മുസ്ലിം സംഘടനകളുടെ എതിര്‍പ്പ്: യോഗാ ദിനാചരണം പരിപാടിയില്‍ സൂര്യനമസ്കാരം ഒഴിവാക്കി Madhyamam News Feeds | ![]() |
- മുസ്ലിം സംഘടനകളുടെ എതിര്‍പ്പ്: യോഗാ ദിനാചരണം പരിപാടിയില്‍ സൂര്യനമസ്കാരം ഒഴിവാക്കി
- വേളി അമ്യൂസ്മെന്‍റ് പാര്‍ക്ക് നിലച്ചിട്ട് 15 വര്‍ഷം; കുടിയൊഴിക്കപ്പെട്ടവര്‍ ഇന്നും പെരുവഴിയില്‍
- ബാലപീഡനങ്ങള്‍ക്കെതിരായ പര്യടനത്തെ പിന്തുണച്ച് വിദ്യാര്‍ഥികളുടെ മനുഷ്യച്ചങ്ങല
- കാലവര്‍ഷം: ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
- കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത റൂട്ടുകളില്‍ വീണ്ടും സ്വകാര്യബസുകള്‍ സജീവം
- ദേശീയപാത വികസനം: ജില്ലയില്‍ പുരോഗമിക്കുന്നു 90 കോടിയുടെ പ്രവൃത്തികള്‍
- ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്രസിങ് തോമര്‍ അറസ്റ്റില്‍
- ഗര്‍ഭിണിയടക്കം ആറുപേരെ തെരുവുനായ കടിച്ചു
- ചേരിയം മലയിലെ ആദിവാസികള്‍ക്ക് തല ചായ്ക്കാന്‍ വീടൊരുങ്ങുന്നു
- സൂര്യനമസ്കാരം എതിര്‍ക്കുന്നവര്‍ ഇന്ത്യ വിടണം^ യോഗി ആദിത്യ നാഥ്
- സ്വപ്നങ്ങള്‍ക്ക് കിക്കോഫ്
- സിവില്‍ ഡിഫന്‍സ് എല്ലാ അറിയുന്നുണ്ട്, ഈ ഡാഷ്ബോര്‍ഡിലൂടെ
- നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് മലയാളി വന്‍തുക തട്ടിയതായി പരാതി
- നുണപരിശോധന: ടി.ഒ സൂരജ് സി.ബി.ഐക്ക് അപേക്ഷ നല്‍കി
- കഞ്ചാവ് മാഫിയ: നാര്‍കോട്ടിക് ആക്ട് ഭേദഗതി ചെയ്യണമെന്ന് ചെന്നിത്തല
- സ്വര്‍ണവില കുറഞ്ഞു; പവന് 20,000 രൂപ
- അസീര്‍ മേഖലയില്‍ രണ്ട് സൈനികള്‍ കൊല്ലപ്പെട്ടു
- ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
- മാറ്റിനിര്‍ത്തേണ്ടത് പുത്തന്‍ ഭക്ഷണസംസ്കാരം
- കണ്ണൂരിന് മോചനം വേണം
- ഗ്രീന്‍പീസ് പ്രതിനിധിക്ക് ഇന്ത്യയില്‍ വിലക്ക്
- റഷ്യക്കെതിരെ സ്വരം കനപ്പിച്ച് ജി7 ഉച്ചകോടി സമാപിച്ചു
- ‘കുര്‍ദിഷ് ഒബാമ’യെ വാഴ്ത്തി പാശ്ചാത്യ മാധ്യമങ്ങള്‍
- ലൂസിയോ എഫ്.സി ഗോവ മാര്‍ക്വീതാരം
മുസ്ലിം സംഘടനകളുടെ എതിര്‍പ്പ്: യോഗാ ദിനാചരണം പരിപാടിയില്‍ സൂര്യനമസ്കാരം ഒഴിവാക്കി Posted: 09 Jun 2015 12:39 AM PDT Image: ![]() ന്യൂഡല്‍ഹി: അന്തര്‍ദേശീയ യോഗാദിനാചരണത്തിന്‍റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലടക്കം നടത്തുന്ന പരിപാടികളില്‍ നിന്ന് സൂര്യനമസ്കാരം ഒഴിവാക്കി. യോഗയില്‍ നിര്‍ബന്ധിതമായി സൂര്യനമസ്കാരം നടത്തുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സൂര്യനമസ്കാരം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ യോഗ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ പരിശീലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെതിരെ ആള്‍ ഇന്ത്യ മുസ് ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുസ് ലീം സംഘടനകള്‍ ശക്തമായി രംഗത്തു വരികയായിരുന്നു. ഹിന്ദു മതാചാരപ്രകാരമുള്ള സൂര്യനമസ്കാരം ഇസ് ലാം മതവിശ്വാസത്തിന് എതിരാണെന്നും അതിനാല്‍ സൂര്യനമസ്കാരം സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍ബന്ധിതമാക്കാനുള്ള നടപടി പിന്‍വലിക്കണമെന്നും പേഴ്സണല്‍ ലോ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സൂര്യനെ നമസ്കരിക്കുന്ന രീതിയിലുള്ള വ്യായാമ മുറയാണ് സൂര്യനമസ്കാരം. ശാരീരികവും മാനസികവുമായ വികാസത്തിന് സഹായകമാകുന്ന ഒരു വ്യായാമമാണിത്. ഹിന്ദു മതാചാര പ്രകാരം വേദകാലം മുതല്‍തന്നെ പരിശീലിച്ചു പോന്നിരുന്ന വ്യായാമ മുറയാണിത്. കഴിഞ്ഞ ഡിസംബറിലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. യോഗാദിനം ലോകമെമ്പാടും ആചരിക്കപ്പെടണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് 175 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഈ വര്‍ഷം ആദ്യമായി നടക്കുന്ന യോഗാദിനം രാജ്യവ്യാപകമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. യോഗ ദിനമായ ജൂണ്‍ 21 ന് ഡല്‍ഹിയിലെ രാജ്പഥില്‍ നടക്കാനിരിക്കുന്ന മെഗാ ഇവന്‍റിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം വെച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്ന 40,000 ത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും യോഗാസനമുറകള്‍ അവതരിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. |
വേളി അമ്യൂസ്മെന്‍റ് പാര്‍ക്ക് നിലച്ചിട്ട് 15 വര്‍ഷം; കുടിയൊഴിക്കപ്പെട്ടവര്‍ ഇന്നും പെരുവഴിയില്‍ Posted: 09 Jun 2015 12:19 AM PDT ശംഖുംമുഖം: വേളി അമ്യൂസ്മെന്‍റ് പാര്‍ക്ക് നിര്‍മാണം നിലച്ചിട്ട് 15 വര്‍ഷം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പെരുവഴിയില്‍. പാര്‍ക്കിന്‍െറ ഉദ്ഘാടനത്തിനായി സ്ഥാപിച്ച ശിലാഫലകവും നിലംപൊത്തി. ടൂറിസ്റ്റ് വില്ളേജിന് സമീപത്തായി അമ്യൂസ്മെന്‍റ് പാര്‍ക്ക് നിര്‍മിക്കാനായി 2000ത്തിലാണ് 28 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. തുടര്‍ന്ന് 20 ഓളം കുടുംബങ്ങളെ ഇവിടെനിന്ന് കുടിയൊഴിപ്പിക്കുകയും ചെയ്തിരുന്നു. |
ബാലപീഡനങ്ങള്‍ക്കെതിരായ പര്യടനത്തെ പിന്തുണച്ച് വിദ്യാര്‍ഥികളുടെ മനുഷ്യച്ചങ്ങല Posted: 09 Jun 2015 12:15 AM PDT Image: ![]() കോഴിക്കോട്: ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക എന്ന സന്ദേശവുമായി സൈക്കിളില്‍ ഇന്ത്യന്‍ പര്യടനം നടത്തുന്ന ബിരുദ വിദ്യാര്‍ഥിക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥിക്കൂട്ടം കോഴിക്കോട് കടപ്പുറത്ത് മനുഷ്യച്ചങ്ങല തീര്‍ത്തു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി ഇടക്കണി വീട്ടില്‍ കോയക്കുട്ടിയുടെ മകന്‍ ഷാഹിദ് മുഹമ്മദാണ് സൈക്കിളില്‍ ബോധവത്കരണ രാജ്യപര്യടനം നടത്തുന്നത്. |
കാലവര്‍ഷം: ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു Posted: 09 Jun 2015 12:05 AM PDT തൊടുപുഴ: കാലവര്‍ഷം എത്തിയതോടെ ജില്ലയില്‍ എല്ലാ താലൂക്ക് ഓഫിസുകളിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ വി. രതീശന്‍ നിര്‍ദേശം നല്‍കി. എല്ലാ താലൂക്കുകളിലും ഡെപ്യൂട്ടി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ക്ളര്‍ക്ക്, ഓഫിസ് അറ്റന്‍ഡന്‍, ഡ്രൈവര്‍ എന്നിവര്‍ വാഹനം സഹിതം 24 മണിക്കൂര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. ഇടുക്കി കലക്ടറേറ്റിലും കണ്‍ട്രോള്‍ റൂം രൂപവത്കരിച്ചിട്ടുണ്ട്. ഇവിടെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിച്ചു. നമ്പര്‍: 04862 232242, 04862 232303, ഫാക്സ് 04862 233101. |
കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത റൂട്ടുകളില്‍ വീണ്ടും സ്വകാര്യബസുകള്‍ സജീവം Posted: 09 Jun 2015 12:01 AM PDT കോട്ടയം: സ്വകാര്യ ബസുടമകളില്‍നിന്ന് ഏറ്റെടുത്ത സൂപ്പര്‍ക്ളാസ് പെര്‍മിറ്റുകള്‍ അട്ടിമറിക്കാന്‍ കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതരടക്കം കൂട്ടുനില്‍ക്കുന്നു. 240 സൂപ്പര്‍ ക്ളാസ് പെര്‍മിറ്റാണ് ഏറ്റെടുക്കേണ്ടതെങ്കിലും സര്‍ക്കാറില്‍ സ്വാധീനമുള്ള ചിലരുടെ സര്‍വിസുകള്‍ സംരക്ഷിക്കാനും ഏറ്റെടുക്കാതിരിക്കാനുമാണ് ശ്രമം. ഏറ്റെടുക്കല്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും 160 പെര്‍മിറ്റ് മാത്രമാണ് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തത്. ശേഷിക്കുന്നവയുടെ കാര്യത്തില്‍ കോര്‍പറേഷന്‍ മൗനംപാലിക്കുന്നതും ദുരൂഹതക്ക് ഇടനല്‍കുന്നു. സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാത്തതാണ് ഏറ്റെടുക്കലിന് തടസ്സമെന്നാണ് കോര്‍പറേഷന്‍െറ നിലപാടെങ്കിലും 70-80 ബസുകളുടെ കാര്യത്തില്‍ അധികൃതര്‍ തുടരുന്ന അലസതക്ക് പിന്നില്‍ കോടികളുടെ ഇടപാടുകള്‍ നടക്കുന്നതായാണ് ആരോപണം. പെര്‍മിറ്റ് നഷ്പ്പെട്ട ഏതാനും സ്വകാര്യ ബസുടമകളും ഇത് ശരിവെക്കുന്നു. |
ദേശീയപാത വികസനം: ജില്ലയില്‍ പുരോഗമിക്കുന്നു 90 കോടിയുടെ പ്രവൃത്തികള്‍ Posted: 08 Jun 2015 11:53 PM PDT കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തിന് കീഴില്‍ ജില്ലയില്‍ പുരോഗമിക്കുന്നത് 90 കോടി രൂപയുടെ പ്രവൃത്തികള്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം 4.82 കോടി രൂപ ചെലവില്‍ നടത്തിയ കാലിക്കടവ് മുതല്‍ വെള്ളൂര്‍ വരെയുള്ള പാതയുടെ ഉപരിതലം പുതുക്കല്‍ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയായി. 84.78 കോടിയുടെ വിവിധ പദ്ധതികള്‍ പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മൊയ്തുപാലത്തിന്‍െറ പുനര്‍നിര്‍മാണത്തിന് 24.61 കോടി രൂപയാണ് അനുവദിച്ചത്. ഈ വര്‍ഷാവസാനത്തോടെ പണി പൂര്‍ത്തിയാക്കി പുതിയ പാലം തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷ. |
ഡല്‍ഹി നിയമമന്ത്രി ജിതേന്ദ്രസിങ് തോമര്‍ അറസ്റ്റില്‍ Posted: 08 Jun 2015 11:50 PM PDT Image: ![]() ന്യൂഡല്‍ഹി: വ്യാജ നിയമബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ നിയമമന്ത്രി ജിതേന്ദര്‍ തോമറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. തോമറിനെ ഹോസ് ഖാസ് പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. തോമറിനെ വസന്ത് വിഹാര്‍ പൊലീസിനു കൈമാറും. അറസ്റ്റിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഡല്‍ഹി പൊലീസ് മേധാവി ബി.എസ്.ബസ്സി തയാറായില്ല. മുന്‍കൂട്ടി അറിയിക്കാതെയാണ് തോമാറിനെ അറസ്റ്റു ചെയ്തതെന്നും ഡല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് നിയമമന്ത്രിയെ ഒരു സാധാരണ ക്രമിനലിനെപ്പോലെയാണ് കൈകാര്യം ചെയ്തതെന്നും എ.എ.പി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. തെരെഞ്ഞെടുപ്പുവേളയില്‍ തോമര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും മന്ത്രി രാജിവെക്കണമെന്നും മാസങ്ങളായി കോണ്‍ഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടുവരികയാണ്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ബാര്‍കൗണ്‍സിലിന്‍െറ ആവശ്യം. എന്നാല്‍ ലഫ്.ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നിയമനങ്ങളുടെ പേരില്‍ അസ്വാരസ്യം നിലനില്‍ക്കെ നടന്ന അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എ.എ.പി.വൃത്തങ്ങള്‍ കുറ്റപ്പെടുത്തുന്നു. വ്യാജസര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് തോമര്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തതെന്ന് പരാതിയില്‍ ബിഹാറിലെ തിലക് മഞ്ജി ഭഗല്‍പൂര്‍ സര്‍വകലാശാല നേരത്തേ ഡല്‍ഹി ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. തോമറിന്‍െറ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കൃത്രിമമാണെന്നും സ്ഥാപനത്തിന്‍െറ രേഖകളില്‍ ഇല്ലാത്തതാണെന്നുമാണ് സര്‍വകലാശാല ഡല്‍ഹി ഹൈകോടതിയെ അറിയിച്ചത്. വിഷയത്തില്‍ ഓഗസ്റ്റ് 20നുള്ളില്‍ മറുപടി നല്‍കണമെന്നു കോടതി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തന്‍്റെ സര്‍ട്ടിഫിക്കറ്റ് നൂറു ശതമാനം സത്യമാണെന്നും രാജിവെക്കില്ളെന്നും തോമര്‍ അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. സര്‍ട്ടിഫിക്കറ്റ് സത്യമാണെന്നു തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. |
ഗര്‍ഭിണിയടക്കം ആറുപേരെ തെരുവുനായ കടിച്ചു Posted: 08 Jun 2015 11:50 PM PDT കൊച്ചി: ഗര്‍ഭിണി ഉള്‍പ്പെടെ ആറുപേര്‍ക്ക് തെരുവുനായയുടെ ആക്രമണം. തിരക്കേറിയ നഗരത്തെ ഭീതിയിലാഴ്ത്തി നായയുടെ ആക്രമണം ഉണ്ടായത് കലൂര്‍-കതൃക്കടവ് സി.ബി.ഐ റോഡിലാണ്. രണ്ട് സ്ത്രീകള്‍ക്കു പിന്നാലെ എത്തിയാണ് നായ കടിച്ചത്. ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരെ കടിച്ചത് പേപ്പട്ടിയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ല. ആളുകളെ ആക്രമിച്ച് ഓടിമറയുന്ന തെരുവുനായയെ കണ്ടത്തൊനും കഴിഞ്ഞില്ല. |
ചേരിയം മലയിലെ ആദിവാസികള്‍ക്ക് തല ചായ്ക്കാന്‍ വീടൊരുങ്ങുന്നു Posted: 08 Jun 2015 11:33 PM PDT മങ്കട: നൂറ്റാണ്ടുകാലം ചേരിയം മലയിലെ പാറമടയിലും അതിനോടനുബന്ധിച്ച കൂരകളിലുമായി ജീവിച്ച ആദിവാസികള്‍ക്ക് വീടൊരുങ്ങുന്നു. ഇതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി. കുമാരഗിരി എസ്റ്റേറ്റിലെ കിഴക്ക് ഭാഗത്ത് കൂട്ടില്‍ പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന വെട്ടിലാലയിലാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. |
സൂര്യനമസ്കാരം എതിര്‍ക്കുന്നവര്‍ ഇന്ത്യ വിടണം^ യോഗി ആദിത്യ നാഥ് Posted: 08 Jun 2015 11:01 PM PDT Image: ![]() ന്യൂഡല്‍ഹി: യോഗാ വ്യായാമമുറയായ സൂര്യനമസ്കാരം ചെയ്യുന്നത് എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടുപോകണം അല്ളെങ്കില്‍ കടലില്‍ മുങ്ങിച്ചാവണമെന്ന യോഗി ആദിത്യ നാഥിന്‍റെ പ്രസ്താവന്‍ വിവാദത്തില്‍. മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികളില്‍ നിന്നും സൂര്യനമസ്കാരത്തെ ഒഴിവാക്കിയതിനെതിരെ പ്രതികരിക്കുകയായിരുന്നു ആദിത്യ നാഥ്. പ്രപഞ്ചത്തിനു മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യുന്ന സ്രോതസാണ് സൂര്യന്‍. സൂര്യന്‍ ആരിലും വേര്‍തിരിവ് കാണിക്കുന്നില്ല. മറ്റു കാരണങ്ങളാല്‍ സൂര്യനമസ്കാരത്തെ എതിര്‍ക്കുന്നത് പരിഹാസ്യകരമാണ്. സൂര്യനെ നമസ്കരിക്കാത്തവര്‍ ഇരുട്ടറയില്‍ ജീവിക്കണമെന്നും ആദിത്യ നാഥ് പ്രസ്താവിച്ചു. |
Posted: 08 Jun 2015 10:26 PM PDT Image: ![]() Subtitle: പട്ടാളമുറയില്‍ ഇന്ത്യ ഒരുങ്ങുന്നു , രണ്ടാം റൗണ്ടില്‍ ആദ്യ അങ്കം 11ന് ഒമാനെതിരെ ബംഗളൂരു: ലക്ഷ്യം ഹിമാലയത്തോളം ദുര്‍ഘടമാണെന്നറിയാം. എങ്കിലും മാറിവീശിത്തുടങ്ങിയ കാറ്റിനൊപ്പം ഇന്ത്യന്‍ ഫുട്ബാള്‍ ടീമും ഒരുങ്ങുകയാണ്. പട്ടാളപ്പരിശീലനവും പുതിയ രീതികളുമായി സംഘബോധം ഊട്ടിയുറപ്പിച്ചുകൊണ്ടൊരു പടയൊരുക്കം. 2018 റഷ്യ ലോകകപ്പിന്‍െറ ഏഷ്യന്‍ മേഖല രണ്ടാം റൗണ്ട് യോഗ്യതാ അങ്കത്തിനായി ബംഗളൂരുവില്‍ ഒരുങ്ങുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും നിറയുന്ന ലോകകപ്പ ്വേദി. യോഗ്യതാ റൗണ്ടെന്ന കടമ്പയില്‍ തട്ടിത്തെറിക്കുന്നതാണ് ഇതുവരെയുള്ള ശീലമെങ്കില്‍ ഇക്കുറി കാര്യങ്ങള്‍ തിരുത്തിയെഴുതാനുള്ള കഠിന ദൗത്യത്തിലാണ് കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്‍ൈറനും നായകന്‍ സുനില്‍ ഛേത്രിയും. |
സിവില്‍ ഡിഫന്‍സ് എല്ലാ അറിയുന്നുണ്ട്, ഈ ഡാഷ്ബോര്‍ഡിലൂടെ Posted: 08 Jun 2015 10:19 PM PDT Image: ![]() ദുബൈ: ദുബൈയിലെ 65,000ത്തിലേറെ കെട്ടിടങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും തല്‍സമയം അറിയാനും അവശ്യഘട്ടങ്ങളില്‍ മതിയായ സുരക്ഷാ നടപടികള്‍ കൈകൊള്ളാനും സിവില്‍ ഡിഫന്‍സിന് ഇനി ഈ ഡാഷ്ബോര്‍ഡ് മതി. അനിഷ്ടസംഭവങ്ങള്‍ മുന്‍കൂട്ടി തടയാനും ഉണ്ടായാല്‍ എളുപ്പത്തില്‍ അവിടെയത്തൊനും കൃത്യമായ പരിഹാര, രക്ഷാ നടപടികള്‍ സ്വീകരിക്കാനുമായി കെട്ടിടങ്ങളുടെ പ്ളാന്‍ ഉള്‍പ്പെടെയുള്ള സൂക്ഷമ വിവരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന ഡാഷ്ബോര്‍ഡ് സംവിധാനം ദുബൈയില്‍ നടപ്പാക്കിയതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റാഷിദ് ഥാനി റാഷിദ് അല്‍ മത്രൂഷി പ്രഖ്യാപിച്ചു. സിവില്‍ ഡിഫന്‍സിനും ബന്ധപ്പെട്ട മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മാത്രമല്ല കെട്ടിട ഉടമകള്‍ക്കും തങ്ങളുടെ കെട്ടിടം സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ അവരവര്‍ക്ക് നല്‍കുന്ന ഡാഷ് ബോര്‍ഡിലൂടെ ലഭിക്കും. എല്ലാ കെട്ടിട ഉടമകള്‍ക്കും ഇതിനായി ഒരു കാര്‍ഡ് നല്‍കും. ഇതിലെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് കമ്പ്യൂട്ടറോ മൊബൈലോ വഴി ഡാഷ്ബോര്‍ഡ് കാണാം. കെട്ടിടത്തിന്‍െറ സുരക്ഷ, ജല,വൈദ്യുതി ഉപയോഗം എന്നിവ നിരീക്ഷിക്കുന്നതിനൊപ്പം വിവിധ ഉപകരണങ്ങളുടെയും സാമഗ്രികളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ വരെ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വ്യക്തിക്കും ഓരോ ഡാഷ് ബോര്‍ഡ് എന്ന ലക്ഷ്യം രണ്ടു വര്‍ഷത്തിനകം ദുബൈയില്‍ നടപ്പാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിലൂടെ വ്യക്തിയുടെ വിവരങ്ങള്‍ അധികാരികള്‍ക്ക് അറിയാമെന്നത്പോലെ വ്യക്തികള്‍ക്കാവശ്യമായ മുഴുവന്‍ വിവരങ്ങളും തിരിച്ചുനല്‍കാനും ഡാഷ്ബോര്‍ഡിന് സാധിക്കും. ജബല്‍ അലിയിലെ മുഖ്യ ഓപ്പറേഷന്‍ കേന്ദ്രത്തിലും സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തുമായി രണ്ടു പ്രധാന ഡാഷ്ബോര്‍ഡുകളാണുള്ളത്. ഇവയെ ഓരോ കെട്ടിടത്തിലെയും ഡാഷ്ബോര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ കെട്ടിടത്തിലെയും അഗ്നിശമന സംവിധാനങ്ങള്‍, ലിഫ്റ്റിന്‍െറ പ്രവര്‍ത്തനം, ജല ടാങ്കുകളുടെ അവസ്ഥ തുടങ്ങിയ സുരക്ഷാസംബന്ധമായ എല്ലാ വിവരങ്ങളും തല്‍സമയം ഉടമകള്‍ക്കും അധികാരികള്‍ക്കുമറിയാം. ജനവാസമേറിയ പ്രദേശങ്ങളും അപകടസാധ്യതയുള്ള മേഖലകളുമെല്ലാം എളുപ്പം കണ്ടത്തൊന്‍ സിവില്‍ ഡിഫന്‍സിന് ഇതുവഴി സാധിക്കും. ഏതെങ്കിലും കെട്ടിടങ്ങളില്‍ തീപ്പിടിത്തം പോലുള്ള അനിഷ്ട സംഭവമുണ്ടാകുമ്പോള്‍ രണ്ടു മിനിറ്റിനകം അവിടേക്ക് രക്ഷാസംഘത്തിന് കുതിച്ചത്തൊനാകുമെന്നതാണ് പുതിയ സംവിധാനത്തിന്‍െറ ഒരു സവിശേഷത. ദുബൈയിലെ കെട്ടിടങ്ങളും സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളും തമ്മില്‍ നിലവില്‍ തന്നെ കണക്ടിവിറ്റി ഉണ്ടെങ്കിലും ഇവയെല്ലാം ഒറ്റ ഡാഷ്ബോര്‍ഡില്‍ ഉള്‍കൊള്ളിച്ച് മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സൗകര്യം നല്‍കുന്ന സംവിധാനമാണിത്. പുറമെ കെട്ടിട ഉടമകള്‍ക്കും ഡാഷ്ബോര്‍ഡ് സംവിധാനത്തിന്‍െറ പ്രയോജനം ലഭിക്കും. ദുബൈയിലെ സുരക്ഷാ നില തല്‍സമയം അറിയാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളെയും കെട്ടിട ഉടമകളെയും താമസക്കാരെയും ഇത് സഹായിക്കും. വിവരങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിലൂടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്താനും സാധിക്കും. കെട്ടിടങ്ങളില്‍ നടക്കുന്ന എല്ലാ നിര്‍മാണ,നവീകരണ പ്രവര്‍ത്തനങ്ങളും അധികാരികള്‍ക്ക് അറിയാനാകും. നഗരത്തിന്‍െറ ഭാവിക്കനുയോജ്യമായ പുതിയ സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നതില്‍ ദുബൈ സിവില്‍ ഡിഫന്‍സ് വിഭാഗം എന്നും മുന്‍പന്തിയിലാണെന്ന് മേജര്‍ ജനറല്‍ റാഷിദ് ഥാനി റാഷിദ് അല്‍ മത്രൂഷി പറഞ്ഞു. വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ഇന്‍റര്‍നെറ്റ് എക്സ്പോയിലാണ് സിവില്‍ ഡിഫന്‍സ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്. |
നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് മലയാളി വന്‍തുക തട്ടിയതായി പരാതി Posted: 08 Jun 2015 10:03 PM PDT Image: ![]() കുവൈത്ത് സിറ്റി: നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് മലയാളി വന്‍തുക തട്ടിയെടുത്തതായി പരാതി. മഹ്ബൂലയില്‍ ഹോട്ടല്‍ നടത്തുന്ന കൊല്ലം ഞാക്കനല്‍ സ്വദേശി ഒമാനക്കുട്ടന്‍ കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് 200ലധികം പേരില്‍നിന്ന് 500ലേറെ ദീനാര്‍ വീതം വാങ്ങിയതായാണ് തട്ടിപ്പിനിരയായവര്‍ പരാതിപ്പെടുന്നത്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. ഓമനക്കുട്ടന്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നതറിഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച ഇയാളുടെ മഹ്ബൂലയിലെ താമസസ്ഥലത്തത്തെി പിടികൂടുകയായിരുന്നു. മുറിയില്‍ കെട്ടുകണക്കിന് ബയോഡാറ്റകള്‍ കണ്ടത്തെിയതായി ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. തുടര്‍ന്ന്, ഇവര്‍ ഇയാളെ എംബസിയില്‍ ഹാജരാക്കിയെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായില്ളെന്ന് ഇരകള്‍ പറഞ്ഞു. പണം നല്‍കിയതിന് ആരുടെ കൈവശവും തെളിവില്ലാത്തതിനാല്‍ എംബസിക്ക് നടപടി എടുക്കാന്‍ കഴിയില്ളെന്നും ഇരകളോട് പൊലീസില്‍ പരാതി നല്‍കാന്‍ ഉപദേശിച്ചതായും എംബസി അധികൃതര്‍ വ്യക്തമാക്കുന്നു. പണം വാങ്ങിയ കാര്യം സമ്മതിച്ച ഓമനക്കുട്ടന്‍ തന്നെ സന്തോഷ് എന്ന മറ്റൊരു ഏജന്‍റ് ചതിക്കുകയായിരുന്നുവെന്നാണ് എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞത്. തന്‍െറ ഹോട്ടല്‍ വിറ്റിട്ടായാലും എല്ലാവരുടെയും പണം ഒരു മാസത്തിനകം നല്‍കുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, സന്തോഷ് മലേഷ്യയിലേക്ക് കടന്നിരിക്കുകയാണെന്നും ഓമനക്കുട്ടനും മുങ്ങാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയതെന്നും ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി. എംബസി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതുപ്രകാരം ഇവരില്‍ ചിലര്‍ ഇയാളില്‍നിന്ന് കാമ്പിയാല ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്. ഇതുവെച്ച് നിയമ നടപടിയിലേക്ക് നീങ്ങാനാണ് ഇവരുടെ ശ്രമം. |
നുണപരിശോധന: ടി.ഒ സൂരജ് സി.ബി.ഐക്ക് അപേക്ഷ നല്‍കി Posted: 08 Jun 2015 09:03 PM PDT Image: ![]() കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പുകേസില്‍ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ് സി.ബി.ഐക്ക് അപേക്ഷ നല്‍കി. രാവിലെ കൊച്ചി സി.ബി.ഐ ഓഫിസില്‍ നേരിട്ടെ ത്തിയാണ് അപേക്ഷ നല്‍കിയത്. നുണപരിശോധനക്ക് വിധേയമാക്കണമെന്ന സൂരജിന്‍െറ ആവശ്യം എറണാകുളം സി.ജെ.എം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. നുണപരിശോധന വേണോ എന്നത് അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും സി.ബി.ഐക്കാണ് അപേക്ഷ നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യം ചൂണ്ടിക്കാട്ടി സി.ബി.ഐക്ക് സൂരജ് നേരിട്ടു അപേക്ഷ നല്‍കിയത്. |
കഞ്ചാവ് മാഫിയ: നാര്‍കോട്ടിക് ആക്ട് ഭേദഗതി ചെയ്യണമെന്ന് ചെന്നിത്തല Posted: 08 Jun 2015 08:42 PM PDT Image: തിരുവനന്തപുരം: നാര്‍കോട്ടിക് ആക്ടിലെ പഴുതുകള്‍ കഞ്ചാവ് മാഫിയക്ക് രക്ഷയാകുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഞ്ചാവ് മാഫിയയെ തടയാന്‍ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. ബാറുകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കഞ്ചാവ് മാഫിയ സജീവമാകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കി അടക്കമുള്ള ജില്ലകളില്‍ കഞ്ചാവ് മാഫിയ ശക്തിപ്പെടുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. |
സ്വര്‍ണവില കുറഞ്ഞു; പവന് 20,000 രൂപ Posted: 08 Jun 2015 08:41 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നാലു ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് വിലയില്‍ കുറവുണ്ടായത്. മേയ് നാലിനാണ് പവന്‍ വില 20,200 രൂപയില്‍ നിന്ന് 20,080 രൂപയിലേക്ക് താഴ്ന്നത്. നാലു ദിവസമായി ഈ വില തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് മൂന്നു ഡോളര്‍ കൂടി 1,176.20 ഡോളറിലെത്തി. |
അസീര്‍ മേഖലയില്‍ രണ്ട് സൈനികള്‍ കൊല്ലപ്പെട്ടു Posted: 08 Jun 2015 08:12 PM PDT Image: ![]() റിയാദ്: തിങ്കളാഴ്ച രാവിലെ അസീര്‍ മേഖലയിലെ ദഹ്റാന്‍ അല്‍ജനൂബില്‍ ഹൂതികള്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചതായി സൈനിക നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 8.40നുണ്ടായ ഷെല്‍ ആക്രമണത്തിലാണ് നാഷനല്‍ ഗാര്‍ഡിലെ അലി മുഹമ്മദ് മൂസ അല്‍റൈസി, അതിര്‍ത്തി സേനയിലെ മുഹമ്മദ് അലി അഹ്മദ് ഹകമി എന്നിവര്‍ കൊല്ലപ്പെപ്പെട്ടത്. അതിനിടെ സൗദിയുടെ നേതൃത്വത്തില്‍ യമനില്‍ സഖ്യസേന നടത്തിവരുന്ന സൈനിക നടപടിയുടെ ഭാഗമായി കരയുദ്ധം ആരംഭിച്ചിട്ടില്ളെന്ന് സൈനിക വക്താവ് അഹ്മദ് ഹസന്‍ അസീരി വ്യക്തമാക്കി. കരയുദ്ധത്തെക്കുറിച്ച് ചില ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സൗദിയുടെ തെക്കന്‍ അതിര്‍ത്തി മേഖലയില്‍ കരസേനയുടെയും കവചിത വാഹനങ്ങളുടെയും എണ്ണം കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചതായി അസീരി പറഞ്ഞു. വിവിധ സൈനിക ദൗത്യമുള്ള ആയിരക്കണക്കിന് കരസേന കഴിഞ്ഞ ദിവസം തെക്കന്‍ അതിര്‍ത്തിയിലത്തെിയിട്ടുണ്ട്. കരയുദ്ധം ആരംഭിക്കുന്ന വേളയില്‍ ഒൗദ്യോഗികമായി പ്രഖ്യാപനമുണ്ടാവും. യമനിലെ പ്രയാസമേറിയ ഭൂമിശാസ്ത്രമനുസരിച്ച് സഖ്യസേനയുടെ ദൗത്യം സങ്കീര്‍ണമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ‘നിശ്ചയദാര്‍ഡ്യത്തിന്‍െറ കൊടുങ്കാറ്റി’ന് ശേഷം സഖ്യസേന ആരംഭിച്ച ‘പ്രതീക്ഷ തിരിച്ചെടുക്കല്‍’ ദൗത്യം വിവിധ മുഖമുള്ളതാണ്. രാഷ്ട്രീയ പരിഹാരം, നയതന്ത്ര നീക്കം, സൈനിക നടപടി എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഹൂതികള്‍ക്ക് ബാഹ്യസഹായം ലഭിക്കുന്നില്ളെന്ന് ഉറപ്പുവരുത്തലും അയല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുരക്ഷ ഭീഷണി സൃഷ്ടിക്കുന്നില്ളെന്നും ഇതിന്‍െറ ഭാഗമായി ഉറപ്പുവരുത്തും. ഹൂതികള്‍ കയ്യടക്കിയ 300 സ്കഡ് മിസൈലുകള്‍ യമന്‍ സര്‍ക്കാര്‍ അധീനതയില്‍ നിന്ന് പിടിച്ചെടുത്തതാണെന്നും അഹ്മദ് അസീരി പറഞ്ഞു. സഖ്യസേനയുടെ സൈനിക നടപടി ആരംഭിക്കുന്നതിന് 75 ദിവസം മുമ്പ് തന്നെ ഈ ആയുധങ്ങള്‍ ഹൂതികളും അലി സാലിഹ് പക്ഷവും കൈയടക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു Posted: 08 Jun 2015 08:11 PM PDT Image: ![]() റാഞ്ചി: ഝാര്‍ഖണ്ഡിലെ പലമു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. സി.ആര്‍.പി.എഫും സുരക്ഷാസേനയും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. നാല് മാവോയിസ്റ്റ് കമാന്‍ഡര്‍മാരും അറസ്റ്റിലായിട്ടുണ്ട്. മാവോയിസ്റ്റുകളില്‍ നിന്ന് വന്‍ ആയുധശേഖരവും പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. സത്ബര്‍വ പൊലീസ് സ്റ്റേഷനു സമീപമുള്ള റോഡിലൂടെ മാവോയിസ്റ്റുകള്‍ വാഹനത്തില്‍ സഞ്ചരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. വാഹനം അടുത്തത്തെിയപ്പോള്‍ പൊലീസ് വെടിയുതിര്‍ക്കുകയും മാവോയിസ്റ്റുകള്‍ തിരിച്ചടിക്കുകയും ചെയ്തു. എ.കെ. 47 ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് മാവോയിസ്റ്റുകളില്‍ നിന്നു പിടിച്ചെടുത്തത്. |
മാറ്റിനിര്‍ത്തേണ്ടത് പുത്തന്‍ ഭക്ഷണസംസ്കാരം Posted: 08 Jun 2015 07:23 PM PDT Image: ![]() ![]() ജീവകങ്ങളോ ധാതുലവണങ്ങളോ ശരീരം സ്വീകരിക്കണമെങ്കില്‍ അത് ആഹാരത്തിന്‍െറ രൂപത്തിലോ മരുന്നിന്‍െറ രൂപത്തിലോ കഴിച്ച് ആമാശയത്തിലത്തെിക്കണം. അല്ളെങ്കില്‍ പ്രത്യേകമായി തയാറാക്കി ഇന്‍ജക്ഷന്‍ രൂപത്തില്‍ കുത്തിവെക്കണം. അല്ലാതെ ശരീരത്തിന്‍െറ പുറത്ത് ഏതെങ്കിലും ഭാഗത്ത് എത്ര മുന്തിയ പോഷകവസ്തു കൊണ്ടുവെച്ചാലും അത് ശരീരം സ്വീകരിക്കില്ല. പ്രത്യേകിച്ച് രക്തയോട്ടം തീരെയില്ലാത്ത മുടിയോ പല്ളോ നഖമോ ഒരു വസ്തുവിനെയും ശരീരത്തിന്‍െറ അകത്തേക്ക് കടത്തിവിടില്ല. എന്നാല്‍, കാല്‍സ്യം എന്ന പോഷകവസ്തു നമ്മുടെ ടൂത്ത്പേസ്റ്റില്‍ ഉള്‍പ്പെടുത്തി പല്ലിന് മുകളില്‍ തേച്ചാല്‍ പല്ലുകള്‍ക്ക് ബലമുണ്ടാകുമെന്ന് അര നൂറ്റാണ്ടായി ഒരു പരസ്യം പറയുമ്പോള്‍ നമ്മള്‍ അത് വിശ്വസിച്ച് പല്ലുതേക്കുന്നു. ഇവിടെ സ്കൂളില്‍ പോകാത്ത കൂലിപ്പണിക്കാരന്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ സാമാന്യയുക്തിക്ക് നിരക്കാത്ത ഇത്തരം പരസ്യങ്ങളില്‍ വീണുപോകുന്നു. ഏതെങ്കിലും ക്രീമുകള്‍ പുരട്ടിയാലോ സോപ്പുകള്‍ തേച്ചാലോ തൊലി വെളുക്കുമെന്നും എണ്ണ വയറിന് മുകളില്‍ പുരട്ടിയാല്‍ വയറുകുറയുമെന്നും തലയില്‍ തേച്ചാല്‍ മുടിവളരുമെന്നും സുഗന്ധദ്രവ്യങ്ങള്‍ പൂശി പുറത്തിറങ്ങിയാല്‍ വഴിയില്‍ക്കാണുന്ന സുന്ദരികള്‍ പിറകെ വരുമെന്നും പരസ്യങ്ങള്‍ പറയുമ്പോള്‍ നാം അത് വിശ്വസിച്ചുപോകുന്നു. ഇതുതന്നെയാണ് മാഗിയുടെ കാര്യത്തിലും സംഭവിച്ചത്. ചാനലുകളിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ മായാവലയത്തില്‍ കുടുങ്ങിയാണ് നാം ഇതുവരെ കുട്ടികള്‍ക്ക് മാഗിയും മറ്റു പാക്കറ്റ് ഭക്ഷണസാധനങ്ങളും വാങ്ങി നല്‍കിയത്. ഇപ്പോഴും ടിന്നിലടച്ച ഫുഡ് സപ്ളിമെന്‍റുകള്‍ സ്ഥിരമായി നല്‍കിയില്ളെങ്കില്‍ കുട്ടികളുടെ എല്ലുകള്‍ വളരുമോ, ബുദ്ധി വികസിക്കുമോ എന്ന ആശങ്ക പടര്‍ത്താന്‍ ഇത്തരം പരസ്യങ്ങള്‍ക്കായിട്ടുണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ ‘ന്യൂട്രാസ്യൂട്ടിക്കല്‍സ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികള്‍ പുറത്തിറക്കുന്ന ആരോഗ്യപാനീയങ്ങളും ഫുഡ് സപ്ളിമെന്‍റുകളുമടങ്ങിയ വിപണിയാണിത്. ഇത്തരം ഉല്‍പന്നങ്ങളുടെ വിപണി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പത്തിരട്ടിയായി വര്‍ധിച്ചിരിക്കുകയാണെന്ന് ‘നെറ്റ് സ്ക്രൈബ്സ്’ എന്ന സ്വകാര്യ മാര്‍ക്കറ്റിങ് റിസര്‍ച് കമ്പനി നടത്തിയ സര്‍വേയില്‍ പറയുന്നു. ചില കാര്യങ്ങളില്‍ അതീവ സൂക്ഷ്മത പുലര്‍ത്തുമ്പോള്‍തന്നെ മറ്റുചില കാര്യങ്ങളില്‍ അപകടകരമായ അവധാനതയോടെയാണ് നാം തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും. രോഗാണുക്കളെ ഭയന്ന് തിളപ്പിച്ചാറിയ വെള്ളമോ ഫില്‍ട്ടര്‍ ചെയ്ത വെള്ളമോ മാത്രം ഉപയോഗിക്കുന്ന ഒരാള്‍ പുറത്തിറങ്ങിയാല്‍ എവിടെ നിര്‍മിക്കുന്നു, എങ്ങനെ നിര്‍മിക്കുന്നു എന്നുപോലുമറിയാത്ത ശീതള പാനീയങ്ങള്‍ യഥേഷ്ടം അകത്താക്കുന്നു. കീടനാശിനിയെ ഭയന്ന് പച്ചക്കറികള്‍ ഉപ്പുവെള്ളത്തിലും പുളിവെള്ളത്തിലുമിട്ടശേഷം നല്ലവണ്ണം വേവിച്ച് കഴിക്കുന്നവര്‍ കീടനാശിനികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ കണ്ടാല്‍ ഒന്നു കഴുകുകപോലുമില്ലാതെ ആര്‍ത്തിയോടെ അകത്താക്കുന്നു. കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചതല്ളെന്ന് ഉറപ്പാക്കി മാമ്പഴം വാങ്ങുന്നവര്‍ കൂള്‍ബാറുകളില്‍നിന്ന് മാംഗോ ജൂസുകള്‍ ഒരു മടിയുമില്ലാതെ സേവിക്കുന്നു. ഒരു കവലയില്‍ ബേക്കറി വന്നാല്‍ രണ്ടുവര്‍ഷത്തിനകം അവിടെ രണ്ട് മെഡിക്കല്‍ ഷോപ്പുകള്‍ വരുമെന്ന പ്രകൃതിചികിത്സകരുടെ തമാശയിലെ അതിശയോക്തി മാറ്റിനിര്‍ത്തിയാല്‍ അതില്‍ ഇത്തിരി കഴമ്പുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രംതന്നെ പറയുന്നു. ബേക്കറി പലഹാരങ്ങളിലെ മൈദയും പഞ്ചസാരയും നിറങ്ങളും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ഇവിടങ്ങളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ചികിത്സാ സമ്പ്രദായങ്ങളില്‍ അദ്ഭുതകരമായ മുന്നേറ്റം നടത്തിയെന്ന് അഭിമാനിക്കുമ്പോള്‍തന്നെ സമൂഹത്തില്‍ വൃക്കരോഗികളുടെയും അര്‍ബുദരോഗികളുടെയും എണ്ണത്തില്‍ ഭയാനകമായ വര്‍ധനയാണ് ഉണ്ടാവുന്നത്. വീട്ടിലത്തെുന്ന ഏതൊരു അതിഥിയോടും ചായയില്‍ മധുരമിടണമോ എന്ന് ചോദിക്കുന്ന രീതിയില്‍ പ്രമേഹരോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ നാട്. അനുവദനീയമായ അളവിലും അല്‍പം കൂടിയെന്ന കാരണത്താല്‍ നാം ‘മാഗി’യെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ഹോട്ടലുകളിലെയും വന്‍കിട റസ്റ്റാറന്‍റുകളിലെയും അടുക്കളകളില്‍ ഒരു തത്ത്വദീക്ഷയുമില്ലാതെ അജ്നാമോട്ടോ വാരിയിട്ട ഭക്ഷണം ശങ്കയില്ലാതെ കഴിക്കുകയും കുഞ്ഞുങ്ങള്‍ക്ക് വാങ്ങി നല്‍കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒരു ദിവസം വീട്ടിലെ അടുക്കളക്ക് അവധിനല്‍കി പുറത്തുനിന്ന് ആഹാരം കഴിക്കുന്ന ശീലം നമ്മുടെ കുടുംബങ്ങള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഓരോ ആഴ്ചയും പുതിയ പുതിയ വിഭവങ്ങള്‍ ഹോട്ടലിലെ തീന്മേശയില്‍ പരീക്ഷിക്കാന്‍ കാത്തിരിക്കുകയാണ് കുഞ്ഞുങ്ങള്‍. റസ്റ്റാറന്‍റുകളില്‍നിന്ന് ലഭിക്കുന്ന കറികളിലും ഫ്രൈഡ് വിഭവങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ അജ്നാമോട്ടോ ഉപയോഗിക്കുന്നത്. ബേക്കറികളിലെ പപ്സുകളിലും എരിവുള്ള മിക്സ്ചറുകളിലും വറുത്ത വിഭവങ്ങളിലും ഇവയുണ്ടെന്ന് ഇതിന്‍െറ നിര്‍മാണ മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹോട്ടലുകളില്‍നിന്ന് ലഭിക്കുന്ന ഒരുനേരത്തെ ഭക്ഷണത്തില്‍ നൂറു പാക്കറ്റ് മാഗിയിലുള്ളതിനേക്കാള്‍ അജ്നാമോട്ടോയും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടായിരിക്കാം. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന മാഗി നിരോധം പ്രശ്നപരിഹാരത്തിന്‍െറ അടുത്തെങ്ങും എത്തില്ല എന്ന് ബോധ്യമാവും. രുചിയേറിയതല്ല നല്ല ഭക്ഷണം; മറിച്ച്, ആരോഗ്യദായകമായതാണ് എന്ന ലളിതസത്യം ഉള്‍ക്കൊള്ളാന്‍ സമൂഹം തയാറാവണം. നമ്മള്‍ കഴിക്കേണ്ടതെന്തെന്ന് കച്ചവടക്കാരും ആഗോള ഭീമന്മാരുമല്ല തീരുമാനിക്കേണ്ട്. ഇത്തരം കാര്യങ്ങളില്‍ രാജ്യത്തെ വിദഗ്ധന്മാര്‍ക്ക് പങ്കുണ്ടാവണം. ഒരു പേജില്‍ നല്ല ഭക്ഷണത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ നല്‍കുമ്പോള്‍തന്നെ അടുത്ത പേജില്‍ കോളകളുടെയും പാക്കറ്റ് ഫുഡുകളുടെയും കറിപൗഡറുകളുടെയും പരസ്യങ്ങള്‍ നല്‍കുന്ന ആരോഗ്യമാസികകള്‍ അടക്കമുള്ള പ്രസിദ്ധീകരണങ്ങളും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. ചെറുപ്പത്തിലേ പിടികൂടുക എന്ന തന്ത്രമാണ് കുത്തക കമ്പനികള്‍ പയറ്റുന്നത്. അതിനായി കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്, പോഗോ, ഹംഗാമ, കൊച്ചു ടി.വി തുടങ്ങി കുട്ടികളെ പിടിച്ചിരുത്തുന്ന ചാനലുകളിലാണ് ഇത്തരം പാക്കറ്റ് ഭക്ഷണങ്ങളുടെയും ബിസ്കറ്റുകളുടെയും പരസ്യങ്ങള്‍ കൂടുതലായി വരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഈ പ്രായത്തില്‍തന്നെ ഇവര്‍ക്ക് ബോധവത്കരണം നല്‍കേണ്ടതുണ്ട്. സ്കൂളുകളിലെ സിലബസില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും വിദ്യാര്‍ഥികളുടെ ആരോഗ്യകാര്യത്തില്‍ അധ്യാപകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും വേണം. ഹോട്ടലുകളില്‍ വല്ലപ്പോഴും കയറി ‘പഴകിയ ഭക്ഷണം’ പിടിച്ചെടുത്ത് ജോലി തീര്‍ക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അവിടെ വിളമ്പുന്ന ആഹാരത്തിന്‍െറ ഗുണനിലവാരത്തെക്കുറിച്ചുകൂടി പരിശോധന നടത്തണം. ഇതിനുള്ള ലാബ് സംവിധാനങ്ങള്‍ ജില്ലാതലങ്ങളിലെങ്കിലും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്റാറന്‍റുകള്‍ക്കെതിരെ നടപടി വരുമ്പോള്‍ അവയുടെ പേരുകള്‍ നല്‍കാന്‍ പത്രങ്ങളും ചാനലുകളും തയാറാവണം. ഇത്തരത്തില്‍ കൂട്ടായ ശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവുകയും സമൂഹത്തിന്‍െറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ തലമുറകളുടെ ആരോഗ്യം എന്ന സുപ്രധാന വിഷയത്തില്‍ നീതി നടപ്പാവൂ. |
Posted: 08 Jun 2015 07:16 PM PDT Image: ![]() പാനൂരില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം ദാരുണമായ ഒരു ഓര്‍മപ്പെടുത്തലാണ്. കണ്ണൂരില്‍ അക്രമരാഷ്ട്രീയംതന്നെയാണ് നിയമവാഴ്ചക്ക് മുകളില്‍ ഇപ്പോഴുമുള്ളത്-ചുരുങ്ങിയപക്ഷം പ്രധാന രാഷ്ട്രീയ വിഭാഗങ്ങളിലെങ്കിലും. പ്രവര്‍ത്തകരെ കുരുതിക്കു കൊടുത്ത് രാഷ്ട്രീയം കളിക്കുന്ന നേതാക്കളില്‍ വീണ്ടുവിചാരമുണ്ടായിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നു ഏറ്റവും പുതിയ സംഭവം. പതിവുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവത്തെ അപലപിച്ചു. പതിവുപോലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പതിവുപോലെ സി.പി.എം ഈ സംഭവത്തില്‍ പങ്കില്ളെന്ന് പ്രസ്താവന നടത്തി. പക്ഷേ, പതിവുപോലെ കുറെ പാവങ്ങളുടെ ജീവന്‍ ഇനിയും പൊലിഞ്ഞേക്കാമെന്ന അവസ്ഥ നിലനില്‍ക്കുന്നു. കാരണം, നിയമത്തെ മറികടന്നുകൊണ്ടായാലും സ്വന്തം സ്വാധീനം എങ്ങനെ നിലനിര്‍ത്താമെന്നു മാത്രമാണ് പ്രമുഖ പാര്‍ട്ടികള്‍ ഇപ്പോഴും ചിന്തിക്കുന്നത്. പാനൂര്‍ കല്ലിക്കണ്ടിയില്‍ ശനിയാഴ്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടത് സി.പി.എം പ്രവര്‍ത്തകരാണ്. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചാണത്രെ ദുരന്തം. മൊകേരിയില്‍ രണ്ടുമാസം മുമ്പാണ് സി.പി.എം പ്രവര്‍ത്തകന്‍െറ വീടിനടുത്ത് ബോംബ് പൊട്ടി മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റത്. ജനുവരിയില്‍ പിണറായിയിലെ ഒരു അങ്കണവാടി കെട്ടിടത്തില്‍ നിര്‍മിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ സെപ്റ്റംബറില്‍ മട്ടന്നൂരില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന് സ്വന്തം വീട്ടുവരാന്തയില്‍ ബോംബ് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റതും നിര്‍മിക്കുന്നതിനിടെതന്നെ. കുറെക്കൂടി മുമ്പ്, പാനൂരില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതും അതിനുംമുമ്പ് തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് സാരമായി പരിക്കേറ്റ് രണ്ടു കൈകളും മുറിച്ചുമാറ്റേണ്ടിവന്നതും നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചായിരുന്നു. |
ഗ്രീന്‍പീസ് പ്രതിനിധിക്ക് ഇന്ത്യയില്‍ വിലക്ക് Posted: 08 Jun 2015 12:25 PM PDT Image: ![]() ന്യൂഡല്‍ഹി: അന്തര്‍ദേശീയ പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് പ്രതിനിധിക്ക് ഇന്ത്യയില്‍ വരുന്നതിന് കേന്ദ്ര വിലക്ക്. ഗ്രീന്‍പീസ് ഇന്‍റര്‍നാഷനല്‍ അംഗമായ ആരോണ്‍ ഗ്രേ ബ്ളോക് ആസ്ട്രേലിയയിലെ സിഡ്നിയില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നതാണ് തടഞ്ഞതെന്ന് സംഘടന അറിയിച്ചു. വ്യാപാര വിസയും രേഖകളും കൈവശമുണ്ടായിട്ടും ഒരു കാരണവുമില്ലാതെയാണ്് പ്രവേശാനുമതി നിഷേധിച്ചതെന്ന് സംഘടന കുറ്റപ്പെടുത്തി. |
റഷ്യക്കെതിരെ സ്വരം കനപ്പിച്ച് ജി7 ഉച്ചകോടി സമാപിച്ചു Posted: 08 Jun 2015 12:15 PM PDT Image: ![]() ബര്‍ലിന്‍: യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യ തുടരുന്ന സമീപനം അവസാനിപ്പിക്കാത്തപക്ഷം യൂറോപ്യന്‍ രാജ്യങ്ങളും യു.എസും നടപ്പാക്കിയ ഉപരോധം കൂടുതല്‍ കര്‍ശനമാക്കുമെന്ന മുന്നറിയിപ്പുമായി ജി7 ഉച്ചകോടി സമാപിച്ചു. റഷ്യക്കെതിരെ ഉച്ചകോടിക്കു മുമ്പുതന്നെ അമേരിക്ക ഉള്‍പ്പെടെ അംഗരാജ്യങ്ങള്‍ നിലപാട് ശക്തമാക്കിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് തിങ്കളാഴ്ച പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലും ഉപരോധത്തിന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ളെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം ശരാശരി രണ്ടു ഡിഗ്രി വര്‍ധനയെന്ന തോതില്‍ ആഗോളതാപനം നിയന്ത്രിക്കാനും ജര്‍മനിയിലെ ബവേറിയയില്‍ സമാപിച്ച ഉച്ചകോടി തീരുമാനിച്ചു. ഇതുസംബന്ധിച്ച അന്തിമകരാര്‍ അടുത്തവര്‍ഷം പാരിസില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിലുണ്ടാകും. ആഗോളതാപനം തടയാന്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍നിന്ന് 10,000 കോടി ഡോളര്‍ സമാഹരിക്കുമെന്നും പ്രസ്താവന പറയുന്നു. ജിഎട്ടില്‍നിന്ന് കഴിഞ്ഞവര്‍ഷം റഷ്യയെ പുറത്താക്കിയതോടെയാണ് അംഗസംഖ്യ കുറഞ്ഞ അതിസമ്പന്നരുടെ കൂട്ടായ്മയില്‍ അമേരിക്ക, യു.കെ, കാനഡ, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണുള്ളത്. |
‘കുര്‍ദിഷ് ഒബാമ’യെ വാഴ്ത്തി പാശ്ചാത്യ മാധ്യമങ്ങള്‍ Posted: 08 Jun 2015 11:59 AM PDT Image: ![]() ഇസ്തംബൂള്‍: ഒറ്റക്ക് തുര്‍ക്കി ഭരിക്കാനുള്ള ജനവിധി നേടുന്നതില്‍ പരാജയമായതിന് പാര്‍ട്ടികള്‍ സ്വയം പഴിക്കുന്ന ഏറ്റവുമൊടുവിലെ തെരഞ്ഞെടുപ്പില്‍ സലാഹുദ്ദീന്‍ ദിമര്‍ത്താസ് എന്ന ഒറ്റയാന്‍ ‘വിജയ’മാഘോഷിക്കുകയാണ്. 10 ശതമാനം വോട്ടെന്ന കടമ്പ കടന്നെന്നു മാത്രമല്ല, റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറയും അദ്ദേഹത്തിന്‍െറ കക്ഷി അക് പാര്‍ട്ടിയുടെയും പ്രഭാവം കുറച്ചുകൊണ്ടുവരുന്നതിലും ദിമര്‍ത്താസ് വന്‍ വിജയമാണ് കുറിച്ചത്. തുര്‍ക്കി ജനസംഖ്യയുടെ 20 ശതമാനം (1.5 കോടി) വരുന്ന ന്യൂനപക്ഷമായ കുര്‍ദുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഉര്‍ദുഗാന് നല്‍കിയ വോട്ടുകള്‍ ഇത്തവണ ദിമര്‍ത്താസ് നേതൃത്വം നല്‍കുന്ന കൂട്ടുകക്ഷിയായ പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (എച്ച്.ഡി.പി) മറിയുകയായിരുന്നു. ഉര്‍ദുഗാന്‍ കുര്‍ദുകളോട് അനുഭാവമുള്ളയാളല്ളെന്നും അവരുടെ പ്രതിനിധി ഇനി ഞാനാണെന്നും വരുത്തിത്തീര്‍ക്കുന്നതില്‍ ദിമര്‍ത്താസ് വിജയം കാണുകയായിരുന്നു. ഉര്‍ദുഗാന്‍െറ വാക്ചാതുരിക്കൊപ്പം നില്‍ക്കാനാവുന്ന 42 കാരനായ യുവനേതാവ് 2014ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഒമ്പതു ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തത്തെിയിരുന്നു. അതാണ് ഒരു വര്‍ഷംകൊണ്ട് വീണ്ടും വര്‍ധിപ്പിച്ച് 13 ശതമാനത്തിലത്തെിച്ചത്. സര്‍ക്കാറിനു കീഴിലെ മതകാര്യ ഡയറക്ടറേറ്റ് നിരോധിക്കല്‍ ഉള്‍പ്പെടെ കടുത്ത പരിഷ്കാരങ്ങള്‍ മുന്നോട്ടുവെച്ച ദിമര്‍ത്താസിന്‍െറ മതവിരുദ്ധതക്ക് യൂറോപ്പിന്‍െറ ഉറച്ച പിന്തുണയുണ്ടെന്നതും ശ്രദ്ധേയമാണ്. 2012ല്‍ രൂപംനല്‍കിയ എച്ച്.ഡി.പി 550 അംഗ സഭയില്‍ 79 സീറ്റുകളാണ് ആദ്യ വരവില്‍തന്നെ സ്വന്തമാക്കിയത്. ഇതോടെ കുര്‍ദ് വിഷയത്തില്‍ സര്‍ക്കാറുമായി വിലപേശലിന് പാര്‍ട്ടിക്ക് മേല്‍ക്കൈയുണ്ടാകും. |
ലൂസിയോ എഫ്.സി ഗോവ മാര്‍ക്വീതാരം Posted: 08 Jun 2015 11:43 AM PDT Image: ![]() ഗോവ: മുന്‍ ബ്രസീല്‍ ലോകചാമ്പ്യന്‍ ടീമംഗം ലൂസിയോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്തു തട്ടാനത്തെുന്നു. എഫ്.സി ഗോവയാണ് മഞ്ഞപ്പടയുടെ മുന്‍ നായകനെ മാര്‍ക്വീ താരമായി ഐ.എസ്.എല്‍ രണ്ടാം സീസണില്‍ ഇന്ത്യന്‍ മണ്ണിലത്തെിക്കുന്നത്. ഇന്‍റര്‍മിലാന്‍, ബയര്‍ ലെവര്‍കൂസന്‍, ബയേണ്‍ മ്യൂണിക്, യുവന്‍റസ്, പാല്‍മിറസ് തുടങ്ങിയ ക്ളബുകളില്‍ കളിച്ച സെന്‍റര്‍ ബാക് താരം സീരി ‘എ’, കോപ ഇറ്റാലിയ, ചാമ്പ്യന്‍സ് ലീഗ്, ക്ളബ് ലോകകപ്പ്, ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് തുടങ്ങിയ കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു. ലോകകപ്പിനു പുറമെ, രണ്ട് കോണ്‍ഫെഡറേഷന്‍ കപ്പിലും ബ്രസീല്‍ ടീമിനൊപ്പം പങ്കാളിയായി. 2002 ദക്ഷിണകൊറിയ^ജപ്പാന്‍ ലോകകപ്പില്‍ മഞ്ഞപ്പടക്കുവേണ്ടി മുഴുവന്‍ മത്സരങ്ങളിലും പന്തുതട്ടിയ മൂന്നുതാരങ്ങളില്‍ ഒരാളും കൂടിയായിരുന്നു ലൂസിയോ. എഫ്.സി ഗോവ കോച്ച് സീക്കോയുടെ താല്‍പര്യമാണ് മുന്‍ കാനറി നായകനെ ഗോവന്‍ ടീമിലത്തെിച്ചത്. മറ്റൊരു ബ്രസീല്‍ താരം ആന്ദ്രെയെ നേരത്തെ ടീമിലത്തെിച്ചിരുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment