സ്വാഗതം
WELCOME

News Update..

Thursday, June 18, 2015

ഇ കോമേഴ്സ് വിപണി: ഇന്ത്യ ചൈനക്കുമുന്നില്‍ മുന്നില്‍ ശിശു Madhyamam News Feeds

ഇ കോമേഴ്സ് വിപണി: ഇന്ത്യ ചൈനക്കുമുന്നില്‍ മുന്നില്‍ ശിശു Madhyamam News Feeds

Link to

ഇ കോമേഴ്സ് വിപണി: ഇന്ത്യ ചൈനക്കുമുന്നില്‍ മുന്നില്‍ ശിശു

Posted: 18 Jun 2015 12:51 AM PDT

Image: 
Subtitle: 
ഓണ്‍ലൈന്‍ വിപണിയുടെ 55 ശതമാനവും കൈകാര്യം ചെയ്യുന്നത് ചൈനയും യു.എസും

മുംബൈ: ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണി അതിവേഗം വളരുകയാണെങ്കിലും ആഗോള ഇ കോമേഴ്സില്‍ ഇന്ത്യ ചൈനക്കു മുന്നില്‍ ശിശുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നടക്കുന്ന ഇ കോമേഴ്സിന്‍െറ  80 മടങ്ങാണ് ചൈനയില്‍ നടക്കുന്നതെന്ന് ഡിജിറ്റല്‍ ഗവേഷണ സ്ഥാപനമായ ഇ മാര്‍ക്കറ്ററിന്‍െറ റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ ഇന്ത്യന്‍ ഇ കോമേഴ്സ് വിപണിയില്‍ നടന്നത് 530 കോടി ഡോളറിന്‍െറ (33,920 കോടി രൂപ) ഇടപാടുകളായിരുന്നു. എന്നാല്‍ ചൈനയില്‍ ഇതേസമയത്ത് ് 42,626 കോടി ഡോളറിന്‍െറ (27,28,064 കോടി രൂപ) ഇടപാടുകളാണ് നടന്നത്. 30,560 കോടി ഡോളറിന്‍െറ (19,55,840 കോടി രൂപ) ഇടപാടുകളാണ് യൂ.എസില്‍ 2014 ല്‍ നടന്നത്. ഓണ്‍ലൈന്‍ വിപണിയുടെ 55 ശതമാനവും കൈകാര്യം ചെയ്യുന്നത് ചൈനയും യു.എസുമാണ്. 2018ഓടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണി 1750 കോടി ഡോളറിന്‍േറതായി (1,12,000 കോടി രൂപ) വളരും. പക്ഷേ അപ്പോഴേക്കും ചൈനയിലെ വിപണി ലക്ഷം കോടി ഡോളറിന്‍േറതായി (64 ലക്ഷം കോടി രൂപ) വളരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കന്യാസ്ത്രീയെ മാനഭംഗം ചെയ്ത സംഭവം: മുഖ്യ പ്രതി അറസ്റ്റില്‍

Posted: 18 Jun 2015 12:49 AM PDT

Image: 

കൊല്‍ക്കത്ത:  പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ബംഗ്ളാദേശ് സ്വദേശിയായ നസറുല്‍ (28) ആണ് അറസ്റ്റിലായത്. സീല്‍ദാ റെയില്‍ വേ സ്റ്റേഷനില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.  സംഭവത്തിനു ശേഷം ബംഗ്ളാദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാള്‍.

മാര്‍ച്ച് 14 ന്  റാണാഘട്ടിലെ മഠത്തിനുള്ളില്‍ ഒരു സംഘം അതിക്രമിച്ച് കടന്ന്  75 വയസുള്ള കന്യാസ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്യുകയായിരുന്നു. കോണ്‍വന്‍റില്‍ കയറിയ അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴാണ് വൃദ്ധ സന്ന്യസിനി ആക്രമണത്തിനിരയായത്. കോണ്‍വന്‍റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവരുകയും ചെയ്തു. സംഭവത്തില്‍ നേരത്തെ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

സമാധാന ചര്‍ച്ചക്ക് പാകിസ്താന്‍ തയാറെന്ന് റിപ്പോര്‍ട്ട്

Posted: 18 Jun 2015 12:10 AM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചക്ക് തയാറാണെന്ന് പാകിസ്താന്‍ സര്‍ക്കാര്‍. ഇന്ത്യയുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍  തയാറാണെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് വാര്‍ത്താ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചര്‍ച്ചക്കായി പാക് സര്‍ക്കാര്‍ വ്യവസ്ഥകളും നിബന്ധനകളും അറിയിച്ചിട്ടില്ല. ന്യൂഡല്‍ഹിയില്‍ വെച്ച് നയതന്ത്രഞ്ജരുമായി കൂടിക്കാഴ്ചകളുണ്ടാവാനാണ് സാധ്യത.
 നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ രണ്ടു ദിവസം മുമ്പ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദപരമായ ബന്ധം പുലര്‍ത്തണമെന്ന് അറിയിച്ചിരുന്നു. സമാധാനവും സമൃദ്ധിയും കൈവരിക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിക്കണമെന്നും ശരീഫ് പ്രസ്താവിച്ചിരുന്നു.

രാജ്യത്ത് അടിയന്തരാവസ്ഥ തിരിച്ചു വന്നേക്കാമെന്ന് അദ്വാനി

Posted: 17 Jun 2015 11:47 PM PDT

Image: 

ന്യൂഡല്‍ഹി: ജനാധിപത്യത്തിന് പരിക്കേല്‍ക്കുന്ന കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ വീണ്ടും ഉണ്ടായേക്കാമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്വാനി ഇക്കാര്യം അഭിപ്രായപ്പെട്ടത്.

രാഷ്ട്രീയത്തില്‍ ഇന്ന് മികച്ച നേതൃത്വമില്ല. അതിനാല്‍ തന്നെ ജനാധിപത്യം രാജ്യത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ളെന്ന് തനിക്ക് അഭിപ്രായമില്ല. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ദുര്‍ബലമായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവക്കെതിരായ പ്രതിരോധം ശക്തമല്ളെന്നും അദ്വാനി അഭിമുഖത്തില്‍ വ്യക്തമാക്കി.അതേസമയം അദ്വാനിയുടെ വാക്കുകള്‍ പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമില്ളെന്ന് തെളിയിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തത്തെിയിട്ടുണ്ട്.

മെഡിക്കല്‍ പ്രവേശ പരീക്ഷ 4 ആഴ്ചക്കകം നടത്താനാകില്ളെന്ന് സി.ബി.എസ്.ഇ

Posted: 17 Jun 2015 11:46 PM PDT

Image: 

ന്യൂഡല്‍ഹി: ക്രമക്കേടിനെ തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശപരീക്ഷ വീണ്ടും നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് സി.ബി.എസ്.ഇ. നാല് ആഴ്ചക്കുള്ളില്‍ പരീക്ഷ നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ കുറഞ്ഞ കാലയളവില്‍ പ്രവേശ പരീക്ഷ നടത്താനാവില്ളെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
അഖിലേന്ത്യാ തലത്തില്‍ മറ്റ് ഏഴു പരീക്ഷ നടത്താനുള്ളതിനാലാണ് റദ്ദാക്കിയ പരീക്ഷ സമയ ബന്ധിതമായി നടത്താന്‍ കഴിയാത്തതെന്നും സി.ബി.എസ്. ഇ അറിയിച്ചു. സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ഹരജി കോടതി നാളെ പരിഗണിക്കും.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് മെയ് അഞ്ചിന് നടത്തിയ മെഡിക്കല്‍ പ്രവേശ പരീക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി ജൂണ്‍ അഞ്ചിന് ഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്യുകയായിരുന്നു.  പത്തു സംസ്ഥാനങ്ങളിലെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ന്നിരിക്കാമെന്ന വാദത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി നാലാഴ്ചയ്ക്കകം വീണ്ടും പരീക്ഷ നടത്താന്‍ കോടതി സി.ബി.എസ്.ഇ ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ആറരലക്ഷത്തോളം വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടിവരും.

വന്യമൃഗശല്യം രൂക്ഷം: കര്‍ഷകര്‍ തൃശങ്കുവില്‍

Posted: 17 Jun 2015 11:33 PM PDT

മറയൂര്‍: മറയൂര്‍ മേഖലയിലെ കൃഷി ഭൂമിയില്‍ വന്യമൃഗ ശല്യം രൂക്ഷമായതിനത്തെുടര്‍ന്ന് കര്‍ഷകര്‍ തൃശങ്കുവില്‍. കൃഷി ഇറക്കാനോ, സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീട്ടില്‍ ഭയരഹിതമായി അന്തിയുറങ്ങാനോ ഇവര്‍ക്ക് കഴിയുന്നില്ല. സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീടിന്‍െറ ടെറസിനുമുകളില്‍ കുടില്‍ കെട്ടിയാണ് ഇവര്‍ അന്തിയുറങ്ങുന്നത്. മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് വന്യമൃഗങ്ങള്‍ കൃഷി ഭൂമിയിലിറങ്ങി കൃഷി നശിപ്പിക്കുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന ഈ മേഖലകളിലേക്ക് വനത്തില്‍നിന്ന് വന്യജീവികള്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമാണ്. പകല്‍ പോലും കൂട്ടമായി എത്തുന്ന കാട്ടാനകളും കാട്ടുപോത്തുകളും പന്നിക്കൂട്ടങ്ങളും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മുന്‍കാലങ്ങളില്‍ രാത്രിയില്‍ വനത്തിനുള്ളിലെ പാതയോരങ്ങളില്‍ മാത്രം കണ്ടുവന്ന വന്യമൃഗങ്ങള്‍ മനുഷ്യന്‍െറ ചെറിയ ഒരു സാമീപ്യം ഉണ്ടെന്നറിഞ്ഞാല്‍ ഉള്‍ക്കാടുകളിലേക്ക് ഓടിമറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ഭയരഹിതമായി ജനവാസ കേന്ദ്രങ്ങളില്‍ എത്തി സൈ്വര്യവിഹാരം നടത്തുന്നതിനാല്‍ കര്‍ഷകരായ ജനങ്ങള്‍ വളരെയേറെ ആശങ്കയിലാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ മേഖലയിലെ കര്‍ഷകര്‍ സ്വന്തം കിടപ്പാടങ്ങള്‍ വരെ പണയപ്പെടുത്തിയാണ് കൃഷിചെയ്ത് ഉപജീവനം നടത്തുന്നത്. കൃഷിഭൂമിയിലുള്ള തെങ്ങ്, കവുങ്ങ് പോലുള്ള ദീര്‍ഘകാല വിളകള്‍ വന്യമൃഗങ്ങള്‍ ഒറ്റനിമിഷം കൊണ്ടാണ് തകര്‍ത്തെറിയുന്നത്. കര്‍ഷകരുടെ ജീവിതമാണ് ഇതോടൊപ്പം തകര്‍ന്നടിയുന്നത്.
വന്യജീവികള്‍ കൃഷി നശിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും യഥാസമയത്ത് ലഭിക്കാറില്ല.
ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 2002 ജനുവരിയില്‍ 242 ആദിവാസി കുടുംബങ്ങള്‍ക്ക് ഒന്നര ഏക്കര്‍ കൃഷി ഭൂമിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊടുത്തിരുന്നു. എന്നാല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കാരണം ഈ കൃഷിയിടത്തില്‍നിന്ന് കുടിയിറക്കപ്പെടുമെന്ന് ആശങ്കയിലായിരുന്നു കര്‍ഷകര്‍. ഇവര്‍ ഇപ്പോള്‍ വന്യമൃഗ ശല്യത്താല്‍ സ്വയം കുടിയിറക്കത്തിന്‍െറ വക്കിലായിരിക്കയാണ്.

കാക്കത്തുരുത്തിയില്‍ മണല്‍ കടത്ത് വ്യാപകം

Posted: 17 Jun 2015 11:18 PM PDT

കണ്ണൂര്‍: ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് മറികടന്ന് കാക്കത്തുരുത്തി കടവില്‍നിന്ന് വ്യാപകമായി മണല്‍ കടത്തുന്നു. വാഹനങ്ങള്‍ കടവിലേക്ക് പ്രവേശിക്കാതിരിക്കാന്‍ പഞ്ചായത്ത് സ്ഥാപിച്ച ഗേറ്റിന്‍െറ പൂട്ട് തകര്‍ത്താണ് രാത്രിയില്‍ ലോറികളില്‍ മണല്‍ കടത്ത്. നാറാത്ത് പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണ് വളപട്ടണം പുഴയോരത്തെ കാക്കത്തുരുത്തി കടവ്. അമിതമായ മണലെടുപ്പ് കാരണം പുഴയിലെ പാമ്പുരുത്തി ദ്വീപ് നാശോന്മുഖമായ സാഹചര്യത്തിലാണ് പ്രദേശവാസികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണ മേഖലാ ദേശീയ ഹരിത ട്രൈബ്യൂണല്‍ മണല്‍ ഖനനതിന് വിലക്കേര്‍പ്പെടുത്തിയത്.
പാമ്പുരുത്തി ദ്വീപിന്‍െറ 200 മീറ്റര്‍ പരിധിയില്‍ മണല്‍ ഖനനം നിരോധിച്ചാണ് 2015 മേയ് 12ന് ട്രൈബ്യൂണല്‍ ഉത്തരവുണ്ടായത്. ഉത്തരവില്‍ നിര്‍ദേശിക്കുന്ന ദൂര പരിധിക്കുള്ളിലാണ് പാമ്പുരുത്തി ദ്വീപിന്‍െറ എതിര്‍ഭാഗത്തുള്ള കാക്കത്തുരുത്തി കടവ്. ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ മണല്‍കടത്ത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പഞ്ചായത്ത് അധികൃതര്‍ കടവിലേക്ക് പ്രവേശം നിയന്ത്രിക്കാന്‍ ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചത്. ഗേറ്റിന്‍െറ പൂട്ട് മണല്‍കടത്ത് സംഘം പൊട്ടിച്ച് കളയുകയായിരുന്നു. പ്രദേശവാസികള്‍ ഉള്‍പ്പെട്ട സംഘങ്ങളാണ് വിലക്ക് ലംഘിച്ച് മണല്‍ ഖനനം നടത്തുന്നതെന്നാണ് ആക്ഷേപം. പ്രദേശിക ജനപ്രതിനിധികളില്‍ ചിലരുടെ പിന്തുണയും ഇതിനുണ്ടത്രേ. രണ്ട് ദിവസം മുമ്പുവരെ കടവില്‍ മണല്‍ കൂട്ടിയിട്ട നിലയിലായിരുന്നു.
പിന്നീട് ഇത് തട്ടി നിരത്തിയതായി കാണപ്പെട്ടു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ജീവനക്കാരത്തെി തകര്‍ത്ത പൂട്ടിന് പകരം പുതിയത് സ്ഥാപിച്ചെങ്കിലും ഇതും എളുപ്പത്തില്‍ തകര്‍ക്കാവുന്ന വിധത്തിലുള്ളതാണെന്ന് നാട്ടുകാര്‍ പറയുന്നു.

കൊച്ചി നഗരസഭ: വാര്‍ഷിക പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരമില്ല

Posted: 17 Jun 2015 11:10 PM PDT

കൊച്ചി: ഭരണം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ കൊച്ചി നഗരസഭാ കോര്‍പറേഷന്‍െറ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്ക് ജില്ലാ പ്ളാനിങ് കമ്മിറ്റിയുടെ (ഡി.പി.സി) അംഗീകാരമില്ല.
ആയിരത്തിലധികം പദ്ധതികളുള്ള കൊച്ചി നഗരസഭയാണ് സമയപരിധി കഴിഞ്ഞിട്ടും പദ്ധതി സമര്‍പ്പണം പൂര്‍ത്തിയാക്കുന്നതില്‍ ഗുരുതര വീഴ്ചവരുത്തിയത്. ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനും നടപ്പാക്കേണ്ട എല്ലാ പദ്ധതികള്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായ ഡി.പി.സി അംഗീകാരം നിര്‍ബന്ധമാണ്. എന്നാല്‍, മാത്രമേ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതിത്തുക വിനിയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയൂ.
അതുകൊണ്ടാണ് പദ്ധതി സമര്‍പ്പണം എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചത്. കൊച്ചി കോര്‍പറേഷനില്‍ ഇനി വികസന പദ്ധതികള്‍ ഒന്നും നടക്കാന്‍ സാധ്യതയില്ളെന്നാണ് ഡി.പി.സി അംഗങ്ങള്‍ ചൂണ്ടികാണിക്കുന്നത്. നേരത്തേ, മേയ് 31ന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, സോഫ്റ്റ്വെയര്‍ തകരാര്‍മൂലം പല തദ്ദേശസ്ഥാപനങ്ങള്‍ക്കും പദ്ധതി യഥാസമയം സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ ജൂണ്‍ 15 വരെ സര്‍ക്കാര്‍ സമയം നീട്ടിനല്‍കുകയായിരുന്നു. മൊത്തം 111 തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയില്‍ കൊച്ചി നഗരസഭയും കീരംപാറ ഗ്രാമപഞ്ചായത്തും ഒഴികെ ബാക്കിയെല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും 2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയിട്ടുണ്ട്. ഇതില്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷംതന്നെ അംഗീകാരം നേടിയിരുന്നു.

ബ്രസീലിന് തോല്‍വി; നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്

Posted: 17 Jun 2015 11:10 PM PDT

Image: 

സാന്‍റിയാഗോ: ലോകകപ്പ് ക്വാര്‍ട്ടറില്‍ തങ്ങളെ തോല്‍പിച്ചതിനുള്ള പ്രതികാരം കൊളംബിയ കോപ്പയില്‍ തീര്‍ത്തു. കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരെ മുന്‍ ലോകജേതാക്കളായ ബ്രസിലീന് തോല്‍വി. ഒരു ഗോളിനാണ് മഞ്ഞപ്പടയെ ഫല്‍ക്കാവോയും സംഘവും പരാജയപ്പെടുത്തിയത്. 36ാം മിനിറ്റില്‍ മുരിളോയാണ് ബ്രസീല്‍ വല കുലുക്കിയത്. തുടര്‍ച്ചയായ 11ാം ജയം എന്ന മികവുമായി ആദ്യ മത്സരത്തില്‍ പെറുവിനെ 2^1ന് കെട്ടുകെട്ടിച്ചതിന്‍െറ ആഹ്ളാദത്തിലിറങ്ങിയ ബ്രസീല്‍ കൊളംബിയക്കു മുന്നില്‍ അമ്പേ പരാജയപ്പെട്ടു. ഈ കോപ്പ ടൂര്‍ണമെന്‍റിലെ ബ്രസീലിന്‍െറ ആദ്യ തോല്‍വിയാണിത്.

മത്സര ശേഷം ഇരു ടീമംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനും കൊളംബിയന്‍ സബ്സ്റ്റിറ്റ്യൂട്ട് താരം കാര്‍ലോസ് ബെക്കക്കും റഫറിയില്‍ നിന്നും ചുവപ്പ് കാര്‍ഡ് കിട്ടി.

ആദ്യ പകുതി തീരാന്‍ ഒമ്പതു മിനിറ്റ് അവശേഷിക്കെയായിരുന്നു ബ്രസീല്‍ പോസ്റ്റിനു മുന്നിലുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ നിന്നും കൊളംബിയന്‍ പ്രതിരോധതാരമായ മുരിളോ വല കുലുക്കിയത്. ബ്രസീല്‍ മുന്നേറ്റ നിരയെ നേരിടുന്നതിലും മുരിളോ മിടുക്കുകാട്ടി.

ഗോള്‍ വീണിട്ടും ഉണര്‍ന്നു കളിക്കാതെയായിരുന്നു ബ്രസീല്‍ ബാക്കി സമയം പോരാടിയത്. അതേ സമയം വെനിസ്വേലയില്‍നിന്ന് 1^0ത്തിന്‍െറ അട്ടിമറി ഏറ്റുവാങ്ങിയതിന്‍െറ മുറിവുമായി കളത്തിലിറങ്ങിയ ജോസെ പെക്കര്‍മാന്‍െറ സംഘം ബ്രസീലിനെ പ്രതിരോധത്തില്‍ പിടിച്ചുകെട്ടി. ആക്രമണത്തിന് മുന്‍തൂക്കം നല്‍കുന്ന കളിയായിരുന്നു കൊളംബിയ കാഴ്ച വെച്ചത്.  മത്സരത്തില്‍ ബ്രസീല്‍ നിരവധി അവസരങ്ങളാണ് കളഞ്ഞുകുളിച്ചത്. ആദ്യ പകുതിക്കു ശേഷം ബ്രസീല്‍ താരം ഫെര്‍മിനോക്ക് ഗോളിയില്ലാത്ത പോസ്റ്റ് ലഭിച്ചെങ്കിലും പുറത്തേക്കടിച്ച് കളയുകയായിരുന്നു.

ജെയിംസ് റോഡിഗ്രസ്, ക്യാപ്റ്റന്‍ റഡമല്‍ ഫല്‍കാവോ, ഫോര്‍വേഡ് കാര്‍ലോസ് ബക്ക, ചെല്‍സിയുടെ യുവന്‍ കഡ്രാഡോ, പോര്‍ട്ടോയുടെ ജാക്സന്‍ മാര്‍ട്ടിനസ് എന്നിവരാണ് കൊളംബിയയെ നയിച്ചത്. വെനിസ്വേലയില്‍നിന്നേറ്റ തോല്‍വിയില്‍ നിന്നുള്ള വന്‍തിരിച്ചു വരവായി കൊളംബിയയുടേത്. നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ബ്രസീലിന്‍െറ നില പരുങ്ങലിലായി. ക്വാര്‍ട്ടര്‍ പ്രവേശനം നേടണമെങ്കില്‍ വെനിസ്വേലയോടാണ് ജയിക്കേണ്ടത് നിര്‍ബന്ധമാണ്. കൊളംബിയയെ അട്ടിമറിച്ച സംഘമാണ് വെനിസ്വേലയുടേത്.

 

യു.എസില്‍ ചര്‍ച്ചില്‍ വെടിവെപ്പ്: 9 പേര്‍ കൊല്ലപ്പെട്ടു

Posted: 17 Jun 2015 10:59 PM PDT

Image: 

കൊളംബിയ: സൗത്ത് കരോളിനയിലെ ചാസ്റ്റെണിലെ ആഫ്രിക്കന്‍  അമേരിക്കന്‍ ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 8 പേര്‍ പള്ളിക്കുള്ളില്‍ വെച്ചും  ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പള്ളിയിലെ പുരോഹിതനും ഉള്‍പെടുന്നു.

ചര്‍ച്ചിനുനേരെയുണ്ടായത് വംശീയ ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ആക്രമണം ദുരന്തമായെന്ന് ചെസ്റ്റേണ്‍ മേയര്‍ പ്രതികരിച്ചു.
വെടിവെച്ചെന്ന് സംശയിക്കുന്ന 21 വയസ് തോന്നിക്കുന്ന വെളുത്ത വര്‍ഗക്കാരന് വേണ്ടി അന്വേഷണം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
 

ആര്‍.പി മാളിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിന്

Posted: 17 Jun 2015 10:50 PM PDT

കോഴിക്കോട്: ഭൂഗര്‍ഭ പാര്‍ക്കിങ് ഏരിയ കൊട്ടിയടച്ച് വാഹന പാര്‍ക്കിങ് ഇല്ലാതാക്കുന്ന ആര്‍.പി മാളിലെ അനധികൃത നിര്‍മാണപ്രവൃത്തിക്കെതിരെ മാളിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. മാളിനു പിന്നില്‍ മുകളിലായി പണിതീര്‍ന്ന സ്റ്റാര്‍ ഹോട്ടലിന് ടോയ്ലെറ്റ് സൗകര്യവും മറ്റുമൊരുക്കാനാണ് വ്യാപാരികളുടെ സൗകര്യങ്ങള്‍ കവര്‍ന്നെടുത്ത് പാര്‍ക്കിങ് ഏരിയയിലും റൂഫിന് മുകളിലും നിര്‍മാണം നടത്തുന്നത്. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ മാളിലെ വ്യാപാരത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായും ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണെന്നും വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു. പ്രതിഷേധത്തിന്‍െറ ഭാഗമായി ഒരുവിഭാഗം വ്യാപാരികള്‍ ഉടമക്ക് വാടക നല്‍കുന്നില്ല.
ആര്‍.പി മാളിലെ നാലു നിലകളിലായി 60ല്‍പരം വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ, നാലു തിയറ്ററുകളടങ്ങുന്ന ഫിലിം സിറ്റിയും മാള്‍ കെട്ടിടത്തിലുണ്ട്. ഇവിടേക്കുവരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ 200 കാറുകളുടെ പാര്‍ക്കിങ് ഏരിയ പ്ളാനില്‍ കാണിച്ചാണ് ഉടമ നിര്‍മാണാനുമതി നേടിയത്. എന്നാല്‍, നിലവില്‍ 40 കാറുകള്‍ നിര്‍ത്താനെ പാര്‍ക്കിങ് ഏരിയയില്‍ ഇടമുള്ളൂ. ഇതും കവര്‍ന്നെടുത്താണ് അണ്ടര്‍ഗ്രൗണ്ടില്‍ സ്റ്റാര്‍ ഹോട്ടലിനുവേണ്ടി ടോയ്ലെറ്റുകള്‍ നിര്‍മിക്കുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. പാര്‍ക്കിങ്ങിന് നീക്കിവെച്ചിടത്ത് ജനറേറ്റര്‍ മുറി നിര്‍മിച്ചതിനാല്‍ നല്ളൊരുഭാഗം നേരത്തേ നഷ്ടപ്പെട്ടിരുന്നു. വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗത്തോടുചേര്‍ന്നാണ് അനധികൃതമായി ടോയ്ലെറ്റുകള്‍ നിര്‍മിക്കുന്നത്. മാളിന് മുകളില്‍ കെട്ടിടത്തിനു പിന്നിലായാണ് ബഹുനില സ്റ്റാര്‍ ഹോട്ടല്‍ നിര്‍മിച്ചത്. ഉദ്ഘാടനം ഉടന്‍ നടക്കും. മാളിന്‍െറ റൂഫിന് മുകളില്‍ അനധികൃതമായി പത്തോളം ടോയ്ലെറ്റുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ടോയ്ലെറ്റില്‍നിന്ന് വെള്ളം ചോര്‍ന്നൊലിച്ച് മാളിന്‍െറ റൂഫ് ഭാഗികമായി തകര്‍ന്നു.
ഭക്ഷണശാലകളുടെ മുന്നിലേക്ക് മലിനജലം ചോര്‍ന്നൊലിച്ചുകൊണ്ടിരിക്കുന്നു. ഇതും പാര്‍ക്കിങ്ങിന്‍െറ അഭാവവുംമൂലം കച്ചവടം പകുതിയിലധികം കുറഞ്ഞെന്നാണ് വ്യാപാരികളുടെ പരാതി. നിര്‍മാണത്തിനുവേണ്ടി എമര്‍ജന്‍സി എക്സിറ്റ് മേഖല അടച്ചിട്ടതിനാല്‍ വ്യാപാരികള്‍ ഒന്നടങ്കം ആശങ്കയിലാണ്.
നഗരസഭാ സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയിട്ടും മാളിലെ അനധികൃതനിര്‍മാണം ദിവസങ്ങളോളം തുടര്‍ന്നിരുന്നു. ഇതത്തേുടര്‍ന്ന് മാളിലേക്കുള്ള വൈദ്യുതി കട്ട് ചെയ്യാന്‍ നഗരസഭ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കയാണ്. പൊലീസ് സഹായത്തോടെ നിര്‍മാണം നിര്‍ത്തിവെപ്പിക്കുമെന്ന് മേയറും നഗരസഭാ കൗണ്‍സിലും പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗത്തിന്‍െറയും ചില രാഷ്ട്രീയ നേതക്കളുടേയും ഒത്താശയോടെയാണ് അനധികൃതനിര്‍മാണം നടന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഒ.എം. ഭരദ്വാജ് ആരോപിച്ചു. പ്രതിഷേധിക്കുന്നവരെ വിലക്കെടുക്കാന്‍ മാളുടമ പ്രത്യേക സംഘത്തെ നിയോഗിച്ചതായി വ്യാപാരികള്‍ പറയുന്നു.
സ്റ്റാര്‍ ഹോട്ടല്‍ ഉടന്‍ തുറക്കുന്നതോടെ മാളിലെ പാര്‍ക്കിങ് പ്രശ്നം ഗുരുതരമാകും. ഹോട്ടലിലേക്ക് മുന്നൂറോളം ജീവനക്കാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടത്രെ.
ഇവരുടെ വാഹനങ്ങളും ഹോട്ടലിലേക്കുള്ള വാഹനങ്ങളും നിര്‍ത്തിയിടാന്‍ കെട്ടിടത്തിന് വേറെ പാര്‍ക്കിങ് ഏരിയയില്ല. മതിയായ പാര്‍ക്കിങ് സൗകര്യമില്ലാതെ ബഹുനില സ്റ്റാര്‍ ഹോട്ടലിന് അനുമതി നല്‍കിയതിനു പിന്നില്‍ ലക്ഷങ്ങള്‍ ഒഴുകിയതായാണ് വിവരം.

രാജ്യം വ്രത വിശുദ്ധിയില്‍; രാത്രി നമസ്കാരത്തിന് ആയിരങ്ങള്‍

Posted: 17 Jun 2015 09:39 PM PDT

Image: 
ദുബൈ: യു.എ.ഇയിലെ പ്രവാസികളടക്കമുള്ള മലയാളികളും വ്രത വിശുദ്ധിയുടെ നിറവില്‍. പകല്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും രാത്രിയെ പ്രാര്‍ഥനാനിര്‍ഭരമാക്കിയും ഇനി ഒരുമാസം. ബുധനാഴ്ച തുടങ്ങിയ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിന് ആയിരങ്ങളാണ് പള്ളികളിലത്തെിയത്. പള്ളികളോടനുബന്ധിച്ച് നോമ്പുതുറക്കുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.  
ചൊവ്വാഴ്ച രാത്രി റമദാന്‍ പ്രഖ്യാപനം വന്നതോടെ തന്നെ വിശ്വാസികള്‍ റമദാനെ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങിയിരുന്നു. റമദാന്‍െറ ആദ്യ പത്തുദിനം അനുഗ്രഹത്തിന്‍േറതാണ്. പിന്നീട് പാപമോചനവും നരകമോചനവും. 
വിശുദ്ധമാസത്തിലെ ഒരു നിമിഷവും പാഴായി പോകരുതെന്ന നിശ്ചയത്തിലാണ് വിശ്വാസികള്‍. പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും കൊണ്ട് പള്ളികള്‍ സജീവമാകും. രാത്രി നമസ്കാരത്തിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇമാമുമാര്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ഘട്ടംഘട്ടമായി ഓതി തീര്‍ക്കും. 
പള്ളിയങ്കണങ്ങള്‍ വിട്ട് രാത്രി നമസ്കാരത്തിന്‍റ നിര റോഡുകളിലേക്കും മറ്റും നീളും. മധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാമുമാരുള്ള പള്ളികള്‍ തേടി പോകുന്നവരുണ്ട്. ഉറക്കം ഉപേക്ഷിച്ച് റമദാന്‍ രാവുകളിലെ പുണ്യം നേടുന്നവര്‍ നിരവധിയാണ്. നോമ്പുകാലത്ത് ഒരാവര്‍ത്തി ഖുര്‍ആന്‍ പാരായണം ചെയ്യാനും വിശ്വാസികള്‍ക്ക് ശ്രദ്ധിക്കുന്നു. അര്‍ഥം മനസ്സിലാക്കി ഓതുന്നവരുമുണ്ട്. വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ സൗജന്യമായി ഗള്‍ഫ് നാടുകളില്‍ ലഭിക്കും. മിക്ക പള്ളികളിലും ഇഫ്താറുണ്ടാകും. ഒരു തളികക്ക് ചുറ്റും നാല് പേരെന്ന കണക്കിലാണ് നോമ്പ് തുറക്കാനുള്ള സംവിധാനം ഒരുക്കുക. 

ഒമാനില്‍ റമദാന്‍ വ്രതം ഇന്നുമുതല്‍

Posted: 17 Jun 2015 08:40 PM PDT

Image: 
മസ്കത്ത്: മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും കേരളത്തിനുമൊപ്പം ഒമാനിലും വിശുദ്ധ റമദാന്‍ വന്നത്തെി. ഇബ്രി, മഹ്ദ തുടങ്ങിയ ഇടങ്ങളില്‍ റമദാന്‍ മാസപ്പിറവി കണ്ടതോടെയാണ്  ഒൗഖാഫ് മതകാര്യ മന്ത്രാലയം റമദാന്‍ സ്ഥിരീകരിച്ചത്. ഒമാനില്‍ ബുധനാഴ്ച ശഅ്ബാന്‍ 29 ആയിരുന്നു. ഗോളശാസ്ത്ര ഗണിതമനുസരിച്ച് വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് നേരത്തേതന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളും ഒമാനും കേരളവും ഒന്നിച്ച് വ്രതമാരംഭിക്കുന്നതും ഈ റമദാന്‍െറ പ്രത്യേകതയാണ്. ഒമാനില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് സാധാരണ റമദാനും ഈദും എത്താറുള്ളത്. 
ഇനിയുള്ളത് ആത്മവിശുദ്ധിയുടെയും പാപവിമലീകരണത്തിന്‍െറയും രാപ്പകലുകള്‍. വിശ്വാസികള്‍ക്കിത് ആത്മനിര്‍വൃതിയുടെ മാസം. അന്നപാനീയങ്ങളും സുഖേച്ഛകളും  ദൈവേച്ഛക്ക് വഴിമാറുന്ന പകലുകള്‍. പ്രാര്‍ഥനകളിലും നമസ്കാരങ്ങളിലും ദൈവസ്മരണകളിലും മുഴുകി ജീവന്‍ വെപ്പിക്കുന്ന രാവുകള്‍. ദൈവത്തില്‍ സ്വയം സമര്‍പ്പിച്ച് പാപക്കറകള്‍ കഴുകി ആത്മാവിനെ സ്ഫടിക സമാനമാക്കാന്‍ കെല്‍പുള്ള  ദിനരാത്രങ്ങള്‍. ഖുര്‍ആന്‍ പാരായണവും സ്തോത്രവുമായി ദൈവത്തില്‍ അലിയുന്ന പുണ്യമുഹൂര്‍ത്തങ്ങള്‍. സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കുകയും നരകത്തിന്‍െറയും തിന്മയുടെയും വാതായനങ്ങള്‍ അടക്കപ്പെടുകയും ചെയ്യുന്ന പുണ്യദിനങ്ങള്‍... 
ഗള്‍ഫില്‍ ഇനി രാവുറങ്ങാത്ത നാളുകളാണ്. രാവറ്റം വരെ മസ്ജിദുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നിടുന്നു. പൂണ്യം പൂക്കുന്ന റമദാനെ വരവേല്‍ക്കാന്‍ ഒമാനിലെ വിശ്വാസികളും ഒരുങ്ങി. മസ്ജിദുകളില്‍ പ്രത്യേക നമസ്കാരത്തിന് വിശ്വാസികള്‍ ഒത്തുകൂടി.
 റമദാന്‍െറ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ഒമാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാന്യമായ വസ്ത്രധാരണ രീതിയും വേണമെന്നും പകല്‍സമയങ്ങളില്‍ പരസ്യമായി ഭക്ഷണം കഴിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസികളുടെ സൗകര്യത്തിന് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിസമയവും അധികൃതര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. 
33 വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റമദാനാണിത്. 15 മണിക്കൂറില്‍ കൂടുതലുള്ള ഈ റമദാന്‍ ദിനങ്ങളാണ് വരുന്നത്. കടുത്ത വേനല്‍ പ്രതീക്ഷിക്കുന്ന റമദാന്‍ കൂടിയാണ്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ട കാലാവസ്ഥ വ്യതിയാനം ഒമാന്‍െറ അന്തരീക്ഷം തണുപ്പിച്ചിട്ടുണ്ട്.  ഈ കാലാവസ്ഥ തുടരുകയാണെങ്കില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹമാവും. കടുത്ത വേനലത്തെിയാല്‍ നിര്‍മാണ മേഖലയിലും പുറത്തും ജോലിചെയ്യുന്നവരുടെ വ്രതത്തെ ബാധിക്കും. ചൂടുകൂടിയതിനാല്‍ ആരോഗ്യസുരക്ഷക്ക് ഭക്ഷണം ക്രമീകരിക്കണമെന്ന് ആരോഗ്യ മേഖലയിലുള്ളവരും നിര്‍ദേശിക്കുന്നു. 
ഇനി ഇഫ്താറുകളുടെ നാളുകളാണ്. സംഘടനകളും വ്യക്തികളും ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഒമാനിലെ മസ്ജിദുകളില്‍ ഇഫ്താറിന് വിപുലമായ ഒരുക്കങ്ങളാണ് അധികൃതര്‍ നടത്തുന്നത്. വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളുമായി വിവിധ ഭാഗങ്ങളില്‍ ടെന്‍റുകളും ഒരുങ്ങിക്കഴിഞ്ഞൂ. ഇത്തരം ഇഫ്താറുകളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.  മലയാളികളാണ് ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍. ഏതാണ്ടെല്ലാ മലയാളി സംഘടനകളും ഇഫ്താറുകള്‍ ഒരുക്കുന്നുണ്ട്. പല സംഘടനകളും ഇഫ്താര്‍ ദിനങ്ങള്‍ നേരത്തേ നിശ്ചയിച്ചു കഴിഞ്ഞു. വെള്ളിയാഴ്ചകളിലാണ് ഏറ്റവും കൂടുതല്‍ ഇഫ്താറുകള്‍ നടക്കുന്നത്. വേനലവധിക്ക് നിരവധി കുടുംബങ്ങള്‍ നാട്ടില്‍പോയത് മലയാളി ഇഫ്താറുകളുടെ പൊലിമ കുറക്കും. കമ്പനികളും സ്ഥാപനങ്ങളും ഇഫ്താറുകള്‍ സംഘടിപ്പിക്കുന്നു. 
വിവിധ ഹോട്ടലുകളില്‍ സ്റ്റാര്‍ ഇഫ്താറുകള്‍ വേറെയുമുണ്ട്. റമദാന്‍ വരവറിയിച്ചതോടെ മാര്‍ക്കറ്റുകളില്‍ റമദാന്‍ തിരക്കായി. പഴവര്‍ഗങ്ങളുടെ മൊത്ത വ്യാപാര കേന്ദ്രമായ മൊബേല സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് ഏറ്റവും തിരക്കനുഭവപ്പെട്ടത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാര്‍ക്കറ്റില്‍ നിന്നുതിരിയാന്‍ ഇടമില്ലായിരുന്നു. റമദാന്‍െറ പ്രത്യേക ഇനങ്ങളായ പഴവര്‍ഗങ്ങളും മറ്റും വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു സ്വദേശികളും വിദേശികളും.
 കഴിഞ്ഞദിവസങ്ങളില്‍ സ്വദേശികളുടെ തിരക്കാണ് ഏറെ അനുഭവപ്പെട്ടത്. റമദാനെ ഏറ്റവും പൊലിമയോടെ എതിരേല്‍ക്കുന്നവരാണ് സ്വദേശികള്‍. റമദാനുവേണ്ടി മാസങ്ങള്‍ക്ക് തന്നെ സ്വദേശികള്‍ മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. ഇനിയുള്ള ദിനരാത്രങ്ങള്‍ ജീവിതത്തില്‍ വെളിച്ചം പകരുന്നതും സ്വര്‍ഗത്തിലേക്ക് പാത ഒരുക്കുന്നതുമാവുമെന്ന പ്രത്യാശയിലാണ് വിശ്വാസികള്‍. 
 

എണ്ണ മേഖലയിലെ ജീവനക്കാരെ കുറയ്ക്കല്‍; ബാങ്ക് വായ്പയെടുത്തവര്‍ കുരുക്കില്‍

Posted: 17 Jun 2015 08:28 PM PDT

Image: 
ദോഹ: ആഗോള വിപണിയില്‍ എണ്ണ- വാതക വില കുറഞ്ഞ് നില്‍ക്കുന്ന സ്ഥിതി തുടരുന്ന സാഹചര്യത്തില്‍ കമ്പനികള്‍ നടത്തുന്ന ക്രമീകരണത്തെ തുടര്‍ന്ന് ജോലി നഷ്ടമായവരില്‍ നല്ളൊരു ശതമാനം ബാങ്ക് വായ്പയുടെ കുരുക്കില്‍. ജോലി തുടരുമെന്ന പ്രതീക്ഷയില്‍ വലിയ തുക ബാങ്കില്‍ നിന്ന് വായ്പയെടുത്ത് നാട്ടില്‍ നിക്ഷേപം നടത്തുകയും വീട് നിര്‍മിക്കുകയും മറ്റും ചെയ്തവരാണ് പ്രയാസം അനുഭവിക്കുന്നത്. 
ഖത്തര്‍ പെട്രോളിയം അടക്കം എണ്ണ കമ്പനികളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. ഈ ശമ്പളത്തിന്‍െറ അടിസ്ഥാനത്തില്‍ വന്‍ തുക ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവരാണ് കുടുങ്ങിയിരിക്കുന്നത്. 
ശമ്പളത്തിന്‍െറ 20ഉം 40ഉം ഇരട്ടിയാണ് മലയാളികള്‍ അടക്കം വായ്പയെടുത്തത്. ജോലി നഷ്ടമായതോടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയിട്ടുണ്ട്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവരെ തേടി വിളികളും എത്തിത്തുടങ്ങി. 
ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാനോ ഖത്തറില്‍ തുടരാനോ കഴിയാത്ത അവസ്ഥയിലാണ് ജോലി നഷ്ടപ്പെട്ട നല്ളൊരു വിഭാഗവും. ഇന്ത്യക്കാര്‍ക്ക് പുറമെ ഫിലിപ്പെന്‍സ്, ഇന്തോനേഷ്യ, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പൗരന്‍മാര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ബാങ്ക് വായ്പക്കൊപ്പം മക്കളുടെ വിദ്യാഭ്യാസവും പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കമ്പനികള്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിച്ചിരുന്നതിനാല്‍ എണ്ണ മേഖലയിലെ ജീവനക്കാരില്‍ ഒരു വിഭാഗം മക്കളെ ഉയര്‍ന്ന ഫീസ് നല്‍കേണ്ട ബ്രിട്ടീഷ് സിലബസ് സ്കൂളുകളില്‍ അടക്കമാണ് പഠിപ്പിച്ചിരുന്നത്. ഇവര്‍ക്ക് മക്കള്‍ക്ക് നാട്ടില്‍ ഇതേ സൗകര്യങ്ങളുള്ള സ്കൂളുകള്‍ കണ്ടത്തൊന്‍ കഴിയുന്നില്ളെന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തില്‍ ജോലി നഷ്ടപ്പെട്ടതോടെ എണ്ണ കമ്പനികളില്‍ ജോലി ചെയ്തിരുന്നവര്‍ അതത് രാജ്യങ്ങളുടെ എംബസിയെ സമീപിക്കുന്നുണ്ട്. ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബാങ്ക് വായ്പ ഒഴിവാക്കാനും പുതിയ ജോലി കണ്ടത്തൊനുമായി എംബസിയുടെ സഹായം തേടിയിരിക്കുന്നത്. ഒരു എണ്ണ കമ്പനി ബാങ്ക് വായ്പ തീര്‍ക്കാതെ എക്സിറ്റ് നല്‍കില്ളെന്ന് ജോലി നഷ്ടപ്പെട്ടാവരെ അറിയിച്ചിട്ടുമുണ്ട്. ബഹുഭൂരിഭാഗം കമ്പനികളും സേവനം അവസാനിപ്പിക്കുമ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ബാങ്കുകളിലേക്ക് നല്‍കുന്നതിനൊപ്പം ജീവനക്കാരെ ഒഴിവാക്കിയതും അറിയിക്കുന്നുണ്ട്. 
അതേസമയം, ഖത്തര്‍ പെട്രോളിയം പോലുള്ള കമ്പനികള്‍ രണ്ട് മാസത്തെ പൂര്‍ണ ശമ്പളവും ഇവിടത്തെ സ്കൂളുകളില്‍ പഠിക്കുന്ന മക്കള്‍ ഉള്ളവര്‍ക്ക് മൂന്നാമത്തെ മാസം ബേസിക് ശമ്പളവും നല്‍കിയ ശേഷമാണ് ജോലിയില്‍ നിന്ന് ഒഴിവാക്കുന്നത്. ജീവനക്കാരോട് ഏറ്റവും മാന്യമായ സമീപനം പുലര്‍ത്തിയാണ് എണ്ണം കുറയ്ക്കല്‍ പ്രക്രിയ നടക്കുന്നതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
പ്രവാസി സമൂഹത്തിന് വലിയൊരു അനുഭവവും പാഠവുമാണ് എണ്ണ കമ്പനികളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവരുടെ അവസ്ഥയെന്ന് സാമ്പത്തിക വിദഗ്ധന്‍ കുര്യന്‍ കുര്യാക്കോസ്  ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തൊഴില്‍ കരാറില്‍ തന്നെ ഒന്നോ രണ്ടോ മാസത്തെ നോട്ടിസ് നല്‍കി പിരിച്ചുവിടാനുള്ള അധികാരം കമ്പനികള്‍ക്ക് ഉണ്ടാകും. 
ഈ കരാറുകള്‍ പ്രകാരമാണ് ബഹുഭൂരിഭാഗം സ്ഥാപനങ്ങളും നടപടി കൈക്കൊള്ളുക. കരാര്‍ വായിച്ചുനോക്കിയ ശേഷം മാത്രം ഒപ്പിടുകയാണ് വേണ്ടത്. കരാര്‍ മനസ്സിലാക്കിയ ശേഷവും ശമ്പളത്തിന്‍െറ 40 ഇരട്ടി വരെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ സ്വയം കുഴി തോണ്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
നമ്മള്‍ മറ്റൊരു രാജ്യത്ത് ആ രാജ്യത്തിന്‍െറ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് ജീവിക്കേണ്ടതെന്നും ഏത് സമയവും തിരിച്ചുപോക്ക് പ്രതീക്ഷിക്കണമെന്നും കുര്യന്‍ കുര്യാക്കോസ് പറഞ്ഞു. 
 

റമദാന്‍െറ ദിനരാത്രങ്ങള്‍ വീണ്ടും; ആത്മ നിര്‍വൃതിക്കായി വിശ്വാസികള്‍

Posted: 17 Jun 2015 08:12 PM PDT

Image: 
ദമ്മാം: പാപങ്ങള്‍ കഴുകി കളഞ്ഞ് അകവും പുറവും ശുദ്ധിയാക്കി ജീവിത വിശുദ്ധി വീണ്ടെടുക്കാന്‍ ഒരിക്കല്‍ കൂടി റമദാന്‍െറ ദിനങ്ങള്‍ സമാഗതമായതിന്‍െറ ആഹ്ളാദത്തിലാണ് വിശ്വാസി സമൂഹം. 
ഇനിയുള്ളനാളുകള്‍ പ്രാര്‍ഥന നിര്‍ഭരമായ രാവുകളുടെയും ദാനധര്‍മങ്ങളുടെ പകലുകളുടേതുമാണ്. മനുഷ്യ മഹത്വത്തിന്‍െറ ഏത് അളവുകോല്‍ കൊണ്ട് അളന്നാലും ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മഹാനായ മുഹമ്മദ് നബിയുടെ നാട് റമദാനെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നതില്‍ അദ്ഭുതമേതുമില്ല. കൊടും ചൂടില്‍ പുറത്ത് പണിയെടുക്കുന്നവര്‍ക്ക് പുറമെ നഗരങ്ങളിലെ വിവിധ ഓഫിസുകളിലും കടകളിലും മാര്‍ക്കറ്റുകളിലും മറ്റും ജോലി ചെയ്യുന്ന പതിനായിരങ്ങള്‍ക്ക്  ആശ്വാസമായി മതകാര്യ വകുപ്പിന്‍െറയും സന്നദ്ധ സംഘടനകളുടെയുമൊക്കെ നേതൃത്വത്തില്‍ നോമ്പു തമ്പുകള്‍ സജീവമായി കഴിഞ്ഞു. വര്‍ഗ, വര്‍ണ, രാജ്യ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ തമ്പുകളിലേക്ക് കടന്നുചെല്ലാം. 
വിഭവ സമൃദ്ധമായ നോമ്പുതുറ സൗജന്യമായി ഇവിടങ്ങളില്‍ ലഭ്യമാണ്. രാജ്യത്തിന്‍െറ നഗര, ഗ്രാമാന്തരങ്ങളില്‍ കാരുണ്യത്തിന്‍െറ ഈ തമ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. വന്നു കയറുന്ന നോമ്പുകാരന് സൗകര്യമൊരുക്കുന്നതിനായി ഇനിയുള്ള 30 ദിനങ്ങളില്‍ ഇവിടെയെല്ലാം സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാവും. തമ്പുകള്‍ക്ക് പുറമെ പള്ളികളിലും നോമ്പു തുറക്ക് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ധനികരായ സ്വദേശികളുടെ വീടുകള്‍ക്കു മുന്നില്‍ ഇനി മുതല്‍ ദരിദ്രരുടെ സാന്നിധ്യമുണ്ടാവും. അവര്‍ക്കുമേല്‍ ദാനധര്‍മങ്ങളുടെ നീരുറവ ചുരത്തപ്പെടും. 
നിര്‍ബന്ധ സകാത്തിന് പുറമെ സ്വദേശികളും വിദേശികളും ദാനധര്‍മങ്ങളുടെ കെട്ടഴിച്ചുവിടുന്നത് റമദാനിലാണ്. പുണ്യനാളുകളില്‍ പരമാവധി നന്മകള്‍ വാരിക്കൂട്ടുകയെന്ന ലക്ഷ്യമാണിതിന് പിറകിലുള്ളത്. പട്ടിണി കിടക്കുന്നവനും കഷ്ടപ്പെടുന്നവനും ഇത് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. പുണ്യപ്രവാചകരുടെ കാല്‍പ്പാടുകള്‍ വീണ് ധന്യമായ ഇരു ഹറമുകളിലും ലക്ഷക്കണക്കിന് വിശ്വാസികളാണ് നോമ്പുതുറക്കാനും പ്രാര്‍ഥനകള്‍ക്കുമായി റമദാനില്‍ ഒഴുകിയത്തെുന്നത്. എത്രപേര്‍ വന്നാലും ഇരു കൈകളും നീട്ടി പുഞ്ചിരി തൂകി തീര്‍ഥാടകരെ ഹറമിലെ സന്നദ്ധപ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു. 
അവര്‍ക്ക് നോമ്പുതുറക്കുള്ള വിഭവങ്ങള്‍ കൃത്യസമയത്ത് സുപ്രകളിലത്തെുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ എല്ലാ അവശിഷ്ടങ്ങളും നീക്കം ചെയ്ത് അവിടം നമസ്കാര സ്ഥലമായി മാറുന്നു. 
ഇത്രയധികം ദേശങ്ങളില്‍ നിന്നത്തെിയവര്‍ ഒരുമിച്ചിരുന്ന് നോമ്പു തുറക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ദൃശ്യം ലോകത്തെവിടെയും കാണാനാവില്ല. തൊഴിലാളികള്‍ക്ക് ആശ്വാസമായി ജോലി സമയം എട്ടില്‍ നിന്ന് ആറു മണിക്കൂറായി അധികൃതര്‍ കുറച്ചു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് മണിക്കുര്‍ ജോലി ചെയ്താല്‍ മതി. കടുത്ത ചൂടുകാരണം ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ നല്‍കിയ വിശ്രമം തൊഴിലാളികള്‍ക്ക് ആശ്വാസമാവും. 
ഈ വര്‍ഷം ദൈര്‍ഘ്യമേറിയ പകലുകളാണ് നോമ്പുകാരനെ കാത്തിരിക്കുന്നത്. റമദാനിലെ ആദ്യ പത്തില്‍ 44 ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെട്ടേക്കും. ഇത് 50 ഡിഗ്രി വരെ എത്താനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. 
എന്നാല്‍, ഈ പ്രതിസന്ധികളൊന്നും നോമ്പുകാരുടെ ആവേശം കെടുത്തില്ളെന്ന് തീര്‍ത്തു പറയാം. 

റമദാന്‍ ചിന്തകള്‍

Posted: 17 Jun 2015 08:01 PM PDT

Image: 

സി. ദാവൂദ്
ലോക ജനസംഖ്യയുടെ 23 ശതമാനം വരുന്ന മുസ്ലിംകള്‍ വിശുദ്ധ മാസമായ റമദാനിലേക്ക് പ്രവേശിക്കുകയാണ്. നഗര-ഗ്രാമ, സ്ത്രീ-പുരുഷ, ധനിക-ദരിദ്ര വ്യത്യാസങ്ങളില്ലാതെ ലോകമെങ്ങും മുസ്ലിം ജീവിതങ്ങള്‍ സവിശേഷ രീതികളിലേക്ക് മാറുന്ന, സാമൂഹികശാസ്ത്രപരമായി അപൂര്‍വതകളുള്ള ഒരു സന്ദര്‍ഭത്തെയാണ് റമദാന്‍ അടയാളപ്പെടുത്തുന്നത്. ജനകീയമായ ആത്മീയത എന്നത് ഇസ്ലാമിന്‍െറ വലിയൊരു ദാര്‍ശനിക സൗന്ദര്യമാണ്. റമദാന്‍ ഈ സൗന്ദര്യത്തെ ധാരാളമായി വഹിക്കുന്നുണ്ട്. മുസ്ലിം വ്യക്തികള്‍ ഓരോരുത്തരും മാത്രമല്ല, കച്ചവടം മുതല്‍ വിനോദം വരെ, അങ്ങാടി മുതല്‍ പള്ളി വരെ നാഗരിക ജീവിതത്തിന്‍െറ സര്‍വതലങ്ങളെയും ഈ മാസം സ്പര്‍ശിച്ചുപോകുന്നുണ്ട്. പള്ളിയിലെ മൗലവിയും കളിക്കളത്തിലെ താരവും തെരുവിലെ ചുമട്ടുതൊഴിലാളിയും കൊട്ടാരത്തിലെ അധികാരിയുമെല്ലാം പങ്കുകൊള്ളുന്ന ആധ്യാത്മികതയുടെ മഹോത്സവംതന്നെയാണ് റമദാന്‍.
ആത്മവിചാരണ, പശ്ചാത്താപം, മുന്നൊരുക്കം, കരുതിവെപ്പ്, ആത്മനിയന്ത്രണം, ധ്യാനം, നിഷ്ഠ തുടങ്ങിയ മൂല്യങ്ങള്‍ക്കായി വര്‍ഷത്തില്‍ ഒരു മാസം നീക്കിവെക്കുന്നുവെന്നതാണ് റമദാനെക്കുറിച്ച പ്രധാനപ്പെട്ടൊരു സങ്കല്‍പം. ആത്മാവിനെയും ശരീരത്തെയും സമ്പത്തിനെയും സ്ഫുടംചെയ്തെടുത്ത്, അടുത്ത വര്‍ഷത്തേക്കുള്ള ഊര്‍ജം സംഭരിക്കണം. വ്യക്തിത്വ നിര്‍മിതി, വ്യക്തിത്വ വികാസം എന്നിവയുമായി ബന്ധപ്പെട്ട ഒരുപക്ഷേ, പ്രപഞ്ചത്തിലെ ഏറ്റവും സംഘടിതവും വിപുലവുമായ ആവിഷ്കാരമായിരിക്കും റമദാന്‍. ഒരു നാഗരികത അപ്പാടെ ധ്യാനത്തിലേക്ക് പ്രവേശിക്കുന്ന അപൂര്‍വമായ സന്ദര്‍ഭമാണത്. ആഗോള ജനസമൂഹത്തിന്‍െറ പ്രധാനപ്പെട്ടൊരു ഭാഗം ആത്മീയവും ശാരീരികവുമായ അത്തരമൊരു ധ്യാനത്തിലേക്ക് പ്രവേശിക്കുമ്പോള്‍, തീര്‍ച്ചയായും ഗൗരവപ്പെട്ട ആലോചനകളുടെ സന്ദര്‍ഭംകൂടിയാണത്.
സമകാലിക സാര്‍വദേശീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ റമദാനിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ മുസ്ലിം സമൂഹമൊന്നടങ്കം, നേതൃത്വവും അനുയായികളുമുള്‍പ്പെടെ, നിശിതമായ ആത്മവിചാരണകള്‍ നടത്തേണ്ട സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ റമദാന്‍ സമാഗതമാവുന്നത്. മനുഷ്യസമൂഹത്തിന്‍െറ ഏകതയാണ് ഇസ്ലാമിന്‍െറ ലക്ഷ്യങ്ങളിലൊന്നായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മനുഷ്യരെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കാനുള്ള ഒരു ചട്ടക്കൂട് എന്ന നിലക്കാണ് ഇസ്ലാം പ്രവാചകന്മാരുടെ കാലത്തും അതിനു ശേഷവും ചരിത്രത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍, മനുഷ്യസമുദായത്തെ മൊത്തം ഏകീകരിക്കാനുള്ള ശക്തിസ്രോതസ്സ് എന്ന നില പോകട്ടെ, മുസ്ലിം സമുദായത്തെതന്നെ ഒന്നിപ്പിക്കാനുള്ള അതിന്‍െറ ശേഷി വ്യാപകമായി ചോദ്യംചെയ്യപ്പെടുന്ന കാലമാണിത്. സലഫി, സുന്നി, ശിയാ, കുര്‍ദ്, അലവി, ഹൂതി എന്നിങ്ങനെയെല്ലാമുള്ള വിഭജനങ്ങളും അതിനത്തെുടര്‍ന്നുള്ള രക്തം കുത്തിയൊലിക്കുന്ന സംഘര്‍ഷങ്ങളും മുസ്ലിം ഹൃദയഭൂമികളെ അസ്വസ്ഥഭരിതമാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും അപകടകരമായ ദേശങ്ങളായി പ്രസ്തുത പ്രദേശങ്ങള്‍ മാറിക്കഴിഞ്ഞു. ആഗോള നാഗരിക, സാമ്പത്തിക ജീവിതങ്ങള്‍ക്ക് മേല്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണ് ആ പ്രദേശങ്ങള്‍ എന്ന കാരണത്താല്‍തന്നെ പ്രസ്തുത സംഘര്‍ഷങ്ങള്‍ സാര്‍വദേശീയ മനുഷ്യജീവിതത്തത്തെന്നെ സ്വാധീനിക്കുന്നു. അതായത്, മനുഷ്യ നാഗരികതയത്തെന്നെ സന്ദിഗ്ധതയില്‍ പെടുത്തുന്ന വലിയ അപകടങ്ങളാണ് അവിടങ്ങളില്‍ നടക്കുന്നത്. നാഗരികതയുടെ വിളക്കുമാടങ്ങളായി ജ്വലിച്ചുനിന്നിരുന്ന ആ ദേശങ്ങള്‍ എങ്ങനെ ഏറ്റവും കെട്ട വാര്‍ത്തകളുടെ ഉറവിടങ്ങളായി മാറി? മനുഷ്യസമുദായത്തെ ഏകീകരിച്ച് സമാധാനപൂര്‍ണമായ ജീവിതം രൂപപ്പെടുത്താന്‍ ബാധ്യസ്ഥമായ ആളുകള്‍ എങ്ങനെ മനുഷ്യരെ നടുക്കുന്ന സംഘര്‍ഷങ്ങളുടെ നടത്തിപ്പുകാരായി? മഹാപണ്ഡിതരെയും ജനകീയ നേതാക്കളെയും കൂട്ട വധശിക്ഷക്ക് വിധേയമാക്കുന്ന തരത്തില്‍ മുസ്ലിംനാടുകള്‍ എങ്ങനെ ജനാധിപത്യവിരുദ്ധരായ സ്വേച്ഛാധിപതികളുടെ കൈകളില്‍ അമര്‍ന്നു? റമദാനിലേക്ക് പ്രവേശിക്കുമ്പോള്‍ മുസ്ലിം ജനസമൂഹം സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍ നിരവധിയാണ്. പരസ്പരം കുറ്റപ്പെടുത്തി ഉത്തരം കണ്ടത്തൊവുന്നതല്ല മേല്‍ ചോദ്യങ്ങള്‍. ആത്മവിചാരണയുടെ കാലം എന്നാല്‍, പരസ്പരം കുറ്റപ്പെടുത്താനുള്ളതുമല്ല; മറിച്ച്, സ്വയം ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങളിലേക്ക് യാത്ര ആരംഭിക്കാനുള്ളതുമാണ്. ആ നിലയില്‍, ഒരു ജനസമൂഹമെന്ന നിലക്ക് മുസ്ലിംകളൊന്നടങ്കം പുതിയ ജീവിതങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട സന്ദര്‍ഭമാണിത്. ലോകത്തെ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള സമൂഹം, ലോകത്തെ ഏറ്റവും വലിയ ഊര്‍ജസ്രോതസ്സുകള്‍ കൈവശംവെച്ചിരിക്കുന്ന സമുദായം, ഉള്‍ക്കനമുള്ള ഒരു ദര്‍ശനത്തെ കൊണ്ടുനടക്കുന്ന സമുദായം എന്നെല്ലാമുള്ള നിലക്ക് അത്യന്തം ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള ഒരു ജനതയാണവര്‍. അവര്‍ തികഞ്ഞ ധ്യാനത്തിലേക്ക് പ്രവേശിക്കട്ടെ. സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ശരിക്കും ആലോചിക്കട്ടെ. പുതുവഴികള്‍ക്കായി പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യട്ടെ.

 

ഡോ. ഹുസൈന്‍ മടവൂര്‍
മനുഷ്യനെ നന്നാക്കുന്നതില്‍ വ്രതാനുഷ്ഠാനത്തിന് വലിയ പങ്കുള്ളതുകൊണ്ടാവാം എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനം നിയമമാക്കപ്പെട്ടിട്ടുള്ളത്. ശാരീരികവും മാനസികവുമായ  നിയന്ത്രണമാണല്ളോ വ്രതം. അനിയന്ത്രിതമായ ജീവിതശൈലിയില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ വ്രതത്തിന് സാധിക്കും.  ഭക്ഷണപാനീയങ്ങളും അഹിതവികാരങ്ങളും വെടിഞ്ഞുള്ള ഒരു സ്വയം പരിശീലനമാണ് നോമ്പുകാരന്‍െറ ജീവിതം. മുന്‍ സമൂഹങ്ങളെപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നുവെന്ന് ഖുര്‍ആന്‍  പ്രസ്താവിക്കുന്നു. നോമ്പിന്‍െറ ഗുണവും ഉദ്ദേശ്യവുമായി പറഞ്ഞത് ‘നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കാന്‍ എന്നാണ്’.
വിശുദ്ധറമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ മുസ്ലിംസമൂഹം വളരെ നേരത്തേ ഒരുങ്ങിക്കഴിഞ്ഞു. ഇനി ഒരുമാസം നോമ്പിന്‍െറ ആരവങ്ങളാണ്. ഒരു ആരാധനയെ ഇത്രയേറെ ആഹ്ളാദത്തോടെ വരവേല്‍ക്കുക അത്യപൂര്‍വമായ കാഴ്ചയാണ്. ഓരോ നാട്ടിലും ഓരോതരം സമ്പ്രദായങ്ങള്‍ റമദാനിനെ വരവേല്‍ക്കാനായുണ്ട്. റമദാനിന്‍െറ വരവോടെ വീടും പരിസരവും പള്ളിയും മദ്റസയും അടിച്ചുവാരി വൃത്തിയാക്കുകയും കെട്ടിടങ്ങള്‍ പുതിയ പെയിന്‍റടിച്ച് മനോഹരമാക്കുകയും ചെയ്യുക പതിവാണ്. ഒരു അതിഥിയുടെ വരവിനായി കാത്തിരിക്കുന്ന പ്രതീതിയാണ് ഇതുകൊണ്ടുണ്ടാവുന്നത്. വ്രതാനുഷ്ഠാനത്തെ ഉത്സവാവേശത്തോടെ സ്വീകരിക്കുന്നതില്‍ സാംസ്കാരികവൈവിധ്യത്തിന്‍െറ ഭിന്നഭാവങ്ങള്‍ ഇസ്ലാമിക സമൂഹങ്ങളില്‍ പ്രകടമാണ്. പകല്‍ മുഴുവനും പട്ടിണികിടക്കുന്ന നോമ്പുകാരന്‍ ഒരു ബാഹ്യപ്രേരണയുമില്ലാതെയാണ് ഭക്ഷണമുപേക്ഷിക്കുന്നത്. ഹലാലായ ഭക്ഷണം, നല്ല വിശപ്പുള്ള നേരം, ആരും കാണാത്ത സാഹചര്യം എന്നാലും വ്രതകാലത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് വ്രതം അല്ലാഹുവിന്‍െറ  കല്‍പനപ്രകാരമാണ് അനുഷ്ഠിക്കുന്നത് എന്നതുകൊണ്ടാണ്. ‘നോമ്പ് എനിക്കുള്ളതാണ്, ഞാനാണതിന് പ്രതിഫലം നല്‍കുക. എന്‍െറ കല്‍പനയനുസരിച്ചാണ് നോമ്പുകാരന്‍ ഭക്ഷണവും പാനീയവും വികാരവും ഉപേക്ഷിച്ചിട്ടുള്ളത്’ എന്ന് അല്ലാഹു പറയുന്നതായി ഹദീസില്‍ വന്നിട്ടുണ്ട്. ശക്തമായ ഒരു സ്വയം നിയന്ത്രണമാണ് നോമ്പിന്‍െറ അകക്കാമ്പെന്നുസാരം. നാവിനെയും മറ്റവയവങ്ങളെയും നിയന്ത്രിക്കാത്തവന്‍െറ നോമ്പിന് പ്രതിഫലം നഷ്ടപ്പെടും. ഏതൊരാള്‍ ചീത്തവാക്കും മോശമായ പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലയോ അവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് ഒരു താല്‍പര്യവുമില്ളെന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്.
അല്ലാഹുവിന്‍െറ പ്രീതിമാത്രം കാംക്ഷിച്ച് ഒരാള്‍ നോമ്പെടുത്താല്‍ അവന്‍ നരകത്തില്‍നിന്ന് 70 വര്‍ഷം അകറ്റപ്പെടുമെന്നും സ്വര്‍ഗത്തിലേക്ക് കടക്കാനായി നോമ്പുകാര്‍ക്ക് മാത്രമായി റയ്യാന്‍ എന്ന ഒരു പ്രത്യേക കവാടമുണ്ടെന്നും ഹദീസിലുണ്ട്. ഇത് സൂചിപ്പിക്കുന്നത് വ്രതാനുഷ്ഠാനത്തിന്‍െറ ആത്മീയവും പാരത്രികവുമായ നേട്ടങ്ങളെയാണ്. ഒരാള്‍ കരുതിക്കൂട്ടി ഒരു നോമ്പുപേക്ഷിച്ചാല്‍ ജീവിതം മുഴുവന്‍ നോമ്പെടുത്താലും അതിന് പകരമാവില്ളെന്ന് നബിവചനം നോമ്പുകാരന്‍െറ ഉദ്ദേശ്യശുദ്ധിയെ വ്യക്തമാക്കുന്നുണ്ട്. മനുഷ്യസമൂഹത്തിന്‍െറ വഴികാട്ടിയായ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പാരായണത്തിനും ഖുര്‍ആന്‍ പഠനത്തിനും റമദാനില്‍ വലിയ പ്രാധാന്യമുണ്ട്. മുസ്ലിംകള്‍ റമദാനില്‍ ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുക സാധാരണമാണ്. ഖുര്‍ആനിന്‍െറ ആദര്‍ശം മനസ്സിലാക്കി ജീവിതത്തില്‍ക്കൊണ്ടുവരാന്‍കൂടി നാം റമദാനിനെ ഉപയോഗപ്പെടുത്തണം.
വ്രതം ഒരു പരിചയാണെന്ന് നബി പറഞ്ഞിട്ടുണ്ട്. സാമൂഹികശാസ്ത്രപരമായി വിശദീകരിക്കേണ്ട ഒരു വചനമാണിത്. യുദ്ധഭൂമിയില്‍ ശത്രുവിന്‍െറ വെട്ടും കുത്തും തടുക്കുന്ന ശക്തമായ ആയുധമാണ് പരിച. വിശ്വാസിയുടെ പ്രതിരോധായുധം വ്രതമാണെന്നര്‍ഥം. അതെ, നാം ഒരു യുദ്ധക്കളത്തിലാണ്. നമ്മെ ആക്രമിക്കുന്ന ശത്രുക്കള്‍ ഏറെയാണ്. ദേഹേച്ഛകള്‍, ചീത്തക്കൂട്ടുകാര്‍, അധര്‍മത്തിലേക്ക് ക്ഷണിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരില്‍ ദുര്‍വിചാരമുണ്ടാക്കുന്ന പിശാചുക്കള്‍... അങ്ങനെ പലരും നമ്മെ ആക്രമിക്കുന്നുണ്ട്. അവരുടെ ആക്രമണങ്ങളെയെല്ലാം തടുത്തുനിര്‍ത്താന്‍ നമുക്കുള്ള ആയുധമാണ് വ്രതം. റമദാന്‍ അനുഭവിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ നരകകവാടങ്ങള്‍ അടക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും പിശാചുക്കള്‍ ബന്ധനസ്ഥരാവുകയും ചെയ്യും.  അങ്ങനെ റമദാന്‍ നമ്മെ സമ്പൂര്‍ണമായ ഒരു ശുദ്ധീകരണത്തിന് സഹായിക്കും. പകല്‍നേരത്ത് ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കുകയും രാത്രികാലങ്ങളില്‍ ദീര്‍ഘമായ പ്രാര്‍ഥനകളും നമസ്കാരവും നിര്‍വഹിക്കലും നോമ്പിന്‍െറ പ്രകടമായ അനുഭവമാണല്ളോ? എന്നാല്‍, നോമ്പുകാലത്ത് ചിലര്‍ അമിതാഹാരം കഴിക്കുന്നത് മൂലം വേണ്ടവിധം ആരാധന നടത്താന്‍  സാധിക്കുന്നില്ല. നോമ്പുകാലമായ റമദാന്‍മാസം ഒരു ഭക്ഷണമേളയായാണ് പലരും കരുതുന്നത്. അശാസ്ത്രീയവും അനാരോഗ്യകരവും അസമയത്തുള്ളതുമായ ഭക്ഷണം നോമ്പുകാരുടെ  ആരോഗ്യത്തിനും ഹാനികരമാണ്. നോമ്പുകാലത് നബി (സ) ലഘുഭക്ഷണമാണ് കഴിച്ചിരുന്നത്. അല്‍പം ഈത്തപ്പഴവും പച്ചവെള്ളവും.
നോമ്പുതുറയിലേക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുകവഴി വ്രതാനുഷ്ഠാനം കൂടുതല്‍ സാമൂഹിക പ്രാധാന്യമുള്ളതായിത്തീരുന്നു. നോമ്പ് കഴിഞ്ഞ് പെരുന്നാളാഘോഷിക്കുന്ന ദിവസം ആരും പട്ടിണികിടക്കാതിരിക്കാനാണ് ഫിത്ര്‍ സകാത് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്.
മതത്തില്‍ നിര്‍ബന്ധമായ ഒരു ആരാധന വേണ്ടവിധം നിര്‍വഹിക്കപ്പെടുമ്പോള്‍ അതിന്‍െറ പാര്‍ശ്വഫലമെന്നോണം സാമൂഹികസുരക്ഷയും സാധ്യമാകുന്നു. വ്രതാനുഷ്ഠാനം വിശ്വാസികളെ കൂടുതല്‍ ഭക്തരും ഊര്‍ജ്ജസ്വലരുമാക്കിത്തീര്‍ക്കുമാറാവട്ടെ. വിശുദ്ധ റമദാനിന് സ്വാഗതം.

അഭയാര്‍ഥികള്‍ക്കായി ഇനിയും മുതലക്കണ്ണീര്‍ പൊഴിക്കാം

Posted: 17 Jun 2015 07:49 PM PDT

Image: 

നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന ഏറ്റവും ഭയാനകമായ പ്രശ്നമാണ് അഭയാര്‍ഥികളുടേതെന്ന മുന്നറിയിപ്പുമായി ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് ആഗോള സമൂഹത്തിന്‍െറ മുഴുവന്‍ ശ്രദ്ധയും ജാഗ്രതയും ആവശ്യപ്പെടുന്നു. ജൂണ്‍ 20ന്‍െറ ലോക അഭയാര്‍ഥി ദിനത്തിനു മുന്നോടിയായി തയാറാക്കിയ റിപ്പോര്‍ട്ടിലെ നടുക്കുന്ന കണക്കുകളും ഹൃദയഭേദകമായ ചിത്രങ്ങളും മറ്റേത് ജനസമൂഹത്തെയുംപോലെ  ജീവിക്കാന്‍ അവകാശമുള്ള കോടിക്കണക്കിനു ഹതഭാഗ്യരുടെ ജീവിതപരീക്ഷണത്തെയാണ് ആഗോളസമൂഹത്തിനു മുന്നില്‍ അനാവൃതമാക്കുന്നത്. നാല് ദശലക്ഷം സിറിയന്‍ പൗരന്മാരാണത്രെ ഇന്ന് തുര്‍ക്കി, ലബനാന്‍, ജോര്‍ഡന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നത്. സബ്സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും പിഴുതെറിയപ്പെട്ട മനുഷ്യരുടെ എണ്ണം മുപ്പത് ലക്ഷം കവിയുമത്രെ. ആഭ്യന്തര കാലുഷ്യംകൊണ്ട് തകര്‍ന്നടിഞ്ഞ ഇറാഖ്, ലിബിയ, യമന്‍, അഫ്ഗാനിസ്താന്‍, സുഡാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക് , മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെടുന്ന മനുഷ്യര്‍ അയല്‍രാജ്യങ്ങളിലും വിദൂരസ്ഥമായ ഇടങ്ങളിലും പലായനം ചെയ്യുന്നത് മരണത്തിനു സ്വയം വിട്ടുകൊടുക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട്  മാത്രമാണ്. ഈ ഹതഭാഗ്യരുടെ ജീവിതപരീക്ഷണങ്ങളെ കുറിച്ചുള്ള നടുക്കുന്ന വാര്‍ത്തകള്‍ കൂടെക്കൂടെ നമ്മെ തേടിവരാറുണ്ടെങ്കിലും മനുഷ്യത്വം മരവിച്ച ലോകത്തിന് അവര്‍ക്കുവേണ്ടി മുതലക്കണ്ണീര്‍ പൊഴിക്കാനേ സാധിക്കാറുള്ളൂ. സാമ്രാജ്യത്വത്തിന്‍െറ കടന്നുകയറ്റം, സ്വേച്ഛാധിപതികള്‍ പുറത്തെടുക്കുന്ന ഭരണകൂട ഭീകരത, വര്‍ഗീയവും വംശീയവുമായ സങ്കുചിതത്വം, ആത്യന്തിക ചിന്താഗതികള്‍ തുടങ്ങി നമ്മുടെ ജീവിതപരിസരത്തെ കാര്‍മേഘാവൃതമാക്കുന്ന ആസുരശക്തികളാണ് ജനതകളെ അവരുടെ ജന്മഗേഹങ്ങളില്‍നിന്നും പിറന്നമണ്ണില്‍നിന്നും ആട്ടിയോടിക്കുന്നത്. ദിനംപ്രതി 30,000 മനുഷ്യര്‍ അഭയാര്‍ഥികളായി മാറുന്നുണ്ടെന്നാണ് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍േറണല്‍ ഡിസ്പൈ്ളസ്മെന്‍റ് മോണിറ്ററിങ് സെന്‍റര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മൂന്നിലൊന്ന് അറബ് ജനതയാണത്രെ. 38 ദശലക്ഷം അഭയാര്‍ഥികള്‍ തയ ചായ്ക്കാന്‍ ഒരിടവും ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണവും തേടി ലോകത്തിനു മുന്നില്‍ കൈനീട്ടുന്നുണ്ടത്രെ. ജീവിത പലായനത്തില്‍ കരയും കടലും തമ്മിലുള്ള അന്തരംപോലും മായക്കാഴ്ചകളില്‍ അലിഞ്ഞില്ലാതാകുമ്പോഴാണ് മധ്യധരണ്യാഴിയിലും ബംഗാള്‍ കടലിലും മുങ്ങിമരിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ കണക്ക് നമ്മുടെ മുന്നില്‍ നിവരുന്നത്. 2014ല്‍ മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്നതിനിടയില്‍ 3,500 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കില്‍ ഈ വര്‍ഷം ഇതിനകം 1865പേര്‍ മുങ്ങിമരിച്ചു. മ്യാന്മര്‍ ഭരണകൂടത്തിന്‍െറയും ബുദ്ധതീവ്രവാദികളുടെയും നിഷ്ഠുര പീഡനങ്ങള്‍ സഹിക്കവയ്യാതെ അന്തമാന്‍ കടലിലൂടെ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും തായ്ലന്‍ഡിലേക്കുമൊക്കെ ഇറങ്ങിപ്പുറപ്പെട്ട എണ്ണായിരത്തിലേറെ മനുഷ്യര്‍ ആഴക്കടലില്‍ കുടുങ്ങിയ സംഭവം പോലും അഭയാര്‍ഥി പ്രശ്നത്തിന്‍െറ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ലോകത്തെ പ്രാപ്തമാക്കിയില്ല എന്നത് എന്തുമാത്രം ലജ്ജാവഹമാണ്.
അഭയാര്‍ഥിപ്രശ്നം ഇമ്മട്ടില്‍ സങ്കീര്‍ണമാക്കിയതിനു പിന്നില്‍ സാമ്രാജ്യത്വശക്തികളുടെ ദുഷ്ടകരങ്ങള്‍ക്ക്, ആരെത്ര നിഷേധിച്ചാലും വലിയ പങ്കുണ്ട്. ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത വിതക്കാനും വംശത്തിന്‍െറയോ ഭാഷയുടെയോ പേരില്‍ സംഘര്‍ഷം വളര്‍ത്താനും കോളനിശക്തികള്‍ മുമ്പ് പയറ്റിയ അതേ തന്ത്രമാണ് അമേരിക്കയുടെയും മറ്റും നേതൃത്വത്തില്‍ ഇപ്പോഴും തുടരുന്നത്. ഭീകരവാദികള്‍ക്ക് പെറ്റുപെരുകാനും അവരെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ കൂറ്റന്‍ ബോംബുകള്‍ വര്‍ഷിക്കാനും സാഹചര്യം ഒരുക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. പശ്ചിമേഷ്യയിലെ മൂന്നു രാജ്യങ്ങള്‍ -ഇറാഖും സിറിയയും ലിബിയയും- ഇന്ന് ഭൂപടത്തില്‍നിന്ന് തന്നെ അപ്രത്യക്ഷമാകുംവിധം ശിഥിലീഭവിച്ചിരിക്കയാണ്. അതോടെ ആ രാജ്യങ്ങള്‍ തല്‍പരകക്ഷികളുടെ പോര്‍ക്കളമായി മാറുകയും നിരപരാധികള്‍ക്ക് സ്വസ്ഥജീവിതം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ജീവിത സമ്പാദ്യങ്ങള്‍ മുഴുവന്‍ ഇട്ടെറിഞ്ഞു സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊണ്ട് പ്രതിസന്ധിയുടെ കനല്‍പഥങ്ങളിലൂടെ അതിരുകള്‍ ഭേദിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഹൃദയസ്പൃക്കായ കാഴ്ചക്കു മുന്നില്‍ ലോകശക്തികള്‍ക്കുപോലും പ്രതിവിധി നിര്‍ദേശിക്കാനില്ല. ഭീകരവാദികള്‍  ചരിത്രാവശിഷ്ടങ്ങള്‍ നശിപ്പിച്ചേക്കുമെന്ന് ഭയന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് ദശലക്ഷക്കണക്കിനു മനുഷ്യക്കോലങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ സ്വാസ്ഥ്യവും സ്വത്വവും സാംസ്കാരികസമേകതയും നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് മിണ്ടാട്ടമില്ല. ലബനാന്‍, തുര്‍ക്കി പോലുള്ള രാജ്യങ്ങള്‍ അഭയാര്‍ഥിപ്രവാഹങ്ങളുടെ അനന്തമായ ഒഴുക്കില്‍ ശ്വാസംമുട്ടി കഴിയുകയാണിന്ന്.  അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന ലോകവ്യവസ്ഥയുടെ വേരറുക്കാനും ചൂഷകശക്തികള്‍ക്ക് നേരെ വിരല്‍ ചൂണ്ടാനും ആര്‍ക്കും ധൈര്യമില്ളെന്നല്ല, ഈ ഹതഭാഗ്യരുടെ പേരില്‍ അശ്രുപൊഴിക്കുന്ന ഐക്യരാഷ്ട്രസഭ പോലും പൊട്ടന്‍കളി തുടരുകയുമാണ്. അതുകൊണ്ടുതന്നെ, ജീവിച്ചുമരിക്കുന്ന അഞ്ചുകോടിയോളം വരുന്ന അഭയാര്‍ഥിസമൂഹത്തെ സാക്ഷിനിര്‍ത്തി ഈ ദിനാചരണത്തിലും നമുക്ക് മുതലക്കണ്ണീര്‍ പൊഴിക്കാം.
 

തോല്‍വിയുടെ ഏട്ടന്‍

Posted: 17 Jun 2015 06:39 PM PDT

Image: 

‘ഒരു വടക്കന്‍ വീരഗാഥ’ എന്ന സിനിമയില്‍ ചന്തു എന്ന കഥാപാത്രം പറയുന്നുണ്ട് ‘എന്നെ തോല്‍പിക്കാനാവില്ല മക്കളേ’യെന്ന്. അതുപോലെ ഓരോ തെരഞ്ഞെടുപ്പിന്‍െയും അവസാനം ഒ. രാജഗോപാല്‍ എന്ന രാജേട്ടന്‍ ആ മണ്ഡലത്തിലെ ജനങ്ങളെ നോക്കി മനസ്സില്‍ പറയുന്നൊരു ഡയലോഗുണ്ട്. അതിങ്ങനെയാണ്: ‘എന്നെ ജയിപ്പിക്കാനാവില്ല ജനങ്ങളേയെന്ന്’.

ലൈഫ്ബോയ് എവിടെയുണ്ടോ അവിടെയുണ്ട് ആരോഗ്യം എന്നു പറയും പോലെ തെരഞ്ഞെടുപ്പ് എവിടെയുണ്ടോ അവിടെ രാജഗോപാലുമുണ്ട്. കെ.ജി. മാരാര്‍ മുതല്‍ വി.മുരളീധരന്‍ വരെയുള്ളവര്‍ നയിച്ചിട്ടും ബി.ജെ.പിക്ക് പത്ത് വോട്ട് കിട്ടണമെങ്കില്‍ ഈ പാലക്കാട്ടുകാരനല്ലാതെ മറ്റൊരാള്‍ അവരുടെ നിഘണ്ടുവിലില്ല. വയസ്സു പറഞ്ഞ് പാര്‍ട്ടിയുടെ ലോഹ പുരുഷനായ അദ്വാനിയെ വരെ മൂലക്കിരുത്തിയിട്ടും 85 കാരനായ ഒ.ആറിനെ അവര്‍ക്ക് ഉപേക്ഷിക്കാനാവുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ബി.ജെ.പിയിലെ അച്യുതാനന്ദനാണ് രാജഗോപാല്‍. രണ്ടു കൂട്ടരുടെയും വോട്ടുപിടി യന്ത്രങ്ങളാണല്ളോ ഇരുവരും.

1989ല്‍ മഞ്ചേരിയില്‍നിന്നാണ് രാജഗോപാല്‍ തോല്‍വി യാത്ര ആരംഭിക്കുന്നത്. 91ല്‍ മലബാര്‍ വിട്ട് തിരുവിതാംകൂറിലേക്ക് മാറ്റിപ്പിടിച്ചു. തെക്കന്മാര്‍ കുഴപ്പക്കാരാണ് എന്നാണ് പൊതുവേ മലബാറുകാര്‍ ആക്ഷേപിക്കാറുള്ളതെങ്കിലും രാജേട്ടന് കൂടുതല്‍ വോട്ടു കൊടുത്തത് അവരായിരുന്നു. എന്നാല്‍, ജയിപ്പിക്കുമെന്ന മോഹം കൊടുത്ത് അവസാന നിമിഷം പാലം വലിച്ച് പേരുദോഷം നിലനിര്‍ത്തുന്നതിലും അവര്‍ ശ്രദ്ധവെച്ചു.

രാജേട്ടന്‍ ഇനിയുമിനിയും  മത്സരിക്കണമെന്ന വാശിയില്‍ ബി.ജെ.പിക്കാര്‍ തന്നെയാണ് അവസാനം മാറ്റിക്കുത്തുന്നതെന്നും ചില ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട്. തലസ്ഥാനത്തെ തോല്‍വിയോടെ മത്സരത്തിന് ആറു വര്‍ഷത്തെ ഇടവേള പ്രഖ്യാപിച്ച് മധ്യപ്രദേശിലേക്ക് വണ്ടി കയറി. ജനങ്ങള്‍ വോട്ടു ചെയ്യേണ്ടാത്ത രാജ്യസഭയിലൂടെ ഡല്‍ഹിയിലത്തെി. അവിടെ സഹമന്ത്രിയുമായി. റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് എന്തൊക്കെയോ വാരിക്കൂട്ടി എന്നതാണ് എക്കാലത്തെയും പ്രചാരണ ഉപാധി.

എന്നാല്‍, അതുകഴിഞ്ഞ് വീണ്ടും തിരുവനന്തപുരത്ത് നിന്നപ്പോഴും ജനം പഴയപടിയില്‍ തന്നെ നിന്നു. പിന്നെ മത്സരങ്ങളുടെ പെരുമഴക്കാലമായിരുന്നു. പിന്നെയും തിരുവനന്തപുരം, അതുകഴിഞ്ഞ് നേമം, നെയ്യാറ്റിന്‍കര. ഒടുവിലിതാ അരുവിക്കരയിലും. രാജേട്ടന്‍െറ വോട്ടുകള്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാറി മാറി ജയിപ്പിച്ചു. അരുവിക്കരക്കാര്‍ക്ക് ഒരു വിശ്വാസമുണ്ട്, അരുവിക്കര ഡാമിലെ മീനുകള്‍ക്ക് അരിയിട്ടു കൊടുത്താല്‍ അരിമ്പാറ മാറുമെന്ന്. അതുപോലെ തോല്‍വിയെന്ന അരിമ്പാറ അരുവിക്കരയോടെ മാറുമെന്നാണ് അദ്ദേഹത്തിന്‍െറ വിശ്വാസം.

സുമന്‍മോറിന്‍െറ ജീവിതം പാഴല്ല

Posted: 17 Jun 2015 12:21 PM PDT

Image: 
Subtitle: 
പുണെയിലെ തെരുവില്‍നിന്ന് ജനീവ അന്താരാഷ്ട്ര സമ്മേളനത്തില്‍ അതിഥിയായി ഇന്ത്യന്‍ വനിത

പുണെ: വിശപ്പടക്കാന്‍ മറ്റൊരു നിവൃത്തിയുമില്ലാതെയാണ് സുമന്‍മോര്‍ ജീവിതത്തിന്‍െറ ഓരങ്ങളില്‍നിന്ന് പാഴ്വസ്തുക്കള്‍ പെറുക്കിയത്. മറ്റാരും സഹായിക്കാനുണ്ടായിരുന്നില്ല. ആരും തൊഴില്‍ നല്‍കിയതുമില്ല. അതിനാല്‍, ജീവിതത്തിന്‍െറ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനായി പുണെയിലെ തെരുവിലെ ആക്രികള്‍ പെറുക്കുക മാത്രമായിരുന്നു പോംവഴി. പക്ഷേ, ഒരിക്കലും  സുമന്‍ മോര്‍ കരുതിയില്ല താന്‍ എന്നെങ്കിലും ഒരു അന്താരാഷ്ട്ര സമ്മേളനത്തിലെ അതിഥിയാകുമെന്ന്. ജൂണ്‍ ഒന്നു മുതല്‍ 13വരെ ജനീവയില്‍ നടന്ന 104ാമത് അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തില്‍ പുണെ സ്വദേശിയായ  സുമന്‍ മോര്‍ എന്ന 50 വയസ്സുകാരി തലയുയര്‍ത്തിനിന്ന് സംസാരിച്ചു.
ജനീവയില്‍ രണ്ടാഴ്ച നീണ്ടുനിന്ന സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള 2000ത്തിലധികം തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ പങ്കെടുത്തിരുന്നു.  സുമന്‍െറയും സുമനെപ്പോലെ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന സാധാരണക്കാരുടെയും അനുഭവങ്ങള്‍ അതിഥികള്‍ നേരിട്ടു കേട്ടു.  പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ മാത്രമാണ് അവഗണിക്കപ്പെടുന്നതെന്നാണ് താന്‍ ഇതുവരെ കരുതിയിരുന്നതെന്നും സമ്മേളനത്തിനത്തെിയപ്പോഴാണ് നെയ്ത്തുകാരും ബാര്‍ബര്‍ തൊഴിലാളികളും മറ്റും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്ന് മനസ്സിലായതെന്ന് സുമന്‍ പറയുന്നു.
37 വര്‍ഷമായി പുണെയില്‍ പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന സുമന്‍ മാത്രമാണ് സമ്മേളനത്തില്‍ സാരിയുടുത്ത് എത്തിയത്. താഴ്ന്ന കുലമെന്ന് പറഞ്ഞ് വീട്ടുവേലക്കാരിയായിപ്പോലും ജോലിനല്‍കാത്ത സമൂഹത്തില്‍ പിടിച്ചുനില്‍ക്കാനായിരുന്നു ആക്രികള്‍ പെറുക്കുന്നതിലേക്ക് നീങ്ങിയതെന്ന് അവര്‍ പറഞ്ഞു.  നാടോടി ഗോത്രത്തില്‍പ്പെട്ട സുമന് അന്നും എന്നും അവഗണന മാത്രമായിരുന്നു കൈമുതല്‍.
മഹാരാഷ്ട്രയിലെ ഉസ്മാനബാദ് ജില്ലയിലെ കലാംബ് ഗ്രാമത്തില്‍നിന്ന് ജോലിതേടി പുണെയിലേക്ക് കുടിയേറിയതാണ് സുമന്‍െറ കുടുംബം. ഭര്‍ത്താവിന് ലഭിക്കുന്ന പൈസ ഒരു ദിവസത്തെ അന്നത്തിനുപോലും തികഞ്ഞിരുന്നില്ല. ജാതിയുടെ പേരില്‍ ജോലി കിട്ടാത്ത സുമന്‍ പാട്ടയും മറ്റു പാഴ്്വസ്തുക്കളും ശേഖരിച്ചു ആറംഗ കുടുംബത്തിന്‍െറ വിശപ്പടക്കി. ഒമ്പതുമണിക്കൂര്‍ അലഞ്ഞലാണ് 40 രൂപയെങ്കിലും കിട്ടുക. പാഴ്്വസ്തുക്കള്‍ ശേഖരിക്കുമ്പോള്‍ ജനങ്ങള്‍ തങ്ങളെ മോഷ്ടാക്കളെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുമെന്നും പൊലീസിന്‍െറ കുത്തുവാക്കുകള്‍ സഹിക്കാവുന്നതിലുമപ്പുറമാണെന്നും സുമന്‍ പറയുന്നു. ഭരണാധികാരികള്‍ നഗരത്തിലെ മാലിന്യം ശേഖരിക്കുന്ന ജോലി സുമനെ പോലുള്ളവരെ ഏല്‍പിച്ചതോടെ ജീവിത സാഹചര്യം കുറച്ചുകൂടി മെച്ചപ്പെട്ടു. പിന്നീട് സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘടനയുണ്ടാക്കിയതോടെ ഇത്തരക്കാര്‍ക്ക് കുറഞ്ഞത് 5000 രൂപയെങ്കിലും മാസം ലഭിച്ചുതുടങ്ങി. ജോലിക്കായി തിരിച്ചറിയല്‍ കാര്‍ഡ് കൂടി നല്‍കിയതോടെ അവര്‍ ജോലി അഭിമാനത്തോടെ നിര്‍വഹിച്ചു.
സുമന്‍ നാലു മക്കളെയും സ്കൂളിലയച്ചു പഠിപ്പിച്ചു. ഇന്ന് നാലുമക്കളില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണ്. ഒരാള്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് പരിശീലനവും നേടുന്നു. മൂന്നാമത്തെ മകന്‍ ബി.കോം വിദ്യാര്‍ഥി. ഏക മകളെ നല്ലരീതിയില്‍ വിവാഹം കഴിച്ചയച്ചു. മക്കള്‍ക്ക് സ്വന്തമായി പുണെയില്‍ വീട് ഉണ്ടെങ്കിലും പുണെയിലെ അമ്മയുടെ പഴയവീട്ടില്‍ തന്നെയാണ് താമസം.
പുണെയിലെ കോളജിലെ അധ്യാപികയായ മരുമകള്‍ ശ്വേതയും  ഭര്‍ത്താവിന്‍െറ അമ്മയെക്കുറിച്ച് പറയുമ്പോള്‍ അഭിമാനിക്കുന്നു. എല്ലാം നല്ലരീതിയിലായിട്ടും ഇപ്പോഴും സുമന്‍ പഴയ ജോലി തുടരുകയാണ്. എന്നാല്‍, അത് അവര്‍ക്കുവേണ്ടിയല്ല.  പാഴ്വസ്തുക്കള്‍ ശേഖരിച്ചുകിട്ടുന്ന തുക ചേരിപ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ്  ഇപ്പോള്‍ ചെലവഴിക്കുന്നത്.
 

എലിവാല് പിടിച്ച് കെ.എഫ്.സി

Posted: 17 Jun 2015 12:18 PM PDT

Image: 

ന്യൂയോര്‍ക്: നന്നായി മൊരിച്ച കോഴിക്കാലിന് ഓര്‍ഡര്‍ ചെയ്ത് പറഞ്ഞ കാശും കൊടുത്ത് വീട്ടിലത്തെുമ്പോള്‍ കോഴിയല്ല മുഴുത്തൊരു എലിയെ അങ്ങനെതന്നെ പൊരിച്ച് വെച്ചിരിക്കുകയാണെങ്കില്‍ എന്തു ചെയ്യണം...? അതും ലോകോത്തര ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്‍റകി ഫ്രൈഡ് ചിക്കനില്‍ (കെ.എഫ്.സി) നിന്നാവുമ്പോള്‍ പ്രത്യേകിച്ചും. കാലിഫോര്‍ണിയയിലെ വാറ്റ്സ് സ്വദേശിയായ ഡെവോറിസ് മോറിസ് ഭക്ഷ്യസുരക്ഷാ ഓഫിസ് തേടിനടക്കാനൊന്നും മെനക്കെടാതെ പൊരിച്ച എലിയുടെ പടമെടുത്ത് സ്വന്തം ഫേസ്ബുക് വാളിലങ്ങ് പതിച്ചു. നിമിഷനേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി പറന്നുനടക്കുന്ന ഡെവോറിസിന്‍െറ പോസ്റ്റുകൊണ്ട് ‘എലിവാല്’ പിടിച്ചിരിക്കുകയാണ് കെ.എഫ്.സി.
ഫാസ്റ്റ് ഫുഡ് കമ്പനിയായ മാഗിക്കെതിരെ കലാപക്കൊടി ഉയരുന്നതിനിടെ മറ്റൊരു ബഹുരാഷ്ട്ര ഭീമന്‍കൂടി കുടുങ്ങിയത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. ഡെവോറിസിന്‍െറ ഫേസ്ബുക് പോസ്റ്റ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 107,000 പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കോഴിക്കാലുകള്‍ക്കു പകരം എലിയെയാണ് തന്നതെന്ന വിവരം മാനേജറെ അറിയിക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തതായി ഡെവോറിസ് അവകാശപ്പെടുന്നു. കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പോകുകയാണെന്നും ഡെവോറിസ്.   വിവിധ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ ഡെവോറിസിന്‍െറ വാളില്‍ പിന്തുണ അറിയിക്കുന്നവരുടെ എണ്ണം നിമിഷംപ്രതി വര്‍ധിക്കുകയാണ്. ഇത്രയുംകാലം കെ.എഫ്.സി ദൗര്‍ബല്യമായിരുന്ന താന്‍ ഇനി അത് തൊടില്ല എന്നാണ് സ്റ്റാര്‍മേഷാ വില്യംസ് എന്ന മിസിസിപ്പിക്കാരി ഡെവോറിസിന്‍െറ കമന്‍റ്.
ഇനിമേലില്‍ കെ.എഫ്.സി കഴിക്കില്ളെന്ന് പ്രഖ്യാപിക്കുന്നവരുടെ എണ്ണം കൂടുന്നത് കെ.എഫ്.സിയുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെതന്നെ വിശദീകരണവുമായി കെ.എഫ്.സിയും രംഗത്തത്തെിയിട്ടുണ്ട്.
തങ്ങള്‍ വിറ്റ സാധനം എലിയാണെങ്കില്‍ അത് പരിശോധിച്ച് ബോധ്യപ്പെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡെവോറിസ് സഹകരിക്കുന്നില്ളെന്നാണ് കെ.എഫ്.സി ആരോപിക്കുന്നത്.  
 

വിമാനത്താവളം: സി.ഐ.എസ്.എഫിനെ ഒഴിവാക്കാന്‍ ശിപാര്‍ശ

Posted: 17 Jun 2015 11:50 AM PDT

Image: 
Subtitle: 
യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേകസേന വേണമെന്ന് മന്ത്രാലയം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേകസേന വേണമെന്ന് വ്യോമയാനമന്ത്രാലയം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാര്‍ ഏറ്റുമുട്ടിയ സംഭവം അന്വേഷിച്ച സിവില്‍ എവിയേഷന്‍ സെക്രട്ടറി അശോക് ലവാസിന്‍െറ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശമുള്ളത്. റിപ്പോര്‍ട്ട് വ്യോമയാനമന്ത്രാലയം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സി.ഐ.എസ്.എഫിനാണ് നിലവില്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന അടക്കമുള്ള സുരക്ഷാച്ചുമതല. കരിപ്പൂര്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച് കേരള പൊലീസിന്‍െറ റിപ്പോര്‍ട്ട് ഖണ്ഡിക്കുന്നതും എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കുന്നതുമാണ് ഏവിയേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നേരത്തേ, സി.ഐ.എസ്.എഫ് ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട് സ്വന്തം ആളുകളെ ന്യായീകരിക്കുന്നതായിരുന്നു.

സി.ഐ.എസ്.എഫും വിമാനത്താവള അതോറിറ്റി ജീവനക്കാരും തമ്മിലുള്ള ഈഗോയാണ് പ്രശ്നമെന്നും വ്യോമയാനമന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ടിലുണ്ട്. കരിപ്പൂര്‍ സംഘര്‍ഷത്തിന് വിമാനത്താവള അതോറിറ്റി, അഗ്നിശമനസേനാ ജീവനക്കാരെ കുറ്റപ്പെടുത്താനാകില്ല. സി.സി.ടി.വി ദൃശ്യം പരിശോധിച്ചതില്‍നിന്ന് സണ്ണി തോമസ് ദേഹപരിശോധന നടത്തുന്ന സി.ഐ.എസ്.എഫുകാരുമായി സഹകരിക്കുന്നുവെന്ന് വ്യക്തമാണ്.

സി.ഐ.എസ്.എഫ് ഇന്‍സ്പെക്ടര്‍ സീതാറാം ചൗധരിക്കെതിരെ നേരത്തേയും അതോറിറ്റി ജീവനക്കാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി പരിഗണിക്കപ്പെട്ടില്ല. ഇതാണ് ഏറ്റുമുട്ടലിനും ഒരാളുടെ മരണത്തിലും കലാശിച്ചത്. റണ്‍വേ ലൈറ്റ് ഉള്‍പ്പെടെയുള്ളവ നശിപ്പിച്ചത് സി.ഐ.എസ്.എഫുകാരാണ്. വിമാനത്താവള സുരക്ഷ ഉറപ്പാക്കാന്‍ മാസന്തോറും സുരക്ഷായോഗം വിളിക്കണമെന്നും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഏവിയേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

വസുന്ധരയുടെ മകന്‍െറ കമ്പനിയില്‍ ലളിത് മോദിക്ക് നിക്ഷേപം

Posted: 17 Jun 2015 11:49 AM PDT

Image: 

ന്യൂഡല്‍ഹി:  രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്‍െറ കമ്പനിയില്‍ ഐ.പി.എല്‍ അഴിമതിക്കേസിലെ പ്രതി ലളിത് മോദി 11.63 കോടിയുടെ ഓഹരി നിക്ഷേപം നടത്തിയെന്ന് ആരോപണം. ദുഷ്യന്തിന്‍െറ പേരിലുള്ള നിയന്ത് ഹെറിറ്റേജ് ഹോട്ടലില്‍ നടത്തിയ നിക്ഷേപം ലളിത് മോദിയെ വസുന്ധര സഹായിച്ചതിന്‍െറ തുടര്‍ച്ചയാണെന്നാണ് ആക്ഷേപം.

ലളിത് മോദിയുടെ ഭാര്യയെ ചികില്‍സിച്ച പോര്‍ചുഗലിലെ ആശുപത്രിക്ക് ജയ്പൂരില്‍ 35,000 ചതുരശ്ര അടി ഭൂമി നല്‍കാന്‍ വസുന്ധര സര്‍ക്കാര്‍ ധാരണപത്രം ഒപ്പിട്ടതിന്‍െറ രേഖകള്‍ പുറത്തുവന്നിരുന്നു. അതിനിടെ, ലളിത് മോദിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയതായി ശരദ് പവാര്‍ സമ്മതിച്ചു. എന്നാല്‍, സഹായിച്ചുവെന്ന ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഐ.പി.എല്‍ ചെയര്‍മാനുമായ രാജീവ് ശുക്ള നിഷേധിച്ചു.

ലളിത് മോദിയുമായി സുഷമ സ്വരാജ് ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയത് ഹോട്ടലുടമ ഒരുക്കിയ  ഡിന്നര്‍ പാര്‍ട്ടിയായിരുന്നു പ്രത്യേകം കൂടിക്കാഴ്ചയും ചര്‍ച്ചയും നടന്നിട്ടില്ളെന്നുമാണ് ബി.ജെ.പി വിശദീകരണം. വിവാദത്തില്‍ മകള്‍ ബന്‍സൂരി സ്വരാജിനെ പരാമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മന്ത്രി സുഷമ രംഗത്തുവന്നു. ‘എന്‍െറ മകള്‍ ബാരിസ്റ്ററും ഓക്സ്ഫഡില്‍ ബിരുദം നേടിയവളുമാണ്. നിങ്ങള്‍ പറയുന്നതെന്നും ശരിയല്ല.‘ - വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ക്വോട്ടയിലാണ് നിയമ ബിരുദം നേടിയതെന്ന പ്രചാരണത്തിന് മറുപടിയായ സുഷമ ട്വിറ്ററില്‍ കുറിച്ചു.

മഴപ്പേടിയില്‍ ഇന്ത്യ x ബംഗ്ലാദേശ് ഏകദിനം തുടങ്ങുന്നു

Posted: 17 Jun 2015 11:40 AM PDT

Image: 
Subtitle: 
ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്, കളി ഉച്ച 2­.30 മുതല്‍

മിര്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി ഏകദിനച്ചൂട്. ബംഗ്ളാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര വ്യാഴാഴ്ച മിര്‍പൂരില്‍ ആരംഭിക്കും. നിശ്ചിത ഓവര്‍ കളിയുടെ ചൂടും ചൂരും ഇരുരാജ്യങ്ങളിലെയും ആരാധകരെ ത്രസിപ്പിക്കുമ്പോള്‍ ഏതുനിമിഷവും പെയ്തിറങ്ങാന്‍ തയാറായിനില്‍ക്കുന്ന മഴമേഘങ്ങളുടെ ഭീഷണി ശക്തമായിത്തന്നെ തലക്കുമുകളിലുണ്ട്. മൂന്നു മത്സരങ്ങള്‍ക്കും റിസര്‍വ് ദിനങ്ങളുണ്ട് എന്നതുമാത്രം ആശ്വാസം. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം ഉച്ചക്ക് 2.20ന് ആരംഭിക്കും. പ്രാദേശിക സമയം വൈകീട്ട് ആറുവരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ഇന്ത്യന്‍ പക്ഷത്ത് നായകത്വം ഏറ്റെടുത്ത് മഹേന്ദ്രസിങ് ധോണി എത്തുമ്പോള്‍ ബംഗ്ളാ നിരയില്‍ മശ്റഫെ മൊര്‍ത്താസയും മടങ്ങിയത്തെും. മുഴുവന്‍ കരുത്തുമായി ആഞ്ഞടിക്കാന്‍ ഇന്ത്യ ഒരുങ്ങിനില്‍ക്കുമ്പോള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ടീമാണ് ബംഗ്ളാദേശിനായി കളത്തിലത്തെുന്നത്. ഏകദിനത്തിലേക്ക് കളി മാറുന്നതോടെ ബാറ്റ്സ്മാന്മാരാകും ശ്രദ്ധാകേന്ദ്രം എന്നതില്‍ ഭിന്നാഭിപ്രായമുണ്ടാകില്ല. ഉപദ്വീപിന്‍െറ ബാറ്റിങ് പ്രിയം തന്നെയാകും മൂന്നു മത്സരങ്ങളിലും കാണാനാകുകയെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് മിര്‍പൂരിലെ പിച്ച് പേസ് ബൗളര്‍മാര്‍ക്കൊപ്പം നിന്നാലും അദ്ഭുതപ്പെടേണ്ട.

ചാമ്പ്യന്‍സ് ട്രോഫി യോഗ്യത മുന്നില്‍ നില്‍ക്കെ ആതിഥേയര്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ പരമ്പര. ഇന്ത്യക്കെതിരെ ഒരു മത്സരമെങ്കിലും ജയിച്ചാലേ ആദ്യ എട്ട് ടീമുകളില്‍ ഒന്നായി ബംഗ്ളാ കടുവകള്‍ക്ക് നിലനില്‍ക്കാനാകൂ. തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര, പാകിസ്താന്‍-ശ്രീലങ്ക പരമ്പര എന്നിവയെയും ആശ്രയിച്ചാകും അവരുടെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത.

ലോകകപ്പ് സെമിഫൈനല്‍ കളിച്ച ഇന്ത്യന്‍ നിരയില്‍നിന്ന് ഒരു വ്യത്യാസം മാത്രമായിരിക്കും ഇന്നത്തെ മത്സരത്തിലുണ്ടാകുക. കാല്‍മുട്ടിന് പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ പ്ളെയിങ് ഇലവനിലത്തെും. ബംഗ്ളാദേശിനാകട്ടെ, പരിക്കേറ്റ മഹ്മദുല്ലക്ക് പകരം മൊമിനുല്‍ ഹഖ്, റോണി തലുക്ദര്‍, ലിറ്റന്‍ ദാസ് എന്നിവരില്‍ ആരെ തെരഞ്ഞെടുക്കണമെന്ന ചോദ്യം മുന്നിലുണ്ട്.
 

ആസിം പറയുന്നു, എനിക്ക് അദ്ഭുതമില്ല; ഭയവുമില്ല

Posted: 17 Jun 2015 11:16 AM PDT

Image: 
Subtitle: 
വധശിക്ഷക്കു വിധിക്കപ്പെട്ടവരില്‍ ഒരു വനിതയുമുണ്ട്; സുന്തൂസ് ആസിം

ലണ്ടന്‍: മുര്‍സിയുടെ വധശിക്ഷ ശരിവെച്ചുള്ള കോടതിവിധി പുറത്തുവന്നപ്പോള്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് സുന്തൂസ് ആസിം എന്ന 28കാരിയായിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട 99 പേരിലെ ഏക വനിതയാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ ആസിം.

കോടതിവിധി പുറത്തുവന്നയുടന്‍ അവര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: പ്രിയപ്പെട്ടവരേ, കോടതിവിധിയില്‍ എനിക്ക് നിരാശയുണ്ടെങ്കിലും ഒട്ടും അദ്ഭുതം തോന്നുന്നില്ല. ഭയവുമില്ല. തീര്‍ത്തും രാഷ്ട്രീയവത്കൃതമായ നമ്മുടെ ജുഡീഷ്യറിയില്‍നിന്ന് ഇതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ മനുഷ്യാവകാശം ചവിട്ടിമെതിക്കപ്പെടുകയാണ്. വിചാരണയില്ലാതെ നടപ്പാക്കിയ ഈ വിധിതന്നെയാണ് അതിനു സാക്ഷ്യം. എങ്കിലും എന്നെപ്പോലുള്ളവര്‍ക്ക് പോരാട്ടം അവസാനിപ്പിക്കാനാകില്ല. ഈജിപ്തില്‍ ജനാധിപത്യം പുന$സ്ഥാപിക്കപ്പെടുന്നതുവരെ സമരം തുടരുകതന്നെ ചെയ്യും.

ആസിമിന്‍െറ ഈ പോസ്റ്റ് യൂറോപ്യന്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ആസിം ഉള്‍പ്പെടെ 93 പേരുടെ വധശിക്ഷ അവരുടെ അസാന്നിധ്യത്തിലാണ് പ്രഖ്യാപിച്ചത്. ചാരപ്രവര്‍ത്തനം നടത്തിയെന്നതാണ് അവര്‍ക്കെതിരെയുള്ള കേസ്. മുര്‍സി അധികാരത്തിലേറുമ്പോള്‍ ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്നു അവര്‍. മുര്‍സിയുടെ അന്താരാഷ്ട്ര മാധ്യമ കോഓഡിനേറ്ററായി ഇവര്‍ പ്രവര്‍ത്തിച്ചു. ഈ സമയത്തുതന്നെ, ബ്രദര്‍ഹുഡിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റായ ഇഖ്വാന്‍ വെബിന്‍െറ ഇംഗ്ളീഷ് വിഭാഗം കൈകാര്യംചെയ്തതും ആസിമായിരുന്നു.

ആസിമിന്‍െറ മാതാവ് മനാല്‍ അബ്ദുല്‍ ഹസനും  അറിയപ്പെടുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകയായിരുന്നു. 2012ല്‍ ഇവര്‍ പാര്‍ലമെന്‍റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കൈറോയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍നിന്ന് ജേണലിസത്തില്‍ ബിരുദം നേടിയ ശേഷമാണ് ആസിം കേംബ്രിജിലേക്ക് തിരിച്ചത്.

ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ രാജിവെച്ചു

Posted: 17 Jun 2015 11:14 AM PDT

Image: 
Subtitle: 
പുതിയ സര്‍ക്കാറിന് പ്രധാനമന്ത്രി റാമി ഹമദുല്ല നേതൃത്വം നല്‍കും

വെസ്റ്റ്ബാങ്ക്: ഫലസ്തീനില്‍ കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ഐക്യസര്‍ക്കാര്‍  രാജിവെച്ചു. പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി റാമി ഹമദുല്ല ബുധനാഴ്ച രാത്രിയോടെ പ്രസിഡന്‍റിന് രാജി സമര്‍പ്പിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അബ്ബാസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫലസ്തീനിലെ പ്രബല കക്ഷികളായ ഫതഹിന്‍െറയും ഹമാസിന്‍െറയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ടെക്നോക്രാറ്റുകളുടെ കൂടി സാന്നിധ്യമുള്ള സമവായ സര്‍ക്കാര്‍ 2014 ജൂണ്‍ രണ്ടിനാണ് രൂപം കൊണ്ടത്. വെസ്റ്റ്ബാങ്കിലെ റാമല്ല കേന്ദ്രമാക്കിയായിരുന്നു സര്‍ക്കാര്‍ ഭരണം നടത്തിയിരുന്നത്. ഹമാസിന് ഭൂരിപക്ഷമുള്ള ഗസ്സയുടെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സര്‍ക്കാറിന്‍െറ തകര്‍ച്ചയിലേക്ക് വഴിവെച്ചതെന്നാണ് കരുതുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രാജിവെക്കുമെന്ന് ബുധനാഴ്ച ഉച്ചക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അബ്ബാസ് അറിയിച്ചിരുന്നു. തുടര്‍ന്ന്,  റാമി ഹമദുല്ലയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതിനുശേഷമാണ് രാജി പ്രഖ്യാപനം ഉണ്ടായത്.  സര്‍ക്കാര്‍ തീര്‍ത്തും പിരിച്ചുവിടാതെ, മന്ത്രിസഭയില്‍ കാര്യമായ അഴിച്ചു പണിയാകും അബ്ബാസ് നടത്തുകയെന്ന് നേരത്തെ  സൂചനയുണ്ടായിരുന്നു. മഹ്മൂദ് അബ്ബാസിന്‍െറ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നിരുന്നു.  അബ്ബാസിന്‍െറ ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ളെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുമായും മന്ത്രിസഭയിലുള്ള 17 സ്വതന്ത്രരുമായും ചര്‍ച്ച നടത്തിയതിനുശേഷം മാത്രമായിരിക്കണം തീരുമാനമെന്നൂം ഹമാസ് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ രാജിവെച്ചത്.  2006ലെ തെരഞ്ഞെടുപ്പില്‍ ഗസ്സയുടെ ഭരണം ഹമാസിന് ലഭിച്ചതോടെ ഫതഹ് വെസ്റ്റ് ബാങ്കില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. പിന്നീട്, നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗസ്സയും വെസ്റ്റ് ബാങ്കും ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഐക്യസര്‍ക്കാറിന് രൂപം നല്‍കാന്‍ ധാരണയായത്. എന്നാാല്‍, സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷവും ഗസ്സയുടെ നിയന്ത്രണം ഹമാസിനുതന്നെയാണെന്നാണ് ഫതഹിന്‍െറ ആരോപണം.

ഇതിനുപുറമെ, ഹമാസ് പ്രതിനിധികള്‍ കൂടി അംഗങ്ങളായിട്ടുള്ള സര്‍ക്കാറുമായി ചര്‍ച്ചക്കില്ളെന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പിരിച്ചുവിടാനുള്ള ആലോചനയിലേക്ക് അബ്ബാസിനെക്കൊണ്ടത്തെിച്ചതെന്ന് വിലയിരുത്തപ്പെടുന്നത്.
അതിനിടെ, ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഹമാസ് ഇസ്രായേല്‍ അധികൃതരുമായി യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ മുഖേന ചര്‍ച്ച നടത്തി.

ഗസ്സയെ ലോകത്തിന്‍െറ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒഴുകുന്ന തുറമുഖം നിര്‍മിക്കാനുള്ള ഹമാസ് നീക്കത്തിന് അനൗദ്യോഗികമായി നടന്ന ചര്‍ച്ചയില്‍ അംഗീകാരമായതായാണ് റിപ്പോര്‍ട്ട്. ഖത്തറിന്‍െറയും തുര്‍ക്കിയുടെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP