ഹാള്‍മാര്‍ക്ഡ് സ്വര്‍ണത്തെയും വിശ്വസിക്കാന്‍ പറ്റില്ല Madhyamam News Feeds | ![]() |
- ഹാള്‍മാര്‍ക്ഡ് സ്വര്‍ണത്തെയും വിശ്വസിക്കാന്‍ പറ്റില്ല
- മുല്ലപ്പെരിയാര്‍: തമിഴ്നാട് രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് കേരളം
- പച്ചക്കറി വികസന ബോര്‍ഡിന്‍െറ രണ്ട് അവാര്‍ഡുകള്‍ ജില്ലക്ക്
- നന്ദാരപ്പദവ് –പെര്‍ള മലയോര ഹൈവേ പൂര്‍ത്തിയായി
- ട്രോളിങ് നിരോധം തീരുന്നു ; ഇന്ന് അര്‍ധരാത്രി ബോട്ടുകള്‍ കടലിലേക്ക്
- ഉന്നത പൊലീസ്-രാഷ്ട്രീയ ഇടപെടലില്‍ കരാട്ടെ ദിലീപിന്‍െറ ‘അക്കാദമി’ വീണ്ടും തുറക്കുന്നു
- ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നു
- ദേവയാനി കോബ്രഗഡെക്ക് കേരളത്തിന്‍െറ ചുമതല
- ഫിഫ പ്രസിഡന്‍റാകാന്‍ സീകോക്ക് ബ്രസീലിന്‍െറ പിന്തുണ
- മേമന് വധം: ഇന്ത്യക്ക് ഛോട്ടാ ഷക്കീലിന്‍െറ ഭീഷണി
- കുവൈത്തില്‍ ഐ.എസ് ശൃംഖല തകര്‍ത്തു; നാലുപേര്‍ പിടിയില്‍
- അതിര്‍ത്തി കരാര്‍ ഇന്ന് പ്രാബല്യത്തില്‍: 14,000 ബംഗ്ലാദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം
- സൗദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് ഒമാനികള്‍ മരിച്ചു
- സ്വര്‍ണവില കുറഞ്ഞു; പവന് 18,800 രൂപ
- യാത്രക്ക് ടിക്കറ്റിന് പകരം ‘ഗോ’ കാര്‍ഡ്
- 'കൊമെന്‍' ചുഴലിക്കാറ്റ്: ബംഗാളിലും ഒഡിഷയിലും ജാഗ്രതാ നിര്‍ദേശം
- മെക്സിക്കോയില്‍ ആള്‍ക്കൂട്ടത്തിലേക്കു ട്രക്ക് പാഞ്ഞു കയറി 24 മരണം
- വധശിക്ഷ നിയമപരിരക്ഷയോടെയുള്ള കൊലപാതകം
- ട്രോളിങ് നിരോധം ഇന്നവസാനിക്കും
- മനുഷ്യത്വം മാറിനിന്ന നിമിഷം
- പാതിരാവിലും അവര്‍ നീതിയുടെ വാതില്‍ മുട്ടി
- മേമന്; നാലു വര്‍ഷത്തിനിടെ ഭീകരവാദ കേസുകളില്‍ തൂക്കിലേറ്റപ്പെട്ട മൂന്നാമന്‍
- കലാംതാത്താ കീ ജയ്, ഉങ്കളുക്ക് മരണമില്ലൈ
- സൗരയൂഥത്തിന് പുറത്തും പ്രഭാവലയം
- സിംഹവേട്ട: അമേരിക്കന്‍ ഡോക്ടര്‍ മാപ്പുപറഞ്ഞു
ഹാള്‍മാര്‍ക്ഡ് സ്വര്‍ണത്തെയും വിശ്വസിക്കാന്‍ പറ്റില്ല Posted: 31 Jul 2015 12:11 AM PDT Image: ![]() ന്യൂഡല്‍ഹി: ഹാള്‍മാര്‍ക് ചെയ്യപ്പെട്ട സ്വര്‍ണത്തിന് പോലും ഗുണമേന്‍മയില്‍ വ്യത്യാസം വരുന്നുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ളിയൂ.ജി.സി). ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗരാജ്യമായ ഇന്ത്യയില്‍ മഞ്ഞലോഹത്തിന്‍െറ പരിശുദ്ധി ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ഡബ്ളിയൂ.ജി.സി അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്‍െറ സ്വര്‍ണാഭരണ കയറ്റുമതി വര്‍ധിക്കാന്‍ ശുദ്ധമായ സ്വര്‍ണത്തിന്‍െറ ലഭ്യത ഉറപ്പുവരുത്തണമെന്നും കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശുദ്ധിയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സാക്ഷ്യമാണ് സ്വര്‍ണത്തിന് നല്‍കുന്ന ഹാള്‍മാര്‍ക്ക്. സ്വര്‍ണത്തിന് പരിശുദ്ധിയുണ്ടെന്ന് കാണിക്കാന്‍ ജ്വല്ലറികള്‍ പരസ്യം ചെയ്യുന്നതാണ് ഹാള്‍മാര്‍ക്ക് മുദ്രകള്‍. ഈ സംവിധാനത്തിലും തട്ടിപ്പുണ്ടെന്നാണ് ഡബ്ളിയൂ.ജി.സി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബി.ഐ.എസ്) ആണ് സ്വര്‍ണത്തിന് അംഗീകാരം നല്‍കാന്‍ അധികാരമുള്ള ഒൗദ്യോഗിക സംവിധാനം. 30 ശതമാനം സ്വര്‍ണവും ഹാള്‍മാര്‍ക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളുടെ വിശ്വാസ്യതയും ഗുണമേന്‍മയും സംശയകരമാണെന്നും ഡബ്ളിയൂ.ജി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഒൗദ്യോഗികമായി 30 ശതമാനമാണ് വിപണിയിലെ ശുദ്ധ സ്വര്‍ണമെങ്കിലും ഇതിനേക്കാള്‍ താഴെ വരും ശരിയായ സ്വര്‍ണത്തിന്‍െറ ലഭ്യത. ഗുണമേന്‍മ ഉറപ്പുവരുത്താനുള്ള ബി.ഐ.എസിന്‍െറ സംവിധാനങ്ങളും ഏറെ ദുര്‍ബലമാണ്. ഇതും ഈ രംഗത്ത് വെല്ലുവിളിയുണ്ടാക്കുന്നുണ്ട്. ഇന്ത്യയില്‍ സ്വര്‍ണത്തിന്‍െറ പരിശുദ്ധി ഉറപ്പാക്കാന്‍ ബി.ഐ.എസ് അംഗീകാരമുള്ള 220 കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്, 57 എണ്ണം. 39 കേന്ദ്രങ്ങളുള്ള കേരളമാണ് തൊട്ടുപിന്നില്‍. |
മുല്ലപ്പെരിയാര്‍: തമിഴ്നാട് രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് കേരളം Posted: 31 Jul 2015 12:05 AM PDT Image: ![]() ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം തമിഴ്നാട് രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് കേരളം. അണക്കെട്ടിന് തീവ്രവാദി ഭീഷണിയുണ്ടെന്ന തമിഴ്നാടിന്‍െറ വാദത്തിന് മറുപടിയായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളാ സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്. അണക്കെട്ടിലെ സുരക്ഷ ശക്തമാക്കുന്നതിന്‍െറ ഭാഗമായി പ്രത്യേക പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കും. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ 124 പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കും. അണക്കെട്ടിന് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസേനയുടെ ആവശ്യമില്ല. ഇതിന് കേരളാ പൊലീസ് പര്യാപ്തമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. |
പച്ചക്കറി വികസന ബോര്‍ഡിന്‍െറ രണ്ട് അവാര്‍ഡുകള്‍ ജില്ലക്ക് Posted: 30 Jul 2015 11:39 PM PDT പാലക്കാട്: സംസ്ഥാന പച്ചക്കറി വികസന ബോര്‍ഡിന്‍െറ രണ്ട് അവാര്‍ഡുകള്‍ ജില്ലക്ക്. മികച്ച കൃഷി ഓഫിസര്‍, മികച്ച കൃഷി അസിസ്റ്റന്‍റ് എന്നീ മേഖലകളിലാണ് അവാര്‍ഡുകള്‍. ആനക്കര കൃഷി ഓഫിസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍, വടകരപ്പതി കൃഷി അസിസ്റ്റന്‍റ് ജെറാള്‍ഡ് വില്‍സണ്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ഇരുവര്‍ക്കും സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. |
നന്ദാരപ്പദവ് –പെര്‍ള മലയോര ഹൈവേ പൂര്‍ത്തിയായി Posted: 30 Jul 2015 11:25 PM PDT കാസര്‍കോട്: പ്രഭാകരന്‍ കമീഷന്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെട്ട നന്ദാരപ്പദവ്-പെര്‍ള മലയോര ഹൈവേ, കള്ളാര്‍ പാലം, കോയിപ്പാടി തീരദേശം റോഡ്, കലക്ടറേറ്റിലെ ബയോമെട്രിക്സ് അറ്റന്‍ഡന്‍സ് സംവിധാനം തുടങ്ങിയവ പൂര്‍ത്തിയായി. ജില്ലാ ആശുപത്രിയിലെ സി.ടി സ്കാനര്‍ സജ്ജമായി. മറ്റു പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലാണ്. പദ്ധതികളുടെ പുരോഗതി കൃഷിമന്ത്രി കെ.പി. മോഹനന്‍െറ അധ്യക്ഷതയില്‍ നാളെ കലക്ടറേറ്റില്‍ ചേരുന്ന യോഗം അവലോകനം ചെയ്യും. |
ട്രോളിങ് നിരോധം തീരുന്നു ; ഇന്ന് അര്‍ധരാത്രി ബോട്ടുകള്‍ കടലിലേക്ക് Posted: 30 Jul 2015 11:18 PM PDT വൈപ്പിന്‍: 61 ദിവസത്തെ മണ്‍സൂണ്‍ കാല ട്രോളിങ് നിരോധം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലകളില്‍ ബോട്ടുകള്‍ കടലിലേക്ക് കുതിക്കാനായി അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാണ്. അറ്റകുറ്റപ്പണിക്ക് കയറ്റിയ ബോട്ടുകള്‍ എല്ലാംതന്നെ യാര്‍ഡുകളില്‍നിന്ന് ഇറക്കിക്കഴിഞ്ഞു. |
ഉന്നത പൊലീസ്-രാഷ്ട്രീയ ഇടപെടലില്‍ കരാട്ടെ ദിലീപിന്‍െറ ‘അക്കാദമി’ വീണ്ടും തുറക്കുന്നു Posted: 30 Jul 2015 10:36 PM PDT കോഴിക്കോട്: കൊലപാതക-കൊലപാതകശ്രമക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് പൊലീസ് പൂട്ടി മുദ്രവെച്ച കരാട്ടെ ദിലീപിന്‍െറ വെസ്റ്റ്ഹില്‍ കാജുകാഡോ കരാട്ടെ പരിശീലനകേന്ദ്രം ഉന്നത രാഷ്ട്രീയ-പൊലീസ് ഇടപെടലില്‍ വീണ്ടും തുറന്നുകൊടുക്കുന്നു. |
ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നു Posted: 30 Jul 2015 10:27 PM PDT കല്‍പറ്റ: ജില്ലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി കണക്കുകള്‍. ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതരോ ജില്ലാ ഭരണകൂടമോ മുന്‍കൈയെടുത്ത് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ ശ്രമം നടത്താത്തതിനാല്‍ അപകടകരമായ രീതിയില്‍ വ്യാപിക്കുന്ന രോഗത്തിന്‍െറ വ്യാപ്തി കണക്കാക്കാന്‍ കഴിയുന്നില്ല. |
ദേവയാനി കോബ്രഗഡെക്ക് കേരളത്തിന്‍െറ ചുമതല Posted: 30 Jul 2015 10:15 PM PDT Image: ![]() കൊച്ചി: വിദേശകാര്യ മന്ത്രാലത്തിന് കീഴില്‍ കേരളത്തിന്‍െറ ചുമതലയുള്ള വിഭാഗത്തിന്‍െറ ഡയറക്ടര്‍ സ്ഥാനം ദേവയാനി കോബ്രഗഡെക്ക്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കവെ വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ ദേവയാനി അറസ്റ്റിലായത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 1999 ബാച്ചില്‍ ഐ.എഫ്.എസ് നേടിയ ദേവയാനിയുടെ രാജ്യാന്തരബന്ധങ്ങളിലുള്ള വൈദഗ്ധ്യം ഇനിമുതല്‍ കേരളത്തിനുവേണ്ടി വിനിയോഗിക്കപ്പെടും. വിദേശരാജ്യങ്ങളുമായുള്ള കേരളത്തിന്‍െറ സാമ്പത്തിക ഇടപാടുകളും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കാന്‍ ദേവയാനിയുടെ നയതന്ത്ര വൈദഗ്ധ്യം കേരളത്തിന് ഉപയോഗപ്പെടുത്താം. സംസ്ഥാനത്തിന്‍െറ തനതായ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി ഓരോ ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ക്കും അവരവര്‍ക്ക് താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ തെരെഞ്ഞെടുക്കാവുന്നതാണ്. ഇതിനായി കേരളം തെരെഞ്ഞെടുത്ത ദേവയാനി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും നോര്‍ക്ക അധികൃതരുമായും ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിന്‍െറ വികസനത്തിനായി തന്‍െറ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2013 ഡിസംബര്‍ 12നാണ് യു.എസിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി കോബ്രഗഡെ വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും ക്രിമിനലുകളോടൊപ്പം പാര്‍പ്പിച്ചതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കൂടാതെ ഇന്ത്യ-യു.എസ് ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുന്നതിനും ഇത് കാരണമായി. തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യു.എന്‍ ദൗത്യസംഘത്തിലേക്ക് മാറ്റി. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല. പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുള്‍പ്പെട 15 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന രണ്ട് ക്രിമിനല്‍ കുറ്റങ്ങളാണ് ദേവയാനിക്കെതിരേ യു.എസ് പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. |
ഫിഫ പ്രസിഡന്‍റാകാന്‍ സീകോക്ക് ബ്രസീലിന്‍െറ പിന്തുണ Posted: 30 Jul 2015 10:08 PM PDT Image: ![]() റിയോ ഡെ ജനീറോ: ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുന്‍ നായകന്‍ സീകോക്ക് ബ്രസീല്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍െറ പിന്തുണ. സീക്കോക്കു മുഴുവന്‍ പിന്തുണയും നല്‍കുമെന്നു ഫെഡറേഷന്‍ പ്രസിഡന്‍റ് മാര്‍കോ പോളോ ഡെല്‍ നീറോ അറിയിച്ചു. ഫെബ്രുവരി 26ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യൂറോപ്യന്‍ പ്രതിനിധി മിഷേല്‍ പ്ളാറ്റീനിക്കെതിരായ മത്സരത്തില്‍ പിന്തുണ അഭ്യര്‍ഥിച്ച് സീകോ ദേശീയ കോണ്‍ഫെഡറേഷന് കത്തെഴുതിയിരുന്നു. അഴിമതി ആരോപണത്തെ തുടര്‍ന്ന് സെപ് ബ്ളാറ്റര്‍ രാജി പ്രഖ്യാപിച്ചപ്പോള്‍തന്നെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സീകോ സന്നദ്ധത അറിയിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുവാന്‍ താല്‍പര്യമുള്ളവരെ ഒക്ടോബര്‍ 26^നു മുമ്പ് നാമനിര്‍ദേശം ചെയ്യണം. 2016 ഫെബ്രുവരി 26ന് സൂറിച്ചില്‍ സമ്മേളിക്കുന്ന ഫിഫ കോണ്‍ഗ്രസിലായിരിക്കും തെരഞ്ഞെടുപ്പ്. |
മേമന്‍ വധം: ഇന്ത്യക്ക് ഛോട്ടാ ഷക്കീലിന്‍െറ ഭീഷണി Posted: 30 Jul 2015 09:54 PM PDT Image: ![]() ന്യൂഡല്‍ഹി: മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ ഇന്ത്യക്കെതിരെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍െറ വലംകൈ ഛോട്ടാ ഷക്കീലിന്‍െറ ഭീഷണി. യാക്കൂബ് മേമന്‍േറത് നിയമപരമായ കൊലപാതകമാണെന്നും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ നല്‍കിയ ഉറപ്പ് അധികൃതര്‍ പാലിച്ചില്ളെന്നും ഛോട്ടാ ഷക്കീല്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മേമനെ തൂക്കിലേറ്റിയത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഛോട്ടാ ഷക്കീല്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ അധികൃതരുടെ വാക്ക് വിശ്വസിച്ച് ദാവൂദ് ഇബ്രാഹിം മടങ്ങി എത്തിയിരുന്നുവെങ്കില്‍ സമാന സംഭവം ആവര്‍ത്തിച്ചേനെ എന്ന് ചൂണ്ടിക്കാട്ടിയ ഷക്കീല്‍ ഇപ്പോള്‍ എല്ലാം വ്യക്തമായെന്നും പറയുന്നു. മേമന്‍െറ വധശിക്ഷയിലൂടെ എന്ത് സന്ദേശമാണ് ഇന്ത്യന്‍ ഭരണകൂടം നല്‍കുന്നതെന്ന് ഷക്കീല്‍ ചോദിക്കുന്നു. സഹോദരന്‍ ചെയ്ത കുറ്റത്തിനാണ് നിഷ്കളങ്കനായ ഒരാളെ ശിക്ഷിച്ചത്. സംഭവത്തെ ഡി കമ്പനി അപലപിക്കുന്നു. നിയമപരമായ കൊലപാതകമാണ് നടന്നതെന്നും മുംബൈ സ്ഫോടന പരമ്പരയിലെ മറ്റൊരു പ്രതിയായ ഛോട്ടാ ഷക്കീല്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍െറ മധുര വാഗ്ദാനങ്ങള്‍ ഡി കമ്പനിയോട് വിലപ്പോവില്ല. ഭാവിയിലും നിങ്ങളുടെ ഏജന്‍സികള്‍ നല്‍കുന്ന ഉറപ്പുകള്‍ ഞങ്ങള്‍ വിശ്വസിക്കുകയില്ല. സ്ഫോടന കേസിലെ കുറ്റപത്രത്തില്‍ ടൈഗര്‍ മേമന്‍െറ പങ്ക് വിശദീകരിക്കുന്നുണ്ട്. ചില ദൃശ്യങ്ങളുടെയും ശബ്ദരേഖയുടെയും പേരിലാണ് സര്‍ക്കാര്‍ കുറ്റം ആരോപിക്കുന്നത്. ഇക്കാര്യങ്ങള്‍ യാക്കൂബ് സമ്മതിച്ചിട്ടില്ളെന്നും ഷക്കീല്‍ പറയുന്നു. ദാവൂദ് ഇബ്രാഹിമുമായി യാക്കൂബിന് ബന്ധമുണ്ടെന്ന വാദത്തെയും ഷക്കീല്‍ തള്ളിക്കളയുന്നു. ദാവൂദുമായി യാതൊരു സഹകരണവും യാക്കൂബിന് ഉണ്ടായിരുന്നില്ല. ഇത്തരം വാദങ്ങള്‍ അസത്യങ്ങളാണ്. അന്വേഷണ ഏജന്‍സികളുമായുള്ള ധാരണപ്രകാരമാണ് യാക്കൂബ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ദുബായില്‍ നിന്നാണ് യാക്കൂബിനും കുടുംബത്തിനും വിസ ലഭിച്ചത്. കുടുംബത്തോട് കീഴടങ്ങാന്‍ യാക്കൂബ് ആവശ്യപ്പെട്ടിരുന്നു. എന്തു കൊണ്ട് യാക്കൂബിന്‍െറ വധശിക്ഷയില്‍ മാറ്റംവരുത്തിയില്ളെന്നും ഷക്കീല്‍ ചോദിക്കുന്നു. വിശ്വസിച്ച ചിലരോട് ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വാസവഞ്ചന കാട്ടുകയാണ് ചെയ്തത്. ഡി കമ്പനി സര്‍ക്കാരിനെ വിശ്വസിക്കുന്നില്ല. ആര് മടങ്ങിവന്നാലും സര്‍ക്കാര്‍ കൊലപ്പെടുത്തും. ഇന്ത്യയിലേക്ക് വന്ന യാക്കൂബിന്‍െറ ഭാര്യക്കും ചെറിയ കുട്ടിക്കും മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു. ഏതു തരം നീതിയാണിത്. ഏല്ലാ കാര്യങ്ങളോടും സഹകരിച്ച യാക്കൂബിന് എന്താണ് കിട്ടിയത് ^ഷക്കീല്‍ ചോദിക്കുന്നു. ബി. രാമന്‍ അടക്കമുള്ള ഇന്ത്യയിലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് പറയുന്ന ഷക്കീല്‍, തീവ്രവാദികള്‍ക്കുള്ള സന്ദേശമാണ് യാക്കൂബിന്‍െറ വധശിക്ഷ എന്ന് പരാമര്‍ശിച്ച അഭിഭാഷകന്‍ ഉജ്ജല്‍ നികത്തിനെതിരെയും ആഞ്ഞടിച്ചു. വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിനെ തന്നെ അത് പുനഃപരിശോധിക്കാന്‍ നിയോഗിച്ചതിനെയും ഛോട്ടാ ഷക്കീല്‍ ടെലിഫോണ്‍ സംഭാഷണത്തില്‍ വിമര്‍ശിക്കുന്നുണ്ട്. |
കുവൈത്തില്‍ ഐ.എസ് ശൃംഖല തകര്‍ത്തു; നാലുപേര്‍ പിടിയില്‍ Posted: 30 Jul 2015 09:34 PM PDT Image: ![]() കുവൈത്ത് സിറ്റി: സിറിയയിലും ഇറാഖിലും സജീവമായ ഇസ്ലാമിക് സ്റ്റേറ്റിന്‍െറ (ഐ.എസ്) കുവൈത്തിലെ ശൃംഖല തകര്‍ത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞമാസം ഇമാം സാദിഖ് പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കിയതിന്‍െറ തുടര്‍ച്ചയായാണ് ഐ.സിന്‍െറ രാജ്യത്തെ പ്രധാനശൃംഖല തകര്‍ത്തത്. മുബാറക് മല്‍ഫി (29), ഹഫദ് ഹമദ് (25), മുഹമ്മദ് ഹമദ് (29), ഫലാഹ് നാസര്‍ (33), മുഹമ്മദ് ഫലാഹ് (25) എന്നിവരാണ് ശൃംഖലയിലെ അംഗങ്ങള്‍. ഇതില്‍ മുബാറക് മല്‍ഫി ഇറാഖില്‍ ഐ.എസ് നിരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ കൊല്ലപ്പെട്ടയാളാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ബാക്കി നാലുപേരും കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായാണ് പിടിയിലായത്. ഫഹദ് ഹമദിന്‍െറ വീട്ടില്‍നിന്ന് സായുധപോരാട്ടത്തിനും ആക്രമണങ്ങള്‍ക്കും പ്രേരിപ്പിക്കുന്ന ഐ.എസ് പുസ്തകമായ ‘തക്ഫീരി’ കണ്ടെടുത്തിട്ടുണ്ട്. മുഹമ്മദ് ഹമദും ഫലാഹ് നാസറും ഇറാഖിലെ മൂസിലില്‍ പോയി ഐ.എസ് നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും യാത്രക്കുവേണ്ട സൗകര്യങ്ങളൊരുക്കിയത് മുഹമ്മദ് ഫലാഹാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയലായ നാലുപേരെയും തുടര്‍നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറി. ജൂണ്‍ 26ന് സവാബിറിലെ ഇമാം സാദിഖ് ശിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതിനുപിന്നാലെ സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും സൗദിയുടെ കൂടി സഹായത്തോടെ കുവൈത്ത് ആഭ്യന്തരമന്ത്രാലയം പിടികൂടിയിരുന്നു. ഇവര്‍ക്കെതിരായ കേസ് ചൊവ്വാഴ്ച ക്രിമിനല്‍ കോടതിയില്‍ തുടങ്ങാനിരിക്കുകയാണ്. ഐ.എസുമായി ആശയബന്ധമുള്ള ചില സ്വദേശികളെ നിരീക്ഷിച്ചുവരുന്നതായും 10 വിദേശികളെ നാടുകടത്തിയതായും കഴിഞ്ഞദിവസം സുരക്ഷാവിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഐ.എസിന്‍െറ ശൃംഖല പൂര്‍ണമായും തകര്‍ക്കുക എന്ന ലക്ഷ്യവുമായി ആഭ്യന്തരമന്ത്രാലയം അന്വേഷണം ഊര്‍ജിതമാക്കിയത്. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ കര്‍ശന നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹാണ് ഐ.എസിനെതിരെ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ഉത്തരവിട്ടത്. രാജ്യത്ത് ഒരുതരത്തിലുള്ള ഭീകരപ്രവര്‍ത്തനവും വെച്ചുപൊറുപ്പിക്കില്ളെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. |
അതിര്‍ത്തി കരാര്‍ ഇന്ന് പ്രാബല്യത്തില്‍: 14,000 ബംഗ്ലാദേശികള്‍ക്ക് ഇന്ത്യന്‍ പൗരത്വം Posted: 30 Jul 2015 09:25 PM PDT Image: ![]() കൂച്ച് ബിഹാര്‍ (പശ്ചിമബംഗാള്‍): ഇന്ത്യ^ബംഗ്ളാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ പ്രകാരം നടക്കുന്ന പ്രദേശങ്ങളുടെ കൈമാറ്റം ഇന്ന് നിലവില്‍ വരും. ഇരു രാജ്യങ്ങളിലുമുള്ള 162 പ്രദേശങ്ങളുടെ കൈമാറ്റമാണ് വെള്ളിയാഴ്ച അര്‍ധരാത്രി നടക്കുന്നത്. ഇന്ത്യയുടെ ഭാഗമായിരിക്കെ ബംഗ്ളാദേശ് അതിര്‍ത്തിയിലായിരിക്കുകയും ബംഗ്ളദേശിന്‍െറ ഭാഗമായിരിക്കെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആയിരിക്കുകയും ചെയ്യുന്ന പ്രദേശങ്ങളാണ് കൈമാറുന്നത്. കൈമാറ്റം നടക്കുന്നതോടെ ഗ്രാമങ്ങള്‍ക്ക് അതാത് രാജ്യത്തിന്‍െറ പൊതുഭരണസംവിധാനത്തിന്‍െറ കീഴില്‍ വരാന്‍ സാധിക്കും. ഇതോടെ വെള്ളിയാഴ്ട അര്‍ധരാത്രി മുതല്‍ പുതിയ 14, 000 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഇരുരാജ്യങ്ങള്‍ക്കുമകത്തെ 162 പ്രദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് അംഗീകാരം നല്‍കുന്ന 1974ലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കരാറാണ് ഇന്ന് നിലവില്‍ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ജൂണിലാണ് പ്രദേശങ്ങള്‍ കൈമാറാനുള്ള കരാര്‍ ഒപ്പുവെച്ചത്. പ്രധാനമന്ത്രിയുടെ ബംഗ്ളാദേശ് സന്ദര്‍ശനത്തിനിലായിരുന്നു കരാര്‍ ഒപ്പിട്ടത്. 111 അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യ ബംഗ്ളദേശിന് കൈമാറും. 51 എണ്ണം ഇന്ത്യക്ക് സ്വന്തമാകും. ഇന്ത്യക്ക് 500 ഏക്കര്‍ പ്രദേശം കൂടുതലായി ലഭിക്കുമ്പോള്‍ ബംഗ്ളാദേശിന് 10,000 ഏക്കര്‍ ലഭിക്കും. കരാറിന് അംഗീകാരം ലഭിക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന 50,000ത്തോളം പേര്‍ക്ക് സ്വന്തം രാഷ്ട്രം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. കരാര്‍ 4,096 കിലോമീറ്റര്‍ നീളത്തിലുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനും വഴിയൊരുക്കുന്നു. കരാറിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ബില്‍ പോതര്‍കുതിയാണ് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പ്രദേശം. ഇന്തോ^ബംഗ്ളാദേശ് അതിര്‍ത്തിയില്‍ നിന്നും എട്ടുകിലോമീറ്റര്‍ വിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മുഴുവനായും ഇന്ത്യന്‍ അതിര്‍ത്തിയാന്‍ ചുറ്റപ്പെട്ടതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സ്വന്തം രാജ്യവുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പൊതുഭരണത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി, ജലവിതരണം, സ്കൂള്‍, ആശുപത്രി സൗകര്യങ്ങള്‍ ഇവര്‍ക്ക് അന്യമായിരുന്നു. ജില്ലാ മജിട്രേറ്റ് പി. ഉലകനാഥനാണ് പ്രദേശങ്ങളുടെ കൈമാറ്റത്തിന്‍െറ ചുമതലയുള്ളത്. ഈ ജനങ്ങള്‍ മേല്‍വിലാസം ഇല്ലാത്തവരാണെന്ന് ഉലകനാഥന്‍ പറഞ്ഞു. ഇവര്‍ക്ക് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുകയും പിന്‍കോഡ് നടപ്പാക്കുകയും ചെയ്യുക എന്നതാണ് തന്‍െറ ആദ്യ ജോലിയെന്ന് ഉലകനാഥന്‍ കൂട്ടിച്ചേര്‍ത്തു. |
സൗദിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് ഒമാനികള്‍ മരിച്ചു Posted: 30 Jul 2015 09:24 PM PDT Image: ![]() മസ്കത്ത്: ഒമാനില്‍നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും സൗദി അറേബ്യയില്‍ കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു. 41പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15പേരുടെ നില ഗുരുതരമാണ്. റിയാദില്‍നിന്ന് 200 കി.മീറ്ററകലെ ഖുറൈസ് - അല്‍അഹ്സ റൂട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. അല്‍അഹ്സ എത്തുന്നതിന് 120 കി.മീറ്റര്‍ മുമ്പാണ് സംഭവസ്ഥലമായ ഖരീസ്. ഉംറ നിര്‍വഹിച്ച് മക്കയില്‍നിന്ന് മടങ്ങുകയായിരുന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഒമാന്‍ തീര്‍ഥാടക സംഘം. ഇവരുടെ ബസ് എതിരെവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ 50 പേരാണുണ്ടായിരുന്നത്. ഒമ്പതുപേര്‍ സംഭവസ്ഥലത്ത് മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. സംഭവം നടന്നയുടന്‍ സൗദി റെഡ്ക്രസന്‍റ് അതോറിറ്റിയുടെ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ സര്‍വ സന്നാഹങ്ങളുമായി എത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എയര്‍ ആംബുലന്‍സില്‍ റിയാദിലെ ആശുപത്രികളില്‍ എത്തിച്ച 15പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവര്‍ അല്‍അഹ്സയിലെ സെന്‍ട്രല്‍ ആശുപത്രി, അല്‍മൂസ, ഖുറൈസ് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ളെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. പ്രഥമശുശ്രൂഷക്കുശേഷം പലരെയും വിട്ടയച്ചൂ. നേര്‍ക്കുനേരെയുള്ള ഇടിയുടെ ആഘാതത്തില്‍ ബസിന്‍െറ മുന്‍വശം മുതല്‍ പകുതിവരെ പൂര്‍ണമായും തകര്‍ന്നു. ബസ് ഡ്രൈവര്‍ പാകിസ്താനിയാണെന്ന് അറിയുന്നു. എന്നാല്‍, അയാള്‍ക്ക് എന്തുസംഭവിച്ചു എന്ന് വ്യക്തമല്ല. കപ്പലില്‍നിന്നുള്ള കണ്ടെയ്നറുമായി വന്ന ട്രക്കാണ് ബസുമായി കൂട്ടിയിടിച്ചത്. |
സ്വര്‍ണവില കുറഞ്ഞു; പവന് 18,800 രൂപ Posted: 30 Jul 2015 09:00 PM PDT Image: ![]() കൊച്ചി: മാസാവസാനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ചയാണ് പവന്‍വില 18,880 രൂപയിലേക്ക് താഴ്ന്നത്. വ്യാഴാഴ്ച ഇതേവില തുടര്‍ന്നു. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.90 ഡോളര്‍ ഉയര്‍ന്ന് 1,084.50 ഡോളറിലെത്തി. |
യാത്രക്ക് ടിക്കറ്റിന് പകരം ‘ഗോ’ കാര്‍ഡ് Posted: 30 Jul 2015 08:51 PM PDT Image: ![]() മനാമ: ബഹ്റൈനിലെ പുതിയ ഗതാഗത-ബസ് സര്‍വീസ് സ്ഥാപനമായ ‘ബഹ്റൈന്‍ പബ്ളിക് ട്രാന്‍സ്പോര്‍ട് കമ്പനി’ (ബി.പി.ടി.സി) ‘ഗോ’ കാര്‍ഡ് എന്ന പേരില്‍ പ്രീപെയ്ഡ് സ്മാര്‍ട്കാര്‍ഡ് പുറത്തിറക്കി. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ കാര്‍ഡ് സംവിധാനത്തെക്കുറിച്ച് അഞ്ചുദിവസം നീളുന്ന ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. മനാമയിലെ ബാബുല്‍ ബഹ്റൈനു സമീപത്താണ് ‘ഗോ’ കാര്‍ഡ് ഉപയോഗത്തിന്‍െറ ഉദ്ഘാടനം നടന്നത്. ഇതോടനുബന്ധിച്ച് കാര്‍ഡ് ഉപയോഗത്തിന്‍െറ ഡമോണ്‍സ്ട്രേഷനും പുതിയ റൂട്ടുകളെ കുറിച്ച വിശദീകരണവും നടന്നു. ബഹ്റൈന്‍ പൊതുഗതാഗതം അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്‍െറ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. പൊതുഗതാഗതത്തിന്‍െറ നിലവാരം ഉയര്‍ത്തുന്നതിലെ പ്രധാന ഘട്ടമാണ് ‘ഗോ’കാര്‍ഡുകളുടെ ഉപയോഗമെന്ന് ബി.പി.ടി.സി ഡയറക്ടര്‍ മാര്‍ക് കിപ്ളിങ് പറഞ്ഞു. എളുപ്പം ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍െറ രൂപകല്‍പന. ഇത് പേപ്പര്‍ ടിക്കറ്റുകള്‍ക്ക് പകരം ഉപയോഗിക്കാം. ആകര്‍ഷകമായ നിരക്കില്‍ എല്ലാ സെക്ടറിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. സൗകര്യത്തിനനുസരിച്ച് വാങ്ങാനും പണമിടാനും സാധിക്കും വിധമാണ് കാര്‍ഡ് തയാറാക്കിയിട്ടുള്ളത്. ഏത് റൂട്ടിലും ഇത് ഉപയോഗിക്കാം. വേണമെങ്കില്‍ ടോപ്അപ് ചെയ്യാം. ഓരോ സോണ്‍ കഴിയുന്നതനുസരിച്ചാണ് ചാര്‍ജ്ജ് ഈടാക്കുക. ഇത് ടിക്കറ്റെടുത്തുള്ള യാത്രയേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള യാത്രക്ക് സൗകര്യമൊരുക്കും. പ്രതിദിന പാസുകളായോ ക്രെഡിറ്റ് സൂക്ഷിക്കാനുള്ള സൗകര്യത്തോടുകൂടിയോ കാര്‍ഡ് ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. കയറുമ്പോഴും ഇറങ്ങുമ്പോഴും കാര്‍ഡ് ബസിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് സ്വൈപ് ചെയ്യണം. ആദ്യം കാര്‍ഡ് വാങ്ങുമ്പോള്‍ 500 ഫില്‍സ് നല്‍കണം. തുടര്‍ന്ന് പരമാവധി 50 ദിനാര്‍ വരെയുള്ള എത്ര തുകക്ക് വേണമെങ്കിലും ടോപ്അപ് ചെയ്യാം. ഇത് ബസുകളിലെ ഡ്രൈവറുടെ പക്കല്‍ നിന്നോ ബസ് ടെര്‍മിനലില്‍ നിന്നോ ചെയ്യാവുന്നതാണ്. ഇതിനായുള്ള പ്രത്യേക റീലോഡിങ് മെഷീനുകള്‍ ഉടന്‍ ബസുകളില്‍ തന്നെ ലഭ്യമാക്കും. കാര്‍ഡുകള്‍ ബസ് ഡ്രൈവര്‍മാരില്‍ നിന്നോ, മനാമ, ഈസ ടൗണ്‍, മുഹറഖ് എന്നിവിടങ്ങളിലുള്ള ബസ് ടെര്‍മിനലുകളിലെ ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളില്‍ നിന്നോ സ്വന്തമാക്കാം. |
'കൊമെന്‍' ചുഴലിക്കാറ്റ്: ബംഗാളിലും ഒഡിഷയിലും ജാഗ്രതാ നിര്‍ദേശം Posted: 30 Jul 2015 08:22 PM PDT Image: ![]() ന്യൂഡല്‍ഹി: ബംഗ്ളാദേശ് തീരത്ത് ആഞ്ഞടിച്ച കൊമെന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത മഴക്ക് വഴിവെക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്‍, നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ്, ഹൂഗ്ളി, ഹൗറ, ബിര്‍ഭൂം, ബര്‍ദ്വാന്‍, ഒഡിഷയിലെ ജയ്പുര്‍, മയുര്‍ഭഞ്ച്, കോഞ്ചാര്‍, ഭദ്രാക്ക്, ബാലസ്വര്‍ എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്യാനാണ് സാധ്യത. കൂടാതെ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം ത്രിപുര, അസം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ശനിയാഴ്ച കനത്ത മഴ പെയ്തേക്കും. ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന്‍െറ വേഗത 70 കിലോമീറ്റര്‍ ആയിരിക്കുമെങ്കിലും അടുത്ത 48 മണിക്കൂറിനകം 50^60 ആയി കുറയും. ഇത് മിസോറാം, ത്രിപുര എന്നിവിടങ്ങളില്‍ 60 കിലോമീറ്ററില്‍ നിന്നും 40^50 ആയി കുറയുമെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് മേഖല, ദാമന്‍, ദദ്ര ആന്‍ഡ് നഗര്‍ ഹവേലി, സൗരാഷ്ട്ര, കച്ച് ദ്യു, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗം മേധാവി മൃത്യുഞ്ജയ് മഹാപാത്ര അറിയിച്ചു. ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റിന്‍െറ സാഹചര്യത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലണ്ടന്‍ സന്ദര്‍ശനം റദ്ദാക്കി. പ്രതികൂല സാഹചര്യത്തെ നേരിടാന്‍ സജ്ജമാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. 227 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തയാറായിട്ടുണ്ട്. ഏഴ് ജില്ലകളില്‍ നിന്നായി 26000 പേരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്ത ഹെല്‍പ് ലൈന്‍ നമ്പര്‍ (1070) പുറത്തുവിട്ടു. 2009 മെയില്‍ ബംഗാളില്‍ വീശിയടിച്ച ആലിയ ചുഴലിക്കാറ്റില്‍ 150ഓളം പേര്‍ മരിച്ചിരുന്നു. വ്യാഴാഴ്ചയാണ് കൊമെന്‍ ചുഴലിക്കാറ്റ് ബംഗ്ളാദേശ് തീരത്ത് എത്തിയത്. ഇതേതുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. |
മെക്സിക്കോയില്‍ ആള്‍ക്കൂട്ടത്തിലേക്കു ട്രക്ക് പാഞ്ഞു കയറി 24 മരണം Posted: 30 Jul 2015 08:04 PM PDT Image: ![]() മസാപ്പി: മെക്സിക്കോയില്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് പാഞ്ഞു കയറി 24 പേര്‍ കൊല്ലപ്പെട്ടു. മസ്സാപ്പിയിലെ പളളിയിലേക്കു നീങ്ങുകയായിരുന്ന തീര്‍ഥാടകര്‍ക്കിടയിലേക്കാണു ട്രാക്ക് പാഞ്ഞുകയറിയത്. 14 പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. 20ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നു. വാഹനത്തിന്‍്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. സംഭവം നടന്ന ഉടനെ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. |
വധശിക്ഷ നിയമപരിരക്ഷയോടെയുള്ള കൊലപാതകം Posted: 30 Jul 2015 06:57 PM PDT Image: ![]() ദയാഹരജികളും നിയമജ്ഞരുടെ വാദങ്ങളും നിരാകരിക്കപ്പെട്ടതിനെതുടര്‍ന്ന് യാക്കൂബ് മേമന്‍ മരണശിക്ഷയേറ്റുവാങ്ങിയെന്ന വാര്‍ത്ത രാജ്യം ഉള്‍ക്കിടിലത്തോടെയാണ് ശ്രവിച്ചത്. നീതിബോധത്തെ വേട്ടയാടുന്ന ഇത്തരം വധശിക്ഷകള്‍ എത്രമാത്രം ന്യായീകരണം അര്‍ഹിക്കുന്നു? വധശിക്ഷയോട് വ്യത്യസ്ത മണ്ഡലങ്ങളിലുള്ള പ്രമുഖര്‍ പ്രതികരിക്കുന്നു ബച്ചന്‍സിങ് കേസില്‍ സുപ്രീംകോടതി അഞ്ചംഗബെഞ്ചിന്‍െറ ഭൂരിപക്ഷ തീരുമാനത്തിലാണ് ഇന്ത്യന്‍ ഭരണഘടന വധശിക്ഷക്ക് എതിരല്ളെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രം ഒതുക്കിനിര്‍ത്താമെന്നും വിധിച്ചത്. വിയോജനക്കുറിപ്പ് രണ്ടുവര്‍ഷത്തിനുശേഷം പുറത്തുവന്നു എന്നത് ഏറ്റവും വലിയ അപകടമാണ്. ബാക്കിയുള്ളവര്‍ എഴുതിയവിധി യുക്തിസഹജവും ശക്തവുമാണ്. ബച്ചന്‍സിങ് കേസിന്‍െറ വിധിക്കുശേഷം വധശിക്ഷക്ക് വിധിക്കണമെന്നുള്ള ജഡ്ജിമാരുടെ വാചകങ്ങളുടെ ശക്തിയുപയോഗിച്ച് കേസുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് എഴുതുകയാണ്. ജഡ്ജിമാരുടെ മനോഭാവത്തെ ആശ്രയിച്ച് വധശിക്ഷ വിധിക്കുന്ന രീതിയും മാറിയിരിക്കുന്നു. ഒരു ഇന്ത്യന്‍ പൗരനെ ശിക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന ലക്ഷ്യം ഉത്തമ പൗരനാക്കി മാറ്റുകയെന്നതാണ്. സമൂഹത്തില്‍ വ്യക്തി കാണിച്ച പ്രവൃത്തിയെ സമൂഹത്തിന്‍െറതന്നെ വൈരാഗ്യത്തിന് വിടുകയെന്നത് വളരെ പ്രാകൃതമായ ചിന്താഗതിയാണ്. യാക്കൂബ് മേമന്‍ ഏതോവൈരാഗ്യത്തില്‍ കൊന്നതാണെങ്കിലും ആ വൈരാഗ്യത്തിന്‍െറ പേരില്‍ ഒരാളെ കൊല്ലുന്നത് ശരിയല്ല. ഞാന്‍ പോയി ഒരാളെ കൊല്ലുന്നതുപോലെയല്ല, നിയമത്തിന്‍െറ പരിരക്ഷയില്‍ രാഷ്ട്രം ഒരാളെ കൊല്ലുന്നത്. ഒരു പൗരനുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന ഭരണഘടനയുടെ പ്രാധാന്യംകൂടി കണക്കിലെടുക്കണം. യാക്കൂബ് മേമന്‍െറ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ഇരകളായ 257പേരുടെ മക്കളും വിധവകളും പരിക്കേറ്റ് മരിക്കാതെ ജീവിച്ചവരും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ബഹളംവെക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരാള്‍ മരിക്കുന്നതിനെ വികാരപരമായി കാണുന്നതാണ് കുഴപ്പം. വധശിക്ഷ കൊടുത്തില്ളെങ്കില്‍ ഇരകളുടെ ഭാര്യമാരും മാതാപിതാക്കളും ശിക്ഷ പോരെന്ന് പറഞ്ഞ് കരയും. വധശിക്ഷ നല്‍കിയാല്‍ അത് ദൈവനീതിയെന്നാവും പറയുക. വിധിയിലൂടെ പ്രതിഫലിക്കേണ്ടത് മനസ്സിന്‍െറ വികാരമല്ല. വധശിക്ഷ പ്രയോഗിക്കുന്നതില്‍ നീതിപീഠത്തിന്‍െറ പക്ഷപാതമുണ്ട്. ഭരണകൂടത്തിന്‍െറ സ്വേച്ഛാപരമായ നിലപാടുണ്ട്. സാമൂഹികവും വര്‍ഗീയവുമായ പക്ഷപാതങ്ങളുണ്ട്. പൊതുവികാരവും ഘടകമാകുന്നുണ്ട്. പ്രതിയുടെ സാമ്പത്തികസ്ഥിതിയാണ് മറ്റൊരു ഘടകം. കേസ് നിയമപരമായി നേരിടുന്നതിന്‍െറ ഗുണനിലവാരവും ഘടകമാണ്. പൊതുബോധം, സമൂഹം ഞെട്ടി തുടങ്ങിയ പ്രയോഗങ്ങള്‍ കൊണ്ട് വധശിക്ഷയെ കോടതികള്‍ ന്യായീകരിക്കാറുണ്ട്. മനുഷ്യരുണ്ടാക്കി മനുഷ്യര്‍ നടപ്പാക്കുന്ന നീതിന്യായസംവിധാനത്തില്‍ തെറ്റിനും പക്ഷപാതത്തിനുമൊക്കെ സ്ഥാനമുണ്ട്. തെളിവ് സമാഹരിക്കുന്നതില്‍ അന്വേഷണ ഏജന്‍സിക്ക് വീഴ്ച വന്നുവെന്നു വരാം. അഭിഭാഷകന് മികവുണ്ടായില്ളെന്നു വരാം. മാധ്യമ റിപ്പോര്‍ട്ടുകള്‍ ജഡ്ജിയെ സ്വാധീനിച്ചുവെന്നു വരാം. സോഷ്യല്‍ മീഡിയയില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വഴി, വിഷയം ഞാന്‍ രാഷ്ട്രീയവത്കരിക്കരുതെന്നാണ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ പ്രസ്താവനയൊന്നും ഞാന്‍ നടത്തിയിട്ടില്ല. വധശിക്ഷ നടപ്പാക്കല്‍ രാഷ്ട്രീയലക്ഷ്യത്തില്‍ നിന്ന് മുക്തമാണെന്ന് കരുതുന്നുമില്ല. വധശിക്ഷ നടപ്പാക്കുന്നതും ഇളവ് ചെയ്യുന്നതും ആത്യന്തികമായി രാഷ്ട്രീയ ഭരണസംവിധാനമാണ്. മന്ത്രിസഭയാണ് രാഷ്ട്രപതിയെ ഇക്കാര്യത്തില്‍ ഉപദേശിക്കുന്നത്. അതുകൊണ്ട് പൊതുജനാഭിപ്രായവും രാഷ്ട്രീയമായ കണക്കുകൂട്ടലുകളും തീരുമാനത്തെ സ്വാധീനിക്കും. മേമനില്‍നിന്ന് കണ്ടത്തെിയ കാര്യങ്ങളെപ്പറ്റിയാണെങ്കില്‍ പൊലീസിന്‍െറ പ്രവര്‍ത്തനരീതിയെപ്പറ്റി നേര്‍ത്ത അറിവുള്ളവര്‍ക്കുപോലുമറിയാം പിടിച്ചെടുത്തുവെന്ന് പറയുന്നത് മിക്കപ്പോഴും ബോധപൂര്‍വം ഉണ്ടാക്കുന്നതാണെന്ന്. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധാരണയായി കഴിയില്ളെന്നതാണ് സത്യം. ശാസ്ത്രീയമായ അന്വേഷണത്തിന് പൊലീസ് പരിശീലിക്കപ്പെട്ടിട്ടില്ല. ഭീകരവാദക്കേസുകളില്‍ അരഡസന്‍ മുസ്ലിംകളെ ഉള്‍പ്പെടുത്തുകയാണ് കാര്യം. നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചാണെങ്കില്‍ അത് വര്‍ധിച്ച തോതില്‍ ജനപ്രിയതയിലൂന്നുന്നതായി ഞാന്‍ ഭയപ്പെടുന്നു. പല ജഡ്ജിമാരും താന്‍ ഭീകരതയോട് കര്‍ക്കശ സമീപനം പുലര്‍ത്തുന്നയാളാണ് എന്ന് ജനങ്ങള്‍ക്കു മുന്നില്‍ കാണിക്കാന്‍ ഇഷ്ടപ്പെടുന്നു. നിരപരാധികളാണോ ശിക്ഷിക്കപ്പെടുന്നതും തൂക്കിലേറ്റുന്നതും എന്നത് അത്തരം ജഡ്ജിമാര്‍ ശ്രദ്ധിക്കുന്നുപോലുമില്ല. ഒരു കൂട്ടരെ നീതിക്കു മുന്നില്‍ കൊണ്ടുവരുമ്പോള്‍ മറ്റേ കൂട്ടരെ അവഗണിക്കാന്‍ പാടില്ല. വിവേചനത്തിന് അതീതമായി നീതിസംവിധാനം ഉയരണം. ഭീകരതക്ക് മതമില്ല. മഹാത്മാ ഗാന്ധിയെ വധിച്ചത് ഹിന്ദു മതഭ്രാന്തനാണ്. ഇന്ദിര ഗാന്ധിയെ വെടിവെച്ചുകൊന്നത് സിഖ് മതഭ്രാന്തനാണ്. രാജീവ് ഗാന്ധിയെ വധിച്ചത് എല്‍.ടി.ടി.ഇയാണ്. ഫലത്തില്‍ ഭീകരത ഒരു മതത്തിലോ ഒരു മേഖലയിലോ മാത്രമല്ല. യാക്കൂബ് മേമനെ തൂക്കിലേറ്റിയത് തെറ്റായ നീതിനിര്‍വഹണമാണ്. ഭീകരതയെ ഒരു വിധത്തിലല്ളെങ്കില്‍ മറ്റൊരു വിധത്തില്‍ പിന്തുണക്കുന്നവരെ ശിക്ഷിക്കുകതന്നെ വേണം. പക്ഷേ, വധശിക്ഷ കൊടുക്കരുത്. മേമന് ജീവപര്യന്തമാണ് നല്‍കിയതെങ്കില്‍ നീതി നടപ്പായി എന്നു കരുതാമായിരുന്നു. വധശിക്ഷ ഇന്ത്യ നിര്‍ത്തലാക്കണം. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യണം. അങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യമായിരിക്കില്ല ഇന്ത്യ. നൂറിലധികം രാജ്യങ്ങള്‍ ഇതിനകം വധശിക്ഷ അവസാനിപ്പിച്ചിട്ടുണ്ട്. |
ട്രോളിങ് നിരോധം ഇന്നവസാനിക്കും Posted: 30 Jul 2015 06:48 PM PDT Image: ![]() ചാലിയം: കേരളതീരത്ത് ആഴക്കടല്‍ മത്സ്യബന്ധന നിരോധം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. മത്സ്യത്തെ കോരിയെടുക്കുന്ന ട്രോള്‍വല ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിനാണ് കഴിഞ്ഞ 47 ദിവസമായി നിരോധമുണ്ടായിരുന്നത്. ട്രോളിങ് വിലക്കിയതോടെ ജൂണ്‍ 15 മുതല്‍ വിശ്രമത്തിലായിരുന്ന യന്ത്രവത്കൃത ബോട്ടുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ കടലിലേക്ക് തിരിക്കും. അറ്റകുറ്റപ്പണികള്‍ തീര്‍ത്തും പുതുമോടിയിലാക്കിയുമുള്ള ബോട്ടുകള്‍, പ്രതീക്ഷകളുമായാണ് പുതിയ സീസണിലേക്ക് ഇറങ്ങുന്നത്. മറുനാടന്‍ ട്രോളറുകള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്താതെയാണ് സാധാരണ ബോട്ടുകളെ മണ്‍സൂണ്‍ ട്രോളിങ്ങിന് നിര്‍ബന്ധിക്കുന്നതെന്നത് മത്സ്യത്തൊഴിലാളികളുടെ ആക്ഷേപമാണ്. തീരത്തോടടുത്ത കടലില്‍ മത്സ്യങ്ങള്‍ക്ക് പ്രജനനം നടത്താനും അവയുടെ മുട്ടകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നാശം സംഭവിക്കാതിരിക്കാനുമാണ് ട്രോളിങ് നിരോധം. ഇത് ഫലം ചെയ്യുന്നതായി മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഇതിന്‍െറ ഗുണഫലം ഏറെയും കൊയ്യുന്നത് കടലിലെ മത്സ്യബന്ധനം കുത്തകയാക്കിവെച്ചിരിക്കുന്ന വിദേശ ട്രോളറുകളാണ്. ഇന്ധനവില കൂടുന്നതും വല, സ്പെയര്‍പാര്‍ട്ടുകള്‍ തുടങ്ങിയവയുടെ വിലക്കയറ്റവും തൊഴിലാളികള്‍ക്ക് തിരിച്ചടികളാണ്. കടല്‍മാക്രി പോലുള്ളവയുടെ ആക്രമണത്താല്‍ ലക്ഷങ്ങള്‍ വിലയുള്ള വലകള്‍ ഒറ്റദിവസംതന്നെ നശിക്കപ്പെടാറുണ്ട്. ഇതിനെതിരെയുള്ള ഒരു പ്രതിരോധവും ഫലം കണ്ടിട്ടില്ല. അതിനിടെ, ട്രോളിങ് നിരോധകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട സൗജന്യ റേഷന്‍ കൃത്യമായി വിതരണം ചെയ്തിട്ടില്ളെന്ന് പരാതിയുണ്ട്. ട്രോളിങ് നിരോധം അവസാനിക്കാനിരിക്കെ കഴിഞ്ഞദിവസങ്ങളില്‍ ബേപ്പൂരടക്കം മത്സ്യബന്ധന തുറമുഖങ്ങള്‍ സജീവമായി. കരക്ക് കയറ്റിയിരുന്ന ബോട്ടുകള്‍ തുറമുഖത്തേക്കിറക്കാനും അവയില്‍ ഐസ്, ഇന്ധനം എന്നിവ ശേഖരിക്കാനുമുള്ള തിരക്കായിരുന്നു. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കടംകയറിയ ബോട്ടുടമകള്‍ക്ക് ഒറ്റത്തവണ കടലില്‍ ബോട്ടുമായി പോകാന്‍ രണ്ടു മുതല്‍ മൂന്നു ലക്ഷംവരെ ചെലവുണ്ട്. കേരളതീരത്ത് സമാധാനപരമായ നിരോധകാലമായിരുന്നു ഇത്തവണ. ബോട്ടുകള്‍ക്കുള്ളതുപോലെ ഡബ്ള്‍ നെറ്റ് ഉപയോഗിച്ച് രണ്ട് വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുള്ള മത്സ്യബന്ധനത്തിനും നിരോധമുണ്ടായിരുന്നു. ഈ വര്‍ഷം ഒരു കേസുമുണ്ടായിട്ടില്ളെന്ന് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ പറഞ്ഞു. നിരോധമില്ലാത്ത പരമ്പരാഗത വള്ളക്കാരോടൊപ്പം ബോട്ടുതൊഴിലാളികള്‍ കടലില്‍ പോകുന്നത് തെക്കന്‍ കേരളത്തില്‍ സംഘര്‍ഷത്തിനിടയാക്കാറുണ്ടെങ്കിലും മലബാറില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. ട്രോളിങ് നിരോധം കര്‍ശനമായി നടപ്പാക്കാന്‍ ഫിഷറീസ്-മറൈന്‍-എന്‍ഫോഴ്സ്മെന്‍റ് പട്രോളിങ് കടലില്‍ ശക്തമായിരുന്നു. |
Posted: 30 Jul 2015 06:45 PM PDT Image: ![]() നാസി കുറ്റവാളികളെ ശിക്ഷിക്കുന്നതിനായി ന്യൂറന്‍ബര്‍ഗില്‍ രാഷ്ട്രാന്തരീയ ട്രൈബ്യൂണല്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ ചീഫ് പ്രോസിക്യൂട്ടര്‍മാരിലൊരാളായ യു.എസ് സുപ്രീംകോടതി ജഡ്ജി റോബര്‍ട്ട് എച്ച്. ജാക്സണ്‍ ആഗോളസമൂഹത്തെ ഓര്‍മപ്പെടുത്തിയ ഒരു കാര്യമുണ്ട്: ലക്ഷക്കണക്കിനു മനുഷ്യര്‍ കൊല്ലപ്പെട്ട മാനവദുരന്തത്തിന്‍െറ ഉത്തരവാദികളെയാണ് നാം വിചാരണ ചെയ്തു ശിക്ഷിക്കാന്‍ പോകുന്നതെങ്കിലും നിഷ്പക്ഷമായാണ് ഇവിടെ എല്ലാം നടക്കുന്നതെന്ന് ലോകത്തിനു ബോധ്യപ്പെടണം. അല്ളെങ്കില്‍, വരുംതലമുറ നമ്മെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്താതിരിക്കില്ല. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ വ്യാഴാഴ്ച പുലര്‍ച്ചെ നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റിയത് നീതിന്യായവ്യവസ്ഥയുടെ പ്രതിഷ്ഠാപിതമായ മാര്‍ഗത്തിലൂടെയാണെങ്കിലും നീതിയല്ല നടപ്പാക്കിയത് എന്ന തോന്നല്‍ വലിയൊരു വിഭാഗം പൗരന്മാരിലുണ്ടായത് പല കാരണങ്ങളാലാണ്. കുറ്റകൃത്യം അസന്ദിഗ്ധമായി തെളിയിക്കപ്പെടാത്ത കാലത്തോളം ഒരാളും ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്നതാണ് നീതിസംഹിതയിലെ ആദ്യപാഠം. യാക്കൂബ് മേമന്‍െറ കേസില്‍ അത് പലവിധത്തില്‍ വിസ്മരിക്കപ്പെട്ടു എന്ന് മാത്രമല്ല, ഒരു ജനാധിപത്യവ്യവസ്ഥയില്‍ കഴുമരത്തിന്‍െറ നിഴലില്‍ നില്‍ക്കുന്ന ഒരു പൗരന്‍െറ ജീവന്‍ രക്ഷിക്കാന്‍ പരിഷ്കൃതസമൂഹത്തിന്‍െറ മുന്നില്‍ തുറന്നുകിടക്കുന്ന സകലപോംവഴികളും താണ്ടിയിട്ടും ലക്ഷ്യം കാണാതെ പോവുകയും ചെയ്തു. 1993മാര്‍ച്ച് 12നു നടന്ന രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരയില്‍ 257 മനുഷ്യരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ അനുഗ്രഹാശിസ്സുകളോടെ, അധോലോക നായകരായ ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്‍െറ സഹായി ടൈഗര്‍ മേമനുമൊക്കെയാണ് സ്ഫോടനത്തിന്‍െറ സൂത്രധാരകരെന്നാണ് ഉത്തരവാദപ്പെട്ടവര്‍ നല്‍കുന്ന വിവരം. എന്നാല്‍, യാക്കൂബ് മേമന്‍ കേസിലേക്ക് കടന്നുവരുന്നത് ടൈഗര്‍ മേമന്‍െറ സഹോദരന്‍ എന്ന നിലയില്‍ 1994ല്‍ നേപ്പാളില്‍ ഇന്ത്യന്‍ പൊലീസിന്‍െറ ‘പിടിയിലകപ്പെടുന്ന’തോടെയാണ്. മാപ്പുസാക്ഷിയാക്കാമെന്ന ബന്ധപ്പെട്ടവരുടെ വാഗ്ദാനത്തിനു പുറത്താണ് മേമന്‍ കീഴടങ്ങിയതും കറാച്ചിയിലുള്ള കുടുംബത്തെ മുംബൈയിലത്തെിച്ചതും നിര്‍ണായക തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതുമെന്ന് അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത ‘റോ’ തലവന്‍ ബി.രാമന്‍െറ വൈകിയത്തെിയ ‘വെളിപ്പെടുത്തല്‍’ ടാഡ കോടതി വിധിച്ച വധശിക്ഷ നിലനില്‍ക്കുമ്പോഴും ഈ കേസില്‍ വഴിത്തിരിവാവേണ്ടതായിരുന്നു. ദയാഹരജിക്കു ഭരണഘടനയില്‍ വ്യവസ്ഥ എഴുതിച്ചേര്‍ത്തതുതന്നെ വലിയ ലക്ഷ്യം മുന്നില്‍കണ്ടാണ്. അതുകൊണ്ടാണ് പുന$പരിശോധനാഹരജിയും പിഴവു തിരുത്തല്‍ ഹരജിയും ഫലംകാണാതെ പോയ സന്ദര്‍ഭത്തില്‍ സംശയത്തിന്‍െറയും മനുഷ്യത്വത്തിന്‍െറയും ആനുകൂല്യങ്ങള്‍ നല്‍കി തൂക്കുമരത്തില്‍നിന്ന് മേമനെ രക്ഷപ്പെടുത്തണം എന്ന അഭ്യര്‍ഥനയോടെ നിയമജ്ഞരും ബുദ്ധിജീവികളും സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രഗല്ഭരും രാഷ്ട്രപതിയെ സമീപിച്ചത്. പക്ഷേ, മേമനെ തൂക്കിക്കൊന്നേ അടങ്ങൂ എന്ന ഭരണകൂടത്തിന്‍െറ മനോഘടനയെ മറികടക്കാന്‍ സാധിക്കാതെപോയി. ഇന്ത്യ എന്ന മഹാരാജ്യത്തിന്‍െറ ധാര്‍മികവിചാരഗതിയുടെ അധോഗതിയാണ് ഇത് എടുത്തുകാട്ടുന്നത്. ഈ കേസില്‍ നൂറുപേര്‍ ശിക്ഷിക്കപ്പെട്ടതില്‍ 11പേരെയാണ് ടാഡ കോടതി വധശിക്ഷക്കു വിധിച്ചിരുന്നത്. എന്നാല്‍, പത്തുപേരെയും കഴുമരത്തില്‍നിന്ന് താഴെ ഇറക്കാന്‍ സുപ്രീം കോടതി മഹാമനസ്കത കാട്ടിയിട്ടും മേമനെ മാത്രം തൂക്കിലേറ്റുന്നതില്‍ ഉറച്ചുനിന്നത് തെളിവിന്‍െറ അടിസ്ഥാനത്തില്‍ മാത്രമാണെന്ന് കോടതിപോലും അവകാശപ്പെടുന്നില്ല. ടാഡ കോടതിയുടെ മരണവാറന്‍റിന് അംഗീകരം നല്‍കിക്കൊണ്ട് മൂന്നംഗബെഞ്ചിന്‍െറ അവസാനവിധി വന്നതിനുശേഷവും ഗോപാലകൃഷ്ണ ഗാന്ധിയെപോലുള്ള പരിപക്വ വ്യക്തിത്വങ്ങള്‍ മന$സാക്ഷിയുടെ മുറവിളി കേള്‍ക്കാന്‍ കേണപേക്ഷിച്ചിട്ടും രാഷ്ട്രപതിക്ക് ഒരു പൗരന്‍െറ ജീവനെ തൂക്കുമരത്തില്‍നിന്ന് താഴെ ഇറക്കാന്‍ സാധിച്ചില്ളെങ്കില്‍ വധശിക്ഷ എടുത്തുകളയുന്നതിനെക്കുറിച്ച് കൂലങ്കഷമായ പരിചിന്തനങ്ങള്‍ നടത്തി നമ്മുടെ മുന്നില്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഇട്ടേച്ചുപോയ എ.പി.ജെ. അബ്ദുല്‍ കലാമിനെ പോലുള്ള മനീഷികളില്‍നിന്ന് പ്രണബ് മുഖര്‍ജിയുടെ കാലമായപ്പോഴേക്കും എത്ര അകലത്തിലേക്കാണ് മഹാസ്ഥാപനം താഴോട്ട് സഞ്ചരിച്ചതെന്ന് സങ്കടപ്പെടേണ്ടിവരും. ചരിത്രത്തിലാദ്യമെന്നോണം പരമോന്നത നീതിപീഠം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണി വരെ ഉറക്കമിളച്ചിരുന്നാണ് മേമന്‍ കേസിന്‍െറ അന്തിമ അധ്യായം എഴുതിത്തീര്‍ത്തത്. ഒരു പൗരന്‍െറ ജീവന്‍ രക്ഷിക്കാനായിരുന്നില്ല അത്. 21 വര്‍ഷമായി കാരാഗൃഹവാസം അനുഭവിക്കുന്ന ഒരു മനുഷ്യനെ, കുറ്റവാളിയോ നിരപരാധിയോ ആവാം അയാള്‍, ജന്മദിനത്തില്‍തന്നെ വേദനാജനകമായ മരണം സമ്മാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയായിരുന്നു ആ ‘ത്യാഗ’ത്തിനു പിന്നില്‍’. ശിക്ഷയുടെ ആത്യന്തിക ലക്ഷ്യം പ്രതികാരമാവരുത് എന്ന മഹദ്വചനം ഒരിക്കല്‍കൂടി വിസ്മരിച്ചതിന് അഹിംസയുടെ പൈതൃകവാഹകരായ നമുക്ക് സ്വയം തലതാഴ്ത്താം. |
പാതിരാവിലും അവര്‍ നീതിയുടെ വാതില്‍ മുട്ടി Posted: 30 Jul 2015 12:59 PM PDT Image: ![]() Subtitle: യാക്കൂബ് മേമന്‍െറ ദയാഹരജിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്ത് തീരുമാനമെടുക്കുമെന്ന ഉദ്വേഗത്തിലായിരുന്നു ബുധനാഴ്ച രാത്രി തലസ്ഥാനം ന്യൂഡല്‍ഹി: തൂക്കുമരത്തിലേക്ക് പോകുന്ന തലേന്ന് വധശിക്ഷ ഏറ്റുവാങ്ങുന്നയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍, തൂക്കാന്‍ വിധിച്ച കോടതിയുടെയും തൂക്കിലേറ്റാന്‍ തുനിഞ്ഞിറങ്ങിയ സര്‍ക്കാറിന്‍െറയും ഉറക്കംകെടുത്തിയ വധശിക്ഷയായിപ്പോയി യാക്കൂബ് മേമന്‍േറത്. |
മേമന്; നാലു വര്‍ഷത്തിനിടെ ഭീകരവാദ കേസുകളില്‍ തൂക്കിലേറ്റപ്പെട്ട മൂന്നാമന്‍ Posted: 30 Jul 2015 12:00 PM PDT Image: ![]() Subtitle: സ്വാതന്ത്ര്യത്തിനുശേഷം തൂക്കിലേറ്റപ്പെട്ടത് 50 പേര്‍ ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്ഫോടന കേസില്‍ തൂക്കിലേറ്റപ്പെട്ട ഏക പ്രതിയും നാലുവര്‍ഷത്തിനിടെ ഭീകരത കേസുകളില്‍ തൂക്കിലേറ്റപ്പെടുന്ന മൂന്നാമനും രാജ്യത്ത് പത്തുവര്‍ഷത്തിനിടെ തൂക്കിലേറ്റപ്പെടുന്ന നാലാമനുമാണ് യാക്കൂബ് മേമന്. |
കലാംതാത്താ കീ ജയ്, ഉങ്കളുക്ക് മരണമില്ലൈ Posted: 30 Jul 2015 11:58 AM PDT Image: ![]() രാമേശ്വരം: ‘കലാംതാത്താ കീ ജയ്, വന്ദേമാതരം, അമര്‍രഹെ’ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ഖബറടക്കം നടന്ന ഗ്രൗണ്ടിലെങ്ങും മുഴങ്ങിക്കേട്ടത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവര്‍ രാജ്യസ്നേഹത്തിന്‍െറ ഉദാഹരണമായ കലാമിന്‍െറ സ്മരണയില്‍ വാനോളം ആവേശംകൊണ്ടു. ദേശീയപതാകയുള്‍പ്പെടെ കൈകളിലേന്തിയാണ് പലരും ചടങ്ങിനത്തെിയത്. അവര്‍ മുദ്രാവാക്യം വിളിയും പ്രാര്‍ഥനയുമായി ഗ്രൗണ്ടില്‍ സജീവമായി. ഗ്രൗണ്ടിന്‍െറ ഒരുവശത്ത് പ്രത്യേകമായി സജ്ജീകരിച്ച ഇടത്താണ് ജനങ്ങള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാന്‍ അവസരം ഒരുക്കിയിരുന്നത്. ആളുകള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങാതിരിക്കാനും വി.ഐ.പികള്‍ എത്തുന്നതിനാലും കനത്തസുരക്ഷയാണ് ഒരുക്കിയിരുന്നതും. |
സൗരയൂഥത്തിന് പുറത്തും പ്രഭാവലയം Posted: 30 Jul 2015 11:31 AM PDT Image: ![]() Subtitle: ലൈറ നക്ഷത്രസമുഹത്തിലെ തവിട്ട് നിറമുള്ള കുള്ളന്‍ ഗ്രഹത്തിന് ചുറ്റുമാണ് പ്രഭാവലയം വാഷിങ്ടണ്‍: സൗരയൂഥത്തിന് പുറത്തും പ്രഭാവലയമുണ്ടാകുമെന്ന് കണ്ടത്തെല്‍. ലൈറ നക്ഷത്രസമുഹത്തിലുള്ള തവിട്ട് നിറമുള്ള കുള്ളന്‍ ഗ്രഹത്തിലാണ് സൗരയൂഥത്തിന് പുറത്തെ ആദ്യ അരുണോദയം കണ്ടത്തെിയത്. ഭൂമിയില്‍നിന്നും 18 പ്രകാശ വര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമാണിത്. ഇതുവരെ ദര്‍ശിച്ച പ്രഭാവലയങ്ങളേക്കാള്‍ 10,000 മടങ്ങ് ശക്തിയുള്ളതാണ് പുതിയതായി കണ്ടത്തെിയതെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി(കാല്‍ടെക്)ലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. |
സിംഹവേട്ട: അമേരിക്കന്‍ ഡോക്ടര്‍ മാപ്പുപറഞ്ഞു Posted: 30 Jul 2015 11:30 AM PDT Image: ![]() ഹരാരെ: സിംബാബ്വെയിലെ പ്രശസ്ത സിംഹത്തെ വേട്ടയാടി കൊന്നതില്‍ പ്രതിയായ അമേരിക്കന്‍ ദന്ത ഡോക്ടര്‍ വാള്‍ട്ടര്‍ ജയിംസ് പാര്‍മര്‍ മാപ്പു പറഞ്ഞു. ‘സിസില്‍’ എന്നു വിളിക്കുന്ന സിംഹം രാജ്യം ഏറെ ബഹുമാനിക്കുന്ന ജീവിയാണെന്ന് അറിയില്ളെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ‘ഓമനസിംഹത്തെ കൊന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു’ - അദ്ദേഹം പറഞ്ഞു. കേസില്‍ രണ്ടു സിംബാബ്വെ പൗരന്മാരെ പൊലീസ് പിടികൂടുകയും പാര്‍മറിനെതിരെ കുറ്റം ചുമത്തുകയുമായിരുന്നു. വേട്ടക്കാരനായ തിയോ ബ്രോക്ഹോര്‍സ്റ്റ്, തോട്ടമുടമയായ ഹോണസ്റ്റ് നഡ്ലോവ് എന്നിവരാണ് പൊലീസ് പിടിയിലായത്.
|
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |