യു.എസ് ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് സ്വവര്‍ഗാനുരാഗിയെ നോമിനേറ്റ് ചെയ്തു Madhyamam News Feeds | ![]() |
- യു.എസ് ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് സ്വവര്‍ഗാനുരാഗിയെ നോമിനേറ്റ് ചെയ്തു
- കന്യാസ്ത്രീയുടെ കൊലപാതകം: നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് എ.ഡി.ജി.പി
- കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ഝാര്‍ഖണ്ഡ് സംഘം
- പെണ്‍കുട്ടികളുടെ രാത്രി സഞ്ചാരം സംസ്കാരത്തിന് ചേര്‍ന്നതല്ല ^കേന്ദ്രമന്ത്രി
- വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റണം
- വിദ്യാര്‍ഥിനിയെ ജലസംഭരണിയില്‍ തള്ളിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി
- സര്‍ക്കാറിന്‍െറ എന്ത് നിര്‍ദേശമാണ് ജേക്കബ് തോമസ് അനുസരിക്കാത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം ^പിണറായി
- ത്രിതല കാന്‍സര്‍ സെന്‍ററിന് ഒക്ടോബറില്‍ തറക്കല്ലിടും
- ബഡ്സ് സ്കൂള്‍ ശോച്യാവസ്ഥ: മാര്‍ച്ചില്‍ പങ്കെടുത്ത എ.ഡി.എസ് പ്രസിഡന്‍റിനെ പുറത്താക്കാന്‍ പ്രമേയം
- പ്രതിപക്ഷ സമരം അനാവശ്യമെന്ന് കൊച്ചി മേയര്‍
- സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 19,840 രൂപ
- ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍: വൈ.എ. റഹീം പ്രസിഡന്‍റ്; ബിജു സോമന്‍ ജന. സെക്രട്ടറി
- വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു
- കുന്നംകുളത്ത് യുവതിയെ കുത്തിക്കൊന്ന പ്രതി കീഴടങ്ങി
- ഏതുമരവും തങ്കമണി മുറിക്കും
- ഇന്ത്യന്‍ ഫുട്ബാള്‍ വളരാന്‍ അക്കാദമികള്‍ അനിവാര്യം
- യമനില്‍നിന്ന് മറ്റൊരു മലയാളി കുടുംബംകൂടി സലാലയിലെത്തി
- മുഹമ്മദ് റിയാസിനെതിരെ ഭാര്യ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ധാരണ
- പാട്ടുവീട്ടില്‍ നിന്ന് സംഗീതലോകത്തിന് അഭിമാനമായി ആര്യനന്ദയും
- തോട്ടഭൂമി വിനിയോഗം: അഴിമതിയുടെ ചാകര
- ഈ മെഡിക്കല്‍ കോളജുകളില്‍ എല്ലാവരും നഗ്നരാണ്
- വിദേശമണ്ണില്‍ സൈനിക ഇടപെടലിന് ജപ്പാന്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരം
- കുള്ളന്‍ ഗ്രഹത്തില്‍ ജീവന്‍ തുടിക്കുന്നുണ്ടോ?
- ക്രൊയേഷ്യന്‍ അതിരുകളുമടഞ്ഞു; അഭയാര്‍ഥികള്‍ക്ക് പെരുവഴി
- യുവാക്കളെ നക്സലിസത്തിലേക്ക് ആകര്‍ഷിക്കുന്നത് യൂനിഫോമും ആയുധങ്ങളും
യു.എസ് ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് സ്വവര്‍ഗാനുരാഗിയെ നോമിനേറ്റ് ചെയ്തു Posted: 18 Sep 2015 11:58 PM PDT Image: ![]() വാഷിങ്ടണ്‍: യു.എസ് ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് സ്വവര്‍ഗാനുരാഗിക്ക് നോമിനേഷന്‍ ലഭിച്ചു. എറിക് ഫാനിങ്ങിനെയാണ് പ്രസിഡന്‍റ് ബറാക് ഒബാമ നോമിനേറ്റ് ചെയ്തത്. നാമനിര്‍ദേശം സെനറ്റ് അംഗീകരിച്ചാല്‍ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ സ്വര്‍ഗാനുരാഗിയായിരിക്കും ഫാനിങ്. പെന്‍റഗണില്‍ നിരവധി പ്രധാന സ്ഥാനങ്ങളില്‍ ഇരുന്നിട്ടുണ്ട് ഫാനിങ്. ഡിഫന്‍സ് സെക്രട്ടറി ആഷ് കാര്‍ട്ടറിന്‍െറ സ്റ്റാഫ് ചീഫായാണ് ഏറ്റവും അവസാനം സേവനമനുഷ്ഠിച്ചത്. ജോണ്‍ മക്ഹോയുടെ പകരക്കാരനായാണ് ഫാനിങ് ആര്‍മി സെക്രട്ടറിയായി വരുന്നത്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വളരെ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് ഫാനിങ്. ഗേ ആന്‍ഡ് ലെസ്ബിയന്‍ വിക്ടറി ഫണ്ട് എന്ന സംഘടനയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ഫാനിങ് സി.ബി.എസ് ന്യൂസിലടക്കം ജോലി ചെയ്തിട്ടുണ്ട്. ഏറെ വര്‍ഷം ഭരണപരിചയമുള്ള ഏറിക് നല്ല നേതൃപാടവമുള്ളയാളാണെന്ന് ഒബാമ പറഞ്ഞു. അമേരിക്കന്‍ സൈന്യത്തിനെ നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ഒബാമ കൂട്ടിച്ചേര്‍ത്തു. എറികിന്‍െറ നോമിനേഷന്‍ പെന്‍റഗണ്‍ ചീഫ് സ്വാഗതം ചെയ്തു. |
കന്യാസ്ത്രീയുടെ കൊലപാതകം: നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് എ.ഡി.ജി.പി Posted: 18 Sep 2015 11:56 PM PDT Image: ![]() കോട്ടയം: പാലായില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍. മഠത്തിലെ സാഹചര്യങ്ങളെകുറിച്ച് അറിവുള്ള ആളാകാം പ്രതി. മൃതദേഹം വൃത്തിയാക്കുകയും വസ്ത്രം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതില്‍ അസ്വാഭാവികതയുണ്ടോ എന്ന് അന്വേഷണം പൂര്‍ത്തിയായാലേ പറയാനാവൂ. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും എ.ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. സമാന രീതിയില്‍ ആക്രമണം നടത്തിയ കേസുകളില്‍ പ്രതികളായ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ള മൂന്നു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവരില്‍ ഒരാളെ കന്യാസ്ത്രീ കൊല്ലപ്പെട്ട രാത്രിയില്‍ സംശയാസ്പദ സാഹചര്യത്തില്‍ പാലാ നഗരത്തില്‍ കണ്ടതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം മഠത്തിന്‍െറ താഴത്തെ നിലയിലെ ഇരുമ്പ് ഗ്രില്ലിന്‍െറ പൂട്ട് രണ്ടുതവണ തകര്‍ത്തതായി പരിശോധനയില്‍ കണ്ടെ ത്തി. കോട്ടയം എസ്.പി എസ്. സതീഷ് ബിനോയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സംഘങ്ങളായിട്ടാണ് അന്വേഷണം നടത്തുന്നത്. അതേസമയം, കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മൃതദേഹം കീഴ്തടിയൂര്‍ സെന്‍റ് ജോസഫ് പള്ളിയില്‍ സംസ്കരിച്ചു. ഒമ്പത് മണിയോടെ തുടങ്ങിയ സംസ്കാര ശുശ്രൂഷകള്‍ക്ക് പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, താമരശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കാര്‍മല്‍ ആശുപത്രിയില്‍ നിന്ന് വിലാപ യാത്രയായി മൃതദേഹം പള്ളിയിലെത്തിച്ചു. |
കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ഝാര്‍ഖണ്ഡ് സംഘം Posted: 18 Sep 2015 11:09 PM PDT ചക്കരക്കല്ല്: കേരളത്തിലെ പഞ്ചായത്തുകള്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്താനും പഠിക്കാനും ഝാര്‍ഖണ്ഡില്‍ നിന്നും സംഘം ചെമ്പിലോട് പഞ്ചായത്തിലത്തെി. പഞ്ചായത്ത് വഴി നടപ്പാക്കുന്ന കുടുംബശ്രീ പദ്ധതി, അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് പദ്ധതികള്‍, ആസൂത്രണങ്ങളിലെ വനിതാപങ്കാളിത്തം തുടങ്ങി പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികളുടെ വിജയവും ആസൂത്രണവും പഠിച്ച് ഝാര്‍ഖണ്ഡ് സംസ്ഥാനത്ത് നടപ്പില്‍ വരുത്താനാണ് സംഘമത്തെിയത്. ഝാര്‍ഖണ്ഡിലെ 'ലൈവ്ലി ഫുഡ് പ്രമോഷന്‍ സെക്ടര്‍' (ജെ.എസ്.എല്‍.പി.എസ്) വിഭാഗത്തിലെ ജില്ലാ പ്രോഗ്രാം ഓഫിസര്‍ മന്‍സൂര്‍ ബക്തിന്‍െറ നേതൃത്വത്തിലുള്ള റിസോഴ്സ് ഗ്രൂപ്പിന്‍െറ കൂടെ കുടുംബശ്രീ എന്‍.ആര്‍.ഒമാരായ ശശിധരന്‍, സിമി, കണ്ണൂര്‍ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പ്രേമരാജന്‍, തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ട്. |
പെണ്‍കുട്ടികളുടെ രാത്രി സഞ്ചാരം സംസ്കാരത്തിന് ചേര്‍ന്നതല്ല ^കേന്ദ്രമന്ത്രി Posted: 18 Sep 2015 10:59 PM PDT Image: ![]() ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ രാത്രി സമയങ്ങളില്‍ വീടിന് പുറത്തിറങ്ങി നടക്കുന്നത് സംസ്കാരത്തിന് ചേര്‍ന്നതല്ളെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ. പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ സഞ്ചരിക്കാം. പക്ഷേ ഇന്ത്യയുടെ സംസ്കാരത്തിന് ഇത് ചേര്‍ന്നതല്ളെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ജൈനമത ഉത്സവത്തോട് അനുബന്ധിച്ച് മാംസ വില്‍പനക്ക് നിരോധം ഏര്‍പ്പെടുത്തിയതില്‍ തെറ്റില്ളെന്ന് ശര്‍മ പറഞ്ഞു. ചില സമുദായങ്ങളോടുള്ള ആദരവിന്‍െറ ഭാഗമായി മാംസ വില്‍പന നിരോധിക്കുന്നതില്‍ എന്താണ് തെറ്റെന്നും കേന്ദ്രമന്ത്രി ചോദിച്ചു. രണ്ടു ദിവസത്തെ ചെറിയ ത്യാഗം മാത്രമാണിതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. ബൈബിളിനെയും ഖുര്‍ആനെയും ബഹുമാനിക്കുന്നു. പക്ഷേ ഗീതയും രാമായണവും പോലെ ഇന്ത്യയുടെ ആത്മാവിന്‍െറ ഭാഗമൊന്നുമല്ല ഈ രണ്ട് ഗ്രന്ഥങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പദത്തില്‍ എത്തിയത് മുതല്‍ തുടര്‍ച്ചയായി വിവാദ പ്രസ്താവന നടത്തുന്ന ആളാണ് നോയ്ഡ എം.പിയായ മഹേഷ് ശര്‍മ. അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം മുസ് ലിം ആയിരുന്നിട്ട് പോലും ഒരു ദേശീയവാദിയുമായിരുന്നുവെന്ന മഹേഷ് ശര്‍മയുടെ പരാമര്‍ശം വിവാദമായിരുന്നു. |
വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റണം Posted: 18 Sep 2015 10:57 PM PDT വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖപദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റണമെന്നും പുനരധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇടവക പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കണം. സ്ഥലത്തിന് ഉപാധിരഹിത പട്ടയം വിതരണം ചെയ്യണം. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രത്യേക സാങ്കേതിക തൊഴില്‍ പരിശീലനവും മറ്റ് അനുബന്ധ സഹായങ്ങളും നല്‍കണം. മറൈന്‍ കോളജ്, ഫിഷറീസ് കോളജ്, തൊഴില്‍ അധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവ അനുവദിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. ആരോഗ്യ സംരക്ഷണരംഗത്ത് ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വിഴിഞ്ഞം സി.എച്ച്.സിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തണം. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. വൈദ്യുതി, ശുദ്ധജല വിതരണം, റോഡ് വികസനം എന്നിവ കാര്യക്ഷമമാക്കണമെന്നും ആവശ്യമുണ്ട്. ഇടവക വികാരി ഫാ. വില്‍ഫ്രഡ്, സെക്രട്ടറി ആന്‍റണി ആരോഗ്യം, വൈസ് പ്രസിഡന്‍റ് എഫ്. അരുള്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. |
വിദ്യാര്‍ഥിനിയെ ജലസംഭരണിയില്‍ തള്ളിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി Posted: 18 Sep 2015 10:33 PM PDT മൂവാറ്റുപുഴ: വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനിയെ മോഷ്ടാവ് കൈകള്‍ കെട്ടി ജലസംഭരണിയില്‍ തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂവാറ്റുപുഴ നിര്‍മല ഹൈസ്കൂളില്‍ 10ാം ക്ളാസ് വിദ്യാര്‍ഥിനിയും രണ്ടാര്‍കര തണ്ണിക്കോട്ട് ജോര്‍ജിന്‍െറ മകളുമായ അന്ന ജോര്‍ജിനെയാണ് (14) വ്യാഴാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തെ ജലസംഭരണിയില്‍ എറിഞ്ഞത്. നിര്‍മല മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ വെള്ളിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. വിദ്യാര്‍ഥിനിക്ക് ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലത്തെിയ മൂവാറ്റുപുഴ എസ്.ഐ പി.എസ്. സമീഷ് കുട്ടിയില്‍നിന്ന് മൊഴിയെടുത്തു. |
Posted: 18 Sep 2015 10:10 PM PDT Image: ![]() തിരുവനന്തപുരം: സര്‍ക്കാറിന്‍്റെ എന്ത് നിര്‍ദ്ദേശങ്ങളാണ് ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് അനുസരിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി വെളിപെടുത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയംഗം പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ സര്‍ക്കാറിന്‍്റെ പിടിപ്പുകേടിന് ഉദാഹരണമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍്റെ നിര്‍ദ്ദേശങ്ങളെ അനുസരിക്കാഞ്ഞതിനാലാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അഗ്നിശമന സേനയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സേവനങ്ങളൊന്നും ലഭിക്കാതെയായെന്നും സ്ഥലംമാറ്റത്തിന് പിന്നില്‍ ആഭ്യന്തരമന്ത്രിക്കോ നഗരവികസന മന്ത്രിക്കോ പങ്കില്ളെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. |
ത്രിതല കാന്‍സര്‍ സെന്‍ററിന് ഒക്ടോബറില്‍ തറക്കല്ലിടും Posted: 18 Sep 2015 09:59 PM PDT കോഴിക്കോട്: മെഡിക്കല്‍ കോളജ് ത്രിതല കാന്‍സര്‍ സെന്‍റര്‍ പദ്ധതിക്ക് ഒക്ടോബര്‍ ഒന്നിന് തറക്കല്ലിടും. പദ്ധതിക്ക് ഒന്നാം ഗഡുവായി 25കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ലഭിച്ചിട്ടുണ്ട്. |
ബഡ്സ് സ്കൂള്‍ ശോച്യാവസ്ഥ: മാര്‍ച്ചില്‍ പങ്കെടുത്ത എ.ഡി.എസ് പ്രസിഡന്‍റിനെ പുറത്താക്കാന്‍ പ്രമേയം Posted: 18 Sep 2015 09:53 PM PDT തിരൂര്‍: നടുവിലങ്ങാടി ബഡ്സ് സ്കൂളിലെ ദുരിതങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഓഫിസിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്‍റിനെ പുറത്താക്കാന്‍ സി.ഡി.എസ് യോഗത്തില്‍ പ്രമേയം. |
പ്രതിപക്ഷ സമരം അനാവശ്യമെന്ന് കൊച്ചി മേയര്‍ Posted: 18 Sep 2015 08:58 PM PDT Image: ![]() കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ടപകട വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരം അനാവശ്യമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ശേഷവും സമരം തുടരുകയാണ്. നിലവിലെ അന്വേഷണത്തില്‍ തൃപ്തനാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതിപക്ഷം തടസപ്പെടുത്തുന്നു. അനാവശ്യമായി അന്വേഷണം നീട്ടിക്കൊണ്ടു പോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബോട്ടപകടത്തെ രാഷ്ട്രീയവത്കരിക്കുന്നു. അക്രമ സമരത്തെ ഭയപ്പെടുന്നില്ളെന്നും ചമ്മണി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ടോണി ചമ്മണിയെ എല്‍.ഡി.എഫ് 11 മണിക്കൂര്‍ ബന്ദിയാക്കിയിരുന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു നീക്കിയാണ് മേയറെ രാത്രി 10 മണിയോടെ പൊലീസ് സംഘം മോചിപ്പിച്ചത്. അതേസമയം, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. സി.പി.ഐയുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. |
സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 19,840 രൂപ Posted: 18 Sep 2015 08:56 PM PDT Image: ![]() കൊച്ചി: നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 80 രൂപ കൂടി 19,840 രൂപയിലെത്തി. ഗ്രാമിന് 10 ഉയര്‍ന്ന് 2,480 രൂപയിലാണ് വ്യാപാരം. നാല് ദിവസത്തിനിടെ പവന് 320 രൂപയാണ് വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.83 ഡോളര്‍ കൂടി 1,138.93 ഡോളറിലെത്തി. |
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍: വൈ.എ. റഹീം പ്രസിഡന്‍റ്; ബിജു സോമന്‍ ജന. സെക്രട്ടറി Posted: 18 Sep 2015 08:55 PM PDT Image: ![]() ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രസിഡന്‍റായി കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ച അഡ്വ. വൈ. എ. റഹീം തെരഞ്ഞെടുക്കപ്പെട്ടു . ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച രണ്ടാം മുന്നണിയിലെ ബിജു സോമന്‍ ആണ് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ മുന്നണിയില്‍ നിന്ന് മത്സരിച്ച വി.നാരായണന്‍നായര്‍ നായര്‍ ട്രഷറര്‍ സ്ഥാനത്തേക്കും വിജയിച്ചു .വി.കെ. ബേബി ആണ് പുതിയ ഓഡിറ്റര്‍. നിലവില്‍ അസോസിയേഷന്‍ ജനറല്‍സെക്രട്ടറിയായ വൈ.എ.റഹീം ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് എതിര്‍ പാനലിലെ ഇ.പി. ജോണ്‍സനെ 148 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രസിഡന്‍റ്് സ്ഥാനത്തത്തെിയത്. അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പില്‍ റഹീമിനു 678 വോട്ട് ലഭിച്ചു. വിജയിച്ച മറ്റുള്ളവര്‍ ഇവരാണ്: ബാബു വര്‍ഗീസ് (വൈസ് പ്രസിഡന്‍റ്), അഡ്വ. അജി കുര്യാക്കോസ് (ജോയിന്‍റ് സെക്രട്ടറി), വി.എം. മൊയ്തീന്‍ (ജോയിന്‍റ്് ട്രഷറര്‍). മാനേജ്മെന്‍റ്് കമ്മിറ്റി അംഗങ്ങള്‍ ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍: അബ്ദുല്‍ മനാഫ്, അബ്ദുല്‍ മജീദ്,അനില്‍ അമ്പാട്ട്,ചന്ദ്ര ബാബു,മാധവന്‍ നായര്‍,എ.ആര്‍ ഉണ്ണികൃഷ്ണന്‍,ബിജു എബ്രഹാം വൈ.എ. റഹീമിന്‍െറ പാനലിനാണ് കൂടുതല്‍ പേരെ ജയിപ്പിക്കാനായത്. ബിജെപി പാനലില്‍ മത്സരിച്ച ഭാരതീയം, കോണ്‍ഗ്രസ് എതിര്‍ പാനല്‍ ‘ടീം ഇന്ത്യ’ എന്നിവര്‍ക്ക് സ്ഥാനങ്ങള്‍ ഒന്നും ലഭിച്ചില്ല വെള്ളിയാഴ്ച പകല്‍ വോട്ടെടുപ്പും തുടര്‍ന്ന് വോട്ടെണ്ണലും തുടര്‍ച്ചയായി നടന്നു. അര്‍ധ രാത്രിയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചതത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. മൊത്തം 2532 അംഗങ്ങളുണ്ടെങ്കിലും 1407 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്്. കഴിഞ്ഞ വര്‍ഷത്തേക്കാളും 25 വോട്ട് കുറവാണ്. എന്നിരുന്നാലും മുന്‍ വര്‍ഷത്തേക്കാളും ഏറെ വീറും വാശിയും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. കനത്ത ചൂടിലും ആവേശം കൈവിടാതെ മുന്നണി പ്രവര്‍ത്തകരും വിവിധ പോഷക സംഘടനാ പ്രവര്‍ത്തകരും കാലത്ത് മുതലേ അസോസിയേഷന്‍ പരിസരത്ത് സജീവമായിരുന്നു. വോട്ടുള്ളവര്‍ക്ക് മാത്രമാണ് അസോസിയേഷന്‍ അങ്കണത്തിലേക്ക് പ്രവേശം ഉണ്ടായിരുന്നത്. അബൂദബി മുതല്‍ ഖോര്‍ഫക്കാന്‍ വരെയുള്ളവരാണ് അസോസിയേഷന്‍ അംഗങ്ങള്‍. പെരുന്നാളോടനുബന്ധിച്ചു കുറെ പേര്‍ നാട്ടിലേക്ക് പോയതും ചിലര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ പോയതുമാണ് പോളിങ് കുറയാന്‍ കാരണമെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. വിവിധ പോഷക സംഘടനാ പ്രവര്‍ത്തകര്‍ വ്യത്യസ്ത നിറങ്ങളിലുള്ള ടീ ഷര്‍ട്ടുകള്‍ അണിഞ്ഞു രംഗത്തിറങ്ങിയത് അസോസിയേഷന്‍ പരിസരം ‘കളര്‍ ഫുള്ളാ’ക്കി. നേതാക്കളുടെ പരക്കം പാച്ചിലും അണികളുടെ കാന്‍വാസിങും നാട്ടിലെ തെരഞ്ഞെടുപ്പിനെ ഓര്‍മിപ്പിച്ചു. പരിസരത്തെ റസ്റ്റോറന്‍റുകളിലും ശീതള പാനീയ കടകളിലും നല്ല തിരക്കായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പത്ര മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, എസ്.എം.എസ്. എന്നിവ മുഖേന നടത്തുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടായിരുന്നു. യു.എ .ഇയിലെ നിയമ വ്യവസ്ഥകള്‍ മാനിച്ചായിരുന്നു ഇത്. ലംഘിച്ച ചില അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തതായാണ് അറിയുന്നത് . നാല് മുന്നണികളാണ് രംഗത്തുണ്ടായിരുന്നത് . ഇതില്‍ മൂന്ന് പാനലും കോണ്‍ഗ്രസ് പോഷക സംഘടനകള്‍ നയിക്കുന്നതായതിനാല്‍ പ്രധാന മത്സരം കോണ്‍ഗ്രസുകാര്‍ തമ്മില്‍ തന്നെ ആയിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് പാനലുകളാണ് മത്സരിച്ചത് . അതേസമയം സി.പി എം അനുകൂല സംഘടനകള്‍ ഒരു വിഭാഗം കോണ്‍ഗ്രസ് അനുകൂലികള്‍ക്കൊപ്പം ചേര്‍ന്ന് മത്സരിച്ചതും ബി.ജെ.പി പാനല്‍ രംഗത്തത്തെിയതും സവിശേഷതകളായി. കഴിഞ്ഞ വര്‍ഷം ഒറ്റക്ക് മത്സരിച്ച ടീം ഇന്ത്യയും ഇത്തവണ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തോടൊപ്പമായിരുന്നു. കെ.എം.സി.സി , ഐ.ഒ.സി ഷാര്‍ജ , എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ, പ്രിയദര്‍ശിനി , കള്‍ച്ചറല്‍ ഫോറം, ഐ.എം.സി.സി , ഒ.ഐ.സി.സി അജ്മാന്‍, എക്കോ , യുവകലാ സാഹിതി, വീക്ഷണം, മാസ് തുടങ്ങിയ പ്രവാസ സംഘടനകളാണ് വിവിധ മുന്നണികള്‍ക്കു കീഴില്‍ അണിനിരന്നത്. |
വിവാദങ്ങള്‍ക്കിടെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു Posted: 18 Sep 2015 08:22 PM PDT Image: ![]() കുവൈത്ത് സിറ്റി: വിവാദങ്ങള്‍ക്കിടെ കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഗണേശ വിഗ്രഹത്തിന്‍െറ പ്രതിഷ്ഠ നടന്നു. ഗണേശ ചതുര്‍ഥിയുടെ ഭാഗമായാണ് വ്യാഴാഴ്ച എംബസിയില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടന്നത്. ക്രെയിന്‍ കൊണ്ടുവന്നാണ് എംബസിയുടെ സ്വീകരണ മുറിയില്‍ പ്രതിഷ്ഠാ കര്‍മം നടത്തിയത്. ഇന്ത്യയുടെ മതേതര കാഴ്ചപ്പാടിനും പാരമ്പര്യത്തിനും എതിരായി ഒരു മത വിഭാഗത്തിന്‍െറ ആരാധനാ വിഗ്രഹത്തെ എംബസിയില്‍ സ്ഥാപിക്കുന്നതിനെതിരെ പ്രവാസി സമൂഹത്തില്‍നിന്ന് ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് പരിപാടി നടത്തിയത്. സാങ്കേതിക കാരണങ്ങളാല്‍ ഗണേശ പ്രതിഷ്ഠ മാറ്റിവെക്കുന്നതായി മാധ്യമങ്ങളെ ഫോണ്‍ മുഖേന അറിയിച്ചതിനുശേഷമാണ് വ്യാഴാഴ്ച പൊടുന്നനെ ചടങ്ങ് നടന്നത്. ഗണേശ ചതുര്‍ഥി ആഘോഷത്തിന്‍െറ ഭാഗമായാണ് സ്ഥാപിച്ചതെന്ന് വ്യക്തമാക്കുന്ന ബോര്‍ഡും വിഗ്രഹത്തിന് താഴെ സ്ഥാപിച്ചിട്ടുണ്ട്. കുവൈത്ത് പൗരന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കൗതുകവസ്തു എന്ന നിലയില്‍ കൊണ്ടുവന്നതെന്ന് പറയപ്പെടുന്ന ഗണപതി രൂപമാണ് ഒൗദ്യോഗിക അംഗീകാരത്തോടെ ഇന്ത്യന്‍ എംബസിയില്‍ പ്രതിഷ്ഠിച്ചത്. സ്ഥലസൗകര്യത്തിന്‍െറ പ്രശ്നത്താല്‍ കുവൈത്ത് പൗരന്‍ ഒഴിവാക്കാന്‍ തീരുമാനിച്ച ഗണപതിരൂപത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവരം അറിഞ്ഞ് എംബസി ഉദ്യോഗസ്ഥര്‍ എത്തി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. തുടര്‍ന്ന്, ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് സ്ഥാപിക്കുകയായിരുന്നു. |
കുന്നംകുളത്ത് യുവതിയെ കുത്തിക്കൊന്ന പ്രതി കീഴടങ്ങി Posted: 18 Sep 2015 08:09 PM PDT Image: ![]() പെരുമ്പിലാവ്: തൃശൂര്‍ കുന്നംകുളത്ത് പുഞ്ചിരിക്കാവ് കൊരട്ടിക്കര റോഡില്‍ കാട്ടുകുളത്തിന് സമീപം റോഡരികിലെ പൊന്തക്കാട്ടില്‍ യുവതിയെ കുത്തിക്കൊന്ന നിലയില്‍ കണ്ടെ ത്തി. പ്രതി പൊലീസില്‍ കീഴടങ്ങി. പുഞ്ചിരിക്കാവ് വലിയ പീടികയില്‍ അബുതാഹിര്‍ (36) ആണ് ശനിയാഴ്ച പുലര്‍ച്ചെ 5.30ന് കുന്നംകുളം പൊലീസില്‍ കീഴടങ്ങിയത്. വടക്കേകാട് വാരിയില്‍ മൊയ്തുണ്ണിയുടെ മകള്‍ ഷമീറ (34)യെ വെള്ളിയാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന താഹിര്‍ കഴിഞ്ഞ ദിവസമാണ് മോചിതനായത്. വെള്ളിയാഴ്ച കോടതിയില്‍ കേസിന് ഹാജരായ ശേഷം ഷമീറ താഹിറിന്‍െറ കൂടെ കൂടുകയായിരുന്നു. പല തവണ തന്നെ ഒഴിവാക്കി പോകാന്‍ താഹിര്‍ പറഞ്ഞെങ്കിലും യുവതി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കാന്‍ താഹിര്‍ തയാറായില്ല. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്നും ഒഴിവായി പോകാന്‍ കൂട്ടാകാത്തതു കൊണ്ടാണ് കുത്തികൊന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം സമീപത്തെ പറമ്പില്‍ മൃതദേഹം കുഴിച്ചിടാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. ഇതിനായി, കുഴിയുണ്ടാക്കിയെങ്കിലും മതിലിനപ്പുറത്തേക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ശ്രമം വിഫലമാകുകയായിരുന്നു. |
Posted: 18 Sep 2015 07:29 PM PDT Image: ![]() Subtitle: ആണുങ്ങളുടെ കുത്തകയായ ജോലിചെയ്ത് കരുത്തുകാട്ടുകയാണ് ഈ വനിത മാവൂര്‍: മരം മുറിക്കുന്നതും നശിപ്പിക്കുന്നതും നല്ല കാര്യമല്ല. എന്നാല്‍, ആണുങ്ങളുടെ കുത്തകയായ ജോലിചെയ്ത് കരുത്തുകാട്ടുകയാണ് മുക്കം മണാശ്ശേരിയിലെ പൊറ്റശ്ശേരി ഒരങ്കുഴി തങ്കമണി. മൂന്നു പതിറ്റാണ്ടുമുമ്പ് ചേന്ദമംഗലൂരിലെ മരക്കച്ചവടക്കാരന്‍ മുഹമ്മദിന്‍െറ സഹായിയായി മഴുവെടുത്ത തങ്കമണി ഈ ജോലി ചെയ്യുന്ന ആദ്യ വനിതയായി മാറുകയാണ്. ഏതു കൂറ്റന്‍മരവും തങ്കമണി മുറിച്ചിടും. കോടാലിയില്‍ മരംമുറിയുടെ പാഠങ്ങള്‍ പഠിച്ച ഇവര്‍ ഇന്ന് മറ്റു മുറിക്കാരെപ്പോലെ മെഷീന്‍ വാള്‍ ഉപയോഗിച്ചാണ് പണിയെടുക്കുന്നത്. ധൈര്യവും മനക്കരുത്തും ശ്രദ്ധയുമാണ് ഈ ജോലിക്ക് വേണ്ടതെന്നാണ് തങ്കമണിയുടെ പക്ഷം. കൂടാതെ, വാള്‍ വെക്കുന്ന കണക്കറിയണം. ചരിവിന്‍െറ കോണുകള്‍, മരം വീഴുന്ന നേരം എല്ലാം മനസ്സില്‍ കാണണം. മരം വീഴുന്ന നേരം വാളിന്‍െറ വേഗത കുറച്ച് തിരിച്ചെടുക്കണം. അപ്പോള്‍ വാള്‍ ദേഹത്ത് തട്ടാതെ നോക്കണം. ഇങ്ങനെ അതീവ ശ്രദ്ധയുണ്ടെങ്കില്‍ മാത്രമേ ഈ ജോലി ചെയ്യാനാവൂ. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷത്തോളമായി തമിഴ്നാട്ടുകാരനായ രമേശനാണ് ഇവരുടെ സഹായി. മുറിച്ചിട്ട ഏതുമരവും തോളിലേറ്റി എത്തിക്കാനും അവര്‍ തയാര്‍. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മരം മുറിക്കുന്നത് കാണാന്‍ ചുറ്റിനും കൂടിനില്‍ക്കും. ഇത് പലപ്പോഴും മരം മുറിക്കുന്നതിന് അലോസരമുണ്ടാക്കാറുണ്ടെങ്കിലും ആരോടും ദേഷ്യപ്പെടാറില്ല. ചിലയിടങ്ങളിലത്തെുമ്പോള്‍ നാട്ടുകാര്‍ ഇവര്‍ക്കൊപ്പംനിന്ന് ഫോട്ടോയും സെല്‍ഫിയുമെടുക്കും.നേരത്തേ മരത്തിനു മുകളില്‍ കയറി മുറിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ സഹായി രമേശനാണ് ചെയ്യുന്നത്. എന്നാല്‍, പ്രധാന തായ്തടി മുറിക്കുന്നത് തങ്കമണിതന്നെയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന ഈ ജോലി ചെയ്യുന്നതിനാല്‍ വിഷമമുണ്ടെങ്കിലും ചെയ്തുപഠിച്ച ഈ തൊഴിലിനെ കഴിയുന്നകാലത്തോളം കൈവിടാതെ കാത്തുവെക്കാനാണ് ഇവരുടെ ആഗ്രഹം. |
ഇന്ത്യന്‍ ഫുട്ബാള്‍ വളരാന്‍ അക്കാദമികള്‍ അനിവാര്യം Posted: 18 Sep 2015 07:25 PM PDT Image: ![]() കൊച്ചി: ഇന്ത്യന്‍ ഫുട്ബാളിനെ അടുത്തറിഞ്ഞയാളാണ് ഇറാനിയന്‍ താരമായ ജംഷിദ് നസീറി. 1977ല്‍ തുനീഷ്യയില്‍ നടന്ന ആദ്യ യൂത്ത് ഫുട്ബാള്‍ ലോകകപ്പില്‍ ഇറാന്‍ ദേശീയ ടീമില്‍ കളിച്ച നസീറി, 1978ല്‍ ദേശീയ സീനിയര്‍ കുപ്പായവും അണിഞ്ഞു. പിന്നീട് ഇന്ത്യയില്‍ കളിക്കാനത്തെി കൊല്‍ക്കത്തയിലെ ക്ളബ് ഫുട്ബാളില്‍ ആകൃഷ്ടനായ നസീറി ഈസ്റ്റ് ബംഗാള്‍ താരമായി. തുടര്‍ന്ന് മുഹമ്മദന്‍ സ്പോര്‍ടിങ്ങിനായും കളത്തിലിറങ്ങി. പരിശീലകനായും ഇന്ത്യയില്‍ തുടര്‍ന്നു. നിലവില്‍ ഹൈ ലൈഫ് ഇവന്‍റ് മാനേജ്മെന്‍റിലെ ഫുട്ബാള്‍ അഡൈ്വസറായ നസീറി ഇന്ത്യന്‍ ഫുട്ബാളിനെക്കുറിച്ചും ഭാവിയെക്കുറിച്ചും സംസാരിക്കുന്നു. |
യമനില്‍നിന്ന് മറ്റൊരു മലയാളി കുടുംബംകൂടി സലാലയിലെത്തി Posted: 18 Sep 2015 07:08 PM PDT Image: ![]() സലാല: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനിലെ ഹളറമൗത്തില്‍ താമസിച്ചിരുന്ന മറ്റൊരു മലയാളി കുടുംബംകൂടി സലാലയിലത്തെി. മലപ്പുറം കോട്ടക്കല്‍ കോഴിച്ചെന സ്വദേശി ഇര്‍ഫാനും മാതാവ് ആസിയയുമാണ് വ്യാഴാഴ്ച രാത്രി സലാലയിലത്തെിയത്. ഇര്‍ഫാനും പിതാവ് അബ്ദുറഹ്മാനും ഹളറമൗത്തിലെ ബുസ്ത്താന്‍ ബേക്കറിയില്‍ ടെക്നീഷ്യന്മാരാണ്. അബ്ദുറഹ്മാന്‍ ഇപ്പോഴും അവിടെതന്നെയാണുള്ളത്. നേരത്തേ, അബൂദബിയിലെ സുല്‍ത്താന്‍ ബേക്കറിയില്‍ ജോലിചെയ്തിരുന്ന അബ്ദുറഹ്മാന്‍ ഏതാനും വര്‍ഷം മുമ്പാണ് ഇതേ കമ്പനിയുടെ യമനിലെ ബേക്കറിയിലേക്ക് മാറിയത്. ആറുമാസം മുമ്പാണ് ഇര്‍ഫാനും ആസിയയും യമനിലത്തെിയത്. യുദ്ധം രൂക്ഷമാണെങ്കിലും ഹളറമൗത്തില്‍ നിലവില്‍ വലിയ പ്രശ്നങ്ങളില്ളെന്ന് ഇവര്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ഭരണം ഹൂതികളുടെ കൈയിലാണ്. പട്ടാളവേഷക്കാരെ എങ്ങും കാണാനില്ല. സര്‍ക്കാര്‍ ഓഫിസുകളൊന്നും തുറക്കാറില്ല. ഇവര്‍ക്ക് ഒരു മാസത്തെ വിസ മാത്രമാണുണ്ടായിരുന്നത്. പിന്നീട് പുതുക്കാന്‍ കഴിഞ്ഞില്ല. ഇനിയും നിരവധി മലയാളികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അതില്‍ നഴ്സുമാരാണ് കൂടുതലുള്ളത്. ഡോളറിലാണ് തനിക്ക് ഇതുവരെ ശമ്പളം ലഭിച്ചിരുന്നതെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഡീസലിന്‍െറയും പെട്രോളിന്‍െറയും ലഭ്യതക്കുറവാണ് പ്രധാന പ്രശ്നം. ദിവസത്തില്‍ രണ്ടു മണിക്കൂര്‍ മാത്രമാണ് വൈദ്യുതിയുണ്ടാവുക. തങ്ങളുടെ ബേക്കറി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ സര്‍ക്കാര്‍ എത്തിച്ചുതരുകയാണ്. ഇത് എത്രകാലം നിലനില്‍ക്കുമെന്നറിയില്ല. കൊച്ചുകുട്ടികളുടെ കൈയില്‍ വരെ തോക്കാണ്. ഹൂതികളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. എല്ലാവര്‍ക്കും ബേക്കറിയില്‍നിന്ന് ഒന്നിച്ചുപോരാന്‍ കഴിയാത്തതിനാലാണ് പിതാവ് വരാതിരുന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. ഹളറമൗത്തില്‍നിന്ന് ബസ്മാര്‍ഗം പോന്ന ഇവര്‍ 15 മണിക്കൂര്‍ കൊണ്ടാണ് ഒമാന്‍- യമന്‍ അതിര്‍ത്തിയായ മസ്യൂനയിലത്തെിയത്. യമന്‍ വിസ കഴിഞ്ഞതിനാല്‍ 500 ഡോളറാണ് അതിര്‍ത്തിയില്‍ കൈക്കൂലിയായി യമനികള്‍ ആവശ്യപ്പെട്ടത്. അവസാനം 150 ഡോളര്‍ നല്‍കിയാണ് ഒമാനിലേക്ക് കടന്നത്. ഒമാനിലേക്കുള്ള രേഖകള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ വേഗത്തില്‍ ശരിയാക്കി നല്‍കി. സൈനികവാഹനത്തിലാണ് ഇവരെ സലാലയിലത്തെിച്ചത്. ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒമാന്‍ സൈന്യം ഇവര്‍ക്ക് ചെയ്തുകൊടുത്തിരുന്നു. ഐ.എം.ഐ സലാലയുടെ റിലീഫ് വിങ്ങാണ് ഇവരുടെ സലാലയിലെ താമസവും ആവശ്യമായ മറ്റു സേവനങ്ങളും നിര്‍വഹിച്ചത്. ഇന്ന് രാവിലെ കോഴിക്കോട്ടേക്കുള്ള എക്സ്പ്രസ് വിമാനത്തിന് ഇവര്‍ യാത്രതിരിക്കും. ഇര്‍ഫാന്‍െറ മറ്റൊരു സഹോദരന്‍ സഫ്വാന്‍ ഖത്തറിലാണ് ജോലിചെയ്യുന്നത്. |
മുഹമ്മദ് റിയാസിനെതിരെ ഭാര്യ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ധാരണ Posted: 18 Sep 2015 06:52 PM PDT Image: ![]() കോഴിക്കോട്: ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. പി.എ മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഡോ. സമീഹ നല്‍കിയ ഗാര്‍ഹിക പീഡന കേസ് പിന്‍വലിക്കാന്‍ ധാരണ. ഇരുവിഭാഗം അഭിഭാഷകരും വെള്ളിയാഴ്ച കോടതിക്ക് പുറത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് കേസ് പിന്‍വലിക്കാന്‍ ധാരണയായത്. വ്യവസ്ഥ പ്രകാരം പി.എ മുഹമ്മദ് റിയാസിന്‍െറ ഭാര്യ ഡോ. സമീഹ കോഴിക്കോട് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡന നിയമ പ്രകാരം ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കും. പകരം വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയില്‍ ഹരജി നല്‍കും. വിവാഹ മോചനത്തിന് റിയാസ് സന്നദ്ധത അറിയിച്ചതിനാലാണ് കേസ് പിന്‍വലിക്കാന്‍ ഡോ. സമീഹ തയാറായത്. മക്കളുടെ സംരക്ഷണം ഡോ. സമീഹ ഏറ്റെടുക്കും. ഇവര്‍ക്കൊപ്പം കഴിയുന്ന കുട്ടികളെ സന്ദര്‍ശിക്കാന്‍ റിയാസിനും കുടുംബാംഗങ്ങള്‍ക്കും അനുവാദം നല്‍കും. റിയാസിനെതിരെ ഹരജി ശനിയാഴ്ച കോടതി പരിഗണിക്കുമ്പോള്‍ കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന വിവരം ഡോ. സമീഹ കോടതിയെ ബോധിപ്പിക്കും. കേസ് തുടരണമോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും. റിയാസിനു വേണ്ടി അഡ്വ. പി.വി ഹരിയും സമീഹക്ക് വേണ്ടി അഡ്വ. സോമസുന്ദരവും തമ്മിലാണ് ധാരണയായത്. ഡോ. സമീഹയുടെ ഹരജി ഫയലില്‍ സ്വീകരിച്ച സി.ജെ.എം എം.എന്‍ സാബു റിയാസിന് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ആവശ്യമെങ്കില്‍ സമീഹക്കും മക്കള്‍ക്കും സംരക്ഷണം നല്‍കാന്‍ നടക്കാവ് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. വര്‍ഷങ്ങളായി കൊടിയ മര്‍ദനവും മാനസിക പീഡനവും താന്‍ അനുഭവിക്കുകയാണെന്ന് ഡോ. സമീഹ ഹരജിയില്‍ പറയുന്നു. മര്‍ദനമേറ്റ് മൂത്ര തടസ്സം വരെ ഉണ്ടായി. തനിക്ക് തടി കൂടുതലും ഉയരക്കുറവുമാണെന്നു സ്ഥിരമായി ആക്ഷേപിച്ചു. എം.ബി.ബി.എസ് കഴിഞ്ഞിട്ടും പ്രാക്ടീസ് ചെയ്യാന്‍ വിട്ടില്ല. വീട്ടില്‍ ടി.വി കാണാനോ സുഹൃത്തുക്കളെ കാണാനോ അനുവദിച്ചില്ല. 50 രൂപ കൊടുത്താല്‍ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞു ആക്ഷേപിച്ചു. പെണ്ണു മതി, പൊന്ന് വേണ്ടാ എന്നാണ് വിവാഹം നടക്കുന്ന സമയത്ത് പറഞ്ഞത്. പിന്നീട് പൊന്നിനും പണത്തിനും വാശി പിടിച്ചു. വീട്ടില്‍ നിന്ന് തന്ന 70 പവന്‍ സ്വര്‍ണം കൈക്കലാക്കി. മക്കളെ വീട്ടില്‍ നിര്‍ത്തി ഒഴിഞ്ഞു പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഗുണ്ടകളെ ഉപയോഗിച്ച് മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സാധ്യത ഉണ്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹരജിയില്‍ അപേക്ഷിച്ചിരുന്നു. പട്ടാമ്പി കൊപ്പം സ്വദേശിയായ സമീഹ മുന്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐയില്‍ വെച്ചാണ് റിയാസിനെ പരിചയപ്പെടുന്നത്. 2002ലായിരുന്നു വിവാഹം. എം.കെ രാഘവനെതിരെ 2009ല്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ച റിയാസ് പരാജയപ്പെട്ടിരുന്നു. |
പാട്ടുവീട്ടില്‍ നിന്ന് സംഗീതലോകത്തിന് അഭിമാനമായി ആര്യനന്ദയും Posted: 18 Sep 2015 06:44 PM PDT Image: ![]() കോഴിക്കോട്: ചെറുപ്രായത്തില്‍ പാട്ടുവഴിയില്‍ വിസ്മയം സൃഷ്ടിച്ച ആര്യനന്ദ സംഗീത ലോകത്തിന് അഭിമാനമാവുന്നു. ശാസ്ത്രീയ സംഗീതത്തിലും ഇതര ഗാന ശാഖകളിലും ഒരുപോലെ കഴിവു തെളിയിച്ച ഈ മൂന്നാം ക്ളാസുകാരി എട്ടു വയസ്സിനിടയില്‍ 100ഓളം വേദികളില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. സംഗീതം ആര്യനന്ദക്ക് ജന്മസിദ്ധമായി കിട്ടിയ വരദാനമാണ്. സംഗീത അധ്യാപകരായ രാജേഷ് ബാബുവിന്‍െറയും ഇന്ദുവിന്‍െറയും മകള്‍ അങ്ങനെയാവാനേ തരമുള്ളൂ. പിറന്നുവീണ നാള്‍ തൊട്ട് (ഒരുപക്ഷേ, അതിനുമുമ്പും) അവള്‍ കേള്‍ക്കുന്നത് താരാട്ടുപാട്ടു മുതല്‍ ശാസ്ത്രീയ സംഗീതം വരെയുള്ള ഗാനങ്ങളും സംഗീത പാഠങ്ങളുമാണ്. രണ്ടര വയസ്സുള്ളപ്പോള്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ കാപ്പി രാഗത്തിലുള്ള ‘തവം സെയ്തനൈ’ എന്ന കൃതി അച്ഛനും അമ്മക്കുമൊപ്പം പാടിക്കൊണ്ടാണ് അരങ്ങേറ്റം. ഒന്നാം ക്ളാസിലത്തെിയപ്പോള്‍തന്നെ ശാസ്ത്രീയ സംഗീതത്തിലും ലളിത സംഗീതത്തിലും ശ്രദ്ധേയ സാന്നിധ്യമായി ഈ മിടുക്കി. തപസ്യ കടലുണ്ടി സംഘടിപ്പിച്ച അഖിലകേരള ലളിതഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആര്യനന്ദ, മൈലാഞ്ചി എന്ന മാപ്പിളപ്പാട്ട് ആല്‍ബത്തിലൂടെയും വിവിധ ആനിമേഷന്‍ സീഡികളിലൂടെയും സംഗീത പ്രേമികളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. വെള്ളിമാടുകുന്ന് സെന്‍റ് ജോസഫ്സ് സ്കൂളില്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയായ ആര്യനന്ദ, ജാഫര്‍ കോളനിയിലെ ആശാരിക്കണ്ടി പറമ്പില്‍ അച്ഛനും അമ്മക്കുമൊപ്പം വാടക വീട്ടിലാണ് താമസം. കൊയിലാണ്ടിക്കടുത്ത കീഴരിയൂരാണ് സ്വദേശം. പിതാവ് രാജേഷ് ബാബുവും മാതാവ് ഇന്ദുവും നിസരി സ്കൂള്‍ മ്യൂസിക്കില്‍ സംഗീത അധ്യാപകരാണ്. രാജേഷ് ബാബു പുതിയങ്ങാടി അല്‍ഹറമൈന്‍ സ്കൂളിലും സംഗീതാധ്യാപകനാണ്. നിസരി സ്കൂള്‍ ഓഫ് മ്യൂസിക്കിന്‍െറ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21ന് വൈകീട്ട് ആറിന് ‘സ്നേഹപൂര്‍വം ആര്യനന്ദ’ എന്ന പേരില്‍ ആര്യനന്ദയുടെ ഗാനമേള അരങ്ങേറും. |
തോട്ടഭൂമി വിനിയോഗം: അഴിമതിയുടെ ചാകര Posted: 18 Sep 2015 06:42 PM PDT Image: ![]() തോട്ടഭൂമി വിനിയോഗനിയമം മാറ്റിക്കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്‍െറ അനുമതിയായെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. ഒരു തോട്ടത്തിന്‍െറ അഞ്ചു ശതമാനം ഭൂമി ‘മറ്റാവശ്യങ്ങള്‍ക്ക്’ ഉപയോഗിക്കാമെന്നും അതിന്‍െറ 10 ശതമാനം വിനോദസഞ്ചാര പദ്ധതികള്‍ക്കായി വിനിയോഗിക്കാമെന്നും പറയുന്നു. തോട്ടം തൊഴിലാളി യൂനിയനുകള്‍കൂടി ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. തോട്ടംമേഖല പാരിസ്ഥിതികമായി വന്‍ സാധ്യതയായിയെന്ന സത്യം അംഗീകരിക്കാന്‍ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ തയാറായില്ളെങ്കിലും സാമ്പത്തികമായി നിലനില്‍ക്കാനാകില്ളെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. മാത്രവുമല്ല, മൂന്നാറിലടക്കം ബഹുഭൂരിപക്ഷം തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്ന യൂനിയനുകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ തീരുമാനമെങ്കില്‍ അത് പുന$പരിശോധിക്കപ്പെടേണ്ടതല്ളേ? ചെങ്ങറയടക്കമുള്ള ഭൂസമരങ്ങള്‍ ഉന്നയിച്ച ഒരുകാര്യം ഈ തീരുമാനംവഴി സര്‍ക്കാറും രാഷ്ട്രീയകക്ഷികളും അംഗീകരിക്കുകയാണ്. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോള്‍ തോട്ടങ്ങള്‍ വിഭജിക്കപ്പെട്ടാല്‍ നിലനില്‍ക്കില്ളെന്ന വാദമുയര്‍ത്തിക്കൊണ്ടാണ് അവയെ ഒരാള്‍ക്ക് 15 ഏക്കര്‍ എന്ന പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊടുത്തത്. പിന്നീട് കശുമാവിനെ കൂടി അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, കേരളത്തിലെ ഒരു പ്രധാന വരുമാനസ്രോതസ്സും തോട്ടവിളയുമായ റബറിന്‍െറ ഉല്‍പാദനത്തില്‍ 90 ശതമാനവും ചെറിയ കൃഷിയിടങ്ങളിലാണ് നടക്കുന്നതെന്ന വസ്തുത (വന്‍കിട റബര്‍തോട്ടങ്ങള്‍ തകര്‍ച്ചയിലാണ്) നമുക്കറിയാം. തോട്ടങ്ങള്‍ പലതും പാട്ടക്കരാര്‍വെച്ച് സര്‍ക്കാര്‍ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. മിക്ക തോട്ടങ്ങളും ‘നഷ്ടക്കണക്ക്’ പറഞ്ഞ് നാമമാത്ര പാട്ടംപോലും അടക്കുന്നില്ല. പലരും കരാര്‍ പുതുക്കുന്നില്ല. തന്നെയുമല്ല, കരാര്‍ ലംഘിച്ച് ഭൂമി മൊത്തമായും ചില്ലറയായും മുറിച്ചും മറിച്ചും വിറ്റുകളയുന്നു. ചിലര്‍ മറുപാട്ടത്തിന് നല്‍കുന്നു. ഇതിനെല്ലാം പുറമെ പല തോട്ടങ്ങളുടെയും ഭാഗമായി ധാരാളം അധികഭൂമിയുണ്ട് എന്നും നെല്ലിയാമ്പതിയിലും മറ്റും ഇതില്‍ നല്ളൊരു പങ്ക് വനഭൂമിയാണെന്നും കണ്ടത്തെിയിട്ടുണ്ട്. ഈവിധം തട്ടിപ്പ് നടത്തുന്ന തോട്ടങ്ങളുടെ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ കര്‍ഷകര്‍ക്ക് പാട്ടവ്യവസ്ഥയിലെങ്കിലും കൃഷിചെയ്യാന്‍ കൊടുത്താല്‍ ചെങ്ങറ സമരഭൂമിയിലേതുപോലെ കേരളത്തെ സുരക്ഷിത ഭക്ഷ്യമേഖലയാക്കാന്‍ കഴിയുമെന്നും ഇന്നറിയാം. മേല്‍പറഞ്ഞ എല്ലാ സത്യങ്ങളും മറച്ചുവെച്ചുകൊണ്ട് സ്ഥാപിത താല്‍പര്യക്കാരായ ട്രേഡ്യൂനിയന്‍ നേതാക്കളുടെ നിലപാടുകള്‍ക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍നടപടി ശരിയല്ല. തോട്ടങ്ങള്‍ അളക്കണമെന്ന് കോടതിയും മുന്‍ സര്‍ക്കാറും പറഞ്ഞപ്പോള്‍ അതിനനുവദിക്കില്ളെന്ന് വാദിച്ച് ഉപരോധവും മനുഷ്യമതിലും തീര്‍ത്തവരാണ് തൊഴിലാളിനേതാക്കളെന്ന വസ്തുതയും മൂന്നാര്‍സമരത്തിന്‍െറകൂടി പശ്ചാത്തലത്തില്‍ ഓര്‍ക്കുന്നതും നന്ന്. മറ്റാവശ്യങ്ങള്‍ എന്ന നിര്‍വചനത്തില്‍ എന്തെല്ലാം പെടും? അതിന്‍െറ 10 ശതമാനംമാത്രം ടൂറിസത്തിന് നല്‍കുമ്പോള്‍ 90 ശതമാനത്തില്‍ എന്താണ് സംഭവിക്കുക? ഇതാണ് പ്രധാന പ്രശ്നം. 2000 ഏക്കറുള്ള ഒരു തോട്ടത്തില്‍ 100 ഏക്കര്‍ ഇത്തരത്തില്‍ മാറ്റിവെക്കപ്പെടും. (പാട്ടഭൂമിയിലാണ് തോട്ടമെങ്കില്‍ അതിന്‍െറ അവകാശം ഉടമക്കില്ലാതാകുന്നു എന്ന പ്രശ്നവുമുണ്ട്.) ഇങ്ങനെ വരുന്ന 100 ഏക്കര്‍ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കപ്പെടില്ല. കാരണം, ഒഴിവു തോട്ടങ്ങള്‍ക്ക് മാത്രമാണ്. അതായത്, 15 ഏക്കര്‍ കഴിഞ്ഞുള്ളതെല്ലാം മിച്ചഭൂമിയാണ്. അത് ഭൂരഹിതര്‍ക്കുള്ളതാണ്. തന്നെയുമല്ല, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ മറികടക്കാന്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്, തോട്ടങ്ങള്‍ പാരിസ്ഥിതിക ദുര്‍ബലമേഖലക്ക് പുറത്തായിരിക്കണമെന്നാണ്. (നെല്ലിയാമ്പതിപോലെ വനവും തോട്ടവും കൂട്ടിക്കിടക്കുന്നിടത്ത് ഇതുവഴി വനം ഇല്ലാതാകും). തോട്ടമായതിനാല്‍മാത്രം ഇങ്ങനെ ഒഴിവാക്കപ്പെടുന്ന ഭൂമി, തോട്ടമല്ലാതായാല്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമാകില്ളേ? പലതും വനഭൂമിയോട് ചേര്‍ന്നാണുള്ളത്. ഈ ഭൂമിയില്‍ എന്തും ചെയ്യാവുന്ന നിലയിലാണിപ്പോള്‍ സര്‍ക്കാര്‍നിലപാട്. അതായത്, ഇങ്ങനെ ഒഴിവാക്കപ്പെടുന്ന അഞ്ചു ശതമാനം ഭൂമിയില്‍ പാറമടകളോ ക്രഷര്‍ യൂനിറ്റുകളോ മറ്റു മലിനീകരണ വ്യവസായങ്ങളോ വന്നാല്‍ ഒരു തടസ്സവുമില്ളെന്നര്‍ഥം. ചുരുക്കത്തില്‍ നമ്മുടെ തോട്ടഭൂമികളുടെ അഞ്ചു ശതമാനം പാറമടകളും മറ്റുമായി മാറ്റുന്നതിന് സര്‍ക്കാര്‍തന്നെ അനുമതി നല്‍കുകയാണ് ഇതിലൂടെ. ഒരിക്കല്‍ കാലുകുത്താന്‍ അനുമതി കിട്ടിയാല്‍ പിന്നെ അഞ്ചു ശതമാനം എന്നത് ആര്‍ക്കാണ് അളന്നു നിയന്ത്രിക്കാനാകുക? എസ്റ്റേറ്റ് കമ്പനികള്‍ അനധികൃതമായി കൈയടക്കിയിട്ടുള്ള ഭൂമി തിരിച്ചുപിടിക്കാന്‍, അതൊന്ന് ശരിയായി അളക്കാന്‍പോലും കഴിയാത്ത സര്‍ക്കാറിന് വന്‍ സ്വാധീനമുള്ള പാറമടകളെയും മറ്റും എങ്ങനെയാണ് നിയന്ത്രിക്കാനാകുക? എസ്റ്റേറ്റ് മുതലാളിമാര്‍ക്കിത് ചാകരയാണ്. തൊഴിലാളിക്ക് ഒന്നും കൊടുക്കാതെ വന്‍തുക കൈയിലത്തെും. (യൂനിയന്‍നേതാക്കളെ വേണ്ടരീതിയില്‍ കണ്ടാല്‍ മതി). ഇനിമേല്‍ തോട്ടം നടത്തി തൊഴിലാളിസമരങ്ങളെ നേരിട്ട് ബുദ്ധിമുട്ടുന്നതിനെക്കാള്‍ എളുപ്പത്തില്‍ കാര്യം നേടാം. തോട്ടങ്ങള്‍ ഇല്ലാതാകുകയാകും ഫലം. പെമ്പിള ഒരുമൈയും മറ്റും വളര്‍ന്നുവന്നാലുള്ള പ്രതിസന്ധികള്‍ മറികടക്കാം. കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ നിയമങ്ങളെ അവഗണിക്കാം. മൂന്നാര്‍ ഒഴിപ്പിക്കല്‍കാലത്ത് ഒഴിപ്പിക്കപ്പെട്ടവയടക്കം നിരവധി പുത്തന്‍ റിസോര്‍ട്ടുകള്‍ക്ക് ഇനി നിയമവിധേയമായി ഉയര്‍ന്നുവരാം. ഉദാഹരണത്തിന് 75,000ത്തില്‍പരം ഏക്കര്‍ നിയമവിധേയമായി (വിരുദ്ധമായിട്ടും) കൈവശമുള്ള ഹാരിസണ്‍ കമ്പനിക്ക് 3750 ഏക്കര്‍ വിറ്റു കാശാക്കാം. ഇന്നത്തെ ഭൂമി വിലവെച്ച് അവര്‍ക്ക് 10 വര്‍ഷം കിട്ടാവുന്ന ലാഭം ഒറ്റയടിക്ക് കൈയില്‍ വരും. കേരളത്തിലാകെ ഇത്തരത്തില്‍ പതിനായിരക്കണക്കിനേക്കര്‍ ഭൂമിയുടെ വ്യാപാരം നടക്കും. വന്‍തോതില്‍ പണം കുന്നുകൂട്ടിയ ഇവര്‍ക്ക് കറുപ്പും വെളുപ്പുമെല്ലാം സംരക്ഷിക്കാനുള്ള ഏളുപ്പവഴിയായി ഈ കച്ചവടം മാറുന്നു. ഇതിന്‍െറ മറവില്‍ എത്രായിരം കോടിയുടെ അഴിമതിസാധ്യതയെന്ന് പറയേണ്ടതില്ല. ഇതിന് പുറമെയാണ് പുത്തന്‍ റിസോര്‍ട്ടുകളും ഖനന സാധ്യതകളും വരുന്നത്. എന്തായാലും, മലമുകളില്‍ വന്‍ ചാകരതന്നെ വരുന്നു. രാഷ്ട്രീയനേതാക്കള്‍ക്കും എസ്റ്റേറ്റ് ഉടമകള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കും. |
ഈ മെഡിക്കല്‍ കോളജുകളില്‍ എല്ലാവരും നഗ്നരാണ് Posted: 18 Sep 2015 06:36 PM PDT Image: ![]() വിദ്യാഭ്യാസരംഗം അറിവുല്‍പാദന കേന്ദ്രങ്ങളെന്ന കാഴ്ചപ്പാട് അപഹാസ്യമാവുകയും കാശുല്‍പാദന കേന്ദ്രങ്ങളായി പരിണമിക്കുകയുംചെയ്തിട്ട് കാലം ഒത്തിരിയായി. മുഖ്യമന്ത്രിയായിരിക്കെ എ.കെ. ആന്‍റണി തുറന്നിട്ട സ്വാശ്രയ കോളജ് എന്ന ഭൂതത്തെ സാമൂഹികനീതിയുടെയും ഗുണമേന്മയുടെയും അടിസ്ഥാനത്തില്‍ മെരുക്കാന്‍ ഇന്നുവരെയുള്ള ഒരു സര്‍ക്കാറിനും സാധിച്ചിട്ടില്ല. സ്വാശ്രയ മാനേജ്മെന്‍റുകളാകട്ടെ, വിദ്യാഭ്യാസം സമൂഹത്തിന്‍െറയും സമുദായങ്ങളുടെയും നവോത്ഥാനത്തിനും വളര്‍ച്ചക്കുമെന്നുപറഞ്ഞ് ന്യൂനപക്ഷപദവി കരസ്ഥമാക്കുകയും പിന്നീട് ആരെയും ലജ്ജിപ്പിക്കുംവിധം പണസമ്പാദനത്തിനുള്ള കച്ചവടസ്ഥാപനമായി മാറ്റിത്തീര്‍ക്കുകയുമാണ് ചെയ്തത്. നമ്മുടെ ആരോഗ്യരംഗം പണത്തിന് അടിപ്പെട്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് മെറിറ്റ് അട്ടിമറിച്ച് അരങ്ങേറുന്ന അനാശാസ്യപ്രവണതകള്‍ക്ക് കടിഞ്ഞാണിട്ടില്ളെങ്കില്‍ കേരളത്തിലെ ആശുപത്രികള്‍ മനുഷ്യജീവന്‍െറ അറവുകേന്ദ്രങ്ങളാകുന്ന ദുരവസ്ഥക്ക് നാം സാക്ഷികളാകേണ്ടിവരും. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷമായ അവരുടെ സാംസ്കാരിക നിലനില്‍പ്പിനും വിദ്യാഭ്യാസ വളര്‍ച്ചക്കുമായി അനുവദിച്ചുനല്‍കിയ പരിരക്ഷ എന്തിന്‍െറ പേരിലാണെങ്കിലും ഇല്ലാതാക്കരുതെന്ന് സുപ്രീംകോടതി ടി.എം.എ. പൈ കേസിലും ഇനാംദാര്‍ കേസിലും സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിരക്ഷയുടെ മറപിടിച്ച് ന്യൂനപക്ഷ പദവിനേടുന്ന സ്ഥാപനങ്ങള്‍ വെള്ളാനകളാകുന്നത് സര്‍ക്കാറും സമുദായവും അംഗീകരിച്ചുകൊടുക്കാന്‍ പാടില്ലാത്തതാണ്. ലക്ഷങ്ങള്‍ തലവരിയും ഫീസും ഈടാക്കി സീറ്റ് കച്ചവടം നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ന്യൂനപക്ഷപദവി റദ്ദാക്കണമെന്നും നിയമപരമായ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ന്യായയുക്തവും അത്യന്താപേക്ഷിതവുമാണ്. വിദ്യാഭ്യാസ നിലവാരവും സാമൂഹിക നിയന്ത്രണവും പാലിക്കാന്‍ എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധ്യതയുണ്ട്. അതിനാലാണ് ന്യൂനപക്ഷ അവകാശം അംഗീകരിച്ച സുപ്രീംകോടതി, തലവരിവാങ്ങുന്നത് തടയുകയും വിദ്യാര്‍ഥികളുടെ പ്രവേശത്തില്‍ മെറിറ്റ് കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിടുകയും ചെയ്തത്. അതാത് കാലത്തെ സര്‍ക്കാറുകളുടെ പിന്തുണയോടെ ഈ വിധി കേരളത്തില്‍ സമര്‍ഥമായി അട്ടിമറിക്കപ്പെടുകയാണ്. വിദ്യാഭ്യാസം സേവനമായും ദൈവമാര്‍ഗത്തിലുള്ള പുണ്യമായും പ്രചരിപ്പിക്കുന്ന മുസ്ലിം മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍െറയും കേന്ദ്രങ്ങളാകുന്നത് എത്രമാത്രം അപഹാസ്യമാണെന്ന് സ്വയം ആലോചിക്കേണ്ടതാണ്. ദരിദ്രവിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ധ്വംസിക്കുന്നവരായി ന്യൂനപക്ഷ കമീഷന്‍െറ മുന്നില്‍ അവര്‍ക്കെതിരെ പരാതികളുയരുന്നതില്‍ ഇത്തരം മാനേജ്മെന്‍റുകള്‍ ലജ്ജിക്കുകയും തെറ്റുതിരുത്തുകയും ചെയ്യേണ്ടതുണ്ട്. സുതാര്യതയും നിലവാരവും ഉറപ്പിക്കുന്നതിനും തലവരിപ്പണം ഇല്ലാതാക്കുന്നതിനുംവേണ്ടി സര്‍ക്കാര്‍ പ്രവേശപരീക്ഷയുടെ മെറിറ്റിന്‍െറ അടിസ്ഥാനത്തില്‍ ന്യൂനപക്ഷസ്ഥാപനങ്ങള്‍ പ്രവേശംനടത്താന്‍ തയാറാകണം. സമുദായതാല്‍പര്യങ്ങള്‍ പണത്തിനുവേണ്ടി അട്ടിമറിക്കുന്നവര്‍ സമുദായനേതാക്കളായി വിലസുന്ന ഗതികേട് തിരുത്താന്‍ യുവതലമുറ രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നാണ് യഥാര്‍ഥത്തില്‍ ന്യൂനപക്ഷ കമീഷന്‍ നിര്‍ദേശങ്ങള്‍ വെളിപ്പെടുത്തുന്നത്. ന്യൂനപക്ഷപദവി നേടിയതും നേടാത്തതുമായ സ്വാശ്രയസ്ഥാപനങ്ങളെ കയറൂരിവിട്ടതില്‍ സര്‍ക്കാറിനുള്ള പങ്കും നിഷേധിക്കാനാവില്ല. മുസ്ലിം-ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ സമീപനങ്ങളാണ് ഈപ്രശ്നത്തെ ഇത്ര വഷളാക്കിയത്. എല്ലാ ന്യൂനപക്ഷ സ്ഥാപനങ്ങളോടും തുല്യസമീപനം സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ഫീസ് നിര്‍ണയത്തിലും പ്രവേശത്തിലും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകളുമായി ഉണ്ടാക്കിയ ധാരണക്കനുസൃതമായ സമീപനം മുസ്്ലിം മാനേജ്മെന്‍റുകളോട് പുലര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കണം. അതിന് മുസ്്ലിം മാനേജ്മെന്‍റ് തയാറല്ളെങ്കില്‍ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താന്‍ നിലവിലെ കോടതി വിധികള്‍തന്നെ പ്രയോജനപ്പെടുത്താവുന്നതാണ്. ആത്യന്തികമായി ന്യൂനപക്ഷപദവി നേടിയ സ്ഥാപനങ്ങള്‍ ന്യൂനപക്ഷങ്ങളോട് നീതിപുലര്‍ത്തുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. പണത്തോടുള്ള ആര്‍ത്തിമൂത്ത്, യോഗ്യതയില്ലാതിരുന്നിട്ടും മക്കളെ ഡോക്ടറാക്കാന്‍ മെനക്കെടുന്ന രക്ഷിതാക്കളെക്കൂടി വിചാരണചെയ്യാതെ നിലവിലെ വിദ്യാഭ്യാസ ജീര്‍ണത പരിഹരിക്കാന്‍ സാധ്യമല്ല. വൈദ്യസേവനത്തില്‍ അഭിരുചിയും കഴിവുമില്ലാത്ത കുട്ടികളെ എന്തിന് മെഡിക്കല്‍ രംഗത്തേക്ക് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചയക്കണം? ലക്ഷങ്ങള്‍ മുടക്കി ഇങ്ങനെ ഡോക്ടര്‍മാരായിത്തീരുന്നവരില്‍നിന്ന് ഏതെങ്കിലും അര്‍ഥത്തിലുള്ള വൈദ്യശാസ്ത്ര നൈതികത സമൂഹത്തിന് പ്രതീക്ഷിക്കാനാകുമോ? |
വിദേശമണ്ണില്‍ സൈനിക ഇടപെടലിന് ജപ്പാന്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരം Posted: 18 Sep 2015 01:07 PM PDT Image: ![]() ടോക്യോ: വിദേശ മണ്ണില്‍ സൈനിക ഇടപെടലിന് അനുമതി നല്‍കുന്ന നിയമം ജപ്പാന്‍ പാര്‍ലമെന്‍റ് പാസാക്കി. പ്രതിപക്ഷത്തിന്‍െറ കടുത്ത എതിര്‍പ്പിനൊടുവിലാണ് പാര്‍ലമെന്‍റ് നിയമം പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടയില്‍ പലവട്ടം വോട്ടിങ് നീട്ടിവെച്ചിരുന്നു. സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത പ്രതിപക്ഷം പാര്‍ലമെന്‍റില്‍ മന്ത്രിമാര്‍ക്കും പാര്‍ലമെന്‍റ് നേതാക്കള്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കി. രണ്ടാംലോകയുദ്ധത്തിനു ശേഷമാണ് സൈന്യത്തെ വിദേശരാജ്യങ്ങളില്‍ വിന്യസിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നിയമം ജപ്പാനില്‍ കൊണ്ടുവന്നത്. രാജ്യത്തിന്‍െറ പ്രതിരോധത്തിനല്ലാതെ സൈനിക ശക്തി ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ സൈനിക ഇടപെടലിന് ഇനി പാര്‍ലമെന്‍റ് അംഗീകാരമായി. ഭരണകക്ഷികള്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റിന്‍െറ അധോസഭയില്‍ ഈ നിയമം നേരത്തെതന്നെ പാസാക്കിയിരുന്നു. |
കുള്ളന്‍ ഗ്രഹത്തില്‍ ജീവന്‍ തുടിക്കുന്നുണ്ടോ? Posted: 18 Sep 2015 12:03 PM PDT Image: ![]() ന്യൂയോര്‍ക്: ഇതുവരെയും പിടികൊടുക്കാതിരുന്ന കുള്ളന്‍ ഗ്രഹമായ പ്ളൂട്ടോയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ നിറയെ മഞ്ഞുമലകളും വിശാലമായ സമതലങ്ങളും താഴ്ന്നുപറക്കുന്ന മൂടല്‍മഞ്ഞും. ന്യൂഹൊറൈസണ്‍സ് ബഹിരാകാശ പേടകം പുറത്തുവിട്ട ചിത്രങ്ങളിലാണ് പ്ളൂട്ടോയുടെ ഉപരിതലം അദ്ഭുതപ്പെടുത്തുംവിധം ഭൂമിയുടേതുപോലിരിക്കുന്നത്. ഭൂമിയിലെ ജല ചക്രത്തിനു തുല്യമായ പ്രക്രിയയും പ്ളൂട്ടോയില്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്ന് നാസ ശാസ്ത്രജ്ഞര്‍ പറയുന്നു. |
ക്രൊയേഷ്യന്‍ അതിരുകളുമടഞ്ഞു; അഭയാര്‍ഥികള്‍ക്ക് പെരുവഴി Posted: 18 Sep 2015 11:57 AM PDT Image: ![]() Subtitle: ഹംഗറി അതിര്‍ത്തിയിലെ കമ്പിവേലികള്‍ കൂടുതല്‍ മേഖലകളിലേക്ക് സാഗ്റബ്: സിറിയയിലെയും ഇറാഖിലെയും ആഭ്യന്തര യുദ്ധങ്ങളില്‍നിന്ന് രക്ഷപ്പെട്ട് വിവിധ യൂറോപ്യന്‍ അതിര്‍ത്തികളിലത്തെിയ അഭയാര്‍ഥികള്‍ക്ക് പെരുവഴി. ഹംഗറിക്കു പിന്നാലെ ക്രൊയേഷ്യയും വഴികളടക്കുകയും ജര്‍മനി നടപടികള്‍ ശക്തമാക്കുകയും ചെയ്തതോടെയാണ് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പുറപ്പെട്ടവര്‍ അതിര്‍ത്തികളില്‍ കുടുങ്ങിയത്. |
യുവാക്കളെ നക്സലിസത്തിലേക്ക് ആകര്‍ഷിക്കുന്നത് യൂനിഫോമും ആയുധങ്ങളും Posted: 18 Sep 2015 11:29 AM PDT Image: ![]() Subtitle: പ്രത്യയശാസ്ത്രം ഒരാളെപ്പോലും സ്വാധീനിച്ചില്ല റായ്പുര്‍: പ്രത്യയശാസ്ത്രത്തിന്‍െറ ആകര്‍ഷണീയതയേക്കാള്‍ യുവാക്കളെ നക്സലിസത്തിലേക്ക് ആകര്‍ഷിക്കുന്നത് യൂനിഫോമും ആയുധങ്ങളുമാണെന്ന് പഠനം. റായ്പുറിലെ സര്‍ക്കാര്‍ സയന്‍സ് കോളജിലെ പ്രതിരോധ പഠനവകുപ്പ് നടത്തിയ റിപ്പോര്‍ട്ടിലാണ് കൗതുക നിരീക്ഷണം. പഠനവകുപ്പ് വിഭാഗം തലവന്‍ ഡോ. ഗിരീഷ് കാന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 12 വര്‍ഷത്തിലധികം നക്സല്‍ പ്രവര്‍ത്തനം നടത്തിയ 25 പേരുമായും കുടുംബാംഗങ്ങളുമായും ഇവര്‍ അഭിമുഖം നടത്തി. ഇവരില്‍ ആരും മാവോവാദം എന്താണെന്നുപോലും അറിയാത്തവരാണെന്നും ഈ സംഘടനകളില്‍ പ്രവര്‍ത്തിച്ചതിന്‍െറ ലക്ഷ്യം ആര്‍ക്കും പറഞ്ഞുതരാന്‍ കഴിയുന്നില്ളെന്നും ഗവേഷകര്‍ പറയുന്നു. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment