വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന് Madhyamam News Feeds | ![]() |
- വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്
- ഐ.എന്‍.എസ് കൊച്ചി രാജ്യത്തിന് സമര്‍പ്പിച്ചു
- കോളജ് നിയമനത്തിന് വെള്ളാപ്പള്ളി കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ്
- മൂന്ന് മലയാളി താരങ്ങള്‍ക്കെതിരെ അത്ലറ്റിക് ഫെഡറേഷന് നടപടിക്ക്
- മൂന്നാറില്‍ പൊമ്പിള ഒരുമൈയുടെ രാപകല്‍ സമരം
- പാചകവാതകം ചോര്‍ന്നു; ബേക്കറിയും മെഡിക്കല്‍ സ്റ്റോറും കത്തി
- കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി 70 ലക്ഷം രൂപ നല്കി
- കയറിക്കിടക്കാന്‍ സ്ഥലമില്ലാതെ ആനവണ്ടികള്‍
- കവര്‍ച്ചക്ക് പിന്നില്‍ വിദഗ്ധ സംഘം
- പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ഉപരോധത്തില്‍ സംഘര്‍ഷം
- പണപ്പിരിവ്: ഭിക്ഷാടന സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍
- കനത്ത മഴ; വടശേരിക്കരയില്‍ വ്യാപകനാശം
- സിസ്റ്റര്‍ അമല കൊലക്കേസ്: തിടനാടും അരുവിത്തുറയിലും സതീഷ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തി
- യു.ഡി.എഫില്‍ സീറ്റ് വിഭജനം തലവേദനയാകും
- സര്‍വശിക്ഷ അഭിയാന്: കാസര്‍കോടിന് 24.58 കോടിയുടെ പദ്ധതി
- കണ്ണൂര്‍ കോര്പറേഷന് സംവരണ സീറ്റായി
- കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം
- കേബ്ളിടാനെടുത്ത കുഴികള്‍ മണ്ണിട്ടുമൂടി ബലപ്പെടുത്തി റീ ടാറിങ് നടത്തണം
- സമരവും പഠനവും വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് പി.ടി.എ
- 45 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍
- സ്നോഡന് ട്വിറ്ററില്‍; ഫോളോ ചെയ്തത് അമേരിക്കന്‍ നാഷനല്‍ സക്യൂരിറ്റി ഏജന്‍സിയെ
- ക്ളോക്കുണ്ടാക്കി ഹീറോ ആയ അഹമ്മദ് മുഹമ്മദ് ഖത്തറിലത്തെുന്നു
- നാടക വിവാദം: ദസ്തയേവ്സ്കിയെക്കുറിച്ച നാടകത്തിനെതിരെ പെരുമ്പടവത്തിന്‍െറ മകള്‍ രംഗത്ത്
- ബലാല്‍സംഗ കേസ്: തിരൂര്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി
- സ്വര്‍ണ വില 240 രൂപ കുറഞ്ഞു; പവന് 19,680 രൂപ
വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന് Posted: 30 Sep 2015 12:56 AM PDT Image: ![]() തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടുപ്രാവശ്യം മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിയാതെവന്നാല്‍ ഉപഭോക്താവില്‍നിന്ന് പിഴ ഈടാക്കുമെന്ന വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്. വീടും മറ്റ് സ്ഥാപനങ്ങളും പൂട്ടിയിടുന്നതടക്കമുള്ള കാരണങ്ങള്‍ കൊണ്ട് മീറ്റര്‍ പരിശോധിക്കാന്‍ കഴിയാതെ വന്നാല്‍ പിഴ ഈടാക്കാനായിരുന്നു ബോര്‍ഡിന്‍െറ തീരുമാനം. സെപ്റ്റംബര്‍ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിലായത്. കെ.എസ്.ഇ.ബിയുടെ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുര്‍ന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന് ഉത്തരവ് പുന:പരിശോധിക്കുന്നത്. എല്‍.ടി സിംഗ്ള്‍ ഫേസ് 250, എല്‍.ടി ത്രീ ഫേസ് 500, ഹൈടെന്‍ഷന്‍ 5000, എക്സ്ട്രാ ഹൈടെന്‍ഷന്‍ (ഇ.എച്ച്.ടി) 10,000 രൂപ എന്നിങ്ങനെയായിരുന്നു പിഴ ചുമത്തിയിരുന്നത്. റീഡിങ് എടുക്കാന്‍ അനുവദിക്കാതിരിക്കാതിരിക്കുന്നവരും മോശമായി പെരുമാറുന്നവരുമായ ഉപഭോക്താക്കളുമുണ്ട്. 2014 സപൈ്ളകോഡിലെ 111ാം ചട്ടപ്രകാരം പിഴ ചുമത്താന്‍ റെഗുലേറ്ററി കമീഷനും അനുമതി നല്‍കിയിരുന്നു. |
ഐ.എന്‍.എസ് കൊച്ചി രാജ്യത്തിന് സമര്‍പ്പിച്ചു Posted: 29 Sep 2015 11:57 PM PDT Image: ![]() മുംബൈ: ഇന്ത്യയുടെ അത്യാധുനിക മിസൈല്‍വേധ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി രാജ്യത്തിന് സമര്‍പ്പിച്ചു. മൂംബൈയിലെ നാവിക തുറമുഖത്ത് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കപ്പല്‍ കമീഷന് ചെയ്തു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് കൊച്ചി. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്പന ചെയ്ത കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഡോക്ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡാണു നിര്‍മിച്ചത്. മിസൈലുകളെ നശിപ്പിക്കാനും റഡാറുകളില്‍ നിന്ന് ഒളിക്കാനുമുള്ള സാങ്കേതിക വിദ്യയും ഐ.എന്‍.എസ് കൊച്ചിയിലുണ്ട്. അത്യാധുനിക സംവിധാനങ്ങളും കനത്ത പ്രഹരശേഷിയുമുള്ള കൊല്‍ക്കത്ത ക്ളാസ് എന്നറിയപ്പെടുന്ന ശ്രേണിയിലെ രണ്ടാമത്തെ കപ്പലാണ് ഐ.എന്‍.എസ് കൊച്ചി. ഈ ശ്രേണിയിലെ ആദ്യ കപ്പലായ ഐ.എന്‍.എസ് കൊല്‍ക്കത്ത കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ രാജ്യത്തിനു സമര്‍പ്പിച്ചിരുന്നു. ശ്രേണിയിലെ അവസാന കപ്പലായ ഐ.എന്‍.എസ് ചെന്നൈ അടുത്ത വര്‍ഷം കമീഷന് ചെയ്യും. |
കോളജ് നിയമനത്തിന് വെള്ളാപ്പള്ളി കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ് Posted: 29 Sep 2015 11:16 PM PDT Image: ![]() ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. എസ്.എന്‍ കോളജിലെ അധ്യാപക -അനധ്യാപക തസ്തിക നിയമനത്തിന് വെള്ളാപ്പള്ളി കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ് ആരോപിച്ചു. കള്ളപ്പണം ഒതുക്കാനാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനെ കൂട്ടുപിടിക്കുന്നത്. കണിച്ചുകുളങ്ങരയില്‍ സി.പി.എമ്മിന്‍്റെ വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി.എസ്. അനധികൃതമായി വെള്ളാപ്പള്ളി 100 കോടി രൂപ സമ്പാദിച്ചു. കള്ളപ്പണംതിരിച്ച് കൊണ്ടുവരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ട് പേടിച്ചിരിക്കുയാണ് വെള്ളാപ്പള്ളി. കള്ളപ്പണം സ്വിസ് ബാങ്കില്‍ നിന്ന് കൊണ്ടുവരുന്നതിനെ അദ്ദേഹം ഭയക്കുന്നു. അതിനാലാണ് കേന്ദ്രസര്‍ക്കാറുമായും സംഘപരിവാറുമായും വെള്ളാപ്പള്ളി അടുക്കാന്‍ ശ്രമിക്കുന്നതെന്നും വി.എസ് ആരോപിച്ചു.
|
മൂന്ന് മലയാളി താരങ്ങള്‍ക്കെതിരെ അത്ലറ്റിക് ഫെഡറേഷന് നടപടിക്ക് Posted: 29 Sep 2015 11:04 PM PDT Image: ![]() ന്യൂഡല്‍ഹി: ദേശീയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന മൂന്ന് മലയാളി അത്ലറ്റുകള്ക്കെതിരെ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് നടപടിക്കൊരുങ്ങുന്നു. അനില്‍ഡ തോമസ്, അനു രാഘവന്, അഞ്ജു തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി. പട്യാലയിലെ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതിനാല്‍ ദേശീയ ^രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്നാണ് ഫെഡറേഷന് അറിയിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനകം ക്യാംപില്‍ ഹാജരാകുകയോ ക്യാമ്പില്‍ പങ്കെടുക്കാതിരിക്കുന്നതിന് വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അത്ലറ്റിക് ഫെഡറേഷന് സെപ്തംബര്‍ 24ന് താരങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പഠനത്തെയും മറ്റും ബാധിക്കുന്നതിനാല്‍ ദേശീയ ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് താരങ്ങള്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ ക്യാമ്പില്‍നിന്ന് പേര് വെട്ടിയെന്നും മറ്റ് നടപടികള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ച അത്ലറ്റിക് ഫെഡറേഷന് താരങ്ങള്‍ക്ക് കത്ത് നല്‍കിയത്. 35ാം ദേശീയ ഗെയിംസില്‍ 400 മീറ്ററിലെ സ്വര്‍ണമെഡല്‍ ജേതാവായ അനില്‍ഡ ഡിഗ്രി അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ദേശീയ ചാമ്പ്യനായ അനു രാഘവന് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ്. പഠനത്തിന് ബുദ്ധിമുട്ടുകളുണ്ടാകുമെന്നതിനാല് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്ന് അനു ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോട് പ്രതികരിച്ചു. ശ്വസനസംബന്ധമായ പ്രശ്നമുള്ളതിനാല്‍ ചികിത്സ നടക്കുകയാണെന്നായിരുന്നു അനില്‍ഡയുടെ പ്രതികരണം. അതേസമയം പട്യാലയിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് താരങ്ങള്‍ ക്യാംപില്‍നിന്ന് വിട്ടുനിന്നതെന്നും കേരളത്തിലെ കോച്ചിന് കീഴില്‍ പരിശീലനം തുടരാനാണ് താരങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കേരള അത്ലറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. |
മൂന്നാറില്‍ പൊമ്പിള ഒരുമൈയുടെ രാപകല്‍ സമരം Posted: 29 Sep 2015 10:08 PM PDT Image: ![]() മൂന്നാര്‍: മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ രാപകല്‍ സമരം നടത്തുമെന്ന് പൊമ്പിള ഒരുമൈ നേതാക്കള്‍. സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്ത്രീ തൊഴിലാളികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിനിറങ്ങുന്നത്. ട്രേഡ് യൂണിയനുകള്‍ നടത്തിവരുന്ന സമരത്തോടൊപ്പമായിരിക്കില്ല സമരം ചെയ്യുകയെന്ന് ഇവര്‍ അറിയിച്ചു. തങ്ങളുടെ സമരത്തിന് പിന്തുണ നല്‍കണമെന്നും മടിച്ച് നില്‍ക്കാതെ സമരത്തിനിറങ്ങണമെന്നും മൂന്നാറിലെ സ്ത്രീ തൊഴിലാളികളോട് ഇവര്‍ അഭ്യര്‍ഥിച്ചു. 500 രൂപ മിനിമം കൂലിയെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടുദിവസം കാത്തിരുന്നത്. മന്ത്രിസഭാ തീരുമാനം വരുന്നതുവരെ കാത്തിരിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്നും പൊമ്പിള ഒരുമൈ നേതാക്കളായ ലിസി, ഗോമതിഎന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നാറിലെ പോസ്റ്റ് ഓഫിസ് കവലക്ക് മുമ്പിലാണ് ഇവര്‍ ഇപ്പോള്‍ കുത്തിയിരിപ്പുസമരം ആരംഭിച്ചിരിക്കുന്നത്. നൂറോലം സ്ത്രീതൊഴിലാളികളും ഇവരോടൊപ്പമുണ്ട്. എന്നാല്‍ 12 മണിയോടെ കൂടുതല്‍ പേര് സമരരംഗത്തത്തെുമെന്ന് ഇവര്‍ വ്യക്തമാക്കി. അതേസമയം, കമ്പമേട്ടിലേയും കുമളിയിലേയും ഏലത്തോട്ടങ്ങളില്‍ പണിയെടുക്കാനായി തമിഴ്നാട്ടില്‍ നിന്ന് വന്ന തൊഴിലാളികളെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. തിങ്കളാഴ്ച മുതല്‍ സംയുക്ത ട്രേഡ് യൂണിയന് നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടെ മൂന്നാറിലെ തോട്ടം മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
|
പാചകവാതകം ചോര്‍ന്നു; ബേക്കറിയും മെഡിക്കല്‍ സ്റ്റോറും കത്തി Posted: 29 Sep 2015 09:55 PM PDT തിരുവനന്തപുരം: പാചകവാതകം ചോര്‍ന്ന് ബേക്കറിയും മെഡിക്കല്‍ സ്റ്റോറും കത്തി. പാചകക്കാരന് പൊള്ളലേറ്റു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. |
കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി 70 ലക്ഷം രൂപ നല്കി Posted: 29 Sep 2015 09:53 PM PDT Image: ![]() ചാവക്കാട്: തിരുവത്രയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് എ.സി. ഹനീഫയുടെ കുടുംബത്തിന് കെ.പി.സി.സി സ്വരൂപിച്ച 70 ലക്ഷം രൂപ പ്രസിഡന്റ് വി.എം. സുധീരന് ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നു രാവിലെ ഹനീഫയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം എത്തിയാണ് തുകയുടെ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. |
കയറിക്കിടക്കാന്‍ സ്ഥലമില്ലാതെ ആനവണ്ടികള്‍ Posted: 29 Sep 2015 09:49 PM PDT കൊല്ലം: ഇത് കൊല്ലം കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ്. ആകെയുള്ളത് 141 ബസ്. ഇതില്‍ കട്ടപ്പുറത്ത് കിടക്കുന്നതാകട്ടെ 30ലധികം ബസ്. പുതുതായി വരാനുള്ളത് 61 ബസ്. ഇതില്‍ നാല് ബസ് സര്‍വിസ് ആരംഭിച്ചെങ്കിലും പുതിയ ബസുകളടക്കം സ്റ്റാന്‍ഡില്‍ വന്നുതുടങ്ങിയതോടെ പാര്‍ക്ക് ചെയ്യാനിടമില്ലാതെ ബുദ്ധിമുട്ടുകയാണ് കൊല്ലം കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ്. |
കവര്‍ച്ചക്ക് പിന്നില്‍ വിദഗ്ധ സംഘം Posted: 29 Sep 2015 09:45 PM PDT ചാവക്കാട്:വടക്കേക്കാട് പ്രവാസി വ്യവസായി തടാകം കുഞ്ഞുമുഹമ്മദിന്‍െറ വീട്ടില്‍ നിന്ന് 500 പവനും വജ്രാഭരണങ്ങളും പണവുമുള്‍പ്പെടെ കവര്‍ന്നതിന് പിന്നില്‍ പ്രഫഷനല്‍ സംഘമെന്ന് പൊലീസ്. പ്രാഥമികാന്വേഷണത്തിന് ശേഷമുള്ള വിലയിരുത്തലിലാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. എസ്.പി കെ. കാര്‍ത്തികിന്‍െറ മേല്‍നോട്ടത്തില്‍ കുന്നംകുളം ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശന്‍െറ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. |
പാലക്കാട് നഗരസഭയില്‍ ബി.ജെ.പി ഉപരോധത്തില്‍ സംഘര്‍ഷം Posted: 29 Sep 2015 09:41 PM PDT പാലക്കാട്: ബി.ജെ.പി ജില്ലാ പ്രസിഡന്റിന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ അഴിഞ്ഞാടി. നഗരസഭ പരിപാടികള്‍ അറിയിക്കുന്നില്ളെന്നാരോപിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ സമരം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 11ന് നടക്കേണ്ട കൗണ്‍സില്‍ യോഗത്തിലേക്ക് നേരത്തേ എത്തിയ ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ ഹാള്‍ പൂട്ടുകയായിരുന്നു. |
പണപ്പിരിവ്: ഭിക്ഷാടന സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍ Posted: 29 Sep 2015 09:36 PM PDT തിരൂര്‍: പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള പണപ്പിരിവ് നിര്‍ത്തലാക്കുക, അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭിക്ഷാടന സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെതുടര്‍ന്ന് കലക്ടര്‍ നല്കിയ ഉറപ്പിനത്തെുടര്‍ന്ന് ഓണാവധിക്കുശേഷം അധ്യാപകരെ നിയമിച്ചിരുന്നു. |
കനത്ത മഴ; വടശേരിക്കരയില്‍ വ്യാപകനാശം Posted: 29 Sep 2015 09:31 PM PDT വടശേരിക്കര: കനത്ത മഴയില്‍ വ്യാപക നാശം. പെരുനാട് പോസ്റ്റ് ഓഫിസിലേക്ക് വെള്ളം ഇരച്ചുകയറി നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചക്കുശേഷം പെയ്ത കനത്ത മഴയില്‍ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. |
സിസ്റ്റര്‍ അമല കൊലക്കേസ്: തിടനാടും അരുവിത്തുറയിലും സതീഷ് ബാബുവുമായി പൊലീസ് തെളിവെടുപ്പ് നടത്തി Posted: 29 Sep 2015 09:25 PM PDT ഈരാറ്റുപേട്ട: പാലായില്‍ സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബുവിനെ അരുവിത്തുറ എഫ്.സി.സി പ്രൊവിന്‍ഷ്യല്‍ ഹൗസിലും തിടനാട് എഫ്.സി കോണ്‍വെന്റിലും തിടനാട് ചേറ്റുതോട് എസ്.എച്ച് മഠത്തിലും തെളിവെടുപ്പിന് എത്തിച്ചു. തിടനാട്, ചേറ്റുതോട് എസ്.എച്ച് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതായി പൊലീസിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സതീഷ് ബാബുവിനെ തിടനാട് എത്തിച്ചത്. 2015 ഏപ്രില്‍ 17ന് പുലര്‍ച്ചെ രണ്ടുമണിയോടെ സിസ്റ്റര്‍ ജോസ് മരിയയെ തലക്കടിച്ച് പരുക്കേല്‍പ്പിച്ചതായി പ്രതി പൊലീസില്‍ കുറ്റസമ്മതം നടത്തി. ആരെങ്കിലും അതിക്രമിച്ചു കടന്നതിന്‍െറ സൂചനകളൊന്നും ഇല്ലാതിരുന്ന സംഭവത്തില്‍ സിസ്റ്റര്‍ വീണ് പരുക്കേറ്റതാണെന്നാണ് മഠം അധികൃതര്‍ കരുതിയത്. സതീഷ് ബാബുവിന്‍െറ വെളിപ്പെടുത്തലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ മഠത്തിലത്തെിച്ചു. മഠത്തിനുള്ളില്‍ കയറിയതെങ്ങനെയാമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. |
യു.ഡി.എഫില്‍ സീറ്റ് വിഭജനം തലവേദനയാകും Posted: 29 Sep 2015 09:14 PM PDT തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ഇത്തവണ യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം കടുകട്ടിയാകും. സംവരണ വാര്‍ഡുകള്‍ അടക്കമുള്ളവയുടെ ലിസ്റ്റുകള്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചതോടെ നേതാക്കളും പാര്‍ട്ടികളും സീറ്റ് തേടി നെട്ടോട്ടത്തിലാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 24 സീറ്റ് കരസ്ഥമാക്കിയാണ് യു.ഡി.എഫ് അധികാരത്തിലത്തെിയത്. പത്ത് വീതം വാര്‍ഡുകള്‍ തങ്ങള്‍ക്ക് വേണമെന്ന അവകാശവാദവുമായാണ് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും രംഗത്തത്തെിയിരിക്കുന്നത്. കഴിഞ്ഞ തവണ ഒന്ന് , 11, 13, 27, 34, 28 എന്നീ വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസും ഏഴ്, എട്ട്, ഒമ്പത്, 14, 15, 16, 17, 18 എന്നീ വാര്‍ഡുകളില്‍ മുസ്ലിം ലീഗുമാണ് മത്സരിച്ചത്. ഇതില്‍ മുസ്ലിം ലീഗ് ഏഴ് സീറ്റിലും കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമാണ് വിജയിച്ചത്. |
സര്‍വശിക്ഷ അഭിയാന്: കാസര്‍കോടിന് 24.58 കോടിയുടെ പദ്ധതി Posted: 29 Sep 2015 09:09 PM PDT കാസര്‍കോട്: സര്‍വശിക്ഷ അഭിയാന് ഈ വര്‍ഷം അനുവദിച്ച 24.58 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ മോണിറ്ററിങ് ആന്‍ഡ് ഇംപ്ളിമെന്േറഷന് സമിതി അംഗീകാരം നല്കി. |
കണ്ണൂര്‍ കോര്പറേഷന് സംവരണ സീറ്റായി Posted: 29 Sep 2015 09:04 PM PDT കണ്ണൂര്‍: ഉത്തരമലബാറിലെ ആദ്യ കോര്‍പറേഷനായി മാറുന്ന കണ്ണൂരിലെ സംവരണ വാര്‍ഡുകള്‍ ഇന്നലെ കോഴിക്കോട് വെച്ച് നറുക്കെടുത്തപ്പോള്‍ പല പ്രമുഖരുടെയും തട്ടകം മാറിമറിയുന്ന നിലയിലായി. |
കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം Posted: 29 Sep 2015 09:02 PM PDT കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിച്ച 59ാമത് ജില്ലാ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസിന് കിരീടം. അണ്ടര്‍ 14, 18 ആണ്, പെണ് വിഭാഗത്തിലും അണ്ടര്‍ 20വനിതാ വിഭാഗത്തിലും കൃത്യമായ മേല്‍ക്കൈ നേടിയ സെന്റ് ജോര്‍ജ് 283 പോയന്‍േറാടെയാണ് ഓവറോള്‍ ചാമ്പ്യന്മാരായത്. 242 പോയന്‍േറാടെ കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനം നേടി. അണ്ടര്‍ 16 ആണ്, പെണ് വിഭാഗത്തില്‍ മാത്രമാണ് മാര്‍ ബേസിലിന് മികച്ച നേട്ടം കൊയ്യാനായത്. തുറവൂര്‍ എം.എ.എച്ച്.എസിനാണ് മൂന്നാം സ്ഥാനം. രണ്ടുദിവസമായി നടന്ന മീറ്റില്‍ 23 റെക്കോഡും പിറന്നു. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനത്തത്തെിയവരും നേടിയ പോയന്റും: |
കേബ്ളിടാനെടുത്ത കുഴികള്‍ മണ്ണിട്ടുമൂടി ബലപ്പെടുത്തി റീ ടാറിങ് നടത്തണം Posted: 29 Sep 2015 08:55 PM PDT ആലപ്പുഴ: പട്ടണത്തില്‍ ഭൂഗര്‍ഭ കേബ്ളിടാന്‍ നീളത്തില്‍ കുഴിച്ച ചാലുകളില്‍ പണി പൂര്‍ത്തിയാക്കി, മണ്ണിട്ട് ഉറപ്പിച്ചശേഷമെ റോഡിന്‍െറ അറ്റകുറ്റപ്പണികളും റീ ടാറിങ്ങും നടത്താവൂവെന്ന് തത്തംപള്ളി റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. പട്ടണത്തില്‍ മിക്ക റോഡുകളിലും വിവിധ മൊബൈല്‍ കമ്പനികളുടെയും വൈദ്യുതിയുടെയും കേബ്ളുകള്‍ സ്ഥാപിക്കാന്‍ ഇരുവശത്തും തലങ്ങും വിലങ്ങും കുഴിച്ചിട്ടുണ്ട്. എന്നാല്‍, കുഴി വേണ്ടവിധം മൂടാത്തത്തിനാല്‍ മഴക്കാലത്ത് വഴിവക്കുകള്‍ ഇടിഞ്ഞും ദ്വാരങ്ങളുണ്ടായും അഗാധഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നു. കേബ്ളിടാനെടുത്ത കുഴികള്‍ മൂടിക്കഴിഞ്ഞിട്ടും കുന്നുപോലെയാണ് മണ്ണ് പലയിടത്തും കിടക്കുന്നത്. കേബ്ളിടാന്‍ ഇടറോഡുകളിലേക്കും മറ്റും കയറ്റി വെട്ടിയിട്ടുള്ള കട്ടിങ് ഭാഗങ്ങളിലെ മെറ്റലുകള്‍ ഇളകി റോഡുകള്‍ കൂടുതല്‍ താറുമാറായിക്കൊണ്ടിരിക്കുകയാണ്. കട്ടിങ്ങുകളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ മറിയുന്നത് പതിവാണ്. കുഴികള്‍ എടുത്തപ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിനാല്‍ പല അപകടങ്ങളും ഉണ്ടായി. ഇപ്പോള്‍ പെട്ടെന്നുണ്ടാകുന്ന കുഴികളില്‍ വീണും അപകടം സംഭവിക്കുന്നു. കേബ്ളിടാനെടുത്ത കിടങ്ങുകള്‍ മൂടി ബലപ്പെടുത്താതെ ടാര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ റോഡ് ഇടിഞ്ഞുതാഴും. മിച്ചമുള്ള കേബ്ള്‍ ചുറ്റുകളും മണ്ണും പുല്ലും മാലിന്യവും എടുത്തുമാറ്റാതെയാണ് ചിലയിടങ്ങളില്‍ റീടാര്‍ ചെയ്യാന്‍ പ്രാഥമിക പ്രവൃത്തികള്‍ ചെയ്തത്. റോഡുവക്ക് വൃത്തിയാക്കിയും റോഡിനൊപ്പം വശങ്ങളുടെ നിരപ്പ് ഉയര്‍ത്തിയും വേണം ടാറിങ് നടത്താനെന്നും ടി.ആര്.എ അഭിപ്രായപ്പെട്ടു. |
സമരവും പഠനവും വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് പി.ടി.എ Posted: 29 Sep 2015 08:51 PM PDT സുല്‍ത്താന്‍ ബത്തേരി: അംഗീകാരവും അധ്യാപക നിയമനവും ആവശ്യപ്പെട്ട് ബീനാച്ചി ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം എട്ടുദിവസം പിന്നിട്ടു. ഗാന്ധിജയന്തി ദിനത്തില്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ ഒന്നടങ്കം പങ്കെടുക്കുന്ന കൂട്ടസത്യഗ്രഹം നടക്കും. |
45 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍ Posted: 29 Sep 2015 08:48 PM PDT കോഴിക്കോട്: ഒയാസിസ് കോമ്പൗണ്ടിനുള്ളിലെ ബേബി ബസാറിലെ 'മെഹറുബ' ഫാന്‍സി കടയില്‍നിന്ന് 45 ലക്ഷം രൂപ മോഷണം നടത്തിയ മൂന്നു പ്രതികളെ സൗത് അസി. കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ സി.ഐ ടി.കെ. അഷ്റഫ് അറസ്റ്റ് ചെയ്തു. |
സ്നോഡന് ട്വിറ്ററില്‍; ഫോളോ ചെയ്തത് അമേരിക്കന്‍ നാഷനല്‍ സക്യൂരിറ്റി ഏജന്‍സിയെ Posted: 29 Sep 2015 08:29 PM PDT Image: ![]() മോസ്കോ: അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ചാരപ്രവര്‍ത്തനം പുറത്തുവിട്ട എഡ്വേഡ് സ്നോഡന് ട്വിറ്ററില്‍. 'കാന്‍ യു ഹിയര്‍ മി' എന്നായിരുന്നു സ്നോഡന്റെ ആദ്യ ട്വീറ്റ്. അമേരിക്കന്‍ നാഷനല്‍ സക്യൂരിറ്റി ഏജന്‍സിയെ മാത്രമാണ് സ്നോഡന് ട്വിറ്ററില്‍ ഫോളോ ചെയ്തിരിക്കുന്നത്.അമേരിക്കയില്‍ നിന്നും ജീവന് ഭീഷണി നേരിടുന്ന സ്നോഡന് കഴിഞ്ഞ രണ്ട് വര്‍ഷമായി റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്. റഷ്യയില്‍ പ്രവാസം നയിക്കുമ്പോഴും ഇന്റര്‍വ്യൂകളിലൂടെയും വിഡിയോ ലിങ്കുകളിലൂടെയും സജീവമാണ് സ്നോഡന്. |
ക്ളോക്കുണ്ടാക്കി ഹീറോ ആയ അഹമ്മദ് മുഹമ്മദ് ഖത്തറിലത്തെുന്നു Posted: 29 Sep 2015 08:03 PM PDT Image: ![]() ദോഹ: സ്വന്തമായി ക്ളോക്ക് നിര്‍മിച്ച് ആദ്യം വില്ലനും പിന്നെ ഹീറോയുമായ അമേരിക്കയിലെ ടെക്സാസിലെ സ്കൂള്‍ വിദ്യാര്‍ഥി അഹമ്മദ് മുഹമ്മദ് ഖത്തറിലത്തെുന്നു. ഖത്തര്‍ ഫൗണ്ടേഷനാണ് അഹമ്മദ് മുഹമ്മദിനെ രാജ്യത്തേക്ക് ക്ഷണിച്ചത്. വീട്ടില്‍ നിന്ന് സ്വന്തമായി ക്ളോക്കുണ്ടാക്കിയ അമേരിക്കന്‍ വിദ്യാര്‍ഥിയെ ബോംബാണെന്ന് തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസിലേല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ പ്രസിഡന്റ് ബറാക് ഒബാമ, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഹിലാരി ക്ളിന്റണ് നിരവധി പ്രമുഖരും നാസയും അഹമ്മദിന് പിന്തുണയുമായി രംഗത്തത്തെിയിരുന്നു. ആഗോളതലത്തില്‍ ഇത് വലിയ ചര്‍ച്ചയായി. ഖത്തര്‍ ഫൗണ്ടേഷന്‍െറ ക്ഷണം സ്വീകരിച്ചതായി അഹമ്മദിന്‍െറ പിതാവ് മുഹമ്മദ് എല്‍ഹസ്സന്‍ മുഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘ദി ഡാല്ലസ് മോണിങ് ന്യൂസാ’ണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എജുക്കേഷന്‍ സിറ്റി സന്ദര്‍ശിക്കുന്നതിനാണ് ക്ഷണിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ഫൗണ്ടേഷനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത മാസം പിതാവിനൊപ്പം ദോഹയിലത്തെുന്ന അഹമ്മദ് മുഹമ്മദ് എജുക്കേഷന്‍ സിറ്റിയില്‍ ഖത്തര്‍ അകാദമി, ടെക്സാസ് എ ആന്റ് എം യൂനിവേഴ്സിറ്റി, കാര്‍നീജ് മെലന് യൂനിവേഴ്സിറ്റി, ഖത്തര്‍ സയന്‍സ് ആന്റ് ടെക്നോളജി പാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഖത്തര്‍ ഫൗണ്ടേഷന് ഉന്നത ഉദ്യോഗസ്ഥര്‍, ഫാക്കല്‍റ്റി, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലത്തെിയ തുര്‍ക്കി പ്രധാനമന്ത്രി അഹ്മെറ്റ് ദവുതോഗ്ളു, ജോര്‍ദാനിലെ റാനിയ രാജ്ഞി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ അഹമ്മദ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 14കാരനായ അഹമ്മദ് മുഹമ്മദ് വീട്ടിലുണ്ടാക്കിയ ക്ളോക്ക് സ്കൂളില്‍ കൊണ്ടുവന്നതാണ് പ്രശ്നമായത്. ടീച്ചറെ കാണിക്കാന്‍ വേണ്ടിയായിരുന്നു സ്കൂളില്‍ കൊണ്ടുവന്നത്. എന്നാല്‍ ക്ളോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ സ്വന്തമായി ഉണ്ടാക്കിയ ക്ളോക്കാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധ്യാപകരോ അമേരിക്കന്‍ പൊലീസോ ചെവിക്കൊണ്ടില്ല. കുട്ടിയെ വിലങ്ങണിയിച്ച് നിര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതേതുടര്‍ന്ന് അഹമ്മദ് മുഹമ്മദിന് ലോകത്തിന്‍െറ നാനാഭാഗത്ത് നിന്നും പിന്തുണ അറിയിച്ച് നിരവധി പേര് എത്തുകയായിരുന്നു. ഡാല്ലസിലെ മാക് അര്‍തര്‍ ഹൈസ്കൂളിലെ തന്‍െറ മക്കളുടെ പഠനം അവസാനിപ്പിച്ചതായി അഹമ്മദ് മുഹമ്മദിന്‍െറ പിതാവ് അറിയിച്ചു. ഇനി മക്കളെ എവിടെ ചേര്‍ക്കണമെന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി സ്കൂളുകള്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് മുമ്പോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. |
നാടക വിവാദം: ദസ്തയേവ്സ്കിയെക്കുറിച്ച നാടകത്തിനെതിരെ പെരുമ്പടവത്തിന്‍െറ മകള്‍ രംഗത്ത് Posted: 29 Sep 2015 07:48 PM PDT Image: ![]() മനാമ: വിശ്വപ്രശസ്ത റഷ്യന്‍ സാഹിത്യകാരന് ദസ്തയേവ്സ്കിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ബഹ്റൈനില്‍ മലയാളി സംവിധായകന് ഡോ.സാംകുട്ടി പട്ടംകരി ഒരുക്കിയ നാടകത്തെ ചൊല്ലി വിവാദം. ബഹ്റൈനിലെ സി.പി.എം അനുഭാവമുള്ള സാംസ്കാരിക സംഘടനയായ ‘പ്രതിഭ’യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂണില്‍ കേരളീയ സമാജത്തില്‍ ഈ നാടകം അവതരിപ്പിച്ചിരുന്നു. ‘ഒരു വാക്കിന്നുമപ്പുറം’ എന്ന നാടകത്തിന് അന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബഹ്റൈനിലെ മറ്റൊരു പ്രമുഖ സംഘടനയായ ‘ഇന്ത്യന്‍ ക്ളബി’ന്‍െറ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് ഈ നാടകം അരങ്ങേറാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബഹ്റൈനില്‍ താമസിക്കുന്ന പെരുമ്പടവം ശ്രീധരന്‍െറ മകള്‍ രശ്മി പെരുമ്പടവം ഈ നാടകം തന്‍െറ പിതാവിന്‍െറ പ്രശസ്ത നോവലായ ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ കോപ്പിയടിയാണെന്ന ആരോപണവുമായി രംഗത്തത്തെിയത്. ഇതുസംബന്ധിച്ച് അവര്‍ ഇന്നലെ വാര്‍ത്താക്കുറിപ്പും ഇറക്കി. എഴുത്തുകാരന്‍െറ അനുവാദമില്ലാതെ കൃതിയില്‍നിന്നും പൂര്‍ണമായോ ഭാഗികമായോ സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്തി മറ്റൊരു കലാരൂപം അവതരിപ്പിക്കുന്നത് ഹീനവും അവകാശങ്ങളിലുള്ള കടന്നുകയറ്റവും നിയമവിരുദ്ധപ്രവര്‍ത്തനവുമാണെന്ന് രശ്മി പെരുമ്പടവം ആരോപിച്ചു. ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പെരുമ്പടവം ശ്രീധരന്‍െറ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ‘ഒരു വാക്കിന്നുമപ്പുറം’ എന്ന വ്യാജപേരില്‍ സാംകുട്ടി പട്ടംകരി നാടക രചന നടത്തിയതെന്നും ജൂണില്‍ കേരളീയ സമാജത്തില്‍ പെരുമ്പടവത്തിന്‍െറ വിലക്ക് ലംഘിച്ചാണ് നാടകം കളിച്ചതെന്നും അവര്‍ പറയുന്നു. ഇത് ആവര്‍ത്തിക്കില്ളെന്ന് ഇദ്ദേഹം പെരുമ്പടവത്തോട് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ വീണ്ടും ആരോപണ വിധേയമായ നാടകം ഇന്ത്യന്‍ ക്ളബില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. കേരളീയ സമാജത്തെയും ഇപ്പോള്‍ ഇന്ത്യന്‍ ക്ളബിനെയും പെരുമ്പടവത്തിന്‍െറ അനുവാദമുണ്ടെന്ന് നാടകകൃത്ത് തെറ്റിദ്ധരിപ്പിച്ചതായും രശ്മി കുറ്റപ്പെടുത്തി. ആരോപണം അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്ന് നാടക രചയിതാവായ ഡോ. സാംകുട്ടി പട്ടംകരി പറഞ്ഞു. ‘ഒരു വാക്കിന്നുമപ്പുറം’ എന്ന നാടകത്തിന് കടപ്പാടുള്ളത് റഷ്യന്‍ ചലചിത്രമായ ‘26 ഡെയ്സ് ഇന്‍ ദ ലൈഫ് ഓഫ് ദസ്തയേവ്സ്കി’യോടാണെന്നും അതിന് പെരുമ്പടവത്തിന്‍െറ ‘ഒരു സങ്കീര്‍ത്തനം പോലെ’യുമായി യാതൊരു ബന്ധവുമില്ളെന്നും അദ്ദേഹം പറഞ്ഞു. ‘അന്നയുടെ ഡയറിക്കുറിപ്പുകളും’ ദസ്തയേവ്സ്കിയെക്കുറിച്ചുള്ള ഇതര കൃതികളും ഈ രചനക്ക് ആധാരമാക്കിയിട്ടുണ്ട് എന്ന വസ്തുത നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ചരിത്രവുമായി ബന്ധപ്പെട്ട ഒരു നാടകാവതരണത്തിന് ലഭ്യമാകുന്നവയെല്ലാം പരിശോധിക്കുകയും വസ്തുതകളെ ക്രോഡീകരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ശ്രദ്ധേയമായ കാര്യം, പെരുമ്പടവം ശ്രീധരന്‍െറ നോവല്‍ മേല്‍പ്പറഞ്ഞ ചലച്ചിത്രത്തിന്‍െറ പകര്‍പ്പാണെന്ന ചര്‍ച്ച നോവല്‍ പ്രസിദ്ധീകരിക്കുന്ന കാലത്ത് കേരളത്തില്‍ സജീവമായിരുന്നു എന്നതാണ്. പെരുമ്പടവം അത് അംഗീകരിച്ചാലും ഇല്ളെങ്കിലും, ഗൂഗ്ള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ വരാത്ത ഒരു കാലത്ത് റഷ്യക്കാരനായ ദസ്തയേവ്സ്കിയെ കേന്ദ്രീകരിച്ച് മലയാളത്തില്‍ ഒരു നോവല്‍ എഴുതപ്പെടുമ്പോള്‍ ഇത്തരം ഒരു സിനിമ അതിന്‍െറ ആധാരമാകുക എന്നതും സ്വാഭാവികമാണ്. ഞാന്‍ മുമ്പുള്ള നോവലിന്‍െറ ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വസ്തുത ഒരു സ്ഥലത്തും നിഷേധിച്ചിട്ടില്ല. എന്നു മാത്രമല്ല, പെരുമ്പടവത്തെ ഈ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കുകയും ചെയ്തിട്ടില്ല. രശ്മി എന്ന വ്യക്തി ഒരിക്കല്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ മേല്പറഞ്ഞ കാര്യം സൂചിപ്പിച്ചിരുന്നതാണ്. എന്നിട്ടും ഇതേ വിഷയത്തില്‍ ചര്‍ച്ച ഉയര്‍ത്തുന്നത് ദുരുദ്ദേശപരമാണ്. പെരുമ്പടവത്തിന്‍െറ മേല്‍പരാമര്‍ശിക്കപ്പെട്ട കൃതിയല്ലാതുള്ളവയുടെ നിലവാരം മലയാളത്തിലെ വായനക്കാര്‍ക്കറിയാം. ദസ്തയേവ്സ്കിയെ കഥാപാത്രമാക്കി മലയാളത്തില്‍ ഒരു നാടകം ഉണ്ടാക്കാന്‍ പാടില്ല എന്നു പറയുന്നത് തികച്ചും ബാലിശമായ വാദമാണ്. പി. കുഞ്ഞിരാമന് നായരുടെ ജീവിതം ആധാരമാക്കി ‘ഇവന് മേഘരൂപന്‍’ എന്ന ചലച്ചിത്രം വന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് സുരേഷ്ബാബുവിന്‍െറ ‘കളിയച്ചന്’ എന്നൊരു നാടകവും അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇവരാരും തന്നെ ‘പി’യെ കഥാപാത്രമാക്കി ഇറങ്ങിയിട്ടുള്ള പുതിയ ചലച്ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടില്ല. ഇത്തരം വാദങ്ങള്‍ ഖേദകരമാണ്. ക്രിയാത്മക ആവിഷ്കാരങ്ങളുണ്ടാകുമ്പോള്‍ എഴുത്തുകാരുടെ മക്കളോ മക്കളുടെ ഭര്ത്താക്കന്മാരോ പ്രതികരണവുമായി വരുന്നത് അപഹാസ്യമാണ്. 2000ല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ദസ്തയേവ്സ്കിയെ പ്രോജക്ടിന്‍െറ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇതിന് ആധാരമാക്കിയത് ‘ഒരു സങ്കീര്‍ത്തനം പോലെ’ ആയിരുന്നു. അതിനുശേഷവും മുമ്പേ പോലെ തന്നെ ദസ്തയേവ്സ്കിയുടെ എഴുത്തിന്‍െറ ആഴവും സങ്കീര്‍ണതയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരുപത്തിരണ്ടു വയസ്സുള്ള എന്‍െറ മൂത്ത മകന്‍െറ പേരുതന്നെ ഫയദോര്‍ എന്നാണ്. ദസ്തയേവ്സ്കിയോട് എനിക്കുള്ള വായനാബന്ധം 2000ത്തിനും എത്രയോ മുമ്പേയുള്ളതാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നത്. 2000ലെ ഈ പ്രോജക്ടിനുശേഷമാണ് ദസ്തയേവ്സ്കിയെക്കുറിച്ചുള്ള റഷ്യന്‍ ചലച്ചിത്രം കാണുവാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്‍െറ ജീവിതത്തെ സംബന്ധിച്ച ചില കൃതികളും ലഭിച്ചു. ഇതാണ് പുതിയ രചനക്കായി അവലംബിച്ചത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദം അനവസരത്തിലുള്ളതാണെന്നും ഈ അനാവശ്യ ചര്‍ച്ചയില്‍ ഖേദമുണ്ടെന്നും സാംകുട്ടി കൂട്ടിച്ചേര്‍ത്തു. |
ബലാല്‍സംഗ കേസ്: തിരൂര്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി Posted: 29 Sep 2015 07:34 PM PDT Image: ![]() അബൂദബി: സ്കൂളിന്‍െറ അടുക്കളയില്‍ ഏഴ് വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇ.കെ.ഗംഗാധരന് (56) വിധിച്ച വധശിക്ഷ യു.എ.ഇ സുപ്രീം കോടതി റദ്ദാക്കി. പകരം 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. പ്രതി കുറ്റം ചെയ്തുവെന്നതിന് ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടുവര്‍ഷത്തിലധികമായി തുടരുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. എന്നാല്‍ പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 വര്‍ഷം തടവ് വിധിച്ചത്. ഭാഷാപരമായ അറിവില്ലായ്മയും പരിഭ്രമവും മൂലം പൊലീസ് പറഞ്ഞ രേഖകളില്‍ ഒപ്പിടുകയായിരുന്നുവെന്നും പ്രതിയെ കുറ്റമുക്തനാക്കണമെന്നും അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതിക്ക് മാപ്പ് ലഭ്യമാക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം, നീതിന്യായ മന്ത്രാലയം എന്നിവ വഴി ശ്രമം തുടരുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. 2013 ഏപ്രില്‍ 14ന് രാത്രിയാണ് ഗംഗാധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ക്ളാസിലെ അധ്യാപിക പറഞ്ഞത് അനുസരിച്ച് ഓഫിസില്‍ നിന്ന് ഫയലുകള്‍ എടുക്കാന്‍ പോയി വരും വഴി കുട്ടിയെ അടുക്കളയില്‍ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സ്കൂള്‍ വിട്ട ശേഷം കുട്ടി വീട്ടിലത്തെിയപ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ സ്ത്രീ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ഗംഗാധരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍, 32 വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ ഒരാരോപണവും മുമ്പ് ഉണ്ടായിട്ടില്ളെന്നും പൂര്‍ണ വിശ്വാസമാണെന്നും അല്‍ റബീഹ് പ്രൈവറ്റ് സ്കൂളിലെ അധ്യാപകര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അടുക്കളക്ക് ചില്ലു ഭിത്തിയാണുള്ളതെന്നും സ്കൂള്‍ സമയങ്ങളില്‍ ഒരു കാരണവശാലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കില്ളെന്നും അവര്‍ മൊഴി നല്കി. എന്നാല്‍, കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയുടെയും ഗംഗാധരന്‍െറ കുറ്റസമ്മതത്തിന്‍െറയും അടിസ്ഥാനത്തില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും വധശിക്ഷ ശരിവെച്ചു. തുടര്‍ന്ന് നല്കിയ അപ്പീലില്‍ 2014 മെയ് ആറിന് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയും പുനര്‍ വിചാരണക്ക് ഉത്തരവിടുകയും ചെയ്തു. വീണ്ടും അപ്പീല്‍ കോടതിയില്‍ വിചാരണ നടക്കുകയും പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ 2015 ജനുവരിയില്‍ വധശിക്ഷ ശരിവെക്കുകയും ചെയ്തു. പ്രതിഭാഗം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. മതിയായ അന്വേഷണം നടത്താതെയാണ് അറസ്റ്റ് ചെയ്തതെന്നും സാഹചര്യ തെളിവുകള്‍ ഗംഗാധരന് അനുകൂലമാണെന്നും പ്രതിഭാഗം വാദിച്ചു. കുട്ടിയെ വീണ്ടും വൈദ്യപരിശോധനക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. പരിശോധനാ റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞില്ല. ഇത് പരിഗണിച്ചാണ് കോടതി വധശിക്ഷ റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതി നേരത്തെ കുറ്റസമ്മത മൊഴിയില്‍ ഒപ്പിട്ടതിനാല്‍ 10 വര്‍ഷം തടവ് വിധിച്ചു. മലയാളം മാത്രം അറിയുന്നയാളാണ് പ്രതിയെന്നും 32 വര്‍ഷമായി ഒരുകേസിലും ഉള്‍പ്പെടാത്ത ആളായതിനാല്‍ പെട്ടെന്നുണ്ടായ പരിഭ്രമത്താല്‍ പൊലീസ് പറഞ്ഞ രേഖകളില്‍ ഒപ്പിടുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. പ്രതിക്ക് വേണ്ടി സ്വദേശി അഭിഭാഷകന് ജാസിം അല്‍ സുവൈദി, മലയാളി അഭിഭാഷകന് ടി.കെ. ഹാഷിക് എന്നിവര്‍ കോടതിയില്‍ ഹാജരായി. |
സ്വര്‍ണ വില 240 രൂപ കുറഞ്ഞു; പവന് 19,680 രൂപ Posted: 29 Sep 2015 07:25 PM PDT Image: ![]() കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 240 രൂപ കുറഞ്ഞ് 19,680 രൂപയിലത്തെി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 19,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍്റെ വില. ആഗോള വിപണിയിലെ വിലക്കുറവും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. |
You are subscribed to email updates from a feed. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |