സ്വാഗതം
WELCOME

News Update..

Tuesday, September 8, 2015

‘വിജിലന്‍റ് കേരള’ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് Madhyamam News Feeds

‘വിജിലന്‍റ് കേരള’ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് Madhyamam News Feeds

Link to

‘വിജിലന്‍റ് കേരള’ കൂടുതല്‍ പഞ്ചായത്തുകളിലേക്ക്

Posted: 08 Sep 2015 01:29 AM PDT

കാസര്‍കോട്: അഴിമതിക്കെതിരെ വിജിലന്‍സ് വകുപ്പ് ആവിഷ്കരിച്ച വിജിലന്‍റ് കേരള പദ്ധതി ജില്ലയില്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. ജനപങ്കാളിത്തത്തോടെ അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച സംസ്ഥാന പദ്ധതിക്ക് ജില്ലയില്‍ ലഭിച്ച സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. വിജയകരമായ നടത്തിപ്പിന് സംസ്ഥാനതലത്തില്‍ ജില്ലക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് എട്ട് ജില്ലകളിലെ 44 പഞ്ചായത്തുകളില്‍ പദ്ധതി ആരംഭിച്ചത്. കാസര്‍കോട് ജില്ലയില്‍ പുല്ലൂര്‍-പെരിയ, പിലിക്കോട്, പൈവളികെ പഞ്ചായത്തുകളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലുമാണ് പൈലറ്റ് പദ്ധതി ആവിഷ്കരിച്ചത്. ജില്ലയില്‍ ഇതുവരെയായി 36 പരാതികളാണ് ഉന്നയിക്കപ്പെട്ടത്. പഞ്ചായത്ത്, വാര്‍ഡ്തലങ്ങളിലെ വിജിലന്‍സ് മോണിറ്ററിങ് കമ്മിറ്റിയും ഡിപ്പാര്‍ട്ട്മെന്‍റ്തല കമ്മിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വാര്‍ഡ് മെംബര്‍ മുതല്‍ നാട്ടിലെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സംഘവും ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ നിരീക്ഷിച്ച് അഴിമതി തടയുകയാണ് പ്രവര്‍ത്തന രീതി. പദ്ധതി നടപ്പാക്കിയ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയായി. ഗ്രാമസഭകള്‍ കൃത്യമായി ചേരുകയും അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് തന്നെ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നതും വിജിലന്‍റ് കേരളയുടെ നേട്ടമാണ്.
ജില്ലാ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം. പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. രഘുരാമനും പുല്ലൂര്‍ -പെരിയ പഞ്ചായത്തില്‍ വിജിലന്‍സ് സി.ഐ ഡോ. വി. ബാലകൃഷ്ണനും പൈവളികെ പഞ്ചായത്തില്‍ വിജിലന്‍സ് സി.ഐ പി. ബാലകൃഷ്ണന്‍ നായര്‍ക്കുമാണ് മേല്‍നോട്ടം. മികച്ച പ്രകടനത്തിന് ഡോ.വി. ബാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു.
വിജിലന്‍സിന്‍െറ പ്രത്യേക വെബ്സൈറ്റില്‍ മൊബൈല്‍ നമ്പറോ ഇ- മെയില്‍ വിലാസമോ നല്‍കി ആര്‍ക്കും പദ്ധതിയില്‍ അംഗമാകാം. അംഗമായതിന് ശേഷം ലോഗിന്‍ ചെയ്ത് അഴിമതിയെക്കുറിച്ച് പരാതിപ്പെടാം. പരാതി പോസ്റ്റ് ചെയ്ത ഉടനെ പരാതിക്കാരന്‍െറ പഞ്ചായത്ത് പരിധിയിലുള്ള കമ്മിറ്റി അംഗങ്ങള്‍ക്ക് മൊബൈല്‍ വഴിയും ഇ-മെയില്‍ വഴിയും പരാതിയെക്കുറിച്ച് വിവരം ലഭിക്കും. ഇവര്‍ക്ക് പരാതിക്കാരനുമായും ആക്ഷേപം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥനുമായും സംവദിക്കാനുള്ള അവസാരം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിന് താല്‍പര്യമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അപേക്ഷ ജില്ലാ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോക്ക് സമര്‍പ്പിക്കണം. വെബ്സൈറ്റ്: www.vigilantkerala.in

ഗെയില്‍ പ്രകൃതി വാതക പൈപ്പ്ലൈന്‍: ഭൂമിക്ക് മാര്‍ക്കറ്റ്വില നല്‍കാതെ പദ്ധതി അനുവദിക്കില്ല –ജനപ്രതിനിധികള്‍

Posted: 08 Sep 2015 01:26 AM PDT

കണ്ണൂര്‍: മാര്‍ക്കറ്റ് വിലനല്‍കി ഭൂമി ഏറ്റെടുക്കാന്‍ തയാറായാല്‍ മാത്രമേ ഗെയില്‍ കമ്പനിയുടെ പ്രകൃതി വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഗെയില്‍ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് നിര്‍ദിഷ്ട പൈപ്പ്ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.എല്‍.എമാരുടെയും പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തത്.
പ്രകൃതി വാതക പദ്ധതി നല്ലതാണ്. എന്നാല്‍, നിസ്സാര തുകക്ക് ഭൂമി കൈക്കലാക്കാമെന്ന് കരുതേണ്ടെന്നും മാര്‍ക്കറ്റില്‍ നിലവിലുള്ള വില കൊടുക്കാതെ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ളെന്നും ഇ.പി. ജയരാജന്‍ എം.എല്‍.എ പറഞ്ഞു. കണ്ണൂരില്‍ സെന്‍റിന് 40 ലക്ഷം രൂപ വിലയുണ്ട്. ഗെയിലിന്‍െറ താല്‍പര്യം ജനകീയ താല്‍പര്യമല്ല.
എത്രയോ കാലത്തേക്കുള്ള കോടികളുടെ ബിസിനസാണിത്. പാര്‍ലമെന്‍റ് ഉടമകളുടെ അനുവാദമില്ലാതെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ശ്രമിച്ചത് ഗെയിലിന ് വേണ്ടിയായിരുന്നു. മാര്‍ക്കറ്റ് വില ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നുവെങ്കില്‍ അത് നീക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
ന്യായ വിലക്കൊപ്പം പദ്ധതിയുടെ ലാഭത്തിന്‍െറ ഒരു വിഹിതം ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് വര്‍ഷം തോറും റോയല്‍റ്റി പോലെ നല്‍കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ ആവശ്യപ്പെട്ടു. പൈപ്പ് ലൈന്‍ വരുന്നതിനോട് എതിര്‍പ്പില്ളെന്നും പൊട്ടിത്തെറിയുണ്ടാകുമെന്നോ ജനങ്ങള്‍ക്ക് പ്രയോജനമില്ളെന്നോ അഭിപ്രായമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി നഷ്ടപ്പെടാത്തവര്‍ ജനങ്ങളുടെ വക്താക്കളായി രംഗത്ത് വരുന്നത് കണക്കിലെടുക്കേണ്ടതില്ളെന്ന അദ്ദേഹതിന്‍െറ അഭിപ്രായം പ്രതിഷേധത്തിനിടയാക്കി.
ഭൂമിയുടെ ഉടമകള്‍ക്കുള്ള ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും ഏറ്റെടുക്കുന്ന ഭൂമി കൈമാറുന്നതിനുള്ള തടസ്സം നീക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ആവശ്യപ്പെട്ടു.
കരഭൂമിക്കും വയലിനും നിശ്ചയിച്ച വിലയിലെ ഭീമമായ വ്യത്യാസവുമുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നില്ളെന്നാണ് ഗെയില്‍ അധികൃതര്‍ പറയുന്നതെങ്കിലും വിട്ടുകൊടുക്കുന്ന ഭൂമിക്ക് ചുറ്റുമതില്‍ നിര്‍മിക്കാന്‍ പോലും കഴിയില്ല. പൈപ്പ്ലൈന്‍ കടന്നു പോകുന്ന സര്‍വേ നമ്പറുകളില്‍ വീട് നിര്‍മാണത്തിനും കെട്ടിട നിര്‍മാണത്തിനും ചില പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ല -അവര്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ സ്ഥലമുടമകള്‍ എന്നിവരെ പങ്കെടുപ്പിച്ച് വീണ്ടും യോഗം ചേരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കലക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു.
കരഭൂമിക്കും വയലിനും നഷ്ട പരിഹാരം കണക്കാക്കിയതിലെ അന്തരം ഇല്ലാതാക്കാന്‍ വയലുകള്‍ കരപറമ്പായി കണക്കാക്കി വില നിശ്ചയിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, സബ്കലക്ടര്‍ നവജ്യോത് ഗോസ, അസി. കലക്ടര്‍ ചന്ദ്രശേഖര്‍, ഗെയില്‍ ചീഫ് മാനേജര്‍ ടോണി മാത്യു എന്നിവര്‍ പങ്കെടുത്തു. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന മണ്ഡലത്തിന്‍െറ പ്രതിനിധികളായ മന്ത്രി കെ.പി. മോഹനന്‍ പങ്കെടുത്തില്ല. കെ.കെ. നാരായണന്‍ എം.എല്‍.എ പ്രതിനിധിയെ അയക്കുകയാണ് ചെയ്തത്.

എസ്.ഐയുടെ മര്‍ദനത്തിനിരയായ പൊലീസുകാരന് സസ്പെന്‍ഷനും വകുപ്പുതല നടപടിയും

Posted: 08 Sep 2015 01:23 AM PDT

കൊച്ചി: എറണാകുളം സൗത് പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയും സസ്പെന്‍ഷനും. സിറ്റി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോജിനെതിരെയാണ് നടപടി.
തൃക്കാക്കര അസി. കമീഷണര്‍ ബിജോ അലക്സാണ്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ച് സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശാണ് ഷിനോജിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
മേലുദ്യോഗസ്ഥന്‍െറ നിര്‍ദേശം പാലിക്കാത്തതിനും കയര്‍ത്ത് സംസാരിച്ചതിനുമാണ് നടപടി. ഷിനോജിനെതിരായ വകുപ്പുതല അന്വേഷണത്തിന് സിറ്റി അസി. കമീഷണര്‍ എസ്.ടി. സുരേഷ്കുമാറിനെ ചുമതലപ്പെടുത്തി.
ഒരു മാസം മുമ്പ് സൗത് സ്റ്റേഷനില്‍ എസ്.ഐ ആയി ചുമതലയേറ്റ എ.സി. വിബിന്‍, ഷിനോജിനെ സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചെന്നാണ് പരാതി. കഴിഞ്ഞ മൂന്നിനാണ് സംഭവം.
മര്‍ദനത്തില്‍ പരിക്കേറ്റ ഷിനോജ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷിനോജിന്‍െറ പരാതിയില്‍ എസ്.ഐക്കെതിരെ കേസെടുക്കാന്‍ തയാറായില്ല.
ഇത്തരം സംഭവങ്ങളില്‍ ആശുപത്രിയില്‍നിന്ന് വിവരം ലഭിച്ചാല്‍ 12 മണിക്കൂറിനകം മൊഴിയെടുക്കണമെന്ന് നിയമമുണ്ടെങ്കിലും നടപ്പായില്ല. ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുമില്ല. തൃക്കാക്കര അസി.പൊലീസ് കമീഷണര്‍ ബിജോ അലക്സാണ്ടര്‍, സൗത്ത് സി.ഐ സിബിടോം എന്നിവര്‍ സൗത് സ്റ്റേഷനിലത്തെി ദൃക്സാക്ഷികളായ നാലു പൊലീസുകാരില്‍നിന്ന് തെളിവെടുത്തിരുന്നു.
എസ്.ഐ കൈയേറ്റം ചെയ്തത് കണ്ടുവെന്ന് പൊലീസുകാര്‍ മൊഴി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാതെ ഷിനോജിനെ സസ്പെന്‍ഡ് ചെയ്തെന്നാണ് സഹപ്രവര്‍ത്തകരായ പൊലീസുകാരുടെ ആരോപണം. സിറ്റി എ.ആര്‍ ക്യാമ്പില്‍നിന്ന് ഷിനോജ് സൗത് സ്റ്റേഷനില്‍ ജോലിക്കത്തെിയിട്ട് രണ്ടരവര്‍ഷമായി. ജനമൈത്രി പൊലീസിനായി ബുള്ളറ്റില്‍ റോമിയോ ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്ന ഷിനോജിനോട് എസ്.ഐ എ.സി. വിബിന്‍ അസഭ്യമായി സംസാരിച്ചുവെന്നും തുടര്‍ന്ന് ഷിനോജിനെ നെഞ്ചില്‍ പിടിച്ച് തള്ളിയശേഷം മുഖത്ത് അടിച്ചുവെന്നുമാണ് പരാതി.
റോമിയോ ഡ്യൂട്ടിക്ക് പോകാന്‍ രണ്ട് പൊലീസുകാരാണ് വേണ്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരാളെ വേറെ ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ കൂടെ പോകാന്‍ ആളില്ലാതെ നിന്ന ഷിനോജിനോട് എസ്.ഐ കയര്‍ത്ത് സംസാരിക്കുകയായിരുന്നു.
സഭ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും എസ്.ഐ പിടിച്ച് തള്ളിയെന്നാണ് ഷിനോജിന്‍െറ പരാതി.
അലക്സാണ്ടര്‍ നല്‍കിയ അന്വേഷണറിപ്പോര്‍ട്ട് രാത്രി സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശും ഡെപ്യൂട്ടി കമീഷണര്‍ ഹരിശങ്കറും ചര്‍ച്ചചെയ്തു. തുടര്‍ന്നാണ് സസ്പെന്‍ഷന് ഉത്തരവിട്ടത്.

ഷീന ബോറ കേസ്: രാകേഷ് മാരിയയെ കമീഷണര്‍ പദവിയില്‍ നിന്ന് നീക്കി

Posted: 08 Sep 2015 01:17 AM PDT

Image: 

മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മുംബൈ പൊലീസ് കമീഷണര്‍ രാകേഷ് മാരിയയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാകാന്‍ 22 ദിവസം ബാക്കി നില്‍ക്കെ ചൊവ്വാഴ്ചയാണ് സ്ഥാനക്കയറ്റേത്തോടെ മാരിയയെ മാറ്റിയത്. എ.ഡി.ജി.പി റാങ്കില്‍ നിന്ന് ഡി.ജി.പിയായി ഉയര്‍ത്തി ഹോംഗാര്‍ഡിന്‍െറ നേതൃത്വമാണ് മാരിയക്ക് നല്‍കിയത്. അഹമദ് ജാവേദിനോട് ഇന്നുതന്നെ കമീഷണറായി ചുമതലയേല്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഷീന ബോറ കൊലക്കേസ് അന്വേഷണം പരിസമാപ്തിയിലത്തെി നില്‍ക്കെ അപ്രതീക്ഷിതമായാണ് സര്‍ക്കാര്‍ ഉത്തരവ്.

കമീഷണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ഷീന ബോറ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഷീന ബോറ കൊലക്കേസിന് അരൂഷി തല്‍വാര്‍ കൊലക്കേസിന്‍െറ വിധി ഉണ്ടാകില്ളെന്നും രാകേഷ് മാരിയ കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഹിന്ദി പത്രത്തോട് പറഞ്ഞിരുന്നു. ഗണേഷോല്‍സവം ആസന്നമായിരിക്കെയാണ് പെട്ടെന്നുള്ള മാറ്റമെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി കെ.പി ഭക്ഷി പറഞ്ഞത്. ഡി.ജി.പി റാങ്കിന് 2011 ലെ രാകേഷ് മാരിയ യോഗ്യനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്നുള്ള തീരുമാനത്തിന് ഷീന ബോറ കൊലക്കേസുമായി ബന്ധമില്ളെന്നും അദ്ദേഹം അവകാശപ്പെട്ടു.

മൂന്ന് വര്‍ഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രാകേഷ് മാരിയക്കു ലഭിച്ച രഹസ്യവിവരമാണ് ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് വഴിതുറന്നത്. രണ്ട് മാസത്തെ രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം കഴിഞ്ഞ മാസം 25 നാണ് മാധ്യമ മേധാവിയായിരുന്ന ഇന്ദ്രാണി മുഖര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ദ്രാണി മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയായതിനാല്‍ ഷീന ബോറ കൊലക്കേസ് ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഷീന ബോറ കൊല്ലപ്പെട്ടതാണെന്നും റായിഗഡിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് കണ്ടെടുത്തത് ഷീന ബോറയുടെ എല്ലുകളാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മാരിയയുടെ പദവി മാറ്റം. 1981 ലെ ഐ.പി.എസ് ബാച്ചുകരനാണ് മാരിയ. 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ തുമ്പുണ്ടാക്കിയത് മാരിയയാണ്. അന്ന് ട്രാഫിക് ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറായിരുന്നു അദ്ദേഹം. സ്ഫോടന പരമ്പരയില്‍ ടൈഗര്‍ മേമന്‍െറയും മേമന്‍ കുടുംബത്തിന്‍െറയും  പങ്ക് കണ്ടത്തെിയത് മാരിയയാണ്. പിന്നീടാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണ കേസ് അന്വേഷിച്ചതും മാരിയയാണ്. മുംബൈ ക്രൈംബ്രാഞ്ച്, മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന എന്നിവയുടെ മേധാവിത്വവും വഹിച്ചിട്ടുണ്ട്.
 

മോദി നല്‍കുന്നത് വാഗ്ദാനങ്ങള്‍ മാത്രം ^സോണിയ ഗാന്ധി

Posted: 08 Sep 2015 12:45 AM PDT

Image: 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രൂക്ഷവിമര്‍ശം. മാധ്യമങ്ങളിലൂടെ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് മോദി നല്‍കുന്നതെന്നും സര്‍ക്കാര്‍ യാതൊരു വികസനപ്രവര്‍ത്തനവും നടത്തുന്നില്ളെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.

മോദി തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പറഞ്ഞതെല്ലാം പാഴ് വാക്കായിരുന്നു. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞത് ഇതിന് ഉദാഹരണമാണെന്നും സോണിയ പറഞ്ഞു.

ബിഹാര്‍ തിരഞ്ഞെടുപ്പ്, കേന്ദ്രസര്‍ക്കാറിന്‍്റെ നയങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട പ്രക്ഷോഭപരിപാടികള്‍, പാര്‍ട്ടി ഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, അംഗത്വവിതരണം, എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രവര്‍ത്തകസമിതി യോഗം  ചേര്‍ന്നത്.
 

വെല്ലുവിളി, അക്രമം: നാടിനെ ഭീതിയിലാഴ്ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍

Posted: 08 Sep 2015 12:27 AM PDT

ചാരുംമൂട്: സമാധാനജീവിതം നയിച്ചിരുന്ന ജില്ലയുടെ തെക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ അസ്വസ്ഥതയുടെയും സംഘര്‍ഷാവസ്ഥയുടെയും പിടിയില്‍. സി.പി.എമ്മും ബി.ജെ.പിയും തമ്മിലെ ഏറ്റുമുട്ടല്‍ ആ പാര്‍ട്ടികളില്‍ പ്പെട്ടവര്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തിലും ഭീതിജനിപ്പിച്ചിരിക്കുന്നു. വെല്ലുവിളിയും അക്രമവും മൂലം ഭീതിയിലാണ് നാട്ടുകാര്‍.
ശ്രീകൃഷ്ണജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചാരുംമൂട് മേഖലയിലെ പാലമേല്‍ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടത്. ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷാവസ്ഥ തുടങ്ങുന്നത്. അടൂര്‍ പള്ളിക്കല്‍ ക്ഷേത്രത്തിലും ശ്രീകൃഷ്ണജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായി. അതിന്‍െറ ബാക്കിയായി നൂറനാട് പള്ളിമുക്കിന് സമീപം ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിക്കും മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ ഡി.വൈ.എഫ്.ഐ ചാരുംമൂട് മേഖലാ സെക്രട്ടറി വിനോദിന്‍െറ വീടിനുനേരെ ആക്രമണം നടന്നു. പോര്‍ച്ചില്‍ കിടന്ന കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
വാളിന് വാളെന്നും കണ്ണിന് കണ്ണെന്നും തരത്തിലുള്ള നീക്കങ്ങളാണ് നടന്നത്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ പാലമേല്‍ പഞ്ചായത്തില്‍ മാത്രം ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. പ്രകടനവും യോഗവും നടത്തി. ഇതിന് ബദലായി ബി.ജെ.പി പാലമേല്‍, നൂറനാട് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സി.പി.എമ്മും തങ്ങളുടെ ഹര്‍ത്താല്‍ മേഖല വിപുലീകരിച്ചു. അങ്ങനെ അഞ്ച് പഞ്ചായത്തുകളില്‍ രണ്ട് പാര്‍ട്ടികളും നടത്തിയ ഹര്‍ത്താല്‍ ജനജീവിതത്തെ നന്നായി ബാധിച്ചു. വാഹനങ്ങള്‍ അവിടവിടെ ഓടിയെങ്കിലും ഭയം മൂലം ജനങ്ങള്‍ക്ക് സ്വതന്ത്രമായി തൊഴിലെടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളാണ് ഈ ഭാഗത്ത് കൂടുതല്‍. അന്നന്ന് ജോലിചെയ്ത് ലഭിക്കുന്ന വരുമാനം മൂലം കഴിയുന്നവര്‍. രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ഭേദപ്പെട്ട അടിത്തറയുള്ള പ്രദേശമാണിവിടം. ബി.ജെ.പിയുമായുണ്ടായ പ്രശ്നങ്ങള്‍ ഏറെനാളായി ഏറ്റുമുട്ടലുകളില്‍ എത്തിയിരുന്നു. ചെറിയ കാരണം മൂലം വലിയ അക്രമത്തിലേക്കും സംഘട്ടനത്തിലേക്കും ചിലപ്പോള്‍ കൊലപാതകത്തിലേക്കും അത് എത്തി. ഒരുവശത്ത് ബി.ജെ.പിയും മറുവശത്ത് സി.പി.എമ്മും ബലപരീക്ഷണത്തിന് ഒരുങ്ങുമ്പോള്‍ ഗ്രാമീണ മേഖലയുടെ സ്വച്ഛമായ ജീവിതാന്തരീക്ഷമാണ് തകരുന്നത്.
രണ്ടുദിവസങ്ങളില്‍ നടന്ന ഹര്‍ത്താലുകള്‍ പാലമേല്‍ പഞ്ചായത്തില്‍ വല്ലാത്ത ഭീതിയാണ് ഉണ്ടാക്കിയത്.
ചാരുംമൂട് മേഖലയുടെ സമാധാനാന്തരീക്ഷവും ഇല്ലാതായി. വന്‍ പൊലീസ് സന്നാഹം ഉണ്ടായെങ്കിലും പരസ്പരം ഏറ്റുമുട്ടുന്ന ഗ്രാമീണ സമൂഹത്തിന്‍െറ പോര്‍വിളിക്കുമുന്നില്‍ പൊലീസിന് പലപ്പോഴും ഒന്നും ചെയ്യാന്‍ പറ്റുന്നില്ല.
രണ്ടുകൂട്ടരും നേര്‍ക്കുനേര്‍ നടത്താന്‍ നിശ്ചയിച്ച പ്രകടനം പൊലീസിന്‍െറ നിര്‍ദേശപ്രകാരം ഒഴിവായതില്‍ ജനങ്ങള്‍ ആശ്വസിക്കുകയാണ്. അതിനിടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ചന്ദനപുറത്ത് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

Posted: 08 Sep 2015 12:18 AM PDT

പത്തിരിപ്പാല: സംസ്ഥാന പാതയില്‍ ചന്ദനപുറത്തിന് സമീപം ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശികളായ അബ്ബാസ് (38) നസീര്‍, റംലത്ത് (34) നസിയത്ത് (24) സലീന (30) ജാസ്മിന്‍ (30) സുറുമ (28) മുഹമ്മദ് നിഷ (29) നസീറ (30) കദീജ (38) ലോറി ഡ്രൈവര്‍ തേനി കമ്പം സ്വദേശികളായ നന്ദഗോപാലന്‍, ക്ളീനര്‍ ആദീശ്വരന്‍, ടെമ്പോ ട്രാവലര്‍ യാത്രക്കാരായ മുഹമ്മദലി, സമീന (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാലിന് സാരമായി പരിക്കേറ്റ ട്രാവലര്‍ ഡ്രൈവര്‍ അബ്ബാസിനെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.
ഒറ്റപ്പാലം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ലോറി നിയന്ത്രണംവിട്ട് വലതുഭാഗത്തേക്ക് ചരിഞ്ഞ് റോഡിന് കുറുകെയായി നില്‍ക്കുകയായിരുന്നു.
ഇതോടെ പാലക്കാട് ഭാഗത്തുനിന്ന് വന്ന ടെമ്പോ ട്രാവലര്‍ ലോറിയില്‍ ചെന്നിടിച്ചു. അപകടത്തില്‍ ട്രാവലറിന്‍െറ മുന്‍ഭാഗം ഉള്ളിലേക്ക് കയറി ഡ്രൈവര്‍ കുടുങ്ങി. നാട്ടുകാരും ഹൈവേ പൊലീസും സ്ഥലത്തത്തെി ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു.
മങ്കര പൊലീസും സ്ഥലത്തത്തെി. പാലക്കാട് പുതുപ്പള്ളി തെരുവില്‍നിന്ന് കുടുംബസമേതം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
പ്രസവത്തിന് കൂട്ടിവരാനായി പുതുപ്പള്ളി തെരുവില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്നു ട്രാവലര്‍.

കണ്ണൂരില്‍ ആര്‍.എസ്.എസ് ^പൊലീസ് ഒത്തുകളിയെന്ന് കോടിയേരി

Posted: 08 Sep 2015 12:10 AM PDT

Image: 

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ് ^പൊലീസ് ഒത്തുകളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍വെച്ചു തന്നെ ജാമ്യം നല്‍കി വിട്ടയച്ച നടപടി സര്‍ക്കാരും ആര്‍.എസ്.എസും തമ്മിലുള്ള ഒത്തുകളിയുടെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനാരായണ ഗുരുവിന്‍്റെ പ്രതിമ തകര്‍ത്ത് കലാപം സൃഷ്ടിക്കാനായിരുന്നു ആര്‍.എസ്.എസ് ലക്ഷ്യം. ഇവര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി പത്തുമിനുട്ടുകൊണ്ട് ജാമ്യം നല്‍കി വിട്ടയക്കുകയാണുണ്ടായതെന്നും കോടിയേരി പ്രസ്താവനയില്‍ ആരോപിച്ചു.

കേരളത്തില്‍ ആര്‍.എസ്.എസിന് അഴിഞ്ഞാടാനും സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. കേരളത്തിന്‍റെ മഹത്തായ മതേതര പാരമ്പര്യത്തെ തകര്‍ക്കുന്ന വിധം വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ കേരളത്തെ വിട്ടുകൊടുക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസ് നേരത്തെ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് പിന്‍വലിച്ചിരുന്നു.എം.ജി. കോളേജില്‍ ആര്‍.എസ്.എസുകാര്‍ പൊലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസും പിന്‍വലിച്ചുകൊണ്ട് ആര്‍.എസ്.എസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.

മുംബൈയില്‍ താല്‍ക്കാലിക മത്സ്യ-മാംസ നിരോധം

Posted: 07 Sep 2015 11:25 PM PDT

Image: 

മുംബൈ: മാട്ടിറച്ചി നിരോധത്തിന് പിന്നാലെ  താനെയിലെ മിരാ-ഭയന്ദര്‍ കോര്‍പറേഷനില്‍ താല്‍ക്കാലികമായി മീനും ഇറച്ചിയും നിരോധിച്ചു. ജൈന മതക്കാരുടെ ഉത്സവം പ്രമാണിച്ചാണ് ബി.ജെ.പി ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മീനും ഇറച്ചിയും വില്‍ക്കുന്നതിനും മൃഗങ്ങളെ അറുക്കുന്നതിനും നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ 10 മുതല്‍ 18വരെ എട്ടു ദിവസത്തേക്കാണ് നിരോധം.

കഴിഞ്ഞ വര്‍ഷം ജൈന മതക്കാരുടെ ഉപവാസ ഉത്സവമായ പിയുര്‍ഷാന്‍ സമയത്ത് രണ്ട് ദിവസത്തേക്ക് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ ഇത് 8 ദിവസമായി ദീര്‍ഘിപ്പിച്ചതോടെ മുംബൈയിലെ മത്സ്യ-ഇറച്ചി വ്യാപാരികള്‍ പ്രതിസന്ധിയിലായി.

എന്നാല്‍ 18 ദിവസത്തേക്ക് നിരോധമേര്‍പ്പെടുത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെന്നും ബക്രീദ് പ്രമാണിച്ച് ദിവസങ്ങള്‍ വെട്ടിക്കുറക്കുകയായിരുന്നെന്ന് മേയര്‍ ഗീതാജെയിന്‍ വിശദീകരിച്ചു.

നിരോധ നീക്കത്തിനെതിരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തത്തെിയിട്ടുണ്ട്. നഗരത്തില്‍ പല തരത്തിലുള്ള ആളുകള്‍ താമസിക്കുന്നുണ്ട്. കോര്‍പ്പറേഷനോ ഏതെങ്കിലും സമുദായമോ അല്ല മറ്റുള്ളവര്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് എന്ന് ശിവസേന വ്യക്തമാക്കി. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനാണ് ബി.ജെ.പി നിരോധം ഏര്‍പ്പെടുത്തുന്നത് എന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് എന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയും ആരോപിച്ചു.

വിഷയത്തില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ വിട്ടുനിന്നതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നാല് കൗണ്‍സിലര്‍മാര്‍ക്ക് ശിവസേന നോട്ടീസ് നല്‍കിയിട്ടുണ്ട്.

2011ലെ സെന്‍സസ് അനുസരിച്ച്് മിര-ഭയന്ദര്‍ മുനിസിപ്പാലിറ്റിയില്‍ 8.5 ലക്ഷം ജനങ്ങളാണുള്ളത്. ഇതില്‍ 1.25 ലക്ഷം പേര്‍ ജൈനരാണ്.
 

പ്രതിമ തകര്‍ത്തവരെ വിട്ടയച്ചത് ആര്‍.എസ്.എസ്^പൊലീസ് ഒത്തുകളിയെന്ന് പിണറായി

Posted: 07 Sep 2015 11:25 PM PDT

Image: 

തലശ്ശേരി: നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ തകര്‍ത്ത മൂന്നു ആര്‍.എസ്.എസുകാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ആര്‍.എസ്.എസ് പോലീസ് ബന്ധത്തിന് തെളിവെന്ന് സിപി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അക്രമികളെ ജയിലില്‍ അടക്കുന്നതിനു പകരം ആര്‍ എസ്.എസും പൊലീസും ഒത്തു കളിക്കുകയാണുണ്ടായതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ്  പിണറായി ഇക്കാര്യം പറഞ്ഞത്.

നാട്ടില്‍ ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം തുറന്നുകാണിക്കാന്‍ ശ്രമിച്ച നിശ്ചല ദൃശ്യം കണ്ടു കലി തുള്ളിയവര്‍ ആര്‍.എസ്.എസ്  പ്രതിമ തകര്‍ത്ത് കുപ്പയിലെറിഞ്ഞതിനെക്കുറിച്ചു മിണ്ടിയില്ളെന്നും പിണറായി ചൂണ്ടിക്കാട്ടി.

കണ്ണൂരില്‍ ആര്‍.എസ്.എസ് പൊലീസ് ഒത്തുകളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആര്‍.എസ്.എസും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

തലശ്ശേരി നങ്ങാറത്ത് പീടികയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത് കരം വെട്ടി പൊന്തക്കാട്ടിലെറിഞ്ഞ മൂന്നു ആർ എസ് എസുകാരെ ...

Posted by Pinarayi Vijayan on Monday, September 7, 2015

കൊണ്ടോട്ടി സി.എച്ച്.സി: താലൂക്ക് ആശുപത്രിയാക്കുമെന്ന മന്ത്രിയുടെ വാക്കിന് ജീവന്‍ വെച്ചില്ല

Posted: 07 Sep 2015 11:16 PM PDT

കൊണ്ടോട്ടി: നിയമസഭയില്‍ മന്ത്രി നല്‍കിയ വാക്കിന് മാസങ്ങള്‍ കഴിഞ്ഞിട്ടും ജീവന്‍ വെച്ചില്ല. കൊണ്ടോട്ടി സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനമാണ് നിയമസഭയുടെ പുറം കാണാതെ കിടക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് രോഗികളത്തെുന്ന സി.എച്ച്.സി കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറയും സംസ്ഥാന ഹജ്ജ് ഹൗസിന്‍െറയും റഫറല്‍ ആശുപത്രിയാണ്.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയിലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്നത് സജീവ പരിഗണനയിലാണെന്ന് അറിയിച്ചത്.
ദിവസവും ശരാശരി 600ലേറെ രോഗികള്‍ ഇവിടെ ചികിത്സ തേടിയത്തെുന്നുണ്ട്. ബ്ളോക്ക് പഞ്ചായത്തിന്‍െറ സൗജന്യ ഡയാലിസിസ് സെന്‍ററും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കിടത്തി ചികിത്സക്കായി 29 ബെഡുകളാണുള്ളത്. താലൂക്കാശുപത്രിയാവുന്നതോടെ ഇത് നൂറാക്കി ഉയര്‍ത്താന്‍ സാധിക്കും.
രോഗികളെ കൊണ്ട് വീര്‍പ്പുമുട്ടുന്ന സി.എച്ച്.സിയെ താലൂക്കാശുപത്രിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുണ്ട്.

ഗുരുദേവ പ്രതിമ തകര്‍ക്കല്‍: മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted: 07 Sep 2015 11:09 PM PDT

Image: 

കണ്ണൂര്‍: കണ്ണൂര്‍ നങ്ങാറത്ത് പീടികയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈശാഖ്, റിഗില്‍,പ്രശോഭ് എന്നിവരെയാണ് ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ അറസ്റ്റ് ചെയ്ത മൂന്നുപേരുള്‍പ്പെടെ 10 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ചയാണ് നങ്ങാറത്ത് പീടികയിലെ സി.പി.എം. നിയന്ത്രണത്തിലുള്ള ശ്രീമുദ്ര കലാ സാംസ്കാരിക വേദി കെട്ടിടത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്. കെട്ടിടത്തിലെ ശ്രീനാരായണ ഗുരുവിന്‍്റെ പ്രതിമയുടെ കൈ വെട്ടിമാറ്റി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്ഥലത്തെ കൂറ്റന്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്‍െറ ശില്‍പവും കൊടിമരവും തകര്‍ത്തിരുന്നു.

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എം നടത്തിയ ഘോഷയാത്രക്കിടെ ശ്രീനാരായണഗുരുവിനെ അപമാനിച്ചു എന്നാരോപിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍  ബി.ജെ.പി കരിദിനം ആചരിക്കുകയാണ്. ഗുരുനിന്ദക്കെതിരെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും  ഇന്ന് വൈകീട്ട് ബി.ജെ.പി  പ്രതിഷേധപ്രകടനങ്ങള്‍ നടത്തും.

 

കുളമ്പുരോഗം: കനത്ത ജാഗ്രതാനിര്‍ദേശം

Posted: 07 Sep 2015 11:06 PM PDT

കല്‍പറ്റ: നെന്‍മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ കുളമ്പുരോഗം സ്ഥിരീകരിച്ചതോടെ കര്‍ഷകര്‍ ആശങ്കയില്‍. ക്ഷീരകര്‍ഷകര്‍ക്കായി മൃഗസംരക്ഷണവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
അന്യസംസ്ഥാനങ്ങളില്‍നിന്ന് കച്ചവടത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി കന്നുകാലികളെ കൊണ്ടുവരുമ്പോള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫിസര്‍ കെ.ആര്‍. ഗീത അറിയിച്ചു. നെന്‍മേനി പഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു സ്ക്വാഡുകളും നൂല്‍പ്പുഴയില്‍ മൂന്നു സ്ക്വാഡുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നെന്‍മേനി നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ ചത്ത കന്നുകാലികളുടെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസില്‍ പരിശോധിച്ച് കഴിഞ്ഞ ദിവസമാണ് കുളമ്പുരോഗം സ്ഥിരീകരിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍. വയനാട്ടിലേക്ക് അന്യജില്ലകളില്‍നിന്ന് കുളമ്പുരോഗം ബാധിച്ച കന്നുകാലികളെ കൊണ്ടുവരുന്നതായി വകുപ്പിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കുളമ്പുരോഗം സാംക്രമിക രോഗമായതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം.
തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പുവരുത്തണം. രോഗം പിടിപെട്ട കാലികളുള്ള വീട്ടില്‍ ക്ഷീരകര്‍ഷകര്‍ കഴിവതും സന്ദര്‍ശനം ഒഴിവാക്കണം. തൊഴുത്ത്,പുല്‍ത്തൊട്ടി, പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വൈറസ് വ്യാപനം തടയാന്‍ യുക്തമായ അണുനാശിനി പ്രയോഗിക്കണം. നാല് ശതമാനം വീര്യത്തില്‍ അലക്കുകാര ലായനി പ്രയോഗിക്കാം. രോഗം ബാധിച്ച കന്നുകാലികളെ മേയാന്‍ വിടുകയോ ക്രയവിക്രയം ചെയ്യുകയോ മാംസ ആവശ്യങ്ങള്‍ക്കായി കശാപ്പു ചെയ്യുകയോ അറവുമാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ ചെയ്യരുത്. ആറു മാസം ഇടവേളകളില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉരുക്കള്‍ക്ക് നിര്‍ബന്ധമായും നല്‍കണം. ഈ കുത്തിവെപ്പിന് പാര്‍ശ്വഫലങ്ങളില്ല. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കാലികളാണ് രോഗം വന്ന് ചാകുന്നത്. കുളമ്പുരോഗം ബാധിച്ച അത്യുല്‍പാദന ശേഷിയുള്ള ഉരുക്കളില്‍ കരലടപ്പന്‍ മൂലവും മരണം സംഭവിക്കാമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കുന്നു.

വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ മദ്യഷാപ്പ് വിരുദ്ധ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

Posted: 07 Sep 2015 10:56 PM PDT

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ സര്‍ക്കാറിന്‍െറ ബിവറേജസ് ഒൗട്ട്ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സായാഹ്ന സത്യഗ്രഹം സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം തുടങ്ങി. സായാഹ്ന സത്യഗ്രഹം കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. ഭരണാധികാരികള്‍ വാചകക്കസര്‍ത്ത് അവസാനിപ്പിച്ച് മദ്യത്തിനെതിരെ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ മദ്യശാലയുള്ളതിനാല്‍ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മദ്യത്തിനെതിരെ മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ച നിലപാടുകള്‍ അധികാരികള്‍ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സത്യഗ്രഹ സമിതി ചെയര്‍മാന്‍ പൊയിലില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോടിന്‍െറ ഹൃദയഭാഗത്ത് ഒരു മദ്യഷാപ്പാണുള്ളതെന്ന് പറയുന്നതുതന്നെ നാണക്കേടാണെന്നും പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്ന ഇത്തരം മദ്യശാലകള്‍ അടച്ചുപൂട്ടേണ്ടത് ജനാധിപത്യ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ധര്‍മസമരങ്ങള്‍ അധികാരികള്‍ക്ക് കണ്ടില്ളെന്നു നടിക്കാനാകില്ല. വൈകാതെ പൊതുപ്രശ്നമായി മാറി വൈക്കം മുഹമ്മദ് ബഷീര്‍ റോഡിലെ മദ്യശാല പൂട്ടേണ്ടിവരും -അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ. മോഹന്‍ലാല്‍, സോഷ്യോ വാസു, ഹാജി മാഹിന്‍ നെരോത്ത്, സുഭാഷ് ആബേല്‍, പ്രഫ. ടി.എം. രവീന്ദ്രന്‍, അനില്‍ ബാബു, ടി. ബാലകൃഷ്ണന്‍, കുര്യന്‍ ചെമ്പനാനി, രാമദാസ് പന്തീരാങ്കാവ്, പുന്നശ്ശേരി ശ്രീധരന്‍ മാസ്റ്റര്‍, പടുവാട്ട് ബാലകൃഷ്ണന്‍, അബു അന്നശ്ശേരി എന്നിവര്‍ സംസാരിച്ചു. പ്രഫ. ഒ.ജെ. ചിന്നമ്മ സ്വാഗതവും അഷ്റഫ് ചേലാട്ട് നന്ദിയും പറഞ്ഞു.
ഹോളിക്രോസ് കോളജിലെ 50ഓളം വിദ്യാര്‍ഥികള്‍ ആദ്യ ദിവസത്തെ സത്യഗ്രഹത്തില്‍ പങ്കാളികളായി. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ മദ്യശാല തുടങ്ങിയതോടെ മദ്യപാനികളുടെയും സാമൂഹികദ്രോഹികളുടെയും കുറ്റവാളികളുടെയും താവളമായി മാറിയിരിക്കുകയാണെന്നാണ് പ്രധാന ആരോപണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതുവഴി പലപ്പോഴും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഒക്ടോബര്‍ രണ്ടിന് ഈ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാണ് മദ്യനിരോധന സമിതിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് എല്ലാദിവസവും വൈകീട്ട് നാലു മുതല്‍ ആറുമണി വരെയാണ് സത്യഗ്രഹം.

പാക്, ബംഗ്ളാദേശ് ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടരാന്‍ അനുമതി

Posted: 07 Sep 2015 10:54 PM PDT

Image: 

ന്യൂഡല്‍ഹി: പാകിസ്താനിലും ബംഗ്ളദേശിലും നിന്ന് ന്യൂനപക്ഷ അഭയാര്‍ഥികളായി ഇന്ത്യയില്‍ എത്തിയവര്‍ക്ക് വിസ കാലാവധി തീര്‍ന്നാലും വ്യക്തമായ രേഖകളില്ളെങ്കിലും ഇന്ത്യയില്‍ തുടരാന്‍ അനുമതി.  മാനുഷിക പരിഗണനവച്ചാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയില്‍ വന്നവര്‍ക്കാണ് ഇളവ്. പാക്കിസ്ഥാന്‍, ബംഗ്ളദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തി ഇവിടെ കഴിയുന്നതു രണ്ടുലക്ഷത്തോളം ഹിന്ദുക്കളും സിഖുകാരുമാണ്.ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

മധ്യപ്രദേശില്‍ കഴിയുന്ന 19,000 വിദേശ അഭയാര്‍ഥികള്‍ക്ക് നീണ്ട കാലാവധിയുള്ള വിസ അനുവദിച്ച് കഴിഞ്ഞ വര്‍ഷം മേയില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രാജസ്ഥാനില്‍ 11,000വും ഗുജറാത്തില്‍ 4000വും നീണ്ട കാലാവധിയുള്ള വിസകള്‍ കേന്ദ്രം അനുവദിച്ചുണ്ട്.

എണ്ണ, ബാങ്കിങ് രംഗത്ത് കൂടുതല്‍ വിദേശ സഹകരണത്തിന് ആലോചന

Posted: 07 Sep 2015 10:31 PM PDT

Image: 
റിയാദ്: എണ്ണ, ബാങ്കിങ് രംഗത്ത് കൂടുതല്‍ വിദേശ സഹകരണം ആകര്‍ഷിക്കാന്‍ സൗദി ആലോചിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ സൗദി അരാംകോയില്‍ എണ്ണ ശുദ്ധീകരണം, വിതരണം, അനുബന്ധ സേവനങ്ങള്‍ എന്നീ മേഖലകളില്‍ വിദേശ സഹകരണത്തോടെ പുതിയ പദ്ധതികള്‍ ആരംഭിക്കാനാണ് ശ്രമം. സല്‍മാന്‍ രാജാവിനൊപ്പം അമേരിക്കന്‍ സന്ദര്‍ശനത്തിനത്തെിയ രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം യു.എസ് വ്യാപാര പ്രമുഖരുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച സൂചന നല്‍കി.  
കൂടുതല്‍ വിദേശ ബാങ്കുകളേയും രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് പരിമിതപ്പെടുത്തിയ ഉയര്‍ന്ന ക്രെഡിറ്റ് പരിധിക്കുള്ളില്‍ നിന്നാണ് നിലവിലുള്ള ബാങ്കുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നത്. 
എന്നാല്‍, വ്യക്തിഗത, ചെറുകിട കമ്പനികള്‍ക്കുള്ള ബാങ്കിങ് സേവനങ്ങളിലാണ് പുതിയ സാധ്യതകള്‍ തുറക്കുന്നത്. രാജ്യത്തേക്ക് പുതുതായി കടന്നുവരുന്ന യു.എസ് ബാങ്കുകള്‍ക്ക് വരുന്ന അഞ്ചു മുതല്‍ പത്തു വര്‍ഷത്തേക്ക് 150 ശതകോടി ഡോളറിന്‍െറ വിപണി വിഹിതം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 
അതിനിടെ, റീട്ടെയ്ല്‍ രംഗത്ത് നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യാന്തര എണ്ണ വിപണിയില്‍ അടുത്തിടെ സംഭവിച്ച വിലയിടിവിനെ തുടര്‍ന്നുണ്ടായ വരുമാന ചോര്‍ച്ച പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് സൗദി വാണിജ്യ രംഗത്ത് ദൂരവ്യാപക മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന നീക്കം. നിലവില്‍ 75 ശതമാനമാണ് വിദേശ നിക്ഷേപ പരിധി. 
സല്‍മാന്‍ രാജാവിന്‍െറ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യു.എസ് വ്യാപാര പ്രമുഖരുമായി നടന്ന കൂടിക്കാഴ്ചയില്‍ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (സാഗിയ) അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
സോപാധികമായ നിക്ഷേപമാണ് ക്ഷണിക്കുന്നത്. ഉപാധികളും വ്യവസ്ഥകളും പിന്നീട് പുറത്തുവിടും. വന്‍ നിക്ഷേപ ശേഷിയുള്ള രാജ്യാന്തര കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്നതാണ് നീക്കത്തിന്‍െറ പ്രാഥമിക ലക്ഷ്യം. നിക്ഷേപം വരുന്നതിനൊപ്പം സൗദി പൗരന്‍മാര്‍ക്കുള്ള വെള്ളക്കോളര്‍ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയെന്നതും ഉദ്ദേശ്യങ്ങളില്‍ പെടുന്നു. നിക്ഷേപ നിയമങ്ങളും നിക്ഷേപകര്‍ക്കുള്ള വിസ നിയന്ത്രണങ്ങളും മാറ്റുന്നതിനുള്ള നടപടികളിലാണ് ‘സാഗിയ’ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. 

രക്തസാക്ഷി കുടുംബ കാര്യങ്ങള്‍ക്കായി പ്രത്യേക ഓഫിസ്

Posted: 07 Sep 2015 10:04 PM PDT

Image: 
Subtitle: 
സൈനികരുടെ സ്മരണക്കായി മ്യൂസിയം പണിയും
അബൂദബി: യമനില്‍ രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അബൂദബി കിരീടാവകാശിയുടെ കോടതില്‍ പ്രത്യേക ഓഫിസ് തുറന്നു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, സൈനികരുടെ മരണത്തില്‍ അനുശോചന പ്രവാഹം തുടരുകയാണ്. മൂന്ന് ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം തിങ്കളാഴ്ച അവസാനിച്ചു. ഭരണാധികാരികള്‍ തിങ്കളാഴ്ചയും മരണമടഞ്ഞ സൈനികരുടെ വീടുകളില്‍ ആശ്വാസ വാക്കുകളുമായത്തെി. മരണപ്പെട്ട ഒരു സൈനികന്‍െറ കൂടി മൃതദേഹം തിങ്കളാഴ്ച രാജ്യത്തത്തെിച്ചു. 
മരണപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ എല്ലാ കാര്യങ്ങളും പ്രത്യേക ഓഫിസ് ഏറ്റെടുക്കും. കുടുംബാംഗങ്ങളുടെയും മക്കളുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഓഫിസ് മുന്‍കൈയെടുക്കും. ജീവന്‍ ബലിനല്‍കിയ സൈനികരെ രാജ്യം ഏറ്റെടുക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഓഫിസ് രൂപവത്കരിക്കാന്‍ തീരുമാനിച്ച നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു.   
രക്തസാക്ഷികളായ സൈനികരെ അനുസ്മരിക്കാന്‍ മ്യൂസിയം നിര്‍മിക്കുമെന്ന് നാഷണല്‍ ആര്‍ക്കൈവ്സ് അറിയിച്ചു. നവംബര്‍ 30ന് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. രക്തസാക്ഷികളായ ഓരോ സൈനികരുടെയും ജീവചരിത്രവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കും. നാഷണല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിക്കുകയും ചെയ്യും. 
ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി നാഷണല്‍ ആര്‍ക്കൈവ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ റായിസ് പറഞ്ഞു. 
മരിച്ച സൈനികരുടെ സ്മരണക്കായി പള്ളി നിര്‍മിക്കാന്‍ ദുബൈ കസ്റ്റംസും തീരുമാനിച്ചു. ‘രക്തസാക്ഷികളുടെ പള്ളി’ എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. ദുബൈ കസ്റ്റംസ് ജീവനക്കാരില്‍ നിന്ന് പിരിവെടുത്ത് ലഭിക്കുന്ന പണം കൊണ്ടാണ് ഇത് യാഥാര്‍ഥ്യമാക്കുക. 
ദുബൈ കസ്റ്റംസ് ഓഫിസിലെ ഏറ്റവും വലിയ ഹാളിന് ‘രക്തസാക്ഷികളുടെ ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്തിട്ടുമുണ്ട്. 
 

കലയുടെ ദിനരാത്രങ്ങള്‍ക്കായി സമാജം ഒരുങ്ങുന്നു: ബാല കലോത്സവം 22ന് തുടങ്ങും

Posted: 07 Sep 2015 09:49 PM PDT

Image: 
മനാമ: ബഹ്റൈനിലെ മലയാളി ബാലികാ-ബാലന്‍മാര്‍ മാറ്റുരക്കുന്ന ഏറ്റവും വലിയ കലാ-സാഹിത്യോത്സവമായ കേരളീയ സമാജം ‘ദേവ്ജി ബാലകലോത്സവം’ ഈ മാസം 22ന് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലോത്സവത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമാജം അംഗങ്ങളല്ലാത്തവരുടെ കുട്ടികള്‍ക്കും അവസരം നല്‍കുന്നുണ്ട്. അത് ഇത്തവണയും തുടരുമെന്ന് പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ജനറല്‍ സെക്രട്ടറി വി.കെ പവിത്രന്‍ എന്നിവര്‍ പറഞ്ഞു.  കേരളത്തിലെ സ്കൂള്‍ യുവജനോത്സവ മാനദണ്ഡമനുസരിച്ചാണ് ഇവിടെയും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.  
ഓണ്‍ലൈന്‍ ആയാണ് ഈ വര്‍ഷം കലോത്സവത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. www.bksbahrain.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്.  . ഇതിനു പ്രയാസമുള്ളവരെ സഹായിക്കുന്നതിനായി  സമാജത്തില്‍ എല്ലാ ദിവസവും രാത്രി 7മുതല്‍ 10 മണി വരെ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തിക്കും. 
വയസിന്‍െറ അടിസ്ഥാനത്തില്‍ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 2008 ഏപ്രില്‍ 1നും  2010 മാര്‍ച്ച് 31നും  ഇടയില്‍ ജനിച്ച കുട്ടികള്‍ ഒന്നാമത്തെ ഗ്രൂപ്പിലും, 2006 ഏപ്രില്‍  1നും  2008 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവര്‍ രണ്ടാമത്തെ  ഗ്രൂപ്പിലും, 2004 ഏപ്രില്‍ 1നും 2006 മാര്‍ച്ച് 31നും ഇടയിലുള്ളവര്‍  മൂന്നാമത്തെ  ഗ്രൂപ്പിലും 2001 ഏപ്രില്‍ 1നും  2004 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവര്‍ നാലാമത്തെ  ഗ്രൂപ്പിലും 1998 ഏപ്രില്‍ 1നും  2001 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവര്‍ അഞ്ചാമത്തെ ഗ്രൂപ്പിലും ഉള്‍പ്പെടും. 
ഈ വര്‍ഷവും കലാപ്രതിഭ, കലാതിലകം ,ബാലതിലകം ,ബാലപ്രതിഭ, സാഹിത്യരത്ന ,സംഗീത രത്ന,നാട്യരത്ന എന്നീ പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്കും അവാര്‍ഡ് നല്‍കും. 
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 13 ആണ്. പ്രാരംഭ ലിസ്റ്റ് സെപ്റ്റംബര്‍ 14 ന് വെബ്സൈറ്റിലും സമാജം നോട്ടീസ് ബോര്‍ഡിലും ലഭ്യമാക്കും.തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ 16ന് മുമ്പ് അറിയിക്കണം. ഫൈനല്‍ ലിസ്റ്റ് 17ന് പ്രസിദ്ധീകരിക്കും. ബാലകലോത്സവത്തിന്‍െറ പ്രോഗ്രാം ഷെഡ്യൂള്‍ സെപ്റ്റംബര്‍ 18ന് പ്രസിദ്ധീകരിക്കും. 
സെപ്റ്റംബര്‍ 22 മുതല്‍  26 വരെ നീളുന്ന പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍  അണിയറയില്‍ സജീവമാണ്. അനീഷ് ശ്രീധരന്‍ ആണ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍. 50 അംഗ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം കുട്ടികളുടെ വലിയ തോതിലുള്ള പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ അനീഷ് ശ്രീധരനെ (39401394) വിളിക്കാം. ഇ.കെ.പ്രദീപന്‍, വൈസ് പ്രസിഡന്‍റ് കെ.അബ്ദുറഹ്മാന്‍, ജയകുമാര്‍, ദേവദാസ് കുന്നത്ത് എന്നിവരും പങ്കെടുത്തു. 
 

ജി.സി.സി രാജ്യങ്ങളില്‍ എണ്ണവില ഏകീകരിക്കാന്‍ ശ്രമം

Posted: 07 Sep 2015 09:20 PM PDT

Image: 
കുവൈത്ത് സിറ്റി: ആറ് ജി.സി.സി രാജ്യങ്ങളിലെയും എണ്ണ ഉല്‍പന്നങ്ങളുടെ വില ഏകീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി, മണ്ണെണ്ണ തുടങ്ങിയവയുടെ വില എല്ലാ ജി.സി.സി രാജ്യങ്ങളിലും തുല്യമാക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ബുധനാഴ്ച ഖത്തറിലെ ദോഹയില്‍ നടക്കുന്ന അംഗരാജ്യങ്ങളിലെ എണ്ണവകുപ്പ് അണ്ടര്‍ സെക്രട്ടറിമാരുടെ സമ്മേളനം വിഷയം ചര്‍ച്ച ചെയ്യും. അണ്ടര്‍ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി കുവൈത്തില്‍ നടന്ന തയാറെടുപ്പ് യോഗത്തിലും എണ്ണവില ഏകീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.
 ജി.സി.സി അംഗരാജ്യങ്ങളില്‍ എണ്ണ ഉല്‍പന്ന വില ഏകീകരിക്കുന്നതിന്‍െറ സാധ്യതകള്‍ സംബന്ധിച്ച് ദോഹ സമ്മേളനത്തില്‍ ചര്‍ച്ച നടത്തുമെന്ന് കുവൈത്ത് എണ്ണകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയത്തില്‍ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ടും ലോക വ്യാപാര സംഘടനയുടെ റിപ്പോര്‍ട്ടും അടക്കം ദോഹ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. ആഗോള എണ്ണ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചും അണ്ടര്‍ സെക്രട്ടറിമാരുടെ സമ്മേളനം ചര്‍ച്ച നടത്തുന്നുണ്ട്. ഇതോടൊപ്പം, പുനരുപയോഗ ഊര്‍ജമേഖലയില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ നടത്തേണ്ട ഒരുക്കങ്ങളും വിഷയമാകും. 
ജി.സി.സി രാജ്യങ്ങളില്‍ എണ്ണ ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി എടുത്തുകളയണമെന്ന് ലോക ബാങ്കിന്‍െറ അടക്കം നിര്‍ദേശങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം പകുതിയോടെ എണ്ണവില കുറഞ്ഞുതുടങ്ങിയതു മുതല്‍ സബ്സിഡി ഒഴിവാക്കുന്നതിന് ജി.സി.സിയിലെ രാജ്യങ്ങള്‍ക്കുമേല്‍ ലോക ബാങ്കിന്‍െറയും അന്താരാഷ്ട്ര നാണയനിധിയുടെയും സമ്മര്‍ദവും ഉയര്‍ന്നിരുന്നു. 
അതേസമയം, സബ്സിഡി ഒഴിവാക്കുന്നതിനോ വില വര്‍ധിപ്പിക്കുന്നതിനോ യു.എ.ഇ ഒഴികെ ജി.സി.സി രാജ്യങ്ങള്‍ തയാറായിരുന്നില്ല. ഒന്നര മാസം മുമ്പ് യു.എ.ഇ എണ്ണ ഉല്‍പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയിലെ വിലക്ക് തുല്യമാക്കി മാറ്റിയിരുന്നു. ഇതോടെ യു.എ.ഇയില്‍ പെട്രോളിന് വില വര്‍ധിക്കുകയും ചെയ്തു. വിവിധ ജി.സി.സി രാജ്യങ്ങളില്‍ എണ്ണ ഉല്‍പന്നങ്ങളുടെ വില വ്യത്യസ്തരീതിയില്‍ ഈടാക്കുന്നത് കള്ളക്കടത്തിനും കാരണമാകുന്നുണ്ട്. പെട്രോളിനും ഡീസലിനും വില കുറവുള്ള രാജ്യങ്ങളില്‍നിന്ന് വില കൂടുതലുള്ള രാജ്യങ്ങളിലേക്ക് എണ്ണ ഉല്‍പന്നങ്ങള്‍ കള്ളക്കടത്ത് നടത്തുന്ന നിരവധി സംഭവങ്ങളാണ് പിടികൂടിയിട്ടുള്ളത്. 
യു.എ.ഇയില്‍ പെട്രോള്‍ വില വര്‍ധിച്ചതോടെ ഒമാനുമായി അതിര്‍ത്തിപങ്കിടുന്ന സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതിര്‍ത്തിയിലെ ഒമാന്‍ പമ്പുകളില്‍നിന്ന് വന്‍തോതില്‍ പെട്രോള്‍ നിറച്ച ശേഷം യു.എ.ഇയിലേക്ക് കടക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇതോടൊപ്പം, വലിയ തോതില്‍ ഇന്ധനം ഉള്‍ക്കൊള്ളുന്ന ടാങ്കുകളുള്ള ട്രക്കുകള്‍ അടക്കം വാഹനങ്ങള്‍ പെട്രോള്‍ നിറച്ചുവന്നശേഷം മറിച്ചുവില്‍ക്കുന്ന സംഭവങ്ങളുമുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന കുറവിന്‍െറ ഭാഗമായി ജി.സി.സി രാജ്യങ്ങളുടെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണവില ഏകീകരിക്കുന്നതിലൂടെ കള്ളക്കടത്ത് തടയുന്നതിനൊപ്പം രാജ്യങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, വിവിധ ജി.സി.സി രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചശേഷം മാത്രമേ ഇന്ധനവില ഏകീകരിക്കാന്‍ സാധിക്കുകയുള്ളൂ. 
എണ്ണവില കുറഞ്ഞുനില്‍ക്കുന്ന സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഒറ്റയടിക്ക് വില വര്‍ധിപ്പിക്കുന്നത് പ്രയാസം സൃഷ്ടിക്കും. നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില ഏകീകരിക്കാന്‍ തീരുമാനമുണ്ടായാലും നടപ്പാക്കാന്‍ സമയമെടുക്കുമെന്നാണ് സൂചന.  

അഖില്‍രാജ്: അതിജീവനത്തിന്‍െറ മറ്റൊരു പേര്

Posted: 07 Sep 2015 09:17 PM PDT

Image: 

വടകര: ‘പുതിയ ബാഗും പുതുവസ്ത്രങ്ങളുമായി എല്ലാവര്‍ഷവും സ്കൂള്‍ തുറക്കുന്ന ദിവസം കുട്ടികള്‍ കൂട്ടത്തോടെ പോകുന്നത് കാണാറുണ്ട്. അപ്പോഴൊക്കെ എനിക്കും സ്കൂളില്‍ പോകണമെന്ന് ഞാന്‍ അച്ഛനോട് പറയാറുണ്ട്. അമ്മ പറയും അടുത്തവര്‍ഷം പോകാമെന്ന്. അങ്ങനെയിരിക്കെ എനിക്ക് രോഗത്തെ കുറിച്ച് ബോധ്യമായി. പെട്ടെന്നൊരുനാള്‍ മാറില്ല. പിന്നെ സ്വയം പഠിക്കാന്‍ തീരുമാനിച്ചു. പലരും പഠിപ്പിച്ചു. ഒന്നു കൃത്യതയുള്ളതായിരുന്നില്ല. അപ്പോഴാണ്, എന്‍െറ ജീവിതത്തില്‍ വിപ്ളവകരമായ മാറ്റം നടത്തിയ സാക്ഷരതാസംവിധാനത്തെ അറിയുന്നത്. അതുവഴി നാല്, ഏഴ്, 10 ക്ളാസുകള്‍ പഠിച്ചു. സര്‍ട്ടിഫിക്കറ്റും കിട്ടി. ഇപ്പോള്‍ പ്ളസ് വണിന് പഠിക്കുന്നു. വെറുതെയിരിക്കാന്‍ കഴിയില്ല. അപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഓര്‍മവരും...’ വടകര എസ്.ജി.എം.എസ്.ബി സ്കൂളില്‍ ഈ അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ജന്മനാസെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച എസ്.ആര്‍. അഖില്‍ രാജ് പറഞ്ഞ വാക്കുകളാണിത്. വാക്കുകള്‍ക്ക് വ്യക്തത കുറവാണെങ്കിലും അഖിലിനെ കേട്ടിരുന്ന വിദ്യാര്‍ഥികളും അധ്യാപകരും അദ്ഭുതപ്പെട്ടു.
വിദ്യാഭ്യാസത്തെ എത്രമാത്രം ഈ ചെറുപ്പക്കാരന്‍ സ്നേഹിക്കുന്നുവെന്ന് അനുഭവിക്കുകയായിരുന്നു. അങ്ങനെ, അതിജീവനത്തിന്‍െറ മറ്റൊരു പേരായി അഖില്‍ മാറി. വീണ്ടുമൊരു സാക്ഷരതാദിനം കടന്നുപോകുമ്പോള്‍ നാടിന്‍െറ അഭിമാനമായി മാറുകയാണ് കവികൂടിയായ ഇദ്ദേഹം. നക്ഷത്രങ്ങളെത്തേടി, മഴ നനഞ്ഞ് എന്നീ രണ്ടു കവിതസമാഹാരങ്ങള്‍ പുറത്തിറക്കി. മനസ്സ് ഹിരോഷിമയാകുന്നുവെന്ന സമാഹരത്തിന്‍െറ പണിപ്പുരയിലാണിപ്പോള്‍. പേരിടാത്തൊരു തിരക്കഥയും അഖില്‍ പൂര്‍ത്തീകരിച്ചു. ഇതിനിടെ, ഡി.ടി.പി പഠിച്ചു. ഇനി കമ്പ്യൂട്ടറില്‍ തന്‍െറ സാഹിത്യരചന ആരംഭിക്കണമെന്നാണ് ആഗ്രഹം.  ഇത്തവണ സര്‍ക്കാറിന്‍െറ അംഗപരിമിതര്‍ക്കുള്ള സംസ്ഥാന കമീഷണറേറ്റിന്‍െറ മികച്ച കവിതസമാഹാരത്തിനുള്ള രണ്ടാമത്തെ പുരസ്കാരം ഈ ചെറുപ്പക്കാരനാണ് സ്വന്തമാക്കിയത്.
എം.ടി, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, പുനത്തില്‍, പൗലോ കൊയ്ലോ, മാധവിക്കുട്ടി, ബെന്യാമിന്‍ എന്നിവരെയെല്ലാം വായിച്ച അഖിലിന് കഥയിലിഷ്ടം ടി. പത്മനാഭനെയാണ്. ഏറെ ഇഷ്ടപ്പെടുന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് തന്‍െറ തിരക്കഥ കാണിക്കണമെന്ന് മോഹമുണ്ട്. രാഷ്ട്രീയക്കാരില്‍ പ്രിയം വി.എസ്. അച്യുതാനന്ദനോടാണ്. ഇപ്പോള്‍ വായിക്കുന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍െറ ‘ചിദംബര സ്മരണ’. അമ്മയുടെ സഹോദരിയാണ് വായനയുടെ വഴിയിലത്തെിച്ചത്. 14ാം വയസ്സിലാണ് ആദ്യമായി കവിതയെഴുതിയത്. നടക്കാന്‍ പരസഹായം ആവശ്യമാണെങ്കിലും തളര്‍ന്നിരിക്കാന്‍ ഇയാള്‍ ഒരുക്കമല്ല.  എല്ലാവരും സഹതാപത്തോടെ നോക്കിക്കണ്ടപ്പോള്‍ സാക്ഷരതാ ക്ളാസില്‍ മാത്രമാണ് അത്തരമൊരു അനുഭവമില്ലാത്തതെന്ന് പറയുന്നു. സഹപാഠികള്‍ക്കൊപ്പം എല്ലാത്തരം വിനോദത്തിനും ഒരുക്കമാണ്.  യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നു. കവിതകൊണ്ട് ലഭിക്കുന്ന പണം യാത്രകള്‍ക്ക് ഉപയോഗിക്കാനാണ് പദ്ധതി. വടകര-പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത് വീരാടത്ത് വീട്ടില്‍ 1992ലാണ് അഖില്‍ ജനിച്ചത്. പിതാവ് രാജന്‍ കുവൈത്തിലെ അല്‍മറായി പാല്‍ കമ്പനിയില്‍ ജീവനക്കാരനാണ്. മാതാവ്. കല്ലറക്കല്‍ സജിത.  അഖിലിന്‍െറ ‘ഞാന്‍’ എന്ന കവിതയിലെ വരികളിങ്ങനെ-‘തളിര്‍ക്കില്ല പൂക്കില്ല, തണലില്ലയെന്നില്‍, കിളികള്‍ക്ക് കൂടുകെട്ടാന്‍പോലും, പറ്റില്ളെന്‍ ശിഖരങ്ങള്‍, മണ്ണിനു വളമായെങ്കിലും അലിയുന്നില്ല ഞാന്‍’...

ആളിക്കത്തിക്കാന്‍ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും; പ്രതിരോധമില്ലാതെ സി.പി.എം

Posted: 07 Sep 2015 09:02 PM PDT

Image: 
Subtitle: 
അബു ബി. ഹുസൈന്‍

കണ്ണൂര്‍: ബാലസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ തളിപ്പറമ്പ് കൂവോട്ട് നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റുന്ന വിധത്തില്‍ നിശ്ചലദൃശ്യം അവതരിപ്പിച്ചതും കോടിയേരി നങ്ങാറത്ത് പീടികയില്‍ ആര്‍.എസ്.എസുകാരെന്ന് പറയുന്നവര്‍ ഗുരുപ്രതിമ തകര്‍ത്തതും രാഷ്ട്രീയ വൈരം ആളിക്കത്തിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പുതിയ സംഭവവികാസങ്ങള്‍ മുതലെടുത്ത് സി.പി.എം ഒരു ഭാഗത്തും ബി.ജെ.പിയും എസ്.എന്‍.ഡി.പിയും  മറുഭാഗത്തും അണിനിരന്നത്
പുതിയ രാഷ്ട്രീയ സംഘട്ടത്തിന് തിരികൊളുത്തുമോയെന്നാണ് ജനങ്ങള്‍ ഭയപ്പെടുന്നത്. സംഭവങ്ങളുടെ വ്യാപ്തി പെരുപ്പിച്ച് കാട്ടാന്‍ സാമൂഹിക മാധ്യമങ്ങള്‍  രംഗത്തത്തെിയതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. ഗുരുവിനെ സി.പി.എം അധിക്ഷേപിച്ചെന്നാരോപിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി ചൊവ്വാഴ്ച കരിദിനം ആചരിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പാര്‍ട്ടി ഓണാഘോഷ സമാപന പരിപാടി നടത്തേണ്ടതില്ലായിരുന്നുവെന്നാണ് ജില്ലയിലെ സി.പി.എം അണികളില്‍ നല്ളൊരു വിഭാഗം കരുതുന്നത്. പാര്‍ട്ടി അനുഭാവികള്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ തളിപ്പറമ്പ്  സംഭവം പെരുപ്പിച്ച് കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘ്പരിവാറും എസ്.എന്‍.ഡി.പിയും അടുക്കുന്നതും സി.പി.എമ്മില്‍ നിന്ന് അണികള്‍ ബി.ജെ.പിയിലേക്ക് പോവുന്നതും തടയാന്‍ പാര്‍ട്ടി മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണെന്ന് ആരോപണമുയര്‍ന്നതോടെ ജില്ലയിലെ നേതൃത്വം ശരിക്കും വെട്ടിലായി.
സംഭവം തെറ്റായിപ്പോയെന്ന രീതിയിലാണ് കോടിയേരി ബാലകൃഷ്ണന്‍, വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രതികരിച്ചത്. ഗുരുവിനെ ആക്ഷേപിക്കുന്ന ഒരു നടപടിയും സി.പി.എമ്മിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തളിപ്പറമ്പില്‍ പറഞ്ഞത്.
ഗുരുദര്‍ശനങ്ങളെ ത്രിശൂലമേന്തി കുരിശിലേറ്റുന്ന ആര്‍.എസ്.എസ് ശ്രമത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് സി.പി.എം ജില്ലാ നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും നിശ്ചല ദൃശ്യം ഒരുക്കിയതില്‍ പിഴവ് പറ്റിയതായി അവര്‍ സമ്മതിക്കുന്നുണ്ട്. അതേസമയം,  നങ്ങാറത്ത് പീടികയില്‍ സംസ്കാരിക നിലയം തകര്‍ത്ത് ഗുരുപ്രതിമയുടെ കൈവെട്ടിയത് ആര്‍.എസ്.എസുകാരാണെന്ന് സ്ഥാപിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. ശ്രീമുദ്ര എന്ന സാംസ്കാരിക നിലയം സി.പി.എമ്മിന്‍െറ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ചതയ ദിനാഘോഷത്തിന്‍െറ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചിരുന്നത്.
കൂവോട് സംഭവത്തില്‍ ശക്തമായി പ്രതികരിച്ചിട്ടും ഗുരുപ്രതിമ തകര്‍ത്തതില്‍ മൗനം പാലിച്ച എസ്.എന്‍.ഡി.പി നടപടി സി.പി.എം വ്യാപകമായി തുറന്ന് കാട്ടുകയും ചെയ്തു. എന്നിരുന്നാലും  ഗുരുവിനെ കുരിശിലേറ്റുന്ന വിധത്തില്‍ വന്ന നിശ്ചല ദൃശ്യം വൈകാരികമായി അവതരിപ്പിച്ചതിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് കഴിയുന്നില്ളെന്നാണ് വസ്തുത.
സി.പി.എമ്മിന്‍െറ തളിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി നടത്തിയ ഘോഷയാത്രയിലെ നിശ്ചല ദൃശ്യമാണ് വിവാദമായത്. മഞ്ഞവസ്ത്രം ധരിച്ച ഗുരുവിനെ കുരിശില്‍ തറക്കുന്നതായിരുന്നു ദൃശ്യം. കാവിയുടുത്ത രണ്ടുപേര്‍ ചേര്‍ന്ന് ഗുരുവിനെ കുരിശില്‍ തറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. വര്‍ഗീയതക്കെതിരെയുള്ള സന്ദേശമാണ് ഇതെന്ന് വ്യാഖ്യാനിക്കാമെങ്കിലും ഗുരുവിനെ ഇങ്ങനെ ചിത്രീകരിച്ചത് സി.പി.എമ്മിനെ തിരിഞ്ഞ് കൊത്തുകയായിരുന്നു.

മാര്‍ത്ത പറയുന്നത്

Posted: 07 Sep 2015 08:55 PM PDT

Image: 

മാര്‍ത്തയുടെ ചിറകടി നിലച്ചിട്ട് നൂറ്റൊന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു. 1914 സെപ്റ്റംബര്‍  നാലിന്  സിന്‍സിനാറ്റിയിലെ പക്ഷിസങ്കേതത്തില്‍ മരിച്ചുവീഴുമ്പോള്‍ ഒരു മഹാപക്ഷിവംശം ഒടുങ്ങുകയായിരുന്നു. ഒരുകാലത്ത് അമേരിക്കന്‍ ആകാശങ്ങളെ സമൃദ്ധമാക്കിയിരുന്ന സഞ്ചാരിപ്രാവുകളുടെ അവസാനത്തെ ജീവന്‍തുടിപ്പായിരുന്നു മാര്‍ത്ത. ഒരുകാലത്ത് കാര്‍മേഘപടലങ്ങള്‍ പോലെയായിരുന്നുവത്രെ അവരുടെ യാത്രകള്‍. പക്ഷിശാസ്ത്രജ്ഞനും നിരീക്ഷകനുമായിരുന്ന പ്രഫ. റോബര്‍ട്ട് വില്‍സണ്‍, രണ്ടരകോടി പ്രാവുകള്‍  ഒരു കാലത്ത് പെന്‍സല്‍വേനിയയിലെ വെളിമ്പ്രദേശങ്ങളിലൂടെ കടന്നുപോയെന്ന് ചരിത്രത്തില്‍ കുറിച്ചിട്ടുമുണ്ട്. പെട്ടെന്നാണ് എല്ലാം തകിടംമറിഞ്ഞത്. സഞ്ചാരിപ്രാവിന്‍െറ മാംസത്തിന് വന്‍ ഒൗഷധമൂല്യമുണ്ടെന്നും രുചിയേറുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അമേരിക്കന്‍ തീന്‍മേശയില്‍ സഞ്ചാരിപ്രാവിന്‍െറ മാംസം ഇഷ്ടഭോജ്യമായി. കോടിക്കണക്കിന് പ്രാവുകള്‍ നിഷ്ഠുരമായി കൊന്നൊടുക്കപ്പെട്ടു. വംശനാശ ഭീഷണിയിലേക്ക് ഈ പക്ഷികുലം കൂപ്പുകുത്തി. എന്നിട്ടും അമേരിക്കക്കാര്‍ തീറ്റ നിര്‍ത്തിയില്ല. അവസാനം കമിതാക്കളായ രണ്ട് പ്രാവുകള്‍ ബാക്കിയായി. ആദ്യത്തെ അമേരിക്കന്‍  പ്രസിഡന്‍റായ ജോര്‍ജ് വാഷിങ്ടണിന്‍െറയും  ഭാര്യ മാര്‍ത്തയുടെയും സ്മരണാര്‍ഥം പ്രാവുകള്‍ക്ക് ജോര്‍ജെന്നും മാര്‍ത്തയെന്നും പേരു ചാര്‍ത്തി. ജോര്‍ജ് ആദ്യം മരിച്ചു; ഏതാനും മാസങ്ങള്‍ക്കുശേഷം മാര്‍ത്തയും.
മറ്റൊരു പക്ഷിക്കൂട്ടമാണ് ഈയോര്‍മ ഈയിടെ പുതുക്കിയത്. ഉത്തമനും ബാദുഷയും റഹീമും സുശാന്തും നാടുനീളെ പക്ഷിയുടെ പാട്ടുമായി ദശാബ്ദങ്ങളായി നടക്കുകയാണ്. നാം മറന്നുപോയ ഇന്ദുചുഡനും സാലിം അലിയുമൊക്കെ അറിവുകള്‍ ബാക്കിവെച്ച പടയാളികള്‍. ബാദുഷ പറയുകയായിരുന്നു, വയനാട്ടില്‍ സംഘടിപ്പിക്കണമെന്ന് മോഹിച്ചതാണ്. നടക്കുന്നില്ല. ആലോചന തുടങ്ങുമ്പോള്‍ പലപ്പോഴും ഒരു കടുവ നാട്ടിലിറങ്ങും.  പിന്നെ കടുവയുടെ രക്തത്തിന് വേണ്ടിയുള്ള ആക്രോശങ്ങളാണ്. പ്രകൃതിസംരക്ഷണം എന്ന വാക്ക് പറഞ്ഞാല്‍ മതി, രക്തസാക്ഷിത്വം ഉറപ്പാക്കാന്‍. ആരും ഇതൊന്നും അറിയുന്നില്ല. എന്നിട്ടും സുഗതകുമാരി ടീച്ചറടക്കം കുറെ മനുഷ്യാത്മാക്കള്‍ ഇവിടെ ജീവിച്ചിരിക്കുന്നു.
ഫ്രാന്‍സില്‍ ലോക്നസ് എന്ന നഗരത്തിന്‍െറ ഓരത്ത് ഇതേ പേരിലുള്ള ഒരു കായലുണ്ട്. ലോകത്തില്‍ ജീവിച്ചിരുന്ന അവസാനത്തെ ദിനോസര്‍ ഇവിടെയായിരുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ദിനോസര്‍ വംശത്തില്‍ പലരും ഉഭയജീവികളായിന്നുവത്രെ! അതിലൊരാളായിരുന്നു ലോക്നസ് ഭീകരന്‍. വെള്ളത്തിന്‍െറ അനന്തസീമകള്‍ക്ക് മേലെ ഒരു നീണ്ട തല പലവട്ടം പ്രത്യക്ഷപ്പെട്ടതിന് പലരും സാക്ഷ്യംപറഞ്ഞിരുന്നു. വ്യക്തമല്ലാത്ത ഫോട്ടോകള്‍ പ്രചരിച്ചു. നീണ്ട കഴുത്തും ചെറിയ തലയും ഭീമാകാരന്‍ ശരീരത്തിന്‍െറ ഒരു ഭാഗവും ദൃശ്യവേദ്യമായിരുന്നുവത്രെ. വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ശാസ്ത്രലോകം കൗതുകത്തോടെ അവിടെ ഓടിയത്തെി. നിജസ്ഥിതി പരിശോധിക്കാനുള്ള ഒരുപാട് സംവിധാനങ്ങള്‍ അവിടെ നിരന്നു. വെള്ളത്തിനടിയില്‍ കാമറകള്‍ സ്ഥാപിച്ചു. അതിന്‍െറ മുന്നില്‍കൂടി ഭീമാകാരനായ ഒരു നിഴല്‍ മാത്രം കടന്നുപോയി. ഇതിനിടയില്‍ ചിത്രകാരന്മാരുടെ ഭാവനയില്‍ ലോക്നസ് ദിനോസറിന് പല മുഖങ്ങളും കൈവന്നു.
ഇതിനിടയില്‍ ഈ ഗ്രാമത്തിന് നഗരത്തിന്‍െറ ഛായ കൈവന്നു. തടാകതീരത്ത് ഹോട്ടലുകള്‍ ഉയര്‍ന്നു. ആഘോഷരാവുകളില്‍ കായലോരത്ത് ഇപ്പോഴും സഞ്ചാരികള്‍ കാണാക്കാഴ്ച തേടി എത്തുന്നു. എന്‍െറ കുട്ടിക്കാലം മുതല്‍ ഞാനീ കൗതുകത്തിന് പിന്നാലെയാണ്. ഇപ്പോള്‍ ഇന്‍റര്‍നെറ്റിന്‍െറ മുന്നില്‍ കുത്തിയിരുന്ന് നോക്കാറുണ്ട്. എന്തെങ്കിലും പുതിയ വാര്‍ത്തകള്‍? ആര്‍ക്കും മിണ്ടാട്ടമില്ല. അറിയാവുന്ന ഒരു കാര്യമുണ്ട്. തടാകക്കരയില്‍ ഇപ്പോഴും ബിസിനസ് പൊടിപൊടിക്കുന്നു.
ഹിമ മനുഷ്യന്‍െറ കാര്യവും തഥൈവ. ഹിമാലയന്‍ മലനിരകളിലെവിടെയോ പലരുടെയും ദൃഷ്ടിപഥങ്ങളില്‍ വിസ്മയം വിതറി കടന്നുപോയ അയാള്‍ക്ക് നാം പേരും നല്‍കി അനുഗ്രഹിച്ചു, യതി. രണ്ടുകാലുകളില്‍ നടക്കുന്ന മൃഗമാണോ മനുഷ്യനോ എന്ന് തീര്‍ച്ചയില്ല. എടുത്ത ഫോട്ടോകളില്‍ തെളിയുന്നത് നിവര്‍ന്നുനില്‍ക്കുന്ന ഒരാളിന്‍െറ നിഴല്‍രൂപമാണ്. ഇന്നും ഏറെ കൗതുകത്തോടെയും ഉദ്വേഗത്തോടെയും ആളുകള്‍ കാണാത്ത അദ്ഭുതമനുഷ്യനെ തിരഞ്ഞുനടക്കുന്നു. നമ്മുടെ ഒരിക്കലും തീരാത്ത തിരച്ചിലുകള്‍ പോലെയല്ല, അത്തരം അന്വേഷണങ്ങള്‍. സുകുമാരക്കുറുപ്പിലും ആട് ആന്‍റണിയിലും തീരുന്ന നമ്മുടെ ഉദ്വേഗം നീളേണ്ടത് നാടിന്‍െറ കൂപ്പുകുത്തുന്ന ജൈവ സമ്പത്തിലേക്കാണ്. അന്യംനിന്നുപോകുന്ന കുഞ്ഞു തേന്‍കുരുവികളും വണ്ടുകളും തവളകളും ചീവിടുകളും പാമ്പുകളും കാക്കകളും നമ്മുടെ കണ്‍മുന്നില്‍നിന്ന് അപ്രത്യക്ഷമാവുന്നു. ശ്രാദ്ധം കഴിഞ്ഞ് ബലിക്കാക്കകള്‍ക്ക് കാത്തിരിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്നത് ചാരക്കാക്കകളും പ്രാവുകളുമാണ്. കേരളത്തിലെ ഏറ്റവും വലിയ ബലിമണ്ഡപത്തിന്‍െറ കാര്യമാണ് ഞാനെഴുതുന്നത്.  ബലിക്കാക്കക്കാണ് തൃപ്തിഭോജനം നല്‍കേണ്ടത്. പകരം എലികളും ഈച്ചകളും കൊതുകുകളും പല വേഷങ്ങളായി ഇവിടെ പെരുകുകയാണ്. കാലക്രമംതന്നെ തെറ്റുന്നുവോ?  കഴിഞ്ഞദിവസം പത്രങ്ങളില്‍ വന്ന മുഖ്യവാര്‍ത്ത കേരളത്തിലെ 7000 ഹെക്ടര്‍ വനഭൂമിയെ കൈയേറ്റങ്ങളില്‍നിന്ന് ഒഴിപ്പിക്കുന്നു എന്നാണ്. കോടതിയുടെ ഇടപെടലാണ്. നടക്കുമോ എന്നറിയില്ല. ഗാഡ്ഗിലും വേണ്ട, കസ്തൂരിരംഗനും വേണ്ട,  ഒന്നും വേണ്ട എന്നു പറയുന്ന ഭരണകൂട മൗഢ്യങ്ങള്‍ക്ക് മുന്നില്‍ എന്തുപറയാന്‍? പറഞ്ഞു പറഞ്ഞ് ഞങ്ങളുടെ ജീവന്‍ ഒടുങ്ങാറായി.
 

ഗ്രീന്‍പീസിനെ തളക്കുന്നത്എന്തിന്?

Posted: 07 Sep 2015 08:01 PM PDT

Image: 

‘ഗ്രീന്‍പീസ് ഇന്ത്യ’യുടെ വിദേശ സംഭാവനാ രജിസ്ട്രേഷന്‍ റദ്ദാക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ അതിനെ ശ്വാസംമുട്ടിച്ച് നിഷ്ക്രിയമാക്കാനാണ് നോക്കുന്നത്. വിദേശ സഹായം വിലക്കുന്നതില്‍ എത്തിച്ച സാഹചര്യങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നയങ്ങളെ ചോദ്യംചെയ്യുന്നവരും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്നവരുമായ സര്‍ക്കാറിതര സന്നദ്ധസംഘടനകള്‍ പല രാജ്യങ്ങളിലും മിക്ക സര്‍ക്കാറുകള്‍ക്കും ശല്യമാണ്. പക്ഷേ, അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ ഏറെയില്ല. ഇക്കൊല്ലം ജനുവരിയില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയെ വിദേശത്തേക്ക് യാത്രചെയ്യുന്നതില്‍നിന്ന് തടഞ്ഞത് എന്‍.ജി.ഒ വിരുദ്ധ മനോഭാവത്തിന്‍െറ പ്രതിഫലനമായിരുന്നു. ആ നടപടി നിയമവിരുദ്ധമാണെന്ന് രണ്ടുമാസം കഴിഞ്ഞ് ഡല്‍ഹി ഹൈകോടതി വിധിച്ചെങ്കിലും സര്‍ക്കാര്‍ വേട്ട തുടര്‍ന്നു. വിദേശ സംഭാവനാചട്ടങ്ങള്‍ (എഫ്.സി.ആര്‍.എ) ലംഘിച്ചെന്നാരോപിച്ച് ഗ്രീന്‍പീസിന് നോട്ടീസ് കൊടുത്തു. അവരുടെ വിശദീകരണങ്ങള്‍ ഒട്ടും കണക്കിലെടുക്കാതെ ഏപ്രിലില്‍ അവരുടെ സകല ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. മേയില്‍ ഡല്‍ഹി ഹൈകോടതി ഗ്രീന്‍പീസിന്‍െറ ആഭ്യന്തര അക്കൗണ്ടുകളുടെ വിലക്ക് എടുത്തുകളഞ്ഞു. എന്നാല്‍, ആ കോടതി വിധിയുടെ തൊട്ടുപിറ്റേന്ന്, ഗ്രീന്‍പീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തമിഴ്നാട്ടില്‍ അവരുടെ കണക്കുപുസ്തകങ്ങള്‍ വീണ്ടും ഓഡിറ്റ് ചെയ്യാന്‍ അധികൃതരത്തെി. എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. 2005 മുതല്‍ 2012 വരെയുള്ള കണക്കുകളില്‍ ക്രമക്കേടുകള്‍ കണ്ടുപിടിച്ചതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രീന്‍പീസിന്‍െറ രജിസ്ട്രേഷന്‍ പിന്‍വലിക്കുമെന്നറിയിച്ചു. സംഘടന വീണ്ടും കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ മരവിപ്പിച്ചിരുന്ന ഫണ്ട് വിട്ടുകിട്ടാനുള്ള ഹരജിയും കോടതിയില്‍ സമര്‍പ്പിച്ചു. അതിന്മേല്‍ സര്‍ക്കാറിന്‍െറ ഭാഗം കോടതി കേള്‍ക്കേണ്ട ദിവസത്തിന്‍െറ തലേന്നാണ് ആഭ്യന്തര വകുപ്പ് എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കിയത്.
ഫണ്ടുകള്‍ പിടിച്ചുവെച്ച് സംഘടനയെ വരിഞ്ഞുകെട്ടുക, കേസുകളില്‍നിന്ന് കേസുകളിലേക്ക് നടത്തി വിഷമിപ്പിക്കുക, സംഭാവനാ ദാതാക്കളെയും ബാങ്കുകളെയും നിരുത്സാഹപ്പെടുത്തുക തുടങ്ങിയ തന്ത്രങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പയറ്റുന്നത്. ചട്ടങ്ങള്‍ ശരിയായി പാലിക്കുന്നില്ല എന്നതാണ് കാരണം പറയുന്നത്. ക്രമക്കേട് സൂചിപ്പിക്കുന്ന ഗുരുതരമായ ചട്ടലംഘനങ്ങളും നോട്ടപ്പിശകുമൂലമുണ്ടാകാവുന്ന ചെറിയ സാങ്കേതികത്തകരാറുകളും ഒരുപോലെ കാണുന്നത് ശരിയല്ല. ഗ്രീന്‍പീസിന്‍െറ വിദേശ-ആഭ്യന്തര കണക്കുകള്‍ കൂടിച്ചേര്‍ന്നുകിടക്കുന്നു എന്നതാണ് ഗുരുതരമെന്ന് പറയാവുന്ന ആരോപണം. അതിനുള്ള അവരുടെ വിശദീകരണമോ കോടതിയില്‍ നല്‍കിയ പരാതിയോ കണക്കിലെടുക്കാതുള്ള കടുത്ത നടപടിതന്നെ, ലക്ഷ്യം മറ്റെന്തോ ആണെന്ന് സൂചിപ്പിക്കുന്നു. യു.പി.എ ഭരണകാലത്തും ഗ്രീന്‍പീസ് വേട്ടയാടപ്പെട്ടിരുന്നു. അന്ന് ഉത്തരവിട്ടതുപ്രകാരമാണ് ഐ.ബി 2014 ജൂണില്‍ എന്‍.ജി.ഒകള്‍ക്കെതിരെ ആരോപണങ്ങളടങ്ങുന്ന രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്‍.ഡി.എ സര്‍ക്കാറിന് അത് ആയുധമായി. സര്‍ക്കാറിന്‍െറ വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുക വഴി ഓരോവര്‍ഷവും സാമ്പത്തിക വളര്‍ച്ചയില്‍ രണ്ടോ മൂന്നോ ശതമാനം കുറയാന്‍ എന്‍.ജി.ഒകള്‍ ഇടയാക്കുന്നു പോലും. ഏതുതരം വികസനമാണ് തടസ്സപ്പെട്ടതെന്ന് തുടങ്ങിയ കാര്യങ്ങള്‍  ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, ആ റിപ്പോര്‍ട്ട് എന്‍.ജി.ഒ വേട്ടക്ക് സൗകര്യമായി. രണ്ടുമാസംകൊണ്ട് 13,000 എന്‍.ജി.ഒകളുടെ ലൈസന്‍സുകള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടത്രെ. എന്‍.ജി.ഒകളില്‍ പലതും വ്യാജമാണെന്നതും പലതും തട്ടിപ്പുസംഘങ്ങളാണെന്നതും ശരിയാവാം. പക്ഷേ, ജനപക്ഷത്തുനിന്നുകൊണ്ട് സര്‍ക്കാറിന്‍െറ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിയന്ത്രിക്കുന്നതിന് അതൊന്നും ന്യായമല്ല.
ഗ്രീന്‍പീസിന്‍െറ കുറ്റം അതാണ് -കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരം നടത്തിയതിന് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഗ്രീന്‍പീസിനെ നോട്ടമിട്ടിരുന്നു. മോദി സര്‍ക്കാറിനും അത്തരം ചെറുത്തുനില്‍പുകള്‍ ഹിതകരമല്ല. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വന്‍ പദ്ധതികള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും ഭൂമിക്കുതന്നെയും ദോഷകരമാണെന്നു പറയാനും അതുപ്രകാരം പ്രചാരണപ്രവര്‍ത്തനം നടത്താനും സ്വാതന്ത്ര്യം  ഉണ്ടാകേണ്ടതുണ്ട്. കല്‍ക്കരി വ്യവസായങ്ങള്‍ക്കെതിരെ ഗ്രീന്‍പീസ് എടുത്തിട്ടുള്ള ശക്തമായ നിലപാട് വന്‍കോര്‍പറേറ്റുകള്‍ക്ക് ദഹിച്ചിട്ടില്ല. ലോകത്ത് പുതുതായി തുടങ്ങാന്‍ പോകുന്ന 1200 കല്‍ക്കരിപ്പാടങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്ന് വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് എടുത്തുപറയുന്നു.  ഈ രംഗത്ത് ഏറെ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പിന് ഇന്ത്യന്‍ സര്‍ക്കാറിലും നല്ല സ്വാധീനമുണ്ടെന്നതും സുവിദിതമാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ  കല്‍ക്കരിക്കമ്പനിയാണ് അദാനി ഗ്രൂപ്. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷകരമെന്ന് അവര്‍ വിശ്വസിക്കുന്ന പദ്ധതികളെ ചെറുക്കാനും എതിര്‍ക്കാനും ഗ്രീന്‍പീസിനുള്ള അവകാശം അനുവദിക്കുകയാണ് ജനാധിപത്യ മര്യാദ. ഡല്‍ഹി കോടതി ചൂണ്ടിക്കാട്ടിയപോലെ, ഭരണകൂടത്തിന് ഹിതകരമല്ളെന്നുവെച്ച് വിമര്‍ശകരുടെ വായ മൂടരുത്. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍െറ മര്‍മമാണ്.

ഫൈസാബാദിലെ ഗുംനാമി ബാബ വേഷംമാറിയ നേതാജിയെന്ന്

Posted: 07 Sep 2015 12:53 PM PDT

Image: 
Subtitle: 
1980കളില്‍ ഗുംനാമി ബാബ എന്ന പേരില്‍ ജീവിച്ചിരുന്നത് നേതാജി ആയിരുന്നെന്ന് വെളിപ്പെടുത്തല്‍

ഫൈസാബാദ്: നിഗൂഢമായി തുടരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനകഥകളില്‍ പുതിയൊരെണ്ണംകൂടി. 1945ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്നു പറയുന്ന നേതാജി പിന്നെയും പതിറ്റാണ്ടുകളോളം ജീവിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. 1980കളില്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ജീവിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്യാസി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു എന്നാണ് പുതിയ വാദം. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരം പുറത്തുവിടണമെന്നാവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്‍െറ കുടുംബം കേന്ദ്രസര്‍ക്കാറിനെ സമീപിച്ച സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍.
ഗുംനാമി ബാബ എന്ന പേരില്‍ വേഷം മാറി ഫൈസാബാദിലെ രാംഭവനില്‍ നേതാജി കഴിഞ്ഞിരുന്നതായി സുര്‍ജിത് ദാസ് ഗുപ്ത എന്ന 64കാരന്‍ പറയുന്നു. ബോസിനെ ഗ്രാമത്തില്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു. നേതാജിയുടെ അടുത്ത സുഹൃത്തും ഗ്രാമീണനുമായിരുന്ന സുനില്‍ ഗുപ്ത ഇടക്കിടെ ഗുംനാമി ബാബയെ സന്ദര്‍ശിച്ചിരുന്നു. ആദ്യകാലങ്ങളില്‍ സന്ദര്‍ശനം രഹസ്യമായായിരുന്നു. നേതാജി തന്നെയാണ് ബാബയെന്ന് സംശയം തോന്നിയതോടെ സുനില്‍ ഗുപ്തയുമായി സുര്‍ജിത് ദാസ് കൂടുതല്‍ അടുക്കുകയും ബാബ നേതാജി തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ബാബയുമായി സുര്‍ജിത് ദാസ് പലതവണ കൂടിക്കാഴ്ച നടത്തി.
പുതിയ വെളിപ്പെടുത്തല്‍ വൈറലായതോടെ കൂടുതല്‍ തെളിവുകളുമായി പലരും രംഗത്തുവന്നു. നേതാജിയുടെയും ഗുംനാമി ബാബയുടെയും മുഖസാദൃശ്യമുള്ള ചിത്രങ്ങളും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇരുവരുടെയും കൈയക്ഷരങ്ങള്‍ ഒരേ രീതിയിലുള്ളതാണെന്ന് ഫോറന്‍സിക് വിദഗ്ധന്‍ ഡോക്ടര്‍ ബി. ലാല്‍ വെളിപ്പെടുത്തി. നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് മുഖര്‍ജി കമീഷന് മുമ്പാകെയായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, കമീഷന്‍ ഈ വാദം അംഗീകരിച്ചിട്ടില്ല. നേതാജി 1945ല്‍ കൊല്ലപ്പെട്ടു എന്നതിന് ഒരു തെളിവുമില്ളെന്ന് ഒരു പക്ഷം വാദിക്കുന്നു. ഈ സമയത്ത് അദ്ദേഹം റഷ്യയിലായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
നേരത്തേയും നേതാജി ജീവിച്ചിരുന്നതായി ഊഹാപോഹമുണ്ടായിരുന്നു. ബംഗാളില്‍ ജീവിച്ചിരുന്ന സാദു ശാരദാനന്ദ എന്ന സന്യാസി നേതാജിയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ രഹസ്യാന്വേഷണ ബ്യൂറോയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളില്‍ അദ്ദേഹം ജീവിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളെയും സമീപിച്ചിട്ടുണ്ട്. അതേസമയം, വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍വീഴുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടാത്തത്.
 

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

Posted: 07 Sep 2015 12:51 PM PDT

Image: 
Subtitle: 
പ്രസിഡന്‍റാകാന്‍ രാഹുല്‍ തല്‍ക്കാലം ഇല്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍െറ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രവര്‍ത്തക സമിതി യോഗം ഇന്ന്. ബിഹാര്‍ തെരഞ്ഞെടുപ്പു മുതല്‍ അടുത്ത വര്‍ഷം നടക്കേണ്ട വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം രാഹുല്‍ഗാന്ധി കുറെക്കാലത്തേക്കു കൂടി ഏറ്റെടുക്കേണ്ടതില്ളെന്ന ധാരണ പ്രവര്‍ത്തക സമിതിക്കു മുമ്പേ രൂപപ്പെട്ടു കഴിഞ്ഞു.

അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതു വരെ കോണ്‍ഗ്രസിനെ സോണിയഗാന്ധി മുന്നില്‍ നിന്നു നയിക്കണമെന്നും, അതിനു ശേഷം സാഹചര്യങ്ങള്‍ മെച്ചപ്പെടുന്ന മുറക്ക് രാഹുലിനെ പ്രസിഡന്‍റാക്കണമെന്നുമുള്ള ധാരണയാണ് ഇപ്പോഴുള്ളത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയില്‍ കേന്ദ്രത്തില്‍ വിവിധ ചുമതലകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളിലെ യുവനേതാക്കള്‍ മടിക്കുന്ന സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു കഴിഞ്ഞ് രാഹുലിന്‍െറ ടീം രൂപപ്പെടുത്തുന്നതാണ് നല്ലതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

സോണിയഗാന്ധി നേതൃപരമായ പങ്ക് വഹിക്കുന്നത് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്വീകാര്യവുമാണ്. മോദിസര്‍ക്കാറിനെതിരായ നീക്കങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളന കാലത്ത് സോണിയഗാന്ധിയാണ് ഇക്കാര്യത്തില്‍ ഫലപ്രദമായ പങ്ക് വഹിച്ചത്. ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടായിട്ടും നിര്‍ണായക നിയമനിര്‍മാണങ്ങളുടെ കാര്യത്തില്‍ പ്രതിപക്ഷത്തെ യോജിച്ച നീക്കം മറികടക്കാന്‍  കേന്ദ്രസര്‍ക്കാറിന് സാധിച്ചില്ല.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243ല്‍ 40 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ജനതാദള്‍-യു, ആര്‍.ജെ.ഡി എന്നിവക്കൊപ്പമാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവാണെന്നിരിക്കേ, കോണ്‍ഗ്രസിന്‍െറ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP