സ്വാഗതം
WELCOME

News Update..

Thursday, September 3, 2015

മലേഷ്യയില്‍ 70 പേരുമായി ബോട്ട് മുങ്ങി Madhyamam News Feeds

മലേഷ്യയില്‍ 70 പേരുമായി ബോട്ട് മുങ്ങി Madhyamam News Feeds

Link to

മലേഷ്യയില്‍ 70 പേരുമായി ബോട്ട് മുങ്ങി

Posted: 03 Sep 2015 12:46 AM PDT

Image: 

ക്വാലാലമ്പൂര്‍: രാജ്യത്തെ പടിഞ്ഞാറന്‍ കടല്‍ തീരത്ത് 70 പേരുമായി സഞ്ചരിച്ച ബോട്ടു മുങ്ങിയതായി മലേഷ്യന്‍ അധികൃതര്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദുരന്തം. 13 പേരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയതായും 13 പേരുടെ മൃതദേഹം  കണ്ടെടുത്തതായും എ.എഫ്.പി റിപോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയില്‍ നിന്ന് ജോലി തേടിവരുന്ന അഭയാര്‍ഥികള്‍ ആണ് ഇവരെന്ന് സംശയിക്കുന്നതായും ന്യൂസ് ഏജന്‍സി പുറത്തുവിട്ടു.  
മരത്തടി കൊണ്ട് നിര്‍മിച്ച ചെറിയ ബോട്ടാണ് അപകടത്തില്‍പെട്ടത്. എന്നാല്‍, ബോട്ടില്‍ നൂറോളം അഭയാര്‍ഥികള്‍ ഉണ്ടായിരുന്നുവെന്നും കപ്പലുകളും വിമാനങ്ങളും ഇറക്കി തിരച്ചില്‍ നടത്തിവരുന്നതായും മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സിയുടെ പ്രാദേശിക മേധാവി മുഹമ്മദ് ഹംദാന്‍ അറിയിച്ചു. ഈ വര്‍ഷം നടന്നതില്‍ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു.
സൗത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് രാജ്യമായ മലേഷ്യയിലേക്ക് ഇന്തോനേഷ്യയില്‍ നിന്നും തൊഴില്‍ തേടി വരുന്നത് പതിവാണ്. 20 ലക്ഷത്തോളം പേര്‍ ഇങ്ങനെ അനധികൃതമായി  എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

സിറിയന്‍ അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ട് തുര്‍ക്കി തീരത്ത് മറിഞ്ഞ ദുരന്തത്തിന്‍െറ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതിനിടെയാണ് വീണ്ടുമൊരു ജല ദുരന്തം.

പേസ്, ബൊപ്പണ്ണ സഖ്യങ്ങള്‍ക്ക് വിജയത്തുടക്കം

Posted: 03 Sep 2015 12:21 AM PDT

Image: 

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിജയത്തുടക്കം. ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ ലിയാണ്ടര്‍ പേസ്, രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു
മിക്സഡ് ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം ചേര്‍ന്നാണ് ലിയാണ്ടര്‍ പേസ് രണ്ടാം റൗണ്ടിലത്തെിയത്. അമേരിക്കയുടെ സി.ല്യു ^ടെയ്ലര്‍ ഹാരി ഫ്രിറ്റ്സ് സഖ്യത്തെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്തോ^സ്വിസ്സ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍: 6^2, 6^2.
പുരുഷ ഡബിള്‍സില്‍ റുമാനിയയുടെ ഫ്ലോറിന്‍ മെര്‍ജിയക്കൊപ്പം ചേര്‍ന്നാണ് രോഹന്‍ ബൊപ്പണ്ണ  രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്.
അമേരിക്കയുടെ ഓസ്റ്റിന്‍ ക്രയിചെക്^നിക്കോളസ് മണ്‍റോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 6^3, 6^4.
 

ചാവക്കാട്ടെ പ്രചാരണ ബോര്‍ഡുകള്‍ പൊലീസ് നീക്കി

Posted: 02 Sep 2015 11:55 PM PDT

ചാവക്കാട്: രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാര സ്ഥാപനങ്ങളും പാതയോരത്ത് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പൊലീസ് നീക്കി തുടങ്ങി. ചാവക്കാട് പൊലീസിന്‍െറ നേതൃത്വത്തിലാണ് ഫ്ളക്സ് ബോര്‍ഡുകളും മറ്റു പരസ്യങ്ങളും മാറ്റുന്നത്. കഴിഞ്ഞ ദിവസം രാഷ്ട്രീയ കക്ഷിനേതാക്കളെ വിളിച്ച് ബോര്‍ഡുകള്‍ നീക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പലരും അഴിച്ചുമാറ്റിയിരുന്നു. ബാക്കിയുള്ളവയാണ് പൊലീസ് മാറ്റിയത്. ചാവക്കാട്, വടക്കേക്കാട് സ്റ്റേഷന്‍ പരിധികളില്‍ റോഡ് വക്കില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പൊലീസ് മാര്‍ഗ നിര്‍ദേശങ്ങളും നടപ്പാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി, ടെലിഫോണ്‍ കാലുകളില്‍ ഒരു കാരണവശാലും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പടെയുള്ള സംഘടനകളുടെ പരിപാടികള്‍ക്ക് നാല് ദിവസം മുമ്പ് മാത്രം പരസ്യങ്ങള്‍ വെക്കാം. പരിപാടി കഴിഞ്ഞയുടന്‍ എടുത്തുമാറ്റണം. ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സണാണ് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എസ്.ഐ അനൂപ് മോന്‍. അഡീഷനല്‍ എസ്.ഐ എം. ഗോവിന്ദന്‍, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ബോഡുകള്‍ മാറ്റിയത്.

മണ്ണ് മാഫിയ വാഴുന്ന പടിഞ്ഞാറന്‍ മേഖല

Posted: 02 Sep 2015 11:21 PM PDT

ആനക്കര: കപ്പൂര്‍ പഞ്ചായത്തില്‍ കൊഴിക്കരയുള്‍പ്പെടെയുള്ള മേഖലയില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. ജിയോളജിക്കല്‍ പാസ് ഉപയോഗിച്ചാണ് തൃശൂര്‍, മലപ്പുറം ജില്ലകളിലേക്ക് മണ്ണ് കടത്തുന്നത്.
എന്നാല്‍, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മാഫിയകള്‍ക്ക് പാസ് ലഭിക്കുന്നത്.
വീട് നിര്‍മാണത്തിനെന്ന പേരില്‍ ഹൈകോടതിയില്‍നിന്ന് അനുമതി വാങ്ങിയും പഞ്ചായത്ത് അധികൃതരില്‍ സ്വാധീനം ചെലുത്തി കെട്ടിട നിര്‍മാണത്തിനും അനുമതി വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.
നിരവധി കെട്ടിട അനുമതികളാണ് കപ്പൂര്‍ പഞ്ചായത്തില്‍നിന്ന് മാഫിയ സംഘങ്ങള്‍ ഒപ്പിച്ചെടുത്തിരിക്കുന്നത്.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കപ്പൂര്‍ പഞ്ചായത്തിലെ മണ്ണെടുപ്പ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.
പാലക്കാട് ജില്ലയില്‍ കുന്നിടിക്കലിനെതിരെ കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് തീവെട്ടികൊള്ള അരങ്ങേറുന്നത്. കൊഴിക്കരക്ക് പുറമെ എന്‍ജിനീയര്‍ റോഡ്, പറക്കുളംകുന്നിന് സമീപ പ്രദേശങ്ങളില്‍നിന്ന് വ്യാപകമായ തോതില്‍ മണ്ണെടുപ്പ് നടക്കുന്നുണ്ട്.
കുന്നിടിക്കല്‍ കാരണം പലകുടുംബങ്ങളും മണ്ണിടിച്ചില്‍ ഭീതിയിലാണ്.
മഴപെയ്യുന്ന സമയങ്ങളില്‍ മണ്ണെടുത്ത കുന്നിന്‍െറ ബാക്കി ഭാഗങ്ങള്‍ ഇടിഞ്ഞ് വീഴുന്നുണ്ട്.
വീടുകള്‍ക്ക് സമീപത്തുള്ള മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ ചെറുത്തുനിന്നെങ്കിലും മാഫിയയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.

ഈ മനോഹര തീരത്തുവരുമോ ഒരു നല്ല റെയില്‍വേ സ്റ്റേഷന്‍

Posted: 02 Sep 2015 11:18 PM PDT

കാസര്‍കോട്: ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്ന അപരിചിതന് താന്‍ ഏതോ ഒരു കാട്ടിലെ സ്റ്റേഷനിലാണ് ഇറങ്ങിയതെന്ന് തോന്നിയാല്‍ കുറ്റം പറയാനാവില്ല.
പരിസരത്തുപോലും ആള്‍പാര്‍പ്പോ കുടിവെള്ളം കിട്ടുന്ന ഇടമുണ്ടെന്നും തോന്നാത്തവിധം അവഗണിക്കപ്പെട്ടുകിടക്കുകയാണ് ബേക്കല്‍ സ്റ്റേഷന്‍. സ്റ്റേഷനിലേക്ക് കടന്നുവരാന്‍ നല്ല റോഡ് പോലുമില്ല. സ്റ്റേഷനില്‍നിന്ന് ഇറങ്ങി ബേക്കലിലേക്ക് പോകാനും നല്ല വഴികളില്ല. രാജ്യത്തെ 200 ആദര്‍ശ് സ്റ്റേഷനുകളില്‍ ഒന്നായി ബേക്കല്‍ സ്റ്റേഷനെയും കേന്ദ്ര റെയില്‍വേ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സമീപകാലത്ത് മയക്കുമരുന്ന് വില്‍പനക്കാരുടെ കേന്ദ്രം കൂടിയായിരിക്കുകയാണ് ഈ സ്റ്റേഷന്‍. ഇപ്പോഴും എട്ടുമണിക്കൂര്‍ ജോലി മാത്രമാണ് ലോക ഭൂപടത്തില്‍ സ്ഥാനംപിടിച്ച വിനോദസഞ്ചാര കേന്ദ്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഒരു ജീവനക്കാരന്‍ മാത്രം. രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ മാത്രമാണ് ഇവിടെ നിര്‍ത്തുക. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പുറമെ ഇപ്പോള്‍ ബൈന്തൂര്‍ പാസഞ്ചര്‍ കൂടി നിര്‍ത്തുന്നുണ്ടെന്നത് മെച്ചം. ഒരു ചെറിയ കെട്ടിടം മാത്രമാണുള്ളത്. അതില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ചെറിയൊരു മുറി. പരിമിതമായ സൗകര്യങ്ങള്‍. അവധിയെടുക്കാന്‍ കഴിയില്ല. മുന്‍കൂട്ടി അറിയിച്ചാല്‍ ഒരു പക്ഷേ ലഭിച്ചേക്കും. ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ കേന്ദ്ര ബിന്ദുവായ സ്റ്റേഷന്‍െറ സ്ഥിതിയാണിത്. പ്രതിമാസം ഏഴുലക്ഷം വരുമാനമുള്ള സ്റ്റേഷനാണ് ബേക്കല്‍. അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ കാഞ്ഞങ്ങാട്, കാസര്‍കോട് സ്റ്റേഷനിലേക്കുള്ള യാത്രക്കാര്‍ ബേക്കല്‍ കേന്ദ്രീകരിക്കും. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും തിരക്ക് കുറയും.
ബേക്കല്‍ കോര്‍പറേഷന്‍ നിലവില്‍ വന്നതിനു ശേഷം സ്റ്റേഷനിലുണ്ടായ മാറ്റം പള്ളിക്കര എന്നതുമാറി ബേക്കല്‍ ആയി എന്നതു മാത്രമാണ്.
ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ വികസനം പ്രതീക്ഷിക്കുകയാണ് നാട്ടുകാര്‍. നിലവില്‍ ജില്ലയിലെ 11 സ്റ്റേഷനുകള്‍ ആദര്‍ശവത്കരിക്കപ്പെട്ടിട്ടുണ്ട്.

ഈ മതില്‍ക്കെട്ടിനകത്ത് മുഴങ്ങിയത് സ്നേഹത്തിന്‍െറ ഓണാഘോഷം

Posted: 02 Sep 2015 11:15 PM PDT

ആനന്ദവല്ലീശ്വരം: മതില്‍ക്കെട്ടിന് പുറത്തെ ഓണക്കാഴ്ചകള്‍ അന്യമായെങ്കിലും പാട്ടും സംഗീതവുമായി ഓണം കടന്നുപോയതിന്‍െറ സന്തോഷത്തിലാണ് ജില്ലാ ജയിലിലെ അന്തേവാസികള്‍. ഉറ്റവരോടും പ്രിയപ്പെട്ടവരോടുമൊപ്പം ഓണം കൂടാന്‍ കഴിഞ്ഞില്ളെങ്കിലും എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്നതായി ഇവര്‍ക്ക് ഇത്തവണത്തെ ഓണം.
10 ദിവസം നീണ്ട ജില്ലാ ജയിലിലെ ഓണാഘോഷ സമാപനവും സമ്മാനദാനവും ജയില്‍ അങ്കണത്തില്‍ നടന്നു. അന്തേവാസികളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങ് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി ഡി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ജയിലുകളെക്കുറിച്ചുള്ള സമൂഹത്തിന്‍െറ കാഴ്ചപ്പാട് മാറിവരുകയാണെന്നും കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ നല്ല സാഹചര്യം സൃഷ്ടിക്കുക എന്നതാണ് നല്ല ജയില്‍ ഉദ്യോഗസ്ഥന്‍െറ കടമയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അത്തരം പരിശീലനമാണ് ജയില്‍ അധികൃതര്‍ക്ക് നല്‍കുന്നത്. ജയില്‍ സുരക്ഷിതത്വത്തിന്‍െറ ഭാഗമായി വാര്‍ഡന്മാര്‍ക്ക് വാക്കിടോക്കി നല്‍കും. ജയിലില്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് വളരെയധികം സ്വീകാര്യത ഉണ്ടായതായും ഡി.ഐ.ജി പറഞ്ഞു. മേജര്‍ ജയിലുകളില്‍ ഫുഡ് യൂനിറ്റ് രൂപവത്കരിക്കും.
കൊല്ലം പ്രസ്ക്ളബ് പ്രസിഡന്‍റ് സി. വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീലങ്കയില്‍ നടന്ന അന്താരാഷ്ട്ര മെര്‍ക്കന്‍റയില്‍ ഫെഡറേഷന്‍ അത്ലറ്റിക് മീറ്റില്‍ 1500 മീ. നടത്തത്തില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ ജില്ലാ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സി. സുരേന്ദ്രനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ജയില്‍ ദക്ഷിണ മേഖലാ റീജ്യനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.ഇ. ഷാനവാസ് സംസാരിച്ചു.
ജില്ലാ ജയില്‍ സൂപ്രണ്ട് എ. അബ്ദുല്‍ ഹമീദ് സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ബിനോദ് ജോര്‍ജ് നന്ദിയും പറഞ്ഞു. കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഡി.ഐ.ജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. അന്തേവാസികളുടെ ശരീര സൗന്ദര്യമത്സരവും നടന്നു.

യുവാവിന്‍െറ കൊലപാതകം: പ്രതിയുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Posted: 02 Sep 2015 11:13 PM PDT

വിഴിഞ്ഞം: പുല്ലുവിളയില്‍ യുവാവിന്‍െറ മൃതദേഹം ചാക്കില്‍ കണ്ടത്തെിയ സംഭവത്തില്‍ പ്രതി വിഴിഞ്ഞം പൊലീസിന് നല്‍കിയ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന. മൃതദേഹം വിഴിഞ്ഞത്തത്തെിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ പേരിലുള്ളതാണെന്നാണ് വിവരം. കൊലപാതകം നടന്നത് കോവളത്തെ സ്വകാര്യഹോട്ടലിലാണെന്നും സംഭവത്തില്‍ പ്രതിയെ സഹായിച്ച കോട്ടപ്പുറം സ്വദേശി ഗള്‍ഫിലേക്ക് കടന്നതായും പറയുന്നു.
കേസില്‍ ആദ്യം അറസ്റ്റിലായ കൊല്ലപ്പെട്ട ഷാജിയുടെ ജ്യേഷ്ഠന്‍ സതീഷിനെ (37)തിങ്കളാഴ്ചയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് സി.ഐ ജി.ബിനുവിന്‍െറ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടതെന്നാണ് സൂചന. കോവളം പൊലീസ് സ്റ്റേഷനുസമീപത്തെ സ്വകാര്യഹോട്ടലിലാണ് കൊലപാതകം നടത്തിയതെന്നും തുടര്‍ന്ന് മൃതദേഹം ചാക്കില്‍കെട്ടി കാറില്‍ വിഴിഞ്ഞം പഴയ വാര്‍ഫിനു സമീപം എത്തിച്ച് കല്ലുകെട്ടി കടലില്‍ തള്ളിയെന്നുമാണ് പ്രതിയുടെ മൊഴിയെന്ന് സൂചനയുണ്ട്.
കടലില്‍ തള്ളാന്‍ ഉപയോഗിച്ച റെന്‍റ് എ കാര്‍ ഇന്നലെ രാത്രിയോടെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. കസ്റ്റഡിയിലുള്ള ചുവന്ന സ്കോഡ ഫാബിയ കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ ഉടമസ്ഥതയിലുള്ളതാണെന്ന് പറയുന്നു.സംഭവത്തില്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
എന്നാല്‍ ഇയാള്‍ ഗള്‍ഫിലേക്ക് കടന്നതായാണ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണ്. പുല്ലുവിള തീരത്ത് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം അടിഞ്ഞത് കൊലപാതകമാണെന്ന് തെളിഞ്ഞതും മരിച്ചയാളുടെ സഹോദരന്‍ സതീഷ് അറസ്റ്റിലായതും കഴിഞ്ഞ 20നാണ്. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് ഇലഞ്ഞിക്കല്‍ വിളാകത്ത് രത്നസ്വാമിയുടെ മകന്‍ ഷാജി (34)യാണ് മരിച്ചത്.
ആദ്യഘട്ട അന്വേഷണത്തിലാണ് ഷാജിയുടെ സഹോദരന്‍ സതീഷ് കാഞ്ഞിരംകുളം പൊലീസിന്‍െറ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ മാത്രമാണ് കൃത്യം നിര്‍വഹിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍.
എന്നാല്‍ ഒരാള്‍ മാത്രമാണോ കൃത്യം നടത്തിയതെന്ന് അന്നേ സംശയമുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലും മൊബൈല്‍ ഫോണ്‍ കാള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചത്. അന്വേഷണം കോവളം പൊലീസ് പരിധിയിലേക്ക് മാറ്റിയിട്ടുണ്ട്.

പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

Posted: 02 Sep 2015 11:07 PM PDT

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാറിന്‍െറ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംയുക്ത തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണം. ചുരുക്കം ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഒറ്റ സര്‍വിസും നടത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയവര്‍ക്ക് പൊലീസ് സഹായികളായി. ട്രെയിനില്‍ വന്നിറങ്ങിയവരെ പൊലീസ് വാഹനങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. പൊലീസ് ബസ് മൂന്നു തവണ മട്ടന്നൂരിലേക്ക് യാത്രക്കാരുമായി പോയി. റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരുമായി തളിപ്പറമ്പിലേക്കും പൊലീസ് ബസ് സര്‍വിസ് നടത്തി. പൊലീസിന്‍െറ ജീപ്പുകളും മറ്റും യാത്രക്കാരെ പല സ്ഥലങ്ങളില്‍ എത്തിക്കുകയുണ്ടായി.
ബാങ്കുകള്‍, എല്‍.ഐ.സി ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ ഭൂരിഭാഗവും തുറന്നില്ല. കലക്ടറേറ്റില്‍ ആകെയുള്ള 202 ജീവനക്കാരില്‍ 16 പേര്‍ മാത്രമാണ് ഇന്നലെ ഡ്യൂട്ടിക്ക് ഹാജരായത്. ഏഴുപേര്‍ നേരത്തെ അവധിയിലാണ്. വാഹനങ്ങള്‍ ലഭിക്കാത്തതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയില്ളെന്നും സമരത്തില്‍ പങ്കെടുക്കുന്നില്ളെന്നും അറിയിച്ച് ജോലിക്ക് ഹാജരാകാത്ത 57 ജീവനക്കാര്‍ അവധി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇവരുടെ അവധി അപേക്ഷ അംഗീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശത്തിനനുസരിച്ച് നടപടി സ്വീകരിക്കാമെന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിന്. 122 ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍, പഴയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ അകപ്പെട്ട യാത്രക്കാര്‍ക്ക് സന്നദ്ധ സംഘടനയായ ക്ഷേമസഹായം കൂട്ടായ്മ ഭക്ഷണം നല്‍കി മാതൃകയായി.
മുഴപ്പിലങ്ങാട്, എടക്കാട് ദേശീയപാതയില്‍ രാവിലെ പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയ വാഹനങ്ങള്‍ തടഞ്ഞെങ്കിലും വിട്ടയക്കുകയുണ്ടായി. മറ്റു വാഹനങ്ങള്‍ കുറച്ചുനേരം തടഞ്ഞു വെച്ചശേഷം വിട്ടയച്ചു. ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്‍.ഐ.സി ബ്രാഞ്ച് ഓഫിസുകള്‍, സാറ്റലൈറ്റ് ഓഫിസുകള്‍ എന്നിവ പൂര്‍ണമായും അടഞ്ഞുകിടന്നു. പണിമുടക്ക് വിജയിപ്പിച്ച മുഴുവന്‍ ജീവനക്കാരെയും എല്‍.ഐ.സി എംപ്ളോയീസ് യൂനിയന്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലാ കോഓഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു.
പണിമുടക്കിന്‍െറ ഭാഗമായി ജില്ലയില്‍ 100 സമര കേന്ദ്രങ്ങള്‍ തുറന്നിരുന്നു. സമരക്കാര്‍ രാവിലെ മുതല്‍ വൈകീട്ട് വരെ സമര കേന്ദ്രങ്ങളില്‍ സജീവമായുണ്ടായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ നൂറുകേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടത്തി.
കണ്ണൂര്‍ തെക്കീബസാറിലെ സമര കേന്ദ്രത്തില്‍ നടത്തിയ പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് വി.വി. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി താവം ബാലകൃഷ്ണന്‍, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ എം.എ. കരീം, ഐ.എന്‍.എല്‍.സി സംസ്ഥാന പ്രസിഡന്‍റ് എം. ഉണ്ണികൃഷ്ണന്‍, എച്ച്.എം.എസ് നേതാവ് വി. രാജേഷ് പ്രേം, കണ്ണൂര്‍ പ്രസ് ക്ളബ് സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്‍, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. പ്രകാശന്‍ മാസ്റ്റര്‍, എം.വി. ശശിധരന്‍, അനൂപ്, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ടി. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പ്രകടനത്തിന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാര്‍, എം. പ്രകാശന്‍ മാസ്റ്റര്‍, അഡ്വ. സി.പി. സന്തോഷ്, ഡോ. വി. ശിവദാസന്‍, എന്‍. ചന്ദ്രന്‍, വെള്ളോറ രാജന്‍, കെ. അശോകന്‍, കെ.പി. സുധാകരന്‍, കെ.പി. സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണില്‍ നടന്ന പ്രകടനത്തിന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എന്‍.വി. ചന്ദ്രബാബു, വി.കെ. സുഗതന്‍, കെ.വി. ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തില്ലങ്കേരി തെക്കന്‍ പൊയിലില്‍ മുരളീധരന്‍ കൈതേരി, ബാബു, ടി. സനോജ് കുമാര്‍, വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
മാഹി: മാഹിയില്‍ പെട്രോള്‍ പമ്പുകളുള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ഏതാനും ഇരുചക്രവാഹനങ്ങള്‍ മാത്രമെ ഓടിയുള്ളൂ. സര്‍ക്കാര്‍ ഓഫിസുകളില്‍ മിക്കവരും ജോലിക്കത്തെി. 19 ജീവനക്കാര്‍ അനുമതിയില്ലാതെ അവധിയെടുത്തു.
ഈസ്റ്റ് പള്ളൂരില്‍ ബി.എം.എസിന്‍െറ ഓഫിസുള്‍പ്പെടെ അഞ്ചോളം കടകളില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കരിഓയില്‍ ഒഴിച്ചതായും ബോര്‍ഡുകള്‍ നശിപ്പിച്ചതായും പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം സബ് സ്റ്റേഷന്‍ പരിസരത്തുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണിതെന്നു കരുതുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഈസ്റ്റ് പള്ളൂരില്‍ പ്രതിഷേധപ്രകടനം നടത്തി.
തളിപ്പറമ്പ്: ചില നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ ഓടിയെങ്കിലും തളിപ്പറമ്പിലും ബക്കളത്തുമായ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. സംയുക്ത ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പൂക്കോത്ത് നട കേന്ദ്രീകരിച്ച് പ്രകടനവും തളിപ്പറമ്പ് ഹൈവേയില്‍ ധര്‍ണയും നടത്തി. എസ്.ടി.യു നേതാവ് സി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ. കരുണാകരന്‍, എ. ആര്‍.സി. നായര്‍, വി.വി. വേണുഗോപാലന്‍, കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
പയ്യന്നൂര്‍: യ്യന്നൂരിലും പരിസരങ്ങളിലും പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സംയുക്ത തൊഴിലാളി യൂനിയനുകള്‍ നഗരത്തില്‍ പ്രകടനം നടത്തി.
ചെറുപുഴ: സംയുക്ത ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ മലയോരം നിശ്ചലമായി. ചെറുപുഴ പഞ്ചായത്തിലെ ജലനിധി പദ്ധതിയിലെ കരാര്‍ തൊഴിലാളികള്‍ മാത്രമാണ് പരസ്യമായി തൊഴില്‍ രംഗത്തുണ്ടായിരുന്നത്.
ചെറുപുഴ തിരുമേനി റോഡിന്‍െറ പ്രാപ്പൊയില്‍ ഭാഗങ്ങളിലും ചെറുപുഴക്കും കുണ്ടംതടത്തിനുമിടയിലും മെയിന്‍ റോഡ് മുറിച്ച് പൈപ്പിടുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇവര്‍ രംഗത്തത്തെിയത്. കാക്കയംചാല്‍, കുണ്ടംതടം ഭാഗങ്ങളിലായി മൂന്നിടങ്ങളില്‍ മെയിന്‍ റോഡ് ഒരുമീറ്ററോളം ആഴത്തില്‍ മുറിച്ച് പൈപ്പിടല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ഗതാഗതക്കുരുണ്ടാക്കാതെ മെയിന്‍ റോഡില്‍ പ്രവൃത്തി നടത്തേണ്ടിയിരുന്നതിനാല്‍ ഇവരെ തടയാന്‍ സമരാനുകൂലികളും എത്തിയില്ല.
തലശ്ശേരി: നഗരത്തില്‍ പ്രകടനവും പഴയ ബസ്സ്റ്റാന്‍ഡില്‍ ധര്‍ണയും നടത്തി. ടി.പി. ശ്രീധരന്‍ സംസാരിച്ചു. കോടിയേരി ഈങ്ങയില്‍ പീടികയില്‍ ധര്‍ണ വി.പി. വിജേഷ് ഉദ്ഘാടനം ചെയ്തു. കെ.ഇ. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പി.പി. ഗംഗാധരന്‍, ടി.എം. ദിനേശന്‍, വിജയന്‍ വെളിയമ്പ്ര എന്നിവര്‍ സംസാരിച്ചു. വടക്കുമ്പാടും എരഞ്ഞോളിയിലും പ്രകടനവും യോഗവും നടന്നു. വടക്കുമ്പാട് പുതിയ റോഡില്‍ എ. രമേഷ്ബാബു, കെ. ജനാര്‍ദനന്‍, എം. ബാലന്‍, എ.കെ. മഹമൂദ് എന്നിവര്‍ സംസാരിച്ചു. എരഞ്ഞോളി ചുങ്കം യുവജന ക്ളബ് പരിസരത്ത് പാറക്കണ്ടി പുരുഷോത്തമന്‍, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇരിട്ടി, കേളകമടക്കമുള്ള മേഖലകളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. ഇരിട്ടിയില്‍ പ്രകടനത്തിന് കെ. ശ്രീധരന്‍, എന്‍.ഐ. സുകുമാരന്‍, പി. അശോകന്‍, കെ. പ്രകാശന്‍, കെ. വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇരിക്കൂറില്‍ പ്രകടനത്തിന് എം. ദിനേശന്‍, എന്‍.പി. അബ്ദുറഹ്മാന്‍, പി. ജമാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂര്‍, ഏരുവേശ്ശി, ചെമ്പേരി, മലപ്പട്ടം, ഇരിക്കൂര്‍, ചെമ്പന്തൊട്ടി, ചുഴലി, കുറുമാത്തൂര്‍ മേഖലകളിലൊന്നും കടകള്‍ തുറന്നില്ല.

തൊഴിലാളി പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

Posted: 02 Sep 2015 10:56 PM PDT

കോഴിക്കോട്: സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഇരുചക്രവാഹനങ്ങളൊഴികെ ഭൂരിപക്ഷം വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും ഒരുപോലെ പണിമുടക്കി. കടകളും വ്യാപാരസ്ഥാപനങ്ങളും പൂര്‍ണമായി അടഞ്ഞുകിടന്നു. മുക്കം, താമരശ്ശേരി, പേരാമ്പ്ര തുടങ്ങിയ വിവിധമേഖലകളില്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു. ജില്ലയിലെ വില്ളേജ് ഓഫിസുകള്‍ തൊട്ട് ഓഫിസ് കോംപ്ളക്സുകള്‍വരെ പൂര്‍ണമായും അടഞ്ഞുകിടന്നതായി എന്‍.ജി.ഒ യൂനിയന്‍ അറിയിച്ചു. പണിമുടക്ക് വന്‍ വിജയമാക്കിയ മുഴുവന്‍ ജീവനക്കാരെയും കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും സ്തംഭിച്ചു. പണിമുടക്ക് വന്‍ വിജയമാക്കി മാറ്റിയ അധ്യാപകരെയും ജീവനക്കാരെയും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജില്ലാ കണ്‍വീനര്‍ എം. മുരളീധരന്‍ അഭിനന്ദിച്ചു.
ദേശീയ പണിമുടക്കിന്‍െറ മറവില്‍ ഒരുവിഭാഗം സംസ്ഥാനജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്കില്‍നിന്ന് ഭൂരിപക്ഷം ഗസറ്റഡ് ഓഫിസര്‍മാരും വിട്ടുനിന്നതായി കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ (കെ.ജി.ഒ.യു) ജില്ലാ പ്രസിഡന്‍റ് വി. അബ്ദുല്‍റസാഖ്, സെക്രട്ടറി എം. ദിനേശ്കുമാര്‍ എന്നിവര്‍ അറിയിച്ചു. കലക്ടറേറ്റില്‍ 12ല്‍ ഏഴും വാണിജ്യനികുതി ഇന്‍റലിജന്‍സ് വിഭാഗത്തില്‍ 41ല്‍ 23ഉം ഓഫിസര്‍മാര്‍ ഹാജരായി. ജില്ലാ ട്രഷറിയില്‍ മൊത്തം നാലില്‍ രണ്ടുപേര്‍ ജോലിക്കത്തെി. ജില്ലയിലെ നാലു താലൂക്ക് ഓഫിസിലെയും എല്ലാ ഗസറ്റഡ് ഓഫിസര്‍മാരും ജോലിക്കത്തെി. വാണിജ്യനികുതി അസസ്മെന്‍റ് വിഭാഗത്തില്‍ 48ല്‍ 16 ഓഫിസര്‍മാര്‍ മാത്രമാണ് ജോലിക്കത്തെിയത്.
ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ ഭൂരിപക്ഷവും പണിമുടക്കില്‍നിന്ന് വിട്ടുനിന്നതായി കെ.ജി.ഒ.യു പറഞ്ഞു. മെഡിക്കല്‍ കോളജിലെ ഫാര്‍മസി കോളജില്‍ 19ല്‍ 16 ഗസറ്റഡ് അധ്യാപകരും പുതിയറ, പേരാമ്പ്ര, മുക്കം തുടങ്ങി മിക്ക ട്രഷറി ഓഫിസര്‍മാരും ജോലിക്കത്തെിയതായും നേതാക്കള്‍ അറിയിച്ചു. രാഷ്ട്രീയപ്രേരിത പണിമുടക്കില്‍നിന്ന് വിട്ടുനിന്ന എല്ലാ ഗസറ്റഡ് ഓഫിസര്‍മാരെയും കെ.ജി.ഒ.യു ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.

ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

Posted: 02 Sep 2015 10:32 PM PDT

മലപ്പുറം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി നടത്തിയ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. അന്തര്‍സംസ്ഥാന സര്‍വിസുകളടക്കം കെ.എസ്.ആര്‍.ടി.സി സര്‍വിസുകളൊന്നും ഓടിയില്ല.
ദേശീയ പണിമുടക്കായതിനാല്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ചരക്കുവാഹനങ്ങളുമത്തെിയില്ല. കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു.
വിമാനത്താവളത്തിലേക്ക് പോയവര്‍ക്കും മടങ്ങിയവര്‍ക്കും തടസ്സങ്ങളൊന്നുമുണ്ടായില്ല. ചിലയിടത്ത് ഓട്ടോകള്‍ അത്യാവശ്യ സര്‍വിസ് നടത്തി. കോടതികള്‍ പ്രവര്‍ത്തിച്ചു.
ആശുപത്രികള്‍ പ്രവര്‍ത്തിച്ചെങ്കിലും ഒ.പി വിഭാഗങ്ങള്‍ ഒഴിഞ്ഞുകിടന്നു. കിടപ്പിലായ രോഗികളും ബന്ധുക്കളും വലഞ്ഞു. പണിമുടക്ക് ദിനത്തില്‍ വള്ളിക്കുന്ന് അത്താണിക്കലില്‍ കൂട്ടുകാരോടൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചത് നൊമ്പരമായി. കലക്ടറേറ്റില്‍ ലഭ്യമായ വിവരപ്രകാരം, വിവിധ വകുപ്പുകളിലായി 4602 ജീവനക്കാരില്‍ 1815 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. 1509 പേര്‍ ലീവെടുത്തപ്പോള്‍ 1278 പേരാണ് അകാരണമായി ജോലിയില്‍നിന്ന് വിട്ടുനിന്നത്. കലക്ടറേറ്റിലെ 193 പേരില്‍ 47 പേരാണ് ഹാജരായത്. 61 പേര്‍ ലീവെടുത്തു. റവന്യൂവകുപ്പിലെ 1332 ജീവനക്കാരില്‍ 488 പേര്‍ ഹാജരായപ്പോള്‍ 404 പേര്‍ വിട്ടുനിന്നു. ജില്ലാ പൊലീസ് ഓഫിസില്‍ 76ല്‍ 26 പേരാണ് ഹാജരായത്.
ജില്ലാ മെഡിക്കല്‍ ഓഫിസില്‍ 88ല്‍ 24ഉം ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ 86ല്‍ 25ഉം പേരാണ് ഹാജരായത്. ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍ 245 പേരില്‍ 87 പേരാണ് ഹാജരായത്. 81 പേര്‍ വിട്ടുനിന്നപ്പോള്‍ 77 പേര്‍ ലീവെടുത്തു. ജില്ലാ ട്രഷറിയിലെ 250 ജീവനക്കാരില്‍ 90 പേരാണ് ഹാജരായത്.
122 പേര്‍ അകാരണമായി ജോലിയില്‍നിന്ന് വിട്ടുനിന്നപ്പോള്‍ 38 പേരാണ് ലീവെടുത്തത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കീഴിലെ 259 പേരില്‍ 80 പേര്‍ ഹാജരായി. 39 പേര്‍ വിട്ടുനില്‍ക്കുകയും 140 പേര്‍ അവധിയെടുക്കുകയും ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാരും അധ്യാപകരുമായി ചുരുക്കം പേരാണത്തെിയത്. 24 മണിക്കൂര്‍ പണിമുടക്കിനാണ് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തതെങ്കിലും ബുധനാഴ്ച ഉച്ചക്കുശേഷം സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറങ്ങി. വൈകീട്ടോടെ അവശ്യസാധനങ്ങള്‍ക്കായി കടകളും തുറന്നുപ്രവര്‍ത്തിച്ചു. പണിമുടക്കിന്‍െറ ഭാഗമായി സംയുക്ത സമരസമിതി നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ ധര്‍ണ സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് വല്ലാഞ്ചിറ മജീദ് അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയന്‍ സമിതി ജില്ലാ കണ്‍വീനര്‍ ജോര്‍ജ് കെ. ആന്‍റണി, എസ്.ടി.യു സംസ്ഥാന സെക്രട്ടറി അഡ്വ. റഹ്മത്തുല്ല, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. കെ. മോഹന്‍ദാസ്, കെ.പി. നാസര്‍ (ഐ.എന്‍.ടി.യു.സി), എ. ഉമ്മര്‍ (യു.ടി.യു.സി), എ. അഹമ്മദ് (എ.ഐ.ബി.ഇ.എ), കൃഷ്ണപ്രദീപ് (എഫ്.എസ്.ഇ.ടി.ഒ), എച്ച്. വിന്‍സന്‍റ് (ജോയന്‍റ് കൗണ്‍സില്‍), എ.കെ. വേലായുധന്‍ (ബെഫി) എന്നിവര്‍ സംസാരിച്ചു. ഇ.എന്‍. ജിതേന്ദ്രന്‍ സ്വാഗതവും എം.എ. റസാഖ് നന്ദിയും പറഞ്ഞു.

കൊച്ചി മെട്രോ: കോച്ചുകള്‍ നൂറ് ദിവസത്തിനകമെന്ന് മുഖ്യമന്ത്രി

Posted: 02 Sep 2015 10:30 PM PDT

Image: 

നെടുമ്പാശ്ശേരി: കൊച്ചി മെട്രോക്ക് ആവശ്യമായ കോച്ചുകള്‍ നൂറു ദിവസത്തിനകം എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ മുഖ്യമന്ത്രി മെട്രോ നിര്‍മാണസ്ഥലം സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ ഇ. ശ്രീധരനുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ശ്രീധരനുമായി ലൈറ്റ് മെട്രോ വിഷയത്തിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന്‍ ചൂണ്ടിക്കാണിച്ച അവ്യക്തതകള്‍ പരിഹരിച്ച് കേന്ദ്രത്തിന് പുതിയ കത്ത് നല്‍കും. അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം പുതിയ കത്ത് തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആലുവ മുട്ടം യാര്‍ഡിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടന്നത്. ഇ. ശ്രീധരന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, കൊച്ചി മേയര്‍ ടോണി ചമ്മിണി, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, ബെന്നി ബെഹനന്‍ എം.എല്‍.എ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.  

ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിലെ ചില കാര്യങ്ങളില്‍ ഇ.ശ്രീധരന് എതിര്‍പ്പുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ കത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലൈറ്റ് മെട്രോ പൊതു^സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനോടുള്ള വിയോജിപ്പ് ശ്രീധരന്‍ യോഗത്തില്‍ ആവര്‍ത്തിച്ചു.

 

New Brand Identity for Koch's Integrated Transport System

As promised, Kochi Metro Rail is nearing that dream goal of a seamless transportation system in Kochi to ensure a travel democracy and safety of Kochittes.

Posted by Kochi Metro Rail on Wednesday, September 2, 2015

കല്‍ബുര്‍ഗിയുടെ കൊലപാതകം: സ്വത്തുതര്‍ക്കവും കാരണമാകാമെന്ന് പൊലീസ്

Posted: 02 Sep 2015 10:05 PM PDT

Image: 

ബംഗളുരു: കന്നഡ പുരോഗമന സാഹിത്യകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന്‍െറ പ്രേരണ സ്വത്തുതര്‍ക്കമാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു. തങ്ങള്‍ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും അദ്ദേഹത്തിന്‍െറ സ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും ധാര്‍വാഡ്ഹുബ്ളി പൊലീസ് കമ്മീഷണര്‍ പി.എച്ച് റാണെ മാധ്യമങ്ങളോട് പറഞ്ഞു.
പുരോഗമന ആശയങ്ങളില്‍ പ്രകോപിതരായ വലതുപക്ഷ തീവ്രവാദികളാണ് കൊലക്കുപിന്നില്‍ എന്ന വാദം ശക്തമായിരിക്കെ പൊലീസ് നിരത്തുന്ന പുതിയ വാദത്തെക്കുറിച്ച് സംശയങ്ങളുയര്‍ന്നിരിക്കുകയാണ്. ഇതിന്‍െറ വിശദാംശങ്ങളെക്കുറിച്ചുള്ള മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പൊലീസ് വിസമ്മതിക്കുന്നു.

 പ്രഫസര്‍ കല്‍ബുര്‍ഗിക്ക് സ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകാന്‍ രണ്ടു രീതിയിലുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെടുന്നു. ബിജാപൂര്‍ ജില്ലയില്‍ കല്‍ബുര്‍ഗിക്കും സഹോദരര്‍ക്കും കൂടി 70 ഏക്കര്‍ പൈതൃകസ്വത്തുണ്ട്.  ഇപ്പോള്‍ സഹോദരന്‍മാരുടെ കൈവശമുള്ള ഈ സ്വത്തിലുള്ള ഓഹരിയില്‍ കല്‍ബുര്‍ഗിക്കോ മക്കള്‍ക്കോ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. അമ്മാവന്‍മാര്‍ നിര്‍ബന്ധിച്ചിട്ടും അതില്‍ നിന്ന് ഒന്നും വേണ്ടെന്ന് പിതാവ് പറഞ്ഞിരുന്നുവെന്നും കല്‍ബുര്‍ഗിയുടെ മകന്‍ ശ്രീവിജയ മാധ്യമങ്ങളോട് പറഞ്ഞു.

കല്‍ബുര്‍ഗിയുടെ മകളായ പൂര്‍ണിമക്ക് മരിച്ചുപോയ ഭര്‍ത്താവിന്‍െറ സ്വത്തിലുള്ള അവകാശത്തെക്കുറിച്ച് നിലനില്‍ക്കുന്ന തര്‍ക്കമാണ് രണ്ടാമതായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. എന്‍ജിനീയറായ പൂര്‍ണിമയുടെ ഭര്‍ത്താവ് മൂന്നുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. എന്നാല്‍ പൂര്‍ണിമയും ഭര്‍ത്താവിന്‍െറ വീട്ടുകാരും തമ്മിലുള്ള തര്‍ക്കത്തില്‍ കല്‍ബുര്‍ഗിക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല.

കൊലപാതകത്തിന് കാരണം സ്വത്തുതര്‍ക്കമാണോയെന്ന പൊലീസിന്‍െറ സംശയത്തില്‍ യാതൊരു കഴമ്പുമില്ല എന്നാണ് സഹപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നത്. ഒരിക്കല്‍ അവാര്‍ഡായി ലഭിച്ച വലിയ തുക ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് കല്‍ബുര്‍ഗിയുടെ സുഹൃത്തും വിജയകര്‍ണാടക പത്രത്തിന്‍െറ എഡിറ്ററുമായ സുഗത ശ്രീനിവാസ രാജു ഓര്‍ക്കുന്നു.

അതേസമയം, എല്ലാ സാധ്യതകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്ന പൊലീസിന്‍െറ നീക്കത്തെ കല്‍ബുര്‍ഗിയുടെ മക്കള്‍ സ്വാഗതം ചെയ്യുന്നുണ്ട്. എങ്കിലും സ്വത്തുതര്‍ക്കത്തിന്‍െറ മറവില്‍ കൊലപാതകത്തെ ഒതുക്കാനുള്ള പൊലീസിന്‍െറ ശ്രമമാണോ ഈ വാദത്തിന് പുറകില്‍ എന്ന സംശയവും വ്യാപകമാണ്.

മാലിന്യം വിറ്റാല്‍ സമ്പത്ത്; ഖജനാവില്‍ എത്തുന്നത് ലക്ഷങ്ങള്‍

Posted: 02 Sep 2015 10:02 PM PDT

Image: 
Subtitle: 
ക്ളീന്‍ കേരള കമ്പനിയാണ് വലിച്ചെറിഞ്ഞിരുന്ന മാലിന്യം പണമാക്കി മാറ്റുന്നത്

കോട്ടയം: സംസ്ഥാനത്തിന്‍െറ തീരാശാപമായ മാലിന്യം പണമായി മാറിത്തുടങ്ങിയതോടെ ഖജനാവിലേക്ക് എത്തുന്നത് ലക്ഷങ്ങള്‍. മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ സിയാല്‍ മാതൃകയില്‍ രൂപം നല്‍കിയ ക്ളീന്‍ കേരള കമ്പനിയാണ് വലിച്ചെറിഞ്ഞിരുന്ന മാലിന്യം പണമാക്കി മാറ്റുന്നത്.  
പൊതുജനങ്ങളില്‍നിന്ന് പണം നല്‍കി പ്ളാസ്റ്റിക്കും ഇ-മാലിന്യവും ശേഖരിച്ച് വിറ്റഴിക്കുന്ന പദ്ധതി തുടങ്ങി മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ക്ളീന്‍ കേരള കമ്പനിയുടെ വരുമാനം 25 ലക്ഷം കവിഞ്ഞു. വിപ്ളവകരമായ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ കോടികളാണ് കമ്പനി ലക്ഷ്യമിടുന്നത്.
 തുടക്കത്തില്‍ 129 ടണ്‍ ഇ-മാലിന്യവും 180 ടണ്‍ പ്ളാസ്റ്റിക്കുമാണ് കമ്പനി ശേഖരിച്ച് വിറ്റഴിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍-പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ഇ-മാലിന്യം കിലോ അഞ്ചു രൂപ നിരക്കിലാണ് ക്ളീന്‍ കേരള കമ്പനി വാങ്ങിയത്.
വൃത്തിയാക്കിയ പ്ളാസ്റ്റിക് കൂട് അടക്കമുള്ളവക്ക് കിലോ രണ്ടു രൂപയും നല്‍കും. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന ഹൈദരാബാദ്, ഈറോഡ് എന്നിവിടങ്ങളിലെ കമ്പനികള്‍ക്ക് കൈമാറുകയാണ്. കിലോക്ക് 22 രൂപവീതം നല്‍കി ക്ളീന്‍കേരള കമ്പനിയില്‍നിന്ന് ഇ-മാലിന്യം ഹൈദരാബാദ് ആസ്ഥാനമായ എര്‍ത്ത് സെന്‍സ് റീസൈക്ക്ള്‍ പ്രൈവറ്റ് ലിമിറ്റഡാണ് വാങ്ങുന്നത്. ഈറോഡിലെ നെപ്റ്റ്യൂണ്‍ ഓട്ടോമിഷനെന്ന കമ്പനിക്ക് കിലോക്ക് അഞ്ചു രൂപ നിരക്കിലാണ് പ്ളാസ്റ്റിക് നല്‍കുന്നത്.
കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഇ-മാലിന്യം നല്‍കിയവരില്‍ കളമശേരി കുസാറ്റാണ് മുന്നില്‍. കേരള സര്‍വകലാശാലയില്‍നിന്ന് 20 ടണ്ണും ശേഖരിച്ചു.
വലിയ സ്ഥാപനങ്ങളില്‍നിന്ന് എര്‍ത്ത് സെന്‍സ് കമ്പനി അധികൃതര്‍ നേരിട്ടത്തെി മാലിന്യം ശേഖരിക്കും. മറ്റ് സ്ഥലങ്ങളിലേത് ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ പ്രത്യേക കേന്ദ്രങ്ങളില്‍ സംഭരിച്ച് നല്‍കും. സി.എഫ്.എല്‍ ഉള്‍പ്പെടെയുള്ള ബള്‍ബുകള്‍, സീഡി തുടങ്ങിയവയും ഇ-മാലിന്യത്തിനൊപ്പം കമ്പനി ശേഖരിക്കും. ഇതിന് പണം നല്‍കില്ല. നേരത്തേ ഇത്തരം മാലിന്യം കെ.എസ്.ഇ.ബി അടക്കമുള്ളവ പണം നല്‍കിയാണ് നശിപ്പിക്കാന്‍ കരാര്‍ നല്‍കിയിരുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്ന് സ്വീകരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം അതത് ജില്ലാ ആസ്ഥാനങ്ങളില്‍ ശേഖരിച്ച് ക്ളീന്‍ കേരള കമ്പനി അധികൃതര്‍ ഈറോഡിലേക്ക് എത്തിക്കുകയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍നിന്നാണ് ഏറ്റവുമധികം പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതോടെ സാമ്പത്തികമായി വന്‍നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍.
അടുത്തഘട്ടമായി സംസ്ഥാന വ്യാപകമായി പണം നല്‍കി വൃത്തിയാക്കിയ പ്ളാസ്റ്റിക്കും ഇ-മാലിന്യവും ശേഖരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് തുടക്കമിടും. കേരളം അഭിമുഖീകരിക്കുന്ന രൂക്ഷമായ മാലിന്യപ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് നഗരകാര്യവകുപ്പിന് കീഴില്‍ കബീര്‍ ഹാറൂണിനെ മാനേജിങ് ഡയറക്ടറാക്കി കമ്പനി രൂപവത്കരിച്ചത്. മാലിന്യസംസ്കരണത്തിനായി മറ്റ് വിവിധ പദ്ധതികളും കമ്പനി ആവിഷ്കരിച്ച് വരികയാണ്. നേരത്തേ വൈദ്യുതി പോസ്റ്റുകളില്‍ പണം വാങ്ങി പരസ്യം സ്ഥാപിക്കാനുള്ള പദ്ധതിക്കും ഇവര്‍ രൂപം നല്‍കിയിരുന്നു. 8.60 കോടിക്ക് ഇതിനുള്ള ആദ്യ കരാര്‍ കമ്പനി നല്‍കിയിരുന്നു.

ഇന്ത്യയുടെ വെടിനിര്‍ത്തല്‍ ലംഘനം സമാധാനത്തിന് തിരിച്ചടിയെന്ന് നവാസ് ശരീഫ്

Posted: 02 Sep 2015 10:02 PM PDT

Image: 

ഇസ് ലാമാബാദ്: അതിര്‍ത്തിയിലുണ്ടാകുന്ന ആക്രമണങ്ങളില്‍  ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. നിയന്ത്രണരേഖയില്‍ ഇന്ത്യ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം കശ്മീരിന് മാത്രമല്ല, മേഖലയിലെ മൊത്തം സമാധാനത്തിന് തന്നെ തടസ്സമാണെന്ന് നവാസ് ശരീഫ് പറഞ്ഞു. ഇന്ത്യയുടെ വെടിനിര്‍ത്തല്‍ ലംഘനം ഇപ്പോള്‍ വര്‍ധിച്ചുവരികയാണെന്നും പാക്കധീന കശ്മീരിലെ ബാഗില്‍ ഒരു സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിനിടെ നവാസ് ശരീഫ് പറഞ്ഞു.

ഇന്ത്യ പ്രകോപനമില്ലാതെ വെടിവെക്കുകയാണ്. ഇത് ലോകത്തിന്‍െറ തന്നെ മനസാക്ഷിക്കെതിരാണ്. കശ്മീര്‍ പ്രശ്നം ഉയര്‍ത്തിപ്പിടിക്കും. കശ്മീരിലെ ജനങ്ങളുടെ ഹിതമനുസരിച്ച് കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതുവരെ വിഷയം ഉന്നയിക്കും. കശ്മീര്‍ ജനതയുടെ അവസ്ഥ യു.എന്നിന്‍െറയും അന്താരാഷ്ട്ര സമൂഹത്തിന്‍െറയും ശ്രദ്ധയില്‍ പെടുത്താന്‍ പാകിസ്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തീവ്രവാദത്തിനെതിരെയുള്ള ആഗോള യുദ്ധത്തില്‍ പാകിസ്താന്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്നും ഇത് ഏറെ പ്രശംസിക്കപ്പെട്ടതാണെന്നും നവാസ് ശരീഫ് കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍ വിഷയത്തില്‍ ഉടക്കി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം റദ്ദാക്കിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും തമ്മില്‍ കഴിഞ്ഞ മാസം 23ന് നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചയാണ് റദ്ദായത്.

കര്‍ഷകരുടെ യോഗത്തിനിടെ ഗെയിം കളിക്കുന്ന ഉദ്യോഗസ്ഥ കാമറയില്‍

Posted: 02 Sep 2015 08:57 PM PDT

Image: 

ചെന്നൈ: ഒൗദ്യോഗിക യോഗത്തിനിടെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന ഓഫിസറുടെ വീഡിയോ വൈറലാകുന്നു. തമിഴ്നാട് റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫിസര്‍ എസ്. കവിതയാണ് ധര്‍മപുരി ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനിടെ കാന്‍ഡി ക്രഷ് സാഗ എന്ന ഗെയിം കളിച്ചു കൊണ്ടിരുന്നത്. ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്ന യോഗത്തില്‍ തന്‍െറ പ്രകടനം റെക്കോഡ് ചെയ്യപ്പെട്ടിരുന്നത് കവിത അറിഞ്ഞിരുന്നില്ല.

യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ്.വിവേകാനന്ദത്തിന്‍െറ തൊട്ടടുത്തുതന്നെ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കുന്ന കവിത യോഗനടപടികളൊന്നും ശ്രദ്ധിക്കുന്നില്ല. ഓരോ കര്‍ഷകരും എഴുന്നേറ്റുനിന്ന് തങ്ങളുടെ പ്രശ്നങ്ങള്‍ പറയുമ്പോഴും കവിത ഗെയിമില്‍ മുഴുകിയിരിക്കുന്നതായി വീഡിയോയില്‍ കാണാം. സദസിലുള്ളവരുടെ ശ്രദ്ധയില്‍ പെടാതെ മൊബൈല്‍ ഫോണ്‍ തന്ത്രപൂര്‍വം ഡെസ്കിനടിയിലാണ്  പിടിച്ചിരിക്കുന്നത്. തൊട്ടടുത്തിരുന്ന ഗെയിം കളിക്കുന്ന കവിതയുടെ പ്രവൃത്തി കലക്ടറും കാര്യമായെടുക്കുന്നില്ല.

കടുത്ത വരള്‍ച്ച നേരിടുന്ന ധര്‍മപുരി ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് വെള്ളിയാഴ്ച കലക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. പ്രശ്നത്തിന് പരിഹാരം തേടി വന്ന കര്‍ഷകരെ അപമാനിക്കുകയായിരുന്നു കവിത എന്നാണ് കര്‍ഷക നേതാക്കളുടെ അഭിപ്രായം.

വീഡിയോ വൈറലാവുകയും ഓഫിസറുടെ നടപടിക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തതോടെ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഓഫിസറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് തമിഴ്നാട്ടില്‍ 68 കര്‍ഷകരാണ് ഈ വര്‍ഷം ആത്മഹത്യ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 827 കര്‍ഷകതൊഴിലാളികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു. ഇവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്.

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

Posted: 02 Sep 2015 08:31 PM PDT

Image: 

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ഹദ്വാരയിലുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ഇന്ത്യന്‍ ആര്‍മിയുടെ പാര കമാന്‍ഡോ വിഭാഗത്തിലെ സൈനികനാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഹദ്വാര.

സോല്‍വാരി ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈനികര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലം സുരക്ഷാ സേന വളയുകയായിരുന്നു.

ഇന്നലെ ബാരാമുല്ല ജില്ലയിലെ റാഫിയാബാദിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു. ബാരമുല്ലയിലെ ലദൂര ഗ്രാമത്തിലായിരുന്നു ആക്രമണം നടന്നത്. ബുധനാഴ്ച രാവിലെ ഏഴരയോടെ ആരംഭിച്ച വെടിവെപ്പ് ആറു മണിക്കൂര്‍ നീണ്ടുനിന്നു.
 

മലേഷ്യന്‍ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍റിങ്

Posted: 02 Sep 2015 08:30 PM PDT

Image: 

ചെന്നൈ: യന്ത്രതകരാറിനെ തുടര്‍ന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ആംസ്റ്റര്‍ഡാമില്‍ നിന്നും 230 യാത്രക്കാരുമായി ക്വാലാലംപൂരിലേയ്ക്ക് പോയ വിമാനമാണ് വ്യാഴാഴ്ച പുലര്‍ച്ചെ അടിയന്തരമായി നിലത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം യുക്രൈനില്‍ തകര്‍ന്ന MH17 വിമാനം സഞ്ചരിച്ച റൂട്ടിലൂടെ പേകുന്നതാണ് ഈ വിമാനം. തകരാര്‍ പരിഹരിച്ചതിനു ശേഷം യാത്ര തുടര്‍ന്ന വിമാനം ക്വാലാലംപൂരില്‍ ഇറങ്ങി.

കൊച്ചി മെട്രോ നിര്‍മാണസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Posted: 02 Sep 2015 08:07 PM PDT

Image: 

കൊച്ചി: മെട്രോ നിര്‍മാണസ്ഥലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നിര്‍മാണപ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ആലുവ മുട്ടം യാര്‍ഡിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. കൊച്ചി മെട്രോയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, കൊച്ചി മേയര്‍ ടോണി ചമ്മിണി, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, ബെന്നി ബെഹനന്‍ എം.എല്‍.എ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇതിനുശേഷം ലൈറ്റ് മെട്രോ പദ്ധതിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇ. ശ്രീധരനുമായി ചര്‍ച്ച ചെയ്യാന്‍ നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്.

ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇ. ശ്രീധരന്‍ സര്‍ക്കാറിന് കത്തയച്ചിരുന്നു. ഈ കത്ത് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ലൈറ്റ് മെട്രോ പദ്ധതിയുടെ നടപടികളില്‍ അവ്യക്തത ഉണ്ടെന്ന് ശ്രീധരന്‍െറ കത്തിലുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.  കൊച്ചി മെട്രോയുടെ ഒൗദ്യോഗിക ലോഗോ പ്രകാശനവും ഇന്ന് നടക്കും.
 

 

 

ഇറാന്‍െറ സഹായത്തോടെ ചാരവൃത്തി: കുവൈത്ത് മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്നു

Posted: 02 Sep 2015 07:53 PM PDT

Image: 
കുവൈത്ത് സിറ്റി: ഇറാനിന്‍െറയും ഹിസ്ബുല്ലയുടെയും സഹായത്തോടെ കുവൈത്തിനെതിരെ ചാരവൃത്തി നടത്തിയ സംഭവത്തില്‍ 26 പേര്‍ പിടിയിലായതിനെ തുടര്‍ന്ന് കുവൈത്ത് മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്നു. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്സബാഹിന്‍െറ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നത്. അനധികൃതമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ഇറാനുമായും ഹിസ്ബുല്ലയുമായി ബന്ധം പുലര്‍ത്തുകയും ചെയ്തതിന് 25 സ്വദേശികളെയും ഒരു ഇറാനിയെയുമാണ് പബ്ളിക് പ്രോസിക്യൂഷന്‍ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്‍െറ സുരക്ഷ അപകടത്തില്‍പെടുത്താവുന്ന രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മന്ത്രിസഭ അപലപിക്കുകയും ചെയ്തു. കഴിഞ്ഞമാസം വന്‍തോതില്‍ ആയുധശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട സംഭവങ്ങളും മന്ത്രിസഭ ചര്‍ച്ചചെയ്തു. 
രാജ്യത്തിന്‍െറ സുരക്ഷക്കും ജനങ്ങളുടെ ജീവനും ഭീതിയുയര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ പിടികൂടിയ സുരക്ഷാ ഏജന്‍സികളെ ബയാന്‍ പാലസില്‍ നടന്ന മന്ത്രിസഭാ യോഗം അനുമോദിച്ചു. 
കുവൈത്തി പൗരന്മാരെയും പ്രവാസികളെയും ലക്ഷ്യംവെക്കുന്ന ഒരു ശ്രമവും അംഗീകരിക്കില്ളെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി. രാജ്യത്തിന്‍െറ സുരക്ഷ ഉറപ്പുവരുത്താന്‍ അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ കൈക്കൊള്ളും. അറബ് മേഖലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍െറ ഐക്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി. 
 

സ്വന്തം കറന്‍സിയുടെ മൂല്യത്തകര്‍ച്ചയില്‍ നേട്ടംകൊയ്ത് പ്രവാസികള്‍

Posted: 02 Sep 2015 07:09 PM PDT

Image: 
ദോഹ: ആഗോള സാമ്പത്തിക വളര്‍ച്ച നിരക്കിലുണ്ടായ മുരടിപ്പും ചൈനീസ് കറന്‍സിയുടെ മൂല്യം കുറച്ചതും നേട്ടമാക്കി പ്രവാസികള്‍. ഖത്തര്‍ റിയാലുമായുള്ള രൂപയുടെയും മറ്റു രാജ്യങ്ങളിലെ കറന്‍സികളുടെയും വിനിമയ നിരക്കിലെ വന്‍ ഇടിവാണ്് പ്രവാസികള്‍ക്ക് നേട്ടമായത്. കഴിഞ്ഞമാസങ്ങളെ അപേക്ഷിച്ച് ഏറ്റവും നല്ല വിനിമയ നിരക്കാണാണ് ഇന്ത്യന്‍ രൂപക്കും ഖത്തറിലെ പ്രമുഖ പ്രവാസി സമൂഹമായ ഫിലിപ്പീന്‍സ്, നേപ്പാള്‍, ഈജിപ്ത് തുടങ്ങിയവയുടെ കറന്‍സികള്‍ക്കും.  ഇതുമൂലം പ്രമുഖ എക്സ്ചേഞ്ച് സെന്‍ററുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 
കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തര്‍ റിയാലുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 17.08 രൂപയായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങളിലായി 1.14  രൂപയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിനുണ്ടായത്.  പ്രമുഖ എക്സ്ചേഞ്ച് സെന്‍ററില്‍ ഖത്തര്‍ റിയാലുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇപ്പോള്‍ 18.22 ല്‍ എത്തിനില്‍ക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  6.7 ശതമാനം ഇടിവാണ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ രേഖപ്പെടുത്തിയ രൂപയുടെ വിനിമയ നിരക്കിലെ മൂല്യത്തകര്‍ച്ചയുടെ തോത്. 
കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന രാജ്യങ്ങളിലൊന്നായ നേപ്പാളി രൂപ 7.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ചിലെ വിനിമയ നിരക്കായ 27.18 ല്‍നിന്നും ഇപ്പോള്‍ 29.15 രൂപയില്‍ എത്തിനില്‍ക്കുന്നു കറന്‍സിയുടെ മൂല്യം. പിലിപ്പീന്‍സ് പെസോയുടെ നിരക്കാകട്ടെ  മാര്‍ച്ചിലെ 12.11ല്‍നിന്നും 12.84ലത്തെി.  6 ശതമാനം മൂല്യശോഷണമാണ് പെസോയിലുണ്ടായ അന്തരം. ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ വേഗക്കുറവ് കണക്കിലെടുത്ത് പ്രമുഖ രാജ്യങ്ങള്‍ തങ്ങളുടെ വിദേശ മൂലധനം അമേരിക്കന്‍ വിപണികളില്‍ നിക്ഷേപിച്ചതും ചൈനീസ് കറന്‍സിയായ ‘യുവാ’ന്‍െറ മൂല്യം കുറച്ചതുമാണ് വിനിമയ നിരിക്കിലെ ഇടിവിന് പ്രധാന കാരണമെന്ന് പ്രമുഖ കറന്‍സി ഏജന്‍സിയായ അല്‍ സമാന്‍ എക്സ്ചേഞ്ചിന്‍െറ ഓപറേഷന്‍ ഡയറക്ടര്‍ സുബൈര്‍ അബ്ദുല്‍ റഹ്മാന്‍ പ്രതികരിച്ചു. ചൈന ഇനിയും തങ്ങളുടെ കറന്‍സിയുടെ മൂല്യം കുറച്ചേക്കാമെന്നും വിനിമയ നിരക്കില്‍ ഇനിയും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 
വിനിമയ നിരക്കിലെ ഗണ്യമായ മാറ്റം നേട്ടമാക്കി മാറ്റുകയാണ് മിക്ക പ്രവാസികളും. വിനിമയ നിരക്കിലെ ചെറിയ മാറ്റങ്ങള്‍ പോലും തങ്ങള്‍ക്ക് അധിക വരുമാനമായാണ് ഇവര്‍ കരുതുന്നത്. താരതമ്യേന കുറഞ്ഞ വേതനം കൈപ്പറ്റുന്ന രാജ്യക്കാരായ നേപ്പാളികള്‍ക്ക് മാര്‍ച്ചില്‍ 1 റിയാലിന് 27.18 രൂയുണ്ടായിരുന്ന സ്ഥാനത്ത്  ഇപ്പോള്‍ ലഭിക്കുന്നത് 29 രൂപയാണ്. പാകിസ്താന്‍ രൂപക്ക് ഒരു റിയാലിന് 28.59 രൂപയാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്. എന്നാല്‍, മാര്‍ച്ച് ആദ്യവാരം ഇത് 27.98 രൂപയായിരുന്നു. ശ്രീലങ്ക, ഈജിപത് തുടങ്ങിയ രാജ്യങ്ങളിലെ കറന്‍സികള്‍ക്കും കാര്യമായ ഇടിവ് നേരിട്ടിരുന്നു. ഈജിപത് പൗഡിന്‍െറ മാര്‍ച്ചിലെ 2.09 ന്‍െറ വിനിമയ നിരക്കില്‍നിന്ന്ഇപ്പോള്‍ 2.15 എത്തിനില്‍ക്കുന്നു. എങ്കിലും ബംഗ്ളാദേശ് കറന്‍സിയായ ടാക്കയുടെയും യൂറോപ്യന്‍ കറന്‍സിയായ യൂറോയുടെ മൂല്യം സ്ഥിരതയില്‍ തന്നെ നില്‍ക്കുന്നു. 
റമദാനിന് ശേഷമുള്ള മാസങ്ങളില്‍ നാട്ടിലേക്ക് പണമയാക്കുന്നവരുടെ തിരക്ക് പൊതുവെ കുറയാറാണ് പതിവ്. പക്ഷേ, വിനിമയ നിരക്കിലെ നേട്ടംകൊയ്യാന്‍ ഈ ഓഗസ്റ്റ് മാസം പണമയക്കുന്ന പ്രവാസികളുടെ തോതില്‍ വന്‍ വര്‍ധനയാണ് കാണിക്കുന്നതെന്ന് പ്രമുഖ വിനിമയ ഏജന്‍സിയുടെ മാനേജര്‍ പറഞ്ഞു. ലോക ബാങ്കിന്‍െറ കണക്ക് പ്രകാരം ഖത്തറില്‍നിന്നുള്ള പണമൊഴുക്ക് 2014ല്‍ 10 ബില്യന്‍ റിയാലാണ്. യു.എസ്. ഡോളറുമായുള്ള വിനിമയത്തില്‍ മറ്റു രാജ്യങ്ങളുടെ കറന്‍സികളില്‍ വന്‍ ഇടിവാണ് ആഗോള സാമ്പത്തിക വളര്‍ച്ച നിരക്കിലുണ്ടായ  പ്രതിസന്ധി കാരണമാകുന്നത്. പ്രമുഖ ഉല്‍പാദക രാജ്യമായ ചൈനയുടെ സാമ്പത്തിക വളര്‍ച്ച മന്ദിഗതിയിലായതും മറ്റു രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞമാസം ഒറ്റത്തവണ മാത്രം ചൈനീസ് കറന്‍സിയായ യുവാന്‍െറ മുല്യം രണ്ട് ശതമാനം കണ്ട് കുറച്ചത് മറ്റു രാജ്യങ്ങളിലെ കറന്‍സികളിലെ മൂല്യത്തകര്‍ച്ചക്കും കാരണമായി.
 

സുവര്‍ണ ജൂബിലിയില്‍ മജ് ലിസെ മുശാവറ

Posted: 02 Sep 2015 07:09 PM PDT

Image: 

1964 ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ ലഖ്നോവിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ രൂപവത്കൃതമായ ഇന്ത്യന്‍ മുസ് ലിംകളുടെ പൊതുവേദിയാണ് ആള്‍ ഇന്ത്യ മുസ് ലിം മജ് ലിസെ മുശാവറ. വിഭജനത്തിന് ശേഷമുള്ള ഇന്ത്യയില്‍, മുസ് ലിം സമൂഹം നേരിട്ട പ്രതിസന്ധികളും ശൂന്യതകളുമാണ്  ഇത്തരമൊരു പൊതുവേദിയുടെ പിറവിക്ക് കാരണം. അമ്പതുകളിലും അറുപതുകളിലും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട മുസ് ലിം ഉന്മൂലന പദ്ധതികള്‍ സമുദായത്തെ അങ്ങേയറ്റം അസ്വസ്ഥമാക്കിയ പശ്ചാത്തലത്തിലാണ് സംഘടന രൂപവത്കരിക്കപ്പെടുന്നത്.  ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ് ലാമി എന്നീ പ്രമുഖ സംഘടനകളും രാജ്യത്തെ പ്രമുഖരായ സമുദായ വ്യക്തിത്വങ്ങളും സ്ഥാപനങ്ങളും വേദിയുടെ രൂപവത്കരണത്തില്‍ സജീവമായ പങ്കുവഹിക്കുകയുണ്ടായി. ഡോ. സയ്യിദ് മഹ്മൂദ് അധ്യക്ഷനായി ആരംഭിച്ച മുശാവറയുടെ ചാലകശക്തികളായി ഇബ്രാഹീം സുലൈമാന്‍ സേട്ട്, മുഹമ്മദ് മുസ് ലിം, മൗലാനാ അബുലൈസ് നദ്വി, മുതീഉല്ലാ റഹ്മാനി തുടങ്ങിയ പ്രഗല്ഭരുമുണ്ടായിരുന്നു. നേതൃത്വമോ പൊതുവായ ലക്ഷ്യങ്ങളോ ഇല്ലാത്ത ഇന്ത്യന്‍ മുസ് ലിം ജനസഞ്ചയത്തിന് ചെറിയ രീതിയിലെങ്കിലും ദിശാബോധം നല്‍കാന്‍ തുടക്ക കാലത്ത് മുശാവറക്ക് കഴിഞ്ഞിരുന്നു. ഭരണകൂടത്തിന് മുമ്പില്‍ സമുദായത്തെ പ്രതിനിധാനംചെയ്യാന്‍ ആധികാരികതയുള്ള സംവിധാനം എന്നതായിരുന്നു മുശാവറയുടെ ഏറ്റവും വലിയ പ്രസക്തി. ഭൂരിപക്ഷ ഫാഷിസത്തിന്‍െറ ഉന്മൂലന പദ്ധതികള്‍ക്കെതിരെ നിലകൊള്ളാനും മുശാവറ ഏറെ പരിശ്രമിച്ചു. ആ അര്‍ഥത്തില്‍, ദുര്‍ബലരും ഹതാശരുമായ സമുദായത്തിന് പ്രതീക്ഷയുടെ വെളിച്ചം നല്‍കിയ വേദിയെന്ന നിലക്കാണ് മുശാവറയുടെ രൂപവത്കരണം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക.

മജ് ലിസെ മുശാവറയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ്  31ന് ഡല്‍ഹിയില്‍ തുടക്കമായിരിക്കുകയാണ്.  സുവര്‍ണ ജൂബിലി ഉദ്ഘാടന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നടത്തിയ പ്രഭാഷണം സംഘ്പരിവാര്‍ സംഘടനകള്‍ വിവാദമാക്കിയതിനെ തുടര്‍ന്നാണ് പ്രസ്തുത ചടങ്ങ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കുലീനമായ വ്യക്തിത്വവും വൈജ്ഞാനികമായ ആഴവും കൊണ്ട് ശ്രദ്ധേയനായ ഹാമിദ് അന്‍സാരിയെ അനാവശ്യമായി ടാര്‍ഗറ്റ് ചെയ്യുകയെന്നത് സംഘ്പരിവാര്‍ അടുത്തിടെ  പതിവാക്കിയിരിക്കുകയാണ്.  അതിന്‍െറ ഭാഗമായി മാത്രമേ ആ പ്രഭാഷണത്തെക്കുറിച്ചുള്ള സംഘ്പരിവാര്‍ ആക്രോശങ്ങളെയും കാണേണ്ടതുള്ളൂ. അതേസമയം, വളരെ ഗൗരവപ്പെട്ട കാര്യങ്ങളാണ് ഹാമിദ് അന്‍സാരി പറഞ്ഞിട്ടുള്ളത്. അതാകട്ടെ, മജ് ലിസെ മുശാവറപോലെയുള്ള ഒരു വേദിയുടെ പ്രസക്തിയും സാധ്യതയും പിന്നെയും പിന്നെയും അടിവരയിടുന്നതാണ്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് മജ് ലിസെ മുശാവറ രൂപവത്കരിക്കാനിടയായ സാഹചര്യം ഇന്നും അതേപടി നിലനില്‍ക്കുന്നുവെന്നാണ്  ഉപരാഷ്ട്രപതി ആ പ്രഭാഷണത്തില്‍ പറഞ്ഞ പ്രധാന കാര്യം. അതായത്, ദാരിദ്ര്യം, അരക്ഷിതത്വം തുടങ്ങിയ പ്രശ്നങ്ങള്‍ പഴയതുപോലെയോ അതേക്കാള്‍ രൂക്ഷമായോ നിലനില്‍ക്കുകയാണ്. അത് അഭിമുഖീകരിക്കാന്‍ കണിശമായ നടപടികള്‍ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീര്‍ച്ചയായും,  ഉപരാഷ്ട്രപതി തന്‍െറ പ്രഭാഷണത്തില്‍ സൂചിപ്പിച്ചതുപോലെ, ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് ഗൗരവപ്പെട്ട നടപടികള്‍ ഇല്ലാത്തത്  സമുദായത്തിന്‍െറ അധോഗതിയുടെ വലിയ കാരണം തന്നെയാണ്. ഭരണകൂടത്തിന്‍െറ അലസമായ സമീപനങ്ങള്‍ തിരുത്തപ്പെടേണ്ടതുമാണ്.  അതേസമയം, ന്യൂനപക്ഷ പ്രശ്നം എന്നൊരു സംഗതി തന്നെയില്ളെന്ന് ഉറപ്പിച്ചുപറയുന്ന ഒരു കക്ഷിയാണ് വന്‍ ഭൂരിപക്ഷത്തോടെ ഇന്ന് രാജ്യം ഭരിക്കുന്നത്. മുസ് ലിംകളെ രണ്ടാംകിട പൗരന്മാരായി കാണുന്നതാണ് അവരുടെ പൊതുസമീപനം. അത്തരമൊരു സാഹചര്യത്തില്‍ ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് മുസ് ലിം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മകമായ ചുവടുകള്‍ ഉണ്ടാവുമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. മജ് ലിസെ മുശാവറയെ സംബന്ധിച്ചിടത്തോളം അതിന്‍െറ ദൗത്യം ഭാരിച്ചതാക്കുന്നതും ഈയൊരു സാഹചര്യമാണ്.

തുടക്കത്തിലുണ്ടായിരുന്ന വേഗവും ആവേശവും മജ് ലിസെ മുശാവറക്ക് പിന്നെയുണ്ടായില്ളെന്നത് സത്യമാണ്. ഇപ്പോള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കേമമായ തുടക്കമിട്ടെങ്കിലും അങ്ങനെയൊരു വേദി തങ്ങളുടെ ജീവിതത്തില്‍ സജീവമായി ഇടപെടുന്നതായി ഇന്ത്യയിലെ മുസ് ലിംകള്‍ക്ക് അനുഭവപ്പെടുന്നില്ല. എന്നാല്‍, സമുദായത്തെ പ്രതിനിധാനംചെയ്യാന്‍ കഴിയുന്ന സജീവമായൊരു സംവിധാനം കാലഘട്ടത്തിന്‍െറ ആവശ്യവുമാണ്.  അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാന്‍ മുശാവറക്ക് കഴിയുമെങ്കില്‍ മാത്രമേ അതിനും സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കും പ്രസക്തിയുള്ളൂ. രാജ്യത്തിന്‍െറ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പല രാഷ്ട്രീയ പാര്‍ട്ടികളിലൂടെയും വ്യത്യസ്തമായ സാംസ്കാരിക സംഘടനകളിലൂടെയുമാണ് സമുദായത്തിന്‍െറ പ്രാതിനിധ്യം ഇന്ന് നിര്‍വഹിക്കപ്പെടുന്നത്. ഇവയെ എല്ലാം ഏതെങ്കിലും നിലയില്‍ സമന്വയിപ്പിച്ച്, പൊതുവായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സമുദായത്തെ മുന്നോട്ടുനയിക്കാന്‍ അതിന് കഴിയേണ്ടതുണ്ട്. വിശാലമായ അര്‍ഥത്തില്‍ അത് നമ്മുടെ രാജ്യത്തിനുതന്നെയും സത്ഫലങ്ങള്‍ കൊണ്ടുവരുമെന്ന കാര്യത്തിലും സംശയമില്ല.

അക്രമങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’

Posted: 02 Sep 2015 07:05 PM PDT

Image: 

തിരുവോണനാളില്‍  രണ്ടു യുവാക്കള്‍ രാഷ്ട്രീയവൈരത്താല്‍ കൊല്ലപ്പെട്ടതും തുടര്‍ന്ന് സംസ്ഥാനത്തിന്‍െറ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി എന്നുമുള്ള വാര്‍ത്തകള്‍   സമാധാനകാംക്ഷികളായ എല്ലാവരുടെയും മനസ്സില്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍  ഉയര്‍ത്തിവിട്ടിരിക്കുകയാണ്. അക്രമത്തിന്‍െറയും അവിശ്വാസത്തിന്‍െറയും  അന്തരീക്ഷം  സംസ്ഥാനത്ത്  വീണ്ടും സംജാതമാകുന്നത്  അതീവഗൗരവത്തോടെ നമ്മള്‍ കാണണം. രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ രക്തപ്പുഴകളൊഴുകിയ   ഒരു പഴയകാലം നമുക്കുണ്ടായിരുന്നു.  ഭീതിജനകമായ ആ കാലം തിരിച്ചുവന്നുകൂടാ. അതിനുള്ള ഓരോ ചെറിയ ശ്രമംപോലും മുളയിലെ നുള്ളപ്പെടുകയും  അതിന് നേതൃത്വംനല്‍കുന്നവര്‍ ആരുതന്നെയായാലും അവരെ സാമൂഹികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തുകയും  വേണം.

2005 മുതല്‍ 2015  ആഗസ്റ്റ് 28 വരെയുള്ള ഒരു ദശാബ്ദക്കാലത്ത്  സംസ്ഥാനത്തൊട്ടാകെ   നടന്ന    രാഷ്ട്രീയ കൊലപാതകങ്ങളില്‍  98 ജീവനുകള്‍ കുരുതികഴിക്കപ്പെട്ടുവെന്ന് ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 51 പേര്‍  സി.പി.എമ്മുകാരോ ആ പാര്‍ട്ടിയുടെ പോഷക സംഘടനകളില്‍പെട്ടവരോ ആണ്. 34 പേര്‍  ആര്‍.എസ്.എസ്-ബി.ജെ. പി അനുബന്ധ സംഘടനകളില്‍പെട്ടവരാണ്. സി.പി.എം നേതൃത്വത്തില്‍ 45 രാഷ്ട്രീയ  കൊലപാതകങ്ങള്‍ അരങ്ങേറിയപ്പോള്‍ ബി.ജെ.പിയുടെ കാര്‍മികത്വത്തില്‍ നടന്നത് 38 കൊലകളാണ്.   ഇതില്‍ 42  കൊലപാതകങ്ങളും അരങ്ങേറിയത്  കണ്ണൂര്‍ ജില്ലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2012 മേയ് മാസത്തില്‍ കേരളീയ മന$സാക്ഷിയെ ഞെട്ടിച്ച   ടി.പി വധത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട സി.പി.എം   നേരിടേണ്ടിവന്ന  രാഷ്ട്രീയമായ  തിരിച്ചടികള്‍ നിരവധിയായിരുന്നു. ഇതോടെ  നമ്മുടെ നാട്ടിലെ ദാരുണവും നിര്‍ഭാഗ്യകരവുമായ  രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ക്ക് ഒരവസാനമുണ്ടാകുമെന്ന്   പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങള്‍  നമ്മെ  വീണ്ടും നിരാശരാക്കുകയാണ്.

 കഴിഞ്ഞ 10 വര്‍ഷത്തിനിടക്ക് കേരളത്തില്‍ അരങ്ങേറിയ രാഷ്ട്രീയ കൊലപാതകങ്ങളെ വിശകലനംചെയ്യുമ്പോള്‍ ഒരു പ്രധാന വസ്തുത മറനീക്കി പുറത്തുവരുന്നു. ഭൂരിഭാഗം രാഷ്ട്രീയ സംഘട്ടനങ്ങളിലും ഇരുവശത്തുമായി  അണിനിരന്നിരിക്കുന്നത് സി.പി.എം-ബി.ജെ.പി എന്നീ പാര്‍ട്ടികളാണ്. മറ്റു പാര്‍ട്ടികളുടെ  വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമേ  രാഷ്ട്രീയ  വൈരത്തിന്‍െറ  പേരില്‍  കൊല്ലപ്പെട്ടിട്ടുള്ളൂ. ചുരുക്കത്തില്‍  ഈ രണ്ടു രാഷ്ട്രീയകക്ഷികളും മനസ്സുവെച്ചാല്‍   കേരളത്തിന്‍െറ രാഷ്ട്രീയ, സാമൂഹിക പരിസരം കലാപമുക്തമാവുമെന്ന്  വ്യക്തം.

കോണ്‍ഗ്രസ്  പോലുള്ള ഒരു വലിയ ജനാധിപത്യ പാര്‍ട്ടിയില്‍ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരു  സ്ഥാനവുമില്ല.  ആക്രമണത്തിന്‍െറ  പാത സ്വീകരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമികളെന്ന നിലയിലേ  പരിഗണിക്കപ്പെടുകയുള്ളൂവെന്നും അവര്‍ക്ക്  സഹായഹസ്തം നീട്ടാന്‍ ഈ സംഘടനയില്‍ ആരുമുണ്ടാകില്ളെന്നും എനിക്ക്  സുനിശ്ചിതമായി പറയാന്‍കഴിയും.
ആയുധംകൊണ്ടും അക്രമംകൊണ്ടും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് മറ്റൊന്നിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നോ, അല്ളെങ്കില്‍ പരസ്പരം ഇല്ലാതാക്കാന്‍ കഴിയുമെന്നോ ചിന്തിക്കുന്നത് മൗഢ്യമാണ്. ഈ തിരിച്ചറിവ്  നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും രാഷ്ട്രീയ സംഘട്ടനങ്ങള്‍ രൂപപ്പെടുന്നത്.  ആയുധമെടുത്തും രക്തപ്പുഴകളൊഴുക്കിയും ഒരു പ്രത്യയശാസ്ത്രവും ലോകത്തിന്നോളം  വിജയിക്കുകയോ, ജനമനസ്സുകളില്‍ സ്ഥാനംനേടുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും ശക്തമായ നടപടികള്‍തന്നെയാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. അക്രമങ്ങളെ അടിച്ചമര്‍ത്താന്‍ ഒരുമടിയും പൊലീസിനുണ്ടാകില്ല. മുഖംനോക്കാതെയുള്ള നടപടികള്‍ ആഭ്യന്തരവകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടാകും. അക്രമങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ് ’ എന്നതാണ്  പൊലീസ് നിലപാട്. അതുകൊണ്ടുതന്നെ അക്രമികള്‍ എത്ര സ്വാധീന ശക്തിയുള്ളവരായാലും ഒരാനുകൂല്യവും പ്രതീക്ഷിക്കുകയും വേണ്ട.
അക്രമങ്ങള്‍ അടിച്ചമര്‍ത്താനും സമാധാനം  പുന$സ്ഥാപിക്കാനും  ആഭ്യന്തരവകുപ്പും സര്‍ക്കാറും സ്വീകരിക്കുന്ന നടപടികള്‍ക്കും ശ്രമങ്ങള്‍ക്കുമൊപ്പം ജനകീയമായ ജാഗ്രതയും ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം നരമേധങ്ങള്‍ക്കെതിരെ ജനങ്ങളുടെ  പ്രതിരോധനിര രൂപപ്പെടേണ്ടതുണ്ട്. ഈ ഐക്യനിരക്ക്  മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമേല്‍ ഒരു തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ.

അക്രമം അപരിഷ്കൃതത്വത്തിന്‍െറ അങ്ങേയറ്റമാണെന്ന്  നമ്മെ പഠിപ്പിച്ചത്  രാഷ്ട്രപിതാവായ ഗാന്ധിജിയാണ്.  പരസ്പരം കൊന്നു തള്ളി ഒരു രാഷ്ട്രീയാദര്‍ശത്തിനും നിലനില്‍ക്കാന്‍ കഴിയില്ല. മനുഷ്യര്‍ക്ക് വേണ്ടിയല്ളെങ്കില്‍  പ്രസ്ഥാനങ്ങളും സംഘടനകളും നിലനില്‍ക്കുന്നതില്‍ ഒരര്‍ഥവുമില്ല. ഇക്കാര്യം മനസ്സിലാക്കിയാല്‍ ഈ കാണുന്ന പകയും വിദ്വേഷവും കൊലകളും ആക്രമണങ്ങളും നിമിഷനേരംകൊണ്ട് അവസാനിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

സലാലയില്‍ വീണ്ടും ഭൂചലനം : റിക്ടര്‍ സ്കെയിലില്‍ അഞ്ച് തീവ്രത രേഖപ്പെടുത്തി

Posted: 02 Sep 2015 06:52 PM PDT

Image: 
മസ്കത്ത്: ഒമാനില്‍ വീണ്ടും ഭൂചലനം. സലാല തീരത്തുനിന്ന് 312 കിലോമീറ്റര്‍ അകലെ കടലില്‍ ബുധനാഴ്ച രാവിലെ 11.20ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് മസ്കത്തിലെ സുല്‍ത്താന്‍ ഖാബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന്‍െറ പ്രതിഫലനങ്ങള്‍ ചിലയിടങ്ങളില്‍ അനുഭവപ്പെട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. റിക്ടര്‍ സ്കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 
എന്നാല്‍, ഭൂകമ്പത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായതായി വിവരമില്ല. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയളോജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഭൂചലനത്തിന്‍െറ ഒരു ലക്ഷണവും അനുഭവപ്പെട്ടില്ളെന്ന് തുംറൈത്ത്, താഖ, സലാല ടൗണ്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
മിര്‍ബാത്തില്‍ പുറത്ത് ജോലിയിലായിരുന്ന തനിക്ക് ഭൂകമ്പത്തിന്‍െറ ഒരു ലക്ഷണവും അനുഭവപ്പെട്ടിട്ടില്ളെന്ന് മലയാളിയായ ഉമര്‍ പറഞ്ഞു. കടലില്‍ വൈകുന്നേരത്തോടെ ഉള്‍വലിയല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭൂകമ്പത്തിന്‍െറ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇത് ജനങ്ങളില്‍ ചെറിയ ആശങ്ക പരത്തി. 
എന്നാല്‍, ഇത് സാധാരണ വേലിയിറക്കം മാത്രമായിരുന്നു. ഏപ്രില്‍, മേയ്, ജൂലൈ മാസങ്ങളില്‍ സലാലയിലും മസ്കത്തിലും നാലിനും അഞ്ചിനും ഇടയിലുള്ള ചലനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. കൂടാതെ, അനുഭവവേദ്യമല്ലാത്ത ചെറുചലനങ്ങളും ഉണ്ടായതായി ഭൂകമ്പ നിരീക്ഷണകേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ചലനങ്ങളില്‍ ഒന്നിലും നാശനഷ്ടം ഉണ്ടായിരുന്നില്ല.
 ഒന്നോ രണ്ടോ ചലനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് അനുഭവേദ്യമായത്. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഒമാന്‍െറ വടക്കന്‍ മേഖല ഭൂകമ്പ സാധ്യതയുള്ള സ്ഥലമായാണ് വിലയിരുത്തപ്പെടുന്നത്. 
ഒരു പ്രത്യേക മേഖലയിലെ ഭൂപാളികളുടെ ചലനം ആസ്പദമാക്കി (പീക്ക് ഗ്രൗണ്ട് ആക്സിലറേഷന്‍)നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ഇതനുസരിച്ച് യു.എ.ഇയുമായി അതിര്‍ത്തി പങ്കിടുന്ന ഖസബാണ് ഭൂചലന സാധ്യതയേറിയ പ്രദേശം. 
 

ഫെഡറര്‍, മറെ മുന്നോട്ട്;സഫറോവ പുറത്ത്

Posted: 02 Sep 2015 11:39 AM PDT

Image: 

ന്യൂയോര്‍ക്: രണ്ടാം ദിനത്തില്‍ പ്രമുഖ പുരുഷ, വനിതാ താരങ്ങളെല്ലാം യു.എസ് ഓപണ്‍ ഗ്രാന്‍ഡ്സ്ളാം ടെന്നിസിന്‍െറ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മുന്‍ ചാമ്പ്യനും രണ്ടാം സീഡുമായ സ്വിറ്റ്സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍, അതേ നാട്ടുകാരനായ സ്റ്റാനിസ്ളാവ് വാവ്റിങ്ക എന്നീ മുന്‍നിര താരങ്ങള്‍ പുരുഷ വിഭാഗത്തില്‍ അനായാസം രണ്ടാം റൗണ്ടിലത്തെിയപ്പോള്‍ വനിതകളില്‍ രണ്ടാം സീഡ് റുമേനിയന്‍ താരം സിമോണ ഹാലെപ്, നാലാം സീഡഫെഡറര്‍, മറെ മുന്നോട്ട്യ ഡെന്മാര്‍ക്കിന്‍െറ കരോളിന്‍ വോസ്നിയാക്കി എന്നിവര്‍ക്കും ഒന്നാം റൗണ്ടില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു.

നാലു സെറ്റ് നീണ്ട കഠിനപോരാട്ടത്തിനൊടുവിലാണ് ബ്രിട്ടന്‍െറ ആന്‍ഡി മറെക്ക് മുന്നേറാനായത്. അര്‍ജന്‍റീനയുടെ സീഡ് ചെയ്യപ്പെടാത്ത താരം ലിയനാര്‍ഡോ മേയര്‍ ആണ് ആദ്യ റൗണ്ടില്‍ റോജര്‍ ഫെഡററുടെ ഇരയായത്. 6^1, 6^2, 6^2 സ്കോറിന്  ഒരു മണിക്കൂറും 17 മിനിറ്റുംകൊണ്ട് സ്വിസ് മാസ്റ്റര്‍ ജയിച്ചുകയറി. ആസ്ട്രേലിയയുടെ നിക് കിര്‍ഗിയോസില്‍നിന്ന് നന്നായി പരീക്ഷണം ഏറ്റുവാങ്ങിയ ആന്‍ഡി മറെ 7^5, 6^3, 4^6, 6^1 സ്കോറിനാണ് ഒന്നാം റൗണ്ട് അതിജീവിച്ചത്. അഞ്ചാം സീഡ് വാവ്റിങ്കക്ക് സ്പാനിഷ് താരം ആല്‍ബര്‍ട്ട് റാമോസ് വിനോലാസായിരുന്നു എതിരാളി.  7^5, 6^4, 7^6(8^6)ന് ജയം വാവ്റിങ്കക്കൊപ്പം നിന്നു.

ന്യൂസിലന്‍ഡിന്‍െറ മരിന എകരോവിച്ചിനെ 6^2, 3^0ത്തിനാണ് സിമോണ ഹാലെപ് മറികടന്നത്. വോസ്നിയാക്കിക്ക് മുന്നില്‍ യു.എസിന്‍െറ ജെയ്മി ലോബ് 6^2, 6^0 സ്കോറിനും വീണു.

യു.എസിന്‍െറ ജോണ്‍ ഇസ്നര്‍ 6^2, 6^3, 6^4 സ്കോറിന് തുനീഷ്യയുടെ മാലിക് ജാസിരിയെ മറികടന്നു. ആറാം സീഡ് ചെക് താരം തോമസ് ബെര്‍ഡിച്ചിന് മുന്നില്‍ യു.എസിന്‍െറ ബോണ്‍ ഫ്രറ്റന്‍ജെലോ 6^3, 6^2, 6^4ന് വീണു. വനിതകളില്‍ ആറാം സീഡ് ചെക് താരം ലൂസി സഫറോവ വീണതാണ് രണ്ടാം ദിനം കണ്ട ഏക അട്ടിമറി. യുക്രെയ്നിന്‍െറ സീഡ് ചെയ്യപ്പെടാത്ത താരം ലെസിയ സുരെങ്കോ 6^4, 6^1ന് സഫറോവയെ കെട്ടുകെട്ടിച്ചു. അഞ്ചാം സീഡ് പെട്ര ക്വിറ്റോവ അനായാസ ജയവുമായി മുന്നേറി. 6^1, 6^1ന്  ജര്‍മനിയുടെ ലോറ സിഗ്മണ്ടിനെയാണ് ക്വിറ്റോവ തോല്‍പിച്ചത്. ബലറൂസ് താരം വിക്ടോറിയ അസരങ്ക ചെക്കിന്‍െറ ലൂസി ഹ്രാടെകയെ 6^1, 6^2നും തോല്‍പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനുള്ള സര്‍ക്കാര്‍ നിലപാടിന് കമീഷന്‍െറ പിന്തുണ

Posted: 02 Sep 2015 11:37 AM PDT

Image: 
Subtitle: 
വൈകിയതിന് ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന് കമീഷന്‍

കൊച്ചി: നവംബര്‍ 30ന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഹൈകോടതിയുടെ അനുമതി തേടിയ സര്‍ക്കാര്‍ നിലപാടിന് തെരഞ്ഞെടുപ്പ് കമീഷന്‍െറ രേഖാമൂലമുള്ള പിന്തുണ.
ഡിസംബര്‍ ഒന്നിനകം പുതിയ ഭരണസമിതികള്‍ നിലവില്‍ വരാനാവുന്ന വിധം തെരഞ്ഞെടുപ്പ് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കുന്നതായും സര്‍ക്കാറുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നും കമീഷന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് നടപടി വൈകിയതിന് തങ്ങള്‍ ഉത്തരവാദിയല്ളെന്നും കമീഷന്‍ സെക്രട്ടറി പി. ഗീത സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2010ലെ പട്ടികയനുസരിച്ച് നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന വിധം തെരഞ്ഞെടുപ്പ് നടത്താമെന്ന് നേരത്തേ കമീഷന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായി കമീഷന്‍ വ്യക്തമാക്കി. എന്നാല്‍, ഇത് പ്രായോഗികമല്ളെന്ന് സര്‍ക്കാറും ചൂണ്ടിക്കാട്ടി.
കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താനും പുതിയ 28 മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുമുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷന് നല്‍കി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
ഇതേതുടര്‍ന്ന് ആഗസ്റ്റ് 24ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷനുള്‍പ്പെടെ പങ്കെടുത്ത യോഗം വിളിച്ചുചേര്‍ത്തു. 28 മുനിസിപ്പാലിറ്റികളുടെയും കണ്ണൂര്‍ കോര്‍പറേഷന്‍െറയും രൂപവത്കരണവും കൊല്ലം കോര്‍പറേഷന്‍െറ പുന$സംഘടനയും കോടതി ശരിവെച്ച പശ്ചാത്തലത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തി ഒക്ടോബര്‍ 31ന് തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കാനാവില്ളെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ആഗസ്റ്റ് മൂന്നിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം 152 ബ്ളോക് പഞ്ചായത്തുകളാണ് പുന$സംഘടിപ്പിക്കേണ്ടിയിരുന്നത്.
എന്നാല്‍, ആഗസ്റ്റ് 26ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പുന$സംഘടിപ്പിക്കേണ്ടവയുടെ എണ്ണം 30 ആക്കി ചുരുക്കി. ഇതേതുടര്‍ന്ന് പുനര്‍നിര്‍ണയ, വാര്‍ഡ് വിഭജന നടപടികള്‍ക്ക് വേണ്ടസമയം കുറയുകയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കുറെക്കൂടി വേഗത്തില്‍ നടത്താമെന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കിയ സമയക്രമ പട്ടികയാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചത്.
നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സമയക്രമമനുസരിച്ച് നവംബര്‍ 30ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ക്ക് അധികാരമേല്‍ക്കാനാകും.
രണ്ട് ഘട്ടത്തിലായി തെരഞ്ഞെടുപ്പ് നടത്തുന്നത് ഫലപ്രദമാകില്ളെന്നും കമീഷന്‍ വ്യക്തമാക്കി. കേസ് വ്യാഴാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP