അപകടവളവില്‍ പൊലീസിന്‍െറ വാഹന പരിശോധന Madhyamam News Feeds | ![]() |
- അപകടവളവില്‍ പൊലീസിന്‍െറ വാഹന പരിശോധന
- കല്ലട ജലോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും
- കാമ്പസുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
- സ്പെഷ്യല്‍ സ്കൂള്‍: എയ്ഡഡ് പദവി തീരുമാനം റദ്ദാക്കണമെന്ന് വി.എസ്
- പാലത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു, നിര്‍മാണ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും നാട്ടുകാരുടെ സ്നേഹവിരുന്ന്
- ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു
- ആര്‍.എസ്.എസ് മേധാവിയെ തള്ളി; സംവരണ രീതി പുന:പരിശോധിക്കില്ല^ബി.ജെ.പി
- അടിയന്തരാവസ്ഥയെ ആര്‍.എസ്.എസ് പിന്തുണച്ചിരുന്നുവെന്ന് മുന്‍ ഐ.ബി മേധാവി
- നടുക്കടലില്‍ വള്ളം നിലച്ചു; മത്സ്യത്തൊഴിലാളിയെ കാണാതായി
- പത്താം ക്ലാസ് ഫല പ്രഖ്യാപനത്തിലെ വീഴ്ച: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി
- സ്ളീപര്‍ ടിക്കറ്റ്: റെയില്‍വേ പിന്‍മാറ്റം പ്രതിഷേധ വേലിയേറ്റത്തെ തുടര്‍ന്ന്
- ശൈഖ് റാശിദിന്‍െറ മരണം: അനുശോചനവുമായി കൂടുതല്‍ നേതാക്കള്‍
- അമീര്‍ യു.എ.ഇയിലത്തെി അനുശോചനമറിയിച്ചു
- കഞ്ഞിപ്പുര–മൂടാല്‍ ബൈപാസ് നിര്‍മാണം തുടങ്ങി
- മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കണമെന്ന് മന്ത്രിസഭ
- ആര്‍.എം.എസ്.എ സ്കൂള്‍പ്രതിസന്ധി: കലക്ടറേറ്റ് ഉപരോധം ഒക്ടോബര്‍ രണ്ടിലേക്ക് മാറ്റി
- ഡബ്ള്‍ബാരല്‍ മെസ്സി
- വിഗ്രഹ പ്രതിഷ്ഠ: വിശദീകരണവുമായി ഇന്ത്യന്‍ എംബസി
- എന്‍ക്രിപ്ഷന്‍ നയത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയെ ഒഴിവാക്കി
- കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍
- ജില്ലാ പഞ്ചായത്ത് കരട് വിജ്ഞാപനമായി 27 ഡിവിഷന്‍തന്നെ
- ഈങ്ങാപ്പുഴയില്‍ പഞ്ചായത്ത് കൊമേഴ്സ്യല്‍ കോംപ്ളക്സിന് ശിലയിട്ടു
- പാര്‍ട്ടി പുന:സംഘടന: തുടര്‍നീക്കങ്ങള്‍ക്ക് കാതോര്‍ത്ത് സുധീരനും ഗ്രൂപ്പുകളും
- ഒട്ടകങ്ങളുടെ വംശനാശത്തിന് കാരണം ഈദ് ബലിയെന്ന് മന്ത്രി മേനക
- കാലിക്കറ്റ് വി.സി നിയമനം: മുസ് ലിംലീഗ് പ്രതിസന്ധിയില്‍
അപകടവളവില്‍ പൊലീസിന്‍െറ വാഹന പരിശോധന Posted: 22 Sep 2015 12:15 AM PDT കിളിമാനൂര്‍: കൊടുംവളവില്‍ പതുങ്ങിനിന്ന് ആറ്റിങ്ങല്‍ പൊലീസിന്‍െറ വാഹന പരിശോധന. നഗരൂര്‍ കല്ലമ്പലം റോഡില്‍ നെയ്ത്തുശാലക്ക് സമീപമുള്ള കൊടുംവളവിലാണ് ഞായറാഴ്ച രാവിലെ 11ഓടെ ആറ്റിങ്ങല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തില്‍ ഹെല്‍മറ്റ് വേട്ട നടത്തിയത്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയാനെന്ന പേരില്‍ നടത്തുന്ന വാഹന പരിശോധന റോഡിലെ വളവുകളില്‍ നടത്തരുതെന്ന ഡി.ജി.പിയുടെ നിര്‍ദേശം കാറ്റില്‍പറത്തിയാണ് പൊലീസിന്‍െറ ചെയ്തികള്‍. വാഹന പരിശോധനക്കിടെ അപകടങ്ങള്‍ പതിവായതിനത്തെുടര്‍ന്നാണ് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയത്. |
കല്ലട ജലോത്സവം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും Posted: 22 Sep 2015 12:06 AM PDT കുണ്ടറ: 46ാമത് കല്ലട ജലോത്സവം 28ാം ഓണദിനമായ വ്യാഴാഴ്ച മണ്‍റോതുരുത്ത് കാരൂത്രക്കടവ് നെട്ടായത്തില്‍ നടക്കും. കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ജലഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. മാസ്ട്രില്‍ സല്യൂട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി സ്വീകരിക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. 12 ചുണ്ടന്‍വള്ളങ്ങളും, ഇരുട്ടുകുത്തി എ, ബി വിഭാഗങ്ങളിലായി എട്ട് വള്ളങ്ങളും, വെപ്പ് എ,ബി വിഭാഗങ്ങളിലായി 8 വള്ളങ്ങളും, തെക്കനോടി വിഭാഗത്തില്‍ നാല് വള്ളങ്ങളും ഉള്‍പ്പെടെ 30 വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. |
കാമ്പസുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന പ്രധാനിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍ Posted: 21 Sep 2015 11:57 PM PDT കോതമംഗലം: കാമ്പസുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയടക്കം മൂന്നുപേരെ കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ കറങ്ങി കാമ്പസുകളില്‍ കഞ്ചാവ് വില്‍പന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണി വെണ്ടുവഴി സ്വദേശി മിഥുന്‍(22), തോപ്രാംകുടി സ്വദേശികളായ കുറ്റിയാംപ്ളാവുങ്കല്‍ എബിന്‍(27), അയ്യന്‍പറമ്പില്‍ തങ്കച്ചന്‍ (52) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്ന പ്രധാന പ്രതി തട്ടേക്കാട് പുല്‍പ്രക്കുടി നിഖില്‍ പൊലീസിനെ കണ്ട് രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. |
സ്പെഷ്യല്‍ സ്കൂള്‍: എയ്ഡഡ് പദവി തീരുമാനം റദ്ദാക്കണമെന്ന് വി.എസ് Posted: 21 Sep 2015 11:50 PM PDT Image: ![]() തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി എയ്ഡഡ് പദവി നല്‍കാനുളള തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അംഗീകൃത മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് ചുരുങ്ങിയത് ഒരേക്കര്‍ എങ്കിലും സ്ഥലം വേണമെന്നത് 20 സെന്‍റായി ചുരുക്കി. നിയമനങ്ങള്‍ പി.എസ്.സി മുഖേന എന്നതിനു പകരം സെലക്ഷന്‍ കമ്മിറ്റി മുഖേന എന്ന് മാറ്റിയും അധ്യാപകരുടെ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കാതെയുമാണ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്. വലിയ തോതില്‍ അഴിമതിക്ക് കളമൊരുക്കാന്‍ വേണ്ടി മാത്രമാണിത്. ബഡ്സ് സ്കൂളുകളുടെ ലക്ഷ്യംതന്നെ ഇല്ലാതാക്കുമെന്ന് നേരത്തേയും ചൂണ്ടികാണിച്ചിരുന്നതാണെന്നും കത്തില്‍ പറയുന്നു. 100 കുട്ടികളുള്ള ഇത്തരമൊരു സ്കൂളില്‍ ചുരുങ്ങിയത് 20 പേരെയെങ്കിലും നിയമിക്കാനാവും. ഇങ്ങനെയുള്ള നിയമനത്തിന് രണ്ട് കോടി രൂപയെങ്കിലും മാനേജ്മെന്‍റിന് കൈക്കലാക്കാനും കഴിയും. അതേസമയം, ശമ്പളം കൊടുക്കുന്നത് സര്‍ക്കാരുമാണ്. സര്‍ക്കാര്‍ സ്കൂളിലെ ഇന്‍ക്ളൂസീവ് എജ്യുക്കേഷന്‍ ഫോര്‍ ഡിഫറന്‍ലി ഏബ്ള്‍ഡ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ ശമ്പളം ഉയര്‍ത്തുന്നതിനോ അവരെ സ്ഥിരപ്പെടുത്തുന്നതിനോ തയാറാവാത്ത സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി അഴിമതിക്ക് കളമൊരുക്കുന്നതെന്നും വി.എസ് ആരോപിച്ചു. |
Posted: 21 Sep 2015 11:43 PM PDT ആലുവ: പാലം നിര്‍മാണ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും നാട്ടുകാരൊരുക്കിയ സ്നേഹവിരുന്ന് വ്യത്യസ്തമായി. |
ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു Posted: 21 Sep 2015 11:34 PM PDT ചേര്‍ത്തല: ശ്രീനാരായണഗുരുവിന്‍െറ സമാധിദിനം പ്രത്യേക പൂജകളോടെയും വിവിധ പരിപാടികളോടെയും നടന്നു. ചേര്‍ത്തല താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയും ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും ചേര്‍ന്നാണ് താലൂക്കിലെ പ്രധാന പരിപാടി നടത്തിയത്. രാവിലെ സ്കൂള്‍ അങ്കണത്തില്‍ പ്രിന്‍സിപ്പല്‍ എം. ജയപ്രസാദ് പീതപതാക ഉയര്‍ത്തി. തുടര്‍ന്ന് ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവങ്കോടം ശക്തീശ്വര ക്ഷേത്രത്തില്‍നിന്ന് ദീപശിഖാപ്രയാണം ആരംഭിച്ചു. ക്ഷേത്രയോഗം പ്രസിഡന്‍റ് സി.കെ. ഷാജിമോഹന്‍ സ്കൂള്‍ പ്രഥമാധ്യാപിക എം.ഒ. രമണിക്കുട്ടിക്ക് പതാക കൈമാറി. എസ്.എന്‍.എം.എച്ച്.എസ്.എസിലെ കായികതാരങ്ങള്‍ അണിനിരന്ന ദീപശിഖ റിലേക്ക് വിവിധയിടങ്ങളില്‍ വരവേല്‍പ് നല്‍കി. നഗരത്തിലൂടെ സഞ്ചരിച്ച ദീപശിഖ പ്രയാണം സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു. ഉച്ചക്കുശേഷം സ്കൂള്‍ അങ്കണത്തില്‍ സമൂഹപ്രാര്‍ഥന നടന്നു. വൈകുന്നേരം നഗരത്തില്‍ നൂറുകണക്കിന് ശ്രീനാരായണ വിശ്വാസികള്‍ അണിനിരന്ന മൗനജാഥ നടന്നു. ഗുരുവിന്‍െറ പ്രതിമയും വഹിച്ച് അലംകൃത രഥം മുന്നില്‍ സഞ്ചരിച്ചു. പിന്നാലെ പീതാംബരധാരികളായ വിശ്വാസി സമൂഹവും. തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ഡോ. തോമസ് ഐസക്, പി. തിലോത്തമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സി.കെ. വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, കൗണ്‍സിലര്‍ സല്‍മ സുനില്‍, പി.ആര്‍. സന്തോഷ്, ടി.ടി. സജി എന്നിവര്‍ സംസാരിച്ചു. ജി. സിന്ധു സ്വാഗതവും എന്‍. ദിലീപ് നന്ദിയും പറഞ്ഞു. |
ആര്‍.എസ്.എസ് മേധാവിയെ തള്ളി; സംവരണ രീതി പുന:പരിശോധിക്കില്ല^ബി.ജെ.പി Posted: 21 Sep 2015 11:22 PM PDT Image: ![]() ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന സംവരണരീതി മാറ്റണമെന്ന ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവതിന്‍െറ നിര്‍ദേശത്തെ എതിര്‍ത്ത് ബി.ജെ.പി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ പുന:പരിശോധിക്കേണ്ട ആവശ്യമില്ളെന്ന് ബി.ജെ.പി വ്യക്തമാക്കി. മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് കണ്ടാണ് സംവരണത്തെ പിന്തുണച്ച് ബി.ജെ.പി രംഗത്തത്തെിയത്. ബിഹാറിലെ ജനങ്ങളില്‍ 65 ശതമാനവും സംവരണം ലഭിക്കുന്ന പിന്നാക്ക,പട്ടിക വിഭാഗങ്ങളാണ്. പിന്നാക്ക,പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക , സാമ്പത്തിക പുരോഗതിക്ക് സംവരണം ആവശ്യമാണെന്ന നിലപാടിനെ ബി.ജെ.പി ശക്തമായി പിന്തുണക്കുന്നതായി ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം, സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം വേണമെന്ന ആവശ്യത്തെയും പാര്‍ട്ടി പിന്തുണക്കുന്നുവെന്ന് ബി.ജെ.പി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം സംവരണ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് മുന്നാക്കക്കാരുടെയും യാദവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ട് നേടാനുള്ള തന്ത്രമായാണ് ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും പ്രസ്താവനകളെ മറ്റു പാര്‍ട്ടികള്‍ കാണുന്നത്. ആര്‍.എസ്.എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസര്‍, പാഞ്ചജന്യ എന്നിവയിലെ അഭിമുഖത്തിലാണ് സംവരണ നയം പുന:പരിശോധിക്കണമെന്ന് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത്. ഗുജറാത്തില്‍ പട്ടേല്‍സമുദായം സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ് സംഘ് മേധാവിയുടെ അഭിപ്രായപ്രകടനം. മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവടക്കമുള്ളവര്‍ രംഗത്തത്തെിയിരുന്നു. ധൈര്യമുണ്ടെങ്കില്‍ യജമാനന്‍െറ നിര്‍ദേശപ്രകാരം സംവരണം നിര്‍ത്തലാക്കി നോക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലാലു വെല്ലുവിളിച്ചിരുന്നു. |
അടിയന്തരാവസ്ഥയെ ആര്‍.എസ്.എസ് പിന്തുണച്ചിരുന്നുവെന്ന് മുന്‍ ഐ.ബി മേധാവി Posted: 21 Sep 2015 11:08 PM PDT Image: ![]() ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ ആര്‍.എസ്.എസ് പിന്തുണച്ചിരുന്നുവെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ മേധാവി ടി.വി.രാജേശ്വറിന്‍െറ വെളിപ്പെടുത്തല്‍. അന്നത്തെ ആര്‍.എസ്.എസ് നേതാവ് ബാലസാഹബ് ദേവ്റസ് ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ടി.വി.രാജേശ്വര്‍ പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റായ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ദിരാഗാന്ധിക്ക് പൂര്‍ണബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് അവര്‍ ബോധവതിയായിരുന്നില്ളെന്നും ഐ.ബിയുടെ ഡെപ്യൂട്ടി ചീഫായി പ്രവര്‍ത്തിച്ചിരുന്ന ടി.വി.രാജേശ്വര്‍ വ്യക്തമാക്കി. പ്രഖ്യാപിച്ച് ആറുമാസത്തിന് ശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കാനായി ഇന്‍റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ട് ആദ്യം അനുഭാവ പൂര്‍വമാണ് പരിഗണിച്ചത്. എന്നാല്‍ സമാന്തര അധികാരകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സജ്ഞയ് ഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് എതിരായിരുന്നു. അദ്ദേഹത്തിന്‍െറ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്‍റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതിരിക്കുകയും 19 മാസത്തോളം നീട്ടുകയുമായിരുന്നു. ഇക്കാലത്ത് ആര്‍.എസ്. എസ് അടിയന്തിരാവസ്ഥയെ പിന്തുണച്ചിരുന്നു എന്നു മാത്രമല്ല, ഇന്ദിരയും സഞ്ജയുമായി ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. തെരെഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കാന്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ ഇന്ദിരക്ക് കൂടിക്കാഴ്ചയില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ആര്‍.എസ്. എസുമായി ബന്ധം പുലര്‍ത്താന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. സര്‍വീസില്‍ നിന്ന് വിരമിച്ചതിനുശേഷം ഉത്തര്‍പ്രദേശ്, സിക്കിം ഗവര്‍ണറായും ടി.വി.രാജേശ്വര്‍ സേവനമനുഷ്ഠിച്ചിരുന്നു. 'ദ ക്രൂഷ്യല്‍ ഇയേഴ്സ്' എന്ന പേരില്‍ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വിശദീകരിക്കുന്നുണ്ട്. |
നടുക്കടലില്‍ വള്ളം നിലച്ചു; മത്സ്യത്തൊഴിലാളിയെ കാണാതായി Posted: 21 Sep 2015 11:02 PM PDT കയ്പമംഗലം: കമ്പനിക്കടവില്‍ മീന്‍ പിടിക്കാനിറങ്ങിയ വള്ളത്തിന്‍െറ എന്‍ജിന്‍ നിലച്ചതിനത്തെുടര്‍ന്ന് മത്സ്യത്തൊഴിലാളിയെ തിരയില്‍പെട്ട് കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ രക്ഷപ്പെട്ടു. കൂരിക്കുഴി കമ്പനിക്കടവ് മുണ്ടാമ്പുള്ളി രാമകൃഷ്ണന്‍െറ മകന്‍ കണ്ണന്‍ എന്ന രജിത് കുമാറിനെയാണ് (30) കാണാതായത്. തീരദേശ പൊലീസ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. |
പത്താം ക്ലാസ് ഫല പ്രഖ്യാപനത്തിലെ വീഴ്ച: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി Posted: 21 Sep 2015 10:55 PM PDT Image: ![]() തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഗുരുതര വീഴ്ച വരുത്തിയ മുന്‍ പരീക്ഷ സെക്രട്ടറിക്കെതിരെ നടപടിക്ക് പൊതു വിദ്യാഭ്യാസ സെക്രട്ടറി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിലെയും പരീക്ഷാ ഭവനിലെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ ഇവര്‍ പിഴവ് വരുത്തി. കൂടാതെ, പരീക്ഷാ ഭവനിലെ കോര്‍ സൂപ്പര്‍വൈസര്‍മാരും പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സുപ്രണ്ടുമാരും സിസ്റ്റം മാനേജര്‍മാരും ഉത്തരവാദികളാണ്. പരീക്ഷാ ചുമതലകള്‍ക്ക് പരിചയമില്ലാത്തവരെ ഉള്‍പ്പെടുത്തി. തെറ്റായ സ്കോര്‍ഷീറ്റ് ഫോര്‍മാറ്റ് ഉപയോഗിച്ചതാണ് വീഴ്ചക്ക് കാരണം. പരീക്ഷക്ക് ഹാജരാകാതിരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതിലും പിഴവുണ്ടായി. ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതില്‍ തീരുമാനം വൈകി. പരീക്ഷാ ഭവനും എന്‍.ഐ.സിയും തമ്മില്‍ ആശയ വിനിമയത്തില്‍ പിഴവുണ്ടായി. കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ ഡി.പി.ഐക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. അതേസമയം, വരും വര്‍ഷങ്ങളില്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷകളില്‍ പിഴവ് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. പരീക്ഷാ ഫലം കൈകാര്യം ചെയ്യുന്ന രീതി പരിഷ്കരിക്കണം, ഇതിനായി ബയോമെട്രിക് -ബാര്‍കോഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. പാഠപുസ്തക വിതരണം വൈകിയതില്‍ ധനവകുപ്പിനും അച്ചടി വകുപ്പിനും വീഴ്ച സംഭവിച്ചതായും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. പണം അനുവദിക്കാന്‍ ധനവകുപ്പ് താമസം വരുത്തി. കൂടാതെ, പാഠപുസ്തകങ്ങള്‍ കളറില്‍ അച്ചടിച്ചത് വിതരണം വൈകാന്‍ ഇടയാക്കി. കഴിഞ്ഞ തവണ ബ്ളാക് ആന്‍ഡ് വൈറ്റിലാണ് പുസ്തകം അച്ചടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
സ്ളീപര്‍ ടിക്കറ്റ്: റെയില്‍വേ പിന്‍മാറ്റം പ്രതിഷേധ വേലിയേറ്റത്തെ തുടര്‍ന്ന് Posted: 21 Sep 2015 10:46 PM PDT പാലക്കാട്: പകല്‍സമയം സ്ളീപര്‍ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍നിന്ന് റെയില്‍വേ പിന്‍വാങ്ങിയത് യാത്രക്കാരുടെയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന്. ജനങ്ങളുടെ എതിര്‍പ്പും പ്രയോഗിക പ്രശ്നങ്ങളും മനസ്സിലാക്കി തിരുവനന്തപുരം ഡിവിഷനില്‍ പരിഷ്കാരം നടപ്പാക്കിയിരുന്നില്ളെങ്കിലും പാലക്കാട് ഡിവിഷനില്‍ ശനിയാഴ്ച തന്നെ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിയിരുന്നു. |
ശൈഖ് റാശിദിന്‍െറ മരണം: അനുശോചനവുമായി കൂടുതല്‍ നേതാക്കള്‍ Posted: 21 Sep 2015 10:38 PM PDT Image: ![]() ദുബൈ: ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ തിങ്കളാഴ്ചയും സഅബീല്‍ പാലസില്‍ ലോക നേതാക്കളും പ്രമുഖ വ്യക്തികളുമത്തെി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി, ബഹ്റൈന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്ലി ഡ്രിയാന്‍ തുടങ്ങിയവരാണ് അനുശോചനവുമായത്തെിയ ലോകനേതാക്കള്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ട്വിറ്ററില്‍ അനുശോചന സന്ദേശം അയച്ചിരുന്നു. തിങ്കളാഴ്ച ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ എന്നിവരും ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലിയും സഅബീല്‍ പാലസിലത്തെി ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചു. |
അമീര്‍ യു.എ.ഇയിലത്തെി അനുശോചനമറിയിച്ചു Posted: 21 Sep 2015 10:23 PM PDT Image: ![]() ദോഹ: യു.എ.ഇ വൈസ്പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മഖ്തൂമിന്‍െറ മകന്‍ ശൈഖ് റാഷിദിന്‍െറ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി യു.എ.ഇയിലത്തെി. സബീല്‍ പാലസില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മഖ്തൂമിനെ നേരില്‍ കണ്ട് ഖത്തര്‍ അമീര്‍ അനുശോചനമറിയിച്ചു. ശൈഖ് മുഹമ്മദിന് പുറമെ രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, തുടങ്ങിയവരെയും അമീര്‍ അനുശോചനം അറിയിച്ചു. ശൈഖ് റാഷിദിന്‍െറ പരലോക മോക്ഷത്തിനായി അമീര്‍ പ്രാര്‍ഥന നടത്തുകയും ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും അമീറിനോടൊപ്പമുണ്ടായിരുന്നു. രാവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ അമീറിനെ യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തിലുളള ഉന്നതതല സംഘം സ്വീകരിച്ചു. |
കഞ്ഞിപ്പുര–മൂടാല്‍ ബൈപാസ് നിര്‍മാണം തുടങ്ങി Posted: 21 Sep 2015 10:16 PM PDT മലപ്പുറം: മുടങ്ങിക്കിടന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് നിര്‍മാണം തുടങ്ങി. എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ, ജില്ലാ കലക്ടര്‍ ടി. ഭാസ്ക്കരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച കഞ്ഞിപ്പുരയില്‍ നിര്‍മാണം തുടങ്ങിയത്. |
മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കണമെന്ന് മന്ത്രിസഭ Posted: 21 Sep 2015 09:53 PM PDT Image: ![]() മനാമ: രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി പത്രമാധ്യമങ്ങള്‍, ചാനലുകള്‍, സോഷ്യല്‍ മീഡിയ എന്നിവയുള്‍പ്പെടെ എല്ലാവിധ മാധ്യമങ്ങളെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും നിര്‍ദേശമുള്ള കരട് പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍െറ പരമാധികാരം, ഭരണസംവിധാനം,ദേശീയ ചിഹ്നങ്ങള്‍, ഭരണഘടനാസ്ഥാപനങ്ങള്‍ എന്നിവയെ ബഹുമാനിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം. മതങ്ങളെ ബഹുമാനിക്കാനും ദേശീയ, മത സ്വത്വവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അനുരഞ്ജനമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ദേശീയ ഐക്യത്തെ ബാധിക്കുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതോ ഇതര രാജ്യങ്ങളെയോ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ആക്ഷേപിക്കുന്ന തരത്തിലുള്ളതോ ആയ പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു. ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും അറബ് ഇസ്ലാമിക സമൂഹത്തിനും ഈദ് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഹജ്ജിനായി ബഹ്റൈനില്‍ നിന്ന് പോയ എല്ലാവര്‍ക്കും ആശംസകള്‍ നേരുകയും അവരുടെ തീര്‍ഥാടനം ദൈവപ്രീതിക്ക് കാരണമാകട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. പരസ്പര സഹകരണത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സന്ദേശമാണ് ഹജ്ജ് നല്‍കുന്നത്. അത് ഹൃദയത്തിലേറ്റുവാങ്ങി ഐക്യവും സൗഹൃദവും വര്‍ധിപ്പിച്ച് വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഛിദ്രതയും ഭിന്നതയും ഒഴിവാക്കാനും മുസ്ലിം ലോകം നേരിടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാനും കഴിയേണ്ടതുണ്ട്. അതിനുള്ള ശരിയായ വഴിയാണ് ഹജ്ജ് കാണിച്ചുതരുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റിയാദില്‍ ചേര്‍ന്ന ജി.സി.സി മന്ത്രിതല സമ്മേളനത്തിലെ തീരുമാനങ്ങള്‍ വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ബഹ്റൈനിലെ മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് വിവാദമായ സ്വിറ്റ്സര്‍ലന്‍റിന്‍െറ പരമാര്‍ശം യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് യോഗം വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമായി കൈക്കൊള്ളുന്ന രാജ്യമാണ് ബഹ്റൈന്‍. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സ്വിസ് പരാമര്‍ശമെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. പാര്‍ലമെന്‍റ്-ശൂറാ കൗണ്‍സില്‍ എന്നിവയുമായുള്ള സഹകരണം മെച്ചപ്പെടുത്തി സര്‍ക്കാര്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. പാര്‍ലമെന്‍റ് മുന്നോട്ട് വെച്ച അഞ്ച് നിര്‍ദേശങ്ങള്‍ കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇതിനുള്ള മറുപടി നല്‍കുന്നതിനും നിയമവശങ്ങള്‍ പരിശോധിക്കുന്നതിനും മന്ത്രിസഭയുടെ നിയമകാര്യ സമിതിയെ ചുമതലപ്പെടുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. |
ആര്‍.എം.എസ്.എ സ്കൂള്‍പ്രതിസന്ധി: കലക്ടറേറ്റ് ഉപരോധം ഒക്ടോബര്‍ രണ്ടിലേക്ക് മാറ്റി Posted: 21 Sep 2015 09:46 PM PDT സുല്‍ത്താന്‍ബത്തേരി: ബീനാച്ചി ഗവ. ഹൈസ്കൂളില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം തുടരാനും സെപ്റ്റംബര്‍ 22ന് നിശ്ചയിച്ചിരുന്ന കലക്ടറേറ്റ് ഉപരോധവും ദേശീയപാതയിലെ വഴിതടയലും ഒക്ടോബര്‍ രണ്ടിലേക്ക് മാറ്റിവെക്കാനും തീരുമാനം. തിങ്കളാഴ്ച വൈകീട്ട് കലക്ടറേറ്റില്‍ ആര്‍.എം.എസ്.എ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും ബന്ധപ്പെട്ട സ്കൂളുകളിലെ പി.ടി.എ പ്രസിഡന്‍റുമാരുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഉപരോധം തല്‍ക്കാലം മാറ്റിവെക്കാന്‍ ധാരണയായത്. |
Posted: 21 Sep 2015 09:29 PM PDT Image: ![]() Subtitle: മെസ്സിയുടെ രണ്ടു ഗോളില്‍ ബാഴ്സക്ക് ജയം ബാഴ്സലോണ: ലൂയി സുവാരസും ആന്ദ്രെ ഇനിയേസ്റ്റയും ബെഞ്ചില്‍. പ്ളെയിങ് ഇലവനില്‍ ലയണല്‍ മെസ്സിക്കൊപ്പം യുവതാരങ്ങളായ സാന്ദ്രോ റമിറസും മുനിര്‍ എല്‍ഹാദിയും. ബാഴ്സലോണ കോച്ച് ലൂയി എന്‍റികിന് പുതിയ പരീക്ഷണം പാളിയെന്ന് ആദ്യ പകുതിയില്‍തന്നെ ബോധ്യപ്പെട്ടു. അവസരത്തിനൊത്ത് മെസ്സിയും നെയ്മറും ഉയര്‍ന്നതോടെ ലെവന്‍െറക്കെതിരെ ബാഴ്സക്ക് 4^1ന്‍െറ ജയം. |
വിഗ്രഹ പ്രതിഷ്ഠ: വിശദീകരണവുമായി ഇന്ത്യന്‍ എംബസി Posted: 21 Sep 2015 09:19 PM PDT Image: ![]() കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ എംബസി അധികൃതര്‍ രംഗത്തത്തെി. എംബസിയില്‍ നടന്നത് വിഗ്രഹ പ്രതിഷ്ഠയല്ളെന്നും കരകൗശല ഉല്‍പന്നം സ്ഥാപിക്കലാണെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ ഇ-മെയില്‍ സന്ദേശം വഴിയാണ് എംബസി വ്യക്തമാക്കിയത്. ഈ കരകൗശല വസ്തു ആരാധനക്കുവേണ്ടിയല്ളെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എംബസി അറിയിച്ചു. സൗമനസ്യത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും പ്രതീകമായാണ് എംബസിയുടെ സ്വീകരണമുറിയില്‍ പ്രതിഷ്ഠ സ്ഥാപിച്ചത്. വിഷയത്തില്‍ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് വാര്‍ത്താകുറിപ്പിലൂടെ വിശദീകരിക്കുന്നതെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ സന്ദര്‍ശനത്തിനുപോയ കുവൈത്തി പൗരനാണ് ഗണേശ കരകൗശലവസ്തു കൊണ്ടുവന്നത്. തന്‍െറ വസതിയിലെ ദീവാനിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് ഇത് കൊണ്ടുവന്നത്. എന്നാല്‍, വീട് നവീകരണത്തിന്‍െറ ഭാഗമായി ഗണേശ കരകൗശല വസ്തു പുറത്തേക്ക് വെക്കുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നിന് കരകൗശല ഉല്‍പന്നത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കാണിച്ച് കുവൈത്തി പൗരന്‍െറ ഫോണ്‍ സന്ദേശം എംബസിയില്‍ ലഭിച്ചു. കരകൗശല ഉല്‍പന്നത്തിന്‍െറ സുരക്ഷക്കായി എംബസി ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എംബസി ഏറ്റെടുക്കുകയും കരകൗശല വിദഗ്ധരെ കൊണ്ട് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയശേഷം സ്വീകരണമുറിയില്‍ സ്ഥാപിക്കുകയായിരുന്നു. ഇത് ഒരു കാരണവശാലും ആരാധനക്കുള്ളതല്ളെന്നും സൗഹാര്‍ദത്തിന്‍െറ ഭാഗമായാണ് സ്ഥാപിച്ചതെന്നും എംബസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കുവൈത്തി പൗരനില്‍ നിന്ന് ഏറ്റെടുത്ത സമയത്തെ ചിത്രവും അറ്റകുറ്റപ്പണികള്‍ നടത്തിയതിനു ശേഷമുള്ള ചിത്രവും അടക്കം ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യന്‍ എംബസി വിശദീകരണ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ഗണേശ ചതുര്‍ഥി ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ നടന്ന ഗണേശ വിഗ്രഹം സ്ഥാപിക്കല്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ‘ഗള്‍ഫ് മാധ്യമം’ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വിവരം പുറത്തുവിട്ടതോടെ കുവൈത്തി സാമൂഹിക- സാംസ്കാരിക സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെുകയും ചെയ്തിരുന്നു. ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് ഗണേശ പ്രതിഷ്ഠ നടത്തുമെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ച്, ശേഷം മാറ്റിവെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, വ്യാഴാഴ്ച തന്നെ ഗണേശ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു. |
എന്‍ക്രിപ്ഷന്‍ നയത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയെ ഒഴിവാക്കി Posted: 21 Sep 2015 09:02 PM PDT Image: ![]() ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകള്‍ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ 90 ദിവസത്തിന് ശേഷമല്ലാതെ ഡിലീറ്റ് ചെയ്യരുതെന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുവരുത്തി. ഇലക്ട്രോണിക്സ് ^ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് പുറത്തിറക്കിയ ദേശീയ കരട് എന്‍ക്രിപ്ഷന്‍ നയത്തിലാണ് ഇളവ് വരുത്തിയത്. വാട്സ്ആപ്പ് അടക്കമുള്ള ആപ്ളിക്കേഷനിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ക്കായിരുന്നു നയം ബാധകമായിരുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്യുന്ന കരട് നയം വിവാദമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. വാട്സ്ആപ്പ് സന്ദേശങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ അത് പൊലീസിന് മുമ്പാകെ ഹാജരാക്കണമെന്നുമാണ് കരടുനയം വ്യവസ്ഥ ചെയ്യുന്നത്. വാട്സ്ആപ് സന്ദേശങ്ങള്‍ പൊലീസിന് ആവശ്യപ്പെടാം. സന്ദേശം നീക്കുന്നത് കുറ്റകരമാണ്. രാജ്യത്തിന് പുറത്തു നിന്നുള്ള സേവന ദാതാക്കള്‍ കേന്ദ്രസര്‍ക്കാറുമായി കരാറിലെത്തണമെന്നും കരട് നയത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇന്‍റര്‍നെറ്റ് ലോകത്ത് മറ്റുള്ളവര്‍ക്ക് മനസിലാകാത്തവിധം രഹസ്യകോഡ് ഉപയോഗപ്പെടുത്തുന്ന രീതിയാണ് എന്‍ക്രിപ്ഷന്‍. ക്രിപ്ടോഗ്രഫി മുമ്പ് സൈനിക, നയതന്ത്ര സന്ദേശ വിനിമയങ്ങള്‍ക്കാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ വി.പി.എന്‍ എന്നറിയപ്പെടുന്ന വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വ്യവസായികളും ഉപയോക്താക്കളും സന്ദേശ^സ്റ്റോറേജ് ആവശ്യത്തിന് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണക്കാര്‍ എന്‍ക്രിപ്ഷന്‍ നൂലാമാലകള്‍ നോക്കാതെയാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ തന്നെ ഈ സാങ്കേതിക വിദ്യ അടക്കം ചെയ്തിട്ടുണ്ടാവും. വാട്സ്ആപ്, സ്നാപ് ചാറ്റ് പോലുള്ളവ ഉദാഹരണം. ഇ^ഗവേണന്‍സ്, ഇ^കോമേഴ്സ് എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് കരട് എന്‍ക്രിപ്ഷന്‍ നയം കൊണ്ടു വരുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കരടുനയം അനുസരിച്ച് എന്‍ക്രിപ്ഷന്‍െറ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് നടപടിക്രമം സര്‍ക്കാര്‍ തീരുമാനിക്കും. എന്‍ക്രിപ്ഷന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്തവ ഉപയോഗിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമില്ല. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സേവനദാതാക്കള്‍ സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കണം. എന്‍ക്രിപ്ഷന്‍ ഉല്‍പന്ന ദാതാക്കളും രജിസ്റ്റര്‍ ചെയ്യണം. ഈ ഉല്‍പന്നങ്ങളുടെ സുരക്ഷാ പരിശോധനകള്‍ ഉണ്ടാവുമെന്നും നയത്തില്‍ വിശദീകരിക്കുന്നുണ്ട്. അടുത്ത മാസം 16 വരെ കരടുനയത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം. അതുകൂടി പരിഗണിച്ചാണ് അന്തിമനയം കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തുക. |
കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍ Posted: 21 Sep 2015 09:00 PM PDT Image: ![]() കൊച്ചി: ചികിത്സയിലിരിക്കെ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍. കവര്‍ച്ചാകേസ് പ്രതി പരപ്പനങ്ങാടി സ്വദേശിനി നസീമയെ കൊച്ചി എം.ജി റോഡിലെ ലോഡ്ജില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് പൊലീസ് പിടികൂടിയത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നസീമ കൊച്ചി ശാസ്ത്രി നഗര്‍ റസിഡന്‍സ് കോളനിയില്‍ ഒളിവില്‍ കഴിയുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളജ് സി.ഐ ജലീല്‍ തോട്ടത്തിന് ഏതാനും ദിവസും മുമ്പ് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം കൊച്ചിയിലെത്തിയ മെഡിക്കല്‍ കോളജ് പൊലീസ് രണ്ട് ദിവസമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം എം.ജി റോഡിലെ ലോഡ്ജിലേക്ക് താമസം മാറ്റിയ നസീമയെ തിങ്കളാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് 15ന് പുലര്‍ച്ചെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിന്‍െറ ചുമര്‍തുരന്ന് നസീമ രക്ഷപ്പെട്ടത്. മുമ്പ് സെല്ലില്‍ റിപ്പയറിങ് നടന്നപ്പോള്‍ കൈവശപ്പെടുത്തിയ കല്‍മഴു ഉപയോഗിച്ചാണ് ഇവര്‍ ചുമര്‍ തുരന്നത്. മെഡിക്കല്‍ കോളജ് എസ്.ഐ ടി. അശോകന്‍െറ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 14ന് ഡ്യൂട്ടിയിലുണ്ടായിരുന്ന 18 ജീവനക്കാരെയും നസീമയുടെ മുന്‍ ഭര്‍ത്താവ് കോട്ടൂളി മീമ്പാലക്കുന്ന് വില്ലി വില്ലയില്‍ വിന്‍സ്റ്റണ്‍ വില്‍ഫ്രഡിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വീട്ടുകാരെ മയക്കി സ്വര്‍ണം തട്ടിയെടുത്ത 12 കേസുകളില്‍ പ്രതിയാണ് നസീമ. വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മാനസിക രോഗം അഭിനയിച്ച നസീമയെ ചികിത്സയ്ക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. |
ജില്ലാ പഞ്ചായത്ത് കരട് വിജ്ഞാപനമായി 27 ഡിവിഷന്‍തന്നെ Posted: 21 Sep 2015 08:36 PM PDT കോഴിക്കോട്: അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ കുറഞ്ഞെങ്കിലും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍െറ ഡിവിഷനുകളുടെ എണ്ണത്തില്‍ മാറ്റമില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തില്‍ 27 ഡിവിഷനുകളുടെ നിര്‍ദേശമാണുള്ളത്. വിജ്ഞാപനം അന്തിമമാക്കുന്നതിന് മുന്നോടിയായി സെപ്റ്റംബര്‍ 26 വരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. പുതുക്കിയ വാര്‍ഡ് വിഭജനമനുസരിച്ച് 87105 ജനസംഖ്യയുള്ള അരിക്കുളമാണ് വലിയ ഡിവിഷന്‍. 55601 ജനസംഖ്യയുള്ള തിരുവമ്പാടി ചെറിയ ഡിവിഷനുമാണ്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് 83927 പേരുള്ള പയ്യോളി ഡിവിഷനും മൂന്നാം സ്ഥാനത്ത് 83115 പേരുള്ള പേരാമ്പ്ര ഡിവിഷനുമാണ്. അതേസമയം, ഏറ്റവുമധികം ബ്ളോക് പഞ്ചായത്ത് ഡിവിഷനുകള്‍ ഉള്‍ക്കൊള്ളുന്നത് പയ്യോളിയിലാണ് -11 എണ്ണം. അരിക്കുളം ഡിവിഷനില്‍ 10ഉം കടലുണ്ടി ഡിവിഷനില്‍ ഒമ്പതും ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളാണുള്ളത്. ഈങ്ങാപ്പുഴ, കോടഞ്ചേരി, തിരുവമ്പാടി, കുന്ദമംഗലം എന്നീ ഡിവിഷനുകളില്‍ നാല് ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളാണുള്ളത്. മുക്കം, രാമനാട്ടുകര, ഫറോക്ക്, കൊടുവള്ളി, പയ്യോളി എന്നീ ഗ്രാമപഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളായതോടെ ഈ പഞ്ചായത്തുകളിലെ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുക്കം, രാമനാട്ടുകര, ഫറോക്ക്, കൊടുവള്ളി, കോട്ടക്കല്‍ ഡിവിഷനുകളാണ് ഇല്ലാതായത്. എന്നാല്‍, ആകെ ഡിവിഷനുകളുടെ എണ്ണം കഴിഞ്ഞ തവണത്തേതുപോലെ 27 ആയി നിലനിര്‍ത്തിയപ്പോള്‍ മറ്റുചില ഡിവിഷനുകളുടെ പേരും അതിര്‍ത്തിയുമെല്ലാം മാറിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളുടെ പേരും അതിന്‍െറ കീഴിലുള്ള ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണവും: അഴിയൂര്‍ (എട്ട്), എടച്ചേരി (ആറ്), നാദാപുരം (ആറ്), മൊകേരി (ഏഴ്), കുറ്റ്യാടി (ഏഴ്), പേരാമ്പ്ര (ഏഴ്), കട്ടിപ്പാറ (അഞ്ച്), ബാലുശ്ശേരി (അഞ്ച്), ഈങ്ങാപ്പുഴ (നാല്), കോടഞ്ചേരി (നാല്), തിരുവമ്പാടി (നാല്), ഓമശ്ശേരി (അഞ്ച്), ചാത്തമംഗലം (അഞ്ച്), പന്തീരാങ്കാവ് (ആറ്), കടലുണ്ടി (ഒമ്പത്), കുന്ദമംഗലം (നാല്), കക്കോടി (ആറ്), മടവൂര്‍ (അഞ്ച്), നരിക്കുനി (അഞ്ച്), നന്മണ്ട (അഞ്ച്), അത്തോളി (ആറ്), ഉള്ള്യേരി (അഞ്ച്), അരിക്കുളം (10), മേപ്പയൂര്‍ (എട്ട്), പയ്യോളി അങ്ങാടി (11), മണിയൂര്‍ (എട്ട്), ചോറോട് (എട്ട്). |
ഈങ്ങാപ്പുഴയില്‍ പഞ്ചായത്ത് കൊമേഴ്സ്യല്‍ കോംപ്ളക്സിന് ശിലയിട്ടു Posted: 21 Sep 2015 08:28 PM PDT താമരശ്ശേരി: ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന കൊമേഴ്സ്യല്‍ കോംപ്ളക്സ് ശിലാസ്ഥാപനം മന്ത്രി ഡോ.എം.കെ. മുനീര്‍ നിര്‍വഹിച്ചു. സി. മോയിന്‍കുട്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച അറുപത് ലക്ഷവും ഗ്രാമപഞ്ചായത്ത് വകയിരുത്തിയ ഒന്നരക്കോടിയും ഉള്‍പ്പെടെ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ അടങ്കലാണ് പദ്ധതിയുടെ വകയിരുത്തല്‍. പൊലീസ് എയ്ഡ് പോസ്റ്റ്, വായനശാല, ഗ്രാമപഞ്ചായത്ത് സേവാ കേന്ദ്രം, ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, മെഡിക്കല്‍ സബ്സെന്‍റര്‍, തുടങ്ങി ഗ്രാമപഞ്ചായത്തിന് കീഴിലെ വിവിധ ഓഫിസുകളും മാവേലി സൂപ്പര്‍മാര്‍ക്കറ്റും സൗകര്യപ്രദമായ കംഫര്‍ട്ട് സ്റ്റേഷനും വ്യാപാരസ്ഥാപനങ്ങളും ഇവിടെയുണ്ടാകും. സി. മോയിന്‍കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച കുടുംബശ്രീ സി.ഡി.എസായി തെരഞ്ഞെടുക്കപ്പെട്ട പുതുപ്പാടി സി.ഡി.എസിനുള്ള ഉപഹാരം മന്ത്രി നല്‍കി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ. ഹുസൈന്‍കുട്ടി പദ്ധതി വിശദീകരിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കാരാട്ട് അബ്ദുല്‍ റസാഖ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആന്‍റണി നീര്‍വേലി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് താര അബ്ദുറഹ്മാന്‍ ഹാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഫീറ ജബ്ബാര്‍, ബ്ളോക് പഞ്ചായത്ത് മെംബര്‍ റീന ബഷീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മില്‍മ ജോര്‍ജ്, ഒതയോത്ത് അഷ്റഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. പി.സി. നജീബ്, മേലേടത്ത് അബ്ദുറഹ്മാന്‍, കെ.സി. വേലായുധന്‍, ടി.എം. പൗലോസ്, ഒ.കെ. ഹംസ മാസ്റ്റര്‍, ടി.പി. അനന്തനാരായണന്‍, ബാബു പീറ്റര്‍, സി.ടി. വര്‍ഗീസ് മാസ്റ്റര്‍, വി.കെ. മൊയ്തു മുട്ടായി, പുഴങ്കര നാസര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ യു.പി. ഹേമലത എന്നിവര്‍ പ്രസംഗിച്ചു. |
പാര്‍ട്ടി പുന:സംഘടന: തുടര്‍നീക്കങ്ങള്‍ക്ക് കാതോര്‍ത്ത് സുധീരനും ഗ്രൂപ്പുകളും Posted: 21 Sep 2015 07:28 PM PDT Image: ![]() തിരുവനന്തപുരം: പാര്‍ട്ടി പുന$സംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഡി.സി.സി തലംവരെയുള്ള പുന$സംഘടന തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നടത്തണമെന്ന നിലപാടില്‍ കെ.പി.സി.സി പ്രസിഡന്‍റും തല്‍ക്കാലം മാറ്റിവെക്കണമെന്ന ആവശ്യത്തില്‍ പ്രബലഗ്രൂപ്പുകളും ഉറച്ചുനില്‍ക്കുകയാണ്. പുന$സംഘടനയുമായി മുന്നോട്ടുപോകാന്‍ ഹൈകമാന്‍ഡില്‍നിന്ന് പച്ചക്കൊടി ലഭിച്ച സാഹചര്യത്തില്‍ വി.എം. സുധീരന്‍െറ അടുത്ത നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്. പുന$സംഘടനയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ഗ്രൂപ്പുകളുമായുള്ള തുറന്ന ഏറ്റുമുട്ടലിലാവും അതത്തെുക. മറിച്ചായാല്‍, ഗ്രൂപ്പുസമ്മര്‍ദത്തിന് കീഴടങ്ങിയെന്ന് സമ്മതിക്കേണ്ടിയും വരും. ഗ്രൂപ്പുകളുടെ ആവശ്യം തള്ളി പുന$സംഘടനയുമായി മുന്നോട്ടുപോകാനാണ് സുധീരന് ഹൈകമാന്‍ഡില്‍നിന്ന് അനുമതി കിട്ടിയിരിക്കുന്നത്. പുന$സംഘടന നിര്‍ത്തിവെക്കാന്‍ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ളെന്നാണ് മറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച് അദ്ദേഹം വ്യക്തമാക്കിയത്. പുന$സംഘടനക്ക് ഹൈകമാന്‍ഡ് എതിരല്ളെന്ന് വരുത്താന്‍ അദ്ദേഹത്തിനായി. എന്നാല്‍, എന്ത് അനുമതിയുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ അത് നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഉറച്ചുനില്‍ക്കുകയാണ്. പുന$സംഘടനയുമായി കെ.പി.സി.സി നേതൃത്വം മുന്നോട്ടുപോയാല്‍ പട്ടിക നല്‍കുന്നതുള്‍പ്പെടെ ഒഴിവാക്കാനാണ് അവരുടെ നീക്കം. അങ്ങനെയെങ്കില്‍ നിലവിലെ ജില്ലാ പുന$സംഘടനാ സമിതികള്‍ പിരിച്ചുവിട്ട് ഏകപക്ഷീയമായ ഡി.സി.സി പുന$സംഘടനക്ക് സുധീരന്‍ തയാറാകേണ്ടിവരും. ഇത്തരമൊരു നടപടിക്ക് അതിന് അദ്ദേഹം തുനിയുമോയെന്നാണ് കണ്ടറിയേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലെ നിര്‍ണായക നടപടികളിലേക്ക് ഡി.സി.സി നേതൃത്വം നീങ്ങേണ്ട ഘട്ടമായതിനാല്‍ പുന$സംഘടന മാറ്റിവെക്കണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. എന്നാല്‍, തെരഞ്ഞെടുപ്പ് നേരിടാനുള്ള ഊര്‍ജം ലഭിക്കാന്‍ പുന$സംഘടന പൂര്‍ത്തിയാക്കണമെന്നാണ് സുധീരന്‍െറ നിലപാട്. ഗ്രൂപ്പുകള്‍ എതിര്‍ത്തിട്ടും തന്‍െറ നിലപാടിന് ഹൈകമാന്‍ഡിന്‍െറ പിന്തുണ ലഭിച്ചത് സുധീരന് രാഷ്ട്രീയമായി നേട്ടമാണ്. ഈ സാഹചര്യത്തില്‍ തനിക്ക് പിടിവാശിയില്ളെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പുകളുടെ താല്‍പര്യം അംഗീകരിക്കുകയോ പുന$സംഘടനയുമായി മുന്നോട്ടുപോകുകയോ ആണ് സുധീരന് മുന്നിലെ മാര്‍ഗങ്ങള്‍. ഇതില്‍ ഏത് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും സംസ്ഥാന കോണ്‍ഗ്രസിലെ തുടര്‍ചലനങ്ങള്‍. അതിനിടെ, സീറ്റ് വിഭജനം ഉള്‍പ്പെടെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യു.ഡി.എഫ് യോഗം ചൊവ്വാഴ്ച രാവിലെ തലസ്ഥാനത്ത് ചേരുകയാണ്. യോഗത്തിനുമുമ്പ് കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയും തുടര്‍ന്ന് ജെ.ഡി.യു നേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ചയുമുണ്ട്. |
ഒട്ടകങ്ങളുടെ വംശനാശത്തിന് കാരണം ഈദ് ബലിയെന്ന് മന്ത്രി മേനക Posted: 21 Sep 2015 07:25 PM PDT Image: ![]() ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശത്തിന് ബലിപെരുന്നാള്‍ കാലത്തെ ബലി വഴിവെക്കുന്നതായി വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി. 50,000ല്‍ താഴെമാത്രം അവശേഷിക്കുന്ന ഒട്ടകങ്ങളെ ബലിക്കായി കേരളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തുകയാണെന്ന് ഒരു ദേശീയപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മേനക ആരോപിക്കുന്നു. ഈദിന് മുന്നോടിയായി ഒട്ടകക്കടത്ത് വന്‍തോതിലായിട്ടുണ്ട്. ഒട്ടകങ്ങളെ ഭക്ഷണത്തിനായി അറുക്കുന്നത് കേരള ഹൈകോടതി വിലക്കിയിട്ടുണ്ടെങ്കിലും പൊലീസിന്‍െറ അനാസ്ഥമൂലം ഒട്ടകങ്ങളെ രാജ്യം മുഴുവന്‍ എത്തിക്കുകയാണ് സംഘങ്ങള്‍. ഇസ്ലാമിക മര്യാദകള്‍ പ്രകാരവും ഒട്ടകബലി അസാധുവാണെന്ന് പറയുന്ന മേനക ആടിനു പകരം ഇപ്പോള്‍ ഒട്ടകത്തെ അറുക്കുന്നതുപോലെ നാളെ കടുവയെ അറുക്കുന്നത് ഫാഷനായി മാറിയേക്കുമെന്നും ആശങ്കപ്പെടുന്നു. പ്രവാചകന്‍ ഇബ്രാഹീമിനോട് മകനു പകരം ആടിനെ അറുക്കാനാണ് നിര്‍ദേശിച്ചത്. ബലിക്കു മുമ്പ് മൃഗങ്ങളെ ഇണക്കിയെടുക്കണമെന്നും ക്രൂരത പാടില്ളെന്നുമുള്ള വ്യവസ്ഥകളും ഒട്ടകബലിയില്‍ പാലിക്കപ്പെടുന്നില്ളെന്നും മേനക പറയുന്നു. |
കാലിക്കറ്റ് വി.സി നിയമനം: മുസ് ലിംലീഗ് പ്രതിസന്ധിയില്‍ Posted: 21 Sep 2015 07:20 PM PDT Image: ![]() Subtitle: യു.ജി.സി യോഗ്യത നിര്‍ബന്ധമാക്കിയത് പാര്‍ട്ടിയെ വെട്ടിലാക്കി തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനം മുസ്ലിംലീഗിന് തലവേദനയാകുന്നു. പാര്‍ട്ടി നോമിനിക്കായി നീക്കിവെച്ച പദവിയിലേക്കുള്ള നിയമനത്തിന് യു.ജി.സി യോഗ്യത നിര്‍ബന്ധമാക്കിയ ഉദ്യോഗസ്ഥതല നീക്കമാണ് ലീഗിനെ വെട്ടിലാക്കിയത്. ഇതര സര്‍വകലാശാലകളിലെ വി.സി നിയമനങ്ങളിലൊന്നും കൊണ്ടുവരാതിരുന്ന യു.ജി.സി മാര്‍ഗരേഖ കാലിക്കറ്റിന്‍െറ കാര്യത്തില്‍ മാത്രം നടപ്പാക്കിയത് പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. മന്ത്രിമാരെപ്പോലും നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥര്‍ ഭരണം കൈയാളുന്നതിന്‍െറ ഫലമാണ് ഈ തീരുമാനമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം കാലിക്കറ്റ് എയര്‍പോര്‍ട്ട് മാര്‍ച്ചിനു ശേഷം ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. അറബിക് സര്‍വകലാശാല രൂപവത്കരണം, എ.ഐ.പി സ്കൂളുകളില്‍ അധ്യാപക തസ്തിക നിര്‍ണയം എന്നിവയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടല്‍ പാര്‍ട്ടി താല്‍പ്യത്തിന് വിരുദ്ധമായിരുന്നെന്നും ഇതിനു പിന്നാലെയാണ് വി.സി നിയമനത്തിലുള്ള ഇടപെടലെന്നും യോഗം വിലയിരുത്തി. ഉദ്യോഗസ്ഥ ലോബി ലീഗ് മന്ത്രിമാരുടെ വകുപ്പുകളില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പില്‍ നടത്തുന്ന ഇടപെടല്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങളെ ക്ഷുഭിതനാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാന്‍ പാര്‍ട്ടി നിയമസഭാകക്ഷി നേതാവ് കൂടിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന. കേരളത്തില്‍നിന്ന് വി.സി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചവരില്‍ മുന്‍പന്തിയിലുള്ള ചിലര്‍ക്ക് യു.ജി.സി നിഷ്കര്‍ഷിച്ച യോഗ്യത ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കേരളത്തില്‍നിന്നുള്ളവര്‍ക്കൊപ്പം ഡല്‍ഹി ജെ.എന്‍.യുവിലെയും ജാമിഅ മില്ലിയയിലെയും രണ്ട് പേരുകള്‍ കൂടി പരിഗണിക്കുന്നുണ്ട്. ജെ.എന്‍.യുവില്‍നിന്ന് ഡോ.എ.കെ. പാഷ, ജാമിഅയില്‍നിന്ന് ഡോ. നവേദ് ഇഖ്ബാല്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടിക്ക് മുമ്പാകെ എത്തിയത്. എന്നാല്‍ പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് ഉള്‍പ്പെടെ കേരളത്തിന് പുറത്തുനിന്നുള്ളയാളെ വി.സിയാക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ വി.സി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകള്‍ നിര്‍ദേശിച്ച് സമര്‍ദവും നടത്തുന്നുണ്ട്. അതേസമയം, യു.ജി.സി നിര്‍ദേശിക്കുന്ന യോഗ്യതക്ക് പുറമെ അതിന് തുല്യമായ യോഗ്യതയോ ഉള്ളവരായിരിക്കണം വി.സി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെടുന്നവര്‍ എന്ന വിജ്ഞാപനത്തിലെ വ്യവസ്ഥ ഉപയോഗപ്പെടുത്തി വി.സി നിയമനം നടത്തണമെന്ന അഭിപ്രായവും പാര്‍ട്ടിക്കകത്തുണ്ട്. ഒക്ടോബര്‍ 12ന് സെര്‍ച് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ചേരുന്നതിന്‍െറ മുമ്പുതന്നെ പ്രശ്നത്തില്‍ അന്തിമ തീരുമാനമെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment