സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ബിമല്‍ തമ്പി മികച്ച ന്യൂസ് ഫേട്ടോഗ്രാഫര്‍ Madhyamam News Feeds | ![]() |
- സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ബിമല്‍ തമ്പി മികച്ച ന്യൂസ് ഫേട്ടോഗ്രാഫര്‍
- തസ് ലിമയെ പുറത്താക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി
- ജോയ് തോമസിനെ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും ^കോടിയേരി
- ചെങ്കല്‍ചൂള: കുടിയൊഴിപ്പിക്കല്‍ ഉത്തരവ് വീണ്ടും
- ആക്രമണക്കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍
- പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കാന്‍ ശുഐബ് അക്തറും
- ജില്ലയില്‍ വായ്പാ–നിക്ഷേപ അനുപാതത്തില്‍ ഇടിവ്
- രോഗപ്രതിരോധ ശേഷി നൂറ് ശതമാനമാക്കാന്‍ കര്‍മപദ്ധതി
- ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവ് കാറ്റില്‍ പറക്കുന്നു
- സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; ജില്ല മെഡിക്കല്‍ ബോര്‍ഡ് ഭിന്നശേഷിക്കാര്‍ ഉപരോധിച്ചു
- ജില്ലയില്‍ ഒരു വാര്‍ഡ് കുറഞ്ഞു; 22 ഡിവിഷനുകള്‍
- സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 19,720 രൂപ
- നഗരത്തിലെ റോഡ് അറ്റകുറ്റപ്പണി ഉടന്‍ –സംയുക്ത യോഗം
- അഭയാര്‍ഥി പ്രശ്നം: യൂറോപ്യന്‍ യൂനിയനില്‍ ധാരണ
- ഗതാഗത കുരുക്കിലമര്‍ന്ന് കാസര്‍കോട് നഗരം
- ആറളംഫാം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കണം –സി.ഐ.ടി.യു
- ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം തടസ്സപ്പെടുത്തുന്നത് മന്ത്രി കെ. ബാബുവെന്ന് കോടിയേരി
- അനധികൃത പാര്‍ക്കിങ്: ചാരുംമൂട്ടില്‍ ഇന്നുമുതല്‍ കര്‍ശന പരിശോധന
- കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ഗണേശ പ്രതിമ മാറ്റാന്‍ തീരുമാനം
- എങ്ങും കച്ചവടത്തിരക്ക്
- സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് കെജ് രിവാള്‍
- സ്ത്രീകള്‍ ജോലി ചെയ്യുന്നതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന് പാഠപുസ്തകം
- ബലിപെരുന്നാളിന് സൗദി ഭരണ സിരാകേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം
- കളി കഴിഞ്ഞപ്പോള്‍ കാടായി, കുളമായി
- പെരുന്നാളില്‍ കാരുണ്യത്തിന്‍െറ സന്ദേശം 108 തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു
സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ബിമല്‍ തമ്പി മികച്ച ന്യൂസ് ഫേട്ടോഗ്രാഫര്‍ Posted: 23 Sep 2015 12:50 AM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ 2014ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ന്യൂസ് ഫോട്ടോക്കുള്ള പുരസ്കാരം മാധ്യമം ഫോട്ടോഗ്രാഫര്‍ ബിമല്‍ തമ്പിക്കു ലഭിച്ചു. മണല്‍വാരലിനെതിരെ സമരം ചെയ്ത പി.ജസീറ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ കാല്‍ പിടിക്കുന്ന ചിത്രത്തിനാണ് അവാര്‍ഡ്. 2014 ഫെബ്രുവരി 17ന് ‘കാക്കിയുടെ കനിവിനായ്’ എന്ന അടിക്കുറിപ്പോടെയാണ് ‘മാധ്യമം’ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചത്. മറ്റ് അവാര്‍ഡുകള്‍: ജനറല്‍ റിപ്പോര്‍ട്ടിംഗ് ^എസ്. എന്‍ ജയപ്രകാശ് ( മാതൃഭൂമി), വികസന റിപ്പോര്‍ട്ടിംഗ് ^ മഹേഷ് ഗുപ്തന്‍ (മനോരമ), കാര്‍ട്ടൂണിസ്റ്റ് ^ടി.കെ സുജിത് (കേരള കൗമുദി), ടി.വി റിപ്പോര്‍ട്ടിംഗ് ^ആശാ ജാവേദ് (മനോരമ), പ്രത്യേക പരാമര്‍ശം ^ടി.വി പ്രസാദ് (ഏഷ്യാനെറ്റ്), ടി. ന്യൂസ് എഡിറ്റിംഗ് ^ കെ.അനൂപ്(ഏഷ്യാനെറ്റ്), പ്രത്യേക പരാമര്‍ശം ^എന്‍. ബിനോജ് (മനോരമ ന്യൂസ്), ടി.വി ന്യൂസ് ക്യാമറാമാന്‍ ^വി.മനോജ് (മനോരമ ന്യൂസ്). കാല്‍ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് അവാര്‍ഡ്. പ്രത്യേക പരാമര്‍ശം ലഭിച്ചവര്‍ക്ക് 15000 രൂപ. |
തസ് ലിമയെ പുറത്താക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി Posted: 22 Sep 2015 11:13 PM PDT Image: ![]() ന്യൂഡല്‍ഹി: വിവാദ ബംഗ്ളാദേശ് എഴുത്തുകാരി തസ് ലിമ നസ് റിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഹരജിയില്‍ പൊതുജന താല്‍പര്യമില്ളെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ജി. രോഹിണിയും ജസ്റ്റിസ് ജയന്ത് നാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. ബംഗാളി സിനിമയായ 'നിര്‍ബാഷിതോ'ക്കും ഒരു സീരിയലിനും തിരക്കഥ രചിച്ചതു വഴി തസ് ലിമ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി. 1946ലെ ഫോറിനേഴ്സ് ആക്ടും 1948ലെ ഫോറിനേഴ്സ് ഓര്‍ഡറും ലംഘിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തസ്ലിമയുടെ വിസ റദ്ദാക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടനയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. തസ് ലിമക്ക് ഇന്ത്യയില്‍ കഴിയാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. പിന്നീട് ആഗസ്റ്റില്‍ ഒരു വര്‍ഷത്തേക്ക് വിദേശകാര്യ മന്ത്രാലയം പുതുക്കി നല്‍കുകയായിരുന്നു. |
ജോയ് തോമസിനെ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും ^കോടിയേരി Posted: 22 Sep 2015 10:27 PM PDT Image: ![]() തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ജോയ് തോമസിനെ മാറ്റിയില്ളെങ്കില്‍ എല്‍.ഡി.എഫ് പ്രതിഷേധം ശക്തമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഴിമതിക്കാരായ എല്ലാവരെയും പുറത്താക്കണമെന്നാണ് പാര്‍ട്ടി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് എല്‍.ഡി.എഫ് എതിരല്ളെന്ന് പറഞ്ഞ കോടിയേരി, പദ്ധതിയുടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി വ്യവസ്ഥകളിലെ ദുരൂഹതയെയാണ് എല്‍.ഡി.എഫ് എതിര്‍ക്കുന്നത്. കെ.വി തോമസ് ^ഉമ്മന്‍ചാണ്ടി ^അദാനി കൂട്ടുക്കെട്ടിലാണ് വ്യവസ്ഥകള്‍ ഉണ്ടായതെന്നും കോടിയേരി ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി യു.ഡി.എഫ് രഹസ്യ ധാരണയുണ്ടാക്കുന്നു. ബി.ജെ.പി മുഖ്യശത്രുവായുള്ള മുസ് ലിം ലീഗ് പ്രമേയത്തിന് വിരുദ്ധമാണ് യു.ഡി.എഫ് നിലപാടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. |
ചെങ്കല്‍ചൂള: കുടിയൊഴിപ്പിക്കല്‍ ഉത്തരവ് വീണ്ടും Posted: 22 Sep 2015 10:20 PM PDT തിരുവനന്തപുരം: ചെങ്കല്‍ചൂള കോളനിയില്‍ (രാജാജി നഗര്‍) വാണിജ്യസമുച്ചയത്തിനും ഫ്ളാറ്റ് നിര്‍മാണത്തിനുമായി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ വീണ്ടും ഉത്തരവ്. |
ആക്രമണക്കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍ Posted: 22 Sep 2015 10:18 PM PDT പുന്നയൂര്‍ക്കുളം: നാലാപ്പാട് റോഡില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചകേസില്‍ നാലു പേര്‍ അറസ്റ്റില്‍. |
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കാന്‍ ശുഐബ് അക്തറും Posted: 22 Sep 2015 10:17 PM PDT Image: ![]() ലാഹോര്‍: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുടക്കമാവുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) ടീമിനെ സ്വന്തമാക്കാന്‍ മുന്‍ പേസര്‍ ശുഐബ് അക്തറും. പി.എസ്.എല്‍ മേധാവി നജാം സേഥിയുമായി അക്തര്‍ കൂടിക്കാഴ്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പി.എസ്.എല്‍ വരാന്‍ എല്ലാവരെയും പോലെ താനും കാത്തിരിക്കുകയാണെന്ന് അക്തര്‍ തിങ്കളാഴ്ച വ്യക്തമാക്കി. 'ഇത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ ബ്രാന്‍ഡ് മാത്രമല്ല. ഇത് രാജ്യത്തിനു ലഭിച്ച സമ്മാനം പോലെയാണ്. ലീഗില്‍ ഒരു ടീമിനെ വാങ്ങുന്നതിന് താല്‍പ്പര്യമുണ്ട്. രാജ്യത്ത് ഇനിയും ശുഐബ് അക്തര്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും'^ അക്തര്‍ പറഞ്ഞു. ഐ.പി.എല്‍ മാതൃകയില്‍ ലാഹോര്‍, കറാച്ചി, പെഷവാര്‍, ഇസ്ളാമബാദ്, ക്വറ്റ നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് ടീം നിര്‍മാണം. 1 മില്യണ്‍ ഡോളറാണ് ചാമ്പ്യന്മാര്‍ക്ക് ലഭിക്കുക. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.ഫെബ്രുവരി 4 മുതല്‍ 24 വരെയായി 24 മത്സരങ്ങളായാണ് ടൂര്‍ണമെന്‍റ്. ക്രിസ് ഗെയ്ല്‍, കെവിന്‍ പീറ്റേഴ്സണ്‍ ഷാക്കിബ് അല്‍ ഹസന്‍, ലസിത് മലിംഗ, ഡ്വെയ്ന്‍ ബ്രാവോ എന്നിവരടങ്ങുന്ന മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ട്.
|
ജില്ലയില്‍ വായ്പാ–നിക്ഷേപ അനുപാതത്തില്‍ ഇടിവ് Posted: 22 Sep 2015 10:14 PM PDT പാലക്കാട്: ജില്ലയില്‍ വായ്പാ-നിക്ഷേപ അനുപാതത്തില്‍ വീണ്ടും കുറവ് വന്നതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. 2015 ജൂണ്‍ 30 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ അനുപാതം 72 ശതമാനമാണ്. 2014 ജൂണില്‍ 79 ശതമാനവും 2013 ജൂണില്‍ 81ശതമാനവുമായിരുന്നു ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം. കഴിഞ്ഞ ജൂണ്‍ വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 22,969 കോടി രൂപയാണ് ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിച്ചത്. വായ്പയായി നല്‍കിയത് 16,590 കോടി രൂപയും. |
രോഗപ്രതിരോധ ശേഷി നൂറ് ശതമാനമാക്കാന്‍ കര്‍മപദ്ധതി Posted: 22 Sep 2015 10:11 PM PDT മലപ്പുറം: ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുത്തിവെപ്പ്-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ആറ് മാസത്തിനകം ജില്ലയില്‍ പ്രതിരോധ ശേഷി നൂറ് ശതമാനമാക്കാനുമുള്ള ഊര്‍ജിതപദ്ധതിക്ക് ജില്ലാതല കര്‍മസമിതി യോഗം അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാടിന്‍െറ അധ്യക്ഷതയില്‍ എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുനില്‍ കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സംസ്ഥാനതല നോഡല്‍ ഓഫിസര്‍ ഡോ. സന്തോഷ് കുമാര്‍, സ്റ്റേറ്റ് എപിഡമിക് ഓഫിസര്‍ ഡോ. സുകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന കര്‍മ പദ്ധതിയുടെ ആദ്യഘട്ടം സെപ്റ്റംബര്‍ 21 ന് ആരംഭിച്ചു. ഈ ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിലെയും ബന്ധപ്പെട്ട സ്ഥലങ്ങളിലെയും മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നടത്താന്‍ നടപടി സ്വീകരിക്കുന്നുണ്ട്. |
ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവ് കാറ്റില്‍ പറക്കുന്നു Posted: 22 Sep 2015 10:08 PM PDT കൊല്ലം : ഹോട്ടലുകളും കാന്‍റീനുകളുമടക്കമുള്ള സ്ഥാപനങ്ങളുടെ അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നുള്ള ഭക്ഷ്യസുരക്ഷാ കമീഷണറുടെ ഉത്തരവ് കാറ്റില്‍ പറക്കുന്നു. |
സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല; ജില്ല മെഡിക്കല്‍ ബോര്‍ഡ് ഭിന്നശേഷിക്കാര്‍ ഉപരോധിച്ചു Posted: 22 Sep 2015 10:00 PM PDT പത്തനംതിട്ട: ഭിന്നശേഷിയുള്ളവര്‍ക്ക് വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിഫറന്‍റ്ലി ഏബ്ള്‍ഡ് പീപ്പ്ള്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ഉപരോധിച്ചു. എല്ലാ ചൊവ്വാഴ്ചയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൂടുന്ന മെഡിക്കല്‍ ബോര്‍ഡില്‍ 20 പേര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റിനായി എത്തുന്ന വികലാംഗര്‍ ബുധനാഴ്ച വീണ്ടും സര്‍ട്ടിഫിക്കറ്റിനായി എത്തണം. രാവിലെ 8.30ന് സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ അപേക്ഷ നല്‍കണം. ഇതിന് പുറമെ ഇവര്‍ക്ക് പ്രത്യേക ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനായ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ 500 മുതല്‍ 1000 രൂപവരെ നല്‍കുകയും വേണം. സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ വികലാംഗരെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഡിഫറന്‍റലി ഏബ്ള്‍ഡ് പീപ്പ്ള്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഉപരോധിച്ചത്. |
ജില്ലയില്‍ ഒരു വാര്‍ഡ് കുറഞ്ഞു; 22 ഡിവിഷനുകള്‍ Posted: 22 Sep 2015 09:59 PM PDT കോട്ടയം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ പ്രസിദ്ധീകരിച്ച ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജന പട്ടികപ്രകാരം ജില്ലയില്‍ ഒരുവാര്‍ഡ് കുറഞ്ഞു. പുതിയ വിജ്ഞാപന പ്രകാരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 22ആയി. നിലവില്‍ 23 ഡിവിഷനുകളാണുള്ളത്. ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റി ആയതോടെ ആറു ബ്ളോക് ഡിവിഷനുകളുടെ എണ്ണത്തില്‍ കുറവുവന്നതാണ് ഒരു ഡിവിഷന്‍ കുറയാന്‍ കാരണം. |
സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 19,720 രൂപ Posted: 22 Sep 2015 09:57 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 19,720 രൂപയിലും ഗ്രാമിന് 2,465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 1.30 ഡോളര്‍ കുറഞ്ഞ് 1,123.63 ഡോളറിലെത്തി. |
നഗരത്തിലെ റോഡ് അറ്റകുറ്റപ്പണി ഉടന്‍ –സംയുക്ത യോഗം Posted: 22 Sep 2015 09:57 PM PDT തൊടുപുഴ: നഗരത്തിലെ ശോച്യാവസ്ഥയിലായ റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് പി.ഡബ്ള്യു.ഡി അധികൃതര്‍. |
അഭയാര്‍ഥി പ്രശ്നം: യൂറോപ്യന്‍ യൂനിയനില്‍ ധാരണ Posted: 22 Sep 2015 09:51 PM PDT Image: ![]() ബ്രസല്‍സ്: അഭയാര്‍ഥികളെ ഏറ്റെടുക്കുന്ന വിഷയത്തില്‍ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂനിയനും ധാരണയിലത്തെി. പുതുതായി 1,20 000 അഭയാര്‍ഥികളെ യൂറോപ്യന്‍ യൂനിയനില്‍ ഉള്‍പെട്ട രാജ്യങ്ങള്‍ ഏറ്റെടുക്കും. ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം ഹംഗറി, ചെക് റിപ്പബ്ളിക്, റുമേനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു. |
ഗതാഗത കുരുക്കിലമര്‍ന്ന് കാസര്‍കോട് നഗരം Posted: 22 Sep 2015 09:51 PM PDT കാസര്‍കോട്: നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. |
ആറളംഫാം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കണം –സി.ഐ.ടി.യു Posted: 22 Sep 2015 09:47 PM PDT കണ്ണൂര്‍: ആറളം ഫാമിലെ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫാമുകളിലെ വേതനം പുതുക്കി നിശ്ചയിച്ചുവെങ്കിലും ഇതുവരെ അത് ആറളത്ത് നടപ്പാക്കിയിട്ടില്ല. |
ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം തടസ്സപ്പെടുത്തുന്നത് മന്ത്രി കെ. ബാബുവെന്ന് കോടിയേരി Posted: 22 Sep 2015 09:44 PM PDT കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തടസ്സപ്പെടുത്തുന്നത് മന്ത്രി കെ. ബാബുവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴക്കം ചെന്ന ബോട്ട് സര്‍വിസിനുപയോഗിച്ചതിന് പിന്നില്‍ കോര്‍പറേഷനും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ്. |
അനധികൃത പാര്‍ക്കിങ്: ചാരുംമൂട്ടില്‍ ഇന്നുമുതല്‍ കര്‍ശന പരിശോധന Posted: 22 Sep 2015 09:39 PM PDT ചാരുംമൂട്: ചാരുംമൂട് ജങ്ഷനിലെ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ബുധനാഴ്ച മുതല്‍ പരിശോധന ശക്തമാക്കും. ജങ്ഷനിലെ അനധികൃത പാര്‍ക്കിങ് മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചത്. ആര്‍. രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജങ്ഷനിലെ ഗതാഗതക്കുരുക്കടക്കം വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ മാസങ്ങള്‍ക്കുമുമ്പ് യോഗം വിളിച്ചിരുന്നു. എന്നാല്‍, വിവിധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങളൊന്നും നടപ്പാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം ഉണ്ടായില്ല. |
കുവൈത്ത് ഇന്ത്യന്‍ എംബസിയിലെ ഗണേശ പ്രതിമ മാറ്റാന്‍ തീരുമാനം Posted: 22 Sep 2015 09:38 PM PDT Image: ![]() കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ സ്വീകരണമുറിയില്‍ സ്ഥാപിച്ച ഗണേശ പ്രതിഷ്ഠ മാറ്റാന്‍ തീരുമാനിച്ചു. ഗണേശ ചതുര്‍ഥി ദിവസമായ വ്യാഴാഴ്ച ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ച വിഗ്രഹമാണ് മാറ്റുന്നത്. എംബസിയില്‍ ഗണേശ പ്രതിഷ്ഠ നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇന്ത്യന്‍ അംബാസഡറുടെ വസതിയിലേക്കാണ് മാറ്റി സ്ഥാപിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖരുടെ യോഗത്തിലാണ് പ്രതിമ മാറ്റുന്നതിന് തീരുമാനിച്ചത്. പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 30ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ ഗണേശ പ്രതിമ തന്‍െറ വസതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി അംബാസഡര്‍ സുനില്‍ ജയിന്‍ അറിയിക്കുകയായിരുന്നു. അംബാസഡറുടെ തീരുമാനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ അംഗീകരിച്ചതായി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കരകൗശല വസ്തു എന്ന നിലയിലാണ് ഗണേശ പ്രതിമ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചത്. ആദ്യം തന്‍െറ വസതിയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും അംബാസഡര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, കൂടുതല്‍ പേര്‍ക്ക് കാണാന്‍ സൗകര്യമുണ്ടാകുമെന്നതിനാലാണ് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചത്. കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ ഭിന്നിപ്പ് ഒഴിവാക്കുകയും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് തുടര്‍ന്നും സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രതിമ തന്‍െറ വസതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും അംബാസഡര്‍ പറഞ്ഞു. സാമൂഹിക-സാംസ്കാരിക- വാണിജ്യ പ്രമുഖരായ തോമസ് മാത്യു കടവില്‍, ഫാ. ഡൊമിനിക്, വിജയന്‍ കാരയില്‍, സിനോജ് നമ്പ്യാര്‍, സിദ്ദീഖ് വലിയകത്ത്, തോമസ് കെ. തോമസ്, ഡോ. അമീര്‍ അഹമ്മദ്, അഷ്വാഖ് ഖാന്‍, റേവന്‍ ഡിസൂസ, ഡോ. നമ്പൂതിരി തുടങ്ങിയവരടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. അംബാസഡറെ കൂടാതെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷിഷ് ഗോര്‍ദര്‍, എച്ച്.ഒ.സി സെക്കന്‍ഡ് സെക്രട്ടറി ശിവസാഗര്‍ എന്നിവര്‍ എംബസിയെ പ്രതിനിധാനം ചെയ്തു. കുവൈത്തി പൗരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കരകൗശല വസ്തു എന്ന നിലയില്‍ കൊണ്ടുവന്ന പ്രതിമയാണ് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചിരുന്നത്. കുവൈത്തി സ്വദേശിയുടെ വസതിയിലെ ദീവാനിയയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇത് അറ്റകുറ്റപ്പണികളുടെ ഭാഗമായി വീടിന് പുറത്തേക്ക് മാറ്റുകയായിരുന്നു. കുവൈത്തി പൗരന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കരകൗശല പ്രതിമ ഏറ്റെടുത്തതെന്നും ആരാധനാ വസ്തുവായല്ല എംബസിയില്‍ സ്ഥാപിച്ചതെന്നും കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകരെ അടക്കം ആദ്യം പരിപാടിക്ക് ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തശേഷം പ്രതിമ സ്ഥാപിച്ചത് കുവൈത്തില്‍ ഏറെ വിവാദമായിരുന്നു. വിവിധ പ്രവാസി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെുകയും ചെയ്തു. കഴിഞ്ഞദിവസം മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യോഗം ചേരുകയും ചെയ്തിരുന്നു. |
Posted: 22 Sep 2015 09:25 PM PDT Image: ![]() മസ്കത്ത്: ബലിപെരുന്നാളിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ എങ്ങും പെരുന്നാള്‍ തിരക്ക്. സ്വദേശി ഉല്‍പന്നങ്ങളും പെരുന്നാള്‍ വസ്ത്രങ്ങളും അത്തറുകളും ലഭിക്കുന്ന പരമ്പരാഗത സൂഖായ മത്രയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നും സ്വദേശികള്‍ പരമ്പരാഗത സൂഖായ മത്രയിലേക്ക് ഒഴുകിയതോടെ മത്രയിലേക്കുള്ള റൂവിയിലെ റോഡുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. വാദീകബീര്‍, റൂവി ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡുകളിലും അനുബന്ധ റോഡുകളിലും ചൊവ്വാഴ്ച വൈകുന്നേരം മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പലരും മണിക്കൂറുകള്‍ കുരുക്കില്‍ കിടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഖുറം-വാദീകബീര്‍ റോഡ് നിര്‍മാണ പദ്ധതിയുടെ ഭാഗമായ നാല് ഫൈ്ളഓവറുകള്‍ ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും അനുബന്ധ റോഡുകളുടെ മിനുക്കുപണികളും മറ്റും ഇപ്പോഴും തുടരുന്നത് ഗതാഗതത്തെ ബാധിച്ചു. റൂവിയില്‍ ചൊവ്വാഴ്ച ഉച്ചക്കും വൈകുന്നേരവുമെല്ലാം വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടെങ്കിലും കച്ചവട സ്ഥാപനങ്ങളില്‍ തിരക്കില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കച്ചവടം പകുതിയിലും താഴെപോയതായി റാഡോ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ ഷാജിത്ത് പറഞ്ഞു. കാര്‍ഗോ മേഖലയിലെ സ്തംഭനം കച്ചവടത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പെരുന്നാളിന് നാട്ടിലേക്ക് കാര്‍ഗോ അയക്കുന്നതിന് മലയാളികള്‍ അടക്കം പ്രവാസികള്‍ ധാരാളം സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇത്തവണ കച്ചവടം പ്രതീക്ഷിച്ച് ധാരാളം സാധനങ്ങള്‍ ഇറക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വ്യാപനവും കച്ചവടത്തെ മോശമായി ബാധിച്ചിട്ടുണ്ട്. 50 ശതമാനം വിലക്കിഴിവ്, പ്രത്യേക കൂപ്പണുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. മുമ്പ് ഗാലയില്‍ നിന്നും മറ്റും ധാരാളം തൊഴിലാളികള്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ധാരാളമായതോടെ കച്ചവടത്തില്‍ ഏറെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും ഷാജിത്ത് പറഞ്ഞു. മത്ര സൂഖില്‍ മാത്രമണ് തിരക്കനുഭവപ്പെടുന്നത്. സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതാണ് കാരണം. ഒമാന്‍െറ വിവിധ ഭാഗങ്ങളിലെ കന്നുകാലി ചന്തകളിലും വന്‍ തിരക്കാണ്. വാദീ കബീറിലും സീബിലുമടക്കം കന്നു കാലി ചന്തകളില്‍ വന്‍ തിരക്കാണ്. സ്വദേശി വീടുകളില്‍ വളര്‍ത്തിയ ആടുകള്‍ക്കും മാടുകള്‍ക്കും ഉയര്‍ന്നവില നല്‍കേണ്ടിവരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ഈദുഗാഹുകളുടെയും ഈദ് സംഗമങ്ങളുടെയും ഒരുക്കങ്ങളും നടക്കുന്നുണ്ട്. വിവിധ പള്ളികളിലും പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. റൂവി മേഖലയില്‍ മാത്രം നാല് ഈദ്ഗാഹുകളാണ് നടക്കുന്നത്. ഒമാനിലെ ഏറ്റവും വലിയ ഈദ്ഗാഹായ ഗാല അല്‍ റുസൈഖി ഗ്രൗണ്ടിലും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. പല ഈദ്ഗാഹുകളിലും കേരളത്തില്‍നിന്നത്തെിയ പ്രമുഖരാണ് നേതൃത്വം നല്‍കുന്നത്. വിവിധ സംഘടനകള്‍ ബലിപെരുന്നാളിന്‍െറ ഭാഗമായി ഈദ് സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ കേരളത്തില്‍നിന്നത്തെുന്ന പണ്ഡിതര്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ അവധി ഇന്നുമുതല്‍ ആരംഭിക്കുകയാണ്. വാരാന്ത്യ അവധികൂടി ചേര്‍ത്ത് നാലുദിവസം മാത്രമാണ് അവധിയുള്ളത്. ഞായറാഴ്ച ഓഫിസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. അവധിയിലെ കുറവിനൊപ്പം ചൂടിന് ശമനം വരാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈദ് പിക്നിക്കുകളും കൂടിച്ചേരലുകളും ഇക്കുറി കുറവായിരിക്കും. തോട്ടങ്ങളിലും പാര്‍ക്കുകളിലും ബീച്ചുകളിലുമൊക്കെയാകും സംഘടനകളും കൂട്ടായ്മകളും ഒത്തുചേരുക. പെരുന്നാള്‍ ആഘോഷിക്കാന്‍ യു.എ.ഇയിലേക്ക് തിരിക്കുന്നവരുമുണ്ട്. ബുറൈമിയില്‍ അല്‍ ഐന്‍ അതിര്‍ത്തി കടക്കാന്‍ ചൊവ്വാഴ്ച ഒരുമണിക്കൂറിലേറെ സമയമാണ് എടുത്തത്. വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണിടയുണ്ട്. |
സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് കെജ് രിവാള്‍ Posted: 22 Sep 2015 09:20 PM PDT Image: ![]() ന്യൂഡ്യല്‍ഹി: ഡല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. അറസ്റ്റില്‍ നിന്നും ഒളിച്ചോടുന്നതിലൂടെ സോംനാഥ് ഭാരതി പാര്‍ട്ടിക്കും കുടുംബത്തിനും പ്രശ്നം സൃഷ്ടിക്കുകയാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. സോംനാഥ് അന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ ലിപിക മിത്ര നല്‍കിയ പരാതിയില്‍ ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും ഭാരതിയെ കണ്ടത്തൊനായില്ല. ഇതിന് പിന്നാലെയാണ് സോംനാഥ് ഭാരതി പാര്‍ട്ടിക്കും കുടുംബത്തിനും പ്രശ്നം സൃഷ്ടിക്കുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്തുവന്നത്. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ലിപിക മിത്ര ജൂണിലാണു ഡല്‍ഹി വനിതാ കമീഷനു പരാതി നല്‍കിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് പരാതി. ഗാര്‍ഹിക പീഡനം, വധശ്രമം അടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്‍െറ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ദ്വാരക നോര്‍ത്ത് പൊലീസ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012 ലാണ് സോംനാഥ് ഭാരതി ലിപിക മിശ്രയെ വിവാഹം ചെയ്തത്.
|
സ്ത്രീകള്‍ ജോലി ചെയ്യുന്നതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന് പാഠപുസ്തകം Posted: 22 Sep 2015 09:17 PM PDT Image: ![]() റായ്പുര്‍: സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ് തൊഴിലില്ലായ്മക്ക് കാരണമെന്ന ഛത്തീസ്ഗഡിലെ പാഠപുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. ഛത്തീസ്ഗഡ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുകേഷന്‍ (സി.ബി.എസ്.ഇ) പുറത്തിറക്കിയ പത്താം ക്ളാസ് പാഠപുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്. വനിതാ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും വേണ്ടി മുറവിളി ഉയര്‍ത്തുന്ന കാലത്താണ് ഇത്തരത്തിലുള്ള പരാമര്‍ശമെന്നത് പൗരന്മാരെ ഞെട്ടിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം വനിതകള്‍ ജോലി ചെയ്യുന്നതിന്‍െറ തോത് എല്ലാ മേഖലകളിലും വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ധനവ് തൊഴിലില്ലായ്മ ഉയരാന്‍ കാരണമായെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നത്. പാഠഭാഗം വിവാദമായതോടെ ജാഷ്പുര്‍ ജില്ലയിലെ ഒരു അധ്യാപിക സംസ്ഥാന വനിതാ കമീഷന് പരാതി നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിനോട് വനിതാ കമീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. മുമ്പും പാഠപുസ്തകങ്ങളിലെ തെറ്റായ പരാമര്‍ശങ്ങള്‍ രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. 2014ല്‍ പശ്ചിമ ബംഗാളിലെ പാഠപുസ്തകത്തില്‍ സ്വാതന്ത്ര സമര സേനാനികളെ തീവ്രവാദികളോട് ഉപമിച്ചിരുന്നു. എട്ടാം ക്ളാസ് ചരിത്ര പുസ്തകത്തില്‍ ഖുദിറാം ബോസ്, ജതീന്ദ്രനാഥ് മുഖര്‍ജി, പ്രഫുല ഛകി എന്നീ സ്വാതന്ത്ര സമര സേനാനികളുടെ പ്രവര്‍ത്തനങ്ങളെ ‘തീവ്രവാദം -ഭീകരവാദം’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. 2012ല്‍ മാംസാഹാരം കഴിക്കുന്നവര്‍ കള്ളം പറയുകയും വഞ്ചിക്കുകയും കുറ്റകൃത്യങ്ങളും ചെയ്യുന്നുവെന്ന് സി.ബി.എസ്.ഇ പാഠപുസ്തകത്തില്‍ അച്ചടിച്ചു വന്നിരുന്നു. 2013ല്‍ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടാത്ത ഇന്ത്യയുടെ ഭൂപടം അച്ചടിച്ചു വന്ന ഒമ്പതാം ക്ളാസ് ഭൂമിശാസ്ത്ര പുസ്തകം പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. |
ബലിപെരുന്നാളിന് സൗദി ഭരണ സിരാകേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം Posted: 22 Sep 2015 09:00 PM PDT Image: ![]() റിയാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് റിയാദ് നഗരസഭ ഒരുക്കുന്ന പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സൗദി ഭരണസിരാകേന്ദ്രമായ അല്‍ഹുകും കൊട്ടാരം (ഖസ്റുല്‍ ഹുകും) സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നു. പെരുന്നാളിലെ മൂന്ന് ദിവസങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശമനുവദിക്കുക. www.qasralhukm.com എന്ന വെബ്സൈറ്റ് മുഖേന പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവ നല്‍കി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇമെയിലില്‍ ഉടന്‍ മറുപടി ലഭിക്കും. ഇതേ ഇമെയില്‍ കൊട്ടാര കവാടത്തില്‍ കാണിച്ചാണ് അനുമതി കരസ്ഥമാക്കേണ്ടത്. ആദ്യ പെരുന്നാള്‍ ദിവസം മൂന്ന് സമയങ്ങളിലായി സന്ദര്‍ശകര്‍ക്ക് പ്രവേശമുണ്ടായിരിക്കും. ദുല്‍ ഹജ്ജ് പത്ത് മുതല്‍ പന്ത്രണ്ട് വരെ വൈകീട്ട് നാല്, ആറ്, എട്ട് എന്നീ സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ നീണ്ട സന്ദര്‍ശനമാണ് അനുവദിക്കുക. സല്‍മാന്‍ രാജാവിന്‍െറ അല്‍ഹുകും കൊട്ടാരത്തിലെ ഓഫിസ്, റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ ഓഫിസ് എന്നിവ ചുറ്റിനടന്ന് കാണുന്നതിന് പുറമെ രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അപൂര്‍വശേഖരവും കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് കാണാനാവും. രണ്ട് മണിക്കൂര്‍ സമയത്തിനുള്ളില്‍ മൂന്ന് ഡോക്യുമെന്‍ററികളുടെ പ്രദര്‍ശനവും കൊട്ടാരത്തില്‍ നടക്കും. റിയാദ് ഗവര്‍ണര്‍ സ്ഥാനം വഹിച്ച അമീറുമാരുടെ ചരിത്രം, അല്‍ഹുകും കൊട്ടാരത്തിന്‍െറ ചരിത്രം, സൗദിയിലെ രാജഭരണ പ്രതിജ്ഞ നടപടികള്‍ എന്നിവയാണ് ഡോക്യുമെന്‍ററിയുടെ ഉള്ളടക്കം. സൗദിയുടെ 85ാം ദേശീയദിനവും ബലി പെരുന്നാള്‍ ആഘോഷദിനങ്ങളും ഒന്നിച്ചുവരുന്ന വര്‍ഷം എന്ന നിലക്ക് ബഹുമുഖ പൊതുജനസമ്പര്‍ക്ക പരിപാടികളാണ് റിയാദ് നഗരസഭ ഒരുക്കിയിട്ടുള്ളത്. സൗദി ടൂറിസം വകുപ്പിന്‍െറ കീഴില്‍ റിയാദ് ഉള്‍പ്പെടെയുള്ള 13 മേഖലയിലും ആഘോഷ പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. |
കളി കഴിഞ്ഞപ്പോള്‍ കാടായി, കുളമായി Posted: 22 Sep 2015 08:54 PM PDT കോഴിക്കോട്: ദേശീയ ഗെയിംസിനായി നവീകരിച്ച കോര്‍പറേഷന്‍ സ്റ്റേഡിയ സമുച്ചയം പഴയ പടിയായി. സ്റ്റേഡിയത്തിന്‍െറ പല ഭാഗങ്ങളും തുരുമ്പെടുത്തു. കവാടങ്ങള്‍ വികൃതമായി. ദേശീയ ഗെയിംസ് വരുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ടാണ് പണി നടന്നത്. പുതിയ മേല്‍ക്കൂരയും ടൈലുകളും വീണുതുടങ്ങി. വിളക്കുകള്‍ ഒടിഞ്ഞുതൂങ്ങി. |
പെരുന്നാളില്‍ കാരുണ്യത്തിന്‍െറ സന്ദേശം 108 തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു Posted: 22 Sep 2015 08:48 PM PDT Image: ![]() മനാമ: പെരുന്നാളിനോടനുബന്ധിച്ച് 108 തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവിട്ടു. എല്ലാ പെരുന്നാള്‍ ദിനത്തിലും നിരവധി പേര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കി ജയില്‍മോചിതരാക്കാറുണ്ട്. ശിക്ഷയുടെ കാലാവധി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരാണ് മോചനം നല്‍കുന്ന മുഴുവന്‍ പേരും. തടവില്‍ കഴിഞ്ഞവര്‍ക്ക് രാജ്യത്തിന്‍െറ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാനും സ്വാതന്ത്രത്തിന്‍െറ തുറന്ന ജീവിത പരിസരങ്ങളെ പുല്‍കാനും രാജാവിന്‍െറ കല്‍പന തുണയാകും. തടവുകാരോടുള്ള ഹമദ് രാജാവിന്‍െറ അനുഭാവപൂര്‍ണമായ നടപടിയെ സമൂഹത്തിന്‍െറ വിവിധ തലങ്ങളിലുള്ളവര്‍ സ്വാഗതം ചെയ്തു. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment