പാചക വാതക ഓപണ്‍ ഫോറം : ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശം Madhyamam News Feeds | ![]() |
- പാചക വാതക ഓപണ്‍ ഫോറം : ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശം
- ദുരിതക്കയത്തില്‍ കോഴിത്തുമ്പ് കോളനി; അടിസ്ഥാന സൗകര്യങ്ങള്‍ അകലെ
- ബിഹാര്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
- ഇത്തിക്കര മുതല്‍ കൊല്ലംവരെ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുമാസം
- പെരുങ്കുളം കശുവണ്ടി ഫാക്ടറിയിലെ സ്ത്രീതൊഴിലാളികള്‍ സമരം തുടങ്ങി
- ഹാരിസണ്‍ എസ്റ്റേറ്റ് സമരം: ചര്‍ച്ച പരാജയം
- കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് വി.എം.സുധീരന്‍
- ഫോര്‍ട്ട്കൊച്ചി; പുതിയ ബോട്ട് സര്‍വിസ് നഗരസഭക്ക് തലവേദനയാകുന്നു
- മംഗളാശംസകള്‍ നേരാന്‍ വീട്ടിലത്തെിയവര്‍ക്ക് നല്‍കിയത് പച്ചക്കറി വിത്തുകള്‍
- ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ളാന്‍ തയാറാക്കുന്നു
- ജനമൈത്രി ‘സ്ത്രീ സുരക്ഷ’ പരിശീലനം: ജില്ലാതല ഉദ്ഘാടനം 19ന്
- എസ്റ്റേറ്റ് പാടികള്‍ തകര്‍ച്ചയില്‍; തോട്ടംതൊഴിലാളികളുടേത് നരകജീവിതം
- പരിസ്ഥിതി ദുര്‍ബലപ്രദേശത്തെ ഖനനം: ലക്ഷങ്ങളുടെ അഴിമതിയെന്ന് സൂചന
- 'മന്‍ കി ബാത്' നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്
- ഗുഡ്ഗാവിലെ ചൊവ്വാഴ്ചകള്‍ ഇനിമുതല്‍ 'കാര്‍രഹിതം'
- സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 19,520 രൂപ
- ഒളിവില്‍ പോയ സോംനാഥ് ഭാരതി കീഴടങ്ങി
- ഹാമിദ് അന്‍സാരി കംബോഡിയയില്‍
- ‘എല്‍ നിനോ’ വരുന്നു; ഒമാനില്‍ കനത്ത മഴക്ക് സാധ്യത
- തെരുവുനായ എന്ന ഹിംസ
- രോഗാതുര കേരളം
- ടാറ്റാ ടീയിലും ഹാരിസണിലും തൊഴിലാളിസമരം
- അഭയാര്‍ഥി പ്രവാഹം: ഹംഗറിയില്‍ അടിയന്തരാവസ്ഥ
- ഇന്‍ഡിഗോയുടെ പ്രാഥമിക ഓഹരിവില്‍പനക്ക് സെബി അംഗീകാരം
- നിരക്ക് ഇളവുമായി എയര്‍ ഏഷ്യ
പാചക വാതക ഓപണ്‍ ഫോറം : ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശം Posted: 16 Sep 2015 01:25 AM PDT പാലക്കാട്: ജില്ലാ കലക്ടറുടെയും എ.ഡി.എമ്മിന്‍െറയും അഭാവത്തില്‍ ചേര്‍ന്ന ജില്ലാതല പാചക വാതക ഓപണ്‍ ഫോറത്തില്‍ ജില്ലാ ഭരണകൂടത്തിനും സിവില്‍ സപൈ്ള ഉദ്യോഗസ്ഥര്‍ക്കും രൂക്ഷ വിമര്‍ശം. രാവിലെ 11.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ച യോഗത്തില്‍ ഗ്യാസ് ഏജന്‍സികളുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും ഒത്തുകളിക്കെതിരെ പരക്കേ പരാതിയുയര്‍ന്നു. ഓപണ്‍ ഫോറത്തിന് നേതൃത്വം നല്‍കിയ ജില്ലാ സപൈ്ള ഓഫിസര്‍ക്ക് പരാതികള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. പ്രതിഷേധം ശക്തമായതോടെ ഉച്ചക്ക് ഒന്നോടെ ജില്ലാ കലക്ടറും എ.ഡി.എമ്മും ഓപണ്‍ ഫോറത്തിന്‍െറ വേദിയിലത്തെി. തിരക്കു കാരണമാണ് എത്താതിരുന്നതെന്നും ഓപണ്‍ ഫോറത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നടപടി ഉണ്ടാവുമെന്നും കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. തുടര്‍ന്ന് എ.ഡി.എം യു. നാരായണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തീരുമാനമെടുത്താണ് യോഗം പിരിഞ്ഞത്. |
ദുരിതക്കയത്തില്‍ കോഴിത്തുമ്പ് കോളനി; അടിസ്ഥാന സൗകര്യങ്ങള്‍ അകലെ Posted: 16 Sep 2015 01:15 AM PDT ചെന്ത്രാപ്പിന്നി: പ്രാഥമിക ആവശ്യത്തിനോ മരിച്ചവരെ സംസ്കരിക്കാനോ ഇടമില്ല. മഴ പെയ്താല്‍ ആഴ്ചകളോളം വെള്ളക്കെട്ട്. ശുദ്ധജല വിതരണ ടാപ്പ് ചളിക്കുണ്ടില്‍. മുക്കിലും മൂലയിലും വികസനമത്തെി എന്നവകാശപ്പെടുന്ന ജില്ലയിലാണ് നാനാവിധ ബുദ്ധിമുട്ടുകള്‍ പേറി എടത്തിരുത്തി പഞ്ചായത്ത് ആറാം വാര്‍ഡിലെ കോഴിത്തുമ്പ് കോളനി. |
ബിഹാര്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു Posted: 16 Sep 2015 12:53 AM PDT Image: ![]() ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ഒക്ടോബര്‍ 12നാണ് വോട്ടെടുപ്പ് നടക്കുക. ആകെ 243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ ആദ്യ ഘട്ടത്തില്‍ 49 സീറ്റിലേക്കാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 23 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 24നാണ് സൂക്ഷ്മപരിശോധന. 26ന് പത്രിക പിന്‍വലിക്കാം. അഞ്ച് ഘട്ടങ്ങളുടെയും വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് ഒരുമിച്ച് നടക്കും. 12ന് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 16നും മൂന്നാംഘട്ടം 28നും നടക്കും നാല്, അഞ്ച് ഘട്ടങ്ങള്‍ നവംബര്‍ ഒന്നിനും അഞ്ചിനുമാണ് ക്രമീകരിച്ചിട്ടുള്ളത്. രണ്ടാംഘട്ടം^32, മൂന്നാംഘട്ടം^50, നാലാം ഘട്ടം^55, അഞ്ചാംഘട്ടം^57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. |
ഇത്തിക്കര മുതല്‍ കൊല്ലംവരെ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നുമാസം Posted: 16 Sep 2015 12:31 AM PDT കൊട്ടിയം: ജപ്പാന്‍ കുടിവെള്ള പദ്ധതിയിയുടെ ഭാഗമായ പൈപ്പ് മാറ്റി സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് ഇത്തിക്കര മുതല്‍ കൊല്ലം വരെയുള്ള ജലവിതരണം നിലച്ചു. കൊല്ലം കോര്‍പറേഷന്‍, കൊട്ടിയം, മയ്യനാട്, ആദിച്ചനല്ലൂര്‍, നെടുമ്പന എന്നിവിടങ്ങളിലാണ് മൂന്നുമാസമായി കുടിവെള്ളവിതരണം മുടങ്ങിയത്. |
പെരുങ്കുളം കശുവണ്ടി ഫാക്ടറിയിലെ സ്ത്രീതൊഴിലാളികള്‍ സമരം തുടങ്ങി Posted: 16 Sep 2015 12:26 AM PDT ആറ്റിങ്ങല്‍: മിനിമം വേതനം ആവശ്യപ്പെട്ട് പെരുങ്കുളം കശുവണ്ടി ഫാക്ടറിയില്‍ സ്ത്രീ തൊഴിലാളികള്‍ സമരം ആരംഭിച്ചു. തൊഴില്‍ നഷ്ടം പരിഹരിക്കുക, യന്ത്രവത്കരണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വേതന വര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ആയിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മാനേജ്മെന്‍റ് തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിനിറങ്ങിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പത്ത് കിലോയോളം കശുവണ്ടിയാണ് തൊഴിലാളികള്‍ പ്രതിദിനം തല്ലിയിരുന്നത്. കിലോക്ക് മുപ്പത് രൂപ നിരക്കിലാണ് കൂലി. നിലവില്‍ രണ്ടോ മൂന്നോ കിലോ കശുവണ്ടി മാത്രമാണ് ഓരോ തൊഴിലാളിക്കും തല്ലാന്‍ ലഭിക്കുന്നത്. മുന്നൂറ് രൂപ വരെ കൂലി ലഭിച്ചിരുന്നവര്‍ക്ക് ഇന്ന് അമ്പത് രൂപ പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. യന്ത്രവത്കരണം വന്നശേഷമാണ് തൊഴില്‍നഷ്ടം ഉണ്ടായത്. ഇത് പരിഹരിക്കാന്‍ മിനിമം വേതനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടപ്പാക്കാമെന്ന് മാനേജ്മെന്‍റ് വാക്കാല്‍ ഉറപ്പും നല്‍കിയത്രെ. എന്നാല്‍, കൂലി വര്‍ധനയോ മിനിമം വേതനമോ നടപ്പായില്ല. ചൊവ്വാഴ്ച തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തി. ജോലിയില്‍നിന്ന് വിട്ടുനിന്ന സ്ത്രീ തൊഴിലാളികള്‍ ഫാക്ടറി കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തി. രാഷ്ട്രീയത്തിനും യൂനിയനുകള്‍ക്കും അതീതമായാണ് സമരം. മാനേജ്മെന്‍റ് അനുകൂല നിലപാട് സ്വീകരിച്ചില്ളെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. മണമ്പൂര്‍, കടയ്ക്കാവൂര്‍, വക്കം പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നുള്ളവരാണ് ഫാക്ടറിയില്‍ പണിയെടുക്കുന്നത്. |
ഹാരിസണ്‍ എസ്റ്റേറ്റ് സമരം: ചര്‍ച്ച പരാജയം Posted: 16 Sep 2015 12:25 AM PDT Image: ![]() തൊടുപുഴ: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്നാലെ ഹാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ നടത്തുന്ന സമരം തുടരും. തൊഴിലാളികള്‍ മാനേജ്മെന്‍്റ്മായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. ബോണസ് കൂട്ടാന്‍ കഴിയില്ളെന്ന് കമ്പനി അധികൃതര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെ സൂര്യനെല്ലി എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഫാക്ടറികളുടെ എല്ലാ ഗേറ്റുകളും ഉപരോധിക്കുകയാണ്. ചൊവ്വാഴ്ച വരെ കമ്പനിയുടെ ഒരു ഗേറ്റില്‍ മാത്രമാണ് തൊഴിലാളികള്‍ സമരം നടത്തിയിരുന്നുത്. എസ്.രാജേന്ദ്രന്‍ എം.എല്‍.എ സ്ഥലത്തത്തെി. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ഇവിടെ സമരം നടക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിക്കാതെ കമ്പനി മാനേജ്മെന്‍റുമായി ഇന്ന് തൊഴിലാളികള്‍ ചര്‍ച്ച നടത്തുകയായിരുന്നു. 20 ശതമാനം ബോണസ് നല്‍കുക, 500 രൂപയായി കൂലിവര്‍ധിപ്പിക്കുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രി സൗകര്യം ഏര്‍പ്പെടുത്തുക എന്നിവയാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍. പൂപ്പാറ, ആനയിറങ്കല്‍, പന്നിയാര്‍ എന്നിവിടങ്ങളില്‍ ഹാരിസണ്‍ പ്ളാന്‍്റേഷനിലെ തൊഴിലാളികളാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റിലെ 150ഓളം വരുന്ന തൊഴിലാളികളാണ് സമരം തുടങ്ങിയത്. മറ്റ് ഡിവിഷനുകളില്‍നിന്ന് തൊഴിലാളികള്‍ കൂട്ടമായത്തെി സമരത്തില്‍ പങ്കുചേരുകയായിരുന്നു. മൂന്നാര്‍ സമരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നടത്തുന്ന സമരത്തിന്‍െറ നേതൃത്വം സ്ത്രീകള്‍ക്കാണ്. എച്ച്.എം.എല്‍ കമ്പനിക്ക് അഞ്ചു ഡിവിഷനുകളിലായി 900 തൊഴിലാളികളുണ്ട്. |
കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് വി.എം.സുധീരന്‍ Posted: 15 Sep 2015 11:10 PM PDT Image: ![]() തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയാണ് തീരുമാനങ്ങളെടുക്കുന്നത്. അത്തരം തീരുമാനങ്ങളുമായി മുന്നോട്ടുപോകും. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ളെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ഇടപെടുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ ആഗ്രഹങ്ങളും താത്പര്യങ്ങളും യാഥാര്‍ഥ്യമാക്കാനാണ് ഇടപെടുന്നത്. സര്‍ക്കാറുമായി നടത്തുന്ന ആശയവിനിമയങ്ങള്‍ പുറത്തു വരുന്നത് ചില തല്‍പരകക്ഷികള്‍ ഇടപെടുമ്പോഴാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ അധികാരത്തിന്‍െറ തണലിലെത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് എസ്.എന്‍.ഡി.പി^ ബി.ജെ.പി ബന്ധത്തെകുറിച്ച് സുധീരന്‍ ആരോപിച്ചു. ശ്രീനാരായണ ഗുരുവിന്‍െറ ആശയങ്ങള്‍ ആര്‍.എസ്.എസ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ബി.ജെ.പിയുടെ സമ്മര്‍ദത്തിന് എസ്.എന്‍.ഡി.പി നേതൃത്വം വഴങ്ങുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച സുധീരനെതിരെ ‘ഐ’ വിഭാഗം കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് പരാതി നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ കണ്ടാണ് പരാതി കൈമാറിയത്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആക്ഷേപങ്ങള്‍ സുധീരന്‍ ‘ഐ’ വിഭാഗം നേതാക്കള്‍ക്കെതിരെ ഉയര്‍ത്തുന്നുവെന്നായിരുന്നു പരാതി. |
ഫോര്‍ട്ട്കൊച്ചി; പുതിയ ബോട്ട് സര്‍വിസ് നഗരസഭക്ക് തലവേദനയാകുന്നു Posted: 15 Sep 2015 11:08 PM PDT മട്ടാഞ്ചേരി: 11 പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിനുശേഷം ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍കരകളെ ബന്ധിപ്പിച്ച് പുതുതായി ആരംഭിച്ച ബോട്ട് സര്‍വിസ് നഗരസഭക്ക് തലവേദന. ആലപ്പുഴയിലെ കൈനകരിയില്‍നിന്ന് കൊണ്ടുവന്ന ബോട്ടിന്‍െറ കന്നിയാത്ര ഞായറാഴ്ച മേയറാണ് ഫ്ളാഗ് ഓഫ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ബോട്ടിന്‍െറ സൈലന്‍സറും അനുബന്ധ ഭാഗങ്ങളും കത്തിനശിച്ചു. ഇതേതുടര്‍ന്ന് 10 മണിക്കൂര്‍ സര്‍വിസ് നിലച്ചു. ചൊവ്വാഴ്ച രാവിലെ 7.30ഓടെ വീണ്ടും എന്‍ജിന്‍ നിലച്ചു. |
മംഗളാശംസകള്‍ നേരാന്‍ വീട്ടിലത്തെിയവര്‍ക്ക് നല്‍കിയത് പച്ചക്കറി വിത്തുകള്‍ Posted: 15 Sep 2015 10:46 PM PDT Image: ![]() വള്ളിക്കുന്ന്: വിവാഹത്തില്‍ പങ്കെടുത്ത് ആശംസ അര്‍പ്പിക്കാന്‍ വീട്ടിലത്തെിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വരന്‍െറ സുഹൃത്തുക്കള്‍ നല്‍കിയത് മിഠായിക്ക് പകരം ജൈവ പച്ചക്കറി വിത്തുകള്‍. ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ വിവാഹ ദിനം തെരഞ്ഞെടുത്തത്. വള്ളിക്കുന്ന് പരുത്തിക്കാട്ടെ തൊടമ്പുറത്ത് വേലായുധന്‍കുട്ടി നായരുടെ മകന്‍ വിജേഷിന്‍െറയും കാരാട് സ്വദേശി മേപ്പറമ്പത്ത് സോമസുന്ദരന്‍െറ മകള്‍ സൗമ്യയുടെയും വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം കൂടിയായ വരന്‍െറ പിതാവ് വേലായുധന്‍കുട്ടി നായര്‍ പേരെടുത്ത കര്‍ഷകനാണ്. താലി ചാര്‍ത്തിയ ഉടനെ ജീവിതത്തിലേക്ക് അതിഥിയായത്തെിയ ഭാര്യക്കും ആദ്യ സമ്മാനമായി നല്‍കിയതും പച്ചക്കറി വിത്തുകളടങ്ങിയ പാക്കറ്റ് തന്നെയാണ്. ലഭിച്ച സമ്മാനം വീട്ടമ്മമാര്‍ക്കുള്‍പ്പെടെ കൗതുകമായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പുത്തലത്തൊടി ജിനിത്ത്, കെ. രാജേഷ്, സി. അരുണ്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി. |
ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ളാന്‍ തയാറാക്കുന്നു Posted: 15 Sep 2015 10:42 PM PDT മലപ്പുറം: ജില്ലയില്‍ നിര്‍മാര്‍ജനം ചെയ്തെന്ന് അവകാശപ്പെട്ട രോഗങ്ങള്‍ വീണ്ടും കണ്ടത്തെിയ സാഹചര്യത്തില്‍ വാക്സിനേഷന്‍ നടപടികള്‍ സമ്പൂര്‍ണമാക്കാന്‍ ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ളാന്‍ തയാറാക്കുന്നു. പൂര്‍ണമായും ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട ഡിഫ്തീരിയ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടത്തെിയ സാഹചര്യത്തില്‍ കൂടിയാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരെ ബോധവത്കരിക്കാനും വാക്സിനേഷന് അവരെ പ്രേരിപ്പിക്കാനുമായി പ്രത്യേക പദ്ധതി തയാറാക്കുന്നത്. നിലവില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ളവരില്‍ കുത്തിവെപ്പ് എടുക്കാത്തവരുടെ പൂര്‍ണ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്‍െറ കൈവശമുണ്ട്. |
ജനമൈത്രി ‘സ്ത്രീ സുരക്ഷ’ പരിശീലനം: ജില്ലാതല ഉദ്ഘാടനം 19ന് Posted: 15 Sep 2015 10:42 PM PDT മലപ്പുറം: കേരള പൊലീസിന്‍െറ ജനമൈത്രി പദ്ധതിയുടെ ഭാഗമായുള്ള 'സ്ത്രീ സുരക്ഷ' വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 19ന് നടക്കും. മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.ഡി.ജി.പി ഡോ. ബി. സന്ധ്യ ക്ളാസെടുക്കും. |
എസ്റ്റേറ്റ് പാടികള്‍ തകര്‍ച്ചയില്‍; തോട്ടംതൊഴിലാളികളുടേത് നരകജീവിതം Posted: 15 Sep 2015 10:33 PM PDT കല്‍പറ്റ: വയനാട് ജില്ലയിലെ എസ്റ്റേറ്റ് പാടികളില്‍ തോട്ടംതൊഴിലാളികളുടേത് നരകജീവിതം. ഇടുങ്ങിയ സൗകര്യങ്ങളില്‍ ശ്രമകരമായി ജീവിതം മുന്നോട്ടുനീക്കുമ്പോഴും അരക്ഷിതത്വത്തിന്‍െറ ആശങ്ക അവര്‍ക്കുമേല്‍ വട്ടമിട്ടുനില്‍ക്കുകയാണ്. |
പരിസ്ഥിതി ദുര്‍ബലപ്രദേശത്തെ ഖനനം: ലക്ഷങ്ങളുടെ അഴിമതിയെന്ന് സൂചന Posted: 15 Sep 2015 10:27 PM PDT വാണിമേല്‍: പരിസ്ഥിതി ദുര്‍ബലപ്രദേശമായ വിലങ്ങാട് മലയോരത്ത് വന്‍കിട ഖനനത്തിന് അനുമതി ലഭിക്കാന്‍ ഖനന മാഫിയ ലക്ഷങ്ങള്‍ മുടക്കിയതായി സൂചന. ഉരുട്ടികുന്നിലും ഉടുമ്പിറങ്ങിമലയിലുമുള്ള ഖനനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ തിടുക്കത്തില്‍ അനുമതി നല്‍കാനുള്ള ഗ്രാമപഞ്ചായത്ത് നീക്കമാണ് സംശയത്തിനിടയാക്കിയിട്ടുള്ളത്. |
'മന്‍ കി ബാത്' നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ് Posted: 15 Sep 2015 10:05 PM PDT Image: ![]() ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ 'മന്‍ കി ബാത്' നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഒന്നാംഘട്ട വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ആവശ്യവുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി. 'മന്‍ കി ബാത്' പരിപാടി നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 12 മുതല്‍ 18 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, 'മന്‍ കി ബാത്' പരിപാടി നിര്‍ത്തിവെക്കാന്‍ സാധിക്കില്ളെന്നും എന്നാല്‍, പരിപാടിയിലൂടെ പുതിയ നയങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ളെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ ജനങ്ങളുമായി വിവിധ വിഷയങ്ങളില്‍ ആശയ വിനിമയം നടത്താന്‍ ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ തുടങ്ങിയ റേഡിയോ പരിപാടിയാണ് 'മന്‍ കി ബാത്'. |
ഗുഡ്ഗാവിലെ ചൊവ്വാഴ്ചകള്‍ ഇനിമുതല്‍ 'കാര്‍രഹിതം' Posted: 15 Sep 2015 10:03 PM PDT Image: ![]() ഗുഡ്ഗാവ്: ഗുഡ്ഗാവിലെ നിരത്തുകളില്‍ ഇനിമുതല്‍ ചൊവ്വാഴ്ചകളില്‍ കാറുകളുണ്ടാകില്ല. നഗരത്തിലെ റോഡുകളിലെ തിരക്ക് കുറക്കുന്നതിനും യാത്രക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും ഗുഡ്ഗാവ് ട്രാഫിക് പൊലിസ് ആണ് കാര്‍രഹിത ദിനം ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ലോകത്താകമാനം കാര്‍രഹിതദിനമായി ആചരിക്കുന്ന സെപ്തംബര്‍ 22 മുതല്‍ തീരുമാനം നടപ്പാക്കും. ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും ട്രാഫിക് പൊലീസും ചേര്‍ന്ന് നടത്തുന്ന സംരംഭത്തിന് പിന്തുണയുമായി റാപ്പിഡ് മെട്രോ, എംബാര്‍ക്ക് ഇന്ത്യ, നാസ്കോം തുടങ്ങിയ സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്. കാര്‍രഹിതദിനത്തില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് നിരത്തില്‍ വാഹനങ്ങള്‍ ഇറക്കാതിരിക്കേണ്ടത്. ഡി.എല്‍.എഫ് സൈബര്‍ സിറ്റി, സൈബര്‍ പാര്‍ക്ക് ഏരിയ, ഗോള്‍ഫ് കോഴ്സ് റോഡ്, ഇലക്ട്രോണിക് സിറ്റി എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം നടത്തുകയെന്ന് സംഘാടകര്‍ അറിയിച്ചു. ഈ നാല് പ്രമുഖ ഐ.ടി കോറിഡോറുകളിലാണ് നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്നത്. മൂന്ന് മുതല്‍ മൂന്നര വരെ മിനിറ്റുകള്‍ക്കുള്ളില്‍ ഓരോ ട്രെയിന്‍ വീതം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രെയിന്‍ സര്‍വീസുകള്‍ പുന:ക്രമീകരിക്കാനാണ് റാപ്പിഡ് മെട്രോയുടെ തീരുമാനം. യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. വര്‍ഷം തോറും ഏകദേശം ഒരുലക്ഷം പുതിയ കാറുകള്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. |
സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 19,520 രൂപ Posted: 15 Sep 2015 09:59 PM PDT Image: ![]() കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ താഴ്ന്ന് 19,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,440 രൂപയായി. കഴിഞ്ഞ ദിവസം പവന് 19,640 രൂപയായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. |
ഒളിവില്‍ പോയ സോംനാഥ് ഭാരതി കീഴടങ്ങി Posted: 15 Sep 2015 09:49 PM PDT Image: ![]() ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ഒളിവില്‍ പോയ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി പൊലീസില്‍ കീഴടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ 2 മണിക്കാണ് ഭാരതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച കോടതി ഭാരതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പിണങ്ങിക്കഴിയുന്ന ഭാര്യ ലിപിക മിശ്ര നല്‍കിയ പരാതിയിലാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തത്. ഭാരതിയൂടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2012 ലാണ് സോംനാഥ് ഭാരതി ലിപിക മിശ്രയെ വിവാഹം ചെയ്തത്. ഭാരതി തന്നെ കഴൂത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് പരാതി. പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാവാന്‍ പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും ഭാരതി ഒഴിഞ്ഞുമാറുകയായിരുന്നു. ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെ സോംനാഥ് ഭാരതി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ ഡല്‍ഹി മന്ത്രിസഭയില്‍ സോംനാഥ് ഭാരതി അംഗമല്ല. ഡല്‍ഹിയിലെ ഒരു അപാര്‍ട്മെന്‍്റില്‍ താമസിച്ചിരുന്ന ആഫ്രിക്കന്‍ സ്ത്രീകളെ അന്യായമായി തടഞ്ഞുവെച്ചതിന് നേതൃത്വം നല്‍കിയതിന്‍െറ പേരില്‍ കഴിഞ്ഞ കെജ് രിവാള്‍ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്ന ഭാരതിക്കെതിരെ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു. |
Posted: 15 Sep 2015 09:33 PM PDT Image: ![]() ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ നാലുദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി കംബോഡിയയിലെത്തി. രാജ്യ തലസ്ഥാനമായ നോപെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. കംബോഡിയക്ക് പുറമെ ലാവോസും ഉപരാഷ്ട്രപതി സന്ദര്‍ശിക്കുന്നുണ്ട്. കംബോഡിയന്‍ പ്രധാനമന്ത്രി ഹന്‍സെനുമായി ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, വിനോദ സഞ്ചാരം, സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തല്‍ അടക്കമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സീം റീപ് പ്രവിശ്യയിലെ മെകോംങ് ^ഗംഗാ ടെക്സ്റ്റൈയില്‍സ് മ്യൂസിയവും പ്രശസ്തമായ ആങ്കര്‍ വാട്ട് ക്ഷേത്രവും ടാഫ്രോം ക്ഷേത്രവും ഉപരാഷ്ട്രപതി സന്ദര്‍ശിക്കും. കൂടാതെ കംബോഡിയയിലെ ഇന്ത്യന്‍ സമൂഹവുമായി അന്‍സാരി കൂടിക്കാഴ്ച നടത്തും. കംബോഡിയുമായി നാലും ലാവോസുമായി അഞ്ചും പദ്ധതികളില്‍ ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടും. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ ഉപരാഷ്ട്രപതിയാണ് ഹാമിദ് അന്‍സാരി. ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ സല്‍മയും ഉന്നത ഉദ്യോഗസ്ഥസംഘവും അനുഗമിക്കുന്നുണ്ട്.
|
‘എല്‍ നിനോ’ വരുന്നു; ഒമാനില്‍ കനത്ത മഴക്ക് സാധ്യത Posted: 15 Sep 2015 07:29 PM PDT Image: ![]() മസ്കത്ത്: കാലാവസ്ഥാ പ്രതിഭാസമായ ‘എല്‍ നിനോ’യുടെ ഫലമായി ഒമാനില്‍ കനത്ത മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കണമെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. സ്പാനിഷ് ഭാഷയില്‍നിന്നാണ് എല്‍ നിനോ എന്ന പേരുണ്ടായത്. ഉണ്ണിയേശു, ശിശു എന്നൊക്കെയാണ് ഈ പദം അര്‍ഥമാക്കുന്നത്. കിഴക്ക്, മധ്യ ശാന്തസമുദ്രങ്ങളുടെ ഉപരിതലത്തിലെ താപനില ക്രമാതീതമായി വര്‍ധിക്കുന്നതിനാലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. മൂന്നുമുതല്‍ അഞ്ചു വര്‍ഷം വരെയുള്ള ഇടവേളയിലാണ് കാലാവസ്ഥയില്‍ വന്യമായ വ്യതിയാനം വരുത്തുന്ന ഈ പ്രതിഭാസം കണ്ടുവരുന്നത്. ശാന്തസമുദ്രത്തില്‍ രൂപം കൊള്ളുന്നതാണെങ്കിലും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മുഴുവന്‍ നാശം വിതക്കാന്‍ ശേഷിയുള്ളതാണ് എല്‍നിനോ. ഭൗമാന്തരീക്ഷം തകിടംമറിക്കുന്നതിനാല്‍ വിവിധ രാഷ്ട്രങ്ങളില്‍ വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, അതിശൈത്യം തുടങ്ങിയവക്ക് ഇത് വഴിവെക്കും. കാര്‍ഷികവിളകളുടെ നഷ്ടത്തിനും പ്രകൃതിനാശത്തിനും വഴിവെക്കുന്ന എല്‍ നിനോയുടെ വരവ് ലോകരാഷ്ട്രങ്ങള്‍ ഭീതിയോടെയാണ് കാണാറ്. ശാന്തസമുദ്ര മേഖലയില്‍ എല്‍ നിനോ ശക്തിപ്പെടുന്നത് സംബന്ധിച്ച് കഴിഞ്ഞ മേയില്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ശക്തമായ ‘എല്‍ നിനോ’ രൂപപ്പെട്ടത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ‘എല്‍നിനോ’ കെടുതികളില്‍നിന്ന് രക്ഷപ്പെടാന്‍ മുന്നൊരുക്കം ആരംഭിച്ചു. 1997ലാണ് ഏറ്റവും ശക്തമായ എല്‍ നിനോ രൂപപ്പെട്ടതെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഗവേഷണ കേന്ദ്രത്തിലെ ഡോ. സഈദ് അല്‍ സര്‍മി പറഞ്ഞു. സമുദ്രോപരിതലത്തിന്‍െറ താപനില അന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് ഗോനുവിന്‍െറ രൂപത്തില്‍ ഒമാനില്‍ ആഞ്ഞടിച്ചത്. വെള്ളപ്പൊക്കത്തില്‍ 78 പേര്‍ മരിക്കുകയും ശതകോടി അമേരിക്കന്‍ ഡോളറിന്‍െറ നഷ്ടമുണ്ടാവുകയും ചെയ്തതായാണ് കണക്കുകള്‍. ഒടുവിലത്തെ പഠനങ്ങളനുസരിച്ച് സമുദ്രോപരിതലത്തിലെ താപനില രണ്ടു ഡിഗ്രിയിലധികം ഉയര്‍ന്നിരിക്കുകയാണെന്ന് അല്‍ സര്‍മി പറഞ്ഞു. 1997നേക്കാള്‍ വലുതും ശക്തിയേറിയതുമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇനിയും വര്‍ധിക്കാനിടയുള്ളതിനാല്‍ മഴയുടെ അളവ് പ്രവചിക്കാന്‍ കഴിയില്ല. സെപ്റ്റംബര്‍ ആദ്യ വാരം മസ്കത്തിലും രാജ്യത്തിന്‍െറ വടക്കന്‍ ഭാഗത്തുമുണ്ടായ മഴ എല്‍നിനോ ഒമാനോട് കൂടുതല്‍ അടുക്കുന്നതിന്‍െറ സൂചനയാണ്. നിരന്തര ബോധവത്കരണം ഉണ്ടായിട്ടും ഈ മഴയില്‍ ആറുപേരാണ് ഒഴുക്കില്‍പെട്ട് മരിച്ചത്. മസ്കത്തിലും വടക്കന്‍ പ്രദേശങ്ങളിലുമായി 31പേര്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇവരെ സിവില്‍ ഡിഫന്‍സ്, പൊലീസ് അധികൃതരത്തെിയാണ് രക്ഷിച്ചത്. ഒമാനോട് അടുത്തുകിടക്കുന്ന ഗള്‍ഫ് രാജ്യങ്ങളെയും എല്‍നിനോ ബാധിച്ചേക്കാമെന്ന് അല്‍ സര്‍മി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാന്‍ സലാല, ഫഹൂദ്, റാസ് അല്‍ ഹദ്ദ്, ദുഖം എന്നീ സ്ഥലങ്ങളിലായി നാലു റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാമത്തെ റഡാര്‍ മസ്കത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുമെന്നും അല്‍ സര്‍മി അറിയിച്ചു. |
Posted: 15 Sep 2015 07:14 PM PDT Image: ![]() ആധുനിക ഉല്‍പാദന ഉപഭോഗരീതികള്‍ സമ്മാനിച്ച പരിസ്ഥിതിപ്രശ്നങ്ങളുടെ പട്ടിക നീണ്ടതാണ്. നാഗരികതയുടെ തന്നെ ഭാവി സംശയത്തിലാക്കുന്ന പ്രശ്നങ്ങളുണ്ട് അതില്‍. ആ പട്ടികയിലേക്ക് ഏതാണ്ട് രണ്ടു പതിറ്റാണ്ടുകൊണ്ട് കടന്നുകൂടിയ സവിശേഷമായൊരു ഇന്ത്യന്‍ വെല്ലുവിളിയാണ് തെരുവുനായ്ക്കള്‍. മനുഷ്യവാസത്തിനായി രൂപപ്പെടുത്തിയ നഗരങ്ങളിലും ഗ്രാമങ്ങളിലും മാംസഭുക്കായ നായ്ക്കള്‍ പെരുകിയപ്പോള്‍ സ്വസ്ഥമായ ജനജീവിതംതന്നെ അപകടത്തിലായിരിക്കുകയാണ്. രണ്ടേകാല്‍ കോടിയിലധികം പേര്‍ക്ക് നായയുടെ കടിയേല്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. 2003ല്‍ ഇത് 1.7 കോടിയായിരുന്നു. ആ വര്‍ഷത്തില്‍ രാജ്യത്ത് 1.4 കോടി നായ്ക്കള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ മൂന്നു കോടി കവിഞ്ഞിരിക്കുകയാണ്. ഗാന്ധിജിയുടെ നിലപാട് ഫാഷിസവും ‘മൃഗാവകാശവും’ ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ (യു.എന്‍ ജൈവ വൈവിധ്യ ഉടമ്പടിയുടെ വിദഗ്ധ സമിതി അംഗവും ആഗോള പരിസ്ഥിതിവേദിയായ സി.ബി.ഡി അലയന്‍സിന്‍െറ ആദ്യ ചെയര്‍മാനുമാണ് ലേഖകന്‍) |
Posted: 15 Sep 2015 07:08 PM PDT Image: ![]() ദേശീയ ശരാശരിയേക്കാള്‍ 250 ശതമാനം അധികമാണ് കേരളത്തിന്‍െറ രോഗാതുരത എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫിസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത് അമ്പരപ്പിക്കുന്നതും കണ്ണുതുറപ്പിക്കേണ്ടതുമാണ്. ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോടൊപ്പമത്തെിയ സംസ്ഥാനമാണ് കേരളം എന്ന നമ്മുടെ മേനിപറച്ചിലിനേറ്റ കനത്ത തിരിച്ചടിയാണ് സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടിലെ കണ്ടത്തെല്‍. ആശുപത്രികളുടെയും കിടക്കകളുടെയും എണ്ണവും ശരാശരി മനുഷ്യായുസ്സിന്‍െറ ഉയര്‍ച്ചയും മുന്‍നിര്‍ത്തിയാണ് നമ്മുടെ അവകാശവാദം. എന്നാല്‍, അറുപത് കഴിഞ്ഞ പത്തില്‍ ഏഴുപേരും രോഗബാധിതരാണെന്ന് പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. രണ്ടാഴ്ചകൊണ്ട് ആയിരത്തില്‍ 310 പേര്‍ ഗ്രാമങ്ങളിലും 306 പേര്‍ നഗരങ്ങളിലും രോഗികളാവുന്നുണ്ടത്രെ. ആശുപത്രികളില്‍ ചികിത്സ തേടിയത്തെുന്നവരെയും പ്രവേശിപ്പിക്കപ്പെടുന്നവരെയും കണക്കാക്കിയാവാം ഈ പഠനം. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡോക്ടര്‍മാരുടെയും ആശുപത്രിക്കിടക്കകളുടെയും മറ്റ് ആരോഗ്യപരിപാലന സംവിധാനങ്ങളുടെയും കാര്യത്തില്‍ ഏറെ മുമ്പിലായ കേരളത്തില്‍, ചികിത്സതേടുന്ന രോഗികളുടെ എണ്ണം സ്വാഭാവികമായും കൂടിയിരിക്കും എന്ന വസ്തുത പരിഗണിക്കപ്പെടേണ്ടതുതന്നെ. താരതമ്യേന മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ നിലവിലുള്ള തമിഴ്നാടാണ് രോഗികളുടെ എണ്ണത്തില്‍ കേരളത്തിന്‍െറ തൊട്ടുപിന്നിലെന്നത് ഈ വസ്തുതയെ ബലപ്പെടുത്തുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് മുതലായ പിന്നാക്ക സംസ്ഥാനങ്ങള്‍ രോഗികളുടെ അനുപാതത്തില്‍ ഏറെ പിന്നിലാണെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ അഞ്ചിലൊരാള്‍ പ്രസവിക്കുന്നത് വീട്ടിലാണെങ്കില്‍, കേരളത്തില്‍ 3.7 ശതമാനം സ്ത്രീകള്‍ മാത്രമേ വീടുകളില്‍ പ്രസവിക്കുന്നുള്ളൂ. ഇതൊക്കെ ശരിയായിരിക്കത്തെന്നെ, കേരള ജനസംഖ്യയില്‍ 30 ശതമാനവും രക്തസമ്മര്‍ദമുള്ളവരാണെന്നതും ഒന്നേമുക്കാല്‍ ലക്ഷത്തോളം അര്‍ബുദബാധിതര്‍ സംസ്ഥാനത്തുണ്ടെന്നതും നിസ്സാര പ്രശ്നമല്ല. രോഗാതുര കേരളത്തിലെ ജീവിതശൈലിയാണ് ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത് എന്ന് നിരന്തരം ചൂണ്ടിക്കാണിക്കപ്പെടുന്നതാണ്. ഒപ്പം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ പുറത്തുനിന്നുവരുന്ന ഭക്ഷ്യവസ്തുക്കളില്‍ ഏതാണ്ടെല്ലാം മായം ചേര്‍ത്തതും മാരകമായ കീടനാശിനി പ്രയോഗിക്കപ്പെട്ടതുമാണെന്നതും ആശങ്കാജനകമായ സത്യമാണ്. ആശുപത്രികളെയും ഡോക്ടര്‍മാരെയും അഭയം പ്രാപിക്കുകയല്ലാതെ മലയാളിക്ക് ഗത്യന്തരമില്ല. പക്ഷേ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഗ്രാമീണരില്‍ നാലിലൊരാളും നഗരവാസികളില്‍ അഞ്ചിലൊരാളും ബില്ലടക്കാനായി കടം വാങ്ങേണ്ടിവരുന്നു എന്നാണ് സര്‍വേ റിപ്പോര്‍ട്ട്. കിടത്തി ചികിത്സക്കായി 60 ശതമാനവും ഒ.പി സേവനത്തിനായി 70 ശതമാനവും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ നാലിരട്ടിയാണ് സ്വകാര്യ ആശുപത്രികള്‍ ചികിത്സക്കായി ഈടാക്കുന്നത് എന്നാണ് സര്‍വേയിലെ കണ്ടത്തെലെങ്കിലും യഥാര്‍ഥ സംഖ്യ എത്രയോ കൂടുതലാവാനാണ് സാധ്യത. കഷ്ടപ്പെട്ടും കടംവാങ്ങിയും ഭീമമായ സംഖ്യ ചെലവാക്കി നേടുന്ന ചികിത്സയുടെ സ്ഥിതിയോ? |
ടാറ്റാ ടീയിലും ഹാരിസണിലും തൊഴിലാളിസമരം Posted: 15 Sep 2015 07:03 PM PDT Image: ![]() Subtitle: 'പെമ്പിളൈ സമരം' പ്രചോദനമായി രാജാക്കാട്/തൊടുപുഴ: മൂന്നാറിലെ തൊഴിലാളി സ്ത്രീകളുടെ സമരവീര്യത്തിനുമുന്നില്‍ മാനേജ്മെന്‍റുകള്‍ മുട്ടുമുടക്കിയതോടെ സൂര്യനെല്ലിയിലും പള്ളിവാസലിലും തൊഴിലാളികള്‍ അവകാശപ്പോരാട്ടത്തിനിറങ്ങി. സൂര്യനെല്ലിയിലും സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്. ഹാരിസണ്‍ മലയാളം പ്ളാന്‍േറഷനിലെ പൂപ്പാറ, ആനയിറങ്കല്‍, പന്നിയാര്‍ തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികളാണ് സമരരംഗത്ത്. 20 ശതമാനം ബോണസ് നല്‍കുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രി സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുക തുടങ്ങി ആവശ്യങ്ങളാണ് എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകള്‍ സംയുക്തമായി മുമ്പോട്ട് വെക്കുന്നത്. അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റിലെ ജീവനക്കാരാണ് സമരം തുടങ്ങിയതെങ്കിലും മറ്റ് ഡിവിഷനുകളില്‍നിന്ന് തൊഴിലാളികള്‍ കൂട്ടമായത്തെി സമരത്തില്‍ പങ്കുചേര്‍ന്നു. അഞ്ഞൂറിലധികം ആളുകള്‍ ഉപരോധത്തില്‍ പങ്കെടുത്തു. മാനേജ്മെന്‍റുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയിട്ടില്ല. ചൊവ്വാഴ്ച ഉച്ചയോടെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ, കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, സി.പി.ഐ നേതാവ് സി.എ. കുര്യന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡി. കുമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ സമരത്തിന് പിന്തുണ അറിയിച്ചത്തെി. ബുധനാഴ്ചയും സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. 2014^15 വര്‍ഷത്തില്‍ 284 കോടിയാണ് കമ്പനിയുടെ അറ്റാദായം. 20 ശതമാനം ബോണസും 15 ശതമാനം എക്സ്ഗ്രേഷ്യയും ആവശ്യപ്പെട്ട് കമ്പനിയിലെ 108 സ്ഥിരം തൊഴിലാളികളും അത്രതന്നെ കരാര്‍ തൊഴിലാളികളും ഒപ്പിട്ട നിവേദനം ചൊവ്വാഴ്ച രാവിലെ സീനിയര്‍ മാനേജര്‍ ഹാരിസ് റഹ്മാനാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം 19 ശതമാനം ബോണസാണ് കമ്പനി തൊഴിലാളികള്‍ക്ക് നല്‍കിയത്. എക്സ്ഗ്രേഷ്യ നല്‍കിയില്ല. |
അഭയാര്‍ഥി പ്രവാഹം: ഹംഗറിയില്‍ അടിയന്തരാവസ്ഥ Posted: 15 Sep 2015 05:31 PM PDT Image: ![]() ബുഡപെസ്റ്റ്: യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തടയാന്‍ സെര്‍ബിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന മേഖലകളില്‍ ഹംഗറി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ പ്രധാന കവാടം അടഞ്ഞു. ഇതോടെ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. പൊലീസിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. അനുമതിയില്ലാതെ രാജ്യത്തേക്ക് കടക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതടക്കമുള്ള നിയമം രാജ്യം നടപ്പാക്കി.
|
ഇന്‍ഡിഗോയുടെ പ്രാഥമിക ഓഹരിവില്‍പനക്ക് സെബി അംഗീകാരം Posted: 15 Sep 2015 01:02 PM PDT Image: ![]() ന്യൂഡല്‍ഹി: ചെലവുകുറഞ്ഞ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്‍റര്‍ഗ്ളോബ് ഏവിയേഷന് 2,500 കോടിരൂപയുടെ പ്രാഥമിക ഓഹരിവില്‍പനക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്‍െറ (സെബി) അംഗീകാരം. 1,272 കോടിയുടെ പുതിയ ഓഹരികളാണ് കമ്പനി വില്‍പനക്കുവെക്കുന്നത്. തുല്യതുക നിലവിലെ ഓഹരിയുടമകളുടെ 3.01 കോടി ഓഹരികള്‍ വിറ്റും സ്വരൂപിക്കും. പ്രാഥമിക ഓഹരിവില്‍പനയിലൂടെ 2,500 കോടി രൂപ സമാഹരിക്കാനുള്ള രേഖകള്‍ ജൂണിലാണ് സെബിക്ക് സമര്‍പ്പിച്ചത്. സിറ്റി ഗ്രൂപ്, ജെ.പി. മോര്‍ഗന്‍ ഇന്ത്യ, മോര്‍ഗന്‍ സ്റ്റാന്‍ലി, ബാര്‍ക്ളേയ്സ്, യു.എസ്.ബി സെക്യൂരിറ്റീസ് ഇന്ത്യ, കൊടക് മഹീന്ദ്ര കാപിറ്റല്‍ കമ്പനി എന്നിവരാണ് ഓഹരി വില്‍പനക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇന്‍റര്‍ഗ്ളോബ് ഏവിയേഷന്‍െറ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോയാണ് വിപണിപങ്കാളിത്തമൂല്യമനുസരിച്ച് രാജ്യത്തെ ഏറ്റവുംവലിയ വിമാനക്കമ്പനി. ഇന്ത്യയില്‍ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന ആഭ്യന്തര വിമാന കമ്പനികള്‍ ഇന്‍ഡിഗോയും ഗോ എയറുമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നാലിരട്ടിയായാണ് ഇന്‍ഡിഗോയുടെ ലാഭം വര്‍ധിച്ചത്. 2005ല്‍ പ്രവര്‍ത്തനമാരംഭിച്ചശേഷമുള്ള ഏറ്റവുംവലിയ ലാഭമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ 1,304 കോടി രൂപ. |
Posted: 15 Sep 2015 12:47 PM PDT Image: ![]() ന്യൂഡല്‍ഹി: കുറഞ്ഞനിരക്കോടെ ആകര്‍ഷക പദ്ധതികളുമായി എയര്‍ ഏഷ്യ വിമാന കമ്പനി. 1,090 രൂപയാണ് ഏറ്റവുംകുറഞ്ഞ നിരക്ക്. സെപ്റ്റംബര്‍ 20 വരെയാണ് ഓഫറിലെ ബുക്കിങ് കാലാവധി. 2016 ഫെബ്രുവരി 29 വരെയുള്ള യാത്ര ബുക് ചെയ്യാം. ഇംഫാലിനും ഗുവാഹതിക്കുമിടയിലാണ് എയര്‍ ഏഷ്യ 1,090 രൂപക്ക് വിമാനയാത്ര വാഗ്ദാനംചെയ്യുന്നത്. 1,790 രൂപക്ക് ബംഗളൂരുവിനും പുണെക്കുമിടയില്‍ യാത്രചെയ്യാം. ന്യൂഡല്‍ഹി-ബംഗളൂരു യാത്രക്ക് 3,490 രൂപയാണ് നിരക്ക്. ന്യൂഡല്‍ഹി-ഗോവ യാത്രക്ക് 3,690 രൂപയും പുണെ-ജയ്പൂര്‍ യാത്രക്ക് 4,090 രൂപയും മതിയാകും. അടുത്തവര്‍ഷം 8,90 രൂപ വരെ ടിക്കറ്റ് നിരക്ക് കുറക്കുമെന്ന വാഗ്ദാനവും എയര്‍ ഏഷ്യ നല്‍കിയിരുന്നു. സീസണ്‍ മുന്‍കൂട്ടിക്കണ്ട് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള വിമാന കമ്പനികളുടെ ആകാശയുദ്ധത്തിന്‍െറ ഭാഗമാണ് ഓഫറുകള്‍. വിമാന കമ്പനികള്‍ ആഴ്ചതോറും വാഗ്ദാനങ്ങളുമായി രംഗത്തത്തെുന്നുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര സര്‍വിസുകളില്‍ എക്കണോമി ക്ളാസ് യാത്രക്കാര്‍ക്ക് ചൊവ്വാഴ്ചകളില്‍ അടിസ്ഥാനനിരക്കില്‍ 15 ശതമാനം കിഴിവാണ് ജെറ്റ് എയര്‍വെയ്സ് വാഗ്ദാനം ചെയ്യുന്നത്. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment