ഹജ്ജ് വളന്‍റിയര്‍ വിസ തട്ടിപ്പ്: പൊലീസ് നീക്കത്തില്‍ ദുരൂഹത Madhyamam News Feeds | ![]() |
- ഹജ്ജ് വളന്‍റിയര്‍ വിസ തട്ടിപ്പ്: പൊലീസ് നീക്കത്തില്‍ ദുരൂഹത
- ജില്ലയില്‍ കോക്കനട്ട് കോംപ്ളക്സിന് ആലോചന
- ഇശാന്ത് ശര്‍മക്കും മൂന്ന് ലങ്കന്‍ താരങ്ങള്‍ക്കുമെതിരെ ഐ.സി.സി നടപടി
- ഇന്ദ്രാണിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസ്
- പോള്‍ മുത്തൂറ്റ് ജോര്‍ജ് വധം: 13 പ്രതികള്‍ കുറ്റക്കാര്‍
- ജമ്മു കശ്മീരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പാക് ശ്രമമെന്ന് കരസേനാ മേധാവി
- കുഷ്ഠരോഗിയെന്ന് പറഞ്ഞ് മലയാളി വീട്ടുജോലിക്കാരിക്ക് അഭയകേന്ദ്രത്തില്‍ അവഗണന
- സുല്‍ത്താന്‍ ഖാബൂസ് മെഡിക്കല്‍ സിറ്റിയുടെ പ്രാഥമിക രൂപകല്‍പനയായി
- സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം: ചെന്നിത്തല
- എജുക്കേഷന്‍ സിറ്റിയിലെ ആദ്യ ട്രാം എത്തി
- ലളിത് മോദി മാള്‍ട്ടയില്‍; ഉടന്‍ അറസ്റ്റിലാവുമെന്ന് റിപ്പോര്‍ട്ട്
- ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്
- മലപ്പുറത്ത് മദ്രസയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു
- സംഘ്പരിവാറിലെ പിളര്‍പ്പുകള്‍
- ‘സഹിഷ്ണുത’യുടെ നവഭാരത രീതികള്‍
- മണിപ്പൂരില്‍ മന്ത്രിയുടെയും അഞ്ച് എം.എല്‍.എമാരുടെയും വീടിന് തീയിട്ടു
- സാങ്കല്‍പികകഥ വൈറലാകുന്നു; ‘സ്നോഡന്‍ പറയുന്നു, ബിന്‍ലാദിന്‍ മരിച്ചിട്ടില്ല’
- ഇന്ത്യക്ക് ജയം ഏഴ് വിക്കറ്റ് അകലെ
- ജയിലില്‍ നിന്ന് ഇനി ഫാഷന്‍ വസ്ത്രങ്ങളും; മോഡലുകളാകാന്‍ താരങ്ങള്‍
- കിഴക്കന്‍ യുക്രെയ്ന് പ്രത്യേക പദവി
- വടക്കെ അമേരിക്കയിലെ ഉയരംകൂടിയ പര്‍വതത്തിന്‍െറ പേര് ഇനി ‘ദെനലി’
- ബാങ്കോക് സ്ഫോടനം: വനിതയടക്കം രണ്ടു പേരെ പൊലീസ് തിരയുന്നു
- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്കാരന് ആസ്ട്രേലിയയില്‍ ആദരം
- രാജ്യം ഒരു പാര്‍ട്ടിക്കും പതിച്ചു നല്‍കിയിട്ടില്ലെന്ന് അസദുദ്ദീന്‍ ഉവൈസി
- ബാങ്കുവിളിക്കിടെ ഫേസ്ബുക് പരാമര്‍ശം; പണ്ഡിതനെ പിരിച്ചുവിട്ടു
ഹജ്ജ് വളന്‍റിയര്‍ വിസ തട്ടിപ്പ്: പൊലീസ് നീക്കത്തില്‍ ദുരൂഹത Posted: 01 Sep 2015 12:29 AM PDT മുക്കം: ഹാജിമാരുടെ സേവനത്തിനായി കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി പണവും പാസ്പോര്‍ട്ടും വാങ്ങി ഏജന്‍റ് മുങ്ങിയ സംഭവത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ വിവരങ്ങളില്‍ ദുരൂഹതകളേറെയാണ്. കഴിഞ്ഞ ദിവസം ഓമശ്ശേരി പെട്രോള്‍പമ്പിന് സമീപം ഉപേക്ഷിച്ച നിലയിലുള്ള കാറില്‍നിന്ന് 416 പാസ്പോര്‍ട്ടുകള്‍ മുക്കം പൊലീസിന് ലഭിച്ചിരുന്നു. ഇത് മുഖ്യപ്രതിയും ഏജന്‍റുമായ ജാബിറിന്‍െറ തറവാട് വീടിന് സമീപം ഉപേക്ഷിച്ച കാറില്‍നിന്ന് ലഭിച്ചുവെന്നാണ് മാധ്യമങ്ങളോട് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍, പാസ്പോര്‍ട്ടുമായി കാറില്‍ വന്നവര്‍ വിവരം പൊലീസിനെ അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസത്തെി കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആരാണ് വിവരം പൊലീസിന് നല്‍കിയതെന്നോ കസ്റ്റഡിയില്‍ എടുക്കാനായി ഡ്രൈവറെ അയച്ചത് ആരെന്നോ പൊലീസ് വ്യക്തമാക്കുന്നില്ല. |
ജില്ലയില്‍ കോക്കനട്ട് കോംപ്ളക്സിന് ആലോചന Posted: 01 Sep 2015 12:25 AM PDT മഞ്ചേരി: നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ കോക്കനട്ട് കോംപ്ളക്സ് നിര്‍മിക്കാന്‍ ആലോചന. |
ഇശാന്ത് ശര്‍മക്കും മൂന്ന് ലങ്കന്‍ താരങ്ങള്‍ക്കുമെതിരെ ഐ.സി.സി നടപടി Posted: 31 Aug 2015 11:25 PM PDT Image: ![]() കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്തുള്ള മോശം പെരുമാറ്റത്തിന് നാല് കളിക്കാര്‍ക്കെതിരെ ഐ.സി.സിയുടെ അച്ചടക്ക നടപടി. ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മ, ശ്രീലങ്കന്‍ കളിക്കാരായ ധമ്മിക പ്രസാദ്, ദിനേശ് ചാണ്ഡിമല്‍ എന്നിവരെയാണ് ഐ.സി.സി കുറ്റക്കാരെന്ന് കണ്ടെത്തിയത്. അമ്പയറുടെ തീരുമാനത്തില്‍ നീരസം പ്രകടിപ്പിച്ചതിന് ലഹിരു തിരിമാനെക്കെതിരെയും നടപടിയുണ്ടാകും. ടെസ്റ്റ് കഴിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങളും ശിക്ഷയും പ്രഖ്യാപിക്കുകയെന്ന് ഐ.സി.സി ട്വിറ്ററിലൂടെ അറിയിച്ചു. ടെസ്റ്റിന്‍െറ നാലാം ദിനമാണ് ഐ.സി.സിയുടെ നടപടിക്കാസ്പദമായ രംഗങ്ങള്‍ മൈതാനത്തുണ്ടായത്. 76ാം ഓവറില്‍ ഇഷാന്ത് ശര്‍മയും ആര്‍.അശ്വിനും ക്രീസിലുള്ളപ്പോഴായിരുന്നു വാഗ്വാദം നടന്നത്. ഇഷാന്തിനെതിരെ ലങ്കന്‍ ബൗളര്‍ ധമ്മിക പ്രസാദ് തുടരെ ബൗണ്‍സറുകള്‍ എറിയുകയായിരുന്നു. രണ്ട് ബൗണ്‍സറുകളും ഇഷാന്ത് തൊട്ടില്ല. ധമ്മിക പ്രസാദ് മൂന്നാമതും ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അത് നോബാളായി അമ്പയര്‍ വിളിച്ചു. ഈ പന്തില്‍ ഇഷാന്ത് ഒരു റണ്‍സുമെടുത്തു. റണ്ണിനായി ഓടുമ്പോള്‍ ഇഷാന്ത് ബൗളറെ കളിയാക്കി. ഇതില്‍ കുപിതനായ ധമ്മിക പ്രസാദ് ഇഷാന്തിനെ ചീത്ത വിളിച്ചു. ബൗളറുടെ അടുത്തേക്ക് നടന്ന് ഇഷാന്തും ചീത്ത വിളിച്ചു. ഇതിനിടെ ലങ്കന്‍ കീപ്പര്‍ ദിനേശ് ചണ്ഡിമല്‍ ഇഷാന്തിന്‍െറ ജഴ്‌സിയില്‍ ഉരസി കുപിതനായി എന്തൊക്കെയോ പറഞ്ഞു. അടുത്ത ഓവറിലും പ്രസാദ് ബൗണ്‍സര്‍ എറിഞ്ഞു. നോബാളായ പന്തില്‍ ഇഷാന്ത് ഒരു റണ്‍സെടുത്തു. അടുത്ത പന്തില്‍ അശ്വിന്‍ പുറത്താവുകയും ഇന്ത്യന്‍ ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു. കളി കഴിഞ്ഞ് പവലിയനിലേക്ക് മടങ്ങവെ ധമ്മിക പ്രസാദ് വീണ്ടും ഇഷാന്തിനെ ചീത്തവിളിക്കുകയായിരുന്നു. ഞായറാഴ്ചയും ഇഷാന്തും ലങ്കന്‍ കളിക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. രണ്ടാം ടെസ്റ്റിനിടെ പെരുമാറ്റച്ചട്ട ലംഘനത്തിന് ഇഷാന്തിന് മാച്ച് ഫീയുടെ 65 ശതമാനം പിഴ നല്‍കേണ്ടി വന്നിരുന്നു. |
ഇന്ദ്രാണിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസ് Posted: 31 Aug 2015 11:06 PM PDT Image: ![]() കൊല്‍ക്കത്ത: ശീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിയെ തൂക്കിലേറ്റണമെന്ന് മുന്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് ദാസ്. എന്‍െറ മക്കളാണ് ശീനയും മിഖായേലും. അവരുടെ പിതാവാണ് ഞാന്‍. ശീനയെ ഇന്ദ്രാണി കൊലപ്പെടുത്തിയതാണെന്നും സിദ്ധാര്‍ഥ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദ്രാണിയെ വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍, മൂന്നു വര്‍ഷം ഒരുമിച്ചു താമസിച്ചു. 1989ലാണ് ഇന്ദ്രാണിയുമായി അവസാനമായി സംസാരിച്ചത്. ഇന്ദ്രാണിയുമായുള്ള വിവാഹം വലിയ അബദ്ധമായിരുന്നു. 1989ലാണ് ഇന്ദ്രാണിയുമായി അവസാനമായി സംസാരിച്ചത്. ഇന്ദ്രാണിയുടെയും തന്‍േറയും കുടുംബ പശ്ചാത്തലം വ്യത്യസ്ഥമാണ്. ഉന്നത ജീവിത നിലവാരം പുലര്‍ത്താന്‍ ഇന്ദ്രാണി ആഗ്രഹിച്ചിരുന്നു. അവര്‍ക്ക് സാമ്പത്തിക താത്പര്യമാണ് ഉണ്ടായിരുന്നതെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി. കേസില്‍ മുംബൈ പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കും. ശീനയുടെ പിതാവെന്ന് തെളിയിക്കാനായി ഡി.എന്‍.എ പരിശോധനക്ക് തയാറാണെന്നും സിദ്ധാര്‍ഥ് പറഞ്ഞു. |
പോള്‍ മുത്തൂറ്റ് ജോര്‍ജ് വധം: 13 പ്രതികള്‍ കുറ്റക്കാര്‍ Posted: 31 Aug 2015 10:58 PM PDT Image: ![]() തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് ജോര്‍ജ് വധകേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 14ാം പ്രതിയായ അനീഷിനെ കോടതി വെറുതെ വിട്ടു. ശിക്ഷ രണ്ടു മണിക്ക് പ്രഖ്യാപിക്കും. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി തിരുവനന്തപുരം സി.ബി.ഐ കോടതി വ്യക്തമാക്കി. കേസില്‍ കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണ് സി.ബി.ഐ സമര്‍പ്പിച്ചത്. രണ്ടു കേസുകളിലുമായി 19 പ്രതികളാണുള്ളത്. ഒന്നാം പ്രതി ജയചന്ദ്രന്‍, രണ്ടാം പ്രതി കാരി സതീശ്്, ആറാം പ്രതി ജെ. സതീഷ് കുമാര്‍, ഏഴാം പ്രതി ആര്‍. രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍, പുത്തന്‍ പാലം രാജേഷ്, സത്താര്‍, എന്നിവര്‍ക്ക് വധത്തില്‍ നേരിട്ട് പങ്കുള്ളതായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു. തെളിവു നശിപ്പിക്കലാണ് മറ്റു പ്രതികള്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ളെന്നും ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കൊലപാതകം നടന്ന് ആറുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2009 ആഗസ്റ്റ് 21 നാണ് മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്‍്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ് നെടുമുടിക്ക് സമീപം പോങ്ങയില്‍ വച്ച് കൊല്ലപ്പെട്ടത്. നസീര്‍ എന്നയാളെ അക്രമിക്കാന്‍ ഗുണ്ടാനേതാവ് കാരി സതീശും സംഘവും ക്വട്ടേഷന്‍ എടുത്ത ശേഷം ചങ്ങനാശ്ശേരിയില്‍ നിന്ന് മണ്ണഞ്ചേരിയിലേക്ക് പോകും വഴി പോള്‍ ജേര്‍ജിന്‍്റെ കാറ് തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റെങ്കിലും പോള്‍ വണ്ടി നിര്‍ത്തിയില്ല. ഇതില്‍ പ്രകോപിതരായ കാരി സതീശും സംഘവും വാഹനം പിന്തുടര്‍ന്ന് പോളിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ കാരി സതീശ് കത്തിയെടുത്ത് പോളിനെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരും ജോര്‍ജിനൊപ്പമുണ്ടായിരുന്നു. പോളും കൂട്ടുകാരും മാരാരിക്കുളത്തെ റിസോര്‍ട്ടിലേക്കു പോവുകയായിരുന്നു. ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. രാജേഷും ഓംപ്രകാശും സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെട്ടതും സംശയത്തിനിടയാക്കി. എന്നാല്‍ പോളുമായി നല്ല ബന്ധമാണ് ഇരുവര്‍ക്കും ഉണ്ടായിരുന്നതെന്ന് വ്യക്തമായതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. ആദ്യം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് പോളിന്‍െറ പിതാവ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 2012 മാര്‍ച്ച് 19 ന് ആരംഭിച്ച വിചാരണയില്‍ 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. ഏഴ് പേരെയാണ് കേസില്‍ സി.ബി.ഐ മാപ്പ് സാക്ഷിയാക്കിയത്. ഇന്നലെ നടത്താനിരുന്ന വിധി പ്രസ്താവം കേസിലെ മൂന്ന് പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. |
ജമ്മു കശ്മീരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പാക് ശ്രമമെന്ന് കരസേനാ മേധാവി Posted: 31 Aug 2015 10:57 PM PDT Image: ![]() ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ പാകിസ്താന്‍ ഉപയോഗിക്കുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും വെടിനിര്‍ത്തല്‍ ലംഘനവും തുടരുകയാണ്. എന്നാല്‍, സൈന്യം ജാഗ്രതയിലും പൂര്‍ണ സജ്ജവുമാണ്. ഭാവിയില്‍ യുദ്ധം അടക്കമുള്ള ഏത് നീക്കവും നേരിടാനാവുമെന്നും കരസേനാ മേധാവി മാധ്യമങ്ങളോട് പറഞ്ഞു. 2003ലെ ഇന്ത്യ^പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഈ വര്‍ഷം മാത്രം 245 ആക്രമണങ്ങള്‍ പാക് സേന നടത്തിയിട്ടുണ്ട്. ആഗസ്റ്റില്‍ മാത്രം 55 വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായി. കഴിഞ്ഞയാഴ്ച രാജ്യാന്തര അതിര്‍ത്തിയായ ആര്‍.എസ് പുരയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകളടക്കം മൂന്നു പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. |
കുഷ്ഠരോഗിയെന്ന് പറഞ്ഞ് മലയാളി വീട്ടുജോലിക്കാരിക്ക് അഭയകേന്ദ്രത്തില്‍ അവഗണന Posted: 31 Aug 2015 10:37 PM PDT Image: ![]() ദുബൈ: വീട്ടുജോലിക്കാരിയായ മലയാളി സ്ത്രീയെ കുഷ്ഠ രോഗിയാണെന്ന് പറഞ്ഞ് ദുബൈയിലെ അഭയ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം പണ്ട് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നുള്ള പൊള്ളലേറ്റ പാട് കണ്ടാണ് തന്നെ കുഷ്ഠരോഗിയായി ചിത്രീകരിച്ചതെന്ന് തിരുവനന്തപുരം കഴക്കൂട്ടം കഠിനംകുളം സ്വദേശി രാജമ്മ പറയുന്നു. ഇക്കഴിഞ്ഞ മെയ് 28 നാണ്ഈ 43 കാരി യു.എ.ഇയില്‍ എത്തിയത്. സ്കൂള്‍ ജോലി എന്ന പേരില്‍ വിസ നല്‍കിയ എജന്‍റ് പിന്നീട് വാക്ക് മാറിയതാണ് ഈ കുരുക്കിലേക്ക് എത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, കൈ കാലുകളിലും കഴുത്തിലും പൊള്ളലേറ്റ പാട് മൂലം തന്നെ ആരും ജോലിക്ക് വെക്കുന്നില്ല. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇതുമൂലം ഏറെ ദുരിതം നേരിടേണ്ടി വന്നുവെന്നും ഭക്ഷണം പോലും യഥാസമയം ലഭിച്ചിരുന്നില്ളെന്നും രാജമ്മ ആരോപിച്ചു. വിസ എജന്‍റിനോട് ദുരിതം പറഞ്ഞപ്പോള്‍, തന്നെ ഒരു ടാക്സി ഡ്രൈവറുടെ കൂടെ അബൂദബിയിലേക്ക് കയറ്റി വിടുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികാരികളെ സമീപിച്ചു. ഇതേതുടര്‍ന്നാണ് ദുബൈയിലെ അഭയ കേന്ദ്രത്തിലേക്ക് മാറിയത്. രണ്ടാഴ്ചയിലേറെ അഭയ കേന്ദ്രത്തില്‍ താമസിച്ചു. എന്നാല്‍, അവിടെയും മാനസിക പീഢനവും അവഗണനയും ആയിരുന്നുവെന്നും രാജമ്മ പരാതിപ്പെട്ടു. കുഷ്ഠരോഗിയെ പോലെയാണ് അവര്‍ തന്നോട് പെരുമാറിയത്. കക്കൂസ് വരെ കഴുകിപ്പിച്ചു. ആശ്വാസമാകേണ്ട അഭയ കേന്ദ്രത്തില്‍ തൊലി നിറം നോക്കിയുള്ള ഈ പെരുമാറ്റമായിരുന്നുവെന്നും രാജമ്മ പറഞ്ഞു. ഭര്‍ത്താവിന്‍െറ മരണത്തെ തുടര്‍ന്ന് കടബാധ്യതകള്‍ വീട്ടാന്‍ വീടിന്‍െറ ആധാരം പോലും പണയം വെച്ചും പലിശയ്ക്ക് പണം കടം വാങ്ങിയുമാണ് രാജമ്മ യു.എ.ഇയില്‍ എത്തിയത്. അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനാണ് അവസാനം ഇവര്‍ക്ക് ആശ്വാസമയാത്. ജൂണ്‍ നാലിന് രാജമ്മയുടെ വിസ റദ്ദാക്കിയെങ്കിലും ആ രേഖ അവര്‍ക്ക് എജന്‍റ് നല്‍കിയത് ആഗസ്റ്റ് 30ന് മാത്രമാണെന്നും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഒ.വൈ. അഹമ്മദ് ഖാന്‍ പറഞ്ഞു. ഇത്തരത്തിലുളള തൊഴില്‍ തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ നിയമവും ശിക്ഷാ നടപടികളും കൂടുതല്‍ ശക്തമാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തില്‍ വീട്ടു ജോലിക്കാരുടെ ഇത്തരം ആവശ്യങ്ങള്‍, വിവിധ സംഘടനകള്‍ ഉയര്‍ത്തിയെങ്കിലും യാതൊരു ചര്‍ച്ചകളും നടന്നില്ളെന്നും ആക്ഷേപമുണ്ട്. |
സുല്‍ത്താന്‍ ഖാബൂസ് മെഡിക്കല്‍ സിറ്റിയുടെ പ്രാഥമിക രൂപകല്‍പനയായി Posted: 31 Aug 2015 09:41 PM PDT Image: ![]() മസ്കത്ത്: ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ബര്‍ക്ക അല്‍ ഫുലൈജില്‍ സ്ഥാപിക്കുന്ന സുല്‍ത്താന്‍ ഖാബൂസ് മെഡിക്കല്‍ സിറ്റിയുടെ പ്രാഥമിക രൂപകല്‍പനയായതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചു. ഇതടക്കം ആരോഗ്യ മേഖലയില്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുക. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ ഈ പദ്ധതികളുടെയെല്ലാം പ്രാഥമിക നടപടിക്രമങ്ങളില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മന്ത്രാലയം ദോഫാറില്‍ എട്ട് ഹെല്‍ത്ത് സെന്‍ററുകളും ദാഖിലിയയില്‍ രണ്ടും ദാഹിറ, വടക്കന്‍ ബാത്തിന മേഖലകളില്‍ ഒന്നും ഹെല്‍ത്ത് സെന്‍ററുകള്‍ വീതം ഉദ്ഘാടനം ചെയ്തു. ഇതോടെ ഹെല്‍ത്ത് സെന്‍ററുകളുടെ എണ്ണം 180 ആയി ഉയര്‍ന്നു. ഇതോടൊപ്പം 23 ഹെല്‍ത്ത് കോംപ്ളക്സുകളും 49 ആശുപത്രികളും രാജ്യത്തുണ്ട്. ഹെല്‍ത്ത് കോംപ്ളക്സുകളിലും ആശുപത്രികളിലുമായി 4891 രോഗികള്‍ക്ക് ചികിത്സ തേടാന്‍ കഴിയും. നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതിനായി മന്ത്രാലയം പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. വൈദ്യശാസ്ത്ര പഠനത്തിനായി 13 സ്ഥാപനങ്ങളാണ് നിലവില്‍ രാജ്യത്തുള്ളത്. മന്ത്രാലയത്തിന് കീഴിലെ ജീവനക്കാരുടെ സ്വദേശിവത്കരണം 68 ശതമാനത്തിന് മുകളിലത്തെിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഡോക്ടര്‍മാരില്‍ 33 ശതമാനവും ഫാര്‍മസിസ്റ്റുകളില്‍ 84 ശതമാനവും സ്വദേശികളാണെന്നും പറഞ്ഞു. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് മന്ത്രാലയം പ്രധാനമായും ശ്രദ്ധയൂന്നിയത്. ഇതുവഴി ആരോഗ്യ രംഗത്തെ സേവനങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കാന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2013ലാണ് ബര്‍ക്കയില്‍ മെഡിക്കല്‍ സിറ്റി സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2020ല്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്ന മെഡിക്കല്‍ സിറ്റിക്ക് ശതകോടി ഡോളര്‍ ചെലവുവരുമെന്നാണ് കരുതുന്നത്. പൊതുജനങ്ങള്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി അഞ്ച് സ്പെഷലൈസ്ഡ് ആശുപത്രികളാകും മെഡിക്കല്‍ സിറ്റിയില്‍ ഉണ്ടാവുക. ഇതോടൊപ്പം രോഗനിര്‍ണയത്തിനായുള്ള അത്യാധുനിക ലബോറട്ടറികള്‍, വൈദ്യശാസ്ത്ര വിദ്യാര്‍ഥികളുടെ പഠനത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രങ്ങള്‍ എന്നിവയും ഉണ്ടാവും. ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്‍േറഷന്‍ സെന്‍റര്‍, പുനരധിവാസ കേന്ദ്രം, കുട്ടികളുടെ ആശുപത്രി, ജനറല്‍ ആശുപത്രി, ഹെഡ് ആന്‍ഡ് നെക്ക് ഹോസ്പിറ്റല്‍ എന്നിവയാകും പ്രാഥമിക ഘട്ടത്തില്‍ ഉണ്ടാവുക. ആശുപത്രികളില്‍ എല്ലാമായി രണ്ടായിരത്തോളം കിടക്കകളുണ്ടാകും. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയുടെ ഭാഗമായാകും മെഡിക്കല്‍ സിറ്റിയുടെ പ്രവര്‍ത്തനം. |
സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം: ചെന്നിത്തല Posted: 31 Aug 2015 09:18 PM PDT Image: ![]() കോഴിക്കോട്: കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യാതൊരു പ്രകോപനവുമില്ലാതെയാണ് കണ്ണൂരില്‍ അക്രമങ്ങള്‍ അരങ്ങേറുന്നത്. പ്രകോപനം ഒഴിവാക്കാന്‍ ശ്രമിക്കണം. കണ്ണൂരില്‍ ആസൂത്രിതമായ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അക്രമം അനുവദിക്കില്ല എന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കലക്ടറും എസ്.പിയും പങ്കെടുക്കുന്ന യോഗത്തില്‍ രാഷ്ടീയ പാര്‍ട്ടികളുടെ പ്രതിനിധികളും സംബന്ധിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആവശ്യത്തിന് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സമധാനം പുനസ്ഥാപിക്കാനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു. |
എജുക്കേഷന്‍ സിറ്റിയിലെ ആദ്യ ട്രാം എത്തി Posted: 31 Aug 2015 08:49 PM PDT Image: ![]() ദോഹ: ഖത്തര്‍ ഫൗണ്ടേഷന്കീഴിലുള്ള എജുക്കേഷന്‍ സിറ്റിയിലേക്കുള്ള ആദ്യ ട്രാം രാജ്യത്തത്തെി. എജുക്കേഷന്‍ സിറ്റി പരിസ്ഥിതി സൗഹൃദ കേന്ദ്രമാക്കുന്നതിന്‍െറ ഭാഗമായാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാമുകള്‍ രാജ്യത്തത്തെിച്ചു. ദോഹ തുറമുഖത്തത്തെിയ ട്രാമിന് ഖത്തര്‍ ഫൗണ്ടേഷന്‍ കാപിറ്റല്‍ പ്രോജക്ട്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് എ. അബൂഗസ്ല, സീനിയര്‍ എം.ഇ.പി പ്രോജക്ട് എന്‍ജിനീയര്‍ ഇബ്രാഹീം എഫ്. അല്‍ ഹൈദോസ്, പ്രോജക്ട് മാനേജര്‍ മുഹമ്മദ് ഐ. അല്‍ മര്‍സൂഖി തുടങ്ങിയവര്‍ ചേര്‍ന്ന് വരവേല്‍പ്പ് നല്‍കി. അറുപത് സീറ്റുകളോട് കൂടിയ ഒരു ട്രാമില്‍ 234 പേര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ ശരാശരി 3,000 പേര്‍ക്ക് യാത്രാ സൗകര്യമൊരുക്കാന്‍ എജുക്കേഷന്‍ സിറ്റിയില്‍ സജ്ജീകരിക്കുന്ന 19 ട്രാമുകള്‍ക്ക് കഴിയും. നാല് മിനുട്ട് ഇടവേളകളില്‍ ട്രാം പുറപ്പെടും. 11.5 കിലോ മീറ്റര്‍ പാതയില്‍ 24 ട്രാം സ്റ്റേഷനുകളാണുളളത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദോഹ മെട്രോയുമായി ട്രാം സര്‍വീസ് ബന്ധിപ്പിക്കും. ആദ്യ ട്രാം ജര്‍മനിയിലെ ബ്രമര്‍ഹാവന്‍ തുറമുഖത്ത് നിന്നാണ് ദോഹയിലത്തെിയത്. 19 ട്രാമുകളാണ് സീമന്‍സിന്‍െറ വിയന്ന പ്ളാന്‍റില്‍ നിര്‍മിക്കുന്നത്. സമീപത്തുള്ള റെയില്‍ ടെക് കേന്ദ്രത്തില്‍ പരീക്ഷണ ഓട്ടവും അര്‍സെനല്‍ കൈ്ളമറ്റ് ചേംബറില്‍ ശീതീകരണ പരീക്ഷണവും പൂര്‍ത്തിയാക്കിയ ആദ്യ ട്രാമാണ് ഇപ്പോള്‍ എത്തിയത്. ജൂലൈ അവസാനമാണ് ബ്രമര്‍ഹാവനില്‍ നിന്ന് ഇവ നോര്‍ത്ത് സീയിലൂടെ യാത്ര തിരിച്ചത്. മൂന്നും കംപാര്‍ട്ട്മെന്‍റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ട്രാമിന് 27.7 മീറ്റര്‍ നീളവും 2.55 മീറ്റര്‍ വീതിയുമുണ്ട്. അടുത്ത വര്‍ഷമാദ്യം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ട്രാം സര്‍വീസ് ഖത്തറിലെ ആദ്യ റയില്‍വേ സംവിധാനമാകും. ട്രാം സര്‍വീസിനായി നിര്‍മിക്കുന്ന സ്റ്റേഷനുകളും ട്രാക്കുകളും അന്തിമഘട്ടത്തിലാണ്. പാര്‍ക്കിങ് സ്ഥലങ്ങളിലാണ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. ഒരു ട്രാമില്‍ മൂന്നു ഭാഗങ്ങളിലായി 60 സീറ്റുകളാണുണ്ടാകുക. 170ലേറെ പേര്‍ക്ക് നിന്നു യാത്ര ചെയ്യാം. ആകെ 230 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയും. 40 കിലോമീറ്റര്‍ വേഗത്തിലാണ് ട്രാം സഞ്ചരിക്കുക. തിരക്കുള്ള സമയങ്ങളില്‍ 16 ട്രാമുകള്‍ വരെ സര്‍വീസിലുണ്ടാകും. എജുക്കേഷന്‍ സിറ്റിയിലെ തെക്കും വടക്കുമുള്ള സര്‍വകലാശാലകളും അഡ്മിനിസ്ട്രറ്റീവ് കെട്ടിടങ്ങളും ഹോസ്റ്റലുകളും ട്രാം സര്‍വീസ് വഴി ബന്ധിപ്പിക്കും. ട്രാമില്‍ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവര്‍ക്ക് ഉപയോഗിക്കാനായി ഇലക്ട്രിക് സൈക്കിളും ഒരുക്കും. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിന്‍െറ ഭാഗത്താണ് ദോഹ മെട്രോയുമായി ട്രാം സര്‍വീസ് ബന്ധിപ്പിക്കുക. 11.5 കിലോമീറ്റര്‍ ട്രാക്കില്‍ ഒരു കിലോമീറ്റര്‍ ഒഴിച്ചുള്ളവ തറ നിരപ്പിലാണ്. ഖത്തര്‍ ഫൗണ്ടേഷന്‍ കാമ്പസിലെ ട്രാക്കെല്ലാം തറനിരപ്പിലാണ്. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിനെയും സിദ്റ മെഡിക്കല്‍ സെന്‍ററിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു കിലോമീറ്റര്‍ തറനിരപ്പിന് മുകളിലൂടെയാണ് പോകുക. ഇവിടെ രണ്ടു സ്റ്റേഷനുമുണ്ടാകും. ദുഖാന്‍ ഹൈവേയുടെ ഇരുവശത്തുമുള്ള കാമ്പസുകളെ ബന്ധിപ്പിച്ച് ടണലുമുണ്ടാകും. ഒരോ സ്റ്റേഷനിലും എത്തുമ്പോള്‍ ചാര്‍ജ് ചെയ്യുകയും അവിടെ നിന്ന് അടുത്ത സ്റ്റേഷന്‍ വരെ ഈ ചാര്‍ജില്‍ ഓടാനുമാണ് പദ്ധതി. ട്രാമിന്‍െറ മുകളില്‍ സ്ഥാപിക്കുന്ന ബാറ്ററി സംവിധാനം വഴിയാണ് ഒരോ സ്റ്റേഷനിലും ചാര്‍ജ് ചെയ്യുക. 20 സെക്കന്‍ഡ് കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. ഇതിനായി സീമന്‍സ് വികസിപ്പിച്ചെടുത്ത സിട്രാസ് ഹൈബ്രിഡ് എനര്‍ജി സ്റ്റോറേജ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഖത്തറിലെ കടുത്ത ചൂടും ഹ്യുമിഡിറ്റിയും നേരിടാന്‍ തക്ക ശേഷിയുള്ളതാണ് ട്രാമുകള്‍. കൈ്ളമറ്റ് ചേംബറിനുള്ളില്‍ ഖത്തറിന്‍െറ വേനല്‍ക്കാലത്തെ താപനില സൃഷ്ടിച്ച് പരീക്ഷണം നടത്തി ഇക്കാര്യം കമ്പനി ഉറപ്പാക്കിയിരുന്നു. ട്രാമിനുള്ളില്‍ താപനില 25 ഡ്രിഗ്രിയില്‍ താഴെയാക്കാന്‍ ഉയര്‍ന്ന ശേഷിയുള്ള എസി സംവിധാനമാണ് സ്ഥാപിച്ചിട്ടുള്ളത്. കടുത്ത വെയിലില്‍ നിന്ന് ട്രാമിനെ സംരക്ഷിക്കാനായി ട്രാമിന്‍്റെ മുകളില്‍ പ്രത്യേക സണ്‍ ഷേഡുകളും സ്ഥാപിച്ചിട്ടുണ്ട്. |
ലളിത് മോദി മാള്‍ട്ടയില്‍; ഉടന്‍ അറസ്റ്റിലാവുമെന്ന് റിപ്പോര്‍ട്ട് Posted: 31 Aug 2015 08:13 PM PDT Image: ![]() ന്യൂഡല്‍ഹി: മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി സ്ഥീരീകരിച്ചെന്ന് സി.എന്‍.എന്‍^ ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ലളിത് മോദി മാള്‍ട്ടയിലുണ്ടെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. മോദിയെ ഉടന്‍ തന്നെ ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഐ.പി.എല്‍ കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ട മോദി അഞ്ച് വര്‍ഷം മുമ്പാണ് വിദേശത്തേക്ക് പോയത്. ഐ.പി.എല്‍ കേസില്‍ ആരോപണങ്ങള്‍ വെളിച്ചത്തുവന്നതിന് ശേഷമായിരുന്നു മോദിയുടെ നാടുവിടല്‍. കഴിഞ്ഞ മാസം 20ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനായി സി.ബി.ഐ ഇന്‍റര്‍പോളിന് കേസിന്‍െറ രേഖകള്‍ കൈമാറിയിരുന്നു. മോദിക്ക് വിദേശത്ത് പേകാന്‍ രേഖകള്‍ ശരിയാക്കി നല്‍കിയതിന് കേന്ദ്ര സര്‍ക്കാറും രാജസ്ഥാന്‍ സര്‍ക്കാറും ആരോപണം നേരിടുകയാണ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമാണ് ആരോപണം നേരിടുന്നത്. ജൂലൈയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെഡ് കോര്‍ണര്‍ നോട്ടീസിനായി ഇന്‍റര്‍ പോളിനെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രത്യേക കോടതി പുറപ്പെടുവിപ്പിച്ച ജാമ്യമില്ലാ വാറണ്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ നീക്കം. |
ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് Posted: 31 Aug 2015 07:05 PM PDT Image: ![]() Subtitle: ട്രെയിന്‍ സര്‍വീസുകളെ ബാധിക്കില്ല; മറ്റെല്ലാ രംഗത്തും സമരം ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച 10 പ്രമുഖ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ അഖിലേന്ത്യ വ്യാപകമായി പണിമുടക്ക് നടത്തും. റെയില്‍വേ ഒഴികെ എല്ലാ മേഖലകളിലും സമരം ഉണ്ടാവുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍.എസ്.എസിന്‍െറ പോഷക സംഘടനയായ ബി.എം.എസ് പണിമുടക്കില്‍നിന്ന് പിന്മാറി. തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാറിന് ആറുമാസത്തെ സാവകാശംകൂടി നല്‍കണമെന്നും വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും വിശദീകരിച്ചാണ് ബി.എം.എസ് അവസാനഘട്ടത്തില്‍ പണിമുടക്കില്‍നിന്ന് പിന്മാറിയത്. എന്നാല്‍, ഭരണകക്ഷിയായ ബി.ജെ.പിയുടെ സമ്മര്‍ദം മൂലമുള്ള രാഷ്ട്രീയ തീരുമാനമാണ് ബി.എം.എസ് എടുത്തതെന്ന് മറ്റു തൊഴിലാളി സംഘടനാ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 12 ആവശ്യങ്ങളാണ് സംഘടനകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. സംഘടിത, അസംഘടിത മേഖലയിലെ കരാര്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം 15,000 രൂപയെങ്കിലും മിനിമം വേതനം നിശ്ചയിക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ 7000 രൂപയാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശമെന്ന് അവര്‍ പറഞ്ഞു. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കൊത്തവിധം സര്‍ക്കാര്‍ കൊണ്ടുവരുന്ന തൊഴില്‍നിയമങ്ങള്‍ 70 ശതമാനം തൊഴിലാളികളെയും അടിസ്ഥാന നിയമപരിരക്ഷക്ക് പുറത്താക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. |
മലപ്പുറത്ത് മദ്രസയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു Posted: 31 Aug 2015 07:00 PM PDT Image: ![]() മലപ്പുറം: പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ മദ്രസയിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ കാറിടിച്ച് മരിച്ചു. പൂന്താനം ചേരിയില്‍ സുലൈമാന്‍െറ മകന്‍ ഷിബിന്‍ (9), സുലൈമാന്‍െറ സഹോദരന്‍ ഹമീദിന്‍െറ മകന്‍ മുഹമ്മദ് ഡാനിഷ് (13) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു. തിരുവല്ലയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പൂന്താനം ആക്കപ്പറമ്പില്‍ കുട്ടികളെ ഇടിച്ചത്. റോഡിലിറങ്ങിയ ഉടന്‍ തന്നെ കുട്ടികളെ വണ്ടി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
|
Posted: 31 Aug 2015 06:55 PM PDT Image: ![]()
ഹിന്ദുത്വരാഷ്ട്രീയത്തിലെ വ്യത്യസ്തവിഭാഗങ്ങള്‍ തങ്ങളുടെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷ ദളിത് വിരുദ്ധവുമായ ഒരു സമീപനം ഈ വിഭാഗങ്ങള്‍ക്കെല്ലാം പൊതുവായുണ്ടെങ്കിലും ഇതൊക്കെ നടപ്പാക്കുന്നതിനുള്ള അവരുടെ പ്രായോഗികപരിപാടികള്‍ രാമക്ഷേത്ര രഥയാത്രയിലൊക്കെ എന്നപോലെ ഏകോപിപ്പിക്കപ്പെടുന്നില്ല. ഈ ഏകോപനമില്ലായ്മയില്‍ത്തന്നെയുണ്ട്, അപകടങ്ങള്‍ പതിയിരിക്കുന്ന ഒരു ക്രുദ്ധരാഷ്ട്രീയത്തിന്‍െറ ഭയപ്പെടുത്തുന്ന ചില സങ്കീര്‍ണതകള്‍. ഹിന്ദുത്വവാദികള്‍ക്കിടയിലെ വിവിധ വിഭാഗങ്ങളുടെ തന്നിഷ്ടപ്രകാരമുള്ള കലുഷിതപ്രവര്‍ത്തനങ്ങള്‍ക്ക്മൗനാനുവാദം നല്‍കുന്ന രീതിയാണ് ഒൗദ്യോഗിക നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് നേതൃത്വത്തത്തെന്നെ പലതായി പിളര്‍ത്തിയിരിക്കുകയാണ്. ഒരുവശത്ത് മോദിയുടെ സൂക്ഷ്മ മൃദു ഫാഷിസ്റ്റ് നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കി ഭരണകൂടത്തിലെ പിടി ശക്തിപ്പെടുത്തണം എന്നാഗ്രഹിക്കുന്ന വിഭാഗവും, മറുവശത്ത് കൂടുതല്‍ പ്രാദേശിക ഇടപെടലുകളിലൂടെ ഹിന്ദുത്വ അജണ്ട നിര്‍ദാക്ഷിണ്യം നടപ്പിലാക്കണം എന്നു കരുതുന്ന ഒരു വിഭാഗവും കൃത്യമായി ഉയര്‍ന്നുവന്നിരിക്കുന്നു. ഇപ്പോള്‍ ഹിന്ദുത്വവാദികള്‍ക്കിടയില്‍ മോദി അനുകൂലികളും പ്രവീണ്‍ തൊഗാഡിയ വിഭാഗവും തമ്മിലുണ്ടായിട്ടുള്ള പിളര്‍പ്പ് ഒരു അധികാരവടംവലിയിലേക്ക് തന്നെ നീങ്ങുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോദിക്ക് വ്യക്തിപരമായ അജണ്ടകള്‍ കൂടിയുണ്ട് എന്നത് മറുവിഭാഗത്തെ അസ്വസ്ഥരാക്കുകയും സംശയാലുക്കളാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍െറ അത്തരം സ്വകാര്യ അജണ്ടകള്‍ തങ്ങളുടെ വളര്‍ച്ചക്ക് വിലങ്ങുതടിയാവുകയോ കാലതാമസം വരുത്തുകയോ ചെയ്യുമോ എന്ന സംശയം അവര്‍ക്കുണ്ട്. മോദി^അമിത് ഷ^ആര്‍.എസ്.എസ് അച്ചുതണ്ടിന്‍െറ സ്ഥാപനവത്കരണ സമീപനത്തിന്‍െറ പ്രയോജനങ്ങള്‍ അവര്‍ക്ക് ബോധ്യമാവുന്നുണ്ടെങ്കിലും ക്ഷമാപൂര്‍വം അതിന്‍െറ ഫലസിദ്ധിക്കുവേണ്ടി കാത്തിരിക്കാന്‍ അവര്‍ സന്നദ്ധരല്ല. ഇത് മോദിയും ഇവരും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട സംവരണസമരത്തിന്‍െറ പിന്നില്‍ തൊഗാഡിയ വിഭാഗമാണ് എന്ന് സംശയിക്കപ്പെടുന്നു. സാമൂഹികമായും സാമ്പത്തികമായും ഗുജറാത്തിലെ ഏറ്റവും പ്രബലമായ പട്ടേല്‍(പട്ടീദാര്‍) സമുദായം തങ്ങളെ പിന്നാക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും തങ്ങള്‍ക്ക്് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം വേണമെന്നും ആവശ്യപ്പെട്ടു നടത്തുന്ന സമരം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചത് ആകസ്മികമായിട്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ആരംഭിച്ച സമരം നയിക്കുന്നത് രണ്ടുമാസം മാത്രം പ്രായമുള്ള ‘പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി’ (പി.എ.എ.എസ്) എന്ന സംഘടനയാണ്. അതിന്‍െറ നേതാവ് ഹര്‍ദിക് പട്ടേല്‍ എന്ന 22കാരനാണ്. തനിക്കു രാഷ്ട്രീയമില്ളെന്ന് പറയുന്ന ഈ ചെറുപ്പക്കാരന്‍ ലക്ഷക്കണക്കിന് പട്ടീദാര്‍ സമുദായാംഗങ്ങളെ തന്‍െറ ഇംഗിതത്തിനൊത്ത് തെരുവിലിറക്കാന്‍ കഴിയുന്ന സ്വാധീനം സൃഷ്ടിച്ചത് ഈ രണ്ടു മാസങ്ങള്‍ക്കിടയിലാണ് എന്നത് വെറുതെ ചിരിച്ചുതള്ളാനും ചരിത്രത്തെക്കുറിച്ച് അല്‍പം സിനിക്കലാവാനും മാത്രമുള്ള വസ്തുതയല്ല. ഒരു പ്രാദേശിക ബി.ജെ.പി. നേതാവിന്‍െറ മകനാണ് ഹര്‍ദിക്. ബി.കോം ബിരുദധാരിയായ ഈ ചെറുപ്പക്കാരന്‍ ഇന്ന് മറ്റൊരു മോദി ആയി വളര്‍ന്നുവരാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ് നേതാവിനൊപ്പം ഹര്‍ദിക് നില്‍ക്കു ന്ന ചിത്രം പുറത്തുവിട്ട് അയാളെ കോണ്‍ഗ്രസ് ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍തന്നെ താന്‍ ബി.ജെ.പി. നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ ഒപ്പം നില്‍കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടു. തൊഗാഡിയക്കൊപ്പമുള്ള ഒരു വിഡിയോ ക്ളിപ് ആണ് ഇയാളുടെ തീവ്രഹിന്ദുത്വബന്ധങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. ഇതിന്‍െറയൊക്കെ സത്യാവസ്ഥ എന്തുതന്നെയായാലും പി.എ.എ.എസ് ഉന്നയിക്കുന്ന ആവശ്യം നീതിമത്കരിക്കത്തക്കതല്ല. സംവരണത്തിന് ചില ഭരണഘടനാപരമായ അടിസ്ഥാനങ്ങള്‍ ഉണ്ട്. അവയെ പൂര്‍ണമായും തള്ളിക്കളയുന്ന സമീപനം ആത്യന്തികമായി ചരിത്രപരമായ നീതികേടുകള്‍ യഥാര്‍ഥത്തില്‍ അനുഭവിച്ച വിഭാഗങ്ങള്‍ക്ക് ആ ആനുകൂല്യം നിഷേധിക്കുന്നതിലേക്കാവും ചെന്നത്തെുക. ഗുജറാത്തിലെ പട്ടീദാര്‍ സമുദായം ചരിത്രപരമായി ഉയര്‍ന്ന ശ്രേണിയിലാണ്. ഇവര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഗുജറാത്തിലെ സൗരാഷ്ട്രയിലെ രജപുത്രന്മാരുടെ പാട്ടക്കാരായിരുന്നു. 1951ല്‍ യു. എന്‍. ധേബാര്‍ സൗരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന സമയത്ത് കോണ്‍ഗ്രസ് നടപ്പാക്കിയ ധീരമായ ഭൂപരിഷ്കരണം ഈ പാട്ടക്കാരെ മുഴുവന്‍ കൃഷിഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റി. കൃഷിയിലും പിന്നീട് കാര്‍ഷികോല്‍പന്ന വ്യവസായങ്ങളിലുംകൂടി പ്രമുഖ സാമ്പത്തിക ശക്തിയായി മാറിയ സമുദായം ആഗോള/അമേരിക്കന്‍ കുടിയേറ്റത്തിലൂടെയും മറ്റും പ്രബല പ്രവാസിസമൂഹമായും മാറിയിട്ടുണ്ട്. ഒരുവിധത്തിലുള്ള സാമ്പത്തിക/സാമൂഹിക പിന്നാക്കാവസ്ഥയും ഇവര്‍ അനുഭവിച്ചിട്ടില്ല. അപ്പോള്‍ ഈ സമരം എന്തിനാണ് എന്നത് ഉറക്കെ ചിന്തിക്കേണ്ട കാര്യമാവുന്നു. ഇതിനകംതന്നെ ഇത് സംഘപരിവാറിന്‍െറ സംവരണവിരുദ്ധ അജണ്ട വീണ്ടും ആളിക്കത്തിക്കാനുള്ള ആദ്യപടിയാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പട്ടേല്‍ സമുദായം ആദ്യകാലത്ത് കോണ്‍ഗ്രസിനെ അനുകൂലിച്ചിരുന്നു. എന്നാല്‍, എഴുപതുകളില്‍ ബക്ഷി കമീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് മുസ്ലിം പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് അനുകൂലമായ സംവരണനിയമങ്ങള്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതോടെ അവര്‍ കോണ്‍ഗ്രസിനെ കൈവിടാന്‍ തുടങ്ങി. കോണ്‍ഗ്രസിന്‍െറ ഈ സമീപനം പിന്നാക്കവിഭാഗങ്ങളില്‍നിന്നും മുസ്ലിം ദലിത്ആദിവാസി വിഭാഗങ്ങളില്‍നിന്നും ധാരാളം പേര്‍ക്ക് ജനപ്രതിനിധികളും മന്ത്രിമാരും ഒക്കെയാവുന്ന സാഹചര്യം സൃഷ്ടിച്ചു. കോണ്‍ഗ്രസിന്‍െറ ഈ ശരിയായ രാഷ്ട്രീയസമീപനത്തോട് പട്ടേല്‍ സമുദായത്തിനുള്ളില്‍ അസ്വസ്ഥത വളര്‍ത്തി സംഘ്പരിവാര്‍ അവരെ തങ്ങളിലേക്കടുപ്പിക്കുകയായിരുന്നു. തന്നെയുമല്ല, എഴുപതുകളിലെ ജനസംഘം സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് വലതുപക്ഷ പ്രതിലോമരാഷ്ട്രീയം ജനതാപാര്‍ട്ടിയായി മാറി അടിയന്തരാവസ്ഥക്കുമുമ്പുതന്നെ ഗുജറാത്തില്‍ അധികാരത്തിലത്തെുകയും ചെയ്തു. എങ്കിലും എണ്‍പതുകളിലും കോണ്‍ഗ്രസ് ഈ നയം തന്നെയാണ് പിന്തുടര്‍ന്നത്. 1981ലും പിന്നീട് 1985ല്‍ റാണെ കമീഷന്‍ നിര്‍ദേശങ്ങള്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചതിന്‍െറ പേരിലും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കെതിരെ സംവരണവിരുദ്ധ അക്രമസമരങ്ങള്‍ നടന്നിരുന്നു. ഒന്നുകില്‍ തങ്ങള്‍ക്ക് സംവരണം നല്‍കുക, അല്ളെങ്കില്‍ ആര്‍ക്കും നല്‍കരുത് എന്നാണ് ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെടുന്നത്. സമരം പ്രഖ്യാപിക്കപ്പെട്ട രീതിയും പശ്ചാത്തലങ്ങളും അതിന്‍െറ സത്വരമായ വളര്‍ച്ചയും കേവലം സംവരണാനുകൂല്യം നേടാനുള്ള നിഷ്കളങ്കമായ സമരമായി ഇതിനെ കാണുന്നതില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. ഇതില്‍ മോദിയുടെതന്നെ ഒരു രാഷ്ട്രീയച്ചൂത് കാണുന്നവരുമുണ്ട്. അതെത്ര ശരിയാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം, മറ്റൊന്നുമല്ല. അദ്ദേഹത്തിന്‍െറ പുതിയനയം ഓരോ സംസ്ഥാനത്തെയും ജാതിസംഘടനകളുടെ തലപ്പത്തു തന്നെ പിന്തുണക്കുന്നവരെ എത്തിക്കുക എന്നതാണ്. അതിനുവേണ്ടി സമുദായനേതൃത്വങ്ങളെ പിളര്‍ത്തുകയോ അല്ളെങ്കില്‍ കേരളത്തില്‍ എസ്.എന്‍.ഡി.പി.യുടെ കാര്യത്തില്‍ എന്നപോലെ നിലവിലുള്ള ഒൗദ്യോഗിക നേതൃത്വത്തെ തന്‍െറ വരുതിയില്‍ ആക്കുകയോ ചെയ്യുന്നു. ഇത്രയും അക്രമമുണ്ടായിട്ടും എല്ലാവരും ശാന്തരാകാനുള്ള ഒരു ആഹ്വാനത്തില്‍ മോദി പ്രതികരണം ഒതുക്കിയത് വെറുതെയല്ല. ഈ സമരത്തിന്‍െറ ദുരൂഹതകള്‍ പലതും ഇനിയും നീങ്ങാനുണ്ട്. എങ്കിലും ഇതിന്‍െറ ആത്യന്തികമായ സംവരണവിരുദ്ധ ഹിന്ദുത്വമുഖം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഈ സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ പൊലീസ് മന$പൂര്‍വം പ്രകോപനം സൃഷ്ടിച്ചു കുത്തിയിളക്കിയതായി തോന്നിയിരുന്നു. പലയിടത്തും അക്രമം പൊലീസ് തടയാഞ്ഞത് പലരെയും 2002നെ ഓര്‍മിപ്പിച്ചു. ആ ഓര്‍മയുടെ നടുക്കമുണ്ടാക്കുന്നതാണ്. മാത്രമല്ല, ആദ്യമായി ഒരു സാധാരണ സമരത്തെ നേരിടാനെന്നപേരില്‍ ദിവസങ്ങളായി പൊതുജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് മൊബൈല്‍ സൗകര്യങ്ങള്‍ ഭരണകൂടം നിഷേധിക്കുകയാണ്. ഇത് തീര്‍ത്തും നിയമവിരുദ്ധമാണ്. ഞാനിത് എഴുതുമ്പോഴും ഇന്‍റര്‍നെറ്റ് മൊബൈല്‍ വിലക്ക് പിന്‍വലിക്കപ്പെട്ടിട്ടില്ല. പുതിയ കാര്യമല്ളെങ്കിലും, സാമൂഹികമാധ്യമങ്ങളുടെ ശക്തി ഇങ്ങനെ ഭരണകൂടത്തിന്‍െറ വിരല്‍ത്തുമ്പില്‍ നിര്‍ത്താമെന്നതും സൈബര്‍ രാഷ്ട്രീയത്തിന്‍െറ പരിമിതികളെക്കുറിച്ച് ഒന്നുകൂടി ഓര്‍മിപ്പിക്കുകയുമാണ്. |
‘സഹിഷ്ണുത’യുടെ നവഭാരത രീതികള്‍ Posted: 31 Aug 2015 06:44 PM PDT Image: ![]() സഹിഷ്ണുതയെപ്പറ്റിയുള്ള നമ്മുടെ ആര്‍ഷഭാരത വായ്ത്താരികള്‍ ഇനി നിര്‍ത്താം. ബഹുസ്വര സംസ്കാരം, അഭിപ്രായ സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങി ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യങ്ങള്‍ അപകടത്തിലാണെന്ന കാര്യത്തില്‍ വല്ല സംശയവും ബാക്കിയുണ്ടായിരുന്നെങ്കില്‍ അതുകൂടി നീക്കംചെയ്യുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. എം.എം. കല്‍ബുര്‍ഗി കര്‍ണാടകയില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഒരു ഭാഗത്ത് പിന്നാക്ക ജാതിസംവരണം എടുത്തുകളയാന്‍ മുന്നാക്ക വിഭാഗങ്ങള്‍ അക്രമോത്സുകമായി മുന്നോട്ടുവരുമ്പോള്‍ മറുഭാഗത്ത് ദലിതര്‍ നിശ്ശബ്ദരാക്കപ്പെടുന്നു. രാജ്യത്തെ സാംസ്കാരിക-ബൗദ്ധിക സ്ഥാപനങ്ങളില്‍ സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരെ മാത്രമല്ല, നാം ഏറെ ഘോഷിക്കുന്ന പരമതസഹിഷ്ണുതയുടെ പാരമ്പര്യത്തിനും നേരെയുള്ള ഇത്തരം കൈയേറ്റങ്ങള്‍ രാജ്യത്തിന്‍െറ ഭാഗധേയത്വത്തത്തെന്നെയാണ് അപകടപ്പെടുത്തുന്നത്. |
മണിപ്പൂരില്‍ മന്ത്രിയുടെയും അഞ്ച് എം.എല്‍.എമാരുടെയും വീടിന് തീയിട്ടു Posted: 31 Aug 2015 11:58 AM PDT Image: ![]() ഇംഫാല്‍: മണിപ്പൂരില്‍ മന്ത്രിയുടെയും അഞ്ച് എം.എല്‍.എമാരുടെയും വീടിന് തീയിട്ടു. ചുരാചന്ദ്പുര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആരോഗ്യമന്ത്രി ഫുങ്സാഫാങ് ടോണ്‍സിങ്ങിന്‍െറയും ഹെങ്ലേപ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന മാന്‍ഗ വായിഫേയിയുടെ ഉള്‍പ്പെടെ എം.എല്‍.എമാരുടെയും വീടുകളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്. പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന മൂന്ന് ബില്ലുകള്‍ മണിപ്പൂര്‍ നിയമസഭ പാസാക്കിയിരുന്നു. ഇതിനെതിരെ മൂന്ന് ആദിവാസി വിദ്യാര്‍ഥി സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ബന്ദാണ് വൈകീട്ട് ആറോടെ അക്രമത്തിലേക്ക് തിരിഞ്ഞത്. എം.എല്‍.എമാര്‍ നിയമസഭയില്‍ ബില്ലിനെ എതിര്‍ക്കാതിരുന്നതാണ് ഇവര്‍ക്കെതിരെ പ്രതിഷേധമുയരാന്‍ കാരണം. മന്ത്രിയും എം.എല്‍.എമാരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. ചുരചന്ദ്പുര്‍ ഡെപ്യൂട്ടി കമീഷണറുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ക്കും തീയിട്ടതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. തദ്ദേശീയരാണോ എന്ന് നിര്‍വചിക്കുന്നതിന് 1951 അടിസ്ഥാന വര്‍ഷമായി പ്രഖ്യാപിച്ചതാണ് ബില്ലുകളിലെ വിവാദ വ്യവസ്ഥകളിലൊന്ന്. ഇതനുസരിച്ച് 1951നുമുമ്പ് മണിപ്പൂരില്‍ താമസമാക്കിയവര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കും. അതിനുശേഷം കുടിയേറിയവര്‍ അവകാശം ഉപേക്ഷിക്കേണ്ടിവരും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ വിഷയത്തില്‍ മണിപ്പൂരില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്. |
സാങ്കല്‍പികകഥ വൈറലാകുന്നു; ‘സ്നോഡന്‍ പറയുന്നു, ബിന്‍ലാദിന്‍ മരിച്ചിട്ടില്ല’ Posted: 31 Aug 2015 11:40 AM PDT Image: ![]() മോസ്കോ: ഉസാമ ബിന്‍ലാദിന്‍ കൊല്ലപ്പെട്ടു എന്നത് തെറ്റാണെന്നും ലാദിന്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നും സി.ഐ.എയുടെ ടെക്നിക്കല്‍ അസിസ്റ്റന്‍റായിരുന്ന എഡ്വേഡ് സ്നോഡന്‍. തെളിവുകള്‍ തന്‍െറ പക്കലുണ്ടെന്നും സ്നോഡന്‍ വെളിപ്പെടുത്തിയതായി വേള്‍ഡ് ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് ഡോട്ട് കോം എന്ന വെബ്സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. സാങ്കല്‍പിക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഈ വെബ്സൈറ്റില്‍ വന്ന വാര്‍ത്ത ഓണ്‍ലൈനില്‍ വൈറലായിക്കഴിഞ്ഞു. സാങ്കല്‍പിക വാര്‍ത്തകളാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ടെങ്കില്‍ യാദൃച്ഛികമാണെന്നും വെബ്സൈറ്റ് സമ്മതിക്കുന്നുമുണ്ട്. അമേരിക്കയുടെ ചാരപ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും നിരവധി രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടയാളാണ് സ്നോഡന്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ എക്കാലത്തെയും വിശ്വസ്തനായ കൂട്ടാളിയാണ് ലാദിനെന്ന് സ്നോഡന്‍ വെളിപ്പെടുത്തിയതായും വാര്‍ത്തയില്‍ പറയുന്നു. ബഹാമസില്‍ എവിടെയോ ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയുടെ സംരക്ഷണയില്‍ സുഖവാസം നടത്തുകയാണ് ലാദിന്‍ ഇപ്പോള്‍. നിലവില്‍ പ്രതിമാസം ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ സി.ഐ.എയില്‍നിന്ന് ലാദിന് ലഭിക്കുന്നുണ്ട്. ഈ തുക തന്‍െറ നസാവുവിലെ ബാങ്ക് അക്കൗണ്ട് വഴി ബിസിനസിനായി ഉപയോഗിക്കുകയും ചില സംഘടനകള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നതെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. എന്നാല്‍, 2013ല്‍ ഉസാമയുടെ ഗ്രാമത്തില്‍ അഞ്ചു ഭാര്യമാരോടും മക്കളോടുമൊപ്പം താമസിച്ചിരുന്നു. ചില രഹസ്യാന്വേഷണ കേന്ദ്രങ്ങളിലേക്ക് ലാദിന്‍ ഇപ്പോഴും യാത്രചെയ്യാറുണ്ട്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടിയാണ് ലാദിന്‍ മരിച്ചു എന്ന് വാര്‍ത്ത പുറത്തുവിട്ടത്. പാകിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹകരണത്തോടെയാണ് ലാദിന്‍െറ ‘കൊലപാതകം’ നടപ്പാക്കിയത്. താടിയും പട്ടാളവേഷവുമില്ലാത്ത ലാദിനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന തന്‍െറ പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ തെളിവ് സഹിതം വിശദീകരിക്കുമെന്നും സ്നോഡന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലെ ആബട്ടാബാദിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിന്‍ലാദിനെ 2011 മേയ് രണ്ടിനാണ് അമേരിക്കയുടെ പ്രത്യേക ദൗത്യസംഘം വധിച്ചത്. |
ഇന്ത്യക്ക് ജയം ഏഴ് വിക്കറ്റ് അകലെ Posted: 31 Aug 2015 11:30 AM PDT Image: ![]() Subtitle: രണ്ടാം ഇന്നിങ്സില്‍ ലങ്ക മൂന്നിന് 67, ഇന്ത്യക്ക് 319 റണ്‍സ് ലീഡ് കൊളംബോ: ഒരു ദിവസവും ഏഴ് വിക്കറ്റും അപ്പുറത്ത് ഇന്ത്യയെ കാത്തിരിക്കുന്നത് 23 വര്‍ഷം നീണ്ട വരള്‍ച്ചയുടെ അറുതിയാണ്. അതിശയങ്ങള്‍ സംഭവിച്ചില്ളെങ്കില്‍ ലങ്കന്‍മണ്ണില്‍ ഇന്ത്യ രണ്ടാമത്തെ പരമ്പരവിജയം ആഘോഷിക്കും. സിംഹളീസ് സ്പോര്‍ട്സ് ക്ളബ് ഗ്രൗണ്ടില്‍ പുതിയ ചരിത്രപ്പിറവിയിലേക്ക് വിരാട് കോഹ്ലിക്കും സംഘത്തിനും ഇനി ശേഷിക്കുന്നത് വെറും ഏഴ് വിക്കറ്റ് ദൂരം. |
ജയിലില്‍ നിന്ന് ഇനി ഫാഷന്‍ വസ്ത്രങ്ങളും; മോഡലുകളാകാന്‍ താരങ്ങള്‍ Posted: 31 Aug 2015 11:19 AM PDT Image: ![]() Subtitle: ജയില്‍വകുപ്പിന്‍െറ 'ഫ്രീ ഫാഷനിസ്റ്റ' തിരുവനന്തപുരം: കേരളത്തിന്‍െറ തനതുപാരമ്പര്യവും ന്യൂജനറേഷന്‍ ട്രെന്‍റും ഒത്തൊരുമിക്കുന്ന വസ്ത്രശേഖരങ്ങളുമായി ജയില്‍വകുപ്പ് ഒരുക്കുന്ന ‘ഫ്രീ ഫാഷനിസ്റ്റ’യുടെ മോഡലുകളാകാന്‍ പ്രമുഖ സിനിമ^കായിക താരങ്ങള്‍. സാമൂഹിക, സാംസ്കാരിക, കായികരംഗത്തെ അരഡസനോളം പ്രമുഖരെ ‘ഫ്രീ ഫാഷനിസ്റ്റ’ ബ്രാന്‍ഡ് പ്രമോട്ടര്‍മാരാക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയെന്നോണമാണ് താരങ്ങളെ എത്തിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും സ്വാധീനവുമുള്ള എഴുത്തുകാരെയും പുതിയ സംരംഭത്തിന്‍െറ അഭ്യുദയകാംക്ഷികളായി എത്തിക്കും. സംവിധായകന്‍ ശ്യാമപ്രസാദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരം വസ്ത്രങ്ങളണിഞ്ഞ് പൊതുപരിപാടികളില്‍ പങ്കെടുക്കും. മുന്‍ ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ജയില്‍ ബ്രാന്‍ഡിന് ചാനല്‍ അഭിമുഖങ്ങളിലൂടെ നല്ല പ്രചാരണമാണ് നല്‍കിയത്. വസ്ത്രവ്യാപാര രംഗത്തെ കോര്‍പറേറ്റുകളോട് കിടപിടിക്കാന്‍ വ്യത്യസ്തമായ വഴികള്‍ കണ്ടത്തൊനുള്ള തയാറെടുപ്പിലാണ് ജയില്‍ വകുപ്പ്. ജയില്‍പുള്ളികളില്‍ മാനസികപരിവര്‍ത്തനത്തിനും അവര്‍ക്ക് തൊഴില്‍ നൈപുണ്യം നല്‍കുന്നതിനുമാണ് വസ്ത്രനിര്‍മാണരംഗത്തേക്ക് കടക്കുന്നതെന്ന് ജയില്‍ ഡി.ജി.പി ലോക്നാഥ് ബഹ്റ പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാവുന്ന ഡിസൈനര്‍ കുര്‍ത്ത, ചുരിദാര്‍ തുടങ്ങി ഒരുപിടി വസ്ത്രങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്. ഏതു പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന ‘പമ്പ’ കലക്ഷന്‍സ്, യുവാക്കള്‍ക്കായി ‘നാലുകെട്ട്’, ‘വാല്‍കണ്ണാടി’, ‘പൂരം’ കലക്ഷന്‍ എന്നിവയാണ് പ്രധാന ഉല്‍പന്നങ്ങള്‍. സംസ്ഥാനത്തെ ജയിലുകളില്‍ പ്രത്യേകം ഒരുക്കുന്ന കൗണ്ടറുകള്‍ മുഖേനയാകും വില്‍പന. ഓണ്‍ലൈന്‍ വിപണി കണ്ടത്തെുന്നതിന് വെബ്സൈറ്റും ആരംഭിക്കും. ഡിജിറ്റല്‍ ബ്രോഷര്‍ തയാറാക്കും. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് സെന്‍ട്രല്‍ ജയിലുകളിലും ‘ഫ്രീ ഫാഷനിസ്റ്റ’ കൗണ്ടറുകള്‍ തുടങ്ങും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് തെരഞ്ഞെടുത്ത, കലാനൈപുണ്യമുള്ള 25 തടവുകാരാണ് വസ്ത്രശേഖരമൊരുക്കുന്നത്. സെപ്റ്റംബറില്‍ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെും. |
കിഴക്കന്‍ യുക്രെയ്ന് പ്രത്യേക പദവി Posted: 31 Aug 2015 11:15 AM PDT Image: ![]() കിയവ്: റഷ്യന്‍ അനുകൂല വിമതര്‍ ഭരിക്കുന്ന കിഴക്കന്‍ മേഖലക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ ഭേദഗതിക്ക് യുക്രെയ്ന്‍ പാര്‍ലമെന്‍റ് അംഗീകാരം. ഇതിനെതിരെ പ്രതിഷേധവുമായി പാശ്ചാത്യ അനുകൂലികള്‍ തെരുവിലിറങ്ങിയതോടെ രാജ്യം വീണ്ടും സംഘര്‍ഷമുഖത്ത്. കിയവില്‍ നടന്ന സംഘട്ടനങ്ങളില്‍ നൂറോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. |
വടക്കെ അമേരിക്കയിലെ ഉയരംകൂടിയ പര്‍വതത്തിന്‍െറ പേര് ഇനി ‘ദെനലി’ Posted: 31 Aug 2015 11:10 AM PDT Image: ![]() വാഷിങ്ടണ്‍: അലാസ്ക നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് വടക്കെ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ പര്‍വതത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പുതിയ പേര് നല്‍കി. മൗണ്ട് മക്കിന്‍ലീ എന്ന പര്‍വതം ഇനി അറിയപ്പെടുക ‘ദെനലി’ എന്നായിരിക്കും. ദെനലി എന്നതാണ് ഇതിന്‍െറ യഥാര്‍ഥ പേര്. എന്നാല്‍, 1896ല്‍ പര്‍വതത്തിലത്തെിയ പര്യവേക്ഷകന്‍ വില്യം മക്കിന്‍ലി പ്രസിഡന്‍റായതിന് അനുസ്മരിച്ചാണ് ഈ പേര് നല്‍കിയത്. ഉയരത്തിലുള്ളത്, മഹത്തായത് എന്നെല്ലാം അര്‍ഥംവരുന്ന ദെനലി എന്ന പേരിലാണ് പ്രാദേശികമായി ഈ പര്‍വതം അറിയപ്പെടുന്നത്. അലാസ്ക സന്ദര്‍ശിച്ചിട്ടില്ലാത്ത മക്കിന്‍ലിയുടെ പേരില്‍ പര്‍വതം അറിയപ്പെടുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടിയാണ് അലാസ്ക സംസ്ഥാനനേതൃത്വം ഒൗദ്യോദികമായി പഴയ പേരുതന്നെ നല്‍കാന്‍ ആവശ്യപ്പെട്ടത്. സമുദ്രനിരപ്പില്‍നിന്ന് 20,237 അടി (6,168 മീറ്റര്‍) ഉയരമാണ് പര്‍വതത്തിനുള്ളത്. മൂന്നു ദിവസത്തെ അലാസ്ക സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഒബാമയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, പര്‍വതത്തിന്‍െറ പേരുമാറ്റത്തോട് മക്കിന്‍ലിയുടെ ജന്മസ്ഥലമായ ഒഹായോ ഫെഡറല്‍ സര്‍ക്കാര്‍ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. 25ാമത് പ്രസിഡന്‍റായ മക്കിന്‍ലി രണ്ടാംതവണ പ്രസിഡന്‍റായി കുറഞ്ഞ കാലത്തിനുള്ളില്‍ വധിക്കപ്പെടുകയായിരുന്നു. |
ബാങ്കോക് സ്ഫോടനം: വനിതയടക്കം രണ്ടു പേരെ പൊലീസ് തിരയുന്നു Posted: 31 Aug 2015 11:08 AM PDT Image: ![]() ബാങ്കോക്: തായ് ലന്‍ഡ് തലസ്ഥാനത്ത് 20 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനവുമായി ബന്ധമുള്ള രണ്ടു പേര്‍ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇതില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച സ്ത്രീയുടെ ചിത്രമാണ് പുറത്തുവിട്ടതിലുള്ളത്. വാന്ന സുവാന്‍സാത് എന്ന് പേരുള്ള 26 കാരിയെയാണ് പൊലീസ് തിരയുന്നത്. ഇവര്‍ ബാങ്കോക്കിലെ മിന്‍ ബുരി ജില്ലയില്‍ വാടകക്ക് താമസിക്കുകയായിരുന്നെന്ന് പൊലീസ് വക്താവ് പറഞ്ഞു. |
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്കാരന് ആസ്ട്രേലിയയില്‍ ആദരം Posted: 31 Aug 2015 11:01 AM PDT Image: ![]() മെല്‍ബണ്‍: മൂന്നു വര്‍ഷമായി ആസ്ട്രേലിയയില്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണമത്തെിക്കുന്ന ഇന്ത്യക്കാരന് ‘ആസ്ട്രേലിയന്‍ ഓഫ് ദ ഡേ’ പുരസ്കാരം. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന തേജിന്ദര്‍പാല്‍ സിങ്ങാണ് മറുനാട്ടിലെ സേവനപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാകുന്നത്. കുടുംബത്തോടൊപ്പം വിദേശത്തേക്ക് കുടിയേറിയ തേജിന്ദര്‍ ദിവസവും 12 മണിക്കൂറോളം വണ്ടിയോടിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാനമാണ് തെരുവില്‍ ജീവിക്കുന്ന അശരണരുടെ വിശപ്പകറ്റാനുപയോഗിക്കുന്നത്. മാസത്തിലെ അവസാന ഞായറാഴ്ച 30കിലോയോളം ഇന്ത്യന്‍വിഭവങ്ങള്‍ വീട്ടില്‍ തയാറാക്കി അതുമായി സ്വന്തം വാഹനത്തില്‍ തെരുവിലത്തെി വിതരണം ചെയ്യുകയാണ് ഇദ്ദേഹത്തിന്‍െറ രീതി. |
രാജ്യം ഒരു പാര്‍ട്ടിക്കും പതിച്ചു നല്‍കിയിട്ടില്ലെന്ന് അസദുദ്ദീന്‍ ഉവൈസി Posted: 31 Aug 2015 10:48 AM PDT Image: ![]() ഹൈദരാബാദ്: ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍െറ (എം.ഐ.എം) പ്രവര്‍ത്തനം അഖിലേന്ത്യാതലത്തിലേക്ക് വ്യാപിപ്പിക്കുന്നത് മതേതരവോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി പ്രസിഡന്‍റും ലോക്സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസി. രാജ്യം ഒരു പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടിക്കും പതിച്ചുനല്‍കിയിട്ടില്ല. മുസ്ലിംകളുടെയും മറ്റു പിന്നാക്ക വിഭാഗക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരമ്പരാഗത മതേതരപാര്‍ട്ടികള്‍ പൂര്‍ണ പരാജയമായതുകൊണ്ടാണ് മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് ആ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്. ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നിലനില്‍ക്കാനും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും അവകാശമുണ്ട്. 300 ഭാഷകളും 3540 മതങ്ങളുമുള്ള രാജ്യത്ത് രണ്ടു പാര്‍ട്ടികളെ ഉണ്ടാവാന്‍ പാടുള്ളൂ എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഒരുഭാഗത്ത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന നാഗാ കലാപകാരികളോട് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയാറാകുമ്പോള്‍ മറുവശത്ത് പിന്നാക്കക്കാരുടെയും ദലിതുകളുടെയും പ്രശ്നങ്ങളില്‍ സമാധാനപരമായി ഇടപെടുന്ന തന്‍െറ പാര്‍ട്ടിക്കെതിരെ വര്‍ഗീയത ആരോപിക്കുന്നു. മറ്റു പാര്‍ട്ടികളുടെ പരാജയം ചൂണ്ടിക്കാട്ടുന്നവരെ വര്‍ഗീയവാദികളെന്ന് വിളിക്കുകയാണ്. ഒരു വിഭാഗത്തിനുമെതിരായ രാഷ്ട്രീയവിദ്വേഷം താന്‍ പ്രചരിപ്പിച്ചിട്ടില്ളെന്നും ദുര്‍ബലവിഭാഗങ്ങളുടെ ശാക്തീകരണവും നീതിയും മാത്രമാണ് തന്‍െറ ലക്ഷ്യമെന്നും ഉവൈസി പറഞ്ഞു. എന്നാല്‍, അടുത്തു നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ മത്സര രംഗത്തുണ്ടാകുമോയെന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ളെന്ന് ഉവൈസി പറഞ്ഞു. തങ്ങള്‍ മത്സരിക്കണമെന്ന് ബിഹാറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു, ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വരുന്ന എം.ഐ.എം മത്സര രംഗത്തുണ്ടാവുമെന്നും ഉവൈസി വ്യക്തമാക്കി. |
ബാങ്കുവിളിക്കിടെ ഫേസ്ബുക് പരാമര്‍ശം; പണ്ഡിതനെ പിരിച്ചുവിട്ടു Posted: 31 Aug 2015 10:37 AM PDT Image: ![]() കൈറോ: പ്രഭാത നമസ്കാരത്തിനായുള്ള ബാങ്കുവിളിക്കിടെ പദം മാറ്റിപ്പിടിച്ച് വിവാദം സൃഷ്ടിച്ച പണ്ഡിതനെ പിരിച്ച് വിട്ടു. ഈജിപ്തിലെ ബഹീറ പ്രവിശ്യയിലെ പള്ളിയില്‍ ബാങ്കുവിളിയുടെ ഭാഗമായി ചൊല്ലുന്ന ‘പ്രാര്‍ഥനയാണ് ഉറക്കത്തിനെക്കാള്‍ ഉത്തമം’ എന്ന വാക്യമാണ് ശൈഖ് മഹ്മൂദ് മഗാസി എന്ന പണ്ഡിതന്‍ ‘ഫേസ്ബുക്കിനെക്കാള്‍ ഉത്തമം’ എന്ന് മാറ്റിയത്. സംഭവം വിവാദമായതിനു പിന്നാലെ രാജ്യത്തെ പ്രമുഖ ടെലിവിഷന്‍ പരിപാടിയില്‍ ഇത് ന്യായീകരിക്കുകകൂടി ചെയ്തതാണ് വിമര്‍ശത്തിനിടയാക്കിയത്. നാട്ടുകാര്‍ സംഘടിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മഗാസിയെ ജോലിയില്‍നിന്ന് പുറത്താക്കിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment