ആറന്മുള ജലമേള: മത്സരങ്ങളെച്ചൊല്ലി തര്‍ക്കം മുറുകുന്നു Madhyamam News Feeds | ![]() |
- ആറന്മുള ജലമേള: മത്സരങ്ങളെച്ചൊല്ലി തര്‍ക്കം മുറുകുന്നു
- ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശവുമായി ലീഗ് മുഖപത്രം
- ലക്കിടി–പേരൂര്‍ ജലനിധി പദ്ധതി: കരാര്‍ ഒപ്പിട്ടു
- ഒന്നര വര്‍ഷമായിട്ടും വേതനമില്ല; ബി.എല്‍.ഒമാര്‍ ദുരിതത്തില്‍
- ടെസ്റ്റ് ഡ്രൈവിനെത്തിയ യുവാവ് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി മുങ്ങി
- പുറക്കാട്ടെ കടല്‍ക്ഷോഭം: നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍
- മദ്‌റസകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് ഉറപ്പാക്കണം ^അലഹബാദ് ഹൈകോടതി
- വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ച സംഭവം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി
- ഹനീഫ വധം: ഐ ഗ്രൂപ്പിനെ ലക്ഷ്യമിട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍
- താനൂര്‍ സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ ബ്ളോക്ക് പഞ്ചായത്ത്
- കുളത്തില്‍ ചാടി യുവതി മരിച്ച സംഭവം: ഭര്‍ത്താവിന്‍െറ മൃതദേഹവും കണ്ടെത്തി
- കുഴല്‍ക്കിണര്‍ പ്രവര്‍ത്തനരഹിതം; താലൂക്ക് ആശുപത്രിയില്‍ ജലക്ഷാമം
- വട്ടിയൂര്‍ക്കാവില്‍ മണ്ണ് മാഫിയ വിലസുന്നു
- സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 20,080 രൂപ
- റേഷന്‍കാര്‍ഡ് : തിരുത്തല്‍ നടപടികള്‍ ലഘൂകരിക്കാത്തത് ദുരിതമാകുന്നു
- ജനകീയ എസ്.പിക്ക് സ്ഥലംമാറ്റം
- നൂറ് കോടി ചെലവില്‍ പ്രവാചക ജീവിതം അഭ്രപാളിയിലേക്ക്
- ഒക്ടോബര്‍ 18 മുതല്‍ സൗദിയില്‍ വ്യാപക തൊഴില്‍ പരിശോധന
- സലാല ടൂറിസം ഫെസ്റ്റിവലിന് കൊടിയിറങ്ങി
- സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി: എല്ലാ തലത്തിലും ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
- ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പു നല്‍കാന്‍ ബിഷപ്പിന്‍െറ അനുമതി വേണ്ട
- ഷീന ബോറ കൊലക്കേസ്: പൊലീസിന് വിവരം നല്‍കിയത് പീറ്റര്‍ മുഖര്‍ജിയെന്ന് സൂചന
- ഭരണകൂടമേ, എന്നു നിര്‍ത്തലാക്കും ഈ പുറം കരാര്‍ വധശിക്ഷകള്‍
- വധശിക്ഷയെക്കുറിച്ച വീണ്ടുവിചാരം
- ശ്രീനിവാസനുമുന്നില്‍ പ്രായം തോല്‍ക്കുന്നു; ദിനംപ്രതി പൊതിക്കുന്നത് 2000 തേങ്ങ
ആറന്മുള ജലമേള: മത്സരങ്ങളെച്ചൊല്ലി തര്‍ക്കം മുറുകുന്നു Posted: 02 Sep 2015 12:11 AM PDT കോഴഞ്ചേരി: ആറന്മുള ജലമേള ഫൈനലിലെ മത്സരങ്ങള്‍ തര്‍ക്കത്തിലേക്ക്. റെയ്സ് കമ്മിറ്റിയുടെ തീരുമാനങ്ങളും വിധി പ്രഖ്യാപനവും നിയമാവലിക്ക് വിരുദ്ധമാണെന്ന് വിവിധ കരകള്‍ ആരോപിച്ചു. |
ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശവുമായി ലീഗ് മുഖപത്രം Posted: 02 Sep 2015 12:00 AM PDT Image: ![]() കോഴിക്കോട്: ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശവുമായി മുസ് ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തടസം നില്‍ക്കുന്നുവെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. സര്‍വകലാശാല സ്ഥാപിക്കുന്നത് വര്‍ഗീയത ആളിക്കത്തിക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ധനവകുപ്പ് അഡീഷനല്‍ സെക്രട്ടറി െക.എം. എബ്രഹാമും സര്‍വകലാശാലക്കെതിരായ നിലപാട് സ്വീകരിച്ചു. ഒരു വിദേശ ഭാഷക്ക് മാത്രമായി സര്‍വകലാശാല ആരംഭിക്കാനാവില്ല എന്നതാണ് ഏറ്റവും ഒടുവിലായി ചീഫ് സെക്രട്ടറി എടുത്ത നിലപാട്. വിഷലിപ്തമായ സവര്‍ണ ഫാസിസ്റ്റ് ബോധമാണ് ഇത്തരക്കാരുടേത്. അറബി മുസ്ലിംകളുടേതാണ് എന്നു പറയുന്നത് സംസ്കൃതം ഹിന്ദുക്കളുടേതാണ്, റബര്‍മരം ക്രിസ്ത്യാനികളുടേതാണ് എന്നെല്ലാം കള്ളിവരക്കുന്നതിന് സമാനമാണ്. ഇത്തരം സങ്കുചിതത്വങ്ങള്‍ ഇല്ലാത്തതു കൊണ്ടാണ് മുസ ലിം ലീഗ് പോലെ ഒരു പാര്‍ട്ടിക്ക് കേരളത്തില്‍ സംസ്കൃതത്തിന് വേണ്ടി ഒരു സര്‍വകലാശാല ആരംഭിക്കാനാവുന്നതും അറബിക് സര്‍വകലാശാല വേണമെന്നു പറയാന്‍ കഴിയുന്നതെന്നും 'സര്‍വകലാശാലകളില്‍ മതം തിരയുന്നവര്‍' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച രജീന്ദര്‍ സച്ചാര്‍ സമിതിയുടെ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഒരു അറബിക് സര്‍വകലാശാല എന്ന ആശയം വ്യവസ്ഥാപിതമായി മുന്നോട്ടുവന്നത്. ഇതിന്‍റെ ചുവടു പിടിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ. പി അന്‍വര്‍ ചെയര്‍മാനും പ്രഫ. സി.ഐ അബ്ദുറഹ്മാന്‍ കണ്‍വീനറുമായ ഉപസമിതി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടി.പി ശ്രീനിവാസന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അറബിക് സര്‍വകലാശാല ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, അലീഗഡ് മുസ് ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദ് ഇഫ്ളു തുടങ്ങിയ സ്ഥാപനങ്ങളുടെ മാതൃകയില്‍ നോണ്‍ അഫിലിയേറ്റിങ് സര്‍വകലാശാല ആരംഭിക്കണമെന്നായിരുന്നു നിര്‍ദേശം. അറബിയെ ഒരു ഭാഷ എന്നതിലപ്പുറം ഒരു മതത്തിന്‍്റെയും സമുദായത്തിന്‍റെയും ആത്മീയ വ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിനിമയോപാധി എന്ന നിലയില്‍ കണ്ടിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. സാമുദായികതയുടെ അളവുകോല്‍ വെച്ച് വിഷയങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്ന (കുറച്ചുകാലമായി ശക്തിപ്പെട്ട) നിലപാടുകളും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. ആശയവിനിമയത്തിനുള്ള ഉപാധി എന്ന ഭാഷയുടെ ലളിതമായ നിര്‍വചനം പോലും അറിയുമായിരുന്നെങ്കില്‍ ഈ ഭയം അസ്ഥാനത്താകുമായിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു. |
ലക്കിടി–പേരൂര്‍ ജലനിധി പദ്ധതി: കരാര്‍ ഒപ്പിട്ടു Posted: 01 Sep 2015 11:50 PM PDT പത്തിരിപ്പാല: ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ജലനിധി ബൃഹത് പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്ക് കരാര്‍ ഒപ്പിട്ടു. ഇതോടെ ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എസ്.എല്‍.ഇ.ഡി സെക്രട്ടറി ആര്‍. നാരായണനും കരാറുകാരന്‍ ബിനു മാത്യുവും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ട് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ഷൗക്കത്തലി, സെക്രട്ടറി ഉണ്ണികുമാരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. |
ഒന്നര വര്‍ഷമായിട്ടും വേതനമില്ല; ബി.എല്‍.ഒമാര്‍ ദുരിതത്തില്‍ Posted: 01 Sep 2015 11:35 PM PDT ഇരിക്കൂര്‍: അവധി ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ കീഴിലുള്ള ബി.എല്‍.ഒമാര്‍ക്ക് (ബൂത്ത് ലെവല്‍ ഓഫിസര്‍) ഒന്നര വര്‍ഷമായി വേതനം ലഭിച്ചിട്ടില്ളെന്ന് പരാതി. 2015 മാര്‍ച്ച് മാസത്തിലാണ് ബി.എല്‍.ഒമാര്‍ക്ക് മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍െറ പ്രതിഫലം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെ വേതനം നല്‍കിയിട്ടില്ലത്രെ. |
ടെസ്റ്റ് ഡ്രൈവിനെത്തിയ യുവാവ് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി മുങ്ങി Posted: 01 Sep 2015 11:35 PM PDT Image: ![]() ഹൈദരാബാദ്: ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവിനെത്തിയ യുവാവ് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുമായി കടന്നുകളഞ്ഞു. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ ഷോറൂമില്‍ നിന്നാണ് ആറ് ലക്ഷം രൂപ വില വരുന്ന ഹാര്‍ലി ഡേവിഡ്സണ്‍ മോഡല്‍ അടിച്ചുമാറ്റിയത്. ഷോറൂം ജോലിക്കാരന്‍ യുവാവിനെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണെന്ന് പരിചയപ്പെടുത്തിയാണ് യുവാവ് എത്തിയത്. ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്നും ടെസ്റ്റ് ഡ്രൈവിന് വണ്ടി നല്‍കണമെന്നുമായിരുന്നു യുവാവിന്‍െറ ആവശ്യം. സയ്യിദ് താഹിറെന്ന പേരില്‍ പരിചയപ്പെടുത്തുകയും ചെയ്തു. 'സ്ട്രീറ്റ് 750' എന്ന മോഡലാണ് ടെസ്റ്റ് ഡ്രൈവിന് എടുത്തത്. യുവാവിന്‍െറ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നാത്തതിനാല്‍ ബൈക്ക് റൈഡിന് നല്‍കുകയായിരുന്നു എന്ന് ഷോറൂം അധികൃതര്‍ അറിയിച്ചു. വളരെ മര്യാദയോടെയാണ് യുവാവ് പെരുമാറിയതെന്നും അവര്‍ അറിയിച്ചു. ഷോറൂമില്‍ നിന്ന് അടുത്തുള്ള ജൂബിലി ഹില്‍സ് ചെക് പോസ്റ്റ് വരെ മാത്രമെ ഡ്രൈവ് ചെയ്യൂ എന്നും യുവാവ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബൈക്കെടുത്ത യുവാവ് നേരെ ഓടിച്ച് പോവുകയായിരുന്നു. ഷോറൂമിലെ ഒരു ജോലിക്കാരന്‍ പിന്തുടര്‍ന്നെങ്കിലും ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങി യുവാവിനെ കാണാതെ പോവുകയായിരുന്നു. ബൈക്കുമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് ഒരു മണിക്കൂര്‍ ഷോറൂം അധികൃതര്‍ കാത്തുനിന്നു. എന്നാല്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായപ്പോള്‍ അവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഷോപ്പില്‍ നിന്ന് ബൈക്ക് എടുത്ത് പോകുന്നതിന്‍െറ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട ബൈക്കിന് ജി.പി.എസ് ട്രാക്കര്‍ ഘടിപ്പിച്ചിട്ടില്ല എന്ന് ഷോറും ജീവനക്കാര്‍ അറിയിച്ചു. |
പുറക്കാട്ടെ കടല്‍ക്ഷോഭം: നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍ Posted: 01 Sep 2015 11:21 PM PDT അമ്പലപ്പുഴ: പുറക്കാട് കരൂരിലും സമീപപ്രദേശത്തുമുണ്ടായ കടല്‍ക്ഷോഭം നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. പുറക്കാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡിലാണ് തിങ്കളാഴ്ച രാത്രി മുതല്‍ കടലാക്രമണത്തിന്‍െറ ദുരിതമുണ്ടായത്. ചൊവ്വാഴ്ച രാവിലെ അതിശക്തമായി വീടുകളിലേക്ക് വെള്ളം അടിച്ചുകയറി ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്‍പ്പെടെ കേടുപാട് സംഭവിച്ചു. രാത്രി ഉറക്കമിളച്ച് കുടുംബങ്ങള്‍ ഉപകരണങ്ങള്‍ മാറ്റുന്ന ജോലിയിലായിരുന്നു. |
മദ്‌റസകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് ഉറപ്പാക്കണം ^അലഹബാദ് ഹൈകോടതി Posted: 01 Sep 2015 11:14 PM PDT Image: ![]() അലഹബാദ്: ഉത്തര്‍പ്രദേശിലെ മദ്‌റസകളില്‍ സ്വാതന്ത്ര്യ ^റിപ്പബ്ളിക് ദിനങ്ങളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്ന് അലഹബാദ് ഹൈകോടതി. ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് യശ്വന്ത് വര്‍മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. അലിഗഡ് സ്വദേശി അരുണ്‍ ഗൗര്‍ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് ഹൈകോടതി നടപടി. മദ് റസകള്‍ കൂടാതെ സംസ്ഥാന സര്‍ക്കാറിന്‍െറ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് ഉറപ്പാക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. കേസ് സെപ്റ്റംബര്‍ 22ന് വീണ്ടും പരിഗണിക്കും.
|
വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ച സംഭവം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി Posted: 01 Sep 2015 10:50 PM PDT കുന്നംകുളം: പൊലീസ് ലാത്തിവീശലില്‍ ഭയന്നോടിയ അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി പെരുമണ്ണൂര്‍ കരിമ്പതടത്തിപറമ്പില്‍ ഷെഹിന്‍ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ കുന്നംകുളം സി.ഐ വി.എ. കൃഷ്ണദാസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം കിണറ്റില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍, കണ്ണട, ബൈക്കിന്‍െറ താക്കോല്‍ എന്നിവ വ്യാഴാഴ്ച തൃശൂര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. |
ഹനീഫ വധം: ഐ ഗ്രൂപ്പിനെ ലക്ഷ്യമിട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍ Posted: 01 Sep 2015 10:50 PM PDT തൃശൂര്‍: തിരുവത്ര എ.സി. ഹനീഫ വധക്കേസിലെ ഗൂഢാലോചനക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍െറ പേരില്‍ പോസ്റ്റര്‍. ഡി.സി.സി ഓഫിസിന് മുന്നിലെ മതിലിലും നഗരത്തിലുമാണ് വ്യാപകമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്' എന്നും പോസ്റ്ററിലുണ്ട്. |
താനൂര്‍ സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ ബ്ളോക്ക് പഞ്ചായത്ത് Posted: 01 Sep 2015 10:39 PM PDT താനൂര്‍: സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ ബ്ളോക്ക് പഞ്ചായത്തായി താനൂരിനെ തെരഞ്ഞെടുത്തു. പ്രഖ്യാപനം അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ നിര്‍വഹിച്ചു. തെരഞ്ഞെടുത്ത 387 കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണ ധനസഹായ വിതരണവും എം.എല്‍.എ നിര്‍വഹിച്ചു. അഞ്ചു വര്‍ഷത്തിനിടെ 2054 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ധനസഹായം അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു. ഒമ്പത് ലക്ഷം രൂപ ചെലവില്‍ ബ്ളോക്ക് പഞ്ചായത്ത് പൂര്‍ണമായി സൗരോര്‍ജവത്കരിക്കുന്നതിന്‍െറ ഉദ്ഘാടനവും കമ്പ്യൂട്ടര്‍, ടൈലറിങ്, എംബ്രോയ്ഡറി പരിശീലനം നേടിയ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സായുധ സേനയിലേക്ക് റിക്രൂട്ട്മെന്‍റ് നേടാന്‍ പ്രത്യേക പരിശീലനം നേടിയ പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുനീറ അടിയാട്ടില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. സലാം, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ നൂഹ് കരിങ്കപ്പാറ, എന്‍. ബാവ, കുണ്ടില്‍ ഹാജറ, പി.പി. ഖദീജ, ജില്ലാ പഞ്ചായത്തംഗങ്ങളായ വെട്ടം ആലിക്കോയ, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ.എ. റസാഖ്, എ.ഡി.സി പ്രീതി മേനോന്‍, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുറഹ്മാന്‍, അംഗങ്ങളായ സൈനബ ചെറിയാപ്പു, ഷരീഫ തൊട്ടിയില്‍, എം. കമ്മുകുട്ടി, വി.സി. കമലം, പി.കെ. ഹൈദ്രോസ് മാസ്റ്റര്‍, പി.പി. ഷംസുദ്ദീന്‍, വി.പി. സുഹ്റ, കെ.പി. രാമന്‍, വി.വി. അബ്ദുല്‍ സലാം, കെ. സൈനബ, ബി.ഡി.ഒ ആയിഷാബി, യു.കെ. പത്മലോചനന്‍, പി.ടി.കെ. കുട്ടി, ടി.പി.എം. അബ്ദുല്‍ കരീം, അഡ്വ. പി.പി. ഹാരിഫ് എന്നിവര്‍ സംസാരിച്ചു. വിരമിച്ച താനൂര്‍ ബി.ഡി.ഒ പി.ഒ. ആയിഷാബിക്ക് താനൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പും നല്‍കി. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പൗരാവലിയുടെ ഉപഹാരം സമ്മാനിച്ചു. |
കുളത്തില്‍ ചാടി യുവതി മരിച്ച സംഭവം: ഭര്‍ത്താവിന്‍െറ മൃതദേഹവും കണ്ടെത്തി Posted: 01 Sep 2015 10:28 PM PDT മൂന്നാര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതി കുളത്തില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്‍െറ മൃതദേഹവും കണ്ടുകിട്ടി. മൂന്നാര്‍ കോളനി സ്വദേശി ഷമീറിന്‍െറ (33) മൃതദേഹമാണ് ചൊവ്വാഴ്ച ഉച്ചയോടെ എം.ജി കോളനിക്ക് സമീപത്തെ കുളത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തത്. |
കുഴല്‍ക്കിണര്‍ പ്രവര്‍ത്തനരഹിതം; താലൂക്ക് ആശുപത്രിയില്‍ ജലക്ഷാമം Posted: 01 Sep 2015 10:19 PM PDT കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയില്‍ കുഴല്‍ക്കിണര്‍ ഉപയോഗശൂന്യമായിട്ട് മാസങ്ങളായിട്ടും പുന$സ്ഥാപിക്കാന്‍ നടപടികളില്ല. ഇതുമൂലം രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിലാണ്. ടാങ്കറില്‍ ജലമത്തെിക്കുന്നുണ്ടെങ്കിലും ഓര് നിറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. |
വട്ടിയൂര്‍ക്കാവില്‍ മണ്ണ് മാഫിയ വിലസുന്നു Posted: 01 Sep 2015 10:09 PM PDT വട്ടിയൂര്‍ക്കാവ്: വയല്‍ നികത്തലിനും അനധികൃത മണ്ണ് കടത്തിനും കര്‍ശന വിലക്കുള്ളപ്പോള്‍ വട്ടിയൂര്‍ക്കാവ് മേഖലയില്‍ മണ്ണ് മാഫിയ സംഘങ്ങള്‍ വ്യാപകം. മണ്ണ് കടത്തല്‍, അനധികൃത വയല്‍ നികത്തല്‍ എന്നിവക്ക് രാഷ്ട്രീയക്കാരുടെയും പൊലീസിന്‍െറയും സഹായമുണ്ടെന്നും ആക്ഷേപമുണ്ട്. പ്രതിഷേധിക്കുന്നവരെ ഗുണ്ടാ സംഘങ്ങള്‍ ആക്രമിക്കുന്നതായും പരാതിയുണ്ട്. മലമുകള്‍, മണലയം, മൂന്നാംമൂട്, പണാങ്കര, കുലശേഖരം, കരിയംകുളം, കൊടുങ്ങാനൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മാഫിയ സംഘങ്ങള്‍ പിടിമുറുക്കിയത്. വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങള്‍ ഉടമസ്ഥരില്‍നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങി മണ്ണിട്ട് നികത്തി ഇരട്ടി വിലയ്ക്ക് വില്‍പന നടത്തുന്ന സംഘങ്ങളുമുണ്ട്. കരമണ്ണ് ഇടിച്ച് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും വില്‍ക്കുന്നതിനും കര്‍ശന നിയന്ത്രണം ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് അട്ടിമറിക്കുകയാണ്. എക്സ്കവേറ്ററുകള്‍, ടിപ്പര്‍ ലോറികള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍ബാധം പ്രവര്‍ത്തനം നടക്കുന്നത്. |
സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 20,080 രൂപ Posted: 01 Sep 2015 10:08 PM PDT Image: ![]() കൊച്ചി: മാസാംരഭത്തില്‍ സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ വില കുറവ് രണ്ടാം ദിവസവും തുടരുന്നു. പവന് 20,080 രൂപയിലും ഗ്രാമിന് 2,510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 20,080 രൂപയായിരുന്നു പവന്‍ വില. ചൊവ്വാഴ്ച ഈ വില തുടരുകയായിരുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.74 ഡോളര്‍ കുറഞ്ഞ് 1,137.95 ഡോളറിലെത്തി. |
റേഷന്‍കാര്‍ഡ് : തിരുത്തല്‍ നടപടികള്‍ ലഘൂകരിക്കാത്തത് ദുരിതമാകുന്നു Posted: 01 Sep 2015 10:03 PM PDT കോഴിക്കോട്: വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടും ഓണ്‍ലൈനിലെ തെറ്റുതിരുത്താന്‍ പരക്കംപായുകയാണ് ലക്ഷക്കണക്കിന് സാധാരണക്കാര്‍. |
Posted: 01 Sep 2015 09:45 PM PDT കല്‍പറ്റ: വയനാടിന്‍െറ ജനകീയ പൊലീസ് മേധാവിയായി ചുരുങ്ങിയ നാളുകള്‍ക്കകം പേരെടുത്ത അജീതാബീഗത്തെ പൊടുന്നനെ സ്ഥലംമാറ്റിയതിനുപിന്നില്‍ ഭരണകക്ഷി രാഷ്ട്രീയക്കാരുടെ ചരടുവലി എന്ന് ആരോപണം. ബ്ളോക് പഞ്ചായത്ത് ഓഫിസിലെ എന്‍ജിനീയറെ മര്‍ദിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദം ചെലുത്തി എസ്.പിയെ മാറ്റിയതെന്നാണ് സൂചന. എസ്.പിയെ തങ്ങള്‍ വയനാട്ടില്‍ ഇരുത്തിപ്പൊറുപ്പിക്കില്ളെന്ന് ഈ സംഭവത്തിനുശേഷം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ പരസ്യമായി വീമ്പുപറഞ്ഞ് നടന്നിരുന്നു. |
നൂറ് കോടി ചെലവില്‍ പ്രവാചക ജീവിതം അഭ്രപാളിയിലേക്ക് Posted: 01 Sep 2015 09:12 PM PDT Image: ![]() ദോഹ: നൂറ് കോടി യു.എസ് ഡോളര്‍ ചെലവിട്ട് പ്രവാചകജീവിതം പ്രമേയമാക്കി നിര്‍മിക്കുന്ന ‘മുഹമ്മദ് ദി മെസഞ്ചര്‍’ എന്ന ചലച്ചിത്ര പരമ്പരയുടെ ചിത്രീകരിണത്തത്തിന് മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെയും ഇബ്രാഹിം പരമ്പരയിലെ നബിമാരുടെയും ജീവിതമാണ് ഏഴുഭാഗങ്ങളടങ്ങിയ സിനിമയുടെ ഇതിവൃത്തം. പരമ്പരയിലെ ആദ്യ ഭാഗം 2018 ഓടെ പ്രദര്‍ശനത്തിനത്തെുമെന്ന് ചലച്ചിത്രത്തിന്‍െറ അണിയറ ശില്‍പികളായ ഖത്തര്‍ ആസ്ഥാനമായ അല്‍ നൂര്‍ ഹോള്‍ഡിങ്സ് അറിയിച്ചു. അഞ്ച് വര്‍ഷമായി നിര്‍മാണ കമ്പനിയായ അല്‍ നൂര്‍ ഹോള്‍ഡിങ്സ് ഈ മഹാ പരമ്പരയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. മോണ്‍ട്രിയല്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനത്തെിയ ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ ‘മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമയുടെ പ്രഥമ പ്രദര്‍ശനവേളയിലാണ് അല്‍ നൂര്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ചലച്ചിത്രത്തിന്‍െറ ഏതാനും ഭാഗങ്ങള്‍ ഖത്തറില്‍ ചിത്രീകരിക്കും. ഹോളിവുഡ് നിലവാരത്തിലുള്ള നിര്‍മിതaിയായിരിക്കും സിനിമ. വ്യഖ്യാത ചലച്ചിത്രങ്ങളായ ലോര്‍ഡ് ഓഫ് ദ റിങ്സ്, ദ മാട്രിക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ബാരി ഓസ്ബോണിന്‍െറയും മറ്റും സേവനങ്ങള്‍ ഈ മെഗാ ചലചിത്ര പരമ്പരക്കുണ്ടാവും. 150 ദശ ലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിട്ട് മൂന്നു ഭാഗങ്ങളിലായി ചിത്രം 2012ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ചിത്രത്തെ 100 കോടി ഡോളര്‍ വകയിരുത്തി ഏഴുഭാഗങ്ങളായി ചിത്രീകരിക്കുന്ന ബ്രഹദ് പദ്ധതിയാക്കി മാറ്റുകയായിരുന്നു. 200ഓളം ലോകോത്തര സാങ്കേതിക വിദഗ്ധരും ഉപദേശകരും അണിനിരക്കുന്ന ചിത്രം കഥയും യാഥാര്‍ഥ്യവും സമ്മേളിക്കുന്നതായിരിക്കുമെന്ന് അല്‍ നൂര്‍ ഹോള്‍ഡിങ്സ് ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍ ഡയറക്ടര്‍ ഡോ. അസ്ഹര്‍ ഇഖ്ബാല്‍ പറഞ്ഞു. പ്രവാചക ജീവിതം മുഖ്യകഥാപാത്രമാകുന്ന സിനിമയില്‍ മുഹമ്മദ് നബിയുടെ അനുയായികളായിട്ടുള്ള കഥാപാത്രങ്ങളായിരിക്കും മുഖ്യമായും നേരിട്ട് പ്രത്യക്ഷപ്പെടുകയെന്ന് പരമ്പരക്ക് വേണ്ടി ഗവേഷണം ചെയ്യുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫ് ഖറദാവി നേരത്തെ അറിയിച്ചിരുന്നു. പ്രവാചകജീവിതത്തെ കൂടുതല്‍ അറിയാന്‍ ഇനിയും ചലച്ചിത്രങ്ങള്‍ നിര്‍മിക്കേണ്ടതുണ്ടെന്നും ഇസ്ലാമിന്‍െറ യഥാര്‍ഥ അന്തസത്ത ആവിഷ്കരിക്കാന്‍ ഖത്തര്‍ സംഘത്തിന് കഴിയുമെന്നും മോണ്‍ട്രിയല്‍ ചലച്ചിത്രമേളയില്‍ പ്രവാചക ജീവിതം ആസ്പദമാക്കി വമ്പന്‍ ചിത്രം തയ്യാറാക്കി പ്രദര്‍ശനത്തിനത്തെിയ ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദ് പറഞ്ഞു. ഭാവിയില്‍ തങ്ങളുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ നിര്‍മിക്കാന്‍ ഖത്തര്‍ സംഘത്തെ അദ്ദേഹം ക്ഷണിച്ചതായി ’ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുമായി സഹകരിക്കുന്നതില്‍ മാജീദ് മജീദിക്ക് തുറന്ന മനസ്സാണെന്നും, പരമ്പര ജനങ്ങള്‍ ഉറ്റുനോക്കുന്ന ഒന്നാണെന്നും പ്രൊഡക്ഷന്‍ ഡയറക്ടര്‍ ഇഖ്ബാല്‍ പറഞ്ഞു. വെല്ലുവിളി നിറഞ്ഞതും അതേസമയം, ജനങ്ങളോട് സംവദിക്കുന്നതും അംഗീകൃത പരിധിക്കുള്ളില്‍ സംവിധാനിക്കുന്നതുമായിരിക്കും ചലച്ചിത്ര പരമ്പരയെന്ന് തങ്ങളുടെ വെബ് സൈറ്റില്‍ സംഘം പറഞ്ഞു. നേരത്തെ നിര്‍മിച്ച ലോകോത്തര പരമ്പരകളോട് കിടപിടിക്കുന്നതും സാങ്കേതിക മേന്മകൊണ്ടും ശബ്ദവ്യന്യാസം കൊണ്ടും ആരെയും അമ്പരപ്പിക്കുന്നതായിരിക്കും ചിത്രമെന്നും അല്‍ നൂര്‍ ഹോള്‍ഡിങ് ചെയര്‍മാന്‍ അഹമ്മദ് അല്‍ ഹാഷിമി പറഞ്ഞു. പരമ്പരഗത കഥ പറച്ചലില്‍നിന്നും വ്യത്യസ്തമായി രീതിയിലായിരിക്കും ചലച്ചിത്രാവിഷ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ഒക്ടോബര്‍ 18 മുതല്‍ സൗദിയില്‍ വ്യാപക തൊഴില്‍ പരിശോധന Posted: 01 Sep 2015 08:30 PM PDT Image: ![]() ദമ്മാം: പരിഷ്കരിച്ച തൊഴില്‍ ഭേദഗതി നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഒക്ടോബര്‍ 18 മുതല്‍ മുഴുവന്‍ സ്ഥാപനങ്ങളിലും തൊഴില്‍ പരിശോധന ശക്തമാക്കാന്‍ മന്ത്രാലയം തീരുമാനിച്ചു. ക്രമക്കേടുകള്‍ കണ്ടത്തെുന്ന സ്ഥാപനങ്ങള്‍ അന്തിമമായി അടച്ചു പൂട്ടുന്നതുള്‍പ്പെടെ നടപടികളാണ് പുതിയ ഭേദഗതി അനുശാസിക്കുന്നത്. തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തിന്‍െറ വിശദാംശങ്ങള്‍ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഒരുമാസത്തിനുള്ളില്‍ ഇത് നല്‍കാത്തവരുടെ മന്ത്രാലയ സേവനങ്ങള്‍ നിര്‍ത്തിവെക്കും. രണ്ടു മാസമായാല്‍ തൊഴിലാളികള്‍ക്ക് ഉടമയുടെ അനുവാദമില്ലാതെ മറ്റു കമ്പനികളിലേക്ക് മാറാം. മൂന്നു മാസത്തിനുള്ളിലും വിവരം കൈമാറിയില്ളെങ്കില്‍ സ്ഥാപനത്തിന്‍െറ ലൈസന്‍സ് റദ്ദാക്കും. തൊഴില്‍ നിയമത്തിന്‍െറ 40ാം ഭേദഗതിയനുസരിച്ചാണ് മന്ത്രാലയം നടപടികള്‍ കടുപ്പിക്കുന്നത്. നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് ദമ്മാമില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്ത് തൊഴില്‍ വകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അബൂസുനൈന്‍ പരിശോധനയുടെയും നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്. രണ്ടു ദിവസം നീണ്ട ശില്‍പശാലയില്‍ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായപ്രമുഖരും വിവിധ കമ്പനി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. തൊഴില്‍ വകുപ്പ് നിര്‍ദേശിക്കുന്ന ചട്ടങ്ങളില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനങ്ങളില്‍ നിന്ന് 1000 മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കാന്‍ പുതിയ ഭേദഗതിയിലൂടെ സാധിക്കുമെന്ന് അബൂസുനൈന്‍ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ തുടര്‍ന്നാല്‍ ഏതു സ്ഥാപനമായാലും അന്തിമമായി അടച്ചു പൂട്ടും. പരിശോധനകള്‍ക്കായി പരിശീലനം നേടിയ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകളില്‍ ഇതുവരെയായി 34000 ക്രമക്കേടുകള്‍ കണ്ടത്തെി. 31 ദശലക്ഷം റിയാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. ഒക്ടോബറില്‍ നടക്കുന്ന പരിശോധനക്ക് മുന്നോടിയായി സ്ഥാപന ഉടമകള്‍ക്ക് തൊഴില്‍ മന്ത്രാലയം ചോദ്യാവലി നല്‍കും. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രയാസങ്ങളും മറ്റും ഇതില്‍ രേഖപ്പെടുത്തണം. സ്ഥാപനമുടമകളുടെ വികാരം കൂടി കണക്കിലെടുത്തായിരിക്കും പരിശോധനയുമായി മുന്നോട്ടുപോകുക. പലര്‍ക്കും തൊഴില്‍ നിയമങ്ങളെക്കുറിച്ച് ധാരണയില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഉടമകളുമായി ആശയ വിനിമയം നടത്തുന്നതില്‍ തൊഴില്‍ മന്ത്രാലയത്തിന് പരിമിതികളുണ്ട്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ പറയുമ്പോഴാണ് ഇത്തരം നിയമങ്ങളുള്ളതായി ചിലര്‍ അറിയുന്നത്. ഇതിന് പരിഹാരമായാണ് ചോദ്യാവലി നല്‍കുന്നത്. ആദ്യ ഘട്ട പരിശോധനയില്‍ നിയമത്തെക്കുറിച്ച് അജ്ഞരായവര്‍ക്ക് താക്കീത് നല്‍കും. നിരവധി സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിനു ശേഷം നടപടികള്‍ പാലിക്കാന്‍ തയാറായിട്ടുണ്ട്. രാജ്യത്തെ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടോയെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും. തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിയമാനുസൃതമാക്കുന്നതിനുമാണ് പരിശോധന ശക്തമാക്കുന്നതെന്നും അണ്ടര്‍ സെക്രട്ടറി അറിയിച്ചു. |
സലാല ടൂറിസം ഫെസ്റ്റിവലിന് കൊടിയിറങ്ങി Posted: 01 Sep 2015 08:26 PM PDT Image: ![]() സലാല: ആഘോഷങ്ങളുടെ 40 ദിനരാത്രങ്ങള്‍ക്കുശേഷം സലാല ടൂറിസം ഫെസ്റ്റിവലിന് പ്രൗഢോജ്ജ്വല സമാപനം. ഇത്തീനിലെ റിക്രിയേഷന്‍ സെന്‍ററില്‍ നടന്ന വര്‍ണാഭമായ സമാപന ചടങ്ങില്‍ ദോഫാറിലെ പൗരപ്രമുഖരുള്‍പ്പെടെ ആയിരങ്ങള്‍ സംബന്ധിച്ചു. വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, സ്റ്റേറ്റ് മന്ത്രിയും ദോഫാര്‍ ഗവര്‍ണറുമായ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബൂസൈദി, മുനിസിപ്പല്‍ ചെയര്‍മാന്‍ ശൈഖ് സാലിം ബിന്‍ ഉഫൈത്ത് അല്‍ ഷന്‍ഫരി, സിവില്‍ സര്‍വിസ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഉമര്‍ അല്‍ മര്‍ഹൂന്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. ഒമാന്‍െറ ചരിത്രം പറയുന്ന വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. മനോഹരമായ രംഗാവിഷ്കാരങ്ങളാണ് ആയിരക്കണക്കിന് കലാകാരന്മാര്‍ അണിനിരന്ന വേദിയില്‍ നടന്നത്. പരിപാടിയുടെ മനോഹാരിത തത്സമയ സംപ്രേഷണത്തിലൂടെ ഒമാന്‍ ടി.വി പുറത്തത്തെിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും നടന്നു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും ഫെസ്റ്റിവലിന്‍െറ സംഘാടനത്തില്‍ പങ്കുവഹിച്ചവര്‍ക്കുമുള്ള പാരിതോഷികങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഫെസ്റ്റിവലിന് ഒൗദ്യോഗിക സമാപനമായെങ്കിലും ഫുഡ് സ്റ്റാളുകളും മറ്റു വിനോദ പരിപാടികളും ഇനിയും നീണ്ടുനില്‍ക്കും. ഖരീഫ് മഴയും ഏതാണ്ട് അവസാനിച്ച മട്ടാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സലാല ടൗണിലൊക്കെ നല്ല ചൂടാണ് അനുഭവപ്പെടുന്നത്. മലനിരകളൊക്കെ പച്ചയണിഞ്ഞ് മനോഹരമായിട്ടുണ്ട്. മഴ ഇടവിട്ട് ലഭിക്കുകയാണെങ്കില്‍ ബലിപെരുന്നാളിന് സലാല സന്ദര്‍ശിക്കുന്നവര്‍ക്കും സലാലയുടെ മനോഹാരിത കണ്ട് മടങ്ങാനായേക്കും. |
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി: എല്ലാ തലത്തിലും ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി Posted: 01 Sep 2015 07:34 PM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. രാവിലെ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി ശ്രീനിവാസന്‍ ക്ളിഫ്ഹൗസിലെത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി യു.ഡി.എഫ് ഘടകകക്ഷികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. വിഷയത്തില്‍ അഭിപ്രായ സമന്വയം വേണമെന്നാണ് യു.ഡി.എഫ് നയമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ ആറും ത്രിപുരയില്‍ രണ്ടും സ്വകാര്യ സര്‍വകലാശാലകളുണ്ട്. ഇത്തരം സര്‍വകലാശാലകള്‍ വരുന്നതു വഴി കേരളത്തിലെ വിദ്യാഭ്യാസ സാധ്യതകള്‍ വര്‍ധിപ്പിക്കാനാവും. സംസ്ഥാനത്തിന്‍െറ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ മേഖലയെ തളര്‍ത്തി കൊണ്ടുള്ള പരിഷ്കാരങ്ങള്‍ യു.ഡി.എഫ് ലക്ഷ്യമിടുന്നില്ളെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ സംസ്ഥാനത്തിന്‍െറ താത്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ ശിപാര്‍ശയില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. സ്വകാര്യ സര്‍വകലാശാലയോട് വ്യക്തിപരമായി യോജിപ്പില്ളെന്നും മന്ത്രി വ്യക്തമാക്കി. എം.ജി. സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും പ്രഫ. സി.ഐ. അബ്ദുറഹ്മാന്‍ കണ്‍വീനറുമായ വിദഗ്ധ സമിതിയാണ് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിന്‍െറ സാധ്യതാപഠനം നടത്തിയത്. റിപ്പോര്‍ട്ട് മൂന്ന് ഭേദഗതികളോടെ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിക്ക് ലഭിച്ച അപേക്ഷകളുടെ പശ്ചാത്തലത്തിലാണ് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. തൃശൂര്‍ അതിരൂപതയും ഡല്‍ഹി അമിറ്റി ഗ്രൂപ്പുമാണ് സ്വകാര്യസര്‍വകലാശാലകള്‍ക്ക് അനുമതി തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാല്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനെ വിദ്യാഭ്യാസ മന്ത്രി പരസ്യമായി എതിര്‍ത്തിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാറാണ് നയപരമായ തീരുമാനമെടുക്കേണ്ടത്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് വേണ്ടിയുള്ള മാതൃക ആക്ട് സഹിതമാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. |
ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് മാപ്പു നല്‍കാന്‍ ബിഷപ്പിന്‍െറ അനുമതി വേണ്ട Posted: 01 Sep 2015 07:28 PM PDT Image: ![]() വത്തിക്കാന്‍സിറ്റി: ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് വിശുദ്ധ വര്‍ഷത്തില്‍ മാപ്പു നല്‍കാന്‍ ബിഷപ്പിന്‍െറ അനുമതി വേണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിഷയത്തില്‍ പള്ളികളിലെ വികാരിമാര്‍ക്ക് നടപടിയെടുക്കാമെന്നും മാര്‍പാപ്പ പറഞ്ഞു. ഗര്‍ഭഛിദ്രം നടത്തിയവര്‍ കുമ്പസാരിച്ചാല്‍ മാപ്പു നല്‍കി അവരെ സഭയിലേക്ക് തിരികെ പ്രവേശിപ്പിക്കാം. വിശുദ്ധ വര്‍ഷമായ ഡിസംബര്‍ എട്ട് മുതല്‍ 2015 നവംബര്‍ 20ന് ഇടയില്‍ ഈ ആനുകൂല്യം താത്കാലികമായി നല്‍കാനാണ് മാര്‍പാപ്പയുടെ തീരുമാനം. അതേസമയം, ഗര്‍ഭഛിദ്രം പാപമായി തന്നെ കണക്കാക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. അറിവില്ലാത്തവരാണ് ഗര്‍ഭഛിദ്രത്തിന്‍െറ ദുരന്തം അനുഭവിക്കുന്നത്. മനോവേദനയുമായി കഴിയുന്ന ഇവര്‍ക്ക് സ്വാന്തനമായാണ് പുതിയ തീരുമാനമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക സഭയിലെ നിലവിലെ നിയമപ്രകാരം ഗര്‍ഭഛിദ്രം കൊടുംപാപമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ സഭയില്‍ നിന്ന് പുറത്താക്കും. ഇവര്‍ക്ക് സഭയില്‍ തിരികെ പ്രവേശിക്കണമെങ്കില്‍ ബിഷപ്പിന്‍െറ അനുമതി വേണമെന്ന നിയമത്തിനാണ് മാര്‍പാപ്പ താത്കാലിക ഇളവ് നല്‍കിയത്. |
ഷീന ബോറ കൊലക്കേസ്: പൊലീസിന് വിവരം നല്‍കിയത് പീറ്റര്‍ മുഖര്‍ജിയെന്ന് സൂചന Posted: 01 Sep 2015 07:13 PM PDT Image: ![]() Subtitle: മാധ്യമ വ്യവസായത്തിലെ നിക്ഷേപകനെക്കുറിച്ചും ദുരൂഹത മുംബൈ: ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയതായി പൊലീസിന് വിവരം നല്‍കിയത് പീറ്റര്‍ മുഖര്‍ജിയാണെന്ന് സൂചന. ഇന്ദ്രാണി മുഖര്‍ജിയുടെ നിലവിലെ ഭര്‍ത്താവാണ് ‘സ്റ്റാര്‍ ഇന്ത്യ’ മുന്‍ മേധാവിയായ പീറ്റര്‍ മുഖര്‍ജി. ഇന്ത്യന്‍ ചാനല്‍ വ്യവസായത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമങ്ങളാരംഭിച്ച പീറ്ററിന് ഭാര്യ ഇന്ദ്രാണി പ്രതിബന്ധമായിരുന്നുവെന്നും അദ്ദേഹത്തിന്‍െറ സ്വത്തുക്കളുടെ നിയന്ത്രണം ഇന്ദ്രാണിയുടെ കൈകളിലാണെന്നും പറയപ്പെടുന്നു. വര്‍ഷങ്ങളായി വിശ്രമ ജീവിതത്തിലായിരുന്ന പീറ്ററുടെ തിരിച്ചുവരവ് ഇന്ദ്രാണി മുടക്കിയതോടെയാണ് മൂന്നുവര്‍ഷമായി മൂടിവെക്കപ്പെട്ട കൊലപാതക കഥ പുറത്തായതത്രെ. ഷീന ബോറ കൊല്ലപ്പെട്ടെന്ന രഹസ്യ വിവരം ലഭിച്ച മുംബൈ പൊലീസ് കമീഷണര്‍ രാകേശ് മാരിയ പീറ്റര്‍ മുഖര്‍ജിയുടെ സുഹൃത്താണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കേസ് അന്വേഷണം രാകേശ് മാരിയയുടെ നിയന്ത്രണത്തിലാണ്. കൊലപാതക കേസില്‍ ആദ്യമായാണ് ഒരു കമീഷണര്‍ പൂര്‍ണ നിയന്ത്രണമേറ്റടുക്കുന്നതെന്നത് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് പീറ്ററുടെ സത്യവാങ്മൂലം വാങ്ങിയതല്ലാതെ ഇദ്ദേഹത്തെ പൊലീസ് ചോദ്യംചെയ്തിട്ടില്ല. അതേസമയം, ചാനല്‍ മേഖലയില്‍ പണമിറക്കുന്ന അജ്ഞാത വ്യവസായിയും ദുരൂഹതയായി തുടരുകയാണ്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ പീറ്റര്‍ മുഖര്‍ജി 2002ലാണ് ഇന്ദ്രാണിയെ വിവാഹം ചെയ്തത്. അന്ന് ‘സ്റ്റാര്‍ ഇന്ത്യ’യുടെ മേധാവിയായിരുന്നു പീറ്റര്‍. 2007ല്‍ ഇദ്ദേഹം ‘സ്റ്റാര്‍ ഇന്ത്യ’ വിട്ട് ഇന്ദ്രാണി മുഖര്‍ജിയെ മുന്നില്‍ നിര്‍ത്തി ഐ.എന്‍.എക്സ് മീഡിയ സ്ഥാപിച്ചു. ഐ.എന്‍.എക്സ് മീഡിയയില്‍ പീറ്റര്‍-ഇന്ദ്രാണി ദമ്പതിമാര്‍ക്കായി പണമിറക്കിയത് ഒരു വ്യവസായിയാണ്. ഇത് മൗറീഷ്യസ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വ്യവസായി ആയിരിക്കാമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി ) വൃത്തങ്ങള്‍ പറയുന്നു. നേരത്തെ ഐ.എന്‍.എക്സ് മീഡിയയിലെ നിക്ഷേപ കൈമാറ്റം വിവിധ ഗവ. ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 500 കോടി രൂപയോളം വഴിമാറ്റിവിട്ടതായും കണ്ടത്തെിയിരുന്നു. 2009ല്‍ പീറ്ററും ഇന്ദ്രാണിയും ഐ.എന്‍.എക്സ് മീഡയയില്‍നിന്ന് പിന്‍മാറും മുമ്പാണ് വന്‍ തുക വഴിമാറ്റിയത്. ഇതില്‍ 300 കോടി രൂപയോളം ഷീന ബോറയുടെ പേരിലേക്ക് മാറ്റിയതായി പറയപ്പെടുന്നു. ഈ തുക ഇന്ദ്രാണി തിരിച്ചു ചോദിച്ചപ്പോള്‍ പൂര്‍വകാല കഥ വെളിപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഷീന തടയിട്ടതായും പറയുന്നു. അതേസമയം, ഷീന അമേരിക്കയില്‍ കഴിയുന്നുവെന്ന വാദത്തില്‍ ഇന്ദ്രാണി ഉറച്ചു നില്‍ക്കുന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഷീനയുടെ പേരില്‍ റിലയന്‍സ് കമ്പനിക്ക് രാജിക്കത്തും വാടക വീടിന്‍െറ ഉടമക്ക് വീടൊഴിയുന്നതായുള്ള കത്തും അയച്ചതായി പറയപ്പെടുന്ന കമ്പ്യൂട്ടറിന്‍െറ ഹാര്‍ഡ് ഡിസ്ക് പൊലീസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചു. എന്നാല്‍, കൊല്ലപ്പെട്ടതായി പറയപ്പെടുന്നതിനു ശേഷവും ഷീനയുടെ മൊബൈലില്‍നിന്ന് കാമുകനായ രാഹുല്‍ മുഖര്‍ജിക്ക് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ കോളുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഷീനയെന്ന വ്യാജേന ഇന്ദ്രാണി തന്നെയാണ് ഫോണെടുത്തതെന്നാണ് പൊലീസിന്‍െറ വാദം. ബന്ധം അവസാനിപ്പിക്കുന്നുവെന്ന സന്ദേശം രാഹുലിന് അയച്ചതും ഇന്ദ്രാണിയാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇതുവരെ ഷീനയുടെ മൊബൈല്‍ പൊലീസിന് കണ്ടത്തൊനായിട്ടില്ല. ഷീനയെ ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും താനും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നു മൊഴി നല്‍കിയ ഇന്ദ്രാണിയുടെ ഡ്രൈവറെ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് നീക്കം. |
ഭരണകൂടമേ, എന്നു നിര്‍ത്തലാക്കും ഈ പുറം കരാര്‍ വധശിക്ഷകള്‍ Posted: 01 Sep 2015 06:52 PM PDT Image: ![]() ഇടുങ്ങി നിറഞ്ഞ ഒരു കോടതിമുറിയെ അനുസ്മരിപ്പിക്കുന്ന ഹാളിലിരുന്ന് രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന ദേശീയ നിയമ കമീഷന്‍െറ ശിപാര്‍ശ ചെയര്‍മാന്‍ ജസ്റ്റിസ് എ.പി. ഷാ വായിച്ചു കേള്‍പിക്കുന്നത് ശ്വാസമടക്കി കേട്ടുനിന്നു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരുവനെ നിരപരാധിയെന്ന് ബോധ്യപ്പെട്ട് മേല്‍കോടതി വെറുതേ വിടുമ്പോഴുണ്ടാവുന്ന ആശ്വാസാഹ്ളാദമായിരുന്നു അപ്പോഴെനിക്ക്. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന ശിക്ഷാ രീതി നമ്മുടെ നാടിന്‍െറ ഭരണഘടനയോട് നീതിചെയ്യുന്നതല്ളെന്നും നടപ്പാക്കിയ ശേഷം തെറ്റുതിരുത്താനാവില്ളെന്നുമുള്ള നിയമ കമീഷന്‍െറ പ്രഖ്യാപനം കുറ്റം തെളിഞ്ഞില്ളെങ്കിലും സമൂഹ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ വിധിക്കപ്പെട്ട മനുഷ്യരോട് ഏറെ വൈകി നടത്തുന്ന ഒരു പ്രായശ്ചിത്വാര്‍ഥന കൂടിയായിരുന്നു. ഈ ശിപാര്‍ശ സ്വീകരിക്കപ്പെടുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല. എന്നിരിക്കിലും കുറ്റാരോപിതരോട് പ്രതികാരം തീര്‍ക്കലില്‍നിന്ന് വേദന അനുഭവിച്ചവര്‍ക്ക് നീതി നടപ്പാക്കി നല്‍കാനുള്ള നടപ്പാതയിലേക്ക് ചുവടുവെച്ചിരിക്കുന്നു നിയമസംവിധാനം. പക്ഷേ എത്ര നേരം നിലനില്‍ക്കും ഈ ആശ്വാസം? പൊലീസിറങ്ങിയും കച്ചേരികൂടിയും ആഘോഷമായി നടത്തിപ്പോരുന്ന കഴുവേറ്റലുകള്‍ നിര്‍ത്തലാക്കാന്‍ മാത്രമാണ് ഈ ശിപാര്‍ശ ഉപകരിക്കൂ എന്ന തിരിച്ചറിവ് എത്രവലിയ ശുഭവിശ്വാസിയുടേയും തല താഴ്ത്തിക്കളയും, ചിരി മായ്ച്ചുകളയും. കലാപം കത്തുമ്പോഴും മൗനത്തിന്‍െറ പുതപ്പിനുള്ളില്‍ കണ്ണടച്ചു കിടക്കുന്നതില്‍ സുഖം കണ്ടുതുടങ്ങിയ നമുക്കിടയില്‍ ഉറങ്ങാതിരുന്ന് ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരുമ്പെട്ടവരെ ഭരണകൂടത്തിന്‍െറ ആശീര്‍വാദത്തോടെ, നീതിപാലകരുടെ ഒത്താശയോടെ, മാധ്യമങ്ങളുടെ ഇരുട്ടുനിറപ്പ് പിന്തുണയോടെ ഒന്നേക്കൊന്നായി കൊന്നുതള്ളുന്ന ശിക്ഷാ സമ്പ്രദായമുണ്ടല്ളോ, അത് അരുതെന്ന് പറയാന്‍ ഏതു കമീഷനുണ്ട്? കോടതിയുണ്ട്?. മഹാരാഷ്ട്രയില്‍ അനാചാരങ്ങള്‍ക്കെതിരെ പൊരുതിയ, മന്ത്രവാദവിരുദ്ധ ബില്ലിനു വേണ്ടി പ്രയത്നിച്ച ഡോ. നരേന്ദ്ര ദാഭോല്‍കറിനെ ഫാഷിസത്തിന്‍െറ ദുര്‍ഭൂതങ്ങള്‍ വെടിവെച്ചു കൊന്നിട്ട് ഇക്കഴിഞ്ഞ ആഗസ്റ്റ് 20ന് രണ്ടു വര്‍ഷം പിന്നിടുന്നു.ആരാണ് കൊലക്കു പിന്നിലെന്ന് നമുക്കെല്ലാം അറിയാം.പക്ഷേ അന്വേഷണ സംഘങ്ങള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. തീവ്രവാദ കേസില്‍ കുടുങ്ങി തുറുങ്കിലടക്കപ്പെടുകയും മോചിതനായ ശേഷം കള്ളക്കേസുകളില്‍ കുടുക്കപ്പെട്ട ഭരണകൂട ഭീകരതയുടെ ഇരകളുടെ നീതിക്കായി വാദിക്കുകയും ചെയ്ത അഡ്വ. ഷാഹിദ് ആസ്മിയെ വധിച്ചതും സമാനമായ രീതിയില്‍, സമാനമായ ശക്തികള്‍. അന്വേഷണത്തിനും സമാന ഗതി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി വാദിച്ച ദത്താ സാമന്തിനെ, ഖനന കുത്തകകളുടെ ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തിയ ശങ്കര്‍ ഗുഹാ നിയോഗിയെ, ബിഹാറിലെ ക്രിമിനല്‍ രാഷ്ട്രീയത്തിനെതിരെ നെഞ്ചൂക്ക് കാണിച്ച ചന്ദ്രശേഖറെ.... ഇവരെ ഇല്ലാതാക്കുക എന്നത് അവരുടെ വാക്കിനെയും നോക്കിനെയും മാത്രമല്ല നിഴലിനെപ്പോലും ഭയപ്പെട്ട ഭരണകൂടത്തിന്‍െറ, മത വര്‍ഗീയ ശക്തികളുടെ, മുതലാളിത്ത ഗര്‍വിന്‍െറ ആവശ്യവും താല്‍പര്യവുമായിരുന്നു. ആകയാല്‍ ഇവരെ വധശിക്ഷക്കിരയാക്കുക എന്ന ജോലി പുറംകരാര്‍ വ്യവസ്ഥ പ്രകാരം നടപ്പാക്കിയെടുത്തു നമ്മുടെ പൊതു മനസ്സാക്ഷി. ഈ ഒൗട്ട്സോഴ്സിങ് രീതിക്ക് എന്നാണ് അവസാനമുണ്ടാവുക? അതിനറുതി വരുത്തുമ്പോഴല്ളേ വധശിക്ഷ ഇല്ലാതാക്കിയെന്ന് നമുക്ക് ആശ്വസിക്കാനാവൂ. ഒന്നുണ്ട്, വെടിയുണ്ടകള്‍ ചോദ്യങ്ങള്‍ക്ക് . എന്ന വിരാമ ചിഹ്നമല്ല മറിച്ച് ... എന്ന തുടര്‍ ചിഹ്നമാണ് നല്‍കുന്നതെന്ന് ഭീരുക്കള്‍ മറന്നുപോകുന്നു. വിവരാവകാശ നിയമം നടപ്പാക്കി പത്തു കൊല്ലം പിന്നിടുമ്പോള്‍ വിവരങ്ങള്‍ തേടിപ്പോയതിന്‍െറ പേരില്‍ ഉയിരു നഷ്ടപ്പെട്ടവരുടെ എണ്ണം നാല്‍പത്. ക്രൂരമായി ആക്രമിക്കപ്പെട്ടവര്‍ നാനൂറിലേറെ. പാവങ്ങളുടെ പേരില്‍ ചെലവിട്ടെന്നു അവകാശപ്പെടുന്ന പണത്തിന്‍െറ പദ്ധതി തിരിച്ച കണക്കു ചോദിച്ച ബിഹാറിലെ അഡ്വ. രാംകുമാര്‍ താക്കൂര്‍, നഗരവികസന നാടകങ്ങള്‍ പൊളിച്ചടുക്കിയ മുംബൈയിലെ പ്രേംനാഥ് ഝ, ഗുജറാത്തിലെ ഗിര്‍ വനമേഖലയില്‍ നടന്ന അനധികൃത ഖനനത്തിനെതിരെ നിലകൊണ്ട അമിത് ജെത്വ.... കൊന്നുകുഴിച്ചു മൂടിയിട്ടും വിത്തുകള്‍പോലെ അവര്‍ വീണ്ടും പൊട്ടിമുളച്ചു. അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കാറ്റുപോലും പാട്ടായി മൂളിക്കൊണ്ടേയിരിക്കുന്നു. മധ്യപ്രദേശിലെ വ്യാപം അഴിമതി വിളിച്ചു പറഞ്ഞ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ 45 പേരാണ് ഒൗട്ട്സോഴ്സ്ഡ് വധശിക്ഷക്കിരയായത്. ബാലികയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുന്ന കുപ്രസിദ്ധ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ മൂന്നുപേര്‍ പൊലീസ് സംരക്ഷണത്തിലിരിക്കെ കൊല്ലപ്പെട്ടു. ജീവനു ഭീഷണിയില്ലാതെ പൊതു പ്രവര്‍ത്തനവും ആശയപ്രചാരണവും അക്കാദമിക അന്വേഷണങ്ങളും നടത്താന്‍ സുരക്ഷിതമായ ഇടം കേരളം മാത്രമെന്ന് ആശ്വസിക്കുന്നുണ്ടോ നിങ്ങളിലാരെങ്കിലും? എങ്കില്‍ മതമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന സമ്പ്രദായങ്ങളുടെ ആധികാരികത സംബന്ധിച്ച ചോദ്യമുതിര്‍ത്ത ചേകനൂര്‍ മൗലവിക്ക് സംഭവിച്ചതെന്തെന്ന് പറഞ്ഞു തരൂ. പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരെ വ്യാജ ആരോപണങ്ങള്‍ ചുമത്തി തുറു ങ്കിലടക്കാന്‍ കാട്ടുന്ന വ്യഗ്രത കണ്ടാലറിയാം- ഇവിടെയും അവര്‍ ഉന്നം പിടിച്ചുതുടങ്ങിയെന്ന്. |
വധശിക്ഷയെക്കുറിച്ച വീണ്ടുവിചാരം Posted: 01 Sep 2015 06:44 PM PDT Image: ![]() പരിഷ്കൃത രാജ്യങ്ങളെല്ലാം ഒഴിവാക്കിയ വധശിക്ഷ ഇന്ത്യയില്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ളെന്നും കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പര്യാപ്തമല്ളെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് അജിത് പ്രകാശ് ഷായുടെ നേതൃത്വത്തിലുള്ള ദേശീയ നിയമ കമീഷന്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സഗൗരവവും സത്വരവുമായ പരിഗണനയും അനുകൂലവുമായ തീരുമാനവും ആവശ്യപ്പെടുന്നതാണ്. തീവ്രവാദ കേസുകളിലൊഴികെ മറ്റെല്ലാ കുറ്റകൃത്യങ്ങളിലും പരമാവധി ശിക്ഷ ഒഴിവാക്കണമെന്നാണ് കമീഷന്‍െറ ശിപാര്‍ശ. തീവ്രവാദ-ഭീകരകൃത്യ കേസുകളിലെ പ്രതികള്‍ക്ക് മരണശിക്ഷ വിധിക്കേണ്ടതുണ്ടോ എന്ന കാര്യം പാര്‍ലമെന്‍റ് തീരുമാനിക്കട്ടെ എന്നഭിപ്രായപ്പെട്ട നിയമ കമീഷന്‍ ക്രമേണ അതും നിര്‍ത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പല കേസുകളിലും വധശിക്ഷ വിധിച്ചത് തെറ്റായിപ്പോയെന്ന് സുപ്രീംകോടതി തന്നെ സമ്മതിച്ച കാര്യം റിപ്പോര്‍ട്ടില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈകോടതി വധശിക്ഷ വിധിച്ച അക്ഷര്‍ധാം ആക്രമണക്കേസില്‍ തെളിവുകള്‍ വ്യാജമാണെന്ന് കണ്ടത്തെി പ്രതികളെ സുപ്രീംകോടതി വെറുതെവിട്ട സംഭവവും കമീഷന്‍ അനുസ്മരിക്കുന്നു. നടപ്പാക്കിയാല്‍ തെറ്റുതിരുത്താന്‍ കഴിയാത്തതാണ് വധശിക്ഷ. പാവപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമാണ് അതിന്‍െറ ഇരകള്‍ എന്നും കമീഷന്‍ നിരീക്ഷിക്കുന്നു. ലോകത്ത് 140 രാജ്യങ്ങളില്‍ വധശിക്ഷ റദ്ദാക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്തിരിക്കെ ഇപ്പോഴും നടപ്പാക്കുന്ന 59 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണ് വധശിക്ഷ വിധിക്കേണ്ടതെന്ന പരമോന്നത കോടതിയുടെ വിധി നിലനില്‍ക്കത്തെന്നെ, ദയാഹരജി രാഷ്ട്രപതി തള്ളിയവരില്‍ മൂന്നുപേരെ ഭരണകൂടം തൂക്കിലേറ്റിയതിനെ തുടര്‍ന്നാണ് വധശിക്ഷ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നത്. മുംബൈ ആക്രമണക്കേസിലെ ജീവിച്ചിരുന്ന ഒരേയൊരു പ്രതി അമീര്‍ കസബ്, അതിന്‍െറ മുമ്പ് പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്സല്‍ ഗുരു, ഒടുവില്‍ ബോംബെ സ്ഫോടനക്കേസിലെ പിടികിട്ടിയ പ്രതി യാക്കൂബ് മേമന്‍ എന്നിവരുടെ പേരില്‍ വധശിക്ഷ നടപ്പാക്കപ്പെട്ടത് മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പ്രമുഖ നിയമജ്ഞരും ഒരുവിഭാഗം മീഡിയയും വധശിക്ഷ എടുത്തുകളയണമെന്ന് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ വഴിയൊരുക്കി. ഈ പശ്ചാത്തലത്തിലാണ് നിയമ കമീഷന്‍െറ ശിപാര്‍ശകള്‍ സര്‍ക്കാറിന്‍െറ മുമ്പാകെ എത്തിയിരിക്കുന്നത്. വധശിക്ഷ ഒരാളുടെയും മനംമാറ്റത്തിന് വഴിയൊരുക്കുകയില്ളെന്നിരിക്കെ, ഏത് കൊടിയ കുറ്റവാളിയും മാറിച്ചിന്തിക്കാന്‍ പ്രേരണയാകാവുന്ന ജീവപര്യന്തം ശിക്ഷയാണ് ഏറ്റവും ഉചിതമെന്ന കമീഷന്‍െറ നിഗമനം പ്രസക്തമാണ്. അത്രതന്നെ പ്രധാനമാണ് നമ്മുടെ രാജ്യത്തെ കേസന്വേഷണവും നീതിന്യായക്രമവും കുറ്റമറ്റതല്ളെന്ന നിരീക്ഷണം. വ്യാജ സാക്ഷികളും വ്യാജ തെളിവുകളും സാധാരണമായിരിക്കുന്നു. പ്രതികള്‍ക്ക് അവസാനത്തെ അവലംബമായ സുപ്രീംകോടതിയെ സമീപിക്കാന്‍ പാവപ്പെട്ടവര്‍ക്ക് സാധ്യമല്ളെന്നിരിക്കെ കീഴ്കോടതികള്‍ക്ക് വിധിക്കാധാരമാക്കിയ തെളിവുകളുടെ ശരിയും തെറ്റും കീറിമുറിച്ചു പരിശോധിക്കാനുള്ള അവസരവും നഷ്ടപ്പെടുന്നു. യഥാര്‍ഥ പ്രതിയെ കണ്ടുകിട്ടിയില്ളെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന നീതിവിരുദ്ധമായ രീതി പൊലീസ് മുറതെറ്റാതെ പിന്തുടരുന്നതും ഗൗരവപൂര്‍വം വീക്ഷിക്കപ്പെടേണ്ടതാണ്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ സമവാക്യത്തിന്‍െറ നഗ്നമായ ലംഘനമാണിത്. അഫ്സല്‍ ഗുരുവിന്‍െറ കാര്യത്തില്‍ സുപ്രീംകോടതി പോലും സമ്മതിച്ചപോലെ സാമൂഹിക സമ്മര്‍ദം വധശിക്ഷക്ക് നിര്‍ബന്ധിക്കുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് നിയമ കമീഷന്‍െറ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നിരാകരിക്കുകയില്ളെന്ന പ്രതീക്ഷയാണ് മനുഷ്യസ്നേഹികള്‍ക്കുള്ളത്. അതേയവസരത്തില്‍ തീവ്രവാദ-ഭീകരകൃത്യ കേസുകളില്‍ പിടികൂടപ്പെടുന്നവര്‍ വധശിക്ഷക്കുതന്നെ അര്‍ഹരാണെന്ന മട്ടിലുള്ള നിയമ കമീഷന്‍ റിപ്പോര്‍ട്ടിലെ അഭിപ്രായം വിയോജനത്തിന് വകനല്‍കുന്നതാണ്. രാജ്യദ്രോഹവും ഭീകരതയും പരമാവധി ശിക്ഷ അര്‍ഹിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, യു.എ.പി.എ പോലുള്ള രാക്ഷസീയ നിയമങ്ങള്‍ പ്രാബല്യത്തിലുള്ളപ്പോള്‍ സുരക്ഷാസേനക്ക് ലഭിച്ച അമിതാധികാരം നിരപരാധികള്‍ വെറും സംശയത്തിന്‍െറ പേരില്‍ പിടികൂടപ്പെടാനും വ്യാജ തെളിവുകളിലൂടെ പ്രതിചേര്‍ക്കപ്പെടാനും യോഗ്യരായ അഭിഭാഷകരുടെ നിയമസഹായംപോലും നിഷേധിക്കപ്പെടാനും സാധ്യത ഏറെയാണ്. ഈ നിസ്സഹായതയുടെ പേരില്‍ പീഡനമനുഭവിക്കുന്ന എത്രയോ പേര്‍, വിശിഷ്യ ന്യൂനപക്ഷ സമുദായക്കാര്‍, ജയിലുകളിലുണ്ട്. അവര്‍ക്ക് വധശിക്ഷതന്നെ നല്‍കണമെന്ന ശാഠ്യം ഫാഷിസ്റ്റുകള്‍ക്കുണ്ടാകാം. എന്നാല്‍, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യസ്നേഹികള്‍ക്കതിനോട് യോജിക്കാനാകില്ല. അതിനാല്‍, അത്തരക്കാരെ വധശിക്ഷയില്‍നിന്നൊഴിവാക്കണമെന്നാണ് നീതിബോധം ആവശ്യപ്പെടുന്നത്. |
ശ്രീനിവാസനുമുന്നില്‍ പ്രായം തോല്‍ക്കുന്നു; ദിനംപ്രതി പൊതിക്കുന്നത് 2000 തേങ്ങ Posted: 01 Sep 2015 06:30 PM PDT Image: ![]() Subtitle: സെപ്റ്റംബര്‍ രണ്ട് ലോക നാളികേര ദിനം ബേപ്പൂര്‍: 14ാം വയസ്സില്‍ തുടങ്ങിയതാണ് കൊളത്തറ ചുങ്കത്ത് ഉള്ളാടത്ത് വീട്ടില്‍ ശ്രീനിവാസന്‍ നാളികേരം പൊതിക്കുന്ന ജോലി. 70ാം വയസ്സിലും ഇതേ ജോലിയില്‍തന്നെ സജീവമായി തുടരുന്ന ഇദ്ദേഹം പ്രതിദിനം രണ്ടായിരത്തില്‍പരം തേങ്ങയാണ് പൊതിച്ചെടുക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കേ പിതാവിനൊപ്പം കൊളത്തറ ചുങ്കത്തെ കളത്തിങ്കല്‍ കമ്മുക്കോയയുടെ വീട്ടില്‍ തേങ്ങ പെറുക്കിക്കൂട്ടാനും കൊപ്രയുണക്കാനുമൊക്കെ ശ്രീനിവാസന്‍ പോവുമായിരുന്നു. അവിടെവെച്ചാണ് കമ്മുക്കോയയുടെ വീട്ടില്‍ തേങ്ങ പൊതിച്ചുമാറ്റാന്‍ വരുന്നവരെ കാണുന്നത്. ജോലിക്കിടയില്‍ അവര്‍ ചായ കുടിക്കാന്‍ പോവുന്ന തക്കംനോക്കി ശ്രീനിവാസന്‍ കൗതുകത്തിന് ഇരുമ്പുപാരയില്‍ തേങ്ങ പൊതിച്ചുനോക്കി. പിന്നീടത് ഉപജീവനമാര്‍ഗമാകുകയായിരുന്നു. ഇന്ന് കമ്മുക്കോയയുടെ മകന്‍ മമ്മുണ്ണിയുടെ കൊപ്ര വ്യവസായസംരംഭങ്ങളിലും നാളികേരം പൊളിച്ചുമാറ്റുന്നത് ശ്രീനിവാസന്‍തന്നെ. അതീവശ്രദ്ധയും പരിശീലനവും ആവശ്യമായ ഒരു തൊഴിലാണിതെന്ന് ശ്രീനിവാസന്‍ സാക്ഷ്യപ്പെടുത്തുന്നു. ശ്രദ്ധയൊന്നു പാളിയാല്‍ ശരീരത്തില്‍ ഇരുമ്പുപാര തുളച്ചുകയറും. ജോലി തുടങ്ങിയ 14ാം വയസ്സില്‍ ആയിരം തേങ്ങ പൊളിച്ചുമാറ്റിയാല്‍ നാലു രൂപയാണ് കൂലി. ഇന്ന് ആ സ്ഥാനത്ത് 700 രൂപവരെ കിട്ടും. രാവിലെ ഏഴിന് തുടങ്ങിയാല്‍ രാത്രി ഇരുട്ടുന്നതുവരെ ജോലിതന്നെയാണെങ്കിലും സ്വയം പഠിച്ചെടുത്ത ജോലിയില്‍ ശ്രീനിവാസന്‍ പൂര്‍ണ സംതൃപ്തനാണ്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment