സ്വാഗതം
WELCOME

News Update..

Sunday, June 7, 2015

ബി.ജെ.പി സര്‍ക്കാറിന്‍റെ കാലത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കും^ സാക്ഷി മഹാരാജ് Madhyamam News Feeds

ബി.ജെ.പി സര്‍ക്കാറിന്‍റെ കാലത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കും^ സാക്ഷി മഹാരാജ് Madhyamam News Feeds

Link to

ബി.ജെ.പി സര്‍ക്കാറിന്‍റെ കാലത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കും^ സാക്ഷി മഹാരാജ്

Posted: 07 Jun 2015 12:17 AM PDT

Image: 

ന്യൂഡല്‍ഹി: വിവാദ രാമജന്മ ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ഉന്നാവ് എം.പി സാക്ഷി മഹാരാജ്. ബി.ജെ.പി സര്‍ക്കാറിന്‍റെ കാലത്തു തന്നെ രാമക്ഷേത്രം പണി കഴിപ്പിക്കും. അത് ഇന്നാണോ നാളെയാണോ എന്ന് വ്യക്തമല്ല. ബി.ജെ.പി സര്‍ക്കാറിന്‍്റെ ആദ്യ ഭരണകാലാവധി തീരുന്നതിനു മുമ്പുതന്നെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നതില്‍ സംശയമില്ളെന്നും അദ്ദേഹം പറഞ്ഞു.
 
അയോദ്ധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നു. ഭാവിയിലും അതേസ്ഥലത്ത് ക്ഷേത്രമുണ്ടാകും. ക്ഷേത്രമെന്നത് ബി.ജെ.പിയെ ബാധിക്കുന്ന പ്രശ്നമല്ലായിരിക്കാം എന്നാല്‍ സന്ന്യസിമാരെ സംബന്ധിക്കുന്ന പ്രശ്നമാണിതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ബാബരി മസ്ജിദിന്‍്റെ പേരില്‍ ഒരു കല്ലുപോലും എടുത്തുവെക്കാന്‍ അനുവദിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

പാരിപ്പള്ളി ഐ.ഒ.സി പ്ളാന്‍റില്‍ സിലിണ്ടര്‍ വിതരണം താളംതെറ്റി

Posted: 07 Jun 2015 12:13 AM PDT

പാരിപ്പള്ളി: കയറ്റിറക്ക് തൊഴിലാളികളുടെ മെല്ളെപ്പോക്ക് സമരവും ട്രക്കുകളുടെ അപര്യാപ്തതയും മൂലം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ പാരിപ്പള്ളി പാചകവാതക റീഫില്ലിങ് പ്ളാന്‍റില്‍നിന്നുള്ള സിലിണ്ടര്‍ വിതരണം താളംതെറ്റി. ഇതുമൂലം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും തമിഴ്നാട്ടിലെ രണ്ട് ജില്ലകളിലും പാചകവാതകക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. പ്രതിദിനം 135 ലോഡുകളിലായി 36000 സിലിണ്ടറുകളാണ് ആറു ജില്ലകളിലേക്കായി വിതരണം ചെയ്യേണ്ടത്. എന്നാല്‍, 75 ട്രക്കുകള്‍ മാത്രമാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. വിവിധ ഉടമകളുമായി നേരത്തേ 165 ട്രക്കുകള്‍ക്ക് ഐ.ഒ.സി മാനേജ്മെന്‍റ് കരാറുണ്ടാക്കിയിരുന്നു. കരാര്‍ വ്യവസ്ഥകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റും ഉടമകളുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ണമായ കരാറുണ്ടാക്കാന്‍ കഴിഞ്ഞില്ല.
120 ട്രക്കുകള്‍ക്കുള്ള കരാര്‍ മാത്രമാണ് നിലവിലുള്ളത്. അതില്‍ത്തന്നെ സര്‍വിസ് നടത്തുന്നത് 75 എണ്ണം മാത്രം. പല ട്രക്കുകള്‍ക്കും ഫിറ്റ്നസ് ഇല്ലാത്തതുമൂലമാണ് സര്‍വിസ് നടത്താന്‍ കഴിയാതിരിക്കുന്നത്.
ഫിറ്റ്നസ് പൂര്‍ത്തീകരിച്ച് സര്‍വിസ് നടത്തുന്നതിന് ഉടമകള്‍ക്ക് സമയപരിധി നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. ക്ഷാമം കൂടാതെ സിലിണ്ടര്‍ വിതരണം നടത്തുന്നതിന് കുറഞ്ഞത് 120 ട്രക്കുകളെങ്കിലും സര്‍വിസ് നടത്തണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ട്രക്കുകള്‍ പൂര്‍ണ തോതില്‍ സര്‍വിസ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിലവില്‍ സിലിണ്ടര്‍ വിതരണത്തിന് പ്രശ്നങ്ങളില്ളെന്നാണ് പ്ളാന്‍റ് മാനേജ്മെന്‍റിന്‍െറ മറുപടി.
അതേസമയം, പാചകവാതകക്ഷാമം രൂക്ഷമായി തുടങ്ങിയെന്നാണ് ഏജന്‍സികളില്‍ നിന്നുള്ള വിവരം. ഒരു ഏജന്‍സിയിലേക്ക് പ്രതിദിനം മൂന്ന് ലോഡുകള്‍ എത്തേണ്ടിടത്ത് ഒരു ലോഡ് മാത്രമാണത്തെുന്നത്.
അപ്പോഴും സിലിണ്ടര്‍ വിതരണം കൃത്യമായി നടക്കുന്നുണ്ടെന്ന മാനേജ്മെന്‍റിന്‍െറ അവകാശവാദം ഉപഭോക്താക്കളില്‍ സംശയത്തിനിടവരുത്തുന്നുണ്ട്.
ഇതുമൂലം സിലിണ്ടര്‍ ലഭിക്കാന്‍ താമസം നേരിടുമ്പോള്‍ പല ഉപഭോക്താക്കളും ഏജന്‍സികളിലെ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ പ്ളാന്‍റ് മാനേജ്മെന്‍റ് ഉത്തരവാദിത്തം പാലിക്കണമെന്ന് ഏജന്‍സികള്‍ ആവശ്യപ്പെടുന്നു. ട്രക്കുകളുടെ അപര്യാപ്തതക്കൊപ്പം കയറ്റിറക്ക് വിഭാഗം തൊഴിലാളികളുടെ മെല്ളെപ്പോക്ക് സമരം പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു.
വേതന പരിഷ്കരണമെന്ന അവരുടെ ആവശ്യം വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയാണെന്നാണ് തൊഴിലാളികളുടെ പരാതി. ഇതിനകം നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് റീജനല്‍ ലേബര്‍ കമീഷണര്‍ ലൂക്കോസിന്‍െറ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ഒമ്പതിന് കൊല്ലത്ത് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവിടെയും തീരുമാനമായില്ളെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് തൊഴിലാളികള്‍.
ഇതോടെ തെക്കന്‍ ജില്ലകളിലും തമിഴ്നാടിന്‍െറ അതിര്‍ത്തി ജില്ലകളിലും പാചകവാതക വിതരണം പൂര്‍ണമായും മുടങ്ങും.

ഇടത് ചരിഞ്ഞ് ജില്ലാ പഞ്ചായത്ത്; മുന്നണി മാറ്റങ്ങള്‍ നിര്‍ണായകം

Posted: 07 Jun 2015 12:03 AM PDT

കൊല്ലം: രൂപവത്കരണം മുതല്‍ ഇടത്തോട്ട് ചാഞ്ഞാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്‍െറ യാത്ര. 20 വര്‍ഷമായി തുടരുന്ന ഇടതു മുന്നേറ്റത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ എതിരാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. ആര്‍.എസ്.പിയുടെ മുന്നണിമാറ്റം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളുടെ ഭരണം എല്‍.ഡി.എഫിന് നഷ്ടമായെങ്കിലും ജില്ലാ പഞ്ചായത്ത് ഭരണത്തിന് ഭീഷണിയായില്ല. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളി നഗരസഭയായതോടെ 26 ഡിവിഷനുകളിലേക്കാണ് മത്സരം നടന്നത്. എട്ടിനെതിരെ 18 ഡിവിഷനുകളില്‍ വിജയിച്ച് ഇടതുമുന്നണി അധികാരത്തിലത്തെി. ഇതില്‍ സി.പി.എം-10, സി.പി.ഐ-ആറ്, ആര്‍.എസ്.പി-രണ്ട് എന്നതായിരുന്നു കക്ഷിനില. യു.ഡി.എഫിന്‍െറ എട്ട് സീറ്റില്‍ ആറെണ്ണം കോണ്‍ഗ്രസും രണ്ടെണ്ണം കേരള കോണ്‍ഗ്രസ് (ബി)യുമായിരുന്നു. ആര്‍.എസ്.പി ഇടതുമുന്നണി വിട്ടതോടെ യു.ഡി.എഫ് 10ലേക്ക് എത്തിയെങ്കിലും കേരള കോണ്‍ഗ്രസ് (ബി)യുടെ പിന്‍വാങ്ങല്‍ വീണ്ടും എട്ടിലത്തെിച്ചു.
ഭരണത്തിന്‍െറ നാള്‍വഴികളിലേക്ക് വന്നാല്‍ മുന്നണി ധാരണപ്രകാരം ആദ്യ രണ്ടര വര്‍ഷം സി.പി.ഐക്കും പിന്നീട് സി.പി.എമ്മിനും പ്രസിഡന്‍റുസ്ഥാനം. വൈസ് പ്രസിഡന്‍റുപദവി ആദ്യ രണ്ടുവര്‍ഷം ആര്‍.എസ്.പി, ഒരു വര്‍ഷം സി.പി.എം, അവസാന രണ്ടുവര്‍ഷം സി.പി.ഐ എന്നുമായി. ഇതനുസരിച്ച് സി.പി.ഐയിലെ ആര്‍.ഗോപാലകൃഷ്ണപിള്ള പ്രസിഡന്‍റായും ആര്‍.എസ്.പിയിലെ ബി.ജയന്തി വൈസ്പ്രസിഡന്‍റായും ചുമതലയേറ്റു. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്‍റുസ്ഥാനത്തേക്ക് സി.പി.എമ്മിലെ സി. രാധാമണിയത്തെി. ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതോടെ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി മുന്നണി വിട്ട് യു.ഡി.എഫിലത്തെി. ഇതോടെ എല്‍.ഡി.എഫ്-16, യു.ഡി.എഫ്- 10 എന്ന നിലയിലായി. ഭരണത്തിന് ഭീഷണിയായില്ളെങ്കിലും കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ സി.പി.ഐയുടെ സാന്നിധ്യം നിര്‍ണായകമായി. രണ്ടുവര്‍ഷം പറഞ്ഞ വൈസ് പ്രസിഡന്‍റുസ്ഥാനം സി.പി.ഐക്ക് രണ്ടരവര്‍ഷമായി കിട്ടാന്‍ ഇത് സഹായകമായി. ഇതോടെ വൈസ് പ്രസിഡന്‍റായി കെ.ജഗദമ്മയത്തെി. ധാരണപ്രകാരം പ്രസിഡന്‍റുസ്ഥാനത്തേക്ക് സി.പി.എമ്മിലെ എസ്.ജയമോഹനുമത്തെി. നാലരവര്‍ഷം പിന്നിടുന്ന ഭരണത്തെ റിവേഴ്സ് ഗിയറിലാക്കിയില്ളെന്നതാണ് വലിയ പ്രത്യേകത. ഇതിനിടെ, കേരള കോണ്‍ഗ്രസ് (ബി) മുന്നണി വിട്ടതോടെ യു.ഡി.എഫ് അംഗസംഖ്യ വീണ്ടും എട്ടിലത്തെി. ആദ്യഘട്ടം മുതല്‍ കാര്‍ഷികരംഗത്തെ സ്വയംപര്യാപ്തതക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ നേട്ടങ്ങളും പുരസ്കാരങ്ങളും പഞ്ചായത്തിനെ തേടിയത്തെി. ഗോപാലകൃഷ്ണപിള്ളയുടെ ഭരണകാലത്താണ് ആദ്യപുരസ്കാരം പഞ്ചായത്തിലത്തെുന്നത്. ഫാമുകളുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള ഹരിതകീര്‍ത്തി പുരസ്കാരമായിരുന്നു അത്. ജയമോഹന്‍ പ്രസിഡന്‍റായതോടെ ഭരണത്തുടര്‍ച്ചയുടെ നേട്ടം പുരസ്കാരങ്ങളായി നിറഞ്ഞു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്ര, സംസ്ഥാന അവാര്‍ഡുകള്‍, വനമിത്ര പുരസ്കാരം, പ്രഥമ ആരോഗ്യ കേരള പുരസ്കാരം എന്നിവയുള്‍പ്പെടെ പഞ്ചായത്തിലേക്കത്തെി.

ഭരണപാളയത്തില്‍ പടയുടെ കാലം

Posted: 06 Jun 2015 11:51 PM PDT

തൃശൂര്‍: കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ വലത്തോട്ട് ചരിഞ്ഞ തൃശൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസിലെ കെ.വി. ദാസന്‍െറ നേതൃത്വത്തിലാണ് അധികാരം ഏറ്റത്. 29 ഡിവിഷനുകളില്‍ 17 എണ്ണം ജയിച്ചായിരുന്നു യു.ഡി.എഫിന്‍െറ പ്രകടനം. മാടക്കത്തറ ഡിവിഷനില്‍ നിന്നും വിജയിച്ച കെ.വി. ദാസന് സംവരണത്തിന്‍െറ ആനുകൂല്യത്തില്‍ നറുക്ക് വീണു. സി.പി.എമ്മിന്‍െറ ഒമ്പതും സി.പി.ഐയുടെ മൂന്നും അടക്കം 12 സീറ്റുമായി പി.കെ. ഡേവിസിന്‍െറ നേതൃത്വത്തില്‍ മറുപക്ഷവും അണിനിരന്നു. അതിനിടെ, സര്‍ക്കാര്‍ ജോലി ലഭിച്ച വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍ നിന്നുള്ള സി.പി.എം അംഗം എ. അന്‍സ രാജിവെച്ചെങ്കിലും ഉപതെരഞ്ഞടുപ്പില്‍ റംല ഷരീഫിനെ രംഗത്തിറക്കി ഡിവിഷന്‍ നിലനിര്‍ത്തി.
ഭരണസമിതിക്കെതിരെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന സി.എം.പിയിലെ അഡ്വ. വിദ്യാ സംഗീത് ഉയര്‍ത്തിയ വെല്ലുവിളി കടുത്തതായിരുന്നു. വിദ്യക്കെതിരെ ഭരണനേതൃത്വം നടപടിക്ക് മുതിരുമ്പോഴേക്കും കോണ്‍ഗ്രസിലെ ഗ്രൂപ് ധാരണപ്രകാരം അധികാരം കൈമാറാനുള്ള സമയമായി. എ ഗ്രൂപ്പുകാരനായ ദാസന്‍െറ പകരക്കാരനെ കണ്ടത്തെുന്നതില്‍ പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ തടസ്സമായി. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി ഗ്രൂപ് അടിസ്ഥാനത്തില്‍ കൈമാറുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകിയതോടെ ദാസന് മാസങ്ങളുടെ ദൈര്‍ഘ്യം ലഭിച്ചു. കൃത്യസമയത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഡി.സി.സി പ്രസിഡന്‍റിന് ദാസന്‍ നല്‍കിയ കത്ത് കോര്‍പറേഷനിലെ അധികാരപ്രശ്നം മൂര്‍ഛിച്ചതിനാല്‍ പരിഗണിക്കപ്പെട്ടില്ല. ഒടുവില്‍ കോര്‍പറേഷന്‍ മേയര്‍ പദവി പ്രശ്നം പരിഹരിക്കപ്പെട്ടതോടെ 2013 ആഗസ്റ്റ് 13ന് പ്രസിഡന്‍റ് ദാസനും വൈസ് പ്രസിഡന്‍റ് ഐ ഗ്രൂപ്പിലെ നിര്‍മലയും രാജിവെച്ചു. പ്രസിഡന്‍റായി ഐ ഗ്രൂപ്പിലെ സി.സി. ശ്രീകുമാറും വൈസ് പ്രസിഡന്‍റായി എ ഗ്രൂപ്പിലെ ലീല സുബ്രഹമണ്യനും അധികാരമേറ്റു. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളിലും മാറ്റമുണ്ടായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായി വിദ്യാ സംഗീതിന് പകരം ഷീല പത്മനാഭനെ തെരഞ്ഞെടുത്തു.
മുസ്ലിംലീഗിലെ ഷാഹു കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ -ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ലീഗിലെ തന്നെ ആര്‍.പി. ബഷീറിന് കൈമാറി. ഷെജീന മജീദില്‍ നിന്നും ക്ഷേമകാര്യം താര മണികണ്ഠന് നല്‍കി. അനില്‍ അക്കര കൈകാര്യം ചെയ്തുവന്ന വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം പി.കെ. രാജന് നല്‍കി. ഫലത്തില്‍ സി.എം.പി ഭരണപക്ഷത്തുനിന്ന് പുറത്തായി.

ഇടതിനെ തുണച്ച്

Posted: 06 Jun 2015 11:43 PM PDT

പാലക്കാട്: ചെഞ്ചുവപ്പിനോട് ചായ്വുള്ള കരിമ്പനനാടിന്‍െറ ജില്ലാ പഞ്ചായത്ത് ഭരണം നാളിതുവരെ ഇടതിനെ മാത്രമേ തുണച്ചിട്ടുള്ളൂ. ജില്ലാ കൗണ്‍സില്‍ പരീക്ഷണംതൊട്ട് തുടങ്ങിയതാണ് എല്‍.ഡി.എഫിന്‍െറ ജൈത്രയാത്ര. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ കഴിഞ്ഞ തവണയും സി.പി.എമ്മിന് വ്യക്തമായ മേല്‍കൈയുണ്ട്. 29ല്‍ 16 സീറ്റുകള്‍. രണ്ട് സീറ്റുകള്‍ വീതമുള്ള സി.പി.ഐ, ജനതാദള്‍-എസ് എന്നീ ഘടകകക്ഷികള്‍ക്കും സ്വന്തമായ സ്വാധീന മണ്ഡലം ജില്ലയിലുണ്ട്.
യു.ഡി.എഫിന്‍െറ അംഗബലം ഒമ്പത് മാത്രം. ഏഴില്‍ കോണ്‍ഗ്രസും രണ്ടില്‍ മുസ്ലിം ലീഗും. 12 നിയമസഭാ മണ്ഡലങ്ങളില്‍ ഏഴില്‍ സി.പി.എം പ്രതിനിധികള്‍. നാലില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ മുസ്ലിംലീഗും. സംസ്ഥാന രാഷ്ട്രീയം ഇടത്തോട്ടും വലത്തോട്ടും മാറിമാറി ചായുമ്പോഴും ജില്ലാ പഞ്ചായത്ത് ഇടതിനെ ¥ൈകവിട്ട ചരിത്രമില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടതിനനുകൂലമായ ജനവികാരമുണ്ടാകുമ്പോള്‍ അത് തദ്ദേശഭരണ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 2005ല്‍ യു.ഡി.എഫ് സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എല്‍.ഡി.എഫ് തൂത്തുവാരുന്ന സ്ഥിതിയുണ്ടാക്കിയത്. നാള്‍വഴി പരിശോധിച്ചാല്‍ ജില്ലാ പഞ്ചായത്തില്‍ സി.പി.എമ്മിന്‍െറ മേല്‍ക്കോയ്മക്ക് കഴിഞ്ഞ 20 വര്‍ഷമായി ഇളക്കമില്ല. ജില്ലയുടെ ഗ്രാമീണ മേഖലയില്‍ പാര്‍ട്ടിക്ക് ആഴത്തിലുള്ള വേരുകളാണ് ഭരണത്തുടര്‍ച്ചയുടെ കാതല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുവെച്ച് നോക്കിയാലും ഇതിലൊരു മാറ്റവും പ്രകടമല്ല. ഇത്തവണ ഭരണവിരുദ്ധ വികാരം ഇടതിന് ശക്തിപകരുമെന്ന് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ഇടക്കാലത്ത് യു.ഡി.എഫില്‍ ചേക്കേറിയ ചിറ്റൂരിലെ മുന്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ ഇടതുപാളയത്തില്‍ തിരിച്ചത്തെിയത് ഇടതിന് ആത്മവിശ്വാസം പകരുന്നു. അതേസമയം, സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പ്രദേശികമായി നിലനില്‍ക്കുന്ന അനൈക്യം ചില മേഖലകളിലെങ്കിലും ഇടതു പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും. ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത പറഞ്ഞുതീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും താഴെതട്ടില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള അകല്‍ച്ച ദോഷം ചെയ്യും. കൊല്ലങ്കോട് ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് പദവിയെ ചൊല്ലി ഇടഞ്ഞ സി.പി.ഐയുമായുള്ള ബന്ധം വിളക്കിചേര്‍ക്കാന്‍ സി.പി.എമ്മിന് ഇനിയുമായിട്ടില്ല. അട്ടപ്പാടി മേഖലയില്‍ സി.പി.എമ്മും സി.പി.ഐയും രണ്ട് വഴിക്കാണ്. ആദിവാസി ഊരുകളിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ആലോചിക്കാതെ, എം.ബി. രാജേഷ് എം.പി ഏകപക്ഷീയമായി നിരാഹാര സമരം പ്രഖ്യാപിച്ചെന്നാരോപിച്ച് സി.പി.ഐ സമാന്തരമായി നിരാഹാര സമരം നടത്തിയത് സംസ്ഥാനതലത്തില്‍ വിവാദമായിരുന്നു. ജില്ലാ പഞ്ചായത്ത് അട്ടപ്പാടി ഡിവിഷനെ പ്രതിനിധീകരിക്കുന്ന സി.പി.ഐയിലെ ഈശ്വരി രേശനാണ് അന്ന് സമാന്തര സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തത്. പട്ടാമ്പി മണ്ഡലത്തിലും ചില പ്രദേശങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും സ്വരചേര്‍ച്ചയിലല്ല.

വിമാനങ്ങള്‍ അരങ്ങൊഴിഞ്ഞ കരിപ്പൂരില്‍ പ്രതിസന്ധി ബാധിച്ചുതുടങ്ങി

Posted: 06 Jun 2015 11:36 PM PDT

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ വരവ് നിലച്ചതോടെയുണ്ടായ പ്രതിസന്ധി കച്ചവടക്കാരെയും ഓട്ടോറിക്ഷ തൊഴിലാളികളെയും കൂടുതല്‍ ബാധിച്ചുതുടങ്ങി. പാതയോരത്ത് ഇളനീര്‍ വില്‍ക്കുന്നവര്‍ പല ദിവസങ്ങളിലും പത്ത് ഇളനീര്‍ പോലും വില്‍പന നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. പാതയോര കച്ചവടക്കാര്‍ പലരും സ്ഥലംവിട്ടു.
കരിപ്പൂരില്‍ സര്‍വീസുകള്‍ നിര്‍ത്തിയത് കാരണം ദിവസം 2500 മുതല്‍ 3000 വരെ യാത്രക്കാരാണ് മറ്റ് വിമാനത്താവളങ്ങളെ ആശ്രയിക്കുന്നത്. ഒരു യാത്രക്കാരന്‍ 100 രൂപ ചെലവാക്കിയാല്‍ കുറഞ്ഞത് 25 ലക്ഷം രൂപ ദിനംപ്രതി ഈ മേഖലയിലെ വിവിധ കച്ചവടക്കാര്‍ക്ക് ലഭിക്കുമായിരുന്നുവെന്ന് കരാറുകാരനായ മുജീബ് പറയുന്നു.
10,000 രൂപയുടെ കച്ചവടം നടന്നിരുന്ന ഹോട്ടലുകളില്‍ ഇപ്പോള്‍ 3000 രൂപ മുതല്‍ 4000 രൂപ വരെയാണ് കച്ചവടം. ശരാശരി 8,000 രൂപയുടെ കച്ചവടം നടന്നില്ളെങ്കില്‍ ഹോട്ടലുകള്‍ നടത്തിയിട്ട് കാര്യമില്ളെന്നാണ് ചെറുകിട ഹോട്ടലുകാര്‍ പറയുന്നു.
ചെറിയ കടകളില്‍ കുപ്പിവെള്ളം പോലും പേരിന് മാത്രമാണ് വില്‍ക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും സ്ഥലമില്ലാതിരുന്ന എയര്‍പോര്‍ട്ട് പരിസരം പല സമയങ്ങളിലും വിജനമാണ്. കുളത്തൂരിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ഇപ്പോള്‍ ഓട്ടോറിക്ഷകളുടെ നീണ്ട നിരയാണ് ദൃശ്യമാവുന്നത്.
വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നതിന് മുമ്പ് ഇവിടെ ഓട്ടോറിക്ഷകള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. കുളത്തൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പട്ടിണിയിലേക്കാണ് പോവുന്നതെന്ന് ഓട്ടോ ഡ്രൈവര്‍ അഷ്റഫ് പറഞ്ഞു. ടാക്സി ഡ്രൈവര്‍മാരുടെയും അവസ്ഥ ദയനീയമാണ്.
സമീപ പ്രദേശങ്ങളിലെ യാത്രക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയത്തെുന്നത്. ഇവരെ കൂട്ടാന്‍ ബന്ധുക്കള്‍ വാഹനവുമായാണ് വരുന്നത്. നേരത്തെ ദിവസം ഒരു തവണയെങ്കിലും ട്രിപ്പ് ലഭിച്ചിരുന്ന ടാക്സിക്കാര്‍ക്ക് ഇപ്പോള്‍ ലോക്കല്‍ ട്രിപ്പുകളില്‍ തൃപ്തിപ്പെടേണ്ടി വരുന്നു.
വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയത് ഏകദേശം 10,000 ആളുകളെ നേരിട്ട് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. പ്രദേശത്തെ ലോഡ്ജുകളും ഇപ്പോള്‍ ശൂന്യമാണ്. എയര്‍പോര്‍ട്ടിലേക്കാവശ്യമായ കാറ്ററിങ് ചെയ്തിരുന്ന നിരവധി സ്ത്രീകള്‍ക്കും ഇതിനകം ജോലി നഷ്ടമായി.
കൂള്‍ബാറുകളടക്കം നിരവധി കടകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കയറ്റിറക്ക് ചുമട്ടുതൊഴിലാളികളുടെ നിലയും പരുങ്ങലിലാണ്. കാര്‍ഗോയുടെ കുറവും യാത്രക്കാരുടെ കുറവും ഇവരെയും ബാധിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരും ആശങ്കയിലാണ്. നിയമന കാലാവധി കഴിഞ്ഞാല്‍ ഭാവി എന്താവും എന്നതാണ് ഇവരെ അലട്ടുന്നത്. താല്‍ക്കാലിക ജീവനക്കാരാണെങ്കിലും പലരും കാലങ്ങളായി ഇവിടെ തുടര്‍ന്ന് പോരുന്നവരാണ്.

ഗ്രൂപ്പുകള്‍, ഉപഗ്രൂപ്പുകള്‍ ഫലം നാലുവര്‍ഷം മൂന്നു പ്രസിഡന്‍റുമാര്‍

Posted: 06 Jun 2015 11:28 PM PDT

പത്തനംതിട്ട: നാലുവര്‍ഷത്തിനിടയില്‍ മൂന്നു പ്രസിഡന്‍റുമാര്‍. മൂന്നും കോണ്‍ഗ്രസുകാര്‍. അതാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്‍െറ പ്രത്യേകത. നേതാക്കളുടെ സ്ഥാനമോഹമല്ല ഇങ്ങനെ പ്രസിഡന്‍റുമാരുടെ മാറ്റത്തിന് കരണമായത്.
ഗ്രൂപ്പുതാല്‍പര്യമാണ്. എല്ലാ ഗ്രൂപ്പുകളെയും ഉപഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി ജനാധിപത്യ സംസ്ഥാപനത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കണ്ടുപിടിച്ച കുറുക്കുവഴിയായിരുന്നു മൂന്നു പ്രസിഡന്‍റുമാരെ വാഴിക്കല്‍. ഊഴം വെച്ച് രാജിവെക്കുന്നതിനെ ചൊല്ലി, കോണ്‍ഗ്രസ് പാര്‍ട്ടി ആയതിനാല്‍ ഉണ്ടാകുന്ന സ്വാഭാവിക അലോസരങ്ങളുടെ അകമ്പടിയില്‍ മൂന്നുപേരെയും വാഴിക്കല്‍ മുറപോലെ നടന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലെ 17 സീറ്റില്‍ 11സീറ്റ് നേടി യു.ഡി.എഫാണ് അധികാരത്തില്‍ വന്നത്.
അഞ്ചുവര്‍ഷവും പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിനാണെന്ന് മുന്നണിയില്‍ ധാരണയായി. പ്രസിഡന്‍റ് പദത്തിനായി ഗ്രൂപ്പും സമുദായവും തിരിഞ്ഞ് കോണ്‍ഗ്രസില്‍ പോര് രൂക്ഷമായപ്പോള്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും എ വിഭാഗം നേതാവും ഓര്‍ത്തഡോക്സ് സഭാംഗവുമായ ബാബുജോര്‍ജിന് ആദ്യ ഊഴം ലഭിച്ചു. രണ്ടുവര്‍ഷമായിരുന്നു അദ്ദേഹത്തിന് അനുവദിച്ച സമയം. എന്നാല്‍, 27മാസത്തെ ഭരണത്തിന് ശേഷമാണ് അദ്ദേഹം രാജിവെച്ചത്. പിന്നീട് മറ്റൊരു ഡി.സി.സി ജനറല്‍ സെക്രട്ടറിയും എ വിഭാഗക്കാരനും മാര്‍ത്തോമ സഭാംഗവും പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് അധ്യാപകനുമായ ഡോ. സജി ചാക്കോ പ്രസിഡന്‍റായി. 21 മാസങ്ങള്‍ക്ക് ശേഷം അദ്ദേഹവും സ്ഥാനമൊഴിഞ്ഞു.
അവസാന ഒരുവര്‍ഷത്തെ ഊഴം ഐ ഗ്രൂപ്പിനാണ് ലഭിച്ചത്. അതനുസരിച്ച് ഹരിദാസ് ഇടത്തിട്ട പ്രസിഡന്‍റായി. മൂന്നുപേരും കാര്യമായൊന്നും ചെയ്യാനാകാത്തതിന്‍െറ ഇച്ഛാഭംഗത്തിലാണ്.
നേതാക്കളെ മാറ്റി പ്രതിഷ്ഠിക്കുമ്പോഴും ഭരണ നൈരന്തര്യം നിലനിര്‍ത്താന്‍ ഉതകുന്ന പൊതു മിനിമം പരിപാടി ആവിഷ്കരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയാതെപോയതാണ് ജില്ലാ പഞ്ചായത്ത് ഭരണം മോശമെന്ന പരാതികള്‍ ഉയരാന്‍ ഇടയാക്കിയതെന്ന വിമര്‍ശം വ്യാപകമാണ്.
വികസന പദ്ധതികളില്‍ മുന്‍ഗണന നല്‍കേണ്ടവ ഏതെന്ന് നിശ്ചയിച്ച് നല്‍കാനോ മാര്‍ഗരേഖ തയാറാക്കാനോ പാര്‍ട്ടിക്കായില്ല.
അതിന്‍െറ ഫലമായി ഓരോ പ്രസിഡന്‍റുമാരുടെയും ഭരണം അവര്‍ക്ക് തോന്നിയപോലെയായി.

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല

Posted: 06 Jun 2015 11:22 PM PDT

കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടിയില്ല. പദ്ധതികള്‍ പ്രഖ്യാപിച്ച് ഭരണാധികാരികള്‍ കൈയൊഴിയുന്നു. വര്‍ഷങ്ങളായി കുരുക്കില്‍ വലയുന്ന കഞ്ഞിക്കുഴി മുതല്‍ കലക്ടറേറ്റ് വരെയുള്ള റോഡില്‍ ഫൈ്ള ഓവര്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം നീര്‍ക്കുമിളയായതോടെ നാലുവരിപ്പാതയെന്ന പുതിയ പ്രഖ്യാപനം നടത്തി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് ബന്ധപ്പെട്ടവര്‍.
വാഹന ഗതാഗതം സുഗമമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാതെ നഗരമധ്യത്തില്‍ ആകാശ നടപ്പാത നിര്‍മിക്കുന്നത് ഗതാഗതക്കുരുക്കിന് പരിഹാരമാകില്ളെന്നാണ് നാട്ടുകാരുടെ പക്ഷം. അധ്യയനവര്‍ഷം ആരംഭിച്ചതോടെ പ്രധാന റോഡുകളെല്ലാം കുരുക്കിലാവുകയാണ്.
കെ.കെ റോഡില്‍ കഞ്ഞിക്കുഴി മുതല്‍ കലക്ടറേറ്റ് വരെയുള്ള വാഹന യാത്രയാണ് ഏറ്റവും ദുരിതം. ട്രാഫിക് പൊലീസിനും ഈ അവസരത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. വീതിയില്ലാത്ത റോഡും അനധികൃത പാര്‍ക്കിങ്ങുമാണ് പ്രധാന പ്രശ്നം. വ്യാപാര സ്ഥാപനങ്ങളിലത്തെുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനെ തുടര്‍ന്നാണ് അപ്രതീക്ഷിത കുരുക്ക് മിക്കപ്പോഴും ഉണ്ടാകുന്നത്. ഇത് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പൊലീസ് ഇല്ലാത്തതാണ് ഏറെകഷ്ടം.
കെ.കെ റോഡിലെ ഗതാഗതക്കുരുക്ക് ഇപ്പോള്‍ രണ്ടുകിലോമീറ്റര്‍ അകലെ വടവാതൂര്‍ വരെ നീണ്ടിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. മണര്‍കാടുനിന്ന് കോട്ടയം സെന്‍ട്രലില്‍ എത്താന്‍ രണ്ടുമണിക്കൂര്‍ വേണമെന്ന അവസ്ഥയാണ് പലപ്പോഴുമുള്ളത്. തിക്കിത്തിരക്കിയുള്ള വാഹനങ്ങളുടെ പോക്കില്‍ അപകടങ്ങളും പതിവാണ്. നഗരസഭയുടെ ഇടറോഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമൂലം പല റോഡുകളും ഗതാഗതയോഗ്യമല്ലാത്തതും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ചില റോഡില്‍ പണി നടക്കാതിരിക്കുമ്പോഴും റോഡ് അടച്ചിട്ടിരിക്കുകയാണ്.
വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ വാഹനപ്പെരുപ്പം വര്‍ധിക്കുമെന്നറിയാമായിരുന്നിട്ടും റോഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയുണ്ടായില്ല. എം.സി റോഡില്‍ പള്ളിപ്പുറത്തുകാവ് മുതല്‍ എസ്.എച്ച് മൗണ്ട് വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും നടപടിയില്ല. സി.എം.എസ് കോളജ് റോഡിലെ ചാലുകുന്ന് ജങ്ഷനില്‍ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാത്തതാണ് ഇവിടുത്തെ വാഹനക്കുരുക്കിന് പ്രധാന കാരണം. ചാലുകുന്നില്‍നിന്ന് മെഡിക്കല്‍ കോളജ് റോഡിലേക്കുള്ള വളവില്‍ റോഡില്‍ വീതി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല.

ഇടുക്കി; പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത്

Posted: 06 Jun 2015 11:19 PM PDT

തൊടുപുഴ: പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് എന്ന ഖ്യാതി ഇടുക്കി ജില്ലാ പഞ്ചായത്തിന് സ്വന്തം. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള16ഡിവിഷനും യു.ഡി.എഫ് തൂത്തുവാരുകയായിരുന്നു.
11 സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസും വിജയിച്ചു.1995ലാണ് ജില്ലാ പഞ്ചായത്ത് നിലവില്‍വരുന്നത്.
പ്രകൃതി രമണീയമായ മൊട്ടക്കുന്നില്‍ കലക്ടറേറ്റിനോട് ചേര്‍ന്ന് ആസ്ഥാനവും തെരഞ്ഞെടുത്തു.
4358 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ജില്ലയിലെ ജനസംഖ്യ 11,07,453. ഇതില്‍ 5,55,509 സ്ത്രീകളാണ്.
പുരുഷന്മാര്‍ 5,51,944. ജനസാന്ദ്രത 252. സാക്ഷരത 92.2. പുതുതായി ഇടുക്കി താലൂക്ക് രൂപവത്കരിക്കപ്പെട്ടതോടെ താലൂക്കുകള്‍ അഞ്ചായി. ദേവികുളം, ഉടുമ്പഞ്ചോല, ഇടുക്കി, തൊടുപുഴ, പീരുമേട് എന്നിവയാണ് താലൂക്കുകള്‍.
എട്ട് ബ്ളോക് പഞ്ചായത്തുകളും 53 ഗ്രാമപഞ്ചായത്തുകളുമുണ്ട്. നിലവില്‍ ഏക മുനിസിപ്പാലിറ്റി തൊടുപുഴയാണ്. ഹൈറേഞ്ചില്‍ മറ്റൊരു നഗരസഭ അടുത്തകുറിയുണ്ടാകും.
കട്ടപ്പനയാണ് മുനിസിപ്പാലിറ്റിയാകുന്നത്.
ഒരു ലോക്സഭ മണ്ഡലവും അഞ്ച് നിയമസഭാ മണ്ഡലവുമുണ്ട് ഇടുക്കിയില്‍. അടിമാലി, മൂന്നാര്‍, ദേവികുളം, രാജാക്കാട്, മുരിക്കാശേരി, നെടുങ്കണ്ടം, പാമ്പാടുംപാറ, കട്ടപ്പന, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, വാഗമണ്‍, പീരുമേട്, മൂലമറ്റം, കരിങ്കുന്നം, കരിമണ്ണൂര്‍, വാഴത്തോപ്പ് എന്നിവയാണ് ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകള്‍.

ബലാത്സംഗങ്ങള്‍ നടക്കുന്നത് പരസ്പര സമ്മതത്തോടെയെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

Posted: 06 Jun 2015 11:06 PM PDT

Image: 

മെയിന്‍പുരി: ബലാത്സംഗങ്ങള്‍ നടക്കുന്നത് പുരുഷന്‍റെയും സ്ത്രീയുടെയും പരസ്പര സമ്മതത്തോടെയെന്ന് ഉത്തര്‍പ്രദേശിലെ മന്ത്രിസഭാംഗം കോട്ടാറാം യാദവ്.  ബലാത്സംഗങ്ങളെന്ന് കരുതുന്ന പല സംഭവങ്ങളും സ്ത്രീയുടെ സമ്മതത്തോടെയാണ് നടക്കുന്നത്. ഒരാള്‍ മറ്റൊരു വ്യക്തിയെ നിര്‍ബന്ധിച്ച് അവരുടെ സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ബലാത്സംഗമെന്നു പറയാനാകില്ളെന്ന  ടോട്ടാ റാം യാദവിന്‍റെ പ്രസ്താവന വിവാദമായിരിക്കയാണ്.

ഉഭയ സമ്മതത്തോടെയും അല്ലാതെയും ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സംഭവം പുറംലോകം അറിയുന്നതോടെയാണ് പലതും  ബലാത്സംഗമായി മാറുന്നത്. പരസ്പര സമ്മതത്തോടെ നടക്കുന്ന സംഭവങ്ങള്‍ സര്‍ക്കാരിന് എങ്ങനെ തടയാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. മെയിന്‍പുരിയിലെ ജില്ലാ ജയില്‍ സന്ദര്‍ശിച്ച് മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രോസസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോ ഓപ്പറേറ്റീവ് ചെയര്‍മാനാണ് ടോട്ടാറാം യാദവ്. മുതിര്‍ന്ന നേതാവിന്‍്റെ പ്രസ്താവന വിവാദമായതോടെ സമാജ് വാദി പാര്‍ട്ടി പ്രസ്താവനയെ അവലപിച്ചു. ടോട്ടാ റാമിനെതിരെ നടപടിയുണ്ടാവുമെന്ന് നേതൃത്വം അറിയിച്ചു. ബലാത്സംഗത്തെ കുറിച്ച്  ആണ്‍കുട്ടികളായാല്‍ തെറ്റുകളൊക്കെപ്പറ്റും എന്ന മുലായം സിങ്ങിന്‍്റെ പ്രസ്താവനയും നേരത്തെ വിവാദമായിരുന്നു.
 

എത്തിയത് 4000 ഉദ്യോഗാര്‍ഥികള്‍

Posted: 06 Jun 2015 10:45 PM PDT

കാസര്‍കോട്: തൊഴിലില്ലായ്മക്ക് അറുതിവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ തൊഴില്‍ മേളക്ക് കാസര്‍കോട് ഗവണ്‍മെന്‍റ് കോളജില്‍ തുടക്കം. സംസ്ഥാന സര്‍ക്കാറിന്‍െറ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. മേളയില്‍ 4000 പേര്‍ പങ്കെടുത്തു.
കേരളത്തിനകത്തും പുറത്തും നിന്നുള്ള സ്വകാര്യ കമ്പനി പ്രതിനിധികള്‍ എത്തിയിരുന്നു. പ്രമുഖ വസ്ത്ര കമ്പനി പ്രതിനിധി സുരേഷ് എട്ടാം ക്ളാസ് യോഗ്യതയുള്ളവരെ മുതല്‍ ടെയ്ലറിങ്, കട്ടിങ്, പാക്കിങ് എന്നീ ജോലികള്‍ക്കായി കമ്പനിയിലേക്ക് ക്ഷണിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഗ്ളോബല്‍ സൊലൂഷന്‍ പ്രതിനിധി ജയചന്ദ്രന്‍ പ്ളസ് ടു യോഗ്യതയുള്ളവരെ മുതല്‍ അക്കൗണ്ടന്‍റ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്‍റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്, ഡൊമസ്റ്റിക് ബി.പി.ഒ, റീട്ടെയില്‍ സെയില്‍സ് അസിസ്റ്റന്‍റ് എന്നീ ജോലികള്‍ ഉറപ്പ് നല്‍കി. നോളഡ്ജ് മാനേജ്മെന്‍റ് പ്രതിനിധിയായ അനീഷ്, സെക്യൂരിറ്റി ഗാര്‍ഡ്, ഹൗസ് കീപ്പിങ്, ഹോസ്പിറ്റാലിറ്റി, ഐ.ടി, ബി.പി.ഒ റീട്ടെയ്ല്‍ എന്നീ ജോലികള്‍ വാഗ്ദാനം ചെയ്തു. 15-35നും മധ്യേ പ്രായമുള്ള യുവതീ യുവാക്കളാണ് തൊഴില്‍ മേളയില്‍ എത്തിയത്. ഭിന്നശേഷിയുള്ളവര്‍ക്ക് 45 വയസ്സ് വരെ ഇളവ് നല്‍കി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതികളില്‍ 35 തൊഴില്‍ വീതം ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയവര്‍ ബി.പി.എല്‍ അല്ളെങ്കിലും പരിഗണിക്കും. എഴുത്ത് പരീക്ഷയും അഭിമുഖവും കഴിഞ്ഞ ശേഷമായിരിക്കും നിയമനം. മൂന്ന് മാസത്തെ പരിശീലനത്തിന് 6000 രൂപയും ആറു മാസം പരിശീലനം ലഭിക്കുന്നവര്‍ക്ക് 9000 രൂപയും ലഭിക്കും. ഒമ്പത് മാസം പരിശീലനം ലഭിക്കുന്നവര്‍ക്ക് 12000 രൂപയും 12 മാസം പരിശീലനം ലഭിക്കുന്നവര്‍ക്ക് 15000 രൂപയും ലഭിക്കും. ഇതിന് പുറമെ പരിശീലന കാലയളവില്‍ യാത്ര, ഭക്ഷണം, താമസം, യൂനിഫോം എന്നിവ സൗജന്യമായിരിക്കും. പരിശീലന കേന്ദ്രങ്ങള്‍ പൊതുഗതാഗത സംവിധാനം ഉള്ളിടത്ത് ആയിരിക്കും. ഇവിടെ ബയോമെട്രിക് ഹാജര്‍ സംവിധാനം, തടസ്സമില്ലാതെ വൈദ്യുതി എന്നിവ ഉണ്ടായിരിക്കും. സി.സി.ടി.വി കാമറ സംവിധാനവും ടാബ്ലറ്റ് കമ്പ്യൂട്ടറുകളും ഇവിടെ ഉണ്ടാകും. പോസ്റ്റ് പ്ളേസ്മെന്‍റ് സപ്പോര്‍ട്ട്, കൗണ്‍സലിങ് ട്രാക്കിങ് എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. കൂടാതെ ജില്ലയിലോ സംസ്ഥാനത്തോ പരിശീലനം ലഭിക്കുന്ന യുവതീ യുവാക്കളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടുത്തല്‍, പ്രാദേശിക നീതി നിര്‍വഹണ സംവിധാനവുമായി ബന്ധപ്പെടുത്തല്‍, ഗുണഭോക്താക്കളുടെ ഒത്തുചേരല്‍ എന്നിവക്കായി മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍ ആരംഭിക്കും.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. എം. എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മുംതാസ് ഷുക്കൂര്‍, പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജു കട്ടക്കയം, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.ബി. അബ്ദുല്ല ഹാജി, മാധവ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി എന്നിവര്‍ സംബന്ധിച്ചു. കുടുംബശ്രീ സ്റ്റേറ്റ് കണ്‍സള്‍ട്ടന്‍റ് ജി.എസ്. ബിനുകുമാര്‍ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പിരിക്ക സ്വാഗതവും എ.ഡി.എം സി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

പൊലീസിന്‍െറ കണ്ണെത്താദൂരത്ത് ഇപ്പോഴും ബോംബ് നിര്‍മാണം തകൃതി

Posted: 06 Jun 2015 10:40 PM PDT

കണ്ണൂര്‍: ശാന്തമാണെന്നു കരുതുന്ന നിമിഷങ്ങളിലും ജില്ലയുടെ ഉള്‍ഭാഗങ്ങളില്‍ പാര്‍ട്ടികളുടെ ഇരുമ്പുമറക്കു പിന്നില്‍ ഇപ്പോഴും ബോംബ് നിര്‍മാണം തകൃതിയായി നടക്കുന്നതിന്‍െറ സൂചകമായി വീണ്ടുമൊരു ബോംബ് സ്ഫോടനം. പാനൂരില്‍ നടന്ന സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം, കണ്ണിലെണ്ണയൊഴിച്ച് പാര്‍ട്ടി ബോംബുകള്‍ അരിച്ചുപെറുക്കുന്നുവെന്ന് അവകാശപ്പെടുന്ന പൊലീസിന് നാണക്കേടായി.
ഒരു ഭാഗത്ത് സര്‍വകക്ഷി സമാധാനയോഗ പ്രമേയം. അണിയറയില്‍ ബോംബ് നിര്‍മാണവും! ഈ വൈരുധ്യത്തെ എങ്ങനെ മറികടക്കാനാവുമെന്ന ആശങ്കയിലാണ് അധികൃതരും ജനവും. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത നിലയിലേക്ക് കാര്യങ്ങളത്തെിക്കുന്നതാണ് ഈ അണിയറ കാപട്യം.
ജില്ലയില്‍ നടന്ന അവസാനത്തെ സ്ഫോടനങ്ങളിലൊന്ന് കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ടതാണ്. ബോംബെറിഞ്ഞു വീഴ്ത്തിയായിരുന്നു എളന്തോട്ടത്തില്‍ മനോജിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മട്ടന്നൂരിലെ കോളാരിയില്‍ നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്നും ബോംബ് പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കൈ അറ്റിരുന്നു. ഒക്ടോബറില്‍ പാറാട് ആളൊഴിഞ്ഞ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു അപകടം. കതിരൂരില്‍ ബോംബ് നിര്‍മാണം നടക്കുന്നതിനിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. 2008ല്‍ ചെറുവാഞ്ചേരി അത്തിയാര്‍ക്കാവിനു സമീപം ബോംബ് പൊട്ടി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കെ. പ്രദീപന്‍, കെ. ദിലീപ് എന്നിവരും കൊല്ലപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് കണ്ടത്തെിയിരുന്നു.
ഏത് അക്രമത്തിനും ബോംബിന്‍െറ സാന്നിധ്യം ഉറപ്പു വരുത്തുന്നത് കണ്ണൂരില്‍ പാര്‍ട്ടികള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത കിരാത രീതിയാണ്. അക്രമം നടക്കുമ്പോള്‍ നാട്ടുകാരെ ഭയപ്പെടുത്തി ഓടിക്കുന്നതിനും ഇരയെ വീഴ്ത്തുന്നതിനുമാണ് ബോംബ് പ്രയോഗം. കണ്ണൂരില്‍ നടന്ന മിക്ക രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും ബോംബുകള്‍ ഉപയോഗിച്ചിട്ടുണ്ട്. സി.പി.എമ്മിനും ആര്‍.എസ്.എസിനുമാണ് ഇവ നിര്‍മിക്കുന്നതില്‍ ഏറെ വൈദഗ്ധ്യം. ഏറെ അപകടകരമായ രീതിയിലാണ് ബോംബുകള്‍ നിര്‍മിക്കുന്നത്. അതുകൊണ്ടു തന്നെ നിര്‍മാണത്തിനിടെ അപകടമുണ്ടായി മരിച്ചവരുടെ എണ്ണവും ഏറെയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മാത്രം ഇത്തരത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇവ ഇല്ലാതാക്കുന്നതിനുള്ള പൊലീസിന്‍െറ അലസത ജനത്തെ ഭീതിയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ചക്കരക്കല്ലില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍െറ ഭാഗമായി ഇരുവിഭാഗത്തിന്‍െറയും വീടുകള്‍ക്കും പാര്‍ട്ടി കേന്ദ്രങ്ങള്‍ക്കും നേരെ പലപ്പോഴും ബോംബേറുണ്ടായിരുന്നു. എന്നാല്‍, സംഘര്‍ഷത്തിന്‍െറ ഭാഗമായുള്ള ഒരു പൊലീസ് നടപടിയിലും ബോംബുകള്‍ കണ്ടത്തൊനായില്ല. ഇപ്പോഴും സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ നിരവധിയാണ്.
എന്നാല്‍, കാര്യക്ഷമമായ രീതിയില്‍ ഇവയെ പ്രതിരോധിക്കാനാവുന്നില്ല. ബോംബുകള്‍ നിര്‍മിക്കുന്നതിനുള്ള രാസപദാര്‍ഥങ്ങളും വെടിമരുന്നും അക്രമികളുടെ കൈയിലത്തെുന്നതിന് തടയിടാനും നടപടികള്‍ക്ക് കഴിയുന്നില്ല.

ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം റോഡ്

Posted: 06 Jun 2015 10:33 PM PDT

കൊച്ചി: തേവരയില്‍നിന്ന് തൈക്കൂടം വരെ നീളുന്ന സഹോദരന്‍ അയ്യപ്പന്‍ റോഡിന് സമാന്തരമായുള്ള ബണ്ട് റോഡിന്‍െറ രണ്ടാം ഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ഭൂമിയുടെ വില നിശ്ചയിച്ച് കലക്ടര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച മുതല്‍ ഭൂവുടമകള്‍ സമ്മതപത്രം നല്‍കിത്തുടങ്ങുമെന്നാണ് ജി.സി.ഡി.എ പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുത്താല്‍ ആറുമാസത്തിനകം മൂന്നര കിലോമീറ്റര്‍ വരുന്ന സമാന്തരപാത യാഥാര്‍ഥ്യമാകുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ബണ്ട് റോഡിലെ ഒന്നര കിലോമീറ്ററോളം ആദ്യഘട്ടം ഗതാഗതത്തിന് തുറന്നുകൊടുത്തത്.
രണ്ടാം ഘട്ടത്തിന് ചിലവന്നൂര്‍ പാലം മുതല്‍ തൈക്കൂടം അണ്ടര്‍ പാസ് വരെ ഒരേക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 20 സെന്‍റ് ഇപ്പോള്‍ തന്നെ ജി.സി.ഡി.എയുടെ പക്കലുണ്ട്. നാലുചക്രവാഹന ഗതാഗത സൗകര്യമുള്ള ഭൂമി, യാത്രസൗകര്യത്തോടെയുള്ള സ്വകാര്യ റോഡുള്ളയിടം, നടപ്പുവഴിയുള്ള ഭൂമി എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് കലക്ടര്‍ സ്ഥലവില നിശ്ചയിച്ചത്. ഇതുപ്രകാരം യഥാക്രമം അഞ്ച്, 5.25, 5.5 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചത്. ഏറ്റെടുക്കുന്ന സ്ഥലത്തെ വീട്, കെട്ടിടം, മതില്‍ എന്നിവക്ക് കാലപ്പഴക്കം കുറവുചെയ്യാതെ കമ്പോളവില നല്‍കും. ഇവയുടെ മൂല്യനിര്‍ണയം ജി.സി.ഡി.എ നേരിട്ട് ചെയ്യും. ഇക്കാര്യത്തില്‍ സമ്മതപത്രം നല്‍കിത്തുടങ്ങിയാല്‍ ഉടന്‍ ആധാരം നടത്തി സ്ഥലം ഏറ്റെടുക്കാന്‍ തയാറാണെന്ന് ജി.സി.ഡി.എ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതേക്കുറിച്ച് ആലോചിക്കാന്‍ വിളിച്ച യോഗത്തില്‍ ജി.സി.ഡി.എ സ്വന്തം ഫണ്ടുപയോഗിച്ച് ചെയ്യുന്ന പ്രവൃത്തിയായതിനാല്‍ എത്രയും വേഗം സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അനുരഞ്ജന ചര്‍ച്ചയിലൂടെ സ്ഥലവില നിശ്ചയിച്ചുനല്‍കാന്‍ കലക്ടറെ ചുമതലപ്പെടുത്തി ജി.സി.ഡി.എ ഭരണസമതിയും തീരുമാനമെടുത്തിരുന്നു.
ജി.സി.ഡി.എ കൈവശമുള്ള ഭൂമിക്കുപുറമെ അവശേഷിക്കുന്ന 72 സെന്‍റില്‍ 30 സെന്‍റിന് ഇതിനോടകം ഉടമകളുടെ സമ്മതം ലഭിച്ചിട്ടുണ്ട്. ഇത് തിങ്കളാഴ്ചയോടെ ഒപ്പിട്ടുനല്‍കും. ബണ്ട് റോഡിന്‍െറ ഒന്നാം ഘട്ടം അവസാനിക്കുന്ന കെ.പി. വള്ളോന്‍ റോഡില്‍നിന്ന് ചിലവന്നൂര്‍ ഭാഗത്തേക്കുള്ള പുതിയ വഴിയില്‍ രണ്ടു പ്ളോട്ട് കിട്ടാനുണ്ട്. ഇതിനുള്ള സമ്മതപത്രം ലഭിച്ചാലുടന്‍ രണ്ടാം ഘട്ടത്തിന്‍െറ പണി ആരംഭിക്കും. 15 കോടിയാണ് ജി.സി.ഡി.എ ബജറ്റില്‍ ഇതിന് വകയിരുത്തിയത്. ഇതില്‍ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. കാല്‍ നൂറ്റാണ്ടിനുശേഷം ജീവന്‍ വെച്ച പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സഹോദരന്‍ അയ്യപ്പന്‍ റോഡ്, എം.ജി റോഡ് എന്നിവടങ്ങളിലെ ഗതാഗതക്കുരുക്കിന് വലിയൊരളവോളം ആശ്വാസമാകും.

മഴക്കാലപൂര്‍വ ശുചീകരണം ലക്ഷ്യത്തിലത്തെിയില്ല; പകര്‍ച്ചവ്യാധികള്‍ തലപൊക്കുന്നു

Posted: 06 Jun 2015 10:27 PM PDT

ആലപ്പുഴ: ചികുന്‍ ഗുനിയ രോഗത്തിന്‍െറ നടുക്കുന്ന ഓര്‍മകളുമായി കഴിയുന്ന ആലപ്പുഴയില്‍ ഇത്തവണ നേരത്തേതന്നെ പകര്‍ച്ചവ്യാധികള്‍ തലപൊക്കുന്നതായി സൂചന.
സാധാരണ കാലവര്‍ഷത്തിന്‍െറ മധ്യഭാഗമാകുമ്പോഴാണ് പല ഭാഗങ്ങളിലും പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തവണ മണ്‍സൂണ്‍ കാലത്തിന്‍െറ തുടക്കത്തില്‍തന്നെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ പല ഭാഗത്തും ആശുപത്രികളില്‍ കഴിയുന്നു.
പലഭാഗങ്ങളിലും പനിബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലത്തൊത്തതും തദ്ദേശസ്ഥാപനങ്ങള്‍ ഗൗരവമായി അതിനെ സമീപിക്കാത്തതും മലിനീകരണത്തിന്‍െറ വിപത്തിലേക്ക് നാടിനെ നയിക്കുകയാണ്. വെള്ളം കെട്ടിക്കിടന്നും അഴുക്കുചാലുകള്‍ മൂടാതെയും ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ നിരവധിയാണ്.
മഴക്കാലപൂര്‍വ ശുചീകരണത്തിന് ജില്ലാ പഞ്ചായത്ത് പ്രത്യേകപദ്ധതി തയാറാക്കിയിരുന്നു. അത് നിര്‍വഹിക്കേണ്ട തദ്ദേശസ്ഥാപനങ്ങള്‍ ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റിയില്ല. ആലപ്പുഴ നഗരത്തില്‍തന്നെ കനാലുകളുടെ അവസ്ഥ രോഗഗ്രസ്തമായ നഗരത്തിന് സഹായകമാണ്. പായല്‍ നിറഞ്ഞും ചളിക്കെട്ടുകളായും കനാലുകള്‍ വെള്ളം കെട്ടിക്കിടക്കുന്നു. പലഭാഗങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങള്‍ നിറഞ്ഞുകിടപ്പുണ്ട്. മഴക്കാലം ശക്തിപ്പെട്ടാല്‍ കനാലുകളുടെ സ്ഥിതി കൂടുതല്‍ ഭീതിജനകമായിരിക്കും. സമാനമായി ചേര്‍ത്തല ഭാഗത്തെ തോടുകളും മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. രോഗവാഹികളായ കൊതുകിന്‍െറ ആവാസകേന്ദ്രമായി ഇവിടം മാറി.
ആലപ്പുഴ നഗരത്തില്‍ ഓടശുചീകരണം ശരിയായരീതിയില്‍ നടന്നിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ ഓടകളും അവയുമായി ബന്ധപ്പെട്ടുകിടക്കുന്ന വീടുകളില്‍നിന്നുള്ള വിസര്‍ജ്യവാഹിനിയായ കുഴലുകളും വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാലിന്യനിര്‍മാര്‍ജനം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നിശ്ചയിച്ച ആലപ്പുഴ നഗരത്തില്‍ ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഗൃഹമാലിന്യം പ്ളാസ്റ്റിക് കവറുകളിലാക്കി തള്ളുന്ന അവസ്ഥയാണ്. മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ നശിപ്പിക്കണമെന്നും അല്ലാത്തവ നഗരസഭയുടെ മാലിന്യശേഖര കേന്ദ്രങ്ങളില്‍ എത്തിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ പലയിടത്തും ജനങ്ങള്‍ കാറ്റില്‍പറത്തുകയാണ്. ഇതിന്‍െറയൊക്കെ ഫലമായി മഴ ശക്തമാകും മുമ്പേ പകര്‍ച്ചവ്യാധികള്‍ രംഗം കൈയടക്കുന്നു. ഡെങ്കിപ്പനി പലഭാഗത്തും ഉള്ളതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെണ്‍മണി ഭാഗത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ ആശുപത്രിയിലായി. പലരുടെയും പനി ഏത് രോഗത്തിന്‍െറ ഭാഗമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എലിപ്പനിവരെ ആലപ്പുഴയില്‍ എത്തിയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്കിന്‍െറ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ചികുന്‍ ഗുനിയയുടെ കേന്ദ്രമായിരുന്നു. അവിടത്തെന്നെയാണ് ഇപ്പോള്‍ മറ്റുപേരുകളിലുള്ള രോഗങ്ങള്‍ സ്ഥാനംപിടിക്കുന്നത്. ഇപ്പോള്‍ എച്ച് 1 എന്‍ 1 ബാധിച്ച് ഹരിപ്പാട് ചെറുതനയില്‍ യുവതി മരിച്ചതോടെ പകര്‍ച്ചവ്യാധി ജില്ലയില്‍നിന്ന് വിട്ടുപോയില്ളെന്ന് വ്യക്തമായി. അതായത്, കാലവര്‍ഷത്തിന്‍െറ ഫലമായുള്ള വെള്ളപ്പൊക്കത്തില്‍ അനുകൂല സാഹചര്യം വന്നാല്‍, അവ പൂര്‍വാധികം ശക്തിയോടെ ജില്ലയെ രോഗിയാക്കി മാറ്റുമെന്നതിന്‍െറ സൂചനയാണ് തുടക്കത്തില്‍ കാണുന്നത്. ജില്ലാ ആരോഗ്യവിഭാഗം മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ ഫോഗിങ് നടത്താനും ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ. വിവേക് ആവശ്യപ്പെട്ടു.

ദുര്‍ഗന്ധമൊഴിയാതെ മത്സ്യ മാര്‍ക്കറ്റ്

Posted: 06 Jun 2015 10:23 PM PDT

കോഴിക്കോട്: മത്സ്യ മാര്‍ക്കറ്റില്‍ ദുര്‍ഗന്ധമൊഴിയുന്നില്ല. മത്സ്യ, മാംസക്കടകളില്‍നിന്നുള്ള അവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായി ഇടുന്നതാണ് മാര്‍ക്കറ്റിനെ ദുര്‍ഗന്ധപൂരിതമാക്കുന്നത്. കോര്‍പറേഷന്‍ അധികൃതര്‍ ഇവിടെ മാലിന്യം തള്ളുന്നതും ദുരിതത്തിനിടയാക്കുന്നു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും സംഭരിക്കുന്ന പച്ചക്കറി, ഭക്ഷ്യ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും സെന്‍ട്രല്‍ മാര്‍ക്കറ്റിനുള്ളില്‍ വാഹനത്തില്‍ കൊണ്ടിടുകയാണ് പതിവ്. ഇവിടെനിന്നും മാലിന്യം വേര്‍തിരിച്ചശേഷമാണ് ജീവനക്കാര്‍ മാലിന്യം സംസ്കരിക്കാന്‍ കൊണ്ടുപോകുന്നത്. മത്സ്യമാര്‍ക്കറ്റിനകത്തെ മാംസക്കടകളുടെ സമീപത്താണ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യം കൂട്ടിയിട്ടത്. ഇത് ചില ദിവസങ്ങളില്‍ മാറ്റാറുമില്ല. ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യത്തില്‍ മത്സ്യവും മാംസവും വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നതോടെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാരം ഗണ്യമായി കുറയുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മാലിന്യസംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ഇത് നന്നാക്കാന്‍ നടപടിയായിട്ടില്ല. മാര്‍ക്കറ്റിലെയും സമീപത്തെയും മാലിന്യസംസ്കരണത്തിനാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് സംസ്കരണ പ്ളാന്‍റ് നിര്‍മിച്ചത്. മാര്‍ക്കറ്റിലെ മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ പുറത്തുതള്ളിയാല്‍ വ്യാപാരികളില്‍നിന്ന് പിഴ ഈടാക്കുന്ന കോര്‍പറേഷന്‍ അധികാരികള്‍തന്നെയാണ് മാര്‍ക്കറ്റിനെ മാലിന്യകേന്ദ്രമാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ശനിയാഴ്ച മാലിന്യം തള്ളിയത് പ്രതിഷേധത്തിന് ഇടയാക്കിയതോടെ നിമിഷങ്ങള്‍കൊണ്ട്് വാഹനത്തില്‍ നീക്കുകയായിരുന്നു.

സൗദിയില്‍ നിന്നുള്ള പുതിയ പൈപ്പ്ലൈന്‍ ജോലികള്‍ 2017ഓടെ പൂര്‍ത്തിയാകും

Posted: 06 Jun 2015 10:06 PM PDT

മനാമ: സൗദി അറേബ്യയില്‍ നിന്നും ബഹ്റൈനിലേക്ക് അസംസ്കൃത എണ്ണ എത്തിക്കാനുള്ള പുതിയ പൈപ്പ്ലൈന്‍ ജോലികള്‍ 2017ഓടെ പൂര്‍ത്തിയാകും. ഇതുവഴി പ്രതിദിനം 400,000 ബാരല്‍ എണ്ണ ‘ബാപ്കോ’(ദ ബഹ്റൈന്‍ പെട്രോളിയം കമ്പനി)യിലേക്ക് എത്തിക്കാനാകും.നിലവിലുള്ള പൈപ്പ്ലൈന്‍ ഇതോടെ മാറ്റുമെന്ന് കഴിഞ്ഞ ദിവസം ഊര്‍ജ്ജമന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. എം.പി ഖലീഫ അല്‍ ഖനിം നല്‍കിയ ചോദ്യത്തോടുള്ള പ്രതികരണമായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഇത് ചര്‍ച്ചക്കെടുക്കും.2018ന്‍െറ ആദ്യ പാദത്തില്‍ പുതിയ പൈപ്പ്ലൈന്‍ വഴി എണ്ണയത്തെിത്തുടങ്ങും. കടലിലും കരയിലുമായി 115കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. 
30 ഇഞ്ച് ഡയമീറ്റര്‍ വ്യാസമുള്ള പൈപ്പുകളാണ് ഇതിനായി ഉപയോഗിക്കുക. പുതിയ പൈപ്പ് സ്ഥാപിക്കാനുള്ള കരാര്‍ ആഗസ്റ്റില്‍ ഒപ്പുവക്കും.ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പഴയ പൈപ്പ്ലൈന്‍ മാറ്റും. 2018ല്‍ തന്നെ ഇതിന്‍െറ ജോലികള്‍ തുടങ്ങും. ഇതിനായി കരാറുകാരെ തെരഞ്ഞെടുക്കും. 
നിലവില്‍ സൗദിയില്‍ നിന്ന് 230,000 ബാരല്‍ അസംസ്കൃത എണ്ണയാണ് പ്രതിദിനം എത്തുന്നത്. പുതിയ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതോടെ ഇതിന്‍െറ തോത് വര്‍ധിപ്പിക്കാനാകുമെന്നത് നേട്ടമാണ്. 
പുതിയ പദ്ധതിക്ക് ഏതാണ്ട് 350 ദശലക്ഷം ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
 പൈപ്പ്ലൈന്‍ ഡിസൈനിങ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആസ്ട്രേലിയന്‍ കമ്പനിയാണ് ഇത് നിര്‍വഹിച്ചത്. 
‘ബാപ്കോ’യുടെ സിത്ര റിഫൈനറി നവീകരണത്തില്‍ പുതിയ പൈപ്പ്ലൈന്‍ നിര്‍ണായകമാകും.

മസ്കത്ത്, സലാല വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

Posted: 06 Jun 2015 09:52 PM PDT

മസ്കത്ത്: മസ്കത്ത്, സലാല വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഏപ്രില്‍ മാസത്തില്‍ വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 9.1 ശതമാനത്തിന്‍െറയും 12.1 ശതമാനത്തിന്‍െറയും വര്‍ധനവാണുണ്ടായത്. ഏപ്രില്‍ അവസാനം വരെ 35,16,627 യാത്രക്കാരാണ് ഇരു വിമാനത്താവളങ്ങളിലൂടെയും യാത്രചെയ്തതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ട്രാന്‍സ്ഫര്‍, ട്രാന്‍സിസ്റ്റ് യാത്രക്കാരുടെ എണ്ണമാകട്ടെ 32,27,912 ആയി വര്‍ധിക്കുകയും ചെയ്തു. മസ്കത്ത് വിമാനത്താവളത്തില്‍ എത്തിയ അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം 9.7 ശതമാനം വര്‍ധിച്ച് 26,241ആയി. ഈ സര്‍വീസുകളിലായി 29,56,632 പേരാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 9.6 ശതമാനം വര്‍ധനവാണുണ്ടായത്. 14,99,826 പേര്‍ വന്നിറങ്ങിയപ്പോള്‍ 14,39,998 പേരാണ് ഇവിടെനിന്ന് യാത്ര ചെയ്തത്. ട്രാന്‍സിസ്റ്റ് യാത്രക്കാരുടെ എണ്ണം 28.5 ശതമാനം വര്‍ധിച്ച് 16,808 ആയി. പ്രാദേശിക സര്‍വീസുകളുടെ എണ്ണമാകട്ടെ 13.5 ശതമാനം വര്‍ധിച്ച് 3491ആയി. പ്രാദേശിക യാത്രക്കാരുടെ എണ്ണത്തില്‍ നാലു ശതമാനത്തിന്‍െറ വര്‍ധനവാണുണ്ടായത്. 2,71,280 പേരാണ് പ്രാദേശിക സര്‍വീസുകളില്‍ യാത്രചെയ്തത്. 1,35,833 പേര്‍ പ്രാദേശിക സര്‍വീസുകളില്‍ വന്നിറങ്ങിയപ്പോള്‍ 1,35,447 പേര്‍ യാത്ര ചെയ്തു. സലാല വിമാനത്താവളത്തില്‍നിന്ന് 2981സര്‍വീസുകളില്‍നിന്നായി  2,88,715 പേരാണ് യാത്രചെയ്തത്. അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം 3.1 ശതമാനം വര്‍ധിച്ച് 1120 ആയി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണമാകട്ടെ 21.6 ശതമാനം വര്‍ധിച്ച് 99,776 ആയി. വന്നിറങ്ങിയവരുടെ എണ്ണം 18 ശതമാനം വര്‍ധിച്ച് 45,387 ആയപ്പോള്‍ പുറപ്പെട്ടവരുടെ എണ്ണം 24.8 ശതമാനം വര്‍ധിച്ച്  54,389 ആയി. സലാല വിമാനത്താവളത്തില്‍നിന്നുള്ള പ്രാദേശിക സര്‍വീസുകളുടെ എണ്ണം 18.1 ശതമാനം വര്‍ധിച്ച് 1861 ആയി. പ്രാദേശിക യാത്രക്കാര്‍ ആകട്ടെ 7.7 ശതമാനം വര്‍ധിച്ച് 1,88,939 ആയി. 
 

 

വനം വകുപ്പില്‍നിന്ന് ഭൂമി തിരികെ ലഭിക്കാന്‍ നിയമപോരാട്ടത്തിന് ഈ കുടുംബം

Posted: 06 Jun 2015 09:34 PM PDT

Image: 

കല്‍പറ്റ: വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നടപടികള്‍ മൂലം സ്വന്തം ഭൂമി നഷ്ടപ്പെട്ട കുടുംബത്തിന്‍െറ വരും തലമുറയും കടംകയറി വഴിയാധാരമാകുന്നു. കാഞ്ഞിരപ്പള്ളിയിലെ കുടുംബസ്വത്ത് വിറ്റുകിട്ടിയ പണംകൊണ്ട് വയനാട്ടിലെ മാനന്തവാടി കോറോം നീലോം പ്രദേശത്ത് ഭൂമിവാങ്ങിയ പരേതനായ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ കുടുംബത്തിലെ ഇളംതലമുറയാണ് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയിലത്തെിയത്.
1979ലാണ് കാഞ്ഞിരപ്പള്ളിയില്‍നിന്ന് കാഞ്ഞിരത്തിനാല്‍ ജോര്‍ജ് സഹോദരന്‍ ജോസിനൊപ്പം കോറോത്ത് എത്തുന്നത്. തൊണ്ടര്‍നാട് വില്ളേജിലെ കുട്ടനാടന്‍ ഗാര്‍ഡന്‍സ് എസ്റ്റേറ്റില്‍നിന്ന് ഇരുവരും ആറ് ഏക്കര്‍ വീതം ഭൂമി വാങ്ങി. തുടര്‍ന്ന് ജോസ് തന്‍െറ സ്ഥലം ജോര്‍ജിന് ഇഷ്ടദാനമായി നല്‍കുകയായിരുന്നു. 67 മുതല്‍ 83 വരെ സ്ഥലത്തിന് നികുതിയടച്ചു. 83ല്‍ ഭൂമിക്ക് നികുതി സ്വീകരിക്കാതെയായി. ഇതോടെയാണ് കുടുംബത്തിന്‍െറ ദുരന്തം തുടങ്ങുന്നത്. അടിയന്തരാവസ്ഥ കാലത്ത് വനംവകുപ്പ് നിക്ഷിപ്ത വനഭൂമിയായി പിടിച്ചെടുത്ത ഭൂമിയാണ് ജോര്‍ജിന്‍േറതെന്നാണ് വനംവകുപ്പ് ഉന്നയിക്കുന്ന ന്യായം. അപ്പോള്‍ മാത്രമാണ് തന്‍െറ ഭൂമി നിയമപ്രശ്നങ്ങളില്‍ അകപ്പെട്ട വിവരം ജോര്‍ജ് അറിയുന്നത്. ഇതോടെ നിയമപോരാട്ടങ്ങള്‍ തുടങ്ങുകയായിരുന്നു. വനംവകുപ്പിലെ ഒരുവിഭാഗം ജീവനക്കാരുടെ ചതിയില്‍ കുടുംബം പെടുകയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നത്. ഉന്നതരുടെ ഭൂമി സംരക്ഷിക്കാന്‍ ജോര്‍ജിന്‍െറ ഭൂമിയില്‍ വനംവകുപ്പ് അവകാശമുന്നയിക്കുകയായിരുന്നുവത്രെ. സി.പി.എം, കര്‍ഷകസംഘം എന്നിവരും ഇവര്‍ക്കായി രംഗത്തത്തെി.
വര്‍ഷങ്ങളുടെ നിരന്തര സമരങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമൊടുവില്‍ 2007 നവംബര്‍ 24ന് സര്‍ക്കാര്‍ ജോര്‍ജിന് ഭൂമി തിരിച്ചുനല്‍കി. നികുതിയും സ്വീകരിക്കാന്‍ തുടങ്ങി. മന്ത്രിസഭ പ്രത്യേക തീരുമാനമെടുത്തായിരുന്നു ഇത്. എന്നാല്‍, പാലക്കാട്ടുള്ള ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ എന്ന സംഘടന ഹൈകോടതിയെ സമീപിച്ചു. ഇതോടെ നികുതി സ്വീകരിക്കലിന് സ്റ്റേ വന്നു. സ്വന്തം ഭൂമി വിട്ടുകിട്ടാത്ത ദു$ഖവും പേറി ദുരിതങ്ങളുടെ തീക്കടലില്‍ കിടന്ന ജോര്‍ജ് 2012ല്‍ മരണമടഞ്ഞു. ഇതിനിടെ മരുമകന്‍ കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിയായ ജെയിംസും നിയമപോരാട്ടം തുടങ്ങിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ വനംവകുപ്പ് ജണ്ടകെട്ടി ഭൂമി പിടിച്ചെടുത്തു. ‘MFA 492/1985’ എന്ന നമ്പറില്‍ ഈ കേസ് ഇപ്പോഴും ഹൈകോടതിയിലുണ്ട്. വില്ളേജ് ഓഫിസിലെ രേഖകള്‍ പ്രകാരം വനംവകുപ്പ് അവകാശമുന്നയിക്കുന്ന ഭൂമി ജോര്‍ജിന്‍െറ സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അപ്പുറമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വിജിലന്‍സിന്‍െറ അന്വേഷണത്തിലും ഇക്കാര്യം ബോധ്യപ്പെട്ടു. എന്നാല്‍, ഹൈകോടതിയിലെ കേസില്‍ ഇതുവരെ കുടുംബത്തിന് അനുകൂലമായ നടപടകളുണ്ടായിട്ടില്ല.
നികുതി സ്വീകരിക്കാന്‍ മന്ത്രിസഭയെടുത്ത തീരുമാനം ഹൈകോടതിയെ ഇതുവരെ അറിയിക്കാത്തതാണ് കാരണമെന്ന് ജെയിംസ് പറയുന്നു. സ്വന്തം ഭൂമിയില്‍നിന്ന് കുടിയിറക്കപ്പെട്ട ഇവര്‍ക്ക് 40 വര്‍ഷമായിട്ടും നീതി അകലെയാണ്. നിയമനടപടികള്‍ക്കായി തൊട്ടില്‍പാലത്ത് ആകെയുണ്ടായിരുന്ന 1.37 ഏക്കര്‍ ഭൂമി ജെയിംസ് ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. തിരിച്ചടവ് കഴിയാതെ വന്നതോടെ ഭൂമി ബാങ്ക് ജപ്തി ചെയ്തു. ലക്ഷക്കണക്കിന് രൂപ മറ്റിടങ്ങളിലും കടമുണ്ട്. ഗത്യന്തരമില്ലാതെ ഭാര്യക്കും വിദ്യാര്‍ഥികളായ രണ്ട് മക്കളോടമൊപ്പവും ആഗസ്റ്റ് 15 മുതല്‍ കലക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരത്തിനൊരുങ്ങുകയാണ് ജെയിംസ്.

എയര്‍ ഇന്ത്യ ചതിച്ചു; ലഗേജ് കിട്ടാതെ സൗദി ടൂറിസ്റ്റുകള്‍ മൂന്നാം ദിവസവും കൊച്ചിയില്‍

Posted: 06 Jun 2015 09:31 PM PDT

Image: 

കൊച്ചി: ദൈവത്തിന്‍െറ സ്വന്തം നാട് കാണാന്‍ പുറപ്പെട്ട സൗദി യുവാക്കള്‍ എയര്‍ ഇന്ത്യയുടെ ചതിയില്‍പ്പെട്ടതോടെ മാറാന്‍ വസ്ത്രമില്ലാതെ മൂന്നുദിവസമായി കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍. ജിദ്ദ സ്വദേശികളും സഹോദരന്മാരുമായ അബ്ദുറഹ്മാന്‍ അല്‍ സലാമി, ഹമാം അല്‍ സലാമി എന്നിവരാണ് എറണാകുളം എളംകുളത്തെ ഹോട്ടലില്‍ വ്യാഴാഴ്ച മുതല്‍ തങ്ങളുടെ വസ്ത്രങ്ങളടങ്ങിയ ലഗേജിനായി കാത്തിരിക്കുന്നത്.
വസ്ത്രങ്ങളും കാമറയും വഴിയില്‍ കഴിക്കാന്‍ കരുതിയ ഡ്രൈ ഫ്രൂട്സ് ഉള്‍പ്പെട്ട ലഗേജ്  വിമാനമിറങ്ങി രണ്ടുദിവസത്തിന് ശേഷവും എയര്‍ ഇന്ത്യ കൈമാറാത്തതാണ് പ്രശ്നം. പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും ധരിച്ചിരിക്കുന്ന ഡ്രസും മാത്രമാണ് സൗദിയില്‍നിന്നത്തെിയ സഹോദരന്മാരുടെ കൈവശമുള്ളത്.
നാലിന് രാവിലെ ജിദ്ദ-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഇവരോട് വൈകുന്നേരത്തോടെ ലഗേജ് കൈമാറാമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. 7.05ന് എത്തേണ്ടിയിരുന്ന വിമാനം, നാലുമണിക്കൂര്‍ വൈകി 11.15ന് ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. വൈകുന്നേരം ലഗേജ് എത്തിയില്ളെന്ന് മാത്രമല്ല, അഞ്ചിന് രാവിലെ മുതല്‍ ലഗേജിനായി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വൈകുന്നേരം വിമാനത്താവളത്തില്‍ നേരിട്ടത്തെി ലഗേജ് ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ളെന്നായിരുന്നു മറുപടി. ശനിയാഴ്ചയും ലഗേജ് ലഭിച്ചിട്ടില്ല. ശനിയാഴ്ച മൂന്നാറിലത്തൊമെന്നനിലക്ക് ബുക് ചെയ്ത മുറിക്കും ഭക്ഷണത്തിനും വിലയടക്കേണ്ട സ്ഥിതിയിലുമാണ് ഇവര്‍.  
 ഇട്ട ഡ്രസില്‍ എറണാകുളത്തും പരിസരത്തും കറങ്ങിനടക്കുകയാണ് ഇവര്‍. കേരളത്തിന്‍െറ സൗന്ദര്യം നുകരാനത്തെിയ തങ്ങള്‍ക്ക് എയര്‍ ഇന്ത്യയില്‍നിന്നുണ്ടായ അനുഭവം നിരാശജനകമെന്ന് അബ്ദുറഹ്മാന്‍ അല്‍ സലാമി പറഞ്ഞു. ജിദ്ദയില്‍നിന്ന് ലഗേജ് കൂടിയതിനാല്‍ മിസായതാകാം പ്രശ്നമെന്നാണ് ഇതുസംബന്ധിച്ച എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനം തിരികെ വരുന്നമുറക്ക് ലഗേജ് കൈമാറാനാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറയുന്നു.
വിസിറ്റ് കേരള കാമ്പയിന്‍ വഴിയും  മറ്റും ദൈവത്തിന്‍െറ നാട്ടിലെ വിശേഷങ്ങള്‍ വിളംബരം ചെയ്ത് ഇവിടേക്ക് സ്വാഗതം ചെയ്യുന്ന വിദേശ ടൂറിസ്്റ്റുകളെ ബുദ്ധിമുട്ടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ കുറ്റപ്പെടുത്തി. സീസണ്‍ നോക്കി വിമാനനിരക്ക് കുത്തനെ ഉയര്‍ത്തുന്നതടക്കം നടപടികള്‍ തന്നെ വിദേശ ടൂറിസ്റ്റുകളെ നിരുത്സാഹപ്പെടുത്തുന്നു. ഇതിനുപുറമെയാണ് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസക്ക് കര്‍ശന നിബന്ധനകള്‍. ഇക്കാരണങ്ങളാല്‍ ശ്രീലങ്കയടക്കം രാജ്യങ്ങള്‍ തേടിപ്പോവുകയാണ് ടൂറിസ്റ്റുകള്‍. അതിനിടെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും കേരളത്തിലേക്കും വരുന്നവരെ ലഗേജ് സമയത്ത് കൈമാറാതെയും മറ്റും വിഷമിപ്പിക്കുന്നതെന്ന് മിഡില്‍ ഇസ്റ്റിലെ ടൂര്‍ ഓപറേറ്റര്‍മാരിലൊരാളായ മുഹമ്മദ് ബാവ പറഞ്ഞു. എയര്‍ ഇന്ത്യയടക്കം വിമാനക്കമ്പനികളുടെ നിലപാട് സംസ്ഥാനത്തെ ടൂറിസം വികസനത്തിന് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

വൈവിധ്യമാര്‍ന്ന പരിപാടികളുമായി ‘റമദാന്‍ ഇന്‍ ദുബൈ’

Posted: 06 Jun 2015 08:57 PM PDT

Image: 

ദുബൈ: ഇസ്ലാമിക മൂല്യങ്ങളില്‍ ഊന്നിനിന്നുള്ള വിവിധ സാംസ്കാരിക,സാമൂഹിക,കുടുംബ പരിപാടികളൊരുക്കി പുണ്യ റമദാനെ വരവേല്‍ക്കാന്‍ ദുബൈ ഒരുങ്ങുന്നു. ഈ മാസം 19 മുതല്‍ തുടങ്ങുന്ന ‘റമദാന്‍ ഇന്‍ ദുബൈ’ പരിപാടിയോടനുബന്ധിച്ച് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്, ദുബൈ റമദാന്‍ ഫോറം, റമദാന്‍ ടെന്‍റുകള്‍, രാത്രി ചന്ത, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് (ഡി.എഫ്.ആര്‍.ഇ)അറിയിച്ചു.

യു.എ.ഇ നിവാസികള്‍ക്കും വിദേശ സഞ്ചാരികള്‍ക്കും വ്രതമാസത്തിന്‍െറ പുണ്യവും പ്രത്യേകതകളും അനുഭവിക്കാന്‍ അവസരമൊരുക്കുകയാണ് റമദാന്‍ ഇന്‍ ദുബൈയുടെ ലക്ഷ്യം. വിവിധ സംസ്കാരങ്ങളെ പരസ്പരം മനസ്സിലാക്കാനും മുസ്ലിം ഇതര സമുദായങ്ങള്‍ക്ക് ഇസ്ലാമിക അറിവിന്‍െറ പ്രകാശം പകരാനും ആത്മനിയന്ത്രണത്തിലൂടെ വ്രതമാസം നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ കൈമാറാനും സാധിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഒരുക്കുന്നത്. ഇതോടൊപ്പം വ്യാപാര മേഖലക്ക് ഉണര്‍വ് പകരാനായി  വിവിധ ഓഫറുകളും കിഴിവുകളും പ്രഖ്യാപിക്കും.
ഇത് അഞ്ചാം വര്‍ഷമാണ് റമദാന്‍ ഇന്‍ ദുബൈ നടത്തുന്നതെന്ന്  ഡി.എഫ്.ആര്‍.ഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു.
റമദാന്‍ ഇന്‍ ദുബൈ
പ്രധാന പരിപാടികള്‍
•ദുബൈ റമദാന്‍ ഫോറം-ജൂണ്‍ 24 മുതല്‍ ജൂലൈ നാലു വരെ
-വേള്‍ഡ് ട്രേഡ് സെന്‍ററിലും മറ്റു കേന്ദ്രങ്ങളിലുമായി നടക്കുന്ന ആത്മീയ പ്രഭാഷണങ്ങളാണ് റമദാന്‍ ഫോറത്തിലെ മുഖ്യ പരിപാടി. വിവിധ ഭാഷകളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ക്കൊപ്പം യുവാക്കള്‍ക്കായി ’പ്രീച്ചര്‍ ഓഫ് ദ നേഷന്‍’ മത്സരവും പരിശീലന കോഴ്സുകളും നടക്കും.
•ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്-റമദാന്‍ ഒന്നു മുതല്‍ 20 വരെ
-അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരമാണ് പ്രധാന ഇനം. ഇസ്ലാമിക മൂല്യങ്ങളെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങളുമുണ്ടാകും.  ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് വേദി
  •മൊദേഷ് വേള്‍ഡ്-ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 29 വരെ
-റമദാന്‍ സമാപനത്തോടനുബന്ധിച് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലെ എട്ടു ഹാളുകളിലായി ഒരുക്കുന്നു വിനോദ,സാഹസിക പരിപാടി ഇതുവരെ നടന്നതില്‍ ഏറ്റവും വലുതായിരിക്കും.
 
•ദുബൈ സ്പോര്‍ട്സ് വേള്‍ഡ്- ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് 29 വരെ
-വേള്‍ഡ് ട്രേഡ് സെന്‍ററിലെ  ശൈഖ് സഈദ് ഹാളിലാണ് മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ കായിക മേള അരങ്ങേറുക. കായിക മത്സരങ്ങളും ടൂര്‍ണമെന്‍റുകളും പരിശീലനങ്ങളുമായ 10 ആഴ്ച നീളുന്ന പരിപാടി.
•റമദാന്‍ രാത്രിച്ചന്ത- ജൂലൈ രണ്ട് മുതല്‍ 11 വരെ
-ട്രേഡ് സെന്‍ററിലെ ശൈഖ് റാഷിദ് ഹാളിലാണ് പത്തുദിവസത്തെ രാത്രിച്ചന്ത നടക്കുക. വസ്ത്രം,ആഭരണം,ഭക്ഷ്യവസ്തുക്കള്‍,സുഗന്ധദ്രവ്യങ്ങള്‍,ഇലക്ട്രോണിക്സ്,വീട്ടുപകരണങ്ങള്‍, തുടങ്ങിയ വൈവിധ്യമായ ഉത്പന്നങ്ങള്‍ 360 ലേറെ കടകളില്‍ നിന്ന് വിലക്കുറവില്‍ വാങ്ങാനാകും.
   •ഖുര്‍ആന്‍ പാരായണം-റമദാന്‍ ഒന്നു മുതല്‍ 30 വരെ
-ജുമൈറയിലെ അല്‍ ഫാറൂഖ് ഉമര്‍ ബിന്‍ അല്‍ ഖതാബ് പള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ട ലോകപ്രശസതരായ പണ്ഡിതര്‍ ഖുര്‍ആന്‍ പരായാണം നടത്തും.
-റാശിദിയ ഗ്രാന്‍റ് മോസ്കിലും റമദാന്‍ ഒന്നുമുതല്‍ 29 വരെ രാത്രി നമസ്കാരങ്ങളും ഖുര്‍ആന്‍ പാരായണവുമുണ്ടാകും.
   • നാദല്‍ ശിബ കായിക മത്സരങ്ങള്‍-ജൂണ്‍ 21 മുതല്‍ ജുലൈ 13 വരെ
-നാദല്‍ ശിബ സ്പോര്‍ട്സ് കോംപ്ളക്സില്‍ ടെന്നിസ്, അമ്പെയ്ത്ത്, 10 കി.മീ ഓട്ടം, 70 കി.മീ സൈക്ളിങ്, ഫുട്സാല്‍, വോളിബാള്‍ എന്നീ ഇനങ്ങളില്‍ പൊതുജനങ്ങള്‍ക്കായി മത്സരമുണ്ടാകും. വനിതകള്‍ക്കും മത്സരമുണ്ടാകും. www.nasst.ae എന്ന സൈറ്റില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാം.

ചാമ്പ്യന്‍ ബാഴ്സ

Posted: 06 Jun 2015 08:53 PM PDT

Image: 
Subtitle: 
ബാഴ്സലോണ 3- യുവന്‍റസ് 1 ബാഴ്സലോണക്ക് അഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം

ബര്‍ലിന്‍: ഒളിമ്പിക് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ മുക്കാല്‍ ലക്ഷം ആരാധകരെ സാക്ഷിനിര്‍ത്തി ലയണല്‍ മെസ്സിയും സംഘവും അഞ്ചാം വട്ടവും യൂറോപ്യന്‍ ചാമ്പ്യന്മാരായി. കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിനെ 3 -1ന് ഗോളിന് തോല്‍പിച്ചായിരുന്നു ബാഴ്സയുടെ കിരീടനേട്ടം.

സീസണില്‍ സ്പാനിഷ് ചാമ്പ്യന്മാരുടെ ഹാട്രിക് കിരീടവുമായി. ലാ ലിഗ, കിങ്സ് കപ്പ് എന്നിവയില്‍ മുത്തമിട്ട ജൈത്രയാത്രക്ക് ബര്‍ലിനിലെ മണ്ണില്‍ ഉജ്ജ്വല കൊടിയിറക്കം. ഇവാന്‍ റാകിടിച്ചും (4ാം മിനിറ്റ്), ലൂയി സുവാരസുമാണ് (68), നെയ്മര്‍ (95) ബാഴ്സയുടെ സ്കോറര്‍മാര്‍. അല്‍വാരോ മൊറാറ്റ യുവന്‍റസിന്‍െറ ആശ്വാസ ഗോള്‍ നേടി.

പ്രതീക്ഷിച്ചപോലെയായിരുന്നു ഇരുവരും ടീമിനെ ഒരുക്കിയത്. ‘എം.എസ്.എന്‍’ എന്ന ലാറ്റിനമേരിക്കന്‍ എന്‍ജിന്‍ ഘടിപ്പിച്ച് ബാഴ്സലോണ ആദ്യ മിനിറ്റ് മുതല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ കരുതലോടെ പ്രതിരോധവും ഗോള്‍വലക്കു കീഴെ കരുത്തനായി ജിയാന്‍ലൂയിജി ബുഫണും അണിനിരന്നുകൊണ്ട് ഇറ്റാലിയന്‍ മല യുവന്‍റസും തീര്‍ത്തു. കളിയുടെ ആദ്യ മിനിറ്റില്‍ യുവന്‍റസിന്‍െറ മുന്നേറ്റമായിരുന്നു കണ്ടതെങ്കില്‍ ആദ്യ ഗോള്‍ ബാഴ്സയിലൂടെ പിറന്നു. നാലാം മിനിറ്റില്‍ മധ്യവരയോട് ചേര്‍ന്ന് ലയണല്‍ മെസ്സി ബോക്സിനകത്തേക്ക് തൊടുത്തുവിട്ട ഷോട്ടിലൂടെയായിരുന്നു ഗോളിലേക്കുള്ള നീക്കം. പ്രതിരോധം തകര്‍ത്ത് പന്ത് നിയന്ത്രണത്തിലാക്കിയ ആല്‍ബയിലൂടെ ഇനിയസ്റ്റയിലേക്ക്.  മാര്‍ക്കിങ് മറികടന്ന് മുന്നിലത്തെിയ റാകിടിചിന്  പാകമായി ലഭിച്ച പന്ത് ബുഫണിന്‍െറ വലയിലേക്ക് അടിച്ചു കയറ്റേണ്ട ജോലിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.

ഒരു ഗോള്‍ ലീഡുമായി പിന്നിട്ട ഒന്നാം പകുതിക്കുശേഷമായിരുന്ന യുവന്‍റസിന്‍െറ തിരിച്ചടിയും ബാഴ്സിയുടെ വിജയ ഗോളും പിറന്നത്. 55ാം മിനിറ്റില്‍ വര്‍ധിത വീര്യത്തില്‍ ആക്രമിച്ച യുവന്‍റസ് അല്‍വാരോ മൊറാറ്റയിലൂടെ ഒപ്പംപിടിച്ചു. പന്തുമായി ഓടികിതച്ചത്തെിയ ടെവസിന്‍െറ ഷോട്ട് ബാഴ്സ ഗോളി ടെര്‍ സ്റ്റീഗന്‍ തടിത്തെറിപ്പിച്ചു. പന്ത് മാര്‍ക് ചെയ്യാതെ നിന്ന മൊറാറ്റയുടെ ബൂട്ടിലേക്ക് പാകമായത്തെിയപ്പോള്‍ വലയിലേക്ക് അടിച്ചുകയറ്റിയപ്പോള്‍ ബാഴ്സക്കാര്‍ നിറഞ്ഞ ഗാലറിയും ഒരു നിമിഷം നിശബ്ദമായി.

13 മിനിറ്റിന്‍െറ ആയുസ്സേ യുവന്‍റസിന്‍െറ ആശ്വാസത്തിനുണ്ടായുള്ളൂ. ഇറ്റാലിയന്‍ പട നേടിയ ഗോളിനെ അനുസ്മരിപ്പിച്ച്കൊണ്ട് ഒരു തിരിച്ചടി. മെസ്സിയുടെ ഉശിരന്‍ ഷോട്ട് ബുഫണിന്‍െറ കൈയ്യിതട്ടിതെറിച്ചപ്പോള്‍ വലയിലേക്ക് അടിച്ചുകയറ്റികൊണ്ട് സുവാരസ് ബാഴ്സയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടി.

രാജയോഗം

Posted: 06 Jun 2015 08:53 PM PDT

Image: 

ഒമ്പതാം ഭാവാധിപനും പത്താം ഭാവാധിപനും യോഗം ചെയ്താല്‍ രാജയോഗം. ബഹുമാന്യതയും വിജയവും ഉന്നതപദവിയും ഫലം. അഞ്ചാം ഭാവാധിപനും ഒമ്പതാം ഭാവാധിപനും യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ രാജയോഗം. രാജസചിവത, രാജമാന്യത, ഉന്നതപദവി എന്നിവ ഫലം. പാര്‍ട്ടി നേതാക്കള്‍ എത്രയോ തവണ യോഗം ചേര്‍ന്നിട്ടും ഭാവാധിപന്മാര്‍ അതിനനുസരിച്ച് യോഗം ചേരാതിരുന്നതുകൊണ്ടാണ് ഓലഞ്ചേരി രാജഗോപാലിന് രാജയോഗം തരപ്പെടാത്തത്. ഒരിക്കല്‍ അഞ്ചാം ഭാവാധിപനും ഒമ്പതാം ഭാവാധിപനും ആകസ്മികമായി കണ്ടുമുട്ടിയപ്പോള്‍ രാജേട്ടന് കേന്ദ്രസചിവന്‍ ആകാനുള്ള രാജയോഗം സിദ്ധിച്ചിരുന്നു. രാജസചിവപദവി കിട്ടണമെങ്കില്‍ ഇവര്‍ രണ്ടാളുംതന്നെ കനിയണം. ഒമ്പതാം ഭാവാധിപനും പത്താം ഭാവാധിപനും രാജേട്ടനെ കണ്ടാല്‍ തിരിഞ്ഞുനോക്കുകപോലുമില്ല. ഇവര്‍ കണ്ടാലല്ളേ വിജയം വരിക്കാന്‍ കഴിയൂ. എന്താണ് രാജേട്ടനോട് ഇവര്‍ക്കുള്ള കലിപ്പെന്ന് കണിയാന്മാര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുമില്ല. അങ്ങനെയിരിക്കെയാണ് അരുവിക്കര തെരഞ്ഞെടുപ്പ് വരുന്നത്. മത്സരിക്കുന്ന തെരഞ്ഞെടുപ്പിലെല്ലാം തോല്‍ക്കാനാണ് രാജേട്ടന്‍െറ യോഗം. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ രാജേട്ടന്‍െറ ജീവിതം ഇനിയും ബാക്കി എന്ന് വടക്കന്‍ വീരഗാഥ ഡയലോഗ് വിട്ട് സോഷ്യല്‍ മീഡിയയില്‍ പെറ്റുവീണ കുട്ടികള്‍ കളിയാക്കുകയും ചെയ്യുന്നു. രാജഗോപാല്‍യോഗം മാറി രാജയോഗം സിദ്ധിക്കുമോ എന്നാണ് ആകാശത്തിരുന്ന് രാശിനക്ഷത്രങ്ങള്‍ ഉറ്റുനോക്കുന്നത്.
ഓരോ തവണ തോല്‍ക്കുമ്പോഴും ആദ്യംചെയ്യുക ഓടിച്ചെന്ന് അലമാരയില്‍നിന്ന് എബ്രഹാം ലിങ്കന്‍െറ ജീവചരിത്രം എടുത്തുവായിക്കുകയാണ്. അതു വായിച്ചാല്‍ വല്ലാത്തൊരു സമാധാനം വരും. 16 വര്‍ഷം തോറ്റയാളാണ് ലിങ്കന്‍. എന്നിട്ടോ അമേരിക്കയുടെ തലപ്പത്തുതന്നെ എത്തിയില്ളേ? ഒരുപാടു തവണ തോറ്റാലാണ് വിജയിക്കാനാവുക. അതുകൊണ്ടാണ് അരുവിക്കരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ച്ചയായ തോല്‍വികള്‍ ഉണ്ടാകുമ്പോള്‍ ആരായാലും ഒരു ആത്മപരിശോധന നടത്തുമല്ളോ. രാജേട്ടനും നടത്തി അമ്മാതിരിയൊരു ഇന്‍ട്രോസ്പെക്ഷന്‍. അതിന്‍െറ ഫലമായി അദ്ദേഹം എത്തിച്ചേര്‍ന്ന ചില മനനങ്ങളും നിഗമനങ്ങളും താഴെ ക്രോഡീകരിച്ചിരിക്കുന്നു.
കേരളത്തില്‍ താമര വിരിയാത്തത് ഇവിടെ നിലവിലിരിക്കുന്ന സവിശേഷമായ ഒരു പ്രതിഭാസം മൂലമാണ്. കേരളമൊഴികെയുള്ള പത്തിരുപത്തേഴു സംസ്ഥാനങ്ങള്‍ നോര്‍മലാണ്. എന്നുവെച്ചാല്‍ മനസ്സിന്‍െറ സഞ്ചാരദിശയില്‍ അപഭ്രംശങ്ങളൊന്നും സംഭവിച്ചിട്ടില്ലാത്ത ജനതയാണ് അവിടങ്ങളില്‍ കുടികൊള്ളുന്നത്. കേരളത്തില്‍ അങ്ങനെയല്ല സ്ഥിതി എന്ന് പണ്ട് സ്വാമി വിവേകാനന്ദന്‍ ഇവിടെ വന്നപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ടല്ളോ. കേരളം ഭ്രാന്താലയമാണ് എന്നാണ് സ്വാമിജി പറഞ്ഞത്. സുഹൃത്തും സഹയാത്രികനുമായ പരമപൂജ്യ പരമേശ്വര്‍ജി ഇപ്പോള്‍ പറയുന്നത് കേരളം ഭ്രാന്താലയമായിതന്നെ തുടരുന്നുവെന്നാണ്. ഭ്രാന്തിന്‍െറ പ്രധാന ലക്ഷണം നോര്‍മലായി ചിന്തിക്കുന്ന ബഹുഭൂരിപക്ഷം പറയുന്നതിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുക എന്നതാണ്. അതിന് രാജേട്ടന്‍ ആര്‍ക്കും എളുപ്പം മനസ്സിലാവുന്ന ഒരു ഉദാഹരണം നല്‍കുന്നുണ്ട്. വൈദേശികാധിപത്യത്തിന്‍െറ പ്രതീകമായ ബാബരി പള്ളി തകര്‍ക്കുന്നത് ദേശീയതയുടെ അഭിമാനമാണ് എന്ന് ഭാരതത്തില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷവും ചിന്തിച്ചു. അപ്പോള്‍ ദേ വരുന്നു, തലക്ക് നെല്ലിക്കാത്തളം വെക്കേണ്ട പരുവത്തില്‍ കഴിയുന്ന കേരള നിയമസഭയില്‍നിന്ന് ഒരു പ്രമേയം. ബാബരി മസ്ജിദ് പുതുക്കിപ്പണിയണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയ ഏക നിയമസഭയുള്ള നാട് ഭ്രാന്താലയമല്ലാതെ മറ്റെന്താണ്? പൂങ്കുടില്‍മനയില്‍ ചികിത്സയില്‍ കഴിഞ്ഞ കാലത്ത് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞുവത്രെ, ‘എനിക്ക് ഭ്രാന്തല്ല, ബോധത്തിന്‍െറ മേഖലയില്‍ ചില കാര്‍മേഘങ്ങള്‍ വന്നു നിറഞ്ഞതാണ്’ എന്ന്. കേരളത്തിന്‍െറ കാലാവസ്ഥയില്‍ ഈ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ നേരം കാണുന്നില്ല. അതുകൊണ്ടാണ് ഒന്നാമതായി രാജേട്ടന്‍ ജയിക്കാത്തത്.
രണ്ടാമത്തെ പ്രശ്നം ഇവിടെ 50 ശതമാനം ന്യൂനപക്ഷമാണ് എന്നതാണ്. 50 ശതമാനം ഹിന്ദുക്കള്‍. ബാക്കിയുള്ള ജനസംഖ്യയിലെ 50 ശതമാനം ക്രിസ്ത്യാനികളും മുസ്ലിംകളും പങ്കിട്ടെടുത്തിരിക്കുന്നു. ഈ ന്യൂനപക്ഷമാണ് കേരളരാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന് രാജേട്ടന്‍ കണ്ടത്തെിയിരിക്കുന്നു. അവര്‍ പറഞ്ഞാല്‍ നടക്കാത്ത ഒരു കാര്യവും ഇവിടെയില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ രാജേട്ടന്‍െറ യോഗം നോക്കൂ, കപ്പിനും ലിപ്പിനുമിടയില്‍ സീറ്റ് നഷ്ടമായത് ആരു കാരണമാണ്? 65 ശതമാനം വോട്ട് എണ്ണിയപ്പോള്‍ 15,000 വോട്ടിന് ലീഡ് ചെയ്തയാളാണ് രാജേട്ടന്‍. അപ്പോള്‍ ദേ വരുന്നു, കടലോരത്തെയും ബീമാപള്ളിയിലെയും മതമുദ്രകള്‍ വീണ് പങ്കിലമായ വോട്ടുയന്ത്രങ്ങള്‍. കടലോരത്തെ ക്രിസ്ത്യന്‍ മത്സ്യത്തൊഴിലാളികളും ബീമാപള്ളിയിലെ മുസ്ലിംകളും തിരിഞ്ഞുകുത്തി. അവിടങ്ങളിലെ ന്യൂനപക്ഷത്തെ പറഞ്ഞു പിന്തിരിപ്പിച്ചതാണ്. മോദി വന്നാല്‍ ന്യൂനപക്ഷം അറബിക്കടലില്‍ എന്ന് പ്രചരിപ്പിച്ചു ഓസ്കര്‍ ഫെര്‍ണാണ്ടസും കെ.വി. തോമസുമൊക്കെ. ഒരു നേതാവിന് കാറുവരെ കൊടുത്തിരുന്നുവത്രെ പാവം ഗ്രാമവാസികള്‍ക്കിടയില്‍ ഇങ്ങനെ പ്രചരിപ്പിക്കാന്‍. ഇടതന്മാര്‍ എന്തായാലും കേന്ദ്രം ഭരിക്കാന്‍ പോകുന്നില്ല, കോണ്‍ഗ്രസിനെ ജയിപ്പിച്ചാലേ രക്ഷയുള്ളൂ എന്ന് വിചാരിച്ചവര്‍ തരൂരിന് വോട്ടുകുത്തി. ബെനറ്റ് എബ്രഹാമിനു കിട്ടേണ്ടിയിരുന്ന നാടാര്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ അങ്ങനെ കോണ്‍ഗ്രസിനു കിട്ടി. അതോടെ രാജേട്ടന്‍െറ യോഗം പതിവുയോഗമായി. സംഘടിത മതരാഷ്ട്രീയമാണ് തങ്ങളുടെ എളിയ മതവര്‍ഗീയകക്ഷിയെ വളരാന്‍ അനുവദിക്കാത്തത് എന്നാണ് രാജേട്ടന്‍ പറഞ്ഞതിന്‍െറ ചുരുക്കം.
രാജ(ഗോപാല്‍)യോഗത്തിനുള്ള മൂന്നാമത്തെ മുഖ്യകാരണം കേരളത്തിലെ മുടിഞ്ഞ രാഷ്ട്രീയ പ്രതിബദ്ധതയാണ്. അങ്ങ് ഉത്തരേന്ത്യയിലൊക്കെ എന്തു പറഞ്ഞാലും പാവം ജനങ്ങള്‍ വിശ്വസിച്ചോളും. ഇവിടെ അതല്ല സ്ഥിതി. കുറെ ബുദ്ധിജീവികളും മാധ്യമങ്ങളും കാരണം താമരക്ക് വിടരാന്‍ പറ്റാത്ത കാലാവസ്ഥയാണ്. ബുദ്ധിജീവികളുടെ പ്രശ്നം അവര്‍ ഭാരതീയദര്‍ശനങ്ങള്‍ വായിക്കാതെ യൂറോപ്യന്‍ ചിന്താഗതികള്‍ സ്വാംശീകരിച്ച് ആ കണ്ണടയിലൂടെ കാര്യങ്ങള്‍ കാണുന്നുവെന്നതാണ്. ഭാരതത്തിന്‍െറ പുണ്യപുരാതന സനാതന സംസ്കാരത്തില്‍ അവര്‍ക്ക് തരിമ്പുമില്ല താല്‍പര്യം. തത്ത്വചിന്തക്ക് അവര്‍ യൂറോപ്പിലേക്ക് നോക്കും. രാഷ്ട്രീയ ചിന്തക്ക് നേരെ റഷ്യയിലേക്കും ചൈനയിലേക്കും. പിന്നെ എങ്ങനെ നന്നാവാനാണ് ഈ നാട്? മാധ്യമങ്ങളുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. ഇടതു വലതു മുന്നണികളല്ലാതെ ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടി ഇവിടെയുണ്ടെന്ന കാര്യംതന്നെ മറന്ന മട്ടിലാണ് അവരുടെ പോക്ക്. തന്‍െറ പരാജയത്തില്‍ രാജേട്ടന് തെല്ലും വിഷമമില്ല. സൂനാമി മാതിരിയുള്ള ഒരു തരംഗം ആഞ്ഞുവീശുമ്പോള്‍ കേരളം അതു ബാധിക്കാത്ത ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപുപോലെയായതില്‍ സങ്കടമേയുള്ളൂ. ദേശീയധാരയില്‍നിന്നുള്ള ഈ അകന്നുനില്‍പ് അത്ര നന്നല്ല എന്നേ രാജേട്ടന് പറയാനുള്ളൂ.

ഫയര്‍ഫോഴ്സില്‍ ഇനി വനിതകളും

Posted: 06 Jun 2015 08:46 PM PDT

Image: 

കോട്ടയം: ഫയര്‍ഫോഴ്സില്‍ സുരക്ഷാ ദൗത്യത്തിന് ഇനി വനിതകളും. സംസ്ഥാന ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസിന്‍െറ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്ക് അവസരം ലഭ്യമാക്കാന്‍ ഫയര്‍ഫോഴ്സ് മേധാവി ജേക്കബ് തോമസ് നടപടി ആരംഭിച്ചു. പൊലീസിലും പട്ടാളത്തിലും വനംവകുപ്പിലുമടക്കം സുപ്രധാന തസ്തികകളിലെല്ലാം വനിതകള്‍ക്ക് പ്രവര്‍ത്തിക്കാമെങ്കില്‍ എന്തുകൊണ്ട് ഫയര്‍ഫോഴ്സില്‍ മാത്രം അയിത്തമെന്ന് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വിമാനം പറത്തുന്നതിലും പര്‍വതാരോഹണത്തിലും എല്ലാം വനിതകള്‍ കഴിവുതെളിയിച്ച സാഹചര്യത്തില്‍ ഫയര്‍ഫോഴ്സിലും തിളങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതകളെ ഫയര്‍ഫോഴ്സില്‍ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ശിപാര്‍ശ ഉടന്‍ സര്‍ക്കാറിന് കൈമാറും. വനിതകളെ നിയമിക്കുന്നതിന് നിലവിലെ തടസ്സങ്ങള്‍ നീക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 1962ലെ കേരള ഫയര്‍ഫോഴ്സ് ആക്ടും 1960ലെ ഹോംഗാര്‍ഡ്സ് ആക്ടും ഭേദഗതി ചെയ്യും. ഫയര്‍ഫോഴ്സിന്‍െറ നവീകരണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണ്. പുതിയ വാഹനങ്ങള്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവയെല്ലാം ലഭ്യമാക്കുമെന്നും അടുത്തിടെ മേധാവിയായി ചുമതലയേറ്റ ജേക്കബ് തോമസ് പറഞ്ഞു.

നിലമ്പൂര്‍ കാട്ടില്‍ സ്ളേറ്റിലെഗ്ഡ് ക്രേക്ക് പക്ഷിയെ കണ്ടെത്തി

Posted: 06 Jun 2015 11:56 AM PDT

Image: 

നിലമ്പൂര്‍: അപൂര്‍വമായി കാണുന്ന ‘സ്ളേറ്റിലെഗ്ഡ് ക്രേക്ക്’ പക്ഷിയുടെ കൂടും പ്രജനനവും നിലമ്പൂര്‍ കാട്ടില്‍ കണ്ടത്തെി. മമ്പാട് എം.ഇ.എസ് കോളജില്‍ ഗവേഷണവിദ്യാര്‍ഥിയായ എം. ദിവിന്‍ മുരുകേശും തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ റിസര്‍ച് ഇന്‍സിസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ പേരോത്ത് ബാലകൃഷ്ണനുമാണ് നിലമ്പൂരിലെ ആയിരവല്ലിക്കാവ് തേക്ക്തോട്ടത്തില്‍ പക്ഷിയുടെ കൂടും പ്രജനനവും കണ്ടത്തെിയത്.

തുടര്‍ന്ന് ഏകദേശം ഒരു വര്‍ഷത്തോളം നടത്തിയ പഠനത്തിന്‍െറ റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് ത്രൈട്ടന്‍ഡ് ടാക്സയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലമ്പൂര്‍ മേഖലയില്‍ ആദ്യമായാണ് ഈ പക്ഷിയെ കണ്ടത്തെുന്നത്. സാധാരണയായി വെള്ളത്തിന് സമീപമായാണ് ഇവയെ കാണാറുള്ളത്.

മുട്ടകള്‍ക്ക് കോഴിമുട്ടയോളം വലിപ്പമുണ്ടാവും. നിലമ്പൂരില്‍ കണ്ടത്തെിയത് ഏഴ് മുട്ടകളാണ്. രണ്ടെണ്ണമാണ് വിരിഞ്ഞതായി കാണുന്നത്. ഇന്ത്യയില്‍ പലയിടങ്ങളിലും ഈ പക്ഷിയെ കണ്ടത്തെിയിട്ടുണ്ടെങ്കിലും ഇവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചോ പ്രജനനത്തെക്കുറിച്ചോ പഠനം നടന്നിട്ടില്ല. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ പൊതുവെ ഇവയെ കാണാറുണ്ടെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡവും ജപ്പാനുമാണ് ആവാസകേന്ദ്രം. വംശനാശം സംഭവിക്കുന്നവയില്‍ ഉള്‍പ്പെട്ടതാണ് ഇവയെന്ന് പഠനങ്ങളില്‍ പറയുന്നു.
 

തുര്‍ക്കി ഇന്ന് പോളിങ് ബൂത്തിലേക്ക്

Posted: 06 Jun 2015 11:47 AM PDT

Image: 

അങ്കാറ: തുര്‍ക്കിയില്‍ ഞായറാഴ്ച പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്. രാജ്യത്തിന്‍െറ ഭാഗധേയം തീരുമാനിക്കപ്പെടുന്ന നിര്‍ണായക തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുപ്രീം ഇലക്ഷന്‍ ബോര്‍ഡ് (വൈ.എസ്.കെ) അറിയിച്ചു. ഇതിനകം തന്നെ യൂറോപ്പില്‍ വിവാദമായ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രതിനിധികളും എത്തിയിട്ടുണ്ട്.

തുര്‍ക്കിയുടെ പാര്‍ലമെന്‍റായ 550 അംഗ ഗ്രാന്‍ഡ് നാഷനല്‍ അസംബ്ളിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാനമായും 20 പാര്‍ട്ടികളാണ് മത്സരരംഗത്തുള്ളത്. 5.4 കോടി പൗരന്മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 30 ലക്ഷം പ്രവാസികള്‍ക്കും ആദ്യമായി വോട്ടവകാശം അനുവദിച്ചിട്ടുണ്ട്. പ്രവാസികളുടെ വോട്ടെടുപ്പ് ജൂണ്‍ മൂന്നിന് കഴിഞ്ഞു. 10 ലക്ഷം പേരാണ് ഇത് വിനിയോഗിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി.

നിലവില്‍ 327 സീറ്റുകളുള്ള ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടി (അക് പാര്‍ട്ടി) തന്നെ ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും അവസാനമായി കോണ്ട കമ്പനി നടത്തിയ സര്‍വേയില്‍ അക് പാര്‍ട്ടിക്ക് 270^278 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. 276 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മുഖ്യ പ്രതിപക്ഷമായ റിപ്പബ്ളിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് (സി.എച്ച്.പി) 120ഉം നാഷനലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടിക്ക് 75ഉം സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. ഇതിനു പുറമെ, കുര്‍ദുകളുടെ പാര്‍ട്ടി എന്നറിയപ്പെടുന്ന എച്ച്.ഡി.പിയുടെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്. തുര്‍ക്കിയിലെ തെരഞ്ഞെടുപ്പ് ഘടനയനുസരിച്ച്, സ്ഥാനാര്‍ഥിയുടെ വിജയത്തോടൊപ്പം പാര്‍ട്ടിക്ക് ചുരുങ്ങിയത് 10 ശതമാനം വോട്ടും (ത്രഷോള്‍ഡ് വോട്ട്) ലഭിക്കണം. കുര്‍ദ് മേഖലയില്‍ മാത്രം സ്വാധീനമുള്ള എച്ച്.ഡി.പിക്ക് ഇത് സാധ്യമാകുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. എച്ച്.ഡി.പിക്ക് ത്രഷോള്‍ഡ് വോട്ട് ലഭിക്കാതിരുന്നാല്‍, അത് ഗുണകരമായി ഭവിക്കുക അക് പാര്‍ട്ടിക്കായിരിക്കും. അങ്ങനെയെങ്കില്‍, ഭരണകക്ഷിക്ക് 60 സീറ്റുകൂടി അധികം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം, അക് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുന്നതിനെ സെക്കുലര്‍ പാര്‍ട്ടികളും കുര്‍ദുകളും ആശങ്കയോടെയാണ് കാണുന്നത്. അക് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍, പ്രസിഡന്‍റ് ഭരണത്തിലേക്ക് രാഷ്ട്രത്തെ മാറ്റുന്നതു സംബന്ധിച്ച് നേരിട്ടുള്ള ഹിത പരിശോധനക്ക് സാധ്യത തെളിയുമെന്നതാണ് ഈ ആശങ്കയുടെ കാരണം. ത്രഷോള്‍ഡ് വോട്ടിങ് സംവിധാനത്തെയെല്ലാം ഇവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
നിലവിലെ പ്രധാനമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്ലു തന്നെയാണ് അക് പാര്‍ട്ടിയുടെ മുഖ്യ സ്ഥാനാര്‍ഥി. സി.എച്ച്.പി നേതാവ് കമാല്‍ ഖാഇത്ഷ്ദാരി ഒഗ്ലു, എച്ച്.ഡി.പിയുടെ സലാഹുദ്ദീന്‍ ദിമിര്‍താസ് എന്നിവരും മത്സരരംഗത്തുണ്ട്.

2002ലാണ് അക് പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ വരുന്നത്. തുടര്‍ന്ന്, നിലവിലെ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രധാനമന്ത്രിയായി. തുടര്‍ന്ന് 2007, 2011 വര്‍ഷങ്ങളിലും ഉര്‍ദുഗാന്‍െറ നേതൃത്വത്തില്‍ അക് പാര്‍ട്ടി വിജയം ആവര്‍ത്തിച്ചു. 2014 ആഗസ്റ്റില്‍ ഉര്‍ദുഗാന്‍ തുര്‍ക്കി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദാവൂദ് ഒഗ്ലു പ്രധാനമന്ത്രിയായത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP