കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇന്നു മുതല്‍ ‘സുലൈമാനി’ Madhyamam News Feeds | ![]() |
- കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇന്നു മുതല്‍ ‘സുലൈമാനി’
- അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് റിപ്പോര്‍ട്ട്
- പ്രതീക്ഷയറ്റവര്‍ക്ക് സാന്ത്വനമായി ഫേസ്ബുക്ക് കൂട്ടായ്മ
- ജിദ്ദയില്‍ കൊക്കൈന്‍ പിടികൂടി
- തൊഴിലാളികളുടെ അവകാശ സംരക്ഷണം: കുവൈത്ത് പിറകിലെന്ന് ഹ്യൂമന്‍റൈറ്റ്സ് വാച്ച്
- പ്രവാചകന്‍ മുഹമ്മദ് മഹാനായ യോഗി: താന്‍ യഥാര്‍ഥ മുസ്ലിം^ സാക്ഷി മഹാരാജ്
- ശൈഖ ഫാത്തിമക്ക് മികച്ച ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം
- ഉത്തര്‍പ്രദേശില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെതിരെ ആക്രമണം
- സോപൂരില്‍ വീണ്ടും വെടിവെപ്പ്: ഗ്രാമീണന്‍ കൊല്ലപ്പെട്ടു
- സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് ആരേയും രക്ഷിക്കാനല്ല : ചെന്നിത്തല
- വീടുകളില്‍ മാലിന്യസംസ്കരണ സംവിധാനം ഇനി നിര്‍ബന്ധം
- കൊളംബിയയെ തളച്ച് വെനസ്വേല
- അവസാന മിനിറ്റ് ഗോളില്‍ ബ്രസീലിന് ജയം
- റാങ്ക് പട്ടികയില്‍ 58,000ത്തില്‍ താഴെ പേര്‍ മാത്രം: എന്‍ജി. സീറ്റുകള്‍ കാലി
- ഇവിടെ സര്‍വം വിഷമയം
- ക്രിമിനല്‍ ഭരണത്തിന്‍െറ ഇര
- അരുവിക്കര സ്ഥാനാര്‍ഥികള്‍ വാഹനപര്യടനത്തിലേക്ക്; വി.എസ് ഇന്ന് വീണ്ടും മണ്ഡലത്തില്‍
- കടലും കടന്ന് വയനാടന്‍ വെണ്ണപ്പഴം
- സാധാരണക്കാരിലേക്ക് ഇറങ്ങി റീട്ടെയില്‍
- കേരള തീരത്ത് ട്രോളിങ് നിരോധം നിലവില്‍ വന്നു
- ഒരേ പോലെ ക്രിക്കറ്റിനെ സ്നേഹിച്ചു, മരണത്തിലും ഒരുമിച്ചു
- മൃഗശാലയില്‍ വെള്ളം കയറി; ‘പരോള്‍’ കിട്ടിയ മൃഗങ്ങള്‍ തെരുവില്‍
- കിഴക്കന്‍ യൂറോപ്പില്‍ യു.എസ് സൈനികശേഷി വര്‍ധിപ്പിക്കുന്നു
- ബ്രിട്ടനിലെ അംബേദ്കര്‍ ഭവനം ഇന്ത്യ ഏറ്റെടുക്കുന്നു
- സുഡാന്‍ പ്രസിഡന്‍റിനെ തടഞ്ഞുവെച്ചു
കോഴിക്കോട്ടെ ഹോട്ടലുകളില്‍ ഇന്നു മുതല്‍ ‘സുലൈമാനി’ Posted: 15 Jun 2015 12:39 AM PDT കോഴിക്കോട്: കോഴിക്കോടന്‍ നന്മയുടെയും ആതിഥ്യമര്യാദയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്‍െറയും പ്രതീകമായ 'ഓപറേഷന്‍ സുലൈമാനി' യാഥാര്‍ഥ്യമായി. |
അപകടകാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് റിപ്പോര്‍ട്ട് Posted: 15 Jun 2015 12:21 AM PDT Image: ![]() തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസിടിച്ച് അന്ധരായ ക്രിക്കറ്റ് താരങ്ങളുടെ മരണത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവാണെന്ന് റിപ്പോര്‍ട്ട്. ബസില്‍ ഘടിപ്പിച്ചിട്ടുള്ള കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായതെന്ന് തൃശൂര്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ കെ.എന്‍.വിശ്വനാഥന്‍ പറഞ്ഞു. ഗിയറിനു പകരം സ്വിച്ചുകളിലൂടെയാണ് വോള്‍വോ ബസിന്‍്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സ്റ്റാന്‍ഡിന്‍്റെ എട്ടാം നമ്പര്‍ ട്രാക്കില്‍ യാത്രക്കാരെ കയറ്റുന്നതിനായി ബസ് പാര്‍ക്കു ചെയ്തതിനുശേഷം ഹാന്‍ഡ് ബ്രേക്കിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോയി. തിരിച്ചുവന്ന് ന്യൂട്രല്‍ സ്വിച്ചിട്ട് ഹാന്‍ഡ്ബ്രേക്ക് മാറ്റി. പക്ഷേ ന്യൂട്രല്‍ സ്വിച്ച് വീണില്ലായിരുന്നു. ഇത് ശ്രദ്ധിക്കാതെ പെട്ടന്ന് ആക്സിലേറ്ററില്‍ കാലമര്‍ത്തിയതാണ് അപകടകാരണം. ആക്സിലേറ്റര്‍ കൊടുത്തയുടന്‍ ബസ് പ്ളാറ്റ്ഫോമിന് മുന്നിലുളള കോണ്‍ക്രീറ്റുകൊണ്ട്് നിര്‍മിച്ച ട്രാക്ക് ഗാര്‍ഡിന് മുകളിലൂടെ പാഞ്ഞുവെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടത്തെിയത്. ബസ് ഡ്രൈവര്‍ മണ്ണാര്‍ക്കാട് സ്വദേശി പുല്ലറോട്ടില്‍ ഹംസ(38) രണ്ടു വര്‍ഷം മുമ്പാണ് കെ.എസ്.ആര്‍.ടി.സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പുതിയ ബസില്‍ വേണ്ടത്ര പരിശീലനം ഇല്ലാത്തതും അശ്രദ്ധയുമാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. |
പ്രതീക്ഷയറ്റവര്‍ക്ക് സാന്ത്വനമായി ഫേസ്ബുക്ക് കൂട്ടായ്മ Posted: 15 Jun 2015 12:16 AM PDT കുറ്റിപ്പുറം: പ്രതീക്ഷയറ്റവര്‍ക്ക് സാന്ത്വനമായി ഫേസ്ബുക്ക് കൂട്ടായ്മയത്തെി. കൃഷി ഗ്രൂപ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് തവനൂര്‍ പ്രതീക്ഷ ഭവനിലെ അന്തേവാസികള്‍ക്ക് പുതു വസ്ത്രം നല്‍കുകയും വിഷമുക്ത ഭക്ഷണത്തിനായി കൃഷി തുടങ്ങാനുള്ള പദ്ധതിക്കും തുടക്കമിട്ടത്. |
ജിദ്ദയില്‍ കൊക്കൈന്‍ പിടികൂടി Posted: 14 Jun 2015 11:43 PM PDT Image: ![]() ജിദ്ദ: കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.7 കിലോ കൊക്കൈന്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. അന്നനാളത്തിനുള്ളില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കവെയാണ് വിദേശി പൗരന്‍ പിടിയിലായത്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടുന്ന ഏറ്റവും വലിയ കൊക്കൈന്‍ വേട്ടയാണിത്. സംശയം തോന്നിയ യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് 150 ഓളം കൊക്കൈന്‍ ടാബ്ലറ്റുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടത്തെിയതെന്ന് കസ്റ്റംസ് മേധാവി മുഹമ്മദ് അല്‍അഖൈല്‍ പറഞ്ഞു. |
തൊഴിലാളികളുടെ അവകാശ സംരക്ഷണം: കുവൈത്ത് പിറകിലെന്ന് ഹ്യൂമന്‍റൈറ്റ്സ് വാച്ച് Posted: 14 Jun 2015 11:39 PM PDT Image: ![]() കുവൈത്ത് സിറ്റി: കുവൈത്തിന് വീണ്ടും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ വിമര്‍ശം. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യം ഇപ്പോഴും ഏറെ പിറകിലാണെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍റൈറ്റ്സ് വാച്ചാണ് അടുത്തിടെ പുറത്തുവിട്ട മിഡിലീസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്രതലത്തിലും അല്ലാതെയും ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടംനല്‍കുന്ന വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട രാജ്യത്തെ സ്പോണ്‍സര്‍ഷിപ് വ്യവസ്ഥക്ക് മാറ്റംവരാത്തതില്‍ റിപ്പോര്‍ട്ട് പ്രതിഷേധം രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയിലെ 63 ശതമാനത്തോളമുള്ള വിദേശ കുടിയേറ്റ തൊഴിലാളികള്‍ സ്പോണ്‍സര്‍ഷിപ് വ്യവസ്ഥയുടെ ഇരകളായി പലതരത്തിലുമുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യം തുടരുകയാണ്. ആധുനിക കുവൈത്തിന്‍െറ നിര്‍മാണത്തിലും പുരോഗതിയും നിര്‍ണായകമായ പങ്കുവഹിക്കുന്ന രണ്ട് മില്യന്‍ വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരാന്‍ പാടില്ലാത്തതാണ്. അന്താരാഷ്ട്രതലത്തിലുള്ള നിരന്തര സമ്മര്‍ദങ്ങളുടെ ഫലമായി നിലവിലെ സ്പോണ്‍സര്‍ഷിപ് വ്യവസ്ഥക്ക് പകരം പുതിയ സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടങ്കിലും പ്രയോഗതലത്തിലായിട്ടില്ല. മാന്യമായ ശമ്പളം, സമാധാനപരമായ തൊഴില്‍ സാഹചര്യം, വാര്‍ഷിക അവധി തുടങ്ങിയവ നിയമപ്രകാരം വിദേശികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളാണ്. എന്നാല്‍, സ്പോണ്‍സര്‍ഷിപ് വ്യവസ്ഥ മാറ്റപ്പെടാത്തതിനാല്‍ വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പരിതാപകരമായ സാഹചര്യംതന്നെയാണ് രാജ്യത്തുള്ളതെന്ന് സമിതി കുറ്റപ്പെടുത്തി. സ്പോണ്‍സര്‍ഷിപ് വ്യവസ്ഥയുടെ ഫലമായി മനുഷ്യക്കടത്തിനും അതുവഴിയുള്ള അനധികൃത കുടിയേറ്റത്തിനും വന്നിട്ടില്ല. ഒന്നുമറിയാതെ മനുഷ്യക്കടത്തിന്‍െറ ഇരകളായി രാജ്യത്തത്തെുന്ന വിദേശികള്‍ സ്പോണ്‍സര്‍മാറി ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുക സ്വാഭാവികമാണ്. എന്നാല്‍, കാര്യകാരണം നോക്കാതെ റെയ്ഡുകളിലും മറ്റും പിടികൂടപ്പെടുന്ന അത്തരക്കാരെ കൂട്ടമായി നാടുകടത്തുന്ന രീതി ശരിയല്ളെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ജോലി ചെയ്യുന്ന രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ വിദേശികള്‍ക്ക് അവകാശമുണ്ടെന്ന അന്താരാഷ്ട്ര ഉടമ്പടി നിലനില്‍ക്കുമ്പോഴാണിത്. രാജ്യത്തിന്‍െറ സല്‍പേരിന് കളങ്കമായ ബിദൂനികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വേണ്ടത്ര പുരോഗതി ഇനിയും ഉണ്ടായിട്ടില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറ കാര്യത്തില്‍ അടുത്തിടെയായി രാജ്യം പിറകോട്ടടിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു |
പ്രവാചകന്‍ മുഹമ്മദ് മഹാനായ യോഗി: താന്‍ യഥാര്‍ഥ മുസ്ലിം^ സാക്ഷി മഹാരാജ് Posted: 14 Jun 2015 11:27 PM PDT Image: ![]() ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബി ശ്രേഷ്ഠനായ യോഗിയാണെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ‘‘ഇസ്ലാമിലെ ഉന്നത വ്യക്തിത്വമായ മുഹമ്മദ് നബി മഹാനായ യോഗിയാണ്. ‘ഈമാനിന്‍റെ’പേരിലാണ് മുസ്ലിംകള്‍ ഒന്നാകുന്നത്. അങ്ങനെ നോക്കിയാല്‍ ഞാനും യഥാര്‍ഥ മുസ്ലിം ആണ്’’ സാക്ഷി മഹാരാജ് പറഞ്ഞു. ജൂണ്‍ 21അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എം.പിയുടെ പുതിയ പ്രസ്താവന. സൂര്യനില്ളെങ്കില്‍ ഞാനും നിങ്ങളും ഈ ലോകം തന്നെയും ഇരുളിലാകും. സൂര്യനെ മതപരമായ ദൃഷ്ടാന്തമായി കണക്കാക്കുന്നവര്‍ പ്രകാശത്തെ വേണ്ടന്നു വെക്കുകയാണ് ചെയ്യേണ്ടതെന്നും സാക്ഷി മഹാരാജ് പറഞ്ഞു. |
ശൈഖ ഫാത്തിമക്ക് മികച്ച ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം Posted: 14 Jun 2015 11:24 PM PDT Image: ![]() ദുബൈ: യു.എ.ഇ കുടുംബ വികസന ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍പേഴ്സണും ജനറല്‍ വിമണ്‍സ് യൂണിയന്‍െറയും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡിന്‍െറയും അധ്യക്ഷയുമായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്കിനെ ഈ വര്‍ഷത്തെ മികച്ച ഇസ്ലാമിക വ്യക്തിത്വമായി ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇസ്ലാമിനും പരിശുദ്ധ ഖുര്‍ആനും ചെയ്ത മികവുറ്റ സേവനത്തിന് 1997 മുതല്‍ വര്‍ഷം തോറും നല്‍കുന്ന അവാര്‍ഡിന് ഇതാദ്യമായാണ് ഒരു വനിത അര്‍ഹയാകുന്നത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിന്‍െറ ശ്രേഷ്ഠതക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റു 17 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിവിധ ഇനത്തില്‍ പുരസ്കാരം ലഭിച്ചതായി അവാര്‍ഡ് സംഘാടക സമിതി മേധാവി ഇബ്രാഹിം മുഹമ്മദ് ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശൈഖ ഫാത്തിമ സമൂഹത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച വ്യക്തിത്വമാണെന്ന് ബൂമില്‍ഹ പറഞ്ഞു. താഴ്മ, സഹിഷ്ണുത, തുറന്ന പ്രകൃതം എന്നീ സ്വഭാവ സവിശേഷതകള്‍ക്ക് പുറമെ യു.എ.ഇക്കകത്തും പുറത്തും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നതില്‍ അവര്‍ക്കുള്ള അതിരില്ലാത്ത താല്‍പര്യവും നിശ്ചയദാര്‍ഡ്യവും എടുത്തുപറയേണ്ടതാണ്. സ്ത്രീകളെക്കുറിച്ചാണ് അവരുടെ ചിന്ത.അത് അമ്മയായാലും വീട്ടമ്മയായാലും വിദ്യാര്‍ഥിനിയായാലും തൊഴിലാളിയായാലും. കുട്ടികളും അവരുടെ മനസ്സില്‍ നിറഞ്ഞുനിന്നു. യു.എ.ഇയുടെ സ്ഥാപനത്തിലും വികസനത്തിലും വെറും കാഴ്ചക്കാരിയല്ല അതിലെ സജീവ പങ്കാളി തന്നെയായിരുന്നു ശൈഖ ഫാത്തിമ. അവരുടെ ഉത്തുംഗത രാജ്യം മുഴുവന്‍ വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ശൈഖ ഫാത്തിമയെ ആദരിക്കുന്നതിലൂടെ എല്ലാ ഇമറാത്തി വനിതകളുമാണ് ആദരിക്കപ്പെടുന്നത്-ബൂമില്‍ഹ പറഞ്ഞു. രാഷ്ട്രത്തിന്‍െറ പ്രഥമ പ്രസിഡന്‍റായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ പത്നിയെന്ന നിലയില്‍ രാഷ്ട്ര നിര്‍മാണത്തില്‍ സജീവമായ പങ്കുവഹിച്ച ശൈഖ ഫാത്തിമയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോകമാകെ വ്യാപിച്ചുകിടക്കുന്നു. 500 ലേറെ വിവിധ അവാര്‍ഡുകളും ബഹുമതികളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പള്ളികളും സ്കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഭവനങ്ങളും അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ശൈഖ ഫാത്തിമക്ക് ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം നല്‍കുന്നത് ഇസ്ലാം എങ്ങനെ സ്ത്രീകളെ ആദരിക്കുന്നു, പുരുഷനൊപ്പം വിലമതിക്കുന്നു എന്നതിന്‍െറ ദൃഷ്ടാന്തം കൂടിയാണെന്ന് അവാര്‍ഡ് സംഘാടക സമിതി ഉപാധ്യക്ഷന്‍ ഡോ.സഈദ് ഹരീബ് പറഞ്ഞു. |
ഉത്തര്‍പ്രദേശില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകനെതിരെ ആക്രമണം Posted: 14 Jun 2015 09:50 PM PDT Image: ![]() പിലിഭിത്: ഉത്തര്‍പ്രദേശില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനെതിരെ ഗുണ്ടകളുടെ ആക്രമണം. പിലിഭിത് ജില്ലയില്‍ ഭൂമി മാഫിയക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദൃശ്യമാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ അടിച്ച് പരിക്കേല്‍പ്പിച്ച് ബൈക്കിന്‍റെ പിറകില്‍ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഹൈദര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
സോപൂരില്‍ വീണ്ടും വെടിവെപ്പ്: ഗ്രാമീണന്‍ കൊല്ലപ്പെട്ടു Posted: 14 Jun 2015 09:24 PM PDT Image: ![]() ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപൂര്‍ ജില്ലയില്‍ വീണ്ടും വെടിവെപ്പ്. അജ്ഞാത സംഘം നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. |
സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് ആരേയും രക്ഷിക്കാനല്ല : ചെന്നിത്തല Posted: 14 Jun 2015 08:47 PM PDT Image: ![]() തിരുവനന്തപുരം: മുന്‍ ചീഫ്സെക്രട്ടറി സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് മനപ്പൂര്‍വം ആരേയും രക്ഷിക്കാനല്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ പല പാര്‍ട്ടികളില്‍ പെട്ടപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായമായവര്‍ വരെ പ്രതികളായ സാഹചര്യത്തില്‍ കേസ് പിന്‍വലിച്ചത് മാനുഷിക പരിഗണന വച്ചു മാത്രമാണ്. തീരുമാനം ആഭ്യന്തര വകുപ്പിന്‍െറതാണ്. നിയമവിരുദ്ധമായി ഇക്കാര്യത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. തുടര്‍നടപടികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പത്തനംതിട്ട സെഷന്‍സ് കോടതിയിലെ വിചാരണ അന്തിമഘട്ടത്തിലത്തെിയപ്പോഴാണ് മുന്‍ ചീഫ്സെക്രട്ടറി സി.പി. നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2002 മാര്‍ച്ച് 14നാണ് മലയാലപ്പുഴ അമ്പലത്തില്‍ വെച്ച്, അന്ന് ദേവസ്വം ബോര്‍ഡ് കമീഷണറായിരുന്ന സി.പി. നായരെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് മന്ദഗതിയിലായതോടെ സി.പി. നായര്‍ സര്‍ക്കാറിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദങ്ങള്‍ക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ആഭ്യന്തരവകുപ്പിനെ പഴിചാരി മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. ആഭ്യന്തരവകുപ്പാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു മുഖ്യമന്തിയുടെ വിശദീകരണം. |
വീടുകളില്‍ മാലിന്യസംസ്കരണ സംവിധാനം ഇനി നിര്‍ബന്ധം Posted: 14 Jun 2015 08:21 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് വീടുകളില്‍ ജൈവമാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാലിന്യസംസ്കരണ സംവിധാനം എല്ലാ വീടുകള്‍ക്കും മഴവെള്ള സംഭരണം എല്ലാ കെട്ടിടങ്ങള്‍ക്കും നിര്‍ബന്ധമാക്കി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കഴിഞ്ഞ 26നാണ് ഉത്തരവിറക്കിയത്. |
Posted: 14 Jun 2015 08:14 PM PDT Image: ![]() ടിമുക്കോ: കോപ്പ അമേരിക്കയില്‍ അട്ടിമറി ജയവുമായി വെനസ്വേല ശക്തരായ കൊളംബിയയെ ഞെട്ടിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വെനസ്വേലയുടെ ജയം. അവസാന മിനുറ്റുകളില്‍ കൊളംബിയ പൊരുതി കളിച്ചെങ്കിലും മറുപടി ഗോള്‍ നേടാനായില്ല. വെനിസ്വേലയുടെ വല ചലിപ്പിക്കാനുള്ള നിരവധി അവസരങ്ങളാണ് കൊളംബിയ നഷ്ടപ്പെടുത്തിയത്. മികച്ച താരങ്ങളും മുന്നേറ്റക്കാരും ഉണ്ടായിട്ടും കൊളംബിയ കളിമറന്നു. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്രസീലിനെയാണ് കൊളംബിയ നേരിടുക. |
അവസാന മിനിറ്റ് ഗോളില്‍ ബ്രസീലിന് ജയം Posted: 14 Jun 2015 07:57 PM PDT Image: ![]() ടെമൂകോ: കഴിഞ്ഞ ദിവസം അര്‍ജന്‍റീനക്കെതിരെ പാരഗ്വായ് സമനില നേടിയ പോലെ പെറുവിനെതിരെ അവസാന മിനിറ്റില്‍ ബ്രസീലിന്‍െറ വിജയം. സമനിലയിലേക്ക് പോവുമായിരുന്ന മത്സരത്തില്‍ 90ാം മിനിറ്റിലെ ഗോളിലാണ് മഞ്ഞക്കൂട്ടം കോപയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചത്. ഡഗ്ളസ് കോസ്റ്റയാണ് ബ്രസീലിന്‍െറ വിജയഗോള്‍ നേടിയത്. മൂന്നാം മിനിറ്റില്‍ തന്നെ ബ്രസീലിനെതിരെ ഗോളടിച്ച് പെറു ഞെട്ടിച്ചു. ക്രിസ്റ്റ്യന്‍ കുയേവയാണ് പെറുവിന്‍െറ ഗോള്‍ നേടിയത്. ബ്രസീല്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസ് ബോക്സില്‍ പന്ത് ക്ളിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. എതിര്‍ കളിക്കാര്‍ ബോക്സിലുള്ളപ്പോള്‍ ഗോള്‍കീപര്‍ ജഫേഴ്ണ് മൈനസ് പാസ് നല്‍കുകയായിരുന്നു ഡേവിഡ് ലൂയിസ്. എന്നാല്‍ ജഫേഴ്സണ്‍ തട്ടിയ പന്ത് കുയേവവയുടെ കാലിലാണ് എത്തിയത്. അലയന്‍സ് ലിമ ക്ളബിനുവേണ്ടി കളിക്കുന്ന കുയേവ പിഴവൊന്നും കൂടാതെ പന്ത് വലയിലായി. ബ്രസീലിനെ ഞെട്ടിച്ച ഗോളായിരുന്നു മൂന്നാം മിനിറ്റില്‍ പിറന്നത്. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ കാനറികള്‍ ഗോള്‍ മടക്കി. സൂപ്പര്‍ താരം നെയ്മറായിരുന്നു സ്കോറര്‍. വലതുവിങ്ങില്‍ നിന്ന് പെനല്‍റ്റി ബോക്സിലേക്ക് നല്‍കിയ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെയ്മര്‍ എളുപ്പത്തില്‍ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. അതിനിടയില്‍ ബോക്സിന് പുറത്തുനിന്ന് നെയ്മര്‍ തൊടുത്ത മനോഹരമായ ഷോട്ട് പെറുവിയന്‍ പോസ്റ്റിന്‍െറ ക്രോസ് ബാറില്‍ തട്ടി തെറിക്കുകയായിരുന്നു. സമനില വഴങ്ങേണ്ടി വരും എന്ന് കരുതുന്ന സമയത്താണ് ഡഗ്ളസിന്‍െറ ഗോള്‍ പിറന്നത്. ഇടത് ഭാഗത്തുനിന്നും നെയ്മര്‍ മറിച്ചുനല്‍കിയ ബാള്‍ പോസ്റ്റിന്‍െറ വലത്തേ മൂലയിലൂടെ ഡഗ്ളസ് വലയിലാക്കി. കളിയില്‍ പൂര്‍ണമായും ആധിപത്യമുണ്ടായിരുന്ന ബ്രസീലിന് അവരസങ്ങള്‍ മുതലാക്കാനായില്ല. നെയ്മറിന്‍െറ ഡ്രിബ്ളിങ് പാടവവും കാണികള്‍ക്ക് ഹരമായി. |
റാങ്ക് പട്ടികയില്‍ 58,000ത്തില്‍ താഴെ പേര്‍ മാത്രം: എന്‍ജി. സീറ്റുകള്‍ കാലി Posted: 14 Jun 2015 07:37 PM PDT Image: ![]() Subtitle: കെ. നൗഫല്‍ കോഴിക്കോട്: എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ മുക്കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ യോഗ്യത നേടിയിട്ടും റാങ്ക് പട്ടികയില്‍ ഇടംപിടിക്കുന്നത് 58,000ത്തില്‍ താഴെ പേര്‍ മാത്രം. റാങ്ക് പട്ടിക ചൊവ്വാഴ്ച തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് എന്‍ജിനീയറിങ് സീറ്റുകളുടെ എണ്ണം 59,220 ആണ്. ഇതോടെ ഈ വര്‍ഷവും സംസ്ഥാനത്ത് ആയിരക്കണക്കിന് എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്ന് വ്യക്തമായി. എന്‍ജിനീയറിങ് പരീക്ഷയുടെ സ്കോര്‍ മേയ് 20ന് പ്രസിദ്ധീകരിച്ചിരുന്നു. 1,11,109 പേര്‍ പരീക്ഷയെഴുതിയതില്‍ 75,258 പേര്‍ യോഗ്യത നേടിയിരുന്നു. ഇവരുടെ പ്ളസ് ടു/ തത്തുല്യ പരീക്ഷയിലെ കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാര്‍ക്ക് കൂടി തുല്യമായി പരിഗണിച്ച് സമീകരണ പ്രക്രിയക്കുശേഷം തയാറാക്കിയ റാങ്ക് പട്ടികയാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്നത്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാനായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ പ്ളസ് ടു/ തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കണം. ഇതിനുള്ള സമയം അവസാനിച്ചപ്പോള്‍ 58,000ത്തില്‍ താഴെ പേര്‍ മാത്രമാണ് മാര്‍ക്ക് ലിസ്റ്റ് പ്രവേശ പരീക്ഷ കമീഷണറേറ്റില്‍ സമര്‍പിച്ചത്. യോഗ്യത നേടിയിട്ടും 18,000ത്തിലേറെ പേര്‍ മാര്‍ക്ക് ലിസ്റ്റുകള്‍ സമര്‍പിച്ചിട്ടില്ല. മാര്‍ക്ക് ലിസ്റ്റ് സമര്‍പിക്കാത്തവരില്‍ ചിലര്‍ മെഡിക്കല്‍ പ്രവേശ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ചിലര്‍ പ്ളസ് ടു പരീക്ഷയില്‍ കണക്കിന് നിശ്ചിത മാര്‍ക്കില്ലാത്തവരുമാണ്. ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ നൂറുകണക്കിന് പേര്‍ ഐ.ഐ.ടി, എന്‍.ഐ.ടി പോലുള്ള ദേശീയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശം നേടും. ഇതോടെ എന്‍ജിനീയറിങ് റാങ്ക് പട്ടികയിലുള്ളവരുടെ എണ്ണം വീണ്ടും കുറയും. കഴിഞ്ഞ വര്‍ഷം കാല്‍ ലക്ഷത്തോളം എന്‍ജിനീയറിങ് സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടന്നത്. ഇത്തവണ കഴിഞ്ഞവര്‍ഷത്തേതിലും കൂടുതല്‍ സീറ്റുകള്‍ കാലിയാകാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞവര്‍ഷം വരെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് രണ്ട് അലോട്ട്മെന്‍റുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. ഇതിനുശേഷം ഒഴിവുണ്ടാകുന്ന സീറ്റുകള്‍ നികത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇത്തവണ മൂന്ന് അലോട്ട്മെന്‍റ് അനുവദിക്കുന്നതിനുള്ള നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 59,220 എന്‍ജിനീയറിങ് സീറ്റുകളില്‍ 35,963 സീറ്റുകളിലേക്കാണ് പ്രവേശപരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തുക. നിലവിലെ സാഹചര്യത്തില്‍ ഈ സീറ്റുകളിലെ നല്ളൊരു ശതമാനത്തിലേക്കും വിദ്യാര്‍ഥികളെ കിട്ടാത്ത അവസ്ഥയുണ്ടാകും. മാനേജ്മെന്‍റ് സീറ്റില്‍ യോഗ്യതയില്‍ ഇളവ് കോഴിക്കോട്: സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മാനേജ്മെന്‍റ് ക്വോട്ട സീറ്റ് പ്രവേശത്തിനുള്ള യോഗ്യതയില്‍ ഇളവുവരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍(എ.ഐ.സി.ടി.ഇ) നിശ്ചയിച്ച യോഗ്യതയാണ് മാനേജ്മെന്‍റ് സീറ്റ് പ്രവേശത്തിന് നടപ്പാക്കുന്നത്. പ്ളസ് ടു/ തത്തുല്യ പരീക്ഷയില്‍ ക മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ഒന്നിച്ച് 45 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മാനേജ്മെന്‍റ് സീറ്റുകളില്‍ പ്രവേശം ലഭിക്കും. മെറിറ്റ് സീറ്റുകളില്‍ 50 ശതമാനം മാര്‍ക്കെന്ന യോഗ്യത തുടരും. കെമിസ്ട്രി പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സിന്‍െറയോ ബയോടെക്നോളജിയുടെയോ മാര്‍ക്ക് പരിഗണിക്കും. ഈ രണ്ട് വിഷയങ്ങളും പഠിക്കാത്തവരാണെങ്കില്‍ ബയോളജിയുടെ മാര്‍ക്കായിരിക്കും പരിഗണിക്കുക. |
Posted: 14 Jun 2015 07:23 PM PDT Image: ![]() ദേശീയപാത 212ല്‍ കുത്തനൂരുവിലെ റോഡരികിലാണ് ബാല്‍ ഷെട്ടിയുടെ ഒരേക്കര്‍ പാടം. മലയാള മണ്ണിനെയും കന്നടനാടിനെയും വേര്‍തിരിക്കുന്ന വനാതിര്‍ത്തി പിന്നിട്ടാല്‍ 10 കിലോമീറ്ററോളം മാത്രമേയുള്ളൂ ഇവിടേക്ക്. എഴുപതുകളിലത്തെിയ ഈ വൃദ്ധകര്‍ഷകനും ഭാര്യയും പാടത്ത് മണ്ണൊരുക്കുന്ന തിരക്കിലാണ്. അരയേക്കര്‍ വീതമുള്ള രണ്ട് തട്ടുകളായി തിരിച്ചാണ് പുതിയ കൃഷിയിറക്കുന്നത്. പാടത്തിന്‍െറ ഒരു ഭാഗത്ത് കാളകളെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നു. മലയാളം നല്ല വശമുണ്ട് ഷെട്ടിക്ക്. കാരണം, വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി, പുല്‍പള്ളി, മീനങ്ങാടി തുടങ്ങിയ ടൗണുകളില്‍ പച്ചക്കറി വില്‍പനക്ക് ഇദ്ദേഹം എത്താറുണ്ട്. ചുവന്നുള്ളി വിളവെടുത്തൊഴിഞ്ഞ മണ്ണിലേക്കാണ് പുതിയ കൃഷി. പാടത്തിന്‍െറ രണ്ടു ഭാഗങ്ങളില്‍ ഒന്നില്‍ ബീന്‍സും അടുത്തതില്‍ കാബേജും കൃഷിചെയ്യാനുള്ള മുന്നൊരുക്കങ്ങളാണ് തകൃതിയായി നടക്കുന്നത്. കൃഷി ലാഭത്തിലല്ളേ എന്നാരാഞ്ഞപ്പോള്‍ ഉള്ളി ക്വിന്‍റലിന് 3000 രൂപവെച്ച് കിട്ടിയതിനാല്‍ വലിയ കുഴപ്പമുണ്ടായില്ളെന്ന് മറുപടി. ‘വിളവെടുക്കുന്ന സമയത്ത് വില മോശമായാല്‍ നഷ്ടം വരും. ഇപ്പോള്‍ ചെലവ് കൂടുതലാണ്. വളത്തിനും കീടനാശിനിക്കുമൊക്കെ വില ഏറെ വര്‍ധിച്ചു. ഇന്നുതന്നെ കാശ് ഒരുപാട് വേണം. ഉച്ചയോടെ ഈ നിലമൊരുക്കല്‍ കഴിയും. എന്നിട്ട് ഗുണ്ടല്‍പേട്ടയില്‍ പോയി നാലു ചാക്ക് രാസവളം വാങ്ങണം. ഒപ്പം, രണ്ടു പാടങ്ങളിലേക്കുമായി 10 കിലോ വീതം മൊത്തം 20 കിലോ കുരുടാനും (ഫ്യൂറഡാന്‍). എല്ലാത്തിനുമായി ആറായിരത്തോളം രൂപവേണമെന്ന് ഷെട്ടി വിരലുകള്‍കൊണ്ട് കൂട്ടിയെടുത്തു. പിന്നീട്, ഗുണ്ടല്‍പേട്ടയിലെ പച്ചക്കറികൃഷിയില്‍ കീടനാശിനിയുടെ ആവശ്യകതയെക്കുറിച്ച് ഷെട്ടി വാതോരാതെ സംസാരിച്ചു. ‘ഫ്യൂറഡാന്‍ അടിച്ചില്ളെങ്കില്‍ ഒരു വിളയും കാര്യമായി ലഭിക്കില്ല. നിലമൊരുക്കിയശേഷം മണ്ണില്‍ ആദ്യം വേണ്ടത്ര മരുന്നടിക്കും. പിന്നീട്, ചെടി വളര്‍ന്നുതുടങ്ങുമ്പോള്‍ ആവശ്യത്തിനനുസരിച്ച്. പൂക്കുമ്പോഴും കായ്ക്കുമ്പോഴുമൊക്കെ കീടനാശിനി തളിച്ച് കീടങ്ങളെ അകറ്റിനിര്‍ത്തിയാല്‍ മാത്രമേ നല്ല വിളവ് കിട്ടൂ.’ മണ്ണിലെങ്ങനെയാണ് കീടങ്ങളുടെ ആക്രമണം കാര്യമായി ഉണ്ടാകുന്നതെന്ന് ചോദിച്ചപ്പോള്‍ ഷെട്ടി അടുത്ത പാടത്തിലെ ഉള്ളിച്ചെടി പിഴുത് ബോധ്യപ്പെടുത്തിത്തന്നു. വേരിനെ കീടങ്ങള്‍ കടന്നാക്രമിക്കുമ്പോള്‍ ചെടി കരിഞ്ഞുണങ്ങും. ഇതിനാണ് മണ്ണില്‍ ‘വിഷം‘ തളിക്കുന്നത്. തുടര്‍ന്നും ആക്രമണമുണ്ടാകുമ്പോള്‍ ചെടിക്ക് മുകളില്‍ തളിക്കുന്നു. അത് തണ്ടിലൂടെ താഴേക്കിറങ്ങി കീടങ്ങളെ തുരത്തും. ഉള്ളിയും ഉരുളക്കിഴങ്ങും വെണ്ടയും പയറും ബീന്‍സും കാരറ്റും എന്നുവേണ്ട കണ്ണിനു കുളിരേകി പരന്നുകിടക്കുന്ന ചെണ്ടുമല്ലി, സൂര്യകാന്തി പാടങ്ങളില്‍വരെ രാസവളത്തിന്‍െറയും കീടനാശിനിയുടെയും അതിപ്രസരം. വിഷം തളിക്കാന്‍ പ്രത്യേക തൊഴിലാളികളാണ് ഇവിടെയുള്ളത്. അവര്‍ രാവിലെ പമ്പും പുറത്തുതൂക്കി കൃഷിയിടത്തിലത്തെി മരുന്ന് തളിച്ചുകൊടുക്കും. ഇവരില്‍പെട്ട നാഗരാജ് ഒരു കാബേജ് തോട്ടത്തില്‍ മരുന്നടിച്ചുകൊണ്ടിരിക്കുന്നു. കൂമ്പടയുന്നതിനുമുമ്പ് ഓരോ ചെടിക്കുള്ളിലേക്കും മരുന്ന് അളവിലധികം അടിച്ചുകയറ്റുകയാണ്. ഈ കീടനാശിനി ഒളിപ്പിച്ചുവെച്ച കാബേജുകളാണ് മലയാളിയുടെ അടുക്കളയില്‍ വേവുന്നത്. |
Posted: 14 Jun 2015 07:11 PM PDT Image: ![]() പട്ടാപ്പകല്‍ പൊലീസുകാരും ഗുണ്ടകളും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍െറ വീട്ടിലേക്ക് അതിക്രമിച്ചുകയറുക, മന്ത്രിക്കെതിരെ വാര്‍ത്തയെഴുതിയതിന് ഭീഷണിപ്പെടുത്തുക, അതുകൊണ്ടരിശം തീരാഞ്ഞ് അയാളെ വീട്ടുകാരുടെ കണ്‍മുന്നില്‍വെച്ച് പെട്രോള്‍ ഒഴിച്ച് ജീവനോടെ തീകൊളുത്തുക, അന്വേഷണത്തിന് ബാധ്യതയുള്ള പൊലീസ് അധികാരികള്‍ അത് ആത്മഹത്യാശ്രമമായും കൊലയാളി പൊലീസുകാരെ രക്ഷകരായും ചിത്രീകരിച്ച് നുണപറയുക, ഒടുവില്‍ സംഭവം വിവാദമായതോടെ അന്വേഷണവും നടപടിയുമായി മുന്നിട്ടിറങ്ങുക, മന്ത്രിപുംഗവനെ തൊടാതെ ഏതാനും ഉദ്യോഗസ്ഥരെ കരുവാക്കി കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുക ജനാധിപത്യത്തെ പച്ചക്കു ഞെരിച്ചുകൊല്ലുന്ന സംഭവം അരങ്ങേറുന്നത് മറ്റെവിടെയുമല്ല, നമ്മുടെ ഉത്തര്‍പ്രദേശ് സംസ്ഥാനത്താണ്. അവിടെ ഷാജഹാന്‍പൂര്‍ എന്ന സ്ഥലത്ത് ‘ഷാജഹാന്‍പൂര്‍ സമാചാര്‍’ എന്ന സ്വന്തം ഫേസ്ബുക് പേജിലൂടെ സംസ്ഥാന ക്ഷീരവികസനമന്ത്രി റാം മൂര്‍ത്തി വര്‍മയുടെ അഴിമതിക്കും സ്ത്രീപീഡനത്തിനുമെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ജഗേന്ദ്ര സിങ് എന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന് ജീവന്‍ ബലിയായി നല്‍കേണ്ടിവന്നത്. മന്ത്രി മൂര്‍ത്തിയും ശിങ്കിടികളും ചേര്‍ന്ന് ഒരു അങ്കണവാടി ടീച്ചറെ ബലാത്സംഗം ചെയ്തു. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും മന്ത്രിക്കെതിരെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല. സംഭവം ജഗേന്ദ്ര സിങ് വാര്‍ത്തയാക്കിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ജൂണ്‍ ഒന്നിന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലായ ജഗേന്ദ്ര ഒരാഴ്ച കഴിഞ്ഞ് എട്ടിന് തിങ്കളാഴ്ച മരിച്ചു. മന്ത്രിയാണ് തന്‍െറ മരണത്തിന് ഉത്തരവാദിയെന്നും കഴിഞ്ഞ ഏപ്രിലിലും തനിക്കുനേരെ വധശ്രമം നടന്നിരുന്നുവെന്നും മരണമൊഴിയില്‍ അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിനിരയാകുന്നതിന്‍െറ പത്തുനാള്‍ മുമ്പ് തനിക്ക് ഭീഷണിയുള്ളതായി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അവരെന്തിന് എന്നെ അഗ്നിക്കിരയാക്കി. മന്ത്രിക്കും ഗുണ്ടകള്‍ക്കും വൈരാഗ്യമുണ്ടായിരുന്നെങ്കില്‍ അതിന് അറസ്റ്റും മര്‍ദനവുമാകാമായിരുന്നല്ളോ എന്നു വിലപിക്കുകയായിരുന്നു അദ്ദേഹം. |
അരുവിക്കര സ്ഥാനാര്‍ഥികള്‍ വാഹനപര്യടനത്തിലേക്ക്; വി.എസ് ഇന്ന് വീണ്ടും മണ്ഡലത്തില്‍ Posted: 14 Jun 2015 05:30 PM PDT Image: ![]() ആര്യനാട്: അരുവിക്കര തെരഞ്ഞടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിക്കുന്നു. പ്രധാന സ്ഥാനാര്‍ഥികളുടെ വാഹനപര്യടനം തിങ്കളാഴ്ച ആരംഭിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍െറ വാഹനപര്യടനം ഞായറാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൊളിക്കോട്ട് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കക്ഷിനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിന്‍െറ പര്യടനം 16ന് അരുവിക്കര പഞ്ചായത്തില്‍നിന്നും ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന്‍േറത് 17ന് വെള്ളനാട്ടുനിന്നും ആരംഭിക്കും. 23 വരെ വിവിധ പഞ്ചായത്തുകളില്‍ വാഹനപര്യടനം നടത്തും. |
കടലും കടന്ന് വയനാടന്‍ വെണ്ണപ്പഴം Posted: 14 Jun 2015 11:32 AM PDT Image: ![]() അമ്പലവയല്‍: കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ആര്‍ക്കും വേണ്ടാതിരുന്ന വെണ്ണപ്പഴം കര്‍ഷകന് ആദായം നല്‍കി കടലും കടക്കുന്നു. തീരെ ശ്രദ്ധവേണ്ടാതെ വലിയമരമായി പറമ്പുകളില്‍ വളരുന്ന വെണ്ണപ്പഴം, ബട്ടര്‍ഫ്രൂട്ട്, അവക്കാഡോ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. കല്ലാര്‍റൗണ്ട്, പുള്ളോക്ക്, ഫെര്‍ട്ടോപര്‍പ്പിള്‍ എന്നിങ്ങനെ 10ലധികം തരം വെണ്ണപ്പഴങ്ങളുണ്ടെങ്കിലും വിപണിയില്‍ ഇവയെ തരംതിരിക്കുന്നത് കായയുടെ മുഴുപ്പും ഭംഗിയും നോക്കിത്തന്നെ. സാധാരണഗതിയില്‍ ഒരുവളവും നല്‍കാതെ വലിയമരമായി വളരുന്ന വെണ്ണപ്പഴത്തിന് ഇന്ന് ആവശ്യക്കാരേറെയാണ്. കുറച്ചുവര്‍ഷങ്ങളായി വെണ്ണപ്പഴമുള്ള വീടുകളില്‍ ഇടനിലക്കാര്‍ നേരിട്ടത്തെി മരം പൂവിടുന്നതിനുമുമ്പ് വിലപറഞ്ഞുറപ്പിക്കുകയും പാകമാകുമ്പോള്‍ കൂട്ടത്തോടെ പറിച്ചെടുത്ത് തരംതിരിച്ച് ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലേക്കും അറേബ്യന്‍ നാടുകളിലേക്കുമൊക്കെ കയറ്റിയയക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് 800 അടി ഉയരമുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ് വെണ്ണപ്പഴം കൂടുതല്‍ വിളവുതരുന്നത്. വയനാട്ടില്‍ വെണ്ണപ്പഴത്തിന്‍െറ സീസണ്‍ അവസാനിക്കുന്നതോടെ കൊടൈക്കനാലില്‍ സീസണ്‍ ആരംഭിക്കുകയായി. വയനാട്ടില്‍ വെണ്ണപ്പഴം കയറ്റിയയക്കുന്ന നിരവധി ഇടനിലക്കാരുണ്ടെങ്കിലും അമ്പലവയലിലെ മൂന്നോളം വ്യാപാരികളാണ് പ്രധാനമായും വെണ്ണപ്പഴം ഡല്‍ഹി, ബംഗളൂരു, കുടക് എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുന്നത്. വളപ്രയോഗമൊന്നും നടത്താത്തതിനാല്‍ കുട്ടികള്‍ക്ക് ജ്യൂസായി നല്‍കിയാല്‍ നല്ലപോഷണം ലഭിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. |
സാധാരണക്കാരിലേക്ക് ഇറങ്ങി റീട്ടെയില്‍ Posted: 14 Jun 2015 11:30 AM PDT Image: ![]() സംസ്ഥാനത്ത് പുതിയൊരു റീട്ടെയില്‍ തരംഗം അലയടിക്കുകയാണ്. വ്യാപാര രംഗത്തല്ല, ഗവേഷണ രംഗത്തും ഐ.ടി രംഗത്തും ബാങ്കിങ് രംഗത്തുമാണ് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുതിയ തരംഗം. ഗവേഷണം സാധാരണക്കാര്‍ക്കായി ബാങ്കിങ് രംഗത്തും മനോഭാവം മാറുന്നു സാങ്കേതിക രംഗത്തെ റീട്ടെയില്‍
|
കേരള തീരത്ത് ട്രോളിങ് നിരോധം നിലവില്‍ വന്നു Posted: 14 Jun 2015 11:01 AM PDT Image: ![]() Subtitle: സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കൊല്ലം: കേരള തീരത്ത് 47 ദിവസത്തെ ട്രോളിങ് നിരോധം ഞായറാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. കൊല്ലത്ത് നീണ്ടകര പാലത്തിന്‍െറ തൂണുകള്‍ അധികൃതര്‍ ചങ്ങലയിട്ട് ബന്ധിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ്കുമാര്‍, അസി. ഡയറക്ടര്‍ എം. താജുദ്ദീന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് സി.ഐ അനില്‍കുമാര്‍, എസ്.ഐ സ്റ്റാര്‍മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചങ്ങല ബന്ധിച്ചത്. രാത്രി 12ന് മുമ്പ് തന്നെ ബോട്ടുകളെല്ലാം പാലത്തിന്‍െറ കിഴക്കുഭാഗത്തേക്ക് അടുപ്പിച്ചു. പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ തീരത്ത് നിരോധം സംബന്ധിച്ച മുന്നറിയിപ്പ് ഉച്ചഭാഷണിയിലൂടെ നല്‍കിയിരുന്നു. തീരദേശത്തെ പമ്പുകളും അര്‍ധരാത്രിയോടെ അടച്ചു. നിരോധം ആരംഭിച്ചതോടെ ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി മാറ്റി. ഇതര സംസ്ഥാന ബോട്ടുകളെല്ലാം നേരത്തേ തന്നെ തീരം വിട്ടിരുന്നു. നിരോധ കാലത്ത് തീരമേഖലയിലെ സമാധാനാന്തരീക്ഷം ഉറപ്പാന്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏപ്പെടുത്തിയിട്ടുള്ളത്. വിവിധ പോയന്‍റുകളിലായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധം ലംഘിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ചെറുവള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും കടലിലിറങ്ങുന്നതിന് മുന്‍വര്‍ഷങ്ങളിലെപ്പോലെ അനുവാദമുണ്ട്. കായലിലും ട്രോളിങ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നിരോധ കാലയളവില്‍ തൊഴില്‍ രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ സപൈ്ളസ് വഴി തുടങ്ങിയിട്ടുണ്ട്. ജൂലൈ 31 നാണ് ട്രോളിങ് നിരോധം അവസാനിക്കുന്നത്. ട്രോളിങ് നിരോധം പ്രാബല്യത്തില്‍ വന്നതോടെ നിയമവിരുദ്ധ കായല്‍ ട്രോളിങ്ങിനെതിരെ പൊലീസ്, ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവ പരിശോധന കര്‍ശനമാക്കി. അഷ്ടമുടിക്കായലിലെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധ ട്രോളിങ് അനുവദിക്കില്ളെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളില്‍ പൊലീസ് പിക്കറ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രോളിങ് നിരോധകാലത്ത് മത്സ്യബന്ധനത്തിന് പോകുന്നവരുടെ സുരക്ഷക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കടല്‍ക്ഷോഭത്തില്‍നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് പ്രത്യേക ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ലൈഫ് ഗാര്‍ഡുകളും സീ റെസ്ക്യൂ ഗാള്‍ഡുകളുമുണ്ടാകും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, ചെറുയാനങ്ങള്‍ എന്നിവക്ക് ഇന്ധനം നിറക്കാന്‍ ശക്തികുളങ്ങര പാലത്തിനു സമീപത്തെ മത്സ്യഫെഡിന്‍െറ പമ്പ് മാത്രമേ ഇനി തുറക്കൂ. മത്സ്യങ്ങളുടെ പ്രജനനകാലമായ ജൂണ്‍-ജൂലൈ മാസങ്ങളില്‍ യന്ത്രവത്കൃത മത്സ്യബന്ധനം നിരോധിക്കണമെന്ന പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളികളുടെ ആവശ്യത്തെ തുടര്‍ന്ന് 1988 മുതലാണ് നിരോധം ഏര്‍പ്പെടുത്തിത്തുടങ്ങിയത്. |
ഒരേ പോലെ ക്രിക്കറ്റിനെ സ്നേഹിച്ചു, മരണത്തിലും ഒരുമിച്ചു Posted: 14 Jun 2015 10:58 AM PDT Image: ![]() Subtitle: തൃശൂരില്‍ അപകടത്തില്‍ മരിച്ചത് അന്ധ ക്രിക്കറ്റിന്‍െറ ജീവനാഡികള്‍ തൃശൂര്‍: ദുരന്തത്തില്‍ വേര്‍പിരിഞ്ഞത് അന്ധ ക്രിക്കറ്റിന് കേരളത്തില്‍ വേരോട്ടം ഉണ്ടാക്കിയ ക്രിക്കറ്റര്‍മാര്‍. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബൈ്ളന്‍ഡ് ഇന്‍ കേരളയുടെ ഉത്ഭവത്തിനും പാലക്കാട് ജില്ലയില്‍ അന്ധക്രിക്കറ്റിന് അസ്തിവാരവുമിട്ട രജീഷ്കുമാറും വിനോദുമാണ് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ലോഫ്ളാര്‍ എ.സി ബസ് ഇടിച്ചുമരിച്ചത്. സംസ്ഥാനത്ത് ആദ്യമായി 1997ല്‍ നടത്തിയ അന്ധക്രിക്കറ്റ് മത്സരത്തില്‍ കളിച്ചയാളാണ് രജീഷ്കുമാര്‍. പാലക്കാട് കരിമ്പുഴ ഹെലന്‍ കെല്ലര്‍ സ്കൂളില്‍ ഏഴാംക്ളാസില്‍ പഠിക്കുമ്പോഴാണ് രജീഷ് മത്സരത്തില്‍ പങ്കെടുത്തത്. മുതിര്‍ന്നപ്പോള്‍ പാലക്കാട് ജില്ല അന്ധക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്നതില്‍ രജീഷ് പ്രധാന പങ്കുവഹിച്ചു. രജീഷിന് താങ്ങായി കേരള ബൈ്ളന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ അന്ധ ക്രിക്കറ്റ് ടീമായ ഡ്രാഗണ്‍സ്റ്റാറിനെ വാര്‍ത്തെടുത്തത് വിനോദും കൂടി ചേര്‍ന്നാണ്. ടീം മാനേജര്‍ എന്നതിന് പുറമെ രജീഷ്കുമാര്‍ ടീമിലെ പേസ് ബൗളര്‍ കൂടിയാണ്. വിനോദ് ടീമിലെ ഒൗള്‍റൗണ്ടറുമാണ്. ടീമിനെ സംസ്ഥാനത്തിന്‍െറ പ്രഥമ സ്ഥാനത്തത്തെിക്കുന്നതിന് തിരുവനന്തപുരത്ത് നിന്നുപോലും കളിക്കാരെ ടീമിലത്തെിച്ചത് ഇരുവരുടെയും ശ്രമഫലമായാണ്. നിലവില്‍ ഇന്ത്യന്‍ ടീമിലെ അംഗമായ തിരുവനന്തപുരം സ്വദേശി യു.പി. വിഷ്ണുവിനെ പാലക്കാട് ടീമില്‍ എത്തിച്ചത് ഇവരാണ്. പണിക്കുപോയി വീടുകള്‍ നോക്കുന്നതിനും ഇടയില്‍ ക്രിക്കറ്റിനെ സ്നേഹിച്ചവര്‍ അന്ത്യയാത്രയിലും ഒരുമിച്ചു. എറണാകുളത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബൈ്ളന്‍ഡ് ഇന്‍ കേരളയുടെ യോഗം ഇരുവരുടെയും മരണത്തത്തെുടര്‍ന്ന് നിര്‍ത്തിവെച്ചു. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ഉച്ചക്ക് 1.30 നടക്കേണ്ട ടീം മാനേജര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും പുറപ്പെട്ടത്. ഇതിന് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ രാവിലെ ഒമ്പതോടെയാണ് ഇരുവരും എത്തിയത്. എറണാകുളത്തേക്ക് ബസ് കാത്തുനില്‍ക്കവേയാണ് ദുരന്തം സംഭവിച്ചത്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിന് മുന്നിലെ ഇരിപ്പിടത്തില്‍ അനൗണ്‍സ്മെന്‍റ് സെന്‍ററിനോട് കാത് കൂര്‍പ്പിച്ചായിരുന്നു ഇരുവരും ഇരുന്നത്. ബസ് പാഞ്ഞുകയറിയ സ്റ്റേഷന്‍ മാസ്റ്റുടെ ചുമരിനോട് ചേര്‍ന്ന് ഇരുവരും ഞെരിഞ്ഞമരുകയായിരുന്നു. എറണാകുളത്തേക്കുള്ള യാത്രയില്‍ പട്ടാമ്പിയില്‍വെച്ചാണ് ഇരുവരും ഒരുമിച്ചത്. ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരുന്ന ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിക്ക് ചുറ്റം ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബൈ്ളന്‍ഡ് ഇന്‍ കേരളയുടെ ഭാരവാഹികള്‍ വിങ്ങലോടെ ഉണ്ടായിരുന്നു.അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.മഹേഷ്, പി.യു. പ്രശാന്ത് ജില്ലാ സെക്രട്ടറി വിനോദും സന്നിഹിതരായിരുന്നു. പിതാവ് ഉണ്ണികൃഷ്ണന്‍െറ മരണത്തിന് ശേഷം ചെര്‍പ്പുളശേരി നെല്ലായ കൃഷ്ണപ്പടി കുന്നശേരി വീടിന്‍െറ അത്താണിയായിരുന്നു രജീഷ്കുമാര്‍. അടുത്തുള്ള ഹോളോബ്രിക്സ് നിര്‍മാണ സ്ഥാപനത്തിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ വരുമാനം കൊണ്ടാണ് മാതാവ് സുഭദ്രയെയും ഭാര്യ ശ്രീജയും രജീഷ് പോറ്റിയത്. തൃത്താല പട്ടാമ്പി പരുതൂര്‍ നിരപ്പറമ്പില്‍ വീട്ടില്‍ ശങ്കരന്‍,കാളി ദമ്പതികളുടെ മകന്‍ എന്‍.ടി.വിനോദ് കൂലിപ്പണിക്കാനുമാണ്. |
മൃഗശാലയില്‍ വെള്ളം കയറി; ‘പരോള്‍’ കിട്ടിയ മൃഗങ്ങള്‍ തെരുവില്‍ Posted: 14 Jun 2015 10:51 AM PDT Image: ![]() Subtitle: ആറു കടുവകള്‍, ആറു സിംഹങ്ങള്‍, എട്ടു കരടികള്‍, 20 ചെന്നായ്ക്കള്‍ ഉള്‍പ്പെടെ ഒട്ടുമിക്കതും മൃഗശാലയില്‍ നിന്ന് പുറത്തിറങ്ങി •വെള്ളപ്പൊക്കത്തില്‍ എട്ടു മരണം ത്ബിലിസി: അപ്രതീക്ഷിതമായത്തെിയ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജോര്‍ജിയന്‍ തലസ്ഥാന നഗരമായ ത്ബിലിസില്‍ കാഴ്ചബംഗ്ളാവിലെ മൃഗങ്ങള്‍ക്ക് ‘പരോള്‍’. നിര്‍ത്താതെ പെയ്ത മഴ ഒറ്റനാള്‍കൊണ്ട് ത്ബിലിസിനെ വെള്ളത്തിലാഴ്ത്തിയതോടെയാണ് മൃഗശാലയും മുങ്ങിയത്. 600ഓളം മൃഗങ്ങളുണ്ടായിരുന്ന ഇവിടെനിന്ന് ആറു കടുവകള്‍, ആറു സിംഹങ്ങള്‍, എട്ടു കരടികള്‍, 20 ചെന്നായ്ക്കള്‍ ഉള്‍പ്പെടെ ഒട്ടുമിക്കതും പുറത്തിറങ്ങി.
|
കിഴക്കന്‍ യൂറോപ്പില്‍ യു.എസ് സൈനികശേഷി വര്‍ധിപ്പിക്കുന്നു Posted: 14 Jun 2015 10:48 AM PDT Image: ![]() വാഷിങ്ടണ്‍: യുക്രെയ്നില്‍ റഷ്യന്‍ ഇടപെടല്‍ തുടരുന്ന സാഹചര്യത്തില്‍ ബാള്‍ട്ടിക്, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സൈനികശേഷി വര്‍ധിപ്പിക്കാന്‍ പെന്‍റഗണ്‍ നീക്കം തുടങ്ങി. 5,000 സൈനികര്‍ക്ക് ആവശ്യമായ യുദ്ധ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, അതീവ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ വിന്യസിക്കുകയെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. |
ബ്രിട്ടനിലെ അംബേദ്കര്‍ ഭവനം ഇന്ത്യ ഏറ്റെടുക്കുന്നു Posted: 14 Jun 2015 10:43 AM PDT Image: ![]() ലണ്ടന്‍: ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറുടെ പേരില്‍ ലണ്ടനിലുള്ള ഭവനം ഇന്ത്യ ഏറ്റെടുക്കുന്നു. 40 കോടി രൂപ നല്‍കിയാണ് വടക്കന്‍ ലണ്ടനില്‍ 10 കിങ് ഹെന്‍റി റോഡിലുള്ള ഭവനം മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി ഇന്ത്യന്‍ ഹൈകമീഷന്‍ ഏറ്റെടുത്തത്. 1920കളില്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിദ്യാര്‍ഥിയായിരിക്കെ അംബേദ്കര്‍ ഇവിടെയായിരുന്നു താമസിച്ചത്. നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യന്‍ ഹൈകമീഷണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ അംബേദ്കറുടെ പേരില്‍ ചെയര്‍ സ്ഥാപിക്കാന്‍ അനുമതി തേടി മഹാരാഷ്ട്ര സാമൂഹികനീതി മന്ത്രി രാജ്കുമാര്‍ ബദോലെയുടെ നേതൃത്വത്തില്‍ അടുത്തിടെ ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ പഠിക്കുന്ന രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്. ‘ഡോ. ഭീംറാവു രാംജി അംബേദ്കര്‍, സാമൂഹികനീതിക്കു വേണ്ടി കുരിശുയുദ്ധം നയിച്ച ഇന്ത്യക്കാരന്‍’ എന്ന ഫലകം പതിച്ച ഭവനം അറ്റകുറ്റപ്പണികള്‍ക്കു ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് പദ്ധതി. ലണ്ടന്‍ നഗര മധ്യത്തിലുള്ള മൂന്നുനില 2050 ചതുരശ്ര അടി കെട്ടിടം കഴിഞ്ഞ വര്‍ഷമാണ് വില്‍പനക്കു വെച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍െറ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ ഇതു സ്വന്തമാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 65ാം വയസ്സില്‍ 1956ല്‍ നിര്യാതനായ അംബേദ്കര്‍ക്ക് 1990ല്‍ ഇന്ത്യ മരണാനന്തര പുരസ്കാരമായി ഭാരത്രത്ന സമ്മാനിച്ചിരുന്നു. |
സുഡാന്‍ പ്രസിഡന്‍റിനെ തടഞ്ഞുവെച്ചു Posted: 14 Jun 2015 10:35 AM PDT Image: ![]() ജൊഹാനസ്ബര്‍ഗ്: ആഫ്രിക്കന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബശീറിനെ ദക്ഷിണാഫ്രിക്കയില്‍ തടഞ്ഞുവെച്ചു. അറസ്റ്റു ചെയ്യാന്‍ രാജ്യാന്തര ക്രിമിനല്‍ കോടതി ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. 2003ലെ ദര്‍ഫുര്‍ കലാപത്തിനിടെ യുദ്ധക്കുറ്റം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ഉമര്‍ അല്‍ ബശീര്‍. അറസ്റ്റ് വാറന്‍റുകള്‍ നടപ്പാക്കുന്നതില്‍ എന്നും രാജ്യാന്തര കോടതിയെ സഹായിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്കയെന്നും ഉമര്‍ അല്‍ ബശീറിന്‍െറ വിഷയത്തിലും സഹായിക്കണമെന്നും കോടതി പ്രസിഡന്‍റ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാറിന് അയച്ച കത്തില്‍ പറയുന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment