സുരേഷ് ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ടു Madhyamam News Feeds | ![]() |
- സുരേഷ് ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ടു
- അഴിമതി വിരുദ്ധസേനാതലവനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഹൈകോടതിയില്‍
- ഓപറേഷന്‍ അനന്ത : ബിജു രമേശിന്‍െറ കെട്ടിടം ഉടന്‍ പൊളിക്കും
- ജയലളിത മത്സരിക്കുന്ന ആര്‍.കെ നഗറില്‍ വോട്ടിങ് മന്ദഗതിയില്‍
- ജോലിക്കാരനെ കൈയേറ്റം ചെയ്തെന്ന് ആരോപണം: ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചു
- റോഡരികിലെ പരസ്യബോര്‍ഡുകള്‍ നീക്കും
- മഴക്കെടുതി; ജില്ലയില്‍ 10.25 കോടിയുടെ നഷ്ടം
- സ്വകാര്യ ആശുപത്രികളില്‍ സൗജന്യ പനി ക്ളിനിക്കുകള്‍ തുടങ്ങുന്നു
- നരേന്ദ്ര മോദിയെ പ്രശംസിച്ച് ലളിത് മോദി
- അരുവിക്കര: പോളിങ് പുരോഗമിക്കുന്നു
- സ്വവര്‍ഗവിവാഹം ഭരണഘടനാപരമായ അവകാശമെന്ന് യു.എസ് സുപ്രീംകോടതി.
- സഹമില്‍ കാര്‍ മറിഞ്ഞു കത്തി; മൂന്നുപേര്‍ മരിച്ചു
- ആരോപണങ്ങളില്‍ വിയര്‍ത്ത് കാവിപ്പട
- പ്രഫുല്‍, നിങ്ങള്‍ ഇവിടത്തെന്നെ ഉണ്ട്...
- സഡന്‍ഡെത്തില്‍ അര്‍ജന്‍റീന സെമിയില്‍
- ആറു മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്
- ബല്ലോ ഗ്രാമത്തിന്‍െറ കൊച്ചുപൊക്കക്കാരന്‍
- ബ്രസീലിന് വേണം സെമി ബെര്‍ത്ത്
- കറുത്ത വെള്ളിയുടെ നടുക്കത്തില്‍ കുവൈത്ത്
- തെരഞ്ഞെടുപ്പ് വാഗ്ദാനം: ശിവരാജ് സിങ് ചൗഹാന്‍ ഫോണ്‍ വിവാദത്തില്‍
- നൂറാം ജന്മദിനത്തിലും ഗുരുനാഥനെ മറക്കാതെ ചേമഞ്ചേരി
- കെ.എഫ്.സിയില്‍ അപകടകരമായ ബാക്ടീരിയ എന്ന് റിപ്പോര്‍ട്ട്
- തത്തയുടെ സംസാരരഹസ്യം കണ്ടെത്തി
- നായ കുരച്ചപ്പോള്‍ പുലി ‘പൂച്ച’യായി, കാമറയിലും കുടുങ്ങി
- കോതമംഗലത്ത് സ്കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു
സുരേഷ് ഗോപിയെ എന്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് ഇറക്കിവിട്ടു Posted: 27 Jun 2015 01:18 AM PDT Image: ![]() കോട്ടയം: പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി സുകുമാര്‍ നായര്‍ ഇറക്കിവിട്ടു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം നേരിട്ടു കണ്ടപ്പോഴാണ് സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയോട് പരുഷമായി പെരുമാറിയത്. താങ്കളെ ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഇതിനകത്തേക്ക് പ്രവേശിക്കാന്‍ പാടില്ല ^ബജറ്റ് സമ്മേളന ഹാളിന് അടുത്തെത്തിയ സുരേഷ് ഗോപിയോട് സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിനിടെ നൂറുക്കണക്കിന് വരുന്ന പ്രതിനിധി സഭാംഗങ്ങളോട് ഞാന്‍ ചെയ്തത് ശരിയ േല്ലയെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. ശരിയാണെന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്തു. താങ്കള്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാണ്. ഈ സമയത്ത് ഇവിടെ വന്ന് വിവാദമുണ്ടാക്കാന്‍ നോക്കരുത്. വിവാദങ്ങളോട് എന്‍.എസ്.എസിന് താത്പര്യമില്ല. ബജറ്റ് സമ്മേളനം നടക്കുകയാണ്. താങ്കള്‍ പോകണം ^സുകുമാരന്‍ നായര്‍ പറഞ്ഞു. വീണ്ടും പ്രവേശത്തിന് ശ്രമിച്ചപ്പോള്‍ അഹങ്കാരം വേണ്ടെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. നായരാണെന്ന് അഭിമാനിക്കുകയാണെങ്കില്‍ ഇതുവരെ ഇതൊന്നും കണ്ടില്ലല്ലോ. പണ്ട് ഇവിടെ നാദിര്‍ഷയുടെ ഗാനമേള നടന്നപ്പോള്‍ അത് കണ്ട് മടങ്ങിപ്പോവുകയായിരുന്നു. അന്ന് ഈ ആവേശമൊന്നുമുണ്ടായില്ലല്ലോയെന്നും സുകുമാരന്‍ നായര്‍ സുരേഷ് ഗോപിയോട് ചോദിച്ചു. അതേസമയം പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയ തന്നെ എന്‍.എസ്.എസ് പ്രതിനിധികളാണ് സുകുമാരന്‍ നായരുടെ അടുത്തേക്ക് കൊണ്ടുപോയതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. താന്‍ ചങ്ക് തകര്‍ന്നാണ് അവിടെ നിന്ന് മടങ്ങിയതെന്നും സുരേഷ് ഗോപി പറഞ്ഞു. എന്‍െറ പിറന്നാളാണ് ഇന്ന്. പെരുന്നവഴി പോയപ്പോള്‍ പുഷ്പാര്‍ച്ചന നടത്താനാണ് അവിടെ കയറിയത്. നിഷ്കളങ്കമായി ചെയ്ത ഒരു കാര്യം ഇങ്ങനെ ആയതില്‍ ഖേദമുണ്ട്. മുജ്ജന്‍മത്തില്‍ ചെയ്ത പാപത്തിന്‍െറ ഫലമായിരിക്കും ഇത്. ഇതിലും വലിയ കാര്യം വഴിമാറിപ്പോയി എന്ന് ആശ്വസിക്കുകയാണ്. സംഭവത്തിന്‍െറ രാഷ്ട്രീയ മാനം ദയവായി ചോദിക്കരുതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. |
അഴിമതി വിരുദ്ധസേനാതലവനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഹൈകോടതിയില്‍ Posted: 27 Jun 2015 12:59 AM PDT Image: ![]() ന്യൂഡല്‍ഹി: അഴിമതി വിരുദ്ധസേനാത്തലവനായി പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ എം.കെ.മീണയെ നിയമിച്ച നടപടിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചു. എം.കെ.മീണയെ മാറ്റണമെന്നാണ് എ.എ.പിസര്‍ക്കാരിന്‍െറ ആവശ്യം. ഇത് നിയമവിരുദ്ധമാണെന്നും അഴിമതിവിരുദ്ധസേനയില്‍ ഒഴിവില്ളെന്നും കാണിച്ച്് എം.കെ.മീണയുടെ നിയമനം തടയാന്‍ എ.എ.പി. സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അഴിമതിവിരുദ്ധ സേനയുടെ ചുമതലയുള്ള വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്, ഡല്‍ഹി പോലീസ് ചീഫ് സ്ഥാനത്തേക്കു തന്നെ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് എം.കെ.മീണക്ക് കത്തു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതിവിരുദ്ധസേനയുടെ തലവനായി താന്‍ ചുമതല ഏറ്റെടുത്തു കഴിഞ്ഞുവെന്നും കൃത്യനിര്‍വഹണത്തില്‍ തടസ്സം വരുത്താന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടേണ്ടി വരുമെന്നും കാണിച്ച് വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന് മറുപടി നല്‍കുകയായിരുന്നു മീണ. തലസ്ഥാനത്തെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ ലഫ്റ്റനന്‍റ് ഗവര്‍ണറും കെജ് രിവാള്‍ സര്‍ക്കാരും തമ്മില്‍ കുറേ നാളുകളായി അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുകയാണ്. ഉയര്‍ന്ന തസ്തികകളിലെ നിയമനാധികാരം തനിക്കാണെന്നാണ് ഗവര്‍ണറുടെ വാദം. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഉന്നതതല നിയമനങ്ങള്‍ നടത്തേണ്ടതെന്നാണ് കെജ് രിവാളിന്‍െറ നിലപാട്. |
ഓപറേഷന്‍ അനന്ത : ബിജു രമേശിന്‍െറ കെട്ടിടം ഉടന്‍ പൊളിക്കും Posted: 27 Jun 2015 12:25 AM PDT തിരുവനന്തപുരം: കോട്ടക്കകത്ത് തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ച ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങ്സ് പൊളിക്കുന്നതിന് നടപടി പൂര്‍ത്തിയായി. ദുരന്തനിവാരണ നിയമമനുസരിച്ച് കെട്ടിടം പൊളിക്കുന്നതിനുള്ള നോട്ടീസ് ഇന്നോ നാളെയോ കെട്ടിടം ഉടമക്ക് നല്‍കും. കനാല്‍ കടന്നുപോകുന്ന ഭാഗത്തെ കെട്ടിടമാകും പൊളിക്കുക. സമീപത്തെ ജ്വല്ലറികെട്ടിടത്തിന്‍െറ ഒരു വശവും പൊളിക്കും. അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശമനുസരിച്ച് പുതിയ നോട്ടീസ് തയാറാക്കി. തെക്കനംകരകനാലിന്‍െറ പഴമയും കാലവും വെളിപ്പെടുത്തുന്ന രൂപരേഖ സഹിതമായിരിക്കും നോട്ടീസ് നല്‍കുക. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കലക്ടര്‍ക്ക് മുമ്പാകെ കെട്ടിടമുടമ ഹാജരായി കൈയേറ്റത്തെക്കുറിച്ച് വിശദീകരണം നല്‍കണം. അഭിപ്രായം കേട്ടശേഷം കെട്ടിടം പൊളിച്ചു മാറ്റുന്നതിന് 15 ദിവസത്തെ സമയം നല്‍കും. ഈ സമയപരിധിക്കുള്ളില്‍ സ്വമേധയാ പൊളിച്ചുമാറ്റിയില്ളെങ്കില്‍ അനന്ത ടീം തുടര്‍നടപടി സ്വീകരിക്കും. ഇതിനായി കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്ന ഹൈറീച്ച് ഡിമോളിഷന്‍ യന്ത്രങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചു. വന്‍നഗരങ്ങളിലെ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് സമീപകാലത്ത് വികസിപ്പിച്ചെടുത്ത എന്‍ജിനീയറിങ്ങാണ് ഇവിടെയും ഉപയോഗിക്കുക. അഞ്ചുനിലകളുള്ള കെട്ടിടമാണ് തെക്കനംകര കനാലിന് മുകളില്‍ കൈയേറി നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്‍െറ മറ്റു ഭാഗങ്ങള്‍ക്ക് കേടുപാട് സംഭവിക്കാതിരിക്കാനാണ് അത്യാധുനിക യന്ത്രം കൊണ്ടുവരുന്നത്. ഉപകരണങ്ങള്‍ എത്താന്‍ 15 ദിവസത്തോളം സമയവും വേണം. കൈയേറ്റം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് രാജധാനി ബില്‍ഡിങ്സിന് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിനെതിരെ ബിജുരമേശ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, നോട്ടീസ് പാകപ്പിഴ നിറഞ്ഞതായിരുന്നെന്ന കോടതി നിരീക്ഷണത്തെതുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. നേരത്തേ നല്‍കിയ നോട്ടീസ് പിന്‍വലിച്ച് പുതിയ നോട്ടീസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പുതിയ നോട്ടീസ് നല്‍കുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച് ചീഫ് സെക്രട്ടറിയാണ് നോട്ടീസ് നല്‍കേണ്ടത്. അദ്ദേഹത്തിന്‍െറ അഭാവത്തില്‍ മാത്രമാണ് കലക്ടര്‍ക്ക് ചുമതല. |
ജയലളിത മത്സരിക്കുന്ന ആര്‍.കെ നഗറില്‍ വോട്ടിങ് മന്ദഗതിയില്‍ Posted: 27 Jun 2015 12:00 AM PDT Image: ![]() ചെന്നൈ: തമിഴ്നാട്ടില്‍ ജയലളിത മത്സരിക്കുന്ന ആര്‍.കെ നഗര്‍ മണ്ഡലത്തിലും വോട്ടിങ് പുരോഗമിക്കുന്നു. 12.30 വരെ 20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. സി.പി.ഐയുടെ സി. മഹേന്ദ്രനാണ് ജയലളിതയെ നേരിടുന്നത്. 30നാണ് എല്ലാ മണ്ഡലങ്ങളിലെയും ഫലപ്രഖ്യാപനം. ആര്‍.കെ. നഗറില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ സി.പി.ഐ മാത്രമാണ് ജയലളിതക്കെതിരെ മത്സരരംഗത്തുള്ളത്. 26 സ്വതന്ത്രന്മാരുമുണ്ട്. 49 സ്ഥലങ്ങളിലായി 230 ബൂത്തുകളിലാണ് വോട്ടിങ് നടക്കുന്നത്. 2.40 ലക്ഷം വോട്ടര്‍മാരാണുള്ളത്. സ്ത്രീകള്‍ 1.21 ലക്ഷവും പുരുഷന്മാര്‍ 1.18 ലക്ഷവുമാണ്. ലക്ഷം വോട്ടിന്‍െറ ഭൂരിപക്ഷത്തിന് പുരട്ച്ചിതലൈവിക്ക് നിയമസഭാംഗത്വം നേടിക്കൊടുക്കുമെന്നാണ് അണികളുടെ അവകാശവാദം. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഒന്നരമണിക്കൂര്‍ മാത്രമാണ് ജയലളിത നേരിട്ട് പ്രചാരണം നടത്തിയത്. മുഴുവന്‍ മന്ത്രിമാരും മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. കേരളത്തിനും തമിഴ്നാടിനും പുറമെ മേഘാലയ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളും ത്രിപുരയിലെ രണ്ടു മണ്ഡലങ്ങളും വോട്ടിങ് പുരോഗമിക്കുന്നുണ്ട്. മേഘാലയിലെ പട്ടികവര്‍ഗ സംവരണമണ്ഡലമായ ചോക്പോത്, ത്രിപുരയിലെ രണ്ട് പട്ടികജാതി സംവരണമണ്ഡലങ്ങളായ പ്രതാപ് ഗഡ്, സുര്‍മ, മധ്യപ്രദേശിലെ ഗാരോത്ത് എന്നീ മണ്ഡലങ്ങളിലാണ് വോട്ടിങ് പുരോഗമിക്കുന്നത്. ത്രിപുരയിലെ വോട്ടിങ് സമാധാനപരമാണെന്ന് അധികൃതര്‍ അറിയിച്ചു. 115 പോളിങ്ങ് ബുത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
|
ജോലിക്കാരനെ കൈയേറ്റം ചെയ്തെന്ന് ആരോപണം: ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചു Posted: 26 Jun 2015 11:37 PM PDT Image: ![]() വെല്ലിംഗ്ടണ്‍: ഭാര്യ ജോലിക്കാരനെ കൈയേറ്റം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി രവി താപ്പറെ ഇന്ത്യ തിരിച്ചുവിളിച്ചു. എന്നാല്‍ കൈയേറ്റത്തിനിരയായ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്‍ പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല. ന്യൂസിലന്‍ഡ് പൊലീസിന്‍്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം താപ്പറെ തിരിച്ചു വിളിച്ചത്. മെയ് 10 ന് ജോലിക്കാരനെ കാണാനില്ളെന്ന് രവി താപ്പര്‍ ന്യൂസിലാന്‍ഡ് പൊലീസിന് പരാതി നല്‍കിയിരുന്നു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും സ്ഥാനപതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ന്യൂസിലന്‍ഡ് ഇന്ത്യയെ അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ ന്യൂസിലന്‍ഡിലേക്ക് പ്രത്യേക സംഘത്തെ അയച്ചതായും ജോലിക്കാരന്‍്റെ ആവശ്യപ്രകാരം അയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. സ്ഥാനപതിയുടെ പാചകക്കാരനാണ് കയ്യേറ്റത്തിനിരയായത്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും കാണാതായ ജോലിക്കാരനെ 20 കിലോമീറ്റര്‍ അകലെ വെല്ലിംഗ്ടണില്‍ നിന്നും മോശമായ അവസ്ഥയില്‍ പൊലീസ് പിന്നീട് കണ്ടത്തെുകയായിരുന്നു. സംഭവമുണ്ടായ ദിവസം ഇദ്ദേഹം 20 കിലോമീറ്റര്‍ നടന്നാണ് വെല്ലിഗ്ടണിലത്തെിയതെന്ന് പോലീസ് വ്യക്തമാക്കി. പിന്നീട് കുറേ ദിവസങ്ങള്‍ നൈറ്റ് ഷെല്‍റ്ററിലാണ് കഴിഞ്ഞത്. സ്ഥാനപതിയുടെ ഭാര്യ ഷര്‍മിള തന്നോട് അടിമയെപ്പോലെയാണ് പെരുമാറിക്കൊണ്ടിരുന്നതെന്ന് ജോലിക്കാരന്‍ ആരോപിച്ചുവെന്ന് ന്യൂസിലാന്‍ഡ് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പരാതി എഴുതി നല്‍കാന്‍ തയ്യാറാകാതെ ഇദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. 2013 ഡിസംബറിലാണ് താപ്പര്‍ ന്യൂസിലന്‍ഡില്‍ ചുമതലയേല്‍ക്കുന്നത്. നേരത്തേ അമേരിക്കയിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ദേവയാനി കോബ്രഗഡെ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന പേരില്‍ അമേരിക്കയില്‍ അറസ്റ്റിലാകുകയും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്ന സ്ഥിതിയിലും എത്തിയിരുന്നു. |
റോഡരികിലെ പരസ്യബോര്‍ഡുകള്‍ നീക്കും Posted: 26 Jun 2015 11:22 PM PDT കണ്ണൂര്‍: ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന പരസ്യബോര്‍ഡുകളും മറ്റും നീക്കംചെയ്ത് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം നിര്‍ദേശം നല്‍കി. ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയായിരിക്കും ഇവ മാറ്റുക. ഇതിന്‍െറ മേല്‍നോട്ടത്തിന് സംസ്ഥാനതലത്തില്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. റോഡരികില്‍ അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ദുരന്തനിവാരണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. അടിയന്തരഘട്ടത്തില്‍ കര്‍മരംഗത്ത് ഇറങ്ങാന്‍ പ്രത്യേക സംഘത്തെയും ഒരുക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്സ്, പൊലീസ്, മറ്റ് വിവിധ വിഭാഗങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയതാണ് സംഘം. |
മഴക്കെടുതി; ജില്ലയില്‍ 10.25 കോടിയുടെ നഷ്ടം Posted: 26 Jun 2015 10:55 PM PDT കല്‍പറ്റ: ജില്ലയില്‍ കാലവര്‍ഷം ശക്തമായതോടെ 10.25 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 439 വീടുകള്‍ ഭാഗികമായും എട്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1.27 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 7278 കര്‍ഷകരുടെ 445.54 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശമുണ്ടായി. ഈ മേഖലയില്‍ 8.98 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചീരാല്‍ ഇ.കെ. നാരായണന്‍ മെമ്മോറിയല്‍ ഹാള്‍, കരിഞ്ഞകുന്ന് വ്യാസന്‍ കോളനി, അമ്മസഹായം യു.പി സ്കൂള്‍, ജി.എച്ച്.എസ് പനമരം എന്നീ ക്യാമ്പുകളിലായി 80 ഓളം കുടുംബങ്ങളാണുള്ളത്. |
സ്വകാര്യ ആശുപത്രികളില്‍ സൗജന്യ പനി ക്ളിനിക്കുകള്‍ തുടങ്ങുന്നു Posted: 26 Jun 2015 10:39 PM PDT കോഴിക്കോട്: നഗരത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും സൗജന്യമായി പനി ക്ളിനിക്ക് തുടങ്ങുമെന്ന് ഐ.എം.എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരത്തിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും മുക്കം കെ.എം. സി.ടി മെഡിക്കല്‍ കോളജിലും മലബാര്‍ മെഡിക്കല്‍ കോളജിലും രാവിലെയോ വൈകീട്ടോ രണ്ടുമണിക്കൂര്‍ നേരമാണ് സൗജന്യ പനി ക്ളിനിക്ക് പ്രവര്‍ത്തിക്കുക. |
നരേന്ദ്ര മോദിയെ പ്രശംസിച്ച് ലളിത് മോദി Posted: 26 Jun 2015 10:11 PM PDT Image: ![]() ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഐ.പി.എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദി രംഗത്ത്. ട്വിറ്ററിലൂടെയാണ് ലളിത് മോദിയുടെ പ്രശംസ. 'നമ്മുടെ പ്രധാനമന്ത്രി ഏറ്റവും വകതിരിവ് ഉള്ളയാളാണ്. അദ്ദേഹത്തിന് എന്‍െറ ഉപദേശം ആവശ്യമില്ല. ബാറ്റ് ചെയ്യുമ്പോള്‍ പന്ത് മൈതാനത്തിന് പുറത്തേക്ക് അടിക്കാന്‍ അദ്ദേഹത്തിന് കഴിയും' ^അഴിമതിക്കേസില്‍ ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ട ലളിത് മോദി ട്വീറ്റ് ചെയ്തു. താനുമായി ബി.ജെ.പി നേതാക്കള്‍ക്കുള്ള ബന്ധത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മൂര്‍ഛിക്കുന്നതിനിടെയാണ് ലളിത് മോദി പുതിയ പരാമര്‍ശവുമായി രംഗത്തുവന്നത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ എന്നിവര്‍ ലളിത് മോദിയെ വഴിവിട്ട് സഹായിച്ചു എന്നതാണ് ബി.ജെ.പിക്കെതിരെയുള്ള ആരോപണം. ലളിത് മോദിയെ ബ്രിട്ടണിലേക്ക് പോകാന്‍ സഹായിച്ചു എന്ന് സുഷമാ സ്വരാജ് സമ്മതിച്ചിരുന്നു. ഇതിന് ബ്രിട്ടീഷ് എം.പി കെയ്സ് വാസുമായി സുഷമ സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വസുന്ധരാ രാജെക്കെതിരെ തെളിവുകള്‍ പുറത്തുവന്നത്. ലളിത് മോദിക്ക് വിദേശത്തേക്ക് പോകാനുള്ള പേപ്പറില്‍ വസുന്ധര ഒപ്പിട്ടു എന്ന വിവരമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. തെളിവായി അതിന്‍െറ പകര്‍പ്പുകള്‍ പുറത്തുവന്നു. സുഹൃത്തെന്ന നിലയിലാണ് മോദിയെ സഹായിച്ചത് എന്നാണ് വസുന്ധര പ്രതികരിച്ചത്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് വസുന്ധര രാജെക്ക് നല്‍കിയത്. അതിനിടെ പ്രിയങ്ക ഗാന്ധിയുമായും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായും താന്‍ ലണ്ടനില്‍ സംസാരിച്ചു എന്ന ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മാത്രം കെല്‍പ്പില്ലായിരുന്നു പ്രിയങ്കക്കെതിരെയുള്ള വെളിപ്പെടുത്തല്‍. നീതി ആയോഗ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ വസുന്ധര രാജെ ഇന്ന് ഡല്‍ഹിയില്‍ എത്തും. |
അരുവിക്കര: പോളിങ് പുരോഗമിക്കുന്നു Posted: 26 Jun 2015 10:00 PM PDT Image: ![]() തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് പുരോഗമിക്കവെ ആദ്യ നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 51 ശതമാനം പോളിങ് രേഖപ്പെടുത്തി. ആദ്യ രണ്ട് മണിക്കൂറില്‍ 15 ശതമാനം പോളിങ്ങാണ് നടന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. വിവിധ പഞ്ചായത്തുകളിലെ ഏറ്റവും പുതിയ പോളിങ് ശതമാനം: ആര്യനാട് 52.32 ശതമാനം സ്ത്രീ വോട്ടര്‍മാരാണ് ഏറിയ ബൂത്തുകളിലെ ക്യൂവിലും കൂടുതലുള്ളത്. എട്ടു പഞ്ചായത്തുകളാണ് അരുവിക്കര മണ്ഡലത്തിലുള്ളത്. ഇതില്‍ അരുവിക്കര പഞ്ചായത്തിലാണ് ഇപ്പോള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മഴയുണ്ടായിരുന്നെങ്കിലും പിന്നീട് മഴ മാറി. 153 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 11 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനമുണ്ട്. സ്ഥാനാര്‍ഥികളായ എം.വിജയകുമാര്‍, കെ.എസ് ശബരീനാഥന്‍, ഒ രാജഗോപാല്‍ എന്നിവര്‍ വിജയപ്രതീക്ഷ മാധ്യമങ്ങളുമായി പങ്കുവെച്ചു. ഇവരടക്കം 16 പേരാണ് മത്സര രംഗത്തുള്ളത്.
|
സ്വവര്‍ഗവിവാഹം ഭരണഘടനാപരമായ അവകാശമെന്ന് യു.എസ് സുപ്രീംകോടതി. Posted: 26 Jun 2015 09:34 PM PDT Image: ![]() വാഷിങ്ടണ്‍: സമാനലിംഗത്തില്‍ പെട്ടവര്‍ക്കും വിവാഹിതരാകാന്‍ അവകാശമുണ്ടെന്ന് അമേരിക്കന്‍ സുപ്രീംകോടതി. സ്വവര്‍ഗവിവാഹം ഭരണഘടനാപരമായ അവകാശമാണെന്നും സുപ്രീം കോടതി വിധിച്ചു.അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകള്‍ക്കും ഈ വിധി ബാധകമാണ്. നേരത്തേ അമേരിക്കയിലെ 14 സ്റ്റേറ്റുകളില്‍ സ്വവര്‍ഗവിവാഹം നിരോധിച്ചിരുന്നു. ഗേ-ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ലൈസന്‍സനുവദിക്കാത്തത് ഭരണാഘടന ലംഘനമായാണ് ഇനിമുതല്‍ കണക്കാക്കപ്പെടുക. ഇതോടെ സ്വവര്‍ഗ ദമ്പതികള്‍ക്ക് മറ്റു ദമ്പതികളെപോലെ തന്നെ സാമ്പത്തികസുരക്ഷയും സാമൂഹ്യപരിഗണനയും ലഭിക്കും. ആരോഗ്യ ഇന്‍ഷൂന്‍സ്, റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. നിയമപരമായി കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും ഇതിലൂടെ ഇവര്‍ക്ക് ലഭിക്കും. ഏകദേശം നാലു ലക്ഷത്തോളം സ്വവര്‍ഗ ദമ്പതികള്‍ അമേരിക്കയിലുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമാനുസൃതമല്ലാത്തതിനാല്‍ വിവാഹിതരാകാത്ത 70,000ത്തോളം പേര്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വിവാഹിതരാകുമെന്നും യൂണിവേഴ്സിറ്റി ഓഫ്് കാലിഫോര്‍ണിയിയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. വിവാഹിതരുംഅല്ലാത്തവരുമായി ഏകദേശം ഒരു മില്യണ്‍ ദമ്പതികളാണ് അമേരിക്കയിലുള്ളത്. 2012ല്‍ തന്നെ അമേരിക്കന്‍ പ്രസിഡന്‍് ബരാക്് ഒബാമ സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തത്തെിയിരുന്നു. |
സഹമില്‍ കാര്‍ മറിഞ്ഞു കത്തി; മൂന്നുപേര്‍ മരിച്ചു Posted: 26 Jun 2015 08:16 PM PDT Image: ![]() മസ്കത്ത്: സഹമില്‍ കാര്‍ മറിഞ്ഞ് കത്തിയ അപകടത്തില്‍ മൂന്നു സ്വദേശികള്‍ മരിച്ചു. മരിച്ചവര്‍ സ്വദേശികളാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സഹം റൗണ്ട് എബൗട്ടിന് സമീപം വാഹനം തിരിക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞയുടന്‍ വാഹനത്തിന് തീപിടിച്ചു. ഡ്രൈവറും രണ്ടു യാത്രക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വാഹനം അമിതവേഗത്തിലത്തെി തിരിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു. റമദാനില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് റോയല്‍ ഒമാന്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. നോമ്പുതുറക്ക് എത്താന്‍ അമിതവേഗമെടുക്കുന്നതും അപകടകാരണമാകുന്നുണ്ട്. അപകടമൊഴിവാക്കാന്‍ വഴിയരികില്‍ നോമ്പുതുറക്കുന്നതാണ് നല്ലതെന്ന് ആര്‍.ഒ.പി വക്താവ് അറിയിച്ചു. വാരാന്ത്യങ്ങളില്‍ മസ്കത്തിലും മറ്റും ജോലിചെയ്യുന്ന ഒമാനികള്‍ സമീപ വിലായത്തുകളിലെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നത് പതിവാണ്. ഇതുമൂലം റോഡിലെ തിരക്ക് വര്‍ധിക്കാനിടയുള്ളതിനാല്‍ വാരാന്ത്യങ്ങളില്‍ റോഡില്‍ നിരീക്ഷണം ശക്തമാക്കും. മസ്കത്ത് അടക്കം ഗവര്‍ണറേറ്റുകളിലെ റോഡുകളില്‍ അപകട സാധ്യത കൂടിയ സ്ഥലങ്ങള്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിരീക്ഷണത്തിനായി കൂടുതല്‍ ഓഫിസര്‍മാരെ നിയോഗിക്കും. പലയിടത്തും റോഡ് വികസന പദ്ധതികള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അമിതശ്രദ്ധ പുലര്‍ത്തണം. ചില ഫൈ്ളഓവറുകളും നിര്‍മാണം നടക്കുന്ന പ്രദേശങ്ങളും അപകടസാധ്യത കൂടിയ മേഖലകളാണ്. മേയ് അവസാനം വരെയുള്ള കണക്കുപ്രകാരം വാഹനാപകടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 6.8 ശതമാനത്തിന്‍െറ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 2500 അപകടങ്ങള്‍ നടന്ന സ്ഥാനത്ത് ഈ വര്‍ഷം 2327 അപകടങ്ങള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞവര്‍ഷം 335 പേര്‍ മരിച്ച സ്ഥാനത്ത് ഈ വര്‍ഷം 264 ആണ് മരണം. പരിക്കേറ്റവരുടെ എണ്ണത്തില്‍ 55.1 ശതമാനത്തിന്‍െറ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 3000 സ്വദേശികള്‍ക്ക് പരിക്കേറ്റ സ്ഥാനത്ത് ഈ വര്‍ഷം 1272 പേര്‍ക്കാണ് പരിക്കേറ്റത്. |
ആരോപണങ്ങളില്‍ വിയര്‍ത്ത് കാവിപ്പട Posted: 26 Jun 2015 08:02 PM PDT Image: ![]() ഒരുവര്‍ഷം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷംനേടി അധികാരത്തിലേറാന്‍ ബി.ജെ.പിയെ തുണച്ച കാരണങ്ങളില്‍ ഏറ്റവും പ്രധാനമായത് മന്‍മോഹന്‍ സിങ് സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രമാദമായ അഴിമതി ആരോപണങ്ങളും അവരെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിക്ക് സംഭവിച്ച വന്‍ പരാജയവുമായിരുന്നെന്ന് സര്‍വരും സമ്മതിക്കും. ലക്ഷം കോടികളുടെ ക്രമക്കേടുകള്‍ക്കെതിരെ അണ്ണാ ഹസാരെ നയിച്ച ജനകീയപ്രക്ഷോഭത്തിന്‍െറ ഭൂമികയില്‍ നിലയുറപ്പിച്ച് നരേന്ദ്ര മോദിയും സംഘവും നടത്തിയ അതിശക്തമായ പ്രചാരണങ്ങളാണ് കോണ്‍ഗ്രസില്‍നിന്ന് അകലംപാലിക്കാന്‍ ആ പാര്‍ട്ടിയുടെ പരമ്പരാഗത സഖ്യകക്ഷികളെപ്പോലും നിര്‍ബന്ധിതരാക്കിയത്. സംഘ്പരിവാറിന്‍െറ തീവ്രഹിന്ദുത്വമോ നരേന്ദ്ര മോദിയുടെ ഊതിവീര്‍പ്പിക്കപ്പെട്ട കരിഷ്മയോ അല്ല, യു.പി.എക്കും കോണ്‍ഗ്രസിനുമെതിരെ അടിച്ചുവീശിയ രോഷമാണ് കാവിപ്പടയെങ്കില്‍ കാവിപ്പട എന്ന ഓപ്ഷനിലേക്ക് ജനങ്ങളില്‍ വലിയ വിഭാഗത്തെ എത്തിച്ചത്. ഇപ്പോള്‍ മോദി സര്‍ക്കാര്‍ അധികാരത്തിന്‍െറ ഒരുവര്‍ഷം മാത്രം പിന്നിട്ടിരിക്കെ സര്‍ക്കാറിനും ബി.ജെ.പി നേതൃത്വത്തിനുമെതിരെ മുഖരിതമാകുന്ന ആരോപണങ്ങള്‍ അഴിമതിമുക്തിയെയും സംശുദ്ധ ഭരണത്തെയുംകുറിച്ച അവരുടെ എല്ലാ അവകാശവാദങ്ങളെയും പിടിച്ചുലക്കുന്നതാണ്. വന്‍ വെല്ലുവിളിയായി ബി.ജെ.പി രംഗത്തിറക്കിയ മഹിളാ പ്രധാനികളാണ് പ്രതിക്കൂട്ടില്‍ എന്നതാണ് ശ്രദ്ധേയമായ വസ്തുത. മുന്‍ ഐ.പി.എല്‍ കമീഷണറും നിരവധി സാമ്പത്തിക കുറ്റങ്ങളില്‍ ഇന്ത്യക്ക് പിടികിട്ടേണ്ട പുള്ളിയുമായ ലളിത് മോദിയെ തടഞ്ഞുനിര്‍ത്തിയ ബ്രിട്ടീഷ് സര്‍ക്കാറിന്‍െറമേല്‍ അവിഹിത സമ്മര്‍ദം ചെലുത്തി പോര്‍ചുഗലിലേക്ക് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ മേല്‍ ഉയര്‍ന്നുവന്നത്. ആരോപണം നിഷേധിക്കാനും സുഷമയെ രക്ഷിക്കാനും രംഗത്തിറങ്ങിയ മോദി സര്‍ക്കാറിലെ കരുത്തനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സുഷമ-ലളിത് മോദി ബന്ധത്തിന്‍െറ വിശദവിവരങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി. ഇപ്പോഴിതാ ബി.ജെ.പിയെ വന്‍ഭൂരിപക്ഷത്തോടെ രാജസ്ഥാനില്‍ അധികാരത്തിലേറ്റുന്നതിന് നേതൃത്വം നല്‍കുകയും സംസ്ഥാനത്തെ മൊത്തം 25 ലോക്സഭാ സീറ്റുകളും പാര്‍ട്ടിക്ക് നേടിക്കൊടുക്കുകയും ചെയ്ത മുഖ്യമന്ത്രി വസുന്ധര രാജെ അതേ ലളിത് മോദിയെ വഴിവിട്ട് സഹായിച്ചതായി വാര്‍ത്ത പുറത്തുവരുകയും പ്രതിപക്ഷം അവരുടെ രാജിയാവശ്യപ്പെട്ട് രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. 2011 ജൂലൈയില്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ബ്രിട്ടനിലേക്കുപോയ സംഘത്തിലുണ്ടായിരുന്ന വസുന്ധര രാജെ, തന്‍െറ താമസം നീട്ടി ലളിത് മോദിക്ക് വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ ഒപ്പിട്ടുകൊടുത്തതായ വിവരമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. താന്‍ നല്‍കിയ പിന്തുണ ഇന്ത്യന്‍ അധികൃതര്‍ അറിയരുതെന്ന ഉപാധിയോടെയാണത്രെ ആയമ്മ ഐ.പി.എല്‍ മേധാവിയെ രക്ഷിക്കാന്‍ ഉദ്യുക്തയായത്! വസുന്ധര വ്യക്തിപരമായാണ് ഒപ്പിട്ടത് എന്ന ബി.ജെ.പി നേതൃത്വത്തിന്‍െറ ന്യായവാദവും നിലനില്‍ക്കുന്നതല്ളെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടുന്നു. തന്‍െറ ഒൗദ്യോഗിക മേല്‍വിലാസത്തിലാണ് അവര്‍ ഒപ്പിട്ടത് എന്നതാണ് കാരണം. വസുന്ധര രാജെയടക്കം മൂന്ന് പ്രമുഖരുടെ പിന്തുണ കണക്കിലെടുത്തായിരുന്നു യു.കെ ബോര്‍ഡര്‍ ഏജന്‍സി ലളിത് മോദിയുടെ കുടിയേറ്റ അപേക്ഷ പരിഗണിച്ചത്. എന്നാല്‍, വസുന്ധരയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാതിരിക്കാന്‍ ബി.ജെ.പി നേതൃത്വം പറയുന്ന ന്യായം അത് തെറ്റ് സമ്മതിക്കലാകും എന്നുള്ളതാണ്. അല്ലാതെ അവര്‍ തെറ്റുകാരിയല്ല എന്ന് സ്ഥാപിക്കാന്‍ അവര്‍ക്കാവുന്നില്ല. |
പ്രഫുല്‍, നിങ്ങള്‍ ഇവിടത്തെന്നെ ഉണ്ട്... Posted: 26 Jun 2015 08:01 PM PDT Image: ![]()
1985 ആഗസ്റ്റില്‍ ഡല്‍ഹിയിലത്തെുമ്പോള്‍, കാണണമെന്നും പരിചയപ്പെടണമെന്നും നിശ്ചയിച്ചുറപ്പിച്ച ഒരുപറ്റം ഇംഗ്ളീഷ് എഴുത്തുകാരില്‍ പ്രഫുലിന്‍െറ പേരുമുണ്ടായിരുന്നു. ആ ലിസ്റ്റിന്‍െറ തലപ്പത്ത് ഖുശ്വന്ത് സിങ്ങും അരുണ്‍ ഷൂരിയും കുല്‍ദീപ് നയാറും ഒക്കെയായിരുന്നു. പ്രഫുലിന്‍െറ സ്ഥാനം മധ്യത്തില്‍ എവിടെയോ ആയിരുന്നു. എല്ലാവരെയും ആദ്യമാസങ്ങളില്‍ തന്നെ തെരഞ്ഞുപിടിച്ച് പരിചയപ്പെട്ടു. ശനിയാഴ്ചകളിലെ ആഴ്ച അവധി വരുന്നതിന് ഒന്നോ, രണ്ടോ ദിവസം മുമ്പ് ഫോണില്‍ ബന്ധപ്പെടും. പിന്നെ, വീട്ടില്‍പോയി കാണും. ആദ്യത്തെ മാസങ്ങളിലെ അനുഭവങ്ങളിലൂടെ തന്നെ, ചില ബിംബങ്ങള്‍ ഉടഞ്ഞുവീണു. മറ്റുചിലത് മുമ്പത്തേക്കാളും ശക്തമായി ഉയര്‍ന്നുവന്നു. പ്രഫുല്‍ ബിദ്വായ് രണ്ടാമത്തെ കൂട്ടത്തിലായിരുന്നു. ഡല്‍ഹിയിലത്തെി, രണ്ടാമത്തെ മാസമാണ് അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയില്‍ സീനിയര്‍ എഡിറ്ററായിരുന്ന പ്രഫുല്‍ ബിദ്വായിയെ കാണാന്‍ സമയം ചോദിക്കുന്നത്. പ്രഫുലിന്‍െറയും ആഴ്ച അവധി അക്കാലത്ത് ശനിയാഴ്ചയായിരുന്നു. അതുകൊണ്ട് ആ കൂടിക്കാഴ്ച ഓഫിസിനു പുറത്ത് ഒരു റസ്റ്റാറന്‍റിലായിരുന്നു. പരിചയപ്പെടല്‍ പട്ടികയിലെ മുമ്പന്തിക്കാരായ ഖുശ്വന്ത് സിങ്ങിനും കുല്‍ദീപ് നയാറിനും അരുണ്‍ ഷൂരിക്കുമൊക്കെ അവര്‍ സ്വന്തം വീടിനകത്തായാലും പുറത്തായാലും ഒരു പ്രമാണി പരിവേഷവും അതുവഴിയുള്ള അകല്‍ച്ചയും അനുഭവപ്പെട്ടിരുന്നു. പക്ഷേ, ഈ കുറിയ താടിക്കാരന്‍ റസ്റ്റാറന്‍റിലേക്ക് കടന്നുവരുമ്പോള്‍, തലക്കുചുറ്റും ഒരു പരിവേഷവുമുണ്ടായിരുന്നില്ല. നമ്മളെപ്പോലെ ഒരാള്‍ എന്ന് മനസ്സിലൊരു കുറിപ്പുണ്ടാക്കിയ ആദ്യത്തെ കാഴ്ചയെ അടിവരയിടുന്നതായിരുന്നു അന്ന് പ്രഫുലുമായി നടത്തിയ സംഭാഷണവും. പില്‍ക്കാലത്ത് പല തലങ്ങളില്‍ പല സംഭവങ്ങളുമായി ബന്ധപ്പെട്ട് വീണ്ടുംവീണ്ടും പ്രഫുലുമായി ചര്‍ച്ച ചെയ്യുമായിരുന്ന രണ്ടു വിഷയങ്ങള്‍തന്നെയായിരുന്നു അന്ന് സംസാരത്തിനിടയില്‍ പ്രധാനമായും കടന്നുവന്നത്. പത്രപ്രവര്‍ത്തനത്തില്‍ രണ്ടുവര്‍ഷംമാത്രം പരിചയമുള്ള ഒരു പയ്യന്‍, ഒരു പതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തനം നടത്തുകയും അതിനെ ധൈഷണികമായ വലിയ ഉയരങ്ങളിലേക്കത്തെിക്കുകയും ചെയ്ത ഒരാളോട് എങ്ങനെയാവും സംസാരിക്കുക. അതിന്‍െറ ഒരു പരിഭ്രമം എന്നിലുണ്ടായിരുന്നു. ആമുഖമായിത്തന്നെ ഞാനത് വെളിപ്പെടുത്തുകയും ചെയ്തു. ദേശാഭിമാനിയില്‍നിന്നുള്ള ഒരു ഇടതുപക്ഷ പത്രപ്രവര്‍ത്തകന്‍ ഇത്തരം ആശങ്കകള്‍ക്ക് വഴിപ്പെടേണ്ട ആവശ്യമില്ല എന്നായിരുന്നു പ്രഫുലിന്‍െറ ആദ്യത്തെ കമന്‍റുതന്നെ. ‘ഗ്രാംഷി പറഞ്ഞിട്ടുണ്ട്, എല്ലാ മനുഷ്യരും ഒരുതരത്തിലല്ളെങ്കില്‍ മറ്റൊരുതരത്തില്‍ ബുദ്ധിജീവികളാണെന്ന്. പരമ്പരാഗത അംഗീകൃത ബുദ്ധിജീവികളും അവര്‍ കുത്തകയാക്കിവെച്ചിരിക്കുന്ന ബൗദ്ധിക അധികാരവും ഇടതുപക്ഷത്തുനിന്നുള്ളവര്‍, ചെറിയ പത്രങ്ങളില്‍നിന്നുള്ളവര്‍, പത്രങ്ങളിലൊന്നുമില്ലാത്തവര്‍ എല്ലാവരും ഒറ്റക്കും കൂട്ടായും ചോദ്യംചെയ്യണം. ഞാന്‍ അങ്ങനെയാണ് വിചാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് വലിയ വിദ്യാഭ്യാസം പലരും കരുതുന്ന ഐ. ഐ.ടിയിലെ പഠനം പാതിയില്‍ ഉപേക്ഷിച്ച് ഞാന്‍ എഴുത്തും സാമൂഹികപ്രവര്‍ത്തനവും ആരംഭിച്ചത്’. പത്രപ്രവര്‍ത്തനം സംബന്ധിച്ച ഒരു വലിയ പാഠം, അങ്ങനെ ചില വാചകങ്ങളില്‍ പ്രഫുല്‍ പറഞ്ഞതിനുശേഷം ഞാന്‍ മറ്റൊരുചോദ്യം അങ്ങോട്ട് ചോദിച്ചു. കേരളത്തിലെ ചില ഇടതുപക്ഷ സദസ്സുകളില്‍ പ്രഫുലിനെപ്പറ്റി പറഞ്ഞുകേട്ടിരുന്ന വ്യക്തിപരമായ ഒരു രാഷ്ട്രീയ വിഷയമായിരുന്നു അത്. പ്രഫുല്‍ ഒരുകാലത്ത് സി.പി.എമ്മിനും സി.പി.ഐക്കും വളരെ അടുത്തുനിന്ന് പ്രവര്‍ത്തിച്ച ആളാണെന്നും പിന്നീട് നക്സലിസത്തിന്‍െറയും ട്രോട്സ്കിയിസത്തിന്‍െറയും പാര്‍ശ്വവത്കൃത രാഷ്ട്രീയ സംഘടനാ രൂപങ്ങളിലേക്ക് വ്യതിചലിച്ചു എന്നുള്ളതുമായിരുന്നു അത്. ഒന്ന് ചിരിച്ചുകൊണ്ട് അന്ന് പ്രഫുല്‍ പറഞ്ഞത് ഇന്നും ചെവികളില്‍ മുഴങ്ങുന്നതുപോലെ. ‘ഞാന്‍ ട്രോട്സ്കിയിസ്റ്റൊന്നുമല്ല. പക്ഷേ, ട്രോട്സ്കി മാര്‍ക്സിസത്തിനും കമ്യൂണിസത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. മാവോയും ഗ്രാംഷിയും റോസാ ലക്സംബര്‍ഗുമൊക്കെ ചെയ്തതുപോലെ. ഒരു ജനാധിപത്യ ഇടതുപക്ഷത്തിന്‍െറ (democratic left) ഭാഗമായ സോഷ്യലിസ്റ്റ് എന്ന് വിളിക്കുന്നതാവും എന്നെ സംബന്ധിച്ച് ശരി’. പത്രപ്രവര്‍ത്തനത്തിലെയും ധൈഷണിക വ്യാപാരങ്ങളിലെയും രാഷ്ട്രീയ സമീപനവും ജനാധിപത്യ ഇടതുപക്ഷത്തോടുള്ള ആശയപരമായ പ്രതിബദ്ധതയും പ്രഫുലിന്‍െറ ജീവിതത്തില്‍ എല്ലായ്പോഴും പ്രകടമായിരുന്നു. 1980കളിലും തൊണ്ണൂറുകളിലും പ്രഫുലിനെക്കുറിച്ച് ഡല്‍ഹിയിലെ മാധ്യമ-രാഷ്ട്രീയ-സാംസ്കാരിക സദസ്സുകളില്‍ വിശേഷിപ്പിച്ചിരുന്നത് എല്ലാ വിഷയങ്ങളും ഒരുപോലെ ആഴത്തിലും പരപ്പിലും കൈകാര്യം ചെയ്യാന്‍പറ്റുന്ന പത്രപ്രവര്‍ത്തക പണ്ഡിതന്‍ എന്നായിരുന്നു. രാഷ്ട്രീയം, രാഷ്ട്രീയ സമ്പദ്ഘടന, സാമ്പത്തികനയം, പരിസ്ഥിതിയും സന്തുലിത വികസനവും, വര്‍ഗീയത, ദേശീയതകളും പ്രാദേശികതകളും, ശാസ്ത്രം, സാങ്കേതികവിദ്യ, ആണവോര്‍ജവും മറ്റ് വ്യവസായികപ്രശ്നങ്ങളും എന്നുവേണ്ട സമൂഹത്തെ ഏതെങ്കിലുംതരത്തില്‍ സ്പര്‍ശിക്കുന്ന എല്ലാ വിഷയങ്ങളെയും പ്രഫുല്‍ തന്‍െറ ലേഖനങ്ങളില്‍ പ്രതിപാദിച്ചു. ആഗോളീകരണത്തിന്‍െറ ആദ്യവര്‍ഷങ്ങളില്‍തന്നെ കൂടുതലായി കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിക്കൊണ്ടിരുന്ന വ്യവസ്ഥാപിതമായ ഓഫിസ് മുറി പത്രപ്രവര്‍ത്തനത്തില്‍നിന്ന് രക്ഷപ്പെടാനുള്ള തീരുമാനം പ്രഫുല്‍ എടുത്തിരുന്നു. 1990കളുടെ മധ്യത്തോടെ സ്വതന്ത്ര പത്രപ്രവര്‍ത്തകനായും കോളമിസ്റ്റായും മാത്രം കാലക്ഷേപം കഴിക്കാന്‍ തീരുമാനിച്ചു പ്രഫുല്‍. ധീരമായ ആ തീരുമാനം സാമ്പത്തികമായ വലിയ സുരക്ഷിതത്വങ്ങളില്‍നിന്ന് ഓരോദിവസവും പണിക്കൂലി സംഘടിപ്പിക്കേണ്ട അസംഘടിത തൊഴിലാളിയുടെ അവസ്ഥയിലേക്ക് തന്നെ എത്തിച്ചിരിക്കുന്നെന്ന് പകുതി തമാശയായി പ്രഫുല്‍ പറയുമായിരുന്നു. പക്ഷേ, അത്തരം ആശങ്കകളൊന്നും തന്‍െറ അറിവിനെയും അനുഭവത്തെയും വലുപ്പച്ചെറുപ്പംനോക്കാതെ പങ്കുവെക്കുന്നതില്‍നിന്ന് പ്രഫുലിനെ പിന്തിരിപ്പിച്ചില്ല. ഇടതുപക്ഷത്തെ കൂടുതല്‍ ജനാധിപത്യപൂര്‍ണമാക്കാനുള്ള സമരം, ആഗോളീകരണത്തിന്‍െറ ചതിക്കുഴികളില്‍നിന്ന് ഇന്ത്യന്‍ ഇടതുപക്ഷത്തെയും അതുനയിക്കുന്ന സര്‍ക്കാറിനേയും രക്ഷപ്പെടുത്താനുള്ള ദൗത്യം കൂടിയാണെന്ന് പ്രഫുല്‍ വിശ്വസിച്ചു. നന്ദിഗ്രാമിനും സിംഗൂരിനും ശേഷം ഈ ദൗത്യം ഏറ്റെടുത്ത് വ്യവസ്ഥാപിത ഇന്ത്യന്‍ ഇടതുപക്ഷത്തോട് പ്രഫുല്‍ പറഞ്ഞത്, ‘ക്ഷമാപണമല്ല വേണ്ടത് പുനര്‍വിചിന്തനമാണ്’ എന്നാണ്. തന്‍െറ ആശയങ്ങളും വിശ്വാസങ്ങളും സങ്കല്‍പങ്ങളും ജനാധിപത്യത്തിന്‍െറ സമഗ്രതയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച പ്രഫുല്‍ സൃഷ്ടിച്ചെടുത്ത ബന്ധങ്ങളും സ്വാധീനവുമൊക്കെ ജനാധിപത്യപരമായിരുന്നു. ആര്‍ക്കും പ്രഫുലിനെ സമീപിക്കാമായിരുന്നു. ചോദിക്കുകയും തര്‍ക്കിക്കുകയും ചെയ്യാമായിരുന്നു. അതുകൊണ്ടുതന്നെ പ്രഫുലിനെ ഒരുപാടുപേര്‍ ഉറ്റുനോക്കിയിരുന്നു. സമീപകാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ച എന്‍െറ സുഹൃത്ത് പി.എം. ആരതി അത്തരം ഉറ്റുനോക്കലുകളെ പ്രതിനിധാനംചെയ്തുകൊണ്ടാണ് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതിയത് ‘പ്രഫുല്‍, പാതിവഴിയില്‍ ഇറങ്ങിപ്പോകാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത്?’ അതെ പ്രഫുല്‍ ബിദ്വായ്, നിങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തിന്‍െറയും ധൈഷണിക വ്യക്തി ജീവിതങ്ങളുടെയും അചഞ്ചലമായ ജനാധിപത്യവിശ്വാസത്തിന്‍െറയും ഓര്‍മകളിലൂന്നി ഞാനും കുറിക്കട്ടെ, വിടയില്ല. നിങ്ങള്‍ ഇവിടത്തെന്നെയുണ്ട്. |
സഡന്‍ഡെത്തില്‍ അര്‍ജന്‍റീന സെമിയില്‍ Posted: 26 Jun 2015 07:01 PM PDT Image: ![]() സാന്‍ഡിയാഗോ: ആരാധകരെ ആവേശത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ കൊളംബിയയെ തോല്‍പ്പിച്ച അര്‍ജന്‍റീന കോപ അമേരിക്ക ഫുട്ബാളിന്‍െറ സെമിഫൈനലില്‍ കടന്നു. പെനല്‍റ്റിയും കടന്ന് സഡന്‍ഡെത്തിലേക്കത്തെിയ മത്സരത്തില്‍ കാര്‍ലസ് ടെവസ് അടിച്ച പന്താണ് അര്‍ജന്‍റീനയെ സെമിഫൈനലിലേക്കെത്തിച്ചത്. സെമിയില്‍ ഇന്ന് നടക്കുന്ന ബ്രസീല്‍ പരാ െഗ്വ മത്സരത്തിലെ വിജയികളെ അര്‍ജന്‍റീന നേരിടും. പേരിനൊത്ത കളിയാണ് അര്‍ജന്‍റീന കാഴ്ചവെച്ചതെങ്കിലും കൊളംബിയന്‍ ഗോള്‍കീപ്പറുടെയും പ്രതിരോധ താരങ്ങളുടെയും മുമ്പില്‍ അവരുടെ മുന്നേറ്റം പരാജയപ്പെടുകയായിരുന്നു. ഗോള്‍പോസ്റ്റ് മാത്രം മുന്നില്‍ നില്‍ക്കെ നിര്‍ഭാഗ്യം കൊണ്ട് മാത്രം അര്‍ജന്‍റീനക്ക് ഒന്നിലേറെ തവണ ഗോള്‍ നഷ്ടപ്പെടുകയും ചെയ്തു. നിശ്ചിത സമയത്തും ഗോള്‍ അടിക്കാതെ വന്നപ്പോള്‍ കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. കൊളംബിയക്ക് വേണ്ടി ഹമിസ് റോഡ്രിഗ്വസും അര്‍ജന്‍റീനക്ക് വേണ്ടി ലിയോ മെസ്സിയും ആദ്യ ഗോള്‍ വലയിലാക്കി ഇരുടീമിനും മികച്ച തുടക്കം നല്‍കി. എന്നാല്‍ കൊളംബിയ നാലാമത്തെ കിക്കും അര്‍ജന്‍റീന അഞ്ചാമത്തെ കിക്കും പുറത്തേക്കടിച്ചു. ഇതോടെയാണ് സഡന്‍ഡത്തെിലേക്ക് കളി നീണ്ടത്. ആദ്യം ഗോളടിക്കുന്ന ടീം ജയിക്കുമെന്നിരിക്കെ സഡന്‍ഡത്തെ് കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് കളിക്കാരെ എത്തിച്ചു. കൊളംബിയക്കുവേണ്ടി ആദ്യ പെനല്‍റ്റിയെടുത്ത സുനിഗ കിക്ക് പാഴാക്കി. പിന്നാലെ അര്‍ജന്‍റീനക്കുവേണ്ടി കിക്കെടുത്ത റോജോയും ബാള്‍ പുറത്തടിച്ചതോടെ മത്സരം ആവേശകരമായി. കൊളംബിയയുടെ രണ്ടാം കിക്കും പാഴായി. ഇതോടെ അര്‍ജന്‍റീനയുടെ പ്രതീക്ഷ വര്‍ധിച്ചു. അര്‍ജന്‍റീനക്കുവേണ്ടി സഡന്‍ഡെത്തില്‍ രണ്ടാം പെനല്‍റ്റി എടുത്ത സൂപ്പര്‍ താരം കാര്‍ലസ് ടെവസ് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മികച്ച പാസിങ്ങിലും പന്തടക്കത്തിലും ക്രോസിങ്ങിലുമെല്ലാം അര്‍ജന്‍റീന മികച്ചു നിന്നപ്പോള്‍ പരുക്കന്‍ കളിയുമായാണ് കൊളംബിയ കളംനിറഞ്ഞത്. 22 തവണ അര്‍ജന്‍റീനന്‍ കളിക്കാര്‍ കൊളംബിയയുടെ ഫൗളിങ്ങിന് വിധേയരായി. കളിയില്‍ ഒമ്പത് തവണ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. മെസ്സിക്കും കിട്ടി മഞ്ഞക്കാര്‍ഡ്. ആദ്യ പകുതിയില്‍ 30 ശതമാനത്തോളം പന്ത് കൈവശം വെച്ച കൊളംബിയക്ക് രണ്ടാം പകുതിയില്‍ ഒരു തവണ മാത്രമാണ് മുന്നേറ്റം നടത്താന്‍ സാധിച്ചത്. ഇന്ന് നടക്കുന്ന കളിയില്‍ ബ്രസീല്‍ ജയിച്ചാല്‍ കോപയുടെ സെമിയില്‍ അര്‍ജന്‍റീന^ബ്രസീല്‍ പോരാട്ടം കാത്തുനില്‍ക്കുന്ന ആരാധകര്‍ക്ക് നിരാശരാകേണ്ടി വരില്ല. |
ആറു മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക് Posted: 26 Jun 2015 06:31 PM PDT Image: ![]() ന്യൂഡല്‍ഹി\ചെന്നൈ: കേരളത്തിലെ അരുവിക്കര ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ ആറു നിയമസഭാമണ്ഡലങ്ങള്‍ ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്. ഇതില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന ആര്‍.കെ നഗറിലെ തെരഞ്ഞെടുപ്പാണ് കൂടുതല്‍ ശ്രദ്ധേയം. ആര്‍.കെ. നഗറില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ സി.പി.ഐ മാത്രമാണ് ജയലളിതക്കെതിരെ മത്സരരംഗത്ത്. 26 സ്വതന്ത്രന്മാരുമുണ്ട്. 49 സ്ഥലങ്ങളിലായി 230 ബൂത്തുകളാണ് തയാറാക്കിയിരിക്കുന്നത്. 22 ബൂത്തുകള്‍ പ്രശ്ന ബാധിതമായി കണ്ടത്തെിയിട്ടുണ്ട്. എല്ലായിടത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 720 കേന്ദ്ര സേനാംഗങ്ങളെയും 987 സംസ്ഥാന പൊലീസ് സേനാംഗങ്ങളെയും വിന്യസിച്ചു. സുരക്ഷാ സേന വെള്ളിയാഴ്ച ഫ്ളാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ആര്‍.കെ നഗര്‍ നിവാസികളല്ലാത്തവര്‍ മണ്ഡലം വിട്ടുപോകണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. 2.40 ലക്ഷം വോട്ടര്‍മാരാണുള്ളത്. സ്ത്രീകള്‍ 1.21 ലക്ഷവും പുരുഷന്മാര്‍ 1.18 ലക്ഷവുമാണ്. ലക്ഷം വോട്ടിന്‍െറ ഭൂരിപക്ഷത്തിന് പുരട്ച്ചിതലൈവിക്ക് നിയമസഭാംഗത്വം നേടിക്കൊടുക്കുമെന്നാണ് അണികളുടെ അവകാശവാദം. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഒന്നരമണിക്കൂര്‍ മാത്രമാണ് ജയലളിത നേരിട്ട് പ്രചാരണം നടത്തിയത്. മുഴുവന്‍ മന്ത്രിമാരും മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. |
ബല്ലോ ഗ്രാമത്തിന്‍െറ കൊച്ചുപൊക്കക്കാരന്‍ Posted: 26 Jun 2015 11:40 AM PDT Image: ![]() ന്യൂഡല്‍ഹി: ഒമ്പതു വയസ്സുവരെ ബാസ്കറ്റ്ബാള്‍ എന്തെന്നുപോലും അറിയില്ലായിരുന്നു സത്നം സിങ് ഭമാരക്ക്. പക്ഷേ, ആള്‍ക്കൂട്ടത്തെ തോല്‍പിച്ച് വളര്‍ന്നു മുകളിലേക്ക് പോകുന്ന അവന്‍െറ ആകാരം ബാസ്കറ്റ്ബാളിന് പാകമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വഴിയിലേക്ക് നീങ്ങാനായിരുന്നു നിയോഗം. നീണ്ടുകിടക്കുന്ന പഞ്ചാബിലെ ഗോതമ്പ് പാടങ്ങളില്‍ ക്രിക്കറ്റ് കളിക്കുന്നതുപോലെ ബാസ്കറ്റ്ബാള്‍ കളിച്ചു വളരാന്‍ എളുപ്പമായിരുന്നില്ല . പിതാവ് ബല്‍ബീര്‍ സിങ് ഭമാര തന്നെ സത്നമിനെ തുണച്ചു. ബാസ്കറ്റ്ബാള്‍ കളിക്കുന്ന സ്കൂളില്‍ അവനെ ചേര്‍ത്തു. 14ാമത്തെ വയസ്സില്‍ തന്നെ ഏഴടിക്കടുത്ത് പൊക്കം വെച്ച സത്നം ടീമിലെ ഏറ്റവും ഉയരമുള്ള കളിക്കാരനായിരുന്നു. അപ്പോഴും ബല്ളോ കെ എന്ന അവന്‍െറ കുഗ്രാമം സത്നമിനെ ‘ചോട്ടൂ’ (കുഞ്ഞേ) എന്ന് വിളിച്ചു. വളര്‍ന്ന് പനപോലെയായിട്ടും അവര്‍ക്കവന്‍ കുഞ്ഞുതന്നെയായിരുന്നു. സത്നമിന്‍െറ പിതാവ് ബല്‍ബീര്‍ സിങ്ങും നല്ല ഉയരക്കാരനാണ്. ഏഴടി രണ്ടിഞ്ച്. സത്നമിന്‍െറ മുത്തശ്ശിക്ക് ആറടി ഒമ്പതിഞ്ച് പൊക്കമുണ്ടായിരുന്നത്രെ. ഇപ്പോള്‍ സത്നമിനും അച്ഛന്‍െറ അതേ പൊക്കം. തൂക്കമാകട്ടെ 132 കിലോ. 15ാമത്തെ വയസ്സില്‍ സ്കോളര്‍ഷിപ് കിട്ടി ഫ്ളോറിഡയിലെ പ്രശസ്തമായ ഐ.എം.ജി സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീലനത്തിന് പോകാന്‍ അവസരം കിട്ടിയത് വഴിത്തിരിവായി. സ്കൂളില്‍ പ്രശസ്തരായ ബാസ്കറ്റ്ബാള്‍ താരങ്ങളത്തെന്നെ കൂട്ടുകാരായി കിട്ടി. മികച്ച പരിശീലനവും. മധ്യനിരയിലും ആക്രമണനിരയിലും കയറിയിറങ്ങി കളിക്കാനുള്ള സത്നമിന്‍െറ മികവാണ് എന്‍.ബി.എയിലെ പ്രമുഖ ടീമായ ഡാളസ് മാവെറിക്കിനെ ആകര്‍ഷിച്ചത്. 16ാം വയസ്സില്‍ തന്നെ 2011ല്‍ ചൈനയില്‍ നടന്ന എഷ്യന്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ സത്നം ഇടംകണ്ടത്തെിയിരുന്നു. ഇപ്പോള്‍ ക്രിക്കറ്റിന് കിട്ടുന്നപോലെ പ്രചാരം ഒരുനാള്‍ ബാസ്കറ്റ്ബാളിനും കിട്ടുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് സത്നം സിങ് പറയുന്നു. തങ്ങളുടെ ചോട്ടു ലോകമറിയുന്ന താരമായതിന്‍െറ ആഹ്ളാദത്തിലാണ് ബല്ളോ ഗ്രാമം. |
Posted: 26 Jun 2015 11:35 AM PDT Image: ![]() സാന്‍റിയാഗോ: അനുഭവിക്കാവുന്ന ദുരന്തമെല്ലാം മൂന്ന് ഗ്രൂപ് മത്സരങ്ങളില്‍ നേരിട്ടാണ് ബ്രസീല്‍ പട ശനിയാഴ്ച(ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന്) പരഗ്വേക്കെതിരെ ക്വാര്‍ട്ടറിനിറങ്ങുന്നത്. ഗ്രൂപ് ‘സി’യില്‍ കൊളംബിയക്കെതിരായ തോല്‍വി പിണഞ്ഞ മത്സരത്തില്‍ തങ്ങളുടെ സൂപ്പര്‍ താരം നെയ്മറെ നഷ്ടപ്പെട്ട ബ്രസീലിന് വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ സെമിയില്‍ കടന്നേ തീരൂ. വെനിസ്വേലക്കെതിരായ അവസാന ഗ്രൂപ് മത്സരത്തില്‍ നെയ്മറുടെ അഭാവത്തിലും 2-1ന് ജയം പിടിച്ച് ആത്മവിശ്വാസം തിരിച്ചുപിടിച്ച മഞ്ഞപ്പടക്ക് ക്വാര്‍ട്ടറില്‍ പരഗ്വേക്കെതിരെയും അതേ ഊര്‍ജത്തോടെ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പരഗ്വേയെ ബ്രസീലിന് അനായാസം മറികടക്കാനാകുമെന്നു തന്നെയാണ് വിലയിരുത്തല്‍. അതിന് സാധിച്ചാല്‍ കഴിഞ്ഞ കോപയിലെ പ്രതികാരവും കൂടിയാകും. 2011 അര്‍ജന്‍റീന കോപയിലെ ക്വാര്‍ട്ടറില്‍ തങ്ങളെ പറഞ്ഞയച്ചതിനുള്ള പ്രതികാരം. അന്ന് ഗോള്‍രഹിത സമനിലകണ്ട നിശ്ചിത സമയത്തിനുശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-0ത്തിന് പരഗ്വേയോട് തോല്‍വി പിണഞ്ഞാണ് ബ്രസീല്‍ നാണംകെട്ടത്. ആ ടൂര്‍ണമെന്‍റില്‍ ഗ്രൂപ് ഘട്ടത്തിലും ബ്രസീലിന് പരഗ്വേയെ തോല്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2-2ന് സമനിലയായിരുന്നു അപ്പോള്‍ ഫലം. ഫൈനലിലേക്ക് പരഗ്വേ മുന്നേറുകയും ചെയ്തു. എന്നാല്‍, മൊത്തത്തില്‍ കണക്കെടുത്താല്‍ മുന്‍തൂക്കം ബ്രസീലിന് തന്നെയാണ്. 47 മത്സരങ്ങള്‍ അവര്‍ പരഗ്വേയെ തോല്‍പിച്ചപ്പോള്‍ 12 എണ്ണത്തില്‍ മാത്രമായിരുന്നു തോല്‍വി. |
കറുത്ത വെള്ളിയുടെ നടുക്കത്തില്‍ കുവൈത്ത് Posted: 26 Jun 2015 11:18 AM PDT Image: ![]() Subtitle: ഇസ്ലാമിക് സ്റ്റേറ്റിന്‍െറ കറുത്ത കരങ്ങള്‍ കുവൈത്തിലേക്കും •റമദാനിലെ വിശുദ്ധവെള്ളിയാഴ്ചകളിലൊന്ന് കരിദിനമായി മാറി കുവൈത്ത് സിറ്റി: പരിശുദ്ധ റമദാന്‍ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച വിശ്വാസികള്‍ ജുമുഅ നമസ്കാരത്തില്‍ പങ്കുകൊണ്ടിരിക്കെയാണ് രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. |
തെരഞ്ഞെടുപ്പ് വാഗ്ദാനം: ശിവരാജ് സിങ് ചൗഹാന്‍ ഫോണ്‍ വിവാദത്തില്‍ Posted: 26 Jun 2015 11:09 AM PDT Image: ![]() ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍െറ ഫോണ്‍ സംഭാഷണം വിവാദത്തില്‍. തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ തിരിച്ച് സഹായം നല്‍കുമെന്ന് ഒരു ബി.ജെ.പി നേതാവിന് വാഗ്ദാനം നല്‍കുന്ന സംഭാഷണമാണ് പുറത്തായത്. മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള വാട്സ് ആപ് ശബ്ദരേഖ ഓണ്‍ലൈനിലടക്കം വൈറലായി. ചൗഹാന്‍െറ വാഗ്ദാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. |
നൂറാം ജന്മദിനത്തിലും ഗുരുനാഥനെ മറക്കാതെ ചേമഞ്ചേരി Posted: 26 Jun 2015 11:07 AM PDT Image: ![]() വടകര: നൂറാം ജന്മദിനവേളയിലും തന്‍െറ ഗുരുനാഥനെ മറക്കാതെ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. കഥകളിയുടെ വഴിയില്‍തന്നെ നയിച്ച സി.സി. അപ്പുക്കുട്ടി നമ്പ്യാരുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്‍െറ ജീവിച്ചിരിക്കുന്ന ഏകമകന്‍ ചോറോട് ഈസ്റ്റ് കൂറൂളികണ്ടിയില്‍ പത്മനാഭന്‍നമ്പ്യാരുടെ വീട്ടിലത്തെിയാണ് ഗുരുഭക്തിയുടെ ആഴം ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ തെളിയിച്ചത്. നാട്ടുകാര്‍ ജന്മനാടായ കൊയിലാണ്ടി ചേലിയയില്‍ വിപുലമായ പരിപാടികള്‍ ഒരുക്കിയിരുന്നെങ്കിലും അതിനു നില്‍ക്കാതെ തന്‍െറ ഗുരുവിന്‍െറ വഴിതേടി സ്വയം ഇറങ്ങിപുറപ്പെടുകയായിരുന്നു. പത്മനാഭന്‍ നമ്പ്യാരുടെ വീട്ടില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എത്തുന്ന വിവരം നേരത്തേ അറിയിച്ചിരുന്നുമില്ല. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് ഓട്ടോയില്‍ മേപ്പയൂരിലെ കഥകളി ആരാധകരായ ബാലന്‍, സജീവന്‍ എന്നിവരെയുംകൂട്ടി ചോറോടുള്ള വീട്ടിലത്തെുന്നത്. ഗുരുവിന്‍െറ ഫോട്ടോക്ക് മുമ്പില്‍ നമസ്കരിക്കവെ വികാരഭരിതനായ ചേമഞ്ചേരിയെ പിറന്നാള്‍ കേക്കും സദ്യയും നല്‍കിയാണ് പിന്നീട് യാത്രയാക്കിയത്. കാണാനത്തെിയവരോട് ഗുരു തന്‍െറ ജീവിതകഥയും വിവരിക്കുകയുണ്ടായി. ‘ജൂണ്‍ 26 ആണ് ജന്മദിനം. കൊയിലാണ്ടി-ചേമഞ്ചേരി, മടയന്‍കണ്ടി ചാത്തുക്കുട്ടി നായരുടേയും അമ്മുക്കുട്ടിയുടേയും മകനായാണ് ജനനം. 15ാം വയസ്സില്‍ കഥകളി പഠിക്കാന്‍ നാടുവിട്ടു. 10 വര്‍ഷത്തിലധികം മേപ്പയൂര്‍ രാധാകൃഷ്ണ കഥകളിയോഗത്തില്‍ കഠിന പരിശീലനം തേടി. പാലക്കാട് സ്വദേശിയായ കരുണാകരമേനോനായിരുന്നു ഗുരു. ഇതിനിടെ, ഹരിജനോദ്ധാരണത്തിന് തന്‍െറ ആഭരണങ്ങള്‍ മുഴുവന്‍ സംഭാവന ചെയ്ത് നാടിന്‍െറ ആരാധന ഏറ്റുവാങ്ങിയ കൗമുദി ടീച്ചറുടെ നിര്‍ദേശപ്രകാരം നൃത്ത രംഗത്തേക്ക് പ്രവേശിച്ചു. കലാമണ്ഡലം മാധവന്‍, സേലം രാജരത്ന പിള്ള, മദ്രാസ് ബാലചന്ദ്രഭായ് തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യം പഠിച്ചു. എല്ലാം ഗുരുവിന്‍െറ കൃപ’. അദ്ദേഹത്തിന്‍െറ വാക്കുകള്‍ ഇടറി. സ്വീകരണം ഒരുക്കുന്നതിന് കെ.കെ. മുരുകദാസ്, കെ. ശ്രീധന്‍ നമ്പ്യാര്‍, പി.കെ. ബാലകൃഷ്ണന്‍, പ്രഫ. കെ.പി. അമ്മുട്ടി, കെ.ടി.കെ. ശേഖരന്‍, എം. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
കെ.എഫ്.സിയില്‍ അപകടകരമായ ബാക്ടീരിയ എന്ന് റിപ്പോര്‍ട്ട് Posted: 26 Jun 2015 10:52 AM PDT Image: ![]() ഹൈദരാബാദ്: കെന്‍റക്കി ഫ്രൈഡ് ചിക്കനില്‍ (കെ.എഫ്.സി) അപകടകരമായ രോഗാണുക്കള്‍ അടങ്ങിയതായി പരിശോധനാ ഫലം. തെലങ്കാന സര്‍ക്കാറിന് കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയുടേതാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ അഞ്ച് കെ.എഫ്.സി സ്റ്റാളുകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്. |
തത്തയുടെ സംസാരരഹസ്യം കണ്ടെത്തി Posted: 26 Jun 2015 10:47 AM PDT Image: ![]() ന്യൂയോര്‍ക്: മറ്റു പക്ഷികളില്‍നിന്ന് വ്യത്യസ്തമായി തത്തക്ക് മനുഷ്യന്‍െറ സംസാരം അനുകരിക്കാനുള്ള കഴിവിന്‍െറ രഹസ്യം കണ്ടത്തെി. തലച്ചോറിന്‍െറ ഘടനയുടെ വ്യത്യാസമാണ് തത്തക്ക് സംസാരിക്കാനുള്ള കഴിവ് നല്‍കുന്നത്. ഡ്യൂക് യൂനിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടത്തെല്‍. തലച്ചോറിലെ ‘കോര്‍സി’ലുള്ള ‘ഷെല്ലു’കളാണ് തത്തയെ ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കുന്നത്. കൂടുതല്‍ ഷെല്ലുകളുള്ള തത്തകള്‍ക്ക് വ്യക്തമായി സംസാരിക്കാന്‍ കഴിയുമെന്നും കണ്ടത്തെിയിട്ടുണ്ട്. മനുഷ്യശബ്ദം അനുകരിക്കാന്‍ തത്തക്ക് കഴിയുന്നതെങ്ങനെയെന്നും എന്ത് പ്രക്രിയയാണ് നടക്കുന്നതെന്നും കണ്ടത്തൊന്‍ ഇതിലൂടെ സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡ്യൂക് യൂനിവേഴ്സിറ്റി ഗവേഷകന്‍ മുക്ത ചക്രവര്‍ത്തി പറഞ്ഞു. നേരത്തേ തത്തയുടെ തലച്ചോറിന്‍െറ വലുപ്പമാണ് അവക്ക് ശബ്ദം അനുകരിക്കാനുള്ള ശേഷി നല്‍കിയതെന്നായിരുന്നു കരുതിയത്. |
നായ കുരച്ചപ്പോള്‍ പുലി ‘പൂച്ച’യായി, കാമറയിലും കുടുങ്ങി Posted: 26 Jun 2015 10:37 AM PDT Image: ![]() Subtitle: മുംബൈ സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്കിനു സമീപമുള്ള വീട്ടിലാണ് പുലി എത്തിയത്. മുംബൈ: വീരശൂരപരാക്രമിയായി വീട്ടിലത്തെിയ പുലി നായക്കുമുന്നില്‍ വെറും ‘പൂച്ച’യായി. ‘നാണക്കേടി’ന്‍െറ ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയിലൂടെ വൈറലുമായി. മുംബൈയില്‍ സഞ്ജയ് ഗാന്ധി നാഷനല്‍ പാര്‍ക്കിനു സമീപമുള്ള ബൊരിവാലിയിലെ വീട്ടിലേക്കാണ് കഴിഞ്ഞദിവസം രാത്രി പുലി എത്തിയത്. വീടിന്‍െറ വരാന്തയിലത്തെിയ പുലി അകത്തേക്കുകയറാന്‍ വഴിതേടി നടക്കുമ്പോഴാണ് വീടിനകത്തുണ്ടായിരുന്ന നായയുടെ മുന്നില്‍പെട്ടത്. ഇരുമ്പഴികള്‍ക്കിടയിലൂടെ നായയെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ നായ ‘പുപ്പുലി’യായി പുലിക്കുനേരെ കുരച്ച് ചീറിയടുത്തു. പേടിച്ചരണ്ട പുലി ഓടിമാറുകയായിരുന്നു. പന്തിയല്ളെന്നുകണ്ട് പുലി പതുക്കെ സ്ഥലംവിടുകയും ചെയ്തു. വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ ഇതെല്ലാം പതിയുകയും ചെയ്തു. ബൊരിവാലി വനത്തോട് ചേര്‍ന്ന നഗരപ്രദേശമാണ്. പുലിയും മറ്റു വന്യമൃഗങ്ങളും ഭക്ഷണംതേടി ആള്‍ത്താമസമുള്ളിടത്തേക്ക് ഇറങ്ങിവരാറുണ്ട്. |
കോതമംഗലത്ത് സ്കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു Posted: 26 Jun 2015 06:54 AM PDT Image: ![]() Subtitle: ഏഴുപേര്‍ക്ക് പരിക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം സര്‍ക്കാര്‍ സഹായം കോതമംഗലം: കോതമംഗലം നെല്ലിമറ്റം കോളനിപ്പടിക്ക് സമീപം സ്കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരുകുട്ടിയുടെ നില ഗുരുതരമാണ്. കറുകടം വിദ്യാവികാസ് സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസാണ് ദുരന്തത്തില്‍പ്പെട്ടത്. കൊച്ചി^മധുര ദേശീയപാതയിലെ കോളനിപ്പടിയില്‍ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് ദുരന്തമുണ്ടായത്. വീശിയടിച്ച ശക്തമായ കാറ്റില്‍, റോഡിനേക്കാള്‍ ഉയരമുള്ള മണ്‍തിട്ടയില്‍ നിന്നിരുന്ന മരം ബസിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. കോളനിപ്പടിയില്‍ ബസ് നിര്‍ത്തി വിദ്യാര്‍ഥികള്‍ ഇറങ്ങുന്നതിനിടെയാണ് വാഹനത്തിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണത്. സ്കൂള്‍ ബസിന് മുകളിലേക്ക് മരം വീഴുന്നതുകണ്ട് പിന്നാലെ വന്നിരുന്ന വാഹനങ്ങളിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും ഓടിയത്തെി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വന്‍ മരമായിരുന്നതിനാല്‍ വെട്ടിനീക്കുക അസാധ്യമായിരുന്നു. തുടര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്.
കോതമംഗലത്ത് അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ല കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. കലക്ടര്‍ സംഭവസ്ഥലത്തേക്ക് ഉടനടി പോകുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. റവന്യു വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തി. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും ധനസഹായം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ മുഖ്യമന്ത്രി അഗാധമായ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മറ്റ് നഷ്ടപരിഹാരത്തെകുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ രീതിയില്‍ നിന്നിരുന്ന മരം മുറിച്ചു മാറ്റണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ടി.യു. കുരുവിള എം.എല്‍.എ അറിയിച്ചു. എന്നാല്‍, വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment