ബോംബ് ഭീഷണി : മുംബൈ വിമാനത്താവളത്തിലും താജ് ഹോട്ടലിലും ജാഗ്രതാ നിര്‍ദേശം Posted: 29 Sep 2015 03:01 AM PDT മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ബോംബു ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകളിലും താജ് ഹോട്ടലിലും സ്ഫോടനം നടത്തുമെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ബോംബ് സ്ക്വാഡ് വിമാനത്താവളത്തില്‍ പരിശോധന നടത്തി. വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അന്ധേരിയിലെ കുറച്ച് ആളുകള്‍ ബോംബു സ്ഫോടനത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടതായി വിജീഷ് കുമാര്‍ എന്ന വ്യക്തിയാണ് വിമാനത്താവള അധികൃതരെ വിവരം അറിയിച്ചത്.  |
സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി മറ്റൊരു കന്യാസ്ത്രീയെയും കൊലപ്പെടുത്തി Posted: 29 Sep 2015 12:35 AM PDT കോട്ടയം: പാലാക്ക് സമീപം ചേറ്റുതോട് കോണ്‍വെന്‍റില്‍ മാസങ്ങള്‍ക്ക് മുമ്പ് കന്യാസ്ത്രീ തലക്കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നിലും സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി സതീഷ് ബാബുവാണെന്ന് പൊലീസ് അറിയിച്ചു. ചേറ്റുതോടിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്‍റിലെ സിസ്റ്റര്‍ ജോസ് മരിയയെയാണ് (81) സതീഷ് ബാബു മുമ്പ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് കൊല നടന്നത്. വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ചേറ്റുതോട് കൊലപാതകത്തിലും മറ്റ് നാലു കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിലും ഇയാള്‍ക്കുള്ള പങ്ക് പുറത്തുവന്നത്. കൂടാതെ 70000 രൂപയും മഠത്തില്‍ നിന്ന് പ്രതി മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ എഫ്.സി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നും ആറു ലക്ഷം രൂപ മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. സ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ ചേറ്റുതോടില്‍ മരിച്ച കന്യാസ്ത്രീയുടെ മൃതദേഹം അന്ന് പോസ്റ്റ്മോര്‍ട്ടം പോലും ചെയ്യാതെ സംസ്കരിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ഇനി എന്തുനടപടി വേണമെന്ന കാര്യത്തില്‍ നിയമോപദേശം സ്വീകരിക്കാനാണ് പൊലീസ് നീക്കം. സഭാ നേതൃത്വവുമായും പൊലീസ് ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. കന്യാസ്ത്രീ മഠങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന പ്രതി കൊടുംകുറ്റവാളിയും ക്രൂരകൃത്യങ്ങളിലൂടെ ആനന്ദം കണ്ടത്തെുന്ന മാനസിക വൈകല്യമുള്ളയാളുമാണ്. അതിനാല്‍ അന്വേഷണം വേഗം പൂര്‍ത്തിയാക്കി കേസ് കോടതിയില്‍ എത്തിക്കാനാണ് പൊലീസ് ശ്രമം. കേസ് കോടതിയില്‍ നല്‍കുന്നതിനൊപ്പം സ്പെഷല്‍ പ്രോസിക്യൂട്ടറെയും നിയമിക്കും. സിസ്റ്റര്‍ അമലയുടെ കൊലപാതത്തിന് പിന്നാലെ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍, സിസ്റ്റര്‍ ജോസ് മരിയുടെ കൊലപാതകവും അ േന്വഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നു. സിസ്റ്റര്‍ അമലയുടെ വിശദ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ശാസ്ത്രീയ അന്വേഷണവും ആരംഭിക്കും. പ്രതി ഒരുകാരണവശാലും രക്ഷപ്പെടാന്‍ അര്‍ഹനല്ളെന്നും അത്രക്ക് ക്രൂരമായ നടപടിയാണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.  |
ഡിജിറ്റല്‍ ഇന്ത്യ: വിവാദമായ സോഴ്സ് കോഡ് ഫേസ്ബുക്ക് മാറ്റി Posted: 29 Sep 2015 12:05 AM PDT ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഫേസ്ബുക്കിന്‍െറ ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗിന് (Internet.org) പിന്തുണ ലഭ്യമാക്കാനാണെന്ന് വിമര്‍ശമുയര്‍ന്നതോടെ വിവാദമായ സോഴ്സ് കോഡ് ഫേസ്ബുക്ക് മാറ്റി. ഡിജിറ്റല്‍ ഇന്ത്യയുടെ ഫേസ്ബുക്ക് പേജിന്‍െറ സോഴ്സ് കോഡില്‍ പോവുമ്പോള്‍ ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് എന്ന വാക്ക് കണ്ടതാണ് വിമര്‍ശമുയരാന്‍ കാരണം. എന്നാല്‍ കോഡ് അപ് ലോഡ് ചെയ്ത എഞ്ചിനിയറുടെ ഭാഗത്തുനിന്നുമുണ്ടായ പിഴവാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സോഴ്സ് കോഡ് ഫേസ്ബുക്ക് നീക്കം ചെയ്തത്. നെറ്റ് ന്യൂട്രാലിറ്റിക്കുള്ള വന്‍ പിന്തുണ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന വിമര്‍ശമാണ് ഉയര്‍ന്നത്. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ത്രിവര്‍ണ പതാകയുള്ള പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവര്‍ അവര്‍ അറിയാതെ ഇന്‍റര്‍ നെറ്റ് ഡോട്ട് ഓര്‍ഗിന് പിന്തുണ നല്‍കുകയാണെന്നും വിമര്‍ശമുയര്‍ന്നിരുന്നു. റെഡ്ഡിറ്റ് യൂസറാണ് സോഴ്സ് കോഡിന്‍െറ സ്ക്രീന്‍ ഷോട്ട് ആദ്യമായി പുറത്തുവിട്ടത്.  സംഭവം ചര്‍ച്ചയായതോടെ ഇക്കാര്യം നിഷേധിച്ച് ഫേസ്ബുക്ക് രംഗത്തുവരികയായിരുന്നു. എഞ്ചിനീയറുടെ പിഴവാണ് ഇതിന് കാരണമെന്ന വിശദീകരണമാണ് സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് നല്‍കിയത്. ഇതിന് ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗുമായി ഒരു ബന്ധവുമില്ല. ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ ഈ കോഡ് ഉടന്‍ മാറ്റുമെന്നും ഫേസ്ബുക്ക് വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. നെറ്റ് ന്യൂട്രാലിറ്റിക്ക് (ഇന്‍റര്‍നെറ്റ് സമത്വം) തുരങ്കം വെക്കുന്ന ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെതിരെ നേരത്തെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നത്. സേവനദാതാക്കളും കമ്പനികളും വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യമായി പരിഗണിക്കുക എന്നാണ് നെറ്റ് ന്യൂട്രാലിറ്റി ലക്ഷ്യം വെക്കുന്നത്. ഫേസ്ബുക്കിന്‍െറ ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെ സര്‍ക്കാര്‍ നിയോഗിച്ച പാനല്‍ എതിര്‍ത്തിരുന്നു.  |
തൃശൂരില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് 500 പവന്‍ സ്വര്‍ണം മോഷ്ടിച്ചു Posted: 28 Sep 2015 11:58 PM PDT തൃശൂര്‍: ചാവക്കാടിനടുത്ത് വടക്കേകാട് ഗള്‍ഫ് വ്യവസായിയുടെ വീട്ടില്‍ വന്‍ മോഷണം. തടാകം കുഞ്ഞിമുഹമ്മദ് ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. 500 പവന്‍ സ്വര്‍ണം മോഷണം പോയി. വീടിന് പുറക് വശത്തെ വാതിലുകള്‍ പൊളിച്ചായിരുന്നു മോഷണം. വീടിന്‍െറ അഞ്ച് വാതിലുകള്‍ പൊളിച്ച മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച താക്കോലെടുത്തായിരുന്നു കവര്‍ച്ച. കുഞ്ഞിമുഹമ്മദ് ഹാജിയും കുടുംബവും ഗള്‍ഫിലാണ്. വീട്ടിലെ ജീവനക്കാര്‍ ഒൗട്ട്ഹൗസില്‍ താമസിക്കുന്നതിനാല്‍ മോഷണവിവരം രാവിലെയാണ് അറിഞ്ഞത്. എസ്.പിയും ഡി.വൈ.എസ്.പിയും അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെിയിട്ടുണ്ട്.  |
കടലാക്രമണത്തില്‍ വീടുതകര്‍ന്ന മത്സ്യത്തൊഴിലാളികള്‍ സമരത്തിലേക്ക് Posted: 28 Sep 2015 11:15 PM PDT വലിയതുറ: തലചായ്ക്കാനൊരിടം എന്ന ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കുടില്‍കെട്ടി സമരത്തിന്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് രണ്ട് വര്‍ഷമായി ഫിഷറീസ് സ്കൂളിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്ന 13 കുടുംബങ്ങളാണ് ബുധനാഴ്ച മുതല്‍ സമരം നടത്തുന്നത്. 2013ലെ കടലാക്രമണത്തില്‍ വലിയതുറ മുതല്‍ വേളാങ്കണി ജങ്ഷന്‍ വരെ വീടുകള്‍ നഷ്ടപ്പെട്ട 116 കുടുംബങ്ങളെയാണ് വലിയതുറ ഫിഷറീസ് സ്കൂളിലും സെന്‍റ് ആന്‍റണീസ് സ്കൂളിലുമായി പാര്‍പ്പിച്ചിരുന്നു. വീടുകള്‍ക്ക് ചെറിയ രീതിയില്‍ കേടുപാടുകള്‍ പറ്റിയവര്‍ കടലാക്രമണത്തിന് ശേഷം മടങ്ങി. എന്നാല്‍, വീടുകള്‍ പൂര്‍ണമായി തകര്‍ന്ന 46 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ തന്നെ തങ്ങുകയായിരുന്നു. ഇതോടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ പഠനവും മുടങ്ങി. മുട്ടത്തറ സ്വീവേജ് ഫാമില്‍ സ്ഥിരം ദുരിതാശ്വാസ സംവിധാനമൊരുക്കുമെന്ന മന്ത്രി വി.എസ്. ശിവകുമാറിന്‍െറ ഉറപ്പിന്‍മേല്‍ 27 കുടുംബങ്ങള്‍ താല്‍ക്കാലികമായി വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. അവശേഷിച്ച 19 കുടുംബങ്ങള്‍ സ്കൂളുകളില്‍ തന്നെ കഴിച്ചുകൂട്ടി. എന്നാല്‍, ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. തലചായ്ക്കാനൊരിടമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കുള്‍പ്പെടെ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ ചില രാഷ്ട്രീയക്കാര്‍ മുതലെടുപ്പിനും ശ്രമിച്ചു. തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടിക്കാരെ ഒഴിവാക്കിയുള്ള സമരത്തിന് ഇവര്‍ രംഗത്തത്തെിയത്. സമരം തുടങ്ങിക്കഴിഞ്ഞാല്‍ വീടുകള്‍ നഷ്ടമായ മറ്റുള്ളവര്‍കൂടി പങ്കാളികളാവുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.  |
കരുംകുളത്ത് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താലാചരിച്ചു Posted: 28 Sep 2015 11:09 PM PDT പൂവാര്‍: വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ കരുംകുളം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നെന്നാരോപിച്ച് തിങ്കളാഴ്ച കരുംകുളത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. അതിരാവിലെ മുതല്‍തന്നെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി തീരദേശ റോഡിലത്തെി. റോഡില്‍ തടസ്സങ്ങളുണ്ടാക്കിയും ഭക്ഷണം പാകം ചെയ്തുമായിരുന്നു സമരം. യുവാക്കള്‍ ബാന്‍ഡ് കൊട്ടിയും നൃത്തം ചവിട്ടിയും സമരത്തെ ആഘോഷമാക്കി. ഇതു വൈകീട്ടു വരെ തുടര്‍ന്നു. മുഴുവന്‍ സമയവും വിഴിഞ്ഞം പൂവാര്‍ റോഡിലെ ഗതാഗതം സ്തംഭിപ്പിച്ചു. ഇരുചക്ര വാഹനങ്ങളെ പോലും കടത്തി വിട്ടില്ല. പൂവാറില്‍നിന്ന് കാഞ്ഞിരംകുളം വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്. കെ.എസ്.ആര്‍.ടി.സി പൂവാര്‍ ഡിപ്പോയില്‍നിന്ന് വിഴിഞ്ഞത്തേക്കുള്ള ബസുകള്‍ വൈകീട്ട് ആറു വരെ സര്‍വിസ് നടത്തിയില്ല. ഇതോടെ കൊച്ചുപള്ളിക്കും കല്ലുമുക്കിനും ഇടക്കുള്ള ഗതാഗതം മുടങ്ങി. ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തിങ്കളാഴ്ച കടലില്‍പോകാതെ വള്ളങ്ങള്‍ ഒതുക്കിയിട്ടു. ഉച്ചയോടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും അധികൃതര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും അറിയിപ്പുവന്നു. ഹര്‍ത്താല്‍ പിന്‍വലിച്ചതായും അറിയിച്ചു. എന്നാല്‍, നാട്ടുകാര്‍ പിരിഞ്ഞു പോയില്ല. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഹര്‍ത്താലില്‍നിന്ന് വിട്ടുനിന്നു. വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ കരുംകുളത്തെ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍. കരുകുളത്ത് പൊലീസ് ശക്തമായ സുരക്ഷയും ഒരുക്കിയിരുന്നു. ഗതാഗത തടസ്സം ഉണ്ടാക്കിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  |
വൈദ്യുതി മീറ്റര്‍ റീഡിങ്ങിന് തടസമായി വീട് പൂട്ടിയിട്ടാല്‍ പിഴ Posted: 28 Sep 2015 11:05 PM PDT തിരുവനന്തപുരം: വൈദ്യുതി മീറ്റര്‍ റീഡിങ്ങിനത്തെുമ്പോള്‍ വീട് പൂട്ടിയിട്ടാല്‍ പിഴ ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനം. തുടര്‍ച്ചയായി രണ്ടു തവണ വീട് പൂട്ടിയിട്ട നിലയിലാണെങ്കില്‍ 250 മുതല്‍ 500 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് നിലവില്‍ വന്നു. വീടുകളില്‍ ആളില്ലാത്തതിനാല്‍ റീഡിങ് എടുക്കാന്‍ കഴിയില്ളെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. രണ്ടുമാസത്തിലൊരിക്കലാണ് മീറ്റര്‍ റീഡര്‍മാര്‍ റീഡിങ് രേഖപ്പെടുത്താന്‍ വരുന്നത്. വീടുകള്‍ പൂട്ടിയിടുന്ന സാഹചര്യത്തില്‍ പഴയ റീഡിങ് രേഖപ്പെടുത്തുകയാണ് പതിവ്. കൃത്യമായ റീഡിങ് രേഖപ്പെടുത്താത്തതിനാല്‍ കെ.എസ്.ഇ.ബിക്ക് വന്‍ നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രണ്ടു തവണ വൈദ്യുതി ഉപയോഗം രേഖപ്പെടുത്താനാകാതെ വന്നാലാണ് പിഴ ഈടാക്കുക. സിംഗിള്‍ ഫേസിന് 250 രൂപയും ത്രീഫേസിന് 500 രൂപയും ഈടാക്കും. ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 5000 രൂപയാണ് പിഴ.  |
ഈ വര്‍ഷം അയ്യപ്പഭക്തരെ കാത്തിരിക്കുന്നത് ദുരിതം Posted: 28 Sep 2015 10:57 PM PDT പുനലൂര്‍: മണ്ഡലവ്രതം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ കിഴക്കന്‍മേഖലയിലെ ശബരിപാതകള്‍ നടുവൊടിക്കും നിലയില്‍. അന്തര്‍സംസ്ഥാന അയ്യപ്പഭക്തര്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്ന കൊല്ലം- തിരുമംഗലം ദേശീയപാത 744ല്‍ പുനലൂര്‍ മുതല്‍ തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസല്‍ വരെയും പത്തനാപുരം- പുനലൂര്‍, ചെങ്കോട്ട- അച്ചന്‍കോവില്‍, അലിമുക്ക്- മുള്ളുമല-അച്ചന്‍കോവില്‍ തുടങ്ങിയ റോഡുകളാണ് തകര്‍ന്നുകിടക്കുന്നത്. ശബരിമല സീസണ്‍ തുടങ്ങാന്‍ ഇനി ഒന്നര മാസമേയുള്ളൂ. ഇതിനിടയില്‍ ഈ റോഡുകളുടെ കുഴിയടപ്പും അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കുക അസാധ്യമാണ്. ഇതില്‍ പല റോഡിന്‍െറയും അറ്റകുറ്റപ്പണി സംബന്ധിച്ച് അടങ്കല്‍പോലും തയാറായിട്ടില്ല. പ്രതികൂല കാലാവസ്ഥ കൂടിയായതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ റോഡുപണി തുടങ്ങിയാല്‍പോലും മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തിയാകില്ല. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതുപോലെ സീസണ്‍ തുടങ്ങുന്നതുവരെ കാത്തിരുന്നശേഷം പണിത റോഡുകള്‍ മഴകാരണം പെട്ടെന്ന് തകര്‍ന്നിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍നിന്നും ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദേശീയപാതയിലൂടെ കടന്നുവരുന്നത്. പാതയാകട്ടെ ഒരു കിലോമീറ്റര്‍പോലും തകരാത്തതായില്ല. പലയിടത്തും വന്‍കുഴികള്‍ കാരണം ദിവസവും വാഹനാപകടങ്ങള്‍ ഉണ്ടാകുകയാണ്. പാതയുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയില്ല. അത് കാടുമൂടിക്കിടക്കുന്നതും പലയിടത്തും അപകടത്തിനിടയാക്കുന്നു.  |
അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരായ പരാതികള്‍ കലക്ടറേറ്റില്‍ മുക്കുന്നു Posted: 28 Sep 2015 10:45 PM PDT പത്തനംതിട്ട: ജില്ലയിലെ അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ വിവിധ വ്യക്തികളും സംഘടനകളും നല്‍കുന്ന പരാതികള്‍ കലക്ടര്‍ മുക്കുന്നതായി പശ്ചിമഘട്ട സംരക്ഷണ സമിതി. മണ്ണടി കന്നിമല കരിങ്കല്‍ ക്വാറിക്കും ജില്ലയിലെ മറ്റ് അനധികൃത ക്വാറികള്‍ക്കുമെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് അനീഷ് പള്ളിനഴികത്ത് നല്‍കിയ 250ലധികം പരാതികള്‍ കലക്ടറേറ്റില്‍ കിട്ടിയിട്ടില്ളെന്ന് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കലക്ടര്‍ക്ക് അയച്ചുകൊടുത്ത പരാതിയും കലക്ടറേറ്റില്‍ ലഭ്യമല്ളെന്നാണ് മറുപടിയില്‍ പറയുന്നത്. ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ അനുവദിക്കപ്പെട്ട സ്ഫോടക വസ്തു ലൈസന്‍സ് ഉപയോഗിച്ച്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ, പരിശീലനം ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സ്ഫോടനം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഒരു ഡസനിലധികം പരാതികള്‍ കലക്ടര്‍ക്ക് നല്‍കി കൈപ്പറ്റ് രസീതും വാങ്ങിയിട്ടും പരാതികള്‍ ലഭ്യമല്ല എന്നാണ് കലക്ടര്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ ആര്‍.ഡി.ഒ സ്ഫോടക വസ്തു ദുരുപയോഗം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അടൂര്‍ ആര്‍.ഡി.ഒ ഓഫിസില്‍നിന്ന് വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കലഞ്ഞൂരില്‍ സ്ഫോടക വസ്തുക്കള്‍ പരിശീലനം ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കാട്ടിക്കൊടുത്തിട്ടും ക്വാറി മുതലാളിക്കെതിരെ ജില്ലാ പൊലീസ് ചീഫും കലക്ടറും നടപടി സ്വീകരിച്ചില്ല. പകരം അനധികൃത സ്ഫോടക വസ്തുക്കള്‍ കാട്ടിക്കൊടുത്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് അന്യായമായി തടങ്കല്‍ വെക്കുകയാണ് ചെയ്തത്. ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ എത്തുന്ന സ്ഫോടക വസ്തുക്കളെ കുറിച്ച് സമഗ്രഅന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയ അര്‍ധരാത്രിയില്‍ പുനലൂരിലത്തെിക്കുന്ന സ്ഫോടക വസ്തുക്കള്‍ എന്താവശ്യത്തിനുവേണ്ടിയാണ് കൊണ്ടുപോകുന്നതെന്ന് ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും കലക്ടര്‍ ക്വാറി മുതലാളിമാര്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് അനീഷ് പള്ളിനഴികത്ത് ആവശ്യപ്പെട്ടു.  |
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു; പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ Posted: 28 Sep 2015 10:40 PM PDT എരുമേലി: ശ്രീനിപുരം കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് 23ാം വാര്‍ഡില്‍ ശ്രീനിപുരം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ-ബ്ളോക്-ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പാക്കിയതാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് ഫണ്ടില്‍നിന്ന് 40.25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്ന് 7.30 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് ഫണ്ടില്‍നിന്ന് അനുവദിച്ച തുക വിനിയോഗിച്ചു നിര്‍മിച്ച കുളത്തില്‍നിന്ന് കുടിവെള്ളം മോട്ടോര്‍ സ്ഥാപിച്ച് ജലവിതരണക്കുഴലുകള്‍ വഴി ടാങ്കില്‍ എത്തിച്ച് വിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് അംഗം ടി.പി. തൊമ്മി അധ്യക്ഷത വഹിച്ച യോഗത്തിലാണ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.എ. സലീം നിര്‍വഹിച്ചത്. ബ്ളോക് പഞ്ചായത്ത് അംഗം ടി.എസ്. കൃഷ്ണകുമാര്‍, പാസ്റ്റര്‍ ജോഷി, ഷാജി എന്നിവര്‍ സംസാരിച്ചു. കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കിയതില്‍ സാങ്കേതിക തകരാറുകള്‍ അനവധിയാണെന്നും ജനങ്ങള്‍ക്കുവേണ്ട വിധത്തില്‍ പദ്ധതി പ്രയോജനപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഉദ്ഘാടന സ്ഥലത്തത്തെിയത്. ഇതിനിടെ തറക്കല്ലിടല്‍ നിര്‍വഹിക്കാതെ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയതായി ജില്ലാ പഞ്ചായത്ത് അംഗം പ്രഖ്യാപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ് വിഭാഗങ്ങളുടെ തന്ത്രമാണ് ഉദ്ഘാടന പരിപാടിയെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.ആര്‍. സോജി, ഹരികൃഷ്ണന്‍, സി.ആര്‍. അനില്‍, വി.ആര്‍. രതീഷ് എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വാര്‍ഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കും എന്ന ആശങ്ക നിമിത്തം ഒരുകൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് വാര്‍ഡിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഗ്രാമപഞ്ചായത്ത് അംഗം ടി.പി. തൊമ്മി പറഞ്ഞു.  |
പീരുമേട് ടീ കമ്പനിയിലെ ലയങ്ങള്‍ ഇടിഞ്ഞുവീഴാറായ നിലയില്‍ Posted: 28 Sep 2015 10:33 PM PDT കട്ടപ്പന: പീരുമേട് ടീ കമ്പനിയിലെ തൊഴിലാളി ലയങ്ങള്‍ ഇടിഞ്ഞുവീഴാറായ സ്ഥിതിയില്‍. ചികിത്സ കിട്ടാതെ നൂറിലധികം തൊഴിലാളികള്‍ വലയുന്നു. പീരുമേട് ടീ കമ്പനിയുടെ ലോണ്‍ട്രി, ചീന്തലാര്‍ നമ്പര്‍ വണ്‍, നമ്പര്‍ ടൂ, നമ്പര്‍ ത്രീ ഡിവിഷനുകളിലെ ലയങ്ങളാണ് ഏതുനിമിഷവും തകരുന്ന സ്ഥിതിയിലുള്ളത്. ഈ ലയങ്ങളില്‍ കാറ്റും മഴയുമേറ്റ് തണുത്ത് വിറങ്ങലിച്ച് നിരവധി തൊഴിലാളികള്‍ കഴിയുന്നുണ്ട്. ശരിയായ ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ ഇവരുടെ ബന്ധുക്കളും നിസ്സഹായരാണ്. 2000 ഡിസംബറില്‍ ഉടമ ഉപേക്ഷിച്ച് പോയശേഷം ദുരിതത്തിലായിരുന്ന തൊഴിലാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയാണ് 2014 സെപ്റ്റംബറില്‍ തോട്ടം തുറന്നത്. തോട്ടം തുറക്കാന്‍ തൊഴിലാളി യൂനിയനുകളുമായി ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ പാട്ടക്കാരന്‍ തയാറാകാതെ വന്നതോടെ തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ ദയനീയമായി. തകര്‍ന്ന ലയങ്ങള്‍ പുനരുദ്ധരിക്കാനോ രോഗബാധിതരായ തൊഴിലാളികള്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനോ പാട്ടക്കാരന്‍ തയാറായിട്ടില്ല. തോട്ടം തുറന്നിട്ട് 13 മാസങ്ങള്‍ പിന്നിട്ടെങ്കിലും കൃത്യസമയത്ത് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കാന്‍പോലും പാട്ടക്കാരന്‍ വിസമ്മതിക്കുകയാണ്. ആഴ്ചാവസാനം ചെലവുകാശ് മാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കിവന്നിരുന്നത്. ഉടമ ഉപേക്ഷിച്ചുപോയ ശേഷം പുതിയ പാട്ടക്കാരന്‍ തോട്ടം തുറക്കുന്നത് വരെയുള്ള കാലഘട്ടത്തില്‍ വിദഗ്ധ ചികിത്സ ലഭിക്കാതെ നൂറിലധികം തൊഴിലാളികള്‍ ഇവിടെ മരിച്ചിട്ടുണ്ട്. ഇപ്പോഴും നൂറിലധികം പേര്‍ ഗുരുതരരോഗവുമായി കഴിയുന്നുണ്ട്.തകര്‍ന്നുവീഴാറായ ലയങ്ങള്‍ പുനരുദ്ധരിച്ച് ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങളുണ്ടാക്കി നല്‍കിയില്ളെങ്കില്‍ പീരുമേട് ടീ കമ്പനിയില്‍ വന്‍ ദുരന്തത്തിന് സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കുടിവെള്ളം, വൈദ്യുതി എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ലയങ്ങള്‍ അപകടാവസ്ഥയിലായതോടെ മിക്കവരും രാത്രി ലയത്തില്‍ കഴിച്ചുകൂട്ടാന്‍ ഭയപ്പെടുകയാണ്. ഉടമ ഉപേക്ഷിച്ച് പോകുമ്പോള്‍ 1330 സ്ഥിരം തൊഴിലാളികളും അത്രതന്നെ താല്‍ക്കാലിക തൊഴിലാളികളുമാണ് തോട്ടത്തില്‍ ഉണ്ടായിരുന്നത്. 15 വര്‍ഷത്തിനുശേഷം തോട്ടത്തിലേക്ക് നോക്കുമ്പോള്‍ അഞ്ഞൂറില്‍ താഴെ തൊഴിലാളികളാണ് അവശേഷിക്കുന്നത്. ഇവരില്‍ മിക്കവരും കുറച്ച് വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞുപോകുന്നവരാണ്. അവശേഷിക്കുന്നവരില്‍ ഏറിയപങ്കും സ്ത്രീ തൊഴിലാളികളും ഇതല്ലാതെ മറ്റൊരു തൊഴില്‍ അറിയാത്തവരുമാണ്. ഇവരെ സംബന്ധിച്ചിടത്തോളം ലയങ്ങള്‍, കുടിവെള്ളം, വൈദ്യുതി എന്നിവയില്ലാതെ തോട്ടത്തില്‍ കഴിയാന്‍ സാധിക്കാത്തവരാണ്. അപകടാവസ്ഥയിലായ തൊഴിലാളി ലയങ്ങള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാണ് ഇവരുടെ ആവശ്യം.  |
ചങ്ങാട സര്‍വിസ് നിര്‍ത്തി; ദുരിതത്തിലായത് യാത്രക്കാര്‍ Posted: 28 Sep 2015 10:18 PM PDT അരൂര്‍: അരൂര്‍-കുമ്പളങ്ങി ചങ്ങാട സര്‍വിസ് രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ത്തി. പകരം സംവിധാനം ഏര്‍പ്പെടുത്താതിരുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി. ബോട്ടിന്‍െറ പ്രൊപ്പല്ലറിലെ തകരാര്‍ മാറ്റാനാണ് സര്‍വിസ് നിര്‍ത്തിയത്. എന്നാല്‍, മുന്നറിയിപ്പില്ലാതെയും കടത്തിറങ്ങാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതിരുന്നതുമാണ് യാത്രക്കാരെ കഷ്ടത്തിലാക്കിയത്. അരൂര്‍ കെല്‍ട്രോണ്‍-കുമ്പളങ്ങി ഫെറിയില്‍ ബോട്ട് കെട്ടിവലിക്കുന്ന ചങ്ങാടമാണ് സര്‍വിസ് നടത്തുന്നത്. ബോട്ട് കേടായാല്‍ സര്‍സിസ് നിര്‍ത്തിവെക്കുകയാണ് പതിവ്. ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. കുമ്പളങ്ങി പഞ്ചായത്തിനാണ് ഇത്തവണ ചങ്ങാട സര്‍വിസിന്‍െറ കരാര്‍ ചുമതല. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ വരെ സര്‍വിസ് ഉണ്ടാകില്ളെന്ന അറിയിപ്പ് കണ്ടപ്പോള്‍ യാത്രക്കാര്‍ അന്തംവിട്ടു. കടവിന് അടുത്ത് എത്തുമ്പോള്‍ അറിയിപ്പ് കാണുന്നതിനെക്കാള്‍ ഭേദം റോഡിന്‍െറ തുടക്കത്തിലായിരുന്നെങ്കില്‍ ആശ്വാസകരമായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. രാവിലെ ബോട്ടില്‍ സ്കൂളിലത്തെിയ കുട്ടികള്‍ വൈകുന്നേരം ചെറുവള്ളങ്ങളെ ആശ്രയിച്ചാണ് മടങ്ങിയത്.  |
നഗരത്തിലെ അഞ്ച് ബൈപ്പാസ് റോഡുകള്‍ക്ക് 100 കോടി Posted: 28 Sep 2015 10:04 PM PDT പാലക്കാട്: നഗരത്തിലെ അഞ്ച് ബൈപ്പാസ് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് 100 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. പാലക്കാട് നഗരത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കല്‍മണ്ഡപം-സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ്, മേലാമുറി-ടൗണ്‍ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി-വിത്തുണ്ണി, സിവില്‍ സ്റ്റേഷന്‍-മണപ്പുള്ളിക്കാവ്, ജില്ലാ ആശുപത്രി-ഐ.എം.എ ബൈപ്പാസ് എന്നിവയുടെ പ്രവൃത്തികള്‍ക്കാണ് 100 കോടി രൂപ പ്രഖ്യാപിച്ചത്. നേരത്തെ അനുവദിച്ച എട്ട് കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സ്റ്റേഡിയം-കല്‍വാക്കുളം ബൈപാസിന്‍െറയും കെ.എസ്.ആര്‍.ടി.സി-തിരുനെല്ലായ് റോഡിന്‍െറയും നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് നിര്‍വഹിച്ചു. ടൗണ്‍ഹാള്‍ നവീകരണ പ്രവൃത്തിയും സ്റ്റേഡിയം-ബസ്സ്റ്റാന്‍ഡ് ബൈപാസ് നവീകരണ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. 3.77 കോടി രൂപ ചെലവിലാണ് ടൗണ്‍ഹാള്‍ നവീകരിക്കുക. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ്, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ എം. സഹിദ, ക്ഷേമകാര്യ ചെയര്‍പേഴ്സന്‍ സജിത, വികസനകാര്യ ചെയര്‍പേഴ്സന്‍ മിനി ബാബു, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഭവദാസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എം. സാവിത്രി, ജില്ലാ പൊലീസ് മേധാവി കെ. വിജയകുമാര്‍, ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, നഗരസഭാ മുന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് എന്നിവര്‍ പങ്കെടുത്തു.  |
കോര്‍പറേഷനില്‍ ഇനി വനിതാ ഭരണം; 32 സംവരണ വാര്‍ഡുകള്‍ Posted: 28 Sep 2015 09:48 PM PDT തൃശൂര്‍: കോര്‍പറേഷന്‍ സംവരണ വാര്‍ഡുകളായി. ആകെയുള്ള 55 ഡിവിഷനുകളില്‍ 30 ഡിവിഷനുകളും വനിതകള്‍ക്കുള്ളതാണ്. മേയര്‍ പദവിയും ഇത്തവണ വനിതാ സംവരണമാണ്. മേയര്‍ രാജന്‍ പല്ലന്‍ പ്രതിനിധീകരിക്കുന്ന ഗാന്ധി നഗര്‍ ഡിവിഷന്‍ ഉള്‍പ്പെടെയുള്ളവ വനിതാ സംവരണത്തിന് വഴിമാറിയതോടെ നിലവിലുള്ളവരും, അടുത്ത തവണയും മല്‍സരിക്കണമെന്ന് ആഗ്രഹിച്ചിരിക്കുന്നവരും മറ്റ് സുരക്ഷിത മേഖല കണ്ടെത്തേണ്ടി വരും. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍െറ മകള്‍ സി.ബി.ഗീത മല്‍സരിക്കാന്‍ തീരുമാനിച്ച ഒളരി ഡിവിഷനും സംവരണമാണ്. ഇരുപത്തിയെട്ടാമത്തെ ഡിവിഷന്‍ നറുക്കെടുപ്പായിരുന്നു കുട്ടന്‍കുളങ്ങരയുടേത്. രാജന്‍ പല്ലന്‍ പ്രതിനിധീകരിക്കുന്ന ഗാന്ധിനഗറും മുന്‍ മേയര്‍ ഐ.പി.പോളിന്‍െറ കാളത്തോടും, കിരണ്‍ സി.ലാസറിന്‍െറ നടത്തറയും സി.എസ്.ശ്രീനിവാസന്‍െറ കാനാട്ടുകരയും അഡ്വ.എം.പി.ശ്രീനിവാസന്‍െറ അയ്യന്തോളും ജോണ്‍ കാഞ്ഞിരത്തിങ്കലിന്‍െറ ഒല്ലൂരും ലീഗ് പ്രതിനിധി ഡോ.എം.ഉസ്മാന്‍െറ കൃഷ്ണാപുരവും വനിതാ സംവരണമായപ്പോള്‍ ബൈജുവര്‍ഗീസിന്‍െറ കിഴക്കുംപാട്ടുകരയും കെ.എസ്.സന്തോഷിന്‍െറ തൈക്കാട്ടുശേരിയും പട്ടികജാതി വനിതാ സംവരണമായി. കോര്‍പറേഷനിലെ ജനതാദള്‍ (യു) പ്രതിനിധീകരിക്കുന്ന പറവട്ടാനിയും, ഒല്ലൂക്കരയും പട്ടികജാതി ജനറല്‍ സീറ്റിലേക്ക് മാറി. കഴിഞ്ഞതവണ അരണാട്ടുകരയില്‍ കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ഡാനിയേലിന്‍െറ വീട് ഉള്‍പ്പെടുന്ന പാട്ടുരായ്ക്കല്‍ ജനറലായി.  |
പട്ടയ വിതരണം മുടങ്ങി; നാട്ടുകാര്‍ വില്ളേജ് ഓഫിസ് ഉപരോധിച്ചു Posted: 28 Sep 2015 09:34 PM PDT പെരിന്തല്‍മണ്ണ: മിച്ചഭൂമി അളന്ന് കിട്ടിയ 53 പേര്‍ക്ക് തിങ്കളാഴ്ച വൈകീട്ട് പട്ടയവിതരണം നടത്തുമെന്ന പ്രഖ്യാപനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ ഏലംകുളം വില്ളേജ് ഓഫിസ് ഉപരോധിച്ചു. പട്ടയ വിതരണം നടത്താന്‍ ഏലംകുളം പഞ്ചായത്ത് പ്രസിഡന്‍റ് സി. കുഞ്ഞിരാമന്‍െറ നേതൃത്വത്തില്‍ എല്ലാ ഒരുക്കങ്ങളും നടത്തിയതാണ്. ജില്ലാ കലക്ടര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, വിതരണത്തിന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ എത്തുന്നതിന് തൊട്ടുമുമ്പാണ് അഡീഷനല്‍ തഹസില്‍ദാര്‍ പട്ടയം വിതരണം നടത്താന്‍ കഴിയില്ളെന്ന് അറിയിച്ചത്. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ വില്ളേജ് ഓഫിസ് ഉപരോധിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 10ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസില്‍ പട്ടയം വിതരണം ചെയ്യാമെന്ന തഹസില്‍ദാറുടെ ഉറപ്പിനെ തുടര്‍ന്നാണ് രാത്രിയോടെ ഉപരോധം അവസാനിപ്പിച്ചത്. ഉപരോധത്തിന് എം.ആര്‍. രമേശ്, എ.എം.എന്‍. ഭട്ടതിരിപ്പാട്, എന്‍. വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  |
വിവാഹ നിശ്ചയത്തിനുപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക് Posted: 28 Sep 2015 09:30 PM PDT മംഗളൂരു: കുമ്പള മായിപ്പാടിയില്‍ നിന്ന് വിവാഹനിശ്ചയത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുത്തൂരിലെ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിശ്ചയം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാര്‍ലടുക്ക പനാജെ റോഡില്‍ പിലിക്കുണ്ഡയില്‍ വെച്ചാണ് അപകടം. നിയന്ത്രണം തെറ്റിയ ബസ് ചെറിയ മലയിടുക്കിലെ വളവില്‍ മറിയുകയായിരുന്നു. കുമ്പള മായിപ്പാടിയിലെ ചന്ദ്രാവതി, ഉമ്മാക്കെ, രണ്ടുവയസ്സുള്ള കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്്. ഇവരെ പുത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകീഴായിമറിഞ്ഞ ബസ് പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. വരനടക്കം 40 പേര്‍ ബസിലുണ്ടായിരുന്നുവെങ്കിലും മറ്റാര്‍ക്കും പരിക്കില്ല.  |
നഗരത്തില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം Posted: 28 Sep 2015 09:25 PM PDT കണ്ണൂര്‍: നഗരത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. പള്ളിക്കുന്ന് ശ്രീപുരം സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയെയാണ് തിങ്കളാഴ്ച വൈകീട്ട് 6.15ഓടെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. താണ സ്വദേശിയായ വിദ്യാര്‍ഥി തെക്കിബസാറിലെ ട്യൂഷന്‍ സെന്‍ററില്‍നിന്ന് ക്ളാസ് കഴിഞ്ഞ് താവക്കരയിലുള്ള ബന്ധു വീട്ടിലേക്കു പോകുന്നതിനാണ് ഓട്ടോയില്‍ കയറിയത്. യാത്രക്കിടയില്‍ ഡ്രൈവര്‍ പേരും അഡ്രസും ചോദിച്ചു. തുടര്‍ന്ന് പെട്രോളടിക്കുന്നതിനായി കാല്‍ടെക്സിലെ പമ്പിലേക്കു വണ്ടി കയറ്റി. പെട്രോള്‍ അടിക്കുന്നതിനിടെ ഫോണ്‍ ചെയ്ത് ഒരാളെ വരുത്തി. ഇയാള്‍ കൂടി വണ്ടിയില്‍ കയറാന്‍ ശ്രമിച്ചതോടെ കുട്ടി വണ്ടിയില്‍ നിന്നിറങ്ങി. ഇതോടെ ഇരുവരും കുട്ടിയെ ബലമായി വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചു. കുട്ടി ബഹളം വെച്ചതോടെ ഓട്ടോ വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞാല്‍ സാധാരണ ബസിലാണ് കുട്ടി വീട്ടിലേക്കു പോകാറുള്ളത്. താവക്കരയിലെ ബന്ധു വീട്ടില്‍ ഒരു ചടങ്ങു നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ഓട്ടോയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള നീക്കം രക്ഷിതാക്കളെ ഭീതിയിലാക്കിയിട്ടുണ്ട്. കണ്ണൂക്കര, താണ എന്നിവിടങ്ങളില്‍ അടുത്ത കാലത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു.  |
തോട്ടംമേഖല ഒന്നടങ്കം പണിമുടക്കുന്നു Posted: 28 Sep 2015 09:16 PM PDT കല്‍പറ്റ: വിവിധ യൂനിയനുകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയതോടെ ജില്ലയിലെ തോട്ടം മേഖല സ്തംഭനത്തില്‍. ജില്ലയിലെ എല്ലാ വന്‍കിട എസ്റ്റേറ്റുകളിലുമായി 15,000ത്തോളം തൊഴിലാളികള്‍ പണിമുടക്കിയതായി തൊഴിലാളി സംഘടനകള്‍ പറയുന്നു. സി.ഐ.ടി.യു നേതൃത്വത്തിലുള്ള വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍െറ നേതൃത്വത്തില്‍ ഈമാസം 25 മുതല്‍തന്നെ നാല് എസ്റ്റേറ്റുകളില്‍ ആരംഭിച്ച സമരം തിങ്കളാഴ്ചയോടെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചു. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, ബി.എം.എസ്, പി.എല്‍.സി എന്നീ യൂനിയനുകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ചയാണ് പണിമുടക്ക് തുടങ്ങിയത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ ചുണ്ടേലില്‍ തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ ദേശീയപാത ഉപരോധിച്ചു. തൊഴിലാളികള്‍ക്ക് 500 രൂപ കൂലി നല്‍കുക, ബോണസ് 20 ശതമാനം നല്‍കുക, സീലിങ് ഒഴിവാക്കുക, തോട്ടംതൊഴിലാളികളെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, തോട്ടംതൊഴിലാളികളായ പട്ടികജാതിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, ആധുനിക ചികിത്സ ഒരുക്കുക, ഭൂമിയും വീടും നല്‍കുന്ന പദ്ധതി നടപ്പാക്കുക, കൃത്യമായി ഗ്രാറ്റ്വിറ്റി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഉച്ചക്ക് ഒന്നരയോടെയാണ് സമരം സമാപിച്ചത്. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.പി. രാമകൃഷ്ണന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജില്ലാ പ്രസിഡന്‍റ് സി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ്് പി.എ. മുഹമ്മദ്, വി. ഉഷാകുമാരി, കെ.വി. മോഹനന്‍, എം. വേലായുധന്‍, വി.വി. ബേബി എന്നിവര്‍ സംസാരിച്ചു. വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. ഗഗാറിന്‍ സ്വാഗതവും സി.എച്ച്. മമ്മി നന്ദിയും പറഞ്ഞു. സംയുക്ത ട്രേഡ് യൂനിയന്‍ സമിതിയുടെ നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തി. 500 രൂപ പ്രതിദിന കൂലിയും 20 ശതമാനം ബോണസും എന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്‍റുകള്‍ തയാറാകാത്ത സാഹചര്യത്തിലാണ് വന്‍കിട തോട്ടങ്ങളിലെല്ലാം തിങ്കളാഴ്ച മുതല്‍ പണിമുടക്കാന്‍ സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനിച്ചത്. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, ബി.എം.എസ്, പി.എല്‍.സി എന്നീ യൂനിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ ഉച്ചയോടെ മേപ്പാടിയില്‍ സംഗമിച്ച് പ്രകടനവും പൊതുസമ്മേളനവും നടത്തി. സെന്‍റിനല്‍റോക്ക് എസ്റ്റേറ്റ് ഓഫിസ് മാര്‍ച്ച് എ.ഐ.ടി.യു.സി സെക്രട്ടറി പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. റിപ്പണ്‍ എസ്റ്റേറ്റ് ഓഫിസിന് മുന്നില്‍ നടന്ന സമരം പി.കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. അരപ്പറ്റ എസ്റ്റേറ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു. ചെമ്പ്ര എസ്റ്റേറ്റ് മാര്‍ച്ച് ബി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കുറിച്യര്‍മല എസ്റ്റേറ്റ് ഓഫിസ് മാര്‍ച്ച് കെ.പി. സെയ്ത് ഉദ്ഘാടനം ചെയ്തു. ചുളിക്ക എസ്റ്റേറ്റില്‍ എന്‍. വേണുഗോപാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അച്ചൂര്‍ എസ്റ്റേറ്റ് മാര്‍ച്ച് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ പി.പി. ആലി ഉദ്ഘാടനം ചെയ്തു. മീനാക്ഷി എസ്റ്റേറ്റ് മാര്‍ച്ചില്‍ ഒ. ഭാസ്കരന്‍, ബി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. തലമല എസ്റ്റേറ്റില്‍ എം.വി. ബാബു ഉദ്ഘാടനം ചെയ്തു. ചേലോട് എസ്റ്റേറ്റില്‍ എന്‍.ഒ. ദേവസി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തോളംപോലും എത്താത്ത 232 രൂപയാണ് തേയിലത്തോട്ടം തൊഴിലാളികളുടെ കൂലി. 2014 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ച കൂലി കരാര്‍ ഒമ്പതു മാസം പിന്നിട്ടിട്ടും പുതുക്കിയിട്ടില്ല. വയനാട്ടില്‍ എച്ച്.എം.എല്‍ കമ്പനിയുടെ കീഴിലെ നാല് എസ്റ്റേറ്റുകളില്‍ മാത്രം 16 ഡിവിഷനുകളാണുള്ളത്. ചൂരല്‍മല, പുത്തുമല, മുണ്ടക്കൈ, അട്ടമല, നെടുങ്കരണ, അരപ്പറ്റ എന്‍.സി, അരപ്പറ്റ ഫാക്ടറി ഡിവിഷന്‍, നെടുമ്പാല, കഡൂര, തൊവരിമംല, ചുണ്ടേല്‍, ആനപ്പാറ, അച്ചൂര്, പെരുങ്കോട, കല്ലൂര്‍, പാറക്കുന്ന് ഡിവിഷനുകളിലായി ആറായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നു. മറ്റ് കമ്പനികളുടെ തോട്ടങ്ങളായ ചെമ്പ്രപീക്ക്, പഥൂര്‍, എ.വി.ടി, കുറിച്യര്‍മല, പരിസണ്‍സ്, റിപ്പണ്‍, തലമല, വേങ്ങാക്കോട്ട, ചേലോട് എന്നീ എസ്റ്റേറ്റുകളിലായി വേറെയും പതിനായിരത്തോളം തൊഴിലാളികളാണുള്ളത്.  |
പൊലീസിനെ വെല്ലുവിളിച്ച് സൗത് ബീച്ചില്‍ ലോറി പാര്‍ക്കിങ് Posted: 28 Sep 2015 09:02 PM PDT കോഴിക്കോട്: പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ശല്യമായി സൗത് ബീച്ചിലെ അനധികൃത ലോറി പാര്‍ക്കിങ് തുടരുന്നു. ട്രാഫിക് പൊലീസ് സ്ഥാപിച്ച 'നോ പാര്‍ക്കിങ്' ബോര്‍ഡിനോടു ചേര്‍ന്ന് റോഡിന്‍െറ ഇരുവശത്തും ലോറികള്‍ നിരനിരയായി നിര്‍ത്തിയിട്ടിട്ടും ഈ നിയമലംഘനം അധികൃതര്‍ കാണുന്നേയില്ല. നഗരസഭാ ഓഫിസിന് മുന്‍ഭാഗം മുതല്‍ തെക്കോട്ടുള്ള ബീച്ച് റോഡിലാണ് ലോറികളുടെ കടന്നുകയറ്റം. റെസിഡന്‍റ്സ് അസോസിയേഷനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 10 മീറ്റര്‍ ഇടവിട്ട് ട്രാഫിക് പൊലീസിന്‍െറ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും അതിനടുത്തുതന്നെ ലോറികള്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്നു. എല്ലാദിവസവും ബീച്ചില്‍ വാഹനത്തിലും നടന്നും ചുറ്റിക്കറങ്ങുന്ന പൊലീസുകാര്‍ ലോറിക്കാരില്‍നിന്ന് പണം പിരിക്കുന്നതായി പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു. പൊലീസിന്‍െറ ഈ നിലപാടു മൂലമാണ് ബീച്ചിലെ അനധികൃത പാര്‍ക്കിങ് അവസാനിപ്പിക്കാനാകാത്തതെന്നും വ്യാപാരികള്‍ പറഞ്ഞു. സൗത് ബീച്ചിലും കോടതി റോഡിനടുത്തും ലോറി സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റോഡരികില്‍ നിര്‍ത്തിയിട്ട് കടല്‍ക്കാറ്റേറ്റ് വിശ്രമിക്കാനാണ് ലോറി ഡ്രൈവര്‍മാര്‍ക്ക് താല്‍പര്യം. ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന ഡ്രൈവര്‍മാര്‍ ലോറിയുടെ അടിയിലിരുന്നാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഏതുസമയത്തും ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്ത് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ബീച്ച് സ്വന്തം വീടുപോലെയാണ്. കോതി പാലം തുറന്നതോടെ സൗത് ബീച്ച് റോഡില്‍ എപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. സ്കൂള്‍ സമയങ്ങളില്‍ തിരക്ക് വര്‍ധിക്കും. റോഡിനിരുവശത്തും ദിവസങ്ങളോളം ലോറികള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സൗത് ബീച്ച് റോഡിനെ ലോറികളില്‍നിന്ന് മോചിപ്പിച്ച് ഗതാഗതം സുഗമമാക്കണമെന്ന് വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകള്‍ ബന്ധപ്പെട്ടവരോട് പലതവണ ആവശ്യപ്പെട്ടതാണ്. പണം വാങ്ങി അനധികൃത പാര്‍ക്കിങ് പ്രോത്സാഹിപ്പിക്കുന്ന പൊലീസ് നിലപാട് മാറ്റിയില്ളെങ്കില്‍ റോഡ് ഉപരോധമടക്കം പ്രക്ഷോഭം സംഘടിപ്പിക്കാനാണ് റെസിഡന്‍റ്സ് അസോസിയേഷനുകളുടെ തീരുമാനം.  |
പ്രമേഹം ഹൃദ്രോഗത്തിലേക്കുള്ള താക്കോല്‍ –ഡോ. കൃഷ്ണകുമാര്‍ Posted: 28 Sep 2015 08:47 PM PDT മസ്കത്ത്: പ്രമേഹ ബാധിതര്‍ ഏത് നിമിഷവും ഹൃദ്രോഗത്തെയും ഹൃദയാഘാതത്തെയും പേടിക്കേണ്ടവരാണെന്ന് പഠനങ്ങള്‍. പ്രമേഹത്തെ ഹൃദ്രോഗത്തിലേക്കുള്ള താക്കോലായാണ് വൈദ്യശാസ്ത്രം ഇന്ന് കാണുന്നതെന്ന് ഒമാന്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ.എം. കൃഷ്ണകുമാര്‍ പറഞ്ഞു. ഹൃദയത്തിന് വേണ്ട രക്തം ലഭിക്കുന്നത് കോറോണറി രക്തധമനികളിലൂടെയാണ്. ഇവയില്‍ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാവുക. കുറെ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്നപ്രക്രിയയാണിത്. അതിശക്തമായ നെഞ്ചുവേദനയാണ് പ്രധാന രോഗലക്ഷണം. നെഞ്ചിന്‍െറ മധ്യഭാഗത്തോ ഇടതുവശത്തോ ആണ് വേദന അനുഭവപ്പെടുക. ഇതോടൊപ്പം നെഞ്ചിടിപ്പും ശ്വാസതടസ്സവും അനുഭവപ്പെടാറുണ്ട്. അമിതമായ വിയര്‍പ്പും കാണപ്പെടുന്നു. വേദനയില്ലാത്ത ‘സൈലന്‍റ് അറ്റാക്കും’ ഇന്ന് സാധാരണമാണെന്ന് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത ഇരട്ടിയാണ്. ‘സൈലന്‍റ് അറ്റാക്ക്’ ആണ് സാധാരണ ഇത്തരക്കാരില്‍ ഉണ്ടാകാറുള്ളതെന്നതിനാല്‍ വേണ്ട സമയത്ത് ചികിത്സതേടാന്‍ കഴിയാറില്ല. ഉറക്കത്തിലാണ് ഇത് കൂടുതലായും ഉണ്ടാകാറ്. ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധന ഉണ്ടായിട്ടുണ്ട്. സൈലന്‍റ് അറ്റാക്കിന് മുന്നോടിയായി ചെറിയ കിതപ്പ്, പ്രയാസം, ശ്വാസംമുട്ടല്‍, വിയര്‍പ്പ്, സംഭ്രമം, തലകറക്കം എന്നിവ കണ്ടുവരാറുണ്ട്. ഉറക്കത്തിനിടയില്‍ ബുദ്ധിമുട്ടുകള്‍മൂലം രോഗി എഴുന്നേല്‍ക്കാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ തോന്നുന്ന പക്ഷം വീണ്ടും ഉറങ്ങാന്‍പോകാതെ ചികിത്സതേടിയാല്‍ അപകടസാധ്യത ഒഴിവാക്കാം. പ്രമേഹരോഗികള്‍ കൃത്യമായ ഇടവേളകളില്‍ ഹൃദയത്തിന്‍െറ ആരോഗ്യം നിര്‍ബന്ധമായും പരിശോധിച്ചിരിക്കണമെന്നും ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്തുന്നതുവഴിയും ഹൃദയാഘാത സാധ്യത കുറക്കാന്‍ കഴിയും. യുവതലമുറയുടെ ഹൃദയാരോഗ്യം ദിവസംചെല്ലുംതോറും പിന്നാക്കം പോവുകയാണ്. 20,30 വയസ്സുകളില്‍ യുവാക്കള്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നത് പതിവായിരിക്കുന്നു. ഒരു കാലത്ത് 50 വയസ്സിന് മുകളിലുള്ളവരിലാണ് ഹൃദ്രോഗങ്ങള്‍ കണ്ടുവന്നത്. ശരീരമനങ്ങാതെയുള്ള ജോലി, ഫാസ്റ്റ്ഫുഡ് കള്‍ച്ചര്‍, മാനസിക പിരിമുറുക്കം എന്നിവയാണ് യുവാക്കളിലെ രോഗബാധക്ക് കാരണം. യുവതികളിലും ഹൃദ്രോഗവും ആഘാതവും മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിട്ടുണ്ട്. മുമ്പ് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിലായിരുന്നു ഹൃദ്രോഗങ്ങള്‍ കണ്ടുവന്നിരുന്നത്. അമിതവണ്ണം, ഗള്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, മാനസിക സമ്മര്‍ദം എന്നിവ യുവതികളിലെ ഹൃദ്രോഗബാധയുടെ കാരണങ്ങളായി കണക്കാക്കാവുന്നതാണ്. കുട്ടികളിലെ, പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളിലെ അമിതവണ്ണവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അകാലത്തിലെ ഹൃദ്രോഗ ബാധക്ക് സാധ്യത വര്‍ധിപ്പിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് മാതാപിതാക്കളുടേയും അധ്യാപകരുടെയും ചുമതലയാണ്. രക്താതിസമ്മര്‍ദവും ഹൃദയാഘാതത്തിന് കാരണമാണ്. പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള രോഗികള്‍ക്ക് പ്രത്യേക രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. പരിശോധനയിലൂടെയേ ഇത് കണ്ടുപിടിക്കാന്‍ കഴിയൂ. സ്ഥിരമായ ചികിത്സയിലൂടെ രക്തസമ്മര്‍ദം നിയന്ത്രിച്ചുനിര്‍ത്തലാണ് ഇതിനുള്ള പരിഹാരം. രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളും ഹൃദയാഘാതത്തിന് വഴിവെക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്.ഡി.എല്ലിന്‍െറ അളവ് കൂടിയും ആകെ കൊളസ്ട്രോള്‍, എല്‍.ഡി.എല്‍, ട്രൈ ഗ്ളിസറൈഡ് എന്നിവയുടെ അളവ് കുറഞ്ഞും ഇരിക്കുന്നതാണ് സുരക്ഷിതം. അമിത വണ്ണവും മറ്റൊരു പ്രധാന വില്ലനാണ്. പാരമ്പര്യം, പുകയിലയുടെ ഉപയോഗം, അമിത മദ്യപാനം എന്നിവയും ഹൃദയാഘാത സാധ്യത വളരെ വര്‍ധിപ്പിക്കും. മുകളില്‍ പറഞ്ഞ പല ഘടകങ്ങളും ഉള്ളവരില്‍ രോഗസാധ്യത കൂടുതലാണ്. കേരളത്തെ ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനമാണെന്ന് പറയാമെന്ന് ഡോ. കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും അധികം ഹൃദയാഘാതങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ഒരുവര്‍ഷം ഏകദേശം ഒന്നര ലക്ഷം രോഗികള്‍ക്കാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതില്‍ ഏകദേശം മൂന്നിലൊന്നുപേരും മരണപ്പെടുന്നു. പ്രവാസികളില്‍ പലരും ശക്തമായ മാനസിക പിരിമുറുക്കത്തിന് വശംവദരാണ്. കുടുംബാംഗങ്ങളില്‍നിന്നും മറ്റും വര്‍ഷങ്ങളോളം അകന്നുകഴിയേണ്ടിവരുന്ന ഒരു പ്രവാസിക്ക് തന്‍െറ വിഷമങ്ങളും ആകുലതകളും പങ്കുവെക്കല്‍ വലിയ പ്രശ്നംതന്നെയാണ്. ഇത് അവന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. സമയാസമയത്തുള്ള ഭക്ഷണത്തിന്‍െറ അഭാവവും ഉറക്കക്കുറവും പ്രശ്നത്തെ കൂടുതല്‍ വഷളാക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് അവന്‍ നിത്യരോഗിയായി മാറുന്നു. ജീവിതശൈലീ വൈകല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോയാല്‍ രോഗങ്ങളെ ഒരളവുവരെ തടഞ്ഞുനിര്‍ത്താമെന്ന് ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. ഭക്ഷണത്തിലെ കൊഴുപ്പിന്‍െറ അളവ് നിയന്ത്രിക്കുക, സ്ഥിരമായി വ്യായാമംചെയ്യുക (20 മുതല്‍ 30 മിനിറ്റ് വരെ നടത്തം), ദിവസവും രാത്രി ആറുമണിക്കൂറെങ്കിലും ഉറങ്ങുക എന്നിവയാണ് ഹൃദ്രോഗ ഭീഷണി ഒഴിവാക്കാന്‍ ചെയ്യേണ്ടത്. രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അത് അവഗണിക്കാതെ ഉടന്‍തന്നെ വൈദ്യസഹായം തേടണം. തക്കസമയത്തുള്ള ചികിത്സയാണ് പ്രധാനമെന്ന് ഡോ. കൃഷ്ണകുമാര്‍ പറയുന്നു.  |
ചൊവ്വയില്‍ ജലസാന്നിദ്ധ്യം; ഡൂഡ് ലുമായി ഗൂഗ്ള്‍ Posted: 28 Sep 2015 08:00 PM PDT കാലിഫോര്‍ണിയ: ചൊവ്വയില്‍ ജല സാന്നിദ്ധ്യം കണ്ടെത്തിയെന്ന് നാസ പ്രഖ്യാപിച്ചതിന് പിന്നാലെ ആദരവുമായി ഗൂഗ്ളിന്‍െറ ഡൂഡ്ല്‍. ചുവന്ന ഗ്രഹമായ ചൊവ്വയും മറ്റ് നക്ഷത്രങ്ങളും നീലാകാശത്തിന്‍െറ പശ്ചാത്തലത്തിലാണ് ഡൂഡ് ലില്‍ കാണിക്കുന്നത്. ഗൂഗ്ള്‍ എന്നെഴുതിയിരിക്കുന്നതിലെ രണ്ടാത്തെ 'ഒ' ആണ് ചൊവ്വാ ഗ്രഹം. ചുവന്ന ഗ്രഹമായതുകൊണ്ട് ചുവപ്പുനിറമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ഈ 'ഗ്രഹം' കറങ്ങുന്നതാണ് ഡൂഡ് ലില്‍ കാണിക്കുന്നത്. കറങ്ങുന്ന ഗ്രഹം ഒരു ഗ്ലാസില്‍ നിന്ന് സ്ട്രോ ഉപയോഗിച്ച് വെള്ളം കുടിച്ച് വറ്റിക്കുന്നത് ചൊവ്വയില്‍ ജലത്തിന്‍െറ സാന്നിദ്ധ്യം കണ്ടെത്തി എന്നതിനെ പ്രതിനിധീകരിക്കുന്നു. വെള്ളം തീരുമ്പോള്‍ ഗ്രഹം പൂര്‍വസ്ഥിതിയിലേക്ക് പോകുന്നു. ഇത് തുടരുന്നതാണ് ഗൂഗ്ള്‍ ഹോംപേജില്‍ കാണിക്കുന്നത്. ഡൂഡ് ലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചൊവ്വയിലെ ജലസാന്നിദ്ധ്യം സംബന്ധിച്ച വാര്‍ത്തയും ലേഖനങ്ങളും ചൊവ്വയെ പറ്റിയുള്ള വിവരങ്ങളുമാണ് സെര്‍ച്ച് പേജില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്നലെയാണ് ചൊവ്വയില്‍ ജലസാന്നിദ്ധ്യമുണ്ടെന്ന് നാസ സ്ഥിരീകരിച്ചത്. വേനല്‍മാസങ്ങളില്‍ താഴ്വരകളില്‍നിന്ന് വെള്ളമൊഴുകി നൂറുകണക്കിന് മീറ്റര്‍ താഴ്ചയില്‍ രൂപപ്പെട്ട പാടുകള്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ചെന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ പ്രകടമാണെന്ന് നാസ അറിയിച്ചു. 1970കളില്‍ ചൊവ്വയില്‍നിന്ന് ലഭിച്ച ചിത്രങ്ങളിലും ജലത്തിന്‍െറ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടിയിരുന്നുവെങ്കിലും ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.  |
സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു; പവന് വില 19,920 രൂപ Posted: 28 Sep 2015 07:55 PM PDT കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 2490 രൂപയിലാണ് ഇന്ന് വിപണി നടക്കുന്നത്. 20 രൂപയാണ് ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലും ഈ മാസം ആദ്യത്തിലും രേഖപ്പെടുത്തിയ 20,080 ആണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും വലിയ വില.  |
എസ്.എന്‍.ഡി.പിയുടെ നവഹിന്ദുത്വം എന്നുമുതല്‍? Posted: 28 Sep 2015 07:18 PM PDT എസ്.എന്‍.ഡി.പിയുടെ ഹൈന്ദവരാഷ്ട്രീയം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നു. വിമര്‍ശം പ്രധാനമായും ഉയരുന്നത് സി.പി.എം നേതാക്കളില്‍ നിന്നാണ്. വിമര്‍ശം അക്ഷരംപ്രതി ശരിയാണ്. അപകടം തിരിച്ചറിയാന്‍ പതിവുപോലെ കുറെ വൈകി എന്നേയുള്ളൂ. റിപ് വാന്‍ വിങ്കിളിനെ പോലെ ഞെട്ടി ഉണര്‍ന്നതല്ല. അരുവിക്കരയിലെ തെരഞ്ഞെടുപ്പില്‍ കൈപൊള്ളിയപ്പോള്‍ ഇക്കാര്യം തിരിച്ചറിയുകയും ഉറക്കെ പറയാതിരുന്നാല്‍ ശരിയാവില്ല എന്ന് ബോധ്യപ്പെടുകയുമാണ് ഉണ്ടായത് എന്ന് തോന്നുന്നു. പിണറായി വിജയന്‍ അരുവിക്കരയില്‍ തെരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തിയപ്പോള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് മറിക്കുന്നതില്‍ എസ്.എന്‍.ഡി.പിയുടെ പങ്ക് നേരിട്ട് കണ്ടറിഞ്ഞു എന്നാണ് ചില പ്രതികരണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് ആളെക്കൂട്ടാന്‍ ഇറങ്ങിയ ചില ശക്തികള്‍ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകരുടെ പേരുകൂടി അതില്‍ ദുരുപയോഗംചെയ്യുന്നു എന്നും കേരളത്തിന്‍െറ മനസ്സിനെ പ്രവീണ്‍ തൊഗാഡിയമാരുടെ രാഷ്ര്ടീയത്തിന് അടിയറവെക്കാനുള്ള ഈ ദല്ലാള്‍പണി എതിര്‍ക്കപ്പെടണമെന്നും പിണറായി ഉപതെരഞ്ഞെടുപ്പിനുശേഷം എഴുതിയിരുന്നു. എന്നാല്‍, എസ്.എന്‍.ഡി.പി ഹൈന്ദവരാഷ്ട്രീയത്തിന്‍െറ കൂടാരത്തിലേക്ക് ഒറ്റദിവസംകൊണ്ട് കടന്നുചെന്നതല്ല. 1996ല്‍ വെള്ളാപ്പള്ളി നടേശന്‍ യോഗനേതൃത്വത്തിലേക്ക് കടന്നുവരുമ്പോള്‍ എസ്.എന്‍.ഡി.പി യോഗം കേരളത്തിലെ പിന്നാക്ക സമുദായങ്ങളുടെ അവകാശപ്പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന ശക്തമായ സാന്നിധ്യമായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും സംവരണമടക്കമുള്ള അവകാശങ്ങളുടെ സംരക്ഷണത്തിനും വിപുലീകരണത്തിനുംവേണ്ടി മറ്റു പിന്നാക്കവിഭാഗങ്ങളുടെ വിശാലമായ ഒരു ഐക്യമുന്നണി എസ്.എന്‍.ഡി.പിയുടെ മുന്‍കൈയില്‍ സജീവമായിരുന്നു. തൊണ്ണൂറുകളില്‍ പി.ഡി.പി രൂപവത്കരിച്ചുകൊണ്ട് അബ്ദുന്നാസിര്‍ മഅ്ദനിയും ജെ.എസ്.എസ് രൂപവത്കരിച്ചുകൊണ്ട് കെ.ആര്‍. ഗൗരിയമ്മയും ഒപ്പം മുസ്ലിം ലീഗും ഒക്കെ ഈ രാഷ്ട്രീയത്തിന് പുത്തനുണര്‍വ് നല്‍കിയിരുന്നു. എന്നാല്‍, അഖിലേന്ത്യാതലത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്‍െറ വളര്‍ച്ചയുടെ ചുവടുപിടിച്ച് കേരളത്തില്‍ സംവരണവിരുദ്ധ ശക്തികള്‍ സ്വന്തം പ്രതിലോമ പ്രത്യയശാസ്ത്രത്തിന് ഇടംതേടുന്ന കാലംകൂടിയായിരുന്നു അത്. വെള്ളാപ്പള്ളി നടേശന്‍ അദ്ദേഹത്തിനുമുമ്പുള്ള യോഗം നേതാക്കളെപ്പോലെ ഇതിനെതിരെ ഒരു കര്‍ശനനിലപാട് സ്വീകരിച്ചിരുന്നില്ളെങ്കിലും സവര്‍ണ ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ മുദ്രാവാക്യങ്ങളില്‍നിന്ന് കൃത്യമായ അകലം അദ്ദേഹം ആദ്യകാലത്ത് പാലിച്ചിരുന്നു. എന്നാല്‍, എസ്.എന്‍.ഡി.പിയുടെ ഭാവിരാഷ്ട്രീയത്തെക്കുറിച്ചുള്ള അതുവരെയുള്ള കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായിരുന്നു വെള്ളാപ്പള്ളിയുടെ സമീപനം എന്ന് ഒറ്റനോട്ടത്തില്‍തന്നെ മനസ്സിലാക്കാന്‍കഴിയുന്ന സൂചനകള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയത്തെക്കാള്‍ സംഘടനാപരമായി സ്വന്തം പ്രാമാണ്യം നിലനിര്‍ത്തുക എന്ന അജണ്ട വളരെ വ്യക്തമായിരുന്നു. സംഘടനയുടെ പൊതുരാഷ്ട്രീയത്തില്‍ മായംചേര്‍ക്കപ്പെടുകയും സംഘടന ‘ശക്തി’പ്പെടുകയും ചെയ്യുകയായിരുന്നു. സംഘടനക്കുവേണ്ടി സംഘടിക്കുന്നത് ഫാഷിസ്റ്റുകളാണ്. പാര്‍ട്ടി ഭരണകൂടമാക്കാന്‍ ശ്രമിക്കുന്നവര്‍കൂടിയാണ് ഒരു തരത്തില്‍ വ്യാഖ്യാനിച്ചാല്‍ ഫാഷിസ്റ്റുകള്‍. ഭരണകൂടാധികാരം പിടിച്ചെടുക്കാന്‍ കഴിയാത്ത സംഘടനകള്‍ക്കും ആന്തരികമായ അത്തരം ചട്ടക്കൂടുകളിലേക്ക് അണികളെ നിര്‍ബന്ധിക്കാന്‍ കഴിയും. അത്തരത്തിലൊരു പരിവര്‍ത്തനം ഒരുവശത്ത് എസ്.എന്‍.ഡി.പി യോഗത്തിനുള്ളില്‍ നടക്കുന്നു എന്ന് മഹാഭൂരിപക്ഷത്തോടെയുള്ള വെള്ളാപ്പള്ളിയുടെ നിരന്തരവിജയങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. മറുവശത്ത് യോഗം നിലകൊണ്ടിരുന്ന സംവരണരാഷ്ട്രീയത്തോടുള്ള വിമുഖതയും നവഹിന്ദുത്വത്തോടുള്ള ചായ്വും പലരീതിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഒന്നര ദശാബ്ദത്തിനും മുമ്പ്, ഇന്നത്തെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനാണ് എസ്.എന്‍.ഡി.പിയുടെ പുതിയ നേതൃത്വത്തിന്‍െറ നയങ്ങള്‍ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയത്. ഇന്ന് പിണറായി വിജയന്‍ പറയുന്ന കാര്യങ്ങള്‍ പലതും അന്ന് സുധീരനും പറഞ്ഞിട്ടുണ്ട്. ശ്രീനാരായണഗുരുവിന്‍െറയും നവോത്ഥാനചരിത്രത്തിന്‍െറയും പാരമ്പര്യത്തെ എസ്.എന്‍.ഡി.പി നേതൃത്വം വഞ്ചിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി ചങ്ങാത്തംകൂടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ എതിര്‍പ്പും പിന്തുണയും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയവും തമ്മില്‍ ഒരു ബന്ധവുമില്ളെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, സമഗ്രമായ ഒരു രാഷ്ട്രീയവിമര്‍ശമായിരുന്നില്ല സുധീരന്‍േറത്. വെള്ളാപ്പള്ളിയുടെ വീട്ടില്‍ നടന്ന വരുമാന നികുതി റെയ്ഡിന്‍െറയും അവിടെനിന്ന് വയര്‍ലെസ് സെറ്റ് പിടിച്ചെടുത്തതിന്‍െറയും ഒക്കെ കാര്യങ്ങള്‍ കൂട്ടിക്കുഴച്ചുള്ള ഒരു ആക്രമണമായിരുന്നു അത്. സുധീരനെപ്പോലെ വി.എസ്. അച്യുതാനന്ദനും സുകുമാര്‍ അഴീക്കോടും വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ വെള്ളാപ്പള്ളിയെ വ്യക്തിപരമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ഉയര്‍ന്നുവന്നിരുന്ന നവഹിന്ദുത്വവുമായുള്ള രാഷ്ട്രീയമായ ചങ്ങാത്തത്തിന് വെള്ളാപ്പള്ളി തുടക്കമിടുന്നു എന്ന വിപത്തിന്‍െറ ഗൗരവം അന്നത്തെ വിമര്‍ശകര്‍ അധികം മനസ്സിലാക്കിയിരുന്നില്ല. റെയ്ഡിനെ തുടര്‍ന്ന് അന്ന് കേന്ദ്രമന്ത്രി ആയിരുന്ന ഒ. രാജഗോപാല്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച് പുതിയ കൂട്ടുകെട്ടുറപ്പിക്കുകയും ചെയ്തു. എന്നാല്‍, 2001ല്‍ നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ്എസ്.എന്‍.ഡി.പി കൂടുതല്‍ ശക്തമായി നവഹിന്ദുത്വചേരിയിലേക്ക് നീങ്ങാന്‍ തുടങ്ങിയത്. പിന്നാക്കസമുദായങ്ങളുടെ നിരന്തരമായ സമരങ്ങളുടെ ഫലമായി ഗവണ്‍മെന്‍റ്/പൊതുമേഖലാ ഉദ്യോഗങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് പഠിക്കാന്‍ ഇടതുസര്‍ക്കാര്‍ നിയോഗിച്ച കമീഷനായിരുന്നു നരേന്ദ്രന്‍ കമീഷന്‍. റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍പ്രകാരം പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണമാനദണ്ഡത്തിന് പുറത്ത് കൂടുതല്‍ ഉദ്യോഗങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അതിനുള്ളിലെ വൈജാത്യങ്ങള്‍ രൂക്ഷമായിരുന്നു. ഈഴവര്‍ക്ക് പൊതുവെ സംവരണമനുസരിച്ചുള്ളതോ അതിലധികമോ ഉദ്യോഗങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും മുസ്ലിംസമുദായവും ലത്തീന്‍ കത്തോലിക്കാ സമുദായവും ധീവരസമുദായവും നാടാര്‍സമുദായവും ഇക്കാര്യത്തില്‍ വളരെ പിന്നിലായിരുന്നു. മുസ്ലിം സമുദായമായിരുന്നു ഏറ്റവും പിന്നില്‍. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഈ സമുദായങ്ങള്‍ക്ക് സ്പെഷല്‍ റിക്രൂട്ട്മെന്‍റ് നടത്തണം എന്ന കമീഷന്‍െറ നിര്‍ദേശത്തോട് യോജിക്കാന്‍ വെള്ളാപ്പള്ളി തയാറായില്ല. അദ്ദേഹം പിന്നാക്കസമുദായ മുന്നണിയില്‍നിന്നും എന്തിന്, സംവരണമുദ്രാവാക്യത്തില്‍ നിന്നുതന്നെയും എസ്.എന്‍.ഡി.പി.യെ പിന്‍വലിക്കാനും ഇതിനായി ആര്‍.എസ്.എസിന്‍െറ അജണ്ടയായ ഹിന്ദു ഐക്യത്തിന്‍െറ കുടക്കീഴിലേക്ക് നീങ്ങാനും തയാറായി. ഇതേക്കുറിച്ച് അക്കാലത്തുതന്നെ ഞാനും എഴുതിയിരുന്നു. എന്‍.എസ്.എസുമായി ചേര്‍ന്ന് ഹിന്ദുഐക്യമുണ്ടാക്കാന്‍ സാമ്പത്തികസംവരണത്തിന് എതിരെ ഉയര്‍ത്തിയിരുന്ന നിലപാടുപോലും മാറ്റാന്‍ വെള്ളാപ്പള്ളി തയാറായി. മുന്നാക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണമെന്ന നിര്‍ദേശവുമായി യു.ഡി.എഫ് സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ അതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി എന്‍.എസ്.എസ് ഐക്യത്തിന്‍െറ പേരുപറഞ്ഞ് വെള്ളാപ്പള്ളി പിന്‍വലിച്ചിരുന്നു. എത്ര നിസ്സാരമായാണ് അദ്ദേഹം എസ്.എന്‍.ഡി.പിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ കൈയൊഴിയുന്നത് എന്നത് അവിശ്വസനീയമായിരുന്നു. ഇന്നിപ്പോള്‍ പൂര്‍ണമായും കാവിവത്കരിക്കപ്പെട്ട ഒരു പ്രസ്ഥാനമായി എസ്.എന്‍.ഡി.പി മാറുകയാണ്. ഗുരുവിന്‍െറ രാഷ്ട്രീയത്തില്‍, ദര്‍ശനത്തില്‍ വിമര്‍ശിക്കപ്പെടാന്‍ ഉള്ളതുണ്ടെങ്കില്‍ വിമര്‍ശിക്കപ്പെടണം എന്നു തന്നെയാണ് എന്‍െറ അഭിപ്രായം. മുമ്പ് ഞാന്‍ അതേക്കുറിച്ച് എഴുതിയിട്ടുണ്ട് (ജാതിയുടെ ഭാവി രാസവിദ്യകള്‍, ‘നവസാമൂഹികത’ എന്ന പുസ്തകം). എന്നാല്‍, ഇപ്പോള്‍ ഹിന്ദുത്വ ഫാഷിസ്റ്റ് മുന്നണിയുടെ ഭാഗമാവാന്‍ സംഘടന ഒരുങ്ങുകയാണ്. തികച്ചും നിര്‍ഭാഗ്യകരമായ ഒരു സാഹചര്യമാണിത്. തുടക്കംമുതല്‍ ഇപ്പോഴത്തെ എസ്.എന്‍.ഡി.പി നേതൃത്വത്തിന്‍െറ നയങ്ങളെ തുറന്നെതിര്‍ത്തുപോരുന്ന ഒരാള്‍ എന്നനിലയില്‍ സി.പി.എമ്മും കോണ്‍ഗ്രസും അടക്കമുള്ള പ്രസ്ഥാനങ്ങള്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശവുമായി മുന്നോട്ടുവരുന്നത് പ്രത്യാശയോടെയാണ് ഞാന്‍ കാണുന്നത്. ഈ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന്‍െറ നവഹിന്ദുത്വരാഷ്ട്രീയം കേരളജനത പൂര്‍ണമായും തിരസ്കരിക്കും എന്നും ഞാന്‍ പ്രതീക്ഷിക്കുകയാണ്.
 |
ഭരണകൂട ഭീകരതക്കായി ഗുജറാത്ത് കരിനിയമം Posted: 28 Sep 2015 07:00 PM PDT ഭീകരവൃത്തിയും സംഘടിത കുറ്റകൃത്യങ്ങളും നിയന്ത്രിക്കാനുള്ള ഗുജറാത്ത് ബില്‍ (ജി.സി.ടി.ഒ.സി ബില്‍) കേന്ദ്ര ആഭ്യന്തരവകുപ്പ് അംഗീകരിച്ചതോടെ അത് നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പുകൂടിയേ വേണ്ടൂ. ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ മതിയായ അമിതാധികാരമാണ് ഈ നിയമം ഭരണകൂടത്തിന് നല്‍കുന്നത്. അതിനെതിരെ രാജ്യസ്നേഹികള്‍ക്ക് ഇടപെടാനുള്ള അവസാന സന്ദര്‍ഭമാണിത്. ഗുജറാത്തില്‍ 2001ലാണ് ഈ കരിനിയമത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി രൂപം കൊടുത്തത്. ഗുജറാത്തില്‍ ഇത് നിയമമായാല്‍ മറ്റു പല സംസ്ഥാനങ്ങളും അത് പകര്‍ത്താന്‍ സാധ്യതയുണ്ട്. ഗുജറാത്തില്‍ ഇതിനകം തന്നെ വ്യാപകമായ ജനദ്രോഹ നീക്കങ്ങള്‍ക്ക് ആക്കം കൂടാനും ഇത് സന്ദര്‍ഭമൊരുക്കും. 2001 മുതല്‍ പലതവണ കേന്ദ്രത്തിനയച്ച ഈ ബില്ലിനെതിരെ ജനാഭിപ്രായവും നിയമോപദേശവും ഉണ്ടായതിനാലാണ് നാല് തവണ ഇത് തിരസ്കരിക്കപ്പെട്ടത്. രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമും പ്രതിഭ പാട്ടീലും അത് മടക്കി. കഴിഞ്ഞ ജൂലൈയില്‍ ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാറിലെ ഐ.ടി മന്ത്രാലയവും എതിര്‍പ്പു രേഖപ്പെടുത്തി. എന്നാല്‍, കരടു ബില്ലിലെ ജനദ്രോഹവകുപ്പുകള്‍ ഒട്ടും മാറ്റാതെയാണ് അവസാനം അത് കേന്ദ്രം പാസാക്കി രാഷ്ട്രപതിക്ക് അയച്ചു കൊടുത്തിരിക്കുന്നത്. വ്യാജ കേസുകളെടുത്ത് നിരപരാധികളെ പീഡിപ്പിച്ചതിനും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംഘടിപ്പിച്ച് നിരപരാധികളെ കൊന്നതിനും ഏറെ പഴികേട്ട ഗുജറാത്ത് പൊലീസിനും ഭരണകര്‍ത്താക്കള്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതിന്‍െറ ഉദ്ദേശ്യവും അര്‍ഥവും ജനാധിപത്യവിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ജി.സി.ടി.ഒ.സി ബില്ലിലെ ഏറ്റവും ചെറിയ വ്യവസ്ഥകള്‍പോലും വ്യാപകമായ പ്രത്യാഘാതമുള്‍ക്കൊള്ളുന്നതാണ്. ഭീകരതയും സംഘടിത കുറ്റവും ചെറുക്കാനെന്നു പറഞ്ഞാണ് ഈ കരിനിയമം കൊണ്ടുവരുന്നത്. നിയമമില്ലാത്തതല്ല, അത് നിഷ്പക്ഷമായും കാര്യക്ഷമമായും നടപ്പാക്കാത്തതാണ് ഭീകരതയും സംഘടിത കുറ്റങ്ങളും പെരുകാന്‍ കാരണമെന്നതിന് തെളിവ് ഗുജറാത്തിലടക്കം നിരപരാധികള്‍ തുറുങ്കിലടക്കപ്പെടുകയും കുറ്റവാളികള്‍ സ്വതന്ത്ര വിഹാരം നടത്തുകയും ചെയ്യുന്ന കുറേ സംഭവങ്ങളിലുണ്ട്. ഭീകരത എന്ന ലേബലൊട്ടിച്ചാല്‍ ഏത് കരിനിയമവും അംഗീകരിക്കപ്പെടുന്ന സാഹചര്യം ആര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് ‘പോട്ട’ മുതല്‍ ‘യു.എ.പി.എ’ വരെയുള്ള നിയമങ്ങളും തെളിയിച്ചിട്ടുണ്ട്. ഗുജറാത്ത് കരിനിയമം അതിനപ്പുറം കടന്ന്, സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതും ഭരണനടപടികളെച്ചൊല്ലി വിയോജിപ്പോ വിവാദമോ ഉയര്‍ത്തുന്നതും വരെ കുറ്റകരമാക്കാന്‍ പ്രാപ്തിയുള്ളതാണ്. പരിസ്ഥിതിയെ തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കുന്നതും കോര്‍പറേറ്റുകള്‍ നടത്തുന്ന ഭൂമി കൈയേറ്റത്തെ എതിര്‍ക്കുന്നതും ശിക്ഷാര്‍ഹമാകാം. അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങായി അധികൃതര്‍ക്ക് അതിനെ പ്രയോജനപ്പെടുത്താം. ‘ടാഡ’, ‘പോട്ട’ തുടങ്ങിയ നിയമങ്ങള്‍ ഭീകരപ്രവൃത്തികളെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങളിലാണ് അമിതാധികാരപ്രയോഗത്തിന് വ്യവസ്ഥ ചെയ്തതെങ്കില്‍ ഗുജറാത്ത് കരിനിയമം, സാധാരണ കുറ്റകൃത്യങ്ങളെയും ഭീകരതയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്ന തരത്തിലാണ് ഭീകരതയെ നിര്‍വചിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനോ ജനിതക വിള അടിച്ചേല്‍പിക്കലിനോ കേരളത്തിലെ ‘പെമ്പിളൈ ഒരുമൈ’ ഉന്നയിച്ചതുപോലുള്ള തൊഴില്‍ പീഡനത്തിനോ എതിരെ സമരം ചെയ്യുന്നത് ഭീകരതയായി എണ്ണപ്പെടാം; അഞ്ചുവര്‍ഷം തടവിനും അഞ്ചുലക്ഷം രൂപ പിഴക്കും അതു മതി. ഭീകരവൃത്തിയില്‍ പങ്കാളിയെന്ന പേരില്‍ ആരെയും പിടികൂടാനും വകുപ്പുണ്ട്. എത്ര ആളുകളെയും പിടികൂടി കൂട്ട എഫ്.ഐ.ആറില്‍ പെടുത്താം. വിചാരണയില്ലാതെ, പൊലീസ് റിപ്പോര്‍ട്ടിന്‍െറ മാത്രം ബലത്തില്‍ ആളുകളെ തടങ്കലിലിടാം. വിചാരണ എത്രയും നീട്ടിക്കൊണ്ടുപോകുന്നതോടെ നിരപരാധികളെ ശിക്ഷിക്കാനുള്ള പഴുതുമാകുന്നു. കുറ്റാരോപിതന്‍ നിരപരാധിയെന്നു തെളിഞ്ഞാലേ ജാമ്യം കൊടുക്കാന്‍ പ്രത്യേക കോടതിക്ക് അധികാരമുള്ളൂ. എന്നുവെച്ചാല്‍, ജാമ്യം എന്നത് പ്രയോഗത്തില്‍ ഇല്ലാതാകും. പൊലീസിന് മുമ്പാകെ നടത്തുന്ന ‘കുറ്റസമ്മതം’ തെളിവായി കണക്കാക്കാമെന്ന ഭീകരവ്യവസ്ഥ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആറു മാസം വരെ കുറ്റപത്രം സമര്‍പ്പിക്കാതിരിക്കാം. വ്യക്തികളുടെ സ്വകാര്യ കത്തിടപാടുകളും മെയിലുകളും ചോര്‍ത്താം, പരിശോധിക്കാം. രഹസ്യവിചാരണ എന്ന വ്യവസ്ഥ, ഏറ്റവും കൊടിയ അനീതിപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകാമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന കുറിപ്പുകള്‍ അച്ചടിക്കുന്നതും പോസ്റ്റ് ചെയ്യുന്നതുംവരെ ‘ഭീകരത’യിലെ പങ്കാളിത്തമായി പൊലീസ് ആരോപിച്ചാല്‍ ബാക്കിയെല്ലാം ‘മുറപോലെ’ നടക്കും എന്നത് ഇതിലെ ഒരു ഭീകരവശം മാത്രം. വ്യാപകമായ ദുരുപയോഗ സാധ്യതയാണ് മറ്റൊന്ന്. ‘ടാഡ’ പ്രകാരം പത്തുവര്‍ഷത്തിനിടെ 76000 പേരെ അറസ്റ്റ് ചെയ്തതില്‍ 75136 പേര്‍ നിരപരാധികളെന്ന് തെളിഞ്ഞത് അത്രയും കാലം തടങ്കലനുഭവിച്ച ശേഷമായിരുന്നു. അറസ്റ്റിലായവരില്‍ 25 ശതമാനം പേര്‍ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാതെ ‘ശിക്ഷ’ അനുഭവിക്കേണ്ടി വന്നു. ഭരണകൂടപക്ഷപാതിത്തവും പ്രശ്നമാണ്. ഗുജറാത്തില്‍ ‘പോട്ട’ പ്രകാരം 287 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു; ഇതില്‍ ഒന്നൊഴിച്ചെല്ലാം മുസ്ലിംകള്‍ക്കെതിരെയായിരുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ 22 എണ്ണം നടന്നതായും തെളിഞ്ഞിട്ടുണ്ട് -അമിതാധികാരത്തിന്‍െറ പ്രത്യാഘാതമാണത്. പഴയ കരിനിയമങ്ങളിലെ ഭീകരവകുപ്പുകളെല്ലാം തുന്നിച്ചേര്‍ത്തു നിര്‍മിച്ച ഗുജറാത്ത് നിയമം രാജ്യത്തോടു ചോദിക്കുന്നു, നാം ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനില്‍ക്കണോ വേണ്ടയോ എന്ന്.  |
യുവേഫ ചാമ്പ്യന്‍സ് ലീഗ് :രണ്ടാം ഘട്ട ഗ്രൂപ് മത്സരങ്ങള്‍ ഇന്നുമുതല്‍ Posted: 28 Sep 2015 12:24 PM PDT Subtitle: തിരിച്ചുവരാന്‍ ഇംഗ്ളീഷ് ക്ളബുകള്‍ ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബാളില്‍ വീണ്ടും ചാമ്പ്യന്‍സ്ലീഗ് പോരാട്ടച്ചൂട്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന രണ്ടാം ഘട്ട ഗ്രൂപ് പോരാട്ടത്തില്‍, ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബുകളെയാണ് കടുത്ത പരീക്ഷണം കാത്തിരിക്കുന്നത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ചെല്‍സിക്കു മാത്രമാണ് ആദ്യ പോരാട്ടത്തില്‍ കാലിടറാതിരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്സനല്‍ എന്നിവരെല്ലാം നിരാശപ്പെടുത്തുന്ന തോല്‍വികളാണ് അന്ന് ഏറ്റുവാങ്ങിയത്. ആദ്യത്തേതിലുണ്ടായ പിഴവുകള്‍ മറികടക്കാനുള്ള കഠിനയത്നത്തിലാണ് ടീമുകളെല്ലാം. യൂറോപ്യന്‍ കളത്തിലെ തോല്‍വിയില്‍നിന്ന് കുതറിമാറി, ആഭ്യന്തര ലീഗില്‍ ജയങ്ങളും രചിച്ചാണ് യുനൈറ്റഡും ആഴ്സനലുമത്തെുന്നത്. ആ ഫോം തുടരുകയാകും ഇരുടീമുകളുടെയും ലക്ഷ്യം. എന്നാല്‍, സിറ്റിക്ക് നിരാശയുടേതായിരുന്നു ലീഗ് പോരാട്ടങ്ങള്‍. തുടര്‍ച്ചയായ രണ്ടു മത്സരങ്ങളും തോറ്റാണ് അവരത്തെുന്നത്. മകാബി തെല്‍അവീവിനെതിരായ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ജയിച്ച് ഫോമിലേക്ക് തിരിച്ചത്തെിയ ചെല്‍സി, ലീഗില്‍ ഒരു മത്സരംപോലും തോല്‍ക്കാതെയാണ് പുതിയ പോരിന് കച്ചകെട്ടുന്നത്. ചൊവ്വാഴ്ച, സ്വന്തം തട്ടകത്തില്‍ ഒളിമ്പ്യാകോസിനെതിരെയാണ് ആഴ്സനലിന്‍െറ ഗ്രൂപ് എഫ് മത്സരം. ഇതേ ഗ്രൂപ്പില്‍ ബയേണ്‍ മ്യൂണിക് ഒന്നാമതാകുമെന്ന് ഏതാണ്ട് ഉറച്ചിരിക്കെ, ഡൈനാമോ സഗ്രേബിനെതിരെ ഉണ്ടായതുപോലൊരു തോല്‍വി ആവര്‍ത്തിച്ചാല്‍ അവസാന 16ലേക്കുള്ള പോക്ക് അനിശ്ചിതത്വത്തിലാകുമെന്ന് ഗണ്ണേഴ്സിനും കോച്ച് ആഴ്സന്‍ വെങ്ങര്‍ക്കും നന്നായി അറിയാം. ഹാട്രിക്കുമായി അലക്സിസ് സാഞ്ചസ് ഫോമിലേക്കുയര്‍ന്നതാണ് അവര്‍ക്ക് ശുഭകരമായ ഏറ്റവും വലിയ വാര്‍ത്ത. രണ്ട് ജയവും ഒരു സമനിലയുമായി സമ്മിശ്ര നിലയിലുള്ള ചെല്‍സിക്കും പക്ഷേ, കാര്യങ്ങള്‍ വളരെ സുഖത്തിലല്ല. ഫോമിന്‍െറ കാര്യത്തില്‍ അധികം ആത്മവിശ്വാസമില്ലാതെയാണ് ജോസെ മൗറീന്യോ തന്‍െറ പടയെയുംകൊണ്ട് പഴയ പാളയമായ പോര്‍ട്ടോയിലത്തെുന്നത്. ഗ്രൂപ് ജിയിലെ ഈ പോരാട്ടം അതുകൊണ്ടുതന്നെ മൗറീന്യോക്ക് വൈകാരിക അടുപ്പമേറിയതുമാണ്. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് വിലക്ക് നേരിടുന്ന ഡീഗോ കോസ്റ്റക്ക് പോര്‍ചുഗലില്‍ കളിക്കാനാകും. നിലവിലെ ചാമ്പ്യന്‍ ബാഴ്സലോണയും ഇന്ന് കളത്തിലിറങ്ങും. എന്നാല്‍, സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ പരിക്കാണ് സ്പാനിഷ് വമ്പന്മാര്‍ക്കുമേല്‍ വാളോങ്ങിനില്‍ക്കുകയാണ്. റോമക്കെതിരെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞതോടെ, ബയേര്‍ ലെവര്‍കൂസനെതിരായ ഇന്നത്തെ മത്സരത്തില്‍ മൂന്ന് പോയന്‍റും നേടുകയാണ് ലൂയിസ് എന്‍റികിനും സംഘത്തിനും മുന്നിലുള്ള ലക്ഷ്യം. ഡൈനാമോ സഗ്രേബാണ് സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിന്‍െറ എതിര്‍പക്ഷത്ത്. യുനൈറ്റഡിനും സിറ്റിക്കും റയല്‍ മഡ്രിഡിനും അത്ലറ്റികോ മഡ്രിഡിനും പി.എസ്.ജിക്കും യുവന്‍റസിനും ബുധനാഴ്ചയാണ് മത്സരം.  |
No comments:
Post a Comment