ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ചെന്നിത്തല Madhyamam News Feeds | ![]() |
- ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ചെന്നിത്തല
- കള്ളപ്പണം: ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാമെന്ന് വിദേശ രാജ്യങ്ങള്‍
- ബാര്‍ കോഴ: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; ഇറങ്ങിപ്പോക്ക്
- യാത്രയെ അനുഭൂതിയാക്കി മാറ്റുന്ന യബ്സ ബൈപാസ് റോഡ്
- കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ: ഹാമില്‍ട്ടണ്‍ ജേതാവ്
- ‘വോട്ടിന് കാശ്’ വിവാദത്തില്‍ ചന്ദ്രബാബു നായിഡു
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ
- ബജറ്റ് എയര്‍ലൈന്‍സ്: 20 കമ്പനികള്‍ രംഗത്ത്
- വി.എസിനെ ‘മുന്നില്‍ നിര്‍ത്തി’ വോട്ട് പിടിക്കാന്‍ ബി.ജെ.പി
- വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ സമ്മതിക്കില്ല ^മുഖ്യമന്ത്രി
- തുര്‍ക്കിയില്‍ ഭരണകക്ഷിക്ക് തിരിച്ചടി
- ബഹ്റൈന്‍ മലയാളികളുടെ ആതിഥേയത്വത്തില്‍ മനം നിറഞ്ഞ് ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍
- ദയാവധം വേണ്ട; കനിവിന്‍ കൈകള്‍ ആവോളമുണ്ട് ചേര്‍ത്തുപിടിക്കാന്‍
- സഫറോവ^സാന്‍ഡ്സ് സഖ്യത്തിന് ഡബിള്‍സ് കിരീടം
- ആഗോള ആഹാര രസതന്ത്രത്തിന് മറുപടി അടുക്കളയിലൂടെ!
- ഇസ്ലാമാബാദിലേക്കും ബെയ്ജിങ്ങിലേക്കും കൂടി നീളേണ്ട കൈ
- പിര്‍ലോ, നിങ്ങളാണ് യഥാര്‍ഥ ചാമ്പ്യന്‍...
- ഏറ്റവും ബുദ്ധിയുള്ളവരില്‍ ഇനി ആഹിലും
- ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്ക് ഒരു ‘ഷേക് ഹാന്‍ഡ്’!
- ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം
- കുഞ്ഞു ഷാര്‍ലെറ്റിന് ജോര്‍ജിന്‍െറ ഉമ്മ..
- 2039ല്‍ ചൊവ്വയില്‍ ബഹിരാകാശ യാത്രികരെത്തും
- ഈജിപ്തില്‍ സ്ഫോടനം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു
- ഫ്രഞ്ച് ഓപ്പണ്‍: വാവ്‌റിങ്ക ജേതാവ്
- സബാഷ് ബാഴ്സ..
ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ചെന്നിത്തല Posted: 08 Jun 2015 12:44 AM PDT Image: ![]() തിരുവനന്തപുരം: കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തെ തുടച്ചു നീക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാനൂരിലെ സ്ഫോടനം ബോംബ് നിര്‍മാണത്തിനിടെയാണ്. പുറമെ നിന്നുള്ള ആക്രമണമല്ളെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. എന്‍.എസ്.ജി പരിശീലനം നേടിയ പൊലീസ് സംഘത്തെ മേഖലയില്‍ വിന്യസിച്ചതായും ചെന്നിത്തല നിയമസഭയെ അറിയിച്ചു. |
കള്ളപ്പണം: ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാമെന്ന് വിദേശ രാജ്യങ്ങള്‍ Posted: 07 Jun 2015 11:06 PM PDT Image: ![]() ന്യൂഡല്‍ഹി: കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായി കൂടുതല്‍ വിദേശ രാജ്യങ്ങള്‍ രംഗത്ത്. വന്‍ നികുതിയിളവ് നല്‍കുന്ന ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്, സൈപ്രസ് ആന്‍ഡ് ജെഴ്സി അടക്കം ഏഴു രാജ്യങ്ങളാണ് കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ തയാറായിട്ടുള്ളത്. കൂടുതല്‍ രാജ്യങ്ങള്‍ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതോടെ കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ നീക്കങ്ങള്‍ക്ക് സഹായകമാകും. വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയ ഏഴോളം ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മുന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കൗര്‍, മുന്‍ എം.പി അനു ടണ്ഡന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം, മകന്‍ നീലേഷ്, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത, ഇന്ത്യന്‍ വംശജരായ സ്നേഹ് ലത സാഹ്നെ, സംഗീത സാഹ്നെ എന്നിവരും അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വസന്ത് സാഠേയുടെ ചില കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരുകളാണ് സ്വിസ് അധികൃതര്‍ പുറത്തുവിട്ടത്. പുതിയ കള്ളപ്പണ നിയമം അനുസരിച്ച് വിദേശത്തെ കണക്കില്‍പെടാത്ത പണം നിയമാനുസൃതമാക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ ആദായ നികുതി വകുപ്പ് മേയില്‍ തീരുമാനിച്ചിരുന്നു. മുംബൈയിലും ഡല്‍ഹിയിലുമാണ് ഇതിനായി കേന്ദ്രീകൃത ഓഫിസുകള്‍ തുറക്കുന്നത്. കള്ളപ്പണം വെളിപ്പെടുത്താന്‍ തയാറാവുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാവാതിരിക്കാന്‍ കമ്മീഷണര്‍ പദവിയുള്ള മുതിര്‍ന്ന നികുതി വകുപ്പ് ഉദ്യോഗസ്ഥരെയും ഈ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിയമിക്കും. |
ബാര്‍ കോഴ: നിയമസഭയില്‍ പ്രതിപക്ഷ ബഹളം; ഇറങ്ങിപ്പോക്ക് Posted: 07 Jun 2015 10:58 PM PDT Image: ![]() തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യദിനം പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബാര്‍ കോഴ വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളത്തിനും തുടര്‍ന്ന് ഇറങ്ങിപ്പോക്കിലും സഭ സാക്ഷ്യം വഹിച്ചത്. ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. സഭാ നടപടികള്‍ ആരംഭിച്ചതു മുതല്‍ ഇവര്‍ സീറ്റിലിരുന്ന് മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതോടെ ചോദ്യേത്തരവേളയോട് സഹകരിക്കണമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ ആവശ്യപ്പെട്ടു. കോഴ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍, സ്പീക്കര്‍ അവതണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. മുഖമന്ത്രി ഉമ്മന്‍ചാണ്ടി നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയെ നോക്കുകുത്തിയാക്കി കേസില്‍ ഇടപെടുകയാണ്. എ.ഡി.ജി.പി ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്നും മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണ്. ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം നല്‍കുന്നതും സര്‍ക്കാര്‍ അട്ടിമറിച്ചു. മാണിക്കെതിരായ കുറ്റപത്രം നല്‍കുന്നതിനു മുമ്പ് നിയമോപദേശം തേടിയത് നിയമവിരുദ്ധമാണ്. പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയ ആളാണ് വിജിലന്‍സ് നിയമോപദേശകനെന്നും കോടിയേരി ആരോപിച്ചു. സഭയില്‍ കെ.എം മാണിയോട് സഹകരിക്കില്ല. ബജറ്റ് അവതരിപ്പിച്ചുവെന്നതും പ്രതിപക്ഷം അംഗീകരിക്കുന്നില്ല. മാണിയുമായുള്ള ചര്‍ച്ച പാലായില്‍ നടത്തിയാല്‍ മതിയെന്നും കോടിയേരി പറഞ്ഞു. മാണിയെ നുണപരിശോധനക്ക് വിധേയനാക്കണം. നുണപരിശോധനക്ക് തയാറായാല്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാര്‍ കോഴ കേസില്‍ മാണിക്ക് ഒരുനിയമവും മന്ത്രി കെ. ബാബുവിനു മറ്റൊരു നിയമവും എന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. കൈക്കൂലി വാങ്ങി കെ. ബാബു സര്‍ക്കാറിനെ നഷ്ടത്തിലാക്കിയെന്നും കോടിയേരി നിയമസഭയില്‍ ആരോപിച്ചു. അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ വളര്‍ന്ന സര്‍ക്കാറാണിതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. അഴിമതി ഭരണത്തിന് അരുവിക്കരയില്‍ ജനങ്ങള്‍ മറുപടി പറയും. സര്‍ക്കാര്‍ നടപടികളൊന്നും സുതാര്യമല്ല. തൊടുന്നതിലെല്ലാം അഴിമതിയാണ്. നുണപരിശോധനക്ക് വിധേയനാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കെ. ബാബുവിന്‍റെ നാവിറങ്ങിയെന്നും വി.എസ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷം പുകമറസൃഷ്ടിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കണമോയെന്ന് അന്വേഷണ ഏജന്‍സി തീരുമാനിക്കും. വിജിലന്‍സ് നിയമോപദേശകനായി സി.സി അഗസ്റ്റിനെ നിയമിച്ചത് ഇടതുസര്‍ക്കാറാണ്. നിയമോപദേശം തേടിയത് നിയമപരമായാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനെ നോക്കുകുത്തിയാക്കിയിട്ടില്ല. വകുപ്പിന് ഇത്രയേറെ സ്വാതന്ത്ര്യം അനുവദിച്ച മുഖ്യമന്ത്രി വേറെയുണ്ടായിട്ടില്ല. ബാര്‍ കോഴ കേസ് ഉടന്‍ പൂര്‍ത്തിയാക്കും. മന്ത്രിമാരായ കെ.എം മാണിക്കും കെ. ബാബുവിനുമെതിരെ അന്വേഷണം നടന്നുവരികയാണ്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുമെന്നും ചെന്നിത്തല സഭയില്‍ വ്യക്തമാക്കി. |
യാത്രയെ അനുഭൂതിയാക്കി മാറ്റുന്ന യബ്സ ബൈപാസ് റോഡ് Posted: 07 Jun 2015 10:53 PM PDT Image: ![]() ഷാര്‍ജ: പണ്ടത്തെ യാത്രക്കാരെ പോലെയല്ല ഇന്നത്തെ യാത്രക്കാര്‍. അവര്‍ ഇടത്തും വലത്തും നോക്കാറില്ല. വഴിയോര കാഴ്ചകളിലേക്ക് കണ്ണ് തിരിക്കാറില്ല. മൊബൈലിലെ പരശതം ഗെയിമുകളിലേക്ക് കണ്ണും കാതും തിരിച്ചുവെച്ച് പരിസരമാകെ മറന്നുള്ള ന്യുജനറേഷന്‍ ജീവിതം. എന്നാല്‍ ചില റോഡുകള്‍ തന്‍െറ ആകൃതിയും പ്രകൃതിയും വഴിയോര കാഴ്ചകളും കാണിച്ച് ഇത്തരക്കാരെയും തന്‍െറ ആകര്‍ഷണ വലയത്തിനുള്ളിലാക്കാറുണ്ട്. അത്തരക്കാരോട് തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. അത്തരത്തിലുള്ളൊരു റോഡാണ് ഫുജൈറയിലെ യബ്സ ബൈപാസ് റോഡ്. ഫുജൈറ തുറമുഖത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് പഴയ മസാഫി -ഫുജൈറ ഹൈവേയായ ശൈഖ് മഖ്തും ബിന്‍ റാശിദ് റോഡുമായും പുതിയ ശൈഖ് ഖലീഫ ഫ്രീ വേയുമായും ബന്ധപ്പെട്ട് കിടക്കുന്ന ഈ 14 കിലോ മീറ്റര്‍ റോഡിലൂടെയുള്ള യാത്ര വല്ലാത്തൊരു അനുഭൂതിയാണ്. ചെങ്കുത്തായ മലകള്‍ക്കിടയിലൂടെയാണ് ഇത് കടന്ന് പോകുന്നത്. പകലില്‍ മലകളുടെ നിഴലുകള്‍ വീണ് കിടക്കുന്ന റോഡിലൂടെ പാഞ്ഞ് പോകുന്ന കുറുക്കനേയും മറ്റും കാണാം. മലകളില്‍ നിന്ന് ഇറങ്ങി വരുന്ന ചെറിയ മൃഗങ്ങളെ ശ്രദ്ധിച്ച് വേണം വാഹനം ഓടിക്കാന്‍. അനുവദിച്ച വേഗപരിധി മണിക്കൂറില്‍ 80 മുതല്‍ 100 കിലോ മീറ്റര്‍ വരെയാണ്. മിക്ക യാത്രക്കാരും ഈ വേഗപരിധി പരമാവധി പാലിക്കുന്നതായി കാണാം. അതിന് പ്രധാന കാരണം ഈ റോഡിന്‍െറ മനോഹാരിതയാണ്. മേഘപാളികള്‍ക്കിടയില്‍ നിന്ന് ഇറങ്ങി വരുന്ന നിഴലുകളും മാനം മുട്ടെ ഉയര്‍ന്ന് നിന്ന് സൂര്യതാപത്തെ ചെറുക്കുന്ന മലകളും ചെറിയ ചെറിയ ഇടയ കുടിലുകളും പ്രത്യേക ഈണത്തില്‍ പാടുന്ന കാറ്റിനേയും വിട്ട് ആരാണ് വേഗത്തില്‍ വാഹനം ഓടിക്കുക. രാത്രിയിലാണ് ഈ റോഡിലൂടെ യാത്ര ചെയ്യേണ്ടത്. പ്രത്യേകിച്ച് പാതിരാത്രിയില്‍. നിയോണ്‍ വിളക്കുകളുടെ നേര്‍ത്ത പ്രകാശത്തില്‍ മലകള്‍ക്കിടയില്‍ കിടക്കുന്ന റോഡ് കണ്ടാല്‍ ഹോളിവുഡ് സിനിമകളിലെ പ്രേതങ്ങളുടെ താഴ്വരകളാണ് മനസില്‍ തെളിയുക. വഴിയോരത്ത് വാഹനം നിര്‍ത്തി പുറത്തിറങ്ങിയാല്‍ നേര്‍ത്ത ശബ്ദത്തില്‍ രാക്കിളികള്‍ പാടുന്നത് കേള്‍ക്കാം. മലയുടെ മുകളില്‍നിന്ന് നിലാവ് റോഡിലേക്ക് ഇറങ്ങി വരുന്നത് കാണാം. ചിലപ്പോള്‍ മലയിലെ മാളങ്ങളില്‍ നിന്ന് തിളങ്ങുന്ന കണ്ണുകള്‍ കാണാം. കാട്ട് പൂച്ചകളോ കുറുക്കനോ നായകളോ ആയിരിക്കുമത്. വാഹനത്തിന്‍െറ വെട്ടമോ മനുഷ്യന്‍െറ മണമോ അടിച്ച് അവ ഉറക്കമുണര്‍ന്നതാകാം. ഇടയ കുടിലുകളില്‍ നിന്ന് ആടുകള്‍ കരയുന്നത് കേള്‍ക്കാന്‍ വല്ലാത്ത രസമാണ്. മലകള്‍ക്കിടയില്‍ തരംഗങ്ങള്‍ തീര്‍ത്ത് ആടിന്‍െറ കരച്ചില്‍ തേങ്ങലായി അവസാനിക്കുന്നത് കേള്‍ക്കാം. ജിന്നുകള്‍ സവാരിക്കിറങ്ങുന്ന റോഡെന്നൊരു അപരനാമവും യബ്സ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്. രാക്കാഴ്ചകളാണ് ഈ പേരിന് പിന്നില്‍. റോഡിലെ ചില ഭാഗത്ത് റേഡിയോയും മൊബൈല്‍ ഫോണും നിശബ്ദമാകുന്നത് പതിവാണ്. നിയോണ്‍ വിളക്കുകള്‍ പകരുന്ന നിലാവിന് സമാനമായ വെട്ടത്തിലൂടെയുള്ള രാത്രി യാത്ര അനുഭവിച്ചറിയണം. 20 കോടി ദിര്‍ഹം ചെലവഴിച്ച് പൊതുമരാമത്ത് മന്ത്രാലയമാണ് റോഡ് നിര്‍മിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് ഗതാഗതത്തിന് തുറന്നത്. ഇത് തുറന്നതോടെ ഫുജൈറ പട്ടണത്തിലൂടെയുള്ള ട്രക്കുകളുടെ യാത്ര അവസാനിപ്പിച്ചിട്ടുണ്ട്. ഫുജൈറ റോഡുകളിലൂടെ തിക്കും തിരക്കും കുറക്കാനും ഇത് വഴി സാധിച്ചിട്ടുണ്ട്. ഖോര്‍ഫക്കാനിലേക്കും മറ്റും പോകുന്നവര്‍ക്ക് ഫുജൈറ പട്ടണത്തിലൂടെയുള്ള യാത്ര ഒഴിവാക്കി സമയം ലാഭിക്കുകയും ചെയ്യാം. അല്‍ ബുര്‍ജ് എന്ന പേരില്‍ അറിയപ്പെടുന്ന റഡാറുകളാണ് യബ്സയുടെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ളത്. |
കനേഡിയന്‍ ഗ്രാന്‍ഡ് പ്രീ: ഹാമില്‍ട്ടണ്‍ ജേതാവ് Posted: 07 Jun 2015 10:21 PM PDT Image: ![]() മോണ്‍ട്രിയല്‍: ഫോര്‍മുല വണ്‍ കനേഡിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ജേതാവ്. മെഴ്സിഡസിന്‍െറ തന്നെ നിക്കോ റോസ് ബര്‍ഗിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ ജേതാവായത്. ബ്രിട്ടീഷ് ഡ്രൈവറുടെ ഈ സീസണിലെ നാലാം ജയമാണിത്. ഒരു മണിക്കൂര്‍ 31:54 സെക്കന്‍ഡിലാണ് 70 ലാപ്പുകള്‍ ഹാമില്‍ട്ടണ്‍ പൂര്‍ത്തിയാക്കിയത്. ഫെറാരിയുടെ കിമി റൈക്കോനന്‍ മൂന്നാമതെ ത്തി. |
‘വോട്ടിന് കാശ്’ വിവാദത്തില്‍ ചന്ദ്രബാബു നായിഡു Posted: 07 Jun 2015 10:19 PM PDT Image: ![]() ഹൈദരാബാദ്: വോട്ടിന് കാശ് വിവാദത്തില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും പങ്കുള്ളതായി തെളിവ്. തെലുങ്കുദേശം പാര്‍ട്ടി ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് കോഴ വിവാദവുമായി ബന്ധപ്പെട്ട് നായിഡുവിന്‍റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരിക്കുന്നത്. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.ഡി.പി വോട്ടിനായി കോഴ നല്‍കിയ സംഭവുമായി ബന്ധപ്പെട്ട് നായിഡുവിന്‍റേതെന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള 'ടി ന്യൂസ്' ചാനലാണ് ശബ്ദരേഖ സംപ്രേക്ഷണം ചെയ്തത്. ടി.ഡി.പി ക്ക് വോട്ട് നല്‍കുന്നതിനായി ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയായ എം.എല്‍.എ എല്‍വിസ് സ്റ്റീഫന് കോഴ നല്‍കുന്നതിനിടെ ടി.ഡി.പി എം.എല്‍.എ രേവന്ദ് റെഡ്ഢി ‘ബോസ്’, ‘ബാബു ഗാരോ’ എന്നിങ്ങനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത് ശബ്ദരേഖയിലുണ്ട്. ഇത് കോഴ നല്‍കാന്‍ ശ്രമിച്ച സംഭവം നായിഡുവിന്‍്റെ അറിവോടെയാണെന്ന സൂചനയാണ് നല്‍കുന്നത്. സെക്കന്തരാബാദിലുള്ള വസതിയില്‍ വെച്ച് എല്‍വിസ് സ്റ്റീഫന്‍ എം.എല്‍.എക്ക് 50 ലക്ഷം രൂപ കോഴ നല്‍കുന്നതിനിടെ രേവന്ദ് റെഡ്ഢിയെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നു. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ Posted: 07 Jun 2015 09:49 PM PDT Image: ![]() കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,510 രൂപയിലും പവന് 20,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ നാലിനാണ് പവന്‍വില 20,200 രൂപയില്‍ നിന്ന് 20,080 രൂപയിലേക്ക് താഴ്ന്നത്. തുടര്‍ന്നു മൂന്നു ദിവസമായി വിലയില്‍ മാറ്റമില്ലായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 4.30 ഡോളര്‍ കൂടി 1,172.30 ഡോളറിലെത്തി. |
ബജറ്റ് എയര്‍ലൈന്‍സ്: 20 കമ്പനികള്‍ രംഗത്ത് Posted: 07 Jun 2015 09:32 PM PDT Image: ![]() മസ്കത്ത്: രാജ്യത്ത് ബജറ്റ് എയര്‍ലൈന്‍സ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ അതിവേഗം മുന്നോട്ട്. 20 കമ്പനികള്‍ ബജറ്റ് എയര്‍ലൈന്‍സ് ആരംഭിക്കാന്‍ മുന്നോട്ടുവന്നതായി പബ്ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍സ് (പി.എ.സി.എ) അറിയിച്ചു. അടുത്തിടെയാണ് ദേശീയ കമ്പനിയായ ഒമാന്‍ എയര്‍ കൂടാതെ സ്വകാര്യമേഖലയില്‍ രണ്ടാമതൊരു വിമാനക്കമ്പനി ആരംഭിക്കുന്നതിനായി പബ്ളിക് അതോറിറ്റി നിക്ഷേപകരില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചത്. മികച്ച പ്രതികരണമാണ് ഈ വിഷയത്തില്‍ ഒമാനി നിക്ഷേപകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ അല്‍ സാബി അറിയിച്ചു. വ്യോമഗതാഗതത്തിനൊപ്പം സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കലും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് വാണിജ്യ അവസരങ്ങള്‍ പ്രദാനം ചെയ്യലുമാണ് പുതിയ എയര്‍ലൈന്‍ കമ്പനികൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി 20 കമ്പനികളാണ് യോഗ്യതാരേഖകള്‍ കൈപ്പറ്റിയത്. രേഖകള്‍ പരിശോധിച്ചശേഷം യോഗ്യതയുള്ള നിക്ഷേപകര്‍ക്ക് ഒറ്റക്കോ കൂട്ടമായോ എയര്‍ലൈന്‍ കരാര്‍ നേടുന്നതിന് മത്സരിക്കാമെന്നും ഡോ. അല്‍ സാബി അറിയിച്ചു. സ്വദേശി നിക്ഷേപകര്‍ വ്യോമയാന രംഗത്ത് അനുഭവസമ്പത്തുള്ള വിദേശനിക്ഷേപകരുമായി ചേര്‍ന്ന് സര്‍വീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. പ്രാദേശിക സര്‍വീസുകള്‍ക്കൊപ്പം അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കും. താല്‍പര്യപത്രം സമര്‍പ്പിക്കാന്‍ ജൂണ്‍ 25വരെ സമയമുണ്ടെന്നും ഡോ. അല്‍സാബി കൂട്ടിച്ചേര്‍ത്തു. വ്യോമയാന മേഖല സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുന്നതിന്‍െറ ഭാഗമായി എയര്‍ ആംബുലന്‍സ്, എയര്‍ ടാക്സി, സ്വകാര്യ വിമാന സര്‍വീസ് തുടങ്ങിയ മേഖലകളിലും പുതിയ ലൈസന്‍സുകള്‍ വൈകാതെ നല്‍കും. വമ്പിച്ച അവസരങ്ങളാണ് ഈ മേഖലകളില്‍ ഉള്ളതെന്നും ഇതിനകം ഈ വിഭാഗങ്ങളില്‍ നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡോ. അല്‍ സാബി പറഞ്ഞു. ചെലവ് കുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ യാത്രക്കാര്‍ സ്വാഗതം ചെയ്യുമ്പോഴും രണ്ടാമതൊരു സര്‍വീസ് ലാഭകരമാണോ എന്ന വിഷയത്തില്‍ വ്യോമയാന വിദഗ്ധരില്‍ എതിരഭിപ്രായമുണ്ട്. ആല്‍പൈന്‍ കാപിറ്റലിന്‍െറ കണക്കനുസരിച്ച് 2012 മുതല്‍ 2032 വരെ കാലയളവില്‍ മിഡിലീസ്റ്റിലെ യാത്രികരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 6.7 ശതമാനത്തിന്‍െറ വര്‍ധനയുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മസ്കത്ത്, സലാല അടക്കം മിഡിലീസ്റ്റിലെ വിമാനത്താവളങ്ങളെല്ലാം വികസിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. അടുത്ത വര്‍ഷത്തോടെ ഉദ്ഘാടനം ചെയ്യുമെന്ന് കരുതുന്ന പുതിയ മസ്കത്ത് വിമാനത്താവളത്തിന് പ്രതിവര്‍ഷം 12 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും. നിലവിലെ വിമാനത്താവളത്തിന്‍െറ ശേഷിയുടെ രണ്ടിരട്ടിയാണ് ഇത്. പുതിയ സലാല വിമാനത്താവളത്തിന്‍െറ ആദ്യഘട്ടം ഈ മാസം 15ാം തീയതി ഉദ്ഘാടനം ചെയ്യും. രണ്ടു ദശലക്ഷം യാത്രക്കാരെയാണ് ആദ്യഘട്ടത്തില്‍ സലാല വിമാനത്താവളത്തിന് കൈകാര്യം ചെയ്യാന്‍ കഴിയുക. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ശേഷി ആറ് ദശലക്ഷമായി ഉയര്‍ത്താനും പദ്ധതിയുണ്ട്. |
വി.എസിനെ ‘മുന്നില്‍ നിര്‍ത്തി’ വോട്ട് പിടിക്കാന്‍ ബി.ജെ.പി Posted: 07 Jun 2015 09:31 PM PDT Image: ![]() തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ പ്രതിസന്ധിഘട്ടങ്ങളില്‍ യു.ഡി.എഫിനെ സഹായിക്കുന്നു, പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാഴ്ന്നു എന്നീ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ പ്രമേയങ്ങള്‍ പ്രചാരണായുധമാക്കി അരുവിക്കരയില്‍ വോട്ട് പിടിക്കാന്‍ ബി.ജെ.പി ശ്രമം. പ്രചാരണത്തിന്‍െറ ആദ്യഘട്ടത്തില്‍ രംഗത്തിറക്കാത്ത വി.എസിനെ മണ്ഡലത്തില്‍ എത്തിക്കാനുള്ള സി.പി.എം തീരുമാനത്തിന് പിന്നാലെയാണ് ബി.ജെ.പിയുടെ തന്ത്രം. പാര്‍ട്ടിക്കുള്ളില്‍ വി.എസിനെ തല്ലാന്‍ ഉപയോഗിച്ച പ്രമേയം രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമായതോടെ വെട്ടിലായത് സി.പി.എം നേതൃത്വമാണ്. |
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ സമ്മതിക്കില്ല ^മുഖ്യമന്ത്രി Posted: 07 Jun 2015 09:20 PM PDT Image: ![]() തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം മാനിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി സ്വകാര്യ കമ്പനിയുടെ പങ്കാളിത്തത്തോടെ തന്നെ പൂര്‍ത്തിയാക്കും. അഴിമതി ആരോപണമുന്നയിച്ച് പദ്ധതി ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല. പ്രതിപക്ഷം ഏത് നിര്‍ദ്ദേശം മുന്നോട്ടുവച്ചാലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് വ്യവസായി അദാനിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും പദ്ധതിയില്‍ അഴിമതിയില്ളെന്നും ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് തുറമുഖവകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. കൂടിക്കാഴ്ചയുടെ മിനിറ്റ്സ് തയാറാക്കിയതായി രേഖയില്‍ കാണുന്നില്ളെന്നും അദ്ദേഹം സഭയില്‍ ആരോപിച്ചു. |
തുര്‍ക്കിയില്‍ ഭരണകക്ഷിക്ക് തിരിച്ചടി Posted: 07 Jun 2015 08:52 PM PDT Image: ![]() അങ്കാറ: തുര്‍ക്കിയില്‍ ഞായാറാഴ്ച നടന്ന പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. പ്രധാന പ്രതിപക്ഷമായ കുര്‍ദുകള്‍ 132 സീറ്റുകളുമായി വന്‍മുന്നേറ്റം നടത്തി. ഞായാറാഴ്ച നടന്ന തെരെഞ്ഞെടുപ്പില്‍ 99.94 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ നിലവിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിക്ക് (അക് പാര്‍ട്ടി) 40.8 വോട്ടുകളും പ്രധാന പ്രതിപക്ഷമായ ഡമോക്രസി പാര്‍ട്ടിക്ക് 25 ശതമാനം വോട്ടുകളും ലഭിച്ചു. നാഷണലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടി 16.3 ശതമാനം വോട്ടുകളും എച്ച്.ഡി.പി 13.1 ശതമാനം വോട്ടുകളും നേട്ടിയിട്ടുണ്ട്. തുര്‍ക്കി പാര്‍ലമെന്‍റായ 550 അംഗ ഗ്രാന്‍ഡ് നാഷനല്‍ അസംബ്ളിയില്‍ കേവലഭൂരിപക്ഷം ലഭിക്കാനായി 276 എം.പിമാരുടെ പിന്തുണ ആവശ്യമുണ്ട്. ന്യൂസ് ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍ അനുസരിച്ച് അക് പാര്‍ട്ടിക്ക് പാര്‍ലമെന്‍റില്‍ 258 എം.പിമാരാണ് ഉണ്ടാവുക. 13 വര്‍ഷങ്ങളായി തുര്‍ക്കി ഭരിക്കുന്ന അക്പാര്‍ട്ടിക്ക് 311 എം.പി.മാരാണ് പാര്‍ലമെന്‍റില്‍ ഇപ്പോഴുള്ളത്. അതേ സമയം ജനഹിതം മാനിക്കുന്നുവെന്നും ഇനിയും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ളു അങ്കാറയിലെ പാര്‍ട്ടി ആസ്ഥാനത്ത് വ്യക്തമാക്കി. 13 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് തുര്‍ക്കിയില്‍ ഭരണകക്ഷിയായ അക്പാര്‍ട്ടിക്ക് ഇത്ര കനത്ത തിരിച്ചടിയേല്‍ക്കുന്നത്. ഇതോടെ പ്രസിഡന്‍റിന് കൂടുതല്‍ അധികാരംം നല്‍കുന്ന ഭരണഘടനാഭേദഗതി നടപ്പാക്കാന്‍ ഭരണക്ഷിക്ക് സാധിക്കാതെ വരും. |
ബഹ്റൈന്‍ മലയാളികളുടെ ആതിഥേയത്വത്തില്‍ മനം നിറഞ്ഞ് ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ Posted: 07 Jun 2015 08:51 PM PDT Image: ![]() മനാമ: ലോകത്തെ ഏറ്റവും നല്ല ജനങ്ങളുള്ള ഇടമാണ് ബഹ്റൈന്‍. കലയെ ഇത്രയും സ്നേഹിക്കുന്ന ജനങ്ങളെ എല്ലായിടത്തും കാണാനാകില്ല. ഇവിടുത്തെ മലയാളികളാകട്ടെ, ജാതി-മത പരിഗണനകളില്ലാതെ ഒരുകുടുംബം പോലെ കഴിയുന്നു.-ജുഫൈറിലെ പ്രമീയര്‍ ഹോട്ടലിന്‍െറ ഒമ്പതാം നിലയിലെ മുറിയിലിരുന്ന് ബഹ്റൈന്‍ പ്രവാസികളുടെ സ്വഭാവമഹിമകളെക്കുറിച്ച് പറയാന്‍ വാക്കുകള്‍ തികയാതെ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ബുദ്ധിമുട്ടി. 14വയസുമുതല്‍ കഥകളിയുടെ കടുംചായങ്ങള്‍ തേച്ച ആ മുഖത്തുനിന്ന് ഈ നൂറാം വയസിലും നിഷ്കളങ്കത വിട്ടൊഴിഞ്ഞിട്ടില്ല. എങ്കിലും മനസുനിറയെ കഥകളി തന്നെ. പറയാന്‍ മറ്റൊരു വിഷയമില്ല ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്. കോഴിക്കോട് നഗരത്തില്‍ നിന്നുമാറി, കൊയിലാണ്ടി എത്തുന്നതിന് മുമ്പുള്ള ചേമഞ്ചേരിക്കടുത്ത ചേലിയ ഗ്രാമത്തിലാണ് കുഞ്ഞിരാമന്‍നായര്‍ വളര്‍ന്നത്. 15വയസായപ്പോള്‍ അടങ്ങാത്ത കഥകളി ഭ്രമം മൂലം കുടുംബത്തിന്‍െറ പോലും സമ്മതം വാങ്ങാതെയാണ് അദ്ദേഹം ‘രാധാകൃഷ്ണ കഥകളിയോഗ’ത്തില്‍ പഠനത്തിനായി ചേര്‍ന്നത്. നാടകക്കാരനായിരുന്ന ഗോവിന്ദമേനോനാണ് കീഴ്പയ്യൂരിലെ കരുണാകര മേനോന്‍െറ ശിഷ്യത്വം സ്വീകരിക്കാന്‍ കുഞ്ഞിരാമന്‍ നായരെ സഹായിച്ചത്. അന്ന് സഹോദരിയോട് തിക്കോടി വരെ ട്രെയിനില്‍ പോകാന്‍ നാലണ കുഞ്ഞിരാമന്‍ നായര്‍ ചോദിച്ചു. കോന്തലക്കലെ കെട്ടഴിച്ച് പെങ്ങള്‍ നാലണ നല്‍കുകയും ചെയ്തു. അതാണ് അദ്ദേഹത്തിന്‍െ കഥകളിലോകത്തേക്കുള്ള പാസ്പോര്‍ട്ട് ആയി മാറിയത്. ഇതിന്‍െറ സ്മരണക്കായി, കസവുനിറമുള്ള ജുബ്ബയുടെ പോക്കറ്റില്‍ ഇപ്പോഴും കുഞ്ഞിരാമന്‍ നായര്‍ ഒരു നാലണ സൂക്ഷിക്കുന്നുണ്ട്. കീഴ്പയ്യൂര്‍ കളരിയില്‍ ആറുവര്‍ഷം നീണ്ട കഠിന പരിശീലനം കുഞ്ഞിരാമന്‍ നായരെ മികച്ച കളിക്കാരനാക്കി. പുലര്‍ച്ചെ മൂന്ന് മണിക്കു തുടങ്ങുന്ന ദിനചര്യകള്‍ കച്ചകെട്ടലും ഉഴിച്ചിലും കളരിയും സാഹിത്യപഠനവും മറ്റുമായി രാത്രിയോളം നീളും. ഉത്സവകാലങ്ങളില്‍ കാല്‍നടയായി ദേശാന്തരങ്ങളിലേക്ക് യാത്ര. പലയിടത്തും മാസങ്ങളോളും വേഷം കെട്ടിയാടല്‍. ഒരു കഥ ഒരു രാത്രി കൊണ്ടുതന്നെ ആടിത്തീര്‍ത്തിരുന്ന കഥപറയുമ്പോള്‍, ഇപ്പോഴത്തെ ചിട്ടകളോട് ഗുരുവിന് അവജ്ഞ. അരങ്ങില്‍ കൃഷ്ണവേഷങ്ങളാണ് ഗുരുവിന് പ്രിയം. ഇതിനകം ആയിരത്തിലധികം വേദികളില്‍ അദ്ദേഹം ഈ വേഷം കെട്ടിയിട്ടുണ്ട്. ഞൊടിയിടയില്‍ ഭാവങ്ങള്‍ മിന്നിമറിയുന്ന മുഖവും ഗഹനമായ വര്‍ണ്ണനകള്‍ കരചലങ്ങളിലെ മുദ്രകളില്‍ ലയിപ്പിക്കാനുള്ള മിടുക്കുമാണ് കഥകളികലാകാരന്‍െറ ഏറ്റവും വലിയ കഴിവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്‍െറ ഗുരുവായ കരുണാകര മേനോന്‍െറ മരണശേഷമാണ് കുഞ്ഞിരാമന്‍ നായര്‍ നൃത്താഭ്യാസം തുടങ്ങുന്നത്. ഒരിക്കല്‍, കൗമുദി ടീച്ചര്‍ കണ്ണൂര്‍ സ്കൂളിലെ കുട്ടികള്‍ക്കായി ഒരു നൃത്തം പഠിപ്പിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തനിക്ക് കഥകളിയല്ലാതെ മറ്റൊന്നും വശമില്ളെന്ന് കുഞ്ഞിരാമന്‍ നായര്‍ പറഞ്ഞു. പക്ഷെ, അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി, കഥകളിയിലെ ചില അടവുകള്‍ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുകയും അത് വന്‍ വിജയമാവുകയും ചെയ്തു. തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ കലാമണ്ഡലം മാധവന്‍ നായരുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ചു. അവിടെ വച്ചാണ് മോഹിനിയാട്ടത്തിലെയും കഥകളിയിലെയും മുദ്രകള്‍ ചേര്‍ത്തുള്ള ‘കേരളനടനം’സ്വായത്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള കാലത്ത്, ഗുരു ഗോപിനാഥിനൊപ്പം ‘കേരളനടനത്തി’ന്‍െറ പ്രമുഖ പ്രയോക്താവായി മാറി അദ്ദേഹം. വലുപ്പച്ചെറുപ്പങ്ങളും സ്ഥാനമാനങ്ങളും നോക്കാതെ നിരവധി സ്ഥാപനങ്ങളില്‍ അദ്ദേഹം അധ്യാപകനായിട്ടുണ്ട്. കളരികള്‍ മുതല്‍ സര്‍ക്കസ് കൂടാരം വരെ നീളുന്നതാണ് അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ച ഇടങ്ങള്‍. ലോകമെമ്പാടുമുള്ള ശിഷ്യസമ്പത്തുണ്ട് കുഞ്ഞിരാമന്‍നായര്‍ക്ക്. അതുകൊണ്ട് ബഹ്റൈനിലത്തെിയപ്പോഴും അദ്ദേഹത്തിന്‍െറ പാദം തൊടാനത്തെിയവര്‍ നിരവധി. മലയാളത്തിന്‍െറ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ മുതല്‍ രാഷ്ട്രീയ നേതൃത്വത്തിന്‍െറ തലതൊട്ടപ്പന്‍മാരുമായി വരെ അടുത്ത സൗഹൃദം സ്ഥാപിച്ച ഗുരു ഈ നൂറുവര്‍ഷത്തെ ജീവിതത്തിനിടയിലും അനര്‍ഹമായ ഒന്നിനുമായി ആവശ്യമുന്നയിച്ചിട്ടില്ല. കൗമാര കാലത്ത് ആവേശിച്ച ‘കളിഭ്രമം’ മാത്രമാണ് ഇപ്പോഴുമുള്ള ഊര്‍ജ്ജം. അതാണ് തന്‍െറ ആരോഗ്യത്തിന്‍െറ രഹസ്യമെന്നും ഗുരു പറഞ്ഞു. |
ദയാവധം വേണ്ട; കനിവിന്‍ കൈകള്‍ ആവോളമുണ്ട് ചേര്‍ത്തുപിടിക്കാന്‍ Posted: 07 Jun 2015 08:38 PM PDT Image: ![]() ന്യൂഡല്‍ഹി: പ്രാണന്‍ മുറിയുന്ന വേദനയോടെയാണ് ആ പിതാവ് അങ്ങനെ ഒരു കത്തെഴുതിയത്. അപൂര്‍വരോഗങ്ങളാല്‍ ദുരിതക്കയ്പ്പ് കുടിക്കുന്ന തന്‍െറ ആറുമക്കളെ കൊല്ലാന്‍ അനുവദിക്കണമെന്നായിരുന്നു ആഗ്രയിലെ പലഹാരപ്പണിക്കാരനായ മുഹമ്മദ് നസീര്‍ (42) രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമുള്‍പ്പെടെ രാജ്യത്തെ നേതാക്കന്മാര്‍ക്കയച്ച കത്തിലെ ആവശ്യം. അധികാരികള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്ന ഏതൊരാവശ്യവുംപോലെ ഈ സാധുവിന്‍െറ കത്തും അവരുടെ മേശമേല്‍ എത്തിയിട്ടുപോലുമുണ്ടാവില്ല. എന്നാല്‍, ദയാവധം വേണ്ട, ആവോളം ദയവുണ്ട് നാടിനെന്നോര്‍മപ്പെടുത്തി ഒരുകൂട്ടം മനുഷ്യസ്നേഹികള്‍ ഇവരെ ചേര്‍ത്തുപിടിക്കാന്‍ ഒന്നിച്ചുകഴിഞ്ഞു.
|
സഫറോവ^സാന്‍ഡ്സ് സഖ്യത്തിന് ഡബിള്‍സ് കിരീടം Posted: 07 Jun 2015 08:27 PM PDT Image: ![]() പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം ചെക് താരം സഫറോവ^യുഎസിന്‍െറ ബഥനി മറ്റെക് സാന്‍ഡ്സ് സഖ്യത്തിന്. ഓസ്ട്രേലിയയുടെ കാസെ ഡെല്ലാക്വ^റഷ്യയുടെ യറോസ്ളാവ ഷെവ്ഡോവ സഖ്യത്തെയാണു ഇവര്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 3^6, 6^4, 6^2. വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീനയോട് തോല്‍വിയേറ്റ സഫറോവക്ക് ഡബിള്‍സ് കിരീടം ആശ്വാസം പകരുന്നതായി. |
ആഗോള ആഹാര രസതന്ത്രത്തിന് മറുപടി അടുക്കളയിലൂടെ! Posted: 07 Jun 2015 07:21 PM PDT Image: ![]() ![]() ഇന്ന് നോക്കുക, ഇന്ത്യയിലെയും അമേരിക്കയിലെയും ചിക്കന്‍ ഫ്രൈയുടെ കൂട്ടിന്‍െറ മണം ഒന്നുതന്നെ. ലോകത്തിന്‍െറ ഒരു ശരാശരി രുചിയിലേക്ക് നമ്മുടെ രസമുകുളങ്ങളെ കൊണ്ടുവരുകയെന്ന തന്ത്രത്തില്‍ ഏതാണ്ടവര്‍ വിജയിച്ചിരിക്കുന്നു. രുചിയില്‍ വ്യത്യാസമില്ളെങ്കില്‍ കൂടുതല്‍പേര്‍ കെന്‍റകിയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് അവര്‍ക്ക് നന്നായി അറിയാം. അവരുടെ ടേസ്റ്റിനോട് ഭ്രാന്തമായ അഭിനിവേശം സൃഷ്ടിച്ച് രുചിവൈവിധ്യങ്ങളെ തകര്‍ക്കാനാണ് ഈ പദ്ധതി. അതോടൊപ്പം ശരീരത്തെ ഒരു രോഗക്കൂട്ടാക്കുന്ന അതീവ അപകടകരമായ രാസവസ്തുക്കളുടെ പ്രയോഗവും. ഇത് അറിഞ്ഞുകൊണ്ടാണ് ജനപക്ഷത്ത് നില്‍ക്കുന്ന പൊതുജനാരോഗ്യ വിദഗ്ധര്‍ ഇതിനെതിരെ തിരിയുന്നത്. രുചിഭീമന്മാര്‍ക്കുള്ള മറുപടിയെന്നോണമാണ് ലോകമെമ്പാടും പൊതുജനാരോഗ്യപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ ‘അടുക്കളകള്‍ തിരിച്ചുപിടിക്കുക’ കാമ്പയിന്‍ നടക്കുന്നത്. ഇതേതന്ത്രമാണ് കുട്ടികള്‍ക്കുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ എന്നപേരിലും ആഗോള കമ്പനികള്‍ നടത്തുന്നത്. ഒരു അമേരിക്കന്‍ കുട്ടിയും പാറശ്ശാലക്കാരനും ഒരേ വസ്തു കൊറിക്കുന്നു (പക്ഷേ, അവിടെ കൃത്യമായ പരിശോധനയുള്ളതുകൊണ്ട് രാസവസ്തുക്കള്‍ ഉണ്ടെങ്കില്‍ അകത്താവും. ഈ മൂന്നാംലോകത്ത് ആരു ചോദിക്കാന്‍!). പ്രാദേശിക രുചിഭേദങ്ങള്‍ നിലനിര്‍ത്തി ബഹുരാഷ്ട്ര കുത്തകകളെ തുരത്താനുള്ള കൂട്ടായ്മകള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലും ഉണ്ടാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതുപോലെ, മോശം രക്ഷാകര്‍തൃത്വത്തിന്‍െറയും ഉത്തമ ഉദാഹരണമാണ് നമ്മുടെ കുട്ടികള്‍ക്കിടയിലെ നൂഡ്ല്‍സിനോടും ഫാസ്റ്റ് ഫുഡിനോടുമുള്ള ഭ്രമം. നമ്മുടെ കുട്ടികള്‍ എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്? നമ്മുടെ കുട്ടികള്‍ എന്തു കഴിക്കണം ‘ഉണ്ണാത്ത ഉണ്ണി വിശപ്പ് അറിയണമെങ്കില്‍ വെക്കാത്ത ഉണ്ണിയുടെ വീട്ടില്‍പോവണം’ എന്ന പഴഞ്ചൊല്ലുപോലെയാണ് ഇന്നത്തെ കാര്യങ്ങള്‍. കാല്‍നൂറ്റാണ്ടുവരെ പോഷകാഹാരക്കുറവായിരുന്നു കുട്ടികള്‍ക്കിടയിലെ പ്രധാന പ്രശ്നമെങ്കില്‍ ഇന്നത് അമിത ഭക്ഷണംമൂലമുള്ള പൊണ്ണത്തടിയും അനുബന്ധ ജീവിതശൈലീരോഗങ്ങളുമാണെന്ന് ശിശുരോഗ വിദഗ്ധന്‍ ടി. നാരായണന്‍ ചൂണ്ടിക്കാട്ടുന്നു. ഇടനേരത്തീറ്റകളാണ് നമ്മുടെ തദ്ദേശീയവും ബഹുരാഷ്ട്രവുമായ ഭീമന്മാരുടെ ശ്രദ്ധപതിയുന്നത്. കുട്ടികള്‍ക്ക് കൊറിക്കാനായി അതീവ രുചികരവും ഹാനികരവുമായ പാക്കറ്റുകളാണ് അവര്‍ ഒരുക്കിയിട്ടുള്ളത്. നാല് ഇഡ്ഡലി ഒന്നിച്ചുകഴിച്ചാല്‍ കിട്ടുന്നത്ര കലോറി ഊര്‍ജമാണ്, കാറ്റുനിറഞ്ഞതെന്ന് പുറമേക്ക് തോന്നുന്ന ഇത്തരത്തിലൊരു പാക്കറ്റുകൊണ്ട് ഉള്ളിലത്തെുന്നത്. പക്ഷേ, പണ്ടത്തെപോലെ പലഹാരം വീട്ടിലുണ്ടാക്കാനുള്ള മടിമൂലം നാം ‘കൊറിക്രേസ്’ പ്രോത്സാഹിപ്പിക്കുന്നു. സത്യത്തില്‍, മാഗിപോലുള്ള നൂഡ്ല്‍സും മറ്റ് ഫാസ്റ്റ് ഫുഡുകളും കുട്ടികള്‍ കഴിക്കേണ്ടത് രക്ഷിതാക്കളുടെകൂടി ആവശ്യമാണ്. മിക്കവാറും ഭാര്യയും ഭര്‍ത്താവും ജോലിക്കുപോവുന്ന കേരളീയ കുടുംബങ്ങളില്‍ എളുപ്പത്തില്‍ പാകംചെയ്യാവുന്ന ഉല്‍പന്നമാണിത്. എല്ലായിടത്തും ചുരുങ്ങിയ വിലയ്ക്ക് കിട്ടുകയും ചെയ്യും. അതുകൊണ്ടുതന്നെ, ഇതിന്‍െറ ദോഷവശങ്ങള്‍ ചികഞ്ഞ് അന്വേഷിക്കാനൊന്നും ആരും മിനക്കെടാറില്ല. ഇനി രക്ഷിതാക്കള്‍ എതിര്‍പ്പു പറഞ്ഞാലും കുട്ടികള്‍ ഇത്തരം ഭക്ഷണരീതികളിലേക്ക് വീണുപോവാനുള്ള സാധ്യതകള്‍ ഏറെയാണ്. അത്രക്ക് ആകര്‍ഷകമായ പരസ്യങ്ങളാണ് ഈ കമ്പനികള്‍ ഒരുക്കുന്നത്. ‘കുട്ടികളായാലും കൗമാരക്കാരായാലും ഉപദേശങ്ങളോട് വല്ലാത്തൊരു വെറുപ്പ് സൂക്ഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ, യാന്ത്രികമായ ബോധവത്കരണത്തെക്കാള്‍ അല്‍പം മന$ശാസ്ത്രപരമായ തന്ത്രമാണ് ഇവിടെ രക്ഷിതാക്കള്‍ സ്വീകരിക്കേണ്ടത്. അവരെ ഉപദേശിക്കയാണെന്ന് തോന്നാതെതന്നെ കാര്യങ്ങള്‍ മനസ്സിലത്തെിക്കാന്‍ കഴിയണം. ഉദാഹരണമായി രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണമായോ ഒരു പത്രവാര്‍ത്തയായോ ടി.വി വാര്‍ത്തയായോ കാര്യങ്ങള്‍ അവരുടെ മനസ്സിലത്തെിച്ചാല്‍ കുറെക്കൂടി ഗുണംചെയ്യുമെന്നാണ് എന്‍െറ അനുഭവം’-ചൈല്‍ഡ് തെറപ്പിസ്റ്റും ബിഹേവിയര്‍ സയന്‍റിസ്റ്റുമായ ഡോ. എബ്രഹാം കോശി ചൂണ്ടിക്കാട്ടുന്നു. ചൊട്ടയിലെ ശീലം ചുടലവരെ ചെറുപ്പത്തിലേ നിങ്ങള്‍ വളര്‍ത്തിയെടുക്കുന്ന അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഭാവിയില്‍ ബാധ്യതയാവും. സിനിമകാണാന്‍വേണ്ടി നാം വീട്ടിലേക്കുവരുകയും ഭക്ഷണം കഴിക്കാന്‍വേണ്ടി പുറത്തുപോവുകയും ചെയ്യുന്ന ഒരു കാലമാണല്ളോ ഇത്. അമിതമായ പാര്‍സല്‍ സംസ്കാരത്തിന് രക്ഷിതാക്കള്‍ വഴികാട്ടിയാവരുത്. ഹോട്ടലുകളില്‍നിന്ന് നിരന്തരം പാര്‍സല്‍ ഭക്ഷണം കഴിച്ചാല്‍ കുട്ടിയുടെ രസമുകുളങ്ങള്‍ക്ക് പിന്നീട് അതുമാത്രമേ പിടിക്കൂ എന്നുവരും. അതുകൊണ്ടുതന്നെ, ‘ഈറ്റിങ് ഒൗട്ടുകള്‍’ വല്ലപ്പോഴുമായി നിയന്ത്രിക്കയാണ് നല്ലത്. ധാരാളം വെള്ളം കുടിക്കാനും പഴവും പച്ചക്കറികളും ഭക്ഷണത്തിന്‍െറ ഭാഗമാക്കാനും കുട്ടിയെ ശീലിപ്പിക്കണം. പക്ഷേ, ഇതൊക്കെ ‘വര്‍ക്കൗട്ടാക്കാനുമുണ്ട്’ ചില സൂത്രങ്ങള്‍. പച്ചക്കറികളും പഴവര്‍ഗങ്ങളും നമ്മുടെ ഭക്ഷണരീതിയുടെ ഭാഗമാക്കണമെന്നൊക്കെയുള്ള എത്രയോ പ്രഭാഷണങ്ങളും ലേഖനങ്ങളും വായിച്ചവരാണ് നാം. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ കുട്ടികളും യുവ തലമുറയും നൂഡ്ല്‍സുകളുടെ പിറകെ പായുന്നുവെന്ന് ചിന്തിക്കണം. ആസ്വാദ്യമായ ഒരു സസ്യാഹാരക്രമം നമുക്കില്ലാത്തതാണ് ഇതിനുകാരണമെന്ന് പല പാചക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഉച്ചഭക്ഷണത്തോടൊപ്പമോ രാത്രിയിലോ കുറെ കക്കിരിയും കാരറ്റും ഉള്ളിയും തലങ്ങും വിലങ്ങും അരിഞ്ഞിട്ട് കൊടുക്കുകയാണ് നമ്മുടെ സസ്യാഹാരക്രമം. രുചിയോടും സുഗന്ധത്തോടും മാത്രമല്ല പുതുമയോടും എന്നും താല്‍പര്യം കാട്ടുന്ന കുട്ടികളാകട്ടെ സ്വാഭാവികമായും തങ്ങള്‍ക്ക് കിട്ടുന്ന വലിയ ശിക്ഷയായിട്ടാണ് ഇതിനെ കാണുക. എന്നാല്‍, അല്‍പം ശ്രമിച്ചാല്‍ എത് ആധുനിക ഭക്ഷണത്തോടും കിടപിടക്കുന്ന രുചിയും ഗന്ധവുമായി സസ്യാഹാരവും ഒരുക്കാം. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി പറയുന്നത് നോക്കുക: ‘ചക്കകൊണ്ടുപോലും പാല്‍പ്പായസമുണ്ടാക്കുന്ന കാലമാണിത്. ചോക്ളേറ്റ് തോറ്റുപോവുന്ന മധുരമുള്ള ഡിഷ് വെറും മാമ്പഴവും കാരക്കയുംകൊണ്ട് ഉണ്ടാക്കാന്‍ കഴിയും.’ ഭക്ഷണം അലങ്കരിക്കുന്ന വിദ്യ അറിയാമെങ്കില്‍ കുട്ടികളുടെ മനസ്സ് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പാചക വിദഗ്ധനായ സൈമണ്‍ കദളിക്കാട് പറയുന്നു. ‘ചൈനീസ്-അറേബ്യന്‍ ഭക്ഷണരീതി കേരളത്തില്‍ ഇത്ര പ്രാവീണ്യം നേടാന്‍ കാരണം അവര്‍ ഭക്ഷണത്തെ അലങ്കരിക്കുന്ന രീതികൊണ്ടുകൂടിയാണ്. ഇത് ശാസ്ത്രീയമായി പഠിക്കേണ്ട മേഖലയാണ്. ഒരു കക്കിരിയെ ചിലപ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്നത് ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍െറ രൂപത്തിലായിരിക്കും. വ്യത്യസ്തതകള്‍ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഒരു കൊട്ടചോറു തട്ടി, കുറെ കറികളൊഴിക്കുന്ന രീതി പെട്ടെന്ന് മടുക്കും. നമുക്ക് വീട്ടിലും ഇതൊക്കെ പരീക്ഷിക്കാവുന്നതേയുള്ളൂ.’ നമ്മുടെ നാടന്‍ അരിനുറുക്കും കപ്പലണ്ടി മിഠായിയും കൊറിക്കുന്നതിന്‍െറ സുഖം ഒരു ‘കുര്‍ക്കുറെ’ക്കും തരാനാവില്ളെന്ന് അറിയാമെങ്കിലും ഇതൊന്നും മാര്‍ക്കറ്റ്ചെയ്യാന്‍ കഴിയുന്നില്ല. ഉപ്പിട്ട മോരിന്‍വെള്ളവും നാടന്‍ നന്നാറി സര്‍ബത്തുമൊക്കെ ഏത് കോളയും തോറ്റുപോവുന്ന പാനീയങ്ങളാണെങ്കിലും മുറ്റത്തെ മുല്ലയായതുകൊണ്ട് അതിന്‍െറ മണമറിയില്ല. പുഴുക്കും തോരനുമൊക്കെയായുള്ള വിഭവ വൈവിധ്യങ്ങള്‍ പുതുതലമുറക്ക് അന്യം. ‘അടുക്കളകള്‍ തിരച്ചുപിടിക്കല്‍’കാമ്പയിനിന്‍െറ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം നാടന്‍ പാനീയങ്ങളുടെയും ഭക്ഷണങ്ങളുടെയും ഒൗട്ട്ലെറ്റുകള്‍ തിരിച്ചുവരുകയാണ്. എന്നാല്‍, ഇന്നും നമ്മുടെ പല വീടുകളിലും പാര്‍സല്‍ ഭക്ഷണം ചൂടാക്കി കഴിക്കാനുള്ള താല്‍ക്കാലിക സംവിധാനംമാത്രമാണ് അടുക്കള. നല്ല ആധുനിക അടുക്കള ഉണ്ടായിട്ട് കാര്യമില്ല, അത് ഉപയോഗിക്കണമെന്ന് ചുരുക്കം. അടുക്കളയിലെ ആണ്‍കുട്ടി! പാചകം അറിയില്ല, എന്ന കുറ്റസമ്മതത്തോടെ അടുക്കളയില്‍ കയറാതെ മാറിനില്‍ക്കുന്നവര്‍ അത്തരം ശീലങ്ങളും ഉപേക്ഷിക്കണം. പക്ഷേ, ജങ്ക് ഫുഡുകള്‍ കയറ്റി നിങ്ങളുടെ കുടുംബത്തിന്‍െറ ആരോഗ്യം തകരുന്നതിന്‍െറ അടിസ്ഥാന കാരണവും ഇത്തരം വൈമുഖ്യങ്ങളാണ്. വിദേശ രാജ്യങ്ങളിലൊക്കെ ജോലിക്കായിപോവുമ്പോള്‍ പാചകം അറിയാത്തതിന്‍െറ പൊല്ലാപ്പുകള്‍ ചില്ലറയല്ളെന്ന് അനുഭവസ്ഥര്‍ പറയുന്നു. നിങ്ങളുടെ ആരോഗ്യവും പണവും ഒരുപോലെ നഷ്ടമാവുന്നു. ‘ഇതുമൂലം തകര്‍ന്നുപോയ വിവാഹബന്ധങ്ങളെക്കുറിച്ചുപോലും ഞങ്ങള്‍ക്ക് അറിയാം. ഒന്നുംചെയ്യാന്‍ അനുവദിക്കാതെ കുട്ടികളെ വളര്‍ത്തുന്ന അമ്മമാര്‍, തങ്ങള്‍ എല്ലാകാലവും അവരുടെ കൂടെ ഉണ്ടാവില്ളെന്ന് ഓര്‍ക്കണം. അതിനാല്‍, പണ്ടുകാലത്തെപോലെ ചെറുപ്പത്തില്‍തന്നെ അത്യാവശ്യം പാചകവും കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയാറാവണം. മലയാളം അറിയില്ല എന്നുപറയുന്നപോലെ ‘കുക്കിങ്ങും’ അറിയില്ല എന്നുപറയുന്നത് സമൂഹത്തില്‍ ഒരു ഫാഷനായി വരുകയാണ്. നീന്തലും ഡ്രൈവിങ്ങുമൊക്കെപ്പോലെ ഒഴിച്ചുകൂടാന്‍ ആവാത്തതാണ് പാചകവും. അതിനാല്‍, സ്കൂള്‍ അധികൃതര്‍ക്കും ഇക്കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാവുന്നതാണ്’- കോഴിക്കോട്ടെ ഫാമിലി കൗണ്‍സലറും ക്ളിനിക്കല്‍ സൈക്കോളജിസ്റ്റുമായ ധന്യാ വിജയന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ലിംഗനീതിക്കായുള്ള വലിയ കാമ്പയിനുകള്‍ ലോകവ്യാപകമായി നടക്കുന്ന ഇക്കാലത്ത് അടുക്കളകള്‍ സ്ത്രീകള്‍ക്കുമാത്രമാണുള്ളതെന്ന ധാരണ ആദ്യം മാറ്റിക്കൊടുക്കേണ്ടത് രക്ഷിതാക്കള്‍തന്നെയാണ്. ജനാധിപത്യത്തിന്‍െറയും ലിംഗനീതിയുടെയും ആദ്യപാഠങ്ങള്‍ തുടങ്ങേണ്ടത് നമ്മുടെ വീട്ടില്‍നിന്നുതന്നെയാണെല്ളോ. പക്ഷേ, അടുക്കളയില്‍ ആണ്‍കുട്ടികള്‍ കയറുന്നത് കുറച്ചിലാണെന്ന ധാരണയില്‍നിന്ന് കേരളീയ സമൂഹത്തില്‍നിന്ന് പതുക്കെ മാറിവരുന്നതേയുള്ളൂ. അത്യാവശ്യം സാധനങ്ങള്‍ ഒറ്റക്കുണ്ടാക്കാന്‍ അറിയുന്നതിന്‍െറ ഗുണം ലോകത്ത് എവിടെപോയാലും നിങ്ങള്‍ക്ക് ഉണ്ടാകും. പാചകമെന്നത് ദുര്‍ഘടംപിടിച്ച ഒരു ജോലിയല്ളെന്നും അടിസ്ഥാനപരമായി ഒരു കലകൂടിയാണെന്ന തിരിച്ചറിവ് കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. അങ്ങനെയാണെങ്കില്‍ മാത്രമേ അവര്‍ക്ക് അത് ആസ്വദിക്കാന്‍ കഴിയൂ. ഇതിന് ഉതകുന്ന നിരവധി പുസ്തകങ്ങളും സീഡികളും ഇന്ന് വിപണിയില്‍ ഉണ്ട്. അജ്നാമോട്ടോ ചേര്‍ക്കാതെതന്നെ രുചികൂട്ടുന്നതിനുള്ള നിരവധി പരമ്പരാഗത പൊടിക്കൈകളും നിങ്ങള്‍ക്ക് ഇതില്‍നിന്ന് മനസ്സിലാക്കിയെടുക്കാന്‍ കഴിയും. മറക്കണ്ട, ഭാവിയില്‍ കൂട്ട കാന്‍സറില്‍നിന്ന് രക്ഷപ്പെടാനുള്ള ഉപാധികൂടിയാണ്. |
ഇസ്ലാമാബാദിലേക്കും ബെയ്ജിങ്ങിലേക്കും കൂടി നീളേണ്ട കൈ Posted: 07 Jun 2015 07:09 PM PDT Image: ![]() ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദും ഒപ്പുവെച്ച ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തി കരാര്‍ നയതന്ത്രബന്ധങ്ങളിലെ ക്രിയാത്മക ചുവടുവെപ്പിലേക്കുള്ള സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ചരിത്രപരമായി ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നുപോന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്കു നീങ്ങാതെ സംഭാഷണത്തിലൂടെയും സമവായത്തിലൂടെയും എങ്ങനെ പരിഹരിക്കാനാകുമെന്നതിന്‍െറ നല്ല ഉദാഹരണമായി വേണം ശനിയാഴ്ച പ്രവൃത്തിപഥത്തിലത്തെിയ ഇന്ത്യ-ബംഗ്ളാ അതിര്‍ത്തി കരാറിനെ കാണാന്‍. |
പിര്‍ലോ, നിങ്ങളാണ് യഥാര്‍ഥ ചാമ്പ്യന്‍... Posted: 07 Jun 2015 12:21 PM PDT Image: ![]() Subtitle: ട്രിപ്പ്ള്‍ നേട്ടവുമായി സാവി പടിയിറങ്ങി ബര്‍ലിന്‍: ഒളിമ്പിക്സ് സ്റ്റേഡിയത്തിന്‍െറ മാനത്ത് സൂര്യന്‍ ചെമ്പട്ട് പുതപ്പിച്ച് മാഞ്ഞുതുടങ്ങിയപ്പോള്‍ പച്ചപ്പുല്‍ മൈതാനത്ത് അവതരിച്ച രണ്ട് നക്ഷത്രങ്ങളിലായിരുന്നു കാല്‍പന്ത് ലോകത്തിന്‍െറ കണ്ണുകള്‍. ഒരാള്‍ നടുമുറ്റത്തും മറ്റൊരാള്‍ കുമ്മായവരക്കരികിലെ ബെഞ്ചിലും. ഇവരുടെ കണ്ണീര്‍ വീഴാതിരിക്കാനായിരുന്നു ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ പോരാട്ടം. ഒന്നരപതിറ്റാണ്ടിലേറെ കാറ്റലോണിയന്‍ അഭിമാനമുയര്‍ത്താന്‍ കളിച്ച സാവിക്കുവേണ്ടി ബാഴ്സലോണയും, ഇറ്റാലിയന്‍ ഫുട്ബാളിന്‍െറ കാരണവരായിനിന്ന ആന്ദ്രെ പിര്‍ലോക്കുവേണ്ടി യുവന്‍റസും. പന്തില്‍ കിക്കോഫ് കുറിച്ചപ്പോഴും ബാഴ്സയെയും യുവന്‍റസിനെയും വേര്‍തിരിച്ചതും ഈ രണ്ട് സാന്നിധ്യങ്ങളുടെ ഇടം. നിര്‍ണായക അങ്കത്തില്‍ സാവിയെ ബെഞ്ചിലിരുത്തി കിരീടമുറപ്പിക്കുകയായിരുന്നു എന്‍റികിന്‍െറ തീരുമാനം. എന്നാല്‍, യുവന്‍റസിന്‍െറ പട നയിച്ചത് മധ്യനിരയില്‍ നെഞ്ചുനിവര്‍ത്തിനിന്ന പിര്‍ലോ തന്നെ. പ്രതീക്ഷക്കൊത്ത് തിളങ്ങിയില്ളെങ്കിലും മൈതാനമധ്യത്തില്‍ ഈ ഇറ്റാലിയന്‍ ‘ക്രൈസ്റ്റിന്‍െറ’ സാന്നിധ്യം യുവന്‍റസിന്‍െറ ആത്മവിശ്വാസമായിരുന്നു. ലോങ് വിസിലിന് യുവന്‍റസിന്‍െറ തോല്‍വിക്കുപിന്നാലെ, കണ്ണീര്‍വീണ കവിള്‍ത്തടം തുടച്ച് മൈതാനമധ്യത്തുനിന്ന പിര്‍ലോയെ ആശ്വസിപ്പിക്കാന്‍ സാവിയത്തെി. പിന്നെ പക്ഷംമറന്ന് എല്ലാവരും പിര്‍ലോക്കൊപ്പം ചേര്‍ന്നു. വീഴ്ചയിലും ഉയര്‍ച്ചയിലും അമിതാവേശമില്ലാതെ പിടിച്ചുനില്‍ക്കുന്ന പിര്‍ലോ കരഞ്ഞപ്പോള്‍ ആരാധകരിലേക്കും വേദന പടര്‍ന്നു. ഇറ്റാലിയന്‍ ഫുട്ബാളിന്‍െറ പ്രതീകമായ സൂപ്പര്‍താരത്തിന്‍െറ കണ്ണീരിനൊപ്പമായിരുന്നു ഇന്നലെ ഫുട്ബാള്‍ ലോക. സോഷ്യല്‍ മീഡിയയുടെ ചുമരിലും അവര്‍ കുറിച്ചു ‘പിര്‍ലോ, നിങ്ങള്‍ തോല്‍കുന്നില്ല. നിങ്ങളാണ് യഥാര്‍ത്ഥ ചാമ്പ്യന്‍’. അമേരിക്കയിലേക്ക് കൂടുമാറുമെന്ന വാര്‍ത്തകള്‍ക്കിടെ പിര്‍ലോയുടെ യാത്രയയപ്പ് എന്ന നിലയിലായിരുന്നു യുവന്‍റസ് ആരാധകരത്തെിയത്. എന്നാല്‍, ഇറ്റാലിയന്‍ ഫുട്ബാളിന്‍െറയും യുവന്‍റസിന്‍െറയും പ്രതീകമായ പിര്‍ലോയെ നിലനിര്‍ത്തുമെന്ന് യുവന്‍റസ് ഡയറക്ടര്‍ ഗിസപ്പെ മറോട്ട പറഞ്ഞു. വരുംദിവസത്തില്‍ തന്നെ താരവുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷം എ.സി മിലാനില്‍ കളിച്ച ശേഷമാണ് പിര്‍ലോ 2011ല്‍ യുവന്‍റസിലത്തെുന്നത്. ഇതിനകം, ബാഴ്സയുടെ വികാരനിര്‍ഭരമായ യാത്രയയപ്പുകള്‍ ഏറ്റുവാങ്ങിയ സാവി കളിയുടെ 78ാം മിനിറ്റിലാണ് നായകന്‍െറ ആംബാന്‍ഡുമായി കളത്തിലിറങ്ങിയത്. സഹതാരങ്ങള്‍ സമ്മാനിച്ച വിജയത്തിന് കിരീടം ഏറ്റുവാങ്ങാനുള്ള നിയോഗമായിരുന്നു സാവിയെ കാത്തിരുന്നത്. 11ാം വയസ്സില്‍ നെഞ്ചോടുചേര്‍ത്ത ക്ളബില്‍ 17വര്‍ഷത്തെ പ്രഫഷനല്‍ കരിയറിന് ഏറ്റവും മികച്ച ആദരവോടെ അന്ത്യംകുറിച്ചായി സാവിയുടെ ഖത്തറിലേക്കുള്ള കൂടുമാറ്റം. ഇതിനകം, 767 മത്സരങ്ങളില്‍ ബുട്ടണിഞ്ഞ് നേടാനാവുന്ന അംഗീകാരമെല്ലാം കരിയറില്‍ സ്വന്തമാക്കിയായി സാവിയുടെ രാജകീയ പടിയിറക്കം. ആരാധകര്‍ക്ക് നല്‍കിയ വാക്ക് പൂര്‍ത്തിയാക്കാന്‍ സാവി മറ്റൊരു വിക്ടറി മാര്‍ച്ച് കൂടി നടത്തി നൂകാംപില്‍നിന്നും മടങ്ങും. |
ഏറ്റവും ബുദ്ധിയുള്ളവരില്‍ ഇനി ആഹിലും Posted: 07 Jun 2015 11:10 AM PDT Image: ![]() ലണ്ടന്‍: ഏറ്റവുമധികം ബുദ്ധിശക്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളായി ഇനി ആഹില്‍ ജവഹറും. ലണ്ടനിലെ ബ്ളാക്ബേണില്‍ താമസിക്കുന്ന ഈ 10 വയസ്സുകാരന്‍ മെന്‍സ ഐ.ക്യൂ ടെസ്റ്റില്‍ 162 എന്ന സ്കോര്‍ ആണ് നേടിയത്. ലോക ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഈ സ്കോര്‍ നേടിയിട്ടുള്ളത്. ഇത്ര ഉയര്‍ന്ന സ്കോര്‍ ലഭിക്കുമെന്ന് കരുതിയില്ളെന്നും ശരാശരി സ്കോറാണ് പ്രതീക്ഷിച്ചതെന്നും ആഹില്‍ പ്രതികരിച്ചു. കണക്കും ശാസ്ത്രവും ഇഷ്ടവിഷയങ്ങളായ ആഹിലിന് ഒഴിവുനേരങ്ങളില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുകയാണ് വിനോദം. വളരുമ്പോള്‍ ശാസ്ത്രജ്ഞനാകാനാണ് താല്‍പര്യമെന്നും ആഹില്‍ പറഞ്ഞു. മകന്‍െറ നേട്ടത്തില്‍ അദ്ഭുതപ്പെട്ടുപോയതായി മാതാപിതാക്കളായ ഡോ. ജവഹര്‍ കല്ലിങ്കലും ഭാര്യ നബീലയും പറഞ്ഞു. ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഐ.ക്യൂ സൊസൈറ്റിയാണ് മെന്‍സ. ജനസംഖ്യയില്‍ ഏറ്റവുമുയര്‍ന്ന ഐ.ക്യു പ്രകടിപ്പിക്കുന്ന ആദ്യ രണ്ടു ശതമാനത്തില്‍പെട്ട ആര്‍ക്കുമിതില്‍ അംഗമാകാം. |
ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്ക് ഒരു ‘ഷേക് ഹാന്‍ഡ്’! Posted: 07 Jun 2015 10:59 AM PDT Image: ![]() വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് 8046 കിലോമീറ്റര്‍ അകലെ ഭൂമിയിലേക്ക് ഒരു ‘ഷേക് ഹാന്‍ഡ്’! ബഹിരാകാശ നിലയത്തിലെ നാസ ശാസ്ത്രജ്ഞനായ ടെറി വിര്‍ട്സാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ടെലി റോബോട്ടിക്സ് വിദഗ്ധനായ ആന്ദ്രേ ഷീലെക്ക് ചരിത്രംകുറിച്ച കൈ കൊടുത്തത്. പ്രത്യേകമായി നിര്‍മിച്ച ഫീഡ്ബാക് ജോയ്സ്റ്റിക് ഉപയോഗിച്ചാണ് ജൂണ്‍ മൂന്നിന് കൈകൊടുക്കല്‍ നടന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള വസ്തുക്കളെ അനുഭവിച്ചറിയാന്‍ ബഹിരാകാശ യാത്രികരെ സഹായിക്കുന്ന ഉപകരണമാണ് ജോയ്സ്റ്റിക്. ഭൂമിയിലുള്ളയാളും ബഹിരാകാശത്തുള്ളയാളും ഇതുപയോഗിച്ചാണ് സമ്പര്‍ക്കം സാധ്യമാക്കുക. ഒരാള്‍ തള്ളുകയോ വലിക്കുകയോ ചെയ്യുന്നതിന്‍െറ ശക്തി മറ്റേയാള്‍ക്ക് അനുഭവിച്ചറിയാനാകും. ഈ വര്‍ഷമാദ്യം നാസ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മോറാണ് ഇതാദ്യമായി ഉപയോഗിച്ചത്. എന്നാല്‍, ഇദ്ദേഹം ഒറ്റക്കാണ് അന്നിത് ഉപയോഗിച്ചത്. ടെറിയില്‍നിന്ന് ആന്ദ്രേയിലേക്കുള്ള സിഗ്നലുകള്‍ ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിക്ക് 36,000 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തിലത്തെി അവിടെ നിന്നാണ് നെതര്‍ലന്‍ഡ്സിലെ ഇ.എസ്.എയുടെ ടെക്നിക്കല്‍ കേന്ദ്രത്തിലത്തെിയത്. ഇരുദിശകളിലേക്കും 0.8 സെക്കന്‍ഡ് സമയമാണെടുത്തത്. മണിക്കൂറില്‍ 28,800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബഹിരാകാശ നിലയത്തില്‍നിന്ന് സ്വീകരണകേന്ദ്രത്തിലേക്ക് സന്ദേശമത്തെുന്നതിനുള്ള സമയദൈര്‍ഘ്യം മാറിക്കൊണ്ടിരിക്കും. എന്നാല്‍, സമയ വ്യതിയാനത്തോട് തദനുസരണം പ്രതികരിക്കാന്‍ കഴിവുള്ളവയാണ് ഇവര്‍ ഉപയോഗിച്ച സംവിധാനം. ടെലിറോബോട്ടിക് സംവിധാനം കൂടുതല്‍ പുരോഗതി നേടുന്നതോടെ അന്യ ഗ്രഹങ്ങളിലേക്ക് പര്യവേക്ഷണ റോവറുകള്‍ അയക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. പകരം, ഗ്രഹത്തിന്‍െറ ചുറ്റുമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്ന ബഹിരാകാശ സഞ്ചാരികള്‍ ടെലിറോബോട്ടിക് കണ്‍ട്രോളര്‍ ഉപയോഗിച്ച് ഗ്രഹത്തിന്‍െറ അപകടകരമോ അജ്ഞാതമോ ആയ ഉപരിതലത്തില്‍ ഒരു റോബോട്ടിനെ കൃത്രിമമായി സൃഷ്ടിച്ച് പഠനം നടത്തുകയാകും ചെയ്യുക. റോബോട്ട് സ്പര്‍ശിക്കുന്ന വസ്തുവില്‍നിന്നുള്ള ബലത്തെയും പ്രതിബന്ധങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ബഹിരാകാശ യാത്രികന് ലഭിക്കും. |
ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം Posted: 07 Jun 2015 10:48 AM PDT Image: ![]() ജറൂസലം: കഴിഞ്ഞ വര്‍ഷത്തെ കനത്ത യുദ്ധത്തിന്‍െറ കെടുതികളില്‍നിന്ന് ഇനിയും മോചനംനേടാത്ത ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. തെക്കന്‍ ഇസ്രായേലിലെ അഷ്കലോണ്‍ നഗരത്തില്‍ ശനിയാഴ്ച രാത്രി റോക്കറ്റ് ആക്രമണമുണ്ടായതിന് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ വ്യോമാക്രമണമാണ് ഇസ്രായേലിന്‍െറ ഭാഗത്തുനിന്ന് ഞായറാഴ്ച രാവിലെയുണ്ടായത്. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഗസ്സയില്‍നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്നു റോക്കറ്റ് ആക്രമണം ഉണ്ടായെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഐ.എസ് തീവ്രവാദികളെ പിന്തുണക്കുന്ന സലഫി വിഭാഗമായ ഒമര്‍ ബ്രിഗേഡ് ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇസ്രായേലിനും ഹമാസിനുമുള്ള മുന്നറിയിപ്പാണ് റോക്കറ്റ് ആക്രമണമെന്ന് സംഘടന ട്വിറ്ററില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തിനൊടുവില്‍ ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ അനൗപചാരിക വെടിനിര്‍ത്തല്‍ കരാറിനെ അംഗീകരിക്കില്ളെന്നാണ് ഇവര്‍ പറയുന്നത്. ഗസ്സയിലെ ഹമാസ് ഭരണകൂടവുമായി ഇടഞ്ഞുനില്‍ക്കുന്നവരാണ് ഈ വിഭാഗം. ഗസ്സയില്‍നിന്നുണ്ടാകുന്ന ഏത് ആക്രമണവും ഹമാസ് നടത്തുന്നതാണ് എന്നാണ് ഇസ്രായേലിന്‍െറ നിലപാട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഗസ്സ അതിര്‍ത്തി അടക്കാന്‍ ഇസ്രായേല്‍ ഉത്തരവിട്ടു. |
കുഞ്ഞു ഷാര്‍ലെറ്റിന് ജോര്‍ജിന്‍െറ ഉമ്മ.. Posted: 07 Jun 2015 10:45 AM PDT Image: ![]() ലണ്ടന്‍: വില്യം രാജകുമാരന്‍െറയും കേറ്റ് മിഡില്‍ടണിന്‍െറയും നവജാത പുത്രി ഷാര്‍ലെറ്റ് രാജകുമാരിയും മൂത്ത സഹോദരന്‍ ജോര്‍ജ് രാജകുമാരനും ഒരുമിച്ചുള്ള ചിത്രം ആദ്യമായി മാധ്യമങ്ങളിലത്തെി. വില്യമും കേറ്റും തന്നെയാണ് ഇവരുടെ നാലു ചിത്രങ്ങള്‍ പുറത്തുവിട്ടത്. മടിയില്‍ കിടക്കുന്ന ഷാര്‍ലെറ്റിന് ജോര്‍ജ് ചുംബനം നല്‍കുന്നതാണ് ചിത്രങ്ങളില്‍ ഒന്ന്. ചിത്രം ഓണ്‍ലൈനില്‍ ഹിറ്റായിക്കഴിഞ്ഞു. മേയ് രണ്ടിനാണ് ഷാര്‍ലെറ്റ് ജനിച്ചത്. ഇതുകഴിഞ്ഞ് ആഴ്ചകള്‍ക്കകമാണ് ചിത്രമെടുത്തത്. വെള്ള സ്വെറാണ് ഷാര്‍ലെറ്റ് ധരിച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും നീല നിക്കറും സോക്സുമാണ് ജോര്‍ജിന്‍െറ വേഷം. നോര്‍ഫോള്‍ക്കിലെ ആന്‍മര്‍ ഹാളിലാണ് വില്യമും കേറ്റും ഇപ്പോള്‍ താമസിക്കുന്നത്. |
2039ല്‍ ചൊവ്വയില്‍ ബഹിരാകാശ യാത്രികരെത്തും Posted: 07 Jun 2015 10:43 AM PDT Image: ![]() Subtitle: ആദ്യഘട്ടത്തില്‍ ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് 6000 കിലോമീറ്റര്‍ അകലെയുള്ള ഫോബോസില്‍ കേന്ദ്രം സ്ഥാപിക്കും വാഷിങ്ടണ്‍: 2040നു മുമ്പായി ചൊവ്വയില്‍ ബഹിരാകാശ യാത്രികര്‍ പഠനത്തിനിറങ്ങുമെന്ന് നാസ. ഫലപ്രദവും ചെലവു കുറഞ്ഞതുമായ രീതിയില്‍ ചൊവ്വയില്‍ മനുഷ്യരെ പഠനത്തിനയക്കാമെന്നാണ് നാസ അവകാശപ്പെടുന്നത്. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസിലോ ഡെയ്മോസിലോ ഇറങ്ങാന്‍ സജ്ജരായശേഷം മാത്രമേ അവരെ ചൊവ്വയിലിറക്കുന്നത് പരിഗണിക്കാനാകൂവെന്നും നാസ പറയുന്നു. ഇത് ചെലവ് കുറക്കുന്നതിലുപരി യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും കൂടിയാണ്. ബഹിരാകാശ യാത്രികരെ 2033ല്‍ ഫോബോസിലും 2039ല്‍ ചൊവ്വയിലുമത്തെിക്കാന്‍ സാധിക്കുന്നവിധത്തില്‍ ഘട്ടംഘട്ടമായ പദ്ധതിക്ക് നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലെ ഹോപ്പി പ്രൈസും സംഘവുമാണ് രൂപം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് 6000 കിലോമീറ്റര്‍ അകലെയുള്ള ഫോബോസില്‍ ഒരു കേന്ദ്രം സ്ഥാപിക്കും. നിര്‍മിക്കപ്പെട്ടവയില്‍ ഏറ്റവും ശക്തമായ റോക്കറ്റ് ബൂസ്റ്റര്‍ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്) ഇതിനായി നാലുവട്ടം വിക്ഷേപിക്കേണ്ടിവരും. 2029ലെ ആദ്യ വിക്ഷേപണത്തിലൂടെ ബഹിരാകാശ യാത്രികര്‍ ഫോബോസിലേക്കുള്ള പ്രയാണമാരംഭിക്കും. നാലു വര്‍ഷമെടുത്താണ് യാത്രികര്‍ ഫോബോസിലത്തെുക. രണ്ടാം വിക്ഷേപണത്തില്‍ ഫോബോസ് കേന്ദ്രമാണ് അയക്കുക. മൂന്നാം ഘട്ടത്തില്‍ ഒരു സ്പേസ് സ്റ്റേഷന്‍ ഭൗമഭ്രമണപഥത്തിലേക്ക് പുറപ്പെടും. അവസാനഘട്ടത്തിലാണ് യാത്രികരെ അയക്കുക. 250ഓളം ദിവസങ്ങളെടുത്താണ് യാത്രികര്‍ ചൊവ്വയുടെ ഭ്രമണപഥത്തിലത്തെുക. 300 ദിവസങ്ങള്‍ക്കുശേഷമാണ് അവര്‍ ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങുക. യാത്രികര്‍ മടങ്ങിയാലും ഫോബോസ് സ്പേസ് സ്റ്റേഷന്‍ നിലനിര്‍ത്തും. ചൊവ്വയില്‍ ബഹിരാകാശ യാത്രികരെ എത്തിക്കാനുള്ള പദ്ധതിക്ക് ചെലവ് താരതമ്യേന കുറവാണെന്നാണ് ശാസ്ത്രസംഘം അവകാശപ്പെടുന്നത്. ചൊവ്വാഗ്രഹത്തിന്‍െറ അന്തര്‍ഭാഗത്തെ കുറിച്ച് പഠനം നടത്തി അവയുടെ ഉല്‍പത്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ 2016 മാര്‍ച്ചില്‍ നാസ ഇന്‍സൈറ്റ് എന്ന ബഹിരാകാശ വാഹനത്തെ അയക്കും. |
ഈജിപ്തില്‍ സ്ഫോടനം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു Posted: 07 Jun 2015 10:31 AM PDT Image: ![]() കൈറോ: ഈജിപ്തിലെ ഗാര്‍ബിയ മേഖലയില്‍ അജ്ഞാതര്‍ സ്ഥാപിച്ച ബോംബ് പൊട്ടി പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സമീപത്തെ ഫാമില്‍ നടന്ന സ്ഫോടനത്തെക്കുറിച്ച് സുരക്ഷാ സൈനികര്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. ബോംബ് നിര്‍മിക്കാനുപയോഗിച്ച ഉപകരണങ്ങള്‍ സമീപത്തുനിന്ന് കണ്ടത്തെി. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേര്‍ സംഭവത്തത്തെുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ടു. 2011ലെ വിപ്ളവത്തിനുശേഷം ഈജിപ്തില്‍ കൊല്ലപ്പെടുന്ന പൊലീസുകാരുടെ എണ്ണം 653 ആയി. |
ഫ്രഞ്ച് ഓപ്പണ്‍: വാവ്‌റിങ്ക ജേതാവ് Posted: 07 Jun 2015 09:53 AM PDT Image: ![]() Subtitle: ഫൈനലില്‍ ദ്യോകോവിച്ചിനെ അട്ടിമറിച്ച് കിരീടനേട്ടം പാരിസ്: ഫ്രഞ്ച് ഓപണിലെ ഒന്നാം നമ്പര്‍ അട്ടിമറിയില്‍ ദ്യോകോവിച്ചിനെ വീഴ്ത്തി സ്വിസ് താരം സ്റ്റാന്‍ വാവറിങ്കക്ക് കിരീടം. നാലു സെറ്റു നീണ്ട ഫൈനലില്‍ ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം തിരിച്ചടിച്ചായിരുന്നു വാവ്റിങ്ക ദ്യോകോവിച്ചിന്‍െറ കന്നി ഫ്രഞ്ച് ഓപണ്‍ കിരീടമോഹം തകര്‍ത്ത് ചാമ്പ്യനായത്. വാവ്റിങ്കയുടെ ആദ്യ ഫ്രഞ്ച് ഓപണ്‍ കിരീടമാണിത്. രണ്ടാം ഗ്രാന്‍ഡ്സ്ളാമും. സ്കോര്‍: 4^6, 6^4, 6^3, 6^4. ഒന്നാം നമ്പര്‍ താരത്തിന്‍െറ തുടര്‍ച്ചയായ 28ാം ജയമെന്ന കുതിപ്പിന് കൂടിയാണ് അന്ത്യം കുറിച്ചത്.കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായ വാവ്‌റിങ്ക ഇത്തവണ കളിമണ്ണില്‍ കിരീടമുയര്‍ത്തുകയായിരുന്നു. സെമിഫൈനലില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രെഡ് സോങ്കയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്താണ് വാവ്‌റിങ്ക ഫൈനലിലേക്ക് കുതിച്ചത്. |
Posted: 07 Jun 2015 09:29 AM PDT Image: ![]() ബര്‍ലിന്‍: ‘നിലവാരവും ആവേശവും കൊണ്ട് ലോകകപ്പിനും മീതെയാണ് ചാമ്പ്യന്‍സ് ലീഗിന്‍െറ സ്ഥാനം. അങ്ങനെയൊരു ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും യോഗ്യര്‍ ബാഴ്സലോണ മാത്രം’ ^ബര്‍ലിനിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കിക്കോഫിന് മുമ്പ് ഡച്ച് ഇതിഹാസം മാര്‍കോ വാന്‍ബാസ്റ്റന്‍ പറഞ്ഞ വാക്കുകളാണിത്. മുക്കാല്‍ ലക്ഷം കാണികള്‍ നിറഞ്ഞ ഗാലറിയുടെ വലിയൊരു ശതമാനം പിടിച്ചെടുത്തും കറ്റാലന്‍ വീര്യം ജര്‍മന്‍ മണ്ണില്‍ നിറഞ്ഞൊഴുകി. ഗോള്‍ പട്ടികയില്‍ ഇടംനേടിയില്ളെങ്കിലും വലതുവിങ്ങില്‍നിന്ന് കളിനിയന്ത്രിച്ച മെസ്സിക്കായിരുന്നു നൂറില്‍ നൂറും മാര്‍ക്ക്. റാകിടിച് നേടിയ ആദ്യ ഗോളിലേക്കും, സുവാരസിന്‍െറ രണ്ടാം ഗോളിലേക്കും പന്ത് തൊടുത്തുവിട്ടത് അര്‍ജന്‍റീന നായകന്‍െറ മാന്ത്രിക ബൂട്ടുകള്‍. സെമിയില്‍ റയലിന് പറ്റിയ വീഴ്ചകള്‍ അടച്ചുകൊണ്ടായിരുന്നു കോച്ച് ലൂയി എന്‍റിക് ബാഴ്സയെ ഇറക്കിയത്. അപകടകാരിയായ അല്‍വാരോ മൊറാറ്റയും കാര്‍ലോസ് ടെവസും മഷറാനോയും ഡാനി ആല്‍വസും നയിച്ച ബാഴ്സലോണ പ്രതിരോധകോട്ടയില്‍ തട്ടിത്തടഞ്ഞു. മധ്യനിരയില്‍ കളിനിയന്ത്രണത്തിന് നിയോഗിക്കപ്പെട്ട ആന്ദ്രെ പിര്‍ലോയാവട്ടെ നിറംമങ്ങുകയും ചെയ്തു. ഫൈനലിലെ താരമാവുമെന്ന് പ്രവചികപ്പെട്ട പോള്‍ പൊഗ്ബക്കും കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ല. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment