്ന ബസുകളും തമ്മില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ തകര്‍ക്കത്തിന്‍െറ ഭാഗമായാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഈ റൂട്ടിലോടുന്ന ബസുകളുടെ സമയക്രമത്തെ സംബന്ധിച്ച് പ്രാദേശിക റൂട്ടിലോടുന്ന ബസിന്‍െറ ഉടമ ഹൈകോടതിയില്‍ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രാദേശിക റൂട്ടിലോടുന്ന ബസുടമക്ക് അനുകൂലമായി വിധി വരികയും തൃശൂര്‍-ഗോവിന്ദാപുരം റൂട്ടിലോടുന്ന എട്ട് ബസുകള്‍ക്ക് മാത്രം പുതിയ സമയക്രമം പാലക്കാട് ആര്‍.ടി.ഒ നല്‍കിയിരുന്നു. എന്നാല്‍, ആകെയുള്ള 46 ബസുകളില്‍ എട്ട് ബസുകള്‍ക്ക് മാത്രമായി ഉണ്ടാക്കിയ സമയക്രമം മറ്റുള്ള സര്‍വിസുകളേയും സാരമായി ബാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
എല്ലാ ബസുകള്‍ക്കും ഏകീകരിച്ച സമയക്രമം ഉറപ്പാക്കിയാല്‍ മാത്രമേ സര്‍വിസ് നടത്തുകയുള്ളൂവെന്നും അവര്‍ പറയുന്നു. പെട്ടെന്നുണ്ടായ മിന്നല്‍ പണിമുടക്ക് യാത്രക്കാരെയും ഓണപ്പരീക്ഷക്ക് പോകുന്ന വിദ്യാര്‍ഥികളേയും പെരുവഴിയിലാക്കി.
ആലത്തൂര്‍ ഡിവൈ.എസ്.പി ഒ.കെ. ശ്രീരാമന്‍െറ നേതൃത്വത്തില്‍ ബസുടമകളും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പണിമുടക്കില്‍നിന്ന് പിന്മാറി.

ബ്ളാങ്ങാട് ബീച്ചില്‍ കിയോസ്ക് അനുവദിച്ചതിന്‍െറ മറവില്‍ ഭൂമി കൈയേറ്റം

Posted: 10 Sep 2015 09:32 PM PDT

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ കിയോസ്ക് അനുവദിച്ചതിന്‍െറ മറവില്‍ ഭൂമി കൈയേറ്റം. ഫൗണ്ടേഷനിട്ട് പെട്ടിക്കട നിര്‍മിക്കുന്നത് കണ്ടിട്ടും നഗരസഭ നടപടിയെടുക്കുന്നില്ല. ചാവക്കാട് നഗരസഭ ചാവക്കാട് -ഗുരുവായൂര്‍ ലയണ്‍സ് ക്ളബിന്‍െറ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി ചായയും പലഹാരവും മാത്രം കച്ചവടം ചെയ്യാന്‍ ഇവിടെ അനുമതി നല്‍കിയിരുന്നു.
ഇവയിലൊന്നായിരുന്നു ബ്ളാങ്ങാട് ബീച്ചിലുണ്ടായിരുന്നത്. മറ്റു നിര്‍മാണവും വില്‍പനയും പാടില്ളെന്ന വ്യവസ്ഥയിലാണ് കയോസ്ക് നല്‍കിയത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കോഫി യന്ത്രം വെക്കാനും ഒരാള്‍ക്ക് ഇരിക്കാനും മൂന്ന് ഭാഗം തുറക്കാനും സൗകര്യമുള്ള ചെറിയ ഇരുമ്പ് പെട്ടിയില്‍ തീര്‍ത്ത ഈ ബൂത്ത് തുടങ്ങിയിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേയായിട്ടുള്ളൂ.
അടുത്തിടെയായി കിയോസ്ക് ഇവിടെന്ന് അപ്രത്യക്ഷമാവുകയും പകരം കിയോസ്ക്കിനായി അനുവദിച്ച സ്ഥലത്തിനേക്കാള്‍ നാലിരട്ടി ചുറ്റളിവില്‍ മരപ്പലകകളുപയോഗിച്ച് ആകര്‍ഷകമായ രീതിയില്‍ പെട്ടിക്കട നിര്‍മിച്ചുകൊണ്ടിരിക്കുകയുമാണ്. ബ്ളാങ്ങാട് ബീച്ചില്‍ സൗന്ദര്യവത്കരണം നടന്നുകൊണ്ടിരിക്കുന്ന പാര്‍ക്കിന്‍െറ പ്രധാന പ്രവേശ കാവാടത്തിനരികെയാണിത്. കട നിര്‍മാണത്തിന് ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ളെന്ന് നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ അറിയിച്ചു.ബ്ളാങ്ങാട് ബീച്ചില്‍ പുറമ്പോക്കില്‍ ഷെഡുണ്ടാക്കി വര്‍ഷങ്ങളായി കച്ചവടം ചെയ്ത് ജീവിക്കുന്നവര്‍ക്ക് പട്ടയമില്ലാത്തതിനാല്‍ ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. പട്ടയമില്ലാത്ത പലര്‍ക്കും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും മന്ത്രിയുടെ പ്രത്യേക അനുമതിയിലൂടെയും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുമുണ്ട്. ബീച്ച് സൗന്ദര്യവത്കരണം പുരോഗമിക്കുന്നതിനാല്‍ അനധികൃത ഷെഡുകള്‍ പൊളിച്ചുമാറ്റുമെന്നും അതിനിടെ ആര്‍ക്കും വൈദ്യുതി അനുവദിക്കേണ്ടെന്നുമാണ് നഗരസഭ തീരുമാനം. ജനസമ്പര്‍ക്ക പരിപാടിയിലുള്‍പ്പെടെ അപേക്ഷയുമായി പോയിട്ടും നടപടിയുണ്ടായില്ല. ഇങ്ങനെയിരിക്കെയാണ് പുതിയ കൈയേറ്റങ്ങള്‍ നടക്കുന്നത്.

കുഡ്‌ലു ബാങ്ക് കവര്‍ച്ച: പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ്

Posted: 10 Sep 2015 09:27 PM PDT

Image: 

കാസര്‍ഗോഡ്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 20 കിലോഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. കവര്‍ച്ചക്കാരെ സഹായിച്ച ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാങ്കിന്‍െറ സമീപവാസികള്‍ തന്നെ കവര്‍ച്ച സംഘത്തിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബാങ്കിന്‍െറ വിശ്വാസ്യത തകര്‍ക്കലും ഇവര്‍ ലക്ഷ്യമാക്കിയെന്ന് പൊലീസ് കരുതുന്നു. അതേസമയം പ്രതികള്‍ രക്ഷപ്പെട്ട കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. എറണാകുളം റജിസ്ട്രേഷനുള്ള വെള്ള ലാന്‍സര്‍ കാറാണ് മംഗലാപുരത്തു നിന്ന് കസ്റ്റഡിയിലെടുത്തത്.

കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെ സഹായിച്ച മൂന്ന് പേര്‍ ഇന്നലെ കസ്റ്റഡിയിലായിരുന്നു. അഞ്ചംഗ കവര്‍ച്ചാ സംഘത്തില്‍പെട്ട എരിയാലിലെ മഷൂഖിനെ രക്ഷപ്പെടാന്‍ മൂവരും സഹായിച്ചെന്ന് പൊലീസ് പറയുന്നു. കൊള്ള നടന്നതിന്‍െറ പിറ്റേന്നാണ് മഷൂഖ് രക്ഷപ്പെട്ടത്. വ്യാഴാഴ്ചയാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുകയാണ്. കൊള്ള നടത്തിയ സംഘത്തിലെ ആളാണെന്ന് അറിഞ്ഞിട്ടും രക്ഷപ്പെടാന്‍ സഹായിച്ചതിനാല്‍ മൂവരും കേസില്‍ പ്രതികളാവുമെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഖംമൂടി ധരിച്ച അഞ്ചംഗ കവര്‍ച്ചാ സംഘം ബാങ്കില്‍ ജീവനക്കാരെ ബന്ദികളാക്കി 13 ലക്ഷം രൂപയും 20 കിലോ സ്വര്‍ണവും കവര്‍ന്നത്.

 

‘ഇന്‍റഗ്രേറ്റഡ് ടെര്‍മിനല്‍’ പദ്ധതി അവതാളത്തില്‍

Posted: 10 Sep 2015 09:23 PM PDT

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ് വൈകുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍െറ രണ്ടാംഘട്ട വികസനത്തിന് സര്‍ക്കാര്‍ എറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്ഥലമെടുപ്പാണ് അനിശ്ചിതത്വത്തിലായത്.
ഇതോടെ ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനല്‍ എന്ന 'ഇന്‍റഗ്രേറ്റഡ് ടെര്‍മിനല്‍' പദ്ധതി അവതാളത്തിലായി. രണ്ടാംഘട്ട വികസനത്തിന് 82 ഏക്കര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 2012 ഡിസംബര്‍ 24ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും സ്ഥലം നല്‍കാന്‍ സംസ്ഥാനം തയാറാണെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 20 ഏക്കറും ബാക്കി ഘട്ടംഘട്ടമായും നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് സര്‍വേയടക്കമുള്ള നടപടി പൂര്‍ത്തിയാക്കുകയും 200 കോടി വകയിരുത്തുകയും ചെയ്തു.
എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ചാക്ക ഭാഗത്ത് 100 കോടിയിലധികം ചെലവഴിച്ചാണ് 38 ഏക്കറില്‍ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിച്ചത്. ഇതില്‍ ആദ്യം ആഭ്യന്തര ടെര്‍മിനല്‍ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍,സാങ്കേതിക കാരണങ്ങളാല്‍ തീരുമാനം മാറ്റി. രണ്ടു ടെര്‍മിനലുകള്‍ യാത്രക്കാര്‍ക്കും വിമാന ഏജന്‍സികള്‍ക്കും ഒരു പോലെ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് വീണ്ടും ഒന്നാക്കാന്‍ നിര്‍ദേശം വരുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങിയതോടെ എതിര്‍പ്പുകളുമായി പ്രദേശവാസികള്‍ രംഗത്തിറങ്ങുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ ശംഖുംമുഖത്തുനിന്ന് എയര്‍ഇന്ത്യയുടെ ആഭ്യന്തര സര്‍വിസുകള്‍ പതിയെ രാജ്യാന്തര ടെര്‍മിനലില്‍ എത്തിക്കാന്‍ തുടങ്ങി.
സൗകര്യം കുറഞ്ഞ രാജ്യാന്തര ടെര്‍മിനലില്‍ ആഭ്യന്തര സര്‍വിസുകള്‍ കൂടി എത്തിയതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടായി. മറ്റ് ആഭ്യന്തര എയര്‍ലൈനുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ രാജ്യാന്തര ടെര്‍മിനലില്‍ ഇറങ്ങിയശേഷം നാലര കിലോമീറ്റര്‍ സഞ്ചരിച്ചുവേണം ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിലത്തൊന്‍.
ആദ്യഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പലതും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതാണ് രണ്ടാംഘട്ട സ്ഥലമെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവരാന്‍ കാരണം.
ആദ്യഘട്ട വികസനത്തിന് ഏറ്റെടുത്ത സ്ഥലം ബാക്കി കിടക്കവെയാണ് ജനവാസമേഖലയില്‍ വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

പുനലൂരിന്‍െറ നാഡി ഇന്നുമുതല്‍ വീണ്ടും സ്പന്ദിക്കും

Posted: 10 Sep 2015 09:17 PM PDT

പുനലൂര്‍: കാല്‍നൂറ്റാണ്ടിലധികം നിശ്ചലമായിരുന്ന നാടിന്‍െറ നാഡീസ്പന്ദനമായ പുനലൂര്‍ പേപ്പര്‍മില്‍സ് വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. 27വര്‍ഷം മുമ്പ് കടക്കെണിയിലടക്കംപെട്ട് താഴുവീഴുമ്പോള്‍ ഇനി ഒരു തിരിച്ചുവരവ് അസാധ്യമെന്നാണ് നാട്ടുകാരുള്‍പ്പെടെ കരുതിയിരുന്നത്. എന്നാല്‍, കേരള വ്യവസായിക ചരിത്രത്തില്‍ പുതിയ അധ്യായംകുറിച്ചാണ് പുനരുല്‍പാദനത്തിലേക്ക് ഈ സ്വകാര്യ ലിമിറ്റഡ് കമ്പനി കടക്കുന്നത്. ഇന്ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുനര്‍പ്രവര്‍ത്തനത്തിന് തിരിതെളിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബിജോണ്‍, അടൂര്‍ പ്രകാശ് ഉള്‍പ്പെടെ സംബന്ധിക്കും.
കിഴക്കന്‍ വനാന്തരത്തിലെ ഈറയും മുളയും അസംസ്കൃത വസ്തുവാക്കി 1888ല്‍ ജര്‍മന്‍ വ്യവസായി എ.ജി. കാമറൂണാണ് കല്ലടയാറിന്‍തീരത്ത് പേപ്പര്‍മില്‍ ആരംഭിച്ചത്. വിദേശ യന്ത്രസാമഗ്രികളുടെ സഹായത്തോടെ മുന്തിയ അച്ചടി കടലാസാണ് മില്ലില്‍നിന്ന് ഉല്‍പാദിപ്പിച്ചിരുന്നത്. മാനേജുമെന്‍റുകള്‍ മാറിവരികയും കൂടുതല്‍ ഉല്‍പാദനവും പ്രശസ്തിയും ആര്‍ജിക്കുകയും ചെയ്തു. 1931ല്‍ തിരുവിതാംകൂറിലെ ആദ്യ ജോയന്‍റ് സ്റ്റോക് കമ്പനിയായി പുനലൂര്‍ പേപ്പര്‍മില്‍സ് രജിസ്റ്റര്‍ചെയ്തു. 1967ല്‍ വ്യവസായ പ്രമുഖനായിരുന്ന എം.എല്‍. ഡാല്‍മിയയുടെ ഉടമസ്ഥതയില്‍ കമ്പനിയാകുകയും കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. എന്നാല്‍, 1987 ആഗസ്റ്റ് 30ന് സാമ്പത്തികപ്രശ്നങ്ങളെതുടര്‍ന്ന് മില്ലിന് താഴുവീണു. 1021 തൊഴിലാളികള്‍ നേരിട്ടും മൂന്നിരട്ടി അല്ലാതെയും മില്ലിനെ ആശ്രയിച്ച് ജീവിച്ചിരുന്നു. മില്‍ പൂട്ടിയതോടെ ഈ കുടുംബങ്ങള്‍ പട്ടിണിയിലായി. ഒപ്പം പുനലൂരിന്‍െറ സാമ്പത്തിക തകര്‍ച്ചയും തുടങ്ങി. ധനകാര്യ സ്ഥാപനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് മുംബൈ ഹൈകോടതിയുടെ റിസീവര്‍ ഭരണത്തിലായിരുന്നു സ്ഥാപനം ഏറെക്കാലം. ഹൈകോടതി സെക്യൂരിറ്റിയെ നിയമിച്ചെങ്കിലും മില്ലിന്‍െറയും ബംഗ്ളാവുകളിലെയും നിരവധി സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.
മില്ലിന്‍െറ ബാധ്യത തീര്‍ത്ത് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ഡാല്‍മിയയുടെ പിന്‍ഗാമി കുനാല്‍ഡാല്‍മിയ 2002 ഏപ്രിലില്‍ സര്‍ക്കാറുമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല. ഏഴുവര്‍ഷത്തിനു ശേഷം പുനലൂര്‍ സ്വദേശികള്‍ ഉള്‍പ്പെട്ട പുതിയ സംരംഭകര്‍ മില്‍ ഏറ്റെടുക്കാന്‍ രംഗത്തുവന്നു. 2010 മേയില്‍ കുനാല്‍ ഡാല്‍മിയയില്‍ നിന്ന് ഷെയറുകള്‍ സ്വന്തമാക്കി കടബാധ്യതകള്‍ തീര്‍ത്ത് റിസീവര്‍ ഭരണത്തില്‍ നിന്ന് മോചിപ്പിച്ചു. തുടര്‍ന്ന് ആഗസ്റ്റ് പത്തിന് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. തൊഴിലാളികള്‍ക്ക് അര്‍ഹമായ മുഴുവന്‍ ആനുകൂല്യങ്ങളും കൊടുത്തു. നാലുവര്‍ഷംകൊണ്ട് കെട്ടിടങ്ങളും യന്ത്രസാമഗ്രികളും കോടികള്‍ മുടക്കി അറ്റകുറ്റപ്പണി ചെയ്താണ് ഇന്ന് നടക്കുന്ന ഉദ്ഘാടനത്തിന് സജ്ജമാക്കിയത്.
മൂന്നുയന്ത്രങ്ങളില്‍ 90 ടണ്‍ ശേഷിയുള്ള ഒന്നാം നമ്പര്‍ യന്ത്രമാണ് ഉല്‍പാദനക്ഷമമാക്കി പ്രവര്‍ത്തനം തുടങ്ങുന്നത്. തുടക്കത്തില്‍ തദ്ദേശീയമായി ലഭിക്കുന്ന അസംസ്കൃത സാധനങ്ങള്‍ ഉപയോഗിച്ച് ക്രാഫ്റ്റ് പേപ്പറാണ് നിര്‍മിക്കുന്നത്. 120 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 250, 50 ടണ്‍ ശേഷിയുള്ള മറ്റ് രണ്ടുയന്ത്രങ്ങളുംപ്രവര്‍ത്തനക്ഷമമാക്കി എഴുത്തു പേപ്പര്‍ ഉല്‍പാദിപ്പിക്കുമെന്നും മാനേജ്മെന്‍റ് പറയുന്നു. മുമ്പുണ്ടായിരുന്നതില്‍ അമ്പതോളം തൊഴിലാളികളേ ഇപ്പോഴുള്ളൂ. ബാക്കിയുള്ളവര്‍ക്ക് പൂട്ടിക്കിടന്ന കാലയളവില്‍ പെന്‍ഷന്‍പ്രായം കഴിഞ്ഞു.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍

Posted: 10 Sep 2015 09:08 PM PDT

Image: 

തിരുവനന്തപുരം: മൂന്നു ദിവസമായി നടത്തുന്ന സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിപ്പിച്ചു. കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ)യുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഹാജരാകും.

നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാ-ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി ഡെപ്യൂട്ടേഷന്‍ പുന$സ്ഥാപിക്കുക, സ്വകാര്യ പ്രാക്ടീസ് നോംസ് പരിഷ്കരിക്കുക, സമയബന്ധിതമായി പ്രമോഷന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം.

നിരാഹാരം അനുഷ്ഠിച്ചിരുന്ന സംസ്ഥാന പ്രസിഡന്‍റ് ഡോ. പ്രമീളാദേവിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. ജില്ലാ തലത്തില്‍ പ്രതിഷേധ ധര്‍ണകളും സംഘടിപ്പിക്കും.

അതേസമയം, ഒരു നൈറ്റ് ഡ്യൂട്ടിക്ക് രണ്ട് പകല്‍ ഡ്യൂട്ടി ഓഫും സ്വകാര്യ പ്രാക്ടീസിന് കൂടുതല്‍ സൗകര്യങ്ങളും ആവശ്യപ്പെട്ട് ഒരു വിഭാഗം ഡോക്ടര്‍മാരുടെ സംഘടന നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

യമനില്‍ പരിക്കേറ്റവരില്‍ റാസല്‍ഖൈമ ഭരണാധികാരിയുടെ മകനും

Posted: 10 Sep 2015 08:53 PM PDT

Image: 

അബൂദബി: യമനില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആയുധപ്പുരക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ സൈനികരില്‍ റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ മകന്‍ ശൈഖ് അഹ്മദ് ബിന്‍ സഊദും. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി ശൈഖ് സഊദ് ടെലിവിഷന്‍ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.
സൈനിക സേവനം മകന്‍ സ്വമേധയാ തെരഞ്ഞെടുത്തതാണെന്ന് ശൈഖ് സഊദ് പറഞ്ഞു. തന്‍െറ ഉത്തരവാദിത്തങ്ങളെക്കുറിച്ചും നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെക്കുറിച്ചും മകന് ഉത്തമ ബോധ്യമുണ്ടായിരുന്നു. മാതൃരാജ്യത്തിന്‍െറ സംരക്ഷണത്തിനായാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ആശുപത്രിയിലത്തെി സന്ദര്‍ശിച്ചപ്പോള്‍ തന്‍െറ സുഹൃത്തുക്കളെ കുറിച്ചാണ് അദ്ദേഹം അന്വേഷിച്ചത്. സുഹൃത്തുക്കളെ രാജ്യം സംരക്ഷിക്കുന്നിടത്തോളം താനും സുരക്ഷിതനാണെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ സൈനികര്‍ ധീരതയുടെ ആള്‍രൂപങ്ങളാണെന്ന് ശൈഖ് സഊദ് അഭിപ്രായപ്പെട്ടു. മുമ്പ് കേട്ട് മാത്രം അറിഞ്ഞ ദേശസ്നേഹം അനുഭവിച്ചറിയാന്‍ കഴിഞ്ഞു. സഹോദര സ്നേഹമാണ് അവരില്‍ നിറഞ്ഞുനില്‍ക്കുന്നത്.
തന്‍െറ സഹോദരന് എന്തു സംഭവിച്ചുവെന്നാണ് അവര്‍ ആരായുന്നത്. രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ രാജ്യം ഏറ്റെടുക്കണമെന്നാണ് മകന്‍ തന്നോട് ആവശ്യപ്പെട്ടത്. അഹ്മദിനെ പോലെ മരിച്ച സൈനികരും പരിക്കേറ്റവരുമെല്ലാം തന്‍െറ മക്കളായാണ് കണക്കാക്കുന്നത്. എല്ലാവരും ഒറ്റ കുടുംബമാണ്. ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗസന്നദ്ധരാണ്.
സെപ്റ്റംബര്‍ നാല് യു.എ.ഇയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്‍െറ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ഏടാണെന്നും ശൈഖ് സഊദ് അഭിപ്രായപ്പെട്ടു.
സൈനികര്‍ക്കായി വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മയ്യിത്ത് നമസ്കാരം നടത്താന്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു. ഖുതുബയിലെ വിഷയവും സൈനികരുടെ രക്തസാക്ഷിത്വമാണ്.
ജുമുഅ നമസ്കാരത്തിന് ശേഷം ഇമാമുമാര്‍ തന്നെയാണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കേണ്ടതെന്ന് ഒൗഖാഫ് ചെയര്‍മാന്‍ ഡോ. മതാര്‍ മുഹമ്മദ് അല്‍ കഅബി അറിയിച്ചു.
അതിനിടെ, രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കായി വിവിധ സ്വകാര്യ ഗ്രൂപ്പുകള്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുവരികയാണ്. മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കും മക്കള്‍ക്കും ഉംറക്കാവശ്യമായ ഫണ്ട് നല്‍കുമെന്ന് അല്‍ ഹബ്തൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖലഫ് അഹ്മദ് അല്‍ ഹബ്തൂര്‍ പറഞ്ഞു.
വിമാനക്കൂലിയും മക്കയില്‍ താമസത്തിനുമുള്ള ചെലവുമാണ് ഗ്രൂപ്പ് വഹിക്കുക. ഗ്രൂപ്പിന്‍െറ മറ്റ് രണ്ട് പദ്ധതികള്‍ കൂടി വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാജിമാരുടെ ഹറം ജുമുഅ യാത്രക്ക് കൂടുതല്‍ ബസുകള്‍

Posted: 10 Sep 2015 08:43 PM PDT

Image: 

ജിദ്ദ: മക്കയിലത്തെിക്കഴിഞ്ഞ മുക്കാല്‍ ലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ ഹാജിമാരെ വെള്ളിയാഴ്ച ജുമുഅക്ക് ഹറമില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ ഹജ്ജ് മിഷന്‍ പൂര്‍ത്തിയാക്കി. അസീസിയ്യയില്‍ നിന്നുള്ള ഹാജിമാരുടെ യാത്ര സുഗമമാക്കുന്നതിന് കൂടുതല്‍ ബസുകള്‍ സംവിധാനിക്കുമെന്നും കൊടും ചൂടില്‍ പ്രയാസരഹിതമായി ഹറമിലത്തെി തിരിച്ചുപോകുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് അറിയിച്ചു. ഹജ്ജിനു മുമ്പുള്ള രണ്ടു വെള്ളിയാഴ്ചകളില്‍ ഹറമിലേക്കുള്ള തീര്‍ഥാടകരുടെ വന്‍പ്രവാഹമുണ്ടാകും. അസീസിയ്യയില്‍ നിന്നുള്ള യാത്രയാണ് ഇതില്‍ പ്രധാനം. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കൊല്ലം തീര്‍ഥാടകരുടെ ഗതാഗതം ഇന്ത്യന്‍ മിഷന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വെള്ളിയാഴ്ചകളില്‍ കൂടുതല്‍ ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച 40 ബസുകള്‍ ടണലില്‍ ഒരുക്കിയിരുന്നു. ഇന്ന് അത് നൂറാക്കി ഉയര്‍ത്തിയിട്ടുണ്ട്.
മിനായിലെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് കോണ്‍സല്‍ ജനറല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമുണ്ടായ കൂളിങ് സിസ്റ്റത്തിലെ തകരാറും ഭക്ഷണവിതരണത്തിലെ അപര്യാപ്തതകളും ദക്ഷിണേഷ്യന്‍ മുത്വവ്വിഫുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചഭക്ഷണം 12 നും രണ്ടിനുമിടയില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. മശാഇര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ രണ്ടു നാളുകള്‍ക്കകം തീര്‍ഥാടകരുടെ താമസസ്ഥലത്ത് വിതരണം ചെയ്യും. മിനായില്‍ ഒന്നും രണ്ടും മശാഇര്‍ സ്റ്റേഷനുകള്‍ക്കിടയിലാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ തമ്പുകള്‍. മിനാ, അറഫ, മുസ്ദലിഫ നീക്കത്തെക്കുറിച്ച് സൗദി അധികൃതരില്‍ നിന്നു ഇതുവരെ പ്രത്യേക അറിയിപ്പൊന്നും കിട്ടിയിട്ടില്ളെന്നും കിട്ടുന്ന മുറക്ക് ഉദ്യോഗസ്ഥരുടെയും വളണ്ടിയര്‍മാരുടെയും സഹകരണത്തോടെ ക്രമീകരണങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷം കഴിയുംതോറും തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുകയാണെന്ന് ഹജ്ജ് കോണ്‍സല്‍, സി.ജി എന്നീ നിലകളില്‍ ആറാമത് ഹജ്ജ് ദൗത്യത്തിന് നേതൃത്വം കൊടുക്കുന്ന ബി.എസ് മുബാറക് പറഞ്ഞു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയും ഇത്തവണ പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടുവന്നു. ബാഗേജുകള്‍ എല്ലാം ഏകീകൃതരൂപത്തിലാക്കി. തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ് വഴി പണം ലഭ്യമാക്കാനുള്ള വഴി സ്വീകരിച്ചു. ബലിയറുക്കുന്നതിനുള്ള കൂപ്പണുകള്‍ വിമാനം കയറുമ്പോള്‍ തന്നെ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഇന്ത്യന്‍ മിഷന്‍ തുടങ്ങിവെച്ച ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണ്‍ ആപ്ളിക്കേഷനുകള്‍ ഈ വര്‍ഷം കൂടുതല്‍ കാര്യക്ഷമമാക്കി. 30,000 ആളുകള്‍ ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഹാജിമാരുടെ ആരോഗ്യപ്രശ്നങ്ങള്‍ ബന്ധുക്കള്‍ നാട്ടില്‍ നിന്ന് വാട്ട്സ് ആപ്പ് വഴി അറിയിക്കുന്ന രീതി പതിവായിട്ടുണ്ട്.
മദീനയില്‍ ഇത്തവണ ആദ്യമായി താമസസ്ഥലം മുന്‍കൂട്ടി ബുക്ക് ചെയ്യാനായി. സാധാരണ ഹാജിമാര്‍ വന്നിറങ്ങിയ ശേഷമാണ് റൂമുകള്‍ ലഭ്യമാവുന്നത്. ഇക്കൊല്ലം ഓരോ സംഘവും വന്നിറങ്ങുന്നതിന്‍െറ ആറു മണിക്കൂര്‍ മുമ്പു തന്നെ റൂമുകള്‍ തയാറായിരുന്നു. മക്കയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം കിട്ടിയത് മികച്ച കെട്ടിടങ്ങളാണ്. ഗ്രീന്‍ കാറ്റഗറിയിലെ 98 ശതമാനവും അസീസിയ്യയില്‍ 77 ശതമാനവും ബാത്ത് അറ്റാച്ച്ഡ് റൂമുകളാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്ത്യന്‍ മിഷന്‍െറ സംവിധാനങ്ങള്‍ സന്ദര്‍ശിച്ചു പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. 40 ബെഡുകള്‍ വീതമുള്ള ആശുപത്രികള്‍ അസീസിയ്യയിലും ഹറമിനടുത്തും പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമെ 13 ക്ളിനിക്കുകളും മൊബൈല്‍ മെഡിക്കല്‍ സര്‍വീസുമുണ്ട്. ഹജ്ജ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് 545 ഉദ്യോഗസ്ഥര്‍ നാട്ടില്‍ നിന്നത്തെിയിട്ടുണ്ട്. 500 പേരുടെ സേവനം ഇന്ത്യന്‍ മിഷനും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് സി.ജി പറഞ്ഞു.

മതനിരപേക്ഷത തകര്‍ക്കാന്‍ സംഘ്പരിവാര്‍ ഗൂഢശ്രമം –ഇ.പി.ജയരാജന്‍

Posted: 10 Sep 2015 08:32 PM PDT

Image: 

മനാമ: ഇന്ത്യന്‍ രാഷ്ട്രീയവും പൊതുസമൂഹവും കടുത്ത വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണിതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ എം.എല്‍.എ പറഞ്ഞു. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. ഇത്രയും മത-സമുദായങ്ങള്‍ ഒരുമിച്ച് കഴിയുന്ന മറ്റൊരു രാജ്യം ലോകത്തെങ്ങുമില്ല. അവര്‍ നൂറ്റാണ്ടുകളായി സാഹോദര്യത്തോടെയാണ് കഴിയുന്നത്. ഈ അന്തരീക്ഷം തകര്‍ത്ത് ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് ആക്രമണങ്ങള്‍ നടത്തി കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പി ശ്രമം. പക്ഷേ ഇത് വിലപ്പോവില്ല.  ആര്‍.എസ്.എസിന് സഹായകരമായ അപകടകരമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാര്‍ പ്രതികളായ നിരവധി കേസുകളാണ് സര്‍ക്കാര്‍ ഒരു കാരണവുമില്ലാതെ പിന്‍വലിച്ചത്.  ന്യൂനപക്ഷത്തെയും പിന്നോക്കക്കാരെയും ദളിതരെയും ആക്രമിച്ച് സമൂഹത്തില്‍ മതധ്രുവീകരണവും കലാപവും ഉണ്ടാക്കുക എന്നത് സംഘപരിവാറിന്‍െറ ദേശീയ അജണ്ടയാണ്. ഇതുതന്നെയാണ് കേരളത്തില്‍ പ്രയോഗിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നത്. അത് കേരള ജനത ഒരിക്കലും അനുവദിക്കില്ല. ഇത്തരം ശ്രമങ്ങള്‍ക്കു മുതിര്‍ന്നാല്‍ കേരളത്തില്‍ മാത്രമല്ല ദേശീയ തലത്തിലും ബി.ജെ.പിക്ക് തിരിച്ചടി നേരിടും.
കേരളത്തില്‍ ജാതി സംഘടനകളെ ഒപ്പം കൂട്ടാനുള്ള ശ്രമം ആര്‍.എസ്.എസ് മുമ്പേ തുടങ്ങിയതാണ്. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ പ്രവീണ്‍ തൊഗാഡിയയും അശോക് സിംഗാളും മുന്‍കൈ എടുത്ത് എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് പാളയത്തില്‍ കെട്ടാന്‍ ശ്രമിച്ചിരുന്നു. അന്ന് അതിനെതിരെ ശ്രീനാരായണീയര്‍ ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്ന് പിന്‍മാറി. എന്നാല്‍ ആര്‍.എസ്.എസ് ശ്രമം ഉപേക്ഷിച്ചില്ല. അതിന്‍െറ ഭാഗമായാണ് ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എസ്.എന്‍.ഡി.പി നേതാക്കളെ ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചക്കു കൊണ്ടുപോയത്.
സ്ഥാനമാന പ്രലോഭനങ്ങളില്‍ കുടുങ്ങി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സീറ്റ് ഉണ്ടാക്കികൊടുക്കാനുള്ള എസ്.എന്‍.ഡി.പിയുടെ ശ്രമം ആ സംഘടനയുമായി ബന്ധമുള്ളവര്‍ അംഗീകരിക്കില്ല. ബി.ജെ.പിക്കും ആര്‍.എസ്.എസിനും മുന്നില്‍ ശ്രീനാരയണീയരെ കീഴ്പ്പെടുത്താന്‍ എസ്.എന്‍.ഡി.പി വിചാരിച്ചാല്‍ കഴിയില്ല. അതിനു ശ്രമിക്കുന്നവര്‍ ഏതെങ്കിലും ആര്‍.എസ്.എസ് ഓഫീസില്‍ ശ്രീനാരായണ ഗുരുവിന്‍െറ ഒരു പടമെങ്കിലും ഉണ്ടോയെന്നു പരിശോധിക്കുന്നത് നല്ലതാണ്. തിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്നുവന്നത് ശ്രീനാരായണ ഗുരുവിന്‍െറ ആശയങ്ങള്‍ ഉഴുതുമറിച്ചിട്ട മണ്ണിലാണ്. ഗുരുവിന്‍െറ ആദര്‍ശങ്ങളെ എന്നും ബഹുമാനിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു.
വ്യാപകമായി അഴിമതിയും കെടുകാര്യസ്ഥതയും തട്ടിപ്പും നടത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളില്‍നിന്നും പൂര്‍ണമായും ഒറ്റപ്പെട്ടു. വരുന്ന തദ്ദേശ, നിയസസഭാ തെരഞ്ഞെടുപ്പുകള്‍ അതുകൊണ്ടു തന്നെ യു.ഡി.എഫിന് വെല്ലുവിളിയാണ്. ഇതു മുന്നില്‍ കണ്ട് അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയുമായി സഹകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എം.ജി കോളേജില്‍ ഡി.വൈ.എസ്.പിയെയും ഒരു ക്ഷേത്രത്തില്‍ വച്ച് മുന്‍ ചീഫ് സെക്രട്ടറി സി.പി നായരെയും വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍.എസ്.എസുകാര്‍ക്കെതിരായ കേസ് പിന്‍വലിച്ചതും വര്‍ഗീയ പ്രസംഗം നടത്തിയതിന് പ്രവീണ്‍ തൊഗാഡിയക്കെതിരെ എടുത്ത കേസ് ഒഴിവാക്കിയതും ആര്‍.എസ്.എസിനെ പ്രീണിപ്പിക്കാനാണ്. മതനിരപേക്ഷ  സംസ്കാരവും ന്യൂനപക്ഷ സുരക്ഷയെകുറിച്ചുള്ള ചിന്തയുമുള്ള കേരളത്തില്‍ കോണ്‍ഗ്രസിന്‍െറ ആര്‍.എസ്.എസ് പ്രീണനം യുഡിഎഫിന്‍െറ തകര്‍ച്ചക്കു തന്നെ കാരണമാകും.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്കും കോണ്‍ഗ്രസിനും എതിരാണ്. മത നിരപേക്ഷത ശക്തിപ്പെടുത്തണമെന്നും ഭരണമാറ്റം ഉണ്ടാകണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു. കേരളം കടത്തില്‍ തലകുത്തി വീണുകിടക്കുകയാണ്. വികസനം, ആരോഗ്യം തുടങ്ങിയ എല്ലാ മേഖലകളും താറുമാറായിരിക്കുന്നു. മാഫിയ എല്ലായിടത്തും അഴിഞ്ഞാടുന്നു. തനിക്കു സുരക്ഷ വേണമെന്ന് ഡി.ജി.പി തന്നെ ആവശ്യപ്പെടുന്നത്ര മോശമാണ് കേരളത്തിലെ നിയമ വാഴ്ച. ജനങ്ങള്‍ക്ക് യാതൊരു വിധ സുരക്ഷയില്ലാത്ത അവസ്ഥയാണ്. ആര്‍.എസ്.എസ്-സംഘ്പരിവാര്‍ ശക്തികള്‍ അക്രമം നടത്തി അഴിഞ്ഞാടുകയാണ്. ഒരു കൊലപാതകം നടന്നാല്‍ അതിനോട് കോണ്‍ഗ്രസ് പ്രതികരിക്കുന്നുപോലുമില്ല.
കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആര്‍.എസ്. എസ് ശ്രമം. 122 ഓളം വര്‍ഗീയ കലാപം ഉണ്ടാക്കിയാണ് ലോകസഭയിലേക്ക് യു.പിയില്‍നിന്നും ബി.ജെ.പി അംഗ ബലം കൂട്ടിയതെന്നോര്‍ക്കണം. ഗുജറാത്തിലും മധ്യ പ്രദേശിലുമെല്ലാം ഇങ്ങിനെയാണ് ബി.ജെ.പി അധികരമേറിയത്. കലാപത്തിലൂടെ ന്യൂനപക്ഷ വിരുദ്ധ വോട്ടു ബാങ്കുണ്ടാക്കാനാണ് ബി.ജെ.പി ശ്രമം. അല്ലാതെ ഈ സംസ്ഥാനങ്ങളിലൊന്നും ഒരു വികസനവും ബി.ജെ.പി ഉണ്ടാക്കിയിട്ടില്ല. ആധുനിക കേരളത്തിന്‍െറ നിര്‍മ്മാണത്തില്‍ ബി.ജെ.പി എന്തു സംഭാവനയാണ് നല്‍കിയതെന്ന് ഇ.പി ജയരാജന്‍ ചോദിച്ചു.
എല്ലാ മണ്ഡലങ്ങളിലേക്കും ഫാഷിസം കടന്നു കയറുകയാണ്. ചരിത്ര, ഗവേഷണ സ്ഥാപനങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും ആര്‍.എസ്.എസ് പ്രചാരകരെ നിയമിക്കുന്നു. പാര്‍ലമെന്‍റില്‍ ഗോഡ്സെ പ്രതിമ സ്ഥാപിക്കാനാണ് മോഡിയുടെ നീക്കം. വര്‍ഗീയ-ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളെയും അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.
നാരായണഗുരുവിനെ കുരിശിലേറ്റി എന്ന വിഷയം ഒരു വിവാദമാക്കി തീര്‍ത്തത് മാധ്യമങ്ങളാണ്. നവോഥാന നായകനായ നാരായണ ഗുരുവിനെപ്പോലും ക്രൂശിക്കുന്ന സാഹചര്യം എന്ന നിലക്കുള്ള ഒരു അവതരണത്തെ വിവാദമാക്കി തീര്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പൊതുജനബോധം കൂടി പരിഗണിച്ചാണ് പാര്‍ട്ടി ഇതിലെ ശരിതെറ്റുകളെക്കുറിച്ച് നിലപാടെടുത്തത് എന്നും ഇ.പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
‘ബഹ്റൈന്‍ പ്രതിഭ’ നേതാക്കളായ സി.വി നാരായണന്‍, എന്‍.കെ വീരമണി, പി.ശ്രീജിത്, സുബൈര്‍ കണ്ണൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP